Tuesday, 29 November 2016

ഭിക്ഷാടന മാഫിയ: ബോധവൽക്കരണവുമായി സി.പി.

. ഭിക്ഷാടന മാഫിയ: ബോധവൽക്കരണവുമായി സി.പി. 
 --------------------------- 
അസ് ലം മാവില 
----------------- - 
വർദ്ധിച്ചു വരുന്ന ഭിക്ഷാടന മാഫിയക്കെതിരെ ഒരു ഗ്രാമത്തെ മുഴുവൻ ബോധവാൻമാരാക്കുക എന്ന മറ്റൊരു ദൌത്യവുമായി CP ജനങ്ങളിലേക്ക്. ഈ ഉദ്യമം വിജയിപ്പിക്കണം. 

നമ്മുടെ നാട്ടിൻപ്രദേശത്ത് ദുഷ്ടമനസ്സും രാക്ഷസ ദംഷ്ട്രങ്ങളും കഴുക കണ്ണുകളും പേരിനൊരു പിച്ച ചട്ടിയുമായി യഥേഷ്ടം വിഹരിക്കുന്ന "ഗോ ചാമി"മാരുടെ ഏജന്റുമാരെ നമ്മുടെ ഗ്രാമത്തിന്റെ നാലു വശങ്ങളിലുളള കവാടങ്ങളിൽ വെച്ച് തന്നെ തിരിച്ചയക്കാൻ വീട്ടമ്മമാർ വിചാരിച്ചാൽ സാധിക്കും. 

അപരിചിതർ, അന്യസംസ്ഥാനക്കാർ (പ്രത്യേകിച്ച് തമിഴരും ആന്ധ്രക്കാരും) ഭിക്ഷയുടെ മറവിൽ നടത്തുന്ന സാമൂഹ്യ ദ്രോഹങ്ങളെ ഇനിയും കണ്ണടച്ച് ഇരുട്ടാക്കിയിട്ട് കാര്യമില്ല. ഒരു സംശയവും വേണ്ട , നമ്മുടെ മുറ്റത്തും പാതയോരത്തും കളിച്ചു കൊണ്ടിരിക്കുന്ന കുഞ്ഞുമക്കൾ ശ്രദ്ധയിൽ പെടാഞ്ഞിട്ടല്ല ആ ഭിക്ഷക്കാരുടെ മാജിക്ക് ചാക്കിൽ ആകാത്തത്. അവർക്ക് അവസരം ഒത്തുവരാഞ്ഞിട്ടാണ്. 364 ദിവസവും അടഞ്ഞ കോഴികൂട്ടിൽ എത്തിനോക്കുന്ന കുറുക്കന് അറിയാം ഒരു ദിവസം കോഴി കൂടിന്റെ സാക്ഷയിടാൻ വീട്ട് കാരി മറക്കുമെന്ന്. അന്ന് കോഴിയുടെ പൂട പോലും ബാക്കിയാക്കാതെ കുറുക്കൻ പാതിരാശാപ്പാട് നടത്തിയിരിക്കും. 

നിയമ പാലകർ പറയുന്നത് വീട്ടമ്മമാരാണ് ഇക്കാര്യത്തിൽ ജാഗ്രത പാലിക്കേണ്ടതെന്നാണ്. വന്ന വഴിക്ക് ഇവരെ തിരിച്ചയക്കാൻ നിങ്ങൾക്കാകണം. തീവണ്ടി യാത്രക്കിടയിലോ മറ്റോ തോളത്ത് മയ്യത്ത് പോലെ കിടക്കുന്ന കുട്ടി നിങ്ങൾ കരുതുന്നത് പോലെ അവരുടേ സ്വന്തമൊന്നുമല്ല. കൈ വളരുന്നതും കാലു വളരുന്നതും നോക്കി കഴിഞ്ഞിരുന്ന ഒരു കുടുംബത്തിലെ ഉമ്മയുടെ അശ്രദ്ധ ഒന്ന് കൊണ്ട് മാത്രം യാചക വേഷത്തിൽ വന്ന മനുഷ്യപിശാചുകളുടെ കയ്യിൽ "ഉമ്മാ...." എന്ന് നിലവിളിക്കാൻ പോലും അവസരം നൽകാതെ ,ആ കാലമാടന്മാരുടെ കയ്യിൽ കരുതിയ "വസ്തു " ഉപയോഗിച്ച് ബോധം നഷ്ടപ്പെടുത്തിയ അരുമകളാണ് അവർ. അവരെയാണ് തുടർന്ന് ഈ മാഫിയയുടെ ലൈംഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത്. വൃക്ക ലോബിയുടെ കയ്യിൽ എത്തുന്നത്. ചുവന്ന തെരുവുകളിൽ വിൽക്കപ്പെടുന്നത്. വികലാംഗരായി സെകന്റ് ക്ലാസ്സ് കംപാർട്മെന്റിൽ ഇഴഞ്ഞിഴഞ്ഞ് നിലം തൂത്ത് നാണയത്തുട്ടുകൾക്ക് നമ്മുടെ മുന്നിൽ കൈ നീട്ടുന്നത്. 

നാം നൽകുന്ന പണത്തുട്ടുകൾ നിങ്ങൾ വിചാരിക്കുന്നത് പോലെ കുടുംബം പുലർത്താനല്ല അവർ ഉപയോഗിക്കുന്നത്. അന്തിസമയത്ത് അത് മുഴുവൻ വാങ്ങാൻ അവരെ വേഷം കെട്ടി അയച്ച ഏജന്റും ഏരിയാ കമാണ്ടറും കൃത്യ സമയത്തെത്തുന്നുണ്ട്. (അജഗണങ്ങളുടെ കഴുത്തിൽ സഞ്ചി കെട്ടി തൂക്കി പോലും വൈകുന്നേരം കളക്ഷൻ എടുത്തിരുന്ന ഒരു "പഠിച്ച അണ്ണാച്ചി "യെ കഴിഞ്ഞ വർഷമാണല്ലോ കയ്യോടെ പിടികൂടിയത്.) 

വീട്ടുമുറ്റത്ത് വന്നവരെ വെറുതെ മടക്കരുത് എന്നത് ഈ മനുഷ്യ റാഞ്ചികളെയോ ഗോചാമിമാരുടെ അമ്മായിയുടെ മക്കളെയോ ഉദ്ദേശിച്ചല്ല. നമുക്ക് ചുറ്റുവട്ടത്തുള്ളവരെ സഹായാവശ്യത്തിനായി വരുമ്പോൾ ആരും വെറുതെ മടക്കാറുമില്ല. ഉള്ളവർ കൊടുക്കും. അതെത്ര ചെറുതാണെങ്കിലും. ഭിക്ഷാടന മാഫിയയെക്കെതിരെയുള്ള കാമ്പയിനെ ഇതുമായി കൂട്ടിെകട്ട രുത് . 

നാടുണരട്ടെ, പളളിയിലും പള്ളി കൂടത്തിലും ഈ വിഷയമെത്തട്ടെ,. കടകളിൽ കവലകളിൽ ചർച്ചയാകട്ടെ. ഓരോ വീട്ടിലും ഈ സന്ദേശ മെത്തട്ടെ. രണ്ടാഴ്ച നിങ്ങൾ ഈ 'അണ്ണാച്ചി മാരോട് "നോ " പറഞ്ഞ് വന്ന വഴിക്ക് തിരിച്ചയച്ച് നോക്കൂ. ആ വിവരം എത്തേണ്ടിsത്ത് അവർ എത്തിച്ചോളും. പിന്നെ അവരുടെ പൊടിപോലും കാണില്ല.

ഇനിയും നമ്മുടെ കണ്ണുകൾ തുറക്കാൻ നേരമായില്ലേ .....?/ അസ്ലം മാവില


ഇനിയും നമ്മുടെ കണ്ണുകൾ തുറക്കാൻ നേരമായില്ലേ .....?
----------------------------

അസ്ലം മാവില
---------------

ഏകദേശം രണ്ട് മാസങ്ങൾക്ക് മുമ്പ് കൃത്യമായി പറഞ്ഞാൽ ഒക്ടോബർ 9 ന് CP എന്ന പ്ലാറ്റ്ഫോമിൽ ഒരു ലഘുലേഖനം വന്നിരുന്നു. HK അബ്ദുറഹിമാൻ മാഷാണ് ആ ലേഖനം പോസ്റ്റ് ചെയ്തത്.  തലക്കെട്ട് ഇങ്ങിനെ - ഭിക്ഷാടനം: നമ്മുടെ ഗ്രാമത്തെ എങ്ങിനെ മുക്തമാക്കാം (ലേഖനത്തിന്റെ പൂർണ്ണ രൂപം RTPen ബ്ലോഗിൽ ലഭ്യമാണ്)

ഒരു ചർച്ച മാത്രമല്ല സി പി നേതൃത്വം ഉദ്ദേശിച്ചത്. മറിച്ച് ക്രിയാത്മകമായ ഇടപെടലും നാട്ടുകാരുടെ ഭാഗത്തു നിന്നുള്ള ഇനിഷിയേറ്റീവുമാണ്.

ചർച്ച നല്ല രൂപത്തിൽ പുരോഗമിക്കവേ ചില എതിരഭിപ്രായങ്ങളും ഉയർന്നു വന്നു. അത് സ്വാഭാവികം. പക്ഷെ ലേഖകന്റെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്യുന്ന രൂപത്തിലേക്ക് ഗോപ്യമായ പരാമർശം ഉണ്ടായപ്പോൾ ആ ചർച്ച അവിടെ അർദ്ധവിരാമമിട്ടു.

കേരളത്തിന്റെ മുക്കു മൂലകളിൽ ഇന്ന് അന്യസംസ്ഥാനക്കാരുടെയും അപരിചിതരുടെയും യാചനാ വൃത്തിയുടെ ഗൂഢോദ്ദേശത്തെ കുറിച്ച് പോസ്റ്ററുകളും ചുമരെഴുത്തുകളും വലിയ അക്ഷരങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോൾ ആ ലേഖനത്തിലെ പ്രസക്തഭാഗങ്ങൾ ഒർമ്മയിൽ തികട്ടി വരുന്നുണ്ടാകും.

HK യുടെ കുറിപ്പ് തീരുന്നത് ഇങ്ങിനെ -
"തീർച്ചയായും ഇത്, ഭിക്ഷാടനം,  ഒരു വലിയ നെറ്റ് വർക്കാണ്. ഇവരെ ബഹിഷ്ക്കരിച്ചുകൊണ്ട്  യാചന പാടേ നിരുത്സാഹപ്പെടുത്താൻ നാം ശ്രമിക്കണം. ഒരു ഗ്രാമത്തിൽ നിന്ന് മുഴുവനായി  ഇത് നിരോധിക്കുവാൻ പരിമിതിയുണ്ടെങ്കിലും അപരിചതരെയും അന്യ സംസ്ഥാനക്കാരെയുമെങ്കിലും മാറ്റി നിർത്തുവാൻ ഒരു കൂട്ടായ ശ്രമത്തിന് സാധിക്കില്ലേ ? "

ഈ ആരായലിന് ഇനിയും പ്രസക്തി ഉണ്ടന്നത് സമകാലിക സംഭവങ്ങൾ സാക്ഷി. കേട്ട് കൊണ്ടിരിക്കുന്ന ഭീതിതമായ വാർത്തകൾ സാക്ഷി.

മുന്നിട്ടിറങ്ങാൻ അണ്ണാച്ചി പെണ്ണങ്ങളും കാമാട്ടികളും നമ്മുടെ പിഞ്ചോമനകളെ ചാക്കിലിട്ട് കൊണ്ട് പോകണമെന്ന് നിർബന്ധം പിടിക്കരുത്. നമ്മുടെ മതിലിൽ വരയും കുറിയും വരച്ചാലേ ബോധ്യമാകൂ എന്നും ശാഠ്യവുമരുത്. ഗോവിന്ദ ചാമിമാർക്ക് പട്ലയും വിട്ളയും കോയി ഫറഗ് നഹീ പട്താ....

മാനം കവരലും മനുഷ്യകടത്തും മുഖ്യലക്ഷ്യമാക്കിവർക്ക് വീട് കയറിയുളള യാചന ആ ലക്ഷ്യത്തിലെത്താനുള്ള വഴിമാത്രം.

സൂചനകൾ നമ്മുടെ കണ്ണ് തുറപ്പിക്കട്ടെ, സൂചിമുനകൾ കണ്ണ് തുറപ്പിക്കുന്നതിന് മുമ്പ്.

മിനിക്കഥ - ചാരുത - അസീസ് ടി.വി. പട്ള


മിനിക്കഥ
➖➖➖➖
ചാരുത
〰〰〰

വെക്കേഷനു നാട്ടില്‍ വന്ന അയാള്‍ പൊടുന്നനെ തിമിര്‍ത്തു പെയ്യുന്ന  തുലാമാസ മഴയെ,  കൈയ്യിലുള്ള പുസ്തകത്തെ കക്ഷത്ത്‌ ഇറുക്കി വെച്ച് തെക്കിനിയിലെ നനുത്ത ജനാലക്കമ്പികളില്‍ അമര്ത്തിപ്പിടിച്ചു മനസ്സ് നിറയെ ആസ്വദിച്ചു, ചുഴി പരുവത്തില്‍ ആഞ്ഞടിച്ച കാറ്റില്‍ അയാള്‍ കോരിത്തരിച്ചു,  തണുപ്പിന്‍റെ  ആര്‍ദ്രതയില്‍ ചുടുനിശ്വാസം ആവി പടര്‍ത്തി.

കഷ്ടിച്ച് കാണാന്‍ പാകത്തില്‍ തൊടിയിലെ പേരമരചില്ലയില്‍ ഒരു കാക്ക ഘോര ഘോരം തൊണ്ട പൊട്ടിക്കുന്നു, അയാളുടെ മനസ്സ് പോലെ ശരീരവും ശാന്തതയില്‍ നിമഞ്ജിതനായി., കയ്യിലിരുന്ന  പുതു പുസ്തകത്തിന്‍റെ ഗന്ധം അയാളെ മൂന്നര പതിറ്റാണ്ട് പിന്നിട്ട സ്കൂള്‍ അങ്കണത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി, തന്‍റെ  ബോധമണ്ഡലത്തില്‍ തത്തിക്കളിക്കുന്ന ഓര്‍മ്മകളുടെ നിറക്കൂട്ടുകള്‍ ആനന്ദനൃത്തം ചവിട്ടി, ഇപ്പോള്‍ അയാള്‍ക്ക്‌ എല്ലാവരെയും കാണാം.. ക്ലാസ്മുറിയില്‍ ചില വിശയങ്ങളില്‍ അദ്ധ്യാപകരില്‍ നിന്ന് ചോദ്യത്തിന് വേണ്ടി കാത്തിരുന്ന നിമിഷം, ആര്‍ക്കും കിട്ടാത്ത ഉത്തരം തന്നില്‍ നിന്നും കേട്ട അദ്ധ്യാപകന്‍ “മിടുക്കന്‍” എന്നുരുവിടുമ്പോള്‍ മുന്‍പത്തെ ബെഞ്ചില്‍ നിന്നും ക്ലാസ്സിലെ ഒന്നാം റാങ്കുകാരിയടക്കമുള്ള പെണ്‍കുട്ടികളുടെ അസൂയാവഹമായ നോട്ടം, ഇല്ല...... ഒന്നും മറന്നിട്ടില്ല..... ദൈവമേ.......... എനിക്കാ കാലം തിരിച്ചു കിട്ടുമോ?!

പിന്നില്‍ നിന്നും ഭാര്യയുടെ സ്പര്‍ശനം അയാളെ  സ്ഥലകാല ബോധവാനാക്കി...
അസീസ് ടി.വി. പട്ള 📝📝📝RT യു

RT യുടെ കാഴ്ചപ്പാട് / എസ്. അബൂബക്കർ


RT എല്ലാ വിധത്തിലുള്ള വർഗീയ വീക്ഷണങ്ങൾക്കും എതിരാണ്.  ഒപ്പം ഫാസിസ്റ്റ് ചിന്താഗതികൾക്കും!

ഓരോ കൂട്ടായ്മകൾക്കും ചില കൃത്യമായ ഉദ്ദേശലക്ഷ്യങ്ങൾ ഉണ്ടാകും.  കൃത്യമായ നിലപാടുകൾ ഉണ്ടാകും. ആ നിലപാടുകളെ നയിക്കുന്നത് ആ കൂട്ടായ്മയിലെ തിരിച്ചറിവും വിവേകമുള്ള അംഗങ്ങളും ആയിരിക്കും.

ഇത്തരം കാര്യങ്ങൾക്കൊന്നും പരിഗണ കൊടുക്കാത്ത ഗ്രൂപ്പുകളും കൂട്ടായ്മകളും ഉള്ളതായും നമുക്കറിയാം.

ഏതൊക്കെ ഇടങ്ങളിൽ എന്തൊക്കെ പോസ്റ്റണം എന്നും ഏത് രീതിയിൽ ഇടപെടണം എന്നും കൃത്യമായ ധാരണയുള്ള അംഗങ്ങളാണ് ഇവിടെ കൂടുതലും ഉള്ളത്.

ഔചിത്യബോധം എന്നത് വലിയ ഘടകമാണ്.  ഇവിടെ തുപ്പരുത് എന്ന് എഴുതിവെച്ച സ്ഥലം എവിടെയാണ് എന്ന് അന്വോഷിച്ച് പോകുകയും അവിടെ പോയി കാർക്കിച്ചു തുപ്പുകയും ചെയ്യുന്നത് ചിലരുടെ ഹോബിയാണ്!

ഈ പോസ്റ്റ് അത്തരത്തിലുള്ള ഒന്നാണ് എന്നല്ല.. പക്ഷെ അങ്ങനെയുള്ള പോസ്റ്റുകൾ ഇടക്കിടക്ക് ഇവിടെ പ്രത്യക്ഷപ്പെടുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.

അസീസ് ടി.വി. പോസ്റ്റ് ചെയ്ത ഈ ആർട്ടിക്ക്ൾ ഒരു ഫോർവേഡ് മെസ്സേജാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

ഈ വിഷയത്തിൽ
യോജിപ്പും വിയോജിപ്പും ഉണ്ടാകാം.  കൃത്യമായ നിലപാട് ഉള്ളവരുണ്ടാകാം. മാന്യമായ ചർച്ച ചെയ്യാൻ താല്പര്യമുള്ളവർക്കതാവാം.

വിരുദ്ധാഭിപ്രായങ്ങളെ
സ്വാഗതം ചെയ്യുന്നു..

കൂട്ടായ്മകളിലെ മാന്യത' / അസ്ലം മാവില

കൂട്ടായ്മകളിലെ മാന്യത'

------------------
അസ്ലം മാവില
-------------=---

കൂട്ടായ്മകളിലെ മാന്യതയോ ? അതെ, അങ്ങിനെ ഒന്നുണ്ട്. ആ കൂട്ടായ്മയിലെ പരിസരമനുസരിച്ച് പെരുമാറുക. അതിനുള്ള ക്ഷമയും സഹിഷ്ണുതയും ഇല്ലെങ്കിൽ അഭിപ്രായം രേഖപ്പെടുത്തി ഒഴിഞ്ഞു പോവുക. ഇതാണ് അഭികാമ്യമായ വഴി.  എത്ര നല്ല വഴി !

ചിലർ അതല്ല ചെയ്യുന്നത്. പ്രകോപനം നടത്താൻ ശ്രമമാരംഭിക്കും. ഇത്തരക്കാർക്ക് കയ്യബദ്ധം വരാറില്ല. ചെയ്തതിൽ കുറ്റബോധവും തോന്നില്ല. അടുത്ത പോസ്റ്റ് ഒരൽപം കൂടി കടുപ്പത്തിൽ ഉള്ള താകും.   മിക്ക കൂട്ടായ്മകളിലെയും വില്ലന്മാരും അച്ചടക്ക നടപടിക്ക് വിധേയമായാൽ "ഷഹീദ് " പരിവേഷക്കാരും ഇവർ തന്നെയായിരിക്കും. ഉപദേശിക്കുന്തോറും വിപരീത ഫലം മാത്രമേ ഇവരിൽ നിന്ന്  ലഭിക്കുകയുള്ളൂ.  കൂട്ടായ്മകളിലെ അന്തസത്ത ഉൾക്കൊള്ളാൻ കഴിയാത്തവരെ EXiT വഴി തുറന്ന് വിട്ടുകളയുക എന്നത് മാത്രമാണ് ഏറ്റവും പ്രയോഗികമായ പോംവഴി.

ഇയ്യിടെ  നടന്ന പഠനത്തിൽ  ഈ ജനുസ്സിൽ പെടുന്നവരെ കുറിച്ച് പരാമർശമുണ്ട്.  സ്വന്തമായി അഭിപ്രായമില്ലാത്തവർ . ശ്രദ്ധിക്കപ്പെടുന്നില്ലെന്ന് പരിഭവമുള്ളവർ. ദോഷൈ ദൃക്കുകൾ. അമിത പരിഗണന കിട്ടാൻ ആഗ്രഹമുള്ളവർ. അപകർഷതാമനോഭാവമുള്ളവർ. കൂട്ടായ്മകളിലെ നിയമ ലംഘകരുടെ പൊതു ഗണത്തിൽ മുകളിൽ പറഞ്ഞവർ പെടുമത്രെ!

തിരിച്ചറിവെന്നത് വായനയും ക്ഷമയും സഹിഷ്ണുതയും അഭ്യുദയ കാംക്ഷിത്വവും നല്ല മനസ്സും സർവോപരി അനുഭവവും നൽകു ന്ന ഒന്നാണ്. പക്വതയുടെ അപരനാമം കൂടിയാണ്.  എല്ലാ കാലത്തും പ്രായം പക്വതക്കുളള മാനദണ്ഡമല്ലെന്ന് ചോംസ്ക്കി പറഞ്ഞത് പല അന്തരീക്ഷങ്ങളിലും ശരി വെക്കപ്പെടുന്നു.

സാന്ദർഭിക ഇടപെടലുകൾ വായിക്കപ്പെടേണ്ടതാണ്. അതായിരിക്കും കൂടുതൽ വായിക്കപ്പെടുക

Monday, 21 November 2016

ഒരു ഗ്രാമത്തിൽ പ്രകാശം പരത്താൻ തലമുറകളുടെ വിടവ് അടക്കാൻ മുതിർന്ന തലമുറ മുൻകൈ എടുക്കട്ടെ

ഒരു  ഗ്രാമത്തിൽ  പ്രകാശം പരത്താൻ
തലമുറകളുടെ വിടവ് അടക്കാൻ
മുതിർന്ന തലമുറ മുൻകൈ എടുക്കട്ടെ

അസ്‌ലം മാവില

മുതിർന്ന തലമുറ, യുവ തലമുറ, ഇളം തലമുറ. ഇവയെപ്പോഴും പരസ്പര പൂരകങ്ങളാണ്. ഒന്ന് മറ്റൊന്നിന്റെ തുടർച്ചയാണ്. അങ്ങിനെയാണ് നന്മകൾ കൈമാറ്റം ചെയ്യുന്നത്, പൊയ്‌പോകുന്ന ഗുണങ്ങൾ, നഷ്ടപെടുന്ന  അനുഭവങ്ങൾ പുതു തലമുറകൾക്ക് ലഭിക്കുന്നത്. പുതിയ സാഹചര്യങ്ങളിൽ അവ വിലയിരുത്തപ്പെടുന്നത്. ആവശ്യമായ മാറ്റങ്ങൾ കാലാനുസൃതമായി നടത്തുന്നത്. അവയ്ക്ക് അപ്‌ഡേഷനുണ്ടാകുന്നത്. അപ്പോൾ,  ഒരറ്റം പിടിച്ച വിരലുകൾ മറ്റേയറ്റത്തും പിടിക്കാൻ നമുക്ക് തലമുറകളുടെ വിടവ് ഒരിക്കലും  തടസ്സം ഉണ്ടാകുന്നില്ല. കണ്ട മുഖങ്ങൾ, പരിചിത ശബ്‍ദം, തണലും തലോടലും,  അരികിൽ എപ്പോഴും ഉണ്ടെന്ന ധൈര്യം,  അതിനുപോൽബലമായി ലഭിക്കുന്ന ആത്‌മവിശ്വാസം,  ഇവയൊക്കെ  കുഞ്ഞു തലമുറകൾക്ക് ലഭിക്കുന്നു.

നമ്മുടെ നാട്ടിൽ അങ്ങിനെയൊരു സാംസ്കാരിക കൂട്ടായ്മയ്ക്ക് സമയമായി. അതിനുള്ള ശ്രമം RT സമാന ചിന്താഗതിക്കാരുമായി  ആലോചിച്ചു തുടങ്ങി. പ്രാഥമിക ഇരുത്തമൊക്കെ നടന്നു.  പ്രതീക്ഷാ നിർഭരമായ, പ്രത്യാശപൂർണ്ണമായ ഒളി വെട്ടങ്ങൾ അങ്ങുമിങ്ങും ഉണ്ടെന്ന തോന്നൽ. അല്ല  കൂടുതൽ  ശ്രമിച്ചാൽ അവ ചുറ്റും പ്രകാശം പരത്തുമെന്ന ആത്‌മവിശ്വാസം. തീർച്ചയായും ഈ അന്തരീക്ഷം    കണ്ടേ തീരൂ. അവയ്ക്ക് കൈമെയ് മറന്നു പിന്തുണ നൽകിയേ തീരൂ. അങ്ങിനെ ഒരു തലമുറ നമുക്ക് ഉണ്ടായേ തീരൂ. സാംസ്കാരിക ഗ്രാമത്തിന്റെ തൊട്ടുതലോടലുകളിൽ അവരുടെ കരസ്പര്ശം ഉണ്ടാകട്ടെ.

RT അങ്ങിനെയൊരു ഉദ്യമത്തിലാണ്. മതിലുകളില്ലാത്ത, ബ്ലോക്കുകളില്ലാത്ത, മാനവികതയുടെ മഹത് സന്ദേശത്തിൽ മാത്രം പരസ്പരം കൈകോർക്കുന്ന, നിറഞ്ഞു മന്ദഹസിക്കുന്ന, അപരന്റെ വേദനയും വ്യഥയും സ്വന്തമെന്ന് കൂടി തിരിച്ചറിയുന്ന ഒരു ലോകത്തേക്ക് ഒരു കുഞ്ഞുകൂട്ടം ഒന്നിച്ചു കാൽ വെക്കട്ടെ. ആ കൂട്ടായ്മയിൽ നാമ്പിടുന്ന സദ്ഗുണങ്ങളുടെ കൈത്തിരികൾ  അവരവരുടെ ചുറ്റുവട്ടത്ത് കത്തിച്ചു വെക്കട്ടെ. വിശാലമായ മനസ്സും അതിലും വിശാലമായ മാനവികതയും അവയ്ക്ക് തണലേകി ഉന്നതമായ സാംസ്കാരിക പ്രതലവും അവർ ഒരുക്കട്ടെ, പുസ്തകങ്ങളുടെ കൂട്ടുകാരാകട്ടെ, നന്മയെ പ്രോത്സാഹിപ്പിക്കുന്നവരാകട്ടെ. കഴിവുകൾ അവരുടെ പരിഗണനയിൽ വരട്ടെ. അങ്ങിനെയും ഒരു ലോകവും നമ്മുടെ ചുറ്റുവട്ടത്ത് ഉണ്ടാക്കാൻ സാധിക്കുമെന്ന് കുഞ്ഞുമനസ്സുകൾ തീരുമാനിക്കട്ടെ.

മുതിർന്ന തലമുറ ആവശ്യമായ പിന്തുണ നൽകണം. അവരെ അനുഗ്രഹിക്കണം. മിണ്ടാത്ത, പറയാത്ത, ഗൗരവമായി വായിക്കാത്ത, കലയെയും  വരയെയും  എഴുത്തിനെയും പരിഗണിക്കാത്ത , പ്രോത്സാഹനം നൽകാത്ത, തളിർക്കാത്ത , തളിരിടാത്ത ഒരു വാർപ്പ് സമൂഹം  ഒരു ഗ്രാമത്തെ  ഒന്നാകെ കരിമ്പടം മൂടുന്നതിന് മുമ്പെങ്കിലും മുതിർന്ന തലമുറ താഴോട്ട് ഇറങ്ങി വരാൻ തയ്യാറാകണം.

Tuesday, 1 November 2016

RT സെഷൻ ലോഞ്ചിങ് വെളളിയാഴ്‌ച

RT സെഷൻ ലോഞ്ചിങ്
വെളളിയാഴ്‌ച

04 /നവംബർ / 2016 മുതൽ
വിവിധ സെഷനുകളുമായി
RT സജീവമാകുകയാണ്.

അന്ന്  അതിഥികൾ
നമ്മുടെ കൂടെ ഉണ്ടാകും

ചില പ്രത്യേക പരിപാടികൾ

ആശംസകൾ

സംഗീത വിരുന്ന്


തുടർന്നുള്ള ദിവസങ്ങളിൽ
നിയന്ത്രങ്ങളോട് കൂടിയുള്ള
വിവിധ സെഷനുകൾ

രാഷ്ട്രീയ -സാമൂഹിക -സാംസ്കാരിക ചർച്ചകൾ
വിനോദ പരിപാടികൾ
കവിയരങ്ങ്
ഇശൽ രാവുകൾ
ലേഖന സെഷനുകൾ
കലാ വിരുതുകൾ
പൂമൊട്ടുകൾ 

സലിം പട്‌ലയ്ക്ക് ആശംസകൾ നേർന്ന് കൊണ്ട് ......

സലിം പട്‌ലയുടെ പുസ്തകത്തെ കുറിച്ച് RT യിൽ വായിച്ച ശ്രദ്ധേയമായ രണ്ടു പേരുടെ അഭിപ്രായങ്ങൾ

___________________________________________________________________________
എസ് . അബൂബക്കർ  പട്‌ല


*ഈ ചരിത്ര ദൗത്യം* സമ്പുർണ്ണ വിജയമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.  ഇതിന് വേണ്ടി നടത്തിയ പരിശ്രമങ്ങൾക്ക് അല്ലാഹു പ്രതിഫലം നൽകട്ടെ...

മുഹമ്മദ് നബി സാധിച്ച വിപ്ലവത്തിന്റെ ഏറ്റവും പ്രധാന സവിശേഷത ജീവിതത്തിന്റെ നിഖില മേഖലകളിലും ഒരു മധ്യമ മാർഗം തെരെഞ്ഞെടുത്തു എന്നതാണ്.

കലുഷിതമായ ലോകത്ത് പ്രവാചക ദർശനങ്ങളെ അതിന്റെ അന്തസത്തയോട് കൂടി ഉൾക്കൊള്ളാനും മതത്തെ അക്ഷരവായനക്കപ്പുറം മനസ്സിലാക്കാനും മാനവ കുലത്തിന് കഴിയേണ്ടതുണ്ട്.

പുസ്തകം അങ്ങനെയൊരു ചരിത്രദൗത്യം നിർവഹിക്കട്ടെ എന്നാഗ്രഹിക്കുന്നു.

പടലയുടെ അഭിമാനമായ എഴുത്തുകാരൻ സലീമിനും അദ്ദേഹത്തിന്റെ പുസ്തകത്തിനും ആശംസകൾ

___________________________________________________________________________

അസീസ് ടി.വി.  പട്‌ല

Dear Saleem,

السلام عليكم و رحمة اللّٰه.

I just noted your valued proclaim of releasing 2nd part of digested volume of many authentic Islamic thoughts and guidance in view of aiming non muslim bros as well as  perverted Muslim community in lack of Islamic knowledge, Iam sure this noble endeavors would guide many to know about Islam and to accept as their religion.

may Allah reward to your hard work and whom guided you with His boundless blessings.

جزاكم الف خيرا و تقبل اللّٰه منك كعملا صالحا.....آمين

''നബിയെ അറിയുക'' പുസ്തകം പ്രകാശനത്തിന് ഒരുങ്ങുമ്പോൾ / സലീം പട്‌ല
''നബിയെ അറിയുക'' പുസ്തകം പ്രകാശനത്തിന് ഒരുങ്ങുമ്പോൾ

സലീം പട്‌ല

- "ഇതാണ് ഞങ്ങളുടെ നബി,  നിങ്ങളുടെയും " എന്ന് പറഞ്ഞ് മുസ്ലിംകൾക്കും അമുസ്ലിംകൾക്കും ധൈര്യപൂർവ്വം കൊടുക്കാൻ പറ്റിയ, കെട്ടുകഥകളുടെയോ, ,ദുർബലനിവേദനങ്ങളുടേയോ അകമ്പടിയില്ലാതെ തികച്ചും സത്യസന്ധമായ പ്രമാണങ്ങളുടെ   വെളിച്ചത്തിൽ (വിശുദ്ധ ഖുർആനും സ്വഹീഹായഹദീസും )നബിയെ പരിചയപ്പെടുത്തുന്ന ഒരു പുസ്തകം എഴുതണമെന്ന
വർഷങ്ങളായി മനസ്സിൽ സൂക്ഷിച്ചിരുന്ന ആഗ്രഹമാണ് അല്ലാഹുവിന്റെ അനുഗ്രഹത്താൽ സഫലമായിരിക്കുന്നത്.


ഇതെഴുതാൻ എന്നെ അനുഗ്രഹിച്ച, എന്നെ സഹായിച്ച അല്ലാഹുവിന്നാകുന്നു സർവ്വസ്തുതിയും. അൽ ഹംദുലില്ലാഹ്.


RT യിലായിരുന്നു രണ്ട് കൊല്ലം മുമ്പ് ഇതിന്റെ രചനക്ക് തുടക്കം കുറിച്ചത്.
യേശു ക്രിസ്തുവിനെ കുറിച്ച് ഞാനെഴുതിയ ഒരു  പുസ്തകത്തിനെ കുറച്ച് കൂടി പരിഷ്ക്കരിച്ച് അതിൽ
നബി(സ)യെ കുറിച്ച് നാൽപത് പേജ് കൂട്ടി ചേർക്കണമെന്ന് വിചാരിച്ചിരിക്കുയായിരുന്നു. അതിനിടെയാണ് ജേഷ്ഠൻ  (അസ്ലം മാവില) എന്നെ  വിളിച്ചത്.  മത താരതമ്യ പഠനമുൾക്കൊള്ളുന്ന ചെറിയ ചെറിയ ലേഖനങ്ങൾ ആഴ്ച്ചകളിൽ ആർട്ടിയിലേക്ക് അയക്കണമെന്ന്.

നബി(സ) ഏറ്റവുമധികം വിമർശിക്കപെടുകയും നിന്ദിക്കപ്പെടുകയും ചെയ്യുന്ന പുതിയ കാലത്ത്.,
നബി (സ) കുറിച്ചുള്ള ലേഖന പരമ്പര അയച്ചു തരാമെന്ന് പറഞ്ഞ് ആർട്ടിക്ക് വേണ്ടി ഒരു ആമുഖം അയച്ചു കൊടുക്കുകയും രണ്ടു മൂന്ന് ആഴ്ച്ചകളിലായി കുറച്ച് കുറച്ചായി ആർട്ടിയിൽ വരുകയും
ചെയ്യിതിരുന്നു.   മാത്രമല്ല ഒന്നാമത്തെ അധ്യായത്തിന്റെ പരസ്യവും ചെയ്തിരുന്നു - " നബി(സ)യും കുഞ്ഞു മക്കളും "എന്നായിരുന്നു  ആ അധ്യായത്തിന്റെ പേര്.  നിഷ്ഠൂരമായി  കൊല്ലപ്പെട്ട ഫഹദ് എന്ന '
പിഞ്ചു ബാലൻ പത്രങ്ങളിൽ നിറഞ്ഞു നിന്നിരുന്ന പാശ്ചാത്തലത്തിലായിരുന്നു അത്.

മൊബൈലിൽ ടൈപ് ചെയ്യാനുള്ള പ്രയാസം കാരണം പിന്നെ തുടരാൻ കഴിഞ്ഞില്ല.  അൽ ഹംദുലില്ലാഹ് എന്റെ പുസ്തകത്തിന്റെ നാൽപത്താറാം അധ്യായത്തിന്റെ പേരാണ് "നബി(സ)യും കുഞ്ഞു മക്കളും ".

പിന്നെ എഴുതി എഴുതി നാൽപതും നൂറും പേജ് കഴിഞ്ഞ്  അല്ലാഹുവിന്റെ അനുഗ്രഹത്താൽ
296 പേജുള്ള ഈ പുസ്തകം രൂപം കൊണ്ടത്.


50പേജ് മുതൽ ആയിരം പേജു വരെയുള്ള ചെറുതും വലുതുമായ മലയാളത്തിലെ 85 ലധികം
ഗ്രന്ഥങ്ങളെ അവലംബമാക്കിയാണ് ഈ  ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷമായി ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നത്. പതിനായിരത്തിലധികം പേജുകൾ ഇതിന് വേണ്ടി വായിച്ചിട്ടുണ്ടാവും.  ആ വായനയൊന്നും പാഴായില്ലെന്ന് ഞാൻ  വിശ്വസിക്കുന്നു.


പണ്ഡിതനല്ലാത്ത, ഒരു സാധാരണക്കാരനായത് കൊണ്ട് 296 പേജുള്ള പുസ്തകത്തിന്റെ ക്രമീകരണത്തിന് വേണ്ടി വെട്ടിയും തിരുത്തിയുമായി രണ്ടായിരത്തിലധികം പേജുകൾ എഴുതി തീർത്തിട്ടുണ്ടാവും. എന്റെ ലക്‌ഷ്യം കാണുമെന്ന ഉറച്ച വിശ്വാസത്തിൽ വെല്ലുവിളി പോലെ ഏറ്റെടുത്ത ദൗത്യം പൂർത്തീകരിക്കാൻ സാധിച്ചതിൽ അതിയായ ചാരിതാർഥ്യമുണ്ട്.


അത്യാവശ്യമുള്ള ഏകദേശം  വിഷയങ്ങളൊക്കെ ചുരുങ്ങിയ നിലയിൽ ഉൾകൊള്ളിച്ചിട്ടുണ്ട്.  നബി (സ) യെ തെറ്റിദ്ധരിച്ച ഹിന്ദുക്കൾക്കും മുസ്ലിങ്ങൾക്കും ക്രിസ്ത്യാനികൾക്കും ധൈര്യപൂർവ്വം
കൊടുക്കാം.


ജാതി മത കക്ഷി ദേത മന്യേ ലക്ഷകണക്കിന് മലയാളികൾ വിശുദ്ധ ഖുർആനിനെ
അറിയാൻ വർഷങ്ങളായി അശ്രയിച്ച കൊണ്ടിരിക്കുന്ന മലയാളത്തിലെ ആധികാരിക വിശുദ്ധ ഖുർആൻ  പരിഭാഷയുടെ കർത്താക്കളിൽ ഒരാളായ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂരാണ്  ഈ പുസ്തകം ആദ്യാവസാനം വരെ പരിശോധിക്കുകയും  അവതാരിക എഴുതുകയും ചെയ്തിരിക്കുന്നത്.


ഇൻഷാ അല്ലാഹ് ഏതാനും ദിവസങ്ങൾക്കുള്ളിൽ ഈ പുസ്തകം ഇറങ്ങും. പുസ്തകത്തിന്റെ PDF ഫയൽ (Soft copy), ഈ ഗ്രൂപിലെ എല്ലാ വർക്കും അയച്ചു തരുന്നതാണ്.  പുസ്തകം(hard copy) ആവശ്യമുള്ളവർ ഞാനുമായി ബന്ധപെടുക. 160 രൂപയാണ് മുഖവില.  സൗജന്യ വിലയായ 100 രൂപക്ക്തരുന്നതാണ്.


പുസ്തകത്തിൽ നിന്ന് എനിക്ക് കിട്ടുന്ന ലാഭം ഒരിക്കലും എന്റെ സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുന്നതല്ല.
പുസ്തകം പ്രവാചകനെ പരിചയപ്പെടാൻ ആഗ്രഹിക്കുന്ന സുഹൃത്തുക്കൾക്ക് സൗജന്യമായി കൊടുക്കാനും മറ്റു കാരുണ്യ പ്രവർത്തനങ്ങൾക്കും ലാഭവിഹിതം ഉപയോഗിക്കുന്നതാണ് ഇൻഷാ അല്ലാഹ്.


IPH, WISDOM, YUVATHA, DAWA Book,.. അടക്കമുള്ള പ്രസിദ്ധമായ ഇസ്ലാമികപ്രസിദ്ധാലയങ്ങളിൽ നിന്ന് ഇത് ലഭിക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതാണ്‌.. ഇൻഷാ അല്ലാഹ്.

മാത്രമല്ല ഗൂഗിൾ പ്ലേ സ്റ്റോറി ലും മറ്റും ആർക്കും സൗജ്യന്യമായി ഡൗ ൺലോഡ് ചെയ്യാവുന്ന വിധത്തിൽ
അപ് ലോഡ് ചെയ്യുന്നതാണ്. ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അല്ലാഹു അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ.  അന്ന് എഴുതിയ ആമുഖം കുറച്ച് കൂടി പരിഷ്കരിച്ചാണ് ഈ പുസ്തകത്തിൽ ചേർത്തിരിക്കുന്നത്.  ഞാനത് RT യിലേക്ക് അയക്കാം .  ഇൻഷാ അല്ലാഹ്.

(RT : - സലിം പട്‌ലയുടെ  രണ്ടാമത്തെ പുസ്തകമാണ് ''നബിയെ അറിയുക ''.  മറ്റുപുസ്തകങ്ങൾ : യേശുവിനെ അറിയുക (2014).   യുവകവി സാൻ മാവില ഗ്രന്ഥകർത്താവിന്റെ ജേഷ്ഠപുത്രനാണ് )