Sunday 22 April 2018

ഓര്‍മ്മയില്‍ നിന്ന്* / *ചക്കിനു വെച്ചത് കൊക്കിനു കൊണ്ടു...* / *അസീസ് ടി.വി. പട്ള*

*ഓര്‍മ്മയില്‍ നിന്ന്*

*ചക്കിനു വെച്ചത് കൊക്കിനു കൊണ്ടു...*

*അസീസ് ടി.വി. പട്ള*
_________________________

ഹൈദ്രബാദി ചായ (മന്ദൂശ്) കുടിക്കാന്‍ പൂതി കൂടിയ ഞാനും ജ്യേഷ്ഠ സഹോദരനേപ്പോലെ കൊണ്ട് നടക്കുന്ന നാട്ടുകാരനും അയല്‍ക്കാരനും (പുള്ളി ഇപ്പോള്‍  ചെര്‍ക്കളയിലാണ് താമസം), ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന് മുമ്പില്‍ വണ്ടി നിര്‍ത്തി., അതിന്‍റെ തൊട്ടപ്പുറത്തെ കെട്ടിടത്തിലാണ് ഈ പറഞ്ഞ ചായക്കടക്കൂട്ടം., കൂട്ടാമെന്ന് പറഞ്ഞാല്‍ ഒരൊന്നന്നര ചായക്കടകള്‍!! വൈകുന്നേരമായാല്‍ തലക്കു മീതെ കടുകിട്ടാലം താഴെ വീഴില്ല, അമ്മാതിരി തിക്കും തിരക്കുമണവിടെ, പിന്നെ വ്യാഴവും വെള്ളിയും അവസ്ഥ ഞാന്‍ പറയേണ്ടല്ലോ...?

(ഞങ്ങളുടെ കമ്പനിയുടെ പേരും ലോഗോയുമേന്തിയ വണ്ടികള്‍ അതേ മോഡലിലും കളറിലും വേറെയും ഉണ്ടായിരുന്നു)

സംഭവം അല്‍-ഖോബറിലാണ്, ദമ്മാമില്‍ നിന്ന് പോലും  (27 k.m.) താണ്ടി   ആ.. ബാദികള്‍ ഈ ഒരു റിയാലിന്‍റെ ചായക്ക് വേണ്ടി വരും, രണ്ടു ചായ അഞ്ചു പേര്‍ പങ്കിട്ടെടുക്കും.,

വെവ്വേറെ കളറിലുള്ള പാന്‍സും കോട്ടും കയ്യില്‍ എരിയുന്ന സിഗരട്ട്‌, കൂളിംഗ് ഗ്ലാസും, കഴുത്തില്‍ ഒരു സ്റ്റീല്‍ ചെയിന്‍, ബച്ചന്‍ സ്റ്റൈലില്‍ ചീകി വെച്ച മുടി ഇതാണ് അവരുടെ ട്രേഡ് മാര്‍ക്ക്, ചിരിക്കാതിരുന്നാല്‍ സുന്ദരന്‍!, ചിരിച്ചാലോ?  ഉണങ്ങിയ പിസ്ത വാ പൊളിച്ച പോലിരിക്കും, ഒട്ടു മിക്ക ആള്‍ക്കാരുടെയും പല്ല് ചോക്കോളെറ്റു  കളറായിരിക്കും, കാരണം മറ്റൊന്നുമല്ല  ഒന്നുകില്‍ ഏക്‌ സൌ ബീസ് തൊട്ടു തീന്‍ സൌ ബീസ് വരെയുള്ള പാന്‍,  അടക്ക, അല്ലെങ്ങില്‍ ഗുട്ക്ക, ഇതിലെതെങ്ങിലുമൊന്നു വായിലിട്ടു കൊങ്ങിണിയന്‍റെ ആട് പോലെ  അയവെ ട്ടിക്കൊണ്ടേയിരിക്കും., ചില വിരുതന്മാര്‍ ചവച്ച പാന്‍ കളയാതെ  കവിളിനകത്തു തെന്നെ പാത്ത് വെച്ച് ചായ അകത്താക്കും, ഓസിക്ക് കിട്ടുന്ന ചായ കളഞ്ഞതുമില്ല, പാന്‍ നഷ്ടപ്പെട്ടതുമില്ല! ഹോ... ഹെന്തൊരു പുദ്ധി അല്ലേ.... നമിക്കണം!

“ അരേ  കഹാം ഭാഗ്രാ ഭായ്?..”,  ഒരു ബാദി മറ്റേ ബാദിയോട് “ഏയ് .. എവിടക്കാ ഓടുന്നത്?”

“അരേ വഹാം പാര്‍കിംഗ് നഹി മിലരീ ... ചായ് ലേക്കെ ആരാവു ഭായ്...”

അവിടെ പാര്‍ക്കിംഗ് കിട്ടുന്നില്ല, ചായ വാങ്ങി വരാം

ഇതിനിടയില്‍ ഞാനും കൂട്ടുകാരനും കാറില്‍ നിന്നിറങ്ങി അവരുടെ ക്യൂവില്‍ ഒരു കണ്ണിയായി, ചായയും ജിലേബിയും വാങ്ങി കാറിനെ ലക്ഷ്യം വെച്ച ഞങ്ങളെ ആ കാഴ്ച അത്ഭുതപ്പെടുത്തി! വണ്ടിക്കു സമാന്തരമായി “ഡബിള്‍ പാര്‍കിംഗ്” ഒരു ബാദി വായു ഗുളിക വാങ്ങാനെന്നപോലെ ചായ വാങ്ങാന്‍ പോയി,

“ഇനി ഇപ്പൊ എന്താ ചെയ്യാ..?” കൂട്ടുകാരന്‍ ചോദിച്ചു.,

ഏതായാലും വണ്ടിയില്‍ ഇരിക്കാം, അയാള്‍ ഉടനെ വരും, നിമിഷങ്ങള്‍ ഇഴഞ്ഞു നീങ്ങി, ചായയും തീര്‍ന്നു, ജിലേബിയും തീര്‍ന്നു... അര മണിക്കൂറും കഴിഞ്ഞു.. ആള്‍ എത്തിയില്ല...

നിരാശയോടെ ഞങ്ങള്‍ ചുറ്റുപാടും നിരീക്ഷിച്ചു, ആദ്യം തൊട്ടു ഞങ്ങളുടെ ദയനീയാവസ്ഥ കണ്ടു കൊണ്ടിരുന്ന ഒരു ബാദി ഡോറിടുത്തെക്ക് വന്നു, വായിലുള്ള മുറുക്കാന്‍ നീട്ടി തുപ്പി ഇടതു കൈ കൊണ്ട് ചുണ്ട് തുടച്ചു എന്നോട് പറഞ്ഞു.

“ആപ് കോ മെന്‍ ജാന്‍താ ഹു, ശിഫ മേം കാം  കര്‍ത്താ ഹെനാ....?”

നിങ്ങളെ എനിക്കറിയാം, ശിഫയിലല്ലേ ജോലി ചെയ്യുന്നത്,

ഞാന്‍ പറഞ്ഞു “അതേ.. എന്താ?”

“യെ ആത്മി അബ് നഹീ ആയേഗാ.... സാല ഖാന ഖാനെകേലിയെ ഗയാ ഹേയ്”,

വായ മേല്പോട്ടാക്കികൊണ്ട് പറഞ്ഞു തീര്‍ത്തു.

ഇയാള്‍ ഇപ്പോഴൊന്നും വരില്ല, ഹോട്ടലില്‍ കഴിക്കാന്‍ പോയതാ...

ഞാനും കൂട്ടുകാരനും മുഖത്തോട് മുഖം നോക്കി,

“ തും  ഏക്‌ കാം കര്‍, “

“നിങ്ങള്‍ ഒരു കാര്യം ചെയ്യ്”

ചെകുത്താന്‍ വേദാന്തം ഓത്തുന്നത് പോലെ ഞങ്ങളെ  ഉപദേശിച്ചു.,

“വോ സാല.. ഇസീ അപരാധ് ഓര്‍ കിസീക ഊപര്‍  നഹിം കാര്‍ നെ ദേനാ. .”

“ആ ചെറ്റ ഇനി ഇത് ആവര്‍ത്തിക്കരുത്”

കേട്ടപ്പോള്‍ ഞങ്ങള്‍കും ശരിയെന്നു തോന്നി, പക്ഷേ ഇയാളെ എങ്ങനെ വിശ്വസിക്കും?

ഞാന്‍ അയാളോട് വണ്ടിയില്‍ കയറാന്‍ പറഞ്ഞു, ഏക്‌ സൌ ബീസിന്‍റെ മണം മൂക്കില്‍ ഇരച്ചു കയറി, തല കറങ്ങുന്നത് പോലെ തോന്നി, എസി ഓഫ്‌ ചെയ്തു വിന്‍ട്  ഷീല്‍ഡ് താഴ്ത്തി, കൂട്ടുകാരനോട് ബാദി  പറഞ്ഞ പണി തുടര്‍ന്നോളാന്‍ പറഞ്ഞു.

അയാളുടെ വണ്ടിയുടെ ടയറിന്‍റെ വാല്‍വ് ട്യൂബിന്‍റെ മൂടി അഴിച്ചു അതില്‍ ഒരു മഞ്ഞാടിക്കുരുവോളം വലിപ്പമുള്ള കല്ലിട്ടു മൂടി ടയിടാക്കി വെക്കുക, കൂട്ടുകാരന്‍ ടയിടാക്കുമ്പോള്‍ ടയറില്‍ നിന്നും കാറ്റ് പോകുന്ന ഒച്ച വണ്ടിയിലുള്ള എനിക്ക് കേട്ടു, ബാദി പറഞ്ഞു

...”ബസ് ..ബസ്.. ഇതന കാഫി ഹേ.....”

മതി മതി... ഇത്രയും മതി...,

ആരെങ്കിലും കണ്ടോ എന്നുറപ്പ് വരുത്തി
കൂട്ടുകാരന്‍ വണ്ടിയിലിരുന്നു, ബാദി ഇറങ്ങുകയും ചെയ്തു, എന്തോ ഒരു നന്മ ചെയ്ത സന്തോഷത്തില്‍ അയാള്‍ ഞങ്ങളെ നോക്കി ചുണ്ട് കൂട്ടിപ്പിടിച്ചു ചിരിച്ചു,,

ആ ചിരി എനിക്ക് നേരെയുള്ള ഒരു കുരിശായി തോന്നി., ഉടനെ മുമ്പില്‍ നിര്‍ത്തിയിട്ട വണ്ടി പോയതോടെ ഞങ്ങള്‍ സ്ഥലം വിട്ടു.. കൂട്ടുകാരന്‍റെ നെഞ്ചിടിപ്പു അപ്പോഴും മാറിയിട്ടുണ്ടായിരുന്നില്ല..

ഇതിന്‍റെ സാങ്കേതിക വശം ഇത്രേ ഉള്ളൂ.... ഓടിക്കൊണ്ടിരിക്കുമ്പോള്‍ ഘര്‍ഷണം കൂടും, ടയറിനുള്ളിലെ വായു മര്‍ദ്ദവും കൂടും! അത് കല്ലിനെ പുറന്തള്ളും, വായു പുറത്തേക്ക് നിര്‍ഗമിക്കും, വണ്ടി പകുതി വഴിയില്‍ പഞ്ചര്‍ ആയി നില്‍ക്കും, പിന്നേ അയാള്‍ ടയര്‍ മാറ്റാതെ നിവൃത്തി ഇല്ല!

പിറ്റേ ദിവസം രാവിലെ എന്‍റെ ചേംബറിലേക്ക് ഞങ്ങളുടെ ഡ്രൈവര്‍ ഓടി വന്നു പറഞ്ഞു

“അസീസ് ഭായ്, നിങ്ങള്‍ വേറെ ഡ്രൈവറെ ഏല്‍പിച്ചോളു... എന്‍റെ വണ്ടി പഞ്ചറാ!,”

“ ശരി “ ഞാന്‍ സമ്മതിച്ചു.

തിരിച്ചു വന്നു ഡ്രൈവര്‍ പറഞ്ഞു, നാല് പഞ്ചര്‍ ഉണ്ടായിരുന്നു, ചുറ്റിക കൊണ്ട് ആണി അടിച്ചു കയറ്റി യപോലെ!

ഞാന്‍ നെറ്റി ചുളിച്ചു.. “നാലോ, അതെങ്ങിനെ?”

അപ്പോഴാണ് തലേന്ന്‍  രാത്രിയിലെ സംഭവം ഓര്‍മ്മ വന്നത്.

സൂത്രമോപ്പിച്ച വണ്ടിയുടമസ്ഥന്‍  ഞങ്ങളുടെ വണ്ടിയുടെ ലോഗോ ശ്രദ്ദിച്ചിരുന്നു, അയാളുടെ വണ്ടിയുടെ പഞ്ചര്‍ മാറ്റി രാത്രി തെന്നെ നേരെ വന്നത് ആണിയും ചുറ്റികയുമായിട്ടാണ്, ലോഗോയും വണ്ടിയും ഒത്തു വന്നപ്പോള്‍ ഒന്നും ആലോചിച്ചില്ല, അടിച്ചു കയറ്റി, ഒന്നല്ല.. നാലെണ്ണം!!

ന്താല്ലേ..ആരായാലും ചെയ്തു പോകും.. വഴിയില്‍ കിടന്നു അമ്മാതിരി കഷ്ടപ്പെട്ടിട്ടുണ്ടാവും, അതും രാത്രിയില്‍!!

ഡ്രൈവര്‍ വിവരിക്കുമ്പോള്‍ മനസ്സ് കൊണ്ട് ചിരി അടക്കിപ്പിടിച്ചു,

“ചക്കിനു വെച്ചത് കൊക്കിനു കൊണ്ടു”,

കൂട്ടുകാരനും ഞാനും ഇക്കഥ പറഞ്ഞു കുറേ ചിരിച്ചു,

ഇപ്പോഴും ഓര്‍ക്കുമ്പോള്‍ ചിരി വരും...

പട്ല ദാറുൽ ഖുർആൻ* *ഹിഫ്ദ് കോളേജിന്* *അഭിമാന മുഹൂർത്തം/അസ്ലം മാവില

*മുപ്പത് ജുസുഉം തീർത്ത്*
*രണ്ട് ഹാഫിദുമാർ*
*പുറത്തിറങ്ങി*
*പട്ല ദാറുൽ ഖുർആൻ*
*ഹിഫ്ദ് കോളേജിന്*
*അഭിമാന മുഹൂർത്തം*
_________________

അസ്ലം മാവില
_________________

ഒന്നൊര വർഷം മാത്രം അവർ ആ ഉസ്താദിന്റെ മുന്നിൽ ഇരുന്നു, ലോകത്തിൽ വെച്ചേറ്റവും വലിയ ബഹുമതിയോടെ അവർ ഇനി സ്വന്തം നാട്ടിലേക്ക്.  ആ സൗഭാഗ്യർ - ഹാഫിള് ഉനൈസ്, ഹാഫിള് അദ്നാൻ !

പട്ല വലിയ ജുമുഅ: മസ്ജിദിന്റെ കീഴിൽ ഒന്നര വർഷം മുമ്പാണ്  ദാറുൽ ഖുർആൻ ഹിഫ്ദ് കോളേജ് തുടങ്ങിയത്. ഇതിന്റെ നേതൃത്വം  ഉസ്താദ് ഹാഫിള് മുഹമ്മദ് മൗലവി, പാലോടിന്.  

18 മാസം മുമ്പാണ്  രണ്ട് മക്കൾ പ്രവേശനം നേടി പട്ലയിൽ ഹിഫ്ളിന് ചേർന്നത്.  ബെണ്ടിച്ചാലിലെ
യൂസഫിന്റെ മകൻ ഉനൈസും തളങ്കര നൂറുദ്ദീന്റെ മകൻ അദ്നാനും. ഉനൈസ് വരുമ്പോൾ 4 ജുസുഉ മനപാഠമുണ്ട്. ബാക്കി 26 ഉം തീർത്തത് പട്ലയിലെ ദാറുൽ ഖുർആൻ ഹിഫ്ദ് കോളേജിൽ നിന്ന്, അതും ഒന്നര കൊല്ലം കൊണ്ട്.
അദ്നാനും ഈ പറഞ്ഞ ചെറിയ സമയം കൊണ്ട് തന്നെയാണ്  ഖുർആൻ ഹിഫ്ള് പൂർത്തിയാക്കിയത്.

18 ആൺ കുട്ടികൾ ഇപ്പോൾ ഇവിടെ പഠിക്കുന്നു. അതിൽ 15 പേരും പട്ലക്കാർ തന്നെ !  പത്തും പന്ത്രണ്ടും പതിനാലും ജൂസുഹ് പൂർത്തിയായവരാണ്  മിക്ക വിദ്യാർഥികളും.

തിരുവനന്തപുരം സ്വദേശിയായ പ്രിൻസിപ്പാൾ  ഹാഫിള് മുഹമ്മദ് മൗലവിയുടെ പത്നി സമീനയും ഹാഫിള: യാണ്. പെൺകുട്ടികൾ തജ്‌വീദോട് കൂടി ഖുർആൻ പഠിക്കുന്നത് ഹാഫിള: സമീനയുടെ കീഴിൽ. ഇക്കഴിഞ്ഞ  റമളാനിൽ സ്ത്രീകൾക്ക് വേണ്ടി ഇശാ,  തറാവീഹ് നമസ്ക്കാരങ്ങൾക്ക്  നേതൃത്വം നൽകിയതും ഈ പണ്ഡിത സ്ത്രീ തന്നെ. സ്ത്രീകൾക്ക് വിജ്ഞാന ക്ലാസ്സുകളും ഇവർ നടത്തി വരുന്നു.

പി. എസ്. മുഹമ്മദ് ഹാജി കൺവീനറായ ഉപസമിതിയാണ് പട്ല വലിയ ജുമുഅ: മസ്ജിദിന്റെ കീഴിലുള്ള  ദാറുൽ ഖുർആൻ ഹിഫ്ദ് കോളേജിന്റെ നടത്തിപ്പിന്  ചുക്കാൻ പിടിക്കുന്നത്.  പട്ല ഗവ: സ്കൂളിന്നഭിമുഖമായുള്ള മസ്ജിദ് കോമ്പൗണ്ടിലുള്ള സ്ഥാപനത്തിലാണ് ദാറുൽ ഖുർആൻ ഹിഫ്ദ് കോളേജുള്ളത്.  സ്കൂൾ പെൺകുട്ടികൾക്ക് നമസ്ക്കരിക്കാൻ ജമാഅത്തിന് കീഴിൽ സൗകര്യമൊരുക്കിയിരിക്കുന്നതും  ഇവിടെത്തന്നെയാണ്.

ഇഹപര ലോകത്തെ ഏറ്റവും വലിയ ബഹുമതിയുമായാണ് ഉനൈസും അദ്നാനും ഇപ്പോൾ സ്വന്തം നാട്ടിലേക്കും  മാതാപിതാക്കളുടെ അടുത്തേക്കും പോകുന്നത്. ഞാൻ ഇത് വരെ നേരിൽ  കാണാത്ത
ഹാഫിള് ഉനൈസ് & ഹാഫിള് അദ്നാൻ ,  നിങ്ങൾക്കിരുവർക്കും  നന്മകൾ നേരുന്നു. സ്നേഹത്തിൽ ചാലിച്ച നന്മകൾ !

അല്ലാഹു തുണക്കട്ടെ, നിങ്ങളെയും നിങ്ങളുടെ മാതാപിതാക്കളെയും നിങ്ങളുടെ ഗുരുനാഥനെയും ഈ മഹദ് സ്ഥാപനത്തെയും !
______________________
www.rtpen.blogspot.com

അഷ്താഫിന്റെ നേതൃത്വത്തിൽ ഇശൽ പൊലിമ ഇനി എട്ടിടത്ത്

അഷ്താഫിന്റെ
നേതൃത്വത്തിൽ 
ഇശൽ പൊലിമ 
ഇനി എട്ടിടത്ത് 

പട്ലക്കാറെ മജെ. ഒന്നും ചോയിക്കണ്ടാ .... ഇനി എട്ടിടത്ത് ഇശൽ രാവുകൾ ! ഇശൽ പൊലിമ തന്നെ. 

ഇന്നലെ തോരാത്ത മഴ പോലെയായിരുന്നു. അച്ചടക്കത്തോടെ, അടുക്കോടെ തുടങ്ങി. പിന്നെ തകർത്തു, കിടുക്കി! 9:28 ന് നിർത്തി, പ്രേക്ഷകർക്ക് മുഴുവൻ ആസ്വദിക്കാനായില്ലെങ്കിലും രാത്രി 9:30 ഇശൽ പൊലിമ നിർത്താനുള്ള സമയമായിരുന്നു. 

ബേജാറ് വേണ്ട, പട്'ലയിൽ എട്ടിടത്ത് ഇശൽ പൊലിമയുണ്ട്. അതിന് നേതൃത്വവും പട്ലയുടെ പൊലിമ ഗായക സംഘം തന്നെ. 

സംഘം ക്ലബ് ജംഗ്: 3 നവം. 2017 
ഈസ്റ്റ് ലൈൻ       : 5 നവം. 2017
ബൂഡ് ജംഗ്           : 10 നവം. 2017
പി. പി. നഗർ         : 12 നവം. 2017
പാലത്തട്ക്ക ജംഗ്: 17 നവം. 2017
കോയപ്പാടി           : 19 നവം. 2017
കൊല്യ                  : 24 നവം. 2017
മൊഗർ                 :  26 നവം. 2017

ബന്ധപ്പെടുക : 
അഷ്താഫ് , ഫൈസൽ, ബിസ്മി അബൂബക്കർ

ഗെയിൽ പൈപ്പ് ലൈൻ /അസ്ലം മാവില

ഗെയിൽ പൈപ്പ് ലൈൻ

അസ്ലം മാവില

വർഷങ്ങൾക്ക്  മുമ്പ് കേരളത്തിൽ കൊച്ചി കഴിഞ്ഞാൽ പട്ലയിലാണ്  അതിനെതിരെ ആദ്യ ശബ്ദമുയർന്നത്.

കൊച്ചിയിൽ ഒരു വ്യക്തിയാണ് പ്രതിഷേധം തുടങ്ങിയതെങ്കിൽ ( മാസങ്ങളോളം നിരാഹാരം) , പട്ലയിൽ സമിപ പ്രദേശക്കാരെ ഉൾപ്പെടുത്തി സംഘടിതമായാണ് പ്രതിഷേധമിരമ്പിയത്.

മായിപ്പാടിയിൽ വിക്ടിംസുമായി നടന്ന  ഗെയിൽ അധികൃതരുടെ കൂടിക്കാഴ്ച നാം മറന്നാലും ഗെയിലന്മാർ മറക്കില്ല. അമ്മാതിരി സ്വീകരണവും യാത്രയപ്പുമാണ് അവർക്ക് നാട്ടുകാർ നൽകിയത്. കേരളത്തിന് പുറത്തുള്ള ഉദ്യേഗസ്ഥനാണ് വന്നിട്ടുള്ളതെന്ന് ഗയിലന്മാർ പറഞ്ഞപ്പോൾ, പ്രഭാകർ റാവുവിനെ പോലുള്ളവരുടെ ഇംഗ്ലിഷും,  ഹമിച്ചാനെ പോലുള്ളവരുടെ നല്ല  ധാറാബി ഹിന്ദി ഡയലോഗ് കേട്ട് ഒരാഴ്ചയോളം അവർ ഉറങ്ങിയിട്ടുമുണ്ടാകില്ല.

അന്നത്തെ മുഖ്യമന്ത്രിയുയായി ഗെയിൽ അധികൃതർ വീഡിയോ കോൺഫറൻസ് നടത്തി ഇവിടത്തെ രോഷം ഒരു ചർച്ചാ വിഷയമാക്കുമാറ് അവതരിപ്പിച്ചതും മീഡിയക്കാർ ഞങ്ങളോട് പറഞ്ഞതാണ്.

പിന്നിട് എം. എൽ. എ യും കളക്ടറും കളക്ടറേറ്റിൽ വിളിച്ചപ്പോൾ, അതിന്റെ ഇൻചാർജുള്ള ഒരു ഉന്നത ഉദ്യോഗസ്ഥനോട് നാട്ടുകാർ പറഞ്ഞ പഞ്ച് ഡയലോഗ് - *"നിങ്ങൾ ബല്യ പഠ്പ്പ്ള്ളാളെങ്കിലും ഗൈൽ വിഷയത്തിൽ നാട്ടാറ് പി. എച്ച്. ഡിക്കാറാ"*

അത് കേട്ട് പറഞ്ഞ മണ്ടത്തരവും കള്ളവും പുള്ളിക്കാരൻ ആ സദസ്സിൽ വെച്ച്  പിൻവലിച്ചു. ആ ഒന്നര ലക്ഷം ശമ്പളക്കാരൻ പറഞ്ഞത് 80 % സ്ഥലം ചങ്ങാതി ഏറ്റെടുത്തെന്ന് .പോയ നമ്മൾ 20 % ക്കാർ ഒന്ന് മൂളി ഒപ്പിടണമെന്ന് .

പോകുമ്പോൾ പഞ്ചായത്തിന് പോയ ഒരാൾ ആ ഉന്നത ഉദ്യോസ്ഥനെ വിളിച്ചു സ്വകാര്യം പറഞ്ഞു - ഇത് പഴയ കാസർകോടല്ല, മിക്കവർക്കും ഡിഗ്രിയും മാസ്റ്റർ ഡിഗ്രിയുമാണ്.

കേരളത്തിൽ മൊത്തം ജനകീയ സമരത്തിലേക്ക് എത്താൻ മാത്രം ഊർജം നൽകിയത് കാസർകോട്ടെ പ്രതിഷേധം തന്നെ. ഒരു സംശയവും വേണ്ട.  3-4 കൊല്ലം മുമ്പ് നാം , പട്ലക്കാരും മായിപ്പാടിക്കാരും,  വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി. അവർ ഇപ്പോഴും.

ഏതായാലും വിക്ടിംസിന് (ഇരകൾക്ക് ) അഭിവാദ്യങ്ങൾ ! പൈപ്പ് ലൈൻ ഇൻസ്റ്റലേഷനിൽ സഹാറാ മരുഭൂ നയം കേരളത്തിൽ എങ്ങിനെ സാധ്യമാകും കൂട്ടരേ ?

മാവിലപ്പൊലിമ

മാവിലപ്പൊലിമ (1)

ശരിക്കും
പൊലിമയുടെ
ദിവസമായിരുന്നു
ഇന്നലെയും മിനിഞ്ഞാന്നും

(1)

'ചൊവ്വയും ബുധനും പൊലിമക്ക് മാത്രമായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം നടത്തിയ വിളംബര ജാഥയുടെ റിസൾട്ട് ഇത്രമാത്രം ഉണ്ടാകുമെന്ന് സംഘാടകർ തന്നെ കരുതിയിരുന്നില്ല.

മിനിഞ്ഞാന്ന് വൈകിട്ട് 6 :30 ന് പൂമുഖത്ത് നിന്നും ജാഥ തുടങ്ങുന്നു.  മുൻനിരയിൽ എം.എ. മജിദും സി.എച്ചും ബി. ബഷീറും ഹനീഫും ആസിഫും എം. കെ. ഹാരിസും റാസയും നിന്നു.

തൊട്ട് തലേ ദിവസം  ഗൾഫിൽ നിന്ന് വന്ന മഹ്മൂദും പിന്നെ ജാസിർ മാഷും പോർടബ്ൾ ലൌഡ് സ്പീക്കർ കഴുത്തിൽ തൂക്കി. വഴികാട്ടികളെ പോലെ രണ്ട് ഷരിഫുമാർ - മജൽ ശരീഫ് & ശരീഫ് കുവൈറ്റ്. യുവാക്കളും കുഞ്ഞുകുട്ടികളും പിന്നാലെ.

" വന്നല്ലോ വന്നല്ലോ
മിന്നും പൊലിമ വന്നല്ലോ"

മഹ്മൂദും ജാസിറും പറഞ്ഞ് തന്ന ഈരടികൾ കൈമുട്ടും പാട്ടായി സംഘാഗങ്ങൾ ഏറ്റെടുത്തു. വെസ്റ്റ് റോഡിലെത്തിയപ്പോൾ പ്രിയങ്കരനായ പി. കരീം ( കരീമുച്ച) ജാഥയോടൊപ്പം ചേർന്ന് വിളംബര നേതൃത്വം ഏറ്റെടുത്തു.

പന്തങ്ങൾ കത്തി. ഇസ്മയിൽ , സൂപ്പി, ഷാനു , ഹനീഫ് ടീം കത്തുന്ന പന്തങ്ങളിൽ അഭ്യാസം തുടങ്ങി. ജാഥ ബൂഡും പാലത്തട്ക്കയും ഈസ്റ്റ് ലൈനും കടന്ന് റാസയുടെ വീട്ടിന്ന് ലഭിച്ച ലൈം ജ്യൂസും കുടിച്ച് പി.പി. നഗർ സ്പർശിച്ച് സ്രാമ്പി കടന്ന് തിരിച്ച് ആരവങ്ങളാടെ പൂമുഖത്ത് സന്ധിക്കുമ്പോൾ,  വാർഡ് മെമ്പർ മജീദിന്റെ വീട്ടിൽ  അവിയൽ ചീരണി റെഡി.

അപ്പോഴേക്കും ഫൈസൽ - അദ്ദി- അൻവർ - മുജീബ് നേതൃത്വത്തിലുള്ള  ടീംസ്  പൂമുഖത്തെ തോരണം കൊണ്ടലങ്കരിക്കാൻ എത്തിക്കഴിഞ്ഞിരുന്നു.  പച്ചോലത്തോരണ സ്പെഷ്യലിസ്റ്റ് ശരതും കൂടെയുണ്ട്. ഇതിനൊക്കെ നേതൃത്വവുമായി പി. പി. ഹാരിസും.

ചൂടിയിൽ തീർത്ത പൊലിമ അക്ഷരങ്ങൾ പൂമുഖാതിർത്തിൽ ഉയർത്തി കെട്ടി. ആർടിസ്റ്റ് മധുർ ഹാരിസ് എഴുതിത്തന്ന പൊലിമ മുറങ്ങൾ തലയെടുപ്പോടെ പൂമുഖമേൽക്കൂരയിൽ സ്ഥാനം പിടിച്ചു. സീനിയർ വിദ്യാർഥികളുടെ നേതൃത്വത്തിൽ ഹൗസ് കീപ്പിംഗ് മറ്റൊരു വശത്ത്. വാഴക്കുലകളുമായി സൈദും വണ്ടിയുമായെത്തി.

രാത്രി ഏറെ വൈകിയിട്ടും ആർക്കും പൊലിമ പൂമുഖത്ത് നിന്ന് നീങ്ങാനേ തോന്നിയില്ല. അടുത്ത ദിവസത്തേക്ക് പൂമുഖം മാക്സിമം ചമയിച്ചൊരുക്കാൻ യുവാക്കൾ ശരിക്കും ഓടിച്ചാടി നടക്കുകയായിരുന്നു. 

വിളംബര ജാഥ ഇന്ന് കൃത്യം 6 :30 ന് പൊലിമ പൂമുഖത്ത് നിന്ന് പുറപ്പെടും

വിളംബര ജാഥ
ഇന്ന് കൃത്യം 6 :30 ന്
പൊലിമ പൂമുഖത്ത്
നിന്ന് പുറപ്പെടും

കുഞ്ഞുമക്കൾ മുതൽ മുതിർന്നവർ അണി നിരക്കുന്ന വിളംബര ജാഥ ഇന്ന് വൈകുന്നേരം 6:30ന് തുടങ്ങും.

വിവിധ സബ് കമ്മിറ്റി ചെയർമാൻ, വൈസ് ചെയർമാൻ, കൺവീനർമാർ ജാഥയ്ക്ക് നേതൃത്വം നൽകും.

പൊലിമയുടെ വിളംബരം നടത്തുക. നാളത്തെ പൂമുഖ ഉദ്ഘാടനം അറിയിക്കുക എന്നതാണ് ഉദ്ദേശം.

എല്ലാവരും വിളംബര ജാഥയിൽ പങ്കെടുക്കുക. പൊലിമ നമ്മുടെ നാടിന്റെ ഉൽസവമാണ്, പട്ലക്കാറെ പിരിശപ്പെരുന്നാൾ

*സായ്‌റാം ഗോപാലകൃഷ്ണ ഭട്ട്,* *നന്മമനസ്സിന്‍റെ പ്രതിരൂപം!*/ *അസീസ്‌ പട്ള*

*സായ്‌റാം ഗോപാലകൃഷ്ണ ഭട്ട്,*
*നന്മമനസ്സിന്‍റെ പ്രതിരൂപം!*

*അസീസ്‌ പട്ള*
_________________

ബദിയടുക്ക പഞ്ചായത്തിലെ നിരാശ്രയരും നിരാലംബരുമായ മനുഷ്യമനസ്സാക്ഷികളെ സാന്ത്വനഗീതികകള്‍ കൊണ്ട് തലോടുന്ന ദൈവനിയോഗിതന്‍, നോവും നൊമ്പരവും ജീവിതഗന്ധിയയായി ആത്മസ്പുടം ചെയ്ത, ഹൈന്ദവസംസ്കൃതിയുടെ  ഉന്നതകുലജാതിയില്‍ വെള്ളിക്കരണ്ടിയുമായി ഭൂജാതനായ ഭട്ട്,  ശ്രീബുദ്ധന്‍റെ അനുവര്‍ത്തനം., സമ്പത്തും അധികാരവും വെട്ടിപ്പിടിക്കാന്‍ സ്ത്രീകളെന്നോ, പിഞ്ചുകുഞ്ഞുങ്ങളെന്നോയില്ലാതെ നിഷ്ടുരം കൊന്നുതള്ളുന്ന,  കാലിക ദേശസ്നേഹകാപട്യരുടെ ജീര്‍ണ്ണിച്ച ജാതീതയയുടെ കണ്ണു തുറപ്പിക്കുന്നതില്‍ ഇത്തരം താരോദയം  അവതരിച്ചുകൊണ്ടേയിരിക്കും, അത് ദൈവനിയോഗമാണ്, കാലത്തിന്‍റെ അനിവാര്യതയും.

ഇരുന്നൂറ്റമ്പതില്‍പരം വീടുകളും, ആയിരത്തോളം പേര്‍ക്ക് സ്വയം തൊഴില്‍ കണ്ടുത്തുന്നതിനു  തയ്യല്‍ മഷീനും വിതരണം ചെയ്തുകഴഞ്ഞു എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്, ഇതില്‍പരം സുകൃതം ഒരു പുരുഷയുസ്സില്‍ എന്താണ് ചെയ്യാന്‍ കഴിയുക? ഏറെ ശ്രദ്ധേയം ഒരു കൊടിയുടെയോ, നിറത്തിന്‍റെയോ ലേബലിലല്ല എന്നതാണ്, തീര്‍ത്തും ദൈവപ്രീതിയിലായിരിക്കാം അദ്ദേഹത്തിന്‍റെ സായൂജ്യം., *“പൊലിമ”* അദ്ദേഹത്തെ ആദരിക്കാന്‍ തിരഞ്ഞെടുത്തതില്‍, പടളയുടെ മാത്രമല്ല, അദ്ദേഹത്തെ അറിയുന്ന മാലോകരുടെ ആഹ്ലാദത്തുടിപ്പുകളുടെ കരഘോഷങ്ങളാണ് കാതില്‍ മുഴങ്ങുന്നത്, അഭിനന്ദനം.,

ഇതുപോലുള്ള മഹാരഥന്‍മാര്‍ ഇനിയുമിനിയും അവതരിക്കട്ടെയെന്നു നമുക്കു പ്രത്യാശിക്കാം.

കവി പി. എസ്. ഹമീദ് നാളെ പൊലിമ പൂമുഖം ഉദ്ഘാടനം ചെയ്യും

കവി പി. എസ്. ഹമീദ്
നാളെ പൊലിമ പൂമുഖം
ഉദ്ഘാടനം ചെയ്യും

ഉത്തര കേരളത്തിന്റെ കവി, മലയാളത്തിന്റെയും.

ടി. ഉബൈദിന് ശേഷം കാസർകോടിന് ലഭിച്ച പ്രതിഭാധനനായ എഴുത്തുകാരിൽ ഒരാൾ , പി. എസ്. ഹമീദ്.  കവി പി. സീതി കുഞ്ഞി മാസ്റ്ററുടെ പുത്രൻ. മഹാകവി ടി. ഉബൈദിന്റെ സഹോദരീ പൗത്രൻ.

പി. എസ്. ഹമീദ് നാളെ പട്ലയിൽ.
പൊലിമ പൂമുഖം ഉദ്ഘാടന സെഷനിൽ ....

രാവിലെ കൃത്യം 10 മണിക്ക്. 

പൊലിമ ഖൈമ എല്ലാ വീക്കെന്റിലും പൊലിമ പൂമുഖത്ത്

പൊലിമ ഖൈമ
എല്ലാ വീക്കെന്റിലും
പൊലിമ പൂമുഖത്ത്

പ്രവാസികളെ പൊലിമ പൂമുഖത്ത് സ്വീകരിക്കുന്ന ഒരു പരിപാടിയാണിത്. നാട്ടുൽസവത്തിൽ പങ്കെടുക്കാൻ വേണ്ടി നാട്ടിൽ എത്തുന്നവരെ ആഴ്ചയിലൊരിക്കൽ "കൈഫൽ ഹാൽ " പറഞ്ഞ് ഹസ്തദാനം ചെയ്യും. വൈകുന്നേരങ്ങളിലാണീ പ്രോഗ്രാം.

തുടർ ആഴ്ചകളിൽ എത്തുന്ന പ്രവാസികൾക്ക് ആതിഥ്യം ഒരുക്കാൻ ഇവരും സ്വാഗത സംഘാംഗങ്ങളോടൊപ്പം  മുന്നിൽ നിൽക്കും. സുലൈമാനി , ഹൽവ , ഈന്തപ്പഴം,  പിസ്ത തുടങ്ങിയ വിഭവങ്ങൾ പൊലിമ ഖൈമയിൽ ഉണ്ടാകും.  പ്രവാസികൾ തന്നെയാണ് വിഭവങ്ങൾ ഒരുക്കുന്നതിനും നേതൃത്വം.

ഇതിന്റെ ചുമതല റിസപ്ഷൻ കമ്മിറ്റിക്കായിരിക്കും.

മിന്നും പൊലിമ / അസ്ലം മാവില

മിന്നും പൊലിമ

അസ്ലം മാവില

വന്നല്ലോ  വന്നല്ലോ
മിന്നും പൊലിമ വന്നല്ലോ
വീടുണർത്തി നാടുണർത്തി
ഒരുമപ്പൊലിമ വന്നല്ലോ

ഒന്നിക്കാൻ ഒന്നാകാൻ
ഒത്തൊരുമയിൽ ജിവിക്കാൻ
വീടുണർത്തി നാടുണർത്തി
ഒരുമപ്പൊലിമ വന്നല്ലോ

ആ... വന്നല്ലോ  വന്നല്ലോ
മിന്നും പൊലിമ വന്നല്ലോ
വീടുണർത്തി നാടുണർത്തി
ഒരുമപ്പൊലിമ വന്നല്ലോ

പൊലിമയോടെ നീങ്ങിടാം
പുതുമയോടെ നീങ്ങിടാം
പുതിയ സംഘശക്തിയായ്
അണിയണിയാം മുന്നിടാം

ആ... വന്നല്ലോ  വന്നല്ലോ
മിന്നും പൊലിമ വന്നല്ലോ
വീടുണർത്തി നാടുണർത്തി
ഒരുമപ്പൊലിമ വന്നല്ലോ

പയസ്സിനിപ്പുഴ നീന്തിടാം
ആറാട്ടിൻകട താണ്ടിടാം
ആറ്റിലിത്തിരി ചൂണ്ടതാത്തി
കൊഞ്ചും ഞണ്ടും  വലിച്ചിടാം

ആ... വന്നല്ലോ  വന്നല്ലോ
മിന്നും പൊലിമ വന്നല്ലോ
വീടുണർത്തി നാടുണർത്തി
ഒരുമപ്പൊലിമ വന്നല്ലോ

പൊലിമയോടെ നീങ്ങിടാം
പുതുമയോടെ മുന്നിടാം
പുതിയ സംഘശക്തിയായ്
അണിയണിയാം നട്ന്നിടാം
'
ആ... വന്നല്ലോ  വന്നല്ലോ
മിന്നും പൊലിമ വന്നല്ലോ
വീടുണർത്തി നാടുണർത്തി
ഒരുമപ്പൊലിമ വന്നല്ലോ

മാഹിൻ വൈദ്യർ വാണീടം
മാപ്പിള പാട്ട് കേട്ടീടം
മാനവ സ്നേഹം ഉള്ളീടം
മാലോകർ അറിഞ്ഞിടം

ആ... വന്നല്ലോ  വന്നല്ലോ
മിന്നും പൊലിമ വന്നല്ലോ
വീടുണർത്തി നാടുണർത്തി
ഒരുമപ്പൊലിമ വന്നല്ലോ

ഒന്നിച്ചൊന്നായ് നീങ്ങിടാം
നാടൊടുക്കെ നടന്നിടാം..
നമ്മളൊന്നായ് പാടിടാം...
നാടിൻ പൊലിമ ചൊല്ലിടാം

വരൂ വരൂവാരൂവരൂ
വരൂ  വരൂ യുവത്വമേ
വന്നൊരൂമയോടെ നമ്മൾ
പാടിടാ-മഹത്വമേ
പട്ലതൻ  മഹത്വമേ

ആ... വന്നല്ലോ  വന്നല്ലോ
മിന്നും പൊലിമ വന്നല്ലോ
വീടുണർത്തി നാടുണർത്തി
ഒരുമപ്പൊലിമ വന്നല്ലോ

കുഞ്ഞുനാടിൻ പൊലിമകൾ  
ഒളിമങ്ങാത്ത മഹിമകൾ
കുളിരുകോരും നല്ല നാടിൻ
കഥകളൊന്നായ്  ചൊല്ലിടാം

ആ... വന്നല്ലോ  വന്നല്ലോ
മിന്നും പൊലിമ വന്നല്ലോ
വീടുണർത്തി നാടുണർത്തി
ഒരുമപ്പൊലിമ വന്നല്ലോ

പൊലിമയാണ് കൂട്ടരെ
പൊലിവുമാണ് കൂട്ടരെ.
മാറന്നിടല്ലേ നാട്ടരെ
ഓർത്തിടാം പൊലിമയെ...

ആ... വന്നല്ലോ  വന്നല്ലോ
മിന്നും പൊലിമ വന്നല്ലോ
വീടുണർത്തി നാടുണർത്തി
ഒരുമപ്പൊലിമ വന്നല്ലോ

ഹായ് ...ഓട്ടോ പൊലിമ

*ഹായ് ...ഓട്ടോ പൊലിമ*

---------------------------------------------
*നാളെ (ചൊവ്വ)രാവിലെ 9.30 മണിക്ക് പൂമുഖ പരിസരം*

------------------------------------------------

_പൊലിമ പൊലിപ്പിക്കാനൊരുങ്ങി  ഓട്ടോ കൂട്ടം ..._

മൊയ്തു കൊൾത്തുങ്കര, മുഹമ്മദ് പള്ളം, അസീസ് സഫർ, നാസർ ചെന്നിക്കൂടൽ, സുബൈർ ചെന്നിക്കൂടൽ, മജീദ് ചെന്നിക്കൂടൽ, ആച്ചു കുന്നിൽ, ഹമീദ് മീതൽ, ഹമീദ് സി.കെ., രാമൻ, സി. കെ. മുഹമ്മദ് കുഞ്ഞി, ഹമീദ് കരോടി, അഷ്റഫ് കോയപ്പാടി, മൂസ ബൂഡ്, ഷെരീഫ് ചെന്നികൂടൽ, അബൂബക്കർ, ഹാരിസ് കോയപ്പാടി, അസീസ് കോയപ്പാടി, അരവിന്ദൻ കോയപ്പാടി, മൊയ്തീൻ കുന്നിൽ,നജ്മു ചെന്നിക്കൂടൽ ..... പട്ലയുടെ സ്വന്തം ഓട്ടോക്കാർ. മഞ്ഞയും കറുപ്പുമുള്ള സുന്ദരിഓട്ടോകളുടെ മുന്നിൽ ഇരിക്കുന്നവർ. ഇവരാണ് പൊലിമപ്പെരുന്നാളിന്റെ വിശേഷവുമായി എല്ലായിടത്തും വിരുന്നു പോകുന്നത്. ഇവരുടെ ഓട്ടോ ടാക്സിയിൽ പൊലിമയുടെ സ്റ്റിക്കർ ഒട്ടിക്കും.  ഓട്ടോ യാത്രക്കാർക്ക്  ഈ കൂട്ടുകാർ പൊലിമ ലീഫ് ലെറ്റും നൽകും.

നാളെയാണ്
*ഹായ് ... ഓട്ടോ പൊലിമ*പരിപാടി.

നാട്ടുൽസവ പ്രചരണ പരിപാടിയുടെ ഭാഗമാണിത്. ഇനി നമ്മുടെ നാട്ടിലെ ഓട്ടോറിക്ഷകൾ പൊലിമയുടെ മൊബൈൽപരസ്യങ്ങളായി മാറും.

---------------------Conneting Patla

*ചെറുകഥ*/*നവംബറിലെ തൊട്ടാവാടി*/*അസീസ്‌ പട്ള*

*ചെറുകഥ*

*നവംബറിലെ തൊട്ടാവാടി*

*അസീസ്‌ പട്ള*
____________________

മനസ്സില്ലാമനസ്സോടെ ഇരുമ്പ്ഗേറ്റിന്‍റെ സാക്ഷാ നീക്കി  അകത്തുകടന്നു, വല്ലാത്തൊരു വിറയല്‍.. ഇരുപത്തേഴു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതു പോലൊരു വരവ്, ദുബായിലെ കൂട്ടുകാരന് സുമിയുടെ ഉപ്പയുടെ കൈവശം ഒരു കത്ത് കൊടുക്കാനെന്ന വ്യാജേന, അന്ന് സുമിയും സായിദ്ച്ചയും ഒക്കെയുണ്ടായിരുന്നു., എന്നില്‍ വൈകാരികതയുടെ ആത്മസംതൃപ്തി പകര്‍ന്ന അതേ സ്ഥലം..., ചുറ്റിലും അവളുടെ സുറുമയിട്ട കണ്ണുകളെ പരതിയ അനര്‍ഘ നിമിഷങ്ങള്‍! കത്ത് വാങ്ങിയ സായിദ്ച്ച നീട്ടി വിളിച്ചു.........

സുമീ..... “എന്താ ഉപ്പാ......,”

എന്നെക്കണ്ടാതോടെ പെട്ടെന്ന് ഭാവമാറ്റം വന്നു, “ഈ കത്ത് ആ സൂട്കെയിസില്‍ വെച്ചോളു, കുടിക്കാന്‍ എന്തെങ്കിലും...” അവള്‍ തിരിഞ്ഞു നിന്ന് നാക്കു നീട്ടി, കണ്ണിറുക്കി ഗോഷ്ടി കാണിച്ചു,       അഭിമുഖമായ് നില്‍ക്കുന്ന സായിദ്ച്ചയ്ക്ക് മുമ്പില്‍ ഞാന്‍ ശില പോലെ നിന്നു, കുടിക്കാന്‍ വേണ്ടാ എന്നു പോലും പറയാന്‍ പറ്റിയില്ല...

ഒരു ഗ്ലാസ്‌ നിറയെ നറുടാങ്ക് അവള്‍ തെന്നെ കലക്കി ക്കൊണ്ടുവന്നു, ഇരട്ടിമധുരമായി എനിക്കു തോന്നി., ഉപ്പയുടെ പിന്നില്‍ മറഞ്ഞു അവളുടെ ഗോഷ്ടി തുടര്‍ന്ന്.. ഉമ്മയുടെ വിളി കേട്ടതോടെ അവള്‍ നടരാജ പ്രതിമപോലെ സ്തംഭിച്ചു, വിളിക്കുത്തരം നല്‍കി അകത്തുപോയി, ഞാന്‍ യാത്രപറഞ്ഞിറങ്ങി.. അന്നാ അവളെ അവസാനമായി കണ്ടത്.

ഗേറ്റിന്‍റെ ഇരുവശത്തും മതിലുകളോട് ചേര്‍ന്ന് വിവിധയിനം വര്‍ണ്ണശബളമായ ക്രോടോണ്‍  ചെടികള്‍ കൊണ്ട് നിറഞ്ഞിരുന്നു, അങ്ങപ്പുറത്തു ഒരു ചെമ്പകവും, റോസും, മുല്ലയും മറ്റു പേരറിയാത്ത പൂക്കളുടെ ഒരു കലവറ തെന്നെയുണ്ടായിരുന്നു, ഇതൊക്കെ ആരാ ചെയ്യുന്നത്? അവളുടെ ഉപ്പ ഗള്‍ഫിലല്ലേ, പിന്നാരാ....? ഉമ്മയാവോ? ഒരമ്മാവന്‍ ഇടയ്ക്ക് വരാറുണ്ട്, ഇനി അയാളെങ്ങാനാവോ?, എന്‍റെ സംശയം കാടുകയറി.. ഒരു എഴാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടിയുടെ ഉദ്യമമാവില്ല ഈ ഉദ്യാനത്തിനു പിന്നിലെന്ന എന്‍റെ ഊഹം വൃദാവിലായി. അവള്‍ തന്നെയാണെന്ന് പിന്നീടറിഞ്ഞു, അത്രയ്ക്കും മിടുക്കിയായിരുന്നു ആ സുമുഖി.

ഇന്നവിടെ ചെടികളൊന്നുമില്ല, ചെമ്പകമുണ്ടായിരുന്നടുത്തു കമുങ്ങിന്‍ തൈകളും, വാഴക്കൂട്ടങ്ങളും, കാക്കയ്ക്കും പൂച്ചയ്ക്കും താവളമൊരുക്കി, നിറം മങ്ങിയ വീട്, നാല്പത് വര്‍ഷത്തോളമുള്ള പഴക്കം കെട്ടിലും മട്ടിലും നന്നേ അറിയുന്നുണ്ട്, അന്ന് ഒരു ഫാഷന്‍ വീടായിരുന്നു.

അവളുടെ ഉപ്പ സായിദ്ച്ച കിടപ്പിലാണ്, വാര്‍ദ്ധക്യമല്ല, പക്ഷവാതമെന്നാ കേട്ടത്, സംസാരിക്കാന്‍ കഴിയുന്നു, പക്ഷെ.. കിടപ്പില്‍ തെന്നെ..മൂന്നു മാസത്തോളമായത്രേ.. ഈയടുത്ത കാലംവരെ പള്ളി പിരിഞ്ഞു കുശലം പറയുമ്പോള്‍ പല ആവര്‍ത്തി എന്നെ ക്ഷണിച്ചിട്ടുണ്ട് വീട്ടിലേക്കു... എന്തോ., ഞാന്‍ ഒഴിഞ്ഞുമാറി, അവളുടെ ഉമ്മ... വേണ്ട... ഞാന്‍ മറക്കാന്‍ ശ്രമിക്കുന്നത് വീണ്ടും ഓര്‍ക്കുന്നില്ല.

അബുദാബിയില്‍ റൂം‌മേറ്റ്സ് ആയിക്കഴിയുമ്പോഴാണ് സായിദ്ച്ചയെ ഞാന്‍ അടുത്തറിയുന്നത്, എന്നെ വല്ല്യ കാര്യമായിരുന്നു, വൈകുന്നേരങ്ങളില്‍ നാട്ടുകുശലങ്ങള്‍ പങ്കിടാന്‍ എന്നെത്തേടിയെത്തുക പതിവായിരുന്നു, ആദ്യമാദ്യമൊക്കെ സംശയത്തിന്‍റെ നിഴലിപ്പില്‍ ഞാന്‍ ഒഴിഞ്ഞു നിന്നു, എന്‍റെ അപകര്‍ഷതയായിരിക്കാം, എന്തോ... അയാള്‍ നല്ല ആത്മാര്‍ത്ഥതയോടെയായിരുന്നു., വീട്ടില്‍ നിന്നുണ്ടാക്കിയ പലഹാരവും സ്വീറ്റ്സും കഴിക്കാന്‍ സ്നേഹത്തോടെ ക്ഷണിക്കും, സ്വീട്സിലൊതുക്കി ഞാന്‍ ഒഴിയും... വീട്ടിലുണ്ടാക്കിയത്.... വേണ്ടാ, അതൊരുറച്ച തീരുമാനമായിരുന്നു., ചിലപ്പോള്‍ തോന്നിയിട്ടുണ്ട് എന്‍റെ പൂര്‍വ്വചരിത്രം ഇയാള്‍ അറിയാതെയാവോ?!

ഞാന്‍ ജീവിതത്തിലേക്ക് കാലെടുത്തുവെയ്ക്കുന്നതെയുള്ളു, അയാളാണെങ്കില്‍ സകുടുംബം ഇവിടെ ജീവിച്ചു ജീവിതം ആസ്വാദിച്ചയാളാ, ഇപ്പോള്‍ കുടുംബം നാട്ടിലാ, മക്കള്‍ പഠിക്കുന്നു, മൂത്തത് പെണ്‍കുട്ടി...എന്നു പറഞ്ഞാല്‍... സുമി.., അവള്‍ ജനിച്ചത്‌ തെന്നെ ഗള്‍ഫിലാണോ എന്നും സംശയമുണ്ട്‌.

രണ്ടാംവര്‍ഷ പ്രീഡിഗ്രീ വിദ്യാര്‍ഥി, കലയെ ഏറെ പ്രണയിച്ച ഞാന്‍, ജില്ലാതല-ചിത്രരചനാ മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് എന്‍റെ നാട്ടിലെ കുട്ടിയാണെന്നു പ്രദീപ്‌ പറഞ്ഞപ്പോഴാ അറിയുന്നത്, കുട്ടീടെ പേര് സുമയ്യ, ആരായിരിക്കും... വീട്ടിലെത്തി പതിവുള്ള ചായപോലും ഒഴിവാക്കി നേരെ കവലയിലേക്ക് വച്ചുപിടിച്ചു, സയാഹ്നപത്രത്തില്‍ ഫോട്ടോസഹിതം കണ്ടു, അന്തം വിട്ടുപോയി, ഇവളാണോ സുമയ്യ ?! എട്ടാം ക്ലാസ് വിദ്യാര്‍ഥിനി, ഗേള്‍സ്‌ ഹൈസ്കൂളില്‍ പഠിക്കുന്നു.

ഞാന്‍ ഇവളെ ആദ്യം കാണുന്നത് ഒരു നവംബര്‍ മാസത്തിലെ വൈകുന്നേരത്തില്‍, കഷ്ടിച്ച് ഒരാള്‍ക്ക്മാത്രം  നടക്കാനുള്ള ഇടവഴി, നിറയെ പിങ്കുനിറത്തില്‍ ത്രസിച്ചുനില്‍ക്കുന്ന ഉരുണ്ട തൊട്ടാവാടിപ്പൂക്കളെ പൊതിഞ്ഞ മുള്‍ച്ചെടി, ദേഹത്ത് തട്ടാതെ സൂക്ഷിച്ചു നടന്ന എന്നെ വകവെയ്ക്കാതെ ഒരു കുട്ടി മറികടന്നു, മനസ്സില്‍ രോഷമമര്‍ത്തി ഞാന്‍..

“എന്താ.. ഇത്ര തിരക്ക്, പെണ്‍കുട്ടികള്‍ക്ക് കുറച്ചു അടക്കവു ഒതുക്കവും നല്ലതാ...”  ഞാന്‍ ക്രോഷിച്ചു..

അവള്‍ തിരിഞ്ഞു നോക്കി... ആ നോട്ടം എന്‍റെ  ക്രോദത്തെ അലിയിച്ചുകളഞ്ഞു.., പുഞ്ചിരിവരുത്തി  മിഴിച്ചു നിന്നു ..

മഞ്ഞ മിഡിയും കറുത്ത ടോപ്പും, തലയില്‍ മഞ്ഞ ഷാള്‍, കാലില്‍ ധരിച്ച സന്‍റെല്‍ചെരുപ്പുവാറിനും മഞ്ഞനിരമായിരുന്നു, തനി മോഡി.. അത്രവെളുപ്പില്ലെങ്കിലും വശ്യമുഖം,  കാതില്‍ തൂങ്ങിക്കിടന്ന കടുംചെമപ്പു കല്ലില്‍തട്ടിയ നീളിന്‍കിരണങ്ങളുടെ പ്രതിഫലനം മുഖത്തെ കൂടുതല്‍ പ്രശോഭിതയാക്കി, കഴുത്തിലെ താലിമാലയിലും ചെമപ്പ്കല്ലു തെന്നെ., വിടര്‍ന്ന കണ്ണുകളിലെ കറുത്ത കൃഷ്ണമണിയുടെ വ്യതിയാനം അവളെ വല്ലാതെ ആകര്‍ഷയാക്കി.

എന്‍റെ ചുണ്ടുകള്‍ വാക്കുകള്‍ കിട്ടാതെ തപ്പിത്തടഞ്ഞു.

“ഓര്‍ക്കാപുറത്തു.... വീട്ടിലെത്താന്‍ ധൃതിയുണ്ടായിരുന്നു”

ഇടത്തെ ചുമലിലെ ഷാളിന്‍റെ അറ്റം  വലത്തോട്ടു വകഞ്ഞുകൊണ്ട്‌ നാണംപൂകി  അവള്‍ പറഞ്ഞു..

“ഹല്ലാ.... അത്, ഈ.. തൊട്ടാവാടിയുടെ മുള്ള്... തട്ടണ്ട.. എന്ന് കരുതി പറഞ്ഞതാ........”

ഒരു വിധത്തില്‍ പറഞ്ഞൊപ്പിച്ചു,

എന്‍റെ പരാക്രമം കണ്ട അവള്‍ ചുണ്ടുകള്‍ക്കുള്ളില്‍ ചിരിയടക്കിപ്പിടിച്ചത് ഞാനറിഞ്ഞു.,  ജാള്യത മറക്കാന്‍ വെറുതെ മേല്‍പോട്ടും വലത്തോട്ടും നോക്കി സമയം പോക്കി, എന്നിട്ടും... അവള്‍ പോയില്ല....

“നിങ്ങള്‍ ശാഹിദയുടെ ഇച്ചയല്ലേ?” ഞാന്‍ സധൈര്യം പറഞ്ഞു “അതെ..അവളെ എങ്ങിനെയറിയും”
“എന്‍റെ അനുജത്തീടെ കുടെയാ പഠിക്കുന്ന്നത്” അവള്‍ നടന്നു നീങ്ങി, വളവിലെത്തുന്നതിന് മുമ്പ് ഒന്നൂടെ തിരിഞ്ഞു നോക്കി, ആ നോട്ടം എന്‍റെ ഹൃദയത്തിലാ തറച്ചത്.

ഗേള്‍സ്‌ഹൈസ്കൂള്‍ യുനിഫോമില്‍ ഒന്ന് രണ്ടു കുട്ടികള്‍ രാവിലെ ബസ്സ് സ്റ്റോപ്പില്‍ കാണാറുണ്ട്, ഞാന്‍ ശ്രദ്ധ കൊടുത്തിരുന്നില്ല.

തിങ്കളാഴ്ചകളില്‍ നരേന്ദ്രന്‍ സാറിന്‍റെ ക്ലാസ്സുള്ള ദിവസമാണ്, ഷേക്സ്പിയര്‍  ഡ്രാമയൊക്കെ നെരില്‍കാണുന്ന പ്രതീതി ജനിപ്പിക്കും, ആ ക്ലാസ് മാത്രം പിന്‍ ഡ്രോപ്പ് സൈലന്‍സ് ആയിരിക്കും.. ബസ്സ് മിസ്സാവാതിരിക്കാന്‍ ധൃതിപ്പെട്ട നടത്തത്തിനിടയില്‍ അവളെ ഞാന്‍ കണ്ടു..

പിങ്ക് യുണിഫോം ധരിച്ച കുട്ടികളില്‍ ഒന്ന് സുമി യായിരുന്നു, ഞങ്ങളുടെ കണ്ണുകള്‍ തമ്മില്‍ ഉടക്കി, ഏതോ ഒരു മാന്ത്രികശക്തി എന്നെ പിടിച്ചു നിര്‍ത്തിയപോലെ, നടത്തത്തിന്‍റെ വേഗത കുറഞ്ഞ ഞാന്‍ ഓരം ചാരിനിന്നു, റോഡിനപ്പുറത്തെ സ്ഥിരം യാത്രികര്‍ ആംഗ്യം കാട്ടി വിളിച്ചു, പുസ്തകം തുറന്നു എന്തോ തിരയുന്ന മാത്രയില്‍ ഞാന്‍ പോയില്ല, എന്‍റെ ശ്രദ്ധമുഴുവനും  മുമ്പിലെ സുമിയിലായിരുന്നു, അവള്‍ക്കിങ്ങോട്ടും.

കവികള്‍ കോറിയിട്ടത്‌ പലഉരി വായിച്ചിട്ടുണ്ടെങ്കിലും..അനുരാഗം എന്താണെ  ന്നനുഭാവിച്ചറിയുന്നത് അന്നാണ്, ബസ്സ്‌ വരരുതേയെന്ന് പ്രാര്‍ത്ഥിച്ച നിമിഷങ്ങള്‍, ഞങ്ങള്‍ രണ്ടുപേര്‍ മാത്രം  ഏതോ ഒരു മായികലോകത്തില്‍ സ്വപ്നങ്ങള്‍ നെയ്തു..നിറമുള്ള സ്വപ്ങ്ങള്‍... പിന്നീടങ്ങോട്ട് കനവിലും നിനവിലും പരസ്പരം ഒഴിച്ചുകൂടാന്‍ പറ്റാതായി..

ആയിടയ്ക്കാണ് ഞാന്‍ കൊടുത്ത ഒരു എഴുത്ത്  അവളുടെ ഉമ്മ കണ്ടെടുക്കുന്നത്., വിഷമിപ്പിച്ചത് അതല്ല, എന്നെ വിളിച്ചു ശാസിച്ചാല്‍ മതിയായിരുന്നു, അല്ലെങ്ങില്‍ ഒരു ഉപദേശം... അവള്‍ എസ്.എസ്.എല്‍സിയും ഞാന്‍ രണ്ടാം വര്‍ഷ ബി.എ.യും, ഇശ നമസ്കാരം കഴിഞ്ഞു വീട്ടിലെത്തിയ എന്നെ ഉപ്പ ഉമ്മയുടെയും ജ്യേഷ്ടന്‍റെയും മുമ്പില്‍ ശാസിച്ചു.. ഇനി മേലില്‍ ആ കുട്ടിയെ കണ്ടിട്ടുണ്ടെങ്കില്‍....ങാ.. നീ വിവരമറിയും, ഇത്രേ ഇപ്പൊ ഞാന്‍ പറയുന്നുള്ളൂ.. ഉപ്പ കിതച്ചുകൊണ്ട്  അകത്തേക്ക് പോയി, നാണവും ചമ്മലും കൊണ്ട് ഞാന്‍ അന്ന് ഒന്നും കഴിക്കാതെ കിടന്നു, അവളുടെ ഉമ്മയോട് എന്തെന്നില്ലാത്ത വെറുപ്പും അവജ്ഞയും മനസ്സില്‍ കുന്നുകൂടി.., സംസ്കാരമില്ലാത്ത വര്‍ഗ്ഗം.....  നേരം വെളുക്കുന്നതുവരെ എന്‍റെ മനസ്സ് കനലിക്കുകയായിരുന്നു.

അതോടെ ഞാന്‍ പഠിപ്പ് നിര്‍ത്തി ബോംബയിക്ക് കയറി, വിസ ശരിപ്പെടുത്തി ഉപ്പ അബുദാബിയിലേക്കയച്ചു., നാലഞ്ചു വര്ഷം കഴിഞ്ഞു സ്ഥിരതയുള്ള നല്ല ഒരു കമ്പനിയില്‍ ജോലി കിട്ടിയപ്പോഴാണ് സായിദ്ച്ച താമസിക്കുന്ന റൂമില്‍ ഞാന്‍ അംഗമാകുന്നത്, തളങ്കരക്കരുടെതായിരുന്നു ആ ഫ്ലാറ്റ്.

ആദ്യ വക്കേഷനില്‍ നാട്ടില്‍ ചെന്നപ്പോള്‍ അനുജത്തിയോടു  സുമിന്‍റെ അനുജത്തി പറഞ്ഞത്രേ “ഇത്താത്ത പഠിക്കാന്‍ പോണില്ലെന്നു പറഞ്ഞു, ഉടനെ ഉപ്പ അബുദാബീന്ന് വന്നു അവളെ സമാധാനിപ്പിച്ചു, നാലുദിവസം കഴിഞ്ഞു ഉപ്പ മടങ്ങി”, എല്ലാം ഉള്ളിലൊതുക്കി ഒന്നും പുറമേ കാണിച്ചില്ല. പിന്നീടിന്നു വരെ അവളെക്കുറിച്ച് ഞാന്‍ ഒന്നും അറിയില്ല, ഇടയ്ക്ക് അയല്‍വാസി റഷീദ്  അവളെ കെട്ടിച്ച കാര്യം പറഞ്ഞു, ഞാന്‍ മിണ്ടാതെ കേട്ടു നിന്നു...,

നീണ്ട  ഇരുപത്തേഴു വര്‍ഷം!, ഒരു ഫോട്ടോ പോലും.. കാണാന്‍ ശ്രമിച്ചില്ല... ഇന്ന് മൂന്നു കുട്ടികളുള്ള ഞാന്‍ ആദ്യ രാത്രി തെന്നെ ഈ സംഭവം എന്‍റെ സഹധര്‍മ്മിണിയോട് പങ്കു വെച്ചിരുന്നു.. കുറേ  സഹതപിച്ചു, ആ കുട്ടി ആരാണെന്ന്പോലും ചോദിച്ചില്ല, അറിയാന്‍ താല്‍പര്യമില്ലാഞ്ഞിട്ടോ അതോ എന്നെ വിഷമിപ്പിക്കണ്ട എന്നു കരുതിയോ... എന്തോ, രണ്ടായാലും അവളുടെ നിലപാടിനെ ഞാന്‍ മനസ്സ് കൊണ്ട് അഭിനന്ദിച്ചു.

വിറയ്ക്കുന്ന കൈകളോടെ കാളിംഗ്ബെല്‍ അമര്‍ത്തി കാത്തുനിന്നു, ദീപ്തമായ പ്രതാപം അനുസ്മരിപ്പിക്കുംവിധം സുമിയുടെയും അനുജന്‍റെയും മറ്റും നരച്ച  ഫോട്ടോകള്‍ ചുവരില്‍ തൂങ്ങുന്നത് ജനല്‍പ്പാളിയിലൂടെ ഞാന്‍ ശ്രദ്ധിച്ചു,

പെട്ടെന്ന് വാതില്‍ തുറക്കപ്പെട്ടു, മുമ്പില്‍ നില്‍ക്കുന്നതു... ആ കണ്ണുകളില്‍ നിന്നും മനസ്സിലായി... ആകെ മാറിയ കോലം, നൈറ്റി ധരിച്ചു തലയില്‍ ഒരു തട്ടവും, കഴുത്തില്‍ ഒന്നുമില്ല, ആകെയുള്ളത് രണ്ടു കമ്മല്‍..ശോഷിച്ച മുഖത്തില്‍ നിരാശ നിഴലിച്ചു ഇരുള്‍ മൂടിയിരിക്കുന്നു... എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.... അവളുടെ ചുണ്ടുകള്‍ ചോദ്യം മുഴുമിച്ചില്ല.. എന്നെ മനസ്സിലായിട്ടുണ്ടാവും, നീണ്ട മൂകത.... അവള്‍ താഴെ കണ്ണുംനട്ടുനിന്നു,  ഞാന്‍ അവളെയും..കാലത്തിന്‍റെ  മാറ്റങ്ങള്‍ക്കിടയിലെ കാന്‍വാസില്‍ പാകര്‍ന്ന  രണ്ടു രംഗചിത്രങ്ങള്‍... ഒന്ന് മധുരം, മറ്റൊന്ന് കൈപ്പ്.. എന്‍റെ നെഞ്ചിടിപ്പ്‌ കൂടിയതുപോലെ തോന്നി... തൊണ്ട വരണ്ടു, ശബ്ദം പുറത്തു വരുന്നില്ല... എവിടന്നു തുടങ്ങണമെന്നറിഞ്ഞൂടാ ...

“ആരാ.. സുമീ. ...” ഉമ്മയാണെന്ന് തോന്നി, “ഉപ്പയെക്കാണാന്‍ ആരോ വന്നിരികിക്കുന്നു” “കയറിയിരിക്കാന്‍ പറയു..” മരുന്ന്  കഴിക്കുന്നതിനിടയില്‍ ഉപ്പ പറഞ്ഞു... അവള്‍ തിരികെ വന്നു സ്തംഭിച്ചു നിന്ന എന്നെ അകത്തേക്ക് ഇരിക്കാന്‍ ആംഗ്യം കാണിച്ചു.. ഞാന്‍ ഒരു യന്ത്രം പോലെ അനുസരിച്ചു, ഒരുഭാവമാറ്റവുമില്ലാതെ നിര്‍വികാരയായി  അവള്‍ തിരിഞ്ഞു നടന്നു.... എന്‍റെ മനസ്സില്‍ ഒരായിരം ചിന്തകളുടെ തീച്ചൂളകള്‍ ഇരമ്പിച്ചു,... ഇവള്‍ക്ക് എന്താ പറ്റിയെ ? ഇനി അസുഖം വല്ലതും..........?! ഭര്‍ത്താവും മക്കളും..?.

“ഉപ്പ വിളിക്കുന്നു” ആ ശബ്ദം എന്‍റെ ചിന്തയെ ഒരുപാട് പിന്നോട്ട് കൊണ്ടുപോയി, ശബ്ദത്തിനുമാത്രം ഒരു മാറ്റവുമില്ല.... എന്‍റെ സു..... അല്ല ഇനി അങ്ങനെ പറയാന്‍ പറ്റില്ലല്ലൊ.. സുമിയുടെ ശബ്ദം ഇന്നും ഒരു മാറ്റവുമില്ല.

വീട്ടിലെ ചെറീയ മുറികളൊന്നിലെ, കട്ടിലില്‍ മലര്‍ന്നുകിടക്കുന്നു സായിദ്ച്ച, എന്നെക്കണ്ടമാത്രയില്‍..കൈ പൊക്കാന്‍ ശ്രമിച്ചു, പക്ഷെ കഴിഞ്ഞില്ല, ആ വിരലുകള്‍ പരസ്പരം സമ്മുഖിച്ചു, എന്‍റെ പേരു വിളിച്ചു, കണ്‍പോളകളുയര്‍ന്നു ... ഞാന്‍ വേഗം ആ കയ്യില്‍ പിടിച്ചു... വികാരനിര്‍ഭരമായി ഒന്നു പുഞ്ചിരിച്ചു,

“ഇന്നലെ എത്തിയപ്പോഴാ.. തീരെ കിടപ്പിലാണെന്നു അറിഞ്ഞത്....ഇപ്പോള്‍.. കുറവുണ്ടോ?”,
“ഹാ... ഹെന്ത് കുറവ്! ശരീരത്തേക്കാള്‍  മനസ്സാണ് പൊള്ളുന്നത്,” അയാള്‍ തുടര്‍ന്ന്.. “ ഒറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ... മരിക്കുന്നതിനു മുമ്പ് നിന്നെ ഒന്ന് ഇവിടെവെച്ചു കാണണമെന്ന്... അല്ഹമ്ദുലില്ലാഹ്...അത് സാധിപ്പിച്ചു...”
ഭാര്യയെ ചൂണ്ടി... “അന്നിവള്‍ അറിവില്ലാതെ ചെയ്ത തെറ്റിന് നിന്നോട് ഞാന്‍ മാപ്പുചോദിക്കുന്നു.....”

“അരുത്”...ഞാന്‍ ആ വായ പൊത്തിപ്പിടിച്ചു.... “പരിചയപ്പെട്ട അന്നുതൊട്ടു ഒരു ഗുരുവിനെപ്പോലെമനസ്സില്‍ കൊണ്ട് നടക്കുന്നവനാ നിങ്ങളെ ഞാന്‍, ആ നിങ്ങള്‍... വേണ്ട.... എന്‍റെ തെറ്റ്, ഞാന്‍ മറച്ചു വെക്കുന്നില്ല... ശുദ്ധമനസ്സോടെയായിരുന്നെങ്കിലും.... ഞാനും ഓര്‍ക്കണമായിരുന്നു..“

നിറകണ്ണുകളോടെ ഉമ്മ എന്നെ നോക്കി, ഞാന്‍ കൂടുതല്‍ വിഷണ്ണനായി, അയാള്‍ തുടര്‍ന്ന്.. “എസ്.എസ്.എല്‍ സി മുഴുമിക്കാന്‍ കൂട്ടാക്കാത്ത സുമിയെ സാന്ത്വനിപ്പിക്കാന്‍ ഞാന്‍ നാലു ദിവസത്തേക്ക് എമര്‍ജന്‍സിലീവെടുത്ത്  നാട്ടില്‍ വന്നപ്പോള്‍ തിരക്കിയിരുന്നു, അപ്പോഴേക്കും  നീ നാടു വിട്ട വിവരമാണ് ഞാനറിഞ്ഞത്, അവള്‍ ഡിഗ്രി ചെയ്തു, കുറെ നിര്‍ബന്ധിച്ചു  ഒരു വിവാഹത്തിനും  സമ്മതിപ്പിച്ചു,  അതും അവളുടെ അനുജത്തിയുടെ ഭാവിയോര്‍ത്തു.. പക്ഷെ ഞങ്ങള്‍ക്ക് തെറ്റിപ്പോയി, അവന്‍ അറിയപ്പെടാത്ത ഒരു രോഗത്തിന് അടിമയായിരുന്നു,” അപ്പോള്‍ കടന്നു വന്ന സുമിയെ ചൂണ്ടി പറഞ്ഞു...” ഒഴിയാന്‍ ഇവള്‍ കൂട്ടാക്കിയില്ല,” ഞങ്ങളെ അവള്‍ ശിക്ഷിക്കുകയായിരുന്നു.

“ഉപ്പ അധികം സംസാരിക്കണ്ടായെന്നല്ലേ.... ഡോക്ടര്‍ പറഞ്ഞത്?”

അയാള്‍ തുടര്‍ന്ന്, “ഇനി മരിച്ചാലെന്താ... വല്ലാത്ത ആശ്വാസം.. ഞങ്ങള്‍ എതിരല്ലായിരുന്നു എന്ന സത്യം നീയും എന്‍റെ മോളും തിരിച്ചറിഞ്ഞല്ലോ....?”

“അപ്പോള്‍, അവളുടെ കുട്ടികള്‍..?” ഞാന്‍ ആകാംഷയോടെ ചോദിച്ചു... അയാള്‍ തലതിരിച്ചു വിങ്ങിപ്പൊട്ടി... കണ്ണുനീര്‍ തുടച്ചു.. “മക്കള്‍  പോയിട്ട്... അവര്‍ക്ക് ദാമ്പത്യജീവിതം തെന്നെയുണ്ടായിരുനുന്നോഎന്നത് തെന്നെ സംശയം?”, ഇത് കേട്ട് സുമി  അകത്തേക്ക് പോയി... “ഇത് മൂന്നാം വര്‍ഷമാണ്‌ അവന്‍ ഈ ലോകത്തോട്‌ വിടപറഞ്ഞിട്ടു...”

എന്‍റെ ഉള്ളൊന്നു കാളി, അണപൊട്ടിയൊഴുകുന്ന ബാഷ്പിച്ച ചുടുകണ്ണുനീര്‍ അയാളെ കൈമുഷ്ടിയില്‍ അടര്‍ന്നു വീണു താപിച്ചു., ചുടുനിശ്വാസനത്തോടെ എന്‍റെ കൈ കഴുത്തു നീട്ടിചുംബിച്ചു.... അനിയന്ത്രിതമായി ഞാന്‍ ആ മൂര്‍ദ്ദാവില്‍ ചാഞ്ഞു കെട്ടിപ്പിടിച്ചു ചുംബിച്ചു.. എല്ലാറ്റിനും മൂക സാക്ഷിയായി ചുമരില്‍ തിരിഞ്ഞു നിന്നു ഏങ്ങിയേങ്ങിക്കരയുന്ന ഉമ്മ....

ശോകം..........മൂകം...........

ഇശൽ പൊലിമയിൽ ഗൾഫ് സൗഹൃദങ്ങളുടെ ആശംസകൾ, പാട്ടുകൾ ലൈവായി !

ഇശൽ പൊലിമയിൽ
ഗൾഫ് സൗഹൃദങ്ങളുടെ
ആശംസകൾ,
പാട്ടുകൾ ലൈവായി !

പൂമുഖ മുറ്റത്തെ ലൗഡ് സ്പീക്കറിൽ ഗൾഫ് സൗഹൃദങ്ങളുടെ ആശംസകളും ഗാനങ്ങളും !
ഇശൽപ്പൊലിമ രാവിലാണ് ഈ സന്തോഷ നിമിഷങ്ങൾ ! നമ്മോടൊപ്പം പ്രവാസികളായ നമ്മുടെ ഉടപ്പിറപ്പുകളും.

" അവരും ആഘോഷിക്കണം, നമ്മുടെ സന്തോഷത്തിൽ പങ്ക് ചേരാൻ അവരും നാട്ടുകാരോടൊപ്പം ഉണ്ടാകണം " ഈ ഒരാശയം മുന്നോട്ട് വെച്ച് ഇശൽപ്പൊലിമ കോർഡിൻ'സ് ബഷീർ ബി, പട്ല, ഷരീഫ് കുവൈറ്റ്, അഷ്താഫ് ബിൻ അഷ്റഫ് എന്നിവർ പറഞ്ഞു,

ബുധനാഴ്ചയിൽ മാത്രമൊതുങ്ങില്ല ഇശൽ പൊലിമ. നവംബർ 18 വരെയുള്ള ഷെഡ്യൂൾ തയാറായി.

ഇശൽ പൊലിമ സംഘാടനത്തിൽ ശരീഫ് മാഷിനും  നല്ല റോളുണ്ട്.

ബുധനാഴ്ച നടക്കുന്ന ഇശൽ പൊലിമ വൈകു. 06:30 മുതൽ 09:30 വരെ. ആൻകറിംഗ് ചുമതല അഷ്താഫിന്.

ചായ് മക്കാനി

പൊലിമ പൂമുഖത്ത്
ചായ് മക്കാനി
ഉദ്ഘാടനം
അഞ്ച് പേർ ഒന്നിച്ച്

ഇനി ചായമക്കാനി ഉദ്ഘാടനം, അതിനായി നമ്മുടെ പട്ലക്കാരായ
ടി. എച്ച്. അബ്ദുൽ റഹിമാൻ, കരോടി അബ്ദുൽ റഹിമാൻ, ബിസ്മി അബൂബക്കർ, കൊല്യ അബൂബക്കർ, അന്ത എന്നിവരെ സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

ഇങ്ങനെ ഒരു അനൗൺസ്മെൻറ്  മറ്റന്നാൾ വൈകുന്നേരം കൃത്യം 6:30ന് കേൾക്കാം.  ചായ മക്കാനിയുടെ ഉദ്ഘാടനം അങ്ങിനെയാണ്  പൊലിമ ഏർപ്പെടുത്തിയിട്ടുള്ളത്.

ആരും ഒഴിവല്ല, ആരെയും തഴയാനുമില്ല. ഇവരുടെ ആരുടെയെങ്കിലും ഒരാളുടെ കയ്യിൽ നിന്ന് നല്ല ചൂട് ചായ വാങ്ങിക്കുടിക്കാത്തവർ ഉണ്ടാകില്ല.
അവരെ പരിഗണിക്കുക കൂടിയാണ് പൊലിമ നാട്ടുത്സവം.

തുടർന്ന് എന്നും രാത്രി മണി മുതൽ ഒമ്പത് വരെ സുലൈമാനി. ചുടു കട്ടൻ കുടിക്കുന്നതോടൊപ്പം പൊലിമ ചർച്ചയും സജീവമാകും.

വരണേ, പൂമുഖ ഉദ്ഘാടനം കാണാൻ...

പൊലിമ പൂമുഖ ഉദ്ഘാടനവും കേരളപ്പിറവി ദിനാഘോഷവും

പൊലിമ പൂമുഖ ഉദ്ഘാടനവും
കേരളപ്പിറവി ദിനാഘോഷവും

നാടൻ കളികൾ പി. അബ്ദുൽ കരീം (WEST ) ഉദ്ഘാടനം ചെയ്യും.

രെജിസ്ട്രേഷൻ
രാവിലെ 8: 30 മുതൽ

ചാക്ക് കളി
തവളച്ചാട്ടം
പഞ്ചഗുസ്തി

ഒരാൾക്ക് ഒന്നിൽ മാത്രം.
ആദ്യം രജിസ്റ്റർ ചെയ്യുന്ന 12 പേർക്ക് കളിക്കാം. (3 കളിക്ക് 36 പേർ)

8: 45 ന് കളികൾ തുടങ്ങും.
വീട്ടിൽ ചാക്ക് ഉള്ളവർ ഒന്നോ രണ്ടോ കയ്യിലെടുത്തോളൂ.

വിജയികളെ കാത്ത് ഡ്രമ്മിൽ പഴക്കുലകൾ പഴുത്ത് കൊണ്ടിരിക്കുന്നു. 

പൊലിമ സായാഹ്നക്കൂട്ടം എല്ലാവരും അറിയാൻ

പൊലിമ
സായാഹ്നക്കൂട്ടം
എല്ലാവരും അറിയാൻ

( www.patlapolima.in )

മിക്ക ദിവസവും പൊലിമ പൂമുഖത്ത് കൂടിയിരുത്തമുണ്ടാകും. സബ് കമ്മറ്റികളുടെ യോഗങ്ങൾ, സ്വാഗത സംഘം മീറ്റിംഗ്, പ്രോഗ്രാം കമ്മിറ്റിയുടെ കൂടിയാലോചന .... നമുക്കതിനെ സായാഹ്നക്കൂട്ടം എന്ന് പറയാം.

ആ യോഗങ്ങൾ ആർക്കും അന്യമല്ല, അവിടെ വരുന്ന ആർക്കും  യോഗത്തിൽ ഇരിക്കാം, കേൾക്കാം, അഭിപ്രായങ്ങൾ ഉണ്ടെങ്കിൽ നല്ല രൂപത്തിൽ നിർദ്ദേശിക്കാം. കാരണം, പൊലിമ നമ്മുടെ എല്ലാവരുടെയുമാണ്. ഏത് സബ്കമ്മറ്റിയാണോ യോഗം ചേരുന്നത് അവർ നിർബന്ധമായും യോഗം തീരും വരെ ഉണ്ടാകണം.

ഒരു ഭാഗത്ത് യോഗം നടക്കും, യോഗത്തിൽ ഇരിക്കുന്നവർക്ക് ഇരിക്കാം.  പിന്നൊരു ഭാഗത്ത് പൊലിമയുടെ പൊൽസും നടക്കും. നേർപ്പിച്ച നാടൻ സുലൈമാനി കുടിച്ചു പോകുകയും ചെയ്യാം.

സ്വാഗത സംഘം ഭാരവാഹികളെ ഉൾപ്പെടുത്തിയുള്ള പ്രോഗ്രാം കമ്മിറ്റി യോഗം മിക്ക ദിവസവും ഉണ്ടാകും. അതിന് പ്രത്യേക അറിയിപ്പ് ഉണ്ടായിരിക്കില്ല. സമയം 8: 20 PM.  വിവിധ സബ് കമ്മിറ്റി ഭാരവാഹികളുടെ അഭിപ്രായങ്ങൾ ആ യോഗത്തിൽ അവതരിപ്പിക്കാം.

ജനറൽ കൺവീനർ
പൊലിമ

ക്ലാസ് മേറ്റ്സ് പൊലിമ_

*_ക്ലാസ് മേറ്റ്സ് പൊലിമ_*
➖➖➖➖➖➖➖➖➖➖➖
ക്ലാസ്മേറ്റ്സ് കൂട്ടായ്മകളുടെ വര്‍ണ്ണ ലോക വിസ്മയം തീര്‍ക്കാന്‍ പൊലിമ അവസരമൊരുക്കുന്നു.

പോയ് പോയ കാമ്പസ് ജീവിതം!!!!!
ഇല്ല തിരിച്ച് കിട്ടില്ലൊരിക്കലും ,

എന്നാലും
നമുക്കാ വസന്ത കാലത്തിന്‍റെ ഓര്‍മ്മകളിലേക്കൊരു മടക്കമായാലോ....
ഏതൊക്കെയൊ വഴികളില്‍ ചിതറിപ്പോയവരാണ് പലരും...

പഴയ കാല കാമ്പസ് ഓര്‍മ്മകളും ഗ്യഹാതുരത്വവും ഉളളില്‍ ഇപ്പോഴും പ്രഭ ചൊരിയുന്നുണ്ടാവാം.
ചോദിക്കാനും പറയാനും കേള്‍ക്കാനും എല്ലാവര്‍ക്കും ഒരു പാടുണ്ടാകും.

പഴയ കാല ഒാര്‍മ്മകള്‍ ,തമാശകള്‍ ,സങ്കടങ്ങള്‍ , കാമ്പസ് രാഷ്ട്രീയങ്ങള്‍ ,
ഗോരിയും കൊത്തംകല്ലും, കണ്ണ് പൊത്തിക്കളിയും, തമ്മില്‍ തല്ലിയും തല്ലിച്ചും , ചൊടിച്ചും ചൊടിപ്പിച്ചും അങ്ങനെ അങ്ങനെ  ക്യാമ്പസ് ജീവിതത്തിന്‍റെ ആ മധുരം നിറഞ്ഞ  ആ ഓര്‍മ്മകളിലേക്ക്.....

പലരും കോലം മാറിയാരിക്കാം , പക്ഷേ ഒാര്‍മ്മകള്‍ക്ക് ഇന്നും ബാല്യമായിരിക്കും.
ഒരു പാട് വര്‍ഷങ്ങളായി തമ്മില്‍ കാണാത്തവര്‍....

വരൂ നമുക്കൊന്നിക്കാം  ഒത്ത് കൂടാം , പട്ള  സ്ക്കൂളിന്‍റെ തീരുമുറ്റത്ത്..... വീണ്ടും നമുക്ക് ആ പഴയകാല ഓര്‍മ്മകളുടെ ഭാണ്ഡം തുറന്ന് കൗതുകങ്ങളുടെ വര്‍ണ്ണ വിസ്മയം തീര്‍ക്കാം....
1975 മുതല്‍ 2015 വരെയുളള ബാച്ചുകളിലുളള വിദ്യാര്‍ത്ഥികളുടെ അത്യപൂര്‍വ്വമായ  സംഗമം...
=============================
ഈ ബൃഹത്തായ പരിപാടിയുടെ വിജയത്തിന് വേണ്ടി എല്ലാ ബാച്ചിലെ  രണ്ടോ മൂന്നോ പേരെ ഉള്‍പ്പെടുത്തി ഒരു വാട്സ് ആപ് ഗ്രൂപ്പ്  ക്രിയേറ്റ് ചെയ്യാന്‍ ഉദ്ധേശിക്കുന്നു.

പല ബാച്ചുകളിലുളളവരുടെയും വാട്സ് ആപ് കൂട്ടായ്മ ഉണ്ടായിരിക്കാം .അതില്‍ നിന്നും സെലക്റ്റ് ചെയ്യുന്ന ആളുടെ പേരും നമ്പരും താഴെക്കാണുന്ന വാട്സ് ആപ് നമ്പറില്‍ അയച്ച് തരിക.
🔲🔲🔲🔲🔲🔲🔲🔲🔲🔲🔲
📱👉     *_050 5855290_*
*_ബക്കര്‍ പട്ള_*
(  _ചെയര്‍മാന്‍ ,ക്ലാസ് മേറ്റ്സ് & സര്‍പ്രെെസ്_) പൊലിമ പട്ള
▪▪▪▪▪▪▪▪▪▪▪

"സ്നേഹപ്പൊലിമ " പ്രകാശനം നടന്നു

"സ്നേഹപ്പൊലിമ "
പ്രകാശനം നടന്നു

കെൻറ്റിങ്കര (പട്ല): പൊലിമ പൂമുഖ ഉദ്ഘാടന  പ്രചരണാർഥം പുറത്തിറക്കുന്ന "സ്നേഹപ്പൊലിമ"യുടെ പ്രകാശനം ഇന്ന് നടന്നു.

പൊലിമ പൂമുഖത്ത് വെച്ച് ദിനേന നടക്കുന്ന  "പൊലിമ സായാഹ്നക്കൂട്ടം" പരിപാടിയിൽ വെച്ച് പൊലിമ ചെയർമാൻ എച്ച്. കെ. അബ്ദുൽ റഹിമാൻ ആദ്യ ലീഫ്ലെറ്റ് പൊലിമ ട്രഷറർ പി. പി. ഹാരിസിന് നൽകി പ്രകാശനം ചെയ്തു.

എം. എ. മജീദ്, സി. എച്ച്. അബൂബക്കർ , സൈദ് കെ. എം., ബി.ബഷിർ , എ.കെ. ഹാരിസ്, എം. എം. ഹാസിഫ്, ഹനീഫ് കൊയപ്പാടി, സൂപ്പി പട്ല, ഷരീഫ് കുവൈറ്റ് തുടങ്ങിയവർ സംബന്ധിച്ചു.

പൊലിമ പൂമുഖ ഉദ്ഘാടന തയ്യാറെടുപ്പുകൾ " പൊലിമ സായാഹ്നക്കൂട്ടം" വിലയിരുത്തി. ചെയർമാൻ എച്ച്. കെ. അബ്ദുൽ റഹിമാൻ അധ്യക്ഷത വഹിച്ചു.

പട്ള, പച്ചപ്പിന്‍ ശാലീനതയില്‍,* *പൊലിപ്പിക്കും പൊലിമയെ..../അസീസ്‌ പട്ള

*പട്ള, പച്ചപ്പിന്‍ ശാലീനതയില്‍,*
*പൊലിപ്പിക്കും പൊലിമയെ....”*

*അസീസ്‌ പട്ള*

__________________________________

*(ചരിത്രാവലംബം, ജ. പി. അബൂബക്കര്‍)*

*“എത്ര മനോഹരമീ ഭൂമീ......*
*ചിത്രത്തിലെഴുതിയ പോലെ,”*

ഒ.എന്‍.വി. യുടെ ഗൃഹാതുരത്വമുണര്‍ത്തുന്ന ശ്രവ്യസുന്ദരമായ  ഈ വരികള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ അറിയാതെ എന്‍റെ  “പട്ള” എന്ന കൊച്ചു ഗ്രാമത്തെ മനസ്സില്‍കാണും... “ദൈവത്തിന്‍റെ സ്വന്തം നാട്” എന്ന് വിശേഷിപ്പിക്കുന്ന കേരളക്കരയുടെ പരിച്ഛേദമാണോ എന്ന് തോന്നിയിട്ടുണ്ട് ആ പച്ചപ്പിനെ തഴുകി തലോടി കുളിര്‍പ്പിച്ചു കടന്നുപോകുന്ന ഇളം തെന്നലില്‍ നിര്‍വൃതികൊണ്ട നിമിഷങ്ങളില്‍..

നാല് നൂറ്റാണ്ടുകള്‍ക്കപ്പുറത്തെ ചരിത്ര പാരമ്പര്യമുള്ള ഒരു താഴ്വരയാണ് എന്‍റെ ജന്മനാടായ ഈ കൊച്ചു ഗ്രാമം, കിഴക്ക് നിന്ന്നു പടിഞ്ഞാട്ട് വരെ ജലസമൃദ്ധിയില്‍ തഴുത്തു വളരുന്ന നെല്‍പ്പാടങ്ങളും, കേരവൃക്ഷങ്ങള്‍ ഇടകലര്‍ന്ന കമുങ്ങിന്‍ തോട്ടങ്ങളും കൊണ്ടാനുഗ്രഹീതമാണ്.,

അര നൂറ്റാണ്ട് മുമ്പ് വരെ കാര്‍ഷികവൃത്തി മാത്രമായിരുന്നു ഉപജീവനമാര്‍ഗ്ഗം, ചുരുക്കം ചിലര്‍ കര്‍ണ്ണാടകയിലെ ബദ്രബാദിയിലും, ബംഗളൂരുവിലും, ബോംബയിലും കച്ചവടസംബന്ധമായും അല്ലാതെയും  ചേക്കേറി., മറ്റു ചിലര്‍ കപ്പലില്‍ ജോലി തേടിപ്പോയി.. സ്വാതന്ത്ര്യത്തിനു മുമ്പ് മദ്രാസ്‌ പ്രവിശ്യയുടെ കീഴിലായിരുന്നു എന്‍റെ ഗ്രാമം, കന്നട ഭാഷയില്‍ ലിഖിതപ്പെട്ട കാസര്‍കോട് ജില്ല പകുത്തുവെച്ചപ്പോള്‍ മലയാളക്കരയില്‍പ്പെട്ടത് അല്ലെങ്കില്‍ പെടുത്തിയത്, ഗുണമോ ദോഷമോ എന്നുപറയാന്‍ ഞാന്‍ ആളല്ല. തൊള്ളായിരത്തി അമ്പത്താറില്‍  ലാംഗ്വേജ് സ്റ്റേറ്റ് ആയി കേരളത്തെ പ്രഖ്യാപിക്കുന്നതുവരെ നമ്മുടെ പട്ള സ്കൂളില്‍ അഞ്ചാം ക്ലാസ് വരെ കന്നട ഭാഷ കരിക്കുലം ആയിരുന്നു.

പട്ള സ്കൂളിന്‍റെ ചരിത്രത്തിനു മുമ്പ് മറ്റൊരു പാട്യ    പദ്ധതി സംരംഭത്തെക്കുറിച്ച് അറിയേണ്ടതുണ്ട്., ഇന്നത്തെ സ്രാംബിപ്പള്ളിയുടെ തെക്കുഭാഗത്ത്, അന്നത്തെ നാടുവാഴിയായ വാഴുന്നവരുടെ കയ്യിലായിരുന്നു., അവിടെ താല്‍ക്കാലിക ഷെഡ്‌ നിര്‍മ്മിച്ച്‌ മതപഠനവും ഭൌതികപഠനവും (കന്നട) യില്‍ നടത്തിയിരുന്നു, പഠിതാക്കളുടെ എണ്ണം  ക്രമാതീതമായി കൂടുന്നതിനനുസരിച്ച് സ്ഥലപരിമിതി മതിയാകാതെ വന്നു, വിദ്യാഭ്യാസത്തെ ഏറെ പ്രണയിച്ച  നാട്ടുകാര്‍ തങ്ങള്‍ക്ക് ഒരു സ്കൂള്‍ അനുവദിച്ചുകിട്ടാന്‍ സര്‍ക്കാരില്‍ കൊടുത്ത  നിവേദനത്തിന്‍റെ അടിസ്ഥാനത്തില്‍, ചില ഉപാധികളോടെ സ്കൂള്‍ അനുവദിച്ചുകൊണ്ട് സര്‍ക്കാരില്‍ നിന്നും ഉത്തരവുണ്ടായി.

തുടരും...

പൊലിമ അവസരങ്ങൾക്കുള്ള വേദിയാണ് /അസ്‌ലം മാവില

പൊലിമ
അവസരങ്ങൾക്കുള്ള
വേദിയാണ്

അസ്‌ലം മാവില

പൊലിമ നിരന്തരം നിർവിഘ്നം ചർച്ച ചെയ്യപ്പെടുന്നത് വലിയ വിശേഷമാണ്. ഇതിലെ ഓരോ സെഷനുകളും ചർച്ച ചെയ്യപ്പെടുമെന്നും സംഘാടകർ മനസ്സിലാക്കണം.

അതിന്റെ കാരണം, നാമിത് വരെ നാട്ടുത്സവങ്ങളിൽ ഭാഗവാക്കായിട്ടില്ല; കണ്ടു, കേട്ടു, ആസ്വദിച്ചു. പൊലിമ അങ്ങിനെയല്ല, നമ്മുടെ നാടിന്റെ ഉത്സവമാണ്. അവിടെ പട്ലക്കാരനായ ഓരോരുത്തർക്കും അവരുടെ റോളുണ്ട്, അതെത്ര ചെറുതായാലും.

പൊലിമക്ക് ഇരുപതിലധികം സബ്കമ്മിറ്റികളുണ്ട്. അതിൽ മിക്ക ആളുകൾക്കും ആക്ടീവാകാം. എന്താണോ ചെയ്യാൻ പറ്റുന്നത് അത് ചെയ്യാം.

ചില ഒറ്റപ്പെട്ട മേഖലകളുണ്ട് പൊലിമ സജീവമാക്കാൻ . ഉദാഹരണങ്ങൾ ചിലത് ഇവിടെ എഴുതാം.
 
പോസ്റ്റർ രചന : കഴിവ് തെളിയിക്കാൻ പറ്റിയ മേഖല. ഗ്രാമത്തിന്റെ  ശാലീനത പശ്ചാത്തലമാക്കി ഭാവനകൾ വിരിയിക്കാൻ പറ്റിയ ഏരിയ. കൈവഴക്കം, വരക്കാനുള്ള കഴിവ്, അക്ഷരങ്ങൾ കോറിയിടാനുള്ള സർഗ സിദ്ധി... എന്തിന് ?  നല്ല കയ്യക്ഷരമുള്ള ആർക്കും ഇതിന്റെ ഭാഗമാകാം, വര തന്നെ അറിയണമെന്നുമില്ല.

ഫോട്ടോഗ്രാഫി : എല്ലാമുണ്ട്, ആവശ്യത്തിലേറെ, ഒരു പ്രൊഷനൽ കാമറ ഉണ്ടാകില്ല. ഉണ്ടെങ്കിൽ തന്നെ ജാഗ്രത ഇല്ലാത്ത ഉപയോഗം കൊണ്ട് അതൊരു മൂലക്കുമുണ്ടാകാം. കയ്യിലുള്ള മൊബൈൽ ഉപയോഗിച്ച് വിവിധ ആങ്കിളിൽ ഫോട്ടോ ഒപ്പിയെടുക്കാൻ താത്പര്യത്തോടൊപ്പം  കുറച്ച് അധ്യാനവും വേണം. ശ്രമിക്കാം.

അധ്വാനത്തിന്റെയും കമ്മിറ്റ്മെൻറിന്റെയും ഒരു വിജയക്കഥ പറയട്ടെ. പൊലിമ പൂമുഖം തന്നെ ! പകൽ മുഴുവൻ അവരുടെ ജോലി, അത് വൈറ്റ് കോളറ ജോലിയല്ല. വീട്ടിൽ വൈകുന്നേരം എല്ലാവരെയും പോലെ അവർക്കെത്താം. പകരം ഒരാഴ്ചയിലധികം അവർ ദിവസം  അവരെത്തിയത് കെൻറ്റിങ്കരയിൽ . ഒരു നയാ പൈസ പ്രതിഫലേച്ഛ കൂടാതെ അഞ്ചെട്ട് പേർ ചെയ്ത് തീർത്ത വർക്ക് ഉണ്ട് പട്ലയുടെ എൻട്രൻസിൽ. അത് പട്ലയുടെ കൂടി പൂമുഖമാണ്.

അത് വെറുതെ ഉണ്ടായതല്ല. തല ചിലവാക്കി ചെയ്ത കലാപൂമുഖം. അധ്വാനത്തിന്റെ ഫലം.  പാതിരാത്രി വരെ അവർ വിയർത്തു പണിയെടുത്തു. കുണ്ടും കുഴിയും ചളിയും താണ്ടിയാണ് ഡസൻ കണക്കിന് നെടുങ്കൻ കമുകുകൾ അവിടെ എത്തിയത് ! ഒരു ഫോർമുല അവർക്ക് ഉണ്ടായിരുന്നു.

കെൻറ്റിങ്കരയിൽ എത്തുമ്പോൾ  നാട്ടിലേക്ക് വരുന്നവർ തല വലത്തോട്ടും, പോകുന്നവർ തല ഇടത്തോട്ടും തിരിക്കാൻ മാത്രം ചന്തമായത്  ആത്മാർഥതയും കയ്യടക്കവും കരവിരുതുമാണ്.

മാർക്കറ്റിംഗ് : രണ്ട് പൊലിമപരസ്യത്തിന് പരസ്യദാതാക്കളെ കണ്ടെത്താം. അവരുടെ വക ഒരു സമ്മാനം, ഏതെങ്കിലും ഒരു പരിപാടിയുടെ സ്പോൺസർഷിപ്പ് . സ്പോർട്സ് / ഗെയിംസ് വിജയികൾക്ക്, കലാ- സാഹിത്യ മത്സരങ്ങളുടെ ചെലവ്, സമ്മാനങ്ങൾ, പൊലിമ ബ്രെക്ക് ഫാസ്റ്റ് , പൊലിമ തൂവാല, പൊലിമ പേന എന്തും ഏതും ...
പ്രോഗ്രാമുകൾ സംഘാടകർ ചെയ്യും. പരസ്യ ദാതാക്കളെ കണ്ടെത്തൂ.

വിഷ്വൽ പരസ്യം : കുറച്ച് പണിപ്പെട്ട് മെനക്കെട്ട് ചെയ്യണം. സാങ്കേതിക രംഗത്ത് കഴിവ് തെളിയിക്കാൻ പറ്റിയ ഡെമോ. പ്രൊമോ. എന്തും.

വാർത്ത എഴുത്ത് : നർമ്മം ചാലിച്ച വാർത്തകൾ എഴുതാം. പട്ലയിൽ തന്നെ ഇരുനൂറിലധികം സ്ഥലനാമങ്ങളുണ്ട്. അതിന്റെ ചരിത്രം തെരയാം. കിട്ടിയതിനെ കുറിച്ച് കുറിപ്പ്. അല്ലെങ്കിൽ ഒരാസ്വാദനം (മലയാള അക്ഷരങ്ങൾ തിരുത്തി തരാൻ ഇവിടെ നമ്മുടെ കമ്മിറ്റിയിൽ തന്നെ രണ്ട് മലയാളം അധ്യാപകരുണ്ട്, ഇംഗ്ലിഷ് തിരുത്താൻ മുജീബ് പട്ലയെ പോലുള്ള ഇംഗ്ലീഷ് ബ്ലോഗെഴുത്തുകാരും ഭാഷാധ്യാപകരും ഉണ്ട്  )

മോടിപിടിപ്പിക്കൽ : പൊലിമ എങ്ങിനെയും മോടി പിടിപ്പിക്കാം. ഏത് പുതിയ ആശയവും പ്രയോഗിക്കാം. അവരവരുടെ ഏരിയകൾ വർണ്ണശബളമാക്കാം. സമ്മാനങ്ങൾ നേടാം.

പ്രസിദ്ധീകരണം: പരീക്ഷിക്കാം. ആഴ്ചയിൽ ഒരു ബുള്ളറ്റിൻ. എഴുതിയത്. അച്ചടിച്ചത് . A3 സൈസിൽ രണ്ട് പേജ് മതി . പത്തമ്പത് കോപ്പി. ഒരു സോഫ്റ്റ് കോപ്പി വാട്സ്ആപ്പിൽ ചുറ്റാനും മതി.

അങ്ങിനെ എത്രയെത്ര വഴികൾ ! അവസരങ്ങൾ!

എല്ലാ പരിപാടികൾക്കും സമയം കണ്ടെത്തി സജിവമാകുക എന്നത് തന്നെ ഒരു സദുദ്യമാണ്. പറ്റാവുന്നതിൽ എത്തണം,  പങ്കെടുക്കണം.

പൊലിമ പുറം നാട്ടുകാരുടെയല്ല. പട്ലക്കാരുടെ മാത്രമാണ്. നാട്ടിലും നാട്ടിന് പുറത്തുമുള്ള പട്ലക്കാരുടെ വികാരമാണ് പൊലിമ, സന്തോഷമാണ് പൊലിമ ,ആരവമാണ് പൊലിമ, ആപ്ലാദമാണ് പൊലിമ.  അത് കൊണ്ട് മാത്രമാണ് പൊലിമ പട്ലക്കാറെ പിരിശപ്പെരുന്നാളെന്ന് പറയുന്നതും !

ദൃഷ്ടിക്കുമപ്പുറം/അസീസ്‌ പട്ള

*ദൃഷ്ടിക്കുമപ്പുറം!*

*അസീസ്‌ പട്ള*
____________________________

*അമുല്‍ബേബി, അത്ഭുതബേബിയൊ?!*

ഉല്‍പാദന,വിപണിയെ നടുവൊടിപ്പിച്ച ജി.എസ്.ടി. (ഗബ്ബര്‍സിംഗ് ടക്സ്) എന്നാണു, പപ്പു-അമുല്‍ബെബി തുടങ്ങിയ നാമവിശേഷണത്താല്‍ അപഹസിച്ചധിക്ഷേപിച്ച ബി.ജെ.പി. ഭരണത്തെ  “രാഹുല്‍” തെന്നെ തിരിച്ചടിച്ചിരിക്കുന്നത്, ഗുജറാത്തിലെ പട്ടേല്‍,ദളിദ് സമുദായത്തെ കൂടെക്കൂട്ടാനായിഎന്നത്‌ കോണ്ഗ്രസിന് പുത്തനുണര്‍വ് നല്‍കുന്നു, മോടിജിയും, അമിത്ഷജിയും ഇനി ഏറെ വിയര്‍ക്കേണ്ടിവരും ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ഭരണം നിലനിര്‍ത്താന്‍..

തങ്ങള്‍ക്കെതിരെ ചെറുവിരല്‍പോലും ചൂണ്ടുന്നവരെ ഒന്നുകില്‍ കണ്ണുകള്‍ ചൂഴ്ന്നെടുക്കുക, അല്ലെങ്കില്‍ ഈ ലോകത്തു നിന്നു തെന്നെ നിഷ്കാസനം ചെയ്യിപ്പിക്കുക, ഇതാണ് ഭരണകേന്ദ്രങ്ങള്‍ അണികള്‍ക്ക് പകര്‍ന്ന കരുത്ത്‌, ആരോപിച്ചു തല്ലിക്കൊന്നതിനു ശേഷം ആരോപിതവസ്തു പശുവിറച്ചിയായിരുന്നോ, ആട്ടിറച്ചിയായിരുന്നോ എന്ന ഫോറന്‍സിക് ലാബ്‌ റിപ്പോര്‍ട്ടിന് കാത്തുനിന്ന ഭരണകര്‍ത്താക്കളുടെ കാടത്തരം!, കടുത്ത മാനസീക സംഘര്‍ഷത്തെ ഇത്തിരി ഉല്ലസിപ്പിക്കാന്‍ സിനിമാക്കൊട്ടകയില്‍ കയറിയാല്‍ ദേശീയഗാനം എഴുനേറ്റു ചോല്ലണമെന്ന ഈയടുത്ത് പൊട്ടിമുളച്ച ദേശസ്നേഹം, സാമ്രാജ്യത്ത ശക്തികള്‍ക്ക് മാതൃരാജ്യത്തെ ഒറ്റുകൊടുത്ത്  പാദസേവ ചെയ്യുമ്പോള്‍ എവിടെയായിരുന്നു?

മഹാകവിയും, ഇന്ത്യുടെ ആദ്യനോബേല്‍സമ്മാനജേതാവും, ദേശീയഗാനരചയിതാവുമായ  രവീന്ദ്രനാഥ ടാഗോര്‍ തെന്നെ ആത്യന്തികമായി താന്‍ ദേശീയവാദിയല്ല, എന്‍റെ പക്ഷം മാനവീകതയാണ്, മാനവീകതയ്ക്കെതിരുള്ള അതിരു കടക്കാലാവും അന്ധമായ ദേശീയതഎന്നു അന്നു തെന്നെ വ്യക്തമാക്കിയിരുന്നു.

നോട്ടു നിരോധനം  ചെരിപ്പിനനുസൃതമായി പാദം മുറിച്ച പ്രതീതിയായിപ്പോയി, സ്വന്തക്കാരുടെ പണം വെളുപ്പിക്കാന്‍ മാത്രം ഇത്രയും ക്രുരത പോതുജനത്തിന്മേല്‍ ചെയ്യരുതായിരുന്നു., ജി.എസ്.ടി യും രാജ്യത്ത് വരുത്തിയവിപത്ത് ചില്ലരയല്ല!, റേഷന്‍കാര്‍ഡും അധാര്‍കാര്‍ഡും ബന്ധിപ്പിക്കരുത് എന്ന സുപ്രിംകോടതിയുടെ താക്കീതുണ്ടായിട്ടും ചാര്‍ക്കണ്ടില്‍ ആധാര്‍കാര്‍ഡുമായി ബന്ധിപ്പിക്കാതത്തില്‍ അതിധാരുണമായാണ് നാളത്തെ  വാഗ്ദാനങ്ങളായ സന്തോഷികുമാരിയെന്ന ബാലികയുടെ ജീവന്‍പൊലിഞ്ഞുപോയത്?! ശ്വാസം നിലക്കുന്നതിനു മുമ്പ് ആ പിഞ്ചുമനസ്സ് മന്ത്രിച്ചത് ഇത്തിരി ചോറ്  തരുമോ... എന്നായിരുന്നു,..സ്കൂളിലെ ഉച്ചക്കഞ്ഞി മാത്രമായിരുന്നു ഏകാശ്രയം, അതും ദുര്‍ഗ്ഗപൂജയുടെ അവധികാരണം ലഭിച്ചില്ല.

 
അപമാനിതയുടെ അമ്മ എന്നാക്രോശിച്ചു സംഘികള്‍ ആ അമ്മയെ ആട്ടിയോടിച്ചു അയല്‍ഗ്രാമത്തിലെ സാമൂഹ്യസേവകന്‍റെ വീട്ടില്‍ അഭയം പ്രാപിപ്പിക്കുന്നതു വരെ  കാര്യങ്ങള്‍ എത്തിച്ച സംഭവം ഞെട്ടലോടെയാണ് ലോകമനസ്സാക്ഷി നോക്കിക്കണ്ടത്., നാം ശിലായുഗത്തിനുമപ്പുറത്താണോ??! ലജ്ജിക്കണം. കോടികള്‍ മുടക്കി സ്വപ്രതിമയെ നാട്ടിനിര്‍ത്തി ബുള്ളറ്റ് ട്രെയിന്‍ പറപ്പിച്ചാല്‍ അടിസ്ഥാനവര്‍ഗ്ഗത്തിന് ഗുണം ചെയ്യുമോ? പട്ടിണിയും അരക്ഷിതാവസ്ഥവസ്തയും നില നില്‍ക്കുന്നടുത്തോളം എന്തായിരിക്കും ആ രാജ്യത്തിന്‍റെ ഭാവി?

രാഷ്ട്രപതിയാവാന്‍ എന്തുകൊണ്ടും യോഗ്യനായ ഹാമിദ് അന്‍സാരി, ഉപരാഷ്ട്രപതിവിടവാങ്ങല്‍ പ്രസംഗത്തില്‍ ന്യുനപക്ഷം അരക്ഷിതാവസ്ഥയിലാണെന്ന് പരാമര്‍ശിച്ചതിനെ ഉടനെ പാക്കിസ്ഥാനിലേക്കു പൊയ്ക്കൊള്ളാന്‍ ആര്‍.എസ്.എസിന്‍റെ ക്ലീന്‍ചിറ്റ്, ഇന്ത്യ അവര്‍ക്ക് സ്ത്രീധനമായി കിട്ടിയതാണോയെന്നുതോന്നിപ്പോകും.

രാജസ്ഥാന്‍ നിയമസഭയില്‍ വസുന്ധര രാജെ മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രിയായ ഗുലാബ് ചന്ദ് ഖട്ടാരിയ  ന്യായാധിപര്‍, ഉദ്യോഗസ്ഥര്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവരുടെ പേരിലുള്ള അഴിമതിയാരോപണങ്ങളില്‍ സര്‍ക്കാരിന്റെ മൂന്‍കൂര്‍ അനുമതിയോടെ മാത്രമേ അറസ്റ്റു രേഖപ്പെടുത്താന്‍ കഴിയൂ എന്ന ഓര്‍ഡിനന്‍സ് അവതരിപ്പിച്ചത്., ഈ ഏകാധിപത്യത്തെ തടയിടാന്‍  രണ്ട് ബിജെപി അംഗങ്ങള്‍ തെന്നെ പ്രതിപക്ഷത്തോടൊപ്പം ഇറങ്ങിത്തിരച്ചു എന്നതാണ് ശ്രദ്ദേയം.

മാനവ വിഭവശേഷി വകുപ്പു മന്ത്രി പ്രകാശ് ജാവദേക്കര്‍ നമ്മള്‍ ഒന്നാം സ്വാതന്ത്ര്യസമരമായി പഠിച്ചുവന്ന ബ്രിട്ടീഷുകാര്‍ 'ശിപായി ലഹള'യെന്ന് വിളിച്ച 1857 ലെ കലാപത്തെ, ഇന്നലെ ഇരുന്നൂറാം വാര്‍ഷികത്തില്‍  ഇനിമുതല്‍ 1817ല്‍ ഒഡീഷയില്‍ നടന്ന പൈക കലാപം (പൈക ബിദ്രോഹ.) ആണത്രേ ഒന്നാം സ്വാതന്ത്ര്യ സമരമായി അറിയപ്പെടുക എന്ന് വ്യക്തമാക്കി.

ചരിത്രം തിരുത്തുന്ന ഭരണകൂടവും, നടപ്പില്‍ വരുത്തുന്ന മന്ത്രിയും... ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട്...

രണ്ടു സഹസ്രാബ്ദങ്ങള്‍ പിന്നിട്ട  ക്രിസ്തുമസ് ആഘോഷം ക്രിസ്ത്യാനികള്‍ക്ക്  അവരുടെ വിശ്വാസവുമായി ബന്ധപ്പെട്ടതാണ്, ആ ദിവസം തെന്നെ വാജ്പേയിയുടെ ജന്മദിനമെന്നും അത് സദ്ഭരണ ദിനമായി ആഘോഷിക്കണമെന്നും മോടിജിയുടെ ഹിന്ദുത്വം സ്മൃതി ബാബിനെക്കൊണ്ട് പറിയിപ്പിച്ചു, ഒരു സീരിയല്‍ നടിക്ക് ഇത് രണ്ടിലും പുതുമ തോന്നാനിടയില്ല.

തജുമഹല്‍ കണ്ടവരുടെയും കണ്ണ് ചൂഴണമെന്ന പ്രഖ്യാപനമില്ലെങ്കില്‍ വീണ്ടും കാണാം, ഇന്നത്തേക്ക് വിട.

പട്ല ഗ്രാമോത്സവം* /*500 അംഗ സ്വാഗത സംഘമായി*

*പട്ല ഗ്രാമോത്സവം*
*500 അംഗ സ്വാഗത സംഘമായി*

*ചെയർമാൻ*
എച്ച്.കെ. അബ്ദുൽ റഹിമാൻ

*വൈ. ചെയർമാൻ*
പി.എസ്. മഹ്മൂദ്

*ജന. കൺവീനർ*
അസ്ലം മാവില

*കൺവീനർ*
എം. കെ. ഹാരിസ്
ആസിഫ് എം. എം.
ഉസ്മാൻ കപ്പൽ

*ട്രഷറർ*
പി. പി. ഹാരിസ്
______________________

*മുഖ്യ രക്ഷാധികാരി*
എം.എ.. മജീദ്

*രക്ഷാധികാരി*
പി. അബ്ബാസ്
പി. അഹമ്മദ്
കപ്പൽ മുഹമ്മദ്
പി. എം. മുഹമ്മദ്
എസ്. എ. അബ്ദുല്ല
കുമാരി റാണി ടീച്ചർ (H .M)
ബിജു മാസ്റ്റർ ( Principal)
അബൂബക്കർ (ബാവുട്ടി)
അബ്ദുല്ല ചെന്നിക്കൂടൽ
അബ്ദുൽ റസാഖ് പട്ല
എച്ച്. കെ. മൊയ്തു
പി.എസ്.  മുഹമ്മദ്
സി.എച്ച്. മുഹമ്മദ് കുഞ്ഞി
പി. അബൂബക്കർ
എച്ച്. കെ. അബ്ദുല്ല
ബി. എം. അബ്ദുൽ റഹിമാൻ
പി.സി. അബ്ദുല്ല
മുഹമ്മദ് കുഞ്ഞി മാസ്റ്റർ
ബീരാൻ ഹാജി
മധൂർ ഗഫൂർ
മുഹമ്മദ് പട്ല
മുഹമ്മദ് ( പാസ്പോർട്ട് )
ബീരാൻ പട്ല
ബീരാൻ മൊയ്തീൻ
ഷാഫി പി.എം.
പി.എ. മുഹമ്മദ് കുഞ്ഞി
 
*അഡ്വൈസറി ബോർഡ്*
പി. അബൂബക്കർ
മുഹമ്മദ് കുഞ്ഞി മാസ്റ്റർ കൊല്ല്യ
പി. അബ്ദുൽ റഹിമാൻ ഹാജി
_______________________

*സബ് കമ്മിറ്റി*

*റിസപ്ഷൻ*

സൈദ് കെ.എം. (ചെയർമാൻ)
പി.എസ്. അബ്ദുല്ല (വൈ.ചെയർമാൻ)
ഈസ (കൺവീനർ )
നാരായണൻ മാസ്റ്റർ (അഡ്വൈസർ )
അഷ്റഫ് കുമ്പള
ഹാരിസ് ബി. എം.
മുസ്തഫ പട്ല
കൊളമാജെ അബ്ദുറഹിമാൻ
മധൂർ മുഹമ്മദ് കുഞ്ഞി
ടി. എച്ച്. മജിദ്
ബാപ്പുഞ്ഞി കരോടി
കരീം അബൂബക്കർ ബാവ
അശോക് റൈ
_____________________

*വോളണ്ടിയർ*
*ട്രാഫിക്*
*വെയിസ്റ്റ് മാനേജ്മെന്റ്*

ഫൈസൽ അരമന (ചെയർമാൻ)
റഊഫ് കൊല്യ (വൈ. ചെയർമാൻ)
കാദർ കെ. എച്ച്. (കൺവീനർ )
പവിത്രൻ മാസ്റ്റർ (അഡ്വൈസർ )
അൻവർ ബൂഡ്
ഇല്യാസ് അബ്ദുല്ല
സി.എ. മുഹമ്മദ് കുഞ്ഞി
ബീരാൻ ബഷീർ
ബാസിത് പോലിസ്
തോട്ടത്തിൽ ഇഖ്ബാൽ
സാബിക് ബൂഡ്
കരീം മൊഗർ
TH മുഹമ്മദ് കുഞ്ഞി ( Nr. സ്കൂൾ)
ഇസ്മയിൽ സാന്താക്രൂസ്
സി. അബ്ദുല്ല
അബൂബക്കർ സ്രാമ്പി
അഷ്റഫ് മൊഗർ
സൈഫ് ഇംഗ്ലീഷ്
സൈനു കൊല്യ
ശാഫി മജൽ
നവാസ് സ്രാമ്പി (നാച്ചു)
ലതീഫ് PA കുതിരപ്പാടി
സെക്കീർ മൊഗർ
ഇസ്മായിൽ സാന്താക്രൂസ്
ടി. പി. അബ്ദുല്ല
നാരായണൻ പാട്ടാളി
അഷ്റഫ് കാനക്കോട്
ആബിദ് കുന്നിൽ
ജംഷീർ
അലി ഹൈദർ കൊയപ്പാടി
അദ്നാൻ
എം.എച്ച്. ശരീഫ്
_____________________

*മീഡിയ & പബ്ലിസിറ്റി*
*വീഡിയോ & ക്യാമറ*

ഹാരിസ് എം. കെ.(ചെയർമാൻ)
ടി. എച്ച്. എം. പട്ല (വൈ.ചെയർമാൻ)
ജാസിർ (കൺവീനർ )
രാജേഷ് മാസ്റ്റർ (അഡ്വൈസർ )
സാകിർ അഹമ്മദ്
അബ്ബാസ് മജൽ
സബാഹ് മാവില
തൻസീർ അബ്ദുല്ല
ഈസ അബ്ദുല്ല
സി.എച്ച്. ഖാലിദ്
സി.എ. മുഹമ്മദ് ഷാഫി
സെക്കീർ അൽ-താജ്
_____________________

*ഫിനാൻസ്, ഇവന്റ് മാനേജ്മെന്റ് & മറ്റുള്ളവ*

നാസർ കെ. എ (ചെയർമാൻ)
അസ്ലം പട്ല (വൈ.ചെയർമാൻ)
ഉസ്മാൻ (കൺവീനർ)
ഖാദർ അരമന
കരീം കൊപ്പളം
സൈദ് കെ.എം.
എച്ച്.കെ. അബ്ദുൽ റഹിമാൻ
എം. എ . മജീദ്
പി.പി. ഹാരിസ്
അസീസ് കൊല്യ
_____________________

*ഫുഡ് & റിഫ്രഷ് മെന്റ്*

പി.പി. ഹാരിസ് (ചെയർമാൻ)
മജൽ ശരീഫ് (വൈ.ചെയർമാൻ)
ഹനീഫ് കൊയപ്പാടി (വൈ.ചെയർമാൻ)
സൂപ്പി പട്ല (കൺവീനർ)
മുരളി മാസ്റ്റർ ( അഡ്വൈസർ )
പ്രീത ടീച്ചർ ( അഡ്വൈസർ )
റസാക്ക് മൊഗർ
അബൂബക്കർ ബോംബെ
ഉബൈദ് കെ. എസ്.
ബഷീർ തിട്ക്കണ്ടം
അഷ്റഫ് ZAC
മല്ലം ഹമീദ്
അബ്ദുല്ല പട്ല
റസാഖ് കുതിരപ്പാടി
ജാബിർ ഹമീദ്
സുബൈർ തായൽ
എഫ്. ഹമീദ്
കരീം കൊല്ല്യ
മജീദ് എ (RAK )
അസീസ് പട്ല
_____________________

*പ്രൊഗ്രാം*
*ബാച്ച് മേറ്റ്സ് കോർഡി.*

സി. എച്ച്. അബൂബക്കർ (ചെയർമാൻ)
ബി. ബഷീർ (വൈ.ചെയർമാൻ)
റാസാ പട്ല (കൺവീനർ)
ബിജു മാസ്റ്റർ (അഡ്വൈസർ )
എഞ്ചി. ബഷീർ
ശരീഫ് കുവൈറ്റ്
_____________________

*സ്പ്പോർട്സ് & ഗെയിംസ്*

പി. അബ്ദുൽ കരീം (ചെയർമാൻ)
സമീർ പട്ല (വൈ.ചെയർമാൻ)
നാഫി (കൺവീനർ)
ലക്ഷ്മണൻ മാസ്റ്റർ ( അഡ്വൈസർ )
സി. അബൂബക്കർ
ബക്കർ മാഷ്
എം.പി. നവാസ്
അൻവർ A . കരീം
പി.എ. ഷംസുദ്ദീൻ
സഹദ് ബിൻ മുഹമ്മദ്
സി.കെ. സമദ്
ടി.എച്ച്. അബ്ദുൽ റഹിമാൻ
സുഹൈൽ അബൂബക്കർ
എസ്. എ. അബ്ദുൽ റഹിമാൻ
നാരായണൻ
റാസിക്
മജീദ് അരമന
സമീർ എം. പി.
ഇല്യാസ് (ബേക്കറി )
ശാഫി (പൂന)
അഷു ബി.എം.
മാഹിൻ ശരീഫ്
നിസാം  മൊഗർ
അജ്മൽ മജീദ്
നൗഷാദ് ചെമ്പൂർ
അസ്കർ CH
ആരിഫ് കുന്നിൽ
____________________

*സാഹിത്യ-കലാ-സാംസ്കാരികം*

എസ്.അബൂബക്കർ (ചെയർമാൻ)
മഹമൂദ് ബി. പട്ല (വൈ. ചെയർമാൻ)
ബക്കർ മാഷ് (കൺവീനർ)
ഷരീഫ് മാസ്റ്റർ ( അഡ്വൈസർ )
മുഹമ്മദ് അരമന
കരീം കൊപ്പള
മുജീബ് പട്ല
അഷ്താഫ് അഷ്റഫ്
അസീസ് ടി.വി.
ഫയാസ് അഹമ്മദ്
റഫീഖ് ചെന്നിക്കൂടൽ
സൈഫുദ്ദീൻ മൊഗർ
ലതീഫ് തോട്ടത്തിൽ
സുബൈർ മല്ലം
അസൂസ്  മീത്തൽ
അബൂബക്കർ ബിസ്മി
സലീം എ പട്ല (മീത്തൽ)
മാഹിൻ ഇബ്രാഹിം
മജീദ് കൊയപ്പാടി
_____________________

*മെഡിക്കൽ ടീം*
 
ഡോ: സാഹിർ അഹമ്മദ് (ചെയർമാൻ)
ഡോ:ഫംസീദ (വൈ.ചെയർപേർസൻ)
ഡോ. ഷഫീഖ് (കൺവീനർ)
ഷൗക്കത്തലി JHI(അഡ്വൈസർ )
അഷ്റഫ് ഫാർമസി
പ്രീത JPHN
ഫൈസൽ സുലൈമാൻ
കെ. എസ്. ലതീഫ്
ഡോ. അസ്ന
ഡോ. ആസിയ
ഡോ. അമൽ
ഡോ. ലിബാന
ഡോ. മറിയംബി
ഡോ. നജ്മ
ഡോ. അൻഷിദ
ഡോ. മഹ്സിന
മജീദ് മലബാരി
___________________

*സ്റ്റേജ് & ഡെക്ക.*
*ലൈറ്റ് & സൗണ്ട്സ്*

അദ്ദി പട്ല (ചെയർമാൻ)
റഊഫ് പി.എസ്.(വൈ. ചെയർമാൻ)
കാദർ S അബ്ദുല്ല (കൺവീനർ)
റിജോഷ് മാസ്റ്റർ (അഡ്വൈസർ )
നാസർ ബി.
നാഫി ബി. എം.
അയ്യൂബ് കെ.
റഷീദ്  പി. എം.
ഹമീദ് ടി.വി.
റഹീം അരമന
സൂഫി കോയപ്പാടി
യൂസഫ് കൊപ്പളം
മുഹമ്മദ് അബ്ദുല്ല PS
സബീർ ബിസ്മി
മൂസ നീരാൽ
എം. ടി. മുസ്തഫ
ഖാലിദ് TH
ഷാഹിദ് ഈസ്റ്റ് ലൈൻ
ഷുഹൈബ് ബൂഡ്
ഇജാസ് പി.എസ്.
റിയാസ് ഈസ്റ്റ് ലൈൻ
_____________________

*ഐ.ടി.*
*കറസ്പോ & സെക്ര*

ഖാലിദ് സി.എച്ച് (ചെയർമാൻ)
അബ്ദുൽ ഖാദർ സുൽത്താൻ (വൈ.ചെയർമാൻ)
ലതീഫ് കെ. എസ്. (കൺവീനർ)
പ്രദീപ് മാസ്റ്റർ ( അഡ്വൈസർ )
ഹാരിസ് മാസ്റ്റർ
അബൂബക്കർ മഷൂദ്
നവാസ് പി.എസ്
അനസ് നാസർ
മുർഷിദ്
ബാസിത് പി. എം.
മൊയ്തീൻ മിസ്-യാൻ
മുഹമ്മദ് സുഹൈൽ
സാൻ മാവില
ബാസിത് കോയപ്പാടി
അഫ്നാസ് ടി. പി.
സനാ കെ. എ
മഷ്റൂഫ് കുതിരപ്പാടി
സിനാൻ പട്ല
മുഹമ്മദ് ഇർഫാൻ സി. എച്ച്. .
ഷഹ്സാദ് ഖാദർ
അനസ് അബ്ദുള്ള ബി
അജ്മൽ അബ്ബാസ്
ഖലീൽ ടി.വി.
ഷഫീഖ് പി.എ.
_____________________

*ക്രൈസിസ് മാനേജ്മെന്റ്*
*ആദരവ് (ഹോണറിംഗ്)*
*പ്രൊജക്ട്സ് & ഇനീഷ്യയേറ്റിവ്*

അസ്ലം പട്ല (ചെയർമാൻ)
കൊളമാജ അബ്ദുൽ റഹ്മാൻ (വൈ. ചെയർമാൻ)
എം. എ. മജീദ് (കൺവീനർ )
കുമാരി റാണി ടീച്ചർ ( അഡ്വൈസർ )
എച്ച്. കെ. അബ്ദുൽ റഹിമാൻ
സി.എച്ച്. അബൂബക്കർ
അഷ്റഫ് (D D)
____________________

*മെമന്റോസ് & പ്രൈസസ്*
*എക്സിബിഷൻ*

സിറാർ അബ്ദുല്ല (ചെയർമാൻ)
സലിം പട്ല (വൈ. ചെയർമാൻ)
ഖാദർ അരമന (കൺവീനർ)
പി.ടി. ഉഷ ടീച്ചർ ( അഡ്വൈസർ )
സൈദ് കെ. എം.
കപ്പൽ അബൂബക്കർ
പി. പി. ഷംസുദ്ദീൻ
എം. പി. കരീം
അഷ്റഫ് ഖതർ
ടി.എച്ച്. നിസാർ
ബി. എം. ഹനീഫ്
ഇബ്രാഹിം പൊയ്യവളപ്പ്
നഫീസ ഫഹീമ
അഫ്സൽ s/o ബീരാൻ
ഹാരിസ് (BST )
ജാസർ ഹമീദ്
സമീർ അഹമ്മദ്
അഷ്റഫ് തോട്ടത്തിൽ
മൂസാ കപ്പൽ
____________________

*ടെക് & എഞ്ചിനീയർസ് മീറ്റ്*

എഞ്ചി. ബഷീർ (ചെയർമാൻ)
മുസ്തഫ പി. എ. ( കൺവീനർ)
ഗഫൂർ പട്ല
പി. മുഹമ്മദ് കുഞ്ഞി
പി. അബ്ദുല്ല
ടി.പി. ഫവാസ്
സി.എച്ച്. അബ്ദുല്ല
ഈസ അബ്ദുല്ല
____________________

*Online പബ്ലിസിറ്റി*

പി.സി . കാദർ (ചെയർമാൻ)
കെ. ഇ. സെമീർ (കൺവീനർ)
ലതീഫ് കുമ്പള
ഈസ അബ്ദുല്ല
ബി.എം. പട്ല
ഗഫൂർ അരമന
ഷാനു പാറ
ബി.എം.  ആസിഫ്
റഷീദ് P സീതി
ഫൈസൽ ബിൻ മുഹമ്മദ്
ഹാരിസ് കുന്നിൽ
അമീൻ PC
അബ്നാസ് മുഹമ്മദ്
____________________

*ട്രാൻസ്പോർട്ട്*

എം. എസ്. മുഹമ്മദ് (ചെയർമാൻ)
സിദ്ദിഖ് കൊളമാജെ (കൺവീനർ)
സലാം മജൽ (വൈ.ചെയർമാൻ)
ജി. അബ്ദുറസാഖ്
ശാഫി പാറ
ഹമീദ് മീത്തൽ
അഷ്റഫ് കെ . എ.
യൂസഫ് അർബാബ്
ജി. അബ്ദുറഹ്മാൻ
എം . എ . അഷ്റഫ്
പി. എം. ഹമീദ്
നൗഷാദ് സ്രാമ്പി
കെ. ബഷീർ s/o അന്തിഞ്ഞി ഹാജി
അസീസ് (സഫ)
____________________

*എക്സ്പാറ്റ്സ് സമ്മിറ്റ്*

അഷ്റഫ് തിട്ക്കണ്ടം (ചെയർമാൻ)
അഷ്റഫ് P സീതി (കൺവീനർ)
ഷംസുദീൻ കെ. എ. (വൈ. ചെയർമാൻ)
അഷ്റഫ് ഫാർമസി (കോർഡിനേറ്റർ)
ഡോ. വഹാബ് മാസ്റ്റർ (അഡ്വൈസർ )
എം. കെ. ഹാരിസ്
എഞ്ചി. മുഹമ്മദ്
ബി.എം. അബ്ദുൽ റഹിമാൻ
ബി.എം. അബ്ദുല്ല
അബ്ബാസ് കപ്പൽ
അസ്ലം കെ. എ.
ഹാരിസ് അബൂബക്കർ ബാവ
____________________

*ഗൾഫ് കോർഡിനേഷൻ*

സുൽത്താൻ മഹ്മൂദ്
(ചെയർമാൻ)
റഹിം മൊഗർ (വൈ. ചെയർമാൻ)
ബഷീർ കെ. എച്ച് (കൺവീനർ)
________________________

*യു. എ. ഇ*
മുഹമ്മദ് അരമന
അറഫാത്ത് കരോടി
ഷാഫി അബ്ബാസ്
ജവാദ് എച്ച്. കെ.

*ബഹ്റിൻ*
ടി.പി.ശാഫി
സതാർ

*ഖതർ*
ഹനീഫ് പേരാൽ
കെ. എസ്. സൈഫുദ്ദിൻ
സക്കീർ മൊഗർ
ഷാഫി AR

*സഊദി*
ടി.വി. ഷാഫി
മജീദ് കെ. എ.
ഫവാസ് പട്ല
ഹാരിസ് മഹായിൽ
ഖാലിദ് ജിസാൻ

*കുവൈറ്റ്*
ശരീഫ്

*ഒമാൻ*
പൊയ്യവളപ്പ് കരീം
റിയാസ് കരോടി
ബഷീർ PS
ഹാരിസ് ബൂഡ്

*ബോംബെ*
ബി.എം. അബ്ദുല്ല
അബൂബക്കർ ബോംബെ

*ബാംഗ്ലൂർ*
പി.സി. നവാസ്
മൊഹിനുദ്ദിൻ ഇംഗ്ലീഷ്
____________________

*ലേഡീസ് കോർഡി*

സുഹ്റ അബൂബക്കർ (ചെയർപേർസൻ)
സക്കീന (വൈ. ചെയർപെർസൻ)
ഹസീന ടീച്ചർ (കൺവീനർ)
സാബിറ ടീച്ചർ (അഡ്വൈസർ)
ഉമൈബ ടീച്ചർ
സുബൈദ അബ്ദുറഹിമാൻ
സമീറ അസ്ലം
റംസീന ഉസ്മാൻ
മുംതാസ് നാസർ
റുഖിയ സൈദ്
ഫദ്ലുന്നിസാ ഖാദർ
ഫായിസ റസാക്ക്
മൈമൂന മജീദ്
നസീഹ ഹാരിസ്
മൈമൂന മുഹമ്മദ്
സർഫുന്നിസാ കരീം
നസിയ അബ്ദുല്ല
റഹ്മത്ത് ഷംസുദ്ദീൻ
താഹിറാ മുഹമ്മദ്
ഫൗസിയ അബൂബക്കർ
സബിത അസ്ലം
____________________

*MID -TEEN വിംഗ്*

(13-15 വയസ്സുള്ള കുട്ടികളുടെ ഗ്രൂപ്പ്,  നവംബറിൽ  രൂപീകരിക്കും )
____________________

നാളെ കായികോത്സവം/സമദ് പട്ള

*നാളെ കായികോത്സവം*
( പിറ്റേ..ദിവസം..,)

സമദ് പട്ള

*ക്ഷമിക്കണം  .,*
*മഴ കാരണം കായികോത്സവം മാറ്റി*
*ഇന്ന്  യുവജനോത്സവം.,*

പട്ള.,

*ഇ*താണ് ഇന്നത്തെ *സ്കൂൾ കലോത്സവം*

രണ്ട് ദിവസം മുമ്പ് ഇവിടെ
നമ്മുടെ ( പട്ള ) വിദ്യാലയ കലോത്സവത്തിന്റെ നിലവാരത്തെ പറ്റി ഒരു
കുറിപ്പ് വായിച്ചിരുന്നു.
പിന്നീട് അതിനെ കുറിച്ച്
ഒരു ചർച്ചയും കണ്ടില്ല
കാരണം ഇവിടെത്തന്നെയുണ്ടെന്നാണ് എനിക്ക്  തോന്നുന്നത്  സ്കൂളുമായ്  ബന്ധമുള്ളവരും അതായത് (  അദ്യാപക രക്ഷകർത്താ സമിതിയിലെ അംഗങ്ങൾ ) ഇവിടെയുണ്ടായിട്ടും അതിനെ കുറിച്ച്  ഒര് വാക്ക് പോലും പറയാൻ തയ്യാറായില്ല  ഇതൊക്കെ തന്നെയാണ്  കാരണം . എന്നാണ് എനിക്ക്  തോന്നുന്നത് ,

പിന്നെന്തിന്  മുതിർന്ന (സീനിയർ ) വിദ്യാർത്ഥികളോടും അദ്യാപകരോടും ചോദിക്കേണ്ട ആവശ്യമില്ലല്ലോ.!?

ഇപ്രാവശ്യത്തെ  കോൽക്കളി ,ഡ്രാമ ,(നാടകം ) ഇവ പരിശീലിച്ചിട്ടും ,അവതരിപ്പിക്കാൻ അനുവദിച്ചില്ലത്രേ..കാരണം ,എതിർ ടീമുകളില്ലാതെ പോയത് കൊണ്ടത്രേ..!!
അവിടെ പരിപാടിയല്ല  ( കഴിവിനെ പ്രകടിപ്പിക്കൽ ) അവർ കണ്ടത് മത്സരത്തേയാണ്.. എന്ത് കൊണ്ട്  അതിനുള്ള  അവസരം നൽകിയില്ല ഇവിടെ പ്രോത്സാഹനമല്ല, ,നിരുത്സാഹപ്പെടുത്തുകയല്ലേ..ചെയ്തതും ചെയ്ത് കൊണ്ടിരിക്കുന്നതും ,

കലയെ ,കലകളെ ,പരിശീലിപ്പിക്കാൻ  അദ്യാപകരില്ല എന്നുള്ളത് അത് വേറെ കാര്യം..,
എന്നിട്ടും പൂർവ്വ വിദ്യാർത്ഥികളുടെ സഹായത്തോടെ ശീലിച്ച കലകളെ അവതരിപ്പിക്കാൻ അനുവദിക്കാത്തത്  വരുംകാലങ്ങളിൽ ഇവ പാടേ..ഇല്ലാതാക്കാനുള്ള നീക്കമല്ലേ..അവർ ചെയ്ത് കൊണ്ടിരിക്കുന്നത് .
ഉത്സവം ,മാറ്റി ,''ഗാനമേള'' മതിയെന്ന തരത്തിക്കാനുള്ള ഗൂഡ തന്ത്രമല്ലേ..ഈ കണ്ട് വരുന്ന ചില വേദിയിലെ കാഴ്ചകൾ ,
വിധി കർത്താക്കളുടെ ജോലിയും കുറയും..,,

*പരിശീലച്ച കലാ പരിപരിപാടികൾ  എന്ത് കലാപരിപാടിയായാലും , ,മത്സരടിസ്ഥാനത്തില്ലല്ലാതെ ,കലാകാരന്മാരെ തിരഞ്ഞെടുക്കാനുള്ള ,തിരിച്ചറിയാനുള്ള ,പ്രോത്സാഹിപ്പിക്കാനുള്ള , ഒര്  വേദിയായിട്ടെങ്കിലും വരും കാലങ്ങളിൽ  അതിനുള്ള അവസരം കലാകാരന്മാർക്ക് അനുവദിച്ച്  കൊടുക്കണം.., അല്ലാതെ ,..,,*
*നിരുത്സാഹപ്പെടുത്തുകയല്ല വേണ്ടത്.*
ഇനി , അഥവാ..താല്പര്യക്കുറവാണോ..വിദ്യാർത്ഥികൾക്കുള്ളതെങ്കിൽ അതിന്റെ കാരണവും ,സ്കൂളിന്റെ  ഉത്തരവാതിത്തപ്പെട്ടവർ തന്നെയാണെന്നുള്ളതിൽ ,യാതൊരും സംശയവുമില്ല.
,സംശയിക്കേണ്ടതുമില്ലാത്തതുമാണ് ,

കായികത്തിനുള്ള ,അദ്യാപകരെ പോലെയുള്ള അഭ്യസ്ഥ വിദ്യരായ കാലാ..അദ്യാപകരെ സ്കൂളിൽ  നിയമിച്ച് കൂടെ..!? അതോ..ഉണ്ടായിട്ടും പരിശീലിപ്പിക്കാത്തതോ..അതോ.മറ്റുള്ള അദ്യാപകർക്ക് കലയോടുള്ള താല്പര്യക്കുറവോ..! അങ്ങിനെയൊരു കുറവുണ്ടേലാണ്  കലാ..അദ്യാപകനെ നിയമിക്കേണ്ടത് .

,ആണ്ട് നേർച്ച എന്ന് പറയുന്നത് പോലെ പേരിനൊരു ചടങ്ങ് മാത്രമായ്  മതിയെന്നാണോ..!?   ഇവർ കരുതുന്നത് .

ഇത് ആരാ...എഴുതിയത് എന്നുള്ളത്  ചർച്ച ചെയ്യാതെ  ,ഇതിലെന്താ..എഴുതിയതെന്ന് ചർച്ച ചെയ്യുക .

നാളെ  സ്റ്റഡി ക്ലാസുണ്ടായിരിക്കുന്നതാണ് ..,
എന്ന് പറഞ്ഞ്
ക്ലാസിലെത്തിക്കഴിഞ്ഞാൽ ..,
സ്പോർട്സ് ആണെന്ന് പറഞ്ഞ്  ഗ്രൗണ്ടിലിറക്കരുത്  എന്നൊരപേക്ഷയുണ്ട്.

കുറച്ച് സമയമെങ്കിലും നേരെത്തെ പറയണേ..
അവരൊന്ന് തയ്യാറായ്ക്കോട്ടെ .,അല്ലെ..,!! അതല്ലെ..!! ??. വേണ്ടത്..,

ഗ്രാമോത്സവ അറിയിപ്പുകൾ

*ഗ്രാമോത്സവ അറിയിപ്പുകൾ*

പട്ല ഗ്രാമോത്സവത്തിന്റെ മുന്നോടിയായി നടക്കുന്ന ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ നാളെ ( ചൊവ്വ,  03 ഒക്ടോബർ )  CP യുടെ ആഭിമുഖ്യത്തിൽ ഒരു സുപ്രധാന യോഗം ചേരുന്നു.

വിവിധ വകുപ്പ് സബ് കമ്മിറ്റികളിലെ  ചെയർമാൻമാർ / കൺവീനർമാർ / സീനിയേർസ് അംഗങ്ങൾ എന്നിവർ യോഗത്തിൽ സംബന്ധിക്കും.

സ്ഥലം : പട്ല ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഹാൾ ഗ്രൗണ്ട് )
ചൊവ്വ, 03 ഒക്ടോബർ 2017
വൈകു . 07 മണി

Thursday 12 April 2018

*ചെറുകഥ /*മുതുനെല്ലിക്ക* *അസീസ് പട്ള*

*ചെറുകഥ /*മുതുനെല്ലിക്ക*

*അസീസ് പട്ള*
_______________________


“ഞാനല്ല” എന്നു പറഞ്ഞു അവള്‍ ഓടിപ്പോയി വരാന്തയിലെ  ലൈറ്റ് ഓഫ് ചെയ്തു, സമയം ഉച്ചയ്ക്ക് പന്ത്രണ്ടര... ഒരു കള്ളച്ചിരിയോടെ അച്ഛന്‍റെ മുഖത്തു നോക്കി മാളുട്ടി,

ശിവരാമാപിള്ളയ്ക്ക് ഭാവമാറ്റമൊന്നും ഉണ്ടായില്ല, അപ്പോഴും അയാള്‍ കലിപ്പില്‍ തെന്നെ, പകല്‍ വെട്ടത്തില്‍ ലൈറ്റിടുക, അനാവശ്യമായി ഫാന്‍ പ്രവര്‍ത്തിപ്പിക്കുക, വെള്ളത്തിന്‍റെ ടാപ്പ് പൂര്‍ണ്ണമായും അടയ്ക്കാതിരിക്കുക ഇതൊക്കെ അയാളെ വല്ലാതെ അലോസരപ്പെടുത്തും., ജീവിതത്തില്‍ വളരെ കൃത്യനിഷ്ഠത പാലിക്കുന്ന വ്യക്തിത്വമാണ്., മക്കളെയും..

നഗരമധ്യത്തില്‍  തൊട്ടടുത്ത ഒരു എക്സ്പോര്‍ട്ട് ഓഫീസില്‍ ലോജിസ്ടിക് മേധാവിയായി ജോലി ചെയ്യുന്നു, ഒട്ടുമിക്ക ഡോക്യുമെണ്ടുകളും അയാളുടെ കയ്യൊപ്പ് പതിയാതെ നീങ്ങില്ല, പാക്കിംഗ് ലിസ്റ്റ് തൊട്ടു ബില്‍ ഓഫ് ലാടിംഗ് വരെ അയാളുടെ മേശയില്‍ നിരന്നിരിക്കും., സ്കൂള്‍ അവധിയായതിനാല്‍ രാഹുലും, മാളവികയും വീട്ടിലുണ്ടാകും, അതാ അയാളെ ശനിയാഴ്ചയൂണ് വീട്ടില്‍തെന്നെയാക്കാന്‍ പ്രേരിപ്പിച്ചത്.

അടുക്കളയില്‍ വറുത്ത മീന്‍ വാങ്ങിവെയ്കുന്ന സുചിത്ര ഇതൊന്നും അറിയുന്നില്ല, അദ്ദേഹത്തിന്ഷ്ടപ്പെട്ട ഉള്ളിത്തീയല്‍ നന്നായിട്ടുണ്ടോയെന്നു സ്വയം വിലയിരുത്തി വിരല്‍ സാരിത്തുമ്പില്‍ തുടച്ചു. ബെഡ്റൂമില്‍ വെറുതെ കറങ്ങുന്ന ഫാന്‍ കണ്ട അയാള്‍ കുറച്ചു കടുപ്പിച്ചു വിളിച്ചു “സുചീ.......”  സാരിത്തുമ്പ് എളിയില്‍കുത്തി ഓടിവന്നു, ഒന്നും ഒരുവിടാതെ ഫാന്‍ ഓഫ് ചെയ്തു, തിരിഞ്ഞു നിന്നു കയ്യില്‍ നിന്നും ബാഗ് വാങ്ങി അലമാരയില്‍ വെച്ചു സങ്കോചത്തോടെ ഷര്‍ട്ടിന്‍റെ ബാട്ടനഴിക്കുന്നു, “എപ്പോഴാ വന്നേ...?, ഞാനറിഞ്ഞില്ലല്ലോ?” ഇടംകണ്ണിലൂടെ മുഖം വായിച്ചെടുത്ത സുചി ചുറ്റും തിരഞ്ഞുകൊണ്ട്‌ മയത്തില്‍ പറഞ്ഞു “ഉണ്ണിയിവിടെ (രാഹുല്‍), ഉണ്ടായിരുന്നല്ലോ?’, ഇതിപ്പോഎവിടെപ്പോയി?” ഉണ്ണീ.........മോനേ ഉണ്ണീ.......”

അവന്‍ ടോയിലറ്റില്‍ നിന്നും വാതില്‍ തുറന്നു നനഞ്ഞ മുഖത്തോടെ ചോദിച്ചു.. “എന്താ അമ്മേ....?” ങാ... നീ ഉണ്ടായിരുന്നോ, പിന്നെന്താ അച്ഛന്‍ എന്നെ വിളിച്ചപ്പോള്‍ മിണ്ടാതിരുന്നത്? ഞാന്‍ പറഞ്ഞിട്ടില്ലേ ഫാനും ലൈറ്റും ഓഫ് ചെയ്യാതെ മുറിയില്‍ നിന്നും പുറത്തു പോകരുതെന്ന്?, വീണ്ടും കടക്കണ്ണിലൂടെ അയാളുടെ മുഖം പ്രസന്നമാകുന്നതില്‍ ആനന്ദിച്ചു.

“അച്ഛന്‍ വഴക്കു പറയുമെന്നു കരുതീട്ടാ ഞാന്‍ മിണ്ടാതിരുന്നത്”, മുഖത്തെ വെള്ളം കൈപ്പത്തിയില്‍ വാര്‍ന്നു കൊണ്ടവന്‍ പറഞ്ഞു, സുചി വിട്ടില്ല “എടാ.. ഈ വക കാര്യങ്ങള്‍ അച്ഛനു മാത്രമുള്ളതാണോ?, അതാണോ നിങ്ങളൊക്കെ പഠിക്കുന്നത്?” അയാളുടെ നിറപുഞ്ചിരിയില്‍ സുചി വിജയശ്രീലാളിതയായി, സന്തോഷം പുറമെ കാണിച്ചില്ല.

“മതി, മതി.. നീ അവനെ വഴക്ക് പറയണ്ട, ഓര്‍ക്കാതെ പട്ടിപ്പോയതായിരിക്കും അല്ലെ മോനേ ?, ഇനി ശ്രദ്ധിച്ചാ മതി.. എടീ, ഊണു വിളമ്പു, എനിക്ക് പോകാനായി” മാളൂ........ മോളെ മാളൂ.......നീട്ടിവിളിച്ചു അടുക്കളയിലേക്കു പോകുന്നു പിന്നാലെ മാളുവും,  അവള്‍ ചേരുവകള്‍ ഓരോന്നായി തീന്മേശയില്‍ കൊണ്ടുവച്ചു, രാഹുലും അച്ഛനും ഒന്നിച്ചിരുന്നു, പിന്നാലെ സുചിയും മാളുവും., രാഹുല്‍ “എം.സി.എ” കഴിഞ്ഞു ഒന്ന് രണ്ടു ഇന്റര്‍വ്യൂ പ്രതീക്ഷിച്ചു നിക്കുവാ, മാളുട്ടി ഒന്നാം വര്‍ഷ ബി.എസ്.സി (ബയോളജി), അവള്‍ക്ക് അതാ ഇഷ്ടം, പഠിച്ചു ഒരു ലക്ചറര്‍ ആവണം.

അച്ഛനു മക്കളെ ജീവനാ, പ്ലസ്‌ ടു കഴിഞ്ഞു സുചിയുടെ അനിയത്തി ബംഗാളൂരില്‍ നിലവാരമുള്ള ഒരു കോളേജില്‍ സീറ്റ് തരപ്പെടുതിയിരുന്നു, അയാള്‍ സുചിയോടു പറഞ്ഞു “വേണ്ട, നമ്മുടെ മക്കള്‍ കണ്‍വെട്ടത്തു തെന്നെ വേണം, ഇവിടെ പഠിക്കട്ടെ” അതു പറഞ്ഞു നിറകണ്ണുകളോടെ  സുചിയെ നോക്കിപ്പറഞ്ഞു

“എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ നിനക്കരാ...?, നീയും മാളും ...” പറഞ്ഞു മുഴുമിക്കുന്നതിനു മുമ്പ് സുചി അയാളുടെ വായ പൊത്തി “അരുത്...വേണ്ടാത്തതൊന്നും.......തോന്നരുത്, ഇഷ്ടോല്ലച്ചാ..വേണ്ട, അവന്‍ ഇവിടെ തെന്നെ പഠിക്കട്ടെ, അവള്‍ പറഞ്ഞത് കാര്യമാക്കണ്ട” ഇടത്തോട്ടു ചരിഞ്ഞു കിടന്നു ഏങ്ങിയേങ്ങി കണ്ണീര്‍ വാര്‍ക്കുന്ന സുചിയെ അയാള്‍ ചാരത്തടുപ്പിച്ചു കണ്ണുനീര്‍  തുടച്ചുനീക്കി, വികരവയ്പോടെ പരസ്പരം മനസ്സിന്‍റെ സങ്കടം തീരുന്നത് വരെ കെട്ടിപ്പിടിച്ചു.


സുചിക്ക് അയാളെ ഒരു ഭര്‍ത്താവിലുപരി ധാര്‍മ്മികമൂല്യങ്ങള്‍ക്ക് വില കല്പിക്കുന്ന ഒരു അചാര്യനായിട്ടാണ് തോന്നിയിട്ടുള്ളത്, ചില സമയങ്ങളില്‍ പോട്ടിത്തെരിക്കുമെങ്കിലും മനസ്സ് നിറയെ സ്നേഹമാണ്,മക്കള്‍ക്കും അതറിയാമെങ്കിലും പ്രായത്തിന്‍റെ സഹനശക്തി കുറവായതിനാല്‍ അവര്‍ക്കത്‌ അംഗീകാരിച്ചു കൊടുക്കാന്‍ പ്രയാസമായിരുന്നു, ഉണ്ണിക്കാ..മാളുനെക്കാളും   അച്ഛന്‍റെ കൃത്യനിഷ്ഠതയില്‍ മനസ്സുറക്കാത്തത്.,

തുടരും...

▫▫▫▫▫▫
എവിടെയെങ്കിലും ഒരു ജോലി തരപ്പെട്ടാല്‍ മതിയായിരുന്നു എന്നവന്‍ പ്രാര്‍ഥിച്ചു, മാളുനോട് ഇടയ്ക്കിടയ്ക്ക് പറയും “ഞാന്‍ രക്ഷപ്പെടും, ആരുടെയെങ്കിലും തലയില്‍ കെട്ടിവെയ്ക്കുന്നതു വരെ നീ പിന്നേം അച്ഛന്‍റെ ശകാരങ്ങള്‍ കേട്ട് ഇവിട തെന്നെ,” അവള്‍ അവനെ സാകൂതം കേട്ടു നില്‍ക്കും, ഒന്നും പ്രതികരിക്കില്ല... അവള്‍ അങ്ങിനെയാണ്.. മനസ്സ് കൊണ്ട് അച്ഛനെ ഏറെ ഇഷ്ടവും.

അങ്ങിനെയിരിക്കെ രാഹുലിന് ഇന്റര്‍വ്യൂ കാര്‍ഡ് വന്നു, ബംഗളൂരിലെ പ്രശസ്തമായ ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍നിന്ന്, തുടക്കം തെന്നെ നല്ല പാക്കേജ്, ഇനി   ഇതിനെയും അച്ഛന്‍ ഉടക്കുമോയെന്ന ശങ്ക രാഹുലിനെ തെല്ലല്ല അലോസരപ്പെടുത്തിയത്, പിന്നെ അമ്മയുടെ പിന്‍ബലംമാത്രം..  അമ്മ, അച്ഛനോട് കാര്യങ്ങള്‍ പറഞ്ഞു, ബംഗളുര്‍ എന്ന് കേട്ടപ്പോള്‍ അയാള്‍ കുടിച്ചു കൊണ്ടിരുന്ന വെള്ളം മുഴുമിക്കാതെ  ഗ്ലാസ്‌ താഴെ വെച്ചു നിര്‍വികാരനായി നേരെ വരാന്തയില്‍ പോയിരുന്നു., കാര്യം മനാസിലാക്കിയ സുചി സാന്ത്വനത്തിന്‍റെ കൈത്തിരിയുമായി പിന്നാലെ ചെന്നു അയാളില്‍  ഓരം ചാരിനിന്നു, വിദൂരതയില്‍ കണ്ണുംനട്ട് സുചി രണ്ടും കല്‍പിച്ചു പറഞ്ഞു “എത്ര കാലച്ചാ നമുക്ക് കൂടെ പാര്‍പ്പിക്കാന്‍ പറ്റും, അവര്‍ക്കും വേണ്ടേ ഒരു ഭാവി, ജോലി ശരിയായിട്ടൊന്നുമില്ലല്ലോ, വെറും പത്തു  ശതമാനം മാത്രമേ ചാന്‍സെന്നാ അവന്‍പ റേണേ,.... വിലാസിനിയുടെ അടുത്ത് പോകുന്നതെന്ന് കരുതിയാ പോരെ?.”

കണ്‍പോള മേല്‍പ്പോട്ടുയര്‍ത്തി തറച്ചു നില്‍ക്കുന്ന അവളുടെ മുഖഭാവം അയാള്‍ വായിച്ചു, സീരിയസ്സാണ്, ദൈവമേ.. അവളും പിണങ്ങിയാല്‍... ഇല്ല അയാള്‍ക്കത് ഓര്‍ക്കാനുംകൂടി കഴിഞ്ഞില്ല., പതിഞ്ഞ സ്വരത്തില്‍ പുഞ്ചിരി വിടര്‍ത്തി സുചിയുടെ കൈകളിലമാര്‍ത്തിപ്പിടിച്ചുകൊണ്ട്‌ പറഞ്ഞു

“ന്നാ... ഞാനായിട്ട് മുടക്കിണില്ല, എന്നാ ഇന്റര്‍വ്യൂ?” കരിമ്പാറയെ മഴ നനയിച്ച പ്രതീതിയോടെ സുചിയുടെ മുഖം വികസിച്ചു, നിറഞ്ഞ പുഞ്ചിരിയോടെ “മറ്റന്നാള്‍ അവിടെ എത്തണം ന്നാ ഉണ്ണി പറഞ്ഞെ..”, യാത്ര പറയുമ്പോള്‍ അയാള്‍ നിര്‍വികാരനായി കെട്ടിപ്പിടിച്ചു മകനെ ഉപദേശിച്ചു “ഞങ്ങള്‍ നിന്നെ കാണില്ല, പക്ഷെ ഈശ്വരന്‍ സദാ നിന്നെ കാണുന്നു എന്ന കാര്യം മറക്കരുത്”, അവന്‍റെ മൂര്‍ദ്ദാവില്‍ ഉമ്മവെച്ചു, കാലില്‍ തൊട്ടു വന്ദിച്ച രാഹുല്‍ യാത്രയായി.

ബംഗളൂരില്‍ചെറിയമ്മയുടെ വീട്ടില്‍ താമസിച്ച രാഹുല്‍ പിറ്റേ ദിവസം പറഞ്ഞ സമയത്ത് ഇന്റര്‍വ്യൂ ലോട്ടിലെത്തി, മലര്‍ക്കെ തുറന്നു കിടക്കുന്ന ഗേറ്റ് കണ്ടപ്പോള്‍ രാഹുല്‍ സംശയിച്ചു, ഇത് തെന്നെയല്ലേ?, ങാ.. ഏതായാലും കടക്കാം, പക്ഷെ അവന്‍ എന്തോ.. അച്ഛനെ ഒരു നിമിഷം ഓര്‍ത്തോ യാന്ത്രികമായോ മനസ്സില്‍ പിരാകി ഗേറ്റ് അടച്ചു, പിന്നേം കിടക്കുന്നു പൂച്ചെടി നനക്കാനുള്ള ടാപ്പ്‌ തുറന്നു കിടക്കുന്നു.... അച്ചനെപ്പോലുള്ളവര്‍ ഇവിടെ ഇല്ലാത്തത് ഇവരുടെ ഭാഗ്യം, നഹാ... അവന്‍ ആ ടാപും അടച്ചു, പരവതാനിയില്‍ മുകളിലേക്ക് കയറിപ്പോകുമ്പോള്‍ വെല്‍കം എന്നെഴുതിയത് തിരിച്ചിട്ടതു ശ്രദ്ധയില്‍പ്പെട്ടു, ആരും ശ്രദ്ധിക്കുന്നില്ലെന്നുരപ്പു വരുത്തി അതും ശരിയാം വണ്ണം വിരിച്ചു.

വലീയ ഹാളില്‍ അമ്പതില്‍പ്പരം ഉദ്യോഗാര്‍ത്ഥികള്‍ തിങ്ങി നില്‍ക്കുന്നു, നേരെ മുമ്പിലുള്ള വാതില്‍ തുറന്നു ഒരാള്‍ എന്നെ അകത്തേക്ക് ക്ഷണിച്ചു, അകത്തു കടന്നു വലതു വശത്തെ ശീതീകരിച്ച മുറിയില്‍ ഫുള്‍ സൂട്ടില്‍ മൂന്നു പേര്‍, ഹെയര്‍ ബോബ് ചെയ്തെ ഒരു സ്ത്രീയും, ഒരു പ്യുണും , രാഹുലിനെ  അകത്തേക്ക് കൂട്ടിക്കൊണ്ടുപോയത് പ്യുണായിരുന്നു., മറ്റു നാലുപേരും  ഒരേ സ്വരത്തില്‍ പറഞ്ഞു “congratulation, you are selected” അഭിനന്ദനങ്ങള്‍, നിങ്ങളെ സെലക്ട്‌ ചെയ്തിരിക്കുന്നു..

സര്‍ട്ടിഫിക്കറ്റ്പോലും നോക്കാതെ എങ്ങനെ സെലെക്റ്റ് ആവാനാ, പരിഹസിക്കുന്നത് പോലെയാണ് രാഹുലിന് തോന്നിയത്, “why, can’t you believe…. Come let me show you”, അവരിലൊരാള്‍ പറഞ്ഞു, എന്താ വിശ്വാസം വരുന്നില്ലേ വരൂ.... സി.സി. കാമറയില്‍ അയാള്‍ ഗേറ്റ് അടക്കുന്നത് മുതല്‍ ഇവിടെവരെയുള്ള ദൃശ്യം കാണിച്ചു, എല്ലാവരും ഷെയ്ക്ക്ഹാന്‍ഡ്‌ ചെയ്തു അഭിനന്ദിച്ചു, ഉടനെ ജോയിന്‍ ചെയ്യാനും പറഞ്ഞു, ആ പറഞ്ഞതും ദൃശ്യം കാണിച്ചതും  എം.ഡി. ആയിരുന്നെന്നു രാഹുല്‍  വായിച്ചെടുത്തു...

“ഞങ്ങള്‍ക്ക് അറുപത്തിമൂന്ന് ഉദ്യോഗാര്‍ത്ഥികള്‍ ഉണ്ടായിരുന്നു, എല്ലാവരും അറ്റന്‍ഡ് ചെയ്തു, ബട്ട്‌.. ഞങ്ങള്‍ക്ക് വേണ്ടിയിരുന്നത് ക്രിയാത്മകമകാവും, പ്രതികരണശേഷിയുമുള്ള നിങ്ങലെപ്പോലുള്ളവരെയാണ്, ഈ അറുപത്തിരണ്ടു പേരും ഗേറ്റ് അടക്കുകയോ ടാപ്പ്‌ പൂട്ടുകയോ ചെയ്തില്ല, തിയറെറ്റിക്കലും, പ്രാക്ടിക്കലും അപ്പാടെ വിഴുങ്ങിയ റോബോട്ടിനെയല്ല ഞങ്ങള്‍ക്കാവശ്യം.”

വിശ്വസിക്കാനാവാതെ അച്ഛനെ മനസ്സില്‍ ധ്യാനിച്ച്‌ അവരുടെ മുമ്പില്‍ കൈകൂപ്പി നിന്നു, അണപൊട്ടിയൊഴുകുന്ന കണ്ണീരിനു തടയിടാന്‍ അവനു കഴിഞ്ഞില്ല, ഉടനെ എം.ഡി. ചേര്‍ത്തു നിര്‍ത്തി പുറത്തു തട്ടി ആശ്വസിപ്പിച്ചു... ടേക്ക് ഇറ്റ്‌ ഈസീ മാന്‍......... ബി ബോള്‍ഡ്,

അവന്‍റെ മനസ്സ് അച്ഛനെക്കാണാന്‍ സൂപ്പര്‍സോണിക് പ്രവേഗത്തിലുമപ്പുറം പറക്കുകയായിരുന്നു.. ചെറിയമ്മയോടു യാത്ര പറഞ്ഞു ഉടനെ തിരിച്ചു, വാതില്‍ക്കല്‍ അച്ഛനും അമ്മയും മാളുട്ടിയും കാത്തുനില്‍പ്പുണ്ടായിരുന്നു.. മൂവരുടെയും ദേഹങ്ങളിലെക്ക് ചാഞ്ഞുവീണു.......അച്ഛനെ തൊഴുതു കൊണ്ട് മന്ത്രിച്ചു.............മാപ്പ്......... എനിക്കച്ചനെപ്പോലെ യാവാന്‍ കഴിഞ്ഞില്ലല്ലോ............. മൂവരുടെയും കണ്ണുകള്‍ നനഞ്ഞു, അച്ഛന്‍റെ കാലില്‍ തൊട്ടു  നമ്രശിരസ്സനായി നമിച്ചുനിന്നു.. “ഏയ്‌, എന്താടാ...... നീ ഇപ്പോഴും ......... കൊച്ചു കുട്ടിയെപ്പോലെ...” അയാള്‍ കരച്ചില്‍ അമര്ത്തിപ്പിടിച്ചു ഗദ്ഗദം.. “നിങ്ങളെപ്പോലുള്ള മക്കളെ തന്നനുഗ്രഹിപ്പെട്ട ഞങ്ങള്‍  ഈശ്വരനോട് കടപ്പെട്ടിരിക്കുന്നു.”,
“വാ മോനെ.... സുചി കൈ പിടിച്ചാനയിച്ചു, ഒപ്പം കലങ്ങിയ കണ്ണുകളുമായ് മാളുട്ടിയും .....

ശുഭം....

▪▪▪▪▪▪

അഭിമാനം തോന്നി /ഫയാസ് അഹമ്മദ്

അഭിമാനം തോന്നി

ഫയാസ് അഹമ്മദ്

വായിച്ചപ്പോൾ അഭിമാനം തോന്നി'. എം. എ റഹ്മാൻ മാഷ് കുറച്ച് കാലം ഇതിന് പിറകെ പോയിരുന്നു. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ഞാനും സീതിൻച്ചാനെറ ഫവാസും വൈദ്യർ കുഞ്ഞാമച്ചാന്റെ വീട്ടിലും മൊഗ്രാലിലെ വൈദ്യരുടെ വീട്ടിലും ചില അന്വേഷണങ്ങൾ നടത്തിയിരുന്നു.'അഷ്ടാംഗഹൃദയ'ത്തിന്റെ മാപ്പിളപ്പാട്ട് രൂപത്തിന്റെ ഒരു കോപ്പി കണ്ടെത്തുകയായിരുന്നു പ്രധാനോദ്ദേശ്യം

*ഖേദകരമെന്ന് പറയട്ടെ അന്ന് ഞങ്ങൾക്കൊന്നു കിട്ടിയില*്ല. അന്വേഷിച്ചത് ശരിയായ രീതിയിലായിരുന്നില്ല എന്ന് വേണം കരുതാൻ. അസ്ലം മാവിലയുടെ ഈ പഠന ലേഖനം പുതിയൊരു പാത തുറക്കുകയാണ് . നമ്മുടെ നാട്ടിലും ഉദിച്ചിരുന്ന ആ പഴയ അമ്പിളിമാമന്റെ വെളിച്ചം കണ്ടു പിടിക്കാൻ.

ആശംസകൾ.
ഫയാസ് അഹമ്മദ്

*.മോയിൻകുട്ടി വൈദ്യരിൽ നിന്നും കുഞ്ഞി മാഹിൻ കുട്ടി വൈദ്യരിലക്കുള്ള ദൂരം* /THM Patla

*.മോയിൻകുട്ടി വൈദ്യരിൽ നിന്നും കുഞ്ഞി മാഹിൻ കുട്ടി വൈദ്യരിലക്കുള്ള ദൂരം*

THM Patla

പഠിപ്പുര മർഹൂം കുഞ്ഞി മാഹിൻ കുട്ടി വൈദ്യരുമായി ബന്ധപ്പെട്ട് RT യിലും പൊലിമ ഗ്രൂപ്പിലുമായി വന്ന കുറിപ്പിനെപ്പറ്റി ഒരു പൊതു ചർച്ച വേണമെന്ന അസ്ലം മാവിലയുടെ നിർദ്ദേശം ഈ ഗ്രൂപ്പിലുള്ളവർ വേണ്ട പോലെ ശ്രദ്ധിച്ചതായി കണ്ടില്ല. അതോ പ്രസ്തുത വിഷയത്തെപ്പറ്റി പഠന വിധേയമാക്കി കൊണ്ടിരിക്കുകയാണോ?
        കഴിഞ്ഞ ഒരാഴ്ചയായി ചില സാങ്കേതികത്വത്തിന്റെ മറവിൽ ഞാൻ വാട്സ് അപ്പുമായി വിട്ടു നിൽക്കകയായിരുന്നു.

അതിന്നിടയ്ക്ക് നമ്മുടെ ബാധിക്കുന്ന അതോടൊപ്പം നമുക്കേവർക്കും സന്തോഷം നലുന്ന വിഷയമെന്ന നിലക്ക് എന്റെ പരിമിതിക്കുള്ളിൽ നിന്ന് നടത്തിയ വിവര ശേഖരത്തിന്റെ അടിസ്ഥാനത്തിലും ലഭ്യമായ കണക്കുകളൂടെ പിൻബലത്തിലും എനിക്ക് ഈ വിവരണത്തെ പൂർണ്ണമായും ഉൾക്കൊള്ളാൻ സാധിക്കുന്നില്ല.
ഇനി അഥവാ ആരെങ്കിലും നിജസ്ഥിതി മനസ്സിലാക്കി വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ വിവരം നൽകുകയാണെങ്കിൽ സർവ്വാത്മനാ സന്തോഷപൂർവ്വം സ്വീകരിക്കുകയും എനിക്ക് വന്ന പിഴവുകളിൽ മാപ്പ് ചോദിക്കുകയും ചെയ്യാൻ ഞാൻ തയ്യാറാകുന്നതാണ് എന്ന മുഖവുരയോട് കൂടി തന്നെ ഒന്ന് രണ്ട് കാര്യങ്ങർ നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുകയാണ്.

      കുഞ്ഞി മാഹിൻ കുട്ടി വൈദ്യർക്ക് ആതുര രംഗത്ത് ഉള്ള കഴിവിനോടൊപ്പം കവിതയോടും വലിയ താല്പര് മായിരുന്നുവെന്ന അറിവ് നമുക്കെല്ലാവർക്കും വളരെ അത്ഭുതത്തോട് കൂടി മാത്രമേ കേൾക്കാൻ സാധിക്കുകയുള്ളൂ. പഴമക്കാർ ആരും ഇത് വരേ അറിയുകയോ നമക്കാർക്കും കേട്ടറിവോ ഇല്ലാത്തതാണ്.
     1857 ൽ ജനിച്ച് കേവലം 34 വയസ്സ് വരെ ജീവിച്ച് സമൂഹത്തിൽ വലിയ പേരെ ട്ത്ത് 1891 ൽ വിട പറഞ്ഞു പോയ മലപ്പുറക്കാരനായ മാപ്പിള പാട്ടിന്റെ അമരക്കാരനായ  മർഹൂം മോയിൻകുട്ടി വൈദ്യർ, അദ്ദേഹത്തിന്റെ കാലശേഷം രണ്ട് പതിറ്റാണ്ടിന് ശേഷം ജനിച്ച നമ്മുടെ മാഹിൻ കുട്ടി വൈദ്യർ എങ്ങിനെ സുഹൃത്തുക്കളായി, എങ്ങിനെ ബന്ധപ്പെട്ട യെന്നത് ചിന്താർഹമായ വസ്തതയാണ്.മോയിൻകുട്ടി വൈദ്യരുടെ പിതാമഹൻ വൈദ്യർ ഉണ്ണി മുഹമ്മദ് സാഹിബ് മരിച്ചത് മകൻ മരിച്ചിട്ട് രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷമാണ്. എന്നാൽ അദ്ദേഹത്തെപ്പോലും കാണാൻ പ്പോലും സാധിക്കുകയില്ല. (കണക്കുകളുടെ അടിസ്ഥാനത്തിൽ)
പിന്നെയെങ്ങിനെയാണ് അദ്ദേഹത്തിന്റെയും മകന്റെയും സുഹൃത്താ വാനും മോയിൻകുട്ടി വൈദ്യർ എഴുതി ബാക്കിവെച്ച് പോയ "ഹിജറ കാവ്യം " പൂർത്തീകരിക്കാൻ *പട്ലക്കാരനായ* കുഞ്ഞി മാഹിൻ കുട്ടി വൈദ്യർക്ക് സാധിച്ചുവെന്ന് നാം കരുതേണ്ടത്?

ഉബൈദ് സാഹിബും നമ്മുടെ കഞ്ഞി മാഹിൻ കട്ടി വൈദ്യരും തമ്മിൽപ്പോലും യോജിക്കാവുന്ന മേഖലയാണെന്ന് പറഞ്ഞാൽ പോലും വാദത്തിന് വേണ്ടി നമുക്ക് അംഗീകരിക്കാൻ നേരിയ പഴുത്കളെങ്കിലും എടുക്കാമായിരുന്നു. കാരണം ഉബൈദ് സാഹിബിന്റെ ജീവിതം 1906 മുതൽ 1972 വരെയായിരുന്നല്ലോ.

നാട്ടിൽ ആർക്കും അറിയാത്ത ഈ രഹസ്യം ഇപ്പോഴെങ്ങിനെ പാട്ടായി? അദ്ദേഹം പാട്ട് പാടുക പോലും ചെയ്യാറുണ്ടായിരുന്നില്ലായെന്നാണ് അദ്ദേഹത്തെ അടുത്തറിയുന്ന നമ്മുടെ നാട്ടിലെ പഴമക്കാർ പറയുന്നത്. അദ്ദേഹത്തിന്റെ അനുജൻ മർഹും വൈദ്യർ അദിരാഞ്ഞിച്ച അല്പമെങ്കിലും പാടു മാ യി രു ന്ന ത്രെ..
ഇവരുടെ ഉപ്പുപ്: യും ഒരു കുഞ്ഞി മാഹിൻ കുട്ടി വൈദ്യർ തന്നെയായിരുന്ന വെന്ന് ചിലർ പറയപ്പെടുന്നു. പക്ഷെ, മോയിൻകുട്ടി വൈദ്യരുടെയും ഇദ്ദേഹത്തിന്റെ ജീവിത കാലയളവ് പരിഗണിക്കുമ്പോൾ അവരും തമ്മിൽ ബന്ധപ്പെടാനോ കവിത, മാപ്പിളപ്പാട്ട് എന്നിവയെഴുതാനോ സാഹചര്യം ഒത്ത വന്നതായി കാണുന്നില്ല.
ഇന്നത്തെ തലമുറയിലെ 50 കഴിഞ്ഞവർക്ക് കുഞ്ഞി മാഹിൻ കുട്ടി വൈദ്യരുടെ ചികിത്സയുടെ രുചിയും പ്രാധാന്യവും എല്ലാവർക്കും നന്നായി അറിയാം ഇന്നത്തെ *പട്ല കോർണർ* സ്റ്റോറിന്റെ മുൻവശത്തായിട്ട് ക കുഞ്ഞി മാഹിൻ കുട്ടി വൈദ്യർക്ക് ഒരു മരുന്ന് ഷോപ്പുണ്ടായിരുന്നതും ഓർമ്മയിലുണ്ടാകാം.
   നമ്മുടെ നാട്ടിലെ ഈ വൈദ്യർ കുടുംബത്തിലെ ഒരംഗം കൂടിയാണ് ഇന്ന് UNiTED Hospital .ലെ ശിശുരോഗ വിദഗ്ദൻ Dr. Mahin P Ahmad എന്നത് ചിലർക്കെങ്കിലും ഒരു പുതിയ അറിവായിരിക്കാം.

ചുരുക്കത്തിൽ, നമ്മുടെ ചെറുപ് കാലത്ത് മാപ്പിളപട്ടിന്റെയും അറബി മലയാളലിപിയിലെഴുതപ്പെട്ട സെബീന പാട്ടുകളുടെയയും വിളനിലമായാരുന്ന പട്ലക്കാർക്ക് പോലും ഈ കുഞ്ഞി മാഹിൻ കുട്ടി വൈദ്യരിലുണ്ടായിരുന്ന കലാ-കവിതാ വാസനയെ അറിയാതെപ്പോയെന്നത് തികച്ചും വൈരുദ്ധ്യം തന്നെയല്ലെ? പ്രത്യേഗിച്ച് മനുഷ്യർ പരസ്പരം സ്നേഹ-സാ ഹോദര്യത്തിൽ കഴിഞ്ഞിരുന്ന അന്നത്തെ കാലത്തും.

ഏതായാലും ഈ ചരിത്ര പഠനത്തെപ്പറ്റി ഒരു വിശദ ചർച്ച വരും നാളുകളിലുണ്ടാവട്ടെ
ചരിത്ര വിദ്യാർത്ഥികൾക്ക് അതൊരു മുതൽകൂട്ടാവട്ടെ
         പ്രതീക്ഷയോടെ, സ്നേഹപൂർവ്വം !!!

*പഠിപ്പുര വൈദ്യരെക്കുറിച്ച്!*- സാക്കിർ അഹമ്മദ്


*പഠിപ്പുര വൈദ്യരെക്കുറിച്ച്!*

▪ സാക്കിർ അഹമ്മദ്▪

പൊലിമയുടെ സർഗ സ്പർശത്തിന്റെ ഏറ്റവും വലിയ അടയാളപ്പെടുത്തലിനാണ്  അതിന്റെ പ്രചരണോദ്ഘാടന ദിനം തന്നെ സാക്ഷിയായത്.

നാല് തലമുറകൾക്കു പിന്നിൽ, അതും അനശ്വര മാപ്പിള കവി മോയിൻകുട്ടി വൈദ്യരുടെ സമകാലികനും സുഹൃത്തുമെന്നും ചരിത്രത്തിൽ നിന്നും ചികഞ്ഞെടുത്ത അറിവുകൾക്കൊപ്പം നാം കാതോർത്തത് പഠിപ്പുര കുഞ്ഞിമാഹിൻ കുട്ടി വൈദ്യരെന്ന അറിയപ്പെടാതെ പോയ മഹാ മാനുഷിയെയാണ്.

ചില ആഘോഷങ്ങൾ അങ്ങനെയായിരിക്കാം, അവയ്ക്കും ചില നിയോഗങ്ങളുണ്ടാവാം. പൊലിമ ആ നിയോഗത്തിനു നാന്ദി കുറിച്ചിരിക്കുന്നു.  ഇനി ഏറ്റെടുക്കേണ്ടതു നാം പൊലിമയുടെ പ്രയോക്താക്കളും ഗുണഭോക്താക്കളുമാണ്.

നാം ഒറ്റക്കല്ല,  കിട്ടാവുന്ന സ്രോതസ്സുകളെയെല്ലാം കൂട്ടു പിടിക്കണം. പൊലിമയുടെ നിയോഗ ദൗത്യം  കര കാണാതിരിക്കില്ലല്ലോ? അതിന്റെ  ലക്ഷ്യത്തിൽ പ്രധാനപ്പെട്ടത് തന്നെ മുമ്പേ കഴിഞ്ഞു പോയവരുടെ ഓർമ്മകളെ തൊട്ടുണർത്തുകയും അവരുടെ നന്മയുടെ കടലൊഴുക്കിൽ നിന്നും ഒരു കൈക്കുമ്പിളെങ്കിലും ഹൃദയത്തോട് ചേർക്കുക എന്നതുമാണുതാനും.

ചരിത്രത്തിന്റെ തുറന്ന് പറച്ചിലുകൾ ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്. കാസർകോടൻ ചരിത്രാന്വേഷകരും സാഹിത്യലോകവുമെല്ലാം ചെറിയ അളവിൽ ഇത്‌ സംബന്ധിച്ചു ചർച്ച ചെയ്യുകയും മറ്റും ചെയ്തിട്ടുണ്ടെന്നാണ് ഇവിടെ കേട്ട ചർച്ചകളിൽ നിന്നും  മനസ്സിലാവുന്നത്.   ഇന്ന്  അഹമ്മദ്  മാഷിനെയും രാഘവൻ മാഷിനെയും പോലുള്ളവർ ജീവിച്ചിരിപ്പില്ല എന്നത് തിരിച്ചടി തന്നെയാണ്. എന്നാൽ ഈ അന്വേഷണത്തിന് റഹ്‌മാൻ  മാഷിനെപ്പോലുള്ളവരുടെ സേവനം ലഭ്യമാക്കാൻ നമുക്ക് കഴിയണം.

ചരിത്രത്തിന്റെ ഏടുകളിൽ നിന്നും മറവിയുടെയും തമസ്ക്കാരത്തിന്റെയും തിരശ്ശീലയിൽ പൊയ്പ്പോകേണ്ട പലതിനെയും  രംഗവൽക്കരിച്ച ചരിത്രബോധമുള്ള സാംസ്‌കാരിക പ്രവർത്തകനെന്ന നിലയിൽ അദ്ദേഹത്തിന്റ ഇടപെടൽ നമുക്ക്‌ കരുത്തേകും. ഉദാഹരണങ്ങളായി ഇശൽ മൊഗ്രാലും പക്ഷിപ്പാട്ടിമൊക്കെ  നമുക്ക്‌ മുമ്പിലുണ്ട്.
 
ഒരു നാടിന്റെ സാംസ്‌കാരിക സാഹിത്യ പൈതൃകത്തെ അടയാളപ്പെടുത്തുന്നതിനു കടന്നു പോയ ചരിത്ര പുരുഷന്മാരെ  ഓർത്തെടുക്കേണ്ടതും സമൂഹത്തിനു പഠന വിധേയമാക്കേണ്ടതും അത്യന്താപേക്ഷിതമാണ്; തിരസ്‌ക്കാരം വലിയ പാതകവും.

നമ്മുടെ  ഗ്രാമത്തിന്റെ മാത്രമോ അതുമല്ലെങ്കിൽ കാസർകോടിന്റെ മാത്രമോ അഭിമാനവും സ്വത്തുമല്ല, മറിച്ചു ഉത്തര കേരളത്തിന്റെ മൊത്തം അഭിമാനവും അഹങ്കാരവുമാണ് ആ കവി ശ്രേഷ്ടൻ.

ടി. ഉബൈദെന്ന മഹാനായ കാസർക്കോട്ടുകാരന്റെ കോഴിക്കോട്ടു വെച്ച് നടന്ന സാഹിത്യ  പരിഷത്ത്  പ്രബന്ധത്തിനു ശേഷം
മാപ്പിളപ്പാട്ട്  മുഖ്യധാര  സാഹിത്യ ശാഖ  തന്നെയാണെന്നോർക്കുമ്പോഴാണ് ഈ സന്തോഷത്തിന്റെ ആധിക്യം വിവരണാതീതമാകുന്നത്. ആ ചരിത്രപരമായ പ്രബന്ധ അവതരണത്തെ  ക്കുറിച്ചു അഹമ്മദ് മാഷിന്റെ  ഓർമ്മകളുടെ കിളിവാതിലിൽ വായിക്കാം.

  ഈ ചർച്ച നടക്കുന്ന സമയം കാസർകോട്ട് സാഹിത്യ മണ്ഡലത്തിൽ  ഹൈജാക്കുകളുടെയും ബലൂൺ വൽക്കരണങ്ങളുടെയും അസ്വാരസ്യങ്ങളും  കൂടി  വരുന്നുണ്ട് എന്നത്  നിരാശാജനകമാണ്.  ഓരോ ചരിത്ര പുരുഷന്മാരെയും പ്രാദേശിക വികാരത്തോടെയും കാര്യലാഭത്തിനു വേണ്ടിയും ഉപയോഗിക്കുന്ന അവസ്‌തയുണ്ടോയെന്ന്  സംശയിച്ചു പോകുന്ന തരത്തിലേക്ക് ചില സംഭവങ്ങളെങ്കിലും ഉണ്ടായിട്ടുണ്ട്, ഇതിലൊക്കെ പക്ഷം പിടിച്ചു നിൽക്കുന്നത് സാഹിത്യ കാരണവന്മാരും.

സാഹചര്യങ്ങളുടെ സ്വഭാവം മനസ്സിലാക്കി നമുക്കും ഈ വിഷയത്തിൽ കരുതലോടെ ഇടപെടാൻ കഴിയണം. ഇതൊരിക്കലും പ്രാദേശിക വിഷയമാകരുത്. നമ്മൾ ശ്രമിക്കുന്നത്  കേരളമറിയേണ്ട ഒരു  മഹാകവിയെ ചരിത്രത്തിന്റെ വെള്ളി വെളിച്ചത്തിലേക്കു കൊണ്ടു വരികയെന്ന ദൗത്യമാണ്. ഖലീലുള്ള  ചെംനാടിനെപ്പോലുള്ള ചരിത്രാന്വേഷികൾ  നമ്മോടൊപ്പമുണ്ട്. ഇനിയും നല്ല ചരിത്ര വിദ്യാർത്ഥികളും സാംസ്‌കാരിക പ്രവർത്തകരും നമ്മളോടൊപ്പം ചേരുക തന്നെ ചെയ്യും, നമുക്ക് സധൈര്യം മുന്നോട്ടു  പോകാം. ലക്‌ഷ്യം നമ്മളെത്തേടിയെത്തും.....
🔘

*ഓര്‍മ്മക്കുറിപ്പ്... /*കുശുനെയ്യ്‌*/ അസീസ് പട്ല

*ഓര്‍മ്മക്കുറിപ്പ്... /*കുശുനെയ്യ്‌*

അസീസ് പട്ല

എണ്‍പതുകളുടെ ആദ്യത്തിലാണെന്നാ എന്‍റെ ഓര്‍മ്മ, വാരാന്ത്യത്തില്‍ വീട്ടില്‍ വന്ന ഞാന്‍ ആ കൌതുക വാര്‍ത്ത കേള്‍ക്കാനിടയായി, കേട്ടവര്‍ കേട്ടവര്‍ വീട്ടിന്നു മുമ്പിലൂടെ നടന്നു നീങ്ങുന്നു, ഞായറാഴ്ചയായതിനാല്‍ കുട്ടികളും കൂട്ടത്തിലുണ്ട്, ചിലര്‍ ആംഗ്യഭാഷയില്‍ പരിചയം പുതുക്കി., അവര്‍ക്കും നിക്കാന്‍ നേരമില്ല.

എവിടെയും, ചങ്ങതിമാരെപ്പോലെ ഇണ പിരിയാതെ ഒപ്പംപോകുന്ന ജ്യേഷ്ടന്‍ ഹമീദിനെ ക്ഷണിച്ചപ്പോള്‍, ആ കാഴ്ച നേരത്തെ കണ്ടത് കൊണ്ട് വലീയ താല്പര്യം കാണിച്ചില്ല, ഞാന്‍ വിട്ടില്ല, എന്‍റെ ചില കുസൃതിപ്പറച്ചിലില്‍ അവന്‍ വീണു, വഴിനീളെ തമാശിച്ചു ലക്ഷ്യസ്ഥാനത്തെത്തി.

മിനിഞ്ഞാന്ന് വരെ നമ്മുടെ സ്കൂളിന്‍റെ കരുത്തനായ പ്രസിഡന്റ് സയിദിന്‍റെ വീട്ടിലാണ് സംഭവം, കഷ്ടകാലത്തിന് വഴിതെറ്‍റിവന്ന “കുത്തിരി”  (കുട്ടിസ്രാങ്ക് എന്നും പറയപ്പെടുന്നു) സായിദിന്‍റെ ഉപ്പാന്‍റെ മുമ്പില്‍ പെട്ടു (അള്ളാഹു യര്‍ഹംഹു),

ഈ പാവം മൃഗത്തിന്‍റെ നെയ്യ് വളരെ ഔഷധഗുണമുള്ളതായതിനാല്‍ ഒരു മീറ്റര്‍ വീതിയും മുക്കാല്‍ മീറ്റര്‍ വീതിയുമുള്ള ജാലിയുള്ള മരപ്പെട്ടിക്കകത്ത് ബന്ദിയാക്കപ്പെട്ടു., മധ്യത്തില്‍ സ്പടികം പോലെ മിനുസമാര്‍ന്ന ഒരു മരദണ്ഡ് താഴ്ത്തിയിട്ടിട്ടുണ്ട്, നെയ്‌ ചുരത്തുമ്പോള്‍ അതില്‍ ഉരക്കുമത്രേ.. കാഴ്ചവസ്തുവിനെ കാണാന്‍ വന്ന ജനക്കൂട്ടത്തിനെക്കാണ്ട് പാവം കുത്തിരി, കുത്തിയിരുന്നു തലങ്ങും വിലങ്ങും ഓടിയത് കാഴ്ചക്കാരില്‍ കൌതുകം കൂട്ടി., പൊറുതി മുട്ടിയ വീട്ടുകാര്‍ കുത്തിരി നെയ്‌ ചുരത്താന്‍ സമയമായിയെന്ന് പറഞ്ഞു ആള്‍കൂട്ടത്തെ തല്‍ക്കാലത്തേക്ക് മാറ്റിനിര്‍ത്തി.

ഇതിനിടയ്ക്ക് കുത്തിരിയുടെ ഇഷ്ടഭോജ്യം “ഓന്ത്” ആണെന്ന് നാട്ടില്‍ പാട്ടായി, കേട്ടവര്‍ കേട്ടവര്‍ ഓന്തിനെ ഓടിച്ചു കൊന്നു രാജാവിനു കാണിക്കയെന്നപോലെ കൊണ്ടുവരാന്‍ തുടങ്ങി, കുത്തിരി ഒന്നല്ലേ? തിന്നു തീരണ്ടേ..? ഇനി, ഉണക്കി വെക്കാന്‍ പറ്റില്ലല്ലോ, തെന്നെയുമല്ല അക്കാലത്ത് ഫ്രിട്ജുമില്ല!! ആകെ വിഷമിച്ചു, “ഇപ്പോള്‍ നമ്മുടെ ഭക്ഷണം ശീലായി, ഇനി വരുമ്പോള്‍ ഓന്തിനെ കൊണ്ടു വരണമെന്നില്ല” തലപ്പൂവിലെ ചെമപ്പ് മറാത്ത, ഏതോ മരത്തില്‍ കവാത്ത് നടത്തേണ്ടിയിരുന്ന നിര്‍ജ്ജീവമായ ഓന്തിനെ നോക്കി സഹതാപത്തോടെ മടക്കി അയച്ചു.

ഞാനും ഹമീദും ആരും ഇല്ലാത്ത സമയത്ത് കുത്തിരിയെ ആവോളം നോക്കിനിന്നു, നല്ല പൊരി പൊരി മണം, അത് നെയ്യുടെ മണമാണെന്ന് ഹമീദ് പറഞ്ഞു, ഒരു വേള ആ പെട്ടിയില്‍ തട്ടി ഒച്ചയുണ്ടാക്കി, ഈറ്റുപാമ്പിനെപ്പോലെ ഞങ്ങളുടെനെരെ വായ്‌ പിളര്‍ന്നു ചീറ്റി, ഭയപ്പെട്ടു പിന്നോട്ടടിച്ചു, അപ്പോഴാ  ഞാന്‍ ശ്രദ്ധിച്ചത്, കുത്തിരിയുടെ പല്ല് നല്ല വെളുപ്പ്‌, പരസ്യത്തില്‍പോലും കണ്ടിട്ടില്ല അത്ര വൃത്തിയുള്ള, വെളുത്ത പല്ലുകള്‍!
പൊട്ടിച്ചിരിച്ചുകൊണ്ട് കുത്തിരി  “ബിനാക്ക” (ഇന്നത്തെ സിബാക്ക )ടൂത്ത് പെഷ്ടിലാണ് പല്ലു തേക്കുന്നന്നതെന്ന ഹമീദിന്‍റെ നര്‍മ്മം എന്നെയും കുടുകുടാ ചിരിപ്പിച്ചു.,.. ജനല്‍പ്പാളിയിലൂടെ ഞങ്ങളെ ശ്രദ്ധിച്ച സയിദ് ഹമീദിന്‍റെ അടുത്തു വന്നു കുശലം പറഞ്ഞു, അവര്‍ അടുത്ത ചങ്ങാതികളാ, നാട്ടിലില്ലാത്തത്കൊണ്ട് എന്നെ വല്യ ഗൌനിച്ചില്ല,

പടിഞ്ഞാട്ടെ കുന്നിന്‍ മുകളിലുള്ള “ബങ്കണ” എന്ന മരത്തെ ചൂണ്ടി സയീദ്‌ പറഞ്ഞു “ഞാന്‍ ആ മരത്തിന്‍റെ അറ്റത്തു വരെ കയറി ശിഖരങ്ങള്‍ വെട്ടാറുണ്ട്”, ഹോ.. ഞാന്‍ മേല്‍പൊട്ടു നോക്കി തലയുടെ പിന്‍ഭാഗം പിരടിയില്‍ മുട്ടിയതല്ലാതെ അറ്റം കാണാന്‍ കഴിഞ്ഞില്ല, എത്ര ധൈര്യവാന്‍! ഞാനോര്‍ത്തു..പിന്നെ ഞാനും സയിദുമായി സൗഹൃതത്തിലായി., ഇന്നും നല്ല ചങ്ങാത്തം.

ശുഭം....

▪▪▪▪

കവി ശ്രേഷ്ടൻ THM Patla

കവി ശ്രേഷ്ടൻ

THM Patla

നാടെങ്ങുമാഘോഷിക്കുമീ- പിരിശ പ്പെരുന്നാളിൻ
പൊലിമ കൂട്ടും മിന്നുചാർത്തും
പുതു പുതു ഓർമ്മകൾ തൻ മുറ്റത്ത്

ഗാഢനിദ്രയിലാണ്ടുപോയ യീ -
നാട്ടിന്റെ പുളകിതമാമിന്നലകൾ
തട്ടിയുണർത്താൻ നിമിത്തമായതും
പൊലിമ മുറ്റമല്ലോ

മധുവൂറുമീയിശൽ പ്രതിഭയെ -
മധു വാഹിനിയിലൊഴുക്കിയ
സർഗ്ഗാത്മസിദ്ധിയോടപരാധം
ചെയ്ത നാമെത്ര നിർഭാഗ്യവാർ !!

കാണ്ഡവും വേരും ലോപിച്ച്
കാഷായ മാക്കുമീ ഭിഷഗ്വരനെ
മാറോടണച്ചു നാം.
അക്ഷര മണിമുത്തുകൾ കോർത്തിണക്കി
ഇശലായ്, ഈണമായ്
ഇതിഹാസപ്പൊലിമയായീ
മഹാമനീഷ്യയെ നാമറിഞ്ഞില്ല !!

മാലോകരറിഞ്ഞിട്ടും ബധിരരായി നാം
മലർ മുറ്റത്തെ മുല്ലയാം മഹാകവിയെ
പൊലിമയ്ക്കായ് നാം കൈകോർത്തിടും
പൊലിപ്പിച്ചുകാട്ടും നാടിൻ ശോഭ യേ '
പൊലിച് പന്തലിച്ച പഠിപ്പുര
വൈദ്യരെന്ന മഹാകവിയെ
ഓർത്തിടാമായിരം ശോഭയോടെ
ചാർത്തിടാം മിന്നും സ്മരണാഞ്ജലികൾ

പട്ടം പറത്തിടാം വാനോളമുയരെ
പട്ള തൻ വൈദ്യരെന്ന മഹാകവിയെ
ചരിത്രത്തിൻ തങ്ക ലിപികളാൽ
വീണ്ടും തെളിയട്ടെ നാട്ടിന്റെയീയുപ്പൂപ്പയെ
ധന്യമാക്കിടാം നാട്ടിൻ പൊലിമായാഘോഷം

കുല കുലേയ് കുല...' നല്ല പൊളപ്പൻ മൂത്ത് പഴുത്ത കദളിക്കുല..

കുല കുലേയ് കുല...'
നല്ല പൊളപ്പൻ
മൂത്ത് പഴുത്ത കദളിക്കുല..

പഞ്ചഗുസ്തിക്ക് ഒരു കുല
തവളച്ചാട്ടത്തിന് ഒരു കുല
ചാക്കിൽ തുള്ളാൻ ഒരു കുല

വിജയിക്ക് 9:45 ന് ഇവ മൂന്നും തോളത്തും വെച്ചു വീട്ടിൽ പോകാം. ഇല്ലെങ്കിൽ അവിടെ ഇരുന്ന് പഴുപഴുത്ത പഴങ്ങൾ തോലുരിഞ്ഞ് വയറും നിറച്ച് പോകാം.

പൊലിമ പൂമുഖ ഉദ്ഘാടനത്തിന് മുന്നോടിയാണ് ഈ മത്സരങ്ങൾ. 8:45 ന് എത്തണം. രസകരമായ മത്സരങ്ങൾ ഉടനെ തുടങ്ങണം. മത്സരം കാണാൻ മുതിർന്ന സ്കൂൾ കുട്ടികൾ  മുതൽ വലിയവർ വരെ തയാറെടുപ്പിലാണ്.  

ബുധനാഴ്ച പൊലിമ പൂമുഖം അങ്ങിനെ ആരവങ്ങൾ  കൊണ്ട് സജീവമാകും. പ്രവാസികൾക്ക്  മത്സരങ്ങൾ അപ്പപ്പോൾ ലൈവായിൽ FB യിലും.കാണാം.

തവളച്ചാട്ടത്തിന് വെറും കയ്യോടെ വരാം. പഞ്ചഗുസ്തിക്ക് പുഴുങ്ങിയ മുട്ട കഴിച്ച് വരാം. സാക്ക് റൈസ്കാർക്ക് കാലി പഞ്ചാര ചാക്കുമായും വരാം.

കെനറ്റിങ്കരയിൽ ബുധനാഴ്ച, കേരളപ്പിറവി ദിവസം,  രാവിലെ ഒന്നൊന്നര പരിപാടികളാണ്.

പൊലിമ പോലുള്ള നാട്ടുൽസവങ്ങൾ ഐക്യ പെരുന്നാളകട്ടെ : കെ. ജി. സൈമൺ ഐ. പി. എസ്


പൊലിമ പോലുള്ള
നാട്ടുൽസവങ്ങൾ
ഐക്യ പെരുന്നാളകട്ടെ :
കെ. ജി. സൈമൺ ഐ. പി. എസ്

ഐക്യവും സ്നേഹവും ശാന്തിയും  നാട്ടുൽസവങ്ങൾ കൊണ്ടുണ്ടാകട്ടെയെന്ന് കാസർകോട് ജില്ലാ പോലീസ് ചീഫ് കെ. ജി. സൈമൺ ഐ. പി. എസ്  ആശംസിച്ചു. പൊലിമ വെബ് സൈറ്റ് ലോഞ്ചിംഗ് നിർവ്വഹിച്ച് നൽകിയ സന്ദേശത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

സന്ദേശത്തിന്റെ പൂർണ്ണ രൂപം ചുവടെ :

പ്രിയപ്പെട്ടവരെ,
പട്ലക്കാറെ പിരിശപ്പെരുന്നാളായ  പൊലിമ വിവിധ സാംസ്കാരിക പരിപാടികളോട് കൂടി നവംബർ, ഡിസംബർ മാസങ്ങളിൽ ആഘോഷിക്കുന്നുവെന്നറിഞ്ഞതിൽ എന്റെ സന്തോഷം ഇവിടെ അറിയിക്കുന്നു. ഐക്യവും സ്നേഹവും ശാന്തിയും ഇത്തരം നാട്ടുൽസവങ്ങൾ കൊണ്ടുണ്ടാകട്ടെ, നന്മകൾ നേരുന്നു .

കെ. ജി. സൈമൺ ഐ. പി. എസ്
കാസർകോട് ജില്ലാ പോലീസ് ചീഫ്

28 ഒക്ടോബർ 2017

പൊലിമ വെബ്സൈറ്റ് : ജില്ലാ പോലീസ് ചീഫ് ലോഞ്ചിംഗ് നിർവ്വഹിച്ചു

പൊലിമ വെബ്സൈറ്റ് :
ജില്ലാ പോലീസ് ചീഫ്
ലോഞ്ചിംഗ് നിർവ്വഹിച്ചു

പട്ലക്കാറെ പിരിശപ്പെരുന്നാളായ പൊലിമയുടെ വെബ്സൈറ്റ് ലോഞ്ചിംഗ്  ഇന്ന് (ശനി) രാവിലെ 10 മണിക്ക് കാസർകോട് ജില്ലാ പോലീസ് ചീഫ് കെ. ജി. സൈമൺ ഐ. പി. എസ് നിർവ്വഹിച്ചു. ജില്ലാ പോലീസ് ആസ്ഥാനത്ത് ചേർന്ന ചടങ്ങിൽ പൊലിമ ഭാരവാഹികളായ എം. എ. മജീദ്, സി. എച്ച്. അബൂബക്കർ , റാസ പട്ല, എം. കെ. ഹാരിസ്, എം. എം. ഹാസിഫ്, ജാസിർ എം. എച്ച്. തുടങ്ങിയവർ സംബന്ധിച്ചു.

വാർത്തകൾ, ചിത്രങ്ങൾ, ഫീച്ചറുകൾ, പൊലിമ പൊലിവുകൾ, അഭിമുഖങ്ങൾ  തുടങ്ങിയവ ഇനി വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്യും. പൊലിമ FB പേജും ഈ സൈറ്റിൽ നേരിട്ട് ലിങ്ക് ചെയ്തിട്ടുണ്ട്.

വെബ് അഡ്രസ്സ് :
www.patlapolima.in
______________________________

സന്ദേശം - ജില്ലാ പോലീസ് ചീഫ്


സന്ദേശം - ജില്ലാ പോലീസ് ചീഫ്

പ്രിയപ്പെട്ടവരെ,

പട്ലക്കാറെ പിരിശപ്പെരുന്നാളായ  പൊലിമ വിവിധ സാംസ്കാരിക പരിപാടികളോട് കൂടി നവംബർ, ഡിസംബർ മാസങ്ങളിൽ ആഘോഷിക്കുന്നുവെന്നറിഞ്ഞതിൽ എന്റെ സന്തോഷം ഇവിടെ അറിയിക്കുന്നു. ഐക്യവും സ്നേഹവും ശാന്തിയും ഇത്തരം നാട്ടുൽസവങ്ങൾ കൊണ്ടുണ്ടാകട്ടെ, നന്മകൾ നേരുന്നു .

കെ. ജി. സൈമൺ ഐ. പി. എസ്
കാസർകോട് ജില്ലാ പോലീസ് ചീഫ്

28 ഒക്ടോബർ 2017

ജില്ലാ പോലീസ് ചീഫ് വെബ്സൈറ്റ് ലോഞ്ചിംഗ് നിർവ്വഹിക്കും

ജില്ലാ പോലീസ് ചീഫ്
വെബ്സൈറ്റ്
ലോഞ്ചിംഗ് നിർവ്വഹിക്കും

ഇന്ന് രാവിലെ 10 മണിക്ക്
ജില്ലാ പോലീസ് ചീഫ്
പൊലിമ വെബ്സൈറ്റ്
ലോഞ്ചിംഗ് നിർവ്വഹിക്കും

പൊലിമ വെബ് സൈറ്റ് തയാർ. വാർത്തകൾ, ചിത്രങ്ങൾ, ഫീച്ചറുകൾ, പൊലിമ പൊലിവുകൾ, അഭിമുഖങ്ങൾ  അപ്പപ്പോൾ കാണാൻ,  വായിക്കാൻ  ഇപ്പോൾ ഈ സൈറ്റ് .

ഇന്ന് (ശനി) രാവിലെ 10 മണിക്ക് കാസർകോട് ജില്ലാ പോലീസ് ചീഫ് കെ. ജി. സൈമൺ ഐ. പി. എസ് വെബ് സ്വിച്ച് ഓൺ കർമ്മം നിർവ്വഹിക്കും.

സൗകര്യപ്പെടുന്നവർ ഇന്ന് രാവിലെ 10 മണിക്ക് മുമ്പ് ജില്ലാ പോലീസ് ആസ്ഥാനത്ത് എത്തണമെന്ന് അഭ്യർഥിക്കുന്നു .

ജ: കൺവീനർ
പൊലിമ

ദീപ്തസ്മരണകൾ കുന്നോളമളള നാടാണ് നമ്മുടെ പട്ള മധുരിക്കുമോർമകൾ കടലോളമുളള നാട് - EAST LINE PATLA


ദീപ്തസ്മരണകൾ കുന്നോളമളള നാടാണ് നമ്മുടെ പട്ള
മധുരിക്കുമോർമകൾ കടലോളമുളള നാട്

EAST LINE PATLA

പൂർവ്വസൂരികളായ  മഹത്തുക്കൾ   കാണിച്ചു  തന്ന സൗഹൃദത്തിന്റെ ഉദാത്തമായ മാതൃകകൾ മഞ്ഞുപോലെ മാഴ്ഞ്ഞ് പോകുന്ന കാലം....

ആ ഗാഢബന്ധവും ഊഷ്മള സ്നേഹവും കുറഞ്ഞ് കൊണ്ടിരിക്കുന്ന ദുരന്തകാലം...

പരസ്പരം സംശയത്തിന്റെ കണ്ണിൽ കണ്ടും ശത്രുതാ മനോഭാവത്തോടെ നോക്കിയും അകലുന്ന കാഴ്ചയുള്ള കാലം...

കാലം കാത്തുവെച്ച സൗഹൃദങ്ങള്‍ക്ക് വീണ്ടും ഉണർവേകാനായി...

അനുഭൂതികളുടെ ആർദ്രസംഗീതം പെയ്തിറങ്ങുകയാണ്... സൗഹാർദ്ദത്തിൻറെ  ജാലകം തുറക്കുമ്പോള്‍, സ്നേഹം  തണുത്ത കാറ്റായി ഒഴുകിവരുന്നു...

പട്ലക്കാരുടെ പിര്ശപെര്ന്ന

*പൊലിമ*

നമുക്കുമിതിൽ കണ്ണികളാകാം.....
ചരിത്രത്തിൻറെ പുതിയ താളങ്ങൾ കുറിക്കാം......

ആശംസകളോടെ

EAST LINE PATLA

പൊലിമ പൂമുഖം ***************** അഷ്റഫ് പട്ല

പൊലിമ  പൂമുഖം
*****************
അഷ്റഫ്  പട്ല

മധുര മനോജ്ഞമാമീ
യുത്ഘാടന സുദിനം.
യുക്തമായ്,തെരെഞ്ഞെടുത്ത മഹാനിധികളിൽ,പൊലിവായ
കാരുണ്യം കടഞ്ഞെടുത്തമനുഷ്യത്ത്വത്തിൻെറ,തനി സ്വരൂപമെ
ശ്രീ സായിറാമിൻെറ സാന്നിദ്ധ്യം,
ആറ്റിക്കുറുക്കിയ വാക്കുകൾ കൊണ്ട്
സത്യത്തിൻെറ ചാലുകൾ കീറി,
ചെറു തെന്നൽപോലെ മനസ്സിലേക്കിറങ്ങി
ഒരു  കൊടുംകാറ്റായി ,
പ്രകംബനം  സൃഷ്ടിച്ച്
മനസ്സാക്ഷിയെ ഉണർത്തുന്ന ,കാവ്യ നഭോമണ്ധലത്തിലെ
തീർത്ഥാടകൻ ,
കാസർഗോട് മണ്ണിൻെറ  നക്ഷത്രം , കവി പി.എസ്  ഹമീദ്.
ആത്മാർത്ഥ തയുടെ പര്യായം,
ചെയ്യുന്ന  പ്രവൃത്തിയിലൂടെ ,വിദ്യാർത്ഥികളിലാഴ്ന്നിറങ്ങി
അവരുടെ  കഴിവുകൾ  പരിപോഷിപ്പിച്ച് വളർത്തിയെടത്ത് നാട്ടിനും രാജ്യത്തിനും മുതൽക്കൂട്ടാക്കാൻ ഇത്രയേറെ പണിപ്പെടുന്ന
മഹത് വ്യക്തിയായ
ഒരദ്ധ്യാപകനെ ത്തന്നെ
ഈ മഹനീയ  ചടങ്ങിലേക്ക് കൊണ്ടുവരാൻ സാദിക്കുന്നു എന്നത് തന്നെ
ഈ പൊലിമയെ
നിലാവിൻെറ പൊൽസിലേക്ക് ഉയർത്തപ്പെടുന്നതും ,വേദി, ധന്യമാക്കപ്പെടുന്നതും.
        അതുകൊണ്ട് ത്തന്നെ ഇതിൻെറ അണിയറപ്രവർത്തകരെ എത്ര  അഭിനന്ദിച്ചാലും മതിവരില്ല.!
മനം ക്കൊണ്ട് കാണ്മൂ ഞാൻ
ധന്യമാക്കും നിമിഷങ്ങളെ
നൻചോട് ചേർത്ത് ആലിംഗനംചെയ്തിടട്ടെ കാര്യങ്ങൾചെയ്ത് ,പൊലിമയാക്കുമെൻെറ ,നാടിൻെറ   നിലവിലെസാരഥി കൾക്കും ,വർണ്ണ ദീപങ്ങൾ
ചാർത്തി പോയ സാരഥികൾക്കും
എൻെറ ഹൃദയം നിറഞ്ഞ
അഭിവാദ്യങ്ങൾ.💐💐🌹🌹🌹💐💐💐💐💐💐
       

കവിത /പട്ടളത്ത് പഠിപ്പുര കുഞ്ഞി മാഹിൻകുട്ടി വൈദ്യർ* ▪ /എസ് എ പി

കവിത

പട്ടളത്ത് പഠിപ്പുര കുഞ്ഞി മാഹിൻകുട്ടി വൈദ്യർ*

എസ് എ പി


*പട്ടളത്ത് പഠിപ്പുര കുഞ്ഞി മാഹിൻകുട്ടി വൈദ്യർ*
----------------------------------

ഹൃദയത്തിൽ ഇശലിന്റെ ഈണവുമായി
പിന്നിട്ട പാതകളിലെങ്ങോ
മറഞ്ഞു പോയൊരാമഹാൻ
മനസ്സുകളിൽ തേനിന്റെ
മധുരവുമായ് പുനർജനിച്ചീടുന്നു
പുണ്യ പൂമാൻ

പഠിപ്പുര തന്നിൽ വളർന്നു വൈദ്യർ
വാക്കിന്റെ കാവലായ് നിന്നു വൈദ്യർ
മാപ്പിള ഈരടികളിലഷ്ടാംഗഹൃദയം
സമ്മാനമായ് നൽകിക്കടന്നു പോയി

അഷ്ടദിക്കുകളിൽ ശോഭ തീർത്തു
മാപ്പിളപ്പാട്ടിന്റെ മൊഞ്ച് തീർത്തു
നാട്ടിടവഴികളിൽ ചന്തം ചാർത്തി
ഓർമ്മതൻ സുഷിരത്തിലൂർന്ന്പോയി

മറവിതൻ മാറാല മെല്ലെ നീക്കി
അറിവിന്റെ അക്ഷരപ്പൊലിമ തീർത്ത്
പിരിശത്തിലിശലിൻ മരുന്നുമായ്
മന്ദഹസിക്കുന്നു വൈദ്യർ മുന്നിൽ

കേരളപ്പിറവി ദിനത്തിൽ പൊലിമക്കളികൾ


കേരളപ്പിറവി ദിനത്തിൽ
പൊലിമക്കളികൾ

ചാക്കിൽ ചാട്ടം
തവളച്ചാട്ടം
പഞ്ചഗുസ്തി

വിജയിക്ക്
സൂപ്പർ സമ്മാനങ്ങൾ

കെൻറ്റിങ്കരയിലെ
പൊലിമ പൂമുഖത്ത്
രാവിലെ 9:00 മണിക്ക്
റിപ്പോർട്ട് ചെയ്യുക

പൊലിമ പൂമുഖം കേരളപ്പിറവി ദിനത്തിൽ

പൊലിമ പൂമുഖം
കേരളപ്പിറവി ദിനത്തിൽ,  
നവംബർ 01, ബുധൻ,
രാവിലെ 10 മണിക്ക്
ഉത്ഘാടനം
കവി പി. എസ്. ഹമീദ്

മുഖ്യാതിഥി
സായിറാം ഭട്ട്

ആദ്യകാല അധ്യാപകൻ
കൊല്ല്യ മുഹമ്മദ് കുഞ്ഞി മാഷിന്
ആദരവ്

പൂമുഖത്ത് ഇനി എന്നും
നാടൻ ചായ്മക്കാനി

ഉത്ഘാടന ദിവസം
സംഗീത സായാഹ്നം
ഇശൽപ്പൊലിമ
വൈകിട്ട് 6:30 മുതൽ 

പുനത്തിലും വിട വാങ്ങി / അസ്ലം മാവില

പുനത്തിലും വിട വാങ്ങി

അസ്ലം മാവില

എഴുത്ത് പോലെ തന്നെ ജീവിതവും. വെട്ടിത്തുറന്നത്. നടപ്പു ശീലങ്ങളോട് രാജിയില്ല. എഴുത്തിലും കുതറി മാറി നടത്തം. ഒന്നിച്ച് നടക്കാൻ ഒരിക്കലും കൂട്ടാക്കിയില്ല.  വിവാദം പിന്നാലെ വന്നു. ദുരുദ്ദേശമുണ്ടായിരുന്നോന്ന് അറിയില്ല.

മൈക്കിന് മുന്നിലും വിവാദം. കാസർകോട് സാഹിത്യ സമ്മേളനത്തിലും പുനത്തിൽ തന്നെയാണ് വിവാദമുണ്ടാക്കിയത്, അല്ല വിവാദമായത്. അത് മഹല്ലുകളിൽ വരെ സംസാരമായി, മത പ്രസംഗവേദികളിലും.

ഒന്നര വർഷം മുമ്പായിരിക്കണം അത്, നാങ്കിമാഷിന്റെ അനുസ്മരണ ചടങ്ങിൽ പുനത്തിൽ വന്നു. കാസർകോട്ട് വെച്ച് നടന്ന ആ പ്രസംഗം ഞാനും സാനും കേട്ടിരുന്നു.  കേട്ടവരൊക്കെ ഞെട്ടിക്കാണണം. ഒരു വിവാദമാകാൻ വഴിമരുന്നിടുന്നത്.  ലേഖന ദൈർഘ്യം ഭയന്നു അതിവിടെ കുറിക്കുന്നില്ല.

രണ്ട് നോവലുകൾ വളരെ ശ്രദ്ധേയമായി. മരുന്നും സ്മാരകശിലകളും. എന്റെ കോളേജ് കാലത്ത് മരുന്ന് വിവാദമായി. വൽസല "നെല്ല് " കട്ടെന്ന് പറഞ്ഞപ്പോൾ, തിരിച്ചു കിട്ടിയ പണിയാണ് പുനത്തിൽ "മരുന്ന്'' കട്ടതാണെന്ന്. അന്നൊരു സാഹിത്യമോഷണ പരമ്പരയായിരുന്നു ഞങ്ങൾ അന്ന്  കുഞ്ഞി മാവിൻ ചുവട്ടിൽ ഇരുന്ന് സംസാരം. എന്റെ ക്ലാസ്മെറ്റായ കവി മധു ചർച്ച കൊഴുപ്പിക്കും. (മധു ഇപ്പോൾ സിറ്റി പോലീസ് കമ്മീഷണർ റാങ്കിൽ ഉള്ള ഉദ്യോഗസ്ഥനാണ് ).

മാധവിക്കുട്ടിയുടെ  ഇസ്ലാമാശ്ലേഷണ സന്ദർഭത്തിൽ, വിവാദങ്ങൾ മറ്റൊരു വഴിക്ക് തിരിച്ചു വിട്ടത് പുനത്തിലും ചുള്ളിക്കാടുമായിരുന്നല്ലോ. അതും ഇവിടെ കുറിക്കുന്നില്ല.

അലിഗഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് എം.ബി.ബി.എസ് എടുത്ത് ഒരു ക്ലിനിക്കിൽ ഒരു സാധാ ഭിഷ്വഗ്വരനാകുമായിരുന്ന  അബ്ദുല്ല, വായനലോകത്ത്  പുനത്തിൽ കുഞ്ഞബ്ദുല്ലയായത്  അക്ഷരങ്ങൾ മാറോടണച്ചപ്പോഴാണ്. അങ്ങിനെയാണ് അദ്ദേഹം നമുക്ക് പെരിയ അബ്ദുല്ലയാകുന്നത്.

"എം.ടി.യാണ് എനിക്ക് എല്ലാമെല്ലാം " ഇടക്കിടക്ക് പുനത്തിൽ അത് ഓർമിച്ച് കൊണ്ടേയിരിക്കും. അതിന് കാരണമുണ്ട്. മാതൃഭൂമി ബാലപംക്തിയിൽ കഥ അയച്ചപ്പോൾ, കുഞ്ഞന്മാരുടെ പേജിൽ പ്രസിദ്ധീകരിക്കുന്നതിന് പകരം, പെരിയവരുടെ പേജിൽ പ്രസിദ്ധീകരിച്ചത് പത്രാധിപരായ എം.ടി.യായിരുന്നു.

ഡിലിറ്റ് കിട്ടിയപ്പോൾ ബഷീർ പറഞ്ഞു പോൽ, അബ്ദുല്ല നീ ചൊറി, ചിരങ്ങിന്റെ ഡോക്ടർ, ഞാനാണ് ശരിക്കും ഡോക്ടർ. അതിനും പുനത്തിൽ മറുപടി പറഞ്ഞു. പറഞ്ഞില്ലെങ്കിൽ പിന്നെ, എന്ത് പുനത്തിൽ !

സാഹിത്യലോകത്തെ വേറിട്ട എഴുത്തും ശബ്ദവുമാണ് പുനത്തിൽ കുഞ്ഞബ്ദുല്ലയുടെ മരണത്തോടെ വായനക്കാർക്ക്  നഷ്ടപ്പെട്ടത്. ആദരാഞ്ജലികൾ !

ഹായ് ... പൊലിമ ഓട്ടോ ഡ്രൈവർമാർ കൂട്ടായ് പൊലിമയ്ക്ക്


ഹായ് ... പൊലിമ
ഓട്ടോ ഡ്രൈവർമാർ
കൂട്ടായ് പൊലിമയ്ക്ക്

മൊയ്തു കൊൾത്തുങ്കര, മുഹമ്മദ് പള്ളം, അസീസ് സഫർ, നാസർ ചെന്നിക്കൂടൽ, സുബൈർ ചെന്നിക്കൂടൽ, മജീദ് ചെന്നിക്കൂടൽ, ആച്ചു കുന്നിൽ, ഹമീദ് മീതൽ, ഹമീദ് സി.കെ., രാമൻ, സി. കെ. മുഹമ്മദ് കുഞ്ഞി, ഹമീദ് കരോടി, അഷ്റഫ് കോയപ്പാടി, ഹാരിസ് കോയപ്പാടി, അസീസ് കോയപ്പാടി, അരവിന്ദൻ കോയപ്പാടി, മൊയ്തീൻ കുന്നിൽ ..... പട്ലയുടെ സ്വന്തം ഓട്ടോക്കാർ. മഞ്ഞയും കറുപ്പുമുള്ള സുന്ദരിഓട്ടോകളുടെ മുന്നിൽ ഇരിക്കുന്നവർ. ഇവരാണ് പൊലിമപ്പെരുന്നാളിന്റെ വിശേഷവുമായി എല്ലായിടത്തും വിരുന്നു പോകുന്നത്. ഇവരുടെ ഓട്ടോ ടാക്സിയിൽ പൊലിമയുടെ സ്റ്റിക്കർ ഒട്ടിക്കും.  ഓട്ടോ യാത്രക്കാർക്ക്  ഈ കൂട്ടുകാർ പൊലിമ ലീഫ് ലെറ്റും നൽകും.

നാളെയാണ് ഹായ് ... ഓട്ടോ പൊലിമ പരിപാടി. നാട്ടുൽസവ പ്രചരണ പരിപാടിയുടെ ഭാഗമാണിത്. ഇനി നമ്മുടെ നാട്ടിലെ ഓട്ടോറിക്ഷകൾ പൊലിമയുടെ മൊബൈൽപരസ്യങ്ങളാകുന്നു.

മാഷാ അല്ലാഹ്.............. ബഷീര്‍ മജല്‍

മാഷാ അല്ലാഹ്..............

ബഷീര്‍ മജല്‍

"പൊലിമ" നിമിത്തം ഇന്ന് കവി ശ്രേഷ്ടന്‍ കുഞ്ഞിമാഹിന്‍ കുട്ടി വൈദ്യര്‍ പേര് കൊണ്ട് തന്നെ  സാഹിത്യവും സാംസ്കാരികവും  സബന്നമായി  നിറഞ്ഞ് നില്‍ക്കുന്ന
ആ വ്യക്തിത്വത്തെ തിരിച്ചറിയാന്‍ കഴിഞ്ഞു.
       അല്‍പം അഹങ്കാരത്തോടെ തന്നെ  പറഞ്ഞോട്ടെ        നാംഅഭിമാനത്തോടെ ഹൃദയത്തോട് ചേര്‍ത്ത് വെച്ച് നടക്കേണ്ട  പട്ട്ലയുടെ സ്വന്തം മഹാകവിയെ അല്ലെങ്കില്‍ കേരളത്തില്‍ അറിയപ്പെടേണ്ട  മാപ്പിളപ്പാട്ടിന്‍റെ കവി ശ്രേഷ്ടന്‍ പടിപ്പുര  കുഞ്ഞിമാഹിന്‍കുട്ടി വൈദ്യര്‍ എന്ന മഹാ വ്യക്തിത്വം കേരളത്തിലെ സാംസ്കാരിക ലോകത്ത് ആദരിക്കപ്പടേണ്ട ഒരാളായിരുന്നു.

  മാപ്പിളപ്പാട്ടിന്‍റെ ആ പ്രദാപകാലം ആരും തിരിച്ചറിയാതെ നഷ്ടപ്പെട്ട്പോയ ഇത്രയും കാലം പട്ടലയുടെ യശസ്സിന് വന്ന് പോയ  ഒരു വന്‍ നഷ്ടം തന്നയാണ് .  പട്ടലയുടെ ആ പ്രതാപകാലം കണ്ടത്തെണം അത് നാം ഓരോരുത്തരുടേയും ഭാധ്യത കൂടിയാണ് ഇന്ന്  പോലിമ നിമിത്തം അദ്ധേഹത്തെ അറിയാന്‍ കഴിഞ്ഞു .
ആത്മാര്‍ത്തതയോടും താല്‍പര്യത്തോടും ആര്‍ജവത്തോടും കൂടി CP യെ പോലുള്ള കൂട്ടായ്മകളുടെ നേതൃത്വത്തില്‍ മുന്നിട്ടിറങ്ങിയാല്‍ തീര്‍ച്ചയായും ലക്ഷ്യത്തിലെത്താം.

നമ്മുടെ പൂര്‍വ്വികര്‍ ഇതിന് വേണ്ടി അറിയാനും  കണ്ടെത്താനും  ഒന്നും ചെയ്തില്ല എന്ന്                         നമുക്ക് ഇന്ന് അനുഭവപ്പെട്ട നഷ്ടബോധം ഭാവി തലമുറകള്‍ക്ക് ഉണ്ടാകാന്‍ ഇട  വരരുത് ഇന്നത്തെ ഇടപെടലും അന്വേഷണവും   കണ്ടത്തെന്‍ കഴിഞ്ഞെങ്കിലും ഇല്ലങ്കിലും  ഇന്നും നാളെയും ഇതിനെ പറ്റി അറിയുന്നവരും ചോദിക്കുന്നവരും പൂര്‍ണ്ണ തൃപ്തരാകണം.
   
അല്ലാഹു അദ്ധേഹത്തിന് പരലോകം പ്രകാശമാക്കി അനുഗ്രഹിക്കുമാറാകട്ടെ....

പൊലിമ എന്ന നമ്മുുടെ ഗ്രാമോത്സവം അന്വഷണത്തിന്‍റെ ഒരു തുടക്കമാവട്ടെ എന്ന് നന്മകള്‍ നേര്‍ന്ന് കൊണ്ട്    ...
ആശംസകളോടെ....

             
.................................

പൂമുഖ പ്രൊഗ്രാം പ്രൊപോസൽ


പൂമുഖ പ്രൊഗ്രാം
പ്രൊപോസൽ

ലീഫ് ലെറ്റ് 1000 / ആദ്യ വെള്ളി
ബാനർ
വാൾ പോസ്റ്റ്
ട്രഡീഷനൽ ഡെക്കറേഷൻ
വിളംബര ജാഥ - തലേദിവസം രാത്രി
വായ്പ്പാട്ട് - തലേ ദിവസം രാത്രി
ഗൃഹസന്ദർശനം
രക്ഷാധികാരി സന്ദർശനം

രാവിലെ 8:15 മണിക്ക്
സബ് കമ്മിറ്റി CM & C സംയുക്ത യോഗം

രാവിലെ 9:15 മണിക്ക്
വടംവലി

പൊലിമ പൂമുഖം
സെഷൻ

ഉത്ഘാടനം :
പി.എസ്. ഹമീദ് ( കവി)
മുഖ്യാതിഥി :
സായിറാം ഭട്ട്

ചായ്മക്കാനി ഉത്ഘാടനം :
???

ആദരവ് സെഷൻ :
മുഹമ്മദ് കുഞ്ഞി മാസ്റ്റർ കൊല്ല്യ
സായിറാം ഭട്ട്

വൈകിട്ട് :
ഇശൽ പൊലിമ

ഒന്ന് തിരുത്താമോ ? അസ്ലം മാവില

ഒന്ന് തിരുത്താമോ ? 

അസ്ലം മാവില 

സഹോദരൻ THM, '

സുഖമെന്ന് കരുതുന്നു. 

എന്റെ ഒരു ലേഖനത്തിലെ  വസ്തുതകളോട്  ചില സംശയങ്ങൾ പ്രകടിപ്പിച്ചുള്ള താങ്കളുടെ  ഒരു നീണ്ട അനുബന്ധ കുറിപ്പ് പല ഗ്രൂപ്പുകളിലായി എന്റെ ശ്രദ്ധയിൽ പെട്ടു. 

അതിന് ഉത്തരം ഒറ്റവാചകത്തിൽ:  താങ്കൾ പരാമർശിച്ച കുഞ്ഞി മാഹിൻ കുട്ടി വൈദ്യരുടെ പിതാമഹനായ,  *പട്ളത്ത് കുഞ്ഞി മാഹിൻ കുട്ടി വൈദ്യരെ* കുറിച്ചായിരുന്നു എന്റെ ലേഖനവും ചർച്ചയും. My Article was  on Grandfather,  your text was on his Grandson!

ഒന്ന് കൂടി


ഒന്ന് കൂടി,

കവി ശ്രേഷ്ഠൻ  വൈദ്യരുടെ ഫോട്ടോ അയച്ച് തന്നത് പത്രപ്രവർത്തകനും കെവാർത്തയുടെ എല്ലാമെല്ലാമായ മുജീബ്. അദ്ദേഹത്തിന് അയച്ച് കൊടുത്തത് അമേരിക്കയിൽ നിന്ന്, ദുല്ലച്ച എന്ന കാസർക്കോട്ടുകാരുടെ പ്രിയപ്പെട്ടവൻ. RT യിലും CP യിലും FB യിലും പോസ്റ്റ് ചെയ്ത ലേഖനം അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടുവത്രെ !

മാഷാ അല്ലാഹ് !

മഹാകവി മോയിൻകുട്ടി വൈദ്യരുടെ സമശീർഷൻ !

ഇത് മാപ്പിള സാഹിത്യ തറവാട്ടിലെ കാരണവർ, മഹാനായ കവി,  മഹാകവി മോയിൻകുട്ടി വൈദ്യരുടെ സമശീർഷൻ !

എന്റെ സുഹൃത്തും ബാച്ച് മേറ്റുമായ കാലിക്കറ്റ് യൂനിവേഴ്സ്റ്റി രജിസ്ട്രാർ ഡോ: അബ്ദുൽ മജീദ് പറഞ്ഞത് പോലെ  ആയുർവേദത്തിന്റെ ദാസ്കാപിറ്റലായ  "അഷ്ടാംഗഹൃദയ"ത്തിന് മാപ്പിള കാവ്യ ഭാഷ ചമച്ച വ്യക്തിത്വം ! ഭിഷ്വഗ്വര വൃത്തിക്കിടയിലും അക്ഷരത്തെ സ്നേഹിച്ച മഹാനുഭാവൻ !

മഹാനായ കവി ശ്രേഷ്ഠൻ !
പട്ല - പഠിപ്പുര കുഞ്ഞിമാഹിൻ കുട്ടി വൈദ്യർ !

അല്ലാഹ് അനുഗ്രഹിക്കട്ടെ,
അവന്റെ കാരുണ്യം എന്നുമെന്നും ആ മഹാനിൽ വർഷിക്കുമാറാകട്ടെ !