Monday 8 October 2018

ബഹ്റിൻ കൂട്ടായ്മയുടെ നിറസാന്നിധ്യവും സഹകരണവും / അസ്ലം മാവില

ബഹ്റിൻ കൂട്ടായ്മയുടെ
നിറസാന്നിധ്യവും
സഹകരണവും

അസ്ലം മാവില

പൊലിമയിലെ ഏറ്റവും എടുത്ത് പറയേണ്ട ഒന്നാണ് ബഹ്റിനിലെ പട്ലക്കാരുടെ സഹകരണം.

നാട്ടുത്സവത്തെ അത്രമാത്രം ആവേശത്തോട് കൂടിയാണ് ബഹ്റിൻ പ്രവാസികൾ പൊലിമയെ എതിരേറ്റത്. കുടുംബ സംഗമമടക്കമുള്ള പ്രോഗ്രാമുകൾ നടത്തി പൊലിമക്കു മുന്നേ ഗൾഫ് പൊലിമ നടത്തിയാണ് ആ സ്നേഹക്കൂട്ടം നാട്ടുത്സവത്തിന്റെ ഭാഗമായത്.

മാത്രവുമല്ല അവരുടെ സാമ്പത്തിക പിന്തുണയ്ക്ക് അത്ര തന്നെ ഇരട്ടിമധുരവുമുണ്ട്. ആത്മാർഥമായി പൊലിമയുടെ വിജയത്തിന് വേണ്ടി ബഹ്റിൻ കൂട്ടായ്മ കാണിച്ച സഹകരണത്തിനും നല്ല മനസ്സിനും പൊലിമയും ഒരു നാടും ഏറെ കടപ്പെട്ടവരാണ്.

No comments:

Post a Comment