Monday 8 October 2018

പഠിച്ച സ്കൂൾ മറക്കാത്ത മുൻവിദ്യാർഥികൾ ജി. എച്ച്. എസ് .എസ്. കാസർകോട് സ്മാർട്ട് സ്കൂൾ പദ്ധതിക്ക് പട്ലക്കാരന്റെ കയ്യൊപ്പും

പഠിച്ച സ്കൂൾ
മറക്കാത്ത മുൻവിദ്യാർഥികൾ
ജി. എച്ച്. എസ് .എസ്. കാസർകോട്
സ്മാർട്ട് സ്കൂൾ പദ്ധതിക്ക്
പട്ലക്കാരന്റെ  കയ്യൊപ്പും

പഠിച്ചത് മറന്നിരിക്കാം, പക്ഷെ, പഠിച്ച പാഠശാല മറക്കാൻ പഠിതാവിന് ആവില്ലല്ലോ, അതെവിടെയാണെങ്കിലും .

കപ്പൽ മുഹമ്മദ് ഹൈസ്ക്കൂൾ പഠനം നടത്തിയത് കാസർകോട് മോഡൽ സ്കുളിൽ. ജി എച്ച്എസ്എസ്സിൽ തന്നെ, 70 കളുടെ അവസാനം.

സ്കൂളിന്റെ ഭൗതികവികസനത്തിന്റെ ഭാഗമായി കപ്പൽ മുഹമ്മദും തന്റെ വിഹിതം നൽകി. മൂന്ന് ക്ലാസ്സ് മുറികൾ മൂന്ന് സഹപാഠികൾ ചേർന്ന് സ്മാർട്ടാക്കുക. പട്ലയുടെ മുൻ സ്കൂൾ അധ്യാപകനായിരുന്ന സുരേഷ് മാഷ് ഇക്കാര്യത്തിൽ മിഡിയേറ്ററുടെ റോളെടുത്തു.

ഇന്ന് കാസർകോട് ജി. എച്ച്. എസ് .എസിൽ നടന്ന കണ്ണഞ്ചിപ്പിക്കുന്ന ചടങ്ങ്. ആ ഉദാരമതികളായ പൂർവ്വ വിദ്യാർഥികളെ സ്കൂൾ നേതൃത്വം ആദരിച്ചു. കപ്പൽ മുഹമ്മദ് സ്ഥലത്തില്ലാത്തത് കൊണ്ട് സഹോദരൻ അബുബക്കർ ആ ആദരവ്  എൻ. എ.നെല്ലിക്കുന്ന് എം.എൽ.എയിൽ നിന്ന് ഏറ്റ് വാങ്ങി,

അഭിവാദ്യങ്ങൾ !

No comments:

Post a Comment