Sunday 14 October 2018

മരിച്ചിട്ടും മായാത്ത ഓര്‍മ്മകള്‍ / റഊഫ് പേരാൽ

*അനുസ്മരണം*_
******************************
*_മരിച്ചിട്ടും മായാത്ത ഓര്‍മ്മകള്‍_*
=======================
*ഇന്നലത്തെ പ്രഭാത സൂര്യന്‍ ഉദിച്ചത്  പട്ള ചൂത്രവളപ്പ് അന്ത്ക്കായിച്ചയുടെ വിയോഗ വാര്‍ത്തയുമായിട്ടാണ്.*
*മരണം ഏതൊരാള്‍ക്കും സുനിശ്ചിതം തന്നെയാണ്.പക്ഷെ ചില മരണങ്ങള്‍  ഓര്‍മ്മകള്‍ കൊണ്ട് മനസ്സ് നൊമ്പരപ്പെടുത്തും.*
*ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാന്‍ വീടും നാടും വിടുന്നവര്‍ക്കൊരു പേര് ചാര്‍ത്താറുണ്ട്.*
*_പ്രവാസി_*.....

*അതെ അന്ത്ക്കായിച്ചയും ഒരു പ്രവാസിയായിരുന്നു.*
*അല്‍ എെനിലെ ഒരു ബഖാലയില്‍ ചെറിയ വേതനത്തിന് ജോലി ചെയ്തിരുന്ന അദ്ധേഹത്തെ ആ വഴിക്കുളള യാത്രക്കിടയില്‍ പലപ്പോഴും ഞാന്‍ സന്ദര്‍ശിക്കാറുണ്ടായിരുന്നു..എല്ലാ വിവരങ്ങള്‍ അന്വേഷിച്ചറിയാനും പറഞ്ഞ് തരാറുമൊക്കെയുണ്ടായിരുന്ന ആ മുഖം അത്ര പെട്ടന്നൊന്നും മായാതെ   എന്‍റെ മനസ്സിലുണ്ടാകും.*
*കെെക്ക് ഒരു വേദനയാണ്.ഭേദമാകുന്നില്ല.നാട്ടില്‍ പോയി ചികില്‍സിക്കണം.ഒരിക്കല്‍ പറഞ്ഞതോര്‍ക്കുന്നു. പക്ഷെ അതൊരു തിരിച്ച് വരാത്ത പോക്കായിരുന്നു എന്ന്  മനസ്സിലാക്കേണ്ടി വന്നത് പിന്നീടായിരുന്നു.*

*ഞാന്‍ നാട്ടില്‍ പോയാലൊക്കെ ഒരു വിളിപ്പാടകലെയുളള അദ്ധേഹത്തിന്‍റെ വീട്ടില്‍ പോകുകയും സുഖ വിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്യാറുണ്ടായിരുന്നു.*
*അവസാനമായി ഏഴ് മാസം മുമ്പ് യു.എ.ഇ ലേക്ക് തിരിക്കുന്നതിന് തൊട്ട് തലേന്ന്   വര്‍ഷങ്ങളായുളള കിടപ്പില്‍ ശരീരം ആകപ്പാടെ തളര്‍ത്തിയ  ആ ശോഷിച്ച കെെ പിടിച്ച് യാത്ര ചോദിക്കുമ്പോള്‍ വ്യക്തമല്ലാത്ത രീതിയില്‍ എന്തൊക്കൊയോ പറഞ്ഞത് ഇനിയൊരു കണ്ടു മുട്ടലുണ്ടാവില്ല എന്നായിരിക്കും  എന്നോര്‍ക്കുമ്പോള്‍ എന്‍റെ മനസ്സിന് വല്ലാത്തൊരു വിങ്ങലാണ്.*
*സൗമ്യനില്‍ സൗമ്യനായിരുന്നു അദ്ധേഹം. ഇന്ന് വരെ ഒരാളോടും കയര്‍ത്തോ ഉച്ചത്തിലോ സംസാരിക്കുന്നത് കണ്ടിട്ടില്ല.*

*അബൂദാബിയില്‍ ജോലി ചെയ്യുന്ന ഏക മകന്‍ അര്‍ഷാദിനെ പ്രാരാബ്ധങ്ങളേല്‍പ്പിച്ചാണ് അന്ത്കായിച്ച യാത്രയായത്. രണ്ട് പെണ്‍കുട്ടികളില്‍ മൂത്തവള്‍ പ്ലസ്ടു  കഴിഞ്ഞ് തുടര്‍ പഠനത്തിന് പോകുന്നുണ്ട്.ഇളയവള്‍ പട്ള സ്ക്കൂളില്‍ പഠിക്കുകയാണ്.*

*പ്രപഞ്ച നാഥാ....... ദുനിയാവില്‍ അദ്ധേഹം അനുഭവിച്ച വേദനകള്‍ക്കും യാതനകള്‍ക്കും പകരമായി നാളെ നിന്‍റെ ജന്നാത്തുന്നഈമില്‍ നിന്‍റെ  ഇഷ്ടദാസന്‍മാരുടെ കൂടെ സഹവസിക്കാനുളള ഭാഗ്യം നല്‍കി അനുഗ്രഹിക്കണേ....*
^^^^^^^^^^^^^^^^^^^^^^^^^^^^
_പ്രാര്‍ത്ഥനാ പൂര്‍വ്വം_
_റൗഫ് പേരാല്‍_
××××××××××××××××××××××××

No comments:

Post a Comment