Tuesday, 30 May 2017

കണ്ണിമച്ചിമ്മാതെ / MAHMOUD PATLA

മഹമൂദ്‌ പട്ള
__________
                  കണ്ണിമച്ചിമ്മാതെ
               ________________
യുവത്വമെന്ന വസന്തകാലത്തിന്റെ ആസ്വാദനം ഉള്ളിൽ ഒതുക്കി, ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ
പഠനം പാതിവഴിയിൽ നിർത്തിവെച്ച്, ജോലിക്കായി വീട്ടിൽ  നിന്നും ഇറങ്ങുമ്പോൾ,
പടിവാതിക്കൽ അവനേയും നോക്കി "ഉമ്മ" നിൽപുണ്ടായിരുന്നു.
കണ്ണിമചിമ്മാതെ!

ബോംബെയെന്ന മഹാനഗരത്തിൽ ജോലിക്കായുള്ള  അലച്ചിലുകൾ
കിടയിലും പിന്നീടുള്ള പ്രവാസ
ജീവിതത്തിന്റെ തുടക്കത്തിലും ഈ മരുഭൂമിയുടെ ഊഷരമായ ജീവിത പരിസരത്തുനിന്നും രക്ഷപെടാൻ കൊതിക്കുമ്പോഴും അവനെ ആശ്വസിപ്പിക്കുവാൻ,
" ഉമ്മ " ഉണ്ടായിരുന്നു!

ഇടയ്കിടെ നാട്ടിൽ വരുമ്പോൾ പിറന്ന
മണ്ണിന്റെ സ്പർശനമേല്കുമ്പോൾ, ഗ്രഹാധുരത്വ മുണർത്തുന്ന ഓര്മകൾ
ഓടിയെത്തുമ്പോഴും,
അവനേയുംകാത്ത് പടിവാതിക്കൽ നില്കുന്നഉമ്മയായിരുന്നു അവന്റെ മനസ്സിൽ !

ഉമ്മയുമൊത്തുള്ള കുഞ്ഞുന്നാൾ ഓര്മകൾ സമ്മാനിക്കാറുള്ള 'തറവാട്' ‌കുറച്ചുനാൾക്കുമുമ്പ് 'ജെ സി പി യുടെ
കരങ്ങളാൽ ടിപ്പർ ലോറി' എടുത്ത്
കൊണ്ടുപോകുമ്പോൾ,
കണ്ണുനീർ കണങ്ങൾ ഭൂമിയിൽ വീഴാതെ അവൻ നോക്കിനിന്നു!!

" ഉമ്മ" വിട്ടുപിരിഞ്ഞിട്ട് ഒന്നര പതിറ്റാണ്ട് പിന്നിടുമ്പോൾ,
അതിനിടയിൽ കടന്ന് പോയ ഓരോനിമിഷവും"ഉമ്മ " എന്ന സ്നേഹനിഥിയെ കണ്ടു കൊണ്ടിരുന്നു അവൻ !
കണ്ണിമച്ചിമ്മാതെ!!!

                                  മഹമൂദ്‌ പട്ള.
____________________________

CP കുടിവെള്ളം:* *ഇന്നലത്തെ യോഗത്തിൽ* *യുവാക്കളുടെ സജീവ സാന്നിധ്യം* *ഹനീഫ്, അദ്ദി, ഷരീഫ്* *ചുക്കാൻ പിടിക്കും* *അവരെ നിങ്ങൾ സഹായിക്കൂ /A.M.

*CP കുടിവെള്ളം:*
*ഇന്നലത്തെ യോഗത്തിൽ*
*യുവാക്കളുടെ സജീവ സാന്നിധ്യം*
*ഹനീഫ്, അദ്ദി, ഷരീഫ്*
*ചുക്കാൻ പിടിക്കും*
*അവരെ നിങ്ങൾ സഹായിക്കൂ*
--------------------------------

നിരന്തരമായ ഓർമ്മപ്പെടുത്തലുകൾക്ക് ഫലമുണ്ടായി. യുവാക്കൾ എത്തി. കുന്നിൽ പ്രദേശത്തെയും പരിസരങ്ങളിലെയും ആളുകൾ യോഗത്തിൽ സജീവമായി. വിഷയം എല്ലാവരും ഉൾക്കൊണ്ടു. എം.എസ്. മുഹമ്മദ്, ജഅഫർ, മുഹമ്മദ് കുഞ്ഞി സാഹിബ്, അബൂബക്കർ കുന്നിൽ അടക്കമുള്ളവരുടെ അഭിപ്രായങ്ങൾ ശ്രദ്ധേയമായി. മുപ്പതിലധികം ചർച്ചയിൽ പങ്കെടുത്തു.

ഹനീഫ് കൊയപ്പാടി, അദ്ദി പട്ല, ഷരീഫ് കുവൈറ്റ് എന്നിവർ ഉത്തരവാദിത്വം ഏറ്റെടുത്ത് മുന്നോട്ട് വന്നു. ഗുണഭോക്താക്കളുടെ അഭിപ്രായങ്ങൾ & ആവലാതികൾ ഇനി അവരുടെ ശ്രദ്ധയിൽ പെടുത്താം. നിങ്ങളടെ സപ്പോർട്ട് അവർക്ക് വേണം. ഏറ്റെടുത്തു എന്നതിന്റെ  പേരിൽ അവർക്ക് മാത്രമുള്ളതല്ല ഇതിന്റെ ദൗത്യം. പരിസരവാസികളായ രണ്ട് മൂന്ന് കുട്ടികൾ യോഗത്തിൽ വെച്ച് തന്നെ സേവനത്തിനായ് തയ്യാറെന്ന് അറിയിച്ചു.

എം.എ. മജീദ്, കരീം കൊപ്പള, എച്ച്.കെ, ഈസ, സി.എച്ച്. എം.എസ്.മുഹമ്മദ്, ജഅഫർ, അബൂബക്കർ കുന്നിൽ, മുഹമ്മദ് കുഞ്ഞി ചന്നിക്കൂടൽ, നാസർ പട്ല, അദ്ദി, ശരീഫ് , ഹനീഫ് അടക്കമുള്ളവർ ചർച്ചയ്ക്ക് നേതൃത്വം നൽകി.

മൂന്നംഗ കോർഡിനേറ്റർമാരെ സഹായിക്കുക എന്നതാണ് നമ്മുടെ ബാധ്യത. ഇവരുടെ നേതൃത്വത്തിൽ ഓൺലൈൻ ഗ്രൂപ്പുണ്ടാക്കി അന്നന്നത്തെ കാര്യങ്ങൾ എല്ലാ ദിവസവും വിലയിരുത്തും.

രണ്ടാഴ്ച മുമ്പ് നാല് വീട്ടുകാർക്ക് CP തുടങ്ങി വെച്ച കുടിവെള്ള വിതരണം ഇപ്പോൾ 30 വീടുകളിലേക്ക് എത്തി നിൽക്കുന്നു. മഴ വന്നില്ലെങ്കിൽ വരും ദിവസങ്ങളിൽ കൂടുതൽ പേർക്ക് സംവിധാനമൊരുക്കേണ്ടി വരും.

അതത് ഏരിയയിൽ പ്രാദേശിക കൂട്ടായ്മകളുണ്ടാക്കി കോർഡിനേഷൻ ചെയ്യാനാണ് CP ഇനി ആലോചിക്കുന്നത്.  *ഇതിന് എല്ലാവരുടെ സഹകരണവും കുന്നിൽ പ്രദേശത്തുള്ളവർ മാതൃക കാണിച്ചത് പോലെ ഉണ്ടാകണം.*

ഇന്നലത്തെ യോഗത്തിന് ആതിഥ്വം നൽകിയ ഖിദ്മത്തുൽ ഇസ്ലാം ഓഫീസ് അഭിനന്ദനമർഹിക്കുന്നു, അതിന്റെ ഭാരവാഹികളും.

എല്ലാവരോടും: മഴ വന്നില്ലെങ്കിൽ എല്ലാവരും കഷ്ടപ്പെടേണ്ടി വരും. പ്രാർഥനകൾ വർദ്ധിപ്പിക്കുക. ഇത്തരം പ്രവർത്തനങ്ങളിൽ അകമഴിഞ്ഞ്  സഹായിക്കുക.
___________
Reported :
Aslam Mavilae for  Connecting Patla

അൽഅമീനുമാരുടെ* *കുറവാണ് നികത്തേണ്ടത് / അസ്ലം മാവില

*അൽഅമീനുമാരുടെ*
 *കുറവാണ് നികത്തേണ്ടത്*
____________________

അസ്ലം മാവില
___________________

നമുക്ക് പറയാനും ഇടക്കിടക്ക് ഓർമ്മപ്പെടുത്താനുമല്ലേ സാധിക്കൂ.

ജൂൺ ആദ്യവാരത്തോട് കൂടി ആ *ഒച്ചയും വിളിയും* സ്വഭാവികതയുടെ അപ്രസക്തിയിലേക്ക് വഴിമാറും. പിന്നെ മഴ ചിന്നം പിന്നം പെയ്യും. പേക്കാച്ചി തവളകൾ എല്ലാവരുടെയും കിണറുകളിൽ പേക്റോം പേക്രാം കരഞ്ഞു തുടങ്ങും.

കലാ-കായിക - സാമൂഹിക-സാംസ്കാരിക കൂട്ടായ്മകൾക്ക് ഇനിയും കുടിവെള്ള വിതരണ വിഷയത്തിൽ സഹകരണ വാഗ്ദാനവുമായി മുന്നോട്ട് വരാം. എന്താണ് ചെയ്യേണ്ടതെന്ന് ലളിതമായി നേരത്തെ ഒരു കുറിപ്പിൽ സൂചിപ്പിച്ചിരുന്നു. ചെറുവത്തൂരുകാരെ അറിയില്ലാഞ്ഞിട്ടും അവരെ ഹൈലൈറ്റ് ചെയ്ത് ലഘു ലേഖനമെഴുതിയും ഫലത്തിൽ നമ്മുടെ യുവതയെ പിന്നെയും പിന്നെയും നേരിട്ട് അഭിമുഖീകരിച്ച് വിഷയം പറയുവാനുള്ള മടി മൂലമായിരുന്നുവെന്നും അത് വായിച്ചവർക്കറിയാം. 27 & 30 തിയതികളിൽ *ആളെ കിട്ടിയില്ല* എന്നെഴുതി MDTS ലിസ്റ്റ് പ്രസിദ്ധീകരിച്ചതും ആ ഗ്യാപ്പ് അടക്കാൻ ആരേലും വന്നേക്കുമെന്ന നേരിയ പ്രതിക്ഷയും വെച്ചായിരുന്നു.

പരിഭവമില്ല; കുടിവെള്ളമിപ്പോൾ വിതരണം നടത്തുന്ന പ്രദേശത്തു തന്നെ മെയ് മാസാദ്യം ഒരു യോഗം ചേരുന്നുണ്ട്. അവരെ കേൾക്കാനും ഒപ്പം ആ ഭാഗത്തുള്ള ക്ലബുകൾ, കൂട്ടായ്മകൾ തുടങ്ങിയവയിൽ പ്രവർത്തിക്കുന്നവരsക്കമുള്ളവരുടെ സഹകരണം മുന്നിൽ കണ്ട് കൊണ്ടാണ്.

നമ്മളാരും നിരാശരാകരുത്. ഈ എഴുതുന്നവനും അക്കാര്യത്തിൽ നിരാശയില്ല.

കാരണം അൽ അമീനെ പോലെയുള്ള കൂട്ടികളുടെ സജീവ സഹകരണം എന്നെപ്പോലുളളവർക്ക് പ്രതീക്ഷയാണ് നൽകുന്നത് ! ഇങ്ങിനെയുള്ള  ഫോറങ്ങളിൽ താൻ പരാമർശിക്കപ്പെടുമെന്ന് ആ കുട്ടി ഏതായാലും  കരുതിക്കാണില്ല. പക്ഷെ പറയാതിരിക്കാൻ പറ്റില്ലല്ലോ! എന്നും അവന്റെ സാനിധ്യമുണ്ടെന്ന് വണ്ടി ഓടിക്കുന്നയാളോട് ഒരിക്കൽ കൂടി ഉറപ്പ് വരുത്തിയാണ് ഇതെഴുതുന്നതും. ഇന്നൊരു വിദ്യാർഥി സമൂഹത്തെ അഭിസംബോധന ചെയ്യവെ ഒരു കുട്ടി എന്നോട് ചോദിച്ചു - സാർ, സമൂഹത്തിൽ ഒരാളെ വിലമതിക്കാൻ എന്ത് മാനദണ്ഡമാണ് സ്വീകരിക്കേണ്ടത് ? *കയ്യിൽ ഒന്നുമില്ലെങ്കിൽ പോലും സേവനസമൃദ്ധി കൊണ്ട് മനസ്സ് സമ്പന്നമായവർ നമുക്ക് ചുറ്റുമുണ്ടെങ്കിൽ മറ്റെന്ത് മാനദണ്ഡമെന്ന്* ഞാൻ തിരിച്ചു ചോദിച്ചു.

ചോദ്യം ബാക്കി.
അങ്ങിനെ ഒന്നോ രണ്ടോ പേരിൽ മാത്രം നമ്മുടെ കുടിവെള്ള വിതരണ സേവനം ഒതുങ്ങേണ്ടതാണോ ? നമ്മുടെ വീട്ടിലും അയൽപ്പക്കങ്ങളിലുമില്ലേ കുട്ടികൾ ?അവർക്കും അൽ അമീനുമാരാകാൻ എന്താണ് തടസ്സങ്ങൾ? തടസ്സവാദങ്ങൾ ?

വേറെ ഒന്നുമുണ്ടാകില്ല. രക്ഷിതാക്കൾ ഒന്ന് മനസ്സ് വെക്കണം. ഇപ്പോഴും CP പ്രതീക്ഷയിലാണ്.

cp യുടെ ഓരോ സേവനവും നമുക്ക് നൽകുന്ന ഓരോ പുതിയ സന്ദേശമാണ്. ആലസ്യം വിട്ട് ഈ വിഷയത്തിലും സജീവമാകുമെന്ന് പ്രതീക്ഷിക്കാം.  ഞാനാ പ്രതീക്ഷക്കാരനാണ്.

ശുഭരാത്രി !
__________________🔹
'

ഈ ചുണക്കുട്ടികൾ ആദരവ് അർഹിക്കുന്നു.* *സബാഷ് ബോയ്സ്, സബാഷ് /അസ്ലം മാവില

*ഈ ചുണക്കുട്ടികൾ ആദരവ് അർഹിക്കുന്നു.*
*സബാഷ് ബോയ്സ്, സബാഷ് !*
__________________

അസ്ലം മാവില
__________________

ഇത് ചെറുവത്തൂർ. കാസർകോട് ജില്ലയിൽ.

 ഒരു കൂട്ടായ്മ നാട്ടിൽ കുടിവെള്ള വിതരണം തീരുമാനിച്ചു. ഫിർദൗസിയ കൾച്ചറൽ സ്റ്റെർ. ആ പഞ്ചായത്തിലെ പടിഞാറൻ മേഖലയിൽ വെളളക്ഷാമം. അവർക്ക് വെള്ളമെത്തിക്കണം.


 ഇന്നത്തെ പത്രം പ്രസിദ്ധീകരിച്ച ഈ ഫോട്ടോ കണ്ടോ ? എല്ലാവരും ചെറുപ്പക്കാർ . അവരൊക്കെ ഒരു കുടക്കീഴിൽ അണിചേർന്നു. കുട്ടികളും കൂട്ടത്തിലുണ്ട്. *ലക്ഷ്യം ആവശ്യക്കാരന് വെളളമെത്തിക്കുക* തന്നെ. ഒന്നും അവർക്കതിന് തടസ്സമായില്ല. വിളിച്ചു ചോദിച്ചു - രണ്ട് മൂന്നും നാലും പേർ എല്ല) ദിവസവും  വണ്ടിയുടെ കൂടെ. *ആന്ന്പോന്നോന്റെ* മക്കൾ മുതൽ എല്ലാവരുമതിലുണ്ട്. വലിപ്പചെറുപ്പമില്ല.

തട്ടിത്തിരിഞ്ഞ്  എന്റെ ഈ കുറിപ്പ് ചെറുവത്തൂർ പഞ്ചായത്തിലെ കൂട്ടായ്മകളിൽ എത്തുമായിരിക്കാം. നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് മുന്നിൽ എഴുന്നേറ്റ് നിന്ന് ഞാൻ ആദരവ് പ്രകടിപ്പിക്കട്ടെ.

 പ്രതീക്ഷയോടെ  ഈ യൗവ്വനം നോക്കിയാണ് നിങ്ങളിലെ വൃദ്ധ തലമുറ നിറഞ്ഞ മനസ്സോടെ കണ്ണടക്കുക. പലയിടങ്ങളിലും കാരുണ്യ പ്രവർത്തനങ്ങൾ Event Management ലേക്ക് വഴിമാറുമ്പോൾ, മനുഷ്യപ്രയത്നം (Man Power)  കാരുണ്യ പ്രവർത്തനങ്ങളുടെ ഓജസ്സും തേജസ്സുമാണെന്ന് നിങ്ങളുടെ ഇടപെടലുകൾ വ്യാഖ്യാനമില്ലാതെ പറയുന്നു.

നിങ്ങളുടെ നാട്ടിൽ നിന്നുള്ള സുകൃതവാർത്തകൾ വരണ്ടുണങ്ങുന വരുംമാഴ്ചകളിൽ  എല്ലാ നാട്ടിലെയും ആലസ്യത്തിലും അരയുറക്കിലും കഴിയുന്ന  ചെറുപ്പക്കാർക്ക് നല്ല സന്ദേശമാകട്ടെ . അവരും കൈമെയ് മറന്ന് അവരവരുടെ ചുറ്റുവട്ടങ്ങളിൽ   ജലത്തുള്ളകളാകട്ടെ !
___________________🔹

മുറ്റത്ത് നിരത്തിയ* *ആ ഒഴിഞ്ഞ കലങ്ങൾ നിറക്കാം;* *അവർ കുടിക്കട്ടെ, കുളിക്കട്ടെ* *നമുക്കതിനായ് 750ന്റെ* *പെരുക്കങ്ങളാകാം/ അസ്ലം മാവില

*മുറ്റത്ത് നിരത്തിയ*
*ആ ഒഴിഞ്ഞ കലങ്ങൾ നിറക്കാം;*
 *അവർ കുടിക്കട്ടെ, കുളിക്കട്ടെ* *നമുക്കതിനായ്  750ന്റെ* *പെരുക്കങ്ങളാകാം*
______________________

സി. പി. യ്ക്ക് വേണ്ടി
*അസ്ലം മാവില*
______________________

ആദ്യ കുറിപ്പിന്റെ തുടർച്ചയാണിത്. അറിയാം നിങ്ങളെല്ലാവരും ഈ കുറിമാനം കാത്തിരിക്കുകയാണെന്ന്.

തികച്ചും ശരിയാണ്, വെള്ളം വറ്റിത്തുടങ്ങി. ഗ്രാമം ഉണങ്ങിയുണങ്ങി വരുന്നു.  നമ്മുടെ *ചിന്നഅണക്കെട്ട്* വറ്റി വരണ്ടു; ഇപ്പോളത് ഒരു മാതിരി കളിസ്ഥലം പോലെയായി. താഴ്ന്ന ഭാഗങ്ങളിലെ കിണറുകൾ കണ്ടാൽ കോരിവെച്ച ചെമ്പ്കലം പോലെ തോന്നും. ഏറിയാൽ  ഒന്നോ രണ്ടോ പടവുകൾ വെള്ളം മാത്രം. എന്നാപ്പിന്നെ കുന്നിൻ പ്രദേശത്ത് എന്തായിരിക്കും ഇപ്പോൾ അവസ്ഥ !

ചില ഏരിയകൾ നമുക്ക് അറിയാം. ഇന്ന- ഇന്ന മാസങ്ങളിൽ ഇത്രാം ദിവസമാകുമ്പോൾ വെള്ളം കിട്ടില്ല. പിന്നെ തൊട്ടടുത്ത കിണറുകളെ അവിടുള്ളവർ ആശ്രയിക്കും. കുറച്ച് നടക്കേണ്ടി വരും. അതിനും പരിധിയുണ്ടല്ലോ. വണ്ടിയുള്ളവർ ആ സൗകര്യമുപയോഗപ്പെടുത്തും.  ആ ആശ്രയവും കഴിയുമ്പോഴാണല്ലോ കൂട്ടായ്മകൾ രംഗത്ത് വരുന്നത്.

 കഴിഞ്ഞ കൊല്ലം നാം എല്ലാവരും കൂടി ഏറ്റെടുത്ത ആ ദൗത്യം  എത്ര വൃത്തിയിലും ഭംഗിയിലുമാണ്  പൂർത്തിയാക്കിയത് ! ജൂൺ പകുതിയുടെ അടുത്ത് വരെ സി പി വണ്ടി തലങ്ങും വിലങ്ങും ഓടിയതും മറക്കാൻ പറ്റില്ല.

സി.പി. ഇക്കുറിയും ഒരുങ്ങുകയാണ്. പോട്ടബിൾ വാട്ടർ ഫെസിലിറ്റിസുമായി.
 ഇൻശാ അല്ലാഹ് കുറഞ്ഞ നാളുകൾക്കുള്ളിൽ  ദാഹജലമെത്തിക്കാൻ ടാങ്കർവണ്ടിയുമായി സി പി വളണ്ടിയർസ് നിരത്തിലിറങ്ങും.


ഈ സേവനം ഔദാര്യമേയല്ല. മറിച്ച് ബാധ്യതയാണ്. ഒന്നാമത്തെ പേജിലെ ഒന്നാം വരിയിൽ ഉണ്ടാകേണ്ട ബാധ്യത. വരൾച്ച കാലത്ത് പരസ്പരം അറിഞ്ഞ് ചെയ്യേണ്ട ഏറ്റവും വലിയ ഉത്തരവാദിത്വം!

*ബഡ്ജറ്റ്* :  ഒരു ദിവസം 1500 ചെലവാകും. അത് കുറയാം; കൂടാം. കൃത്യമായതല്ലെങ്കിലും ഒരേകദേശ ധാരണ കിട്ടാൻ മാത്രമാണീ കണക്ക്.

ഒരു മുഴുദിവസത്തെ ചെലവ് വഹിക്കാൻ തയ്യാറുളളവർ മുന്നോട്ട് വരണം;  ഒന്നിൽ കൂടുതൽ ദിവസങ്ങൾ പറ്റുമെങ്കിൽ അതുമാകാം. പകുതി ദിവസത്തിന് 750. അതിലും ചെറിയ സംഖ്യയേ തരാൻ പറ്റൂ എങ്കിൽ അവരും ഉപേക്ഷ കൂടാതെ സഹകരിക്കണം. എങ്ങിനെയായാലും കൂട്ടായ് നടത്തുന്ന ഈ സൽക്കർമ്മത്തിൽ നിന്നും ആരും പുറം തിരിഞ്ഞു നിൽക്കരുത്, പ്ലീസ്.

ഈ  വെളളംവണ്ടി ഇന്ന് എന്റെ/ നമ്മുടെ മുറ്റത്ത് വരില്ലായിരിക്കാം; മഴ ഒരൽപം വൈകിയാൽ, ചൂടിനൽപം കനം വെച്ചാൽ,  മെയ് ലാസ്റ്റ് ആ ടാങ്കർ നമ്മുടെ വീട്ടുമുറ്റത്ത് വരില്ലെന്ന് തറപ്പിച്ചു പറയാൻ ആർക്കെങ്കിലും പറ്റുമോ?

പ്രാർഥിക്കാം, വരൾച്ചാ കെടുതിയിൽ നിന്ന് പടച്ചവൻ നമ്മെ രക്ഷിക്കട്ടെ, വരൾച്ചാകെടുതി കൊണ്ട് പ്രയാസപ്പെടുന്നവരെ സഹായിക്കാൻ  പടച്ചവൻ നമുക്ക് സന്മനസ്സ്  നൽകുകയും ചെയ്യട്ടെ, ആമീൻ

*നിങ്ങളുടെ വിഹിതം പറയാൻ*
*Contact*: MA Majeed
                 PP Haris
                 Qader Aramana
                 Koppalam Karim
                 Zaid KA
                 Raza Patla
_____________________🔹

_എച്ച്.കെ മാഷ് പടിയിറങ്ങുമ്പോള്‍_*/HARIS BM ABUDHABI

*_എച്ച്.കെ മാഷ് പടിയിറങ്ങുമ്പോള്‍_*
➖➖➖➖➖➖➖➖➖➖➖

*സഹൃദയത്തിന്‍റെ ഏറ്റവും വലിയ ആകാശങ്ങള്‍ തീര്‍ത്ത്  നമ്മോടൊക്കെ യാത്ര പറഞ്ഞിറങ്ങുന്ന  ജമാഅത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക്  നേതൃത്വം നല്‍കിയ പകരം വെക്കാനില്ലാത്ത നിസ്വാര്‍ത്ഥ സേവകന്‍ ബഹുമാന്യനായ  എച്ച്.കെ മാഷ്*
*നിറഞ്ഞ ഒാര്‍മ്മകളുമായി  പ്രവാസ  ലോകത്തോട് വിട പറയുന്നു*.

*രണ്ടര പതിറ്റാണ്ടിലേറെറെയായി നമുക്കൊക്കെ സ്വന്തമായിരുന്ന ഹൃദ്യമായ പുഞ്ചിരിയാണ് പടിയിറങ്ങുന്നത്*.

*1990 ല്‍ ആദ്യമായി  യു.എ.ഇ യിലെത്തിയ മാഷ്   അന്ന് തൊട്ടിന്ന് വരെ നമ്മുടെ  ജമാഅത്തിന്‍റെ പ്രവര്‍ത്തന തട്ടകമായ അബൂദാബിയില്‍ തന്നെയായിരുന്നു*.

*1992 ല്‍ ചേര്‍ന്ന ജനറല്‍ ബോഡി  യോഗത്തില്‍ തന്നെ ജനറല്‍ സെക്രട്ടറി സ്ഥാനം അലങ്കരിക്കുകയുണ്ടായി*.
*അതിന് ശേഷം എക്സ്ക്യൂട്ടീവ് അംഗമായി പ്രവര്‍ത്തിച്ച മാഷ് 96 ല്‍ വീണ്ടും  ജനറല്‍ സെക്രട്ടറിയായി ചുമതല വഹിച്ചു*.
  *തുടര്‍ന്ന് 2004 ല്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക്  നിയോഗിക്കപ്പെട്ടു*.
*അതിന് ശേഷം കുറച്ച് കാലം കമ്മിറ്റിയില്‍ ഒരംഗം മാത്രമായി തുടര്‍ന്ന മാഷ്  2012 മുതല്‍  ഇന്ന് വരേക്കും  അദ്ധ്യക്ഷ സ്ഥാനം അലങ്കരിച്ച് കൊണ്ടേയിരിക്കുന്നു*.

*നാട്ടിലെ മത സാമൂഹ്യ സാംസ്ക്കാരിക രംഗങ്ങളില്‍ യു.എ.ഇ പട്ള മുസ്ലിം  ജമാഅത്തിന്‍റെ ശബ്ദം എത്തിക്കുന്നതില്‍ എച്ച്.കെ മാഷ് കാണിച്ച നിതാന്ത ജാഗ്രത പുതു തലമുറക്ക് മാതൃകയാണ്*.

*യു.എ.ഇ പട്ള സാധു സംരക്ഷണ കമ്മിറ്റി രൂപീകരിച്ച് നാട്ടിലുളള പാവപ്പെട്ടവരെ സഹായിക്കുന്നതില്‍ നിസ്തുലമായ* *പങ്ക് വഹിച്ചു*.

*മദ്രസാ വിദ്യാഭ്യാസത്തിനും സ്ക്കൂള്‍ വിദ്യാഭ്യാസത്തിനും  പ്രോല്‍സാഹനം നല്‍കാന്‍ വേണ്ടി  ക്യാഷ് അവാര്‍ഡുകളും മറ്റ് സമ്മാനങ്ങളും നല്‍കി വിദ്യാര്‍ത്ഥികളെ തല്‍പരരാക്കാന്‍ വേണ്ടി മാഷ് പ്രത്യേകം ശ്രദ്ധിച്ചു*.

*പ്രത്യേകിച്ച് ദര്‍സ്സ് ഉള്‍പ്പെടെയുളള ദീനീ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോല്‍സാഹനം നല്‍കാന്‍ മുന്‍ നിരയില്‍ നിന്ന് തന്നെ പ്രവര്‍ത്തിച്ചു*.

*നമ്മുടെ  പളളിക്ക് വേണ്ടി സ്ഥിര വരുമാനമുണ്ടാക്കാന്‍  ക്വാര്‍ട്ടേസ് ഉള്‍പ്പെടെയുളള പല പദ്ധതികള്‍ക്കും ‍  പ്രധാന പങ്ക് വഹിച്ച മാഷിന്‍റെ  പ്രവര്‍ത്തന മേഖല വളരെ വിശാലമായിരുന്നു*.

*യു.എ.ഇ പട്ള മുസ്ലിം ജമാഅത്തിന്‍റെ മഹത്തായ  നാല്‍പ്പതാം വാര്‍ഷിക ജനറല്‍ബോഡിയില്‍ തന്നെ ഒരു നിയോഗം പോലെ സ്നേഹോഷ്മളമായ യാത്രയയപ്പ്  നല്‍കാന്‍  ജമാഅത്തംഗങ്ങള്‍ക്ക്  സാധിക്കുന്നത്  തന്നെ  അതിയായ സന്തോഷത്തിന്  കാരണമാകുന്നതോടൊപ്പം നാട്ടിലും ദീനീ സാമൂഹ്യ സാംസ്ക്കാരിക  പ്രവര്‍ത്തന മണ്ഡലങ്ങളില്‍ മാഷിന്‍റെ ശബ്ദം വാനോളം മുഴങ്ങിക്കേള്‍ക്കട്ടെ എന്ന് ആത്മാര്‍ത്ഥമായി ഞങ്ങളൊന്നടങ്കം പ്രാര്‍ത്ഥിക്കുന്നു*......
*_ഒപ്പം എല്ലാ വിധ യാത്രാ മംഗളങ്ങളും_*
➿➿➿➿➿➿➿➿➿➿➿
ഹാരിസ് .ബി.എം അബൂദാബി
------------------------------------------------------------

പട്ല ഹൈടെക്ക് സ്കൂൾ:* *സ്മാർട്ട്മാൻ* *സുൽത്താൻ മഹമൂദ്* *പട്ല സ്കൂൾ* *സ്മാർട്ടാക്കുന്നതിന്റെ* *ഭാഗമാകുന്നു..../A. M.

*പട്ല ഹൈടെക്ക് സ്കൂൾ:*
*സ്മാർട്ട്മാൻ*
*സുൽത്താൻ മഹമൂദ്*
*പട്ല സ്കൂൾ*
 *സ്മാർട്ടാക്കുന്നതിന്റെ*
 *ഭാഗമാകുന്നു....*
---------------------------------
സംഘാടനം ചെറിയ ഗുണമല്ല; ഒരു നല്ല സംഘാടകനാകുക എന്നത് വലിയ വെല്ലുവിളിയാണ്. പതിറ്റാണ്ടിലേറെയായി  സംഘാടന രംഗത്ത് കേൾക്കുന്ന പേരാണ് സുൽത്താൻ മഹമൂദ് .

പട്ല സ്കൂളിന്റെ വിഷയത്തിൽ അദ്ദേഹം എന്നും എപ്പോഴും പ്രത്യേകം താത്പര്യം കാണിക്കുന്ന വ്യക്തി കൂടിയാണ്. സ്കൂളിന്റെ ഫണ്ട് റൈസിംഗിൽ മഹമൂദ് മുമ്പും  സംഘാടകനുമായിട്ടുണ്ട്.

വ്യക്തിപരമായി നല്ലൊരു സംഖ്യയാണ് അദ്ദേഹം ഓഫർ ചെയ്യന്നത്, 10,000/ രൂപ. 🌹 മഹമൂദിന്റെ ഇന്ററെസ്റ്റും ഇടപെടലുകളും കൊണ്ട് ഇനിയും വേറെയും സംഖ്യ ലഭിക്കുമെന്നതിലും സംശയമില്ല. Because He is one of the Best  organizers.
---------------------------------
 *3  ഏപ്രിൽ 2017 OFFERED*
---------------------------------
തയ്യാറാക്കിയത്
HK,CH,MA & ZAID
---------------------------------
 
Rs  10,000 - സുൽത്താൻ മഹമൂദ് (Hitech Proj c/o CP)
---------------------------------
ഇതിനു മുമ്പ് ലഭിച്ച ഓഫറുകളുടെ വിശദവിവരം ചുവടെ :

----------------------------------

Rs  1000 - അരമന മജീദ് (Hitech Proj c/o CP)

ഹയർസെക്കണ്ടറി ലൈബ്രറി ഹാൾ കം ലബോറട്ടറി .വിസ്‌തൃതി 20 x 30 ചതു. അടി  (ഹയർസെക്കണ്ടറി വിഭാഗത്തിന് ) Approx 10  ലക്ഷം  - കെ.എ. നാസർ & ബ്രദേഴ്‌സ്

ലൈബ്രറി ഹാൾ.  വിസ്‌തൃതി 20   x 40 ചതു. അടി (ഹൈസ്ക്കൂൾ വിഭാഗത്തിന്) Approx  estimate 6  ലക്ഷം  - അസ്‌ലം പട്‌ല

കിഡ്സ് സ്‌കൂൾ  പാർക്ക് & ഇക്കോ ഗാർഡൻ - കപ്പൽ ബ്രദർസ്
സ്‌കൂൾ കമാനം : കപ്പൽ ബ്രദേഴ്‌സ്

ടൈലിങ് ഫ്ലോർ ഫോർ ഹൈട്ടെക്ക്‌ ക്ലാസ് റൂം  - 5 ക്ലാസ്സ് മുറികൾ - കണക്റ്റിംഗ് പട്‌ല
സ്പീക്കേഴ്സ് സ്റ്റാൻഡ് -  കണക്റ്റിംഗ് പട്‌ല
വാട്ടർ കൂളർ - കണക്റ്റിംഗ് പട്‌ല

ടൈലിങ് ഫ്ലോർ ഫോർ ഹൈട്ടെക്ക്‌ ക്ലാസ് റൂം  - 4 ക്ലാസ്സ് മുറികൾ - എച്ച്. കെ. ബ്രദേഴ്‌സ്
ടൈലിങ് ഫ്ലോർ ഫോർ ഹയർ സെക്കണ്ടറി സെക്ഷൻ - 2  ക്ലാസ്സ് മുറികൾ -അഷ്‌റഫ് കുമ്പള
പാർട്ടിഷൻ ഷട്ടർസ്  ഓഫ് 3 ക്‌ളാസ് റൂം & 3 ക്‌ളാസ് റൂം ടൈലിംഗ്  -   പി.എം. മുഹമ്മദ് (near GHSS  ഗ്രൗണ്ട്)

ഒരു ഷെൽഫ്  - M.P. ബ്രദേഴ്‌സ്
ഷട്ടിൽ കോർട്ട് പാക്കേജ്  - M. P. ബ്രദേഴ്സ്

10 ബെഞ്ച് & 10 ഡെസ്‌ക് (Approx IRS 50,000 ) - ഹെഡ്മിസ്ട്രസ്സ് കുമാരി റാണി ടീച്ചർ
ഇൻവെർട്ടർ FOR ഹയർസെക്കണ്ടി സ്‌കൂൾ - (Approx IRS 30,000/=)  ഒരു പൂർവ്വ വിദ്യാർത്ഥി
25 കസേര - സ്‌കൂൾ  സ്റ്റാഫ് കൗൺസിൽ
10 കസേര - ഖാദർ അരമന
10 കസേര - പട്‌ല ഹയർ സെക്കണ്ടറി അധ്യാപകർ
5   കസേര - സൂപ്പി പട്‌ല
5   കസേര - ബാവുട്ടി ഹാജി
5   കസേര - സക്കീന, പ്രസിഡന്റ് മദർ പിടിഎ
4   കസേര - DYFI പട്‌ല യൂണിറ്റ്
2   കസേര - അബ്ദുല്ല ചെന്നിക്കൂടൽ
1   കസേര  - ടി.എച്. അബ്ദുൽ റഹിമാൻ

1 ഷെൽഫ് - ഔക്കു ഹാജി , കുതിരപ്പാടി
1 ഷെൽഫ് - രാജൻ സാർ, സ്‌കൂൾ പ്രിൻസിപ്പാൾ
1 ഷെൽഫ് - അസ്‌ലം മാവില

10 സീലിംഗ്  ഫാൻ - തണലോരം
3  സീലിംഗ്  ഫാൻ  - നിസാർ ടി. എച്ച്
2 സീലിംഗ്  ഫാൻ  - പട്‌ല യൂത്ത് ഫോറം
2 സീലിംഗ്  ഫാൻ  - കരീം മൊഗർ
1 സീലിംഗ്  ഫാൻ - കെ.എച്. ഖാദർ

കർട്ടൻ & സ്റ്റേജ് ഡെക്കറേഷൻ : സംഘം ക്ലബ്ബ്
മൈക്ക് സെറ്റ് & കൊടിമരം - SSLC ഫസ്റ്റ് ബാച്ച് (1982 -83)

ഫസ്റ്റ് എയിഡ് കിറ്റ്സ് - സത്താർ പതിക്കാൽ
വെയിസ്റ്റ് മാനേജ്‌മെന്റ് പാക്കേജ്   - ഈസ്റ്റ് ലൈൻ ക്ലബ്ബ്
വാൾ ക്ളോക്ക്സ് (മുഴുവൻ ക്‌ളാസ് റൂമുകളിലും ) - സ്മാർട്ട് ബോയ്സ്, പട്‌ല

IRS   10,000  -എൻജിനീയർ ബഷീർ  പട്‌ല  (HighTECH Proj  C/o CP)

IRS   10,000  - തണലോരം, ലേഡീസ് വിംഗ്  (1987 SSC Batch) for PTA Fund
IRS     1,000  - ഇർഷാദ് S/o അബ്ദുല്ല പട്‌ല  (HighTECH Proj  C/o CP)
IRS        500    ഒരു പൂർവ്വ വിദ്യാർത്ഥി  (HighTECH Proj  C/o CP)
IRS   5,000 - അബൂബക്കർ s/o ഫക്രുദ്ദീൻ കോയപ്പാടി  (HighTECH Proj  C/o CP)
IRS   1,000 - ലത്തീഫ് കുമ്പള,  (HighTECH Proj  C/o CP)
IRS   1,000 - അറഫാത്ത് കരോടി, (HighTECH Proj  C/o CP)
IRS   1,000 - മുനീർ പി. വെസ്റ്റ്റോഡ്,  (HighTECH Proj  C/o CP)
IRS   10,000 -  അഷ്‌റഫ് ഫാർമസി  (HighTECH Proj  C/o CP)
IRS     1,000  - അബ്ദുല്ലത്തീഫ് s/o മുഹമ്മദ് (മഷൂദ് ബോംബെ)
IRS   2,000 -  ബഷീർ B.M .  (HighTECH Proj  C/o CP)
IRS   1,000 -  സമീർ K.E (HighTECH Proj  C/o CP)
IRS   1,000 -  അഷ്‌റഫ് S/o ബീരാൻ (HighTECH Proj  C/o CP)
IRS      500 -  OLD STUDENT  (*N -n -D) HighTECH Proj  C/o CP
IRS      500 -  ഹാരിസ് ബി.എം.Hightech Proj C/o CP)
IRS      500  - മനാസ് കെ.എച് (Hightech Proj C/o CP)
IRS   1,000 -  ടി.എച്. നിസാർ  (HighTECH Proj  C/o CP)
IRS   1,000 -  മുനീർ കുമ്പള  (*N -n -D) HighTECH Proj  C/o CP
IRS   1,000 - ഷാഫി ടിവി  - HighTECH Proj  C/o CP
IRS   1,000 - ഹമീദ് ടിവി -  HighTECH Proj  C/o C
IRS   2,000 -  പി.സി. കാദർ  (HighTECH Proj  C/o CP)
IRS   1,000 -  ഷാനു പാറ  (HighTECH Proj  C/o CP)
IRS   1,000 -  അബൂബക്കർ പതിക്കാൽ  (HighTECH Proj  C/o CP)
IRS   2,000 -  OLD STUDENT  (*N -n -D) HighTECH Proj  C/o CP
IRS   2,000 -  OLD STUDENT  (*N -n -D) HighTECH Proj  C/o CP
IRS   2,000  - AR ശ്രീബാഗിലു (Hightech Proj C/o PTA)
IRS   2,000  -  അബ്ദുൽ റഹിമാൻ ഹാജി (Hightech Proj C/o PTA)
IRS   2,000 -  റഹീം കുമ്പള   Hightech Proj C/o PTA)
IRS   2,000 -  അസീസ് ടിവി (Hightech Proj C/o CP)
IRS   2,000 - ഹാസിഫ് (s/o മർഹൂം മമ്മുച്ച)  (HighTECH Proj  C/o CP)
IRS   2,000 - അഷ്‌റഫ് തൃക്കണ്ടം  (HighTECH Proj  C/o CP)
IRS   2,000 - കാദർ മജൽ -  HighTECH Proj  C/o CP
IRS   5,000  - ഇന്ദു ടീച്ചർ     (Hightech Proj C/o PTA)
IRS   5,000  - വിനോദ് മാഷ് (Hightech Proj C/o PTA)
IRS 10,000  - അബൂബക്കർ കപ്പൽ (Hightech Proj C/o PTA)
IRS 10,000 - MICROTECH (for Interlock)
IRS 10,000  - കെ.ബി .മുഹമ്മദ് കുഞ്ഞി (Hightech Proj C/o CP)
IRS 10,000  - പി. അബ്ദുൽ കരീം (HighTECH Proj  C/o CP)
IRS 25,000  - അബൂബക്കർ S/O മർഹൂം അബ്ദുല്ല ബാവുട്ടി  (Hightech Proj C/o PTA)
_________________

പട്‌ല സ്മാർട്ട് സ്‌കൂൾ മിഷൻ :* *ഇതാ, ഇവയാണിനി ബാക്കി* *ആര് മുന്നോട്ട് വരും ?* *ഒറ്റയ്ക്കും, ഒന്നിച്ചും,* *പകുത്തും, പങ്കിട്ടും../ A. M.

*പട്‌ല സ്മാർട്ട് സ്‌കൂൾ മിഷൻ :*
*ഇതാ, ഇവയാണിനി ബാക്കി*
*ആര് മുന്നോട്ട് വരും ?*
*ഒറ്റയ്ക്കും, ഒന്നിച്ചും,*
*പകുത്തും, പങ്കിട്ടും..*
______________________

സ്‌കൂൾ ഡെവലപ്പ്മെന്റ്
 പ്രോജക്ടിന് വേണ്ടി
*അസ്‌ലം മാവില*
__________________

സന്തോഷം കൊണ്ട് ചിലർ ചോദിക്കുന്നു, പിടിഎ ക്കാരേ ഇനിയും എന്തൊക്കെ പ്രോജക്ട്സാണ് നമ്മുടെ സ്‌കൂളിന് ആവശ്യമുള്ളത് ? നാട്ടുകാർ, പൂർവ്വവിദ്യാർത്ഥികൾ എന്ന നിലയിൽ ചെയ്യാൻ പറ്റിയത് ? അങ്ങിനെയൊരു ലിസ്റ്റ് വൺ ബൈ വണ്ണായി കിട്ടിയാൽ ''എന്താണ് ഇനി  ചെയ്യേണ്ടത്?'' എന്ന് ആഗ്രഹിച്ചു പോകുന്നവർക്ക് ആലോചിക്കാനും അവർക്ക് ഒന്ന് പ്ലാൻ ചെയ്യാനും സാധിക്കുമെന്നാണ് ആ സംശയം ചോദിച്ചവരുടെ സദുദ്ദേശം.

ഒരു പ്രൊജക്റ്റ് മുഴുവനായും ഏറ്റെടുക്കാൻ പറ്റുന്ന സൈസല്ലെങ്കിൽ രണ്ടോ മൂന്നോ അഞ്ചോ പത്തോ  പേർക്ക് കൂട്ടായി ചെയ്യാമല്ലോ, നിർദ്ദേശം ഇങ്ങോട്ട്. YES, അതൊരു പ്രായാഗിക സജ്ജഷനാണ്.

ഇപ്പോഴും വാട്ട്സ്ആപ്പ് കൂടായ്മക്ക് പുറത്ത്  ഒരുപാട് പേരുണ്ട്. ഗൾഫിൽ ഉള്ളവരിൽ തന്നെ ചില ഏരിയകളിൽ   ഉള്ളവരുടെ സാന്നിധ്യം സിപി പോലുള്ള കൂട്ടായ്മകളിൽ വലുതായി കാണുന്നുമില്ല, ബഹ്‌റിനിലൊക്കെ പണ്ടുംപണ്ടേക്ക് തന്നെ പട്‌ലക്കാർ ഒരുപാടുണ്ട്, ഇപ്പോഴുമുണ്ട്. കുവൈറ്റ്, ഖത്തർ, ഒമാൻ താരതമ്യേന കുറവാണെന്ന് എല്ലാവർക്കുമറിയാം. പക്ഷെ അവിടെയും, ഉള്ളവർ മുഴുവനും  സന്മനസ്സുള്ളവർ തന്നെയാണ്.  ബഹ്‌റൈൻ പ്രവാസികൾക്കൊക്കെ ഒരു ഇരുത്തത്തിന് തന്നെ ഇവിടെ എഴുതുന്ന മിക്ക പ്രോജക്ടുകളിലും കൈ വെക്കാനും പറ്റും. അത് നിറവേറ്റാനും പറ്റും. മുൻകാല അനുഭവങ്ങൾ ധാരാളമുണ്ട്.

നാട്ടിലുള്ളവരായ ഉദാരമതികൾ മറ്റൊരു വിഭാഗം. അവരിലും ഈ സന്ദേശം ശരിക്കും എത്തിയിട്ടുണ്ടോ എന്ന് ബന്ധപ്പെട്ടവർ ആലോചിക്കണം. ബോധ്യപ്പെടുത്തിയാൽ അവർ ''നോ'' പറയുമോ ? ഇല്ല. അത്കൊണ്ട് അവരെ അവരുടെ സൗകര്യം നോക്കി നേരിട്ട് കണ്ടു ബോധ്യപ്പെടുത്തണം.  പിന്നൊരു വിഭാഗം പട്‌ലയിൽ വന്നു പഠിച്ചു പോയ പട്‌ലക്കാരല്ലാത്തവരാണ്. നമ്മുടെ കണക്ക് കൂട്ടലിനപ്പുറം അവരിൽ ചിലരൊക്കെ നല്ല ഉന്നതിയിൽ എത്തിയിട്ടുണ്ടാകും.  അവരെയും കാണാമല്ലോ. ഓരോ എസ് എസ് എൽ സി ബാച്ചിനും സംഘടിക്കാം. അവരിൽ തന്നെ പെൺബെഞ്ചിനും ഒന്നിക്കാം.

ഏതായാലും ബന്ധപ്പെട്ടവരോട് സംസാരിച്ചപ്പോൾ കിട്ടിയ ഡ്രീം പ്രോജെക്ട്സ്  താഴെ കൊടുക്കുന്നു.   വിട്ടു പോയത് നിങ്ങൾക്ക്  ചേർക്കുകയും ചെയ്യാം.

🔹സിസി ടിവി (ഹയർ സെക്കണ്ടറി )

🔹ടേബിൾസ് & മറ്റു സൗകര്യങ്ങൾ (ഹയർ സെക്കണ്ടറി 2  ലാബിന്)

🔹പന്തൽ & ഇന്റർലോക്ക് (ഹയർ സെക്കണ്ടറി )

🔹ഔട്ട് ഡോർ ഫ്ളഡ് ലൈറ്റ് (ഹൈസ്‌കൂൾ ക്യാംപസ്)

🔹ബാക്കിയുള്ള ഷെൽഫുകൾ

🔹രണ്ടു/ മൂന്ന്  ഓവൻ (പുറത്തു നിന്ന് ഭക്ഷണവുമായി വരുന്ന മുതിർന്ന കുട്ടികൾക്ക് )

🔹ഇൻവെർട്ടർ

🔹സ്പോർട്ട്സ് & ഗെയിംസ്  സാമഗ്രികൾ

🔹ഇന്റർലോക്ക് (ഹൈസ്‌കൂൾ ബാക്കിവന്നത് )

🔹റിഫ്രഷ്മെന്റ് ഹാൾ (പൊടിമക്കൾക്ക് ഉച്ചഭക്ഷണം/ വിശ്രമം )

🔹വാൻ വിത് ഡ്രൈവർ (പൊടിമക്കൾക്ക് )

🔹ഗാർഡനിങ്/പൂന്തോപ്പ് ക്യാംപസ്  (ഹയർ സെക്കണ്ടറി )

🔹ഹയർസെക്കണ്ടറി രണ്ടു ക്ലാസ്സ്മുറികൾ - ടൈൽസ് വർക്ക്

🔹ഹയർസെക്കണ്ടറി മൂന്ന് ലാബ് - ടൈൽസ് വർക്ക്

🔹സ്‌കൂളിൽ നിന്ന് അകലെയായി കളിമൈതാനം

The way to ‘get there’ is to ‘be there’ നമുക്കൊന്നിലേക്ക് എത്താനുള്ള വഴി ഇവിടെയൊക്കെതന്നെയുണ്ട്. ഇനി സ്വപ്‌നങ്ങൾ കാണുന്ന കാലം അടുത്ത തലമുറക്ക് വിടാം; കണ്ട സ്വപ്നങ്ങൾക്ക്  ചിറക് മുളപ്പിക്കലാണ് നമ്മുടെ ദൗത്യം. നമുക്കെല്ലാവർക്കും ഒന്നിച്ചു ശ്രമിക്കാം. അല്ലാതെ  പിന്നെ ആര് ചെയ്യും ? അടുത്ത തലമുറയോ ? come on, man  !

*Note* : എല്ലായിടത്തും ഈ വിവരമെത്തിയാൽ നന്നായിരുന്നു.  എഴുത്തിൽ പാകപ്പിഴകൾ ഉണ്ടാകാം, പക്ഷെ, ഇതിലെ ആവശ്യങ്ങൾ പരിഗണിച്ചു വിഷയം എല്ലാവരും വായിക്കട്ടെ.
___________________
Rtpen.blogspot.com

പട്‌ല സ്മാർട്ട് സ്‌കൂൾ മിഷൻ :* *ആ സഹോദരർ ഒന്നിക്കുന്നു;* *അവർ പഠിച്ച സ്‌കൂളിന്* *കളി മുറ്റം തീർക്കുന്നു* *ചിയേഴ്സ് എം. പി. ബ്രദർസ്*🌹 /A. M.

*പട്‌ല സ്മാർട്ട് സ്‌കൂൾ മിഷൻ :*
*ആ സഹോദരർ ഒന്നിക്കുന്നു;*
*അവർ പഠിച്ച സ്‌കൂളിന്*
*കളി മുറ്റം തീർക്കുന്നു*
*ചിയേഴ്സ് എം. പി. ബ്രദർസ്*🌹
____________________

എല്ലാവരും ഓഫർ ചെയ്ത  ലിസ്റ്റ് വായിക്കുന്നുണ്ടല്ലോ . അതിൽ ഏതാനും ചിലത്  ശ്രദ്ധിച്ചിട്ടുണ്ടോ ? സഹോദരർ ഒരുമനസ്സായപ്പോൾ ഉണ്ടായതാണ് ആ ഓഫറുകൾ.

''ഞാൻ നൽകട്ടെ''എന്ന് പറയുമ്പോൾ ''നീയോ ? ആഹാ....സ്‌കൂളിനോ ?  അത് ശരി, വേറെ പണിയില്ലെടോ?'' എന്നല്ല പറഞ്ഞത്,  പകരം, ''നീയുണ്ടെങ്കിൽ നിന്നെക്കാളും മുന്നിൽ ഞങ്ങളുണ്ടെടാ, നിന്റെ കൂടെയുണ്ടെടാ"  എന്ന് പറയാൻ മാത്രം നല്ല സംസ്കാരവും ഉദാരമനസ്കതയും അവരെ അനുഗ്രഹിച്ചു.

അത്തരം ഓഫറുകൾ ശ്രദ്ധയിൽ പെട്ടപ്പോൾ ഇതാ ഒരു കുടുംബം കൂടി, ഒന്നിച്ചു. അവർ ഒരേ മനസ്സോടെ  പഠിച്ചസ്‌കൂളിന്റെ പടിവാതിൽക്കലെത്തുന്നു, ഓഫറുകളുടെ പെരുന്നാൾ വിശേഷവുമായി,  എം. പി. ബ്രദേഴ്‌സ്. ഒരു ഷെൽഫ്. തീർന്നില്ല, ഷട്ടിൽ കളിക്കളത്തിന് കോർട്ടും പോസ്റ്റും സാധനസാമഗ്രികളും !  അവർ കുട്ടികളുടെ മനസ്സ് കയ്യിലെടുക്കുന്നു, സൗകര്യപ്പെടുന്നവർക്ക് ഇനിയുമതെന്ത്കൊണ്ടായിക്കൂടാ ?

മറ്റുള്ളവർക്കും മാതൃകയാകട്ടെ !

27 മാർച്ച് 2017 , OFFERED
---------------------------------
തയ്യാറാക്കിയത്
HK,CH,MA & ZAID
---------------------------------
ഒരു ഷെൽഫ്  - M.P. ബ്രദേഴ്‌സ്

ഷട്ടിൽ കോർട്ട് പാക്കേജ്  - M. P. ബ്രദേഴ്സ്

----------------------------------
 ഇതിനു മുമ്പ് ലഭിച്ച ഓഫറുകളുടെ വിശദവിവരം ചുവടെ :

IRS   10,000  -എൻജിനീയർ ബഷീർ  പട്‌ല  (HighTECH Proj  C/o CP)

ഹയർസെക്കണ്ടറി ലൈബ്രറി ഹാൾ കം ലബോറട്ടറി .വിസ്‌തൃതി 20 x 30 ചതു. അടി  (ഹയർസെക്കണ്ടറി വിഭാഗത്തിന് ) Approx 10  ലക്ഷം  - കെ.എ. നാസർ & ബ്രദേഴ്‌സ്

ലൈബ്രറി ഹാൾ.  വിസ്‌തൃതി 20   x 40 ചതു. അടി (ഹൈസ്ക്കൂൾ വിഭാഗത്തിന്) Approx  estimate 6  ലക്ഷം  - അസ്‌ലം പട്‌ല

കിഡ്സ് സ്‌കൂൾ  പാർക്ക് & ഇക്കോ ഗാർഡൻ - കപ്പൽ ബ്രദർസ്
സ്‌കൂൾ കമാനം : കപ്പൽ ബ്രദേഴ്‌സ്

ടൈലിങ് ഫ്ലോർ ഫോർ ഹൈട്ടെക്ക്‌ ക്ലാസ് റൂം  - 5 ക്ലാസ്സ് മുറികൾ - കണക്റ്റിംഗ് പട്‌ല
സ്പീക്കേഴ്സ് സ്റ്റാൻഡ് -  കണക്റ്റിംഗ് പട്‌ല
വാട്ടർ കൂളർ - കണക്റ്റിംഗ് പട്‌ല

ടൈലിങ് ഫ്ലോർ ഫോർ ഹൈട്ടെക്ക്‌ ക്ലാസ് റൂം  - 4 ക്ലാസ്സ് മുറികൾ - എച്ച്. കെ. ബ്രദേഴ്‌സ്
ടൈലിങ് ഫ്ലോർ ഫോർ ഹയർ സെക്കണ്ടറി സെക്ഷൻ - 2  ക്ലാസ്സ് മുറികൾ -അഷ്‌റഫ് കുമ്പള
പാർട്ടിഷൻ ഷട്ടർസ്  ഓഫ് 3 ക്‌ളാസ് റൂം & 3 ക്‌ളാസ് റൂം ടൈലിംഗ്  -   പി.എം. മുഹമ്മദ് (near GHSS  ഗ്രൗണ്ട്)

10 ബെഞ്ച് & 10 ഡെസ്‌ക് (Approx IRS 50,000 ) - ഹെഡ്മിസ്ട്രസ്സ് കുമാരി റാണി ടീച്ചർ
ഇൻവെർട്ടർ FOR ഹയർസെക്കണ്ടി സ്‌കൂൾ - (Approx IRS 30,000/=)  ഒരു പൂർവ്വ വിദ്യാർത്ഥി
25 കസേര - സ്‌കൂൾ  സ്റ്റാഫ് കൗൺസിൽ
10 കസേര - ഖാദർ അരമന
10 കസേര - പട്‌ല ഹയർ സെക്കണ്ടറി അധ്യാപകർ
5   കസേര - സൂപ്പി പട്‌ല
5   കസേര - ബാവുട്ടി ഹാജി
5   കസേര - സക്കീന, പ്രസിഡന്റ് മദർ പിടിഎ
4   കസേര - DYFI പട്‌ല യൂണിറ്റ്
2   കസേര - അബ്ദുല്ല ചെന്നിക്കൂടൽ
1   കസേര  - ടി.എച്. അബ്ദുൽ റഹിമാൻ

1 ഷെൽഫ് - ഔക്കു ഹാജി , കുതിരപ്പാടി
1 ഷെൽഫ് - രാജൻ സാർ, സ്‌കൂൾ പ്രിൻസിപ്പാൾ
1 ഷെൽഫ് - അസ്‌ലം മാവില

10 സീലിംഗ്  ഫാൻ - തണലോരം
3  സീലിംഗ്  ഫാൻ  - നിസാർ ടി. എച്ച്
2 സീലിംഗ്  ഫാൻ  - പട്‌ല യൂത്ത് ഫോറം
2 സീലിംഗ്  ഫാൻ  - കരീം മൊഗർ
1 സീലിംഗ്  ഫാൻ - കെ.എച്. ഖാദർ

കർട്ടൻ & സ്റ്റേജ് ഡെക്കറേഷൻ : സംഘം ക്ലബ്ബ്
മൈക്ക് സെറ്റ് & കൊടിമരം - SSLC ഫസ്റ്റ് ബാച്ച് (1982 -83)

ഫസ്റ്റ് എയിഡ് കിറ്റ്സ് - സത്താർ പതിക്കാൽ
വെയിസ്റ്റ് മാനേജ്‌മെന്റ് പാക്കേജ്   - ഈസ്റ്റ് ലൈൻ ക്ലബ്ബ്
വാൾ ക്ളോക്ക്സ് (മുഴുവൻ ക്‌ളാസ് റൂമുകളിലും ) - സ്മാർട്ട് ബോയ്സ്, പട്‌ല

IRS   10,000  - തണലോരം, ലേഡീസ് വിംഗ്  (1987 SSC Batch) for PTA Fund
IRS     1,000  - ഇർഷാദ് S/o അബ്ദുല്ല പട്‌ല  (HighTECH Proj  C/o CP)
IRS        500    ഒരു പൂർവ്വ വിദ്യാർത്ഥി  (HighTECH Proj  C/o CP)
IRS   5,000 - അബൂബക്കർ s/o ഫക്രുദ്ദീൻ കോയപ്പാടി  (HighTECH Proj  C/o CP)
IRS   1,000 - ലത്തീഫ് കുമ്പള,  (HighTECH Proj  C/o CP)
IRS   1,000 - അറഫാത്ത് കരോടി, (HighTECH Proj  C/o CP)
IRS   1,000 - മുനീർ പി. വെസ്റ്റ്റോഡ്,  (HighTECH Proj  C/o CP)
IRS   10,000 -  അഷ്‌റഫ് ഫാർമസി  (HighTECH Proj  C/o CP)
IRS     1,000  - അബ്ദുല്ലത്തീഫ് s/o മുഹമ്മദ് (മഷൂദ് ബോംബെ)
IRS   2,000 -  ബഷീർ B.M .  (HighTECH Proj  C/o CP)
IRS   1,000 -  സമീർ K.E (HighTECH Proj  C/o CP)
IRS   1,000 -  അഷ്‌റഫ് S/o ബീരാൻ (HighTECH Proj  C/o CP)
IRS      500 -  OLD STUDENT  (*N -n -D) HighTECH Proj  C/o CP
IRS      500 -  ഹാരിസ് ബി.എം.Hightech Proj C/o CP)
IRS      500  - മനാസ് കെ.എച് (Hightech Proj C/o CP)
IRS   1,000 -  ടി.എച്. നിസാർ  (HighTECH Proj  C/o CP)
IRS   1,000 -  മുനീർ കുമ്പള  (*N -n -D) HighTECH Proj  C/o CP
IRS   1,000 - ഷാഫി ടിവി  - HighTECH Proj  C/o CP
IRS   1,000 - ഹമീദ് ടിവി -  HighTECH Proj  C/o C
IRS   2,000 -  പി.സി. കാദർ  (HighTECH Proj  C/o CP)
IRS   1,000 -  ഷാനു പാറ  (HighTECH Proj  C/o CP)
IRS   1,000 -  അബൂബക്കർ പതിക്കാൽ  (HighTECH Proj  C/o CP)
IRS   2,000 -  OLD STUDENT  (*N -n -D) HighTECH Proj  C/o CP
IRS   2,000 -  OLD STUDENT  (*N -n -D) HighTECH Proj  C/o CP
IRS   2,000  - AR ശ്രീബാഗിലു (Hightech Proj C/o PTA)
IRS   2,000  -  അബ്ദുൽ റഹിമാൻ ഹാജി (Hightech Proj C/o PTA)
IRS   2,000 -  റഹീം കുമ്പള   Hightech Proj C/o PTA)
IRS   2,000 -  അസീസ് ടിവി (Hightech Proj C/o CP)
IRS   2,000 - ഹാസിഫ് (s/o മർഹൂം മമ്മുച്ച)  (HighTECH Proj  C/o CP)
IRS   2,000 - അഷ്‌റഫ് തൃക്കണ്ടം  (HighTECH Proj  C/o CP)
IRS   2,000 - കാദർ മജൽ -  HighTECH Proj  C/o CP
IRS   5,000  - ഇന്ദു ടീച്ചർ     (Hightech Proj C/o PTA)
IRS   5,000  - വിനോദ് മാഷ് (Hightech Proj C/o PTA)
IRS 10,000  - അബൂബക്കർ കപ്പൽ (Hightech Proj C/o PTA)
IRS 10,000 - MICROTECH (for Interlock)
IRS 10,000  - കെ.ബി .മുഹമ്മദ് കുഞ്ഞി (Hightech Proj C/o CP)
IRS 10,000  - പി. അബ്ദുൽ കരീം (HighTECH Proj  C/o CP)
IRS 25,000  - അബൂബക്കർ S/O മർഹൂം അബ്ദുല്ല ബാവുട്ടി  (Hightech Proj C/o PTA)
____________________
Rtpen.blogspot.com

പട്‌ളയുടെ ''സൗന്ദര്യം - 2'' '' / THM

പട്‌ളയുടെ ''സൗന്ദര്യം - 2'' ''
........ -- ... -- .. - ''.
..........

സഹജീവി സ്നേഹം കൊണ്ട് മനസ്സ് നൊന്തി റ്റുണ്ടെങ്കിൽ, തീർച്ചയായും അല്ലാഹു നമ്മുടെ നാടിനെ അനുനിക്കുക തന്നെ ചെയ്യും;
അതാണ് നാം ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നത്.ഈ പട്ളയ്ക്കു ഒരു പാട് നല്ല ഇന്നലകൾ ഉണ്ടായിരുന്നു.
വിശന്ന് വലയുന്നവരെ അയൽവാസി കളും കുടുംബക്കാരും അറിഞ്ഞു സഹായിക്കുമായിരുന്നു.
എണ്ണിപ്റയാൻ ഒരുപാട് ഉണ്ടെങ്കിലും - എന്റെ മനസ്സിൽ അഗാധമായി തട്ടിയ ഒരു കാര്യം ഇവിടെ കുറിക്കുന്നത് ഇവിടുത്തെ- ന്യൂ ജനറേഷന് ഒരു പാoവും, പുതിയ അറിവും അതോടൊപ്പം അവരുടെ രക്ഷിതാക്കളുടെ പൂർവ്വകാല ചരിത്രം മനസ്സിലാക്ക > നും ഉതകമെന്ന് കരുതുന്നു'
          ചുറ്റുപാടുള്ള പ്ര പ്രദേശങ്ങളം മായി തട്ടിച്ചു നോക്കുമ്പോൾ പട്ളയ്ക്ക് മാത്രമായി ഒരു ദാനശീലമുണ്ടായിരുന്നു' അതും, ആ സാഹചര്യത്തിൽ അത്യന്താപേക്ഷിതവും, ജനങ്ങളോടുള്ള സ്നേഹവും സർവ്വോപരി ,സ്വർഗ്ഗം കരസ്ഥമാക്കാനുള്ള അടങ്ങാത്ത അഭിവാഞ്ചയുമായിരുന്നു. വിശക്കുന്നവന്റെ വയർ നിറയ്ക്കൽ, അതിനെ ഞങ്ങൾ പാൽക്കഞ്ഞിയെന്നും ധർമ്മക്കഞ്ഞില്ലെന്നും ഓമനപ്പേരിട്ട് വിളിച്ചു. നാട്ടിൽ സാമ്പത്തികമായി അല്പം മുന്നില്ലണ്ടായിരുന്നവർ ധർമ്മക്കഞ്ഞി വെച്ച് കൊടുക്കുമായിരുന്നു.
          മൂസക്കുട്ടി അദ്ലച്ച;അദ്ലച്ചാന്റെ മമ്മ ദു       ഞ്ഞിച്ച അന്തു കായിഞ്ഞി ഹാജി യ ർ ച്ചാ, അന്ത് മോൻ ഹാജി യ ർ ച്ചാ, ബാവ ച്ചാന്റെ മമ്മിഞ്ഞിച്ച 'ബോംബെ പക്ക് ർ ച്ചാ, ഇവരെല്ലാoഇപ്പോൾ ജീവിച്ചിരിപ്പില്ല ഇവരെല്ലാവരേയും അല്ലാഹു സ്വർഗ്ഗത്തിൽ ഒരു മിപ്പിച്ചു കൂട്ടട്ടേ. (ആമീൻ) ' കൂട്ടത്തിൽ കുറെ മഹതികളുമുണ്ടായിരുന്നു.ഉമ്മൽ ഞ്ഞ, മറിഞ്ഞ: തുടങ്ങി പലരും, ദാനശീu രായിരുന്നു.
മർഹൂം സുപ്പിച്ചാന്റെ അഭ്ലാർച്ച, സീതു ൻ ച്ചാ,B S T അ ഉക്കൻ ചാ, ദൈൻ ന്തിച്ച
ഖാദർ ഹാജിയർച്ച തുടങ്ങി പലരും (അല്ലാഹു എല്ലാവർക്കും മഗ്ഫിറത്ത് നൽകട്ടെ.ആമീൻ) ബാരിക്കാട് 'അ ഉക്കർച്ചാന്റെ പുരയിലും ധർമ്മക്കഞ്ഞി കൊടുത്തിരുന്നു.
     സ്കൂളിൽ നിന്നും ലഞ്ചിന് വിട്ടു കഴിഞ്ഞാൽ ഞങ്ങൾ ഓരോ ദിവസവും ഓരോ വീട്ടിലേക്ക് ഓടുമായിരുന്നു അപ്പോൾ അവിടന്ന് കിട്ടുന്ന ആ ധർമ്മക്കഞ്ഞി ഇന്നും എന്നെപ്പോലുള്ളവർക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത രുചിയും ഓർമ്മയുമാണ്. ചില കുട്ടികൾ ' പൂഞ്ചിയും' പാട്ടയുമായി (ന്യൂ ജനറേഷന് മനസ്സിലാവുല്ല ) ഓടുമായിരുന്നു. വാങ്ങിയിട്ട് വീട്ടിലേക്ക് കൊണ് പോയി കഴിക്കുമായിരുന്നു. അല്ലാത്തവർ അവിടെ് കുത്തിയിരുന്ന് കുടിക്കും. അതിന്റെ മഹത്വം ഇന്നത്തെ നമ്മുടെ പുതു തലമുറക്ക് മനസ്സിലാവൂല. കാരണം വിശപ്പ് ഒരു മിഥ്യാധാരണ മാത്രമല്ലേ ള്രട്ടത്തിൽ പല പേരുകളൂം വിട്ട് പോയിട്ടുണ്ടാകും. ഓർമയിലുള്ളവർ അത് ചൂണ്ടിക്കാട്ടുകയും അവർക്ക് വേണ്ടി പ്രാർത്തിക്കുകയും ചെയ്യുക.)
      പറഞ്ഞു വന്നത് അവരുടെ പിൻതലമുറക്കാ'രായ നമ്മൾ അവർ ചെയ്ത നന്മയുടെ ഗുണഭോക്താക്കളായ തിനാൽ നമുക്കും പലരേയും സഹായിക്കാൻ സാധിക്കുന്നു.
 അവന്ദടെ സുകൃതത്തിന്റെ ഫലം. അതാണ് Raza patla പറഞ്ഞ ഐശ്വര്യം നല്കി അല്ലാഹു അനുഗ്രഹിച്ചതിന്റെ ഫലം. അന്ന അവർ ഒറ്റക്ക് ചെയ്ത് കാട്ടിത്തന്നു. ഇന്ന്, നാം കൂട്ടായി ചെയ്യുന്നു.
അല്ലാഹു അനം ഹിക്കട്ടെ.ആമീൻ.

പട്ളയുടെ സൗന്ദര്യം* /Raza Patla

-------------------------------------
          *പട്ളയുടെ സൗന്ദര്യം*
          ------------------------------------------------✍ *Raza Patla* ------------------

*ഒ*ന്നിച്ച് നിൽക്കുമ്പോഴാണ് ഒരു സംഘം അതിന്റെ കരുത്തറിയിക്കുന്നത്...
ഒറ്റപ്പെട്ട് നിൽക്കുന്ന ഒരു മരം കൊടുങ്കാറ്റിൽ പറിച്ചെറിയപ്പെട്ടേക്കാം, പക്ഷെ കൂട്ടമായി നിൽക്കുന്ന മരങ്ങൾ കാറ്റുകളെ അതിജയിക്കും, അവ പരസ്പരം താങ്ങും തണലുമാകും...

 വിഘടിച്ച് നിൽക്കുന്ന  ഒരു വലിയ സമൂഹത്തേക്കാൾ ഉത്തമർ, ഒറ്റക്കെട്ടായി  പ്രവർത്തിക്കുന്ന ഒരു ചെറുകൂട്ടമാണ്...

മനുഷ്യരാശി രാഷ്ട്രീയവും മതവും ഗ്രൂപ്പുകളും  പറഞ്ഞു പരസ്പരം കലഹിക്കാനും തർക്കിക്കാനും മാത്രം  കാരണങ്ങൾ തേടി നടക്കുന്ന ഈ കാലഘട്ടത്തിൽ, ഭിന്നതയുടെ എല്ലാ അതിർവരംബുകളും  തകർത്തെറിഞ്ഞ്, നാം ഒരേ നാട്ടുകാർ നമ്മൾ ഒന്നാണെന്ന മഹത്തായ സന്ദേശം നൽകിയ CP യുടെ തണലിലാണ് നാം.

ഏത് പാതിരാവിലും, സഹജീവികളോടുള്ള  കടമയ്ക്ക് നേരെ കണ്ണുംനട്ട് ഒരു കൂട്ടം ജനത..
ഒരാവശ്യം പറഞ്ഞാൽ ധനത്താലും മെയ്യാലും മനസ്സാലും സഹകരിച്ച് തോൽപിച്ച് കളയുന്ന സ്നേഹവായ്പ്...
പകരം വെക്കാനില്ലാത്ത പര സ്നേഹത്തിൻ്റെ ഉദാത്ത മാതൃക..!
പട്ളയുടെ മഹത്വം ഒരു തൂലികയ്ക്കും വരച്ച് കാട്ടാൻ കഴിയില്ല..
നാം അഭിമാനിച്ചേ മതിയാവൂ, പട്ളക്കാരനായി
ജനിച്ചതിന്/ വളർന്നതിന്/ഭാഗവാക്കായതിന്..!

ഒരുമ്മയുടെ ചികിത്സയ്ക്ക് വേണ്ടി ഒന്ന് കൈനീട്ടിയപ്പോൾ ഞൊടിയിട കൊണ്ട് CP  ഫണ്ടിലേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങളായിരുന്നു, എന്നിട്ടവർ പറഞ്ഞത് തികയുന്നില്ലങ്കിൽ പറയണമെന്ന്.. ഈ വിശാല മനസ്കതയ്ക്ക് പട്ളക്കാർ എന്നല്ലാതെ വേറെ  എന്ത് പേരാണ് ചേരുന്നത്..!

അല്ലാഹു നൽകിയതിൽ നിന്നാണ് നാം നൽകിയത്, ഇനിയും നൽകാൻ തയ്യാറായി നിൽക്കുന്നത്.!
പട്ളക്കാരെ സംബന്ധിച്ചിടത്തോളം ദാനം നൽകിയാൽ ഒന്നും കുറഞ്ഞ് പോവില്ലന്ന തിരുവചനം പുലരുകയായിരുന്നു. ഒരു മനുഷ്യൻ പ്രയാസം അനുഭവിക്കുന്നത് അറിഞ്ഞപ്പോൾ സഹജീവി സ്നേഹം കൊണ്ട് മനസ്സ് നൊന്തിറ്റുണ്ടങ്കിൽ/അവരെ മനസ്സറിഞ്ഞ് സഹായിച്ചിട്ടുണ്ടങ്കിൽ, തീർച്ചയായും അല്ലാഹു നമ്മുടെ നാടിനെ എെശ്വര്യം നൽകി അനുഗ്രഹിക്കുക തന്നെ ചെയ്യും.
 
അല്ലാഹു പട്ളയെ സമ്പത്ത് കൊണ്ട് അനുഗ്രഹിക്കുകയും അവൻ കൽപിച്ച രീതിയിൽ അത് വിനിയോഗിക്കാനുള്ള തൗഫീഖും  ചെയ്യട്ടെ -ആമീന്‍

ജൂൺ വരുന്നു.* *വേനലവധി കഴിഞ്ഞ്* *മക്കൾ ഇനി സ്കൂളിലേക്ക്* *പെട്ടിസ്കൂളുകൾക്ക്* *പൂട്ടിടുന്നു* *ഗവ.സ്കൂളുകൾക്ക്* *നല്ലകാലം.* *പട്ല സ്കൂളും പിറകിലാകരുത് / അസ്ലം മാവില

*ജൂൺ വരുന്നു.*
*വേനലവധി കഴിഞ്ഞ്*
*മക്കൾ ഇനി സ്കൂളിലേക്ക്*

*പെട്ടിസ്കൂളുകൾക്ക്*
*പൂട്ടിടുന്നു*
*ഗവ.സ്കൂളുകൾക്ക്*
*നല്ലകാലം.*
*പട്ല സ്കൂളും പിറകിലാകരുത്*
_________________

അസ്ലം മാവില
_________________

എന്റെ മിക്കവാറും കുറിപ്പുകളും എഴുതുവാനുള്ള ആലോചനകൾ തുടങ്ങുന്നത് ചില സുഹൃത്തുകളുടെ പേർസനലായയ്ക്കുന്ന വോയ്സ് നോട്ടോ ടെക്സ്റ്റ് മെസ്സേജോ മറ്റോ ആയിരിക്കും. ലതീഫ് കുമ്പള അവരിൽ പെടും. വേണ്ടെന്ന് വെച്ച ഇന്നത്തെ വിഷയം എഴുതുവാൻ കാരണം ലതിഫ് തന്നെ.

കാസർകോട് ജില്ലയിൽ പൂട്ടാൻ നോട്ടീസ് കൊടുത്ത 95 സ്കൂളുകളുടെ ലിസ്റ്റാണ് ലതിഫ് ഇന്ന് എനിക്ക് അയച്ചു തന്നത്. ചിലത് കേട്ട മാത്രയിൽ പൂട്ടിക്കളഞ്ഞു. പട്ലക്ക് തൊട്ടപ്പുറത്തായുളള മൂന്നിലധികം അൺഎയിഡഡ് സ്കൂളുകളും ലിസ്റ്റിലുണ്ട്, ഉളിയത്തട്ക്കയിലെ ഗ്രീൻവാലി സ്കൂൾ, ജയ് മാതാ സ്കൂൾ, നേതാജി സ്കൂൾ ഇവയിൽ പെടും. എല്ലാവരുടെയും മനസ്സിൽ ഈ വിഷയമിരിക്കട്ടെ.

ഇന്ന് 30. നാളെ 31 ;  മറ്റന്നാൾ ജൂൺ 01.  അന്നാണ് സ്കൂൾ തുറക്കുക. നാളെ മാത്രമാണ്  പൈതങ്ങൾ നമ്മുടെ ചിറകിന്നടിയിൽ മുഴുസമയവും ഉണ്ടാകുക.  മറ്റന്നാൾ മുതൽ  നമ്മുടെ ഓരത്തും ചാരത്തും അവർ ഫുൾ റൈറമുണ്ടാകില്ല.  ഇനി അവർ അവധിയൊക്കെക്കഴിഞ്ഞ്  വിദ്യാലയ ജീവിതത്തിൽ ENGAGE ,വ്യാപൃതരാവുകയാണ്.

വേനൽ കഴിഞ്ഞ ലക്ഷണമുണ്ട്. ചാറ്റൽ മഴ 29-നേ നമ്മുടെ ഭാഗങ്ങളിൽ അങ്ങിങ്ങായുണ്ട്. ഇന്നും മഴയും മഴക്കാറുമുണ്ട്. കുട്ടികൾക്കേതായാലും വേനലവധി തീർന്നു. ഇനി മഴയോടൊപ്പമാണ് അവരുടെ ചങ്ങാത്തം.

പ്രീസ് കൂൾ മുതൽ പ്ലസ്ടു വരെ അരക്കോടിയിലധികം കുട്ടികൾ ഉണ്ട് പോൽ, മിനിഞ്ഞാന്നത്തെ പത്രറിപ്പോർട്ട് വിശ്വസിക്കാമെങ്കിൽ. (അപ്പോൾ  ബിരുദ ബിരുദാനന്തര വിദ്യാർഥികൾ ഈ കണക്കിനപ്പുറം വരും. വളരെ കൗതുകം  നൽകുന്നതാണീ കണക്കുകൾ. )

സ്കൂൾ തുറന്നാൽ അതുമായി ബന്ധപ്പെട്ട ഒരു പാട് വിഷയങ്ങൾ മുന്നിൽ വരും.

ടെക്സ്റ്റ് ബുക്കുകൾ മുഴുവൻ എത്തിക്കഴിഞ്ഞോ ? എത്ര കിട്ടാൻ ബാക്കിയുണ്ട് ? അതെന്ന് കിട്ടും ?  അതിന്റെ ഫോളോ അപ്പ്', അധ്യാപകരുടെ എണ്ണക്കുറവ്, അതിനുള്ള പരിഹാരം, സ്കൂളുകളിലെ അസൗകര്യങ്ങൾ ,  അറ്റകുറ്റപണികൾ, സ്മാർട് സ്കൂൾ പ്ലാൻ, മലയാള പരിരക്ഷാ പദ്ധതി.......

 ഈ വിഷയങ്ങളൊക്കെ സ്വാഭാവികമായും സജീവമാകും. രക്ഷിതാക്കളും അവർ ഉൾക്കൊള്ളുന്ന PTA യും ക്രിയാത്മകമായി ഇടപെടുന്നിടത്തൊക്കെ മിക്ക പ്രശ്നങ്ങൾക്കും പരിഹാരവുമുണ്ടാകും.

സ്കൂൾ പ്രവേശനോത്സവത്തിന് പട്ലസ്കൂളൊരുങ്ങിയോ ? എന്തൊക്കെയാണ് പരിപാടികൾ ? വാദ്യമേളാകമ്പടിയൊക്കെയുണ്ടോ? ഒന്നും കേട്ടില്ല. അധികൃതർ വിശദീകരിക്കുമായിരിക്കും.
 അൺഎയിഡഡൊക്കെ മലയാള പരിരക്ഷയുടെ പേരിലോ അല്ലാതെയോ പൂട്ടാൻ തുടങ്ങിയിട്ടുണ്ട്. തലങ്ങും വിലങ്ങും വരുംവർഷങ്ങളിൽ ആളുകൾ നമ്മുടെ സ്കൂളും തേടി വരും. ക്വാളിറ്റി നിലനിർത്താനും ബെറ്റർമെൻറ് ചെയ്യാനും PTA ഒന്ന് കൂടി ജാഗ്രത കാണിച്ചേ തീരൂ. തുടക്കം ഗംഭീരമാകട്ടെ എന്നാശംസിക്കുന്നു.
 അതേ പോലെ പള്ളിക്കൂടത്തിലേക്ക് മക്കളെ അയക്കുന്ന രക്ഷിതാക്കൾ നമ്മുടെ  സ്ക്കൂളുമായി നിരന്തരബന്ധം വെച്ച് പുലർത്തണമെന്ന് കൂട്ടത്തിൽ പറയട്ടെ.

എല്ലാ വിദ്യാർഥികളെയും രണ്ട് നാൾ നേരത്തെ അഭിവാദ്യം ചെയ്യുന്നു.

_______________🔹

Monday, 29 May 2017

*റമദാൻ* *ഓർമ്മപ്പെടുത്തലുകൾ /എ. എം.

*റമദാൻ*
*ഓർമ്മപ്പെടുത്തലുകൾ*
_________

എ. എം.
_________

റമദാൻ തുടങ്ങി; വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ കഴിഞ്ഞ വർഷങ്ങളിലുള്ളത് പോലെ  വല്ലാണ്ട് പോസ്റ്റുകൾ കാണാത്തത് ആശ്വാസമായി തോന്നുന്നു. ഞാനുള്ള എല്ലാ ഗ്രൂപ്പുകളിലും എനിക്ക് ഫീൽ ചെയ്തു.  അത് പോലെയായിരിക്കും നിങ്ങൾക്കും അനുഭവപെട്ടിരിക്കുക.

ആദ്യ നോമ്പുദിനങ്ങളിൽ മാത്രമല്ല; നോമ്പുതീരും വരെ ഈ രീതി തുടരണം. നോമ്പ് തുടക്കം തന്നെ പുണ്യദിനമാണ്. അവിടന്നങ്ങോട്ട് പുണ്യത്തിന്റെ വ്യാപ്തി കുറയുകയല്ല, കൂടിക്കൂടി വരികയാണ്. അപ്പോൾ അതിനുസരിച്ചുള്ള ജാഗ്രത നല്ലതാണ്.

 ടെക്സ്റ്റ് /ഫോട്ടോ /വീഡിയോ/ഓഡിയോ "വേണ്ട, അധികപ്രസംഗമാണ്" എന്ന് പോസ്റ്റ് ചെയ്യാൻ ഒരുങ്ങുമ്പോൾ അത് നമ്മോട് പറയും. പിന്നെ പോസ്റ്റ് ചെയാൻ നിൽക്കരുത്'; ആ ശ്രമം ഒഴിവാക്കിക്കളയുക.

 മറുപടി വേണ്ട എന്ന് തോന്നുന്നതിന് പിന്നെ മെനക്കിട്ടിരുന്ന് റിപ്ലൈ എഴുതാൻ നിൽക്കരുത്; വിട്ടേക്കണം. അത് അങ്ങിനെ വിട്ടു എന്നത് മറ്റുള്ളവർക്ക് വീണ്ടും വീണ്ടും പോസ്റ്റ് ചെയ്യാനുള്ള ആനുകൂല്യവും N-O-C ( No objection) യുമാകരുത്.

 റമദാനിൽ ദൂഷണത്തിനും പരദൂഷണത്തിനും ടൈം കളയുന്നില്ലെന്ന തീരുമാനം. സുകൃതങ്ങളിൽ വ്യാപരിക്കാനുളള തയ്യാറെടുപ്പ്. അനാവശ്യങ്ങളിൽ നിന്നൊഴിഞ്ഞ് നിൽക്കാനുള്ള സ്വേച്ഛ.ഞാൻ നോമ്പുകാരനാണ് " എന്ന് സ്വയം  ഓർമ്മപ്പെടുത്തലിൽ ഇവയൊക്കെ വരണം.

ശണ്ഠ കൂടുവാനും വേണ്ടാതീനം പറയാനും വരുന്ന അവിവേകികളോട് മാത്രം പറയാനുള്ളതല്ല, ഓൺലൈൻ  ശല്യക്കാരോടും "ഞാൻ നോമ്പുകാരനാണെന്ന് " പറഞ്ഞൊഴിയാനുള്ള ഇച്ഛാശക്തിയും ക്ഷമയും  നമുക്കുണ്ടായേ തീരൂ.
'_______🔹______

യാചക മാഫിയക്കാർ വേഷം കെട്ടി ഇറങ്ങിയിട്ടുണ്ട് എന്തെങ്കിലും ബന്ധവസ്ത് വേണ്ടേ ? / അസ്ലം മാവില

*യാചക മാഫിയക്കാർ*
*വേഷം കെട്ടി* *ഇറങ്ങിയിട്ടുണ്ട്*
*എന്തെങ്കിലും ബന്ധവസ്ത്*
*വേണ്ടേ ?*
_______________

അസ്ലം മാവില
______________

മുമ്പൊക്കെ അങ്ങിനെയൊരു ജാഗ്രതയുടെ ആവശ്യമില്ലായിരുന്നു.  ഇന്നതല്ല സ്ഥിതി. എല്ലായിടത്തും കണ്ണെത്തേണ്ടിടത്തേക്ക് കാര്യങ്ങൾ മാറി.

വേഷം കെട്ടി ജീവിക്കാൻ   മറ്റുള്ളവരുടെ സ്വൈരം കെടുത്തുന്ന രൂപത്തിലേക്ക് ഇന്ന് കാര്യങ്ങൾ മാറിക്കഴിഞ്ഞു. അതിൽ ഒരു കൂട്ടരാണ്  അന്യസംസ്ഥാനക്കാരിലെ ഒരു വിഭാഗം..

ജോലിക്കായി അന്യസംസ്ഥാനക്കാർ നമ്മുടെ നാട്ടിലുണ്ട്. വടക്കേ ഇന്ത്യക്കാരും, കിഴക്കൻ സംസ്ഥാനക്കാരും. അവരെ ആരും അങ്ങിനെ പഴിചാരാറില്ല.

 യാചനക്ക് ഇറങ്ങിയിരിക്കുന്നത് വേറെ നാട്ടുകാരാണ് -  കർണാടക, ആന്ധ്ര, തമിഴ്നാട് നിന്നുള്ളവർ. ഇവർക്ക് നമ്മുടെ നാട് "കർളിന് " പിടിച്ച മട്ടുണ്ട്.  

യാചക മാഫിയക്കെതിരെ പല മഹല്ലുകളിലും ബോധവത്ക്കരണം നടക്കുന്നുണ്ട്. എന്നിട്ടും കാര്യങ്ങൾ വർക്ക് ഔട്ടാകുന്നില്ല. വീട്ട് പരിസരത്ത് നോമ്പുകാലത്തെത്തുന്നവരെ വെറുതെ മടക്കിയയക്കാമോ എന്നതാണ് എല്ലാവർക്കും "എക്കസെക്ക് " ഉണ്ടാക്കുന്നത്. അങ്ങിനെയുള്ള "എക്കസെക്കാ"ണ് ഇവരിപ്പോൾ  വേഷം മാറി തൊപ്പിയും ടവ്വലും കെട്ടി  പള്ളിക്കുളിൽ കയറിക്കൂടുന്നതിലേക്ക് വരെ കാര്യങ്ങൾ എത്തിച്ചിരിക്കുന്നത്.  റസീത് ബുക്കും  ഇവരിന് അടിച്ചിറക്കും, പറയാൻ പറ്റില്ല. *എല്ലാം നമ്മുടെ ചെലവിൽ അന്തിക്ക് അടിച്ച് പൊളിച്ച് ജീവിക്കാൻ*.

ഇതൊരു യാചക നെറ്റ്വർക്കാണ്. ഇവരിൽ മാഫിയക്കാരുമുണ്ട്. വരവിന്റെ ഉദ്ദേശം പഷ്ണി മാറ്റാനല്ല. വളരെ നിഗൂഢമാണ് അവരുടെ ടാർജറ്റ്.

അത്കൊണ്ട്  നമ്മുടെ നിലപാട് യാചക നെറ്റ് വർക്ക് & മാഫിയക്കെതിരെയാണ്. ഇക്കൂട്ടരോട്  റംസാനിന് മുമ്പ് ,റംസാനിൽ ,  റംസാനിന് ശേഷം - ഇങ്ങനെ തോന്നുന്നത് പോലെ വ്യത്യസ്ത  നിലപാടുകൾ ഇല്ല. തീരുമാനം ഒന്നായിരിക്കണം.


അന്യസംസ്ഥാനക്കാക്കും അപരിചിതർക്കും അഞ്ചും പത്തും കൊടുത്താൽ പത്ത് - മുന്നൂറ് വീട്, ഒരു ദിവസം ഇവർ കവർ ചെയ്താൽ, വൈകുന്നേരം ആ കളക്ഷൻ കാത്തിരിക്കുന്ന ഏജന്റ് എണ്ണി നോക്കി,  ഈ ഏരിയയിലേക്ക് കൂടുതൽ പേരെ വിടും. ഒരു സംശയവും വേണ്ട. അത് കൊണ്ട് ഒരാൾക്ക് കൊടുത്ത് തീരുന്ന വിഷയമല്ല. കളക്ഷൻ കൂടുതൽ കിട്ടുമ്പോൾ ഏജന്റ് കൂടുതൽ ആളെ അയക്കും. ഇത് കോമൺവെൻസ്.

കുറച്ച് മാസം മുമ്പാണ് രാത്രി ഒരു തമിഴനെ കയ്യോടെ പിടിച്ചത്. കുറച്ച് ആഴ്ച മുമ്പാണ് വീട്ടുകാരുടെ  കണ്ണ് വെട്ടിച്ച് അകത്ത് കയറിയ കാൽഡസൻ തമിഴത്തിമാരെ പോലീസിൽ ഏൽപ്പിച്ചത്. ഇന്നിപ്പോൾ ബുർഖ വേഷം കെട്ടിയവളെ പിടിക്കുന്നു. എല്ലാം നമ്മുടെ നാട്ടിൽ തന്നെ. ഈ വരുന്നവരിൽ തന്നെ പെൺവേഷക്കാരില്ലെന്ന് ആരറിഞ്ഞു!


ഇനിയും വീട്ടുകാരികൾ  "സഡ്ലാ"ക്കിയാൽ  വേറെ വല്ല പ്രയാസകരമായ വാർത്ത കേൾക്കേണ്ടി വരും! അതിന് വഴിവെക്കണോ? അഞ്ച് മിനിറ്റ് എടുത്ത് ആലോചിച്ച് തീരുമാനിക്കുക.


*ആവശ്യക്കാർക്ക് വാരിക്കോരി കൊടുക്കുക,    അവരെ അറിയുമെങ്കിൽ. അവർ നമ്മുടെ അയൽ നാട്ടുകാരും അയൽ ജില്ലക്കാരുമൊക്കെയെങ്കിൽ.* ഈ യാചക മാഫിയക്കാർക്ക് ഒരു "പൌളി( Coin)"  കൊടുത്തേ മതിയാവൂ എന്ന് നിർബന്ധം പിടിക്കുന്നതെന്തിനാണ്, ഹേ ?

നമ്മുടെ വാർഡ് അംഗവും ഇവിടത്തെ വിവിധ യുവജന രാഷ്ടീയ പാർട്ടികളിലെ നേതാക്കളും മുൻകൈ എടുത്ത് വല്ലതും ചെയ്തേ തീരൂ. ഈ വിഷയത്തിൽ അവരുടെ അഭിപ്രായങ്ങൾ അറിയാനും എന്നെപ്പോലുള്ളവർക്ക് താത്പര്യമുണ്ട്.
_________________🔹

Saturday, 27 May 2017

സലാം മാഷ് ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുമ്പോൾ.. /SAPസലാം മാഷ്  ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുമ്പോൾ..
------------------------------------------

സുദീർഘമായ മൂന്ന് പതിറ്റാണ്ട് കാലം കാസർകോട് ജില്ലയിലെ മുസ്ലിം സമൂഹത്തെ വെളിച്ചത്തിലേക്ക് കൈപിടിച്ചു നടത്താൻ അഹോരാത്രം പണിയെടുത്ത പ്രഗത്ഭനായ പ്രബോധകനും സർവ്വാധരണീയനായ അധ്യാപകനുമാണ് നമുക്കേവർക്കും പ്രിയങ്കരനായ നമ്മളെല്ലാം സ്നേഹപൂർവ്വം സലാം മാഷ് എന്ന് വിളിക്കുന്ന അബ്ദുസ്സലാം മദനി പുത്തൂർ.

അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുകയാണ്.  പടലയിലെ പൗരാവലിയും പ്രസ്ഥാന ബന്ധുക്കളും ഇന്നദ്ദേഹത്തിന് യാത്രയയപ്പ് ചടങ്ങ് സഘടിപ്പിക്കുകയാണ്.  അതെ ഇത് ഒരു ചടങ്ങ് മാത്രമാണ് കാരണം അദ്ദേഹം വിരമിക്കുന്നത് ഔദ്യോഗിക ജോലിയിൽ നിന്ന് മാത്രമാണ്.
തീർച്ചയായും അല്ലാഹു അനുഗ്രഹിച്ചാൽ സംഘടനാ രംഗത്ത് അദ്ദേഹത്തിന്റെ ഉപദേശ നിർദേശങ്ങൾ തുടർന്നും നമുക്ക് ലഭിക്കും എന്നതിൽ സംശയമില്ല.

ഒരു പക്ഷെ നിങ്ങളിൽ പലരും ഓർക്കുന്നുണ്ടാകും സലാം മാഷ് ആദ്യമായി പട്ലയിൽ പ്രസംഗിച്ച വേദിയും സന്ദർഭവും. അതൊരു സ്വാഗത പ്രസംഗമായിരുന്നു.   വർഷങ്ങൾക്ക് മുമ്പ് നമ്മൾ സംഘടിപ്പിച്ച മതപ്രഭാഷണ പരമ്പരയിൽ മുഖ്യ പ്രഭാഷകൻ വരാൻ വൈകിയത് കാരണം സ്വാഗത പ്രസംഗം ഒരു മണിക്കൂർ കൂടി നീട്ടാൻ വേണ്ടി സംഘാടകർ അദ്ദേഹത്തോട് ആവശ്യപ്പെടുകയായിരുന്നു. എനിക്ക് തോന്നുന്നു ജില്ലയിലെ പ്രസംഗ വേദികളിലേക്കുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ രംഗ പ്രവേശമായിരുന്നിരിക്കണം അത്.  ശേഷം അദ്ദേഹത്തിന്റെ ഒരുപാട് തർബിയ്യത്ത് ക്ലാസ്സുകളിൽ പങ്കെടുക്കാൻ കഴിഞ്ഞിട്ടുണ്ട്.

തുടർന്ന് അദ്ദേഹം നമ്മുടെ ഓരോ ചലനങ്ങളിലും സജീവമായി ഇടപെട്ടുകൊണ്ടേയിരുന്നു. പ്രബോധന രംഗത്ത് കൈത്താങ്ങായി നമ്മോടൊപ്പമുണ്ടായിരുന്നു.

ജില്ലയിൽ നിന്ന് അദ്ദേഹം പോയാലും നമുക്ക് വഴികാട്ടിയായി എന്നും കൂടെയുണ്ടാകും എന്ന് പ്രതീക്ഷിക്കാം.. ലോകം വിരൽ തുമ്പിൽ ഒതുങ്ങിയ പുതിയ കാലത്ത് പ്രവർത്തനമേഖലകൾ വിശാലമാകുകയും ബന്ധങ്ങൾ ദൃഢമാകുകയും ചെയ്യും എന്ന കാര്യത്തിൽ സംശയം ഇല്ല.

പട്ലയിലെ  പള്ളി നിർമ്മാണത്തിനും തുടർന്ന് പ്രബോധന രംഗത്തum അദ്ദേഹത്തിന്റെ സേവനവും സഹകരണവും പടലക്കാരെ സംബന്ധിച്ചേടത്തോളം ഒരിക്കലും മറക്കാൻ കഴിയില്ല.

മൂന്ന് പതിറ്റാണ്ട് കാലത്തെ തന്റെ SERVICE LIFE ൽ ഒരുപാട് ശിഷ്യഗണങ്ങളെ വാർത്തെടുത്ത സലാം മാഷ് വിദ്യാർത്ഥികൾക്കെന്നും വിനയാന്വിതനായ അധ്യാപകനായിരുന്നു.

സ്നേഹവും വിനയവും കൊണ്ട് പ്രബോധന രംഗം ധന്യമാക്കിയ മാഷിന് ഇനിയും ഒരുപാട് കാലം ഈ രംഗത്ത് സ്തുത്യർഹമായ സേവനം നൽകാൻ അല്ലാഹു അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. സർവ്വവിധ മംഗളങ്ങളും ആശംസിക്കുന്നു.

SAP

പ്ലസ് ടു: ഫലം ഇനി എന്ത്? ചില ആലോചനകൾ / അസ്ലം മാവില

പ്ലസ് ടു: ഫലം
ഇനി എന്ത്?
ചില ആലോചനകൾ
________________

അസ്ലം മാവില
________________

ചില തിരക്കുകൾ എന്റെ കുറിപ്പ് വൈകിപ്പിച്ചു. ക്ഷമിക്കുക.

പ്ലസ് ടു പരീക്ഷാഫലം വന്നു. പട്ല സ്കൂളിലെ കണക്കും വിജയശതമാനവും മാത്രമാണ്  ഇവിടെ കണ്ടത്. (ഞാനംഗമായ ഗ്രൂപ്പുകളിൽ മറ്റൊന്നും കണ്ടില്ല).

പട്ല സ്കൂളിൽ മാത്രമല്ലല്ലോ നമ്മുടെ കുട്ടികൾ പഠിച്ചത്! പട്ലക്ക് പുറത്തും ഒരുപാട് സ്കൂളുകളിൽ നമ്മുടെ നാട്ടിലെ കുട്ടികൾ പഠിച്ചിട്ടുണ്ട്. അവരുടെ ഹാലെന്ത്? അവരുടെ പെർഫോമൻസ് ? എന്താണ് അവിടങ്ങളിലെ വിജയ ശതമാനം ?  അതൊക്കെയുളള  സ്ഥിതിവിവരക്കണക്കും വിജയശതമാനറേറ്റും  കൂടി ഉണ്ടായാലേ ഒരു വിലയിരുത്തലിന് അർഥമുള്ളൂ. അങ്ങിനെ ഒരു കണക്കെടുപ്പ് നടത്തുന്ന തലത്തിലേക്ക് ബിരുദ വിദ്യാർഥികളും ഉയരണം. അതിന് ചെറിയ തയ്യാറെടുപ്പ് നടത്തണം.

മിക്ക കുട്ടികളുടെ കയ്യിലും ലാപ് ടോപ്പോ ഡെസ്ക്ടോപ്പോ ഉണ്ട്. ഒരു XL സ്പ്രെഡ് ഷീറ്റിൽ കുത്തിക്കുറിച്ചാൽ തീരുന്ന പ്രശ്നമേയുള്ളൂ. കഴിഞ്ഞ വർഷത്തെ SSLC വിജയിച്ച പട്ല സ്വദേശികൾ, അവർ +2 വിന് ചേർന്ന സ്കൂൾ & സ്ട്രീം . വിജയിച്ചവരുടെയും, മിസ്സായവരുടെയും എണ്ണം. വിജയശതമാനം . ലളിതമായ  Equations അപ്ലൈ ചെയ്താൽ കിട്ടുന്ന കാര്യങ്ങൾ മാത്രമേയുള്ളൂ, അല്ലാത ആനക്കാര്യമല്ല.

മൂന്ന് വർഷം മുമ്പ് സി.പി. മുൻകൈ എടുത്ത് നടത്തിയ സർവ്വേയിലും തുടർന്ന് തയാറാക്കിയ ഡാറ്റാബാങ്കിലും (അസ്ലം പട്ലയുടെ ആശയവും ജാസിറിന്റെ ഹോംവർക്കും) ഇവക്കൊക്കെ ഓപ്ഷൻസുമുണ്ടായിരുന്നു. ഫോളോഅപ്പ് നടക്കാത്തതിനാൽ പിന്നീടൊരു അപ്ഡേഷൻ നടന്നില്ല.

നിങ്ങളൊക്കെ വിചാരിക്കും, ഈ മനുഷ്യനെന്താണ് ഹേയ് ഇങ്ങിനെ എഴുതുന്നതെന്ന്!

 SSLC ഫലത്തെ കുറിച്ചുളള അവലോകനം ഞാൻ മനപ്പൂർവ്വം ഒഴിവാക്കിയത് പ്ലസ്ടു ഫലം കാത്തായിരുന്നു. നടേ സൂചിപ്പിച്ചതൊക്കെ അങ്ങിനെയാണ് ഇന്നേക്ക് മാറ്റി വെച്ചതും.

ഇനി പറയാനുളളത് ജയിച്ചവരോടും വിജയം മിസ്സായവരോടുമാണ്. ജയിച്ചവർക്ക് ഇന്ത്യയിലെ ഏത് യൂനിവേഴ്സിറ്റിയിലും അവരുടെ സ്ട്രീമനുസരിച്ച് ബിരുദ പഠനം നടത്താനുളള അംഗീകാരമാണ് (Elegibility) ഈ വിജയം. ചില കോഴ്സുകൾക്ക് ചേരാൻ മിനിമം ഇത്ര ശതമാനമെന്ന നിബന്ധനയുണ്ടാകാം. പക്ഷെ അത്തരം നിബന്ധനയില്ലാത്ത വിഷയങ്ങളിൽ ബിരുദപoനത്തിന് ചെറിയ മാർക്ക് ഒരു തടസ്സവുമല്ല.

പ്ലസ്ടു ജയിച്ചവർ ഒരു കാരണവശാലും തുടർപഠനം നിർത്തരുത്. കുറഞ്ഞത് ഒരു ഡിപ്പോമയെങ്കിലും കരഗതമാക്കണം. ബിരുദ മായാൽ നന്ന്; പ്രൊഫഷനൽ ബിരുദമെങ്കിൽ ഏറ്റവും നന്ന് (ചൈനയിലൊക്കെ ബിരുദധാരികളാണ്  പോൽ ബുജികൾ)

വിജയഫലം മിസ്സായവർ അന്തം വിട്ട് നിൽക്കരുത്. തൊട്ടടുത്ത പരീക്ഷയിൽ എഴുതി എടുക്കുക. എന്ത് കൊണ്ട് മിസ്സായി എന്ന് നിങ്ങൾക്കറിയാം. ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തുക. തോറ്റെന്ന് പറഞ്ഞ് കൾവെർട്ടിൽ കുത്തിയിരുന്ന് നാളുകൾ കൊല്ലരുത്. വീട്ടിലെക്ക് നേരം വൈകിയും എത്തരുത്. നേരത്തെ എത്തുക.  ഉള്ളതങ്ങട്ട് ഉൾക്കൊള്ളുക.

എന്റെ ,നമ്മുടെ, സ്കൂളിലെ വിജയശതമാനം ചെറുതല്ല - 70.3 % . അഭിനന്ദനങ്ങൾ ! വിജയികൾക്ക്, അവരുടെ രക്ഷിതാക്കൾക്ക്, അധ്യാപകർക്ക്, പിടിഎക്ക് .

111 കുട്ടികളിൽ 78 പേരും ജയിച്ചിട്ടുണ്ട് ; ബാക്കി 33 പേർ ഏറ്റവും അടുത്ത പരീക്ഷയിൽ വിജയിക്കും ഉറപ്പ്, അവർ മനസ്സ് വെച്ചാൽ. എന്റെ ഈ കുറിപ്പ് അവർ വായിക്കാൻ ഇട വരട്ടെ എന്നും ആഗ്രഹിക്കുന്നു.

പുറം സ്കൂളിൽ പഠിച്ച് ജയിച്ച നാട്ടുകാരായ കുട്ടികളെയും അവരുടെ മാതാപിതാക്കളെയും അനുമോദിക്കുന്നു. അഞ്ച് A+ ഒരു A യും നേടി ചെമനാട് സ്കൂളിൽ നിന്ന് ഉന്നത വിജയം നേടിയ ഫിദയുടെയും അവളുടെ മാതാപിതാക്കളായ സഹീദിന്റെയും റുഖിയ്യയുടെയും സന്തോഷത്തിലും ഞാൻ പങ്ക് ചേരുന്നു.


PYF സുഹൃത്തുക്കളെ,  സ്റ്റുഡൻസ് വിംഗിന് വരാത്തത് കാര്യമാക്കണ്ട. ഇവർക്ക് മാത്രമായി ഒരു കരിയർ ഗൈഡൻസ് ക്ലാസ് ഒരുക്കണ്ടേ?  അതിൽ സ്റ്റുഡൻസ് വിംഗ് രൂപീകരണവുമാകാമല്ലോ
_________________🔹

Friday, 26 May 2017

പട്ല സ്കൂൾ:* സൗകര്യങ്ങളോടൊപ്പം പഠന നിലവാരവും മെച്ചപ്പെടണം ചില നിർദ്ദേശങ്ങൾ /സാക്കിർ അഹമ്മദ് പട്ല

*പട്ല സ്കൂൾ:*
സൗകര്യങ്ങളോടൊപ്പം
പഠന നിലവാരവും
മെച്ചപ്പെടണം
ചില നിർദ്ദേശങ്ങൾ
___________________

*സാക്കിർ അഹമ്മദ് പട്ല*
______________________

നമ്മുടെ സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഔപചാരികകമായ ഉദ്ഘാടനം  നാളെ നടക്കുമ്പോൾ, നമുക്കെല്ലാവർക്കും അഭിമാനിക്കാം ഏറെയുണ്ട് .
 ഉയർന്ന ഭൂതലത്തിൽ തലയുയർത്തി നിൽക്കുന്ന ഈ സ്കൂൾ തന്നെ നമ്മുടെ സ്വകാര്യ അഹങ്കാരവും അഭിമാനവുമാണ്. പഞ്ചായത്തിലെ തന്നെ ഒരേയൊരു സർക്കാർ ഹയർ സെക്കന്ററി സ്കൂൾ.    നമ്മുടേതാണ്.
     
ഇന്ന് നമ്മളൊരു സ്വപ്ന പദ്ധതിയുടെ ആലോചനയിലാണല്ലോ.  ഏറ്റവും മികച്ച ആധുനിക സൗകര്യങ്ങളുള്ള ഒരു മോഡേൺ ഹൈടെക് നിലവാരത്തിലെക്ക് നമ്മുടെ സ്കൂളിനെ എത്തിക്കുക എന്ന വലിയ പ്രയാണത്തിലേക്കുള്ള ശ്രമത്തിന്റെ ആദ്യ ചുവടുകൾ ആരംഭിക്കുകയും ചെയ്തു. ഇനി അത് പൂർവാധികം ശക്തിയോടെ മുമ്പോട്ട് കൊണ്ട് പോവണം.

ഇന്നത്തെ നിലയിൽ നാട്ടുകാരും പീ ടി എ യും പൂർവ വിദ്യാര്ഥികളും തുടർന്നും അക്ഷീണം ശ്രമിക്കുകയാണെങ്കിൽ ആ വലിയ  ലക്ഷ്യത്തിലേക്ക് നാം എത്തുക തന്നെ ചെയ്യും, ഒരു സംശയമില്ല. അതോടൊപ്പം നമുക്ക്‌ സ്കൂളിന്റെ പഠന പാഠ്യേതര മികവിന് വേണ്ടിയും നല്ല ശ്രദ്ധ ചെലുത്താനാവണം.  ആദ്യ പടി എന്ന നിലയിൽ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിനോടുള്ള നമ്മുടെ സമൂഹത്തിന്റെ ഭ്രമം അവസാനിപ്പിച്ച് പൊതു വിദ്യാലയത്തിലേക്ക് ആകർഷിക്കുന്നതിന് വേണ്ടിയുള്ള ശക്തമായ പ്രവർത്തനത്തിന്റെ ചുക്കാൻ ഏറ്റെടുക്കേണ്ടതുണ്ട്.
   
അതിന് സ്കൂളിന്റെ  ഭൗതീക സൗകര്യവും  സാഹചര്യവും  വർദ്ദിപ്പിക്കേണ്ടതുണ്ട്. നിലവിൽ തന്നെ  മുമ്പത്തേതിനെ അപേക്ഷിച്ച വലിയ പുരോഗതി ഈ കാര്യത്തിൽ നേടാൻ നമ്മുടെ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. അത് ഇനിയും വർദ്ധിപ്പിക്കാനാവശ്യമായ കാര്യങ്ങൾ ചെയ്യണം. പ്രത്യേകിച്ച് ഇനി വരുന്ന അധ്യയന വര്ഷം മുതൽ ഒന്നാം ക്ലാസ് മുതൽ തന്നെ പ്രത്യേക പരിഗണന നല്കി ദീർഘകാലടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ തുടങ്ങണം.

ഉദാഹരണത്തിന് ഈ വര്ഷം ഒന്നാം ക്ലാസ് നല്ല സൗകര്യത്തോടെ ചിട്ടപ്പെടുത്തുക. ഇവർ ക്ലാസ് കയറിപ്പോകുന്നതോടൊപ്പം ആ സൗകര്യങ്ങളും  കയറിപ്പോകണം. എന്നാൽ തന്നെ ഒരു പരിധി വരെ നമുക്ക്‌ പൊതു വിദ്യാലയത്തിലേക്ക് കുട്ടികളെ അയക്കാൻ രക്ഷിതാക്കളെ ആകർഷിക്കാൻ കഴിയും.

 രണ്ടാമത്തേത് പുതിയ ഒന്നാം ക്ലാസ് ബാച്ച് മുതൽ അദ്ധ്യാപന രീതിയിൽ തന്നെ മാറ്റം വരുത്തണം. ഏറ്റവും മികച്ച യോഗ്യതയുള്ള അധ്യാപകരണല്ലോ പൊതു വിദ്യാലയത്തിലേത്. എന്നിട്ടും തട്ടിക്കൂട്ടി അദ്ധ്യാപകരെ ചെറിയ വേതനത്തിൽ  ജോലിയെടുപ്പിക്കുന്ന സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ പഠന നിലവാരത്തിലേക്ക് എന്ത് കൊണ്ട് എത്താൻ സർക്കാർ സ്കൂളിന്  കഴിയുന്നില്ല എന്നത് ഗൗരവമായി പി ടി എ ചർച്ച ചെയ്യണം.

ആദ്യ ഘട്ടം കുറഞ്ഞത്  ഒന്നാം ക്ലാസ് ഇംഗ്ലീഷ് മീഡിയം ബാച്ചിലെങ്കിലും  പഠന നിലവാരം ഉയർത്തുന്നതിന് വേണ്ടിയുള്ള ശക്തമായ ശ്രമം തുടങ്ങണം. പിന്നെ നേരത്തെ പറഞ്ഞത്  പോലെ   ഈ കുട്ടികൾ ക്ലാസ് ഉയർന്ന പോകുന്തോറും ഈ പഠന രീതിയും മുന്നോട്ട്  പോകണം. സ്വകാര്യ സ്കൂളുകളിലേക്ക് കുത്തൊഴുക്ക് ഇംഗ്ലീഷ് മീഡിയത്തിലേക്കായതിനാൽ   ഇംഗ്ലീഷ് മീഡിയത്തിന് പ്രാധാന്യം പറഞ്ഞു എന്ന് മാത്രം.  സ്വകാര്യ മാനേജ്മെന്റുകൾ നടത്തുന്ന തയ്യാറെടുപ്പുകളും ശ്രദ്ധയും നമുക്കും ചെയ്യാം. ഈ ആദ്യ ബാച്ച് തൊട്ട് തന്നെ പി ടി എ അതിന് വേണ്ടി മാത്രമായി ഒരു സബ്കമ്മിറ്റിക്ക് രൂപം നൽകി, പ്രസ്ത ചുമതല നൽകിയാൽ നന്നായിരിക്കും. പുതിയ ഒന്നാം ക്ലാസ് ബാച്ചിന്റെ പഠന നിലവാരം ശ്രദ്ധിക്കാൻ വേണ്ടി ഒരു സബ്കമ്മിറ്റി. ആ കമ്മിറ്റിക്ക് വിദ്യാർത്ഥികളുടെ പഠനവുമായി ബന്ധപ്പെട്ട ദൈനംദിന വിലയിരുത്തലുകൾ നടത്താൻ കഴിയണം. പഠന നിലവാരത്തെക്കുറിച്ചുള്ള റിപ്പോർട്ട് പി ടി എ യ്ക്ക് അപ്ഡേറ്റ് ചെയ്തു കൊണ്ടേയിരിക്കണം. പഠ്യേതര വിഷയങ്ങളും ശ്രദ്ധിക്കണം. ഈ രീതിയിൽ ക്രിയാത്മകമായ ചിട്ടയായ പ്രവർത്തനത്തോടെ മുമ്പോട്ട് പോയാൽ ഒരു പക്ഷെ ഭാവിയിൽ നമ്മുടെ സ്കൂൾ മത്സരിക്കുന്നത് ജില്ലയിലെ ഏറ്റവും മികച്ച അൺ എയ്ഡഡ്, എയ്ഡഡ്  സ്കൂളുകളോടായിരിക്കും.. നമ്മുടെ നാട്ടിൽ നിന്നും സ്വകാര്യസ്കൂളുകൾ തേടിയുള്ള കുത്തൊഴുക്കും  ചിലപ്പോൾ അത് തന്നെ തീരെ നിർത്തലാക്കാനും നമുക്ക്‌ കഴിഞ്ഞെന്ന് വരും.
       
വലിയ ഭൗതീക  സൗകര്യങ്ങളുടെ സാധ്യതകൾ തേടലും ഒരു നൂതന പഠന നിലവാരം സൃഷ്ട്ടിക്കലും എളുപ്പമാണ് എന്ന മിഥ്യാ ധാരണയില്ല. എന്നാൽ ഇന്നത്തെ സ്കൂളിനോടുള്ള മൊത്തം നാട്ടുകാരുടെ താല്പര്യവും പ്രത്യേകിച്ച് പി ടി എ യുടെയും എസ്. എം.സിയുടെയും അദ്ധ്യാപകരുടെയും അക്ഷീണ പ്രയത്നവും കാണുമ്പോൾ ഇതിലപ്പുറം നമുക്ക്‌ നേടാൻ കഴിമെന്നുറപ്പുണ്ട്.  അതിലേക്കുള്ള ക്രിയാത്മകമായ പ്രവർത്തനത്തിന്റെ കൂടെ ഔദ്യോഗിക തുടക്കമാവട്ടെ നാളെത്തെ നമ്മുടെ  ഉൽഘടനച്ചടങ്. കൂടെ സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും നമ്മോട് തോളുരുമ്മി നിന്ന പ്രിയ എം ൽ യുടെയും അത് വഴി കേരള സർക്കാരിന്റെയും എല്ലാ സപ്പോർട്ടും ഭാവിയിൽ ലഭിക്കുന്നതിനുള്ള ശ്രമവും ഉണ്ടാവട്ടെ.
     
പറ്റുമെങ്കിൽ നമ്മുടെ ഡ്രീം പ്രൊജക്റ്റിന്‍റെ പ്രഖ്യാപനം ഒരു ആഘോഷത്തോട് കൂടി സമീപഭാവിയിൽ നടത്താൻ സാധിക്കണം. വിദ്യാഭ്യാസമന്ത്രിയും തദ്ദേശ വകുപ്പ് മന്ത്രിയും  എം എൽ എ യു മൊക്കെ ഉൾക്കൊള്ളുന്ന ഒരു ചടങ്ങ്. അതിലൂടെ നമുക്ക്‌ ലക്ഷ്യത്തിന്റെ പകുതി നേടാൻ സാധിക്കും തീർച്ച.
     
 നാമോരോരുത്തർക്കും മത-രാഷ്ട്രീയ- സംഘടന താല്പര്യങ്ങൾക്ക് ഉപരിയായി ഒറ്റ ലക്ഷ്യത്തോടെ പ്രവർത്തിക്കാനുള്ള സന്മനസ്സുണ്ടായാൽ  അതിവിദൂരമല്ലാത്ത ഭാവിയിൽ  നാം ലക്ഷ്യത്തിലേക്കല്ല, ലക്‌ഷ്യം നമ്മളിലേക്കെത്തും....
__________________🔹

ഗ്രീൻ പ്രോട്ടോക്കോൾ* *ശുചിത്വമിഷൻ* *ഹരിത കേരളം* *പിന്നെ ഡെങ്കിപ്പനിയും* *മഹല്ല് ബോധവൽക്കരണവും* /അസ്ലം മാവില ,

*ഗ്രീൻ പ്രോട്ടോക്കോൾ*
*ശുചിത്വമിഷൻ*
*ഹരിത കേരളം*
*പിന്നെ ഡെങ്കിപ്പനിയും*
*മഹല്ല് ബോധവൽക്കരണവും*
______________________

അസ്ലം മാവില
(എഡിറ്റർ,


 വിസ്ന്യൂസ് ) ____________________

തെക്കൻ ജില്ലകളിൽ മഴ ചാറാൻ തുടങ്ങി. ഒപ്പം പനിയും തുടങ്ങി. അതിൽ വില്ലൻ ഡെങ്കി . ഒരു സർക്കാർ ആസ്പത്രിയിലെ 44 ജീവനക്കാർക്കും ഈ പനി രോഗികളിൽ നിന്ന് പടർന്നു കഴിഞ്ഞു. 24 ഡോക്ടർമാർ അതിൽ പെടും. മെഡിക്കൽ ടീമിലെ ഒരാൾ മരണത്തിന് കീഴടങ്ങുകയും ചെയ്തു. ഞെട്ടലുണ്ടാക്കുന്ന വാർത്ത. ഒരു ദിനപത്രം മുഖപ്രസംഗത്തിൽ സൂചിപ്പിച്ചത് പോലെ- കുറുന്തോട്ടിക്കും വാതം പിടിപെട്ടിരിക്കുന്നു !

ഇനി, ഇന്ന് വായിക്കാൻ. ഈ കുറിപ്പ് എത്താൻ ഇടയുളള കേരളത്തിലെ മുഴുവൻ ജമാഅത്തധികാരികളും ഖത്വീബുമാരും ശ്രദ്ധിക്കാൻ.
രണ്ട് ദിവസം മുമ്പ് മന്ത്രി ജലീൽ കേരളത്തിലെ മുഴുവൻ മുസ്ലിം സംഘടനാ നേതാക്കളെയും   സ്ഥാപന മാനേജ്മെന്റ് പ്രതിനിധികളെയും
 വിളിച്ചു ചേർത്തിരുന്നു - കേരള ശുചിത്വമിഷനോടൊപ്പം പ്ലാസ്റ്റിക് ഫ്രീ കേരളമെന്ന സർക്കാർ പ്രവർത്തനത്തിന്റെ ഭാഗമാകാൻ.

പരിശുദ്ധ റംസാൻ വരുന്നു. ഇംഫ്താറുകൾ കൊണ്ട് പള്ളി പരിസരങ്ങൾ സജീവമാകും.
 ഡിസ്പോസിബിൾ പ്ലേറ്റ്, ഗ്ലാസ്, മറ്റു പ്ലാസ്റ്റിക് ഉത്പന്നങ്ങൾ എന്നിവ ഇഫ്താർ പാർടികളിൽ ഉപയോഗിക്കാതിരിക്കാൻ ബന്ധപ്പെട്ടവർ പ്രത്യേകം ശ്രദ്ധ വെക്കണം .
നേരത്തെ തന്നെ ബദൽ സംവിധാനങ്ങൾ കണ്ടെത്താൻ സംഘാടകർ മുൻകൈ എടുക്കണം. പ്രകൃതിസൗഹൃദ വസ്തുക്കൾ പരമാവധി ഉപയോഗിക്കുന്ന രീതിയിലേക്ക് നാം മാറണം. ഈ വിഷയത്തിൽ ഖത്വീബ്മാരുടെ ഉത്ബോധനങ്ങൾ വലിയ ഗുണം ചെയ്യും, തീർച്ച. വലിയ തോതിലുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾക്കും  മാരക രോഗങ്ങൾക്കും പകർച്ചവ്യാധികൾക്കും ഇവ കാരണമാകുന്നുണ്ടെന്നുള്ളത് ജനങ്ങളെ ബോധ്യപ്പെടുത്താൻ മഹല്ല് ഖത്വീബുമാർക്കും ഉറപ്പായും സാധിക്കും. അതിനാവശ്യമായ നോട്ടുകളും മെറ്റീരിയൽസും നൽകി ഉസ്താദുമാർക്ക് പിന്തുണ നൽകുവാൻ അതത് നാട്ടിലുള്ള ശാസ്ത്ര വിദ്യാർഥികളും പാരിസ്ഥിതി പ്രവർത്തകരും മുന്നോട്ട് വരണം. ശുചിത്വമിഷൻ, ഹരിതകേരളം, ഗ്രീൻ പ്രോട്ടോക്കോൾ തുടങ്ങിയവയെ കുറിച്ചുള്ള വിവരങ്ങളും ലഘുലേഖകളും ലഭിക്കാൻ ഗ്രാമ പഞ്ചായത്ത് മുതലങ്ങോട്ടുള്ള ഭരണ സംവിധാനങ്ങൾ മഹല്ലധികാരികൾ ഉപയോഗപ്പെടുതുക. www.sanitation.kerala.gov.in  എന്ന വെബ്സൈറ്റും സന്ദർശിക്കുക.
മഹല്ലുകൾ അങ്ങിനെയാണ്  സക്രിയമാകേണ്ടത്. ലിഫ് ലെറ്റുകൾ, കുടുംബ കൂട്ടായ്മകൾ, വാഹന പ്രചരണം, പ്രൊജക്ടറുകളുപയോഗിച്ച് പ്രസന്റേഷൻ, ഓൺലൈൻ മെസേജ് , വിഡിയോ വോയ്സ് നോട്ട് തുടങ്ങി ഒരു പാട് മാർഗ്ഗങ്ങൾ അതത് മഹല്ല് നേതൃത്വങ്ങൾക്ക് ചെയ്യാൻ സാധിക്കും.


മാലിന്യ നിർമാർജ്ജനമെന്നത് ചെറിയ വിഷയമല്ല. പ്ലാസ്റ്റിക് പാത്രങ്ങൾ, കവറുകൾ, ഡിസ്പോസിബിൾ ഗ്ലാസുകളും പ്ലേറ്റുകളും തുടങ്ങിയവ എന്നെന്നേക്കുമായി ഉപേക്ഷിക്കുന്ന തലത്തിലേക്ക് ആലോചനകൾ ഗൗരവമായി നടക്കണം. ഈ കാര്യം വളരെ പ്രാധാന്യത്തോട്കൂടി   റമദാനിന്റ മുന്പുള്ള ഇന്നത്തെ വെള്ളിയാഴ്ചയും തുടർ ദിവസങ്ങളും  ഉപയോഗപ്പെടുത്താനും  ഉൽബോധനം നടത്തുവാനും തുടർന്ന് ആക്ഷൻ എടുക്കുവാനും സാധിച്ചാൽ  ഏറ്റവും നന്ന്.


വൃത്തിയും ശുചിത്വവും നമുക്ക് കാത്തു സൂക്ഷിക്കാം. ഒപ്പം,   പടച്ചവന്റെ  പ്രീതി കൂടി നേടുകയും ചെയ്യാം. ഇത് സംബന്ധമായ പ്രവാചക (محمد مصطفى صلى الله عليه وسلم) അധ്യാപനങ്ങൾ എല്ലാവർക്കും വർക്ക് ഔട്ട് ചെയ്യാനുള്ളതാണ്.


ആരോഗ്യമുള്ള മനസ്സും ശരീരവുമുള്ള സമൂഹമാണാരും ആഗ്രഹിക്കുക. അതിനാകട്ടെ ഒരു പൗരനെന്ന നിലയിലുള്ള നമ്മുടെ ഓരോരുത്തരുടെയും ശ്രമവും.

മഴക്കാല രോഗങ്ങൾ വരും അതുറപ്പ്, പക്ഷെ നാമായിട്ട് അതിന് കൂടുതൽ, എളുപ്പത്തിൽ  വഴിയൊരുക്കരുത്. കൊതുകും കൂത്താടിയും കൂട് കൂട്ടാൻ നമുടെ നിരുത്തരവാദപ്രവൃത്തികൾ ഒരിക്കലും കാരണമാകരുത് .

മൺസൂൺ തുടങ്ങിയില്ല ; ഇപ്പഴേ ഡെങ്കി ഒന്നും രണ്ടും വന്നു. പണ്ടത്തെ ആരോഗ്യ-ശുചിത്വ കേരളമൊക്കെ പോയി ; *പനിച്ച, പകർച്ച കേരളമായി* മാറിക്കൊണ്ടിരിക്കുകയാണ് മലയാളം. മഴ കനക്കുന്നതിന് മുമ്പ് നാം അറിഞ്ഞ് പണി  തുടങ്ങിയാൽ നല്ലത്; ഇല്ലെങ്കിൽ കൊതുകും കൂത്താടിയും ഒരാളെയും വിടാതെ *പനിയും പണിയും തരും*.  പിന്നെ നിലവിളിച്ച് കാര്യമില്ല.
_________________🔹

*കരുതിയിരിക്കുക* *തോളത്ത് കിടന്ന്* *ചെവി കടിക്കുന്നവനെ* *ഇന്ന് ഒരുത്തനാണ്* *അകത്തായത്* /അസ്ലം മാവില

*കരുതിയിരിക്കുക*
*തോളത്ത് കിടന്ന്*
*ചെവി കടിക്കുന്നവനെ*
*ഇന്ന് ഒരുത്തനാണ്*
 *അകത്തായത്*
________________

അസ്ലം മാവില
_______________

ഒരു പ്രിന്റ് മീഡിയയിൽ ഇന്നലെ വന്ന വാർത്ത കണ്ടുവല്ലോ. നമ്മുടെ സ്കൂളിന്റെ  പിറക് വശത്ത്  ഒരു സാമൂഹ്യദ്രോഹിയുടെ ഓട്ടോറിക്ഷയിൽ നിന്ന് രാത്രി അരകിലോ കഞ്ചാവ് പോലീസ് കയ്യോടെ പിടിച്ചെന്ന്. ഒരു ദിവസം മുമ്പ് ഇവന്റെ കയ്യിൽ നിന്ന് തന്നെയാണ് അര കിലോ കഞ്ചാവ് വേറെ കിട്ടിയത്!

വേനലവധിയുടെ മറവിൽ, നമ്മുടെ സ്കൂൾ പരിസരം വരെ ഇതിന്റെ   വിൽപനയിടമാക്കാൻ ഒരു അയൽപ്രദേശക്കാരന്,  കുഞ്ചാർക്കാരന്,   ധൈര്യം വന്നിരിക്കുന്നു എന്നാണ് ഇന്നലെ ഇറങ്ങിയ പത്രവാർത്ത സൂചിപ്പിക്കുന്നത്.  ആ വാർത്തയിൽ പറഞ്ഞ, കഞ്ചാവ് പിടിച്ച സ്ഥലത്തെക്കുറിച്ച് അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ തെറ്റായ വാർത്ത തിരുത്തിക്കാൻ നാട്ടിലെ രാഷ്ട്രീയ-സാമൂഹിക- മതനേതൃത്വങ്ങൾ മുന്നിട്ടിറങ്ങണം.  ഇല്ലെങ്കിൽ നമ്മുടെ നാടിനും സ്കൂൾ പരിസരത്തിനുമത് പേരുദോശമാണ്.

എങ്ങിനെയായാലും, ഒരു കിലോ ഇവന്റെ കയ്യിന്ന് പിടിച്ചത് ശരിയാണല്ലോ. നമ്മുടെ നാട്ടുകാരും അവന്റെ നാട്ടുകാരും അറിയുന്ന നികൃഷ്ടമുഖവുമാണിത്.

ഇയാളൊരു ഓട്ടോക്കാരനാണ്. പകൽ വാടക ഓട്ടം, അത് പുകമറക്ക്, ഒരു പണിയുണ്ടെന്ന് പറയാനും ചുറ്റുപാട് വീക്ഷിക്കാനും . ആർക്കും സംശയം ഉണ്ടാകില്ല. ആരും വണ്ടി പരിശോധിക്കാനും  ചാൻസില്ല. രാത്രി വാടകയുടെ പേര് പറഞ്ഞ് പറഞ്ഞിറങ്ങാം, കച്ചോടം വേറെയും. ഏത് പാതിരാത്രിയും ഓടാനുള്ള ലൈസൻസുമായി. പാതിരാക്ക് അസമയത്ത് നമ്മളാരെങ്കിലും കണ്ടാൽ അത് "ഞമ്മളെ പാറൂക്കു" എന്ന് പറഞ്ഞ് ആരും ഖ്യാലാക്കില്ലെന്ന് ഈ ലോകതരികിടക്ക് നന്നായി അറിയുകയും ചെയ്യും.  എങ്ങിനെയുണ്ട് ഈ നല്ല  അയൽക്കാരന്റെ ഏർപ്പാട് ? കൂട്ടരേ, അതിന് തന്നെയാണ് ഇയാൾ ഡ്രൈവർ വേഷം കെട്ടിയതും !

നാട്ടുകാരും ഓട്ടോഡ്രൈവർമാരും സംഘടിച്ച് കൊണ്ട് ഇമ്മാതിരിയുള്ള നജസിനെ നമ്മുടെ പ്രദേശത്തടുപ്പിക്കാതിരിക്കാൻ വളരെ ശ്രദ്ധിക്കണം. നാമാരും ശ്രദ്ധിച്ചില്ലെങ്കിലും നിയമപാലകർ ഇവനെയൊക്കെ നോട്ടമിട്ടിട്ടുണ്ടെന്നത് മാത്രമാണ് ഏക ആശ്വാസം. പോലീസുകാർ അഭിനന്ദനത്തിന് നൂറ് ശതമാനമർഹരാണ്.

സമൂഹത്തെ ബാധിക്കുന്ന ഇത്തരം വൈറസ് വിഷയങ്ങൾ ചർച്ച ചെയ്യാനാണ് അതത് പ്രദേശങ്ങളിലെ കൂട്ടായ്മകൾ സമയം കണ്ടെത്തേണ്ടത്.  അല്ലാതെ ആവശ്യമില്ലാത്ത വിഷയങ്ങളിൽ ആവേശത്തോടെ തലയിട്ടല്ല ആളാകേണ്ടത്. അതൊക്കെ വേറെവിടെയോ ഉള്ളത്, നമുക്കതിനെക്കാളും എത്രയോ വലുതും വെല്ലുവിളിയുമാണ് ഇത്തരം വിഷയങ്ങൾ.

അത് കൊണ്ട് ഇതൊന്നും നിസ്സാരമല്ല; നിസ്സാരമായി കാണുകയും ചെയ്യരുത്.  കാര്യം വളരെ ഗൗരവമുള്ള ഒന്നാണ്.  പ്രബുദ്ധ നേതൃത്വം ഇക്കാര്യം സീരിയസായി കണ്ടില്ലെങ്കിൽ , പലിശ എങ്ങിനെ ഒരു സമൂഹത്തെ മുച്ചൂടും ബാധിച്ചോ അത് പോലെയായിത്തീരുമിതും.  കുറെ സമയമതിന് വേണമെന്നില്ല.

സി. പി. യിൽ കരീം P പടിഞ്ഞാർ  എഴുതിയത് വീണ്ടും പകർത്തുന്നു -  "കാലക്കേടിന്  ഇവനെങ്ങാനും  പുറത്തിറങ്ങി  പട്ലയിൽ  കണ്ടാൽ  നാട്ടുകാർ  സൂക്ഷിക്കണം  വേണ്ടപോലെ . അല്ലേൽ  പട്ള  ഭീകരഗ്രാമമായി  മാറും." ഈ ആശങ്ക എല്ലാവർക്കുമുണ്ടാകണം, ഉണ്ടായേ തീരൂ.


കരുതുക , കരുതലോടെ. ആൺ മക്കളുള്ളവർ കണ്ണ് തുറന്നിരിക്കുക. ഹറാം നമ്മുടെയും നമ്മുടെ മക്കളുടെയും ഭക്ഷണത്തിലും സമ്പാദ്യത്തിലും ഉണ്ടാവരുതെന്ന നിർബന്ധബുദ്ധി ഇനിയും നമുക്കുണ്ടല്ലോ, അല്ലേ ? എങ്കിൽ, ഒരു കരുതൽ വളരെ ആവശ്യം തന്നെയാണ്.
________________🔹

പട്ട്ളക്കാറെ ബാസെ / SALEEM PATLA

പട്ട്ളക്കാറെ ബാസെ


📗📘📙📒📗📒
1)പെദ്മ്പ് >തർക്കുത്തരം
2)അൽസ് >കളിയിലെ ചതി
3)അണ്ടി >പോയിന്റ്
4)ചെണ്ട് >പന്ത്
5)മൂർച്ചെ,പാർച്ചെ,ഒരം പാടാക്കൽ > ക്രൂരത
6)ചെപ്പിടി>ലഘൂകരണം
7 )മനാരം >ശുദ്ധി, വൃത്തി
8)ബയ്യെത്തി>ഓടിച്ചു
9)ബായാക്കി,ഗൗജിയാക്കി >ബഹളം
10)കൂറ്റ് >ശബ്ദം
11)ബെനെആന്ന് >മടുപ്പ്
12)കര്പ്പം പൊർത്ത് >ഗർഭം ചുമന്നു
13)കര്പ്പുൺച്ചി >ഗർഭിണി
14) ടാട്ട്റ്ച്ചി >ലേഡി ഡോക്ടർ
15)കൊസി >രസം
16)പൊൽസ് >ഉൽസവപ്രതീതി
17)പാങ്ങ് >രസം
18)പ്ക്ക്റും പൊരിര്പ്പും >മാനസിക പിരിമുറുക്കം
19 )എര്പ്പച്ചണം >പിശുക്ക്
20)നപ്പട്ടം >ആർത്തി
21)ഒൽച്ചെ>ആക്രാന്തം, ഗ്രഹണി
22)ദാസിന്യം,കാമലെ,പിത്തം >മടി
23)കുട്ടം >കുഷ്ടം
24)മാരി,മണ്ടമാരി, > മാറാരോഗം
25)ബേദെ >ശീലം
26)പേദെ >പോസ്റ്റ്മേൻ
27)മാഷ്ടൻ>അധ്യാപകൻ
29 )ബോളൻ >മണ്ടൻ
30 )ബൊഡ്ഡൻ >തടിയൻ
31)ഏച്ചനെ >ടെൻഷൻ
32)ആലച്ചനെ >ആലോചന
33)നിരിയനെ >ഓർമ്മ
34)അജനെ >അനക്കം
35 )നിരീച്ചിനാഞ്ഞി-> വിചാരിച്ചിരുന്നു
37)കിനിസ്ത്യൻ> ക്രിസ്ത്യാനി
38)ഇങ്ക്റോജി >ചർച്ച്
39)പുർഭു >പ്രഭു
40)ഇന്തുഗൊ >ഹിന്ദുക്കൾ
41)സൈത്താൻ കെട്ട് >തെയ്യം
42)പിരാൺന്ന് >ബ്രാഹ്മണൻ
43)നിട്ടാന്തരം >ദൃഷ്ടാന്തം
44)അബൽസണം >അപലക്ഷണം
45 )ആദീലെ >വീണ്ടും
46)ബാലേക്കാര്ന് >യുവാവ്
47)സുയിമൂടൻ>മുഖം വീർപ്പിച്ച് നടക്കുന്നവൻ
48)സീന്തിരി > കുത്തിത്തിരിപ്പ്
49)കർണ്ണീപ്പ് > മർക്കടമുഷ്ടി
50)പെരോര്ത്തി >പ്രവർത്തി
51)പട്ടീലർ >വില്ലേജ് ഓഫിസർ
52)ചേനപ്പൻ >അസിസ്റ്റന്റ്
53)ഉഗ്റാണി ->പി യൂൺ
54)സേങ്ങ്ന്ന് ,സുയിക്ക്ന്ന് > കിതക്കുക
55)ദാക്ണിയം> ദാക്ഷിണ്യം
56)കിൾട്ട് >തട്ടിപ്പ്
57)ബമ്പ്ളിക്കുന്ന് >വീമ്പിളക്കുക
58)ബമ്പ്, പൗറ് >പൊങ്ങച്ചം, അഹങ്കാരം
59)നെലെഇള്ളോന് >ഭക്തൻ
60)പൊദുവാക്കൽ > വിവാഹാലോചന
61)മോന്തിയും മുടുട്പ്പും >സന്ധ്യാ
സമയം
62)പാതിലാവ് >അർദ്ധരാത്രി
63)ലാവുന്ന് >വെറുതെകറങ്ങൽ
64)ഒട്ടഗിച്ചി>അസൂയ
65)ക്വോക്ക് >ആവശ്യം
66)ഒട്പർപ്പ് >കൂടെ പിറപ്പ്
67)തന്താറ്>ബന്ധു
68)ഉമ്മട്ടം ബെലി >ശ്വാസം മുട്ട്
69)ഇസാറെട്ട് >ബോധംകെട്ടു
70)തലെരീന്ന് >തലകറക്കം
71)തലപ്പൊൾക്ക്ന്ന് >തലവേദന
72)ബേർനോന്ന് >വയറുവേദന
73)ദൂമ്പ് >മാളം
74)എല്ലൂര്യൻ>അസ്ഥികൂടം
75)സൗകിയൊ >സുഖം
76)പയിപ്>വിശപ്പ്
77)ഇസ്പേട്ട്, ജുഗാറ് >ചീട്ടുകളി
78)അമളെ >ചെറിയ തോട്
79)പോയിപ്പെയി >മരിച്ചു
80)അമ്പര്പ്പ് >ധൃതി
81)ബ്ട്ഞി >മടുത്തു
82)ബണ്ണെ >വെറുതെ
83)ഒക്കു ,ഒക്കുപ്പൊ >അതെ
84)ജോക്കിയോ >ജാഗ്രത
85)പൊട്ട് >ചീത്ത
86)ബാക്കാച്ചി >പഴംപൊരി
87)പൊൾക്ക്ന്ന് > ആഹ്ളാദം
88)ചെണ്ടിപൽ >
89)നെസ്സെ ,സെസ്സാരോ >ദുശ്ശാഠ്യം, ദുശ്ശീലം
90 )നെജൊഇല്ലാത്തോന് >ഭ്രാന്തൻ
91)താപ് >തരംതാണത്
92)ദൂജി >മുന
93)ഏസൊ >വേഷം
94)സാലക്കോന്നെപുളളർ > വിദ്യാർത്ഥികൾ
96)തൊണ്ടിഞ്ഞ >വൃദ്ധ
97)ചക്കോനമാസം >മിഥുനം
98)മാന്നെറം >ഇരുനിറം
99)മോച്ചായി >മുഖച്ഛായ
100)ഒർണ്ണം >നിറം
101)നൊമ്പലം ->നൊമ്പരം
102)പാപങ്ങൊ >പാവങ്ങൾ
103)കച്ചോട്കാറ് >പണക്കാർ
104)പസാദ് >ഏഷണി
105)കാളാകൂളി>സാമൂഹ്യവിരുദ്ധർ
106)പസ്കി >പക്ഷി
107)സർവ്വത്താലും >എന്ത് വന്നാലും
108)നേറ്റ്നും >സത്യമായിട്ടും
109)കുച്ചിൽ >അടുക്കള
110)കുച്ചിൽസുബ്ബൻ>പെണ് കോന്തൻ
112)എരപ്പൻ>പിശുക്കൻ
113)ആസത്തൂറി >പിശുക്കൻ
114)ബ്ഡ് >ഭാര്യവീട്
115)ബഡുവൻ >അടിമ (അബ്ദ് )
116)ബിസിയo >സംസാരം
117)ഒപ്പിടി,ചെർമ്പ്,ഒര്സെ, ഒരിപസ്സെ, >കുറച്ച്
118)കൊറിയെ > ധാരാളം
118)കാസി >സ്ത്രീധനം
119)തുഗില്>തൊഴില്
120)പുസിലാൻ >പുതിയ ഇസ്ലാം
121)ബാസെഇല്ലാത്തോന് > അനുസരണംകെട്ടവൻ
123)കൂൾത്താണി >തണുത്ത വെള്ളം
124)കുൾത്താഞ്ഞി>പഴങ്കഞ്ഞി
125)ച്ചുട്ടാണ്ണി >ചൂട് വെള്ളം
126)കാഞ്ഞർട്ട് >കാസറഗോഡ്
127)തൂയി >തൂവുക
128)തൂയിയും നൂച്ചറും >സൂചിയും നൂലും
129)മേങ്ങാൻ ബെര്ന്നാള് > പിച്ചക്കാരൻ
130)ആട്ടക്കാർത്തി >കൈ നോട്ടക്കാരി
13)പസ്കുടിയൻമ്മാറ്>നാടോടികൾ
132)ജാകോത്തി>രാക്ഷസി
133)ബാഉ, ജോയി >കുഞ്ഞുങ്ങളുടെ പേടിസ്വപ്നം
134)മങ്കുർഞ്ഞിട്ട് >മദ്യപിച്ചു
135)കാൽത്തെ >രാവിലെ
136)കയ്യാലായി >രോഗംപിടിപെട്ടു
137)അഡ്ഢംപാഞ്ഞി-കുറുകെ ഓടുക
138)കോല്ബാണ്യൻ>മെലിഞ്ഞവൻ
139)കിറാവ്ന്ന്>വഴക്ക് പറഞ്ഞ് കൊണ്ടേ ഇരിക്കുക
140)തൽക്കുത്തുംപനിയും > ജലദോഷം
141)കര്ക്കരെ >വിരഹവേദന
142)തുമ്മപിരാന്തൻ>ശാപാട്ടു വീരൻ
143)കുസാല് >സമ്പത്തും സുഖ സൗകര്യങ്ങളും
144)പേത്താള്ന് >വേതാളം
145)അണ്ങ്ങ് >പ്രേതം
146)നൊണ്ണി >പ്രതിധ്വനി
147)കുർത്തൊ >പരിചയം
148)സീബാൻക്കാലം >പണ്ട് പണ്ട്
149)പാട്ട് ലോൻ, ദൂസ് പാക്ക് >പാന്റ്
150 )കഞ്ചിപ്രാക്ക് >ബനിയൻ
151)തൂയിക്കപ്പൽ >റോക്കറ്റ്
152)മായപൈപ്പ് >ഷവർ
153)ആരീക്ക് >ആരോഗ്യം
154)നെരെഗെരെ >അയൽവാസി
155)ഉപദരം >ഉപദ്രവം
156)ഒൺച്ചെ>ഉണർവ്വ്
157)ഓപർസണം >ശസ്ത്രക്രിയ
159)മൊവുക്ക്ന്ന് >മധുരിക്കുന്നു
160)നേറുംബയി>നേർവഴി
161)പുതു >പുഴു
162)പറ്റിച്ചി >ഒട്ടിച്ചു
163)പറ്റ്, അൺട്ട് >പശ
163)ചീലസുബാബോ >സൽസ്വഭാവം
164)ഏസിഗെ >നാണക്കേട്
165)അസർപൂ >നാല്മണി പൂ
166)കാളീരാൻ >കരിഞ്ചീരകം
167)ഉപ്പും മൊള് >ചമന്തി
168)ഓൾ >ഭാര്യ
169)കളിക്കാനൾക്കി >ഇന്റർവെൽ
170)അവുത്തേക്കൾക്കി >സ്കൂൾ വിട്ടു
17l)കമ്പാസെട്ടി >ബോക്സ്
172)ബേളന്റെ മഞ്ഞത്തണ്ണി >ദാൽ
173)പാസും പൈലും >റിസൾട്ട്.
174) മുൻചൊടി > മുൻകോപം..
175) പാറ്റെ> കനം കുറഞ്ഞത്.........
176) ബേണ്ട് >ബാന്റ്
178) തൂയിയിട്ട് > ഊളിയിട്ടു
179) തയ്ച്ചി > അടിച്ചു
180) അടിച്ചി> തയ്ച്ചു(വസ്ത്രം)
181) കൊണം > ഗുണം
182) തുമ്പില്ല > ഗുണമില്ല
183)മർപ്പ് > വാശി
184) കുമ്പ് >തുരുമ്പിച്ചത്, പഴയത്
185) കെണിതേഞ്ഞോൻ > ബുദ്ധിമാൻ
186) കാഞ്ഞകണ്ടപ്പൻ, ജാമകള്ളൻ> അതിബുദ്ധിമാൻ
187) പിസാസി>പിശാച്
188) അൻ റ്റായിറ്റ് > എന്നിട്ട്
189) ബെളികെട്ത്തി > വിളക്കണച്ചു
190) നെരിപോൽത്തെ മൻസെന് > ആജാനുബാഹു
191)ആമാടെ> സ്വർണ്ണനാണയം
192) ചെബീന്റെ ബട്ട് >കരണകുറ്റി
193) തുമ്മാന്റെ ബട്ടെ> മുറുക്കാൻ പാത്രം
194)പാസാണം>വിഷം
195)ബാഉക്ക > വാതിൽക്കൽ
196)ചേയിക്കേലാ > ജീവിക്കില്ല'
197) തോപിച്ചി>പറ്റിച്ചു
199) ബവ്വം >മഴക്കാലം
200)ഓത്തപ്പറം, ഒട്രാസി> മൊത്തം ,മുഴുവനും
201) അറൂലപ്പെട്ടെ ചൊടി > ശക്തമായ വിദ്വേഷം, വിരോധം,
202)നുപ്പാട്ട് >കുറച്ച് മുമ്പ്
203)തെൾപ്പ് >നേരിയത്
204)പൈല് >കട്ടി കൂടിയത്
205)കുട്ടീം ദാണെ>കുട്ടീംകോലും
206)മിന്നെ > മുമ്പ്, ആദ്യം
207)ചൗടോട്ത്ത് > ചെവിയോർത്തു
208)പർഞ്ഞി > വഴക്കു പറഞ്ഞു
209)കേക്ക് >ചോദിക്ക്
210)ചെല്ലിയത് കേക്ക് >പറഞ്ഞതനുസരിക്ക്
211)കൂട്ടെ> കൂട, പോളിത്തീൻകവർ
212)ഒര്മേസം > രോമം
213)ബയ്യെ > വഴിയേ
214)ബയ്യപ്പറം > പിന്നിൽ
215)എദ്റ് > മുന്നിൽ
216)കംപണി > ബീഡികമ്പനി
217)കട്ടപണി > അണകെട്ട്
218)കുസ്ക്ക് > ചുളിവ്
219)സൊർഗൊ >തുരംഗം
220)സുയിപ്പൻകാറ്റ് > ചുഴലിക്കാറ്റ്
221)ഈറ്റ്ന് നിക്ക്ന്നെഇഞ്ഞ > ഹോം നഴ്സ്
222)കിളിബാല്>ജനാല
223)മൊയില്>മതിൽ
224)ചെല്ലീറാബേ> പറയണം
225)തേൻചക്ക്ളി>ജീലേബി
226)ചബാരെ > ചവറ്
227)ജോള്കൂക്ക്ന്ന് > അവൾകരയുന്നു
228)ജോന് കൂക്ക്ട്ട് > അവൻ കൂവി
229)പൊയിഞ്ചി >പതിനഞ്ച്
230)പൊതനായിസെ > ബുധൻ
231)നേറസ്തൻ> സത്യസന്ധൻ
232)നമ്പിയർണ്ട> വിശ്വസിക്കരുത്
233)ബോളത്തരം, പോയത്തം> വിഡ്ഢിത്തം
234)കുട്ഞ്ചൽ > കുടിൽ
235)കെൽസി >ബാർബർ
236)ബായി സുർക്ക് >
237)ബീപ്പാളെ > വിശറി
238)ജീമനാദി > ജീവി
239)ചുണ്ടംബെർള് >തള്ളവിരൽ
240)മാർക്കംചീയൽ >പരിശ്ചേദനം

📗📘📙📒📗📒

സലീം പട്ല

ഇവർ നമുക്ക് മാതൃകയാണ് /Razapatla

.


*ഇവർ നമുക്ക് മാതൃകയാണ്*

--------------------------------------------------
✍Razapatla
--------------------------------------------------


ഒരു നാടിന്റെ ഗുണവും നിലവാരവും അളക്കുന്നതും പരിഗണിക്കുന്നതും  അവിടുത്തെ യുവാക്കളെ നോക്കിയാണ്. ആ നാട്ടുകാർ തല്ലതാണ്/ ചീത്തയാണ് എന്ന് പറയിക്കുന്നതും അവിടത്തെ യുവാക്കളുടെ ജീവിത ശൈലി തന്നെയാണ്.

പട്ളയുടെ വിദ്യാഭ്യാസ സാംസ്കാരിക രംഗത്തേക്ക് കണ്ണുംനട്ട് ഒരു കൂട്ടം യുവാക്കൾ സദാ സന്നദ്ധരായിരിക്കുന്നു. തുടർവിദ്യാഭ്യാസം ചോദ്യചിഹ്നമായി നിൽക്കുന്നവർക്ക് വഴികാട്ടിയായി അവരുണ്ട്.  ഉപദേശവും കോച്ചിംഗും പ്രോത്സാഹനവും നൽകി അവരിൽ ഒരാളായി അവരുടെ കൂടെ നിൽക്കുന്നു.

ഞാൻ പറഞ്ഞ് വരുന്നത് പട്ള യൂത്ത് ഫോറം, PYF എന്ന  മൂന്നക്ഷര കൂട്ടായ്മയെ കുറിച്ചാണ്. വിദ്യാസമ്പന്നരായ ഒരു പറ്റം യുവാക്കൾ, നാട്ടിലെ ഇളംതലമുറയെ വിദ്യാഭ്യാസ പരമായി എങ്ങനെ ഉയർത്താം എന്ന് നിരന്തരമായി ആലോചിക്കുകയുo അതിന് വേണ്ടി ആഹോരാത്രം പരിശ്രമിക്കുകയും പണിയെടുത്ത് കൊണ്ടിരിക്കുകയും  ചെയ്യുന്നവർ. അവരെ എന്ത് പേരിട്ടാണ് വിളിക്കേണ്ടത്?
 ഇത്തരം ശ്ലാഘനീയമായ പ്രവർത്തനം കാഴ്ചവെക്കുന്ന PYFന് അർഹമായ പരിഗണന നാട്ടുകാരായ നാം നൽകുന്നുണ്ടോ എന്ന് ആലോചിക്കണം.
10 കഴിഞ്ഞാൽ ഗൾഫ് എന്ന ലക്ഷ്യത്തിനപ്പുറം മറ്റു പലതും ഉണ്ടെന്ന് പഠിപ്പിച്ച് കൊണ്ടിരിക്കുന്ന PYF ന് താങ്ങും തണലുമാകാൻ നാം നാട്ടുകാർ മുന്നോട്ട് വരണം.

ഒന്ന് രണ്ട് വർഷം മുമ്പ് അവർ ആരംഭിച്ച PSC കോച്ചിംഗ് ക്ളാസ്   പാതി വഴിയിൽ നിന്ന് പോയത് എന്ത് കൊണ്ടെന്ന് നാമാരും ചോദിച്ചിട്ടില്ല, ആ ക്ലാസ് നടത്താൻ വേണ്ടി സാമ്പത്തിക സഹായത്തിന് അന്ന് വിദ്യാർത്ഥികളായിരുന്ന സലിം, ജാസർ, ഷെഫീക്ക്, ഷാഫി തുടങ്ങിയവർ പലരേയുo സമീപിച്ചിരുന്നു. പല സുമനസ്സുകളും അവരെ സഹായിച്ചു. പലരും അതിൻ്റെ ഗൗരവം അറിയാതെ പുറംതിരിഞ്ഞ് നിന്നു. പാതിരാ കളികൾക്കും മറ്റും നൽകുന്ന പിന്തുണ ഇതിന് കിട്ടിയിരുന്നങ്കിൽ ഒരു പക്ഷേ ആ ക്ലാസ് മുടങ്ങില്ലായിരുന്നു.. അത് പഴയ കഥ....

ഇനിയും ഒരുപാട് അവർക്ക് ചെയ്യാനുണ്ട്. ഒരു സമൂഹത്തെ പന്ത്രണ്ട് കഴിഞ്ഞാൽ പാസ്പോർട്ടിന് അപേക്ഷിക്കാൻ അയക്കാതെ നമ്മുടെ നാട്ടിലെ ഉന്നത സാധ്യതകളെ കണ്ടെത്തി പ്രയോജനപ്പെടുത്താൻ പ്രാപ്തരാക്കേണ്ടതുണ്ട്.

ജാസറും ഈസയും ജാവിദും ലെത്തീഫും,സബാഹും,ഉബ്ബിയും,ഷെബിയും തുടങ്ങി ഒരു പാട് യുവരക്തങ്ങൾ നാട്ടിൽ PYF ന് വേണ്ടി ഓടി നടക്കുന്നുണ്ട് .
ഒരിക്കലും ഗൾഫെന്ന സ്വപനം കൊണ്ട് നടക്കാത്ത, എന്നാൽ ഗൾഫിൽ എത്തപ്പെട്ട സലീമും വിധിയെ പഴിച്ച് മനസ്സകൊണ്ട് PYF ന് വേണ്ടി ഓടി നടക്കുന്നുണ്ടാവും, പിന്നെ ഷെഫീക്കും റാഷിദും യൂനുസ് പേരാലും മറ്റു PYF പ്രവാസികളും.


വിദ്യാഭ്യാസ മേഖലയിൽ PYF ചെയ്യുന്ന മഹത്തായ പ്രവർത്തനത്തെ ഒന്ന് കൂടി ആശംസിക്കുന്നു.
 *ഭാവുകങ്ങൾ**വാൽകഷ്ണം:>*

[ *ഞങ്ങളൊക്കെ പഠിക്കുന്ന സമയത്ത് ഇത്തരം ഒരു കൂട്ടായ്മയോ എന്തിലേറെ ഒരു വ്യക്തിയെങ്കിലും ഉണ്ടായിരുന്നങ്കിൽ ഞങ്ങളൊക്കെ ഇന്ന് വലിയ നിലയിലായേനെ

ഉത്തരദേശം - വിസ്ഡം അക്കാദമി* *മികവ് 2017

ഉത്തരദേശം - വിസ്ഡം അക്കാദമി*  *മികവ് 2017
________________________

കാസർകോട്: ഇക്കഴിഞ്ഞ SSLC പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A+ ലഭിച്ച    കാസർകോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാർഥികളെ  വിസ്ഡം അക്കാദമി ഉത്തരദേശം ദിനപത്രത്തിന്റെ സഹകരണത്തോടെ   ആദരിക്കുന്നു.  കാസർകോട്  പുതിയ ബസ്റ്റാൻഡ് ഗോൾഡൻ ആർക്കേഡ്,  എഡ്യുടെക്ക് ഹാളിൽ മെയ് പതിനാറിന് രാവിലെ പത്ത് മണിക്ക് ചടങ്ങ് നടക്കും.

ഇതിന്റെ ഭാഗമായി കരിയർ ഗൈഡൻസ് ക്ലാസ്സ് നടക്കും.
"പോസിറ്റീവ് പാരന്റിംഗ് " , "കരിയർ കീ ".എന്നീ രണ്ട് സെഷനുകളാണ് നടക്കുക.

  ഡോ: കെ. ഏ. നവാസ്  (HOD, കണ്ണൂർ ഗവ. എഞ്ചിനീയറിംഗ്‌ കോളേജ് ) പ്രൊഫ യൂനുസ് മുഹമ്മദ് (PA കോളേജ് ഓഫ് എഞ്ചിനീയറിംഗ്), അസ്ലം മാവില (എഡിറ്റർ, വിസ്ന്യൂസ് )  എന്നിവർ സെഷനുകൾക്ക് നേതൃത്വം നൽകും.

കാസർകോട് വിദ്യാഭ്യാസ ജില്ലയിൽ നിന്ന് SSLC പരീക്ഷയ്ക്ക് മുഴുവൻ വിഷയങ്ങളിലും A+ നേടിയ കുട്ടികൾ തങ്ങളുടെ പേര് രജിസ്റ്റർ ചെയാൻ 9567 989 062 , 9400 641 493
 എന്നി നമ്പറുകളിൽ ബന്ധപ്പെടണമെന്ന് പ്രോഗ്രാം കൺവീനർ ബഷീർ പട്ല അറിയിച്ചു.  പതിനാല് വൈകിട്ട്  05 മണി വരെ രജിസ്ട്രേഷൻ സ്വികരിക്കും.

മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക്  കരിയർ ഗൈഡൻസ് ക്ലാസ്സിൽ രക്ഷിതാക്കളോടൊപ്പം    പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്  04994 224222 നമ്പരിൽ ബന്ധപ്പെടുക.
_________________________
www.utharadesam.com

CP കുടിവെള്ള വിതരണം: കോർഡിനേഷന് ശേഷം / അസ്ലം മാവില

*CP കുടിവെള്ള വിതരണം:*
*കോർഡിനേഷന് ശേഷം*
______________

അസ്ലം മാവില
______________

കൂട്ടായ്മയുടെ മറ്റൊരു പേരാണ് കോർഡിനേഷൻ. No Coordination; No Aടടociation എന്നർഥം.

സമയ ലാഭം, ആവർത്തനമൊഴിവാക്കാം, ഉത്തരവാദിത്വം വീതിക്കാം, പ്രശ്നങ്ങൾ മുഴച്ചു നിൽക്കില്ല ; ദ്രുത പരിഹാര സാധ്യത. പരാതി കുറയും. വെറും വാക്ക് കാണില്ല. അവസാനം ഔട്ട്പുട്ട് (റിസൾട്ട്) ഒരു പാട് . ചെയ്തവർക്ക് ആത്മവൃതി. എൽപ്പിച്ചവർക്ക് അതിലേറെ നിർവൃതി .

CP കുടിവെള്ള പ്രൊജക്ട് കഴിഞ്ഞ ഒരാഴ്ചയായി വിതരണം പോലെത്തന്നെ കോർഡിനേഷൻ കൊണ്ടും സജീവാണ്. 19 അംഗ ആക്ഷൻ ഫോർസാണുള്ളത്, അതും ഓൺലൈൻ തന്നെ.


വൈകുന്നേരത്തോടെ എന്തെങ്കിലുമൊന്ന് അവിടെ കേൾക്കും. രാത്രി തീരുന്നതിന് മുമ്പ് പരിഹാരവുമാകും. ചിലപ്പോൾ ഒരു ഫോൺ കോൾ കൊണ്ട്, മറ്റു ചിലപ്പോൾ സന്ദർശനം കൊണ്ട്, അതല്ലെങ്കിൽ സന്ദർഭോചിത ഇടപെടലുകൾ കൊണ്ട് ....

 ഹനീഫ് കോയപ്പാടി, അദ്ദി പട്ല, ഷരീഫ് കുവൈറ്റ് ഇവരാണീ കോർഡിനേഷന്റെ നെടുംതൂൺ. സി, പി.ജി.യിലെ ഏതാനും പേർ, കുറച്ച് പ്രദേശവാസികൾ, സീനിയേർസായ കരീം പി. പടിഞ്ഞാർ, പി.പി.ഹാരിസ്  കൂടിയാകുമ്പോൾ ഈ കൂടിയാലോചനാ കൂട്ടായ്മ കുടുതൽ ഊർജസ്വലമാകുന്നു.

വരും നാളുകളിൽ CP യുടെ Projectwise സംരംഭങ്ങൾക്ക്  ഇത്തരം കൊച്ചു കൊച്ചു കോർഡിനേഷൻ വേദികളുടെ പ്രസക്തിയെയാണ് ഇത് വിളിച്ചോതുന്നത്. അതിന്റെ ഫൺക്ഷണിംഗിന് ഒരു പാട് ഗുണം ചെയ്യും.

ഒരു പ്രൊജക്ടിന്റെ സ്മൂത്ത് ഓപറേഷന് കോർഡിനേഷനുള്ള പങ്ക് മഹത്തരം: അല്ല അതിമഹത്തരം.
_________________🔹

പട്ല സ്കൂൾ:* *അഡ്മിഷൻ തുടങ്ങി* *നാല് ദിവസമായി* *എല്ലാരും അറിഞ്ഞു കാണുമല്ലോ / അസ്ലം മാവില

*പട്ല സ്കൂൾ:*
*അഡ്മിഷൻ തുടങ്ങി*
*നാല് ദിവസമായി*
 *എല്ലാരും അറിഞ്ഞു കാണുമല്ലോ*
_______________

അസ്ലം മാവില
________________

"കൊച്ചി പഴയ കൊച്ചിയല്ലാ" എന്നൊരു ഡയലോഗില്ലേ? പട്ല സ്കൂളും ഇപ്പോൾ പഴയ പട്ല സ്കൂളല്ല.

പുതിയ അഡ്മിഷൻ തുടങ്ങി നാല് ദിവസമായി. കുറച്ച് മുമ്പ് വരെ ഒന്നിലേക്കുള്ള പ്രവേശനത്തിന് തൊണ്ടയനക്കി നേരവും കാലവും നോക്കി  PTAക്കാരും കുറച്ചധ്യാപകരും വീട് വീടാന്തരം കയറിയിറങ്ങിയിരുന്ന ഒരു കാലമുണ്ടായിരുന്നല്ലോ. അൺ എയിഡഡ് സ്കൂളുകളുടെ ആധിക്യവും നമ്മുടെ സ്കൂളിലെ അസൗകര്യങ്ങളും  അക്കാഡമിക് തലത്തിലുള്ള മന്ദിപ്പുമൊക്കെയായിരുന്നു അന്നങ്ങിനെയായിത്തീരാൻ കാരണങ്ങൾ. അൺഎയിഡഡ്കാർ  അവരുടെ നിലനിൽപ്പിനായി ഗവ.സ്കൂളിനെ "കൊച്ചാക്കൽ " പ്രക്രിയ മറ്റൊരു ഭാഗത്തുമുണ്ടായിന്നു.

ഇപ്പോൾ കാലം മാറി. കഥയും മാറി. എല്ലാരും മൊത്തത്തിൽ മാറി. പട്ല സ്കൂൾ ഇവിടെ പേരും പെരുമയോടും നിലനിൽക്കണമെന്ന  ആഗ്രഹം അന്ന് ചിലർക്കെങ്കിലുമുണ്ടായി. അതിന്നായി നന്നായി പണിയുമെടുത്തു.

ഇപ്പോൾ കണ്ടില്ലേ ?' ഒന്നിലേക്ക് ആ സ്കൂളിൽ തന്നെ ആവശ്യത്തിന് കുഞ്ഞുമക്കളുണ്ട്, പ്രീസ്കൂൾ കിഡ്സ്. മുപ്പത്തഞ്ചോളം മക്കൾ അങ്ങിനെ തന്നെ യു.കെ.ജിയിൽ നിന്ന് ഒന്നിലേക്ക് ഷിഫ്റ്റ് ചെയ്യും. പിന്നെയുള്ളത് ന്യൂ അഡ്മിഷൻ. അപ്പുറവുമിപ്പുറവുമുള്ള സ്കൂളുകളിലെ പൊടി മക്കൾ. അവരും വന്ന് തുടങ്ങി. പത്തിനടുത്ത് അഡ്മിഷൻ ഒന്നിലേക്ക് അങ്ങിനെ എക്സ്ട്രാ  കിട്ടിയെന്നാണറിവ്.

മുതിർന്ന ക്ലാസ്സുകളിലേക്ക് വേറെയും കുട്ടികൾ വരുന്നുണ്ട്. അത് വലുതായി പ്രോത്സാഹിപ്പിക്കേണ്ട എന്ന നിലയിലേക്കാണ് ഇപ്പോൾ കാര്യങ്ങൾ പോകുന്നത് ! നോക്കണേ ഒരു സർക്കാർ സ്കൂളിന് ചത്ത് പണിയെടുത്തപോൾ കിട്ടിയ പൊതു അംഗീകാരം ! ദ ഗ്രെയ്റ്റ് പ്രിവിലേജ് ! മുതിർന്ന ക്ലാസിലേക്ക് കഴിഞ്ഞ അധ്യയന വർഷം തീരുന്നതിന് മുമ്പ് തന്നെ *അഡ്മിഷൻ കിട്ടാതായാലോ* എന്ന് കരുതി അപേക്ഷ കൊടുത്തു വെച്ചവരും ഉണ്ട് പോൽ!

ഞാൻ മനസ്സിലാക്കുന്നത് - "കേക്കേ കട്ടപ്പണിയിലെ "  ഒന്നൊന്നര ഒഴുക്കില്ലേ അത് പോലെയാകും സ്കൂൾ തുറക്കുന്നതോടെ നമ്മുടെ പ്രീസ്കൂളിലേക്ക് (LKG & UKG)  കുട്ടികളുടെ ഒഴുക്ക് ഇനിയുണ്ടാവുക. എങ്ങിനെ വരാതിരിക്കും ? അവിടെ എന്ത് കുറവാണുള്ളത് ?  യൂണിഫോം, പുസ്തകം, ഫുഡ്,  ട്രെയ്ൻഡ് മിസ്സുമാർ, ആയമാർ, ആരാമം (KIDs parK ), ആഴ്ചയിൽ രണ്ട് ലീവ്‌ ...... കുമ്പള സേണായി പറഞ്ഞത് പോലെ കുട്യാൾക്ക് *"ഉസാർകാ മുന്തിരി , കുസാൽകി നാരങ്ങ"* അല്ലേ?  പുള്ളമ്മാറെ മജെ,  ഒന്നും പറയണ്ട.

പിന്നെച്ചേർക്കാമെന്ന ധാരണയിൽ Admission വൈകിക്കാനൊന്നും രക്ഷിതാക്കൾ നിൽക്കരുതെന്ന് പറയാനാണ് ഇത്രയും അക്ഷരം നിരത്തിയത്. വേറൊന്നും കൊണ്ടല്ല, നമുക്ക് ഏതായാലും സൗകര്യങ്ങളോടെ പഠിക്കാൻ പറ്റിയില്ല. പട്ല സ്കൂൾ പോലെ പേരും പെരുമയുള്ള ഒരു വിദ്യാലയത്തിൽ, ഇത്തിരി വൈകിയത് കൊണ്ട് അവസരം നഷ്ടപ്പെടരുതെന്ന് കരുതിയാണ് ഇതെഴുതിയത്.
__________________🔹

PYF വിദ്യാർഥി കൂട്ടായ്മയ്ക്ക്* *പശ്ചാത്തലമൊരുക്കുമ്പോൾ / അസ്ലം മാവില

*PYF വിദ്യാർഥി കൂട്ടായ്മയ്ക്ക്*
*പശ്ചാത്തലമൊരുക്കുമ്പോൾ*
_________________

അസ്ലം മാവില
_________________

ജാസിർ , ഈസ, ഷഫീഖ്, ജാബിർ, സബാഹ്, അനസ്, ലതീഫ് , ഷബീഹ്, ശാഫി,  അബ്ദല്ല, റിസ്വാൻ, അബ്നാസ്, ഹൈദർ,  സാൻ .... ഇവരെയാണ്   മിനിഞ്ഞാന്ന് ഞാൻ കരിയർ ഗൈഡൻസ് മീറ്റിൽ PYF ന്റെ സംഘാടകരായി ഓടിച്ചാടി നടക്കുന്നത് കണ്ടത്. നല്ലൊരു നിര. "ഗഡിബിഡിയില്ലാത്ത" പയ്യന്മാർ. കുറച്ച് കൂടി ഗൈഡൻസും എക്സ്ട്രാ ക്ലാസ്സുകളും കിട്ടിയാൽ പിടിച്ചാൽ കിട്ടാത്ത സംഘാടക മികവിലേക്ക് ഉയരാൻ സാധ്യതയുള്ള കുട്ടികൾ!

ഇവർ മാത്രമായാൽ മതിയോ ? പോരല്ലോ! ബാക്കിയുള്ളവർ കൂടി ഇതിന്റെ ഭാഗമാകണ്ടേ? ആകണമല്ലോ.

അതിന്  പത്ത് കഴിഞ്ഞ കുട്ടികൾ മുതൽ ഉന്നത ബിരുദ വിദ്യാർഥികൾ വരെ ഇതിന്റെ ഭാഗമാകണം. ഇപ്പറഞ്ഞ വിഭാഗം (വിദ്യാർഥികൾ) നമുടെ നാട്ടിൽ ഇഷ്ടം പോലെ ഉണ്ടുതാനും.

If you agree me or not, പബ്ലിസിറ്റിയുടെ കാര്യത്തിൽ Pyf അൽപം പിന്നിലാണോ എന്ന് എനിക്ക് സംശയമുണ്ട്.  എനിക്ക് വെറുതെ സംശയം തോന്നാറുമില്ല. നേതൃത്വം ഈ വിഷയത്തിൽ മതിയായ ശ്രദ്ധ നൽകണം.

ഒരു ദിവസം മുമ്പ് അറിയിപ്പ് നൽകുന്ന ഏർപ്പാടിനേക്കാൾ നല്ലത് കുറഞ്ഞത് 4 ദിവസമെങ്കിലും സമയവും സാവകാശവും അഭ്യുദയകാംക്ഷികൾക്ക് നൽകണം. അത് കുട്ടികൾക്ക്  ഒരുങ്ങാനാണ്. ചെവിയിൽ നിന്ന് ചെവിയിലേക്ക് ആ മെസ്സേജ് എത്തണ്ടേ ? ഒരുങ്ങാൻ, ഒരുക്കൂട്ടാൻ, സംസാരവിഷയമാകാൻ ഈ പറഞ്ഞ 24 മണിക്കൂർ തീരെ പോര.

PYF ന്റെ ദൗത്യവും പ്രവർത്തന രൂപരേഖയും നിലവിലുള്ള അംഗങ്ങൾക്കും സ്ഥിരമായി ചേരാൻ തയ്യാറുള്ള കാൻഡിഡേറ്റ്  അംഗങ്ങൾക്കും പുതിയ അപേക്ഷകർക്കും വ്യക്തമായി ഉൾക്കൊള്ളാൻ പറ്റുന്ന രൂപത്തിൽ തയാറാക്കണം; ഇനി അഥവാ ഉണ്ടെങ്കിൽ മതിയായ അപ്ഡേറ്റ്സ് അതിൽ നടക്കണം. സക്രിയത്വം എന്ന് പറയുന്നത് സജീവ പ്രവർത്തനം മാത്രമല്ല, പ്രൊഡക്റ്റീവ് ചിന്താ വ്യായാമം കൂടി ഉൾപ്പെട്ട ഒന്നാണ്. അത്തരം മസ്തിഷ്ക എക്സർസൈസിൽ നിന്നേ ദീശാബോധമുള്ള ഗൈഡ് ലൈൻസും പ്രവർത്തനരേഖയും തയ്യാറാവുകയുള്ളൂ..

ഇവിടെ സ്റ്റുഡൻസ് വിംഗിനെ കുറിച്ച് അറിയിപ്പിൽ  പറഞ്ഞല്ലോ. അവരിൽ നിന്ന്  PYF എന്താണ് പ്രതിക്ഷിക്കുന്നത് ? എന്ത് ലക്ഷ്യബോധമായിരിക്കണം അവരിൽ ഉണ്ടായിരിക്കേണ്ടത്? ഇക്കാര്യത്തിൽ മുതിർന്ന നേതൃത്വം നല്ല ഹോം വർക്ക് നടത്തേണ്ടതുണ്ട്.

പഠന സമയവും മറ്റു കമ്മിറ്റ്മെന്റും കഴിഞ്ഞ് കിട്ടുന്ന കുട്ടികളുടെ സമയത്തെയാണ്  നേതൃത്വം  സ്റ്റുഡൻസ് വിംഗൊരുക്കുമ്പോൾ മുന്നിൽ കാണേണ്ടത്. അല്ലാതെ തുമ്പിയെ കൊണ്ട് കല്ലെടുക്കുന്ന രൂപത്തിലേക്ക് നിങ്ങളുടെ രൂപരേഖ വല്ലാതെ വൈഡ് (wide ) ആകരുത്.

കുട്ടികൾ വീണ്ടും വീണ്ടും വരണം.  അവിടെ പോയത് കൊണ്ടാണ് എന്റെ കുട്ടിക്ക് ഇങ്ങനെയൊരു മാറ്റമുണ്ടായെന്ന്  അവരെ അയക്കുന്നവർക്കും ചെറുതായെങ്കിലും ബോധ്യമാകുകയും വേണം.

ഒരു നാട്ടിലെ മുഴുവൻ കുട്ടികളും  PyF ന്റെ മെമ്പർഷിപ്പ് കാമ്പയിനിൽ ആക്ടീവായി "ഇൻവോൾവ്ഡ് " ആകുമെന്ന് ഞാൻ പറയില്ല. പക്ഷെ, കഴിവുള്ള കുട്ടികൾ ഇതിൽ വരാതെ പോകരുത്.


കാമ്പയിൻ നല്ല തുടക്കമാകട്ടെ. കാമ്പയിൻ സമാപനവും കൈനിറഞ്ഞ് തന്നെയാകട്ടെ. ആഴക്കടലിലേക്ക് അതിരാവിലെ നൗകയും തുഴഞ്ഞ് പോകുന്ന ഫിഷർമെൻ തിരിച്ച്  വല നിറഞ്ഞായിരിക്കും വരിക. വല നിറഞ്ഞില്ലെങ്കിലും അയാൾക്ക് നഷ്ടപ്പെടാത്ത ഒന്നുണ്ട് . ശുഭപ്രതീക്ഷ. അതാണ് അടുത്ത പ്രഭാതം അയാളെ  ഉണർത്തുന്ന ഊർജ്ജം. അതും മനസ്സിലിരിക്കട്ടെ.


...ച്ചാൽ, വഴിക്ക് നിർത്തരുതെന്നർഥം. വരും നാളുകളിൽ വലിയ പ്രതീക്ഷ വേണം.
_________________🔹

നമ്മുടെ നാട്ടിലെ* *കുട്ടികളെന്തേ ഇങ്ങനെ* ? /അസ്ലം മാവില

*നമ്മുടെ നാട്ടിലെ*
*കുട്ടികളെന്തേ ഇങ്ങനെ* ?
________________

അസ്ലം മാവില
________________

ഉത്തര മലബാറിലെ പ്രശസ്തമായ ഒരു ദിനപത്രവും (ഉത്തരദേശം)  കാസർകോട്ടെ വിദ്യാഭ്യാസ സ്ഥാപനമായ  വിസ്ഡം  അക്കാദമിയും ചേർന്ന് നാളെ ഒരുക്കുന്ന ഒരു പരിപാടിയുണ്ട്  - കാസർകോട് ജില്ലയിലെ മുഴുവൻ A+ ലഭിച്ച കുട്ടികളെ ആദരിക്കുന്ന ചടങ്ങും ഒപ്പം പത്താം ക്ലാസ്സ് പാസായ കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും വേണ്ടിയുള്ള
എഫക്റ്റിവ് പാരന്റിംഗ് ക്ലാസ്സും കാരിയർ ഗൈഡൻസ് സെഷനും. മിക്ക സ്കൂളിൽ നിന്ന് കുട്ടികളും രക്ഷിതാക്കളും വിളിച്ചു. പട്ല സ്കൂളിലെ ഒരു കുട്ടി മാത്രം വിളിച്ചു; അന്വേഷിച്ചു; പേര് രെജിസ്റ്റർ ചെയ്തു!

മറ്റു കുട്ടികൾക്ക് വിളിച്ചറിയാൻ എന്തേ ഒരു വല്ലായ്ക.? അതിനുള്ള
 കാരണം ?
അറിവില്ലായ്മ, അവഗണന, നിസ്സംഗത, മുൻഗണന നിശ്ചയിക്കാനുള്ള അജ്ഞത,  ഗൗരവക്കുറവ്, പരിചയക്കുറവ്... ഇതൊക്കെ തന്നെ. അല്ലെങ്കിൽ പിന്നെ ഇതിലൊക്കെ "തേഞ്ഞ" ആളായിരിക്കണം.

ഈ പിള്ളേർക്ക് വേറെ വല്ല തിരക്കും ? എന്ത് തിരക്ക്, എവിടെ തിരക്ക് ...  അപ്പോൾ ആർക്ക് ചേതം ? അവരവർക്ക് തന്നെ. അത് കൊണ്ട് എന്താണ് മിസ്സാകുന്നത് ? അടുത്ത കൊല്ലം പത്ത് കഴിയുന്ന കുട്ടിക്ക് " എടാ, കഴിഞ്ഞ വർഷം ഞാനൊരു കരിയർ ഗൈഡൻസ് സെഷനിൽ അറ്റൻഡ് ചെയ്തു" എന്ന് പറയാൻ ഒരാളു പോലുമുണ്ടാകുന്നില്ല. അത്ര തന്നെ! ഒരു മാർഗ്ഗദർശനം കുട്ടികൾക്കോ രക്ഷിതാക്കൾക്കോ ലഭിക്കുന്നില്ല.

രക്ഷിതാക്കളോ ? അവർക്കങ്ങിനെ ഒരു (പോസിറ്റിവ് / എഫക്റ്റീവ് പാരന്റിംഗ്) ക്ലാസ്സിൽ പങ്കെടുത്ത അനുഭവം  ഉണ്ടാകുന്നേ ഇല്ലല്ലോ. ഫലം ? കൂട്ടായിരുന്ന് സംസാരിക്കുന്നിടത്ത്    ഉപകാരപ്പെടുന്ന വിഷയം തന്നെ ചർച്ചയിൽ വരുന്നില്ല. *കൊണവും  മണവുമില്ലാത്ത* നാട്ടുവർത്തമാനത്തിൽ നമ്മുടെ സംസാരം ഒതുങ്ങിപ്പോകുന്നത് അങ്ങിനെയൊക്കെത്തന്നെയാണ്.

ഇന്നലെ കണ്ടില്ലേ. എത്ര പിള്ളേർ PYF ന്റെ സ്റ്റുഡന്സ് മീറ്റിൽ പോയി?  ചില ഗ്രൂപ്പുകളിലെ വിരൽ പൊക്കലും പുഷ്പവൃഷ്ടിയും കണ്ടപ്പോൾ, പലരും തെറ്റിദ്ധരിച്ചു കാണും, പട്ല ലൈബ്രററി അന്തി നേരത്തങ്ങ് നിറഞ്ഞ് കവിഞ്ഞ് കവിഞ്ഞിരിക്കുമെന്ന്.   *1000 മണ്ടക്ക് അര്ക്കൊണ്ടെ തണ്ണീം !* ഇനി പറ, എത്ര കുട്ടികൾ സംബന്ധിച്ചു കാണും? എന്നാൽ അറിഞ്ഞോളൂ - മൂന്ന്,  മൂന്നേ *മൂന്നെണ്ണം. !* നാലാമതൊരു "പുദു" വന്നില്ലത്രെ!   പട്ലേ, തല താഴ്ന്നു പോകുന്നു!

മുതിർന്നവരേ, നിങ്ങൾ കുട്ടികളെ അങ്ങനെയങ്ങ് "അൾക്ക്" പിടിച്ച് നിർത്തല്ലേ. അവരെ അതിനൊക്കെ അയക്കൂ. അവരെ അങ്ങിനെ വീട്ടിൽ കെട്ടിയിട്ട് നിർത്തി എന്ത് കാര്യം ? എന്ത് നേട്ടം ? ആർക്ക് മെച്ചം ?

വെറും കളീം -കല്യാണപരിപാടിയുമായി തീരുന്ന ഒന്നല്ല വിദ്യാർഥി ജീവിതം, പ്രത്യേകിച്ച് പത്താം ക്ലാസ്സ് കഴിഞ്ഞങ്ങോട്ടുള്ള കുട്ടികളുടേത്. അവർ അറിവിന്റെയും അനുഭവങ്ങളുടെയും അടുപ്പ് കൂട്ടട്ടെ, അതിന് ചുറ്റും തീയെങ്കിലും കായട്ടെ.  പിന്നാലെ വരുന്നവർക്ക് ചോദിച്ചറിയാൻ ആ മക്കൾ കുറച്ചെങ്കിലും കണ്ടും കേട്ടും പഠിക്കട്ടെ.

__________________🔹

*അനുഗ്രഹീതനായ* *ഒരു കുഞ്ഞനിയനോടൊപ്പം .../ അസ്ലം മാവില

*അനുഗ്രഹീതനായ*
*ഒരു കുഞ്ഞനിയനോടൊപ്പം*
 *ഇന്നത്തെ സായാഹ്നം*
 *ധന്യമായപ്പോൾ*
________________

അസ്ലം മാവില
________________

ഒരു ബുക്കും പെന്നും നൽകി എന്റെ  ചെറിയമോൻ എനിക്ക് ഇന്ന് തന്ന പണി എന്തെന്നോ ? അവർ മൂവർ സംഘങ്ങളുടെ "ആടാമാന" കളിയുടെ സ്കോറർ !    കുഞ്ഞിപ്പള്ളിയിൽ നിന്നും പതിവ് പോലെ അസർ ബാങ്കൊലി കേട്ടതോടെ  ആ കുട്ടിക്കളിക്ക് ഞാനൊരു തീരുമാനവുമാക്കി അവരുടെ ആഹ്ളാദാരവങ്ങൾക്ക് വലുതായി ചെവികൊടുക്കാതെ പുറത്തിറങ്ങി.

എനിക്ക് പിന്നാലെ ആ പള്ളിയിൽ കയറി വന്നത്  പതിനാലുകാരനായ ഒരു വിശിഷ്ട വ്യക്തി. പള്ളിയിൽ സന്നിഹിതരായർ  ആ കുട്ടിയെ ബഹുമാനപുരസ്കരം ഹസ്തദാനം നൽകി സ്വീകരിച്ചു. കുഞ്ഞിപ്പള്ളിയിലെ അസർ നമസ്ക്കാരത്തിന് നേതൃത്വം വഹിക്കാൻ എല്ലവരും ആ കുട്ടിക്ക് വഴി മാറി. അവരിൽ ഹാഫിദ് ജാസിമുണ്ട്, ആദിലsക്കമുള്ള ഹിഫ്ള് വിദ്യാർഥികളുണ്ട്.

അത്ര മാത്രം ആദരവിന് അർഹനായ ആ കുട്ടി മറ്റാരുമല്ല;  പരിശുദ്ധ ഖുർആൻ സമ്പൂർണ്ണമായി ഹൃദിസ്ഥമാക്കിയ ഭാഗ്യവാന്മാരിലെ ഭാഗ്യവാൻ,   സുഹൃത്തും അയൽക്കാരുമായ  അസീസ് - മറിയം ദമ്പതികളുടെ മകൻ. മർഹൂം P മുഹമ്മദ് കുഞ്ഞിയുടെയും മർഹൂം അബ്ദുല്ലയുടെയും പേരക്കുട്ടി. കാർട്ടൂണിസ്റ്റ് മുജിബിന്റെ ഭാര്യാസഹോദരൻ.  സാമൂഹ്യ പ്രവർത്തകൻ കരീം P പടിഞ്ഞാറിന്റെ സഹോദരപുത്രൻ. *ഹാഫിള് അബ്ദുല്ല ഫഹീം !*

മൂന്ന് വർഷം മുമ്പാണ് ഫഹീം നെല്ലിക്കട്ടയിലെ അൽനൂർ
ഇസ്ലാമിക് അക്കാഡമിയിലെ ഹാഫിദ് കോഴ്സിന് ചേരുന്നത്.  ചെമ്പരിക്ക ഖാദിയുടെ ബന്ധുകൂടിയായ മുഹമ്മദ് അബ്ദുൽ ഖാദർ സാഹിബ് തന്റെയും തന്റെ സഹോദരരുടെയും 6 മക്കളെ ഖുർആൻ ഹൃദിസ്ഥമാക്കാൻ  നാലഞ്ച് കൊല്ലം മുമ്പ് തുടങ്ങിയ മഹദ്സ്ഥാപനമാണ് അൽ നൂർ.

ജേഷ്ടൻ അൻസാറിന്  ഒരു കൂട്ടായാണ് ഫഹിം ഇവിടെ വരുന്നത്. അൽ നൂറിന്റെ പ്രിൻസിപ്പാൾ ഹാഫിള് ഫഹദ് ഉസ്താദുൾപ്പെടെ മൂന്ന് പേരാണ് ഫഹിമിന്റെ ഗുരുനാഥന്മാർ. ഇക്കഴിഞ്ഞയാഴ്ച ഭക്തി സാന്ദ്രമായ സദസ്സിൽ വെച്ച് ഫഹീം തന്റെ ഗുരുവന്ദ്യരുടെയും സതീർഥ്യരുടെയും പിതാവടക്കുള്ള ബന്ധുക്കളുടെയും മുന്നിൽ വെച്ച് ഹാഫിള് പദവി ഏറ്റ് വാങ്ങി. *ലോകത്തിലെ ഏറ്റവും ഔന്നത്യമുളള അംഗീകാരം!* മാഷാഅല്ലാഹ് !

ഫഹീമിന്റെ സഹോദരൻ അൻസാർ, പിതൃവ്യപുത്രന്മാരായ ബിലാൽ, ആദിൽ, പിതൃസഹോദരീ പൗത്രൻ നാസിം ... എല്ലാവരും ഖുർആൻ മാറോടണച്ചവരാണ്, ഹിഫ്ള് വിദ്യാർഥികൾ ! ഇവരിൽ ഏറ്റവും ആദ്യം ഖുർആൻ ഹൃദിസ്ഥമാക്കാൻ ഭാഗ്യം ലഭിച്ചതാകട്ടെ  ഫഹീമിനും. അതിന്റെ സന്തോഷം ആ കുഞ്ഞു മുഖത്ത് കാണാം.
....................................

പരിശുദ്ധ റമദാനിന് ഇനി വളരെ കുറഞ്ഞ ദിനരാത്രങ്ങളേ ബാക്കിയുള്ളൂ. കുഞ്ഞിപ്പള്ളിയിൽ തറാവിഹിന്റെ റകഅത്തുകൾ ഇനി ധന്യമാകുക ഫഹീമുൾപ്പെടെയുള്ള അരഡസനിലധികം വരുന്ന ഖാരിഉകളുടെയും ഹാഫിദുമാരുടെയും ഭക്തിനിർഭരമായ പരിശുദ്ധ ഖുർആൻ പാരായണം കൊണ്ടായിരിക്കും. ആ ദിനങ്ങളുടെ കാത്തിരിപ്പിലാണ് ഞാനും കുടുംബവും.  വ്യക്തിപരമായി എനിക്ക് ഏറെ സന്തോഷവുമുണ്ട്. ആ പള്ളിയുടെയും നടേ പറഞ്ഞ ഹാഫിളുമാരുടെയും ചുറ്റുവട്ടത്തൊക്കെ ഞാനുമുണ്ടെന്നതാണാ സന്തോഷത്തിന് നിദാനം.

....................................

തൂവെള്ള തൊപ്പിയും അതിലും തൂവെള്ള  കുർത്തയും ധരിച്ച ആ  ശൂഭ്രമനസ്സിനുടമ  അസർ നമസ്കാരം കഴിഞ്ഞ് പള്ളിയിൽ നിന്ന്  മെല്ലെ പുറത്തിറങ്ങി, ചുണ്ട് നിറയെ  പ്രാർഥനാ മൊഴികൾ.... "അല്ലാഹുമ്മ ഇന്നീ  അസ്അലുക്ക മിൻ ഫദ്ലിക് "

പ്രിയപ്പെട്ട ഹാഫിള് ഫഹീം , നിങ്ങൾക്കഭിവാദ്യങ്ങൾ, നിങ്ങളുടെ ഗുരുവര്യന്മാർക്കും  മാതാപിതാക്കൾക്കും...

ഹൃത്തിലേറ്റിയ പരിപാവനഖുർആൻ മുഴുതാളുകൾ സ്വർഗ്ഗപ്രവേശനത്തിന് താങ്കൾക്കെന്നും കൂട്ടാകട്ടെയെന്ന് പ്രാർഥിക്കുന്നു, നമുക്കൊന്നിച്ചാമ്മീൻ ചൊല്ലാം.
___________________🔹

അറബ് നാട്ടിൽ* *Food Fiesta യിൽ* *പട്ലക്കാരിയുടെ* *രുചിക്കൂട്ടിന്ന്* *അംഗീകാരം /അസ്ലം മാവില

*അറബ് നാട്ടിൽ*
*Food Fiesta യിൽ*
*പട്ലക്കാരിയുടെ*
*രുചിക്കൂട്ടിന്ന്*
*അംഗീകാരം*
_______________

അസ്ലം മാവില
_______________

 ഫാസ്റ്റ് ഫുഡും റസ്റ്ററന്റ് മാനേജ്മെന്റാണല്ലോ ഗൾഫ് നാടുകളിൽ പട്ലയുടെ സാനിധ്യം ഉറപ്പാക്കുന്നത്, അതും അറബിക് & ഫാസ്റ്റ് ഫുഡ് ഡിഷുകൾ. "ഹട് " എന്ന വാലുള്ള പേര് അറബ് നാട്ടിൽ എവിടെക്കണ്ടാലും അതിന്റെ ഓരത്തും ചാരത്തുമായി ഏതെങ്കിലുമൊരു പട്ലക്കാരനുണ്ടാകും, തീർച്ച.

രുചിക്കൂട്ടിന്റെ പോപ്പുലാറ്റിയാണ് പട്ലക്കാരെ അങ്ങിനെ സുപരിചിതരാക്കിയത്. മൊത്തം അഭിമാനിക്കാൻ വക നൽകുന്ന ഒന്ന്.

ഇനി പറയുന്നത് രുചിക്കൂട്ടൊരുക്കുന്നതിൽ ഒന്നാം സ്ഥാനം നേടിയ ഒരു മിടുക്കിയായ പട്ലക്കാരിയെക്കുറിച്ചാണ് . അതും ഗൾഫിൽ നിന്ന് തന്നെ.

അൽഐനിൽ  അൽവഫാമാളിൽ  ഇക്കഴിഞ്ഞ ഫെബ്രവരിയിൽ രണ്ടാഴ്ച നീണ്ടു നിന്ന ഇൻറർനാഷനൽ ഫുഡ്‌ ഫെസ്റ്റിൽ റഈസ എന്ന പട്ലക്കാരിയാണ് ഒന്നാം സ്ഥാനത്തെത്തിയത്.  ലെബനൻ, ഫലസ്തീൻ, ഈജിപ്ത്, പാക്കിസ്ഥാൻ, യു ‌ എ ഇ അടക്കം നിരവധി രാജ്യങ്ങളിലെ വീട്ടമ്മമാരാണ് ഈ മത്സരത്തിൽ പങ്കെടുത്തത്. ( റഈസക്ക് ബഹുമതി പത്രം നൽകുന്ന ഫോട്ടോയാണ് ചുവടെ.)

നിഹാലിന്റെയും ആഷിറിന്റെയും സഹോദരിയാണ് ബോട്ടണി ബിരുദധാരിയായ റഈസ. ഭർത്താവ് വെസ്റ്റേൺ വാച്ചസ് അൽഐൻ ഏരിയാമാനേജരും ചൂരി സ്വദേശിയുമായ അബുൽ കലാം ആസാദ്.  രണ്ട് മക്കൾ,  ആസാനും അയിസും.  മാതാപിതാക്കൾ - റഷീദ് പട്ല & ഹാജിറ.

ആദരവുകൾ കഴിവുകൾക്കുളള അംഗീകാരമാണല്ലോ . കഴിവുകൾ എല്ലാവർക്കുമുണ്ടാകാം, അത് ഉപയോഗപ്പെടുത്തുന്നതിലും  അവസരങ്ങൾ വിനിയോഗിക്കുന്നതിലുമാണ് കാര്യം.

പ്രശസ്തിപത്രങ്ങൾ  വ്യക്തിയിൽ ഒതുങ്ങാതെ ഒരു നാടിന്റെ കൂടി സന്തോഷമാകുന്നു എന്നതാണ് ഈ കുറിപ്പിന്നാധാരം. RT അർഹരെ അഭിനന്ദിക്കാൻ    കൂടിയുള്ള ഇടവുമാണല്ലോ. ഈ കുറിപ്പ് എല്ലാ പെൺമക്കൾക്കും  വീട്ടമ്മമാർക്കും പ്രചോദനമാകട്ടെ. പാചക കലയിൽ മാത്രമല്ല  വിവിധ രംഗങ്ങളിൽ നമ്മുടെ സ്ത്രീകൾക്ക് അവരുടെ പരിമിതിക്കകത്ത് നിന്ന് കൊണ്ട് ശ്രദ്ധേയമായ കാര്യങ്ങൾ ചെയ്യാനാകും.

രുചിക്കൂട്ടിൽ ഇനിയും ഒരുപാട് അംഗീകാരങ്ങൾ റഈസ പട്ലക്ക് കരഗതമാകട്ടെ എന്ന് കൂട്ടത്തിൽ ആശംസിക്കുന്നു.
__________________🔹

*റസിഡൻസ്* *കൂട്ടായ്മകൾക്ക്* *പ്രസക്തി ഏറുന്നു /അസ്ലം മാവില

*വേനൽ തീരാറായി*
*മഴ വരാറായി*
*മഴക്കുഴികൾ വായിച്ചാൽ*
*മാത്രം മതിയോ ?*
*ഒന്ന് രണ്ടെണ്ണം*
*കുഴിക്കേണ്ടതല്ലേ?*
*കുടിവെള്ളത്തിന്*
*പരിഹാരം വേണ്ടേ ?*
*റസിഡൻസ്* *കൂട്ടായ്മകൾക്ക്*
*പ്രസക്തി ഏറുന്നു*
________________

അസ്ലം മാവില
________________

തലക്കെട്ട് കുറച്ച് കൂടിപ്പോയിയല്ലേ?  ഒഴിവാക്കുന്നില്ല. അതങ്ങനെയിരിക്കട്ടെ, വിഷയം പറയാം.

 മഴക്കാലം വരാറായി.   വാട്സപ്പായ വാട്സപ്പിലൊക്കെ രണ്ടാഴ്ചയിലധികമായി ടെക്സ്റ്റും വൊയിസും എന്തെന്നോ?  മഴ വന്നു തുടങ്ങിയാൽ മുറ്റത്ത് അലസം ഒഴുകുന്ന വെള്ളം  എങ്ങിനെ തടഞ്ഞ് നിർത്താം ? കടലിലോട്ടൊഴുക്കാതെ  എങ്ങിനെയതിനെ നമ്മുടെ പറമ്പിൽ തന്നെ കുഴി കുഴിച്ച് കുടിപ്പിക്കാം ?

ഒരു മലപ്പുറം ഇക്കാക്കയുടെ  മഴക്കുഴിയെ കുറിച്ചുള്ള 8 മിനിറ്റ് ദൈർഘ്യമുള്ള വർത്തമാനം എത്താത്ത ഒരു മലയാളഗ്രൂപ്പും ഇനി ബാക്കിയുമുണ്ടാകില്ല. ഒരു മീറ്റർ ചുറ്റളവിൽ കുഴി കുഴിച്ച് ചകിരി കമഴ്ത്തി നിറച്ച് വെക്കുന്ന പല ഘട്ടങ്ങളിലുള്ള ഫോട്ടോകളും ആ വോയിസിന് പിന്നാലെ നാം മനം നിറച്ചു കണ്ടു.

ചോദ്യം 1 - ഇതൊക്കെ കേട്ടും വായിച്ചും നമ്മുടെ  ഏരിയയിലെവിടെയെങ്കിലും ഒരു മഴക്കുഴി ആരെങ്കിലും കുത്തിയതായി അറിയുമോ ? കുഴിക്കാനാനിനി വല്ല പ്ലാനുമുണ്ടോ ?  കിണർ റീചാർജ് ചെയ്യാൻ വല്ല ഏർപ്പാടും ?

ജലക്ഷാമം അതിരൂക്ഷമായത് എല്ലാവർക്കുമറിയാം. പ്രാഥമികാവശ്യങ്ങൾക്ക് വെള്ളം തികയാത്ത കാരണം കൊണ്ട് വീടും ക്വാട്ടേർസും ഒഴിഞ്ഞ് പോയവരുണ്ട്. ഇത് വേറെ എവിടെയുമല്ല; നമ്മുടെ നാട്ടിൽ തന്നെ. മറ്റൊരു ഭാഗത്ത്  cp യുടെ കുടിവെള്ള വണ്ടി തലങ്ങും വിലങ്ങും ഓടിക്കൊണ്ടു മിരിക്കുന്നു.

ആ ഏരിയകളിലൊക്കെ, മഴക്കുഴി ഉണ്ടാക്കാൻ ഒന്നാലോചിച്ചാലെന്താ? വെള്ളം അവിടെത്തന്നെ മണ്ണ് കുടിക്കട്ടെ , ഒഴുകാൻ വിടരുത്. അതിനെ കുറിച്ച് പരിസരവാസികൾ ഗൗരവമായി ആലോചിക്കണം.

ആവശ്യമെങ്കിൽ ഓരോ ഏരിയയിലും റസിഡൻസ് അസോസിയേഷൻ രൂപീകരിക്കണം.  മാനദണ്ഡം ഒന്ന് മാത്രം - *അംഗങ്ങൾ മനുഷ്യർ ആയിരിക്കണം.* റസിഡൻസ് അസോസിയേഷൻ കൊണ്ട് വേറെയും ഉപകാരമുണ്ട്. അത് പിന്നെ എഴുതാം.

നമ്മുടെ അസ്ലം പട്ലയുടെ തറവാട് വീട് തൊട്ട് താഴെ, പടിഞ്ഞാറോട്ടുള്ള പല പറമ്പിലെ കിണറുകളിലും വെളളം ഇതിനകം  വറ്റിയിട്ടുണ്ട്. ചിലതിൽ തീരെ ഇല്ല. അഞ്ചെട്ട് പേർ മുൻകൈ എടുത്ത് കരീം P പടിഞ്ഞാറിന്റെ നേതൃത്വത്തിൽ റസിഡൻസ് അസോസിയേഷന്റെ കാര്യം ആലോചിക്കാവുന്നതാണ്. ആദ്യസംരംഭമെന്ന നിലയിൽ ഈ കൂട്ടായ്മയ്ക്ക് മഴക്കുഴികളെ കുറിച്ച്  സജിവമായി ചർച്ച ചെയ്യാം; ഉടനെ പണിയും തുടങ്ങാം.

ഈ വിഷയത്തിൽ ഈ ഒരു ഏരിയയിലുളളവർ ഒന്ന് തുടങ്ങിക്കഴിഞ്ഞാൽ പിന്നെ "ചാലു " ആയിക്കോളും. ബക്കർ കപ്പൽ, ഹാസിഫ് വെസ്റ്റ്, അസ്ലം പട്ല, റഷീദ് പട്ല, ഹാരിസ് ബി.എം., സിറാർ പട്ല, ഫൈസൽ അരമന,   അഷ്റഫ് കുമ്പള, അരമന സീനിയർ, ടി.വി ഹമീദ് , P. S അബ്ദുല്ല,  എച്ച്. കെ മാഷ്, ബി. നാസർ,  ബി. ബഷീർ, കപ്പൽ അബ്ബാസ്, സാബിക്, സലിം പട്ല തുടങ്ങിവർ  കരീം ഭായിക്ക് ഒരു ഭാഗത്ത് ഉറച്ച സപ്പോർട്ടിനുണ്ടെങ്കിൽ എല്ലാം എളുപ്പവുമായി.

ഇതേ പോലെ ഓരോ ഏരിയയിലും കൂട്ടായ്മകളും   , കൂടിയാലോചനകളുമുണ്ടാകട്ടെ. പ്രത്യേകിച്ച് പാലത്തടക്ക, ചെന്നിക്കൂടൽ ഭാഗങ്ങളിൽ . ഇന്ന് വെള്ളം, നാളെ മറ്റൊരു ഇഷ്യൂവിന് പരിഹാരമുണ്ടാക്കാൻ റസിഡൻസ് അസോസിയേഷൻ ഉപകാരപ്പെടും, തീർച്ച.

_______________🔹

കാത്തിരിപ്പിനൊടുവിൽ* *അവൾ വന്നു* *കുണുങ്ങിയും* *ചിണുങ്ങിയും /അസ്ലം മാവില

*കാത്തിരിപ്പിനൊടുവിൽ*
*അവൾ വന്നു*
*കുണുങ്ങിയും*
*ചിണുങ്ങിയും **
________________

അസ്ലം മാവില
________________

കഴിഞ്ഞ കുറച്ച് നാളുകളായി ആകാശം മേഘനിബിഡമായിരുന്നു.  പഞ്ഞിക്കെട്ടുകൾ പോലെ കാർമേഘങ്ങൾ നിറയും. നല്ല വെളുപ്പല്ല; വെള്ളം കനപ്പിച്ച ഇരുണ്ട നിറം ! പെയ്യാനായി വരുന്നത് പോലെ, പിന്നെയത് എങ്ങോട്ടോ പോയ് പോകും, തിരക്ക് പിടിച്ചല്ല, മെല്ലെ, "പിന്നെ വരാമേ"  എന്ന് പറഞ്ഞ് പോകുന്നത് പോലെ.

അത് പോകുന്നതോടെ തണുത്ത കാറ്റ്,  പതിവ് പോലെ വീട്ടുകാരിയുടെ കമന്റ് - "മഴ എവിടെയോ പെയ്ത് കാണും." അത് പറയാൻ കാത്തത്  പോലെ കറണ്ടും ധ്യതിയിൽ സ്ഥലം വിടും. മഴ പെയ്ത സ്ഥലവുമന്വേഷിച്ച് കാരണവന്മാർ  ടോർചെടുത്ത് പോകും പോലെയാണ് കറണ്ടിന്റെ ആ പോക്ക്. പെട്ടെന്നൊന്നും തിരിച്ചു വരില്ല. അത് ചുറ്റിത്തിരിഞ്ഞ് വരുമ്പോഴേക്കും  മണിക്കൂറുകൾ കഴിഞ്ഞിരിക്കും !

ഇത് നിത്യസംഭവമായിരുന്നു. ചൂട് അത്ര കൂടിയെന്നൊന്നും ഞാൻ പറയില്ല. രണ്ട് ദിവസമായി ഹ്യുമിഡിറ്റി കൂടുതലാണ്, ശരീരം കുപ്പായത്തിന് വഴങ്ങുന്നില്ല. അന്തരീക്ഷം മാറാൻ തുടങ്ങിയ ലക്ഷണം. യെസ്, അത് അവളുടെ വരവറിയിക്കുകയായിരുന്നു.

ഇന്നലെ അർധരാത്രി, എല്ലാവരും ഉറങ്ങാൻ മഴ കാത്ത് നിന്നത് പോലെ തോന്നി. വന്നു, മെല്ലെ, കുണുങ്ങി, ചിണുങ്ങി, ആരവങ്ങളില്ലാതെ, അവൾ, മഴ തന്നെ, കന്നിമഴ.

സമയമിപ്പോൾ രാവിലെ 7:30, ഇപ്പഴും മഴ തോരുന്നു. കന്നിമഴ പെയ്യുകയാണ്. മുറ്റത്ത് വെള്ളം തളം കെട്ടി നിൽപ്പുണ്ട്, അതിൽ അതിരാവിലെ എന്റെ ചെറിയ പയ്യൻ കടലാസ് തോണിയിറക്കി,  മഴ കാണാൻ കൂട്ടുകാരോടൊന്നിച്ച് പോയി, മഴ തോർന്ന കുപ്പായവുമായി വന്നു കയറിയതേയുള്ളൂ. ഒരു മണിക്കൂറായി ഞങ്ങൾ കുടുംബസമേതം തപ്പിക്കൊണ്ടിരിക്കുന്ന കൈകോട്ട് ഒളിച്ചിടത്ത് നിന്ന് വന്നിട്ടില്ല. പയ്യാരം കേട്ട് കേട്ട് പിള്ളേർ മൂക്ക് ചെമപ്പിച്ച് അകത്ത് കയറി, ഇപ്പോഴും മഴ തോരുന്നു. ചിന്നം പിന്നം മഴ തന്നെ!

ഭൂമി നനഞ്ഞു, മണ്ണിന്റെ മണം വന്നു പോയി, നല്ല തണുപ്പ് , ഇന്നലത്തെ ദിവസമേയല്ല ഇന്ന്, എന്റെ ഗ്രാമത്തിന് കിട്ടിയ ആദ്യ മഴ, അത് വന്നെന്ന് വരുത്തിയതല്ല, വന്നതാണ് ' ശരിക്കും പെയ്തതാണ്. അതാസ്വദിച്ച ത്രില്ലിലാണ് ഞാൻ, എന്റെ നാട്ടുകാർ. എന്നെ തൊട്ടുരുമ്മി നിൽക്കുന്ന അമ്മപൂച്ചയും  മൂന്ന് പൂച്ച കുട്ടികളും കന്നിമഴ ആസ്വദിച്ചത് പോലെയുണ്ട് എന്നെക്കാളേറെ,  തണുപ്പ് പിടിച്ച് രോമമൊക്കെ ഒരുമാതിരി ...

ഇനി മരം പെയ്യിക്കണം, മഴകൊണ്ട നാലഞ്ച് പേരമരങ്ങളുണ്ട്, എന്നെക്കാളും വിളവനാണ് ചെറിയ പയ്യനെങ്കിൽ *മരം പെയ്യൽ* അടുത്ത മഴക്ക് മാറ്റി വെക്കേണ്ടി വരും.

_________________🔹

*ആ ആകാശ ദുരന്തത്തിന്* *ഇന്നേക്ക് ഏഴ് വർഷത്തെ* *പഴക്കം;* *ഓർമ്മകൾ ഇന്നും* *വിറങ്ങലിച്ചു* *നിൽക്കുന്നു /അസ്ലം മാവില

*ആ ആകാശ ദുരന്തത്തിന്*
*ഇന്നേക്ക് ഏഴ് വർഷത്തെ*
*പഴക്കം;*
*ഓർമ്മകൾ ഇന്നും* *വിറങ്ങലിച്ചു*
*നിൽക്കുന്നു*
_______________

അസ്ലം മാവില
_______________

2010 - ലെ മെയ് 22. അന്നൊരു  ശനിയാഴ്ച; ഒന്നിടവിട്ട ശനിയാഴ്ചകളിൽ ഞാൻ ഓഫിസിൽ എത്തണം. അന്ന് അഡ്മിനിസ്ട്രേഷന്റെ ചുമതല  എനിക്കായിരുന്നു.  അൽഖൂസ് ഇൻഡസ്ടീയൽ ഏരിയയിലുള്ള മിഡ്ൽ ഈസ്റ്റ് ഇൻസുലേഷൻ ഫാക്ടറിയുടെ അഡ്മിൻ ഓഫീസിൽ ഞാൻ രാവിലെ 6 :30 മുതൽ  ഡ്യൂട്ടിയിലുണ്ട്.

എന്റെ മൊബൈലിലേക്ക് രാവിലെ തന്നെ ഗൾഫ് മനോരമ ലേഖകൻ  സാദിഖ് കാവിലിന്റെ വിളി. മംഗലാപുരത്ത്  എയർ ഇന്ത്യാ വിമാനം തകർന്നു വീണു ! യാത്രക്കാരിൽ കാസർക്കോട്ടുകാരുണ്ടെന്ന് പറയുന്നു; നിനക്കറിയുന്ന ആരെങ്കിലുമുണ്ടോ? ഞാനൊരു കാസർകോട്ടുകാരനായത് കൊണ്ട് തന്നെ മാധ്യമ സുഹൃത്തു എൻ എ അബൂബക്കറി (ജയ്ഹിന്ദ്  ടിവി) ന്റെ വിളിയും തൊട്ടുsനെ - എന്തെങ്കിലും അപ്ഡേറ്ററിയാൻ.

എന്റെ ആദ്യത്തെ അന്വേഷണത്തിൽ ആ ദുരന്തവാർത്ത ചെവിയിലെത്തി - സുഹൃത്തും  ഭാര്യാബന്ധുകൂടിയുമായ നെല്ലിക്കുന്ന് സ്വദേശി സിദ്ദീഖ് ആ ഫ്ലൈറ്റിലെ യാത്രക്കാരൻ. ഉപ്പാന്റെ മരണവാർത്തയറിഞ്ഞ് അന്ത്യചുംബനം നൽകാനും ജനാസയിൽ പങ്കെടുക്കാനും ഉമ്മയെ സമാശ്വസിപ്പിക്കാനുമായിരുന്നു അവന്റെ യാത്ര! ഒന്നും സംഭവിക്കരുതേയെന്ന് മനസ്സ് പ്രാർഥിച്ചു കൊണ്ടേ യിരുന്നു. നടക്കേണ്ടത് നടന്നല്ലേ തീരൂ.  തൊട്ട് മുമ്പുള്ള ആഴ്ചയിൽ ഗോൾഡ് സൂഖിലേക്കുള്ള ധൃതി പിടിച്ച പോക്കിൽ കുശലാന്വേഷണം നടത്തിപ്പിരിഞ്ഞ സിദ്ദീഖ്  ആ വിമാനദുരന്തത്തോടൊപ്പം ഓർമ്മയായി!

 നാട്ടിലേക്കുള്ള വിളിയിൽ മറ്റൊരു ദുഃഖ വാർത്തകൂടി ചെവിയിലെത്തി. ഒരു മധൂർ സ്വദേശി കൂടി ആ യാത്രയിലുണ്ട്. തൊട്ടയൽ പ്രദേശക്കാരൻ.  ഉത്കണ്ഠയുടെ തൊണ്ട വറ്റിയ നിമിഷങ്ങൾ ! ഓൺലൈനിൽ അപ്ഡേറ്റുകൾ വന്നു കൊണ്ടേയിരുന്നു, പ്രവാസിക്കൂട്ടുകാർക്കും നാട്ടിലേക്കുളള വിളിയും തുടർന്നു കൊണ്ടിരുന്നു. ആ വാർത്തയും പിന്നാലെയെത്തി,    സമീറും മരണത്തിന് കീഴടങ്ങിയിരിക്കുന്നു ! പടച്ചവന്റെ വിളിക്ക് ഉത്തരം കൊടുത്തല്ലേ പറ്റൂ, അതെപ്പോഴായാലും.

കിട്ടുന്ന മുറയ്ക്ക് മാധ്യമ സുഹൃത്തുക്കൾക്ക് ഞാൻ എന്റെ പരിമിതിയിൽ നിന്ന് കൊണ്ട് വിവരങ്ങൾ കൈമാറിക്കൊണ്ടിരുന്നു. ഞങ്ങളുടെ ഓഫീസിലെ മംഗലാപുരക്കാരന്റെ ബന്ധുവും ഭാര്യയും കുഞ്ഞും .... വിവരങ്ങൾ കിട്ടിക്കൊണ്ടേയിരുന്നു. മത-സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്ന കുലീനവ്യക്തി ഖലീൽ ഇബ്രാഹിമും ഇതേ ദുരന്തത്തിലെ രക്തസാക്ഷിയാണെന്നും വേദനയോട് കൂടി കേട്ടു.

സമിർ എന്റെ അനിയന്റെ രണ്ട് വർഷം ജൂനിയറാണ്. വളരെ സൗമ്യനായ പയ്യൻ. പക്വമതിയായ ചെറുപ്പക്കാരൻ. എല്ലാവർക്കും നല്ലതേ പറയാനുള്ളൂ. അടുത്തിടപഴകി അവനെ കൂടുതൽ പരിചയമില്ലെങ്കിലും സമീറിന്റെ കുടുംബത്തെ എനിക്ക് വളരെ നന്നായറിയാം.

സാങ്കേതിക തകരാറെന്ന് പറഞ്ഞു കൂടാ. ലാൻഡ് ചെയ്യുമ്പോഴുണ്ടായ ആശയകുഴപ്പമാണ് ബജ്പ ദുരന്തമുണ്ടാക്കിയത്. നിർണ്ണായക ഘട്ടത്തിൽ പൈലറ്റെടുക്കുന്ന അതിദ്രുത തീരുമാനങ്ങളിലൊന്ന് പിഴച്ചുവെന്ന് പറയാം. ILS (Instruments Landing System)  സംവിധാനത്തിന് പകരം TGL (Touch-and-Go Landing) സംവിധാനത്തിL ലാൻഡ് ചെയ്യാനാണ് അന്നാ പൈലറ്റിന് അപ്പോൾ തോന്നിയതത്രെ! അതൊരു ദുരന്താനന്തരന്വേഷണ നിഗമനമാണ്.  ഫലമോ ? റൺവേയും കടന്ന് വിമാനം നീങ്ങി!  അതിന് നിരപരാധികളായ 166 യാത്രക്കാരും അവരുടെ കുടുംബവും കനത്ത വിലനൽകി. അവരിൽ158 പേർക്കും തങ്ങളുടെ വിലപ്പെട്ട ജീവനാണ് നൽകേണ്ടി വന്നത് !

ഇന്നേക്ക് ബജ്പെ വിമാനദുരന്തം കഴിഞ്ഞ്  7 വർഷം തികഞ്ഞു; റഊഫ് കൊല്യയുടെ മെസേജ് ഇന്നലെ പ്രൈവറ്റ് മെസേജായുണ്ടായിരുന്നു. KB സമീറിന്റെ ഓർമ്മകളുടെ e-text ഉം,   എഴുതണമെന്ന ആവശ്യവും.

പൊയ്പോയ ജിവനുകളുടെ ഓർമ്മകൾക്ക് ബാഷ്പാഞ്ചലി; അവരുടെ ഉറ്റവരുടെ ദുഃഖത്തോടൊപ്പം നമുക്ക് കണ്ണ് നനയ്ക്കാം
_________________😪

*കാസർകോട് ജില്ലക്ക്* *33 തികയുന്നു* *ഓർമ്മകൾ* *ഓർമപ്പെടുത്തലുകൾ/ അസ്ലം മാവില

*കാസർകോട് ജില്ലക്ക്*
*33 തികയുന്നു*
*ഓർമ്മകൾ*
*ഓർമപ്പെടുത്തലുകൾ*
__________________

അസ്ലം മാവില
_________________

ഇന്ന് രാവിലെ വെറുതെ കാസർകോട് മുൻസിപ്പൽ ലൈബ്രറിയിൽ പോയി. വാതിൽ പടിയിൽ ഒരു നായ കുറുകെ കിടന്നിട്ടുണ്ട്. ഞാനതിനൊരു പരീക്ഷണ ജീവിയാകരുതെന്ന് കരുതി ഇരു മതിലുകളും വെറുതെ നോക്കിയതായിരുന്നു. ആ കെട്ടിടത്തിന്റെ ശിലാഫലകവും,   ഉത്ഘാടന ഫലകവും ശ്രദ്ധയിൽ പെട്ടു. 1983 മെയ് 22. പഞ്ചായത്ത് മന്ത്രി സുന്ദരമാണ് തറക്കല്ലിട്ടത്. കൃത്യം മൂന്ന് കൊല്ലം കഴിഞ്ഞ് 1986 മെയ് 23 ന് അതിന്റെ  ഉത്ഘാടനവും. ഞാൻ ഉദ്ദേശിച്ച വ്യക്തിയുടെ പേരും ഉത്ഘാടന ഫലകത്തിൽ കണ്ടു, ആദ്യ കാസർകോട് കളക്ടർ, കെ. നാരായണൻ.


1984 ലെ മെയ്മാസത്തിൽ, 24-നാണല്ലോ കാസർകോട് ജില്ലയാകുന്നത്. അന്ന് ഞാൻ ഒമ്പതാം ക്ലാസ്സ് കഴിഞ്ഞതേയുള്ളൂ. കോൺട്രാക്റും ബന്ധുവും അതിലുപരി പട്ലയുടെ സമാധാനപ്രിയനുമായ എം.എ. മൊയ്തീൻ കുഞ്ഞി സാഹിബിന് അന്ന് ജില്ലാ രൂപീകരണവുമായി ബന്ധപ്പെട്ട ചടങ്ങിൽ എന്തോ ചില ഉത്തരവാദിത്വങ്ങളുണ്ട്.

സുഹൃത്ത് എം. എ. മജീദ് നേരത്തെ കാസർകോട്ടെത്തിയിട്ടുണ്ട്. ഞങ്ങൾ കുറച്ച് കുട്ടികൾ ഉത്ഘാടന ചടങ്ങ് കാണാൻ പാകത്തിനാണ് എത്തിയത്. മുഖ്യമന്ത്രി കെ. കരുണാകരൻ, വ്യവസായ മന്ത്രി ഇ. അഹമ്മദ് മുതലങ്ങോട്ടുള്ളവർ വേദിയിൽ. കാസർകോട് എം.എൽ.എ. സി ടി, മഞ്ചശ്വരം എം. എൽ. എ ഡോ. സുബ്ബറാവു , മുൻസിപ്പൽ ചെയർമാൻ കെ.എസ്. സുലൈമാൻ ഹാജി ... ഇവരൊക്കെയാണ്  അന്നാ വേദിയിൽ കണ്ട ഓർമ്മ. സദസ്സിലെ കസേരമൊത്തം പ്രായമുള്ളവർ കയ്യടക്കിയത് കൊണ്ട് ഞങ്ങൾ, കുട്ടികൾ, മുന്നിൽ നിലത്ത് വിരിച്ച ടാർപായയിലാണ് ഇരുന്ന്' പരിപാടി വീക്ഷിച്ചത്.

കാസർകോട് കർണ്ണാട സമിതിക്ക് (KKS) മാത്രമായിരുന്നു കാസർകോട് ജില്ലയാകുന്നതിനോട് വലിയ എതിർപ്പ്. അവർക്ക് അവരുടേതായ കാരണങ്ങളുണ്ടാകാം. പക്ഷെ,  കെ.കെ.എസ് നേതാവ് കനിക്കുല്ലായ അന്ന് പറഞ്ഞത് വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു - "കാസർകോടിനെ കേരളം  സ്മഗ്ളേർസിന് വിറ്റെന്ന് ". അതിന് മറുപടി നൽകിയത് മന്ത്രി ഈ. അഹമ്മദും സി.പി.ഐ. നേതാവുമായ സുബ്ബറാവുവുമായിരുന്നു.

കാസർകോടിനെ കേരളത്തിന്റെ  ഭാഗമാക്കാൻ മാതൃഭൂമി പത്രാധിപർ കെ.പി. കേശവമേനോൻ നടത്തിയ ശ്രമം പോലെ ശ്രദ്ധേയമായിരുന്നു ഉത്തരദേശത്തിന്റെ  കെ.എം. അഹമ്മദിനെ പോലെയുളളവരുടെ കാസർകോട് ജില്ലക്ക് വേണ്ടിയുള്ള തൂലിക കൊണ്ടുള്ള ശ്രമങ്ങളും.

ഉത്തരകേരളത്തിലെ അവസാന പ്രദേശമായ കാസർകോട് വികസനമെത്തുന്നില്ല എന്നത് മാത്രമായിരുന്നില്ല,  മറ്റു ചില സാഹചര്യങ്ങളും ജില്ലാ രൂപീകരണത്തിന് കാരണമായിട്ടുണ്ട്. (ദൈർഘ്യം ഭയന്ന് ഇവിടെ എഴുതുന്നില്ല)

വികസനമെന്നത് തുടർപ്രകിയയാണല്ലോ. ജില്ലയിൽ  വികസനം തീരെ ഉണ്ടായിട്ടില്ലെന്ന് പറയുന്നതും ശരിയല്ല. ചിലതൊക്കെ 33 കൊല്ലം കഴിഞ്ഞിട്ടും ഇപ്പോഴുമനങ്ങാപ്പാറയിലും  ചെമന്ന നാടയിലും കുരുങ്ങിയിട്ടാണുള്ളത്. മെഡിക്കൽ കോളേജ്, എഞ്ചിനീയറിംഗ് കോളേജ് ഇതൊന്നും സർക്കാരിന്റേതായി ജില്ലയിൽ ഇല്ലെന്ന് പറയുന്നത് തന്നെ നാണക്കേടല്ലേ ? രാജധാനിയുടെ ചങ്ങല വലിക്കുന്നതിനോടും എനിക്ക് യോജിപ്പില്ല.  വെളളരിക്കുണ്ടും മഞ്ചേശ്വരവും താലൂക്കുകളാണെന്ന് ഇന്നാണ് വായിച്ചത്! അതിന് മാത്രം അവിടങ്ങളിൽ എന്തെങ്കിലും ഉണ്ടായാലല്ലേ മനസ്സിൽ തങ്ങിനിൽക്കുക!

ഇന്നൊരു ആഘോഷത്തിന്റെ സൂചന  കാസർകോട് ടൗണിൽ പോലും കണ്ടില്ല,  ചില പത്രങ്ങളിൽ ലേഖകരുടെ പരാതികളല്ലാതെ. പ്രഭാകരകമ്മീഷൻ പാക്കേജ് തന്നെ നേരെ ചൊവ്വെ പ്രാവർത്തികമാക്കിയാലും അത് കൂടുതൽ അപ്ഡേറ്റ് ചെയ്താലും  ജില്ല കുറെയൊക്കെ നന്നാക്കാൻ പറ്റും. ജില്ലക്കൊരു മന്ത്രിയുണ്ട്, ജില്ലക്കൊരു പ്രസിഡന്റുമുണ്ട്,  ഉത്ഘാടനം നടത്തുന്നതും ഓടിച്ചാടുന്നതും ദൃശ്യമാധ്യമങ്ങളിലും  പത്രങ്ങളിലുമായി അവരെ കാണുന്നുമുണ്ട്, മനസ്സ് വെച്ചാൽ ചന്ദ്രശേഖരനും  എ ജി സി ബഷിറിനും  ചിലതൊക്കെ ചെയ്യാൻ പറ്റും. കുടിവെള്ളം, മാലിന്യ സംസ്കരണം, ആരോഗ്യം, വിദ്യാഭ്യാസം ഇവയിലൊക്കെ നമ്മുടെ ജില്ല വളരെ പിന്നിലല്ലേ? മുന്നിലേതായാലുമല്ല.

ജില്ലക്കാശംസകൾ! നല്ലത് ഉണ്ടാകാൻ നമുക്കെല്ലാവർക്കുമാഗ്രഹിക്കാം
________________🔹