Saturday 13 October 2018

വ്യക്തിപരിചയം / അസ്ലം മാവില

വ്യക്തിപരിചയം

അസ്ലം മാവില

ഇതെന്റെ പുതിയ കോളമാണ്.  ഒരു പരിചയപ്പെടുത്തൽ കോളം. ഒഴിവ് നേരങ്ങളിൽ തുടരണമെന്നാഗ്രഹിക്കുന്ന സ്ഥിരം പംക്തി.  ജീവിക്കുന്ന തലമുറയിലെ,  നമ്മോടൊപ്പം, നമ്മിലൊരാളായി കഴിയുന്ന വ്യക്തിത്വങ്ങളെ കുറിച്ച് എഴുതുക എന്നത് തന്നെ. അവർ എവിടെയും പരാമർശിക്കപ്പെട്ടില്ല

ചില വ്യക്തിത്വങ്ങൾ നമ്മുടെ കൂടെ ഇങ്ങിനെയൊക്കെ ഉണ്ടെന്ന് പറയേണ്ടത് പോലെ, അറിയേണ്ടതും ആവശ്യമാണ്. കുറഞ്ഞത് നിരന്തരം വായിക്കപ്പെടുന്ന ഒരു ബ്ലോഗിലെങ്കിലും ഈ വ്യക്തികളെ കുറിച്ച് രണ്ട് വരിയെങ്കിലും പ്രത്യക്ഷപ്പെട്ടില്ലെങ്കിൽ, അതൽപം അനീതിയാകുമെന്ന് ഞാൻ കരുതുന്നു.

ഒന്ന് കൂടി വർത്തമാന  സമൂഹത്തിന് പരിചയപ്പെടുത്തുക എന്നത് എന്റെ പ്രധാന ഉദ്ദേശമല്ല, മറിച്ച് അവരെ കുറിച്ച് എന്തെങ്കിലും പറയാതെ പോകുന്നത് ശരിയല്ലെന്ന  നല്ല ധാരണയാണ് ഇതെഴുതാൻ എന്റെ പ്രേരണ. RTPEN ബ്ലോഗിൽ വരും തലമുറകളുടെ വായനയ്ക്കായെങ്കിലും ഇത് ബാക്കിയാകുമല്ലോ.



No comments:

Post a Comment