Monday 23 October 2017

Talamara

മാന്യരെ

അസ്സലാമു അലൈക്കും

പട്ല ഗ്രാമോത്സവത്തിന്റെ മുന്നോടിയായി നടക്കുന്ന ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ നാളെ ( ചൊവ്വ,  03 ഒക്ടോബർ )  CP യുടെ ആഭിമുഖ്യത്തിൽ ഒരു സുപ്രധാന യോഗം ചേരുന്നു.

സ്ഥലം : പട്ല ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഹാൾ ഗ്രൗണ്ട് )
ചൊവ്വ, 03 ഒക്ടോബർ 2017
വൈകു .. 07 മണി

കഴിഞ്ഞ വെള്ളിയാഴ്ച ചേർന്ന കൂടിയാലോചനായോഗത്തിന്റെ തുടർച്ചയായിട്ടാണ് നാളത്തെ യോഗം നടക്കുക. എല്ലാ സബ് കമ്മിറ്റികളിലെയും ചെയർമാൻ / കൺവീനർ / സീനിയേർസ് എന്നിവർ  യോഗത്തിൽ സംബന്ധിക്കും.

വളരെ സുപ്രധാനമായ കാര്യങ്ങളിൽ ചർച്ചയും തീരുമാനവും ഉണ്ടാകേണ്ടതിനാൽ നാളത്തെ യോഗത്തിൽ താങ്കൾ ഉപേക്ഷ കൂടാതെ ക്യത്യ സമയത്ത് എത്തിച്ചേരണമെന്ന് അഭ്യർഥിക്കുന്നു.

ചെയർമാൻ
HK അബ്ദുൽ റഹിമാൻ

അനുസ്മരണം* *മുഹമ്മദ് കുഞ്ഞി സാഹിബ്* *സ്നേഹനിധിയായ എന്റെ മൂത്ത* / ശരീഫ് മജൽ

*അനുസ്മരണം*

*മുഹമ്മദ് കുഞ്ഞി സാഹിബ്*
*സ്നേഹനിധിയായ എന്റെ മൂത്ത*

-÷÷÷÷÷÷÷÷÷÷÷
ശരീഫ് മജൽ
÷÷÷÷÷÷÷÷÷÷÷

സ്നേഹനിധിയായ എന്റെ മൂത്താപ്പയും  വിട പറഞ്ഞു, ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി രാജിഊൻ.

അദ്ദേഹത്തിന്റെ പാപങ്ങൾ അല്ലാഹു പൊറുത്ത്  കൊടുക്കട്ടെ, അദ്ദേഹം ചെയ്ത നന്മകളോരോന്നും അല്ലാഹു സ്വീകരിക്കുമാറാകട്ടെ, ആമീൻ

പട്ലയിലെ പൗരപ്രമുഖനായിരുന്ന മർഹൂം കാദർ ഹാജി സാഹിബിന്റെ മൂത്ത മകനാണ് എന്റെ മൂത്ത.

മൂത്തയെ കുറിച്ച് ഞങ്ങൾക്ക് നല്ലതേ പറയാനുള്ളൂ. അത്രയ്ക്കും സ്നേഹമായിരുന്നു ഞങ്ങളോരോരുത്തരോടും. 

അമ്പതിലേറെ വർഷമായിക്കാണും മൂത്ത പട്ല വിട്ടിട്ട്. പക്ഷെ, നാടും നാട്ടുകാരും കുടുംബവുമായുള്ള  നല്ല ബന്ധം മൂത്ത മരിക്കുവോളം നില നിർത്തി. കുടുംബ ബന്ധം കൂട്ടിയിണക്കുന്നതിൽ അദ്ദേഹം കാണിച്ചിരുന്ന ശുഷ്കാന്തി എടുത്ത് പറയേണ്ട ഒന്നാണ്.
ഇടക്കിടക്ക് മൂത്ത പട്ലയിലേക്ക് വരും. മഴയത്തും വേനലിലും ഒരു കുട എപ്പോഴും മൂത്താന്റെ പുറത്ത് തൂങ്ങുന്നുണ്ടാകും.

പട്ലയിലെ ആദ്യകാല ഇടത്പക്ഷ പ്രവർത്തകരിലൊരാൾ കൂടിയാണദ്ദേഹം. ബോവിക്കാനയിൽ സ്ഥിരതാമസമാക്കിയപ്പോൾ അവിടെയും പാർടി പ്രവർത്തനം സജീവമാക്കി. ഒരു കാലത്ത്,   നെയ്ലോൺ ബാഗ് നിർമ്മാണ യൂനിറ്റും അദ്ദേഹത്തിനുണ്ടായിരുന്നു. നെയ്ലോൺ ബാഗുകൾക്ക് പകരം മറ്റു ബാഗുകൾ മാർക്കറ്റ് കീഴടക്കിയതോടെ  മൂത്ത ആ കുടിൽ വ്യവസായം നിർത്തി. 

മിക്കവാറും എല്ലാ വെള്ളിയാഴ്ചയും  പതിനൊന്നര മണിക്ക് മൂത്ത കണ്ണാടി പള്ളിയിലെത്തും. പള്ളിയിൽ അദ്ദേഹമിരിക്കുന്ന  കൃത്യമായ ഒരു സ്ഥലമുണ്ട്, അവിടെ അദ്ദേഹത്തെ കണ്ടില്ലെങ്കിൽ അന്ന് കണ്ണാടിപ്പള്ളിയിൽ മൂത്ത എത്തിയില്ലെന്നർത്ഥം. 

ഭാര്യ: റുഖിയ ഹജ്ജുമ്മ
മക്കൾ നാസറും റസിയയും. റസിയയുടെ ഭർത്താവാണ് LBS എഞ്ചിനീയറിംഗ് കോളേജ് അധ്യാപകനായ പ്രൊഫ. അബൂബക്കർ.  മകൻ നാസർ JET സോപ്പ് ചെറുകിട വ്യവസായ യൂനിറ്റ് നടത്തുന്നു.

സഹോദരങ്ങൾ : മർഹൂം അബ്ദുല്ല, അബ്ബാസ്, അബ്ദുൽ റഹിമാൻ, മൊയ്തുട്ടി, ഹമീദ് , മർഹൂം മജിദ്, ഖദീജ 

കുമ്പളയിലുള്ള ഡോ. ബഷീർ, പാലക്കാടുള്ള എഞ്ചിനീയർ മുഹമ്മദ് കുഞ്ഞി, റിട്ടയേർഡ് ഹെഡ്മാസ്റ്റർ ഹനീഫ്, കാസർകോട് താലൂക്ക് ഓഫീസ് ഉദ്യാഗസ്ഥൻ ഹാഷിം, ഷംസുദീൻ എന്നിവർ അദ്ദേഹത്തിന്റെ ഭാര്യാ സഹോദരന്മാരാണ്.

എന്റെ പ്രിയപ്പെട്ട മൂത്താക്കും നമ്മിൽ നിന്ന് വിട്ടുപിരിഞ്ഞ നമ്മുടെ മാതാപിതാക്കൾക്കും അല്ലാഹു സ്വർഗ്ഗം പ്രദാനം ചെയ്യുമാറാകട്ടെ, ആമീൻ

▪▪▪▪▪▪▪

ദൃഷ്ടിക്കുമപ്പുറം!* __________________________________ *അസീസ്‌ പട്ള*

ദൃഷ്ടിക്കുമപ്പുറം!*

__________________________________
*അസീസ്‌ പട്ള*
__________________________________

ദൃഷ്ടിക്കുമപ്പുറം!* __________________________________ *അസീസ്‌ പട്ള*

ദൃഷ്ടിക്കുമപ്പുറം!*

__________________________________
*അസീസ്‌ പട്ള*
__________________________________

രാഷ്ട്രീയ രസതന്ത്രം ഉള്‍ക്കൊണ്ട, അടുത്ത പ്രധാനമന്ത്രിപദം വരെ തെടിയെത്താവുന്നവിധത്തില്‍ രാഹുല്‍ കുറെ മാറിയിരിക്കുന്നു, ജനാതിപത്യ, മതേതര വിശ്വാസികള്‍ക്ക് പ്രതീക്ഷയുടെ ഒരു കീറു ആശാവഹമാകുന്നു.
കഴിഞ്ഞയാഴ്ച കാലിഫോര്‍ണിയായിലെ ഇന്‍റ്റ്റല്ലക്ച്വലുകളായ  വിദ്യാര്‍ഥികളുമായി സംവാദിക്കുന്നതിനിടയില്‍ യു.പി.എ. സര്‍ക്കാര്‍ അധോഗതിയിലാക്കിയ സമ്പദ്ഘടനയും, ജി.ഡി.പി. ആറു ശതമാനത്തില്‍ താഴുമെന്നും, ദശ ലക്ഷങ്ങള്‍ക്ക് ജോലിയും, സ്ഥാപനവും നോട്ടു നിരോധനവും, വേണ്ടത്ര ഗ്രഹപാഠം നടത്താത്ത ജി.ടി.എസ്സും, ക്യാഷലസ്മാര്‍ക്കെറ്റും വരുത്തിവെച്ച കണക്കുകള്‍ അക്കമിട്ടു നിരത്തിയപ്പോള്‍ ഒരു സാമ്പത്തിക ശാസത്രജ്ഞന്‍റെ വെളിപ്പെടുത്തലായി അവര്‍ ഒന്നടങ്കം ശ്രദ്ദിച്ചു കേട്ടിരുന്നു.

വികസ്വിത രാജ്യങ്ങളില്‍പോലും (demonetization) നോട്ടുനിരോധനം പരീക്ഷിച്ചു വിജയിക്കാത്തതിനെ ഉള്‍ക്കൊണ്ട  സാമ്പത്തികഉപദേഷടാവ് പോലുമില്ലാത്ത ഒരു ഭരണകൂടമാണ്‌ ഇന്ത്യയെ അമ്മാനമാടുന്നത്, ഇത് കേട്ട മണി മന്ത്രി അരുണ്‍ജൈറ്റിലിയും അമിത്ഷായും നനഞ്ഞ ഏറുപടക്കവുമായി പ്രതിരോധിക്കണമെങ്കില്‍ രാഹുല്‍ തന്നോളം വളര്‍ന്നിരിക്കുന്നു എന്നല്ലേ അവരുടെ ഭയം.

തുടര്‍ന്നുള്ള ഗുജറാത്ത് സന്ദര്‍ശനം സുരക്ഷയുടെ പേരില്‍ നിഷേധിക്കപ്പെട്ടപ്പോള്‍ പരമ്പരാഗത കാളവണ്ടിയില്‍, ദുരിതക്കയത്തിലായ കര്‍ഷകരുടെ കണ്ണിനും മനസ്സിനും കുളിര്‍മ പകര്‍ന്നു സമാശ്വസിപ്പിച്ചു. അമിത് ഷായുടെയും, സ്മൃതി ഇറാനിയുടെയും  യു.പി.സന്ദര്‍ശനത്തിനു, പുതിയരാഹുലിന്‍റെ സന്ദര്‍ശനം മങ്ങലേല്‍പ്പിക്കുമെന്ന് ഭീതിപൂണ്ട സര്‍ക്കാര്‍ സുരക്ഷയുടെ പേരില്‍ അടവുനയം ഫയറ്റിയപ്പോള്‍ മുത്തശ്ശിയും, അച്ഛനും അതീവ സുരക്ഷ ഉണ്ടായിട്ടും രാജ്യത്തിന്‌ രക്തസാക്ഷിത്തം വരിച്ചില്ലേ... എനിക്കും ആ വഴി മതിയെന്നായി ധീരനായ ആ യുവപ്രതീക്ഷയുടെ പ്രതിജ്ഞ.

സങ്കി രക്ഷാ യാത്രയില്‍ സദസ്സ്യരുടെ എണ്ണം തുലോം തുച്ഛമായതില്‍ മനം നൊന്ത കുമ്മേട്ടന്‍, കുമ്മാട്ടിയെപ്പോലെ അമിത്ഷായെ കാണിച്ചു നടന്നു പറഞ്ഞുവത്രേ... “ആളെ വേണ്ടത്ര മനസ്സിലായില്ലെന്ന് തോന്നുണു, പത്തു തലയാ........തനി രാവണന്‍.. ഗുജറാത്ത്കലാപത്തിന്‍റെ മാസ്റ്റര്‍മൈന്‍ഡ്,  വംശ  ഉന്മൂലനത്തില്‍ സര്‍ക്കാര്‍ അംഗീകരിച്ച  പി.എച്.ഡി.. ന്താ...... “

പയ്യന്നൂര്‍ മുതല്‍ പിലാത്തറ വരെയുള്ള അമിത്ഷായുടെ ചവിട്ടുനാടകത്തിലുടനീളം കൊല്ലപ്പെട്ട ആര്‍.എസ.എസ്സുകാരുടെ രക്തക്കറ പിണറായിയുടെ വസ്ത്രത്തിലാണെന്നും ഒരാത്മാപരിശോധനായ്ക്കു തയ്യാറാവണമെന്നുമുള്ള ജല്പനം ഇരട്ടക്കാലന്‍ മന്തന്‍ ഒറ്റക്കാലനെ മന്താ എന്ന് തമാശിച്ചതായി തോന്നി, രാജ്യത്തെവിടെ സമാധാനമില്ലെങ്കിലും കേരളക്കരയില്‍ സമാധാനം ഉണ്ടാക്കിയിട്ടെ ബാക്കി കാര്യമെന്ന മട്ടിലാണ് കുമ്മനവും, താമരക്കുട്ടന്മാരും പിന്നെ ഇറക്കുമതികളും, അപഹാസ്യം എന്നല്ലാണ്ട് എന്താ പറയാ...

കേരളത്തെ ബി.ജെ.പിയും സങ്കികളും പരീക്ഷണശാലയാക്കുന്നുവെന്നു യെച്ചുരി, യോഗിക്ക് കേരളത്തിലെ വികസനവും ആശുപത്രികളും കാണാനെങ്കിലും ഒരു യോഗമുണ്ടായെങ്കില്‍ എന്നായി വൃന്ദാ കാരാട്ട്., സഖാവ് കോടിയേരി  “ഹമീദ് ഷാ” ആട്ടിന്‍തോലിട്ട ചെന്നായാണെന്നും, ഗുജറാത്ത് കലാപ,രക്തക്കറ മാറിയിട്ട് പോരെ നന്നാക്കല്‍, ആട് ഇല കടിക്കുന്ന പരുവത്തിലാ ഒന്നിട വിട്ട കാല്‍നടയാത്ര, പറ്റുമെകില്‍ വേങ്ങരയില്‍ പ്രചാരണം നടത്തി ജനചന്ദ്രനെ വിജയിപ്പിക്കട്ടെയെന്നും വെല്ലുവിളിച്ചു.

മീശമാധവന്‍ സിനിമയില്‍ ദിലീപ് എവിടെ മീശപിരിച്ചോ, അവിടെ നിന്നെന്തെങ്കിലും കളവു പോകുമെന്നുറപ്പാ... അയാള്‍ ഒരു കള്ളനായിരുന്നു ആ സിനിമയില്‍, നിസ്സഹായരായ ഗ്രാമീണര്‍ പഞ്ചവിഗ്രഹങ്ങളെ നോക്കി അയവിറക്കി, “ദേവീ........നിന്നെ നീ തെന്നെ കാത്തോണേ...”
ഗുജറാത്തില്‍ ദളിദര്‍ മീശപിരിച്ചുപോയാല്‍ അത് കുറ്റമത്രേ, അറിയാതെ പാവം സ്കൂള്‍പയ്യന്‍ അടി കിട്ടി അവശനായപ്പോഴാ കാര്യമറിയുന്നത്, അരിശംപൂണ്ട  ദളിതര്‍ ഒന്നടങ്കം മീശപിരിച്ചുവച്ചു പ്രതിഷേധിച്ചു., ഇത്തരം വിഡ്ഢികളും നമ്മുടെ സുന്ദരഭൂമിയില്‍ഉണ്ടല്ലോ എന്നോര്‍ക്കുമ്പോള്‍ ലജ്ജാവഹം.

സങ്കിരക്ഷായാത്രയില്‍ യോഗിയുടെ മുമ്പില്‍പെടാനുള്ള യോഗമില്ലെങ്കില്‍ വീണ്ടും കാണാം.........ഇന്നത്തേക്ക് വിട.

🔹🔹🔹🔹🔹

സ്വാഗതസംഘം സപ്ലിമെന്റ് ലിസ്റ്റ്

സ്വാഗതസംഘം
സപ്ലിമെന്റ് ലിസ്റ്റ് ഇറക്കുന്നു

പ്രിയരെ,

പട്ലയുടെ ഗ്രാമോത്സവ സ്വാഗതസംഘത്തിൽ കൂടുതൽ ആളുകളെ ഉൾപ്പെടുത്തി നാളെ സപ്ലിമെന്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കും.

ഈ സംരംഭത്തിൽ സജീവമാകാൻ താത്പര്യമുള്ള ചിലരെങ്കിലും  ആദ്യലിസ്റ്റിൽ പെട്ടിട്ടില്ലെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു.

ആദ്യ പബ്ലിസിറ്റിയിൽ തന്നെ നമ്മുടെ ഗ്രാമോത്സവ ഒരുക്കങ്ങൾ വിജയിച്ചത് കൊണ്ട്, ആരും ഈ സംരംഭത്തിൽ നിന്ന് വിട്ട് പോകരുതെന്ന് നാട്ടുകാരായ എല്ലാവർക്കും നിർബന്ധമുണ്ട്.

ആയതിനാൽ ആദ്യ ലിസ്റ്റിൽ വരാത്തവരുടെ പേരുകൾ നിങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെങ്കിൽ ഇന്ന് തന്നെ എഴുതി അറിയിക്കാൻ അഭ്യർഥിക്കുന്നു. അവരുടെ സേവനം ഏതൊക്കെ മേഖലകളിൽ ഉപയോഗപ്പെടുത്താമെന്നും സൂചിപ്പിക്കുക. 

താഴെ പറയുന്ന കൺവീനർമാരെ  ബന്ധപ്പെടുക

ഉസ്മാൻ കപ്പൽ
+971505132951

ഹാസിഫ് എം. എം.
+919895611631

ഹാരിസ് എം. കെ.
+919447693256

സഹകരണം പ്രതീക്ഷിച്ച് കൊണ്ട്, സ്നേഹാന്വേഷണങ്ങളോടെ,

എം. എ. മജീദ്
*മുഖ്യ രക്ഷാധികാരി*

എച്ച്. കെ. അബ്ദുൽറഹിമാൻ
*ചെയർമാൻ*

അസ്ലം മാവില
*ജ: കൺവീനർ*

പി.പി. ഹാരിസ്
*ട്രഷറർ* 

താഴെ പറയുന്ന കൺവീനർമാരെ  ബന്ധപ്പെടുക

ഉസ്മാൻ കപ്പൽ
+971505132951

ഹാസിഫ് എം. എം.
+919895611631

ഹാരിസ് എം. കെ.
+919447693256

മീഡിയ & പബ്ലിസിറ്റി വിംഗ് :

മീഡിയ & പബ്ലിസിറ്റി വിംഗ് :*

*മീറ്റിങ്ങ് റിവ്യൂ*
##########

മാന്യരെ,
സ്നേഹാ ന്വേഷണങ്ങൾ !

പട്ല  ഒരു ഉത്സവം പ്രതീക്ഷിച്ച് നിൽക്കുകയാണ്. നവംബർ അവസാനവാരം മുതൽ ഡിസംബർ അവസാനം വരെ ഒരു മാസം  നീണ്ടുനിൽക്കുന്ന നമ്മുടെ സ്വന്തം ഗ്രാമോത്സവം.... നാമെല്ലാവരും ഉത്സാഹത്തോടുകൂടി പ്രതീക്ഷയോടുകൂടി...  ആദ്യപടിയെന്നോണം പബ്ലിസിറ്റി കമ്മിറ്റി അതിന്റെ ആദ്യ യോഗത്തിൽ  ചില തീരുമാനങ്ങൾ എടുത്തിരുന്നു.
അതിന്റെ റിവ്യൂ നടത്താൻ ആഗ്രഹിക്കുന്നു.

നിങ്ങളുടെ എല്ലവരുടെയും സഹായത്തോടും സഹകരണത്തോടും കൂടി  നമ്മുടെ ഗ്രാമോത്സവം വളരെ ഭംഗിയായി നടത്തേണ്ടതുണ്ട്. 

ആ നല്ല പ്രതീക്ഷയോട് കൂടി

*എം. കെ. ഹാരിസ്*
ചെയർമാൻ,
മീഡിയ & പബ്ലിസിറ്റി

എല്ലാവരോടും രണ്ട് വാക്ക്

എല്ലാവരോടും
രണ്ട് വാക്ക് 

സ്നേഹനിധികളായ മുഴുവൻ പേരോടുമാണിത് പറയുന്നത്. നമ്മുടെ നിലവിലുള്ള സ്വാഗത സംഘ കമ്മിറ്റി ഒരിക്കലും പൂർണ്ണമല്ല. സജീവമായി സാമൂഹ്യ-സാംസ്കാരിക രംഗത്തുള്ളവരിൽ  കുറച്ച് പേർ ഇനിയുമതിൽ ഉൾപ്പെട്ടിട്ടില്ലെന്നറിയാം, അത് പോലെ നമ്മുടെ  ഈ സംരംഭവുമായി സഹകരിക്കാൻ താൽപര്യമുള്ള വേറെയും സുഹൃത്തുക്കളുണ്ട്. അവരെയും നമുക്ക് ഇത്തരം സംരംഭങ്ങളിൽ കൂടി  പ്രവർത്തന രംഗത്ത് കൊണ്ടുവരേണ്ടതുണ്ട്.

പ്രവാസികളായ നമുക്കറിയുന്ന ഒരുപാട് സുഹൃത്തുക്കൾ, അവരുടെ തിരക്കുകൾ കഴിയുന്ന മുറയ്ക്ക് നമ്മുടെ സബ് കമ്മിറ്റികളിൽ ഇടം പിടിക്കും. വലിയ ഉത്തരവാദിത്വമുള്ള  അവർക്ക് ഇതൊരു  ഭാരമാകരുതെന്ന് കരുതി ചിലരുടെ പേരുകൾ മാറ്റി വെച്ചിട്ടുണ്ട്, വേറെ ചിലർക്ക് ലൈറ്റ് റെസ്പോൻസിബിലിറ്റി ( ചെറിയ ഉത്തരവാദിത്വം ) ആണ് നൽകിയിട്ടുള്ളത്.

എങ്ങിനെയായാലും  എല്ലാവരുടെയും സഹായ സഹകരണങ്ങൾ  നമ്മുടെ കൂട്ടായ്മയ്ക്ക് വളരെ വിലപ്പെട്ടതാണ്. CP- യുടെ ഭാഗത്ത് നിന്ന്  ഒരു ചെറിയ വീഴ്ച പോലും ഉണ്ടാകരുതെന്ന്,  നിങ്ങൾക്ക് കാണിക്കുന്ന ആ നല്ല ജാഗ്രതയ്ക്ക് ഞങ്ങൾ നന്ദിയും കടപ്പാടും അറിയിക്കുന്നു.

നമ്മുടെ നാട്ടുൽസവത്തിന്റെ നാള് പ്രഖ്യാപിച്ചിട്ട് രണ്ട് ദിവസം മാത്രമേ ആയുള്ളൂ,  അതിനൊരു പേരു പോലുമായില്ല, എന്നിട്ടും നമ്മുടെ നാട്ടിമ്പുറത്ത് നിന്ന്, പ്രത്യേകിച്ച് വാട്സ്ആപ്പ് ഉപയോഗിക്കാത്തവരിൽ നിന്ന്, ലഭിക്കുന്ന അന്വേഷണങ്ങൾ, സംഘാടകരെ അത്ഭുതപ്പെടുത്തുകയാണ്. ശരിക്കുള്ള  പബ്ലിസിറ്റി കൂടി തുടങ്ങിയാൽ പിന്നെ ബാക്കി കാര്യങ്ങൾ പറയേണ്ടല്ലോ. (പബ്ലിസിറ്റി വിംഗിന്റെ ആദ്യ ഫെയിസിലുള്ള പരിപാടികളെ കുറിച്ച് ബന്ധപ്പെട്ട ഭാരവാഹികൾ നിങ്ങളോട് താമസംവിനാ പറയുമെന്ന് പ്രത്യാശിക്കാം)

കൂട്ടത്തിൽ അഭ്യർത്ഥിക്കാനുള്ളത് ഡിസംബർ 23, 24 , ഈ രണ്ട് തിയ്യതികൾ നിങ്ങൾ നമ്മുടെ ഈ മഹാപരിപാടിക്ക് വേണ്ടി നീക്കി വെക്കുക.  കല്യാണം, കാത്കുത്ത്, മൈലാഞ്ചി, വിരുന്ന്, ബിസ്താരം തുടങ്ങിയ പരിപാടികളുടെ നാള് നിശ്ചയിക്കുന്നതിൽ നിന്ന്  ഈ രണ്ട് ദിവസങ്ങളെ ഒഴിവാക്കിയേ മതിയാകൂ. നാട്ടുകാരെല്ലാരും ഒന്നിക്കുന്ന,  ഒരുമിക്കുന്ന ദിവസങ്ങളാണീ ഡിസംബർ  23, 24.  മറക്കരുത്, ഓർത്ത് വെക്കുക.

നന്മകൾ നേരുന്നു,
പിരിശത്തോടെ,

അസ്ലം മാവില
ജ: കൺവീനർ 

സി.പി., പട്ളയുടെ കൂട്ടായ്മ...

സി.പി., പട്ളയുടെ കൂട്ടായ്മ...*

പ്രാരംഭ സി.പി. കെട്ടിലും മട്ടിലും  മാറ്റങ്ങള്‍ വരുത്തി, നാടിന്‍റെ വിവിധ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ സംഘടനാനേതൃപതവിയിയിലുള്ളവരെയും ഭാഗഭാക്കാക്കി പുതിയ മുഖം പണിത വാര്‍ത്ത‍ സി.പി. യുടെ അടുത്ത വൃത്തത്തില്‍ നിന്നു തെന്നെ കേള്‍ക്കാനായതില്‍, ഒരു കാലത്ത് സമാന  സംഘടനയെ സ്വപ്നം കണ്ടു നടന്ന എന്നെപ്പോലുള്ള അഭ്യുദയകാംക്ഷികള്‍ക്ക് ആഹ്ലാദിക്കാന്‍ ഏറെ വകയുണ്ട്., അല്‍ഹംദുലില്ലാഹ്... സന്തോഷം!

രണ്ട് വര്‍ഷം  മുമ്പ് ഒ.എസ്.എ പോലുള്ള ജനകീയ കൂട്ടായ്മയെ സി.പി.യിലൂടെ പുനരുജ്ജീവനം നല്‍കണമെന്ന ഈയുള്ളവന്‍റെ   വോയിസ്‌ മെസ്സേജും ടെക്സ്റ്റ്‌ മെസ്സേജും സി.പി. മെമ്പര്‍മാര്‍ മറക്കാനിടയില്ല., വേറെയും രണ്ടു നിര്‍ദ്ദേശങ്ങള്‍ സി.പി. യില്‍ ഉണര്‍ത്തിയിരുന്നു, ഒന്ന് വിവിധ തുറകളില്‍ നിന്നുള്ള നേതൃപങ്കാളിത്തവും മറ്റൊന്ന്  ടീന്സിനു വേണ്ടി മാത്രം ഒരു സി.പി. ജൂനിയര്‍ ഗ്രുപ്പും; അനിയന്ത്രിതജനബാഹുല്യം ഒഴിവാക്കാനും,  അവരുടെ ഭാവനകളെ ആവിഷ്ക്കാരിക്കാനും, പരിപോഷിപിക്കപ്പെടാനും ഒരു ഇടം, ആയിരുന്നു ഉദ്ദേശ്യം.

മാസങ്ങള്‍ നീണ്ട പരിപാടിയുടെ പിന്നില്‍ അണിനിരക്കുന്നവര്‍ ഇനിയുള്ള ദിവസങ്ങള്‍ കണ്ണും കാതും തുറന്ന് പ്രവര്‍ത്തിക്കേണ്ടി വരും, അതിനുള്ള നേതൃപാടവം സിദ്ധിച്ചവരാണ് മുന്‍നിരയില്‍ എന്നതില്‍ ആത്മാഭിമാനം കൊള്ളുന്നു., കോംപറ്റീഷന്‍ ഐറ്റംസ് ഉപശാഖകളായി തരംതിരിച്ചിരുന്നെങ്കില്‍ കുട്ടികളുടെ അഭിരുചിയെ അടുത്തറിയാനും പ്രോത്സാഹിപ്പിക്കാനും കഴിയുമായിരുന്നു.

സി.പി.ഗ്രാമോത്സവത്തിനു തുടക്കം കുറിച്ച ഈ വര്ഷം തന്നെ ഒരു സോവനീര്‍ ഇറക്കാനും പദ്ധതിയിട്ടിരുന്നെങ്ങില്‍, നാട്ടിലെ സര്‍ഗാത്മക കുരുന്നുകളുടെയും, കലാകാരന്‍മാരുടേയും, സാഹിത്യകുതുകികളുടേയും  തിരഞ്ഞെടുക്കപ്പെട്ട സൃഷ്ടികളെ സംരക്ഷിക്കാനും, തലമുറകളെ  പ്രചോദിപ്പിക്കാനും ഏറെ ഗുണം ചെയ്യുമായിരുന്നു.

ഒരു നാടിന്‍റെ സന്തോഷമുറ്റി നില്‍ക്കുന്ന ഗ്രാമോത്സവ ദൌത്യത്തിനു എല്ലാ വിധ ഭാവുകങ്ങളും ഒരിക്കല്‍ക്കൂടി നേര്‍ന്നുകൊള്ളുന്നു....

💎💎💎💎💎

മാജിക് ബാഗ്

മാജിക് ബാഗ്

നാട്ടിലെ ആദ്യത്തെ ഉത്സവം. അത് ഓർമ്മച്ചെപ്പായി കുറെ കാലം നമ്മുടെ മനസ്സിൽ ഉണ്ടാകും. അത് മാത്രം മതിയോ ?

നമ്മുടെ വീടുകളിലെ ഷോകേസുകൾ കുറെ സമ്മാനങ്ങൾ കൊണ്ട് നിറയണം , ഓർമ്മയ്ക്ക്, ഒരുമയുടെ കയ്യൊപ്പായി.

പൂഗ്ലാസ്സ് , ഒരു പേന, പെൻസിൽ, കടലാസ് പൂക്കൾ, കളിപ്പാത്രങ്ങൾ എന്തുമാകാം. ഒരു ചന്തമൊത്ത ബാഗിൽ പൊതിഞ്ഞ് ഓരോ വീട്ടിലും വിരുന്നു വരിക. നമ്മുടെ പട്ലപ്പെരുമ പറയാൻ ഒരു സമ്മാനപൊതി. ഒന്നും രണ്ടും വീടുകളിലല്ല, എല്ലാ വീടുകളിലും, 650 പടിവാതിൽ തുറന്നും നമ്മുടെ ഗിഫ്റ്റ് ബാഗെത്തണം.

നിങ്ങൾക്കും സ്പോൺസറാകാം, വ്യക്തി, കുടുംബം, ക്ലബ്, കൂട്ടായ്മ, സ്ഥാപനം ആർക്കും. നമ്മുടെ നാട്ടാഘോഷത്തിന് ഒരു കൈതാങ്ങ്.

താത്പര്യമുണ്ടാകണം, താഴെ പറയുന്ന നമ്പരിൽ ബന്ധപ്പെടുക, വിശദവിവരങ്ങൾ ലഭിക്കും.

ഗ്രാമോത്സവ അറിയിപ്പുകൾ

ഗ്രാമോത്സവ അറിയിപ്പുകൾ*

സ്വാഗത സംഘം ഓഫീസ് :
നാളെ പണി തുടങ്ങും

പട്ല ഗ്രാമോത്സവത്തിന്റെ സ്വാഗത സംഘം ഓഫിസിന്റെ പണി നാളെ ( ഞായർ,  08 ഒക്ടോബർ ) രാവിലെ തുടങ്ങും.

ഇത് മനുഷ്യ പ്രയത്നം ആവശ്യമുള്ള ഒന്നാണ്. എല്ലാവരും കൂടി സഹകരിച്ചാൽ നമുക്ക് വളരെ പെട്ടെന്ന് തീർക്കാം.

രാവിലെ 7 മണിക്ക് പട്ല വായനശാലാ പരിസരത്ത് എല്ലാവരും (ഒരുങ്ങി ) എത്തിച്ചേരണമെന്ന്  ഫൈസൽ അരമന, അദ്ദി പട്ല, അൻവർ ബൂഡ്, സൈദ് കെ. എ.  എന്നിവർ അറിയിച്ചു.

പ്രദർശനം &bവിപണി / Aslam Mavilae

*പ്രദർശനം  &*
*വിപണി*

രണ്ടും നമ്മുടെ FESTന്റെ കൺസെപ്റ്റിലുണ്ട്. അത് work out ആകാൻ നിങ്ങളാണ് നല്ല ഉപായങ്ങളും നിർദ്ദേശങ്ങളും പറയേണ്ടത്.

പ്രദർശനം ചുരുങ്ങിയ ദിവസമേ ഉണ്ടാകൂ. വിപണനം നമുക്ക് കുറച്ചു ദിവസങ്ങൾ കൂടി നീട്ടണമെങ്കിൽ അതിനുള്ള  SPoT /Location കണ്ടെത്തണം. അവിടെ ആളുകൾ എത്തിപ്പെടണം, അതിന് ചെറിയ ചെലവിൽ  സ്റ്റാളുകൾ ആകർഷകമാക്കണം.

എറ്റവും പ്രധാനം ഉപഭോക്താക്കൾ നാമാണ്. നമ്മുടെ സപ്പോർട്ട് ഈ വിഷയത്തിൽ ഉണ്ടായേ തീരൂ. ഷോപ്പിംഗിനുള്ള ഒരു ചെറിയ ഒരുക്കവും ഉണ്ടാകുമ്പോഴേ വിപണിക്ക് ജീവൻ വെക്കുകയുള്ളൂ.

പച്ചക്കറി, പഴവർഗ്ഗങ്ങൾ, അച്ചാർ, ബേക്കറി വിഭവങ്ങൾ, തേൻ, ഇളനീർ  തുടങ്ങിയ പട്ല മെയ്ഡ് ഉൽപന്നങ്ങളും നമുക്ക് ഈ വിപണിയിൽ പ്രോമോട്ട് ചെയ്യാൻ സാധിക്കും.

നാഫി പരിചയപ്പെടുത്തിയതും പരിചയപ്പെടുത്താൻ വിട്ടു പോയതുമായ വ്യാപാരികളുടെ "സ്റ്റഫ് " വിൽപനക്ക് വെക്കാനും അവരും താൽപര്യപ്പെടുകയും വേണം.

ഈ വിഷയങ്ങൾ എക്സിബിഷൻ ചെയർമാൻ സിറാർ ശ്രദ്ധിക്കുമല്ലോ.

"വിപണി & പ്രൊമോഷൻ " എന്ന വകുപ്പ് കൂടി  ഉണ്ടാക്കണമെന്ന് ചർച്ച സൂചിപ്പിക്കുന്നു,

Aslam Mavilae

ഫൈനൽ ലിസ്റ്റ് ഇന്ന് രാത്രി

ഫൈനൽ ലിസ്റ്റ് ഇന്ന് രാത്രി
ലിസ്റ്റിൽ വിട്ടവരുടെ പേരുകൾ
ഇനിയും നിർദ്ദേശിക്കാം

500 അംഗ സ്വാഗത സംഘം കമ്മിറ്റിയുടെ ഫൈനൽ ലിസ്റ്റ് ഇന്ന് രാത്രി പ്രസിദ്ധീകരിക്കും.

സി.പി.യിലെ /മറ്റു കൂട്ടായ്മകളിലെ അംഗങ്ങൾ പേര് നിർദ്ദേശിക്കുമ്പോൾ അവർക്ക് പ്രവർത്തിക്കാൻ പറ്റുന്ന മേഖലകളിൽ ചേർക്കുക മാത്രമാണ് ലിസ്റ്റ് തയ്യാറാക്കുന്നവർ ചെയ്യുന്നത്.

ഇന്ന് വൈകുന്നേരം വരെ നിങ്ങൾക്ക് നിങ്ങളുടെ സുഹൃത്തുക്കളുടെ പേരുകൾ നിർദ്ദേശിക്കാം. അവരെ ഇത്തരം പരിപാടികളിലും മറ്റും സജീവമാക്കാനുള്ള ശ്രമവും നമുക്കിത് വഴി ചെയ്യാമല്ലോ.

ലിസ്റ്റിൽ പെട്ടവർക്ക് മറ്റു സബ് കമ്മിറ്റികളിൽ പ്രവർത്തിക്കുവാൻ താത്പര്യമുണ്ടെങ്കിൽ അതും സൂചിപ്പിക്കാവുന്നതാണ്.

വളരെ പ്രായം ചെന്ന വ്യക്തിത്വങ്ങളെ അവരുടെ ആരോഗ്യസ്ഥിതി മനസ്സിലാക്കി കമ്മറ്റിയിൽ ഉൾപ്പെടുത്തിയിട്ടില്ല. ആദരവ് സെഷനിൽ ആ മഹദ് വ്യക്തികൾ ഇടം പിടിക്കും.

രാത്രിയോടെ ഫൈനൽ ലിസ്റ്റ് തയ്യാറാക്കും. ഉപേക്ഷ കൂടാതെ പേരുകൾ നിർദ്ദേശിക്കാൻ അഭ്യർഥിക്കുന്നു.

സി. എച്ച്. അബൂബക്കർ
ചെയർമാൻ, പ്രൊഗ്രാം കമ്മിറ്റി 

റാസ പട്ല 
കൺവീനർ , പ്രൊഗ്രാം കമ്മിറ്റി 

എച്ച്. കെ. അബ്ദുൽ റഹിമാൻ
ചെയർമാൻ, സ്വാഗത സംഘം

അസ്ലം മാവില
ജനറൽ കൺവീനർ, സ്വാഗത സംഘം

പൊലിമയുടെ പൊലിമ കൂട്ടാൻ സ്പോൺസർമാർ വേണം

പൊലിമ* യുടെ
*പൊലിമ* കൂട്ടാൻ
*സ്പോൺസർമാർ വേണം*

പൊലിമ, നമ്മുടെ നാട്ടിലെ ആദ്യത്തെ ഉത്സവം. ഇനി ആ  ഉത്സവം ഓർമ്മച്ചെപ്പായി കുറെ കാലം നമ്മുടെ മനസ്സിൽ ഉണ്ടാകും. അത് മാത്രം മതിയോ ?

നമ്മുടെ വീടുകളിലെ ഷോകേസുകളിൽ  പൊലിമയുടെ കുറെ സമ്മാനങ്ങൾ  നിറയണ്ടേ ? ഓർമ്മയ്ക്കായി, ഒരുമയുടെ കയ്യൊപ്പായി.

പൂഗ്ലാസ്സ് , ഒരു പേന, പെൻസിൽ, കടലാസ് പൂക്കൾ, കളിപ്പാത്രങ്ങൾ എന്തുമാകാം. ഒരു ചന്തമൊത്ത ബാഗിൽ പൊതിഞ്ഞ് ഓരോ വീട്ടിലും പൊലിമയായി വിരുന്നു വരിക. നമ്മുടെ പട്ലപ്പൊലിമ പറയാൻ ഒരു സമ്മാനപൊതി.

ഒന്നും രണ്ടും വീടുകളിലല്ല, എല്ലാ വീടുകളിലും, 650 പടിവാതിലുകളും തുറന്നു നമ്മുടെ ഗിഫ്റ്റ് ബാഗെത്തണം. അതിന് സ്പോൺസർമാർ വേണം.

നിങ്ങൾക്കും സ്പോൺസറാകാം, വ്യക്തി, കുടുംബം, ക്ലബ്, കൂട്ടായ്മ, സ്ഥാപനം ആർക്കും. നമ്മുടെ നാട്ടാഘോഷത്തിന് ഒരു കൈതാങ്ങാകാം.

ഈ കാര്യത്തിൽ താത്പര്യമുണ്ടാകണം, താഴെ പറയുന്ന നമ്പരിൽ ബന്ധപ്പെടുക, വിശദവിവരങ്ങൾ ലഭിക്കും.

ഹാരിസ് പൊലിമ  9447693256
ജാസിർ  പൊലിമ  9895310455

പേര് പ്രഖ്യാപനം നടത്തും

ഒരുമയുടെ ആഘോഷം
ഇന്ന് വൈകിട്ട് 06:30ന്
പട്ലക്കാറെ MA ABUBACKER പേര്  പ്രഖ്യാപനം നടത്തും

ഇന്ന്, തിങ്കൾ, വൈകിട്ട് 06:30-ന് എല്ലാവരും പട്ല ലൈബ്രറിയിലെത്തുക. നമ്മുടെ ഒരുമയുടെ ആഘോഷത്തിന്റെ പേര് പ്രഖ്യാപനം ഇന്നവിടെ നടക്കും. പട്ലയിലെ  സീനിയർ മോസ്റ്റ് സിറ്റിസൺ മമ്മൂച്ച ( ഹനീച്ചാന്റെ മച്ചൂച്ച )യാണ് അതിഥി. അദ്ദേഹമാണ്  നാം കാത്തിരുന്ന ആ പ്രഖ്യാപനം നടത്തുന്നത്.

ഫെയിസ് ബുക്ക് പേജ് ലോഞ്ചിംഗ് , ഓൺ - ഓഫ് ലൈൻ പ്രഖ്യാപനം എന്നിവയാണ് ഇന്ന് നടക്കുന്നത്. പൗരപ്രമുഖകർ സംബന്ധിക്കും. എല്ലാവരും  മഗ്രിബ് നമസ്ക്കാരം കഴിഞ്ഞ ഉടനെത്തന്നെ ലൈബ്രറിയിലേക്ക് എത്താൻ ശ്രമിക്കുക.

മീഡിയ, പബ്ലിസിറ്റി  & ഓൺലൈൻ പ്രൊ മോഷൻ  വിംഗ്സ് 

ഒരുമയുടെ ആഘോഷം
ഇന്ന് വൈകിട്ട് 06:30ന്
പട്ല ലൈബ്രറിയിൽ
പേര്  പ്രഖ്യാപനം & ലോഞ്ചിംഗ്

ഇന്ന്, തിങ്കൾ, വൈകിട്ട് 06:30-ന് എല്ലാവരും പട്ല ലൈബ്രറിയിലെത്തുക. നമ്മുടെ ഒരുമയുടെ ആഘോഷത്തിന്റെ പേര് പ്രഖ്യാപനം ഇന്നവിടെ നടക്കും.

ഫെയിസ് ബുക്ക് പേജ് ലോഞ്ചിംഗ് , ഫെസ്റ്റിവലിന്റെ നാമകരണ (ഓൺ - ഓഫ് ലൈൻ ) പ്രഖ്യാപനം  എന്നിവയാണ് ഇന്ന് നടക്കുന്നത്. പൗരപ്രമുഖകർ സംബന്ധിക്കും. എല്ലാവരും  മഗ്രിബ് നമസ്ക്കാരം കഴിഞ്ഞ ഉടനെത്തന്നെ ലൈബ്രറിയിലേക്ക് എത്താൻ ശ്രമിക്കുക.

മീഡിയ, പബ്ലിസിറ്റി  & ഓൺലൈൻ പ്രൊ മോഷൻ  വിംഗ്സ് 

*നാട്ടുൽസവത്തിന് പേര് തീരുമാനമായി ;x
പ്രഖ്യാപനം ഇന്ന് രാത്രി,
ഇന്ന് ഫെയിസ് ബുക്ക് പേജ് & പേര്   ഓൺലൈൻ ലോഞ്ചിംഗും.

എല്ലാം ശുഭമായി പര്യവസാനിച്ചു. നിരന്തരമായ രണ്ട് ദിവസത്തെ ചർച്ചക്കൊടുവിൽ ഇന്ന് തീരുമാനമായി. പട്ലയുടെ സ്വന്തം നാട്ടുത്സവം ഇനി ആ പേരിൽ അറിയപ്പെടും.

പേരിന്റെ പെരുപ്പവും വലിപ്പവും അർഥവും അർഥവ്യാപ്തിയുമെല്ലാം വരും ദിനങ്ങളിൽ ചർച്ചയാവും.

കാത്തിരിക്കുക. പ്രഖ്യാപനം ഇന്ന് രാത്രി. ഫെയിസ് ബുക്കിൽ ഇന്ന് തന്നെ  പേരിന്റെയും പേജിന്റെയും  ഓൺലൈൻ ലോഞ്ചിംഗും നടക്കും.

എം. കെ. ഹാരിസ് (ചെയർമാൻ)
ടി. എച്ച്, എം. പട്ല (വൈ. ചെയർമാൻ)
ജാസിർ മാസ്റ്റർ  (കൺവീനർ)
*മീഡിയ & പബ്ലിസിറ്റി വിംഗ്*

പി. സി. കാദർ (ചെയർമാൻ)
ഹാരിസ് കുന്നിൽ (വൈ.ചെയർമാൻ)
കെ. ഇ. സെമീർ (കൺവീനർ)
*ഓൺലൈൻ പ്രൊമോഷൻ*

ദൃഷ്ടിക്കുമപ്പുറം! / അസീസ്‌ പട്ള

*ദൃഷ്ടിക്കുമപ്പുറം!*

______________________________
*അസീസ്‌ പട്ള*
______________________________

ലോകത്തിലെ ഏറ്റവും വംശശുദ്ധീകരണത്തിനു പേരുകേട്ട, ബര്‍മ്മയിലെ ഗാന്ധിയുടെ മകള്‍ ഓങ് സാൻ സൂ ചി, പതിനഞ്ചു വര്‍ഷത്തോളം പട്ടാളത്തടങ്കലിലായിരുന്നു., രക്ഷയില്ലെന്നുകണ്ട പട്ടാള ത്തലവന്‍ ഭരണഘടന മൂന്നില്‍ രണ്ടും തങ്ങളുടെമേല്‍ നിയമാനുസൃതമക്കി,  സ്റ്റേറ്റ് കൗണ്‍സിലറും വിദേശകാര്യ മന്ത്രിയുമായി പരിമിതപ്പെടുത്തി മോചിതയാക്കി, വിജയത്തിന്‍റെ കരഘോഷയലയടിയില്‍ സമാധാനത്തിനുള്ള നോബല്‍സമ്മാനം നല്‍കി ആദരിച്ച  നോബല്‍കമ്മറ്റി തങ്ങള്‍ക്കു പറ്റിയ തെറ്റില്‍ ലോകമനസ്സാക്ഷിയുടെ മുമ്പില്‍ നാണംകെട്ടുവത്രേ, ചൂഴ്ന്നു നോക്കാന്‍ പറ്റില്ലല്ലോ.....നാടോടിയപ്പോള്‍ നടുകെ ഓടി, അതേയുള്ളൂ.. അവര്‍ ചെയ്ത തെറ്റ്.

ഇപ്രാവശ്യം നോബല്‍സമ്മാനകമ്മിറ്റി തിരിച്ചും മറിച്ചും ചിന്തിച്ചു വ്യക്തികള്‍ക്കതീതമായി സംഘടനയെ തിരഞ്ഞെടുത്തതും അതോക്കെക്കൊണ്ടാണെന്നാ ചില അടക്കംപറച്ചില്‍,  അതു കൊണ്ട് ഈ വര്‍ഷത്തെ നോബല്‍ സമ്മാനം 2007ൽ  ഓസ്‌ട്രേലിയയിൽ മൊട്ടിട്ട ആണവായുധ നിരോധന രാജ്യാന്തര ക്യാംപെയ്നിനു “ICAN” എന്ന രാജ്യാന്തര സംഘടനയ്ക്കാണ്,ആസ്ഥാനം സാന്‍ഫ്രാന്‍സിസ്കോയാണ്, 101 രാജ്യങ്ങളും 468 സംഘടനകളുമായി ആണവനിര്‍മാര്‍ജനത്തില്‍ സജീവ വ്യാപൃതരാണ്., ഉത്തര കൊറിയയ്ക്കും, ആണവായുധം കൈവശമുള്ള രാജ്യങ്ങള്‍ക്കുമെതിരെയുള്ള താക്കീതാണ് നോബല്‍ പുരസ്കാരത്തോടെ വ്യക്തമയാതെന്നു ശത്രുക്കള്‍ പറഞ്ഞു നടക്കുന്നു.

സായംസന്ധ്യയില്‍  അവതീര്‍ണ്ണമാകുന്ന വിഡ്ഢിപ്പെട്ടിയിലെ ആത്മാവില്ലാത്ത മായികരൂപങ്ങളാണല്ലോ ചില മങ്കമാരിലെങ്കിലും പകയും, കുശുമ്പും, വിദ്വേഷംവും കുത്തിനിറയ്ക്കുന്ന  “റോള്‍മോഡല്‍മാര്‍”, ആര്‍ക്കും വേണ്ടാത്ത മുത്തശ്ശിമാര്‍ക്കോ.. ഇതൊരനുഗ്രഹവും!, പേരക്കുട്ടികള്‍ വഴിപിഴക്കാന്‍ വേറെന്തു വേണം?!

ഈയിടെ ട്യുഷനിറങ്ങിയ ബാലിക സ്കൂള്‍ബാഗു ഉപേക്ഷിച്ചു വീട്ടിലെത്തി കിതച്ചുകൊണ്ട് പരിഭ്രാന്തി പരത്തിയത്രേ...വഴിയില്‍ വണ്ടി നിര്‍ത്തി രണ്ടാള്‍ ബലമായി വണ്ടിയില്‍കയറ്റാന്‍ ശ്രമിച്ചപ്പോള്‍  കുതറി രക്ഷപ്പെട്ടുവെന്നും, പരാതിപ്രകാരം പോലിസ് അരിച്ചുപെറുക്കിയെങ്കിലും, കള്ളക്കേസ് ചുമത്താന്‍ പോലും ആരെയും കിതടിയില്ല!, നിരാശയില്‍, ഒന്നൂടെ ചോദ്യം ചെയ്യാലില്‍ കുട്ടി സത്യം തുറന്നു പറഞ്ഞു, പിള്ളമനസ്സില്‍ കള്ളമുണ്ടാകില്ലല്ലോ? മുത്തശ്ശി തന്ന  ധൈര്യത്തില്‍  കഴിഞ്ഞ എപിസോഡ് അനുകരിക്കുകയായിരുന്നുവെന്ന കൊച്ചിന്‍റെ മൊഴി കേട്ട് അന്തം വിട്ട പോലിസ്, ഉള്‍വലിയുന്ന മുത്തശ്ശിയെ നോക്കി കേസ് ചാര്‍ജ് ചെയ്യാതെ വിട്ടുവെന്നാ റിപ്പോര്‍ട്ട്.

കാറ്റ് വിതച്ചു കൊടുങ്കാറ്റ് കൊയ്തു എന്ന് കേട്ടിട്ടുണ്ട്, ഇതിപ്പോ ബി.ജെ.പി. സംഘിരക്ഷാ ജാതയിലൂടെ ബോധ്യപ്പെടുത്തി, പണ്ടെങ്ങാണ്ടോ രഥം ഉരുട്ടി നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബാബറി മസ്ജിദിനെ നിലംപരിശാക്കിയതിന്‍റെ തനിയാവര്‍ത്തനമായിട്ടാണ് തോന്നിയത്., കേരളം യു.പി. അല്ല  എന്ന തിരിച്ചരിവ് കുമ്മനത്തിനും, താമരക്കുട്ടന്മാര്ക്കുമില്ലെങ്കിലും ദേശീയ നേതാക്കള്‍ക്കെങ്കിലും ഉണ്ടായിരുന്നെകില്‍ പകുതിവഴിയില്‍ താമരക്കൃഷിയുടെ മൊത്തക്കച്ചവടക്കാര്‍ക്ക്  അമിട്ടടിച്ചു മുങ്ങേണ്ട ഗതി വരില്ലായിരുന്നു.

ഈ വര്‍ഷത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനജേതാവ്   റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജനാവട്ടെയെന്നു ആത്മാര്‍ത്ഥമായി ആശംസിച്ചുകൊണ്ട് ഇന്നത്തേക്ക് വിട.

▫▫▫▫▫

പട്ല ഗ്രാമോത്സവം

പട്ല ഗ്രാമോത്സവം*   

     *പട്ല*

        *ആ*ഘോഷത്തിന്റ  നിമിഷങ്ങൾ    ഇനിയുള്ള ദിവസങ്ങൾ   അതിന്റ തിരക്കിലാണ്    നാട്ടുകാർ
   മൂന്നു  മാസം   മുൻപ് തന്നെ  അതിനുള്ള   ഓഫിസ്    വരുന്നു  എന്തിനാണ്  !?  ഉത്സവം  എന്തെന്ന്  പോലും    അറിയാത്ത    ഒരു  പാടു   യുവാക്കൾ  ..@p

ഇതിനു   പിറകിലും    ഇൗ    ഉത്സവം    ആരാണ്  സ്പോൺസർ    ചെയ്യുന്നത്     കണക്റ്റിംഗ്     പട്ല   എന്ന     വാട്സ്ആപ്പ്    ഗ്രുപ്പ്               ഈ ഗ്രുപ്പ്  വന്നിട്ട്  എത്ര  വർഷം    ആയി   ആരാണ്  ഇതിന്റെ       അവകാശികൾ   @p !! ?

  ഇതിന്റെ    ഉദ്ദേശം  എന്ത്   ഇതു    ഉണ്ടാക്കിയിട്ട്  വർഷങ്ങൾ  കഴിഞ്ഞിട്ടും അവരുടെ ഉദ്ദേശം   നിറവേറ്റിയോ !? @p

നമുക്ക്    വിഷയത്തിലേക്ക് കടക്കാം..,
   
പട്ല   എന്ന    ഇ  വലിയ   നാട്   ഗ്രാമം  നിലവിൽ വന്നിട്ട്    ഏതാണ്ട് വർഷങ്ങൾ   പിന്നിട്ടു    ഇതു    പട്ലയുടെ ചരിത്രത്തിൽ      അതും     കണക്റ്റിംഗ്   പട്ല എന്ന  വാട്സ്ആപ്പ്  ഗ്രുപിന്റ നാലു   വർഷത്തെ  പട്ലയുടെ  പ്രവർത്തനത്തിന്റ  ആഘോഷം ...  ഇതിന്   മാത്രം    ആഘോഷിക്കാൻ    കണക്റ്റിംഗ്  പട്ല    എന്താണ്   ഈ നാടിനും   നാട്ടുകാർക്കും   വേണ്ടി    ചെയ്തത്.     @p ?

' കണ്ക്ടിങ്  '' ഇതിൽ  തന്നെ  വിവേചനം  ഇല്ലേ.. ആരാണിവിടെ  കൂട്ടത്തിൽ നിന്ന് അകന്ന് നിന്നിട്ടുള്ളത്  യോജിപ്പിക്കാൻ... ഈ കൂട്ടായ്മയുടെ  ധാരണ തന്നെ  വിയോജിപ്പിനെ  ,യോജിപ്പിക്കുക  ,യോജിപ്പിച്ചത്  ഒര്  കൂട്ടായ്മ  ( cp ) ,ഇവിടെയും  എവിടെയാണ്  ഒരുമ   @p

                നാലു  വർഷം കൊണ്ട് വിരലിൽ  എണ്ണാ  വുന്ന കാര്യങ്ങൾ   ചെയ്യുകയും ചെയ്തതിനു    ഇത്ര   വലിയ    ആഘോഷം നടത്തണോ.!?   @p

   നിങ്ങൾ  ആദ്യo     പട്ല എന്ന    നാടിനെ  കുറിച്ച്   അറിയണം    1950 കാലഘട്ടത്തിൽ  കൊള്ളി  (കപ്പ  ) കിഴങ്ങുo ,  ചക്കക്കുരുവും   , മാങ്ങയും ,മധുരക്കിഴങ്ങും , അതും വേവിച്ച്   പപ്പട രൂപത്തിലും , അല്ലാതെയും ഉണക്കി സൂക്ഷിച്ച്  മഴക്കാലങ്ങളിൽ  ആഹാരമായ് ,ഒര് നേരത്തെ ,ആ കാലം കഴിയും വരെ ഭക്ഷിച്ച്  ജീവിച്ച  കാലം    ഇണ്ടായിരുന്നു പട്ലകാർക്ക്  വികസനം     പഠനം   പണം    എല്ലാം     വളരെയധികം  ദൂരെ   ആയിരുന്നു. @p

    അടക്ക   നെല്ല്  കിഴങ്ങു  തേങ്ങ  തുടങ്ങിയ  പച്ചക്കറികൾ ,വെറ്റില , തുടങ്ങിയ  കൃഷികൾ           ചെയ്തു  ജീവിതം  മുന്നോട്ടു നയിച്ചവരായിരുന്നു  പട്ലക്കാർ   @p

          കാലഘട്ടത്തിന്റെ   മാറ്റതിന്നു   അനുസരിച്ചു   മാറണോ  പുതിയ    തലമുറയ്ക്ക്   വഴി   മാറി   കൊടുക്കണോ   അവർ  തയ്യാറായിരുന്നില്ല. ! @p

   വർഷങ്ങൾക്ക് ശേഷം   ആ   വലിയ  മനുഷ്യൻ  പട്ല  എന്ന   നാട്   വികസനം തൊട്ടു തലോടാൻ    തുടങ്ങി. നടപ്പാതപപോലും ഇല്ലാതിരുന്ന സഥലങ്ങളിലൂടെ   റോഡ്  കുടി വെള്ളം പാവപ്പെട്ടവന്  വീട്   എന്ന    സ്വപ്നം  സ്കൂളുകൾക്ക്  വേണ്ടി    കെട്ടിടം   അങ്ങിനെ   ഒരുപാട്    കാര്യം    @p !

മരിക്കില്ല   ഒരിക്കലും    പട്ലയുടെയും   കിരീടം വെക്കാൻ ആഗ്രഹികത്ത രാജാവിനെ  മർഹൂം *B S T  അബൂബക്കർ         സാഹിബിനെ*  *പട്ല എന്തെന്നറിയണമെങ്കിൽ അദ്ദേഹത്തെ കുറിച്ച് പഠിക്കണം   പട്ലയുടെ യുവ  തലമുറകൾ* @p

    കുറച്ചു വർഷം  കൊണ്ട് പട്ല എന്ന നാടിനെ പട്ല  ആക്കി   മാറ്റിയ   ആ   വലിയ    മനുഷ്യനെ അവരോടപ്പം  നാടിന്ന്   വേണ്ടി   പ്രവർത്തനം നടത്തിയ
  മർഹൂം കാദർ  ഹാജി,  മൂസ ഹാജി  കുമ്പള, അബൂബക്കർ  ഹാജി ,  M  A    മൊയ്‌ദീൻ ഹാജി   സീതി കുഞ്ഞി  ഹാജി    , തിട്ക്കണ്ടം അബൂബക്കർ , മാതൃകയാക്കാൻ  പഠിക്കണം.    അവർ   നാടിന് നൽകിയ  സംഭാവനകൾ  .
എന്തിനധികം  പട്ലയ്ക്ക് മാത്രമായ്  ഒര്  ന്യായാധി പതി ,വിധി കർത്താവ് ,മദ്ധ്യസ്ഥന്മാർ വരെയുണ്ടായിരുന്ന കാലം ,ഇന്നതെല്ലാം  ആധുനിക സമ്പ്രദായത്തിലേക്ക്  വഴിമാറി ,കൊടുത്തു എന്ന് പറയാം .@p

   അല്ലാതെ  പണം   കയ്യിൽ  വരുമ്പോൾ   പണം   നൽകി വാങ്ങൻ പറ്റിയ കാര്യം അല്ല ഈ പദവികൾ , ഇപ്പോൾ  നടക്കുന്നതും അങ്ങിനെയാണല്ലോ..എന്നാൽ  അത്  സമൂഹം  അംഗീകരിക്കില്ല ഒരീക്കലും...,! @@pp ??

         
  എന്നു   മുതൽ  ആണ്    പട്ലക്കാർ   ആഡംബര ജീവിതം   തുടങ്ങിയത്ത്  2011മുതൽ 2016  വരെയും    ആഡംബര കാർ    ഇല്ലായിരുന്നു .
ഇന്ന്  ടൊയോട്ട    മുതൽ ബെൻസ്   വേറെയും    പട്ലയുടെ   മണ്ണിൽ   പാതയിലൂട ഓടാൻ   തുടങ്ങി  പണം      ഇല്ലാത്തത്  കൊണ്ട്  അല്ല   പട്ലക്കാർ    മുമ്പ്    ആഡംബര കാറ്‌  വാങ്ങാത്തത്   അവർ   ജീവിച്ചു   വന്ന  വഴി    അത്   മറന്നു    പോകതിരിക്കാൻ  വേണ്ടി.    !! @p

                      ഇന്ന്    അതല്ല   തല തിരിഞ്ഞ്  ചിന്തിക്കുന്ന അവനെക്കാൾ    വലിയവൻ  ആവണം    നാട്ടുകാരുടെ    ഇടയിൽ   ഇമേജ്  വേണം   ഒരു  കാലത്തു നാട്   ചുറ്റിയും  തെമ്മാടി   ത്തരവും    കളിച്ചു   നടന്നവർ   ഇന്ന്   ഗ്രൂപ്പുകൾ  ഉണ്ടാക്കി    ഇമേജ്   ഉണ്ടാകുന്നു  !!.@p

  മറ്റു   ചിലർ   സ്വന്തം പേര് പോലും മുഴുവനായിട്ടോ..പട്ലയിലാണെന്ന് പോലും  പറയാൻ  ലജ്ജ തോന്നുന്നത്രേ..  കാരണം പട്ളയാണല്ലോ.... @p
പട്ള  എന്നത്    അത്രയ്ക്ക് മോശപ്പെട്ട സ്ഥലമാണോ   @p

  അവർക്കറിയാമായിരിക്കും  പട്ലയുടെ  അടിവേര്  എങ്ങനെയുള്ളതാണെന്ന് .@

അങ്ങിനെ  എന്തെല്ലാം     ചരിത്രം    അത്  മായുന്നില്ല  ...,,,,
  മണ്ണിൽ   നിന്നും   മനസ്സിൽ   നിന്നും                                         

നമുക്ക്    ഒന്നിച്ചു   മുന്നേറാം  നാളെയുടെ  നന്മകൾക്ക്   അവർ    നടന്ന    വഴികളിൽ ....... അപ്പോൾ  കാലിടറില്ല...താങ്ങുകൾ ,ബാധ്യതയാവുകയുമില്ല ....
........                 
                           
                                   നെക്സ്റ്റ്    പേജ് 
      തുടരും   ...
   

                           P@tla

------------------>>> ൭

ലോഗോ ക്ഷണിക്കുന്നു

പൊലിമ
ലോഗോ ക്ഷണിക്കുന്നു

പട്ലയുടെ നാട്ടുത്സവമായ പൊലിമയ്ക്ക്  അനുയോജ്യമായ ലോഗോ ക്ഷണിക്കുന്നു. 

വളരെ ലളിതമായ വരയിൽ പൊലിമയുടെ കൺസെപ്റ്റ് വിഭാവനം ചെയ്യുന്ന ലോഗോയ്ക്ക് സമ്മാനം നൽകും.

അവസാന തിയ്യതി 15 ഒക്ടോബർ 2017. അയക്കേണ്ടത് ഈ നമ്പറിൽ

ഹാരിസ് പൊലിമ  +919447693256
ജാസിർ  പൊലിമ  +919895310455
കാദർ പൊലിമ   +97150856 1127
സമീർ പൊലിമ   +971559917463
ആസിഫ് പൊലിമ +971559912799
ഷാനു പൊലിമ  +971 567029563
സാകിർ പൊലിമ +966530102380

സി.പി., പട്ളയുടെ കൂട്ടായ്മ../AzeeZ Patla

*സി.പി., പട്ളയുടെ കൂട്ടായ്മ...*

പ്രാരംഭ സി.പി. കെട്ടിലും മട്ടിലും  മാറ്റങ്ങള്‍ വരുത്തി, നാടിന്‍റെ വിവിധ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ സംഘടനാനേതൃപതവിയിയിലുള്ളവരെയും ഭാഗഭാക്കാക്കി പുതിയ മുഖം പണിത വാര്‍ത്ത‍ സി.പി. യുടെ അടുത്ത വൃത്തത്തില്‍ നിന്നു തെന്നെ കേള്‍ക്കാനായതില്‍, ഒരു കാലത്ത് സമാന  സംഘടനയെ സ്വപ്നം കണ്ടു നടന്ന എന്നെപ്പോലുള്ള അഭ്യുദയകാംക്ഷികള്‍ക്ക് ആഹ്ലാദിക്കാന്‍ ഏറെ വകയുണ്ട്., അല്‍ഹംദുലില്ലാഹ്... സന്തോഷം!

രണ്ട് വര്‍ഷം  മുമ്പ് ഒ.എസ്.എ പോലുള്ള ജനകീയ കൂട്ടായ്മയെ സി.പി.യിലൂടെ പുനരുജ്ജീവനം നല്‍കണമെന്ന ഈയുള്ളവന്‍റെ   വോയിസ്‌ മെസ്സേജും ടെക്സ്റ്റ്‌ മെസ്സേജും സി.പി. മെമ്പര്‍മാര്‍ മറക്കാനിടയില്ല., വേറെയും രണ്ടു നിര്‍ദ്ദേശങ്ങള്‍ സി.പി. യില്‍ ഉണര്‍ത്തിയിരുന്നു, ഒന്ന് വിവിധ തുറകളില്‍ നിന്നുള്ള നേതൃപങ്കാളിത്തവും മറ്റൊന്ന്  ടീന്സിനു വേണ്ടി മാത്രം ഒരു സി.പി. ജൂനിയര്‍ ഗ്രുപ്പും; അനിയന്ത്രിതജനബാഹുല്യം ഒഴിവാക്കാനും,  അവരുടെ ഭാവനകളെ ആവിഷ്ക്കാരിക്കാനും, പരിപോഷിപിക്കപ്പെടാനും ഒരു ഇടം, ആയിരുന്നു ഉദ്ദേശ്യം.

മാസങ്ങള്‍ നീണ്ട പരിപാടിയുടെ പിന്നില്‍ അണിനിരക്കുന്നവര്‍ ഇനിയുള്ള ദിവസങ്ങള്‍ കണ്ണും കാതും തുറന്ന് പ്രവര്‍ത്തിക്കേണ്ടി വരും, അതിനുള്ള നേതൃപാടവം സിദ്ധിച്ചവരാണ് മുന്‍നിരയില്‍ എന്നതില്‍ ആത്മാഭിമാനം കൊള്ളുന്നു., കോംപറ്റീഷന്‍ ഐറ്റംസ് ഉപശാഖകളായി തരംതിരിച്ചിരുന്നെങ്കില്‍ കുട്ടികളുടെ അഭിരുചിയെ അടുത്തറിയാനും പ്രോത്സാഹിപ്പിക്കാനും കഴിയുമായിരുന്നു.

സി.പി.ഗ്രാമോത്സവത്തിനു തുടക്കം കുറിച്ച ഈ വര്ഷം തന്നെ ഒരു സോവനീര്‍ ഇറക്കാനും പദ്ധതിയിട്ടിരുന്നെങ്ങില്‍, നാട്ടിലെ സര്‍ഗാത്മക കുരുന്നുകളുടെയും, കലാകാരന്‍മാരുടേയും, സാഹിത്യകുതുകികളുടേയും  തിരഞ്ഞെടുക്കപ്പെട്ട സൃഷ്ടികളെ സംരക്ഷിക്കാനും, തലമുറകളെ  പ്രചോദിപ്പിക്കാനും ഏറെ ഗുണം ചെയ്യുമായിരുന്നു.

ഒരു നാടിന്‍റെ സന്തോഷമുറ്റി നില്‍ക്കുന്ന ഗ്രാമോത്സവ ദൌത്യത്തിനു എല്ലാ വിധ ഭാവുകങ്ങളും ഒരിക്കല്‍ക്കൂടി നേര്‍ന്നുകൊള്ളുന്നു....

💎💎💎💎💎

സ്പോൺസർമാർ വന്നു തുടങ്ങി

സ്പോൺസർമാർ*
*വന്നു തുടങ്ങി*
*പൊലിമ* യുടെ
*പൊലിമ* കൂട്ടാൻ
സമ്മാനപ്പൊതിയുമായ് ...

എത്തി, സ്പോൺസർമാർ എത്തിത്തുടങ്ങി. *പൊലിമ*യെ നെഞ്ചോട് ചേർക്കാൻ സുമനസ്സുകൾ ഇരുകൈകളും നീട്ടി തുടങ്ങി. 

ഡേകോ പൊലിമ ബാഗ് : BOOKED
പൊലിമ 2018 കലണ്ടർ:  BOOKED

ഇതിന്റെ വിശദ വിവരങ്ങൾ പിന്നാലെ വരും.

ഒന്നുകൂടി വായിക്കാൻ ....

പൂഗ്ലാസ്സ് , ഒരു പേന, പെൻസിൽ, കടലാസ് പൂക്കൾ, കളിപ്പാത്രങ്ങൾ, മിഠായ് എന്തുമാകാം. ഒരു ചന്തമൊത്ത ബാഗിൽ പൊതിഞ്ഞ് ഓരോ വീട്ടിലും *പൊലിമ*യായി വിരുന്നു വരണം. നമ്മുടെ പട്ല *പ്പൊലിമ* പറയാൻ ഒരു സമ്മാനപൊതി. 650 പടിവാതിലുകളും തുറന്നു നമ്മുടെ ഗിഫ്റ്റ് ബാഗെത്തണം. അതിന് സ്പോൺസർമാർ വേണം.

നിങ്ങൾക്കും സ്പോൺസറാകാം, വ്യക്തി, കുടുംബം, ക്ലബ്, കൂട്ടായ്മ, സ്ഥാപനം ആർക്കും. നമ്മുടെ നാട്ടാഘോഷത്തിന് ഒരു കൈതാങ്ങാകാം.

താഴെ പറയുന്ന നമ്പരിൽ ബന്ധപ്പെടുക, വിശദവിവരങ്ങൾ ലഭിക്കും.
___________________

*ഹാരിസ് പൊലിമ*  9447693256
*ജാസിർ  പൊലിമ* 9895310455

🔲

നാളികേരപ്പൊലിമ

നാളികേര *പ്പൊലിമ*
എനിക്കൊരു *പൊലിമ*ത്തൈ
എന്റെ വകയൊരു കുള്ളൻതൈ!

വീട്ടിലൊരു കുട്ടികൽപ്പകതൈ !  കുള്ളൻ കുടുംബം ! മൂന്ന് വർഷത്തെ കായ്ഫലം !നല്ല ചകചകാ തെങ്ങിൻ തൈകൾ ! *പൊലിമ*യുടെ ഓർമ്മക്കായ് ഒരു ഫലവൃക്ഷം !

അയൽക്കാരന്, ബന്ധുവിന്, കൂടപ്പിറപ്പിന്  ഒരു *പൊലിമ*കുളളൻ തൈ നൽകി ഈ ഉത്സവനാളുകളിൽ മണ്ണുമായി നിങ്ങൾക്ക് ഇണങ്ങിച്ചേരാം. അതല്ല, നിങ്ങൾക്ക് തന്നെയാവാം വീട്ടുമുറ്റത്ത് ഒന്നോ രണ്ടോ തെങ്ങിൻചോട്.

കുള്ളൻ ഇനത്തിൽപെട്ട *പൊലിമ*ത്തൈകൾക്ക് ഇന്ന് തന്നെ ബന്ധപ്പെടുക,

അൻവർ പൊലിമ (ബൂഡ്)
9995582099

*പൊലിമ*
പരിസ്ഥിതി സൗഹൃദ വിംഗ്

*
എനിക്കൊരു *പൊലിമ*ത്തൈ
എന്റെ വകയൊരു കുള്ളൻതൈ!

വീട്ടിലൊരു കുട്ടികൽപ്പകതൈ !  കുള്ളൻ കുടുംബം ! മൂന്ന് വർഷത്തെ കായ്ഫലം !നല്ല ചകചകാ തെങ്ങിൻ തൈകൾ ! *പൊലിമ*യുടെ ഓർമ്മക്കായ് ഒരു ഫലവൃക്ഷം !

അയൽക്കാരന്, ബന്ധുവിന്, കൂടപ്പിറപ്പിന്  ഒരു *പൊലിമ*കുളളൻ തൈ നൽകി ഈ ഉത്സവനാളുകളിൽ മണ്ണുമായി നിങ്ങൾക്ക് ഇണങ്ങിച്ചേരാം. അതല്ല, നിങ്ങൾക്ക് തന്നെയാവാം വീട്ടുമുറ്റത്ത് ഒന്നോ രണ്ടോ തെങ്ങിൻചോട്.

കുള്ളൻ ഇനത്തിൽപെട്ട *പൊലിമ*ത്തൈകൾക്ക് ഇന്ന് തന്നെ ബന്ധപ്പെടുക,

അൻവർ പൊലിമ (ബൂഡ്)
9995582099

*പൊലിമ*
പരിസ്ഥിതി സൗഹൃദ വിംഗ്

നിലാവുള്ള രാവിൽ/ മാപ്പിളപ്പാട്ട് / രചന: SAP

മാപ്പിളപ്പാട്ട്
രചന: SAP
▪▫▪

പൊലിമ ....പൊലിമ..... പൊലിമ..... പൊലിമ ......
(ഹമ്മിംഗ്)

നിലാവുള്ള രാവിൽ
കനിവിന്റെ മഞ്ചലിൽ
കിനാക്കാഴ്ച്ചയുമായ് വന്നു
പെരുന്നാളിൻ മേളം (2)

പിരിശത്താലെങ്ങും
ഇശൽ ഗ്രാമമൊന്നായ്
തുടിക്കൊട്ടിപ്പാടുന്നു
ഒരുമതൻ ഗീതം

(നിലാവുള്ള രാവിൽ ......)

സ്നേഹമന്ത്രങ്ങൾ,
സൗഹൃദ സന്ധ്യകൾ
പുത്തുലയുന്ന
പൊലിമതൻ കാഴ്ച്ചകൾ

ഓർമ്മക്കടലുകൾ
വാടാ മലരുകൾ
മുമ്പേ ഗമിച്ചൊരാ
നന്മതൻ നാമ്പുകൾ

(നിലാവുള്ള രാവിൽ......)

നാടൊരുങ്ങിയ നേരം
നേര് പൂത്ത കാലം
നമ്മളൊന്നായ് പാടി
പൊലിമ മികന്ത ഖ്യാതി

(നിലാവുള്ള രാവിൽ.....)

▪▫▪▫▪▫

പൊലിമ നൽകുന്ന സന്ദേശം നമുക്കുൾക്കൊള്ളാനാകണം /അസ്ലം മാവില

പൊലിമ നൽകുന്ന
സന്ദേശം നമുക്കുൾക്കൊള്ളാനാകണം

അസ്ലം മാവില

ക്ഷമിക്കൂ എന്നൊരാളോട്, ആൾക്കൂട്ടത്തോട് പറയാൻ എളുപ്പം; ക്ഷമിച്ചു എന്ന് പറയുന്നത് കേൾക്കാനും എളുപ്പം. അതിന് നമുക്ക് ഒന്ന് ചെവികൊടുത്താൽ മാത്രം മതി.
പക്ഷെ, ക്ഷമിച്ചു എന്ന് പറയുന്നത് അത്ര എളുപ്പമല്ല.

ക്ഷമിക്കുന്നവന്റെ മനസ്സ് കാണാൻ പലപ്പോഴും പറ്റാറില്ല. അവന്റെ/അവളെ  ഔന്നത്യം, അവർ കാണിച്ച സന്മനസ്സ്, ഹൃദയവിശാലത. അത് കാണാനാണ് നാം കണ്ണുതുറക്കേണ്ടത്.

ഒരു വീട്കുടീലിന്റെ തൊട്ട്  തലേദിവസം  നാലഞ്ച് കൂട്ടുകാർ അവിടെ പോയ ഒരു സംഭവം അവരിലൊരാൾ എന്നോട് പറഞ്ഞതോർക്കുന്നു.

പുതുതായി അവിടെ സ്ഥലം കിട്ടി വീട് കെട്ടിയതാണ്. ആ വീട്ടുകാർക്ക് അഞ്ചാറ് അയൽപക്കക്കാരുണ്ട്.   ഒരു അയൽപക്കക്കാരിയോട് ഈ വീട്ടുകാർ കാരണമെന്നുമില്ലാതെ തെറ്റിപ്പിരിഞ്ഞുവത്രെ,   പരുഷമായും മോശമായും സംസാരിച്ചു പോൽ. അയലോത്തുള്ള ഒരുമ്മയുടെ അഭിമാനത്തിന് ആ വാക്കുകൾ ക്ഷതമേറ്റു. പിന്നെ മിണ്ടുമ്മുറിയുമില്ലാതായി.

പോയ സുഹൃത്തുക്കൾ ആദ്യം ചെയ്തത് ആ നരെഗരെക്കാരെ ഒന്നിപ്പിക്കാനാണ്. "അറിയായ്മ കൊണ്ട് പറഞ്ഞുപോയി,  ക്ഷമിക്കൂ " എന്ന് പുതുവീട്ടുകാരി പറയുന്നത് കേട്ടപ്പാട്, കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് കൊണ്ട് "നമ്മളൊന്നല്ലേ, ക്ഷമിച്ചിരിക്കുന്നു" എന്ന് ആ വൃദ്ധയായ ഉമ്മ പറഞ്ഞുവത്രെ, അപ്പോൾ  അവിടെ കൂടി നിന്നവർ മുഴുവൻ കണ്ണുനീർ പൊഴിച്ചുവത്രെ!

എന്നിട്ടവൻ എന്നോട് പറഞ്ഞു :
അത്രയൊക്കെ വിഷമമുണ്ടായിട്ടു പോലും  ആ ഉമ്മ "ക്ഷമിച്ചു മോളേ " എന്ന് പറയുന്നത് കേട്ടപ്പോൾ ഞങ്ങളെത്രയോ ചെറുതായിപ്പോയി, വലിയ സാക്ഷരത പോലുമില്ലാത്ത ആ ഉമ്മയുടെ ഹൃദയവിശാലത അളക്കാൻ എന്റെ കയ്യിൽ ഒന്നുമില്ലായിരുന്നു.

ഹഫ്വ് ചെയ്യുക എന്നത് ചെറിയ സംഗതിയല്ല. ഒരാളിൽ നിന്ന് ഒന്നിലേറെപ്പേർ ആകുമ്പോൾ പ്രത്യേകിച്ചും. ഒരു വീട്ടിൽ, കുടുംബത്തിൽ, അയൽപക്കത്ത്, നാട്ടിൽ സന്തോഷം നിലനിൽക്കുന്നത് പരസ്പരം ക്ഷമിക്കുന്നത്  കൊണ്ടാണ്.

ഒരാൾ ക്ഷമിക്കുന്നത്, മറ്റൊരാൾക്ക് എന്തും എപ്പോഴും പറഞ്ഞു കൊണ്ടേയിരിക്കാനുള്ള ലൈസൻസല്ല.  എത്ര സുക്ഷമത കാണിക്കുന്നുവോ അത്ര നാം പക്വത കാണിക്കുന്നു.  വാക്കുകൾ ഉപയോഗിക്കുന്നത് സൂക്ഷിച്ചാൽ മാത്രം തീരുന്ന വിഷയങ്ങളാണ് നമ്മുടെ മുമ്പിലുള്ളത്. ആരുടെയും അഭിമാനം വാക്കും നോക്കും കൊണ്ട് മുറിവേൽക്കരുത്.

അഭിമാനം സംരക്ഷിക്കുക എന്നത്  അറഫാ ദിനത്തിൽ മാത്രം ഓർക്കാനും  പറയാനുമുള്ളതല്ല. അത് ജിവിതം മുഴുവൻ പകർത്താനുള്ളതാണ്.  നമുക്കതിന് സാധിക്കണം, അതിന് സാധിച്ചില്ലെങ്കിൽ നമ്മെ മറ്റുള്ളവർ അളന്ന് തൂക്കിക്കളയും.

ഒരാളെയോ അയാളുടെ ഇഷ്ടപ്പെട്ടവരെയോ പരസ്യമായി അഹിതം പറയുന്നതിന്റെ  പേരാണ് അഭിമാനത്തിന് ക്ഷതമുണ്ടാക്കൽ.
ക്ഷമിച്ചെന്നു പറയുന്നവരോടും അവർ പാലിക്കുന്ന സംയമനത്തോടുമാണ് എന്റെ ഹൃദയം ഒട്ടിനിൽക്കുക, പച്ചക്കരളുള്ളവരുടെ മുഴുവൻ കരളും അവരുടെ ഓരം ചാരി നിൽക്കും.

പൊലിമയെ കുറിച്ച് പറയാറുണ്ട്, വൈവിദ്ധ്യങ്ങൾ നിലനിർത്തി ഐക്യപ്പെടുന്നതാണതെന്ന്. പൊലിമയുടെ സുന്ദരമായ അർത്ഥം സമൃദ്ധി എന്നാണല്ലോ.  ആ സമൃദ്ധി മനസ്സിന്റെ കൂടി സമൃദ്ധിയാണ്. മനസ്സ് സമൃദ്ധമാകണമെങ്കിൽ,  പരസ്പരവിശ്വാസം, ബഹുമാനം, വിട്ടുവീഴ്ച, ഇടപെടലിന്റെ നല്ല ഭാഷ, അന്യനെ ഉൾക്കാണാനുള്ള കഴിവ് ഇവയൊക്കെയുണ്ടാകണം. പട്ലക്കാറെ പിരിശപ്പെരുന്നാളായ പൊലിമ അതിന് വഴിവെക്കട്ടെ .

നാടുണരുന്നു / Ashraf Sulaiman

ഗ്രാമീണോത്സവത്തിൻെറ ശംഖ്  മുഴങ്ങുകയാണ്
നാടുണരുന്നു
നാട്ടാരുണരുന്നു
ഗ്രാമീണതയുടെ ഹരിത വർണ്ണം
ലൻകിത്തെളിയുന്ന പുലരി.
മനുഷ്യ ത്ത്വത്തിൻെ പുല്ലാംകുഴൽ
മീട്ടുകയാണ്,
സ്നേഹ ത്തിൻെറ, സഹോദര്യത്തിൻെറ
സഹവർത്തിത്ത്വത്തിൻെറ.
   ''സ്നേഹമാണഖിലസാരമൂഴിയിൽ.''
കവി വാക്യത്തീൻെറ സമർപ്പിത രൂപമായ്
പ്രകൃതി നെൻചോട്, ചേർത്ത് നമ്മെ ആലിംഗനംചെയ്യുന്നു
നമ്മുടെ  ജനനം, ജീവിതം മരണം. പക്ഷെ നാം പ്രകൃതിക്കെതിരിലും.?എന്തിനേറെ
മനുഷ്യന്നും
മനുഷ്യത്ത്വത്തിനുമെതിരെയാണിന്നു നാം
അവനെ കൊല്ലുന്നു
കൊലവിളിനടത്തുന്നു.
മാതൃത്ത്വത്തിൻെറ ഹൃദയം പൊട്ടിയനിലവിളി ,
പ്രകൃതിയിൽ വലയം ക്കൊളളുന്നു.
ആമാതൃത്ത്വത്തെ ചവിട്ടിത്തേച്ച്
വൃദ്ധസദനത്തിൽ പൂജക്ക് വെക്കുന്ന
നരാധമത്ത്വം ,നാം ആഢംബരമായ് കൊണ്ടാടുകയാണ്.
എവിടെത്തേക്കാണീ പോക്ക്
ഏതറ്റം വരെ ഈ പോക്ക്  പോകും.
നാം നമ്മെ ത്തന്നെ തിരിച്ചറിയുക
മനുഷ്യനാകുക .
മതവും
ഇസങ്ങളു മൊക്കെ,അതവൻെറ വളർച്ചക്കും , സംസ്ക്കാര സംബന്നതക്കും
ആത്മീയോത്കൃഷ്ടതക്കുമാകണം.
മാനവ ലോകത്തിൻെറ ഉന്നമനത്തിനും
അഭിവൃദ്ധിക്കുമാവണം.
അതായിരിക്കട്ടെ നമ്മുടെ ഗ്രാമീണോൽസ
വത്തിൻെറ സന്ദേശങ്ങൾ
    നിലാവിൻെറ പൊൽസും
മയിലിൻെറ പൊലിമയും ,പ്രകൃതിയുടെ
കണ്ണാടിയുമായ്
നാമുണരുംബോൾ., മറക്കാതിരിക്കാൻ പാടില്ലാത്ത ,ചിലതൊക്കെയുണ്ടെന്ന്
നാമും ഒാർക്കേണ്ടതുണ്ട്.
ലഹരി ബാധിക്കാത്ത
യുവത്ത്വം ,
അറിവ് സംബാധിക്കാനുളള ബോധവൽക്കരണം.
മൊബെെലിൻെറ  ദുരുപയോഗം
സമുഹത്തിനുണ്ടാക്കുന്ന ഭവിഷ്യത്തുകൾ.
ചിന്തകളും  ,ചർച്ചകളും ,സിംബോസ്യങ്ങളും,
പഠനങ്ങളുമ്മുണ്ടാവട്ടെ.
നമ്മുടെ  പ്രവർത്തനങ്ങൾ മുന്നോട്ടു പോകുംബോൾ
ദീനിനെ നിന്ദിക്കുന്ന
മത പണ്ധിതൻമാരെനിന്ദ്യരാക്കുന്ന
അവരെ മറ്റുളളവർ അധിക്ഷേപിക്കുന്നവിധത്തിലുളള,നമ്മുടെ  നമ്മുടെ  പ്രവർത്തനങ്ങളോ,വാക്കുകളോ
ഉണ്ടാവാത്ത വിധം നമ്മുടെ  പ്രവർത്തനങ്ങളോ,വാക്കുകളോ
ഉണ്ടാവാത്ത വിധം,നാം ശ്രദ്ധയുണ്ടയിരിക്കണമെന്ന ഒാർമ്മപ്പെടുത്തലോടെ
ഗ്രാമീണോത്സ വത്തിന്ന്
                   സർവ്വ ഭാവുകങ്ങളും  നേർന്നു കൊണ്ട് 
                  അഷ്റഫ്  പട്ല Sulaiman

ഓർമയുണ്ടോ ഇങ്ങനെയൊരു കാലം /ഷരീഫ് കുരിക്കൾ

*ഓർമയുണ്ടോ* *ഇങ്ങനെയൊരു കാലം*

*ഷരീഫ് കുരിക്കൾ*

കുഞ്ഞുങ്ങളുടെ കൈയിൽ ടാബ് എത്താത്ത കാലം.

കുഞ്ഞിക്കുടുക്കേല് കഞ്ഞി ബെച്ച്

ഈനും കഞ്ഞി കൊട്ത്ത്
ഈനും കഞ്ഞി കൊട്ത്ത്
ഈനും കഞ്ഞി കൊട്ത്ത്
ഈനും കഞ്ഞി കൊട്ത്ത്
ഈന് കൊട്ക്കാൻ കഞ്ഞിയില്ല

കുമ്പള മാസത്തില് കറി ബെച്ച്‌

ഈനും കറി കൊട്ത്ത്
ഈനും കറി കൊട്ത്ത്
ഈനും കറി കൊട്ത്ത്
ഈനും കറി കൊട്ത്ത്
ഈന് കൊട്ക്കാൻ കറിയില്ല

ഈനും  ഉപ്പേരി കൊട്ത്ത്
ഈനും  ഉപ്പേരി കൊട്ത്ത്
ഈനും  ഉപ്പേരി കൊട്ത്ത്
ഈനും  ഉപ്പേരി കൊട്ത്ത്
ഈന് കൊട്ക്കാൻ ഉപ്പേരിയില്ല

ഈനും  ബപ്പടം കൊട്ത്ത്
ഈനും  ബപ്പടം കൊട്ത്ത്
ഈനും  ബപ്പടം കൊട്ത്ത്
ഈനും  ബപ്പടം കൊട്ത്ത്
ഈന് കൊട്ക്കാൻ ബപ്പടംല്ല

ബണ്ണാത്തൻ പോയ ബയിയേത്
അയിലെ കല്ല്ണ്ടാ
അയിലെ മുള്ള്ണ്ടാ
അയിലെ പാമ്പ്ണ്ടാ
അയിലെ തേള്ണ്ടാ.......

കൊച്ചു കുട്ടിയുടെ ഓരോ വിരൽ മടക്കി ക്കൊണ്ട് ഈ വരികൾ ചൊല്ലിതുടങ്ങുന്നു.
ഒടുവിൽ ഉള്ളം കൈയിലൂടെ ഉമ്മയുടെ കൈവിരലുകൾ കൈയിലേക്ക് കേറിപ്പോകുമ്പോൾ ഇക്കിളി കൊണ്ട് കുട്ടി ചിരിച്ച് മറിയും.

(NB:
▪FB യിൽ നിന്ന് ഞാൻ പൊക്കിയത്
▪ ഇക്കിളിപ്പെടുത്തുമ്പോൾ കുട്ടിയുടെ ചിരിക്കൊപ്പം ചിക്ക്ളി ചിക്ക്ളി ചിക്ക്ളി ചിക്ക്ളിചിക്ക്ളീ ... ന്ന് ഉമ്മ നീട്ടി പറയും.

ചില കുഞ്ഞുങ്ങൾ  കൈ വെള്ളയിൽ ഉമ്മയുടെ ചൂണ്ടുവിരൽ മുന്നിലും തള്ളവിരൽ പിന്നിലായി നടന്ന് നടന്ന് വരുമ്പോഴേക്കും "കട്ടെകട്ടെ "ചിരി തുടങ്ങും.  : *മാവില*)

പൊലിവ്, പൊലിമ/ Basheer Majal

പട്ലക്കാര്  മാത്രമല്ല പൊലിമയുട പൊലിവ് പറയുന്നത്
   പട്ലയുടെ മണ്ണും ജലവും അതിന്മേലയുള്ള ജീവജാലകങ്ങളും പൊലിമ വരുന്ന  സന്തോഷത്തിലും ആഹ്ലാദത്തിലുമാണ് .

ശരിയാണ്, പട്ലക്കാറുടെ പിരിശപ്പെരുന്നാൾ ഇനി പൊലിമയാണ്, പൊലിമ മാത്രം!
                                           ഇന്നലെ സന്ധ്യക്ക്
ആറാട്ട് കടവിലൂടെ ഒഴുകി വരുന്ന മധുവാഹിനി പുഴയിലെ വെള്ളം  ഒളിഞ്ഞും മറിഞ്ഞും ചിരിച്ചും കളിച്ചും കൊന്‍ചിയും കുണിങ്ങിയും  തുള്ളിച്ചാടിനൃത്തമാടിയും പട്ടലക്കാരുടെ പൊലിമയുടെ പൊലിവ് പറഞ്ഞ് വരുബോള്‍ ചോദിക്കുന്നുണ്ടായിരുന്നു Sapi ന്‍റെ മാപ്പിളപ്പാട്ട്  രചന വരാത്തന്തേ........എന്നും       എന്ന് വരുമെന്ന്  ആകാംശയോടെയുള്ള ചോദ്യവും .                            ഇന്ന് വരും എന്ന്  മറുപടി  കേട്ട് പാട്  അവള്‍മാര് സന്തോഷത്തോടെ തുള്ളിച്ചാടി ഓടി ഒഴികിമറിഞ്ഞു .

🌷🌷🌷🌷🌷🌷🌷
Basheer Majal

പട്ല ഗ്രാമോത്സവം 555 അംഗ സ്വാഗത സംഘം

*പട്ല ഗ്രാമോത്സവം*
*500 അംഗ സ്വാഗത സംഘം*
(Revised on 17/10/2017)

*ചെയർമാൻ*
എച്ച്.കെ. അബ്ദുൽ റഹിമാൻ

*വൈ. ചെയർമാൻ*
പി.എസ്. മഹ്മൂദ്

*ജന. കൺവീനർ*
അസ്ലം മാവില

*കൺവീനർ*
എം. കെ. ഹാരിസ്
ആസിഫ് എം. എം.
ഉസ്മാൻ കപ്പൽ

*ട്രഷറർ*
പി. പി. ഹാരിസ്
______________________

*മുഖ്യ രക്ഷാധികാരി*
എം.എ.. മജീദ്
______________________

*രക്ഷാധികാരി*
പി. അബ്ബാസ് 
പി. അഹമ്മദ്
കപ്പൽ മുഹമ്മദ്
പി. എം. മുഹമ്മദ് 
എസ്. എ. അബ്ദുല്ല
കുമാരി റാണി ടീച്ചർ (H .M)
ബിജു മാസ്റ്റർ ( Principal)
അബൂബക്കർ (അബ്ദുല്ല ബാവുട്ടി )
അബ്ദുല്ല ചെന്നിക്കൂടൽ
എച്ച്. കെ. മൊയ്തു
അബ്ദുൽ റസാഖ് എം.
പി.എസ്.  മുഹമ്മദ് ഹാജി
സി.എച്ച്. മുഹമ്മദ് കുഞ്ഞി
പി. എ. അബൂബക്കർ
എച്ച്. കെ. അബ്ദുല്ല
ബി. എം. അബ്ദുൽറഹിമാൻ ഹാജി
പി.സി. അബ്ദുല്ല
പി. എ. മുഹമ്മദ് കുഞ്ഞി മാസ്റ്റർ
ബീരാൻ ഹാജി
മധൂർ ഗഫൂർ
പി. എ. മുഹമ്മദ് പട്ല
മുഹമ്മദ് ( പാസ്പോർട്ട് )
എ. ബി. മൊയ്തീൻ
ബീരാൻ (കാർ )
ഷാഫി പി.എം.
പി.എ. മുഹമ്മദ് കുഞ്ഞി
മുഹമ്മദ് കുഞ്ഞി (കൊപ്ര )
  ______________________

*അഡ്വൈസറി ബോർഡ്*
പി. അബൂബക്കർ M .A.
മുഹമ്മദ് കുഞ്ഞി മാസ്റ്റർ, കൊല്ല്യ
പി. അബ്ദുൽ റഹിമാൻ ഹാജി
_______________________

*സബ്കമ്മിറ്റി*

*റിസപ്ഷൻ*

സൈദ് കെ.എം. (ചെയർമാൻ)
എച്ച്. കെ. മൊയ്തു (വൈ.ചെയർമാൻ)
പി.എസ്. അബ്ദുല്ല (വൈ.ചെയർമാൻ)
ഈസ അബ്ദുല്ല (കൺവീനർ )
നാരായണൻ മാസ്റ്റർ (അഡ്വൈസർ )
അഷ്റഫ് കുമ്പള
ഹാരിസ് ബി. എം.
മുസ്തഫ പട്ല
കൊളമാജെ അബ്ദുറഹിമാൻ
മധൂർ മുഹമ്മദ് കുഞ്ഞി
ടി. എച്ച്. മജിദ്
ബാപ്പുഞ്ഞി കരോടി
കരീം അബൂബക്കർ ബാവ
അശോക് റൈ
അസീസ് കൊല്യ
നസീമ ടീച്ചർ
വിശാലാക്ഷ റൈ
രാധാകൃഷ്ണ മയ്യ
അബ്ദുൽ റഹിമാൻ എം.എച്ച്.
മുഹമ്മദ് കുഞ്ഞി മാഷ് കുന്നിൽ
കുഞ്ഞഹമ്മദ് പട്ല
അബ്ദുറഹിമാൻ എം. എച്ച്.
_____________________

*വോളണ്ടിയർ*
*ട്രാഫിക്*
*വെയിസ്റ്റ് മാനേജ്മെന്റ്*

ഫൈസൽ അരമന (ചെയർമാൻ)
റഊഫ് കൊല്യ (വൈ. ചെയർമാൻ)
കാദർ കെ. എച്ച്. (കൺവീനർ )
പവിത്രൻ മാസ്റ്റർ (അഡ്വൈസർ )
അൻവർ ബൂഡ്
ഇല്യാസ് അബ്ദുല്ല
സി.എ. മുഹമ്മദ് കുഞ്ഞി
ബീരാൻ ബഷീർ
ആസിഫ് കുതിരപ്പാടി
ബാസിത് കെ.എച്ച്.
തോട്ടത്തിൽ ഇഖ്ബാൽ
സാബിക് ബൂഡ്
കരീം മൊഗർ
TH മുഹമ്മദ് കുഞ്ഞി
ഹനീഫ് കൊയപ്പാടി
സി. അബ്ദുല്ല
അബൂബക്കർ സ്രാമ്പി
അഷ്റഫ് മൊഗർ
സൈഫ് ഇംഗ്ലീഷ്
സൈനു കൊല്യ
ശാഫി മജൽ
നവാസ് സ്രാമ്പി
ലതീഫ്  കുതിരപ്പാടി
സെക്കീർ മൊഗർ
ഇസ്മായിൽ സാന്താക്രൂസ്
ടി. പി. അബ്ദുല്ല
നാരായണൻ പാട്ടാളി
അഷ്റഫ് കാനക്കോട്
ആബിദ് കുന്നിൽ
ജംഷീർ  പട്ല
അലി ഹൈദർ കൊയപ്പാടി
ജഅഫർ പട്ല
അദ്നാൻ പട്ല
എം.എച്ച്. ശരീഫ്
മാഹിൻ ഇബ്രാഹിം
ബഷീർ അബ്ബാസ്
മൂജീബ് ബൂഡ്
ശാഫി സി. എച്ച്.
മല്ലം സുലൈമാൻ
ഹബീബ് കോളിയാട്
റഹീം ബി.എ. 
റൗഫ് കുമ്പള
അബ്ദുല്ല കരോടി
യൂസഫ്
ശാഫി എം. എസ്.
ഹമീദ് സി. കെ.
സുബൈർ സി.എച്ച്.
അബ്ദുൽ റഹിമാൻ കോയപ്പാടി
മഷൂദ് ബൂഡ്
ഇർഷാദ് മൊഗർ
വാഹിദ് പട്ല
ഫൈറൂസ് എം.പി.
ബാസി പട്ല
രഘു കുതിരപ്പാടി
രാഘവൻ
ഗോപാലകൃഷ്ണൻ
വെങ്കടേഷ്
ഷമീം പട്ല
യാസീൻ നുള്ളിപ്പാടി
ഹമീദ് കോയപ്പാടി
സമദ് പാലത്തടക്കം
സമദ് കൊളമാജ
മഷൂദ് ബുഡ്
ഇർഷാദ് മൊഗർ
ശറീഫ് ജെർമനി
എം. പി . ലതീഫ്
റിയാസ് സി. എ
ശരീഫ് അബ്ദുല്ല
ബാസി ബുഡ്

_____________________

*മീഡിയ & പബ്ലിസിറ്റി*
*വീഡിയോ & ക്യാമറ*

ഹാരിസ് എം. കെ.(ചെയർമാൻ)
ടി. എച്ച്. എം. പട്ല (വൈ.ചെയർമാൻ)
ജാസിർ (കൺവീനർ )
രാജേഷ് മാസ്റ്റർ (അഡ്വൈസർ )
സാകിർ അഹമ്മദ്
അബ്ബാസ് മജൽ
സബാഹ് മാവില
തൻസീർ അബ്ദുല്ല
ഈസ അബ്ദുല്ല
സി.എച്ച്. ഖാലിദ്
സി.എ. മുഹമ്മദ് ഷാഫി
സെക്കീർ അൽതാജ്
_____________________

*ഫിനാൻസ്, ഇവന്റ് മാനേജ്മെന്റ് & മറ്റുള്ളവ*

നാസർ കെ. എ (ചെയർമാൻ)
അസ്ലം പട്ല (വൈ.ചെയർമാൻ)
ഉസ്മാൻ കപ്പൽ (കൺവീനർ)
ഖാദർ അരമന
കരീം കൊപ്പളം
സൈദ് കെ.എം.
എച്ച്.കെ. അബ്ദുൽ റഹിമാൻ
എം. എ . മജീദ്
പി.പി. ഹാരിസ്
_____________________

*ഫുഡ് & റിഫ്രഷ് മെന്റ്*

പി.പി. ഹാരിസ് (ചെയർമാൻ)
മജൽ ശരീഫ് (വൈ.ചെയർമാൻ)
ഹനീഫ് കൊയപ്പാടി (വൈ.ചെയർമാൻ)
സൂപ്പി പട്ല (കൺവീനർ)
മുരളി മാസ്റ്റർ ( അഡ്വൈസർ )
പ്രീത ടീച്ചർ ( അഡ്വൈസർ )
റസാക്ക് മൊഗർ
അബൂബക്കർ ബോംബെ
ഉബൈദ് കെ. എസ്.
ബഷീർ തിട്ക്കണ്ടം
അഷ്റഫ് ZAC
മല്ലം ഹമീദ്
അന്ത പട്ല
റസാഖ് കുതിരപ്പാടി
ജാബിർ ഹമീദ്
സുബൈർ തായൽ
എഫ്. ഹമീദ് 
കരീം കൊല്ല്യ
അബ്ദുൽ മജീദ് എ. 
അസീസ് പട്ല
കരീം കൊല്യ
സാഹിർ ചെമ്പൂർ
സുബൈർ സി.എച്ച്.
അബ്ദുൽ റഹിമാൻ കൊയപ്പാടി
അബ്ദുല്ല കാരോടി
ഹമീദ് സി.കെ.
ഷാഫി എം. എസ്
റഊഫ് കുമ്പള

_____________________

*പ്രൊഗ്രാം*

സി. എച്ച്. അബൂബക്കർ (ചെയർമാൻ)
ബി. ബഷീർ (വൈ.ചെയർമാൻ)
റാസ പട്ല (കൺവീനർ)
ബിജു മാസ്റ്റർ (അഡ്വൈസർ )
എഞ്ചി. ബഷീർ
ശരീഫ് കുവൈറ്റ്
_____________________

*സ്പ്പോർട്സ് & ഗെയിംസ്*

പി. അബ്ദുൽ കരീം (ചെയർമാൻ)
സമീർ പട്ല (വൈ.ചെയർമാൻ)
നാഫി പട്ല (കൺവീനർ)
ലക്ഷ്മണൻ മാസ്റ്റർ ( അഡ്വൈസർ )
സി. അബൂബക്കർ
ബക്കർ മാഷ്
അൻവർ A കരീം
നവാസ് എം.പി.
പി.എ. ഷംസുദ്ദീൻ 
സഹദ് ബിൻ മുഹമ്മദ്
സി.കെ. സമദ്
ടി.എച്ച്. അബ്ദുൽ റഹിമാൻ
സുഹൈൽ അബൂബക്കർ
എസ്. എ. അബ്ദുൽ റഹിമാൻ
നാരായണൻ കുഞ്ഞി
റാസിക് പട്ല
മജിദ് എം.
മജീദ് അരമന
സമീർ എം. പി.
ഇല്യാസ് ഇസ്മാഇൽ
ശാഫി (പൂന)
അഷ്ഹദ് ബി.എം.
മാഹിൻ ശരീഫ്
നിസാം  മൊഗർ
നിയാസ് പള്ളം
അജ്മൽ മജീദ്
നൗഷാദ് ചെമ്പൂർ
അസ്കർ സി. എച്ച്.
ആരിഫ് കുന്നിൽ
എം. എ. ആസിഫ്
സാബിർ ബാവുട്ടി
ഇർഷാദ് ഈസ്റ്റ് ലൈൻ
സാഹിർ ചെമ്പൂർ
അസീസ് ഹിറോ
മൊഹി പട്ല
നൗഫൽ കരീം
____________________

*സാഹിത്യ-കലാ-സാംസ്കാരികം*

അസീസ് ടി.വി.(ചെയർമാൻ)
എസ്.അബൂബക്കർ (കൺവീനർ)
ബക്കർ മാഷ് (വൈ. ചെയർമാൻ)
ഷരീഫ് മാസ്റ്റർ ( അഡ്വൈസർ )
മഹമൂദ് ബി. പട്ല
മുഹമ്മദ് അരമന
സാക്കിർ അഹമ്മദ്
ടി. എച്ച്. എം. പട്ല
കരീം കൊപ്പള
മുജീബ് പട്ല
അഷ്താഫ് അഷ്റഫ്
ഫയാസ് അഹമ്മദ്
റഫീഖ് ചെന്നിക്കൂടൽ
സൈഫുദ്ദീൻ മൊഗർ
ലതീഫ് തോട്ടത്തിൽ
സുബൈർ മല്ലം
അസൂസ്  മീത്തൽ
അബൂബക്കർ ബിസ്മി
സലീം എ പട്ല (മീത്തൽ)
മജീദ് കൊയപ്പാടി
അനസ് പേരാൽ
ഗഫൂർ അരമന 
_____________________

*മെഡിക്കൽ ടീം*
 
ഡോ: സാഹിർ അഹമ്മദ് (ചെയർമാൻ)
അഷ്റഫ് ഫാർമസി (വൈ. ചെയർമാൻ)
ഡോ:ഫംസീദ (വൈ.ചെയർപേർസൻ)
ഡോ. ഷഫീഖ് (കൺവീനർ)
ഷൗക്കത്തലി JHI(അഡ്വൈസർ )
ഡോ. അസ്ന
ഡോ. ആസിയ
ഡോ. അമൽ
ഡോ. ലിബാന
ഡോ. മറിയംബി
ഡോ. നജ്മ
ഡോ. അൻഷിദ
ഡോ. മഹ്സിന
പ്രീത JPHN
അമ്പിളി JPHN
അമീൻ പി. സി.
ഫൈസൽ സുലൈമാൻ 
ലതീഫ് കെ. എസ്.
അസ്ഹറുദ്ദീൻ പി.എസ്.
മജീദ് മലബാരി
__________________

*സ്റ്റേജ് & ഡെക്ക.*
*ലൈറ്റ് & സൗണ്ട്സ്*

അദ്ദി പട്ല (ചെയർമാൻ)
റഊഫ് പി.എസ്.(വൈ. ചെയർമാൻ)
കാദർ എസ്. അബ്ദുല്ല (കൺവീനർ)
റിജോഷ് മാസ്റ്റർ (അഡ്വൈസർ )
അബ്ദുൽ നാസർ ബി.
നാഫി ബി. എം. 
അയ്യൂബ് കെ.
റഷീദ്  പി. എം.
ഹമീദ് ടി.വി.
റഹീം അരമന
സൂഫി കോയപ്പാടി
യൂസഫ് കൊപ്പളം
മുഹമ്മദ് അബ്ദുല്ല പി. എസ്
സബീർ ബിസ്മി
മൂസ നീരാൽ
എം. ടി. മുസ്തഫ
ഖാലിദ് ടി. എച്ച്.
ഷാഹിദ് ഈസ്റ്റ് ലൈൻ
ഷുഹൈബ് ബൂഡ്
ഇജാസ് പി.എസ്.
റിയാസ് ഈസ്റ്റ് ലൈൻ
സതാർ എ. ബി.
ഷരീഫ് സ്രാമ്പി
മുഹമ്മദ് കുന്നിൽ (ഇലക്ട്രീഷൻ)
വാഹിദ് പട്ല
_____________________

*ഐ.ടി.*
*കറസ്പോ & സെക്ര*
*സപ്പോ & സ്റ്റാൻഡ് ബൈ*

ഖാലിദ് സി.എച്ച് (ചെയർമാൻ)
അജ്മൽ അബ്ബാസ് (വൈ.ചെയർമാൻ)
ലതീഫ് കെ. എസ്. (കൺവീനർ)
പ്രദീപ് മാസ്റ്റർ ( അഡ്വൈസർ )
അബ്ദുൽ ഖാദർ സുൽത്താൻ
ഹാരിസ് മാസ്റ്റർ
അബൂബക്കർ മഷൂദ് സി. എം.
നവാസ് പി.എസ്
അനസ് നാസർ
മുർഷിദ് പട്ല
ബാസിത് പി. എം.
മൊയ്തീൻ മിസ്-യാൻ
മുഹമ്മദ് സുഹൈൽ
സാൻ മാവില
ബാസിത് കോയപ്പാടി
അഫ്നാസ് ടി. പി.
സന കെ. എ
മഷ്റൂഫ് കുതിരപ്പാടി
സിനാൻ പട്ല
മുഹമ്മദ് ഇർഫാൻ സി. എച്ച്. .
ഷഹ്സാദ് ഖാദർ
അനസ് അബ്ദുള്ള ബി
ഖലീൽ ടി.വി.
ഷഫീഖ് പി.എ.
സഹദ് കൊല്യ
യൂനുസ് കെ. മാഹിൻ
അബ്ദുല്ല അബൂബക്കർ കണ്ണാടി
അനസ് എഞ്ചി
ലബീബ് ബൂഡ് 
യൂനുസ് പേരാൽ
_____________________

*ക്രൈസിസ് മാനേജ്മെന്റ്* 
*പ്രൊജക്ട്സ് & ഇനീഷ്യയേറ്റിവ്*

അസ്ലം പട്ല (ചെയർമാൻ)
കൊളമാജ അബ്ദുൽ റഹ്മാൻ (വൈ. ചെയർമാൻ)
എം. എ. മജീദ് (കൺവീനർ )
കുമാരി റാണി ടീച്ചർ ( അഡ്വൈസർ )
എച്ച്. കെ. അബ്ദുൽ റഹിമാൻ
സി.എച്ച്. അബൂബക്കർ
ഹാരിസ് പി. പി.
സൈദ് കെ. എം.
അഷ്റഫ് (D D) 
____________________

*മെമന്റോസ് & പ്രൈസസ്*
*എക്സിബിഷൻ*

സിറാർ അബ്ദുല്ല (ചെയർമാൻ)
സലിം പട്ല (വൈ. ചെയർമാൻ)
ഖാദർ അരമന (കൺവീനർ)
പി.ടി. ഉഷ ടീച്ചർ ( അഡ്വൈസർ )
കപ്പൽ അബൂബക്കർ
പി. പി. ഷംസുദ്ദീൻ
എം. പി. കരീം
അഷ്റഫ് ഖത്തർ
ടി.എച്ച്. നിസാർ
ബി. എം. ഹനീഫ്
ഇബ്രാഹിം പൊയ്യവളപ്പ്
നഫീസ ഫഹീമ
അഫ്സൽ എ. ബി.
ഹാരിസ് പി. എ.
ജാസർ ഹമീദ്
സമീർ അഹമ്മദ്
അഷ്റഫ് തോട്ടത്തിൽ
മൂസ കപ്പൽ
ശംഭു ഹെബ്ബാർ കാനക്കോട്
കബീർ മുഹമ്മദ് മാളിക
മുഹമ്മദ് എ എം.
ബാസി പട്ല

____________________

*ടെക് & എഞ്ചിനീയർസ് മീറ്റ്*

എഞ്ചി. ബഷീർ (ചെയർമാൻ)
ഗഫൂർ പട്ല  (വൈ. ചെയർമാൻ)
മുസ്തഫ പി. എ. ( കൺവീനർ)
പി. മുഹമ്മദ് കുഞ്ഞി
പി. അബ്ദുല്ല 
ടി.പി. ഫവാസ്
സി.എച്ച്. അബ്ദുല്ല
ഈസ അബ്ദുല്ല
ടി. എച്ച്. മുഹമ്മദ്
സഫാദ് അലി മൊഗർ
____________________

*Online പബ്ലിസിറ്റി*

പി.സി . കാദർ (ചെയർമാൻ)
ഹാരിസ് കുന്നിൽ (വൈ.ചെയർമാൻ)
കെ. ഇ. സെമീർ (കൺവീനർ)
ലതീഫ് കുമ്പള
റഷീദ് പി. സീതി
ഈസ അബ്ദുല്ല
ബി.എം. പട്ല
ഗഫൂർ അരമന
ഷാനു പാറ
ബി.എം.  ആസിഫ്
ഫൈസൽ ബിൻ മുഹമ്മദ്
അബ്നാസ് മുഹമ്മദ്
ലതീഫ് എം. പി.
ശരിഫ് ജർമനി
ആഷിർ റഷീദ് പട്ല
____________________

*ബാച്ച് മേറ്റ്സ് സർപ്രൈസ്*

ബക്കർ മാഷ്  (ചെയർമാൻ)
അബൂബക്കർ ബോംബെ  (വൈ.ചെയർമാൻ)
അഷ്റഫ് കുമ്പള (കൺവീനർ)
ശരീഫ് കുവൈറ്റ്
മജീദ് എം. എ.
മുഹമ്മദ് അരമന
അബൂബക്കർ CH
ഹസൻ അരമന
അബ്ദുല്ല മൊഗർ
അബൂബക്കർ ടിപ് ടോപ്
കാദർ ( വൈദ്യർ )
ബഷീർ മീതൽ

Note: *1975,  UP (7th Std) മുതൽ 2014/15  (SSLC/10th Std) വരെയുള്ള ബാച്ചുകളിൽ നിന്നു കുറഞ്ഞത് രണ്ട് (ആൺ & പെൺ) പേർ വീതം ഈ സബ് കമ്മിറ്റിയിൽ  ബാച്ച് കോർഡിനേറ്റർമാരായിരിക്കും. ഗവൺമെന്റ്, എയിഡഡ്, അൺഎയിഡഡ് സ്കൂളുകളിൽ പഠിച്ച നാട്ടുകാർക്ക് ഈ സെഷനിൽ പങ്കെടുക്കാം)*
____________________

*ആദരവ് (ഹോണറിംഗ്)*

മുഹമ്മദ് കപ്പൽ (ചെയർമാൻ)
ബി. എം. ഹാരിസ് ബൂഡ് (കൺവീനർ)
സാഹിർ ടി. എച്ച്. (വൈ. ചെയർമാൻ)
ഹാരിസ് കൊല്യ
മുഹമ്മദ് കുഞ്ഞി വൈദ്യർ
ഹമീദ് കെ. എച്ച്.
പി. എസ്. അബ്ദുല്ല
പി.എസ്. മൊയ്തീൻ കുഞ്ഞി
ടി. പി. യൂസഫ്
ജി. അബൂബക്കർ പുലിക്കുന്ന്
ഹമീദ് പി. എം.
കെ.എം. അബ്ദുല്ല
ഉമർ മാളിക
അബ്ദുല്ല ഹാജി മജൽ
മുഹമ്മദ് ചെമ്പൂർ
പി.എ. അബൂബക്കർ ഹാജി
പി.കെ. മുഹമദ് കുഞ്ഞി
മജീദ് മീതൽ
കുഞ്ഞി മാഹിൻ കുട്ടി (വൈദ്യർ )
ജി. മുഹമ്മദ് കുഞ്ഞി
അബുബകർ പതിക്കാൽ
__________________

*ട്രാൻസ്പോർട്ട്*

എം. എസ്. മുഹമ്മദ് (ചെയർമാൻ)
സിദ്ദിഖ് കൊളമാജെ (കൺവീനർ)
സലാം മജൽ (വൈ.ചെയർമാൻ)
ജി. അബ്ദുറസാഖ്
ശാഫി പാറ
ഹമീദ് മീത്തൽ
അഷ്റഫ് കെ . എ.
യൂസഫ് അർബാബ് 
ജി. അബ്ദുൽ ഖാദർ
പി. എം. ഹമീദ്
നൗഷാദ് (കൊപ്ര)
അബ്ദുൽ ബഷീർ കെ.എ.
അസീസ് സഫർ
അഫീഖ് ബൂഡ്
മൊയ്തു മെസ്സി
ഇബ്രാഹിം കരോടി

____________________

*എക്സ്പാറ്റ്സ് സമ്മിറ്റ്*

അഷ്റഫ് തിട്ക്കണ്ടം (ചെയർമാൻ)
അഷ്റഫ് P സീതി (കൺവീനർ)
ഷംസുദീൻ കെ. എ. (വൈ. ചെയർമാൻ)
അഷ്റഫ് ഫാർമസി (കോർഡിനേറ്റർ)
ഡോ. വഹാബ് മാസ്റ്റർ (അഡ്വൈസർ )
എം. കെ. ഹാരിസ്
എഞ്ചി. മുഹമ്മദ്
ബി.എം. അബ്ദുൽ റഹിമാൻ ഹാജി
ബി.എം. അബ്ദുല്ല 
അബ്ബാസ് കപ്പൽ
അസ്ലം കെ. എ.
ഹാരിസ് അബൂബക്കർ ബാവ
എം. എച്ച്. അബ്ദുൽ റഹിമാൻ
എം . എ . അഷ്റഫ്
മുഹമ്മദ് നീർച്ചാൽ
____________________

*ഗൾഫ് കോർഡിനേഷൻ*

സുൽത്താൻ മഹ്മൂദ് 
(ചെയർമാൻ)
റഹിം മൊഗർ (വൈ. ചെയർമാൻ)
ബഷീർ കെ. എച്ച് (കൺവീനർ)
ബഷീർ ബാരിക്കാട്
റഫീഖ് തിട്ക്കണ്ടം
ബഷീർ ബി. എം.
സുലൈമാൻ എ.
അഷ്റഫ് ടി. എം. 
മജീദ് കൊയപ്പാടി
ബഷീർ ടി.പി.
________________________

*യു. എ. ഇ*
മുഹമ്മദ് അരമന
അറഫാത്ത് കരോടി
ഷാഫി അബ്ബാസ്
ജവാദ് എച്ച്. കെ.
അബ്ദുല്ല ബി. ,
ഇഖ്ബാൽ പി. എം.

*ബഹ്റിൻ*
യു. എസ്. അഷ്റഫ്
ടി.പി.ശാഫി
സതാർ എ.ബി.
അഷ്റഫ് പി. എം.
ശാഫി പള്ളിക്കാൽ
ഹമീദ് പി. എം.
ടി. പി. മുഹമ്മദ്

*ഖതർ*
ഹനീഫ് പേരാൽ
കെ. എസ്. സൈഫുദ്ദിൻ
സക്കീർ മൊഗർ
മുഹമ്മദ് ഷാഫി എ.

*സഊദി*
ടി.വി. ഷാഫി
മജീദ് കെ. എ.
ഫവാസ് പട്ല
ഹാരിസ് മഹായിൽ
ഖാലിദ് ജിസാൻ
ഖാദർ മജൽ
മുതലിബ് കെ. എസ്.

*കുവൈറ്റ്*
ശരീഫ്
ബയാസ്

*ഒമാൻ*
ലതീഫ് നീരാൽ
പൊയ്യവളപ്പ് കരീം
റിയാസ് കരോടി
ബഷീർ പി. എസ്.
ഹാരിസ് ബൂഡ്
ബഷറു പട്ല
ഇഖ്ബാൽ ചെമ്പൂർ 

*തുർക്കി*
ഷാബിക്  ഈസ്റ്റ് ലൈൻ

*ബോംബെ*
ബി.എം. അബ്ദുല്ല
റിസ്വാൻ പി. എസ്. .

*ബാംഗ്ലൂർ*
പി.സി. നവാസ്
മൊഹിനുദ്ദിൻ ഇംഗ്ലീഷ്
അബൂബക്കർ പി.
____________________

*ലേഡീസ് കോർഡിനേഷൻ*

സുഹ്റ അബൂബക്കർ (ചെയർപേർസൻ)
സക്കീന (വൈ. ചെയർപെർസൻ)
ഹസീന ടീച്ചർ (കൺവീനർ)
സാബിറ ടീച്ചർ (അഡ്വൈസർ)
ഉമൈബ ടീച്ചർ
സുബൈദ അബ്ദുറഹിമാൻ
സമീറ അസ്ലം
റംസീന ഉസ്മാൻ
മുംതാസ് നാസർ
റുഖിയ സൈദ്
ഫദ്ലുന്നിസ ഖാദർ
ഫായിസ റസാക്ക്
മൈമൂന മജീദ്
നസീഹ ഹാരിസ്
മൈമൂന മുഹമ്മദ്
സർഫുന്നിസ കരീം
നസിയ അബ്ദുല്ല
റഹ്മത്ത് ഷംസുദ്ദീൻ
താഹിറ ടി. എച്ച്. എം.
ഫൗസിയ എസ്.എ.പി.
സബിത അസ്ലം
____________________

*MID -TEEN വിംഗ്*

(13-15 വയസ്സുള്ള കുട്ടികളുടെ ഗ്രൂപ്പ്,  നവംബറിൽ  രൂപീകരിക്കും )
____________________

*WvW (Women's Volunteer Wing)*
(ലേഡീസ് വളണ്ടിയർ ഗ്രൂപ്പ്,  നവംബറിൽ  രൂപീകരിക്കും )
____________________

Polima Invitation for Expats

Polima Invitation for Expats

അസ്സലാമു അലൈക്കും

മാന്യരേ,
സ്നേഹാന്വേഷണങ്ങൾ !

താങ്കളെ പട്ലയുടെ പിരിശപ്പെരുന്നാളായ, പൊലിമ ആഘോഷിക്കാൻ നാട്ടിലേക്ക് ക്ഷണിക്കുന്നു.

നവംബർ 20 മുതൽ ഡിസംബർ 24 വരെ നീണ്ടു നിൽക്കുന്ന 35 ദിവസ നാട്ടുത്സവത്തിൽ താങ്കളും കുടുംബവും നിർബന്ധമായും പങ്കെടുക്കണം, സജീവമാകണം.  ആ ദിവസങ്ങളിലേക്ക് അവധിക്കാലം ക്രമീകരിക്കുകയും ചെയ്യണം.

ഒരു നാട്‌ മൊത്തം ഇന്ന് പൊലിമയിലാണ്.  സി. പി. നേതൃത്വം നൽകുന്ന ഈ ആഘോഷത്തിന്റെ വിജയത്തിന് വേണ്ടി എല്ലാ വിഷമങ്ങളും മറന്ന് നാട്ടിലെ ഓരോരുത്തരും ഒന്നിക്കുകയാണ്. 

വിവിധ സെഷനുകൾ നമ്മുടെ ഈ നാട്ടുത്സവത്തിലുണ്ട്.   തലമുറകളുടെ സംഗമം, ആദരവു ചടങ്ങുകൾ, പരിസ്ഥിതി സൗഹൃദ പരിപാടികൾ, കാർഷിക-ഗാർഹികോപകരണ പ്രദർശനങ്ങൾ, വിവിധ സൗഹൃദ മത്സരങ്ങൾ, പെയിന്റിംഗ് തിയേറ്റർ, ചായ മക്കാനികൾ,  എക്സിബിഷൻ, ആരോഗ്യ, വിദ്യാഭ്യാസ, സാംസ്കാരിക സമ്മേളനങ്ങൾ, 40 ൽ അധികം ബാച്ച് സംഗമങ്ങൾ, സാംസ്കാരിക പരിപാടികൾ, കായിക മത്സരങ്ങൾ, കലാ- സാഹിത്യ ശിൽപശാലകൾ, പാചക മത്സരങ്ങൾ, നാടൻ കായിക ഇനങ്ങൾ, ഇശൽ നിശ, കുട്ടികളുടെ കലാപരിപാടികൾ, നാടൻ കലകൾ,  കരകൗശലപ്രദർശനം, തമാശമൂലകൾ, ഇൻസ്റ്റന്റ് മത്സരങ്ങൾ തുടങ്ങി ഒരുപാട് സെഷനുകൾ ഈ പിരിശപ്പെരുന്നാളിന്റെ പ്രത്യേകതകളാണ്.

നമ്മുടെ നാടിന്റെ പേരും പെരുമയും സ്നേഹവും ഐക്യവും എന്നുമെന്നും നിലനിർത്തുവാനും ഒരുമിച്ച് കൂടാനും ഒത്തൊരുമയിൽ സന്തോഷിക്കുവാനുമാണ് പൊലിമ.   എല്ലാവരുടെയും ആഗ്രഹത്തിന്റെയും പ്രാർഥനയുടെയും ഫലമാണ് പട്ലക്കാറെ ഈ പിരിശപ്പെരുന്നാൾ.

വരൂ, നമുക്കീ പൊലിമയുടെ നിലാവെളിച്ചത്തിൽ അൽപസമയം ചെലവഴിക്കാം, നാടിന്റെ നന്മയെ കുറിച്ചൽപം സംസാരിക്കാം,  മനസ്സ് തുറന്ന് സന്തോഷം പങ്കിടാം. 

പിരിശത്തോടെ

എച്ച്. കെ. അബ്ദുൽ റഹിമാൻ
ചെയർമാൻ, പൊലിമ

പി.എസ്. മഹ്മൂദ്
വൈ. ചെയർമാൻ, പൊലിമ

അസ്ലം മാവില
ജനറൽ കൺവീനർ, പൊലിമ

എം. കെ- ഹാരിസ്
കപ്പൽ ഉസ്മാൻ
ഹാസിഫ് എം. എം.
കൺവീനർ, പൊലിമ

പി.പി. ഹാരിസ്
ട്രഷറർ, പൊലിമ

Polima Invitation (Sr. Citizen)

Polima Invitation (Sr.  Citizen)

അസ്സലാമു അലൈക്കും

മാന്യരേ,
താങ്കൾക്കും കുടുംബാംഗങ്ങൾക്കും എല്ലാ നന്മകളും നേരുന്നു !

താങ്കളെപ്പോലുള്ള നന്മയാഗ്രഹിക്കുന്നവരുടെ  പിന്തുണയും സഹകരണവും പ്രതീക്ഷിച്ചാണ് താങ്കളെ കാണാൻ ഞങ്ങളെത്തിയിട്ടുള്ളത്.  പട്ലയുടെ പിരിശപ്പെരുന്നാളായ, പൊലിമയ്ക്ക് ആവശ്യമായ എല്ലാ വിധ പിന്തുണയും ഉപദേശ നിർദ്ദേശങ്ങളും താങ്കളിൽ നിന്നുണ്ടാകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.

നവംബർ 20 മുതൽ ഡിസംബർ 24 വരെ നീണ്ടു നിൽക്കുന്ന 35 ദിവസ നാട്ടുത്സവമാണ് പ്ലാൻ ചെയ്തിട്ടുള്ളത്.

ഒരു നാട്‌ മൊത്തം ഇന്ന് പൊലിമയിലാണല്ലോ.  സി. പി. നേതൃത്വം നൽകുന്ന ഈ ആഘോഷത്തിന്റെ വിജയത്തിന് വേണ്ടി എല്ലാ വിഷമങ്ങളും മറന്ന് നാട്ടിലെ ഓരോരുത്തരും ഒന്നിക്കുകയാണ്. 

വിവിധ സെഷനുകൾ നമ്മുടെ ഈ നാട്ടുത്സവത്തിലുണ്ട്.   തലമുറകളുടെ സംഗമം, ആദരവു ചടങ്ങുകൾ, പരിസ്ഥിതി സൗഹൃദ പരിപാടികൾ, കാർഷിക-ഗാർഹികോപകരണ പ്രദർശനങ്ങൾ, വിവിധ സൗഹൃദ മത്സരങ്ങൾ, പെയിന്റിംഗ് തിയേറ്റർ, ചായ മക്കാനികൾ,  എക്സിബിഷൻ, ആരോഗ്യ, വിദ്യാഭ്യാസ, സാംസ്കാരിക സമ്മേളനങ്ങൾ, 40 ൽ അധികം ബാച്ച് സംഗമr Iങ്ങൾ, സാംസ്കാരിക പരിപാടികൾ, കായിക മത്സരങ്ങൾ, കലാ- സാഹിത്യ ശിൽപശാലകൾ, പാചക മത്സരങ്ങൾ, നാടൻ കായിക ഇനങ്ങൾ, ഇശൽ നിശ, കുട്ടികളുടെ കലാപരിപാടികൾ, നാടൻ കലകൾ,  കരകൗശലപ്രദർശനം, തമാശമൂലകൾ, ഇൻസ്റ്റന്റ് മത്സരങ്ങൾ തുടങ്ങി ഒരുപാട് സെഷനുകൾ ഈ പിരിശപ്പെരുന്നാളിന്റെ പ്രത്യേകതകളാണ്.

നമ്മുടെ നാടിന്റെ പേരും പെരുമയും സ്നേഹവും ഐക്യവും എന്നുമെന്നും നിലനിർത്തുവാനും ഒരുമിച്ച് കൂടാനും ഒത്തൊരുമയിൽ സന്തോഷിക്കുവാനുമാണ് പൊലിമ.   എല്ലാവരുടെയും ആഗ്രഹത്തിന്റെയും പ്രാർഥനയുടെയും ഫലമാണ് പട്ലക്കാറെ ഈ പിരിശപ്പെരുന്നാൾ.

താങ്കളും കുടുംബവും നിർബന്ധമായും പങ്കെടുക്കണമെന്നും, ആരോഗ്യം അനുവദിക്കുമെങ്കിൽ,  സജീവമാകണമെന്നും അഭ്യർഥിക്കുന്നു.

പിരിശത്തോടെ

എച്ച്. കെ. അബ്ദുൽ റഹിമാൻ
ചെയർമാൻ, പൊലിമ

പി.എസ്. മഹ്മൂദ്
വൈ. ചെയർമാൻ, പൊലിമ

അസ്ലം മാവില
ജനറൽ കൺവീനർ, പൊലിമ

എം. കെ- ഹാരിസ്
കപ്പൽ ഉസ്മാൻ
ഹാസിഫ് എം. എം.
കൺവീനർ, പൊലിമ

പി.പി. ഹാരിസ്
ട്രഷറർ, പൊലിമ

ആർ. ടി. & പൊലിമ കഥാ ശിൽപശാല

ആർ. ടി. & പൊലിമ
കഥാ ശിൽപ ശാല നാളെ
നാടൻ പാട്ടു ശില്പശാല
ബുധനാഴ്ചയും

പട്ലയുടെ സാംസ്ക്കാരിക കൂട്ടായ്മ, റീഡേഴ്സ് തിയേറ്ററിന്റെ സഹകരണത്തോടെ *പൊലിമ*, കലാ-സാഹിത്യ വിഭാഗം സ്കൂൾ കുട്ടികൾക്കായി നാളെ കഥാ ശിൽപശാല നടത്തും. ബുധനാഴ്ച നാടൻപാട്ട് ശില്പശാലയും .

നാടക രചയിതാവ്, സാഹിത്യ വിമർശകൻ, പ്രഭാഷകൻ എന്നീ രംഗങ്ങളിൽ പ്രശസ്തനായ പ്രകാശൻ കരിവെള്ളൂരാണ് കഥാ LA!!!))))), ), നേതൃത്വം നൽകുന്നത്the same . പൊലിമ ഭാരവാഹികളും   RT എക്സി. അംഗങ്ങളുമായ  മുഹമ്മദ് അരമന, ബി. ബഷീർ, ജാസിർ എം. എച്ച്.,  എന്നിവർ ശില്പശാല സംഘാടനത്തിന് നേതൃത്വം നൽകും. പൊലിമ കലാ - സാഹിത്യ വിഭാഗം അഡ്വൈസറും RT എഴുത്തുപുര കോർഡിനേറ്ററുമായ ഷരീഫ് കുരിക്കൾ മാസ്റ്ററാണ് ശില്പശാലയുടെ ടീം ലീഡർ .

നാടൻ പാട്ടു ഗായകനും ഗവേഷകനും നാടക സംവിധായകനുമായ ഉദയൻ കുണ്ടംകുഴി നാടൻപാട്ട് ശില്പശാലയ്ക്ക്  നേതൃത്വം നൽകും.

ആയിരത്തിലേറെ നാടൻ പാട്ടുകൾ ഹൃദിസ്ഥമാക്കിയിട്ടുള്ള ഉദയൻ മാഷിന്റെ ശേഖരത്തിൽ മുപ്പതിനായിരത്തോളം പാട്ടുകളുണ്ട്. നാടൻ പാട്ടുപഠന ഗ്രന്ഥവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നാടക സംവിധായകനെന്ന നിലയിലും പ്രശ്സ്തനാണ് ഉദയൻ മാഷ്.

കുട്ടികളെ കലാ-സാഹിത്യ രംഗങ്ങളിൽ സക്രിയമാക്കുക എന്ന ലക്ഷൃത്തോടെയാണ് ഇത്തരം ശില്പശാലകൾ കൊണ്ട് ലക്ഷ്യമിടുന്നതാണ് ആർട്-ലിറ്റ് വർക്ക്ഷോപ്പുകൾ.   സാംസ്ക്കാരിക രംഗത്ത് വിദ്യാർഥികളെ കൈ പിടിച്ചുയർത്തുവാൻ റീഡേഴ്സ് തിയേറ്റർ (RT ) വിഭാവനം ചെയ്ത അഞ്ച് വർഷം നീണ്ട് നിൽക്കുന്ന പദ്ധതിയിൽ പെട്ടതാണ് ഈ ശിൽപശാലകൾ.

പട്ലക്കാറെ പിരിശപ്പെരുന്നാളായ പൊലിമയുടെ പ്രൊമോഷൻ കൂടിയാണ് ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ നടക്കുന്ന RT ശിൽപശാലകളെന്ന് ഭാരവാഹികളായ അസീസ് ടി.വി. , ബക്കർ മാഷ്, സാക്കിർ അഹമ്മദ്, മഹമൂദ് പട്ല എന്നിവർ അറിയിച്ചു.

അദ്ദഹം രചന നിർവഹിച്ച നിരവധി നാടകങ്ങൾക്ക് സംസ്ഥാന തലത്തിൽ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.
കഥാ വിമർശകൻ കൂടിയായ പ്രകാശൻ കരിവെള്ളൂർ മലയാളത്തിലെ സമാന്തര പ്രസിദ്ധീകരണങ്ങളിൽ ഇതു സംബന്ധിച്ച പംക്തികൾ കൈകാര്യം ചെയ്തു വരുന്നു.

പൊലിമ FB ലൈക്ക് കാമ്പയിൻ

പൊലിമ
FB ലൈക്ക് കാമ്പയിൻ
ഒക്ടോബർ 14 - ഒക്ടോബർ 20

പട്ലക്കാരെ പിരിശ പെരുന്നാൾ,  'പൊലിമ'യുടെ FB ലിങ്ക് Like ചെയ്യാൻ ഒരു കാമ്പയിൻ, ഇന്ന് മുതൽ ഒരാഴ്ചക്കാലം.

ഒരു ലൈക് , നമ്മുടെ ആത്മവിശ്വാസവും പൊലിമയോടുള്ള നമ്മുടെ അടങ്ങാത്ത പിരിശവുമാണ്.

എല്ലാവരിൽ ഈ മെസ്സേജ് എത്തട്ടെ,
പൊലിമയോടുള്ള  Attachment ഒരു ലൈക് വഴി നാലു പേരറിയട്ടെ.

*Plz Like below fb page..*

https://www.facebook.com/Polima-%E0%B4%AA%E0%B5%8A%E0%B4%B2%E0%B4%BF%E0%B4%AE-338005529938264/

പബ്ലിസിറ്റി - ഓൺലൈൻ
പൊലിമ
(പട്ലക്കാറെ പിരിശപ്പെരുന്നാൾ)

ബാല്യത്തിന്റെ " പൊലിമ " പറയാം/ മഹമൂദ് പട്ല.

ബാല്യത്തിന്റെ " പൊലിമ " പറയാം/
മഹമൂദ് പട്ല.

_____________________________________

ഓർമയിലും ചിന്തയിലും സ്വപ്നങ്ങളിലും തന്റെ ഗ്രാമവിശുദ്ധി പകർത്തി മനസ്സിനെ പച്ചപ്പിന്റെ പൊലിമയിൽ തീർത്തുകൊണ്ട് ഓരോ പ്രവാസിയും പഠിച്ച സ്കൂളും സഹപാഠികളും കളിച്ചു വളർന്ന തിരുമുറ്റങ്ങളുമൊക്കെ  ഓർമകളുമായി ജീവിതം തള്ളിനീക്കി  നാട്ടിൽ പോകുമ്പോൾ,
ഗൃഹാദുരത്വ മുണർത്തുന്ന ആ നനവുള്ള ഓർമകളെ തൊട്ടറിയാൻ കഴിയാതെ,
വീണ്ടും ഒരുപറച്ചു നടലിന്റെ തനിയാവർത്ഥനമാണ് കാണാൻ സാധിക്കുന്നത് ...

എന്നാൽ,

" പൊലിമയുടെ ഈ പിരിശപെരുന്നാളിൽ"
പതിറ്റാണ്ടുകളുടെ പഴക്കമുള്ള കളിക്കൂട്ടുക്കാരുടെ പുതിയ മുഖം കാണാൻ വിശേഷങ്ങൾ പങ്കുവെക്കാൻ,

സ്കൂളിന്റെ തിരുമുറ്റത്തും ക്ലാസ് മുറിയിലും തമാശയുടെ പൊട്ടിച്ചിരിയുടെ ശബ്ദങ്ങളും ബെഞ്ചടി താളങ്ങളും സല്ലാപഗാനങ്ങളും  മുഴങ്ങുന്നുണ്ടോ എന്നറിയാൻ,
ക്ലാസ് മുറിയിലും ഇടവഴികളിലും പതിഞ്ഞ അവരു പാദസ്പർശങ്ങൾ കാണുന്നുണ്ടോ എന്ന് നോക്കാൻ,

വരാന്തയിലെ തൂണിലും ക്ലാസ്സ്മുറിയിലെ ബോർഡിലും ചുമരിലും പതിഞ്ഞ അവരുടെ വിരലടയാളം മായാതെ നില്പുണ്ടോ എന്നറിയാൻ,
ഇണക്കവും പിണക്കവും നിറഞ്ഞ സൗഹൃദത്തിന്റെ കുസൃതി കണ്ണുകൾ കാണുന്നുണ്ടോ എന്ന് നോക്കാൻ,

ആ പഴയകാല ബാല്യത്തിന്റെ മനസ്സുമായി അവിടെ  ചെല്ലുന്നവർക്ക്,
നാല് പതിറ്റാണ്ട്കൾക്കിടയിൽ പഠിച്ച
ക്ലാസ്‌ മേറ്റ്സുകളുടെ ഹൃദങ്ങൾ തമ്മിൽ ബന്തിപ്പിക്കാൻ ആ പഴയകാല ഓർമകളുടെ പൊലിമ പറയാൻ ഇതാ പട്ല ഗ്രാമോത്സവം കടന്ന് വരികയാണ് ,....

ഈ ചരിത്ര മുഹൂർതത്തിന് സാക്ഷിയാകാൻ പട്ല സ്കൂളിന്റെ തിരുമുറ്റത്ത് നിങ്ങളുണ്ടാവില്ലെ?.. ഉണ്ടാവണം!!

( ഓൺലൈൻ വിംഗ് )

⚫⚪
_____________
🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈

പൊലിമ സ്പോർട്സ് & ഗെയിംസ് നാല് ക്യാപ്റ്റന്മാരായി

പൊലിമ
സ്പോർട്സ് & ഗെയിംസ് 
നാല് ക്യാപ്റ്റന്മാരായി
നാല് ഹൗസുമായി
പൊലിമയും പട്ലയും
ഇനി പൊടിപാറും

ഇന്നലെ നടന്നത് മാരത്തോൺ ചർച്ച. സ്പോർട്സ് & ഗെയിംസ് സിറ്റിംഗ് നീണ്ടത് പാതിരാവ് വരെ. മിനുട്സ് ബുക്കിൽ 23 തീരുമാനങ്ങൾ. എല്ലാം വേണ്ടത്, വേണ്ടാത്തത് ഒന്നുമില്ല.

S & G  ചെയർമാൻ പി. അബ്ദുൽ കരീമിന്റെ നേതൃത്വത്തിൽ യോഗം. മുഖ്യ രക്ഷാധികാരിയുടെ വസതിയിൽ കൂടിയിരുത്തം.  വൈ ചെയർമാൻ നാഫി & കൺവീനർ സമീർ എന്നിവർ ചർച്ചയ്ക്ക് തുടക്കമിട്ടുകൊണ്ടാമുഖം.

റെഡ് ഫോർട്ട്
ഗ്രീൻവാലി
യെല്ലോ ബേർഡ്
ബ്ലൂ മൌണ്ടയിൻ 

ഹൗസുകൾ തീരുമാനമായി, ചെറിയ ചർച്ചകൾ. പിന്നീടതൈക്യഖണ്ഡേനയായി.

നാലു ക്യാപ്റ്റന്മാരെ പേരും പ്രഖ്യാപിച്ചു. അവരും ഒന്നിനൊന്ന് മെച്ചം.

നാഫി പട്ല
ഫൈസൽ അരമന
സൂപ്പി പട്ല
മൂസാ നീരാൽ

സ്പോർട്സ് & ഗെയിംസ്  മത്സരങ്ങളിലും ഹൗസിലും ഉൾപ്പെടാൻ താൽപര്യമുള്ളവർ ഒക്‌ടോബർ 20 -നകം കൺവീനർ നാഫിയെ ബന്ധപ്പെടുക. ഒരാളും വിടരുത്. അവസാന ദിവസവും മാറിപ്പോകരുത്.

അബ്ദുൽ കരീം. പി.
ചെയർമാൻ
പൊലിമ
സ്പോർട്സ് & ഗെയിംസ്

സമീർ പട്ല
വൈ. ചെയർമാൻ
പൊലിമ
സ്പോർട്സ് & ഗെയിംസ്

നാഫി പട്ല
കൺവീനർ
പൊലിമ
സ്പോർട്സ് & ഗെയിംസ്

പൊലിമ ഫണ്ട് റൈസിംഗിന് നാട്ടിൽ യാദൃശ്ചിക തുടക്കം

പൊലിമ ഫണ്ട് റൈസിംഗിന്
നാട്ടിൽ യാദൃശ്ചിക തുടക്കം

സ്പോർട്സ് & ഗെയിംസ് സുപ്രധാന യോഗം നടക്കുന്നു. ക്യാപ്റ്റൻന്മാരെ തീരുമാനമായി, ഹൗസുകൾ തിരിച്ചു. എല്ലാവരും യോഗത്തിലുണ്ട്. ഫൈസൽ അരമനയെപ്പോലുള്ളവർ പൊലിമ പൂമുഖത്തിന്റെ വർക്ക് തീർക്കാൻ നേരത്തെ എഴുന്നേറ്റ് പോയി. എം.എ. മജീദും മറ്റും വളരെ അത്യാവശ്യം പറഞ്ഞ് ഇറങ്ങി.

യോഗം തീരാറായപ്പോഴാണ്  സ്പോർട്സ് & ഗെയിംസ് കമ്മിറ്റി ചെയർമാൻ പി. അബ്ദുൽ കരീം എഴുന്നേറ്റ് നിന്ന് ഫണ്ടിന്റെ കാര്യം സൂചിപ്പിച്ചത്. എന്റെ വിഹിതം ആരെ ഏൽപ്പിക്കണമെന്ന അദ്ദേഹത്തിന്റെ ചോദ്യം അതൊരു താത്കാലിക ഫണ്ടുത്ഘാടന വേദിക്ക് വഴി ഒരുങ്ങി.

പൊലിമാ ഫണ്ടിലേക്ക് പി. അബ്ദുൽ കരീം നൽകിയ സംഖ്യ, പൊലിമ പ്രോഗ്രാം കമ്മറ്റി ചെയർമാൻ സി.എച്ച്. അബൂബക്കർ സ്വീകരിച്ചു. റിസപ്ഷൻ കമ്മിറ്റി ചെയർമാൻ സൈദ് അടക്കമുള്ളവർ പ്രസ്തുത ചടങ്ങിന് സാക്ഷികളായി. വിവിധ സബ് കമ്മറ്റി ഭാരവാഹികളായ സൂപ്പി, സമീർ, എം.പി. നവാസ്, നാഫി, മൂസ നീരാൽ, ലക്ഷമണൻ മാസ്റ്റർ തുടങ്ങിയവരും ചടങ്ങിൽ ഉണ്ടായിരുന്നു.

.ഈ പൂമുഖം തയ്യാർ

ഈ പൂമുഖം തയ്യാർ
ഇനിയിവിടെ
പൊലിമയുടെ
ആരവങ്ങൾ
ആളനക്കങ്ങൾ

പൊലിമയുടെ പൂമുഖം പണി തീർന്നു തീർന്നു വരുന്നു. അൽപം മിനുക്ക് പണികൾ മാത്രമിനി ബാക്കി.

എണ്ണിച്ചുട്ടദിവസങ്ങൾ! നിങ്ങൾ ഓർക്കുന്നല്ലോ ആ നാല് ഗജവീരന്മാരുടെ വാക്കുകൾ - Give us Seven Days ! അവർ വാക്കു പാലിച്ചു.

ഫൈസൽ അരമന, അദ്ദിപട്ല എന്നിവരുടെ നേതൃത്വം;   അൻവർ ബൂഡ്,  കാദി എസ്.എ., മുജീബ് ബൂഡ് എന്നിവരുടെ ഫുൾടൈം വർക്ക്.  സൂപ്പി , പി.പി. ഹാരിസ്, അസർ. റാഫി, സൂബെർ (ഉബ്ബി),  ഇക്കു, ശംസീർ, നാഫി, അബൂബക്കർ കൊല്ല്യ, ശിഹാബ്  എന്നിവരുടെ കൂട്ടായ പ്രയത്നം.

എം.എ. മജീദ്, പി.പി. ഹാരിസ്,  സി.എച്ച്, സൈദ്, സമീർ, ഹനിഫ, എം. കെ. ഹാരിസ്, പി. കരീമടക്കം ഒരുപാട് പൊലിമ പ്രതിനിധികളുടെ സജീവ സാന്നിധ്യം. എല്ലാം കൂടിയായപ്പോൾ പൊലിമയുടെ പൂമുഖത്തിന് ഭംഗി കൂടിക്കൂടി വന്നു.

മുഖ്യരക്ഷാധികാരി എം.എ. മജീദിന്റെ വാക്കുകൾ - "ആത്മാർഥമായ വർക്ക്, ടീം വർക്കിന്റെ ഫലം." 
സി. എച്ച് - "സൂപ്പർ, ഫാബുലസ് "

പഴയ, ട്രഡീഷനൽ ലൂക്കോടെ, ഓല മേഞ്ഞ "നാല്മാടുള്ള" പൊലിമ പൂമുഖം പട്ലയുടെ കവാടത്തിൽ തലയുയർത്തി നിന്നിട്ടുണ്ട്. തെക്കും പടിഞ്ഞാറും വരാന്തപോലെ ഇരിക്കാൻ സൗകര്യം. അകത്തു "L " ഷേപിൽ രണ്ട് ഇരിപ്പിടം, അതും കമുകിൻ തടിയിൽ. വൃത്തിയുള്ള കുഞ്ഞുമുറ്റം.  "ബര്ച്ചല് " കൊണ്ട് വേലി തീർത്തിട്ടുമുണ്ട്. ഇനി മുൻവശം വടക്ക് പടിഞ്ഞാറ് ഒരു സുലൈമാനിതട്ട് കൂടി പണിയാൻ മാത്രം ബാക്കി.

"പിന്നെയും ചില പണികളൊപ്പിക്കാനുണ്ട് " അദ്ദിയും ഫൈസലും അൻവറും കാദിയും  എന്താണെന്ന് പറയുന്നില്ല. വരും നാളുകളിൽ കണ്ടറിയാം.

ഈ പ്രയത്നത്തെ നമുക്കെല്ലാവർക്കും അഭിനന്ദിക്കാം, പൊലിമക്ക് വേണ്ടി അഭിനന്ദിക്കാം.

പ്രവാസിപ്പൊലിമ /അമീൻ പട്ള

*പ്രവാസിപ്പൊലിമ*
**************************
*■അമീൻ പട്ള■*

*ഞാൻ എണ്ണിത്തുടങ്ങി മഴവില്ലഴകിന്റെ*
*നിറപ്പൊലിമയുടെ നാളുകളെ*...
       
*ഞാൻ എണ്ണിത്തീർക്കും കുളിരു കോരുന്ന മഞ്ഞു മാസത്തിന്റെ മാമാങ്കത്തിന്റെ നേരങ്ങളെ..*.
       
*പ്രവാസത്തിന്റെ വിരഹത്തിനു  രാത്രിമയക്കത്തിന്റെ ഒരു മണിക്കിനാവിൽ വർണ്ണ വലയം  തീർക്കുന്ന പൊലിവ് കൊണ്ട്   ഞാൻ അവധി നൽകി*...
     
*പൊലിമപ്പേരു മനസ്സിൽ പതിഞ്ഞതില്പിന്നെ അസ്തമയ സൂര്യന്റെ നേരം നിറം മങ്ങിയ വിഹായസ്സ് എന്‍റെ ഹൃദയത്തെ കൊണ്ട് പോവുന്നത്  ആ ഉത്സവത്തിന്റെ ബഹളത്തിലേക്കു മാത്രം*.
     
*മരുപ്പച്ചയിലെ അസ്തമയ ഭംഗിയിൽ  ഇന്നലെ വരെ ഞാൻ അനുഭവിച്ച പറയാനറിയാത്ത അനുരാഗം ഇന്ന് ഞാനറിയുന്ന വർണ്ണ പ്പൊലിമയായ് മാറുന്നു*...
     
*ഇന്നലെ വരെ ഗൃഹാതുരത്വം  വിദൂര ഭൂതകാലമായിരുന്നെങ്കിൽ, ഇന്നെനിക്കതു വരാനിരിക്കുന്ന നാളുകളാണ്*.

*കണ്ണെത്തിയില്ലേലും മനസ്സവിടെ  ഇന്നേ തത്തിക്കളിക്കുന്ന പ്രവാസികളിൽ ഒരുവൻ മാത്രമാണന്ന് ഞാനെന്നറിയുമ്പോൾ , വൈദ്യുതി പണിമുടക്കുന്ന നേരത്തു അയൽവീട്ടിൽ കണ്ണെറിയുന്ന  മലയാളിക്ക് കിട്ടുന്ന ക്ളീഷേ ആശ്വാസമാണിപ്പോഴെനിക്കും കൂട്ട്.*

_പൊലിമക്ക് പൊലിവേകാന്‍ നാടൊരുങ്ങുന്നു / ബി. എം. പട്ല

*_പൊലിമക്ക് പൊലിവേകാന്‍ നാടൊരുങ്ങുന്നു_*

ബി. എം. പട്ല
▫▫▫▫▫▫▫▫▫▫▫
*അതെ എങ്ങും പൊലിമയെക്കുറിച്ച് തന്നെയാണ്  സംസാരം.*

*പട്ള ഗ്രാമത്തിന്‍റെ ഒാരം ചേര്‍ന്നൊഴുകുന്ന മധുവാഹിനിപ്പുഴയുടെ താളത്തിനും പൊലിമയുടെ ധ്വനിയാണ്.*

*തൊട്ടും തലോടിയും മുത്തം കൊടുത്തും നില്‍ക്കുന്ന ഫലവൃക്ഷാദികള്‍  കഥ പറയുന്നതും പൊലിമയെക്കുറിച്ചാണ്.*

*ചിലച്ച് കൊണ്ടിരിക്കുന്ന കിളികളുടെ  നാദങ്ങള്‍ക്കും പൊലിമയുടെ  മാസ്മരികതയാണ്.*

*ബാല്യങ്ങളും യൗവനങ്ങളും കൗമാരങ്ങളും വായോജനങ്ങളും തമ്മില്‍പങ്ക് വെക്കുന്നതും  പൊലിമയെക്കുറിച്ച് തന്നെ.*

*അതെ ചരിത്രമുറങ്ങുന്ന പട്ളയുടെ മണ്‍ത്തരികളെ പുളകമണിയിക്കും പൊലിമ.*

*നാടിന്‍റെ  എെക്യത്തിനും സാഹോദര്യത്തിനും കാവലാളാവും പൊലിമ.*
........
*ചരിത്രത്തിന്‍റെ ചുമരെഴുത്ത് വായിക്കാന്‍ പ്രാപ്തരായ ഒരു പറ്റം യുവതയുടെ നീണ്ട നിര തന്നെയുണ്ട് പൊലിമയെ പൊലിപ്പിക്കാന്‍.*.....

*ഞങ്ങല്‍ പല ആശയാദര്‍ശങ്ങളിലുളളവരാണ് പക്ഷേ പൊലിമക്ക്  പൊലിവേകാന്‍ ഞങ്ങളൊന്നാണ്.*

*ഞങ്ങളില്‍ പലരും പല രാഷ്ട്രീയ സംഘടനകളെ പ്രതിനിധീകരിക്കുന്നവരാണ് , പക്ഷേ പൊലിമക്ക് പൊലിവേകാന്‍ ഞങ്ങള്‍ അതിന് അതിര്‍വരമ്പിടില്ല.*

*_ഈ ചരിത്ര സംഗമത്തിന് സാക്ഷ്യം വഹിക്കാന്‍ ഏവര്‍ക്കും സ്വാഗതം_*
➖➖➖➖➖➖➖➖➖➖➖
*_പൊലിമ ഓണ്‍ ലെെന്‍ പബ്ലിസിറ്റി വിംഗ്_*
************************************
✍    _Beeyem patla_
-----------------------------------------------------------

പൊലിമ അറിയിപ്പ്

   അറിയിപ്പ്

പൊലിമ സഹൃദയരെ,

സ്വാഗത സംഘം കമ്മിറ്റിയുടെ സെക്കന്റ് റിവൈസ്ഡ് ലിസ്റ്റ് പ്രസിദ്ധികരിക്കുന്നു.

ഏറ്റവും അടുത്ത ആഴ്ചകളിൽ അഞ്ച് പ്രധാന സബ് കമ്മിറ്റികൾ കൂടി നിലവിൽ വരും. ഇന്നിറക്കുന്ന സബ് കമ്മിറ്റികളിൽ പെടാത്തവരുണ്ടെങ്കിൽ (അത് ആരുടെയെങ്കിലും ശ്രദ്ധയിൽ പെട്ടാൽ ) ജനറൽ കൺവീനറെ ഉടനെ അറിയിക്കുക.

അവരെ താഴെ പറയുന്ന സബ് കമ്മിറ്റികളിൽ ഉൾപ്പെടുത്തുമെന്ന് അറിയിക്കുന്നു.

പൊലിമ പരിസ്ഥിതി സൗഹൃദം
പൊലിമ ഫെസിലിറ്റിസ് സപ്പോർട്ടിംഗ്‌
പൊലിമ  പ്രമോഷൻ
പൊലിമ ഹെറിറ്റേജ് ഇവന്റ്സ്
പൊലിമ ഇവന്റ്സ് ഇവാല്യേഷൻ

പിരിശത്തോടെ

ജനറൽ കൺവീനർ
പൊലിമ
പട്ലക്കാറെ പിരിശപ്പെരുന്നാൾ 

പ്രാവ് വളർത്തലിൽ വിജയം നേടിയ ഒരു കർഷകനെ പരിചയപ്പെടാം./ Report


News report

https://youtu.be/7jSiZenMKsU

പ്രാവ് വളർത്തലിൽ വിജയം നേടിയ ഒരു കർഷകനെ പരിചയപ്പെടാം. കാസർകോട് പട്‌ലയിലെ ഹാരിസ് മുഹമ്മദാണ് പ്രാവ് വളർത്തൽ വിനോദവും, വരുമാനമാർഗവുമാക്കി പുതിയ വിജയഗാഥ രചിക്കുന്നത്.

പ്രാവുകളെ ഏറെ സ്നേഹിക്കുന്ന മട്ടാഞ്ചേരിയിലെ ഇച്ചാപ്പിയുടേയും ഹസീബിന്റെയും കഥ സൗബിൻ സാഹിറിന്റെ പറവയിലൂടെ മലയാളികൾ നെഞ്ചോട് ചേർക്കുകയാണ്. ഈ കഥയുടെ ചുവട് പിടിച്ചു വേണം കാസർകോട് പട്്ലയിലെ ഹാരിസ് മുഹമ്മദിനെ പരിചയപ്പെടാൻ.

ഇച്ചാപ്പിയുടേയും ഹസീബിന്റെയും അതേ പ്രായത്തിൽ തന്നെയാണ് ഹാരിസും പ്രാവുവളർത്തലിലേക്ക് തിരിയുന്നത്. മുപ്പത്തിയഞ്ച് വർഷം മുമ്പ് വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് സുഹൃത്തിൽ നിന്ന് ലഭിച്ച ഒരു ജോടി നാടൻ പ്രാവുകളിൽ തുടങ്ങുന്നു ഹാരിസിന്റെ വിജയഗാഥ. പ്രാവ് വളർത്തലിന് ഏറെ പ്രചാരമൊന്നുമില്ലാതിരുന്ന കാലം. പക്ഷെ തോൽക്കാൻ ഹാരിസ് തയ്യാറായില്ല.

സിനിമയിൽ കാണുന്നതുപോലുള്ള വെല്ലുവിളികൾ ഹാരിസിന് നേരിടേണ്ടി വന്നില്ല. ഇന്ന് ഈ കർഷകന്റെ പക്കൽ സ്വദേശിയും, വിദേശിയുമായ പ്രാവുകളുടെ നീണ്ടനിര തന്നെയുണ്ട്. കൊളമ്പിയയിൽ നിന്നുള്ള സാക്സോൺ സോളോ ഇനത്തിൽപ്പെട്ട പ്രാവുകളാണ് ഏറ്റവും കൂടുതൽ. ജോടിയൊന്നിന് അയ്യായിരം മുതൽ ആംഭിക്കുന്നു വില.

ഇവയ്ക്കൊപ്പം ഫ്രിൽ ബാക്, അമേരിക്കൻ ഫാന്റയിൽ, ഹനാ പൗട്ടർ, ഓറിയന്റൽ ഫ്രിൽ തുടങ്ങി ഹാരിസിന്റെ കൈയിലുള്ള വിദേശി ഇനങ്ങളുടെ നിരനീളും.

ഇവയ്ക്കൊപ്പം ഫ്രിൽ ബാക്, അമേരിക്കൻ ഫാന്റയിൽ, ഹനാ പൗട്ടർ, ഓറിയന്റൽ ഫ്രിൽ തുടങ്ങി ഹാരിസിന്റെ കൈയിലുള്ള വിദേശി ഇനങ്ങളുടെ നിരനീളും.

മുകി, ലാഹോർ തുടങ്ങിയ ഇന്ത്യൻ ഇനങ്ങളും ധാരാളം. സിനിമയിൽ ഇച്ചാപ്പിയും, ഹസീബും പൊന്നുപോലെ സൂക്ഷിക്കുന്ന മൽസരത്തിനുപയോഗിക്കുന്ന പറവ പ്രാവുകൾ അഥവ ഫ്ലയിങ് ഹോമർ എന്ന ഇനത്തിൽപ്പെട്ട പ്രാവുകളും ഹാരിസിന്റെ ശേഖരത്തിലുണ്ട്. കച്ചവടം എന്നതിലുപരി വിനോദമായാണ് ഇദ്ദേഹം ഈ കൃഷിയെക്കാണുന്നത്. പുതുതായി ഈ മേഖലയിലേയ്ക്ക് കടന്നുവരുന്നവരോട് ഹാരിസിന്റെ ഉപദേശവും ഇതുതന്നെ.

വീടിനോട് ചേർന്ന് തന്നെയാണ് ഹാരിസിന്റെ ഫാം. അതുകൊണ്ടു തന്നെ പ്രാവുകൾക്ക് എപ്പോഴും കൃത്യമായ പരിചരണം ഉറപ്പുവരുത്തുന്നു. പ്രാവുകളെ ബാധിക്കുന്ന രോഗങ്ങളാണ് പലപ്പോഴും വില്ലനാകുന്നത്. എല്ലാ പിന്തുണയുമായി കുടുംബവും ഈ കർഷകനൊപ്പമുണ്ട്. പുതിയ ഇനം പ്രാവുകളെ ഇനിയും സ്വന്തമാക്കാനുള്ള ശ്രമങ്ങളിലാണ് ഹാരിസ്.

പൊലിമ* *എന്തിന് ? / A M

പൊലിമ*
*എന്തിന് ?*

എഴുന്നൂറിനടുത്ത് വീടുകൾ നാലായിരം കഴിഞ്ഞ ജനസംഖ്യ. ഉൾനാടല്ല; അങ്ങിനെ ഒരു ടിപിക്കൽ വില്ലേജുമല്ല പട്ല. കൈ എത്തും ദൂരെയാണ് നമുക്ക് നഗരം.

തെങ്ങും  കമുകും വയലും തോടുമൊക്കെ പട്ലക്കുണ്ട്.  പക്ഷെ, കാണെക്കാണെ  ഗ്രാമപ്രതക്ഷ്യമാവുന്നു. ഇപ്പോളേതാണ്ട് ഒരു അർധ നഗരത്തിന്റെ തുടക്കത്തിലാണ് പട്ല.

ഇന്നേവരെ പട്ലക്കൊരാഘോഷമില്ല. ഒന്നിക്കാറുണ്ട്. പക്ഷെ, അതൊരു കല്യാണത്തിനോ മറ്റെന്തെങ്കിലും സ്വകാര്യ ചടങ്ങുകളിലോ മാത്രമൊതുങ്ങുന്ന ഒന്നിക്കൽ മാത്രം .

ഒന്നിച്ച് കളിച്ചവർ, വളർന്നവർ, പഠിച്ചവർ   ഒരേ ദിവസം ഒരേ സമയം കണ്ടുമുട്ടാനും കുശലമന്വേഷിക്കാനും  സുഖ ദുഖങ്ങളറിയാനും പറയാനും  ഒരു പൊതു ഇടത്തിൽ ആരും സന്ധിക്കുന്നില്ല. നമുക്ക്  ഒരു നാട്ടാഘോഷമേയില്ല.

ആ ഒരു നാട്ടൊരുമ തേടുകയും നേടുകയുമാണ് പൊലിമ, ആ നാട്ടഴകിന്റെ പൊലിമയാണിനി പട്ലക്കാറെപിരിശപ്പെരുന്നാൾ !

                        ഏ. എം. ▪

ഒരു നാടിൻറെ വികസനത്തിനും ഖ്യാതിക്കും പെരുമക്കും / UNITED FRONT

യുനൈറ്റഡ് പട്ള*

*ഒരു നാടിൻറെ വികസനത്തിനും ഖ്യാതിക്കും പെരുമക്കും* *എല്ലാം അത്യാവശ്യമാണ്. ഏതൊരു പ്രവർത്തനത്തിനും യുവാക്കളുടെ സഹകരണം ആത്മാർഥമായി ആഗ്രഹിക്കുന്നവരാണ്* *ഏതൊരു നാടും*..
   *സാംസ്കാരികമായും കലാപരമായും ജില്ലയിൽ* *മുന്നിട്ട് നിൽക്കുന്ന നമ്മുടെ സമീപ പ്രദേശങ്ങളായ ഉബൈദ് മാഷിന്റെ നാടായ തളങ്കരയും ഇശലിന്റെ സ്വന്തം മൊഗ്രാലും നവോത്ഥാനത്തിന്റെ* *ഗ്രാമം  ചെമ്മനാടുമൊക്കെ കായികപരമായും വളരെ പേര് കേട്ട പ്രദേശങ്ങളാണ്*..
      *അവിടെയൊക്കെ മറ്റു മേഖലകളെ പരിപോഷിപ്പിക്കുമ്പോൾ കായികം രണ്ടാം കിടയായി അവരൊന്നും കണ്ടില്ല*..
       *ഇവിടെ ചിലപ്പോൾ നേരെ തിരിച്ചുള്ള അനുഭവം ഉണ്ടാവാറുണ്ട് എന്നത് വേദനാജനകമാണ്*.
    *ഒന്ന് കൂടി, യുണൈറ്റഡ് പടല ഒരു* *മഹല്ലാടിസ്ഥാനമോ രാഷ്ട്രീയമോ മറ്റു ക്ലബ്ബുകളുടെ ഉപ ക്ലബോ ഒന്നുമല്ല. ഫുട്ബോളിന് മാത്രമുള്ള നാട്ടിലെ പൊതു സംഘടന.സ്കൂളിന് വേണ്ടി* *കായികാദ്ധ്യാപകനോ മറ്റോ എന്ത് സഹായം ചോദിക്കുമ്പോഴും ഇന്ന് വരെ ചെയ്ത* *കൊടുക്കാതിരുന്നിട്ടുമില്ല. *എന്നിട്ടും ഈ അവഗണന *അതിരു കടക്കുന്നു. *മുമ്പും ഇത്തരം സമീപനം പീ ടീ എ  യുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുണ്ട്*.
*എന്ത് തന്നെയായാലും പടലയെ പുറം നാട്ടുകാർക്ക് പരിചയപ്പെടുത്തുന്നതിൽ കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി* *യുണൈറ്റഡ് നടത്തിയിട്ടുള്ള പങ്കിനെ ആർക്ക് ചോദ്യം ചെയ്യാൻ കഴിയും?.. വേറെ ഏതു  മേഖലയിലാണ് പടല ഇതിലും പുറം നാടുകളിൽ ഫൂട്ട്ബോളിനേക്കാൾ ശ്രദ്ധ നേടിയിട്ടുള്ളത്*.  *ചെറുതെങ്കിലും ഒരു സംഘം  വിയർത്ത നേടിയ നേട്ടങ്ങളെ എന്തിനു പുറം കാലു കൊണ്ട് ചവിട്ടാൻ ശ്രമിക്കുന്നു? നിരന്തരം* *അവഗണിക്കാൻ ശ്രമിക്കുന്നു*?
*ഞങ്ങളെന്താണ് സർ, ചന്ദ്രനിൽ നിന്നും മറ്റും* *വന്നവരാണോ? ഇവിടത്തെ മണ്ണിൽ മണ്ണപ്പം ചുട്ടും  പൂമ്പാറ്റയെ പിടിച്ചും കളിച്ചു* 
*വന്നവർ തന്നെയല്ലേ??..*

*യുനൈറ്റഡ് പട്ള*

ഒരു വിശദീകരണം /സി.എച്ച്. അബൂബക്കർ

ഒരു വിശദീകരണം
സി.എച്ച്. അബൂബക്കർ

നമ്മുടെ നാട്ടിലെ പൊതു ക്ലബ്ബായ യുണൈറ്റഡ് പട്ലയുടെ ഒരു യോഗം സ്കൂൾ ക്ലാസ് റൂമിൽ ചേരുന്നതിന് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ വിസമ്മതം കഴിഞ്ഞ ദിവസം ഇവിടെ ചർച്ച ചെയ്യപ്പെടുകയുണ്ടായി.  ആ വിഷയത്തിൽ ബഹു: PTA പ്രസിഡൻറ് വിശദമായി സംസാരിച്ചു കഴിഞ്ഞു.

പട്ല സ്കൂൾ SMC ചെയർമാൻ എന്ന നിലയിൽ ആമുഖമായി പറയട്ടെ,  നമ്മുടെ യുനൈറ്റഡ് പട്ല കെങ്കേമമായി ഇത് വരെ വർഷാവർഷം നടത്തിയ  മഹാമേളയ്ക്ക് ( പ്രീമിയർ ലീഗ് ) അന്നേ ദിവസം സ്കൂൾ ക്ലാസ് മുറിയും ടോയ്‌ലെറ്റും പുറമേ നിന്ന് വരുന്ന കളിക്കാരുടെ സൗകര്യത്തിന് വേണ്ടി (ഫുഡ് കഴിക്കാനും വിശ്രമത്തിനും മറ്റും ) അപ്പോഴത്തെ സാഹചര്യങ്ങളും അസൗകര്യങ്ങളും കണ്ടറിഞ്ഞ് ഇക്കഴിഞ്ഞ വർഷം വരെ PTA ഇടപെട്ട് സ്കൂൾ അധികൃതർ  തുറന്നുകൊടുത്തിട്ടുണ്ട്.

ഇന്നലത്തെ ചർച്ചകളുടെയും ഫുട്ബോളിനെ സ്നേഹിക്കുന്ന യുവാക്കളുടെ അഭിപ്രായങ്ങളുടെയും വികാരം നാം മനസ്സിലാക്കുന്നു.  ഫുഡ്ബോൾ പ്രേമികൾ എന്ന നിലയിൽ ഞങ്ങളുടെ മനസ്സും യു.പി. ( FC) യുടെ കൂടെയാണ്. 

നാട്ടുൽസവമായ പൊലിമയുടെ കൂടിയാലോചനയ്ക്ക് വേണ്ടി കണക്ടിംഗ് പട്ല നമ്മുടെ സ്കൂളിൽ  യോഗം ചേർന്നു, എന്ത് കൊണ്ട് യുനൈറ്റഡ് പട്ലക്കായിക്കൂട എന്ന രീതിയിൽ ഒരുവേള ഇന്നലത്തെ ചർച്ച പോയിട്ടുണ്ട്.

സ്കൂൾ വികസന സമിതി ചെയ്ത പ്രവർത്തനത്തിന്റെ കോർഡിനേഷൻ വർക്ക് ചെയ്തത് ഒരർഥത്തിൽ  CP ആയിരുന്നുവെന്നത് ആരും സമ്മതിക്കുമല്ലോ. ശരിക്കും വികസന സമിതിയുടെ മെഗാ ഫോണും പ്രവർത്തന പ്ലാറ്റ്ഫോമുമായിരുന്നു CP, ഇന്നും അങ്ങിനെ തന്നെ. ലക്ഷക്കണക്കിന് രൂപ നമ്മുടെ സ്കൂളിന്റെ വികസനത്തിന് വേണ്ടി സ്വരൂപിക്കുന്നതിൽ CP യുടെ ആത്മാർഥമായ ഇടപെടൽ   ചെറുതല്ലെന്ന് എല്ലാവർക്കുമറിയാം.

അതുപോലെ തന്നെ  നമ്മുടെ നാട്ടിലെ വിവിധ ക്ലബ്ബുകൾ സ്കൂളിന്റെ  പുരോഗതിക്ക് വേണ്ടി അവരവരുടേതായ സംഭാവനകൾ (എത്ര ചെറുതായാലും വലുതായാലും) ചെയ്തു വരുന്നുമുണ്ടെന്നത് തർക്കമില്ലാത്ത സംഗതിയാണ്. യുണെറ്റഡ് പട്ല,  സംഘം, ഈസ്റ്റ് ലൈൻ മുതലങ്ങോട്ടുള്ള ക്ലബുകൾ,  കൂട്ടായ്മകൾ ഉദാഹരണങ്ങൾ മാത്രം .

ആര്  നിഷേധിച്ചാലും യുണൈറ്റഡ് പടല നമ്മുടെ നാടിന് നേടി തന്ന പ്രശസ്തി അളവറ്റതാണ്, പ്രശംസനീയമാണ്. വ്യക്തിപരമായും അല്ലാതെയും, ആത്മാർഥമായി ഞങ്ങൾ എല്ലാ സഹായ സഹകരണങ്ങൾ ചെയ്യാറുമുണ്ട്.  മാത്രവുമുല്ല, യുനൈറ്റഡ് പട്ലയെ ഇന്ന് കാണുന്നതിനപ്പുറം പ്രൊമോട്ട് ചെയ്യാനും പബ്ലിസിറ്റി നൽകാനും ദീർഘകാലടിസ്ഥാനത്തിൽ പുതിയ പദ്ധതികൾ ആവിഷ്ക്കരിക്കേണ്ടതുണ്ടെന്ന അഭിപ്രായക്കാരാണ് ഞങ്ങൾ.  "പഠനം + കായികം = ഉന്നതി & ഉയർച്ച " എന്ന സമവാക്യത്തിൽ ഊന്നിക്കൊണ്ടു യുണൈറ്റഡ് പട്ല വിവിധ കായിക പ്രതിഭകളെയും പാൻസ്പോർട്സ് അനലിസ്റ്റുകളെയും എക്സ്പേർട്ട്സിനെയും മാർക്കറ്റിംഗ് ടീമിനെയും ഉൾപ്പെടുത്തി  വരും തലമുറകൾക്ക് കായികരംഗത്ത് ശരിയായ ദിശാബോധം നൽകുന്ന ആകർഷകമായ പ്ലാൻ തയാറാക്കേണ്ടതുണ്ട്. പ്രീമിയർ ലീഗ് കഴിഞ്ഞ ഉടനെ അത്തരം ആലോചനകൾ തുടങ്ങിയാൽ വളരെ നല്ലതാണ്.

ഇനി പറയട്ടെ.  cp മീറ്റിംഗ് കൂടിയത് കൊണ്ട് അതൊരു ഒഴികഴിവായി യുനൈറ്റഡ് ക്ലബ്ബിനോ മറ്റു ക്ലബുകൾക്കോ വൈകുന്നേരങ്ങളിലോ രാത്രി കാലങ്ങളിലോ  മീറ്റിംഗ് കൂടണമെന്ന് നിർബന്ധം പിടിച്ചാൽ, പിന്നെ ഏത് ക്ലബ്ബിനെയാണ് ഒഴിവാക്കാൻ പറ്റുക ?  ഒഴിവാക്കാൻ എന്ത് മാനദണ്ഡമാണ് സ്വീകരിക്കേണ്ടത് ?  ഒരു ക്ലബ്ബിനെയും അവയുടെ വലുപ്പച്ചെറുപ്പമനുസരിച്ച് തഴയാൻ സാധിക്കില്ല എന്നേ ന്യായം പറയുന്ന ആരും ചൂണ്ടിക്കാണിക്കുകയുള്ളൂ. ഇനി അഥവാ അങ്ങിനെ ആൾ-അർഥ ബലം നോക്കി തഴഞ്ഞാൽ, അത് പട്ലക്കകത്ത് പ്രാദേശികമായി സംഘടിച്ച് രൂപം നൽകിയ ക്ലബ് പ്രവർത്തകരുടെ മനസ്സ് വേദനിപ്പിക്കുന്നതിന് തുല്യമായിരിക്കാം. ഒപ്പം, അനീതിയും.

" വളർന്ന് വരുന്ന തലമുറയെ കായിക രംഗത്തേക്ക് കൈപിടിച്ചു കൊണ്ട് വരാനാണ് ഞങ്ങളും ശ്രമിക്കുന്നത്, സാമ്പത്തികമോ വലിയ അംഗബലമോ ഉന്നത സ്വാധീനമോ സ്കൂളിൽ മീറ്റിംഗ് കൂടാൻ തടസ്സമാകരുതെന്ന് " ഏതെങ്കിലും ക്ലബ്ബ് ഭാരവാഹികൾ പറഞ്ഞാലോ  വാദമുന്നയിച്ചാലോ സ്കൂൾ അധികൃതർക്ക് നാടൻമട്ടിൽ മറുപടി പറഞ്ഞ് ഒഴിഞ്ഞ് മാറാൻ സാധിക്കില്ലല്ലോ. 

മാത്രവുമല്ല, മത്സരബുദ്ധിയേട് കൂടി നമ്മുടെ സ്കൂളിന് വേണ്ടി ചെയ്യുന്ന പ്രവർത്തനങ്ങൾ (അതെത്ര ചെറുതായാലും) കണക്കിലെടുത്ത് നാട്ടിലെ ഒരു ക്ലബ്ബിനേയും നമുക്ക് അകറ്റി നിർത്താൻ സാധിക്കുകയില്ല. അകറ്റുന്നതും ശരിയല്ല. വളരെ ദുർബ്ബലമായ ക്ലബ്ബുകളിൽ പ്രവർത്തിക്കുന്നവരുടെ മക്കളോ അടുത്ത ബന്ധുക്കളോ നമ്മുടെ സ്കൂളിൾ ഒരു പക്ഷെ വിദ്യാർഥികളായിരിക്കും. ആരോടും ചിറ്റമ്മനയമോ ഡബ്ൾ സ്റ്റാൻഡേർഡ് സമീപനയോ PTA/SMC ക്കല്ല, കായിക രംഗത്തെ മനസ്സിൽ കൊണ്ട് നടക്കുന്ന ആർക്കും സാധ്യമല്ല. അവകാശങ്ങൾ അനുവദിക്കുന്നതും അനുമതി നൽകുന്നതും വലുപ്പച്ചെറുപ്പം അളവ്കോലാക്കി തീരുമാനിക്കുന്ന ഒന്നല്ലല്ലോ.

അത് കൊണ്ട് ഒരു അഭിപ്രായം:  തീർച്ചയായും പട്ല സ്കൂളിന്റെ മുന്നോട്ടുള്ള സുഗമമായ പ്രയാണത്തിന് വേണ്ടി CP യുടെ ഇനിയുള്ള മീററിംഗുകൾ സ്കൂളിൽ ചേരുന്നതിൽ നിന്ന് ഒഴിവാക്കാം. അല്ലാതെ  ക്ലബ്ബുകൾക്ക് യോഗം ചേരാൻ യഥേഷ്ടം അനുമതി നൽകുകയാണെങ്കിൽ തുടർന്നങ്ങോട്ട് ഇതൊരു പതിവായി മാറും.  പിന്നെ, ആ വിഷയത്തിൽ സംസാരിക്കാനും പഞ്ചായത്ത് നടത്താനും മാത്രമേ സ്കൂൾ അധികൃതർക്ക് നേരവുമുണ്ടാകൂ. ഞങ്ങളെക്കാളേറെ സാഹചര്യങ്ങൾ മനസ്സിലാക്കുന്ന യുവാക്കൾക്കത് എളുപ്പത്തിൽ ബോധ്യമാകുമെന്ന് വിശ്വസിക്കുന്നു.

കാര്യങ്ങൾ യഥാവിധം മനസ്സിലാക്കുമെന്ന് കരുതുന്നു. ഒപ്പം, യുണൈറ്റഡ് പട്ല അടക്കമുള്ള മുഴുവൻ കായിക കൂട്ടായ്മകൾക്കും അഭിവാദ്യം അർപ്പിക്കുന്നു. നാട്ടിൽ നമ്മുടെ മക്കളെയും യുവതലമുറയെയും കായികരംഗത്ത് കൈപിടിച്ച് കൊണ്ട് വരുന്നതിൽ നിങ്ങൾ ചെയ്യുന്ന സേവനങ്ങൾ ആർക്കും മറക്കാൻ സാധിക്കില്ല; മറന്നാൽ തന്നെ പട്ലക്കാർ പൊറുക്കുകയുമില്ല. 

അത് കൊണ്ട്, സാങ്കേതികതയുടെയും സങ്കീർണ്ണതകളുടെയും പേരിലുണ്ടാകുന്ന  ഇത്തരം വിഷയങ്ങൾ പൊതുചർച്ചകളിൽ നിന്ന് മാറ്റി വെച്ച്,  നമുക്ക് എല്ലാവർക്കും നമുക്ക് മുന്നിലുള്ള 2017 വിൻറർ സീസൺ പ്രിമിയർ ലീഗിന്റെ വിജയത്തിന് വേണ്ടി ഒന്നിക്കാം.
ഫുട്ബോൾ ജയിക്കട്ടെ, യുനൈറ്റഡ് പട്ല ഉന്നതങ്ങൾ കീഴടക്കട്ടെ

സി.എച്ച്. അബൂബക്കർ
എസ്. എം. സി. ചെയർമാൻ
ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പട്ല

പൊലിമ പ്രചരണോത്ഘാടനം ഖലിലുള്ളയുടെ ചിത്രപ്രദർശനത്തോടെ

പൊലിമ പ്രചരണോത്ഘാടനം
ഖലിലുള്ളയുടെ ചിത്രപ്രദർശനത്തോടെ

പട്ല: ഒരു ഗ്രാമത്തിന്റെ  മുഴുവൻ പങ്കാളിത്തത്തോടെ  പട്ലയിൽ  ഒരു മാസം നീണ്ട് നിൽക്കുന്ന  "പൊലിമ " ഉത്സവം നവംബർ , ഡിസംബർ മാസങ്ങളിലായി നടക്കും.

സാമൂഹിക- സാംസ്കാരിക-വിദ്യാഭ്യാസ-ആതുരശുശ്രൂഷാ രംഗങ്ങളിൽ പട്ലയിൽ സജീവമായി പ്രവർത്തിക്കുന്ന കണക്ടിംഗ് പട്ല മുൻകൈ എടുത്താണ്   "പൊലിമ " സംഘടിപ്പിക്കുന്നത്.  ഇതിന്റെ  പ്രചരണോത്ഘാടനം വെള്ളിയാഴ്ച നടക്കും.

പട്ല ഗവ. ഹയർ സെക്കണ്ടറി സ്കൂൾ അങ്കണത്തിൽ വെള്ളിയാഴ്ച മൂന്ന് മണിക്ക് നടക്കുന്ന പ്രചരണസെഷൻ ലോകപ്രശസ്ത അനാടമിക് കാലിഗ്രാഫർ ഖലിലുള്ളഹ് ചെംനാടിന്റെ ആർട് എക്സിബിഷനോടെ തുടക്കം കുറിക്കും. ചടങ്ങിൽ പൊലിമ അഡ്വൈസറും പൗരപ്രമുഖനുമായ പി. അബ്ദുൽ റഹിമാൻ ഹാജി അധ്യക്ഷത വഹിക്കും. പട്ല ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ ബിജു മാസ്റ്റർ, ഹെഡ്മിസ്ട്രസ് കുമാരി റാണി ടീച്ചർ, അബൂബക്കർ ബിൻ അബ്ദുല്ല ബാവുട്ടി, പി. അബ്ദുൽ കരീം എന്നിവർ സംബന്ധിക്കും.

പൊലിമയുടെ സുഗമമായ നടത്തിപ്പിന്ന് വാർഡ് മെമ്പർ എം. എ. മജീദ് മുഖ്യരക്ഷാധികാരിയായി 555 അംഗ സ്വാഗത സംഘം രൂപീകരിച്ചു.

ചെയർമാൻ - എച്ച്.കെ. അബ്ദുൽ റഹിമാൻ,  വൈ. ചെയർമാൻ -  പി.എസ്. മഹ്മൂദ്, ജന. കൺവീനർ - 
അസ്ലം മാവില, കൺവീനർമാർ -  എം. കെ. ഹാരിസ് , ആസിഫ് എം. എം., 
ഉസ്മാൻ കപ്പൽ, ട്രഷറർ -  പി. പി. ഹാരിസ്.

പി. അബ്ബാസ്,   പി. അഹമ്മദ്, കപ്പൽ മുഹമ്മദ്,  പി. എം. മുഹമ്മദ്,   എസ്. എ. അബ്ദുല്ല, കുമാരി റാണി ടീച്ചർ (H .M), ബിജു മാസ്റ്റർ ( Principal), അബൂബക്കർ (അബ്ദുല്ല ബാവുട്ടി ), അബ്ദുല്ല ചെന്നിക്കൂടൽ, എച്ച്. കെ. മൊയ്തു,  അബ്ദുൽ റസാഖ് എം., പി.എസ്.  മുഹമ്മദ് ഹാജി, സി.എച്ച്. മുഹമ്മദ് കുഞ്ഞി,  പി. എ. അബൂബക്കർ ,  എച്ച്. കെ. അബ്ദുല്ല, ബി. എം. അബ്ദുൽറഹിമാൻ ഹാജി, പി.സി. അബ്ദുല്ല, പി. എ. മുഹമ്മദ് കുഞ്ഞി മാസ്റ്റർ, ബീരാൻ ഹാജി, മധൂർ ഗഫൂർ, പി. എ. മുഹമ്മദ് പട്ല,  മുഹമ്മദ് ( പാസ്പോർട്ട് ,), എ. ബി. മൊയ്തീൻ, ബീരാൻ (കാർ ), ഷാഫി പി.എം., പി.എ. മുഹമ്മദ് കുഞ്ഞി, മുഹമ്മദ് കുഞ്ഞി (രക്ഷാധികാരികൾ)
പി. അബൂബക്കർ M .A.
മുഹമ്മദ് കുഞ്ഞി മാസ്റ്റർ, കൊല്ല്യ
പി. അബ്ദുൽ റഹിമാൻ ഹാജി ( അഡ്വൈസറി ബോർഡ്)

റിസപ്ഷൻ - സൈദ് കെ.എം. (ചെയർമാൻ), എച്ച്. കെ. മൊയ്തു (വൈ.ചെയർമാൻ), പി.എസ്. അബ്ദുല്ല (വൈ.ചെയർമാൻ), ഈസ അബ്ദുല്ല (കൺവീനർ ), നാരായണൻ മാസ്റ്റർ (അഡ്വൈസർ ). വോളണ്ടിയർ, ട്രാഫിക്, വെയിസ്റ്റ് മാനേജ്മെന്റ് - ഫൈസൽ അരമന (ചെയർമാൻ), റഊഫ് കൊല്യ (വൈ. ചെയർമാൻ), കാദർ കെ. എച്ച്. (കൺവീനർ ), പവിത്രൻ മാസ്റ്റർ (അഡ്വൈസർ ). മീഡിയ & പബ്ലിസിറ്റി, വീഡിയോ & ക്യാമറ - ഹാരിസ് എം. കെ.(ചെയർമാൻ) , ടി. എച്ച്. എം. പട്ല (വൈ.ചെയർമാൻ), ജാസിർ (കൺവീനർ ), രാജേഷ് മാസ്റ്റർ (അഡ്വൈസർ )ഫിനാൻസ്, ഇവന്റ് മാനേജ്മെന്റ് -നാസർ കെ. എ (ചെയർമാൻ), അസ്ലം പട്ല (വൈ.ചെയർമാൻ), ഉസ്മാൻ കപ്പൽ (കൺവീനർ) ഫുഡ് & റിഫ്രഷ് മെന്റ് -
പി.പി. ഹാരിസ് (ചെയർമാൻ), മജൽ ശരീഫ് (വൈ.ചെയർമാൻ), ഹനീഫ് കൊയപ്പാടി (വൈ.ചെയർമാൻ), സൂപ്പി പട്ല (കൺവീനർ), മുരളി മാസ്റ്റർ ( അഡ്വൈസർ ),  പ്രീത ടീച്ചർ ( അഡ്വൈസർ ) പ്രൊഗ്രാം - സി. എച്ച്. അബൂബക്കർ (ചെയർമാൻ), ബി. ബഷീർ (വൈ.ചെയർമാൻ), റാസ പട്ല (കൺവീനർ), ബിജു മാസ്റ്റർ (അഡ്വൈസർ ) സ്പ്പോർട്സ് & ഗെയിംസ് -പി. അബ്ദുൽ കരീം (ചെയർമാൻ), സമീർ പട്ല (വൈ.ചെയർമാൻ), നാഫി പട്ല (കൺവീനർ), ലക്ഷ്മണൻ മാസ്റ്റർ ( അഡ്വൈസർ ) സാഹിത്യ-കലാ-സാംസ്കാരികം - അസീസ് ടി.വി.(ചെയർമാൻ) , എസ്.അബൂബക്കർ (കൺവീനർ), ബക്കർ മാഷ് (വൈ. ചെയർമാൻ), ഷരീഫ് മാസ്റ്റർ ( അഡ്വൈസർ ) മെഡിക്കൽ ടീം -
  ഡോ: സാഹിർ അഹമ്മദ് (ചെയർമാൻ), അഷ്റഫ് ഫാർമസി (വൈ. ചെയർമാൻ), ഡോ:ഫംസീദ (വൈ.ചെയർപേർസൻ) ഡോ. ഷഫീഖ് (കൺവീനർ), ഷൗക്കത്തലി JHI(അഡ്വൈസർ )
സ്റ്റേജ് & ഡെക്ക.ലൈറ്റ് & സൗണ്ട്സ് -
അദ്ദി പട്ല (ചെയർമാൻ), റഊഫ് പി.എസ്.(വൈ. ചെയർമാൻ), കാദർ എസ്. അബ്ദുല്ല (കൺവീനർ) , റിജോഷ് മാസ്റ്റർ (അഡ്വൈസർ )
ഐ.ടി., കറസ്പോ - ഖാലിദ് സി.എച്ച് (ചെയർമാൻ), അജ്മൽ അബ്ബാസ് (വൈ.ചെയർമാൻ), ലതീഫ് കെ. എസ്. (കൺവീനർ), പ്രദീപ് മാസ്റ്റർ ( അഡ്വൈസർ )ക്രൈസിസ് മാനേജ്മെന്റ് , പ്രൊജക്ട്സ് & ഇനീഷ്യയേറ്റിവ് -  അസ്ലം പട്ല (ചെയർമാൻ),കൊളമാജ അബ്ദുൽ റഹ്മാൻ (വൈ. ചെയർമാൻ), എം. എ. മജീദ് (കൺവീനർ ),കുമാരി റാണി ടീച്ചർ ( അഡ്വൈസർ ) മെമന്റോസ് & പ്രൈസസ്, എക്സിബിഷൻ - സിറാർ അബ്ദുല്ല (ചെയർമാൻ),സലിം പട്ല (വൈ. ചെയർമാൻ),ഖാദർ അരമന (കൺവീനർ),പി.ടി. ഉഷ ടീച്ചർ ( അഡ്വൈസർ ) ടെക് & എഞ്ചിനീയർസ് മീറ്റ് -എഞ്ചി. ബഷീർ (ചെയർമാൻ),ഗഫൂർ പട്ല  (വൈ. ചെയർമാൻ), മുസ്തഫ പി. എ. ( കൺവീനർ) Online പബ്ലിസിറ്റി -
പി.സി . കാദർ (ചെയർമാൻ) , ഹാരിസ് കുന്നിൽ (വൈ.ചെയർമാൻ) കെ. ഇ. സെമീർ (കൺവീനർ) -ബാച്ച് മേറ്റ്സ് സർപ്രൈസ് -ബക്കർ മാഷ്  (ചെയർമാൻ),അബൂബക്കർ ബോംബെ  (വൈ.ചെയർമാൻ), അഷ്റഫ് കുമ്പള (കൺവീനർ) ആദരവ് - മുഹമ്മദ് കപ്പൽ (ചെയർമാൻ),സാഹിർ ടി. എച്ച്. (വൈ. ചെയർമാൻ),ബി. എം. ഹാരിസ് ബൂഡ് (കൺവീനർ) ട്രാൻസ്പോർട്ട്-
എം. എസ്. മുഹമ്മദ് (ചെയർമാൻ), സിദ്ദിഖ് കൊളമാജെ (കൺവീനർ), സലാം മജൽ (വൈ.ചെയർമാൻ)
എക്സ്പാറ്റ്സ് സമ്മിറ്റ് -അഷ്റഫ് തിട്ക്കണ്ടം (ചെയർമാൻ),അഷ്റഫ് P സീതി (കൺവീനർ),ഷംസുദീൻ കെ. എ. (വൈ. ചെയർമാൻ), അഷ്റഫ് ഫാർമസി (കോർഡിനേറ്റർ), ഡോ. വഹാബ് മാസ്റ്റർ (അഡ്വൈസർ )
ഗൾഫ് കോർഡിനേഷൻ - സുൽത്താൻ മഹ്മൂദ്  (ചെയർമാൻ), റഹിം മൊഗർ (വൈ. ചെയർമാൻ),ബഷീർ കെ. എച്ച് (കൺവീനർ) ലേഡീസ് കോർഡിനേഷൻ -സുഹ്റ അബൂബക്കർ (ചെയർപേർസൻ), സക്കീന (വൈ. ചെയർപെർസൻ),ഹസീന ടീച്ചർ (കൺവീനർ),സാബിറ ടീച്ചർ (അഡ്വൈസർ)

____________________

ഒരു വിഷമം പങ്ക് വെയ്ക്കാൻ ആഗ്രഹിക്കുന്നു./ MUSTAFA PA

*അസലാമുഅലൈക്കും.*
➖➖➖➖➖➖➖➖
ഒരു വിഷമം പങ്ക് വെയ്ക്കാൻ ആഗ്രഹിക്കുന്നു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ജീവിതത്തിന്റെ ചിട്ടയും സമയക്രമത്തിനും പോറൽ സംഭവിച്ചികൊണ്ടിരിക്കുന്നു. ഒരു പാട് വാട്സ് ഗ്രൂപ്പിൽ അംഗമായിരിക്കുന്നതാണ് ഇതിനു വലിയ കാരണം. എന്നാൽ വാട്സ് ആപ്പ് തീരെ തുറക്കാതിരിക്കുന്നത് എന്നെ സംബന്ധിച്ചടത്തോളം പ്രായോഗികമല്ല. കാരണം വാട്സാപ്പ് ഒരു മിനി ഓഫീസാണ് ഒട്ടു മിക്ക പ്രൊഫഷണലിസ്റ്റിനും, എന്റെ വർക്കും ആയി ബന്ധപെട് പല കമ്യൂണിക്കേഷൻസിനും, പല ഡോക്യൂമെന്റ്സ് കൈമാറുന്നതിനും വാട്സ് ആപ്പ് വളരേ അത്യാവശ്യമാണ്. ഇത്തരം സന്ദർഭങ്ങളിൽ അറിയാതെ പല ഗ്രൂപ്പുകളിൽ വഴുതിറങ്ങി അതിലെ മെസ്സേജസ് റീഡ് ചെയ്യാൻ ശ്രമിക്കുന്നത് വഴി സമയ നഷ്ടവും  ഒരുപാട് കാര്യങ്ങൾ ഇൻബാലൻസ് ആയിപോവുന്നുണ്ട്. ആയതിനാൽ മിക്ക ഗ്രൂപ്പിൽ നിന്നും ഞാൻ സ്വായം പുറത്ത് പോവുകയാണ് എന്റെ സഹോദരൻമാരായ അസ്ലം മാവിലയുടെയും, എസ്.അബൂബക്കറിന്റെയും നേതൃത്വത്തിലുള്ള ഈ ആർ.ടി.ഗ്രൂപ്പ് സത്യത്തിൽ വലിയ മുതൽ കൂട്ടാണ്. ഒത്തൊരുമയുടെ ഉത്സവമായ പൊലിമയുടെ ഈ വേളയിൽ *"കണക്ടിംഗ് പട്ള "* ഗ്രൂപ്പിൽ നിന്നും ഒഴിവായി പോകുന്നത് അത്ര അഭികാമ്യമല്ല എന്നതിനാൽ തത്കാലം സി.പി.യിൽ നിന്നും ഇപ്പേൾ പുറത്ത് പോകുന്നില്ല. ഏതൊരു പട്ളക്കാരനെ പോലെ എന്റെ ബാധ്യതയാണെന്ന് മനസ്സിലാക്കി കൊണ്ട് അതിൽ നിന്നും പുറത്ത് പോകുന്നത് പിന്നീടാവാം എന്ന് തീരുമാനിച്ചത്.അവസാനമായി എല്ലാവരോടും എനിക്ക് പറയാനുള്ളത് വാട്സ് ആപ്പ് ഉപയോഗം കഴിയുന്നതും കുറച്ച് കൊണ്ട് വരാൻ ശ്രമിക്കുക. പ്രത്യേകിച്ച് വൈകിയ രാത്രികളിൽ ഉറക്കമൊഴിച്ച് ഉപയോഗിക്കുന്നത് നമ്മുടെ ആരോഗ്യത്തിനു അത്ര ഹാനികരമല്ല എല്ലാ വർക്കും പടച്ച തമ്പുരാൻ നന്മ ചൊരിയട്ടെ എന്ന് പ്രാർത്ഥനയോടെ.

സ്നേഹപൂർവം.

*പി.എ.മുസതഫ*

ആർ. ടി. & പൊലിമയുടെ നാടൻപാട്ട് ശില്പശാല

നാളെ (ബുധൻ)
സ്കൂൾ അങ്കണത്തിൽ
കുട്ടികൾക്കായ്
ആർ. ടി. & പൊലിമയുടെ 
നാടൻപാട്ട് ശില്പശാല

പട്ലയുടെ സാംസ്ക്കാരിക കൂട്ടായ്മ, റീഡേഴ്സ് തിയേറ്ററിന്റെ സഹകരണത്തോടെ *പൊലിമ* കലാ-സാഹിത്യ വിഭാഗം സ്കൂൾ കുട്ടികൾക്കായി നാളെ നാടൻപാട്ട് ശിൽപശാല നടത്തും.

നാടൻ പാട്ടു ഗായകനും ഗവേഷകനും നാടക സംവിധായകനുമായ ഉദയൻ കുണ്ടംകുഴി ശിൽപശാലക്ക് നേതൃത്വം നൽകുമെന്ന് പൊലിമ ഭാരവാഹികളും  RT എക്സി. അംഗങ്ങളുമായ  ബി. ബഷീർ, ജാസിർ എം. എച്ച്. എന്നിവർ പറഞ്ഞു.

ആയിരത്തിലേറെ നാടൻ പാട്ടുകൾ ഹൃദിസ്ഥമാക്കിയിട്ടുള്ള ഉദയൻ മാഷിന്റെ ശേഖരത്തിൽ മുപ്പതിനായിരത്തോളം പാട്ടുകളുണ്ട്. നാടൻ പാട്ടുപഠന ഗ്രന്ഥവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നാടക സംവിധായകനെന്ന നിലയിലും പ്രശ്സ്തനാണ് ഉദയൻ മാഷ്.

പൊലിമ കലാ - സാഹിത്യ വിഭാഗം അഡ്വൈസറും RT എഴുത്തുപുര കോർഡിനേറ്ററുമായ ഷരീഫ് കുരിക്കൾ മാസ്റ്ററാണ് ശില്പശാലാ ഡയരക്ടർ.

കുട്ടികളെ കലാ-സാഹിത്യ രംഗങ്ങളിൽ സക്രിയമാക്കുക എന്ന ലക്ഷൃത്തോടെയാണ് ആർട്-ലിറ്റ് വർക്ക്ഷോപ്പുകൾ പട്ലയിൽ നടക്കുന്നത്. സാംസ്ക്കാരിക രംഗത്ത് വിദ്യാർഥികളെ കൈ പിടിച്ചുയർത്തുവാൻ റീഡേഴ്സ് തിയേറ്റർ (RT ) വിഭാവനം ചെയ്ത അഞ്ച് വർഷം നീണ്ട് നിൽക്കുന്ന പദ്ധതിയിൽ പെട്ടതാണ് ഈ ശിൽപശാലകൾ.

പട്ലക്കാറെ പിരിശപ്പെരുന്നാളായ പൊലിമയുടെ പ്രൊമോഷൻ കൂടിയാണ് ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ നടക്കുന്ന RT ശിൽപശാലകളെന്ന് ഭാരവാഹികളായ അസീസ് ടി.വി., സാക്കിർ, ഫയാസ്  എന്നിവർ അറിയിച്ചു.

ഇക്കഴിഞ്ഞ ശനിയാഴ്ച നടന്ന കഥാശില്പയ്ക്ക് അഭൂതപൂർവ്വമായ റിസൾട്ടാണ് സംഘാടകർക്ക് ലഭിച്ചത്.

പൊലിമ വാർത്തകൾ* *വിശേഷങ്ങൾ

*പൊലിമ വാർത്തകൾ*
*വിശേഷങ്ങൾ*
___________________

*കിണർ, കിണറ്റിൻകര*

പൊലിമ പൂമുഖത്തിന് വടക്ക് പറഞ്ഞാറ് മൂലയിൽ ഒരു കിണർ പ്രത്യക്ഷപ്പെട്ടു. ആഴം കഷiടിച്ച് ഒരു മീറ്റർ.  അതോടെ പൊലിമ പൂമുഖത്തിന് സ്ഥലപ്പേരും വന്നു - കിണറ്റിൻകര. അദ്ദി + ഫൈസൽ ടീമിന്റെതാണ്  ഈ കിണറാശയം.

*അല്പം മുമ്പ്*
*കഴിഞ്ഞ  പരിപാടി*
___________________

പൊലിമ സ്പോട്സ് & ഗെയിംസിന്റെ എൻട്രി ഫോം വിതരണോത്ഘാടനം അല്പം മുമ്പ്  നടന്നു.   പൊലിമ പൂമുഖം സ്ഥിതി ചെയ്യുന്ന  കിണറ്റിൻകര പരിസരത്ത് വെച്ച് ചേർന്ന ലളിതമായ ചടങ്ങിൽ  പൊലിമ സ്പോട്സ് & ഗെയിംസ് ചെയർമാൻ അബ്ദുൽ കരീം  സ്വാഗത സംഘം കൺവീനർ എം. കെ.  ഹാരിസിന് ആദ്യ എൻട്രി ഫോം നൽകി ഉത്ഘാടനം ചെയ്തു . നാഫി പട്ല, എം.പി. നവാസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

എൻട്രി ഫോം പൂരിപ്പിച്ച് തിരിച്ച് നൽകേണ്ട അവസാന തിയതി ഒക്ടോബർ 21.  എൻട്രി ഫോമിന്  എല്ലാവരും നാഫിയുമായി ബന്ധപ്പെടുക.

ഗൾഫിലും , പുറം സംസ്ഥാനങ്ങളിലുമുള്ളവർ പൂരിപ്പിച്ച ഫോമിന്റെ സ്ക്രീൻ ഷോട്ട് എടുത്ത് നാഫിക്ക് (അദ്ദേഹം പറയുന്ന വാട്സ്ആപ്പ് നമ്പറിലേക്ക്) അയക്കേണ്ടതാണ്.  പാസ്പോർട്/ആധാർ കാർഡ് വയസ്സ് നിർണ്ണയിക്കുന്നതിനുള്ള ആധികാരിക രേഖ.

*ഇന്ന് രാത്രി*
_______________

പൊലിമ സ്വാഗത സംഘം ഭാരവാഹികളുടെയും പ്രോഗ്രാം കമ്മിറ്റിയുടെയും സുപ്രധാന യോഗം ഇന്ന് കിണറ്റിൻകരയിലെ പൊലിമ ഓഫീസിൽ നടക്കും. മുഖ്യരക്ഷാധികാരി,  വൈ. ചെയർമാൻ, ജ: കൺവീനർ, സ്വാഗത സംഘം കൺവീനർമാർ, ട്രഷറർ, പ്രോഗ്രാം കമ്മിറ്റി അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും.

___________________🔲

പൊലിമ* / റഫീഖ് മുഹമ്മദ് പട്ല

*പൊലിമ*

റഫീഖ് മുഹമ്മദ് പട്ല

പൊലിമ, ഇത് നാട്ടൊരുമതൻ മഹിമ
ഒരു നാടിൻ തൻ ആത്മാവിഷ്കാരത്തിൻ പെരുമ
ഒത്തിരി പറയാനുണ്ടിവിടെ പട്ല തൻ പലമ

മനോഹമാണിവിടം
പ്രകൃതി തൻ ലാവണ്യത്താൽ
വൈവിധ്യങ്ങൾ ഒത്തിരിയുണ്ടിവിടം, കാടുണ്ട്, തോടുണ്ട്
വയലുണ്ട് കുന്നിൻ ചെരിവുണ്ട്,
തല ഉയർത്തി നാടിൻ പെരുമ വിളിച്ചോതും തെങ്ങുണ്ട്, കവുങ്ങുണ്ട്, മധുവൂറും മധുവാഹിനി പുഴയുണ്ട്.

വിദ്യതൻ മധു നുകർന്നു നൽകീടുവാൻ നല്ലൊരു വിദ്യാലയമുണ്ടിവിടെ
നാടിൻ സാംസ്കാരികത കാണിക്കും  പള്ളികളുണ്ടമ്പലങ്ങളുണ്ട്
ശുഭ്ര -കാഷായ വസ്ത്രധാരികളാമൊ- ത്തിരി ഗുരുക്കൻമാരുണ്ടിവിടെ .

ഹിന്ദുവും ക്രൈസ്തവനും മുസൽമാനുണ്ട്,എല്ലാത്തിലുമുപരി കുറെ പച്ച മനുഷ്യരുമുണ്ട്

ഒരിക്കൽ,  ഇവിടാകമാനം,
രാഷ്ട്രീയജ്വരം കൊണ്ടന്യോന്യം വേദനിച്ചിരുന്നു
കലുഷിതമായിരുന്നന്നേരം സംഘർഷഭരിതമായിരുന്നു
കാക്കികുപ്പായക്കാർക്കിവിടം വിട്ടൊഴിയാനന്ന് നേരമേയില്ലായിരുന്നു.

വലിച്ചെറിഞ്ഞാ  അപക്വരാഷ്ട്രീയ, സംഘടനാ തിമിരത്താൽ കറൂത്തൊരാ നാടിൻ മുഖപടം മധുവാഹിനി തൻ നെഞ്ചെത്തേക്ക്, 
ഇനി നിനക്കിവിടം പ്രവേശനമില്ലാന്നൊരാ ദൃഢമായ താക്കീതുമായ്

ആരുടെയൊക്കെയോ പ്രാർത്ഥനാ ഫലം എന്നല്ലാതെ മറ്റെന്തു ചൊല്ലാൻ. അനശ്വര സ്വർഗതുല്യമാണിന്നിവിടം. എല്ലാവരും ഒറ്റക്കെട്ടായ് സഹവർതിത്വമാണീ സംഘബലം ! 

കളങ്കമില്ലാ വലതിടതുപക്ഷം പറയും രാഷ്ട്രീയ പെരുമ മാറ്റിവെച്ചീടുന്നവർ നാട്ടിൻതൻ ഒരുമക്ക് വേണ്ടി നോമ്പ് നോറ്റിടുന്നവർ

നമുക്ക് വരവേറ്റിടാമീ നാട്ടുത്സവത്തെ, പൊലിമയെ ഇരു കൈകളും നീട്ടി, വർഗ,ലിംഗ,പ്രായ വിത്യാസമെന്യേ.വൻ വിജയമാക്കീടുവാൻ,
നമുക്കിരുകൈകളും ചേർത്തൊന്നിച്ചു,തോളോട് തോൾ ചേർന്നീ നാട്ടുത്സവത്തെ, തങ്കലിപികളിൽ എഴുതിചേർക്കവണ്ണം ഒരു ഏടായ്‌ മാറ്റീടുവാൻ

           നന്ദി

പൊലിമ സ്പോർട്സ് & ഗെയിംസ്*

പൊലിമ സ്പോർട്സ് & ഗെയിംസ്*

*ഗെയിംസ്*

(മത്സര ഇനങ്ങൾ താഴെ പറയുന്നവ മാത്രമാണ് )

▪ഫുഡ്ബോൾ
▪വോളിബോൾ
▪ക്രിക്കറ്റ് UN /A
▪ക്രിക്കറ്റ് UP /A
▪ചെസ്സ്
▪ഷട്ടിൽ SG
▪ഷട്ടിൽ DB
▪കാരംസ് SG
▪കാരംസ് DB
▪ലുഡോ
▪ടഗ് ഓഫ് വാർ

*സ്പോർട്സ്*
____________________

16 വയസ് മുതൽ 40  വരെ  - *Gr  1*

40 വയസ്കഴിഞ്ഞവർ         - *Gr 2*

സ്പോർട്സ് Gr 1
(16 വയസ്  മുതൽ 40  വരെ)

▪100 മീറ്റർ
▪200 മീറ്റർ
▪400 മീറ്റർ
▪800 മീറ്റർ
▪1600 മീറ്റർ
▪4 X 400 റിലേ
▪ലോംഗ് ജംപ്
▪ഷോട്ട്പുട്ട്
▪ഡിസ്കസ് ത്രോ
▪നീന്തൽ - 50 F/S
▪നീന്തൽ - 100 F/S
▪നീന്തൽ - 50 B/S
▪നീന്തൽ - 100 B/S

സ്പോർട്സ് Gr 2 
(40 വയസ് കഴിഞ്ഞവർ )

▪200 മീറ്റർ
▪നടത്തം
▪ലോംഗ്ജംപ്
▪ഷോട്ട്പുട്ട്

▪നീന്തൽ - 50 F/S
▪നീന്തൽ - 100 F/S
▪നീന്തൽ - 50 B/S
▪നീന്തൽ - 100 B/S

*മാരത്തോൺ മൊത്തത്തിലാണ്  മത്സരം നടക്കുക.*

*നീന്തൽ സ്പോർട്സിൽ ഉൾപ്പെടുത്തി  Gr 1 & Gr 2 വേവ്വെറെ മത്സരം നടത്തും*
_________________

സ്പോർട്സ് മത്സര വിജയികൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളാണ് പരിഗണിക്കുക.
അവരെ സ്പോർട്സ് ഡേക്ക് തന്നെ  അപ്പപ്പോൾ മെഡൽ നൽകി ആദരിക്കും.
ഗെയിംസിന് ഒന്നും രണ്ടും സ്ഥാനങ്ങൾക്കാണ് പോയൻറ്

സ്പോർട്സ് (ഓവറോൾ) , ഗെയിംസ് (ഓവറോൾ) ,  (സ്പാർട്സ് & ഗെയിംസ് - ഓവറോൾ) എന്നിവയിലും ഒന്നും രണ്ടും സ്ഥാനങ്ങളാണ് പരിഗണിക്കുക. 

*സ്പോർട്സ് & ഗെയിംസ് ജൂറി അംഗങ്ങൾ*

▪പി. അബ്ദുൽ കരീം
▪എസ്. അബ്ദുല്ല
▪ലക്ഷ്മണൻ മാസ്റ്റർ
( ജൂറി അംഗങ്ങൾ മത്സരിക്കുന്ന ഇനങ്ങളിൽ അവരുടെ അഭിപ്രായം പരിഗണിക്കുന്നതല്ല )

ഡിസംബർ 3 മുതൽ 17 വരെ സ്പോർട്സ് & ഗെയിംസ് മത്സരങ്ങൾ നടത്താവുന്നതാണ്. 

മാരത്തോൺ മത്സരത്തോടെയാണ്  സ്പോർട്സ് & ഗെയിംസ് മത്സരങ്ങൾക്ക് തുടക്കം കുറിക്കുക .

നമ്മുടെ മുറ്റങ്ങളിൽ പൊലിമാ തൈകൾ മധൂർ മുഹമ്മദ് കുഞ്ഞി മാതൃകയാകുന്നു

നമ്മുടെ മുറ്റങ്ങളിൽ
പൊലിമാ തൈകൾ
മധൂർ മുഹമ്മദ് കുഞ്ഞി
മാതൃകയാകുന്നു

തൈ വിതരണം
നാളെ 2 മണിക്ക്
പൊലിമ പൂമുഖത്ത്

പൊലിമ ലെവല് വിട്ടു തുടങ്ങി. അതിപ്പോൾ ജനകീയമായിക്കഴിഞ്ഞു. പ്രചരണോത്ഘാടനം പോലും നടന്നില്ല. അതിന് മുന്നേ നാട്ടുകാർ മൊത്തം പൊലിമയെ നെഞ്ചോട് ചേർത്തുവെച്ചു കഴിഞ്ഞു.

ഇന്നലെ മധൂർ മുഹമ്മദ് കുഞ്ഞിയുടെ വീട്ട് മുറ്റത്തിറങ്ങിയത് നൂറു കണക്കിന് പച്ചക്കറിത്തൈകൾ! നല്ല അസ്സൽ മുളകിൻ തൈകളും  തക്കാളി ചെടികളും. പൊലിമ പ്രചരണത്തിന്റെ ഭാഗമായാണ് ഇനി ഈ  ഹൈബ്രിഡ് തൈകൾ നമ്മുടെ അടുക്കളത്തോട്ടത്തിൽ ഇടം പിടിക്കുക. 

"നന്നായി വിളയുന്ന ഇനങ്ങൾ;  മാക്സിമം വീടുകളിൽ ഇവ എത്തണം" മുഹമ്മദ് കുഞ്ഞി പറഞ്ഞു.

നാളെ ജുമുഅ: നമസ്കാരം കഴിഞ്ഞ് കിണറ്റിൻകരയിലെ പൊലിമ പൂമുഖത്ത് വെച്ച് തൈ നൽകാനാണ് തീരുമാനമെന്ന് തൈ വിതരണത്തിന് നേതൃത്വം വഹിക്കുന്ന ഫൈസൽ അരമന, അദ്ദി പട്ല എന്നിവർ അറിയിച്ചു. വോളണ്ടിയർ വിംഗിനും & പരിസ്ഥിതി സൗഹൃദ വിംഗിനുമാണ് വിതരണ ചുമതല.

പൊലിമയുടെ പ്രചാരണമായി ബന്ധപ്പെട്ട് കൂടതൽ പുതുമകളുള്ള പരിപാടികൾ വരും ദിനങ്ങളിൽ പ്രതീക്ഷിക്കാമെന്ന് പൊലിമ സ്വാഗത സംഘം ഭാരവാഹികളായ എം. കെ. ഹാരിസ്,  പി.പി. ഹാരിസ്, പി. അബ്ദുൽ കരീം, എം. എം. ആസിഫ്, സൈദ് കെ. എം. എന്നിവർ അറിയിച്ചു.