Monday 8 October 2018

യുവത്വം, ഉണർവ്വ് ഉത്തരവാദിത്വം / അസ്ലം മാവില

യുവത്വം,
ഉണർവ്വ്
ഉത്തരവാദിത്വം

അസ്ലം മാവില

യുവത്വം എന്നത് സ്ഥായിയായ പ്രതിഭാസമല്ല. അതിന് മുമ്പ് ബാല്യമുണ്ട്. അതിന് ശേഷം വാർദ്ധക്യമുണ്ട്.

ഒരു മനുഷ്യന്റെ ഏറ്റവും സുന്ദരമായ കാലമാണ് യൗവ്വനം. ആ യൗവ്വനം മറ്റെല്ലാ ജീവിതകാലം പോലെ ആദരിക്കപ്പെടേണ്ടതാണ്. പക്ഷെ, ഏറ്റവും ഉത്തരവാദിത്വമുള്ള കാലം കൂടിയാണ് യൗവ്വനം.

മനുഷ്യൻ സാമുഹിക ജീവിയാണ്. തീർച്ചയായും യുവത്വം ഏറ്റവും ഗുണപരമായി ഉപയോഗിക്കേണ്ട കാലഘട്ടം കൂടിയാണ്. സേവന രംഗത്ത് വളരെ ശ്രദ്ധ പതിയേണ്ട കാലഘട്ടമെന്നർഥം.

അങ്ങിനെ സംഘടിക്കുമ്പോൾ ഉണ്ടായ ചെറിയ ഉദാഹരണമാണ്  ഒരു സഹോദരൻ (മുജീബ്) ഇവിടെ പൊലിമസദ്യയുമായി ബന്ധപ്പെട്ട സേവനങ്ങൾ വിവരിച്ചത്. ആ ഒരു പ്രവൃത്തി പ്രായമുള്ളവർക്ക് ചെയ്യാനോ ചെറിയ കുട്ടികൾക്ക് നടത്തുവാനോ സാധിക്കില്ല, ചെയ്താൽ തന്നെ പൂർണ്ണമാവുകയുമില്ല.

യുവാക്കളുടെ സംഘബലത്തിനുദാഹരണമാണിത്. നമ്മുടെ നാട്ടിലെ മാലിന്യ സംബന്ധമായ പ്രശ്നത്തിൽ തീർച്ചയായും യുവാക്കളുടെ കായ ശക്തി ഉണ്ടായേ തീരൂ.

(Note: ഏത് ലേഖനത്തിനും പാരഗ്രാഫ് ഒരു പ്രധാനഘടകമാണ്. തൊട്ട് മുകളിലുള്ള പാരഗ്രാഫിലെ വിഷയത്തിൽ നിന്ന് മാറി എഴുതാനാണ് പുതിയ പാരഗ്രാഫുകൾ തുടങ്ങുക. )

നമ്മുടെ യുവാക്കൾ തീർച്ചയായും മാലിന്യ വിഷയത്തിൽ ബദ്ധശ്രദ്ധരായേ പറ്റൂ. അതത് ഏരിയയിലുള്ള കൂട്ടായ്മകൾക്ക് ഈ പ്രശ്നത്തിൽ നിന്ന് ഒരിക്കലും മാറി നിൽക്കാൻ സാധിക്കില്ല. അത് ഒരിക്കൽ കൂടി ഓർമിപ്പിക്കുന്നു.

മാലിന്യ വിഷയ സംബന്ധമായ സുദിർഘമായ എന്റെ ലേഖനം ഉടനെ കെവാർത്തിൽ പ്രതീക്ഷിക്കാവുന്നതാണ്.

അസ്ലം മാവില

No comments:

Post a Comment