Monday 8 October 2018

പൊലിമ 20 20 കാത്തിരിപ്പിന്റെ മൂന്ന് വർഷം ../എം. കെ. ഹാരിസ്

*പൊലിമ  20 20*
*കാത്തിരിപ്പിന്റെ മൂന്ന് വർഷം ..*

കഴിഞ്ഞുപോയ രണ്ട് മാസത്തെ ഓർമ്മകൾ മതി ആ കാത്തിരിപ്പിന് .... പൊലിമയും പൊലിപ്പിക്കലും പട്ലക്കാറെ സ്വന്തം.
ഒരു പാട് ദിനരാത്രങ്ങൾ ഇശൽ മഴ തീർത്ത് ,
കായിക പൊലിമയുടെ  കേമത്തരം  കണ്ട് ,
സാംസ്കാരിക പൊലിമയുടെ നന്മ കണ്ട് ,
പൊലിമക്കാരുടെ സ്നേഹം കണ്ട് ,
പ്രതീക്ഷയുടെ പുതിയ വിത്തുകൾ വിതറി കഴിഞ്ഞു,

നമുക്കത് കൊയ്യണം ,
നന്മയുടെ പൂമരമായി ....
ഒരു പാട് പേരുടെ കൂട്ടായ കഠിനാധ്വനമാണ് പൊലിമ ,
പേരു പറഞ്ഞാൽ ആരേയെങ്കിലും വിട്ടു പോകുമോ ?

നന്ദി എല്ലാറ്റിനും എല്ലാവർക്കും ,
പൊലിമയെ പൊലിപ്പിക്കാൻ ട്രോളിയ ട്രോളർ മാർക്ക് ,
മെസേജുകൾ ഫോർവേഡ് ചെയ്ത ആത്മിത്രങ്ങൾക്ക് ,
ഫോട്ടോകൾ അപ്പ്ലോഡ് ചെയ്ത സൗഹൃദങ്ങൾക്ക് ,
അതുക്കു മീതെ പബ്ലിസിറ്റി വിങിലെ എന്റെ പ്രിയപ്പെട്ട കൂട്ടുക്കാർക്ക് ,
നന്ദി നന്ദി നന്ദി .......

പൊലിമയെ കാത്ത് കാത്ത് പ്രതീക്ഷയുടെ 1148 ദിവസം .....

ക്ഷേമവും നന്മയും നേരുന്നു

              MKH Patla
Chairman, Polima Publicity Wing

No comments:

Post a Comment