Sunday 14 October 2018

ആ സന്ദേശം ചെറുതല്ല, ചെറുതായി കാണുകയും ചെയ്യരുത് / അസ്ലം മാവില

ആ സന്ദേശം
ചെറുതല്ല,
ചെറുതായി
കാണുകയും
ചെയ്യരുത്

അസ്ലം മാവില

ലഹരിക്കെതിരെ തനി കാസർകോടൻ ഭാഷയിൽ സാമുഹ്യമാധ്യമങ്ങളിൽ പ്രതികരിച്ചു കൊണ്ടിരിക്കുന്ന ആക്ടീവിസ്റ്റ്  ഇരിട്ടി മുഹമ്മദിനെ
മക്കാറാക്കാൻ ശ്രമിച്ച രണ്ട് എമ്പോക്കി പിള്ളേരുടെ വീഡിയോ എല്ലാവരും കണ്ടിരിക്കുമല്ലോ. സ്വന്തം അമ്മാവന്റെ പ്രായമുള്ള ഒരു മനുഷ്യനെ ഇകഴ്ത്താനുള്ള ആ പിളേരുടെ  ശ്രമവും, അവർ  ഏത് ഹാലിലാണ്  വിളിച്ചു പറയുന്നതെന്നുമൊക്കെ  ആ വിഡിയോ കണ്ടവർക്കറിയാം.

ഇതേ പോലുള്ള വേറെയും  ഏമ്പോക്കികൾക്ക് മുന്നറിയിപ്പ് നൽകി കൊണ്ട് കാസർകോട് പോലീസ് ആ രണ്ടെണ്ണത്തെയും തപ്പിപ്പിടിച്ച് പൊക്കിയെടുത്തു, വാർണിംഗ് നൽകി വിട്ടിട്ടുണ്ട്. വളരെ നന്നായി.

തമാശ അവനവന്റെ പൊരയ്ക്കകത്ത്, സാമുഹ്യ മാധ്യമങ്ങളിലല്ല. തിന്മകൾക്കെതിരെ ശബ്ദിക്കുന്നവരെ നിരുത്സാഹപ്പെടുത്താനോ ഭീഷണിപ്പെടുത്താനോ ഇനി ആരും നിൽക്കേണ്ടെന്ന നല്ല സന്ദേശമാണ്   പോലീസ് ഇത് വഴി നൽകിയിരിക്കുന്നത്.

ഓപറേഷൻ ബ്ലൂ ലൈറ്റെന്ന പേരിൽ പോലീസ്  ലഹരിക്കെതിരെ പുതിയ ഉദ്യമവും  തുടങ്ങിയിട്ടുണ്ട്. നന്മ ആഗ്രഹിക്കുന്ന ആരും ഇതുമായി സഹകരിക്കണം.  ഏത് സുജായിയാലും അവൻ മുന്നിലോ പിന്നിലോ ഈ സാമുഹ്യ ദ്രോഹം ചെയ്യുന്നുണ്ടെങ്കിൽ  അവനെ "ഒരഫാ" ഭയക്കരുത്. ബന്ധപ്പെട്ടവർക്ക് ന്യൂസ് എത്തിക്കണം. മേസ്തിരി പണി വരെ ഇക്കൂട്ടക്കാരിലുണ്ട്. കണ്ടാൽ വെളുക്കെച്ചിരി, ഏർപ്പാട് മേൽനോട്ടവും മേസ്തിരിപ്പണിയും.

കടകൾ, ഓടകൾ, കൽവെർട്ട്, ഒറ്റപ്പെട്ട സ്ഥലത്തെ  വീടുകൾ ശ്രദ്ധിക്കണം. വൈകി അടക്കുന്ന കടകൾക്ക് മുമ്പിൽ CC ടി വി ഘടിപ്പിക്കണം, പരാതിയുള്ള  കടക്കാരനോട് ആ സ്ഥാപനം വിടാൻ പറയണം, അതിന്റെ വാടക വാങ്ങി ആരും കുമ്പ വീർപ്പിക്കരുത്. ഹലാക്കാകും ഓർത്തോ. കട ഒഴിവാക്കാൻ പറഞ്ഞാൽ അവന്റെ കുടുംബമെന്താകുമെന്ന് നോക്കേണ്ട ആവശ്യം കട  വാടകക്ക് നൽകുന്നവന് നോക്കേണ്ട ആവശ്യമില്ല. ഹറാമ്പിറപ്പിന് പിന്നെ കൂട്ട് നിൽക്കാൻ പറ്റുമോ ? ആരാധനാലയങ്ങൾ, സ്കൂളുകൾ, പള്ളിക്കൂടങ്ങൾ തുടങ്ങിയ സ്ഥാപനങ്ങൾക്ക് മുമ്പിലുള്ള കടകൾ പിടിഎ, ക്ലബുകൾ, സമുദായ കമ്മിറ്റികൾ, സാമുഹ്യ നേതൃത്വങ്ങൾ തുടങ്ങിയവരുടെ  ജാഗ്രതാ നോട്ടമുണ്ടാകണം, വാടക കിട്ടിയില്ലെങ്കിലും സാരമില്ല അത്തരം കടകൾ  അടച്ചിടാൻ ഉടമകൾ തയ്യാറാകണം (ഈ വിപത്ത് അത്കൊണ്ട്  ഒഴിവായി കിട്ടുമല്ലോ).

ലഹരിക്കെതിരെ കാസർകോട് മൊത്തം പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. ജില്ലാ പോലീസും ശക്തമായി രംഗത്തുണ്ട്. വളരെ ശുഭസൂചകം. പിന്തിരിയരുത്. വെച്ച കാൽ മുന്നോട്ട് തന്നെയാകട്ടെ.

No comments:

Post a Comment