Tuesday, 28 February 2017

''സ്റ്റോപ് സ്‌മോക്കിങ്'' നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും വേണ്ടി / അസ്‌ലം മാവില

''സ്റ്റോപ് സ്‌മോക്കിങ്''
നിങ്ങൾക്കും
നിങ്ങളുടെ കുടുംബത്തിനും വേണ്ടി

അസ്‌ലം മാവില

http://www.kvartha.com/2017/03/stop-smoking-for-you-and-your-family.htmlനാലയയ്യായിരം  പേർ കഴിഞ്ഞ രണ്ടു വർഷമായി ഇടതടവില്ലാതെ ജോലി ചെയ്യുന്ന ഒരു സൈറ്റാണ് ഞങ്ങളുടേത്. മെയിൻ  കോൺട്രാക്ടെർസ് , സബ് കോൺട്രാക്ടെർസ് ഇവർക്കൊക്കെ വെവ്വേറെ സൈറ്റ്പ്രിമൈസെസാണ് ഉള്ളത്.  നീലച്ചട്ടി തൊപ്പിക്കാർ മുതൽ വെള്ളചട്ടി തൊപ്പിക്കാർ വരെ അവരവരുടെ സൈറ്റ് ഓഫീസ് മുറ്റത്തു അതിരാവിലെ ഒരു വിസിൽ  വിളിക്കുത്തരം നൽകി നിരനിരയായി നിൽക്കും.

ചിലയിടങ്ങളിൽ ഡ്രില്ലുണ്ട്,  അൽപം ഉയരത്തിലുള്ള ഒരു കൊച്ചു പോഡിയത്തിൽ സേഫ്റ്റി വിഭാഗത്തിലെ ഒരാൾ മ്യൂസിക്കിന്റെ പശ്ചാത്തലത്തിലോ അല്ലാതെയോ കസർത്ത് കാണിക്കും, അതിനനുസരിച്ചു സൈറ്റ് എംപ്ലോയീസ് കയ്യുംകാലുമനക്കി അയാളെ ഫോള്ളോ ചെയ്യണം. ഓരോ നിരയിലെയും ആദ്യത്തെ പത്ത് പതിനഞ്ചു പേർ ഈ മെയ്യനക്കത്തിൽ ആത്മാർത്ഥത കാണിക്കും, നിരയുടെ പിന്നോക്കം വരുന്തോറും അതൊരു ''കർമ്മം തീർക്കലായി'' പരിണമിച്ചു കൊണ്ടിരിക്കും. ശരിക്കും പുറത്തു നിന്ന് വരുന്ന ഒരാൾക്ക് ലൈനിന്റെ ഏറ്റവും പിന്നിൽ വന്നു ദൂരെ അല്പം മാറി നിന്ന്, പിന്നിലെ  നിരയിലുള്ള  ആർക്കോവേണ്ടി കൈകാലുകൾ അനക്കുന്നവരുടെ ശരീരഭാഷ കണ്ട് രസിക്കാം. .

ഈ കസർത്തു കഴിഞ്ഞാൽ അടുത്ത ഇനമാണ്, ''ഭാഷണ''. സെയ്‌ഫിറ്റി & അഡ്മിൻ വിഭാഗങ്ങളിലെ ആളുകൾ അഞ്ചെട്ടു മിനുറ്റ് നടത്തുന്ന അവെർനസ്സ് ടോക്ക്. എന്തെങ്കിലും ഒരു വിഷയം ഉണ്ടാകും. കഴിഞ്ഞ ദിവസം ഒരു കോൺട്രാക്ടറുടെ സെയ്ഫ്റ്റി ഡ്രില്ലാനന്തരം, അവരുടെ  പോഡിയത്തിൽ കയറി സംസാരിക്കാൻ എന്നെ  ക്ഷണിച്ചു. വിഷയം.  ''ഹെൽത്ത് ടിപ്സ് എബൌട്ട് സ്‌മോക്കിങ്.'' അതിന്റെ രത്നച്ചുരുക്കം ഇവിടെ പകർത്തുന്നതിൽ നിങ്ങൾക്ക് വിഷമമില്ലല്ലോ.

2013 ലെ കണക്ക് സഊദിയിൽ 68 ലക്ഷം പുകവലിക്കാറുണ്ടെന്നാണ്. 2020 ആകുമ്പോഴേക്കും അത് 10 മില്യൺ കവിയും. 23000 പേരെ ഓരോ വർഷം ഈ രാജ്യത്ത് പുകവലി കൊല്ലുന്നു. കുറിച്ച് വെക്കാനല്ല ഈ കണക്ക്,  ജാഗ്രത കാണിക്കാനാണീ സംസാരം. പുകവലിക്കാരുടെ എണ്ണം കൂടിയത് കൊണ്ട് ഒരാൾക്ക് ഗുണമില്ല, അതിന്റെ ബിസിനസ്സ് നടത്തുന്നവർക്കൊഴികെ.

അവസാനത്തെ പുകയൂതിക്കഴിഞ്ഞ 20 മിനിട്ടിനു ശേഷം  നിങ്ങളുടെ ഹൃദയമിടിപ്പ് സാധാരണ നിലയിലേക്ക് പോകാൻ ശ്രമം തുടങ്ങും. 2 മണിക്കൂറിൽ പുകവലിച്ചില്ലെങ്കിൽ ബ്ലഡ് പ്രഷറും ഹാർട്ട് റേറ്റും സാധാരണ നിലയുടെ അടുത്തെത്തും. 12 മണിക്കൂറിൽ നിങ്ങൾ പുകയൂതുന്നില്ലെങ്കിൽ ശരീരത്തിൽ കാർബൺ മോണോക്സൈഡിന്റെ അളവ് കുറയും. 48 മണിക്കൂറായാൽ മണക്കാനും രുചിക്കാനുമുള്ള കഴിവ് തിരിച്ചു കിട്ടിത്തുടങ്ങും. 2  - 3 ആഴ്ചയിൽ കിതക്കാതെ ഓടാൻ പറ്റും, ചെറിയ തോതിലുള്ള വ്യായാമവും ചെയ്യാം. ഒന്ന് മുതൽ ഒമ്പതു മാസത്തിനുള്ളിൽ നിങ്ങളുടെ ശ്വാസകോശം റിപ്പയർ പണിയാരംഭിക്കും. ഒരു വർഷത്തോളം നിങ്ങൾ സിഗരറ്റ് തൊട്ടില്ലെങ്കിൽ ഹൃദയ രോഗത്തിനുള്ള റിസ്ക് പകുതിയായി കുറയും. നിങ്ങൾക്ക് തീരുമാനിക്കാം, ക്വിറ്റ് ഓർ കണ്ടിന്യൂ.

നിർത്താൻ സമയമായി, ദിവസത്തിൽ ഒന്ന്-രണ്ടെണ്ണം വലിച്ചിരുന്ന ഞാനും ഇത് നിർത്തിയ ആളാണ്. അത്കൊണ്ടാണ് ഈ വിഷയം ധൈര്യത്തിൽ നിങ്ങളോട് പറയുന്നത്.  ഞാനെന്റെ നാട്ടിലേക്ക് വെക്കേഷന് പോയപ്പോൾ എന്റെ മകൻ എന്താണ് വിഷയമെന്നു പറയാതെ അവന്റെ സ്‌കൂളിലേക്ക് എന്നെ വിളിച്ചുകൊണ്ട് പോയി , അവിടെ ഒരു ക്‌ളാസ്സുണ്ട്, നിർബന്ധമായും സംബന്ധിക്കണമെന്ന്. തൊട്ടടുത്ത സ്‌കൂളിലെ ഒരു അധ്യാപകനാണ് ഞങ്ങളെ അഭിസംബോധന ചെയ്യുന്നത്. ''ഇക്കൂട്ടത്തിൽ ഈ നിമിഷം പുകവലി നിർത്തുമെന്ന് പ്രഖ്യാപിക്കാൻ ധൈര്യമുള്ള ആൺപിള്ളേരുണ്ടോ ?'' അയാൾ ചോദിച്ചു.   എനിക്ക് പുറത്തേക്കോടിയാലോ എന്ന് തോന്നി. സ്‌കൂളിന്റെ ജനാലയ്ക്ക് പുറത്തു  ഞാൻ മകനെ  തെരഞ്ഞു. ഒന്ന് മോന്ത കാണിച്ചു കണ്ണുരുട്ടാൻ.

അപ്പോൾ ആരുമില്ലേ ? എന്ന ചോദ്യം വീണ്ടും. ഞാൻ എഴുന്നേറ്റ്‌ നിന്നു. എന്നെ സദസ്സിന് മുന്നിലേക്ക് അദ്ദേഹം കൊണ്ട് പോയി. ആലിംഗനം ചെയ്തു. എന്നോട് അയാൾ പേര് ചോദിച്ചു, ചെവിയിൽ  പറഞ്ഞു  - അസ്‌ലം നിങ്ങൾ എന്റെ മാനം കാത്തു, ആരും എഴുന്നേൽക്കാതിരുന്നെങ്കിൽ എന്റെ ആത്മവിശ്വാസം ചോർന്നു പോകുമായിരുന്നു. ''ഇനി ഞാൻ പോകുന്നിടത്തൊക്കെ നിങ്ങളെ ഉദ്ധരിച്ചാണ് സംസാരിക്കുക. അത്കൊണ്ട് വീണ്ടും തുടങ്ങരുത്.''

എനിക്ക് ഒരു സമ്മാനപ്പൊതി സ്‌കൂൾ  പ്രിൻസിപ്പാൾ നൽകി. എന്റെ മകന്റെ സ്റ്റഡി റൂമിൽ ഇപ്പോഴും ആ വാൾക്ളോക്ക് തൂങ്ങുന്നുണ്ട്. വീട്ടിലെ മുഴുവൻ ഇലക്ട്രോണിക് ഡിവൈസും ബാറ്ററി ഇല്ലാതെ നിലച്ചാലും, ആ വാൾക്ളോക്ക് പ്രവർത്തിച്ചു കൊണ്ടിരിക്കും, എന്റെ പുകവലിക്ക് ഫുൾസ്റ്റോപ്പിട്ടതിന്റെ അടയാളമായി.  മൂന്ന് വർഷത്തോളമായി, സിഗരറ്റ് എന്റെ ജീവിതത്തിൽ നിന്ന് വഴിമാറി സഞ്ചരിക്കാൻ തുടങ്ങിയിട്ട്.

അതുകേട്ട് ആ നിരയിൽ നിന്ന് ഒരാൾ കൈപൊക്കി, ''സാബ്,  മേം ആജ്‌സെ (ഇ )സ്‌മോക്കിങ് ചോഡ്ത്താ ഹൂം. '' അത് രണ്ടു മൂന്ന് ആയി.  ഒരാൾ ഉറക്കെ -  ''ഹൌ ടു സ്റ്റോപ്പ് സ്‌മോക്കിങ് ? നിർത്താൻ വല്ല കുറുക്ക് വഴിയുണ്ടോന്ന്.

നിങ്ങൾ സ്വയം തീരുമാനിക്കണം. നിങ്ങൾക്ക് വേണ്ടി,  മക്കൾ വേണ്ടി, കുടുംബത്തിന് വേണ്ടി , അവരുടെ ''നല്ലയുമ്പൊട്ടും'' കാണാൻ നിങ്ങൾ ഉണ്ടാകണം. മാറി നിൽക്കാം, വലിക്കുന്നവനോട് പറയാൻ നാക്ക് പൊങ്ങണം  - നോട്ട് ടു സ്മോക് ഇൻ ഫ്രന്റ് ഓഫ് മി. നല്ലൊരു കൗൺസിലറെ കാണുക. അല്ലെങ്കിൽ ഒരു ഡോക്ടറെ, അയാൾ നിങ്ങൾക്ക് അതിന് പകരമായി കുറിച്ച് തരും. വ്യായാമം ശീലമാക്കുക. സ്മോക്കിങ്ങുമായി ബന്ധമുള്ളതൊന്നും  നിങ്ങളുടെ വീട്ടിൽ, റൂമിൽ ഇല്ലെന്ന് ഉറപ്പ് വരുത്തുക. ഒരു കൂട്ടുകാരനെ ഓർമ്മപെടുത്താൻ നിങ്ങളെ ഏൽപ്പിക്കുക - ''ഭയ്യാ, ഹോണസ്റ്റ്‌ലി, തും അപ്നാ ജാൻ ബാച്ചായ, സേവ്ഡ് യുവർ ലൈഫ്,  ഫോർ യൂ ആൻഡ് ഫോർ  യുവർ ഫാമിലി.''  സംസാരം  കൺക്ളൂഡ് ചെയ്യാനുള്ള സിഗ്നൽ എനിക്ക്  ലഭിച്ചു. ഞാൻ നിർത്തി - ''I hope, today's my talk may help smokers to give up, and enjoying smoke free environment once more.'' 

March 01 -March 06 March 28 - March 30 കൊല്ലപ്പരീക്ഷ നാളെ തുടങ്ങുന്നു, പിള്ളേരൊക്കെ റെഡിയാണല്ലോ / അസ്‌ലം മാവില

March 01 -March 06
March 28 - March 30

കൊല്ലപ്പരീക്ഷ നാളെ തുടങ്ങുന്നു,
പിള്ളേരൊക്കെ റെഡിയാണല്ലോ

അസ്‌ലം മാവില

പത്തിലെ പിള്ളേർക്കും പതിനൊന്ന്, പന്ത്രണ്ട് ക്‌ളാസ്സിലെ പിള്ളേർക്ക് മാത്രമല്ല പരീക്ഷ. അവർക്ക് പരീക്ഷകൾ തുടങ്ങുന്നതിന് മുമ്പ് തന്നെ മറ്റുകുട്ടികൾക്ക് പരീക്ഷ തുടങ്ങും. ഒന്ന് മുതൽ ഒമ്പത് വരെയുള്ള പിള്ളേരുടെ കൊല്ലപ്പരീക്ഷ നാളെ തുടങ്ങുകയാണ്. http://www.education.kerala.gov.in/ എന്ന വെബ്സൈറ്റിൽ പോയാൽ എല്ലാ വിവരവും മണിമണിയായി ലഭിക്കും. favorite links-ൽ ഇമ്മാതിരി സൈറ്റൊക്കെ ഉൾപ്പെടുത്തണം.

അപ്പോൾ അവരുടെ കാര്യത്തിൽ ഒരു ശ്രദ്ധ വേണം. ഞാനടക്കം പലർക്കും കാ(ൽ)ക്കൊല്ല-അരക്കൊല്ല പരീക്ഷകൾ മാത്രമാണ് ഒരു  പരീക്ഷ എന്ന് തോന്നിയിട്ടുള്ളത്.  കൊല്ലപ്പരീക്ഷ ഒരു പരീക്ഷ തന്നെയല്ല. ഈ അന്ധവിശ്വാസം നമുക്ക് പലർക്കുമിപ്പോഴും  ഉള്ളത് കൊണ്ട് പിള്ളേർക്ക് സുഖമാണ്. ഇതിന്റെ കാരണം ആദ്യം പറഞ്ഞ രണ്ടുപരീക്ഷകളുടെ ഉത്തരക്കടലാസുകൾ  വീട്ടിലെത്തും, രക്ഷിതാക്കളുടെ ഒപ്പ് ചാർത്താൻ. പിന്നാലെ പ്രോഗ്രസ്സ് കാർഡും, പിടിഎ നോട്ടും വരും , ഓപ്പൺ ഡേയ്ക്ക് പോകാൻ. അന്നേരമാണല്ലോ നമ്മുടെ പിള്ളേരുടെ പഠനത്തേക്കാളേറെ അവരുടെ കുസൃതികളും കൂടോത്രങ്ങളും ഗുരുനാഥന്മാരിൽ നിന്ന് നമ്മൾ നേരിട്ട് കേൾക്കുന്നത് ! മൊബൈലിൽ  50 രൂപ ടോപ്പപ്പ് ചെയ്യാൻ അറിയാത്ത പാവം മോനും മോളും, നമ്മൾ അവിടെക്കാണുന്നത് അണ്ട്രോയിഡിന്റെ അംബാസഡർമാരായിട്ടാണ്. അവർക്കറിയാത്ത കുസൃതികളുമില്ല വേലത്തരങ്ങളുമില്ല. അതുവരെ പാവമെന്നു കരുതി സ്‌കൂളിൽ കുടയും വടിയുമായി പോയ നമുക്ക് ഇങ്ങോട്ട് ''പണി കിട്ടി'' തിരിച്ചു വരാനുള്ള അവസരം കൂടിയാണ് കാൽ-അരക്കൊല്ല പരീക്ഷകൾ.

അത്കൊണ്ട്കൊല്ലപ്പരീക്ഷയ്ക്ക് ഒരു വിലയുമില്ലെന്നാണ് നമ്മൾ കരുതിപ്പോകുന്നത്. എന്നാൽ തെറ്റാണാധാരണ. ഹൌവ്വവർ, പരീക്ഷ നാളെ , മാർച്ച് ഒന്നാം തിയ്യതി തൊട്ട് തുടങ്ങും. പിന്നെ അത് ആറാം തിയ്യതി വരെയുണ്ട്. അത് കഴിഞ്ഞു ഏഴാം തിയ്യതി മുതൽ ഇരുപത്തി ഏഴാം തിയ്യതി വരെ പരീക്ഷയില്ല. ആ ഗ്യാപ്പിലാണ് SSLC ,പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ.  അവരുടെ പരീക്ഷകൾ കഴിഞ്ഞാൽ പിന്നെ 28 മുതൽ വീണ്ടും 30 വരെ ഒന്നാം ക്ലാസ്സ് മുതൽ ഒമ്പതാം ക്‌ളാസ്സിലെ പിള്ളേർക്ക് ബാക്കിയുള്ള പരീക്ഷകൾ നടക്കും. ഒന്നിലെ കുട്ടികൾക്ക് നാളെയല്ല മറ്റന്നാളാണ് പരീക്ഷ തുടങ്ങുന്നത്.

ഇന്നു വൈകുന്നേരവും നമ്മുടെ പിള്ളേർ  ഫുട്‍ബോളും ബാറ്റും സ്റ്റംപ്സും കൊണ്ട്  കളസമിട്ടു പത്രാസ്സിൽ ഇറങ്ങുമ്പോൾ ഉമ്മയും ഉപ്പയും ഒന്ന് ആ മാന്യമാരോട് ചോദിക്കണം - അല്ലടാ , ആ ''മാവില''ക്കാരൻ വാട്സാപ്പിലെങ്ങാണ്ടാ എഴുതിയത് കണ്ടു, ഉള്ളതാണോടേയ് ? നാളെ പരീക്ഷ തന്നെടേയ് ?  പിള്ളേർ സൈക്കിളിന് വീണ ചിരിയുമായി തിരിച്ചു പഠിപ്പ്മേശയിൽ എത്തിക്കോളും.  പെൺകുട്ടികൾ പിന്നെ ഇമ്മാതിരി വേലത്തരത്തിനൊന്നുമിറങ്ങില്ല. ഇരുന്ന് പഠിച്ചു കൊള്ളും.

ഒരു കൊല്ലത്തെ പഠനമാണ് നാളെ പരീക്ഷയ്ക്ക് വിധേയമാകുന്നത്, കുട്ടികൾക്കതിന്റെ ഗൗരവം ഉണ്ടാകും, രക്ഷിതാക്കൾക്കും ഉണ്ടാകണം. നമ്മൾ ഗൗരവത്തിലെങ്കിൽ അവരും ഗൗരവത്തിലാണ്.  പരീക്ഷക്കിരിക്കുന്ന എല്ലാ പിള്ളേർക്കും വിജയാശംസകൾ ! അവരെ ഒരുക്കിയെടുക്കുന്ന രക്ഷിതാക്കൾക്കും !

KKKK to Edit

HI

Monday, 27 February 2017

പട്‌ല യൂത്ത് ഫോറവും പുതിയ വെല്ലുവിളികളും /അസ്‌ലം മാവില

പട്‌ല യൂത്ത് ഫോറവും
പുതിയ വെല്ലുവിളികളും

അസ്‌ലം മാവില

ഈ കൂട്ടായ്മയെക്കുറിച്ചു പറയുമ്പോൾ 1940കളിൽ പട്‌ലയിൽ പ്രവർത്തിച്ചിരുന്ന ആദ്യത്തെ യുവജനകൂട്ടായ്‍മയെ കുറിച്ച് എവിടെയോ വായിച്ചത് ഓർമ്മിക്കുന്നു. സാമൂഹിക-സാംസ്കാരിക -വിദ്യാഭ്യാസപ്രവർത്തനങ്ങൾ ലക്ഷ്യമാക്കി പ്രവർത്തിച്ചിരുന്ന ഒരു സംഘമായിരുന്നു അത്. അതും ഏതാണ്ട് PYF-ന്റെ അടുത്ത് നിൽക്കുന്ന ഒരു പേരാണെന്നാണ് എന്റെ ഓർമ്മ.  സെക്രട്ടറി എന്നെഴുതിയിടത്ത് എന്റെ  പിതാവ് ആ കൂട്ടായ്‍മയുടെ   മെമ്പർഷിപ്പിൽ ഒപ്പ് വെച്ചത് കണ്ടത് കൊണ്ടാണോ എന്നറിയില്ല  വളരെ ചെറുപ്പത്തിലുള്ള ആ ഓർമ്മ ഇപ്പോഴും മനസ്സിൽ ബാക്കിയായിട്ടുള്ളത്.

സാക്ഷരതയെന്നത് ഒരു വലിയ ദൗത്യവും വെല്ലുവിളിയുമാണ് എല്ലായ്പ്പോഴും.  കേവലം അക്ഷരങ്ങൾ പഠിപ്പിക്കാനുള്ള സാക്ഷരതാ പ്രവർത്തനത്തിന്റെ കാലം കഴിഞ്ഞു പോയി. it has been saturated. സാംസ്‌കാരിക സാക്ഷരതയിലും  തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സാക്ഷരതയിലുമൂന്നിക്കൊണ്ടുള്ള പ്രവർത്തനങ്ങൾക്കാണ് ഇനി കൂട്ടായ്മകൾ മുൻ‌തൂക്കം നൽകേണ്ടത്. അതിൽ വല്ലപ്പോഴും മിന്നാമിനുങ്ങ്  വെട്ടമായി PYF പ്രത്യക്ഷപ്പെടുന്നുവെന്നത് മാത്രമാണ് നമ്മുടെ ഗ്രാമത്തെ സംബന്ധിടത്തോളം നേരിയ ഒരാശ്വാസം.

ലഭ്യമായ സൗകര്യങ്ങളും  സാങ്കേതികസ്രോതസ്സുകളുമുപയോഗിച്ചു തങ്ങളുടെ സന്ദേശം പൊതുമനസ്സിൽ ശരിയാംവണ്ണം എത്തിക്കുന്നതിലോ എത്തിച്ചിട്ടുണ്ടെങ്കിൽ തന്നെ അവ പൊതുജനങ്ങൾ, പ്രത്യേകിച്ച് യുവാക്കളും വിദ്യാർത്ഥികളും എത്രത്തോളം ഉൾക്കൊണ്ടിട്ടുണ്ട് എന്നുറപ്പാക്കുന്നതിലോ എത്രമാത്രം വിജയിച്ചിട്ടുണ്ടെന്നത്  യുവ നേതൃത്വം ഇടക്കിടക്ക് സ്കാനിങ്ങിന് വിധേയാക്കുക തന്നെ വേണം.

പരീക്ഷാകാലം കൂടിക്കഴിഞ്ഞാൽ അംഗങ്ങൾക്കിടയിൽ തന്നെയുള്ളവർക്കായി മാത്രം workshopകൾ സംഘടിപ്പിക്കണം. അതൊന്നും ഒരുകാലത്തും നഷ്ടമാകില്ല. clusterകളായി തിരിച്ചു mock  events ഉണ്ടാക്കി നടേ പറഞ്ഞ  വിവിധ വിഷയങ്ങൾ പഠനം ലക്ഷ്യമാക്കി നിരന്തരം ചർച്ചകൾക്ക് വിധേയമാക്കണം.  if we really want it done, we must explore all avenues എന്ന് ഇംഗ്ലീഷിൽ ഒരു പ്രയോഗമുണ്ട്. ഏറ്റവും നല്ല റിസൾട്ട് കിട്ടണമെങ്കിൽ എല്ലാ വഴിയിലും ശ്രമം നടത്തണമെന്നാണ് അതിന്റെ ആശയം.

പല വിദ്യാർത്ഥി -യുവജന കൂടായ്മകൾക്കുമുള്ള പരിമിതികൾ generation gap മൂലമുള്ളതാണ്. നാട്ടിലുള്ള മുതിർന്നവരുമായി അടിസ്ഥാനവിഷയങ്ങൾ പങ്കിടുകയും അഭിപ്രായങ്ങൾ തേടുകയും ചെയ്യുന്നതിൽ തലമുറകളുടെ വിടവ് ഒരു തടസ്സമാകരുത്. അനുഭവങ്ങൾ പങ്കിടുമ്പോൾ അവ അതത്കാലത്തിനനുസരിച്ചു അപ്ഡേറ്റ് ചെയ്യുന്നതോടെ തീരുന്നതാണ് എല്ലാ കാലങ്ങളിലെയും പ്രശ്നങ്ങൾ.

ഏറ്റവും പെട്ടെന്ന് മാറ്റങ്ങൾ വന്നും പൊയ്ക്കൊണ്ടുമിരിക്കുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്.  A Good Wing/Forum   must be able to think on its  feet. ഝടുതിയിൽ മാറ്റങ്ങളുമായി അഡ്ജസ്റ്റ് ചെയ്യാനും അതേ വേഗതയിൽ യോജിച്ച തീരുമാനങ്ങളെടുക്കാനും  സാധിക്കുന്നിടത്താണ് യുവജനകൂട്ടായ്‍മകളുടെ വിജയവും ഭാവിയും.

To REACH  a successful RESULT,  we must GET OUR  DUCKS IN A ROW. പ്രതീക്ഷയോടും ഗുണകാംക്ഷയോടും  ഒപ്പം ചിട്ടയോടും  കൂടിയുള്ള നിരന്തരമായ പ്രവർത്തനങ്ങളാണ് വിജയകരമായ പരിണിത ഫലത്തിനുള്ള ഏക മാർഗ്ഗം, അതിന് വേറെ കുറുക്ക് വഴികളില്ല. സേവന രംഗത്തിറങ്ങുന്ന എല്ലാ കൂട്ടായ്മകൾക്കും ഇത് ഒരേ പോലെ ബാധകമാണ്.

വെല്ലുവിളികൾ അതിജീവിക്കാനുള്ളതാണ്.  Fishes always swim against the flow. അവ ജീവിച്ചിരിക്കുന്നുവെന്നതിന് തെളിവും അത് തന്നെ. PYFന് നന്മകൾ നേരുന്നു.

Sunday, 26 February 2017

ഭാവിപട്‌ലയുടെ കായിക പരിസര ചിന്തകളും സ്വപ്നങ്ങളും / അസ്‌ലം മാവില

ഭാവിപട്‌ലയുടെ കായിക പരിസര ചിന്തകളും
സ്വപ്നങ്ങളും

അസ്‌ലം മാവില

പത്ത് നാൽപത് കൊല്ലങ്ങൾക്കപ്പുറം തൊട്ടേ നമ്മുടെ ഗ്രാമം മെയ്‌വഴക്കമുള്ള  കളിയായിരുന്നു തെരെഞ്ഞെടുത്തത്. അങ്ങിനെയാണ് വോളിബോൾ നമ്മുടെ കണ്ണിലുണ്ണിയായത്. ഇതെഴുതുമ്പോൾ വോളിബോളിനൊരു രസകരമായ ചരിത്രം കൂടി പറയാതെ പോകരുതല്ലോ.

(ജനനം 1895. ഈ കളിക്ക്  mintonette എന്നായിരുന്നു അതിന്റെ ഉസ്താദ്  ശ്രീ W. G. Morgan (not മൊഗറൻ )  പേര് വെച്ചത്. അമേരിക്കയിൽ ബാസ്‌ക്കറ്റ്ബോൾ പ്രചുരപ്രചാരത്തിലായപ്പോൾ, ഒരു പ്രശ്നമുദിച്ചു. ഇത് ചാടിയും തള്ളിനീക്കിയും ഒരു മാതിരി കയ്യൂക്കുള്ളവനും അല്പം ആരോഗ്യമുള്ളവനും പിന്നെ കുറച്ചു നീളമുള്ളവനൊക്കെയുള്ള ഏർപ്പാടാണ്. ഒരു സിനിമയിലെ രസകരമായ ഡയലോഗ് പോലെ ''നോ ബോഡി ടച്ചിങ്'' ഇല്ലാത്ത ഒരു വേളയും അതിലില്ല. സംഗതി ഓക്കെ, പക്ഷെ എല്ലാ പ്രായക്കാർക്കും പറ്റിയ ഒരു കളിയല്ല. അങ്ങിനെയാണ് ബെയിസ് ബോൾ, ബാസ്കറ്റ്ബോൾ, ടെന്നീസ് എന്നിവയിൽ നിന്ന് കടമെടുത്തു മുരുഗൻ (just for laugh),  ഈ കളിക്ക്  തുടക്കം കുറിച്ചത്. 1917 mintonette എന്ന  പേര് അത്ര സുഖമില്ലെന്ന് കണ്ടോ എന്തോ വോളിബോളായി മാറി. 1964 ലെ ടോക്യോ ഒളിമ്പക്സോടെ ഫുട്‌ബോൾ, ബാസ്‌ക്കറ്റ് ബോൾ കഴിഞ്ഞു മൂന്നാമത്തെ പോപ്പുലർ ഗെയിമായിത് മാറി. പിന്നീട് ഇതിന് ഒരു  ''പെൺ''കുഞ്ഞുണ്ടായി, അതാണ് ''കുമാരി'' ബീച്ച് വോളിബോൾ !)

കാസർകോട് ഭാഗങ്ങളിൽ ചുരുക്കം സ്ഥലങ്ങളിൽ ക്ലച്ചു പിടിച്ചു കളിയാണ് വോളിബോൾ. നമ്മുടെ ചുറ്റുവട്ടമുള്ള  ചൂരി, എരിയാൽ, മധൂർ ഇതൊക്കെ അവയിൽ പെടും.  പട്‌ല സ്റ്റാർ ക്ലബ് എനിക്ക് തോന്നുന്നത് പട്‌ല സ്റ്റാർ ക്ലബ്ബിനെ പുറം ലോകം അന്നറിഞ്ഞത് വോളിബോളിന്റെ തറവാടിത്ത മഹിമ കൊണ്ടായിരുന്നു. കുമ്പള അദ്രാന്ച്ച , പോക്കുച്ച, എസ്.എ. അബ്ദുല്ല, പി. അഹമ്മദ്,  B.മുഹമ്മദ്‌കുഞ്ഞി,  എച് കെ മൊയ്തു, പി. അബ്ദുൽ കരീം, ഇബ്രാഹിം, അബ്ബാസ്, M.മുഹമ്മദ്‌കുഞ്ഞി തുടങ്ങിയവരാണ് ഞാൻ വളരെ ചെറുപ്പത്തിൽ കണ്ട നാട്ടിലെ വോളിബോൾ കളിയിലെ മുന്നിരക്കാർ. ഞങ്ങളൊക്കെ ജനിക്കുന്നതിനു മുമ്പുള്ള പട്‌ല ക്കാരുടെ കോരിത്തരിപ്പിക്കുന്ന വോളിബോൾ കഥകൾ  ഒരുപാട് തവണ ഞങ്ങൾ അക്കാലങ്ങളിൽ കേട്ടിട്ടുണ്ട്.

ഗൾഫ് കുടിയേറ്റം  ആരംഭിച്ചതോടെ വോളിബോളിന്റെ നല്ല കാലവും പട്‌ലയിൽ  അസ്തമിച്ചു തുടങ്ങി; അതിനു വേറെയും കാരണങ്ങൾ ഉണ്ട്. ഫോള്ളോഅപ്പുണ്ടായില്ല. പുതിയ നിരയെ വാർത്തെടുക്കാൻ സാധിച്ചില്ല; ഗ്രൗണ്ടും പരിസരവും കാലത്തിനനുസരിച്ചു മാറ്റങ്ങളുണ്ടായില്ല; മത്സരങ്ങളിൽ പങ്കെടുക്കുന്നത് നിർത്തി പഴയ കാല പ്രതാപം പറയുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. ബോൾ പൊട്ടിയാൽ പിന്നൊന്ന് വാങ്ങാൻ ദിവസങ്ങൾ കാത്തിരിക്കേണ്ടി വന്നു. പരിശീലനം ലഭിച്ചില്ല. സ്‌കൂൾ  പിടി അധ്യാപകർ ചിലരൊക്കെ മാത്രം സഹകരിച്ചു. മതിയായ പ്രോത്സാഹനം പൊതുവെ ഉണ്ടായില്ല. അതൊക്കെ ഇതിനോട് കൂട്ടിവായിക്കണം.

പിന്നെ തീരെ ചെലവില്ലാത്ത കളിയിലേക്കാണ് നാട്ടിലെ കായികപ്രേമികളുടെ ശ്രദ്ധ തിരിഞ്ഞത്. ഹോക്കി ഇന്ത്യയുടെ ദേശീയ കളിയെങ്കിൽ കബഡി സൗത്ത് ഇന്ത്യയുടെ കൂടെപ്പിറപ്പാണ്. ബിഹാരിയുടെ കൂടി സ്റ്റേറ്റ് ഗെയിമാണ് കബഡിയെങ്കിലും ബിഹാരികൾ ഇവിടെ ''മദ്രാസിഖേൽ'' എന്നാണ് വിളിക്കുന്നത്.  സംഭവം ശരിയാണ്, തുടക്കം തമിഴ്‌നാട്ടിൽ നിന്നാണ്.  ഒരു നയാപൈസ ചെലവില്ലാത്ത ശരിക്കും പാവങ്ങളുടെ കളി. പട്‌ല ക്ലച്ചു പിടിക്കാൻ തുടങ്ങിയെങ്കിലും ഈ കളിയെ ചിലർ ';ഒബിസി'' ലിസ്റ്റിൽ പെടുത്തിക്കളഞ്ഞതോടെ വന്ന പ്രതാപത്തിന്റെ അതെ സ്പീഡിൽ പിന്നോട്ടടിച്ചു.

ക്രിക്കറ്റിന് ഇന്ത്യാ മഹാരാജ്യം വലിയ ഗൗരവം നൽകിയപ്പോൾ നമ്മുടെ നാട്ടിലെ കളിക്കാർ ഇപ്പോഴും അതിന്റെ പ്രിമിറ്റിവ് സ്റ്റേജിൽ തന്നെയാണ് കളി തുടരുന്നത്, അണ്ടർ ആം.  1830 കളിൽ തന്നെ  എടുത്ത് കളഞ്ഞ ഏർപ്പാടാണിത്.  പക്ഷെ  റൌണ്ട് ആമായാലോ അതിന്റെതായ മുൻകരുതലുകളും വേണം, അങ്ങിനെ വരുമ്പോൾ കുറച്ചു എക്സ്പെൻസീവായ കളിയായി മാറുകയും ചെയ്യും. ക്രിക്കറ്റ്  സാധന സാമഗ്രികൾ കിട്ടിയിട്ടും കാര്യമില്ല, അതിനനുസരിച്ചുള്ള ഗ്രൗണ്ടും ഒരുങ്ങണമല്ലോ.  എനിക്ക് തോന്നുന്നത് നമ്മുടെ പിള്ളേർ കൂടുതൽ ബുദ്ധി പൂർവം പ്രവർത്തിച്ചു എന്നാണ്  -  ക്രിക്കറ്റ് കളിക്കുന്നതിൽ ശ്രദ്ധ ചെലുത്തുന്നതിന് പകരം, കളി ടിവിയിൽ കാണാനും അവരുടെ ചരിത്രം പഠിക്കാനും ആര് ചോദിച്ചാലും മണിമണിയായി ഉത്തരം പറയാൻ പറ്റുന്ന രീതിയിൽ ബൈഹാർട്ടാക്കാനും തയ്യാറായി തന്ത്രപൂർവ്വം സ്കൂട്ടായി.

ഇതിനിടയിലാണ് കളിയിലെ കേമൻ ഫുട്‌ബോൾ പട്‌ലയിൽ ഇടം തേടി വരുന്നത്.  അതിനെ സ്വീകരിക്കേണ്ടത് പോലെ  സ്വീകരിക്കേണ്ടവർ സ്വീകരിച്ചു എന്നതാണ് ഇന്നത്തെ ഫുൾബോൾ പട്‌ലയുടെ വിജയ ചരിത്രത്തിനു പിന്നിൽ. ഒറ്റ ദിവസം കൊണ്ട് നേടിയ വിജയ ഗാഥയല്ല. കാശ് കൊടുത്തു വാങ്ങിയ പ്രശസ്തിയുമല്ല. അതിനു പിന്നിൽ പ്രവർത്തിച്ച നല്ല യുവ നേതൃത്വമുണ്ട്.
അവരതിനെ പ്രായോഗികകമായി മുന്നോട്ട് കൊണ്ടുപോകാനുള്ള അണിയറ നീക്കങ്ങൾ നടത്തി. ഒന്നല്ലാത്തതിനെ ഒന്നാക്കി, അങ്ങിനെ ഒന്നുമല്ലാതാകുന്നതിൽ നിന്ന് ഫുടബോൾ പട്‌ലയെ ഒന്നാമത്തെ നിരയിലെത്തിച്ചു.

ഇതൊരു ഭഗീരഥ പ്രയത്നമാണ്. ചുരുങ്ങിയ കാലം കൊണ്ട് പിള്ളേർ കാൽപന്തുകളിയുടെ ആശാന്മാരായി. നാട്ടിൽ എത്ര ഫുഡ്‌ബോൾ ക്ലബ്ബും ഉണ്ടാകട്ടെ, പുറത്തു കളിക്കുന്നത് യുണൈറ്റഡിന്റെ ബൂട്ടണിഞ്ഞു മാത്രമെന്ന തീരുമാനത്തിലെത്തിക്കാൻ  പിന്നെയും എളുപ്പമാണ്, അത് നടപ്പിൽ വരുത്താനാണ് പ്രയാസം. അവിടെയാണ് നമ്മുടെ കുട്ടികൾ വിജയിച്ചത്.

ഇപ്പോൾ നാട്ടിലെ പുതിയ കുട്ടികൾ കളിക്കുന്നത്, പുറം നാട്ടിൽ കളിച്ചു കപ്പ് കൊണ്ട് വരുന്ന സീനിയേഴ്സിന്റെ കാലിന്നടിയിലാണ്. ആ കുഞ്ഞുമക്കൾ അവരറിയാതെയാണ് ഈ ക്‌ളാസ്സിക് കളി പഠിച്ചെടുക്കുന്നത്. കളിയിൽ ഫൗളില്ല, റഫ് മൂവ്മെന്റ്‌സില്ല. down മുതൽ touchdown വരെ ഇന്ന് എല്ലാ ഫുട്‌ബോൾ ഭാഷയും നമ്മുടെ കുട്ടികൾക്ക് കാണാപാഠം. വിജയിച്ച പട്‌ല ഫുഡ്‌ബോള്ളേർസിന്റെ നടുവിലേക്കാണ് പിറക്കുന്ന ഓരോ കുഞ്ഞും വന്നു വീഴുന്നത്. ആത്മവിശ്വാസമാണ് അവർക്ക് തുടക്കം മുതലേ കിട്ടുന്നത്.

എന്റെ നാടിന്റെ അഭിമാനം കാത്തു സൂക്ഷിക്കേണ്ടത് എന്റെ കർത്തവ്യബോധമെന്ന തിരിച്ചറിവാണ് നമ്മുടെ ഫുട്‌ബോൾ വിജയങ്ങൾക്ക് പിന്നിലെ രഹസ്യമെന്ന് ഞാൻ കരുതുന്നു. പ്രവാസികളുടെ സമാന്തരമായ ഒരു  യുവനിര നേതൃത്വം പട്‌ല ഫുടബോളിന്റെ നട്ടെല്ലും നെടുംതൂണുമായും ഉണ്ടെന്നതും കൂട്ടത്തിൽ വായിക്കണം.  നിങ്ങൾ നൽകുന്നത്ര കളിക്ക് പ്രോത്സാഹനം നൽകാത്ത എന്റെ വീട്ടിലെ, ഏറ്റവും ചെറിയ കുഞ്ഞുമോന് വരെ സ്ഥിരം കളിക്കുന്നതല്ലാതെ,  ഒരു എക്സ്ട്രാ ഫുട്‌ബോൾ എപ്പോഴും മുൻകരുതലായി വേണമെന്ന് നിർബന്ധം പിടിക്കണമെങ്കിൽ അതവനെപ്പോലും ഈ ഫുട്‌ബോൾ വിജയങ്ങൾ എത്രമാത്രം സ്വാധീനിച്ചിട്ടുണ്ടാകില്ല ! നിങ്ങളുടെ കാര്യം പിന്നെ പറയേണ്ടല്ലോ.

എഴുത്ത് അല്പം നീണ്ടു പോയി, നിങ്ങൾ മുഴുവൻ വായിക്കുമെന്ന പ്രതീക്ഷയിൽ ഇത് കൂടി എഴുതുന്നു. എല്ലാവരും കാത്തിരിക്കുന്നതും ഇത് വായിക്കാനായിരിക്കും. ഇത്രയൊക്കെയായിട്ടും കളിക്കാനുള്ള പരിസരങ്ങൾ നമുക്കുണ്ടാകുന്നില്ലല്ലോ എന്നതാണ് പൊതു സംസാരം. നമ്മുടെ പ്ലാനിങിന്റെ കുറവ് തന്നെയാണ്. അങ്ങിനെയൊരു പ്ലാനിങ് ഉണ്ടാകേണ്ടിയിരുന്നത് അതത് പഞ്ചായത്ത് ഭരണകൂടങ്ങൾക്കാണ്. ദർഘാസ് സ്ഥലങ്ങൾ മൊത്തം കൂലിപ്പണിക്കാരന്റെ പേരിൽ എഴുതി പിന്നീട്‍ സ്വന്തമോ സ്ഥാപനങ്ങളുടെയോ പേരിലെഴുതുക എന്നത് പണ്ടുമുതലേ കേരളം മൊത്തം കണ്ടു കൊണ്ടിരുന്ന തെറ്റായ കീഴ്വഴക്കമായിരുന്നു. നാലും അഞ്ചും ഏക്കർ നമ്മുടെ ഭാവികായിക തലമുറകൾക്ക്  ഉപകാരപ്പെടുമാറുള്ള ഒരു ഗ്രൗണ്ടിനായി ഒഴിച്ചിടുന്നതിന് പകരം അത്തരം ദർഘാസ് സ്ഥലങ്ങൾ ആരാധനാലയങ്ങൾക്കും സ്വകാര്യ ആവശ്യങ്ങൾക്കുമായി കേരളത്തിലങ്ങോളമിങ്ങോളം  മതിൽ കോരാൻ തുടങ്ങിയ ചരിത്രം കേരളത്തിലങ്ങോളമിങ്ങോളമുള്ള റിട്ടയേഡ് വില്ലേജ് ആപ്പീസർമാരോട് ചോദിച്ചാൽ അറിയാൻ സാധിക്കും.   ഇനി അതിന്റ ചർവിതചർവ്വണത്തിലേക്ക് കടക്കരുത്.

അടുത്ത പദ്ധതികൾ  അസൗകര്യങ്ങൾ മുൻ നിർത്തി ആലോചിക്കാൻ സമയമായി. നമ്മുടെ നാട്, പട്‌ല ഏറ്റവും ജന സാന്ദ്രതയുള്ള പ്രദേശമാണ്. ആയിരം വീടുകളാകാൻ ഇനി കുറയൊന്നും താമസിക്കേണ്ട. മുറ്റം കുറയും. മുറികൾ കൂടും. അത് എല്ലായിടവും ബാധിക്കും. കളിക്കളങ്ങൾ കുറച്ചു കൂടി അകന്ന സ്ഥലങ്ങളിലേക്ക് മാറ്റാൻ ഇപ്പോഴേ ശ്രമം തുടങ്ങണം. ഒരു ഗ്രാമം എന്നതിനേക്കാളേറെ ഒന്നിലേറെ ഗ്രാമങ്ങളുൾക്കൊള്ളുന്ന കളിക്കളമെന്ന കൂട്ടായ സംരംഭത്തിലേക്ക് വഴിമാറി ചിന്തിക്കണം. വാഹനങ്ങൾ ഇന്ന് കളിപ്പാത്രങ്ങൾ പോലെ സുലഭം. എല്ലാ വീട്ടിലും ഓരോന്നെങ്കിലുമുണ്ട്. അത്കൊണ്ട് മൂന്നും നാലും കിലോമീറ്റർ ദൂരേക്ക് എത്തിപ്പെടുകയെന്നത് പണ്ടത്തെപ്പോലെ  പ്രയാസമുള്ള കാര്യമേയല്ല. ഒരു ഹെവി സ്പോർട്സ് ഷട്ടിൽസർവീസ് (എന്ന് വെച്ചാൽ വലിയ വാഹനം) എന്നത്  യുണൈറ്റഡ് പട്‌ലക്ക് ആലോചിക്കാവുന്നതാണ്. കുറച്ചകലെയുള്ള ഗ്രൗണ്ടിലേക്ക് കളിക്കാരെയും കൊണ്ട് പോകുന്ന വാഹനം. ചുളുവിലയിൽ നാലഞ്ചു പ്രദേശക്കാർ കൂടി യോജിച്ചു ഒരു ഫുട്‌ബോൾ ഗ്രൗണ്ട് ഏറ്റെടുക്കാനുള്ള നിലയിലേക്ക് ഇപ്പോഴേ ശ്രമം തുടങ്ങണം. അത് കാണിച്ചു ഭരണാധികാരികളോട് ആവശ്യമുന്നയിക്കാൻ സാധിക്കും.   (ഈ നിർദ്ദേശം ഇപ്പോൾ നിങ്ങൾക്ക് തമാശയായി തോന്നുന്നുമെങ്കിൽ, പിന്നീടൊരിക്കൽ വായിച്ചു നോക്കാൻ പാകത്തിൽ  rtpen ബ്ലോഗിന്റെ ആർച്ചീവിസിൽ ഞാനീ ആർട്ടികൾ സൂക്ഷിക്കുകയാണ്.  കുറെ കാലം കഴിഞ്ഞു ആരെങ്കിലുമൊരാൾ അതൊന്നു തപ്പിയെടുക്കുമെന്ന ശുഭപ്രതീക്ഷ എനിക്കുണ്ട്.)

ഉള്ള അസൗകര്യങ്ങളെ കുറിച്ച് പയ്യാരം പറയുന്നതിലും നല്ലത്, നിലവിലുള്ള സാഹചര്യങ്ങളിൽ പുതിയ സൗകര്യങ്ങൾ ഉണ്ടാക്കുന്നതിനെ കുറിച്ച് ആലോചിക്കാനാണ് സമയവും ഊർജവും വിനിയോഗിക്കേണ്ടത്. യുണൈറ്റഡ് പട്‌ല നേതൃത്വത്തിന് അതിനുള്ള ഇച്ഛാശക്തിയും ദീർഘവീക്ഷണവുമുണ്ടെന്ന് തന്നെയാണ് അമ്പതുകളിലേക്ക് കാല് വെക്കുന്ന എന്നെപ്പോലുള്ളവരുടെ പോലും  നല്ല വിശ്വാസം. 

bombay azeez

ഇനി ആരും ബോംബെ കാണാൻ പോകേണ്ട ആവശ്യമില്ല, അസീസിന്റെ ബൊമ്പായികഥകൾ വായിച്ചാൽ മതി.

2012 ൽ കഷ്ടിച്ച് ഒരു മാസക്കാലം മാഹിം തീവണ്ടി ആപ്പീസിൽ നിന്ന്  തെക്കുവടക്ക് ദിവസം രണ്ടും മൂന്നും വട്ടം വണ്ടി കയറി അങ്ങ് ചെമ്പൂരുള്ള സുമൻ നഗറിലെ   Bezzola Commercial Complex മുതൽ ഇങ്ങേ തലക്കൽ നരിമാൻ പോയിന്റ് വരെ പോയിട്ടും, ഒരു പാട് തവണ  ഇടത്തും വലത്തും വണ്ടിയിറങ്ങിയിട്ടും അസീസിന്റെ  ഓർമ്മയുടെ പത്തിലൊന്നു പോലുമില്ല.

മാഷാഅല്ലാഹ്‌..,  അവിടെതൂക്കിയ ഓരോ പരസ്യ ബോർഡും കാണാ പാഠം.  readable , anyone can easily catch it . 

Saturday, 25 February 2017

KKKK to Edit

സ്മാർട്ട്  സ്‌കൂൾ ഡ്രീം പ്രൊജക്റ്റ്:
ഉദാരമതികൾ ഇവർ,
ഇവരുടെ കൈനീട്ടമിതൊക്കെ,
ഓഫറുകൾ നിലയ്ക്കുന്നില്ല
അടുത്ത ഊഴം നിങ്ങളുടേതാണ്

തയ്യാറാക്കിയത്
എച്ച്.കെ. , സി. എച്ച്. & സൈദ് കെ.എ.

FIRST LIST

 നൂറ് കോടി രൂപയുടെ കരട് പദ്ധതിയാണ് പട്‌ല സ്‌കൂൾ വികസന സമിതി ബന്ധപ്പെട്ട ഡിപ്പാർട്ട്മെന്റിന് സമർപ്പിക്കാൻ ഉദ്ദേശിക്കുന്നത്. ഹൈട്ടെക്ക് സ്‌കൂൾ ലക്‌ഷ്യം മുൻ നിർത്തി ഉദാരമതികളായ നാട്ടുകാരും പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും നിർലോഭമായ സഹായ സഹകരണങ്ങളുമായാണ് മുന്നോട്ട് വന്നിട്ടുള്ളത്.

അവരുടെ പേരെഴുതിത്തുടങ്ങുന്നതിന് ഞങ്ങളുടെ  കയ്യിൽ മാനദണ്ഡങ്ങളില്ല. എല്ലാവരും ഞങ്ങൾക്ക്, നിങ്ങൾക്ക്, നമുക്ക്, നമ്മുടെ നാടിനു വേണ്ടപ്പെട്ടവരാണ്.  ഈ ഉദാരമതികൾക്ക് അകമഴിഞ്ഞ നന്ദി അറിയിച്ചു കൊണ്ടും, ഈ സംരംഭവുമായി ഇനിയും മുന്നോട്ട് വരുന്നവരെ സ്വാഗതം ചെയ്തു കൊണ്ടും ആദ്യ ലിസ്റ്റ് ഇവിടെ പ്രസിദ്ധീകരിക്കുന്നു. ഇവിടെ  പ്രസിദ്ധീകരിക്കുന്ന  ഓഫറുകളിൽ   എന്തെകിലും പാകപ്പിഴവുകൾ വന്നിട്ടുണ്ടെങ്കിൽ അവ ചൂണ്ടിക്കാണിച്ചാൽ തിരുത്തുമെന്നും അറിയിക്കുന്നു.

ഹയർസെക്കണ്ടറി ലൈബ്രറി ഹാൾ കം ലബോറട്ടറി .വിസ്‌തൃതി 20 x 30 ചതു. അടി  (ഹയർസെക്കണ്ടറി വിഭാഗത്തിന് ) Approx 10  ലക്ഷം  - കെ.എ. നാസർ & ബ്രദേഴ്‌സ്

ലൈബ്രറി ഹാൾ.  വിസ്‌തൃതി 20   x 40 ചതു. അടി (ഹൈസ്ക്കൂൾ വിഭാഗത്തിന്) Approx pwd estimate   ലക്ഷം  - അസ്‌ലം പട്‌ല

കിഡ്സ് സ്‌കൂൾ  പാർക്ക് & ഇക്കോ ഗാർഡൻ - കപ്പൽ ബ്രദർസ്
സ്‌കൂൾ കമാനം : കപ്പൽ ബ്രദേഴ്‌സ്

ടൈലിങ് ഫ്ലോർ ഫോർ ഹൈട്ടെക്ക്‌ ക്ലാസ് റൂം  - 5 ക്ലാസ്സ് മുറികൾ - കണക്റ്റിംഗ് പട്‌ല
സ്പീക്കേഴ്സ് സ്റ്റാൻഡ് -  കണക്റ്റിംഗ് പട്‌ല
വാട്ടർ കൂളർ - കണക്റ്റിംഗ് പട്‌ല

ടൈലിങ് ഫ്ലോർ ഫോർ ഹൈട്ടെക്ക്‌ ക്ലാസ് റൂം  - 4 ക്ലാസ്സ് മുറികൾ - എച്ച്. കെ. ബ്രദേഴ്‌സ്
ടൈലിങ് ഫ്ലോർ ഫോർ ഹയർ സെക്കണ്ടറി സെക്ഷൻ - 2  ക്ലാസ്സ് മുറികൾ -അഷ്‌റഫ് കുമ്പള
പാർട്ടിഷൻ ഷട്ടർസ്  ഓഫ് 3 ക്‌ളാസ് റൂം & 3 ക്‌ളാസ് റൂം ടൈലിംഗ്  -   പി.എം. മുഹമ്മദ് (near GHSS  ഗ്രൗണ്ട്)

10 ബെഞ്ച് & 10 ഡെസ്‌ക് (Approx IRS 50,000 ) - ഹെഡ്മിസ്ട്രസ്സ് കുമാരി റാണി ടീച്ചർ
25 കസേര - സ്‌കൂൾ  സ്റ്റാഫ് കൗൺസിൽ
10  കസേര - ഖാദർ അരമന
5 കസേര - സൂപ്പി പട്‌ല
5 കസേര - ബാവുട്ടി ഹാജി
5 കസേര സക്കീന, പ്രസിഡന്റ് മദർ പിടിഎ
2 കസേര അബ്ദുല്ല ചെന്നിക്കൂടൽ
1 കസേര  - ടി.എച്. അബ്ദുൽ റഹിമാൻ

1 ഷെൽഫ് - ഔക്കു ഹാജി , കുതിരപ്പാടി
1 ഷെൽഫ് - രാജൻ സാർ, സ്‌കൂൾ പ്രിൻസിപ്പാൾ
1 ഷെൽഫ് - അസ്‌ലം മാവില

10 സീലിംഗ്  ഫാൻ - തണലോരം
3  സീലിംഗ്  ഫാൻ  - നിസാർ ടി. എച്ച്
2 സീലിംഗ്  ഫാൻ  - കരീം മൊഗർ
1 സീലിംഗ്  ഫാൻ - കെ.എച്. ഖാദർ

കർട്ടൻ & സ്റ്റേജ് ഡെക്കറേഷൻ : സംഘം ക്ലബ്ബ്
മൈക്ക് സെറ്റ് & കൊടിമരം - SSLC ഫസ്റ്റ് ബാച്ച് (1982 -83)

ഫസ്റ്റ് എയിഡ് കിറ്റ്സ് - സത്താർ പതിക്കാൽ
വെയിസ്റ്റ് മാനേജ്‌മെന്റ് പാക്കേജ്   - ഈസ്റ്റ് ലൈൻ ക്ലബ്ബ്
വാൾ ക്ളോക്ക്സ് (മുഴുവൻ ക്‌ളാസ് റൂമുകളിലും ) - സ്മാർട്ട് ബോയ്സ്, പട്‌ല

IRS   500  ഹാരിസ് ബി.എം.Hightech Proj C/o CP)
IRS   500  മനാസ് കെ.എച് (Hightech Proj C/o CP)
IRS 2000  - AR ശ്രീബാഗിലു (Hightech Proj C/o PTA)
IRS 2000  അബ്ദുൽ റഹിമാൻ ഹാജി (Hightech Proj C/o PTA)
IRS  2000 -  റഹീം കുമ്പള   Hightech Proj C/o PTA)
IRS  2000 -  അസീസ് ടിവി (Hightech Proj C/o CP)
IRS  5000  - ഇന്ദു ടീച്ചർ     (Hightech Proj C/o PTA)
IRS  5000  - വിനോദ് മാഷ് (Hightech Proj C/o PTA)
IRS 10000  - അബൂബക്കർ കപ്പൽ (Hightech Proj C/o PTA)
IRS 10,000  - കെ.ബി .മുഹമ്മദ് കുഞ്ഞി (Hightech Proj C/o CP)
IRS 25000  - അബൂബക്കർ S/O മർഹൂം അബ്ദുല്ല ബാവുട്ടി  (Hightech Proj C/o PTA)

ഈ ലിസ്റ്റ് അപൂർണ്ണമാണ്. കൂടുതൽ പേർ സഹകരിക്കാമെന്ന് വാഗ്ദാനം നൽകിയിട്ടുണ്ട്. അവ കിട്ടുന്ന മുറക്ക് ഇവിടെ നിങ്ങളെ അറിയിക്കുന്നതാണ്. എല്ലാവരും നമ്മുടെ ഹൈട്ടെക്ക് സ്‌കൂൾ സ്വപ്നപദ്ധതിയുമായി സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

എന്റെ കയ്യിൽ , എനിക്ക് ഖാദർ അരമന, ഉസ്മാൻ കപ്പൽ,
കൊപ്പളം കരീം, റാസ പട്‌ല, അസ്‌ലം പട്‌ല 

സ്മാർട്ട് സ്‌കൂൾ - ചർച്ച

പിസി ഖാദറിന്റെ വളരെ നല്ല അഭിപ്രായമായിട്ടാണ് എനിക്ക് തോന്നിയത്. നമ്മുടെ സ്‌കൂളിൽ പഠിച്ച ഒരു പാട് പേർ പുറത്തു നിന്നുള്ളവരുണ്ട്. പത്ത് പതിമൂന്ന് കൊല്ലം തന്നെയായി പ്ലസ് ടു തുടങ്ങിയിട്ട്. 19 - 28 വയസ്സുള്ള പൂർവ്വവിദ്യാര്ഥികളും അതിൽ പെടും.  പട്‌ലക്ക് പുറത്തെ കല്യാണം കഴിഞ്ഞു പോയ സ്ത്രീകളും വേറെയുണ്ട്. അവർക്ക് കൂടി നമ്മുടെ നിർദ്ദിഷ്ട പ്ലാൻ ആൻഡ് പ്രൊജക്റ്റ് ഡീറ്റെയിൽസ് എത്തണം. അതിനുള്ള വഴികൾ നാട്ടിലുള്ളവർ കാണാനുള്ള മാർഗ്ഗങ്ങൾ ആലോചിക്കണം.  നാട്ടിൽ ഈ ഉത്തരവാദിത്തം ആര്  ഏറ്റെടുത്തലും  സാരമില്ല, അവർ സ്‌കൂൾ വികസന സമിതിയുമായി നിരന്തര ബന്ധമുണ്ടായാൽ മതി.

ഇന്ന് ഈ  പ്രൊജക്ടുമായി ബന്ധപ്പെട്ടു സ്‌കൂൾ വികസന സമിതി അംഗങ്ങളും നാട്ടിൽ ഇറങ്ങുന്നുണ്ടെന്നാണ് അറിയാൻ സാധിച്ചത്.  നാട്ടിലെ എല്ലാ കൂട്ടായ്മകൾക്കും നേരിട്ട് ഇറങ്ങാൻ സാധിക്കും. എന്റെ എപ്പോഴുമുള്ള അഭിപ്രായം പ്രചാരണത്തിനുള്ള എല്ലാ വഴികളും ആലോചിക്കുകയും നടപ്പിൽ വരുത്തുകയും വേണം. . അത് വ്യത്യസ്തമാണെങ്കിലും വളരെ സുഖവുമാണ്. ഞങ്ങളൊക്കെ മുമ്പ് പന്തം കൊളുത്തി ജന ശ്രദ്ധ ആകർഷിച്ചിരുന്നു, അന്ന് പട്‌ല  തനി നാട്ടിൻപുറ ചുറ്റുപാടായിരുന്നു.  ''തീ കാണുമ്പോൾ തിരിഞ്ഞു നോക്കുക'' എന്നത് അന്നത്തെ നാട്ടുംപ്രദേശത്തിന്റെ ഒരു നടപ്പുശീലങ്ങളിൽ പെട്ടതുകൊണ്ട് അത് വിനിയോഗിച്ചു. ആ തീക്ക് പതിവിൽ കവിഞ്ഞ വെളിച്ചവും എന്തോ ഉണ്ടായിരുന്നു.   ഇന്ന് വഴിനീളം വിദ്യുത് -വഴിവിളക്കായത് കൊണ്ട് ''ചൂട്ട'' കത്തിയാൽ തന്നെ, നാട്ടിൽ അത് അത്ര ''കത്തു''മെന്ന്(ഏശുമെന്ന് ) തോന്നുന്നില്ല.

ഏതായാലും ഇപ്പോഴും പ്രചാരണങ്ങൾക്ക്  ചെണ്ട, മദ്ദളം വാദ്യോപകരണങ്ങൾ ഉപയോഗിച്ച് കാണുന്നുണ്ട്, അതിനു പ്രസക്തി ഇപ്പോഴുമുള്ളത് കൊണ്ടാണല്ലോ അതിന്റെ മണ്ടക്കടിച്ചു സംഘാടകർ  ശ്രദ്ധ ക്ഷണിക്കുന്നത്. (നമ്മുടെ നാട്ടിൽ ഇയ്യിടെ നടന്ന ഒരു കാമ്പയിനിലും ഇതുപയോഗിച്ചിരുന്നോന്ന് സംശയമുണ്ട്. )

56 സെക്കന്റെ ഉള്ളുവെങ്കിലും പിസി ഖാദറിന്റെ അഭിപ്രായങ്ങൾ എല്ലാവരും ഒന്ന് കേൾക്കണം, ഒപ്പം സുഹൃത്ത് സുൽത്താൻ മഹമൂദ് പറഞ്ഞ കാര്യങ്ങളും. അദ്ദേഹം സൂചിപ്പിച്ചത്  പോലെ ജനസ്വാധീനമുള്ള വലിയ  പ്രവാസി കൂട്ടായ്‍മകൾക്ക് ( ജമാഅത്ത് കമ്മറ്റികൾ മുതലായവ ) നമ്മുടെ സ്‌കൂളിന്റെ വിഷയത്തിൽ ചെറുതല്ലാത്ത സംഭാവന തീർച്ചയായും നല്കാൻ സാധിക്കും.

ചർച്ചകൾ ചൂടുപിടിച്ചു വരുന്നതല്ലേയുള്ളൂ. കൂടുതൽ പേർ ഇടപെടുമെന്ന് തന്നെയാണ് പ്രതീക്ഷ.  വേറൊന്നും തോന്നരുത്,  പതിവ് പോസ്റ്റുകളിൽ നിന്ന് ഒരല്പം മാറി നിന്ന് ഈ ഒരു ചർച്ചയിൽ ഒന്ന് രണ്ടു ദിവസങ്ങൾ   എല്ലാവരും ശ്രദ്ധിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു.

അസ്‌ലം മാവില 

അഭ്യർത്ഥന / സൈദ് കെ.എം. & അബൂബക്കർ സി.എച്.

അഭ്യർത്ഥന

ബഹുമാന്യരെ,

സ്നേഹാന്വേഷണങ്ങൾ !

നിങ്ങൾ ഇതിനകം അറിഞ്ഞത് പോലെ പട്‌ല ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ ഒരു പുതിയ ഘട്ടത്തിലേക്കുള്ള പ്രയാണത്തിലാണ്.

പുതുമ ഉൾക്കൊണ്ടും   മാറ്റങ്ങൾ തിരിച്ചറിഞ്ഞും മുന്നോട്ട് പോകുമ്പോഴേ വിദ്യാഭ്യാസ മേഖലയിൽ കാതലായ ചലനങ്ങൾ സൃഷ്ടിക്കാൻ സാധിക്കുകയുള്ളൂ. ജില്ലയിലെ മറ്റു സ്‌കൂളുകൾ ഹൈട്ടെക്കിന്റെ പുതിയ വാതായനങ്ങൾ  തുറക്കുമ്പോൾ  നമ്മുടെ സ്‌കൂളിനും കുട്ടികൾക്കും അതിനുള്ള അവസരം നഷ്ടപ്പെടരുതെന്നു പട്‌ല ജിഎച്എച് എസ്   പിടിഎയും എസ്.എം.സിയും മനസ്സിലാക്കുന്നു.

ഇക്കഴിഞ്ഞ ഫിബ്രവരി 22നു  (ബുധനാഴ്ച) പട്‌ല സ്‌കൂൾ അങ്കണത്തിൽ ചേർന്ന നാട്ടുകാരുടെ യോഗത്തെ വലിയ പ്രതീക്ഷകളോടെയാണ് നാം കാണുന്നത്. ഉദാരമതികളായ പലരും നമ്മുടെ സ്‌കൂളിന്റെ  വികസനത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ താൽപര്യം പ്രകടിപ്പിച്ചു കൊണ്ട്
മുന്നോട്ട് വന്നിട്ടുണ്ട്. അവരുടെ മാത്രം  സഹായങ്ങൾ കൊണ്ട്   നമ്മുടെ ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കുകയില്ല. നാട്ടുകാരുടെ മുഴുവൻ സഹായ സഹകരണങ്ങൾ ഈ വിഷയത്തിൽ ആവശ്യമാണ്.

മറുനാടുകളിൽ നിന്ന് വന്ന് നമ്മുടെ സ്‌കൂളിൽ  പഠിച്ച പോയവരടക്കമുള്ള  പൂർവ വിദ്യാർത്ഥികൾ, നാട്ടുകാർ, വിദ്യാഭ്യാസ പ്രവർത്തകർ, രാഷ്ട്രീയ -സാമൂഹിക -സാംസ്കാരിക - കലാ-കായിക രംഗത്ത് പ്രവർത്തിക്കുന്ന കൂട്ടായ്മകൾ, ജമാഅത്തുകൾ, പ്രവാസി കൂട്ടായ്മകൾ, സോഷ്യൽ മീഡിയ ഫോറങ്ങൾ തുടങ്ങി എല്ലാവരും ഈ സംരംഭത്തിൽ ഭാഗവാക്കായാൽ മാത്രമേ നമ്മുടെ ലക്‌ഷ്യം പൂർത്തീകരിക്കുകയുള്ളൂ. അത്കൊണ്ട് ഈ അഭ്യർത്ഥന അർഹിക്കുന്ന പരിഗണനയോട് കൂടി കണക്കിലെടുക്കുകയും ഈ ദൗത്യത്തിൽ പങ്കാളികളാകുകയും ചെയ്യണമെന്ന്  വിനീതമായി അഭ്യർത്ഥിക്കുന്നു.

താഴെക്കാണുന്ന നമ്പറുകളിൽ ഞങ്ങളെ ബന്ധപ്പെടാവുന്നതാണ്.

സഹായ സഹകരണങ്ങൾ പ്രതീക്ഷിച്ചു കൊണ്ട്,

സൈദ് കെ.എം.
പ്രസിഡണ്ട് PTA , GHSS PATLA
അബൂബക്കർ സി.എച്.
ചെയർമാൻ SMC, GHSS PATLA 

ഹൈടെക്കിന് കളം ഒരുങ്ങുമ്പോള്‍....*--- -by അസീസ്‌/// പട്‌ലഹൈടെക്കിന് കളം ഒരുങ്ങുമ്പോള്‍....*

പ്രിയ സി.പി. മെമ്പര്‍മാര്‍മാരെ,

السلا عليكم ورحمةالله وبركاته

പട്ള ഗവണ്മെന്‍റ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വികസനസമിതി വിഭവസമാഹരണത്തിലേക്ക് നിര്‍ലോഭം ഓഫര്‍ വന്നുകൊണ്ടിരിക്കുകയാണ്, ചാരിതാര്‍ത്ഥ്യമുണ്ട്, സി.പി. മുന്‍നിരയില്‍ നിന്നുകൊണ്ട്, മറ്റു സോഷ്യല്‍മീഡിയകള്‍, പൂര്‍വവിദ്യാര്‍ഥികള്‍, നാട്ടുകാര്‍, സ്കൂള്‍ ജീവനക്കാര്‍, അഭ്യുദയകാംക്ഷികള്‍ എന്നിവരുടെ ആത്മാര്‍ത്ഥതയും ആഹ്ലാദവും നിറഞ്ഞു തുളുംബുന്നത് കാണുമ്പോള്‍ മനസ്സ് നിറഞ്ഞു സ്തുദിക്കുന്നു الحمد لله

ബഹുമാന്യനായ വിനോദ് സാറിന്‍റെ വാക്ക് കടമെടുക്കുകയാണെങ്കില്‍ “പത്തു ആരാധനാലയങ്ങക്ക് കൊടുക്കുന്നതിനേക്കാള്‍ പുണ്യം ഒരു സ്കൂളിനു കൊടുത്താല്‍ കിട്ടും എന്ന് വിശ്വസിക്കുന്നവനാണ് ഞാന്‍”
എത്ര മഹത്തരമാണ് അദ്ദേഹത്തിന്‍റെ വാക്കുകള്‍!

നിയ്യത് ശുദ്ധിയാക്കി ഒരു വിശ്വാസി തന്നാല്‍ കഴിയുന്നത്‌, നാഫിയായ അറിവ് സമ്പാദിക്കുന്ന വിദ്യാലയങ്ങളിലേക്ക് സദഖ ചെയ്താല്‍ അത് അയാള്‍ക്ക്‌ “ജാരിയായ സദ ഖയാണ്”, ജാരി എന്ന അറബി സാങ്കേതിക പദത്തിന്‍റെ അര്‍ഥം “മുറിയാത്ത, തുടര്‍ന്ന് പോകുന്ന” എന്നാണു, നമ്മളെത്ര ഭാഗ്യവാന്‍‌മാര്‍ അല്ഹമ്ദുലില്ലഹ്...

വിശ്വാസികള്‍ക്ക് മരണ ശേഷം മൂന്നു കാര്യങ്ങളെ ഉപകരിക്കു.. *ജാരിയായ സദഖ* (നല്‍കപ്പെട്ട സദഖയുടെ മുറിഞ്ഞു പോകാത്ത, നിലക്കാത്ത പ്രതിഫലം), *വിജ്ഞാനപ്രദമായ അറിവ്* (പകര്‍ന്നു കൊടുത്ത അറിവ് പ്രാവര്‍ത്തികമാക്കപ്പെന്നടുത്തോളം അതിന്‍റെ പ്രതിഫലം വന്നുകൊണ്ടേയിരിക്കും),  *സ്വാലിഹായ സന്താനങ്ങളുടെ ദുആയും സദഖയും.*

സഹോദരന്മാരേ...

സി.പി. യുടെ ഈ സദുദ്ധ്യമത്തില്‍ നമുക്കും പങ്കാളികളാ വാം.. അവനവാല്‍ കഴിയുന്നത്‌, പക്ഷെ ഒഴിവാവരുത്..ഇത് നമ്മുടെ ഖബറിനെ പ്രകാശപൂരിതമാക്കാന്‍ വീണു കിട്ടിയ  ഒരവസരമാണ്.. നമുക്കു മാത്രം വന്നുചേരുന്ന.... നമുക്കു സ്വന്തം.


اللهم ربنا آتنا فى الدنيا حسنة و في الأخرة حسنة وقنا عذاب النار... أمين**

പ്രാര്‍ത്ഥനയോടെ,

അസീസ്‌ പട്‌ല 

സിപി മെഡിക്കൽ ക്യാമ്പിന്റെ സദ്അനന്തര ഫലം /അസ്‌ലം മാവില

സിപി മെഡിക്കൽ ക്യാമ്പിന്റെ
സദ്അനന്തര ഫലം

അസ്‌ലം മാവില

ചിലവ നാം അങ്ങിനെതന്നെ നോക്കി ഓടിച്ചു പോകും. പക്ഷെ അതിൽ പെടുത്താവുന്ന ഒന്നല്ല കഴിഞ്ഞ ദിവസം സിപി സമർപ്പിച്ച മെഡിക്കൽ ഡിവൈസ്, P O C,  പോർട്ടബിൾ ഓക്സിജൻ കോൺസെൻട്രേറ്റർ

ചുറ്റുമുള്ള വായുവിൽ നിന്നും കിട്ടേണ്ടതിലപ്പുറം ഒരു രോഗിക്ക് ഓക്സിജൻ ആവശ്യമായി വരുന്ന അവസ്ഥയിൽ കൃതിമസംവിധാനത്തിൽ കൂടി ഓക്സിജൻ ലഭ്യമാക്കുന്ന, എവിടെയും എടുത്ത് കൊണ്ട് പോകാൻ പറ്റുന്ന രൂപത്തിൽ സംവിധാനിച്ച  ഉപകാരണമാണിതെന്ന്  സാധാരണക്കാരായ നാം അറിയുക.  എന്ന് വെച്ചാൽ, അന്തരീക്ഷത്തിലുള്ള വായുവിലുള്ള  79  ശതമാനം നൈട്രജനും മറ്റും കഴിച്ചു  ബാക്കിയുള്ള 21 ശതമാനം വരുന്ന ഓക്സിജൻ ഈ  രോഗിക്ക് ജീവൻ നിലനിർത്താൻ  മതിയാകാതെ വരും.  അന്തരീക്ഷത്തിലുള്ള ഓക്സിജൻ - നൈട്രജൻ വേർതിരിക്കുകയും രോഗിയുടെ യഥേഷ്ടമുള്ള ആവശ്യത്തിന്  സ്ഥിരമായ 90 % മെഡിക്കൽ ഗ്രേഡ് ഓക്സിജൻ നിർമ്മിക്കുകയും ചെയ്യാൻ  ഈ ഉപകാരണത്തിനാകും.  ഈ ഉപകരണം ഉപയോഗിച്ചുള്ള ചകിത്സയാണ് ഓക്സിജൻ തെറാപ്പി.  ഇതിന്റെ ഏറ്റവും പുതിയ വേർഷൻ ആണ് സിപി നൽകിയ അമേരിക്കൻ നിർമ്മിത പോർട്ടബിൾ ഓക്സിജൻ കോൺസെൻട്രേറ്റർ . അമ്പതിനായിരത്തിനടുത്ത് ഈ ഉപകരണത്തിന് വിലയുണ്ട്.  സിപിയുടെ ഒരു ഗുണകാംക്ഷിയാണ് പ്രയാസപ്പെടുന്ന രോഗിയുടെ അവസ്ഥ മനസ്സിലാക്കി ഈ ഡിവൈസ്  വാങ്ങി തരാൻ മുന്നോട്ട് വന്നത്.

ഒരു രോഗിയുടെ ആവശ്യം കഴിഞ്ഞാൽ വേറൊരാൾക്കും  P O C ഉപയോഗിക്കാം. ഉപയോഗിക്കുന്നവർ ''ഒരാമനത്ത്'' സൂക്ഷിക്കാൻ തന്നത് എങ്ങിനെ കൈകാര്യം ചെയ്യുന്നുവോ അത്പോലെ വളരെ സൂക്ഷിച്ചു ഇതും കൈകാര്യം ചെയ്യണം. എന്റെ ഉപയോഗം കഴിഞ്ഞു തിരിച്ചേൽപ്പിക്കുമ്പോൾ, ജീവ വായുവിനായി പ്രയാസപ്പെടുന്ന  മറ്റൊരു രോഗി ഇതിനായി കാത്തിരിക്കുന്നുവെന്ന നല്ല  ധാരണയോടെ കൂടി ഉപയോഗിക്കണമെന്ന് ചുരുക്കം.

മെഡിക്കൽ ക്യാമ്പുകൾ  ഡോക്ടർമാരുടെയും ആശുപത്രികളുടെയും കൂട്ടായ്‍മകളുടെയും  പരസ്യത്തിനുള്ള ഒരു വഴിമാത്രമെന്ന ധാരണക്കപ്പുറം, ഇത്തരം നേരങ്ങളും വേളകളും വളരെ ഗൗരവപൂർവ്വം വീക്ഷിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്ന ഒരുപാട് മനുഷ്യർ നമുക്ക് ചുറ്റുമുണ്ട്. അവരുടെ ആർദ്രമായ  മനസ്സ് വായിക്കാൻ എനിക്കും നിങ്ങൾക്കും പറ്റുന്നത്   ആ ഉദാരമതികളുടെ  അസമയത്തുള്ള ഫോൺകോളുകളിൽ നിന്നുള്ള  ഇത്തരം സഹായ വാഗ്ദാനങ്ങൾ കേൾക്കുമ്പോൾ മാത്രമാണ്. നാം അത്ര സീരിയസ്സല്ലെങ്കിലും അവരൊക്കെ നല്ല സീരിയസ്സായിട്ടാണ് സിപിയുടെയും മറ്റു സന്നദ്ധ കൂട്ടായ്മകളുടേയും ഓരോ ചലനങ്ങളും പ്രവർത്തനങ്ങളും വീക്ഷിക്കുന്നത്. അത്കൊണ്ടാണല്ലോ 70 പരം കണ്ണടകൾ, തുടർ ചികിത്സാസംവിധാനങ്ങൾ, അവശ്യമരുന്നുകൾ ഇതൊക്കെ തങ്ങൾക്ക് കൽപ്പിച്ചുകിട്ടിയതിൽ നിന്ന് അവരൊക്കെ നൽകാൻ മുന്നോട്ട് വന്നത്. സേവനത്തിന് നാം തയ്യാറെങ്കിൽ അതിനൊപ്പം ചേർന്ന് നടക്കാൻ ഉദാരമതികളും  എന്നുമെപ്പോഴുമുണ്ട്.

ഈ സത്കർമ്മങ്ങൾ മുഴുവൻ പടച്ചവന്റെ അടുത്ത് സ്വീകാര്യമാകാൻ നമുക്ക്
ആത്മാർത്ഥമായി പ്രാർത്ഥിക്കാം. പ്രാർത്ഥനയോളം വലുത് മറ്റൊന്നില്ലല്ലോ. 

Friday, 24 February 2017

പട്‌ല സ്മാർട്ട് സ്‌കൂൾ ''എന്റെ സ്‌കൂളിന് എന്റെ കൈനേട്ടം'' ഫണ്ട് റൈസിംഗ് കാമ്പയിൻ ഇന്ന്മുതൽ തുടങ്ങിയാലോ ? / അസ്‌ലം മാവില

പട്‌ല സ്മാർട്ട്  സ്‌കൂൾ

''എന്റെ സ്‌കൂളിന്
എന്റെ കൈനേട്ടം''

ഫണ്ട് റൈസിംഗ് കാമ്പയിൻ
ഇന്ന്മുതൽ  തുടങ്ങിയാലോ ?


അസ്‌ലം മാവില

ഫിബ്രവരി 22 കഴിഞ്ഞു 3 - 4 ദിവസമായി. നമുക്കും ഒന്നുണരണ്ടേ? ജാരിയായ സ്വാദഖയിൽ പെടുന്ന ഒരു അവസരമാണ് ഒത്തുവന്നിരിക്കുന്നത്. അവനവന് പറ്റിയ രൂപത്തിൽ മാക്സിമം സഹകരിക്കാൻ ഒരവസരം.
എന്തുമാകാം ഓഫർ. അവിടെ  നൽകിയ ഓഫറിന്റെ ഭാഗവുമാകാം.  അഞ്ചു ക്‌ളാസ്സ് മുറികളിൽ മാത്രമായി ടൈൽസ്പാകൽ ഒതുക്കരുത്.  നാമിവിടെ ഒരുക്കൂട്ടുന്ന സംഖ്യ  മറ്റുള്ള വളരെ ആവശ്യമായ കാര്യങ്ങൾക്ക് കൂടി ബാക്കി വരുന്ന രൂപത്തിൽ  കളക്ഷൻ നടത്തണം.  ഹൈട്ടെക്ക് സ്‌കൂളാകാൻ എന്തൊക്കെ requirements ഉണ്ടോ അതൊക്കെ അതിൽപ്പെടണം, ഡസ്റ്റ് ഫ്രീ, ഷെൽഫ് ......എന്താന്ന് വെച്ചാൽ അവയൊക്കെ.

നിങ്ങളുടെ അനുവാദമുണ്ടെങ്കിൽ, ഇന്നുമുതൽ നമുക്ക് ഈ കാമ്പയിനുമായി മുന്നോട്ട് പോകാം. ഇന്ന് സ്‌കൂൾ വികസന സമിതി നേതൃത്വം നിങ്ങളെ കാണാനുള്ള തയ്യാറെടുപ്പിലുമാണ്. ആത്യന്തികമായി നമ്മുടെ ഉദ്യമം വിജയിക്കണമെന്നതാണ്. നമ്മുടെ ദൃഡനിശ്ചയമാണ് നമ്മുടെ കരുത്ത്. പിന്നോട്ടില്ലെന്ന  ഉറച്ച തീരുമാനം. അധികൃതർ സ്‌കൂൾ തഴയുന്നോ എന്ന സംശയമുണ്ടായപ്പോൾ രണ്ടു രണ്ടര വർഷങ്ങൾക്ക് മുമ്പ് നാമെല്ലാവരും ഭിന്നത മറന്നത് ഓർമ്മയില്ലേ ? ആദ്യം അരമില്യൺ കിട്ടി. പിന്നെ അഞ്ചു മില്യൺ. പിന്നെ പിന്നെ മില്യണും കൈവിട്ട മട്ടായി.

 ഉത്സാഹിച്ചാൽ നിറവേറാത്ത ഒന്നും ഇന്നേവരെ  നമ്മുടെ നാട്ടിൽ ഉണ്ടായിട്ടില്ല. അപകടത്തിൽ പ്രയാസപ്പെട്ടവർക്ക് ചെറിയ ദിവസങ്ങൾ കൊണ്ടാണ് ലക്ഷങ്ങൾ നൽകാൻ ഉദാരമതികളായ നാട്ടുകാർ മുന്നോട്ട് വന്നത്. വീടില്ലാത്തവർക്ക് അതിനുള്ള സഹായം, വീട് പണിതീരാത്തവർക്ക് അതിനുള്ളത്, ഭക്ഷണത്തിനു പ്രയാസപ്പെട്ടപ്പോൾ അങ്ങിനെ.... എല്ലാത്തിനും നാം മുൻകൈ എടുത്തു, ചെയ്തു, തീർത്തു, ഏൽപ്പിച്ചു.

ഇനി ഏറ്റവും ആവശ്യം നമ്മുടെ സ്‌കൂളാണ്. പട്‌ല സ്‌കൂൾ  നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. ഒന്നുമറിയാത്തപ്പോഴാണ് നാം അവിടെ ഒന്നാം ക്‌ളാസിൽ ചേർന്നത്. നമ്മുടെ മാതാപിതാക്കളുടെ പ്രാർത്ഥനയും നാട്ടുകാരുടെ കഠിന പ്രയത്നവും  കൊണ്ടാണ് അന്നാസ്‌കൂൾ നമുക്ക് വേണ്ടി  ഒരുങ്ങിയത്.  നാട്ടുകാർക്ക് വേണ്ടി അങ്ങിനെ തന്നെ നൽകാൻ  സ്‌കൂളിന് തുടക്കം കുറിച്ചവർ മഹാമനസ്കത കാണിച്ചു. എൽ.പിയായി.  യുപിയായി.  പിന്നീടത്   ഹൈസ്‌കൂളായി. അവസാനം ഹയർസെക്കണ്ടറിയും.

വടക്ക്-കിഴക്ക് മൂലയിലെ 3 മുറി ഓടിട്ട ഒരു കെട്ടിടം കണ്ടോ ? നാട്ടുകാർ രാവും പകലും പണിയെടുത്തും മണ്ണുചുമന്നും വെള്ളമൊഴിച്ചും കയ്യിൽ നിന്ന് മുതലിറക്കിയും ഉണ്ടാക്കിയതാണ്. കെട്ടിടമുണ്ടെങ്കിൽ ഹൈസ്കൂൾ പാസാക്കാമെന്ന് അന്നത്തെ  സർക്കാർ  പറഞ്ഞപ്പോൾ നാട്ടുകാരെ പിടിഎ  ഇതേ പോലെ വിളിച്ചു കൂട്ടി. വളരെ വളരെ സാധാരണക്കാരായ നാട്ടുകാർ അതൊരു  ചാലഞ്ചായി ദൗത്യം ഏറ്റെടുത്തു. അന്ന് ഇന്നത്തെപ്പോലെ പൈസയുടെ പളപളപ്പ് എല്ലായിടത്തുമില്ലെന്ന് കൂടി ഓർക്കണം.

ഇന്നോ ? പടച്ചവന് സ്തുതിക്കണം, ആയിരം വട്ടം. അഭിമാനത്തോട് കൂടി, സന്തോഷത്തോടു കൂടി പടച്ചവൻ തന്നതിൽ നിന്ന് ''എന്നെ പഠിപ്പിച്ച, ഞാൻ പഠിച്ച, എനിക്ക് വിദ്യാഭ്യാസം നൽകിയ എന്റെ സ്‌കൂളിന്'' നൽകാൻ നൂറുവട്ടം നമുക്കാകും. സാധിക്കില്ലേ ? സാധിക്കും. അതുകൊണ്ട്  എല്ലാവരും നൽകണം. അതൊരു നഷ്ട്ടമേ അല്ല. 1981-82 ൽ നമ്മുടെ കാരണവന്മാരോട് സർക്കാർ  ചോദിക്കുന്നുണ്ട്, ഇതൊരു ചാലഞ്ചായി ഏറ്റെടുക്കാൻ പറ്റുമോ എന്ന് ?   2017 ൽ  നമ്മുടെ തലമുറയോട്  സർക്കാർ  ചോദിക്കുന്നത്, ഹൈട്ടെക്ക് സ്‌കൂളാക്കാം, ഈ ചാലഞ്ച് ഏറ്റെടുക്കുമോ എന്ന്.  ''യെസ്'' എന്നാണ് ഫിബ്രവരി 22 ന് അവിടെ കൂടിയ നാട്ടുകാരും അധ്യാപകരും സമ്മതിച്ചത്. നമ്മെ എല്ലാവരെയും നമ്പിയാണ് അവരത് പറഞ്ഞത്.  അതുകേട്ട്, അവിടെ കൂടിയവർ  വിദേശത്തുള്ളവർ, പുറം നാട്ടിലുള്ളവർ പ്രതികരിച്ചു. ഓഫറുകളും കിട്ടിത്തുടങ്ങി.   ആ ഓഫറുകൾ കൊണ്ട്  മാത്രം ലക്ഷ്യം പൂർത്തിയാകില്ല. എല്ലാവരും ഒരുങ്ങണം. ഒരുങ്ങിയേ തീരൂ. പഠിച്ച സ്‌കൂളിനോട് ചെയ്യുന്ന നന്ദികൂടിയാണ് ഈ അവസരം. നമ്മെ ആ സ്‌കൂളിലേക്കയച്ച   ഉപ്പയുടെ, ഉമ്മയുടെ ഓർമ്മകൾക്ക് വേണ്ടി നമ്മുടെ സംഭാവനകൾ സ്മാരകമായി സമർപ്പിക്കാം.

പുറം നാടുകളിലേക്ക്കെട്ടിച്ചയച്ച പെൺമക്കളോടും പെങ്ങമ്മാരോടും നമ്മൾ പറയണം.  പറഞ്ഞാലല്ലേ അവരിയറിയൂ. അവരും ഇതിന്റെ ഭാഗമാകും, തീർച്ച. ആണായാലും പെണ്ണായാലും, ആര് കൊടുത്താലും പടച്ചവൻ കൂലി  തരും, അതുറപ്പ്. ഈ ആവശ്യത്തിലേക്കുള്ള അവരുടെ ഭാര്യമാരുടെ അഭ്യർത്ഥനയോട്  ഭർത്താക്കന്മാർ  സഹകരിക്കില്ലെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ ? ഇല്ല, നമ്മുടെ പുയ്യാപ്പളമാർ അതി-അതി-ഉദാരുക്കളാണ്.

നിങ്ങളുടെ വിഹിതം, അല്ലെങ്കിൽ ഓഫർ ഇനി പറയുന്നവരെ വിളിച്ചോ അവരുടെ വാട്ട്സ്ആപ്പിലോ അറിയിക്കുക.

എച് കെ അബ്ദുൽ റഹിമാൻ
സൈദ് കെ. എം  &  സി എച്ച്
എം.എ. മജീദ് & ആസിഫ് പട്‌ല

അഷ്‌റഫ് ഫാർമസി, സുൽത്താൻ മഹമൂദ് (അബുദാബി)
ബക്കർ മാഷ് (ദുബൈ) അറഫാത്ത് (ഷാർജ)
അരമന മുഹമ്മദ് (അൽഐൻ )
സത്താർ പതിക്കാൽ, നിസാം മൊഗർ  (ബഹ്‌റൈൻ)
നാസർ കെ.എ,  അസ്‌ലം പട്‌ല & അസീസ് ടിവി  (സഊദി )
ഹനീഫ് പേരാൽ, ഷാഫി മീത്തൽ (ഖത്തർ)
അബ്ദുല്ല ബി.എം  & അബൂബക്കർ സൈനുദ്ദീൻ (മുംബൈ)
സിറാർ അബ്ദുല്ല  (മാംഗ്ലൂർ)
സലിം പട്‌ല  (ബാംഗ്ലൂർ )
കാദർ ഒരുമ  (ഒമാൻ )
T.B.D  (കുവൈറ്റ് )

Thursday, 23 February 2017

2025 മിഷൻ ചർച്ച ചെയ്യുമ്പോൾ ..../ ശരീഫ് കുവൈറ്റ്


സ്കൂളിന്റെ കാര്യത്തിൽ എല്ലാവരും കൂട്ടായ ഉത്തരവാദിത്തട്കൂടി  പ്രവർത്തിക്കാനും നമുക്ക് ഇനി സ്കൂളിന്  വേണ്ടി നേടി എടുക്കാനുള്ള പ്രധാന കാര്യങ്ങളൊക്കെ ആയിരിക്കും ഇന്നത്തെ ചർച്ചയിൽ മുഖ്യമായും ഉയർന്നു വരുക എന്നാണ് എന്റെയും അഭിപ്രായും..

ഒരു ഹൈ സ്കൂളുപോലും ഇല്ലാത്ത എത്രയോ പഞ്ചായത്തുകൾ ഉണ്ട്. കിലോമീറ്ററോളം നടന്നു സ്കൂളിൽ എത്താൻ പ്രയാസപ്പെടുന്ന എത്രയോ കുട്ടികൾ നമ്മുക്ക് മുന്നിൽ കാണാൻ കഴിയുന്നു.  അപ്പോൾ നമ്മുടെ കാലിനടിയിൽ തന്നെ നമുക്ക്  നമ്മുടെ പൂർവികർ ഉണ്ടാക്കിത്തന്ന ഈ ഒരു അനുഗ്രത്തിന് റബ്ബിനെ സ്തുതിക്കുക.. അതിന്റെ ഭാവി സുനിശ്ചിതമാകുകയും പോരായ്മകൾ കണ്ടറിഞ് അതിന് വേണ്ട മാർഗ നിർദേശങ്ങൾ  ചർച്ച ചെയ്യുകയും പ്രതിവിധികൾ കാണുകയും ഒക്കെ ആണ് ഇങ്ങനെ ഉള്ള ഒത്തുകൂടലിൽ മുഖ്യ വിഷയമാകേണ്ടത് എന്ന് ഞാൻ വിശ്വസിക്കുന്നു..

മറ്റുള്ള പല സ്കൂളുകളെ അപേക്ഷിച്ച് നമ്മുടെ സ്കൂൾ ഇപ്പോൾ കുറെ വർഷമായി വളരെ മെച്ചപ്പെട്ട നിലവാരത്തിലേക്ക് ഉയര്ന്നിട്ടുണ്ട് എന്നുള്ളത് നമുക്ക് ഏറെ അഭിമാനിക്കാവുന്ന ഒന്നാണ്.  നാട്ടുകാരുടെയും സ്കൂൾ അധിക്രതരുടെയും  കൂട്ടായ  പ്രയത്നമാണ് ഇതിന്റെ പിന്നിൽ..

മാറുന്ന കാലത്തിനനുസരിച് ഇനിയും ഒരുപാട് കാര്യങ്ങൾ  നമ്മുടെ സ്കൂളിൽ വരാനുണ്ട്..   അതിനായിരിക്കട്ടെ നമ്മുടെ ഇന്നത്തെ മുഖ്യ ചർച്ച.

 ഇന്നത്തെ ഈ യോഗത്തിൽ എല്ലാവരും അവരവരുടെ സാന്നിധ്യം അറിയിക്കുകയും വിലയേറിയ അഭിപ്രായ നിർദേശങ്ങൾ  അവിടെ പങ്കുവെക്കുകയും ചെയ്യുമെന്ന പ്രാതിക്ഷയോടെ.....

ശരീഫ് കുവൈറ്റ് 

പട്‌ല സ്‌കൂൾ വികസനം : വെൽഡൺ .../ അസീസ് ടി.വി .പട്‌ല & ബഷീർ മജൽ


എത്ര തന്നെ അമര്‍ത്തിത്തുടച്ചാലും മാഞ്ഞുപോകാത്ത തിന്മകളുടെ കൂടാരമായാണ് ഈ ഞാനടക്കം സ്മൂഹമാധ്യമങ്ങളെ നോക്കിക്കാണുന്നത്, സമൂഹത്തെ ഒന്നിപ്പിക്കാനും ഭിന്നിപ്പിക്കാനും വഹിക്കുന്ന പങ്കു ചെറുതല്ലതാനും..എങ്കിലും ഈ അഡ്വാന്‍സ്ഡ് ടെക്നോളജിയിലൂടെ കൈവന്ന സൗഭാഗ്യങ്ങള്‍ വിസ്മരിക്കാവുന്നതല്ല!

 അക്കാഡമിക്  സെഷനു  ശേഷം  സ്കൂളിന്‍റെ പടി ചവിട്ടാത്തവര്‍ പോലും ഇന്നലെ സന്നിഹിതരായിരുന്നു എന്ന വസ്തുത വിരല്‍ ചൂണ്ടുന്നതും നമ്മുടെ ജന മനസ്സിനെ ഒന്നിപ്പിക്കാന്‍ ഇത്തരം മീഡിയയിലൂടെ കഴിഞ്ഞു എന്നതിലേക്കാണ്.

പ്രചാരണത്തില്‍ പ്രമുഖ പങ്കു വഹിച്ച സി.പി., ഓണ്‍ലൈന്‍ മറ്റു പല പട്ളയുടെ സമൂഹ മാധ്യമ ഗ്രൂപുകളും വ്യക്തികളും വഹിച്ച പങ്ക് പട്ളയുടെ ചരിത്രത്തില്‍ ഇടം പിടിക്കും എന്നതില്‍ സംശമില്ല,.

അസ്‌ലം മാവിലയുടെ ലേഖനം നിവാസികളെ ആവേശഭരിതരാക്കാനും പ്രചോദനമുല്‍ക്കൊള്ളാനും ഏറെ സഹായിച്ചിട്ടുണ്ട്. അസ്‌ലം മാവിലയ്ക്കും സി.പി. അടക്കമുള്ള പട്ളയുടെ  നവമാധ്യമ ഗ്രൂപുകള്‍ക്കും സഹകരിച്ച സുമനസ്സുകള്‍ക്കും എന്‍റെ ഹൃദ്യംഗമായ നന്ദിയും പ്രാര്‍ത്ഥനനയും അറിയിച്ചു കൊള്ളട്ടെ...


അസീസ് ടി.വി .പട്‌ല
-------------------

ഒരു സമ്മേളനം കഴിഞ്ഞ പ്രതീതിയും Medical camp കഴിഞ്ഞ്  എല്ലാവരും വീ ണ്ടും ഒരു  സന്തോഷത്തിലുംആവേശത്തിലും ആഹ്ലാദത്തിലുമാണെന്ന് അറിയാന് കഴിഞ്ഞു   ഇന്നത്തെ യോഗം
എല്ലാ കണക്ക്കുട്ടലുകള്‍ക്കപ്പുറം  ഉദാരമതികളുടെ കൈകളില്‍ നിന്നും ആത്മാര്‍ത്ഥതയുടെ പ്രകാശം ഒഴുകിയ ദിവസമാണ്.
 അല്ലാഹുവേ ആ "കരങ്ങളെ" നീ  ഇനിയും  സമ്പന്നമാക്കി ധന്യമാക്കണേ...

നന്മയുടെ വഴികളില്‍ നിറഞ്ഞ് നില്‍കുന്ന നമ്മുടെ നാട്  ഉദാരമതികളുടെ  ഒഴുകി പരക്കുന്ന കാരുണ്ണ്യ സേവന പ്രവര്‍ത്തനങ്ങള്‍ അതിന്‍റെ ഫലമായി  നമ്മുടെ സ്കൂളിലും നാടിലും വിദ്യാഭ്യാസ  സാംസ്കാരിക സാമൂഹിക രംഗങ്ങളില്‍ മാറ്റത്തിന്‍റെ വിപ്ലവ  വസന്തംസൃഷ്ടിക്കട്ടേ  എന്ന് ആശംസികുന്നതോടൊപ്പം ഇതിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ച  എല്ലാവരേയും അഭിനന്ദിക്കുകയും അവര്‍ക്ക വേണ്ടി   പ്രാര്‍ത്തിത്ഥിക്കുകയും ച്ചെയ്യുന്നു.....

നമ്മുടെ സ്കൂള്‍ വിജയികട്ടെ ,  നമ്മുടെ  കുട്ടികള്‍ സന്തോഷികട്ടെ.....
അല്ലാഹു നമ്മുടെ നാടിനെ നന്മ കൊണ്ട് ധന്യമാക്കി അനുഗ്രഹിക്കുമാറാകട്ടെ ........

ബഷീർ മജൽ 

Wednesday, 22 February 2017

കൂടുതൽ പ്രായോഗികo

 ഇതിൽ കുറിപ്പുകാരനും തെറ്റിപറ്റിയിട്ടുണ്ട്, അല്ലെങ്കിൽ തെറ്റിദ്ധരിച്ചിട്ടുണ്ട്. വിദ്യാഭ്യാസമെന്നതിന് ഭൗതിക വിദ്യാഭ്യാസമെന്നു തെറ്റിറ്റിദ്ധരിച്ചതാണ് കുറിപ്പുകാരന്റെ അബദ്ധം. അതും കച്ചടവൽക്കരിക്കപ്പെട്ട ഭൗതിക വിദ്യാഭ്യാസം. (''ചൂഷണോപാധിയായി തെരെഞ്ഞെടുത്ത വിദ്യാഭ്യാസം '' എന്ന് കൂടി ചേർത്താൽ കുറച്ചുകൂടി മാനം വരും )

ഭൗതിക വിദ്യാഭ്യാസത്തെ അടച്ചാക്ഷേപിക്കുന്നതിനോട് യോജിപ്പില്ല. അറിവിന്റെ ലോകം തുറക്കാൻ വിദ്യാഭാസത്തിനാണ് സാധിച്ചിട്ടുള്ളത്. നന്മ തൊട്ടറിയാനും വായിച്ചറിയാനും ഇരുള് മാറാനും മാറ്റാനും ഇത് കൊണ്ടായിട്ടുണ്ട്. എല്ലാ കാലത്തും തിന്മകൾ ഉണ്ടായിട്ടുണ്ട്.

വിദ്യാഭ്യാസം വിവരമില്ലായ്മക്ക് പ്രതിവിധി തന്നെയാണ്. ഭൗതിക വിദ്യാഭ്യാസമായാലും ആത്മീയ വിദ്യാഭ്യാസമായാലും. രണ്ടിടത്തും കളകൾ ഉണ്ടെങ്കിൽ, രണ്ടിടത്തും അതിനുള്ള പ്രതിവിധികൾ അറിവിൽ കൂടിയാണ് സ്വായത്തമാക്കേണ്ടത്. അതാണ് ഏറ്റവും എളുപ്പവും കൂടുതൽ പ്രായോഗികവും.  അറിവുണ്ടെങ്കിലേ തിരിച്ചറിവുമുണ്ടാകാൻ വഴിയുള്ളൂ.

അവർ ഒന്നിച്ചിരുന്നു; ആ സ്വപ്‌നങ്ങൾക്ക് ചിറക് വെച്ചും തുടങ്ങി /അസ്‌ലം മാവില

അവർ ഒന്നിച്ചിരുന്നു;
ആ സ്വപ്‌നങ്ങൾക്ക്  ചിറക് വെച്ചും തുടങ്ങി

ഇനി പട്‌ല സ്‌കൂളിന് വസന്തകാലം

അസ്‌ലം മാവില

എഴുതിയാലും തീരില്ല, എത്ര ലക്കമെഴുതിയാലും പിന്നെയും എഴുതണമെന്ന് തോന്നും. ജോലിത്തിരക്കിനിടയിൽ  വല്ലപ്പോഴും മിസ്സാകുമ്പോൾ അപരാധം പോലെ മനസ്സിൽ മനം പുരട്ടും.എനിക്ക് ഉറപ്പാണ്  നമ്മുടെ സ്‌കൂളിന്റെ കാര്യങ്ങൾ പറയുമ്പോൾ  എന്നെപ്പോലെ , അല്ല അതിലും കൂടുതൽ നിങ്ങൾക്കോരുരുത്തർക്കും മിസ്സ് ചെയ്യുന്നുണ്ടാകും.

ഇന്നലെ എന്താണ് അവിടെ നടന്നത് ! നമ്മുടെ സ്‌കൂൾ മുറ്റത്ത് ! അവിശ്വസനീയം ! റിക്കോർഡ് ഭേദിച്ചുകളഞ്ഞു ജനക്കൂട്ടം. വേദി പോലും നിറഞ്ഞു കവിഞ്ഞു. സിപിയിൽ (അത് പോലെ നമ്മുടെ ഗ്രാമത്തിലെ മറ്റു വാട്സ്ആപ്പ് ഫോറങ്ങളിൽ) സദസ്സ് കണ്ടപ്പോഴേ തോന്നി, ഇതൊരു നല്ല ലക്ഷണമാണല്ലോയെന്ന്. സ്ത്രീകളടക്കം എന്തൊരു ജനനിബിഡസദസ്സ് ! ഇത്രേം നാട്ടുകാരോ ! സ്‌കൂൾ ഹെഡ്മിസ്ട്രസ്സ് കുമാരി ടീച്ചരുടെ  ആശ്ചര്യം വീർപ്പ് മുട്ടിച്ചു !

വളരെ കുറച്ചു മിണ്ടുകയും വളരെക്കൂടുതൽ നടക്കുന്ന വാഗ്ദാനങ്ങൾ മുന്നോട്ട് വെക്കുകയും ചെയ്ത അപൂർവ്വങ്ങളിൽ അപൂർവ്വമായ സംഗമമായിട്ടായിരിക്കും 22 ഫെബ്രവരി നമ്മുടെ പട്‌ല ചരിത്രത്തിൽ രേഖപ്പെടുത്തുക. അത്രയ്ക്കും മാറ്റും ശോഭയും ആ യോഗത്തിനുണ്ടായി.

വിശ്വസിച്ചേ തീരൂ, എച്ച്കെയും സിഎച്ചും സഹീദും എം.എ.യും അസ്‌ലമും ഉസ്മാനും ഈസയും തൊട്ട് അവിടെക്കൂടിയവരിൽ നിന്ന് എന്നോട് ബന്ധപ്പെട്ടവരൊക്കെ കണക്ക് നിരത്തുന്നു രണ്ടര മില്യൺ രൂപയിലധികം വരും ഇന്നലത്തേ ഓഫർ മാത്രം. അത് ഒന്നാം ഘട്ടം. അടുത്ത ഘട്ടത്തിലേക്കുള്ള ഓഫർ ഇനി വരാൻ പോകുന്നതേയുള്ളൂ. അതിനുള്ള ഗൃഹപാഠത്തിലും പദ്ധതി പ്ലാനിങ്ങിലും മുൻഗണനാക്രമം നിശ്ചയിക്കുന്നതിലും നമ്മുടെ പിടിഎ-എസ്എംസി നേതൃത്വവും യുവാക്കളുടെ നിരയും ഇപ്പോൾ  തിരക്കിലാണ്.

എന്തായിരുന്നു ഓഫർ എന്ന് പറയുന്നതിലും എളുപ്പം എന്ത് ഓഫർ ഉണ്ടായിരുന്നില്ല എന്ന് പറയുന്നതാകും. ഇനിയുമുണ്ട് ഒരു പാട്   അവസരങ്ങൾ! ഈ ഓഫർ പാറ്റ്ബുക്ക് മടക്കിവെച്ചിട്ടില്ല.  ഈ മലപ്പെള്ളപ്പാച്ചിലിൽ ഉദാരമതികൾക്കും, നാടിനെ സ്നേഹിക്കുന്നവർക്കും, സ്‌കൂളിനെ മനസ്സിൽ കൊണ്ട് നടക്കുന്നവർക്കും അലിഞ്ഞു ചേരാൻ, തങ്ങൾക്ക് കിട്ടിയ അനുഗ്രഹത്തിൽ നിന്നുമൊരു വിഹിതം നൽകി പട്‌ലയുടെ കുഞ്ഞുമക്കളുടെ സന്തോഷത്തിൽ പങ്ക് ചേരാൻ, ബാക്കിയായവർ എല്ലാവരും അവസരങ്ങൾ ഉപയോഗിക്കണം.

നമ്മുടെ നാടിന് ഒരു ലൈബ്രറി കെട്ടിടമില്ല, അത്കൊണ്ട് നമ്മുടെ ഹൈസ്ക്കൂൾ കുട്ടികൾക്ക് അതില്ലാതെ പോകരുത്. ഒരു അഭ്യുദയകാംക്ഷിയുടെ ഓഫർ.  എന്നാൽ ഹയർസെകണ്ടറിക്ക് വേണ്ടേ എന്നൊരു പൂർവവിദ്യാർത്ഥിയുടെ സന്ദേഹം ! കൊടുക്കുമ്പോൾ കമ്പ്യൂട്ടർ ലാബടക്കമുള്ള ലൈബ്രറി കെട്ടിടം അവർക്ക് അദ്ദേഹത്തിന്റെ വക. സ്മാർട്ട് സ്‌കൂൾ വന്നേ തീരൂവെന്ന ശാഠ്യത്തിൽ ആറിലധികം ക്ലാസ്സുകളിൽ ടൈൽസ് ഇടാനുള്ള ഒരുക്കത്തിൽ പിന്നെ ഓഫറുകൾ ! ഫസ്റ്റ് എയിഡ് കിറ്റ് മുതൽ ഫാൻ, ബെഞ്ച്, കസേര, ഡെസ്‌ക്, മൈക്ക്, കൊടിമരം, സ്റ്റേജ്, കർട്ടൻ, വാട്ടർ കൂളർ ,സ്പീക്കർ സ്റ്റാൻഡ്  .....എല്ലാമുണ്ട് ഇന്നലത്തെ ഓഫറുകളിൽ.  കൂട്ടത്തിൽ മനോഹരമായ പൂന്തോട്ടവും കിഡ്സ് പാർക്കും ! ആര്, എന്ത്, എന്തൊക്കെ എന്നെല്ലാം അടുത്ത എന്റെ ഒരു കുറിമാനത്തിനായി  കാത്തിരിക്കുക. അടുത്ത ആർട്ടികൾ എഴുതുമ്പോൾ ഓഫറുകളിനിയും കരകവിഞ്ഞൊഴുകും.   ഓഫറുകളെന്ന് പറഞ്ഞാൽ തന്നെ അൺകൺട്രോള്ബിൾ  എന്നാണ് അർഥം. ഇനീ ഉണ്ടാകാൻ പോകുന്നത്  കൺട്രോളില്ലാത്ത ഓഫറുകൾ ആയിരിക്കും.

താടി നരച്ചപ്പോഴും എനിക്ക് ഒരാഗ്രഹം, വീണ്ടുമൊരിക്കൽ കൂടി  കുട്ടിയായിരുനെങ്കിൽ ! ബാഗും പുറത്തു തൂക്കി പട്‌ല സ്‌കൂൾ മുറ്റത്തു ഒന്ന് ഉലാത്തിനടക്കാൻ പറ്റിയിരുന്നെങ്കിൽ ! ആ ക്‌ളാസ്സ് റൂമുകളിൽ (അല്ല സ്മാർട്ട് ക്‌ളാസ് റൂമുകളിൽ) ഒന്നിരിക്കാൻ സാധിച്ചിരുന്നെങ്കിൽ ! വളരെ വളരെ ഉടനെ, ഒരു കാതവും വൈകാതെ.

ഒരു സ്വകാര്യം ചോദിക്കട്ടെ,  ഇപ്പോൾ നിങ്ങൾക്കും അങ്ങിനെയൊക്കെ തോന്നിത്തുടങ്ങി അല്ലേ ....അതാണല്ലേ നിങ്ങൾ ശ്വാസമടക്കി ഈ കുറിപ്പ്  വീണ്ടും വീണ്ടും വായിക്കുന്നത്. നടക്കട്ടെ, നടക്കട്ടെ.


ഇപ്പോൾ എങ്ങിനെയുണ്ട് നമ്മുടെ സ്‌കൂൾ ? ആരാ പറഞ്ഞത് നമ്മുടെ സ്‌കൂൾ സനാഥമല്ലെന്ന് ? / അസ്‌ലം മാവില

ഇപ്പോൾ എങ്ങിനെയുണ്ട് നമ്മുടെ സ്‌കൂൾ ?
ആരാ പറഞ്ഞത് നമ്മുടെ സ്‌കൂൾ സനാഥമല്ലെന്ന് ?

അസ്‌ലം മാവില

ബലേ ഭേഷ് എന്ന് എപ്പോഴും പറഞ്ഞുകൂടാ. പറയേണ്ടിടത്താണ് പറയേണ്ടത്. ഇപ്പോൾ എനിക്ക് അങ്ങിനെ പറയാൻ തോന്നുന്നു, നമ്മുടെ നാട്ടിലെ ഉദാരമതികളായ നാട്ടുകാരെ നോക്കി.

സന്തോഷം കൊണ്ട് പറഞ്ഞു പോകാറില്ലേ ? എന്ത് പറഞ്ഞു പോകുമെന്ന് - ''കൊട് കൈ''. അങ്ങിനെ പറയേണ്ടതും ഇപ്പോൾ തന്നെ.

ഉന്നതമായ ഒരു കലാലയമാണ് നമ്മുടേത്. അതിനു 115 കൊല്ലത്തെ പാരമ്പര്യം നാരായണൻ മാഷ് പറഞ്ഞത് വെറുതെയാകില്ല. നമ്മുടെ ഗുരുകുലവിദ്യാലയത്തിന്റെ കണക്ക് പറച്ചിലാണ്. സ്രാമ്പി പള്ളിയുടെ ഓരവും ചാരവുമുണ്ടായിരുന്ന ഏകാധ്യാപകപാഠശാലയും അതിൽ വരുമായിരിക്കും. അതിന്റെ ഡിബേറ്റ് നമുക്ക് പിന്നെ നടത്താം.

ആളുകൾ എത്തി. തുടക്കവും കലക്കി. വേദിയും സദസ്സും ധന്യമായി. ആയില്ല. ഇനിയും വേദിയിൽ ആളുകൾ എത്താനുണ്ട്. സദസ് ഇനിയും നിറയാനുണ്ട്. അതൊക്കെ വഴിയേ വന്നുകൊള്ളും. ചിലർക്ക് അറിയാൻ പറ്റിയിട്ടുണ്ടാകില്ല. വേറെ ചിലർക്ക് അതിന്റെ ഗൗരവം ഉൾക്കൊള്ളാൻ സാധിച്ചിരിക്കില്ല. പബ്ലിസിറ്റി ഇത്തിരി കുറഞ്ഞു പോയെന്ന് എവിടെയോ ചെറിയ സന്ദേഹം.

''ഇതെന്റെ കൂടി സ്‌കൂളാണ്'' എന്ന് തോന്നിത്തുടങ്ങിയാൽ അന്ന് നമ്മുടെ സ്‌കൂൾ പച്ച വെക്കും. അതെല്ലാവർക്കും തോന്നിത്തുടങ്ങിയതിന്റെ ലക്ഷണമാണ് ഈ കൂട്ടായ്മ. വീട്ടിലെ ഒരാൺ/പെൺ തരിയെ ഇനി ആ സ്‌കൂളിൽ അയച്ചിട്ടേ ബാക്കിയുള്ളൂ എന്ന് തോന്നിത്തുടങ്ങുന്നതോടെ മാത്രമേ നമ്മുടെ കഴിഞ്ഞ 13 വർഷം മുമ്പെടുത്ത ഹോംവർക്കിന്റെ വിജയമാഘോഷിക്കാൻ സാധിക്കുകയുള്ളൂ. അതിന്റെയും ഗ്രീൻസിഗ്നൽ ഉടനെ ഉണ്ടാകും, കുറേയൊന്നും കാത്തിരിക്കേണ്ടി വരില്ല.

ഓഫറുകൾ അതിമഹത്തരം. അതാര് ചെയ്തുവെന്നതിനേക്കാളേറെ, അതെന്തായിരുന്നുവെന്നതിനേക്കാളേറെ അവരുടെ ആത്മാർത്ഥതയെയാണ് ഞാൻ അഭിനന്ദിക്കുന്നത്. ഇനി ആ ക്യാംപസിൽ നിങ്ങളോരോരുത്തരുടേയും കാലടികൾ ഇടക്കിടക്ക് ഒച്ചവെക്കണം. വിദ്യാർത്ഥി-അധ്യാപക -രക്ഷിതാക്കളുടെ ഒരു സൗഹൃദകൂട്ടായ്മ അവിടെ പൂവാടിപോലെ സൃഷ്‌ടിച്ചെടുക്കണം. Pupil oriented study ആണ് ഇനിയുള്ള കാലം കാത്തിരിക്കുന്നത്. കുട്ടികൾക്ക് മുൻ‌തൂക്കം നൽകിയുള്ള പഠനവും പാഠശാലയും. അതേ വിദ്യാലയത്തിലെ  മുതിർന്ന കുട്ടികളെ കൂടി നിങ്ങളുടെ ചർച്ചകളിൽ ഉൾപ്പെടുത്താൻ ഇനിയുള്ള കൂടിയാലോചനാ യോഗങ്ങൾ ശ്രമിക്കുക.

അണ്ണാറക്കണ്ണന്റെ ദൗത്യമല്ല നിങ്ങൾ ചെയ്തത്. ആനയോളം വലുപ്പമുള്ളതാണ് നിങ്ങളോരുരുത്തരും വാഗ്ദാനം ചെയ്തത്. എല്ലാവരുടെയും കോൺട്രിബ്യുഷൻസ് ഉണ്ടാകുമ്പോഴാണല്ലോ ശരിക്കും ഈ സ്‌കൂൾ നമ്മുടേതാകുന്നത്, വിയർപ്പ്കണം പോലും ആ കോൺട്രിബ്യുഷന്റെ ഭാഗമാണ്.  ''മാൻപവർ ഓഫർ'' (മാനവശേഷി ) വരെ സ്വാഗതം ചെയ്യപ്പെടണം, അല്ല, അത് ഉണ്ടായേ തീരൂ.

മുൻ നിരയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ, അധ്യാപകരും പിടിഎ യും എസ് എം സിയും സോഷ്യൽമീഡിയ ഗ്രൂപ്പുകളും അഭിനന്ദനം അർഹിക്കുന്നു.

  ഇന്നത്തോടെ ഓഫറുകളുടെ ബുക്ക് മടക്കി വെക്കരുത് ഉത്തരവാദിത്തപെട്ടവർ. അത് കുറച്ചു ദിവസം കൂടി തുറന്നു തന്നെയിരിക്കട്ടെ, പുതിയത് വരും. വരാതിരിക്കില്ല. ഇതെഴുതുമ്പോഴും ഓഫറുകൾ തുടരുകയാണ്, യോഗം തീർന്നാലും ഓഫറുകൾ പിന്നെയും ഉണ്ടാകുമെന്നാണ് എന്റെ പ്രതീക്ഷ. മഴ നിന്നാലും മരം പെയ്യട്ടെ, പെയ്യണമല്ലോ. അതിനാണ് കുളിർ കൂടുതൽ. അതിന്റെ മിനുക്ക് പണിയിലൊക്കെ ആയിരിക്കും, സംഘാടക ചാണക്യന്മാർ.  നടക്കട്ടെ, നമ്മുടെ സ്‌കൂൾ വിജയിക്കട്ടെ. നമ്മുടെ കുട്ടികൾ സന്തോഷിക്കട്ടെ. 

Tuesday, 21 February 2017

സ്‌കൂൾ വികസന സമിതി ചേരുന്നത് / അസ്‌ലം മാവില

സ്‌കൂൾ വികസന സമിതി ചേരുന്നത്

അസ്‌ലം മാവില

ചില മിസ് അണ്ടർസ്റ്റാന്ഡിങ് ഉണ്ടായൊന്ന് സംശയം. ഞാൻ മനസ്സിലാക്കുന്നത് ഇന്ന് ചേരുന്ന യോഗം ഒരു കെട്ടിടത്തിന്റെ ഉത്‌ഘാടനനാൾ കുറിക്കാനല്ല. ക്‌ളാസ്സുകളിൽ നടന്ന വല്ല അധ്യാപക-വിദ്യാർത്ഥി നാക്ക് പിഴവുകളിൻമേലുള്ള തെളിവെടുക്കാനല്ല. മറിച്ചു 2025 മുന്നിൽ കണ്ടു കൊണ്ട് നമ്മുടെ ഗ്രാമവാസികളുടെ, നാട്ടുകാരുടെ, യുവതയുടെ, ഉന്നത വിദ്യാഭ്യാസം നേടിയവരുടെ, അത് നേടാൻ സർവ്വകലാശാലകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ, ഉമ്മമാരുടെ, വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം പേർത്തും പേർത്തും പ്രസംഗിക്കുന്ന മഹല്ല് പണ്ഡിതന്മാരുടെ...അവരുടെ സ്വപ്നങ്ങൾ, അവരുടെ കാഴ്ചപ്പാടുകൾ, അവരുടെ മനസ്സിൽ ഉരുത്തിരിഞ്ഞ ആശയങ്ങൾ...അതൊക്കെ പകുത്ത് നൽകാനും പങ്കു വെക്കാനുമുള്ള ഒന്നാം കൂടിയാലോചനാ യോഗമാണ്.  കൂടിയാലോചനകൾ പിന്നെയും പിന്നെയും നടക്കും, നടക്കണം.

ചിലതൊക്കെ ചെയ്യാൻ വിദ്യാഭ്യാസ അധികൃതർ തയ്യാറാണ്.  ഏത് ചെയ്യാൻ ? നിങ്ങൾ അവിടെ പറഞ്ഞ സ്വപ്നങ്ങൾ പൂർത്തീകരിക്കാൻ, ചിലതിനൊക്ക നാം തയ്യാറാണെങ്കിൽ ! കൊണ്ടുകൊടുക്കലിന്റെ വിദ്യാഭ്യാസ ഭൗതിക സാഹചര്യമൊരുക്കുന്ന  വേദിആയിരിക്കും ഇന്നത്തെ യോഗം. ഇതിവിടെ മാത്രം നടക്കുന്നതല്ല. സർക്കാർ സ്‌കൂളുകൾ ഉള്ളിത്തടത്തൊക്കെ സമിതി ചേരും. നമ്മുടെ ഉത്സാഹവും ഉദാരതയും പോലെയിരിക്കും ഇങ്ങോട്ടുള്ള സർക്കാർ സമീപനം. സ്മാർട്ട് ക്‌ളാസ് വേണോ ? എത്ര ക്‌ളാസ് വേണം ? അത് കിട്ടും. അതിനുള്ള ഫണ്ടും ലഭിക്കും. അവർ പറഞ്ഞ ചില requirements (ആവശ്യകോപാധികൾ ) നമുക്ക് തൃപതികരമായി നടപ്പിലാക്കാൻ (meet their demands) പറ്റിയാൽ.  അങ്ങിനെ പലതും .....

പദ്ധതികൾ  തയ്യാറാക്കാൻ അധികൃതർക്ക്സമയമുണ്ട്. അതൊരു സാമ്പത്തിക വർഷത്തിൽ എപ്പോഴായിരക്കണമെന്നും അവർക്ക് നിശ്ചയമുണ്ട്. ഫണ്ട് വിനിയോഗിക്കാനും ഒരു ടൈമുണ്ട്. ദീർഘകാല പദ്ധതിയാകുമ്പോൾ പ്രത്യേകിച്ചും എല്ലാവരും ഒരുങ്ങേണ്ടതുണ്ട്. അതിനനുസരിച്ചു നമ്മുടെ ഭാഗത്തു നിന്നും നീക്കമുണ്ടാകണം. നേരത്തും കാലത്തും നമ്മുടെ ഭാഗത്തു നിന്ന് പ്രതികരണമുണ്ടായാൽ നമുക്ക് കിട്ടും. ഇല്ലെങ്കൽ ''ആൺപിള്ളേരുള്ള'' നാട്ടിൽ  ആ പദ്ധതികൾ നല്ല കൂളായി നടന്നുകിട്ടും. നമുക്കിവിടെ മണ്ണും ചാരി നിൽക്കാനേ പറ്റൂ. എന്നെ പോലുള്ള ''പേന''ക്കാർ ഇടക്കിടക്ക് കുത്തിക്കോണ്ടിരിക്കും.

കല്യാണത്തിനൊക്കെ പോകുന്നില്ലേ, അത്ര ഉത്സാഹത്തിൽ ഒരുങ്ങി സ്‌കൂളിൽ പോകാൻ ഇന്ന് പറ്റിയാൽ നല്ലത്. ഐഡിയകൾ തലയിൽ വെച്ച് നടക്കാനുള്ളതല്ല. വേണ്ടിടത്തു വേണ്ട സമയത്തു പറ്റിയ സ്ഥലത്തു പോയി പറയണം. മീറ്റിങ്ങിന്റെ ഇടയിൽ നിന്ന്   തിരക്ക് പിടിച്ചു ഇറങ്ങുകയും ചെയ്യരുത്. വല്ലതും  കൊടുക്കേണ്ടിടത്ത് കൊടുക്കാനും പറ്റണം. നല്ല ആശയങ്ങൾ  പറയേണ്ടിടത്ത് പറയാനും പറ്റണം. എന്നാൽ, സ്മാർട്ട് ക്‌ളാസും കുന്തവും കുടച്ചക്രവും നമ്മുടെ സ്‌കൂളിൽ എത്തും. ഇല്ലെങ്കിൽ തെങ്ങിന്റ മുരടിൽ ഇട്ട മടലിൽ ചവുട്ടി പച്ചോലയിൽ നിന്ന് ഈർക്കിലും കീറിയെടുത്തു പല്ലിനു കുത്തിയിരിക്കാം, ഇത് ബാക്കി സ്‌കൂളുകളിൽ നടപ്പിലാക്കുന്ന വാർത്തയൊക്കെ വായിക്കുമ്പോൾ.  നാക്കിന്റെ തുമ്പ് അണ്ണാക്കിൽ തടവി ചോര പൊടിഞ്ഞോന്നും നോക്കിയുമിരിക്കാം.

സോ.... വാട്ട് സോ  ? ഹറിയപ്പ് ടു സ്‌കൂൾ ....യാള്ളാ

''കുക്കാകുക്ക'' 50 ലക്കം കഴിഞ്ഞപ്പോൾ / മാവിലേയൻ

''കുക്കാകുക്ക''
50 ലക്കം കഴിഞ്ഞപ്പോൾ

മാവിലേയൻ

50 ചാപ്റ്റർ എഴുതി. ഏതാനും ആഴ്ചകൾ കൂടി തുടർന്ന് ഈ പംക്തി നിർത്താൻ ഉദ്ദേശിക്കുന്നു, അതും തുടർച്ചയായ എല്ലാ ആഴ്ചകളും പ്രതീക്ഷിക്കുകയുമരുത്. നിരുപദ്രവസമീപനത്തോട് കൂടി മാത്രമാണ് ഇത്രയും നാൾ ഈ പംക്തി കൈകാര്യം ചെയ്തത്, അതാകട്ടെ, എന്റെ കൂടെപ്പഠിച്ചവരുടെയും  രണ്ടു മൂന്ന് ബാച്ച് മുകളിലും താഴെയുമുള്ള കൂട്ടുകാരുടെയും  വായനാ താത്പര്യവും പ്രോത്സാഹനവും മുൻനിർത്തിയുമാണ്.

ഞാനും അവരുമൊക്കെയാണ് ഇതിലെ കഥാപാത്രങ്ങളും കാഴ്ചക്കാരും, ചിലതൊക്കെ ഒരു നൂൽ കിട്ടിയപ്പോൾ കയറാക്കിയ സാന്ദർഭിക ഭാവനയാണ്. എല്ലാം ഉള്ളത് പോലെ  പകർത്താൻ ഞാൻ ഫോട്ടോ ഗ്രാഫറോ വീഡിയോ ഗ്രാഫറോ അല്ല.  ഇതൊട്ട് ഹിസ്റ്ററിയോ ബിബ്ലിയോഗ്രാഫിയോ ബയോഗ്രഫിയോ ഓട്ടോബയോഗ്രഫിയോ ഒന്നുമല്ല. ''കുക്കാകുക്ക'' യെ അതിന്റെ ഗണത്തിൽ പെടുത്താനും ഉദ്ദേശമില്ല. കുഞ്ഞാവയുടെ എരുമപ്പാലെന്ന് പറഞ്ഞപോലെ, എല്ലാമുണ്ട് താനും, പാലും പാടയും വെള്ളവും !

ഇന്ന് മുതൽ ഇതിലെ ഒന്നാം ചാപ്റ്റർ തൊട്ട്ചില എഡിറ്റിങ്ങൊക്കെ നടത്തി rtpen ബ്ലോഗിൽ പോസ്റ്റ് ചെയ്യാനുള്ള ശ്രമം തുടങ്ങും. ഇത് വരെ അത് എന്റെ വ്യക്തിപരമായ പേരിലുള്ള ബ്ലോഗിലായിരുന്നു. വെറുതെയൊന്ന് പ്രിന്റ് ചെയ്‌തെടുത്ത് നോക്കിപ്പോൾ A4 സൈസ് പേപ്പറിൽ 225 പേജുകളോളമുണ്ട് .  രണ്ടാം വായനക്കുള്ള സമയമില്ലാതെ, അക്ഷരത്തെറ്റും വാൿഘടനയും നോക്കാൻ പോലും ശ്രമിക്കാതെ ''ഓടിച്ചു'' എഴുതിയതായത്കൊണ്ട്  അതിന്റേതായ പരിമിതികൾ ഉണ്ട് . അത് കൊണ്ടായിരുന്നു ഇത് വരെ RTPEN ബ്ലോഗിൽ പോസ്റ്റ് ചെയ്യാൻ മുതിരാത്തത്.

ഒന്നര വർഷം മുമ്പ് സുഹൃത്ത് അശ്റഫ് (സീദുൻച്ച) പറഞ്ഞ ഒരു ആശയമായിരുന്നു ഈ രചന തുടങ്ങാനും തുടരാനും പ്രേരകം. അന്ന് RT യിൽ അമ്പതിൽ താഴെ അംഗങ്ങളേ ഉണ്ടായിരുന്നുള്ളൂ. വാമൊഴിയും (സൃഷ്ടിപരമായ) വാഗ്വാദവുമായിരുന്നു അന്ന് RT ഫോറത്തിൽ കൂടുതൽ.  നൂറ് പേരെ ഉൾക്കൊള്ളാനുള്ള സ്‌പെയ്‌സ് ഉണ്ടായിരുന്നെങ്കിലും അതങ്ങിനെ തന്നെ ഒഴിച്ചിട്ടു. (ഇപ്പോഴും അങ്ങിനെത്തന്നെയാണല്ലോ )  മറ്റുള്ളവരും അശ്‌റഫിന്റെ അഭിപ്രായത്തിന് പിന്തുണയുമായി വന്നു. അങ്ങിനെ അങ്ങിനെ എഴുതിത്തുടങ്ങിയതാണ് ഈ പംക്തി.

2009  -2010 കാലയളവിൽ ജലീൽ പട്ടാമ്പി (ഗൾഫ് ചന്ദ്രിക), സാദിഖ് കാവിൽ (ഗൾഫ് മനോരമ) എന്നിവരുടെ പ്രോത്സാഹനം കൊണ്ട് ആ പത്രങ്ങളിലെ ഗൾഫ് പേജുകളിൽ വല്ലപ്പോഴും എഴുതിയിരുന്ന എന്റെ അഡ്മിൻ സർവീസ് ജീവിതത്തിലെ തമാശ നിറഞ്ഞ അനുഭവങ്ങൾ ''ഡിസേർട്ട് സ്റ്റോറീസ്'' എന്ന പേരിൽ എഴുതുമായിരുന്നു. അതിന്റെ ഒരു ശൈലിയിലാണ് ഞാൻ ''കുക്കാകുക്ക'' യും മുന്നോട്ട് കൊണ്ട് പോയത്. (വർഷങ്ങൾക്ക് മുമ്പ് മാതൃഭൂമി വാരാന്തപ്പതിപ്പിൽ വന്നിരുന്ന   മലയാറ്റൂർ സാറിന്റെ എന്റെ സർവീസ് കഥകളും, അക്ബർ കക്കട്ടിൽ മാഷിന്റെ  അധ്യാപക കഥകളും ചിരിച്ചുമരിച്ചു  വായിച്ച ചില ഓർമ്മകളും എന്റെ മനസ്സിൽ അന്നുണ്ട് )

അവരവരുടെ പിഴവുകളും പാളിച്ചകളും മണ്ടത്തരങ്ങളും പരസ്പരം പറഞ്ഞും ചിരിച്ചും തികച്ചും ആസ്വാദ്യകരമാക്കുന്നതിൽ നടേ പറഞ്ഞ അഞ്ചാറ് ബാച്ചുകൾ  മുന്നിലായിരുന്നു, ഇപ്പോഴും എപ്പോഴും. അങ്ങിനെയൊരു വിശാലമനസ്കതയുടെ തിണ്ണബലത്തിലാണ് ''കുക്കാകുക്ക'' മുന്നോട്ട് പോയത്. അവരുടെ കുടുംബങ്ങളിൽ ഇതിനു കിട്ടിയ സ്വീകാര്യത,  നിർത്തിക്കളയാം എന്ന് വിചാരിച്ചു രണ്ടു മൂന്ന് വട്ടം നിർത്തിയപ്പോൾ വീണ്ടും ''പേന'' എടുപ്പിക്കുകയും ചെയ്തു.

ബ്ലോക്കുകൾ എന്നുമുണ്ട്. പക്ഷെ അത് അന്ന്  വഴിവിട്ടു പോയിരുന്നില്ല.  ഇവനെക്കേൾക്കരുതെന്ന്,  ഇവനെ വായിക്കരുതെന്ന്   ആ കാലങ്ങളിൽ പറഞ്ഞാലും അതൊന്നും മുഖവിലക്കെടുക്കാൻ അന്നത്തെ പൊതുബോധം  തയ്യാറുമായിരുന്നില്ല. അന്ന് നടന്നിരുന്ന  സാഹിത്യ സമാജങ്ങൾക്ക് വലിയ പങ്കുണ്ട്. P.അഹമ്മദ് , എച്‌കെ സഹോദരങ്ങൾ , സിഎച്ച് തുടങ്ങിയവർ നയിച്ച  ഒഎസ്എ, നാട്ടിലെ സൗഹൃദ മഹല്ല് സംവിധാനങ്ങൾ, വിശാലമനസ്കതയുടെയും  പക്വതയുടെയും ഭാഗമായ പ്രാദേശികനേതൃനിര, അവരിൽ തന്നെയുള്ളവരുടെ പരന്നവായന ഇതൊക്കെയാവാം അന്ന് എല്ലാവർക്കും വലിയ മുതൽക്കൂട്ടായത്.

നേതൃത്വങ്ങളും പദവികളും ഇങ്ങോട്ട് വന്നു വാതിൽ മുട്ടുന്ന അന്തരീക്ഷമായിരുന്നു അന്ന്. ആദരവുകൾ പരസ്പരം കൊണ്ടുകൊടുക്കലുകളുടെ ഭാഗമായി. ചിരിക്കാൻ കിട്ടിയ അവസരങ്ങൾ എല്ലാവരും ഉള്ളുതുറന്ന് ഉപയോഗപ്പെടുത്തി. ഇന്നത്തെപ്പോലെ പഠിപ്പും പത്രാസും അന്നുള്ളവരിൽ ഇല്ലായിരിക്കാം. പക്ഷെ, അതൊരു വലിയ കുറവായി ഞാൻ കാണുന്നില്ല.  (അത് കൂടി എല്ലാവർക്കും , അല്ല പകുതി പേർക്കെങ്കിലും ഉണ്ടായിരുന്നെങ്കിൽ നമ്മുടെ നാടിന്റെ  അന്നത്തേയും ഇന്നത്തെയും ചിത്രം തന്നെ മാറുമായിരുന്നല്ലോ) എല്ലാത്തിനേക്കാളും തൂക്കം നിന്നത് ബ്ലോക്കുകൾ ഇല്ലാത്ത ജീവിത സാഹചര്യമായിരുന്നു, അതുറപ്പ്.

അവസാനമായി പറയട്ടെ,  ഈ ഒരു പംക്തിയിൽ  മാത്രമാണ് ഞാൻ മാവിലേയൻ എന്ന  പേര്  സ്വീകരിച്ചത്. ''കുക്കാകുക്ക'' വായിക്കുമ്പോൾ ഒരു തമാശനിറഞ്ഞ ഇടപെടലായി  (funny business ) വായനക്കാർക്ക് തുടക്കം മുതൽ തന്നെ  തോന്നിക്കോട്ടെ എന്ന് കരുതിയാണ് ആ പേരിലെഴുതുന്നത്.

എല്ലാവരോടും നന്ദി, എന്നെ വായിച്ചവർക്കും വായിക്കാൻ തുടങ്ങുന്നവർക്കും. എന്റെ വിശ്വാസം ഇതാണ് - വായിക്കാതെയും നിരീക്ഷിക്കാതെയും കൂട്ടത്തിൽ കൂടാതെയും നമുക്ക് ഒന്നും നൽകാനാകില്ല.  എഴുത്തിലും പറച്ചിലിലും അതിന്റെ അഭാവം വല്ലാതെ നിഴലിക്കും. എന്റെ ''പരിമിതികൾ'' നിങ്ങൾ കാണുന്നുവെങ്കിൽ,  എനിക്കവയിലുള്ള  കുറവുകൾ തന്നെ. നിസ്സംശയം.

Monday, 20 February 2017

പരീക്ഷാ കാലമായി രക്ഷിതാക്കൾ ഇതൊക്കെ അറിഞ്ഞോ ആവോ ?/ അസ്‌ലം മാവില

പരീക്ഷാ കാലമായി
രക്ഷിതാക്കൾ ഇതൊക്കെ അറിഞ്ഞോ ആവോ ?

അസ്‌ലം മാവില

പരീക്ഷ അടുക്കാറായി.  SSLC ,  പ്ലസ് ടു, CBSE പത്താം തരം, പതിനൊന്നാം തരം , പന്ത്രണ്ട്, ഡിഗ്രി പരീക്ഷകൾ ........ ഇനി പരീക്ഷകളുടെ നാളുകളാണ്. ചില സ്‌കൂളുകളിൽ മോഡൽ പരീക്ഷയും  തുടങ്ങിക്കഴിഞ്ഞു എന്നാണ് വിവരം.

രക്ഷിതാക്കൾ ഈ വഴിക്കൊക്കെയല്ലേ ? അല്ല മറ്റു വല്ല തിരക്കിൽ പെട്ട് പിള്ളേരുടെ പരീക്ഷയുടെ കാര്യങ്ങൾ മറന്നോ ? മറക്കരുത്. അതിനാണ് ഈ കുറിപ്പ്.

എന്നെപ്പോലെയുള്ള ''പ്രവാസി'' വീടുകളിലാണ് കുറച്ചു കൂടി ശ്രദ്ധ വേണ്ടത്. ഉപ്പ പുറം നാട്ടിൽ, ഉമ്മ വീട്ടിൽ. ബന്ധുക്കളിൽ ആരെങ്കിലും ഒരാൾ ഒരു ഗാർഡിയൻ എന്ന നിലയിൽ നിങ്ങളുടെ വീടും പരിസരവുമൊക്കെ ശ്രദ്ധിച്ചും നോക്കിയും നിങ്ങൾക്ക് കൈത്താങ്ങായി ഉണ്ടാകും. അവർക്കും ചില പരിമിതികളൊക്കെ ഉണ്ട്. അത് ആദ്യം മനസ്സിലാക്കുക. ആത്യന്തികമായി ഉപ്പയും ഉമ്മയും തന്നെയാണ് ഏറ്റവും ഉത്തരവാദിത്തപ്പെട്ടവർ. അവരുടെ ശ്രദ്ധ ഒന്നൊന്നരയായിരിക്കും.

കുട്ടികളുടെ പ്രകൃതം എല്ലാവർക്കുമറിയാം. നമ്മളൊക്കെ ആ ഒരു സ്റ്റേജ് കഴിഞ്ഞാണ് ഇപ്പോൾ നരച്ചിട്ടുള്ളത്, അല്ലാതെ ഒരു സുപ്രഭാതത്തിൽ മാതാപിതാക്കൾ ആയതല്ലല്ലോ. സന്ധ്യ കഴിഞ്ഞാൽ  പിള്ളേരെ പുറത്തു വിടരുത്. (ഈ കുറിപ്പ് വായിച്ചു വീട്ടിൽ പിള്ളേരോട്  വഴക്കും വക്കാണത്തിനും നിൽക്കരുത്. ).  സൗഹൃദന്തരീക്ഷം ഉണ്ടാക്കി, കുട്ടികളെ ''ഒക്കെക്കൂട്ടി'' (കൂടെക്കൂട്ടി ) പഠിക്കാനുള്ള സൗകര്യമൊരുക്കുക. തഞ്ചത്തിൽ കൂടെക്കൂട്ടാൻ ഉമ്മമാർക്ക് അറിയാം. ''ചക്കരേ, പൊന്നേ, മിന്നേ...'' എന്നൊക്കെ പറഞ്ഞാൽ ഉമ്മാന്റെ വാക്കുകളിൽ വീഴാത്ത  കുട്ടികൾ എവിടെയുമുണ്ടാകില്ല. ഓരോ മണിക്കൂറിലും അവർക്ക് അഞ്ചു പത്തു മിനിറ്റ് റിലാക്സ് നൽകി, ആ ഇടവേളകൾ രസകരമാക്കാൻ ഉമ്മമാർ ഒരുങ്ങിയാൽ പിന്നെ പറയണ്ടാ, എല്ലാം ശുഭം.

കുട്ടികളുടെ ശ്രദ്ധ മാറുന്ന രീതിയിലുള്ള ഒന്നും വീട്ടിൽ നാം കാരണം ഒരുക്കരുത്.  ഓരോ കാര്യങ്ങൾക്കും നാമൊരു ടൈം ടേബിൾ ഉണ്ടാക്കുന്നില്ലേ ? അത് പോലെ ടിവിയുടെ കാര്യത്തിലും ടൈം ടേബിൾ ഉണ്ടാക്കണം. അത്യാവശ്യത്തിനു തുറക്കുക, അത് തുറന്നേ പറ്റൂ എന്ന് നിർബന്ധമുള്ളവർ.  എക്സാം കഴിഞ്ഞാൽ പിന്നെ ഒന്ന് രണ്ട് മാസം അതിന്റെ മുന്നിൽ തന്നെ തപസ്സിരിക്കാമല്ലോ. അന്നേരം ഉണ്ണുന്നതും ഉറങ്ങുന്നതും നിങ്ങളുടെ ഇഷ്ടം. ടാബ് , ഗെയിംസ് ഡിവൈസ് ഇതൊക്കെ തൽക്കാലം എടുത്ത് മാറ്റുക.

അത്യാവശ്യത്തിനു മാത്രം കുട്ടികൾ മൊബൈലൊക്കെ  ഉപയോഗിക്കട്ടെ, നല്ല രൂപത്തിൽ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തിയാൽ അവർ വഴങ്ങിക്കോളും.  (അതിന്റെ പേരിൽ തല്ല് കൂടണമെന്നല്ല). കുട്ടികൾക്ക് കാര്യങ്ങൾ പറഞ്ഞാൽ അറിയാം. പരീക്ഷയുടെ ഗൗരവമൊക്കെ അവർക്ക് ബോധ്യമുണ്ട്. നിങ്ങൾക്കും ബോധ്യമുണ്ടെന്ന് അവർക്ക് തോന്നിയാൽ മാത്രം മതി. ഇപ്പോഴത്തെ പിള്ളേർ മുമ്പത്തെ പോലെയല്ല, പെട്ടെന്ന് അവർക്ക് സംഭവം  ''കത്തും''.  എന്റെ അഭിപ്രായത്തിൽ മൊബൈൽ (അവർക്ക് ഉണ്ടെങ്കിൽ ) പരീക്ഷാക്കാലങ്ങളിൽ  അലാറമായി മാത്രം ഉപയോഗിക്കാമെന്നാണ്.

ചില വിരുതന്മാർ പഠിക്കാൻ ''മൊബൈൽ''  പഠന സഹായിയായി  യൂസ് ചെയ്യാറുണ്ട്. ഗ്രൂപ്പ് സ്റ്റഡി എന്നാണ് അതിന് അവർ ഓമനപ്പേരിട്ടിട്ടുള്ളത്.  സംഭവമൊക്കെ ശരിയായിരിക്കും, നമ്മൾ പഴഞ്ചനുമായിരിക്കും.  ഒരു പലകയും എടുത്ത് നമ്മൾ അവരുടെ കൂടെ ഇരിക്കുമെങ്കിൽ, ഇപ്പറഞ്ഞത് ഓക്കേ  ! അല്ലെങ്കിൽ കണ്ണ് തപ്പിയാൽ ഓൺ ലൈൻ ഗ്രൂപ്പ് സ്റ്റഡിയുടെ കോലം തന്നെ കുട്ടികൾ മാറ്റിക്കളയും. അതിനു നമുക്ക് സമയമുണ്ടാകുമോ ?

പ്രവാസി രക്ഷിതാക്കളെ പ്രബുദ്ധരാക്കുമ്പോൾ നാട്ടിലുള്ളവർ എല്ലാം തികഞ്ഞവർ എന്നർത്ഥമില്ല കേട്ടോ. ടവറിനടിയിലാണ് റെയ്ഞ്ച് തീരെ കിട്ടാത്തത് എന്നൊക്കെ തമാശ പറയാറുണ്ട്. ഞാനെഴുതിയതൊക്കെ  എല്ലാവർക്കും ബാധകമാണ്.

കടയിൽ അപ്പപ്പോൾ കുട്ടികളെ അയക്കുന്നതിന് പകരം ഒരാഴ്ചക്കുള്ള കോപ്പൊക്കെ ഒന്നിച്ചു വാങ്ങുക. പരീക്ഷ കഴിയുന്നത് വരെ  ''ചത്തിറ്റ്'' കളിക്കുന്നത് ഒഴിവാക്കി, വിയർപ്പ് പൊട്ടാനും റിലാക്സ് ചെയ്യാനും മാത്രമായി കളികൾ  ചുരുക്കുക. ചെറിയ ചെറിയ കളികളിൽ ഏർപ്പെട്ട് പെട്ടെന്ന് കൂടണയുക എന്നർത്ഥം.  ഇന്നലെ ഒരാൾ വിളിച്ചു പറഞ്ഞു, നന്നായി പഠിക്കുന്ന മകൻ, അത് പോലെ കളിക്കും. കുറച്ചു ആത്മാർഥത ഗ്രൗണ്ടിൽ കാണിച്ചു പോയി പയ്യൻ.  കാലിന്റെ കഴയാണ് ഊരിയത്. പ്ലാസ്റ്ററിട്ട ഫോട്ടോ അയച്ചപ്പോൾ ഞാൻ ആലോചിച്ചത് പെറ്റ തള്ള ഇത് കണ്ട് എങ്ങിനെ സഹിക്കുന്നു എന്നാണ്.  ഇനി എങ്ങിനെ പരീക്ഷക്കിരിക്കും എന്ന ഗവേഷണത്തിലാണ് അവരുടെ കുടുംബക്കാരിപ്പോൾ.  (ഇപ്പറഞ്ഞതിന്  ''ആക്സിഡന്റാകുന്നില്ലേ ?'', നടന്നു പോകുമ്പോൾ ചക്കയും തേങ്ങയും  തലയിൽ വീഴില്ലേ ?'' എന്ന മറു ചോദ്യം പറയുന്നവർ എന്റെ ഈ പാരഗ്രാഫ് കണ്ടിട്ടേയില്ല, ഞാൻ എഴുതിയിട്ടുമില്ല ).

ഇപ്പോൾ പിന്നെ മിക്ക വീട്ടിലും രാവിലെ വെളിച്ചം കാണുന്നുണ്ട്. സന്തോഷം ! മുതിർന്നവർ മാത്രമല്ല കുട്ടികളും രാവിലെ എഴുന്നേൽക്കട്ടെ, സൂര്യനുദിക്കുന്നത് കാണാത്തവർക്കു കാണുകയും ചെയ്യാം.

പരീക്ഷാ പഠനത്തിന് ചെറിയ ടൈംടെബിളൊക്കെ അവർ ഉണ്ടാക്കിയിട്ടുണ്ടാകും. ധാരാളം വെള്ളം കുടിക്കാൻ പറയണം. കരിച്ചതും പൊരിച്ചതും നിയന്ത്രിച്ചാൽ പുസ്തകം കാണുമ്പോഴുള്ള ഉറക്കച്ചടവ് ഒഴിവാക്കാം. പയറും പച്ചക്കറിയൊക്കെ കൂടുതൽ മെനുവിൽ ഉൾപ്പെടുത്തുക, അതിൽ തന്നെ എന്തൊക്കെ വെറൈറ്റി ഉണ്ടാക്കാം. അതൊക്കെ അടുക്കളഭരണക്കാർക്ക് അറിയുകയും ചെയ്യും. മനസ്സ് വെക്കണമെന്നേയുള്ളൂ.

കുറച്ചു നേരത്തെ കിടന്നും അതിനു കണക്കാക്കി കുറച്ചു നേരത്തെ എണീറ്റും ഉമ്മമാർ അവരോടു സഹകരിച്ചാൽ ചെറിയ ചിട്ടയൊക്കെ ഉണ്ടാകും. കൊല്ലപ്പരീക്ഷയല്ലേ ? കുട്ടികൾ എന്തേലും എഴുതണ്ടേ ? പ്രവാസി ഉപ്പമാർ നാട്ടിലേക്കുള്ള വിളിയിൽ കുട്ടികളുടെ പഠനകാര്യം അന്വേഷിക്കുക. നല്ല മാർക്ക് വാങ്ങിയാൽ നിങ്ങൾക്ക് കൊടുക്കാൻ പറ്റുന്ന ചെറിയ സമ്മാനങ്ങൾ ഓഫർ ചെയ്യുക. (മൊബൈൽ ഒഴികെ ), കുട്ടികൾ  ടാർജറ്റ് പൂർത്തിയാക്കിയാൽ നിങ്ങൾ അത് കഴിഞ്ഞ കൊല്ലവും പ്രോമിസ് ചെയ്ത്, അവസാനം,  കൊടുക്കാതെ വെളുക്കെ ചിരിച്ചു നടന്നത് പോലെ  ഇപ്പ്രാവശ്യം ചെയ്യരുത്. ''ഉപ്പാന്റെ, ഇച്ചാന്റെ വാക്ക് പോലെ'' എന്ന്  നിങ്ങൾ ഇല്ലാത്ത സമയത്ത് ഉമ്മയും മക്കളും സന്ദർഭം കിട്ടുമ്പോഴൊക്കെ  ഉപയോഗിക്കുമെന്ന് പറയേണ്ടല്ലോ ! (ഇപ്പോൾ കീറിയ ചാക്കിന് എവിടെയും വിലയുമില്ല )!

പ്രവാസികൾ നാട്ടിലേക്ക് മണിക്കൂറുകൾ വിളിക്കുമ്പോൾ പ്രധാനമായും  ശ്രദ്ധിക്കേണ്ടത് ഇവിടത്തെ വെള്ളിയാഴ്ച അവിടത്തെ ''ഞായറാഴ്ച'' അല്ല എന്നാണ്. ഒന്നര, രണ്ടര മണിക്കൂർ വ്യത്യാസവുമുണ്ട്.  സംഭവം കത്തിയല്ലോ ? എന്താണ് ഉദ്ദേശമെന്ന് പരത്തി  എഴുതി ഒരു പാരഗ്രാഫ് നാഷ്ടപ്പെടുത്തുന്നില്ല.

അതത് ഏരിയകളിലുള്ള ചെറിയ ചെറിയ മഹല്ല് നേതൃത്വത്തിനൊക്കെ കുട്ടികളുടെ പരീക്ഷാ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട്  ഒരുപാട് ചെയ്യാൻ  സാധിക്കും.  ചെറിയ ചെറിയ സബ്കമ്മിറ്റികൾ ഉണ്ടാക്കി, അഭ്യസ്തവിദ്യരായ യുവാക്കളെ ഉൾപ്പെടുത്തി ഒരു ടീം.  ചെറിയ ചെറിയ ഗ്രൂപ്പുകളായി ഇടക്കിടക്ക് ചുറ്റുവട്ടമുള്ള വീടുകളിലൊക്കെ കയറി, മക്കളുടെ പഠനമന്വേഷിച്ചു, അവർക്കൊക്കെ ആശംസകൾ അറിയിച്ചു ..... എന്തൊരു രസമായിരിക്കും അതൊക്കെ. അതിനർത്ഥം  ''അഞ്ഞൂറ്റയ്‌മ്പത്'' മൊത്തം ഇറങ്ങണമെന്നല്ല. ഈ വിഷയത്തിൽ താൽപര്യമുള്ളവരുണ്ടാകുമല്ലോ. അവർക്ക് കുറച്ചു പേർക്ക് ഇറങ്ങാം.  കുട്ടികൾക്ക് നൽകാൻ മഹല്ല് വക  കുറച്ചു മിടായി പൊതികൾ ! പോകുമ്പോൾ ഇത് പോലുള്ളൊരു പ്ലെക്കാർഡുമാകാം  - Dont stress, do your best, forget the rest.

support our children , support our students ഇതാകട്ടെ നമ്മുടെ , രക്ഷിതാക്കളുടെ, വിദ്യാഭ്യാസ പ്രവർത്തകരുടെ ഇനിയുള്ള  ദിനങ്ങളിലെ slogan. ഭാവുകങ്ങൾ !

(NOTE : ഈ ആർട്ടികൾ എവിടെത്തുകാർക്കും അപ്പ്ളിക്കബിളാണ് )

KKKK to Edit


Sunday, 19 February 2017

എണ്‍പതുകളുടെ ബോംബായ്.../ (ഓര്‍മ്മക്കുറിപ്പ്-2)/ അസീസ്‌ പട്‌ലഎണ്‍പതുകളുടെ ബോംബായ്...

(ഓര്‍മ്മക്കുറിപ്പ്-2) നിശംപട റോഡില്‍ പതിനാറാം നമ്പര്‍ കെട്ടിടത്തിലെ ആറാം നമ്പര്‍  ഫ്ലാറ്റാണ്  “അഷ്‌റഫ്‌ മനസില്‍” എന്ന് നാമേധയം ചെയ്ത നമ്മുടെ ജമാഅത് റൂം., സ്ഥിരതാമസക്കാരായി ചുരുക്കം ചില ആള്‍ക്കാരെ ഉണ്ടായിരുന്നുള്ളൂ.. ബോംബെ മനസ്സില്‍ കാണുമ്പോള്‍ ആദ്യം തെളിയുന്ന ചിത്രം മര്‍ഹൂം മല്ലത്തെ മമ്മസ്ച്ച (മല്ലത്തെ എളിയ) ഡി. അബ്ദുല്ലച്ച, കൈപ മമ്മദുന്‍ച, കൊള്മാജ മമ്മസ്ച്ച, ഗോദി അബ്ദുല്ലച്ച, ബീരാന്ച്ച (ദാറുസ്സലാം മനസില്‍) ഡോക്ടര്‍ സാഹിറിന്‍റെ ഉപ്പ, അന്ത കാക്ക, അങ്ങിനെ ഒരു പാട്...അവരാരും ഇന്ന് നമ്മോടോപ്പമില്ല, അല്ലഹുംമാഗ്ഫിര്‍ലഹും ജമീഅന്‍, അമീന്‍

കൂടാതെ എയര്‍പോര്‍ട്ട് അബ്ദുല്ലച്ച, മൂസ ഹാജി അബ്ദുല്ലച്ച, ദൈന്ദീന്‍ചാന്‍റെ അദ്രഞ്ഞി, മുക്രി ഷാഫി, കെ.എച്.ബഷീര്‍, സഖാവ് അബ്ദുള്ള, സുലൈമാന്‍ അരമന, പുത്തൂര്‍ അദ്രഞ്ഞി, സുലൈമാന്‍ മല്ലം, അബൂബക്കര്‍ പള്ളിച്ചാന്‍റെ മമ്മദുന്ച്ചാന്‍റെ,ടി.എച്. അദ്രഞ്ഞി, ഔകര്‍ചാന്‍റെ മമ്മദ്ന്‍ചാന്‍റെ ഔകര്‍ഞ്ഞി, ബൂട് അമ്മന്‍ചാന്‍റെ റഷീദ്, കോപ്പളം യൂസുഫും  അങ്ങിനെ പല കൂട്ടുകാരും...


പുത്തൂര്‍ അദ്രഞ്ഞിയും, സഖാവ് അബ്ദുള്ളയുമായിരുന്നു  എന്‍റെ അടുത്ത കൂട്ടുകാര്‍, (ഇപ്പോഴും അതേ..) അത് കൊണ്ട് തെന്നെ ഞാന്‍ അവരെ ഹിന്ദി പഠിക്കാന്‍ വേണ്ടി ആവുംവിധം ശല്യം ചെയ്തിട്ടുണ്ട്.,


തുടര്‍ച്ചയായി ജമാഅത്ത് റൂമില്‍ താമസിച്ചത് പതിനഞ്ചോ ഇരുപതോ ദിവസം മാത്രമാണ്, പിന്നീട് എന്‍റെ ഇച്ച ശാഫിച്ചാന്‍റെ കൂട്ടുകാരന്‍റെ ബോംബെസെന്‍ട്രല്‍ ലിമിഗ്ടന്‍ റോഡിലുള്ള  ജ്യൂസ്‌ സെന്‍ററില്‍ നിര്‍ത്തി, ഭാഷ പഠിക്കാനും കാര്യങ്ങള്‍ മനസ്സിലാക്കാനും, സഹപ്രവര്‍ത്തകര്‍ എല്ലാം കാസര്‍ഗോഡ്‌കാരായതിനാല്‍ ഹിന്ദി പഠിപ്പു നടന്നില്ല, ബോംബെ സെന്‍ട്രല്‍ ആയതു കൊണ്ട് പഠിച്ചതത്രയും “ക്ലാസ്സിക്‌” ഹിന്ദിയായിരുന്നു., ഹിന്ദി ഭാഷയോടുള്ള അഭിനിവേശം മൂത്ത ഞാന്‍ പിന്നീട് മാട്ടുങ്കക്ക് ചേക്കേറുകയാണുണ്ടായത്., മസാലപ്പീടികയില്‍ ജോലി ചെയ്യാന്‍.


വഴിയോരക്കാഴ്ചകളും, നഗരവല്‍കൃത ജീവിത സംസ്കാരങ്ങളും, പരിഷ്കാരങ്ങളും    അടുത്തറിയാന്‍ ഞാന്‍ ദിശയില്ലാതെ നടക്കുമായിരുന്നു,  കൂട്ടിനാളില്ലാത്തതിനാല്‍ എവിടെ ചെന്ന് പെട്ടാലും ഒന്നാം നമ്പര്‍ ബസ്സില്‍ കയറി ബേണ്ടി ബസാറില്‍ ഇറങ്ങും, പിന്നെ നേരെ എസ്.വി.പി. റോഡ്‌ പിടിക്കും, (സര്‍ദാര്‍ വല്ലഭായി പട്ടേല്‍) റോഡരികില്‍ വെച്ച അലമാരകളും, സവാരിക്ക് നിര്‍ത്തിയിട്ട കുതിരകളെയും വലതു വശത്തെ ഖൈറുള്ള ഡോക്ടറുടെ ക്ലിനിക്കും, നസീര്‍ ഡ്രഗ് ആന്‍ഡ്‌ കെമിസ്റ്റ് ഫര്‍മസിയും ഫേമസ് ബെകറിയും, അജുവ സ്വീട്സും  ഒക്കെ നടന്ന് കാണുക ഒരു ഹോബിയായിരുന്നു .

ജോലി ആവശ്യാര്‍ത്ഥം നാടു വിടുന്ന  യുവാക്കള്‍, ഗള്‍ഫിലേക്ക് പറക്കാന്‍ ചിറകു മുളപ്പിച്ചു  തയ്യാറായി നില്‍ക്കുന്ന ചെറുപ്പക്കാര്‍, പാസ്പോര്‍ട്ടില്‍ തല മാറ്റിയോ, വിസിറ്റ് വിസയിലോ കഷ്ടിച്ച് അക്കരയെത്തി തലനാരിഴയ്ക്ക് രക്ഷപ്പെട്ടവര്‍, , പിടിക്കപ്പെട്ട് ജയില്‍ ശിക്ഷയും കഴിഞ്ഞു മാനസികവും സാമ്പത്തികവുമായി തകര്‍ന്ന്‍ വലീയൊരു കടബാധ്യതയ്ക്ക് മുന്നില്‍ ചോദ്യചിഹ്നമായി പകച്ചു നിന്നവര്‍, രണ്ടാമൂഴത്തിന് ശ്രമിക്കാന്‍ ത്രാണിയില്ലാത്ത നിസ്സഹായര്‍, വീണ്ടും അധ്വാനിച്ചു ജീവിതത്തെ നേരിട്ടവര്‍, മദ്യ-മയക്കു മരുന്നുകള്‍ക്കും, നിശാസുന്ദരികള്‍ക്കും വേണ്ടി ജീവിതം ഹോമിച്ചവര്‍,  ഒരു ജോലിയും ചെയ്യാതെ മറ്റുള്ളവരെ ആശ്രയിച്ചും, ചൂഷണം ചെയ്തും ജീവിക്കുന്നവര്‍., ഇരിപ്പിടവും, പറമ്പും പണ്ടവും പണയപ്പെടുത്തി ലക്‌ഷ്യം കാണാതെ പോയ ഹതഭാഗ്യര്‍, ഉറ്റവരെയും, ഉടയവരെയും അഭിമുഖീകരിക്കാനാവാതെ സമനില തെറ്റിയവര്‍.. ബോംബയില്‍ കല്യാണം കഴിച്ചു  സ്ഥിരതാമസമാക്കിയവര്‍,


ചതിക്കുഴിയില്‍ പെടുന്നവര്‍,  എയര്‍പോര്‍ട്ട് വരെ പിതാവോ സഹോദരനോ അനുഗമിച്ചു ഇമിഗ്രേഷന്‍ പ്രശ്നമാണ്, അടുത്ത ഫ്ലൈറ്റില്‍ പോകാമെന്ന വ്യാജേന ട്രാവല്‍ എജന്‍ട് പിന്‍വാതിലിലൂടെ  ഉന്നതര്‍ക്ക് ചെയ്യുന്ന മാമാപ്പണിക്ക് വശംവദരാകുന്ന അഭ്യസ്തവിദ്യരായ യുവതികള്‍, ഒരു ദുസ്സ്വപ്നം പോലെ മറന്നു കൊണ്ട് ജീവിതം തുടരുന്നവര്‍, ഒടുക്കുന്നവര്‍.. രണ്ടിനും ധൈര്യമില്ലാതെ ഒരിക്കലും രക്ഷപ്പെടാനാവാതെ ചുവന്ന തെരുവിന്‍റെ നീരാളിപ്പിടുത്തതില്‍ ഞെര്നിഞ്ഞമരുന്നവര്‍..

തീര്‍ന്നില്ല.. ഇനിയും ഒരുപാട് ഒരുപാട് ദു:ഖ രോദനങ്ങളേറ്റു വാങ്ങി മൂകസാക്ഷിയായി നില്‍ക്കുന്നു ബോംബ എന്ന മഹാനഗരം! എല്ലാവര്‍ക്കും  ആശ്രിതന്‍...

കള്ളക്കടത്തിലൂടെയും, അന്യരെ ആക്രമിച്ചും കൊന്നും കൊല്ലിച്ചും  പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ മതി മറന്നുല്ലസിക്കുന്ന നരാധമന്‍മാര്‍, അധോലോക രാജാക്കന്മാരായ ദാവൂദിന്‍റെയും, കരീംലാലയുടെയും, ചോടാരാജന്‍റെയും ഗുണ്ടകളെന്നു സ്വയം അവരോധിച്ച് “ഹപ്ത” എന്ന പേരില്‍ പിച്ചച്ചട്ടിയില്‍ കയ്യിട്ടു വാരുന്നവര്‍!
ഇതിന്നിടയിലും മാലാഖ തുല്യരായ  മനുഷ്യരൂപങ്ങള്‍ തങ്ങളുടെ കൃത്യനിര്‍വഹണ-ത്തിനു വിഘ്നങ്ങളൊന്നും കൂടാതെ പൂര്‍ത്തീകരിക്കുന്നു, ടോന്ഗ്രിയിലെ മദ്രസയെന്ന നാമമാത്രമായ ഇടുങ്ങിയ മുറികള്‍ക്കുള്ളില്‍ ഇസ്ലാമിക വേഷധാരികളായ കുരുന്നുകളെ ഖുര്‍ആനും, ദീനും  പഠിപ്പിക്കുന്ന മുല്ലയെയും, പഠിക്കുന്ന പിഞ്ചു മക്കളെയും കണ്ടു നോക്കി നിന്നിട്ടുണ്ട് , അവരുടെ മാതാപിതാക്കളുടെ ആത്മാര്‍ത്ഥത  ഓര്‍ത്തു, ഞാന്‍ സ്വയം ചെറുതായിട്ടുണ്ട്., പരിമിതമായ സൌകര്യത്തില്‍ ഇത്രയേറെ പഠിതാക്കളെ തിങ്ങിക്കാണുമ്പോള്‍, നമ്മുടെ നാടിന്‍റെ ദീന്‍ പഠിക്കാനുള്ള സൗകര്യവും സ്വാതന്ത്ര്യവും, ഭൌതിക സാഹചര്യവുമോര്‍ത്തു വിതുമ്പിയിട്ടുണ്ട്, അവരൊക്കെ എത്രയോ ഉന്നതിയിലുള്ളവരാണ്, ആത്മീയതയില്‍. അള്ളാഹുവിന്‍റെ ദീന്‍ പഠിക്കുന്നതില്‍.

തുടരും...


അസീസ്‌ പട്‌ല 

എണ്‍പതുകളുടെ ബോംബായ്.../(ഓര്‍മ്മക്കുറിപ്പ്-1)/ അസീസ്‌ പട്‌ല

എണ്‍പതുകളുടെ ബോംബായ്...

(ഓര്‍മ്മക്കുറിപ്പ്)അറുപതുകളുടെ സന്ധ്യാതീരത്ത് ജന്മംകൊണ്ട ഞാന്‍ എന്‍പതുകളുടെ മധ്യാഹ്നംവരെ ഭാരിച്ച ഉത്തരവാദിത്തങ്ങളൊന്നുമില്ലാതെ, അന്തരീക്ഷത്തിലെ തലങ്ങും വിലങ്ങും രൂപം കൊണ്ട വികിരണപര്‍വ്വങ്ങളെ (radiation) വലയം ചെയ്യുന്ന റേഡിയോ, ടെലിവിഷ സംപ്രേഷണ സിഗ്നലിന്‍റെ വീര്‍പ്പുമുട്ടലുകളൊന്നുമില്ലാതെ പ്രകൃതിരമണീയമായ ഹരിത പൂങ്കാവനത്തിലൂടെ യഥേഷ്ടം പാറി നടന്നു.

ഗള്‍ഫില്‍ പോകണമെങ്കില്‍ ബോംബയില്‍ താമസിച്ച മിനിമം യോഗ്യതയെങ്കിലും വേണമെന്ന അപരശ്രുതി എന്നെ തെല്ലു നിരാശപ്പെടുത്തി,

അറബികള്‍ വരെ ഹിന്ദി പറയുന്ന കാലമാണെന്ന് ചിലര്‍ കണ്ണുകള്‍ വിടര്‍ത്തി നെറ്റി ചുളിച്ചു, മറ്റൊന്നും ആലോചിച്ചില്ല, സര്‍വ്വസമ്മതനായല്ലെങ്കിലും ഞാനും കയറി നടന്‍ തിക്കുറുശ്ശിയുടെ ഭാഷയില്‍ പറഞ്ഞാല്‍ “ബാംബെക്ക്”


അവിടെ ചെന്നെപ്പോഴുള്ള സംഭവബഹുലമായ ചില നേര്‍ക്കാഴ്ചകളാണ് എന്നെ അത്ഭുതപ്പെടുത്തിയത്!, കഷ്ടിച്ച് അഞ്ചര മീറ്റര്‍ നീളവും, നാല് മീറ്റര്‍ വീതിയുമുള്ള വിശാലമായ ജമാഅത്ത് റൂം, പ്രവേശന കവാടത്തിന്‍റെ വലതുവശത്ത്‌ ‘മോരി” എന്ന ഓമനപ്പേരോടു കൂടിയ കുടിവെള്ളവും, കുളിവെള്ളവും സജ്ജീകരിച്ച വാഷ്റൂം, കുടിവെള്ളജാറിനെ “മടക്ക” എന്നാണു പറയാറ്.

നവാഗതര്‍ മടക്കയില്‍ മൂന്നു പ്രാവശ്യം തല മുട്ടിക്കണമെന്ന അലിഖിത നിയമവും ചില മുതിര്‍ന്ന ആള്‍ക്കാര്‍ “റാഗിങ്ങ്” പരുവത്തില്‍ നടപ്പാക്കിയിരുന്നു., ഇത് ഒറ്റ പ്രാവശ്യം മതിയോ, അതോ ദിവസവും മുട്ടിക്കണോ എന്ന് ചോദിച്ച പയ്യന്മാരും കൂട്ടത്തിലുണ്ടായിരുന്നുവത്രേ..

മടക്ക എന്ന പദത്തിന് വേറെയും അര്‍ത്ഥമുണ്ട്, കാശു വെച്ച് കളിക്കുന്ന ഒരുതരം ചൂതാട്ടമാണ്, അതിനു വേണ്ടി പ്രത്യകം ക്ലബ്‌ വരെ ഉണ്ടെന്ന ശ്രുതി.


വീപ്പയില്‍  നിന്നും ആരെങ്കിലും ഒരു ബക്കറ്റു വെള്ളമെടുത്താല്‍ ഒരു “പോത്തുകട്ചി” വെള്ളം നിറച്ചിരിക്കണം, അതാ നിയമം.....

അങ്ങിനെ പലനിയമങ്ങളുമുണ്ട്. “പോത്തുകട്ചി” എന്നത് ഭായ്യാമാര്‍ വെള്ളം മുതുകിലെറ്റികൊണ്ടുവരാനുപയോഗിക്കുന്ന തുകല്‍സഞ്ചി, പ്രത്യക്ഷത്തില്‍ അറുത്ത പോത്തുകട്ച്ചിയെ മലര്‍ത്തിക്കിടത്തിയയപോലിരിക്കും,

സര്‍ക്കാരില്‍ നിന്നും കിട്ടുന്ന വെള്ളം ദിവസത്തില്‍ ആകെ ഒരു മണിക്കൂര്‍, രാത്രി ഏഴിനും എട്ടിനും ഇടയില്‍, അതും ചാമ്പി ചാമ്പി വേണം എടുക്കാന്‍, ഡ്യൂട്ടിയിലല്ലാത്തവര്‍ അലക്കാനും കുളിക്കാനും ആ സമയം വിനിയോഗിക്കും,

ഒട്ടുമിക്കവരും അലക്കിനു കൊടുക്കാറാ  പതിവ്. മെട്രോപോളിറ്റന്‍ സിറ്റിയായ ബോംബ നഗരത്തില്‍ ഒരു മണിക്കൂറെങ്കിലും സൗജന്യമായി വെള്ളം ലഭ്യമാക്കാന്‍ സാധിക്കുന്നു എന്നത് എന്നെ വളരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

നിലക്കാത്ത ഇലക്റ്റ്രിക്ക് പ്രവാഹവും, വൈദ്യുതിയിലോടുന്ന ചുവര്‍ ക്ലോക്കും, ട്രെയിനും  സന്തെര്‍സ്ട് റോഡിലെ റയില്‍വേസ്റ്റേഷന്‍നിലെ തിരക്കും ധാരാവിയിലെ ചേരിപ്രദേശവും, നൂറുകിലോ വരെ തലച്ചുമടായി ക്രൌഫോര്‍ടു മാര്‍ക്കറ്റില്‍ നിന്നും മയിലുകള്‍ താണ്ടി ഷോപ്പുകളില്‍ ഫ്രൂട്സ് എത്തിക്കാന്‍  അദ്ധ്വാനിക്കുന്ന ഭയ്യാമാരും എന്നെ അത്ഭുതപ്പെടുത്തിയവയാണ്.

ചില ഭയ്യാവിരുതന്മാര്‍ മൊത്തം വെള്ളം വീപ്പയിലേക്ക് ഒഴിക്കാതെ തിരിച്ചു കൊണ്ടുപോകും, രണ്ടര രൂപയായിരുന്നു കൂലി., വെള്ളം കൊണ്ടുവന്നു ഒഴിക്കുന്നതിനു മുമ്പ് ഭയ്യാ ചോദിക്കും

“കോയീ പാനി കോ ബോല?”,

“ങ്ഹാ മൈ അന്താ” റൂമില്‍ ഒറ്റക്കിരുന്ന ഒരാള്‍ പറഞ്ഞുവത്രേ

 “അതെ.... ഞാന്‍ അന്തയാണ് പറഞ്ഞത് എന്ന്”,

കേട്ടതോടെ ഭയായുടെ മനസ്സില്‍ ലഡ്ഡു പൊട്ടി, അന്തയല്ലേ.. (കണ്ണ് കാണാന്‍ പാടില്ലാതായാള്‍), പകുതി ഒഴിച്ചാല്‍ മതി.

ഭയ്യാ പകുതി ഒഴിച്ചു കാശ് ചോദിച്ചപ്പോള്‍ “അന്ത” യെന്നയാള്‍ പറഞ്ഞുവത്രേ..

“പാനി പൂരാ ഡാലോ”, മേരാ നാം അന്താ ഹേ, മേം അന്ത നഹീഹും”

(മുഴുവന്‍ വെള്ളവുമോഴിക്ക്, എന്‍റെ പേരാണ് അന്ത, ഞാന്‍ നീ ഉദ്ദേശിച്ച അന്തയല്ല”,പകച്ചുപോയി ഭയ്യാ........ കേട്ട പാതി കേള്‍ക്കാത്ത പാതി, മുഴുവന്‍ വെള്ളമൊഴിച്ചു കോണിപ്പടി പതിനൊന്നും ഇറങ്ങിത്തീര്‍ക്കുമ്പോള്‍ ലഡ്ഡുവിന്‍റെ കൈപ്പുരുചി അയാളെ വീണ്ടും ഒരു തീന്‍ സൌ ബീസ് തിന്നാന്‍ പ്രേരിപ്പിച്ചിട്ടുണ്ടാവും. (തീന്‍ സൌ ബീസ്, കടുപ്പമേറിയ ബീഡ)


(“അന്ത” എന്ന വ്യക്തി  ഇപ്പോള്‍ നമ്മോടൊപ്പമില്ല, അള്ളാഹു അദ്ദേഹത്തിന്‍റെ  പരലോകം പ്രകാശപൂരിതമാക്കി കൊടുക്കുമാറാകട്ടെ  ആമീന്‍)

(മറ്റൊരു രസക്കൂട്ടുമായി അടുത്ത ലക്കം, ഇ.അ.)


അസീസ്‌ പട്‌ല 

എന്താണ് രാഷ്ട്രീയപ്രവർത്തനം / മഹ്‌മൂദ്‌ പട്‌ല

എന്താണ് രാഷ്ട്രീയപ്രവർത്തനം
_________________

ഏത് ചിന്താഗതിയിലാണ് ഈ രാഷ്ട്രീയ പ്രവര്തനത്തെ കാണേണ്ടത് ,

എതിർപക്ഷത്തുളള  പാർട്ടി പ്രവർത്തകരെ സ്വന്തം തട്ടകത്തിൽ കൊണ്ട് വരാൻ എങ്ങിനെയുള്ള പെരുമാറ്റം ആയിരിക്കണം നേതാക്കന്മാരിൽ ഉണ്ടാവേണ്ടത് ,
ഓരോ രാഷ്ട്രീയ പാർട്ടി പ്രവർത്തകരും ചിന്തികേണ്ടിയിരിക്കുന്നു...
കാരണം ജനം ഓരോ പ്രവർത്തകനേയും അളന്ന് വിലയിടാൻ തുടങ്ങിയിട്ടുണ്ട്.

സ്വന്തം രാഷ്ട്രീയപാർട്ടിയുടെ പിന്തുണ മാത്രം ഒരു പ്രവർത്തകന്റെ ഉയർച്ചയിൽ മാറ്റം ഉണ്ടാവില്ല എന്നതിനാൽ ജനത്തോടുള്ള സ്വഭാവരീതിയിലുള്ള,
കാഴ്ച്ചപാടിലുള്ള മാറ്റവും മുഖ്യഘടകം ആണെന്നുള്ള തിരിച്ചറിവും ഉണ്ടാവേണ്ടതല്ലെ...

ജനങ്ങൾക്ക് വേണ്ടി ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെട്ട് നിസ്വാർത്ഥരായി ആത്മാർത്ഥമായി നാടിനെ സേവിക്കേണ്ടതല്ലെ ,

ശരിക്കും എന്താണ്‌ രാഷ്രീയപ്രവർത്തനം അത് എങ്ങിനെയാണ് ജനത്തിന് കാണിച്ച്‌ കൊടുക്കേണ്ടത്....!!

        മഹ്‌മൂദ്‌ പട്‌ല               

ഏകാകിനി/ ചെറുകഥ/ അസീസ് പട്‌ല

*ചെറുകഥ*


*ഏകാകിനി*

അസീസ് പട്‌ല

അച്ഛന്‍റെ മരണശേഷം നഗരത്തിലെ കച്ചവടസംരംഭങ്ങള്‍ നടത്തിക്കൊണ്ടു പോകുന്നത് മക്കളാണ്, വിനോദും, വിജയനും, തറവാട്ടു വീട്ടില്‍ തെന്നെ താമസവും, അമ്മ അച്ഛന്‍റെ മരണശേഷം മുറച്ചെറുക്കന്‍ തെന്നെ കെട്ടിയ മകളുടെ കൂടെ സസുഖം വാഴുന്നു.


പന്ത്രണ്ടു വര്‍ഷത്തോളമായെങ്കിലും മൂത്തമകന്‍ വിനോദ് സുഭദ്ര ദമ്പതികള്‍ക്ക് കുഞ്ഞിക്കാലു കാണാന്‍ ഭാഗ്യമുണ്ടായില്ല, നേരാത്ത നേര്‍ച്ചകളുമില്ല ചെയ്യാത്ത വഴിപാടുകളുമില്ല., വിജയന്‍ നളിനി ദമ്പതികളുള്‍ക്ക് രണ്ടു മക്കള്‍, മൂത്തമകള്‍  രണ്ടാം ക്ലാസ്സില്‍ പഠിക്കുന്നു., ഇളയ മോനുട്ടന് ഒന്നര തികഞ്ഞു., വളരെസന്തോഷത്തില്‍ കഴിയുന്ന കുടുംബം, പക്ഷെ... സുഭാദ്രയ്ക്കെന്തേ ഏകാന്തത വല്ലാത്ത മ്ലാനതയുണ്ടാക്കി.

ചേട്ടനും അനുജനും പോയാല്‍ പിന്നെ തികച്ചും ഒറ്റയ്ക്കാ.. ആണുങ്ങള്‍ക്ക് അതറിയേണ്ടല്ലോ, കുഞ്ഞിനെ താലോലിക്കുന്നത് പോയിട്ട് ആ മുറിയില്‍ കടക്കുന്നത്‌ തെന്നെ നളിനിക്കിഷ്ടോല്ല, മുനവെച്ച വാക്കുകളും മുഖഭാവം വിളിച്ചോതുന്ന അസ്പര്‍ശ്യതയും വല്ലാതെ മനം മടുപ്പിച്ചു, സന്താനഭാഗ്യമില്ലാത്തവരുടെ കയ്യില്‍ കുഞ്ഞുങ്ങളെ കൊടുക്കുന്നതെ തെന്നെ അശുഭമാത്രേ.... ഒന്നും ഞാന്‍ വരുത്തി വച്ചതല്ലല്ലോ? ഈശ്വരനിശ്ചയമല്ലേ, അവള്‍ വിതുമ്പി.. ആകെയുള്ള സമാധാനം വിനുവേട്ടന്‍ മാത്രമാണ്., അതും ഒറ്റയ്ക്ക് കിട്ടുന്ന ചില മണിക്കൂറുകള്‍.

ഒരപസ്വരവുമുണ്ടാക്കാതെ കണ്ടും കേട്ടും സഹിച്ചും സുഭദ്ര ദിവസങ്ങള്‍ മുന്നോട്ടു നീക്കി, ഒരു ദിവസം വിജയന്‍ ഫോണിലൂടെ കിതച്ചുകൊണ്ട് പറഞ്ഞു, ഏട്ടത്തിയമ്മയല്ലേ...നളിനിക്ക് ഫോണ്‍ കൊടുക്കു .. ങാ നളിനി, എത്രയും പെട്ടെന്ന് സുഭദ്രെട്ടത്തിയെയും കൂട്ടി സിറ്റി ഹോസ്പിറ്റലില്‍ വരണം, പെട്ടെന്ന്‍ .. പേടിക്കാനൊന്നുമില്ല, ചേട്ടന് ഒരു മോഹാലസ്യം, മുഴുമിക്കുന്നതിനു മുമ്പേ അയാള്‍ ഫോണ്‍ കട്ട് ചെയ്തു.


കാര്യമറിയാതെ നളിനിയെ അനുഗമിച്ച സുഭദ്ര കണ്ടത് ഐ.സി.യു.വില്‍ കിടക്കുന്ന വിനുവേട്ടന്‍റെ ചേതനയറ്റ ശരീരമാണ്....”ഈശ്വരാ... എന്നോട് തെന്നെ എന്തിനിതു ചെയ്തൂ.. എന്‍റെ വിനുവേട്ടന് പകരം എന്‍റെ ജീവനെടുക്കായിരുന്നില്ലേ.... നിറകണ്ണീരോടെ വിജയനും നളിനിയും സുഭദ്രയെ താങ്ങിപ്പിടിച്ചു അമ്മയെ ഏല്‍പിച്ചു, എന്‍റെ ഗതി നിനക്ക് നേരത്തെ ഈശ്വരന്‍ വരുത്തിയല്ലോ മോളേയെന്ന്‍ നിലവിളിച്ചു ഏങ്ങി ഏങ്ങി ക്കരഞ്ഞു,  ആ കണ്ണുനീരിന്‍റെ ആര്‍ദ്രത കൂടി നിന്നവരെ  ശോകമൂകമാക്കി.

സഞ്ചയനവും കഴിഞ്ഞു, കൂട്ടുകാര്‍ക്കും കുടുംബക്കാര്‍ക്കും പിന്നാലെ അമ്മയും പോയി, വീണ്ടും ഏകാകിനി, ഇടയ്ക്ക് നളിനി ചോദിച്ചു, എട്ടത്തിയ്ക്ക് കുറച്ചു ദിവസം വീട്ടില്‍ പോയി നിന്നൂടെ... അവിടെ അമ്മയുടെ കൂടെ കുറച്ചെങ്കിലും ആശ്വാസം കിട്ടുവച്ചാ...., ഏടത്തി ഒറ്റയ്ക്കിങ്ങനെ...മറ്റൊരു വിവാഹം നമ്മുടെ സമുദായത്തില്‍.. അവള്‍ മുറിച്ചു മുറിച്ചു പറഞ്ഞു നിര്‍ത്തി...വാക്കിന്‍റെ പൊരുള്‍ മനസ്സിലാക്കിയ സുഭദ്ര പ്രതിവചിച്ചു., വേണ്ടുട്ട്യെ......ഞാനെങ്ക്ടുല്ല്യ, ശിഷ്ടകാലം എത്രയെച്ചാ വിനുവേട്ടന്‍റെ ഓര്‍മ്മയില്‍ ആര്‍ക്കും ഒരു ഭാരമാകാതെ  ഇവിടെ തീര്‍ക്കാന മോഹം..പൊട്ടിക്കരഞ്ഞുകൊണ്ട് തിരിഞ്ഞുനിന്നു ജന്നല്‍ക്കമ്പിയില്‍ പിടി മുറുക്കി, ചിമ്മിയ മിഴികളിലൂടെ ധാരധാരയായി കണ്ണീരൊഴുകി.

വര്‍ഷങ്ങള്‍ക്കു ശേഷം... അസഹനീയ തലവേദനയി വിജയന്‍ ഷോപ്പില്‍ പൊയില്ല, പോയാല്‍ തെന്നെ ഉച്ചയ്ക്ക് മുമ്പേ തിരിച്ചു വരും, ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്ത ഡോക്ടര്‍ തലയുടെ എം.ആര്‍.ഐ. എടുപ്പിച്ച് റിസള്‍ട്ട് വിലയിരുത്തി എത്രയും പെട്ടെന്ന് ബോംബയ്ക്ക് കൊണ്ടുപോകാന്‍ പറഞ്ഞു, ആ ഹോസ്പിറ്റലില്‍ മാത്രമേ ഇതിനുള്ള ചികിത്സയുള്ളൂ, ബ്രെയിന്‍ ടുമാര്‍, അതും അവസാന ഘട്ടത്തില്‍, വൈകിച്ചാല്‍ രോഗി പാരലൈസ് ആയിപ്പോകും.


രണ്ടാഴ്ചയോളം വി.വി.ഐ.സി.യുവില്‍, വല്ല്യ പ്രതീക്ഷയില്ല, വീട്ടില്‍ നളിനിയും കുട്ടികളും സുഭദ്രയും മാത്രം... ന്മിഷങ്ങള്‍ ഇഴയുന്നു, മോള്‍ നേരത്തെ ഉറങ്ങി, അച്ഛനെ ചോദിച്ചു കരഞ്ഞു കരഞ്ഞു മോനുട്ടനും ഉറങ്ങി, രാത്രിയുടെ രണ്ടാം യാമങ്ങളില്‍ ബെഡ് ലൈറ്റിന്‍റെ  അരവെളിച്ചത്തില്‍ ആ മുറി ഉണര്‍ന്നിരുന്നു, നളിനിക്ക് ഉറക്കം വരുന്നില്ല, കണ്ണാടിയുടെ  ചാരത്തു പ്രതിഷ്ടിച്ച ശ്രീകൃഷ്ണ വിഗ്രഹത്തില്‍ കൈകൂപ്പി വളഞ്ഞു നമിച്ചു, മനമുരുകി പ്രാര്‍ത്ഥിച്ചു, പെട്ടെന്ന് അവളുടെ ബോധമണ്ഡലത്തില്‍ ഒരുള്‍ത്തുടിപ്പുണ്ടായി, എട്ടത്തിയമ്മ...

രണ്ടു മക്കളുടെ കൂടെ കിടന്നിട്ടും എനിക്കുറക്കം വരുന്നില്ല, ഒറ്റയ്ക്കൊരു മുറിയില്‍.... ഈശ്വരാ.......ഞാനിത്ര സ്വാര്‍ത്ഥയായിപ്പോയല്ലോ?, സുഭദ്രട്ടത്തിയുടെ മനസ്സറിയാന്‍ എനിക്ക് കഴിഞ്ഞില്ലല്ലോ... ഏങ്ങിയേങ്ങി പൊട്ടിക്കരഞ്ഞു.. കരച്ചിലടക്കാന്‍ കഴിയാതെ പാടുപെടുന്നതിനിടയില്‍ ചുണ്ടുകള്‍ പൊത്തി മക്കളെ നോക്കി, കീഴ്പോളകള്‍ വിടര്‍ന്ന അരുണിമയിലൂടെ ചുടുകണ്ണീര്‍ നിലക്കതെയോഴുകി, സുഭദ്രെട്ടത്തീ... എനിക്ക് മാപ്പ് തരില്ലേ.........?

വാതില്‍ തുറന്നു മെല്ലെ ഏട്ടത്തിയുടെ മുറിയില്‍ കടന്ന നളിനി കാണുന്നത്  മുണ്ടും നേര്യതുമുടുത്തു വലീയ കട്ടിലിന്‍റെ അങ്ങേത്തലയില്‍ വിനുവേട്ടന്‍റെ ഫോട്ടോയ്ക്കഭിമുഖമായി, താല്‍ക്കാലിക വിശ്രമത്തിന് കിടന്ന മാത്രയില്‍ വശം ചരിഞ്ഞു കിടക്കുന്ന രംഗംമാണു, അതവള്‍ക്ക് സഹിച്ചില്ല,, ഹൃദയത്തിലടക്കിപ്പിടിച്ച തീക്കനല്‍ ഒന്നൂടി കനലിച്ചു, ചുട്ടുപൊള്ളിയ വേദനയുടെ അസഹനീയ ശബ്ദം കേട്ട സുഭദ്ര എന്തോ ഒരപസൂചകം കേട്ടതുപോലെ എണീറ്റു ലൈറ്റിട്ടു, വായ്‌ പൊത്തി വക്രിച്ചു നിന്നു കരയുന്ന നളിനിയുടെ അടുത്ത് ചെന്നു “എന്തു പറ്റി മോളെ........ എന്താ..ഇണ്ടായെ, ഏട്ടത്തിയമ്മയോട് പറഞ്ഞോളു..

നളിനി നിര്‍ത്താതെ കരഞ്ഞുകൊണ്ട്‌ സുഭദ്രയുടെ മാറിലേക്ക് ചാഞ്ഞിഴഞ്ഞു പാദത്തില്‍ തൊട്ടു..... ഏട്ടത്തീ... മാപ്പ്, പൊറു ..ക്കണം , കരച്ചില്‍ തുടരുന്നു, സുഭദ്ര കുനിഞ്ഞു രണ്ടുതോളും പിടിച്ചെഴുന്നെല്‍പിച്ചു കട്ടിലിലിരുത്തി അവളുടെ മുഖം തുടയ്ക്കുന്നു, ചുടുകണ്ണീര്‍ വാര്‍ന്നൊഴുകുന്ന കണ്ണുകളിലൂടെ നോക്കി അവള്‍ പറഞ്ഞു.. ഏട്ടത്തി ... ഈ മുറിയില്‍ ഒറ്റയ്ക്ക് ..

ഹോ.. അത് സാരമില്ല മോളെ.... ഇപ്പൊ എട്ടത്തിക്ക് ശീലായി, എനിക്കൊരു വിഷമോയ്ല്ല്യ, മാപ്പ് ചോദിയ്ക്കാന്‍ മാത്രം കുട്ടി എന്നോടൊന്നും ചെയ്തിട്ടില്ലല്ലോ, മോള് പോയി പ്രാര്‍ഥിച്ചു കിടന്നുറങ്ങിക്കൊളു, ഈശ്വരന്മാര്‍ നല്ലതേ വരുത്തു.
ഇല്ലെടത്തീ........ എട്ടത്തിയില്ലാതെ ഞാന്‍ അവിടെ പോവില്ല്യ, കുട്ട്യേ, ഈ വീട് വിട്ടു പോകാത്തത് തെന്നെ എന്‍റെ വിനുവേട്ടന്‍റെ...ഓര്‍മ്മകള്‍ നിറഞ്ഞ ഈ മുറിക്കു വേണ്ടിയായിരുന്നു, അത് കേട്ടതോടെ നളിനി മോനുട്ടനെ ഉറക്കത്തോടെ കൊണ്ടു വന്നു എട്ടത്തിയെ ഏല്‍പിച്ചു കിടക്കയില്‍ കിടത്തി, “എന്നാല്‍ ഇവന്‍ ഇവിടെ കിടക്കട്ടെ, നമ്മുടെ മക്കള്‍  എട്ടത്തിയുടെയും കൂടിയാണ്..

മുറിക്കു പുറത്തുപോകുന്ന നളിനിയെ നോക്കി കണ്ണുകള്‍ മേല്പോട്ടുയര്‍ത്തി കൈകള്‍ കൂപ്പി കണ്ണീര്‍ വാര്‍ത്തു...മനസ്സിന്‍റെ ഭാരം ഒഴിയുന്നതുവരെ..

മൊഗർ റോഡുമായി ബന്ധപ്പെട്ട് / മൊഗറന്‍.

മൊഗർ റോഡുമായി ബന്ധപ്പെട്ട്

--------------------
പ്രിയപ്പെട്ട  നാട്ടുകാരേ,
ഒരു നിമിഷം ......

മൊഗര്‍ കോണ്‍ഗ്രീറ്റ് റോഡിന്‍റെ ഉത്ഘാടനം ഇന്ന് നടക്കുമ്പോള്‍ അതിനു പ്രയത്നിച്ച എല്ലാവരോടും നന്ദിയും കടപ്പാടും അറിയിക്കുന്നതോടൊപ്പം, ഒരു പഴയ റോഡ് ചരിത്രം ഓര്‍മ്മിപ്പിക്കുന്നു.
1994 റബീഉല്‍ അവ്വല്‍ 12 ന് വൈകുന്നേരം മൊഗര്‍ കുഞ്ഞാല്‍ച്ചാന്‍റെ മകന്‍ മുഹമ്മദ് മരണപ്പെടുകയുണ്ടായി(അല്ലാഹുമ്മഗ്ഫിര്‍ലഹു......)                    സന്ധ്യാ നേരത്ത് സി.ടി. അഹമ്മദലി സാഹിബും ,മറ്റും മയ്യത്ത് കാണാന്‍ വന്നു. എല്ലാരും നോക്കി നില്‍ക്കേ സി.ടി. മുട്ടിനുമേലെയുള്ള വെള്ളത്തില്‍ ഇറങ്ങി മൊഗറിലേക്ക് നടന്നു. പിന്നാലെ പോലീസുകാരും, ബാക്കിയുള്ളവരും.
അന്ന് റോഡില്ല. തോട്ടത്തിലെ വേലിപ്പിടിച്ച് നടക്കാറാണ് മഴക്കാലത്ത്.
ആ വീട്ടില്‍ നിന്നും ഇറങ്ങിയ ഉടനെ സി.ടി . റോഡിനു വാഗ്ദാനം നല്‍കി.പിന്നീട് പൈസ്സ പാസ്സാക്കി. ഒരു ലക്ഷത്തി അമ്പതിനായിരത്തിനടുത്ത്.
ഒക്കെ റെഡി, പക്ഷേ രണ്ട് മൂന്നാള്‍ക്കാര്‍ സ്ഥലം വിട്ടുകൊടുക്കുന്നില്ല.
രണ്ട് വര്‍ഷത്തിനുള്ളില്‍ പ ണി തുടങ്ങിയില്ലെങ്കില്‍ ഫണ്ട് ലാപ്സാകും.
മൊഗര്‍ പ്രവാസികള്‍ ലക്ഷക്കണക്കിന് പിരിവെടുത്ത് സ്ഥലം വാങ്ങി.
പണി തുടങ്ങണം എന്നാലേ ഫണ്ട് പാസ്സാവുകയുള്ളൂ. ഇതിനൊക്കെ കൂടെ നിന്ന് ആഹോരാത്രം പരിശ്രമിച്ച മമ്മിന്‍ചാന്‍റെ കുഞ്ഞാലിച്ചാനെ ഓര്‍ക്കാതെ വയ്യ.
 (എല്ലാവിധ മഗ്ഫിറത്തും മര്‍ഹമ്മത്തും നല്‍കട്ടേ....)
അങ്ങിനെ മൊഗര്‍ മഹല്ല് കാരുടെ തന്നെ തുകയെടുത്ത്  മൊഗര്‍ ഉസ്താദ്  ഖാസിഃ മൗലവിയുടെ നേതൃത്ത്വത്തില്‍ മൊഗര്‍ ഹൈഡില്‍ നിന്നും പണി തുടങ്ങി.
അങ്ങിനെ കാട്ട്കല്ല് കൊണ്ട് സോളിംഗ് ഉണ്ടാക്കി.
പിന്നീട് ടാറിംങ്ങും. ഇപ്പോള്‍ കോണ്‍ഗ്രീറ്റുമുണ്ടായി.
യഥാര്‍ത്ഥ മൊഗര്‍ റോഡ് 1996 ല്‍ ആണുണ്ടൊയത്.
തളങ്കരയും, പട്ളയും ഒരേ MP യുടേയും, MLA യുടേയും കീഴിലാണ്...
തളങ്കരയില്‍ പത്ത് മുപ്പത് വര്‍ഷം മുമ്പ് വന്ന കോണ്‍ഗ്രീറ്റ് ഇടവഴി റോഡുകള്‍(വെള്ളപൊക്കമില്ലാഞ്ഞിട്ടും)പട്ളയില്‍ ഇന്നങ്കിലും വന്നല്ലോ(വെള്ളപ്പൊക്കമുണ്ടായിട്ടും, ഒരുപാട് കുട്ടികളും മുതിര്‍ന്നവരും രോഗികളും ബുദ്ധിമുട്ടിയിട്ടും) ഒരായിരം  അല്‍ഹംദുലില്ലാഹ് .....
എല്ലാ ഓരോ അധികാരികള്‍ക്കും അവരുടേതായ ഉത്തരവാദിത്വമുണ്ട്.എന്ന ഇസ്ലാമിക  തത്വം  ഓര്‍മ്മിച്ചുകൊണ്ട് ഒരിക്കല്‍ കൂടിഎല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തികൊണ്ട് നിര്‍ത്തുന്നു.
          സ്നേഹപൂര്‍വ്വം...
               മൊഗറന്‍.

എന്‍പതുകളുടെ ബോംബായ്.../(ഓര്‍മ്മക്കുറിപ്പ്-4)/ അസീസ്‌ പട്‌ല

എന്‍പതുകളുടെ ബോംബായ്...

(ഓര്‍മ്മക്കുറിപ്പ്-4)
➿➿➿➿➿➿➿


*പണ്ഡിതനും, മറാട്ടിയും പിന്നെ അവിലും*

നമ്മുടെ റൂമിലും ചില വിശേഷ ദിവസങ്ങളില്‍ ബറാത്തു, മൌലൂദു അങ്ങിനെ പലതും, അപ്പോഴെല്ലാം മൊത്തമായി നമ്മള്‍ കുംബോക്കാറെ ഹോട്ടലിലേക്ക് കിലോ കണക്കിന് പാചകക്കരാര്‍ കൊടുക്കും, റൂമില്‍ കൊണ്ടുവന്നു ചൂടോടെ സെര്‍വ് ചെയ്തു കഴിച്ചിരിക്കുമ്പോഴാ നമ്മുടെ മുതിര്‍ന്ന കാരണവര്‍ക്ക്‌ അവില് കുഴച്ചത് തിന്നാന്‍ പൂതിയായത്, വെല്ലം വാങ്ങാന്‍ കിട്ടും, തേങ്ങ ചുരണ്ടാനുള്ള കൈചിരവയുമുണ്ട്, മണ്ണെണ്ണയും സ്ടവും ഉണ്ട്, എന്തിനു ജീരകം വരെ കിട്ടും, പക്ഷെ അവില്‍ മാത്രമില്ല!

കാരണവര്‍ നാട്ടില്‍ വിലസി നടന്ന ബാല്യവും, കൌമാരവും ഒക്കെ ഓര്‍ത്തു...ഒരു വ്യാഴവട്ടത്തിനു ശേഷം തിരിഞ്ഞുനോക്കുമ്പോള്‍ ഈ നാലു ചുവരുകള്‍ക്കുള്ളിലോതുങ്ങിപ്പോയി., അന്നൊക്കെ വെറുതെയിരിക്കുമ്പോള്‍ ചെറുപ്പക്കാര്‍ക്ക് തോന്നും, ഒന്ന് കുഴച്ചാലോ....ജീരകപ്പൊടിയും, ഏലക്കയും കുത്തിയിട്ട പണ്ടം തിളഞ്ഞു പരത്തുന്ന ആ  ഗന്ധം.. ആ..ഹാ..ഹാ.. കാരണവരുടെ സംവേദനേന്ദ്രിയത്തെ ഒരു ഞെട്ടലോടെ ത്രസിപ്പിച്ചു,

ഓഹരിക്കാര്‍ക്ക് വീതം വെച്ച് മുഖ്യ പ്രവര്‍ത്തകര്‍ പാത്തു വെച്ച പിഞ്ഞാണത്തിലെ പണ്ടവും ചേര്‍ത്തു നനവോടെ പഴം കൂട്ടാതെ അകത്താക്കും, ഹോ.. എന്തോ ഒരു നേര്‍ച്ച വീടിയത് പോലെ.. വിരല് നക്കികൊണ്ട് അതിന്‍റെ ഒരു പോരീശ പറച്ചില്‍ വേറെ...അങ്ങിനെയൊക്കെ കഴിഞ്ഞ നാട്ടിന്‍പുറത്തുകാരല്ലേ... പൂതി തോന്നിയതില്‍ കുറ്റപ്പെടുത്താനൊന്നുമില്ല, ന്നാലും ഈ അവില്‍ എവിടെ കിട്ടും, മാമുക്കോയ പറഞ്ഞ മാതിരി “അലാക്കിന്‍റെ ഔലും കഞ്ഞിയുമാവുമോ?”

റൂമിലെ ഹിന്ദി, ഉറുദു ഭാഷാ പണ്ടിതശിരോമാണികള്‍ ആലോചിച്ചു ഒരെത്തും പിടിയുമില്ല, ഗോത്രത്തലവന്‍റെ മുമ്പില്‍ ആദിവാസികള്‍ ഇരിക്കുന്ന രൂപേണ ശ്വാസമടക്കിപ്പിടിച്ച് അവിലിന്‍റെ ഹിന്ദി പദത്തിനുവേണ്ടി കാതോര്‍ത്തു......ഹെവടെ, അവസാനം പണ്ഡിതന്‍ തെന്നെ അവില്‍ വാങ്ങാന്‍ മറ്റു രണ്ടുപേരുടെ കൂടെ ചെല്ലാന്‍ തീരുമാനിച്ചു,  അഴിച്ചു തൂക്കിയിട്ട കുപ്പായം വീണ്ടുമണിഞ്ഞു  നേരെ നടന്നു, ബേണ്ടിബസാറിന്‍റെ ഇടതു വശം ലക്‌ഷ്യം വച്ച്, പയന്തോണി അവിടെയാ ഈ വ്യഞ്ജനങ്ങളൊക്കെ വില്‍ക്കപെടുന്നത്., നിര്‍ത്താതെ നീങ്ങുന്ന വാഹനങ്ങളും വന്‍ജനക്കൂട്ടവും തിമിര്‍ത്തുയര്‍ത്തിവിടുന്ന പൊടിപടലങ്ങളിലൂടെ മുമ്പോട്ടു നീങ്ങുമ്പോഴും അവ്യക്തതയുടെ വിദൂരരതയില്‍ എന്തോ പരതുകയായിരുന്നു മന്നന്‍. (ഒരു വേറിട്ട വ്യകതിത്വം, ആള് പാവമാ......ഒരിഞ്ചു ആര്‍ക്കും വിട്ടു കൊടുക്കില്ല, ഞാന്‍ പിടിച്ച മുയലിനു കൊമ്പ് മൂന്ന്, അതാ മനോഭാവം! (ഈ കഥാപാത്രം സങ്കല്‍പം മാത്രമാണ് കേട്ടോ...) ചവിട്ടു നാടകക്കാരെപ്പോലെ ഒഴിഞ്ഞും, മാറിയും മുമ്പോട്ട് നടന്നു.

പരക്കേ നിര്‍വര്‍ന്ന്‍ അന്തരീക്ഷത്തിലൂടെ  മിന്നല്‍ വേഗത്തില്‍ കുതിക്കാന്‍ വെമ്പല്‍ കൊണ്ട വണ്ടിക്കുതിരുടെ ആരോഗ്യത്തെയും  സ്വാതന്ത്ര്യത്തെയും കടിഞ്ഞാണിട്ടവനോടുള്ള ആത്മരോഷം  തന്‍റെ കുളമ്പടിയിലൂടെ മാറ്റൊലി കൊള്ളിച്ചു., അതേറ്റുവാങ്ങിയ ആലിലകള്‍  നിര്‍ത്താതെ ഇളകി മര്‍മ്മരിച്ചു.

ഒന്ന് രണ്ടു കടകള്‍ വേണ്ടത്ര വലിപ്പമില്ലാത്തതിനാല്‍ ഒഴിവാക്കി, മുമ്പോട്ടു നടന്നപ്പോള്‍ വലീയ ഒരു കട,  രണ്ടു ജോലിക്കാര്‍, മുതലാളി ഒരു മറാട്ടി, ദോത്തിയുടുത്തു വെളുത്ത തൊപ്പിയും കുര്‍ത്തയും, നെറ്റിയിലെ കടുംചെമപ്പു സിന്ദൂരം, ധരിച്ചിരിക്കുന്ന തൊപ്പിയിലെ കോണില്‍ തട്ടി പകുതി മാത്രം ദൃശ്യം, പുറമേ നിന്നും അകത്തു കടക്കാന്‍ പറ്റാത്തവിധം അരപ്പോക്കത്തില്‍  കൌണ്ടര്‍, ഒരറ്റത്ത് സേട്ട്, നല്ല തിരക്കുമുണ്ട്.

നൈലോണ്‍ പായ്ക്കില്‍ കെട്ടിവെച്ച ഉണങ്ങിയ ചെറുനാരങ്ങയെ ചൂണ്ടി മന്നന്‍  പറഞ്ഞു, ഇവിടെ എന്തായാലും അവില്‍ കിട്ടും, കണ്ടില്ലേ.. ഒണ്‍ങ്ങിയെ ചെറുപുളി വരെ ഉണ്ട്, രണ്ടു ജോലിക്കാരും ഓരോരുത്തരെയായി സമാലാക്കുന്നു, സ്റ്റൈല്‍ മന്നന്‍ ഒരു വില്‍സിനു തീ കൊളുത്തി പുക ആഞ്ഞൂതിക്കൊണ്ട്  ചുറ്റും വീക്ഷിച്ചു, ഇടയ്ക്ക് ഗോള്‍ഡന്‍ കളര്‍ സീക്കോ ഫൈവില്‍ സമയം നോക്കി, കടയില്‍  തിരക്കൊഴിയുന്നില്ല..കഷമയോടെ കാത്തിരുന്നു.
ഹാത്ത്ഗാഡി (കൈവണ്ടി) തള്ളിക്കൊണ്ട് വഴിമാറാന്‍ പറഞ്ഞ ഭയ്യാന്മാരെ നീരസത്തോടെ നോക്കി സിഗരട്ട്പുകകൊണ്ടഭിഷേകം ചെയ്തു., മുമ്പിലുള്ളയാളുടെ ഊരിപ്പോയ അയഞ്ഞ മേല്‍ട്രൌസര്‍ വലിച്ചു മേല്‍പ്പോട്ടാക്കി അവര്‍ മുമ്പോട്ടു നീങ്ങി.


ഒരു ജോലിക്കാരന്‍ ഫ്രീയായി, ഉയര്‍ന്ന മൂക്കും, വട്ടമുഖവും പരന്ന ചുണ്ടുകളുമുള്ള അത്ര ഉയരമില്ലാത്ത ഒരു മറാട്ടി പയ്യന്‍,  പണ്ഡിതനെ നോക്കി ആംഗ്യഭാഷയില്‍ ചോദിച്ചു,
“ഹംകോ അവില്‍ ചാഹിയെ” ഞങ്ങള്‍ക്ക് അവില്‍ വേണം പണ്ഡിതന്‍ പറഞ്ഞു.
“അവില്‍, യെ ക്യാ ഹോതാ ഹെ?” അവില്‍, അതെന്താണ് സാധനം?
“വോ...യെ...ചാവല്‍ഹേന, ചാവല്‍ കാ...” അത്.. പിന്നെ ഈ അരിയില്ലേ, അരിയുടെ...”
ജോലിക്കാരന്‍ കേട്ടപാതി കേള്‍കാത്ത പാതി ശരവേഗത്തില്‍ അകത്തുപോയി,
തെല്ലു അഹങ്കാരത്തോടെ പണ്ഡിതന്‍ മറ്റുള്ളവരെ തിരിഞ്ഞു  നോക്കി, പയ്യന് മനസ്സിലാക്കികൊടുത്തതിന്‍റെ ഗര്‍വ്വു കാണിച്ചു,


പയ്യന്‍  ഒരു മാപ്പില്‍ (കോരി) കുറച്ചു അരിയുമായി വന്നു, നെറ്റി ചുളിച്ചു, ജാള്യത മറച്ചു വച്ചു  അവന്‍റെ മുഖത്തു നോക്കി ചിരി പരത്തി,
സിഗരറ്റ് കുറ്റി വലിചെരിയുന്നതിനിടയില്‍ മന്നന്‍  പറഞ്ഞു;
“ജോനെ ആരി ഈടെ നിര്‍ത്തീനെ?, ആഉല് എന്ത്ന്നു അറിയാതോനെ, നമ്പോലന്‍...”
ജോലിക്കാരന്‍ ആ പരാമര്‍ശം മനസ്സിലായില്ലെങ്കിലും ആംഗ്യഭാഷയില്‍ തട്ടിക്കയറി ചോദിച്ചു “ക്യാ ബോല? എന്താ പറഞ്ഞത്?, ഈ രംഗങ്ങളൊക്കെ ഗല്ലയില്‍ നിന്ന് സേട്ട് ശ്രദ്ധിക്കുന്നെന്നു മന്നന് മനസ്സിലായി.


പണ്ഡിതന്‍ സമാധാനിപ്പിച്ചു, പിന്നീട് കഥകളിയാ നടന്നത്,

സേട്ട് നേരിട്ട് പണ്ഡിതനോട്‌ ചോദിച്ചു “ആപ് കോ ക്യാ ചാഹിയെ, കായി പാജി... ബോലോന സാബ്” താങ്ങള്‍ക്ക്‌ എന്താണ് വേണ്ടത്, പറയൂ സാബ്.
അതേ പല്ലവി! “ഹംകോ അവില്‍ ചാഹിയെ” ഞങ്ങള്‍ക്ക് അവില്‍ വേണം
“അവില്‍, യെ ക്യാ ഹോതാ ഹെ?” അവില്‍, അതെന്താണ് സാധനം?
“വോ...യെ...ചാവല്‍ഹേന, ചാവല്‍ കാ...” അത്.. പിന്നെ ഈ അരിയില്ലേ, അരിയുടെ...”

“വോ... അച്ചാ... അരെ ചോട്ടു....തോടാ ചാവല്‍ ലാനാ...”, ഒഹ് അതാണോ, കുട്ടീ.. കുറച്ചു അരി കൊണ്ട് വരൂ....

പണ്ഡിതന്‍ കോപം അടക്കി ചിരിവരുത്തി വീണ്ടും പറഞ്ഞു, ഇതല്ല..

ക്ഷമ കേട്ട മന്നന്‍ വീണ്ടും വാച്ച് നോക
“വോ... അച്ചാ... അരെ ചോട്ടു....തോടാ ചാവല്‍ ലാനാ...”, ഒഹ് അതാണോ, കുട്ടീ.. കുറച്ചു അരി കൊണ്ട് വരൂ....

പണ്ഡിതന്‍ കോപം അടക്കി ചിരിവരുത്തി വീണ്ടും പറഞ്ഞു, ഇതല്ല..

ക്ഷമ കേട്ട മന്നന്‍ വീണ്ടും വാച്ച് നോക്കി ഉച്ചത്തില്‍ പറഞ്ഞു,
പൂവാ...ജോര്‍ക്കൊരു മണ്ണാങ്കട്ടയും അറിയേല..., സേട്ട് മന്നനെ തെന്നെ നോക്കി ചോദിച്ചു, ക്യാ ബോല? എന്താ പറഞ്ഞത്..

മന്നന്‍ സത്യത്തില്‍ പേടിച്ചു, കാരണം നേരത്തെ പയ്യനോട് തട്ടിക്കയരിയതും അയാള്‍ കണ്ടതാ...സേട്ട് തുടര്‍ന്ന്, അച്ചാ... പൂവാ, അഭി ലാക്കെ ദേതാഹും

സത്യത്തില്‍ ഹിന്ദിയില്‍ അവിലിന് *പൂവാ* എന്നാണു പറയുന്നതെന്ന്‍ ആരും അറിഞ്ഞിരുന്നില്ല.

അതെയോ, പൂവാ.. ഇപ്പോള്‍ കൊണ്ടുത്തരാം.. അരെ ചോട്ടു വോ പൂവാക്ക പാക്ട് ലാന ജല്‍ദി... (കുട്ടീ... വേഗം ആ അവിലിന്‍റെ പാക്കറ്റ് കൊണ്ട് വരൂ....”

പന്തം കണ്ട പെരുച്ചാഴിയെപ്പോലെ പണ്ഡിതന്‍ കഥയറിയാതെ ആട്ടം കണ്ടു നിന്നു, അവില്‍ പാക്ക് മന്നന്‍റെ നേരെ നീട്ടി സേട്ട് പറഞ്ഞു, ലേലോ സാബ്, ഓര്‍ ക്യാ? (ഇതാ അവില്‍, വേറെന്താണ്?),

കുച്ച് നഹി, പണ്ഡിതന്‍ ഇത്തിരി കനത്തോടെ പറഞ്ഞു, കാശ് കൊടുത്തു മൂവരും തടിയെടുത്തു., മൂന്നാമന്‍ മന്നനോട് ചോദിച്ചു, നിനക്കെങ്ങനെയാ ഇതിന്‍റെ ഹിന്ദി അറിഞ്ഞത്?, ങാ. അതൊക്കെ അറിയും, ഞാന്‍ നോക്യതല്ലേ...നിങ്ങല്ലോം ബല്യ വിവരോള്ളാളല്ലേ, പണ്ഡിതനെ നോക്കി ചുണ്ട് വക്രിച്ചു, അങ്ങിനെ മണ്ണെണ്ണച്ചൂളയില്‍ പണ്ടത്തിന്‍റെ മണം തളംകെട്ടിയ റൂമില്‍ ഉന്മത്തരായി കാരണവരും പിന്നെ ആ നാല്പതു പേരും.. മാസത് പിടിച്ചു കിടന്നുറങ്ങി.

തുടരും...

അസീസ്‌ പട്ള 🖊
----------------

Saturday, 18 February 2017

പട്‌ല സ്‌കൂൾ മിഷൻ 2025 / അസ്‌ലം മാവില

പട്‌ല സ്‌കൂൾ മിഷൻ 2025

സ്‌കൂൾ വികസന സമിതി :
സുമനസ്സുകൾക്ക് വേണ്ടിയുള്ളതാണ്
ഈ  സുവർണ്ണ വാതായനം

അസ്‌ലം മാവില

എവിടെയാണ് വികസനം ആദ്യം വേണ്ടത് ? നാട്ടിലോ പുറത്തോ ? നമ്മുടെ ചുറ്റുവട്ടത്തോ അല്ല അതും കഴിഞ്ഞു അപ്പുറത്തോ ?

ഉത്തരം : നമ്മുടെ സ്വന്തം ഗ്രാമത്തിൽ.  അത് പറയാനാണ് നമുക്ക് ഉത്സാഹം ഉണ്ടാകേണ്ടത്. അവനവൻ രാവിലെയും വൈകുന്നേരവും നടന്നുപോകുന്ന പ്രദേശത്തു, അവിടെയുള്ള പരിമിതിക്കകത്തു ലഭിക്കുന്ന വികസനങ്ങൾ ആത്മാർത്ഥമായി ആരെങ്കിലും ആഗ്രഹിക്കുന്നുവോ ? അവനെ വിശ്വസിക്കുക. കാരണം അവന്റെ മനസ്സിൽ കള്ളമില്ല, കാപട്യമില്ല.  അഭിപ്രായ വ്യത്യാസങ്ങൾ അവനൊരു വിഷയമേ അല്ല. അഭിപ്രായാന്തരങ്ങൾ  വികസനത്തിന് ഉത്തേജനമാണ്. അല്ലാതെ വിലങ്ങു തടിയല്ല.

എനിക്കും നിങ്ങൾക്കും ഒരു സ്മാർട്ട് ഫോണും നെറ്റ് കണക്ഷനും ഉണ്ടെങ്കിൽ...... ഉണ്ടെങ്കിൽ ?  കോപ്പി & പേസ്റ്റ് ചെയ്ത് പല നാടുകളിലെയും  വികസന വിജയ കഥകൾ സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്യാൻ സാധിക്കും. എന്തെങ്കിലും പ്രത്യേകിച്ച് എഫേർട്ട് എടുക്കേണ്ട.  അതിനു എല്ലാ പണിയും നിർത്തി ഒരുങ്ങാനും പറ്റും.  ആയിക്കോട്ടെ. നല്ലത് തന്നെ.

നമ്മുടെ നാടിന്റെ വികസന വിഷയങ്ങൾ ചർച്ച ചെയ്യാൻ ഒരു  സന്ദർഭം ഉണ്ടെന്ന് കേട്ടാൽ നാം എന്ത് ചെയ്യും ? അവിടെയാണ് നമ്മുടെ ഇഖ്‌ലാസ് പരീക്ഷിക്കപ്പെടുക.   കേൾക്കാത്ത മാതിരി പുറം തിരിഞ്ഞു നടക്കുമോ ? നൂറ് ഞായം പറഞ്ഞു സ്വന്തം വീട്ടീന്ന് അന്നേയ്ക്ക് മാത്രം തടിയെടുക്കുമോ ? പോയ കല്യാണത്തിന് പതിവിന്ന് വ്യത്യസ്തമായി ഈ മീറ്റിങ്ങിൽ നിന്ന് തലയൂരാൻ വേണ്ടി ''പുതുനാട്ടിയും പുതിയാപ്പിളയും വരുംവരെ'' കാത്തിരുന്ന്  വലിയ ആതിഥേയൻ ചമഞ്ഞു  തമിഴ്‌നാട് രാഷ്ട്രീയവും ട്വന്റി ട്വന്റിയും പറഞ്ഞു  കല്യാണപ്പന്തലിലിരുന്ന്  ടൈം പാസ്സാക്കുമോ? അല്ല മറ്റെന്തെങ്കിലും കാരണം സ്വയമുണ്ടാക്കി ''ബിസി'' ആകുമോ ?

 ഒരു മാറ്റത്തിന് വഴിയൊരുക്കുന്ന സുപ്രധാന  യോഗം ബുധനാഴ്ച നമ്മുടെ സ്‌കൂളിൽ നടക്കുന്നു. 2025 വരേക്കുള്ള സ്വപ്ന പദ്ധതിക്കുള്ള ഒരുക്കൂട്ടമാണ് ഇത്. നമ്മൾ, നാട്ടുകാർ ഇരുന്നിട്ട് വേണം അതൊക്കെ നടക്കാൻ.  ഇതിന് ഇറക്കുമതി പരിപാടിയില്ല.  നിരന്തരം കൂടിയാലോചനകൾ നടക്കും. ആ സ്‌കൂളിന്റെ വികാസനോന്മുഖമായ വിഷയങ്ങളിലാണ്ചർച്ച നടക്കുക.  അത് എങ്ങിനെ ആകണമെന്നൊക്കെ എനിക്കും നിങ്ങൾക്കും കൂടുതൽ അറിയാം.

ആയിരത്തിച്ചില്ലാനം മക്കൾ പഠിക്കുന്ന സ്‌കൂളാണ്.  400 x 2 രക്ഷിതാക്കൾ വന്നാൽ അവിടെ ഇരിക്കാനും നിൽക്കാനും സ്ഥലമുണ്ടാകില്ല. അതിന്റെ നാലിലൊന്നെങ്കിലും 100 x 2 എത്താൻ പറ്റുമോ ? ആ സ്‌കൂളിൽ മക്കളെ അയക്കാൻ ഭാഗ്യം കിട്ടാത്തവർക്ക് അവിടെ ഇതിന്റെ പേരിലെങ്കിലും എത്തിനോക്കാൻ, അല്ല സജീവമാകാൻ കൂടിയുള്ള  ഒരവസരമാണ്. ''അങ്ങിനെ ആകണം, ഇങ്ങിനെ ആയിക്കൂടെ'' എന്നൊക്കെ നിരന്തരം പറയുകയും ആലോചിക്കുകയും ചെയ്യുന്ന  യുവാക്കൾക്കും സീനിയർ ക്‌ളാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും കിട്ടുന്ന നല്ല ചാൻസ്.  കല്യാണത്തിന് രണ്ടും മൂന്നും ദിവസം ലീവെടുക്കാമെങ്കിൽ സ്വന്തം നാട്ടിലെ സ്‌കൂളിന്റെ കാര്യത്തിന് വേണ്ടി ''അര'' ലീവെടുത്താൽ ആകാശം ഇടിഞ്ഞു വീഴാനും പോന്നില്ല.

വികസനം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് തുടങ്ങണം. അത്കൊണ്ട് പല ഗുണങ്ങളുമുണ്ട്. മറ്റേത് വികസനങ്ങളെക്കാളും അതിന്റെ ഫലം വളരെ വലുതാണ്. മറ്റു വികസനങ്ങൾക്കുള്ള രാജപാത കൂടിയുമാണ്. നിങ്ങൾ അതാഗ്രഹിക്കുന്നുവോ ബുധനാഴ്ച സ്‌കൂളിൽ എത്തണം. നല്ല ആശയങ്ങൾ, നല്ല ഉപായങ്ങൾ, നമ്മുടെ വിഭവങ്ങളും സ്ഥപരിമിതികളും കണ്ടറിഞ്ഞുള്ള പ്രായോഗിക നിർദ്ദേശങ്ങൾ... അതൊക്കെ പറയാനും കേൾക്കാനും, എല്ലാം   കേട്ടിട്ട് നിങ്ങളുടെ അഭിപ്രായങ്ങൾ  മുമ്പിൽ വെക്കാനുമുള്ള അവസരമാണ്.

''തടി''കൊണ്ടും പണം കൊണ്ടും ആശയങ്ങൾ കൊണ്ടും സംഘാടനം കൊണ്ടും സാന്നിധ്യം കൊണ്ടും നല്ല ഉത്സാഹം കൊണ്ടും നന്മ നിറഞ്ഞ  മനസ്സ് കൊണ്ടും   നിങ്ങൾക്ക് സജീവമാകാം.  സ്‌കൂളുകളിൽ മീറ്റിങ് വിളിച്ചാലോ നാട്ടിലൊരു ഗ്രാമസഭ വിളിച്ചാലോ ചില സ്ഥിരം മുഖങ്ങളും കുറച്ചു കുടുംബശ്രീക്കാരും ഏതാനും  മദർ പിടിഎ ക്കാരും മാത്രം എന്നൊരു പറച്ചിൽ എല്ലായിടത്തുമുണ്ട്.  വലിയ വലിയ ഐഡിയക്കാരൊക്കെ മറ്റു പല തിരക്കുകളിലും ആയിരിക്കും. അങ്ങിനെയൊരു ദുരന്തം  ഇതാകാതിരുന്നാൽ നമ്മുടെ സ്‌കൂളിന്റെ ഭാവിക്ക് നല്ലത്. വരും തലമുറകളുടെ ഉന്നമനത്തിനും നല്ലത്.

സോഷ്യൽ മീഡിയയിൽ സജീവമാകുന്നവർക്ക് ഇക്കാര്യത്തിൽ ഒരുപാട് ചെയ്യാനാകും. കുറഞ്ഞത് ഓരോരുത്തരുടെയും വീടുകളിൽ ഈ സന്ദേശമെത്തിക്കാൻ സാധിക്കും.  സി പിയുടെ മെഡിക്കൽ ക്യാംപിന് കിട്ടിയതിനെക്കാളും ജനപങ്കാളിത്തവും പ്രചാരണവും ഇതിലും ഉണ്ടാകണം. നാം പഠിച്ച പള്ളിക്കൂടമല്ലേ? പഠിച്ചതല്ലെങ്കിൽ നമ്മുടെ മൂക്കിന്റെ തുമ്പത്തുള്ള വിദ്യാഭ്യാസസ്ഥാപനമല്ലേ ? 

കു കാ കു ക്ക - ആസ്വാദനം/ ബഷീർ മജൽ


മാവില ഈ പ്രാവശ്യം ഓര്‍മ്മകളുടെ ആഴങ്ങളിലേക്കാണ് നമ്മളെല്ലവരേയും കൂട്ടി കൊണട് പോയിരിക്കുന്നത് ജീവിതത്തില്‍ ഒരിക്കലുംമറക്കാന്‍ പറ്റാത്ത  എന്‍റെ കുട്ടിക്കാലത്ത് ആദ്യമായി നഗരത്തില്‍ പോയപ്പോള്‍ ഉണ്ടായ അനുഭവമാണ് ഇത് വായിച്ചപ്പോള്‍ ഉണ്ടായത്.  ഇന്ന് നമ്മുടെ നഗരം ജനങ്ങളും അതിനനസരിച്ച് സൗകര്യങ്ങള്‍ കൂടിയിറ്റുണ്ടെങ്കിലുംഅന്ന് ഇന്നത്തേതിനേക്കാളുംവിശാലമായ ചെറിയ സുന്തരമായ നഗരമായിരുന്നു 'കാസര്‍കോഡ്''.. ഗണപതി പൈ  അദ്ധേഹത്തെ അറിയാത്തവര്‍ അന്ന് ആരും ഉണ്ടാവില്ല മലയാളവും കന്നടയും കലര്‍ന്ന വാക്കുകള്‍  ഒരു പ്രത്തേക   ശൈലിയില്‍ പറഞ്ഞ് കൊണ്ട് ഓടി നടക്കുമായിരുന്നു    പാവം നല്ലൊരു മനുഷ്യനായിരുന്നു വീടും കുടുംബവും ഉണ്ടായിരിന്നിട്ടും അവസാനംനഗരത്തിലെ ഒരു കട തിണ്ണയിലാണ് മരണപ്പെട്ടത്.
ആദ്യമായി  ഉപ്പാന്‍റെ കുടെ പോയപ്പൊള്‍  കാനറാ കൂല്‍ബാറില്‍ നിന്നും  ഫ്രൂട്സ്സലാഡുംകൂല്‍ഡ്രിംഗ്സുംതിരിച്ച് വരുബോള്‍ കടലയും  വാങ്ങിതന്നതും മറ്റുംഒന്നുംമറന്നിട്ടില്ല   അന്നത്തെ കാലത്ത് നല്ലൊരു ഹോട്ടല്‍(Restaurant) എന്ന് പ
റയാന്‍ ബദരിയ മാത്രമായിരുന്നു  അവിടന്ന് പഴപൊരിയും ചായയുംപലപോഴായിവാങ്ങി തന്നതും മറ്റും kkkk വായിക്കുബോള്‍  ഓര്‍മ്മകളിലേക്ക്ഓടിവരികയാണ് .    
മാനസ്സികമായി തകര്‍ന്ന് മനോരോഗികളായവര്‍  പേരിന് മാത്രം വസ്ത്രം ധരിച്ചും വിവസ്ത്രയായും ചുമരുകളിലും മറ്റും  ചിത്രങ്ങള്‍ വരക്കുന്ന നല്ല നല്ല  കലാകരന്‍മാരേയും   കാണാമായിരുന്നു ...
മാവിലയുടെ ഓര്‍മ്മകളില്‍ നിന്നും ഓരോന്നുംഎടുത്ത്  എഴുതി അവതരിപ്പിച്ച്  മനോഹരമാക്കിയിരിക്കുന്നു

--------------------------
ബഷീർ മജൽ 

എൺപതുകളുടെ ബോംബായ്./*(ഓര്‍മ്മക്കുറിപ്പ്-3)*... അസീസ് പട്‌ല

എൺപതുകളുടെ ബോംബായ്...

*(ഓര്‍മ്മക്കുറിപ്പ്-3)*


*സുക്കാമാട്ടന്‍*

നമ്മുടെ റൂമിന്‍റെ രണ്ടു ഗല്ലി (ഗല്ലിയെന്നു പറഞ്ഞാല്‍ രണ്ടു കെട്ടിടനിരയുടെ ഇടയിലുള്ള നടപ്പാത) അപ്പുറത്താണ് പ്രഥമദൃഷ്ടിയാ  ഈറ്റിംഗ് ഹൌസ് പോലെയുള്ള ഹോട്ടല്‍, ഹോട്ടലിന്‍റെ ഒരു ലക്ഷണവുമില്ല, നടപ്പാതയില്‍ നിന്നും കുറച്ചു ഉയരത്തിലായി പല മുറികളെബന്ധിപ്പിച്ചു കൊണ്ടുള്ള ഹോട്ടല്‍,   പേര് മദീന എന്നാണെങ്കിലും *കുംബോക്കാറെഹോട്ടല്‍* എന്നാണു അറിയപ്പെടുന്നത്, കുംബോലുള്ള ഒരു ഇച്ചയാണ് ഔണര്‍, തേങ്ങയും അരിയും, മുളകും, മല്ലിയും മാങ്ങയുമൊക്കെ നാട്ടില്‍ നിന്ന് നേരിട്ട്  ഇംപോര്‍ട്ട് ചെയ്യിക്കലാണ്.,  മഹബൂബ് ബസിന്‍റെ ഓഫീസും  തൊട്ടു പിന്നിലാണ് , അതിന്‍റെ മുമ്പില്‍ ദുര്‍ഗ്ഗുണപാഠശാലക (ജയില്‍ സ്കൂള്‍), മഹബൂബ് ബസ്സിന്‍റെ ടോപിലിട്ടാണ് മേല്‍പറഞ്ഞ അവശ്യസാധനങ്ങളള്‍ എത്തിക്കുന്നത്.


നാടന്‍ തേങ്ങ ചേര്‍ത്ത, വറുത്തു പൊടിച്ച മുളക്നുറുക്ക് ചേര്‍ത്ത  സുക്കാമാട്ടന്‍  ഒരു സംഭവം തെന്നെ, പേര് കേട്ടപ്പോള്‍ ഞാന്‍ വിചാരിച്ചത് സുക്ക (വറ്റിയ) മട്ടന്‍ (ആട്ടിറച്ചി) ഏതാണ്ട് വരട്ടിയ മട്ടന്‍ ആയിരിക്കുമെന്നാ, കഴിച്ചപ്പോഴാ  നമ്മുടെ സ്വന്തം ബീഫ് ആണെന്ന് മനസ്സിലായത്‌, മറ്റേ സംഗതിക്ക് *ആടുസുക്ക* എന്നാണത്രേ പറയാറ്, സുക്കാമാട്ടനെ   ഓര്‍ക്കുമ്പോള്‍ തെന്നെ നാവില്‍ വെള്ളമൂറുന്നു... ദാല്‍ടയില്‍ ചുട്ടെടുത്ത പൊറോട്ട (നാട്ടിലെ ഹോട്ടലില്‍ കിട്ടുന്ന വെയില് കാട്ടി ഉണക്കിയെടുത്ത പരുവത്തിലുള്ളതല്ല), മൂന്നര രൂപ സുക്കാമാട്ടന്, അമ്പതു പൈസ പോറോട്ടക്ക്, പിന്നെ കച്ചംബ്ര്‍, കുറച്ചു ഉള്ളിയും കുടിക്കാന്‍ വെള്ളവും, ഒരു പകുതിയുടെ കാല്‍പകുതി നാരങ്ങ പീസും, ആവശ്യമെങ്കില്‍ ലേശം അച്ചാറും....

വോവ് ഒന്നും പറയണ്ട...എരിവു കൊണ്ട്  ചുണ്ട് തുടുക്കും, മുഖം ചുവക്കും, അത്രയ്ക്കും  എരുവാ... ഗല്ലയില്‍  കണ്ണട വച്ചിരിക്കുന്ന പ്രായമായ, കഴുത്തിന്‌ അല്പം ചരിവുള്ള ഹോട്ടല്‍ മുതലാളിക്ക് കാശ് കൊടുത്തു മനസ്സില്‍ പറയും
“നിങ്ങള്‍ക്ക് അളന്നെടുക്കാതെ ഇഷ്ടംപോലെ സുക്കാമാട്ടന്‍ കഴിക്കാലോ, ഫാഗ്യവാന്‍”, പിന്നെ ഒരു നുള്ള് ബടിസോപ്പ് വായിലിട്ടു റോട്ടിലേക്ക് ഒറ്റ ചാട്ടം..

വൈകുന്നേരം ഏഴു മണി തൊട്ടു സുമാര്‍ പത്തു മണി വരെ കാസര്‍ഗോടുള്ള ഒട്ടു മിക്ക ഫുണ്ടാനിലെയും, കൊലാബയിലെയും, ബോംബെ സെന്ടരിലെയും, ചര്‍ച്ഗേറ്റ് ചോവ്പാട്ടി വരെയുള്ള  ചെറുകിട (പേരികച്ചവടം) വഴിവാണിഭക്കാര്‍ അവിടെ സംഗമിക്കും, ഒരു സമ്മേളനം തെന്നെ!, അല്ലെങ്കില്‍ കാസര്‍ഗോഡ്‌ ജമ’അത്തും നെല്ലിക്കുന്ന് ജമ’അത്തും മറ്റും സ്ഥിതി ചെയ്യുന്ന മുല്ലയില്‍ പോകും, (ബിസ്തിമുല്ല) അവിടെയുമുണ്ട് ഒരുപാട് മലയാളി  ഹോട്ടല്‍‌സ് നെക്കരാജ്, വീനസ്, വിന്നെര്‍സ്, ശംസിയ  ... പക്ഷെ കുംബോക്കാറെ ഹോട്ടലിന്‍റെ ആ രുചി എവിടെയും കിട്ടില്ല, എല്‍ പക്കട്ട സീത്ച്ചാന്‍റെ “ഡിലക്സ്‌” ല്‍ പോലും ഇല്ല!!

ഉച്ചയൂണിനുള്ള മാങ്ങ വെള്ളത്തിന്‌ വേണ്ടി മാത്രം ഫൌണ്ടന്‍, ബോംബെ സെന്‍ട്രല്‍ എന്തിനു മണിക്കൂറുകള്‍ യാത്ര ചെയ്തു വി.ടി. യില്‍ (വിക്ടോറിയ ടെര്‍മിനല്‍) നിന്ന് വരെ ആള്‍ക്കാര്‍ വരുമായിരുന്നു., കാണാന്‍ വൃത്തിയില്ലെങ്കിലും അത്രയ്ക്കുണ്ട് അവിടത്തെ പാചക മഹിമ.


ഈ കാസര്‍കോട് പയ്യന്മാരുടെ വേഷഭൂഷാദികളാല്‍ ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാന്‍ പ്രയാസമാണ്, ഹിന്ദുസ്ഥാനിയാണോ, കാസ്രോടുസ്ഥാനിയാണോയെന്നു, ക്ലീന്‍ ഷേവ് ചെയ്തു സിനിമാലോകത്തിന്‍റെ മുഖക്കണ്ണാടിയായ ഫിലിം ഫെയറിനെയും, സ്റ്റാര്‍ ആന്‍ഡ്‌ സ്ടയ്ല്‍നെയും വെല്ലുന്ന ഫാഷന്‍ വേഷം! ഹയര്‍ സ്റ്റൈലില്‍ സല്‍മാന്‍ഖാന്‍ വരെ തോറ്റുപോകും!!,

പ്രേമത്തിന് കണ്ണില്ല എന്ന് മാത്രമല്ല, ഭാഷയുമില്ല എന്ന സത്യത്തിനും  ഞാന്‍ ദ്രിസ്സാക്ഷിയായി, നിവാസികളായ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥിനികള്‍ നാടെ പറഞ്ഞ പൂവാലന്മാരില്‍ അറിയാതെ ആകൃഷ്ടരായിപ്പോകും, തീക്ഷ്ണവും തിക്തവുമായ അത്തരം ചില പ്രണയബദ്ധരുടെ പില്‍കാലാനുഭവങ്ങള്‍ പിന്നീടൊരിക്കല്‍ വിവരിക്കാം.

വിസിറ്റ് വിസയില്‍ അക്കരെ കയറി ക്ലച് പിടിക്കാത്ത മൊഹമ്മദ് താല്കാലികമായിട്ടാ കുംബോക്കാറെ ഹോട്ടലില്‍ സപ്ലയര്‍ ആയി കയറിയത്, ബാകസിസ് മാത്രം ശമ്പളത്തിന്‍റെ എത്രയോ ഇരട്ടിയുണ്ട്‌, പിന്നെ പുള്ളി എങ്ങോട്ടും ശ്രമിച്ചില്ല, വീണടം വിഷ്ണുലോകം......ഇരുപതു വര്‍ഷത്തിനു ശേഷം കാണുമ്പോഴും അയാള്‍ അവിടെതെന്നെയുണ്ട്‌, സുക്ക മട്ടനെ വിളിച്ചു പറയുന്നത് “ഒരു പോത്തെട്.... പോത്ത് .. പോത്ത് ഒന്ന്, ആദാ ചാവല്‍ ദാല്‍ മാര്‍ക ലോ..........
ഏക്‌ ബാരിക് ചാവല്‍ മച്ചി മുണ്ടി, ഏക്‌ മോട്ടാ ചാവല്‍ ബാങ്കുട..
ഇതൊക്കെ അവിടത്തെ സ്ഥിരം കേളവിയാ,. ആള് പഞ്ച പാവമാ..

നമ്മുടെ റൂമിലും ചില വിശേഷ ദിവസങ്ങളില്‍ ബറാത്തു, മൌലൂദു അങ്ങിനെ പലതും, അപ്പോഴെല്ലാം മൊത്തമായി നമ്മള്‍ കുംബോക്കാറെ ഹോട്ടലിലേക്ക് കിലോ കണക്കിന് കരാര്‍ കൊടുക്കും, റൂമില്‍ കൊണ്ടുവന്നു ചൂടോടെ സെര്‍വ് ചെയ്യും, അങ്ങിനെയിരിക്കുമ്പോഴാ നമ്മുടെ മുതിര്‍ന്ന കാരണവര്‍ക്ക്‌ അവില് കുഴച്ചത് തിന്നാന്‍ പൂതിയായത്, വെല്ലം വാങ്ങാന്‍ കിട്ടും, തേങ്ങ ചുരണ്ടാനുള്ള കൈചിരവയുമുണ്ട്, മണ്ണെണ്ണയും സ്ടവും ഉണ്ട്, പക്ഷെ അവില്‍ മാത്രമില്ല!

(അവിലിന്‍റെ ഹിന്ദി പേരറിയാതെ നെട്ടോട്ടമോടുന്ന സംഭവബഹുലമായ മറ്റൊരു രസക്കൂട്ടുമായി അടുത്ത ലക്കം (ഇ.അ.)
തുടരും...

WISDOM Guidelines For Parents & Students

WISDOM  Guidelines For Parents & Students

പരീക്ഷയും പരീക്ഷാകാലവും
എങ്ങിനെ ഫലപ്രദമായി സമ്പന്നമാക്കാം
------------------------------------------------------------------

പരീക്ഷാകാലമാണ് ഇനി വരുന്നത് !

പരീക്ഷ എന്ന്  കേൾക്കുമ്പോൾ ചിലരത് ഗൗരവത്തിലെടുക്കും,  ചിലർ പേടിക്കും, വേറെ ചിലർ വളരെ  നിസ്സാരമായി കാണും.

ദൗർഭാഗ്യകരമെന്ന്   പറയട്ടെ രണ്ടും മൂന്നും വിഭാഗത്തിൽ ഉള്ളവരാണ് അധികവും. പ്രത്യേകിച്ച് നമ്മുടെ ജില്ലയിലുള്ളവർ. കുട്ടികളും രക്ഷിതാക്കളും ഈ വിഷയത്തിൽ ശ്രദ്ധിക്കേണ്ടതല്ലേ ?

മക്കളെ വിദ്യാലയങ്ങളിലേക്ക് അയക്കുന്ന കാര്യത്തിൽ മാത്രമാണ് രക്ഷിതാക്കൾക്ക് ശ്രദ്ധ. അതോട് കൂടി ഉത്തരവാദിത്തം കഴിഞ്ഞു എന്നിടത്ത് നിന്നാണ് കുട്ടികളുടെ ഉഴപ്പൽ തുടങ്ങുന്നത്. ഒരു തൈ  നടുന്നതോട് കൂടിയല്ലല്ലോ കൃഷിക്കാരന്റെ ബാധ്യത തീരുക. ആടുകളെ മേയ്ക്കാനിറങ്ങുന്ന ഇടയന് യഥേഷ്ടമവയെ അതിന്റെ വഴിക്ക് വിടുന്നതോട് കൂടി ഉത്തരവാദിത്തം കഴിഞ്ഞെന്ന് പറഞ്ഞാൽ ആരെങ്കിലും അംഗീകരിച്ചു തരുമോ ? ഇല്ലല്ലോ. മറിച്ചു ഉദ്യമത്തിന്റെ ഒന്നാം നാൾ മുതൽ ചുമതല തുടങ്ങുകയാണ്.  അപ്പോൾ പള്ളിക്കൂടത്തിൽ മക്കളെ അയക്കുന്ന രക്ഷിതാക്കൾക്ക് വളരെ ഭാരിച്ച ഉത്തരവാദിത്തമുണ്ടെന്നു പ്രത്യേകിച്ച് പറയണോ ? ചുരുക്കത്തിൽ,  മക്കളെ പഠിപ്പിക്കാൻ അയക്കുന്നത് മുതൽ രക്ഷിതാക്കളുടെ ഉത്തരവാദിത്തം  തീരുകയല്ല, തുടങ്ങുകയാണ്എന്നർത്ഥം . വളരെ നല്ല ശ്രദ്ധ കുട്ടികളുടെ കാര്യത്തിൽ ഉണ്ടായേ തീരൂ.  പരീക്ഷാകാലങ്ങളിൽ പ്രത്യേകിച്ചും.

എല്ലാ വീട്ടിലും  സൗകര്യങ്ങൾ കൂടി.  ആ സൗകര്യങ്ങൾക്കനുസരിച്ചു മക്കൾ പഠനകാര്യത്തിൽ ശ്രദ്ധാലുക്കളാണോ ? മുൻതലമുറകൾക്ക് കിട്ടാത്ത സൗകര്യങ്ങളെ മക്കൾ നേരാം വണ്ണമാണോ ഉപയോഗിക്കുന്നത് ? അതല്ല , ദുരുപയോഗം ചെയ്യുന്നുണ്ടോ? അത്തരം ഘട്ടങ്ങളിൽ അപ്പപ്പോൾ രക്ഷിതാക്കൾ ഇടപെട്ട് മക്കളെ പഠനകാര്യങ്ങളിലേക്ക് ശ്രദ്ധ തിരിച്ചു വിടാൻ ശ്രമിച്ചിട്ടുണ്ടോ ? അങ്ങിനെ ഒരു പാട് ചോദ്യങ്ങൾ... തൃപ്‍തികരമായ ഉത്തരമല്ല  നിങ്ങളുടെ  മനസാക്ഷി പറയുന്നതെങ്കിൽ, മക്കൾക്ക് അറിയുന്ന രീതിയിൽ, വളരെ  സ്നേഹപൂർവ്വം,  ഗുണകാംക്ഷ ആഗ്രഹിച്ചു ഇന്ന് തന്നെ അവരുടെ പഠനകാര്യത്തിൽ രക്ഷിതാക്കൾ ഇടപെട്ടേ തീരൂ.  അറിയാമല്ലോ, ഒരു വർഷം അവരെ പ്രതീക്ഷയോട് കൂടി വിദ്യാലയങ്ങളിൽ പറഞ്ഞയച്ചതിന്റെ റിസൾട്ട് ലഭിക്കുന്ന കൊല്ലവർഷ പരീക്ഷയ്ക്ക് കുറഞ്ഞ ദിവസങ്ങളേയുള്ളൂ.

നേരത്തിനു മക്കൾ  വീട്ടിൽ എത്തട്ടെ, സന്ധ്യ കഴിഞ്ഞാൽ ഒരാവശ്യത്തിനും മക്കളെ പുറത്തേക്ക് വിടരുത്. ടിവി, സീരിയൽ, മൊബൈൽ, ഇലക്ട്രോണിക് ഡിവൈസിസ് ഇതിന്റെ ഉപയോഗങ്ങൾ ആദ്യം രക്ഷിതാക്കൾ സ്വയമൊന്ന് കുറക്കുക. അവരുടെ പരീക്ഷകൾ കഴിഞ്ഞും നിങ്ങൾക്കവ ഉപയോഗിക്കാമല്ലോ. ആഘോഷങ്ങൾ, കല്യാണങ്ങൾ, വിനോദയാത്രകൾ, മറ്റു പരിപാടികൾ  തുടങ്ങിയവയിൽ  രക്ഷിതാക്കൾ പരീക്ഷകൾ  കഴിയുന്നത് വരെ  അമിതമായ ശ്രദ്ധ കൊടുക്കാതിരിക്കുക. വീടും പരിസരവും  മക്കളുടെ പഠനത്തിനാവശ്യമായ അന്തരീക്ഷമുണ്ടാക്കുക. സ്നേഹപൂർവ്വവും അവരുടെ നന്മ ആഗ്രഹിച്ചുമുള്ള രീതിയിൽ മക്കളെ ഉപദേശിക്കുക. വീട്ടിൽ അനാവശ്യമായ സംസാരങ്ങൾ രക്ഷിതാക്കളും നിർത്തുക. പഠന സമയത്തുള്ള കുടുംബ സന്ദർശനങ്ങൾ ഒഴിവാക്കുക ( പ്രത്യേകിച്ച് രാത്രി കാലങ്ങളിൽ). കുട്ടികളുടെ കൂടെ നിങ്ങളും നേരത്തെ എഴുന്നേൽക്കാൻ ശീലിക്കുക. മക്കളുടെ പരീക്ഷയ്ക്കുള്ള മുഴുവൻ സപ്പോർട്ടുമായി മാതാപിതാക്കൾ  ഒരുങ്ങുന്നുവെന്നു അവർക്ക് തോന്നിത്തുടങ്ങിയാൽ തന്നെ കുട്ടികൾ ഉഷാറായിക്കോളും ! പരീക്ഷയ്ക്ക് തയ്യാറാകാനുള്ള താൽപര്യവും ഉത്സാഹവും അവരിൽ താനേ ഉണ്ടായിക്കൊള്ളും, ഉറപ്പ്, അത് നൂറ് ശതമാനം.

കുട്ടികളേ ,  ഇനി നിങ്ങൾ എങ്ങിനെ ഒരുങ്ങണം?
വളരെ സിമ്പിൾ.  ചെറിയ മനസ്സ് വെച്ചാൽ മതി. ആവറേജിന് മുകളിൽ   മാർക്കുകൾ ലഭിക്കുന്ന Excellent കാറ്റഗറിയിൽ പെടുന്ന കുട്ടികൾക്ക് ഈ ലീഫ്-ലെറ്റിന്റെ ആവശ്യമില്ല.  അവർ ഇതിന്റെയൊന്നും സഹായമില്ലാതെ പഠിച്ചോളും.  പക്ഷെ, ആ നിലവാരത്തിലേക്ക് എത്താൻ ബാക്കിയുള്ള കുട്ടികൾക്കാണ് ഈ ഗൈഡ്-ലൈൻസ് ഉപകാരപ്പെടുക. അതിനുള്ള ശ്രമം വിദ്യാർത്ഥികൾ  ഇന്ന് മുതൽ തുടങ്ങുമെങ്കിൽ.  കുറഞ്ഞത് അതിന്റെ തൊട്ടടുത്തെത്താനെങ്കിലും ഒരുപാട് പേർക്ക്  ഈ ശ്രമങ്ങൾ കൊണ്ട് സാധിക്കും.

അതിന് എന്ത് വേണം ? ചില അഡ്ജസ്റ്റ്മെന്റുകൾക്ക് നിങ്ങൾ തയ്യാറാകണം. അതെങ്ങിനെ ?  അതും സിമ്പിൾ. ചിലത് തുടങ്ങണം. അത് തുടങ്ങിക്കഴിഞ്ഞാൽ വേറെ ചിലത് താനേ ഒഴിവാകും. പിന്നെയും ചിലവ  ബാക്കിയുണ്ടെന്ന് നിങ്ങൾക്ക് സ്വയം ബോധ്യവുമാകും. അവ കണ്ണുംചിമ്മി വളരെ ഈസിയായി ഒഴിവാക്കാൻ തീരുമാനിച്ചാൽ  കാര്യങ്ങൾ എളുപ്പമായി. പരീക്ഷയൊക്കെ കഴിഞ്ഞു, റിസൾട്ട് അറിയുമ്പോൾ  നിങ്ങളൊരിക്കലും പ്രതീക്ഷിക്കാത്തതായിരിക്കും നിങ്ങളെ കാത്തിരിക്കുക.

അപ്പോൾ തുടങ്ങാം.   അതിരാവിലെ എഴുന്നേൽക്കുക. നമ്മുടെ മൊബൈൽ ഇനി മുതൽ അലാറാമിനായി  മാത്രം ഉപയോഗിക്കുക. പ്രാഥമിക കൃത്യങ്ങളും  പ്രാർത്ഥനയുമൊക്കെ കഴിഞ്ഞു,  വെറും വയറ്റിൽ മൂന്ന്-നാല് ഗ്ലാസ്സ് ശുദ്ധജലവും കുടിച്ചു പഠിക്കാനിരിക്കുക.  ഗൃഹപാഠത്തിന് നിങ്ങൾ ഒരു ടൈംടേബിൾ ഉണ്ടാക്കിയിട്ടുണ്ട്. ഓരോ വിഷയത്തിനും ഇത്ര മണിക്കൂറെന്ന് ഇനിയും  നിശ്ചയിക്കാത്തവർ അത് ചെയ്യുക. ഒരേ വിഷയം പഠിക്കുമ്പോൾ ഉണ്ടാകുന്ന ബോറിങ്‌ ഒഴിവാക്കാൻ വിഷയങ്ങൾ മാറി മാറി പഠിക്കുക. ഔട്ട് ഓഫ് സിലബസ് ഭാഗങ്ങൾ ഒന്ന് കൂടി ഉറപ്പാക്കി, പ്രത്യേകം മാർക്ക് ചെയ്ത് മാറ്റിവെക്കുക. ഓരോ ഭാഗങ്ങൾ പഠിക്കുമ്പോഴും അതിനൊരു ഡെഡ്‌ലൈൻ വെക്കുക, ഇത്ര മണിക്കൂറിൽ, ഇത്ര ദിവസത്തിൽ പൂർത്തിയാക്കുമെന്ന്.   കുറച്ചു ടഫ് തോന്നിക്കുന്ന വിഷയങ്ങൾ പഠിക്കാൻ ദിവസത്തിന്റെ ആദ്യ മണിക്കൂറുകൾ ഉപയോഗിക്കുക.

 നിങ്ങൾക്ക് കൺഫർട്ടബ്ളായ വീട്ടിലെ ഒരു മുറി പഠിക്കാനായി തെരഞ്ഞെടുക്കുക.  ടാബ്, ഗെയിംസ്, മൊബൈൽ, മാസികകൾ, വളർത്തു മൃഗങ്ങൾ  ഇവ പഠന മുറിയിൽ നിന്ന് മാറ്റുക.  അതൊക്കെയുണ്ടെങ്കിൽ ശ്രദ്ധ പിന്നെ അങ്ങോട്ടായിരിക്കും. ഇരിക്കുന്നത് ഉറക്കത്തിലേക്ക് വഴിവെക്കുന്ന രൂപത്തിലാകരുത്.  കട്ടിലിൽ ഇരുന്നു വായിക്കുന്നതിന് പകരം കസേരയാണ് നല്ലത്.  മുറിയിൽ നല്ല വെളിച്ചമുണ്ടാകട്ടെ. പുസ്തകം, പേന, പെൻസിൽ, റബ്ബർ തുടങ്ങിയവ കയ്യെത്തും ദൂരത്തു തന്നെ  വേണം. നോട്ടുബുക്കിലും ടെക്സ്റ്റ് ബുക്കിന്റെ മാർജിനിലും  കുറിപ്പ് എഴുതുക.  ആവശ്യമുള്ളിടത്ത് അണ്ടർലൈൻ & ഹൈലൈറ്റ് ചെയ്യുക.  ഇതൊക്കെ പെട്ടെന്ന്  ക്യാച്ച് ചെയ്യാൻ സഹായിക്കും.

 ഓരോ  മണിക്കൂറിലും ഒരു ഇടവേള ആവശ്യമാണ്. പത്തു മിനിറ്റ് മതി ; ഒന്ന് റിലാക്‌സാകാൻ. പത്ര വായന, വീട്ടിലുള്ളവരോട് കളിതമാശ.  ഒരു കളിയിൽ ഏർപ്പെടാം, അല്ലെങ്കിൽ ഒരു പാട്ട് കേൾക്കാം.  ഇനി  നിങ്ങൾ  പഠനമുറിയിൽ പോയിനോക്കൂ. അത്ഭുതം ! ആദ്യത്തെ അതേ ഉന്മേഷം!  മാത്രമല്ല ഇങ്ങിനെയുള്ള ''ബ്രൈക്ക്സ്'' പരീക്ഷാപഠനകാലത്തുണ്ടാകാറുള്ള ''സ്റ്റഡി തലവേദന'' ഒഴിവായി കിട്ടാൻ സഹായിക്കും.  ഒറ്റയിരുപ്പിനു  കുറെ നേരം പഠിക്കാൻ പറ്റിയ സംവിധാനമല്ല നമ്മുടെ തലച്ചോറിനെന്ന് എല്ലാവർക്കുമറിയാമല്ലോ.

വായിക്കുമ്പോൾ ഉറക്കം വരും ചിലർക്ക്. അതിനുള്ള കാരണങ്ങൾ : വെളിച്ചക്കുറവ്, ഇരുത്തം ശരിയാവാഞ്ഞ്, ഉറക്കക്കുറവ്, പോഷകാഹാരകുറവ്, ശ്രദ്ധമാറൽ.  ഇവയിൽ ഏതാണ് നിങ്ങൾക്ക് കാരണമായിട്ടുള്ളതെന്ന് നിങ്ങൾക്കേ  അറിയൂ. അത് കണ്ടെത്തി പരിഹരിച്ചാൽ തീരാവുന്ന സംഗതിയേയുള്ളൂ. എല്ലാവര്ക്കും എല്ലാ വിഷയങ്ങളും ഒരേ അളവിൽ പഠിക്കാനും ഗ്രഹിക്കാനും സാധിക്കില്ല. അത്കൊണ്ട്  വായിക്കുമ്പോഴുള്ള ഉറക്കം അതിനൊരു കാരണമാക്കരുത്.

ഭക്ഷണത്തിന്റെ മെനുവിലും ചെറിയ മാറ്റങ്ങൾ ഉണ്ടായാൽ നല്ലത്. അധികവും പയർ-പച്ചക്കറികൾ ഇനങ്ങളാകട്ടെ. ഹൈ ഷുഗറും കാർബോഹൈഡ്രേറ്റ്സുമുള്ള എല്ലാ  ഭക്ഷണ ഇനങ്ങളും  തൽക്കാലത്തേക്ക് മാറ്റിവെക്കുക ( ഗോതമ്പ് അടങ്ങിയ ഭക്ഷണങ്ങൾ,  നൂഡിൽസ്‌, ചിപ്സ്, കാൻഡി മുതലായവ.)  കോള, എനർജി ഡ്രിങ്ക്സ്,  ചോക്ലേറ്റ്സ്  ഇതൊക്കെ നമുക്ക് പരീക്ഷ കഴിഞ്ഞു നോക്കാം. കാപ്പിയും  ചായയും  ഒന്നോ രണ്ടോ  നേരത്തേക്ക് മാത്രമാക്കി, പകരം  ധാരാളം വെള്ളം കുടിക്കുക.  ജലപാനം മൂലം ഉറക്കവും പമ്പ കടക്കും.

ഉപകാരപ്പെടുമെന്ന് ബോധ്യമുണ്ടെങ്കിൽ ഗ്രൂപ്പ്  സ്റ്റഡി നല്ലതാണ്. ക്ലാസ്സ്മേറ്റ്‌സൊക്കെ കൂടിയിരുന്നു നാട്ടുവർത്തമാനമാണ് ഉദ്ദേശമെങ്കിൽ ആ ഏർപ്പാടിനു നിൽക്കരുത്. ഫലത്തേക്കാളേറെ ദോഷം ചെയ്യും.

പരീക്ഷാതലേരാത്രി പതിവിലും അരമണിക്കൂർ നേരത്തെ കിടക്കുക. രാവിലെ അരമണിക്കൂർ നേരത്തെ എഴുന്നേൽക്കുക. പരീക്ഷയ്ക്കുള്ള എല്ലാ സാധന സാമഗ്രികളും തയ്യാറെന്ന് ഉറപ്പ് വരുത്തണം. കൂട്ടത്തിൽ മൂന്നോ-നാലോ ഗ്ലാസ് വെള്ളം കൊള്ളുന്ന വാട്ടർ ബോട്ടിൽ കൂടെ കരുതണം. പരീക്ഷയ്ക്കിരിക്കുന്നതിനു തൊട്ട്മുമ്പും വെള്ളം കുടിക്കണം. പരീക്ഷാ ഹാളിൽ നിന്ന് പുറത്തിറങ്ങിയിട്ടും വെള്ളം കുടിക്കണം.

കുറച്ചു നേരത്തെ തന്നെ പരീക്ഷാ സെന്ററിൽ എത്തുക. ആദ്യം വായിക്കേണ്ടത്  ചോദ്യക്കടലാസിലെ നിർദ്ദേശങ്ങളാണ് . ഏറ്റവും നന്നായി അറിയുന്ന ചോദ്യങ്ങൾക്കായിരിക്കണം   ആദ്യം ഉത്തരങ്ങൾ എഴുതേണ്ടത്.  ബാക്കിസമയം മറ്റുള്ള ചോദ്യങ്ങൾക്കും വിനിയോഗിക്കുക. പരീക്ഷാഹാളിൽ  ചിലർക്ക് അനുഭവപ്പെടുന്ന സ്ട്രസ്സ് & സ്‌ട്രെയിൻ ( ലക്ഷണങ്ങൾ : തലകറക്കം, മനംപുരട്ടൽ, തലവേദന, അമിതമായ ഹൃദയമിടിപ്പ്, ശ്രദ്ധ തെറ്റൽ  ) രണ്ടു മിനിറ്റ് കൊണ്ട് ഒഴിവാകും. അതിന് ഇത്രമാത്രം ചെയ്യുക - കാൽ അൽപം ആയാസത്തോടെ നീട്ടിയിരുന്ന്, ദീർഘമായി ശ്വാസമെടുത്ത്, ഒരൽപവിരാമത്തിനു (pause) ശേഷം ശ്വാസം പുറത്തുവിടുക.  ഇത് രണ്ടു മൂന്ന് വട്ടം ആവർത്തിച്ചാൽ മതി.

പരീക്ഷാഹാൾ വിട്ടാൽ, തൊട്ട് മുമ്പ് നടന്ന  പരീക്ഷയുടെ ചോദ്യപേപ്പറും വെച്ച് കൂട്ടുകാരോടൊന്നിച്ചു പോസ്റ്റ്മോർട്ടം ചെയ്യാൻ നിൽക്കരുത്. ഒന്നാമത് ടൈം വെയിസ്റ്റിങ്, പോരാത്തതിന് അനാവശ്യ ടെൻഷനും.  മുഴുവൻ പരീക്ഷകളും കഴിഞ്ഞു നല്ല സൗകര്യത്തിൽ പിന്നെയും ഇതൊക്കെ  ആകാമല്ലോ. അടുത്ത വണ്ടിക്ക് ധൃതിയിൽ വീട്ടിലെത്തി തൊട്ടടുത്ത പരീക്ഷയ്ക്ക് ഒരുങ്ങാനാണ് നിങ്ങൾ ശ്രമിക്കേണ്ടത്. അടുത്ത ദിവസം പരീക്ഷ നടക്കുന്ന സബ്ജെക്റ്റിന്റെ ഏതെങ്കിലുമൊരു നോട്ട്  കൂടെയുണ്ടെങ്കിൽ വീട്ടിലേക്ക് വരുന്ന വഴിക്കും നോക്കാനും പറ്റും.

ഏറ്റവും അവസാനം:  ഇതൊരു പരീക്ഷയാണ്. ഈ പരീക്ഷയോട് കൂടി ലോകാവസാനമുണ്ടാകുന്നില്ല.  പാഠങ്ങൾ ഉൾക്കൊള്ളാനുള്ള അവസരങ്ങൾ മാത്രമാണ് ഓരോ പരീക്ഷയും. ഈ ഗൈഡ്-ലൈനിൽ പറഞ്ഞതിന്റെ മുഴുവൻ ഉദ്ദേശം ഒന്ന് മാത്രം -  ഒരൽപം ഗൗരവം ഈ വിഷയത്തിൽ നിങ്ങൾക്കോരുത്തർക്കും  നിർബന്ധമായും ഉണ്ടാകുക.

ഒരുപാട് നല്ല ഗുണങ്ങളും കഴിവുകളും ജീവിതത്തിൽ സമ്മേളിച്ച നൽമരങ്ങളാണ് നിങ്ങൾ, കുട്ടികൾ.  അതോടൊപ്പം, പഠനം കൂടി ഗൗരവത്തിൽ എടുത്തു ഓരോ  പരീക്ഷയ്ക്കും തയ്യാറെടുത്താൽ അതിന്റെ മെച്ചവും ഗുണഫലങ്ങളും ആത്യന്തികമായി നിങ്ങൾക്ക്, കുട്ടികൾക്ക്, തന്നെയാണ്. മാതാപിതാക്കൾക്കും കുടുംബക്കാർക്കും നാടിനും നാട്ടുകാർക്കും അതൊരു സന്തോഷവർത്തമാനവുമായിരിക്കും.

പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന എല്ലാ കുട്ടികൾക്കും, അവരെ ഒരുക്കൂട്ടുന്ന എല്ലാ രക്ഷിതാക്കൾക്കും  സർവ്വ നന്മകളും നേരുന്നു.