Monday 8 October 2018

അഷ്റഫിന്റെ എഴുത്ത് / A M P

അഷ്റഫിന്റെ
എഴുത്ത്

വായിക്കാൻ സുഖമുള്ളതാണ് അഷ്റഫിന്റെ എഴുത്ത് - വിമർശനമാണെങ്കിലും ആസ്വാദനമാണെങ്കിലും.

ചിലതിലൊക്കെ പ്രതികരിക്കണമെന്ന് തോന്നിയിട്ടുണ്ട് . പൊലിമത്തിരക്കിൽ അതൊക്കെ പിന്നെയാകാമെന്ന് മാറ്റിവെക്കും.

പൊലിമ വിജയിച്ചു കാണാൻ ആഗ്രഹിച്ച ആയിരങ്ങളിൽ ഒരാളാണ് അഷ്റഫ്. വ്യക്തിപരമായി എനിക്ക് എഴുതുന്ന അപുർവ്വം കുറിപ്പുകളിൽ അഷ്റഫ് സൂചിപ്പിക്കാറുണ്ട്.

എല്ലാവരുടെയും കൂടെ എന്നെ ഏൽപിച്ച ചെറിയ ഉത്തരവാദിത്വം കഴിഞ്ഞു. സമയം കിട്ടിയാൽ അഷ്റഫിനെ പോലെ എനിക്കും എഴുതി പ്രതികരിക്കണമെന്നുണ്ട്.

കുടുതൽ എഴുത്തുകാരും അക്ഷരങ്ങളെ സ്നേഹിക്കുന്നവരും ഉണ്ടാകട്ടെ

അസ്ലം മാവില

No comments:

Post a Comment