Monday 8 October 2018

*ഭിക്ഷാടന മാഫിയ:* *നാം നേരത്തെ കണ്ടു, ഉണർന്നു* *അവർ വൈകിക്കണ്ടു, ഉണർന്നുകൊണ്ടിരിക്കുന്നു* /__ അസ്ലം മാവില

*ഭിക്ഷാടന മാഫിയ:*
*നാം നേരത്തെ കണ്ടു, ഉണർന്നു*
*അവർ വൈകിക്കണ്ടു, ഉണർന്നുകൊണ്ടിരിക്കുന്നു*
___________________

അസ്ലം മാവില
___________________

പത്രങ്ങൾ കണ്ടോ ? ഇന്നത്തേതല്ല, കഴിഞ്ഞ കുറെ ദിവസങ്ങളിലുള്ള പത്രങ്ങൾ. എന്നും അത് തന്നെ വാർത്ത. സോഷ്യൽ മീഡിയ തുറന്നാലോ ? വോയിസ് നോട്ടും വീഡിയോസും ജഗപുക. ഒന്നുകിൽ
പിച്ചക്കാരികളുടെ കയ്കളിൽ ഉറങ്ങുന്ന  മലയാളിക്കുട്ടികൾ. അവരുടെ കൂടെ ഊരുതെണ്ടുന്ന നമ്മുടെ മക്കൾ! ചിലർ മയക്കത്തിൽ, ചിലർ പേടിച്ചു വിറച്ച്.

ഇത്ര നാം കണ്ടത് ! അപ്പോൾ, കാണാക്കാഴ്ചകൾ എന്തായിരിക്കും,  എത്ര ഭയാനകമായിരിക്കും ? എന്ത് മാത്രം പീഡനങ്ങൾ അവർ ഏൽക്കുന്നുണ്ടാവും. അവരുടെ വാവിട്ട കരച്ചിൽ ആര് കേൾക്കാൻ ! ജപ്പാനിലെ UNIT 731, UNIT 1000 ഓർമ്മിപ്പിക്കുമാറ് യാതനകളും വേദനകളും അവർ അനുഭവിക്കുന്നുണ്ടാകും. പുറം ദേശത്തെ ചില മാന്യന്മാരുടെ മക്കളുടെ' അവയവങ്ങൾ വരെ നമ്മുടെ അശ്രദ്ധ മൂലം കാണാതായ ഈ പിഞ്ചു പൈതങ്ങളുടേതാകാം. ആകാം. ഉറപ്പില്ല. കണ്ണു കുത്തിയും കൈ വെട്ടിയും കാണുന്ന കുഞ്ഞുങ്ങൾ,  മുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ കാണാതായ നമ്മുടെ  അരുമ മക്കളാകാം. നമുക്ക് അറിയില്ല, ആകാം.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വാർത്തകളുടെ ബഹുബഹളമാണ്. ബസ്സിൽ വെച്ച്, വണ്ടിയിൽ നിന്ന് നാട്ടുകാർ അണ്ണാച്ചിമാരെ പിടിക്കുന്നു, അടിക്കുന്നു, അവരുടെ കൂടെയുള്ള കുട്ടിയെ സംശയത്തിന്റെ പേരിൽ പോലീസിൽ  ഏൽപ്പിക്കുന്നു, ഒന്നും രണ്ടുമല്ല, ദിനേന ഡസൻ കണക്കിന് കേസുകൾ.  എവിടെയും ആശങ്ക. അത് മൂലം ഒരു തരം മാസ്സ് മനോരോഗം ബാധിച്ചിരിക്കുന്നു. 

ചിലയിടങ്ങളിൽ മധ്യവയസ്ക്കരും വൃദ്ധരും  സ്വന്തം വീടുകളിൽ അന്തിയുറങ്ങവേ അറും കൊലക്കിരയാവുകയോ, നിഷ്ഠൂരമായി ആക്രമിക്കപ്പെടുകയോ ചെയ്യുന്നു. അതിന്റെ പൊല്ലാപ് വേറെ. 

ഒന്നൊന്നര കൊല്ലം മുമ്പ് ഓർമ്മയുണ്ടോ ? CP ( കണക്ടിംഗ് പട്ല)  മുൻകൈ എടുത്ത് നടത്തിയ ഭിക്ഷാടന മാഫിയാ വിരുദ്ധ മുന്നേറ്റം. അന്ന് ലീഫ്ലെറ്റ് വിതരണം ചെയ്തത്, വീടുവീടു കയറിയിറങ്ങി ബോധവത്ക്കരണം നടത്തിയത്. പ്രചണ്ഡമായ പ്രചാരണം സംഘടിപ്പിച്ചത്,  ഉണ്ടോ? ഓർമ്മയുണ്ടോ ?

അന്ന് എണ്ണത്തിൽ കുറഞ്ഞ ചിലർ  പറഞ്ഞു, വീട്ടിൽ വരുന്ന ആവശ്യക്കാരനോട് "No" പറയുകയോ ?  CP അതിന് നേതൃത്വം കൊടുക്കുകയോ ? അയ്യയ്യേ ... അപ്പോൾ തന്നെ  CP അവരെ  തിരുത്തി, ഭയ്യാ, അത് വേ, ഇത് റേ.  ഭിക്ഷക്കെതിരെയല്ല നമ്മുടെ നീക്കം,  ഭിക്ഷാടന മാഫിയക്കെതിരെയാണ് നമ്മുടെ  ഉണർത്തൽ.

ആദ്യമൊക്കെ പിച്ച മാഫിയക്കാരും നമ്മുടെ മഹല്ലിൽ സംഘമായി വന്നു കൊണ്ടേയിരുന്നു, നാം കാമ്പയിൻ നിർത്തിയില്ല, അത് നിരന്തരം, നിർവിഘ്നം തുടർന്നു കൊണ്ടേയിരുന്നു. പ്രവേശന കവാടങ്ങൾക്ക് ഏറ്റവും അടുത്തുള്ള ഓരോ വീട്ടിലുമെത്തി, സ്ത്രീകളോട് കാര്യങ്ങൾ ബോധ്യപ്പെടുത്തി. അതോടെ ഫലം കണ്ടു തുടങ്ങി. തൊട്ടടുത്ത വീട്ടിലേക്ക് കയറാൻ അവസരം കിട്ടാതെ, ഈ കുടിലതന്ത്രക്കാർക്ക് തിരിച്ചു പോകേണ്ടി വന്നു. അതോടെ  വരുമാനവും കുറഞ്ഞു.  പട്ലയിലേക്കുള്ള വരവവർ ക്രമേണ കുറച്ചു.  ഗ്രീൻ സോണിൽ ഉണ്ടായിരുന്ന പട്ല അവരുടെ ലിസ്റ്റിൽ റെഡ് സോണിലെത്തി. ഒന്നും കിട്ടാത്തത് കൊണ്ട് മാത്രമല്ല, വില്ലേജ് എൻട്രൻസിൽ വെച്ച് തന്നെ തിരിച്ചയക്കുന്നു എന്ന്  കൂടിയായപ്പോൾ മാഫിയ ബോസുമാർക്ക്  തങ്ങളുടെ ഫാവറേറ്റ് ലിസ്റ്റിൽ നിന്ന് പട്ലയുടെ പേര് തന്നെ വെട്ടേണ്ടി വന്നിരിക്കണം.  ഇൻകം ഇല്ലാത്ത എന്ത് ഭിക്ഷ ഓപറേഷൻ ?  95% അണ്ണാച്ചി - കാമാട്ടിപ്പെണ്ണുങ്ങൾ മധൂർ റൂട്ടിലുള്ള പട്ല സ്റ്റോപ്പിൽ ഇറങ്ങുന്നത് തന്നെ  നിർത്തിക്കളഞ്ഞു. (ഓരോ ഏഴര മിനിറ്റിനും ഒരു ബസ്സെന്ന റൂട്ട് കൂടിയാണിത്).

അതോടെ, ഭിക്ഷമാഫിയക്കെതിരെ CP കൈകൊണ്ട പ്രായോഗികമായ നിലപാട് , വൈകിയാണെങ്കിലും പരക്കെ അംഗീകരിക്കപ്പെട്ടു. ഇതിലൊന്നും നമുക്ക്, CPക്ക്, അവകാശ വാദങ്ങളില്ല,  യഥാസമയം കാര്യം ജനങ്ങളെ അറിയിക്കുക, ആക്ഷൻ എടുക്കാൻ പൊതുബോധത്തെ പ്രേരിപ്പിക്കുക, നമ്മുടെ ബാധ്യത അത് മാത്രമാണ് .

ഇന്ന് കണ്ടോ ? കാസർകോടല്ല, കേരളം മൊത്തം ബാനറോട് ബാനർ. വണ്ടിയിൽ ഫ്ലക്സ് കെട്ടി  തലങ്ങും വിലങ്ങും നാൽചക്ര വണ്ടി ഓട്ടം. പോലിസും പൊതു പ്രവർത്തകരും സജീവമായി രംഗത്ത്.  മൈക്കിലും മൈക്കില്ലാതെയും പ്രചരണം. എല്ലാം നല്ലത്. സ്വാഗതാർഹം.

ഏറ്റവും പുതിയ വാർത്ത ഇതാണ്,  ചില പോക്കറ്റ് ഏരിയകളിൽ 25 ഉം 50 ഉം അന്യസംസ്ഥാനക്കാർ ഒന്നിച്ചിറങ്ങി ഭീതി ഉണ്ടാക്കുന്നു പോൽ. അത് വാസ്തവമെങ്കിൽ അതിനെതിരെ ജാഗ്രത കൈക്കൊണ്ടേ തീരൂ. 

എത്രയെത്ര കുഞ്ഞുമക്കളെയാണ് ഇപ്പോൾ കാണാതാകുന്നത് ! കിട്ടിയതായി എവിടെയും വാർത്ത കാണുന്നുമില്ല. "കാണ്മാനില്ല " എന്നത്  വാർത്ത തന്നെ അല്ലാതായി മാറിയില്ലേ ? 
ഷോപ്പിംഗ് മാളുകളിൽ നിന്ന് വരെ കുഞ്ഞുങ്ങൾ അപ്രതക്ഷ്യരാകുന്നു പോൽ. കഷ്ടം. നിമിഷ നേരം കൊണ്ടാണ് കാണാതായ മക്കളുടെ തല മുണ്ഡനം ചെയ്തും വസ്ത്രങ്ങൾ ഊരിയും അവരുടെ രൂപം തന്നെ മാറ്റം വരുത്തുന്നത്. അതിനും ശക്തമായ നെറ്റ് വർക്ക്.

ചില വീടുകളിൽ മാർക്കുകൾ പ്രത്യക്ഷപ്പെടുന്നുണ്ടെന്ന് ഇന്നലത്തെ പത്രത്തിൽ കണ്ടു. ഒറ്റ താമസക്കാർ ഏത് നേരത്തും കൊല ചെയ്യപ്പെടാമെന്ന ദുരവസ്ഥ വരെ എത്തി. കാസർകോട് തന്നെ രണ്ട് സ്ത്രീകൾ എത്ര ദാരുണമായാണ് കൊല്ലപ്പെട്ടത് ! എല്ലായിടത്തും സ്വൈരക്കേട്. സ്വസ്ഥതക്കേട്.

പട്ലക്കാരോട് പറയട്ടെ,  ഭിക്ഷ -മാഫിയാ - സെയ്ഫ് സോണിലാണ് തങ്ങളുളളതെന്ന  അമിത വിശ്വാസത്തിന്റെ പുറത്ത്  ആരും  സ്വസ്ഥമായിരിക്കരുത്. മറ്റൊരു കൂട്ടർ ഇപ്പോൾ ഇറങ്ങിയിട്ടുണ്ട്, ഔട്ട് ഡോർ കച്ചോടക്കാർ. അവർ എന്തും വിൽക്കും, വാങ്ങും. ചില വീട്ടുമുറ്റങ്ങളിൽ നിന്നും കത്തിയും കൈക്കോട്ടും കളവ് പോകാൻ തുടങ്ങിയിട്ടുണ്ടെന്നാണ് വാർത്ത. പോയോൻ പുറത്ത് പറയില്ല. അത് കുറച്ചിലല്ലേ ?

ആരോടും പറയണ്ട, പോയത് പോയി. പക്ഷെ, ഇനി ആരും ഈ സെയിൽസ്മാൻമാരെ വീട്ടിൽ വിളിച്ചു വരുത്തി അവർക്ക് ആക്രി സാധനങ്ങൾ കൊടുക്കേണ്ട,  വാങ്ങുകയും വേണ്ട.

കഞ്ഞിവെള്ളം പോലെ തനിക്ക് സ്പോക്കൺ ഹിന്ദി അറിയാമെന്ന് അയൽക്കാരെയും വീട്ടിൽ വിരുന്ന് വന്നവരെയും  ബോധ്യപ്പെടുത്താൻ  സാഡിയും കമ്പിളിയും കൊണ്ട് വരുന്ന ഹിന്ദിക്കാരനെ വീട്ടിൽ വിളിച്ചു വരുത്തി ഓഞ്ഞ ഹിന്ദി പറയുന്ന ചില പോയത്തക്കാർ എല്ലാ നാട്ടിലും കാണും.  വേണ്ട, അതും നിർത്തണം.   ഹിന്ദി പാണ്ഡിത്യമൊക്കെ നമുക്ക് വേറൊരു സന്ദർഭത്തിലാക്കാം. പൈസ കൊടുത്ത് അന്തകനെ വിലക്ക് വാങ്ങരുത്. 

കയ്യും മുഖവും കഴുകാൻ അകത്തേക്ക് പറഞ്ഞു വിടുക. മുള്ളാൻ കക്കൂസ് തുറന്ന് കൊടുക്കുക,  മുറുക്കാൻ "വെറ്റിലച്ചെല്ലം" നൽകുക - ഇതൊക്കെ ഇന്നലെ കണ്ട വാർത്തയാണ്.  ഇങ്ങനെ കാലക്കേട് ക്ഷണിച്ചു വരുത്തണോ? മണ്ട നോക്കിയാണ് അവരൊക്കെ "ബാട്ടു"ന്നത്.  വെറുതെ അവരുടെ കയ്യിൽ മൃതപ്രായരും മയ്യത്തുമാകണോ ?

ഓർക്കണം, ഓണംകേറാമൂലയല്ല പട്ല. ഒന്നോടിപ്പോയി വരാവുന്ന ഒളയത്തട്ക്കയിൽ കിട്ടാത്ത സാധനങ്ങളുണ്ടോ, മാഷേ ? ഓർഡർ കൊടുത്താൽ വീട്ടിലെത്താത്ത ഒല്ലിയുണ്ടോ ?  ഒലക്കയുമുണ്ടോ ? പറയൂന്നേയ്.

എനിക്ക് തോന്നുന്നു, നമ്മുടെ രണ്ടാം ഘട്ട ബോധവത്ക്കരണ പരിപാടി തുടങ്ങാൻ നേരമായി എന്ന്. ആവശ്യമെങ്കിൽ CP തീർച്ചയായും ഇറങ്ങണം. നാട്ടിലെ മറ്റു സേവന കൂട്ടായ്മകളും സഹകരിക്കണം.

കണക്ക് ശരിയോ തെറ്റോ ആകാം -  7000 പിള്ളേരെ കാണാതായി എന്നാണ് ഇന്നലെ വാട്സ്ആപ്പിൽ ഒഴുകിയ ഒരു ടെക്സ്റ്റിൽ കണ്ടത്. രണ്ട് പൂജ്യം ഒഴിവാക്കി 70 തന്നെ ആകട്ടെ, അതിൽ സംശയമുണ്ടാകില്ലല്ലോ. അടുത്ത അവരുടെ ഇര നാമാകരുത്, നമ്മുടെ പുള്ളിയോളും മക്കളുമാകരുത്.

എന്റെ നാടായത് കൊണ്ട് പട്ലയെ ഇതിൽ പരാമർശിച്ചുവെന്ന് മാത്രം. ഈ ടെക്സ്റ്റ് എല്ലായിടത്തേക്കും ബാധകമാണ്.  ഈ കുറിപ്പ് ഇന്ന് മുതൽ ഉലകം ചുറ്റുമെന്നുമറിയാം. ചുറ്റട്ടെ, എല്ലാവർക്കും ഇതിൽ വായിക്കാനുണ്ട്, കാര്യങ്ങൾ ഉൾക്കൊള്ളാനുമുണ്ട്. ശ്രദ്ധിച്ചാൽ നന്ന്. ശ്രദ്ധ തെറ്റിയാലോ ? നമ്മുടെ പിഞ്ചു പൈതങ്ങൾ, അണ്ണാച്ചിയുടെ ചാക്കിലും ! ജാഗ്രത !

______________🌱

No comments:

Post a Comment