Monday 23 September 2019

ഒരു വായനാസ്വാദകന് പറയാനുള്ളത് /മഹമൂദ് ബി.

🔹

മഹമൂദ് ബി.

മാവിലയുടെ 1300+
കുറിപ്പിൽ നിന്നും തൊള്ളായിരത്തി ചില്ലാനം  എഴുത്തെങ്കിലും വായിച്ചിട്ടുണ്ടാകുമെന്ന് കരുതുന്ന ഒരു വായനാസ്വാദകന് പറയാനുള്ളത്...
__________________

കഴിഞ്ഞുപോയ അഞ്ചുപതിറ്റാണ്ടുകൾ പട്ല എന്ന കൊച്ചു ഗ്രാമത്തെ കുറിച്ചും അതിൽ ചില നേർ കാഴ്ചകളെയുമൊക്കെ വരമൊഴിയിലൂടെ എഴുതി പരത്തുന്നതിൽ മാവിലയുടെ കയ്യൊപ്പ് പറഞ്ഞറിയിക്കാൻ പറ്റാത്തതിലു മപ്പുറമാണ്...

ലളിതമായ ഭാഷയിൽ ഗൃഹാദുരത്വത്തോട് കൂടി പറഞ്ഞ പല കുറിപ്പുകളിലും പട്ല എന്ന കൊച്ചു ഗ്രാമത്തിന്റെ ഭംഗി കാണാൻ കഴിയുമായിരുന്നു ...

കഴിഞ്ഞ കാലത്തിന്റെ നേർക്കാഴ്ചകൾ
കുട്ടിക്കാല കുസ്രതികണ്ണുകളിലൂടെ പറഞ്ഞ മാവിലയുടെ എഴുത്തുകളിൽ അധികവും എന്റെ കുട്ടിക്കാലത്തേക്ക് അവ കൂട്ടികൊണ്ട് പോകാറുള്ളത് കൊണ്ട് തന്നെ മറുകുറിപ്പായിട്ട്  എന്റെ ബാല്യകാല അനുഭങ്ങളിൽ ചിലത് വരമൊഴിയായി പങ്കുവെക്കാൻ ഞാനൊരു ശ്രമം നടത്തിയുട്ടുമുണ്ട് ,
പിന്നീടങ്ങോട്ടെന്റെ ചില അക്ഷരകൂട്ടങ്ങൾ ചെറുകഥകളായും ലേഖനങ്ങളായും പതിഞ്ഞിട്ടുണ്ടാവണം അതിന് മാവിലയുടെ പ്രോത്സാഹനം ഒരിക്കലും മറക്കാൻ പറ്റാത്തതുമാണ്...

ചില സമയങ്ങളിൽ മാവിലയുടെ ചില എഴുത്തിന്  മറുകുറിപ്പായിട്ട് എന്തൊക്കെയൊ ഞാൻ കുത്തി കുറിച്ചുട്ടുണ്ടാവാം അതിന്റെ ചില അടയാളങ്ങൾ ഈ നൂറ്റി ചില്ലാനം എഴുത്തിൽ എവിടെയെങ്കിലും കണ്ടെന്നും വരാം അതിൽ നിന്നും sir 'ന് ഇഷ്ട്ടപ്പെടാത്തത് എന്തങ്കിലും വായിച്ചെടുക്കാൻ കഴിഞ്ഞിട്ടുണ്ടെകിൽ എന്നോട് ക്ഷമിക്കുമല്ലൊ ല്ലെ...

നമ്മുടെ ഗ്രാമത്തെ കുറിച്ച് മാവില പറഞ്ഞ കുറിപ്പുകളും പിന്നെ അതിന്റെ തൊട്ടുപിന്നിലായിട്ട് ഈ നൂറ്റി ചില്ലാനം എഴുത്തുകളും മാറി വരുന്ന പുതിയ കാലത്തിന് വായിച്ചാസ്വദിക്കാൻ എന്നും അവിടെ കാണണം ഒരിക്കലും ബ്ലോഗിൽ നിന്നും ഇല്ലാതായി പോവുകയുമരുത് ...

തൂലിക നിർത്താതെ ചലിപ്പിക്കാൻ ഇനിയും ഒരുപാട് കാലം അസ്‌ലം മാവിലേക്ക് കഴിയട്ടെ നന്മകൾ പ്രാർത്ഥനകൾ !

https://rtpen.blogspot.com/2017/09/blog-post_20.html?m=1.  മഹമൂദ് .ബി..😍
🔹_

*സെപ്റ്റംബറുകൾ* *ഇയ്യിടെയായി വന്നു* *പൊയ്ക്കൊണ്ടിരിക്കുമ്പോൾ* / അസ്ലം മാവിലെ

*സെപ്റ്റംബറുകൾ*
*ഇയ്യിടെയായി വന്നു*
*പൊയ്ക്കൊണ്ടിരിക്കുമ്പോൾ*
.............................
അസ്ലം മാവിലെ
.............................

ഈ സെപ്തംബർ പൊയ്മറയുമ്പോൾ എനിക്ക് അഞ്ചുവർഷനിറക്കൂടാണ് സമ്മാനിക്കുന്നത്.  വാട്സാപ്പിൽ ഞാൻ സജീവമായിട്ട് അഞ്ചുവർഷം  പൂർത്തിയാക്കിയ വർത്തമാനമാണത്.

കുറഞ്ഞ ഗ്രൂപ്പുകളിലേ ഞാൻ അംഗമായിരുന്നുള്ളൂ. ഞാനറിഞ്ഞ് അംഗമായതും എന്നെ മുൻകൂട്ടി അറിയിക്കാതെ അംഗമാക്കിയതുമായ ഗ്രൂപ്പുകളിൽ നിന്നും ചെറിയ ചെറിയ ഇടവേളകളിൽ തക്കം നോക്കി ഞാൻ പലപ്പോഴായി പുറത്ത് ചാടിയിട്ടുമുണ്ട്. പിന്നെ, ബാക്കിയായിരിക്കുക ഒന്നോ രണ്ടോ കൂട്ടായ്മകളായിരിക്കും.

അതൊക്കെ അവനവന്റെ വ്യക്തിപരം. പക്ഷെ, ഇക്കഴിഞ്ഞ ആയിരത്തി എണ്ണൂറ്റി ചില്ലാനം ദിവസങ്ങളിൽ എനിക്കുണ്ടായ നീക്കിയിരുപ്പ് എന്ന് പറയുന്നത് കുറച്ച് കുറിമാനങ്ങളാണ്. അതാണെനിക്ക് നിങ്ങളോട്  ഇന്ന് പറയാനുള്ളതും.

ആ കുറിമാനങ്ങളിൽ കാര്യമുണ്ട്, കഥയുണ്ട്, കളിയുണ്ട്,  നേരംപോക്കുണ്ട്, രാഷ്ട്രീയമുണ്ട്, കൗടുംബികമുണ്ട്, സാമൂഹ്യമുണ്ട്, സാംസ്കാരികമുണ്ട്, രോഷമുണ്ട്, ക്ഷോഭമുണ്ട്, ഓർമ്മകളുണ്ട്, ഓർമ്മപ്പെടുത്തലുകളുണ്ട്,  ഓർമ്മക്കുറിപ്പുണ്ട്, കുട്ടിക്കാലമുണ്ട്, അന്വേഷണങ്ങളുണ്ട്, അനുഭവങ്ങളുണ്ട്, യാത്രയിൽ കണ്ടതുണ്ട്, കേട്ടത് ശരിവെച്ചതുണ്ട്, എന്റെ മാതാപിതാക്കളുണ്ട്, അവരുടെ കൂട്ടുകാരുണ്ട്, എന്റെ അയൽക്കാരുണ്ട്, കത്തുകളുണ്ട്, നോട്ടീസുണ്ട്, ഹർജികളുണ്ട്, അപേക്ഷകളുണ്ട്, സഹായർഥനകളുണ്ട്, പരിചയപ്പെടുത്തലുകളുണ്ട്, ചിന്താശകലങ്ങളുണ്ട്, നാട്ടുവർത്തമാനങ്ങളുണ്ട്, അവലോകനങ്ങളുണ്ട്,  ക്ഷണികാഭിപ്രായങ്ങളുണ്ട്, പ്രതിഷേധങ്ങളുണ്ട്, പ്രതിയഭിപ്രായങ്ങളുണ്ട് ...
ഇവയൊക്കെ ഞാൻ ഒരു ബ്ലോഗിൽ ഒരക്ഷരം പോലും കളയാതെ സൂക്ഷിക്കുവാനും ആർക്കീവ് ചെയ്യുവാനും മാക്സിമം ശ്രമിച്ചിട്ടുമുണ്ട്.

ഇന്ന് ആ ബ്ലോഗ് (www.rtpen.blogspot.com) ശ്രദ്ധിച്ചപ്പോൾ 1300 + എണ്ണം കഴിഞ്ഞിരിക്കുന്നു. അതിൽ നൂറ്റിച്ചില്ലാനം മറ്റുള്ളവരുടേ എഴുത്തൊഴിച്ചാൽ ബാക്കി മുഴുവൻ ഞാൻ വാട്സാപ്പിൽ നിങ്ങളോട് സംവദിച്ചതും പങ്കുവെച്ചതുമായ നടേ എണ്ണിപ്പറഞ്ഞതും എണ്ണാൻ ബാക്കിയുള്ളതുമായ കാര്യങ്ങളാണ്.

അവകാശപ്പെടാൻ ഒന്നുമില്ല. ഒരു കുഞ്ഞുഗ്രാമത്തിന്റെ ഭൂമികയിലിരുന്ന് നിങ്ങളോട് സംസാരിച്ചതും ഇടപ്പെട്ടതും കലഹിച്ചതും കലപില കൂടിയതും ശിഷ്ടകാലത്തെപ്പോഴെങ്കിലും തിരിഞ്ഞു നോക്കാനും അവ വായിച്ച് എന്റെ നിരീക്ഷണങ്ങളും അഭിപ്രായങ്ങളും ആവശ്യമെങ്കിൽ തിരുത്താനും ചിലത് വഴിമാറിച്ചിന്തിക്കാനും മറ്റു ചിലവ വായിച്ചും ഓർത്തും സ്വകാര്യാഹ്ലാദം കണ്ടെത്തുവാനും എനിക്ക് തന്നെയായിരിക്കും ഉപകരിക്കുക. വായനാകുതുകികളായ ഒരു തലമുറയ്ക്ക് എപ്പോഴെങ്കിലും വെറുതെയൊന്ന് കണ്ണോടിച്ചു പോകാനുമായെങ്കിൽ, കൂട്ടത്തിൽ അതുമായി.

ഈ വരമൊഴികളിൽ ചിലത്  തെരഞ്ഞെടുത്ത് പുസ്തകമാക്കണമെന്ന്  ഒന്ന് രണ്ടധ്യാപകരും എന്നോട് പല കാര്യങ്ങളിലും വിയോജിപ്പുള്ള  എന്റെ സ്നേഹനിധികളായ അഭ്യുദയകാംക്ഷികളും പറഞ്ഞിരുന്നു. "കുട്ടിക്കാലക്കുസൃതിക്കണ്ണുകൾ" പത്തമ്പതോളം ലക്കങ്ങൾ ആർ ടി യുടെ ഗതകാല പ്രതാപകാലങ്ങളിൽ എഴുതിയപ്പോഴും ഇതേ അഭിപ്രായം തന്നെ അന്നും വന്നിരുന്നു. അന്ന് പറഞ്ഞത് പോലെ ഇന്നും എന്റെ മറുപടി ഇതാണ് - സമയമിനിയും കിടക്കുന്നുണ്ടല്ലോ, നോക്കാം.

എന്റെ ചുറ്റുവട്ടത്തെ 200 +  അല്ലെങ്കിൽ അതിലധികം അഭിസംബോധകരുമായി അവർക്കു കൂടി യോജിക്കാവുന്ന അഭിപ്രായങ്ങളും വല്ലപ്പോഴും വേറിട്ട ചിന്തകളും പങ്കുവെക്കാൻ സാധിച്ചതിലുള്ള സന്തോഷം മാത്രമാണെനിക്ക്. എന്റെ എഴുത്തുകളിൽ പ്രസക്തമെന്ന് തോന്നുന്നവ മറ്റുപലരിലും ഞാനറിയാതെ  എത്തിക്കുവാൻ സഹകരിച്ച സൗഹൃദങ്ങളോടും സഹൃദയരോടും എന്റെ ഹൃദ്യമായ കടപ്പാടുണ്ട്. 

ഈ എഴുത്തുകളിലെ ചില ആശയങ്ങളും അഭിപ്രായങ്ങളും ഈ കുഞ്ഞുവട്ടത്തെ ജീവിതാന്തരീക്ഷത്തെ പരോക്ഷമായി അൽപമെങ്കിലും സ്വാധീനിച്ചിട്ടുണ്ടെങ്കിൽ അത് തന്നെ എനിക്ക് ധാരാളമാണ്. അവ വിലയിരുത്തേണ്ടതാകട്ടെ എന്ന സാകൂതം വായിച്ചവരും വിമർശന ബുദ്ധ്യാ നിരീക്ഷിച്ചവരുമാണ്.

ചില എഴുത്തുകളിലൊക്കെ എന്റെ മാതാപിതാക്കളും അവരുടെ കൂട്ടുകാരും സാന്ദർഭികമായി ഇടം പിടിച്ചിട്ടുണ്ടെങ്കിൽ, ക്ഷമിക്കുക, അതൊരു നിയോഗവും അവരോടുള്ള സ്നേഹവാത്സല്യങ്ങളും പൊയ്പ്പോയ കാലത്തിന്റെ ഓർമ്മപ്പെടുത്തലുമാണെന്ന് കരുതിയാൽ മതി.

നന്മകൾ മാത്രം !
-------------------------------------------------
എന്നെ ട്രോളിയവരെ ഞാനെപ്പോഴും ഹ്യൂമർ സെൻസിലേ അവരുടെ കുസൃതികളെ  കാണാറുള്ളൂ. പൊലിമകാലത്തെ,  പഞ്ചാബി ഹൗസിൽ നിന്നും മുറിച്ചെടുത്ത "ബബ്ബബ്ബ" ക്ലിപ്പ് എന്റെ FB പേജിൽ എവിടെയോ ഒരിടത്ത് ഒളിപ്പിച്ചിട്ടുണ്ട്,  വല്ലപ്പോഴും നോക്കി ആസ്വദിക്കാൻ. പലരുടെയും മൊബൈലിൽ സീക്രട്ട് ഫോൾഡറിലത് കാണുമായിരിക്കും.

ചില  നേരമ്പോക്കുകൾ ചിരിച്ചാലും പിന്നെയും ഓർത്തു ചിരി വരും, മഴ തീർന്നാലും മരം പെയ്യും പോലെ. അത് പോലെയുള്ള ഒന്നായിരുന്നു അത്. വീട്ടിൽ പിള്ളേർ ഈ സീൻ നോക്കി കൺട്രോളില്ലാതെ ചിരിച്ചു വീഴുമ്പോൾ മാത്രം ശുണ്ഠി വരുമെന്നേയുള്ളൂ.

അത്കൊണ്ട് കൗടുംബികത്തെ കുറിച്ച് ഇന്ന് വിശദീകരണമില്ല. അത് പറഞ്ഞാൽ ഈ ട്രോളിലെ നിർദ്ദോശ ഹാസ്യത്തിന് പ്രസക്തി ഇല്ലാതാകും, Let us Enjoy together .. 

*പന്തലഴിച്ച് വിലയിരുത്തലുകൾ* *അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ* / അസ്ലം മാവിലെ ( 3 )

*പന്തലഴിച്ച് വിലയിരുത്തലുകൾ*
*അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ* 
.............................
അസ്ലം മാവിലെ
.............................
.      ( 3 )

നിലവിൽ സാഹചര്യങ്ങൾ മാറിയിട്ടുണ്ട്. പഴയ തലമുറയിലെ മാനദണ്ഡം കൊണ്ടു പുതുപ്പെണ്ണിനെയും പുതുചെറുക്കനെയും അളക്കാൻ തുനിയരുത്. അന്നത്തെ ജീവിത സാഹചര്യങ്ങൾ പരുപരുക്കനായിരുന്നു. മൂന്ന് നേരം പശിയടക്കാനുള്ള വെപ്രാളത്തിൽ മുമ്പിലുള്ള ലക്ഷ്യം അന്നത്തെ ആ ഒരു ദിവസം മാത്രമായിരുന്നു മിക്കവർക്കും. അടുത്ത ദിവസത്തെ അന്നത്തിനുള്ള വക തൊട്ടടുത്ത ദിവസത്തെ  പ്രഭാതത്തിൽ മാത്രം ആലോചിക്കാനേ സാധിക്കുമായിരുന്നുള്ളൂ. അവരുടെ മക്കളാണ് ഇന്നത്തെ 50 + തലമുറ.

ആ ഓട്ടത്തിനിടക്ക് അന്നത്തെ തലമുറയ്ക്ക് മക്കളെ മതിയാവോളം  താലോലിക്കുക, അവരെ ഖ്യാലാക്കുക, അവരെ കേൾക്കുക എന്നതൊക്കെ അസംഭവ്യമാണ്. എത്ര അകലം കാണിച്ചുവോ ആ അകലത്തിനനുസരിച്ച് ആദരവ് അളന്നിരുന്ന കാലത്തിന് വ്യത്യസ്തമായ ഒരു ചുറ്റുപാടിലാണ് ഇന്നത്തെ മുതിർന്ന തലമുറ ജീവിതം നയിക്കുന്നത്. ഇപ്പറഞ്ഞ മുതിർന്ന തലമുറയുടെ മക്കളാണ് ഇന്നത്തെ ദാമ്പത്യജീവിതത്തിൽ കാലെടുത്ത് വെച്ചവരും വെക്കേണ്ടവരും. തങ്ങൾ കടന്നുപോയ പരുപരുക്കൻ ജിവിതം പറഞ്ഞ് പുതിയ ദമ്പതിമാരുടെ ജീവിതത്തിൽ പഴയ കാരണവരുടെ വേഷം കെട്ടാതിരിക്കലാണ് സമകാലീന ചുറ്റുപാടിൽ മുതിർന്ന തലമുറയിൽ നിന്നും ഉണ്ടാകേണ്ട ഒന്നാമത്തെ നടപടിക്രമം. എഴുതാൻ എളുപ്പമാണെങ്കിലും, ഇങ്ങിനെയൊരു മൈണ്ട്സെറ്റ് കാലത്തിന്റെ വിളിക്കനുസരിച്ച് ഉണ്ടാക്കി എടുത്തേ തീരൂ.

മറ്റൊരു വിഷയം , ഭാര്യാ വീട്ടുകാരുടെ അമിത പ്രതീക്ഷയും ആവശ്യത്തിൽ കൂടുതലുള്ള കണക്ക് കൂട്ടലുകളുമാണ്. ഇത് രണ്ടും പിഴച്ച ചിന്താഗതിയാണ്. ഈ ഏർപ്പാടുമായി മുന്നോട്ട് പോയാൽ ഒന്നും എവിടെയുമെത്തില്ല. മുമ്പുകാലങ്ങളിൽ നേരെ തിരിച്ചായിരുന്നു സംഭവിച്ചിരുന്നത് ( ഭാര്യാ വീട്ടുകാർക്ക് പകരം, ഭർത്തൃ വീട്ടുകാർ ).

നവവധുവിനേക്കാൾ വലിയ ആശങ്ക അവളുടെ മാതാപിതാക്കൾക്കോ കുടുംബാംഗങ്ങൾക്കോ ഉണ്ടാവുക എന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുക. പ്രതീക്ഷിച്ച പോലെ ആയില്ല, അൽപം ധൃതികൂടിപ്പോയി, പഠിക്കാൻ സമയം കിട്ടിയില്ല, ലഭിച്ച ഡാറ്റ പിഴച്ചു പോയി തുടങ്ങി ഡിപ്ലമാറ്റിക്കായ അസ്സെസ്മെന്റ് മുതൽ തറ വിലയിരുത്തൽ വരെ നടത്തി കുടുംബാന്തരീക്ഷത്തിൽ കരിനിഴൽ ഉണ്ടാക്കിയ ഒരുപാട് സംഭവങ്ങൾ ഓരോരുത്തർക്കും പറയാനുണ്ടാകും. ബന്ധങ്ങൾക്ക് തുടക്കമിടുന്നതിന് മുമ്പ് ഒരളവിൽ ഇതൊക്കെ അന്വേഷിച്ചു തീർക്കുന്നതിന് പകരം പന്തലഴിച്ച ശേഷം മതിലിനു വരെ ചെവി മുളക്കുന്ന നേരത്ത്  തോറ്റം പറയേണ്ട സബ്ജക്ടേയല്ല ഇതൊന്നും.

ഇത്കൊണ്ടുണ്ടാകുന്ന ഏക നേട്ടം നാമ്പുകിളിർക്കുന്ന കുടുംബാന്തരീക്ഷത്തിൽ അസംതൃപ്തി ബീജാവാപം ചെയ്യുമെന്നത് മാത്രമാണ്. അത് മുഖഭാവങ്ങളിൽ പ്രകടമാകും. എത്ര മുഖം കഴുകിയാലും അകത്തുള്ളത് പുറത്ത് കരുവാളിച്ച് കാണും. സെറ്റായിക്കൊണ്ടിരിക്കുന്ന നവവധുവിനത് കൺഫ്യൂഷനുണ്ടാക്കും. നവവരനും തുടർന്നവന്റെ കുടുംബത്തിനും പിന്നെ മണക്കാൻ വലിയ സമയവും വേണ്ടി വരില്ല. 

( തുടരും )

*നാകം പണിയുന്നവർ;* *നരകവും* / അസ്ലം മാവിലെ ( 2 )

*നാകം പണിയുന്നവർ;*
*നരകവും* 
.............................
അസ്ലം മാവിലെ
.............................
.      ( 2 )

വിഷയങ്ങൾ എല്ലാ കാലത്തുമുണ്ട്. അവ പ്രശ്നങ്ങളായി എടുക്കിന്നിടത്താണ് പുഴുക്കുത്ത് വീഴുന്നത്. ആരെന്ത് പറഞ്ഞാലും ദമ്പതികളിൽ കൂടുതൽ പക്വത കാണുക പെണ്ണിനായിരിക്കും. അഞ്ചാറ് വയസ്സിന്റെ ഇളമയിൽ തന്നെ ഭർത്താവിന്റെ പ്രായത്തോളം പ്രായോഗിക ബുദ്ധിയും പക്വതാനിലപാടും പെണ്ണ് കാണിക്കുന്നിടത്തൊക്കെ ദാമ്പത്തിക ജീവിതം ഒരുവിധം വിജയിച്ചിട്ടുണ്ട്.

മുമ്പ് കത്തെഴുത്തു കാലമെങ്കിൽ ഇന്ന് ഓൺലൈൻ മെസ്സേജുകളുടെ (ടെക്സ്റ്റ്/വോയ്സ് ) കേളീരംഗമെന്ന വ്യത്യാസമേയുളളൂ. അവിടങ്ങളിലൊക്കെ ആണൊരുത്തൻ കാണിക്കുന്ന അതിരുകടക്കലുകളും അനാവശ്യ പരാമർശങ്ങളും (തമാശക്കാണെങ്കിലും) അവനോളം തറയാകാൻ പെണ്ണ് ഒരുമ്പെടാത്തത് നടേ സൂചിപ്പിച്ച പ്രായത്തിൽ കവിഞ്ഞ  മെച്ച്യുരിറ്റി തന്നെയാണ്. എന്നാൽ ഈ പരാമർശങ്ങളൊക്കെ അപ്പപ്പോൾ സ്വന്തം മാതാപിതാക്കളോട് ചെകിടോതുന്നത് കൊണ്ട് പെണ്ണിനു ലഭിക്കുന്ന ആകെ മെച്ചം, സ്ക്രീൻഷോട്ടെടുത്തോ ഒഴിഞ്ഞ ഫോൾഡറിലോ സേവ് ചെയ്ത് സൂക്ഷിച്ചാൽ
ഭാവിയിലെപ്പോഴെങ്കിലും  ലോ പോയന്റായി ഭവിക്കുമെന്ന കാഞ്ഞ ഉപദേശം മാത്രമായിരിക്കും. അതിനേ ആ തോറ്റംപാട്ട്  വഴിവെക്കുകയുള്ളൂ.  ഇത്തരം അസംബന്ധ പരാമർശങ്ങളിൽ നിന്നും നുള്ളി നോവിക്കലിൽ നിന്നും ലഭിക്കുന്ന മനോസുഖം  തൽക്കാലം തനിക്ക് വേണ്ടെന്ന് ചെറുക്കൻ തീരുമാനിച്ചാൽ പിന്നെ അവിടെ സ്വർഗ്ഗമേയുണ്ടാകൂ.

വർഷങ്ങൾക്ക് മുമ്പ്  ഒരു ജേഷ്ട സുഹൃത്ത് പഞ്ചായത്തിനിരുന്നപ്പോൾ പെണ്ണ് വക കുറെ കത്തിന്റെ ഫോട്ടോകോപ്പികൾ തെളിവായി പ്രൊഡ്യുസ് ചെയ്ത ഒരു സംഭവം  സംസാരമധ്യേ എന്നോടയാൾ പറഞ്ഞതോർക്കുന്നു. ഇന്നതിന് പകരം Screen shot എടുത്ത് സൂക്ഷിക്കുന്നു എന്ന വ്യത്യാസമേയുള്ളൂ. എന്തിനെന്ന് വെച്ചാൽ - ഭാവിയിൽ ഉപകാരപ്പെട്ടാലോ ?

കാര്യങ്ങൾ മനസ്സിലാക്കാൻ അധികമാരും കേൾക്കാറില്ല; പകരം  (ഉരുളക്കുപ്പേരി) മറുപടി പറയാനാണ് പലരും കേൾക്കുന്നത്. ഇതെല്ലാവർക്കുമുള്ള ഒരസുഖമാണ്.  ഇതാകട്ടെ കേൾക്കാതിരിക്കുന്നതിനേക്കാൾ അപകടകരമാണ്. കേൾക്കുക എന്നതിനെ തെറ്റിദ്ധരിച്ചവരാണെന്ന് തോന്നുന്നു  പഠിത്തം വേണ്ടുവോളമുള്ള പുതിയ തലമുറയിലധികവും.

പണ്ടൊക്കെ മതപഠനമെന്നത് ഓത്തുപുരകളിലെ ഏതാനും മാസങ്ങളിലെ  വിദ്യാഭ്യാസമായിരുന്നു. അന്നത്തെ ജീവിതസാഹചര്യങ്ങളിൽ അത്രയൊക്കെയേ പറ്റുമായിരുന്നുള്ളൂ.  അത് കഴിഞ്ഞ് വ്യവസ്ഥാപിതമായ മദ്രസ്സാ സിസ്റ്റം നിലവിൽ വന്നു. കുറെക്കാലം അഞ്ചോളം (അഞ്ചാം ക്ലാസ്സ് ) അതോടി. ഇപ്പോൾ പലയിടത്തും ഹയർസെക്കണ്ടറി വരെ മദ്രസ്സാ വിദ്യാഭ്യാസമുണ്ട്. ആവശ്യത്തിന് വിദ്യാർഥികളുമുണ്ട്. പോരാത്തതിന് അവധിക്കാലങ്ങളിൽ ഇതിന്റെ തന്നെ റിപ്പിറ്റേഷൻ വേർഷനും ഉണ്ട്. എന്നിട്ടും പ്രായോഗിക ജീവിതത്തിൽ അഭിമുഖീകരിക്കാൻ സാധ്യതയുള്ള വിഷയങ്ങളെ കുറിച്ച് സ്വയം പഠിക്കാൻ ആരും ശ്രദ്ധ കാണിക്കുന്നില്ല. പരീക്ഷയ്ക്കു മാത്രം ഉത്തരം എഴുതി കപ്പും സർടിഫിക്കറ്റുകളും വാങ്ങാനുള്ള പാഠഭാഗങ്ങളായാണ് സ്വഭാവവും സംസ്കരണവും മഹാന്മാരുടെ ജീവചരിത്രങ്ങളും എന്ന് തെറ്റിദ്ധരിച്ചവരാണധികവും.

എന്റെ ഉപ്പ, ഉപ്പാന്റെ സുഹൃത്തുക്കളോട്  ഇടക്കിടക്ക് പറയാറുള്ള ഒരു ദാമ്പത്യ തമാശ ഞാൻ കേട്ടിട്ടുണ്ട്: "അൽപം പോലും കാറ്റ് അകത്ത് കടക്കാതെ,  ഗ്ലാസ്സ് അടച്ചിട്ട ഒരു വണ്ടിയിൽ പോകുന്ന ദമ്പതികളെ കാണുമ്പോൾ സൂക്ഷിക്കണം, അവർ സ്വന്തം വീട്ടിൽ പറഞ്ഞു തീർക്കാനാവാത്ത ഒരു ഇഷ്യൂ പോകുന്ന വഴിയിലും തുടരുകയാണ്. അതിലും എത്രയോ ഭേദമാണ്  ഉടുത്ത മുണ്ട് കൊണ്ട്  രാത്രി കുടിൽ കെട്ടി, പകലതഴിച്ച്, പുതപ്പാക്കി, തോളത്തൊരു തുണിസഞ്ചിയും തൂക്കി പശി തേടിയിറങ്ങുന്ന ഓനും ഓളും - അവരേത് ആട്ടക്കാരായാലെന്ത് ?" 

ഇന്നത് കുറച്ചേറെത്തന്നെ ശരിയെന്ന് തോന്നിപ്പോകുന്നു, ഇയ്യിടെ ചിലരുടെ പരിഭവങ്ങൾ കേൾക്കാൻ ചെവികൊടുത്തപ്പോൾ.  മുമ്പ് വൺ വേ ട്രാഫിക്കായിരുന്നെങ്കിൽ (ആൺക്കോയ്മ),  ന്യൂ വേർഷനിൽ ഒരു വ്യത്യാസമുണ്ടാകും, കൊടുത്തപോലെ തിരിച്ചു മറുപടിയും കിട്ടും ! പിന്നെപ്പൂരം കത്തിപ്പടരാൻ സമയമധികം വേണ്ടല്ലോ !

(തുടരും )

* നാകം = സ്വർഗ്ഗം 

*ദാമ്പത്യജീവിതങ്ങളിൾ* *കരിനിഴലുകൾ ഏറുന്നുണ്ടോ?* / അസ്ലം മാവിലെ ( 1 )

*ദാമ്പത്യജീവിതങ്ങളിൾ*
*കരിനിഴലുകൾ ഏറുന്നുണ്ടോ?*
.............................
അസ്ലം മാവിലെ
.............................
.     ( 1 )
ദാമ്പത്യജീവിതങ്ങളിൽ അസ്വാരസ്യങ്ങൾ കൂടി വരുന്നു; പലരും അറിയാൻ വൈകുന്നു. ട്രൈയിൻ യാത്രക്കിടെ രണ്ടുപേരുടെ സംസാരം. ഇക്കഴിഞ്ഞ ദിവസങ്ങളിൽ പരിചയപ്പെട്ട തിരുവനന്തപുരത്തുകാരൻ സജ്ജാദും ഇതേ അഭിപ്രായമാണ് എന്നോട് വളരെ വിഷമപൂർവ്വം പങ്ക് വെച്ചത്.

പഴയകാലങ്ങളിലും ദാമ്പത്യജീവിതങ്ങളിൽ ഒരുപാട് അരുതായ്മകൾ ഉണ്ടായിട്ടുണ്ട്. ചിലരൊക്കെ നേരിൽ കണ്ടിരിക്കാനുമിടയുണ്ട്. അന്ന് അതിന് പറഞ്ഞിരിക്കാവുന്ന കാരണങ്ങളിൽ ചിലത് പക്വതയില്ലായ്മയും  അവർക്കിടയിലെ വിദ്യാഭ്യാസത്തിന്റെ അഭാവവും മറ്റുമായിരിക്കും. വില്ലൻ (വില്ലത്തി) വേഷത്തിൽ നാത്തൂൻമാരും അമ്മായിയമ്മയും ഒരു നിമിത്തമായി  പ്രത്യക്ഷപ്പെടും. തുടക്കമെവിടെയെന്നന്വേഷിക്കുന്നതിന് മുമ്പ് കാരണവപ്പട ഒരു തീരുമാനവുമെടുത്ത് കഴിഞ്ഞിരിക്കും. എവിടെയും പഴയ മാപ്പിളപ്പാട്ടുകളിലെ പ്രധാനപ്രമേയങ്ങളിൽ  ഇവയൊക്കെയുണ്ടായിരുന്നല്ലോ.

അതങ്ങിനെ വിടാം. ഇന്നോ ? ആവശ്യത്തിന് വിദ്യാഭ്യാസം - ഭൗതികമായാലും സ്പിരിച്വലയാലും. നിലവിലുള്ള ജീവിതാന്തരീക്ഷത്തെ കുറിച്ചും സാഹചര്യങ്ങളെ കുറിച്ചും എല്ലാവർക്കും ആവശ്യത്തിലേറെ നല്ല അവബോധമുണ്ടുതാനും.  എന്നിട്ടും ഇങ്ങനെയൊക്കെ കുടുംബാന്തരീക്ഷങ്ങളിൽ അസ്വസ്ഥതകൾ എന്തുകൊണ്ടുണ്ടാകുന്നു ?  ഒരു നല്ല പഠനമാവശ്യമാണ്.

എല്ലാ സമൂഹങ്ങളിലും (ജാതി മത ഭേദമന്യേ )  ഈ സാഹചര്യങ്ങൾ ഏറ്റക്കുറച്ചിലുകളോടെ ഇന്ന്  നിലനിൽക്കുന്നുണ്ട്. ഫലവത്തായ പരിഹാരമാർഗ്ഗങ്ങൾ കാലേകൂട്ടി കണ്ടില്ലെങ്കിൽ  കണക്കുകൂട്ടലുകൾക്കുമപ്പുറമായിരിക്കും വരും തലമുറകളിൽ നിന്നുണ്ടാകാവുന്ന  പ്രത്യാഘാതങ്ങൾ.

ഓരോരുത്തർക്കും അവരുടെ ജീവിത പരിപ്രേക്ഷ്യത്തിൽ നിന്നുമാത്രമേ ഇതിനെ കുറിച്ചു പറയാനും പരിഹാര നിർദ്ദേശങ്ങൾ മുന്നോട്ട് വെക്കാനുമാകൂ. ചില സാധ്യതകളും പരിഹാരങ്ങളും മാത്രമാണ് എന്റെ എഴുത്ത് കൊണ്ടുദ്ദേശിക്കുന്നത്.

(തുടരും )

പത്രത്തിൽ കൊടുത്ത് അതിന്റെ ലിങ്കും കാത്തിരിക്കാനുള്ള ക്ഷമയില്ലാത്തത് കൊണ്ട് ഇവിടെ പോസ്റ്റ് ചെയ്യുന്നു.

*മമ്മൂച്ചാക്ക്* *അല്ലാഹ് മഗ്ഫിറത്ത്* *നൽകട്ടെ* / അസ്ലം മാവിലെ


*മമ്മൂച്ചാക്ക്*
*അല്ലാഹ് മഗ്ഫിറത്ത്*
*നൽകട്ടെ*
..............................
അസ്ലം മാവിലെ
.............................

ഒരു മരണവാർത്ത കൂടി നാട്ടിൽ നിന്ന്  എന്നെ തേടിയെത്തിയിരിക്കുന്നു. ജുമുഅ: കഴിഞ്ഞ് നെറ്റ് ഓൺ ചെയ്തപ്പോൾ  പട്ലയിലെ ഒരു ഓൺലൈൻ ഗ്രൂപ്പിൽ നിന്ന്  അബ്ദുറഹിമാന്റെ വോയിസിൽ കൂടിയാണ് ആ മരണ വാർത്ത ഞാൻ കേൾക്കാനിടയായത് - മമ്മൂച്ച പൊയ്പ്പോയ് ! ഇന്നാലില്ലാഹ്.

മുമ്പ് ഞങ്ങൾ ബോംബെ കഥകൾ കേട്ടിരുന്നത് മമ്മൂച്ചാന്റെ അടുത്ത് നിന്നായിരുന്നു. ബിസ്തി മുല്ല (ബെഹസ്തി മൊഹല്ല ) കഥകളും ചാർനല്ലിയും അവിടെയുണ്ടായിരുന്ന മലയാളി ഹോട്ടൽ കഥകളും നിരത്തിത്തുറന്നിട്ട് ലാഭത്തിൽ ഓടിയിരുന്ന ട്രാവൽ ഏജൻസികളും സേമിൽ പോക്കും വിസക്കച്ചവടങ്ങളും   അത് പൊട്ടിയതും പൊട്ടാത്തതും ഓടിയതും ഒടുങ്ങിയതും എല്ലാമാ സംസാരത്തിലുണ്ടാകും.

മുഹമ്മദലി റോഡും ക്രാഫോർഡ് മാർക്കറ്റിലെ കാസർകോട്ട്കാരുടെ  പേരിക്കച്ചോടവും മസ്ജിദ് ബന്ദറിലെയും അബ്ദുറഹിമാൻ സ്ട്രീറ്റിലെയും മദനപുരയിലെയും  ലക്ഷങ്ങളുടെ ഹോൾസെയിൽ കച്ചവട തിരിമറികളും  നാട്ടുകാരുടെ  ബോംബെ ജീവിതങ്ങളും എന്റുപ്പയും കൂട്ടുകാരും നടത്തിയിരുന്ന മസാലപ്പീടികയും  അതിനോടനുബന്ധിച്ച കഥകളും  കപ്പൽ ജോലി തേടി മത്സരിച്ചെത്തിയിരുന്ന കാസർകോട്ടുകാരും കണ്ണൂർകാരും കോഴിക്കോട്ടുകാരും  എല്ലാം മമ്മൂച്ചാക്ക് ഓരോ നേരത്തെ ചൂടുചൂട് വിഷയങ്ങളായിരുന്നു. എന്റെ ഉപ്പ, ഹമീദ്സ്ച്ച, കപ്പൽ അദ്ലൻച്ച തുടങ്ങിയ പണ്ടത്തെ സെയിലർമാരുടെ കഥകളും അവരുടെ കപ്പൽ ജീവിതങ്ങൾക്കിടയിൽ  നിന്നും കേട്ട ത്രസിക്കും കടൽക്കഥകളും വള്ളിപുള്ളിവിടാതെ വീട്ടിലിരുന്ന് അവതരിപ്പിക്കുമ്പോൾ എന്റെ ഉമ്മയും അതൊക്കെ കേൾക്കാൻ ഇരിക്കുമായിരുന്നു.

ബോംബെയിലെ പട്ലക്കാരുടെ ജമാഅത്തുകൾ, അവയ്ക്ക് പിന്നിൽ പ്രവർത്തിച്ചവർ, അതിന്റെ ഉദ്ദേശ ലക്ഷ്യങ്ങങ്ങൾ - മമ്മൂച്ചയ്ക്ക് എല്ലാം കാണാപാഠം.

അന്നൊക്കെ നാട്ടിൽ നിന്ന് കത്തെഴുതിയിരുന്നത് അറബിമലയാളത്തിലായിരുന്നു പോൽ. അപൂർവം ചിലർക്കാണ് അത് തന്നെ നല്ലക്ഷരത്തിൽ എഴുതാൻ അറിഞ്ഞിരുന്നതും. 5 നയാപൈസയുടെ ഇൻലന്റിലായിരുന്നു അന്നു കത്തെഴുതിയിരുന്നതത്രെ. ഗ്രാമം പട്ലയാണെങ്കിലും നമ്മുടെ പോസ്റ്റ് ഓഫീസ് മായിപ്പാടിയിലാണ്. പലരും കത്തെഴുതാൻ നാട്ടിൽ ആശ്രയിച്ചിരുന്നവരിൽ ഒരാൾ അന്നത്തെ വിദ്യാഭ്യാസ പ്രവർത്തകൻ കൂടിയായിരുന്ന എന്റെ മൂത്ത മുക്രി അബ്ദുല്ല സാഹിബിനെയായിരുന്നെന്ന് മമ്മൂച്ച ആവേശത്തോടെ പറയും. ബോംബെയിൽ ഈ ഡ്യൂട്ടി PC ഹമീസ്ച്ചാക്കും.

മമ്മൂച്ച ശരിക്കും ബൈ പ്രൊഫഷൻ  ഒരു ടെക്നീഷ്യനായിരുന്നു. അന്ന് മുംബെയിൽ ഗ്യാസിന് പകരം ഓരോ വീട്ടിലും മണ്ണെണ്ണസ്റ്റൗ ആയിരുന്നല്ലോ കത്തിക്കാനുള്ള ഡിവൈസായി ഉപയോഗിച്ചിരുന്നത്. സ്റ്റൗ റിപ്പയറിംഗായിരുന്നു  മമ്മൂച്ചന്റെ  മുംബയിലെ ജോലി തന്നെ.

അൽപം സാമ്പത്തികമായി പച്ചപിടിച്ച നേരങ്ങളിൽ മമ്മൂച്ച തനിക്ക് പറ്റാവുന്നവരെയൊക്കെ കയ്യയഞ്ഞ് സഹായിച്ചിരുന്നെന്ന് എന്റുപ്പ പറഞ്ഞത് എന്റെ പഴയ ഓർമ്മയിൽ നിന്ന് തെളിഞ്ഞു തെളിഞ്ഞു വരുന്നു. ഉപ്പാന്റെ അന്നത്തെ ആ ഓർമ്മ പങ്കിടൽ തന്നെയാണ് എന്റെ ഈ സ്മരണാഞ്ജലിക്കും  ഓർമ്മക്കുറിപ്പിനുമാധാരവും.

ഡോംഗ്രി, ഡോംഗ്രിയിലെ ഡോൺ (ഗജപോക്കിരിമാർ), ടെംകർ മൊഹല്ല,   ചോർബസാർ, ചോർ ബസാറിൽ നടക്കുന്ന പാതിരാകച്ചവടങ്ങൾ, ഹാജിമസ്താൻ - കരീം ലാലാ - മുതലിയാർ കഥകൾ ...നല്ല സമയവും നേരവും ഒത്തുകിട്ടിയാൽ  മമ്മൂച്ചാ തനിക്ക് കേട്ടറിഞ്ഞതും കണ്ടറിഞ്ഞതും ഞങ്ങളോട് യഥേഷ്ടം പറയുമായിരുന്നു.

മമ്മൂച്ചാ പറയാറുള്ള ബോംബെ കഹാവത്തുകളുണ്ട്. നിങ്ങൾക്കു  പലർക്കും ഓർമ്മ കാണും.  ഒന്ന് രണ്ടെണ്ണം ഓർമ്മയിൽ നിന്നെടുക്കാം.
ഘർ കീ ദാല്‍ മുർഗീ ബറാബർ(പൊരേൽത്തെ ഉപ്പിന്റണ്ണി പൊർത്തെ കോയി മഞ്ഞത്തണ്ണിക്ക് സമം), ഭാഗ്‌താ ഭൂത്‌ കു ലംഗോടി ഹീ സഹീ(തടി എൾക്കീറ്റ് പായുമ്പോ കിട്ടിയേനെ എട്ത്ത്റ്റ് പായണം), ആ ഭൈല്‍ മുജെ മാർ (കുത്താൻ ബെര്ന്നെ പോത്തിനോടാരും ഓതീറ്റ് കൊട്ക്കാൻ ന്ക്കണ്ട). സ്പോക്കൺ ഹിന്ദി മാത്രമല്ല, മറാഠി ഭാഷയും നന്നായി  കൈകാര്യം ചെയ്യുമായിരുന്നു മമ്മൂച്ച.

അദ്ദേഹത്തിന്റെ തറവാട് എന്റെ വീടിന് നാല് വീട് താഴോട്ടാണ്. മമ്മൂച്ചാന്റെ ഉമ്മ ഐസിഞ്ഞ എന്റെ ഉമ്മമാക്ക് ( ഉപ്പാന്റെ ഉമ്മാക്ക്)  ഏറെ വേണ്ടപ്പെട്ട സ്ത്രീയും. ഉമ്മമ മരിച്ചിട്ടും (1978)  ആ ഉമ്മ ഇടക്കിടക്ക് ഞങ്ങളുടെ തറവാട് വീട്ടിൽ വന്നു ആ സ്നേഹബന്ധം പുതുക്കുമായിരുന്നു. അതൊക്കെ ആ പഴയ തലമുറയിൽ മാത്രം കണ്ടിരുന്ന നന്മ തുരുത്തുകൾ എന്ന് പറയാം!

പുതിയ തലമുറയ്ക്ക് മമ്മൂച്ച ഒരു സാദാ നാട്ടുമ്പുറത്തുകാരാനായിരിക്കാമെങ്കിലും എന്റെ തലമുറയ്ക്കദ്ദേഹം അനുഭവങ്ങളുടെ വൻ കേദാരമാണ്.

ഉപ്പ "മമ്മൂ" എന്നുറക്കെ വിളിച്ചാൽ "ഓഉ" എന്ന് മറുപടി പറഞ്ഞ് അടുത്തെത്തിയിരുന്ന,  പ്രായത്തെയും അറിവിനെയും അനുഭവജ്ഞാനത്തെയും ആദരിക്കാനും ഉൾക്കൊള്ളാനും  സ്വയം പര്യാപ്തി നേടിയിരുന്ന പഴയ തലമുറവൃക്ഷത്തിലെ ഒരു ഇലകൂടി ഇന്ന് ഞെട്ടറ്റു വീണു. ഇന്നാലില്ലാഹ് ...

യാ അല്ലാഹ്... മമ്മൂച്ചാന്റെ സർവ്വപാപങ്ങളും പൊറുത്ത് നീ അദ്ദേഹത്തെ ജന്നാത്തുൽ ഫിർദൗസിൽ പ്രവേശിപ്പിക്കേണമേ, ആമീൻ.

*മിണ്ടിപ്പറയാൻ* *കുശലം തിരക്കാൻ* *ഇനി എനിക്ക് കെയിച്ച ഇല്ല !* /അസ്ലം മാവിലെ

*മിണ്ടിപ്പറയാൻ*
*കുശലം തിരക്കാൻ*
*ഇനി എനിക്ക് കെയിച്ച ഇല്ല !*
..............................
അസ്ലം  മാവിലെ
.............................

വലിയ പെരുന്നാൾ ദിവസമാണോ അതല്ല അതിന് ഏതാനും ദിവസങ്ങൾ മുമ്പാണോ എന്നോർക്കുന്നില്ല. എന്റെ പെങ്ങളുടെ വീടിനടുത്തുള്ള ഒരു വളവിൽ കെ.ഇ. മമ്മദുൻച്ച ഉണ്ട്. അപ്പോൾ എന്റെ ശ്രദ്ധ മറ്റെവിടെയോ ആയിരുന്നു. പേരെടുത്ത് എന്നെ അദ്ദേഹം അടുത്തു വിളിച്ചു. ഞാൻ അടുത്ത് ചെന്ന്  ഹസ്തദാനം ചെയ്തു. അദ്ദേഹത്തിന്റെ കൈ മുറുകെപ്പിടിച്ചു   ഞാൻ പതിവുപോലെ കുശലാന്വേഷണം തുടങ്ങി.

സാധാരണഗതിയിൽ  ഞാനങ്ങോട്ട് ചോദിക്കുന്നതിലുപരി സ്നേഹാന്വേഷണങ്ങൾ അദ്ദേഹം ഇങ്ങോട്ട് ചോദിച്ചറിയും. അതായിരുന്നു ഞാനന്നും കെയിച്ചാന്റേന്ന്  പ്രതീക്ഷിച്ചിരുന്നത്. എപ്പോൾ മുഖദാവിൽ കണ്ടാലും സ്നേഹാദരവു ഒരുപാടൊരുപാട് തോന്നാറുള്ള അദ്ദേഹത്തെപ്പോലുള്ളവർ, നമ്മുടെ സീനിയർ തലമുറയിൽ പെട്ടവർ, ഇങ്ങോട്ടു വിശേഷങ്ങൾ ആരായുമ്പോഴും അവർക്ക് തൃപ്തിവരുവോളം  ചാരെ നിന്നു നാമരോട് മറുപടി പറയുമ്പോൾ അവരുടെ മുഖത്തു വിരിയുന്ന വിവിധ ഭാവങ്ങൾ വാക്കുകൾക്കുമപ്പുറമാണ്.
രണ്ടു തലമുറകൾ  പരിമിതികൾ മുഴുവൻ  തിരിച്ചറിഞ്ഞു,  പരസ്പരം ഒന്നാകുന്ന, സ്നേഹവും ആദരവും കടലോളം കൈ മാറുന്ന വേളകളാണവയൊക്കെയും.

അവസാനം കണ്ടപ്പോൾ കെയിച്ച പതിവിന് വിപരീതമായാണ് എനിക്ക് മറുപടി തന്നത് : "എന്ത്.. മോനേ.., ഇയ്യിടെയായി എനിക്ക് ഉറക്കം തീരെ കുറവാണ്, ഇടക്കിടക്ക് ചുമ വല്ലാതെ അലട്ടുന്നു." അങ്ങോട്ടുമിങ്ങോട്ടും സലാം പറഞ്ഞും സമാധാനിപ്പിച്ചും ആ വളവിൽ ഞങ്ങളന്ന് രണ്ടു വഴിക്കു നടന്നു നീങ്ങി.

ഇന്ന് കെഇച്ചാന്റെ മരണവാർത്ത കേട്ടപ്പോൾ ആദ്യം ഓർമ്മ മുന്നിൽ വന്നു നിന്നത് അവസാനത്തെ ആ കൂടിക്കാഴ്ചയായിരുന്നു.

എന്റെയും കുടുംബത്തിന്റെയും ഏറ്റവും നല്ല ഗുണകാംക്ഷിയായിരുന്നു എന്നും കെഇച്ച. എന്റെ സഹോദരീഭർത്താവിന്റെ ബന്ധുവെന്നതിലുപരി എന്റെ ഉപ്പാനോടുള്ള സ്നേഹബന്ധങ്ങൾ കൂടി ഗുണകാംക്ഷനിറഞ്ഞ അദ്ദേഹത്തിന്റെ  ആ ജീവിതത്തിലുണ്ടായിരുന്നു. വിടപറഞ്ഞു പോയ നമ്മുടെ മാതാപിതാക്കൾ പലപ്പോഴും വീണ്ടും വീണ്ടും അവരുടെ ഇന്നലെകൾ ഓർമ്മിക്കപ്പെടുന്നത് ഇവരുടെയൊക്കെ കൂടിക്കാഴ്ചകളിലും അവർ അയവിറക്കുന്ന ഓർമ്മച്ചീന്തുകളിലുമൊക്കെയാണല്ലോ. ഇനിയെന്റെ ഉപ്പാന്റെ നല്ല ഓർമ്മകൾ വീണ്ടും വീണ്ടും പറയാനും അതിന്റെ നിറവിൽ സ്നേഹബന്ധങ്ങൾ ഊട്ടിയുറപ്പിക്കാനും കെയിച്ച ഇല്ലല്ലോ !

ശരീഫ്, സമീർ, താഹിറ, സമീറ, ഫരീദ, റൈഹാന - ഞാൻ ചെറുപ്പത്തിൽ തന്നെ അറിയുന്ന  സ്നേഹവാത്സല്യനിധികളായ  അദ്ദേഹത്തിന്റെ മക്കളുടെയും  ആ മക്കളുടെ പ്രിയപ്പെട്ട ഉമ്മയുടെയും ദുഃഖത്തിൽ ഞാനും പങ്കു ചേരുന്നു. ഈ ദുഃഖം താങ്ങാനുള്ള ക്ഷമയും സഹനവും അവർക്ക് അല്ലാഹു നൽകുമാറാകട്ടെ. ഞങ്ങളുടെ, ഞങ്ങളുടെ കുടുംബത്തിന്റെ ഗുണകാംക്ഷിയായ,  സ്നേഹനിധിയായ കെയിച്ചാന്റെ പരലോക ജീവിതം പടച്ചതമ്പുരാൻ വിജയിപ്പിക്കുമാറാകട്ടെ, അദ്ദേഹത്തിന്റെ പാപങ്ങൾ പൊറുത്ത് സ്വർഗ്ഗലബ്ദി കരഗതമാക്കട്ടെ - ആമീൻ യാ റബ്ബ്.

മുതിർന്ന തലമുറയിലെ ഓരോ വേർപാടും ഒരുപാടൊരുപാട് നഷ്ടങ്ങളും നൊമ്പരങ്ങളുമാണ് എന്റെ മനസ്സിൽ കോരിയിടുന്നത്. മിണ്ടാനും പറയാനും കുശലാന്വേഷണം തിരയാനും സ്നേഹാശ്ലേഷണം നടത്താനും വഴിത്തിരിവുകളിൽ ഇനി എന്റെ കെയിച്ച ഉണ്ടാകില്ലല്ലോ. പ്രയാസക്കടലിന്റെ ആഴം അത്രയും വലുതാണ്.

റബ്ബദ്ദേഹത്തിന് മർഹമത്ത് ചൊരിയട്ടെ, മഗ്ഫിറത്ത് നൽകുമാറാകട്ടെ.

ഫാത്തീസ് ഓൺ ലൈൻ ഷോപ്പിംഗ് :* *ലോഞ്ചിംഗ് ദുബായിൽ*

*ഫാത്തീസ് ഓൺ ലൈൻ ഷോപ്പിംഗ് :*
*ലോഞ്ചിംഗ് ദുബായിൽ*
*ഉണ്ണിത്താൻ എം പി. നിർവ്വഹിച്ചു*

ദുബായ് ആസ്ഥാനമായുള്ള ബിസിനസ് ഗ്രൂപ്പിന്റെ ഓണ്‍ലൈന്‍ ഷോപ്പിംഗ്‌ വെബ്സൈറ്റായ fathiz.com  ലോഞ്ചിംഗ് ഉദ്ഘാടനം കാസറഗോഡ് എം.പി.  ശ്രീ രാജ്മോഹൻ ഉണ്ണിത്താന്‍  നിർവ്വഹിച്ചു.

ഞായറാഴ്ച ദുബായ് - ദേരയിൽ നടന്ന വർണ്ണശബളമായ ചടങ്ങിന് സാക്ഷികളാകാൻ  നിരവധി പേർ എത്തി. ലോഞ്ചിംഗിനോടനുബന്ധിച്ച് മികച്ച ഓഫറുകളാണ് കമ്പനി  അവതരിപ്പിച്ചത്.

വെബ്‌സൈറ്റില്‍ കൂടിയും വാട്സ്ആപ്പ് വഴിയും ഓര്‍ഡര്‍ നല്‍കാം എന്നതും ഓര്‍ഡര്‍ ചെയ്ത സാധനങ്ങൾ  വീട്ടിലേക്ക് എത്തിച്ചു തരുമ്പോള്‍ മാത്രം പണം നല്‍കിയാല്‍ മതി എന്നതും fathiz.com ന്റെ പ്രത്യേകതയാണെന്ന് മാർക്കറ്റിംഗ് & പ്രൊമോഷൻ മാനേജർ  ആശിഫ് ഡി.പി. അറിയിച്ചു. പുതിയ പ്രൊമോഷനുകൾ വരും ദിവസങ്ങളിൽ പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഉദ്ഘാടന ചടങ്ങില്‍ ഡയറക്ടര്‍ റഷീദ് പട്ലയെ കൂടാതെ മുജീബ് കന്മാര്‍, റഷീദ് ചായിത്തോട്ടം, ഷംസുദ്ദീന്‍ റോകറ്റ് എന്നിവരും  സംബന്ധിച്ചു.

ബിസിനസ് സംബന്ധമായ ആവശ്യങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ : 1234 567
വാട്സാപ് : 345 678

കേരളത്തെ ദൈവം കാക്കട്ടെ./*അസ്ലം മാവിലെ*


ഇതൊരു ഇടത് പരിപ്രേക്ഷ്യത്തിൽ മലയാളക്കരയുടെ ഇന്നു - ഇന്നലെകൾ വായിച്ചെടുത്തതാണ്. പല പേരുകളും പല നേരങ്ങളും പല മുഹൂർത്തങ്ങളും ജലീൽ വിട്ടു പോയിട്ടുണ്ട്. അങ്ങനെ വിടാതെ എഴുതിയിരുന്നെങ്കിൽ എല്ലവർക്കും ഫോർവേർഡ് ചെയ്യാമായിരുന്നു. പ്രസക്തങ്ങളായ അത്തരം ചരിത്ര സന്ദർഭങ്ങളെ അപ്പടിപ്പകർത്താനുള്ള  മനസ്സുണ്ടാകുന്നില്ല എന്നതാണ് പൊതുവെയുള്ള ഒരു പരിമിതി. അതോണമായാലും വിഷുവായാലും പെരും നാളായാലും എന്തായാലും.

നവോത്ഥാനത്തെ  ഗുരുവിനെപ്പോലുള്ളവരിൽ മാത്രമൊതുക്കുന്നതിലും വലിയ അപരാധമുണ്ട്. പുതിയ തലമുറയ്ക്ക് വായിക്കാൻ മറ്റു സൂചനകളെങ്കിലും ചിലർ തരാറുമില്ല. പദക്കസർത്തുകൊണ്ട് ഞാനവ പറഞ്ഞു വിഷയത്തിന്റെ മർമ്മം ശ്രദ്ധ തിരിച്ചു വിടാൻ ഞാൻ വഴിമരുന്നിടുന്നില്ല.

ഇനി താഴെയുള്ളത് (എന്റെ അഭിപ്രായം )  സദുദ്ദേശത്തോടെയും (വേണമെങ്കിൽ വിമർശനബുദ്ധ്യാ ) വായിക്കുക.

*കേരളത്തെ ദൈവം കാക്കട്ടെ *

കേരളക്കരയിലെ മറ്റു മതസ്ഥരുടെ ആഘോഷങ്ങളെ വിലയിരുത്തുവാൻ ചിലരെന്തിന് മെനക്കെട്ടിറങ്ങുന്നു എന്നത് സ്വയം ചോദിക്കേണ്ട സന്ദർഭമാണിത്. ഇത് ഇയിടെ തുടങ്ങിയ ഏർപ്പാടാണ്. ഇതിന്റെ വീഡിയോ - ഓഡിയോ ക്ലിപ്പുകൾ ലഭ്യമാകുന്നത് കൊണ്ട് തത്പരകക്ഷികൾ എല്ലാ ആഘോഷകാലങ്ങളിലും സോഷ്യൽ മീഡിയകളിലും വീണ്ടും വീണ്ടും എടുത്തിടുക തന്നെ ചെയ്യും. പുതിയ വായനക്കാരന് പഴയ "കഥ "യാണെന്ന് അറിയുക പോലുമില്ല. അങ്ങിനെ അറിയാതിരിക്കാൻ "പോസ്റ്റുമാൻന്മാർ" എല്ലാ കൂട്ടുമസാലകളും ചേർക്കുകയും ചെയ്യും. ഫലം - വിദ്വേഷം തന്നെ.

മതത്തിനകത്തെ വിശ്വാസാചാരങ്ങളിലെ ചർച്ചകളും ആരോഗ്യ-അനാരോഗ്യ-സാന്ദർഭിക-അസാന്ദർഭിക സംവാദങ്ങൾ പോലെയെന്നാണിതുമെന്ന് ചില "അറിവുള്ളവർ " ധരിച്ചിട്ടുണ്ടെങ്കിൽ അവരെയാണ് തിരുത്തേണ്ടത്. ഐക്കണുകൾ (പബ്ലിക് പുള്ളർ)  എന്ന വിശേഷപ്പേരുള്ളത് കൊണ്ട് അവരൊട്ടതിന് തയ്യാറുമല്ല.

ചിലത് സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടണം. ചിലവ അതിലാകരുത്. രണ്ടിനും സാഹചര്യങ്ങളാണ് പ്രധാനം. അനുചിതമെന്ന് കരുതുന്നത് പൊതു ഇടങ്ങളിൽ വരരുത്. അതാര് എന്ത് എങ്ങിനെ ന്യായീകരിച്ചാലും.

ഇന്നത്തെ കാലത്ത് വാചകക്കസർത്തിനേക്കാളേറെ പ്രസക്തമായിട്ടുള്ളത് പരിമിതപ്പെടുത്തി വാക്കുകൾ സൂക്ഷിച്ച് സംസാരിക്കുക എന്നതിലാണ്. നിങ്ങളൊരു മിതഭാഷി ആയതുകൊണ്ട് ആരും നിങ്ങളെ അംഗീകരിക്കാതിരിക്കുന്ന വിഷയമില്ല. കൈ വിട്ട വാക്കുകൾക്ക് ന്യായീകരിക്കാൻ പതിന്മടങ്ങ് സമയം  റെഫർ ചെയ്യേണ്ടിവരും, ചില നുണകളും അർദ്ധനുണകളും അകമ്പടിയായും വരും.

ഭൂമിക പ്രധാനമാണ്. ഒരു കൂട്ടായ്മയുടെ സ്വഭവമനുസരിച്ചാണ് വിഷയങ്ങൾ അവിടെ  പുനർചർച്ചകൾക്ക് വിധേയമാകുക. എല്ലാ കൂട്ടായ്മകളും ( ഗ്രൂപ്പുകളും) മിതത്വവും അനുഭാവവും കാണിക്കുക എന്ന് കരുതരുത്. അത് പക്ഷെ പല നേരങ്ങളിലും ചില ചില  സാമിയും പാതിരിയും കപ്യാരും മൊയ്ല്യാരും മൗലവിയും തലയ്ക്കെടുക്കുന്നില്ല എന്നതാണ് വലിയ അസംബന്ധം.

നിങ്ങളുടെ കുട്ടി എവിടെ പോകണം എന്ത് ചെയ്യണം എന്ന് നിങ്ങൾക്ക് ഉപദേശിക്കാം. അത് കേട്ടവർ പോവുകയോ വരികയോ ചെയ്യുന്നുണ്ടോ എന്നത് വേറെക്കാര്യം.   അത് പറയാൻ ഒരുപാട് സന്ദർഭങ്ങളുണ്ട്. എല്ലാം മൈക്ക് കെട്ടി പറയാനുള്ളതല്ല; എല്ലാം മൈക്കിൽ ചോദിക്കാനുമുള്ളതല്ല.

പറഞ്ഞവർ അടുത്ത ഫ്ലൈറ്റിന് വിമാനം കയറി തങ്ങളുടെ കമ്പനിജോലി നിരതരായിരിക്കും. ഇരുപക്ഷവും പിന്നെ  നിക്ഷ്പക്ഷവും ന്യായീകരിച്ച് ന്യായീകരിച്ചു ക്ഷീണിച്ചവശരാകുന്ന പതിനായിരങ്ങളെ അവർ കാണുന്നില്ലല്ലോ. ഇക്കാലയളവിൽ ചിലർ  ഊരിയ കവുക്കോലുകളുടെ എണ്ണം എത്ര ആയിരിക്കും ? കത്തിച്ചൂതി എറിഞ്ഞ ബീഡിക്കുറ്റികൾ എത്രയായിരിക്കും ? മഹാന്മാരേ, നിങ്ങൾ അതെങ്കിലും എണ്ണാൻ ഒരിക്കൽ കൂടി കേരളക്കരയിൽ വരണം.

എന്തൊരു ജന്മങ്ങൾ ! ഇവിടെ എത്രയെത്ര മുതിർന്ന പണ്ഡിതകേസരികൾ ഉണ്ട്. ജ്ഞാന വൃദ്ധരുണ്ട്.  അവർക്കൊന്നും മനസ്സിലാകാത്തതാണല്ലോ ഈ യുവ കേസരികൾ വെച്ചു വിളമ്പുന്നത്, സംശയം തീർത്തു തരുന്നത്, അതും സ്ഥലകാലബോധമില്ലാതെ.

കേരളത്തെ ദൈവം കാക്കട്ടെ.

*അസ്ലം മാവിലെ*

*പിടുത്തം തരാത്ത* *യാദൃശ്ചികതകൾ* / അസ്ലം മാവിലെ


*പിടുത്തം തരാത്ത*
*യാദൃശ്ചികതകൾ*
............................
അസ്ലം മാവിലെ
............................

മാസങ്ങൾക്കു മുമ്പ് ടൗണിൽ നിന്ന് നാട്ടിലേക്ക് ബസ്സ് കയറുമ്പോൾ ഒരു കുടുംബം എന്നോട് വഴി ചോദിച്ചു. ഹിന്ദിക്കാരാണ്. മുംബെയിൽ നിന്നുള്ളവർ. ബ്രാഹ്മണ കുടുംബം.  മധൂര് റോഡിലാണവർക്ക് ബന്ധുവീടു തേടി പോകേണ്ടത്. അവരുടെ കൂടെ ഞാനും പകുതിക്കിറങ്ങി, റിക്ഷക്കാരനെ വിളിച്ചു ഇവരെ ഏൽപ്പിച്ചു അടുത്ത ബസ്സിൽ തന്നെ ഞാൻ വീട്ടിലേക്ക് തിരിച്ചു. ഒന്നിച്ചുള്ള സംസാരിക്കുന്നതിനിടക്കെപ്പൊഴോ എം.ബി.എ. വിദ്യാർഥിയായ മകൻ എന്റെ നമ്പർ കുറിച്ചെടുത്തിരുന്നു.

ഒരാഴ്ച കഴിഞ്ഞിരിക്കണം എന്നെ അവർ ഫോണിൽ വിളിച്ചു തിരിച്ചു ഠാണയിലേക്ക് പോകുവാണെന്ന് പറഞ്ഞു, മുംബെ വന്നാൽ അവരുടെ ഠാണയിലുള്ള വീട്ടിലോ മൂത്ത മകന്റെ പനവേലിനടുത്തുള്ള വീട്ടിലോ വരണമെന്നും പറഞ്ഞു.  അതൊരുപചാര സംസാരത്തിലപ്പുറമൊന്നുമായിരുന്നില്ല,

പനവേലിന് തൊട്ടുമുമ്പുള്ള സ്റ്റേഷനാണ് ഘണ്ഡേശ്വർ.  ഇന്ന്  വണ്ടിയിറങ്ങി ഹൗരി നിർമിതി എന്ന  കെട്ടിടമന്വേഷിച്ചവിടെ ഞാൻ വട്ടം കറങ്ങുന്നതിനിടയിൽ ദേ, മുമ്പിൽ നാട്ടിൽ അന്ന് കണ്ട  ഠാണേകുടുംബം ! എനിക്കും അവർക്കും ഒരു പോലെ അത്ഭുതം.  അന്നവർക്കായിരുന്നു ലൊക്കേഷൻ അറിയേണ്ടിയിരുന്നത്, ഇന്നെനിക്കും ! 

ഞാനന്വേഷിക്കുന്ന ഇരുപത്തിരണ്ടാം സെക്ടറിലെ ഹൗറി നിർമ്മിതി കെട്ടിടത്തിൽ തന്നെയാണ്  അയാളുടെ മൂത്ത മകന്റെ ഫ്ലാറ്റും ! അവരുടെ വീട്ടിലേക്കുള്ള ക്ഷണത്തിന് മുന്നിൽ വേറൊരൊഴികഴിവും എനിക്കുണ്ടായിരുന്നില്ല.  പോകേണ്ടി വന്നു.

മൂത്ത മകൻ എഞ്ചിനീയർ, ആർട്ടിസ്റ്റ്, നല്ല വായനക്കാരൻ.  മതിലുകളും ഷെൽഫും ബാൽക്കണിയിലെ കുരുവിക്കൂടുകളും വിശദീകരണമൊന്നുമില്ലാതെ എല്ലാം വ്യക്തമായി പറയുന്നുണ്ട്.  ഞാൻ പോകുമ്പോൾ ആ കലാകാരൻ അവിടെ ഇല്ലായിരുന്നു. അത് കൊണ്ടദ്ദേഹത്തിന്റെ കലാ-സാഹിത്യ പ്രവർത്തനങ്ങളെക്കുറിച്ചു നേരിട്ട് ചോദിച്ചറിയാനുമായില്ല.

ഒരിക്കലും പ്രതീക്ഷിക്കാത്ത,   അവിചാരിത കണ്ടുമുട്ടൽ !  ഫ്ലാറ്റിൽ നിന്നിറങ്ങുമ്പോൾ, ഫോണിൽ അങ്ങേത്തലക്കൽ എം.ബി.എ ക്കാരൻ പയ്യന്റെ ഫോൺ വിളി - അങ്കിൾ, പ്ലീസ് ഗിവ്മി  എ കോൾ, വൺസ് യു കംപ്ലീറ്റ് യുവർ വർക്.  ഐ വിൽ ഡ്രോപ് യു അറ്റ് ആർ -സ്റ്റേഷൻ "

ചില യാദൃശ്ചികതൾക്ക് മുന്നിൽ നമുക്കൊന്നും പറയാനുണ്ടാകില്ല, പറയാനുമാകില്ല. വാക്കുകൾ പുറത്ത് വരില്ല. മൗനങ്ങൾ മാത്രം വാചാലമാകും.  അത്തരം യാദൃശ്ചികതകളുടെ പരിണാമഗുപ്തി സ്നേഹവാത്സല്യങ്ങളിൽ ചാലിച്ചത്  കൂടിയാകുമ്പോഴോ ? പിന്നെ പറയാനുമില്ല.  തിരിച്ചുള്ള യാത്രയിലിക്കരെ എത്തുവോളും ഇത് തന്നെയായിരുന്നു എന്റെ മനസ്സിൽ.

**********************

www.bestlifeonline.com എന്ന വെബ്സൈറ്റിലെ culture പേജിൽ നാല്പതോളം തെരഞ്ഞെടുത്ത യാദൃശ്ചിക സംഭവങ്ങൾ രസകരമായി അവതരിപ്പിച്ചിട്ടുണ്ട്.  രസകരങ്ങളാണവ.  സമയമുണ്ടെങ്കിൽ എല്ലാവരും വായിക്കണം.

*പിൻകുറി :*
അനാലിറ്റിക്കൽ സൈക്കോളജിയുടെ ഉപജ്ഞാതാവായ സ്വീഡിഷ് മനശാസ്ത്രജ്ഞൻ സി. ജി. ജംഗിൽ നിന്ന് - I often dream about people from whom we receive a letter by the next post. I have ascertained on several occasions that at the moment when the dream occurred the letter was already lying in the post-office of the addressee."
ഇങ്ങനെയോ ഇത്പോലെയോ ഉള്ള അനുഭവങ്ങൾ ജീവിതത്തിൽ   പലർക്കുമുണ്ടായിട്ടുണ്ടാകും.

*ശാസ്ത്രത്തിന്റെ* *ഒരു ചീന്ത് തന്നെയാണ്* *ഈ ദൗത്യങ്ങളൊക്കെയും* / അസ്ലം മാവിലെ

*ശാസ്ത്രത്തിന്റെ*
*ഒരു ചീന്ത് തന്നെയാണ്*
*ഈ ദൗത്യങ്ങളൊക്കെയും*

.............................
അസ്ലം മാവിലെ
.............................

നമുക്കേതായാലും വായിൽ കൊള്ളാവുന്ന ഒരു ഒളിംപിക്സ് വായനയില്ല. ലോകകപ്പ് ഫുട്ബോളിന്റെ സാധ്യതാ ലിസ്റ്റിൽ വരെ നാമിപ്പഴുമില്ല. അതിനൊരു സാധ്യത അടുത്തെങ്ങുമുണ്ടാകാനും വകുപ്പുമില്ല. ഓട്ടം, ചാട്ടം, നടത്തം, പിടുത്തം ഇതൊക്കെ ഒരു പരിധിവിട്ട് നമുക്ക് വാഴില്ല; അതിനാവതുമില്ല.  വല്ല മെഡലുകൾ ഉണ്ടെങ്കിൽ തന്നെ കോമൺവെൽത്തിലോ ഏഷ്യാഡിലോ മറ്റോ  ഒതുങ്ങും. അതു തന്നെ കൈപ്പിടിയിലൊതുങ്ങുന്നത് ചിലപ്പോൾ എതിരാളി ബി - ടീമയക്കുന്നത് കൊണ്ടു കൂടിയായിരിക്കും.   GDP താഴോട്ട്; നമ്മുടെ ഭൂട്ടാൻ രാജാവ് പറഞ്ഞ GNH  അതിലും കീഴോട്ട്. വേറെ പറയത്തക്ക ഭൂപടത്തിൽ മേപ്പട്ട് കയറുന്ന ഒന്നുമില്ല. അതിനിടയിൽ ഐ.എസ്.ആർ.ഓ യുടെയും സമാന സംവിധാനങ്ങളുടെയും  വാന ശാസ്ത്ര സാങ്കേതിക മുന്നേറ്റങ്ങൾ കുന്നോളം വലുതാണ്; അല്ല, മാമലകൾക്കുമപ്പുറം. 

ഇതൊന്നും അഞ്ചു വർഷത്തിനിപ്പുറം  തുടങ്ങിയതല്ല; മോദി അധികാരത്തിൽ വന്നപ്പോൾ തട്ടിക്കൂട്ടിയതുമല്ല. അങ്ങിനെയാണെന്ന് മൂക്ക് താഴോട്ടുള്ള ആരും പ്രബുദ്ധലോകത്ത് സങ്കൽപ്പിക്കുക പോലുമില്ല.

ഒരു രാജ്യത്തിന്റെ ത്രില്ലിംഗ്  ഐക്കണുകളായ, അഭിമാനത്തിന്റെ അങ്ങേയറ്റമായ  ഒരു പറ്റം ശാസ്ത്രജ്ഞർ വർഷങ്ങളായി നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന പഠന - ഗവേഷണങ്ങളുടെ ത്രസിക്കും ഫലങ്ങളാണ് ആ സ്ഥാപനങ്ങളിൽ നിന്നും നാമും നമ്മെപ്പോലെ ലോകവും കേട്ടുകൊണ്ടിരിക്കുന്നത്,  അവയുടെ updatesകൾക്ക് അത്രയും വാർത്താ പ്രാധാന്യങ്ങളുണ്ട് താനും.

ഓർക്കണം, റഷ്യയുടെ ചന്ദ്രനിലേക്കുള്ള ലാൻഡർ ദൗത്യങ്ങളിൽ  11 ഉം പരാജമായിരുന്നു. അവരുടെ ലൂണ 9 വിജയം പന്ത്രണ്ടാമത്തെ ശ്രമഫലമാണ്.  അമേരിക്കയുടെ 3 ദൗത്യങ്ങളും വഴിക്ക് വെച്ചു പരാജയപ്പെട്ടു. ഇസ്രയേൽ ഒന്നു നോക്കി പിന്നെ തിരിഞ്ഞു നോക്കിയിട്ടില്ല. അവിടെയാണ് ഇന്ത്യ വർഷങ്ങൾക്ക് മുമ്പ് ഒന്നാം ശ്രമത്തിൽ വിജയിച്ചത്. 

ആകെ അങ്ങാകാശത്ത് കളിച്ചത് അമേരിക്ക,  റഷ്യ എന്നിവ കൂടാതെ ഇസ്രയേലും ചൈനയും ജപ്പാനും യൂറോപ്യൻ സ്പേസ് ഏജൻസിയും മാത്രമാണ്.
ഇവർക്കിടയിലാണ് ഒട്ടും മോശമല്ലാത്ത ഇന്ത്യയുടെ സംഭാവനകൾ, പ്രകടനങ്ങൾ. ഏറ്റവും അവസാനം നടന്ന ചാന്ദ്രയാൻ രണ്ടാം ദൗത്യമാകട്ടെ വികസിത രാഷ്ട്രങ്ങൾക്കു ജിജ്ഞാസ പൂർവ്വവും, ബാക്കിയുള്ളവർക്ക് അത്ഭുതപൂർവ്വവുമായി  മാത്രം നോക്കിക്കാണാവുന്നതായിരുന്നു !

ഇതൊക്കെ കൂട്ടി യോജിപ്പിച്ചു വായിക്കുമ്പോൾ   ഇന്നലെയുണ്ടായ  ചാന്ദ്രയാൻ രണ്ടാം പ്രൊജക്ടിലെ അപ്രതീക്ഷിത വീഴ്ചകൾ ഫിനിഷിംഗ് പോയിന്റിലെ കുഞ്ഞു തടസ്സം മാത്രമാണ്. ഇന്ത്യൻ ശാസ്ത്രലോകത്തിന്  അവരുടെ പ്രവർത്തനങ്ങൾ ഒന്നു കൂടി കരുതലുണ്ടാക്കാനും  കരുത്തു  പകരാനുമായിരിക്കും ഇവ ഉപകരിക്കുക തന്നെ. അവസാന  നിമിഷത്തിന് തൊട്ടു മുമ്പുള്ള സകല ഘട്ടങ്ങളും വാന ശാസ്ത്രലോകത്തിന് പുതുമകളും പുതിയ അറിവുകളുമാണ്. അത് കൊണ്ട് തന്നെ ഇന്ത്യൻ ശാസ്ത്രലോകം കേടുള്ളിടം റെക്റ്റിഫൈ ചെയ്യും, വളരെ പെട്ടെന്ന് ദൗത്യം വിജയിക്കുകയും ചെയ്യും.

ഇന്നലെ  രാവിലെ മുതൽ  ചില മെസ്സേജുകൾ പാറിക്കളിക്കുന്നത്  കണ്ടു. ഉള്ളടക്കമെന്തെന്നോ ?  പണി പാളിയെന്ന്.  FB യിലും മറ്റു സോഷ്യൽ മീഡിയയിലും  അമ്മാതിരി പാളിയ മെസ്സേജുകൾ കറങ്ങിക്കൊണ്ടിരിക്കുന്നു. നമുക്ക് -  ഈ വിഷയത്തിൽ വലിയ പിടിപാടില്ലാത്ത നമുക്ക് - അങ്ങിനെ തോന്നിയതിലും പരോക്ഷമായി പരിഹാസച്ചിരി വരുന്നതിലും അത്ഭുതമില്ല. പക്ഷെ, ഇത്തരം വിഷയങ്ങളിൽ നാം കൂടുതൽ upate ആയേ തീരു.

നൂറുക്കണക്കിന് ശാസ്ത്രജ്ഞർ, അതിന്റെ ഫലം കാത്തു കണ്ണിളച്ച് കാത്തിരുന്ന ഗവേഷണ വിദ്യാർഥികൾ , അദ്ധ്യാപകർ, ലോകവാർത്താചാനലുകൾ ഇവരെയൊക്കെയാണ് ഇന്നത്തെ ചെറിയ പിഴവ് പിടിച്ചുലച്ചത്. കൂട്ടത്തിൽ ഇന്ത്യയെയും. നമ്മുടെ ഹൃത്തും മനസ്സും അവരോടൊപ്പമാകണം.

സോഷ്യൽ മീഡിയ പേജുകളിലെ ചിലർക്ക്, തങ്ങൾക്കിതിലൊന്നും താൽപര്യമില്ലെന്നത്, എല്ലാവർക്കും താൽപര്യമില്ല എന്നാകുന്നില്ല. ശാസ്ത്ര സാങ്കേതിക പരീക്ഷണ- നിരീക്ഷണ- ഗവേഷണ സംവിധാനങ്ങൾ സുഗമമായി നടക്കട്ടെ. Stone ഏജിൽ നിന്നും Space ഏജിലേക്കുള്ള ദൂരത്തിനിടക്ക് ഒരു പാട് കാലിടർച്ചകൾ ഉണ്ടായിട്ടുണ്ട്. ആ ഇടർച്ചകൾ തന്നെയായിരുന്നു മുന്നോട്ടുള്ള ഗമനത്തിന് ചവിട്ടുപടികളായതും.

ശാസ്ത്ര ലക്ഷ്യവും സാങ്കേതിക വിദ്യാ പ്രദർശനവുമെന്ന ദ്വിമുഖ ടാർജറ്റുമായി ആകാശത്തേക്ക് പായിച്ച ഈ ദൗത്യം 98 % ഘട്ടങ്ങളും വിജയിച്ചു വെന്ന് പറയുന്നത് രാഷ്ട്രീയക്കാരല്ല; ഇസ്റോയുടെ ഉത്തരവാദിത്വമുള്ള ചെയർമാൻ ഡോ. കെ. ശിവനാണ്. പോയത് നാളെ അറബിക്കടലിൽ വീഴാൻ ആരും കാത്തിരിക്കുകയും വേണ്ട, 7 വർഷം  ദൗത്യനിർവ്വഹണത്തിന്റെ ഭാഗമായി അവിടെയത് സ്പേസിലുണ്ടാകും.

ചാന്ദ്രയാൻ ദൗത്യം വിജയിക്കുക തന്നെ ചെയ്യും, അതിന്റെ പ്രായോജകരും ഉപഭോക്താക്കളും ആരുമാകട്ടെ, അതൊരു ശാസ്ത്ര സംരംഭമാണ്. ഇന്ത്യക്കാരന്റെ  ബുദ്ധിയും പ്രയത്നവും പ്രതിബദ്ധതയും ടീം വർക്കും ഒന്നിച്ചു വർത്തിച്ച ബഹിരാകാശ ശാസ്ത്ര സംരംഭം.

പിൻകുറി :
ഒരു സാധാരണക്കാരനായിരുന്ന ( എന്നാൽ നല്ലൊരു വായനക്കാരനുമായിരുന്ന)  എന്റെ ഉപ്പ  എന്നോട്  ഇടക്കിടക്കു പറയാറുണ്ടായിരുന്ന വാചകം  -  Science എന്നതിനർഥം തന്നെ ബുദ്ധി എന്നാണ്, എന്ന് വെച്ചാൽ  ബുദ്ധിയാണതിന്റെ അടിസ്ഥാനമെന്ന്. വിക്കിപീഡിയയിൽ intelligence ന് കൊടുത്ത ഒരു ദീർഘ വിശദീകരണമുണ്ട്'. അത് കൂടി വായിച്ചാൽ ഇപ്പറഞ്ഞതിന്റെ മർമ്മം കുറച്ചു കൂടി വ്യക്തമാകും. ▪

കൈ കോർക്കാം* *കരയടുപ്പിക്കാം*

*കാൽലക്ഷം രൂപ നൽകി*
*ഫൈസൽ ഡോക്ടറും*
*കണക്ടഡ് വിത് പട്ല...*

പട്ലയുടെ ഖ്യാതിയും
കണക്ടിംഗ് പട്ലയുടെ വിശ്വാസ്യതയും
അർഹരെ കണ്ടെത്തുന്നതിലെ
മുൻഗണനാക്രമവും
വിതരണ രീതിയിലെ
സുതാര്യതയും
പട്ലക്ക് പുറത്താണ് ഇപ്പോൾ ചർച്ച !

മറ്റൊരു അഭ്യുദയകാംക്ഷികൂടി,
*CareWell ഹോസ്പിറ്റലിലെ*
*ഡോ. ഫൈസൽ*,
പ്രളയക്കെടുതിയിലെ ഇരകളുടെ
കണ്ണീരിനൊപ്പം....
കൈ കോർക്കാം*
*കരയടുപ്പിക്കാം*

*നിങ്ങളുടെ വിഹിതം പറയാൻ വിളിക്കണേ...*

*CP സഹായ നിധി ദേ... രണ്ട് ലക്ഷത്തിലേക്കടുക്കുന്നു  !*

തരാൻ വിട്ടുപോയവരെ ഓർമിപ്പിക്കാനാണ് കൂടെക്കൂടെ
അക്ഷരങ്ങൾ തിരിച്ചും മറിച്ചും
എഴുതുന്നത്.

പറ്റാവുന്ന വിധം നൽകുക. പ്രളയക്കെടുതി കണ്ടും കേട്ടും ഒന്നും ബാക്കിയാകാത്തവർ എങ്ങിനെയെങ്കിലും തങ്ങളുടെ കയ്യിലുള്ളത് കയ്യയഞ്ഞ് നൽകുന്നത് കണ്ടില്ലേ ? അവർ സാധാരണക്കാരിൽ സാധാരണക്കാരാണ്. സർക്കാർ പണിയില്ല, സ്ഥാപനങ്ങളില്ല, നല്ല നിവൃത്തിയില്ല.  അവരെപ്പോലെയെങ്കിലും നമുക്കാകാൻ പറ്റണം.
*കനിവിന്റെ*
*കണ്ണീരൊപ്പലിന്റെ *
*ആർദ്രതയുടെ*
*മനസ്സുകൾ കൈ അയഞ്ഞു*
*സഹായിക്കുന്നു*

*കണക്ടിംഗ് പട്ലയുടെ*
*പ്രളയ സഹായനിധി*
*മൂന്നരലക്ഷത്തിലേക്ക്*

*കാൽലക്ഷം രൂപ നൽകി*
*അഫ്സൽ ഡോക്ടറും*
*കണക്ടഡ് വിത് പട്ല...*

പട്ലയുടെ ഖ്യാതിയും
കണക്ടിംഗ് പട്ലയുടെ വിശ്വാസ്യതയും
അർഹരെ കണ്ടെത്തുന്നതിലെ
മുൻഗണനാക്രമവും
വിതരണ രീതിയിലെ
സുതാര്യതയും
പട്ലക്ക് പുറത്താണ് ഇപ്പോൾ ചർച്ച !

മറ്റൊരു അഭ്യുദയകാംക്ഷികൂടി,
*CareWell ഹോസ്പിറ്റലിലെ*
*ഡോ. അഫ്സൽ*,
പ്രളയക്കെടുതിയിലെ ഇരകളുടെ
കണ്ണീരിനൊപ്പം....


Dr. Afzal(carewell) 25000/=
Faisal Saudi.             2000
Welwisher                 3000

Tuesday 10 September 2019

പി. ടി. ഉഷ ടീച്ചർക്ക്* *നേഷൻ ബിൽഡർ അവാർഡ്*


*പി. ടി. ഉഷ ടീച്ചർക്ക്*
*നേഷൻ ബിൽഡർ അവാർഡ്*

കാസർകോട്:  റോട്ടറി ക്ലബ്  അധ്യാപകർക്ക് നൽകുന്ന   ഈ വർഷത്തെ  *നേഷൻ ബിൽഡർ അവാർഡ്* പ്രഖ്യാപിച്ചു.  അക്കാദമിക് - അക്കാദമികേതര  സ്കൂൾ പ്രവത്തനങ്ങളിൽ   മികവ്  തെളിയിച്ച  അദ്ധ്യാപകരെ റോട്ടറി ക്ലബിന് വേണ്ടി സർവേ നടത്തിയാണ്00 തിരഞ്ഞെടുത്തത്. പട്ല ഗവഃ  ഹയർ
സെക്കണ്ടറി സ്കൂളിലെ  പി ടി ഉഷ ടീച്ചറാണ് അവാർഡിന് അർഹയായത്. കണ്ണൂർ മേഖലാ റോട്ടറി ക്ലബാണ് ഈ അവാർഡ് പ്രഖ്യാപിച്ചത്. 0

സെപ്റ്റംബർ 16 ന് പട്ല ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടക്കുന്ന പരിപാടിയിൽ അവാർഡു വിതരണം ചെയ്യുമെന്ന് റോട്ടറി ക്ലബ് കണ്ണൂർ റീജ്യണൽ ഓഫീസിൽ നിന്നറിയിച്ചു.

ഉഷ ടീച്ചർക്ക്  ലഭിച്ച  അംഗീകാരത്തിൽ പട്ല ഗവഃ  ഹയർ സെക്കണ്ടറി സ്കൂൾ പി.ടി.എ. പ്രസിഡന്റ് സൈദ് കെ.എം.  അഭിനന്ദനമറിയിച്ചു. ഇതിനകം തന്നെ ഒട്ടേറെ ബഹുമതികൾ ലഭിച്ച ഉഷ ടീച്ചർക്ക് റോട്ടറി ക്ലബിന്റെ അവാർഡ് മറ്റൊരു പൊൻതൂവൽ കൂടിയാണെന്ന് വാർഡ് മെമ്പർ എം.എ. മജീദ് പറഞ്ഞു. 

പട്ലയിലെ സാമൂഹിക സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്ന വിവിധ സംഘടനങ്ങൾ ഉഷ ടീച്ചർക്ക് അഭിനന്ദനങ്ങളുമായി  മുന്നോട്ട് വന്നു. പട്ലയിലെ സാമൂഹിക മേഖലയിൽ നിറഞ്ഞ് നിൽക്കുന്ന കണക്ടിംഗ് പട്ല പി.ടി. ഉഷ ടീച്ചർക്ക് ലഭിച്ച അംഗീകാരത്തിന് അഭിനന്ദനങ്ങൾ അറിയിച്ചു. പട്ല ലൈബ്രറിയും ഉഷ ടീച്ചർക്ക് ആശംസകൾ നേർന്നു. പട്ല സ്കൂളിന്റെ അഭിമാനമാണ് പി.ടി. ഉഷ ടീച്ചറെന്ന് പട്ല ലൈബ്രറി ട്രഷററും സാംസ്കാരിക പ്രവർത്തകനുമായ  ടി.എച്ച്. മുഹമ്മദ് പറഞ്ഞു.

*ഓർമ്മയിലെ* *ആ കണക്കധ്യാപകൻ* /. അസ്ലം മാവിലെ

http://www.kvartha.com/2019/09/article-about-national-teachers-day.html?m=1

*ഓർമ്മയിലെ*
*ആ കണക്കധ്യാപകൻ*
............................
അസ്ലം മാവിലെ
............................

ഏഴാം ക്ലാസ്സിലാണ് അന്ന് ഞാൻ. കണക്ക് പഠിപ്പിക്കാൻ ഞങ്ങൾക്കന്ന് ഒരു അധ്യാപകനുണ്ട്. അദ്ദേഹത്തെയാണെങ്കിൽ  എല്ലാവർക്കും പേടിയോട് പേടിയുമാണ്.

എൽ.പി. മുതൽ പത്താം ക്ലാസ്സ് വരെ  ഞങ്ങൾക്ക് കണക്ക് പഠിപ്പിക്കാൻ വന്ന ഏകദേശം അധ്യാപകരോടും   കുട്ടികളധികവും  ഒരകൽച്ച കാണിക്കുമായിരുന്നു. കാരണം മറ്റൊന്നുമല്ല, ഗണിതാധ്യാപകരോട് ചെറുതായൊന്നടുത്താൽ,  അവർ   പേരു വിളിച്ചു ചോദ്യങ്ങൾ  ചോദിച്ചു കൊണ്ടേയിരിക്കും. അതാണെങ്കിൽ കുട്ടികൾക്ക് തീരെ ഇഷ്ടമില്ലാത്ത കാര്യവുമാണ്. അസിസ് മാഷിന്റെ കാര്യത്തിൽ പിന്നെ പറയുകയും വേണ്ട.

ക്ലാസ്സിൽ കണക്ക് മാഷ് ഒരു ചോദ്യം ചോദിച്ചു എന്ന് വെക്കുക; മറ്റു വല്ല വിഷയമാണെങ്കിൽ കുട്ടികൾ എന്തെങ്കിലും പറഞ്ഞു ഒപ്പിക്കുകയെങ്കിലും ചെയ്തേക്കും. ഇത് വിഷയം  കണക്കായതിനാൽ  വേറെന്തെങ്കിലും നീട്ടിപ്പരത്തി പറഞ്ഞു തടിയൂരാനും പറ്റില്ല. കണക്കല്ലാത്ത വിഷയത്തിൽ വല്ല മരമണ്ടത്തരം പറഞ്ഞാൽ തന്നെ മറ്റു അധ്യാപകർ ഒന്നു ചിരിക്കുകയെങ്കിലും ചെയ്യും. അസീസ് മാഷിന്റെ കാര്യത്തിൽ ചിരി എന്ന ഭാവം മുഖത്തല്ല, അതിന്റെ ലവലേശം ലാഞ്ചന പരിസരത്ത് പോലും  ഉണ്ടാകില്ല.

ഉത്തരം പറഞ്ഞു തീരുന്നതിന് മുമ്പ് തന്നെ അസിസ് മാഷിന്റെ കയ്യിന്ന് ചുട്ട  അടി പാർസലായി വന്ന്  കൊണ്ടേയിരിക്കും. ചിലപ്പോൾ ചോദ്യവും അടിയും ഒരുമിച്ചായിരിക്കും കിട്ടുക, കാരണം മാഷിന് തന്നെ അറിയാം  സ്കെച്ചിട്ട കുട്ടിക്ക് ഒരു നിലക്കും  ഉത്തരം പറയാൻ പറ്റില്ലെന്ന്.   ക്ലാസ്സിലപ്പോൾ പെൺബെഞ്ചുകളിൽ നിന്ന്,   അടികൊണ്ട ദേഷ്യത്തിലുള്ള പിറുപിറുക്കലും പഴിപറയലും മാത്രം വളരെപ്പതുക്കെ കേൾക്കാമായിരുന്നു.

എന്റെ ക്ലാസ്സിൽ ഒരബദുറഹിമാനുണ്ടായിരുന്നു. ഇയാളാണ് മിക്ക അധ്യാപകർക്കും  ഹോൾസെയിലായി വടികൾ കൊണ്ട് വന്ന് കൊടുത്തിരുന്ന വടിയേജൻറ്. അതിൽ അസിസ് മാഷിന് ജാവോക്ക് (കാറ്റാടി) മരത്തിന്റെ കാമ്പുള്ള ചില്ല തന്നെ വെട്ടിക്കൊണ്ടുവരാൻ അബ്ദുറഹിമാന്  പ്രത്യേക ശ്രദ്ധയും കാണിക്കും. വടി ശരിയാക്കി കൊടുത്തു എന്നത് കൊണ്ട്  അബ്ദുറഹിമാന് ശിക്ഷയിൽ പ്രത്യേക ഇളവൊന്നും അസീസ് മാഷ് നൽകില്ല. രണ്ടടി സഹിച്ചാലും വേണ്ടില്ല,  മറ്റുള്ളവർ മാഷിന്റെ  ചൂരൽ കഷായത്തിൽ ചൂളിപ്പോകുന്നത് ബാക്ക് ബഞ്ചിൽ ഇരുന്ന് ആസ്വദിക്കുക എന്നത് മാത്രമായിരുന്നിരിക്കണം അബ്ദുറഹിമാന്റെ ആ സേവനത്തിന് പിന്നിലെ അമിത ഉത്സാഹത്തിനുള്ള ഏക ഹേതു.

ക്ലാസ്സൊക്കെ കഴിഞ്ഞു വൈകുന്നേരം സ്കൂൾ വിട്ടാൽ മധൂരിലുള്ള എന്റെ ഉപ്പയുടെ കടയിലേക്ക് പലവ്യഞ്ജനങ്ങൾ വാങ്ങാൻ  ഞാൻ ഇടക്കിടക്ക് പോകും. പോകുന്ന പോക്കിൽ ഒരു കുടയും പിടിച്ച് അസീസ് മാഷും മധൂർ ലക്ഷ്യമാക്കി ചെറിയ വേഗതയിൽ നടക്കുന്നുണ്ടാകും. ഞാനൽപ്പം മുമ്പിലാണ് നടത്തമെങ്കിൽ അദ്ദേഹം പേരു വിളിച്ചു എന്നോട് നിൽക്കാൻ പറയും. ഞാൻ പിറകിലാണെങ്കിൽ,  അടുത്തെത്തുന്നത് വരെ അദ്ദേഹം നടത്തത്തിന് വേഗത കുറക്കും.

അന്നാ റോഡിൽ മുഴുവനായും താറിട്ടിട്ടില്ല എന്നാണ് ഓർമ്മ. താറിട്ടതാണെങ്കിൽ വെള്ളപ്പൊക്കത്തിൽ ഒലിച്ചു പോയിക്കാണണം. അസീസ് മാഷ് മുന്നിൽ നടക്കും. ഞാനദ്ദേഹത്തിന് കഷ്ടിച്ച് ഒരടി പിന്നിലും. അപ്പോൾ മാഷിന് ചോക്ക് എന്ന് പറയുന്നത് തന്റെ കാലൻ കുടയാണ്. എന്റെ ഉപ്പയുടെ കടയെത്തുന്നത് വരെ ക്ലാസ്സിൽ എനിക്ക് മനസ്സിലാകാത്തത് കുടക്കാല് കൊണ്ട് റോഡിൽ എഴുതി എന്റെ സംശയം തീർത്തു കൊണ്ടേയിരിക്കും. പക്ഷെ, അന്നേരം സ്കൂളിൽ ഞങ്ങൾ  കാണാറുള്ള
അധ്യാപകനേ ആയിരിക്കില്ല അദ്ദേഹം. തികച്ചും ശാന്തനും സൗമ്യനുമായിരിക്കും.

ഉള്ളത് പറയാമല്ലോ അസിസ് മാഷിന്റെ കണക്കുക്ലാസിൽ എനിക്ക് പേരിനു  പോലും ഒരു അടി  കിട്ടാത്തതിന്റെ രഹസ്യങ്ങളിൽ ഒന്ന്, അദ്ദേഹത്തിന്റെ വൈകുന്നേരങ്ങളിലെ  സവാരിക്കിടയിൽ നടക്കുന്ന പട്ല - മധൂർ റോഡിനെ  "ബ്ലാക്ക് ബോർഡാ"ക്കിയുള്ള  കണക്ക് ട്യൂഷൻ തന്നെയായിരുന്നു.

മാഷ് ഏതു നാട്ടുകാരനാണ്, ഇപ്പോൾ എവിടെയാണെന്നൊന്നും എനിക്കറിയില്ല. ചിലപ്പോഴൊക്കെ ഈ  വഴിക്കുള്ള എന്റെ നടത്തങ്ങളിൽ ,    മുറുക്കിത്തുപ്പിയ വായയുമായി തൂവെള്ള വേഷവും ധരിച്ചു നടന്നുp00 വരുന്ന ആ ക്ഷുഭിത കണക്കധ്യാപകനെ, അസീസ് മാസ്റ്ററെ, ഞാൻ  വല്ലാതെ മിസ്സ് ചെയ്യാറുണ്ട്.

ആശംസിക്കാം, ഈ അധ്യാപക ദിനവും സന്തോഷകരമാകട്ടെ.

*സന്തോഷത്തിന്റെ* *നാഡിഞരമ്പ്* /അസ്ലം മാവിലെ

*സന്തോഷത്തിന്റെ*
*നാഡിഞരമ്പ്*
............................

അസ്ലം മാവിലെ 
.............................

മുംബൈയിലെ ചെറിയ സന്ദർശനത്തിനിടക്ക് പരിചയപ്പെട്ട ഒരു സുഹൃത്ത്, ശാഫി തെക്കിൽ, എനിക്ക് ഇന്നലെ അയച്ച ഒരു വീഡിയോ ക്ലിപ്പ് ഇന്നാണ് ശരിക്കു കണ്ടത്. അതിലൊരിടത്ത്,   അഭിമുഖത്തിനെത്തിയ ആളോട് ഭൂട്ടാൻ രാജാവ് നൽകുന്ന മറുപടി ഇങ്ങനെ - "ഭൂട്ടാന്റെ  GDP ( Gross Dem Prod) എത്രയെന്ന് ഞങ്ങൾ അളക്കാറില്ല, പക്ഷെ, ഭൂട്ടാന്റെ GNH ( Gross National Happiness) ആണ് ഞങ്ങൾ അളക്കാൻ ശ്രമിക്കുന്നത്. "

നല്ല ഭരണാധികാരിയുടെ   സ്വപ്നമാണത്, കാഴ്ചപ്പാടാണ്.  സന്തോഷത്തിന്റെ അളവ് നോക്കി, നാടിന്റെ ക്ഷേമവും വികസനവും തിട്ടപ്പെടുത്തുക എന്നത്.

സന്തോഷം ചെറിയ കാര്യമല്ല. തൃപ്തി അങ്ങിനെയങ്ങ് ഒഴിവാക്കേണ്ടതുമല്ല.

എങ്ങനെ പോകുന്നു ജീവിതം ?
ഉത്തരം : സുഖം. അതിൽ നിർത്തരുത് സന്തോഷവുമാകണം. അത് പറയാനാകണം. അതവനവൻ പരുവപ്പെടുത്തി എടുക്കേണ്ടതാണ്.

പoനത്തിൽ സന്തോഷവാനാണോ ? പത്ത് കുട്ടികളോട് ചോദിച്ചു നോക്കൂ. ജോലിയിൽ സംതൃപ്തനാണോ ? വാ പറയാതെ തന്നെ ആ മുഖങ്ങൾ ഉത്തരം പറഞ്ഞേക്കും.

സന്തോഷം നമ്മുടെ പ്രവൃത്തിയിലെ ആത്മാർഥതയിലാണ്. അതിൽ കാണിക്കുന്ന പ്രതിബദ്ധതയിലാണ്. നന്മ ചെയ്ത് നോക്കൂ, ചിലർ പറയും, ഉറപ്പായും പറയും - അതവന്റെ/അവളെ സ്വാർഥതയെന്ന്,  എന്തെങ്കിലും കാണാതെ അയാളങ്ങിനെ ചെയ്യില്ലെന്ന്. പറയുന്നവരുടെ വായ മൂടിത്തുന്നാൻ എന്തിന് ടൈലറാകണം ? ഉദ്ദേശം ശരിയെങ്കിൽ, സന്തോഷം നൽകുന്നെങ്കിൽ, മുന്നോട്ടു തന്നെ പോകണം.

നിങ്ങൾ  ചിന്തിക്കുന്നതും പറയുന്നതും ചെയ്യുന്നതും ഒത്തൊരുമിച്ചു വരുമ്പോഴാണ് സന്തോഷമുണ്ടാവുകയെന്ന് ഗാന്ധിജി  ഒരിടത്ത് പറയുന്നുണ്ട്.  അങ്ങിനെയവ മൂന്നും ഒത്തുവരുന്നതിലേ സന്തോഷം കണ്ടെത്താനുമാകൂ എന്നർഥം.  സേവനപ്രവർത്തകരുടെ ആനന്ദം യഥാർഥ അളവിലുള്ള ആനന്ദമാകുന്നതും അതൊക്കെ കൊണ്ട് തന്നെയാകാം.

നിങ്ങളുടെ പ്രായം  എണ്ണേണ്ടത് നന്മമരങ്ങളുടെ സൗഹൃദങ്ങൾ കൊണ്ടാകണം, ജീവിച്ചു തീർത്ത വർഷങ്ങൾ കൊണ്ടാകരുത്; നിങ്ങൾ ജീവിച്ചു തീർത്തതെണ്ണേണ്ടതാകട്ടെ സന്തോഷം കൊണ്ടാകണം, സന്താപം കൊണ്ടാകരുത്. പകുത്ത് നൽകാനും പങ്കിടാനുമാകുമ്പോഴാണ് രണ്ടാമത് പറഞ്ഞത്, സന്തോഷം,  നമ്മുടെ കണക്ക് ബുക്കിൽ എണ്ണാൻ കിട്ടൂ.

ആനന്ദത്തിന്റെ, സന്തോഷത്തിന്റെ ആത്മാവ് മന:സാക്ഷിയത്രെ.
ഫ്രഡറിക് ലൂയിസ് ഡൊണാൾഡ്സൺ എണ്ണിയ 7 സാമൂഹിക പാപങ്ങളിലൊന്നാകട്ടെ മനസാക്ഷിയില്ലാത്ത ആനന്ദവും. യാത്രയിലെ എഴുത്തു നീണ്ടു, നിർത്തുന്നു. 

പിൻകുറി :
പടിഞ്ഞാറെ സാന്താക്രൂസിൽ ഒരു ഓട്ടോയിൽ  സഞ്ചരിച്ചു കൊണ്ടിരിക്കെ  ഒരു കെട്ടിടത്തിന്റെ രണ്ടാം നിലയിൽ ഒരു ബോർഡു തൂങ്ങുന്നു -  Happy Thinking People Pvt Ltd. എന്ത് ഉദ്ദേശമെന്ന് എന്നറിയാൻ  mail ചെയ്തിട്ടുണ്ട്. No Reply so far.  സന്തോഷത്തിൽ മറുപടി വരുമായിരിക്കും.

*ഉമ്മ ഓർമ്മകൾ (3)* / അസ്ലം മാവിലെ

*ഉമ്മ ഓർമ്മകൾ (3)*

.............................
അസ്ലം മാവിലെ
............................

ഫക്രുദ്ദീൻ അലി അഹമദ് മരിക്കുന്നത് 11 ഫെബ്രവരി 1977, വെള്ളിയാഴ്ച. ആ ദിവസവും ഫക്രുദീൻ അലി അഹമദും കാസർകോടുമായി  ബന്ധപ്പെടുത്തി  50 + പ്രായമുള്ളവർക്ക് നന്നായി ഓർമ്മയിൽ നിന്ന് വായിച്ചെടുക്കാൻ പറ്റും.

CPCRI അറിയുമല്ലോ. Central Plantation Crops Research Inst. കൊക്കോ, അടക്ക, തേങ്ങ തുടങ്ങിയ ധാന്യവിളകളെ കുറിച്ചുള്ള ഗവേഷണ സംബന്ധമായ പഠനകേന്ദ്രമാണ് ICAR ന്റെ  കീഴിലുള്ള CPCRI. പ്രാധന ആസ്ഥാനം (ഹെഡ്ക്വാട്ടേർസ് ) കാസർകോട്ടും.  പശ്ചിമ ബംഗാളിലും ആസാമിലും കർണ്ണാടകയിലുമാണ്  കാസർകോട്ടുള്ള CPCRI ക്ക് കീഴിലുള്ള ഗവേഷണ കേന്ദ്രങ്ങൾ. അതേസമയം കായംകുളത്തും വിട്ടലിലും റിജ്യണൽ കേന്ദ്രങ്ങളും ഉണ്ട്.

1977ഫെബ്രവരി 11 ന് ഇന്ത്യൻ രാഷ്ട്രപതി കേരളത്തിലെത്തേണ്ടതായിരുന്നു. മുഖ്യസന്ദർശനം കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനമായ കാസർകോട്ടുള്ള CPCRI തന്നെ.  ആ കെട്ടിടസമുച്ചയം ഉത്ഘാടനമാണോ രാഷ്ട്രപതിയുടെ പ്രോഗ്രാം  എന്നെനിക്കറിയില്ല. (ഇന്നും അറിയില്ല)  എനിക്ക് അന്ന് 7 വയസ്സു പോലുമായിട്ടില്ലല്ലോ. ജസ്റ്റ് രണ്ടാം ക്ലാസ്സുകാരൻ.

പക്ഷെ, രാഷ്ട്രപതി മരണപ്പെട്ട വാർത്ത കേട്ടതറിയാം. അദ്ദേഹത്തിന്റെ വരവിനോടനുബന്ധിച്ച് CPCRI യിൽ ഒരു വലിയ എക്സിബിഷൻ സംഘടിപ്പിച്ചിരുന്നു. ഒരു പക്ഷെ,  കെട്ടിട ഉത്ഘാടനത്തിന്റെ ഭാഗമായിട്ടായിരിക്കണം ആ പ്രദർശനം.

ആ ചെറിയ പ്രായത്തിൽ രാഷ്ട്രപതിയുടെ മരണകാരണമൊക്കെ ഞാൻ കേട്ടത് ഇങ്ങിനെ: വുളു എടുക്കാൻ പോകുന്നതിനിടയിലോ, വുളു എടുത്തു കഴിഞ്ഞോ അദ്ദേഹം ഓഫിസിലേക്ക് നടന്നു വരുമ്പോൾ  കാല് വഴുതി വീണു. ഉടനെത്തന്നെ അദ്ദേഹം മരണപ്പെട്ടു !  പത്രവായനയൊക്കെ തുടങ്ങിക്കഴിഞ്ഞപ്പോഴായിരുന്നു ഹൃദയാഘാതമായിരുന്നു (Cardiac Attack) അദ്ദേഹത്തിന്റെ മരണകാരണമെന്ന് അറിയുന്നത്.

എന്റെ ഉമ്മവീട് CPCRI ക്ക് തൊട്ടടുത്താണ്. അത്കൊണ്ട് ഒരു സ്കൂളൊഴിവ് ദിനത്തിൽ അന്നത്തെ  ആ എക്സിബിഷൻ കാണാൻ ഉമ്മയുടെ കൂടെ പോയതോർമ്മയുണ്ട്, കൂടെ ഉമ്മാന്റെ കുറെ കൂട്ടുകാരികളും. 

ഒരു  പ്രദർശന ഐറ്റം മാത്രം എനിക്ക്  ഇപ്പഴും മനസ്സിൽ മായാതെയുണ്ട്.  അവിടെ ഒരു മൂലയിലാണ് ഈ ഇനം ഒരുക്കിയിട്ടുള്ളത്. ഒരു മെല്ലിച്ച കോലമുള്ള ഒരാൾ ചുണ്ടിൽ ബീഡി  കത്തിച്ചു അവിടെ ഒരു മൂലയിൽ
ഇരിക്കുന്നു. തൊട്ട്താഴെ ഒന്നു രണ്ടു കത്തുന്ന ബീഡികുറ്റികളിൽ നിന്ന് പുക നിലയ്ക്കാതെ ചെറുതായി പുറത്തു വരുന്നുണ്ട്. പശ്ചാത്തലത്തിൽ  ഒരു വലിയ കാട്.  വൈദ്യുത ലൈറ്റിട്ട് അത്  കത്തിയമരുന്ന ഫീലുണ്ടാക്കിയിട്ടുണ്ട്. ഒരു മരച്ചില്ലയിൽ പോലും പച്ചില പോയിട്ട്  ഉണക്കിലപ്പോലുമില്ല.

അന്നത്തെ ആ പ്രായത്തിൽ  നമ്മുടെ കൺകണ്ട അധ്യാപിക എന്നത് ഉമ്മയായിരിക്കുമല്ലോ. എന്ത് സംശയം നിവൃത്തി വരുത്തുക ഉമ്മയോട് ചോദിച്ചായിരിക്കും.

ഉമ്മയോട് ഞാൻ സംശയം ചോദിച്ചു.  അതെന്താണെന്ന് ഉമ്മ എനിക്ക് കൊങ്കാട്ടത്തിൽ പറഞ്ഞു തന്നു, ഉമ്മാന്റെ ഭാഷയിൽ തന്നെ  - ആ ഇരിക്കുന്ന ആൾ അശ്രദ്ധമായി  എറിഞ്ഞ ഒരു ബീഡിക്കുറ്റിയാണ് പോൽ ഒരു വനമാകെ കത്തിയെരിയാൻ കാരണമായത്. എന്നിട്ട് ഉമ്മാന്റെ സ്വതസിദ്ധമായ  പരിഭവം - ഒരി ലോകാകെ കത്തിച്ചിറ്റ് ഓനാടെ മൂലക്ക് കുത്ത്ർന്ന്റ്റ് നോക്ക്ന്നെ നോട്ടം കണ്ടില്ലേ ?

കഥ ചമയ്ക്കാൻ സ്ത്രീകൾ പൊതുവെ വിദഗ്ദ്ധരാണല്ലോ. ഉമ്മവീട്ടിൽ  ഞങ്ങൾ എത്തും വരെ ഉമ്മാന്റെ കൂടെയുണ്ടായിരുന്ന പെണ്ണുങ്ങൾ ഓരോരുത്തരും CPCRI കാട്ടിലെ  അഗ്നിബാധയ്ക്ക് പിന്നിലെ ബീഡിവാലയുടെ മുഖച്ഛായ കൊളങ്കര -എരിയ നാട്ടിലെ  ഓരോരുത്തന്റെയും മുഖത്തോട് സാമ്യപ്പെടുത്തി ഓരോ ഉപകഥകൾ പറഞ്ഞുകൊണ്ടേയിരുന്നു, കത്തിച്ചത് ഇന്നയിന്ന ആൾ തന്നെയാണെന്ന്.

"ആ ചേക്കു ഇല്ലണേ, ചേക്കു. ഓനന്നെണെ, അത്.. ഓനല്ലാതെ ഈ ചേല് ചെയ്യേലാ ഉമ്മാ.. ഒരി നാട് മുയ്മനു അല്ലേ ഓന് ആ സാധു ബീഡി ബെൽച്ചിറ്റ് അയിനെ കെട്ത്താദെ കാട്ട്ളേക്കെർഞ്ഞിറ്റ് ഹലാക്കാക്കീറ്റെ..." കൂട്ടത്തിലെ ഒരു രസിക ശിരോമണിയുടെ അവതരണം കേട്ട് അവർ ചിരിച്ചു വീണു. ▪

*യുവത* *ആദരവും അംഗീകാരവും* *അർഹിക്കുന്നു* / സാപ്

💠
*യുവത*
*ആദരവും അംഗീകാരവും*
*അർഹിക്കുന്നു*
====================

സാമൂഹ്യ സാംസ്കാരിക പ്രവർത്തനങ്ങൾ ജീവവായുവായി
കൊണ്ട് നടക്കുന്ന സമൂഹത്തിന് മാത്രമെ അതിജീവനത്തിന് അർഹതയുള്ളൂ!
മൂല്ല്യവത്തായ ഇടപെടലുകൾ കൊണ്ട് സാംസ്കാരികാന്തരീക്ഷം സജീവവമാക്കുന്ന ഏത് കൂട്ടായ്മകളും അഭിനന്ദനം അർഹിക്കുന്നു.

അങ്ങനെയൊരു ഇടപെടലാണ് ഇന്നലെ വൈകുന്നേരം സ്കൂൾ അങ്കണത്തിൽ SELUTE THE BRAVE എന്ന ബാനറിൽ  പട്ലയിൽ നടന്നത്.

ധീരത കൊണ്ട് ജീവിതം അടയാളപ്പെടുത്തിയ വ്യക്തികളെയും
കരുണയും സഹജീവി സ്നേഹവും കൊണ്ട് തങ്ങളുടെ സ്ഥാനം ശിലകളിൽ കോറിയിട്ട പ്രസ്ഥാനങ്ങളെയും സന്നദ്ധ സംഘടനകളെയും മറ്റും ആദരിക്കുന്ന ഒരു ചടങ്ങായിരുന്നു അത്.

കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തിനും ജീവഹാനിക്കും മറ്റ് നാശനഷ്ടങ്ങൾക്കുമാണ് നമ്മൾ ഇരകളും സാക്ഷികളുമൊക്കെയായത്.
രാപകൽ വ്യത്യാസമില്ലാത്ത രണ്ട് ദിവസം ഉറക്കം പോലും ഉപേക്ഷിച്ച് പ്രളയത്തിൽ കുടുങ്ങിപ്പോയവരെ കരക്കെത്തിക്കാൻ കഴുത്തോളം വെള്ളത്തിൽ ഏറെ ശ്രമകരമായ ദൗത്യം നിർവ്വഹിച്ചവർ, തീർച്ചയായും അവർ ധീരരാണ്, അവർക്ക് ആദരവും അംഗീകാരവും ലഭിക്കേണ്ടതുണ്ട്.
അവർ സർക്കാർ സംവിധാനത്തിന്റെ ഭാഗമാണെന്നോ സാമൂഹ്യ ജീവകാരുണ്യ സംഘങ്ങൾ ആണെന്നോ ഉള്ള വേർതിരിവില്ല.
സർക്കാർ സംവിധാനത്തിലും ആത്മാർത്ഥതയുള്ളവർക്ക് മാത്രമെ ദൗത്യം സഫലമായി നിർവ്വഹിക്കാൻ സാധിക്കുകയുള്ളൂ എന്ന ഒരു വസ്തുതയുണ്ട്!

മനുഷ്യൻ എന്ന് പറയുന്നത് സാമൂഹ്യ ബന്ധങ്ങളുടെ ആകെത്തുകയെന്ന് കാൾ മാർക്സ് പറയുന്നുണ്ട്.  ഡയജനിസ് എന്ന യവന തത്വജ്ഞാനി പട്ടാപ്പകൽ വിളക്കും കത്തിച്ച്‌ അന്വോഷിച്ച് പോയത് മനുഷ്യരിൽ നിന്നും ശരിക്കുള്ള മനുഷ്യരെ കാണാനായിരുന്നു.  അന്നയാൾക്ക് ഏഥൻസിൽ എത്ര മനുഷ്യരെ കണ്ടെത്താൻ കഴിഞ്ഞു എന്ന് നമുക്കറിയില്ല!  അന്നത്തെ അപേക്ഷിച്ച് ഇന്ന് "മനുഷ്യർ" ഒരുപാട് വർദ്ധിച്ചിട്ടുണ്ട്.  അർദ്ധരാത്രിയിൽ പോലും വെളിച്ചമില്ലാതെ തന്നെ മനുഷ്യരെ കാണാൻ കഴിയുംവിധം മാനവികതയുടെ നിലാവ് ഭൂമിയാകെ നിറഞ്ഞിട്ടുണ്ട്. 

അങ്ങനെയൊരുനാൾ മാനവികത പ്രകാശം പരത്തിയ അർദ്ധരാത്രിയിലാണ് ദുരന്തമുഖത്ത് രക്ഷാപ്രവർത്തനങ്ങളുമായി മഴനനയുന്ന ടി.പി അബ്ദുല്ലയെപ്പോലുള്ള, നിയാസിനെപ്പോലുള്ള അനേകം യുവാക്കളെ നാം കാണുന്നത്.  അവർക്കാരുടെയും നിർദേശങ്ങൾ ഉണ്ടായിരുന്നില്ല, വാസ്തവത്തിൽ അവർ ആരുടെയും ആഹ്വാനത്തിനും നിർദേശത്തിനും കാത്തു നിന്നില്ല എന്നതാണ് ശരി!
ഇന്നലെകളൊക്കെയും മഹത്തരമായിരുന്നെന്നും ഇന്നുകളൊക്കെയും ജീർണ്ണതകൾകൊണ്ട് നിറഞ്ഞതാണെന്നുമുള്ള കാഴ്ച്ചപ്പാട് തിരുത്തുകയാണ് ഈ യുവത ചെയ്തത്.  അത് കൊണ്ട് മനുഷ്യരെ കാണാൻ നമുക്ക് വേണ്ടത് സ്നേഹ ബന്ധത്തിന്റെ മാതൃകകളെ തിരിച്ചറിയാനും വിശകലന വിധേയമാക്കാനുള്ള ആർജവമാണ്.
ആർദ്രമായ സാമൂഹ്യബന്ധങ്ങളാണ് മനുഷ്യരെ സാധ്യമാക്കുന്നത്.  ഓരോ മനുഷ്യനും എത്രമാത്രം ഒറ്റയായിരിക്കുമ്പോഴും സമൂഹ്യമായ ഐക്യപ്പെടലുകളിലാണ് ഈ ഒറ്റയായ അവസ്ഥപോലും പുലരുന്നത് എന്ന് തിരിച്ചറിയണം.

ആരുടെതാണ് ലോകം വേദനിക്കുന്നവരുടെതല്ലാതെ എന്ന പി എൻ ഗോപികൃഷ്ണന്റെ കവിത ഇങ്ങനെയാണ്.

"ലോകം ആശുപത്രിയാകുന്നത്
ജനനവും മരണവും കൊണ്ടല്ല
വേദന കൊണ്ടാണ്.

എന്ത് കൊണ്ടാണ് ഭൂമി ഉരുണ്ടിരിക്കുന്നത്
എന്ന് ചോദിച്ചാൽ
കുട്ടികളെ നിങ്ങൾ പറയണം
വേദനകൊണ്ട്
കൂച്ചിവിലങ്ങിയതാണ്
എന്ന്"

അത് കൊണ്ട് തന്നെ വേദനിക്കുന്നവരുടെ കൂടെനിൽക്കുക എന്നത് പരമപ്രധാനമാണ്.  അവർക്ക് താങ്ങും തണലുമാകുക എങ്കിൽ നാം ജീവിതം അടയാളപ്പെടുത്തിക്കഴിഞ്ഞു.

"നിങ്ങൾ ജനിച്ചപ്പോൾ ലോകം ആനന്ദിച്ചു, പക്ഷെ നിങ്ങൾ കരഞ്ഞു.
നിങ്ങൾ മരിക്കുമ്പോൾ ലോകം കരയുകയും നിങ്ങൾ ആനന്ദിക്കുകയും ചെയ്യുന്ന തരത്തിൽ ജീവിക്കുക"  എന്ന ഒരു സംസ്കൃത പഴഞ്ചൊല്ലുണ്ട്. 

കർമ്മം രംഗം സജീവമാക്കി അങ്ങനെയൊരു ജീവിതം നമുക്കെല്ലാം സാധ്യമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.  ധീരത കൊണ്ട് ജീവിതം രേഖപ്പെടുത്തിയ യുവാക്കളെയും പ്രസ്ഥാനങ്ങളെയും അഭിവാദ്യം ചെയ്യുന്നു.

*സാപ്*
emailtosa@gmail.com
💠

*ഞങ്ങൾക്കായിരുന്നു* *ആ നിറഞ്ഞ ചിരിയുള്ള* *ഫോട്ടോകൾ* *അമൂർത്ത നിമിഷങ്ങൾ* *വേണ്ടിയിരുന്നത്* /. അസ്ലം മാവിലെ



*ഞങ്ങൾക്കായിരുന്നു*
*ആ നിറഞ്ഞ ചിരിയുള്ള*
*ഫോട്ടോകൾ*
*അമൂർത്ത നിമിഷങ്ങൾ* *വേണ്ടിയിരുന്നത്*
.............................
അസ്ലം മാവിലെ
.............................
നിങ്ങളുടെ ചുറ്റുവട്ടത്ത് ഒരാൾ പരീക്ഷയിൽ ഉന്നത വിജയം നേടി, ഒരുദ്യോഗം കിട്ടി,  കളിയിൽ മികവ് സ്വന്തമാക്കി,  മറ്റുവല്ലതും... സ്വാഭാവികമായും അവരുടെ കഴിവിനെ പ്രശംസിക്കും, പ്രകീർത്തിക്കും. അതിന് കൂട്ടായ്മകൾ മുൻപന്തിയിലുണ്ടാകും. ആളും ബാളും ബഹളവുമുണ്ടാകും.
പലപ്പോഴും സാമൂഹിക സേവനങ്ങൾ ശ്രദ്ധയിൽ പെടുമ്പോൾ അവരെ പുറം തട്ടി അഭിനന്ദിക്കാൻ പലരും മറന്നു പോകാറുണ്ട്.  മിക്കയിടങ്ങളിലും ഇതൊരു വിഷയം തന്നെ ആകാറില്ല. അവിടെ നൂറ് നൂറ് ഞായങ്ങൾ കൊണ്ട് വന്ന് അത്തരം സേവനങ്ങളെ ഒന്നുമല്ലാതാക്കി ചുരുട്ടിക്കൂട്ടി മൂലക്കിട്ടുകളയും.
സ്വാർഥതയാണ്, കാര്യലാഭമാണ്, വേറെ ഉദ്ദേശങ്ങളുണ്ട്, എന്തെങ്കിലും കാണാതെ അത് ചെയ്യാനിറങ്ങില്ല, ഈ ചെയ്തവൻ സ്വന്തം കുടുംബത്തിൽ വല്ലതും ചെയ്തോ ? അന്നത് ചെയ്തോ ? ഇന്നെന്തിനാ ഇത് ചെയ്തത് ? നാല് വട്ടം ആലോചിക്കണം. ആ പ്രശ്നമുണ്ട്. അവനെ സ്വീകരണമൊരുക്കിയാൽ മുമ്പൊരാൾക്ക് ഒരുക്കാത്തതിന്റെ പേരിൽ ചോദ്യം വരും. അപ്പഴെന്ത് മറുപടി പറയും ? പോട്ട്പ്പാ, ചാട്ട്പ്പാ..
എന്തൊക്കെ കാരണങ്ങൾ സംഘാടകരുടെ  മുന്നിൽ വരും.
എത്രയെത്ര ഒഴികഴിവുകൾ വരിവരിയായി നിന്നിരിക്കും. പിന്നെയും ഒരുപാട് എക്സ്ക്യൂസുകൾ ടോക്കണെടുത്ത് വരിക്കിടയിൽ നുഴഞ്ഞ് കയറാൻ കാത്തിരിക്കുന്നുമുണ്ടാകും, ആ പരിപാടി സംഘടിപ്പിക്കാതിരിക്കാൻ.
അത്തരം ഒരു സമകാലീന പരിപ്രേക്ഷ്യത്തിൽ നിന്ന് വേണം കണക്ടിംഗ് പട്ലയുടെ സ്നേഹാദര സദസ്സ് ഒരുക്കിയതിനെ വായിച്ചെടുക്കാൻ. അവിടെ ഉദ്യോഗസ്ഥരെന്നോ അനുദ്യോഗസ്ഥരെന്നോ വേർതിരിവില്ല.  പരിചിതരെന്നോ അപരിചിതരെന്നോ ബന്ധുക്കളെന്നോ ബന്ധുത്വമില്ലാത്തവരെന്നോ വിഷയമേ അല്ല.
മനുഷ്യപ്പറ്റുള്ളവരെ തിരിച്ചറിയുന്നു എന്ന അവശ്യം ഉണ്ടായിരിക്കേണ്ട ഒരു കൂട്ടായ്മയുടെ കടമ കണക്ടിംഗ് പട്ല നിർവ്വഹിച്ചിരിക്കുന്നു ! യോജിക്കാനേ പറ്റു.
സദസ്സൊരുക്കി, ഒരതിഥി മെഡലു ചാർത്തി, കൈ പിടിച്ചു നെഞ്ചോടു ചേർത്തു ഇതൊക്കെ സ്നേഹാദരവ് സദസ്സിന്റെ കുറെ ഭാഗങ്ങളിൽ ഒന്നു മാത്രമാണ്. അതിലും എത്രയോ മുമ്പ് തന്നെ സോഷ്യൽ മീഡിയയിലൂടെയും വായ്ത്താരിയിലൂടെയും വാമൊഴിയായും  അവരുടെ സേവനമഹത്യം സംഘാടകർ  പൊതുമനസ്സിലെത്തിച്ചു കഴിഞ്ഞിട്ടുണ്ട്. അത് വഴി ആയിരങ്ങളുടെ പ്രാർഥനകളും ആശംസകളും ആ ചടങ്ങിന് മുമ്പ് തന്നെ അവർക്ക് കിട്ടിക്കഴിഞ്ഞു. അതോടെ  Recognition (തിരിച്ചറിയൽ) നടന്നു, മറ്റുള്ളവരിൽ നിന്ന് ഇവർ വ്യത്യസ്തരാണ് എന്ന തിരിച്ചറിയൽ തന്നെ.
ആ Recognition ആകട്ടെ, സേവനം ചെയ്തവർക്ക് ഒരുൻമേഷമാണ്. ഇവയൊക്കെ നന്ദിപൂർവ്വം ഓർക്കുന്ന ഒരു സമൂഹമുണ്ടെന്നത്  അവരെ തീർച്ചയായും വിനീതരാക്കും. സമൂഹത്തോടത് പറയാൻ ഒരു കൂട്ടായ്മയെങ്കിലും ഉണ്ടെന്ന  സന്തോഷമവരിൽ ആവേശം പകരും. മറ്റു കൂട്ടായ്മകൾക്കും സമാദരിക്കാനിത്  പ്രചോദനമാകും.
പിന്നെയുള്ളതാണ് ചടങ്ങ്, സെഷൻ. സ്വീകർത്താവിനെ സംബന്ധിച്ച് ചെറുത് വലുത് എന്നൊന്നില്ല. പരാമർശ വ്യക്തികളിൽ കോൺഫിഡൻസ് (ആത്മവിശ്വാസം) ഒന്നുകൂടി  വർദ്ധിപ്പിക്കാനുള്ള ഏതാനും മിനുറ്റുകളുടെ വേദിയാണത്. അദൃശ്യമായ ദശലക്ഷക്കണക്കിന് പോസിറ്റീവ് ഊർജം പകർന്ന് തരുന്ന നിമിഷങ്ങൾ. ആദരവ്, അതൊരു ഒലിവ് ഇലത്തുണ്ടായാലും, ഏറ്റുവാങ്ങുമ്പോൾ ലഭിക്കുന്ന ഒരു  സന്തോഷമുണ്ട്. സദസ്സിന്റെ ഒരു മൂലയിൽ ഇരുന്ന് തന്റെ  സുഹൃത്തിന്, അയൽക്കാരന്, ഭാര്യക്ക്, മക്കൾക്ക്,  മാതാപിതാക്കൾക്ക്, സഹോദരർക്ക്, കൂട്ടുകാർക്ക് അതൊക്കെ കണ്ട് ആനന്ദക്കണ്ണീരൊഴുക്കാൻ കൂടിയുള്ള അവസരമാണ് ആ വേദി !
നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ ? സമ്മാനം വാങ്ങാൻ പേര് വിളിക്കുന്നതും നോക്കി വളരെ ആധിയോടെ കാത്ത് നിൽക്കുന്നത് ആരാണ് ? വാങ്ങുന്നവരേക്കാളും കൂടുതൽ വെപ്രാളം അത് കാണാൻ വന്നവർക്കായിരിക്കും. അവരിൽ സമ്മാനർഹരായവരുടെ പിതാവ് ഉണ്ടാകാം, മാതാവുണ്ടാകാം, സഹോദരരുണ്ടാകാം, അധ്യാപകരുണ്ടാകാം, ബന്ധു - മിത്രാദികളുണ്ടാകാം. അവിടെ സമ്മാനർഹൻ എത്താൻ ഒരൽപം വൈകിയാലോ ? വരാൻ പറ്റിയില്ലെങ്കിലോ ? ആർക്കായിരിക്കും പ്രയാസം ?
എന്തൊക്കെ പരിമിതികൾ എന്നെപ്പോലെ നിങ്ങൾക്കുമാകൂട്ടായ്മയിൽ, സി.പി.യിൽ,  കണ്ടാലും ഇങ്ങനെയൊക്കെയെങ്കിലും ചെയ്യാൻ ഇവരുണ്ടല്ലോ, ഇവരുടെ നേതൃത്വത്തിനാകുന്നുണ്ടല്ലോ  എന്ന യാഥാർഥ്യം  ചെറിയ കാര്യമല്ല. അതൊക്കെ കൊണ്ട് തന്നെയാണ്  ആശീർവദിക്കാനെത്തിയ സദസ്സ് നിറസാനിധ്യം കൊണ്ട് ശ്രദ്ധേയമായത്. ടി.പി. അബ്ദുല്ലയെപ്പോലുള്ള രക്ഷാപ്രവർത്തകരും മനുഷ്യ സ്നേഹികളായ റെസ്ക്യൂ - റെവന്യൂ - പോലീസ് - ഹെൽത്ത് ഉദ്യോഗസ്ഥരും ആദരവ് ഏറ്റുവാങ്ങിയപ്പോൾ, അവരെ ഒന്നു കൂടി കൺകുളിർക്കെ കാണാൻ  സദസ്സിലെത്തിയ നാട്ടുകാരുടെ അതിയായ ആഗ്രഹം പൂവണിയാനായത്.
1985 ലെ എന്റെ ഒരോർമ്മ. പട്ല സ്കൂളിൽ SSLC ക്ക് 60 % + മാർക്ക് കിട്ടിയത് എനിക്കും  മധൂരിലെ എം. ഐ. ശാഫിക്കുമായിരുന്നു. ഞാനുമായി ഒരു തരത്തിലും ഒത്തു പോകാത്ത ഒരു കൂട്ടായ്മ എന്നെ അനുമോദിക്കാൻ ക്ഷണിച്ചു. പോകാൻ ഞാനൽപ്പം മടിച്ചപ്പോൾ ഉപ്പ കണ്ണുരുട്ടിയതോർക്കുന്നു - "അവഹേളിക്കാനല്ലല്ലോ, ആദരിക്കാനല്ലേ ? പോയി സ്വീകരിക്കണം, നിനക്ക് വേണ്ടെങ്കിലും ഞങ്ങൾക്ക് വേണം. പോകുന്നില്ലെങ്കിൽ പറയണം, പകരം കടയടച്ചു ഞാൻ പോകും. ഞങ്ങൾക്കത് നാല് പേരോടെങ്കിലും  പറഞ്ഞ് സന്തോഷിക്കണം."
ഓർക്കുക : Recognize ചെയ്യപ്പെട്ടവർ ഒരിടത്തല്ല, ഒരായിരം സ്ഥലങ്ങളിലാണ് സംസാരവിഷയമാകുന്നത്. നിങ്ങളെക്കാളേറെ ഞങ്ങൾക്ക്, അഭ്യുദയ കാംക്ഷികൾക്കാണ് ആ നിറഞ്ഞ ചിരിയുള്ള ഫോട്ടോകൾ, അമൂർത്ത നിമിഷങ്ങൾ വേണ്ടിയിരുന്നത്. ▪

*കൂട്ടായ്മ* *കുന്നായ്മ* *പരിമിതി* / അസ്ലം മാവിലെ

*കൂട്ടായ്മ*
*കുന്നായ്മ*
*പരിമിതി*
............................

അസ്ലം മാവിലെ 
............................

എല്ലാ കൂട്ടായ്മകളുടെയും പരിമിതി എന്ന് പറയുന്നത് നോട്ടങ്ങൾ തുറിച്ചു നോട്ടങ്ങളെന്ന് തെറ്റിദ്ധരിക്കുന്നു എന്നിടത്താണ്. ഒറ്റപ്പെടലിന്റെ അലട്ടലാണ് ഒന്നിച്ചിരുത്തത്തിലേക്ക് എത്തിക്കുന്നത്. ഒന്നിച്ചിരുന്നാലോ ? ഒന്നായ്മയ്ക്ക് പകരം കുന്നായ്മയിലേക്ക് വഴിമാറിപ്പോകുന്നു. പിന്നെ, പുറത്തെ ബഹളങ്ങൾ തങ്ങൾക്കെതിരെയുള്ള തുറിച്ചുനോട്ടങ്ങളും കണ്ണുകടിയുമായി തോന്നും.   വാർപ്പു തീരുമാനങ്ങൾക്ക് പാഠഭേദങ്ങൾ വരുമ്പോൾ അകത്ത് നിന്ന് തന്നെ കല്ലുകടി അനുഭവപ്പെടും. കുറച്ചു കൂടി കഴിമ്പോൾ സ്വഭാവിക ഭിന്നാഭിപ്രായങ്ങൾ വരും. ഉൾക്കൊള്ളാൻ മനസ്സുണ്ടാകുന്നിടത്ത് കൂട്ടായ്മകൾ ഒന്നിച്ചു മുന്നോട്ട് പോകും. ഇല്ലെങ്കിൽ നടേ പറഞ്ഞ കണ്ണുകടി അകത്തുള്ളവരോടും പറയേണ്ടി വരും.

അമീബയുടെ പ്രജനന രീതിശാസ്ത്രം  മനുഷ്യക്കൂട്ടായ്മകളിലാണ് വളരെ ഭംഗിയായി അപ്ലൈ ചെയ്തു കാണാറുള്ളതെന്ന് തോന്നുന്നു.  പരിമിതികൾ തിരിച്ചറിയുക.   ഇതിനു മുമ്പും സിവിലൈസ്ഡ് ലോകം അതിന്റെ ഭ്രമണപഥത്തിൽ വട്ടം കറങ്ങിക്കൊണ്ടിരുന്നു,  ഇപ്പഴും അങ്ങിനെതന്നെയാണെന്നുമുള്ള തിരിച്ചറിവുണ്ടാകുന്നിടത്ത് മാത്രം കൂട്ടായ്മകളുടെ സാന്നിധ്യത്തിന് പ്രസക്തിയുള്ളൂ. പ്രതീക്ഷയുള്ളൂ. (കുറച്ചു കാലത്തേക്കെങ്കിലും) നിലനിൽപ്പുമുള്ളൂ.

NB :
ഇന്ന് രാവിലെത്തന്നെ വായിച്ച ഒരു വാട്സാപ് മെസ്സെജ് ഇങ്ങനെ :
"പലർക്കും പലവിധ  അഭിപ്രായങ്ങൾ ഉണ്ടാവാം. അത്   മാനിക്കുക. ഓർക്കുക  നിങ്ങളുടെ   വലതുവശം,   നിങ്ങള്ക്ക് അഭിമുഖമിരിക്കുന്നയാൾക്കു  ഇടതു വശം  ആയിരിക്കും. (ചില കാര്യങ്ങളിൽ  second  opinion  എടുക്കാൻ  മറക്കരുത്.) "

FB യിൽ ഇന്ന് അതിരാവിലെ  ഒരു പുതു കൂട്ടായ്മക്കെതിരെ ഒരഭ്യുദയകാംക്ഷിയുടെ  കണ്ണുകടി പരിഭവവും കണ്ടു. 

..................................

നന്മകളുടെ തുരുത്ത് /ബഷീര്‍ മജല്‍

••••••••••••••••••••••••••••••••••••
     " *സഹോദരങ്ങളെ നിങ്ങളുടെ ഈ സന്തോഷം നിറഞ്ഞ അഭിമാന നിമിഷത്തില്‍ നിങ്ങളോടൊപ്പം ഞങ്ങളും പങ്ക് ചേരുന്നു  അതോടൊപ്പം  പ്രവാസ ലോകത്ത് നിന്നും നിങ്ങള്‍ അര്‍ഹിക്കുന്ന ആദരവ് ബഹുമാനപൂര്‍വ്വം ഞങ്ങളും  വിളിച്ചറിയിക്കുകയാണ്,  ചരിത്രത്താളുകളില്‍  എഴുതപ്പെടട്ടെ, വരും തലമുറ ഈ നന്മകള്‍  ആവര്‍ത്തിക്കട്ടെ* "
--------------------------------------------
ബഷീര്‍ മജല്‍
-----------------------

        ഓരോ ദുരന്തവും അതിന്‍റെ കാഴ്ചകള്‍ക്കൊപ്പം നന്മയുടെ  ചിത്രങ്ങളും  പങ്കുവെക്കാറുണ്ട്     അത്തരം നന്മകളുടെ  ബഹുവര്‍ണ ചിത്രങ്ങളില്‍ ഒന്നാണ്  വെള്ള പൊക്ക കാലത്ത് നേരവും കാലവും സുരക്ഷയും നോക്കാതെ  വകവെക്കാതെ കര്‍മ്മനിരതരായ നമ്മുടെ നാട്ടിലെ  ഈ ഒരു കൂട്ടം ചെറുപ്പക്കാരുടെ വിലപ്പെട്ട   സേവനങ്ങളുട കാഴ്ച്ചകള്‍ 
     യുവാക്കളും മുതിര്‍ന്നവരും കുട്ടികളും  അനിവാര്യമായ ഒരു സാഹചര്യത്തില്‍ എല്ലാവരും ഒരുപോലെ കര്‍മ്മരംഗത്തിറങ്ങി പ്രവര്‍ത്തനസജ്ജരായി കൊണ്ട്
ഈ ഒരു  കാലഘട്ടത്തിലെ    ഏറ്റവും വലിയ  വെള്ളപ്പൊക്കത്തെ  സാക്ഷ്യം വഹിച്ച നമ്മുടെ നാട്  ചങ്കുറപ്പോടെ ഒറ്റക്കെട്ടായി  നേരിടുകയായിരുന്നു ഇവര്‍ . നമ്മളെ സംബന്ധിച്ചടുത്തോളം കണ്ടും കേട്ടും നിന്നവര്‍ക്കും മാത്രമല്ല  വളരെ  പ്രയാസവും ദുരിതവും അനുഭവിച്ചവര്‍ക്ക് പോലും   ആ  സമയത്ത്   ഏറ്റവും സന്തോഷവും അഭിമാനവും  തോന്നിയ നിമിഷങ്ങളായിരുന്നു  ഇങ്ങനെയുള്ള സല്‍കര്‍മ്മങ്ങള്‍ സര്‍വ്വാതിനാഥന്‍ സ്വീകരിക്കുമാറാകട്ടെ .
സഹജീവികളോടുള്ള സേവന പ്രവര്‍ത്തനം നമ്മുടെ   നാട്ടക്കാര്‍ക്ക് ഒരു പുതുമയല്ല
നാടിനേയും നാട്ടുക്കാരേയും  എന്നും ഹൃദയത്തോട്  ചേര്‍ത്ത് പിടിച്ചിട്ടേയുള്ളു
ആ വികാരം ഒഴുകുന്ന ഒരു പ്രദേശമാണല്ലൊ നമ്മുടെ നാട്   അത് ഇസ്ലാമിക ആദര്‍ശത്തിന്‍റെ ഭാഗമായത്കൊണ്ടായിരിക്കാം
   എല്ലാം നഷ്ടപെടാന്‍ പോകുന്നവരെ അല്ലെങ്കില്‍  നഷ്ടപ്പെട്ടവരെ ആരെങ്കിലും സഹായിച്ചാല്‍ അവന്  എഴുപത്തിമൂന്ന് പാപമോചനം നല്‍കുമെന്നാണ് അല്ലാഹു പറഞ്ഞിരിക്കുന്നത്  അതില്‍ ഒന്നുകൊണ്ട് അവന്റെ  മുഴുവന്‍ കാര്യങ്ങളും ശരിയാക്കിക്കൊടുക്കുകയും  എഴുപത്തി രണ്ടെണ്ണം കൊണ്ട് അവന്റെ അന്ത്യദിനത്തിലെ പദവികള്‍  ഉയര്‍ത്തുകയും ചെയ്യുമെന്നാണ് .  അപ്പോള്‍ ഒരു ആയുസ്സിന്‍റെ നല്ലൊരു ഭാഗം  ചെയ്യുന്ന കര്‍മ്മങ്ങള്‍ കുറഞ്ഞ വേളയില്‍ ഇവര്‍ നേടിയെടുത്ത് എന്ന്  വേണമെങ്കിലും പറയാം .
   പ്രവാസികളായ ഞങ്ങളെ മുള്‍മുനയില്‍ നിര്‍ത്തി ഏറ്റവും പ്രയാസത്തിലൂടെ കടന്ന് പോയ ഒന്ന് രണ്ട് ദിവസങ്ങളയാരുന്നു  അത് വെള്ളം കയറിയിട്ടില്ലാത്ത  എന്‍റെ വീട്ടിലെ കാര്യങ്ങള്‍ പറയുകയാണെങ്കില്‍ തന്നെ എന്താകുമെന്നുള്ള ആശങ്കയിലും   ഏത്
നിമിഷവും വെള്ളം കേറുമെന്നുളള  ഭയത്താലും   ഭാര്യയും മക്കളും ഉറങ്ങാത്ത രാത്രികളായിരുന്നു അന്ന്
      ഇന്ന് ഈ ആദരവ്  ചടങ്ങ് നടക്കുംബോള്‍ എന്‍റെ ഓര്‍മ്മകളിലേക്ക് കടന്ന് വരുന്നത് ഒരു മുപത്തിഅഞ്ച് വര്‍ഷങ്ങള്‍ക്ക് അങ്ങോട്ടുള്ള എന്‍റെ ചെറുപ്പകാലത്തുള്ള  നമ്മുടെ നാടാണ് പണ്ടുള്ളവരെ പറ്റി  പറയുന്ന കാര്യങ്ങള്‍ ഇങ്ങനെയുള്ള ഘട്ടത്തിലാണ് സത്ത്യമാണെന്ന് ബോധ്യമാകുന്നത്  കാരണം അന്നൊക്കെ വെള്ളപൊക്കം വരുംബോള്‍ ഒരു ഭയവും ആശങ്കയും ഇല്ലാത്ത കൂട്ടരായിരുന്നു നമ്മുടെ നാട്ടുക്കാര്‍ പ്രത്തേകിച്ച് താഴെ  മുഗര്‍ ഭാഗത്ത് താമസിക്കുന്ന ആളുകള്‍ .     കാരണം അതിജീവനത്തിനുള്ള  കരുതലും  ധൈര്യവും കഴിവും അറിവും  അനുഭവ സംഭത്തമുള്ളവരും ആരുടെ സഹായവും തേടാതെ കര പറ്റുന്നവരായിരുന്നു അവിടെയുള്ളവര്‍.  അവിടെയുള്ള ഒട്ടുമിക്ക വീടുകളിലും സ്വന്തമായി  "വള്ളങ്ങള്‍" അല്ലെങ്കില്‍ തോണി എന്ന് തന്നെ പറയാം ഉണ്ടായിരുന്നവരാണ് മഴക്കാലത്തേക്കുളള എല്ലാകരുതലുകളും മുന്‍ക്കൂട്ടി ചെയ്തിരുന്നവരാണ് ഇന്ന് നേരെ മറിച്ചുമാണ്   എന്തിനേറെ പറയുന്നു കന്ന്കാലികള്‍ക്കുള്ള പുല്ല്പോലും വെള്ളം തൊടാതെ ഉയരത്തിലാണ് സൂക്ഷിച്ചിരുന്നത് അന്ന്. വെള്ളപൊക്ക സമയത്ത് വീട് പൂട്ടി കുടുംബളേയും കൊണ്ട്  ത്തോണികള്‍ ഒന്നിച്ച് വരുംബോള്‍   ഒരു ഭയവും ആശങ്കയും ഇല്ലാതെ കൂക്കി വിളിച്ച് ആഘോഷിച്ചായിരുന്നു അവരുടെ വരവ് .    സുരക്ഷമായ സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കാന്‍ വരുന്ന ആ വള്ളങ്ങളെ കാത്ത്  സഹായഭ്യര്‍ത്തനയുമായി കാത്തിരുന്ന്  ഒടികൂടിയിരുന്ന നാട്ട്ക്കാരുടെ  ഒരു കാല മുണ്ടായിരുന്നു അന്നും .   ഇന്ന്  ആ വിലപ്പെട്ട  കഴിവുകളും കരുതലുകളുമെല്ലാം അന്യമായിപോയി എന്ന് തന്നെ പറയാം
    ,    സ്വന്തത്തിനും  കൂടെയുള്ളവര്‍ക്കും  ഒരു അപകടങ്ങളും സംഭവിക്കാതെ സൂക്ഷമതയോട് കുടി നിര്‍ദേശങ്ങളും ഉപദേശങ്ങളും സ്വീകരിച്ച് കൊണ്ട് നന്മയോട് കൂടി ഒരു കൂട്ടായ പ്രവര്‍ത്തനമായിരിക്കണം തുടര്‍ന്നും ഉണ്ടാവേണ്ടതും  ഉണ്ടാവട്ടെ എന്നും  ഈ നന്മകള്‍  നിങ്ങില്‍ നിന്നും സ്വീകരിക്കട്ടെ എന്നും പ്രാര്‍ത്ഥിച്ച് കൊണ്ട്  ഈ ആദരവ് ചടങ്ങിനോടൊപ്പം ഞങ്ങളും നിങ്ങളെ നന്മ നേര്‍ന്ന് കാണ്ട് ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നു.
എല്ലാ കാലവര്‍ഷ കെടുതികളില്‍ നിന്നും പടച്ചോന്‍ രക്ഷ നല്‍കുമാറാകട്ടെ.....

•••••••••••••••••••••••••••••••••••••

പ്രളയം: പട്ലയിൽ രക്ഷാപ്രവർത്തനം നടത്തിയവരെ പൗരാവലി ആദരിച്ചു



പ്രളയം:
പട്ലയിൽ രക്ഷാപ്രവർത്തനം
നടത്തിയവരെ
പൗരാവലി ആദരിച്ചു

ഇക്കഴിഞ്ഞ പ്രളയത്തിൽ മധൂർ പഞ്ചായത്തിലെ പട്ലയിൽ അതിരൂക്ഷമായ വെള്ളപ്പൊക്കക്കെടുതി അനുഭവിച്ച നൂറോളം കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാർക്കുന്നതിൽ രക്ഷാപ്രവർത്തനനിരതരായ പ്രദേശത്തെ യുവാക്കളെയും റവന്യൂ വകുപ്പ് , ഫയർഫോഴ്സ്, പോലിസ്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെയും പട്ലയിലെ പൗരാവലി വെള്ളിയാഴ്ച ആദരിച്ചു. കണക്ടിംഗ് പട്ല എന്ന കൂട്ടായ്മയാണ് ഇങ്ങനെയൊരു  വേദി ഒരുക്കിയത്.
പട്ല ഗവ. ഹയർ സെക്കണ്ടറി സ്കൂൾ അങ്കണത്തിൽ വെള്ളിയാഴ്ച വൈകുന്നേരം SALUTE THE BRAVE എന്ന ബാനറിൽ നടന്ന പ്രസ്തുത സെഷൻ  മധൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മാലതി സുരേഷ്  ഉത്ഘാടനം ചെയ്തു.
വാർഡ് മെമ്പർ എം.എ. മജീദ് അധ്യക്ഷത വഹിച്ചു.
പ്രളയരക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവർക്കും അതിൽ പങ്കാളികളായവർക്കും ജില്ലാ കലക്‌ടർ അനുമോദനപത്രം നൽകി.
പി.എം. അബൂബക്കർ ഹാജി (വലിയ ജമാഅത്ത് ), ടി.എം. അബ്ദുല്ല (തായൽ ജമാഅത്ത് ), അബ്ദുൽ ഖാദർ കോയപ്പാടി (സലഫി ജമാഅത്ത് ), ജാസിർ മാസ്റ്റർ (പട്ല യൂത്ത് ഫോറം), ശ്രീ നാരായണ കാരണവർ (പട്ല ഭണ്ഡാര വീട് ) നിഷാ ടീച്ചർ (പ്രിൻസിപ്പാൾ, GHSS Patla ),  പ്രശാന്ത് സുന്ദർ ( ഹെഡ്മാസ്റ്റർ, GHSS Patla), പി.ടി. ഉഷ ടീച്ചർ (സ്കൗട്ട് & ഗൈഡ്സ് ),  ടി.എച്ച്. മുഹമ്മദ് (പട്ല ലൈബ്രറി),  പി. അബ്ദുറഹിമാൻ ഹാജി, അസ്ലം പട്ല, കൊളമാജ അബ്ദുറഹിമാൻ, അബ്ദുല്ല ചെന്നിസി.എച്ച്. അബൂബക്കർ, റാസ പട്ല, നാസർ കെ.എ., കരീം കൊപ്പളം
അബ്ദുല്ല ചെന്നിക്കൂടൽ,  മുഹമ്മദ് നീർച്ചാൽ, ബി. എം. അബ്ദുല്ല ബൂഡ്, എം. കെ.  ഹാരിസ്, പി.പി. ഹാരിസ്, ബി. ബഷീർ, മുഹമ്മദ് അരമന, അബ്ദുൽ കരീം വെസ്റ്റ് റോഡ്, എഞ്ചിനിയർ ബഷീർ,  അഷ്റഫ് കുമ്പള, കെ. ബി. മുഹമ്മദ് കുഞ്ഞി, എസ്. അബൂബക്കർ ,  വിവിധ ക്ലബ് പ്രതിനിധികൾ അടക്കം നിരവധി പേർ ചടങ്ങിൽ സംബന്ധിച്ചു.
ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിന പരേഡിൽ ഗൈഡ്സിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ പട്ല ഗവ. ഹയർസെക്കണ്ടറി സ്കൂൾ ഗൈഡ്സ് വിംഗിനും അതിന് നേതൃത്വം നൽകിയ പി.ടി. ഉഷ ടീച്ചർക്കും  പ്രശസ്തി പത്രവും മെമെന്റോയും ഇതേ വേദിയിൽ വെച്ച് ജില്ലാ കലക്ടർ  നൽകി.   എച്ച്. കെ. അബ്ദുൽ റഹിമാൻ സ്വാഗതവും ,  സൈദ് കെ. എം നന്ദിയും പറഞ്ഞു. റാസ പട്ല പ്രോഗ്രാം മോഡറേറ്ററായിരുന്നു. 

കലക്ടറെ പരിചയപ്പെടുത്തൽ / Draft

ഇത് നമ്മുടെ ജില്ലയുടെ  പ്രിയപ്പെട്ട കലക്ടർ. ഡോ. ഡി. സജിത് ബാബു സർ.

കാർഷികവിഷയത്തിൽ സജിത്ത് സാർ ഏറെ തൽപരനാണെന്ന് ഒരു പക്ഷെ അധികമാരും അറിഞ്ഞു കൊള്ളണമെന്നില്ല. BSc, MSc ബിരുദങ്ങൾ  കാർഷിക വിഷയത്തിലായിരുന്നു. അവസാനം ഡോക്ടറേറ്റ് എടുത്തതും കൃഷിസംബന്ധമായ വിഷയത്തിൽ തന്നെ.

ഇവ കൂടാതെ M.Com, M.L.M., M.A എന്നീ മൂന്ന് Master ഡിഗ്രിയും  D.E.M.,  D.I.M., P.G.D.B., ഡിപ്ലോമയും വേറെയുണ്ട്. MBA വിദ്യാർഥി കൂടിയാണദ്ദേഹം.

കാർഷിക സംബന്ധമായ നല്ലൊരു എഴുത്തുകാരൻ കൂടിയാണ് Dr. സജിത് ബാബു സാർ. മാതൃഭൂമി ആഴ്ചപ്പതിപ്പ് മുതൽ നിരവധി പ്രസിദ്ധീകരണങ്ങളിൽ അദ്ദേഹത്തിന്റെ രചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാർഷിക സംബന്ധമായ മൂന്ന്  പുസ്തകങ്ങളുടെ എഡിറ്റർ കുടിയാണ് കലക്ടർ സാർ.

എഴുത്തിന് പുറമെ,  ക്രിക്കറ്റിലും ശോഭിച്ചിട്ടുണ്ട്. വിദ്യാർഥി ആയിരിക്കെ യൂനിവേഴ്സിറ്റി ക്രികറ്റ് താരമായിരുന്നു. ഒരു സീസണിൽ സൗത്ത് സോണിന്റെ ക്യാപ്റ്റൻ പദവി വരെ അലങ്കരിച്ചു.

അഭിനയത്തിലും പിന്നിലല്ലായിരുന്നു. 
ഒരു വട്ടം യൂണിവേസിറ്റിയിൽ  ബെസ്റ്റ് നടൻ പുരസ്ക്കാരവും  സജിത് സാറിനെ തേടി എത്തി.

നല്ലൊരു അധ്യാപകനാണ് കലക്ടർ സാർ. 2000- 2006 കാലയളവിൽ കാർഷിക യൂനിവേഴ്സിറ്റിയിൽ അസിസ്റ്റന്റ് പ്രൊഫസറായിരുന്നു. തുടർന്ന് 2006 മുതൽ സെപുട്ടി കലക്ടർ, പിന്നീട് വിവിധ തസ്തികകളിൽ ശ്രദ്ധേയമായ ഉത്തരവാദിത്വങ്ങൾ, തുടർന്ന് ഐ.എ. എസ്സും.

2011 ൽ മുഖ്യമന്ത്രിയുടെ  Innovation Award; 2012 ൽ മുഖ്യമന്ത്രിയുടെ “Certificate of Merit” എന്നിവ ലഭിച്ചു. അദേഹം  കഴിഞ്ഞ വർഷം ഓഗസ്റ്റ് 17 മുതൽ നമ്മുടെ ജില്ല കലക്ടറാണ്.
24 - 5 - 1984  കാസർകോട് ജില്ല രൂപീകരിച്ചത് തൊട്ടിങ്ങോട്ട് കണക്കു കൂട്ടിയാൽ നമ്മുടെ ജില്ലയുടെ 23 -ാം കലക്ടർ. 
നമ്മുടെ പ്രിയങ്കരനായ കലക്ടർ Dr. ഡി - സജിത് ബാബു. ഐ. എ. എസ്.
അവർകളെ വേദിയിലേക്ക് സാദരം ക്ഷണിക്കുന്നു.


ആദരവ് / News Bullettin


പ്രളയം:
പട്ലയിൽ രക്ഷാപ്രവർത്തനം
നടത്തിയവരെ ആദരിക്കുന്നു

ഇക്കഴിഞ്ഞ പ്രളയത്തിൽ പട്ലയിൽ അതിരൂക്ഷമായ കെടുതി അനുഭവിച്ച നൂറോളം കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാർക്കുന്നതിൽ രക്ഷാപ്രവർത്തനനിരതരായ പ്രദേശത്തെ യുവാക്കളെയും റവന്യൂ വകുപ്പ് , ഫയർഫോഴ്സ്, പോലിസ്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെയും പട്ല ഗ്രാമം വെള്ളിയാഴ്ച ആദരിക്കും.

പട്ല ഗവ. ഹയർ സെക്കണ്ടറി സ്കൂൾ അങ്കണത്തിൽ വെള്ളിയാഴ്ച വൈകുന്നേരം 4:30 നാണ്  പരിപാടി. SALUTE THE BRAVE എന്ന ബാനറിൽ നടക്കുന്ന പ്രസ്തുത സെഷൻ  കാസർകോട് ജില്ലാ കലക്ടർ ഡോ. ഡി. സജിത് ബാബു ഐ.എ.എസ് ഉത്ഘാടനം ചെയ്യും.

മധൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മാലതി സുരേഷ്  മുഖ്യാതിഥിയായി പങ്കെടുക്കും. വാർഡ് മെമ്പർ എം.എ. മജീദ് അധ്യക്ഷത വഹിക്കും.
പ്രളയരക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവർക്കും അതിൽ പങ്കാളികളായവർക്കും ജില്ലാ കലക്‌ടർ അനുമോദനപത്രം നൽകും.

പി. അബ്ദുറഹിമാൻ ഹാജി, അസ്ലം പട്ല, കൊളമാജ അബ്ദുറഹിമാൻ, മുഹമ്മദ് നീർച്ചാൽ, എം. കെ.  ഹാരിസ്, പി.പി. ഹാരിസ്, ബക്കർ മാസ്റ്റർ, ജാസിർ മാസ്റ്റർ, പി.എം. അബൂബക്കർ ഹാജി (വലിയ ജമാഅത്ത് ), ടി.എം. അബ്ദുല്ല (തായൽ ജമാഅത്ത് ), അബ്ദുൽ ഖാദർ കോയപ്പാടി (സലഫി ജമാഅത്ത് ), നിഷാ ടീച്ചർ (പ്രിൻസിപ്പാൾ, GHSS Patla ),  പ്രശാന്ത് സുന്ദർ ( ഹെഡ്മാസ്റ്റർ, GHSS Patla), പി.ടി. ഉഷ ടീച്ചർ (സ്കൗട്ട് & ഗൈഡ്സ് ),  ടി.എച്ച്. മുഹമ്മദ് (പട്ല ലൈബ്രറി),  വിവിധ ക്ലബ് പ്രതിനിധികൾ, രാഷ്ട്രീയ- സാമൂഹിക- സാംസ്ക്കാരിക നേതാക്കൾ ആശംസകൾ നേരും. 

ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിന പരേഡിൽ ഗൈഡ്സിൽ ജില്ലയിൽ ഒന്നാം സ്ഥാനം ലഭിച്ച പട്ല ഗവ. ഹയർസെക്കണ്ടറി സ്കൂൾ ഗൈഡ്സ് വിംഗിനെയും അതിന് നേതൃത്വം നൽകിയ പി.ടി. ഉഷ ടീച്ചറെയും ചടങ്ങിൽ അനുമോദിക്കുമെന്ന് പ്രോഗ്രാം കമ്മിറ്റി ഭാരവാഹികളായ എച്ച്. കെ. അബ്ദുൽ റഹിമാൻ,  സൈദ് കെ.എം, സി.എച്ച്. അബൂബക്കർ, റാസ പട്ല, നാസർ കെ.എ., കരീം കൊപ്പളം എന്നിവർ അറിയിച്ചു.

പട്ലയിലെ ചരിത്രത്തിൽ തന്നെ അതിരൂക്ഷമെന്ന് വിശേഷിപ്പിക്കപ്പെട്ട   ഇപ്രാവശ്യത്തെ പ്രളയത്തിൽ ജീവനു തന്നെ ഭീഷണി നേരിട്ട നൂറോളം കുടുംബങ്ങളെ  റവന്യൂ വകുപ്പിന്റെയും ഫ്ലഡ് ഡിസാസ്റ്റർ മാനേജ്മെൻറിന്റെയും നേതൃത്വത്തിൽ റെസ്ക്യൂവിഭാഗത്തിലെ സേനാംഗങ്ങളും നാട്ടിലെ ഒരു കൂട്ടം യുവാക്കളും സംയുക്തമായി അതിസാഹസികമായാണ് രക്ഷപ്പെടുത്തുകയും മാറ്റിപ്പാർപ്പിക്കുകയും ചെയ്തത്.

ഈ മനുഷ്യസ്നേഹികളെ പട്ലയിലെ പൗരാവലി ആദരിക്കുകയാണ്. കണക്ടിംഗ് പട്ല എന്ന സാമൂഹിക സാംസ്ക്കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ പൊതുജന പങ്കാളിത്തത്തോടെ  "SALUTE THE BRAVE " എന്ന ടൈറ്റിലിൽ, 30/08/2019, ബുധനാഴ്ച വൈകിട്ട് 4.30 ന് പട്ല ഗവ. ഹയർ സെക്കണ്ടറി സ്കൂൾ അങ്കണത്തിൽ പ്രസ്തുത ചടങ്ങ് നടക്കുന്ന വിവരം താങ്കളെ അറിയിക്കുന്നു.  ബഹു: കാസർകോട് ജില്ലാ കലക്ടർ Dr. ഡി. സജിത് ബാബു, IAS, അവർകൾ  ഈ സെഷനിൽ മുഖ്യാതിഥിയായി പങ്കെടുക്കും.

താങ്കൾ കുടുംബ സമേതം കൃത്യസമയത്ത് സംബന്ധിക്കുകയും ഈ പരിപാടി വിജയിപ്പിച്ചു തരികയും ചെയ്യണമെന്ന് വിനീതമായി അഭ്യർഥിക്കുന്നു.

ആദരവ് / പ്രോഗ്രാം നോട്ടിസ് / Draft


അതിഥികളെ ആനയിക്കൽ 
പ്രാർഥന
സ്വാഗതം
അധ്യക്ഷൻ
ഉത്ഘാടനം
മുഖ്യാതിഥിയെ പരിചയപ്പെടുത്തൽ
അവാർഡ് : ബ്രിഫിംഗ്‌
അവാർഡ് വിതരണം
Chief Guest's Address :
പ്രളയരക്ഷാപ്രവർത്തനങ്ങളെ കുറിച്ചു നേതൃത്വം നൽകിയ ഉദ്യോഗസ്ഥയുടെ ബ്രിഫിംഗ് 
ആശംസ :
1
2
3
4
5
6
7
8
9

നന്ദി
ദേശീയ ഗാനം 

മൂന്ന് കുഞ്ഞു മഹല്ലുകൾക്ക്* *ഓർക്കാൻ കൂടി* *ഉള്ളതാണ് വെള്ളിയാഴ്ച* *നടക്കുന്ന സെഷൻ* *സല്യൂട്ട് ദ ബ്രേവറി*/ അസ്ലം മാവിലെ


*മൂന്ന് കുഞ്ഞു മഹല്ലുകൾക്ക്*
*ഓർക്കാൻ കൂടി*
*ഉള്ളതാണ്  വെള്ളിയാഴ്ച*
*നടക്കുന്ന സെഷൻ*
*സല്യൂട്ട് ദ ബ്രേവറി* 
.............................
അസ്ലം മാവിലെ
.............................

മൊഗർ, ബൂഡ്, സ്രാമ്പി - ഈ മൂന്ന് കുഞ്ഞു തുരുത്തുകളാണ് മഴക്കാലങ്ങളിൽ ഏറെ പ്രയാസപ്പെടുന്നത്. ഇപ്രാവശ്യം പ്രളയത്തിൽ ഏറെ കഷ്ടപ്പെട്ടതും ഇവിടങ്ങളിലുള്ളവർ തന്നെ.

ആ ഒരു ദുരിതഘട്ടത്തിൽ പേരും പ്രശസ്തിയും ഒന്നും ആഗ്രഹിക്കാതെ രക്ഷാപ്രവർത്തനത്തിന് കൈമെയ് മറന്ന് ഇറങ്ങിയ ചെറുപ്പക്കാരെയാണ് നാളെ ഒരു നാട് മൊത്തം ആദരിക്കുന്നത്. ആ സഹോദരരെ ബഹു : കാസർകോട് ജില്ലാ കലക്ടർ -  നമ്മുടെ ജില്ലയിലെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥൻ - പ്രശംസാപത്രം നൽകി അനുമോദിക്കുമ്പോൾ....
*രക്ഷാബോട്ടിലേക്ക് കയറാൻ സഹായിച്ച, സാധനസാമഗ്രികൾ സുരക്ഷാസ്ഥാനത്തേക്ക് എത്തിക്കാൻ സന്മനസ്സ് കാണിച്ച, കഴുത്തോളം വെള്ളത്തിൽ കൈ കുഞ്ഞിനെ തോളിലേറ്റി കരയെത്താൻ സഹായിച്ച, പാമ്പുണ്ടോ പഴുതാരയുണ്ടോ അട്ടയുണ്ടോ ഇഴജന്തുക്കളുണ്ടോ എന്നൊന്നും നോക്കാതെ മൂക്കോളം വെള്ളത്തിലിറങ്ങി  തങ്ങളെ രക്ഷിച്ച സഹോദരങ്ങളെ അനുമോദിക്കുന്നത് കാണാൻ...*  *അവരുടെ ആയുരാരോഗ്യത്തിന് വേണ്ടി പ്രാർഥിക്കാൻ... ആശംസിക്കാൻ.... ഈ കുടുംബാംഗങ്ങൾ എല്ലാ തിരക്കും മറന്നു പട്ല സ്കൂളിൽ എത്തുമെന്ന് എല്ലാവരും പ്രതീക്ഷിക്കുന്നു.*

എത്തണം, ഈ പരിപാടിക്ക് ആ കുടുംബങ്ങൾ മാത്രമല്ല എല്ലാവരും എല്ലാ ഭാഗത്ത് നിന്നുള്ളവരും നേരത്തെ എത്തണം. 

എല്ലാ തിരക്കും ഒഴിവാക്കിയാണ് നാടിന്റെ അഭിമാനമായ ഈ ധീരർ അങ്ങിനെ ഒരപകടഘട്ടത്തിൽ പ്രളയബാധിത പ്രദേശത്തേക്ക് ഓടിയെത്തിയത്. വെള്ളിയാഴ്ച വൈകിട്ട് നമുക്കു വേറെ ഒരു തിരക്കുമുണ്ടാകരുത്,  ഇത് മാത്രമാകണം നമ്മുടെ തിരക്ക്. അടിയന്തിര സാഹചര്യമൊഴികെ, ബാക്കി ഉള്ളതൊക്കെ ഇത് കഴിഞ്ഞാകട്ടെ. ആകെ ഒന്നൊന്നര മണിക്കൂറല്ലേ ? 

ഈ സദസ്സിൽ വന്ന് ഒന്നിരിക്കുക,  എന്നത് തന്നെ  ഇത്തരം മാനുഷിക പ്രവർത്തനങ്ങൾക്കു നാം നൽകുന്ന പ്രോത്സാഹനം കൂടിയാകുന്നു.

നാഥൻ കരുണ നൽകട്ടെ. എന്നുമെന്നും കാരുണ്യം നമ്മിൽ  വർഷിക്കുമാറാകട്ടെ.     

പ്രളയ രക്ഷാപ്രവർത്തനം - ആദരവ് ക്ഷണക്കത്ത് / Draft


*I  N  V  I  T  A  T  I  O N*

ബഹുമാന്യരെ,

ഇക്കഴിഞ്ഞ പ്രളയ ദിനങ്ങളിൽ പട്ലയിലെ താഴ്ന്നപ്രദേശങ്ങളിൽ താമസിച്ചിരുന്ന  കുടുംബങ്ങൾ  ഏറ്റവും വലിയ പ്രയാസത്തിലായിരുന്നു ദിവസങ്ങളോളം കഴിഞ്ഞു കൂടിയത്. 

പട്ലയിലെ ചരിത്രത്തിൽ തന്നെ അതിരൂക്ഷമെന്ന് വിശേഷിപ്പിക്കപ്പെട്ട   ഇപ്രാവശ്യത്തെ പ്രളയത്തിൽ ജീവനു തന്നെ ഭീഷണി നേരിട്ട നൂറോളം കുടുംബങ്ങളെ  റവന്യൂ വകുപ്പിന്റെയും ഫ്ലഡ് ഡിസാസ്റ്റർ മാനേജ്മെൻറിന്റെയും നേതൃത്വത്തിൽ റെസ്ക്യൂവിഭാഗത്തിലെ സേനാംഗങ്ങളും നാട്ടിലെ ഒരു കൂട്ടം യുവാക്കളും സംയുക്തമായി അതിസാഹസികമായാണ് രക്ഷപ്പെടുത്തുകയും മാറ്റിപ്പാർപ്പിക്കുകയും ചെയ്തത്.

ഈ മനുഷ്യസ്നേഹികളെ പട്ലയിലെ പൗരാവലി ആദരിക്കുകയാണ്. കണക്ടിംഗ് പട്ല എന്ന സാമൂഹിക സാംസ്ക്കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ പൊതുജന പങ്കാളിത്തത്തോടെ  "SALUTE THE BRAVE " എന്ന ടൈറ്റിലിൽ, 30/08/2019, ബുധനാഴ്ച വൈകിട്ട് 4.30 ന് പട്ല ഗവ. ഹയർ സെക്കണ്ടറി സ്കൂൾ അങ്കണത്തിൽ പ്രസ്തുത ചടങ്ങ് നടക്കുന്ന വിവരം താങ്കളെ അറിയിക്കുന്നു.  ബഹു: കാസർകോട് ജില്ലാ കലക്ടർ Dr. ഡി. സജിത് ബാബു, IAS, അവർകൾ  ഈ സെഷനിൽ മുഖ്യാതിഥിയായി പങ്കെടുക്കും.

താങ്കൾ കുടുംബ സമേതം കൃത്യസമയത്ത് സംബന്ധിക്കുകയും ഈ പരിപാടി വിജയിപ്പിച്ചു തരികയും ചെയ്യണമെന്ന് വിനീതമായി അഭ്യർഥിക്കുന്നു.

H K അബ്ദുൽ റഹിമാൻ
ചെയർമാൻ, കണക്ടിംഗ് പട്ല

ഈ ആദരവ് ഏറ്റുവാങ്ങുന്നവരിൽ താങ്കൾ നേതൃത്വം നൽകുന്ന ഡിപാർട്മെന്റ്  ഉൾപ്പെട്ട വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു.

പ്രസ്തുത ആദരവ് ഏറ്റുവാങ്ങാൻ താങ്കൾ  സഹപ്രവർത്തകരോടൊപ്പം   കൃത്യസമയത്ത് തന്നെ  ഈ പരിപാടിയിലേക്ക് എത്തിച്ചേരണമെന്ന്  വിനയപൂർവ്വം  അഭ്യർഥിക്കുന്നു. 

ബഹുമാന്യരെ,

കണക്ടിംഗ് പട്ല എന്ന സാമൂഹിക സാംസ്ക്കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ പൊതുജന പങ്കാളിത്തത്തോടെ  "SALUTE THE BRAVE " എന്ന ടൈറ്റിലിൽ, 30/08/2019, വെള്ളിയാഴ്ച വൈകിട്ട് 4.30 ന് പട്ല ഗവ. ഹയർ സെക്കണ്ടറി സ്കൂൾ അങ്കണത്തിൽ പ്രസ്തുത ചടങ്ങ് നടക്കുന്ന വിവരം താങ്കളെ അറിയിക്കുന്നു. 

ബഹു: കാസർകോട് ജില്ലാ കലക്ടർ Dr. ഡി. സജിത് ബാബു, IAS, അവർകൾ  ഈ സെഷനിൽ മുഖ്യാതിഥിയായി പങ്കെടുക്കും.

പ്രസ്തുത ചടങ്ങിൽ വെച്ച്  കാസർകോട് ജില്ലയുടെ സ്വാതന്ത്ര്യദിന പരേഡിൽ ഗൈഡ്സ്' വിഭാഗത്തിന് ഒന്നാം സ്ഥാനം ലഭിച്ച പട്ല ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ ഗൈഡ്സ് ടീമിനെ അനുമോദിക്കാൻ തീരുമാനിച്ച വിവരം താങ്കളെ അറിയിക്കുന്നു.

പട്ല സ്കൂളിൽ സ്കൗട്ട്സ് & ഗൈഡ്സ് വിംഗ് രൂപികരിച്ച് അവ ഉന്നത സ്ഥാനങ്ങളിൽ എത്തിക്കുവാൻ നേതൃപരമായ പങ്ക് വഹിച്ചു കൊണ്ടിരിക്കുന്ന താങ്കൾ പ്രസ്തുത ബഹുമതി ബഹു: ജില്ലാകലക്ടറിൽ നിന്നും ഏറ്റുവാങ്ങാൻ കൃത്യസമയത്ത് എത്തിച്ചേരണമെന്ന് വിനീതമായി അഭ്യർഥിക്കുന്നു.

കണക്ടിംഗ് പട്ല

ഈ ആദരവ് ഏറ്റുവാങ്ങുന്നവരിൽ താങ്കൾ നേതൃത്വം നൽകുന്ന ഡിപാർട്മെന്റ്  ഉൾപ്പെട്ട വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു.

പ്രസ്തുത ആദരവ് ഏറ്റുവാങ്ങാൻ താങ്കൾ  സഹപ്രവർത്തകരോടൊപ്പം   കൃത്യസമയത്ത് തന്നെ  ഈ പരിപാടിയിലേക്ക് എത്തിച്ചേരണമെന്ന്  വിനയപൂർവ്വം  അഭ്യർഥിക്കുന്നു. 

പട്ലയിലെ പൗരാവലിയുടെ ആദരവ്

🔲

ഇക്കഴിഞ്ഞ പ്രളയത്തിൽ രക്ഷാപ്രവർത്തനം നടത്തി
നാട്ടുകാരുടെ സ്നേഹം
പിടിച്ചു പറ്റിയ
സുമനസ്സുകൾക്ക് 
പട്ലയിലെ പൗരാവലിയുടെ ആദരവ്

🔲

*ചങ്ക്, ചങ്കുറപ്പ്,  ചങ്കൂറ്റം*
*സല്യൂട്ട് ദ ബ്രേവറി*
*സെഷൻ - 2019*

ബഹു: കാസർകോട് ജില്ലാ കലക്ടർ
*Dr. ഡി. സജിത് ബാബു, l.A.S.*
*മുഖ്യാതിഥി *

30 - 08 - 2019, വെള്ളി
വൈകുന്നേരം 4:30 ന്

സ്ഥലം :
GHSS Patla, Auditorium

ഏവർക്കും സ്വാഗതം

Org : കണക്ടിംഗ് പട്ല

🔲

ചങ്ക്, ചങ്കുറപ്പ്, ചങ്കൂറ്റം* *സല്യൂട്ട് ദ ബ്രേവറി* അനിവാര്യമായ സെഷൻ / അസ്ലം മാവിലെ

*ചങ്ക്, ചങ്കുറപ്പ്,  ചങ്കൂറ്റം*
*സല്യൂട്ട് ദ ബ്രേവറി*
അനിവാര്യമായ സെഷൻ
...........................

അസ്ലം മാവിലെ
...........................

ധൈര്യം, സ്ഥൈര്യം, ഒരുക്കം, ഒതുക്കം ഇതിന്റെ കൂടെ അൻപും ഒരുമയും സമം ചേർത്താൽ എങ്ങിനെയിരിക്കും ? ഒന്നു കൂടി വായിച്ചു, ഒന്നു കൂടി ആലോചിച്ചു നോക്കൂ.

അപകടം മുന്നിലുണ്ട്, അതിന്റെ രൂക്ഷത കാണെക്കാണെ കൂടിവരുന്നു. എന്നാലും ഒരുമ്പെട്ടിറങ്ങുക. ഒരു ലക്ഷ്യം മാത്രം മുന്നിൽ.  ഇനിയും ജലവിതാനം ഉയരുന്നതിന് മുമ്പ് ആളുകളെ, അരുമകളെ, വായ്മിണ്ടിപ്പറയാനറിയാത്ത ജീവജാലങ്ങളെ കരക്കെത്തിക്കുക.

മറ്റേത് അപകടസ്പോട്ടുകളിൽ നിന്നും കുത്തിയൊലിച്ചിറങ്ങുന്ന മലവെള്ളപ്പാച്ചിലും പ്രളയവും വ്യത്യസ്തമാകുന്നത് ഇവയൊക്കെ  കൊണ്ടാണ്. ഈ ദൗത്യം സീറൊ പേർസന്റ് ആക്സിഡന്റിൽ നിർവ്വഹിച്ചു എന്നതാണ് പട്ലയിലെ രക്ഷാപ്രവർത്തകരെ വലിയ അക്ഷരത്തിൽ  അടയാളപ്പെടുത്തുന്നത്.  ആർക്കും ഒരു  കുഞ്ഞു പോറലുപോലുമുണ്ടാകാത്ത രീതിയിലാണല്ലോ അവർ തങ്ങളുടെ  രക്ഷാപ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കിയത്.

നമ്മുടെ മധുവാഹിനിപ്പുഴയുടെ ഒഴുക്ക് ചെറിയയതാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ ? വർഷകാലമായാൽ അവൾ എല്ലാ രൗദ്രഭാവവും കാണിക്കും. കിഴക്കേ മലവെള്ളപ്പാച്ചിലിൽ അക്കരെ വയലിലെ കടൽ പോലെ കിടക്കുന്ന ചെംവെള്ളത്തിനും ഒഴുക്കിന്റെ രൂക്ഷത കുറച്ചൊന്നുമല്ല ഉണ്ടാവുക. വർഷങ്ങൾക്കു മുമ്പ് മധൂർ - പരക്കൽ ഭാഗത്തെ ഒരു യുവാവ് കൂട്ടുകാരൊന്നിച്ച് മഴ കാണാൻ വന്നപ്പോൾ ഒഴുക്കയാളുടെ ജീവനും കൊണ്ട് പടിഞ്ഞാറോട്ടൊഴുകിയതും ഈ പറഞ്ഞ അക്കരവയലിലായിരുന്നെന്നതും ഇതോടൊപ്പം കൂട്ടി വായിക്കുക. 

ഇപ്പറഞ്ഞതിന്നിടയിൽ വെച്ചു വേണം പട്ലയിലെ പ്രളയകാല രക്ഷാപ്രവർത്തകരെ നാം മൂക്കു കണ്ണട വെച്ചു  വായിച്ചെടുക്കേണ്ടത്. ഒരു നാടുമൊത്തം ഈ ധൈര്യശാലികളെ ആദരിക്കുന്നതും ആ ചടങ്ങിന് നടപ്പു സെഷനുകളിൽ നിന്നു വ്യത്യസ്തമായി *ചങ്ക്, ചങ്കുറപ്പ്,  ചങ്കൂറ്റം* എന്ന്  തലവാചകമിടുന്നതും ഇതൊക്കെ കൊണ്ട് തന്നെയാണ്.

അവരുടെ ധീരതയെ വാഴ്ത്താൻ, അവർക്ക് നന്മയുടെ നല്ല വാക്ക് ചൊരിയാൻ *സല്യൂട്ട് ദ ബ്രേവറി* സെഷനിലേക്ക് എല്ലാവരും വെള്ളിയാഴ്ച ധൃതിപ്പെട്ട് എത്തുക.
നമുക്കേവർക്കും അവരുടെ ആത്മധൈര്യത്തെ തുറന്ന മനസ്സോടെ വാഴ്ത്താം, പ്രശംസിക്കാം.

🔲

ഇക്കഴിഞ്ഞ പ്രളയത്തിൽ രക്ഷാപ്രവർത്തനം നടത്തി
നാട്ടുകാരുടെ സ്നേഹം
പിടിച്ചു പറ്റിയ
സുമനസ്സുകൾക്ക് 
പട്ലയിലെ പൗരാവലിയുടെ ആദരവ്

*ചങ്ക്, ചങ്കുറപ്പ്,  ചങ്കൂറ്റം*
*സല്യൂട്ട് ദ ബ്രേവറി*
*സെഷൻ - 2019*

30 - 08 - 2019, വെള്ളി
വൈകുന്നേരം 4:30 ന്
പട്ലയിൽ...

Venue : GHSS Patla, Auditorium

എല്ലവർക്കും സ്വാഗതം

Org : കണക്ടിംഗ് പട്ല

🔲

കണക്റ്റിംഗ് പട്‌ല ഒരു ഗ്രാമത്തിന്റെ കയ്യൊപ്പ്


കണക്റ്റിംഗ് പട്‌ല (CP) എന്ന കൂട്ടായ്‍മയെ നെഞ്ചോട് ചേർത്തവർ നൽകിവരുന്ന സഹായ സഹകരണങ്ങൾക്ക് തീർത്താൽ തീരാത്ത നന്ദിയും കടപ്പാടും !
അതാകട്ടെ, വരകൾക്കപ്പുറം, വാക്കുകൾക്കപ്പുറം !

കണക്റ്റിംഗ് പട്‌ല !
ഒരു ഗ്രാമത്തിന്റെ ഹൃത്തുടിപ്പുകളെ
ഒരുമയിൽ കോർത്തിണക്കിയ കൂട്ടായ്മ.

സേവന രംഗത്ത്‌ മഹദ് ഉദ്യമങ്ങൾ !
സാംസ്കാരിക രംഗത്ത് പക്വമായ ഇടപെടലുകൾ !
വിദ്യാഭ്യാസ രംഗത്ത് യഥാസമയ കൈ താങ്ങുകൾ !
ആതുരശുശ്രൂഷാ രംഗത്ത് നിസ്സീമമായ പ്രവർത്തനങ്ങൾ !
വിവിധ ക്ഷേമപദ്ധതികൾ !
ചെറിയ കാലയളവിൽ
ചെറുതല്ലാത്ത  കാൽവെപ്പുകൾ !

* നിരാലംബർക്ക് വീട് നിർമ്മാണം
*പാതിവഴിയിൽ നിർത്തിയ വീടുകൾക്ക് അറ്റകുറ്റപണികൾ
* അപകടത്തിൽ പെട്ടവർക്ക് അടിയന്തിര ശുശ്രൂഷ
*കയ്യൊഴിഞ്ഞവർക്ക് ഹോംനഴ്സ് -കം- പരിചരണം
*ഡയാലിസിസ് ധനസഹായം
*സൗജന്യ മരുന്ന് സഹായം
* സൗജന്യ മെഡിക്കൽ ക്യാമ്പ്
* അത്യാസന്ന രോഗികൾക്ക് എക്സ്റ്റേർണൽ ഓക്സിജൻ സംവിധാനം
*കേരള, കർണ്ണാടക പ്രളയബാധിതർക്ക് നേരിട്ട് ധന-വിഭവ സഹായം
* സമ്പൂർണ്ണ വിദ്യാഭ്യാസ-സാമൂഹിക  സർവേകൾ
*പഠനസഹായ പദ്ധതികൾ
*വിദ്യാഭ്യാസ പ്രോത്സാഹന സംരഭങ്ങൾ
*സാംസ്‌കാരിക രംഗത്ത് പുതുമയുടെ വഴികൾ
*അവശ്യവേളകളിൽ  സന്നദ്ധസേവനങ്ങൾ
*ബസ്‌വെയിറ്റിങ് ഷെഡ്ഡുകൾ
*ചെറുകിട കച്ചവട സഹായങ്ങൾ
*സ്വയംതൊഴിൽ ധന സഹായം
*ശരത്കാല ഗ്രാമോത്സവം
*പട്ല ലൈബ്രറി
*മെഗാമെഡിക്കൽ ക്യാമ്പ്

കണക്റ്റിംഗ് പട്‌ലയ്ക്ക് ഇനിയും ഒരുപാട് മുന്നോട്ട് പോകാനുണ്ട്.
പ്രോത്സാഹനങ്ങളും
സഹായ-സഹകരണങ്ങളും പ്രാർഥനകളുമാണ് സിപിയുടെ കരുത്ത്.

കണക്റ്റിംഗ് പട്‌ല
ഒരു ഗ്രാമത്തിന്റെ കയ്യൊപ്പ്

*പ്രളയക്കെടുതി :* *ദുരിതബാധിതരുടെ* *അപേക്ഷകളിന്മേൽ* *തെളിവെടുപ്പ് നടന്നു / 25 Aug

*പ്രളയക്കെടുതി :*
*ദുരിതബാധിതരുടെ*
*അപേക്ഷകളിന്മേൽ*
*തെളിവെടുപ്പ് നടന്നു*

ഇക്കഴിഞ്ഞ പ്രളയത്തിൽ വീടിനകത്തു വെള്ളം കയറിയ തൊണ്ണൂറ്റിയഞ്ചോളം വീടുകളുടെ നിജസ്ഥിതി അറിയാൻ സർക്കാർ ഡിസാസ്റ്റർ റിലീഫ് സെല്ലിലെ ഉദ്യോഗസ്ഥരും റവന്യൂ അധികൃതരും ഇന്ന് പട്ലയിലെത്തി.

വില്ലേജ് ഓഫിസിൽ  കിട്ടിയ അപേക്ഷകളുടെ നിജസ്ഥിതി നേരിട്ടു ബോധ്യതപ്പെടുക എന്നതാണ് ഈ സന്ദർശനോദ്ദേശ്യം.  വാർഡ് മെമ്പർ എം.എ. മജീദ്, എച്ച്. കെ. അബ്ദുൽ റഹിമാൻ, നിയാസ് പള്ളം തുടങ്ങിയവർ സംഘത്തെ അനുഗമിച്ചു.

പ്രളയക്കെടുതിയിൽ നാശനഷ്ടമുണ്ടായവർ തുടർന്നും ബന്ധപ്പെട്ട ഡിപാർട്മെന്റിനെ സമീപിച്ചു നിങ്ങളുടെ യഥാർഥ നാശനഷ്ടങ്ങൾ അറിയിക്കുകയും ഫോളോഅപ് (തുടരന്വേഷണങ്ങൾ) നടത്തുകയും ചെയ്യേണ്ടതാണ്. അവ നിരുത്സാഹപ്പെടുത്തുന്ന രീതിയിലുള്ള ആരുടെ  കമൻറും ചെവികൊള്ളേണ്ടതില്ല.

അന്വേഷിക്കാൻ ഉദ്യോഗസ്ഥരുണ്ട്. നിങ്ങൾ അവതരിപ്പിച്ച കാര്യങ്ങൾ ശരിക്ക് ഉള്ളതുമാണ്.  നഷ്ടപരിഹാരത്തിന് അർഹരെങ്കിൽ അവ ലഭിക്കുക തന്നെ ചെയ്യും. ആരും വെറുതെ എഴുതി ചോദിക്കുന്നതൊന്നുമല്ലല്ലോ. അത്യാവശ്യം ബന്ധബസ്തിൽ,  കുറച്ചു ഉറപ്പുള്ള വസ്തുക്കൾ കൊണ്ട് വീടും കുടിലും പണിതതു കൊണ്ട് ഇവിടെ ആ വീടുകൾ നിലനിൽക്കുന്നു എന്നാണ് കുടകിലെ പ്രളയക്കെടുതിയുടെ ദുരന്തചിത്രം നേരിട്ടുകണ്ട ഞാൻ മനസ്സിലാക്കുന്നത്.

'               *അസ്ലം മാവിലെ*

*ഒരു പൗരാവലി മൊത്തം* *ഈ സഹജീവിസ്നേഹത്തെ* *വിലമതിക്കുന്നു* / 23 Aug

*ഒരു പൗരാവലി മൊത്തം*
*ഈ സഹജീവിസ്നേഹത്തെ* 
*വിലമതിക്കുന്നു*

പ്രളയദിനങ്ങൾ ഓർമ്മയുണ്ട്. പട്ലയിലെ സ്രാമ്പി, പുഴക്കര, കെണറ്റിൻകര, മൊഗർ, ബൂഡ്,  തമ്പ്രാൻ വളപ്പ്, അരമനവളപ്പ് തുടങ്ങി താഴ്ന്ന പ്രദേശങ്ങളിൽ നിന്നുള്ളവർ കാണെക്കാണെ പ്രളയ ഭീഷണി നേരിട്ടപ്പോൾ അവരുടെ നിലവിളി വൃഥാവിലാകാതെ ജീവൻ ത്യജിച്ചു നീന്തിയെത്തിയ കുറെ മനുഷ്യസ്നേഹികളുണ്ട് പട്ലയിൽ. 

അവരിൽ നാട്ടുകാരുണ്ട്, യുവാക്കളുണ്ട്, ഗവ. ഉദ്യോഗസ്ഥരുണ്ട്, ആവശ്യമായ പിന്തുണ നൽകിയും ആത്മവിശ്വാസക്കരുത്ത് പകർന്നും കരക്കരികെ പാതിരാവും കഴിഞ്ഞു കാത്തുനിന്നവരുണ്ട്. 

എല്ലാവരും അനുമോദിക്കപ്പെടേണ്ടവരാണ്. എങ്കിലും നമ്മുടെ എല്ലാവരുടെയും കണ്ണിലുണ്ണികളായി മാറിയ ഒരു പറ്റം യുവാക്കൾ, അവർ രാവും പകലും ചെയ്തു തീർത്ത സേവനങ്ങളും സർക്കാർ ഡിസാസ്റ്റർ ടീമിന്റെ തക്കസമയത്തെ ഇടപെടലുകളും എങ്ങിനെ മറക്കും ? 

അവരെയെങ്കിലും ഈ നാട് , ഇവിടത്തെ പൗരാവലി, അനുമോദിക്കേണ്ടതല്ലേ ? 

കണക്ടിംഗ് പട്ല അതിനൊരു പശ്ചാത്തലമൊരുക്കുന്നുവെന്നേയുള്ളൂ. അതിന്റെ ആലോചനയിലാണ്. 

 ഈ ചടങ്ങ് നാട്ടുകാരുടെ ചടങ്ങാണ്. പ്രസ്തുത പരിപാടിയുടെ തിയ്യതി നിശ്ചയിച്ചു നിങ്ങളെ ഏവരെയും അറിയിക്കും. 

*കാവേരി പുഴയോരത്തെ* *പ്രളയാനന്തര* *ഭീകരക്കാഴ്ചകള്‍* / അസ്ലം മാവിലെ



‍http://www.kvartha.com/2019/08/a-traveloge-to-flood-effected-areas-in.html
*കാവേരി പുഴയോരത്തെ*
*പ്രളയാനന്തര*
*ഭീകരക്കാഴ്ചകള്‍*
............................
അസ്ലം മാവിലെ
............................
രാവിലെ ഒമ്പത് മണിക്ക് മുമ്പ് തന്നെ ഞങ്ങൾ മടിക്കേരി ടൗണിലെത്തിയിരുന്നു. അന്തരീക്ഷത്തിൽ ചെറിയ മൂടൽ മഞ്ഞുള്ളത് പോലുണ്ട് അപ്പഴും. നഗരത്തിൽ നിന്ന് വലതുഭാഗത്തേക്കുള്ള റോഡ് താഴോട്ട് പോകുന്നത് മുർനാടിലേക്ക്. 16 കി.മീറ്റർ കൂടി പിന്നിട്ടപ്പോൾ ഒരു വഴിവക്കിൽ സമദ് കാത്തിരിപ്പുണ്ട്. അസ്ലം പട്ലയുടെ സുഹൃത്ത് ഇഖ്ബാൽ പറഞ്ഞയച്ച ഒരു നന്മമരം.
കണക്ടിംഗ്‌ പട്ല എന്ന സാമൂഹ്യക്കൂട്ടായ്മ നടത്തിയ ധനശേഖരണം എങ്ങിനെ ഈ ദുരിതക്കയത്തിൽ പെട്ടവർക്ക് വേണ്ടി ഉപയോഗപ്പെടുത്താമെന്നറിയാനും ഈ ദുരിതജീവിതങ്ങളെ നേരിൽ കാണാനുമായിരുന്നു ഞങ്ങളൊരു സംഘം അവിടെ എത്തിയത്. എം. എ. മജീദ്, അസ്‌ലം പട്ല, നാസർ കെ. എ., റാസ പട്ല എന്നിവരും കൂടെയുണ്ട്.
നാമാദ്യം ?
കൊണ്ടങ്കേരിയിലേക്ക് പോകാം. അവിടെയാണ് അതിഭയാനകം. 4 കി.മി. ഓടണം. സമദ് പറഞ്ഞു.
ഞങ്ങൾ അത്രയും ഓടി കാവേരി പുഴക്കരികിലെത്തിയപ്പോൾ സ്ഥിതിയാകെ മാറിയിരിക്കുന്നു. പുഴക്കിരുവശവും പിന്നെക്കണ്ടത് കരളലിയിപ്പിക്കുന്ന കാഴ്ചകൾ. മൂന്നാൾ ഉയരത്തിലുള്ള പാലത്തിൽ നിന്ന് ഞങ്ങൾ താഴെയിറങ്ങി. ഒരു ഗൈഡിന്റെ ആവശ്യമില്ലാത്ത രൂപത്തിൽ പ്രളയം നക്കിത്തുടച്ച അടയാളങ്ങൾ ബാക്കിവെച്ച കെട്ടിടങ്ങളും അവയ്ക്കിടയിൽ നിസ്സഹരായി നിൽക്കുന്ന കുറെ മനുഷ്യരെയും കണ്ടു !
പുഴക്കരികിൽ താമസമുറപ്പിച്ച പത്തറുപത് കുടുംബങ്ങൾ ഒരു വശത്ത്. ഒരു വണ്ടി പോകാൻ പാകത്തിന് മാത്രം  റോഡ് ഇവയ്ക്കിടയിൽ അലസമായി പോകുന്നുണ്ട്. ഈ റോഡിന് വലതു ഭാഗത്ത് പ്രളയം നാശം വിതക്കാത്ത ഒരു വീടുപോലുമില്ല. ചിലവ ഒരsളയവും അവശേഷിപ്പിക്കാതെ മൺകൂനകൾ മാത്രമായിരിക്കുന്നു. കുറച്ചു വീടുകൾ മാത്രം ഇനിയൊരു അറ്റകുറ്റപ്പണിക്ക് പോലും സാധ്യതയില്ലാത്ത വിധം ഭാഗികമായി നിലം പൊത്തിയാണുള്ളത്.
മുന്നോട്ട് നടക്കുന്തോറും ഒരേ കാഴ്ചകൾ തന്നെ. പുറത്ത് കുറെ ആൺ പെൺ ജീവിതങ്ങൾ  ബാക്കിയായ കസേര, വീട്ടുപകരണങ്ങൾ തുടച്ചു എന്നു വരുത്തുകയാണ്. അവർക്കറിയാം ഇവ എത്ര തന്നെ വൃത്തിയാക്കിയാലും ഉപയോഗ യോഗ്യമല്ലെന്ന്. ഇന്നലെയും മിനിഞ്ഞാന്നുമായി ദുരിതാശ്വാസ ക്യാമ്പിൽ നിന്നും 'താമസ'സ്ഥലത്തേക്ക് വന്നവരാണവർ !
"നിങ്ങൾ അത്ര ദൂരെ നിന്ന് ഇതറിഞ്ഞു വന്നതിൽ വളരെ സന്തോഷം. ഒരു പാട് പേർ വന്നുപോയ്ക്കൊണ്ടിരിക്കുന്നു. കൊച്ചിയിൽ നിന്നു പോലും ഒരു വാഹനത്തിലിന്നലെ ആളുകൾ എത്തി". നഷ്ടപ്പെട്ടതിന്റെ ദു:ഖം മാറ്റിവെച്ചവർ  സമാശ്വസിപ്പിക്കാനെത്തിയവരെ നല്ല വാക്കുകൾ കൊണ്ട് പൊതിയുകയാണ്.
കുറച്ചു കൂടി മുന്നോട്ട് ഞങ്ങൾ നടന്നു. ഒരു വണ്ടിയിൽ നിന്നു സ്വയം പരിചയപ്പെടുത്തി യൂസുഫാക്ക പുറത്തിറങ്ങി. ആ വാർഡിലെ പഞ്ചായത്തംഗമാണ് യൂസുഫാക്ക. ആ ഭാഗത്തെ പ്രളയക്കെടുതിയുടെ മുഴുവൻ ചിത്രവും അദ്ദേഹം ഞങ്ങൾക്ക് വിവരിച്ചു.
പത്തറുപതിലധികം വർഷമായി കഴിയുന്ന ഈ കുടുംബങ്ങൾക്ക് ഇനി വേണ്ടത് തല ചായ്ക്കാൻ കൂരയാണ്. പഞ്ചായധികൃതർ ഇനിയിവർക്കിവിടെ വീടുകൾ പുതിക്കി പണിയാൻ അനുമതി നൽകില്ല. ചെങ്കുത്തായി പുഴയിടിഞ്ഞ ഭാഗം കാണിച്ചദ്ദേഹം പറഞ്ഞു.  പുഴയുടെ അക്കരയും (കോപ്പ ) ഇക്കരയുമായുളള 111 കുടുംബങ്ങൾക്ക് സ്വന്തമായ് വീടുകൾ വേണം. അതിനത്യാവശ്യമായ സ്ഥലവും ലഭിക്കണം. ഒരു മനുഷ്യസ്നേഹി 2 ഏക്കർ ഭൂമി സൗജന്യമായി നൽകിയിട്ടുണ്ട്. ഇനിയുമത്തരം ആളുകൾ മുന്നോട്ട് വരുമായിരിക്കും. എങ്കിലേ ഇത്രയും പേരെ മാറ്റിത്താമസിപ്പിക്കാൻ പറ്റൂ. യൂസഫാക്ക പറഞ്ഞു.
ഭക്ഷണവസ്തുക്കൾ അത്യാമുള്ളതെല്ലാം കിട്ടുന്നുണ്ട്. പുറത്ത് കല്ലിട്ട് ചായ ചൂടാക്കിക്കൊണ്ടിരുന്ന ഒരുമ്മ പറഞ്ഞു. പകൽ ഇവിടെ നിൽക്കാം. പക്ഷെ, ഞങ്ങളുടെയും കുട്ടികളുടെയും പ്രാഥമികാവശ്യങ്ങൾ എവിടെ ചെയ്യും ? എത്രനാൾ ബന്ധുവീടുകളിലും മറ്റും കഴിയും ? ഒരു സുരക്ഷയുമില്ലാതെ പ്ലാസ്റ്റിക് കൂരകെട്ടി അതിൽ എങ്ങിനെ താമസിക്കും ? ഞങ്ങൾക്കാർക്കും ഇങ്ങിനെയൊന്നും ചെയ്ത് ഒരു പരിചയവുമില്ല. കണ്ണുതുടച്ചു ആ സഹോദരി പറഞ്ഞു.
കാപ്പിത്തോട്ടങ്ങളിൽ പണിയെടുക്കുന്നവർ, അല്ലറചില്ലറ ജോലിയുള്ളവർ, ചെറിയ കൃഷിയുമായി കഴിയുന്നവർ, അന്നന്നത്തെ ജീവിതങ്ങൾ കൂട്ടിമുട്ടിക്കാൻ പാടുപെടുന്നവർ... അവരിനി  അന്തിനേരത്തെ തലചായ്ച്ചുറങ്ങാൻ എന്ത് ചെയ്യുമെന്നത് വലിയ ചോദ്യം തന്നെയാണ്.
അടുത്തമാസം കല്യാണം നടക്കേണ്ട, മുൻവശം അൽപം അണിയിച്ചൊരുക്കിയ ഒരു വീടു കണ്ടു. മട്ടുപ്പാവോളം മുങ്ങിയ ചളിയിടങ്ങൾ മുൻവശത്ത് നന്നായി കാണാം. പക്ഷെ, അകത്ത് കയറിയപ്പോൾ ഒരു മുറി മാത്രം ബാക്കിയായുണ്ട്,  പിൻ ഭാഗം മുഴുവൻ പുഴകൊണ്ടു പോയി. പുറത്ത് ഒരു അടുപ്പിൽ എന്തോ തിളപ്പിച്ചു കൊണ്ടിരിക്കുന്ന പെൺകുട്ടിയെ ചൂണ്ടി ആ വീട്ടുടമസ്ഥൻ പറഞ്ഞു, ഇവളുടെ നിക്കാഹാണ് അടുത്ത മാസം ഈ വീട്ടിൽ നടക്കേണ്ടിയിരുന്നത് !
കഴിഞ്ഞ മാസം മാത്രം പുതുക്കിപ്പണിത് പാർക്കാനെത്തിയ ഒരു കുടുംബത്തെ കണ്ടു. അവരുടെ വീടങ്ങനെ തന്നെ ചീട്ടുകൊട്ടാരം  തകർന്നത് പോലെ നിലത്തിരുന്നിരിക്കുന്നു. അങ്ങനെ എത്രയെത്ര പാർപ്പിടക്കൂമ്പാരങ്ങൾ !
കട്ടയമാടു എന്ന സ്ഥലത്തും സമാന കാഴ്ചകൾ തന്നെ. അവിടെ വീടുപണിയാൻ സ്ഥലമെങ്കിലുമുണ്ട്. അഞ്ചു സെൻറ് മുതൽ ഒന്നും രണ്ടും ഏക്കർ ഭൂമിയുള്ളവരക്കൂട്ടത്തിൽ ഉണ്ട്. കാപ്പി, കുരുമുളക് കൃഷിക്കാർ, പണിക്കാർ. കട്ടയാടിലും മൂന്ന് നാലു വീടുകൾ തകർന്നു തരിപ്പണമായിരിക്കുന്നു. ഒന്നും ബാക്കിയില്ല. മധൂർ - പട്ലയിൽ കുടുംബവേരുകളുള്ള  നെട്ടണിഗെ ഗോപാലനെയും കുടുംബത്തെയും കണ്ടു. മൂന്നേക്കർ സ്ഥലത്ത് ഒരു ചെറിയ വീടുകെട്ടി കാപ്പികൃഷി ചെയ്യുകയായിരുന്നവർ. വീടിന്റെ രണ്ടു മതിലുകൾ മാത്രം ഇപ്പോൾ  ബാക്കിയുണ്ട്. ബാക്കിയൊക്കെ തവിടുപൊടിയായിരിക്കുന്നു !
ഇനിയെന്ത് ഗോപാലാ ?
ഒരു ചാപ്പ കെട്ടിയാൽ സർക്കാർ 50,000 തരുമെന്ന് പറയുന്നു. വീടു പണിയാൻ 5 ലക്ഷം കിട്ടുമത്രെ. പക്ഷെ, കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ വീടു നഷ്ടപ്പെട്ടവർക്ക് ഇത് വരെ ആ സംഖ്യ കിട്ടിയിട്ടില്ല, പിന്നെ ഞങ്ങൾക്കെങ്ങിനെ കിട്ടും ? അയാൾ കൈ മലർത്തി. 
ബെത്രി, ബലമുടി തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചപ്പോഴും നിലം പൊത്തിയ കുറെ വീടുകളും അവയ്ക്കിടയിൽ നിന്ന് കല്ലും മണ്ണും മോന്തായവും ചികഞ്ഞു മാറ്റി എന്തിനൊക്കൊയോ വേണ്ടി വെറുതെ കണ്ണുകൾ പായ്ച്ചു കൊണ്ടിരിക്കുന്ന കുറെ  ജീവിതങ്ങളും കണ്ടു. എല്ലവരും ഖിന്നരാണ്. വളരെ പ്രയാസത്തിലാണ്.
വൈകുന്നേരം 5 മണിയോടെ കോപ്പയിൽ നിന്നും വാഹനം നാട്ടിലേക്ക് തിരിക്കുമ്പോൾ ഒരിക്കൽ കൂടി ഞങ്ങൾ കാവേരിപ്പുഴ നോക്കി.  എല്ലാത്തിനും  സാക്ഷിയായ കാവേരി സാധാരണപോലെ ഒഴുകിക്കൊണ്ടിരിക്കുന്നു. ചെളിയും പൂഴിയും നിറഞ്ഞ് അതിനാഴം നന്നേ കുറഞ്ഞിരിക്കുകയാണീയിടെ.  ഇക്കഴിഞ്ഞ ആഴ്ചകളിലെ  രൗദ്രഭാവമതിനില്ല. ജലനിരപ്പ് ഒരുപാട് താഴ്ന്നിട്ടുണ്ട്. അതിന്റെ  ഇരുവശങ്ങളിലും പ്രളയത്തിൽ നക്കിയെടുത്ത കളിപ്പാട്ടങ്ങൾ മുതൽ  സകല  സാധനസാമഗ്രികളും  ഒരുപയോഗത്തിനും പറ്റാത്തരൂപത്തിൽ  ഇനിയുമൊഴുകാതെ ബാക്കിയുണ്ട്.  ഈ നദിക്കിരുവശവുമിപ്പോൾ  ഒരുപാട് ദുരിതജീവിതങ്ങളാണുള്ളത്. അവരെ പുനരധിവസിപ്പിക്കുക എന്നത് തന്നെയാണ് ഇപ്പഴത്തെ .ഏറ്റവും വലിയ വെല്ലുവിളിയും. 

നാളെ കുടക് പ്രദേങ്ങൾ* *സന്ദർശിക്കും* / 19 Aug

*പട്ലയിൽ നിന്നുള്ള*
*ദുരിതാശ്വാസ സംഘം*
*നാളെ കുടക് പ്രദേങ്ങൾ*
*സന്ദർശിക്കും*

ഇക്കഴിഞ്ഞ പ്രളയത്തിൽ നിന്നും ഇനിയും മുക്തമായിട്ടില്ലാത്ത കുടക്, മടിക്കേരി ഭാഗങ്ങളിലെ പ്രളയബാധിത പ്രദേശങ്ങൾ പട്ലയിൽ നിന്നുള്ള ഒരു സംഘം ദുരിതാശ്വാസ പ്രവർത്തകർ   നാളെ സന്ദർശിക്കും.

കണക്ടിംഗ് പട്ലയുടെ ബാനറിൽ  ആറുപേരടങ്ങുന്ന സംഘമാണ് നാളെ രാവിലെ 6 മണിക്ക് പട്ലയിൽ നിന്നും മടിക്കേരിയിലേക്ക് പുറപ്പെടുക. വാട്സാപ്പ് ഓപൺഫോറങ്ങളിലും   അല്ലാതെയും വലിയ പ്രചാരം നടത്തി ശേഖരിച്ച ദുരിതാശ്വാസഫണ്ടിന്റെ ഒരു വിഹിതം അയൽ സംസ്ഥാനമായ കർണ്ണാടകയിലെ കുടക് പ്രദേശങ്ങളിൽ എത്തിക്കുന്നതിന്റെ മുന്നോടിയായാണ് ഈ സന്ദർശനം. കേരളത്തിലും കർണ്ണാടകയിലും ദുരിതമനുഭവിച്ചുകൊണ്ടിരിക്കുന്ന, മറ്റു സ്രോതസ്സുകളിൽ നിന്നും ലഭിച്ച സഹായങ്ങൾ മതിയാകാതെ വരികയും ചെയ്യുന്ന,  ഹതഭാഗ്യരെ  കണ്ടത്തി അവർക്ക് നേരിട്ട്  സഹായമെത്തിക്കുക എന്നതാണ് ഈ യാത്രകൾ കൊണ്ടുദ്ദേശിക്കുന്നത്.

കഴിഞ്ഞ വർഷമുണ്ടായ പ്രളയക്കെടുതിയിൽ സി.പി. ശേഖരിച്ച സഹായധനം മൂന്ന് ഘട്ടങ്ങളായി വയനാട് ജില്ലയിൽ  നേരിട്ട് എത്തിച്ചതും സമാന രീതിയിലായിരുന്നു. കണക്ടിംഗ്‌ പട്ല കൈ കൊണ്ട നടേ പറഞ്ഞ സഹായ വിതരണ രീതി നാട്ടുകാരുടെ ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.

യാത്രാസംഘത്തിന് വേണ്ടി എല്ലാവരുടെയും പ്രാർഥനകൾ ഉണ്ടാകണമെന്ന്  അഭ്യർഥിക്കുന്നു.

.     *Cp Disaster  Aid Bulletin*

ഭഗവതി ക്ഷേത്ര കമ്മിറ്റിക്ക് / Draft

ബഹുമാനപ്പെട്ട പട്ല ശ്രീ ഭഗവതി ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് അവർകളുടെ വിനീത അറിവിലേക്ക്,

താങ്കൾക്കും ബഹുമാനപ്പെട്ട പട്ല ശ്രീ ഭഗവതി ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾക്കും  ക്ഷേത്ര ആസ്ഥാനികൾക്കും തറവാട്ട് കാരണവർക്കും എല്ലാം ദൈവ കൃപയാൽ സുഖമെന്ന് കരുതുന്നു.

ഒരു പ്രധാനപ്പെട്ട കാര്യം നിങ്ങളുടെ ശ്രദ്ധയിൽ പെടുത്തുവാനും ബഹുമാനപ്പെട്ട ക്ഷേത്ര കമ്മിറ്റിയുടെ അനുമതി ലഭിക്കുവാനുമാണ് ഈ എഴുത്ത്.

ബഹുമാനപ്പെട്ട പട്ല ശ്രീ ഭഗവതി ക്ഷേത്ര തറവാടിന്റെ വടക്ക് ഭാഗത്ത് ഒരു ചെറിയ ഇടവഴി കുറച്ചു വീതിയിൽ കടന്നു പോകുന്നുണ്ട്. ഇത് തുടങ്ങുന്നത് പട്ല സ്കൂൾ റോഡിൽ നിന്നും തീരുന്നത് 50 ൽ താഴെ മീറ്റർ നീളത്തിൽ,  കരോഡി റോഡിലുമാണ്. ഈ ഇടവഴിയിൽ കൂടിതന്നെയാണ് മഴക്കാലത്ത് വെള്ളവും മറ്റും ഒലിച്ചു പോകുന്നത്.

ബഹുമാനപ്പെട്ട പട്ല ശ്രീ ഭഗവതി ക്ഷേത്ര കമ്മറ്റിയോട് ഈ സന്ദർഭത്തിൽ ഞങ്ങൾക്ക് അഭ്യർഥിക്കുവാനുള്ളത്  ഈ ഭാഗത്ത് കൂടി ഒരു കാർ കടന്നു പോകാൻ പാകത്തിൽ  4 മീറ്റർ വീതിയിൽ റോഡ് വരികയാണെങ്കിൽ കരോഡി, ബൂഡ്  ഭാഗങ്ങളിൽ താമസമുള്ളവർക്ക് വളഞ്ഞു തിരിയാതെ നേരെ യാത്ര ചെയ്യാൻ സാധിക്കുമെന്നാണ്. അതിനാവശ്യമായ സ്ഥലം വിട്ടുതരുവാൻ  വേണ്ടി ബഹുമാനപ്പെട്ട ക്ഷേത്ര കമ്മറ്റി പ്രസിഡൻറും കമ്മറ്റിയും അനുമതി നൽകണമെന്ന് വിനീതമായി ഞങ്ങൾ അഭ്യർഥിക്കുന്നു.

നമ്മുടെ നാട്ടിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾക്ക് താങ്കളും ക്ഷേത്ര കമ്മറ്റിയും ചെയ്യുന്ന സഹായ സഹകരണങ്ങൾ വളരെ വലുതാണെന്ന് ഞങ്ങൾക്കറിയാം. തുടർന്നും സഹായസഹകരണങ്ങൾ നിങ്ങളുടെ ഭാഗത്ത് നിന്നും നാട്ടുകാരായ ഞങ്ങൾ  പ്രതീക്ഷിക്കുകയും ചെയ്യുന്നു.

പട്ല ഭണ്ഡാരവീട് തറവാട്ട് വയനാട് കുലവൻ ആഘോഷം നടക്കുന്ന ഈ സന്ദർഭത്തിൽ തന്നെ ഞങ്ങൾക്ക് എല്ലാവർക്കും ഉപകാരപ്പെടുന്ന തീരുമാനം പ്രസ്തുത വിഷയത്തിൽ  ബഹു: ക്ഷേത്രക്കമ്മറ്റിയിൽ നിന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 

എല്ലാവർക്കും ക്ഷേമാശ്വൈര്യങ്ങൾ നേർന്നു കൊണ്ട്,

പട്ലയിലെ ബൂഡ്, കരോഡി പ്രദേശവാസികൾ

ഫുട്ബോൾ :* *പട്ല സ്കൂൾ ടീമിന്* *കണ്ണഞ്ചിപ്പിക്കും ജയം


*ഫുട്ബോൾ :*
*പട്ല സ്കൂൾ ടീമിന്*
*കണ്ണഞ്ചിപ്പിക്കും ജയം* 

ദഖീറത്ത് ഹയർ സെക്കണ്ടറി സ്കൂളും പട്ല ഗവ. ഹയർ സെക്കണ്ടറി സ്കൂളും (പ്ലസ് ടു വിഭാഗം) തമ്മിൽ ഇന്ന് പട്ല ഗ്രൗണ്ടിൽ നടന്ന ഫുട്ബോൾ മത്സരത്തിൽ പട്ല ഗവ. ഹയർ സെക്കണ്ടറി സ്കൂൾ വിജയിച്ചു. 3 ഗോളിനെതിരെ 15 ഗോളുകളടിച്ചാണ് ഈ മിന്നുംവിജയം സ്വന്തമാക്കിയത്.

വളരെ ശക്തമായ പിൻനിരയും കയറഴിച്ചുവിട്ട ഫോർവേർഡു നിരയും അതിഥി ടീമിനെ തീർത്തും  ദുർബ്ബലമാക്കുകയായിരുന്നു.

''യപ്പാ, കളി കണ്ട്റ്റ് മജായിപ്പയ്റാ, ഓറെ നെൽത്ത് ന്ക്കാന് ജോറ് തമ്പിച്ചിറ്റ" പുള്ളന്മാറെ കമന്റ്

ആദ്യപകുതിയിൽ പട്ല സ്കൂൾ 7 ഗോളുകൾ നേടി. എതിർടീം അക്കൗണ്ടിൽ അപ്പോൾ സീറോ. രണ്ടാം പകുതിയിലാണ് ദഖീറത്ത് സ്കൂൾ 'മൂന്ന് ഗോളുകൾ നേടിയത്. അന്നേരം പട്ലയിലെ ചുണക്കുട്ടികൾ 8 വട്ടം മറുടീമിന്റെ വലകുലുക്കുകയും ചെയ്തു.

മിന്നുന്ന പ്രകടനം കാഴ്ചവെച്ച പട്ല സ്കൂൾ ടീമംഗങ്ങളെ കണക്ടിംഗ് പട്ല അഭിനന്ദിച്ചു.  കാസർകോട് ജില്ലയിൽ വെന്നിക്കൊടിപാറിക്കുന്ന  യുനൈറ്റഡ് പട്ലയുടെ പ്രതാപം വരും നാളുകളിൽ പട്ല സ്കൂളിനും ലഭിക്കട്ടെ എന്ന് CP ആശംസിച്ചു.

പട്ല സ്കൂളിന്റെ  മിന്നുന്ന വിജയത്തിൽ സ്കൂൾ പിടിഎ പ്രസിഡന്റ് സൈദ് കെ.എം.  അഭിനന്ദനം അറിയിച്ചു. വിദ്യാഭ്യാസ പ്രവർത്തകനും  വാർഡ് മെമ്പറുമായ എം. എ. മജീദ് സ്കൂൾ ടീമിന് ആശംസകൾ നേർന്നു. 

അടുത്ത ഞായറാഴ്ച മൊഗ്രാൽ പുത്തൂർ ഹയർ സെക്കണ്ടറി ടീമിനെ പട്ല സ്കൂൾ ടീം നേരിടും.

കുടക്, മടിക്കേരി* *ഭാഗങ്ങളിൽ* *ഇപ്പഴും നല്ല വാർത്തകൾ* *അല്ല കേൾക്കുന്നത് / AMP

*കുടക്, മടിക്കേരി*
*ഭാഗങ്ങളിൽ*
*ഇപ്പഴും നല്ല വാർത്തകൾ*
*അല്ല കേൾക്കുന്നത്*

ഈ വോയിസ് കേട്ടോ ? മടിക്കേരിയിൽ നിന്നും നാമറിയുന്ന ഒരു സാമൂഹ്യപ്രവർത്തകന്റെ ശബ്ദമാണ്. അവിടെയുള്ളവരുടെ ഇന്നത്തെ ചിത്രമാണാ ശബ്ദരേഖയിൽ.

മറ്റു പ്രദേശങ്ങളെ പോലെയല്ല കുടക് ദേശം. അവിടങ്ങളിൽ സ്ഥിതി സാധാരാണ നിലയിലെത്താൻ ഇനിയും കുറച്ചു നാളുകളെടുക്കും. അപ്പഴേക്കും വാർത്താചാനലുകളുടെ ശ്രദ്ധ മറ്റു വിഷയങ്ങളിലേക്ക് പോകും. പക്ഷെ, കുടക്, മടിക്കേരി പ്രദേശങ്ങളിലെ ക്യാമ്പുകളിൽ, തത്കാല ഷെഡുകളിൽ നിലവിളികളും ആവലാതികളും പിന്നെയും ബാക്കിയാകും.

പറയുന്നത് കേട്ടില്ലേ? കഴിക്കാനുണ്ട്, ഉടുക്കാനില്ല. കുടിക്കാനുണ്ട്, കിടക്കാനില്ല. ഇപ്പോഴവർ  പ്രാഥമിക ആവശ്യങ്ങളുടെ ഓട്ടപ്പാച്ചിലിലാണത്രെ. ഒരു eജാഡി ഉടുപ്പ്, പല്ലുതേക്കാൻ ഇടത്തരം ബ്രഷ്, 100 മില്ലി പെയ്സ്റ്റ്, വിരിക്കാൻ തുണിശീല, പുതക്കാൻ കമ്പിളി.. അങ്ങനെ എന്തെങ്കിലും അവർക്ക് ഇപ്പോൾ വലിയ ആവശ്യമായി മാറിയിരിക്കുന്നു.

ഉടുത്ത മുണ്ട് മാറ്റാൻ മറ്റൊന്നില്ല പോൽ, ഉമ്മമാർക്കും മക്കൾക്കും അങ്ങിനെ തന്നെ. പ്രളയത്തിന് മുമ്പ് ഒ ഡസനിലധികം വസത്രങ്ങൾ ഉള്ളവരും കൂട്ടത്തിലുണ്ടാകാം. പക്ഷെ, അവയൊക്കെ പ്രളയമെടുത്തു പോയി. ഇന്നാർക്കും ഒന്നുമില്ല.

ഇവിടെ മനുഷ്യത്വം ഉണരണം. ആർദ്രത കനിഞ്ഞിറങ്ങണം. കാരുണ്യം ചൊരിയണം. ഹൃദയം മഞ്ഞലിയും പോലെ ഉരുകിയൊലിക്കണം. 

ഇനിയും കൈ താങ്ങാകാൻ പറ്റാത്തവരോടാണ് ഈ വോയിസിട്ടു ടെക്സ്റ്റ് എഴുതി അഭ്യർഥന. വെറുതെയങ്ങ് കേട്ട്, വായിച്ചു തള്ളരുത്. എന്തെങ്കിലും തരൂന്നേയ് .. അങ്ങിനെ കൊടുത്തത്  കൊണ്ടൊന്നും നമ്മളാരും പാപ്പരാകില്ലെന്നേയ്...

കണക്ടിംഗ് പട്ലയുടെ കളക്ഷനിൽ നിന്ന് നല്ല ഒരു വിഹിതം ഉറപ്പായും മടിക്കേരി, കുടക് പ്രദേശങ്ങൾക്കുള്ളതാണ്. ഉടനെ CP യുടെ ഒരു സംഘം അങ്ങോട്ട് തിരിക്കും, തിയ്യതി നിങ്ങളെ അറിയിക്കും, കൂടെ വരുന്നവർ വരികയും വേണം.

അല്ലഹ് ഖൈർ ചെയ്യട്ടെ,
അല്ലഹ് ഖൈർ ചെയ്യട്ടെ

*സി.പി. ക്കു വേണ്ടി അസ്ലം മാവിലെ*

എനിക്ക്* *ഇതിപ്പോൾ* *പറയണം* / അസ്ലം മാവിലെ


*എനിക്ക്*
*ഇതിപ്പോൾ*
*പറയണം*
...........................

അസ്ലം മാവിലെ
...........................

ഇക്കഴിഞ്ഞ ഓഗസ്റ്റ് 15 , വായനശാലയിൽ പതാക ഉയർത്തൽ ചടങ്ങ് കഴിഞ്ഞതേയുളളൂ. ഒരാൾ ഓടി വന്ന് പറഞ്ഞു, ബസ് ഷെഡ്ഡിൽ നിറയെ ചാണകം, സ്ത്രീകൾക്കവിടെ ഇരിക്കാൻ പറ്റുന്നില്ല. ആളുകൾ കൂടിയതല്ലാതെ പരിഹാരമില്ല. മജീദിന് പരിഹാരമുണ്ട്, ദേ, ഇങ്ങനെ. താഴത്തെ വീട്ടുകാരോട് മജിദും സൈദും പൈപ്പും വെള്ളവും ചോദിച്ചു. അവർ ഉടനെ അത് തന്ന് സഹകരിച്ചു. പോസ്റ്റ് ചെയ്യേണ്ട എന്ന് കരുതിയിരുന്ന ഒരു പോസ്റ്റ്. ഇപ്പം തോന്നി, അത് ചെയ്യേണ്ട സമയമിപ്പഴെന്ന്.

ഇന്ന് രാവിലെ 8:30 മുതൽ മജിദ് എന്നെ വിളിയുണ്ട്. ഞാനങ്ങോട്ടും. ഹെൽത്തുകാർ വരും, കൂടെ നാട്ടുകാരാരെങ്കിലും വേണം. അപ്പോൾ നീയില്ലേ മജീദ് ? ഞാനങ്ങോട്ട്. ഉണ്ട്, രാവിലെ വളരെ അത്യാവശ്യമായ ഒരു നിക്കാഹിന് കാഞ്ഞങ്ങാട്ടെത്തണം. ഒമ്പത് മണിക്ക് വീണ്ടും കോൾ. അവരെത്തിയില്ല. ഒമ്പതരക്കുള്ളിൽ വരും. ആ ടീമിന്റെ കൂടെ രണ്ട് മൂന്നാളെങ്കിലും ഉണ്ടെന്നുറപ്പാക്കിയാണ് മജിദ് വണ്ടി കയറിയത്. അതിനിടയിൽ ഡോക്സി വിതരണോൽഘാടനവും നടന്നു. ആ ഫോട്ടോ ആരോഗ്യ കൂട്ടായ്മ പട്ല ഗ്രൂപ്പിൽ നിന്ന് കുറച്ച് കഴിഞ്ഞ് ഫോർവേർഡ് ചെയ്യാം.

ഇത് ഇന്നത്തെ മാത്രം അവനെഴുതാത്ത ഡയറിക്കുറിപ്പിൽ നിന്ന് ഞാനെടർത്തി എന്ന് മാത്രം കരുതിയാൽ മതി.  തൊട്ടു തലേദിവസം ദുരിതാശ്വാസ ധനത്തിനായുള്ള അപേക്ഷയുമായി ബന്ധപ്പെട്ട് SFV ഡെസ്ക് അൽപം വൈകി തുറന്ന് അതിന് പരിഹാരമായി ഒരു മണിക്കൂർ വൈകി close ചെയ്യാൻ നിർബന്ധം പിടിച്ചത്, അസ്ലം പട്ലയുടെ കൂടെ കല്യാണസദസ്സിലെത്തും വരെ ബാക്കി വന്നവരുടെ ഓർമ്മയിൽ നിന്നെടുത്ത് അവർ രണ്ടു പേരും ഫോൺ വിളിക്കുന്നത്. കിട്ടിയ 89 പേരുടെ കൂടെ 4 പേരെ കൂടി ചേർക്കാൻ അവർ രണ്ടു പേരും തിടുക്കം കൂട്ടുന്നത്. വീട്ടിൽ തിരിച്ചെത്തി കണ്ണൂരിലെ തണൽ വീടിനെ കുറിച്ചുള്ള ചർച്ച, അവിടെ ഒരു സഹോദരനെ എത്തിക്കാനുള്ള പേപ്പർ വർക്കുകൾ ... ഇതൊക്കെ ഇന്നലത്തെ ഡയറിക്കുറിപ്പിൽ മജിദിന് എഴുതാൻ വിട്ടു പോയിരിക്കും. കാരണം, മജീദിന് അങ്ങനെ ഒരു ഡയറി പുസ്തകം തന്നെ ഇല്ലല്ലോ.   

ഫോട്ടോകൾ വരാത്ത കാലത്തും എന്നെപ്പോലുള്ളവർ എഴുതി പ്രൊമോട്ട് ചെയ്യാത്ത കാലത്തും മജീദ്, മജീദിനെപ്പോലുള്ളവർ ഇങ്ങനെയൊക്കെ തന്നെയായിരുന്നു. മജിദിനെ എനിക്ക് വളരെ  നന്നായും അറിയാം, ഞങ്ങൾ തമ്മിലുള്ള ജനന വ്യത്യാസം  ഒരാഴ്ചയിൽക്കുറഞ്ഞ ദിവസങ്ങൾ മാത്രമാണ്. ഒരു വാരം  അവൻ മൂത്തത്, അത്ര തന്നെ ഞാൻ ഇളയതും.

നന്മകൾ മജീദ് !
CPG യിൽ  ഉണ്ടാകേണ്ടിയിരുന്ന വ്യക്തി തന്നെയായിരുന്നു താങ്കൾ. നാസർ അവന്റെ കൈ വിറച്ചു വിറച്ചായിരിക്കും ഇത് പോസ്റ്റ് ചെയ്തിരിക്കുക.  അവൻ ഒരിക്കലും ഇഷ്ടപ്പെടാത്ത ഒരു പോസ്റ്റാകാം.

സാഹചര്യങ്ങൾ തെളിച്ചം വരുമ്പോൾ മജീദ്, താങ്കൾ CPG യിൽ ഇനിയുമെത്തണം. CPG യുടെ  ഭാഗമായുക തന്നെ വേണം.

എണ്ണത്തിൽ കുറവാകാം, പക്ഷെ, താരകങ്ങളെ എനിക്കിഷ്ടാണ്, അവയോട് ഇഷ്ക്കാണ്.  കാരണം, "The stars are the landmarks of a locality"

എം. എ. മജിദ്* *CPG യിൽ നിന്നൊഴിയുന്നു* / 17 Aug


*എം. എ. മജിദ്*
*CPG യിൽ നിന്നൊഴിയുന്നു*

*യാത്ര നേർന്ന്*
*CP അഭ്യുദയകാംക്ഷികൾ*

സാമൂഹിക- വിദ്യാഭ്യാസ പ്രവർത്തകനും ആധുനിക വികസന പട്ലയുടെ ഒഴിച്ചുകൂടാൻ പറ്റാത്ത വ്യക്തിത്വങ്ങളിലൊരാളുമായ എം .എ. മജിദ് (മറ്റു ഉത്തരവാദിത്വഭാരം മൂലം)  തന്നെ CPG ബോഡിയിൽ നിന്നും ഒഴിവാക്കണമെന്ന നിരന്തര അഭ്യർഥന കണക്ടിംഗ് പട്ല ഗവേണിംഗ് ബോഡി  വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഇന്ന് അംഗീകരിച്ചു. ഇതോടെ CPG യിലെ അംഗ സംഖ്യ ഒമ്പതായി കുറഞ്ഞു.

നിലവിൽ മധൂർ പഞ്ചായത്തംഗം കൂടിയാണ് അദ്ദേഹം.

CP യെ ജനകീയ പ്രസ്ഥാനമാക്കുന്നതിൽ  സുപ്രധാനമായ പങ്ക് വഹിച്ച എം.എ. മജിദിന്റെ ഉപദേശനിർദ്ദേശങ്ങൾ  തുടർന്നും ഈ കൂട്ടായ്മക്കുണ്ടാവുമെന്ന് CPG ബോഡി പ്രത്യാശിക്കുന്നു. മജീദിന്റെ നിസ്വാർഥ സേവന ജീവിതത്തിൽ ഉയർച്ചകൾ ഉണ്ടാകട്ടെ.

(Memo for Public Release )

*Connecting Patla*
17/08/19/CPG/MEMO/02

ആരോഗ്യ ഉദ്യോഗസ്ഥർ* *നാളെ പട്ലയിൽ / 16 Aug


*ആരോഗ്യ ഉദ്യോഗസ്ഥർ*
*നാളെ  (ശനി)*
*രാവിലെ മുതൽ പട്ലയിൽ* ക്ലോറിനേഷൻ നടത്തും *
* കൂടെ ആരോഗ്യ*
*ബോധവൽക്കരണം*

പ്രളയാനന്തര പട്ലയിലെ ആരോഗ്യ- ശുചീകരണ പ്രക്രിയകളുടെ ഭാഗമായി മധൂർ പഞ്ചായത്തിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ആശാ പ്രവർത്തകരും നാളെ രാവിലെ പട്ലയിലെ പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിക്കും.

പട്ല വായനശാലക്കടുത്തുള്ള ആരോഗ്യ ഉപകേന്ദ്രത്തിൽ  രാവിലെ 9 മണിക്ക് സേവന പ്രവർത്തകർ എത്തുക.  നാട്ടുകാരോടൊപ്പം എച്ച്. ഐ ,  ജെ.  എച്ച്.ഐ, ജെ. പി.എച്ച്. എൻ, ആശാ പ്രവർത്തകർ തുടങ്ങിയവർ  വാർഡ് മെമ്പർ എം.എ. മജിദ് നയിക്കുന്ന സംഘത്തിലുണ്ടാകും.

വെള്ളപ്പൊക്കത്തിൽ വീണ്ടും മുങ്ങിപ്പോയ കിണറുകൾ ഒരിക്കൽ കൂടി  ക്ലോറിനേഷൻ ചെയ്യേണ്ടതുണ്ട്.

പട്ലയിലെ മുഴുവൻ സേവന സന്നദ്ധരായ യുവാക്കളും ശനിയാഴ്ച രാവിലെ 9 മണിക്ക് പട്ല വായനശാലാ പരിസരത്തെത്തുക.

''ആരോഗ്യമാണ് വിഷയം. പകർച്ചപ്പനിയെ പേടിക്കണം. എന്ത് ആവശ്യമുണ്ടെങ്കിലും ഇത് കഴിഞ്ഞേ അതുളളൂ.*