Monday 8 October 2018

ആദരവ് ! അംഗീകാരം ! അനുമോദനം ! അഭിനന്ദനം !/ അസ്ലം മാവില

ആദരവ് !
അംഗീകാരം !
അനുമോദനം !
അഭിനന്ദനം !

അസ്ലം മാവില

ആഷസ് ടെസ്റ്റ് ക്രിക്കറ്റ് സീരീസ് ചരിത്രം കേട്ടിട്ടുണ്ടോ ? ഇംഗ്ലണ്ട് ആസ്ട്രേലിയയോട് തോൽക്കുന്നു.  ക്രിക്കറ്റ് ഭ്രാന്തന്മാർ അവിശ്വസനീയമായാണ് കേട്ടത്. തൊട്ടടുത്ത സീരിസിൽ ഇംഗ്ലണ്ട് വിജയംതിരിച്ചു പിടിക്കുന്നു. അന്ന് ചിതാഭസ്മകലശം പ്രതികാത്മകമായി തിരിച്ചു കൊടുത്ത് പോൽ. സ്‌റ്റമ്പും ബാറ്റും കത്തിച്ച ചാരമാണ് അതെന്ന് പറയപ്പെടുന്നു. ആഷസ് (ചാരം) അങ്ങിനെയുണ്ടായതെന്ന് ക്രിക്കറ്റിൽ ഒരു സംസാരമുണ്ട്.

ഒളിംപിക്സിൽ തുടക്കത്തിൽ മെഡലൊന്നുമില്ല. ഒലിവ് ഇല വിജയികൾക്ക് നൽകും. New York Times ജൂലൈ 16, 2015ൽ ചില സ്പോർട്സ് വിജയികൾക്ക് നൽകുന്ന സമ്മാനങ്ങളെ കുറിച്ച് ആർടിക്ക്ൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  Paris-Roubaix bicycle race വിജയിക്ക് നൽകുന്ന സമ്മാനം രൂപം വരുത്താത്ത കരിങ്കല്ല് കഷ്ണം. Alpin ski race വിജയികൾക്ക് നൽകുന്നത് ഏതെങ്കിലുമൊരു കാലി സമ്പത്ത് - ഒന്നുകിൽ ഒരു മുട്ടനാട് , ഇല്ലെങ്കിൽ കോലാട്. Nascar race ന് നൽകുന്ന സമ്മാനമാകട്ടെ, ഒരു തൊണ്ടൻ ഘടികാരം.

എന്ത് നൽകുന്നുവെന്നതല്ല, എന്തിനാദരിക്കുന്നുവെന്നതാണ് വിഷയം.  വ്യത്യസ്തമായ ഒരു കഴിവ്, ഒരു മികവ് ഒരാളിൽ കാണുമ്പോഴോ കണ്ടെത്തുമ്പോഴോ അയാളെ അനുമോദിക്കുന്നതിലാണ് വിഷയം. ഒരു ഹസ്തദാനം വരെ സമ്മാനമാണ്.

ചിലപ്പോൾ എന്തെങ്കിലും ഒരു നൻമ ആദരവിന് പിന്നിലുണ്ട്. പൊലിമാദരവിൽ ഒരു പ്രായം ചെന്ന കാരണവർ ഫലകം സ്വീകരിച്ചു പറഞ്ഞു : ''എന്റെ ഗതകാല ജീവിതത്തിൽ കിട്ടാതെ പോയ ഒന്നാകാം ഈ സമ്മാനം ". പൊലിമ സംഘാടകരുടെ കൺനിറഞ്ഞ സന്ദർഭം!

ആദരവുകൾ, അംഗീകാരങ്ങൾ, അനുമോദനങ്ങൾ, അഭിനന്ദങ്ങൾ അവ അങ്ങിനെ തന്നെ കാണുക. നൽകപ്പെടുന്ന എന്തും വിലമതിക്കത്തക്കതാണ്.

No comments:

Post a Comment