Saturday 30 September 2017

ഭാവി രാഷ്ട്രം സ്മാര്‍ട്ട്‌ സിറ്റിയിലോ..സ്മാര്‍ട്ട് കുട്ടികളിലോ..? /അസീസ് പട്ള

*ഭാവി രാഷ്ട്രം സ്മാര്‍ട്ട്‌ സിറ്റിയിലോ..സ്മാര്‍ട്ട് കുട്ടികളിലോ..?*

*അസീസ് പട്ള*
____________________________

ലോകം സ്മാര്‍ട്ട്‌സിറ്റികളള്‍ക്കകത്തോളിച്ചു വിഡ്ഢികളുടെ പറുദീസാ പണിയുന്ന വ്യഗ്രതയില്‍  നഗരത്തിന്‍റെ മുഖം മാറ്റുന്ന  മത്സരത്തിലാണ്, വികസിത രാജ്യങ്ങള്‍ സാമ്പത്തിക സ്രോതസ്സകുമ്പോള്‍ വികസ്വരരാജ്യങ്ങള്‍ പട്ടിണിയെ കുഴിച്ചുമൂടി പൊങ്ങച്ചത്തിന്‍റെ കെണിക്കുഴികളിലകപ്പെടുന്നു.

വികസിതരാജ്യമെന്നു സ്വയം അഹങ്കരിക്കുന്ന ചൈനയുടെ സ്വകാര്യ ദുഃഖം  രാജ്യത്തെ നയിക്കാന്‍പോന്ന  ഒരു തലമുറയില്ലാതെപോയി എന്നതാണ്., നാം രണ്ടു നമുക്ക് രണ്ടു എന്നതിനെ നാം രണ്ടു നമോക്കൊന്നു എന്നാക്കിയപ്പോള്‍ സുഖലോലുപരായ ദമ്പതികള്‍ നാം രണ്ടുണ്ടാകുമ്പോള്‍ നമുക്കൊന്നെന്തിനു എന്നായി നിലപാട് മാറ്റി,  ഒരു വിളവെടുപ്പിന്‍റെ പര്യവസാനഘട്ടത്തിലേക്ക് മാറിയ ചൈനയെയാണ് ലോകം ആകാംക്ഷയോടെ നോക്കിക്കണ്ടത്.

ഇന്ത്യയെസംബന്ധിച്ചടുത്തോളം പിന്‍തലമുറക്കാരുണ്ടെങ്കിലും  അവര്‍ക്ക് രാഷ്ട്രീയ, ധൈഷണിക ബോധനവും, ഭാരതസംകാര നാനാത്വത്തില്‍ ഏകത്വമെന്ന മതേതര ജനാധിപത്യമൂല്യങ്ങളും പകര്‍ന്നു  ആരോഗ്യകരമായ ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ ഇനിയും തുടക്കം കുറിക്കാത്തതില്‍ രാജ്യത്തെ കാത്തിരിക്കുന്നത് മറ്റൊരു ചൈനാദുരന്തമായിരിക്കും.

കേരളസര്‍ക്കാര്‍ നടപ്പില്‍ വരുത്തുന്ന എജ്യു-പ്രോഗ്രാം ഈയവസരത്തില്‍ എടുത്തുപറയേണ്ട ഒന്നാണ്., എട്ടും, ഒന്‍പതും,പതിനൊന്നും ക്ലാസ്സിലെ വിദ്യാര്‍ഥികള്‍ക്കായി വളരെ ക്രിയാത്മകമകാവും പ്രായോഗികവുമായ പദ്ധതിയാണ് “പീയര്‍ എജ്യുക്കെഷന്‍” എന്ന പദ്ധതിയിലൂടെ നടപ്പില്‍ വരുത്തുന്നത്. peer എന്നാല്‍ ചങ്ങാതി, കൂട്ടാളി, സമന്‍ എന്നൊക്കെയാ അര്‍ഥം.., ഈ ക്ലാസ്സുകളിലെ തിരഞ്ഞെടുക്കപ്പെടുന്ന ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കും വെവ്വേറെ വിദഗ്ധപരിശീലനം നല്‍കി തികഞ്ഞ ഓരോ “കുട്ടി ഡോക്ടറായി” പരിവേഷിപ്പിച്ചെടുക്കും.. ശാരീരികവും മാനസീകവുമായി, പഠിത്തത്തില്‍ ഉദാസീനരായ കുട്ടികളെ ചങ്ങാത്തം കൂട്ടി അടുത്തിടപഴുകി അവരുടെ മനസ്സ് വായിച്ചെടുക്കുന്നതിലൂടെ മാനസീക, ശാരീരിക, സാമ്പത്തിക കരുത്തു പകര്‍ന്നു കൊടുക്കുകയാണ് ഇവരുടെ ലക്‌ഷ്യം., ഒരു സ്മാര്‍ട്ട് തലമുറയ്ക്കുള്ള വിത്തുപാകല്‍.

കൌമാരപപ്രയക്കാര്‍ അകപ്പെട്ടുപോകുന്ന പുകവലിപോലുള്ള ദുശ്ശീലങ്ങള്‍, മയക്കുമരുന്നിലകപ്പെട്ടവര്‍, സാമ്പത്തീകപരാധീനത, കുടിയനായ അച്ഛന്‍റെ പരാക്രമത്തില്‍ മനം മടുത്ത നിസ്സഹായര്‍, ശാരീര വൈകല്യത്തിലുള്ള അപകര്‍ഷം, മൊട്ടിട്ട പ്രേമ നൈരാശ്യം, സഹപാഠിയുടെ കുത്തുവാക്കും അവഹേളനവും, കൌമാരിക്കാരികളുടെ ആര്‍ത്തവപ്രശ്നം, നീളുന്ന പീഡനക്കണ്ണുകളില്‍ അസ്വസ്തരാവുന്നവര്‍,  ഇതൊന്നും മറ്റുള്ളവരെ അറിയിക്കാതെ ഉള്ളിലോതുക്കികഴിയുന്ന കുട്ടികള്‍  ശാരീരികവും മാനസീകവുമായ തളച്ചയുടെ വക്കിലായിരിക്കും, വിങ്ങിപ്പിക്കുന്ന അവരുടെ  സങ്കടങ്ങള്‍ ഒരു പക്ഷെ ഒരു ഡോക്ടറോടോ, കൌണ്‍സിലറോടെ, മതാപിതാക്കളോടെ  മനസ്സ് തുറന്നു പറഞ്ഞെന്നു വരില്ല, മറിച്ചു സമപ്രായക്കാരനായ ഒരു കൂട്ടുകാരനോട് പങ്കുവയ്ക്കാന്‍ അവനു അല്ലെങ്കില്‍ അവള്‍ക്ക് സന്തോഷമേ ഉണ്ടാവുള്ളൂ.

രക്തത്തിലെ  ഹീമോഗ്ലോബിന്‍റെ അളവ് പന്ത്രണ്ടില്‍ താഴ്ന്നു നിന്നാല്‍ “അനീമിയ” യുടെ ലക്ഷണമായിരിക്കും, ഉദാസീനത, ഉത്സാഹമില്ലായ്മ, ഉറക്കം തൂങ്ങല്‍. ഇതൊക്കെയാണ് ലക്ഷണങ്ങള്‍, ഇവര്‍ക്ക് ആഴ്ചയില്‍ മെഡിക്കല്‍ ചെക്ക്‌അപ്പ് നടത്തി അയേണ്‍ ഗുളികയും, പെണ്‍കുട്ടികള്‍ക്ക് ഒരു രൂപയ്ക്ക് ഹയിജീന്‍പാഡും നല്‍കി വരുന്നു.

നമ്മുടെ സ്കൂളില്‍ ഈ പദ്ധത്ക്ക് തുടക്കം കുരിചിട്ടുണ്ടോയെന്നറിയില്ല, ഇല്ലെങ്കില്‍ ബന്ധപ്പെട്ടവര്‍ എത്രയും പെട്ടെന്ന് നടപടിയുമായി മുന്നോട്ടു പോകുമെന്ന് പ്രത്യാശിക്കുന്നു.

വിഷയവുമായി ബന്ധപ്പെടേണ്ട നമ്പര്‍:

*“ദിശ”*
*0471 255 2056,  1056 (toll free umber)*
*Dr. Amar (mobile number: 9946123995) govt. authority*


▫▫▫▫▫

ദൃഷ്ടിക്കുമപ്പുറം! /അസീസ്‌ പട്ള

*ദൃഷ്ടിക്കുമപ്പുറം!*

*അസീസ്‌ പട്ള*
_________________________

പിണറായി ചോദിച്ചതോ.... ഒരു പൂവ്, അറബ് ലോകത്തെ “ചാച്ചാജിയായി അറിയപ്പെടുന്ന” ഷാര്‍ജ ഷെയ്ഖ്‌ കൊടുത്തതോ....ഒരു പൂക്കാലം!!

ക്രിമിനലോ... രാജ്യദ്രോഹക്കുറ്റംമോ അല്ലാതെ ജയിലില്‍ കഴിയുന്ന, മൂന്നു വര്‍ഷം പിന്നിട്ട കേരളക്കാരെ ഒന്ന് തിരിച്ചയക്കാന്‍ ദയവുണ്ടാവുമോയെന്നു ഒരു കാപ്പി സല്‍ക്കാരത്തിനിടയില്‍ ചോദിച്ച പിണറായിയെ ഞെട്ടിപ്പിക്കുന്ന പ്രവര്‍ത്തനമായിരുന്നു കാപ്പികുടിക്കിടയില്‍ നടമാടിയത്, ഭരണാധികാരിയും, യു.എ.ഇ സുപ്രിം കൌണ്‍സില്‍അംഗവും, അക്ഷരപ്പ്രേമിയും, പണ്ഡിതനും, എഴുത്തുകാരനും, നാടകകൃത്തും സര്‍വ്വോപരി തികഞ്ഞ ഒരു വായനക്കാരനുമായ ഷാര്‍ജ ഭരണാധികാരി സെക്രട്ടറിയെ വിളിച്ചു 148 കേരളീയരെ മാത്രമല്ല, മുഴുവന്‍ ഇന്ത്യക്കാരെയും ലോകരാഷ്ട്രങ്ങളിലെ എല്ലാവരെയും മോചിപ്പിക്കാന്‍ ഉത്തരവ് നല്‍കിയ അങ്ങയെ ഈയുള്ളവന്‍ എണീറ്റു നിന്നു വന്ദിക്കുന്നു.,” പ്രഭോ......ദീഘയുസ്സു...”  കൂട്ടത്തില്‍ എന്തിനാ തിരിച്ചയക്കുന്നത്,  അവര്‍ക്കവിടെത്തെന്നെ ജോലിയോരുക്കുമെന്ന വാഗ്ദാനവും കേട്ട പിണറായിക്കും ശൈഖിനുമടക്കം സുഷുമാജി തൊട്ടിങ്ങോട്ടു അഭിനപ്പ്രവാഹമായിരുന്നു.  കേരളം കോരിത്തരിച്ച നിമിഷം..

ഇടത്തോട്ടു ചരിഞ്ഞെന്ന ആക്ഷേപം ഒഴിവാക്കാന്‍ തല്‍കാലം പിണറായിയെ വന്ദിക്കല്‍ എന്‍റെ ഉള്ളത്തിലൊതുക്കുന്നു.

പിറന്ന മണ്ണിലെ അക്രമവും ബീഭത്സവും തുരത്തിയോടിച്ച രോഹിങ്ക്യന്‍ വംശജരെ അഭയാര്‍ത്ഥികളായെങ്കിലും അംഗീകാരിക്കാത്ത നുഷ്യത്വരഹിതരും, നരനായാട്ടില്‍ നാട് ഭരിക്കുന്ന മോഡിക്കും കൂട്ടര്‍ക്കും വലീയ ഒരു സന്ദേശമുണ്ട് ആ മഹാമനസ്കന്‍റെ അതിരില്ലാത്ത സ്നേഹമയത്തില്‍...

കുന്നിക്കുരു കുപ്പയില്‍ വീണാലും കുന്നിക്കുരു തെന്നെയെന്ന് കാരണവന്മാര്‍ക്കൊരു ചൊല്ലുണ്ട്; എക്കാലത്തെയും ഇന്ത്യയുടെ അഭിമാനഭോജനും, മതേതരനും, എഴുത്തുകാരനും, തന്ത്രജ്ഞനും, പ്രഥമ പ്രധാനമന്ത്രിയുമായ പണ്ഡിറ്റ്‌ നെഹ്രുജിയുടെ ജീനുകളാണല്ലോ പുത്രസമ്പതതായ  വരുണ്‍ഗാന്ധിയിലുമോടുന്നത്., ഐക്യരാഷ്ട്രസഭയില്‍ അഭയാര്‍ഥി കരാറൊപ്പിട്ടിട്ടില്ലായെന്ന ഉടക്ക്ന്യായത്തിന്‍റെ മറവില്‍ തടി  തപ്പുന്ന മോഡിയെ,  “സാര്‍ക്ക്‌” നയം നടപ്പാക്കിക്കൊണ്ടെങ്കിലും  റോഹിന്ഗ്യന്‍ അഭയാര്‍ഥികളെ പുറത്താക്കരുതെന്നു  ഉച്ചൈസ്തരം വിളിച്ചുപറയാനുള്ള വരുണ്‍ഗാന്ധിയുടെ ത്രാണിയും അത് കൊണ്ട് തന്നെ.

മരുമക്കളായ കാക്കയേയും കൊക്കിനെയും കുട്ടനും മുട്ടനും കളിപ്പിച്ചു കുടുംബവൈരത്തിന്‍റെ എരിതീയില്‍  രാഷ്ട്രീയയെണ്ണയൊഴിച്ച്  ബദ്ധശത്രുക്കളാക്കിയ ബി.ജെ.പി യെ വരുണ്‍ കുട്ടനെങ്കിലും തിരിച്ചറിഞ്ഞു അധികം വൈകാതെ കൂട്ടിമുട്ടിച്ച  കുറുക്കച്ചാരുടെ മടയിലേക്ക് തെന്നെ തീയിട്ടെക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

നായാടി മുതല്‍ നമ്പൂതിരി വരെയുള്ള ഐക്യം എന്നാണല്ലോ ബി.ഡി.ജെ. എസ്ന്‍റെ നടേശഗുരുവിനെ അമിത്ഷാഉം കൂട്ടരും തെറ്റിദ്ധരിപ്പിച്ചതു, ഇടതു, വലതില്‍ ചേക്കേറാന്‍ തക്കം നോക്കി അച്ഛന്‍ഗുരുവും കേന്ദ്രത്തെ പുകഴ്ത്തി മകന്‍ഗുരുവും മത്സരിക്കുന്നത്  കുമ്മനത്തിന്‍റെ ചങ്കിളക്കി എന്നാണറിയാന്‍ കഴിഞ്ഞത്.

മനുസ്മൃതി-ഭാരതം പടുത്തുയര്‍‍ത്തുന്നതിലഭീഷ്ഠരായ ആര്‍.എസ്.എസ്സുകാര്‍ വിരാജിക്കുന്ന വിചാരകേന്ദ്രത്തിലെത്താന്‍ സവര്‍ണ്ണപദവി മാത്രം പോരായെന്ന തിരിച്ചറിവ് ഒരു കൊല്ലം പിന്നിട്ടപ്പോഴാണ് കാവിനടന്‍ സുരേഷ്ഗോപിയണ്ണന്‍ എം.പിക്ക് മനസ്സിലായത്‌, അടുത്ത ജന്മത്തിലെങ്കിലും പൂണൂലിട്ട നമ്പൂതിരിയായ് ജനിച്ചാല്‍ മതിയായിരുന്നുവെന്ന ആത്മഗദ്ഗദം കേരളസമൂഹം സഹതാപത്തോടെയാണ് നോക്കിക്കണ്ടത്.
 

ട്രംപണ്ണനും, ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോങ് ഉന്നും നേഴ്സറിക്കുട്ടികളെപ്പോലെ പെരുമാറി ബോംബിട്ടു കളിച്ചില്ലെങ്കില്‍ വീണ്ടും കാണാമെന്ന പ്രത്യാശയോടെ ഇന്നത്തേക്ക് വിട.

▫▫▫▫▫

പട്ല സ്കൂളിലെ പി.ടി. ഉഷ ടീച്ചർ സ്കൗട്ട് & ഗൈഡ്സിൽ ആദരവ് നേടുമ്പോൾ ... /അസ്ലം മാവില

പട്ല സ്കൂളിലെ
പി.ടി. ഉഷ ടീച്ചർ
സ്കൗട്ട് & ഗൈഡ്സിൽ
ആദരവ് നേടുമ്പോൾ ...

അസ്ലം മാവില

(Note : സ്കൗട്ട് മാഷ് പട്ല മുഹമ്മദ് കുഞ്ഞിയെ കുറിച്ചും ഈ ലേഖനത്തിൽ പരാമർശമുണ്ട്)

പി.ടി. ഉഷയെ എല്ലാവരും അറിയും, സ്കൗട്ട് & ഗൈഡ്സിൽ കേരളം അറിയുന്ന വേറൊരു പി.ടി. ഉഷയുണ്ട്. നമ്മുടെ, പട്ലസ്കൂളിന്റെ സീനിയർ HS Ast. P. T. ഉഷ ടീച്ചർ. പക്ഷെ ആ പേര് ഒന്നുകൂടി പരത്തി എഴുതിയലേ പൂർണ്ണമാകൂ, P. T. ഉഷ Pre -ALT.

സ്കൗട്ട് രംഗത്ത് കഴിഞ്ഞ പത്ത് വർഷമായി PTU സജീവമാണ്. Basic, Advanced, Himalaya Wood Bagde കഴിഞ്ഞ് ലഭിക്കുന്ന ട്രൈനിംഗാണ്, Pre - ALT. അതാണ് ഉഷാ ടീച്ചർ പൂർത്തിയാക്കിയിട്ടുള്ളത്.  2014 മുതൽ ഉഷാ ടീച്ചർ കാസർകോട്  സ്കൗട്ട് & ഗൈഡൻസിന്റെ  DOC ( ജില്ലാ ഓർഗ. കമ്മീഷണർ ) പദവി വഹിക്കുന്നു.

കേരള സ്റ്റേറ്റ്സ് ഭാരത് സ്കൗട്ട്സ് & ഗൈഡൻസ് അസോസിയേഷന്റെ ദീർഘകാല സേവന അവാർഡാണ് ഇപ്പോൾ ടീച്ചറെ തേടിയെത്തിയിരിക്കുന്നത്.  സ്കൗട്ട് രംഗത്ത് ടീച്ചറുടെ അസൂയാജനകമായ പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് ഈ അവർഡ്.

പ്രധാനമന്ത്രിയുടെ അവാർഡടക്കം ഒട്ടേറെ ബഹുമതികൾ ടീചർക്ക് ലഭിച്ചിട്ടുണ്ട്. മാതൃഭൂമി, റോട്ടറി ക്ലബ്, കാസർകോട് നഗരസഭ തുടങ്ങിയ പ്രസ്ഥാനങ്ങൾ ടീച്ചറുടെ സേവനത്തെ ആദരിച്ചവരിൽ പെടും.

റോട്ടറി ക്ലബിന്റെ സഹകരണത്തോട്  കൂടി നേത്ര പരിശോധന ക്യാമ്പടക്കം നിരവധി പദ്ധതികൾ  കാസർകോട് GHS മുതൽ കൂടെയുള്ള പട്ല സ്കൂൾ ഹെഡ്മിസ്ട്രസ്സ് കുമാരി റാണി ടീച്ചറുടെയും തന്റെ സഹപ്രവർത്തകരുടെയും പി.ടി.എ യുടെയും സഹകരണത്തോടെ പട്ല സ്കൂൾ കേന്ദ്രമാക്കി ചെയ്യാൻ ഉഷാ ടീച്ചർക്ക് താത്പര്യമുണ്ട്.

"ഏറ്റവും നല്ല അന്തരീക്ഷത്തിലേക്കാണ് ഞാൻ എത്തിയിട്ടുള്ളത്. ഇനിയുള്ള 6 വർഷം ഈ സ്കൂളിൽ തുടരണമെന്നുണ്ട്." ഉഷ ടീച്ചറുടെ വാക്കുകളിൽ പ്രതീക്ഷയുടെ തിളക്കം.

ഉഷ ടീച്ചറുടെ മേൽനോട്ടത്തിൽ വഹാബ് മാഷും രാധാമണി ടീച്ചറുമടങ്ങുന്ന  ടീമാണ് ഇന്ന് പട്ല സ്കുൾ മൂന്ന് യൂനിറ്റുകൾക്ക് ( സ്കൗട്ട് & ഗൈഡ്സ് ) നേതൃത്വം നൽകുന്നത്. പട്ല സ്കൂളിലിനി അതിന്റെ തിരക്കാവും വരും ദിനങ്ങളിൽ. ഒക്ടോബർ 13 ന് എടനീറിൽ നടക്കുന്ന ക്യാമ്പിൽ പട്ലയിൽ നിന്നും കുട്ടികളുണ്ടാകും. 2018 റിപബ്ലിക് ദിന പരേഡിൽ നമ്മുടെ മക്കളും കളക്ട്രറേറ്റ് മൈതാനിൽ വിശിഷ്ടാതിഥികൾക്ക്  സല്യൂട്ട് നൽകും.

1990 കളിൽ പട്ല സ്കൂളിൽ സകാട്ട് യൂനിറ്റുണ്ട്. അന്നത്തെ പ്രവർത്തനങ്ങൾ സോഷ്യൽ മീഡിയാ ജനകീയല്ലാത്തത് കൊണ്ട് അത്രകണ്ട് ആരും അറിഞ്ഞു കാണാനുമിടയില്ല. സൂര്യനാരായണൻ മാഷായിരുന്നു സ്കൗട്ട് മാഷ്. അതിനും മുമ്പ് ഞങ്ങളുടെ സ്കൂൾ കാലങ്ങളിൽ സ്കൗട്ടിന് ജോൺ മാഷുണ്ടായിരുന്നു.

2000 ന്റെ ആദ്യ രണ്ട് വർഷങ്ങളിൽ നമ്മുടെ നാട്ടുകാരാനായ ഒരു സ്കൗട്ട് മാഷ് പട്ല സ്കൂളിലുണ്ടായിരുന്നു.  മുഹമദ് കുഞ്ഞി മാസ്റ്റർ. ആ രണ്ട് വർഷങ്ങളിലും മാഷിന്റെ നേതൃത്വത്തിൽ കുട്ടികൾ ജില്ലാ സ്വതന്ത്ര്യ - റിപ്പബ്ലിക് ദിന പരേഡുകളിൽ പങ്കെടുത്തിട്ടുമുണ്ട്.  മാഷ് കുമ്പളയിലേക്ക് HS Ast. ആയി പ്രമോഷൻ കിട്ടിപ്പോയതോടെ അതവിടെ നിലച്ചു.

മുഹമദ് കുഞ്ഞി മാഷും Basic, Advanced, Himalaya Wood Bagde എന്നീ ട്രൈനിംഗുകൾ വിജയകരമായി പൂർത്തിയാക്കിയ വ്യക്തിയാണ്.  ജില്ലയിൽ നിന്നും അറബിക് വിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന തല ഓൺ ടൈം സപ്പോർട്ടിംഗ് ടീമിൽ അംഗവുമായിട്ടുണ്ട് അദ്ദേഹം. ഇന്നുമദ്ദഹം രാജ്യ പുരസ്ക്കാർ, രാഷ്ട്രപതി ട്രൈനിംഗ് ക്യാമ്പുകളിൽ എക്സാമിനാറായി പോകുന്നു.

ഉന്നത വ്യക്തിത്വങ്ങളും വിദ്യാഭ്യാസ പ്രവർത്തകരുമായി അഭേദ്യമായ ബന്ധമുള്ള PT ഉഷ ടീച്ചർ നമ്മുടെ സ്കൂളിന്റെയും നാട്ടിന്റെയും പുരോഗതിയിൽ വലിയ കാൽവെപ്പു നടത്തുമെന്നും സേവന മേഖലയിൽ വലിയ സംഭാവന നൽകുമെന്നും നമുക്ക് പ്രതീക്ഷിക്കാം.

കണ്ണൂർ, മട്ടന്നൂർകാരിയാണെങ്കിലും 20 വർഷത്തിലധികമായി ഉഷ ടീച്ചർ കാസർകോടിന്റെ സ്വന്തമാണ്.
ടീച്ചർ,  താങ്കൾക്ക് ഭാവുകങ്ങൾ ! ഉന്നതങ്ങളിൽ താങ്കളിനിയുമെത്തട്ടെ.

പട്ല ഗ്രാമോത്സവം കൂടിയാലോചനയ്ക്ക് ഇനി ഒരു ദിവസം മാത്രം ! /അസ്ലം മാവില

പട്ല ഗ്രാമോത്സവം
കൂടിയാലോചനയ്ക്ക്
ഇനി ഒരു ദിവസം മാത്രം !

അസ്ലം മാവില

ഗ്രാമോത്സവം വേണമെന്ന് എല്ലാവരും പറയുന്നു. ശരി, നമുക്കെല്ലാവർക്കും അത് വളരെ നന്നായി നടത്താവുന്നതാണ്.

അങ്ങിനെ നടത്തണമെങ്കിൽ കൂടിയാലോചന കൂടിയേ തീരൂ. യുവാക്കളും മുതിർന്നവരും വന്നേ മതിയാവൂ.

എങ്ങിനെ ? ഏത് മട്ടിൽ ?ഏത് രൂപത്തിൽ ? എന്തൊക്കെ പരിപാടികൾ ? അതിനുള്ളി മുന്നൊരുക്കങ്ങൾ ? അതെങ്ങിനെ ?

ഇതിനെ കുറിച്ച് ഒരു കൂട്ടായ ചർച്ച. അതിന് ഒത്തുകൂടണം. ഒരുമിച്ചാൽ വളരെ എളുപ്പത്തിൽ നടക്കും. ചെറിയ ചെറിയ ഉത്തരവാദിത്വങ്ങൾ. അവനവന് കഴിയുന്നത് ഏൽക്കാം, പറ്റാത്തവർക്ക് അതിലും ചെറിയ ഉത്തരവാദിത്വം.

ഇപ്പോൾ സ്കൂൾ കലോത്സവം നടക്കുന്നു, മൂന്ന് ദിവസമായി.  അധ്യാപകരും കുട്ടികളും PTA യും ഒന്നിച്ച് കൂടി, കൂടിയാലോചിച്ച് ഭംഗിയായി നടക്കുന്നു.

മെഡി. ക്യാമ്പ് നടന്നു. അതും കൂടിയാലോചിച്ച് . ഓരോരുത്തർ ഉത്തരവാദിത്വം ഏറ്റെടുത്തു. രോഗികളും അതിഥികളും മെഡിക്കൽ ടീമും എത്ര നല്ല വാക്കുകൾ കൊണ്ടാണ് സംഘാടകരെ അനുമോദിച്ചത് !

നാളെ നടക്കുന്ന കൂടിയാലോചനായോഗം അതിലും മികച്ചതാകണം. *ഇതൊരു ഉത്സവമാണ്*. അതിന് നല്ല ഹോം വർക്ക് വേണം. കൂടുതൽ പേർ യോഗത്തിൽ എത്തിച്ചേരണം.

എത്തിയാൽ ഗ്രാമോത്സവം ഭംഗിയാക്കാം. എല്ലാ മനസ്സുകളും ഒന്നിക്കുന്ന ഒരു വേദിയുണ്ടാക്കാം. എല്ലാവർക്കുമൊന്നൊത്തു കൂടാം.

"അവൻ വരും, ഞാൻ അവനേക്കാളും നേരത്തേ എത്തട്ടെ " എന്നെല്ലാവരും  തീരുമാനിച്ചാൽ നാളത്തെ *തുടക്കം* വിജയിക്കും.

അപ്പോൾ, എത്താൻ
മറക്കരുത്
മറ്റെന്ത് മറന്നാലും.

നാളെ, വെള്ളിയാഴ്ച,
29 സെപ്തംബർ 2017
വൈകിട്ട് 7 മണിക്ക്
ഗ്രൗണ്ടിലുള്ള പട്ല ഗവ:
ഹയർ സെക്കണ്ടറി സ്കൂൾ ഹാളിൽ

Comments / EASA SAP MAVILAE

EASA

ഇശൽ വിരുന്നിനിടയിൽ പോസ്റ്റ് ഇടുന്നതിന് ക്ഷമിക്കണം...ചർച്ചയിൽ പങ്കെടുക്കുന്ന വ്യക്തികൾ ആരൊക്കെയെന്നും അവർ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പാർട്ടി ഏതാണെന്നും നേരത്തെ വ്യക്തമാകേണ്ടിയിരിക്കുന്നു...നിഷ്പക്ഷരെന്നു പറഞ് പക്ഷപാതപരമായി പെരുമാറുന്നതിനു ഇട വരുത്താതിരിക്കാൻ അത് സഹായകമാകും....സ്പീക്കർ പൊതു സമ്മതനുമായിരിക്കണം....ഈ പോസ്റ്റിൽ പറഞ്ഞ രീതിയിലുള്ള ചർച്ചയ്ക് പദ്ധതി ഇടുന്നുണ്ടെങ്കിൽ ഈ നിർദ്ദേശങ്ങളും പരിഗണിക്കുമെന് വിശ്വസിക്കുന്നു....ഇശൽ പൂക്കൾ സുഗന്ധം പരത്തട്ടെ🌹

ശുഭ രാത്രി

____________________________
ASLAM MAVILAE

ഇതെന്റെ ഒരു നിർദ്ദേശമാണ്.

താത്പര്യമുണ്ടെങ്കിലും അതിര് കടക്കില്ലെങ്കിലും പക്ഷ- പ്രതിപക്ഷ പരിഗണന നൽകി ഈ സംരംഭം മുന്നോട്ട് പോകാമെന്ന സ്വയം തീരുമാനമുണ്ടെങ്കിലും  തുടങ്ങി വെക്കാം.

എന്റെ എല്ലാ കുറിപ്പുകളും ആ അർഥത്തിൽ തന്നെയായിരിക്കും (പ്രായോഗികമെന്ന് ഞാൻ കരുതുന്ന നിർദ്ദേശങ്ങൾ )  RT യിലാണെങ്കിലും മറ്റേത് ഫോറങ്ങളിലാണെങ്കിലും അതത് അംഗങ്ങൾ കാണുക.

എന്നെ ഇത് വരെ വായിച്ചവരോട് അത് പ്രത്യേകം വിശദീകരിച്ചു പറയേണ്ടല്ലോ.
__________________________

SAP
പക്വമാർന്ന രാഷ്ടീയ വിശകലനമാണ് വേണ്ടത്.

വിലകുറഞ്ഞ വാഗ്വാദങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കുമല്ലോ.

വസ്തുതകൾ നിരത്തിക്കൊണ്ടുള്ള വാദഗതികൾ ഉണ്ടാകട്ടെ.

മാന്യതയും നിലവാരമില്ലാത്ത അടച്ചാക്ഷേപങ്ങൾ ഒഴിവാക്കേണ്ടതാണ്.

'ഗുണകാംക്ഷയോട് ' കൂടിയുള്ള ഇത്തരം വിമർശനങ്ങൾ നാട്ടിൽ ശക്തമായ ജനകീയ അടിത്തറയുള്ള പാർട്ടിയെ കൂടുതൽ പ്രവർത്തന സജ്ജമാക്കാൻ സഹായിക്കും.

ടി എച്ച്എം സാഹിബിന്റെ നിരീക്ഷണങ്ങളെ അവർ മുഖവിലക്കെടുക്കും എന്ന് തന്നെ നമുക്ക് കരുതാം.

👍🌸

RT യിലെ ഇടപെടലിന്റെ രാഷ്ട്രീയ മാനവും രാഷ്ട്രീയ അതിസാക്ഷരതയും / അസ്ലം മാവില

RT യിലെ ഇടപെടലിന്റെ
രാഷ്ട്രീയ മാനവും
രാഷ്ട്രീയ അതിസാക്ഷരതയും

അസ്ലം മാവില

ഒരു വർഷം മുമ്പ് സൂചിപ്പിച്ച  വിഷയമാണ് വീണ്ടും എഴുതുന്നത്. അതെന്താണെന്ന് തലക്കെട്ട് പറയും .

നടപ്പുശീലങ്ങൾ മാറ്റുക പ്രയാസകരമാണ്. എഴുതുന്ന കൈ മാറി മറ്റെ കയ്യാകുക, ധരിക്കുന്ന ഡ്രസ്റ്റ് കോഡ് മാറ്റുക, കഴിക്കുന്ന ഭോജന മെനു മാറ്റിപ്പിടിക്കുക മുതലങ്ങോട്ട്  സുപരിചിതമായ പറിച്ചെടുക്കൽ ശീലങ്ങൾ അഭിമുഖീകരിച്ചവർക്കറിയാം  പ്രയാണഘട്ടങ്ങളിലുണ്ടാകുന്ന "ദഹനക്കേടുകൾ". പക്ഷെ, ഇതൊരിക്കലും നടക്കുന്ന പണിയല്ലെന്ന് തോന്നിയ പ്രസ്തുത സന്നിഗ്ദ്ധ സന്ദർഭങ്ങളെ ഇച്ഛാശക്തി കൊണ്ട് അതികടന്നവരാണ് നാം.

ഈ ഒരു പലായനമാണ് നാമിടെയും ചെയ്യുന്നത്. രാഷ്ട്രീയ സംവാദങ്ങളിൽ അനുവർത്തിച്ച് പോരുന്ന നടപ്പു ശീലങ്ങളിൽ നിന്നുള്ള പലായനം. (പലായനത്തിൽ To പോലെ പ്രധാന്യമുണ്ട് from-നും).

"സ്മൃതിപഥ"മെന്ന എന്റെ രചന രാഷട്രീയവായനയ്ക്ക്  ഉപയോഗിച്ചതിൽ എനിക്ക് കുണ്ഠിതമില്ല. "പല മാനങ്ങൾ വായനക്കാർ കാണുമെന്നറിയാം. അവയെക്കുറിച്ചൊന്നും ഞാൻ അഭിപ്രായം പറയാനാളുമല്ല" എന്ന് ഞാനാ കുറിപ്പിൽ മുൻകൂട്ടി എഴുതിവെച്ചിട്ടുണ്ട്.
അത് കൊണ്ട്,  മുള പൊട്ടി, പടർന്ന് പന്തലിക്കുന്നതിനുള്ള സ്വാഭാവിക / അനിവാര്യ യാദൃശ്ചികതയാകട്ടെ അതെന്നാശംസിക്കാൻ ഇപ്പോൾ തോന്നുന്നു.

ആഴ്ചയിൽ ഒരു വൈകിയ വൈകുന്നേരമാണ് (late evening) രാഷ്ട്രീയ സംവാദത്തിന് നല്ലത്. പ്രവാസികൾക്ക്  കൂടി ഇടപെടാൻ ആ സമയം നല്ലതാണ്. എഴുതി ഫലിപ്പിക്കാൻ അറിയുന്നവർ അത് ചെയ്യണം, ബ്ലോഗിൽ അവ ഇടം പിടിക്കും. മംഗ്ലിഷ് മാറി മലയാളം വരട്ടെ, മൊബൈൽ ഞെക്കാൻ പഠിച്ചവർക്ക് ഇതൊരു ആനക്കാര്യമേയല്ല.

ചർച്ചക്കാരെ പേരെടുത്ത് അഭിസംബോധന ചെയ്യുന്നതിന് പകരം സാർ / മാന്യ സഹോദരൻ / മാന്യ സുഹൃത്ത് / ബഹുമാന്യ അംഗം എന്നിങ്ങനെയായാൽ  നിങ്ങളുടെ ഔന്നത്യത്തിന്റെ ഗ്രാഫ് മുകളിൽ തന്നെയായിരിക്കും. (നിയമസഭയിൽ പോയാലും ഇതിന്നായി വേറെ ക്ലാസ്സിനിരിക്കുക വേണ്ട ). വികാരമാകരുത് പേനത്തുമ്പത്തും നാക്കിൻ തുമ്പത്തും, മറിച്ച് വിചാരമായിരിക്കണം.

നമുക്ക് കൂടിയാലോചിച്ച് ഒരു നാൾ നിശ്ചയിക്കാം, "സ്പീക്കറാ"യി ഒരു ജനകീയ മുഖവും. ചർച്ച ജയിക്കാനും തോൽക്കാനുമല്ല, മറിച്ച് ജയാപജയങ്ങളിൽ നാം "ഇടപെടൽ രാഷ്ട്രീയ " സാക്ഷരരാവാൻ വേണ്ടി മാത്രം ! ചർച്ച പ്രതിപക്ഷം പറയുന്നവരെ തിരുത്തിക്കാനല്ല, ബാക്കി വരുന്ന അംഗങ്ങളെ കേൾപ്പിക്കാനാണ്. നമ്മുടെത്  "ടൂത്ത് പേസ്റ്റ് ഞെക്കൽ" രാഷ്ട്രീയമാകരുത്. സംസാരം പിസ്ക്കുന്നതിന് പകരം , സംസാരം പിശുക്കാൻ നോക്കണം.

പല ഗ്രൂപ്പുകളിൽ പലവക, ഈ ഗ്രൂപ്പിൽ ഇങ്ങനെ. ഒരാവേശത്തിന്റെ പുറത്ത് ഇറങ്ങിപ്പുറപ്പെട്ടു  ഇയ്യാംപാറ്റകളാകുന്നതിന് പകരം, അവധാനതയോട് കൂടി രാഷ്ട്രീയ എതിരാളിയെ അഭിമുഖീകരിക്കുവാൻ RT അംഗങ്ങൾക്കാകണം. പോയ വാക്ക് പിന്നെ ആവനാഴിയിലേക്ക് തിരിച്ചു വരില്ല.

എല്ലാത്തിന് ശേഷം ഒരാൾക്കോ ഒന്നിൽ കൂടുതൽ പേർക്കോ അവലോകനം പറയാം, എഴുതാം. തെരഞ്ഞെടുക്കുന്ന 20 അംഗങ്ങൾ ഇവാല്യേഷൻ  രേഖപ്പെടുത്തട്ടെ.

*പിൻകുറി:* ജീവിതത്തിലിത് വരെ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിലും അംഗത്വമെടുക്കാത്ത ഞാൻ കാലങ്ങളായി ചേരണമെന്നാഗ്രഹിക്കുന്ന ഇന്ത്യൻ നാഷനൽ കോൺഗ്രസ്സിന്റെ ഒരഭ്യുദയകാംക്ഷിയായി ഈ ചർച്ചകളിലെ വല്ലയിടങ്ങളിൽ ഞാനുമുണ്ടാകും. അകത്തും പുറത്തും പ്രസ്ഥാനത്തെ പറയാൻ, അക്കമഡേറ്റും അഡ്ജസ്റ്റും ചെയ്യാവുന്ന പാർടി കൂടിയാണല്ലോ INC.
______________________
Rtpen.blogspot.com

സ്മൃതിപഥം - വിശദീകരണം/ H K ABDUL RAHMAN

സ്മൃതിപഥം - വിശദീകരണം
H K
السلام عليكم

സുഹൃത്തുക്കളെ  ,
ചിലർ അങ്ങനെയാണ്.. തെറ്റിദ്ധരിക്കപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കും .. തെറ്റിദ്ധരിപ്പിക്കപ്പെട്ട എല്ലാത്തിന്റെയും  വസ്തുത മനസ്സിലാക്കാൻ ശ്രമിക്കുകയാണ് ഉത്തമം , പട്ട്ള ശാഖാ മുസ്‌ലിംലീഗ് കമ്മിറ്റി സംഘടിപ്പിച്ച സ്മൃതിപഥം എന്ന് പരിപാടിയേ വസ്തുതക്ക് നിരക്കാത്ത രീതിയിൽ അപഗ്രഥനം ചെയ്യുന്നതായി കണ്ടു. ശാഖാ കമ്മിറ്റി  നിർമ്മിക്കുന്ന ഓഫീസ് കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തിക്ക്  മുന്നോടിയായി  പഴയകാല പാർട്ടി പ്രവർത്തകരെ നേരിൽ കാണുകയും അവരുമായി പഴയകാല  ഓർമ്മകൾ പങ്കുവയ്ക്കുകയും ആയിരുന്നു ഉദ്ദേശ ലക്ഷ്യം ബഹുമാനപ്പെട്ട കാസർകോട് എംഎൽഎ എൻ എ നെല്ലിക്കുന്ന് തുടങ്ങിവച്ച പരിപാടി തുടരാൻ തന്നെയാണ് ഞങ്ങളുടെ തീരുമാനം . എംഎൽഎ നൽക്കിയഒരു മണിക്കൂർ സമയം കൊണ്ട് ഞങ്ങൾക്ക് സന്ദർശിക്കാവുന്ന പരമാവധി  വീടുകൾ  സന്ദർശിച്ചിരുന്നു ആരെയെങ്കിലും മനഃപൂർവം ഒഴിവാക്കുകയോ  കൂട്ടിച്ചേർക്കുകയും ചെയ്തിട്ടില്ല സമയപരിമിതി ആണ് കൂടുതൽ വീടുകൾ സന്ദർശിക്കുന്നതിൽ നിന്നും ഒഴിവാക്കാൻ ഉണ്ടായ  കാരണം ,വിമർശനം  ഞങ്ങൾ  സ്വാഗതം ചെയ്യുന്നു ,പക്ഷേ വസ്തുനിഷ്ഠമായി കാര്യങ്ങൾ ഗ്രഹിക്കാൻ ശ്രമിക്കണമെന്ന്  അഭ്യർത്ഥന മുന്നോട്ടു വെക്കുകയാണ് ...ഒരു രാഷ്ട്രീയപ്പാർട്ടി സംഘടിപ്പിക്കുന്ന പരിപാടിയെ ആ തലത്തിൽ നിന്നു കാണാൻ ശ്രമിക്കണം. തെറ്റുകൾ തിരുത്താൻ ' ഉള്ളതാണ് പക്ഷേ , തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നവരെ തിരുത്താൻ സാധ്യമല്ല. എല്ലാവർക്കും നന്മയുണ്ടാവട്ടേ ആമീൻ
   
എച്ച് കെ  അബ്ദുൽ റഹ്മാൻ
പ്രസിഡന്റ് മുസ്ലിം ലീഗ് പട്ള ശാഖ കമ്മിറ്റി

സ്മൃതിപഥ യാത്ര വിവേചനം/ THM Patla

*സ്മൃതിപഥ യാത്ര വിവേചനം*

THM Patla

കഴിഞ്ഞ ദിവസം അസ്ലം മാവില എഴുതിയ "സ്മൃതിപഥം എന്നെ ഓർമ്മപ്പെടുത്തുന്നത് "
എന്ന കുറിപ്പ് വായിച്ചു.
വളരെ സന്തോഷമായി ഒരു നല്ല കാര്യം ആര് ചെയ്താലും അഭിനന്ദിക്കണം.
പിന്നീട് അതോടനുബന്ധിച്ച് വന്ന ഫോട്ടോകളും മറ്റു കാണുമ്പോൾ ഇത് ഒരു തരം താണതായിപ്പോയെന്ന് പറയാതിരിക്കാൻ നിർവാഹമില്ല.
സന്ദർശിക്കേണ്ട വ്യക്തികളെ തെരെത്തെടുക്കുന്നതിന്റെ മാനദണ്ഡം എന്തായി ഒന്നുവെന്ന് മനസ്സിലായില്ല.
ഉദാഹരണത്തിന് പി.എസ് മൊയ്തുച്ചാന്റെ പുരക്ക് പോകുന്ന വഴി വേറെയും രണ്ട് മൂന്ന് വ്യക്തികൾ കിടപ്പായയിൽ തന്നെയുണ്ടായിരുന്നു. അവരും നാട്ടുകാരുടെ ദൈനംദിന കാര്യങ്ങളിൽ ഒരു കാലത്ത് സജീവമായ വർ തന്നെയിരുന്നു.

       രോഗികളെ സന്ദർശിക്കലും സമാധാനാനിപ്പിക്കലും അവർക്ക് വേണ്ടി പ്രാർത്ഥിക്കലും ദീനിൽ വളരെ പ്രാധാന്യമുള്ളതും റസൂലുല്ലാഹ് അതിനെ പ്രോത്സാഹിപ്പിച്ചതുമായ കാര്യമാണ്. എന്നിട്ടും ദീനും ലീഗും ഒന്നാണെന്ന ധാരണ യുള്ള, 'സ്വർഗ്ഗത്തിലെ പാർട്ടിയായ ലീഗിന്റെ (സമസ്ത മുൻ പ്രസിഡണ്ട്, റഹ്മത്തുല്ലാ ഖാസിമി മുത്തേടം ,സിംസാറുൽ ഹഖ് മുതലായവരോട് കടപ്പാട്) ഇങ്ങിനെ വിവേചനം കാട്ടിയത് ശരിയായില്ല. അതിൽ സ്വന്തം പാർട്ടിക്കാരുമായവരും ഉണ്ടായിരുന്നു. കൂട്ടത്തിൽ നാട്ടിലെ അറിയപ്പെട്ട മഹതികളുമുണ്ടായിരുന്നു.
കാനക്കോടൻ ആസിയഞ്ഞ നാട്ടുകാർക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത പേര്
  കുറഞ്ഞ പക്ഷം യു.ഡി എഫിന് മറക്കാൻ പറ്റാത്ത
എല്ലാവർക്കും വേണ്ടപ്പെട്ട
പി.അബ്ദുല്ലച്ച അദ്ദേഹത്തെപ്പോലും അവഗണിച്ചത് ശരിയായില്ല
കൊണ്ട് വന്ന പച്ചത്തട്ടം തീർന്ന് പോയതോ അതോ ജനങ്ങളെ കണ്ണിൽ പൊടിയിടാൻ ഇത് തന്നെ ധാരാളമാണെന്ന നിഗമനമോ?
സ്വാർത്ഥ താൽപര്യം " സിന്ദാബാദ് "

സിൽസില ട്രോളുകൾ / ഫയാസ് അഹമ്മദ്

*സിൽസില ട്രോളുകൾ*

ഫയാസ് അഹമ്മദ്

"മരം നട്ടേട്ത്ത്, മനുഷ്യൻ പോയേട്ത്ത് " എന്നൊരു ചൊല്ല് കേട്ടിട്ടുണ്ട്.

സഞ്ചാരിയായ മനുഷ്യൻ തന്റെ പാതയിലെല്ലായിടത്തും അവന്റെ അസ്തിത്വം കാത്തുസൂക്ഷിക്കാൻ ശ്രമിച്ചിട്ടുണ്ട്; വിജയിച്ചിട്ടുമുണ്ട്.

മനുഷ്യൻ തന്റെ അസ്തിത്വരൂപകൽപ്പനയിൽ വാർത്തെടുത്ത ആധുനിക പരികൽപനകളിലൊന്നാണ് "സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം " എന്ന ത്രൈവാക്യ മുദ്രാവാക്യം. അതിൽ തന്നെ സ്വാതന്ത്ര്യമെന്നതിന് നൽകിയ നിർവ്വചനങ്ങളിൽ ജനകീയമായതാണ് സാപിന്റെ കുറിപ്പിൽ നാം കണ്ട "മൂക്കതിർത്തി ".
മൂക്കതിർത്തി പാലിക്കാത്തവരെ അവരെത്ര ജ്ഞാനമുള്ളവരായാലും പൊതുജനം അംഗീകരിക്കാറില്ല.

സാഹോദര്യത്തിന്റെ കൂടെ പറയേണ്ട ഒന്നാണ് അനുകമ്പ. പരനെ അറിയാനും സ്നേഹിക്കാനും കഴിയുന്ന അവസ്ഥാവിശേഷമാണിത്.   ഇതൊക്കെയും പൂർണ്ണമാവുകയെന്നത് അസാധ്യമാണ് താനും. അത് കൊണ്ട് തന്നെ ഇണങ്ങിയും പിണങ്ങയും സ്വയം അതിർവരമ്പുകൾ സൃഷ്ടിച്ചും, ചേർത്തു നിർത്തിയും മാറ്റി നിർത്തിയും ഒക്കെ മുന്നോട്ട് നീങ്ങുന്നു.

ഈയൊരു സംവിധാനത്തിൽ അറിവുള്ളവർ, അധികാരമുള്ളവർ, പണമുള്ളവർ, കഴിവുള്ളവർ തുടങ്ങിയവരൊക്കെ മുന്നിട്ടു നിൽക്കും. ഇവിടെയാണ് " മുന്നിട്ടു" നിൽക്കാൻ പറ്റാത്ത ചില വ്യക്തിത്വങ്ങൾ, തങ്ങളേത് വിധേനയെങ്കിലും ശ്രദ്ധിക്കപ്പെടണം എന്ന ചിന്തയിലധിഷ്ഠിതമായി ചില പ്രവൃത്തികൾ ( കോപ്രായങ്ങളുമാവാം) കാണിക്കാൻ സാഹസപ്പെടുന്നത്. അത്തരം സാഹസങ്ങളുടെ ബൈൻഡ് ചെയ്ത രൂപമാണല്ലോ ഗിന്നസ് ബുക്ക്.  (അതിന്റെ ഫലമായിട്ടാവണം  ഗിന്നസ് ബുക്ക് തന്നെ ഉണ്ടായത്).

നിങ്ങൾ GB ശ്രദ്ധിച്ചിട്ടുണ്ടോ ? അതിലെ കോപ്രായക്കാർ അധികവും വ്യക്തിത്വ വൈകല്യങ്ങൾക്കുടമകളാണ്.
ഇങ്ങനെ നെഗറ്റീവ് പബ്ലിസിറ്റി ഇഷ്ടപ്പെടുന്നവരെ / ഈണത്തിലെ അപസ്വരങ്ങളെ *സിൽസില* പാട്ടുകളായി പരിഗണിക്കാം.
ഈ ഗണത്തിൽ പെട്ടതാണ് റീഡേർസ് തീയറ്ററിൽ വരാറുള്ള വ്യക്തിഹത്യ ട്രോളുകളും  കൂടെയുള്ള " ചൊറിയാൻ മുട്ടിയ സ്ഥലത്ത് ചൊറിയാനും ചുടാന്നാളെ ചൂടാക്കാനുമുള്ള " ലഹരിയും.

എന്തുതന്നെയാലും ആർ.ടി അതിന്റെ മാന്യത കാണിച്ചു. ഒരാൾ പോലും സഭ്യത വിട്ട് പ്രതികരിച്ചില്ല. കൂടെ ചൊല്ലിക്കൊടുത്തു. ഇപ്പോൾ തള്ളിക്കളഞ്ഞു. സബാഷ് ! നല്ലത് കൊള്ളി പുകയുന്നത് പലപ്പോഴും ഓക്സിജൻ കിട്ടാഞ്ഞിട്ടാണ്. ഇനി ശുദ്ധവായു ശ്വസിക്കട്ടെ.
നമുക്കിവിടെ ഉലക്ക മേൽ കിടക്കാം.

എത്താൻ മറക്കരുത് /Aslam Mavilae

എത്താൻ
മറക്കരുത്

Aslam Mavilae

ഒരിരുത്തം
ഒന്നിച്ച് കൂടൽ
കൂട്ടായാലോചിക്കൽ
കൂട്ടായ്മയിലൊരു തീരുമാനിക്കൽ

ഗ്രാമോത്സവം !
അത് വേണം,
അത് മനസ്സിലുണ്ട്
എല്ലാത്തിൽ നിന്നുള്ള റിലാക്സ്
നാട്ടുകാർ,
പ്രായ വ്യത്യാസമന്യേ
കാണാനിരിക്കാനിരുന്നൊന്നുംരണ്ടു മിണ്ടാനൊരുവേളാനന്ദാശ്രൂപൊഴിക്കാനാഹ്ലാദിക്കാനാസ്വദിച്ചുല്ലസിക്കാനൊരുയിരുത്തം...

അതിന്,
വിദ്യാർഥികൾ
യുവാക്കൾ
മുതിർന്നവർ
കാരണവന്മാർ
എല്ലാവരും വേണം.

വെള്ളിയാഴ്ച
കൂടണം, കൂട്ടമായെത്തണം
29 സെപ്തംബർ 2017
വൈകുന്നേരം 7 മണിക്ക്
ഗ്രൗണ്ടിലുള്ള
ഹയർ സെക്കണ്ടറി സ്കൂൾ ഹാളിൽ

എത്താൻ
മറക്കരുത്
മറ്റെന്ത് മറന്നാലും

വ്യക്തിഹത്യ ട്രോൾ കുപ്പായമിടുമ്പോൾ/ S A P

വ്യക്തിഹത്യ
ട്രോൾ കുപ്പായമിടുമ്പോൾ

S A P

"ഒരാളുടെ കൈവീശാനുള്ള സ്വാതന്ത്ര്യം അന്യന്റെ മൂക്ക് തുടങ്ങുന്നേടത്ത് അവസാനിക്കുന്നു" എന്ന് പറയാറുണ്ട്.

സ്വാതന്ത്ര്യം എന്നത് തന്റെ സഹജീവിയോട് അതിക്രമം പ്രവർത്തിക്കാനുള്ളതല്ല. മനുഷ്യൻ സാമുഹിക ജീവിയാണ് എന്നത് പരീക്ഷയിൽ മാർക്ക് തരാൻ വേണ്ടി എഴുതിപ്പിടിച്ച വരികളല്ല. സാമാന്യബുദ്ധി മാർക്കറ്റിൽ നിന്നും വിലക്ക് വാങ്ങാനുമാവില്ല!
ഇതൊക്കെ പ്രായപൂർത്തിയായ ബുദ്ധിയും വിവേകമുള്ള മനുഷ്യരോട് കൂടെക്കൂടെ വിസ്തരിച്ച് പറയേണ്ടിവരുന്നത് തന്നെ ഒരു വലിയ ദുരന്തമാണ്.

സാമൂഹ്യ ജീവി എന്ന നിലയിൽ ഇടപെടലുകൾക്ക് ചില മര്യാദകൾ ശീലിക്കേണ്ടതുണ്ട്.  ഒരാളുടെ അഭിമാനത്തിന് ക്ഷതം വരുത്തുന്ന രീതിയിൽ പൊതുവേദിയിൽ പെരുമാറാൻ പാടില്ല. പൊതുവെ ബുദ്ധിസ്ഥിരതയില്ലാത്തവരും ലഹരിബാധിതരുമൊക്കെയാണ് നിലതെറ്റി പ്രതികരിക്കാറുള്ളത്. വിവേകമുള്ള മനുഷ്യർ അമാന്യമായി പെരുമാറുകയും എന്നിട്ടത് എന്റെ സ്വാതന്ത്ര്യമാണ് എന്ന് പറയുകയും ചെയ്യില്ല; ചെയ്യാനും പാടില്ല.

ട്രോളായാലും സർക്കാസമായാലും  വ്യക്തിഹത്യാ സർക്കസ്സ് കളിക്കാൻ സോഷ്യൽ മീഡിയാ പൊതുയിടങ്ങൾ  ദുരുപയോഗം ചെയ്യുന്നത് ഇന്ന് നിത്യ കാഴ്ചയായി മാറിയിരിക്കുന്നു.  വന്ന് വന്ന് കൊച്ചു കൊച്ചു കൂട്ടായ്മകളിലത്  ബെർത്ത് നേടാനും തുടങ്ങിയിരിക്കുന്നു!  ഫലം,  വിദൂര ഭാവിയിൽ കുടുബകലഹങ്ങളിലേക്കത്  വഴി തെളിയിക്കും.

വ്യക്തിഹത്യയും ആക്ഷേപഹാസ്യവും വേർതിരിക്കാൻ അവനവന്റെ "ഞൊടിഞായ അളവ് കോലുകൾ " ഉപയോഗിക്കുന്നത് തടഞ്ഞില്ലെങ്കിൽ പ്രാദേശിക കൂട്ടായ്മകളുടെ സക്രിയത്വം തന്നെ നിശ്ചലമാകും. അതാവാം ചിലർ ഉദ്ദേശിക്കുന്നതും.

ഇവിടെ തുപ്പരുത് എന്നെഴുതിവെച്ചിരിക്കുന്നത് ഇവിടെ കാർക്കിച്ച് തുപ്പാനുള്ള അനുവാദമാണ് എന്നാരെങ്കിലും കരുതുമോ? അങ്ങനെ കരുതുന്നിടത്തേക്കാണ് ഇപ്പോൾ പലയിടങ്ങളിലും കാര്യങ്ങൾ എത്തി നിൽക്കുന്നത്.

വിദൂരതയില്‍.../അസീസ്‌ പട്ള

മിനിക്കഥ*

*വിദൂരതയില്‍...*

*അസീസ്‌ പട്ള*
________________________

വസന്തം വഴിമാറി ഗ്രീഷ്മത്തെ പുല്‍കുന്ന തിരക്കിനിടയിലും വീട്ടുമുറ്റത്തെ പത്തുമണിപ്പൂവ് വിടരുന്നതില്‍ കാണിച്ച കൃത്യതയില്‍ അതിശയംപൂണ്ട മനോജ്‌ അറിയാതെ വിളിച്ചുപോയി...

”കൃഷ്ണാ......... നിന്‍റെ ഓരോ സൃഷ്ടി വൈഭവം!”

“എടീ....വാതിലടച്ചേര്, ഞാന്‍ ശേഖരനെ കണ്ടിട്ട് വരാം”

മറുപടിക്ക് കാത്തുനിക്കാതെ ഓരോന്നാലോചിച്ച് സ്വയം ചിരിച്ചുകൊണ്ട് നടന്നു നീങ്ങി, ഇന്നത്തെ പത്രത്തിലച്ചടിച്ചുവന്ന ചെറുകഥ, നിലവാരമുണ്ടായിട്ടല്ല എന്തോ... വശ്വാസം വന്നില്ല.. വഴിയില്‍ ചാഞ്ഞചില്ലയിലെ പ്ലാവില വലിച്ചെടുത്തു കടിച്ചു തുപ്പിക്കൊണ്ട് മുമ്പോട്ടു നടന്നു, ശേഖരനാവുമ്പോ കഥയുടെ തലനാരിഴകീറി വിവരിക്കും, അയള്‍ക്കതില്‍ നല്ല വിവരമാ... സഹപാഠി മാത്രമല്ല, അടുത്ത കൂട്ടുകാരനും കൂടിയാ.. എഴുത്തിന്‍റെ ലോകത്ത് എവിടെയോയെത്തെണ്ടയാളാ...

ഗേറ്റ് തുറക്കുന്ന ഒച്ച കേട്ട്, കോലായയിലെ ചാരുകസേരയില്‍ പത്രപാരായണത്തില്‍ മുഴുകിയ ശേഖരന്‍ തിരിഞ്ഞുനോക്കി ഉച്ചത്തില്‍ വിളിച്ചു..

“ഹല്ലാ....ആരായിത്, വല്ല്യ കഥയെഴുത്തുകാരനായിപ്പോയി.. ദേ.......... തന്‍റെ കഥ തെന്നെയാ വായിച്ചോണ്ടിര്ന്നതും”

സമ്മതം ചോദിക്കാതെ ചാരുപ്പടിയില്‍ അയാളും ഇരുന്നു.

പത്രം മടക്കി ടീപോയിലിട്ടു കണ്ണടക്കാലില്‍കടിച്ചുപിടിച്ചയാള്‍ നിറഞ്ഞ സന്തോഷത്തോടെ അഭിനന്ദിച്ചു..

“എനിക്കുറപ്പുണ്ടായിരുന്നു, നിന്‍റെ ചില കുത്തി വരകളൊക്കെക്കണ്ടാപ്പോള്‍, അതിലെ  ജീവന്‍തുടിപ്പിന്‍റെ അംശങ്ങള്‍  ശ്രദ്ധിക്കപ്പെട്ടിരുന്നു.”

പ്രശംസയിലെ ആത്മാര്‍ത്ഥതയെ നിര്‍വികാരതയോടെ കേട്ടുനിന്ന അയാള്‍ തിരിച്ചൊരു ചോദ്യം,...

“എന്‍റെ ഈ പൊട്ടത്തരം അച്ചടിച്ചു വന്നെങ്കില്‍ ഇക്കാലമത്രയും കുത്തിക്കുറിച്ചു ചവറ്റുകൊട്ടയിലെറിഞ്ഞ തന്‍റെ കവിതയും ലേഖനങ്ങളും അച്ചടിച്ചു വന്നിരുന്നെങ്കില്‍ മലയാള വായന ലോകത്തിനു ഒരു മുതല്‍ക്കൂട്ടകുമായിരുന്നു, അവരുടെ വായനശാലകള്‍ നിറയ്ക്കാനും..?!”

അയാള്‍ കണ്ണടച്ചില്ലിലൂടെ വിദൂരതയില്‍ കണ്ണും നട്ടിരുന്നു... നീണ്ട ഒരു നെടുവീര്‍പ്പോടെ ഇടംകണ്ണിലെന്നെ നോക്കുമ്പോള്‍ അയാളുടെ കണ്ണുകള്‍ ആര്‍ദ്രമായിരുന്നു..

ശുഭം

▪▪▪

എല്ലാം ഒരു പരിധി വരെ മാത്രം / അസ്ലം മാവില

എല്ലാം
ഒരു പരിധി വരെ
മാത്രം

അസ്ലം മാവില

ഇതൊരു കലാ-സാഹിത്യ - സാംസ്കാരിക കുതുകികളുടെ കൂട്ടായ്മയാണ്. ഒഴിവ് നേരങ്ങൾ ഉള്ളവർക്ക് സജീവമാകാനൊരു ഇടം. ഇതിനെക്കാളെത്രയോ മികച്ച കൂട്ടായ്മകൾ നമ്മുടെ ചുറ്റുവട്ടത്ത് കാണുമായിരിക്കും.

തൻകുഞ്ഞ് പൊൻകുഞ്ഞെന്ന് പറയുന്നത് പോലെ RT അംഗങ്ങൾക്ക്  ഇത് വലിയ കാര്യമാണ്.  അത് കൊണ്ടാണ് RT ഫോറം വായിക്കുവാനും ശ്രവിക്കുവാനും സമയം കണ്ടെത്തുന്നത്. 70% - 80% പേർ ശരാശരി RT കാണുന്നു.

RTM നുള്ള മെച്ചം ഇവിടെയുള്ള എഴുത്തുകൾ ഒരു ബ്ലോഗിൽ പകർത്താൻ പറ്റുന്നു എന്നത് മാത്രമാണ്.  അത് കൊണ്ടാണ്  എഴുതാൻ ഇത്രമാത്രം നിർബന്ധ രൂപത്തിൽ പ്രോത്സാഹിപ്പിക്കുന്നത്.

സ്വരങ്ങളും അപസ്വരങ്ങളും  ശ്ലീലാശ്ലീലയാംഗ്യങ്ങളും എല്ലാം നോക്കി വിലയിരുത്താൻ പാകപ്പെട്ട മനസ്സുകളാണ് ഇവിടെയുള്ള 90 ശതമാനത്തിലധികം പേരും. ഒന്നും രണ്ടും മൂന്നും വട്ടം അപസ്വരങ്ങളും ദ്വയാർഥാശ്ലീല ചേഷ്ടകളും അവർ കണ്ടും കേട്ടുമെന്നിരിക്കും.

ചിലർ പരാതി പറയാൻ തുടങ്ങിയിട്ടുണ്ട്. മൊത്തത്തിലുള്ളവരുടെ അഭിപ്രായ പരിഛേദമായിട്ടാണ് ഞങ്ങളതിനെ മനസ്സിലാക്കുന്നത്.  അവരുടെ പരിഭവങ്ങൾ RTM ന് കണ്ടില്ലെന്ന്  നടിക്കാൻ പറ്റില്ല.

ഏത് കൂട്ടായ്മയിലും ഒരു കൈവിരലിലൊതുങ്ങുന്നവർ  "മുഴച്ചിരിക്കുന്നവരാണ്." അവരെ കുറ്റം പറയുന്നില്ല.  ഒരു റിലാക്സ് ( ആയാസം, വിശ്രമം) കിട്ടിയാൽ ഇതൊക്കെ പൊയ്പ്പോകും.

ഏത് കൂട്ടായ്മയിലും ആലസ്യം തോന്നുന്നവർക്ക് അടുത്ത സ്റ്റോപ്പിൽ ഇറങ്ങാമല്ലോ. ഇഷ്ടക്കേട് മാറുമ്പോൾ RT യിൽ വീണ്ടും കയറുകയും ചെയ്യാം.

എന്നത്തെയും ഇന്നത്തെ രാത്രിയും RT സംഗീത മഴ ചൊരിഞ്ഞ് സജിവമാകട്ടെ.

അപൂർണ്ണമെത്ര ശരി ! / അസ്ലം മാവില

അപൂർണ്ണമെത്ര ശരി !

അസ്ലം മാവില

കവിത : പൂർണ്ണം
കവി: പി. സച്ചിദാനന്ദൻ
ആലാപനം :  ശരീഫ് കുരിക്കൾ

സചിദാനന്ദൻ ഒരു കവി മാത്രമല്ല,  നമ്മുടെ വായന കൂടിയാണ്. ജുഡീഷ്യൽ ഘർ വാപസിയെ കുറിച്ച് മുന്നറിയിപ്പു പറയാൻ മാത്രമല്ല അദ്ദേഹം സംസാരിച്ചത്, എഴുതിയത്.  (പലർക്കും എഴുത്തുകാർ പരിചിതമാകുന്നതും പ്രിയപ്പെട്ടവരാകുന്നതും ചില യാദൃശ്ചികതകൾ കൊണ്ടാണല്ലോ, വേറെ ചിലർക്കവർ അടുത്ത തോക്കിൻ മുനമ്പിലെ കാഞ്ചിവലിയുടെ സ്പോട്ടാകുന്നതും)

സാമൂഹു വിമർശകൻ, സാഹിത്യവിമർശകൻ, കവിതാ വിവർത്തകൻ, ഉത്തരാധുനിക കവി, ഇടത് സഹയാത്രികൻ, ഗദ്യകവി, ബുദ്ധിജീവി, എഡിറ്റർ, സിനിമാ നിർമ്മാതാവ്, നാടകകൃത്ത്, കോളമിസ്റ്റ്, ഇംഗ്ലീഷ് അധ്യാപകൻ  തുടങ്ങിയ വിശേഷണങ്ങൾ സചിദാനന്ദന് ഇണങ്ങുമെന്ന് തോന്നുന്നു. Post-structuralist poetics  വിഷയത്തിൽ അദ്ദേഹം വിമർശന സാഹിത്യത്തിന്  കോഴിക്കോട്  സർവ്വകലാശാലയിൽ നിന്നു ഡോക്ടറേറ്റ് നേടി.

അദ്ദേഹത്തിന്റെ "പൂർണ്ണം" കവിത നമ്മുടെ പ്രിയപ്പെട്ട മലയാളധ്യാപകൻ  ശരീഫ് കുരിക്കൾ ആലപിക്കുന്നു.

പെർഫെക്ഷൻ എന്നത് ദൈവികമെന്ന സന്ദേശവും അപൂർണ്ണമെന്നത് മാനുഷിക പരിമിതിയെന്നും, അതിനെ തിരിച്ചു വായിക്കുന്നവരെയാണ് അൽപനെന്നും അപക്വമതിയെന്നും പൊതുബോധം വിളിക്കുകയെന്നും അപൂർണ്ണതയാണ് പ്രപഞ്ച സൗന്ദര്യത്തിന്റെ മുഴുരഹസ്യമെന്നും കവിതാലാപനം കേൾക്കുമ്പോൾ നമുക്കനുഭവപ്പെടും.

ചില കവിതകൾ ആശയ സമഗ്രത കൊണ്ട് സമ്പന്നമാകാറുണ്ട്, അവയിലൊന്നാണ് ഈ കവിത.

ശരീഫ് മാഷിലൂടെ നമുക്ക് കേൾക്കുക.  

RT എഴുത്തുപുര ചർച്ചയിൽ നിന്ന് / അസ്ലം മാവില

കഥ, കവിത, നോവൽ
RT എഴുത്തുപുര
ചർച്ചയിൽ നിന്ന്

അസ്ലം മാവില

, RT എഴുത്ത്പുരയിൽ കണ്ണെറിയുമ്പോഴും ചെവികൊടുക്കുമ്പോഴും ഇടക്കിടക്ക് എഴുതണമെന്ന് തോന്നാറുണ്ട്,  അവിടെയുള്ള പ്രസക്തഭാഗങ്ങൾ RT വായനക്കാർക്ക് കൂടി പങ്കിടണമെന്നും .

ഇന്നലെ രാത്രിയും ഇന്ന് രാവിലെയും ചർച്ച ഉടക്കി നിന്നത് കഥ, കവിത, നോവൽ വിശദീകരണങ്ങളാണ്. അതിലെ വിജ്ഞാനപ്രദവും  അതി മനോഹരവുമായ ഷരീഫ് മാഷിന്റെ  വോയിസ് നോട്ട് ഇവിടെ റി-പോസ്റ്റ് ചെയ്യണമെന്ന് തോന്നി.

നിങ്ങളുടെ വീട്ടിലെ കുഞ്ഞുങ്ങൾക്കും സാഹിത്യാഭിരുചിയുള്ള വിദ്യാർഥികൾക്കും കേൾപ്പിക്കുക. പാഴാവില്ല. പാഴ്വാക്കൊട്ടതിൽ ഇല്ല താനും. 

സ്മൃതിപഥം എന്നെ ഓർമ്മപ്പെടുത്തിയത് / അസ്ലം മാവില

.സ്മൃതിപഥം
എന്നെ ഓർമ്മപ്പെടുത്തിയത്

അസ്ലം മാവില

രാവിലെ ടൗണിൽ പോകാൻ വായനശാലാ പരിസരത്തെത്തിയതായിരുന്നു.  സുഹൃദ് വലയത്തിലെ HK, CH, MA, MK തുടങ്ങിയവരെ കണ്ടപ്പോൾ, അവരോട്  സംസാരിക്കാൻ നിൽക്കേണ്ടി വന്നു. അവർ ഒരു ചെറിയ പരിപാടിയുടെ ഒരുക്കങ്ങളിലാണ്, സ്മൃതിപഥം എന്ന പേരിൽ.

അവിചാരിതമായുള്ള കണ്ടുമുട്ടലിൽ ആ സംരംഭത്തിന്റെ തീം കേട്ടപ്പോൾ എനിക്ക്  നിങ്ങളോടത് പങ്ക് വെക്കണമെന്ന് തോന്നി. ചെറിയ ചെറിയ സമയം കണ്ടെത്തി, തങ്ങളുടെ നല്ലനാളുകളിൽ  കൗടുംബികമായും രാഷ്ട്രിയമായും താങ്ങായും തണലായും നിന്നവരെ, വാർദ്ധക്യം കൊണ്ടോ രോഗം മൂലമോ വിശ്രമിക്കുന്നവരെ കാണുക, അവരുടെ കൂടെ ജനകീയ നേതാക്കളോടൊപ്പം അൽപം ചെലവഴിക്കുക.

പല മാനങ്ങൾ വായനക്കാർ കാണുമെന്നറിയാം. അവയെക്കുറിച്ചൊന്നും ഞാൻ അഭിപ്രായം പറയാനാളുമല്ല.

പൊതുരംഗങ്ങളിൽ പ്രവർത്തിക്കുന്നവർ, അവസാന കാലങ്ങളിലോ, രോഗാതുരയവസ്ഥയിലോ ജീവിത സായാഹ്നങ്ങളിലെ ഒഴിവ് വേളകൾ ആരുമറിയാതെയും ആരുടെയും ശ്രദ്ധ പതിയാതെയും മാറ്റപ്പെടാറുണ്ട്. ഇഷ്ടപ്പെട്ടവരെയോ ഇഷ്ടനേതാക്കളെയോ കാണുവാനും അവരോട് മിണ്ടിയും പറഞ്ഞുമിരിക്കുവാനും ആഗ്രഹിച്ചു പോകുന്ന വേളകളാണിത് ശരിക്കും. അത് കൊണ്ട് തന്നെ എന്റെ കുറിപ്പിലെ മർമ്മവുമിത് തന്നെ.

ജനപ്രതിനിധി എൻ.എ. നെല്ലിക്കുന്ന് ഈ സ്മൃതിപഥ സംരംഭത്തിലൊരാളാണ്. തലമുറകൾ കണ്ട് മുട്ടുവാനും സ്നേഹവായ്പ് പങ്കിടാനും അവരുടെ നിലപാടുകൾക്ക് ചെവികൊടുക്കാനും ഈ സന്ദർഭങ്ങൾ ഒരുക്കും. രാഷ്ട്രീയ നേതൃത്വങ്ങൾ സ്വീകരിക്കേണ്ട, അനുധാവനം ചെയ്യേണ്ട നല്ല ഗുണങ്ങളിലൊന്നായി തോന്നി.

ഇഷ്ടപ്പെട്ട നേതാക്കളൽപസമയം ഒന്നിച്ചുണ്ടാവുക, അവരെ അൽപ നേരം കേൾക്കുക, കേൾപ്പിക്കുക, സന്തോഷം പറയുക. എത്ര സുന്ദര നിമിഷങ്ങൾ!  ജിവിത സായാഹ്നങ്ങൾ ധന്യമാകട്ടെ. തനിച്ചല്ല, ഒറ്റപ്പെട്ട നേരങ്ങളിലും കൂടെ പ്രവർത്തിച്ചരും തങ്ങളുടെ പ്രസ്ഥാനവും കൂടെയുണ്ടെന്നത് വലിയ കാര്യമാണ്.

ഇത്തരുണത്തിൽ, ജിവിത വിശ്രമത്തിലുള്ള കുമ്പള അബ്ദുൽ റഹിമാൻ സാഹിബ്, പി.എസ്. മൊയ്തിൻ സാഹിബ്, PM അബ്ദുൽ റഹിമാൻ സാഹിബ്, അബ്ദുല്ല ബാവ സാഹിബ്, അബ്ദുല്ല സാഹിബ് തുടങ്ങിയ ആദരണീയർക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു.

ഞാൻ അല്ലേലും താമസിച്ചാ.../ addhipatla

*ഞാൻ അല്ലേലും താമസിച്ചാ....* 🙏🏻

addhipatla

*പൂച്ചെയ്ക്കെന്ത്  കാര്യം* ( എന്നെ തന്നെയാണ് )

*എഴുത്ത് പുരയിലുള്ള എല്ലാവർക്കും  ക്ഷേമമെന്ന് കരുതുന്നു..

കളിക്കാൻ അല്ല ,
കുളിക്കാൻ കുളത്തിലിറങ്ങുമ്പോൾ നീന്തൽ അറിയാമോ..എന്നാൽ മാത്രം ഇറങ്ങിയാ..മതിയെന്ന് ..അത് ശരിയായ് തോന്നുന്നില്ല കാരണം അവിടെ മുങ്ങാതിരിക്കാനുള്ള  സുരക്ഷാകവചങ്ങൾ ഉണ്ടല്ലോ..അതിലേതെങ്കിലും ഒന്നെടുത്ത് ചാടൂ..എന്ന്  പറയാമായിരുന്നില്ലേ ..അല്ലാതെ  ഊട്ടുന്നതും ,ഉണ്ണുന്നതും ,രണ്ടും രണ്ടെല്ലേ..സ്വയം എടുത്ത്  വാരി കഴിക്കാൻ പ്രായമായ് ,അല്ലേൽ  അറിയാം. ഇവിടെ  കൂടുതലും സ്വയം എടുത്ത്  കഴിക്കുന്നവരാണെന്നാണ്  ഞാൻ വിശ്വസിക്കുന്നത്.

ഇഷ്ടമില്ലാത്തതിനെ കഴിക്കൂ..എന്ന് പറഞ്ഞ്  വാരിത്തരുന്നത് (ഊട്ടുന്നത് ) ശരിയാണോ..അഥവാ...കഴിച്ചാലും ,കഴിച്ചത് പോലെയാവില്ല ,വേണ്ടാന്ന് പറഞ്ഞ് തുപ്പിക്കളകയും ചെയ്യും ആരും കാണാതെ ,
ഊട്ടണോ..ഉണ്ണണോ..അപ്പോൾ ..??
സ്വയം ഉണ്ണുകയാണേലും അതിൽ നിന്ന് ചില കൂട്ടുകൾ എടുത്ത് കളയാറുണ്ട് ഇല്ലേൽ  കഴിക്കുമ്പോൾ വായിൽ നിന്ന്  ഒൗട്ടാമാറ്റിക്കായ് പുറത്തേക്ക് വരുകയും ചെയ്യാറുണ്ട്.
ഊട്ടുമ്പോൾ ആദ്യം തന്നെ അതൊക്കെ എടുത്ത് കഴിഞ്ഞേ..ഉരുള പരുവത്തിലാക്കി  വായിൽ വെച്ച് തരും.
ഇപ്പോഴിവിടെ ഒര് വിഷയം തന്ന് താങ്കളിതിനെ  ഒര് കഥയാക്കി തരൂ..എന്നൊന്നും പറഞ്ഞാൽ എന്നെക്കൊണ്ടാവില്ല ആവുകയുമില്ല .. ( കാര്യമായും )
*ഒര് കാരണവും കൂടാതെ എല്ലാവരേയും ഇഷ്ടപ്പെടുന്നയാളാണ് ഞാൻ ..,,*
പാട് മറയ്ക്കുവാൻ വേണ്ടി ,ചായങ്ങൾ പൂശുന്നത് പോലെ വരികളിലെ അർത്ഥങ്ങളെ എങ്ങിനെ മനസ്സിലാക്കാം, ഇങ്ങനെയുള്ളവയൊന്നും എനിക്കറിയില്ല .,

*ഇതിവിടെ  പറയാൻ കാരണം..ആ രണ്ട് പേരിൽ ഒരാൾ  ഞാനായത് കൊണ്ടാണ്..*
എനിക്ക്  നിങ്ങളെ കണ്ട് പഠിക്കണം അതിനാണിവിടെ കൂടെ കൂടിയതും. അല്ലാതെ എന്റെ  കൃഷിയിറക്കാനല്ല. ഈ കൃഷിയെ പറ്റി പഠിക്കാൻ വേണ്ടി മാത്രമാണ്. ..  ഈ  ഇനം വിത്ത് താങ്കളുടെ  കയ്യിൽ തരുന്നു ഇതിനെ നീ  പാകി, വിളവെടുത്ത്  കാണിക്കൂ..എന്ന് പറഞ്ഞാൽ എനിക്കാവില്ല  ...നിങ്ങളുടെ  കൃഷി കണ്ട് പഠിക്കുവാനാണ്..അല്ലാതെ ഞാനൊരു കർഷകനല്ല ..എന്ന് കൂടി ഒാർമ്മിപ്പിക്കുകയാണ്.. കൂട്ടു കൃഷി ചെയ്യാൻ എന്റ കയ്യിൽ  ഒന്നും തന്നെയില്ല.

*അദ്ധി പട്ള ( പട്ളേയൻ )*

_______________________

വക്രദൃഷ്ടിയെ കുറിച്ച് / ഫയാസ് അഹമ്മദ്

വക്രദൃഷ്ടിയെ കുറിച്ച്

ഫയാസ് അഹമ്മദ്

തികച്ചും കാലിക പ്രസക്തമായ വിഷയങ്ങളെ ആക്ഷേപഹാസ്യം മേമ്പൊടി ചേർത്ത് അവതരിപ്പിക്കുക എന്നത് ഇന്നത്തെ വാർത്താ മാധ്യമ മേഖലയിലെ പുതിയ ശീലമാണ്. അതിനാണ് മൂർച്ച കൂടുതലും.
പക്ഷേ പെയ്തൊഴിഞ്ഞ് ഒറ്റപ്പോക്കാണ് അതിലെ കാര്യങ്ങളൊക്കെ . പൊതുജനം എല്ലാം ട്രോളായി കണ്ടു തുടങ്ങി. വീട്ടിൽ ഉമ്മ പോലും ടോളാൻ തുടങ്ങി എന്ന് ഒരു ചങ്ങാതി കഴിഞ്ഞ ദിവസം പറഞ്ഞതോർക്കുന്നു.
*വക്രദൃഷ്ടി* പുതിയൊരു ചർച്ചയ്ക്കും കൂടി വഴി വെക്കുന്നു. ജ്ഞാനോദയത്തിന്റെ ഉപോൽപ്പന്നമായ Freedom to expression.
ആർ.ടിയിൽ, ജനമനസ്സുകളിൽ പുതിയൊരു രാഷ്ട്രീയ സംവാദം നടക്കാൻ ഈ പരമ്പര ഹേതുവാകട്ടെ എന്നാശംസിക്കുന്നു.
സസ്നേഹം

രോഹിങ്ക്യൻ രോദനം/ THM Patla

*രോഹിങ്ക്യൻ രോദനം*

THM Patla

നോവുന്നു യെൻ മനതാരമെ ങ്കിലും
തോരാൻ മടിക്കുന്നു കണ്ണീർത്തടങ്ങൾ

കത്തിക്കരിഞ്ഞ  മാംസപിണ്ഡങ്ങളും
കുത്തിയൊലിക്കും നിണച്ചാലുകളും
മരവിച്ചു പോയ യെൻ മസ്തിഷ്ക്കവും.

പശിയടക്കാൻ പച്ചിലയും അഴുക്ക് ചാലുകളും
നാണമറക്കാൻ പരതും കുപ്പത്തൊട്ടീ

സ്വന്തം മണ്ണിൽ അഭയാർത്ഥിയായി
നാണിക്കുമീ നരക ജീവിതം

ഔദാര്യമേതുമാവശ്യമില്ല സഹതാപമേ വേണ്ട
പരിഗണിക്കുമീ അർഹത
സ്വന്തം മണ്ണിൽ അവകാശം

ജനാധിപത്യത്തിൻ കാവലാളായ്
സമാധാനത്തിൻ ജേതാവായ്
അധികാരത്തിൽ വിലസും "സൂചി'
കാണണ മീ മനുഷ്യക്കോലങ്ങളെ !!
കേൾക്കണമീ രോദനങ്ങളെ !!

അഹിംസ മേനി പറഞ്ഞിടും തത്വത്തിൽ
ഹിംസയ്‌ക്കെന്തർത്ഥം നിൻ നിഘണ്ഡുവിൽ

കണ്ടില്ല കേട്ടില്ല മൗനവൃതത്തിലാണ്ടുപോയ സൂചീ നീയറിഞ്ഞില്ല പ്രജയിൻ രോദനം

തിരിച്ചു വാങ്ങാനാളില്ലെങ്കിലും
വലിച്ചെറിയണം നിൻ പുരസ്കാരം
മനുഷ്യനാണെന്നറിഞ്ഞീടണം
വീട്ടുതടങ്കലാണിതിലും ഭേദമാണെന്നറിഞ്ഞിടണം
പുരസ്ക്കാരത്തിൻ മാനം കാത്തീടണം

RT നിലപാടുകൾ / അസ്ലം മാവില

RT നിലപാടുകൾ

അസ്ലം മാവില

മുഖവുരയില്ലാതെ വിഷയത്തിലേക്ക്. രണ്ട് പാനലുകളായി തിരിച്ച് മുൻകൂട്ടി തയ്യാറാക്കുന്നതും  സമയബന്ധിതവുമായ ഒരു രാഷ്ട്രീയ ചർച്ചയാണ്, അഭികാമ്യം, ആരോഗ്യ പരവും. RT-യത് സ്വാഗതം ചെയ്യുന്നു.

FB യിൽ നിന്നുമല്ലാതെയും കിട്ടുന്ന പോസ്റ്ററും വീഡിയോസും ടെക്സ്റ്റും പോസ്റ്റ് ചെയ്യാൻ നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്. പക്ഷെ, കലാ, സാംസ്കാരിക, സാഹിത്യ പ്രവർത്തകരെ പരിപോഷിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും മാത്രമായുള്ള  RT യിലതിന് ചില പരിമിതികളുണ്ട്.

പല പൊതു ഇടങ്ങളിലും അംഗങ്ങൾ ExIT ആകാനോ ആകപ്പെടാനോ കാരണം, അനുവദിക്കപ്പെട്ട സൗകര്യങ്ങളിൽ കാണിക്കുന്ന അമിതാവേശവും അച്ചടക്കരാഹിത്യവുമാണ്.

സെൽഫ് ഡിസിപ്ലിൻഡ് പൊളിറ്റിക്കൽ ലിറ്ററസി (സ്വയമച്ചടക്ക രാഷ്ട്രിയ സാക്ഷരത ) ഉണ്ടാക്കുക എന്നത് RT യുടെ മൂന്നാംഘട്ട മുന്നേറ്റങ്ങളിലെ പ്രധാന അജണ്ടയായിരുന്നു. അന്ന് അനുകൂലമായ പ്രതികരണങ്ങൾ അംഗങ്ങളിൽ നിന്ന് ലഭിക്കാത്തത് കൊണ്ടാണ് പ്രസ്തുത ഉദ്ദേശം ഫ്രീസ് ചെയ്ത്, നാലാംഘട്ടമായ "എഴുത്ത് എഴുത്തുപുരയിലൂടെ " എന്ന കൺസെപ്റ്റിലേക്കും,  അഞ്ചാംഘട്ടമായ വരുംതലമുറയ്ക്ക് സാംസ്കാരിക ഗൃഹപാഠമൊരുക്കുവാൻ സ്കൂൾ കുട്ടികൾക്കായി പഞ്ചവത്സര കലാ-സാഹിത്യ പരിശീലന കളരി എന്ന സ്വപ്ന പദ്ധതിക്കും RTM മുൻതൂക്കം നൽകിയത്.

എഴുത്ത്പുര ഇപ്പോൾ ഭംഗിയായി നടക്കുന്നു. സ്കൂൾ ബേസ്ഡ് പദ്ധതിയുടെ ഒരു വർഷത്തെ പ്രതിമാസ ടൈംടേബിൾ തയാറായിട്ടുണ്ട്. പക്ഷെ  കുട്ടികൾക്ക് ഒഴിവ് ദിനങ്ങൾ ഇല്ലാത്തതിനാൽ ആ സംരംഭം നീങ്ങി നീങ്ങിപ്പോകുന്നുവെന്ന് മാത്രം.

എത്ര ചെറിയ കൂട്ടായ്മയായാലും  അച്ചടക്കത്തോടെ മുന്നോട്ട് പോവുക ചില ലക്ഷ്യങ്ങൾ മുൻ നിർത്തിയാണല്ലോ. ആ ലക്ഷ്യങ്ങളുടെ  പ്രസക്തിയോടൊപ്പം തന്നെ പ്രധാനമാണ്, അതിന്റെ പൂർത്തീകരണത്തിൽ അംഗങ്ങൾ കാണിക്കുന്ന താത്പര്യവും ആത്മാർഥതയും.

വീണ്ടും,  തുടങ്ങിയേടത്തേക്ക്  തന്നെ. രാഷ്ട്രീയമായ ഇടപെടലുകൾ  അനിവാര്യമെങ്കിൽ RTM സ്വാഗതം ചെയ്യുന്നു,  അത് കൊണ്ടാണ് പത്രങ്ങളും എഡിറ്റോറിയലുകളും പോസ്റ്റ് ചെയ്യാൻ ആദ്യം തന്നെ RT ആവശ്യപ്പെട്ടതും.

സംവാദങ്ങളും ആകാം, അത് "ഒച്ചയും വിളിയും" ആകരുതെന്ന നിർബന്ധവും നിബന്ധനയും RTക്കുണ്ട് , RT വായനക്കാർക്കുമുണ്ട്.

എഞ്ചിനീയർ തൻസീറയെ ഐടി കമ്പനികൾ ക്ഷണിക്കുന്നു / അസ്ലം മാവില

എഞ്ചിനീയർ തൻസീറയെ
ഐടി കമ്പനികൾ ക്ഷണിക്കുന്നു

അസ്ലം മാവില

അൻപതോടടുക്കുന്നവർക്കും അത് കഴിഞ്ഞങ്ങോട്ട് പോകുന്നവർക്കുമുള്ള പരിമിതികളിൽ  പെട്ട ചിലതുണ്ട്. വിലപേശുക, അനുഭവങ്ങൾ പങ്കിടുക തുടങ്ങിയവ അതിൽ പെടും.

BIT (Bearys Institute of Technology) യിൽ നിന്ന് 2017 ൽ എഞ്ചിനീയറിംഗ് കോഴ്സ് പൂർത്തിയാക്കിവരുടെ ബിരുദദാന ചടങ്ങായിരുന്നു ഇന്നലെ. എന്റെ സഹോദരീപുത്രി ഫായിസയടക്കം പട്ലയിൽ നിന്നുള്ള രണ്ട് പെൺകുട്ടികളും അവിടെ നിന്ന് BE പൂർത്തിയാക്കിയവരിലുണ്ട്.

ചടങ്ങ് തുടങ്ങാൻ കുറച്ച് സമയം കൂടി ബാക്കിയുണ്ടായിരുന്നു. ലോക പ്രശസ്ത എണ്ണക്കമ്പനിയായ ARAMco യിലെ ഉന്നത ഉദ്യോഗസ്ഥൻ അടക്കമുള്ള വിശിഷ്ടാതിഥികൾ വിശേഷാൽ സ്ഥാനഗൗണും ക്യാപും ധരിച്ച് ചെമന്ന പരവതാനിയിൽ കൂടി ആനയിക്കൽ ചടങ്ങിന്റെ അസ്സംബ്ലി പോയന്റിലേക്ക്   നടക്കുന്നുണ്ടായിരുന്നു ഞങ്ങളവിടെ എത്തുമ്പോൾ.

കോളേജ് കവാടത്തിന് തൊട്ട് താഴെ ഇടത് ഭാഗത്തുള്ള വലിയ ഡിസ്പ്ലേ ബാനറിൽ രണ്ടിടത്ത് ഒരു പട്ലക്കാരിയുടെ ഫോട്ടോ എന്റെ ശ്രദ്ധയിൽ പെട്ടു! ബാംഗ്ലൂരിലെ പ്രശസ്തമായ രണ്ട് I T കമ്പനികളിലേക്ക് അവളെ ക്യാമ്പസ് പ്ലേസ്മെൻറ് വഴി ജോലിക്കായി ക്ഷണിച്ചിരിക്കുന്നു. ആ മിടുക്കിയായ എഞ്ചിനീയർ, ആരെന്നോ ? T. P. യൂസഫിന്റെ മകൾ തൻസീറ!

പ്രമുഖ ഐ.ടി.കമ്പനികളായ ഇൻഫോസിസും ഹിന്ദുസ്ഥാൻ ഗ്ലോബൽ സൊല്യൂഷനുമാണ് തൊഴിൽ ദാതാക്കൾ. ജോലിയിൽ പ്രവേശിക്കണോ വേണ്ടയോ എന്നത് ഇനി തൻസീറയുടെ തീരുമാനം.

മികച്ച മാർക്ക്, ടീം വർക്ക്, I T മേഖലയിൽ കൂടുതൽ പഠിക്കാനുള്ള താത്പര്യം തൻസീറയുടെ ഗുണങ്ങൾ ഫായിസയടക്കമുള്ള സഹപാഠിനികളും IT ഫാക്വൽറ്റി അംഗങ്ങളും പറയുമ്പോൾ വലിയ സന്തോഷം തോന്നി.

ദുബായിൽ ഒരു പ്രമുഖ കമ്പനിയിൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവായ ബിസിനസ്സ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദമുള്ള മുൻസിർ, ഈ മിടുക്കിയുടെ സഹോദരനാണ്. മാതാവ് :  അസ്മ.  (മുൻസിർ നല്ലൊരു നടനും കലാകാരനാണ്. സ്വന്തമായി എഫേർട്ട് എടുത്ത് മൈക്രോ ഫിലിംസ് സംവിധാനിക്കുകയും അതിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. നമ്മുടെ നാട്ടിൽ മതിയായ രൂപത്തിലും അർഹിക്കുന്ന രീതിയിലും പ്രോത്സാഹനം പൊതുവെ കുറവാണല്ലോ. അതിനുള്ള വേദിയും ഉണ്ടാകാറുമില്ല.)

ക്യാമ്പസ് പ്ലേസ്മെന്റ് കിട്ടാക്കനിയല്ല. കഴിവുള്ളവരെ ആളും അവസരങ്ങളും തേടിയെത്തും. അതിനുദാഹരണമാണ് തൻസീറ. ഭാവുകങ്ങൾ !

BIT ബിരുദദാന ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ, ലോകത്തിലെ വിവിധ അന്താരാഷ്ട്രാ സർവ്വകലാശാലകളിൽ (ദക്ഷിണ കൊറിയയടക്കം ) വിസിറ്റിംഗ് പ്രൊഫസറായ ഡോ. ഉമേഷ് റാവുവിന്റെ വാക്കുകൾ ഇവിടെ കുറിക്കട്ടെ :

"ഇന്നലെ വരെയുള്ള നിങ്ങളുടെ കൈകുറ്റങ്ങൾ പൊറുക്കപ്പെട്ടു, അധ്യാപകർ തിരുത്തി തന്നു. ഇന്ന് മുതൽ നിങ്ങൾ സാങ്കേതിക രംഗം സജീവമാക്കേണ്ട ബിരുദധാരികളാണ്.  നാളെ കോർപറേറ്റ് ലോകത്ത് നിങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ചെറിയ കൈപ്പിഴ പോലും അവഗണിക്കപ്പെടാത്ത ഒന്നാണ്. തിരുത്താൻ കൂടെ അധ്യാപകരുണ്ടാകില്ല, കൂട്ടിന് സതീർഥ്യരുമില്ല."

Saturday 23 September 2017

സാക്ഷരതാ ഓർമ്മകൾ (3) /അസ്ലം മാവില

സാക്ഷരതാ ഓർമ്മകൾ (3)

അസ്ലം മാവില

(നോട്ട്: സാക്ഷരതാ ഓർമ്മകൾ  മൂന്ന് ലക്കങ്ങളിൽ ഒതുക്കാനായിരുന്നു എന്റെ നേരത്തെയുള്ള ഉദ്ദേശം. കുറച്ച് കൂടി ലക്കങ്ങൾ വേണമെന്ന് നിലവിലെ സാഹചര്യങ്ങൾ എന്നോട് പറയുന്നു, അത് കൊണ്ട് തുടർ ആഴ്ചകളിലും വായിക്കാം. )

സാക്ഷരതാ ക്യാമ്പയിനിൽ, മാസ്റ്റർ ട്രൈനി എന്ന നിലയിൽ, എന്റെ ഉത്തരവാദിത്വമേഖല പട്ലയാണ്, ഇടയ്ക്കൊന്ന്  കൊല്ല്യ ഭാഗത്ത് കണ്ണെത്തണം.

ട്രൈനീസായി നമ്മുടെ വാർഡിൽ നിന്ന് കുറച്ച് ചെറുപ്പക്കാർ മുന്നോട്ട് വന്നു. എം. കെ. ഹാരിസ്, ടി.എച്ച്. മുഹമ്മദ്, ബക്കർ മാഷ് തുടങ്ങിയ  അഞ്ചാറു പേർ. കുറച്ച് പെൺകുട്ടികളും ഉണ്ടായിരുന്നു. ( പേരുകൾ ഓർമ്മപ്പെടുത്തുന്നതനുസരിച്ച് ഞാൻ ബ്ലോഗിൽ അപ്ഡേറ്റ് ചെയ്യും).  നമ്മുടെ സ്കൂളിലെ അന്നുണ്ടായിരുന്ന ഒരു  അധ്യാപകനും ഈ ക്യാമ്പയിന് മുന്നിട്ടിറങ്ങിയില്ലെന്ന് മാത്രമല്ല; തിരിഞ്ഞു പോലും നോക്കിയില്ല.

അന്ന് പട്ല പൂർവ്വ വിദ്യാർഥി സംഘടന പ്രവർത്തന രംഗത്ത് വളരെ സജീവമായിരുന്ന കാലമായിരുന്നു.  ഈ വിഷയത്തിൽ ഒ.എസ്.എ നല്ല പിന്തുണ നൽകി. അന്നത്തെ ക്ലബുകളും പിന്തുണയുമായി മുന്നോട്ട് വന്നു.

അപ്രതീക്ഷിതമായ സപ്പോർട്ട് ലഭിച്ചത് അന്നത്തെ ചെറുകിട കടക്കാരിൽ നിന്നായിരുന്നു.  കാരണം നിരക്ഷരരെ കണ്ടെത്തിയാൽ പിന്നെ അവർക്ക് പഠനസൗകര്യമൊരുക്കുവാൻ ആദ്യം വേണ്ടത് പാഠശാലയായിരുന്നു.  

ഒ എസ് എ ഭാരവാഹികൾ സ്കൂൾ അധികൃതരുമായി സംസാരിച്ചു.  അങ്ങിനെ വൈകുന്നേരങ്ങളിൽ സ്കൂൾ മുറികൾ തുറക്കാൻ ധാരണയായി.  അന്ന് ഡേവിഡ് എന്ന പ്യൂണായിരുന്നു സ്കൂൾ വാതിലുകൾ തുറന്ന് തരിക. ഡേവിഡിനോട് മാത്രം സ്നേഹവും ആദരവും തോന്നിയ ദിനങ്ങൾ.  (ഡെവീഡിയൻ തമാശകൾ ഒരുപാടുണ്ട്,  അത് ഇവിടെ പരാമർശിക്കുവാൻ പരിമിതികളുണ്ട്).

സാക്ഷരതാ ക്ലാസ്സിൽ, സ്കൂളിൽ, നമ്മുടെ "വിദ്യാർഥികളെ " എത്തിക്കുക എന്നത് അതിസാഹസമായിരുന്നു. മമ്മിഞ്ഞി വന്നാൽ അന്തിഞ്ഞി   ഉണ്ടാകില്ല,അന്തിഞ്ഞിയെ
കണ്ടില്ലെങ്കിൽ അദ്ദിഞ്ഞി സ്ഥലം വിടും. ചുരുക്കിപ്പറഞ്ഞാൽ ആർക്കും അന്തിമോന്തിക്കുള്ള "സാലന്റെ അട്ക്കത്തേക്കുള്ള" പോക്ക് അത്ര തൃപ്തിയായിട്ടില്ല. ചിലർക്ക് തീരെ തൃപ്തിയുമല്ല.

അതിലും വലിയ വിഷയം  അക്ഷരം അറിയുന്ന ചിലരുടെ കുത്തു വെച്ചുള്ള നോട്ടവും കമന്റ്സുമായിരുന്നു. പ്രോത്സാഹിപ്പിക്കുക എന്നത് അന്നും ഇന്നും ഒരു വിഷയമാണല്ലോ.  കളിയാക്കുക, കുറ്റങ്ങൾ കണ്ടെത്തി ചൊറിഞ്ഞു കൊണ്ടിരിക്കുക എന്നത്  എല്ലാ കാലത്തും എല്ലാ സമൂഹവും അഭിമുഖീകരിച്ചിരുന്നു. ചിലർക്ക് ഈ മോശം സ്വഭാവം തായ്വഴിയായും മറ്റു ചിലർക്ക് കൂട്ട്കെട്ടിൽ നിന്നും ലഭിക്കുന്നതാണെന്ന് എല്ലാവർക്കുമറിയാം. "എനിക്കംഗീകരിക്കാൻ മനസ്സില്ലെ"ന്നിടത്താണ് ഈ പൊയത്താക്കാരുടെ വരണ്ട് വക്രിച്ച കുഞ്ഞു ലോകം കിടക്കുന്നത്!

പരിഹസിക്കുകയും അത് വഴി പിന്തിരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്തി അവർക്ക് ഡോസ് കൊടുക്കുക എന്നത് സി.എച്ച്. സ്വയം ഏറ്റെടുത്തു. (അന്നും ഇന്നും CH ഈ വിഷയത്തിൽ അഗ്രഗണ്യനാണ്, അത് കൊണ്ട് അനഭിമതനുമാകുകയും ചെയ്യും).

കുത്തുവാക്കുകളടങ്ങിയിട്ടും വിദ്യാർഥികൾ വരുന്നതിൽ പിന്നെയും  മടി കാണിച്ചപ്പോൾ, "പൊര്ക്കാര്ത്തി"യോ ബന്ധുക്കളോ ആണ് അടുത്തതായി തലപൊക്കിയ "പ്രധാനവില്ലിഞ്ഞമാരെന്ന്" ഞങ്ങൾക്ക് വളരെ വൈകിയാണ് മനസ്സിലായത്.  അവരെ ഒതുക്കാൻ ഞങ്ങൾ കണ്ടെത്തിയ കുരുട്ടു പരിപാടിയാണ് , അക്ഷരം പഠിക്കാത്തവരുടെ പേരുകൾ റേഷൻ കാർഡിൽ നിന്ന് വെട്ടാനും, ആ കാർഡിൽ ബാക്കിയുള്ളവർക്ക്  അരി - പഞ്ചസാര -മണ്ണെണ്ണയുടെ അളവ് കുറക്കാനും പദ്ധതിയുണ്ടെന്ന ലുങ്കി ന്യൂസ്. അത് ഫലിച്ചു തുടങ്ങിയതോടെ  ആ തലവേദനയും മാറിമാറി വന്നുകൊണ്ടിരുന്നു.

ഈ വിഷയങ്ങൾ നിരന്തരം മാസ്റ്റർ ട്രൈനീസ് മീറ്റിലും ദ്വൈവാര മോണിറ്ററിംഗ് യോഗങ്ങളിലും ചർച്ചയ്ക്ക് വന്നുകൊണ്ടിരുന്നു. പലയിടങ്ങളിലും ഇതൊക്കെ തന്നെയായിരുന്നു പൊതുവായ വെല്ലുവിളികളും.  "റേഷൻ കാർഡ് പേര് വെട്ടൽ " തിയറി മറ്റു വാർഡുകളിലും വിജയകരമായി പരീക്ഷിക്കുവാൻ മാസ്റ്റർ ട്രൈയിനിമാരും ഇൻസ്ട്രക്റ്റർമാരും സംയുക്ത ധാരണയായി.

നിൽക്കക്കള്ളിയില്ലാതായപ്പോൾ ചിലർ ഉറപ്പ് പറഞ്ഞു - വേറെ എവിടെയും വരാം,  സ്കൂളിലേക്കില്ല. അവിടെയായിരുന്നു, നമ്മുടെ നാട്ടിലെ ചെറുകിട കടക്കാർ കാണിച്ച വലിയ മനസ്സ് ഇവിടെ എടുത്ത് പറയാൻ ഞാൻ ഉദ്ദേശിന്നത്.

ഞങ്ങൾ കുറച്ച് പേർ ഓരോ കടക്കാരെയും സമീപിച്ചു.  ബിസിനസ്സ് ഹൗർസ് കഴിഞ്ഞാൽ രാത്രി 10 -15 മിനിറ്റ് ഈ കടയുടെ ഒരു ഒഴിഞ്ഞമൂല സാക്ഷരതാ ക്ലാസ്സിന് ഒഴിഞ്ഞ് തരണമെന്ന ആവശ്യം അവരോട് മുന്നോട്ട് വെച്ചു. വലിയ പ്രതീക്ഷയില്ലായിരുന്നു.  പക്ഷെ, കടക്കാരുടെ പ്രതികരണം ഞങ്ങളെ വളരെ ചെറുതാക്കി. "ഞങ്ങളുടെ കട അതിനായി എപ്പോഴും നിങ്ങൾക്ക് ഉപയോഗിക്കാം" എന്ന നല്ല വാക്കുകൾ
അവരെ ഏറ്റവും വലിയ അനൗപചാരിക - വിദ്യാഭ്യാസ പ്രവർത്തകരുടെ മുൻനിരയിലെത്തിച്ചു.
TH അബ്ദുൽ റഹിമാൻ, കുന്നിൽ അമ്പാച്ച, ഇല്യാസിന്റെ ഉപ്പ അദ്ലൻച്ച, കൊല്യയിൽ മുഹമ്മദ്ക്ക തുടങ്ങിയവരെ ഒരിക്കലും മറക്കാൻ പറ്റില്ല. അവരുടെ കടത്തിണ്ണകളും കടമുറികളുടെ ഒറ്റമൂലകളുമായിരുന്നു പിന്നിട് ഞങ്ങളുടെ പാഠ്യലയം.

(തുടരും)    

വക്രദൃഷ്ടി /അസീസ്‌ പട്ള

*വക്രദൃഷ്ടി*

*അസീസ്‌ പട്ള*

2013-ല്‍ ഹയര്‍ സെക്കണ്ടറിഡയരക്ടര്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍റെ ഓഫീസില്‍ കയറി കരിയോയിലഭിഷേകം ചെയ്ത എട്ടു കെ.എസ്.യു. ഇഞ്ചിനീറിംഗ് വിദ്യാര്‍ത്ഥികള്‍ ജാമ്യത്തിലിറങ്ങി പഠനം പൂര്‍ത്തിയാക്കിയെങ്കിലും ജോലി തരപ്പെടുത്താന്‍ വിഘാതമായ കേസ് പിന്‍വലിക്കാന്‍   കുട്ടികളും മാതാപിതാക്കളും, ബന്ധുക്കളുമടക്കം ഒന്നിച്ചു കെഞ്ചിയപ്പോള്‍, ചെയ്തത് തെറ്റാണെന്ന് തോന്നുന്നുന്നെങ്കില്‍ സാമുഹികസേവനത്തിലൂടെ മാനസാന്തരപ്പെട്ടു വരണമെന്ന ഉപായം ശിരസ്സാവഹിച്ചു  ആതുരാലയങ്ങളിലും അനാഥാലയങ്ങളിലും ആത്മാര്‍ത്ഥ സേവനം നടത്തിയ ഉദ്യോഗാര്‍ത്ഥികളെ    നല്ലനടപ്പിനു വിധേയമാക്കി മാപ്പു നല്‍കിയ, തെറ്റുകളെ സമൂഹനന്മയായി പരിവര്‍ത്തിപ്പിച്ച മഹാമനസ്കനായ കേശവേന്ദ്ര കുമാര്‍ (ഐ.എ.എസ്) സാറിനു നിറഞ്ഞ മനസിന്‍റെ പൂച്ചെണ്ടുകളര്‍പ്പിച്ചു ഇന്നത്തെ വക്രദൃഷ്ടി യിലേക്ക് എല്ലാ മാന്യ വായനക്കാര്‍ക്കും സ്വാഗതം.

മര്‍ഹൂം ഇ. അഹമദ് സാഹിബിന്‍റെ മരണപ്രശസ്തി കണ്ട് അന്തം വിട്ട  കുഞ്ഞാപ്പ അന്ന് തീരുമാനിച്ചതാ.. ദേശീയ തലത്തില്‍ പ്രവര്‍ത്തിച്ചാലേ നാലാള റിയൂ.. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കന്നി വോട്ടു ചെയ്യാന്‍ കിട്ടിയ അവസരം പാഴായതിന്‍റെ ചമ്മല്‍ ഇനിയും മാറിയിട്ടില്ല., ഇതിനൊക്കെ സ്വന്തം കാര്യം ഒഴിഞ്ഞു  സമയം വേണ്ടേ...പുറമേയുള്ളവര്‍ക്ക് അതുമിതും പറയാം..
വേങ്ങര ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ അമര്‍ഷംപൂണ്ട വിമതര്‍ ചുവപ്പുകൊടി പറപ്പിക്കുമോയെന്നും കാത്തിരുന്നു കാണാം.

പാര്‍ലിമെന്ടിലും, നിയമസഭയിലും സ്ത്രീകള്‍ക്ക് മുപ്പതു ശതമാനം സംവരണം വേണമെന്ന ആവശ്യത്തിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്, ഫസിഷത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം കുറവാണെന്ന് തെറ്റിദ്ധരിച്ച സോണിയാജി മോഡിജിയെ ഇരിക്കപ്പൊറുതിയില്ലാതാക്കിയിരിക്കുന്നു., നിയമം പാസ്സായാല്‍ കാവിക്കിളികളെക്കൊണ്ട് സകലര്‍ക്കും മൃത്യുഞ്ജയ ഹോമം നടത്തിപ്പിക്കുമോ ആവോ..

ബി.ജെ.പി.യുടെ കക്കുസ് അംബാസഡര്‍ കണ്ണന്‍റെ പ്രസ്താവനയെ കേന്ദ്ര മണി മന്ത്രി പിന്തുണച്ചത്‌ വിവാദമായി,  തള്ള് മന്ത്രിക്ക് സമ്മാനിച്ച കെ.എസ്.യു. ഗാന്ധിയന്മാരുടെ പ്രത്യുത സമ്മാനം തള്ളിനല്‍പ്പം മങ്ങലേല്‍പ്പിച്ചോയെന്നും റിപ്പോര്‍ട്ടുണ്ട്.

കേരള വിമലീകരണത്തിന്‍റെ ഭാഗമായി  നാല്പത്തിനാല് നദികളെയും അരുവികളെയും, തോടുകളെയും ജല സ്രോതസ്സുകളെയും എന്തും ഏതും കൊണ്ട് തള്ളാവുന്നിടമാക്കിയ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും കര്‍ശന നിയമവും പിഴയും  പ്രാപല്യത്തില്‍ വരുത്തിയ പിണറായി സര്‍ക്കാരിനെ അഭിനന്ദിച്ചുകൊണ്ട് ഇന്നത്തേക്ക് വിട.

നന്ദി.........

പേരിടാത്ത "കവിത" /RT വായനാമുറി/ Editor :ഫയാസ് അഹമ്മദ്

*എഴുത്തുപുര*യിൽ
ഹൃദയങ്ങളൊന്നായപ്പോഴുണ്ടായ ഈ പേരിടാത്ത "കവിത"
*RT വായനാമുറി*യിലേക്ക്.

അവസാന മിനുക്കുപണി നടത്തിയത് *ഫയാസ് അഹമ്മദ്*.

സാപ് , സാകിർ, മഹ്മൂദ്, ഖാദർ ,THM ,റാസ, അസീസ് തുടങ്ങിയവർ ഈ "കൂട്ടുകവിത"യിൽ സജീവമായി.

ഷരീഫ് കുരിക്കളുടെ വിമർശനക്കുറിപ്പ് പ്രതീക്ഷിക്കുന്നു.
__________________

ഇന്നലെ പെയ്ത മഴയത്ത് ഒലിച്ചു പോയത് എന്റെ ബാല്യമായിരുന്നു.

അമ്മൂമ്മയുടെ നടത്തത്തിനും ഒരു വിറയലുണ്ട്.
നിറങ്ങൾ മാറ്റുന്ന മാനത്ത് നിന്നും മഴ നനഞ്ഞിട്ടും
ഇടതു കൈകൊണ്ട് മഹേഷനെ തിരുത്തിയിട്ടും
മുടങ്ങാത്ത ചലനത്തെ ഭയന്നിട്ടില്ല.

അങ്ങകലെ
കൂട്ടംകൂടി തെരുവ് നായ്ക്കൾ (കന്നി )മാസം തെറ്റിയതിന്  പയ്യാരം പറയുന്നു.

സുന്ദരിയാം പ്രകൃതി തൻ  ചലനത്തെ
കൂറ്റൻ ടവറിനാൽ പിടിച്ചു കെട്ടി,
തുരന്ന് തുരന്നെടുത്ത മാസപിണ്ഡം
അലങ്കാരമാക്കി  കൊന്നു തള്ളിയതും,

പിന്നെ,മനസ്സുകളിലിൽ തീർത്ത അതിർവരമ്പും
അതിർവരമ്പിൽ തീർത്ത ദേശീയതതയും,

അറ്റതിനെ കൂട്ടി ചേർക്കേണ്ട ബാല്യമിന്നോ
കയ്യിലൊതുങ്ങുന്ന ശവമഞ്ചവും പേറിയിരിക്കുന്നു!

കാലങ്ങളിങ്ങനെ അടർന്നു വീഴുമ്പോൾ
എന്റെ നാടിന്റ ഗർഭപാത്രത്തിൽ നിന്നൊരു
ജീവകോശം ലാബിലേക്കയക്കണം,
എന്നെ തിരിയച്ചറിയാൻ
'കൊടി' യുടെ നിറമില്ലാതെ.
______________________

Note: ഈ കവിതയ്ക്ക് നല്ലൊരു പേര് നിർദ്ദേശിക്കാം.  RT യിൽ ചിലർ LIKE / FLOWERS പോസ്റ്റ് ചെയ്യുന്നത് കൊണ്ടുദ്ദേശിക്കുന്നത് അവർ "കണ്ടു, വായിച്ചു" എന്നതാകാം.  ഏതായാലും നിങ്ങളുടെ അഭിപ്രായങ്ങളും ആസ്വാദനവുണ്ടാകണം. വരും തലമുറകളുടെ വായനയ്ക്ക്, അത് RTPEN ബ്ലോഗിൽ ഇടം കണ്ടെത്തും.

ഈ ഗ്രാമത്തിലെ നന്മ മരങ്ങൾ ഇനിയും പൂക്കട്ടെ / SHAREEF KURIKKAL/CH/SAP/Mavilae

ഈ ഗ്രാമത്തിലെ
നന്മ മരങ്ങൾ ഇനിയും പൂക്കട്ടെ

SHAREEF KURIKKAL
______________________

അണ്ണാറക്കണ്ണനും തന്നാലായത്, പലതുള്ളി പെരുവെള്ളം എന്നൊക്കെ കേട്ടിട്ടുണ്ടെന്ന് മാത്രമല്ല അവ ക്ലാസുകളിൽ  പല തവണ വിശകലനം ചെയ്തിട്ടുമുണ്ട്. എന്നാൽ അതൊരു മാന്ത്രിക വിദ്യപോലെ കൺമുന്നിൽ നടക്കുന്നത് അത്ഭുതപരതന്ത്രനായി നോക്കി നിൽക്കുകയായിരുന്നു ഇന്നത്തെ ദിവസം.

രണ്ട് ലക്ഷത്തിനടുത്ത് ചിലവഴിച്ച് പാവപ്പെട്ട ഒരു കുടുംബത്തിനായി വീട് നിർമിച്ചു നൽകിയ കാര്യം ആർ റ്റിയിൽ വായിച്ചിരുന്നു. എന്നാൽ പകുതി പണവും കടമായിരുന്നുവെന്ന കുറിപ്പ്‌ എന്നെ അൽപമൊന്നുമല്ല അമ്പരപ്പിച്ചത്. ഒരു ലക്ഷത്തോളം രൂപ ഇനിയും പിരിച്ചെടുക്കേണ്ടതുണ്ടെന്നും അത് നിസ്സാരമായി സാധിക്കാവുന്ന കാര്യമാണെന്നുമുള്ള ആത്മവിശ്വാസം തുളുമ്പുന്ന വാക്കുകൾ മാവിലയുടെ കുറിപ്പിൽ കണ്ടു.

രണ്ട് ദിവസമായി 500 മുതൽ മേലോട്ട് പലരായി നൽകിയ തുക കൊണ്ട് നല്ലൊരു ഭാഗവും കണ്ടെത്തുകയും അവസാനം ബാക്കി തുക മുഴുവൻ ഒരു സുമനസ്സ് ഒറ്റയ്ക്ക് നൽകുകയും ചെയ്തു. സത്യം, ഇതൊരു മാന്ത്രിക വിദ്യ തന്നെ. പട്ലക്കാർക്ക് മാത്രം സാധിക്കുന്ന ഒന്ന്.
ഈ കൂട്ടായ്മകൾ നീണാൾ വാഴട്ടെ എന്നാശിക്കുന്നു.
പട്ലയിലെ നന്മ മരങ്ങൾക്ക് മുന്നിൽ തല കുനിക്കുന്നു,

SAP
_______________

നാടിന്റെ ഓരോ ചലനങ്ങളിലും ഇടപെടുകയും അഭിപ്രായം  രേഖപ്പെടുത്തുകയും ചെയ്യുന്ന താങ്കളുടെ നല്ല മനസ്സിന് നന്ദി.

താങ്കളെപ്പോലുള്ള അധ്യാപകർ വഴിയാണ് നല്ല വിദ്യാലയങ്ങൾ സൃഷ്ടിക്കപ്പെടുന്നത്.  അത് വഴി നല്ല സമൂഹവും.

കുട്ടികളെ സാമൂഹിക ഉത്തരവാദിത്തമുള്ളവരാക്കിക്കൊണ്ട് വരാനും അവർക്ക് പാഠപുസ്തകങ്ങൾക്കപ്പുറത്ത് ജീവിതം പഠിപ്പിക്കാനും കഴിവുള്ള നല്ല അധ്യാപകനാണ് താങ്കൾ.

താങ്ക്യൂ സർ..

C H
_____________

തീർച്ചയായും ഉസ്മാൻ, തികച്ചും നിരാലംബയായ നമ്മുടെ നാട്ടിലെ ഒരു സഹോദരിക്ക് സുരക്ഷിതമായ്  കഴിഞ്ഞുകൂടാൻ പാകത്തിൽ ഒരു വീടുണ്ടാക്കി കൊടുക്കാൻ നമുക്ക് സാധിച്ചു, ഈ പിരിവിന്റെ ആദ്യത്തിൽ തന്നെ ഒരുപാട് പേരു് സഹായ ഹസ്തവുമായി മുന്നോട്ട് വന്നിട്ടുണ്ട്, ഇതിന് വേണ്ടി സഹകരിച്ച പലർക്കും അവരുടെ പേര് വെളിപ്പെടുത്തുന്നതിൽ താൽപര്യം ഉണ്ടായിരുന്നില്ല, എങ്കിലും ഇത് ഒരു പ്രചോദനമാവട്ടെ എന്ന ഉദ്ദേശത്തോട് കൂടിയാണ് നാം പേരു് എഴുതിയത്, ഇപ്പോൾ വീടിന്റെ പണി പൂർത്തിയായി, കടം വന്ന സംഖ്യ cp യിൽ അവതരിപ്പിച്ചപ്പോൾ  വീണ്ടും നേരത്തെ തന്നവരിൽ പലരും മുൻപോട്ട് വരികയുണ്ടായി, അവസാനം സംഖ്യ തികയാതെ വന്നപ്പോൾ പല സന്ദർഭങ്ങളിലും ചെയ്യാറുള്ളത് പോലെ ബാക്കി കടമുള്ള സംഖ്യ നാസർ തന്ന് മുഴുമിപ്പിച്ചു. അൽഹംദുലില്ലാഹ്, ഈ സംരഭത്തിന് ഭാഗവാക്കായ എല്ലാവർക്കും അല്ലാഹു തക്കതായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ. ഇനിയും ഇത് പോലുള്ള അവസരങ്ങളിൽ സഹായിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ, ആമീൻ യാ റബ്ബൽ ആലമീൻ.

അസ്ലം മാവില
_______________

നമ്മുടെ നാടിന്റെ നന്മകൾ മറ്റുള്ളവർ തിരിച്ചറിയുന്നത്  എത്ര പെട്ടെന്നാണ് !

നാടിന്റെ നന്മകൾ അവിടെയുള്ള ഭൂപ്രകൃതിയല്ല ; അതെല്ലാ നാട്ടിലുമുണ്ടാകുമല്ലോ. മനുഷ്യപറ്റുള്ള മനുഷ്യരും  അപരനെ കേൾക്കാനും കാണാനുമുള്ള അവരുടെ സന്നദ്ധതയുമാണ് ഈ നന്മകൾ.

ഷരീഫ് കുരിക്കളെ പോലുള്ള മനഷ്യസ്നേഹികൾ ഇത് പറയുമ്പോൾ അതിന്റെ മാനം നമ്മുടെ ആലോചനയുടെ ചക്രവാളങ്ങൾക്കുമപ്പുറത്താണ്. ഒരധ്യാപകൻ ഒരിക്കലും പാഴ്വാക്ക് പറയില്ലെന്നൊരു ചൊല്ലുണ്ട്. അത് അടിവരയിടുന്നു കുരിക്കളുടെ വാക്കുകൾ.

പുതിയ തലമുറയ്ക്ക് മാഷിന്റെ വാക്കുകൾ ഒസ്യത്ത് പോലെ  കൈമാറപ്പെടണം, പുതു തലമുറകളാണ് ഞാനടക്കമുള്ള തല നരച്ച, തല നരയ്ക്കുന്ന തലമുറയ്ക്ക് പിന്നാലെ വഴി നോക്കി വരുന്നവർ.

ഒസ്യത്തുകൾ പാവനമത്രെ! സാമൂഹിക നന്മകളടക്കം ചെയ്ത ഒസ്യത്തുകൾ പരിപാവനവും.
_________________

ബാക്കി വന്ന കടം* *നാസർ ഏറ്റെടുത്തു ! നാമെല്ലാവരും കൂടി ആ കടം വീട്ടിയിരിക്കുന്നു ! /😮RT H DESK

*CP  COMPLETES IT'S TARGET,*
*ബാക്കി വന്ന കടം*
*നാസർ ഏറ്റെടുത്തു !*
*നാമെല്ലാവരും കൂടി*
*ആ കടം വീട്ടിയിരിക്കുന്നു !*
_____________________

Connecting Patla
.   *HELP LINE*
_____________________

മൂന്ന് പകൽ, രണ്ട് രാത്രി. CP ഓപൺ ഫോറത്തിന് അത് ധാരാളം !
81,414 രൂപയുടെ കടം വീടാൻ ആ മണിക്കൂറുകൾ മാത്രം മതിയായിരുന്നു !
ഹിജ്റപ്പിറവി ദിനത്തിൽ തന്നെ CP യുടെ ഒരു സദുദ്യമം സാർഥകമാകുന്നു! മാഷാഅല്ലാഹ് !

ഒന്നും പറയാനില്ല. വിഷയത്തിന്റെ  ഗൗരവമായിരുന്നു ഉദാരമതികളായ നിങ്ങൾ ഓരോരുത്തരും  നോക്കിയത്. അഞ്ഞൂറ് തന്നവർക്കും അഞ്ചക്കം തന്നവർക്കും ഒരേ ഉദ്ദേശം, ആ ടാർജറ്റ് എത്രയും പെട്ടെന്ന് തീർക്കണം. നസീമയുടെ വീട് പണിത് കൊടുത്ത വകയിൽ ഈ കൂട്ടായ്മയ്ക്കുണ്ടായ  കടം വീടണം. അതിന് പറ്റാവുന്നത് ചെയ്യണം.

ഇന്ന് രാവിലത്തെ കണക്കിൽ  32,500 കൂടി കടമായിബാക്കിയുണ്ടായിരുന്നു.  വൈകുന്നേരമായപ്പോൾ 3,000 പിന്നെയും കുറഞ്ഞു. പോക്കുച്ചാന്റെ നാസർ പറഞ്ഞു:  "ബാക്കിയുള്ളതിന്റെ ഉത്തരവാദിത്വം ഞാൻ ഏറ്റെടുത്തോളാം". ആ വാക്കുകളിൽ എല്ലാമായി.  നമ്മുടെ കടത്തിന് നല്ല പരിസമാപ്തിയായി.  ഫണ്ട് റൈസിംഗിന് ഏറ്റവും നല്ല വിരാമവുമായി ! അൽഹംദുലില്ലാഹ്!

ഇനി, പ്രാർഥന മാത്രം!
നാഥാ! ഞങ്ങളിൽ നിന്നും ഈ സത്കർമ്മം നീ സ്വീകരിക്കേണമേ ! സ്വീകാര്യമായ ദാനങ്ങളിൽ, ജാരിയായ സ്വദഖകളിൽ,  ഞങ്ങളുടെ ഈ എളിയ  സേവനവും  സംഖ്യയും നീ പരിഗണിക്കേണമേ ! മറ്റുള്ളവരുടെ പ്രയാസങ്ങളിൽ, അവരുടെ കണ്ണീരിൽ, മനസ്സ് നോവാനും അവർക്ക് കൈ താങ്ങാനും അവരെയാശ്വസിപ്പിക്കാനും നാഥാ നീ ഞങ്ങളെ തുണക്കണേ !
______________________

ചെലവായത് = *1,74,464. 00*
ആദ്യം കിട്ടിയത് =     93,050.00
ഇപ്പോൾ കിട്ടിയത് = 81,414.00
ആകെ കിട്ടിയത്=  *1,74,464. 00*

കടം:  *00000.00*            
_____________________

എല്ലാവരോടും നന്ദിപൂർവ്വം,

*Governing Body*
*Connecting Patla*
______________________

RT എഴുത്ത് പുരയിൽ ' കവിതകൾ നാമ്പിടുന്നു /RT

RT എഴുത്ത് പുരയിൽ '
കവിതകൾ നാമ്പിടുന്നു

ഒരു ശ്രമം. കവിതാ രചന. ഈരണ്ട് വരികൾ. ഒന്നിന്റെ ബാക്കിയായി. ചിലപ്പോൾ അങ്ങിനെയല്ലാതെയും.

കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളായി ഈ ഉദ്യമം. വെട്ടിയും തിരുത്തിയും.  പുതിയ വാക്കുകൾ കണ്ടെത്തിയും.

പുതിയ അച്ചിൽ വാർക്കുന്നു. പുതിയ ഫ്രയിമിലാക്കുന്നു.  എഴുത്ത് പുര RTക്ക് പുതിയ മാനം നൽകുന്നു.

ഹൃദയങ്ങൾ സംവദിച്ചുണ്ടായ ആ കവിത ഉടനെ RT യിൽ,  ഏറ്റവും മികച്ച ഒന്ന് രണ്ടെണ്ണം.

വായനക്കാരിൽ താത്പര്യമുള്ളവർക്ക് എഴുത്ത് പുര കവാടത്തിലേക്ക് വരികയും ചെയ്യാം.

ഈ ധനശേഖരണം നാളെ (വെള്ളി) വൈകുന്നേരത്തോടെ നിർത്തുന്നു /CP HELP DESK

നസിയ വീട് നിർമ്മാണം:
ഈ ധനശേഖരണം
നാളെ (വെള്ളി)
വൈകുന്നേരത്തോടെ
നിർത്തുന്നു

CP - HELP DESK ന് വേണ്ടി
അസ്ലം മാവില

ചെലവായത് = 1,74,464. 00 രൂപ

ആദ്യം കിട്ടിയത് =     93,050.00
ഇപ്പോൾ കിട്ടിയത് = 42,914.00
ആകെ കിട്ടിയത്= 1,35,964.00            

ബാക്കി വേണ്ടത് :   38,500.00

ഈ കണക്ക് നിങ്ങളുടെ മുമ്പിൽ. ഇനിയും സഹകരിക്കുവാൻ സൗകര്യമുള്ളവർക്ക് സഹകരിക്കാം.

നാളെ (വെള്ളി) വൈകുന്നേരം വരെ ഈ ധനശേഖരണം തുടരും. ഇന്ത്യൻ സമയം 6:00 മണി വരെ. പിന്നെ നീട്ടിനീട്ടി കൊണ്ട് പോകില്ല. നിർത്തും.

നൽകാൻ മനസ്സ് പാകപ്പെട്ടവർക്ക് ഒരവസരം കൂടി. അവർക്ക് പലതുള്ളി പെരുവെള്ളത്തിൽ ഒരു ഭാഗമാകാം.

നന്ദി, പടച്ചവനോട് ,
നിങ്ങളെല്ലാവരോട്,  ധനശേഖരണത്തിൽ അർഥം നൽകി സഹകരിച്ചവരോട്, ഇനിയും സഹകരിക്കുന്നവരോട്,
ഈ രണ്ട് നാൾ CP പ്ലാറ്റ്ഫോം മറ്റപ്രസക്ത പോസ്റ്റുകളിട്ട് ബഹളമയമാക്കാത്തവരോട്,
പിന്നെ, നിങ്ങളുടെ ക്ഷമയ്ക്ക്,
നിങ്ങളുടെ പ്രാർഥനയ്ക്ക് ....
എല്ലാത്തിനും, നന്ദി.

നല്ല നാളെ നേരുന്നു,
നല്ല നിദ്രയാശംസിക്കുന്നു. 

റഫീക്കിന്റെ ആദ്യ രചനയുടെ ചാരുത /S A P

*റഫീക്കിന്റെ ആദ്യ രചനയുടെ ചാരുത*
---------------------------------

എഴുത്തിന്‍റെ ലോകത്തേക്ക് പുതുതായി കടന്നു വന്ന റഫീക്ക് മുഹമ്മദിനെ അഭിനന്ദിക്കുന്നു.  ആദ്യത്തെ സൃഷ്ടി കൊണ്ട് തന്നെ അനുവാചകരെ കയ്യിലെടുക്കാന്‍ കഴിഞ്ഞു. അസാമാന്യ രചനയും വേറിട്ട ചിന്തകളും റഫീക്കിനെ വ്യത്യസ്തനാക്കുന്നു.

തുടര്‍വായന സുഗമമാക്കുന്ന ശൈലി പിന്തുടരുന്നു എന്നത് കൊണ്ട് തന്നെ രചനാലോകത്ത് പുതിയൊരു വഴി വെട്ടിത്തെളിക്കാന്‍ റഫീക്കിന് കഴിയും എന്നതില്‍ സംശയമില്ല.

ഏത് രംഗത്തായാലും പ്രതികൂല കാലാവസ്ഥകളെ അതിജയിക്കുക എന്നത് നിസ്സാരമല്ല. ഒറ്റ രചന കൊണ്ട്  തന്നെ അത്ഭുതം രചിക്കാന്‍ കഴിഞ്ഞിരിക്കുന്നു. ഇവിടെ പലര്‍ക്കും സാധ്യമാകാത്ത പാടവമാണ് ഈ രംഗത്ത് റഫീക്ക് പ്രകടിപ്പിക്കുന്നത്.

എഴുതണമെങ്കില്‍ എന്ത് എഴുതണമെന്നും എങ്ങനെ എഴുതണമെന്നും അറിയണമെങ്കില്‍ വായന അത്യാവശ്യമാണ്.  ധാരാളം വായിക്കുന്നവര്‍ക്ക് മാത്രമാണ് സ്വന്തമായ ശൈലി രൂപപ്പെടുത്താന്‍ കഴിയുക.

പുതുതായി കടന്നു വരുന്നവര്‍ക്കുള്ള വേദിയാണ് RT.  നമ്മുടെ ഭാവനകളും സങ്കല്‍പ്പങ്ങളും എന്ത് തന്നെയായാലും അത് തുറന്നു എഴുതാനുള്ള വേദിയാണിത്.  അത് പൂര്‍ണ്ണമായ രീതിയില്‍ ഉപയോഗപ്പെടുത്താന്‍ റഫീക്കിന് കഴിയട്ടെ എന്നാശംസിക്കുന്നു.

▫SAP▫
---------------------------------
Rtpen.blogspot.com
Emailtosa@gmail.com

ആ പ്രഭാതം എന്റേതു കൂടിയായി മാറി /ഷരീഫ് കുരിക്കൾ

*ആ പ്രഭാതം എന്റേതു കൂടിയായി മാറി.*
____________________

ഷരീഫ് കുരിക്കൾ

*(RT എഴുത്ത്പുര*യിൽ രേഖപ്പെടുത്തിയത്)
___________________

എട്ടരയ്ക്കു തുടങ്ങുന്ന മദ്രസയിലേക്ക് ഏറ്റവും അടുത്തുള്ള വീട്ടിൽ നിന്നും ഏറ്റവും വൈകിയെത്തുന്ന കുട്ടിയായിരുന്നു ഞാൻ. അതു കൊണ്ടു തന്നെ റഫീഖിനെപ്പോലുള്ള അനുഭവങ്ങൾ ഏറ്റുവാങ്ങാൻ എനിക്കായിട്ടുമില്ല.

എന്നാൽ റഫീഖ് സഞ്ചരിച്ച വഴികളിലൂടെ ഞാനിന്ന് ഒരു കുട്ടിയായി നടന്നു. മരം കോച്ചുന്ന തണുപ്പ് എന്റെ വിരലുകൾക്കിടയിലൂടെ അരിച്ചിറങ്ങി.  വായിൽ നിന്നു വരുന്ന പുക സിഗററ്റു വലിച്ചൂതുന്ന ഗമയിൽ പുറത്തേക്കു വിട്ടു . ചേമ്പില വെള്ളം ആട്ടിക്കളിക്കുന്നതിനിടയിൽ വീണുടഞ്ഞു പോയി.

എത്ര മനോജ്ഞമായാണ് റഫീഖ് പ്രകൃതിയെ നമുക്ക് മുന്നിൽ പുന:സൃഷ്ട്ടിച്ചിരിക്കുന്നത്. കുഞ്ഞിരാമൻ നായരുടെ ചില പ്രയോഗങ്ങൾ എന്റെ മനസ്സിലേക്കു കടന്നു വന്നു.

നല്ല കൈയൊതുക്കമുള്ള എഴുത്തുകാരനിലേക്ക് യാത്രയാരംഭിച്ചിരിക്കുകയാണ് റഫീഖ്. ഭാവുകങ്ങൾ നേരുന്നു.

എഴുതിത്തെളിഞ്ഞവർക്കു പോലും വരാവുന്ന ചെറിയ ചില അബദ്ധങ്ങളൊഴിച്ചാൽ നല്ല രചന.  

മികച്ച എഴുത്തുകാരനിലേക്കുള്ള പന്ഥാവ് തുറന്നു കിടക്കുന്നുണ്ട് റഫീഖിനു മുന്നിൽ.
ഒരിക്കൽക്കൂടി ആത്മാർത്ഥമായ ഭാവുകങ്ങൾ.

RT യിലെ പുതിയ എഴുത്തതിഥി റഫീഖ് അഹമ്മദ് പട്ല/ അസ്ലം മാവില

RT യിലെ
പുതിയ എഴുത്തതിഥി
റഫീഖ് അഹമ്മദ് പട്ല

അസ്ലം മാവില

RT യുടെ എഴുത്ത് പുരയിൽ അവസാനം വന്ന അംഗമാണ് റഫീഖ് അഹമ്മദ്. അംഗമാകാനുള്ള താത്പര്യമെന്നോട് നേരിട്ട് പറഞ്ഞപ്പോൾ, എന്തെങ്കിലും കാര്യമില്ലാതെ അയാൾ അങ്ങിനെ പറയില്ലെന്നും തോന്നി. മൂന്ന് വർഷം മുമ്പ് പട്ല ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ്ടു വിദ്യാർഥികൾക്ക് ഞാൻ  ക്ലാസ്സെടുക്കുമ്പോൾ  റഫീഖ് എന്റെ മുമ്പിലിരുന്നിട്ടുണ്ട്. ആ ഒരു പരിചയമാകാം എഴുത്ത്പുരയിൽ അംഗമാകണമെന്ന് എന്നോട് ആവശ്യപ്പെടാൻ കാരണം.

ഇയ്യിടെയായി  രാത്രിയൽപം വൈകി ഞങ്ങൾ എഴുത്ത്പുരയിൽ സജിവമാകാറുണ്ട്. മിനിഞ്ഞാന്നൊക്കെ കൂട്ടുകവിതാ എഴുത്തിന്റെ തിരക്കിലായിരുന്നു മിക്കവരും. ഇന്നലെ മറ്റൊരു വിഷയം സജീവമാകുന്നതിനിടയിലാണ് റഫീഖിന്റെ രചന വായനാനുഭവത്തിനായി അവിടെ  വരുന്നത്. ആ സമയം മുതൽ റഫീഖിന്റെ രചനയായിരുന്നു ചർച്ചാ വിഷയം. ഇന്ന് പുലർച്ചെ ഷെറീഫ് സാറിന്റെ വിലയിരുത്തൽ കൂടി വന്നതോടെ റഫീഖ് അഹമ്മദ് RT യുടെ എഴുത്ത് നിരയിലേക്കുള്ള നവാഗതനായി.

നല്ല ഒഴുക്കുള്ള ഭാഷയാണ്. എഴുതിശീലിച്ചാൽ നല്ല രചനകൾ പ്രതീക്ഷിക്കാം. നല്ല വാക്കുകൾ വെല്ലുവിളിയും പ്രോത്സാഹനവുമായി എടുക്കണം. വായന കുറയുന്തോറും നമ്മുടെ കയ്യിലുള്ള മരുന്നും കാലിയായിക്കൊണ്ടിരിക്കും.

ക്ലാസ്സിക്കുകൾ വായിക്കുക. അവയുടെ നല്ല മൊഴിമാറ്റം അന്വേഷിച്ച് കണ്ട് പിടിക്കുക. ചില കാരണങ്ങൾ എഴുത്ത് നിർത്താൻ ഇട വന്നേക്കും. പക്ഷെ, വായന നിർത്തരുത്.

എഴുത്തിനൊരു ഒഴുക്കൻ രീതിയുണ്ട്. പ്രത്യേകിച്ച് ചുറ്റുവട്ടങ്ങളെ വാഗ്മയം കൊണ്ട് അത്ഭുതം തീർക്കുമ്പോൾ. റഫീഖ് മദ്രസ്സയിലേക്ക് ഒരുങ്ങുന്നത് മുതൽ ഈ ഒഴുക്കുണ്ട്. മദ്രസ്സയുടെ പടിവാതിലിൽ എത്തുവോൾ, പിന്നെ ആ യാത്രയിലുള്ളത്  നാമാണ്.

റഫീഖ് എഴുതുന്നു: "പെട്ടന്നായിരുന്നു ഞാൻ മറ്റൊരു കാര്യം ശ്രദ്ധിച്ചത്. ശ്വാസം അകത്തോട്ട് എടുത്തു പുറത്തു വിടുമ്പോൾ വായിൽ നിന്ന് പുക വരുന്നു. പിന്നീട് ആ പുകയെ എങ്ങനെ ഒക്കെ വിത്യസ്തമാക്കാം എന്നായിരുന്നു എന്റെ ചിന്ത." ഈ ഒരു വികൃതി ഒപ്പിക്കാത്ത ഒരു ഡിസംബറും നമുക്കാർക്കും കടന്നു പോയിട്ടില്ല.

കരുതലോടെ റഫീഖ് എഴുതണം. അറബി മാധ്യമമായെടുത്ത അയാൾ മലയാളത്തിന്റെ മർമ്മവും പഠിച്ചിട്ടുണ്ടെങ്കിൽ അതൊരു ഗോഡ് ഗിഫ്റ്റാണ്. ഫിക്ഷനെഴുതാൻ പാകമായ സഹൃദയത്വം.  

എഴുത്ത് ലോകത്ത് റഫീഖ് കൂടുതൽ ശോഭിക്കണമെന്ന് ആഗ്രഹിച്ചത് കൊണ്ടാണ് ഞാനിത്രയും കുത്തിക്കുറിച്ചത്.  ഇപ്പോൾ നിങ്ങൾ റഫീഖ് അഹമ്മദ് പട്ലയാണ്. ഇരുത്തം വന്ന നിലയിലേക്കെത്തുമ്പോൾ RAP എന്ന ചുരുക്കപ്പേരിൽ ഞങ്ങൾ വിളിക്കാം. അത് കൊണ്ട് സാഹിത്യത്തെ താങ്കൾ ഗൗരവത്തിലെടുക്കുക. ഭാവുകങ്ങൾ !

എന്തെങ്കിലും തന്നേ തീരൂ അതെത്ര ചെറുതാണെങ്കിലും / Aslam Mavilae

*എന്തെങ്കിലും തന്നേ തീരൂ*
*അതെത്ര ചെറുതാണെങ്കിലും*
_____________________
.    Aslam Mavilae
*For Connecting  Patla*
    *Help Desk*
____________________

ഈ സംരംഭവുമായി സഹകരിക്കുവാൻ 100 ശതമാനം സാധിക്കുമെന്ന് കരുതുന്ന യു.എ.ഇ, ബഹ്റിൻ, സഊദിയിലടക്കമുള്ളവരും നാട്ടിലുള്ളവരും ഒരു പാടു പേരുണ്ട്. അവരിൽ പലരും എന്തോ ഇത്തരം കാര്യങ്ങളോട് അത്ര ഉത്സാഹം കാണിക്കുന്നില്ല.

അവരോട് ഞങ്ങൾക്കഭ്യർത്ഥിക്കുവാനുള്ളത് തരാൻ ഉദ്ദേശിക്കുന്ന എത്ര ചെറിയ സംഖ്യയായാലും ( 500 or 1000 ) *അതിലും കുറവെങ്കിൽ അത്*, നൽകി പങ്കാളികളാകുക. നമ്മുടെ മനസ്സ് പടച്ചവൻ കാണുന്നുണ്ട്.

ആരുടെയും പേര് വെളിപ്പെടുത്തുന്നത് അവരാരും ഇങ്ങോട്ട് പറഞ്ഞിട്ടല്ല. അവർക്കത് ഇഷ്ടവുമല്ല. അവരോടൊക്കെയുള്ള ബന്ധത്തിന്റെ അമിതസ്വാതന്ത്ര്യമുപയോഗിച്ചാണ് പേരെഴുതുന്നത് തന്നെ. അതൊക്കെകണ്ട് ബാക്കിയുള്ളവർക്ക്, നൽകാൻ  മനസ്സുള്ളവർക്ക്  ഒരു പ്രചോദനമാകാൻ വേണ്ടി മാത്രമാണ്.  

ജോലിയില്ലാതെ വിഷമിക്കുന്നവരോടല്ല എന്ന് പ്രത്യേകം പറയട്ടെ.

ഉള്ള സമയത്തേ നമുക്ക് എന്തെങ്കിലും നൽകാമല്ലോ. *ഇല്ലാത്ത സമയത്ത്,  കൊടുക്കാനാകുന്നില്ലല്ലോ* എന്ന് പരിതപിക്കുന്നതിലും നല്ലതല്ലേ അത് ?

ഒന്നിച്ചൊരാൾ ഒരു വീടുണ്ടാക്കി കൊടുക്കാൻ സാധിക്കുന്നവർ അപൂർവ്വാണ്.  അവർക്ക് അത് എല്ലായ്പ്പോഴും ചെയ്യാൻ പറ്റി എന്നും വരില്ല.

പക്ഷെ, സാധാരണക്കാരയവർക്ക്  ചെറിയ ചെറിയ സംഭാവനകൾ നൽകാം. *അത് കുറഞ്ഞ് പോയല്ലോ എന്ന് കരുതി തരാതിരിക്കരുത്.*

ഇത്തരം സംരംഭങ്ങളെ വെറുതെ നോക്കി മൗനം പാലിക്കുന്നതിന് പകരം, നമുക്കെല്ലാവർക്കാം ഒന്നിച്ച് മുന്നേറാം.  ഒന്നുമല്ലെങ്കിൽ , ആ സഹോദരി നമ്മുടെ നാട്ടുകാരന്റെ മകളല്ലേ ?

ഈ വാക്കുകൾ മുഴുവൻ എല്ലാവരും പോസിറ്റീവ് ആയി, ഗുണകാംക്ഷയോടെ കണ്ടാൽ മതി.

HKയെയോ ആരെയായാലും നിങ്ങൾ ബന്ധപ്പെടുക.

____________________

*നസിയ വീട്*
*നിർമ്മാണ ഫണ്ട്*

ചെലവായത് = 1,74,464. 00 രൂപ
പിരിഞ്ഞത്  =     93,050. 00 രൂപ
_____________________

*കടം  =   81, 414. 00 രൂപ*

കടം നിന്ന 81,414. 00 പിരിച്ചെടുക്കാൻ ഇന്നലെ തുടങ്ങിയ ഫണ്ട് കളക്ഷൻ  വിശദ വിവരം ചുവടെ:

A wellwisher    : 1,000/=
Kapal Usman   : 5,000/=
Arafath Karodi : 1,000/=
A wellwisher    :  2,000/=
Mohamed PM  : 5,000/=
A wellwisher    : 1,000/=
Navaz MP        : 1,000/=
A wellwisher    : 1,000/=
Azooz               : 1,000/=
A wellwisher    : 3,000/=

Amin, Suhail &
Ijaz                    : 6,000/=
A wellwisher    : 2,000/=
'
ബാക്കി ഇത്രമാത്രം:  
*52, 414/=* രൂപ

Jazakallah Jazakallah
______________________
Courtesy : *Connecting Patla*
42914

പുതു ദിനമാശംസിക്കുന്നു; പുതുവർഷപ്പിറവിയും /മാവില

പുതു ദിനമാശംസിക്കുന്നു;
പുതുവർഷപ്പിറവിയും
.
മാവില

ഇന്ന് 1439 ന്റെ ആദ്യം. ഹിജ്റ വർഷത്തുടക്കം. മുഹറം ഒന്നാം നാൾ. മുസ്ലിം കലണ്ടറിന്റെ ആരംഭം.

അറേബ്യൻ രാജ്യങ്ങളിൽ ഹിജ്റ വർഷമാണ് അവരുടെ നാക്കിൻ തുമ്പത്ത്, സഊദിയിൽ പ്രത്യേകിച്ച് .

നമ്മുടെ നാട്ടിൻ പുറത്ത് സ്ത്രീകൾ സംസാരിക്കുമ്പോൾ ഹിജ്റ മാസങ്ങൾ കടന്നു വരും. എനിക്ക് അറിയുന്ന കാലം മുതൽ എന്റെ ഉമ്മ കണക്കും കയ്യും പറയുക ഹിജ്റ മാസം കൂട്ടിയാണ്. ഉമ്മയുടെ കണക്കിൽ ഞങ്ങൾ അഞ്ച് പേരും ജനിച്ചത് ഹിജ്റ മാസങ്ങളിൽ, പെങ്ങന്മാരുടെ കല്യാണം കഴിഞ്ഞതും ഹിജ്റയിൽ തന്നെ.

പ്രവാചകരും അവിടുത്തെ സഖാക്കളും ഹിജ്റ പോയതു മുതലുള്ളതാണ് അറബി മാസ തുടക്കം. വിവിധ ചരിത്ര സംഭവങ്ങൾ കൂടിയാലോചനകളിൽ വന്നപ്പോൾ  അമീറുൽ മുഅമിനീൻ  ആ നിർദ്ദേശത്തെയാണ് അംഗീകരിച്ചത്.

താസുആ-ആഷുറാഉകൾ ഈ മാസത്തിൽ. യഹൂദമത വിഭാഗക്കാർ പോലും ഈ മാസത്തെ ആദരിക്കുകയും ആചരിക്കുകയും ചെയ്യുന്നു. നൈൽ നദി പിളരുന്നതും മൂസ (അ) പ്രവാചകർ ഫിർആനെ മറികടക്കുന്നതും,  സത്യം വിജയിക്കുന്നതും ആദ്യത്തെ അഹങ്കാരിയായ  ആൾദൈവം ആറിൽ ( കടലിൽ ) കയ്കാലിട്ടടിക്കുന്നതും ആരും സഹായിക്കാനാളില്ലാതെ ആഴിയിലയാൾ മുങ്ങിതാഴുന്നതും നാം കണ്ടത് മുഹറത്തിൽ.  ആൾദൈവം കെട്ടി അതത് സമൂഹങ്ങളിൽ, പേടിപ്പിച്ചും, ചൂഷണം ചെയ്തും അപ്പോസ്തലനും വ്യാജപടച്ചോനും ചമഞ്ഞും,  അത് വർക്കൗട്ടാകാത്ത പഠിച്ച തരികിടകൾ, പടച്ചോന്റാളായി ചമഞ്ഞും നടന്നാൽ ഒരുനാൾ കടലല്ലെങ്കിൽ കണ്ട്നിൽക്കുന്നവർ പിടിക്കുമെന്ന സന്ദേശം നൽകിയതും, നൽകുന്നതും ഈ മാസമാണ്.  

പ്രവാചകചര്യകൾ  പദാനുപദം അനുകരിക്കുന്നവർക്ക് മുഹറമാചരണമുണ്ട്.

പക്ഷെ, മുസ്ലിംകളിലെ ഷിഅഇ വിഭാഗങ്ങളുടെ മുഹറമാചരണം പിന്നൊരു കൺസെപ്റ്റിലാണ്. ബഹ്റിനിൽ രണ്ട് വർഷത്തിലധികമുണ്ടായിരുന്ന എനിക്കത് നേരിട്ട് അറിയാം. നോഹയിൽ നിന്നും റൗളത്തുൽ ഷുഹദാഇൽ നിന്നുള്ള മദ്ഹ് വരികൾ പ്രത്യേക താളത്തിലും ഈണത്തിലും ചൊല്ലിയും ചൊല്ലിച്ചും ഷിയഇകൾ മുഹറമയാത്താക്കുന്നത് ബഹ്റിൻ ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്.

കറുപ്പ് ആ മാസത്തിലാസഹോദരരുടെ നിറമാണ്. കർബലയിൽ രക്തസാക്ഷിയായ ഹുസൈൻ(റ) ഓർമ്മകളാണ്  അവർക്ക്  മുഹറം. സ്വയം താഡന - പീഡനങ്ങളിൽ (തത്ബീർ ) മുഹറമവർ സജിവമാക്കും. ചങ്ങലയിൽ ബ്ലേഡ് വെച്ച് പുറത്തും നെഞ്ചിലും നെറ്റിയിലും ആഞ്ഞടിച്ച് രക്തപങ്കിലമാക്കും. ചിലയിടങ്ങളിൽ, പ്രത്യേകിച്ച് ഇറാൻ ഗ്രാമങ്ങളിൽ, "കർബല രണാങ്കളം " രൂപകൽപന  ( തസീഹ് ) ചെയ്ത്  യുദ്ധ പ്രതിതിയുണ്ടാക്കുമത്രെ! ഇതിന്റെ നാല്പതാംനാൾ വലിയ ആeലാഷമാണവർക്ക്. ക്രിസ്മസ്സിന് പുൽക്കൂടുണ്ടാക്കുന്നത് പോലെ തെക്കനേഷ്യയിലൊക്കെ മുളയും കടലാസും കൊണ്ട് കർബല തീർക്കും.  ഹുസൈൻ ഷ്റൈൻ സന്ദർശനവുമവർക്ക് മുഹറ മാചരണത്തിന്റെ ഭാഗം തന്നെ.

പ്രവാചകരുടെയും അവിടുത്തെ സന്തത സഹചാരികളുടെയും പാത പിന്തുടരുന്നവർക്ക് മുഹറമങ്ങിനെ, ഇവർക്കിങ്ങനെ. ചിലതൊക്കെ അറിയാൻ വേണ്ടി മാത്രമാണീ കുറിപ്പ്.

എല്ലാവർക്കും പുതുവർഷം നേരുന്നു, നന്മ നിറഞ്ഞ ദിനങ്ങൾ മുഴുനീളമുണ്ടാകട്ടെ.

ആ പ്രഭാതത്തിന് അത്രമേൽ ഭംഗിയായിരുന്നു.../ റഫീഖ് മുഹമ്മദ്‌ പട്ല

*ആ  പ്രഭാതത്തിന്*
*അത്രമേൽ*
*ഭംഗിയായിരുന്നു...*
_____________________

റഫീഖ് മുഹമ്മദ്‌ പട്ല
____________________

നാളെയാണ് മദ്രസ തുടങ്ങുന്നത്. ഒന്നൊന്നര മാസത്തെ അവധിക്കു ശേഷം തുടങ്ങുന്നു എന്നതിനപ്പുറം ഈ വർഷം മുതൽ രാവിലെ 6. 30 ആണ് മദ്രസ തുടങ്ങുന്നത് എന്ന പ്രത്ത്യേകതയും ഉണ്ടായിരുന്നു. 5-ാം ക്ലാസ്സ്‌ വരെ രാവിലെ 8, 30 നായിരുന്നു മദ്രസ.

തിരിഞ്ഞും മറിഞ്ഞും കിടന്നു ഉറക്കം വരുന്നേയില്ല. ആദ്യമായിട്ടാണ് അതി രാവിലെ മദ്രസയിൽ പോകുന്നതെന്നതു കൊണ്ട് തന്നെ മനസ്സിൽ ആകാംക്ഷയും ലേശം മടുപ്പും തോന്നിയിരുന്നു. നാളെ നടക്കാൻ പോകുന്ന കാര്യങ്ങളെ ഓർത്തു ഓർത്തു എപ്പോഴോ ഉറങ്ങിപ്പോയി.

പെട്ടെന്ന് ആരോ വിളിക്കുന്നത്‌ പോലെ തോന്നി.  എഴുന്നേറ്റു നോക്കുമ്പോൾ ആരും ഉണർന്നിട്ടില്ല. തോന്നിയതായിരിക്കാം എന്നു വിചാരിച്ചു വീണ്ടും ബെഡിലേക്ക്.  അൽപ സമയത്തിന് ശേഷം ഉമ്മ വന്നു വിളിച്ചു. "മദ്രസിൽ പോവേണ്ടേ" ? ഉമ്മ എന്നോട് എണീക്കാൻ പറഞ്ഞു.

രാത്രി ഉറങ്ങുമ്പോൾ കുറെ വൈകിയെന്നു തോന്നുന്നു, എത്ര തുറക്കാൻ നോക്കിയാലും കൺപോളകൾ വീണ്ടും അടയുന്നു. ഉറക്കിന്റെ ആലസ്യം വിട്ടു മാറുന്നില്ല. പതിയെ നടന്നു കുളി മുറിയിൽ പോയി മുഖം കഴുകി തിരിച്ചു വരുമ്പോഴേക്കും മേശയിൽ ചായയും 'പാർലെ ജി 'ബിസ്കറ്റും ഉമ്മ എടുത്തു വെച്ചിരുന്നു.

ചായയും കുടിച്ചു ബിസ്കറ്റും അകത്താക്കി ഉമ്മയോട് സലാം പറഞ്ഞു ഞാൻ പതിയെ വാതിൽ തുറന്നു പുറത്തിറങ്ങി.

സൂര്യൻ മിഴി തുറക്കുന്നതേയുള്ളു. ഒന്നും വ്യക്‌തമായി കാണാൻ പറ്റുന്നില്ല. മരം കോച്ചുന്ന തണുപ്പിൽ മുസ്ഹഫിന്റെ സഞ്ചി ശക്‌തമായി മാറോട് ചേർത്തു പിടിച്ചു. ഒരു പക്ഷെ അന്നു വരെയുള്ള ജീവിതത്തിൽ ആദ്യമായിട്ടായിരിക്കും ഈ ഒരു സമയത്തു വീടിനു വെളിയിൽ ഇറങ്ങുന്നത് തന്നെ.

അസഹ്യമായ തണുപ്പിൽ പല്ലുകൾ തമ്മിൽ കൂട്ടിയിടിക്കുകയും കാൽമുട്ടുകൾ വിറക്കുകയും ചെയ്യുന്നു. ഒരു വേള തിരിച്ചു വീട്ടിലേക്കു മടങ്ങിയാലോ എന്നു പോലും വിചാരിച്ചു. പക്ഷെ, ഉമ്മയുടെ വായീന്ന് കേൾക്കേണ്ടി വരുമോ എന്നോർത്ത് മനസില്ലാ മനസോടെ പതിയെ വേച്ചു വേച്ചു മുന്നോട്ടു നടന്നു.

എങ്ങും ഏകാന്തത നിഴലിട്ടു നിൽക്കുന്നു. ശ്മശാന ഭൂമിയോട് ഉപമിക്കത്തക്ക വണ്ണം നിശബ്ദമായിരുന്നു ചുറ്റുപാടു മുഴുവൻ.

ഒച്ച് പോലെ ഞാൻ നീങ്ങിക്കൊണ്ടിരുന്നു. ആദ്യ ദിവസം തന്നെ വൈകിയതിന് ഉസ്താദിന്റെ കൈയീന്ന് തല്ല് കൊള്ളേണ്ടി വരുമോ എന്നു ഭയന്ന് എന്റെ നടത്തം തേരട്ടയുടെ സ്പീഡിലാക്കി. കഠിനമായ തണുപ്പിൽ തെരട്ടയുടെ വേഗതക്ക് പോലും തീവണ്ടിയേക്കാൾ വേഗതയായിരുന്നു.

പെട്ടന്നായിരുന്നു ഞാൻ മറ്റൊരു കാര്യം ശ്രദ്ധിച്ചത്. ശ്വാസം അകത്തോട്ട് എടുത്തു പുറത്തു വിടുമ്പോൾ വായിൽ നിന്ന് പുക വരുന്നു. പിന്നീട് ആ പുകയെ എങ്ങനെ ഒക്കെ വിത്യസ്തമാക്കാം എന്നായിരുന്നു എന്റെ ചിന്ത. അങ്ങനെ നടന്നു നടന്നു ഞാൻ  കുന്നിൽ  പള്ളീടെ ഓരത്തെത്തി. അവിടെന്നു ടാർ ചെയ്യാത്ത പാലത്തടുക്ക റോഡിലൂടെ നടന്നാൽ എനിക്ക് മദ്രസ്സയിലെത്താം. സത്യത്തിൽ അത് അങ്ങോട്ടേക്കുള്ള എളുപ്പവഴി കൂടി ആയിരുന്നു.
   
അപ്പോഴേക്കും സൂര്യൻ പകുതി മിഴികൾ തുറന്നിരുന്നു. കാഴ്ചകൾ വ്യക്തമാവാൻ തുടങ്ങി.  തണുപ്പിന്റെ കാഠിന്യം കുറഞ്ഞു കുറഞ്ഞു വന്നു. കിളികൾ കലപില കൂട്ടാൻ തുടങ്ങിയിരുന്നു. ആ കലപില നാദങ്ങൾക്ക് യേശുദാസിന്റെ സംഗീതത്തെക്കാൾ മനോഹാര്യത ഉള്ളതായി തോന്നി.

ചേമ്പിലകളിൽ മഞ്ഞു തുള്ളികൾ വീണു കിടക്കുന്നു. ഇളം തെന്നലിൽ അവ നൃത്തം ചെയ്യുന്നതായി എനിക്ക് തോന്നി. ആ കാഴ്ച കണ്ടു ചുമ്മാ പോരാൻ മനസുവരാത്ത ഞാൻ ആ ചേമ്പില ഞാൻ നോവിക്കാതെ മെല്ലെ എന്റെ നഖമുപയോഗിച്ച് ഇങ്ങു പറിച്ചെടുത്തു. അതിലുണ്ടായിരുന്ന മഞ്ഞു തുള്ളിക്ക് അത് ഇഷ്ടപ്പെട്ടില്ല എന്നു തോന്നുന്നു. എന്നോടുള്ള പ്രധിഷേധമെന്നോണം അതു ചാടി മണ്ണിൽ വീണു വീര്യമൃത്യു വരിച്ചു.

തെല്ലും ഭാവ വിത്യാസമില്ലാതെ ഞാൻ മുന്നോട്ടു നടന്നു. പാതയോട് ചേർന്ന് കിടക്കുന്ന തോട്ടിൽ ഒരു പറ്റം പരൽമീനുകളുടെ മാരത്തോൺ നടക്കുന്നുണ്ടായിരുന്നു. ഇത് കണ്ടു സഹിക്കാതെ ഞാൻ തോട്ടിലേക്ക് അൽപം ഉച്ചത്തിൽ ആഞ്ഞുതുപ്പി. ഉമിനീർ വെള്ളത്തിൽ വീണതും മീനുകൾ മാരത്തോൺ അവസാനിപ്പിച്ചു ഉമിനീരിനു വേണ്ടിയുള്ള പരാക്രമം തുടങ്ങി. എന്റെ മുഖത്തു  വിജയിയുടെ മുഖത്തു കാണുമ്പോലെ ഒരു തരം ഒരു ഇളി പടർന്നു.

വഴി വക്കിലെ ചെടികളുടെ ഇലകൾ മഞ്ഞുകണികകൾ കൊണ്ട് മൂടപ്പെട്ടിരുന്നു. ചെറിയ സൂര്യ പ്രകാശം തട്ടുമ്പോൾ അവയുടെ തിളക്കം കാണാൻ രാത്രി കാലങ്ങളിൽ കുറ്റിക്കാടുകളിൽ LED ബൾബ് പോലെ പ്രകാശിക്കുന്ന മിന്നാമിന്നിയെക്കാൾ ഭംഗി ആയിരുന്നു. റോഡിനോട് ചേർന്നുകിടക്കുന്ന വീട്ടുപറമ്പിലെ കൊക്കോമരങ്ങൾ പൂത്തു തുടങ്ങിയിരിക്കുന്നു. ആ സമയത്തു അവയെ കാണാൻ പൈൻ മരത്തേക്കാൾ നല്ല എടുപ്പായിരുന്നു. സാഹിത്യത്തിന്റെ ഭാഷയിൽ പറഞ്ഞാൽ ആ ഒരു പ്രഭാതം പ്രകൃതി അതിന്റെ വശ്യ മനോഹാര്യത മുഴുവൻ ആവാഹിച്ചു എന്റെ മുന്നിലൂടെ കൊണ്ട് പോകുന്നത് പോലെയുള്ള അനുഭൂതി'.
                                               
                                           

Thursday 21 September 2017

ഊഞ്ഞാലനുഭവങ്ങൾ / മാവില

ഊഞ്ഞാലനുഭവങ്ങൾ

മാവില
ഊഞ്ഞാൽ കഥകൾ ഗൃഹാതുരത്വത്തിന്റെ കഥകൾ കൂടിയാണ്. ഖന്നച്ചയുടെ ഊഞ്ഞാലനുഭവം വായിച്ചപ്പോൾ മനസ്സ് പിന്നോട്ട് പോയത് 40 വർഷങ്ങൾക്കുമപ്പുറം.

ഊഞ്ഞാലുള്ളത് കൊളങ്കരയിൽ കാക്കഉമ്മാന്റെ വീട്ടിൽ, ഇടത്തെണയിൽ. ഞാനും മൂത്ത പെങ്ങളുമവിടെയെത്തിയാൽ ഊഞ്ഞാലിന്റെ ആധിപത്യം പിന്നെ ഞങ്ങളുടെ കയ്യിലാണ്! അവിടെയുള്ള മൂത്തവർ ഞങ്ങളെ ആട്ടിത്തന്നോണം, സ്പീഡ് കുറെ കൂടാൻ പാടില്ല. അത് കൂടിയാൽ എന്റെ വാവിട്ട നിലവിളിയിൽ വീട് മാത്രമല്ല,  പരിസരവും നാറും.

കാക്കഉമ്മാന്റെ വീട്ടിലെ ഊഞ്ഞാൽ ഒരു ഏണിക്കഭിമുഖമായാണ് ഉള്ളത് . ചങ്ങലയിൽ കോർത്ത നല്ല കൊത്ത് പണി തീർത്ത പലക. ആളുകളുടെ പാകത്തിനനുസരിച്ച് പലക താഴ്ത്തുകയും ഉയർത്തുകയും ചെയ്യാം. അൽപം ചെരിഞ്ഞിരുന്ന്,  നിലത്ത് അൽപം മർദ്ദത്തിൽ ചവിട്ടിയാണ് ഞങ്ങൾ ഊഞ്ഞാൽ വേഗത കൂട്ടുക. സ്പിഡ് തികയാതെ വരുമ്പോഴാണ് പിന്നിൽ നിന്ന് വലിയ പെണ്ണുങ്ങൾ തള്ളിത്തരിക.

ഊഞ്ഞാലിൽ അധികമിരുന്നാടിയാൽ ഒരു തലകറക്കമുണ്ട്, അത് അനുഭവപ്പെടുന്നതോടെയാണ്  ഊഞ്ഞാലിൽ നിന്നും ഞാനിറങ്ങുക. ചില അയൽവാസി കുട്ടികൾ,  അവർ ഇരിക്കാനും എന്നെ ഇറക്കാനും  എനിക്ക് അനുഭവപ്പെടാത്ത തലക്കറക്കം ഉമ്മറത്ത് പോയി ഉമ്മാനോട് പറയും. അതോടെ എന്റെ ഊഞ്ഞാലാട്ടവും ഒരു തീരുമാനത്തിലെത്തും. അവിടെ എന്ത് ലോ പോയിന്റ് പറഞ്ഞാലും ഉമ്മ എന്നെ ചെവികൊടുക്കില്ല.

കരീം ഭായിയുടെ തറവാട് വീട്ടിലും കണ്ണാടി ഔക്കുച്ചാന്റെ വീട്ടിലുമുള്ള ആടുന്ന ഊഞ്ഞാൽ മനസ്സിൽ മിന്നിമിന്നി വരുന്നു.

"ഉഞ്ഞാല്, ബമ്പാല് ..."

ആ ഈരടികൾക്ക് മരണമില്ല .

ആമുഖം/ റഫീഖ് അഹമ്മദ് പട്ല

*ആമുഖം*
_____________________

അസീസ്ക്കയുമായുള്ള ഫേസ്ബുക് ബന്ധമാണ് എന്നെ RT യിലേക്ക് എത്തിച്ചത്. അവിടെ നിന്നും RT എഴുത്തുപുരയിലേക്കും.

RT എനിക്ക് മുന്നിൽ ആസ്വാദനത്തിന്റെ പുതു ലോകം തുറന്നിടുകയായിരുന്നു. അസ്ലം മാവിലയുടെയും SAP യുടെയും അസീസ്ക്കയുടെയും എഴുത്തുകൾ കാണുമ്പോൾ, അവരുടെ പ്രചോദനം കാണുമ്പോൾ എന്തെങ്കിലുമൊക്കെ എഴുതണമെന്നൊരു തോന്നൽ. അങ്ങനെ രണ്ടു ദിവസം ചിന്തിച്ചതിന്റെ ഫലമായി മനസ്സിൽ ഉറങ്ങിക്കിടന്ന ഒരു അനുഭവം മെല്ലെ  പൊടി തട്ടിയെടുത്തു.

സ്കൂളിൽ പ്രാഥമിക ഭാഷ അറബി ആയിരുന്നത് കൊണ്ട് തന്നെ മലയാള സാഹിത്യ ഭാഷകളെ കുറിച്ചും പ്രയോഗങ്ങളെ കുറിച്ചും വലിയ പരിജ്ഞാനമെനിക്കില്ല. എങ്കിലും വലിയ പരിക്കില്ലാതെ എഴുതിയെന്ന വിശ്വാസമെനിക്കുണ്ട്. നിങ്ങൾ, വായനക്കാരാണ് അന്തിമ അഭിപ്രായം പറയേണ്ടവർ.

 ആമുഖമായി ഇത് പറയാൻ കാരണം തെറ്റുകൾ ഉണ്ടെങ്കിൽ തീർച്ചയായും തിരുത്തി തരണം. അത് കൂടുതൽ എഴുതാനുള്ള പ്രചോദനം ആയിരിക്കും.

എന്റെ ആദ്യത്തെ ഉദ്യമമാണ് . പ്രസ്തുത ആർടിക്ൾ അൽപസമയം കഴിഞ്ഞ് പോസ്റ്റ് ചെയ്യാം.

നന്ദിപൂർവ്വം

റഫീഖ് അഹമ്മദ് പട്ല

കഥാകൃത്തും കർത്താവിന്റെ മണവാട്ടിയും / മാവില

കഥാകൃത്തും
കർത്താവിന്റെ മണവാട്ടിയും

മാവില

"അസീസിയൻ ടച്ച് " കുറക്കാതെയുള്ള കഥ. അതിങ്ങനെ വായിച്ചു പൊയ്പ്പോകും. ജോബിനും ത്യേസ്യ കുട്ടിയും അവിചാരിതമായി തീവണ്ടിയാത്രക്കിടയിൽ വെച്ച് നടക്കുന്ന കണ്ട് മുട്ടലാണ് പ്രമേയം. കണ്ട്മുട്ടലിന് നിമിത്തമാകുന്നത് "കാണാത്ത തട്ടലാണ്." (ജോബിൻ തലമുയർത്തി മുഖം നോക്കിയില്ലായിരുന്നെങ്കിൽ ഈ കഥ തന്നെ ഉണ്ടാകുമായിരുന്നില്ല.)

അസിസിന്റെ മിക്ക കഥകളിലെയും കേന്ദ്ര കഥാപാത്രത്തിന്റെ  പാരന്റ്സിന്റെ ജോബ് ശ്രദ്ധിച്ചിട്ടുണ്ടോ? ഹൈ -ഫൈ പ്രൊഫഷനായിരിക്കും. കുറഞ്ഞത് തരക്കേടില്ലാത്ത സ്ഥാപനത്തിലെ അധ്യാപകർ.

പഠനകാലത്ത് നാമ്പിട്ട ജോബിന് - ത്രേസ്യ ചാപല്യ പ്രേമം പക്വതയിലേക്കെത്തുമ്പോൾ പെണ്ണിന്റെ  അച്ഛനമ്മമാർ അവൾക്ക് വേറൊരു മണവാളനെയാണ് കണ്ടെത്തിയത്.  ത്രേസ്യ അറിയുന്നതാകട്ടെ ശിരോവസ്ത്രം നൽകപ്പെട്ടപ്പോഴും.

തീവണ്ടിയിൽ പരസ്പരം തിരിച്ചറിഞ്ഞ ശേഷം അവിടെയവർ ഉണ്ടായിരുന്നത് ഏതാനും മണിക്കൂറുകൾ. അതിനിടയിൽ പഴയ പ്രേമ കഥകളൊക്കെ പൊടിത്തട്ടിയെടുത്ത്  ത്രേസ്യയുടെ ഭക്തിക്ക് ഭംഗം വരുത്തിക്കളഞ്ഞു ജോബിൻ. റോമിൽ നിന്ന് വിടുതൽ വാങ്ങാനുള്ള സൂചനയും നൽകിയാണ് ഇറങ്ങാറായ സ്റ്റേഷനിൽ എത്തുമ്പോൾ ജോബിൻ എഴുന്നേൽക്കുന്നത്.

എനിക്ക് ചിരി വന്നത് ഇറങ്ങാൻ വേണ്ടി എഴുന്നേറ്റപ്പോൾ ചെയ്ത  ജോബിന്റെ പോകുന്ന പോക്കിലുള്ള അമർത്തിച്ചവിട്ടും "ഞാൻ വിളിക്കാ"മെന്ന ചെവിയിലുള്ള മന്ത്രിക്കലുമാണ്.  (ഇത് വായിച്ച് അസീസുമിപ്പോൾ ചിരിക്കുന്നുണ്ടാകും ).

വായനക്കാരുടെ മനസ്സിൽ വലിയ ആധി നൽകിക്കൊണ്ട് , ഹൽവ - മൈസൂർപാക് പൊതി ജനാലയിൽ കൂടി ജോബിൻ നൽകുന്നതോടെ കഥ പര്യവസാനിക്കുന്നു,

സിറ്റ്വോഷൻ അപ്പടി ക്യാമറയിൽ ഒപ്പിയത് പോലെ എഴുതാൻ അസിസ് ബഹുമിടുക്കനാണ്. വായിക്കുമ്പോൾ, ട്രൈനിലിരുന്ന് യാത്ര ചെയ്ത അനുഭവം.   ഈ കഥയുടെ ആകർഷണവും അത് തന്നെ.

കര്‍ത്താവിന്‍റെ മണവാട്ടി /അസീസ്‌ പട്ള

🎼🎺🎸🌹🌹



*ചെറുകഥ*


*കര്‍ത്താവിന്‍റെ മണവാട്ടി*


*അസീസ്‌ പട്ള*
_______________________



തലസ്ഥാനനഗരിയിലെ  പ്രശസ്ത കോളേജില്‍ പി.ജി. കൊഴ്സിനു നേരിട്ട് അപ്ലിക്കേഷന്‍ സമര്‍പിച്ചുള്ള മടക്കയാത്ര, സീറ്റുകള്‍ പരിമിതമാണെന്നറിഞ്ഞിട്ടും അച്ഛന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി., തിരുവായ്ക്കെതിരുവായില്ലല്ലോ!

ഷോര്‍ണൂര്‍ ജംഗ്ഷനില്‍ നിന്ന് പുലര്‍ച്ചേ അഞ്ചിനു തിരിച്ചതാ, നഗരിയിലെ കടുംചൂടും ജനസാന്ദ്രതയാലുള്ള വീര്‍പ്പുമുട്ടലും അയാള്‍ക്ക് വീട്ടിലെത്താന്‍ ധൃതിയായി,നല്ല ക്ഷീണവുമുണ്ട്, റിസര്‍വേഷന്‍ ഇല്ലാത്തതിനാല്‍ ചെയര്‍കാര്‍ കിട്ടാന്‍ വല്ലാതെ ക്യു നില്‍ക്കേണ്ടി വന്നു, ഹാവൂ ..  തത്ക്കാല്‍ കൊട്ടയിലാണെങ്കിലും കഷ്ടിച്ചു കിട്ടി.

ഇപ്പോള്‍ സമയം മൂന്നായി, ഊണ് പോയിട്ട് മനസ്സ് രുചിച്ചു ഒരു കാഫി പോലും കുടിച്ചിട്ടില്ല, ബോട്ടിലില്‍ നിന്നും ഒരു മുറുക്ക് വെള്ളം കുടിച്ചു വലതു വശത്തെ വിന്‍ഡോ സീറ്റില്‍ ചാരിക്കിടന്നു ഓരോന്നോര്‍ത്തു, അടുത്ത സീറ്റിലിരുന്ന തടിച്ചു കുറുകിയ മധ്യവയസ്കന്‍  കട്ടിപുരികത്തിലേക്ക് കണ്ണട തള്ളിക്കയറ്റി പത്രത്താളിലെ അക്ഷരക്കൂട്ടങ്ങളില്‍ ഊളിയിട്ടു, തഴുകി വന്ന ഈറന്‍ കാറ്റില്‍ മിന്നിമറയുന്ന ചെറു കുടിലുകളും പാടങ്ങളും  വയലുകളും  പുഴയും ഉപബോധമനസ്സില്‍ അയാള്‍ കണ്ടു അറിയാതെ നിദ്രയിലേക്ക് വഴുതിവീണു...

ഇടയ്ക്കിടെ എതിര്‍ദിശയിലെ എക്സ്പ്രസ്സ്‌ ട്രെയിന്‍ മുഴക്കുന്ന ഇരമ്പല്‍ ഉണര്‍ത്തുമായിരുന്നെങ്കിലും ചായക്കാരന്‍റെ നിര്‍ത്താതെയുള്ള അപസ്വരം വല്ലാതെ  അലോസരപ്പെടുത്തി, അര്‍ദ്ധമയക്കത്തില്‍  സീറ്റിനടിയിലൂര്‍ന്നുപോയ പാദങ്ങള്‍ മുന്‍സീറ്റിലിരിക്കുന്ന യുവതിയുടെ പാദരക്ഷയില്‍ തൊട്ടിരുന്നു, പെട്ടെന്ന് ഉള്‍വലിഞ്ഞു തന്‍റെ ലോഫര്‍ ഷു (സോക്സില്ലാതെ ധരിക്കുന്ന)  അണിയുന്നതിനിടയില്‍ അറിയാതെ അയാളുടെ ഇടതു കൈ അടുത്തിരിക്കുന്നയാളില്‍ തട്ടി, മുഖമുയര്‍ത്തി സോറി പറഞ്ഞു.. ങേ... ആളു മാറിയിരിക്കുന്നു, ഒരു കന്യാസ്ത്രീ.. അവരും കയ്യിലുള്ള കട്ടിപ്പുസ്തകമൊഴികളെ  എന്തോ വേദവാക്യം പോലെ ഹൃദിസ്ഥമാക്കുന്നു.. തട്ടിയതും സോറി പറഞ്ഞതൊന്നും അവരുടെ ബോധത്തിലില്ല., ശല്യമാവാതെ എണീറ്റു നിന്നു ചായ വാങ്ങുമ്പോള്‍ സിസ്റ്റര്‍ കണ്ണുകള്‍ മേല്‍പോട്ടുയര്‍ത്തി അയാളെ നോക്കി, ആ മുഖപരിചയം അയാളുടെ ബോധമണ്ഡലത്തില്‍ അസ്വതത പരത്തി, ട്രെയിനിനെക്കാളും വേഗത്തില്‍ അയാളുടെ ഓര്‍മ്മകള്‍ പിന്നോട്ടോടി.., വെപ്രാളത്തില്‍ കന്യാസ്ത്രീയുടെ മേല്‍ ചായ തുളുമ്പിത്തൂവാതെ സൂക്ഷിച്ചു സീറ്റിലിരുന്നു.

അതെ.. അതേമുഖം.. ആറു വര്‍ഷങ്ങള്‍ക്ക് മുമ്പ് saint mary ഹൈസ്ക്കൂളില്‍
എസ്.എസ്.എല്‍.സിക്ക് പഠിക്കുന്ന കാലം, ഫ്രോക്കും ബ്ലൌസുമണിഞ്ഞ പ്രായത്തില്‍കൂടുതല്‍ ശരീരവളര്‍ച്ച പ്രകടമാക്കുന്നു എട്ടാംതരം യൂണിഫോമുകാരി, ആരാലും ആകര്‍ഷിതം!, ഞായറാഴ്ചകളില്‍ സങ്കീര്‍ത്തനങ്ങള്‍ പാടി സദസ്സിനെ പിന്‍ ഡ്രോപ്പ് സൈലെന്‍സില്‍ നിര്‍ത്തുന്ന ഈ കുട്ടിയെ അന്നാണ് ഞാന്‍ ശ്രദ്ദിച്ചത്‌.

അധികം ആരോടും സംസാരിക്കാത്ത പ്രകൃതം, ബാക്ക്-പായ്ക്ക് പിന്നില്‍ തൂക്കി  പുസ്തകത്തെ ഇരുകൈകളില്‍ നെഞ്ചോടു ചേര്‍ത്തു താഴോട്ടു മാത്രം നോക്കി നടക്കുന്ന കുഞ്ഞാട് ഒന്ന് പരിചയപ്പെടാന്‍ വഴിയില്‍ കാത്തുനിന്ന എന്നെഒറ്റയ്ക്ക് കണ്ടതോടെ കുട്ടി മാറി നടന്നു., നിരാശപ്പെടുത്തിയെങ്കിലും അയാള്‍ പിന്മാറിയില്ല, അക്കൊല്ലത്തെ ആര്‍ട്സ് ക്ലബ് സെക്രട്ടറിയായ അയാളുടെ  അടുത്ത് പേര് രജിസ്റ്റര്‍ ചെയ്യാന്‍ വന്ന കുഞ്ഞാടിന്‍റെ മുഴുവന്‍ ഡീടൈല്‍സും കിട്ടി, ത്രേസ്യ ജേക്കബ്.. അടക്കവും ഒതുക്കവും അയാളെ  ഏറെ ആകര്‍ഷിപ്പിച്ചു., അച്ഛന്‍ ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍ അമ്മ മ്യൂസിക്‌ ടീച്ചര്‍ പിന്നീടുള്ള ഓരോ കാല്‍വെയ്പ്പും അവള്‍ക്കു വേണ്ടിയായി, പത്താം ക്ലാസ് പരീക്ഷയടുത്തു, നല്ല റിസള്‍ട്ട്‌ വന്നു അച്ഛന്‍ കുറച്ചു ദൂരത്തുള്ള ഒരു ബോര്‍ഡിങ്ങില്‍ ചേര്‍ത്തു.,  മനസ്സില്‍ കുമിഞ്ഞുകൂടിയ ഓര്‍മ്മകളുടെ വേലിയേറ്റം അയാളെ  നിരാശയുടെ നടുക്കയത്തില്‍ മുക്കിത്താഴ്ത്തിക്കൊണ്ടിരുന്നു.

ഓണലീവിന് വീട്ടില്‍ വന്നപ്പോള്‍  ത്രേസ്യ കുടുംബസമേതം അവളുടെ അച്ഛന് ട്രാന്‍സ്ഫര്‍ കിട്ടി പോയി എന്നറിഞ്ഞു..കാലങ്ങള്‍ കഴിഞ്ഞു ഇപ്പോഴും ആ കുട്ടിയുടെ നല്ലൊരു ചിത്രം മനസിന്‍റെ ഉള്ളറയില്‍ സുക്ഷിച്ചു., ഇടയ്ക്കൊക്കെ ഓര്‍ക്കാറുണ്ട്, പ്രത്യേഗിച്ചും ഞായറാഴ്ച്ച കുര്‍ബാനകളിലെ സങ്കീര്‍ത്തനങ്ങള്‍ കേള്‍കുമ്പോള്‍.

അടുത്ത സ്റ്റേഷനില്‍ വണ്ടി നിര്‍ത്തിയപ്പോള്‍ അയാള്‍ സീറ്റില്‍ ഓരം ചാരിയിരുന്നു കാഴ്ചകള്‍ കണ്ടു, ഒഴിഞ്ഞ വെള്ളക്കുപ്പി  ജനലിലൂടെ കളഞ്ഞു പുതിയൊരെണ്ണം വാങ്ങി സീറ്റിലേക്ക് തിരിഞ്ഞ അയാളുടെമേല്‍ വെള്ളത്തിനു വേണ്ടി കൈ നീട്ടുന്ന സിസ്റ്ററുടെ കൈ തട്ടി... സോറി പറഞ്ഞു അവര്‍ സീറ്റിലേക്ക് മടങ്ങി, ഇപ്പോള്‍ അയാള്‍  ശരിക്കും കണ്ടു.......അതേ..  ഇത് ത്രേസ്യ തെന്നെ.. വേഗം വെള്ളക്കുപ്പി പൌച്ചില്‍ തിരുകി, മൂടിതുറന്നു വെള്ളം കുടിക്കാന്‍ നില്‍കുന്ന സിസ്റ്ററുടെ ചെവിയില്‍ മന്ത്രിച്ചു.. “ത്രേസ്യ.?”, വായില്‍ കമഴ്ത്തിയ കുപ്പി ഒരു ചുമയോടെ തിരിച്ചെടുത്തു അയാളെ നോക്കി... പഴയ നിര്‍വൃതിയോടെ ഞാന്‍ സസന്തോഷം പുഞ്ചിരി തൂകി കണ്‍പോളകള്‍ താഴ്ത്തി അതേയെന്നഅര്‍ത്ഥത്തില്‍  ആംഗ്യം കാണിച്ചു......... കുപ്പി മൂടി കൊണ്ടടച്ചു കീഴ്ചുണ്ട്തുടയ്ക്കുന്നതിനിടയില്‍  മന്ത്രിച്ചു... ജോ.. ജോബിന്‍?,  അതേയെന്നഅര്‍ത്ഥത്തില്‍ ഞാന്‍ വീണ്ടും കണ്ണടച്ചു മുഖം കുലുക്കി, അയാളില്‍ സന്തോഷത്തിരതല്ലി മനസ്സിന്‍റെ തിരുമുറ്റത്ത്‌ ഒ രായിരയം പൂത്തിരികള്‍ കത്തി നിന്നത് പോലെ, പറുദീസയില്‍ ഒഴുകിനടക്കുന്ന പരമാനന്ദം, അവര്‍ണ്ണനീയം ആത്മസായൂജ്യം....

“ത്രേസ്യ ആകെ മാറിയിരിക്കുന്നു”,

ഇടതു കാല്‍ സീറ്റില്‍ മടക്കി വച്ചു  അഭിമുഖമായിരുന്നു അയാള്‍ കറുത്ത താടിരോമത്തില്‍ തടവിക്കൊണ്ട് ഇന്നലെ കണ്ടു പിരിഞ്ഞ ചാപല്യത്തോടെ പറഞ്ഞു, നിറഞ്ഞ പുഞ്ചിരിയില്‍ മ്ലാനത വീഴ്ത്തി സിസ്റ്റര്‍ തിരുത്തി..
“വെറും ത്രേസ്യയല്ല, സിസ്റ്റര്‍ ത്രേസ്യ”,

ഓ.. അം സോറി.. ഞാന്‍ സിസ്റ്ററെ എവിടെയൊക്കെ അന്വേഷിച്ചെന്നറിയാമോ? ഈ ജന്മം  കണ്ടുമുട്ടില്ലെന്നാ കരുതിയത്‌, കര്‍ത്താവിനു സ്തോത്രം.. അയാള്‍ വിഹായുസ്സില്‍ കുരിശ് വരച്ചു., സിസ്റ്റര്‍ അതനുകരിച്ചു..

“സുഖാണോ.......എന്താ വിശേഷം?” അയാള്‍ തിരക്കി

“ആ സ്കൂളില്‍ നിന്നും അച്ഛന്‍ എന്നെ ഒരു മഠത്തില്‍ ചേര്‍ത്തു, ഒരു വര്ഷം കഴിഞ്ഞാ ഞാനറിഞ്ഞത് അത് ഒരു കന്യാസ്ത്രീകള്‍ക്കുള്ള ധ്യാനകേന്ദ്രമായിരുന്നുവെന്നു, അപ്പോഴേക്കും റോമില്‍ എന്‍റെ പേര്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നു.., അച്ഛന്‍ പണ്ടെങ്ങാണ്ടോ ചെയ്ത ഒരു നേര്‍ച്ചയാത്രെ.. എന്നെ കന്യാസ്ത്രീയാക്കിക്കൊള്ളാമെന്നു....ആദ്യത്തില്‍  അംഗീകരിക്കാന്‍ പ്രയാസപ്പെട്ടെങ്കിലും ആ നാലു കെട്ടുകള്‍ക്കിടയിലുള്ള ധ്യാനവും, മന്ത്രവും, സുവിശേഷവും എന്നെ അവരിലോരാളാക്കി, ഇപ്പോള്‍ ഞാന്‍ ഡിഗ്രിക്ക് പഠിക്കുന്നു.”

വിദൂരതയില്‍ നോക്കി സിസ്റ്റര്‍ പറഞ്ഞു തീര്‍ത്തു...പതുക്കെ അയാളെ  തിരിഞ്ഞു നോക്കി ചുണ്ടുകള്‍ അമര്‍ത്തിപ്പിടിച്ചു മന്ദഹസിച്ചു., ആ മന്ദഹാസം ഒരു ചാട്ടുളിപോലെ അയാളുടെ ഹൃദയത്തില്‍ തറച്ചു., നിശ്ശബ്ദ്ദം.. അയാളുടെ  ഇടതു കൈ അറിയാതെ സിസ്റ്ററുടെ വലതുകൈമേല്‍ സ്പര്‍ശിച്ചു, മനസ്സിനെ നിയന്ത്രിച്ചാലും ശരീരം കീഴ്പെട്ടില്ല... അവരുടെ കൈ പതുക്കെ അയവു വരുന്നതുപോലെ തോന്നി, ആ സ്പര്‍ശനം അവരുടെ ഹൃദയത്തുടിപ്പുകള്‍ക്ക് ആക്കം കൂട്ടി ശരീരോഷ്മാവിന്‍റെ വേലിയേറ്റത്തില്‍ ഒലിച്ചുപോകുമെന്നായി.. ഒരു മാന്‍പേടയെപ്പോലെ ഒരു നിമിഷം അവര്‍ എല്ലാം മറന്നു..... പെട്ടെന്ന്‍ കൈ പിന്നോട്ട് മാറ്റി... അരുത്... ഞാന്‍ കര്‍ത്താവിന്‍റെ മണവാട്ടിയാണ്., പുറംകയ്യില്‍ ഇറ്റിവീണ ചുടുകണ്ണീരിനു ഉപ്പുരസം മാത്രമല്ല, രോദനത്തിന്‍റെ തീഷ്ണതയും അയാള്‍  അനുഭവിച്ചറിഞ്ഞു.

ഇപ്പോള്‍ എവിടെ പോകുന്നു?,

മംഗലാപുരത്തു, ഒരു ധ്യാനത്തില്‍ പങ്കെടുക്കാന്‍ പോകുന്ന വഴി, അടുത്ത സ്റ്റേഷനുകളില്‍ നിന്ന് ഒത്തിരി പേര്‍ കയറാനുണ്ട്‌., അയാള്‍  അഡ്രസ്സും മൊബൈല്‍ നമ്പറും വാങ്ങിച്ചു സ്വകാര്യമായി ചോദിച്ചു........

“റോമില്‍ നിന്നു വിടുതല്‍ പത്രം വാങ്ങിയാല്‍ എന്നെ മനസ്സമ്മതം ചെയ്യുമോ?”

ഒന്നും മിണ്ടാതെ താഴോട്ടു കണ്ണും നത്തിരുന്നു..  ഇറങ്ങേണ്ട സ്റ്റേഷനിലെത്തിയ ട്രെയിന്‍ നിശ്ചലമായി, ബാഗും വെള്ളവുമെടുത്തു മെല്ലെ അവരുടെ കാലില്‍ മനപൂര്‍വ്വം അമര്‍ത്തിച്ചേര്‍ത്തു പുറത്തു കടക്കുന്നതിനിടയില്‍ വക്രിച്ചു ചെവിയില്‍ മന്ത്രിച്ചു...

“ഞാന്‍ വിളിക്കാം...”

പ്ലാറ്റ്ഫോമിലിറങ്ങി, മുമ്പിലുള്ള സ്റ്റാളില്‍ നിന്നും ഒരോ പൊതി ഹല്‍വയും മൈസൂര്പാക്കും  വാങ്ങി ജനാലയിലൂടെ നീട്ടി........സങ്കോചത്തോടെ വാങ്ങി നന്ദി പറയുമ്പോള്‍ ആ കണ്ണിലെ തിളക്കം അയാള്‍ വായിച്ചെടുത്തു.. ട്രെയിന്‍ കണ്ണില്‍ നിന്നും മറയുന്നതുവരെ ഇമ വെട്ടാതെ നോക്കി നിന്നു.


ശുഭം


🎼🎺🎸🌹

ഇത് വായിക്കുക ഇതിനോട് പ്രതികരിക്കുക സഹകരിക്കുക/ അസ്ലം മാവില

_# Support CP_

*ഇത് വായിക്കുക*
*ഇതിനോട് പ്രതികരിക്കുക*
*സഹകരിക്കുക*
_________________

അസ്ലം മാവില
*(Connecting Patla - യ്ക്ക് വേണ്ടി )*
_________________

കണക്ക് ഇങ്ങനെ :

*ചെലവായത് = 1,74,464. 00 രൂപ*

ഈ ചെലവ് കണക്ക് എന്താണെന്നല്ലേ ? നസിയയുടെ വീട് നിർമ്മാണവുമായി ബന്ധപ്പെട്ടതാണ്.

അവർക്ക് ഇരിക്കാൻ ഒരു കൂരയായി.  കഴിഞ്ഞ ആഴ്ച ആ കുടുബം മുതൽ താമസവും തുടങ്ങി. പഞ്ചായത്ത് നമ്പരും കിട്ടിക്കാണണം, തൊട്ടടുത്ത ജമാഅത്തിലേക്ക് അംഗമാകാൻ അപേക്ഷയും കൊടുത്തു.

പാർപ്പിട സംബന്ധവും പാർപ്പ് സംബന്ധവുമായ വിഷയങ്ങളിൽ ഇതിലപ്പുറം നസിയക്കല്ല ആർക്കും വേറൊന്നും വേണ്ട. നല്ലത്, ഈ ഒരു ചുറ്റുപാടുണ്ടാക്കലായിരുന്നു CP യുടെ ഉദ്ദശം. അൽഹംദുലില്ലാഹ്. അത് ഭംഗിയായി കഴിഞ്ഞു, എല്ലാ ഉദാരമതികളുടെയും സഹായത്തോടെ, പ്രാർഥനയോടെ.

മറ്റു ഫോർവേർഡു മെസ്സേജുകൾ ഈ ഫോറത്തിൽ തെന്നി വീഴുന്നതിന് മുമ്പ് ഇനിയുള്ളത് വായിക്കുക.

ചെലവായത് = 1,74,464. 00 രൂപ
പിരിഞ്ഞത്  =     93,050. 00 രൂപ
_____________________

*കടം നിന്നത് =   81, 414. 00 രൂപ*

ബോൾഡക്ഷരത്തിൽ കാണുന്ന പൈസ കണ്ടോ ? അത് കണ്ടെത്തിയേ തീരൂ. അത് കടമായി നിന്നിട്ടുണ്ട്.

തികഞ്ഞില്ലെങ്കിൽ കൊടുക്കാമെന്ന നല്ല മനസ്സുള്ളവർക്ക് ഇതൊരു അവസരമാണ്. ഇതിനോട് സഹകരിച്ച, കൊടുത്തതൽപം കുറഞ്ഞു പോയെന്ന് തോന്നിയവർക്ക്  വീണ്ടും നൽകാനുമൊരു ചാൻസാണ്. കണക്ക് കിട്ടിയാൽ  ഇയാളോട് / സുഹൃത്തിനോട് / ബോസിനോട് /കമ്മറ്റിയോട് ചോദിച്ച് വാങ്ങായിരുന്നു എന്ന് കാത്തിരുന്നവർക്കും ഇതൊരൂഴമാണ്.

നസിയയുടെ വീട് മുന്നിൽ ,
അവരുടെ സന്തോഷം മുന്നിൽ,
അവരുടെ പ്രാർഥന കാതിൽ.
തീരുമാനിക്കാം.

കൂടുതലൊന്നും പറയുന്നില്ല; വലിയ ലാവിഷായിട്ടല്ല ആ കൂര പണിതത്, അമിതമെന്ന് തോന്നിയ ഒരു ചെലവും നടത്തിയിട്ടില്ല, ഒരു കല്ല് പോലും എക്സ്ട്രാ വാങ്ങിയിട്ടില്ല. അവിടെ ഒരു ചീള് ജെല്ലി പോലും ബാക്കിയുമില്ല. *"അത്തര്ക്കത്തരെ"* എന്ന് പറയാറില്ലേ? അങ്ങനെ സൂക്ഷിച്ചു ചെലവാക്കി.

അപ്പോൾ, വീട് പണിത വകയിൽ 81, 414/=  രൂപ കടമുണ്ട്. ആ കടം തീർക്കാൻ CP യോട് സഹകരിക്കുന്നവരാരുണ്ട്?
അവർക്ക് HK മാഷിനെ ബന്ധപ്പെടാം, ഉടനെ, ഉപേക്ഷ കൂടാതെ.

നാഥൻ അനുഗ്രഹിക്കട്ടെ, ആമീൻ
_____________________
Rtpen.blogspot.com

സൗഹൃദവലയത്തെ ഹൃത്തില്‍ ചേര്‍ത്ത പ്രതിഭ... /അസീസ് പട്ല

സൗഹൃദവലയത്തെ  ഹൃത്തില്‍ ചേര്‍ത്ത  പ്രതിഭ...
___________________

അസീസ് പട്ല

എസ്. അബൂബക്കറുമായുള്ള ചങ്ങാത്തം എനിക്ക്  ആള്‍ക്കാരുടെ രൂപം തിരിച്ചറിയാന്‍ പാകമാകുന്നതിനേക്കാള്‍ പഴക്കമുണ്ട്., വിദ്യാരംഭത്തിന്‍റെ ഒന്നാം ക്ലാസ്സില്‍ ഒന്നിച്ചയപ്പോള്‍ ചില വൈജാത്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു,ഒന്ന് മിതഭാഷിയും മറ്റൊന്ന് കൈപ്പട നന്നാക്കുകയെന്ന തുടര്‍യാത്ജ്ഞവും!,

വെറുതെയിരിക്കുമ്പോഴെല്ലാം ഒന്നുകില്‍ സ്ലൈട്ടില്‍ എഴുത്ത് അല്ലെങ്കില്‍ സ്ലൈട്ടു പെന്‍സിലിനെ (ഗഡഡി) കൂര്‍പ്പ് കൂട്ടുക എന്നതായിരുന്നു, ഞങ്ങളെയൊക്കെ അസൂയാവഹമാക്കും വിധത്തില്‍ കറുത്ത സ്ലൈട്ടില്‍, വൃത്തിയുള്ള  അക്ഷരങ്ങള്‍ തെളിയിക്കുമായിരുന്നു., ഇണങ്ങിയും പിണങ്ങിയും മൂന്നാം ക്ലാസ്സ് വരെ ഒന്നിച്ചുപഠിച്ചു., നാലും അഞ്ചും ഞാന്‍ വേറെ സ്കൂളിലാ പഠിച്ചത്, വീണ്ടും പട്ള  സ്കൂളില്‍ ആറാം ക്ലാസ്സില്‍ മാത്രം ഒറ്റ വര്ഷം ഒന്നിച്ചുപഠിച്ചു, അപ്പോഴേക്കും അധ്യാപകരുടെ പ്രീതിപാത്രമായിക്കഴിഞ്ഞിരുന്നു ഇന്നത്തെ സാപ്.

എഴുത്തിന്‍റെ ലോകത്തില്‍ ഇത്രയധികം വിരാജിച്ച/ വിരാജിക്കുന്ന അപൂര്‍വ്വം ചില വ്യക്തിത്വങ്ങളുടെ ഉടമയാണ് അദ്ദേഹം എന്ന് പറയാതെ നിവൃത്തിയില്ല, സംസാരത്തിനിടയില്‍ ഒരിക്കല്‍ എന്നോട് സാപ് അഹംകാരത്തിന്റെ കലര്‍പ്പ് ഒട്ടും ദ്യോതിപ്പിക്കാതെ പറഞ്ഞു “ഞാന്‍ അത്യാവശ്യ പുസ്തകങ്ങളൊക്കെ വായിച്ചിട്ടുണ്ട്”, മറുവശത്ത്‌ ഞാന്‍ കടുകുമണിയോളം ചെറുതായിപ്പോയി, ജീവിതത്തില്‍ ആകെ വായിച്ചു തീര്‍ത്തതു “ഇന്ടുപ്പപ്പാക്കൊരാനണ്ടാര്‍ന്ന്” എന്ന ഒറ്റ നോവല്‍, അതും യാദൃശ്ചികം ജിദ്ദയില്‍ താമസിക്കുന്ന കാലത്ത് സഹധര്‍മ്മിണി എം.ജി.എമ്മിന്‍റെ ലൈബ്രറിയില്‍ നിന്നും കൊണ്ടുവരുന്ന കൂട്ടത്തില്‍ കണ്ടതാണ്,, അതിലെ ആഖ്യാന ശൈലി എന്നെ ഏറെ സ്വാധീനിച്ചിരുന്നു.

ഭാഷകളെ പ്രണയിക്കുന്ന ഞാന്‍,  അക്ഷരക്കൂട്ടങ്ങളിലമ്മാനമാടുന്ന സാപിന്‍റെയും, മാവിലയുടെയും  എഴുത്തിലെ  മാസ്മരികതയിലഭിരമിച്ച നിമിഷം മാവിലയോട് ചോദിച്ചു “താങ്കളത്രയില്ലെങ്കിലും, ഒരു ആവറേജ്  എഴുത്തുകാരനാകാന്‍ എന്താണ് ചെയ്യേണ്ടത്?”, ഉടനെ അദ്ദേഹം പറഞ്ഞു :പരന്ന വായന.
 ഭക്ഷണപ്രിയനായ രോഗിയോട് “ഡയറ്റ്” നിര്‍ദ്ദേശിക്കപ്പെട്ടമാത്രയില്‍ ഞാന്‍ പിന്മാറി...വായിക്കാനുള്ള സമയക്കുറവു, അതാണ്‌ മടിയെക്കാളും എന്നെ പിന്തിരിപ്പിച്ചത്.

പിന്നെ ബി. മഹമൂദ് പറഞ്ഞത് പോലെ അനുഭവത്തിന്‍റെ വെളിച്ചത്തില്‍ കുത്തിക്കുറിക്കുവാന്‍ തുടങ്ങിയിരുന്നു., വളരെ മുമ്പ്തെന്നെ...
സപ്പിനെ പരാമര്‍ശിച്ച മാവിലയുടെ എഴുത്ത് കടമെടുക്കുകയാണെങ്കില്‍....
“ഒരിക്കലും എന്നെ ചെവി  കൊടുക്കാത്ത  മനുഷ്യനാണ് SAP. ചെവികൊടുത്തിരുന്നെങ്കിൽ മലയാളത്തിന് തെറ്റില്ലാത്ത രീതിയിൽ നാലഞ്ച് കവിതാ സമാഹാരങ്ങൾ ലഭിക്കുമായിരുന്നു!”

ശരിയാണ്, എനിക്കും തോന്നിയിട്ടുണ്ട്, പക്ഷേ ഞാന്‍ മനസ്സിലാക്കുന്നത് പദവിയെക്കാളും മറ്റെന്തിനെക്കാളുമേറെ അദ്ദേഹം സുഹൃത്ത്‌ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയിരുന്നു, ഒരു പക്ഷെ കവിതാലോകത്ത് പ്രശസ്തിയാര്‍ജ്ജിക്കുമ്പോള്‍ സുഹൃത് വലയം നഷ്ടപ്പെടുമോയെന്ന ഭീതിയുടെകരിനിഴല്‍ സാപ്പിനെ മ്ലാനപ്പെടുത്തിയിട്ടുണ്ടായേക്കാം.

സമപ്രായക്കാരുടെ ഇടയില്‍ സാപ് എന്ന വ്യക്തി നര്‍മ്മത്തിന്‍റെയും നൈര്‍മാല്യത്തിന്‍റെയും പ്രതീകമാകും, വളരെ ലോലഹൃദയനായ അദ്ദേഹം ആരും തന്‍റെ നര്‍മ്മത്തിലൂടെ വേദനിക്കപ്പെടാതിരിക്കാന്‍ പ്രത്യേകം സൂക്ഷ്മതപാലിക്കുന്ന കൂട്ടത്തിലാണെന്നാണ് ഞാന്‍ മനസ്സിലാക്കിയത്.

സുഹൃത്തേ... എഴുത്തിന്‍റെ ലോകത്തെ ഇനിയും കീഴടക്കി മുന്നോട്ടു പ്രയാണിക്കൂ......... ഭാവുകങ്ങള്‍.

🔸🔸🔸🔸🔸

മൊഴിമാറ്റം നടത്തിക്കൂടേ ? / മാവില

വിദ്യാർഥികൾക്കും
ഉപരിപഠനം നിർത്തിയർക്കും
മൊഴിമാറ്റം നടത്തിക്കൂടേ ?

.      മാവില

കോളേജ് വിദ്യാർഥികൾ ഈ ഫോറം വായിക്കുന്നുണ്ടെങ്കിൽ, അവർക്ക് ഞാൻ  ഒരു നല്ല നിർദ്ദേശം വെക്കട്ടെ. ഇംഗ്ലിഷ് രചനകളുടെ മലയാളമൊഴിമാറ്റം.

GBS മുതൽ ശശി തരൂരിനെ പോലുള്ള പ്രതിഭകളുടെ എഴുത്തുകൾ സൈറ്റ് ബ്രൗസ് ചെയ്താൽ ലഭിക്കും. അവ നിങ്ങളുടെ അറിവും  ഭാഷാ പരിചയവും (പാണ്ഡിത്യമെന്ന് തെറ്റിദ്ധരിക്കരുത്) മുൻനിർത്തി മലയാളത്തിൽ, പദാനുപദമല്ലെങ്കിലും, മൊഴി മാറ്റാൻ ശ്രമം നടത്തുക.

ക്ലാസ്സിൽ ഏറ്റവും നന്നായി ഭാഷ കൈകാര്യം ചെയ്യുന്ന സഹപാഠികളുടെ അഭിപ്രായമാരായുക, ഏറ്റവും അവസാനം നിങ്ങളുടെ ഭാഷാധ്യാപകനെ കാണിച്ച് തെറ്റുകളും തിരുത്തുക.

കുറച്ച് മെനക്കെടേണ്ടി വരും. അത് ട്രോൾ പോലെ അത്ര സുഗമമായ  ഏർപ്പാടല്ല. സ്വയം ബഫൂൺ ആകുന്നതിന് പകരം, ആഗ്രഹിക്കാതെ ആദരവ് ലഭിക്കും. വായനക്കാരുടെ ഒരു വൃന്ദം അവരെ കാത്തിരിക്കും. ഇളിഭ്യത മാറി, സഭ്യതയുടെ രാജപാത തെളിയും. തിരിനാളമെത്ര തന്നെ ചെറുതാകട്ടെ,  എത്ര ചെറിയ ചുറ്റുവട്ടമാണെങ്കിലും, അത് പരത്തുന്ന പ്രകാശം ഇരുട്ടൽപ്പമെങ്കിലും മായ്ക്കുമല്ലോ !

ഭാഷയുടെ മാത്രമല്ല സംസ്കാരത്തിന്റെയും ജീവിത രീതികളുടെയും ഇഴപിരിയാത്ത  പറിച്ചുനടലാണ് മൊഴിമാറ്റം. പരിമിതികളയുടെ സങ്കീർണ്ണതകളിൽ നിന്നും വിടുതി നേടുന്നവർക്കാണ് മൊഴിമാറ്റത്തിൽ അജയ്യതയും സ്വീകാര്യതയും ജനകീയതയും കൈവരിക്കാനാവുക.

  * GBS - George Bernad Shaw

സാപിനോട് സ്നേഹപൂർവ്വം / Saleem Patla

സാപിനോട്
സ്നേഹപൂർവ്വം

Saleem Patla

രചനകൾ
ഡയറിയിലും വാട്സപിലും ഒതുങ്ങാതെ
പുസ്തകമായി പ്രസിദ്ധീകരിക്കണം
എന്നാൽ മാത്രമേ അടുത്ത തലമുറക്ക് ഉപകാരപ്പെടുകയുള്ളൂ.
( ഓൺലൈൻ വായനക്കാർക്ക് വേണ്ടി soft Copy യും ഉണ്ടാക്കാവുന്നതാണ്)
വായന മരിക്കുന്നു എന്ന് പറയുന്നത് വെറുതെയാണ്.
പണ്ടേത്തേക്കാൾ അധികം പുസ്തകങ്ങൾ ദിനംപ്രതി പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്.
പുസ്തകങ്ങളുടെ പ്രസക്തി കൂടി കൊണ്ടിരിക്കുകയാണ്.
ഇക്കാലത്ത് വലിയ പണിയൊന്നുമില്ല.
അച്ചടിയൊഴിച്ച് ബാക്കിയെല്ലാം (ലേ ഔട്ട് ,ടൈപ്പിഗ്,കവർ, ഡിസൈൻ....)
അവരവർക്ക് തന്നെ ചെയ്യാവുന്നതാണ്.

പട്ലക്കാർക്ക് വേണ്ടി SAPന്റെ ഒരു കൃതി ഞങ്ങൾ പ്രതീക്ഷിക്കുന്നു.

Wednesday 20 September 2017

സാപ്പെഴുത്ത് /മഹമൂദ് പട്ള

സാപ്പെഴുത്ത്

മഹമൂദ് പട്ള
_____________

കടന്ന് വന്ന വാഴികളിലേക്കൊരു തിരിഞ്ഞു നോട്ടം,
എഴുത്തിന്റെ കാര്യത്തിലും സാപ്പ് ( എസ് അബൂബക്കർ ) എന്ന ഈ എഴുത്തുക്കാരൻ നന്നായി പറഞ്ഞു.
സ്കൂൾ കാലഘട്ടത്തിലെ അനുഭവം സാപ്പ് ഇവിടെ അയവിറക്കിയപ്പോൾ അതിൽ ചിലത്  ബാല്യ കൗമാര കാലഘട്ടങ്ങളുടെ ഓർമകളാണ് എനിക്ക്  സമ്മാനിച്ചത്.

കാസറഗോഡ് ഗവ:കോളേജിൽ പടികുന്ന സമയം എന്റെ ഒരു ചെറുകഥ വായിച്ച ഒരധ്യാപകൻ അറബിക്കിന് പഠിക്കുന്ന നിനക്ക് എങ്ങിനെ ഇതിന് കഴിയുന്നു,
സാറിന്റെ അന്നത്തെ ആചോദ്യം ഇപ്പോൾ ഞാൻ ഓർക്കുന്നു.
പിന്നീടങ്ങോട്ട് പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു കാമ്പസിനോട് വിടപറയുമ്പോൾ  ജീവിതത്തിന്റെ വേറൊരു തലം എന്നെയും കാത്തുനിൽക്കുന്നുണ്ടായിരുന്നു...
പല പ്രാരാബ്ധങ്ങളുടെ നെട്ടോട്ടത്തിനിടയിൽ ജോലിക്കായുള്ള അലച്ചിലുകൾക്കിടയിൽ എഴുത്താണി എങ്ങിനെ ച്ചലിക്കാൻ
എഴുത്തെന്ന ഈ പ്രതിഭാസത്തിന് ഒരു പ്രസക്തിയും അന്നെന്നിൽ ഉണ്ടായിരുന്നില്ല.

പിന്നീടങ്ങോട്ടുള്ള പ്രയാണത്തിൽ അക്ഷരങ്ങൾ മറക്കാതിരിക്കാൻ എന്റെ കൂട്ടായി
എന്നുമുണ്ടായിരുന്നത് കത്തെഴുത്തുകൾ മാത്രമായിരുന്നു. കത്തെഴുതെന്ന ഈ ഒരുകലയിൽ എന്റെ ബന്തുമിത്രാതികളുടെ വീടുകളിൽ എന്റെ സാനിദ്യം അക്ഷരങ്ങളാൽ അന്ന് സജീവവുമായിരുന്നു.

ഇന്ന് ഞാൻ എന്തെങ്കിലും കുത്തികുറിക്കുന്നുണ്ടെങ്കിൽ അതിൽ ചിലത് അനുഭവത്തിന്റെ വെളിച്ചത്തിൽ തന്നെയാണ്,
മുംബെന്റെ സ്നേഹിതൻ പറഞ്ഞത് പോലെ ജീവിതവും എഴുത്തും കൂട്ടികലർത്തരുതെന്ന്
എന്നാൽ എന്റെ കാര്യത്തിൽ നേരെ മറിച്ചു വേണം കരുതാൻ.

പ്രോത്സാഹനം  എന്നുള്ളത് ഒരു കലാകാരനെ സംബന്ധിച്ചടുത്തോളം മുമ്പോട്ടുള്ള പ്രയാണതിനുള്ള പ്രചോധനം തന്നെയാണ്.
സാപ്പ് പറഞ്ഞ വിഷയത്തിൽ എച് കെ മാഷിന്റെയും അസ്‌ലം മാഷിന്റെയും പേര് പരാമർശത്തിന് നൂറു ശതമാനം മാർക്ക് നൽകാവുന്നതുമാണ്.

ആർ ടി സ്കാൻ എന്ന എന്റെ പ്രോഗ്രാമുമായി ബന്ധപെട്ട് പേർസണലായി എന്നെ ആദ്യം അഭിനന്ദിച്ച വ്യക്തിത്വങ്ങളാണവർ
പിന്നെ എം എ മജീദ് സാഹിബ് ,സി എച് , സയ്ദ് ച്ചാ ,അസ്‌ലം പട്ള അങ്ങിനെ അങ്ങിനെ....ഇവിടെ പറയാൻ കാരണം ചെറിയ ചെറിയ പ്രോത്സാഹനങ്ങളും അഭിനന്ദങ്ങളും ഒരുപാട് മാറ്റങ്ങൾക്ക്
ഇനിയും നന്നാക്കണമെന്നുള്ള ചിന്തകളുടെ ബോധമണ്ഡലത്തെ മാറ്റിമറിക്കുന്നതിന് സഹായകരമാകും എന്നുള്ള സത്യംഎന്റെ ഈ ചെറിയൊരു അനുഭവം പഠിപ്പിക്കുന്നു.

നമ്മുടെ ഇടയിൽ അക്ഷരങ്ങളെ ഉപയോഗിക്കുന്നതിൽ
സജീവമാക്കി എടുക്കേണ്ട വേറെയും
ചിലരുണ്ട് സാനിന്റെ പേര് പരാമർശിക്കണമെന്നില്ല റസ .
,സലിം,സാക്കിർ, ഫയാസ്,ബി എം ഹാരിസ് അങ്ങിനെ അങ്ങിനെ ഇവരെയൊക്കെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട് .
ബിഎം ഹാരിസിന്റെ പേരിന് ഒന്നുകൂടി
അടിവരയിടുന്നു.
ഇവരുടെയൊക്കെ എഴുത്താണി
നിലക്കാതെ ചലിക്കണം!!

_________________▫

ഭയാനകം / മഹമൂദ് .പട്ള & Sakeer Ahmed

ഭയാനകം /

മഹമൂദ് .പട്ള
_______________

നാൾക്കുനാൾ വർദ്ധിച്ചു വരുന്ന കുറ്റക്രത്യങ്ങൾ കണ്ടും കേട്ടും അനുഭവിച്ചും ക്ഷമയോടെ നല്ലൊരു വിഭാഗം ആൾക്കാരും ഇന്ത്യാ മഹാരാജ്യത്ത് ജീവിച്ചു പോകുന്നത് ആ രാജ്യത്തുള്ള നിയമത്തെ ബഹുമാനിച്ചും അവിടെ നിന്നും നീതി കിട്ടുമെന്നുള്ള വിശ്വാസത്തോടും കൂടി തന്നെയാണ്.

എന്നാൽ ഇവിടെ കുറ്റവാളികൾ രക്ഷപ്പെട്ട് കൊണ്ടിരിക്കുന്നു എന്ന് മാത്രമല്ല കുറ്റകൃത്യങ്ങളുടെ എണ്ണം വർദ്ധിച്ചുവരുന്നതുമാണ്  സമകാലീന സംഭവങ്ങൾ തെളിയിക്കുന്നത്.

കുറ്റവാളികൾക്ക് പരമാവതി ശിക്ഷ കൊടുക്കുന്നതിന് പകരം കുറ്റപത്രത്തിലെ എല്ലാ പഴുതുകളും പ്രതികളെ രക്ഷപ്പെടുത്തുന്ന രീതിയിലേക്കാണ് നിയമ പാലകരുടെ ഭാഗത്തു നിന്നും ഉണ്ടാവുന്നത്.

നീതി നിഷേധത്തിന്റെ ഈ തനി ആവർത്തനത്തെ,
ഇനി എന്തുമാവാം എന്നുള്ള
കുറ്റവാളികളുടെ ഇനിയുള്ള ദിനങ്ങളെ,
നീതി നിഷേധനത്തിന്റെ ഈ വർത്തമാന കാലത്തെ...
പിടിമുറുക്കലിന്റെ ബലം കൂടി കൂടി വരുന്ന ഫാസിസത്തിന്റെ പുതിയ മുഖത്തെ,
ഇരുണ്ട വഴികളിലൂടെയുള്ള നാടിന്റെ
ഈ പോക്കിനെ...
സ്വാതന്ത്രം എന്ന ശുദ്ധവായുവിനെ മലിന മാക്കി കൊണ്ടിരിക്കുന്ന ഈ കാലാവസ്ഥയെ
എല്ലാം നാം ഭയക്കണം,
ഇനിയുള്ള ദിനങ്ങൾ ഭയാനകം!!

__________________▪
Sakeer Ahmed

നിയമത്തെയും നീതിയെയും അളവറ്റ് വിശ്വസിച്ചും ഭൂമിയോളം ക്ഷമിച്ചും നിൽക്കുന്നവരെ, അരക്ഷിതാവസ്ഥയിലേക്കും അരാചകത്വത്തിലേക്കും അപകര്ഷതാബോധത്തിലേക്കും തള്ളി വിടുന്ന സാഹചര്യം വന്നേക്കാം എന്ന ഭീതി...
        ഒരു നേതൃത്വത്തിനും ഒരു സമൂഹത്തെ പിന്തിരിപ്പിക്കാൻ പറ്റാത്ത അവസ്ഥ വരുന്നതോർത്തുള്ള ഭയം... തുടരെയുള്ള കോടതി വിധികൾ ഉണ്ടാക്കുന്ന ആശങ്ക വളരെ വലുതാണ്...

Contemporary Issue/ Mavilae

Contemporary Issue

Mavilae

ഞാനും കുറെ നോക്കി. ആരുടെ കമന്റിന് ലൈക്കടിക്കണം, ആർക്കൊക്കെ വിരൽ താഴ്ത്തണം.  ആരെയാണ് തോണ്ടേണ്ടത് ? ആരെ തോണ്ടി പിന്നെ തൊഴിക്കണം ?

വിധിന്യായം വന്നപ്പോൾ തന്നെ ഗ്രൂപ്പിലെ അംഗങ്ങളുടെ ലിസ്റ്റ് പരിശോധിച്ചു, "മ്മടെ", "അവരെ ", "എതിരാളികടെ" പാർടിക്കാരെയും അനുഭാവികളയും നമ്പറിട്ടു സോർട്ട് ഔട്ട് ചെയ്തു. അറിയാം,  വിധി  പ്രതിക്ഷിച്ചത് പോലെ വരുമെന്ന് . വിധിയും വന്നു -  അയാളെ , ഇവർ കൊന്നതിന് കാര്യമായ   ഒരു തെളിവും ഇല്ല !

പിന്നെ നമുക്ക് ആകെ ഉള്ളത് ഗ്രൂപ്പിൽ കമൻറും തോണ്ടലും തൊഴിക്കലും. അത് മിക്ക ഗ്രൂപ്പുകളിലും ഇന്ന് പതിരാവ് വരെ ഉണ്ടാകുമായിരിക്കും.

പ്രതികൾ രക്ഷപ്പെട്ടതിന് പ്രതിവക്കിലിനെ പഴിക്കുന്നതെന്തിന്? അയാളെ പണി സിൻസിയറായി ചെയ്തു. അറിഞ്ഞിടത്തോളം  കേരളത്തിലെ ഓർമ്മശക്തിയുള്ള നല്ലൊരു ക്രിമിനൽ വക്കിൽ.

ചോദ്യം, പകരം പ്രൊസിക്യൂഷെന് വേണ്ടി ഹാജരായ ആൾ  വക്കീലല്ലേ ? അതിലും മികച്ച ആളെയാണോ പ്രൊസിക്യൂട്ടർ ആക്കിയത് ?  അയാൾ ഉന്നയിച്ച  ലോ പോയിന്റ്സ് എവിടെ പോയി ?  കുറ്റപത്രം സമർപ്പിച്ചത് ഫാസിസ്റ്റതര സർക്കാറുകളല്ലേ ? ഇടതും വലതും ഭരിച്ചിരുന്ന പോലീസുകാരല്ലേ കുറ്റപത്രം തയാറാക്കിയത് ? വിധി നടപ്പിലായത് യു.പി.യിലാണ് കേരളത്തിലാണോ ?

ഈ ശ്രീധരൻ വക്കീലിനെ നാല് "നാക്ക് " പറഞ്ഞാൽ,   ആ ചിലവിൽ മറ്റവരൊക്കെ കൂളായി സ്കൂട്ടാവുന്നു എന്നതാണ് ഇവിടെ നടക്കുന്ന ഏറ്റവും വലിയ ട്രാജഡി.

ഏതായാല്യം, പിള്ള വക്കിലിനെ നോമ്പുതുറപ്പിക്കുന്ന വിഷയവും സ്റ്റേജിലിരിക്കുമ്പോൾ തൊപ്പി വെക്കുന്ന മസാലയും പറഞ്ഞ് നമുക്ക് ഇന്ന് നേരം വെളുപ്പിക്കാം.

ഈ ഗ്രൂപ്പിൽ ഇന്നലെ ഇല്യാസിന്റെ ഒരു വോയിസ് കേട്ടിരുന്നു. അതിനെ കുറിച്ച് മിണ്ടാൻ ഈ കാണിച്ച ആവേശത്തിന്റെ 10% വീര്യവും കണ്ടില്ല .

സിനാന് നീതി കിട്ടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം, അതിനുള്ള നിയമ നടപടികൾ സമുദായ നേതൃത്വം മുൻകൈ എടുത്ത്  ചെയ്യുമെങ്കിൽ!

ചെയ്യുന്ന ജോലിയിലെ ആത്മാർത്ഥത/ THM Patla

ചെയ്യുന്ന ജോലിയിലെ ആത്മാർത്ഥത*

THM Patla

         എന്റെ whatsApp ൽ ഒരു private message വന്നു. അയച്ച ആൾ ആരാണെന്നറിയില്ല.i identify ക്ക് വേണ്ടി ശ്രമിച്ചിട്ടും ആരാണെന്ന് പറഞ്ഞില്ല.
        ശ്രീധരൻപിള്ള ഒരു lawyer ആണ്. അയാളുടെ പ്രൊഫഷണൽ പെർഫക്റ്റായിട്ട് ചെയ്യുന്നു. അതിന് അയാളെ കുറ്റപ്പെടുത്തിയിട്ട് എന്ത് കാര്യമെന്നാണ് ചോദ്യം
പക്ഷെ, ഇത് എന്തിനാണ് എന്നോട് ചോദിച്ചതെന്നറിഞ്ഞില്ല. ഏതായാലും ഇന്നത്തെ സാഹചര്യത്തിൽ അതിന് പ്രസക്തിയുണ്ട്.
     തന്നിലർപ്പിതമായ ജോലി അദ്ദേഹം നന്നായി നിർവ്വഹിച്ചു' ശരിയാണ്.
അതേ സമയം, നമ്മുടെpublic prosecuter
എന്ത് ചെയ്തു? അർപ്പണ മനോഭാവം അദ്ദേഹത്തിന്നും ബാധകമല്ലേ.?
        ഒരു കേസ് വിധി കൽപ്പിക്കുന്നത് ആ ജഡ്ജിക്ക് മുന്നിൽ വരുന്ന evidence ന് അനുസരിച്ചാണ്. തെളിവ് നിരത്തുന്നത് ആ കേസിന്റെ FIR ന്റെ തിരക്കഥക്കനുസരിച്ചായിപ്പോകുന്നുവെന്നതാണ് യാഥാർത്ഥ്യം. തിരക്കഥ തയ്യാറാകുന്നത് പല കേസുകളിലും വാദി - പ്രതി  ഭാഗം വക്കീലുമാരും ചില ഇടനിലക്കാരായ രാഷ്ട്രീയക്കാരും പോലീസും ഛോട്ടാ നേതാക്കന്മാരും കൂടിയാകുന്നുവെന്ന് മാത്രം. പ്രതികൾ എപ്പോഴും ബിനാമികളാകുന്നു. പോലീസ് കർക്കും അതറിയാം.പക്ഷെ അധികാര വർഗ്ഗത്തിന്റെയും പണത്തിന്റെയും മുമ്പിൽ അവർ നിസ്സഹായകരാവുന്നു അങ്ങിനെ വരുമ്പോൾ ആ കേസിന്റെ വിധിയും പരിണിത ഫലവും എന്തായിരിക്കുമെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂi
സിനാൻ കേസിന്റെ ആരംഭം UDF ഭരണത്തിലാണ്. എന്നിട്ടും ചിലർ ഭരണത്തെയും ഇരട്ടച്ചങ്കനെയും വിചാരണ ചെയ്യുന്ന തിരക്കിലാണ്.അത് അവരുടെ രാഷ്ട്രീയ ലക്ഷ്യമാവാം.
       മത സംഘടനകൾ ശ്രീധരൻപിള്ളയെ അവരുടെ പരിപാടിയിലേക്ക് ക്ഷണിക്കുന്നതിനെ പറ്റി ഇന്നത്തെ മിക്കവാറും എല്ലാ മെസ്സേ ജുകളിലും പ്രതി പതിച്ചു കണ്ട് '
മതേതര സംഗമങ്ങൾ നടത്തുമ്പോൾ മിക്കവാറും രാഷ്ട്രീയ ജാതി, മത ഭേദമന്യേ നേതാക്കളെ ക്ഷണിക്കേണ്ടി വരും. എന്നാൽ സ്ഥാനത്തും അസ്ഥാനത്തും ഈ പിള്ള തന്നെ എല്ലാവർക്കു വേണമെന്നതിലെ യുക്തിയാണ് മനസ്സിലാകാത്തത്.
ഇത് ചോദ്യം ചെയ്യുന്നതിന് പകരം അദ്ദേഹത്തിന്റെ പ്രൊഫഷണിലുള്ള ആത്മാർത്ഥതയെ നമുക്കെണ്ടിനെ ചോദ്യം ചെയ്യാൻ പറ്റും. അതിൽ നാം അസഹിഷ്ണത കാട്ടുന്നതിനെ പകരം നമ്മുടെ വാദി ഭാഗം വക്കീലും നമ്മുടെ നേതാക്കളും എന്ത് ചെയ്തുവെന്നാണ് നോക്കേണ്ടത്.
      തുടക്കത്തിൽ തന്നെ കേസിന്റെ progress എങ്ങിനെയാണെന്ന് പഠിക്കാൻ നമുക്ക് ചുണയുള്ള *ആൺകുട്ടികൾ* ഇല്ലാതെ പോയതാണ് ഈ സമുദായത്തിന്റെ പരാജയം
  ( N B.. എനിക്ക് കുറിപ്പിട്ട വ്യക്തി ഇത് കാണുമെന്ന് പ്രതീക്ഷിക്കുന്നു.)

ആരും അങ്ങിനെ മരിച്ചിട്ടില്ല /മാവില

*ആരും അങ്ങിനെ മരിച്ചിട്ടില്ല*
________________

.          മാവില
________________
.  
എങ്ങിനെ മരിച്ചിട്ടില്ല ? തിരിഞ്ഞ് നോക്കി. പ്രവാസിയായാലും പാസ്പോർട്ടില്ലാത്തവനായാലും. അങ്ങിനെ തിരിഞ്ഞും തെരഞ്ഞും മരിക്കേണ്ട കാര്യമെന്ത് ?

പ്രവാസിയെ വെറുതെ കൊതിപ്പിക്കാനും ടെൻഷനടിപ്പിക്കാനും ചിലർ നാട്ടിൽ നിന്നും പുട്ടും കടലയും ചുട്ട ഉണക്കമീനും വറുത്തചെമ്മീനും പുഴുങ്ങിയ കിഴങ്ങും ഫോട്ടോ എടുത്ത് , വാട്സാപ്പിലും എഫ്.ബി.യിലും,  അതിന് മുമ്പ് ഓർക്കൂട്ടിലും പോസ്റ്റ് ചെയ്യാറുണ്ട്. അമ്മാതിരി ഒന്നാണ് ഈ അടുത്ത് കാലത്തായി കണ്ട് വരുന്ന തിരിഞ്ഞ് നോക്കാനാളില്ലാത്ത പ്രവാസി ഗതികിട്ടാപ്രേതവും സൂക്കേട്മരമെന്ന് പേടിപ്പിച്ച്,  പ്രവാസിക്ക് മാത്രമായി നൽകുന്ന ആരോഗ്യ ടിപ്സും.   ഇവ രണ്ടും കണ്ടപാതി കാണാപാതി ഫോർവേർഡ് ചെയ്യാൻ കുറച്ച് ഉത്കണ്ഠക്കാരുമുണ്ടെങ്കിൽ പിന്നെ ബേജാറ് ഏഴ് കടല് കടക്കാൻ നേരം കൂടുതലെടുക്കണോ?

ഞാൻ മനസ്സിലാക്കിയത് വെച്ച് ചോദിക്കട്ടെ, തിരിഞ്ഞ് നോക്കാനാളില്ലാതെ പ്രവാസി മാതൃരാജ്യത്ത് ഇഹലോകവാസം വെടിഞ്ഞ ഏതെങ്കിലും ഒരുദാഹരണം കാണിക്കാമോ ?

നാട്ടിലായാലും പുറം നാട്ടിലായാലും പണി എടുത്തേ മതിയാവൂ. ചിലർ അത് പ്രവാസം തെരഞ്ഞെടുക്കുന്നു.  പത്താം ക്ലാസ്സ് കഴിയുമ്പോൾ തന്നെ "ക്ക് നാടൊന്നും പുട്ച്ചൂലാ, പേർസ്യാന്നെ പുട്ച്ചണം" എന്ന് പറയുന്നത് ആരാ ?   പിള്ളേർ തന്നെ.  അപ്പോൾ അതിന്റേതായ പരിമിതികൾ പ്രവാസ ലോകത്ത് അവർ അനുഭവിക്കണം. അനുഭവിച്ചേ തീരൂ.

ഇനി പിരിവായാലും  എന്തായാലും ഉദാരമനസ്കർ എവിടെയുണ്ടെങ്കിലും നൽകും. പ്രവാസികൾക്ക് പൊതുവെ ബാക്കിയിരുപ്പ് കുറച്ച് കൂടുതൽ ഉള്ളത് കൊണ്ടും മറ്റൊരു പ്രവാസി വന്ന് കാര്യം ബോധിപ്പിച്ച് പൈസ ആവശ്യപ്പെടുന്നത് കൊണ്ടും അവർ  നൽകുന്നു. അതും ഇവിടെ കുറച്ച് കാണുന്നില്ല.  പക്ഷെ, കാണാതെ പോകുന്നത് പ്രവാസി അത് നൽകി, ഇത് നൽകി എന്ന് പറയുന്നതിന്റെ കാൽ ശതമാനം വെയിറ്റേജും കവറേജും  നാട്ടിൽ ഇതേ പോലെ നൽകുന്നവരുടെ കാര്യത്തിൽ കാണുന്നില്ല എന്നതാണ്.

കുറെ കാലമായി ഈ ടെക്സ്റ്റ് ഓടാൻ തുടങ്ങിയിട്ട്.  ചെറിയ എഡിറ്റിംഗ് മാത്രം വിരുതന്മാർ അപ്പപ്പോൾ നടത്തും. ഇന്ന് ചീങ്കണ്ണി (ബ്ലൂ വെയിലിന് എന്റെ ഭാഷ്യമാണ്, അതിന്റെ അർഥം നീലത്തിമിംഗലമെന്ന് തന്നെയാണ് ) ; നാളെ ഒരു പക്ഷെ, പെരുച്ചാഴി  ആയിരിക്കും തലക്കെട്ട്.

തിരിഞ്ഞ് നോക്കാതെ മരിക്കുന്ന പ്രവാസിയെന്നത്  എന്റെ അഭിപ്രായത്തിൽ പ്രതികരിക്കാൻ മടി കാണിക്കുന്ന പ്രവാസികളെ നോക്കിയുള്ള കൊഞ്ഞനം  കുത്തലാണ്.

പ്രവാസികൾ തന്നെ അത്തരം ടെക്സ്റ്റുകളുടെ ഫോർവേർഡിംഗ് മെസെൻജേർസ് (ഉന്തൽ സന്ദേശകർ) ആകുന്നതിൽ *ക്ക് സങ്കട്ണ്ട്*.
____________________
Rtpen.blogspot.com