Monday 8 October 2018

ഉന്നത പഠനത്തിന്* *അഷ്താഫ് ലണ്ടനിലേക്ക്* *യാത്രാ മംഗളങ്ങൾ ! / അസ്ലം മാവില

*ഉന്നത പഠനത്തിന്*
*അഷ്താഫ് ലണ്ടനിലേക്ക്*
*യാത്രാ മംഗളങ്ങൾ !*
__________________

അസ്ലം മാവില
__________________

തലക്കെട്ടെഴുതാൻ കുറെ സമയമെടുത്തു. അത് കൊണ്ട് വൈകുകയും ചെയ്തു.

ചില സ്വകാര്യ അഹങ്കാരങ്ങൾ അങ്ങിനെയാണ്. സന്തോഷം കൊണ്ട് ഒന്നും വൃത്തിയിൽ എഴുതാനാവില്ല, എഴുതിയതൊട്ടു ശരിയാവുകയുമില്ല.

അഷ്താഫ് - അദ്ദേഹമാണ് ഇന്നത്തെ കുറിപ്പിലെ പരാമർശ വ്യക്തി. ഉന്നത പഠനാവശ്യാർഥം അഷ്താഫ് നാളെ ബ്രിട്ടനിലേക്ക് പോകുന്നു. രാവിലെ മംഗലാപുരത്ത് നിന്ന്, മുംബൈ, പിന്നെ അവിടെ നിന്ന് ലണ്ടൻ.

യൂനിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ലണ്ടനിലെ (UEL) വിദ്യാർഥിയായാണ് യാത്ര. പുതിയ തലമുറയിൽ നിന്നും UK യിലേക്ക് പഠനാവശ്യാർഥം പോകുന്ന  ആദ്യ പട്ലക്കാരൻ !

ഇതൊരു ചൂണ്ടുപലകയാണ്, തുടക്കവും.
പഠനമെന്നത് എവിടെയും എത്തിപ്പെട്ട് സിദ്ധിക്കാവുന്ന ഒന്നായി നമുക്കിനിയും തോന്നിത്തുടങ്ങിയിട്ടില്ല.  അഷ്താഫിന്റെ ഈ ഉദ്യമം വിദ്യാർഥികൾക്ക് വലിയ മാതൃകയും പ്രചോദനവുമാകട്ടെ, ആ ഒരു തലത്തിലേക്ക് രക്ഷിതാക്കളും വഴിമാറി ചിന്തിക്കുകയും വേണം.

വിദേശയൂനിവേഴ്സിറ്റികളിലെ പഠനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ അഷ്റഫ് സീതി പട്ല ഇടക്കിടക്ക് എന്നോട് പറയാറുണ്ട്. നമ്മുടെ നാട്ടിലെ വിദ്യാർഥികൾ നടപ്പുരീതി മാറി ഇത്തരം പരീക്ഷണങ്ങൾ നടത്താൻ  ശ്രമിക്കണമെന്ന് അദ്ദേഹം പറയും.

US, UK , Australia തുടങ്ങിയ രാജ്യങ്ങളിലെ genuine സർട്ടിഫിക്കറ്റുകൾക്ക് വലിയ മതിപ്പാണ് ജോബ് മാർക്കറ്റിൽ. പത്താം ക്ലാസ്സ് മാത്രം വിദ്യാഭ്യാസമുള്ള ഒരു സഹമുറിയൻ Xray welding -മായി ബന്ധപ്പെട്ട് US ൽ നിന്ന് കിട്ടിയ ഒരു സർടിഫിക്കറ്റിന്റെ പിൻബലത്തിൽ ലക്ഷങ്ങൾ ശമ്പളം വാങ്ങിയത് നേരിട്ട് അറിയാം. പഠനം സ്വദേശത്തും പരീക്ഷ UK യിലും എഴുതി തത്തുല്യ സിവിൽ എഞ്ചിനിയറിംഗ്  ബിരുദം നേടിയ എന്റെ കാസർകോട്ടുള്ള സുഹൃത്തുണ്ട്. ഏത് ഇന്റർവ്യൂവിലും ഈ UK സർടിഫിക്കറ്റിനാണ് മുൻഗണന. സെലക്ഷൻ ഉറപ്പ്.  അങ്ങിനെ ഒത്തിരി ഉദാഹരണങ്ങൾ.

ഏതായാലും വരും വർഷങ്ങളിൽ നമ്മുടെ നാട്ടിൽ നിന്ന് കൂടുതൽ വിദേശ പഠന സംവിധാനത്തിലേക്ക് കാലെടുത്ത് വെക്കുമെന്ന് പ്രതീക്ഷിക്കാം. മാത്രവുമല്ല സ്റ്റുഡന്റ് വിസയിൽ പോയാൽ വേറൊരു ഗുണമുണ്ട്, പoന സമയം കഴിഞ്ഞാൽ,  മണിക്കൂർ വെച്ച് ജോലിയിലും ഏർപ്പെടുകയും ചെയ്യാം. 

അഷ്താഫിന്റെ ഇനിയുള്ള പഠനം എങ്ങിനെ മുന്നോട്ട് പോകുന്നെന്ന് പ്രതീക്ഷയോടെയും ആകാംക്ഷയോടെയും നോക്കിക്കാണുന്ന ഒരുപാട് പേരുണ്ട്. അഷ്താഫ് തന്റെ UK പഠനത്തിൽ ഉന്നത മാർക്കും ഉയർന്ന സ്കോറും നേടി അവരുടെ പ്രതീക്ഷയ്ക്ക് ചിറക് മുളപ്പിക്കുമെന്ന് കരുതാം. 

നാട്ടിൽ വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്ന അഷ്താഫിനെ പരിചയപ്പെടുത്തേണ്ടതില്ലല്ലോ. ഗായകൻ, സംഘാടകൻ, മിതഭാഷി നന്മടെ നാമങ്ങളേറെ.

ഒന്നു കൂടി: പ്ട്ലയിലെ ഉന്നതരായ വിദ്യാഭ്യാസ പ്രവർത്തകരൊന്നിച്ചോ ഒറ്റയ്ക്കോ,  തന്റെ ചുറ്റുവട്ടത്ത് നിന്ന്,  പരിധിയും പരിമിതിയും തിരിച്ചറിഞ്ഞ്,  സമവായത്തോടൊപ്പം, കുഞ്ഞു മക്കൾക്ക്  അക്ഷരവെളിച്ചം പകർന്ന് നൽകിയ ഒരു ജനകീയാധ്യാപകൻ 1900-ന്റെ തുടക്കപ്പത്തുകളിൽ കഴിഞ്ഞ് പോയിട്ടുണ്ട് - മർഹൂം മമ്മിഞ്ഞി മുക്രി. അദ്ദേഹത്തിന്റെ നാലാം തലമുറയിലെ കണ്ണികളിൽ മുപ്പതോളം പേർ ബിരുദധാരികളോ, ബിരുദ വിദ്യാർഥികളോ ആണ്. അവരിൽ ഒരാളാണ് നമ്മുടെ അഷ്താഫ്.

ജേഷ്ഠപുത്രനായ അഷ്താഫ് , താങ്കൾക്ക് യാത്രാമംഗളങ്ങൾ ! പ്രാർഥനയോടെ, പ്രതീക്ഷയോടെ, താങ്കൾ യാത്രതിരിക്കുക. ഈസ്റ്റ് ലണ്ടൻ സർവ്വകലാശാലയിൽ നിങ്ങളുടെ പിന്നാലെ ഒരുപാട് പട്ലക്കാർ ഇനിയും വിദ്യാർഥികളാകട്ടെ, സന്തോഷം !
_______________🌱

No comments:

Post a Comment