Sunday 14 October 2018

ഭിന്നാഭിപ്രായങ്ങളും അഭിപ്രായാന്തരങ്ങളും പാഠഭേദങ്ങളും മാറ്റി വെച്ചാൽ,

ഭിന്നാഭിപ്രായങ്ങളും അഭിപ്രായാന്തരങ്ങളും പാഠഭേദങ്ങളും മാറ്റി വെച്ചാൽ, 

സത്യമതത്തെ ഇകഴ്ത്താനോ തെറ്റിദ്ധരിപ്പിക്കാനോ കൃസ്ത്യൻ മിഷണറിമാർ കാലങ്ങളായി കൊണ്ട് പിടിച്ച ശ്രമം നടത്തികൊണ്ടേയിരുന്നു. സനാഉല്ലാഹ് മക്തി തങ്ങൾക്ക് ശേഷം അത്തരം മിഷനറി നോക്ക് - നാക്ക്- വാക്കുകൾക്കെതിരെ ശക്തമായ നിലകൊണ്ട ഒറ്റയാൻ പ്രസ്ഥാനമാണ് എം.എ. അക്ബർ.

അദ്ദേഹത്തിന്റെ സ്നേഹസംവാദങ്ങൾ, നൂറു കണക്കിന് ലേഖനങ്ങൾ, നൂറോളം കനപ്പെട്ട പുസ്തകങ്ങൾ എല്ലാം ഇസ്ലാമിനെതിരെയുള്ള ബാഹ്യശക്തികളുടെ ഇടപെടലുകൾക്ക് മറുപടിയും മറുമറുപടികളുമാണ്.  നിച്ച് ,ദ ട്രൂത്ത്  പോലുള്ള സംഘടിത കൂട്ടായ്മകൾ ഇതിന്റെ ചുവടുപിടിച്ചുണ്ടായതാണ്.

അങ്ങിനെയുള്ള ഒരു വ്യക്തിത്വത്തെ വിടാതെ പിന്തുടരുക എന്നത് ശത്രുപക്ഷങ്ങളുടെ ഹിഡൻ അജണ്ടകളിൽ വളരെ പ്രധാനമാണല്ലോ. പരീക്ഷണങ്ങൾ സ്വാഭാവികമായും പ്രബോധകർക്ക് ഉണ്ടാകും. ഇതും അതിന്റെ ഭാഗം മാത്രം.

അക്ബറിന്റെ നൂറു കണക്കിന്   വീഡിയോകൾ ഓൺലൈനിൽ ലഭ്യമായിരുന്നിട്ടും അവ അരിച്ച് പെറുക്കിയിട്ടും "ആവശ്യമായത് " കിട്ടാതായപ്പോഴാണ് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ സിലബസിൽ കയറിപ്പിടിച്ച് അദ്ദേഹത്തിന്റെ നിഴലിനോട് യുദ്ധമാരംഭിച്ചത്. സംഘ്പരിവാറാദികൾ കൂടി ഇതിന് കുടയും വടിയും പിടിച്ചപ്പോൾ കാഴ്ചക്കാർക്കാഘോഷമായി.

ഇതു ചെയ്തവരുടെയും ചെയ്യിപ്പിച്ചവരുടെയും ഉദ്ദേശശുദ്ധി പകൽ പോൽ വ്യക്തമാണ്. മറുനാടൻ തുടങ്ങി നാട്ടിലെ ചില മുതു മുത്തശ്ശി പത്രങ്ങൾ വരെ എഴുതിവിടുന്ന റിപ്പോര്ട്ട് ശൈലി ഒരാവർത്തി വായിച്ചാൽ മതി അവരുടെയും "കേസരിയം ".

അക്ബർ മിണ്ടാതിരുന്നിട്ടില്ല, പത്ത് - പതിനൊന്ന് മാസക്കാലം സംഘടിതമായി  വേട്ടയാടപ്പെട്ട ഈ കാലത്ത് തന്നെയാണ് കനപ്പെട്ട നാലോളം പുസ്തകങ്ങൾ അദ്ദേഹം  എഴുതിയത്. വല്ലഭന് പുല്ലും ആയുധമാണല്ലോ.

തുടർന്നും സത്യമതത്തെ പരിചയപ്പെടുത്തുന്ന എല്ലാ വേദികളിലും ഒപ്പം വിദ്യാഭ്യാസ പ്രവർത്തന രംഗങ്ങളിലും അക്ബറിനെ ദൈവം തുണക്കുമാറാകട്ടെ.

Aslam Mavilae

No comments:

Post a Comment