Wednesday 28 August 2019

പ്രളയം

പ്രളയം

കടലെടുക്കുവാൻ പ്രളയമേ നീ,
ഇനിയുമൊരു യുഗം കൂടി
കാത്ത് നിന്നിടേണം.
മതി വരോളമെനിക്കീ ഭൂവിൽ
തണൽ നൽകണമത്രയിഷ്ട -
മാണെനിക്കെൻ മലയാണ്മ.

നിർദ്ദയം നീ പിഴുതെടു-
ത്തെൻ വേരുകളൊന്നൊന്നായ്,
ഈ മണ്ണിലാഴ്ന്നിറങ്ങുക
തന്നെ ചെയ്യും വരും നാളിൽ,
ജീവന്റെ തുടിപ്പൽപ്പമിനിയും
ബാക്കിയുണ്ട് കണ്ട് കൊൾക.

*അസ്ലം മാവിലെ* 

കണക്ടിംഗ് പട്ല* *പ്രളയദുരിതാനന്തര* *കണക്കെടുപ്പിന് ഇറങ്ങുന്നു*


*കണക്ടിംഗ് പട്ല* *പ്രളയദുരിതാനന്തര*
*കണക്കെടുപ്പിന് ഇറങ്ങുന്നു*

പ്രളയക്കെടുതിയുടെ
വിശദവിവരങ്ങളുമായി
കണക്ടിംഗ് പട്ല
നഷ്ടപരിഹാരം ലഭിക്കാൻ
സർക്കാർ ദുരിതാശ്വാസ വിംഗിനെ സമീപിക്കും

*ബുധനാഴ്ച രാവിലെ 9 മണിക്ക്*
*മൊഗർ ഫസ്റ്റ് ക്രോസ് റോഡിൽ*
*നിന്ന് സി പി സംഘം*
*ഓരോ വീടുകളും സന്ദർശിക്കും*

സർക്കാറിനോട്
ചോദിക്കേണ്ടത്  നമ്മുടെ കടമ.
നമ്മുടെ നഷ്ടക്കണക്ക്
അവരറിയണം,
ദുരിതാശ്വാസ ഫണ്ടിൽ
നിന്ന് ഈ ഹതഭാഗ്യർക്ക്
എന്തുണ്ട് കിട്ടാൻ എന്ന്
നമുക്കറിയണം.
ഉണ്ടെങ്കിൽ,  അത് ലഭിച്ചേ തീരൂ. 

*ഈ സംഘത്തോടൊപ്പം*
*എല്ലാ സന്നദ്ധ പ്രവർത്തകരും*
*ബുധനാഴ്ച രാവിലെ അണിചേരുക*



*പ്രളയം വീണ്ടും മലയാളക്കരയെ* *വീണ്ടും ഭയപ്പെടുത്തുന്നു* / CP


*പ്രളയം വീണ്ടും മലയാളക്കരയെ* *വീണ്ടും ഭയപ്പെടുത്തുന്നു*.
നമുക്ക് വെറുതെ നോക്കിയിരിക്കാനാവുന്നില്ല,
*നാമുണ്ടവർക്ക് ...*
*നമുക്കാവുന്നത് ചെയ്യാം ...*
കഴിഞ്ഞ വർഷത്തെ
നമ്മുടെ എല്ലാവരുടെയും
ആത്മാർഥമായ മുന്നിട്ടിറങ്ങലും വിശാലമനസ്ക്കതയും
കയ്യയഞ്ഞ സഹായവും
പ്രയാസപ്പെടുന്നവർക്ക്
ദുരിതബാധിതർക്ക്
അൽപ്പമെങ്കിലും ആശ്വാസമായിട്ടുണ്ട്.
*കണക്ടിംഗ് പട്ല*
*: '*
*ഫണ്ട്റൈസിംഗ് തുടങ്ങുന്നു*
വയനാടും പാലക്കാടും മലപ്പുറവുമാണ്
ഇക്കുറി ദുരിതപ്പെയ്ത്തിലും
ഉരുൾപൊട്ടലിലും
ഏറെ പ്രയാസമനുഭവിക്കുന്നത്.
അഞ്ചുദിവസമിനിയും
പെയ്യുമെന്ന് ഉരുൾപൊട്ടലിന്
സാധ്യതയുണ്ടെന്നും ഏറ്റവും  പുതിയ റിപ്പോർട്ട്.
പ്രാർഥിക്കാം,
ഹതഭാഗ്യരുടെ രക്ഷയ്ക്ക്...
ദുരിതത്തിൽ നിന്ന് ആ സഹോദരങ്ങളും ജീവജാലങ്ങളും
രക്ഷപ്പെടാൻ....
 
*Connecting Patla*
Helping the Weak, Poor & Needy

*ത്യാഗോജ്ജ്വലമായ* *ഓർമ്മ പുതുക്കൽ* /A M P


*ത്യാഗോജ്ജ്വലമായ*
*ഓർമ്മ പുതുക്കൽ*
............................
http://www.kasargodvartha.com/2019/08/about-eid-al-adha.html?m=1
അസ്ലം മാവിലെ 
.............................

ത്യാഗോജ്ജലമായ ഓർമ്മ പുതുക്കലാണ് ബലിപെരുന്നാൾ. ചൂടിനും തണുപ്പത്തും വസന്തത്തിലും വസന്തമൊഴിഞ്ഞ നേരത്തും പെരുന്നാളെത്തും. അങ്ങിനെയാണ് ഹിജ്റ മാസങ്ങളുടെ വരവു പോക്കുകൾ.

ഈദ് നാമാഘോഷിക്കുക. ഈദാഘോഷങ്ങൾക്ക് പരിധി കൂടുക, കുറയുക എന്നൊന്നില്ല. അതൊരു പ്രകീർത്തന ദിവസമാണ്.  അന്നേ ദിവസമാണ് പതിവിലും കൂടുതൽ പ്രാർഥനകൾ, പ്രകീർത്തനങ്ങൾ ഉരുവിടുന്നത്. അന്നാണ് രോഗികളെ സന്ദർശിക്കാൻ നാം തിടുക്കം കൂട്ടുന്നത്. ബന്ധുവീട്ടിൽ പോകുന്നത്, അയൽപ്പക്കങ്ങൾ സന്ദർശിക്കുന്നത്.

മറ്റു ദിവസങ്ങളിൽ നിന്ന് ഒരു വ്യത്യാസമുണ്ട്, ഈദ് നാളിൽ പുതുവസ്ത്രം ധരിക്കുന്നു. പുതുമണം പുരട്ടുന്നു. അതാര് വേണ്ടന്ന് പറഞ്ഞാലും ഒഴിവാക്കരുത്.

ഈദിന്റെ പേരിൽ  എവിടെ എങ്കിലും കാണുന്ന കോലാഹലങ്ങൾ ? അത് പ്രളയമായാലും വരൾച്ചയായാലും പാടില്ലാത്തതല്ലേ ? അതാരും ഈദാഘോഷത്തിന്റെ കൂടെ വരവു വെക്കാറുമില്ല. അതൊക്കെ എക്സാട്രാ ഫിറ്റിംഗ്സാണ്.  പക്ഷെ, അവ കൂടി പെരുന്നാളിന്റെ ഭാഗമെന്ന് തെറ്റിദ്ധരിക്കുന്നത് കൊണ്ടാണ് ആർഭാടം ഇക്കുറി വേണ്ടെന്ന് പലരും പറയുന്നതെന്ന് തോന്നുന്നു.

എല്ലാ ഈദ് നാളിലും ഈദ് മുസല്ലകളിലും പള്ളികളിലും ഖത്വീബുമാർ  പാവങ്ങൾക്കും പ്രയാസപ്പെടുന്നവർക്കും പ്രതിസന്ധിയിൽ അകപ്പെട്ടവർക്കും വേണ്ടിയാണ് അധിക നേരം  പ്രാർഥിക്കുന്നത്.  നാം ആമീൻ പറയുന്നതും.  ഈ ഈദ് നാളിലും പ്രളയം കൊണ്ട് പ്രയാസപ്പെടുന്നവർക്ക് വേണ്ടി, ഉറ്റവരെ നഷ്ടപ്പെട്ടവർക്ക് വേണ്ടി, വീടും കുടിയും കൃഷിയും കച്ചവടസ്ഥാപനങ്ങളും പോയ്പ്പോയവർക്കു വേണ്ടിയും ആസ്പത്രിയിൽ കഴിയുന്നവർക്ക് വേണ്ടിയും മനമുരുകി പ്രാർഥിക്കാം. 

ഇബ്രാഹീമീ ഓർമ്മകൾ ദീപ്തമാക്കുന്ന  ബലിപെരുന്നാൾ ദിനത്തിൽ കുടുംബത്തോടൊപ്പം എല്ലാവരും പെരുന്നാളാഘോഷിക്കുക. ഒപ്പം, നാമൊരുക്കൂട്ടിയ സമ്പാദ്യത്തിൽ നിന്നൽപം പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി മാറ്റി വെക്കുക.  അടുത്തെവിടെയെങ്കിലും ദുരിത ബാധിതർ ഉണ്ടെങ്കിൽ അവരെ  ഈദ് നാളിലും ശേഷം ദിവസങ്ങളിലും സന്ദർശിക്കാനും സഹായിക്കാനും മനസ്സ് പാകപ്പെടുത്തുക. അവർക്ക് വസ്ത്രങ്ങൾ നൽകുക, ഭക്ഷണമെത്തിക്കുക.. ശുചീകരണ പ്രക്രിയയിൽ ഭാഗമാകുക.  അതാകും ഈ പെരുന്നാളിനെ  ഒരുപക്ഷെ കൂടുതൽ വർണ്ണശബളമാക്കുക എന്ന് ഞാൻ കരുതുന്നു.   

തഖബ്ബലല്ലാഹു മിന്നാ വ മിൻകും. എല്ലവർക്കും ഹൃദ്യമായ ഈദാശംസകൾ !

*മഴ, പ്രളയം, ദുരിതം* *പ്രളയപ്പിറ്റേന്ന്* - 4

*മഴ, പ്രളയം, ദുരിതം*
*പ്രളയപ്പിറ്റേന്ന്*
*പട്ല ഇന്ന് (ഞായർ)*
*ആരോഗ്യ പ്രവർത്തനങ്ങൾ*
*ശുചീകരണങ്ങൾ*
*മുൻകരുതലുകൾ*
*മററക്കാതെ വായിക്കുക*
..............................

*അസ്ലം മാവില*
..............................

ആദ്യം വായിക്കേണ്ടത് പ്രളയത്തിന് രാപ്പകൽ രക്ഷാപ്രവർത്തനം നടത്തിയവരോട്. ഹെൽത്ത് സെന്ററിൽ ഡെങ്കിപ്പനിക്കുള്ള ടാബ്ലറ്റ് ഉണ്ട്. ഒന്നരമാസത്തെ ഒരു കോഴ്സ്. ആഴ്ചയിൽ ഒന്നു വീതം കഴിക്കുക. ആകെ 6 എണ്ണം.

ഇനി പൊതുവെ പ്രളയബാധിതരോട് :  മഞ്ഞപ്പിത്തത്തിന് സാധ്യതയുണ്ട്. സൂക്ഷിക്കുക. ഭക്ഷണം, പരിസരം എല്ലാം ഗൗരവത്തിലെടുക്കണം. ചൂടാക്കിത്തണുപ്പിച്ച വെള്ളം മാത്രം ഉപയോഗിക്കുക. ഉണക്കമീൻ അടക്കം സീഫുഡ് ഐറ്റംസ് കുറച്ച് നാളേക്ക് ഒഴിവാക്കുക. ഇറച്ചി നന്നായി വേവിച്ച് മാത്രം കഴിക്കുക, അത്യാവശ്യമെങ്കിൽ മാത്രം. ഇലക്കറികളാണ് ആരോഗ്യ വകുപ് ഈ സന്ദർഭങ്ങളിൽ പ്രോത്സാഹിപ്പിക്കുന്നത്.

പനിച്ചാൽ, ഛർദ്ദിച്ചാൽ ഉടനെ സർക്കാർ ആസ്പത്രിയിൽ എത്തുക. (നമുക്ക് മായിപ്പാടി ആസ്പത്രിയാണ് ഏറ്റവും അടുത്തുള്ളത്. നമ്മുടെ നാട്ടിലെ അത്യാവശ്യ അസുഖ മഴക്കാല അസുഖങ്ങൾക്ക് അവിടെ മരുന്നുണ്ട്, ആസ്പത്രിക്കും ഇരിപ്പിടത്തിനും വലിയ ഡെക്കറേഷനുണ്ടാകില്ല). ഏറ്റവും പ്രധാനം, സ്വയം ചികിത്സ നടത്തരുത് എന്നാണ്. സംഗതി കയ്യീന്ന് വിടും. പിന്നെ കൈ വിരൽ കടിക്കേണ്ടി വരും.

ഈ വട്ടവും  കിണറുകൾ ഒന്നു കൂടി ക്ലോറിനേഷൻ ചെയ്യേണ്ടി വരും. ആൾമറ കെട്ടാത്ത കിണറുകൾ കര കവിഞ്ഞൊഴുകിയിരിക്കും, മോട്ടറിന്റെ പൈപ്പിടാൻ കിണറിന്റെ ചുറ്റുമതിലിന് താഴെ ഉണ്ടാക്കിയ ദ്വാരങ്ങൾ വഴി മലിന ജലം കേറിയിരിക്കും. അത് കൊണ്ട് അത്തരം കിണറിൽ നിന്ന് മോട്ടറിച്ച് ടാപ്പ് തുറന്ന് പച്ചയ്ക്ക് പച്ചവെള്ളം കുടിക്കാൻ നിൽക്കരുത്. അവിടെ  ക്ലോറിനേഷൻ വളരെ  നിർബന്ധം.

ആരോഗ്യ ആഷാ പ്രവർത്തകരോടു ഒരു കാര്യം. പ്രളയബാധിത പ്രദേശങ്ങൾ മുഴുവൻ ക്ലോറിനേഷൻ നടന്നുവെന്ന് ഉറപ്പു വരുത്തണം.  ഒരു ദിവസം കൊണ്ട് തീർന്നില്ലെങ്കിൽ അടുത്ത ദിവസവും തുടരണം. നാട്ടിലെ സാമൂഹ്യ പ്രവർത്തകർ കൂടി ഇവർക്ക് സപ്പോർട്ട് നൽകി മുഴുവൻ പ്രളയ ബാധിത പ്രദേശങ്ങളിലും   ക്ലോറിനേഷൻ (ആവശ്യമെങ്കിൽ )  ചെയ്യണം. പനിയും ഛർദ്ദിയും വയറ്റിളക്കമൊക്കെ ഒന്നിന് പിന്നാലെ ഒന്നായി തുടങ്ങിയാൽ പിന്നെ മൊത്തം പിടുത്തം വിടും.

എല്ലാവരും സഹകരിച്ചാൽ എല്ലാവർക്കും നന്ന്. ആസ്പത്രിക്ക് പോകുന്നതിലും നല്ലത് അതിന് സാഹചര്യമുണ്ടാക്കാതിരിക്കലാണ്. ഒരാളല്ലല്ലോ മുടങ്ങുക, അത് വഴി ഒരുപാട് പേരാണ്.

ഇക്കഴിഞ്ഞ പ്രളയത്തിൽ നമുക്കാർക്കും വലിയ ആരോഗ്യ പ്രശ്നങ്ങളുണ്ടായിട്ടില്ല. ഇനിയും  ഉണ്ടാകാതിരിക്കട്ടെ എന്നാഗ്രഹിക്കാം.

*അടുത്തത്:* സേവനം, അതിന്റെ പ്രധാന്യം, പലരുമതിനെ ചെറുതായി കാണുന്നത് . (തുടരും) 

*തയ്യാറാക്കിയത് cp Flood Alert ന് വേണ്ടി*

*മഴ, പ്രളയം, ദുരിതം* *പ്രളയപ്പിറ്റേന്ന്* - 2

*മഴ, പ്രളയം, ദുരിതം*
*പ്രളയപ്പിറ്റേന്ന്*
*പട്ല ഇന്ന് (ഞായർ)*
*പ്രളയത്തിൽ പെട്ടവർ*
*എന്ത് ചെയ്യണം ?*
..............................

*അസ്ലം മാവില *
..............................

രണ്ട് വലിയ പ്രളയങ്ങൾ ഇക്കുറി നാം കണ്ടു. ഇവിടെയുള്ള ചുറുചുറുക്കുള്ള യുവാക്കൾ ഊണും ഉറക്കും നഷ്ടപ്പെട്ട് ഇറങ്ങിയത് കൊണ്ട് പത്രത്തിലും ടി വി യിലും കാണുന്ന ദുരിതങ്ങളും കൂട്ടകരച്ചിലും കണ്ടില്ല. അങ്ങിനെയൊന്നുണ്ടാകാൻ ഇടവരാത്തത് ഈ നാട്ടിലെ മനുഷ്യപറ്റുള്ള മനുഷ്യരുടെ ഇടപെടൽ മാത്രമാണ്. ഒപ്പം, റവന്യൂ,  ഫയർഫോഴ്സ് വിഭാഗങ്ങളും നന്നായി സഹകരിച്ചു. അതും വിസ്മരിക്കാൻ പാടില്ല.

രക്ഷാപ്രവർത്തനത്തിന് രാവിലെ ഇറങ്ങിയവർ വീsണഞ്ഞത് പാതിരാവ് കഴിഞ്ഞാണ്. മനുഷ്യൻ സ്നേഹത്തിലും ഐക്യത്തിലും കഴിഞ്ഞതിന്റെ വലിയ ഔട്ട്പുട്ടാണ് (നല്ല ഫലം) ഇവയൊക്കെയും.

വെള്ളപൊക്ക സംബന്ധമായ നിങ്ങളുടെ വീട്ടിലെയും പരിസരത്തെയും ഒരു ഫോട്ടോയും കളയരുത്. ഇന്നലെ എടുക്കാൻ വിട്ടവർ ഇന്ന് പോയെടുക്കണം. അത് FB യിൽ ഒരു പേജ് Creative ചെയ്ത് സൂക്ഷിക്കുക. ഇല്ലെങ്കിൽ മൊബൈലിൽ Delete ചെയ്യാതെ. എവിടെ നാശനഷ്ടമായി അതൊക്കെ ഫോട്ടോ എടുക്കുക. പ്ലസ് ടു, കോളേജ് വിദ്യാർഥികൾ മുന്നിട്ടറങ്ങട്ടെ. 

വില്ലേജ് ആഫീസിൽ നിന്ന് പ്രളയ നഷ്ടപരിഹാര സംബന്ധമായ ഫോം ചോദിച്ചു വാങ്ങണം. അവിടെ ഉണ്ടാകണം. അവർ തരും. ഇല്ലെങ്കിൽ രാഷ്ട്രിയ നേതൃത്വങ്ങൾ സംഘടിപ്പിച്ചു കൊടുക്കണം. ( ഇക്കഴിഞ്ഞ വർഷത്തെ തന്നെ പ്രളയ സഹായമായ 1400 കോടി രൂപക്കടുത്ത് തുക ശരിയാം വണ്ണം ഉപയോഗിച്ചില്ല എന്ന് പൊതുസംസാരമുണ്ടാകാൻ ഒരു കാരണം നാമാരും അവരെ വേണ്ട രൂപത്തിൽ സമീപിച്ചില്ല എന്നത് തന്നെയാകണം.)  ഇതിന്റെ നിയമവശങ്ങൾ പറഞ്ഞു തരാൻ സന്നദ്ധരായ ആളുകൾ മുന്നോട്ട് വരണം.

നമ്മുടെ പറമ്പിലെ തെങ്ങ്, കമുക് ഇവ കൃഷി ഭവനിൽ ,പോയി ഇൻഷുർ ചെയ്യുക. പ്രിമിയം മാത്രം മതി. മിനിഞ്ഞാന്ന് ഗ്രാമ സഭയിൽ അതിന്റെ ഫോം എല്ലാവർക്കും നൽകിയിട്ടുണ്ട്. കിട്ടാത്തവർക്ക് കൃഷി ഭവനിൽ നിന്ന് കിട്ടും. ഒരു തൈയ്ക്ക് ആകെ പ്രിമിയം 2 രൂപ മറ്റോ ആണ്. ഒരു കമുക് വീണാൽ 200 രൂപ, തെങ്ങ് പോയാൽ 2000 രൂപ മറ്റോ ഇൻഷൂർ തുക കിട്ടും. അതിന്റെ ഫോം കൃഷി ഭവനിൽ  ഉണ്ട്. പ്രളയക്കെടുതിക്ക് അപേക്ഷിച്ചാൽ അതിനും ഇത്ര തന്നെ സംഖ്യ വേറെ കിട്ടും. IFC കോഡുളള ബാങ്ക് അക്കൗണ്ട് വേണം. അതില്ലാത്തവർ ആരും ഉണ്ടാകില്ലല്ലോ.   നാമാരും ഇറങ്ങുന്നില്ല. നമുക്കൊട്ടു പണിയില്ല, എന്നാൽ നല്ല തിരക്കിലുമായിരിക്കും. ഹേ,  നാ?

പ്രളയം മൂലമുണ്ടായ  നഷ്ടത്തിന് പരിഹാരം നമുക്ക് കിട്ടിയേ തീരൂ.  എത്രയാണോ അത്ര.  മതിലിന്റെ ഒരു കല്ലിളകിയെങ്കിൽ അതിന് കൂടി എഴുതി വാങ്ങണം. നൂറ് ഞ്യായം ചില ജൂനിയർ ഉദ്യോഗസ്ഥർ  ഇങ്ങോട്ട് പറഞ്ഞാലും   നൂറ്റൊന്ന് അങ്ങോട്ട് പറഞ്ഞു അത് വാങ്ങണം. അവർ നല്ല രൂപത്തിൽ സപ്പോർട്ട് തന്നില്ലെങ്കിൽ അത് കളക്ടറെ നേരിട്ട് തെളിവ് സഹിതം  ബോധ്യപെടുത്തണം. നമ്മുടെ  നേതൃത്വങ്ങൾ നഷ്ടപരിഹാരങ്ങൾ  വാങ്ങിപ്പിച്ച് തരാൻ യത്നിക്കണം. BPL,  APL, പിന്നോക്കം, മുന്നോക്കമൊന്നും തടസ്സമാകരുത്.

അടുത്തത് ആരോഗ്യ പ്രവർത്തനങ്ങൾ,  മുൻകരുതൽ, ശുചീകരണം  ത്രുടരും)
 

   *തയ്യാറാക്കിയത് cp Flood Alert ന് വേണ്ടി*

*മഴ, പ്രളയം, ദുരിതം* *പ്രളയപ്പിറ്റേന്ന്* _ 1

*മഴ, പ്രളയം, ദുരിതം*
*പ്രളയപ്പിറ്റേന്ന്*
*പട്ല ഇന്ന് (ഞായർ)*
*സുപ്രധാനമായ കാര്യങ്ങൾ*
*അവസാനം വരെ വായിക്കുക*
..............................

*അസ്ലം മാവില *
..............................

ഇപ്പോൾ സമയം രാവിലെ 11:00 AM;

ഇന്ന് അന്തരീക്ഷം ശാന്തം. ആകാശത്തിൽ അങ്ങിനെ മേഘക്കെട്ടുകളില്ല. ചില നേരത്ത് കനത്തു വരും. മഴ വന്നാൽ തന്നെ അഞ്ചുമിനിറ്റിനപ്പുറമില്ല.

വെള്ളം താഴ്ന്ന് താഴ്ന്ന് വരുന്നു.  ഇന്നലെ രാത്രി കുടിയൊഴിഞ്ഞവരിൽ പലരും തിരിച്ചു വരാൻ പറ്റുമോ എന്ന് നോക്കാൻ മൊഗർ ഭാഗങ്ങളിലെത്തിയിട്ടുണ്ട്. കുറച്ച് കൂടി കാത്തിരുന്നു മഴയും കാലാവസ്ഥയും നോക്കി തിരിച്ചു പോകുന്നതാണ് നല്ലത്.

മൊഗർ ഭാഗത്ത് വീടുകളുടെയും മതിൽ തകർന്ന് വീണിട്ടുണ്ട്. ഇന്നലെ രാതി രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകിയവർക്ക് ഇത് വലിയ പ്രയാസമുണ്ടാക്കാക്കി.

പട്ല ഗവ. സ്കൂളിലെ 5 ക്ലാസ്സ് മുറികൾ ഇന്നലെ രാത്രി തന്നെ ദുരിതാശ്വാസ ക്യാമ്പിനായി തുറന്ന് കൊടുത്തിട്ടുണ്ട്. വിക്ടിംസ് മുഴുവൻ അവരവരുടെ ബന്ധു വീടുകളിലേക്കാണ് പോയിരിക്കുന്നത്. ക്യാമ്പുകളിലുണ്ടെങ്കിൽ ഭക്ഷണസാധനങ്ങളും എത്തിക്കുവാൻ സാധിക്കുമെന്നും പ്രളയശേഷമുള്ള ശുചീകരണ പ്രവർത്തനങ്ങൾക്കാവശ്യമായ സാധന സാമഗ്രികൾ, വളണ്ടിയർ സേവനങ്ങൾ ഗവ. ഏജൻസിയിൽ ലഭ്യമാക്കാൻ സാധിക്കുമെന്ന് കാസർകോട്ടെ ഒരു പ്രമുഖ സാമൂഹു പ്രവർത്തക  അഭിപ്രായപ്പെട്ടു.

ഇന്നലെ രാത്രി വില്ലേജ് ആഫിസറും റവന്യൂ ഉദ്യോഗസ്ഥരും പ്രളയത്തിൽ പെട്ട് കുടിയൊഴിഞ്ഞവരുടെ കണക്കുകൾ എടുത്തിട്ടിണ്ട്. ഇത് വായിക്കുന്ന പ്രസ്തുത ഉദ്യോഗസ്ഥർ അവരുടെ വീടും പരിസരവും വൃത്തിയാക്കാനാവശ്യമായ സാധനസാമഗ്രികളെങ്കിലും എത്തിച്ചു നൽകാൻ ശ്രമിക്കണം. "ബന്ധു വീടുകളിൽ പോയി " , "ക്യാമ്പിൽ എത്തിയില്ല"  തുടങ്ങിയ സാങ്കേതിക തർക്കത്തിൽ അർഹതപ്പെട്ട ആനുകൂല്യങ്ങൾ നഷ്ടപ്പെടരുത്. മതിൽ, ഭാഗികമായി വീടിന് കേടുപാട് ഉണ്ടായത്, ഡാമേജായ കക്കൂസ്, കൃഷി (ഒരു വാഴയാണ് നശിച്ചതെങ്കിൽ അതിന്) തുടങ്ങി എല്ലാറ്റിനും മതിയായ നഷ്ടപരിഹാരം കിട്ടണം.  പ്രളയക്കെടുതിക്ക് ലഭിക്കുന്ന ന്യായമായ ധനസഹായമുൾപ്പടെ എല്ലാം നമ്മുടെ ഗ്രാമത്തിനും ലഭിക്കണം. റവന്യൂ ഉദ്യോഗസ്ഥർ അതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ തരണം. നിങ്ങളെ അതിനാണ് സർക്കാരും ജില്ലാ കലക്ടറും നിയോഗിച്ചിട്ടുള്ളത്.  ഇക്കഴിഞ്ഞ ആഴ്ചകൾക്ക് മുമ്പുണ്ടായ പ്രളയത്തിൽ അവശ്യമായ രക്ഷാപ്രവർത്തനങ്ങൾക്ക് ഉeദ്യാഗസ്ഥർ നേതൃത്വം നൽകിയതല്ലാതെ, ശുചീകരണ പ്രവർത്തനങ്ങൾക്കോ ഉണ്ടായ നഷ്ടങ്ങൾക്കോ ഒന്നും ആരും കണക്കെടുക്കാനും വന്നിട്ടില്ല, ആ ഭാഗത്തേക്ക് ഒരു ആലോചനക്കിറങ്ങുക  പോലുമുണ്ടായില്ല.

ഉറങ്ങരുത്. നാട്ടിലെ സാമൂഹിക- രാഷ്ട്രിയ നേതൃത്വങ്ങളും മഹല്ല് സംവിധാനങ്ങളും ഉണർന്നേ തീരൂ. ക്ലബ്ബുകൾ, യുവ കൂട്ടായ്മകൾ ഓഫിസുകൾ തുറന്നു തുടർ സഹായങ്ങൾ കലക്ട്രറ്റിൽ നിന്ന് ലഭ്യമാക്കണം. കണക്ടിംഗ് പട്ലയുടേതുൾപ്പടെയുള്ള ഓഫീസുകൾ ഉപയോഗിക്കണം.

ഇത്തരം വിഷയങ്ങളെ കുറിച്ചുള്ള അറിവില്ലായ്മകൾ നമുക്ക് കിട്ടേണ്ട ആനുകൂല്യങ്ങൾ ഇല്ലാതാക്കുന്നു. ഉദ്യോഗസ്ഥരാണെങ്കിൽ ചോദിക്കാൻ വരുന്നവരെ മാത്രം കാത്തിരിക്കുന്നു, ഇങ്ങോട്ടൊന്നും പറയുന്നുമില്ല. ഇതൊക്കെ കിട്ടാൻ വിക്ടിംസ് ക്യാമ്പിൽ കുത്തിയിരിക്കണം, ബന്ധുവീട്ടിൽ പോകരുതെന്ന് നിബന്ധന എങ്ങാണ്ടുണ്ടെങ്കിൽ (വ്യക്തമായി അറിയില്ല) ആ നിബന്ധന മാറ്റാൻ നേരമായി. 

അടുത്ത Article പ്രതീക്ഷിക്കുക

   *തയ്യാറാക്കിയത് cp Flood Alert ന് വേണ്ടി*

*മഴ, പ്രളയം, ദുരിതം* *പട്ല ഇന്ന് ( ശനി)* / ALERT ' 5

*മഴ, പ്രളയം, ദുരിതം*
*പട്ല ഇന്ന് ( ശനി)* 

ഇപ്പോൾ സമയം 11:20 PM;

ഈ ദിവസത്തെ ഏറ്റവും അവസാനത്തെ അപ്ഡേറ്റാണിത്. കഴിഞ്ഞ 4 മണിക്കൂറായി മഴ ഇല്ല. അത് തന്നെയാണാശ്വാസവും. ഇപ്പോൾ ചെറിയ ചാറ്റൽ മഴ തുടങ്ങി; പെട്ടെന്ന്  നിൽക്കുകയും ചെയ്തു. 

പട്ല പ്രദേശത്തെ പ്രളയ ദുരിതരരെ വഹിച്ചുള്ള അവസാന ബോട്ട് ഇപ്പോൾ രാത്രി പതിനൊന്നര മണിയോടെ മൊഗറിൽ നിന്നും പട്ല മെയിൻ റോഡിന്  വശത്തേക്ക് കരയടുപ്പിക്കും. അതോടെ സുരക്ഷാ സേനടെ ദൗത്യം വിജയകരമായി അവസാനിക്കും.

അൽപ്പം മുമ്പ് കുട്ടികളടക്കം 16 പേരെ വഹിച്ചാണ്  സുരക്ഷാ ബോട്ട് കരയടുത്തത്. വില്ലജ് ഓഫിസർ എല്ലാവരുടെ പേരു വിവരങ്ങൾ ശേഖരിച്ചു.

ഫയർഫോഴ്സ് സേവനം ലഭ്യമാകുന്നതിനൽപ്പം മുമ്പ് ബട്ട്ളം, തോണി എന്നിവയാണ് നാട്ടുകാരായ സന്നദ്ധപ്രവർത്തകർ  പ്രളയക്കെടുതിയിലെ വിക്ടിംസിനെ സുരക്ഷിത സ്ഥാനത്തെത്തിക്കാൻ വേണ്ടി ഉപയോഗിച്ചത്. 

ഒമ്പതു മണിയോടെ കാസർക്കോട്  എം.എൽഎ  എൻ. എ. നെല്ലിക്കുന്ന് പട്ലയിലെത്തി  റെസ്ക്യൂ പ്രവർത്തനങ്ങൾ നേരിട്ടു കണ്ടു. നാട്ടിലെ യുവാക്കളുടെ സേവന മനസ്ഥിതിയെയും ഗവ. ഏജൻസിയുടെ പ്രവർത്തനങ്ങളെയും  അദ്ദേഹം വാനോളം പ്രശംസിച്ചു.  വാർഡ് മെമ്പർ എം.എ. മജിദ്, വില്ലേജ് ആഫീസർ എന്നിവർ എം.എൽ എയെ പട്ലയിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ധരിപ്പിച്ചു.

വെള്ളത്തിന്റെ ഗ്രാഫ് അര ഇഞ്ച് താഴ്ന്നിട്ടില്ല; പൊങ്ങിയിട്ടുമില്ല. അന്തരീക്ഷം ശാന്തമാകുമെന്ന് പ്രതീക്ഷിക്കാം.

.                   *cp Flood Alert*

*മഴ, പ്രളയം, ദുരിതം* *പട്ല ഇന്ന് ( ശനി)* / ALERT - 4

*മഴ, പ്രളയം, ദുരിതം*
*പട്ല ഇന്ന് ( ശനി)* 

ഇപ്പോൾ സമയം 8:25 PM;

മഴ നിന്ന് അൽപ സമയമായി. ഈ അടുത്ത കാലത്ത് പട്ല കണ്ട വലിയ പ്രളയം. കുഞ്ഞിപ്പള്ളിക്കടുത്തുള്ള റോഡിൽ റോഡിൽ വെള്ളം കയറി.

ഇക്കഴിഞ്ഞ പ്രളയത്തിൽ 'തൊട്ടു തൊട്ടു ' നിന്ന വീടുകളിൽ വെള്ളം കയറിക്കാണണം. ഇനി മഴ തുടർന്നാൽ അൽപം ഭയക്കണം. മഴ ഒഴിയാൻ പ്രാർഥിക്കാം.

ബൂഡ് ട്രാൻസ്ഫോർമർ  : 7 മണിവരെ ഫ്യൂസ് ഉള്ള ഏരിയയിൽ വെള്ളം കയറിയിട്ടില്ല. കുറച്ച് കൂടി ബാക്കിയുണ്ട്. വൈദ്യുതി നിർബന്ധിത സാഹചര്യത്തിൽ ഓഫ് ചെയ്തു. 

നേരത്തെ വീട് ഒഴിയാൻ കൂട്ടാക്കാത്ത താഴ്ന്ന ഭാഗങ്ങളിൽ നിന്ന് രക്ഷാ ബോട്ടുകൾക്ക് വേണ്ടി വിക്ടിംസ് വിളി തുടങ്ങിയിട്ടുണ്ട്. ഉച്ച വരെ ഉണ്ടായിരുന്ന ഫയർഫോഴ്സ് ടീം ഇപ്പോൾ കാസർകോടിന്റെ വിവിധ  ഇടങ്ങളിലായി തിരക്കിലായത് കൊണ്ട് എത്താൻ ഇനിയും സമയം പിടിക്കും.
അത് വരെ ക്ഷമിച്ചേ തീരൂ. ഇല്ലെങ്കിൽ തോണികളിൽ വരാൻ ഏർപ്പാട് ചെയ്യേണ്ടി വരും.

വിവിധ രാഷ്ട്രീയ പ്രതിനിധികൾ രാവിലെ മുതൽ പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച് വാർഡ് മെമ്പർ മജീദുമായി സ്ഥിതിഗതികൾ വിലയിരുത്തി. മധൂർ പഞ്ചായത്ത് പ്രസിഡന്റ് ഉച്ചയോടെ  പട്ല സന്ദർശിച്ചു. 

ഇപ്പോൾ അന്തരീക്ഷം മൗനത്തിലാണ്. ചീവിടുകളുടെ ഒച്ച മാത്രം ഇടയ്ക്കിടക്ക്  കേൾക്കാം. ഈ മൗനം തുടരണമേ, ആകാശം തെളിയണമേ എന്ന പ്രാർഥനയിലാണെല്ലാവരും.

.                   *cp Flood Alert*

*മഴ, പ്രളയം, ദുരിതം* *പട്ല ഇന്ന് ( ശനി)* / ALERT 3

*മഴ, പ്രളയം, ദുരിതം*
*പട്ല ഇന്ന് ( ശനി)* 

മുന്നറിയിപ്പ്

സമയം 5:40 PM; വളരെ പ്രധാനപ്പെട്ട രേഖകൾ പ്ലാസ്റ്റിക് കവറിലാക്കി, വീടു വിട്ടറിങ്ങുമ്പോൾ ആദ്യം കയ്യി വെക്കുക. പാസ്പോർട്ട്, റേഷൻ കാർഡ് , ആധാർ, പാൻകാർഡ്, ബാങ്ക് രേഖകൾ, ആധാരം തുടങ്ങി എല്ലാം പ്രധാനപ്പെട്ടത്. 

വീടിന്റെ മെയിൻ സ്വിച്ച് ഓഫ് ചെയ്യുക. എല്ലാ എലക്ട്രിക് എലക്ട്രാണിക് ഉപകരണങ്ങളും സെയ്ഫ് എന്ന് തോന്നുന്ന സ്ഥലത്ത് ഉയരത്തിൽ വെക്കുക.

ഇതിൽ ഒരു ദുരഭിമാനവുമില്ല. പ്രളയം ഒരു പരീക്ഷണമാണ്. ഇരുട്ടുന്നതിന് മുമ്പ് സുരക്ഷിതം ഉറപ്പുവരുത്തി മതിയായ സംവിധാനമുണ്ടെങ്കിൽ പ്രളയ ബാധിത പ്രദേശം വിടാൻ ജനങ്ങൾ ശ്രമിക്കുക. ഫയർഫോഴ്സ്, സുരക്ഷാ ടിം എന്നിവരുടെ നിർദേശങ്ങൾ അനുസരിക്കുക.

പ്രളയക്കെടുതി  അൽപ്പം ഗൗരവമുള്ളതാണ്.

.                   *cp Flood Alert*

മഴ, പ്രളയം, ദുരിതം* *പട്ല ഇന്ന് ( ശനി)* / ALERT ?

*മഴ, പ്രളയം, ദുരിതം*
*പട്ല ഇന്ന് ( ശനി)* 

സമയം 5:20 PM; തൊട്ടു കഴിഞ്ഞ വെള്ളപൊക്കത്തിന്റെ ഗ്രാഫിനോടടുക്കാൻ 2 ഇഞ്ച് താഴെ മാത്രം ബാക്കി. മഴ വരുന്നു; ശക്തമായി പെയ്യുന്നു; പത്ത് പതിനഞ്ച് മിനിറ്റ് ചാറ്റൽ; വീണ്ടും ശക്തമായി പെയ്യുന്നു.

സൂക്ഷിക്കണം. ബൂഡ് ഭാഗങ്ങളിൽ സാബിതിന്റെ നേതൃത്വത്തിൽ ഡസനോളം ചെറുപ്പക്കാർ റെസ്ക്യൂ പ്രവർത്തനത്തിൽ വ്യാപൃതരാണ്. അദ്ദി, എം.ടി., നാസർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഒരു പാട് യുവാക്കൾ എല്ലാ ഭാഗത്തും ഓടിച്ചാടി എത്തുന്നുണ്ട്.

എല്ലാവർക്കും പരിമിതി ഉണ്ട്. ഇനിയും പുറത്തിറങ്ങാൻ മടിക്കുന്നവരെ ബന്ധുക്കൾ നിർബന്ധപൂർവ്വം പുറത്തിറക്കാൻ ശ്രമിക്കുക. കൂടെ മതിയായ സുരക്ഷാ സംവിധാനം അത്യാവശ്യം.

അത്ര സുഖകരമല്ല കാര്യങ്ങൾ. ജാഗ്രത കാണിക്കുക.

.                   *cp Flood Alert*

*മഴ, പ്രളയം, ദുരിതം* *പട്ല ഇന്ന് ( ശനി)* / 10 Aug 2019

*മഴ, പ്രളയം, ദുരിതം*
*പട്ല ഇന്ന് ( ശനി)* 

സമയം 01:30 pm. മഴക്ക് ഇത് വരെ ശമനമില്ല. റവന്യൂ വകുപ്പുദ്യോഗസ്ഥരും ദുരിത നിവാരണ ടീമും ഫയർഫോഴ്സും എത്തിയിട്ടുണ്ട്.

ആളുകളെ മാറ്റിപ്പാർപ്പിക്കാൻ തുടങ്ങി. ഇപ്പോൾ വെളിച്ചമുണ്ട്. മഴ കൂടില്ലെന്ന് താഴ്ഭാഗങ്ങളിൽ ഉള്ളവർ ഗണിക്കാൻ നിൽക്കരുത്.  മഴപ്പെയ്ത്തിന്റെ  കയ്യും കണക്കും നമ്മുടെ കയ്യിലല്ല.

അത്കൊണ്ട് ' രക്ഷാ ബോട്ടുകളിൽ കയറി മേൽഭാഗങ്ങളിൽ എത്തുക. മഴ കുറഞ്ഞാൽ തിരികെ പോകാമല്ലോ. വൈകിയാൽ, മഴ കൂടിയാൽ രക്ഷാ പ്രവർത്തനം അവതാളത്തിലാകും.

ആഴ്ചകൾ മുമ്പ് നടന്ന രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവരും നാട്ടുകാരും ഫയർഫോഴ്സിനോടൊപ്പം അലേർട്ടിൽ തന്നെയാണ്.

ഏതാനും അടികൾ കൂടിയായാൽ തൊട്ടാഴ്ചകൾക്ക് മുമ്പ് ഉണ്ടായ പ്രളയമായി. ജാഗ്രത കാണിക്കുക.

   
.                   *cp Flood Alert*

:*വീട് ശുചീകരണം* *കിണർ ക്ലോറിനേഷൻ* *ഇവ എങ്ങിനെ ചെയ്യാം ?* / Dr. Jitesh

:*വീട് ശുചീകരണം*
*കിണർ ക്ലോറിനേഷൻ*
*ഇവ എങ്ങിനെ ചെയ്യാം ?*

*വയനാട്  ജില്ലാ ആശുപത്രി സൂപ്രണ്ട്*
*ഡോ. വി. ജിതേഷ് എഴുതുന്നു*

വെള്ളം ഇറങ്ങി തുടങ്ങിയതോടെ ആളുകള്‍ വീടുകളിലേക്ക് തിരിച്ചു പോകാന്‍ ഉള്ള ശ്രമങ്ങള്‍ തുടങ്ങി. അതോടു കൂടി ഏറ്റവും കൂടുതല്‍ ആളുകള്‍ വിളിച്ചു അന്വേഷിച്ചത് വീട് വൃത്തി ആക്കാന്‍ ഡെറ്റോള്‍ കിട്ടുമോ എന്നത് ആണ്. ഡെറ്റോള്‍ എന്നത് മണം കൊണ്ട് നല്ലത് ആണെങ്കിലും ശക്തം ആയ ഒരു അണുനശീകരണ ഉപാധി അല്ല എന്ന് നാം തിരിച്ചറിയണം. അല്‍പം ദുര്‍ഗന്ധം ഉണ്ടെങ്കിലും, വെള്ളപൊക്കത്തിനു ശേഷം ജലം ശുദ്ധീകരിക്കാനും, വീടുകള്‍ അണു വിമുക്തം ആക്കാനും ഏറ്റവും നല്ല മാര്‍ഗം ക്ലോറിനേഷന്‍ തന്നെ ആണ്. ബ്ലീച്ചിംഗ് പൌഡര്‍ ഉപയോഗിച്ച് വീടുകളില്‍ തന്നെ എങ്ങിനെ  അണുനശീകരണം നടത്താം എന്ന് ചുവടെ വിവരിക്കുന്നു.

*കിണറിലെ വെള്ളം ശുദ്ധീകരിക്കുന്ന രീതി*
▪ സാധാരണ വാങ്ങാന്‍ ലഭിക്കുന്ന ബ്ലീച്ചിംഗ് പൌഡറില്‍ 30 മുതല്‍ 40 ശതമാനം വരെ ആണ് ക്ലോറിന്‍റെ അളവ്. 33% ക്ലോറിന്‍ ഉണ്ട് എന്ന നിഗമനത്തില്‍ ആണ് ഇനി പറയുന്ന അളവുകള്‍ നിര്‍ദേശിക്കുന്നത്.

▪കിണറിലെ വെള്ളത്തിന്‍റെ അളവ് ആദ്യം നമ്മള്‍ കണക്കാക്കണം. അതിനു ആദ്യം കിണറിന്‍റെ വ്യാസം മീറ്ററില്‍ കണക്കാക്കുക (D). തുടര്‍ന്ന് ബക്കറ്റ് കിണറിന്‍റെ ഏറ്റവും അടിയില്‍ വരെ ഇറക്കി നിലവില്‍ ഉള്ള വെള്ളത്തിന്‍റെ ആഴം മീറ്ററില്‍ കണക്കാക്കുക (H)
വെള്ളത്തിന്‍റെ അളവ് = 3.14 x D x D x H x 250 ലിറ്റര്‍

▪ സാധാരണ ക്ലോറിനേഷന്‍ നടത്താന്‍ 1000 ലിറ്ററിന് 2.5 ഗ്രാം ബ്ലീച്ചിംഗ് പൌഡര്‍ ആണ് ആവശ്യം വരിക. എന്നാല്‍ വെള്ളപ്പൊക്കത്തിനു ശേഷം വെള്ളം അതീവ മലിനം ആയിരിക്കും എന്നത് കൊണ്ട് സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തേണ്ടതുണ്ട്. ഇതിനായി 1000 ലിറ്ററിന് 5 ഗ്രാം (ഏകദേശം ഒരു ടീസ്പൂണ്‍ കൂമ്പാരം ആയി) ബ്ലീച്ചിംഗ് പൌഡര്‍ ആണ് ആവശ്യം.

▪ വെള്ളത്തിന്‍റെ അളവ് വച്ച് ആവശ്യം ആയ ബ്ലീച്ചിംഗ് പൌഡര്‍ ഒരു പ്ലാസ്റ്റിക്‌ ബക്കറ്റില്‍ എടുക്കുക. ഇതില്‍ അല്പം വെള്ളം ചേര്‍ത്ത് കുഴമ്പ് പരുവത്തില്‍ ആക്കുക. നന്നായി കുഴമ്പ് ആയ ശേഷം ബക്കറിന്‍റെ മുക്കാല്‍ ഭാഗം വെള്ളം ഒഴിച്ച് ഇളക്കുക. ശേഷം ബക്കറ്റ് 10 മിനിറ്റ് അനക്കാതെ വെക്കുക

▪ 10 മിനിറ്റ് കഴിയുമ്പോള്‍ ലായനിയിലെ ചുണ്ണാമ്പ് അടിയില്‍ അടിയും. മുകളില്‍ ഉള്ള വെള്ളത്തില്‍ ക്ലോറിന്‍ ലയിച്ചു ചേര്‍ന്നിരിക്കും. വെള്ളം കോരുന്ന ബക്കറ്റിലേക്ക് ഈ തെളി ഒഴിച്ച ശേഷം ബക്കറ്റ് കിണറിന്‍റെ ഏറ്റവും അടിയിലേക്ക് ഇറക്കി പൊക്കുകയും താഴ്ത്തുകയും ചെയ്തു വെള്ളത്തില്‍ ക്ലോറിന്‍ ലായനി നന്നായി കലര്‍ത്തുക.

▪1 മണിക്കൂര്‍ സമയം വെള്ളം അനക്കാതെ വച്ച ശേഷം കിണറിലെ വെള്ളം ഉപയോഗിച്ച് തുടങ്ങാം.

*വീടിന്‍റെ തറയും പരിസരവും വൃത്തിയാക്കുന്ന രീതി*

▪ പരിസരം വൃത്തി ആക്കാന്‍ പലരും ബ്ലീച്ചിംഗ് പൌഡര്‍ വിതറുന്നത് കാണാം. ഇത് കൊണ്ട് പരിസരം അനു വിമുക്തം ആക്കാന്‍ സാധികില്ല.

▪ ക്ലോറിന്‍ ലായനി തയ്യാറാകുന്ന വിധം:  6 ടീ സ്പൂണ്‍ ബ്ലീച്ചിംഗ് പൌഡര്‍ എടുത്തു കുഴമ്പ് പരുവത്തില്‍ ആക്കുക. അതിനു ശേഷം അതിലേക്കു 1 ലിറ്റര്‍ വെള്ളം ചേര്‍ക്കുക. മുകളില്‍ പറഞ്ഞ പോലെ കലക്കി 10 മിനിറ്റ് വച്ച ശേഷം, അതിന്‍റെ തെളി എടുത്തു വേണം തറ തുടക്കാനും, പരിസരത്ത് ഒഴിക്കാനും. കൂടുതല്‍ ആവശ്യം എങ്കില്‍ ഒരു ലിറ്ററിന് 6 ടീസ്പൂണ്‍ എന്നാ കണക്കിന് ലായനി തയ്യാറാക്കാം.

▪ നിലം തുടച്ച ശേഷം / വീട്ടു പരിസരത്ത് ക്ലോറിന്‍ ലായനി ഒഴിച്ച ശേഷം ചുരുങ്ങിയത് 20 – 30 മിനിറ്റ് സമ്പര്‍ക്കം ലഭിച്ചാല്‍ മാത്രമേ അണു നശീകരണം കൃത്യമായി നടക്കൂ. അതിനാല്‍ അത്രയും സമയം വരെ തറ തുടക്കുവാനോ വെള്ളം ഒഴിക്കുവാണോ പാടില്ല.

▪  അര മണിക്കൂറിനു ശേഷം മണം ഉള്ള മറ്റു ലായനികള്‍ ഉപയോഗിച്ച് തറ വൃത്തി ആക്കി ക്ലോറിന്‍ മണം മാറ്റാം.

*ഉഷ ടീച്ചർക്ക് നന്ദി പറയാം* *ശ്രദ്ധ ഉണ്ടാകേണ്ട ബൂഡ്* *ട്രാൻസ്ഫോർമർ, ഇലക്ട്രിക് പോസ്റ്റുകൾ* / അസ്ലം മാവിലെ

▪ ▪

*ഉഷ ടീച്ചർക്ക് നന്ദി പറയാം*
*ശ്രദ്ധ ഉണ്ടാകേണ്ട ബൂഡ്*
*ട്രാൻസ്ഫോർമർ, ഇലക്ട്രിക് പോസ്റ്റുകൾ*
............................

അസ്ലം മാവിലെ
............................

ഈ വിഷയം ഇത്ര പ്രധാന്യത്തോടു കൂടി മാധ്യമ ശ്രദ്ധയിൽ കൊണ്ടു വരാൻ ഒരു കാരണക്കാരി പട്ല സ്കൂൾ സീനിയർ അധ്യാപികയും കാസർകോട് ജില്ലയിലെ എണ്ണം പറഞ്ഞ സാമൂഹ്യപ്രവർത്തകരിൽ ഒരാളുമായ പി ടി ഉഷ ടീച്ചർ തന്നെയാണ്.

ബൂഡ് പ്രദേശത്തെ അപകടാവസ്ഥയിലുള്ള വൈദ്യത ലൈനും ഇലക്ട്രിക് പോസ്റ്റുകളും ട്രാൻസ്ഫോർമറും ഒരു ചെറിയ കാര്യമല്ല. അതിന്റെ  ഗൗരവം കണക്കിലെടുത്ത് വൈദ്യുത വകുപ്പ് സത്വര നടപടികൾ എടുത്തേ തിരൂ.

ഭീമ ഹർജി എത്തേണ്ടിടത്ത് എത്തണം. ഉടനെ പ്രസ്തു പേപ്പറുകൾ നിങ്ങളുടെ കയ്യിലെത്തും. സ്കൂൾ കുട്ടികളും മുതിർന്നവരും എല്ലാം ഇതിന്റെ ഭാഗമാകണം. പരിഹാരം ഉണ്ടാകുന്നത് വരെ പ്രദേശവാസികൾ പിൻവലിയരുത്.

അപകടം മണക്കും. അലാറം തരും. സൂചനകൾ കാണും.  അതറിയാൻ ബന്ധപ്പെട്ടവർക്ക് കണ്ണും മൂക്കും ചെവിവും ഉണ്ടായാൽ നന്ന്. ഒരപടം മുന്നിൽ കാണാൻ, സാക്ഷിയാകാൻ ഈ ഗ്രാമവാസികൾക്ക് ഏതായാലും കെൽപ്പില്ല.

വളരെ പ്രധാന്യപൂർവ്വം ഈ വിഷയം പ്രസിദ്ധീകരിച്ച, പ്രക്ഷേപണം ചെയ്ത മാധ്യമ ബസുക്കൾ അഭിനനന്ദനമർഹിക്കുന്നു. അതിന്റെ പിന്നിൽ പ്രവർത്തിച്ച, പ്രവർത്തിക്കുന്ന പി.ടി. ഉഷ ടീച്ചർ, എച്ച്. കെ. മാഷ്, ജാസിറിനെപ്പോലുള്ളവരും കൂട്ടത്തിൽ  പ്രശംസയർഹിക്കുന്നു. 

കണ്ണുണ്ടായാൽ മാത്രമാകില്ല, കാണേണ്ടത് കാണുമ്പോഴേ അതിൽ കാര്യമുള്ളൂ. .
▪ ▪


*എല്ലാ അവധിയും ഒന്നല്ല;* *ഒരു പോലെയുമല്ല* /. അസ്ലം മാവിലെ

*എല്ലാ അവധിയും ഒന്നല്ല;*
*ഒരു പോലെയുമല്ല*

...........................
അസ്ലം മാവിലെ
...........................

അസ്വാഭാവിക അവധി എന്നൊന്നുണ്ട്. കാലവർഷം രൂക്ഷമാകുമ്പോൾ, പകർച്ചവ്യാധി പടരുമ്പോൾ, അന്തരീക്ഷം അത്യുഷ്ണം കൊണ്ട് പൊള്ളുമ്പോൾ, അങ്ങിനെ പല സാഹചര്യങ്ങളിൽ.

ഇന്ന് അവധി ജില്ലാധികാരി പ്രഖ്യാപിച്ചത് എന്തിനാണെന്ന് എല്ലാവർക്കും അറിയാം. അത് എല്ലാവരും അങ്ങട്ടുമിങ്ങട്ടും ഷെയർ ചെയ്യാനും വലിയ തിരക്കിലായിരുന്നു താനും.

ഇന്നതിരാവിലെ അന്തരിക്ഷം അത്ര കണ്ട് സുഖകരമായിരുന്നില്ലല്ലോ. കാറ്റോട് കാറ്റ്. മരം ആടിയുലഞ്ഞും ജനൽ പാളികൾ നിരന്തരം തുറന്നുമടഞ്ഞും അതിന്റെ ഭയാനകത കാണിച്ചു കൊണ്ടേയിരുന്നു, നേരം പര പരാ വെളുക്കുമ്പോൾ തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കവധി വാർത്തയുമെത്തി. 

നമ്മുടെ ഇടയിൽ പലരും കരുതിയിട്ടുള്ളത് ഈ അവധി അടിച്ചുപൊളിച്ചാഘോഷിക്കാനുള്ളതെന്നാണ്. അത്കൊണ്ട് നീർക്കോലിപ്പൊടിപ്പിള്ളേർ മൊത്തം റോഡിലും തോട്ടിലുമാണ് ഇന്ന് രാവിലെ മുതൽ. ശ്രദ്ധിച്ചിരിക്കുമല്ലോ. ഒരു സുരക്ഷാകരുതലും അവർക്കറിയില്ല. രക്ഷിതാക്കൾക്കും അങ്ങിനെ തന്നെ. മൊബൈലുള്ളവർ മാത്രം ചാർജ് തിരും വരെ വീട്ടിൽ കുത്തിയിരുന്നിരിക്കും. പിന്നെ ...

ഒന്നറിയണം, ഇന്നത്തെപ്പോലെയുള്ള അവധി തന്നത് രക്ഷിതാക്കൾ തങ്ങളുടെ മക്കളെ പുറത്തെവിടെയും വിടാതെ വിട്ടിൽ തന്നെ പിടിച്ചു "കെട്ടിയിടാനാണ്." പുറത്ത് വിടരുത് എന്നാണാ അവധി കൊണ്ട് സാരം.

എപ്പോഴും ഒരു അപകടം പറ്റാം. ഒരു മരം കടപുഴകാം,  ഒരു തേങ്ങ, തെങ്ങോല അപ്രതീക്ഷിതമായി ദേഹത്തു വീഴാം.  ശക്തമായ കാറ്റിൽ വാഹനങ്ങൾ നിയന്ത്രണം വിടാം. എന്തും... നമ്മുടെ പിള്ളരോ?  8 മണിക്ക് തന്നെ സൈക്കിളെടുത്ത് റോഡിലും. ഒരു കാണ്മാനില്ല വാർത്ത ഇന്ന് കേട്ടില്ലേ ? എത്ര പേരുടെ മനസ്സ് നൊന്തു ? (ദൈവം സഹായിച്ചു കിട്ടി എന്നറിയാനും സാധിച്ചു). ഒരു ദുരന്ത വാർത്തക്ക് വലിയ സമയം വേണ്ട. ഇങ്ങനെ പിള്ളേരെ കെട്ടഴിച്ചു വിടുന്നെങ്കിൽ രജാ കി ക്യാ സറൂറത്ത് ഹേ, ഭായി ബഹനോം ?.

സോ, എല്ലാ അവധിയും ഒന്നല്ല; ഒരു പോലെയല്ല എന്ന് ഇനി എങ്കിലും അതറിയുക. ദുരന്തം ഉണ്ടാകാതിരിക്കാനാണ് അവധി നൽകുന്നത്, അതിന്റെ ശക്തി കൂട്ടാനല്ല. കണ്ടറിഞ്ഞാൽ നന്ന്, കൊണ്ടറിയുന്നതിലും.

കാണ്മാനില്ല റഈസിനെ

▪▪
*റഈസിനെ (8 വയസ്സ്)*
*ഇന്ന് (08 -08 -2019)  മുതൽ കാണ്മാനില്ല*
*കണ്ടെത്താൻ സഹായിക്കണം*

കാസർകോട്,  ഉളിയത്തട്ക്ക, ആസാദ് നഗറിൽ താമസമുള്ള സൂഫി - ഫൗസിയ ദമ്പതികളുടെ മകൻ റഈസിനെ,  8 വയസ്,   ഇന്ന് (8- 8 - 2019, ചൊവ്വ) രാവിലെ മുതൽ കാണ്മാനില്ല.

ഇന്ന് രാവിലെ അവൻ മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. പൊതുവെ റഈസ് പുറത്തെവിടെയും പോകാത്ത കുട്ടിയാണ്.

ഇതിന് ഒന്നിച്ചുള്ളതാണ്  റഈസ് മോന്റെ ഫോട്ടോ. അവനെ കണ്ട് കിട്ടുന്നവർ ഈ നമ്പറിലോ ( 9847257954
ഹമീദ് കരോഡി, പട്ല)  തൊട്ടടുത്ത പോലിസ് സ്റ്റേഷനിലോ എത്രയും പെട്ടെന്ന്  വിളിച്ചറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.  പ്രദേശികഗ്രൂപ്പുകളടക്കം എല്ലായിടത്തും ഈ മെസ്സെജും അവന്റെ ഫോട്ടോയും എത്തിച്ച് ഞങ്ങളുടെ റഈസിനെ കണ്ടെത്താൻ വേണ്ടി സഹകരിക്കണം, പ്ലീസ്.

വിശ്വസ്തതയോടെ
9847257954
*ഹമീദ് കരോഡി, പട്ല*
▪▪

ബൂഡ് വൈദ്യുത ലൈൻ വിഷയം


ബഹു: വിദ്യുത്ച്ഛക്തി വകുപ്പ് മന്ത്രിക്ക്,

ഒരു സുപ്രധാന വിഷയം താങ്കളുടെ അടിയന്തിര ശ്രദ്ധയിലേക്കും തുടർ നടപടിയിലേക്കും കൊണ്ടുവരാനാണ്  ഈ കൂട്ട ഹർജി താങ്കളുടെ മുന്നിൽ സമർപ്പിക്കുന്നത്.

കാസർകോട് ജില്ലയിലെ മധൂർ പഞ്ചായത്തിലെ രണ്ട് വാർഡുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന മായിപ്പാടി - പട്ല റോഡിൽ ഇയ്യിടെയാണ് റോഡ് പുനർനിർമ്മാണം നടന്നത്. റോഡ് പണിയോടനുബന്ധിച്ച് മരാമത്ത് വിഭാഗം  മായിപ്പാടി - ബൂഡ് ഭാഗങ്ങളിലെ റോഡിന്റെ ഉയരം കൂട്ടിയതോടെ ആ ഏരിയയിലുള്ള മിക്ക ഇലക്ട്രിക് പോസ്റ്റുകളുടെയും ഉയരം തറനിരപ്പിൽ നിന്ന് വളരെയധികം കുറയാനിടയായിട്ടുണ്ട്. ബൂഡ് പ്രദേശത്തെ ഒത്ത നടുവിൽ റോഡിന് വശത്തായി സ്ഥാപിച്ചിരിക്കുന്ന ട്രാൻസ്ഫോർ പോലും ഏതൊരാൾക്കും കയ്യെത്താൻ പാകത്തിലുള്ള അവസ്ഥയിലാണിപ്പോഴുള്ളത്. മാത്രവുമല്ല അത് സ്ഥാപിച്ചിരിക്കുന്നത് അത്ര സുരക്ഷിതമായ സ്ഥലത്തുമല്ല.  മഴക്കാലങ്ങളിൽ എളുപ്പത്തിൽ വെള്ളപ്പൊക്കാമുണ്ടാകുന്ന പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള ഈ ട്രാൻസ്ഫോർമറിന്റെ ബെയ്സ്  അധികവും വെള്ളത്തിനടിയിലാണ്, നല്ല വെളളപ്പൊക്കമുണ്ടായാൽ ഭാഗികമായി ട്രാൻസ്ഫോർമർ വെള്ളത്തിനടിയിലാകാൻ സാധ്യതയും കൂടുതലാണ്. ഒപ്പം,   റോഡിന് ഉയരം കൂട്ടിയതോടെ ഇവിടെ  അപകടസാധ്യത വളരെ കൂട്ടിയിരിക്കുകയുമാണ്.  (കുറച്ചു ഫോട്ടോകൾ കൂടെ വയ്ക്കുന്നു)

പ്രസ്തുത വിഷയം പലവട്ടം പ്രാദേശിക വൈദ്യുത വകുപ്പുദ്യോഗസ്ഥന്മാരുടെ  ശ്രദ്ധയിൽ പെടുത്തിയിരുന്നു. ഈ ഏരിയ സ്ഥിരം സന്ദർശിക്കുന്ന ലൈൻമാൻ മുതൽ  വൈദ്യുത വകുപ്പിലെ മിക്ക ഉദ്യോഗസ്ഥമാർക്കും പ്രസ്തുത അപകടാവസ്ഥയെ കുറിച്ച് നന്നായറിയുകയും ചെയ്യാം. ദൗർഭാഗ്യകരമെന്ന് പറയട്ടെ, അധികൃതരുടെ ഭാഗത്ത് നിന്നും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.

മായിപ്പാടി - ബൂഡ് - പട്ല റോഡ് ഏറ്റവും തിരക്കുപിടിച്ച റോഡാണ്. രണ്ടായിരത്തിനടുത്ത് വിദ്യാർഥികൾ പഠിക്കുന്ന പട്ല ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, ന്യൂ മോഡൽ സ്കൂൾ, പട്ല മൻബഹുൽ ഹിദായ ഹയർ സെക്കണ്ടറി മദ്രസ്സ, പട്ല ഇസ്ലാഹിയ മദ്രസ്സ തുടങ്ങി ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വഴിയാത്രക്കാരായി വരുന്ന  വിദ്യാർഥികളിൽ അധികവും ഈ റോഡാണ് ആശ്രയിക്കുന്നത്. മസ്ജിദ്, അമ്പലം തുടങ്ങി നിരവധി ആരാധനാലയങ്ങളിലേക്ക് വരാനും പോകാനും ഈ റോഡാണ് ഭക്തജനങ്ങൾ ഉപയോഗിക്കുന്നത്. പട്ലയിൽ ഏറ്റവും കൂടുതൽ പാർപ്പിടങ്ങൾ ഉള്ളതും ഈ റോഡിന്നിരുന്നവശത്താണ്. ഇവയൊക്കെ കണക്കിലെടുക്കുമ്പോൾ   അപകടസാധ്യതയുടെയും അങ്ങിനെയുണ്ടായാൽ വന്നേക്കാവുന്ന കാഷ്വാലിറ്റിയുടെ തോതും വളരെ വളരെക്കൂടുതലാണ്.

അത് കൊണ്ട്, വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി, ഈ ഭാഗങ്ങളിൽ അപകടസാധ്യതയുള്ള മുഴുവൻ ഇലക്ട്രിക് പോസ്റ്റുകളും റോഡിന്റെ ഉയരത്തിനനുസരിച്ച് പുനസ്ഥാപിക്കണമെന്നും യാതൊരു സുരക്ഷാ സംവിധാനവുമില്ലാത്ത നടേ സൂചിപ്പിച്ച ട്രാൻസ്ഫോർമർ മറ്റൊരു ഭാഗത്തേക്ക് മാറ്റി സ്ഥാപിക്കണമെന്നും അങ്ങയോട് വിനീതമായി അഭ്യർഥിക്കുന്നു.

പട്ല നിവാസികൾക്ക് വേണ്ടി
എം.എ. മജിദ് (വാർഡ് മെമ്പർ) (  +919447520124)
എച്ച്. കെ. അബ്ദുൽ റഹിമാൻ ( 9995779915 )
പ്രശാന്ത് സുന്ദർ മാസ്റ്റർ
പി ടി ഉഷ ടീച്ചർ ( 9446281942)
കെ. എം. സൈദ്
അസ്ലം പട്ല
സി.എച്ച്. അബൂബക്കർ
പി.പി. ഹാരിസ്
അബ്ദുറഹിമാൻ കൊളമാജ
ബാപ്പുഞ്ഞി ബൂഡ്
അസ്ലം മാവിലെ
Prepared by Aslam Mavilae

*ഹജ്ജ് കർമ്മങ്ങൾ* *തുടങ്ങാറായി* *അല്ലാഹുവിന്റെ* *അതിഥികൾ* *പരിശുദ്ധ മണ്ണിൽ* *അവർക്ക് വേണ്ടി* *ഇവിടെ നിന്ന് നമുക്കും* *പ്രാർഥനാ നിരതരാകാം* .:/ അസ്ലം മാവിലെ

*ഹജ്ജ് കർമ്മങ്ങൾ*
*തുടങ്ങാറായി*
*അല്ലാഹുവിന്റെ*
*അതിഥികൾ*
*പരിശുദ്ധ മണ്ണിൽ*
*അവർക്ക് വേണ്ടി*
*ഇവിടെ നിന്ന് നമുക്കും*
*പ്രാർഥനാ നിരതരാകാം*
................................

അസ്ലം മാവിലെ
..............................

പരിശുദ്ധഹജ്ജ് മാസത്തിൽ നാം. ലക്ഷക്കണക്കിന് വിശ്വാസികൾ അല്ലാഹുവിന്റെ അതിഥികളായി മക്കയിലെത്തിക്കഴിഞ്ഞു. ലബ്ബൈക്കല്ലാഹ് ചൊല്ലാൻ,  തക്ബീറുകൾ മുഴങ്ങാൻ, ഇഹ്റാമിൽ പ്രവേശിക്കാൻ,  പരിശുദ്ധ ഹജ്ജിൽ കടക്കാൻ ഇനി കുറച്ചു മണിക്കൂറുകൾ മാത്രമെന്നേ പറയാവൂ.

നമുക്ക് ഇന്ന് (ചൊവ്വ) ദുൽഹജ്ജ്  4 എങ്കിൽ, അവിടത്തുകാർക്ക് 5 ആണ്. വെള്ളിയാഴ്ച വൈകുന്നേരത്തോടെ ഹജ്ജ് കർമ്മങ്ങൾക്ക് തുടക്കം കുറിക്കും. അന്ന് മുതലങ്ങോട്ടുള്ള ആറുദിവസങ്ങളിൽ വെള്ളപുതച്ച ആ തിർഥാടകർ ഈ മഹദ് ആരാധനാ കർമ്മങ്ങളിൽ  എല്ലാ ഭൗതികേച്ഛകളും മറന്ന്, പടച്ചവനിൽ സ്വയം സമർപ്പിതരാകും.

ശരിക്കും ഇബ്രാഹീമി ദിനങ്ങൾ. ഒറ്റയാനെ ഒരു സമൂഹമെന്ന് പടച്ചവൻ വിശേഷിപ്പിച്ച നമ്മുടെ പിതാമഹൻ ഇബ്രാഹിം പ്രവാചകന്റെ, അവിടുത്തെ പുത്രൻ ഇസ്മയിൽ പ്രവാചകന്റെ, മഹതി ഹാജിറ (റ) യുടെ ഒളി മങ്ങാത്ത ഓർമ്മകൾ. ത്യാഗത്തിന്റെ, സഹനത്തിന്റെ , സമർപ്പണത്തിന്റെ,  ഇച്ഛാശക്തിയുടെ,  സർവ്വോപരി കളകമില്ലാത്ത ആദർശപ്രതിബദ്ധതയുടെ... എല്ലാം എല്ലാമാണാ ദിനങ്ങൾ എല്ലവരെയും ഓർമ്മപ്പെടുത്തുന്നത്.

2 മില്യണിലധികം വിശ്വാസികളെയാണ് ആതിഥേയരാജ്യവും ഇരു ഹറമുകളുടെ സേവകരും ഇതിനകം വരവേറ്റത്. പതിനാറര ലക്ഷത്തിലധികം തിർഥാടകർ മാത്രം സഊദിക്ക് പുറത്ത് നിന്നുണ്ട്. പിന്നെയുള്ളത് സഊദിക്കകത്തുള്ളവരും. മൂന്നര ലക്ഷം വോളണ്ടിയർമാർ ഇവരെ  സേവിക്കാൻ മാത്രമുണ്ട്. കരയിലും കടലിലുമായാണ് കുടുതലും പേർ ഹജ്ജ് കർമ്മത്തിനെത്തിയത്. 1545 വിമാനങ്ങളിലാണത്രെ ഇക്കഴിഞ്ഞ കൊല്ലം വായു മാർഗ്ഗം ഹജ്ജിനെത്തിയതെങ്കിൽ ഈ വർഷം അതിലും കൂടാനാണ് സാധ്യത.

അതിനിടയിൽ നിമയലംഘകരായി ഹജ്ജ് കർമത്തിനിറങ്ങിപ്പുറപ്പെട്ടവർ വലിയ സുരക്ഷാ പ്രശ്നമായി ഇതിനകം മാറിയിട്ടുണ്ട് പോൽ. മൂന്നേക്കാൽ ലക്ഷത്തിനടുത്ത് പേരെ   സുരക്ഷാസേനക്കാരുടെ ശ്രദ്ധയിൽ പെട്ട് അവരെ തിരിച്ചയച്ചിട്ടുണ്ടത്രെ. ഇവർക്ക് സഹായം ചെയ്ത 160 വ്യാജഓഫീസുകൾ കണ്ട് കെട്ടുകയും ചെയ്തു. ഒരു ലക്ഷത്തി നാൽപതിനായിരത്തിലധികം വാഹനങ്ങൾ കസ്റ്റഡിയിലുമാണ്. 

ഓരോന്നിനും ഓരോ സിസ്റ്റമുണ്ട്, പ്രത്യേകം പ്രത്യേകം സംവിധാനങ്ങളുണ്ട്. പരിശുദ്ധ ഹജ്ജ്കർമ്മമെന്നത് വിശ്വാസിയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമായും ചെയ്യേണ്ട ഒന്ന് തന്നെയാണ്. പക്ഷെ, 20+ ലക്ഷം വരുന്നവരുടെ  സുഗമമായ ഹജ്ജ് കർമ്മമെന്നത് നമുക്ക് കേൾക്കാൻ സുഖമുള്ളതെങ്കിലും അതിന് ആതിഥ്യമരുളുന്നവർക്ക് വലിയ ഉത്തരവാദിത്വം തന്നെയാണ്. അങ്ങിനെയുള്ള ഘട്ടങ്ങളിൽ ഇത്തരം നിയമലംഘന തീർഥാടകർ ഉണ്ടാക്കുന്ന ആധിക്യം വലിയ തലവേദന തന്നെയായിരിക്കും, പ്രത്യേകിച്ച് സുരക്ഷയുടെ കാര്യത്തിൽ.

എല്ലാം സമാധാനപരമായി നടക്കുവാൻ നമുക്ക് പ്രാർഥിക്കാം. അകമഴിഞ്ഞ് മനമുരുകിത്തന്നെ.  *പട്ലയിൽ നിന്ന് എന്റെ അറിവിൽ മാത്രം 5 കുടുംബങ്ങളുണ്ട് ഇക്കൊല്ലത്തെ പരിശുദ്ധ ഹജ്ജിന്. ഷാഹിദും അദ്ദേഹത്തിന്റെ ഉമ്മയും, മജൽ യഹ്യയും അദ്ദേഹത്തിന്റെ ഉമ്മയും, എന്റെ ജേഷ്ഠ സുഹൃത്ത് മമ്മുക്കുച്ചഉം ഭാര്യയും, എന്റെ അയൽക്കാരായ എസ്. എ. അബ്ദുല്ല സാഹിബും ഭാര്യയും, കപ്പൽ അബൂബക്കറും ഭാര്യയും. ഇവരെക്കൂടാതെ വേറെയും പട്ലക്കാരുണ്ടാകാം.* ഇവരടക്കം ആ മണലരണ്യത്തിൽ എത്തിയ  എല്ലാവർക്കും പരിശുദ്ധഹജ്ജ് കർമ്മങ്ങൾ യഥാവിധം നിർവ്വഹിക്കുവാൻ  അല്ലാഹു തുണക്കുമാറാകട്ടെ, അവരിൽ നിന്നും ആ മഹദ് കർമ്മം നാഥൻ സ്വീകരിക്കുമാറാകട്ടെ. ആമീൻ

നിറഞ്ഞമനസ്സോടെ അല്ലാഹുവിന്റെ അതിഥികൾക്ക് അഭിവാദ്യമർപ്പിക്കാം.

*ഐക്യപ്പെടേണ്ടിടത്ത്* *ഐക്യപ്പെട്ടേ തീരൂ* *വാണിയമ്പലം മഹൽ* *ശ്രദ്ധാകേന്ദ്രമാകുന്നതങ്ങിനെയാണ്* / അസ്ലം മാവിലെ


*ഐക്യപ്പെടേണ്ടിടത്ത്*
*ഐക്യപ്പെട്ടേ തീരൂ*
*വാണിയമ്പലം മഹൽ*
*ശ്രദ്ധാകേന്ദ്രമാകുന്നതങ്ങിനെയാണ്*

******************
അസ്ലം മാവിലെ 
............................
http://www.kvartha.com/2019/08/be-united-on-religious-matter.html?m=1

യോജിക്കേണ്ടിടത്ത് യോജിക്കണം. ഒന്നിച്ചിരിക്കേണ്ടിടത്ത് ഒന്നിച്ചിരിക്കുക തന്നെ വേണം. ഒന്നായി പ്രവർത്തിക്കേണ്ട അവസരം വന്നാൽ കൈ മെയ് മറന്ന് വർത്തിക്കണം. അതിനായി  മുൻകൈ എടുക്കണം. അത് പറയാൻ, പറഞ്ഞ് ഫലിപ്പിക്കാൻ 'അരപ്പസെ' മടി കാണിക്കുകയുമരുത്.

മുമ്പൊക്കെ മാസപ്പിറവി വിഷയത്തിൽ എന്തോരം അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. ഒരേ മഹല്ലിൽ, ഒരേ ജില്ലയിൽ, ഒരേ സംസ്ഥാനത്ത് വ്യത്യസ്ത ദിവസങ്ങളിൽ നോമ്പും പെരുന്നാളും വന്നിരുന്ന കാലം. വന്ന് വന്ന് അത് ഒരേ വീട്ടിൽ വ്യത്യസ്ത ദിനങ്ങളിൽ റമളാൻ തുടങ്ങുകയും ഈദ് ആഘോഷിക്കുകയും ചെയ്യുന്ന പരിതാപകര അവസ്ഥയിലേക്ക് കാര്യങ്ങൾ ചെന്നെത്തി.   കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അന്നങ്ങനെ. ഇന്നോ ? എത്ര കൊല്ലങ്ങളായി മലയാളിക്ക് കേരളക്കരയിൽ നോമ്പും ഒരേ നാൾ വരുന്നു. പെരുന്നാളും ഒരേ ദിവസം തന്നെ. ആർക്കും ഒരു പ്രശ്നമില്ല.  അന്നത്തെ പോലെ തന്നെ സൂര്യനും ചന്ദ്രനും അതിന്റെ സമയത്ത് തന്നെയാണ് ഇപ്പഴും ഉദിക്കുന്നതും അസ്തമിക്കുന്നതും. ഇങ്ങനെ റമളാൻ തുടങ്ങിയത് കൊണ്ടോ ഐക്യപ്പെരുന്നാൾ ആഘോഷിച്ചത്  കൊണ്ടോ ഒരാകാശവും ഇത്വരെ ഇടിഞ്ഞു വീണില്ല.  ഒരു അനിഷ്ടസംഭവവും എവിടെയും നടന്നതായി കേട്ടുമില്ല. വിമർശിക്കാൻ ഓങ്ങിയവരൊക്കെ, കാര്യങ്ങൾ മനസ്സിലാക്ക് പിന്നോട്ട് പോയി. അവർക്കിതിന്റെ ആവശ്യകത ബോധ്യമായി.

ഇപ്പോഴും മുസ്ലിംകളിലെ എല്ലാ വിഭാഗങ്ങളും കേരളമെമ്പാടും പ്രസംഗങ്ങൾ നടത്തുന്നു, ആദർശ വിശദികരണങ്ങൾ നടത്തുന്നു.  ഖണ്ഡന മണ്ഡനങ്ങൾ വേണ്ടിടത്തും വേണ്ടാത്തിടത്തും ചെയ്യുന്നു. എല്ലാ കൂട്ടരും അവരവരുടെ വഴിയിൽ  പ്രവർത്തനങ്ങൾ അഭംഗുരം തുടരുകയും ചെയ്യുന്നു. 

ഐക്യപ്പെരുന്നാളിന്റെ സത്ത ഉൾക്കൊണ്ട് കൊണ്ട് ഇതാ ഒരു വർത്തമാനം വാണിയമ്പലത്തു നിന്നും അന്തരീക്ഷത്തിൽ സുഗന്ധം പരത്തുകയാണിപ്പോർ. കാര്യമിതാണ്. ബലിപെരുന്നാളിലെ,  ഉദുഹിയ്യത്ത് (ബലി കർമ്മം)  എല്ലാവരും ഒന്നിച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നു. സുന്നി വിഭാഗം നേതൃത്വം നൽകുന്ന   വാണിയമ്പലം വലിയ ജുമുഅത്ത് പള്ളി ഭാരവാഹികളാണ് ഈ സംയുക്ത ബലികർമ്മമെന്ന ആശയം പൊതുമനസ്സിന്റെ മുന്നിലേക്ക് വെച്ചത്. മഹല്ലിലെ മുജാഹിദ്, ജമാഅത്തെ ഇസ്ലാമി മസ്ജിദ് കമ്മറ്റികൾ  വിഷയം ഗൗരവത്തിൽ ചർച്ച ചെയ്ത് ഈ ആശത്തോട് യോജിക്കുകയും ഈ സദ്കർമ്മത്തിന് ഒന്നിക്കാമെന്നറിയിച്ചതോടെ ഈ വർഷത്തെ ബലികർമ്മം വാണിയമ്പലത്തുകാർക്ക്  ഒരുമയുടെ കൂടിയാകുന്നു.

ശരിക്കും പറഞ്ഞാൽ, നന്മയിലേക്കുള്ള വാതായനങ്ങൾ ഇങ്ങനെയൊക്കെയാണ്  തുറക്കുന്നത്. ആദർശത്തിലും, നിലപാടുകളിലുമുള്ള വീക്ഷണ വ്യത്യാസങ്ങളും പാഠഭേദങ്ങളും ഇത്തരം ഐക്യപ്പെടലുകൾക്ക് ഒരു വിലങ്ങു തടിയേ അല്ല എന്നതാണ് വലിയ പാഠം. മഹല്ലു സംവിധാനങ്ങളിൽ വലിയതോതിൽ  വിവിധങ്ങളായ വിഷയങ്ങളിൽ ഐക്യമുണ്ടാകേണ്ടതിന്റെയും അവയ്ക്ക് വേണ്ടി നിലയുറപ്പിക്കുന്നവരുടെ എണ്ണമേറെയുണ്ടാകേണ്ടതിന്റെയും ആവശ്യകതയിലേക്ക് കൂടിയാണ് ഈ ഒരൊറ്റ സംഭവം വെളിച്ചമേകുന്നത്.

കേരളത്തിലെ പല മഹല്ലുകളിലും ഫിതർ സക്കാത്ത് ശേഖരണവും വിതരണവും വർഷങ്ങളായി ഇതേ പോലെ ഒന്നിച്ചു നടക്കുന്നതും ഇതോടൊപ്പം കൂട്ടി വായിക്കുക. അത്കൊണ്ട് ഗുണമല്ലാതെ അവിടങ്ങളിൽ ദോഷമുണ്ടായിട്ടില്ല. ഒരു മഹല്ലിലെ പാവപ്പെട്ടവരുടെ സാമ്പത്തികപോരായ്മ തിരിച്ചുള്ള കണക്കെടുക്കാനും അതിനനുസരിച്ച് അളന്ന് തിട്ടപ്പെടുത്തി ഫിത്റ് സക്കാത്ത് അർഹർക്ക് വേണ്ട അനുപാതത്തിൽ  എത്തിക്കുവാനും ഇതുകൊണ്ടായിട്ടുണ്ട്. അധികം വരുന്ന ധാന്യങ്ങൾ മറ്റു മഹല്ലുകളിലേക്ക് കാലവിളംബം കൂടാതെ എത്തിക്കാനുമിതുകൊണ്ടാകും. 

വാണിയമ്പലം മാതൃക മറ്റു മഹല്ലുകൾ പിൻപറ്റണം. ഒപ്പം നിർബന്ധസക്കാത്ത് ശേഖരിച്ച്  അവ അർഹരിൽ എത്തിക്കുന്ന കാര്യത്തിലും എല്ലാ മഹല്ലുകളും ഉത്സാഹിക്കുകയും വേണം. എല്ലാ വിഭാഗങ്ങളിലെയും പരിചിത പ്രജ്ഞരായ കർമ്മശാസ്ത്ര പണ്ഡിതരുടെ അഭിപ്രായങ്ങൾ കൂടി ഉണ്ടായാൽ മലയാളക്കരയിൽ ഈ ഒരൊറ്റ സംയുക്ത സംഘടിത സക്കാത്ത് സംവിധാനം കൊണ്ട് മാത്രം  മുസ്ലിംകൾക്കിടയിൽ വലിയ മാറ്റങ്ങൾ വരുത്തുവാൻ സാധിക്കും.

സാമുദായിക സ്നേഹികളുടെയും പൊതുനന്മ ആഗ്രഹിക്കുന്ന മനുഷ്യസ്നേഹികളുടെയും ഒപ്പം പണ്ഡിത ശ്രേഷ്ടരുടെയും സജീവ ശ്രദ്ധ നടേ പറഞ്ഞ വിഷയങ്ങളിൽ ഉണ്ടാകുമെന്ന് തന്നെയാണ് എന്റെ പ്രതീക്ഷ, എന്റെ മാത്രമല്ല എല്ലവരുടെയും. കാലമാഗ്രഹിക്കുന്നതുമത് തന്നെ. പുതിയ സന്തോഷവാർത്തകൾക്കായി നമുക്ക് കാതോർക്കാം. പ്രാർഥിക്കാം.

*കരീമുച്ച,* *ട്രൈയിനിംഗ്‌,* *പ്രതിബദ്ധത,* *മാനം, മാമരം* / അസ്ലം മാവിലെ

*കരീമുച്ച,*
*ട്രൈയിനിംഗ്‌,*
*പ്രതിബദ്ധത,*
*മാനം, മാമരം*
............................
അസ്ലം മാവിലെ
...........................

Training ന് ഇതാകും നല്ല താരതമ്യ നിർവ്വചനം -  Tell me and I forget, teach me and I may remember, involve me and I learn. "എന്നോട് പറ, തൊൻ മറക്കുമേ; പഠിപ്പിച്ചാലോ ഞാൻ ഓർത്തേക്കാം; എന്നെ involve ചെയ്യിപ്പിക്കു, ഞാൻ പഠിക്കും തീർച്ച."  ഇതിന്റെ മലയാളം ഞാനെഴുതിയത്. അതത്രെ ഒത്തു വരുന്നില്ലെങ്കിൽ ഇംഗ്ലീഷ് തന്നെ വായിക്കുക.

ട്രൈയിനിംഗ് എന്നത് Sincere ആയ  ഒരു involvement ആണ്. ശരിക്കും അവനവൻ ആ പരിസ്ഥിതിയിൽ  ആത്മാർഥമായി ഉൾക്കൊള്ളുന്ന ഒരു അവസ്ഥ. അത്കൊണ്ടാണ് പരിശീലനം മറ്റെന്തിനേക്കാളും  ഒരു പൊൻ തൂക്കം മുന്നിൽ നിൽക്കുന്നത്.

ട്രോമാകെയർ നടത്തിയ ട്രൈയിനിംഗ് കോഴ്സ് അത് കൊണ്ടാണ് കരീമുച്ചനെ പോലെയുള്ളവരുടെ മനസ്സിൽ മായാതെ നിൽക്കുന്നത്. അതൊരു ജീവന്റെ തുടിപ്പ് ബാക്കിയാക്കാനുള്ള ട്രെയിനിംഗായിരുന്നു. എല്ലാ അപകടങ്ങളുടെയും പ്രഥമ ശുശ്രൂഷ അവിടെ പരിശീലിപ്പിച്ചിട്ടുണ്ട്. വണ്ടി ആക്സിഡൻറ് മാത്രമല്ല. അവർക്ക് നൽകിയ കൈപ്പുസ്തകത്തിൽ പാമ്പുകടിയേറ്റതിനടക്കമുള്ള ഫസ്റ്റ് എയിഡുണ്ട്.

"വളരെ പഠിക്കാനുണ്ട്. ഇരുത്തം വെറുതെയായില്ല. " പരിശിലനം മുഴുവൻ ഇരുന്ന് involve ആയ കരിമുച്ച വൈകിട്ട് കുഞ്ഞിപ്പള്ളിയിൽ എന്നോട് പറഞ്ഞു. ആ പ്രായത്തിൽ, 60 + ൽ, രാവിലെ 10 മുതൽ വൈകു: 4 മണി വരെ മുഴുവൻ  ഇരിക്കുക, Involve ആകുക എന്നത് ചെറിയ കാര്യമല്ല.

വിളി കേൾക്കേണ്ടിടത്ത് കേൾക്കുക എന്നതാണ് സന്നദ്ധസേവകന്റെ വലിയ ഗുണം. കരിമുച്ചാനെ പോലുള്ള മുതിർന്ന പൗരന്മാർ അങ്ങിനെയാണ്, ആ വിളി കേൾക്കുന്നത് കൊണ്ടാണ്,  ആളുകൾക്കും ആൾക്കൂട്ടത്തിനുമിടയിൽ പിന്നെയും തലയുയർത്തി നടന്നു പോകുന്നത്.

നന്മകൾ, ആയുരാരോഗ്യ സൗഖ്യങ്ങൾ ! 

*പട്ലസ്കൂളിന്* *നാല് ഡിവിഷൻ കൂടി* *ച്ചാൽ, മൂന്ന് നാല് അധ്യാപകർ* *കൂടുതലായി വരും* / അസ്ലം മാവിലെ

*പട്ലസ്കൂളിന്*
*നാല് ഡിവിഷൻ കൂടി*
*ച്ചാൽ, മൂന്ന് നാല് അധ്യാപകർ*
*കൂടുതലായി വരും*
.............................

അസ്ലം മാവിലെ
.............................

മുമ്പൊരുകാലം, ആകെ ഒരു ഡിവിഷൻ. ഓരോ ക്ലാസ്സിലും  40 ഉം അധികവും  കുട്ടികൾ കാണും. ക്ലാസ്സുകളിലധികവും പിള്ളേരുടെ കലാപരിപാടികളായിരിക്കും നടക്കുക. ഒരു ഭാഗത്ത് കടലകച്ചോടം, പുളുങ്കുരു ചില്ലറ വ്യാപാരം, ഗഡ്ഡി ഇടപാട്, പുസ്തത്താള് പറിച്ച് മറിച്ച് വിൽക്കൽ, ജനൽ ചാട്ടം, പല്ലിക്കുത്ത്, പഞ്ചഗുസ്തി. അന്ന് പിള്ളേരെയും കുറ്റം പറയാൻ പറ്റില്ല. പല ക്ലാസ്സുകളിലും ആവശ്യത്തിന് അധ്യാപകരുണ്ടാകില്ല.  ഇതിനൊക്കെ സാക്ഷിയായി ഒരു ഹെഡ്മാഷ് നിലാവെട്ടത്തെ കുക്കുടം പോലെ ഒരു ചൂരൽ പിടിച്ചു വരാന്തയിൽ ഉലാത്തുന്നുണ്ടാകും.

അന്ന് ചില അധ്യാപകരുടെ  വരുന്ന വരവ് കണ്ടാൽ ഏപ്രിൽ, മെയ് മാസത്തിലാണ് സുപ്രധാന ക്ലാസ്സുകളെന്ന് തോന്നി പോകും. കാരണമെന്തെന്നോ ?  ജനുവരിയിൽ ഒന്നു രണ്ടെണ്ണം താഴെയുള്ള സ്റ്റെപ് കയറി വരും. വന്ന തെക്കൻ മാഷന്മാർക്കും മാഷ്ടത്തികൾക്കും നമ്മുടെ പിള്ളരുടെ തൂയിന്റെ ഒട്ടക്ക് ഉണ്ടോച്ചറ് നൂത്തിയതും ദബ്ബണ്ണം കാൽക്ക് കേറീറ്റ് കീഞ്ഞിറ്റ് പാഞ്ഞെതും കേട്ട് കഥയറിയാതെ ചിരിക്കാനേ നേരവുമുണ്ടാകൂ.  പിന്നെ പൊതുവെ വടക്കരോട് ഒരു പുഞ്ഞവും.  കുറച്ചാഴ്ച കഴിഞ്ഞാൽ ലോങ്ങ് ബെല്ലടിച്ച് സ്കൂൾ മൊത്തം വേനൽകാല അവധിയിൽ കയറും.

ഇപ്പഴോ ? ആകെ മാറിയില്ലേ ? കാലചക്രത്തിന്റെ പ്രയാണത്തിൽ മാറ്റങ്ങൾ വേണ്ടി വന്നു. അതോടെ പട്ല സ്കൂളിൽ മാഷന്മാരുടെ ആധിക്യം തന്നെ ഉണ്ടായി. ചുറ്റുമ്പ്രദേശത്തെ അധ്യാപകർ  സ്കൂളിൽ ജോയിൻ ചെയ്യാൻ തുടങ്ങിയതും വലിയ മുതൽ കൂട്ടുമായി.

എത്രയാന്നറിയോ ഇപ്പം ഓരോ ക്ലാസ്സിലും ഡിവിഷൻസ് ? ഇന്നലെ കേട്ടത് UP വിഭാഗത്തെ ഓരോ ക്ലാസ്സും 4 ഡിവിഷനാക്കുകയാണ് എന്നാണ്. മുമ്പ് മൂന്നായിരുന്നു. ഇപ്പഴ് നിലവിലുള്ള  31 ഡിവിഷൻ 35 ആയി മാറും. ഇനി അവരെ പഠിപ്പിക്കാൻ മൂന്നാല് അധ്യാപകരും  Extra വരും.

പ്രധാനാധ്യാപകന്റെയും PTA യുടെയും അശ്രാന്ത പരിശ്രമഫലമാണിതൊക്കെ. ഈ അഡീഷണൽ ഡിവിഷനോടെ തിങ്ങി ഞെരുങ്ങിപ്പഠിക്കുന്ന ക്ലാസ്സുകൾ ഇനി up യിൽ ഉണ്ടാകില്ല. 1:30 എന്ന സർക്കാർ നോംസ് പ്രകാരമുള്ള അധ്യാപക : വിദ്യാർഥി  അനുപാതം  അക്ഷരം പ്രതി ആവുകയാണ് നമ്മുടെ സ്കൂളിലെ UP സെക്ഷനിലും. ഇതോടെ കുട്ടികളെ കൂടുതൽ ശ്രദ്ധിക്കാൻ അധ്യാപകർക്കുമാകും.

എനിക്ക് പറയാനുള്ളത് മറ്റു ലെയറുകളിൽ ഈ അനുപാതം പാലിക്കപ്പെടുന്നില്ലെങ്കിൽ അതും കൂടി സ്കൂൾ നേതൃത്വം ശ്രദ്ധിക്കുമല്ലോ.

നമ്മുടെ സ്കൂളിൽ ഇക്കൊല്ലം മുതൽ ചിത്രരചനയ്ക്ക് മാത്രം ഒരു അധ്യാപകന്റെ നിയമനം വന്നു കഴിഞ്ഞു. ഈ സ്കൂൾ ചരിത്രത്തിൽ ആദ്യമായിട്ടാണിത്. അതിന്റെ ഒരു നല്ല മാറ്റവും ഇനി പിള്ളരിൽ  കാണുമെന്ന് കരുതാം. വണ്ടിന്റെ ചിത്രം കോറാൻ ഒരു ജീവനുള്ള വണ്ടുമായി ക്ലാസ്സിലെത്തി അതിനെ വെള്ളപ്പേപ്പറിൽ നിർത്തി വരക്കാൻ അനുഭവിച്ച പെടാപ്പാട് ഇത്തരുണത്തിൽ ഓർത്തു പോകുന്നു. മില്ലിപ്പേഡും സെന്റിപ്പേഡും ( ചേർട്ടയും ബാൽത്തേളും) ഒരു മെയ്തിൻ മാഷിന്റെയോ മറ്റോ കാരുണ്യത്തിൽ വരച്ചൊപ്പിച്ചതാണ് ഞങ്ങളുടെയൊക്കെ സ്കൂൾ കാലങ്ങളിലെ വലിയ വൈകല്യം ബാധിക്കാതെ വരച്ചു തീർത്ത പെൻസിൽ ഡ്രോയിംഗുകൾ എന്ന് കൂട്ടത്തിൽ പറയട്ടെ. ഒരു കൊല്ല പരീക്ഷയ്ക്ക്  ഒരു വിദ്വാൻ വരച്ചത് ചെവി വരച്ചത് തൊട്ടപ്പുറത്തിരിക്കുന്നവന്റെ ചെവിക്ക് മൊത്തം മഷി പുരട്ടി അവന്റെയും ഇവന്റെയും  ഉത്തരക്കടലാസിൽ ചെരിഞ്ഞ് തലവെച്ചായിരുന്നു ! ആഹ്,  അത് വിട്ടേക്ക്.

വർക്ക് എക്സ്പീരിയൻസ്, ഫിസിക്കൽ ട്രൈനിംഗ്‌, കൗൺസിലിംഗ് ഇവയ്ക്ക് വേറെ വേറെ തന്നെ അധ്യാപകർ നമ്മുടെ സ്കൂളിൽ നിലവിലുണ്ട്. ഇനി ഒരു മ്യൂസിക് ടീച്ചർ കൂടി എത്തിയാൽ സ്കൂൾ ഒന്നു കൂടി കളർഫുള്ളാകും.

അവസാന വാചകം: ഇത്തരം എഴുത്തുകൾ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ഒരു ഭാഗം തന്നെ എന്ന് ഞാൻ കരുതുന്നു.  കാര്യങ്ങൾ വേണ്ട നേരത്ത് പൊതു മനസ്സിനെ അപ്ഡേറ്റു ചെയ്യുക എന്നത് പ്രസ്തുത വിഷയത്തിലുള്ള സാക്ഷരതാ ഉദ്യമം തന്നെയാണ്.

ട്രോമകെയര്‍* *കാസര്‍കോട് ട്രാക്ക്* *ഞായറാഴ്ച പട്ലയിൽ*

📎📎
*റോഡപകടങ്ങളിൽ*
*പെടുന്നവരെ രക്ഷിക്കാൻ*
*നിങ്ങൾക്ക് പരിശീലനം*
*ട്രോമകെയര്‍*
*കാസര്‍കോട് ട്രാക്ക്*
*ഞായറാഴ്ച പട്ലയിൽ*
മോട്ടോർ വാഹന വകുപ്പ് പോലിസ് പിന്തുണയോടെ പൊതുജന പങ്കാളിത്തമുറപ്പിച്ച്  *ട്രോമകെയര്‍ കാസര്‍കോട് ട്രാക്ക് പട്ലയിൽ നടത്തുന്നു*. ഞായറാഴ്ച (28/7/19)യാണ് പരിശീലന പരിപാടി.
*എന്താണ് ട്രോമകെയര്‍?*
റോഡ് സുരക്ഷയെ കുറിച്ച് അവബോധം ഉണ്ടാക്കാനും അപകടങ്ങളില്‍പെടുന്നവരെ രക്ഷിക്കാന്‍ ശാസ്ത്രീയ പരിശീലനം നല്‍കി വളണ്ടിയര്‍മാരെ സജ്ജരാക്കാനും മോട്ടോര്‍വാഹനവകുപ്പിന്റെ നേതൃത്വത്തില്‍ പോലീസ് പിന്തുണയോടെ ആരംഭിച്ച സംരംഭമാണ് ട്രോമകെയര്‍ കാസര്‍കോട് ട്രാക്ക്.
ഇതിനകം അയ്യായിരത്തോളം  പേര്‍ക്ക് സംഘടന വളണ്ടിയര്‍ പരിശീലനം നല്‍കിക്കഴിഞ്ഞു. 
*ഇതിന്റെ ഉദ്ദേശം ?*
റോഡ് സേഫ്റ്റി, പ്രഥമ ശുശ്രൂഷ, നേതൃത്വ പരിശീലനം എന്നീ വിഷയങ്ങളില്‍ വിദഗ്ധരുടെ ക്ലാസ്സുകള്‍ നൽകുന്നതോടൊപ്പം മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനുള്ള അവബോധം കൂടി ഈ പരിശീലനക്യാമ്പ് കൊണ്ടുദ്ദേശിക്കുന്നു.
*ആർക്കൊക്കെ പങ്കെടുക്കാം ?*
പ്ലസ്ടു വിദ്യാർഥികൾ അടക്കം പ്രായപൂർത്തിയായ ആർക്കും ഈ പരിശീലനക്കളരിയിൽ പങ്കെടുക്കാം.
*എത്രപേർക്ക് ?*
*എന്തൊക്കെ വേണം ?*
ആദ്യം രജിസ്റ്റർ ചെയ്യുന്ന 60 പേർക്ക് പരിശീലനം. 100 രൂപയും 2 ഫോട്ടോയും നൽകി പേര് രജിസ്റ്റർ ചെയ്യാം. പരിശീലന പരിപാടിയിൽ മുഴുനീളെ പങ്കെടുക്കുന്നവർക്ക് ട്രോമ കെയർ ട്രൈയ്നി ബാഡ്ജ് നൽകും.
*ഉത്ഘാടനം, തുടക്കം, സമയം*
ഞായറാഴ്ച രാവിലെ കൃത്യം 9:30 ന് പ്രോഗ്രാം തുടങ്ങും. കാസർകോട് ആർ ടി ഒ ആണ്  ഈ സെഷൻ ഉത്ഘാടനം ചെയ്യുന്നത്. പട്ല സ്കൂളിലെ പി.ടി. ഉഷ ടീച്ചർക്കാണ് കോർഡിനേഷൻ ചുമതല.
*അറിയാൻ നമ്പറുണ്ടോ ?*
ഉണ്ടല്ലോ. ഈ നമ്പരിൽ ഒന്നു വിളിക്കൂ - 9446281942.  വിശദവിവരങ്ങൾ തീർച്ചയായും ലഭിക്കും. 
പ്രശാന്ത് സുന്ദർ
*ഹെഡ്മാസ്റ്റർ,*
*G H S S PATLA* 26-7-19

ട്രോമാകെയർ : കാസർകോട് ട്രാക്ക് ലീഡർഷിപ്പ് പരിശീലന സമാപിച്ചു

റോഡ് സുരക്ഷാ കർമ്മഭടരുടെ
പുതിയ ബാച്ചിറക്കി ട്രോമാകെയർ കാസർകോട് ട്രാക്ക് ക്യാമ്പ് സമാപിച്ചു 
റോഡ് സുരക്ഷയെ കുറിച്ച് അവബോധം ഉണ്ടാക്കിയും  അപകടങ്ങളില്‍പെടുന്നവരെ രക്ഷിക്കാന്‍ ശാസ്ത്രീയ പരിശീലനം നല്‍കിയും നേതൃഗുണ പരിശീലന സമ്പന്നരായ ഒരു പറ്റം വളണ്ടിയര്‍മാരെ സജ്ജരാക്കി പട്ലയിൽ നടന്ന ട്രോമാകെയർ കാസർകോട് ട്രാക്ക് ലീഡർഷിപ്പ് പരിശീലന ക്യാമ്പ്  ഞായറാഴ്ച സമാപിച്ചു.   പോലീസ് പിന്തുണയോടെ പൊതുജനപങ്കാളിത്തമുറപ്പാക്കി മുന്നോട്ട് പോകുന്ന മോട്ടോര്‍വാഹനവകുപ്പിന്റെ നേതൃത്വം നൽകുന്ന  ട്രോമകെയര്‍ കാസര്‍കോട് ട്രാക്കാണ് ഈ പരിപാടി സംഘടിപ്പിച്ചത്.
രാവിലെ പത്ത് മണിക്ക് തുടങ്ങിയ ഉത്ഘാടന സെഷനിൽ ട്രോമാകെയർ കാസർകോട് ട്രാക്ക് പ്രസിഡന്റ് എം.കെ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കാസർകോട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ E. അബ്ദുൽ നവാസ് ഉത്ഘാടനം ചെയ്തു. വാഹനമോടിക്കുന്നവർ വളരെ അത്യാവശ്യം പാലിക്കേണ്ട റോഡ് സുരക്ഷാ നിയമ ലംഘനങ്ങളും  സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിൽ കാണിക്കുന്ന കൃത്യവിലോപവും അലംഭാവവുമാണ് 90% വാഹനാപകടങ്ങൾക്കും അത് വഴി ദാരുണമായ മരണങ്ങൾക്കും  കാരണമെന്ന് അദ്ദേഹം പറഞ്ഞു.  മധൂർ ഗ്രാമപഞ്ചായത്തംഗം എം.എ. മജീദ് മുഖ്യാതിഥിയായിരുന്നു.
പട്ല ഹയർ സെക്കന്ററി സ്കൂൾ PTA പ്രസിഡന്റ് കെ എം സൈദ്, എച്ച് കെ അബ്ദുൽ റഹിമാൻ ( കണക്ടിംഗ് പട്ല) എന്നിവർ ആശംസാ പ്രസംഗം നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ കെ പ്രശാന്ത് സുന്ദർ സ്വാഗതവും കോർഡിനേറ്റർ PT ഉഷ നന്ദിയും പറഞ്ഞു.
തുടർന്ന് നടന്ന പരിശീലന സെഷനുകളിൽ ഡോ: എ കെ വേണുഗോപാൽ ( പരിയാരം മെഡിക്കൽ കോളേജ്),  കെ.ടി. രവീന്ദ്രൻ ( HRD കാസർകോട് ), ടി വൈകുണ്ഠൻ ( എം. വി. ഐ ) ക്ലാസ്സുകളെടുത്തു.
വൈകുന്നേരം 4 മണിക്ക് നടന്ന സമാപന സെഷൻ കാസർകോട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ടി. വൈകുണ്ഠൻ ഉത്ഘാടനം ചെയ്തു. സത്താർ പട്ല, പൂർണ്ണിമ എന്നിവർ അവലോകനം നടത്തി. എം.കെ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ട്രാക്ക് നിർവ്വാഹക സമിതി അംഗം KT രവികുമാർ പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു. മുഖ്യാതിഥിയായി പങ്കെടുത്ത  ടി. വൈകുണ്ഠൻ (MVI) പരിശീലന പരിപാടിയിൽ മുഴുവൻ സമയവും പങ്കെടുത്തവർക്ക് ട്രാക്കിന്റെ ഔദ്യോഗിക വളണ്ടിയർ ബാഡ്ജ് വിതരണം ചെയ്തു. അസ്ലം മാവിലെ ആശംസ നേർന്നു സംസാരിച്ചു. പി.ടി ഉഷ സ്വാഗതവും അശോകൻ നന്ദിയും പറഞ്ഞു.  (report prepared by Aslam Mavilae)


*നാളെ പട്ലയിൽ* *ട്രോമാ കെയർ - KSD ട്രാക്ക്* *ഒരു അഭിപ്രായം* *കൂടി സമക്ഷത്തിലേക്ക്* / അസ്ലം മാവിലെ


*നാളെ പട്ലയിൽ*
*ട്രോമാ കെയർ - KSD ട്രാക്ക്*
*ഒരു അഭിപ്രായം*
*കൂടി സമക്ഷത്തിലേക്ക്*
...........................
അസ്ലം മാവിലെ
................... ......
നാളെ പട്ല സ്കൂളിൽ ട്രോമാ കെയർ പരിപാടി. ട്രാഫിക് ഡിപ്പാർട്മെന്റ് സംഘാടകർ. കേട്ടിടത്തോളം രജിസ്ട്രേഷൻ,  ഉത്ഘാടന സെഷൻ, ആശംസ, ട്രൈയിനിംഗ്, സെർടിഫിക്കറ്റ് വിതരണം  എല്ലാമുണ്ട്.
60 + പേർക്ക് പരിശീലനം. അവർ എന്തായാലും പ്രോഗ്രാമിന് വരണം. പേര് രജിസ്റ്റർ ചെയ്യണം. 100 രൂപ ഫീസ്. രണ്ട് ഫോട്ടോയും വേണം. എങ്കിൽ ബാഡ്ജ് കിട്ടും.
ഈ 60 പേരെ പട്ലയിൽ നിന്ന് തന്നെ   പങ്കെടുപ്പിക്കണമെന്നാണ് എന്റെ പക്ഷം. അതിന് ആളെ കിട്ടണ്ടേ ? ന്യായമായ ചോദ്യം. പ്രധാന തടസ്സമാകുക എന്തെന്നോ ? ദൊ തസ് വീർ ഔർ സൗ റുപയ്യ. അതന്നെ. ഫോട്ടോ നാളെ തന്നെ കിട്ടണം എന്ന് നിർബന്ധം പിടിച്ചാൽ ഇവിടത്തുകാർ കുറച്ച് പിന്നോട്ടടിക്കും. ഒന്നാമത് മിക്കവരുടെയും കൈവശം ഫാട്ടോസ് കാണില്ല. പിന്നെയുള്ളത് 100 രൂപ ഫീസ്. അത് ഏതെങ്കിലും ഒരു വ്യക്തിയോ കൂട്ടായ്മയോ ഒറ്റയ്ക്ക് ഇപ്പോൾ തത്കാലമതിന്റെ ഉത്തരവാദിത്തം  ഏറ്റെടുക്കേണ്ടി വരും. ബാഡ്ജ് വിതരണം ചെയ്യുമ്പോൾ സാവധാനത്തിൽ ആ സംഖ്യ കളക്റ്റ് ചെയ്യാമല്ലോ. അല്ലാതെ ഒറ്റയടിക്ക് ഓരോരുത്തരും നാളെ തന്നെ ഫീസ് തരണമെന്ന് നിർബന്ധം പിടിച്ചാൽ work out ആകില്ല എന്നെനിക്ക് തോന്നുന്നു.
ഫോട്ടോയുടെ കാര്യത്തിലും  ഒരു ഉപായം കണ്ടെത്തണം. നാളെ കയ്യിലില്ലെങ്കിൽ പിന്നെ തന്നാൽ മതിയോ എന്ന ചോദ്യം വരും. അതിന് Hard Copy ക്ക് പകരം Soft copy നടക്കുമോ ? നാളെ പറയുമായിരിക്കും. ഏതായാലും ഉള്ളവർ രണ്ടെണ്ണം കയ്യിൽ കരുതുക.
ഇത് ലളിതമായി പറഞ്ഞത് എല്ലാവരും മനസ്സിലാക്കാനാണ്. കാര്യമറിയണോ? ഈ ബാഡ്ജ് ഒരു തരത്തിലുള്ള  ലൈഫ് സെയ്വിംഗ്‌ ട്രെയിനിംഗ് പൂർത്തിയാക്കിയതിനുള്ള അംഗീകാരം കൂടിയാണ്. റോഡപകടങ്ങൾ പട്ലയിൽ കേട്ടുകേൾവി പോലുമില്ലെങ്കിലും, പട്ല വിട്ടാൽ പരന്ന് കിടക്കുന്നത് മൊത്തം അപകടം നിറഞ്ഞ റോഡുകളാണ്.
ഒരപകടം എപ്പഴും നടന്നേക്കാം ( അങ്ങിനെ സംഭവിക്കാതിരിക്കട്ടെ ). ദൗർഭാഗ്യവശാൽ നമ്മുടെ കാഴ്ചപ്പരിധിക്ക് മുന്നിലാണ് അത്തരമൊരു സംഭവമെങ്കിൽ ഈ ട്രൈയിനിംഗിൽ ലഭിച്ച പ്രായോഗിക അറിവ് നിങ്ങൾക്ക് ഒരു ജീവൻ രക്ഷിച്ചേക്കാനുളള സാധ്യത വളരെ വളരെ കൂടുതലാണ്. പ്രഥമശുശ്രൂഷ നിങ്ങൾക്ക് മറ്റാരേക്കാളും നന്നായി നൽകാൻ പറ്റും. നേതൃഗുണവും നിങ്ങളെ ആ സ്പോട്ടിൽ വ്യത്യസ്തനാക്കും.  നിങ്ങളുടെ കയ്യിലുള്ള ബാഡ്ജാകട്ടെ അപകടസ്ഥലത്തേക്ക് ആധികാരികമായി എത്താനുള്ള അനുമതി പത്രവുവുമാകും.
അത്കൊണ്ട് ? അത്കൊണ്ടെന്താ ? പറ്റാവുന്നവർ നാളെ സ്കൂളിൽ എത്തണം. പിന്നൊരു കാര്യം.  നാളെ പട്ലക്കാർ മാത്രമല്ല കെട്ടോ വരുന്നത്. ബേക്കലം മുതലിങ്ങോട്ടുള്ള കുറെ മനുഷ്യസ്നേഹികൾ പേര് രെജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് എന്റെ കേൾവി.
നാളെ രാവിലെ 9 മണി തൊട്ട് പേര് രജിസ്ട്രേഷൻ. 9:30 ന് ഉത്ഘാടനം. 10 മണി മുതൽ ട്രൈയിനിംഗ്. ചായ, കടി, ഉച്ചയൂണ്, സ്നാക്സ് ഒക്കെ ഉണ്ടാകും. ഉണ്ടാകണമല്ലോ. വൈകിട്ട് 4: മണിക്ക് കളർഫുൾ ക്ലോസിംഗ് സെറിമണി.
അപ്പം, പറഞ്ഞപോലെ, നാളെ പട്ല സ്കൂൾ അങ്കണത്തിൽ നമുക്ക് കാണാം. കൊച്ചി, സോറി, പട്ല പഴയ പട്ലയല്ലെന്നേയ്. എന്തോരം പ്രോഗ്രാമുകളാണിവിടെ കാണെക്കാണെ നടക്കുന്നത് ! 🔺 27-7-19


*ഷറഫുദ്ദീൻ പട്ലയാണ്* *ഇന്നത്തെ താരം* *സത്യസന്ധതയ്ക്ക്* *ഈ ഓട്ടോക്കാരന് ആദരം* / അസ്ലം മാവിലെ

*ഷറഫുദ്ദീൻ പട്ലയാണ്*
*ഇന്നത്തെ താരം*
*സത്യസന്ധതയ്ക്ക്*
*ഈ ഓട്ടോക്കാരന് ആദരം*
............................
അസ്ലം മാവിലെ
....:.......................

അഭിനന്ദിക്കേണ്ടത് ഇവരെ പോലെയുള്ളവരെ. എന്തിനെന്നോ ? സത്യസന്ധതയ്ക്ക് തന്നെ. കളവും പിടിച്ചുപറിയും കൈക്കൂലിയും അഴിഞ്ഞാടുന്ന ആസുരലോകത്ത് ഒരു നാട്ടുമ്പുറത്ത്കാരൻ ഓട്ടോക്കാരൻ തന്റെ വാഹനത്തിൽ യാത്ര ചെയ്തവർ മറന്ന് വെച്ച സ്വർണ്ണവും പണവും അടങ്ങിയ ബാഗ് യഥാസമയം പോലിസ് സ്റ്റേഷനിൽ ഏൽപ്പിച്ചു എല്ലാവർക്കും മാതൃകയായിരിക്കുന്നു.
പട്ല സ്വദേശി ഷറഫുദ്ദീൻ  അറബിയാണ് ഈ മാതൃകാ ഡ്രൈവർ.

ഇന്ന് (ഞായർ) രാവിലെ തൊട്ടിൽ കെട്ടൽ ചടങ്ങിന് പോകുമായിരുന്ന ജയ് മാതാ സ്കൂളിനു സമീപം താമസിക്കുന്ന അബ്ദുറഹ്മാന്റെ കുടുംബം ഷറഫുദിന്റെ ഓട്ടോയിൽ യാത്ര ചെയ്തിരുന്നു.  വണ്ടി ഇറങ്ങി വീട്ടിലെത്തി പിന്നെയും കഴിഞ്ഞാണ് തങ്ങളുടെ  സ്വർണവും പണവും മറ്റുമടങ്ങുന്ന  മൊബൈലുമടങ്ങുന്ന ബാഗ് നഷ്ടപ്പെട്ട വിവരം അവർ തന്നെ അറിയുന്നത്.

ബാഗ് നഷ്ടപ്പെട്ട വിവരം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് ഈ വിവരം  ഷറഫുദ്ദീന്റ തന്നെയും  ശ്രദ്ധയിൽപ്പെടുന്നത്. എല്ലാവരെയും പോലെ  ഷറഫുദ്ദീൻ  തൻറെ വണ്ടി പരിശോധിച്ചപ്പോഴാണ് ഒരു ബാഗ്ശ്രദ്ധയിൽ പെടുന്നത്.

ഉടനെ സ്വർണവും പണവും അടങ്ങുന്ന ബാഗ് ഷറഫ് പോലിസിനെ വിളിച്ചറിയിക്കുകയും അവരുടെ നിർദ്ദേശ പ്രകാരം കാസർകോട് പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയും ചെയ്തു. തുടർന്ന് ഉടമസ്ഥനെ വിളിപ്പിച്ച് പോലീസ് മുഖാന്തരം ഓട്ടോ ഡ്രൈവർ  ഷറഫുദ്ദീൻ  ഉടമസന് കൈമാറുകയും ചെയ്തു.

ഈ ഒരൊറ്റ ചെയ്തി കൊണ്ട് സത്യസന്ധതയുടെ നിറഞ്ഞ സാനിധ്യമായി മാറിയിരിക്കുന്നു ഇന്ന് ഷറഫുദ്ദിൻ അറബി. പട്ല പ്രദേശവാസികൾ മുഴുവൻ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് ഷറഫിനെ. നന്മയുടെയും സത്യസന്ധതയുടെ ഇത്തരം തിരിവെട്ടങ്ങളാണ് ഒരു നാടിന്റെ മൊത്തം മുഖകണ്ണാടിയായി മാറുന്നത്.

നിയമ പാലകർ അഭിനന്ദിച്ചു; ഇത് വായിക്കുന്നവർ മുഴുവൻ ഷറഫുദിനെ ഹൃദയം തൊട്ട് അഭിനന്ദിക്കാം. 

*ലക്ഷ്മണൻ മാഷ്* *വെറുതെ ഇരിക്കുന്നില്ല* / അസ്ലം മാവിലെ

*ലക്ഷ്മണൻ മാഷ്*
*വെറുതെ ഇരിക്കുന്നില്ല*

.............................
അസ്ലം മാവിലെ
.............................

മാസങ്ങളൊന്നും ആയില്ല ലക്ഷ്മണൻ മാഷ് പട്ല സ്കൂളിൽ നിന്ന് റിട്ടയർഡ് ആയിട്ട്. പക്ഷെ, അത്രയൊക്കെ മതി ചിലർക്ക് അവർ പഠിപ്പിച്ച സ്കൂളുകൾ മറക്കാൻ, ആ നാട് മറക്കാൻ. അതിന്നവരെ കുറ്റം പറയാൻ പറ്റില്ല. അധികം പേരും തങ്ങളുടെ വിരമിച്ച് ശിഷ്ട ജീവിതം കുടുംബ - കുഞ്ഞു - കുട്ട്യാദികളോട് ചെലവഴിക്കാൻ ആണ്  കൂടുതൽ ശ്രദ്ധിക്കുക.

ഇവിടെ ഇതാ ലക്ഷ്മണൻ മാഷ് കുറച്ച് വ്യത്യസ്തനാണ്. മൂപ്പർക്ക് വിരമിക്കൽ ഒരു വിഷയമേ അല്ല. ദേ, നോക്കൂ, കൂടെ അയച്ച ഫോട്ടോ. നീന്തൽ കുളത്തിലാണ് മാഷ്. ഒപ്പം കുറച്ച് കുട്ടികളും. കാര്യമെന്തെന്നോ ? മാഷിന് ഇപ്പോൾ ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നീന്തൽ പരിശീലക ബാഡ്ജ് ലഭിച്ചിരിക്കുകയാണ്. അത് വെച്ച് സേവനം. വേണ്ട സമയത്ത് തന്നെ.

മാഷ് നമ്മുടെ മക്കളെയും കൂട്ടി നീന്തൽ പരിശീലനത്തിനിറങ്ങി ആഴ്ചകളായി. കുറച്ച് കുട്ടികളെ ബൂഡ് തോടിലും പതിക്കാൽ തോടിലുമായി പരിശീലനത്തിലാണ് കുട്ടികളുടെ ഒഴിവ് ദിവസങ്ങളിലദ്ദേഹം.

യെസ്, ലക്ഷ്മണൻ മാഷിന് പട്ല വിട്ടു പോകാൻ തോന്നുന്നേയില്ല. പ്രളയനാട്ടിൽ മാഷ് തനിക്ക് പറ്റാവുന്ന തരത്തിൽ കുട്ടികളെ നീന്തൽ പരിശിലിപ്പിക്കാനുള്ള ഒരുക്കത്തലാണ്.

മാഷെ, ഫീസ്? ഞാൻ എന്റെ അൽപത്തരം കൊണ്ട് ചോദിച്ചു.
എന്ത് ഫീസ് അസ്ലമേ? ഒഴിവ് സമയത്ത് കുറച്ച് മക്കളെ പഠിപ്പിക്ക്ന്നെ,  അത്രന്നെ.

ഇത്തരം നന്മ മരങ്ങളുള്ളിടത്താണ്  അര മണിക്കൂർ ജനസേവനം ചെയ്യാൻ നമ്മെ മടിയും കോംപ്ലക്സും കുന്നായ്മയും ബെല്യത്തണഉം വലിയ തടസ്സങ്ങളായി  നിൽക്കുന്നത്.  അവർ, ലക്ഷ്മണന്മാർ സമയം ശരിയായ രീതിയിൽ വിനിയോഗിക്കുന്നു. നമ്മിലധികം പേരാകട്ടെ ഉരുണ്ടും മറിഞ്ഞും ഉരുണ്ടും സമയം ധൂർത്തടിക്കുന്നു.

മാഷിന്റെ സൗകര്യം മാനിച്ച് നിങ്ങൾക്ക് ബന്ധപ്പെടാം. അദ്ദേഹം എന്നും തയ്യാറാണ്.

NB : ഇന്നത്തെ ട്രോമാകെയർ ട്രെയിനിംഗ് സെഷനിൽ നമ്മുടെ നാടിന്റെ സാന്നിധ്യം ഒന്ന് അറിയണമായിരുന്നു. ഏത് നാടിന്റേത് ? 4000 + ജനസംഖ്യയുളള നാട്ടിലേത്.

പട്ലക്കാരുടെ ശ്രദ്ധയ്ക്ക്* :



പട്ലക്കാരുടെ ശ്രദ്ധയ്ക്ക്*  :
പട്ലയിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഫോട്ടോസ് / വീഡിയോസ് കൈവശമുള്ളവർ എനിക്കോ എം.എ. മജീദിനോ അയച്ചു തരിക. കെവാർത്തയ്ക്ക് വേണ്ടി അവർ ആവശ്യപ്പെട്ടത് പ്രകാരം എഴുതിയ പ്രളയ ഫീച്ചറിന് വേണ്ടിയാണിത്.
പുറത്ത് പലരും നമ്മുടെ നാട്ടിലെ സംഘടിത പ്രവർത്തനങ്ങൾ കേട്ടറിഞ്ഞ് അവയുടെ ഒരു വിശകലന റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടത്രെ. ഇന്ന് ഫീച്ചർ പുറത്ത് വരും (ഇ. അ;) 
പഞ്ചായത്ത് മുതൽ സംസ്ഥാന ഭരണാധികാരികളുടെയും ദുരന്ത നിവാരണ അധികൃതരുടെയും ശ്രദ്ധയിൽ ഈ ഫീച്ചർ വരുമെന്ന് പ്രതീക്ഷിക്കാം.  *ഒപ്പം,  ഇതിന്റെ തുടർപ്രവർത്തനങ്ങൾ നാട്ടിലെ സംഘടിത കൂട്ടായ്മയുടെ നേതൃത്വത്തിൽ ചെയ്യേണ്ടതുണ്ട്*.
കരയുന്ന കുഞ്ഞിനേ പാൽ കിട്ടൂ. എത്ര കിട്ടി അത്ര. അത് ചോദിച്ചു വാങ്ങിയേ പറ്റൂ.  ഇന്ന് പുറത്തിറങ്ങുന്ന ഫീച്ചർ മാക്സിമം നമ്മുടെ നാട്ടുകാർക്ക് എത്തിക്കുക.
*അസ്ലം മാവിലെ*   22 -7-19

ചന്നിക്കൂടൽ* *മുഹമ്മദ് കുഞ്ഞി സാഹിബ്* *ആൾക്കൂട്ടത്തിലെ* *വേറിട്ട സേവന പ്രവർത്തകൻ* / അസ്ലം മാവിലെ

*ചന്നിക്കൂടൽ*
*മുഹമ്മദ് കുഞ്ഞി സാഹിബ്*
*ആൾക്കൂട്ടത്തിലെ*
*വേറിട്ട സേവന പ്രവർത്തകൻ*
............................

അസ്ലം മാവിലെ
............................

എന്റെ ഉപ്പയുമായി നല്ല ബന്ധങ്ങൾ സൂക്ഷിച്ചിരുന്നവരെ കുറിച്ച് പറയാനും എഴുതാനും എനിക്കെപ്പോഴും നൂറ് നാക്കാണ്. ഇന്ന് മരണപ്പെട്ടുപോയ ചെന്നിക്കൂടൽ മുഹമ്മദ് കുഞ്ഞി സാഹിബ് അവരിൽ ഒരാളാണ്.

മമ്മദുൻച്ചാനെ അറിയാത്തവരാരുമുണ്ടാകില്ല പട്ലയിൽ. അത്ര സുപരിചിതനാണദ്ദേഹം. കോൺഗ്രസ്സ് പ്രവർത്തകൻ എന്നതിലുപരി ഒരു നല്ല സാമൂഹിക പ്രവർത്തകൻ കൂടിയായിരുന്നു അദ്ദേഹം.

സേവനരംഗത്ത് ഓരോരുത്തർക്കും ഓരോ വഴിയാണ്. എല്ലാവരുടെയും പ്രവർത്തനങ്ങൾ ഒരേ പോലെ ആകണമെന്ന് നാം വാശി പിടിക്കുന്നത് അബദ്ധമാണ്. അത് കൊണ്ട് തന്നെ ചെന്നിക്കൂടൽ മമ്മദുൻച്ചാന്റെ സേവനരംഗത്തെ വഴി ഒന്നും വേറെത്തന്നെയാണ്.

നാം ഒരു പക്ഷെ, വളരെ നിസ്സാരമെന്ന് കരുതിന്നിടത്താണ് അദ്ദേഹമിടപ്പെട്ടിരുന്നത്. ഒന്നുകിൽ വില്ലേജ് ആഫീസിൽ അത്യാവശ്യം ചെയ്ത് തീർക്കേണ്ട വിഷയമാകാം,  അല്ലെങ്കിൽ പഞ്ചായത്താപ്പിസിൽ. എന്തെങ്കിലും ഒരു സർടിഫിക്കറ്റ്, നികുതി സംബന്ധമായത്, സ്ഥലമളപ്പുമായി ബന്ധപ്പെട്ടത്, മറ്റെന്തിലും ഒഴിവാക്കാൻ പറ്റാത്ത രേഖകൾ മിസ്സായത്, LC കോളനിയിലെ  കുടിൽ ജ്യോതി , അല്ലെങ്കിൽ തെരുവു വിളക്ക് ... അങ്ങിനെ എന്തെങ്കിലും ഒരു വിഷയം അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടാൽ, ആരെങ്കിലും ശ്രദ്ധയിൽ പെടുത്തിയാൽ മമ്മദുൻച്ച അതിനൊരു പരിഹാരം കാണുന്നത് വരെ ബന്ധപ്പെട്ട ഓഫീസിന് മുന്നിൽ കുടയും പിടിച്ചിരിപ്പുണ്ടാകും. അകത്ത് നിന്ന് പുറത്ത് പോകുന്ന ഏത് ഉദ്യോഗസ്ഥനെ കണ്ടാലും മമ്മദുൻച്ച പിന്നാലെക്കൂടിക്കൂടി  കാര്യം കാണുന്നത് വരെ അവരെ "ശല്യം" ചെയ്തു കൊണ്ടേയിരിക്കും.

എനിക്ക് തോന്നുന്നത്, മധൂർ വില്ലേജ്, പഞ്ചായത്ത്, കൃഷിഭവൻ, ബ്ലോക്ക് ഓഫീസുകളിൽ ഏറ്റവും പരിചിതരായ പട്ലയിലെ ചുരുക്കം ചില മുഖങ്ങളിൽ ഒരാൾ ചെന്നിക്കൂടൽ മമ്മദുൻച്ച ആയിരിക്കും. കാരണം, ഞാൻ നടേ പറഞ്ഞത് തന്നെ. മുമ്പൊക്കെ കൃഷിഭവനിൽ വല്ല വിത്തോ തയ്യോ വളമോ വന്നാൽ ആദ്യം അറിയുക ഇദ്ദേഹമായിരിക്കും, അതിന്റെ കാരണവും അവിടങ്ങളിലെ നിത്യസന്ദർശനം തന്നെ. ബസ്സിറങ്ങി സ്വന്തം വീടെത്തുവോളം കണ്ടവരോടൊക്കെ അദ്ദേഹം ഈ മെസ്സേജ് കൈ മാറിക്കൊണ്ടേയിരിക്കും.

ഞാൻ മനസ്സിലാക്കുന്നത് പട്ലയിലെ അംഗനവാടിയുടെ ഇന്നത്തെ നല്ല നിലയിലുള്ള ചുറ്റുപാടിന് ഒരു കാരണക്കാരൻ ചെന്നിക്കൂടൽ മമ്മദുൻച്ച എന്നാണ്. പൊടി മക്കളുടെ ക്ഷേമം മാത്രം ഉദ്ദേശിച്ചു അംഗനവാടിക്ക് വേണ്ടി നടത്തിയ  അദ്ദേഹത്തിന്റെ  ഇടപെടലുകൾ എന്നും സ്മരിക്കപ്പെടുക തന്നെ ചെയ്യും.

1999 ന് മുമ്പ് കാലം കൂടി ഓർക്കട്ടെ. ബസ്സിറങ്ങുമ്പോഴും കയറുമ്പോഴും  മധൂർ എൽ പി സ്കൂളിന് മുന്നിലായി പട്ല റോഡിന് ഓരത്ത് ഉണ്ടായിരുന്ന എന്റുപ്പാന്റെ കടയിൽ ഒന്ന് കയറി അദ്ദേഹം ഉപ്പാനോട് മിണ്ടാത്ത ദിവസങ്ങളുണ്ടാകില്ല. എന്തെങ്കിലും വിശേഷങ്ങൾ അവർക്ക് കൈ മാറാനുണ്ടാകും. എപ്പം കണ്ടാലും ഉപ്പാന്റെ നല്ല ഓർമ്മകൾ അദ്ദേഹം  എന്നോട് പങ്കുവെക്കുമായിരുന്നു. കുഞ്ഞിപ്പള്ളിയിൽ നോമ്പു തുടങ്ങുന്നതിന് ഒന്നൊന്നര മാസം മുമ്പ് മമ്മദുൻച്ചാനെ കണ്ട് മിണ്ടിയതൊക്കെ ഇന്നലെ നടന്നത് പോലെ.

പൊലിമ ദിനങ്ങളിൽ പൂമുത്ത് നടന്ന "വായ്പ്പാട്ട് പൊലിമ" സദസ്സിൽ അദ്ദേഹം ദീർഘ നേരം,  ആ ആസ്വാദനസ്സദസ്സ് തീരുവോളം പഴയകാല ഓർമ്മപ്പാട്ടുകൾ താളമിട്ട് ആസ്വദിച്ചതൊക്കെ മനസ്സിൽ കടന്നു വരുന്നു. വളരെ നല്ല വാക്കുകളിലാണ് അദ്ദേഹം അതിനെ കുറിച്ച് ഇടക്കിടക്ക് ഞങ്ങളോട്  സംസാരിച്ചിരുന്നത്.

മരണം ആരുടെയും വിളിപ്പാടകലെയാണല്ലോ. ഇന്ന് ഉച്ചയോടെ അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞു. അദ്ദേഹത്തിന്റെ വേർപാട് വാർത്തയറിഞ്ഞ് മണിക്കൂറുകൾ കഴിയുന്നതിന്  മുമ്പാണ് മമ്മദുൻച്ചാന്റെ പ്രിയപ്പെട്ട ഉമ്മയും മരണപ്പെടുന്നത്. ഇരുവർക്കും അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകുമാറാകട്ടെ എന്ന് പ്രാർഥിക്കുന്നു. ഇരുവരുടെയും വേർപാടിൽ ദു:ഖ സാന്ദ്രരായി കഴിയുന്ന കുടുംബാംഗങ്ങൾക്ക് പടച്ചവൻ ക്ഷമയും സഹനവും നൽകുമാറാകട്ടെ. നമ്മിൽ നിന്നു വിട്ടുപിരിഞ്ഞ നമ്മുടെ മാതാപിതാക്കൾക്കും അല്ലാഹു മഗ്ഫിറത്തും മർഹമത്തും  നൽകി സ്വർഗം കൊണ്ടനുഗ്രഹിക്കുമാറാട്ടെ, ആമിൻ. 25-7-19

*ആരോഗ്യ പ്രവർത്തകരും* *ഉദ്യോഗസ്ഥരും* *നാളെ (SAT)*

o
*ആരോഗ്യ പ്രവർത്തകരും*
*ഉദ്യോഗസ്ഥരും*
*നാളെ (SAT)*
*രാവിലെ മുതൽ പട്ലയിൽ*

പ്രളയാനന്തര പട്ലയിലെ ആരോഗ്യ- ശുചീകരണ പ്രക്രിയകളുടെ ഭാഗമായി മധൂർ പഞ്ചായത്തിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ആശാ പ്രവർത്തകരും നാളെ രാവിലെ പട്ല സന്ദർശിക്കും.

പട്ല ഒപ്പുതെങ്ങ് (വായനശാല) പരിസരത്ത് 9.30 ന് അവരെത്തും. എച്ച്. ഐ ,  ജെ. ഐ, ജെ. എച്ച്. എൻ, ആശാ പ്രവർത്തകർ , പഞ്ചായത്തധികൃതർ സംഘത്തിലുണ്ടാകും. പ്രളയക്കെടുതി ഉണ്ടായിടത്തൊക്കെ അവർ എത്തും.

വലിയ ആരോഗ്യ പ്രശ്നങ്ങൾക്ക് സാധ്യത കൂടുതലാണ്. വെള്ളപ്പൊക്കത്തിൽ മുങ്ങിപ്പോയ കിണറുകൾ ക്ലോറിനേഷൻ ചെയ്യേണ്ടതുണ്ട്. അവരുടെ നിർദ്ദേശങ്ങൾ കൃത്യമായി കേൾക്കേണ്ടതുണ്ട്.

പട്ലയിലെ മുഴുവൻ സേവന സന്നദ്ധരായ യുവാക്കളും നാളെ രാവിലെ 9 മണിക്ക് പട്ല വായനശാലാ പരിസരത്തെത്താൻ അഭ്യർഥിക്കുന്നു.

*എം.എ. മജിദ്*
വാർഡ് മെമ്പർ, മധൂർ പഞ്ചായത്ത്  26-7-19

ഇത്തരം കാര്യങ്ങൾക്ക്* *ഒരുങ്ങി ഇറങ്ങില്ലെങ്കിൽ* *പിന്നെ എപ്പഴാ ഇറങ്ങേണ്ടത് ?* / അസ്ലം മാവിലെ


*ഇത്തരം കാര്യങ്ങൾക്ക്*
*ഒരുങ്ങി ഇറങ്ങില്ലെങ്കിൽ*
*പിന്നെ എപ്പഴാ ഇറങ്ങേണ്ടത് ?*
............................
അസ്ലം മാവിലെ
...........................
അയാൾ : നാളെ കാൽത്തെ ബന്ന്റ് ?
ഇയാൾ : എന്നിന് ?
അയാൾ: ഹെൽത്തിന്റോറ് ബെര്ന്ന് ?
ഇയാൾ: എന്ക്ക് കൊർച്ചൊ ക്വാക്ക്ണ്ട്...
ഹെൽത്തല്ല, പൊതുവെ പൊതുജന പ്രാധാന്യമുള്ള എന്തു പറഞ്ഞാലും ഇങ്ങനെ ഒരു സമീപനം ഉണ്ട്. എല്ലാവരിലുമല്ല, ഭൂരിപക്ഷത്തിലും. ( എല്ലാവരിലും എന്ന് പറഞ്ഞാൽ ഇന്നത്തെ പണിയേ നടക്കില്ലല്ലോ )
ഇന്ന് കോളേജില്ല, സ്കൂളില്ല. അല്ല ഉണ്ടെങ്കിൽ തന്നെ ഇങ്ങനെയുള്ള ഒരു ദിവസം സ്കൂളിലൊന്ന് വിളിച്ചു പറഞ്ഞു പകുതി ലീവെടുത്താലെന്താ ? അതും മുതിർന്ന കുട്ടികൾക്ക്. പ്ലസ് ടു (12) പിളേളർക്ക് മാത്രം മറ്റന്നാൾ ഇംപ്രൂവ്മെൻറ് പരീക്ഷ ഉണ്ടെന്ന് പറഞ്ഞു ഒഴിഞ്ഞ് മാറുകയെങ്കിലും ചെയ്യാം.
എത്ര സമയം വേണം? ഒന്ന് രണ്ട് മണിക്കൂർ. ഇവിടാരും 2 മണിക്കൂർ ഒഴിവായത് കൊണ്ട് റാങ്ക് കൈ മോശം വരുമെന്ന് കരുതുന്നുണ്ടോ ? ഇല്ലല്ലോ. സമൂഹത്തിന് മൊത്തം ഉപകാരമെന്ന് കരുതുന്ന ഇത്തരം പ്രവർത്തനങ്ങൾക്ക് ഇറങ്ങിയെല്ലെങ്കിൽ പിന്നെ എപ്പോൾ, എന്ന് ? പറ, എന്നിറങ്ങും? കഷ്ടം 1. ഒരിക്കലും പാടില്ല, ഇങ്ങനെ പുറം തിരിഞ്ഞ് നിൽക്കാൻ.
ആള് കൂടണമെങ്കിൽ മോരാ കുൻച്ച പറഞ്ഞ മാതിരി പര്ക്ക്ന്നെ ജീമനാദി റോട്ട്ന്ന് അഡ്ഡം കട്ന്നെങ്ക് മാത്രം മതി. അത് നോക്കാൻ സകല ആളും ബാളും പണിയും സെരവും നിർത്തി ഓടിക്കൂടിക്കോളും. ചിലർ അത് നോക്കാനായി മാത്രം അന്നത്തെ പഠിത്തം തന്നെ വേണ്ടെന്ന് വെച്ച് എമർജെൻസി  ബെല്ലടിച്ച് ഇല്ലാത്ത സ്റ്റോപ്പിൽ ബസ്സിറങ്ങിക്കളയും. ഏയ്, സംഗതി ഒരു പാവം ഈനാം പേച്ചിയായിരിക്കും ബെല്ലെക്ക് നൂണത്.
ഇതെന്റെ ആത്മരോഷമാണ്. എന്റെയല്ല സേവനത്തോട് തരിമ്പെങ്കിലും സ്നേഹമുള്ള സകലരുടെയും ആത്മരോഷം. ഇവിടെ ചുറ്റിപ്പറ്റി വല്ല ക്യാട്ടേർസിലും താമസമുള്ള സർക്കാർ ഉദ്യോഗസ്ഥരോടും കൂടിയാണ് ഇത് പറയുന്നത്. (അവർക്ക് ഇന്നും നാളെയുമൊക്കെ വലിയ ലീവാഘോഷത്തിരക്കായിരിക്കുമല്ലോ.) ഒരു പകുതിപ്പണി അങ്ങട്ട് വേണ്ടെന്ന് വെക്കണം. മെഡിക്കൽ രംഗത്തുള്ളവരുണ്ടെങ്കിൽ രണ്ട് മണിക്കൂർ ഇവരെക്കൂടെ ഇറങ്ങി നടന്നത്  കൊണ്ട് ആകാശമൊന്നും ഇടിഞ്ഞു വീഴാനും പോകില്ല.
പ്രളയമല്ല ഭയക്കേണ്ടത്, അത് പെട്ടെന്നിറങ്ങിപ്പോകും. പ്രളയാനന്തര അന്തരിക്ഷമാണ് ഏറെ പേടിക്കേണ്ടത്. പനിയാണ് വില്ലൻ. ഞാനാകെ ഒന്നര മണിക്കൂറേ ഒരു ടീമിന്റെ കൂടെ നടന്നുള്ളൂ. പുറത്തിറങ്ങി നോക്കുമ്പോൾ മൂന്ന് പേരുണ്ട് ഈ ടീമിൽ നാട്ടാരായി. ഇറങ്ങാതിരിക്കാൻ പറ്റിയില്ല. 
നിങ്ങളറിയോ, ഞങ്ങൾ പോയ വിട്ടിലേകദേശം പനിക്കുന്നുണ്ട്. പരിസരങ്ങളും അത്ര സുഖകരമല്ല. കിണറുകൾ കലങ്ങിയിട്ടുണ്ട്. ഫുൾ വെള്ളമുണ്ട്, പക്ഷെ കുടിക്കാൻ വേറെ വീട് ആശ്രയം. ചില വീടുകളിൽ രോഗികളും. 
ശ്രദ്ധ വേണം. ചിക്കൻ ഗുനിയ മുതൽ ഡെങ്കിപ്പനി വരെ തൊട്ട് തലോടിയ ഗ്രാമമാണ് പട്ല. എല്ലാവരിലും അമിത ശ്രദ്ധ ഉണ്ടായേ തീരൂ. കക്കൂസ് ടാങ്കുകളാണ് എവിടെയും. അവയും  കിണറുകളുടെ ദൂരവും വളരെ അടുത്ത്. ഇനിയും അത് കൂടിക്കൂടി വരും. പഴയ പോലെ കിണറിലെ വെള്ളത്തെ അങ്ങട്ട് വിശ്വസിക്കാൻ പറ്റില്ല. അത്ര ശുദ്ധമല്ലെന്നർഥം. മഴക്കാലത്ത് ചൂടാക്കിത്തണുപ്പിച്ച ജലപാനമത്രെ (ആരോഗ്യ)സുരക്ഷ,  രുചി അൽപം കുറയുമെങ്കിലും.
തുടക്കത്തിലെ പോയിന്റിലേക്ക് വീണ്ടും. ഇനിയെങ്കിലും സേവനരംഗത്ത് ഒറ്റക്കെട്ടായി ഇറങ്ങാനും അതിന് ഉത്സാഹം കാണിക്കാനും നമുക്കായേ പറ്റൂ. നമ്മുടെ മൈന്റ് സെറ്റപ്പ് അതിനു പാകപ്പെടുത്തിയേ പറ്റൂ. ചിലരിൽ മാത്രമത് ഒതുങ്ങിപ്പോകരുത്. അവർ പതറിപ്പോകും. നിങ്ങളാണ് അവർക്ക് താങ്ങാകേണ്ടത്. ബാറ്റൺ ഏറ്റുവാങ്ങേണ്ടത്.  .27-7-19

പട്ല ലൈബ്രറി & റീഡിംഗ് റൂം

📌
*പട്ല ലൈബ്രറി & റീഡിംഗ് റൂം*
(Undertaken by Connecting Patla)

*ജനറൽ ബോഡിയും*
*2019-20 ലേക്കുള്ള*
*കമ്മറ്റി രൂപീകരണവും*

മാന്യരെ,

പട്ല ലൈബ്രറിയുടെ വാർഷിക ജനറൽ ബോഡി 24-07- 2019, ബുധനാഴ്ച ചേരുന്നു. 2019-20 ലേക്കുള്ള പുതിയ കമ്മറ്റി രൂപീകരണം പ്രസ്തുത യോഗത്തിൽ വെച്ച്  നടക്കും. എല്ലാവരെയും യോഗത്തിലേക്ക് ക്ഷണിക്കുന്നു.
 
*സ്ഥലം .* :
PATLA LIB HALL , ഒപ്പുതെങ്ങ്

*നാൾ & തിയ്യതി* :
ബുധൻ, 24/07/19

*സമയം* :
7 :20 PM  (മഗ്രിബിന് ശേഷം)

നാട്ടുകാരുടെ മുഴുവൻ സഹകരണം പ്രതീക്ഷിക്കുന്നു,

സ്നേഹപൂർവ്വം ,

*എം.എ. മജീദ്*
ജ: സിക്രട്ടറി, പട്ല ലൈബ്രറി 

cc : CPGB
.      LIB Exe Grp 📘📗📕

*പ്രളയം* *പട്ല ടുഡെ* (1) / അസ്ലം മാവിലെ


*പ്രളയം*
*പട്ല ടുഡെ* (1)
...........................
അസ്ലം മാവിലെ
...........................
*നോ വറീസ്*
ആരും പരിഭ്രമിക്കേണ്ടതില്ല, ജലനിരപ്പ് കുറഞ്ഞു വരുന്നു. മഴ ഇന്നലെ മുന്നറിയിപ്പ് നൽകിയത് പോലെ അങ്ങിനെ ഒഴിയാതെ പെയ്യുന്നില്ല. അൽപം ശമനമുണ്ട്.
*ഹൗസ് കീപ്പിംഗ് (ശുചീകരണം) :*
ഇതാണ് ഇനി പ്രധാനം. ചില വീടുകൾക്കകത്ത് ഇപ്പോഴും വെള്ളം തളം കെട്ടി നിൽക്കുന്നു. അവ ശുചീകരിക്കലാണ് ഭാരിച്ച ദൗത്യം. ഇതിവിടെ പറയാൻ കാരണം. പണ്ടത്തെ ആൾക്കാരല്ല. ഇതിനോട് വലിയ പരിചയമില്ലാത്തവരാണ്. ഈ വിഷയത്തിൽ അറിയുന്നവർ മതിയായ നിർദ്ദേശങ്ങൾ നൽകണം.
*ഇലക്ട്രിക്സിറ്റി & ബൂഡ് ട്രാൻസ്ഫോർമർ :*
ചില ഭാഗങ്ങളിൽ വൈദ്യുതി വിച്ഛേദിച്ചിട്ടുണ്ട്. ബൂഡ് ട്രാൻസ്ഫോർ ഉദാഹരണം. ഈ ഭാഗത്ത് കറണ്ട്  രാത്രി മുതലില്ല. ആ ട്രാൻസ്ഫോർ ദുരന്ത ബാധിത പ്രദേശത്താണ് അധികൃതർ ഉൾപ്പെടുത്തിയിട്ടുള്ളത്. ഭാവിയിൽ ഇതിന് ഒരു പരിഹാരം കണ്ടേ തീരൂ. അപകടാവസ്ഥയിലാണ് അതിന്റെ നിൽപ്പ് തന്നെ. മതിയായ സംരക്ഷണമില്ല. മുന്നിൽ വണ്ടി ഓടിച്ച് വരുന്ന ഒരപരിചിതൻ അബദ്ധവശാൽ അൽപമൊന്ന് വെട്ടിച്ചാൽ ഉണ്ടാകാവുന്ന ഭവിഷ്യത്ത് ഓർത്തെങ്കിലും പരിഹാരം ഉണ്ടായേ തീരൂ.
*രക്ഷാപ്രവർത്തനം:*
ശ്ലാഘനിയമായ രക്ഷാപ്രവർത്തനം നടന്നു. വാർഡ് മെമ്പർ എം. എ. മജീദിന്റെ നേതൃത്വത്തിൽ നാടിന്റെ നാനാ തുറയിൽ പ്രവർത്തിക്കുന്നവർ ഉറക്കമൊഴിച്ച് വളരെ ആസൂത്രിതമായാണ്  രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. റവന്യൂ, ഫയർഫോഴ്സ്, പോലീസ്, ഡിസാസ്റ്റർ മാനേജ്മന്റ് ടീം എല്ലാവരും ഏകോപിപ്പിച്ചു പ്രവർത്തനങ്ങളിൽ മുഴുകി.
*ഒഴുകാൻ തടസ്സം:*
കെട്ടിക്കിടക്കുന്ന വെള്ളം  ഒഴുകിത്തീരാൻ സമയമെടുക്കുന്നു. വളരെ പതുക്കെയാണ് വെള്ളം., താഴുന്നത്. ഭാവിയിൽ ഇതും ചർച്ചാ വിഷയമാകണം. '

പട്ലയിലെ* *എല്ലാവരുടെയും* *ശ്രദ്ധയ്ക്ക്* / 20.07.2019

*പട്ലയിലെ*
*എല്ലാവരുടെയും*
*ശ്രദ്ധയ്ക്ക്*
20/07/2019

മഴ തോരാതെ പെയ്യുകയാണ്. ഇന്ന് വൈകിട്ട് 7 മണി പട്ലയിലെ തടയണ കരകവിഞ്ഞൊഴുകാൻ തുടങ്ങിയത് മുതൽ പട്ല മൊഗർ ഭാഗത്ത് ജലനിരപ്പ് ക്രമാതീതമായി ഉയരാൻ തുടങ്ങിയത് ഇപ്പോഴും തുടരുകയാണ്. പല വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. ഈ മഴ ഇങ്ങിനെ തുടർന്നാൽ ഇനിയും ജലനിരുപ്പ് ഉയരാനാണ് സാധ്യത.

മൊഗർ ഭാഗങ്ങളിലുള്ളവരുടെ ശ്രദ്ധയ്ക്ക്. ആ ഭാഗങ്ങളിൽ താമസിക്കുന്നവർ വിടുകളിൽ  ഊഴം വെച്ചു ഉറങ്ങുക. എന്തെങ്കിലും അസ്വാഭികത തോന്നുന്നുമെങ്കിൽ മറ്റുള്ളവരുമായി ബന്ധപ്പെടുക. ഒരു മൊബൈൽ ചാർജ് കളയാതെ വെക്കുക.

വാർഡ് മെമ്പറടക്കമുള്ള പ്രാദേശിക ജനനേതാക്കളുടെയും സന്നദ്ധ പ്രവർത്തകരുടെയും ശ്രദ്ധയ്ക്ക്. ഒരു കരുതൽ നിങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകണം. ഇന്നു കുറച്ചുറങ്ങുക.  നിങ്ങൾ ഈ താഴ്ന്ന ഭാഗങ്ങളിൽ  താമസിക്കുന്നവരുമായി ബന്ധപ്പെട്ട് ധൈര്യം നൽകുക. രോഗികൾ, കുട്ടികളൊക്കെ അവരിൽ ഉണ്ടാകും.

അല്ലാഹു എല്ലാ പ്രകൃതിദുരന്തങ്ങളിൽ നിന്നും നമ്മെയും നമ്മുടെ കുടുംബത്തെയും  നാട്ടുകാരെയും കാത്ത് രക്ഷിക്കട്ടെ. ആമീൻ. 

*അസ്ലം മാവിലെ*

*വാർഡ് മെമ്പർ*
*എം എ മജീദ്*
*അറിയിക്കുന്നത്*

ഞാൻ മധൂർ വില്ലേജ് ആഫീസറുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു. ഏത് അത്യാവശ്യഘട്ടത്തിലും അവരെ ബന്ധപ്പെടാൻ നമ്മോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ജലനിരപ്പ് കൂടുന്നതിന് മുമ്പ് താഴ്ന്ന ഭാഗത്തു താമസിക്കുന്നവർ  പറ്റുമെങ്കിൽ ബന്ധുവീട്ടിലേക്കോ മറ്റോ മാറി താമസിക്കാൻ ശ്രമിക്കുക. ഏത് അടിയന്തിര സാഹചര്യത്തിലും സഹായത്തിനായി വില്ലേജ്‌ അധികൃതരെ ബന്ധപ്പെടാവുന്നതാണ്. ഫയർഫോഴ്സിന്റെ സഹായം ലഭ്യമാക്കും.

എന്നെ ഈ നമ്പരിൽ ഏതു സമയത്തും  ബന്ധപ്പെടുക :
9447520124 ബിസി ടോണാണെങ്കിൽ വീണ്ടും ട്രൈ ചെയ്യുക. ഞാനടക്കം എല്ലാവരും നിങ്ങളുടെ സഹായത്തിനുണ്ട്.
എല്ലാവരും ധൈര്യമായിരിക്കുക.

അല്ലാഹു എല്ലാ  പ്രയാസങ്ങളിൽ നിന്നും  കാത്ത് രക്ഷിക്കട്ടെ, ആമീൻ

*ചിന്നം പിന്നം മഴയത്തും* *"സംഘ"ശക്തി* *ഓർമിപ്പിക്കുന്നത് / അസ്ലം മാവിലെ

*ചിന്നം പിന്നം മഴയത്തും*
*"സംഘ"ശക്തി*
*ഓർമിപ്പിക്കുന്നത്*
..........................
അസ്ലം മാവിലെ
..........................

കാലവർഷം ഇന്ന് മുതൽ പട്ലയിൽ ആരംഭിച്ചു.  ചിലയിടത്ത് നേരത്തെ അത് തുടങ്ങി, അതിന്റെ സൂചന എന്ന പോലെ തണുത്ത കാറ്റ് ഇന്നലെ രാത്രി മുതലേ നമ്മുടെ ചുറ്റുവട്ടങ്ങളിൽ പാറിക്കളിക്കുന്നുണ്ടായിരുന്നു. അങ്ങിനെ കാത്തുകാത്തിരുന്ന മൺസൂൺ കുറച്ചു നേരം തെറ്റിയാണെങ്കിലുമിങ്ങെത്തിക്കഴിഞ്ഞു.

ഈ മഴനേരത്തും മഴ നനഞ്ഞ് കുറച്ചു പേർ നമ്മുടെ വഴിയോരങ്ങളിലുണ്ട്. അവർക്ക് വരമ്പിൽ കയറാൻ ഇനിയും ഒരുപാട് മഴ വന്നേ മതിയാകൂ. ഭൂമിയിൽ ആ മഴയൊലിച്ചിറങ്ങി തായ് വേരും നോക്കി പോകണം. അത് വഴി വറ്റി വരണ്ട ഉറവവഴിത്താരകൾ സജലങ്ങളാകണം. എങ്കിലേ വറ്റിയ കിണറുകൾ മുക്കാൽ ഭാഗവും  ജലസമൃദ്ധമാകൂ.

പറയട്ടെ, ഒരരക്കുടം മുക്കാൻ പാകത്തിൽ നമ്മുടെ ഗ്രാമത്തിലെ കിണറുകൾക്കായെങ്കിലെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്ന ആ കുറച്ച് പേരാണ്, സംഘം ക്ലബ് പ്രവർത്തകർ.

പേരുപോലെ ഒത്തൊരുമ എന്നത് മേനിയും മേലാപ്പുമായുള്ള ആ കൂട്ടായ്മയിലെ വളണ്ടിയർമാർ കഴിഞ്ഞ നാൽപതോളം ദിവസങ്ങളായി നാടിന്റെ മുക്കുമൂലകളിലാണ്. വൈകുന്നേരങ്ങളിലെ കളി മറന്ന് കാര്യത്തിലാണവർ. ഒന്നിക്കുന്നതും ഒരുമിക്കുന്നതും ഒത്തുകൂടുന്നതും അടുത്ത വിട്ടുകാരന്റെയും അകലെയുള്ളവന്റെയും ജലദാഹം തീർക്കാൻ.

കത്തിപ്പൊരിയുന്ന വെയിലിലും നോമ്പുനോറ്റ വെറും വയറ്റിലും അവർ ചുണ്ടുണങ്ങി, വെയിൽ കാഞ്ഞ്, വിയർപ്പു പുതപ്പാക്കി, കുടിവെള്ളം വേണ്ടവരുടെ കോളറ്റംഡ് ചെയ്തു  മുറ്റത്തെ ഒഴിഞ്ഞ കുടങ്ങളിൽ നിറച്ചു കൊടുത്തു. കുടിക്കാൻ, കുളിക്കാൻ, കഴുകാൻ, അലക്കാൻ... എല്ലാത്തിനും.

ഈ സേവനത്തിന്റെ തണലറിയണമെങ്കിൽ ഒരു നേരമെങ്കിലും നിങ്ങൾക്ക് ഒരു ഗ്ലാസ് വെള്ളത്തിന്റെ അത്യാവശ്യം അറിയണം. ഗ്രേറ്റ് ! സംഘം സൗഹൃദങ്ങളേ, സല്യൂട്ടിനർഹർ നിങ്ങളാണ്, നിങ്ങൾ മാത്രമാണ്.

ഒരു ദേശത്തെ കൂട്ടായ്മ ജീവിക്കുന്നത് ഇങ്ങനെയൊക്കെ തന്നെയാണ്. ഒരു നാടിന്റെ യുവശക്തി അനുഗ്രഹീതമാകുന്നത് ഇതൊക്കെ കൊണ്ടു തന്നെയാണ്.

എന്ത് ചെയ്യുകയായിരുന്നു ബ്രൊസ്, ഇക്കഴിഞ്ഞ നാൽപത് നാളെന്ന ചോദ്യത്തിന് സംഘം കൂട്ടായ്മക്ക് പറയാൻ നല്ലുത്തരമുണ്ട്. ആ നല്ലുത്തരങ്ങൾ പറയാൻ അടുത്ത വേനലിൽ ബാക്കിയുള്ളവർക്കാകണം.

സേവനം, ഒരു ബാറ്റൺ കൈമാറ്റമാണ്. അതേറ്റ് ഏറ്റുവാങ്ങാൻ അവസരം കിട്ടാത്തവർ ഇപ്പഴേ മനസ്സ് പാകപ്പെടുത്തുക.

ഇന്നത്തെ മഴ ചിന്നം പിന്നം പെയ്തത് ഈ നാട്ടിലെ എനിക്കും നിങ്ങൾക്കും മിണ്ടാപ്രാണികൾക്കും  ദാഹജലമൊഴിച്ചു തന്ന സംഘം കൂട്ടായ്മയ്ക്ക്,
അതിന്ന് ധനം കൊണ്ടും മനം കൊണ്ടും തടി കൊണ്ടും തലോടൽ കൊണ്ടും ഐക്യപ്പെട്ട സുമനസ്സുകൾക്ക് അനുഗ്രാഹാശിസ്സുകൾ അർപ്പിച്ചു കൊണ്ടാണ്. നനവുള്ള അന്തരീക്ഷത്തിൽ ഇത്ര പതുക്കെപ്പതുക്കെ ഇപ്പഴും മഴ പെയ്യുന്നത് കാണുമ്പോൾ എനിക്കങ്ങിനെയാണ് തോന്നുന്നത്.

നന്മകൾ !

ഇനി പ്രിൻസിപ്പാൾ* *സ്കൂൾ മേധാവി* *ഹെഡ്മാഷില്ല, പകരം* *വൈസ് പ്രിൻസിപ്പാൾ / അസ്ലം മാവില

*ഇനി പ്രിൻസിപ്പാൾ*
*സ്കൂൾ മേധാവി*
*ഹെഡ്മാഷില്ല, പകരം*
*വൈസ് പ്രിൻസിപ്പാൾ*
........................
അസ്ലം മാവില
........................

എല്ലാ ഡയറക്റ്ററേറ്റുകളും ഒന്നായി - ഹൈസ്, പ്ലസ്ടു, വെക്കേഷണൽ. മൂന്നിനും കൂടി ഒരു പൊതു വിദ്യാഭ്യാസ ഡയരക്ടറേറ്റ്. നിർദ്ദേശങ്ങൾ ഒരിടത്ത് നിന്ന്. പരീക്ഷകൾ ഒന്നിന് കീഴിൽ. ബാക്കി രണ്ടും അടച്ചു പൂട്ടി താക്കോലേൽപ്പിക്കും. എവിടെ ? എവിടെന്ന് വെച്ചാൽ അവിടെ.

CP യിൽ ഒന്നൊന്നര വർഷം മുമ്പ് ഒരു കുറിപ്പിട്ടിരുന്നു. പ്രൊഫ. കാദർ കമ്മീഷന്റെ പ്രവർത്തനങ്ങൾ, നിർദ്ദേശങ്ങൾ, അഭിപ്രായങ്ങൾ തുടങ്ങിയവ അതിൽ പരാമർശിച്ചിരിന്നു, തപ്പിയാൽ rtblogൽ കാണും. അന്ന്  ചർച്ചകൾ പൊതുവെ ചെറുതായി ചൂടുപിടിച്ചു വരുന്നതേയുണ്ടായിരുന്നുള്ളൂ.

ഇതിപ്പോൾ യാഥാർഥ്യമായി. ഈ സംവിധാനം കേരളത്തിൽ എന്നേ തുടങ്ങേണ്ടതായിരുന്നു. തുടക്കം ചെറിയ ചൊറ എവിടെയും ഉണ്ടാകും. പ്രിൻസിപ്പാളിന് അനുഭവമില്ല, ചെറുപ്പം, ആന, ചേന, ചേമ്പ്. അതൊക്കെ മെല്ലെ മെല്ലെ ശരിയായിക്കൊള്ളും. ഒരു സിസ്റ്റം വരുമ്പോൾ തുടക്കത്തിൽ അതൊക്കെ പരാതിയായി വരും.  ഒന്ന് ട്രാക്കിമ്മേൽ എത്തിയാൽ മതി, പിന്നെ ഈ പിടുത്തത്തിലായിരിക്കില്ല കാര്യങ്ങൾ. അല്ലെങ്കിൽ തന്നെ നിലവിൽ എത്ര എത്ര അൺഎയിഡഡ് സ്കൂളുകൾ ഉണ്ട്, LKG മുതൽ 12 വരെ. അതിലാരാ വല്യാപ്പ ? പ്രിൻസിപ്പാളല്ലാതെ പിന്നെ ആരാ ? സഹായിക്കാൻ ഒരു വൈസുണ്ടാകും. ഇവിടെ അനുഭവസ്ഥരെന്ന് പറയപ്പെടുന്ന ഹെഡ്മാസ്റ്റർ വൈസാകുമ്പോൾ കാര്യങ്ങളും ഒന്നു കൂടി വൈസാകും. 

ഈ സിസ്റ്റത്തിൽ സ്കൂളിന്റെ പൊതുഭരണം, അക്കാഡമിക് ഉത്തരവാദിത്വം ഇനി +2 ഉള്ള സ്കൂളുകളിൽ പ്രിൻസിപ്പാളിനാണ്; 10 മാത്രമുള്ള സ്കൂളിൽ ഹെഡ്മാസ്റ്റർക്കും '. അവിടെ ഹെഡ്മാസ്റ്റർ തസ്തികക്ക് മാറ്റമില്ല. മുമ്പ് അങ്ങിനെയല്ലായിരുന്നു. 12 വരെയുള്ള സ്കൂളിൽ പിള്ളേരും അധ്യാപകരും കൂടുതലുള്ളത് ഹൈസ്ക്കൂളിലെന്ന ഞായത്തിൽ HM നായിരുന്നു അധികാരം; പ്രിൻസിക്കോ അതിർവരമ്പും, അങ്ങോട്ട് ചാടാൻ പോയിട്ട്,  എത്തി നോക്കാൻ വരെ പറ്റില്ല. HM ന് കുറെ സഹായികളും ശിപായിമാരും എഴുത്താശാന്മാരും വേറെ. ഇവിടെ പ്രിൻസി തന്നെയായിരുന്നു, ക്ലാർക്കും പ്യൂണും ക്ലാസ് ടീച്ചറും !

കുറെ ചോദ്യങ്ങൾ വരും. വരണമല്ലോ. അതിൽ ചിലവ; 10 കഴിഞ്ഞവർക്ക്  +1 അഡ്മിഷൻ നൽകുന്ന സമയത്ത് സ്വീകരിക്കുന്ന മാനദണ്ഡം,  48 ഓളം  കോമ്പിനേഷനിലുള്ള കോഴ്സുകൾ എന്ത് ചെയ്യും,  എങ്ങിനെ അഡ്മിഷൻ നൽകും,  പത്താം ക്ലാസ് കഴിയുന്ന എല്ലാവർക്കും അഡ്മിഷൻ നൽകാൻ മാത്രം അതേ സ്കൂളിൽ  സീറ്റുകൾ ഇല്ലെങ്കിൽ (ചിലയിടത്ത് തിരിച്ചും) എന്നാ ചെയ്യും, അതല്ല പത്ത് കഴിഞ്ഞവർ സ്കൂളുകളിൽ നിന്നും സ്കൂളുകളിലേക്ക് പാലായനം ചെയ്യണോ, എങ്കിൽ എന്താണ് ലയനം ഹേ,  എന്താണ് എകീകരണം ഹോ   ഇത്യാദി കുണുക്കുചോദ്യങ്ങൾ അന്തരീക്ഷത്തിൽ വെറും ഹവയായി മാറുമെന്നേയുള്ളൂ.  അതിനൊക്കെ ഉത്തരം വഴിയെ വഴിയെ വന്നോളും. വേവാൻ വെന്തു, ഇനി ആറോളം കാത്തിരുന്നാൽ മതി. സബൂർ കറോനീ..

വേറെ ചിലവ ഇങ്ങനെ; ശമ്പളത്തിന്റെ കണക്കെങ്ങിനെ, നൂറുറുപ്യ ആർക്കാ കൂടുതൽ, പ്രൊമോഷന്റെ മാനദണ്ഡ്, വടി ? HSS ന് സെറ്റ് വേണോ, HS ന് മുണ്ട് മതിയോ ? DDE, DEO തസ്തികക്കവകാശികളാരാ ? ADPI to JD വരെ പതിനഞ്ചോളം തസ്തികകൾ ആർക്ക് വീതം വെക്കാം ? 16- 24 പിരിയഡ് തർക്കം തീരുമോ ? പ്രിൻസി ക്ലാസെടുക്കണോ ? വൈസ് വെറുതെ ഇരിക്കണോ ? ഇത്യാദി നൂറുക്കൂട്ടം ചോദ്യങ്ങൾ വേറെയുമുണ്ട്. ഇതിലൊന്നും പൊതുജനങ്ങൾക്ക് താൽപര്യമില്ല. അതൊക്കെ നിങ്ങളായി, നിങ്ങളുടെ പാടായി. വട്ടത്തിലിരുന്നു നിങ്ങൾക്ക് തന്നെ തീർക്കാവുന്നതേയുള്ളു.

പൊതുജനങ്ങൾക്ക് ഒന്നറിയാനുണ്ടായിരുന്നു. അതിനിപ്പം തീരുമാനമായി. ഒരു ക്യാമ്പസിൽ ഒരു അധികാരി. അത് കോൻ ? 12 ഉള്ളിടത്ത് പന്ത്രണ്ടാം ക്ലാസ്സിലെ സീനിയർ അധ്യാപകനായിരിക്കണം. അതായി.  ജവാബ് മിലി; സവാൽ ഖതം.

ഏതായാലും വർഷങ്ങൾക്ക് മുമ്പ് എസ്.എം.സി ഘടനയിൽ  തങ്ങൾക്ക് പ്രാതിനിധ്യക്കുറവുണ്ടെന്ന ന്യായത്തിൽ അധ്യാപക ലോബി PTAയെ നിലനിർത്തി,  SMC യെ നോക്കു കുത്തിയാക്കിയ ഏർപ്പാട് ഇക്കാര്യത്തിൽ ഇനി നടക്കില്ല എന്ന് കരുതാം. ( എട്ടൊമ്പത് കൊല്ലം മുമ്പ്,   കേരളത്തിൽ  നിലവിൽ വന്ന SMC സംവിധാനം മുന്നിലുണ്ട്.   മൂന്ന് നാല് മാസം പട്ല സ്ക്കൂളിൽ അതിന്റെ പിന്നാലെ കെട്ടി മറിഞ്ഞതും.
SMC യെ ഒരു ലോബിയുടെ നിരന്തര ശ്രമഫലമായി കേരളമൊട്ടുക്ക് കുളിപ്പിച്ച് കിടത്തിയതും അതിന്റെ  തുടക്കത്തിൽ തന്നെയാണ്. ഇന്നിപ്പം SMC ഹയാത്തിലുണ്ടോന്ന് ചോദിച്ചാൽ, ദോഷം പറയരുതല്ലോ, ഉണ്ട്. എന്താ പണിന്ന് ചോദിച്ചാൽ, "ഇങ്ങനെയങ്ങ് പോയ്ക്കോട്ടെ,  ശവത്തിൽ കുത്തരുതെന്ന " ഉത്തരവും കിട്ടും.

രക്ഷകർത്താക്കളല്ലാത്ത ഒരു നാട്ടിലെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരുടെ ഇടപെടൽ കൂടി സ്കൂൾ വികസന പ്രവർത്തനങ്ങൾക്കുപയോഗിക്കാമെന്ന ഒരു നല്ല നിർദ്ദേശം അതിലുണ്ടായിരുന്നു. കൂട്ടത്തിൽ  30:70 എന്ന അധ്യാപക-രക്ഷകർതൃ പ്രാതിനിധ്യവും എന്നാണോർമ്മ. 50:50 ഏതായാലും അല്ല. )

ഹവ്വവർ, തലക്കെട്ടിൽ പറഞ്ഞ   സംവിധാനം വളരെ നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോകാൻ സ്കൂൾ അധികാരികളായ പ്രിൻസിപ്പാൾമാർക്കാകട്ടെ എന്നുമാത്രമാശംസിക്കുന്നു. ബാക്കി സബ് ഊപർവാലെകെ പാസ് ഹെ. 

ഉഷാറാക്കണം, പ്രിൻസിപ്പൾ - വൈസ് പ്രിൻസിപ്പൾ ബ്രോസ്. ഗുഡ് ലക്ക്. 

Monday 19 August 2019

*സുഹ്റയുടെ ദയനീയവസ്ഥ* *നാം കാണാതെ പോകരുത്* /AMP

*സുഹ്റയുടെ ദയനീയവസ്ഥ*
*നാം കാണാതെ പോകരുത്*

സുഹ്റയുടെ പ്രയാസം കരളലിയിപ്പിക്കുന്നതാണ്. അവരുടെ സ്വദേശം  പാലക്കാട്. ഇപ്പോൾ താമസം കാസർകോട് തളങ്കരയിലുള്ള ഒരു വാടകക്കെട്ടിടത്തിൽ.

നിർധന കുടുംബമാണ് സുഹ്റയുടേത്. ഭർത്താവ് അഷ്റഫ്. മക്കൾ രണ്ട് പേർ. അഷ്റഫ് ഇസ്ലാമിലേക്ക് വന്ന വ്യക്തിയാണ്. ചെറിയ പണിയും മറ്റുമായി കടന്നു പോകവെയാണ് അല്ലാഹുവിന്റെ ആദ്യത്തെ പരീക്ഷണം.  അഷ്റഫ് ഇക്കഴിഞ്ഞ നാല് മാസം മുമ്പ് സുഹ്റയെയും പൊന്നുമക്കളെയും വിട്ടേച്ച് പടച്ചവന്റെ  വിളിക്കുത്തരം നൽകി അവന്റെ സന്നിധിയിലേക്ക് മടങ്ങി !

അതോടെ സുഹ്റ തീർത്തും നിരാശ്രയായി. ജീവിതം തീർത്തും ഒറ്റപ്പെട്ടു. പറക്കമുറ്റാത്ത മക്കളും സുഹ്റയും തന്റെ വിധിയോർത്ത് ആ വാടകമുറിയിൽ കഴിഞ്ഞു കൂടി.
തന്റെ പ്രിയപ്പെട്ട ഭർത്താവിന്റെ വേർപാടിൽ ദു:ഖിച്ചും രണ്ട് മക്കളുടെ ഭാവിയിൽ ആശങ്കപ്പെട്ടും അവർ  ഈ ക്വാട്ടേർസിലിപ്പോൾ നാളുകൾ എണ്ണിത്തീർക്കുകയാണ് .

അതിനിടയിലാണ് അവരുടെ എല്ലാ പ്രതീക്ഷയുമായിരുന്ന  മൂത്ത മകന് അസ്ഥി സംബന്ധമായ മാരകരോഗം പിടികൂടുന്നത്. അസ്ഥി പഴുപ്പാണ് പോലും.   പതിനഞ്ചു വയസ്സു പോലുമായിട്ടില്ല.  പത്തിലിപ്പോൾ  പഠിക്കുകയാണവൻ.  എപ്പഴും അവൻ വേദന കടിച്ചു കഴിയുകയാണ്. അവനെ എന്ത് പറഞ്ഞാശ്വസിപ്പിക്കും ?

രോഗങ്ങൾ ആർക്കും പകുത്ത് നൽകാനാകില്ലല്ലോ. ഒന്നിച്ചു ചിരിച്ചും കളിച്ചും കഴിയുന്ന സമപ്രായക്കാരുടെ ഇടയിൽ വേദന സഹിച്ചും  തന്നെ താലോലിക്കേണ്ട  ഉപ്പയില്ലാത്ത ദുഃഖം കടിച്ചമർത്തിയും ജീവിതം തള്ളിനീക്കുന്ന ആ ഇളംപ്രായക്കാരന്റെ മുഖം പോലും നോക്കാൻ സുഹറക്കാകുന്നില്ല. 
അവൻ അനുഭവിക്കുന്ന ശാരീരക പ്രയാസം കണ്ടുകണ്ട് ആ  ഉമ്മ കരയാത്ത ഒരു ദിവസം പോലുമില്ലത്രെ. 

ഈ ചെറിയ പ്രായത്തിൽ വൈധവ്യം കൊണ്ട് പരീക്ഷിക്കപ്പെട്ട സുഹ്റ, ഓർക്കാപ്പുറത്തുള്ള തന്റെ മകന്റെ മാരക അസുഖം കൂടി അറിഞ്ഞതോടെ   ഇനിയെന്ത് തങ്ങളുടെ ഭാവിയെന്ന ആശങ്കയിലാണിപ്പോൾ.   മകനെ ചികിത്സിക്കാൻ, മക്കളെ പോറ്റാൻ, വാടക നൽകാൻ, വീട്ടാവശ്യത്തിന് എല്ലാം എല്ലാം എവിടെന്ന് പണം കണ്ടെത്തും ? ആര് തങ്ങളെ സഹായിക്കും ?

അവർക്കാകെ ആശ്രയം ഈ ദുരിതം കണ്ടും കേട്ടും വായിച്ചുമറിയുന്ന നിങ്ങളൊക്കെ തന്നെയാണ്. മകന്റെ ചികിത്സ, അവരുടെ പഠനം, അത്യാവശ്യം വീട്ടുചെലവും ഒപ്പം തലചായ്ക്കാൻ ഒരു ചെറിയ വീടെന്ന സ്വപ്നവും - ഇതിനായി ഉദാരമതികളായ നിങ്ങൾക്ക് എന്ത് ചെയ്യാൻ സാധിക്കും ?

വിധവയായ സുഹ്റയെയും അനാഥകളായ ആ മക്കളെയും നാം സഹായിച്ചേ മതിയാവൂ. അവരും നമ്മുടെ കുടുംബാംഗങ്ങളെ പോലെയാണ്. പരീക്ഷണങ്ങളെ അതിജീവിക്കാൻ ഇനി നാം അവർക്കു ധൈര്യം നൽകണം. അകമഴിഞ്ഞ് ആ കുടുംബത്തെ നാം കൈ താങ്ങിയേ തീരൂ.

നമുക്കാ കുടുംബത്തിന്റെ കണ്ണീരൊപ്പാം, അവരെ നമ്മോടൊപ്പം ചേർത്തു നിർത്താം.

*മഴപ്പൊലിമയിലെ* *പൊലിമയും നാമും* / അസ്ലം മാവിലെ

*മഴപ്പൊലിമയിലെ*
*പൊലിമയും നാമും*
...........................

അസ്ലം മാവിലെ
...........................

മഴപ്പൊലിമ കേരളത്തിൽ 2017 മുതലുണ്ട്. ഒന്ന് തൃശൂർ ജില്ലാ കേന്ദ്രമായി മഴപ്പൊലിമ. മറ്റൊന്ന് കാസർകോട് കേന്ദ്രമായും.  രണ്ടിന്റെയും ഉദ്ദേശം രണ്ടായിത്തന്നെയുണ്ട്. തൃശൂർ കലക്ടറുടെ നേതൃത്വത്തിൽ തുടങ്ങിയ മഴപ്പൊലിമ കിണർ റിചാർജിങ്ങിനാണെങ്കിൽ, കാസർകോട് കുടുംബശ്രീയുടെ മഴപ്പൊലിമ തരിശുനില റികൽട്ടിവേഷനാണ്. 

ആദ്യത്തെ പ്രൊജക്ട് ഇങ്ങനെ. പുരപ്പുറത്ത് വീഴുന്ന വെള്ളം വെറുതെ ഒലിച്ചു പോവുകയാണല്ലോ. അന്നത്തെ തൃശൂർ കലക്ടർ ഒരു പദ്ധതി തുടങ്ങി. ഈ പുരപ്പുറത്തെ വെള്ളം തൊട്ടടുത്ത കിണറിനടുത്ത് ഒരു ടാങ്ക് സ്ഥാപിച്ച്, അതിൽ നിറക്കും. പിന്നീടത് മണലും മറ്റും ഉപയോഗിച്ചു അരിപ്പ പ്രക്രിയ നടത്തി അതേ കിണറിലേക്ക് തിരിച്ചു വിടും.

കേട്ടാൽ നൊസ്സെന്ന് തോന്നും. ഈ ചെറിയ ആശയം കൊണ്ട് 25000 കിണറുകളാണ് വെള്ളം നിറച്ചത്. ഉപ്പുജല ഏരിയയിൽ ഇതു മൂലമവിടങ്ങളിലെ കിണറിലെ ഉപ്പുരസം വളരെ കുറഞ്ഞുവത്രെ. ചില സ്കുളുകളിലും ഈ പദ്ധതി നടപ്പാക്കി വേനൽ വറ്റൽ നിർത്താനും സാധിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുണ്ട്. നമുക്കും പരിക്ഷിക്കാവുന്നതാണ്.

ഇനി കുടുംബശ്രീ മഴപ്പൊലിമ. 2017ൽ കാസർകോട്ടുള്ള കുടുംബശ്രീ ഒരു കണക്കെടുത്തു. 1010 ഹെക്ടർ ഭൂമി തരിശായി കിടക്കുന്നു. അതൊന്നു പുഷ്പിണിയാക്കുക എന്ന ലക്ഷ്യത്തിൽ കുടുംബശ്രി - CDS വിംഗ് തുടക്കമിട്ടതാണീ പദ്ധതി. (കുടുംബശ്രിയിൽ 3 Layers ഉള്ളത് അറിയാമല്ലോ. NHG , ADS & CDS - Neighbourhood Grp, Area Dev Society, Community Dev Society).

തരിശ് പടം കണ്ടെത്തി അത് ഉപയോഗയുക്തമാക്കുക എന്നതാണ് ലക്ഷ്യം. ജൂലൈ 1 മുതൽ ജൂലൈ 31 വരെ  മഴപ്പൊലിമയാണ് പഞ്ചായത്ത് തോറും. ആ മാസം കാർഷികാഘോഷമാണ് കാസർകോട്ടുകാർക്ക്. നെൽക്കൃഷി, പച്ചക്കറി , വാഴ ഇവിടെ കൃഷി ചെയ്യും. മഴപ്പൊലിമ ദിവസം വിളംബര ദിനമാണ്. അന്ന് വിവിധ രസകരമായ കളിയും തമാശയും അരങ്ങേറും. എല്ലാം ചേറ്റിലാണ്. കാൽപ്പന്ത് കളി മുതൽ സകല ഐറ്റംസും അവിടെ ഉണ്ട്.

മധൂർ പഞ്ചായത്തിന്റെ ഇപ്രാവശ്യത്തെ  മഴപ്പൊലിമ ചേനക്കോടാണ്. പറ്റാവുന്നവർ ആ ആഘോഷത്തിന്റെ ഭാഗമാvuka. കുടുംബശ്രീയുടെ വലിയ സംരംഭമാണിത്. ഓർക്കുക - ലോകത്തിലെ ഏറ്റവും വലിയ സ്ത്രീ ശാക്തീകരണ മുന്നേറ്റമാണത്രെ നമ്മുടെ കേരളത്തിലെ കുടുംബശ്രീ.

പൊലിമ എന്നത് ഇപ്പോൾ പട്ലയുടെ രക്തത്തിൽ അലിഞ്ഞ ഒന്നായി മാറിയിരിക്കുന്നു. അത്കൊണ്ടാണ് പൊലിമ എവിടെ എഴുതിക്കണ്ടാലും നമ്മുടെ മനസ്സ് ഒന്ന് ആർദ്രമാകുന്നത്. ബനംകരീന്നത്, ഓർമ്മയിൽ വെറുതെ ക്ഷണിക്കാത്ത വിരുന്നുകാരനായി വരുന്നത്. നമ്മുടെ നിഷ്ക്കളങ്ക മനസ്സിനെ അത്രമാത്രം പൊലിമ സ്വാധീനിച്ചിട്ടുണ്ട് എന്നർഥം.

മഴപ്പൊലിമ കുടുംബശ്രീക്കാർ തീർക്കട്ടെ, നമുക്ക്, പട്ലക്കാർക്ക്,  എല്ലാ മുക്കൊല്ലം തീരുമ്പോഴും ആഘോഷിച്ച് സന്തോഷിക്കാനുള്ളതാണ് നമ്മുടെ പിരിശപ്പെരുന്നാൾ,  പൊലിമ.

അസ്ലം മാവിലെ

പട്ല സ്കൂളിന്* *ഒഎസ് എ ഉണ്ടായേ തീരൂ* / അസ്ലം മാവിലെ


*പട്ല സ്കൂളിന്*
*ഒഎസ് എ ഉണ്ടായേ തീരൂ* 
............................

അസ്ലം മാവിലെ
............................

1950 മുതൽ ഇക്കാണുന്ന പട്ല സ്കൂൾ മുറ്റത്ത് നാമുണ്ട്. ഒരാറു വയസ്സിൽ ഒന്നാം ബാച്ചിൽ  ഒന്നാം ക്ലാസ്സിൽ ചേർത്തിട്ടുണ്ടെങ്കിൽ ഇപ്പം 75 വയസ്സുള്ളവരാകണം (സാങ്കേതികമായി) ഈ സ്കൂളിലെ  ഒന്നാമത്തെ പൂർവ്വവിദ്യാർഥികൾ.  ഇനി അഥവാ ആ ബാച്ചിലെ സീനിയർ വിദ്യാർഥി നാലാം ക്ലാസ്സുകാരനെങ്കിൽ ഇന്ന് 80 + വയസ്സുള്ളവരാകും ആദ്യത്തെ ഓൾഡ് സ്റ്റുഡൻസ്.  നിലവിൽ ഏറ്റവും അവസാന ബാച്ചിലെ  പൂർവ്വ വിദ്യാർഥികളാണെങ്കിൽ 2018-19 ൽ പത്തും പന്ത്രണ്ടും കഴിഞ്ഞവരുമായിരിക്കും.

ഒന്നു കാൽക്കുലേറ്റർ എടുത്ത് കണക്കു കൂട്ടുക. എത്രപ്പോരം പൂർവ്വ വിദ്യാർഥികൾ നമ്മുടെ സ്കൂളിന് കാണും ? എന്റെ കണക്ക് പിഴക്കില്ലെങ്കിൽ 4000 നും 4200 നും ഇടക്ക് പൂർവ്വ വിദ്യാർഥികൾ ഈ സ്കൂളിനുണ്ട്, ച്ചാൽ, അത്രേം പേർ പകുതിക്കോ പഠനം മുഴുവൻ  പൂർത്തിയാക്കിയോ ഈ സ്കൂൾ വിട്ടിറങ്ങിയിട്ടുണ്ട്.  (എന്റെ കണക്ക് ശരിയല്ലെങ്കിൽ ആശാന്മാർ കൂട്ടിത്തരട്ടെ. നമുക്കും തടസ്സവാദങ്ങൾ പറഞ്ഞ് ഒരു നല്ല ആരോഗ്യ ചർച്ചയിലേർപ്പെടുകയുമാകാം )

എങ്ങിനെയായാലും 3000നടുത്തുപേർ ഇപ്പഴും ആണും പെണ്ണുമായി നമ്മുടെ ചുറ്റുവട്ടത്ത്  പൂർവ്വവിദ്യാർഥികളായി ജിവിക്കുന്നു എന്ന് എന്റെ മനസ്സു പറയുന്നു. എല്ലവർക്കും ഈ സന്ദർഭത്തിൽ ആയുരാരോഗ്യം നേരുന്നു.

ശരി, ഇവർക്ക് ഇന്ന് ഒരു കൂട്ടായ്മ ഉണ്ടോ ? ച്ചാൽ, ഒഎസ്എ ? ഉണ്ടോ ? ഇല്ല. എന്തേ ? അതിനുത്തരമില്ല. ഉണ്ടായിരുന്നോ ? നേരത്തെ ഉണ്ടായിരുന്നു.

ഓർമ്മകൾ പിന്നിലേക്ക്. 1982 അല്ലെങ്കിൽ 83. പട്ല സ്കൂൾ ഒഎസ് എ നിലവിൽ വരുന്നത് അന്നായിരുന്നു. ഞങ്ങളന്ന് എട്ടിലോ ഒമ്പതിലോ പഠിക്കുകയാണ്. "റ" മോഡൽ സ്കൂൾ കെട്ടിടത്തിലാണ് അവർ സംഘമായി വന്നു ഒത്തുകൂടിയത്. ആ യോഗം കാണാൻ കൗതുകത്തിന്റെ പേരിൽ ഞങ്ങളൊക്കെ വലിഞ്ഞു കയറി ക്ലാസ്സിനകത്ത് പോയിരുന്നത് ഓർക്കുന്നു.

ഒ എസ്എ പുതിയ ദിശാബോധം നൽകി അന്നു മുതൽ  പ്രവർത്തിക്കാൻ തുടങ്ങി. പി ടി എ ക്കതൊരു തുണയായി മാറുകയും ചെയ്തു. സ്കൂൾ മുറ്റവും വിട്ട് ഒ എസ് എ നേതൃത്വം പൊതു പരിസരങ്ങളിലേക്ക് പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചു.  എത്തി എത്തി നാട്ടിൽ റോഡും തോടും സാമൂഹിക പ്രവർത്തനങ്ങളും കളിയും കാര്യവും ആകെമൊത്തം ഒ എസ് എ യുടെ നേതൃത്വത്തിലെന്ന നിലവന്നു.

പിന്നെന്തായി ? നാടൻ പെണ്ണുങ്ങൾ തമാശ പറയാറുള്ളത് പോലെ, ആരോ ഈനെ കണ്ണൊള്ളിച്ചിറ്റേന്തോന്ന് ! അല്ലാതെ പിന്നെന്ത് പറയാനാ ?

ഒരു ദിശാ സന്ധിയിലെവിടെയോ ആ സംഘബലം അങ്ങട്ട് ഫ്ലാറ്റായി.  അതിന്റെ കെട്ടടങ്ങലിലേക്കും കാര്യ കാരണങ്ങളിലേക്കൊന്നും ഈ കുറിപ്പ് നീളില്ല; നീട്ടുന്നില്ല.  ഇവിടെ അതെന്റെ വിഷയവുമല്ല.

जो समय गया, गया.
ठीक वही समय लौट कर
पुनः कभी नहीं आता.
आ ही नहीं सकता എന്നൊക്കെ ഹിന്ദിക്കാരവന്മാര്  പറയുമെങ്കിലും നമുക്കിത് ഒന്ന്  എങ്ങിനെയെങ്കിലും തിരിച്ചു ട്രാക്കിൽ കൊണ്ടുവരേണ്ടതുണ്ട്. അതിന്
ഇവിടുള്ളവർക്ക് തീർച്ചയായും ഒന്നേന്നും പറഞ്ഞു തുടങ്ങാൻ സാധിക്കണം. സാധിക്കും. ഇത്രമാത്രം പെരുമയോടും പൊലിമയോടും തല ഉയർത്തി നിൽക്കുന്ന സ്കൂളിന് ഒരോയെസ്സെ (OSA) ഇല്ലെന്ന് പറഞ്ഞാൽ, ഛെ ഛെ ഛെ എന്തോരം രസക്കേടാ ?

ഇതിന് വലിയ പണിയൊന്നുമില്ല, നല്ല കമിറ്റഡായ ഒരൊത്ത ടീം വേണം. എന്തിനും ഒരുങ്ങിപ്പുറപെട്ട വിംഗ്‌. സ്കൂളിന് അങ്ങോട്ട് സഹായ സഹകരണങ്ങൾ ചെയ്യുന്ന ഒരു കൂട്ടം. ബാക്കി എന്തൊക്കെയെന്ന് നിങ്ങൾക്ക് പിന്നാലെ ഐഡിയ വന്നോളും.

പഴയ ഒരു എമണ്ടൻ  ഒ എസ് എ ഭരണഘടന മുൻ ഭാരവാഹികളുടെ തട്ടിൻപുറത്ത് കാണും. അതിൽ ഇല്ലാത്ത ഒരു ക്ലോസും ഇല്ല. എന്തിന് നമ്മുടെ സ്കൂളിൽ പഠിക്കാൻ സാഹചര്യമൊക്കാത്ത മറ്റു സ്കൂളുകളിൽ പോയി പഠിച്ച നാട്ടിലെ വിദ്യാർഥികൾക്കും യുവാക്കൾക്കും വരെ പ്രവർത്തിക്കാൻ പാകത്തിലുള്ള Space ഉം Flexibility  ഉം ആ ഭരണഘടനക്കകത്തുണ്ടായിരുന്നു. ആ ഉപവകുപ്പ് (ഓർമ്മ ശരിയെങ്കിൽ എക്സ് ഒഫിഷ്യോ അംഗത്വം ) ഇന്നത്തെ കാലത്താണ് കൂടുതൽ പ്രസക്തമാവുക.

മാത്രമല്ല, ഒഎസ്എ 88 ലോ 89 ലോ രെജിസ്റ്റർ ചെയ്തതുമാണ്. ഇൻഫർമേഷൻ സെൻററിൽ നിന്ന് മതിയായ നിർദ്ദേശം കിട്ടും, പഴയ നമ്പറിൽ തന്നെ രജിസ്ട്രേഷൻ പുതുക്കാൻ.

ഫ്ലാറ്റിനം ജൂബിലിക്ക് ഒഎസ് എ ഒരു അവിഭാജ്യഘടകമാണ്. ഇവിടെയല്ല എവിടെയും. അവരാണ് ശരിക്കും കുട്ടീം കുടുക്കയമായി ഈ പള്ളിക്കൂടമുറ്റത്തണയേണ്ടത്. അല്ല, ഒഎസ്എ യുടെ കയ്യിലാണല്ലോ പ്ലാറ്റിനം ജൂബിലിയുടെ  ജയാപജയങ്ങൾ തന്നെ ഇരിക്കുന്നത്.

സംഘബോധം കരുപിടിക്കട്ടെ, മാറി നിൽക്കാതെ എല്ലവർക്കും ഇതിൽ ഭാഗമാകുക.  ന്താ, ഒന്നിറങ്ങയല്ലേ ?  (19-07-19) ▪


*പരസ്യം* *പബ്ലിസിറ്റി* *പത്രക്കവറേജ്* *പാതിവിജയം* / അസ്ലം മാവിലെ

*പരസ്യം*
*പബ്ലിസിറ്റി*
*പത്രക്കവറേജ്*
*പാതിവിജയം*
...........................
അസ്ലം മാവിലെ
...........................

തലക്കെട്ട് പപ്രാസം ഒപ്പിക്കാൻ  എഴുതിയതാണ്. കാര്യത്തിലേക്ക് വരാം. പട്ല പി. ടി.എ. പ്രസിഡന്റ് സൈദ് ഇന്നൊരു പത്ര കട്ടിംഗ്‌ പോസ്റ്റ് ചെയ്തത് കണ്ടോ ? പട്ല സ്കൂളിൽ നടന്ന ഒരു പ്രോഗ്രാം നല്ല ചന്തത്തിൽ പടമടക്കം കൊടുത്ത വാർത്ത.

പട്ല സ്കൂളിലെ പല പ്രോഗ്രാമുകളും ഇയ്യിടെയായി വളരെ കാര്യമായി തന്നെ മാധ്യമങ്ങളിൽ വരുന്നു, അച്ചടി, ദൃശ്യമാധ്യമങ്ങളിൽ. എന്ത്കൊണ്ട് ?

പട്ല സ്കൂളിൽ പ്രോഗ്രാം നടക്കുമ്പോൾ വെറുതെ ഒരു വാർത്ത പാറിപ്പറന്ന് പത്രമാപ്പീസിൽ എത്തുന്നതല്ല, അറിയാതെ ആ വാർത്ത അച്ചുകൂടത്തിൽ വന്ന് കെട്ടിപ്പിണയുന്നതുമല്ല. അതിന്റെ പിന്നിൽ ഒന്നു രണ്ടുപേരുടെ കഠിന അധ്യാനം ഉറപ്പായും കാണും.

ആ ഒരു പ്രത്യേക അധ്യാനത്തെയാണ് കമ്മിറ്റ്മെന്റ് എന്ന് പറയുക. അതിൽ വെറും അധ്വാനം മാത്രമല്ല, ആത്മാർഥതയുണ്ട്, ലക്ഷ്യമുണ്ട്, അതിനൊരു പ്ലാനുണ്ട്. ശരിക്കുമൊരു ഫോളോ അപ്പുണ്ട്. ലക്ഷ്യം പൂർത്തീകരിക്കാൻ തിരിഞ്ഞു നോക്കാത്ത നടത്തമുണ്ട്.

ഉഷ ടീച്ചർ പട്ല സ്കൂളിൽ എത്തുന്നതോടെയാണ് ഇത്രയും നന്നായി നമ്മുടെ സ്കൂൾ വർത്തമാനങ്ങൾ  മിക്ക മാധ്യമങ്ങളിലും ചെറുതല്ലാത്ത കോളങ്ങളിൽ മഷി പുരളുന്നത്. യു എ ഇ കാലത്ത് ഒരു ചാപ്റ്ററിന്റെ മീഡിയ വിംഗിന്റെ ഭാഗമായ എനിക്ക് ഇതിന്റെ പണിപ്പെട്ടുപണിയെ കുറിച്ച് വളരെ നന്നായി അറിയാവുന്നത് കൊണ്ട് തന്നെ ടീച്ചറുടെ ആ കഠിന ശ്രമത്തെയും അവർക്ക് പിന്നിലണിനിരന്നിട്ടുള്ള മീഡിയ &  പബ്ലിസിറ്റി ടീമിനെയും മനസ്സ് തൊട്ട് അഭിനന്ദിക്കുന്നു.

നമ്മുടെ ഗ്രാമത്തിനും ഇത് പോലെ ഒരു പബ്ലിസിറ്റി വിംഗ് വേണം. ഒരുപാട് സാമൂഹു സാംസ്കാരിക പ്രവർത്തനങ്ങൾ ഇവിടെ  നടക്കുന്നുണ്ട്. പക്ഷെ, അവയൊന്നും വലുതായി ഒന്നിലും വരുന്നില്ല, കാണുന്നുമില്ല. ചിലതൊന്നും  വലുതായി റിക്കോർഡ് ചെയ്യപ്പെട്ടിട്ടില്ല, അവയുടെ Archieves ഉം കയ്യിലില്ല. ആകെ നാല് ഫോട്ടോകൾ വാട്സാപ്പിൽ കറങ്ങി  നടക്കുക വല്ല കല്യാണത്തിന്റെയോ പാലുകാച്ചലിന്റേയോ മറ്റോ ആയിരിക്കും, അതന്ന് വൈകുന്നേരത്തോടെ പൂവിട്ടു ഒതുങ്ങും.

പേര് വേണ്ട, പ്രശസ്തി ആഗ്രഹിക്കുന്നില്ല എന്നൊക്കെ പറയാം. വേണമെങ്കിൽ അത് മൂളിയും തരാം. പക്ഷെ, ഒരു പ്രോഗ്രാം വിജയിക്കുവാൻ പബ്ലിസിറ്റി വളരെ വളരെ ആവശ്യമാണ്. ഒപ്പം,
വരും തലമുറകൾക്ക്  കാണിച്ചു കൊടുക്കാനും അവർക്കത് ആമാട പോലെ സൂക്ഷിച്ചു വെക്കാനും നമ്മുടെ നല്ല വർത്തമാനങ്ങളുടെ വാർത്താ കട്ടിംഗുകളും നല്ല പ്രവർത്തനങ്ങളുടെ ഛായാചിത്രങ്ങളും വേണം. അത് മാധ്യമങ്ങളിൽ വന്നതും നമ്മുടെ കൊച്ചുതുരുത്തിലെ നന്മകൾ മാലോകർ വായിച്ചതും നമ്മുടെ വരും തലമുറ അറിയണം, അറിയിക്കണം. അതൊരു പൊതു സമൂഹ മര്യാദ കൂടിയാണ്.

പബ്ലിസിറ്റി ഒരു പ്രചോദനമാണ്. തീർച്ചയായുമത് മുന്നോട്ടുള്ള പ്രയാണത്തിനൊരൂർജ്ജം. സന്ദേശം ഝടുതിയിലെത്താനും  ലക്ഷ്യം അതിവേഗം പൂർത്തികരിക്കാനും പബ്ലിസിറ്റിക്ക് വലിയ പങ്കുണ്ട്.

ചില പ്രോഗ്രാമുകൾ കണ്ടില്ലേ ? പൊട്ടിപ്പാളിസായെന്ന് കരുതിയതൊക്കെ പബ്ലിസിറ്റി ഒന്നു കൊണ്ട് മാത്രം എട്ടുനിലയിലെത്തി വിജയക്കൊടി പാറിച്ചത്.  ചിലതൊക്കെ ആരും അറിയാതെ പോയതോ എട്ടുനിലയിൽ പൊട്ടിയതോ ആകട്ടെ ഈ സാധനത്തിന്റെ അഭാവമോ അലംബാവം  മൂലമോ ആയിരിക്കും.

ഇത്തരുണത്തിൽ പൊലിമ ഓർത്തു പോകുന്നു. ഒരു കൂട്ടം ചുറുചുറുക്കുള്ള ചെറുപ്പക്കാരുടെ ജഗപൊഗ  ഓഫ് ലൈൻ + ഓൺലൈൻ പബ്ലിസിറ്റി ടീമായിരുന്നു അന്ന് പൊലിമയെ ഒരു വിധം വിജയപ്പിച്ചെടുത്തത്. പത്രങ്ങളിലും സോഷ്യൽമീഡിയയിലും ഇന്നും പരതിയാൽ എളുപ്പം ലഭ്യവുമാണ്.

സ്കൂൾ പ്ലാറ്റിന ജൂബിലിക്ക് മാസങ്ങൾ മാത്രം ബാക്കിയിരിക്കെ അതിനും കൂടി ഈ കുറിപ്പ് പ്രചോദനമാകട്ടെ.

ആശയശോഷണം ഭയന്ന് വിവർത്തനം ചെയ്യാതെ തന്നെ  (പുസ്തക)പബ്ലിസിറ്റിയുമായി ബന്ധപ്പെട്ട ഒരു Quating അങ്ങിനെ തന്നെ കുറിക്കുന്നു. Platform & Publicity :  Building a platform is what you do before a book comes out to make sure that when it hits shelves somebody buys it. Publicity is an active effort to acquire media attention for a book that already exists.

ചന്ദ്രഗ്രഹണരാവിനെ* *കാത്തിരിക്കുന്ന നിങ്ങൾക്ക്* *സ്നേഹാന്വേഷണങ്ങൾ !* /അസ്ലം മാവിലെ


*ചന്ദ്രഗ്രഹണരാവിനെ*
*കാത്തിരിക്കുന്ന നിങ്ങൾക്ക്*
*സ്നേഹാന്വേഷണങ്ങൾ !*
............................
അസ്ലം മാവിലെ
............................

സമയം കിട്ടിയാൽ www.timeanddate.com ൽ ഒന്നു വിസിറ്റ് ചെയ്യുക, ഇപ്പം തന്നെ. അതിൽ Lunar eclipse 16, July 2019 എന്ന് കാണാം. അതിൽ Click ചെയ്യുക. ആ പേജിൽ നല്ല സുഖമായി ഒരു കൗണ്ട്ഡൗൺ ഇപ്പോൾ നടക്കുന്നു - ഇതെഴുതാൻ തുടങ്ങുമ്പോൾ 9:30 ന്  2 hr: 43 mint; 15 Sec. ഏകദേശം രണ്ടേമുക്കാൽ മണിക്കൂർ കഴിഞ്ഞാൽ ചന്ദ്രഗ്രഹണം തുടങ്ങും, a partial lunar eclipse ഭാഗിക ചന്ദ്രഗ്രഹണം.

ആഗോള കലണ്ടറിൽ 16-ാം തിയതിയെങ്കിലും ഇന്ത്യൻ സമയം 12: മണി കഴിയും, (എന്ന്വെ)ച്ചാൽ 17-ാം തിയതി. ഇന്ത്യയിൽ ചന്ദ്രഗ്രഹണ പിടുത്തം 3:00 മണിയോടെയാണ്. അതിരാവിലെ  5:30 ന് അത് പൂർത്തിയാകും.

.കുഞ്ഞുകാര്യങ്ങൾ:
ഏത് ഗ്രഹണവും ഒറ്റയായി ഉണ്ടാകില്ല. ഒന്നുകിൽ രണ്ടാഴ്ച മുന്നിലോ അല്ലങ്കിൽ രണ്ടാഴ്ച പിന്നിലോ മറ്റൊരു ഗ്രഹണമുണ്ടാകും. (ഇക്കഴിഞ്ഞ 2-ാം തിയ്യതി സൂര്യഗ്രഹണം ഉണ്ടായത് ഓർക്കുമല്ലോ.)

സൂര്യൻ, ഭൂമി, ചന്ദ്രൻ - ഇവയുടെ പഥസഞ്ചലനത്തിടെ മൂന്നും ഒരേ ലൈനിൽ വരുമ്പോഴാണ് ഗ്രഹണം ഉണ്ടാകുന്നത്. സൂര്യനും ഭൂമിക്കും നടുവിലായി ചന്ദ്രൻ വന്ന് നിഴൽ വീഴ്ത്തുമ്പോൾ സൂര്യഗ്രഹണം. ഭൂമി മറ്റു രണ്ടിനുമിടയിൽ വന്ന് നിഴൽലിടുമ്പോൾ ചന്ദ്രഗ്രഹണം.

ഇതൊരു ഭാഗിക ചന്ദ്രഗ്രഹണമാണ്. NASA യുടെ അറിയിപ്പ് പ്രകാരം രണ്ട് മണിക്കൂർ 58 മിനിറ്റ് നീണ്ടുനിൽക്കും ഗ്രഹണം. വാന നിരീക്ഷണ കുതുകികളും ഗ്രഹപഠന വിദ്യാർഥികളും വളരെ കൗതുകപൂർവ്വമാണ് ഇന്നത്തെ രാവിനെ കാത്തിരിക്കുന്നത്.

ധൈര്യമായി ചന്ദ്രഗ്രഹണം നേരിൽ കാണാം. സൂര്യഗ്രഹണം നേരിട്ട് കാണുന്നതാണ് പ്രശ്നമുള്ളത്.

മുമ്പൊക്കെ എന്റെ അയൽക്കാരിയായ കുഞ്ഞിമാളു അമ്മ ഗ്രഹണവാർത്തകൾ രണ്ട് ദിവസം നേരത്തെ വന്നു വീട്ടിൽ പറയുമായിരുന്നു. അതുമായി ബന്ധപ്പെട്ട രസകരമായ അനുഭവങ്ങൾ മുമ്പ് ഞാനെന്റെ കുട്ടിക്കാലക്കുസൃതിക്കണ്ണുകളിൽ എഴുതിയത് നിങ്ങൾ വായിച്ചിരിക്കുമല്ലോ.

പള്ളികളിലും നമസ്ക്കാരാരാധനങ്ങൾ അന്നൊക്കെ ഉണ്ടായിരുന്നു. സൂര്യഗ്രഹണ നമസ്ക്കാരത്തിനായിരുന്നു അന്നാളുകൾ കൂടുതൽ പള്ളികളിലെത്തിയിരുന്നത്.

ചാണകം കലക്കി ബക്കറ്റിലൊഴിച്ചു അതിൽ കൂടി മിക്ക വിടുകളിലും സൂര്യഗ്രഹണം കണ്ടിരുന്ന ഒരു പഴയ കാലം. ചില വിരുതന്മാർ എക്സറേ ഫിലിമിൽ കൂടിയൊക്കെയായിരുന്നു ഗ്രഹണം കാണുക. കാലൊടിഞ്ഞു തൊട്ടു തലേദിവസം എടുത്ത് കൊണ്ട് വന്ന Xray ഫിലിം ഷീറ്റ് കഷ്ണങ്ങളാക്കി ഞങ്ങൾക്ക് വീതിച്ചു തന്നു, തല്ലു മാത്രം സ്വയം ഏറ്റുവാങ്ങിയിരുന്ന ഒരു കൂട്ടുകാരനും ഇന്നത്തെ ഗ്രഹണ നാളിലും  മനസ്സിൽ ഓടി വരുന്നു. 

ഈ വർഷത്തുടക്കം ജനുവരി 5,  20 തിയ്യതികളിലാണ് സൂര്യ - ചന്ദ്രഗ്രഹണങ്ങൾ നടന്നത്. ഈ വർഷാവസാനം ഡിസം 26 ന് സൂര്യഗ്രഹണവും ജനു 10 ന് ചന്ദ്രഗ്രഹണവും ഉണ്ടാകും.

ലൈവ് സ്ട്രീം കാണുന്നവർക്ക്  നേരത്തെ പറഞ്ഞ സൈറ്റിൽ സൗകര്യമുണ്ട്. ഗ്രഹണത്തിന്റെ കാര്യകാരണങ്ങളൊക്കെ നിങ്ങൾക്ക് ചർച്ച ചെയ്യാം.  ( കാസർകോട്ടെ ഗ്രഹണ Visible details ചുവടെയുള്ള Attachment ൽ കാണാം )

നല്ല രാവ് നേരുന്നു. സി.പി.യിൽ ചെറിയ ഒരു ഇടവേളക്ക് ശേഷം വീണ്ടും നിങ്ങളെയൊക്കെ കണ്ടുമുട്ടിയതിൽ സന്തോഷം.

മുർഷിദ സുൽത്താന* *ഉയരങ്ങൾ താണ്ടുന്നത്* *അതു കണ്ട്* *പട്ല സന്തോഷിക്കുന്നത്* / അസ്ലം മാവിലെ


*മുർഷിദ സുൽത്താന*
*ഉയരങ്ങൾ താണ്ടുന്നത്*
*അതു കണ്ട്*
*പട്ല സന്തോഷിക്കുന്നത്*
...........................

അസ്ലം മാവിലെ
............................

ഇനി ഇങ്ങനെയൊക്കെയാണ് വാർത്തകൾ വാർത്തകളാകുക. മുമ്പൊക്കെ പത്ത് കടന്നാൽ വാർത്ത.  അതിൽ ഫസ്റ്റടിച്ചാൽ വാർത്ത. (ഇന്നലെ പട്ലസ്കൂളിൽ പത്ത് ജയിച്ചവരെ അനുമോദിച്ച് അനുമോദിച്ച് അതിഥികൾ ക്ഷീണിച്ചവശരാകുന്ന മട്ടിലെത്തിയിരുന്നു കാര്യങ്ങൾ. അത്രയും പിള്ളേരാണ് ഇക്കഴിഞ്ഞ SSLC യിൽ ജയിച്ചു കളഞ്ഞത്. സമ്മാനം വാങ്ങാൻ എത്തിയത് ) 

പത്ത് വിട്ട്, പ്രിഗ്രിഗ്രി പാസായാൽ വാർത്തയായി. പിന്നെപ്പിന്നെ  എഞ്ചി - മെഡി എൻട്രൻസ് കയറിയാൽ വാർത്ത.  ഡിഗ്രി കിട്ടുമ്പോൾ വാർത്ത.
അതും കഴിഞ്ഞ്  PG ക്ക് പഠിക്കുന്നതും പഠിച്ചിറങ്ങുന്നതും വാർത്തയായി.

ദേ, ഇപ്പോൾ പട്ലയിൽ വാർത്തയാകുന്നത് എങ്ങിനെയെന്നോ ?  റാങ്ക് കിട്ടുമ്പോഴും PGക്കപ്പുറം ഗവേഷണത്തിന് ഫെല്ലോഷിപ്പും കിട്ടുമ്പോഴുമൊക്കെയാണ്. ആ ഒരു അപ്പർ ലെയറിലേക്ക് പട്ലയിലെ വിദ്യാദ്യാസ ഗ്രാഫ് പതിയെപ്പതിയെ ഉയർന്നു കഴിഞ്ഞു. 

കൃത്യം ഒരു വർഷം മുമ്പ് ഒരു റാങ്ക് വാർത്തയും അത് കഴിഞ്ഞ് മാസങ്ങൾക്കകം NET വിജയ വാർത്തയുമായി പട്ലയുടെ വിദ്യാഭ്യാസ ഭൂമികയെ പ്രശാന്ത സുന്ദരമാക്കിയ മുർഷിദ തന്നെയാണ് ഇന്നത്തെ എന്റെ കോളത്തിലെ സുൽത്താന അഥവാ രാജകുമാരി ( ശരിക്കും മുർഷിദയുടെ മുഴുവൻ പേരും അങ്ങിനെ തന്നെയാണ് കെട്ടോ,  മുർഷിദ സുൽത്താന )

ഈ മിടുക്കിക്കുട്ടിക്ക്  സാമ്പത്തികശാസ്ത്രത്തിൽ ഗവേഷണ പഠനത്തിനുള്ള കേന്ദ്ര ഗവൺമെന്റിന്റെ JRF, Junior Research Fellowship, ലഭിച്ചിച്ചിരിക്കുന്നു എന്നതാണ് ഇന്നത്തെ നല്ല വർത്തമാനം.  ഡിസ്റ്റിംഗ്ഷനോടു കൂടിയാണ് മുർഷിദ ഗവേഷണ പഠനത്തിനിപ്പോൾ അർഹയായിരിക്കുന്നത്.

ഈ അധ്യയനവർഷം കഴിയുന്നതോട് കൂടി മുർഷിദ MA പൂർത്തിയാക്കും. കാസർകോട് ഗവ കോളേജിലാണ് പഠിത്തം. MA  പൂർത്തിയായാൽ ഇക്കണോമിക്സിൽ  റിസർച്ച് സെൻറുള്ള കാസർകോട് ഗവ. കോളേജിൽ തന്നെ പഠനം തുടരും.   വകുപ്പ് മേധാവിയും റിസർച്ച് ഗൈഡുമായ പ്രൊഫ. ഡോ. ഹരിക്കുറുപ്പിന്റെ കീഴിൽ കേന്ദ്ര ഗവൺമെന്റിന്റെ ഫെല്ലോഷിപ്പോടെ മുർഷിദ പിഎച്ച്ഡി ചെയ്യുമെന്നാണ്.
പ്രതീക്ഷിക്കുന്നത്. 

അതോടെ പി.എച്ച്.ഡി ചെയ്യുന്ന പട്ലയിലെ രണ്ടാമത്തെ  വ്യക്തിയായി മാറും മുർഷിദ. ( കേന്ദ്ര സർവ്വകലാശാലയുടെ കീഴിൽ എം.എച്ച്. ജാസിർ രണ്ട് വർഷമായി റിസർച്ച് വിദ്യാർഥിയാണ്. ) നമ്മുടെ നാടിനെ സംബന്ധിച്ചിടത്തോളം ഇതൊക്കെ തന്നെയാണ് കാതുകളിൽ നിന്നും കാതുകളിലേക്കെത്തിക്കാനുള്ള വർത്തമാനങ്ങൾ.

അതിവിദൂരമല്ലാത്ത ഭാവിയിൽ  ഒരു ഐ എ എസ്സുമായി  മുർഷിദ പട്ലയുടെ പടിവാതിലിലെത്തിയാൽ തന്നെ  അതൊരു അത്ഭുതമാകില്ലെന്ന് ഞാൻ പറയും. കാരണം   ഉയരങ്ങളിലേക്കെത്തുവാനുള്ള അതി കഠിന പ്രയത്നത്തിലും പ്രയാണത്തിലുമാണ് ഇപ്പോൾ മുർഷിദ. 

അധ്യയനമാണ് ഇപ്പോഴും മുർഷിദയ്ക്ക്  ഇഷ്ട ഹോബി. അത്കൊണ്ട് തന്നെ കൂടെപ്പഠിക്കുന്ന കൂട്ടുകാർക്കു മുർഷിദ സതീർഥ്യ മാത്രമല്ല, പ്രിയപ്പെട്ട അധ്യാപിക കൂടിയാണ്.

ഭാവിയിൽ എന്ത്? അളന്നു മുറിച്ച സംസാരത്തിൽ എവിടെയും ഈ ചോദ്യത്തിന്  മുർഷിദ  തന്റെ മനസ്സു തുറന്നിട്ടില്ല. പക്ഷെ, ആ മനസ്സിൽ കൊണ്ട് നടക്കുന്ന വലിയ  ലക്ഷ്യപ്രാപ്തിക്കായി നമുക്കെല്ലവർക്കും ആശംസിക്കാം. മുർഷിദ നമുക്ക് നല്ല വാർത്തകൾ തന്നെയാണ് ഇത് വരെ തന്നിട്ടുള്ളത്. ഇനിയും അങ്ങിനെ തന്നെയാകാനേ വഴിയുമുള്ളൂ.

നന്മകൾ ! മുർഷിദയ്ക്ക്, അവളുടെ പാരന്റ്സിന്, അധ്യാപകർക്ക്, പ്രോത്സാഹനവുമായി എപ്പഴും കൂടെയുള്ള ക്ലാസ്മേറ്റ്സിന്. ▪

ഈ 2021 എന്ന മാജിക് വർഷം* *നേരത്തെ ഓർമ്മപ്പെടുത്തട്ടെ* /. അസ്ലം മാവിലെ


*ഈ 2021 എന്ന മാജിക് വർഷം*
*നേരത്തെ ഓർമ്മപ്പെടുത്തട്ടെ*

...........................
അസ്ലം മാവിലെ
...........................

വെറുതെ ഇരിക്കുകയല്ലേ ? കുഞ്ഞുവർത്തമാനവും കുറച്ചു  കണക്കും കാര്യവും നിങ്ങളോട് പറയട്ടെ.

നാളെ (വെള്ളി) സ്കൂളിലേക്ക് കലക്ടർ വരുന്നു, ഡി ഡി ഇ വരുന്നു, ഡി ഇ ഒ വരുന്നു. അവരുടെ ശ്രദ്ധയിലും ഇക്കാര്യം  പതിയണം.

ഇന്ന് മകൻ വഴി വീട്ടിലെത്തിയ നോട്ടിസിൽ നമ്മുടെ സ്കൂൾ സ്ഥാപന വർഷം എഴുതിയിട്ടുണ്ട്, അതിങ്ങനെ, Estd: 1951. ആ അധ്യയന വർഷം ഇങ്ങനെയായിരുന്നിരിക്കാം,  1950- 1951 അല്ലെങ്കിൽ 1951- 1952. എന്തായാലും രണ്ടിലും 1951 ഉണ്ട്.  ഉണ്ടല്ലോ. ശരി.

ഈ അധ്യയന വർഷം 2019- 2020 , അടുത്ത വർഷം 2020- 2021. നമ്മുടെ സ്കൂളിനെ സംബന്ധിച്ചിടത്തോളം 2021 അങ്ങനെയങ്ങ് നുള്ളിപ്പെറുക്കിക്കളയാനാകില്ല. എന്തേ കാരണം ? മറ്റൊന്നുമല്ല, ഔദ്യോഗികമായി നമ്മുടെ പാഠശാലയ്ക്ക് 70 വയസ്സായി.
70 എത്തിയാൽ ആ വാർഷികാഘോഷത്തിനൊരു പേരുണ്ട്.  വെണ്മ നിറഞ്ഞ വെള്ളാരം കല്ലിന്റെ പേര് - പ്ലാറ്റിനം ജൂബിലി.

ഇതിന് മുമ്പ് കടന്ന് പോയ മറ്റു ജൂബിലികൾ ആഘോഷിക്കാൻ നമുക്കായോ എന്നതൊന്നും ഇവിടെ പ്രസക്തമല്ല. പ്ലാറ്റിനമാഘോഷിക്കാൻ നമുക്കെങ്ങനെയൊക്കെ സാധിക്കുമെന്നത് മാത്രമാണ് വിഷയം.

നാളെ നമ്മുടെ വിദ്യാലയത്തിലേക്ക് അനുമോദന ചടങ്ങിന്റെ ഭാഗമായി അതിഥികളായി എത്തുന്നവരിൽ എം .പി .യും എം.എൽ. എ യും ജില്ലാ പഞ്ചായത്ത് പ്രസിഡൻറും ജില്ലാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനും ബ്ലോക്ക്, ഗ്രാമ പഞ്ചായത്തധികാരികളാരും തന്നെ ഇല്ലെങ്കിലും വളരെ പ്രധാനപ്പെട്ട മറ്റു അധികാരികൾ എത്തുന്നുണ്ട്. അവരുടെ ശ്രദ്ധയിൽ ഈ വിഷയമെത്തണം, വരമൊഴിയല്ലെങ്കിൽ, വാമൊഴിയായെങ്കിലും.

എഴുപതിന്റെ നിറവ് ചെറുതല്ല. വെള്ള ഡയമെണ്ട് നിറം പോലും 70 ന്റെ ആഘോഷത്തിന് മാത്രമായി പരമ്പരാഗതമായി മാറ്റി വെച്ചിട്ടുണ്ട്. Google പരതിയാൽ അതിന്റെ പൊൽസും പോരിശയും ബ്രൌസ് ചെയ്തെടുക്കാൻ പറ്റും.

ഒരു വിദ്യാഭ്യാസ സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം പ്ലാറ്റിനം ജൂബിലി പൊലിവിന്റെയും പൊലിമയുടെയും ഭാഗം മാത്രമല്ല; വലിയ ദൗത്യനിർവഹണം പൂർത്തിയാക്കിയതിന്റെ അനുഭവവും തലയെടുപ്പും കൂടിയാണ്.

എഴുപതിന് പറയാനേറെയുണ്ടാകും, പഴയ ഓർമ്മകൾ മാറാലകളിൽ പറ്റിപ്പിടിച്ചിരിക്കണം, ആലോചനയിലേർപ്പെട്ടവർ മുതൽ ഒന്നു മുതൽ ഒന്നൂറായിരവും തീരാത്ത പുറങ്ങളിൽ എഴുതാച്ചരിത്രങ്ങൾ. പൊയ്പ്പോകാത്തധ്വാനങ്ങൾ, മണൽത്തരിക്കഥകൾ, മഞ്ഞുകാത്തനുഭവങ്ങൾ എല്ലാം എല്ലാം പുതുതലമുറക്ക് പറഞ്ഞ് കൊടുക്കാനും പകുത്ത് നിൽകാനും ഈ പ്ലാറ്റിനജ്ജുബിലിക്കാകണം.

ഒറ്റമുറിക്ലാസിൽനിന്നും  പടിയിറങ്ങിയിന്നത്തെ ഒട്ടും കുറയാത്ത പ്രതാപകാലത്തേക്കുളള ഒട്ടനവധി  വഴിദൂരത്തിനിടക്ക് കടന്ന് പോയ ഇരുപ്പത്തഞ്ചരായിരം ദിനരാത്രങ്ങൾക്ക് പ്രതീക്ഷയുടെ വെള്ളിവെളിച്ചമുണ്ടായത് അതിന്റെ പിന്നിൽ  അഹോരാത്രം പ്രവർത്തിച്ച ഒരു കൂട്ടം വിദ്യാഭ്യാസപ്രവർത്തകരായിരുന്നെന്നത് ഒളിമങ്ങാത്ത തെളിഞ്ഞ ഓർമ്മകളായി അവശേഷിക്കാൻ ഈ പ്ലാറ്റിന ജൂബിലിക്കാകണം. അങ്ങനെയങ്ങനെയൊരുപാടൊരുപാട് കാര്യങ്ങൾ.

ഒരു വർഷം നീളട്ടെ ആഘോഷം. അണമുറിയാത്ത പെരുത്താഘോഷങ്ങളും നിറഞ്ഞ പരിപാടികളും ഈ ഗ്രാമത്തിലെങ്ങുമുണ്ടാകട്ടെ.  അതിനാലോചനകൾ വളരെ ഝടുതിയിൽ തുടങ്ങട്ടെ. പുതിയ തലമുറയ്ക്ക് ഉൾക്കൊള്ളാനാകും വിധം വൈവിധ്യങ്ങൾ ഈ ആഘോഷങ്ങൾക്കെമ്പാടും ഉണ്ടാകട്ടെ. പഴയ തലമുറക്കാസ്വദിക്കാനും അയവിറക്കുവാനും അതിലെവിടെയും ഇടവുമുണ്ടാകട്ടെ.

ഓർക്കുക. പ്ലാറ്റിനം ജൂബിലി ഒരു വട്ടം മാത്രം ഇവിടെ കടന്നു പോകും. ഒരു പതാക ഉയർത്തലും സ്കൂൾ അസംബ്ലിയിൽ ഒരു പതിഞ്ഞ ഓർമ്മപ്പെടുത്തലും LP UP HS HSS തലത്തിൽ പ്രബന്ധരചനാ മത്സരത്തിലിമൊതുക്കി കൊല്ലാവസാനം ഒരു സ്റ്റേജ് കെട്ടി സമാപനം നടത്താൻ ആർക്കും സാധിക്കും. അതിന് വലിയ ഭാവനയും തയ്യാറെടുപ്പും വേണ്ട. അത് പക്ഷെ ഇപ്പറഞ്ഞ പ്ലാറ്റിനം ജൂബിലിയാകില്ല. മറിച്ച് നിറം കെട്ട ഒരു പ്ലാറ്റായ ജൂബിലിയാകുമായിരിക്കും. അത് മാത്രം ഇവിടെ ആകരുത്.

യാതൊരു പരിചയ സമ്പത്തുമില്ലാതെ  റവന്യൂ മന്ത്രിയുടേതടക്കം സർവ്വരുടേയും പ്രശംസ പിടിച്ചു പറ്റിയ ഒരു നാട്ടുത്സവം നടത്താൻ നമുക്കായിട്ടുണ്ടെങ്കിൽ, പരിചയ സമ്പത്തും അനുഭവസമ്പത്തുമുള്ള അറുപതോളം വരുന്ന അധ്യാപകർക്കും,  പിന്നെ ജനകീയ PTA യ്ക്കും നമ്മുടെ സ്കൂളിന്റെ പ്ലാറ്റിന ജൂബിലിയാഘോഷം ഒരു മാമാങ്കമാക്കി മാറ്റിയെടുക്കാൻ വലിയ പ്രയാസമുണ്ടാകില്ല. അതിനൊന്ന് മനസ്സു വെക്കണം. അതാണല്ലോ വിജയപരാജയങ്ങളിലെ മുഖ്യ ഫാക്ടർ തന്നെ. 

ഒരു പ്ലാറ്റിന ജൂബിലി ആഘോഷത്തിന്റെ സർവ്വ തയാറെടുപ്പിനും സംഘാടനത്തിനും എല്ലാവിധത്തിലുള്ള സൗകര്യവും സാഹചര്യവും ഈ പള്ളിക്കൂടത്തിൻ പരിസരത്തിനുണ്ട്. അതൊന്നുദ്ദീപിച്ചെടുക്കുവാൻ സ്കൂൾ നേതൃത്വത്തിനാകുമോ എന്ന് ഞാൻ ചോദിക്കുന്നില്ല. ആകും  എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. സർവ്വ ഭാവുകങ്ങളും.

പഞ്ചായത്ത് ഇലക്ഷൻ വരുന്നു !* *ഇനി ഒന്നേക്കാക്കൊല്ലം മാത്രം* *ചെറിയ ഒരു ഓർമ്മപ്പെടുത്തൽ* / എ. മാവിലെ



*പഞ്ചായത്ത് ഇലക്ഷൻ വരുന്നു !*
*ഇനി ഒന്നേക്കാക്കൊല്ലം മാത്രം*
*ചെറിയ ഒരു ഓർമ്മപ്പെടുത്തൽ*
....................

എ. മാവിലെ 
...................

കാസർകോട് ഒരു പഞ്ചായത്തുണ്ട്. എൺമകജെ. 2015 നവംബർ മുതൽ 2018 ഓഗസ്ത് വരെ ഇവിടെ ഭരണം ബിജെപി ആയിരുന്നു. പിന്നെ എന്തുണ്ടായി ? ഇവിടെ  ജനാധിപത്യവിശ്വാസികൾ ഒന്നിച്ചു . മതേതര കക്ഷികൾ ഒരു മേശക്കു ചുറ്റുമിരുന്നു, മറ്റാരുമല്ല പൊതുഇടങ്ങളിൽ ചേരയും പാമ്പുമായ എൽഡിഎഫും യുഡിഎഫും തന്നെ.

അവരുടെ  പാരമ്പര്യ രാഷ്ട്രീയ വൈരാഗ്യമൊന്നും ചർച്ചയ്ക്ക് തടസ്സമായില്ല. എല്ലാ തലക്കനവും അവർ മാറ്റിവെച്ചു ഒന്നിച്ചിരുന്നു.  കാവി രാഷ്ട്രിയം എൺമകജെയിൽ ഭരിക്കേണ്ടെന്ന് അവർ ഒറ്റതീരുമാനമെടുത്തു. അപ്പുറവും ഇപ്പുറവും എടവും വലവുമുള്ള "കയ്ങ്കുയ്ങ് " ഒന്നും അവർക്ക് വിഷയമായില്ല. ഒന്നിച്ചാൽ നിയമസഭ മത്സരത്തിൽ വോട്ടുപിടിക്കുന്നതെങ്ങിനെ ? ലോക സഭക്കാലത്ത് നാട്ടാരെ മുഖം നോക്കാനാകുമോ ? അയ്യേ, അമ്പമ്പോ .. ഈ മുട്ടുമുടക്കു ഞായങ്ങളൊന്നും എൺമകജെക്കാരായ LDF - UDF കാർക്ക് ഒരു ചെറിയ തലവേദന പോലും  ആയില്ല.

ബിജെപിയെ ഇറക്കാൻ, മതേതരം കയറാൻ ഞങ്ങൾ ഈ ലോക്കൽ ബോഡി ഭരണത്തിൽ ഒന്നിച്ചു.  കണകുണ വർത്താനം പറഞ്ഞു ആരും ഇങ്ങോട്ട് വരണ്ട. BJPക്കാരന് വക്കാലത്ത് പിടിച്ചാരും പഞ്ചായത്തിനും ഇറങ്ങണ്ട. പകൽ മതേതരക്കുപ്പായം , രാത്രി കാവിപ്പണി, അങ്ങിനെയുള്ളവർ ഒന്നരക്കോല് അകലെ നിൽക്കൂ.  പണി വിജയിച്ചു. എൺമകജയിൽ BJP ഡിം !

നോക്കൂ ഇപ്പോൾ അവിടെ 2018 സെപ്തമ്പർ മുതൽ പഞ്ചായത്ത് ഭരണം വളരെ ഭംഗിയായി നടക്കുന്നു.  ഭരിക്കുന്നത് LDF - UDF സഖ്യം.  BJP ലോക്കൽ നേതൃത്വത്തിന്നല്ലാതെ  ഒരു ഈച്ചയ്ക്കോ ഇയാമ്പാറ്റയ്ക്കോ അത്കൊണ്ട് അവിടെ ഒരു പരാതിയില്ല, കാര്യമായൊരു പ്രശ്നവുമില്ല.

ഇത് മധൂരിൽ  പരീക്ഷിക്കണം. LDF - UDF അടക്കം എല്ലാ ജനാധിപത്യവിഭാഗങ്ങളും ഒന്നിച്ചിരുന്ന് ഒറ്റത്തീരുമാനം എടുക്കണം - ഇക്കൊല്ലം BJP വീട്ടിലിരിക്കട്ടെ. എക്കൊല്ലം ? 2020 ൽ തന്നെ. വേറെ ഒരു വർത്തമാനവും അജണ്ടയിൽ വെക്കരുത്.

വ്യക്തിപരമായ വൈരാഗ്യങ്ങൾ ഉണ്ടാകും, വഴിത്തർക്കം ഉണ്ടാകും, സൗന്ദര്യ പ്രശ്നമുണ്ടാകും, മുമ്പ് തൊട്ടു തോണ്ടി എന്നൊക്കെ പറഞ്ഞ് വരും, പഴയ 'ചൊടി' ഓർമ്മ വരും. കല്യാണമുടക്ക് കേസ്, പൈസ തിരിച്ച് തരാത്ത വിഷയം, കടം ചോദിച്ച് കിട്ടാത്തത്, കൊടുത്തത് വാങ്ങാൻ പറ്റാത്തത്, കണ്ടാൽ മിണ്ടാത്തത് - ഇപ്പറഞ്ഞത് മൊത്തം ഇഷ്യൂസ് കേരളം ഉണ്ടാകുന്നത് മുമ്പേ ഉള്ളതാണ്.  ഇതൊക്കെ അവിടെ തൽക്കാലം  നിൽക്കട്ടെ. നിങ്ങളെക്കാളേറെ ഇവ മുഴുവൻ മറുകക്ഷി ഓർമിപ്പിച്ച് ഊതാനും ഉലത്താനും ഉണ്ടാകും. അവരോടൊക്കെ പോകാൻ പറഞ്ഞ് ഒറ്റക്കെട്ടായി ഇറങ്ങുക. 

നമ്മുടെ പുയ്യാപ്ല അബ്ദുള്ളക്കുട്ടിയെ പോലുള്ളവർ എല്ലാ ഗ്രാമത്തിലും എല്ലാ പാർട്ടിയിലും ഒന്നെങ്കിലും കാണുമല്ലോ. മനമങ്ങ്, ഉയിരിങ്ങ് മോഡൽ. അവരെ ഒന്ന് ശ്രദ്ധിച്ചാൽ മതി.  അവരെപ്പോലെ ഉള്ളവരെ സ്വതന്ത്രരായി മത്സരിപ്പിച്ച് പത്ത് വോട്ട് കുറക്കാൻ എതിർകക്ഷി എല്ലാ കളിയും കളിക്കും. ഇതൊക്കെ മുൻകൂട്ടി കണ്ട് ഇപ്പഴേ ഒരു "ആൽത്തറഇരുത്തം" പഞ്ചായത്ത് പരിധിയിലുള്ള മുഴുവൻ മതേതര നേതൃത്വവും നടത്തിയാൽ ? നടത്തിയാൽ ? യെസ് മധൂർ പഞ്ചായത്ത് നിങ്ങളുടെ കൈ വെള്ളയിൽ വരും. ഉറപ്പ്. അങ്ങിനെ ഒന്നിരുന്നാൽ UDF - LDF ന് പുറത്തുള്ള മതേതര വിശ്വാസികളുടെയും സാധാരണക്കാരന്റെയും എന്തിന് BJP അനുഭാവികളുടെ തന്നെയും പിന്തുണ നിങ്ങൾക്ക് ലഭിക്കും.

ഇക്കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിലെ മധൂർ പഞ്ചായത്തിലെ വോട്ടിന്റെ കണക്കറിയോ? 
UDF 9254,  LDF  3724,   BJP 9908
എന്ന് വെച്ചാൽ മതേതരക്കാർ 13000, ബിജെപിക്കാർ 10000. വ്യത്യാസം എത്ര? 3000. ആരാ കൂടുതൽ ?  മതേതരക്കാർ തന്നെ.

ഇത് ലോകസഭയുടെ കണക്കാണ്. ലോകസഭക്ക്  വോട്ടിടാൻ എല്ലാവരും അത്ര താൽപര്യം കാണിച്ചിരിക്കാൻ വകയില്ല. പഞ്ചായത്ത് വോട്ടാകുമ്പോൾ ഇപ്പറഞ്ഞ 3000 പോയി 4000 ആയി സീൻ മാറും.

Remember : ഇരിക്കുമ്പോൾ അജണ്ട മാത്രം ഇതാകരുത്. ഏതാകരുത് ?  കോൻ ബനേഗാ പഞ്ചായത്ത് പ്രസിഡൻറ് എന്നത്. അത് ആദ്യമായിക്കൊള്ളട്ടെ. അത് മാത്രമല്ല സ്റ്റാൻഡിംഗ്‌ കമ്മറ്റി ചെയർമാനടക്കം കൊല്ലം കൊല്ലം മാറിക്കോണ്ടിരുന്നാൽ 11 അംഗങ്ങളിൽ എല്ലാവർക്കും രണ്ട് വട്ടം ഉത്തരവാദിത്വം ഏറ്റെടുക്കാൻ സാധിക്കും. ടെൻഷൻ മത് കറോ.  ഒരു കാരണവശാലും അതിന്റെ പേരിൽ ചർച്ച ഉടക്കരുത്. ലക്ഷ്യവും അജണ്ടയും ഒന്നേ ഒന്ന് - ഇക്കൊല്ലം BJP വീട്ടിലിരിക്കട്ടെ. ആ , അതന്നെ.

ഒന്ന് ശ്രമിക്ക്യാ. പ്രാരംഭ ആലോചനകൾ ഗൗരവമായി നടക്കട്ടെ.