Sunday 30 September 2018

ആ മരണ വാർത്തയും എത്തിയപ്പോൾ / ഖാദർ അരമന

ആ മരണ വാർത്തയും
എത്തിയപ്പോൾ ...

ഖാദർ അരമന

ഇന്ന് രാവിലെ ഒരു മരണ വാർത്ത കേട്ട് കൊണ്ടാണ് ഉറക്കമുണരുന്നത് 
ഏകദേശം ഒരേ സമയത്‌  (1990 -92 ) പ്രവാസം തുടങ്ങിയവരാണ്  ഞാനും ചൂത്രവളപ്പ് 
അന്തുകായ്ച്ചയും.  അഞ്ചോ ആറോ  വയസ്സിന്റെ വ്യത്യാസമുള്ളവരാണ്  ഞങ്ങളെങ്കിലും കളിക്കൂട്ടുകാരായിരുന്നു.

 കണക്കു കൂട്ടലുകളും പ്രതീക്ഷയുമായി ഞ്ഞാൻ  ഈ മഹാനഗരത്തിലെ ഒരു പ്രഭാതത്തിനു കൂടി സാക്ഷിയായപ്പോൾ   ഓര്മ ശരിയാണെങ്കിൽ  നാലഞ്ചു വർഷത്തോളമായി  മരുന്നുകൾക്ക് പ്രതികരിക്കാത്ത ഒരസുഖവുമായി  വളരെ കഷ്ടപ്പെടുകയായിരുന്ന  അന്തുക്കയിച്ച ഇന്നത്തെ പ്രഭാതം കാണാൻ നിൽക്കാതെ റബ്ബിന്റെ സന്നിധിയിലേക്ക്  യാത്രയായി  .,                  ഒരു പണിയില്ലെങ്കിലും തിരക്കുകൾ തീരാത്ത നമ്മിൽ  പലരും ഒരു പക്ഷേ ഈ  മരണ വാർത്ത കേള്കുമ്പോഴായിരിക്കാം അങ്ങനെയൊരു  മനുഷ്യൻ  വേദനകൾ  സഹിച്ചു കൊണ്ട് ഒരു വിളിപ്പാടകലെ ഉണ്ടായിരുന്ന വിവരം  ഓര്മ വരുന്നത് തന്നെ. 

കൂടെയുള്ളവർ, സമപ്രായക്കാർ, ഒക്കെ  രംഗം വിടുമ്പോൾ ഒരു  ഇന്നാ ലില്ലാഹി ടൈപ് ചെയ്യുന്നതിലുമപ്പുറം ഇത്തരം മരണ സന്ദേശം ഒരു വിശ്വാസി എന്ന നിലക്ക് എന്റെ മനസ്സിനകത്ത് എന്തെങ്കിലും പരിവർത്തങ്ങൾ  നടത്തുന്നുണ്ടോ  ??   മനസ്സിനെ  തോന്നിയ പോലെ മേയാൻ വിട്ടിട്ടു  നാവു കൊണ്ട്  മന്ത്രങ്ങളും  ശരീരം  കൊണ്ടു  ചേഷ്ടകളും കാണിച്ചുള്ള  ഇബാദത്  നാളെ നന്മയുടെ ത്രാസിൽ തൂക്കാൻ പോലും എടുക്കുമോ എന്ന  സന്ദേഹത്തോടെ , ഞാൻ മുനാഫിക്കല്ല എന്ന് സ്വയം സർട്ടിഫൈ   ചെയ്യാതെ  മരണപ്പെട്ടുപോയാൽ  ആ മരണത്തോടെ ഞാൻ അകപ്പെടുന്ന  ദുരന്തത്തിന്റെ വ്യാപ്തിയെ  എന്നെയും  നിങ്ങളെയും  വെറുതെ  ഓര്മപ്പെടുത്തിക്കൊണ്ടു 
സ്വന്തം ശാരീരിക അസ്വസ്ഥതകൾ വകവെക്കാതെ  അദ്ദേഹത്തെ  ഇത്രയും കാലം പിഴവുകളില്ലാതെ  പരിചരിച്ച  അന്തുകായ്ച്ചന്റെ   പ്രിയതമക്ക്   അതിന്റെ പ്രതിഫലം റബ്ബ് നൽകുമാ റാകട്ടെ.  അദ്ദേഹം ദുനിയാവിൽ അനുഭവിച്ച കണക്കില്ലാത്ത  വേദനകള്ക്കു പകരം   അദ്ദേഹത്തിന്റെ  പാപങ്ങൾ പൊറുത്തു കൊടുക്കുമാറാകട്ടെ. അദ്ദേഹത്തിന്റെ  രോഗാവസ്ഥയിൽ  എല്ലാ നിലക്കും   സാന്ത്വനവുമായി നിന്ന  എല്ലാവർക്കും  തക്ക പ്രതിഫലം നൽകുമാറാകട്ടെ  എന്ന പ്രാർത്ഥനയോടും   കൂടി

Thursday 27 September 2018

കാഴ്ചയ്ക്കപ്പുറം..!. / അസീസ്‌ പട്ള

 മിനിക്കഥ


*കാഴ്ചയ്ക്കപ്പുറം..!*


*അസീസ്‌ പട്ള✍* 



നൊപാര്‍ക്കിംഗ് സോണില്‍ ഹസാര്‍ഡ്‌ ലൈറ്റ് മിന്നിച്ചു  ഓരംചേര്‍ന്ന വണ്ടിയില്‍ നിന്ന് ഭാര്യയേയും മകനെയും ഇറക്കി, ടിക്കറ്റും പാസ്പോര്‍ട്ടും ഒന്നൂടെഉറപ്പുവരുത്തുന്നതിന്നിടയില്‍ ഡ്രൈവര്‍ ട്രോളിയുമായെത്തി,

അനുവദിച്ചതിലും തൂക്കക്കുറവുവരുത്തി ചുറ്റളവും ഡയമെന്‍ഷനും ഒപ്പിച്ച സുതാര്യപ്ലാസ്റ്റിക്‌പാളികളില്‍ വരിഞ്ഞുപൊതിഞ്ഞതാണ്  ഓരോലഗ്ഗെജും., എന്നിട്ടും ഭീതി വിടാതെ പിടിമുറുക്കി, ചങ്കിടിപ്പ് മാറുന്നില്ല!,

വര്‍ഷങ്ങള്‍ക്കുശേഷം, പിറന്ന നാടും വീടും, ഉറ്റവരെയും ഉടയവരെയും കാണാനുള്ള സന്തോഷനിറവിനെ എയര്‍ലൈന്‍സ് ഉദ്യോഗസ്ഥരുടെ ധാര്‍ഷ്ട്യവും  പീഡനവും കൊണ്ട് ചോര്‍ന്ന്‍പോകുക ഓരോ യാത്രയിലും പതിവാ..., അതോര്‍ക്കുമ്പോള്‍..


ഭാഗ്യം!  എന്നത്തെപ്പോലെ ലഗ്ഗേജ് കുഴപ്പമുണ്ടാക്കിയില്ല, കോണ്‍വെയര്‍ബെല്‍ട്ട് ലഗ്ഗേജിനെ മുമ്പോട്ട്തള്ളി, വെയിംഗ് മെഷീന്‍ സീറോ കാണിച്ചു, എയര്‍ലൈന്‍ ഉദ്യോഗസ്ഥന്‍ ചുണ്ട് കൂര്‍പിച്ചു നെറ്റി ചുളിച്ചു  അയാളുടെ കണ്ണാട ച്ചില്ലില്ലൂടെ മേല്‍പോട്ട് നോക്കി  വെയിംഗ് മെഷീനില്‍ കയറാന്‍ ആംഗ്യം കാണിച്ചു, തന്നോടല്ലെന്നമട്ടില്‍ തിരിഞ്ഞുനോക്കിയ അയാളെ വീണ്ടും ആംഗ്യം കാണിച്ചു കയറാന്‍ നിഷ്കര്‍ഷിച്ചു, ചമ്മലൊതുക്കി ഭാര്യയുടെ മുഖത്തു നോക്കാതെ മെല്ലെ കയറി, എണ്‍പത്തഞ്ചു, ടയറ്റിന്‍ഗ് തുടങ്ങിയതില്‍ പിന്നെ മൂന്നു കിലോ കുറവുണ്ട്.......ഹാവൂ. ആശ്വാസം!


“പത്തു കിലോ കൂടുതലാണ്, ഒരു വ്യക്തിയുടെ തൂക്കം  എഴുപത്തഞ്ചു കിലോ മാത്രമേ നിലവില്‍ അനുവാദമുള്ളു, നിങ്ങള്‍ എക്സ്ട്ര കാഷ് അടക്കണം”

ഉദ്യോഗസ്ഥന്‍ മുഖത്തു നോക്കാതെ പറഞ്ഞുതീര്‍ത്തു..

കണ്ണില്‍ ഇരുട്ട് കയറുന്നുതുപോലെ തോന്നി... ഗദ്ഗദം അയാള്‍...

“കുടുംബത്തോടൊപ്പമാണ് , മോന്‍ വെറും ഇരുപതു കിലോയെയുള്ളൂ...”

സോറി, ഒരു “വ്യക്തിക്ക്” എന്ന് ഞാന്‍ പറഞ്ഞു കഴിഞ്ഞല്ലോ?!  ആ പറച്ചില്‍ ഒരു രാക്ഷസച്ചിരിയുടെ അട്ടഹാസമായി പ്രതിഫലിച്ചു.

ഹിംസ്ര ജന്തുക്കള്‍ക്കിടയിൽപ്പെട്ടവനെപ്പോലെ, ബില്ലടച്ച രസീതുമായി തൊട്ടുമുമ്പില്‍ വിഷണ്ണയായ ഭാര്യയെക്കണ്ട അയാളുടെ ആത്മധൈര്യം ചോര്‍ന്നുപോയതുപോലെ... നെഞ്ചുപോള്ളിച്ചൊരു പിടച്ചില്‍ ഇടത്തോട്ട് മിന്നിമറഞ്ഞു,  മൃതദേഹത്തിനെ തൂക്കം കണക്കാക്കിയാണ് ചാര്‍ജു നിശ്ചയിക്കുന്നതെന്ന കാര്യം അയാള്‍ ഓര്‍ത്തോ ആവോ...?!!


ശുഭം


Wednesday 26 September 2018

മുഹറം പത്ത്: പ്രാർതഥന നിരതമാക്കുക* / റാസ പട്ല

മുഹറം പത്ത്:  പ്രാർതഥന നിരതമാക്കുക*
***************************

നിരവധി ചരിത്രങ്ങൾക്ക്
സാക്ഷിയായ ദിനം..!

അല്ലാഹുവിനോട്
പൊറുക്കലിനെ തേടുക,
അവൻ പൊറുത്ത് തരും.
കാരണം,
ആദം നബിക്ക് അല്ലാഹു
മാപ്പ് നൽകിയത് ഇന്നായിരുന്നു ....!

മക്കളില്ലാത്തവർ
സന്താനലബ്ദിക്ക് വേണ്ടി
പ്രാർത്ഥിക്കുക...
കാരണം,
മനുഷ്യ കുലത്തിൻ്റെ
സൃഷ്ടിപ്പ് ഇന്നായിരുന്നു....!

രോഗശമനത്തിന് വേണ്ടി
പ്രാർതഥിക്കുക.
കാരണം,
അയ്യൂബ് നബി(അ)ക്ക്
അല്ലാഹു രോഗശാന്തി നൽകിയത്
ഇന്നായിരുന്നു....!

ജയിൽ മോചനത്തിന്  വേണ്ടി
പ്രാർതഥിക്കുക.
കാരണം,
യൂസഫ് നബിയെ
അല്ലാഹു  ജയിൽ മോചിതനാക്കിയത്
ഇന്നായിരുന്നു....!

കുരുക്കിൽ നിന്നും
പ്രയാസത്തിൽ നിന്നും
കരകയറ്റാൻ വേണ്ടി
പ്രാർതഥിക്കുക.
കാരണം,
യൂനുസ് നബിയെ
മത്സ്യവയറ്റിൽ നിന്നും
അല്ലാഹു
രക്ഷിച്ചത് ഇന്നായിരുന്നു...!

അധികാരി വർഗ്ഗത്തിൻ്റെ
പീഡനങ്ങളിൽ നിന്നും
രക്ഷ നൽകാൻ വേണ്ടി
പ്രാർതഥിക്കുക.
കാരണം,
നംബ്രൂദ് രാജാവിൻ്റെ
പീഡനത്തിൽ നിന്നും
ഇബ്രാഹിം നബിയെ അല്ലാഹു
രക്ഷപ്പെടുത്തിയത്
ഇന്നായിരുന്നു...!

ശത്രുക്കളുടെ
അക്രമണങ്ങളെ തൊട്ട്
കാവൽ തേടുക.
കാരണം,
ഫറോവയേയും കൂട്ടരേയും
നൈൽനദിയിൽ മുക്കിക്കൊന്ന് അല്ലാഹു
മൂസാ നബിക്ക് സംരക്ഷണം
നൽകിയത് ഇന്നായിരുന്നു...!

നന്മയുടെ വക്താക്കളാവാൻ
വേണ്ടി പ്രാർതഥിക്കുക.
കാരണം,
മഹാ പ്രളയത്തിൽ എല്ലാം
നശിച്ച് പോയപ്പോൾ നൂഹ് നബിയെയും 
നന്മയുടെ ചെറിയൊരു സംഘത്തെയും
ഒരു കപ്പലിൽ അഭയം നൽകി
രക്ഷിച്ചതും ഇന്നായിരുന്നു...!

സർവ്വോപരി,
അല്ലാഹുവിൻ്റെ
കാരുണ്യത്തിന് വേണ്ടി
പ്രാർതഥിക്കുക.
കാരണം,
''മുഹമ്മദ് നബിയെ(സ)
ലോകത്തിന്
അനുഗ്രഹമായിട്ടല്ലാതെ സൃഷ്ടിച്ചിട്ടില്ല''
എന്ന അല്ലാഹുവിൻറെ
പ്രഖ്യാപനം ഉണ്ടായതും
ഇന്ന് തന്നെ...!

*പ്രാർതഥനയിൽ*
*എന്നേയും ഉൾപ്പെടുത്തുക*

------------------ *RP* -------------------------

പട്ല ലൈബ്രറി & റീഡിംഗ് റൂം*

*പട്ല ലൈബ്രറി & റീഡിംഗ് റൂം*
(Undertaken Connecting Patla)

മാന്യരെ,

താങ്കളുടെ വിനീത ശ്രദ്ധ താഴെ പറയുന്ന വിഷയത്തിലേക്ക്.

*വിഷയം* : 
പട്ല ലൈബ്രറി എക്സി. യോഗം

*യോഗ സ്വഭാവം*  :
സാധാരണം

*പ്രസിഡിയം* :
ബി. ബഷീർ & അബ്ദുറഹിമാൻ കൊളമാജ
 
*സ്ഥലം .* :
LIB HALL , ഒപ്പുതെങ്ങ്

*നാൾ & തിയ്യതി* :
ഞായർ, 23/09/18

*സമയം* :
6 :30 PM  (മഗ്രിബിന് ശേഷം)

*അജണ്ട* : 🗒
▪ത്രൈമാസ പ്രോഗ്രാം  കരട് തയ്യാറാക്കൽ 
▪മാസാന്തര കണക്കവതരണം
▪മറ്റുള്ളവ (പ്രസിഡിയത്തിന്റെ അനുവാദത്തോടെ മാത്രം)

താങ്കൾ കൃത്യസമയത്ത് എന്തുമല്ലോ.

*എം.എ. മജീദ്*
ജ: സിക്രട്ടറി, പട്ല ലൈബ്രറി 

cc : CPGB

മധുവാഹിനിയിലെ നീരാട്ട്. / റാസ പട്ല

*മധുവാഹിനിയിലെ നീരാട്ട്..*

------------------------------------------------
റാസ പട്ല
-------------------------------------------------

സ്കൂളിൽ പഠിക്കുന്ന കാലത്ത് ഒക്ടോബർ മുതൽ ഫെബ്രവരി വരെ ഞങ്ങളുടെ അവധി ദിനങ്ങൾ മൊത്തവും മധുവാഹിനിപ്പുഴയിലായിരുന്നു ആഘോഷിച്ചിരുന്നത്.
തുലാവർഷ മഴ ശക്തിയായി ലഭിച്ചാൽ കുറച്ച് ദിവസം വെള്ളത്തിൽ ഇറങ്ങാറില്ല എന്നൊഴിച്ചാൽ ബാക്കി സമയത്തെല്ലാം കളിയും കുളിയുമെല്ലാം അവിടത്തന്നെ.

പതിനൊന്ന് മണിക്ക്  മദ്രസ കഴിഞ്ഞ് വന്നാൽ വീട്ടില്‍ അറിയിക്കാതെ നേരെ പുഴയിലേക്കോടും.
മൂന്ന് മണിവരെയൊക്കെ അർമാദിച്ച് കുളിക്കും.
വീട്ടിലേക്കെത്തുമ്പോൾ തന്നെ ഞങ്ങൾ പുഴയിൽ കുളിച്ചാതെന്നവർക്ക് മനസിലാവും. കാരണം ഞങ്ങൾ ഒരുമാതിരി ഫ്രിഡ്ജിൽ നിന്നെടുത്ത കോഴി പോലെ വിളറി വെളുത്തിട്ടുണ്ടാവും.
ആദ്യമൊക്കെ ഉമ്മയൊക്കെ കുളിക്കാൻ പോവുന്നതിനെ  എതിർത്തിരുന്നുവെങ്കിലും നീന്താൻ പഠിക്കൽ ഒരു ഇൽമാണെന്ന് അറിയാവുന്നത് കൊണ്ട് അതും   പറഞ്ഞ് സമാധാനിക്കുമായിരുന്നു.
മുതിർന്ന നീന്തലറിയുന്നവർ ഉണ്ടോ എന്ന് ഉറപ്പ് വരുത്താൻ ഉപ്പ പുഴയോരത്ത് സ്ഥിരം  വരുമായിരുന്നു.

പട്ള അണക്കെട്ടിന് അൽപം കിഴക്ക് മാറി കേകെ കുണ്ടിലായിരുന്നു ഞങ്ങൾ സ്ഥിരമായി കുളിച്ചിരുന്നത്. സ്രാമ്പി ഭാഗത്തുള്ളവർ കുറച്ച് കൂടി മേലെ ആറാട്ട് കടവിലും. അവരും ഞങ്ങളും നീന്തൽ ഉൾപ്പടെ പല മത്സരങ്ങളും നടത്തുമായിരുന്നു.

ദുഡ്ഡാങ്കല്ല്, അപ്പച്ചണ്ട്, ഗോരി തുടങ്ങിയവ അതിൽ ഏറെ വാശിയുളവാക്കുന്നതായിരുന്നു.
ഒത്ത വലിപ്പമുള്ള ഒരു വെള്ളാരംകല്ല് എടുത്ത് ഒരാൾ ''ദുഡ്ഡാം കല്ല്, ദുഡ്ഡു കുണ്ടിലേക്ക്'' എന്ന് പറഞ്ഞ് ആഴത്തിൽ വെള്ളമുള്ള സ്ഥലത്തേക്ക് എറിയും. അതിനെ എല്ലാവരും വെള്ളത്തിലേക്ക് ഊളിയിട്ട് പോയി തപ്പും, ആർക്കാണോ ആ കല്ല് കിട്ടിയത് അവരാണ് വിജയി., ഇതാണ് ദുഡ്ഡാങ്കല്ല്.. (ന്യൂ ജെനിന് വേണ്ടിയാണ് വിശദീകരിച്ചത്).

ഞാൻ നീന്തൽ പഠിച്ചു എന്ന് വീട്ടില്‍ പറയുമ്പോൾ
ഒഴുക്കിനൊത്ത് നീന്തുന്നതല്ല യഥാർത്ഥ  നീന്തൽ എന്ന് പറഞ്ഞ് ഇച്ചാമാർ  കളിയാക്കും.
അവർക്ക് ഞാനതിന് മറുപടി കൊടുത്തത് അണക്കട്ടിൽ പടിയിട്ടപ്പോൾ (നാലാൾ പൊക്കത്തിൽ വെള്ളം കെട്ടി നിർത്തിയപ്പോൾ) അതിലേക്ക് ചാടിക്കൊണ്ടായിരുന്നു. എന്നിട്ട് നീന്തി അക്കരെ പിടിച്ചപ്പോൾ പിന്നെ അവർക്കത് അംഗീകരിക്കാതെരിക്കാൻ നിർവ്വാഹമില്ലായിരുന്നു.

സ്കൂൾ ജീവിതമൊക്കെ കഴിഞ്ഞും ''കുളിക്കാൻ പോക്ക്'' നിർത്തിയില്ലായിരുന്നു. എങ്കിലും കുറഞ്ഞ് കുറഞ്ഞ് അവസാനം പാടെ നിർത്തിയിട്ട്  മൂന്ന് നാല് വർഷമായി.
നീന്താൻ പഴയ കൂട്ടുകാർ ഇല്ലാത്തതും കേകെ കുണ്ട് പൂഴിവന്ന് നിറഞ്ഞതും നിർത്താൻ ചെറിയൊരു കാരണം കൂടി ആയി.

പഴയ ആഗ്രഹങ്ങളെയൊക്കെ വീണ്ടും പൊടിതട്ടിയെടുത്ത് ഇന്നലെയായിരുന്നു (വെള്ളി) വീണ്ടും മധുവാനിയിലേക്ക് ഞാന്‍ പോയത്. കൂട്ടിന് ഏഴ് വയസ്സുള്ള മോനും പതിനാലും പതിനഞ്ചും വയസ്സുള്ള ഇച്ചാമാരുടെ മക്കളും.!
ആറാട്ട് കടവിലേക്കാണ് പോയത്. പഴയ ഓർമ്മവെച്ച് നോക്കുംമ്പോൾ വെള്ളിയിഴ്ച്ച നല്ല തിരക്ക് വേണം.. പക്ഷേ ആരും തന്നെ അവിടെ ഉണ്ടായിരുന്നില്ല. പതിനൊന്ന് മണിയൊക്കെ ആവുമ്പോൾ രണ്ട് പേര് മക്കളെയൊക്കെ കൊണ്ട് വന്നതല്ലാതെ ന്യൂ ജനറേഷനെ ആരേയും കണ്ടില്ല( പുഴക്കരികിലെ വീട്ടിലെ രണ്ട് കുട്ടികൾ മാത്രം പിന്നീട് വന്നു.)

നീന്തലിലും കളിയിലുമൊന്നും താൽപര്യമില്ലാതെ ന്യൂ ജനറേഷൻ ടാബിനും മൊബൈലിനും അടിമപ്പെട്ട് ഇങ്ങനെ ജീവിച്ചാൽ എന്തായിരിക്കും എന്ന ഒരു ആശങ്ക കൂടി പങ്കുവെച്ച് കൊണ്ട് ഈ കുറിപ്പ് ഞാനിവിടെ അവസാനിപ്പിക്കുന്നു.

              ■■□■■

പോസ്റ്റാപീസും പിന്നെ, E- വാലറ്റും / അസ്ലം മാവിലെ

*പോസ്റ്റാപീസും*
*പിന്നെ, E- വാലറ്റും*


TH M ഫോർവേഡ് ചെയ്ത ആർടിക്ക്ൾ വെച്ച് പറയുക, പോസ്റ്റ് ഓഫീസിലെ നിലവിൽ ഉള്ള Activities ന് വേണ്ടി , അത് നില നിർത്താൻ അത്രമാത്രം ഒച്ച വെക്കണോ ?

രണ്ടാളിൽ നിന്ന് ഒരാളിലേക്ക് പോലും പണിയുടെ ഊർജം ചെലവഴിക്കാൻ വകുപ്പില്ലാത്ത ആ പെട്ടിസ്ഥാപനം പൂട്ടുന്നതിനോടാണ് എനിക്ക് അഭിപ്രായം.

വേണമെന്ന് നിർബന്ധമുണ്ടെങ്കിൽ പുതിയ update ചെയ്ത ഉപായങ്ങളുമായി അതിലെ പ്രാദേശിക പണിക്കാരും മെയിൻ ആപ്പിസ് പണിക്കാരും പുറത്തിറങ്ങട്ടെ. 10 വർഷത്തേക്കെങ്കിലും ബോധ്യം വരുന്നതായിരിക്കണം ആ സൗകര്യങ്ങൾ.

ഞാനത്ഭുതപ്പെട്ടു - ഇവിടെ (Bangalore)  ഒരു പെട്ടിക്കടയിൽ ഒരാൾ വന്നു ചായ കുടിച്ചു. 7 രൂപ. അയാൾ മൊബൈൽ എടുത്തു. കടയിൽ മുന്നിൽ സ്ഥാപിച്ച ഒരു QR കോഡിൽ Scan ചെയ്തു. പട്ടിക്കടക്കാരന്റെ മൊബൈലിൽ മെസേജ് : 7 രൂപ കിട്ടി. അവൻ ചായ മോന്തി, ചുണ്ടും തുടച്ചു സ്ഥലം വിട്ടു. പിന്നാലെ ഒരു പയ്യൻ വന്നു. അവന് 13 വയസ് കാണും. ഒരു കടലചില്ലി വാങ്ങി 2 രൂപ. കൂട്ടുകാരനോട് - നിമഗെ ബേക്കാ ? തെഗൊളി... കൂട്ടുകാരൻ ഒരു സന്തോഷത്തിന് 1 രൂപയുടെ മിഠായി വാങ്ങി. മൊബെൽ മിന്നി. കടക്കാരൻ മെസേജ് നോക്കി ആംഗ്യം കാണിച്ചു - 3 രൂപ കിട്ടി. No wallet.  പേഴ്സ് ഇപ്പോൾ മൊബൈലാണ് - അതിനെ പറയുന്നത് തന്നെ E - Wallet എന്ന് !

പിറ്റെ ദിവസം ഞാനും PayTM കാരനെ വിളിച്ചു,  Pay Phone കാരനെയും വിളിച്ചു, എന്റെ മൊബൈലിലും Install ചെയ്തു - ഇപ്പോൾ ബാംഗ്ലൂർ മൊത്തം ഇവരുടെ Sales Exes / Promoters നെ കൊണ്ട് നടക്കാൻ പറ്റുന്നില്ല. ഇന്നലെ വന്നത് Amazone കാരൻ. അവരും E - വാലറ്റ് ഇറക്കി കഴിഞ്ഞു. അവർക്ക് നേരത്തെ തന്നെ E - shopping കസ്റ്റമർസ് ഉണ്ട്. ഇനി നോക്കൂ - Big Bazar മുതൽ LuLu ക്കാർ വരെ ഇത് തുടങ്ങും ( AIready തുടങ്ങിക്കഴിഞ്ഞിരിക്കും )

ഏറ്റവും പുതിയ വാർത്ത Bharat QR ആണ്. ഇന്ത്യയിലെ സകല E - transaction ഇതിൽ നടക്കും പോലും. PayTM തൊട്ട് സകല ഗുലാബിയും ഒരു സൈഡാകാൻ വലിയ താമസമില്ല, ചിലപ്പോൾ പുതിയ E - Wallet App കൾക്ക് ചാകരയാകാനും അതുമതി.

  1000 രൂപയാണ് Bharat OR ആക്ടിവേഷന്  one time ഇൻസ്റ്റാൾമെന്റ് ചാർജ്, അതിലും കേന്ദ്രത്തിന് കച്ചവട മനസ്ഥിതി. അതിന്റെ ഏജൻസി പണി പല കമ്പനിക്കാരുടെ കൈകളിലെത്തി കഴിഞ്ഞു. 

നിങ്ങളുടെ ബാങ്കുമായി ഒന്ന് ലിങ്കു ചെയ്യുക മാത്രമേ വേണ്ടൂ. Personal & Business രണ്ട് വിധമുണ്ട്. ( നിലവിൽ PayTM Personal അക്കൗണ്ട് തുറന്നു കൊടുക്കുന്നില്ല, Business Ac മാത്രമാണ്. അവർക്ക് Existing Customers തന്നെ ധാരാളമുണ്ട് )
 കിട്ടിയ കാശ് ഒരു ദിവസം E- വാലറ്റിൽ (Mobile) കാണും. പിറ്റെ ദിവസം രാവിലെ മെസേജ് വരും - കാശ് ബാങ്കിൽ എത്തി. ഒരു നയാ പൈസ നഷ്ടപ്പെടില്ല, അതിന് ചാർജില്ല. ഒരു ദിവസം കൈയിൽ വെക്കുന്ന ഈ കാശ് കൊണ്ടാണ് ഈ കമ്പനികൾ Business ചെയ്ത് ലാഭം കൊയ്യുന്നത് , ശമ്പളം നൽകുന്നത്.

ശരിയാണ്, വളരെ പെട്ടെന്ന് പേപ്പർ രഹിത കറൻസി എല്ലായിടത്തു പ്രാവർത്തികമാകാൻ പോകുകയാണ്.  വാട്സാപ് , FB ഗ്രൂപ്പുകളിൽ ഇതിന്റെ പരസ്യങ്ങളും പ്രൊമോഷനുമാണെങ്ങും.  ഇന്ത്യയിൽ ക്ലിക്കായാൽ, ഇവർ വിജയിച്ചു. ക്ലിക്കായിക്കഴിഞ്ഞെന്ന് മുമ്പിൽ തന്നെയുള്ള ചിത്രങ്ങൾ പറയുന്നു.

 മാറ്റങ്ങൾ ഉൾക്കൊള്ളാൻ തയ്യാറാകുക.


അസ്ലം മാവില

Saturday 1 September 2018

*പട്ള പോസ്റ്റ് ഓഫീസ് നമുക്ക് നഷ്ടപ്പെട്ട് പോവരുത്./Razapatla



*പട്ള പോസ്റ്റ് ഓഫീസ് നമുക്ക് നഷ്ടപ്പെട്ട് പോവരുത്.*


-------------------------------------------------------
Razapatla
--------------------------------------------------------

പട്ളയുടെ പ്രൗഡിയുടെ ചിഹ്നങ്ങളാണ്  പട്ള സ്കൂൾ, ഹെൽത്ത് സെന്റർ, പോസ്റ്റ് ഓഫീസ് തുടങ്ങിയവ.

നഷ്ടക്കണക്ക് പറഞ്ഞ് പോസ്റ്റോഫീസിനെ ഇല്ലായ്മ ചെയ്യാൻ കേന്ദ്ര സർക്കാർ തയ്യാറെടുത്ത് കൊണ്ടിരിക്കുകയാണ്.

പട്ള പോസ്റ്റാഫീസിൻ്റെ   വളർച്ചാ നിരക്ക് 126 പോയിന്റിന് മേലെ ഉണ്ടായിരുന്നത് ഇടിഞ്ഞ് ഇപ്പോൾ വെറും 86ൽ നിൽക്കുകയാണ്. ഈ വർഷം ഡിസംബറോടെ വീണ്ടും കണക്കെടുപ്പ് വരുമത്രെ.. അപ്പോഴും ഇതേ പോലെ നിലവാരത്തകർച്ച തുടരുകയാണങ്കിൽ സ്റ്റാഫിനെ ഒന്നാക്കി ചുരുക്കുകയോ അടച്ചു പൂട്ടാൻ ഉത്തരവ് വരികയോ ചെയ്യാം എന്ന് പോസ്റ്റ് മാസ്റ്റർ പറയുന്നത്.

പോസ്റ്റാഫീസുകളുടെ ദൂരം അഞ്ച് കിലോമീറ്ററാക്കി ഈയിടെ കേന്ദ്ര ഉത്തരവ് വന്നതിൻ്റെ അടിസ്ഥാനത്തില്‍ അടച്ചുപൂട്ടൽ തീരുമാനം വൈകിക്കാൻ ഇടയില്ല. കാരണം പട്ളയുടെ അഞ്ച് കിലോമീറ്റർ ചുറ്റളവിലായി മധൂർ, ശ്രീബാഗിൽ, മായിപ്പാടി,കല്ലക്കട്ട,ബേള തുടങ്ങിയ  പോസ്റ്റോഫിസുകൾ ഉണ്ട്, പോരാത്തതിന് എല്ലാം  നല്ല ലാഭത്തിലുമാണ് പ്രവർത്തിക്കുന്നതും.

നമ്മുടെ പോസ്റ്റാഫീസ് നഷ്ടത്തിലാവാനുള്ള കാരണം പോസ്റ്റ്മാസ്റ്റർ പറയുന്നത് ഇങ്ങനെയാണ്.
പഴയത് പോലെ കത്തുകളും മണിയോർഡറുകളും ഇപ്പോള്‍ വരാറില്ല. അതിലുപരി ഇവിടെ ഉണ്ടായിരുന്ന സേവിംഗ് അക്കൗണ്ടൊക്കെ ഒന്നിന് പുറകെ ഒന്നായി കാൻസൽ ചെയ്തുവത്രെ.

പോസ്റ്റാഫീസിൻ്റെ നിലനിൽപിന് നാമെല്ലാവരും ആവുന്നതൊക്കെ ചെയ്യണം. പോസ്റ്റാഫീസ് നൽകുന്ന മറ്റു സേവനങ്ങളും  ഉപയോഗപ്പെടുത്തണം.

ബാങ്കുകൾ ചൂഷണം ചെയ്യുന്ന ഇക്കാലത്ത് സർവ്വീസ് ചാർജ്ജുകൾ ഈടാക്കാത്ത പോസ്റ്റൽ ബാങ്കിംഗ് ശീലമാക്കിയാൽ നമുക്ക് കാശും ലാഭിക്കാം നമ്മുടെ പോസ്റ്റാഫീസിനെ രക്ഷിക്കുകയും ചെയ്യാം.
അത് പോലെ ഒരുപാട് ജനോപകാരപ്രദമായ പല സ്കീമുകളും പോസ്റ്റാഫീസ്  നൽകുന്നുണ്ട്.

നമ്മുടെ നാടിന്‍റെ നന്മ കരുതി നമുക്കാവുന്ന കാര്യങ്ങൾ നാം ചെയ്തേ തീരൂ. പോസ്റ്റാഫീസ് നിലനിൽക്കേണ്ടത് ഓരോ പട്ളക്കാരൻ്റെയും ആവശ്യമാണ്.

കൂടുതല്‍ വിവരങ്ങൾ പോസ്റ്റ്മാസ്റ്റർ നൽകുന്നതായിരിക്കും.

---------------■□■-----------------------------

നന്ദി! - പൊലിമ

നന്ദി!

പൊലിമയെ
നെഞ്ചോട് ചേർത്തവർക്ക് ....
പൊലിമയെ
പൊലിപ്പിച്ചവർക്ക് ...
പൊലിമയിൽ
പ്രതീക്ഷ നൽകിയവർക്ക് ...
പൊലിമയ്ക്ക്
പബ്ലിസിറ്റി നൽകിയവർക്ക്
സിപിയെയും പൊലിമയെയും
മനസ്സിലാക്കിയപ്പോൾ
അതിനെ ഹൃത്തിലേറ്റിയവർക്ക്
അതിഥികൾക്ക്
എഴുത്തുകാർക്ക്
വരച്ചവർക്ക്
ട്രോളന്മാർക്ക്
വാട്സ്ആപ്പ് ഗ്രൂപ്പുകൾക്ക്
ഓൺലൈൻ വിസിറ്റേർസിന്
പ്രിൻറിംഗ് പ്രസ്സുകാർക്ക്
വിഭവങ്ങൾ തന്നവർക്ക്
വാഹനവും വൈദ്യുതിയും
എണ്ണയും എണ്ണിയാലൊടുങ്ങാത്ത
സഹായവും ചെയ്തവർക്ക്
പൂമുഖ സ്ഥലം തന്നവർക്ക്
കാണാത്ത അഭ്യുദയകാംക്ഷികൾക്ക്
കണ്ട വിശാലമനസ്കർക്ക്
ആതിഥ്യമരുളാൻ
ഒന്നിച്ച് നിന്നവർക്ക്
കായിക നേതൃത്യത്തിന്
ഊൺ തയാറാക്കാൻ
ഉറക്കമൊഴിച്ചവർക്ക്
പൂമുഖത്തിന് പൂർണ്ണത
നൽകിയവർക്ക്
സ്റ്റേജും സൗണ്ടും
ഒരുക്കിയവർക്ക്
വോളണ്ടിയർസിന്
എക്സിബിഷൻകാർക്ക്
വിവിധ മത്സരങ്ങളിൽ
പങ്കെടുത്തവർക്ക്
സമ്മാനം നേടിയവർക്ക്
അത് മിസ്സായവർക്ക്
ഇശൽ പൊലിമ ഗായകർക്ക്
അവർക്ക് വേദി ഒരുക്കിയ കൂട്ടായ്മകൾക്ക്
വായ്പാട്ടുകാർക്ക്
വായ്പ്പരസ്യം നൽകിയ
സഹോദരർക്ക്
അധ്യാപകർക്ക്
പട്ല സ്കൂൾ അധികാരികൾക്ക്
പ്രചാരണത്തിന്റെ ഭാഗമായ
കുഞ്ഞുമക്കൾക്ക്
പ്രവാസികൾക്ക്
പരസ്യദാതാക്കൾക്ക്
സ്പോൺസർമാർക്ക്
കൈനീട്ടം തന്നവർക്ക്
മാധ്യമപ്പടയ്ക്ക്
സോഷ്യൽ മീഡിയയ്ക്ക്
പൊലിമയ്ക്ക് പേര് പറഞ്ഞവർക്ക്
ലോഗോ ചെയ്തവർക്ക്
പോലീസ് മേധാവികൾക്ക്
മന്ത്രിക്ക്
എം.പിയ്ക്ക്
എം എൽ എ യ്ക്ക്
ഗ്രാമപഞ്ചായത്തധികാരികൾക്ക്
സ്വാഗത സംഘം അംഗങ്ങൾക്ക്
അവരെ മനസ്സിലാക്കി സഹകരിച്ച
അവരുടെ വീട്ടുകാർക്ക്
നാട്ടുകാർക്ക്
നാട്ടുകാരണവന്മാർക്ക്
കുട്ടികൾ, യുവാക്കൾ, സഹോദരിമാർ, ഉമ്മമാർ, മുതിർന്നവർ ...
എല്ലാവർക്കും,
നന്ദി !

പൊലിമയ്ക്ക് വേണ്ടി,

അസ്ലം മാവില
ജനറൽ കൺവീനർ

പൊലിമ ഫോട്ടോസ് വീഡിയോസ്

പൊലിമ
ഫോട്ടോസ്
വീഡിയോസ്

പൊലിമയുടെ മുഴുവൻ ഫോട്ടോകളും   പൊലിമ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത് കൊണ്ടേയിരിക്കും.

ആർക്കും അയക്കാം. നിങ്ങളുടെ മൊബൈലിൽ എടുത്ത ഫോട്ടോകൾ, വീഡിയോസ് ഡിലീറ്റ് ചെയ്യരുത്. ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുക. ആവശ്യക്കാർക്ക് ഡൗൺലോഡ് ചെയ്യാം.

ജ: കൺവീനർ
പൊലിമ

പൊലിമ അവലോകനം നാളെ രാവിലെ കൃത്യം 9:30 ന്

പൊലിമ
അവലോകനം
നാളെ രാവിലെ
കൃത്യം 9:30 ന്
സ്കൂളിൽ

നാളെ പൊലിമ അവലോകനം നടക്കും. നാളെ (തിങ്കൾ) രാവിലെ 9.30ന് പട്ല സ്കൂൾ അങ്കണത്തിൽ ചേരും. സ്വാഗത സംഘത്തിലെ മുഴുവൻ അംഗങ്ങളും സംബന്ധിക്കുക. ചെയർമാൻ എച്ച്. കെ.അബ്ദുൽ റഹ്മാൻ അധ്യക്ഷത വഹിക്കും.

ജ: കൺവീനർ
പൊലിമ

മൈലാഞ്ചിപ്പൊലിമ

മൈലാഞ്ചിപ്പൊലിമ 
സ്വർണ്ണം സമ്മാനം
സ്ത്രീകളും കുട്ടികളും
എത്തിത്തുടങ്ങി
ആയിരങ്ങളെ ഇന്ന്
ഒഴുകിയെത്തും

പൊലിമയുടെ മൈലാഞ്ചി മത്സരത്തിന് പങ്കെടുക്കാൻ സ്ത്രീകളും കുട്ടികളും
എത്തിത്തുടങ്ങി. പതിനൊന്ന് മണിയാകുന്നതോടെ മത്സരം തുടങ്ങും.
ഒന്നാം സ്ഥാനം കിട്ടിയാൽ സ്വർണ്ണം ലഭിക്കും. മത്സരിച്ചവരിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന മുപ്പതോളം ആളുകൾക്ക് പ്രോത്സാഹന സമ്മാനങ്ങൾ. 59 പേർ ഇതിനകം രെജിസ്റ്റർ ചെയ്ത് കഴിഞ്ഞു.

പത്തോ പത്തിന് താഴെ വയസ്സുള്ള പെൺകുട്ടികളുടെ കുഞ്ഞിക്കൈകളിലാണ് മൈലാഞ്ചി വെക്കേണ്ടത്. മൈലാഞ്ചി അണിയിക്കാൻ മുതിർന്നവർക്ക് അവരെ  സഹായിക്കാം.

മൈലാഞ്ചി കൊണ്ട് വരാം. ഇല്ലാത്തവർക്ക് ഇവിടെ നിന്ന് മൈലാഞ്ചി നൽകും ( തീരുമ്പോൾ നിർത്തും)

മൈലാഞ്ചിപ്പൊലിമ നാളെ

മൈലാഞ്ചിപ്പൊലിമ
നാളെ
സ്വർണ്ണം സമ്മാനം
വേറെയും സമ്മാനങ്ങൾ
നാളത്തെ പ്രോഗ്രാം
പൊടിപൊടിക്കും

പൊലിമയുടെ മൈലാഞ്ചി മത്സരത്തിന് കേളിയേറും. കാരണം ഒന്നാം സ്ഥാനം കിട്ടിയാൽ സ്വർണ്ണം കൊണ്ട് പോകാം. പ്രോത്സാഹന സമ്മാനങ്ങൾ വേറെയും !

പത്തോ പത്തിന് താഴെ വയസ്സുള്ള പെൺകുട്ടികളുടെ കുഞ്ഞിക്കൈകളിലാണ് മൈലാഞ്ചി വെക്കേണ്ടത്. മൈലാഞ്ചി അണിയിക്കാൻ മുതിർന്നവർക്ക് അവരെ  സഹായിക്കാം.

ഞായറാഴ്ച രാവിലെ 10.30 ന്  തന്നെ  മൈലാഞ്ചിയുമായി സ്കൂളിൽ എത്തുക.

നാം ആഘോഷത്തിലാണ്

നാം ആഘോഷത്തിലാണ്
പൊലിമ സുദിനങ്ങൾ
നമുക്ക് സന്തോഷിക്കാനുള്ളതാണ്

പ്രിയപ്പെട്ട പട്ലക്കാറെ,

ആശംസകൾ ! അഭിവാദ്യങ്ങൾ !

ഇന്നും നാളെയും നാം നട്ടുത്സവത്തിലാണ്. സന്തോഷിക്കാൻ വേണ്ടിയാണ്  ഈ രണ്ട് ദിവസങ്ങൾ !

നമ്മുടെ കുടുംബങ്ങൾ, അയൽക്കാരുടെ കുടുംബങ്ങൾ, കൂട്ടുകാരുടെ കുടുംബങ്ങൾ, ബന്ധുമിത്രാദികൾ എല്ലാവരും ഒന്നിക്കുന്ന ഒരു വേദി. പട്ലക്കാറെന്ന് അഭിമാനിക്കുന്ന മണിക്കുറുകൾ ! ദിവസങ്ങൾ !

പരസ്പരം സഹകരിച്ചും വിട്ട് വീഴ്ച ചെയ്തും ഈ രണ്ട് സുദിനങ്ങൾ, നമ്മുടെ പൊലിമ ദിനങ്ങൾ,  സന്തോഷകരമാക്കാം. നമുക്കൽപം സൗകര്യം കുറഞ്ഞാലും തൊട്ടടുത്തുള്ളവന്  സൗകര്യം ചെയ്ത് കൊടുക്കാം.

എല്ലാ സെഷനുകളിലും എത്തുക. പൊലിമ മറ്റാരുടെയും ഉത്സവമല്ല, നമ്മുടെ മാത്രമാണ്. പട്ലക്കാരുടെ മാത്രം ! ആഘോഷിക്കുക. സന്തോഷിക്കുക, പിരിശപ്പെരുന്നാളിന്, പൊലിമയ്ക്ക് ഭാവുകങ്ങൾ ! ഈ ആഘോഷത്തിനെത്തുന്ന എല്ലാവർക്കും ആശംസകൾ !

*എച്ച്. കെ. അബ്ദുൽ റഹിമാൻ*
(ചെയർമാൻ, പൊലിമ )
*അസ്ലം മാവില*
(ജ: കൺവീനർ, പൊലിമ ) 

അദ്ദി തിരക്കിലാണ് പൊലിമ തുടങ്ങിയത് മുതൽ ....

അദ്ദി തിരക്കിലാണ്
പൊലിമ തുടങ്ങിയത്
മുതൽ ....

മാവിലപ്പൊലിമ

അലസമായി കാറ്റിൽ പറക്കുന്ന തലമുടി. നരയുടെ വരവറിയിച്ച ഒതുക്കാത്ത താടി. ആലോചനയിൽ അമർന്ന കണ്ണുകൾ.  കുറച്ച് കുനിഞ്ഞ് നടത്തം.  നമ്മുടെ അദ്ദിയായി.

എല്ലാവർക്കും അദ്ദി. പ്രായക്കുടിയവനും കുറഞ്ഞവനും അദ്ദി അദ്ദിതന്നെ. അദ്ദിക്ക് അങ്ങനെ കേൾക്കുന്നതാണ് ഇഷ്ടവും.

അദ്ദിക്ക് നോ എന്ന വാക്കില്ല. പൊലിമയുടെ കാര്യം പറഞ്ഞാൽ പ്രത്യേകിച്ച്. നിങ്ങളൊന്ന് പറഞ്ഞ് നോക്കൂ. കാര്യമാണോ, തന്റെ വർക്ക് പരിധിയിലുണ്ടോ ? അദ്ദി എത്തിയിരിക്കും.

പൊലിമയ്ക്ക് വേണ്ടി അദ്ദി ചെയ്തത്  മുഴുവൻ ശ്ലാഘനീയം. ഒന്നും മറക്കാൻ പറ്റില്ല. അന്ന് പൂമുഖക്കാരോടൊപ്പവും അദ്ദിയുണ്ട്. ഇന്ന് പൊലിമ സ്റ്റേജിലും അദ്ദിയുണ്ട്. അതിനിടയിലുള്ള എല്ലാത്തിലും അദ്ദിയുണ്ട്. മിണ്ടാതെ, മിണ്ടിപ്പറയാതെ, ഒരു മനുഷ്യൻ. സ്വയമേറ്റെടുത്ത ഉത്തരവാദിത്വത്തിരിച്ചറിവിലെത്തിയ മനുഷ്യൻ !

അദ്ദി എഴുതുമ്പോഴാണ് മൗനം വാചാലമാകുന്നത്. അവിടെ ഇക്കണ്ട അദ്ദിയല്ല. മറ്റൊരദ്ദി. ചിലത് മനസ്സിലാകും, ചിലത് മനസ്സിലാകില്ല. "മനസ്സിലാകാത്തത് നന്നായി" ഒരിക്കൽ അദ്ദി അത് പറഞ്ഞു ചിരിച്ചു. ചിരിയിലും പിശുക്ക് ! 

എല്ലാവർക്കും അദ്ദിയെ ഇഷ്ടം, അദ്ദിക്ക് എല്ലാവരെയും.  പൊലിമ പൂർത്തിയാകുന്നത് തന്നെ അദ്ദിയുടെ പേര് കൂടി ചേർക്കുമ്പോഴാണ്.  അദ്ദിയില്ലാത്ത പൊലിമയില്ല.

PPഹാരിസ് & സൂപ്പി നേതൃത്വത്തിൽ മുപ്പതോളം വളണ്ടിയർമാർ പൊലിമ ഊട്ടുപുര സജീവം

PPഹാരിസ് & സൂപ്പി
നേതൃത്വത്തിൽ
മുപ്പതോളം വളണ്ടിയർമാർ
പൊലിമ ഊട്ടുപുര
സജീവം

വൈകിട്ട് തന്നെ ഊട്ട് പുര സജിവമായി. സ്‌കൂൾ ഗ്രൗണ്ടിലാണ് ദേഹണ്ഡക്കാർ ഒരുക്കക്കായിരുന്നത്. മൂന്നര മണിയോടെ ഒരു ലോഡ് നിറയെ പച്ചക്കറിയും സാധന സാമഗ്രികളും എത്തി.

ഹാരിസ് കാരണവരെ പോലെയാണ് തലങ്ങും വിലങ്ങും ഓടുന്നത്. സഹായിയായി സൂപ്പിയും മുപ്പതോളം പൊലിമാപ്രവർത്തകരും.

നാളെ ഉച്ചവരെ ഇവർക്ക് തിരക്കൊഴിഞ്ഞ നേരമില്ല. "ഒന്നിനും ഒരു കുറവും വരില്ല്യാ... ശ്ശി പരിചയകുറവാണേലും ..പ്പം.. ചേനയും ചേമ്പും മുറിക്കാൻ പഠിച്ചിക്കുണു.. "  കൂട്ടത്തിലൊരു കുസൃതിക്കാരൻ ചേനയരിയുമ്പോൾ പറഞ്ഞു.

എന്തായാലും നാളത്തെ സദ്യ കെങ്കേമം തന്നെയായിരിക്കും.

മൈലാഞ്ചിപ്പൊലിമ ഒന്നാം സമ്മാനം സ്വർണ്ണ നാണയം

മൈലാഞ്ചിപ്പൊലിമ
ഒന്നാം സമ്മാനം
സ്വർണ്ണ നാണയം
പത്ത് വയസ്സിന് താഴെയുള്ള പെൺമക്കൾക്ക്
മത്സരിക്കാം

പൊലിമയുടെ മൈലാഞ്ചി മത്സരത്തിന് കേളിയേറും. കാരണം ഒന്നാം സ്ഥാനം കിട്ടിയാൽ സ്വർണ്ണം കൊണ്ട് പോകാം. പ്രോത്സാഹന സമ്മാനങ്ങൾ വേറെയും !

കുഞ്ഞിക്കൈയിലാണ് മൈലാഞ്ചി വെക്കേണ്ടത്. മൈലാഞ്ചി അണിയിക്കാൻ മുതിർന്നവർക്ക് അവരെ  സഹായിക്കാം.

മറക്കരുത്,  മൈലാഞ്ചിപ്പൊലിമ മറ്റന്നാൾ.
ഞായറാഴ്ച ഉച്ചയ്ക്ക് മുമ്പ് 11 മണിക്ക് തന്നെ സ്കൂളിൽ മൈലാഞ്ചിയുമായി എത്തുക.

മൽസരിക്കാൻ
സ്ത്രീകൾക്ക് വിളിക്കാം. 
9496938611 (സബിതാ അസ്ലം ) 

പൊലിമ പാചകമേള:* *ഒന്നാം സ്ഥാനത്തിന്* *സ്വർണ്ണം സമ്മാനം*

*പൊലിമ പാചകമേള:*
*ഒന്നാം സ്ഥാനത്തിന്*
*സ്വർണ്ണം സമ്മാനം*

*പേരുകൾ നാളെ (വെള്ളി)*
*തന്നെ നൽകണേ ..*

ഡിസംബർ  23, 24 തിയ്യതികളിൽ നടക്കുന്നത് സൂപ്പർ പ്രോഗ്രാമുകൾ !
ഒന്നിനൊന്ന് മെച്ചം.

23 ന് നടക്കുന്ന പരിപാടികളിൽ മികച്ചത് സ്ത്രീകൾക്കു മാത്രമായി നടത്തുന്ന *പാചക മേള*.
രണ്ടിനങ്ങളിൽ പങ്കെടുക്കാം. പാചകമേളയിൽ പരീക്ഷണം നടത്താം.

▪ *PUDDING*
▪ *SNACKS*

താഴെ പറയുന്ന നമ്പരിൽ വിളിച്ചു പേര്
രജിസ്റ്റർ ചെയ്യുക.

*9995 24 38 35*
(സുഹ്റ അബൂബക്കർ )

NOTE:
മത്സര വിഭവങ്ങളുമായി ശനിയാഴ്ച രാവിലെ 11 മണിക്ക് മുമ്പ് തന്നെ കുക്കറിഷോ ഹാളിൽ മത്സരാർഥികൾ എത്തേണ്ടതാണ്.

__________☂☂☂

ടെക്ക് മീറ്റ് നാളെ

ടെക്ക് മീറ്റ്
നാളെ
ടെക്ക്നിക്കൽ
രംഗത്തുള്ളവരും
ടെക്ക് വിദ്യാർഥികളും
ഒന്നിച്ചിരിക്കുന്നു

പൊലിമ സാങ്കേതിക രംഗത്ത് വർക്ക് ചെയ്യുന്നവർക്കും പഠിക്കുന്നവർക്കും ഒരു വേദി ഒരുക്കുന്നു. നാളെ ഉച്ചയ്ക്ക് ശേഷം - ടെക്ക് മീറ്റ് എന്ന പേരിൽ.

എഞ്ചിനീയർസ് മാത്രമല്ല സ്കില്ല്ഡ് പഠന - പരിശീലന - സേവന രംഗത്തുള്ള ആർക്കും ഈ കൂട്ടായ്മയുടെ ഭാഗമാകാം.

നിർണ്ണായകമായ കൂടി ഇരുത്തമാണ്. എഞ്ചിനീയർ ബഷീറിനെ ബന്ധപ്പെടുക.
മൊബൈൽ നമ്പർ : 99617 21806

പത്തായപ്പൊലിമ രണ്ടാം നാളും

പത്തായപ്പൊലിമ
രണ്ടാം നാളും ;
ഇന്നലെ കിട്ടിയത്
213 പട്ലത്തേങ്ങ
ഇന്ന് മൂന്ന് മണിക്ക്
പത്തായപ്പൊലിമ
വിട്ടുമുറ്റത്തെത്തും

ഇന്നലെ നാട്ടിൽ , മൊഗർ ബൂഡ് മീത്തൽ ഭാഗങ്ങളിൽ ചമഞ്ഞൊരുങ്ങിയ വണ്ടി പിച്ചവെച്ചു നടന്നു പോയി. മുന്നിൽ മുച്ചക്ര വണ്ടിയിൽ അനൗൺസ്മെന്റ് : പത്തായപ്പൊലിമ പിന്നാൽ, കൈ നീട്ടം തരണം. തേങ്ങ, മാങ്ങ, തേയില, പഞ്ചസാര, വിറക്..... എന്തും സ്വീകരിക്കും.

മുറ്റത്ത് സ്ത്രീകൾ കൈ നീട്ടവുമായി നിന്നു. പൊലിമയ്ക്ക്  വേണ്ടി അവർ മനസ്സറിഞ് തന്നു. വൈകുന്നേരത്തോടെ പത്തായം പകുതിയും നിറഞ്ഞു. ഇരുനൂറ്റിച്ചില്ലാനം തേങ്ങകൾ !

ഇന്ന് വീണ്ടും എത്താത്ത ഏരിയയിൽ പത്തായപ്പൊലിമ എത്തും. നേതൃത്വം വഹിക്കുന്ന ആസിഫ് എം. എം. , ഷരീഫ് കുവൈറ്റ്, ബഷിർ പട്ല, കാദർ അരമന, പി.പി. ഹാരിസ്, അദ്ദി പട്ല എന്നിവർ പറഞ്ഞു.

വിഭവങ്ങൾ നൽകുക, എന്തും സ്വീകരിക്കും.

പൊലിമപ്പെരുക്കം ( ബുള്ളറ്റിൻ) ഇന്ന് പ്രകാശനം

പൊലിമപ്പെരുക്കം
( ബുള്ളറ്റിൻ)
ഇന്ന് പ്രകാശനം

കഴിഞ്ഞ് നവംബർ മുതൽ പൊലിമക്കണ്ണിൽ ഒപ്പി എടുത്ത ചിത്രങ്ങൾ സഹിതം ആർടിസ്റ്റ് അജി രൂപകൽപന ചെയ്ത മനോഹരമായ ബുള്ളറ്റിൻ *പൊലിമപ്പെരുക്കം* ഇന്ന് പ്രകാശനം ചെയ്യും.

കാസർകോട് പ്രസ് ക്ലബിൽ ചേരുന്ന പരിപാടിയിൽ പ്രസ് ക്ലബ് പ്രസിഡന്റ് ടി. എ. ഷാഫി പ്രകാശനം ചെയ്യും.

നാളെ പൊലിമ നഗരിയിൽ *പൊലിമപ്പെരുക്കം* വിതരണം ചെയ്യും.

അർഹർ അംഗീകരിക്കപ്പെടുന്നു പൊലിമാദരവിൽ കൂടി !

അർഹർ
അംഗീകരിക്കപ്പെടുന്നു
പൊലിമാദരവിൽ കൂടി !

ഈ ചടങ്ങ് കുറെ കൂട്ടം ആളുകളെ ഒരു വേദിയിൽ മണിക്കൂറുകളോളം വെയില് കൊള്ളിച്ച് അതിഥിയെ കാത്ത് മുഷിപ്പിക്കുന്ന ഒന്നല്ല. പൊലിമാദരവ് തികച്ചും വ്യത്യസ്തം !

ചെറിയ സദസ്സുകൾ ! നമ്മുടെ അതിഥി ആദരിക്കപ്പെടുന്നവരാണ് ! ഏറ്റ് വാങ്ങുന്നവർ അതിഥി! അല്ലാതെ കൊടുക്കുന്നവരല്ല.

സീനിയർ വ്യക്തികൾ മുതൽ ചെറിയ കുട്ടികൾ വരെ ഉണ്ട് ലിസ്റ്റിൽ.  23 നും 24 നും ഇടക്കിടക്ക് പൊലിമാദരവുണ്ട്.

ഇന്ന് ഘോഷയാത്ര !

ഇന്ന് ഘോഷയാത്ര !
ഉച്ചയ്ക്ക് ശേഷം 3 മണിക്ക്
മറക്കരുത് ,
സ്കുൾ മുറ്റത്ത് എത്തുക

എല്ലാവരും എത്തണം. നമ്മുടെ ഉത്സവമാണ്. വേറെ ആരുടെയുമല്ല. ഇന്ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക് ഘോഷ യാത്ര തുടങ്ങും.

നാട്ടിലെ എല്ലാവരും ഉണ്ടാകും. സ്കൂൾ കുട്ടികൾ മുതൽ എല്ലാവരും. പൊലിമയുടെ സമാപനാഘോഷത്തുടക്കയാണ് ഘോഷയാത്ര.

പൊലിമ കാണാൻ മന്ത്രി എത്തും. എം. പി. എത്തും എം എൽ എ എത്തും

പൊലിമ കാണാൻ
മന്ത്രി എത്തും.
എം. പി. എത്തും
എം എൽ എ എത്തും
ജില്ലാ പഞ്ചായത്ത്
പ്രസിഡന്റ് എത്തും

എല്ലാരും എത്തും. നമ്മുടെ പൊലിമ കാണാൻ . പൊലിമക്ക് ആശംസ പറയാൻ. മന്ത്രി ശ്രീ ഇ. ചന്ദ്രശേഖരൻ.
എം. പി.  ശ്രി പി. കരുണാകരൻ.
എം എൽ എ ശ്രീ എൻ എ നെല്ലിക്കുന്ന്. ജില്ലാ പഞ്ചായത്ത്  പ്രസിഡന്റ് ശ്രീ എജിസി ബഷീർ ....

അവർ 24 ന് പൊലിമ വേദിയിലുണ്ടാകും. നാമാരും വിട്ട് പോകരുത്. എല്ലാം മാറ്റി വെച്ച് എത്തുക. ഒന്നിച്ച് പൊലിമ ആസ്വദിക്കാം.
.

പൊലിമ സദ്യ ഒരുമ സദ്യ ഒന്നായ സദ്യ

പൊലിമ സദ്യ
ഒരുമ സദ്യ
ഒന്നായ സദ്യ

ഈ സദ്യ പൊലിമയുടെയല്ല. ഒരുമയുടേയാണ്. പട്ല സ്കൂൾ ഗ്രൌണ്ടിൽ നമുക്കായ് ഊട്ട് പുര ഒരുങ്ങുന്നു. കുടുംബ സഹിതം പൊലിമസദ്യയിൽ നാം ഒന്നിച്ചിരിക്കുന്നു. പട്ലയുടെ മറ്റൊരു മഹത്വം!

പറയുക, പട്ലക്കാർ ആരും ഒഴിഞ്ഞ് പോകരുത്. നമുക്കാ പന്തലിൽ ഒന്നിച്ചിരുന്ന് സദ്യയുണ്ണാം.

23 നുള്ള സദ്യ പൊലിമസദ്യ. പൊലിവിന്റെ സദ്യ.

ഒക്കത്തക്കെ

ഒക്കത്തക്കെ
ഇത് ബാച്ച്മേറ്റ്സുകളുടെ
അപൂർവ്വ സംഗമം

ഓർമ്മയുണ്ടോ ? കുറെ കാലം മുമ്പ് നാം ഈ സ്കൂൾ മുറ്റത്ത് ഒരേ ക്ലാസ്സിൽ ഒന്നിച്ചിരുന്നിരുന്നത്. പുസ്തകത്താളുകളിൽ മയിൽ പീലി വെച്ച് അവറ്റകൾ പെറ്റ് പെരുകാൻ കാത്തിരുന്നത് ! കയ്യാലച്ചെടിയുടെ പതം വെച്ച ഇലകൾ കുഞ്ഞി വെക്കാൻ കാത്തിരുന്നത്. നെല്ലിക്ക വിറ്റതും വിൽക്കുന്നവനെ മെയ്ദീൻ മാഷിന് കാണിച്ച് കൊടുത്തതും ! ഗഡ്ഡിക്ക് വേണ്ടി തല്ല് കൂടിയത്, തൂറാൻ മുട്ടിയപ്പോൾ ''പാക്ക് " എറിഞ്ഞ് ജനൽ ചാടി ഓടിയത് ! ഓടിയ വഴി പുല്ല് മുളക്കാതെ ഒഴിഞ്ഞ് കണ്ടത് ! കൂമ്പൻ തൊപ്പിയിട്ട പോലീസിനെ കണ്ട് ഭയന്ന് പനിച്ചപ്പോൾ ഓതീറ്റൂതിയത് ! തല്ല് തന്ന വാധ്യാർക്ക് "കോരം " വരാൻ  ഉപ്പാന്റെ പോക്കറ്റിന് നാലണ കട്ട് നേർച്ചപ്പെട്ടിയിൽ നിക്ഷേപിച്ചത്. പുള്ങ്കട്ടെ, പുല്ലൂട്ടായി, എസൽപുളി, കേങ്ങിന്റൊടി...... നമ്മുടെ കീശ തന്നെ വീട്ടിന്ന് പൊക്കിയെടുത്ത വസ്തുവകകളുടെ സുപ്പർ മാർക്കറ്റായിരുന്നില്ലേ ?

ഇതൊക്കെ മിണ്ടീം പറഞ്ഞുമിരിക്കണ്ടേ ? വാ .... നമുക്കീ പൊലിമ മുറ്റത്ത്  ഒന്നിച്ചിരിക്കാം. ഒക്കത്തക്കെ ഇരിക്കാം.

23 ന് രാവിലെ നടക്കുന്ന ബാച്ച്മേറ്റ്സ് മീറ്റ്.

ഓർമ്മയുണ്ടോ ? കുറെ കാലം മുമ്പ് നാം ഈ സ്കൂൾ മുറ്റത്ത് ഒരേ ക്ലാസ്സിൽ ഒന്നിച്ചിരുന്നിരുന്നത്. പുസ്തകത്താളുകളിൽ മയിൽ പീലി വെച്ച് അവറ്റകൾ പെറ്റ് പെരുകാൻ കാത്തിരുന്നത് ! കയ്യാലച്ചെടിയുടെ പതം വെച്ച ഇലകൾ കുഞ്ഞി വെക്കാൻ കാത്തിരുന്നത്. നെല്ലിക്ക വിറ്റതും വിൽക്കുന്നവനെ മെയ്ദീൻ മാഷിന് കാണിച്ച് കൊടുത്തതും ! ഗഡ്ഡിക്ക് വേണ്ടി തല്ല് കൂടിയത്, തൂറാൻ മുട്ടിയപ്പോൾ ''പാക്ക് " എറിഞ്ഞ് ജനൽ ചാടി ഓടിയത് ! ഓടിയ വഴി പുല്ല് മുളക്കാതെ ഒഴിഞ്ഞ് കണ്ടത് ! കൂമ്പൻ തൊപ്പിയിട്ട പോലീസിനെ കണ്ട് ഭയന്ന് പനിച്ചപ്പോൾ ഓതീറ്റൂതിയത് ! തല്ല് തന്ന വാധ്യാർക്ക് "കോരം " വരാൻ  ഉപ്പാന്റെ പോക്കറ്റിന് നാലണ കട്ട് നേർച്ചപ്പെട്ടിയിൽ നിക്ഷേപിച്ചത്. പുള്ങ്കട്ടെ, പുല്ലൂട്ടായി, എസൽപുളി, കേങ്ങിന്റൊടി...... നമ്മുടെ കീശ തന്നെ വീട്ടിന്ന് പൊക്കിയെടുത്ത വസ്തുവകകളുടെ സുപ്പർ മാർക്കറ്റായിരുന്നില്ലേ ?

ഇതൊക്കെ മിണ്ടീം പറഞ്ഞുമിരിക്കണ്ടേ ? വാ .... നമുക്കീ പൊലിമ മുറ്റത്ത്  ഒന്നിച്ചിരിക്കാം. ഒക്കത്തക്കെ ഇരിക്കാം.

23 ന് രാവിലെ നടക്കുന്ന ബാച്ച്മേറ്റ്സ് മീറ്റ്.

കൊങ്കാട്ടം പൊലിമയുടെ പൊൻനിലാവ്

കൊങ്കാട്ടം
പൊലിമയുടെ
പൊൻനിലാവ്

പൈതങ്ങളുടെ മാത്രം പ്രോഗ്രാം. 3 വയസ്സിന് താഴെയുള്ള പൈതങ്ങൾ ! അവങ്ങളുടെ കൊഞ്ചലും കുറുകലും  എല്ലാം ഏറെ ഹൃദ്യം.

അമ്പിളിമാമനെ പിടിക്കാൻ വാശി പിടിക്കുന്ന പ്രായം. ഇഴയുന്ന പാമ്പുകളെ കണ്ടാൽ പിന്നാലെ ഓടുന്ന മനസ്സ്. നൊന്താൽ മോങ്ങാനും ശ്രദ്ധ തെറ്റിയാലും ചിരിച്ചു മറിയാനും മാത്രമറിയുന്ന ഇളം ഹൃദയം.

ആ തങ്കക്കുടങ്ങളുടെ പ്രോഗ്രാം. ഹൃദ്യമായ വിരുന്ന്. *കൊങ്കാട്ടം*.   അവർക്കായി മാത്രം നടത്തുന്ന വ്യത്യസ്ത പരിപാടികൾ ! കൊങ്കാട്ടം !
ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടരയ്ക്കും നാലരയ്ക്കുമിടയിൽ .

പൊലിമ പാചകമേള: ഒന്നാം സ്ഥാനത്തിന് സ്വർണ്ണം സമ്മാനം

പൊലിമ പാചകമേള:
ഒന്നാം സ്ഥാനത്തിന്
സ്വർണ്ണം സമ്മാനം

പേരുകൾ നാളെ (വെള്ളി)
തന്നെ നൽകണേ ..

പൊലിമയുടെ ഡിസംബർ  23, 24 തിയ്യതികളിൽ നടക്കുന്നത് സൂപ്പർ പ്രോഗ്രാമുകൾ !
ഒന്നിനൊന്ന് മെച്ചം.

23 ന് നടക്കുന്ന പരിപാടികളിൽ മികച്ചത് സ്ത്രീകൾക്കു മാത്രമായി നടത്തുന്ന പാചക മേള.
രണ്ടിനങ്ങളിൽ പങ്കെടുക്കാം. പാചകമേളയിൽ പരീക്ഷണം നടത്താം.

PUDDING
SNACKS

താഴെ പറയുന്ന നമ്പരിൽ വിളിച്ചു പേര്
രജിസ്റ്റർ ചെയ്യുക.

9995 24 38 35
(സുഹ്റ അബൂബക്കർ )

പൊലിമ സമാപനം ഡിസം: 23. 24 തിയ്യതികളിൽ മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും

പൊലിമ സമാപനം
ഡിസം: 23. 24 തിയ്യതികളിൽ
മന്ത്രി ഇ. ചന്ദ്രശേഖരൻ
ഉദ്ഘാടനം ചെയ്യും

നവംബർ 20 മുതൽ തുടങ്ങിയ പട്ലയുടെ നാട്ടുത്സവം, പൊലിമയുടെ സമാപനാഘോഷം ഡിസം: 23. 24 (ശനി, ഞായർ) തിയ്യതികളിൽ പട്ല ഗവ. ഹയർ സെക്കണ്ടറി സ്കൂൾ അങ്കണത്തിൽ വെച്ച് വിപുലമായ പരിപാടികളോടെ നടത്തുമെന്ന് പൊലിമ ഭാരവാഹികൾ അറിയിച്ചു.
നാലായിരത്തിലധികം ജനസംഖ്യയുള്ള പട്‌ളയില്‍, ജാതി-മത-രാഷ്ട്രീയ ഭേദമന്യേ ഇതാദ്യമായാണ് ഒരു കുടക്കിഴിൽ നാട്ടുത്സവം സംഘടിപ്പിക്കുന്നത്. പൊലിമയ്ക്ക്  അഭൂതപൂർവ്വമായ സ്വീകരണമാണ് പ്രദേശവാസികളിൽ നിന്ന് ലഭിച്ചതെന്ന്   ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

നാല്പതിലധികം സെഷനുകൾ ഇക്കാലയളവിനുള്ളിൽ സംഘടിപ്പിച്ചു.  പൊലിമയൊരുക്കം, കഥാ ശിൽപശാല, നാടൻ പാട്ടുത്സവം, നാടൻപാട്ട് വർക്ക്ഷോപ്പ്, പൂമുഖപ്പെരുന്നാൾ, ഇശൽ പൊലിമ, സ്നേഹാദരവ്, റോഡ്ഷോ, ചായമക്കാനി, പഞ്ചാരപ്പൊൽസ്, ഒരുമയ്ക്കായോട്ടം, സ്ട്രീറ്റ് റൺ, ബിസ്പൊലിമ, അറേബ്യൻ പൊലിമ,  കാഴ്ച്ച എക്സിബിഷൻ, തൈനീട്ടം, സൈബർപൊലിമ, ഖുർആൻ സെഷൻ, കായികപ്പൊലിമ, സർഗ്ഗപ്പൊലിമ, എഴുത്ത് സായാഹ്നങ്ങൾ, ആർട് പ്രദർശനം  തുടങ്ങി വിവിധ ടൈറ്റിലുകളിൽ നടത്തിയ പരിപാടികൾ, അവയിൽ ചിലതാണ്.

പരസ്പര സ്‌നേഹവും വിശ്വാസവും സഹകരണവും സൗഹൃദവും  നിലനിര്‍ത്തുന്നതോടൊപ്പം  അവ പൊയ്പ്പോകാതിരിക്കുവാനുള്ള ജാഗ്രതാ സമുഹത്തെ വാർത്തെടുക്കുക എന്നതാണ്  പൊലിമ നടത്തിയ പരിപാടികളുടെ  പ്രധാന ഉദ്ദേശം.

ഡിസംബര്‍ 23, 24 തിയ്യതികളിൽ നടക്കുന്ന സമാപനാഘോഷം കേരള റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുമെന്ന് പൊലിമ സംഘാടകർ അറിയിച്ചു. പി. കരുണാകരൻ എം.പി., എൻ. എ. നെല്ലിക്കുന്ന് എം. എൽ. എ,  കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീർ വിശിഷ്ടാതിഥികളായിരിക്കും.
പൊലിമ ചെയർമാൻ എച്ച്. കെ. അബ്ദുൽ റഹിമാൻ അധ്യക്ഷത വഹിക്കും. മാലതി സുരേഷ് (പ്രസിഡന്റ്, മധുർ ഗ്രാമപഞ്ചായത്ത്), എം.എ. മജീദ് (വാർഡ് മെമ്പർ), സി.എച്ച്. അബുബക്കർ , സൈദ് കെ.എം. , കുമാരി റാണി ടീച്ചർ, ബിജു കെ.എസ്. തുടങ്ങിയവർ ആശംസാ പ്രസംഗം നടത്തും.

തലമുറ സംഗമങ്ങള്‍, ബാച്ച് മേറ്റ്‌സ് മീറ്റ്, പ്രവാസിക്കൂട്ടം, ടീൻസ് ഫെസ്റ്റ്, കൊങ്കാട്ടം, നാരങ്ങ മുട്ടായി,  നാട്ടുഎക്‌സിബിഷന്‍, നാട്ടൊരുമ,   സ്‌നേഹാദരവുകള്‍, പാചകമേള, ഇശല്‍ രാവ്, നാടന്‍ കളികള്‍, പൊലിമച്ചന്ത, കളിക്കുടുക്ക, മാജിക്ഷോ, പട്ലേസ്, ബഡ്സ് കാർണിവൽ, പൂമ്പാറ്റകൾ,  വിവിധകലാപരിപാടികള്‍ തുടങ്ങിയ വിവിധ പരിപാടികള്‍ ഈ രണ്ട് ദിവസങ്ങളിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. 

വാര്‍ത്താ സമ്മേളനത്തില്‍ പൊലിമ ചെയര്‍മാന്‍ എച്ച്.കെ അബ്ദുര്‍ റഹ്മാന്‍, റിസപ്ഷൻ വിംഗ് ചെയർമാൻ സൈദ് കെ. എം. , ഫൈനാൻഷ്യൽ കൺവീനർ അസ്ലം പട്ല, പബ്ലിസിറ്റി ചെയര്‍മാന്‍ എം.കെ ഹാരിസ്, പ്രോഗ്രാം കൺവീനർ റാസ പട്ല പ്രോഗ്രാം ഇൻ ചാർജ് ബി. ബഷീർ എന്നിവര്‍ സംബന്ധിച്ചു.

കായികപ്പൊലിമ ഇപ്പോൾ ക്രികറ്റ് നടക്കുന്നു രാത്രി കബഡി നടക്കും

കായികപ്പൊലിമ
ഇപ്പോൾ
ക്രികറ്റ് നടക്കുന്നു
രാത്രി കബഡി നടക്കും

പൊലിമയുടെ ക്രിക്കറ്റ് മത്സരം ഇപ്പോൾ കുന്നിൽ ഗ്രൗണ്ടിൽ നടക്കുന്നു. ആവേശ്വോജ്ജലമായ കളിയാണ് നടന്നു കൊണ്ടിരിക്കുന്നത്. വൻ പ്രേക്ഷകർ എത്തിയിട്ടുണ്ട്.

ഇന്ന് രാത്രി കബഡി മത്സരം നടക്കും. പട്ലയിൽ ഇന്നേവരെ കാണാത്ത കായിക പ്രേമികളെയാണ് പ്രതീക്ഷിക്കുന്നത്. മെഡൽ ദാന ചടങ്ങും നടക്കും. കളി പകൽ വരെ നീണ്ട് നിൽക്കും.

സൂപ്പിച്ച എത്തി ; പഴയ കാർഷിക ഓർമ്മകൾക്ക് ജിവൻ നൽകി തൊട്ടെയും തയ്യാർ

സൂപ്പിച്ച എത്തി ;
പഴയ കാർഷിക ഓർമ്മകൾക്ക്
ജിവൻ നൽകി
തൊട്ടെയും തയ്യാർ

കുറച്ച് നാളായി സൂപ്പിച്ച കെണറ്റിൻകരയിൽ കറങ്ങാൻ തുടങ്ങിയിട്ട്. ആരോടും ഒന്നും പറഞ്ഞിട്ടില്ല. എന്നാൽ ഒന്നു രണ്ട് പേർ അറിയുകയും ചെയ്യും.

ഇന്ന് വൈകുന്നേരത്തോടെ മെറ്റിരിയൽസ് എത്തി. പൊലിമ പൂമുഖത്ത് അപ്പോൾ അദ്ദിയും കാദിയും റെഡി, ഒച്ചയും വിളിയും കേട്ട് എം. എ. മജീദും വീട്ടിന്നിറങ്ങി വന്നു.

"തൊട്ടെ "ക്കുള്ള തയ്യാറെടുപ്പ് തന്നെ. മിനിറ്റുകൾക്കുള്ളിൽ പൂമുഖക്കിണറിന് പഴമയുടെ ഓർമ്മകൾക്ക് ജീവൻ വെച്ചു തുടങ്ങി. രണ്ട് തൂണുകൾ ഇരുവശത്തും, ലംബമായി മുകളിൽ മറ്റൊരു ലോഗ്. അതിന്റെ ഒത്ത നടുവിലാണ്  "തൊട്ടെ " യുടെ .. (ഓരോന്നിനും ഓരോ നാടൻ പേരുമുണ്ട്).

തൊട്ടിയും കയറുമധികമുപയോഗിക്കാത്ത കാലത്താണ് "തൊട്ടെ " ഉപയോഗിച്ചിരുന്നത്. പണ്ടൊക്കെ  കൃഷിയാവശ്യത്തിന് കിണറ്റിൽ നിന്നും വെള്ളമെടുത്തിരുന്നത് ഈ സംവിധാനമുപയോഗിച്ചായിരുന്നു. കർഷക കുടുബങ്ങളുടെ പ്രൗഢിയുടെ ഭാഗം കൂടിയായിരുന്നു ഈ മാന്വൽ ഇറിഗേഷൻ സിസ്റ്റം.

ശരിക്കുമിപ്പോൾ പൊലിമ പൂമുഖം ഒരു പ്രദർശന കേന്ദ്രം കൂടിയായിക്കൊണ്ടിരിക്കുന്നു.

മാവിലപ്പൊലിമ

ഇന്ന് പൊലിമ പൂമുഖത്ത് സ്വാഗത സംഘം ചേരും

ഇന്ന് പൊലിമ പൂമുഖത്ത്
സ്വാഗത സംഘം ചേരും

ഇന്ന് (ബുധൻ) രാത്രി  8: 20 ന് പൊലിമ സ്വാഗത സംഘ യോഗം പൂമുഖത്ത് ചേരും. സ്വാഗത സംഘം ഭാരവാഹികൾ വിവിധ വകുപ്പ് ചെയർമെൻ / കൺവീനർസ്, ഹൗസ് ക്യാപ്റ്റന്മാർ തുടങ്ങിയവർ പങ്കെടുക്കും.

എല്ലാവരും കൃത്യ സമയത്ത് എത്തിച്ചേരുവാൻ അഭ്യർഥിക്കുന്നു.

ചെയർമാൻ & 
ജനറൽ കൺവീനർ
പൊലിമ

പൊലിമ കബഡി മത്സരം ഉപേക്ഷിച്ചു

പൊലിമ
കബഡി മത്സരം
ഉപേക്ഷിച്ചു

നാമെല്ലാവരും മനസ്സിലാക്കിയത് പോലെ ഇന്നും നാളെയും കബഡി മത്സരം നടക്കാൻ അനുകൂലമായ സാഹചര്യമല്ലാത്തതിനാൽ,  പൊലിമയുടെ ഹൗസടിസ്ഥാനത്തിലുള്ള കബഡി മത്സരങ്ങൾ ഒഴിവാക്കിയതായി അറിയിക്കുന്നു.

ചെയർമാൻ &
ജനറൽ കൺവീനർ, പൊലിമ