Monday 8 October 2018

കുറച്ച് കൈപ്പുള്ള കാര്യങ്ങൾ / അഷ്റഫ് പട്ല

അസ്സലാമു  അലെെക്കും

പ്രിയമുളളവരെ
എല്ലാ വർക്കും  സുഖമെന്ന് കരുതുന്നു.

പണ്ട് മഹാനായ ചിന്തകൻ അരിസ്റ്റോറ്റിൽ
പട്ടാപകൽ ചൂട്ടുംകത്തിച്ച് മനുഷ്യ നെ
ത്തേടി നടന്ന കഥ ഞാൻ  കേട്ടിരുന്നു.
          മനുഷ്യ നെന്ന ഇരുകാലു ജീവിയെയല്ല
മനുഷ്യ നെന്നപദത്തിന്നർഹനായ ജീവിയെയാണ് അദ്ദേഹം ത്തേടിയത്.
കാരുണ്യം  ദയ    സ്നേഹം   സാമുഹികബന്ധം , എല്ലാവരെയും  കേൾക്കാനും  അറിയുവാനും   കേൾക്കാനുമുളള  വലിയ മനസ്സുളള
ദെെവിക സാന്നിദ്ധ്യമുളള ,ക്ഷമയും ബുദ്ദിയുമുളള ജീവിയെന്നമനുഷ്യനെയാണ്, തേടിയത്
അല്ലാതെ  വികാരവും  വിശപ്പും മാത്രമുളള
മൃഗീയ ജീവിതം നയിക്കുന്ന മനുഷ്യരെയല്ല.,
അതെ ,സമൂഹ നന്മക്കായ്   
പ്രവർത്തിക്കുന്നവർ , നേതാക്കന്മാർ,പ്രശ്നങ്ങളുണ്ടാകുംബോൾ സൻകുചിത നിലപാടുകളല്ല, സ്വീകരിക്കേണ്ടത്

                        ആരിക്കോ വേണ്ടി  തലപണയം വെച്ച്   അവരുടെ പാവയായി
മാറുന്നിടത്താണ് ആദർശവും നിയമവും
ചീഞ്ഞു നാറുന്നതും  അവിടെന്ന്  മൂക്കും പൊത്തി ആൾക്കാർക്ക് ഒാടിയകലുന്നതും.
എന്താണ് നിങ്ങളുടെ സമൂഹത്തോടുളള
നിങ്ങളുടെ  പ്രതിബദ്ധത.?
     അത് നിങ്ങളാണ് തെളിയിക്കേണ്ടത്. ലക്ഷങ്ങൾ ചിലവിട്ട് ,സഹോദരെെക്യത്തിൻെറ പൊൻ ദീപം തെളിയിച്ചവർ,
പൊലിമ  പൊലിപ്പിക്കാൻ ,വിജയിപ്പിക്കുവാൻ രാത്രിയും പകലുംഊണും ഉറക്കും മറന്ന്  പ്രവർത്തിച്ചവരെ ,യുവാക്കളെ, ഒരു സെക്കന്റിൽ തളളിക്കളയാൻ ,അവരെ സംശയങ്ങൾക്ക്  തൃപ്തികരമായ മറുപടിനൽകാനാവാതെ
കൊഞ്ഞനം ക്കാട്ടി  അവർക്ക് നേരെ കുരച്ച് ചാടാൻ  നിങ്ങൾക്ക് സാധിച്ചുവെൻകിൽ,
സംഘടനാ ലക്ഷ്യങ്ങളല്ല, നിങ്ങളുടെ  പ്രവർത്തനം ,ദുരുപതിഷ്ടവും സംശയാപസ്പദമാണ്.

സമൂഹത്തിൻെറ നന്മക്കായി
പ്രവർത്തിക്കുന്ന ഒരു സംഘടന എങ്ങനെ
ഏകാധിപത്യമായി.?
നിങ്ങൾ പറയുന്നതും തീരുമാനിക്കുന്നതും
അത് തലകുലുക്കി തരുന്ന ഷണ്ടമ്മാരെന്നാണോ
അംഗങ്ങളെന്ന് ,
നിങ്ങൾ   തെറ്റിദ്ധരിച്ചോ
അതോ  ചിലർ തെറ്റിദ്ധരിപ്പിച്ചോ?
              തീരുമാനങ്ങൾ  ഞങ്ങളൂടേതാണ്,സമൂഹത്തിൻേറതാണ്.
അത് ഏറ്റെടുത്ത് പ്രവർത്തിക്കുന്നവരാണ് നിങ്ങൾ.
അതല്ലാതെ നിങ്ങളെ തോന്ന്യാസങ്ങൾക്ക്
കെെയ്യടിച്ച്  ചായകുടിച്ച്  പോകുന്നവരാണ്
ഞങ്ങളെന്ന്
നിങ്ങൾക്ക്  തോന്നുന്നിടത്താണ്
തിരുത്തലുകളുമായ്  യുവാക്കൾ  കടന്നു വരുന്നത്

തെറ്റുകൾ  തിരുത്തപ്പെടാം
മഴ തോർന്ന്  പകൽ തെളിഞ്ഞുവരും
സ്വാർത്ഥ താൽപര്യങ്ങളുടെ പിന്നാംബുറ നേട്ടങ്ങൾക്കല്ല
നേതൃത്ത്വത്തെ  വിശ്വസിച്ചേൽപ്പിക്കുന്ന അമാനത്തുകളെ, ദൗത്യങ്ങളെ, അതിൻെറ  ആണിക്കല്ലും, അടിവേരുമായ് നിങ്ങളുടെ ശക്തിയും  ആത്മാവുമായ്
നിങ്ങൾക്ക് പിന്നിൽ നിൽക്കുന്നവരെ പിഴുതെറിയുംബോൾ
ഒരുനിമിഷം  ചിന്തിക്കുക.
നിങ്ങളെ ങ്ങനെ നിങ്ങളായെന്ന്..?
ആപിഴുതുമാറ്റൽ നിങ്ങളുടെ യും നാടിൻെറയും കെട്ടുറപ്പിൻെറയും
അടിവേരുകളാണ് ചീന്തപ്പെടുന്നതെന്ന് ഒാർക്കേണ്ടതുണ്ട്.
തെറ്റുകൾ  ചൂണ്ടിക്കാട്ടുംബോൾ
തെറ്റുകൾ കാട്ടിയവനെയല്ല, ഒഴിവാക്കേണ്ടത്. ആരോപിക്കപ്പെടുന്നത്
ശരിയാണോന്ന്  കണ്ടെത്തണം, ആരോപണംതെറ്റെൻകിൽ സംഘടനപരമായ് നേരിടണം.

നിങ്ങളുടെ   ഇപ്പോഴെത്തെ തെറ്റായ നിലപാടുമൂലം
  തെറ്റുകൾ   തെറ്റായിത്തന്നെ
നിലനിർത്തിക്കൊണ്ട് ,ആരോപിക്കുന്നവനെ പുറത്താക്കി യെന്നല്ലാതെ  എന്ത് ആരോഗ്യപരമായനിലപാടാണ്   സ്വീകരിച്ച്ത്.?
ഇരട്ട സമീപനത്തിലൂടെ
കാപട്യ നിലപാടിലൂടെ
സംഘടനാ പ്രവർത്തനത്തിൻെറ അന്തസ്സ് കളയുന്ന വരെ കാണിക്കുബോൾ,നക്കാ പിച്ചയുടെ ബലത്തിൽ
ഒന്നിനും  കൊളളാത്തവരെ.(പണമില്ലാത്തവരെ.)
പണം മത്രമേ ഇല്ലാതുളളു
നേതൃത്ത്വത്തിനും സംഘടനുക്കും  ജീവൻ ബലിയർപ്പിക്കാൻ അവനെയുണ്ടാവുകയുളളുവെന്ന തിരിച്ചറിവ് നഷ്ടപ്പെടുന്നിടത്താണ്. നേതൃത്തിൻെറ  കഴിവ്  തെളിയിക്കേണ്ടത്.
കാലം കെെകോർത്തപൊലിമ യുടെ വസന്തത്തിൻെറ കണ്ണിൽആരും മണ്ണ് വാരി
യിടരുതെന്നും
തെറ്റുകൾ തിരുത്തപ്പെടണമന്നും
       വാക്കുകളിൽ വന്നുപോയ ചിലരുടെ തീർത്തും ദോഷകരവും
പാടില്ലാത്തതുമായ പദപ്രയോഗത്തിൽ വേദനിച്ചുകൊണ്ടും😭
തെറ്റുകൾ  ചെയ്യുന്നത് ആരയാലും ഞാനായാലും
അത് തെറ്റെന്ന് ചുണ്ടിക്കാട്ടുന്ന വർ നമ്മളിലുണ്ടാകുന്നത് തന്നെയാണ്   നമ്മുടെ  വളർച്ചയും പുരോഗമനവും നാടിൻെറനന്മയും.✍
        മൂങ്ങകൾ  വെറുത്താലും
പുലരി  പുൻചിരിക്ക ത്തന്നെ ചെയ്യുമെന്ന
കാസ്രോഡിൻെറ മഹാനായ കവി  ഉബെെദിച്ചാൻെറ  വാക്കുകളോടെ,നിർത്തട്ടെ. ഉണർത്തിക്കൊണ്ട്
ഒാർമ്മപ്പെടുത്തിക്കൊണ്ട്
               ഇന്നലത്തെ
മുറിവുകളോടെ നമുക്ക്   മുന്നോട്ട്  നടക്കാം😭

വാക്കുകളിൽ വന്നു പോയ തെറ്റുകൾ…
സദയം ക്ഷമിക്കണമെന്നും പൊറുക്കണമെന്നും🙏🙏 ഓർമ്മപ്പെടുത്തിക്കൊണ്ട്           
വആഖിർദഹ് വാനാ വൽ ഹംദുലില്ലാഹി റബ്ബിൽ അലമീൻ. സല്ലൂ അലന്നബിയ്യ് മുഹമ്മദിൻ വആലിഹീ വ സഹ്ബിഈ അജ്മഹീൻ.

             പ്രതീക്ഷയോടെ

                  അഷ്റഫ്  പട്ല

No comments:

Post a Comment