Monday 8 October 2018

പട്ല സ്കൂളിൽ ആതിഥ്വം, നാളെ മുതൽ കുഞ്ഞു വെള്ളരി പ്രാവുകളുടെ ദ്വിദിന ജില്ലാതല നേതൃ പരിശിലന ശില്പശാല /അസ്ലം മാവില

പട്ല സ്കൂളിൽ ആതിഥ്വം, 
നാളെ മുതൽ
കുഞ്ഞു വെള്ളരി
പ്രാവുകളുടെ
ദ്വിദിന ജില്ലാതല
നേതൃ പരിശിലന ശില്പശാല

അസ്ലം മാവില

"അടിസ്ഥാനപരമായി 7 മൗലിക തത്വങ്ങളിലൂന്നിയാണ് ഞങ്ങളുടെ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നത് - മനുഷ്യത്വം, നിഷ്പക്ഷത , സമഭാവം, സ്വാതന്ത്ര്യം, നിസ്തുല സേവനം, ഐക്യം, സാർവ്വലൗകികത" -  അന്താരാഷ്ട്ര റെഡ് ക്രോസ് & റെഡ് ക്രസെന്റ് മൂവ്മെന്റിന്റെ ആദ്യ വരികൾ.

As part of the International Red Cross and Red Crescent Movement, our work is guided by seven fundamental principles; humanity, impartiality, neutrality, independence, voluntary service, unity and universality.

അന്താരാഷ്ട്ര റെഡ് ക്രോസ് സൊസൈറ്റിക്ക് ഇന്ത്യൻ പതിപ്പുണ്ട്. അവയ്ക്ക് യങ്ങ് & ജൂനിയർ ഇളം പതിപ്പുകളുമുണ്ട്.

പട്ല സ്കൂളിൽ ജൂനിയർ റെഡ്ക്രോസ് തുടങ്ങിയിട്ട് കുറച്ച് വർഷങ്ങളേ ആയുള്ളൂ.  പവിത്രൻമാഷാണതിന്റെ എല്ലാമെല്ലാം.

സേവന സന്നദ്ധത , ആതുരശുശ്രൂഷ, സ്വഭാവരൂപീകരണം, പ്രകൃതിസ്നേഹം തുടങ്ങി കുഞ്ഞുമക്കളുടെ  കൊക്കിലൊതുങ്ങുന്ന ലക്ഷ്യങ്ങളാണ് ജൂനിയർ വിംഗിന്. വെള്ളപ്പറവകൾ അങ്ങിനെയാണ് നമ്മുടെ സ്കൂളിൽ കൂടൊരുക്കിയത്, കൂട്ടായ്മയുണ്ടാക്കിയത്.

പവിത്രൻ മാഷ് അതുമായി  ഒരു മൂലയിൽ ഒതുങ്ങിയില്ലെന്നതിന്റെ നേർ ഉദാഹരണമാണ് നാളത്തെ പ്രോഗ്രാം.
പട്ല  സ്കൂൾ അങ്ങിനെ ജനശ്രദ്ധയിൽ വലിയ അക്ഷരത്തിൽ വന്നു കഴിഞ്ഞു.

നാളെ മുതൽ രണ്ട് ദിവസങ്ങളിലായി നമ്മുടെ സ്കൂൾ അങ്കണത്തിൽ  നടക്കുന്ന ജില്ലാ തല ജൂനിയർ റെഡ് ക്രോസ് ശില്പശാല ചെറിയ വർത്തമാനമാകാത്തതും അത് കൊണ്ട് തന്നെ. ജില്ലയിൽ നിന്നുള്ള ഇരുന്നൂറിലധികം വരുന്ന കുഞ്ഞുസേവന പ്രവർത്തർക്ക് ഇനി  ഈ രണ്ട് ദിവസങ്ങൾ തിരക്കോട് തിരക്കാണ്.

പ്രമുഖ വ്യക്തിത്വങ്ങളുടെ ക്ലാസുകൾ. ശ്രദ്ധേയരായ ഐക്കണനുകളുടെ സാന്നിധ്യം. വൈവിധ്യങ്ങളായ പരിപാടികൾ. പുതിയ ആകാശം. പുതുമയുടെ  പുലരിയും സന്ധ്യയും.  നമമുടെ സ്കൂൾ അങ്കണം  ശനി, ഞായർ ദിനങ്ങളിൽ സേവന മേഖലയിൽ ചില്ലക്ഷരങ്ങൾ പഠിക്കുന്ന വെള്ളരിപ്രാവുകളുടെ സജീവ സാന്നിധ്യം കൊണ്ട് ധന്യമാകും , തീർച്ച.

ശരിയാണ്, നമ്മുടെ സ്കൂൾ ഉയരങ്ങളിലേക്ക് തന്നെയാണ് പൊയ്ക്കൊണ്ടിരിക്കുന്നത്. അതിന്റെ പേരും പ്രശസ്തിയും ഇനിയും ഉയരുക തന്നെ ചെയ്യും. അതിന് മാത്രം ത്യാഗസന്നദ്ധരായ അധ്യാപകരും പി ടി എ നേതൃത്വവും നമുക്കുണ്ട്. 

അവസാന വാക്ക് : സ്കൌട്സ് & ഗൈഡ്സ് പോലെ തന്നെ പ്രശംസ പിടിച്ചു പറ്റേണ്ട വളണ്ടിയർ വിംഗ് തന്നെയാണ് റെഡ് ക്രോസും.
വെൽഡൺ,  പവിത്രൻ മാഷ് !
ബെസ്റ്റ് വിഷഷ് - ജൂനിയർ റെഡ് ക്രോസ്!
ബിഗ് സല്യൂട്ട് പട്ല സ്കൂൾ !

പട്ല സ്കുളിന്റെ പൂർവ്വ വിദ്യാർഥികളും രക്ഷിതാക്കളുമായ നമുക്കെല്ലാവർക്കും ഈ രണ്ട് ദിവസ പരിപാടിയുടെ നല്ല ആതിഥേയരാകാം.

ഭാവുകങ്ങൾ !

No comments:

Post a Comment