Monday 8 October 2018

പ്രശ്നങ്ങൾ വിലയിരുത്തട്ടെ പരിഹാരങ്ങൾ ഉണ്ടാകട്ടെ / അസ്ലം മാവില

പ്രശ്നങ്ങൾ
വിലയിരുത്തട്ടെ
പരിഹാരങ്ങൾ
ഉണ്ടാകട്ടെ

അസ്ലം മാവില

എന്റെ ഒരു സുഹൃത്തുണ്ട്. ആരിഫ് സെയിൻ. നല്ലൊരു വായനക്കാരൻ.  കോളേജ് പ്രഫസർ. The Verdict എന്ന ഇംഗ്ലിഷ് പത്രത്തിലടക്കം അദ്ദേഹം മുമ്പ് സ്ഥിരം കോളമെഴുതിയിരുന്നു. അദ്ദഹം പറയും - എന്തെഴുതുമ്പോഴും (പ്രസംഗിക്കുമ്പോഴും) എല്ലാം (അനുകൂലിച്ചും അതിന്റെ ഇരട്ടി പ്രതികൂലിച്ചും) തിരിച്ചിങ്ങോട്ട് വായിക്കാനും കേൾക്കാനുമുള്ള സന്മനസ്സും തയ്യാറെടുപ്പുമുണ്ടാകണമെന്ന്. അതിന്റെ പാടവരമ്പത്ത് നിന്നാണ് എന്റെ സാമുഹ്യ വിഷയങ്ങളിലെ എഴുത്ത് രീതി.

ഞാനെഴുതാറുള്ള കുറിപ്പുകൾ മിക്കവാറും റിക്കോർഡഡ് ആണ്. RTPEN ബ്ലോഗിലവ കിട്ടും. ചിലത് കെവാർത്ത ലിങ്കിലും ലഭിക്കും.

ഗുണകാംക്ഷയോടെ, എനിക്ക് സമൂഹത്തെ ബോധ്യപ്പെടുത്തണമെന്ന് തോന്നുന്ന കാര്യങ്ങളാണ് ഞാൻ എവിടെയും എഴുതിയിട്ടുള്ളത്. സ്ഖലിതങ്ങളുണ്ടാകാം, ഞാൻ  ഉദ്ദേശിക്കാത്തത് വ്യാഖ്യാനിക്കപ്പെടുമ്പോഴാണ് അവ എന്റെ തന്നെ ശ്രദ്ധയിൽ വരിക. രണ്ടാം വായന നടത്തിയാൽ മാത്രം തീരുന്ന വിഷയം മാത്രമാണത്. 

അത്കൊണ്ട് ഇത്തരം സംവാദങ്ങൾ പൊതുതാൽപര്യത്തിന് അനുഗുണമായി ഭവിക്കുമെന്ന് നിങ്ങളെ പോലെ ഞാനും  പ്രത്യാശിക്കുന്നു. നല്ലതെടുക്കാം.  വിശദീകരണങ്ങൾ വരുമ്പോൾ സ്വാഭാവികമായും വായനക്കാരുടെ അവ്യക്തതകൾ മാറിക്കിട്ടുകയും ചെയ്യും.

ഒരിക്കലും ഉൾക്കൊള്ളാൻ പറ്റാത്ത ചില പരാമർശങ്ങൾ ഒഴിച്ച് നിർത്തിയാൽ,  ഈസ്റ്റ് ലൈൻ പട്ല  ടെക്സ്റ്റ് ചെയ്തതിൽ വളരെ നല്ല വിശദീകരണമുണ്ട്. 
"എല്ലാ വർഷവും വരുന്ന മഴവെള്ളം കെട്ടി നിൽക്കുമ്പോൾ ചിലർ എറിയുന്ന വേസ്‌റ്റുകളാണ് അവസാനം ഫോട്ടോയിൽ കണ്ടത് പോലെ കെട്ടിനിൽക്കുന്നത്.
ഓരോ വെള്ളപ്പൊക്കവും  നിറയെ വേസ്‌റ്റുകൾ സമ്മാനിച്ചാണ് തിരിച്ച് പോകാറ്.  ഇത് വർഷങ്ങളായി നടക്കുന്നതാണ്. കുറച്ച് ക്ലീൻ ചെയ്താൽ അടുത്ത വെള്ളത്തിൽ വീണ്ടും കെട്ടി നിൽക്കും..." ഉത്തരവാദിത്വബോധത്തോടെ, ഈ വിഷയം ഗൗരവത്തിലെടുത്തതിനെ അഭിനന്ദിക്കാതിരിക്കാതെ വയ്യ.

ഇനി ശാശ്വതമായ ഒരു പരിഹാരം കൂട്ടായുണ്ടാകണം. അതിനുള്ള ശ്രമങ്ങളുണ്ടാകുമെന്ന് പ്രത്യാശിക്കാം. 
കുഞ്ഞു പൈതങ്ങൾ മുതൽ തൊണ്ണൂറിലെത്തിയ ഉമ്മാമമാർ വരെ ഈ മാലിന്യാധിക്യത്താൽ പ്രയാസപ്പെടുന്നതായി എനിക്ക് ലഭിക്കുന്ന വോയിസുകളിൽ പറയുന്നു.

എന്തെഴുതുമ്പോഴും എനിക്ക് കുറച്ച് പേർസണൽ മെസ്സേജുകൾ ലഭിക്കാറുണ്ട്. അനുകൂലിച്ചും പ്രതികൂലിച്ചും രൂക്ഷമായി വിമർശിച്ചും, അതൊക്കെ എന്റെ അടുത്ത ഒരു സബ്ജക്ടിനുള്ള ഇന്ധനമായിട്ടാണ് ഞാനെപ്പോഴും കണക്കാക്കുക. അത്കൊണ്ട് പ്രതികരിക്കുന്നവർ കാണിക്കുന്ന ആർജ്ജവത്തെ ഞാൻ വിലമതിക്കുന്നു.

ചിലർ അഭിപ്രായങ്ങൾ പറയുന്നു, ഞാനാകട്ടെ  പറയുന്നതിന് പകരം അധികവും എഴുതുന്നു. എഴുതുമ്പോൾ അക്ഷരപ്പിഴവ് മാക്സിമം ഒഴിവാക്കുകയും ചെയ്യും. അത്ര മാത്രമേ  തമ്മിൽ ഒരു വ്യത്യാസമുള്ളൂ.

ഭാവുകങ്ങൾ !

💡
*അറിയാത്തവർ ചൊറിയാൻ വരണ്ടാ..*

*ഈസ്റ്റ് ലൈൻ പട്ല*

'' എവിടെ യുവാക്കൾ'' എന്ന തല വാചകത്തിൽ ഒരു പോസ്റ്റ് കാണാനിടയായി ചില പരാമർശനങ്ങൾക്ക് തിരി കൊളുത്താമെന്ന നിലക്കായിരിക്കാം അത് എഴുതിയത് ചിലരുടെ സൂക്കേടതാ നാട്ടിൽ പബ്ലിസിറ്റി ലഭിക്കാൻ എന്തുമെഴുതാമെന്ന്...

*കാര്യത്തിലേക്ക് വരാം..*

എല്ലാ വർഷവും വരുന്ന മഴ വെള്ളത്തിൽ  വെള്ളം കെട്ടി നിക്കുമ്പോൾ ചിലർ എറിയുന്ന വേസ്‌റ്റുകളാണ് അവസാനം ഫോട്ടോയിൽ കണ്ടെടുത്ത്  കെട്ടിനിൽക്കുന്നത്
ഓരോ വെള്ളപ്പൊക്കവും  നിറയെ വേസ്‌റ്റുകൾ സമ്മാനിച്ചാണ് തിരിച്ച് പോകാർ
ഇത് വർഷങ്ങളായി നടക്കുന്നതാ കുറച്ച് ക്ലീൻ ചെയ്താൽ അടുത്ത വെള്ളത്തിൽ വീണ്ടും കെട്ടി നിൽക്കും...

*കാര്യമറിയാതെ കുതിര ചാടുന്നവരോടും എല്ലാവരോടും ദയവ് ചെയ്ത് വേസ്റ്റുകൾ ഇടുന്നത് അവസാനിപ്പിക്കുക*

പിന്നേ...പൊലിമക്ക് വേണ്ടി എല്ലാവരേയും  വെറുതെ ആക്കുകയാണെന്ന് ഇതോടു കൂടി മനസ്സിലായി നാട്ടിലെ ഐക്യത്തിൻ മധുരം കൂട്ടാൻ നൽകിയ പാൽപായസത്തെപ്പോലും എടുത്ത് പറയുന്ന ചില മാന്യന്മാരാണന്ന് പറഞ്ഞ് നടക്കുന്ന വിവര ദോഷികളെ ഇതോടെ തിരിച്ചറിഞ്ഞൂ...

പിന്നേ... ഒരു അപേക്ഷ കൽപന സ്വഭാവം നിർത്തി   പ്രവർത്തന സ്വഭാവം കൊണ്ട് വരൂ... അതാണ് ആണത്തം

എന്ത് എഴുതാനും ആർക്കും പറ്റും അത് നടപ്പിലാക്കാനാ എല്ലാർക്കും പാട്....
🎾🎾

No comments:

Post a Comment