Friday, 23 June 2017

കുട്ടിക്കാല നോമ്പ്, ഒരോര്‍മ്മ...(തുടര്‍ച്ച) / അസീസ്‌ പട്ള

▪▫▪▫▪....തുടര്‍ച്ച
*കുട്ടിക്കാല നോമ്പ്, ഒരോര്‍മ്മ...*ഹാവൂ............ ഇപ്പോഴാ ഒന്ന് സമാധാനമായത്!


ചെറുനാരങ്ങ നീരില്‍
കുതിര്‍ത്ത കസുകസും, കദളിപ്പഴവും നുറുക്കിചേര്‍ത്ത സര്‍ബത്ത് കുടിച്ചപ്പോള്‍ എന്‍ന്‍ന്‍ന്‍ന്‍തൊരാ ശ്വാ സം ....! വീണ്ടും കുടിച്ചു ഒരു ഗ്ലാസ്‌ കൂടി,


ഇരുപത്തേഴാംനു കന്നി നോമ്പു നോറ്റ അഞ്ചിനും ആറിനും ഇടയിളിലുള്ള കുട്ടികളുടെ ഗമ ഒന്ന് കാണേണ്ടത് തെന്നെ...എന്തോ. അസാദ്ധ്യമായതു കീഴടക്കിയതുപോലെ! മുഖഭാവം കണ്ടാല്‍ തോന്നും ഒറ്റദിവസം കൊണ്ട്തെന്നെ മുപ്പതു നോമ്പും നോറ്റുവീടാനുള്ള ത്രാണിയുണ്ടെന്നു, പിന്നീടുള്ള രണ്ടോ മൂന്നോ നോമ്പിനു ഉമ്മമാരുടെ കഷ്ടകാലം, അത്താഴത്തിനു വിളിക്കാന്‍ കാര്‍ക്കശ്യം പിടിക്കും, ഇനി വിളിച്ചില്ലെങ്കിലോ.. നിരാഹാരവുമായിരിക്കും, മധുരിച്ചിട്ട് തുപ്പാനും വയ്യ കയ്ച്ചിട്ടിറക്കാനും വയ്യ ആ പരുവത്തിലാവും പാവം ഉമ്മമാര്‍..

ഇരുപത്തേഴു കഴിഞ്ഞാല്‍ പിന്നീടുള്ള ദിവസങ്ങള്‍ വളരെ സന്തോഷകരവും ആവേശകരവുമാണ്, പുത്തനുടുപ്പ്‌ ഒരു പത്തു പ്രാവശ്യമെങ്കിലും കവറില്‍ നിന്നെടുത്തു തിരിച്ചും മറിച്ചും നോക്കിയിട്ടുണ്ടാവും, മിക്ക കുട്ടികള്‍ക്കും ഈ ഡ്രസ്സ് തെന്നെയാണ് രണ്ട് മാസം കഴിഞ്ഞു വരുന്ന ഹജ്ജ് പെരുന്നാളിനും, അതാണ്‌ വലീയ പെരുന്നാള്‍ , ബലി പെരുന്നാള്‍ എന്നത് ലോപിച്ച് അങ്ങിനെയായിപ്പോയതോ എന്നറിയില്ല, എന്തായാലും ഈ പെരുന്നാള്‍, ഇത് ചെറുത്‌...

ഇരുപത്തെട്ടാമത്തെ നോമ്പു തുറന്നാല്‍ ഉമ്മമാര്‍ക്ക് തിരക്കോട് തിരക്ക്, വിവിധയിനം മധുരപലഹാരങ്ങള്‍ ഉണ്ടാക്കലും പെരുന്നാളിനുള്ള സാധനങ്ങള്‍ ഒരുക്കി വയ്ക്കലും ഒരു ബഹളം ... അതൊരു രസം തെന്നെയാണ് ആ കാലത്തൊക്കെ ഇന്നത്തെ വീട്ടമ്മമാര്‍ ചെയ്യുന്നപോലെ കൂക്കറില്‍ പച്ചരിയിട്ടു രണ്ട് വിസ്ല്‍ അടിപ്പിച്ചു നെയ്ച്ചോര്‍ വെക്കുന്ന ലാഘവം അല്ലായിരുന്നു, ഒറിജിനല്‍ പശുവിന്‍ നെയ്യും    ചേര്‍ത്തു വളരെ സൂക്ഷ്മതയോടെ വിറകടുപ്പില്‍ വേവു കൂടാതെയും കുറയാതെയും നോക്കിയിരുന്നു പാകപ്പെടുത്തിയെടുക്കുന്ന ആ നെയ്ചോറിന്‍റെ മണം തെന്നെ ഓരൊന്നൊന്നരയുണ്ടാവും.

പലഹാരങ്ങള്‍ എന്നു പറയുമ്പോള്‍ കൂടുതലും എണ്ണപ്പൊരികള്‍, പഴം പൊരി, നെയ്യപ്പം, ഉണ്ടലിക്ക, പരുത്തിയിട്ടത്, നെയ്പത്തല്, ബാട്ടുപത്തല്, പൊരിയപ്പം, ഈത്തപ്പഴംപൊരി, കൊട്ടപൊരി, മുട്ടസിര്‍ക്കമുതലായവ....... ഈ വകകളൊക്കെ മണ്‍ഭരണിയിലാക്കി വെച്ചാല്‍ മാസങ്ങളോളം സൂക്ഷിക്കാം, ഇന്നത്തെ കുട്ടികള്‍ യുട്യുബില്‍ നിന്നും മത്സരിക്കാന്‍ തിരഞ്ഞെടുക്കുന്ന “കേക്ക്” സമ്പ്രദാ യമാല്ലായിരുന്നു, മോടിയിലും ഫാഷനിലും അഭിരമിച്ചു  സുലഭമല്ലാത്ത ഫ്രുട്സും നട്സും കൊണ്ട് ഗാര്‍ണിഷ് ചെയ്തു ടയനിംഗ് ടാബ്ലില്‍ നിരത്തുമ്പോള്‍ അതിനു ചിലവിട്ടതിന്‍റെ പത്തു ശതമാനം പോലും  രുചിക്കാപ്പെടില്ല  എന്നത് വസ്തുതയാണ്., അതിലുപയോഗിക്കുന്ന ഫുഡ്‌ കളറും മറ്റു പ്രിസര്‍വെറ്റിവ്സും ആരോഗ്യത്തിനു തെന്നെ ഹാനീകരമാണ്.

ചില ഒറ്റപ്പെട്ട വീടുകളില്‍ നിന്നും പടക്കങ്ങള്‍ പൊട്ടുന്ന ഒച്ചയും കേള്‍ക്കാം, അപ്പോഴേ കുട്ടികളായ ഞങ്ങളുടെ മനസ്സിന്‍റെ തിരുമുറ്റത്ത്‌  സന്തോഷത്തിന്‍റെയും ആഹ്ലാദത്തിന്‍റെയും ഒരായിരം പൂത്തിരികള്‍ കത്തിനില്‍ക്കും, പീടികയിലെ അദ്രഞ്ഞിയാണ് പടക്കക്കച്ചവടത്തില്‍ മുഖ്യന്‍, വിധ തരം പടക്കങ്ങളും അതിനോടനുബന്ധിച്ച ചില തമാശകളും അടുത്ത ലക്കം പറയാം.

..പക്ഷെ അപ്പോഴേക്കും സന്തോഷം തരാതെ ഉള്ളം മനസ്സിനെ നീറ്റുന്ന ഒരു സംഭംവം , മുട്ടയില്‍നിന്നും വിരിഞ്ഞത് മുതല്‍  ഇതുവരെ വീട്ടില്‍ വളര്‍ന്ന  പൂവങ്കോഴി പെരുന്നാള്‍ ദിവസം കൂടെയുണ്ടാവില്ലയെന്ന ഒറ്റ ദു:ഖം, മുളക് കറിയിലും  തേങ്ങ വറുത്തരച്ച കരിയിലും  ഇഷ്ട തോഴന്‍റെ മാംസം കാണുംബോള്‍ ഉള്ളൊന്നു പിടയും...കുറേ കഴിഞ്ഞാല്‍ എല്ലാം മറക്കും, മറക്കണമല്ലോ ... അതാണല്ലോ ജീവിതം!
തുടരും...


അസീസ്‌ പട്ള


▪▫▪▫▪

അനുസ്മരണം/ അബ്ദുല്‍ റഹീം / ബഷീര്‍ മജല്‍

അനുസ്മരണം                •••••••••••••••••••••••••••

അസ്സലാ മു അലൈക്കും

.......................................
 കുടുംബത്തിലും   നാട്ടുക്കാര്‍ക്കി ടയിലും  ജ്വലിച്ച് നിന്നിരുന്ന ആ പ്രകാശം  കെട്ടണഞ്ഞ് ഒരു വര്‍ഷം തികയുന്നു.
     കഴിഞ്ഞ കൊല്ലം റമദാന്‍ മാസം 20 ന് രാത്രി ഞാനും   എന്‍റെ അളിയനും എറണാകുളത്ത് ലേക്ക് ഷോര്‍ (Lakeshore)‍ ആസ്പത്രിയിലായിരുന്നു.  രാത്രിയില്‍   അന്ന്  ഒരു  പത്ത് മണി  കഴിഞ്ഞ് കാണും   ഒരു സുഹൃത്തിന്‍റെ  ഫോണ്‍ കോള്‍  വരുന്നത്  എടുത്തപ്പോള്‍ ഗദ്ഗദാ ഇടറിയ സ്വരത്തില്‍ നമ്മുടെ റൈമു മരണപ്പട്ടു എന്ന് പറഞ്ഞ് കൊണ്ട്  മുഴിമിപ്പിക്കാനാവാതെ ഫോണ്  കട്ട് ചെയ്തു  . അത് കേട്ടതിന്ന് ശേഷം  വിശ്വസിക്കാനും ഉള്‍കൊള്ളാനും എന്ത് ചെയ്യണംഎന്ത് പറയണമെന്ന് അറിയാതെ  തരിച്ച് നിന്ന് പോയ നിമിശം.....
  ഓര്‍മ്മ വെച്ച നാള്‍ മുതല്‍ക്കുള്ള കാലം എന്‍റെ മനസ്സിലേക്ക് മിന്നല്‍ വേഗത്തില്‍ തെളിഞ്ഞ് വന്ന് പോയി.
   നാട്ടുക്കാരുടേയും    ബന്ധുക്കളുടേയും  സുഹൃത്തുക്കളുടേയം  പ്രിയങ്കരനും സ്നേഹ   നിധിയുമായ...
എന്‍റെ   സുഹൃത്തും കളിക്കൂട്ടുകാരനും  സഹപാടിയും   അയല്‍വാസിയുമായ മജല്‍  അബ്ദുല്‍ റഹീം  മിന്‍റെ   മരണം ഇത് വരെ
 ആര്‍ക്കും പൂര്‍ണ്ണമായി   ഉള്‍കൊള്ളാന്‍   പറ്റിയിട്ടില്ല  ........
 ജനിച്ചവന് മരണം നിര്‍ബന്ധമാണെന്ന് എല്ലാര്‍ക്കും  അറിയാം...പക്ഷെ  
 പെട്ടന്നുണ്ടായ        വിയോഗം ഉള്‍കൊള്‌ളാന്‍ എല്ലാര്‍ക്കും   ഒരു പാട് സമയം വേണ്ടി വന്നു. ചിലര്‍ അങ്ങനെയാണ്  ‍            സ്വന്തത്തെകുറിച്ചോ കുടുംബത്തെക്കുറിച്ചോ  ജീവിതത്തിന്‍റെ വരുംവരായ്കളെ കുറിച്ചോ ഭയപ്പെടാതെ   ആശങ്കകളില്ലാതെ  പ്രകാശിച്ച് നില്‍ക്കും. ആ പ്രകാശം അണഞ്ഞ് പോകുബോഴാണ് അതിന്‍റെ വ്യാപ്തിയും അത്  എത്രത്തോളം പരന്ന് കിടക്കുന്നുവെന്ന്  തിരിച്ചറിയുവാനും ആ വ്യക്തിത്വത്തിന്‍റെ വലിപ്പം മനസ്സിലാകാനും  കഴിയുന്നത്   അങ്ങിനെയുള്ള  ഒരു വ്യക്തിയാണ്   എല്ലാവരും സ്നേഹത്തോടെ  ചുരുക്കപ്പേരില്‍ വിളിക്കുന്ന  "റൈമു"എന്ന  നമ്മുടെ   അബ്ദുറഹീം..... എല്ലാവരോടും നല്ല നിലയില്‍ സംസാരിക്കുകയും  പ്പെരുമാറുകയും  ചെയ്യുന്ന   സ്നേഹത്തോടുംസൗഹാര്‍ദത്തോടും താഴ്മയോടും  വിനയത്തോടും    കൂടിയുള്ള  എല്ലാവര്‍ക്കുംഇഷ്ടപെടുന്ന രീതിയിലുള്ള ഒരു നല്ല  സ്വഭാവത്തിന് ഉടമയായിരുന്നു.
 നാട്ടിലും വീട്ടിലും നടക്കുന്ന സൂക്ഷമമായ   മാറ്റങ്ങളെ   അറിഞ്ഞ്   ഉള്‍കൊണ്ട്   വളരെ  ലളിതമായ   ജീവിതം കാഴ്ച്ചവെച്ച  വ്യക്തികൂടിയാണ് റഹീം.
 നാട്ടുക്കാരുടേയും ബന്ധുക്കളുേടയും ദുഃഖത്തിലും സന്തോഷത്തിലും മറ്റ് ഏത് കാര്യത്തി ലായാലും സഹകരണത്തോട് കൂടിയുള്ള തന്‍റെ സാനിധ്യം സജീവമായി ഉണ്ടാകും ചെറുപ്പക്കാലംതൊട്ട്  മറ്റുള്ളവര്‍ക്ക്  വേണ്ടി   ജീവിച്ചിരുന്ന അലിവും കനിവും കരുണയും  ഉള്ള   ഒരു വലിയ   പരോപകാരിയും വലിയ   ധാരാളിയുമായിരുന്നു .    മാതാപിതാക്കളോടും സഹോദരങ്ങള്‍ക്കിടയിലും  ആദരവോടും പറഞ്ഞാല്‍ തീരാത്ത  അളവറ്റ  സ്നേഹത്തിലുമാ യിരുന്നു   ഈ പ്രായത്തില്‍ പോലും  മാതാ പിതാക്കള്‍   വാല്‍സല്യത്തോടെ സ്നേഹം പകര്‍ന്ന്  സംസാരിക്കുന്നത് ഞാന്‍ നേരില്‍ കണ്ടവനാണ് ...    മരണ വാര്‍ത്ത അറിഞ്ഞതിന്ന്  ശേഷംഓര്‍മ്മ വെച്ചത് മുതല്‍ക്കുള്ള കാലംഎന്‍റെ കുട്ടിക്കാലത്തെ കളിക്കൂട്ടുകാരന്‍റെ സമീപനത്തെ വേദനയോടെ  ഞാന്‍  അനുസ്മരിക്കുകയായിരുന്നു....
  അന്ന് ഞങ്ങളുടെ  വീട് സ്ഥിതി ചെയ്യുന്ന മജല്‍ പ്രദേശം
 ആ   പ്രദേശത്ത്     കുറഞ്ഞ   കുട്ടികളുടെ ഒരു കൂട്ടംതന്നെ ഉണ്ടായിരുന്നു. സ്ക്കൂളില്‍  ഞങ്ങള്‍  ഒരേ ക്ലാസില്‍ ആയിരുന്നെങ്കിലും ഞങ്ങളേക്കാള്‍  അല്ലെങ്കില്‍ പ്രായത്തില്‍  കവിഞ്ഞ പക്വതയും ആരോഗ്യവും കഴിവും  അറിവും ഏതൊരാളോടും  അനായസം കേറി   സംസാരിക്കാനും പരിജയപ്പെടാനും  മറ്റും  ഉള്ള  ഒരു വലിയ കഴിവ്  ചെറുപ്പം മുതലേ  ഉണ്ടായിരുന്നു..    ഞങ്ങളെല്ലാരും കൂട്ടത്തോടെ ഒന്നിച്ച്    രാവിലേയും ഉച്ചക്കും വൈകുന്നേരവും ഓടിയും ചാടിയും ഒച്ചവെച്ചും സ്കൂളിലേക്കും മദ്രസയിലേക്കും  പോകുന്നതും വരുന്നതുമെല്ലാം ഒരു ആവേശമായിരുന്നു . കൂടാതെ നമ്മുടെ ജീവിതത്തില്‍ ഒരിക്കലുംമറക്കാന്‍ പറ്റാത്ത സമയമാണല്ലൊ  കുട്ടിക്കാലത്ത് നമ്മള്‍ ആകോശമാക്കുന്ന    വൈകുന്നേരത്തെ  കളിയും ..അത് കഴിഞ്ഞ്  കുളത്തിലും അല്ലെങ്കില്‍   പുഴയിലേക്ക് ഒഴുകി ച്ചേരുന്ന ചെറിയ തോട്  അവിടെ  നാട്ടിലെ പുള്ളമ്മാര് മൊത്തം ഉണ്ടാകും   കൂട്ടത്തോടെയുള്ള  ഒരു മാരത്തോണ്‍     കുളിയും കളിയുംആയിരിക്കുംഎല്ലാവരും.    നേരം ഇരുട്ടുന്നത് പോലും അറിയില്ല
  ഇവിടയൊക്കെ റഹീമിന്‍റെ നേതൃത്വമായിരിക്കും  നേരം ഇരുട്ടി  ബാങ്ക് വിളി കേട്ടാലേ..വെള്ളെത്തില്‍ നിന്നും കയറുകയുള്ളു..പിന്നെ പള്ളിയിലും അത് കഴിഞ്ഞ് രാത്രി കാല മദ്രസുംകഴിഞ്ഞ് മുതിര്‍ന്നവരുടെ കൂടെ തിരിച്ച്  വീട്ടിലേകുംഒരുമിച്ചുള്ള യാത്ര..  കളിയിലും ചിരിയിലും തമാശകളിലും ആവേശം പൂണ്ട് ചെറിയ ചെറിയ  കാര്യങ്ങളില്‍, തെറ്റുകളില്‍, തര്‍ക്കങ്ങളില്‍....തല്ലും വഴക്കും   കൂടിയിറ്റുണ്ട് പിണങ്ങിയിറ്റുണ്ട്   അങ്ങിനെ  പൊറുക്കുകയും മറക്കുകയും ചെയ്ത കാലം..  ഇതെല്ലാം ഞങ്ങള്‍ എങ്ങിനെ  മറക്കാന്‍  . ഞങ്ങളുടെ ഓര്‍മ്മകളിലേക്ക് തിരിഞ്ഞും മറിഞ്ഞും ഓടിവരികയാണ്           ഇതെല്ലാം .....ഞങ്ങളുടെ നാഥാ...
 യാ... അല്ലാഹ്  ഞങ്ങളുടെ റഹീമിന് മക്ഫിറത്തും മറഹമത്തും   സ്വര്‍ഗവും നല്‍കി  നീ  അനുഗ്രഹിക്കേണമേ . ...
.
 അന്‍ച്ച് നേരം സമയം തെറ്റാതെ പള്ളിയില്‍ പോയി നിസ്കരിക്കുന്നവനാണ് റഹീം.

ഹസനത്തുല്‍ ജാരിയ പള്ളിയില്‍   റമദാന്‍ മാസം     എല്ലാദിവസവും അസറിന് ശേഷം    'അഥിഖ് റഹമാന്‍' ഫൈസിയുടെ  പ്രഭാശണം ഉണ്ടാകും അതില്‍ എന്നും പങ്കുടുക്കുമായിരുന്നു  അന്ന്  പള്ളിയില്‍ കയറിയതിന്ന് ശേഷം വല്ലാത്ത അസ്വസ്ഥതയും ശക്തമായ നെന്‍ച്ഛ്  വേദനയും  ഉണ്ടായപ്പോള്‍  ഉടനെ    ഹോസ്പിറ്റലില്‍ കൊണ്ട് പോയിരുന്നു.. കുറച്ച് സമയം  കഴിഞ്ഞതിന്ന് ശേഷം അവിടെ വെച്ച്  മരണം സംഭവിച്ചു.
മരിക്കുന്ന സമയത്ത്  മക്കളെല്ലാം പടിക്കന്നവരായിരുന്നു അതിന് ശേഷം മരിക്കുന്നതിന്ന് മുബ് തീരുമാനിച്ച്  വെച്ച മകളുടെ വിവാഹം കഴിഞ്ഞു ..  അല്ലാഹുവിന്ന്  സ്തുതി ... അവര്‍ക്ക് ബുദ്ധിമുട്ടും പ്രയാസങ്ങളും ഇല്ലാതെ  അല്ലാഹു  അനുഗ്രഹിക്കുമാറാകട്ടെ ....
അവന്‍റെ വിയോഗം   കുടുബത്തിലും ഒരു പ്രദേശത്താകെയും തേങ്ങലായി  നിലനില്‍ക്കുകയാണ്.....
   അവന്‍റെ എല്ലാ ദോശങ്ങളും പൊറുത്ത് കൊടുത്ത് അല്ലാഹു  അനുഗ്രഹിക്കുമാറാകട്ടെ . കബ്റ് വിശാലമാക്കി കൊുടുക്കുമാറാകട്ടെ..  .മാതാപിതാക്കളോടൊപ്പം ജന്നാത്തുല്‍ ഫിര്‍ദൗസില്‍ ഇടം നല്‍കി  അല്ലാഹു  അനുഗ്രഹിക്കുമാറാകട്ടെ ..  .ആമീന്‍.. യാ...റബ്ബല്‍ ആലമീന്‍ ....   ബഷീര്‍ മജല്‍....
°°°°°°°°°°°°°°°°°°°°°°°°°°°°°

ഖുർആൻ ഹൃത്തിൽ സൂക്ഷിച്ച് ത്വയ്യിബ് വന്നു പട്ലയിൽ ഒരു ഹാഫിദ് കൂടി .../ അസ്ലം മാവില

*ഖുർആൻ ഹൃത്തിൽ*
*സൂക്ഷിച്ച് ത്വയ്യിബ് വന്നു*
*പട്ലയിൽ*
*ഒരു ഹാഫിദ് കൂടി ...*
________________

അസ്ലം മാവില
________________

ഖത്വീബ്  ഇബ്രാഹിം ദാരിമി  മൗലവി  ജുമുഅ: ഖുതുബയ്ക്കായി മിമ്പർ ലക്ഷ്യമാക്കി നടന്നു. അദ്ദേഹം സലാം പറഞ്ഞിരുന്നു. ഇപ്പോൾ ബാങ്ക് വിളിക്കുന്നത്  തൂവെള്ള തൊപ്പി ധരിച്ച ഒരു കൗമാരക്കാൻ.  അതിമനോഹരമായ ശബ്ദം. എനിക്ക് ആളെ മനസ്സിലായില്ല. ജുമുഅ: നമസ്കാരം കഴിഞ്ഞ് ആരെന്ന് ഞാൻ തിരക്കി.  ഖുർആൻ ഹൃത്തിൽ
സൂക്ഷിക്കാൻ അപുർവ്വ ഭാഗ്യം സിദ്ധിച്ച കുഞ്ഞു വ്യക്തിത്വം, ത്വയ്യിബ്, ഹാഫിദ് ത്വയ്യിബ് സുവാദ്. കോയപ്പാടി ബഷീർ - നസീറ ദമ്പതികളുടെ മക്കളിൽ മൂന്നാമൻ.

കഴിഞ്ഞ മൂന്ന് വർഷമായി ത്വയ്യിബ് ഖുർആൻ ഹൃദിസ്ഥമാക്കാൻ തുടങ്ങിയിട്ട്.  നെല്ലിക്കട്ടയിലെ പ്രശസ്തമായ അൽനൂർ ഹിഫ്ദ് കോളേജാണ് ഗുരുകുലം.   മുഹമ്മദ് അബ്ദുൽ ഖാദർ സാഹിബ് മുൻ കൈ എടുത്ത് ആരംഭിച്ച സ്ഥാപനം തന്നെ. ഇവിടെ നിന്ന് തന്നെയാണ് പട്ലക്കാരായ ബാസിം ബഷീറും
സഫ്വാൻ അബ്ദുന്നാസറും
ഫഹീം അബ്ദുൽ അസീസും ഹാഫിദുമാരായത്.


 പ്രിൻസിപ്പാൾ ഹാഫിള് ഫഹദ് ഉസ്താദുൾപ്പെടെയുള്ള ഗുരുനാഥന്മാരുടെ സ്നേഹവും പരിലാളനയും ശിക്ഷണവുമേറ്റുവാങ്ങിയാണ് ത്വയ്യിബ് ഹാഫിദ് പഠനം പൂർത്തിയാക്കിയത്. അൽ നൂറിലെ കുട്ടികളുടെ എഴുത്തുപുരയിലെ സജിവ സാനിധ്യം കൂടിയാണ്  ഈ പതിനാലുകാരൻ. ചെറുതായി കവിതകളും  ഗാനങ്ങളും ത്വയിബിന്  വഴങ്ങും. (നല്ലൊരു ഗായകൻ കൂടിയായ  ത്വയ്യിബിന്റെ അനിയൻ മിസ്അബ് മദ്രസാ സാഹിത്യ- കലാ മൽസരങ്ങളിൽ സംസ്ഥാന തലത്തിൽ  പ്രതിഭ തെളിയിച്ച വിദ്യാർഥി കൂടിയാണെന്ന്  കൂട്ടത്തിൽ എഴുതട്ടെ). മിസ്അബിനെ കൂടാതെ ബഷ്റീന, മുആദ് ,  സെബാ എന്നിവർ സഹോദരങ്ങൾ.

എന്റെ പിതാവിന്റെ സുഹൃദ് വലയത്തിലെ മർഹൂം ഇംഗ്ലിഷ് മുഹമ്മദ് കുഞ്ഞി സാഹിബിന്റെ പേരക്കുട്ടി കൂടിയാണ് ത്വയിബ്.  (ഈ സന്തോഷം കാണുവാനും അത് പങ്കിടാനും അവരാരും ഇല്ലല്ലോ എന്നത് മാത്രമാണ് ഒരു സങ്കടം. അവരുടെ മഗ്ഫിറത്തിനും മർഹമത്തിനും വേണ്ടി റമദാനിന്റെ ഈ പുണ്യ നേരങ്ങളിൽ നമുക്ക് അകമഴിഞ്ഞ് പ്രാർഥിക്കാം.)

 കിടപിടിക്കാൻ പറ്റാത്ത
 ലോകത്തിലെ ഏറ്റവും ഔന്നത്യ സ്ഥാനം ലഭിക്കുന്ന ഒന്നാണല്ലോ ഹാഫിദ് പദവി. ത്വയ്യബ് എന്ന 14 കാരൻ പ്രായത്തേക്കാളേറെ ആദരിക്കപ്പെടുന്നതും അത് കൊണ്ട് തന്നെയാണ്.

ത്വയ്യബ് താങ്കൾക്കിത് എന്നെന്നും നിലനിർത്തുവാൻ റബ്ബ് അനുഗ്രഹിക്കട്ടെ, ഒപ്പം ആയുരാരോഗ്യ സൗഖ്യവും നേരുന്നു.

 ജസാക്കല്ലാഹ്! 🌱
________________________
www.rtpen.blogspot.com

Thursday, 22 June 2017

കുട്ടിക്കാല നോമ്പ്, ഒരോര്‍മ്മ.../ Azeez Patla

....തുടര്‍ച്ച
🌿🌿🌿🌿🌿
*കുട്ടിക്കാല നോമ്പ്, ഒരോര്‍മ്മ...*


മഞ്ഞച്ചപ്പല അപ്പവും (മഞ്ഞളിലയട) മറ്റു മധുര പലഹാരങ്ങളും കഴിച്ചു മസ്തുകെട്ടി കിടക്കുമ്പോഴാണ് ഇഷ ബാങ്കിന്‍റെ ആരവം... ജ്യേഷ്ടന്‍ ഹമീദിന്‍റെ കൂടെ ഉടന്‍ പള്ളിയിലേക്ക്, ഇഷയ്ക്ക് മുമ്പ് രണ്ട് റകഅത്ത് സുന്നത്തും നിസ്കരിച്ചു, പിന്നീടാണറിഞ്ഞത് ഇഷയ്ക്ക് മുമ്പ് സുന്നത്തില്ല, തഹിയ്യത്താണ് ചെയ്യേണ്ടിയിരുന്നതെന്ന്.

അകത്തെ പള്ളിനിറഞ്ഞു പുറം പള്ളിയില്‍ ആള്‍ക്കാര്‍ ഇരിപ്പുരപ്പിചിരിക്കുന്നു, ലൈലത്തുല്‍ ഖദറിന്‍റെ രാവാണ്‌,അന്നേ ദിവസവും പള്ളിയില്‍ വരാത്തവരെ ആള്‍ക്കാര്‍ ശ്രദ്ധിക്കും , ഞാന്‍ വലിഞ്ഞു അകം പള്ളിയില്‍ കയറി, മുന്‍ നിരയില്‍ മുക്രി മമ്മദുച്ച, ഖാദിര്‍ഞ്ഞി ഹാജിയര്‍ച്ച, സൈദ്‌ന്‍റെ ഉപ്പ ,കുന്ചാര്‍  അബ്ദുല്ലച്ച, കുമ്പള മോന്‍ച്ച, പഞാര്ച്ച, ചാക്കട്ട ഓകര്‍ച്ച, ബീരാതി കുട്ടിച്ച, മുക്രി ഔകര്ച്ചാന്‍റെ കുട്ടിച്ച, സുല്‍ത്താന്‍ കുഞ്ഞസ്ച്ച, കാര്‍ ബീരന്ച്ചാന്‍റെ ഉപ്പ, മൂസക്കുട്ടി ഔക്കുച്ച തുടങ്ങിയവരെ ഓര്‍മയില്‍ വരുന്നുള്ളൂ (الله يرحمهم جميعا آمين)

ഇഷ നമസ്കാരാനന്തരം നിയ്യത് ചെയ്യല്‍, പിന്നീടൊരു ചെറിയ കൂട്ട പ്രാര്‍ത്ഥന അത് കഴിഞ്ഞു രണ്ട് റകഅത്ത് സുന്നത്ത് നമസ്കരിച്ചു “അസ്സലാതുല്‍ ജാമി അ” എന്ന് അഭിമന്യ പണ്ഡിതനും  പട്ള നിവാസിയുമായ മൂന്നു തലമുറയുടെ ഗുരുനാഥനും  നാല് പതിറ്റാണ്ടുകളോളം  ഖത്തീബ് പദവി അലങ്കരിച്ച മര്‍ഹൂം കുഞ്ഞാലി മൊയിലാര്‍ച്ച (ഖത്തീബ് ഹാജിയര്‍ച്ച) ഉച്ചത്തില്‍ പറഞ്ഞു, (الله يرحمه)

ഫീല്‍ഡ് മാര്‍ഷാളിന്‍റെ ആത്ഞാനുവര്‍ത്തികളായ പട്ടാളക്കാരെപ്പോലെ മറ്റുള്ളവര്‍ കാലുകളുടെ മാടമ്പ് ഒപ്പിച്ചു നിരയായി നിന്നു, ഭക്തിനിര്‍ഭരമായ ആ അന്തരീക്ഷത്തില്‍ പരസ്പരം നോക്കുക പോലും ചെയ്യുന്നില്ല, എല്ലാ വിനിമയവും തന്‍റെ സൃഷ്ടാവിനോട് നേരിട്ട് സംവാദിച്ചു ചിലര്‍ വിങ്ങിപ്പൊട്ടി, “അലം തറ കൈഫ” എന്ന സൂറത്തില്‍ തുടങ്ങി “കുല്‍ അഉസു ബിറബ്ബിന്നാസു” വരെ പത്തു റക അത്ത്, വീണ്ടും ഒരാവൃത്തിയായപ്പോള്‍ ഇരുപതു റക അത്ത്, ഓരോ നാല് റക അത്തിനു ശേഷം “അശ്ഹദു ........ ഫ അഫുഅന്നീ....” എന്ന ദുആ മുമ്മൂന്നു പ്രാവശ്യം ചൊല്ലും, ഇടയ്ക്ക് ഇമാമിന് സൂറത്ത് മാറിപ്പോയാല്‍ ഉടന്‍ മര്‍ഹൂം ഖാദിര്‍ഞ്ഞി ഹാജിയര്‍ച്ച തിരുത്തും.

ഇരുപതു കഴിഞ്ഞാല്‍ മൂന്നു വിത്ര്‍, നോമ്പു പതിനഞ്ചാം നാള്‍ തൊട്ടു അവസാനത്തെ വിത്രില്‍ ഖുനൂത്തു പതിവാണ്., അതൊക്കെ ഓര്‍ക്കുമ്പോള്‍ കോരിത്തരിക്കും..കുഞ്ഞു മനസ്സില്‍ ഉള്‍ക്കൊള്ളാവുന്നതിലധികം കാഴ്ചകളും കേള്‍വികളും നിറയുമ്പോള്‍  ഭക്തിയുടെ നിറകുടമായി മനസ്സിനൊത്തു ശരീരവും പാകപ്പെടുകയായിരുന്നു.പിറ്റേ ദിവസത്തെ നോമ്പിനു വേണ്ടിയുള്ള തയ്യാറെടുപ്പ്, സുബ്ഹി ബാങ്ക് വിളിക്കുന്നതിനു തൊട്ടു മുമ്പ് വരെ തീറ്റ തുടര്‍ന്നു, ഭക്ഷണത്തിന്‍റെ ഉള്‍ക്കരുത്തിലല്ല മറിച്ചു ആത്മീയതയ്ടെ നിറചൈതന്യമാണ് നോമ്പുകാരന് കരുത്തും ഉര്‍ജ്ജവും നല്‍കുന്നതെന്ന് പിന്നീടാണ് മനസ്സിലായത്‌.


കിഴക്കെമാനത്തു വെള്ള കീറിയത് തൊട്ടു ഞാന്‍ ഉമ്മ പറഞ്ഞ ഉറുമ്പിനെയും നോക്കിയിരുന്നു, ഒറ്റയായും തെറ്റയും പോകുന്ന കുറേയെണ്ണ ത്തിനെ കണ്ടെങ്കിലും അതുകള്‍ക്ക് നോമ്പുണ്ടോയെന്നുറപ്പിക്കാന്‍  എനിക്ക് കഴിഞ്ഞില്ല, അപ്പോഴാണ്‌ മരക്കൊമ്പത്തിരുന്ന കാക്ക ഖാ........ഖാ........ ഒച്ചയുണ്ടാക്കി വീണുകിടന്ന ഇലയപ്പക്കഷ്ണം കൊത്തിത്തിന്നുന്നത് ശ്രദ്ധയില്‍പെട്ടത്, സത്യത്തില്‍ എനിക്കാ കാക്കയോട് ദേഷ്യമാ തോന്നിയത്, നോമ്പില്ലാത്ത കാക്കേ, പോ ഇവിടന്ന്‍ എന്നും പറഞ്ഞു ഞാന്‍ ഓടിച്ചു..കാഴ്ച കണ്ട ഉമ്മ കാര്യം മനസ്സിലാക്കി തിരുത്തി, പക്ഷികള്‍ക്ക് നമ്മുടെ അത്ര സമയം നോമ്പു നോല്‍ക്കേണ്ടി വരില്ല, കുറച്ചു സമയമായിരിക്കും... ഉമ്മയെ ഓര്‍ത്ത്‌ ഇന്നും ഞാന്‍ വിതുമ്പും.... (الله يرحمها)

 ഖുര്‍ആന്‍ ക്ലാസിലെ തുടര്‍പഠിതാവായ എനിക്ക് സൂറത്ത് നൂറില്‍ നിന്നും ഉമ്മ പറഞ്ഞ ആ കഥയുടെ പൊരുള്‍ മനസ്സിലാക്കി തന്നു ഉസ്താദ്.

*أَلَمْ تَرَ أَنَّ اللَّهَ يُسَبِّحُ لَهُ مَن فِي السَّمَاوَاتِ وَالأَرْضِ وَالطَّيْرُ صَافَّاتٍ كُلٌّ قَدْ عَلِمَ صَلاتَهُ وَتَسْبِيحَهُ وَاللَّهُ عَلِيمٌ بِمَا يَفْعَلُونَ *
ആകാശങ്ങളിലും ഭൂമിയിലുമുള്ളവരും, ചിറക് നിവര്‍ത്തിപ്പിടിച്ചു കൊണ്ട് പക്ഷികളും അല്ലാഹുവിന്‍റെ മഹത്വം പ്രകീര്‍ത്തിച്ചു കൊണ്ടിരിക്കുന്നു എന്ന് നീ കണ്ടില്ലേ? ഓരോരുത്തര്‍ക്കും തന്‍റെ പ്രാര്‍ത്ഥനയും കീര്‍ത്തനവും എങ്ങനെയെന്ന് അറിവുണ്ട്‌. അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അല്ലാഹു അറിയുന്നവനത്രെ.
*وَلِلَّهِ مُلْكُ السَّمَاوَاتِ وَالأَرْضِ وَإِلَى اللَّهِ الْمَصِيرُ * ↓
അല്ലാഹുവിന്നാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം. അല്ലാഹുവിങ്കലേക്ക് തന്നെയാണ് മടക്കവും.

ഓരോ ജീവജാലങ്ങള്‍ക്കും തങ്ങളുടെ പ്രാര്‍ഥനയും കീര്‍ത്തനവും എങ്ങനെയെന്നു എല്ലാ വസ്തുക്കളെയും ജലത്തില്‍ നിന്നും സൃഷ്‌ടിച്ച റബ്ബ് അറിയിച്ചു കൊടുത്തിട്ടുണ്ട്, ഉമ്മമാര്‍ പറഞ്ഞത് എത്ര സത്യമായിരുന്നു, അറബിയില്‍ ഒരു ചൊല്ലുണ്ട് “മാതാവിന്‍റെ മടിത്തട്ടാണ് വിത്ജ്ഞാനത്തിന്‍റെ കലവറ” യെന്നു, ആ വിരല്‍തുമ്പു പിടിച്ചു ഇനിയും കുറേ നടക്കാന്‍ നമുക്ക് ഭാഗ്യമില്ലാതായിപ്പോയല്ലോ...അല്ലാഹുവേ ഞങ്ങളുടെ മാതാപിതാക്കളെ നീ സ്വര്‍ഗ്ഗത്തിന്‍റെ അവകാശികലാക്കണേ തമ്പുരാനേ... ഒപ്പം ഞങ്ങളെയും ഞങ്ങളുടെ ഭാര്യമാരെയും സന്താനങ്ങളെയും ജ്യെഷ്ടാനുജത്തിമാരെയും ഞങ്ങളില്‍ നിന്നും മരണപ്പെട്ടുപോയവരെയും ബന്ധു മിത്രാധികളേയും നീ ഉള്‍പ്പെടുത്തണേ തമ്പുരാനേ.... ആമീന്‍തുടരും...


അസീസ്‌ പട്ള🌿🌿🌿🌿🌿

കുട്ടിക്കാല നോമ്പു, ഒരോര്‍മ്മ... /അസീസ്‌ പട്ള

🌿🌿🌿🌿🌿


....തുടര്‍ച്ച
*കുട്ടിക്കാല നോമ്പു, ഒരോര്‍മ്മ...*
മമ്മദ് മുക്രിച്ച (الله يرحمه)  മൈക്കില്‍ വിരല്‍ത്തുമ്പുകള്‍  കൊണ്ട് രണ്ട് കൊട്ട് കൊട്ടി ബാങ്കുവിളി തുടങ്ങി, ശബ്ദത്തിനസനുസൃതമായി മിഹ്രാബിലെ ഒറ്റ ബള്‍ബിന്‍റെ ഫിലമന്‍ട് ഏറിയും കുറഞ്ഞും മിന്നികൊണ്ടിരുന്നു., മിനാറിലെ ഉച്ചഭാഷിണിയിലൂടെ അഷ്ടദിക്കുകളിലും വിസരിച്ച അദ്ദേഹത്തിന്‍റെ സ്വതസിദ്ധഘനഗംഭീര ശബ്ദമാധുരിയില്‍ പട്ളയിലെ ഓരോ മണല്‍തരികളും കോരിത്തരിച്ചു, വിശ്വാസികള്‍ക്ക്  ആത്മീയ ചൈതന്യത്തിന്‍റെ  പുത്തനുണര്‍വ് പകര്‍ന്നു  പ്രാര്‍ഥനാനിരതരാക്കി,  എന്‍റെ കാതുകളില്‍ ഇന്നും ആ മണിനാദം നിലക്കാതെ മുഴങ്ങുന്നു.
ഇന്ന്  ഇരുപത്തിയേഴാം രാവ്,  അന്നത്തെ ഒരു ഇരുപത്തിയേഴാം രാവിന്‍റെ  അനുഭവം ഇന്നും ഓര്‍ക്കുന്നു, അസര്‍ നമസ്കാരം  കഴിഞ്ഞാല്‍  വീട്ടിലെ അല്ലറ ചില്ലറ പണികളുണ്ട്കും, കന്നിനെ തൊഴുത്തില്‍ കേട്ടലും മീന്‍ വാങ്ങിച്ചു കൊടുക്കലും അങ്ങിനെ പലതും.. അസറിന് ശേഷമുള്ള ഉറുദിയും കേട്ടു പുറം പള്ളിയുടെ മേല്‍ഭാഗത്തെ തുറസായ സ്ഥലത്ത് കാറ്റും കൊണ്ട് കുറച്ചു കിടന്നു, സൂട്ടത്തില്‍ സമപ്രായക്കാരും അല്ലാത്തവരും ഉണ്ട്, ഇന്നത്തെ പി.ടി.പ്രസിടണ്ട് സൈദ്‌, എം. ഏ. റസാഖ് (الله يرحمه)  എഫ്. മുഹമ്മദ്‌ (الله يرحمه) മച്ചുനന്‍ ബി. ബഷീര്‍, സഖാവ് അബ്ദുള്ള, അനുജന്‍ ഖരീം, അന്തുക്ക (ഹനീഫച്ച) അങ്ങിനെ ഒരുപാടുപേര്‍, ടെറസ്സിലേക്കുള്ള കോണിപ്പടിക്കടിയില്‍ ഒതുക്കി വെച്ച സദര്‍ ഉസ്താദിന്‍റെ കട്ടിലില്‍ തട്ടാതിരിക്കാന്‍ ഞങ്ങള്‍ പ്രത്യേകം സൂക്ഷിച്ചു, കട്ടിലിന്‍ ചുവട്ടിലെ കാര്‍ടൂണില്‍ നിറയെ പുസ്തകമായിരുന്നു.


ദൌത്യനിര്‍വഹണത്തിനുവേണ്ടി വീട്ടിലെക്കെത്തിയ എന്നെ സ്വാഗതം ചെയ്തത് ആവിയില്‍ വേവുന്ന മഞ്ഞളിലയടയുടെ തേങ്ങയും ശര്‍ക്കരയും മറ്റു ചേരുവകളും ഇഴുകിച്ചേന്ന ഹൃദയവും ആസ്വാദ്യകരവുമായ കൊതിയൂറും ഗന്ധം, ഇരുപത്തിയേഴാം രാവിനു നോമ്പു തുറക്കാന്‍ എല്ലാ വീട്ടില്‍ നിന്നും മധുര പലഹാരങ്ങളും, പത്തലും (കാസര്‍കോടന്‍  കൈപത്തിരി) തേങ്ങാക്കൊത്തും, നെയ്യപ്പം, ചക്ക കിള്ളിയിട്ടത് ഒക്കെ അക്കൂട്ടത്തില്‍ ഉണ്ടാകും, പക്ഷെ രാജാ മഞ്ഞളിലയട തെന്നെ., പല വീട്ടില്‍ നിന്നും വിവിധ ജാറുകളിലാക്കി ചുടുചായ, പള്ളിവക പായസം വേറെ (സോജി), അതിനു നേതൃത്വം കൊടുത്തിരുന്നത് പള്ളിച്ചാന്‍റെ മമ്മദുന്‍ച്ച (الله يرحمه) നമ്മുടെ അന്താന്‍റെയും മറ്റും ഉപ്പ,, പായസം ഉണ്ടാക്കുന്നതില്‍ അദ്ദേഹത്തിന് പ്രത്യേക കൈപുണ്യം ഉണ്ടായിരുന്നു., ചുരുങ്ങിയത് രണ്ട് ഗ്ലാസ്സ്സെങ്ങിലും കുടിച്ചുപോകും, അത്രൈക്കുമുണ്ട് ആ സോജിയെന്ന അപരന്‍റെ നറുസ്വാദ്. പള്ളിയില്‍ കൊടുക്കാന്‍ പാത്രത്തിലാക്കി എന്‍റെ കയ്യിലും തന്നു ഉമ്മ (الله يرخمها)  മഞ്ഞളിലയട,

ഒരു കാര്യം ഇപ്പോഴും ഓര്‍ക്കുന്നു ഒരു മുഴുകാരക്ക കിട്ടിയ ദിവസം ,നമ്മുടെ മജല്‍ ഹാജിയര്ച്ചയായിരുന്നു അദ്ദേഹത്തിന്‍റെ കൈ കൊണ്ട്തെന്നെ ഒരു കടലാസ് കവറില്‍ നിന്നും വിതരണം ചെയ്തത്, മക്കത്തു നിന്നും നേരിട്ട് കൊണ്ടുവന്നതോ മറ്റോ ആവാം, നാട്ടില്‍ അക്കാലത്ത് കാരക്ക കിട്ടാറില്ല, രാജസ്ഥാനില്‍ നിന്നും വരുന്ന ഈത്തപ്പഴം കിട്ടുമായിരുന്നു അല്ലാഹു അദ്ദേഹത്തിന് പാപമോചനം നല്‍കുമാറാകട്ടെ ആമീന്‍.

ഇതൊക്കെ കഴിഞ്ഞു പിറ്റേ ദിവസം അഞ്ചു വയസ്സ് തോട്ടുള്ള കുട്ടികള്‍ മുതല്‍ അങ്ങോട്ട്‌ നോമ്പു,, ലൈലത്തുല്‍ ഖദറിന്‍റെ പുണ്യങ്ങളെപ്പറ്റി കേട്ടതൊക്കെ മനപാഠമായിരുന്നു, ഉറുമ്പ് മുതല്‍ എല്ലാ ജീവികളും നോമ്പു നോല്‍ക്കുമെന്നും മറ്റുമുള്ള കഥകള്‍ ഇളം മനസ്സില്‍ സൃഷ്ടാവിന്‍റെ ഏകത്വത്തെ അരുക്കിട്ടുരപ്പിക്കുകയായിരുന്നു, കൊച്ചുന്നാളിലെ ആ അനുഭവം പില്‍കാലത്ത് ഏതു  പ്രതിസന്ധികളെയും തരണം ചെയ്തു സൃഷ്ടാവും അവനും മാത്രമായുള്ള നോമ്പു എന്ന മഹത്തായ ആരാധനകര്‍മ്മത്തെ പുല്‍കാന്‍ അവനെ പ്രാപ്തനാക്കുന്നതും ആത്മീയ സംസ്കരണത്തിലൂട്ടിയുറപ്പിച്ച കുടുംബപശ്ചാത്തലവും നിവര്‍ത്തിച്ച ജീവിതസംസ്കൃതിയുമാണ്‌.

നമുക്ക് ഒന്നിച്ചു പ്രാര്‍ഥിക്കാം........അല്ലാഹുവേ ഞങ്ങളുടെ അമലുകളെ നീ സ്വീകരിക്കണേ നാഥാ......... നിന്‍റെ ഹബീബായ പ്രവാചകന്‍ (സ.അ) അരുളിയ ബാബുറയ്യാനില്‍ കൂടി പ്രവേശിക്കുന്ന നോമ്പുകാരുടെ കൂട്ടത്തില്‍ ഞങ്ങളെയും ഞങ്ങളുടെ മാതാപിതാക്കളെയും ജെഷ്ടാനുജന്മാരെയും ജെഷ്ട്ടത്തി അനുജത്തിമാരെയും ഞങ്ങളില്‍ നിന്നും മരണപ്പെട്ടുപോയവരെയും ബന്ധുമിത്രാദികളെയും ലോക മുസ്‌ലിംകളില്‍ നിന്നും ജീവിച്ചിരിക്കുന്നവരെയും മരണപ്പെട്ടവരേയും ഉള്‍പെടുത്തി സ്വര്‍ഗ്ഗത്തിന്‍റെ ആഹുലുകാരാക്കണേ തമ്പുരാനേ.... നാളെ റംസാന്‍ അനുകൂലമായി സാക്ഷി നില്‍ക്കുന്നവരുടെ കൂട്ടത്തില്‍ ഞങ്ങളെപെടുത്തണെ നാഥാ..  ആമീന്‍ യാ റബ്ബുല്‍ ആലമീന്‍

തുടരും...


അസീസ്‌ പട്ള🌿🌿🌿🌿🌿

Wednesday, 21 June 2017

കള്ളൻ ഇപ്പോൾ വന്ന് വന്ന്പട്ടാപ്പകലും കക്കാമെന്നായിട്ടുണ്ട് എല്ലാവരും സംഭവങ്ങളൊക്കെ മുറയ്ക്ക് അറിയുന്നുണ്ടാകുമല്ലോ, അല്ലേ ? / അസ്ലം മാവില

*കള്ളൻ ഇപ്പോൾ*
*വന്ന് വന്ന്*
*പട്ടാപ്പകലും*
*കക്കാമെന്നായിട്ടുണ്ട്*
*എല്ലാവരും*
*സംഭവങ്ങളൊക്കെ*
*മുറയ്ക്ക് അറിയുന്നുണ്ടാകുമല്ലോ, അല്ലേ ?*
______________

അസ്ലം മാവില
______________

പട്ടാപകൽ ഒരു വീട് കുത്തിത്തുറക്കുക . അതും നട്ടുച്ച നേരം. വീട്ട്കാർ പുറത്ത് പോയ നേരം. അതും അവർ അവിടെ ഇല്ലെന്ന് 100 % ഉറപ്പായിട്ടോ ഉറപ്പാക്കിയിട്ടോ. എവിടെയും കേട്ട് കേൾവി ഇല്ലാത്ത കവർച്ചയാണ് നമ്മുടെ നാട്ടിൽ ഇന്നലെ ( 20 മെയ് 2017) നടന്നത്.

പരാതി നൽകിയത് കൊണ്ട്  പോലീസ് അന്വേഷണം നടക്കും. ഇന്ന് മുതൽ അതിന്റെ പ്രൊസീ & പ്രൊസസ്സ് തുടങ്ങുമായിരിക്കും. അത് അതിന്റെ വഴിക്ക് നടക്കട്ടെ. റൗണ്ട്സിന് പോകുന്ന ലേഖകന്മാർക്ക് പോലീസ് സ്റ്റേഷനിൽ ഈ തസ്ക്കരന്യൂസ് കിട്ടുമെന്നത് കൊണ്ട് ഇന്നോ നാളെയോ അത് പത്രത്തിൽ വരികയും ചെയ്യും.

നാട്ടുകാരായ നമുക്ക് എന്ത് തോന്നുന്നു ? നാലഞ്ച് ദിവസത്തേക്ക്  പറഞ്ഞു നടക്കാൻ ഒരു ചൂട് ചൂട് വാർത്ത എന്നത് മാത്രമായി ഇതൊതുങ്ങുമോ?

ഇത്ര പ്ലാൻഡായി നട്ടുച്ച നേരത്ത് കൃത്യം ചെയ്ത്  ഈ തസ്ക്കരക്കൂട്ടം തങ്ങളുടെ ഓപറേഷൻ വിജയകരമാക്കിയിട്ടുണ്ടെങ്കിൽ ചെറിയ ഗൃഹപാoമായിരിക്കില്ല ഇവറ്റകൾ ചെയ്തിരിക്കുക.  അത്കൂടി പോലീസ് അന്വേഷണത്തിന്റെ പരിധിയിൽ ഉണ്ടാകുമെന്ന്  കരുതാം.

റമദാൻ മാസത്തിന്റെ പരിശുദ്ധി കെടുത്തുമാറ് യാചകക്കൂട്ടങ്ങൾ പുഴയും കടന്ന് വരുമ്പോൾ വല്ലാണ്ട്  ഉദാരമതിയാകുന്നതിന് പകരം കുറച്ചൊക്കെ ശ്രദ്ധിക്കുന്നത് നല്ലതാണ്. ഇവരൊന്നും  ജനലഴിക്ക് പുറത്തേക്ക് നിങ്ങൾ എറിഞ്ഞു കൊടുക്കുന്ന "പൗളി " പെറുക്കാൻ വരുന്നവരല്ല. ഇവരുടെ കണ്ണും കാതും ശ്രദ്ധ മുഴുവനും വേറെ ചിലതിലേക്കാണ്. അത്കൊണ്ട് നല്ലോണം ജാഗ്രതയാക്കിക്കോളിം.  

മുമ്പൊരിക്കൽ യാചക മാഫിയക്കെതിരെ ഞാൻ ഒന്നിലധികം വട്ടം എഴുതിയപ്പോൾ, ചില കോണുകളിൽ നിന്ന് പരിഹാസവും പഴമ്പുരാണം പഠിപ്പിക്കലും മറ്റും വായിച്ചതും കേട്ടതും ഓർമ്മ വരുന്നു.  അന്നും ഞാൻ  മറുപടി പറഞ്ഞത് - നാട്ടുകാരുടെ മക്കളെ മൊത്തം ഇവർ ചാക്കിലിട്ട് കൊണ്ട് പോകുമെന്നോ എല്ലാ വീട്ടിലും ഇവറ്റകൾ മോഷണം നടത്തുമെന്നോ എന്റെ കുറിപ്പിന്  വ്യാഖ്യാനമില്ല; മറിച്ച് സെയ്ഫായ നമ്മുടെ നാട്ടിൽ നിന്ന് ഒരു പിഞ്ചു പൈതൽ നഷ്ടപ്പെട്ടാൽ, വളരെ സുരക്ഷിതമെന്ന് കരുതുന്ന ഈ നാട്ടിൽ നിന്ന്,  മുൻപിൻ വാതിലുകൾ സാക്ഷയിട്ടില്ലെങ്കിലും പ്രശ്നമില്ലെന്ന് കരുതിയിരുന്ന ഈ മഹല്ലിൽ നിന്ന്, ഒരു വീട് കൊള്ളയടിച്ചാൽ, അതൊരു  ചെറിയ വിഷയമായിരിക്കില്ല എന്നായിരുന്നു.

ഇതൊരു നെറ്റ് വർക്കാണ്, കമ്പിളിക്കാരനായും കക്കൂസ് ലായനിയായും ചെരുപ്പ് ക്ലീനറായും പിരിവ്കാരനായും വേഷം മാറി പിച്ചക്കാരെക്കാളും കൂടുതലായി അവർ ഇനിയും വരും. അവരെ സഹായിക്കാൻ ഇൻഫോർമർമാരും ഉണ്ടാകും.  മുഖംമൂടിയിട്ട് ബുർഖയിട്ട് ഹലാക്കിന്റെ വിശ്വാസിനികളായി വന്നാണ്  മിനിഞ്ഞാന്ന്  കാസർകോട്,  തൃക്കരിപ്പൂരിൽ ഒരു നോമ്പുകാരിത്തള്ളയുടെ വീട്ടിൽ കയറി എട്ടിന്റെ പണി കൊടുത്തത്. പുയ്യാപ്ലയും മക്കളും പറഞ്ഞത് പോലെ ജനലിൽ കൂടി ഭിക്ഷ നൽകി. കണ്ണ് മാത്രം പുറത്തിട്ട ബുർഖയും അതുക്കും മേലെയുള്ള സലാമും കേട്ടപ്പോൾ, മുസാബിന്റെ നട്ക്കണ്ടമെന്ന് കരുതി രണ്ടിന് മുട്ടിയ ഈ "ദീനീ പിച്ചക്കാരികൾ"ക്ക് നമ്മുടെ അമ്മായി വാതിൽ മലർക്കെ തുറന്നതേ ഓർമ്മയുള്ളൂ. പിന്നെ നടന്നത് കട്ട സീൻസ് .  അതെന്താണെന്ന് നിങ്ങൾ വായിച്ചിരിക്കുമല്ലോ. മോളെ കല്യാണത്തിന് കെട്ട്യോൻ അയച്ച പൈസയടക്കം സ്വാഹ:

(ഇന്നലത്തെ പത്രത്തിൽ കണ്ടത് തൃക്കരിപ്പൂർ മൊത്തം നാട്ടുകാർ യാചക വിരുദ്ധ പദ്ധതിയും ബദൽ സംവിധാനവും ചെയ്യാനുള്ള ഒരുക്കം തുടങ്ങിയെന്നാണ്. നാട്ടിലെ മിസ്കീനുകളെയും പാവപ്പെട്ട രോഗികളെയും നിർധനഭവന രഹിതരെയും സഹായിക്കുന്ന സ്കീമും അതിൽ പെടും. പുറത്ത് നിന്ന് പിരിവുകാരനെയടക്കം ആരെയും അറ്റൻഡ് ചെയ്യരുതെന്ന നിലപാട് കൂട്ടത്തിലും )  

ഒരു സിഗ്നൽ നമുക്ക് കിട്ടിക്കഴിഞ്ഞു. ഒരു ബെല്ല് നാം കേട്ടു കഴിഞ്ഞു . ചേര-മസാല (മസ്അല) പോലെ ആയിപ്പോകരുത് രണ്ടാമതൊരു വട്ടം.

"കക്ക്ന്നെങ്ക് പട്ളത്തേക്കെന്നെ പോന്നെ നല്ലതു, ഉച്ചക്കും കൂടി ആട്ന്ന് കക്കപ്പാ..." എന്ന് തസ്ക്കരമാരും അവരുടെ ഇൻഫോർമർമാരും വെടിപറച്ചിൽ തുടങ്ങിയിട്ടുണ്ടാകും. കേൾക്കാൻ അത്ര പാങ്ങുള്ള ഏർപ്പാടല്ല എന്ന് മാത്രം പറയട്ടെ. നിങ്ങൾക്കും അങ്ങിനെത്തന്നെയല്ലേ?  ജാഗ്രതൈ!
__________________🌱

മനസ്സുണ്ടെങ്കിൽ ചക്ക ചിപ്സ് വീട്ടിലുമുണ്ടാക്കാം. / അസ്ലം മാവില

*മനസ്സുണ്ടെങ്കിൽ*
*ചക്ക ചിപ്സ്*
*വീട്ടിലുമുണ്ടാക്കാം.*
_______________

അസ്ലം മാവില
______________

പ്രത്യേക തയ്യാറെടുപ്പില്ല. ഒരു പച്ച ചക്ക അറുത്തെടുത്ത് മുറിക്കുക. ചുള മാത്രം എടുക്കുക, നേർപ്പിച്ച് കഷ്ണിക്കുക.

അടുപ്പിൽ എണ്ണ തിളക്കണം. ചക്ക കഷ്ണങ്ങൾ എണ്ണയിൽ ഇsണം.  ഒന്നോ രണ്ടോ സ്പൂൺ ഉപ്പുവെള്ളം , മഞ്ഞൾ വെള്ളം എന്നിവ ഒഴിച്ച് കൊടുക്കണം. സ്വർണ നിറമായാൽ "വാങ്ങി വെക്കണം ".

വെളള കടലാസിൽ ഇറക്കി വെച്ച് കുറച്ച് മുളക് പൗഡർ ഒരു എരിവിന് വിതറുക, നിർബന്ധമില്ല.

ക്രിസ്പി (കറുംകുറൂം) പരുവത്തിലായാൽ ഒരു പ്ലാസ്റ്റിക് കവറിലിട്ട് J- Chips ഭദ്രമായി പൊതിഞ്ഞ്  വെക്കുക. യു കാൻ യൂസ് ഇറ്റ് മോർ ദാൻ വൺ മൻത് ). ഒരു ശരാശരി സൈസുള്ള ചക്കയിൽ ഒന്നൊന്നൊര കിലോ ചിപ്സ് കിട്ടും.

ട്രൈ ഇറ്റ്. ഒരു ചിപ്സ് ഐറ്റം നമുക്ക്, ആണുങ്ങൾക്കും ഉണ്ടാക്കാന്നേയ്. മൈദ, കടലപൊടി, അരിമാവ് ഇതില്  വീണ് ഉരുണ്ട് മറിയണ്ട. കൈ വലുതായി നനയാതെയുള്ള ഏർപ്പാട്.   പ്രിപറേഷൻ വെരി സിംപ്ൾ. ഒന്നു തുടങ്ങി വെച്ചാൽ വീട്ടുകാരി ഏറ്റെടുത്തോളും. (മൊബൈൽ ഫോൺ എന്തിനും ഒരു പരിഹാരമാണല്ലോ)

രസകരമായ മറ്റൊന്ന്,  എന്റെ ഒരു FB സുഹൃത്ത് പറഞ്ഞു - ചക്കച്ചാര നല്ല ജൈവ വളമാണ് പോൽ. ചെറുതായി കഷ്ണിച്ച് തെങ്ങിനോ കമുകിനോ  ഇട്ട് കൊടുത്താൽ മാത്രം മതിയത്രെ!

 (തലക്കെട്ട് ചരിയുമെന്ന് ഭയമുള്ളവർ ഈ കുറിപ്പ് വായിക്കരുത്.)
________________🌱

ചെറിയ വിജയങ്ങൾ ! വലിയ പാഠങ്ങൾ ! / അസ്ലം മാവില

*ചെറിയ വിജയങ്ങൾ !*
*വലിയ പാഠങ്ങൾ !*
__________________

അസ്ലം മാവില
__________________

സസ്യ ശാസ്ത്രത്തിൽ Leaf I'D എന്നത് ഏറെ രസകരവും പഠനാർഹവുമായ ഒരു ശാഖയാണ്.

കൊച്ചു കുട്ടികളിൽ പ്രകൃതിയും പരിസ്ഥിതിയും സസ്യലതാദികളും അവ ഉൾക്കൊള്ളുന്ന ഇക്കോ സിസ്റ്റത്തിന്റെ ഭാഗമെന്ന് ബോധ്യപ്പെടുത്തുന്ന, പരിസ്ഥിതിയുമായി  ബന്ധപ്പെട്ട ഒട്ടേറെ മത്സരങ്ങൾ നടത്താറുണ്ട് . പ്രത്യേകിച്ച് പള്ളിക്കൂടങ്ങൾ. അങ്ങിനെ ഒരു ചെറിയ വാർത്തയാണ്  ഇന്നത്തെ കുറിപ്പിലെ പരാമർശ വിഷയം.

ഇക്കഴിഞ്ഞ ലോക പരിസ്ഥിതി ദിനത്തിൽ സ്കൂളടിസ്ഥാനത്തിൽ നടന്ന മത്സരത്തിൽ, identification of leaves  മത്സരത്തിൽ നാലാം ക്ലാസ്സിൽ പഠിക്കുന്ന പട്ലയിലെ ഒരു കൊച്ചു മിടുക്കി ഒന്നാമതെത്തിയിരിക്കുന്നു- ഹിബാ ബിൻത് കരീം. അബ്ദുൽ കരീം P പടിഞ്ഞാറിന്റെയും ബീവിയുടെയും മകൾ തന്നെ!

ഈ കുറിപ്പെഴുതാൻ മറ്റൊരു കാരണമിതാണ് -  വളർന്ന് വരുന്ന (ബഡിംഗ്)-തലമുറയ്ക്ക്  മണ്ണും വിണ്ണും മരവും മനുഷ്യനും ഒരു വിഷയമേ അല്ലാതാകുന്ന ഈ കാലത്താണ് നാമുള്ളത്.  അത് കൊണ്ട് തന്നെപരിസ്ഥിതി സംബന്ധമായ, അവയ്ക്കവബോധം നൽകുന്ന ചെറിയ ചെറിയ ഇലയനക്കങ്ങൾ  പോലും നമുക്ക് വിഷയമാകണം.

ചെറിയ കുട്ടികളിൽ ചെടികളെ കുറിച്ച് - മരങ്ങളെ കുറിച്ച് , ഇലകളെ കുറിച്ച്,  പൂ-കായ്-ക്കനികളെ കുറിച്ച് പഠിക്കാൻ ഹിബയുടെ Leaf ID മത്സര വിജയം ഉത്തേജനമാകട്ടെ,  ഉപകാരപ്പെടട്ടെ എന്നാഗ്രഹിക്കുന്നു.

ഹിബാ, നിനക്ക് ഭാവുകങ്ങൾ !
_________________🌱

Saturday, 17 June 2017

അനുസ്മരണം : സ്നേഹനിധിയായ അദ്രാൻച്ചാഉം വിട പറഞ്ഞു / അസ്ലം മാവില

അനുസ്മരണം :

*സ്നേഹനിധിയായ*
*അദ്രാൻച്ചാഉം*
*വിട പറഞ്ഞു*
__________________

അസ്ലം മാവില
__________________

ഞങ്ങളുടെ ഒരു അയൽക്കാരൻ കൂടി പടച്ചവന്റെ വിളിക്കുത്തരം നൽകി പൊയ്മറഞ്ഞു. ഞങ്ങളുടെ പ്രിയപ്പെട്ട പോക്കർച്ചാന്റെ അദ്രാൻച്ചയാണ് ഇന്നലെ രാത്രി വിടവാങ്ങിയത്. ഇന്നാലില്ലാഹ്..

ദിവസങ്ങളായി അദ്ദേഹം കിടപ്പിലായിരുന്നു. ഒന്നര - രണ്ട് മാസം മുമ്പ് വരെ പരസഹായത്തോടെ  എഴുന്നേറ്റ് നടക്കുമായിരുന്നു. സംസാരത്തിനും വലിയ കുഴപ്പമുണ്ടായിരുന്നില്ല. ഇക്കഴിഞ്ഞ ആഴ്ച മുതലാണ് അദ്ദേഹത്തിന്റെ  രോഗനില കുറച്ച്  ഗുരുതരമായത്. ഇന്നലെ രാത്രിയോടെ, പരിശുദ്ധ റമദാനിന്റെ ഇരുപത്തിമൂന്നാം രാവിൽ, അദ്രാൻച്ച അല്ലാഹുവിന്റെ സവിധത്തിലേക്ക് മടങ്ങി.

വളരെ ചെറുപ്പം മുതൽ തന്നെ എനിക്ക് അദ്ദേഹത്തെ അറിയാം. സംസാര പ്രിയൻ. രാഷ്ടിയമാണ്  ഇഷ്ടവിഷയം. അടിയുറച്ച കോൺഗ്രസ്സ്കാരൻ.

കൃഷി നാട്ടിൽ, വ്യാപാരം മറുനാട്ടിൽ. വളരെ ലളിതമായ ജീവിതം. ആ ചെറിയ വീട് തന്നെ അതിനുദാഹരണം.

വലുതായൊന്നും മിച്ചമുണ്ടാക്കിയില്ല. അതിലൊന്നും അദ്ദേഹത്തിന് പരിഭവവുമുണ്ടായിരുന്നില്ല. ഉള്ളത് കൊണ്ട് കുടുംബത്തെ മുന്നോട്ട് കൊണ്ട് പോയി. നാല് പെൺമക്കളെ  കെട്ടിച്ചയച്ച സന്തോഷം എന്നോട് പറയുമായിരുന്നു.

സുളള്യ/ അറന്തോടായിരുന്നു അദ്രാൻച്ചാന്റെ വ്യാപാര തട്ടകം;  മലഞ്ചരക്ക് വ്യാപാരം. ചെറിയ ഒരു ബിസിനസ്സ്. അതും വർഷത്തിൽ ഏതാനും മാസങ്ങൾ. പിന്നെ ബാക്കിയുള്ള മാസങ്ങൾ നാട്ടിൽ വന്ന് കൃഷിയിൽ മുഴുകും.

അദ്ദേഹം കർണ്ണാടകയിൽ നിന്ന് തിരിച്ചു വരുമ്പോഴൊക്കെ പുതിയ രാഷ്ടീയ വർത്തമാനവുമായിട്ടായിരിക്കും വരിക. അത് കേൾക്കാൻ മാത്രം കുറെ പേർ ഉണ്ടാകും.  ബന്ധുകൂടിയായ കാദർ ഹാജാർച്ചാന്റെ കടയിലാണ് രാഷ്ട്രിയ ചർച്ച നടക്കുക.  ഞാൻ 8 -ൽ പഠിക്കുന്ന കാലം. പത്രം വായിക്കാൻ അങ്ങാടിയിൽ പോയാൽ അദ്രാൻചാന്റെ രാഷ്ടീയം കത്തിക്കയറുന്നുണ്ടാകും.

ഞാൻ രാമകൃഷ്ണഹെഗ്ഡെയെ കേൾക്കുന്നത് അദ്ദേഹത്തിൽ നിന്ന്,  ക്രാന്തിരംഗ പാർട്ടിയെ കേൾക്കുന്നത് അദ്ദേഹത്തിൽ നിന്ന്, അന്നത്തെ രാഷ്ട്രീയ അവതാരമായ ബംഗാരപ്പയെ കേൾക്കുന്നതും അദ്ദേഹത്തിൽ നിന്ന്. മറ്റെന്തിനേക്കാളേറെ ജാതിരാഷ്ട്രീയം തെക്കെ ഇന്ത്യയിൽ രൂഢമൂലമായത് കർണ്ണാടകയിലായിരുന്നെന്ന് അന്നെനിക്ക് മനസ്സിലായതും അദ്ദേഹത്തിൽ നിന്ന് കേട്ട് തന്നെ.

1983 ൽ കോൺഗ്രസിതര ഭരണം വരുമെന്നും
ബംഗാരപ്പ അധികാരത്തിൽ വരുമെന്നും കണക്കുകൾ നിരത്തിയാണ്  അദ്ദേഹം ഒരിക്കൽ സമർഥിച്ചത്,  അത്രമാത്രം  കർണ്ണാടക രാഷ്ട്രീയം അദ്രാൻച്ചാക്ക് കാണാപാഠമായിരുന്നു. (പക്ഷെ,  രാഷ്ട്രീയ ചാണക്യനും 1972 ലെ ദേവരാജ് അർസ് മന്ത്രി സഭാംഗവുമായിരുന്ന എസ്. ബംഗാരപ്പ, 1983 ലെ കർണsക മന്ത്രിസഭയുണ്ടാക്കാനുള്ള അവകാശമുന്നയിക്കുന്നതിന് പകരം   ഹെഗ്ഡെയ്ക്ക് പിന്തുണ നൽകുകയാണ്  ചെയ്തത്. 1990 ൽ ബംഗാരപ്പ കർണ്ണാടക മുഖ്യമന്ത്രിയാവുകയും ചെയ്തു.)

നാട്ടിൽ വന്നാലും അദ്ദേഹം വെറുതെ ഇരിക്കില്ല.  എന്തെങ്കിലും കൃഷിയിൽ വ്യാപൃതനാകും. നെൽകൃഷി, വെറ്റില കൃഷി,  അടക്കാ കൃഷി അങ്ങിനെ എന്തെങ്കിലും.

80 കളുടെ തുടക്കത്തിൽ പട്ലയിൽ ഒരു കൊക്കോ വിപ്ളവം നടന്നിരുന്നു. കൊക്കോ തൈ കണ്ടതും അത് ദിർഘകാലം കായ്ച്ചു നിന്നത് കണ്ടതും അദ്രാൻച്ചാന്റെ വീട്ട് വളപ്പിലാണ് (ഇയ്യിടെയാണെന്ന് തോന്നുന്നു കുറെയൊക്കെ അദ്ദേഹം വെട്ടി ഒഴിവാക്കിയത് )

പ്രായത്തിൽ വ്യത്യാസമുണ്ടെങ്കിൽ പോലും എന്റെ ഉപ്പയുമായി ഏറ്റവും നല്ല ബന്ധം പുലർത്തിയിരുന്നു. എപ്പോൾ സംസാരിക്കാൻ അവസരം കിട്ടിയാലും എന്റെ ഉപ്പാനെ കുറിച്ച് എന്തെങ്കിലും അദ്ദേഹത്തിന് പറയാനുണ്ടാകും. ബായിൻച്ച, അദ്ല്യാർച്ച, മമ്മദുൻച്ച, സീദുൻച്ച, എം. എ മൊയ്തീൻച്ച ഇവരൊക്കെ അദ്ദേഹത്തിന്റെ സംസാരത്തിൽ വരും.

അദ്രാൻച്ച നല്ലൊരു റേഡിയോ ശ്രോതാവ് കൂടിയാണ്.  ഞങ്ങളൊക്കെ ചെറുപ്പകാലങ്ങളിൽ വാർത്തകൾ കേട്ടിരുന്നത്  അദ്ദേഹത്തിന്റെ വീട്ടിൽ നിന്നായിരുന്നു (റോഡിൽ വെച്ച് തന്നെ നന്നായി വാർത്തകൾ കേൾക്കുന്നത് കൊണ്ട് വീട്ടിൽ കയറില്ല,)

സംസാരത്തിലാണെങ്കിലും  രാഷ്ടീയ ചർച്ചകളിലാണെങ്കിലും സാധാരണ ഇടപെടലുകളിലാണെങ്കിലും അദ്രാൻച്ച മാന്യതയുടെ രീതിയും ഭാഷയുമായിരുന്നു ഉപയോഗിച്ചിരുന്നത്. ആരോടും അറിയാത്തത്  ചോദിച്ചറിയും, അതെത്ര ചെറിയ വിഷയമാണെങ്കിലും.

അദ്രാൻച്ചാന്റെ വിയോഗത്തോടെ ഞങ്ങളുടെ അയൽപക്കത്തെ അവസാനത്തെ കാരണവരെയാണ് നഷ്ടമായത്. പഴയ തലമുറയിലെ അവസാനത്തെ കണ്ണി. പഴയ കാലങ്ങളെ ഓർമ്മിപ്പിക്കാനും, എന്റെ ഉപ്പാനെ കുറിച്ച് പറയാനും കേൾക്കാനും അദ്രാൻച്ച ഇനിയില്ല എന്നത് എന്നെ വ്യക്തിപരമായി നൊമ്പരപ്പെടുത്തുന്നു. മൂന്ന് - നാല് ദിവസം മുമ്പ് കുഞ്ഞിപ്പള്ളിയിൽ ഇശാ നിസ്ക്കാരാനന്തരമെഴുന്നേറ്റ് അദ്ദേഹത്തിന്റെ രോഗവിവരം പറയുമ്പോഴും അവിടെയുള്ളവരോട് ഞാൻ രോഗശമനത്തിന് വേണ്ടി പ്രാർഥിക്കാനഭ്യർഥിക്കുമ്പോഴും ഇത്ര പെട്ടെന്നുള്ള വിയോഗം മനസ്സിലില്ലായിരുന്നു. പക്ഷെ,  അല്ലാഹുവിന്റെ തീരുമാനം സുനിശ്ചിതമാണല്ലോ !

ഈ അനുസ്മരണക്കുറിപ്പ് അദ്ദേഹത്തോടുളള ഞങ്ങളുടെ കടപ്പാടിന്റെയും അയൽപക്ക സ്നേഹത്തിന്റെയും ഒപ്പം അദ്ദേഹം എന്റെ ഉപ്പയ്ക്ക് നൽകിയ ആദരവിന്റെയും കൂടിയാണ്. പുറംമോടിയില്ലാത്ത സ്നേഹബന്ധം അദ്ദേഹമെപ്പോഴും കാത്തു സൂക്ഷിച്ചിരുന്നു!

അല്ലാഹു അദ്രാൻചാക്ക് പൊറുത്ത് കൊടുക്കട്ടെ, സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ   ഈ വിയോഗം താങ്ങാനുള്ള ക്ഷമയും സഹനവും അദ്ദേഹത്തിന്റെ കുടുംബത്തിന് അല്ലാഹു പ്രദാനം ചെയ്യട്ടെ, ആമീൻ യാ റബ്ബ്.
_________________🌱

കുട്ടിക്കാലനോമ്പു, ഒരോര്‍മ്മ.../ അസീസ്‌ പട്ള

▪▪▪▪▪കുട്ടിക്കാലനോമ്പു, ഒരോര്‍മ്മ...


നല്ല വേനല്‍, പഴയ മദ്രസ്സയുടെയും മൂത്രപ്പുരയുടെയും  ഇടയിലൂടെയാണ് പള്ളിയുടെ പ്രധാന കവാടം, ഇടതു വശത്തായി ഉണങ്ങിയ തടിയില്‍ നാട്ടി നിര്‍ത്തിയ വളരെ കരവിരുതോടെ നിര്‍മ്മിച്ച വഴിവിളക്കും ഉണ്ടായിരുന്നു, സന്ധ്യായാല്‍ അതില്‍ തിരി കൊളുത്തും രാത്രി നമസ്കാരം കഴിയുന്നതുവരെ അത് കാറ്റും കോളും വക വെയ്ക്കാതെ പ്രകാശം പരത്തും.

മൂന്നോ നാലോ സ്റ്റെപ്പ് കയറിയാല്‍ ആടുമാടുകള്‍ക്കു കടക്കാന്‍ പറ്റാത്തവിധത്തില്‍ നിര്‍മ്മിച്ച ഇടുങ്ങിയ വഴി,  ഇടത്തോട്ട് തിരിഞ്ഞാല്‍ വുദു എടുക്കുന്ന ഭാഗത്തേക്കും കുറച്ചുകൂടി മുമ്പോട്ടു പോയി ഇടത്തോട്ട് തിരിഞ്ഞാല്‍ പള്ളിയുടെ പ്രവേശന കവാടത്തിലെത്തും, മൂന്നു സ്റ്റെപ്പ് വരെ ചെരിപ്പഴിച്ച് വയ്ക്കാം, നാലാമത്തെ സ്റ്റെപ്പ് ചെരിപ്പ് അനുവദനീയമല്ല, വലതു വശത്ത്‌ ഒരു ഉയര്‍ത്തിക്കെട്ടിയ മഖ്ബറയും കാണാം, ഇരുവശങ്ങളില്‍ നിന്നും വലിച്ചു പൂട്ടുന്ന ഇരുമ്പ് ജാലികയ്കും പച്ച നിറമായിരുന്നു.

അകത്തെ കാഴ്ച താജ്മഹലിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു, ഓവല്‍ ഷേപ്പില്‍ ഓളം വെട്ടി നില്‍ക്കുന്ന സ്ഫടിക്കട്ടപോലുള്ള തെളിനീര്‍ നിറഞ്ഞു തുളുമ്പുന്ന ഹൌള്(വാട്ടര്‍ ടാങ്ക്), ഇത്രയും സുതാര്യമായ ടാങ്ക് മറ്റൊരിടത്തും ഈയുള്ളവന് കാണാന്‍ സാധിച്ചിട്ടില്ല., ഏകദേശം രണ്ട് മീറ്ററോളം ആഴമുള്ള ഹൌളിന്‍റെ  അടിഭാഗം വരെ വളരെ  കൃത്യമായി കാണാം, അകത്തെ പള്ളിയില്‍ പോകാന്‍ ടാങ്കിന്‍റെ മേലെ നിര്‍മ്മിച്ച പാലത്തില്‍ നിന്നും നോക്കിയാല്‍ മീനുകള്‍ കൂട്ടത്തോടെ വിലസുന്നത് കാണാം, മീന്‍കൂട്ടം  ആരുടെയോ ആജ്ഞാനുവര്‍ത്തിയായി  വശങ്ങള്‍ വെട്ടിച്ചുള്ള തത്രപ്പെട്ട  പ്രയാണം കാണികളില്‍ കൌതുകമുണര്‍ത്തി., പുറത്തേക്കു നോക്കിയാല്‍ നീണ്ടു കിടക്കുന്ന ഖബറിടങ്ങളും വലതു വശത്തു വലീയ പ്ലാവും നേരെ മുമ്പില്‍ ഒരു തഴച്ച മുരിങ്ങ മരവും കാണാം, അതോര്‍ക്കാന്‍ കാരണം വല്യുമ്മ ഇടയ്ക്ക് ചോദിക്കുമായിരുന്നു ആ മുരിങ്ങയെപ്പറ്റി, പിന്നീടാണറിയാന്‍ കഴിഞ്ഞത് വല്യുപ്പയെ അടക്കം ചെയ്തത് അതിനടുത്താ ണെന്ന്, തീഷ്ണമായ അവരുടെ സ്നേഹം വല്യുമ്മ അയവിറക്കുകയായിരുന്നുവെന്നു പിന്നീടാണ് എനിക്ക് മനസ്സിലായത്‌
 (اللهم اغفرلهم جميعا يا رب)    അപ്പുറത്ത് പുതുമ മാറാത്ത ബി.എസ്ടി അബൂബക്കര്‍ചാന്‍റെ (الله يرحمه) മണിമാളിക സൗധം.പാലത്തില്‍ വിരിച്ച ചകിരി പരവതാനിയിലൂടെ മുമ്പോട്ടു പോയാല്‍ മദീന പള്ളിയുടെ മാതൃകയില്‍ മൂന്നു കവാടങ്ങള്‍, നടുവില്‍ വലീയതും വശങ്ങളില്‍ താരതമ്യേന ചെറുതും, വാസ്തുശില്പിയുടെ കരവിരുതിനപ്പുറം ഒരു മാസ്മരികത അതില്‍ ദൃശ്യവല്ക്കരിച്ചു., ചതുരാകൃതിയിലുള്ള രണ്ട് പില്ലര്‍ര്‍ പാലത്തിന്റെ വശങ്ങളിലായി നിവര്‍ന്നു നിന്ന് ദ്രിശ്യചാരുതയ്ക്ക് മാറ്റുകൂട്ടി.

വലതു വശത്ത്‌ കിണര്‍, ചുമരില്‍ വാട്ടര്‍പമ്പിന്‍റെ സ്വിച്ചും കാണാം, മേല്‍പോട്ടു തുറന്ന കുന്നിന്‍പുറം കബറുകള്‍ കൊണ്ട് മുഖരിതം, നുച്ചിതൈകളും കാട്ടുചെടികളും ഇടതൂര്‍ന്നു നിമ്നോന്നതങ്ങളില്‍  തലയുയര്‍ത്തി നില്‍കുന്ന പറങ്കിമാവും ശീമാക്കൊന്നും (ഉപ്പിലിങ്ങ)  കാണാം, തൊട്ടപ്പുറത്ത് നില്‍കുന്ന പട്ള സ്കൂള്‍ ദ്രിശ്യമല്ല.

വലീയ കവാടത്തിലൂടെ അകത്തേക്ക് കടന്നാല്‍ പുറം പള്ളി, വലീയ ഹാള്‍, വലതു വശത്ത് തേക്കിന്‍തടി കൊണ്ടുണ്ടാക്കിയ  മയ്യത്ത്‌ കട്ടില്‍ ഒതുക്കി വച്ചിരിക്കുന്നു, ഇടതു വശത്ത്‌ വലീയ ഒരു ജനല്‍, മടക്കി മടക്കി അടയ്ക്കേണ്ട കതകുകള്‍ കാറ്റില്‍ വലീയ ശബ്ദത്തോടെ പെട്ടന്നടയും., അകത്തെപള്ളിക്ക് കടക്കാന്‍ മൂന്നു തടി കൊണ്ടുണ്ടാക്കിയ സാധാരണ വാതിലുകളുണ്ട്, നടുവിലത്തെ മേലെകട്ടിളബേസില്‍ പള്ളിയുടെ സ്ഥാപക തിയ്യതിയും മറ്റും അറബി ഭാഷയില്‍ ആലേഖനം ചെയ്തിട്ടുണ്ട്, ഇടതു  വശത്ത്‌ സര്‍വ്വ നമസ്കാര സമയവുമായ ചെമ്പിരിക്കയിലെ ഖാസി രൂപപ്പെടുതിയതോ മറ്റോ ആയ ഒരു  ടൈംടാബിള്‍ ഫ്രെയിം ചെയ്തു തൂക്കിയിട്ടിരിക്കുന്നു., വലത്തെ കവാടം മുകളിലത്തെ നിലയിലേക്കുള്ള തടി കൊണ്ടുള്ള കൊണിപ്പടിയാണ്, രണ്ട് മൂന്നു സിമെന്‍ട് സ്റ്റെപ്പുകള്‍ക്ക് ശേഷമാണ് കോണിപ്പടിയുടെ നില്‍പ്പ്.,  മൂന്നു പാളിയായി വിരിച്ച പുല്‍പായ ചവിട്ടിക്കടന്നു  ഞാന്‍ മെല്ലെ നടുവിലത്തെ വാതിലിലൂടെ അകത്തേക്ക് കടക്കുന്നു.
തുടരും.....


അസീസ്‌ പട്ള

ബാല്യത്തിലെ ഒരു നോമ്പുകാലം.../ Azeez Patla

ബാല്യത്തിലെ ഒരു നോമ്പുകാലം...എനിക്ക് ഏഴ് വയസ്സുള്ളപ്പോള്‍ തെന്നെ ഒറ്റ ദിവസത്തെ നോമ്പു മുഴുമിക്കാന്‍ പ്രാപ്തി നേടിയിരുന്നു, അതിനു മുമ്പ്  ഉച്ച വരെ അര നോമ്പു, പിന്നെ അടുത്ത ദിവസം ഉച്ചവരെ അങ്ങിനെ ഒന്ന് എന്നാണു ഉമ്മ (الله يرحمها) അരികത്തിരുത്തി എണ്ണം പറഞ്ഞു തന്നത്.

കൊടീയ വേനലിലായിരുന്നു എന്‍റെ ഫുള്‍ നോമ്പ് അരങ്ങേറ്റം, അക്കാലത്ത് റംസാന്‍ മാസത്തില്‍ സ്കൂളിനും മദ്രസയ്ക്കും അവധിയാണ്, ജേഷ്ഠന്‍ ഹമീദിന് നോമ്പിന്‍റെ എണ്ണം കൂടുന്നത് എന്നെ ആധി പിടിപ്പിച്ചു, ബാക്കി കാര്യങ്ങളെല്ലാം രണ്ടുപേരും ഒന്നിച്ചായിരുന്നു.

പള്ളിയില്‍ പോകലും ഉറുദി കേള്‍ക്കലും പിന്നെ ഖുര്‍ആന്‍ ഒതിയും, പള്ളിയില്‍ കിടന്നും നേരം പോയ്പിക്കുക എന്നത് സമപ്രായക്കാരുടെയും ഒട്ടുമിക്ക ആണുങ്ങളുടെയും ഒരു കര്‍മ്മം പോലെയായിരുന്നു.  സ്ത്രീകളാവട്ടെ, ഇടതടവില്ലാതെ അടുക്കളപ്പണി, ഫജ്ര്‍ നമസ്കാരം കഴിഞ്ഞു ഖുര്‍ആന്‍ പാരായണം പിന്നീട് അതേ നിസ്കാരക്കുപ്പായത്തോടെ ഒന്ന്‍ കണ്ണാര്‍ക്കും, എന്തോ ദുസ്വപ്നം കണ്ട പ്രതീതിയില്‍ ചാടിയെണീറ്റു വൈകുന്നേരത്തെയ്ക്കുള്ള പത്തലിനു(പത്തിരി) രണ്ട് തരം അരി കുതിരാന്‍ വെള്ളത്തിലിട്ടു ആടുമാടുകള്‍ക്കു വെള്ളം കൊടുക്കും, തുണിയലക്കലും തലേ ദിവസത്തെ പാചകപ്പാത്രശുചീകരണവും കഴിയുമ്പോള്‍ പള്ളിയില്‍ ദുഹര്‍ ബാങ്ക് മുഴങ്ങും, തീര്‍ന്നില്ല കുഞ്ഞുങ്ങള്‍ക്ക് ആഹാരം കൊടുത്തു രാവിലെ കുതിര്‍ത്ത മുത്താറിയും (രാഗി) തേങ്ങയും ചേര്‍ത്ത് ആട്ടുകല്ലില്‍ അരയ്ക്കാന്‍ തുടങ്ങും, പ്ലേറ്റിലാക്കി നേര്‍ത്ത തുണി വിരിച്ചു ഭദ്രമാക്കും., നോമ്പില്ലാത്ത ദിവസം ഞാനും അനുജത്തിയും ചേര്‍ന്നു മുത്താറി വരുകിയ പാത്രം സ്വാഹ....

അസര്‍ ബാങ്കോടടുപ്പിച്ചു നിസ്കാരപ്പയയില്‍ കയറിയാല്‍ അസര്‍ നിസ്കാരവും കഴിഞ്ഞേ മടങ്ങുകയുള്ളൂ, പിന്നീടാണ് കറികളും ചെറുപയര്‍ കഞ്ഞിയും നമ്മുടെ മെയിന്‍ അയിറ്റം പത്തലും... വിഭവസമൃദ്ധമല്ലെങ്കിലും ആത്മീയ ചൈതന്യം കൊണ്ട് ഭക്തിനിര്‍ഭരമായിരുന്നു അന്നത്തെ റംസാന്‍ ദിനങ്ങള്‍, തുപ്പല്‍ ഇറക്കാന്‍ പാടില്ല, അരുതാത്തത് സംസാരിക്കാന്‍ പാടില്ല, അതാതു പത്തു ദിവസത്തെ പ്രാര്‍ത്ഥന മുഴങ്ങാതെ ചൊല്ലണം ഇതൊക്കെ സ്വീകാര്യമായ നോമ്പിനെ തേടുന്ന ഒരു നോമ്പുകാരന്‍റെ  അമലുകളില്‍ പെട്ടതാണ്.

ഹമീദിച്ചയും ഞാനും ഒന്നിച്ചായിരുന്നു പള്ളിയില്‍ പോക്കും വരവും, വല്യ വിവരമില്ലെങ്ങിലും ഇമാം ചെയ്യുന്നതുപോലെ ഞാനും ചെയ്യും, വുദു എടുക്കുന്നത് ബഹുരസമാണ്, കാല്‍ കഴുകി പള്ളിയില്‍ കയറിയാല്‍  ഇടത് ഭാഗത്തെ ആദ്യകവാടം, അതിനോട് ചാരിയുള്ള  ചതുരാകൃതിയിലുള്ള കോന്‍ക്രറ്റ് തൂണിന്‍റെ ഇടയിലൂടെ നൂഴ്ന്ന് അപ്പുറത്തേക്ക് കടക്കും, അപ്പോഴേക്കും ഡ്രസ്സ് ഏറക്കുറെ പച്ച നിറം പിടിച്ചിരിക്കും., തൂണിനു  തൊട്ടു താഴെയുള്ള ഹൌളിന്‍റെ വക്കത്തുള്ള ഒരു കല്ലില്‍ ഇരുന്നു വുദു എടുക്കും, അതിനും ഒരു കാരണമുണ്ട് ആ ഭാഗത്തുടെയാണ് ഉപയോഗിച്ച വെള്ളം പോകാനുള്ള വഴി, വഴി മുടക്കി നില്‍ക്കുന്ന ഒരുതവള ഇമ വെട്ടാതെ മേല്‍പോട്ടു നോക്കി ഇരിക്കുന്നുണ്ടാകും, അതിന്‍റെ നോട്ടം കണ്ടാല്‍ തോന്നും  ഈ വെള്ളമോഴുക്കി വിടുന്നത് ഞാനാനെന്നാണ്,വായ്‌ കൊപ്ലിക്കുമ്പോള്‍ കുറച്ചു വെള്ളം അകത്താക്കി ബാക്കി ശക്തിയായി തവളയ്ക്ക് ചീറ്റും, ഒക്കെ ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു...

ദുഹര്‍ കഴിഞ്ഞപ്പോഴേക്കും ഒരു കടല്‍ വെള്ളം കുടിക്കാനുള്ള ദാഹമുണ്ടാകും, കസുകസ് കുതിര്‍ത്തുമ്പോള്‍ ഗ്ലാസില്‍ വേറെ കരുതി വയ്ക്കും, തേങ്ങ ഉടച്ചാല്‍ അതിന്‍റെ വെള്ളവും പിന്നെ വല്ല കായ് കാനി കളും കണ്ടാല്‍ അതും കരുതി വയ്ക്കും.,നോമ്പു തുറക്കുന്നത് പള്ളിയില്‍ നിന്നു.. കാര്യമായിട്ടൊന്നുമില്ല അന്നത്തെ കിണറിന്‍റെ ഭാഗത്ത്‌ ഒരു കുടത്തില്‍ വെള്ളം കോരി വച്ചിട്ടുണ്ടാവും, കൈകുമ്പിളില്‍ പകര്‍ന്ന വെള്ളം കുടിച്ചു വലീയ ആള്‍ക്കാരൊക്കെ പ്രാര്‍ഥനകളുമായി അകത്തെ പള്ളിയില്‍ കടക്കും, ഓര്‍ഡര്‍ ചെയ്ത  ആള്കാര്‍ക്ക് കുഞാമുച്ച ഹോട്ടലില്‍ നിന്ന് ചായ പടിഞ്ഞാട്ടെ ഇടതു വാതില്‍ക്കല്‍ എത്തിച്ചിരിക്കും., വെള്ളം കുടി കഴിഞ്ഞ ഉടനെ ബീഡി പുകയ്ക്കുന്നവരും കൂട്ടത്തില്‍  ഉണ്ടായിരുന്നു.

തിരിച്ചു വീട്ടിലെത്തിയ എന്‍റെ അവസ്ഥ ... ഒന്നും വേണ്ട 2 ഗ്ലാസ്‌ വെള്ളം കുടിച്ചപ്പോള്‍ എല്ലാം കെട്ടു, കുറേ കഴിഞ്ഞു കരുതിവെച്ച തെങ്ങവെള്ളവും മറ്റും ഉമ്മ പിറുപിറുത്തുകൊണ്ട് കളയും, നിസ്സഹായനായി നോക്കി നില്‍ക്കും, മുത്താറിയോ ചെറുപയര്‍കഞ്ഞിയോ കുടിച്ചു ഒറ്റ വീഴല്‍..........ധീം....... അപ്പോഴും ഉമ്മ നിസ്കാരം കഴിഞ്ഞു ഉപ്പയുടെ വരവും കാത്തു  മുത്തായം പാകപ്പെടുത്തുന്ന തിരക്കിലായിരിക്കും.,അന്നത്തെ വീട്ടമ്മമാര്‍ക്ക് പകലുറക്കമില്ല, നിലക്കാത്ത ഒരു യന്ത്രം തന്നെ..........

അല്ലാഹുവേ...........ഞങളുടെ മാതാപിതാക്കന്മാര്‍ക്ക് നീ ജന്നാതുല്‍ ഫിര്‍ദൌസില്‍ അഅലാ നല്‍കി അനുഗ്രഹിക്കണേ നാഥാ....... ഒപ്പം ഞങ്ങളെയും ഞങ്ങളുടെ ഭാര്യ സന്താനങ്ങളെയും നീ ചേര്‍ക്കണേ തമ്പുരാനേ..


ആമീന്‍.


▪▪▪

Wednesday, 14 June 2017

പാഴ്വസ്തുക്കൾ* *അവന് പാഴായില്ല* *മിനി ഗ്രാസ്കട്ടർ റെഡി* *ഇപ്പോൾ അബ്നുമാണ് താരം / അസ്ലം മാവില

*ഗ്രാമവിശേഷങ്ങൾ*
---------------------------------

*പാഴ്വസ്തുക്കൾ*
*അവന് പാഴായില്ല*
*മിനി ഗ്രാസ്കട്ടർ റെഡി*
*ഇപ്പോൾ അബ്നുമാണ്  താരം*
_______________

അസ്ലം മാവില
_______________

ഒരു പിവിസി പൈപ്പ് കഷ്ണം. ഒരു എൽബോ. ഏതാനും വയർ കഷ്ണങ്ങൾ. അനിയൻ ഒഴിവാക്കിക്കളഞ്ഞ കളിപ്പാട്ടത്തിൽ നിന്നൂരിയെടുത്ത 9 Vമിനി ബാറ്ററിയും ഒരു മിനി മോട്ടോറും. ചെറിയ രണ്ട് കത്തി.

രണ്ട് ദിവസമായി ഇതൊക്കെ കൊണ്ട് അബ്നു  എന്തോ ഒരു വേലയൊപ്പിക്കാൻ തുടങ്ങിയിട്ട്. ഇന്ന് മഗ്രിബിന് തൊട്ട് മുമ്പ് അവന്റെ ലക്ഷൃം പൂർത്തിയായി - ഒരു കുഞ്ഞു ഗ്രാസ് കട്ടർ. പുറത്തെ ചെറിയ പുല്ലുകൾ മുറിച്ച് കാണിച്ച് അവൻ എന്നെ ബോധ്യപ്പെടുക്കി - സംഗതി  ഉഡായിപ്പല്ല ; ഉണ്ടാക്കിയത് വർക്കിംഗ്  കണ്ടീഷനിലാണെന്ന് !

ഞങ്ങൾ അബ്നു എന്ന് വിളിക്കുന്ന അബൂബക്കർ അഞ്ചാം ക്ലാസ്സ് വിദ്യാർഥി. എന്തും കൗതുകത്തോടെ നോക്കുക അവന്റെ ശീലം. എവിടെ നിന്നോ ഈ സംഭവം കണ്ടിരിക്കണം. അത് എല്ലാവരും കണ്ടത് പോലെ കണ്ടില്ല എന്നിടത്താണ് അബ്നു  വ്യത്യസ്തനാകുന്നത്.  ഇതൊന്ന്  പരീക്ഷിച്ചു കളയാനുള്ള  തയ്യാറെടുപ്പിലായിരുന്നു കക്ഷി. അതിനുള്ള  പാഴ്വസ്തു ശേഖരണവും തുടങ്ങി; സഹായവുമായി മാതാപിതാക്കളും.

കുട്ടികളുടെ സിദ്ധി കണ്ടറിയണം. എന്തെങ്കിലുമൊന്ന് ശ്രദ്ധയിൽ പെട്ടാൽ എക്സ്പോസ് ചെയ്യാനുള്ള സാഹചര്യം ഒരുക്കിക്കൊടുത്താൽ മതി. അത് മതി അവരെ പിന്നീട് നല്ലൊരു ലക്ഷ്യത്തിക്കാൻ .

ഗ്രന്ഥകാരൻ  സലീം പട്ലയുടെ മകനാണ് അബൂബക്കർ .  മാതാവ് ഫർസാന. കണ്ണാടിപള്ളിയിൽ നടക്കുന്ന ഹിഫ്ദ് കോളേജിൽ പ്രവേശനം ലഭിച്ച്    ഖുർആൻ ഹൃദിസ്ഥമാക്കാനുള്ള ഒരുക്കത്തിലാണ് അബൂബക്കർ. സഹോദരങ്ങൾ - പട്ല ഗവ. ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥികളായ അമാൻ (നാലാം ക്ലാസ്സ് ), വഫാ മറിയം (രണ്ടാം ക്ലാസ്സ് ).

_________________🌱

*എന്ത് ചെയ്യണം ?* *ഇതാണവസ്ഥ !* *എല്ലാവരുമെന്ന്* *ഒത്തു പിടിച്ചാലേ* *നസിയയുടെ വീട് പണി തീരൂ. / അസ്ലം മാവില

*എന്ത് ചെയ്യണം ?*
*ഇതാണവസ്ഥ !*
*എല്ലാവരുമെന്ന്*
*ഒത്തു പിടിച്ചാലേ*
*നസിയയുടെ വീട് പണി തീരൂ.*
____________________

അസ്ലം മാവില
for connecting patla
_____________________

CP യിലെ നാലഞ്ച് പേർ ഇന്ന് രാവിലെ ആ വീട് പണി നടക്കുന്ന സ്ഥലം വരെ പോയി;  കണ്ടു.

 അകത്ത് കയറിയാൽ മാനമല്ല ഇപ്പോൾ മേൽക്കൂര ; ഓടിട്ട് ആകാശം മറച്ചിട്ടുണ്ട്. മഴത്തുളികൾ ഇനി അകത്ത് വീഴില്ല.


മാന്യ, ചെർലട്ക്ക, ബാലട്ക്ക,  പൈക്കയും കടന്ന്, പിന്നെയും കിലോമീറ്ററുകൾ കഴിഞ്ഞ്, ഇടത് ഭാഗത്തായി   കുന്നിൻ ചെരുവിൽ ഒരു ഉദാരമതി നൽകിയ 5 സെൻറ് സ്ഥലത്താണ് ഈ വീട്.

 നസീയയും അവളുടെ അയൽക്കാരിയുമാണ് അവിടെ ഉണ്ടായിരുന്നത്.  കുറെ നാളുകൾക്ക് ശേഷം കുടുംബനാഥൻ ജോലി അന്വേഷിച്ച് കർണ്ണാടകയിൽ പോയിട്ടുണ്ട്.

കക്കൂസ്ടാങ്ക്, അതിനുളള കല്ല്, നിലത്തിടാൻ ജല്ലി , സിമന്റും പൂഴിയും,  മുൻപിൻ വാതിലുകൾ, ഒരു ടോയിലറ്റ്, ചുമരു തേക്കുന്നില്ല, പക്ഷെ മതിലിലെ ഓട്ട അടക്കാനുള്ള ചിലവ്, അടുക്കള മണ്ണ് പാറാത്ത രൂപത്തിലാക്കാൻ വേണ്ടത്, 10-12 പോയന്റ് വെച്ച് ചെറിയൊരു വയറിംഗ് സംവിധാനം, മുറി തിരിച്ച് പകുതിക്ക് നിർത്തിയ മതിൽ പൂർത്തീകരണം .. ഇത്രയെങ്കിലും വേണ്ടേ ? .ഇത്രയൊക്കെ എഴുതിയത് നിങ്ങളൊന്ന് കണക്ക് കൂട്ടാനാണ്. എത്ര വരും ? 700 -750 ചതു. അടി വിസ്തീർണ്ണമുണ്ടാകും..

ഇല്ല, ഞങ്ങൾ എങ്ങിനെ കൂട്ടിയിട്ടും, സി പി യിൽ പിരിഞ്ഞ്  കിട്ടിയ സംഖ്യ അങ്ങോട്ട് എത്തുന്നില്ല. ഒന്നേ മുപ്പത് ഉണ്ടെങ്കിൽ ഇപ്പറഞ്ഞത്  തീർക്കാൻ പറ്റൂ .എങ്കിലേ  പണിയും തുടങ്ങാൻ പറ്റൂ. ആ പൈസ ഇല്ലെങ്കിൽ വീണ്ടും പകുതിക്ക് നിർത്തേണ്ടി വരും. അതോടെ നസിയയുടെ വീടെന്ന സ്വപ്നം പിന്നെയും നീളും.

അപ്പോൾ എന്ത് ചെയ്യണം ? നിങ്ങൾ പറ.  കുറച്ച് പേർ തന്നിട്ടുണ്ട്. ഒരുപാട് പേർ തരാൻ ബാക്കിയുമുണ്ട്. *തികയാതെ വന്നാൽ സഹായിക്കാം എന്ന് കരുതിയവരാണ് ബാക്കിയുള്ളവരെന്ന് വിശ്വസിച്ച് ഇത് ഇവിടെ പോസ്റ്റ് ചെയ്യുകയാണ്*. നിങ്ങൾ തരുമെന്നും ഞങ്ങൾ ഉറപ്പിക്കട്ടെ.

Contact :
HK Abdul Rahman
KM Zaid
__________________🌱

Monday, 12 June 2017

*Psc LD ക്ലാർക്ക്* *പരീക്ഷയ്ക്കായി* *പ്രൗഡ് ടു ബിയായി* നടന്നാൽ മതിയോ ? / അസ്ലം മാവില

*Psc LD ക്ലാർക്ക്*
 *പരീക്ഷയ്ക്കായി*
*പ്രൗഡ് ടു ബിയായി*
*നടന്നാൽ മതിയോ ?*
_______________

അസ്ലം മാവില
______________

എഫ് ബി തുറന്നാൽ കാണാം മഞ്ഞ അക്ഷരത്തിൽ  കാസർകോട്ടുകാരന്റെ നടുവിന് കൈവെച്ചുള്ള ഒരു മാതിരി നിൽപ്പും 45 ഡിഗ്രിയിൽ ഏന്തി വലിച്ചു എഴുത്തും - *പ്രൗഡ് ടു ബി കാസർകോഡിയൻ* എന്ന്.

ഇമ്മാതിരി ഫോട്ടോയിൽ   ഇതേപോലെ എഴുതിക്കഴിഞ്ഞാൽ എല്ലാമായെന്ന തോന്നൽ അവർക്കുണ്ട്. ഫോട്ടോ വന്നല്ലോ. വേറെപ്പിന്നെ  ആനന്ദലബ്ദിക്കിനി എന്ത് വേണം!  നാല് ദിവസത്തേക്ക് ഒന്നും കഴിക്കണ്ട! പേട് ഭർ ഗയാ !

ഫ്രീക്കൻ വേഷവും ലോണിലെടുത്ത വണ്ടിയും പിന്നൊരു സ്മാർട് ഫോണും അതിന് കണക്കായി ജിയോയുമായാൽ എല്ലാമായെന്ന് കരുതുന്ന കാസർകോട്ടുകാർക്കാണ് ഈ ആഷ്ടാഗ് അസുഖവും പ്രൊഫൈൽ മാറ്റൽ സൂക്കേടും.

മറ്റ് ജില്ലക്കാരോ? അവർ PSC കോച്ചിംഗ് ക്ലാസ്സിന്റെ തിരക്കിലാണ്.  ഫലം ? ഉയർന്ന ജോലി മുതൽ സ്വീപർ തസ്തികയിൽ വരെ അവരുണ്ട്, (ഇപ്പഴ് മാത്രമല്ല ,  പണ്ടേക്ക് പണ്ടേ തന്നെ. )

ഈ ആഷ്ടാഗുകാർക്കൊക്കെയുള്ള തോന്നൽ Pടc പരീക്ഷകൾ ഏതോ ഓഞ്ഞ, ബട്ടൺസ് പൊട്ടിയ പൗരന്മാർക്ക് മാത്രമുള്ള ഏർപ്പാടെന്നാണ്. എന്തൊരു തെറ്റുധാരണ !

ചോദ്യം : FB / വാട്സാപ്  ഗ്രൂപ്പുകളിൽ യഥേഷ്ടം വിഹരിക്കുന്ന 18 വയസ് കഴിഞ്ഞ എത്ര പേർ ജൂൺ 17 ലെ PSC പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുണ്ട് ? അവർ തന്നെ പറയട്ടെ. ഇനി ഈ  അപേക്ഷിച്ചവരിൽ തന്നെ എത്ര പേർക്കറിയാം psc എക്സാം ഇന്നയിന്ന  ഡേറ്റിനാണെന്ന് ? പരീക്ഷയ്ക്ക് വല്ല തയാറെടുപ്പും നടന്നോ നടക്കുന്നുണ്ടോ ?

 ഇവർ ഒന്ന് ചെയ്യും. എന്തെന്നോ?  ആരേലും psc പരീക്ഷാ വിവരങ്ങൾ  കോപി പേസ്റ്റ് ചെയ്ത് അയച്ചാൽ അത് ഒരാവർത്തി വായിച്ച് നോക്കാതെ ഫോർവാഡാക്കിക്കളയും. അതോടെ അവരുടെ ഉത്തരവാദിത്വവും കഴിയും. നമുക്ക് മാത്രം പറ്റിയ പണിയല്ലെന്ന മട്ടിൽ.


എനി ഹൗ, എല്ലാരോടും പറയാൻ ഇത്രയേയുള്ളൂ - ഈ ഓഞ്ഞ ബമ്പും ബെല്യത്തണഉം (Proud Tu be )   തോട്ടിലെറിഞ്ഞ്, നേരെ പോയി PSC പരീക്ഷയ്ക്ക് തയ്യാറെടുക്ക്. എന്തെങ്കിലും തയ്യാറെടുത്താലല്ലേ എഴുതാൻ പറ്റൂ.

 PSC online രെജിസ്റ്റർ ചെയ്യാത്തവൾ / ചെയ്യാത്തവൻ ഇവിടെങ്ങാനും ഉണ്ടേൽ, പോ ഭായി പോ, പോയി നിങ്ങളുടെ പേര് റെജിസ്റ്റർ ചെയ്യ്. ഒരു ഒലക്കമേലെ പ്രൗഡ് ടു ബി വന്നിരിക്കുന്നു ആളെ മെനക്കെടുത്താൻ , അല്ല പിന്നെ !
____________________
Rtpen.blogspot.com

Friday, 9 June 2017

*എൻട്രൻസ്* *റാങ്ക് ലിസ്റ്റിൽ* *പെടാൻ യോഗ്യത* *നേടിയവരുടെ* *ശ്രദ്ധയ്ക്ക്* /അസ്ലം മാവില

*എൻട്രൻസ്*
*റാങ്ക് ലിസ്റ്റിൽ*
*പെടാൻ യോഗ്യത*
*നേടിയവരുടെ*
*ശ്രദ്ധയ്ക്ക്*
_____________

അസ്ലം മാവില
____________

അനുഭവങ്ങളാണല്ലോ ചില പാഠങ്ങൾ നൽകുന്നത്. ആ അനുഭവമാണ് ഈ കുറിപ്പിന് കാരണം.

എഞ്ചിനീയറിംഗ് എൻട്രൻസ് പരിക്ഷയിൽ യോഗ്യതാ സ്കോർ ലഭിച്ച കുട്ടികൾ നമ്മുടെ നാട്ടിലുണ്ടോ ? പരിചയത്തിലുണ്ടോ ? അവർക്ക് ഒരു സ്റ്റെപ് നടപടി കൂടി ചെയ്യാനുണ്ട്.
പ്ലസ് ടു മാർക്ക് അപ്ഡേറ്റ് ചെയ്യുക എന്നതാണത്. അതിന്റെ സമയമാണിപ്പോൾ. ഇന്നലെ വൈകുന്നേരം മുതൽ ( 27 / 05/2017) വെബ്സൈറ്റിൽ +2 മാർക്ക് അപ്ലോഡ് ചെയ്യാം. അവസാന തിയതി 08 ജൂൺ 5. PM  വരെ.


http://www.cee.kerala.gov.in/ ഇതാണ് സൈറ്റ് . അതിൽ KEAM 2017 - Candidate Portal ൽ ക്ലിക്ക് ചെയ്‌താൽ Notification ൽ ഏറ്റവും പുതിയ വിവരം നിർദ്ദേശങ്ങൾ ലഭിക്കും. രണ്ട് ഭാഷകളിലുമിതുണ്ട്. തുടർന്ന് HomE പേജിൽ പോയി Application Number ഉം Pasword ഉം നൽകി നിങ്ങളുടെ പേർസനൽ പേജിൽ പോയി Mark Submission ക്ലിക്ക് ചെയ്ത് നടപടികൾ പൂർത്തിയാക്കുക. ( Notification രണ്ടാവർത്തി വായിക്കുക, പ്രിന്റ് എടുത്ത് തപാലിൽ _സ്പീഡ്പോസ്റ്റ് _  അയക്കേണ്ട വിഷയവുമുണ്ട്. മാർക്ക് സ് വേരിയേഷൻസ് ഉണ്ടെങ്കിൽ മാത്രം)

എൻട്രൻസ് സ്കോറും പ്ലസ് ടു മാർക്കും കൂടി കണക്കാക്കിയാണ് എഞ്ചിനിയറിംഗിന് റാങ്ക് ലിസ്റ്റ്  തയ്യാറാക്കുന്നത്.

വല്ല സംശയങ്ങൾ ഉണ്ടെങ്കിൽ ഈ വിഷയം അറിയുന്നവരോടോ അറിയുന്നവരിൽ തന്നെ സേവന മനസ്ഥിതിയോടെ അന്വേഷിച്ച് പറഞ്ഞ് തരാൻ ആഗ്രഹിക്കുന്നവരോടോ മാത്രം ചോദിച്ച് അറിയുക. ഇല്ലെങ്കിൽ നിങ്ങൾ "മിസ് ലീഡ് " ചെയ്യപ്പെട്ടേക്കും. കാരണം എല്ലാവർക്കുമിത് അറിഞ്ഞ് കൊള്ളണമെന്നില്ല.  സമയം വളരെ പ്രധാനമാണ്.

എന്തെങ്കിലും സാങ്കേതിക തടസ്സങ്ങൾ, അപേക്ഷയിൽ, മറ്റു കാര്യങ്ങളിൽ ഉണ്ടെങ്കിൽ HELP LINE വിളിക്കുക. നമ്പർ 0471 2339101
0471 2339102
 0471 2339103
0471 2339104

ഇവിടെ ശ്രദ്ധിക്കേണ്ടത് അവിടെ ഇരിക്കുന്ന എല്ലാവരും ശരിയായ രീതിയിൽ മറുപടി തന്നു കൊള്ളണമെന്നില്ല.  ശരിയായ ഇൻഫർമേഷൻ കിട്ടുന്നത് വരെ എല്ലാ നമ്പരുകളിലും വിളിച്ച് വിഷയം / സംശയം ചോദിച്ച് ക്ലിയർ ചെയ്യുക.  ഇല്ലെങ്കിൽ കൺഫ്യൂഷൻസ് ഉണ്ടാകും.  ചിലർ വിശദമായി കാര്യങ്ങൾ മനസ്സിലാക്കി തരും. (എനിക്ക് അനുഭവള്ളത്  കൊണ്ടാണ് ഇവിടെ ഇത് എഴുതുന്നത് )

നമ്മുടെ നാട്ടിൽ ഈ കാര്യത്തിൽ ആർക്കെങ്കിലും എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നെ വിളിക്കുക. അറിയുന്നത് പറയും , അറിയാത്തത് അന്വേഷിച്ച് പറയും. "മെക്കി"നിടില്ല. HELPLINE നമ്പരാണ്  ആണ് ഏറ്റവും അഭികാമ്യം. അത് എഴുതി പ്രിപേർഡായി ചോദിക്കുക, ക്ലിയർ ആയില്ലെങ്കിൽ അടുത്ത നമ്പരിൽ വിളിക്കുക.
________________🔹

*പോണ്ടിച്ചേരി സെന്ററൽ* *യൂനിവേഴ്സിറ്റി IMA* *എൻട്രൻസ് പരീക്ഷയിൽ* *52-ാം റാങ്കുമായി* *ഒരു പട്ലക്കാരൻ / അസ്ലം മാവില

*പോണ്ടിച്ചേരി സെന്ററൽ* *യൂനിവേഴ്സിറ്റി IMA* *എൻട്രൻസ് പരീക്ഷയിൽ*
*52-ാം റാങ്കുമായി*
*ഒരു പട്ലക്കാരൻ*
_________________

അസ്ലം മാവില
_________________

പുതുമയുള്ള വർത്തമാനം കേൾക്കാനാണ് എല്ലാവർക്കും ഇഷ്ടം. പ്രത്യേകിച്ച്  വിദ്യാഭ്യാസ പഠന വിഷയങ്ങളിൽ. ഇവിടെയാണ് പട്ലയിലെ പ്ലസ് ടു കഴിഞ്ഞ വിദ്യാർഥി അബ്ദുൽ ഖാദർ ശ്രദ്ധേയനാകുന്നത്.

പോണ്ടിച്ചേരി കേന്ദ്ര യൂണിവേഴ്സിറ്റി നടത്തിയ iMA പ്രവേശന പരിക്ഷയിൽ 52-ാം റാങ്കോടെ ഖാദർ വിജയിച്ചിരിക്കുന്നു.

ഇനി IMA , IMsc കോഴ്സുകളെ കുറിച്ച് :
 പഞ്ചവത്സര കോഴ്സാണിത്. പോസ്റ്റ് ഗ്രാജ്യേറ്റ് പഠനം. ഇന്റഗ്രേറ്റഡ് മാസ്റ്റർ ഡിഗ്രിയാണ്. സയൻസ് വിഷയത്തിൽ ഇന്റഗ്രേറ്റഡ് എം എസ്സിയും ആർട്സ് വിഷയങ്ങളിൽ ഇന്റഗ്രേറ്റഡ് എം എയുമാണ് ബിരുദാനന്തര ബിരുദം. അബ്ദുൽ ഖാദർ സോഷ്യൽ സയൻസാണ് പഠനവിഷയമായി തെരഞ്ഞെടുത്തിട്ടുള്ളത്.

മത്സര പരീക്ഷ വഴി ലഭിക്കുന്ന ഇത്തരം കോഴ്സുകൾ തീർച്ചയായും അതിന്റേതായ ക്വാലിറ്റി നിലനിർത്തും. ഭാവിയിൽ സിവിൽ സർവീസ് പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് പ്രത്യേകിച്ചും ഈ കോഴ്സ് ഉപകാരപ്പെടുമെന്നാണ്  ഞാൻ മനസ്സിലാക്കുന്നത്.

അഖിലേന്ത്യാ അടിസ്ഥാനത്തിൽ നടന്ന ഒരു പൊതു പ്രവേശന പരീക്ഷയിൽ അമ്പത്തിരണ്ടാമനാവുക  എന്നത് ചെറിയ കാര്യമല്ല, അത് കൊണ്ട് തന്നെ കാദർ ഏറെ അഭിനന്ദനമർഹിക്കുന്നു.

സുൽത്താൻ മഹ്മൂദ് - ഖദിജ ദമ്പതികളുടെ മകനാണ് കാദർ.
 പഠനരംഗത്ത് മികവ് പുലർത്താൻ സാധിക്കട്ടെയെന്ന് നമുക്കാശംസിക്കാം.  സ്വകാര്യ സംഭാഷണങ്ങളിലും പേർസനൽ ചാറ്റിംഗിലൊക്കെ മഹമൂദ് തന്റെ മകന്റെ പഠനത്തെ കുറിച്ചും അവന്റെ സ്വപ്നങ്ങളെ കുറിച്ചൊക്കെ എന്നോട് പലപ്പോഴായി പറയാറുമുണ്ട്. അത് കൊണ്ട് തന്നെ, ശുഭവാർത്തകൾ  ഭാവിയിൽ  ഖാദർന്റെ മാതാപിതാക്കൾക്ക് കേൾക്കാൻ ഇട വരട്ടെ എന്ന് ഞാൻ ആത്മാർത്ഥമായാഗ്രഹിക്കുന്നു.

All the best Qader 💐
___________________🌱

കണ്ടത് ഒരു വീടല്ല* *ഇനിയിത് വീടാക്കണം* *ഒരു സഹോദരിക്ക്* *ഇനി പ്രതീക്ഷ* *ഉപ്പയുടെ നാട്ടുകാരോട് /Aslam Mavilae for CP

*കണ്ടത് ഒരു വീടല്ല*
*ഇനിയിത് വീടാക്കണം*
*ഒരു സഹോദരിക്ക്*
*ഇനി പ്രതീക്ഷ*
*ഉപ്പയുടെ നാട്ടുകാരോട്*
___________________

Connecting Patla
__________________

ഫോട്ടോ കണ്ടല്ലോ . മരണപെട്ട് പോയ കുഞ്ഞിപ്പയുടെ മകളുടെ വീടിന്റെ  കോലമാണ്.  എല്ലിൻ കൂട് പോലെ ഒന്ന്.


വാർത്ത കേട്ട് CP യിലെ ഉത്തരവാദിത്വപെട്ടവർ അവിടെ എത്തി. കമ്പി കൊണ്ട്  കവുക്കോൽ. മേൽക്കൂര ആകാശം. വാതിലില്ല; ജനലില്ല. കുടുംബനാഥൻ സമ്പാദിച്ച് ഇനി അതൊക്കെ ശരിയാവുമെന്ന് പ്രതീക്ഷയുമില്ല. കാരണമയാൾ കിടപ്പിലാണ്. ജോലി ചെയ്യാൻ വയ്യ.

 ഹതഭാഗ്യയായ  നസിയ  കാരുണ്യഹസ്തത്തിനായി കാത്തിരിക്കുന്നു. വീടെന്ന് പൂർത്തിയാകും എന്ന തന്റെ  മൂന്ന് മക്കളുടെ ചോദ്യങ്ങൾക്ക് കണ്ണീർ മാത്രമാണവൾക്കുത്തരം. അഞ്ചിൽ പഠിക്കുന്ന മൂത്ത മോൾക്ക് ഉമ്മയുടെ ഉപ്പയുടെയും പ്രയാസമറിയാം. പക്ഷെ, തൊട്ട് താഴെയുള്ള ഒന്നിൽ പഠിക്കുന്ന ഇരട്ട മക്കൾക്ക് ഇതൊന്നുമറിയില്ലല്ലോ.    

നസിയ ഇവിടെയുളള പലരുടെയും കൂടെ സ്കൂളിൽ ഒന്നിച്ച് പഠിച്ചിട്ടുണ്ട്. അവരും സഹായിച്ചേ തീരൂ. ദാരിദ്യം ആരും ഉണ്ടാക്കുന്നതല്ലല്ലോ. നസിയയുടെ വിഷയത്തിൽ പടച്ചവന്റെ തീരുമാനം അങ്ങിനെയാകാം. ആരും കൈ വിടരുത്.

റദ്ദുച്ച നൽകിയ അഞ്ച് സെന്റ്; പഞ്ചായത്തനുവദിച്ച ഒരു ലക്ഷം. ആ കിട്ടിയതിൽ ഇക്കാണുന്നതായി. CP യിലെ 3 ഉദാരമതികൾ കുറച്ചോട്  നൽകി മേൽക്കൂരയും മറച്ചു.


ഇനി ? ഇനി നാമാണ് പ്രതീക്ഷ. പ്രതിഫലത്തിന്റെ ദിനരാത്രങ്ങളിലാണ് നാം. നമുക്ക് ഉത്തരവാദിത്വമില്ലേ?  ആ സഹോദരി ഇപ്പോഴും  തന്റെ  നിസ്കാരപായയിലിരുന്ന് കണ്ണ് നീർവാർക്കുന്നുണ്ടെന്ന് നമുക്കൊക്കെയറിയാം. നാമാ കണ്ണീർ കണ്ടേ തീരൂ.  നമ്മുടെ കൈ നീണ്ടേ തീരൂ. പ്രശസ്തിക്കല്ല. ഒരു കുടുബത്തിന് തണൽ വിരിക്കാൻ, അതിന് വേണ്ടി മാത്രം.

 നൽകാം സോദരരേ നമുക്ക് , പടച്ചവൻ കൽപിച്ചതിൽ നിന്ന്, അവന്റെ കാരുണ്യത്തിൽ നിന്ന്, നമുക്കുണ്ടായ ബർക്കത്തിൽ നിന്ന്

*ബന്ധപ്പെടുക:*
ഉസ്മാൻ കപ്പൽ(യുഎഇ )
ബക്കർ പട്ല (യുഎഇ)
അസ്‌ലം പട്ല (സഊദി )
ശാഫി ടി. പി. ബ്രഹ്റിൻ)
ഹനീഫ് പേരാൽ (ഖതർ)
സൈദ് ( നാട്ടിൽ)
റാസ പട്ല ( നാട്ടിൽ)
മജീദ് എം.എ. (നാട്ടിൽ )
________________🌱🌱

എല്ലാം പ്രത്യാശയാണ്* *ഈ എഴുത്തുകാരനും* *തന്റെ രോഗത്തിന്റെ* *4th സ്റ്റേജിലും പ്രതീക്ഷയും* *പ്രത്യാശയവുമാണ്* *ജീവിതം മുന്നോട്ട്* *നയിക്കുന്നത്പുസ്തകം വാങ്ങി *നമുക്കദ്ദേഹത്തിന്കൈ ത്താങ്ങാകാം./ അസ്ലം മാവില

*എല്ലാം പ്രത്യാശയാണ്*
*ഈ എഴുത്തുകാരനും*
*തന്റെ രോഗത്തിന്റെ*
*4th സ്റ്റേജിലും പ്രതീക്ഷയും*
*പ്രത്യാശയവുമാണ്*
*ജീവിതം മുന്നോട്ട്*
*നയിക്കുന്നത്*
*പുസ്തകം വാങ്ങി*
*നമുക്കദ്ദേഹത്തിന്*
*കൈത്താങ്ങാകാം.*
_______________

അസ്ലം മാവില
_______________

തലക്കെട്ടിന് മനപൂർവ്വം ദൈർഘ്യം കൂട്ടിയതാണ്. അതിൽ എല്ലാം ഉൾക്കൊള്ളാൻ, തുടർന്ന് താഴെയുള്ള അദ്ദേഹത്തിന്റെ വരികൾ എല്ലാവരും വായിക്കാൻ.

പേനയാണ് ഈ മനുഷ്യന്റെ കൈമുതൽ. രോഗം മൂലം അവശനാണെങ്കിലും കൈ കാട്ടാൻ അദ്ദേഹത്തിനാകുന്നില്ല. രോഗമുണ്ട്; അതൽപം മാരകവുമാണെന്നുമറിയാം. ചികിൽസിച്ചാൽ ശമനം ലഭിക്കുമെന്ന് അദ്ദേഹത്തിന്റെ  മനസ്സ് പറയുന്നു. ചികിൽസാ ചെലവ് കൈപ്പിടിയിൽ ഒതുങ്ങുന്നതല്ലല്ലോ. പ്രതീക്ഷയാണ് തന്റെ കൈമുതൽ. അങ്ങിനെയായിരിക്കണം കവി, തന്റെ രോഗത്തോട് രാജിയാകാതെ, ചികിൽസാ ചെലവ് കണ്ടെത്താൻ വഴി കണ്ടെത്തുന്നത് - *സ്വന്തം  പുസ്തകം വിൽക്കുക*.

എനിക്കീ മനുഷ്യസ്നേഹിയെ ( എഴുത്തുകാരനെ) ആരെന്ന് അറിയില്ല. അദ്ദേഹത്തിന്റെ ഒരു വരി കവിത പോലും വായിച്ചിട്ടുമില്ല. രോഗപ്പായയിൽ നിന്ന് അദ്ദേഹം എഴുതിയ കുറിപ്പ്   ഒരു സുഹൃത്ത് അയച്ചു തന്നത്  വായിപ്പോൾ അതേ കുറിപ്പിനോടൊപ്പം ഇങ്ങനെയൊരാമുഖം ചേർത്ത് മറ്റുള്ളവർക്ക് ഫോർവേർഡ് ചെയ്യണമെന്ന് തോന്നി. (താൽപര്യമില്ലാത്തവർ ഇതൊരു വിഷയവുമാക്കണ്ട.)

അദ്ദേഹത്തിന്റെ പുസ്തകത്തിന്റെ വില 100 രൂപ. MO അയച്ചാൽ മതി; നിങ്ങൾക്കത് വീട്ടിൽ ലഭിക്കും. 100 തന്നെ ആക്കണ്ട ; പത്തോ ഇരുപതോ കൂട്ടി അയച്ചാലും കുഴപ്പമൊന്നുമില്ല. ആ രോഗിക്ക് അതും വലിയ സഹായമാകും. ( ചുവടെ  കവിയുടെ ഫോൺ നമ്പരുണ്ട് ; വിലാസമുണ്ട്, അന്വേഷിക്കാമല്ലോ)

T. ഗോപിയെന്ന കവിയുടെ കുറിപ്പ് ഇനി വായിക്കുക.
___________👇🏼👇🏼____

*കാൻസർ ബാധിതനായ കവി ടി ഗോപിയുടെ കുറിപ്പ്.*

..............................................
പ്രിയ സുഹ്യത്തുക്കളെ ഇത് ഞാനാണ്. T. GOPI

 *''ഹിഗ്ഗ്വറ്റയുടെ രണ്ടാം വരവ് ''* എന്ന എന്‍റെ കവിതസമാഹാരത്തിന്‍റെ പുതിയ പതിപ്പ് അച്ചടിച്ച് കിട്ടി .മുമ്പ് ഞാന്‍ തുടങ്ങിയ BOOK PLANET എന്ന സ്ഥാപനമാണ് പ്രസാധകര്‍. സമാഹാരത്തില്‍ 73 കവിതകള്‍ ഉണ്ട് .കവിതയെ പറ്റി പി.കെ. പോക്കര്‍ മാഷുടെ *'മനുഷ്യാവസ്ഥ,പ്രതിരോധം,തത്ത്വചിന്ത'* എന്ന പഠനവും . നൂറ് രൂപയാണ് പുസ്തകത്തിന്‍റെ വില.എന്‍റെ കാന്‍സര്‍ ചികില്‍സക്ക് പണം സ്വരൂപിക്കാന്‍ വേണ്ടിയാണ്  ഈ പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്.
 ഈ അവസരത്തില്‍ കവിതയുമായുളള എന്‍റെ  ബന്ധത്തെക്കുറിച്ച് ആലോചിച്ച് പോവുകയാണ് . രണ്ടാം ക്ലാസl്സില്‍ പഠിക്കുമ്പോഴാണ് കവിത പഠിപ്പിക്കുമ്പോള്‍ ടീച്ചര്‍ ഏകാക്ഷര പ്രാസത്തെ കുറിച്ചും ദ്വതിയാക്ഷര പ്രാസത്തെ കുറിച്ചും പറഞ്ഞു .........................

10-ാം ക്ലാസ്സ് വരെ ആ ചിന്ത ശക്തിപ്പെട്ടു. കവിതയെ അകറ്റി നിര്‍ത്തി. സ്ക്കുള്‍ വിട്ട് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ്  സച്ചിദാനന്ദന്‍റെയും കടമ്മനിട്ടയുടെയും ചുളളിക്കാടിന്‍റെയും അയ്യപ്പ പണിക്കരുടെയും ഒ.എന്‍.വിയുടെയും കക്കാടിന്‍റെയും മറ്റു പലരുടെയും കവിതകള്‍ വായിക്കാന്‍ തുടങ്ങിയത്. Degree കഴിഞ്ഞപ്പോള്‍ ചെറുതായി എഴുതാന്‍ തുടങ്ങി.P.G കഴിഞ്ഞ് ജോലി തേടി കല്‍കട്ടയില്‍ എത്തിയപ്പോള്‍ കവിത ലഹരിയും അഭയവുമായി .നിരന്തരം എഴുതാന്‍ തുടങ്ങി ,കവിയരങ്ങുകളില്‍ പങ്കെടുക്കാന്‍ തുടങ്ങി . *തിരിച്ച് നാട്ടിലെത്തി കടക്കെണിയില്‍ പ്പെട്ടപ്പോള്‍ കവിത വിറ്റു കടം വീട്ടാന്‍ തുടങ്ങി. മൂന്ന് വര്‍ഷം കവിതകള്‍ മാത്രം വിറ്റു ജീവിച്ചു.*

ഇപ്പോള്‍ കാന്‍സര്‍ പിടിച്ച് ചികില്‍സയില്‍  കഴിയുമ്പോള്‍ കവിതകള്‍ വിറ്റു അതിനെയും അതിജീവിക്കാന്‍ ശ്രമിക്കുന്നു......................

പ്രിയ  സുഹ്യത്തുക്കള്‍ കോപ്പികള്‍ വാങ്ങുമെന്നും ,മറ്റുളളവരെ കൊണ്ട് വാങ്ങിപ്പിക്കുമെന്നും പ്രതീക്ഷിക്കട്ടെ .കൂടുതല്‍ കോപ്പികള്‍ വിറ്റു  തരാന്‍ സാഹചര്യമുളളവര്‍ അത് ചെയ്ത് തരും എന്ന് പ്രതീക്ഷിക്കുന്നു..

Address message (ഫോണ്‍ നമ്പര്‍ ഉള്‍പ്പടെ) ചെയ്‌തു തന്നാല്‍  ഞാന്‍ Courier വഴിയോ VPP ആയോ അയച്ചു തരുന്നതാണ്...

*കുടലിലും കരളിലും കാന്‍സര്‍ ബാധിച്ച് 4th stage എത്തിയ എന്നെ പ്രത്യാശയും സ്നേഹവും നല്‍കി ഇത് വരെ മുന്നോട്ട് നടത്തിച്ചത് നിങ്ങള്‍ ഒരോരുത്തരുമാണ് . രോഗം പൂര്‍ണ്ണമായും മാറി കിട്ടണമെങ്കില്‍ വലിയ ചിലവാണ് പ്രതീക്ഷിക്കുന്നത് .ഈ കവിതാസമാഹാരം നല്ല രീതിയില്‍ വിറ്റു പോവുകയാണെങ്കില്‍ ആവശ്യമായ സംഖ്യ അതിലൂടെ നേടിയെടുക്കാം എന്നും പ്രതീക്ഷിക്കുന്നു ..*

ഈ അവസരത്തില്‍ ഈ പോസ്റ്റ് നിങ്ങള്‍ Share ചെയ്യുകയാണെങ്കില്‍ എനിക്ക് വളരെ പ്രയോജനം ചെയ്യും ..


Gopi T
Parvathi
Near Stadium
Thalassery - 670 101
ഫോൺ: 9249714813
_____________________🌱
Please share if it's worthy

Saturday, 3 June 2017

CBSE പത്താംതരം റിസൾട്ടും ഫാതിമാ അരമനയുടെ ഫുൾ A പ്ലസും ഒരു നാടിന്റെ സന്തോഷവും/ അസ്ലം മാവില

*CBSE പത്താംതരം റിസൾട്ടും*
*ഫാതിമാ അരമനയുടെ*
*ഫുൾ A പ്ലസും*
*ഒരു നാടിന്റെ സന്തോഷവും*
________________

അസ്ലം മാവില
________________

സി.ബി.എസ്.ഇ പരീക്ഷാ ഫലം (10th Std) കൂടി ഇന്നലെ വന്നു. ഇപ്രാവശ്യത്തെ വിജയശതമാനം കഴിഞ്ഞ വർഷത്തേക്കാൾ കുറവാണ്  90.95 % . (കഴിഞ്ഞ വർഷം ഇത് 96.21% ആയിരുന്നു.) പക്ഷെ, തിരുവനന്തപുരം റീജിയനിൽ നല്ല ശതമാനം വിജയമാണ് ഉള്ളത് 99. 85 %. (ദൽഹിയിൽ 78.09 % എന്ന് കൂടി ചേർത്ത് വായിക്കുക. )

മറ്റൊരു പ്രത്യേകത പെൺകുട്ടികളേക്കാൾ ആൺകുട്ടികളാണ് പത്തിൽ കൂടുതൽ ജയിച്ചത്.
Cumulative Grade Point Average (CGPA) മാർക്ക് (പത്ത് ) ഏറ്റവും കൂടുതൽ കിട്ടിയതും ആൺകുട്ടികൾക്ക് തന്നെ.    പെൺകുട്ടികളടക്കം 206138 പേർക്ക്  ഇപ്രാവശ്യം CGPAപത്ത് ലഭിച്ചിട്ടുണ്ട്.  16000 ൽ കൂടുതൽ സ്കൂളുകളിൽ നിന്ന് ഏകദേശം16,67,573 കുട്ടികളാണ് ഇക്കൊല്ലം പരീക്ഷയ്ക്കിരുന്നത്.

മോഡറേഷൻ പോളിസിയിലെ അവ്യക്തത, ചില സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തുടങ്ങിയവയാണ്  റിസൾട്ട് വൈകാൻ ഇപ്രാവശ്യം കാരണം പറഞ്ഞത്. എല്ലാ വർഷവും എന്തെങ്കിലും കാരണമുണ്ടാകാറുണ്ട്, റിസൾട്ട് വൈകുമ്പോൾ ഉണ്ടാക്കാറുമുണ്ട്.

ഒരു കാര്യം CSBE തുടങ്ങി വെച്ചിട്ടുണ്ട്.  Post-results counselling for students & Parents. മെയ് അവസാനം മുതൽ തന്നെ കുട്ടികളെയും രക്ഷിതാക്കളെയും വിളിച്ച് കൗൺസിലിംഗ് ചെയ്തു തുടങ്ങിയെന്നും ഈ മാസം 11 വരെ തുടരുമെന്നും അവർ പറയുന്നു. എല്ലാ സ്കൂളിലും ഇത് നടന്നിട്ടുണ്ടെങ്കിൽ നല്ല കാര്യം.

നമ്മുടെ നാട്ടിലെയും കുട്ടികളിൽ CBSE സിലബസിൽ 10 പാസ്സായവരും മികച്ച വിജയം വരിച്ചവരുമുണ്ട്. അവരെ മുക്തകണ്ഠം പ്രശംസിക്കുന്നു. ഇനിയും ഉന്നത വിദ്യാഭ്യാസ രംഗത്ത് വിജയം വരിക്കട്ടെയെന്നാശംസിക്കുകയും ചെയ്യുന്നു.

എടുത്ത് പറയേണ്ട വിജയമാണ്  കാദർ അരമനയുടെ മകളുടെ വിജയം. എല്ലാ വിഷയത്തിലും അവൾ A+ നേടി.  CGPA പത്തും ലഭിച്ചു. നേരത്തെ കാദറിന്റെ മകൻ ഷെഹ്സാദും ഇതേ വിജയമാണ് കഴിഞ്ഞ വർഷം പത്തിൽ നേടിയത് - ഫുൾ A പ്ലസ്.  കപ്പൽ ഉസ്മാൻ ടെക്സ്റ്റ് ചെയ്തത് പോലെ അരമന വീട്ടിൽ വീണ്ടും ഫുൾ A+ സന്തോഷം! അരമന വീട് മാത്രമല്ല ഒരു നാടു മുഴവൻ ഈ ഉന്നത വിജയത്തിൽ സന്തോഷിക്കുന്നു.

ഫാതിമയുടെ ചിട്ടയാർന്ന ഹോം വർക്കിന്റെയും  കഠിന പ്രയത്നത്തിന്റെയും ഫലം കൂടിയാണ് ഈ  വിജയം. ഉപ്പ പ്രവാസിയായ ഒരു വീട്ടിലെ ഉമ്മയ്ക്ക് ഏറെ ആഹ്ളാദിക്കാനുള്ള അവസരം കൂടിയാണിത്. മക്കളുടെ പഠന കാര്യത്തിൽ കുടുംബനാഥന്റെ അഭാവത്തിൽ കുടുംബിനി   ചിട്ടപ്പെടുത്തിയുണ്ടാക്കിയ മാജിക് ടൈംടേബിളിന്റെ വിജയം കൂടിയാണെന്ന് ഞാനിതിനെ വിശേഷിപ്പിക്കും.

 തൊണ്ണൂർ ശതമാനത്തിനു മുകളിൽ മാർക്കു നമ്മുടെ നാട്ടിൽ നിന്നു തന്നെ മൂന്ന് - നാല്  കുട്ടികൾക്ക് ലഭിച്ചിട്ടുണ്ട്. എല്ലാവരും ഏറെ അഭിനന്ദനമർഹിക്കുന്നു.

പൊതുവെ CBSE കുട്ടികൾ  തുടർപഠനങ്ങളിൽ കേരള സിലബസ്സുകാരുടെ അടുത്തെത്താറില്ലെന്ന് അനുഭവസ്ഥരായ അധ്യാപകർ പറയാറുണ്ട്. പുസ്തകത്തിൽ മാത്രമൊതുങ്ങുന്ന അന്തർമുഖത്വം അവരിൽ കാണാറുണ്ടെന്നും അവർ പറയും.

CBSE ജയിച്ച കുട്ടികളോടും എനിക്ക് പറയാനുള്ളത് ഇത്രമാത്രം - പുസ്തകച്ചട്ടയ്ക്ക് പുറത്തൊരു ലോകമുണ്ട്. അതിന്റെ കൂടി ഭാഗമാകാൻ നിങ്ങൾക്ക് സാധിക്കണം. മണ്ണിന്റെ , പ്രകൃതിയുടെ, നല്ല കൂട്ടുകെട്ടിന്റെ, സാമൂഹ്യപ്രതിബദ്ധതയുടെയൊക്കെ ഭാഗം കൂടിയാണത്. അത് ടൈ കെട്ടാത്ത ലോകമാണ്, ടൈറ്റാക്കാത്ത ലോകം. പഠനത്തോടൊപ്പം അതിൽ കൂടി അഴുകിച്ചേർന്ന ഒരു ജീവിതത്തിനും ക്ലാസ് മുറികൾക്കും മാത്രമേ ജീവൽസ്പന്ദമുണ്ടാവുകയുള്ളൂ, സചേതനത്വവും.

ഭാവുകങ്ങൾ!
_______________🌱

Friday, 2 June 2017

മൂന്നാം ഡിവിഷന് മൂന്ന് കുട്ടികൾ വേണം മൂന്നേ മൂന്ന് നാളിനി ബാക്കി ആരും കൂട്ടാക്ക്യേല്ലാലോ ?/ അസ്ലം മാവില

*മൂന്നാം ഡിവിഷന്*
*മൂന്ന് കുട്ടികൾ വേണം*
*മൂന്നേ മൂന്ന് നാളിനി ബാക്കി*
*ആരും കൂട്ടാക്ക്യേല്ലാലോ ?*
________________

അസ്ലം മാവില
________________

ഈ കുറിപ്പ് പട്ലക്കാരന്റെ മണമുള്ളവനെന്ന് തോന്നുന്നവർക്കൊക്കെ പോസ്റ്റ് ചെയ്യണം. (അതിന്  പട്ലക്കാരൻ തന്നെ ആവണമെന്നില്ല. ) വാട്സ് ആപ്പ് ഇല്ലാത്തവരുടെ വീട്ടിൽ വിളിച്ച് പറയണം. നേരിട്ട് പോയിപറഞ്ഞാലോ?  ഫാർ ബെറ്റർ !

ഇന്നലെ PTA പ്രസിഡൻറ് ഒരു കാര്യം വാട്സ്ആപ്പിൽ ബോധിപ്പിച്ചിരുന്നു. *"ഒന്നാം ക്ലാസ്സിൽ അഞ്ചാറ് കുട്ടികളുടെ കമ്മിയുണ്ട്, അതും കൂടി കിട്ടിയാൽ ഒന്നാം ക്ലാസ്സ് A, B, C ഇങ്ങിനെ മൂന്ന് ഡിവിഷനുകളാക്കാൻ പറ്റും."*

എന്താണ് ഗുണം ? ഗുണമേയുള്ളൂ.  ഒരു ക്ലാസ്സ് കൂടി സൗകര്യപ്പെടുത്തി മൂന്നാമതൊരു ക്ലാസ്സ്  ലഭിക്കും. എക്സ്ട്രാ അധ്യാപകരെ കിട്ടും. കിട്ടിയ അധ്യാപകർ വേറെപ്പോകില്ല. ആ  തസ്തികകൾ ലാപ്സുമാകില്ല. കുട്ടികൾക്കാണെങ്കിൽ   സൗകര്യത്തിൽ പഠിക്കാം. അധ്യാപകർക്കവരെ കൂടുതൽ ശ്രദ്ധിക്കാനും പറ്റും. പിള്ളേരുടെ ക്ലാസിനകത്തെ കുസൃതിത്തരങ്ങളും കുറയും. എല്ലാം കൊണ്ടും നാല് നെയ്യപ്പം തിന്ന ഫലം തന്നെ.

ഇന്ന് അന്വേഷിച്ചപ്പോൾ PTA പ്രസിഡൻറ് പറഞ്ഞു, മൂന്ന് പേരെത്തി, ഇനി 3 കുട്ടികൾ മാത്രം മതി. ആ  കുട്ടികളെ ഏതെങ്കിലും ആണ്ടറുതിക്കോ "ചൻക്രാന്തിക്കോ" കിട്ടിയിട്ട് കാര്യമില്ല,  കിട്ടുന്നെങ്കിൽ  ജൂൺ അഞ്ചിന് മുമ്പ് തന്നെ കിട്ടണം.

കിട്ടുമോ ? പിന്നല്ലാതെ, അതൊക്കെ കിട്ടും എല്ലാവരും മനസ്സ് വെക്കണമെന്ന് മാത്രം.
*അയിന് നിങ്ങൊ എന്തും കൂട്ടാക്കില്ലാങ്ക് എന്താക്ക്ന്നെ ?*

 പാഠപുസ്തകങ്ങൾ സമ്മാനമായി കിട്ടും , യൂനിഫോമും ഫ്രീ. ഉച്ചഭക്ഷണവുമുണ്ട്,  കിഡ്സ് പാർക്കിന്റെ  പണി ഉടനെ തുടങ്ങും. മികച്ച ക്ലാസ് മുറികൾ, ട്രൈൻഡ് അധ്യാപകർ, സജീവ മദർ പിടിഎ, വിവിധ സ്കോളർഷിപ്പ്, പാഠ്യേതര വിഷയങ്ങളിൽ പ്രോത്സാഹനങ്ങൾ ... ഒരു കുഞ്ഞിന് വിജ്ഞാനം നുകരാൻ പാകത്തിൽ എല്ലാമവിടെയുണ്ട്. കുട്ടി ഒന്നെത്തിക്കിട്ടിയാൽ മതി.

 അത്കൊണ്ട്  ഹറിയപ്പ്, പ്രത്യേകിച്ച് യുവാക്കൾ, ക്ലബ് പ്രവർത്തകർക്ക് വരെ ഇതിൽ വലുതായി ചെയ്യാനുണ്ട്.

കളത്തിലിറങ്ങുക. ഉൾവലിയുന്ന ആമകൾക്ക് പകരം കരുത്തോടെ ലക്ഷ്യം നോക്കി പറക്കുന്ന രാജാളിപ്പക്ഷികളാകാം.

നമ്മുടെ നാട്ടിലെ ഒരു പ്രധാന വിഷയമാണിത്, അങ്ങിനെയങ്ങ് തള്ളിക്കളയരുത് ആരും .

_________________🌱

Thursday, 1 June 2017

പൊടിമക്കൾ* *അക്ഷരതൊപ്പി ചൂടി* *ചടങ്ങിന് മാറ്റുകൂട്ടി* *പട്ല സ്കൂൾ* *പ്രവേശനോത്സവം* *ഉമ്മമാരുടെ സാന്നിധ്യം* *കൊണ്ട് ശ്രദ്ധേയമായി / അസ്ലം മാവില

*പൊടിമക്കൾ*
*അക്ഷരതൊപ്പി ചൂടി*
*ചടങ്ങിന് മാറ്റുകൂട്ടി*

*പട്ല സ്കൂൾ* *പ്രവേശനോത്സവം*
*ഉമ്മമാരുടെ സാന്നിധ്യം*
*കൊണ്ട് ശ്രദ്ധേയമായി*
_______________

അസ്ലം മാവില
_______________

ഇന്നായിരുന്നു പ്രവേശനോത്സവം. വേനലവധി കഴിഞ്ഞ് കുട്ടികൾ നേരത്തെ സ്കൂളിലെത്തിയിരുന്നു. സൗഹൃദം പുതുക്കുന്ന തിരക്കിലാണ് അധികം പേരും. അതൊന്നും ഇന്നും നാളെയും തീരുന്നതല്ലല്ലോ. അവധി ദിനങ്ങളിലെ വീര വാദങ്ങൾ പറഞ്ഞു തീർക്കാൻ അവർക്കിനി ഓണപ്പരീക്ഷ വരെ സമയവുമുണ്ട്.

അധ്യാപകർ പലരും തിരക്കിലാണ്, PTA ഭാരവാഹികളും. അവർക്ക് സ്കൂൾ മുറ്റത്തെത്തിയ രക്ഷിതാക്കളെ സ്വീകരിക്കണം. കൂടെ വന്ന പൊടിമക്കൾക്കും സൗകര്യമൊരുക്കണം.

പ്രീസ്കൂളിലെത്തിയ 35 മക്കൾ, ഒന്നിലേക്ക് വന്ന 55 കുട്ടികൾ, എല്ലാവരും നല്ല സന്തോഷത്തിലാണ്. പരിപാടിയുടെ സംഘാടകനതൃത്വം ഏറ്റെടുത്ത്  റാണി ടീച്ചറും  നാരായണൻ മാഷും സൈദും സിഎച്ചും പിടി മാഷും, അവരെ സഹായിക്കാൻ  അധ്യാപകരും രക്ഷിതാക്കളും.

പത്തര കഴിഞ്ഞതോടെ മുറ്റം നിറഞ്ഞു തുടങ്ങി. ആദ്യം തന്നെ സ്ത്രീകളാണ്  ഷീറ്റ് കൊണ്ട് തണൽ വിരിച്ച സ്കൂളങ്കണത്തിലെ കസേരകൾ കൈവശപ്പെടുത്തിയത്.  ആണുങ്ങൾ പതുക്കെപ്പതുക്കെ വന്നുനിറയാൻ തുടങ്ങി.


പിന്നെ പ്രോഗ്രാം തുടങ്ങാത്തതിന്റെ ആശങ്കയായി എല്ലാവർക്കും. അതിഥിയെ കാത്തിരിക്കുകയാണെന്ന് അധികൃതർ. അതിനിടയിൽ കുഞ്ഞുമക്കളുടെ സംഘഗാനം സദസ്സിന്റെ ശ്രദ്ധ മാറ്റി. പഠിച്ചു മറന്ന പാട്ടുകൾ പാടിക്കൊണ്ടിരിക്കെ ലക്ഷണമാഷും ഇന്ദു ടീച്ചറും സൈദും അക്ഷര തൊപ്പികളുമായെത്തി, പ്രീസ്കൂൾ മക്കളും ഒന്നിലെ കുട്ടികളും അനുസരണയോടെ അവർക്ക് തല കാട്ടിക്കൊടുത്തു.


പ്രവേശനോത്സവത്തിന്റെ തുടക്കമായെന്ന് റാണി ടീച്ചറുടെ ധൃതി പിടിച്ച നടത്തത്തിൽ നിന്ന് മനസ്സിലായി, പ്രോഗ്രാം അവതാരകനായി നാരായണൻ മാഷുമെത്തി.

ജില്ലാ ഡിവിഷൻ മെമ്പർ മുംതാസാണ് ഉത്ഘാടക. അധ്യക്ഷൻ സൈദ്. വാർഡ് മെമ്പർ മജീദും സി.എച്ചും. എച്ച്.കെ. മാഷും ആശംസകൾ നേർന്നു സംസാരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് റാണി ടീച്ചർ സ്വാഗതം പറഞ്ഞു; സ്റ്റാഫ് സെക്രട്ടറി നന്ദിയും. ആരും അധികം പറഞ്ഞില്ല. രക്ഷിതാകൾക്ക് ഉപകാരപ്പെടേണ്ടത് മാത്രം, അതും ചുരുങ്ങിയ വാക്കുകളിൽ.

പ്രിസ്കൂൾ, ഒന്നാം ക്ലാസ് കുട്ടികൾക്കുളള PTA യുടെ സൗജന്യ യൂണിഫോം, പാഠപുസ്തകങ്ങൾ എന്നിവയുടെ വിതരണോത്ഘാടനങ്ങൾ അതേ വേദിയിൽ വെച്ച് തന്നെ നടന്നു. ഈസ്റ്റ് ലൈൻ കൂട്ടായ്മയുടെ വേസ്റ്റ് മാനേജ്മെൻറിന്റെ ഭാഗമായുളള ടൂൾസ് & മെറ്റീരിയൽസ് അതിന്റെ ഭാരവാഹികൾ സ്കൂളധികൃതരെ ഏൽപിച്ചു. മദർ പിടിഎ പ്രസിഡന്റ് സക്കിനയും PTA വൈ. പ്രസിഡന്റ് അബൂബക്കറും വേദിയിൽ സന്നിഹിധരായിരുന്നു.

*"ഒത്തൊരുമിച്ചാൽ*
*മലയും പോരും*
*ഒത്തില്ലെങ്കിൽ*
*മലർന്നു വീഴും*
*ഒത്താലൊത്തതുതന്നെ*

അക്ഷരക്കൂട് തലയിൽ ചൂടിയ കുട്ടികൾ ആ ഈരടികൾ തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകരോടൊപ്പം ഈണത്തിൽ ഉറക്കെ ചൊല്ലി. അതോടെ വർണ്ണശബളമായ പ്രവേശനോത്സവത്തിന് വിരാമവുമായി.

പിഞ്ചുമക്കളെ അധ്യാപകരുടെ സംരക്ഷണവലയത്തിൽ ഏൽപിച്ച് മാതാപിതാക്കൾ  സ്കൂൾ അങ്കണം വിടുമ്പോഴും കുഞ്ഞുമക്കൾ പാടിയ ഈരടികളുടെ മറ്റൊലി അന്തരീക്ഷത്തിൽ നിന്ന് മാറിയിരുന്നില്ല.

_______________🌈☂