Saturday 13 October 2018

കൊച്ചു കാര്യങ്ങൾ ; കൊച്ചു ചിന്തകൾ / മുജീബ് പട്ല

കൊച്ചു കാര്യങ്ങൾ ;
കൊച്ചു ചിന്തകൾ
മുജീബ് പട്ല
ഒരു കല്ല് !
നമുക്കതിനെ കീറാൻമുട്ടിയായി  കാണാം.
അതൊരു തലവേദനയായും  സങ്കൽപ്പിക്കാം.
ഒരായുധമതിൽ നിന്ന് പണികഴിപ്പിച്ചെടുക്കാം.
പുരയോ പാലമോ അതു കൊണ്ടുണ്ടാക്കാം.
സുന്ദരമായ ശില്പമുണ്ടാക്കാം, അതിലും സുന്ദരമായ ആഭരണത്തുണ്ടുണ്ടാക്കാം.
നോക്കൂ, നിസ്സാരമായ ഒരു കല്ലിന്,  അതിന്റെ വിവിധ സാധ്യതകൾക്കുള്ള നിറമുളള ദൃശ്യചാരുത നാം നൽകുമ്പോൾ, ആ കല്ല്  നല്കുന്ന അർഥങ്ങൾ (അന്വർഥങ്ങളും). അവയുടെ  ഒരുപാടൊരുപാട് പതിപ്പുകൾ'! 
നമ്മുടെ ജീവിതത്തിൽ, ഇങ്ങിനെ ഓരോന്നിന്റെയും യഥാംവണ്ണമുള്ള ഉപയോഗ സാധ്യത കാണുന്നതിൽ നമുക്ക് പറ്റിയ അബദ്ധങ്ങൾ ഒന്നു കൊണ്ട് മാത്രം,  ഒട്ടുമിക്ക വസ്തുക്കളുടെയും  ഉപയോഗങ്ങൾ ഫലശൂന്യമായി നഷ്ടപ്പെടാറില്ലേ ?
സമയം, ആരോഗ്യം, കഴിവ്, സൗഹൃദം, സാമൂഹ്യ ചുറ്റുവട്ടം - എല്ലാത്തിനും  ആവശ്യാനുസരണത്തിന് വേണ്ട മാറ്റങ്ങൾ വരുത്താൻ  പാകത്തിന് നമുക്ക് ആക്സെസ്സ് - തുറവി - ഉണ്ട്.  എന്നിട്ടും ....? നിത്യ വൃത്തിയിൽ അതിന്റെ യഥാവിധ ഉപയോഗമറിയുന്നതിൽ നമുക്ക്  തികഞ്ഞ പരാജയമാണ്. 
  നാം എന്നും കണ്ടുകൊണ്ടിരിക്കുന്ന ഇത്തരം കൊച്ചു കൊച്ചു  കാര്യങ്ങൾ നമ്മെ ശല്യപ്പെടുത്തുന്നു,  അവയ്ക്കാകട്ടെ നിത്യജീവിതത്തിലെ വലിയ അർഥങ്ങളുണ്ട് താനും, നാമവ തിരിച്ചറിയുന്നിടത്ത് പക്ഷെ, പരാജയപ്പെടുകയുമാണ്.
ഒരൽപമതിലേക്കൊന്ന് തിരിഞ്ഞ് നോക്കാം, ചെറുചെറു പുള്ളിയും കുത്തും, കുഞ്ഞു കുഞ്ഞു കാര്യങ്ങളും കോർത്ത് വെക്കാം, അതൊരുപക്ഷെ നമ്മുടെ സൗഖ്യ ജീവിതം തന്നെ കീഴ്മേലായ് മറിച്ചേക്കാം (അതും സ്വപ്നസമാനമായ് )
 
*മൊഴിമാറ്റം: അസ്ലം മാവില*
____________________________
Silly Stuffs or Silly Thoughts!
( Mujeeb Patla Feb 19, 2018)
A stone.
We can see this stone as an obstacle.
We can assume that as a threat.
We can have a weapon out of that.
We can build bridge or a house with that.
We can even have a beautiful sculpture or even a ornament piece.
See, a simple stone can be of so much meaning to us, so many avatars, just by visualizing it’s various potentials.
Are we missing many of ‘the’ stuffs’ utility in our life, because we are too stupid to see the real potential of each?
Our time, our health, our talents, our friendships, our social circle… only we have access to those, customized to our needs and wants. Still we fail to understand its use in our life.
May be these many so-called silly stuffs we see everyday, frustrates us each moment, but has far bigger meaning in our life, and we fail to realize it.

Let’s look back and join those tiny little dots and the silly stuffs, which can bring our life upside down for our own better being.

( https://patlamujeeb.wordpress.com/2018/02/19/silly-stuffs-or-sill-thoughts/)

No comments:

Post a Comment