Monday 8 October 2018

എന്നെ പറയാൻ അനുവദിക്കൂ / അസ്ലം മാവില

എന്നെ പറയാൻ
അനുവദിക്കൂ

അസ്ലം മാവില

ആദരണീയരെ,

പൊലിമയുടെ തുടക്കം തന്നെ പോരായ്മയിൽ നിന്നും ആശങ്കയിൽ  നിന്നുമായിരുന്നല്ലോ.

ഒന്നാമത്തെ ആശങ്ക എല്ലാവരും ഒരു കുടക്കീഴിൽ ഒന്നിക്കുമോ എന്നായിരുന്നു. അതിന്റെ ഹോംവർക്ക് നാമെല്ലാവരുമാണ് ആലോചിച്ചത്. പുറത്ത് നിന്നുള്ളവരല്ല.  അതിന്റെ നല്ല സാധ്യതകൾ അന്വേഷിച്ചിട്ടുണ്ട്. ഗൃഹപാഠത്തിൽ ഒരു പക്ഷെ, പെർഫക്ഷൻ ഉണ്ടാകില്ലായിരിക്കാം. പക്ഷെ, ആത്മാർഥമായി ശ്രമിച്ചിട്ടുണ്ട്.
എന്നാലും ആ ആശങ്ക തീർന്നു.

സ്വാഗതസംഘ ആദ്യലിസ്റ്റിറക്കിയപ്പോൾ തന്നെ പരാതി ഉയർന്നു. അതിനുള്ള പരിഹാരം യുവാക്കൾ തന്നെയാണ് നിർദ്ദേശിച്ചത്. രണ്ടാം ലിസ്റ്റും മൂന്നാം ലിസ്റ്റുമിറക്കേണ്ടി വന്നു. എന്നിട്ടും അപുർണ്ണായിരുന്നു.

ഇങ്ങനെ ഓരോ മേഖലകൾ പരിശോധിച്ചാൽ അവയിലൊക്കെ പോരായ്മകൾ കാണാം. നാട്ടുത്സവത്തിന്റെ ഭാഗമാകാനുള്ള ആത്മാർഥതയായിട്ടാണ് സംഘാടകർ അവ നോക്കിയതും, പരിഹരിക്കാൻ ശ്രമിച്ചതും.

ഇശൽ പൊലിമയുടെ തുടക്കം തന്നെ പോരായ്മയിൽ നിന്നാണ് ഉണ്ടായത്. തുടർപരിപാടികളിൽ ഇത്തരം പരാതികൾ ഒഴിവാക്കാൻ ആതിഥേയ പ്രാദേശിക നേതൃത്വവുമായും കൂട്ടായ്മകളുമായും ആലോചിച്ചിട്ടുണ്ട്. എന്നിട്ടും പോരായ്മകൾ ഉണ്ടായിരിക്കാം.

കാഴ്ച എക്സിബിഷനായാലും സ്പോർട്സ് & ഗെയിംസ് വിഷയത്തിലാണെങ്കിലും സമാന സ്വഭാവമുള്ള Events ഉണ്ടായതായി കാണാം.  അവിടെയൊക്കെ സമവായത്തിന്റെ ശൈലിയാണ് സബ് കമ്മറ്റി നേതൃത്വം തൊട്ട് മുകൾ തട്ടിലുള്ളവർ ഒരു ഉത്തരവാദിത്വം പോലെ ചെയ്തത്.

ഒരു സഹോദരന്റെ ദേഹവിയോഗത്തെ തുടർന്ന്, കബഡി മാറ്റിവെക്കുകയും പിന്നെയത് ഒഴിവാക്കുകയും ചെയ്തപ്പോൾ  വലിയ വിവാദമുണ്ടായല്ലോ.  അത് പരിഹരിക്കപ്പെട്ട യോഗത്തിൽ സംബന്ധിച്ചവർ ആ വിഷയത്തിൽ നിങ്ങൾ ഏൽപ്പിച്ച പൊലിമനേതൃത്വം കൈകൊണ്ട നിലപാടുകളെ കുറിച്ച് പറയട്ടെ.  അതിലും എല്ലാവരെയും തൃപ്തിപ്പെടുത്താൻ ഒരു പക്ഷെ, സാധിച്ചിരിക്കില്ല.

പിന്നെ നടന്നത് സമാപനാഘോഷ പരിപാടികൾ. നമ്മുടെ ഒരു ചെറിയ സ്‌റ്റേജ് പരിപാടി പോലും നടക്കാതെയാണ് പൊലിമ ഫെസ്റ്റ് തീർന്നതെന്ന് എല്ലാവർക്കുമറിയാമല്ലോ. ആഴ്ചകൾക്ക് മുമ്പ് പേര് നൽകാൻ ഓൺലൈൻ നോട്ടീസ് പതിച്ചപ്പോൾ, ഒരു പക്ഷെ, മടിയാണോ, സർഗ്ഗസിദ്ധിക്കുറവാണോ ഒരാൾ പോലും പേര് നൽകിയില്ലെന്നത്  വസ്തുതയാണ്.

പക്ഷെ, ഇതൊന്നുമില്ലാതെ അതിനെ കളർഫുള്ളാക്കുക എന്നത് നാലഞ്ച് പേരടങ്ങുന്ന ഒരു ടീം നിർബന്ധിതാവസ്ഥയിൽ ഏറ്റെടുക്കേണ്ടി വന്നു. ആ ദിവസം വരുന്നവർക്ക് (പ്രത്യേകിച്ച് സ്ത്രീകൾക്ക് ) ഇതൊന്നുമായില്ലല്ലാ.   അതിലും  സ്വാഭാവികമായും പരാതികളും പോരായ്മകളും മാത്രമേ കാണൂ. 

എന്റെ കാര്യം തന്നെ പറയാം.  ഡിസംബർ 23, 24 തിയതികളിൽ ടൈം മാനേജ്മെന്റും  സ്വാഗതപ്രസംഗവും മാത്രം തുടക്കത്തിലുണ്ടായിരുന്ന എനിക്ക്  ഏറ്റവും കൂടുതൽ അഡീഷണൽ പണി തന്ന  ദിവസങ്ങൾ ആയിരുന്നു ആ രണ്ട് ദിവസങ്ങൾ ! അത് പോലെ സഹപ്രവർത്തകർക്കും !

പ്രോഗ്രാമുകൾ കയ്യിലുണ്ടെങ്കിൽ അത് HandIe ചെയ്യുക എളുപ്പമാണ്. ഇല്ലാത്ത പ്രോഗ്രാമുകൾ വെച്ച് എങ്ങിനെ അവിടെ എത്തിച്ചേർന്ന ജനക്കൂട്ടത്തെ ബോറടിപ്പിക്കാതെ ഇരുത്താമെന്നറിയണമെങ്കിൽ അത്തരമൊരവസ്ഥ ഒരാളുടെ, ഒരു കൂട്ടത്തിന്റെ, മുന്നിൽ വന്ന് പെടണം. എന്തിനേറെ, സാംസ്കാരികപ്പൊലിമയുടെ 3 സെഷനുകളിലെ രൂപമാറ്റങ്ങൾ വരെ അതിന്റെ ഭാഗമായിരുന്നു.

ആ ഒരു ഞാണിന്മേൽ കളിയിൽ,  ശരിയാണ് താങ്കൾ, നിങ്ങൾ എല്ലാവരും പറഞ്ഞ പോരായ്മകൾ വന്നിട്ടുണ്ട്. പോരായ്മകളേ വന്നിട്ടുള്ളൂ.

മുപ്പതോളം സബ് കമ്മറ്റികളുടെ തലപ്പത്തുള്ളവരെ സംഘാടക നേതൃത്വം കുറ്റപ്പെടുത്തുന്നില്ല. അതിന്റെ വളരെ ഉത്തരവാദിത്വപ്പെട്ട ഭാരവാഹി എന്ന നിലയിൽ, ഞാൻ പറയുന്നു - അങ്ങിനെയുള്ള ഓട്ടപ്പാച്ചിലിനിടയിൽ mistakes സംഭവിച്ചിട്ടുണ്ട്. അതിന്റെ analysis report സഹപ്രവർത്തകനായ റാസ  തയ്യാറാക്കുമെന്ന് ഇന്നലെ അറിയിച്ചിട്ടുമുണ്ട്. സമയം കിട്ടിയാൽ റാസയെ എം.കെ. ഹാരിസ്  സഹായിക്കുകയും ചെയ്യും.

പൊലിമയിലെ വൈവിധ്യ സാനിധ്യങ്ങളുടെ വർണ്ണശബളിമയിൽ ഈ പോരായ്മകൾ അത്ര വലുതല്ലെന്ന് തോന്നാത്തത് എന്റെ ആവേശമായിരിക്കാം, ഓവർ ആത്മവിശ്വാസമായിരിക്കാം. സന്തോഷത്തള്ളിച്ചയുമാകാം.

സാംസ്ക്കാരികപ്പൊലിമയിലെ സ്വാഗത പ്രസംഗം വരെ ഞാൻ ഒഴിവാക്കണമായിരുന്നെന്ന് ഇപ്പോൾ തോന്നുന്നു, പ്രത്യേകിച്ച് ചില മുക്കുമൂലകളിൽ നിന്ന് അതുമൊരു സംസാരവിഷയമാക്കിത്തുടങ്ങിയെന്നും കേൾക്കാനിടയായത് മുതൽ. എല്ലാവർക്കും അഭിവാദ്യങ്ങൾ ! ശുഭരാത്രി !

No comments:

Post a Comment