Monday 8 October 2018

അബ്ബാസിന് ആശംസകൾ

ഭിന്നശേഷി ഒളിംപിക്സ്
അമ്പതാണ്ടിന്റെ നിറവിൽ
ട്രാക്കിൽ പട്ലയുടെ സാനിധ്യം !
അബ്ബാസിന് ആശംസകൾ നേരാം !

ലോകപ്രശസ്ത പ്രഭാഷകനും പാർലമെന്റേറിയനുമായ ശശി തരൂർ മുഖ്യാതിഥിയായ ചടങ്ങിനെ സാക്ഷ്യം വഹിച്ചു ഭിന്നശേഷി ഒളിംപിക്സ് (കേരള ചാപ്റ്റർ ) തുടങ്ങി. മന്ത്രിമാരായ മാത്യൂസ്, ഷൈലജ തുടങ്ങിയവരും ഇതിന്റെ ഭാഗമായി സജീവമായുണ്ട്. ഏകതാ എന്നാണ് ഈ ഒളിംപിക്സ് ആഘോഷത്തിന്റെ പേര്.

തിരുവനന്തപുരത്തുള്ള Lakshmibhai National College for Physical Education ന്റെ  ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് ഇവരുടെ കായിക - കായികേതര മത്സരങ്ങൾ. നാഷണൽ ചാരിറ്റബ്ൾ ട്രസ്റ്റിന്റെ സഹകരണത്തോട് കൂടിയാണ് സ്പെഷ്യൽ ഒളിംപിക്സ് പ്രോഗ്രാം നടത്തുന്നത്. 15000 അത്ലറ്റ്സുണ്ട്, കൂടെ 5000 കോച്ചുകളും എസ്കോർട്ടിംഗ് ടീമും.

ട്രാക്കിലും പുറത്തും ആരവങ്ങളുയരുമ്പോൾ പട്ലയുടെ പൊന്നിൻകുടം അബ്ബാസും 100 മീ, 200 മീ ഇനങ്ങളിൽ ഒരു കൈ നോക്കും.  കാസർകോട് പ്രഗതി വിദ്യാലയത്തിലെ പഠിതാവാണ് അബ്ബാസ്.

ജനുവരി 1 ന് കാസർകോട് നിന്നാരംഭിച്ച ദിപശിഖ പതിനാല് ജില്ലകളും കടന്ന് ജനുവരി 10ന് തിരുവനന്തപുരത്ത് എത്തിയിരുന്നു.

ആദ്യത്തെ അന്താരാഷ്ട്ര സ്പെഷ്യൽ ഒളിംപിക്സ് (Summer) ഗെയിംസിന് അമേരിക്കയിലെ ചിക്കാഗോയിൽ  ( ഇല്ലിനോയിസ് )  1968 ലാണ് തുടക്കം കുറിച്ചത്. അതിന്റെ അമ്പതാം വർഷമാണ് 2018. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭിന്നശേഷി ഒളിംപിക്സിന്റെ അമ്പതാം വർഷം  വിവിധ പരിപാടികളോടെയാണ് ആഘോഷിക്കുന്നത്.

ഈ നല്ല നിമിഷങ്ങളിൽ, പട്ലയുടെ, നമ്മുടെ അബ്ബാസിന് എല്ലാ ഭാവുകങ്ങൾ ! അബ്ബാസിനെ ഈ കായിക മേളയ്ക്ക്  ഒരുക്കിയെടുത്ത പ്രഗതി സ്കൂളിനും അബ്ബാസിന്റെ മാതാപിതാക്കൾക്കും അഭിവാദ്യങ്ങൾ ! ഈ വർത്തമാനം ചെറിയ ഒരു എഴുത്തിലുടെ എല്ലാവരുടെയും   ശ്രദ്ധയിൽ കൊണ്ട് വന്ന മാഹിൻ പട്ല തീർച്ചയായും അഭിനന്ദനമർഹിക്കുന്നു.

No comments:

Post a Comment