Sunday 14 October 2018

നമ്മുടെ ജനത എങ്ങോട്ട്? / അനസ് പട്ല

*നമ്മുടെ ജനത എങ്ങോട്ട്?*
▪▪▪▪▪▪▪

അനസ് ബിൻ നാസർ പട്ല
(posted  in  RT)
_________________________

*ഞാൻ ആദ്യമായാണ്  ഒരു  പൊതു വിഷയത്തെ കുറിച്ച്* *എഴുതുന്നത്. അതുകൊണ്ട് തന്നെ പല അപാകതകളും* *ഇതിൽ വന്നേക്കാം. ഇനി വിഷയത്തിലേക്ക് വരാം.*

*നമുക്കറിയാം നമ്മുടെ  മാധ്യമങ്ങൾ ഇപ്പോൾ ചർച്ച ചെയ്യുന്ന ഒരു വിഷയമാണ് ജാസറിന്റെ തിരോധാനവും കൊലപാതകവും. ഇതിന്റെ* *പിറകിൽ, അല്ലെങ്കിൽ ഇതിലേക്ക് നയിച്ചത് ലഹരിയാണെന്നും ഇതിനകം തെളിയിക്കപ്പെട്ടു കഴിഞ്ഞു. ഇത് ഒരെണ്ണം മാത്രം. ഇതു* *പോലെ ഇത്തരം ലഹരി കാരണം ഒരുപാട് പേരുടെ ജീവൻ പൊലിഞ്ഞതും മറ്റും നാം മുമ്പ് പലതവണ കേട്ടിട്ടുണ്ട്. അതും കാലക്രമേണ നാം മറക്കുന്നു അല്ലെങ്കിൽ* *നാം ഒഴിവാക്കുന്നു.*

*അതിന് കാരണങ്ങൾ* *പലതുമാവാം. പക്ഷേ ഈയിടെയായി നമ്മുടെ ജില്ലയിലെ പല* *ഭാഗങ്ങളിലും ലഹരിയുമായി ബന്ധപ്പെട്ട പല കേസുകളും രേഖപ്പെടുത്തിയിട്ടുണ്ട്.* *അതിൽ ഉൾപ്പെട്ട ഭൂരിഭാഗം പേരും 15-ൻ്റെ യും 30-ൻ്റെ യും ഇടയിൽ പ്രായമുള്ളവരാണ്. എന്നാലോ ഇത്തരം* *പ്രതികൾ വളരെ പെട്ടെന്ന് തന്നെ കേസിൽ നിന്ന് ഊരിപ്പോരുകയും ചെയ്യുന്നു.*

  *ഇതിന്* *കൂട്ടുനിൽക്കുന്ന എല്ലാവരും ഒന്ന് ചിന്തിക്കുക ഇത് നമ്മുടെ കുടുംബത്തിലൊരാൾക്കോ  /നമ്മുടെ മകനോ ഒരു പക്ഷെ* *സംഭവിക്കാം*  *ഇത്തരം പ്രതികളെ രക്ഷപ്പെടുത്താൻ കൂട്ട് നിന്നാൽ. അപൂര്‍വമായി മാത്രം നിരപരാധികളും* *അകപ്പെടുന്നു. മാത്രമല്ല ഇപ്പോൾ ലഹരിമാഫിയകളുടെ വളർച്ച വളരെ* *വേഗത്തിലാണ്. നാം പറയാറുണ്ട് "ഒരു നല്ല കാര്യം ചെയ്താൽ മറ്റുള്ളവരിലെത്താൻ* *ഒരുപാട് സമയമെടുക്കും എന്നാൽ ഒരു ചീത്ത കാര്യം വളരെ വേഗത്തിലായിരിക്കും* *വ്യാപിക്കുക" എന്ന്*.

*അത് കൊണ്ട് തന്നെ ഇത്തരം മാഫിയകൾ വളരാൻ വലിയ സമയമൊന്നും വേണ്ട.*
*അത് കൊണ്ട് ഈ മാഫിയകൾ  പ്രധാനമായും ലക്ഷ്യം വെക്കുന്നത് / കരുവാക്കുന്നത്* *കുട്ടികളെയാണ്. നാളത്തേയ്ക്കൂള്ള സ്വത്താണ് നമ്മുടെ കുട്ടികള്‍. അപ്പോൾ  ഈ കുട്ടികളെ* *കയ്യിലെടുത്താൽ* *ലഹരിയുടെ ഒഴുക്ക്* *വളരെ വേഗത്തിലാകും. ആദ്യ ഘട്ടത്തിൽ ലഹരി വസ്തുക്കൾ വെറുതെ* *നൽകിയും, അതിൽ കൂടുതൽ ആവശ്യക്കാരെ* *നൽകിയാൽ ഒരു നിശ്ചിത തുക നല്‍കിയൊക്കെ* *കുട്ടികളെ ആകർഷിപ്പിക്കും. ക്രമേണ ഇതിൽ അടിമപ്പെടുന്ന കുട്ടികൾക്ക് പണം തികയാതെ വരുമ്പോൾ എന്ത് ചെയ്തിട്ടായാലും പണം ഉണ്ടാക്കണം എന്ന ചിന്ത ഉടലെടുക്കുകയും ഇത് മോഷണം,* *കൊലപാതകം എന്നിവയിലെത്തിച്ചേരുന്നു.*

*ഇന്ന് നമുക്ക് പല മാധ്യമങ്ങളിലൂടെയും  ലഹരി വസ്തുക്കളുടെ ഉപയോഗം മൂലം വരുന്ന ഭവിഷ്യത്തുകൾ മനസ്സിലാക്കാൻ വളരെ എളുപ്പമാണ്.  എന്തിനേറെ പറയുന്നു,  ഓരോ ടെലിവിഷൻ പരിപാടിക്കു മുമ്പിലും മുന്നറിയിപ്പായി ഇവ കാണിക്കാറുണ്ട്.  കൂട്ടത്തിൽ രോഗികളുടെ ദൃശ്യങ്ങളും.  ഇതൊന്നും നാം  ഗൗരവമായി എടുക്കാറില്ല. കാരണം ഓരോരുത്തര്‍ക്കും ഇത്തരം പ്രശ്നം വരുമ്പോഴേ മനസ്സിലാവുകയുള്ളൂ.*

*"അത് കൊണ്ട്, വളർന്നു വരുന്ന കുട്ടികൾ നമ്മുടെ നാടിന്റെ സ്വത്താണ്. ആ സ്വത്ത് കാത്തു സൂക്ഷിക്കേണ്ടത് ആ നാട്ടിലെ ഓരോരുത്തരുടെയും കടമയാണ്. കൂടാതെ ഒരു നാട്ടിലെ ഒരാൾ എന്ത് ചെയ്താലും ആ നാടിന്റെ പേര് വരും. അത് കൊണ്ട് ഓരോരുത്തരും ലഹരിയുടെ ഭവിഷ്യത്തുകൾ ഉൾക്കൊണ്ട് നമ്മുടെ കുട്ടികളെ രക്ഷിക്കാം, നമ്മുടെ നാടിനെ  രക്ഷിക്കാം.."*
_____________________

No comments:

Post a Comment