Monday 8 October 2018

അവസാന വരി / അസ്ലം മാവില

അവസാന വരി

അസ്ലം മാവില

വാർഷികാഘോഷം, വലിയ സംഗമം, എല്ലാവരെയും ക്ഷണിച്ച് ഒരു കൂട്ടായ്മ ഇങ്ങിനെയോ ഇത് പോലുള്ളതോ ആയ വ്യത്യസ്ത അഭിപ്രായങ്ങളിൽ നിന്നാണ് ഇന്നത്തെ നാട്ടുത്സവത്തിലേക്ക് എത്തുന്നത്. മൂന്ന് വർഷത്തെ പലരുടെയും ചിന്തകളും ഇടപെടലുകളും പൊലിമയ്ക്ക് കാരണമായിട്ടുണ്ട്.

പട്ലയിലെ അത്യാവശ്യം ഏതൊരാൾക്കും കൈകാര്യം ചെയ്യാവുന്ന ഉത്തരവാദിത്വം മാത്രമാണ് ഒരു നാട്ടുത്സവത്തിന്റെ ജനറൽ കൺവിനർ തസ്തിക. എല്ലാവരുടെയും സഹകരണത്തോടെ ആ ഉത്തരവാദിത്വം ഞാൻ മാക്സിമം  എന്റെ ജോലി കഴിഞ്ഞ് ബാക്കിയുള്ള സമയം ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്.

പാളിച്ചകളും വീഴ്ചകളും ചൂണ്ടി കാണിച്ച എല്ലാവരോടും കടപ്പാട്. തുടർ പൊലിമകളിലെ നേതൃത്വത്തിന് അതുപകാരപ്പെടട്ടെയെന്ന് ആശംസിക്കുന്നു.

പൊലിമ സ്വാഗത സംഘത്തോട് നന്ദി,
സബ് കമ്മിറ്റി നേതൃത്വങ്ങളോട് നന്ദി,
പരസ്യദാതാക്കളോടും പണവും പ്രയത്നവും നൽകി സഹകരിച്ച നാട്ടിലെയും പ്രവാസ ലോകത്തെയും പൊലിമ അഭ്യുദയകാംക്ഷികളോടും നന്ദി,
ജേഷ്ട സുഹൃത്തായ ചെയർമാൻ HK യോടും,
CPGB അംഗങ്ങളോടും
CP, RT അടക്കമുള്ള മുഴുവൻ കൂട്ടായ്മകളോടും നന്ദി.
നാട്ടിലെ ഓരോരുത്തരോടും നന്ദി.

No comments:

Post a Comment