Monday 8 October 2018

സുഹൃത്തുക്കളെ ഒരു നിമിഷം / THM Patla

*സുഹൃത്തുക്കളെ ഒരു നിമിഷം*
                 
              THM Patla

     നാമെല്ലാം എപ്പോൾ ജനിക്കണമെന്നോ ആരുടെ മകനായി ജനിക്കണം, ഏത് നാട്ടിൽ, ഏത് മതത്തിൽ ഏത് സമയത്ത് ജനിക്കണമെന്നോ ശരീരപ്രകൃതി എങ്ങിനെയായിരിക്കണമെന്നോ നാമാരും ഒരു ഇലാഹിനോടും ആവശ്യപ്പെട്ടതായിരുന്നില്ല.
എന്നിട്ടും നമുക്കെല്ലാം കൃത്യമായി നല്കി അല്ലാഹു നമ്മെ ജനിപ്പിച്ചു പോറ്റി;വളർത്തി വലുതാക്കി'  ആ അല്ലാഹുവിനോട് നമുക്ക് അങ്ങേയറ്റം നന്ദി വേണ്ടേ? തീർച്ചയായും: !!

നിനക്ക് പണം തന്നത് നിന്നോടുള്ള സ്നേഹം കൊണ്ടായിരുന്നില്ല നിന്റെ സുഹൃത്തിനെ ദരിദ്രനാക്കിയത് അവനോട് എന്തെങ്കിലും പ്രത്യേക പകയുണ്ടായി തന്നത് കൊണ്ടല്ല.
സുഖം, സൗന്ദര്യം എല്ലാമെല്ലാം ഇത് പോലെ തന്നെ.
   നാം ഇവിടെ നിന്ന് എപ്പോൾ തിരിച്ച് പോകണമെന്നതും അവന്റെ തീരുമാനമാണ്.'നിനക്ക് എല്ലാമെല്ലാം തന്ന അല്ലാഹു നിനക്ക് ആയുസ്സ് നീട്ടിത്തരുമെന്ന് ആരും കരുതണ്ട. നീയെത്ര കരഞ്ഞ് പറഞ്ഞാലും ഒരു നിമിഷം പോലും നീട്ടുകയില്ല.
     
അത് കൊണ്ട് നാം ആദ്യം മനുഷ്യത്വത്തിന്റെ അന്തസത്ത ഉൾക്കൊണ്ട് ഒരു മനുഷ്യനാകണം.
        നാമിന്ന് ധരിച്ച നമ്മുടെ ഷർട്ട് നമുക്ക് തന്നെ അഴിച്ച് വെക്കാൻ സാധിക്കമെന്ന് പറയാൻ ആർക്കാണ് സാധിക്കുക.? അത് ഒരു പക്ഷെ അഴിക്കുന്നത് നിന്റെ സുഹൃത്തോ, ശത്രുവോ, അന്യ ജാതി-മത-പാർട്ടി - ഗ്രൂപ്പിൽ പെട്ട  ആരെങ്കിലുമായിരിക്കാം. നീ വീണുപോയാൽ എണീ പിക്കാൻ, ആശുപത്രിയിലെത്തിക്കാൻ, മരണപെട്ടാൽ - കുളിപ്പിക്കാൻ, കഫൻ ചെയ്യാൻ, ഖബർ കുഴിക്കാൻ നിനക്ക് വേണ്ടി നിസ്ക്കരിക്കാൻ, പ്രാർത്ഥിക്കാൻ എന്തിനു മേതിനും നിന്റെ സുഹൃത്തുക്കളോ, ബന്ധുക്കളോ, സഹപാഠികളാ തന്നെ ആവണമെന്നില്ല.
അത് പിന്നീടല്ലെയെന്ന് പറയാൻ നമുക്ക് പറ്റുമോ?ഏതാണ് ആ നിമിഷമെന്ന് ആർക്കറിയാം.
സുഖത്തിലും ദു:ഖത്തിലും എല്ലാവരും വേണം.

     സുഹൃത്തേ, ചുരുങ്ങിയ പക്ഷം നമ്മുടെ വീട്ടുകാരോട്, രക്ഷിതാക്കളോട് കുടുംബക്കാരോട് നാട്ടുകാരോട്  ഗുരുനാഥാക്കളോട് ,സഹപാഠികളോട് നല്ല നിലയിൽ തന്നെ കഴിഞ്ഞുകൂടുക.
പാർട്ടിയും ഗ്രൂപ്പും ( രാഷ്ട്രീയത്തിലായാലും മതത്തിലായാലും) താല്ക്കാലികം മാത്രം.
ആരേയും തലയിലേറ്റാനോ ചവിട്ടിത്താഴ്ത്താനോ' നന്നായി സുഖിപ്പിക്കാനോ പ്രകോപിക്കാനോ മുതിരാതെ പരസ്പര സ്നേഹ-ബഹുമാനത്തോടെ ഒത്തൊരുമയോടെ അങ്ങേയറ്റം വിട്ട് വീഴ്ചയോടെ ഐക്യത്തോടെ കഴിഞ്ഞു കൂടുവാൻ അല്ലാഹു നമ്മെയെല്ലാവരേയും തുണക്കട്ടെ (ആമീൻ)
വീറും വാശിയും ആവേശവും സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടി മാത്രമാകണം
തിന്മയ്ക്ക് വേണ്ടിയാകാതിരിക്കാൻ പ്രത്യേഗം ശ്രദ്ധിക്കുക !!

No comments:

Post a Comment