Friday 31 August 2018

അറിയിപ്പ് ദു:ഖം & പ്രാർഥന

അറിയിപ്പ്

ദു:ഖം & പ്രാർഥന

നമ്മുടെ നാട്ടുകാരനും എല്ലാവർക്കും പ്രിയപ്പെട്ടവനുമായ അബ്ദുറഹ്മാന്റെ മരണത്തിൽ കണക്ടിംഗ് പട്ലയുടെ  ദു:ഖം അറിയിക്കുന്നു.   അദ്ദേഹത്തിന്റെ പരലോക വിജയത്തിന് വേണ്ടി പ്രാർഥിക്കുന്നു.  ഈ വിയോഗത്തിൽ ദുഃഖം അനുഭവിക്കുന്ന കുടുംബാംഗങ്ങളോടൊപ്പം ഞങ്ങളും പങ്ക് ചേരുന്നു. അവർക്ക് ക്ഷമയും സഹനവും അല്ലാഹു പ്രദാനം ചെയ്യട്ടെ, ആമീൻ.

ഗവേണിംഗ് ബോഡി
കണക്ടിംഗ് പട്ല

മാറ്റിവെച്ചു

ഇന്ന് നടക്കാനിരുന്ന പൊലിമയുടെ എല്ലാ പരിപാടികളും ( ഫുട്ബോൾ, കബഡി, ഇശൽ പൊലിമ, മെഡൽ ദാന ചടങ്ങ്)  അബ്ദുറഹിമാന്റെ  വിയോഗത്തെ തുടർന്ന്  മാറ്റി വെച്ചതായി അറിയിക്കുന്നു.

ചെയർമാൻ &
ജനറൽ കൺവീനർ,
പൊലിമ
പൊലിമ

ഇന്ന് പൊലിമയുടെ ഫുട്ബോൾ & കബഡി മാമാങ്കം പൊലിപ്പിക്കാൻ ഇശൽ പൊലിമയും മെഡൽ ദാനവും

ഇന്ന് പൊലിമയുടെ
ഫുട്ബോൾ &
കബഡി മാമാങ്കം
പൊലിപ്പിക്കാൻ
ഇശൽ പൊലിമയും
മെഡൽ ദാനവും

ഇന്ന് രാത്രി പൊലിമയുടെ ഏറ്റവും  കളർഫുള്ളായ രണ്ട് മത്സര ഇനങ്ങൾ ! ഫുട്ബോൾ വൈകുന്നേരം, ഫ്ലഡ്ലൈറ്റിൽ കബഡി യും !

ഏറ്റവും വലിയ പ്രേക്ഷകരെയാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. കബഡിക്ക് മുന്നോടിയായി ജനകീയ ഗാനമേള - ഇശൽ പൊലിമ നടക്കും.  നാട്ടിൽ എത്തിയ മുഴുവൻ പ്രവാസികൾക്ക് വേണ്ടി സമർപ്പിക്കുകയാണ്  ഇശൽ പൊലിമ. പട്ലയിലെ യുവഗായകർ മുഴുവൻ ഗാന ട്രൂപ്പിൽ അണിനിരക്കും.

ഏറ്റവും കളർഫുള്ളായ മെഡൽ ദാന ചടങ്ങും നടക്കും. പഴയ കാല കളിക്കാരടക്കം പ്രമുഖകർ ഇക്കഴിഞ്ഞ പൊലിമയുടെ സ്പോർട്സ് മത്സരത്തിൽ ജയിച്ചവർക്ക് മെഡലണിയിക്കുമെന്ന് സ്പോർട്സ് ഇൻ ചാർജ് സമിർ പട്ല അറിയിച്ചു.

പൊലിവും പൊലിമയും

☂പൊലിവും☂
☂ പൊലിമയും ☂

പൊലിമ ഘോഷയാത്ര
വെള്ളിയാഴ്ച 3 മണിക്ക്
പൗരപ്രമുഖരും
വിദ്യാർഥികളുമടക്കം
നൂറുക്കണക്കിന് പേർ
അണി നിരക്കും

പൊലിമ സമാപന മാമാങ്കത്തിന്റെ ഭാഗമായി വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ഘോഷയാത്ര നടക്കും. കൃത്യം 3 മണിക്ക് തുടങ്ങും. സ്കൂൾ പരിസരത്ത് നിന്നാണ് തുടക്കം.

രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക വിദ്യാഭ്യാസരംഗത്തെ പ്രമുഖർ, അധ്യാപകർ, വിവിധ ക്ലബ്ബ് പ്രവർത്തകർ, സ്കൂൾ വിദ്യാർഥികളടക്കം നൂറുക്കണക്കിന് ആളുകൾ ഘോഷയാത്രയിൽ അണിനിരക്കും.

ബിസ് - പി* സക്രിയ ചർച്ചകൾ കൊണ്ട് ശ്രദ്ധേയമായി

ബിസ് - പി*
സക്രിയ ചർച്ചകൾ
കൊണ്ട് ശ്രദ്ധേയമായി

ഇന്നലെ രാത്രി പൊലിമ പൂമുഖത്ത് എത്തിച്ചേർന്നത്. നാട്ടിലെ വ്യാപാരികൾ, വ്യവസായികൾ, കോൺട്രാക്ടർമാർ, മറ്റു ബിസിനസ്സ് രംഗത്തുള്ളവർ ... എല്ലാവരും ഇന്നലത്തെ *ബിസ്-പി*യിൽ പങ്കെടുത്തു.

വളരെ സജീവമായ ചർച്ചകൾ ! എല്ലാം മികച്ചത് ! സി.പി.ക്ക് ഒരാസ്ഥാനം എന്ന ആശയമായിരുന്നു ഏറ്റവും കൂടുതൽ ചർച്ച ചെയ്തത്. ചെറുകിട സംരംഭങ്ങൾ, ഹട്ട് ഇൻഡസ്ട്രി, സേവനമേഖലകൾ തുടങ്ങിയവ സംസാരങ്ങളിൽ ഇടം പിടിച്ചു.

ബിസ്-പി അസ്ലം പട്ല ഉദ്ഘാടനം ചെയ്തു. ഒരുമയുടെ ഒന്നായ്മയിൽ ബിസിനസ്സ് രംഗത്തുള്ളവരുടെ ഇടപെടൽ വളരെ സുപ്രധാനമെന്ന് അദ്ദേഹം പറഞ്ഞു. പൊലിമ ചെയർമാൻ എച്ച്. കെ. മാസ്റ്റർ അധ്യക്ഷത വഹിച്ചു. എം.കെ. ഹാരിസ്, സൈദ് കെ.എം. വിശദീകരണം നൽകി.

പട്ലയിൽ ആദ്യമായാണ് നാട്ടിലെ ബിസിനസ്സ് സംരംഭകരെ ഒരു കുടക്കീഴിൽ അണിനിരത്തി സെഷൻ സംഘടിപ്പിക്കുന്നത്. പൊലിമയുടെ വിജയത്തിന് എല്ലാവിധ പിന്തുണയും ബിസ്-പി വാഗ്ദാനം ചെയ്തു.

പൊലിമത്തൈകൾ പൂക്കാനും കായ്ക്കാനും തുടങ്ങി

പൊലിമത്തൈകൾ
പൂക്കാനും കായ്ക്കാനും
തുടങ്ങി

വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ പൊലിമത്തൈകൾ ചിത്ര സഹിതം വരാൻ തുടങ്ങി. തക്കാളി, മുളക്, വഴുതന, ചീര തുടങ്ങിയവ. പൂവും കായുമായി ഫലങ്ങൾ നൽകിത്തുടങ്ങിയെന്നാണ് ചിത്രങ്ങൾ വ്യക്തമാക്കുന്നത്.

ഒക്ടോബർ അവസാനവാരമാണ്  നുറുകണക്കിന് പൊലിമ തൈകൾ വിതരണം ചെയ്തത്. വ്യാപാരിയായ മധൂർ മുഹമ്മദ് കുഞ്ഞിയായിരുന്നു ഈ ഒരു ആശയവുമായി മുന്നോട്ട് വന്നത്.  പൊലിമയുടെ പൂമുഖത്ത് നടന്ന ആദ്യത്തെ പ്രൊഗ്രാം കൂടിയായിരുന്നു ഇത്.

മുളക്, തക്കാളി, ചീര തുടങ്ങിയവ വിളവെടുക്കാൻ തുടങ്ങി. കർഷകർ കുടിയായ സൈദ്, എം. എ. മജിദ്  പറഞ്ഞു. 

21 ന് നടക്കുന്ന പത്തായപൊലിമയ്ക്കും ഈ വിഭവങ്ങൾ ശേഖരിക്കും.

ഇന്ന് പൂമുഖത്ത് BIZ POLIMA

ഇന്ന് പൂമുഖത്ത്
*BIZ POLIMA*

നാളെ വീണ്ടും
EXPATS'  MEET

മറ്റന്നാൾ
ഫ്ലഡ് ലൈറ്റ് കബഡിയും
മെഡൽദാനവും
ഇശൽ പൊലിമയും

തിരക്ക്, തിരക്കോട്  തിരക്ക്. പട്ലയുടെ കായികമാമാങ്കമായ യുനൈറ്റഡ് പട്ലയുടെ PFSL -ന് കൊടിയിറങ്ങിയതോടെ പൊലിമക്ക് വീണ്ടും തിരക്കായി. 23, 24 ലേക്കുള്ള ഓട്ടപ്പാച്ചിലിലാണ്  സംഘാടകർ.

ഇന്ന് പൂമുഖത്ത് BIZ പൊലിമ നടക്കും. നാട്ടിലെ വ്യാപാരികൾ, വ്യവസായികൾ, കോൺട്രാക്ടർമാർ, മറ്റു ബിസിനസ്സ് രംഗത്തുള്ളവർ പങ്കെടുത്തും. മിക്കവരെയും വിളിച്ചു കഴിഞ്ഞു.

ഇശാ : കഴിഞ്ഞാണ് മീറ്റ്. ഇന്നലെ സഊദിയിൽ നിന്ന് പൊലിമ ആഘോഷത്തിനായി എത്തിയ അസ്ലം പട്ല സംബന്ധിക്കും.

നാളെ നടക്കുന്ന രണ്ടാം Expat സെഷനിൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ എത്തിയ മുഴുവൻ ഗൾഫുകാരും കേരളത്തിന് പുറത്തുള്ളവരും സംബന്ധിക്കണെമെന്ന് ജ: കൺവീനർ അഭ്യർഥിച്ചു.  ഗൾഫ് കോർഡിനേഷൻ ചെയർമാൻ സുൽത്താൻ മഹമൂദ്, ഗൾഫ് കോർഡിനേഷൻ കൺവീനർ ബഷീർ മജൽ, അഷ്റഫ് പട്ല തുടങ്ങിയവർ സംബന്ധിക്കും.

മറ്റന്നാൾ പൊലിമ കബഡി ടൂർണമെന്റിന് മുന്നോടിയായാണ്  പോപ്പുലർ ഇശൽ പൊലിമ.

വ്യാപാരികൾ, വ്യവസായികൾ, കോൺട്രാക്ടേർമാർ ഏത് സംരംഭത്തിന്റെയും അവിഭാജ്യഘടകമാണ്.  അവരുടെ ഒന്നിച്ചിരിക്കൽ പൊലിമയുടെ സമാപനാഘോഷദിനങ്ങളിൽ തീർച്ചയായും നടത്തും.

അതിന് മുന്നോടിയായി അവർ പൊലിമയ്ക്ക് നൽകി വരുന്ന പിന്തുണയും സഹകരണങ്ങളും മുൻനിർത്തി, പൊലിമയുടെ  വിശേഷങ്ങൾ ആ വ്യക്തിത്വങ്ങളെ  അറിയിക്കാനും, അവരുടെ  അഭിപ്രായങ്ങൾ ആരായാനും   BIZ POLIMA യുടെ  മുന്നൊരുക്ക CONF  17 / 12/ 2017 പൊലിമ പൂമുഖത്ത് ചേരും.

___________☂☂☂

ബഹ്റിൻ ഇശൽ പൊലിമ

ബഹ്റിൻ ഇശൽ പൊലിമ
മനാമ ജിസ്മിയ ഗാർഡൻ
തണുപ്പിന്റെ രാത്രി
വരുന്നവരൊക്കെ
ചായ -സുലൈമാനി , പായസം, അവിൽ, ഇറച്ചി' ചോർ
ഹാരിസ്
റിയാസ് ചെമ്പുർ
റിയാസ്
ചടങ്ങിന് എത്തിയവരിൽ
ഗ്രൂപ്പ് നിലനിർത്തണം
ഉറക്കം നടിക്കുന്നു
നാം ഒരുമയെ മറക്കാൻ
ഉറങ്ങാതിരിക്കുന്നു നാം ഒരുമയ്ക്കായ്
നടൻ ഭാഷ കാര്യ പരിപാടി
ബഹ്റിൻ പൊലിമ മീറ്റ്

പതാക
Dec 8 ജസ്നിയ ഗാർഡൻ 98%
°

ബഹ്റിൻ പട്ലക്കാറെ
ഐക്യം വിളിച്ചോതി
പൊലിമ രാവിൽ
ഇശൽമഴ പെയ്തിറങ്ങി!

അസ്ലം മാവില

ശരിക്കുമൊരു പൊലിമ. എല്ലാമുണ്ട്. എല്ലാവരുമുണ്ട്. ആരും മാറി നിന്നില്ല. മാറിനിൽക്കാനാർക്കുമായില്ല. ക്ഷണിച്ചത് പട്ലക്കാർ, വന്നതും പട്ലക്കാർ. എല്ലാം എത്ര പെട്ടെന്ന് ! ത്സടുതിയിൽ,  ക്ഷണനേരം കൊണ്ട് !

"വിശ്വസിക്കാനായില്ല. ആ പവിഴദ്വീപിലെ 98% പേരും മരം കോച്ചും തണുപ്പിന്റെ  ഡിസംബർ ആദ്യ പത്തിലെ എട്ടാം നാൾ കുഞ്ഞുകുട്ടികളെയടക്കം കൂട്ടി വരാൻ മാത്രം ...." സംഘാടകരിലൊരാൾക്ക് തൊണ്ടയിടറി.

RT യിൽ ഒന്ന് രണ്ട് വർഷം മുമ്പ് സതാർ പതിക്കാൽ നാല് വരി കവിത എഴുതിയതോർമ്മയുണ്ടോ ?
"ഉറക്കം നടിക്കുന്നു
നാം ഒരുമയെ മറക്കാൻ "
തന്റെ മുമ്പിലിരിക്കുന്ന ഒരുമയുടെ പെരുമയും പൊലിമയും കണ്ടപ്പോൾ സതാർ ആ വരികൾ ഇങ്ങനെ modify ചെയ്ത് എഴുതി :
"ഉറങ്ങാതിരിക്കുന്നു
നാം ഒരുമയ്ക്കായ്" !

നമ്മൾ ഒന്നാണ്, പട്ലക്കാറാണ്. ആ വികാരവും ആവേശവുമാണ് മനാമയിലെ സെസ്നിയ പാർക്കിൽ കണ്ടത്. ചെറിയ ഒരു തയ്യാറെടുപ്പ്. വലിയ ഹോം വർക്കൊന്നുമില്ല.  പക്ഷെ, വരാൻ നിശ്ചയിച്ചവർ നല്ല ഗൃഹപാഠം ചെയ്തിരുന്നു.  ഗൃഹപാഠം  ഇത് മാത്രം - *എന്റെ പട്ലയുടെ പിരിശപ്പെരുന്നാൾ ഞാനല്ലാതെ, ഞങ്ങളല്ലാതെ പിന്നെ ആര് ആഘോഷിക്കാൻ !*

ബഹ്റിൻ ഇശൽ പൊലിമ അങ്ങിനെയാണ് ഒത്തു കൂടുന്നത്.

സന്ധ്യയ്ക്ക് കനം വെച്ചു.  തിങ്ങി നിറഞ്ഞ പട്ലക്കാറെ നോക്കി 
ഹാരിസ് ബി.എ. സ്വാഗതം പറഞ്ഞു. പതിക്കാൽ സതാർ (അബുബക്കർ) അധ്യക്ഷനായി. പൊലിമ വിശേഷം പറയാൻ  റിയാസ് ചെമ്പൂർ മൈക്കിന് മുന്നിലെത്തിയപ്പോൾ സദസ്സ് ഒന്ന് കൂടി കാത് കൂർപ്പിച്ചു. ഹൈദർ കണ്ണൂർ, ലുഖ്മാൻ പട്ല, എം.കെ. റഹിം, നിസാം മൊഗർ തുടങ്ങിയവർ ആശംസകൾ പറയുമ്പോൾ സന്തോഷ കണ്ണീർ !

തികച്ചും വ്യത്യസ്തമായ ഒരു പതാക കൈമാറ്റ ചടങ്ങ് അന്ന് നടന്നു. ഇശൽ പൊലിമയ്ക്ക് എത്തിയ എറ്റവും സീനിയറായ എസ്. എ. റഹ്മാൻ ബഹ്റിന്റെ ചെം-ശുഭ്ര പതാക ഇക്കഴിഞ്ഞ മാസം ഏറ്റവും അവസാനം ബഹ്റിനിലെത്തിയ പട്ലക്കാരന് കൈമാറി. തോരാത്ത കയ്യടി !

ആ കൂട്ടൊരുമയിൽ വട്ടം കൂടുന്നിടത്തൊക്കെ പൊലിമയും ഐക്യപ്പെരുന്നാളും തന്നെയാണ് സംസാരം. ചെറിയ മക്കൾക്ക് വരെ പൊലിമ കാണാപാഠം .

ഇശൽ പൊലിമയിലേക്ക് സെഷൻ  നീങ്ങാൻ നിർദ്ദേശം വന്നു. മാപ്പിള പാട്ടുകൾ അന്തരീക്ഷത്തിൽ അനിർവ്വചനീയാനുഭവം തീർത്തു. പട്ലയുടെ സ്വന്തം ഗായകർ പാടി, പാട്ടിനൊപ്പം ആടി. കുഞ്ഞു മക്കളും ഊഴം വന്നപ്പോൾ കുഞ്ഞു വായിൽ പാടി ! ബഹിറിൻ പൊലിമപ്പെരുന്നാളിന്റെ മുന്നൊരുക്ക ഗാനം വരെ സംഘാടകർ ഈണമിട്ടൊരുക്കിയിരുന്നു.  കൂട്ടത്തിൽ ഒന്നൊന്നര മാജിക് ഷോയും നടന്നു.

എന്താ പറയുക ? കാര്യപരിപാടിയിൽ വരെ പട്ലടച്ച് ! ഉദാ:  കുർത്താക്കൽ, ബന്നാൾ അങ്ങോട്ടുഇങ്ങോട്ടും മുണ്ടൽ,  ഇരിക്കാൻ ചെല്ലിന്നെ,  മുണ്ടാൻ ബിൾകിന്നെ , പൊലിമന്റെ പൊൽസ്  ചെല്ലിന്നെ, ക്ഡാകളെ പൊൽസ് , ഉമ്മാറും  പൈതങ്ങവും പൊൽസാക്ക്ന്നെ, ചോറ് ബെയ്കിന്നെ, കൂടിയാള് സന്തോസത്തിലെ പിരീന്നെ..               

ഇശൽ പൊലിമക്കെത്തിയവരിൽ ബഹുഭൂരിഭാഗം പേരും സെസ്നിയ പാർക്കിൽ എത്തിയത് കയിൽ കുഞ്ഞുകുഞ്ഞു പൊതികളുമായി. പലഹാരപ്പൊതികൾ, മധുരം, പായസം മുതൽ ജംഗ്ഫുഡ് വരെ!

കൊല്ലത്തിലൊരിക്കൽ ഇങ്ങനെ ഇരിക്കണം, ആറ് മാസത്തിലൊരിക്കലായാലോ ? ആലോചനകൾ അങ്ങിനെ പോയി.
ഈ കൂട്ടും ഒരുമയും  ഇനിയെന്നും നിലനിൽക്കുമെന്ന  സ്ന്ദേശം നൽകിയാണ്  വിഭവ സമൃദ്ധമായ ഡിന്നറും കഴിഞ്ഞ്, പരസ്പരം സലാം പറഞ്ഞ്, വിഷ് ചെയ്ത്  ബഹ്റിനിലെ പട്ല - പൊലിമ പ്രവർത്തകർ കുടണയാനായി  സെസ്നിയ വിട്ടത്.

UNITED PATLA /. ബഷീര്‍ മജല്‍

**********************
*UNITED PATLA*
.............................
ബഷീര്‍ മജല്‍
..............................

യവ്വനയുക്തമായ ആവേശവും ആവേഗവും  നിറഞ്ഞ് നില്‍ക്കുന്ന *യുനൈറ്റഡ്* *പട്ട്ല*യുടെ മാമാങ്കമായ കാല്‍പന്ത് കളി  ഒരിക്കല്‍ കൂടി  കരുത്ത് പ്രകാശിപ്പിച്ച് കൊണ്ട്  വളരെയതികം ആവേശവും  സന്തോഷവും  പകരുന്നു.....

          വര്‍ഷങ്ങള്‍ക്ക്     ശേഷം  ഇന്നലെ രാത്രി വീണ്ടും ഞാന്‍ പന്ത് കളി കാണാന്‍ പോയപ്പോള്‍ ആവേശത്തോടും ആഹ്ലാദത്തോടും ഒരു അന്തര്‍ ദേശീയ  നിലവാരത്തോട് കൂടി   കളി കാണുന്ന നാട്ടിലേയും മറുനാട്ടിലേയും ഒരു വലിയ ജന സമുദ്രമാണ് അവിടെ കാണാന്‍ കഴിഞ്ഞത് .

     മുംബ് കാലത്ത് നിലവാരമുള്ള ഒരു നല്ല കളി കാണണമെങ്കില്‍ ദൂരമെവിടെയെങ്കിലും പോകണം ഇന്ന് നേരെ  മറിച്ചാണ് . 
     ഉത്സാഹങ്ങള്‍ക്കും ആഹ്ലാദങ്ങള്‍ക്കും പുതുമ നല്‍കി കൊണ്ട് യുവ യൗവ്വനം നിറഞ്ഞ് നില്‍ക്കുന്ന  നമ്മുടെ നട്ടുച്ചകള്‍ എന്ന് പറയുന്ന  *യുനൈറ്റഡ്* *പട്ട്ല*യുടെ  young generation  ചരിത്രം മാറ്റി യെഴുതിയിരിക്കുന്നു  .
   വാനനോളം പുകഴ്ത്തി ബഹുമാന പൂര്‍വ്വം നിങ്ങളെ  അഭിമാനത്തോടെ ഉച്ചത്തില്‍ വിളിച്ചറിയിക്കുന്നു   ഒരായിരം  അഭിനന്തനങ്ങള്‍ .   
           യുനൈറ്റഡ് പട്ടലയുടെ  എല്ലാ വിജയങ്ങളുടെ പിന്നിലും സമൂഹത്തിലെ  ഏറ്റവും ചലനാത്മകമായ വിഭാഗമെന്ന് പറയുന്ന യുവതയുടെ  പരിശ്രമങ്ങളുടെ  ശക്തമായ കരുത്ത് നിറഞ്ഞ് നില്‍ക്കുന്നത് കാണാന്‍ കഴിയും.

        നമ്മുടെ ഈ  കൊച്ചു  ഗ്രാമത്തിലെ ജനങ്ങള്‍ എന്നും അഭിമാനവും അഹങ്കാരവുമായി നെന്‍ച്ചിലേറ്റി നടക്കുന്ന ഈ  പന്ത് കളി മത്സരം നാടിന്‍റെ  അഭിമാന ചിറകില്‍ ഒരു പൊന്‍തുവലായി വര്‍ണ്ണ ഭംഗിയോടെ തിളങ്ങി  നില്‍ക്കുകയുംനാടിന്‍റെ  യശസ്സുയര്‍ത്തുകയും. ചെയ്യുന്നു,.

     യുവ ഐക്യത്തിന്‍റെ സുവര്‍ണ്ണ സാരഥികളേ...നേരുന്നു ആശംസകളോടെ  ഒരായിരം *അഭിനന്തനങ്ങള്‍*

🌹🌹🌹🌹🌹🌹🌹🌹🌹
.......................................

പട്ലക്കാർ പൊലിമയെ* *നെഞ്ചോട് ചേർത്ത്* *പൊലിമനിധിയും* ജനകീയമാകുന്നു*

*പട്ലക്കാർ പൊലിമയെ*
*നെഞ്ചോട് ചേർത്ത്*
*പൊലിമനിധിയും*
ജനകീയമാകുന്നു*

____________________

*എന്റെ പൊലിമയ്ക്ക്*
*എന്റെ കൈനീട്ടം*
*ക്യാമ്പയിൻ തുടരുന്നു*
____________________

*ശനി : 16 /12/ 2017*
____________________

Shafi Pune                   - 5,000
Aramana Gafoor        - 3,000
Shareef Kuwait           -1,000
Aramana Muhamad   -1,000
Fazlu Arabi                 - 1,000
Saleh Qater                - 1,000
Anwar Karim              - 2,000
Sabir B                        - 1,000
Mahin Ummar           - 1,000
BM Basheer               - 1,500
Afzal Beeran             - 1,000
Ashraf                        - 1,000
Azeez Patla               -    500
Rauf Kolya                 - 1,800
Qader Aramana        - 1,800
Zaid  KM                    - 1,000
MA Majeed                - 2,000
Kareem Koplam        - 1,000
Jasir Mash                  -  500
Haris BM                   - 1,000
Muneer Patla             -1,000
Hasif MM                  - 2,000
Aslam Mavilae        -  2,000
____________________

*ഇത് വരെ*

Raza Patla                - 1,000
Abdul Kareem P      -  5,000
B Muhamad Patikal - 2,000
BM Abdulla Bombay -3000
KB  Muhammad       - 1,000
Kader (KH Trans)     - 2,017
CH Aboobacker        - 2,000
Ashraf Kumbala    - 10,000

*യു. എ. ഇ* .
Sameer Patla             - 3,000
Abubaker Pharmacy - 1,800
Arafath Karodi           - 1,000
Sulthan Mahmood    - 1,800
Zahir 7 days                - 5000
Irshad Abdulla           - 1,000
Chicken Hut             - 50,000
Aboobacker  Kappal - 5,000
Abbas Kappal           - 5,000
Shamsuddin PP     - 12,250
HK Abdul Rahman - 10,000
Bashir Engineer      - 10,000
Usman Kappal        - 10,000
Haris Kolya              - 10,000
Aslam Kumbala      -   9,000
Azhar Pharmacy     -   5,000
SAP                           -   5,000
CH Abdulla                - 5,000
Ashraf Pharmacy    -  3,000
Mahmood B              - 2,000
Asif  BM                     - 2,000
Ameen                       - 2,000
Burger Zone              - 1,800
Majeed tiptop            -1,800
Zahir TP                     -1,800
Abdullah Patla          -1,000
Lateef Kumbala        -1,000
Rauf Kumbala           -1,000
Qasim kumbala        -1,000
Shafi Kumbala          -1,000
Waris KH                   - 1,800
BASHIR Barikad        -1,000
Shuhail Patla             -1,800
Lateef                         -1,800
Ashraf Seethi            -1,800
Majeed Bavutti         -1,800
Ashraf Zac                -2,700
Kunhimahinkuty      -3,600
UAE oth/collection  -7,600

*സഊദി അറേബ്യ*

Majeed Abubaker   - 10,000
Moideen                   - 3,400
Hashim                    - 1,700
Nazer Abubaker     - 16,700
Ashraf Moosa         - 8,500
Shamsu Abubaker   - 15,000
Azeez TV                  - 3,400
Sakir Ahmad            - 1,700
Nisar Moosa           - 1,700
Siddique Buraida    - 1,700
Khalid Muhammad   - 3,400
Shafeeq                    - 1,700
Aslam Patla            - 5,000
Basheer Majal         - 1,700
Kader Majal             - 1,700
Aboobacker Patla   - 1,700
Sana Abubaker       - 4,000
Shareef MH             - 1,000
Anas Abubaker       - 1,700
Eng Muhammad     - 3,400
Siddique Koyapadi   - 1,700
Zainuddin                - 1,700
Faizal Muhammad - 3,400
Nazeer Kumbala        - 850
Shamsuddin Abbas - 1,700
__________________

*QATAR*
Sabir Neeral              - 2000

*BAHRAlN*
to be updated soon 

*OMAN*
to be updated soon

*ബന്ധപ്പെടുക :*
HK അബ്ദുൽ റഹിമാൻ
PP ഹാരിസ്
അസ്‌ലം മാവില
MK ഹാരിസ്
ആസിഫ് എം എം
MA മജീദ്

*Note :*
ഒമാൻ, കുവൈറ്റ്, ബാംഗ്ലുർ , മാംഗ്ലൂർ എന്നിവിടങ്ങളിൽ നിന്ന്  സ്വയം മുന്നോട്ട് വന്ന് ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതാണ്

____________☂☂☂

എന്റെ കൈനീട്ടം* *ക്യാമ്പയിൻ തുടരുന്നു

*പൊലിമനിധിയുമായി*
* നമുക്ക് സഹകരിക്കാം*
____________________

"എന്റെ കൈനീട്ടം*
*ക്യാമ്പയിൻ തുടരുന്നു*
000___________________

*ശനി : 16 /12/ 2017*
____________________

Rauf Kolya                 - 1,800
Qader Aramana        - 1,800
Zaid  KM                    - 1,000
MA Majeed                - 2,000
Kareem Koplam        - 1,000
Jasir Mash                  -  500
Haris BM                   - 1,000
Muneer Patla             -1,000
Hasif MM                  - 2,000
Aslam Mavilae        -  2,000
____________________

*ഇത് വരെ*

Raza Patla                - 1,000
Abdul Kareem P      -  5,000
B Muhamad Patikal - 2,000
BM Abdulla Bombay -3000
KB  Muhammad       - 1,000
Kader (KH Trans)     - 2,017
CH Aboobacker        - 2,000
Ashraf Kumbala    - 10,000

*യു. എ. ഇ* .
Sameer Patla             - 3,000
Abubaker Pharmacy - 1,800
Arafath Karodi           - 1,000
Sulthan Mahmood    - 1,800
Zahir 7 days                - 5000
Irshad Abdulla           - 1,000
Chicken Hut             - 50,000
Aboobacker  Kappal - 5,000
Abbas Kappal           - 5,000
Shamsuddin PP     - 12,250
HK Abdul Rahman - 10,000
Bashir Engineer      - 10,000
Usman Kappal        - 10,000
Haris Kolya              - 10,000
Aslam Kumbala      -   9,000
Azhar Pharmacy     -   5,000
SAP                           -   5,000
CH Abdulla                - 5,000
Ashraf Pharmacy    -  3,000
Mahmood B              - 2,000
Asif  BM                     - 2,000
Ameen                       - 2,000
Burger Zone              - 1,800
Majeed tiptop            -1,800
Zahir TP                     -1,800
Abdullah Patla          -1,000
Lateef Kumbala        -1,000
Rauf Kumbala           -1,000
Qasim kumbala        -1,000
Shafi Kumbala          -1,000
Waris KH                   - 1,800
BASHIR Barikad        -1,000
Shuhail Patla             -1,800
Lateef                         -1,800
Ashraf Seethi            -1,800
Majeed Bavutti         -1,800
Ashraf Zac                -2,700
Kunhimahinkuty      -3,600
UAE oth/collection  -7,600

*സഊദി അറേബ്യ*

Majeed Abubaker   - 10,000
Moideen                   - 3,400
Hashim                    - 1,700
Nazer Abubaker     - 16,700
Ashraf Moosa         - 8,500
Shamsu Abubaker   - 15,000
Azeez TV                  - 3,400
Sakir Ahmad            - 1,700
Nisar Moosa           - 1,700
Siddique Buraida    - 1,700
Khalid Muhammad   - 3,400
Shafeeq                    - 1,700
Aslam Patla            - 5,000
Basheer Majal         - 1,700
Kader Majal             - 1,700
Aboobacker Patla   - 1,700
Sana Abubaker       - 4,000
Shareef MH             - 1,000
Anas Abubaker       - 1,700
Eng Muhammad     - 3,400
Siddique Koyapadi   - 1,700
Zainuddin                - 1,700
Faizal Muhammad - 3,400
Nazeer Kumbala        - 850
Shamsuddin Abbas - 1,700
__________________

*QATAR*
Sabir Neeral              - 2000

*BAHRAlN*
to be updated soon 

*OMAN*
to be updated soon

*ബന്ധപ്പെടുക :*
HK അബ്ദുൽ റഹിമാൻ
PP ഹാരിസ്
അസ്‌ലം മാവില
MK ഹാരിസ്
ആസിഫ് എം എം
MA മജീദ്

*Note :*
ഒമാൻ, കുവൈറ്റ്, ബാംഗ്ലുർ , മാംഗ്ലൂർ എന്നിവിടങ്ങളിൽ നിന്ന്  സ്വയം മുന്നോട്ട് വന്ന് ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതാണ്

____________☂☂☂

പൊലിമ ചെലവിലേക്ക് - കത്ത്

അസ്സലാമു അലൈക്കും

പ്രിയപ്പെട്ട xxx,

സുഖമെന്ന് കരുതുന്നു.
നവംബർ 20 മുതൽ  തുടങ്ങിയ നമ്മുടെ നാട്ടുത്സവമായ പൊലിമയുടെ സമാപനാഘോഷം ഡിസംബർ 23, 24 ന് പട്ല സ്കൂൾ അങ്കണത്തിൽ വെച്ച് നടക്കും. ഈ പരിപാടിയിലേക്ക് എത്താൻ സാധിക്കുമെങ്കിൽ തീർച്ചയായും എത്തിച്ചേരണം. 

ഇതിന്റെ ചെലവിലേക്ക് നിങ്ങൾക്ക് സാധിക്കുന്ന വിധത്തിൽ നല്ലൊരു സംഖ്യ തരണം.

അസ്ലം മാവില

പൊലിമ എക്സിബിഷൻ അടുക്കുന്നു നിങ്ങൾ എന്ത് തയ്യാറെടുപ്പിലാണ് ?

പൊലിമ എക്സിബിഷൻ
അടുക്കുന്നു
നിങ്ങൾ എന്ത് തയ്യാറെടുപ്പിലാണ് ?

നാട്ടുത്സവത്തിന്റെ അവസാന രണ്ട് നാളുകൾ എക്സിബിഷൻ നടത്തണം. ശരി. അതിന് എന്ത് തയാറെടുപ്പാണ് ഉള്ളത് ?

രണ്ട് ക്ലാസ്സ് മുറികൾ വിട്ട് തരാൻ  പ്ലസ് 1 & 2 കുട്ടികളും ഹൈസ്കൂൾ കുട്ടികളും ആവശ്യപ്പെട്ടിട്ടുണ്ട്, അവർ ഒരുക്കൂട്ടുന്ന പ്രൊജക്ടിനും മറ്റുമായി.

ഇനി നമ്മുടെ ഊഴമാണ്. It is our TURN. അഭിരുചിയുള്ളവർക്കും കഴിവുള്ളവർക്കുമുള്ള സുവർണ്ണാവസരം ! USE and UTILIZE it.

കുറിമാനവുമായി പൊലിമ സംഘാടകർ വീട്ടുവാതിൽക്കൽ ഇന്നും നാളെയും ക്ഷണം

കുറിമാനവുമായി
പൊലിമ സംഘാടകർ 
വീട്ടുവാതിൽക്കൽ
ഇന്നും നാളെയും
ക്ഷണം

പട്ലയുടെ ബൂഡ്, വെസ്റ്റ് റോഡ്, മൊഗർ, സ്രാമ്പി, പി.പി. നഗർ ഭാഗങ്ങളിൽ  പൊലിമ സംഘാടകർ  വീട്ടിൽ നേരിട്ട് എത്തി പൊലിമ സമാപന ഘോഷത്തിലേക്ക് ഇക്കഴിഞ്ഞ ദിവസങ്ങളിൽ ക്ഷണിച്ചിരുന്നു.  ബാക്കിയുള്ള ഭാഗങ്ങളിൽ ഇന്നും നാളെയുമായി കുറിമാനവുമായി സംഘാടകർ വീടുകളിലെത്തും.

വീടു സന്ദർശനം നടന്നു എന്ന് സ്വാഗത സംഘ ഭാരവാഹിയോഗത്തിൽ ബോധ്യപ്പെടുത്താൻ അഞ്ചെട്ട് ഏരിയകളിൽ നിന്ന് ഫോട്ടോ കൂടി എടുക്കണമെന്ന നിബന്ധന വെച്ചിട്ടുണ്ട്.

വളരെ ആവേശകരമായ സ്വീകരണമാണ് ഗൃഹസന്ദർശകർക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഇനി രണ്ട് സന്ദർശനങ്ങൾ കൂടി നടക്കും. കാര്യപരിപാടി നോട്ടീസ് വിതരണത്തിനും വിഭവ സമാഹരണത്തിനും.

NB : ഗൃഹസന്ദർശനം നടത്തുമ്പോൾ ആരും തന്നെ ശീതളപാനീയങ്ങൾ നൽകി സംഘാടകരുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തരുത്. അവർ ALREADY LATE ആണ്. ഒരു പാട് വീടുകൾ സന്ദർശിക്കാനുമുണ്ട്. 

മാർച്ച് പാസ്റ്റ് 8: 55 ന് മെഡലുകൾ ഡസൻ കണക്കിന് വിക്ടറി സ്റ്റാൻഡിൽ വിജയികളെ ആദരിക്കും

മാർച്ച് പാസ്റ്റ് 8: 55 ന്
മെഡലുകൾ ഡസൻ കണക്കിന്
വിക്ടറി സ്റ്റാൻഡിൽ
വിജയികളെ ആദരിക്കും
പൊലിമ സ്പോർട്സ് ഡേ
ഇന്ന് രാവിലെ

ഇന്നലെ രാത്രി പൂമുഖത്ത് 4 ക്യാപ്റ്റന്മാർക്ക് തിരക്കോട് തിരക്ക്. നാളത്തെ സ്പോർട്സ് ഡേയ്ക്ക് ഒരു കൂട്ടുന്ന തിരക്കായിരുന്നു അവർ. രാത്രി മുതൽ തന്നെ അവരവരുടെ വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ വോയ്സിട്ട് ടീമംഗങ്ങളെ  ഉണർത്താൻ തുടങ്ങി.

ജേഴ്സി അണിഞ്ഞെത്തുക. മാർച്ച് പാസ്റ്റ് രാവിലെ. ടീമിന്റെ കരുത്ത് തെളിയിക്കാനുള്ള അവസരം കൂടിയാണ്.

" ഡസൻ കണക്കിന്  മെഡലുകളാണ് എത്തിയിട്ടുള്ളത്. ഫസ്റ്റ് ' സെക്കൻറ്, തേർഡ് - ഈ വിജയികൾ വിക്ടറി സ്റ്റാൻഡിൽ എത്തും. അതിഥികൾ  മെഡലണിയിച്ച് വിജയികളെ ആദരിക്കും." സംഘാടകരിലൊരാളായ സമീർ പട്ല പറഞ്ഞു.

പട്ല സ്കൂൾ ഗ്രൌണ്ടിലെ എല്ലാ സുരക്ഷിതത്വവും ഇന്നലെ തന്നെ ലക്ഷ്മണൻ മാഷെ നേതൃത്വത്തിൽ ഉറപ്പാക്കി.

മൂടൽ മഞ്ഞിന് ഇന്ന് സാധ്യത കുറവാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൽ നിന്നും മിനിഞ്ഞാന്ന് തന്നെ റിപ്പോർട്ട് കിട്ടിയതായാണ് അറിവ്. "അന്നെങ്ക് ഗ്രൗണ്ടിൽ ചണ്ടിപ്പസെ എന്തു ഇണ്ടാബേല " ഒരു കർഷകനെ ഉദ്ധരിച്ച് പൊലിമ സ്പോർട്സ് ലേഖകൻ പറഞ്ഞു. 

പൊലിമ സ്പോർട്സ് ഇനങ്ങൾ ലൈവ് ടെലികാസ്റ്റ് ചെയ്യാനും പ്ലാനുണ്ട്. "മൊബൈല് ചാർജ്ജിന് ബെച്ചിന്, കാൽത്തെ നോക്കിറ്റ് ചെല്ലാം " ലൈവ് ടെലികാസ്റ്റ് ചെയ്യുന്ന സ്ഥിരം ക്യാമറമാൻമാരിൽ ഒരാൾ പറഞ്ഞു.

അതേ സമയം ഇന്നത്തെ ഓട്ടമത്സരത്തിന് ഒന്നാം സ്ഥാനം കിട്ടാനുളള ആർത്തി കൊണ്ട് പ്രാക്ടീസ് ചെയ്യാൻ ഇന്നലെ ഈടുമ്മൂടില്ലാതെ ആദ്യമായി ഓടിയ രണ്ട് മൂന്ന് പേരെ മസില് വേദനയും നീരും വന്നു ഇന്ന് രാവിലെ മുടന്തി നടക്കുന്നത് കണ്ടതായും റിപ്പോർട്ടുണ്ട്. ഇറുളും ബെളിക്ക് ആര്, ഏത് ഹൗസ് എന്നൊന്നും വ്യക്തമല്ല.

BIZ POLIMA

പട്ലയിലെ 
ബിസിനസ്സുകാർ
പൊലിമ പൂമുഖത്ത്
ഒത്തുകൂടുന്നു

*BIZ POLIMA*

വ്യാപാരികൾ, വ്യവസായികൾ, കോൺട്രാക്ടേർമാർ ഏത് സംരംഭത്തിന്റെയും അവിഭാജ്യഘടകമാണ്.  അവരുടെ ഒന്നിച്ചിരിക്കൽ സമാപനാഘോഷദിനങ്ങളിൽ തീർച്ചയായും നടത്തും.

അതിന് മുന്നോടിയായി പൊലിമയുടെ വിശേഷങ്ങൾ അറിയിക്കാൻ, നമ്മുടെ  ബിസിനസ്സുകാരുടെ അഭിപ്രായങ്ങൾ ആരായാൻ, അവർ നൽകി വരുന്ന പിന്തുണയും സഹകരണങ്ങളും മുൻനിർത്തി,   BIZ POLIMA യുടെ  ആദ്യ ഘട്ട CONF  17 / 12/ 2017 പൊലിമ പൂമുഖത്ത് ചേരും.

ചിക്കൻ ഹട്ട് അരലക്ഷം നൽകി പൊലിമയുടെ സന്തോഷത്തോടൊപ്പം

ചിക്കൻ ഹട്ട് അരലക്ഷം
നൽകി പൊലിമയുടെ
സന്തോഷത്തോടൊപ്പം

യു. എ. ഇ യിൽ
ഫാസ്റ്റ്ഫുഡ് രംഗത്ത് പ്രശസ്തമായ ചിക്കൻഹട്ട് പൊലിമയുടെ സന്തോഷത്തിലേക്ക് അമ്പതിനായിരം രൂപ നൽകി, പതിവ് പോലെ നാടിന്റെ ഹൃദയസ്പന്ദനത്തിന്റെ ഭാഗമായി,

_ബൂഡിലെ ഇല്ല്യാസിന്‍റെ വിയോഗത്തിന് ഒരാണ്ട് / .BM പട്ല

*_ബൂഡിലെ ഇല്ല്യാസിന്‍റെ വിയോഗത്തിന് ഒരാണ്ട്_*
_________________________________
ഇല്ല്യാസിന്‍റെ ആകസ്മിക വിയോഗത്തിന്  ഒരാണ്ട്  തികയുന്നു.കഴിഞ്ഞ വര്‍ഷം ഇതേ ഡിസംബര്‍  15 നാണ് നമ്മുടെയൊക്കെ കാതുകളില്‍ ഇടി മുഴക്കം പോലെ ആ വിയോഗ വാര്‍ത്ത വിശ്വസിക്കാനാകാതെ മുഴങ്ങിക്കേട്ടത്.
കഴിഞ്ഞ  ലീവില്‍ നാട്ടിലേക്ക് പുറപ്പെട്ട ഞാന്‍ മംഗലാപുരം എയര്‍പോര്‍ട്ടില്‍ ലാന്‍റ് ചെയ്ത ഉടനെ ഭാര്യക്ക് ടെലഫോണ്‍ ചെയ്തപ്പോളാണ്  എന്‍റെ സഹപാഠിയും അവളുടെ കുടുംബക്കാരനും കൂടിയായ ഇല്യാസിന്‍റെ മരണ വാര്‍ത്ത വിതുമ്പലോടെ കേട്ടറിഞ്ഞത്.

കൂടുതലായി ആരോടും കൂട്ടു കൂടുന്ന പ്രകൃതക്കാരനല്ലങ്കിലും ഇല്ല്യാസിനെ അടുത്തറിഞ്ഞവര്‍ക്ക്  കടലോളമുണ്ട് ആ സ്നേഹത്തിന്‍റെ കഥ പറയാന്‍.
ശാന്ത സ്വഭാവക്കാരനായിരുന്ന ഇല്ല്യാസും ഞാനും രണ്ടാം ക്ലാസ് തൊട്ടെ ഒരു ബഞ്ചിലിരുന്നാണ് പഠിച്ചതൊക്കെ.
ഞങ്ങളുടെ സ്ക്കൂള്‍ ജീവിതം തൊട്ടുളള
ഒാര്‍മ്മകള്‍ എന്‍റെ ആത്മ സുഹൃത്ത്   സലീമിന്‍റെ കുറിപ്പില്‍  പലരും വായിച്ച് കാണും.

എല്ലാവരെയും പോലെ പ്രത്യേകിച്ച് പ്രവാസികളുടെ വലിയൊരു സ്വപ്നമാണ് വീടെന്നത്.
പുതിയ വീടിന്‍റെ പണി നടന്ന് കൊണ്ടിരിക്കെയാണ് എല്ലാ സ്വപ്നങ്ങളും ആഗ്രഹങ്ങളും ബാക്കി വെച്ച് ഹാര്‍ട്ടറ്റാക്കിന്‍റെ കോലത്തില്‍ ഇല്ല്യാസിനെ മരണം തട്ടിയെടുത്തത്.
പല സ്വപ്നങ്ങളും പ്രതീക്ഷകളും ജീവിതത്തോട് അടുക്കാറേയില്ല.

മരണം അല്ലാഹുവിന്‍റെ അലംഘനീയമായ വിധിയാണെങ്കിലും ചില മരണങ്ങള്‍ നമ്മെ ഒരു പാട് വേദനിപ്പിക്കുകയും ചിന്തിപ്പിക്കുകയും കണ്ണീരണിയിപ്പിക്കാറുമൊക്കെയുണ്ട്.
ഇല്ല്യാസിന്‍റെ മരണവും അങ്ങിനെയായിരുന്നു.

പുഞ്ചിരി  തൂകിയ മുഖവുമായി പെട്ടിയും തൂക്കിപ്പിടിച്ച്  വരേണ്ടിയിരുന്ന ഇല്ല്യാസിന്‍റെ വരവ്  മറ്റൊരു രൂപത്തില്‍ വരവേല്‍ക്കേണ്ടി വന്നപ്പോള്‍  കണ്ടു നിന്നവരുടെ അവസ്ഥ ഹൃദയഭേദകമായിരുന്നു.

ഞാനറിഞ്ഞതും കേട്ടറിഞ്ഞതുമായ നല്ല ഓര്‍മ്മകളെ അക്ഷരങ്ങളിലൂടെ തപ്പിപ്പെറുക്കുമ്പോള്‍ ഞാനറിയാതെ  എന്‍റെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു.

ഏക മകന്‍ മുഹമ്മദ് ഷസിന് ഇന്ന് പ്രായം ഒമ്പതാണ്.
ഒരു വെളളിയാഴ്ച്ച ജുമുഅക്ക് ശേഷം ഇല്ല്യാസിന്‍റെ സഹോദരങ്ങളുടെ കൂടെ   അവന്‍റെ പ്രിയപ്പെട്ട ഉപ്പയുടെ ഖബറിന്‍റെ ചാരത്ത്  നിന്ന്  സിയാറത്ത്  ചെയ്യുന്നത് കാണാനിട വന്നു. ഓമനത്വം തുളുമ്പുന്ന ആ നിഷ്ങ്കളങ്കനായ കുരുന്നിന്‍റെ മുഖം മനസ്സില്‍ നിന്ന് മായുന്നേയില്ല.

ഇല്ല്യാസ്  നമ്മോട് വിട ചൊല്ലിയിട്ട് ഒരു വര്‍ഷമായി . അവന്‍റെ  ഒാര്‍മ്മക്ക് വേണ്ടി ഒരു കുറിപ്പെഴുതാമോ എന്ന് ഇല്ല്യാസിന്‍റെ  അടുത്ത ബന്ധു മജീദ് ബൂഡ് പറഞ്ഞപ്പോളാണ് ഇല്ല്യാസിന്‍റെ അടുത്ത അയല്‍ വാസിയും എന്‍റെ സ്നേഹിതനുമായ കുമ്പള ലത്തീഫിന്‍റെ ഒരു വര്‍ഷം മുമ്പുളള വാട്സ് ആപ് സന്ദേശം എന്‍റെ  ഓര്‍മ്മയിലെത്തിയത് ,  ''ഹാരിസ് ബായി  ഞങ്ങളുടെയൊക്കെ പ്രിയങ്കരനായിരുന്നു ഇല്ല്യാസ് ,  ഒരു അനുസ്മരണക്കുറിപ്പെഴുതാമോ ? ''
പക്ഷെ മരവിച്ച മനസ്സും തളര്‍ന്ന കെെകളും എന്നെ അതിനനുവദിച്ചില്ല. ദിവസങ്ങളും മാസങ്ങളും മിന്നി മറഞ്ഞ്   ഇന്നിപ്പോള്‍ ഒരു വര്‍ഷമായിരിക്കുന്നു.

ജീവിതത്തിന്‍റെ വസന്ത കാലം ആസ്വദിച്ച് തീരും മുമ്പെ  ഒരു പാട് സ്വപ്നങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും മണ്ണ് മൂടിയിട്ട്  കാലയവനികകള്‍ക്കുളളില്‍ മറഞ്ഞ് പോയ ഇല്ല്യാസിന്‍റെ  രണ്ട് മീസാന്‍ കല്ലുകള്‍ക്ക് താന്‍ കണ്ട സ്വപ്നങ്ങളുടെയും മോഹങ്ങളുടെയും ഒരു പാട് കഥകള്‍ പറയാനുണ്ടാകും.

കൂട്ടത്തില്‍ ഓര്‍ക്കാതിരിക്കാന്‍ പറ്റുമോ  നമ്മുടെയൊക്കെ സഹയാത്രികരായിരുന്ന  അകാലത്തില്‍ പൊലിഞ്ഞ് പോയ മൊഗറിലെ മുഹമ്മദും , ബഷീറും  , എം.എം ഹാരീസും , സമദും ,  കാനക്കോട് ഹാരിസും,  F മുഹമ്മദും കുന്നില്‍  അബൂബക്കറും  സുനീദും  ,   മജല്‍ റഹീമുള്‍പ്പെടെ ഒരു പാടൊരു  പേര്‍ നമ്മുടെ  ഒാര്‍മ്മയിലുളളവരും അല്ലാത്തവരും....

പട്ള നാട്  ഒന്നടങ്കം ഇപ്പോള്‍ എെക്യത്തിന്‍റെയും സ്നേഹത്തിന്‍റെയും ആരവങ്ങളുയര്‍ത്തി പൊലിമയുടെ ആഘോഷങ്ങളിലാണ്.
ഈ ആഘോഷത്തിന്‍റെ നിറച്ചാര്‍ത്തില്‍ ഇവരുടൊയൊക്കെ ഓര്‍മ്മകള്‍ അയവിറക്കാനും പങ്ക് വെക്കാനും മറക്കരുതേ എന്ന എളിയ അപേക്ഷയോടെ ഇല്ല്യാസിന്‍റെയും   നമ്മോടൊപ്പം  ഇന്നില്ലാത്ത നമ്മുടെ പ്രിയപ്പെട്ടവരുടെയും   പരലോക ജീവിതം ശോഭനമാക്കണേ അല്ലാഹുവേ  എന്ന് നമുക്ക്  മനമുരുകി പ്രാര്‍ത്ഥിക്കാം.....
============================
✍🏻 _beeyem patla_
============================

പൊലിമ കായികം ഇന്ന് ബ്ലൂസ്കൈ മുന്നിൽ

പൊലിമ കായികം
ഇന്ന് ബ്ലൂസ്കൈ മുന്നിൽ
ഒപ്പമെത്താൻ
15 പോയിന്റ് മാത്രം
പിന്നിലായി യെല്ലോ & ഗ്രീൻ

പൊലിമ ഗ്രൂപ്പുകളിലും 4 ഹൗസ് ഓൺലൈൻ വിംഗ്സിലും ഇപ്പോൾ കട്ട ചർച്ചയാണ്. ചർച്ച എന്നൊന്നും പറയാൻ പറ്റില്ല, വാഗ്വാദം തന്നെ!

വളരെ പിന്നിലായിരുന്ന യെല്ലോ മൗണ്ടയിൻ വീറും വാശിയും ഒന്നു കൊണ്ട് മാത്രം കാതങ്ങളും കടമ്പകളും കടന്നു. ട്രാക്കിലായിരുന്നു ശരിക്കും യെല്ലോയുടെ  നാള് തെളിഞ്ഞത്. മൂസ നീരാലിന്റെ ഇരുന്നും കിടന്നും ചാഞ്ഞും ചരിഞ്ഞും കൂട്ടിയ കണക്കുകൾ ഏത് കണിയാനെയും കവെച്ച് വെക്കുന്നത് !

" ഹേ... ഭായി, ഗെയിംസാണ്  ബാക്കിയുള്ളത് - ഫുഡ്ബോൾ, ക്രിക്കറ്റ്, കബഡി. 23 ന് കമ്പവലിയും. റെഡിനെ എഴുതിത്തള്ളല്ലേ, പണി പാളും" പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത റെഡ് ഹൗസിന്റെ ഒരു ഓൺലൈൻ ചാവേറിന്റെ ഓർമ്മപ്പെടുത്തൽ.

ഗ്രീനും യെല്ലോയും പക്ഷെ, നല്ല സമ്മർദ്ദത്തിലാണ്. രണ്ട് കൂട്ടരും ഇനിയുള്ള മത്സരങ്ങളിൽ ഒരു തരത്തിലും പിന്നോക്കമുണ്ടാകില്ല. കളിക്കാർക്ക് ആവേശമുണ്ടാക്കാൻ ഇന്ത്യക്ക് പുറത്തുള്ള സ്പോർട്സ് സെലബ്രറ്റീസിന്റെ വോയ്സ് ഗ്രൂപ്പുകളിലിട്ടാലോ എന്നും ആലോചിക്കുന്നുണ്ട് പോൽ.

" പോയിൻറ് ഇപ്പോൾ മുന്നിലാണ്, എന്ന് വിചാരിച്ച് ആ കിട്ടിയ പോയിന്റ് ഒരു തലയണ രൂപത്തിലാക്കി ഉറങ്ങാൻ ഞങ്ങളില്ല " ഓൺലൈനിൽ 24 മണിക്കൂറും സജീവമായ, എല്ലാവർക്കും സുപരിചിതനായ ബ്ലൂ സ്കൈ ചാവേറ്  പറഞ്ഞു.

വരും നാളുകൾ ഓരോരുത്തർക്കും വളരെ പ്രധാനമാണ്. ഓരോ ഹൗസിലെയും ചില മുതിർന്ന വ്യക്തികൾ തങ്ങളുടെ ഹൗസിന്, ഓവറോൾ ട്രോഫി കിട്ടിയാൽ അവിശ്വസനീയമായ സ്വീകരണങ്ങളാണത്രെ  കളിക്കാർക്ക് ഒരുക്കിയിട്ടുള്ളത്. (എന്നും കേൾക്കുന്നു)

പൊലിമ അക്ഷരാർഥത്തിൽ പട്ലക്കാർ നെഞ്ചോട് ചേർത്തു കഴിഞ്ഞുവെന്നതിന്റെ മറ്റൊരുദാഹരണം കൂടിയാണ് കായികപ്പൊലിമ.

സ്പോർട്സ് ഡെസ്ക്,
പാൻപൊലിമ

പൊലിമ പട്ലക്കാറെ പിരിശപ്പെരുന്നാൾ പ്രോഗ്രാം ഇങ്ങനെ 23 & 24 Dec 2017

പൊലിമ
പട്ലക്കാറെ പിരിശപ്പെരുന്നാൾ
പ്രോഗ്രാം ഇങ്ങനെ
ശനി, 23 11 2017
ഘോഷയാത്ര 
വോളണ്ടിയർസ് മീറ്റ്
കമ്പവലി 
എക്സിബിഷൻ ഉദ്ഘാടനം
പാചകമേള 
ബാച്ച്മേറ്റ്സ് മീറ്റ്
കുട്ടികൾക്ക് ചിത്രരചന
പൊലിമസദ്യ
പ്രവാസിക്കൂട്ടം
ടെക്ക്നോ സമ്മിറ്റ്
ഫണ്ണി ഗെയിംസ്
പൊലിമാദരം
ഉപ്പപ്പാഉം പുളള്യക്കളും
പട്ട്ലേസ്
സമ്മാനപ്പൊലിമ
എം -3- ഷോ
കലാപരിപാടികൾ
മിനി ഇശൽ പൊലിമ
ഞായർ, 24 11 2017
ഫണ്ണി ഗെയിം  മുതിർന്നവർ
ഫണ്ണി ഗെയിം  കുട്ടികൾ
സ്കൂൾ കുട്ടികളുടെ പ്രോഗ്രാം
മൈലാഞ്ചിപ്പൊലിമ
കിഡ്സ്  ഷോ
ലഞ്ച് ബ്രെക്ക്
 
കൊങ്കാട്ടം 
സ്കൂൾ കുട്ടികളുടെ  പ്രോഗ്രാം
പൊലിമാദരം
സമ്മാനപ്പൊലിമ
സാംസ്ക്കാരിക സദസ്സ്
ചിത്രീകരണം
എം - 3 - ഷോ
മാജിക് ഷോ  
കലാപരിപാടികൾ
മെഗാ ഇശൽ പൊലിമ 
____________________
സാംസ്ക്കാരിക സദസ്സ്
സ്വാഗതം : അസ്‌ലം മാവില
                   ( ജ: കൺവീനർ, പൊലിമ )
അധ്യക്ഷൻ : എച്ച്. കെ. അബ്ദുൽ റഹിമാൻ ( ( ചെയർമാൻ, പൊലിമ )
ഉദ്ഘാടനം : ശ്രീ ഇ. ചന്ദ്രശേഖരൻ
(ബഹു: കേരള റവന്യു മന്ത്രി)
അതിഥികൾ : 
പി. കരുണാകരൻ MP
എൻ.എ. നെല്ലിക്കുന്ന് MLA
............... ( ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്)
........ ( മധുർ പഞ്ചായത്ത് പ്രസിഡൻറ് )
എം. എ. മജിദ് (വാർഡ് മെമ്പർ)
സി. എച്ച്. അബുബക്കർ
സൈദ് കെ. എം.
........
........
നന്ദി : എം. കെ. ഹാരിസ്
(കൺവീനർ, പൊലിമ )

____________________

പൊലിമ കലാ - സംസ്ക്കാരിക പരിപാടികൾ :

പൊലിമ കലാ - സംസ്ക്കാരിക പരിപാടികൾ :
വിവരങ്ങൾ നൽകാൻ
ഇന്ന്  (ഡിസം: 13 )
രാത്രിവരെ
സമയം നീട്ടി

പൊലിമയുടെ വിവിധ പരിപാടികൾ നടന്നു, ഇനിയും ചിലത് നടക്കാനുണ്ട്. സമാപനാഘോഷത്തിലെ 2 ദിവസങ്ങൾ പഠനാർഹവും വിജ്ഞാനപ്രദവുമായ പരിപാടികൾ ആസൂത്രണം ചെയ്യാനിരിക്കെയാണ് യുവാക്കളുടെ ഭാഗത്ത് നിന്ന് അഭിപ്രായം മുന്നോട്ട് വന്നത് - നാട്ടിലുള്ളവരുടെ കലാപരിപാടികൾക്ക് മുൻതൂക്കം നൽകണമെന്ന്. അത് മുഖവിലക്കെടുത്ത് കലാപരിപാടികൾ ക്ഷണിച്ചു കൊണ്ട്  അറിയിപ്പുകൾ പ്രസിദ്ധീകരിച്ചു. വലിയ പ്രതികരണങ്ങൾ കണ്ടില്ല.

പരാതിയുണ്ടാകരുതെന്ന് കരുതി സമയം വീണ്ടും നീട്ടി, . നാളെ വരെ അവതരിപ്പിക്കുന്ന ഇനങ്ങളുടെ വിവരങ്ങൾ നൽകാൻ, ഇന്ന് (ഡിസംബർ 13 ) രാത്രി വരെ.

അതിനനുസരിച്ച് പരിപാടികളിലെ  ഷെഡ്യുളിൽ മതിയായ മാറ്റങ്ങൾ വരുത്താൻ കൂടിയാണ് വീണ്ടും വീണ്ടും അറിയിപ്പ് പുറത്തിറക്കുന്നത്.

ജനറൽ കാറ്റഗറിയിലുള്ളവരും
മറ്റു സ്കൂൾ വിദ്യാർഥികളും പേര് വിവരങ്ങൾ  പൊലിമ പ്രോഗ്രാം കമ്മിറ്റിയിലെ റാസ, ഷരീഫ് കുവൈറ്റ്, ഖാദർ അരമന, ബഷീർ പട്ല എന്നിവരെ ഏൽപ്പിക്കുക. 

Polima Sports Result

Polima Sports Result

Junior

100 m 
HABEEB & SHAMIM (F -ym & F-gv) No second  ADNAN & SABAHUDIN  (T-bs & T-bs)

200 m
NIHAL  (F-ym) THAQEE (S-rf)  IJAZ  (T-bs)

400 m
NIHAL(F-ym)  ABDU OLY (S-gv) AFZAL (T-bs)

800 m
AFZAL (F-bs) IJAZ  (S-rf) FAWAZ (T-rf)

1500 m
AFZAL (F-bs)  ABDU OLY (S-gv) AZHAR (T-gv)

Long Jump
THAQEE  (F-rf) ADNAN (S-bs) NIHAL (T-ym)

Disc Throw
AAPU (F-bs)  IJAZ (S-rf) MAKTOUM (T-ym)

Shot put
AFZAL BM (F-rf) IJAZ & ADNAN (S-rf & S-bs)  ZUBAIR (T-rf)

4 × 100 Relay
YELLOW MOUNTAIN (F) RED FORT (S)  BLUE SKY (T)

4 × 400 Relay
GREEN VALLEY (F)  BLUE SKY (S)  YELLOW MOUNTAIN (T)

Seniors

100 m
ABUBAKER  (F-gv) CH & SHAREEF KUWAIT  ( S-bs &  S-rf) HARIS BM (T-ym)

200 m
RAZAK (F-gv) ABUBAKER (S-gv)  GAFOOR (T-ym)

400 m
ABUBAKER  (F - gv) GAFOOR (S - ym) SOOPI  (T-bs)

1500 m
GAFOOR (F - ym) RAZAK (S-gv) ABUBAKER  (T - gv)

Long Jump
GAFOOR (F - ym)   SHAREEF (S-bs)  KARIM (T-ym)

Disc Throw
SHAREEF  (F-bs) KARIM (S-ym) ASHRAF (T-rf)

Shot put
KARIM (F-ym)  HARIS PP (S-bs) ASHRAF (T-rf)

എന്റെ പൊലിമയ്ക്ക്* *എന്റെ കൈനീട്ടം*

*എന്റെ പൊലിമയ്ക്ക്*
*എന്റെ കൈനീട്ടം*

പൊലിമ ആരുടെ ?
നമ്മുടെയല്ലാതെ പിന്നെയാരുടെ ? നമ്മുടെ എല്ലാവരുടെയുമാണ് പൊലിമ !

അതിന്റെ എല്ലാ വിജയവും നമുക്ക് എല്ലാവർക്കും  മുഴുവൻ അവകാശപ്പെട്ടതും. അതിന്റെ ഓരോ ചെലവും നാമെല്ലാവരും നൽകുന്നത് ! ഒരു നാട് മുഴുവൻ സന്തോഷിക്കുകയാണ്, നമ്മുടെ ഐക്യപ്പെരുന്നാൾ കണ്ട് അയൽപക്ക പ്രദേശങ്ങളും നാട്ടുത്സവം തുടങ്ങിക്കഴിഞ്ഞു!

പൊലിമയുടെ നടത്തിപ്പിന് നമുക്കെല്ലാവർക്കും അവനവന്റെ കഴിവനുസരിച്ച് നൽകാം, നമ്മുടെ കൈനീട്ടം ഒട്ടും കുറയാതെയാവാം.

ഈ ഐക്യവും സ്നേഹവും സൗഹൃദവും എന്നെന്നും നിലനിൽക്കാനാഗ്രഹിച്ച നമ്മുടെ പട്ലക്കാർ മനസ്സറിഞ്ഞ് നൽകിയ കൈനീട്ടം താഴെ :

യു. എ. ഇ .

Shamsuddin PP     - 12,250
HK Abdul Rahman - 10,000
Bashir Engineer      - 10,000
Usman Kappal        - 10,000
Haris Kolya              - 10,000
Aslam Kumbala      -   9,000
Azhar Pharmacy     -   5,000
SAP                           -   5,000
CH Abdulla                - 5,000
Ashraf Pharmacy    -  3,000
Sameerpatla             - 2,000
Mahmood B              - 2,000
Asif  BM                     - 2,000
Ameen                       - 2,000
Burger Zone              - 1,800
Majeed tiptop            -1,800
Zahir TP                     -1,800
Abdullah Patla          -1,000
Lateef Kumbala        -1,000
Rauf Kumbala           -1,000
Qasim kumbala        -1,000
Shafi Kumbala          -1,000
Waris KH                   - 1,800
BASHIR Barikad        -1,000
Shuhail Patla             -1,800
Lateef                         -1,800
Ashraf Seethi            -1,800
Majeed Bavutti         -1,800
Ashraf Zac                -2,700
UAE oth/collection  -7,600

KSA
to be updated soon 

QATAR
to be updated soon 

BAHRAlN
to be updated soon

OMAN
to be updated soon

നാട്ടിൽ നിന്ന്

Abdul Kareem P        5,000
B Muhamad Patikal  2,000

അടുത്ത ലിസ്റ്റ് നിങ്ങൾ ഓഫർ ചെയ്യുന്നതിനനുസരിച്ച് പ്രസിദ്ധികരിക്കും.

*ബന്ധപ്പെടുക :*
HK അബ്ദുൽ റഹിമാൻ
PP ഹാരിസ്
അസ്‌ലം മാവില
MK ഹാരിസ്
ആസിഫ് എം
MA മജീദ്

Team Chicken Hut -  50,000   
     
     
     
           

പൂമുഖത്ത് നിറയെ കുഞ്ഞരിപ്രാവുകൾ റൺ ഫോർ യൂണിറ്റി അപൂർവ്വാനുഭവമായി /അസ്ലം മാവില

പൂമുഖത്ത് നിറയെ
കുഞ്ഞരിപ്രാവുകൾ
റൺ ഫോർ യൂണിറ്റി
അപൂർവ്വാനുഭവമായി

അസ്ലം മാവില

പുതുമ ഒന്നു പരീക്ഷിച്ചതാണ്. പൊലിമയിൽ അത് വർക്കൗട്ടായി. കൊച്ചു മക്കൾക്ക് പൊലിമയിൽ ഒരിടം. വരും നാളുകളിൽ അവർക്ക് പറയാൻ ഒരു ഇവന്റ്.

നേരത്തെ ഒരു മാരത്തോൺ കഴിഞ്ഞിരുന്നു. അന്ന് മാത്സര്യം മുന്നിലും  സൗഹൃദം തൊട്ടു പിന്നിലുമായി. പൊലിമ കുഞ്ഞു മക്കളിൽ  സന്തോഷിക്കാൻ വക നൽകണമെന്ന കാഴ്ചപ്പാട്,  ''റൺ ഫോർ യൂണിറ്റി"യെ മാത്സര്യ പാച്ചിലിൽ നിന്നും  സൗഹൃദ ഓട്ടമാക്കാൻ പ്രേരകമാക്കി.

4: 00 മണി കഴിഞ്ഞതോടെ കുട്ടികൾ പൂമുഖത്തെത്തി. വരിവരിയായി നിന്ന് അവർ പേരുകൾ  നൽകി. ഒരുമയോട്ടത്തിന് എൻട്രി കിട്ടിയ സന്തോഷമവരിൽ ആഹ്ലാദമുണ്ടാക്കി.

എച്ച്. കെ. സമയത്തിന് മുന്നേ പൂമുഖത്തുണ്ട്.  മുതിർന്നവർ പിന്നാലെ എത്തിക്കൊണ്ടേയിരുന്നു. ഖത്തർ പൊലിമ ജോ: കോർഡിനേറ്റർ കെ. എസ്. സൈഫുദ്ദിൻ, പി.സി. ഖാദർ , മഹമൂദ്, ഖാദർ അരമന, ബഷിർ എഞ്ചിനീയർ, സമീർ തുടങ്ങി ഗൾഫ് പൊലിമ പ്രവർത്തകർ മാസ്സ് റൺ ഇവന്റിന് നേതൃനിരയിൽ അണി നിരന്നു.

പി. പി. ഹാരിസ്, ബഷീർ പട്ല, റാസ,  ലക്ഷമണൻ മാഷ്, പവിത്രൻ മാഷ്, PTA നേതൃനിരയിലെ സൈദ്, സി. എച്ച്. , പി. കരീം, ഇവൻറ് മാസ്റ്റർ മൈന്റ് എം. കെ. ഹാരിസ് തുടങ്ങി എല്ലാവരും സജീവമായി.

നൂറ്റിച്ചില്ലാനം കുട്ടികൾ അഞ്ച് മണിക്ക് മുമ്പ് തന്നെ പേര് രജിസ്റ്റർ ചെയ്തു. പിന്നാലെ പേര് രെജിസ്റ്റർ ചെയ്യാനാവാതെ വൈകി എത്തിയ കുട്ടികളും വേറെയും. എല്ലാവരും പൊലിമ വെള്ള ജേഴ്സിയണിഞ്ഞു ഗ്രൂപ്പ് ഫോട്ടോ സെഷനു നിന്നു. വിനയത്തോടെ ആ കുസൃതികൾ മുതിർന്നവരെ കേട്ടു . "പൊലിമാ -- പൊലിമാ" അവർ ആർത്തു വിളിച്ചു.

05: 05 പഠിപ്പുര പൂമുഖത്ത് നിന്നു പി. പി.ഹാരിസും എഞ്ചി ബഷീറും  സിഗ്നൽ തന്നു ; കുഞ്ഞിപ്പള്ളി ജംഗ്ഷനിൽ നിന്ന്  ബഷീറും   ബി. എം. ഹാരിസും OK പറഞ്ഞു. രണ്ട് കൂട്ടമായി കുട്ടികൾ വെവ്വേറെ നിന്നു. രണ്ട് ഇരുചക്രവാഹനങ്ങൾ അവർ മുന്നിൽ വഴികാട്ടിയായി നീങ്ങി തുടങ്ങി - പടിഞ്ഞാറ് റൂട്ടിൽ പി. കരീമും സമീറും കിഴക്ക് റൂട്ടിൽ മഹ്മൂദും സുബൈറും.

ലൈബ്രറി ജംഗ്ഷനിൽ നിന്നും ജേഴ്സിയണിഞ്ഞ കുട്ടിപ്പട്ടാളം രണ്ട് വഴിക്കായി പാലാഴി പോലെ വഴി പിരിഞ്ഞു , കാണെക്കാണെ അവർ നേർത്ത് നേർത്തില്ലാതെയായി....

റോഡിന്നിരുവശമുള്ള വീടുകളിൽ നിന്നും ഉമ്മമാരും സഹോദരിമാരും കൈ വീശിയും  വാത്സല്യത്തിൽ പൊതിഞ്ഞ ആശംസകൾ  നേർന്നും  കുഞ്ഞു മക്കളുടെ R4U പ്രോത്സാഹിപ്പിച്ചു.

ഇരു END POINTലും കുഞ്ഞരിപ്രാവുകൾക്ക് ലഭിച്ചത് ഹൃദ്യമായ വരവേൽപ്പ് ! കുഞ്ഞിപ്പള്ളി ജംഗ്ഷനിൽ എച്ച്. കെ. അബ്ദുല്ല, അസീസ് പട്ല, സലിം , ഷബീബ്, സാൻ, ഹാരിസ്, ബഷീർ തുടങ്ങി വലിയ ജനക്കൂട്ടം പൊലിമക്കുഞ്ഞുങ്ങളെ മധുരം നൽകിയും മധുര പാനീയം കുടിപ്പിച്ചും സ്വീകരിച്ചു. സമാനമായ സ്വീകരണം പഠിപ്പുര പൊലിമ പൂമുഖത്തും എഞ്ചി. ബഷീർ, ഹാരിസ്, ജാസിർ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്നു.

പൊലിമ നാട്ടുത്സവമാണ്, അതോരുത്തരും സന്തോഷിച്ചു തീർക്കേണ്ടതാണ്.

3 to 6 വയസ്സുളള കുസൃതികളുടെ "ബഡ്സ് കാർണിവലും" പാളക്കുഞ്ഞ് മുതൽ പാലൊളിക്കുഞ്ഞുങ്ങൾ ഉൾപ്പെടുന്ന  30 days - 2 yearട വയസ്സുള്ള പൊന്നിൻ കുടങ്ങളുടെ  "കൊങ്കാട്ട"വും പൊലിമയുടെ ഭാഗമായി നടക്കും.

*പൊലിമ പൂമുഖത്ത്* *പ്രവാസികളെ ഇന്ന് സ്വീകരിക്കുന്നു

*പൊലിമ പൂമുഖത്ത്*
*പ്രവാസികളെ ഇന്ന് സ്വീകരിക്കുന്നു*
-------------------------------------------
പൊലിമയ്ക്ക് വേണ്ടി ഗൾഫിൽ നിന്നും മുംബൈ, ബാംഗ്ലൂർ സ്ഥലങ്ങളിൽ നിന്നും വന്ന നമ്മുടെ നാട്ടുകാർക്ക്  12/12/17 (ചൊവ്വ) രാത്രി 8:00 മണിക്ക് പൊലിമ പൂമുഖത്ത് സ്വീകരണം നൽകുന്നു.

നാട്ടിലെത്തിയ എല്ലാ പ്രവാസികളും ഇതൊരു അറിയിപ്പായി കരുതി കൃത്യ സമയത്ത് തന്നെ  എത്തിച്ചേരണമെന്ന് അറിയിക്കുന്നു.

പൊലിമ സ്വാഗത സംഘം ഭാരവാഹികൾ, പൊലിമ ഗൾഫ് കോർഡിനേഷൻ ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിക്കും
-----------------------------------------------

റിസപ്ഷൻ കമ്മറ്റി, പൊലിമ

ഇന്ന് "ഒരുമയ്ക്കോട്ടം"

ഇന്ന്  വൈകിട്ട് 4: 55 ന്
RUN 4 UNITY
ചെറിയ മക്കളുടെ
"ഒരുമയ്ക്ക് ഓട്ടം"

ചെറിയ മക്കൾ ഇന്നു ഓടും.
പൊലിമയുടെ തൂവെള്ള ജേഴ്സികൾ അവർക്കായി തയ്യാറായി.   ഒരുമയ്ക്കായി ഓടാൻ ചെറിയ മണിക്കൂറുകൾ മാത്രം ബാക്കി.

രെജിസ്ട്രേഷൻ  4:20 മുതൽ !
പൂമുഖവാതിലിൽ മക്കൾ എത്തണം.
ആദ്യം എത്തുന്ന 160 പേർക്ക് "പൊലിമ ജേഴ്സി" അണിയാം. 

രണ്ട് ബാച്ച് ഓട്ടം.
ചെറിയ മക്കൾ  പൂമുഖം TO കുഞ്ഞിപ്പള്ളി ജംഗ്ഷൻ. 

കുറച്ച് വലിയ മക്കൾ
പൂമുഖം To പഠിപ്പുര പൂമുഖം 

7 to  13 വയസ്സുള്ള  ആൺ കുട്ടികൾക്ക് ഒരുമയോട്ടത്തിൽ പങ്കെടുക്കുക. 

RUN 4 UNITY ഇന്ന്

RUN 4 UNITY
13 വയസ്സ്
താഴെയുള്ളവരുടെ
"ഒരുമയ്ക്ക് ഓട്ടം"
നാളെ ( തിങ്കൾ) 4: 55 ന്
പൂമുഖത്ത് നിന്ന്

നാളെ കുഞ്ഞു മക്കൾ ഓടുന്നു, കൂട്ടമായി, കൂട്ടം തെറ്റാതെ. പൊലിമയുടെ തൂവെള്ള ജേഴ്സി അണിഞ്ഞ്,  ഒരുമയ്ക്കായി ഓടുന്നു.

NOTE : നാളെ വൈകിട്ട് 4:20 മുതൽ രജിസ്ട്രേഷൻ.  ആദ്യം പൂമുഖത്തെത്തി പേര് നൽകുന്ന  160 പേർക്ക് "പൊലിമ ജേഴ്സി" ലഭിക്കും.

രണ്ട് ബാച്ചായാണ് ഓട്ടം, ചെറിയ മക്കൾ ഒരു ഗ്രൂപ്പ് - കുഞ്ഞനോട്ടം. കുറച്ച് വലുത് വേറൊരു ഗ്രൂപ്പ് - നീണ്ടോട്ടം.

മറക്കരുത്, 13 വയസ്സിന് താഴെയുള്ള ആൺ മക്കൾക്ക് ഒരുമയോട്ടത്തിൽ പങ്കെടുക്കാം.  വിജയികൾക്ക് സമ്മാനവുമുണ്ട്.

പൊലിമ സ്പോർട്സ് ഡേ ആവേശമായി

പൊലിമ
സ്പോർട്സ് ഡേ
ആവേശമായി

അസ്ലം മാവില

എന്റെ അനുഭവം പറഞ്ഞ് തുടങ്ങാം. 47 വയസ്സ് കഴിഞ്ഞ ഞാൻ സീനിയർ വിഭാഗത്തിൽ 3 ഇനങ്ങളിൽ മത്സരിച്ചു - മൂന്നിലും പൊരുതി തോറ്റു. ഷോട്ട്പുട്ട്, ഡിസ്കസ് ത്രോ, 1500 മീറ്റർ ഓട്ടം. എന്നാലും പൊലിമയുടെ ഭാഗമായി മത്സരിച്ചപ്പോൾ അതൊരു സുഖമുള്ള അനുഭവമായി. എന്റെ ഊഹവും അറിവും ശരിയെങ്കിൽ "ചെയർമാൻ പൊലിമയ്ക്കും" ഇതേ തിക്താനുഭവമുണ്ടായെന്നാണ് കേട്ടത്. മത്സരിച്ചവയിലൊക്കെ ടിയാനും സമ്പൂർണ്ണ തോൽവി! 

പൊലിമ സ്പോർട്സ് ഡേ രാവിലെത്തുടങ്ങി ഇരുട്ടും വരെ തുടർന്നു. ഏറ്റവും അവസാനത്തെ മത്സരം 200 മീറ്റർ (ജൂനിയർസ് ) ഫൈനൽ. രാവിലെ  ഭംഗിയായി തുടങ്ങി, അസ്തമിച്ച്, ഭംഗിയോടെ സലാമത്തുമായി. കൊട്ടിഘോഷിച്ച മാർച്ച് പാസ്റ്റ് മത്സരയിനാധിക്യം മൂലം ഉപേക്ഷിക്കുകയും ചെയ്തു.

കളിയിലുടനീളം ടീം സ്പിരിറ്റ് കണ്ടു. എന്തൊരു ഹൗസ് മുഹബ്ബത്ത് !  ചില നേരങ്ങളിലവ അധികവുമായി.  എങ്കിലും വൈകുന്നേരം വരെ ആവേശവും അത്യുത്സാഹവും ഒരു  ചെറിയ ഇടവേളക്കോ ബ്രേയ്ക്കിനോ സാധ്യത പോലും നൽകാതെ ഗ്രൌണ്ടും പവലിനും സജീവമാകാൻ ഇത് കാരണമായി.

എന്തെങ്കിലുമൊന്നു ഓരോ ഹൗസ് ടീമിനും "കാരണമായി " വന്നു കൊണ്ടിരുന്നു. അതാവേശമാക്കാൻ ഹൗസ് ഫാൻസിനോട് പിന്നെ പറയേണ്ടല്ലോ. അവരും കത്തിക്കൊണ്ടിരുന്നു. ജയിച്ചതിനെക്കാളേറെ, തോറ്റതെന്തിനെന്ന ചിന്ത എല്ലാ ടീമിനെയും അലട്ടി. 

ഓരോ മത്സരം നടക്കുന്തോറും പ്രേക്ഷകരുടെ എണ്ണവും കൂടിക്കൂടി വന്നു. മത്സരങ്ങളും മത്സര വിജയികളും അവരുടെ ഫിനിഷിംഗ്‌ പോയിന്റും അതിനെടുത്ത സമയവും എല്ലാം എല്ലാം,  കാണികളും കളിക്കാരും ഇഴകീറി നോക്കി, പരിശോധിച്ചു. അടുത്ത മത്സരത്തിന് വിസിലൂതുന്നത് വരെ പ്രേക്ഷകരീ കാരണം പറഞ്ഞു ആരവങ്ങൾ കൊണ്ട് അന്തരീക്ഷം നിറച്ചു.

സ്പോർട്സ് നിയമങ്ങൾ ഇഴകീറി പഠിച്ചവർ ഇത്രയൊക്കെ നമ്മുടെ നാട്ടിലുണ്ടെന്നത് വലിയ അത്ഭുതത്തോടെ പ്രേക്ഷക ലോകം കണ്ടു. മത്സര തീരുമാനങ്ങളിൽ വരെ രേഖാമൂലം പരാതി നൽകിയതും,  കൂടിയിരുന്ന്  അപ്പീൽ വിംഗ് അവയ്ക്ക് പരിഹാരമുണ്ടാക്കിയതും കായികപ്പൊലിമ കൗതുകത്തോടെ  കണ്ടു.

ഏറ്റവും രസകരം, സീനിയേർസിന്റെ മത്സരങ്ങളായിരുന്നു.  ഓടേണ്ടിടത്ത് നടന്നാൽ ചുളുവിൽ മെഡലുകൾ വാങ്ങാമെന്ന വൃദ്ധവ്യാമോഹത്തിന് തടയിട്ടു കൊണ്ട് 40 + കാർ കാണിച്ച ഉത്സാഹം സ്പ്പോർട്സ് തീരും വരെ നിലനിന്നു. വിജയികൾക്ക് വയസ്സ് മൂത്തില്ലെന്ന പരാതികൾ വരെ സീനിയർസ് മത്സരവേദികളിലുമുണ്ടായി.  എങ്കിലും അനുവദിക്കപ്പെട്ട എല്ലാ ഇനങ്ങളിലും "മൂപ്പന്മാർ"  സ്പോർട്സ്മാൻ സ്പിരിറ്റോടെ തങ്ങളുടെ മാത്സര്യ ബുദ്ധി കാണിച്ചു.

ജൂനിയേർസ് ചില സന്ദർഭങ്ങളിൽ "തടിഎള്ക്കിയ" കളിക്ക് മുതിർന്നോ എന്ന സംശയം ഉണ്ടാക്കിയെങ്കിലും, അവരുടെ ഭാഗത്തും അവരുടെ ശരികൾ നിഴലിച്ചു നിന്നു. ആരും തെറ്റായിരുന്നില്ലെന്നതാണല്ലോ കളിക്കളത്തിൽ നിന്നുമവസാനം കിട്ടുന്ന വലിയ ശരി.

വിക്ടറി സ്റ്റാൻഡും ഉപ്പൻജ്സാര ജ്യൂസും സൈദിന്റെ "അപ്പാപ്പപ്പാപ്പ് " വിളിയോട് കൂടിയ അനൗൺസ്മെന്റുമെല്ലാം എമണ്ടൻ പ്രത്യേകതകൾ തന്നെ.  ലക്ഷ്മണൻ മാഷും കൂടെ വന്ന സ്പോർട്സ് മാഷും കളി തീരും വരെ, കളികൾ നിയന്ത്രിച്ചത് അവരുടെ ആത്മാർഥത. അവർക്കും പട്ല കായികപ്പൊലിമ ഒന്നൊന്നര അനുഭവമായിക്കാണണം. 

ഫോട്ടോസ് ഒരുപാടുണ്ട്, പൊലിമയുടെ FB പോയി അവ കണ്ടാസ്വദിക്കുക. ലിങ്ക് വേണേൽ തരാം. 

സ്പോർട്സ് പൊലിമ നാളെ

നാളെ പൊലിമ
സ്പ്പോർട്സ് ഡേ
ട്രാക്കിൽ വിസ്മയങ്ങൾ
തീർക്കാൻ അത്-ലറ്റുകൾ
അവകാശവാദങ്ങളുമായ്
ഹൗസ് ക്യാപ്റ്റന്മാരും

ഒരു ദിവസം കൊണ്ട് ഒരായിരം റിസൾട്ട്. സ്പോർട്സ് ഡേ വരവായി. മണിക്കുറുകൾ മാത്രം ബാക്കി.

ട്രാക്കിൽ പൊടിപാറും. കുതിപ്പും കിതപ്പും നാളെ കാണും. ഓടാനായി നാളെ അത്-ലറ്റുകൾ ട്രാക്കിൽ ഇറങ്ങും. ഒമ്പതാം തിയതി ഒമ്പത് മണിക്ക് ഗാർഡ് ഓഫ് ഹോണർ പൊലിമ ചെയർമാൻ എച്ച്. കെ. മാസ്റ്റർ സ്വീകരിക്കും. അതിഥികളായി പഴയ കാല പടലയിലെ കായിക താരങ്ങൾ സംബന്ധിക്കും.

100, 200, 400 മീറ്റർ എന്നീ  ഇനങ്ങളിലാണ് വാശി ഉണ്ടാവുക. ഷോട്ട്പുട്ട്, ഡിസ്കസ് ത്രോയില്യം കനത്ത മത്സരം പ്രതീക്ഷിക്കാം.

"We READY , our TEAMS ready " ഹൗസ് ക്യാപ്റ്റന്മാരായ നാഫി, സൂപ്പി, ഫൈസൽ, മൂസ എന്നിവർ ഒറ്റ സ്വരത്തിൽ പറഞ്ഞു.   

ബോധനപ്പൊലിമ : സോഷ്യൽ മീഡിയയിലെ ചതിക്കുഴികൾ തിരിച്ചറിയുക - ഇൻസ്പെക്ടർ ബാബു പെരിങ്ങേത്ത്

സോഷ്യൽ മീഡിയയിലെ ചതിക്കുഴികൾ തിരിച്ചറിയുക
- ഇൻസ്പെക്ടർ ബാബു പെരിങ്ങേത്ത്

സ്വയം നിയന്ത്രിക്കുക,  സോഷ്യൽ മീഡിയയും മൊബൈൽ ഉപയോഗങ്ങളും നമ്മുടെ തന്നെ ശത്രുക്കളായി മാറരുത്. ഒരു വിളിപ്പാടകലെ നാമറിയാതെ പെട്ടു പോകുന്ന അപകടങ്ങൾ പതിയിരിപ്പുണ്ടെന്ന  ബോധ്യമായിരിക്കണം സോഷ്യൽ മീഡിയ ഉപഭോക്താക്കൾക്ക് എപ്പോഴുമുണ്ടാകേണ്ടതെന്ന് വിദ്യാനഗർ പോലീസ് ഇൻസ്പെക്ടർ ബാബു പെരിങ്ങേത്ത് പറഞ്ഞു.

പട്ല ഗവ. ഹയർ സെക്കണ്ടറി സ്കുൾ ക്യാമ്പസിൽ പൊലിമയുടെയും ജനമൈത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ ഇന്ന് (വെള്ളി) നടന്ന ബോധവത്ക്കരണ സെഷൻ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ സർവീസിനിടക്ക് ഒരു പെറ്റിക്കേസിന് പോലും ഇട നൽകാത്ത പട്ല ഗവ. ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥികളെ അദ്ദേഹം പ്രശംസകൾ കൊണ്ട് മൂടി. ഈ ദിശാബോധം ഈ നാടിന്റെ ബാക്കിയിരുപ്പാണ്. കാത്ത് സൂക്ഷിക്കുക എന്നത് ഏറ്റവും വലിയ വെല്ലുവിളി കൂടിയാണ്. +1 , +2 വിദ്യാർഥികളെ അഭിവാദ്യം ചെയ്തു കൊണ്ട്  അദ്ദേഹം പറഞ്ഞു.

നവ മാധ്യമങ്ങളിലെ നന്മകളേക്കാളേറെ തിന്മകളുടെ സാധ്യത അന്വേഷിക്കുന്ന കൗമാരലോകം തിരിച്ചറിവിലേക്ക് വരണം. പതിയിരിക്കുന്ന അപകടം വളരെ വളരെ വലുതാണ്.  അത്തരം നെറ്റ്വർക്കിൽ കുടുങ്ങി നശിപ്പിക്കേണ്ട ജീവിതമല്ല നമ്മുടേതെന്നും സ്ത്രീകളാണ് വളരെ സൂക്ഷിക്കേണ്ടതെന്നും  മുഖ്യവിഷയം അവതരിപ്പിച്ചു കൊണ്ട് കാസർകോട് സൈബർ സെല്ല് ഉദ്യോഗസ്ഥൻ പി. ആർ. ശ്രീനാഥ് പറഞ്ഞു.

പൊലിമ ചെയർമാൻ എച്ച്. കെ. മാസ്റ്റർ അധ്യക്ഷത വഹിച്ചു. അസ്ലം മാവില സ്വാഗതവും മുബഷിറ നന്ദിയും പറഞ്ഞു. 

ഹയർ സെക്കണ്ടറി വിഭാഗത്തിൽ പൊലിമ  നടത്തിയ പോസ്റ്റർ ' രചനാ മത്സരത്തിൽ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിച്ച  ഹന്ന, റസീന എന്നി വിദ്യാർഥികൾക്ക്  വിദ്യാനഗർ സർക്കിൾ ഇൻസ്പെക്ടർ ബാബു പെരിങ്ങേത്ത് ക്യാഷ് അവാർഡ് വിതരണം ചെയ്തു.

അധ്യാപകർ, പിടിഎ, എസ്. എം. സി., പൊലിമ ഭാരവാഹികൾ സന്നിഹിതരായിരുന്നു.

മനാമയിൽ ഇശൽ പൊലിമ ബഹ്റിൻ - പട്ലക്കാർക്ക് ഇന്ന് ഐക്യപ്പെരുന്നാൾ

മനാമയിൽ 
ഇശൽ പൊലിമ
ബഹ്റിൻ - പട്ലക്കാർക്ക്
ഇന്ന് ഐക്യപ്പെരുന്നാൾ

അസ്ലം മാവില

ഒന്നിക്കൽ മാത്രമല്ല; ഒന്നിക്കൽ വീണ്ടും വീണ്ടും ഊട്ടിയുറപ്പിക്കലാണിന്ന്. ബഹ്റിനിലെ ഓരോ പട്ലക്കാരനും വർഷങ്ങളായി ആഗ്രഹിച്ചത് പൊലിമയിൽ കൂടി നിറവേറുന്നു. മാഷാ അല്ലാഹ് !

എവിടെയും പൊലിമയാണ് വിഷയം . അല്ല,  ബഹ്റിൻ ഇശൽ പൊലിമയാണ് സംസാരം. ഐക്യപ്പെരുന്നാളാണ് കാര്യം. ഒരുമയും പെരുമയുമാണ് എല്ലായിടത്തും .

ഇന്ന് മനാമയിൽ ചരിത്ര നിമിഷങ്ങൾ പിറക്കും. എല്ലാം മറന്ന് സന്തോഷിക്കും. ആഹ്ലാദം കൊണ്ട് നെഞ്ചുകളടുക്കും. പൊലിമപ്പെരുമയിൽ മുങ്ങിക്കുളിക്കും. നിലാവുള്ള രാവിൽ അവർ ഒന്നിച്ചിരുന്നു ഇശൽ നീട്ടി നീട്ടി പാടും.

എത്ര ഭംഗിയുള്ള പ്രോഗ്രാം ചാർട്ട്. നല്ല പ്ലാനിങ്. എല്ലാവരും സംഘാടകർ. വലിപ്പച്ചെറുപ്പമില്ല. മുന്നോടിയായി ഇറങ്ങിയ പൊലിമ ഗാനത്തിനും തികച്ചും പ്രൊഫഷനൽ ടച്ച്.  ഓരോ ഈരടിയിലും ഐക്യം വിളിച്ചോതുന്ന പൊലിമ സന്ദേശം.

ഫാമിലി മീറ്റും ഇന്നത്തെ ഇശൽപൊലിമയുടെ പ്രത്യേകതയാണ്. സീനിയർസും ജൂനിയേർസും ഇന്നത്തെ ദിനത്തിൽ തോളോട് തോള് ചേർന്നു ഇശൽ ഗാനം പാടും. രാവേറെ കഴിയുവോളം ബഹ്റിനിലെ നമ്മുടെ സ്വന്തം പട്ലക്കാർ സന്തോഷിക്കട്ടെ, നമുക്കീ പട്ലയുടെ മണ്ണിൽ നിന്നു കൊണ്ട് ആ സഹോദരീ സഹോദരർക്ക് സ്നേഹത്തിൽ ചാലിച്ച അഭിവാദ്യം നേരാം. ആശംസാ വചനങ്ങൾ ചൊല്ലാം.

ഖൈറ് ചെയ്യട്ടെ,
അല്ലാഹ് ഖൈറ് ചെയ്യട്ടെ...

പൊലിമ - ക്ഷണം

നമ്മുടെ പട്ലയുടെ ഐക്യവും സൗഹാർദ്ദവും നിലനിർത്തുവാനും ഒത്തൊരുമയോടെ മുന്നോട്ട് പോകുവാനും കണക്ടിംഗ് പട്ല മുൻകൈ എടുത്ത് കൊണ്ട് മുഴുവൻ  നാട്ടുകാരെയും പ്രവാസികളെയും പങ്കെടുപ്പിച്ചു കൊണ്ട് പൊലിമ എന്ന നാട്ടുൽസവം ആഘോഷിക്കുകയാണ്.
ഡിസംബർ 23 , 24 തിയതികളിൽ പട്ല സ്കൂളിലാണ് ഇതിന്റെ സമാപനം നടക്കുന്നത്.  വിവിധ പരിപാടികൾ ഇതിനകം നടന്നു കഴിഞ്ഞു. ഇപ്പോൾ ഗെയിംസ് നടന്നു കൊണ്ടിരിക്കുകയാണ്. നാളെയാണ് സ്പോർട്സ് ഡേ.
പൊലിമയുടെ സന്ദേശം നാട്ടിലും പ്രവാസികളിലും എത്തിക്കുവാൻ വേണ്ടി നടക്കുന്ന വളരെ മനോഹരമായ പരിപാടിയാണ് ഇശൽ പൊലിമ. യു. എ. ഇ , ഖത്തർ എന്നിവിടങ്ങളിൽ ഇതിനകം കഴിഞ്ഞു. നാട്ടിൽ ഇശൽ പൊലിമ ഏഴ് സ്ഥലത്തും  നടന്നു.
ഇന്ന് നാം  വളരെ സന്തോഷത്തോടെയാണ് ഇശൽ പൊലിമ ആഘോഷിച്ചത്. ഇത്ര ഐക്യത്തോടെ എല്ലാവരും ഒറ്റക്കെട്ടായി നമുക്ക് പൊലിമയുടെ പേരിൽ ഒന്നിച്ചിരിക്കാനും സന്തോഷിക്കുവാനും പറ്റിയതിൽ അല്ലാഹുവിനെ സ്തുതിക്കുന്നു.
നാടിന്റെ നന്മയ്ക്ക് വേണ്ടി എല്ലാം മറന്നു നമുക്ക് ഇനിയും ഒന്നിക്കാൻ സാധിക്കും. അതിൽ യാതൊരു സംശവുമില്ല.
നാം എല്ലാവരും പട്ലക്കാരാണ്. എന്നിട്ടാണ് ബാക്കി എല്ലാം. അത് കൊണ്ട് പട്ലയിൽ ഐക്യത്തോടെ നടക്കുന്ന എന്ത് പരിപാടിക്കും നമുക്ക് ഇതേ പോലെ ഒന്നിക്കാൻ  അവസരം ഉണ്ടാകും. അതിന് കൂടി ഇശൽ പൊലിമ കാരണമാകട്ടെ എന്ന് പ്രാർഥിക്കുന്നു.

നമ്മുടെ ഈ ഐക്യം കണ്ട് സന്തോഷിച്ചു ഒരു പാട് പേർ നാടിൽ നിന്ന് മെസ്സേജ്  അയച്ചു കൊണ്ടിരിക്കുന്നു. അവരുടെ സന്തോഷവും ഇവിടെ അറിയിക്കുന്നു.
തിരക്ക് ഉണ്ടായിട്ടു പോലും ഇവിടെ എത്തിച്ചേർന്ന എല്ലാവർക്കും അത് പോലെ കുടുംബസഹിതം എത്തിയവർക്കും ഞാൻ നന്ദി പറയുന്നു. 

ഇശൽ പാടി കൊല്യ കൂടെപ്പാടി കൊല്യ സൗഹൃദങ്ങൾ കിഴക്കതിർത്തിയിൽ ഇശൽ പൊലിമ ഗംഭീരം/ എ. എം പി.

ഇശൽ പാടി കൊല്യ
കൂടെപ്പാടി കൊല്യ സൗഹൃദങ്ങൾ
കിഴക്കതിർത്തിയിൽ
ഇശൽ പൊലിമ ഗംഭീരം
എ. എം.
കൊല്യ പഴയ കൊല്യയല്ല. ജനനിബിഡമാണ്! സ്നേഹം നിറഞ്ഞ കുറെ മനുഷ്യർ. ഡിസംബർ 4ന് കൊല്യയിൽ പെയ്തിറങ്ങി, ഐകൃപ്പെരുന്നാൾ വർഷത്തോടെ അതൊന്നുകൂടി ഊട്ടി ഉറപ്പിച്ചു.
പെട്ടെന്ന് തിയതി നിശ്ചയിച്ചു. ഒരു കൂട്ടാൻ സമയം കുറവ്. കുറഞ്ഞ യുവാക്കൾ കൂടുതൽ പേരുടെ പണിയെടുത്തു. ഗൾഫ് സൗഹൃദങ്ങളും അപ്പപ്പോൾ അന്വേഷിച്ചു കൊണ്ടേ യിരുന്നു.
ഉച്ചയോടെ ഫോട്ടോകൾ എത്തിത്തുടങ്ങി. വാട്സ്ആപ്പിലവ ഒഴുകിക്കൊണ്ടിരുന്നു. കൊടികളും തോരണങ്ങളും കാറ്റിലാടാൻ ആരംഭിച്ചു. ഇരുടായപ്പോൾ മരച്ചില്ലകളിൽ നക്ഷത്ര ബൾബുകൾ കത്തി കൊണ്ടിരുന്നു.
പതിവിന് വ്യത്യസ്തമായ സെഷനോടെ തുടക്കം. ഉത്ഘാടനം സി.എച്ച്. , അദ്ധ്യക്ഷനായി വയോധികനായ കൊല്യ മുഹമ്മദ് കുഞ്ഞി മാഷ്. സംഘാടകരായി ആ നാടു മുഴുവനും.  .
ഹിമാലയ സാനുക്കളിൽ മാത്രം കാണുന്ന ആയുർവേദ സസ്യങ്ങൾ   പട്ലയിലെ കുന്നിൻ പ്രേദേശത്ത് കിട്ടുമെന്ന്  പട്ലയുടെ വൈദ്യ കുടുംബത്തെ ഉദ്ധരിച്ച് തുടങ്ങിയ കൊല്യ മാഷിന്റെ ചെറു പ്രസംഗം പട്ലയുടെ പ്രകൃതി രമണീയത കനത്തു ചെയ്തു.
പിന്നെ വേദി ഇശൽ പൊലിമയ്ക്കായി വഴി മാറി. പതിക്കാലിലെ യുവഗായകരടക്കം പാടിയ ഇമ്പമാർന്ന പാട്ടുകൾ ശ്രോതാക്കൾക്ക് ആവേശം നൽകി. അഷ്താഫും ജുനൈദും  യുവ ഗായകരും ഒരുക്കിയ ഇശൽ വിരുന്ന് ആസ്വദിക്കാൻ ജാതി മത ഭേദമന്യേ വലിയ ജനക്കൂട്ടം കൊല്യയിലെത്തി. നൂറ്റിച്ചില്ലാനം സ്ത്രീകൾ ഇശൽ മുറ്റത്ത് ഇടം പിടിച്ചു.  കുഞ്ഞു മക്കളുടെ കലാവിരുന്നും കുസൃതിക്കുടുക്ക പൊട്ടിക്കലും ഇശൽ പൊലിമക്ക് പൊലിവേറെ നൽകി.

പോഡിയും കജൂറും കട്ടൻചായയും കഴിക്കാൻ ചായമക്കാനിക്ക് ചുറ്റും നല്ല തിരക്കുമനുഭവപ്പെട്ടു. ഒന്നു പറയാം,  കൊല്യ ഫ്രണ്ട്സും അവരുടെ സംഘാടനവും, ശരിക്കും,   അക്ഷരാർഥത്തിൽ എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റി. 

ഡിസംബർ 23, 24 പ്രോഗ്രാം ഷെഡ്യൂൾ സംശയങ്ങൾ & വിശദീകരണങ്ങൾ


Q) എന്താണ്  എം -3- ഷോ ?
A) മിമിക്രി, മോണോ ആക്ട് & മൈം ഷോ. ഇവ മൂന്നിലെയും ആദ്യക്ഷരമായ M പെറുക്കിയെടുത്തതാണ് M3.  മോണോ ആക്ട് ഒഴികെ ബാക്കി രണ്ടിലും  ഒരാളോ ഗ്രൂപ്പായോ അവതരിപ്പിക്കാം.

Q) ഒപ്പന, വട്ടപ്പാട്ട്, ഇശൽ മംഗലം ? കൺഫ്യൂഷൻ.
A) ഒരു കൺഫ്യൂഷനും ഇല്ല. എല്ലാം ഒന്ന് തന്നെ. ഒപ്പന സ്കൂളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് മാത്രം അവതരിപ്പിക്കാം. ( ഇതൊന്നും മത്സരമല്ല, രണ്ട് ചുവട് തെറ്റിയാലോ, നാല് മിനിറ്റ് കൂടിയാലോ, അഞ്ചാറ് എക്സ്ട്രാ ഫിറ്റിംഗ്സ് ഉണ്ടെങ്കിലോ ഒരു പ്രശ്നവുമില്ല. എൻട്രി പോരട്ടെ)

Q) എന്നാൽ പിന്നെ മിനി & മെഗാ ഇശൽ പൊലിമ? അതെന്താ സംഭവങ്ങള് ?
A) രണ്ടും ഒന്നാണ്.  രണ്ട് സംഭവങ്ങളൊക്കെതന്നെ എന്ന് യാ വിചാരിച്ചോ. എന്നാലും പേടിക്കാനില്ല. ഫലത്തിൽ ഒന്ന് തന്നെ. ആദ്യത്തെ മിനി ഒരു മണിക്കൂറിൽ ഒതുക്കും. അതിന് നേതൃത്വം നാട്ടിലെ സെലക്ട് ചെയ്ത  ഗായകർ. രണ്ടാമത്തെ മെഗാ ഒന്നൊന്നരയായിരിക്കും. അതിന് പുറത്ത് നിന്ന് രണ്ട് മൂന്ന് "പ്രമുഖ" ഗായകർ വരും. കൂടെ മിനി ഇശൽ പൊലിമയിൽ നിന്ന് ഒന്നു കൂടി സെലക്ട് ചെയ്ത നാട്ടിലെ ഗായകരും ഉണ്ടാകും.

Q) അപ്പോൾ, എനിക്ക് ഒരു പാട്ട് പാടണമെങ്കിലോ ? ഇവ രണ്ടിലും വല്യോർ ഇരുന്ന് പാടുമ്പോൾ ഈ ഞാനെന്ത് ചെയ്യും ? പാടാൻ നിയ്യത്താക്കിയ ഞാൻ പാടാതെ പോകണോ ?
A) നിങ്ങൾ തെറ്റിദ്ധരിച്ചു. നിങ്ങൾക്ക് പാടാം. ഇൻസ്റ്റന്റ് പ്രോഗ്രാം ഇൻ ചാർജിനെ അന്നേരം  കണ്ടാൽ മതി. ഏതെങ്കിലും ഒരു വേദിയിൽ നിങ്ങൾക്ക് തീർച്ചയായും പാടാം. രാത്രി തന്നെ പാടണമെന്ന് നിർബന്ധം പിടിക്കരുതെന്ന നിബന്ധനയുണ്ട്.

Q) വീണ്ടും ഡൗട്ട്. എന്തോന്ന് ഈ ഇൻസ്റ്റന്റ് പ്രോഗ്രാം ? ഓരോര് പുതിയ പേര്കള് ... ഇത് ശരിയാവില്ല.
A) കൂൾ ഡൗൺ മാൻ,  പ്ലീസ്. ഇൻസ്റ്റന്റ് പ്രോഗ്രാം എന്ന് പറഞ്ഞാൽ ചെറിയ ചെറിയ ഇടവേളകൾ വെറുതെ ഒഴിച്ചു നിർത്തുന്നതിന് പകരം, ഒരു പാട്ട്, ഒരു തമാശക്കളി, രണ്ട് കേട്ടെഴുത്ത്, ഒരു ഫണ്ണി പ്രോഗ്രാം ... അതന്നെ സംഗതി, നമ്മുടെ ടൈമും പാസായി. ഒരു റിലാക്സുമായി.

Q) എന്നാ പിന്നെ ചിത്രീകരണം ? അത് പറ.
A) സിംപിൾ. ഒരു നല്ല പ്രമേയമടങ്ങിയ ഏകാങ്കം  നാലഞ്ച് പേർക്ക് സ്റ്റേജിൽ അവതരിപ്പിക്കാൻ പറ്റുമോ ? കുറച്ച് ആക്ഷേപഹാസ്യമെങ്കിൽ ബെസ്റ്റ്. 10 - 20 മിനിറ്റിൽ. പറ്റുമോ പറ്റുമെങ്കിൽ പറയൂ.

Q) മറ്റു കലാപരിപാടികൾ എന്ന് കാണുന്നു. എനിക്ക് കുറച്ച് മനസ്സിലായി. ബട്ട്, എന്റെ ഇച്ചാക്ക് തീരെ മനസ്സിലായില്ല അത്.
A) എല്ലാവർക്കും മനസ്സിലായാൽ പ്രശ്നം തീരുമല്ലോ. കേട്ടോളൂ. ഈ നോട്ടീസിൽ പറഞ്ഞ ഐറ്റംസ് അല്ലാതെ അന്നേ ദിവസങ്ങളിൽ വേറൊരു പരിപാടി നിങ്ങൾക്ക് അവതരിപ്പിക്കണമെന്നുണ്ട്. ക്യാ കറേഗാ ? നിങ്ങൾക്ക് അത് എന്ത് തന്നെയായാലും അവതരിപ്പിക്കാം. പക്ഷെ, ഒരു കണ്ടീഷൻ അതെന്താണെന്ന് ഡിസംബർ പത്തിന് മുമ്പ് അറിയിക്കണം. സംഗതി വർക്ക് ഔട്ടാണെങ്കിൽ നിങ്ങളോട് പ്രോഗ്രാം ഇൻ ചാർജ് പറയും - റെഡിയായിക്കോളാൻ. 

Q) ലാസ്റ്റ് ഡൗട്ട് - എനിക്ക് നിങ്ങളോട് ആരോടും പറയാതെ, അപ്പ്ളക്കപ്പോൾ തോന്നിയ ഒരു പരിപാടി ... അത് പറ്റില്ല. അല്ലേ ?
A) വേറൊന്നും തോന്നരുത്. ഇല്ല്യാ ഇല്ല്യാ, ഇല്ല്യാ.... ഇൻസ്റ്റന്റ് പ്രോഗ്രാമുകാരനാണ് ആ പണി ഏൽപിച്ചിട്ടുള്ളത്.

വീണ്ടും വായിക്കാൻ :

23 11 2017

രജിസ്ട്രേഷൻ
വോളണ്ടിയർസ്  മീറ്റ്
കമ്പവലി ( ഹൗസ് മത്സരം)
എക്സിബിഷൻ
പാചകമേള
ബാച്ച്മേറ്റ്സ് മീറ്റ്
കുട്ടികൾക്ക് ചിത്രരചന
ഉച്ചഭക്ഷണം
പ്രവാസിക്കൂട്ടം
ടെക്ക്നോ സമ്മിറ്റ്
ഫണ്ണി ഗെയിംസ്
പൊലിമാദരം
തലമുറ സംഗമം - GPGC
പട്ട്ലേസ്
സമ്മാനപ്പൊലിമ
ഒപ്പന - (സ്കൂൾ സെക്ഷൻ)
എം -3- ഷോ
മറ്റു കലാപരിപാടികൾ
മിനി ഇശൽ പൊലിമ

24 11 2017

ഫണ്ണി ഗെയിം - മുതിർന്നവർ
ഫണ്ണി ഗെയിം - കുട്ടികൾ
സ്കൂൾ STDNT  പ്രോഗ്രാം (others)
മൈലാഞ്ചിപ്പൊലിമ < 10 വയസ്സ്
കിഡ്സ്  ഷോ < 6 വയസ്സ്
ലഞ്ച് ടൈം
കൊങ്കാട്ടം  for  < 3 വയസ്സ്
സ്കൂൾ STDNT പ്രോഗ്രാം (GHSS)
പൊലിമാദരം
സമ്മാനപ്പൊലിമ
സാംസ്ക്കാരിക സദസ്സ്
ചിത്രീകരണം
എം - 3 - ഷോ
വട്ടപാട്ട് 
മറ്റു കലാപരിപാടികൾ
മെഗാ ഇശൽ പൊലിമ 
____________________

1) സമാപനാഘോഷം പൊലിപ്പിക്കുന്നതിന്റെ ഭാഗമായി  Instant Program ഉണ്ടാകും. ഇതിന്റെ ചുമതല 2 അംഗ IPC ക്കായിരിക്കും.
2) കാര്യപരിപാടികളിൽ  ആവശ്യമായ മാറ്റങ്ങൾ (addition / deletion) വരുത്താനുള്ള പൂർണ്ണാധികാരം പ്രൊഗ്രാം കമ്മിറ്റിക്കാണ്. 
3) ഓരോ പ്രോഗ്രാമിന്റെയും വെന്യു തീരുമാനിക്കുന്നത് 3 അംഗ VMCക്കായിരിക്കും.
4) പ്രോഗ്രാമുകൾക്ക് അനുയോജ്യമായ ടൈറ്റിൽസ്  ഉടനെ പ്രസിദ്ധീകരിക്കും.
5) മിക്ക കലാപരിപാടികളുടെയും  എണ്ണവും അവതരണ സമയവും പരിമിതപ്പെടുത്തിയിട്ടുണ്ട്.
6) സ്ക്രീനിംഗ് കമ്മറ്റി ഉടൻ നിലവിൽ വരും.
7) നിലവിലുള്ള വോളണ്ടിയർ വിംഗിന് പുറമെ, പൊലിമ ആഘോഷത്തിന് എത്തുന്ന പ്രവാസികളെ കൂടി ഉൾപ്പെടുത്തി, പൊലിമ ഫെസ്റ്റ് സെർവീസ് ക്ലസ്റ്റർ (PFSc) എന്ന സേവന വിംഗും ഡിസംബർ 21 മുതൽ പ്രവർത്തിക്കും. 

"R U N 4 U N I T Y " ഒരുമയ്ക്കായ്

"R U N   4   U N I T Y " 
ഒരുമയ്ക്കായ്
തൂവെള്ള പൊലിമ
ജേഴ്സിയണിഞ്ഞ്
യംഗ് ബ്രോസ് ഓടുന്നു
10 ഡിസംബർ 2017

ഞായറാഴ്ച റോഡിന്നിരുവശം നിൽക്കണം, ഈ ഓട്ടം ഒന്നു കാണണം, ഓടുന്നത് തൂവെള്ള പൊലിമ ജേഴ്സിയണിഞ്ഞ് യംഗ് ബ്രോസ്. പത്ത് വയസ്സിന് താഴെ ഒരു കൂട്ടം ഒരു വഴിക്ക്, 13 ന് താഴെ ഒരു കുട്ടം മറ്റൊരു വഴിക്ക്.

ഇരുന്നൂറോളം ബാലന്മാർ  ഓടുന്നത് ഐക്യകാഹളവുമായാണ്.
ഒരുമയുടെ ഓട്ടം.
R U N   4   U N I T Y.

ഞായർ, 10 ഡിസംബർ 2017

ബോധനപ്പൊലിമ

ബോധനപ്പൊലിമ :
പൊലിമ & ജനമൈത്രി പോലിസ്   സംഘടിപ്പിക്കുന്ന സെഷൻ

പട്ലക്കാറെ പിരിശപ്പെരുന്നാൾ, പൊലിമ ആഘോഷത്തിന്റെ ഭാഗമായി  വിദ്യാനഗർ ജനമൈത്രി പോലിസിന്റെ സഹകരണത്തോടെ പൊലിമ മുതിർന്ന വിദ്യാർഥികൾക്ക് വേണ്ടി ബോധവത്ക്കരണ സെഷൻ നടത്തുന്നു. വിശദ വിവരങ്ങൾ താഴെ:

"നവമാധ്യമങ്ങൾ : ഉപയോഗവും ദുരുപയോഗവും "

വിഷയാവതരണം :
പി. ആർ . ശ്രീനാഥ്
(സി. പി. ഒ , ബദിയട്ക്ക പോലിസ് )
അധ്യക്ഷൻ : എച്ച്. കെ. മാസ്റ്റർ (ചെയർമാൻ , പൊലിമ )
ഉദ്ഘാടനം : ബാബു പെരിങ്ങെത്ത്
(ഇൻസ്പെക്ടർ , വിദ്യാനഗർ പോലീസ് )

സാനിധ്യം : രവീന്ദ്രൻ നായർ ഇ. കെ.
(അഡീ. സബ് ഇൻസ്പെക്ടർ, വിദ്യാനഗർ പോലിസ്) 

08 - 12- 2017, വെള്ളി 02 PM  മണിക്ക് ( GHSS പട്ല, ഹയർ സെക്കണ്ടറി  ക്യാമ്പസ് )

ബിജു മാസ്റ്റർ, കുമാരി റാണി ടീച്ചർ,   സി. എച്ച്. അബൂബക്കർ , സൈദ് കെ.എം., എം. എ.മജീദ്,  പി. പി.ഹാരിസ്, എം.കെ. ഹാരിസ് തുടങ്ങിയവർ പ്രസീഡിയത്തിൽ.

പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികളടക്കം മുതിർന്നവർക്ക് പങ്കെടുക്കാം.

പൊലിമ കലാ - സംസ്ക്കാരിക പരിപാടികൾ :

Gentle REMINDER 
പൊലിമ കലാ - സംസ്ക്കാരിക പരിപാടികൾ :
ഡിസംബർ 10 നകം
വിവരങ്ങൾ തരിക

ഇനി 4 ദിവസങ്ങൾ കൂടി ഉണ്ട്. നാട്ടുകാരായ കലാസാംസ്കാരിക രംഗത്തുള്ളവർക്കും അതിനോട് താൽപര്യമുള്ളവർക്കും കഴിവുകൾ പ്രകടിപ്പിക്കുവാനുള്ള അവസരം. സ്വന്തം നാട്ടിൽ, പെറ്റ് വളർന്ന മണ്ണിൽ.

പത്താം തിയ്യതി പതിനൊന്നിലേക്കില്ല. കിട്ടിയ എൻട്രികളുടെ അടിസ്ഥാനത്തിൽ പ്രോഗ്രാം ഷെഡ്യൂൾ ചെയ്യും. എൻട്രികൾ കുറഞ്ഞാൽ പിന്നീട് നിങ്ങൾക്ക് അവസരം നിശ്ചയിച്ച ഷെഡ്യൂളുകളിൽ പ്രോഗ്രാം കമ്മിറ്റി  മാറ്റങ്ങൾ വരുത്തുമെങ്കിൽ മാത്രം !

കഴിഞ്ഞ ആഴ്ച പ്രസിദ്ധികരിച്ച അറിയിപ്പ് ഒന്ന് കൂടി താഴെ :

ഡിസംബർ 23,  24 തിയ്യതികളിൽ നടക്കുന്ന പൊലിമ സമാപനാഘോഷത്തിലെ കലാ - സംസ്ക്കാരിക പരിപാടികളിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ, തങ്ങൾ പങ്കെടുക്കുന്ന  ഇനം തിരിച്ചുള്ള  വിവരങ്ങൾ ഉടനെ അറിയിക്കുക.
അവസാന തിയതി : 10 ഡിസംബർ, രാത്രി 11 PM (ഇന്ത്യൻ സമയം ).

ഏറ്റവും മികച്ചവയ്ക്ക് സ്റ്റേജിൽ അവതരിപ്പിക്കുവാൻ അവസരം നൽകും.

ജനറൽ കാറ്റഗറിയിലുള്ളവരും
മറ്റു സ്കൂൾ വിദ്യാർഥികളും പേര് വിവരങ്ങൾ  പൊലിമ പ്രോഗ്രാം കമ്മിറ്റിയിലെ റാസ, ഷരീഫ് കുവൈറ്റ്, ഖാദർ അരമന, ബഷീർ എന്നിവരെ ഏൽപ്പിക്കുക.  പട്ല ഗവ. സ്കൂൾ വിദ്യാർഠികളുടെ ലിസ്റ്റ് പിന്നീട് ഞങ്ങൾ collect ചെയ്യും.

പിരിശപ്പൊലിമയുടെ ഓർമ്മകളിൽ കാഴ്ച്ചയും ഖുർആൻ സെഷനും ഇടം പിടിക്കും / അസ്ലം മാവില

പിരിശപ്പൊലിമയുടെ
ഓർമ്മകളിൽ
കാഴ്ച്ചയും
ഖുർആൻ സെഷനും
ഇടം പിടിക്കും !

അസ്ലം മാവില  (PART 1)

വ്യത്യസ്തമായ രണ്ട് പരിപാടികൾ ! പ്രമേയം കൊണ്ടും ക്രാഫ്റ്റ് കൊണ്ടും പ്രൊഫഷനൽ ടച്ച് കൊണ്ടും സംഘാടനം കൊണ്ടും ശ്രദ്ധേയമായ ഒന്നായിരുന്നു കാഴ്ച്ച എക്സിബിഷനെങ്കിൽ, ഉദ്ദേശ ശുദ്ധികൊണ്ടും പെർഫക്ഷൻ കൊണ്ടും ദൈവിക വചനങ്ങളുടെ ഭക്തി സാന്ദ്രത കൊണ്ടും ഹാഫിളുമാരുടെ നിറസാന്നിധ്യം കൊണ്ടും ഗൗരവതമമായ ശ്രോതാക്കളുടെ പ്രസൻസ് കൊണ്ടും ധന്യമായിരുന്നു ഖുർആൻ സെഷൻ.

മൂന്ന് ദിവസം "കാഴ്ച്ച " നടന്നു. "കാഴ്ച്ച" കാണാൻ  നടന്നെത്തിവർ തിരിച്ച് നടന്നത് മറ്റൊരു മുഖഭാവത്തോടെയായിരുന്നു. പുതിയ മനുഷ്യനവരിൽ പിറവി കൊണ്ടു. കണ്ണുകൾ സജലങ്ങളായി. 

പതിവ് നടപ്പ് രീതികൾക്ക്  വ്യത്യസ്തമായ ഒരു പ്രദർശനം അവരുടെ ആലോചനകൾക്കപ്പുറമായിരുന്നു. ചിരിച്ച് കയറിയവർ സങ്കട കണ്ണുകളുമായി ഇറങ്ങി. ഇരുട്ടിനു ഇത്രയും ഇരുട്ടെന്ന് അവർ അറിഞ്ഞത് എത്ര വേഗം!

മൂന്ന് ദിവസവും ജനനിബിഡം ! എക്സിബിഷൻ നീട്ടണമെന്ന ആവശ്യം വിണ്ടുമുയർന്നു ! എല്ലാത്തിനും പരിമിതികൾ ഉണ്ടല്ലോ. ക്ഷമിക്കുക.

എത്ര സജീവം യുവാക്കൾ ! തികച്ചും പുതിയ വിംഗ് ! അതിലും തികച്ചു ആക്റ്റീവ് ! സംഘാടനത്തിൽ എല്ലാവരും പക്വത കാണിച്ചു. വരാനും സഹകരിക്കാനും സൗകര്യപ്പെടാത്തവർക്ക് തീരാനഷ്ടമായി "കാഴ്ച്ച"യുടെ മൂന്നാം ദിവസം തീരശ്ശീല അഴിച്ചു.

30 പേർ അതിഥികളായി വന്നു, പിന്നെ അവർ  ഝടുതിയിൽ കാണെക്കാണെ ആതിഥേയരായി. മൂന്നാം ദിവസം സ്കൂൾ കുട്ടികൾക്ക് വേണ്ടി  "കാഴ്ച്ച" ഒരുക്കിയപ്പോൾ, ആ മക്കളുടെ കൂടെ കൊണ്ടോട്ടി അൽറൈഹാനിലെ ഒപ്റ്റൊമെട്രി വിദ്യാർഥികളും എബിലിറ്റി ഫൗണ്ടേഷൻ പ്രവർത്തകരും  നിയന്ത്രണം വിട്ടു കരഞ്ഞു. "കാഴ്ച്ച" അതായിരുന്നു!   സംഘടിച്ചവർക്ക് പോലും പുതുമ നൽകിയ ഒന്ന്. അർഷദും ഉനൈസും ശില്പയും ഇജ്ലാലും നൗജിഷും കൂട്ടുകാരും കൂടെവന്നവരും കാണിച്ച നേതൃപാടവും സഹകരണവും സാഹചര്യപൊരുത്തപ്പെടലും  പ്രതിബദ്ധതയും ഉത്സാഹവും ഇവന്റ് മാനേജ്മെൻറും പഠിക്കേണ്ടത് തന്നെ.

വീടൊരുക്കിയ അഷ്റഫ് തിട്ക്കണ്ടവും നല്ല ആതിഥേയനായ ഖാദർ അരമനയും നാലഞ്ച് ദിവസങ്ങൾ ഉറങ്ങാൻ മറന്ന മഹ്മൂദും, ബഷിറും സൈദും ഷരീഫ് കുവൈറ്റും അനസബ്ദുല്ലയും അബ്ദുല്ലബക്കറും  പൊലിമയുടെ കൺമണികളായി. കൂടെ അവരോടൊപ്പം നിന്ന PFSc യൂത്ത് വിംഗ് മൊത്തവും. പൊലിമ നേതൃത്വം അഭിമാനിച്ച ദിവസങ്ങൾ !

(PART 2 നാളെ )

ബഹ്റൈൻ ഒരുങ്ങി ഇനി പിടുത്തം വിടും ഇശൽപൊലിമ ഡിസം: 8 ന്

ബഹ്റൈൻ ഒരുങ്ങി
ഇനി പിടുത്തം വിടും
ഇശൽപൊലിമ ഡിസം: 8 ന്

ബഹ്റിനുകാർ ഒരുങ്ങാൻ വൈകും. ഒരുങ്ങിയാൽ പിന്നെ പിടിച്ചാൽ കിട്ടുകയുമില്ല. പൊലിമക്ക് പുതുമാനങ്ങൾ നൽകി ബഹ്റിനിലെ സ്വന്തം പട്ലക്കാർ ഡിസംബർ എട്ടിന് പൊലിമ ആഘോഷത്തിന് തുടക്കമിടും. അന്നാണ് ജനമനസ്സ് കീഴടക്കിയ ഇശൽ പൊലിമ.

"കൂടിയാലോചനകൾ കഴിഞ്ഞു, പൊലിപ്പിക്കാൻ തന്നെയാണ് ഞങ്ങളുടെ തീരുമാനം, അത് ഒന്നൊന്നരയായിരിക്കണം " ബഹ്റിൻ പട്ലക്കാർ ഏകസ്വരത്തിൽ പറഞ്ഞു.

യു. എ. ഇ ., ഖത്തർ, കഴിഞ്ഞ് ഗൾഫ് പട്ലക്കാരുടെ മൂന്നാമത്തെ ഓവർസീസ് പ്രൊഗ്രാമാണ് ഇനി ബഹ്റിനിൽ നടക്കുന്നത്.

പവിഴദ്വീപുകളുടെ നാട്ടിൽ, ഡിസംബറിന്റെ മരം കോച്ചും തണുപ്പിൽ, ഈന്തപ്പഴവും ഗഅവ:യും ഇടവേളകളിൽ ഉന്മേഷം തീർത്തു,  പട്ലക്കാറുടെ  "പൊലിമ-ഖൈമ"യിൽ മാപ്പിളപ്പാട്ടിന്റെ ഈരടികളും പഴമയുടെ നിറം മങ്ങാത്ത കഥകളും കേൾക്കാൻ ഇനി രണ്ട് ദിവസം മാത്രം ബാക്കി. 

എന്നും പകലിന് ഇരുൾ വീഴുമ്പോൾ നിങ്ങളുടെ സ്വന്തം പട്ലയിൽ,  പൊലിമ പൂമുഖത്ത്, ഒരുമപ്പെരുന്നാളിന്റെ നല്ല വർത്തമാനത്തിൽ ഞങ്ങൾ സജീവമാകാറുണ്ട്.  ഇനി ഞങ്ങളുടെ സന്തോഷ സംഭാഷണങ്ങളിൽ ബഹ്റിൻ പൊലിമയും. ആതിഥ്യമരുളാനും സംഘാടകരാകാനും ബഹ്റിൻ യുനൈറ്റഡ് പട്ലക്കായതിൽ അഭിമാനിക്കാം. ഭാവുകങ്ങൾ !

അല്ലാഹ് ഖൈറ് ചെയ്യട്ടെ,
അല്ലാഹ് ഖൈറ് ചെയ്യട്ടെ....

വരുന്നു പൊലിമയുടെ ബഡ്സ് കാർണിവെൽ

വരുന്നു പൊലിമയുടെ
ബഡ്സ് കാർണിവെൽ

ഇത് പൂമ്പാറ്റക്കൂട്ടം ! കിന്റർ ഗാർട്ടനിലെയും പ്രിസ്കൂളിലെയും അംഗനവാടിയിലെയും കുഞ്ഞു പൂമ്പാറ്റകൾ പൊലിമപ്പൂവാടിയിൽ ഒന്നിക്കുന്നു. ആ നക്ഷത്രകുഞ്ഞുങ്ങൾക്കും പൊലിമയുടെ ഒരു നാൾ!

ചിരിച്ചും കളിച്ചും രസിച്ചും ഉല്ലസിച്ചും ഓടിയും ചാടിയും ആടിയും പാടിയും അവർ പൂവാടിയിൽ നറുമണം ചാർത്തുന്നു.

പിരിഞ്ഞു പോകുമ്പോൾ ഒരു ഡസനോളം നഴ്സറി പൊലിമപ്പാട്ടുകൾ  സ്വന്തമാക്കി, ഹൃദിസ്ഥമാക്കി .... പിഞ്ചുകാലിൽ നടന്ന്, കൊഞ്ചിയും കൊറിച്ചും വീട്ടിലേക്ക് ...

ബഡ്സ് കാർണിവൽ  !

വിദ്യാഭ്യാസ രംഗത്തും മുന്നേറ്റമുണ്ടാക്കാൻ പൊലിമ മഹാസംഗമം മുൻകൈ എടുക്കണം

വിദ്യാഭ്യാസ രംഗത്തും
മുന്നേറ്റമുണ്ടാക്കാൻ
പൊലിമ മഹാസംഗമം
മുൻകൈ എടുക്കണം
- കൊല്യ മുഹമ്മദ് കുഞ്ഞി മാസ്റ്റർ

പട്ലയിലെ കലാ- സാംസ്കാരിക രംഗത്ത്  പുതിയ ഉണർവ്വിന് കാരണക്കാരായ പൊലിമ സംഘാടകർ തന്നെ വിദ്യാഭ്യാസ രംഗത്തും
മുന്നേറ്റമുണ്ടാക്കാൻ മുൻകൈ എടുക്കണമെന്ന് സംസകാരിക പ്രവർത്തകനും പട്ലയിലെ ആദ്യകാല അധ്യാപകൻ കൂടിയായ കൊല്യ മുഹമ്മദ് കുഞ്ഞി മാസ്റ്റർ ആവശ്യപ്പെട്ടു.

പുകൾപെറ്റ വൈദ്യർ കുടുംബത്തിലെ മഹാകവി കുഞ്ഞിമാഹിൻ കുട്ടി വൈദ്യരുടെ പാദസ്പർശമേറ്റ  പട്ലക്ക് മഹത്തായ സാംസ്ക്കാരിക പാരമ്പര്യമുണ്ട്. അത് നിലനിർത്താൻ നമ്മുടെ തലമുറക്കും വരും തലമുറകൾക്കുമാകണം.  കൊല്യയിൽ നടന്ന ഇശൽ പൊലിമ സന്ധ്യയിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊളമാജ അബ്ദുൽ റഹിമാൻ സ്വാഗതം പറഞ്ഞു. പട്ല ജി. എച്ച്. എസ്. എസ് , പി.ടി. എ പ്രസിഡന്റ് സി. എച്ച്. അബൂബക്കർ പ്രോഗ്രാം  ഉത്ഘാടനം ചെയ്തു. വേദിയിൽ പി. പി. ഹാരിസ്, എം. കെ ഹാരിസ് അടക്കം പൊലിമ സംഘാടകർ തുടങ്ങിയവർ ഉണ്ടായിരുന്നു.

ഇശൽ പൊലിമയുടെ കാരണവരായി കൊല്യമാഷും

ഇശൽ പൊലിമയുടെ
കാരണവരായി കൊല്യമാഷും

85 ന്റെ നിറവിലും മാഷ് ഓടിച്ചാടി നടക്കുന്നു. മറ്റൊന്നിനുമല്ല, ഇശൽപൊലിമച്ചന്തം തന്റെ കൺ മുമ്പിൽ നടക്കുമ്പോൾ, ഒട്ടും കുറവു വരരുതല്ലോ.

രണ്ട് പേരുകൾ കൊല്യയ്ക്ക് മറക്കാൻ പറ്റില്ല. പ്രസംഗവേദിയിലെ കൊല്യ അബ്ദുല്ല സാഹിബും,   കലാ- സാംസ്കാരിക  രംഗത്തെ മുഹമ്മദ് കുഞ്ഞി മാഷും. (രണ്ട് പേർക്കും ആരോഗ്യ പൂർണ്ണമായ ദിർഘായുസ്സിനായ് പ്രാർഥിക്കുന്നു)

മാഷ് ചെറുപ്പത്തിൽ തന്നെ സാംസ്കാരിക രംഗത്ത് സജീവമാണ്. ഒ. എസ്. എ, , എം. എച്ച്. എം., വിവിധ മസ്ജിദ്, മഹല്ല് കമ്മിറ്റികൾ - എല്ലായിടത്തും മാഷ് നേതൃപരമായ പങ്ക് വഹിച്ചിട്ടുണ്ട്.

പൊലിമയുടെ കാര്യം സംസാരിക്കാൻ വേണ്ടി ഞങ്ങൾ മാഷെ ഇയിടെ  സന്ദർശിച്ചിരുന്നു. മാഷെ പോലുള്ളവരുടെ ദീർഘകാലത്തെ ആഗ്രഹം കൂടിയാണ് ശരിക്കും പൊലിമ എന്ന് അന്ന് ഞങ്ങൾക്ക് മനസ്സിലായി.

കൊല്യ ഇശൽ പൊലിമയുടെ കാരണവരെ നമുക്ക് അഭിവാദ്യം ചെയ്യാം.

അന്ന് മാഷുമായി സംസാരിച്ചപ്പോൾ റെക്കോർഡ് ചെയ്ത ഒരു വീഡിയോ കൂടി പോസ്റ്റ് ചെയ്യുന്നു.

അബു - ബക്കർ മെയ്ഡ് കട്ടനും പോഡിയും

അബു - ബക്കർ മെയ്ഡ്
കട്ടനും പോഡിയും
ഇശൽ പൊലിമയ്ക്ക് 
കൊല്യ സ്പഷ്യൽ തന്നെ

നല്ല ചെമന്ന മധുരക്കിഴങ്ങ്, നീണ്ട് കീറി കീറ്റാക്കി ചട്ടിയിൽ ഉണ്ട്. മാവിൽ കുഴക്കുകയേ ഇനി വേണ്ടൂ. കൊല്യ മെയ്ഡ് പോഡി റെഡി. നാടൻ കേങ്ങാച്ചി.  കോമ്പിനേഷനായി ചൂടാറാത്ത സുലൈമാനിയും. അടുപ്പിനടുത്ത് നിന്ന് അബൂബക്കർ മാറിയിട്ടില്ല.

ഇന്നത്തെ കൊല്യ ഇശൽ പൊലിമ ജഗപൊഗ തന്നെ. പ്രോഗ്രാം ശരിക്കും  അതിർത്തിയിൽ പൊടിപൊടിക്കാൻ തന്നെ തീരുമാനം.

ഇരുട്ട് പടരുന്നതോടെ കുട്ടികൾ പാടിത്തുടങ്ങും. 8 മണിയോടെ ഇശൽ ഗായക സംഘം കൊല്യയിൽ ഇറങ്ങും.

പുതുമകളുമായ് ഇശൽ പൊലിമ കൊല്യ ഇപ്പോൾ സംഘാടനത്തിന്റെ തിരക്കിൽ

പുതുമകളുമായ്
ഇശൽ പൊലിമ
കൊല്യ ഇപ്പോൾ
സംഘാടനത്തിന്റെ
തിരക്കിൽ

കൊല്യയിലെ ചെറുപ്പക്കാരും കുട്ടികളും നല്ല തിരക്കിലാണ്. അവർക്ക് കൂട്ടായി നാട്ടുകാരുമുണ്ട്.

ട്രഡീഷനൽ ലുക്കോട് കൂടി ഓലക്കൂര ഒരുങ്ങിക്കഴിഞ്ഞു. അതിന് കുഞ്ഞു പൂമുഖത്തിന്റെ ഛായ. കൊല്യയിൽ സംസാരവിഷയം തന്നെ ഇശൽ പൊലിമ തന്നെ.

"അടിച്ചു പൊളിക്കണം, നാട്ടു പൊലിമക്കല്ലാതെ പിന്നെന്തിനാ നാം ഒരുക്കേണ്ടണ്ടത് ?" ഒരു കോളേജ് വിദ്യാർഥിയുടെ കമന്റ്.

"ഒക്കൂറൊ , അദെന്നെ, ഇന്ന് മങ്ങലപ്പൊൽസ്  പോൽത്തെ ആക്കിയെർന്നെന്നെ .... എന്തെല്ലിക്കോൾന്ന് " മധ്യവയസ്ക്കരിലൊരാൾ തന്റെ  നിലപാട് കൂട്ടുകാരനോട് പറഞ്ഞു.

അന്തിക്കെന്താ പരിപാടി ? ഞമ്മക്ക് കൊല്യക്കൊന്ന് പോയാലോ ?' ഇശൽ പൊലിമയുമാസ്വദിച്ചു, മധുരവും കഴിച്ച് തിരിച്ചു പോരാം. ന്തേ.....?

പട്ലയുടെ കിഴക്കതിർത്തിയിൽ ഇശൽ മഴ പെയ്യും കൊല്യയിൽ ഇന്ന്

പട്ലയുടെ
കിഴക്കതിർത്തിയിൽ 
ഇശൽ മഴ പെയ്യും
കൊല്യയിൽ ഇന്ന്
ഇശൽ പൊലിമ
കൊല്യയിൽ പോകാത്തവൻ പട്ലക്കാരനല്ല. പട്ലയുടെ അതിർത്തി മഹൽ. റേഷനരിക്കും മണ്ണെണ്ണയ്ക്കും ഒരു കാലത്ത് ആഴ്ചയിലൊരിക്കൽ കൊല്യ പോയേ തീരൂ.
പട്ലക്കാരനായ ആദ്യത്തെ സർക്കാർ സ്കൂൾ അധ്യാപകൻ കൊല്യക്കാരൻ. പട്ലത്തെ ആദ്യ റേഷൻ കടയുടെ കേന്ദ്രം കൊല്യ.

പട്ലക്കാർ ഒരു കാലത്ത് ആശ്രയിച്ചിരുന്ന വായനശാല ഉള്ളതും കൊല്യയിൽ തന്നെ.   

പൊലിമ അറിയിപ്പ്

അറിയിപ്പ്

ഗൗരവമായ സെയ്ഫ്റ്റി & സെക്യൂരിറ്റി കാരണങ്ങൾ കൊണ്ട് പൊലിമ ഗ്രൂപ്പ് 1 ഇന്ന് രാത്രിയോട് കൂടി ഡിയാക്റ്റീവേറ്റ്  ചെയ്യും.

പൊലിമ ഗ്രൂപ്പ് 2 ഇപ്പോൾ നിലവിലുണ്ട്; ആ ഗ്രൂപ്പിൽ കൂടുതൽ പേരെ ഉടനെ ചേർക്കും.

പൊലിമ ചെയർമാൻ / ജ: കൺവീനർ ഇന്ന് രാത്രി ഈ ഗ്രൂപ്പിനെ അഡ്രസ്സ് ചെയ്തേക്കും.

അസൗകര്യമുണ്ടായതിൽ ഖേദം പ്രകടിപ്പിക്കുന്നു.

പൊലിമ പബ്ലിസിറ്റി വിംഗ്‌

മാപ്പിളപ്പാട്ടു ഗായകർ പട്ലയിൽ തരംഗങ്ങൾ സൃഷ്ടിക്കട്ടെ അസ്ലം മാവില

മാപ്പിളപ്പാട്ടു ഗായകർ
പട്ലയിൽ തരംഗങ്ങൾ
സൃഷ്ടിക്കട്ടെ

അസ്ലം മാവില

കെ. എസ്. ഹാരിസ് ഗായകനാണെന്ന് ഞാൻ അറിയുന്നത് പി.സി. ഖാദറും ബക്കർ മാഷും പറയുമ്പോഴാണ്, മാസങ്ങൾക്ക് മുമ്പ്.  അദ്ദേഹത്തിന്റെ ഒന്ന് രണ്ട് പാട്ടുകൾ അന്ന് PC  തന്നെ RT ഫോറത്തിൽ പോസ്റ്റുകയും ചെയ്തു. അസീസ് പട്ലയുടെ നിർബന്ധം കൊണ്ട് വളരെ പെട്ടെന്ന് കെ. എസ്. ഹാരിസ് RT യുടെ ഭാഗമായി.

വളരെ വൈകിയാണ് ഹാരിസ് മിക്ക ദിവസങ്ങളിലും  RT യിൽ എത്തുന്നത്. പക്ഷെ, ഞങ്ങളെ പോലുള്ള ഗൾഫുകാർക്ക് പറ്റിയ സമയത്തായിരിക്കുമത്. പിന്നീടാണറിഞ്ഞത് ജോലി കഴിഞ്ഞ് കൂടണയുന്നതിലുള്ള തടസ്സമാണ്  വരവ് വൈകിക്കുന്നത്.

നല്ല ഇരുത്തം വന്ന ഗായകനെപ്പോലെയാണ് ഹാരിസ് തുടക്കം മുതൽ തന്നെ പാടിയിരുന്നത്. ചിലപ്പോൾ ട്രാക്കുണ്ടാകും, ചിലപ്പോൾ ഉണ്ടായിരിക്കില്ല. രണ്ടാമത്തെ വിഭാഗത്തിലെ പാട്ടുകളാണ് കേൾക്കാൻ കൂടുതൽ ശ്രവണസുഖം നൽകുന്നത്.

പരിചയപ്പെടുത്തുന്നതിന് മുമ്പ് നിങ്ങൾ ഹാരിസിന്റെ ഗാനം കേട്ടാൽ, പട്ലക്കാരനെന്ന് പറഞ്ഞാലും വിശ്വസിക്കില്ല. അത്ര നന്നായാണ് ഗാനാലാപനം. ചില ഓൺലൈൻ മത്സരങ്ങളിലും അദ്ദേഹം പങ്കെടുത്ത്, recoganize ചെയ്യാൻ മാത്രം പാട്ടുകൾ നല്ല ശബ്ദത്തിൽ പാടിയിട്ടുണ്ട്.

ഓൺലൈൻ നീണ്ടെഴുത്ത് ആരും വായിക്കില്ലെന്നറിയാവുന്നത് കൊണ്ട് ഒന്നു രണ്ടു കാര്യങ്ങൾ മാത്രം പറയാം, പട്ലയിൽ നല്ല ശബ്ദത്തിനുടമകളായ എണ്ണം പറഞ്ഞ ഗായകരുണ്ട്. പൊലിമയ്ക്ക് മുമ്പ് തന്നെ CP, RT പോലുള്ള സാംസ്കാരിക ഇടങ്ങളിൽ അവരുടെ ഇമ്പമുള്ള പാട്ടുകൾ നാം കേട്ടതാണ്. പൊലിമ  വന്നതോടെ പട്ലപ്പാട്ടുകാർ  എല്ലാവർക്കും സുപരിചിതരായി.

നിങ്ങൾ ഒന്ന് സംഘടിക്കുന്ന കാര്യം ആലോചിച്ചാലെന്താ ?  ഒരു സ്ഥിരം ട്രൂപ്പ് ഉണ്ടാകട്ടെ, പാട്ടിനെ സ്നേഹിക്കാത്തവർ ആരുമുണ്ടാകില്ലല്ലോ.  പഴയ വായ്പ്പാട്ടടക്കം പാടാനും പഠിക്കാനുമുള്ള ഒരു കൂട്ടായ്മ. അവർക്കാവശ്യമായ പിന്തുണ നൽകുവാൻ സഹൃദയർ ധാരാളമുണ്ടാകും. പൊലിമ തീരുന്നതിന് മുമ്പ് , ഈ വഴിക്ക് ആലോചനകൾ നടക്കട്ടെ.  മാപ്പിളപ്പാട്ടിനായി ഒരു ട്രൂപ് പട്ലയിൽ നിന്നും തുടക്കം കുറിക്കട്ടെ.

ശ്രദ്ധിക്കേണ്ടത് ഇത്രമാത്രം - ആരുടെയും വാലാകരുത്. "ഞാൻ" പറഞ്ഞാൽ മാത്രം പാടുന്ന ആളാകരുത്  നിങ്ങൾ എന്നർഥം. ആർടിസ്റ്റുകൾ തികച്ചും സ്വതന്ത്രരാണ്. ഈ മേഖലയിൽ ഹൈജാക്കിംഗിന് സാധ്യത കൂടുതലാണ്. " മമ്മച്ചാഉം ഉമ്പൂച്ചാളം  പറഞ്ഞാലേ ആടൂ, പാടൂ "  എന്ന സാഹചര്യം സിംഗർസ് (ആർടിസ്റ്റുകൾ)  തുടക്കം മുതലേ നുള്ളിക്കളയണം. 

ശബ്ദം കൊണ്ടനുഗ്രഹീതരായ നിങ്ങൾക്ക് സഹൃദയരോടും ആസ്വാദകരോടുമാണ് ഏറെ കടപ്പാട്. ശ്രോതാക്കൾക്ക് നിങ്ങളെയാണാവശ്യം.  (പാട്ട് പാടാനറിയില്ലെങ്കിലും  അത് കേൾക്കാനിഷ്ടമുള്ളവരാരുമുണ്ടാകില്ലല്ലോ. )

ഗായകരും കുറച്ച് സൗഹൃദങ്ങളും ഒന്നിച്ചിരുന്ന് ഈ വഴിക്ക് ആലോചിക്കുക. മൊഗാ ഇശൽ പൊലിമയുടെ സമ്മാനമായി പട്ലയുടെ നേതൃത്വത്തിൽ ഒരു ട്രൂപ്പുണ്ടാകാൻ സാധിച്ചാൽ ഏറ്റവും നന്ന്.  അഷ്താഫ് , ജുനൈദ്, അസ്ഗർ തൊട്ടങ്ങോട്ട് ഒരു പാട് നല്ല ഗായകരെ ഇശൽ പൊലിമയിൽ നാം കണ്ടു. കെ. എസ്. സൈഫുദീൻ, അസിസ് പട്ല, ബക്കർ മാഷ്, സാപ് , അരമന ബ്രദർസ്, അൻവർ കരീം, എ. മജീദ്, റഊഫ് കൊല്യ (ഓർമ്മയിൽ പെട്ടെന്ന് വന്ന പേരുകളാണ് ) തുടങ്ങിയവരുടെ  പിന്തുണയും ബിസ്മി ബക്കർ , കെ. എസ്. മജിദ്  തുടങ്ങിയ സീനിയേർസിന്റെ സാന്നിധ്യവും  കൂടിയുണ്ടെങ്കിൽ ഈ നിർദ്ദിഷ്ട കൂട്ടായ്മയ്ക്ക് വലിയ സാധ്യതയുമുണ്ട്.

നാട്ടൊരുമയുടെ പൊലിമ പാട്ടൊരുമയുടെ കൂടിയാകട്ടെ. സമാപനാഘോഷത്തിൽ എന്തായാലും മെഗാ ഇശൽ പൊലിമയുണ്ടല്ലോ. ഭാവി പരിപാടികളടക്കം കൂടിയാലോചിക്കാൻ പാട്ടുകാരുടെ മാത്രമായി ഒരു  സെഷൻ   ഡിസംബർ 23 നോ 24 നോ  പൊലിമ ഒരുക്കുകയും ചെയ്യാം. കുറച്ച് വൈകിപ്പോയി, സാരോല്ല, നമുക്ക് ഒന്നേന്നും പറഞ്ഞ് തുടങ്ങാന്ന്.... 

ഖുർആൻ പാരായണം : നന്ദി, കടപ്പാട്

ഖുർആൻ പാരായണം : 
നന്ദി, കടപ്പാട്

വളരെ ഭംഗിയായി ഇന്ന്  ഖുർആൻ പാരായണ മത്സര പരിപാടി നടന്നു. അൽഹംദുലില്ലാഹ്!

ഇന്നത്തെ സെഷനിൽ സംബന്ധിച്ച മുഴുവൻ മത്സരാർഥികൾ, വിജയികൾ, സദസ്യർ, സംഘാടകർ , വേദിയൊരുക്കിയവർ, വെന്യൂ അനുവദിച്ചവർ, ബഹുമാന്യ ജഡ്ജസ്‌,  അതിഥികൾ, നിസ്വാർഥ സേവനം ചെയ്ത നിർദ്ദിഷ്ട PFSc വിംഗ്, ഈ സെഷനുമായി സഹകരിച്ച നാട്ടുകാർ -  എല്ലാവർക്കും നന്ദിയും കടപ്പാടും അറിയിക്കുന്നു.

* എച്ച്. കെ. അബ്ദുറഹിമാൻ*
ചെയർമാൻ
പൊലിമ

* എം. കെ. ഹാരിസ് & *
*ഹാസിഫ് എം*
*ആക്ടിംഗ് ജ: കൺവീനർ*
പൊലിമ

ഖുർആനിന്റെ തണൽ ഒരു സംഘബലത്തോട് പറയുന്നത്

ഖുർആനിന്റെ തണൽ
ഒരു സംഘബലത്തോട്
പറയുന്നത്

അസ്ലം മാവില

ഈ വർഷമാദ്യം CP നടത്തിയ മെഡിക്കൽ ക്യാമ്പിൽ എനിക്ക് പങ്കെടുക്കാൻ പറ്റിയില്ല. ഇന്ന് നടന്ന ഖുർആൻ പാരായണ മത്സര പരിപാടിയിൽ, സദസ്സിലിരുന്നൊരു ശ്രോതാവാകാനും എനിക്ക് ഭാഗ്യമുണ്ടായില്ല. 

അന്നത്തെ മെഗാമെഡിക്കൽ ക്യാമ്പിലെ ഓരോ നിമിഷവും അകലെ നിന്ന് കണ്ണും നട്ട് കാണാനും പൊതു മനസ്സ് വായിക്കാനും ഞാൻ ശ്രമിച്ചിരുന്നു. അങ്ങിനെയായിരുന്നു തൊട്ടടുത്ത ദിവസത്തെ എന്റെ കുറിപ്പിൽ, നാമേറെ മനസ്സിൽ കൊണ്ട് നടന്നിരുന്ന ഐക്യപ്പെരുന്നാളിനെ കുറിച്ച് സുദിർഘമല്ലെങ്കിലും ചില സൂചനകൾ എഴുതിയത്. ആ സംഘാടനവും ഒരുക്കങ്ങളുമെല്ലാം ഒരു നാട്ടുത്സവത്തിനുള്ള കാഹളമുഴക്കമെന്ന് അന്ന് പറഞ്ഞിരുന്നു.

ഇന്ന് CP അതിന്റെ  ചെറിയ പ്രതലത്തിൽ നിന്നു കൊണ്ടു നടത്തിയ ഖുർആൻ പാരായണ മത്സരം കണ്ടപ്പോൾ, അത് നേരിട്ടനുഭവിച്ച, സദസ്സിലും വേദിയിലും ഹാജരായ നിങ്ങൾക്കെന്ത് തോന്നി ? എന്ത് തോന്നുന്നു ?

വ്യക്തിപരമായ ചില അസൗകര്യങ്ങൾ കാരണം,  അതിമഹത്തായ ഈ പരിപാടിയിൽ സംബന്ധിക്കുവാനും അതിന്റെ സംഘാടകരോടൊപ്പം നിന്ന് പ്രവർത്തിക്കുവാനും സാധിച്ചില്ലെന്ന സ്വകാര്യ ദു:ഖം നിലനിൽക്കെ തന്നെ, എനിക്ക് തോന്നിയതും, നടക്കുമെന്ന് നൂറ് ശതമാനം പ്രതീക്ഷയുള്ളതുമായ ഒരു കാര്യം പറയട്ടെ. സംഘാടനം കണ്ടു. ഒരുക്കങ്ങൾ കണ്ടു. ആ ആത്മാർഥതയും കമിറ്റ്മെൻറും എല്ലാം കണ്ടു. അത് കൊണ്ടും , അത് കണ്ടുമാണ് ഇനി ഒരു നിർദ്ദേശം മുന്നോട്ട് വെക്കുന്നത്.

അതിതാണ് - CP എല്ലാ വർഷവും മുൻ കയ്യെടുത്ത് ഖുർആൻ പാരായണ സെഷൻ നടത്തുക. ചെറുതല്ല, വലുത്. ഏറ്റവും ഭംഗിയായി, എല്ലാ ചിട്ടവട്ടങ്ങളും പാലിച്ച്. ഫാഹിദ്മാർക്ക് കൂടുതൽ മുൻഗണന നൽകി. പങ്കെടുക്കുന്നവരുടെ പരിധി പട്ലയിൽ ഒതുക്കാതെ, ആദ്യം ജില്ല,  പിന്നെ  സംസ്ഥാനം, അത് കഴിഞ്ഞ് അതിനപ്പുറം.

നടക്കും, തീർച്ച, അത് സംഘടിപ്പിക്കാൻ കിടയറ്റ ഒരു ടീമുണ്ടെങ്കിൽ. ഹിജ്റ മാസമെങ്കിൽ റമദാൻ  ഏറ്റവും യോജിച്ച സമയം. ജോർജിയൻ കലണ്ടറെങ്കിൽ സെപ്റ്റംബറും.

നേതൃത്വം ആലോചിക്കണം, അതിന് പിന്തുണയുമായി പട്ലക്കാർ മൊത്തം പിന്നിലുണ്ടാകണം. സി.പി.ക്കേ  പറ്റൂ. ഒരു നാട് മുഴുവൻ ഒന്നിച്ചിരിക്കാൻ ഈ ഒരു കുടക്കീഴേ ഇപ്പഴുള്ളൂ. ഈ സിപിത്തണൽ എല്ലാവർക്കും അനുഭവിക്കാനും അനുഭൂതിയുണ്ടാക്കാനുമെന്ന് ഇന്നത്തെ രാത്രിയിൽ ആകാശപ്പുറത്ത് കാറ്റ് കൊള്ളാനിരുന്ന നക്ഷത്ര കുഞ്ഞുങ്ങൾ പോലും പറയുന്നുണ്ട്. 

നന്മ നിറഞ്ഞ ആലോചനകൾ നമ്മെയെല്ലാവരും സക്രിയമാക്കട്ടെ, രാവേറെ വൈകിയെങ്കിലും, നന്മകൾ വീണ്ടും നേരട്ടെ! 

ഖുർആൻ പാരായണം : സമാപന സമ്മേളനം നടന്നു കൊണ്ടിരിക്കുന്നു

ഖുർആൻ പാരായണം  :
സമാപന സമ്മേളനം  നടന്നു കൊണ്ടിരിക്കുന്നു

ഉച്ചയ്ക്ക് ശേഷം തുടങ്ങിയ മത്സരങ്ങൾ ! നാലു വിഭാഗങ്ങളിൽ നിരവധി പേർ പങ്കെടുത്തു. വേദി പോലെ സദസ്സും അത്ര തന്നെ സമ്പന്നം ! സദസ്സിലായിരുന്നു ഹാഫിദുമാരായ വിധികർത്താക്കൾ ഇരുന്നിരുന്നത്!

ഇപ്പോൾ സമാപനം .
സ്വാഗതം പറഞ്ഞു. ഉദ്ഘാടനം സുൽത്താൻ മഹ്മൂദ് നിർവഹിച്ചു. അധ്യക്ഷ സ്ഥാനത്ത് ബഷിർ പട്ലയാണ്. ബഹുമാന്യരായ മത്സര വിധികർത്താക്കളായ ഹാഫിദുമാരാണ് വിധി പ്രഖ്യാപനവും അവലോകനവും നടത്തുന്നത്.

ആശംസകൾ -  ബഹു: ഹാഫിദ് അനസ് മുഹമ്മദ്,  ബഹു : ഹാഫിള് മുഹമ്മദ് മിദ്ലാജ്,  ബഹു: ഹാഫിള് മുഹമ്മദ് റസീം , ബഹു: ഹാഫിള് മുഹമ്മദ് നിസാമുദ്ദീൻ,  എം. എ. മജിദ്, എച്ച്. കെ., സി. എച്ച്. , സൈദ്,  എം. കെ.എച്ച്, , എം. എസ്. മുഹമ്മദ്, അഷ്റഫ് കുമ്പള തുടങ്ങിയവർ.  കൊപ്പളം കരീം നന്ദി പറയും.

പൊലിമ ഖുർആൻ പാരായണ മത്സരം ഇവർ വിധി നിർണ്ണയിച്ചു

പൊലിമ
ഖുർആൻ പാരായണ മത്സരം
ഇവർ വിധി നിർണ്ണയിച്ചു

ഈ ആദരീണയ വ്യക്തിത്വങ്ങളാണ് പൊലിമ സംഘടിപ്പിച്ച ഖുർആൻ പാരായണ മത്സരങ്ങളുടെ വിധി നിർണ്ണയിച്ചവർ. 

ആ സമദരണീയർ :

ബഹു : ഹാഫിള് മുഹമ്മദ് മിദ്ലാജ് ഹിമമി സഖാഫി, മുഹിമ്മാത് നഗർ
(ഇമാം, മസ്ജിദ് അൽഫഖ , അൽഐൻ)

ബഹു: ഹാഫിള് മുഹമ്മദ് റസീം , ത്വയ്ബ ഇസ്ലാമിക് സ്കൂൾ, നാലാം മൈൽ

ബഹു: ഹാഫിള് മുഹമ്മദ് നിസാമുദ്ദീൻ, ദാറുൽ (ഹിഖ്മ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഖുർആൻ & സയൻസ് , കണ്ണാടി പള്ളി)

പരിചയപ്പെടുത്തലുകളില്ലാതെ തന്നെ, ബഹുമാന്യരായ  ഈ  വിധികർത്താക്കളെ പൊലിമയ്ക്ക് വേണ്ടി, നമ്മുടെ നാടിന് വേണ്ടി  അഭിവാദ്യം ചെയ്യുന്നു.

പൊലിമ ഖുർആൻ പാരായണ മത്സരം പുരോഗമിക്കുന്നു

പൊലിമ
ഖുർആൻ പാരായണ മത്സരം
പുരോഗമിക്കുന്നു

പൊലിമയുടെ ഭാഗമായി   ഇന്ന് ഉച്ച കഴിഞ്ഞ്  തുടങ്ങിയ ഖുർആൻ പാരായണ മത്സരം വളരെ നന്നായി പുരോഗമിക്കുന്നു.  വളരെ നല്ല സദസ്സാണുള്ളത്. കുറച്ച് കഴിഞ്ഞ് മഗ്രിബ് നമസ്ക്കാരത്തിനായി നിർത്തിവെക്കും.

ഒന്നും രണ്ടും സ്ഥാനക്കാരെ കാത്തിരിക്കുന്നത് 
ക്യാഷ് അവാർഡുകളാണ് .. നാല്കാറ്റഗറികളിലുള്ളവർക്കും കാഷ് അവാർഡ് ലഭിക്കും.

ഹാഫിദ് , ഹിഫ്ദ് വിദ്യാർഥി വിഭാഗം, മറ്റു വിദ്യാർഥി വിഭാഗം (10 വയസ്സ് / 10 വയസ്സിന് മുകളിൽ), ജനറൽ വിഭാഗം - ഈ നാല് വിഭാഗങ്ങളിലാണ് ഇപ്പോൾ മത്സരം നടന്നു കൊണ്ടിരിക്കുന്നത്.

🎇 _______________
സാഹിത്യ വിഭാഗം, സർഗ്ഗപ്പൊലിമ

ഒന്നും രണ്ടും സ്ഥാനക്കാർക്ക് ക്യാഷ് അവാർഡ് നൽകും

ഒന്നും രണ്ടും സ്ഥാനക്കാർക്ക്
ക്യാഷ് അവാർഡ് നൽകും
നാളെ പൊലിമ
ഖുർആൻ പാരായണ മത്സരം

പൊലിമയുടെ ഭാഗമായി  വെള്ളി ഉച്ച കഴിഞ്ഞ്  രണ്ടര മണി മുതൽ  ഖുർആൻ പാരായണ മത്സരം നടക്കും. ഒന്നും രണ്ടും സ്ഥാനക്കാർക്ക്
സ്പോൺസേർഡ് ക്യാഷ് അവാർഡ് നൽകുമെന്ന് സംഘാടകർ അറിയിച്ചു.

നാല്കാറ്റഗറികളിലുള്ളവർക്കും കാഷ് അവാർഡ് ലഭിക്കും.

ഹാഫിദ് , ഹിഫ്ദ് വിദ്യാർഥി വിഭാഗം, മറ്റു വിദ്യാർഥി വിഭാഗം (10 വയസ്സ് / 10 വയസ്സിന് മുകളിൽ), ജനറൽ വിഭാഗം - ഈ നാല് വിഭാഗങ്ങളിലാണ് മത്സരം.

മൂന്നും നാലും വിഭാഗങ്ങളിൽ പെട്ടവർക്ക് യഥാക്രമം  ഹമ്മ ജുസുഇൽ നിന്നും,   സൂറത്തുൽ ബഖറയിൽ നിന്നുമാണ് മത്സരത്തിൽ പാരായണം ചെയ്യാൻ ആവശ്യപ്പെടുക.

മത്സരിക്കാൻ താൽപര്യമുള്ളവർക്ക് ഇന്ന് രാത്രി 8:30 മുമ്പ് പേര് രജിസ്റ്റർ ചെയ്യാം.

രജിസ്റ്റർ ചെയ്യാൻ വിളിക്കുക :
Basher Patla  9400641493
Hasif Patla     9895611631

🎇 _______________
സാഹിത്യ വിഭാഗം, സർഗ്ഗപ്പൊലിമ

ഖുർആൻ മത്സരം തുടങ്ങുന്നു നാട്ടിലുള്ളവർ എത്തുക

ഖുർആൻ മത്സരം
തുടങ്ങുന്നു
നാട്ടിലുള്ളവർ എത്തുക

പട്ല സ്കൂൾ അങ്കണം സജ്ജമായി, ഖുർആൻ മത്സരം തുടങ്ങി. ഫാഫിളുമാർ, ഫിഫ്ള് വിദ്യാർഥികൾ, മദ്രസ്സാ സ്റ്റുഡന്റ്സ്, മറ്റുള്ളവർ ..

അവർ ഒരുങ്ങി, അന്തരീക്ഷത്തിൽ ഇപ്പോൾ കേൾക്കുന്നത് ഖുർആനിന്റെ മധുരിമയാർന്ന പാരായണം.

സദസ്സ് നിബിഡമാണ്. വരൂ ഖുർആനിന്റെ ഈ തണലിൽ അവരുടെ കൂടെ ഒരൽപം ഇരിക്കാം, ശാന്തമായ് കേൾക്കാം.

എല്ലാം തിരക്കിന്റെ പേരിൽ തള്ളുന്ന കൂട്ടത്തിൽ നിന്ന് ഈ പരിപാടിയെയെങ്കിലും നമുക്ക് മാറ്റി നിർത്താം.  ഇപ്പോഴത്തെ തിരക്ക് ഈ സദസ്സിലെത്താനുള്ള താകട്ടെ.

വരൂ സ്കൂൾ മുറ്റത്തേക്ക് ...
ദൈവിക വചസ്സുകൾ കേട്ട് നമുക്ക് നല്ലതും നന്മയും വാരി കൂട്ടാം ..

ഡിസംബർ 20, 21, 22 തിയ്യതികളിൽ പത്തായപ്പൊലിമ

ഡിസംബർ 20, 21, 22
തിയ്യതികളിൽ
പത്തായപ്പൊലിമ

ഡിസംബർ 20,  21, 22 ദിവസങ്ങൾ  ഒരുക്കങ്ങളുടെതാണ്. നാട്ടുത്സവത്തിന്റെ സമാപനാഘോഷത്തിന് തൊട്ടുമുമ്പിലുള്ള മൂന്ന് ദിവസങ്ങൾ !

ഉപ്പ് മുതൽ കർപ്പൂരം വരെ നമ്മുടെ  ഉത്സവദിനങ്ങൾക്ക് വേണ്ടി ഒരുക്കൂട്ടുന്ന ദിവസങ്ങൾ !

പത്തായപ്പൊലിമ നിറയ്ക്കാൻ  നിങ്ങൾ നൽകുന്നതെന്തും   സ്വീകരിക്കും.

ചായമക്കാനിയുണ്ട്, അൽപം തേയിലയാകാം, പഞ്ചസാരയാകാം, ഏലക്കയാകാം, മുറ്റത്ത് വളരുന്ന ഒരില്ലി പുതിനയാകാം...

പായസമുണ്ട്, അതിന് പാലാകാം, തേങ്ങയാകാം, തേങ്ങെണ്ണ, ശർക്കര, കശുവണ്ടി, കപ്പലണ്ടി... എന്തുമാകാം.

23 ന് കേമമായ പൊലിമസദ്യയുണ്ട് - അതിനുള്ള പച്ചക്കറി മുതൽ പപ്പടം  വരെ നൽകാം.

നാട്ടുത്സവത്തിന് വേണ്ടി നിങ്ങൾ നൽകുന്ന എന്തും സ്വീകരിക്കും. വട്ടി, വള്ളി ചട്ടി, മുട്ടി, കൈകോട്ട്, കമ്മട്ടി... ഇതൊക്കെ വായ്പ തന്നാൽ, തിരിച്ചു തരും.

ചെറിയ ഒരു വണ്ടി ആ മൂന്ന് ദിവസങ്ങളിൽ നിങ്ങളുടെ വീട്ടു മുറ്റത്തെത്തും. ഒന്നുമില്ലെന്ന് പറയരുത് . 

പൊലിമ കലാ - സംസ്ക്കാരിക പരിപാടികൾ : ഡിസംബർ 10 നകം വിവരങ്ങൾ തരിക

പൊലിമ കലാ - സംസ്ക്കാരിക പരിപാടികൾ :
ഡിസംബർ 10 നകം
വിവരങ്ങൾ തരിക

ഡിസംബർ 23,  24 തിയ്യതികളിൽ നടക്കുന്ന പൊലിമ സമാപനാഘോഷത്തിലെ കലാ - സംസ്ക്കാരിക പരിപാടികളിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ, തങ്ങൾ പങ്കെടുക്കുന്ന  ഇനം തിരിച്ചുള്ള  വിവരങ്ങൾ ഉടനെ അറിയിക്കുക.
അവസാന തിയതി : 10 ഡിസംബർ, രാത്രി 11 PM (ഇന്ത്യൻ സമയം ).

ഏറ്റവും മികച്ചവയ്ക്ക് സ്റ്റേജിൽ അവതരിപ്പിക്കുവാൻ അവസരം നൽകും.

ജനറൽ കാറ്റഗറിയിലുള്ളവരും
മറ്റു സ്കൂൾ വിദ്യാർഥികളും പേര് വിവരങ്ങൾ  പൊലിമ പ്രോഗ്രാം കമ്മിറ്റിയിലെ റാസ, ഷരീഫ് കുവൈറ്റ്, ഖാദർ അരമന, ബഷീർ എന്നിവരെ ഏൽപ്പിക്കുക.  പട്ല ഗവ. സ്കൂൾ വിദ്യാർഠികളുടെ ലിസ്റ്റ് പിന്നീട് ഞങ്ങൾ collect ചെയ്യും.

പൊലിമ സമാപനാഘോഷം കരട് പ്രോഗ്രാം ചാർട്ട് തയ്യാറാകുന്നു

പൊലിമ
സമാപനാഘോഷം
കരട് പ്രോഗ്രാം ചാർട്ട്
തയ്യാറാകുന്നു

23 11 2017

രജിസ്ട്രേഷൻ
വോളണ്ടിയർസ്  മീറ്റ്
കമ്പവലി ( ഹൗസ് മത്സരം)
എക്സിബിഷൻ
പാചകമേള
ബാച്ച്മേറ്റ്സ് മീറ്റ്
കുട്ടികൾക്ക് ചിത്രരചന
ഉച്ചഭക്ഷണം
പ്രവാസിക്കൂട്ടം
ടെക്ക്നോ സമ്മിറ്റ്
ഫണ്ണി ഗെയിംസ്
പൊലിമാദരം
തലമുറ സംഗമം - GPGC
പട്ട്ലേസ്
സമ്മാനപ്പൊലിമ
ഒപ്പന - (സ്കൂൾ സെക്ഷൻ)
എം -3- ഷോ
മറ്റു കലാപരിപാടികൾ
മിനി ഇശൽ പൊലിമ

24 11 2017

ഫണ്ണി ഗെയിം - മുതിർന്നവർ
ഫണ്ണി ഗെയിം - കുട്ടികൾ
സ്കൂൾ STDNT  പ്രോഗ്രാം (others)
മൈലാഞ്ചിപ്പൊലിമ < 10 വയസ്സ്
കിഡ്സ്  ഷോ < 6 വയസ്സ്
ലഞ്ച് ടൈം
കൊങ്കാട്ടം  for  < 3 വയസ്സ്
സ്കൂൾ STDNT പ്രോഗ്രാം (GHSS)
പൊലിമാദരം
സമ്മാനപ്പൊലിമ
സാംസ്ക്കാരിക സദസ്സ്
ചിത്രീകരണം
എം - 3 - ഷോ
വട്ടപാട്ട് 
മറ്റു കലാപരിപാടികൾ
മെഗാ ഇശൽ പൊലിമ 
____________________

1) സമാപനാഘോഷം പൊലിപ്പിക്കുന്നതിന്റെ ഭാഗമായി  Instant Program ഉണ്ടാകും. ഇതിന്റെ ചുമതല 2 അംഗ IPC ക്കായിരിക്കും.
2) കാര്യപരിപാടികളിൽ  ആവശ്യമായ മാറ്റങ്ങൾ (addition / deletion) വരുത്താനുള്ള പൂർണ്ണാധികാരം പ്രൊഗ്രാം കമ്മിറ്റിക്കാണ്. 
3) ഓരോ പ്രോഗ്രാമിന്റെയും വെന്യു തീരുമാനിക്കുന്നത് 3 അംഗ VMCക്കായിരിക്കും.
4) പ്രോഗ്രാമുകൾക്ക് അനുയോജ്യമായ ടൈറ്റിൽസ്  ഉടനെ പ്രസിദ്ധീകരിക്കും.
5) മിക്ക കലാപരിപാടികളുടെയും  എണ്ണവും അവതരണ സമയവും പരിമിതപ്പെടുത്തിയിട്ടുണ്ട്.
6) സ്ക്രീനിംഗ് കമ്മറ്റി ഉടൻ നിലവിൽ വരും.
7) നിലവിലുള്ള വോളണ്ടിയർ വിംഗിന് പുറമെ, പൊലിമ ആഘോഷത്തിന് എത്തുന്ന പ്രവാസികളെ കൂടി ഉൾപ്പെടുത്തി, പൊലിമ ഫെസ്റ്റ് സെർവീസ് ക്ലസ്റ്റർ (PFSc) എന്ന സേവന വിംഗും ഡിസംബർ 21 മുതൽ പ്രവർത്തിക്കും. 

ഒരുക്കങ്ങൾ നടക്കുന്നു വെളളിയാഴ്ച പൊലിമ ഖുർആൻ പാരായണ മത്സരം

ഒരുക്കങ്ങൾ നടക്കുന്നു
വെളളിയാഴ്ച
പൊലിമ
ഖുർആൻ പാരായണ മത്സരം

പൊലിമയുടെ ഭാഗമായി ഡിസംബർ 1,  വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ്  രണ്ടര മണി മുതൽ  ഖുർആൻ പാരായണ മത്സരം നടത്തുന്നു.

താഴെ പറയുന്ന കാറ്റഗറികളിലാണ് മത്സരം.

ഹാഫിദ്
ഹിഫ്ദ് വിദ്യാർഥി വിഭാഗം 
മറ്റു വിദ്യാർഥി വിഭാഗം (10 വയസ്സ് / 10 വയസ്സിന് മുകളിൽ)
ജനറൽ വിഭാഗം

മൂന്നും നാലും വിഭാഗങ്ങളിൽ പെട്ട മറ്റു വിദ്യാർഥികൾക്ക് ഹമ്മ ജുസുഇൽ നിന്നും,  ജനറൽ കാറ്റഗറിയിൽ ഉൾപ്പെടുന്നവർക്ക് സൂറത്തുൽ ബഖറയിൽ നിന്നുമാണ് മത്സരത്തിൽ പാരായണം ചെയ്യാൻ ആവശ്യപ്പെടുക.

മത്സരിക്കാൻ താൽപര്യമുള്ളവർ നാളെ രാത്രി 8:30 മുമ്പ് പേര് രജിസ്റ്റർ ചെയ്യുക.

രജിസ്റ്റർ ചെയ്യാൻ വിളിക്കുക :
Basher Patla  9400641493
Hasif Patla     9895611631

🎇 _______________
സാഹിത്യ വിഭാഗം, സർഗ്ഗപ്പൊലിമ

പൊലിമ പ്രാഗ്രാം Draft

23 11 2017

രജിസ്ട്രേഷൻ
വോളണ്ടിയർസ്  മീറ്റിംഗ്
കമ്പവലി
എക്സിബിഷൻ
പാചകമേള
ബാച്ച്മേറ്റ്സ് മീറ്റ്
കുട്ടികൾക്ക് ചിത്രരചന/
കാർട്ടൂൺ വര etc 
ഉച്ചഭക്ഷണം
I   P
പ്രവാസിക്കൂട്ടം
ടെക്ക്നോ മീറ്റ്
ഫണ്ണി ഗെയിംസ്
പൊലിമാദരം
തലമുറ സംഗമം - GPGC
പട്ട്ലേസ്
സമ്മാനപ്പൊലിമ
ഒപ്പന - (സ്കൂൾ സെക്ഷൻ)
എം -3- ഷോ
മറ്റു കലാപരിപാടികൾ
മിനി ഇശൽ പൊലിമ

24 11 2017

ഫണ്ണി ഗെയിം - മുതിർന്നവർ
ഫണ്ണി ഗെയിം - കുട്ടികൾ
സ്കൂൾ ST  പ്രോഗ്രാം (others)
മൈലാഞ്ചി മൽസരം < 10 വയസ്സ്
കിഡ്സ്  ഷോ < 6 വയസ്സ്
ലഞ്ച് ടൈം
കൊങ്കാട്ടം  for  < 3 വയസ്സ്
I.     P.
സ്കൂൾ ST  പ്രോഗ്രാം  (GHSS)
പൊലിമാദരം
സമ്മാനപ്പൊലിമ
സാംസ്ക്കാരിക സദസ്സ്
ചിത്രീകരണം
എം - 3 - ഷോ
വട്ടപാട്ട് 
മറ്റു കലാപരിപാടികൾ
മെഗാ ഇശൽ പൊലിമ 

.

ഞങ്ങൾക്ക് നന്ദി പറയാനുണ്ട് ...

ഞങ്ങൾക്ക്
നന്ദി പറയാനുണ്ട് ...

അർഷദ് കൊണ്ടോട്ടി

ഞങ്ങളെ ഹൃദ്യമായി വരവേറ്റ പൊലീമയുള്ള പട്ട്ളയോട് ...

നെഞ്ചോട് ചേർത്ത സ്നേഹസംഘടകരോട്.....

അംഗീകരിക്കാൻ സന്മനസ്സ് കാണിച്ച സുമനസ്സുകളോട്....

മുഖക്കണ്ണ് അടച്ചനേരം അകക്കണ്ണ് തുറന്ന ആസ്വാദകരോട്....

ഞങ്ങളുടെ വിടവാങ്ങലിന് ഹൃദയം കൊണ്ട് തേങ്ങിയവരോട്......

ആ ദിവസത്തെ രാത്രിയെ ദുഃഖ സാന്ദ്രമായ് കനപ്പിച്ച പട്ട്ളയുടെ പ്രകൃതിയോട്......

വിടവാങ്ങൽ ദിവസം ഈറൻ അണിഞ്ഞ പട്ട്ള യുടെ മണ്ണിനോട്...

തീർത്തും ദുഃഖാർദ്രമായ് ,
അൽ റെയ്ഹാൻ ടീം...

ബൈ ,
ബൈ പട്ല
ബൈ പൊലിമ

കാഴ്ച്ച എക്സിബിഷൻ നന്ദി, കടപ്പാട്

കാഴ്ച്ച എക്സിബിഷൻ
നന്ദി, കടപ്പാട്

കാഴ്ച്ച ത്രിദിന എക്സിബിഷൻ ഇന്ന് സമാപിച്ചു.  എക്സിബിഷനിലും തുടർന്ന് നടന്ന സ്നേഹോപഹാര ചടങ്ങിലും ഇശൽ പൊലിമയിലും സഹകരിച്ച എല്ലാവർക്കും നന്ദിയും കടപ്പാടും അറിയിക്കുന്നു.

*എച്ച്. കെ. മാസ്റ്റർ*
ചെയർമാൻ
പൊലിമ

*അസ്ലം മാവില*
ജ: കൺവീനർ
പൊലിമ

കൗമാരക്കാർ വിതുമ്പി "കാഴ്ച്ച"യുടെ ലോകമവരെ സ്തബ്ദരാക്കി ...

കൗമാരക്കാർ
വിതുമ്പി
"കാഴ്ച്ച"യുടെ
ലോകമവരെ
സ്തബ്ദരാക്കി ...

പൊലിമ സംഘടിപ്പിച്ച കാഴ്ച്ച എക്സിബിഷൻ അവസാന ദിവസമാണ് ഇന്ന് . ഇപ്പോഴും കുട്ടികൾ ക്യൂവിലാണ്. അർഷദിന്റെ ടീം നിർത്താതെ എക്സിബിഷൻ ഓപറേഷനിലും. ഒരു ബ്രെയിക്കുമില്ലാത്ത പ്രൊഗ്രാം.

ഇന്ന് സ്കൂൾ മക്കൾക്ക് മാത്രമാണ് പ്രവേശനം. കൗമാരക്കാർ പോയത് പോലെയല്ല തിരിച്ചു വന്നത്. ഈറനണിഞ്ഞ കണ്ണുകൾ. വാടിയ മുഖം. അസ്വസ്ഥത. ആധി . വ്യാധി. എല്ലാം അവരെ പൊതിഞ്ഞത് പോലെ.

"ഇന്നാണ് വിസിറ്റർസിന് ശരിക്കും ഇഫക്ട് ഉണ്ടായത്. ആ മുഖങ്ങൾ നോക്കൂ. കാഴ്ച്ച അവർക്കെന്തൊക്കെയോ മെസ്സേജ് നൽകിയിട്ടുണ്ട്" ജനാലക്കിടയിൽ ആ കുട്ടികളെ ചൂണ്ടി ഒരു ടീമംഗം പറഞ്ഞു.

ഇന്ന് രാവിലെ 9 മണി മുതൽ എക്സിബിഷൻ തുടങ്ങി. ആറ് മണിയോടെ നിർത്താനാണ് ഉദ്ദേശം.

ഇന്ന് എക്സിബിഷൻ തീരും കാഴ്ച്ച എക്സി ടീമിന് സ്നേഹോപഹാരമർപ്പിക്കും

ഇന്ന്  എക്സിബിഷൻ തീരും
കാഴ്ച്ച എക്സി ടീമിന്
സ്നേഹോപഹാരവും
യാത്രയയ്പ്പും ഏഴ് മണിക്ക്

കാഴ്ച്ചയുടെ പുതുമയുള്ള ചാലുകീറി പുതിയ ആലോചനകൾക്കും അകക്കാഴ്ച്ചക്കും വഴിതെളിച്ച് കൊണ്ട് 3 ദിവസം നീണ്ട് നിന്ന എക്സിബിഷൻ ഇന്ന് സമാപിക്കും.

ഇന്ന് വൈകുന്നേരത്തോടെ രജിസ്ട്രേഷൻ നിർത്തും. 7 മണിക്ക് കാഴ്ച്ച എക്സ്പോർട്ട്സിനു സ്നേഹത്തിൽ ചാലിച്ച യാത്രാ മൊഴി നൽകും. പൊലിമയുടെ സ്നേഹോപഹാരവും ഓരോരുത്തർക്കും നൽകും.

അൽറൈഹാൻ ഒപ്റ്റോമെട്രി കോളേജ്  വിദ്യാർഥികളായ അർഷദ് (ടീം ലീഡർ), ആഷിൽ, ജാലിബ്, സ്വാബിർ, ഇജ്ലാൽ, ആൽബിൻ, നൗഫൽ, ഷാനിദ്, ഫബിത് ഷാ, ഗോകുൽ, മുജ്തബ, പി. അർഷദ്, ജിബിൻ, ശിൽപ, നുഫൈലത്, ഹിബ തസ്നീം, ചിഞ്ചു, ആതിര, അനുപമ, ഹിബ, ആമിന ബിൻസി, സനിയ, ഹസ്ന , വർദ, ഷന,  കോർഡിനേറ്റർ
ഉനൈസുൽ അമിൻ, എബിലിറ്റി ഫൗണ്ടേഷനിലെ ലീല, ഹനിഫ, ഫസില,  പി. ആർ. ഒ  നൗജിഷ് എന്നിവരാണ് ടീമംഗങ്ങൾ.

ലളിതമാണ് ചടങ്ങ്. ക്ഷണമായി സ്വീകരിച്ച് എത്തുക. 

നൗജിഷ് PRO , visually impaired wing ( പൊലിമ ഫയൽ )

നൗജിഷ് PRO ,  visually impaired wing

കാഴച വൈകല്യമുള്ള
ഹനീഫ, ലീല, ഫസീല

കാഴ്ച്ച കാണാൻ  രണ്ടാം നാൾ
സ്ത്രീകൾ നിറഞ്ഞു കവിഞ്ഞു
രാത്രി ഒമ്പത് വരെ എക്സിബിഷൻ

ബഷീർ - ഖാദർ - മഹമൂദ് - സൈദ് ടീമാണ് കാഴ്ച്ചയുടെ ബാക്ക് ബോൺസ്. പി. പി. ഹാരിസ് - എം. കെ. ഹാരിസ് - എം. എ. മജീദ് - ശരീഫ് -  സി. എച്ച്.-  എച്ച്. കെ എന്നിവർ പ്രധാന മേൽനോട്ടവും. അവരിൽ ഒരാൾ "ജാറു"മ്പോൾ പിന്നൊരാൾ എത്തിയിരിക്കണം , അതാണ് കണ്ടീഷൻ.

തലേ ദിവസത്തെ അവലോകനത്തിൽ തന്നെ ഞായറാഴ്ച സ്ത്രീകൾ കൂടുതലുണ്ടാകുമെന്ന ധാരണ തെറ്റിയില്ല. രാവിലെ തന്നെ പർദ്ദ ധരിച്ച സ്ത്രി സാനിധ്യം എക്സിബിഷൻ വെയിറ്റിംഗ് പവലിനിൽ കണ്ടു തുടങ്ങി. ഈറനണിഞ്ഞ കണ്ണുകളുമായാണ് അവർ സ്റ്റെപ്പിറങ്ങിയത്.

ഇന്നലെ പോലീസുകാരും ഉദ്യോഗസ്ഥരും ഉസ്താദുമാരും എക്സിബിഷൻ കാണാൻ വന്നവരിൽ പെടും. വിസിറ്റർസ് രെജിസ്റ്ററിൽ കുറിപ്പെഴുതുമ്പോൾ എല്ലാവരുടെയും കണ്ണുകൾ സജലങ്ങളായി.

വിസിറ്റർസ് കൂടുതൽ ഉണ്ടായിരുന്നത് കൊണ്ട് ഇന്നലത്തെ വോളണ്ടിയർസിന് ഉത്തരവാദിത്വവും കൂടി. സുബൈർ, നാച്ചു, ഇർഫാൻ, അബ്ദുല്ല,  അനസ് അബ്ദുല്ല,  മുഹമദ്, സൽമാൻ, ലതീഫ് തുടങ്ങിയ അതി രാവിലെ റിപ്പോർട്ട് ചെയ്തു. സബാഹ്, അനസ് നാസർ, ഖലീൽ, ജാസിർ, ഇൻസാഫ് , റാഫി അടക്കമുള്ള വലിയ ടീം അവരുടെ ഉത്തരവാദിത്യവും കൃത്യമായി ചെയ്തു.

മൂന്ന് പേരാണ് ഇന്നലെ ചായ "മെക്കാനിക്കാ"യത്.  എം. എ. മജീദ്, ബി. എം. ഹാരിസ്, റാസ പട്ല

Sabah 
Anas
Lateef
Insaf
Kaleel 
Jasir
Abdullah
Rafi ps
എന്നിവർ വോളണ്ടിയേസായി

കുഞ്ഞുമക്കൾ ഇനി ഖത്തർ പട്ല കൂട്ടായ്മയുടെ ഒളിമിന്നും T ഷർട്ടുമായ് കായികപ്പൊലിമ കാണും

കുഞ്ഞുമക്കൾ ഇനി
ഖത്തർ പട്ല കൂട്ടായ്മയുടെ
ഒളിമിന്നും T ഷർട്ടുമായ്
കായികപ്പൊലിമ കാണും 

കുഞ്ഞുമക്കൾ ആ കുപ്പായങ്ങൾ പൊലിമയ്ക്ക് വേണ്ടി അണിയും. മനോഹരമായ ആ ടി ഷർട്ട് ഇട്ട്  പൊടിമക്കൾ പൊലിമക്കളി കാണും എന്ന് പറയുന്നതാകും കൂടുതൽ ശരി.

പൊലിമ മത്സരങ്ങൾ നടക്കുന്ന എല്ലാ മൈതാനങ്ങളിലും കളികളിലും ഖത്തർ പട്ല കൂട്ടായ്മയുടെ  *T ഷർട്ടു*മിട്ട്  ഇനി നമ്മുടെ കുട്ടികളെ കാണാം.

"100 കുട്ടികളുടെ T ഷർട്ടിന്റെ കാര്യം ഞങ്ങൾ ഏറ്റു'' - ഖത്തർ പൊലിമ കൂട്ടായ്മയ്ക്ക് വേണ്ടി സംസാരിച്ച ഷംസുദീൻ പട്ല &  ഹനീഫ പേരാൽ പറഞ്ഞു. "ഇരുപതിൽ താഴെ പട്ലക്കാരാണ് ഇവിടെ ഉള്ളത്. ആ കൂട്ടായ്മയുടെ  സമ്മാനം " 

ചെറിയ മക്കൾക്ക് ജേഴ്സിയുമായി കൂടുതൽ പേർ മുന്നോട്ട് വരുന്നുണ്ട്. വൈറ്റാണ് ജേഴ്സിക്കായി പൊലിമ പ്രൊമോഷൻ ഡസ്ക് അംഗീകരിച്ച കളർ. ടി - ഷർട്ടിന്റെ മുൻ വശം പൊലിമയുടെ ലോഗോ പിന്നിൽ സ്പോൺസറുടെ ലോഗൊയും (as mandatory)  ഉണ്ടാകും. 

CITIZEN ഡ്രൈവിംഗ് സ്കൂളിൽ ലേണേഴ്സിന് ഡിസം: 24 വരെ പൊലിമക്കിഴിവ്

CITIZEN ഡ്രൈവിംഗ് സ്കൂളിൽ
ലേണേഴ്സിന് ഡിസം: 24 വരെ 
പൊലിമക്കിഴിവ്

ഓഫറുകൾ ഇങ്ങനെയും ! വണ്ടി ഓടിക്കുന്നത് പരിശീലിക്കാൻ മോട്ടോർ ഡ്രൈവിംഗ് സ്കൂളിൽ പോകുമല്ലോ.

പൊലിമ ശിപാർശയുമായി ഉളിയത്തടക്കയിലെ CITIZEN ഡ്രൈവിംഗ് സ്കൂളിൽ ചേർന്നാൽ നല്ല കിഴിവുണ്ട്. 

ഓഫർ ഇങ്ങനെ :
കാർ ലൈസൻസ് 5000 വേണ്ട 3000 മതി.  ഓട്ടോയ്ക്ക് 5000 പകരം 2500. ടു വീലർസ് + 4 വിലേർസ് ഒന്നിച്ചാണോ ? 6000 പകരം 4000,  മതി അത്ര മതി. അതിൽ കൂടുതൽ പോക്കറ്റിന്ന് എടുക്കണ്ട.  ടു വീലേർസ് മാത്രമെങ്കിൽ 2000 ന് പകരം 1500.

24 ക്ലാസ്സ്, പരിചിതരായ  ഡ്രൈവിംഗ് മാസ്റ്റർസ്. കൂടുതൽ വിവരങ്ങൾക്ക് പൊലിമ പൂമുഖവുമായി ബന്ധപ്പെടുക.

സമാനമായ കിഴിവുകൾ സ്ത്രീകൾക്കും ചെറിയ ഏറ്റക്കുറച്ചിലോടെ ലഭിക്കും.

നമ്മുടെ നാട്ടുകാരുടെ വണ്ടിയോട്ടം പഠിക്കുന്നത് ഡിസംബർ 24 വരെ പൊലിമ ഓഫറിലാകട്ടെ. 

മജീദിന്റെ സുലൈമാനിയും ചുക്കുകാപ്പിയും

മജീദിന്റെ
സുലൈമാനിയും
ചുക്കുകാപ്പിയും

കാഴ്ച്ച ഒന്നാം ദിവസം എം. എ. മജീദ് ഒരു ഗ്യാസ് കുറ്റിയും ഗ്യാസടുപ്പും പ്രദർശന ഹാളിൽ ഇറക്കി വെച്ചു. കണ്ടവരൊക്കെ കരുതിയത് പിന്നാലെ വേറെ ഒന്ന് രണ്ട് പേർ വന്ന് സുലൈമാനി ഓപറേഷൻ തുടങ്ങുമെന്നാണ്. പക്ഷെ, തെറ്റിയത് ഞങ്ങൾക്ക്.

മജീദ് ശരിക്കും ചായക്കാരനായി. മാടികുത്തി, ചട്ടി അടുപ്പിൽ വെച്ചു. ഗ്യാസ് കത്തിച്ചു,  വെള്ളം തിളപ്പിച്ചു. നിമിഷങ്ങൾക്കുള്ളിൽ നുലൈമാനി റെഡി.

പിന്നെ , എം.എ. മജീദിനും ആവേശവുമായി. വൈകിട്ടൊരു ചായ റെഡി. ചുക്കുകാപ്പി വേണമെന്ന് സംഘാടകർ. അതിനും  എം.എ. മജിദ് തയാർ.

സത്യത്തിൽ മജിദിൽ ഇങ്ങനെയൊരു ചായക്കാരൻ ഒളിഞ്ഞ് കിടപ്പുണ്ടെന്ന് അപ്പോഴാണ് നാട്ടുകാരറിയുന്നത് തന്നെ. ഡിസംബറിൽ പൊലിമ പൂമുഖമൊഴിയുമ്പോൾ,  അവിടെ ചായക്കട തുടങ്ങുവാൻ പുള്ളിക്കാരൻ പ്രത്യേക പാചക പരിശീലനം ആരംഭിച്ചോ എന്നറിയാൻ പി.പി. ഹാരിസ്, ബി. ബഷീർ, സൈദ് ടീം ഒരന്വേഷണത്തിന് ഒരുങ്ങിയിരിക്കുകയാണ്.

പൊലിമ " യുടെ "കാഴ്ച്ച " എക്സിബിഷൻ സന്ദേശം കൊണ്ടും സാങ്കേതിക മികവ് കൊണ്ടും ശ്രദ്ധ ആകർഷിക്കുന്നു

"പൊലിമ " യുടെ "കാഴ്ച്ച " എക്സിബിഷൻ സന്ദേശം കൊണ്ടും
സാങ്കേതിക മികവ് കൊണ്ടും
ശ്രദ്ധ ആകർഷിക്കുന്നു

അസ്ലം മാവില

കാഴ്ച്ച എക്സിബിഷൻ തുടങ്ങിയ ഇന്നലെ രാവിലെ മുതൽ തിരക്കൊഴിഞ്ഞിട്ടില്ല. പതിവ് നടപ്പു രീതിക്ക് വ്യത്യസ്തമായത് കൊണ്ട് തന്നെ  "കാഴ്ച്ച " പ്രദർശനം പുതുമ നൽകുന്നതാണ്.

കൊണ്ടോട്ടിയിലെ അൽ റൈഹാൻ ഒപ്റ്റോമെട്രി കോളേജിലെയയും എബിലിറ്റി ഫൗണ്ടേഷനിലെയും  വിദ്യാർഥികളും അധ്യാപകരും പട്ലയിൽ ഒരുക്കിയ എക്സിബിഷൻ ഹൃദയഭേദകമായാണ് ഓരോ സന്ദർശകനും അനുഭവിക്കുന്നത്.

കണ്ണൂകളുമായി ബന്ധപ്പെട്ട സിലബസ്സിലൊതുങ്ങുന്ന കോഴ്സിനപ്പുറം പൊതു സമൂഹത്തിന് മുമ്പിൽ കാഴ്ച്ച വൈകല്യമുള്ളവരുടെ സഹന ജീവിതം അവതരിപ്പിക്കുകയും ചെയ്യുന്നടൊപ്പം അരിക് വൽക്കരിക്കപ്പെടേണ്ട ദീനസൗഹൃദങ്ങളല്ല അവരെന്നും, മുഖ്യധാരയോടൊപ്പം തോളുരുമ്മി നടക്കേണ്ട സമൂഹം കൂടിയാണെന്നുമുള്ള കാഴ്ച്ചപ്പാടവതരിപ്പിക്കുകകൂടിയാണ് അർഷദ് ടിം ലീഡറായ   "കാഴ്ച്ച " എക്സിബിഷൻ പ്രവർത്തകർ ചെയ്യുന്നത്.

2013 ൽ തുടങ്ങിയതാണീ സംരംഭം.   കേരളത്തിലങ്ങോളമിങ്ങോളമായി ഇതിനകം  പതിനഞ്ചിലധികം  സ്ഥലങ്ങളിൽ ഇതിനകം എക്സിബിഷൻ നല്ല ജനപങ്കാളിത്തത്തോടെ നടന്നു.

"പതിനഞ്ച് മിനിറ്റ് അനുഭവിച്ചത് മറക്കാൻ  പറ്റാത്തത്. ഒന്നാ കൂടാരത്തിൻ പുറത്തേക്ക് എത്തിയിരുന്നെങ്കിൽ ... " കാഴ്ച്ച എക്സിബിഷൻ കണ്ട് പുറത്തിറങ്ങിയ  നിയമസഭാംഗം എൻ. എ. നെല്ലിക്കുന്ന് എം. എൽ. എ യുടെ വാക്കുകളിൽ നിന്ന് ക്ഷണിക നേരത്തെ കാഴ്ച്ച വൈകല്യത്തിന്റെ ഭയാനകത വ്യക്തമാകുന്നു. എക്സിബിഷൻ കഴിഞ്ഞ് പുറത്തിറങ്ങിയ എല്ലാവരുടെ മുഖങ്ങളിലും ഈ ആകുലതയും ദൈന്യതയും കാണാം. അങ്ങിനെയൊരു സിറ്റുവേഷൻ ഒരുക്കുന്നിടത്താണ് എക്സിബിഷൻ ഒരുക്കൂട്ടന്നവരുടെ വിജയം. (എക്സിബിഷൻ ഉദ്ഘാടനം ഇന്നലെ എൻ. എ. നെല്ലിക്കുന്ന് എം. എൽ. എ. ആണ് നിർവ്വഹിച്ചത്.)

അത്തരമൊരു അനിർവ്വചനീയ അനുഭവത്തിനവസരം  ഒരുക്കിക്കൊണ്ട്,  അൽറൈഹാൻ ഒപ്റ്റോമെട്രി കോളേജ് &  എബിലിറ്റി ഫൗണ്ടേഷൻ  വിദ്യാർഥികളായ അർഷദ്, ആഷിൽ, ജാലിബ്, സ്വാബിർ, ഇജ്ലാൽ, ആൽബിൻ, നൗഫൽ, ഷാനിദ്, ഫബിത് ഷാ, ഗോകുൽ, മുജ്തബ, പി. അർഷദ്, ജിബിൻ, ശിൽപ, നുഫൈലത്, ഹിബ തസ്നീം, ചിഞ്ചു, ആതിര, അനുപമ, ഹിബ, ആമിന ബിൻസി, സനിയ, ഹസ്ന , വർദ, ഷന ഉൾപ്പെടെ 30 അംഗ ടീം   പട്ലയിൽ "കാഴ്ച്ച " എക്സിബിഷനിൽ രാവിലെ 9 മണി മുതൽ രാത്രി വൈകുവോളം തിരക്കിലാണ്.
പരിസ്ഥിതി - ചരിത്ര അധ്യാപകൻ ഉനൈസുൽ അമിന്റെ കോർഡിനേഷൻ. എബിലിറ്റി ഫൗണ്ടേഷൻ പി. ആർ. ഒ  നൗജിഷാണ് കാഴ്ച്ചയുടെ അസിസ്റ്റന്റ് കോർഡിനേറ്റർ.  എല്ലാത്തിലുമുപരി  എബിലിറ്റിയിലെ , ലീല, ഹനിഫ, ഫസില എന്നീ കാഴ്ച്ച വൈകല്യമുള്ള വിദ്യാർഥികളും.

പട്ലക്കാരുടെ ഒരു മാസത്തിലധികം നീണ്ടു നിൽക്കുന്ന നാട്ടുത്സവമായ പൊലിമയുടെ ഭാഗമായി പട്ല ഗവ. ഹയർ സെക്കണ്ടറി സ്കൂൾ കോമ്പൗണ്ടിൽ  നടക്കുന്ന കാഴ്ച്ച എക്സിബിഷൻ ഇതിനകം നൂറുക്കണക്കിനാളുകൾ കണ്ടു കഴിഞ്ഞു.  തിങ്കളാഴ്ച്ച പ്രദർശനം സമാപിക്കുമെന്ന് എക്സിബിഷൻ ഭാരവാഹികളായ സിറാർ അബ്ദുല്ല, ബഷീർ പട്ല, സൈദ് കെ.എം.,  മഹമൂദ് പട്ല, ഖാദർ അരമന, പി. പി. ഹാരിസ്, എം. കെ. ഹാരിസ് എന്നിവർ അറിയിച്ചു.

പഞ്ചേന്ദ്രിയങ്ങളിൽ ഒന്നിന് ഒരൽപസമയത്തേക്ക് പ്രവർത്തന നിശ്ചലത അനുഭവപ്പെടുമ്പോൾ ഉണ്ടാകുന്ന ഉത്കണ്ഠയും ആശങ്കയും അസ്വസ്ഥതയും;  ജിവിതത്തിലുടനീളം ഇവയനുഭവപ്പെടുന്നവരുടെ പ്രയാസകരജീവിതങ്ങൾ മനസ്സിലാക്കാൻ "കാഴ്ച്ച " കൊണ്ടാകുന്നു.