Monday 8 October 2018

വെറുതെ* *ഒരു ചിത്രം* *പറഞ്ഞത്* / അസ്ലം മാവില

*വെറുതെ*
*ഒരു ചിത്രം*
*പറഞ്ഞത്*
________________

അസ്ലം മാവില
________________

താഴെ ഒരു ഫോട്ടോ കാണാം. *ഒരു പെൺകുട്ടി കസേരയിൽ ചാരിയിരുന്നു എന്നെ, നിങ്ങളെ തുറിച്ചു നോക്കുകയാണ്.* നാമാധാരണയിലാണ് ഇപ്പോഴും.  ഒരാൾ അത് പറഞ്ഞ് ബോധ്യപ്പെടുത്തി. ആ ബോധ്യം നമ്മുടെ ഉപബോധമനസ്സിൽ പതിഞ്ഞു.

ഇനി ഉള്ള നമ്മുടെ ചർച്ച, ചിന്ത, ആലോചന, ആശങ്ക, ഉത്കണ്o എല്ലാം മനസ്സിൽ പതിപ്പിച്ചു തന്ന ആ വാഗ്മയചിത്രത്തിന്റെ അടിസ്ഥാനത്തിലാണ്.

ചരിഞ്ഞിരുന്നു മുന്നിലുള്ളവരോടല്ലേ സംസാരിക്കേണ്ടത് ? ആ ഇരുത്തം തന്നെ ശരിയല്ലല്ലോ ? തിരിഞ്ഞു നോക്കാൻ മാത്രം എന്താ ഉള്ളത് ? തുടങ്ങിയ ചോദ്യങ്ങൾക്ക് നിദാനം നടേ അയാൾ മനസ്സിൽ പതിപ്പിച്ച *"ആ ചാരിയിരിക്കുന്ന സ്ത്രീ നിങ്ങളെയല്ലേ നോക്കുന്നത് "* എന്ന ചോദ്യം തന്നെ.

ആ ധാരണ മാറണമെങ്കിൽ, സമൂലം മാറണം. മനസ്സിൽ നിന്നുമാ ചോദ്യം  കുടിയൊഴിപ്പിക്കുക തന്നെ വേണം. അങ്ങിനെ   സ്ഥൂലതലത്തിൽ നിന്നും പുതിയ സൂക്ഷ്മതലത്തിലേക്കുള്ള ആലോചന മാത്രമല്ല പ്രസക്തമാകുന്നത് , ഞാനായിട്ട് ഒന്ന്  സ്വമനസ്സാലാലോചിക്കട്ടെ, നോക്കട്ടെ, അറിയട്ടെ, പിശക് തിരുത്തട്ടെ എന്ന തീരുമാനത്തിലെത്തുമ്പോഴാണ് പിന്നെ (ഇവിടെ ) ആ ( ചിത്രത്തിന് മറ്റൊരു തലത്തിൽ പ്രസക്തി വർദ്ധിക്കുന്നത്.

ഇനി നിങ്ങൾ ആ പഴയ ധാരണയിൽ നിന്നും സ്വതന്ത്രമായി വീണ്ടുമാ ചിത്രം സൂക്ഷിച്ച് നോക്കുക. ആ ഇരിക്കുന്നതും, അഭിമുഖമായി ഇരിക്കുന്നതും എല്ലാംമെല്ലാം നമ്മുടെ സഗൗരവ നോട്ടത്തിൽ  നിന്ന് അപ്രധാന സ്ഥാനത്തേക്ക് വഴിമാറുന്നു. ഇടതു ഭാഗത്തിരുന്ന വ്യക്തി പോലുമല്ല തന്നെ നോക്കുന്നത്, മറിച്ചു ഒരു മാഗസിനിൽ , പേജ് മറിക്കപ്പെട്ടപ്പോൾ കണ്ട ഒരു ആർടികിളിലേയോ പരസ്യത്തിലേയോ ഭാഗമായുള്ള  ചിത്രമാണ് തന്നെ നടേ തെറ്റിദ്ധരിച്ച്  നോക്കുന്നത് പോലെ തോന്നിയതെന്നും തോന്നിപ്പിച്ചതെന്നുമുള്ള  തിരിച്ചറിവ് വെറുമൊരു നേരമ്പോക്കായി കാണാതെ,   അനുവാദമില്ലാതെ നമ്മുടെ സ്വകാര്യതയിൽ പ്രവേശിച്ചു, നിർബന്ധപൂർവ്വം  അടിച്ചേൽപ്പിക്കുന്ന ധാരണകൾക്കും ധാരണപ്പിശകുകൾക്കുമുള്ള നല്ല ഉദാഹരണമായാണ് കാണേണ്ടത് .

ചില ചിത്രങ്ങൾ ചിലതൊക്കെ പറയും, മിണ്ടാത്ത മിണ്ടാട്ടം. മൗനത്തിൽ വരച്ച വാചാലത. ഒരു സുഹൃത്ത് എനിക്ക് പോസ്റ്റിയപ്പോൾ, ഇങ്ങനെ കുറിക്കാൻ തോന്നി.

വീണ്ടുമൊരു ഗുണപാഠമാറ്റിക്കുറുക്കി എഴുതുന്നില്ല, അതെഴുതാതിരിക്കൽ തന്നെ ഇതിലെ ഗുണപാഠവും. 
______________🌱

No comments:

Post a Comment