Wednesday, 30 March 2016

ബോധവൽക്കരണം - അദ്ധി പട്ള

ബോധവൽക്കരണം

-----------------------------------------------

ഈയ്യിടെ  ഒരു  ബോധവൽക്കരണ ക്ലാസ് നടക്കുന്ന സ്ഥലം  ( ഒരു ഗ്രാമം  )  ഞാൻ കണ്ടു.
എന്താ അവിടെത്തെ വിഷയം എന്നറിയുവാൻ വേണ്ടി  ഞാനും  അവിടെ ചെന്നു.  വിരലിൽ എണ്ണാവുന്നവർ മാത്രമായിരുന്നു  അത്  കേൾക്കാൻ എത്തിയവർ.

അതിൽ കൂടുതൽ ആൾക്കാരും  മുഖത്ത് കണ്ണടയും  , കയ്യിൽ ഊന്ന് വടിയും   പിടിച്ചിട്ടുണ്ടായിരുന്നു .

അങ്ങിനെ പരിപാടിയൊക്കെ കഴിഞ്ഞു പിരിയുന്ന സമയത്ത്  ഓരോരുത്തരായി   അവരുടെ മൊബൈലിലേക്ക്  ശ്രദ്ധിക്കുന്നത്  കണ്ടു      .

നമ്മുടെ  യുവ തലമുറ കാണാത്ത  പഴയ  മൊബൈൽ സെറ്റുകളായിരുന്നു  അവരുടെ കയ്യിൽ ..


അദ്ധി പട്ള 

മിനി കഥ/ നമ്മളിൽ ഒരാൾ - മഹമൂദ് പട്ള

മിനി കഥ 
---------
നമ്മളിൽ ഒരാൾ 
       -------------------
ഒരു നേരത്തെ വിശപ്പടകാൻ ആരോ കൊടുത്ത പൊതിചോറ് കൊണ്ട് പോകുമ്പോഴും വഴിയിലെ തടസ്സങ്ങൾ 
അയാൾ മറുകൈ കൊണ്ട് മാറ്റുനുണ്ടായിരുന്നു,

ആരുമില്ലാത്ത അയാളുടെ വസ്ത്രം മുഷിഞ്ഞത്‌ കൊണ്ടോ കീറി 
പറിഞ്ഞത് കൊണ്ടോ ആൾ കൂട്ടത്തിൽ തനിച്ചായത്‌ കൊണ്ടോ ആകാം,

വഴിയിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ ആ മാന്യനും എല്ലാം കണ്ട് 
കൊണ്ടിരിക്കുന്ന നല്ലൊരു വിഭാഗം 
ജനങ്ങളും അദ്ധേഹത്തെ വിളിച്ചു.......
ഭ്രാന്തൻ !

അഹങ്കാരികളായ ജനത്തോടൊപ്പം കൂടാൻ കഴിയാത്തതിന്റെ സന്തോഷം അയാളുടെ മുഖത്ത് പറയാതെ പറയുന്നുണ്ടായിരുന്നു , അതുകൊണ്ടാകാം 
ഒറ്റപെടലിനെ ഇഷ്ടപെട്ടതും.

ഒരു കാവൽ കാരനെപോലെ ആർകും 
ഒരു ശല്യവുമില്ലാതെ നാട്ടിൽ എന്തിനോ തേടി നടക്കുമ്പോഴും സ്വയം വിഡ്ഢികൾ ആവുന്നതറിയാത്ത ജനം വീണ്ടും അയാളെ  നോക്കി വിളികുന്നുണ്ടായിരുന്നു.......ഭ്രാന്തൻ !

മണ്ണിനെ കുളിരണിയിച്ചു കൊണ്ട് ആ 
വഴിവന്ന മഞ്ഞിൻ കണങ്ങൾ പോലും 
ആ മനുഷ്യനെ കാണാതെ കടന്ന്‌ പോയ്‌ !.......

എത്ര പകൽമാന്യന്മാരുടെ പരിഹാസം 
ഇനി കേൾകണം,
ഇനി എത്ര മഴ  നനയണം 
എത്ര ഇടിമിന്നലുകളെ ഭയക്കണം !

അയാൾ നടന്നു ഇരുൾ വീണ്കറങ്ങുന്ന വഴി കളിലൂടെ ഒരു കൈത്തിരി വെളിച്ചത്തിനായ്‌ 

Sunday, 27 March 2016

എഴുന്നേറ്റ് നിൽക്കാം - അസ്‌ലം മാവില

എഴുന്നേറ്റ് നിൽക്കാം യുവാക്കൾ ഈ വിഷയം ഇത്ര ഗൌരവമായി എടുത്തതിന്റെ അർത്ഥം അവരിൽ ഇനിയും വറ്റിപ്പോകാത്ത നന്മയുടെ ഉറവ ഒരുപാടൊരുപാട് ബാക്കിയുണ്ടെന്നാണ്. വിദ്യാനഗറിലെ ഇടനാഴിയിൽ പാതിരായ്ക്ക് ഈ പാഷാണം പാക്കറ്റ് ചെയ്ത് കൊണ്ടിരുന്നത് മക്കളും പേരമക്കളും ഉണ്ടായിരിക്കാൻ എല്ലാ സാധ്യതകളുമുള്ള ചത്ത്കിടക്കാൻ കുഴിതോണ്ടി വെച്ച ഒരു ''കടൽകിഴവനാ''യിരുന്നു. ഇയാളുടെ കൂടാരം നിയമപാലകർക്ക് കാണിച്ചു കൊടുത്തതാകട്ടെ സാമൂഹ്യ പ്രതിബദ്ധതയുള്ള യുവാക്കളും. പൂട (ബൈക്ക്) ഒഴിവാക്കി ഓടിയവരെയും പിന്നീട് പിടിച്ചു കൊടുക്കാൻ പോലീസിനെ സഹായിച്ചതും കർമ്മനിരതരായ യുവാക്കൾ തന്നെ. ഇവിടെയാണ് യുവാക്കളുടെ കർമ്മഭൂമി ഒരുങ്ങേണ്ടത്. തങ്ങളുടെ ഉയിരും ഉശിരും ഊര്ജ്ജവും ഉന്മേഷവും ലഹരിക്കെതിരെയെന്നും, മൂന്നാംകണ്ണുമായി ഈ പാഷാണ നെറ്റ് വർക്കിനെ സസൂക്ഷം നിരീക്ഷിക്കുന്നുവെന്നും യുവാക്കൾ പറയുമ്പോൾ ആ ഗ്രാമവാസികൾക്ക്, നാട്ടുകാർക്ക്, പട്ടണ വാസികൾക്ക് പ്രതീക്ഷയുണ്ട്. സബാഷ് ബോയ്സ്, സബാഷ്.... പുണ്യം കിട്ടാൻ പാതിരാവിൽ എഴുന്നേറ്റ് പാതി നിദ്രയിൽ സുജൂദ് ചെയ്യും. ഇത് പോലെയുള്ള സാമൂഹ്യതിന്മക്കെതിരെ പേന ചലിപ്പിക്കുന്നതും അത്രമാത്രം പുണ്യം ലഭിക്കുമെന്ന് ഞാൻ കരുതുന്നു. കാരണം ഇതൊരു പരിശുദ്ധ സമരമാണ്. മനസ്സാനിധ്യമുള്ളവർക്ക് എന്റെ എല്ലാം മംഗളങ്ങളും ! നമുക്കെല്ലാവർക്കും ആ ചങ്കുറപ്പ് ഉണ്ടാകട്ടെ. മടിയിൽ ഒന്നുമില്ലാത്ത നമുക്ക് എന്തിനു എഴുന്നേൽക്കാൻ ഭയം. ഞാനിതാ എഴുന്നേറ്റു നിൽക്കുന്നു, RT യോടൊപ്പം, CP യോടൊപ്പം, തിന്മക്കെതിരെ മുഷ്ടി ചുരുട്ടുന്ന എല്ലാ കൂട്ടായ്മകളോടൊപ്പം.... അസ്‌ലം മാവില

കവിത - കണക്ക് പുസ്തകം

കവിത കണക്ക് പുസ്തകം എനിക്കുമുണ്ടൊരു കണക്കു പുസ്തകം എല്ലാ കണക്കുകൂട്ടലുകൾ- ക്കുമപ്പുറമുള്ള പുസ്തകം അതിൽ ഭാഷയുണ്ട്‌ ജീവചരിത്രമുണ്ട് ഊർജ-രസ-ജീവ ശാസ്ത്രമുണ്ട്; സാമൂഹിക ശാസ്ത്രവും. വിവര സാങ്കേതിക വിദ്യയും പ്രായോഗിക സിദ്ധാന്തവും ശ്വസിച്ച വായുവിന്റെ കുടിച്ച ജലത്തിന്റെ കണക്കു ലവലേശം തെറ്റാതെയുണ്ട് എറിഞ്ഞ നോട്ടവും നിറഞ്ഞ പുഞ്ചിരിയു- മവയ്ക്ക് പിന്നിലൊളിഞ്ഞു വെച്ചതും പിന്നെ, ചെയ്ത കർമ്മവു- മതിലെ നിയ്യത്തും.... എല്ലാറ്റിനും ഒരു പരീക്ഷ മാത്രം അതിൽ വിജയി ആരാണ- വന്റെ കണക്കു പിഴക്കുകില്ല എല്ലാവർക്കുമുണ്ടാ കണക്കു പുസ്തകം പ്രപഞ്ച നാഥനവസാന- മ്മാർക്കിടുന്ന പുസ്തകം കരീം കൊപ്പളം 

കഥ : വിരലടയാളം

കഥ 


വിരലടയാളം ------------- വീടും പരിസരവും ജനക്കൂട്ടം കൊണ്ട് നിറഞ്ഞിരിക്കയാണ്. അവസാന മായി ഒരു നോക്ക് കാണാൻ നാട്ടുകാരും ബന്ധുക്കളും. അവർ ദു:ഖത്തിൽ അന്യോന്യംപങ്കു ചേരുകയാണ്. അകത്തുനിന്നും വീട്ടുകാരുടെ ഉച്ചത്തിലുള്ള കരച്ചിലും കേൾക്കാമായിരുന്നു , വീടിന്റെ ഒരു കോണിലായ്‌ അച്ഛന്റെ വിരൽ അടയാളം പതിഞ്ഞ മൊബൈൽ തുറക്കാൻ പറ്റാത്ത വിഷമത്തിലാണ് മകൻ. ഇന്നലെ മുതൽ അച്ഛനോടൊപ്പം കണ്ട് രസിച്ച ഫോർവേർഡ് മെസ്സേജും വീഡിയോ ഫോട്ടോസ് മൊക്കെ ഇനി ഞാൻ എങ്ങിനെയാണ് കാണുക ! മൃത്ദേഹത്തിന്റെ അടുത്ത് ഇരുന്ന് കരയുന്ന ഉറ്റവർ മാറിയിട്ട് വേണം അച്ഛന്റെ വിരലടയാളം ഒന്ന് ഒപ്പിയെടുക്കാൻ . അപ്പോഴും അച്ഛന്റെ ചൂണ്ടുവിരലിൽ ആയിരുന്നു മകന്റെ കണ്ണ് . ..........


മഹമൂദ് പടല 

നാം എഴുതിത്തുടങ്ങുകയാണ്

നാം എഴുതിത്തുടങ്ങുകയാണ് ......

നാം , എല്ലാവരുമിവിടെ എഴുതിത്തുടങ്ങുകയാണ്. അങ്ങിനെ മാത്രമേ എഴുത്തുകാരും വായനക്കാരും ഈ ഉദ്യമങ്ങളെ കാണാവൂ.

ഒന്ന്  പ്രസിദ്ധീകരിച്ചതിന്നു  ശേഷം  അടുത്ത വിഷയത്തിലേക്ക് പേന എടുക്കുമ്പോൾ  തൊട്ടുമുമ്പുള്ളതിനേക്കാളും  ഒരണുവെങ്കിലും മെച്ചമാണെന്ന് എഴുത്തുകാരന് തോന്നണം.
അതിനുള്ള ഏക പോംവഴി, തിരുത്തി, തിരുത്തി വീണ്ടും തിരുത്തി പാകപ്പെടുത്തുക എന്ന് മാത്രം.
അറിയാത്ത പദങ്ങൾ അന്വേഷിക്കുക. അതിലെ അക്ഷരങ്ങൾ വീട്ടിലെ കുട്ടികളോടാണെങ്കിലും അന്വേഷിച്ചറിയുക.  അതിൽ ഒരു മടിയും കാണിക്കരുത്.

നിങ്ങൾ അന്വേഷിക്കുന്ന പദങ്ങൾ അന്നത്തെ പത്രവായനയിൽ ലഭിക്കും. ഒരു മാഗസിനിൽ കൂടിയുള്ള കണ്ണോടിക്കലിൽ ലഭ്യമായേക്കും. വായന ശീലമാക്കുക. ഗൌരവമുള്ള വായന.

RT യിലെ എഴുത്ത്പുര പുരോഗമിക്കുന്നു. നമുക്ക് ഇത്രയെങ്കിലും ചെയ്യാൻ സാധിക്കുന്നു. അത് തന്നെ ഒരു ''കിട്ടൽ'' ആണ്.

ഓർക്കുക, എഴുത്ത് ഗുണകാംക്ഷയാണ്. നമ്മുടെ കാഴ്ചപ്പാടാണ്. പ്രതിഷേധാഗ്നിയാണ്. മറുശബ്ദമാണ് പക്ഷെ, പകവീട്ടലും പകപോക്കലുമല്ല.