Monday 8 October 2018

ഇന്ത്യന്‍ റിപ്പബ്ലിക് ദിനം, ഒരവലോകനം. / അസീസ് പട്ല

*ഇന്ത്യന്‍ റിപ്പബ്ലിക് ദിനം, ഒരവലോകനം.*

രാജ്യത്തിന്‍റെ സാംസ്കാരിക മേന്മകളും, സൈനികബലവും വിളിച്ചോതുന്നതായിരുന്നു ഇന്നല ആഘോഷിക്കപ്പെട്ട അറുപത്തി ഒന്‍പതാം റിപ്പബ്ലിക് ദിനം.

ഏഷ്യ-ഇന്തോ പെസിഫിക് മേഖലയില്‍ ഇന്ത്യയുടെ സാന്നിധ്യം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി, ചരിത്രത്തിലാദ്യമായിട്ടാണ് ഇരുപത്തഞ്ചു വര്‍ഷം മുമ്പ് രൂപീകരിക്കപ്പെട്ട പത്തു ആസിയാന്‍ രാജ്യനേതാക്കന്മാര്‍ക്ക് കൂടി ആദിത്യപരവതാനി വിരിച്ചത്.

രാഷ്‌ട്രപതിഭവന്‍ സ്ഥിതിചെയ്യുന്ന റൈസിനിയ ഹില്‍സ് തൊട്ടു എട്ടു കിലോമീറ്ററോളം രാജ്പതിന്‍റെ ഇരു വശങ്ങളും ജനനിബിഡമായിരുന്നു, രാഷ്ട്രപതിയും പ്രധാനമന്ത്രിയും മറ്റു ക്ഷണിക്കപ്പെട്ട അതിഥികളുമടങ്ങുന്ന  വി.ഐ.പി ബോക്സിനു മുമ്പിലൂടെ കടന്നുപോകുന്ന കേന്ദ്ര സര്‍ക്കാറിന്‍റെ വിവിധ മന്ത്രാലയങ്ങളുടെയും, എജന്‍സികളുടേയും പരേഡും, വിവിധ സംസ്ഥാനങ്ങളുടെ തനത് സാംസ്കാരികത വിളിച്ചോതുന്ന നിശ്ചല ചിത്രങ്ങളടങ്ങിയ പ്ലോട്ടുകളും  രാഷ്ട്രപതിക്ക് സല്യുട്ട് അര്‍പ്പിച്ചു താളാത്മക ചടുല ചുവടുവെയ്പ്പില്‍, മാസ്മരിക ഇന്ദ്രജാലങ്ങള്‍  തീര്‍ത്ത്‌ കടന്നുപോകുന്ന രംഗം ഏതൊരാളെയും  ആനന്ദദായകമാക്കുന്നതായിരുന്നു.
ലോകത്തിലെ ഒട്ടകപ്പടയുള്ള ഏക രാജ്യമെന്ന ഖ്യാദിയും നമ്മുടെ ഭാരതത്തിനു തെന്നെയെന്നുതില്‍ നമുക്കഭിമാനിക്കാം.

കഴിഞ്ഞ നാലു വര്‍ഷത്തോളമായി കേരളത്തെ പ്രതിനിധീകരിച്ച് പ്ലോട്ടുകള്‍ ഉണ്ടായിരുന്നില്ല, ഇപ്രാവശ്യം ഉണ്ടായിരുന്നെങ്കിലും വേണ്ടത്ര നിറന്നില്ല,  അമ്പലോത്സവത്തെ വിഷയമാക്കി കാളക്കെട്ടും, എടുപ്പുകുതിരയും, ഓച്ചിറക്കളിയും കളരിപ്പയറ്റുമായിരുന്നു ദൃശ്യം.

പ്രകൃതിയുടെ പച്ചപ്പും കലാസാംസ്കാരിക, വൈവിധ്യങ്ങളും വര്‍ണ്ണക്കാഴ്ചകളും ഉള്‍പെടുത്തിയ നിറപ്പകിട്ടാര്‍ന്ന ഒരു പ്ലോട്ട് ലോക നെറുകയില്‍ സമര്‍പ്പിക്കാനുള്ള എല്ലാ സാംഗത്യങ്ങള്‍ ഉണ്ടായിട്ടും എന്തോ.. അധികൃതര്‍ വേണ്ടത്ര ശ്രദ്ധ പതിപ്പിചില്ലേയെന്നു തോന്നിപ്പോയി., ഒരു കഥകളി രംഗം പോലും  കാണാന്‍ ഇടയായത് ഡല്‍ഹിയിലെ സ്കൂള്‍ കുട്ടികള്‍ അവതരിപ്പിച്ച തിരഞ്ഞെടുത്ത അഞ്ചു സംസ്ഥാനങ്ങളിലെ കലാ-സാംസ്കാരിക രംഗങ്ങളില്‍ നിന്നാണ്.

പരേഡില്‍ ചരിതത്തിലാദ്യമായി ബി.എസ്.എഫ്. വനിതാ ജവാന്മാരുടെ (പെണ്‍പട) മോട്ടോര്‍ ബൈക്കടക്കമുള്ള അഭ്യാസപ്രകടനങ്ങളാണ് ഏറെ ആകര്‍ഷകമായി തോന്നിയെങ്കിലും, എന്നെ സ്വാധീനച്ചത് മലയാളി സെബാസ്റ്റ്യന്‍ വിന്‍സെന്‍റ് അടക്കമുള്ള ധീരതയ്ക്ക് അവാര്‍ഡു വാങ്ങിയ കുട്ടികളുടെ പരേഡ് ആയിരുന്നു,  കടന്നുപോകുമ്പോള്‍, ആത്മാഭിമാനത്തിന്‍റെ ഉള്‍ത്തുടിപ്പില്‍, ഞാന്‍ ഇതാ... എന്നെ സമര്‍പ്പിച്ചിരിക്കുന്നു എന്ന പ്രതിജ്ഞാമൊഴി അവരുടെ കണ്ണുകളില്‍ സ്ഫുരിക്കുന്നുണ്ടായിര്‍ന്നു.

മോദിജി അധികാരത്തിലേറിയ ശേഷം മന്‍കി ബാത്തിന്‍റെ സന്ദേശമടങ്ങുന്ന  പ്ലോട്ട് സ്ഥിരമായുണ്ടെങ്കിലും ഇപ്രാവശ്യം ഇന്‍കം ടാക്സിന്‍റെ കള്ളപ്പണത്തിനെതിരെയെന്ന (ഓപറേഷന്‍ ക്ലീന്‍ മണി) എന്ന സന്ദേശവും ഇടം പിടിച്ചു, കൂട്ടത്തില്‍ ടാക്സ് ത്വരിതപ്പെടുത്താനും.

റിപ്പബ്ലിക് ദിനം അനുസ്മരണീയമാക്കിയ ഭരണഘടനയുടെ മസ്തിഷ്കം എന്നറിയപ്പെടുന്ന പണ്ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്രുവിന്‍റെ അനന്തരവന്‍, സമകാലീന മതേതര രാഷ്ട്രീയ പ്രതീകമായ ശ്രീ രാഹുല്‍ഗാന്ധിയ്ക്ക് പരേഡ് കാണാന്‍ നാലാം നിരയില്‍ സീറ്റ് നല്‍കി ആറാം നിരയില്‍ ഇരുത്തിയത് കടുത്ത അവഹേളനമായിപ്പോയി., ചരിത്രം മാപ്പ് നല്‍കാത്ത അവഹേളനം..!

അസീസ്‌ പട്ള

◻◻◻◻◻

No comments:

Post a Comment