Sunday 14 October 2018

ജാഗ്രതക്കാലം / അസ്ലം & അരമന

സി.പി, മൂന്ന് വർഷം മുമ്പ് ഒരു ജാഗ്രതാ യാത്ര നടത്തിയിരുന്നു. ഒരു ഫോട്ടോ കാണും. അരമന മുഹമ്മദും സൈദും ഉസ്മാനും ബഷീറും മറ്റും മുൻ നിരയിലുള്ള ഒരു ഫോട്ടോ.

അവരുടെ കൂടെ ഒന്ന്, അനുഭാവം പ്രകടിപ്പിച്ച്, ചങ്കുറപ്പോടെ  നടക്കാൻ നമ്മുടെ അഹങ്കാരം സമ്മതിച്ചിട്ടില്ല.

മൂന്ന് കൊല്ലം തികഞ്ഞില്ല, നമ്മുടെ നാടിന്റെ പേരിന് മുകളിൽ പട്ടാപ്പകൽ പരസ്യമായി മുള്ളി, ഈ നാട്ടിൽ താമസിച്ച ഒരുത്തൻ ലഹരിമത്തിൽ അന്യനാട്ടിലെ ഒരുമ്മയുടെ  ജീവനെടുത്തു.

കൺമുന്നിൽ പിഞ്ചു കുട്ടികൾക്ക് ലഹരി മുടായി നൽകുന്ന കടകളുണ്ടെന്ന് ആഴ്ചകൾക്ക് മുമ്പ് ഒരുമ്മ സ്കൂൾ യോഗത്തിൽ കരഞ്ഞു പറഞ്ഞു. എന്തെങ്കിലും നടന്നോ ? ഇനി നടക്കുമോ ? 

ആരെയാണ് കാത്തിരിക്കുന്നത് ? ആര് പിന്നാലെ വരുമെന്നാ വിചാരിക്കുന്നത് ? 100 പേർ എല്ലാം മറന്ന് സംഘടിക്കാൻ പറ്റില്ലേ ? അതിനൊരു ശ്രമം ? 

എന്റെ നാടിനെ പടച്ചോൻ കാക്കട്ടെ എന്ന് പ്രാർഥിക്കുമ്പോൾ, മുകളിലുള്ളവൻ നോക്കുന്നുണ്ട് - ഭൂമിയിലുള്ളവർ വല്ല ജാഗ്രതാ പ്രവർത്തനങ്ങളും ചെയ്താണോ കൈകൾ മേലോട്ട് പൊക്കുന്നതെന്ന്.

ഓരോ ലഹരിയാനന്തര സംഭവങ്ങളും കണ്ണുതുറപ്പിക്കാനുള്ളതാണ്, കണ്ണടക്കാനല്ല.

dailyhunt വഴി എന്റെ ഒരു article പ്രതീക്ഷിക്കാം.

അതല്ലേ സഹോദരാ പറഞ്ഞത്,
മൂന്ന് കൊല്ലം മുമ്പ് ലഹരി വിരുദ്ധ ക്യാമ്പയിനിന്ന് മുന്നിട്ടിറങ്ങാൻ ധൈര്യം കാണിച്ചവർ വളരെ വളരെ കുറവായിരുന്നു. 
▪നമ്മുടെ മക്കളില്ലല്ലോ
▪അഞ്ചാറ് പേരോ മറ്റോ ഉള്ളതല്ലേ, അത് വലിയ ഇഷ്യൂ ആക്കണോ ?
▪ നാടിന്റെ പേര് മോശമാകില്ലേ
▪ കല്യാണാലോചന കുറയും
▪ നമുക്ക് ഇതൊക്കെ നോക്കിയിരിക്കാം
▪ കാമ്പയിൻ ജയിച്ചാൽ കൂടെ നിൽക്കാം, കാമ്പയിൻ പൊളിഞ്ഞാൽ പഴി ചാരാം.
▪ എതിർപ്പുണ്ട്, കൂടെ നിൽക്കാൻ മടി
▪കാമ്പയിന് പോയാൽ പഴയ രഹസ്യങ്ങൾ വിളിച്ചു പറയുമെന്ന് ആരോ എവിടെയോ പറഞ്ഞു പോൽ, ഉറപ്പില്ല. അങ്ങനെ കെട്ടുകഥ ചമച്ചാൽ  എന്നെ കുറിച്ച് ഇത് വരെ ഉണ്ടായ എല്ലാ നല്ല ധാരണയും പോകില്ലേ ?
▪ മോനും കുഞ്ഞമ്മടെ പേരക്കുട്ടിയും തെറ്റുല്ലേ ?
▪ പോകുന്ന വഴിക്ക് ആരെലും "ദേ പോണു, ഒരു ലഹരി വിരുദ്ധൻ " കമന്റ് പറഞ്ഞാൽ, അത് കേൾക്കാനുള്ള ത്രാണി ഉണ്ടാകുമോ ?
▪ "നിരുപദ്രവി"യായ ബീഡി സിഗാർ വലി നിർത്താതെ എങ്ങനെയപ്പാ ഇതൊക്കെ പറയുക

ഇങ്ങനെ ഡസൻ കണക്കിന് എകസെക് കടന്നു കൂടുമ്പോഴാണ് ചോടോ യാർ, "കഞ്ചാക്കൊ ഗോലി മാറൊ " എന്ന നിലപാടിൽ എത്തി ആളുകൾ സ്കൂട്ടാകുന്നത്.

വരുന്നിടത്ത് വെച്ച് കാണാം, എനിക്കില്ലാത്ത "ബമ്പും ബെല്യത്തണവും " ആരും വക വെച്ച് തരേണ്ടെന്ന് - എന്ന് തീരുമാനിക്കുന്നുവോ അന്ന് 100 പ്രായ വ്യത്യാസമന്യേ ആളുകൾ സംഘടിക്കും. റസ്ത ദേ,  ആഗെ ചൽ എന്ന് പറയാനും ഇറങ്ങാനും ഒരു ഒരു ഒരു ധൈര്യം കിട്ടും.

ഇല്ലെങ്കിൽ, ജന്മം വെറുതെ ആകും.

Aslam Mavilae

എൻറെ സംരക്ഷണത്തിൽ /ചിലവിൽ  വളരുന്ന  എൻറെ മകൻ /മകൾ /അനിയൻ /അനിയത്തി,  വീട്ടിൽ നിന്ന്  പുറത്ത്  സ്കൂളിലേക്ക് /പള്ളിയിലേക്ക് /കളിക്കാൻ / കല്യാണത്തിന് /ഫ്രെണ്ട്സ് പാര്ട്ടിക്ക്,  പോകുമ്പോൾ  സെക്യൂരിറ്റി കോഡുള്ള അവർക്ക് മാത്രം ഉപയോഗിക്കാൻ പറ്റുന്ന അല്ലെങ്കിൽ കോഡ് ഇല്ലാത്ത സ്മാർട്ട്‌ ഫോൺ  അവരുടെ പക്കൽ ഇല്ല എന്ന്  എത്ര  ഉപ്പമാർക്ക് അല്ലെങ്കിൽ ഉപ്പമാർ ഗൾഫിലുള്ള ഉമ്മമ്മാർക്ക് ഉറപ്പിക്കാൻ കഴിയും  ??

അവിടന്ന് തുടങ്ങണം ശ്രദ്ധ  അങ്ങനെ മക്കളുടെ കയ്യിൽ ഫോൺ കൊടുത്തിട്ടുള്ളവർ  നിന്റെ ഫോണൊന്ന്  നോക്കട്ടെ എന്ന് പറയുമ്പോൾ  വിറയൽ കൂടാതെ  നിങ്ങൾക്ക് ഫോൺ തരുന്നുണ്ടോ എന്ന് നോക്കുക  ശ്രദ്ധ  തുടങ്ങിക്കോളൂ വാട്സാപ്പിൽ കിട്ടിയ മെസേജ്  വ്യാകുലതയോടെ ഗ്രൂപുകളിൽ ഫോർവേഡ്  ചെയ്യുന്നതോടൊപ്പം  ഞാൻ മേലെ പറഞ്ഞ കാര്യങ്ങൾ വീട്ടിൽ നിന്നു തന്നെ തുടങ്ങണം.. ഞാനും  നിങ്ങളും..

അരമന...

No comments:

Post a Comment