Monday 8 October 2018

സാംസ്ക്കാരിക യൗവ്വനത്തിന് തളിരിടാൻ വളക്കുറുള്ള മണ്ണാണിത് / അസ്ലം മാവില

സാംസ്ക്കാരിക
യൗവ്വനത്തിന് തളിരിടാൻ
വളക്കുറുള്ള മണ്ണാണിത്

അസ്ലം മാവില

യൗവ്വനം  അങ്ങിനെയാണ്. അതിന് വീറും വാശിയും ഉണ്ടാകും. ഏറ്റ കാര്യങ്ങൾ വെടിപ്പായി ചെയ്യും. ക്ഷീണമില്ല, ക്ഷതമില്ല. തളർച്ചയില്ല, ഇടർച്ചയില്ല.

ഒരു കാര്യത്തിൽ മാത്രം  അലസത കാണിക്കാതിരുന്നാൽ മാത്രം മതി.  ഇറങ്ങിയാൽ ലക്ഷ്യത്തിലെത്തിയിരിക്കണം.  ഉദ്ദേശമിതായിരിക്കണം - നന്മ, ഗുണകാംക്ഷ.

പട്ല യൂത്ത് ഫോറത്തെ അകലെ നിന്ന് നോക്കിക്കാണുന്ന എനിക്ക് ആ യുവ കൂട്ടായ്മയോട് വലിയ ബഹുമാനം തോന്നുന്നു. ഇക്കഴിഞ്ഞ രണ്ടാഴ്ച്ചക്കുള്ളിൽ അവർ വലിയ ഗൃഹപാഠം നടത്തി. വ്യക്തമായ പ്രവർത്തന രേഖയുണ്ടാക്കി. അതിലോരോന്ന് ചെയ്ത് തുടങ്ങി.

ഞാനറിഞ്ഞേടത്തോളം ഇന്ന് PYF ന്റെ രണ്ട് പ്രോഗ്രാമുകളുണ്ട്. മാഗസിൻ പ്രകാശനവും +2 വിദ്യാർഥികൾക്ക് ഗൈഡൻസ് സെഷനും.

അംഗബലം അത്ര നിർണ്ണായകമല്ല,  അതേറ്റെടുത്ത് ചെയ്യുന്നവരുടെ മനോബലമാണ് ശക്തമാകേണ്ടത്. തേക്കിന്റെ ഉറപ്പും  ആലിന്റെ തണലുമതു വഴി ലഭിക്കും.

ചില നേതൃത്വങ്ങൾ അങ്ങിനെയാണ്, വ്യക്തവും നിയതവുമായ കാഴ്ചപ്പാടുകൾ വലിയ മാറ്റങ്ങൾ ഉണ്ടാക്കും. യൗവ്വനക്കൂട്ടായ്മകളിൽ പ്രത്യേകിച്ചും. പക്വതയുടെ വലിയ ലക്ഷണമാണിതുകളൊക്കെ.

ഗുരു ചോദിക്കപ്പെട്ടു പക്വതയുടെ നിർവ്വചനത്തെ കുറിച്ച്.  മറുമൊഴി ഇങ്ങനെ - " ഞാൻ പക്വതയുടെ  ഫലം പറയാം."  Caring about poeple,  about future of society,  about life,  about wellwishing of surroundings - is an act of maturity".
പൊതു മനസ്സിനെ,  സമുഹത്തിന്റെ ഭാവിയെ, അവരുടെ ജീവിതത്തെ, ആ ചുറ്റുപാടിന്റെ നന്മയെ മുഴുവൻ തന്റെ  കർമ്മകാണ്ഠത്തിൽ ഏറ്റവും വലിയ പരിഗണന നൽകുന്നുവെങ്കിൽ   അത് പക്വതയുടെ ബഹിസ്ഫുരണമാണ്.

ഏത് കൂട്ടായ്മക്കും പക്വതയുള്ള നേതൃതമുണ്ടാകണമെന്ന് പറയുന്നതും നടേ പറഞ്ഞ പ്രസ്താവന തന്നെ.

നാടേതുമാകട്ടെ,  അവിടങ്ങളിൽ Goal oriented & matured  കൂട്ടായ്മകൾ സമൃദ്ധമാകണം, കലാ- കായിക - സാമുഹിക - സാംസ്ക്കാരിക - സദാചാര - രാഷ്ട്രീയ കൂട്ടായ്മകൾക്കൊക്കെ ഈ നിബന്ധന ബാധകമാണ് താനും.   PYF പോലെയുള്ള നേതൃത്വങ്ങൾ ഒരു നാടിന്റെ പ്രകാശനാളമാകുന്നതും അത് കൊണ്ട് തന്നെയാണ്.  പട്ല അത്തരം പ്രത്യാശയുടെ  കൂട്ടായ്മകൾക്ക് ഏറെ വളക്കൂറുള്ള മണ്ണുമാണല്ലോ. അതിന് മാമരം പോലെ ആയുസ്സുമുണ്ടാകും.  മറ്റെന്തും ഏതു നാട്ടിലും ക്ഷണികമാണ്, തബരത്തൈ ജീവിതം പോലെ.

യുവ കൂട്ടായ്മകൾ നന്മകളുടെ വിളനിലമാകട്ടെ, ആശംസകൾ !

No comments:

Post a Comment