Monday 8 October 2018

ക്യാപ്റ്റൻ രാജു എന്ന വെള്ളിനക്ഷത്രം / അസിസ് പട്ല

1985-ല്‍ നായന്മാര്‍മൂലയില്‍ തന്ബീഹും ഇസ്ലാം ഹൈസ്കൂളില്‍ പഠിക്കുന്ന കാലം, ക്യാപ്ടന്‍ രാജുവിന്‍റെ ആദ്യസിനിമയായ “രക്തം” കണ്ടിരുന്നെങ്കിലും എന്‍റെ മാസ്സില്‍ വേണ്ടത്ര ഇടം പിടിച്ചില്ല, പുതുമുഖമായത് കൊണ്ടാവാം... അതേ വര്ഷം റിലീസ് ച്യ്യ്പ്പെട്ട ആഴി എന്ന സിനിമയിലെ അഭിനയം എന്നെ വല്ലാതെ ആകര്‍ഷിച്ചു, ശബ്ദ ഗാംഭീര്യവും ആകാരസൗഷ്ഠവും എന്‍റെ മനസ്സില്‍ മറ്റു പല നടന്മാരേക്കാളും തെളിഞ്ഞു നിന്നു.

അന്നും എന്‍റെ പ്രധാന ഹോബി നടന്മാരുടെ ശബ്ദം അനുകരിക്കുക എന്നതായിരുന്നു, ജയനായിരുന്നു മുഖ്യന്‍, പിന്നെ നീട്ടിയും കുറുക്കിയും വാചകചടുലതയോടെ വിസ്മയിപ്പിക്കുന്ന സുകുമാരന്‍ “ ഓ... പിന്നേ... താനങ്ങു ഒലത്തും..”, അതു പോലുള്ള ഡയലോഗ് തന്‍റെ  ശൗര്യവും സ്ഥൈര്യവും വിളിച്ചോതുന്ന  മുഖഭാവങ്ങളിലൂടെ കേള്‍ക്കുമ്പോള്‍ ഒരു ഹരമായിരുന്നു... അതേ നിലവാരത്തിലേക്ക് ഞാന്‍ ക്യാപ്ടന്‍ രാജുവിനെയും പ്രതിഷ്ഠിച്ചിരുന്നു., ആഴി എന്ന സിനിമയിലെ ഡയലോഗ് അദ്ദേഹത്തെ അടുത്തറിഞ്ഞവര്‍ക്ക് മാത്രമേ മനസ്സിലായിരുന്നുള്ളൂ.. പിന്നീട് മിമിക്രിക്കാരുടെ അവിഭാജ്യ ഘടകമായി.

കഥാപാത്രങ്ങളെ അനുവാചകരില്‍ സന്നിവേശിപ്പിക്കുന്ന തീപ്പൊരി ഡയലോഗ് സ്ക്രിപ്ട്ര്‍ ടി.ദാമോദരന്‍ ക്യാപ്ടന്‍ രാജു എന്ന മഹാ നടനെ പ്രത്യേകം പരിഗണിച്ചിരുന്നു, ഉറ്റ സുഹൃത്തുക്കളായും... പവനാഴി, അരിങ്ങോടന്‍,കാബൂളി വാലതുടങ്ങിയ അദ്ദേഹം ജീവന്‍ നല്‍കിയ കഥാപാത്രം എന്നും മലയാള മനസ്സില്‍ ആ സ്വഭാവനടന്‍റെ ഓര്‍മ്മകളെ  ജ്വലിപ്പിച്ചു നിര്‍ത്തും.

ആദരാഞ്ജലികള്‍....🌹

😔

(അസീസ് പട്ല)



No comments:

Post a Comment