Monday 8 October 2018

പൊലിമാ സന്ദേശത്തിന് തിരശ്ശീല വീഴുന്നില്ല !/ അസ്ലം മാവില

പൊലിമ കണ്ടവർ ധന്യർ !
പൊലിമയെ  മനസ്സ് കൊണ്ട്
സ്നേഹിച്ചവർ അതിലും
ധന്യർ !

പൊലിമയ്ക്ക് തിരശ്ശീല വീണു !
പൊലിമാ സന്ദേശത്തിന്
തിരശ്ശീല വീഴുന്നില്ല !

അസ്ലം മാവില

നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും,  പൊലിമയ്ക്ക് തിരശ്ശീല വീണു കഴിഞ്ഞു ! പക്ഷെ, പൊലിമ ബാക്കിയാക്കിയ സന്ദേശമുണ്ട്, അതിന് മുകളിൽ തിരശീല വീണിട്ടില്ല. വീഴാൻ നാം, പട്ലക്കാർ അനുവദിക്കരുത്. 

ഒക്ടോബർ അവസാന വാരം മെല്ലെത്തുടങ്ങിത്തുടങ്ങി , നവംബർ 1ന് പൂമുഖം തുറന്നു, ഇരുപത് മുതൽ നാട്ടുൽസവമാരംഭിച്ച പട്ലക്കാർ ഇന്നലേക്ക് , ഡിസംബർ 24 ന് , പര്യവസാനം കുറിച്ചിരിക്കുന്നു.

ഓർക്കാൻ മാത്രം ബാക്കി !
പൊലിമ അറിയാത്തവൻ പട്ലക്കാരനല്ലെന്ന് പരദേശികൾ പറയുമാറ്  നാട്ടുത്സവം ജനകീയമായി. അത്ര മാത്രം സക്രിയമായി.

എന്തെന്ത് പരിപാടികൾ ! ചടങ്ങുകൾ ! സെഷനുകൾ ! ഓർമത്താളുകൾ !
എല്ലാം പൊലിമയ്ക്ക് ! സ്നേഹപ്പെരുന്നാളിന് ! പിരിശപ്പെരുന്നാളിന് !

23 ന് രാവിലെ മുതൽ സ്കൂൾ അങ്കണത്തിലേക്ക് പട്ലക്കാർ നടക്കാൻ തുടങ്ങി. അതിന് തലേന്നാൾ മുതൽ സംഘാടകർ മുന്നൊരുക്കം തുടങ്ങി.

വൈവിധ്യങ്ങളുള്ള പരിപാടികൾ ! എക്സിബിഷൻ, കുക്കറി ഷോ, കമ്പവലി, നാടൻ കളികൾ ! നാട്ടുകൂട്ടം, ആദരവുകൾ, അനുമോദനങ്ങൾ, സംഗീത സദസ്സുകൾ, കുട്ടികളുടെ വിവിധ പ്രോഗ്രാമുകൾ, ആയിരങ്ങൾക്കാതിഥ്യം നൽകിയ പൊലിമ സദ്യ, ഇശൽ പൊലിമ, സമ്മാന പൊലിമ, ടെക്ക് മീറ്റ്, ബാച്ച്സ്മീറ്റ്, പട്ലേസ്..... ആദ്യദിനം സജീവം  !

കളിതമാശകൾ, മൈലാഞ്ചി പൊലിമ, നാടൻ കളികൾ, സ്ത്രീകളുടെ വിവിധ മത്സരങ്ങൾ, കൊങ്കാട്ടം, ഫാഷൻ ഷോ, പുള്ളറെ പൊലിമ, മാജിക് ഷോ, പൊലിമാദരവ്, ഉപഹാരപ്പൊലിമ, കലാപരിപാടികൾ, സമ്മാനപ്പൊലിമ, മൊഗാ ഇശൽ പൊലിമ ..... എന്തെന്ത് ഇടവേളകളില്ലാത്ത പരിപാടികൾ !

സംഘാടക മികവിന്റെ മൂന്ന് സാംസ്കാരികപ്പൊലിമ സെഷനുകൾ !
അവസാനമാകാശത്തായിരം വിസ്മയം തീർത്ത്  കണ്ണഞ്ചിപ്പിക്കുന്ന കതിനാപ്പൊലിമയും !

ആദരീണയനായ ചെയർമാൻ HK അവസാനദിനത്തിലെ അവസാന മണിക്കൂറിൽ  പ്രഖ്യാപിച്ചു -
"2020 ൽ നമുക്ക് വീണ്ടും ഒരുക്കൂട്ടാം, ഇതിലും വലിയ പൊലിമ !"
ആയിരങ്ങൾ ആർത്തു വിളിച്ചു പറഞ്ഞു -
"യെസ് പൊലിമ ..ട്വന്റി ട്വന്റി പൊലിമ ! "

No comments:

Post a Comment