Tuesday, 25 July 2017

സംഘബലത്തിന്റെ പിൻബലത്തിൽ സംഘം ക്ലബ് "ക്ലിൻ പട്ല " ദൗത്യത്തിലാണ്/ അസ്ലം മാവില

*സംഘബലത്തിന്റെ*
*പിൻബലത്തിൽ*
*സംഘം ക്ലബ്*
*"ക്ലിൻ പട്ല "*
*ദൗത്യത്തിലാണ്*
__________________

അസ്ലം മാവില
__________________

പേമാരി പെയ്യേണ്ട കർക്കിടകത്തെ നോക്കി ഒരു കുട്ടി ചോദിച്ചു പോൽ - " അല്ല, എന്തേ ഇങ്ങനെ? തിമർത്ത് പെയ്യേണ്ട നിനക്കെന്താ ഇത്ര ശാന്തത ?"
കുട്ടിക്ക് കിട്ടിയ മറുപടി  - " കുറച്ച് ദിവസങ്ങളായി  നീ പട്ലയിലെ റോഡിനിരുവശവും  ക്ലീനിംഗ് വൃത്തിയിലേർപ്പെട്ട ഏതാനും  ചെറുപ്പക്കാരെ കണ്ടില്ലേ ? മഴ നനഞ്ഞാൽ അവർ പനിക്കില്ലേ ? എന്നെ നോക്കി ബാക്കിയുള്ളവർ കള്ളകർക്കടകമെന്ന് പേര് ദോഷം പറയില്ലേ ?"

***********************
ഒരു സംഘം ചെറുപ്പക്കാർ 23 മുതൽ റോഡിലാണ്. വഴി തടയാനോ വണ്ടി തടയാനോ അല്ല. പിന്നെയോ വഴി തടസ്സങ്ങൾ നീക്കാൻ . സംഘം ആർട്സ് & സ്പോർട്സ് ക്ലബ്ബാണ് ഇതിന് ചുക്കാൻ പിടിക്കുന്നത്. ക്ളബ് പ്രവർത്തകരോടൊപ്പം നാട്ടിലുള്ള ചെറുപ്പക്കാരും ഈ പ്രയത്നത്തിലാണ്.

നീണ്ട് നീളത്തിൽ കിടക്കുന്ന പട്ല പാതയ്ക്കിരുവശവും ചെടിയും പുല്ലും തഴച്ച് വളർന്നിട്ടുണ്ട്.  അത് എല്ലാവരും എന്നും കാണുന്നതുമാണ്. പക്ഷെ, അതൊന്ന് വൃത്തിയാക്കാൻ മുന്നിട്ടിറങ്ങുക എന്നത് ചെറിയ കാര്യമല്ല. സംഘം ക്ലബിന്റെ നേതൃപാടവം ശ്രദ്ധേയമാകുന്നതും ഇവിടെയാണ്.

2014 ഒക്ടോബറിൽ ഇന്ത്യാ ഗവൺമെന്റ് തുടങ്ങി വെച്ച സമ്പൂർണ്ണ ശുചീകരണ പദ്ധതിയാണല്ലോ സ്വഛ് ഭാരത്. ഗ്രാമ- നഗര ശുചീകരണത്തിന്  വെവ്വേറെ ശൈലിയിലാണ് പദ്ധതികൾ വിഭാവനം ചെയ്തിട്ടുള്ളത്. രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികമായ 2019 ൽ ലക്ഷ്യം പൂർത്തികരിക്കുക എന്നതാണ് ഈ പദ്ധതി ലോക ശ്രദ്ധ ആകർഷിക്കാൻ മറ്റൊരു കാരണം.
.
ആ സ്വഛ് ഭാരത് കൂടി ബാനറിൽ ഇടം  നൽകിയാണ് സംഘം കൂട്ടായ്മ ക്ലീൻ പട്ലക്ക് പ്രചാരണം നൽകിയിരിക്കുന്നതെന്നതും കൂട്ടത്തിൽ പരാമർശിക്കട്ടെ.

ഇന്നുമിന്നലെയുമായി RT ഫോറത്തിൽ സുബൈർ പട്ല (ഉബ്ബി) എഴുതിയ കുറിപ്പുകളിൽ സൂചിപ്പിച്ചത് പോലെ എല്ലവരും ഈ മനുഷ്യപ്രയത്നത്തെ ആദരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുക. സാധിക്കുമെങ്കിൽ ആ മാസ്സ് മാൻപവറിന്റെ ഭാഗമാകാനും ശ്രമിക്കുക.

വളരെ ശ്രദ്ധേയമായി കേട്ടത് - പാതയോര ശുചീകരണം അങ്ങ് ത്വാഹാനഗർ വരെ നടത്തുമെന്ന് മാത്രമല്ല, അതും കഴിഞ്ഞ് പട്ലയുടെ പോക്കറ്റ് റോഡുകളും ഈ ക്ലീൻ പ്രൊജക്ടിൽ ഉൾപ്പെടുത്തുമെന്നാണ്.

സബാഷ് കുട്ടികളെ, സബാഷ് !
_____________________
Rtpen.blogspot.com

ഇന്ത്യയിൽ അടിയന്തരാവസ്ഥ /THM Patla

**ഇന്ത്യയിൽ  അടിയന്തരാവസ്ഥ**
     
                      THM Patla

      അതേ, സംശയിക്കേണ്ട' നുണയായി തള്ളിക്കളയേണ്ട,
കുറിപ്പുകാരന്റെ മേൽവിലാസം ചികയേണ്ട
കാലം സമ്മതിപ്പിച്ചേ അടങ്ങൂ
തല്ക്കാലം അത്രഖ്യാപിതമാണെന്ന് മാത്രം.
      ഓർക്കുന്നില്ലേ... ഇവിടെ ആദ്യപടിയായി സാമ്പത്തിക അടിയന്തരാവസ്ഥ കൊണ്ട് വന്നു.   നാം മുണ്ട് മുറുക്കിയുടുത്ത്, അരപ്പട്ടിണി കിടന്ന് പല ആവശ്യങ്ങൾ ക്ക് വേണ്ടി കുതി വെച്ച പണം ഒരു സുപ്രഭാതത്തി.ൽ " പിണ"മായി മാറി. വളരെ ഭദ്രമായി വെച്ച ആ പണം എങ്ങിനെ എന്നിൽ നിന്ന് പോയി കിട്ടുമെന്ന ചിന്തയിലായി നാമൊക്കെ.
അതിന്ന് വേണ്ടി എല്ലാ ജോലിത്തിരക്കും മാറ്റി വെച്ച് പൊരിവെയിലത്ത് ക്യു നിന്നു.എന്നിട്ടും നാമത് സഹിച്ചു.കാരണം. മറ്റു പോയ വഴികളില്ലാത്തതാ നാൽ. ആരെങ്കില്ല പ്രതിഷേധിച്ചോ. ചുരുക്കം ചില കോണകളിൽ നിന്ന് ( പ്രതിപക്ഷത്തെ) പ്രതി മേധമുയർന്നുവെങ്കിലും അതിനെ വളരെ സമത്ഥമായി ഭരണപക്ഷം നേരിട്ടു.
കള്ളപ്പണം നിയന്ത്രിക്കാനെന്നു സാമ്പത്തിക ഭദ്രതക്കു മാണെന്നും വാദിച്ചു. ഫലമോ ജനങ്ങൾ തീരാ ദു:ഖത്തിലായി. കളളപ്പണത്തിന് വല്ല മാറ്റവും വന്നോ?ഖജനാവിലേക്ക് എത്ര പണം വന്നു? ഇനിയെത്ര ബാക്കിയുണ്ട്? പണം എത്ര കിട്ടി? ഈ ചോദ്യങ്ങൾക്കൊന്നും ഉത്തരം കിട്ടിയോ? ഇന്നും കള്ളപ്പണവും ഹവാലയും നിർബാധം
മഹാഭൂരിപക്ഷം വരുന്ന ദരിദ്ര നാരായണന്മാരുടെ നാട്ടിൽ, അഭ്യസ്ഥവിദ്യരുടെ നാട്ടിൽ
ഇ--കറൻസി സംവിധാനം നടപ്പിലാക്കുന്നു പോലും !!! ഹാ, കഷ്ടം''
        തീർന്നോ- ഇപ്പോൾ മാധ്യമ രംഗത്ത് ശരിക്കും അടിയന്തരാവസ്ഥയാണള്ളത്. ആ വിഷ്കാര സ്വാതന്ത്ര്യത്തിന് കുച്ച് വിലങ്ങ്. എന്ത് എഴുതണം എന്ത് എഴുതിക്കൂടാ എങ്ങിനെയെഴുതണമെന്നൊക്കെ തീരുമാനിക്കുന്നത് ഇവിടുത്തെ കോർപ്പറേറ്റുകളാണ് ' അതിന്ന് ഭരണ വർഗ്ഗത്തിന്റെ പരിപൂർണ്ണ പിന്തുണയും
എതിർത്താലോ: കസാരെ, ഖൽബുർഗ്ഗി' രോഹിത് വെ മൂല നജീബ് തുടങ്ങിയവരുടെ ഗതി ഓർക്കുമല്ലോ?
         എന്നാൽ, ഇതൊക്കെ എന്തിനുള പുറപ്പാടാണെന്നത് പകൽപ്പോലെ വ്യക്തം.
ഈ ശക്തികൾക്കിവിടെ പലതും നടത്താനുണ്ട്. വംശീയ സംഘട്ടനം, ന്യൂനപക്ഷ- ദളിത് ഉന്മൂലനം 'ക്ഷേത്ര നിർമ്മാണം,കോർപ്പറേറ്റ് ശാക്തീകരണം അങ്ങിനെ, പലതും പലതും '
         അങ്ങിനെ പല രംഗത്തും നാം. അടിയന്തിരാവസ്ഥക്ക് കീഴിലാണ് ' ഇനി ഒരു ഔദ്യോഗിക പ്രഖ്യാപനം മാത്രമേ ബാക്കിയുള്ളൂ ആ പ്രഖ്യാപനത്തിന് സാഹചര്യമൊരുക്കി കൊണ്ട് നാം ഒരു " റബ്ബർ സ്റ്റാമ്പ്‌;നെ തെരെഞ്ഞെടുത്ത് വെച്ചിട്ടുണ്ട്. വമ്പിച്ച ഭൂരിപക്ഷത്തോടെ, അതോടെ ആ ജോലിയും നാം നന്നായി നിറവേറ്റി
ഇനി കാത്തിരുന്നു കാണാം.🏃🏼🏃🏼🏃🏼

ഇന്നേക്ക് അഞ്ചാം നാൾ (ക്ലീൻ പട്ള ) / :Zubair Patla

🌴🌴🌴🌴🦋🦋🦋🦋


*സ്വച്ച് പട്ള*


*ഇന്നേക്ക് അഞ്ചാം നാൾ* *(ക്ലീൻ പട്ള )**പട്ള.,*  മഴ പെയ്തില്ലെങ്കിൽ

ഇന്നേക്ക് അഞ്ചാം നാൾ പിന്നിടുകയാണ്  ..പട്ള മധൂർ പാതയുടെ ഇരുവശങ്ങളിൽ നിന്നും തുടങ്ങിയ ശുചിത്വ പട്ള എന്ന പേരിൽ തുടങ്ങിയ പ്രവർത്തനം.
സാമൂഹിക പ്രവർത്തകരുടെയും ,സന്നദ്ധ സംഘടനയുടേയും പ്രയത്നത്താൽ  ഏകദേശം പട്ള ജി എച്ച് എസ് എസ് മെെതാനം വരെ എത്തിക്കഴിഞ്ഞിരിക്കുകയാണ്  .
ഈ അഞ്ചാം ദിനമായ ഇന്ന് വെെകുന്നേരം  മെെതാനത്തിന്റെ പരിസരത്ത് നിന്നും തുടങ്ങുമെന്നാണ്  സന്നദ്ധ സംഘടനായായ സംഘം ആർട്ട്സ് & സ്പോർട്ടസ് ക്ലബ്ബും  ,പട്ളയിലെ പേര് പറയാനാഗ്രഹിക്കാത്ത ചില സാമൂഹിക പ്രവർത്തകരായ  യുവാക്കളും നൽകിയ റിപ്പോർട്ട് ..,,
 ഇവരുടെ   ഇപ്പോഴുള്ള  പദ്ധതി പട്ള ത്വാഹ നഗർ ( കുറുപ്പിനടുക്കും ) വരെയാണ്
തുടർന്നുള്ള ദിവസങ്ങളിലും...ഇവരുടെ പ്രയത്നം ഉണ്ടായിരിക്കുന്നതാണെന്നാണ്  അറിയാൻ കഴിഞ്ഞത്  .
ഇതും കൂടി  കഴിഞ്ഞാൽ  പട്ളയിലെ  ഉൾപ്രദേശങ്ങളെ  കൂടി  ഉൾപ്പെടുത്തുമെന്നും..ഇവർ പറയുകയുണ്ടായ്  ..ഇതുവരെ ചെയ്ത പൂർണ്ണ പിന്തുണ ഇനിയുള്ള ദിനങ്ങളിലും നാം..  മുഴുവൻ പട്ള നിവാസികളും പിന്തുണയും   പ്രോത്സാഹനവും ഇവർക്കായ് ചെയ്ത് കൊടുക്കേണ്ടതാണ്.. സാധിക്കുമെങ്കിൽ  ഇവരിലൊരാൾ  നമുക്കും ശ്രമിക്കാം ...,!!
ജയ് പട്ള..,,, *ജയ് സ്വച്ച് പട്ള*.!!

🌴🌴🌴🌴🦋🦋🦋🦋🦋

ആ സംഖ്യ തികഞ്ഞില്ല, കെട്ടോ* *വീട് പണി പകുതിയിലാ..../അസ്ലം മാവില

*ആ സംഖ്യ തികഞ്ഞില്ല, കെട്ടോ*
*വീട് പണി പകുതിയിലാ....*
*നസിയയും കുടുംബവുമിപ്പഴും*
*വാടകമുറിയിൽ തന്നെ!*
*25,000 അർജന്റ് കിട്ടിയേ തീരൂ*
___________________

*സി. പി.ക്ക് വേണ്ടി*
അസ്ലം മാവില
 ___________________

CP യുടെ നേതൃത്വത്തിൽ നസിയയുടെ വീടു നിർമ്മാണവുമായി ഒരു ഫണ്ട് കളക്ഷൻ നടന്നിരുന്നു.  കിട്ടിയ പൈസ വെച്ച് പണി തുടങ്ങുകയും ചെയ്തു.
പിന്നീട് ഉദ്ദേശിച്ച രൂപത്തിൽ പൈസ സ്വരൂപിക്കാൻ പറ്റിയില്ല. ഇപ്പോഴാണെങ്കിലോ,  പണി പകുതിയിലും !  നസിയയും കുടുംബവും ആ പഴയ വാടകമുറിയിലും!

C P  കാരണം ഒരു നിർധന കുടുംബം വെയിലും മഴയും കൊള്ളാതെ താമസിക്കാൻ പറ്റുമെന്ന വിശ്വാസത്തിലാണ് പിരിച്ചുകിട്ടിയ 94,000 കയ്യിൽ പിടിച്ച് പകുതിക്ക് നിർത്തിവെച്ചിരുന്ന ആ വീട് പണി വീണ്ടുമാരംഭിച്ചത്.

ഒറ്റയ്ക്ക്,  ഒരാൾ കയ്യിൽ നിന്ന് കാശിറക്കി വീട് നിർമ്മിച്ച് നൽകുന്നത് അത്ര എളുപ്പമാണോ ? അല്ലല്ലോ.  കൂട്ടായി ചെയ്യുമ്പോൾ പണിയങ്ങ് എളുപ്പത്തിൽ തീർന്നും കിട്ടും. ഇതിപ്പോൾ അതും "ജാരിക്ക് " വന്നില്ല.   അവസ്ഥ നിങ്ങളോട് പറഞ്ഞു.

പണി തീർക്കണം.   ഈ വീട് പണി നടക്കുന്നത് പട്ലയിലല്ല.  അവിടേക്ക് ഒന്ന് പോയി വരാൻ തന്നെ "ഉച്ചോൾത്തെ" ഏർപ്പാടാണ്.  പണി ഒന്ന് തീർന്ന് കിട്ടാൻ കുറഞ്ഞത് ഇനി 25000 വേണം.

മുമ്പിലും പിന്നിലും രണ്ട് ഉറപ്പുള്ള വാതിൽ;  കിച്ചൺ അൽപം വൃത്തിയിൽ; ഒരു മുറി നീളത്തിൽ തേക്കണം. 4 ബൾബ് കത്താൻ പാകത്തിൽ വയറിംഗ് ; കക്കൂസ് കുണ്ട്;  ചുമരിലെ കല്ലിന്റിട ഒന്ന് അടക്കണം - ഇത്രയെങ്കിലും അവിടെ  ചെയ്യണ്ടേ ?

 അതിനാൽ, നിങ്ങൾക്ക്  പറ്റാവുന്ന സംഖ്യ തരണം; തരാൻ പറ്റാവുന്നവർ കുറച്ച് പേർ ഇനിയും ഈ ഫോറത്തിലും പുറത്തുമുണ്ട്. വാട്സാപ് ഏർപ്പാടില്ലാത്തവർ തന്നെ ഒരുപാട് പേർ പുറത്തുമുണ്ട്. അത് കൊണ്ട്
നിങ്ങൾക്ക് പരിചയമുള്ളവരോടും ഈ വിഷയം പറഞ്ഞ് നമ്മുടെ ദൗത്യം പൂർത്തിയാക്കണം .

ഈ വിഷയത്തിൽ സഹായധനമെത്തിക്കാൻ താഴെ പറയുന്നവരെ ഉടനെ ബന്ധപ്പെടുക
_______________________

HK അബ്ദുൽ റഹിമാൻ
KM സൈദ്
CH അബൂബക്കർ
അസ്ലം Patla
കരീം Koplam
MA മജീദ്
 ഖാദർ Aramana
ഉസ്മാൻ Kappal
റാസാ Patla
നാസർ Taza
അസ്ലം മാവില
....................................📃
rtpen.blogspot.com

Saturday, 22 July 2017

ചാന്ദ്രദിനത്തിൽ ......./അസ്ലം മാവില

*ചാന്ദ്രദിനത്തിൽ/*
*മണ്ണിലവർ വിണ്ണും*
*വിസ്മയവും തീർത്തു*
*പട്ല സ്കൂൾ അങ്കണം*
*സൂര്യനും ഭൂമിയും ചന്ദനും*
*നക്ഷത്രങ്ങളും കൊണ്ട് നിറഞ്ഞു*
__________________

അസ്ലം മാവില
__________________

ആകാശം ഭൂമിയിലേക്ക് ഇറങ്ങി വന്നു. ക്ലാസ്സ് മുറിവാതിലുകൾ മലക്കെ തുറന്നു. കേട്ടവർ കേട്ടവർ സ്കൂൾ അങ്കണത്തിലേക്കോടി,  വട്ടത്തിൽ കൂടി. അവർ മുറ്റത്ത് തിളങ്ങിക്കൊണ്ടിരിക്കുന്ന കുഞ്ഞു നക്ഷത്രങ്ങളെ നോക്കി വിസ്മയം പൂണ്ടു. കണ്ണുകൾ പരതിയിടത്ത് സൂര്യനെയും ഭൂമിയെയും ചന്ദ്രനെയും അവർ കൺകുളിർക്കെ കണ്ടു.

അതെ ജൂലൈ 21 നമുക്ക് ചാന്ദ്രദിനമായിരുന്നു. 1969ലെ ഒരു ജൂലൈ മാസത്തിലാണ്   മനുഷ്യ പാദസ്പർശമേറ്റ് ചന്ദ്രൻ നമ്മുടെ കണ്ണിലുണ്ണിയാകുന്നത്.

ചാന്ദ്രദിനത്തിന്റെ ഓർമ്മ പുതുക്കിയാണ് ഇന്നലെ നമ്മുടെ സ്കൂളിലെ കുഞ്ഞുമക്കൾ വിസ്മയക്കാഴ്ചയൊരുക്കിയത്. അതും വർണ്ണശബളമായി, പ്രൊഫഷനൽ ടച്ചോടെ ...

ഒന്നാം ക്ലാസ്സിലെ പിഞ്ചു പൈതങ്ങളാണ് ഇന്നലെ നമ്മുടെ സ്കൂളിലെ , അല്ല, വിണ്ണിലെ താരകങ്ങളായത്. സൂര്യൻ സംസാരിച്ചു. ഭൂമിക്കും പറയാനേറെയുണ്ടായിരുന്നു. ചുറ്റും കൂടി നിന്നവർക്ക് ചോദിക്കാനുണ്ടായിരുന്നത് പക്ഷെ,  അമ്പിളിമാമനോടായിരുന്നു.

സ്കൂൾ സയൻസ് ക്ലബായിരുന്നു ചാന്ദ്രദിനാഘോഷത്തിന്റെ സംഘാടകർ.  നേരത്തെ, സ്കൂൾ അസംബ്ലിയിലും ചാന്ദ്രദിനം പരാമർശിക്കപ്പെട്ടു. ശാസ്ത്ര വിദ്യാർഥികൾ തയാറാക്കിയ സ്പെഷ്യൽ പതിക്ക് സ്കൂൾ അസംബ്ലിയിൽ ഹെഡ്മിസ്ട്രസ്സ് കുമാരി റാണി ടീച്ചർ കയ്യടികളുടെ  അകമ്പടിയോടെ പ്രകാശനം ചെയ്തു.

"ചന്ദ്രനും ബഹിരാകാശവും" വീഡിയോ പ്രദർശനം കുട്ടികൾക്ക് പുതിയ അറിവുകൾ നൽകി. ക്വിസ്സ് മത്സരവും കൊളാഷ് നിർമ്മാണവും ചാന്ദ്രദിനത്തിന് മാറ്റുകൂട്ടി.  അമ്പിളി മാമനെ നോക്കി കുഞ്ഞുമക്കൾ കുഞ്ഞു കവിതകൾ ചൊല്ലി, ഈരടികൾ നീട്ടി പാടി. അത് കേട്ടവർ താളം പിടിച്ചു.

സയൻസ് ക്ലബ് കൺവീനർ സാബിറ ടീച്ചറും മലയാളം അധ്യാപകൻ ഷരീഫ് ഗുരിക്കൾ മാഷുമാണ് വർണ്ണശബളമായ ചാന്ദ്രദിന പരിപാടിക്ക്  നേതൃത്വം നൽകിയത്. മുഴുവൻ അധ്യാപകരുടെയും നിർല്ലോഭ സഹകരണം പരിപാടിയെ ധന്യമാക്കി.
_____________________
Rtpen.blogspot.com

സഫ് വാന്റെ ഉമ്മ* *പൊയ്പോയി ;* *പ്രാർഥിക്കുക / അസ്ലം മാവില

*സഫ് വാന്റെ ഉമ്മ*
*പൊയ്പോയി ;*
*പ്രാർഥിക്കുക*.
_________________

അസ്ലം മാവില
_________________

ഒരു മരണവീടിൽ നിന്ന് ഇറങ്ങിയതേയുള്ളൂ. ശോകമൂകമായ അന്തരീക്ഷം. യൂനിഫോമിട്ട കുട്ടികൾ ഞങ്ങൾക്ക് മുന്നിലും പിന്നിലുമായുണ്ട്. അധികവും പട്ല സ്കൂളിൽ പഠിക്കുന്നവർ. സഫ്-വാന്റെ ഉമ്മയുടെ മരണവാർത്ത അറിഞ്ഞാണ് അവരൊക്കെ ഞങ്ങളെ പോലെ എത്തിക്കൊണ്ടിരിക്കുന്നത്.

ശിരി ബാഗിലുവിൽ താമസമുള്ള സഫ്വാൻ നമ്മുടെ സ്കൂളിലെ പത്താം തരം വിദ്യാർഥിയാണ്. അവന്റെ പൊന്നുമ്മയാണ് ഇന്നുച്ചയോടെ പടച്ചവന്റെ വിളിക്കുത്തരം നൽകി പൊയ്പോയത്. ഇന്നാലില്ലാഹ്!

ഷരീഫ് മാഷ് ഫോണെടുക്കുമ്പോൾ അതൊരു മരണ വാർത്തയായിരിക്കുമെന്ന് കരുതിയിരുന്നില്ല. "സഫ്വാനെ എത്തിക്കണം,  ഉമ്മയ്ക്ക് ദീനമൽപം കൂടിയെന്ന് പറയണം." സംസാരത്തിലെ   ഇടർച്ചയിൽ തന്നെ അതിനൊരു മരണവാർത്തയുടെ സൂചനയുണ്ടായിരുന്നു.

സഫ്വാൻ   അടക്കം ആ ഉമ്മയ്ക്ക് നാല് മക്കൾ. സമദ്, സവാദ് , സഹീദ.  സഫ്വാന്റെ ഉപ്പ ,അബ്ദുല്ലച്ചയെ ഞങ്ങൾ കണ്ടു. ജിവിത പങ്കാളിയെ എന്നെന്നേക്കുമായി നഷ്ടപ്പെട്ട ദു:ഖവുമായി ഞങ്ങളെയദ്ദേഹം നോക്കി. നമുക്ക് ആശ്വസിപ്പിക്കാനല്ലേ പറ്റൂ. ഒരു പാട് വർഷമായി കിടപ്പിലായിരുന്നു ആ ഉമ്മ.

ഈ വേർപാട് താങ്ങുവാനുള്ള സഹനവും ക്ഷമയും ആ കുടുംബത്തിന് പടച്ചവൻ നൽകട്ടെ,

നമ്മുടെ സ്കൂളിൽ പഠിക്കുന്ന സഫ്വാനെ സമാധാനിപ്പിക്കാൻ അവന്റെ അധ്യാപകരും സഹപാഠികളുമാണിനിയുള്ളത്, നിങ്ങളാണവന് കരുത്ത്.

ദുഃഖാചരണവും കഴിഞ്ഞ്  ക്ലാസ്സിൽ വരുമ്പോൾ നിങ്ങളവന് സാന്ത്വനത്തിന്റെ തൂവാലയും തൂവൽസ്പർശവുമാവുക.

സ്വാഗതം ഷരീഫ് സാർ

*അറിയിപ്പ്*📃
_____________

GHSS പട്ലയിലെ ഹൈസ്കൂൾ വിഭാഗം മലയാളം അധ്യാപകനും സംസ്കാരിക പ്രവർത്തകനുമായ ഷരീഫ് സാറിനെ RT യിൽ അംഗമാക്കുന്നു.

നല്ലൊരു വാഗ്മിയും സംഘാടകനുമായ അദ്ദേഹം സംസ്ഥാന സ്കൂൾ പാഠപുസ്തക സമിതിയിലെ സംസ്ഥാന റിസോർസ് പേർസൺ കൂടിയാണ്.

ഹെഡ്മിസ്ട്രസ്സിന്റെ അഭാവമുണ്ടാകുമ്പോൾ   സ്കൂൾ HM ന്റെ ചാർജും ഷരീഫ് സാറാണ് വഹിക്കുന്നത്.

RT യിൽ കണ്ട്പോരുന്ന ആസ്വാദന - സംവാദ - സഹൃദയ ഗുണമേന്മ തുടർന്നും നമ്മുടെ മുഴുവൻ അംഗങ്ങളും നിലനിർത്തുമല്ലോ.

പട്ല സ്കൂൾ അധ്യാപകരിൽ ചിലർ RT യിൽ ജോയിൻ ചെയ്യാൻ സന്നദ്ധത പ്രകടിപ്പിച്ചത് കൂടി കൂട്ടത്തിൽ സൂചിപ്പിക്കട്ടെ.

സ്നേഹപൂർവ്വം
*RT മാനേജ്മെന്റ്*
____________________

*സ്വാഗതം*
*ഷരീഫ് സാർ*💐
*ഇനി മുതൽ*
*താങ്കളും RT-യുടെ*
*ഭാഗമാകുന്നു*
_____________

GHSS പട്ലയിലെ ഹൈസ്കൂൾ വിഭാഗം മലയാളം അധ്യാപകനും സംസ്കാരിക പ്രവർത്തകനുമായ ഷരീഫ് സാറിന് RT യിലേക്ക്  സ്വാഗതം.

നല്ലൊരു വാഗ്മി,
സംഘാടകൻ,
സംസ്ഥാന സ്കൂൾ പാഠപുസ്തക സമിതിയിലെ സംസ്ഥാന റിസോർസ് പേർസൺ.  വിശേഷണങ്ങൾ ഏറെ.

താങ്കളുടെ സാനിധ്യം
RTക്ക് മുതൽകൂട്ടാകട്ടെ എന്നാശംസിക്കുന്നു,
ആഗ്രഹിക്കുന്നു.

*RT സഹൃദയർ*

അധ്യാപന നിലവാരം* *ചർച്ചയ്ക്ക് വരുമ്പോൾ* / അസ്ലം മാവില

*അധ്യാപന നിലവാരം*
*ചർച്ചയ്ക്ക് വരുമ്പോൾ*
__________________

അസ്ലം മാവില
__________________

ഒറ്റപ്പെട്ടതാണെങ്കിലും അവ്യക്തതകളും ആകുലതകളും വിട്ടേച്ച് പോകുന്ന മെസ്സേജ് നൽകിക്കൊണ്ടുള്ള ഒരു പ്രതികരണം എന്റെ " സ്കൂൾ വികസന സമിതി ചേരുമ്പോൾ " എന്ന കുറിപ്പിനു പിന്നാലെ ഒരു ഫോറത്തിൽ വായിക്കാനിടയായി. ഒരു രക്ഷിതാവിന്റെ പരിഭവത്തിലപ്പുറമായിട്ട് മാത്രമേ  വിദ്യാഭ്യാസ പ്രവർത്തകനെന്ന നിലയിൽ എനിക്കത് വായിക്കുവാൻ സാധിക്കുകയുള്ളൂ.  അതിലെ പരാതിയിലെ ശരി - ശരിയില്ലായ്മയിൽ നമ്മുടെ ചർച്ച ചുറ്റിമറിയാതെ, വളരെ പോസിറ്റീവായ പ്രൊആക്റ്റീവായ ആലോചനകളിലേക്കും തുടർനടപടികളിലേക്കും വിഷയം ബോൾഡക്ഷരത്തിൽ നക്ഷത്ര ചിഹ്നമിട്ട് വരിക തന്നെ വേണമെന്നാണ് എന്റെ അഭിപ്രായം.

അധ്യാപന ഗുണനിലവാരമുയർത്താൻ വിദ്യഭ്യാസ വകുപ്പ് അതത് കാലങ്ങളിൽ  ഘട്ടംഘട്ടമായി അധ്യാപകർക്ക് ഓറിയന്റേഷൻ ക്ലാസ്സുകൾ നടത്താറുണ്ട്.  LP വിഭാഗം അധ്യാപകർ സർക്കാർ സ്കൂളുകളിൽ എത്തുന്നത് അടിസ്ഥാനപരമായ ടീച്ചിംഗ് കോഴ്സ് വിജയകരമായി പൂർത്തിയായ സർടിഫിക്കറ്റുകളുമായിട്ടാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അധ്യയന രംഗത്തെ പുതിയ വെല്ലുവിളികൾ അപ്പപ്പോൾ ശ്രദ്ധയിൽ പെടുത്താനും അവയ്ക്ക് റെമഡി നിർദ്ദേശിക്കുവാനുമുള്ള മെക്കാനിസം  നിലവിലുള്ള സംവിധാനത്തിൽ ഉണ്ടെന്നാണ് എന്റെയൊരു  Educated Guess (വിദ്യാഭ്യാസജ്ഞാനത്തിൽ നിന്നുള്ള അനുമാനം).

ഏതായാലും,  ടീച്ചിംഗ് ക്യാലിറ്റി ഇംപ്രൂവ് ചെയ്യുവാനും അത് ട്രാക്ക് ചെയ്യുവാനും സ്കൂൾ തലത്തിൽ ഒരു നിരീക്ഷണ ബോഡി ഉണ്ടാകുന്നത് എന്ത് കൊണ്ടും നല്ലതാണ്.  നമ്മുടെ പ്രദേശം സെമി - അർബാൻ (അർദ്ധ - നഗരം) വിഭാഗത്തിൽ പെടുന്ന ഒന്നാണ്. കുട്ടികളിലെ മനോനിലയിൽ തന്നെ വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. pedagogy യിൽ തന്നെ അധ്യാപകർ ചില കൈക്രിയകൾ നടത്തേണ്ടതുണ്ടെന്നാണ് എന്റെ പക്ഷം. ടീച്ചിംഗ് ടെക്നിക്സിലും ഒരു ഫൈൻ ട്യൂണിംഗ് ആവശ്യമാണ്.  

പക്ഷെ, ഇതിനൊക്കെ സഹകരണം ആദ്യം വേണ്ടത് രക്ഷിതാക്കളിൽ നിന്ന് തന്നെയാണ്.  ക്ലാസ്സ് ടെസ്റ്റുകളിൽ കുട്ടികൾക്ക് ലഭിക്കുന്ന മാർക്ക് പരിശോധനയിൽ മാത്രമാകരുത് മക്കളെ പറഞ്ഞയക്കുന്നവർ നടത്തുന്ന "അധ്യാപനവിലയിരുത്തൽ". അന്നന്ന് പഠിപ്പിക്കുന്ന പാഠഭാഗങ്ങൾ മക്കൾ എത്രമാത്രം  ഗൃഹപാഠം ചെയ്യുന്നുവെന്നതും രക്ഷിതാവിന്റെ സജീവ ശ്രദ്ധയുടെ ഭാഗമാകേണ്ടതുണ്ട്.  നാട്ടിൽ നടക്കുന്ന "വിരുന്നുബിസ്താരങ്ങളിലെ" ആവശ്യത്തേക്കാളേറെയുള്ള അനാവശ്യ സാന്നിധ്യങ്ങളിൽ LP കുട്ടികളുടെ ആധിക്യം വരെ രക്ഷിതാക്കളുടെ "അധ്യാപനമാർക്കിടൽ" പരിധിയിൽ വരികയും വേണം. മഗ്രിബിന് ശേഷമുള്ള 3 മണിക്കൂറുകൾ LP കുട്ടികൾക്കും  ഏറെ പ്രധാനമുള്ളതെന്ന ബോധ്യവും ഇതിലെ ഒരു ഫാക്ടറാണ്.

പലപ്പോഴും എന്നെപ്പോലുള്ളവർക്കുള്ള തെറ്റുധാരണ കുട്ടികൾക്ക് എക്സസ്സീവ് ഹോംവർക്ക് (അമിത ഗൃഹപാഠം) കൊടുക്കുന്ന സ്ഥാപനമേ  നല്ല സ്കൂളാകൂ എന്നാണ്. ചില അൺ എയിഡഡ് സ്കൂളുകളുടെ മഹത്വവത്ക്കരണം ഈ രീതിയിൽ നടത്തപ്പെടാറുമുണ്ട്. (ഹോംവർക്ക് പാടേ പാടില്ലെന്നല്ല. അതിനും ചില മാനദണ്ഡങ്ങൾ വിദ്യാഭ്യാസ വിചക്ഷണർ നിർദ്ദേശിക്കുന്നുണ്ട്.)

എങ്കിലും,  പരാമർശ ആരോപണത്തിൽ ലവലേശം വസ്തുതകളുണ്ടെങ്കിലും ഇല്ലെങ്കിലും ടീച്ചിംഗിൽ ഒരു വൈവിധ്യവൽക്കരണം (Diversity of teaching) ഉണ്ടാകേണ്ടതുണ്ട്.  "Grow Your Own " എന്ന തലത്തിലേക്ക്  താഴേക്ലാസ്സുകളിലെ അധ്യാപകർ അടിയന്തിരമായി ശ്രദ്ധ പതിക്കട്ടെ.. അത് വഴി pedagogy skills (അധ്യാപന ശാസ്ത്ര വൈദഗ്ധ്യം ) വർധിപ്പിക്കുവാനുള്ള മാർഗ്ഗങ്ങൾ ആരായാനും ഇത്തരം ഒറ്റപ്പെട്ട ടെക്സ്റ്റുകൾ ഇടയാവുകയും വേണം. വിലയിരുത്തുേവാൻ സ്കൂൾ മേധാവിയുടെ കീഴിൽ ഒരു സപ്പോർട്ടിവ് മോണിറ്ററിംഗ് വിംഗ് എപ്പോഴും നല്ലതാണ്.

ഒരു രക്ഷിതാവെന്ന നിലയിലുള്ള അഭിപ്രായം കൂടി വരുംചർച്ചകൾക്ക് തുടക്കം കുറിച്ച് കൊണ്ട് ഞാനീ കുറിപ്പ് (ദൈർഘ്യം ഭയന്ന്) നിർത്താം. ഒരു മഴയ്ക്ക് ഒരു കുടയെന്നതല്ല രക്ഷിതാവെന്ന നിലയിൽ നമ്മുടെ ഭാഗത്ത് നിന്നുണ്ടാകേണ്ടത്. തന്റെ കുട്ടിയുടെ പഠനഗ്രാഫ് താഴോട്ട് പോകുന്നത് അധ്യാപന നിലവാരക്കുറവ് മാത്രമാണെന്ന് വിധി പറഞ്ഞ് ടി സി വാങ്ങി പോകുന്നതിന് മുമ്പ് അധ്യാപക- രക്ഷകർതൃ - വിദ്യാഭ്യാസ പ്രവർത്തകരടക്കമുള്ളവരുടെ മുന്നിൽ  ഈ വിഷയം നിരന്തരം മുന്നോട്ട് വെക്കുന്നതാണ് കൂടുതൽ ഉചിതം. പുതുതായി ചേർത്ത സ്കൂളിലും സമാന അനുഭവമാണ് എപ്പോഴെങ്കിലും ഫീൽ ചെയ്തതെങ്കിൽ  അനുമാനത്തിൽ വന്ന പിഴവിന് നമുക്ക് തന്നെ കുറ്റബോധമുണ്ടാകാനത്  വഴിവെച്ചേക്കും.

ഒരു സ്ഥാപനം അനുമാനത്തിലെ കയ്യബദ്ധം കൊണ്ട്  മോശം പ്രതിച്ഛായയ്ക്ക് പാത്രീഭവിക്കാൻ നമ്മുടെ മൗത്ത് പബ്ലിസിറ്റി ഒരു കാരണമാകുന്നത് ഒരിക്കലും അഭികാമ്യമല്ലെന്ന് കൂട്ടത്തിൽ പറഞ്ഞ് വെക്കട്ടെ.  
______________________
Rtpen.blogspot.com

Thursday, 20 July 2017

സ്കൂൾ വികസന സമിതി* *നാളെ യോഗം ചേരുമ്പോൾ / അസ്ലം മാവില

*സ്കൂൾ വികസന സമിതി*
*നാളെ യോഗം ചേരുമ്പോൾ*
________________

അസ്ലം മാവില
_______________

കുറച്ച് വർഷം മുമ്പായിരുന്നെങ്കിൽ,  ഈ തലക്കെട്ട്  വായിക്കുമ്പോൾ ഒരു " സർക്കാർ സ്കൂൾ പരിസരം " നമ്മുടെ ആലോചനാ പരിധിയിൽ വരിക അസംഭവ്യമായിരുന്നേനേ! ഇന്നങ്ങിനെയല്ല. മാറ്റങ്ങളും കാഴ്ചപ്പാടുകളും ഇടപെടലുകളുമെല്ലാം ആ തലത്തിലേക്ക്  ഇപ്പോഴെത്തിക്കഴിഞ്ഞു.

നാളെ നമ്മുടെ സ്കൂൾ വികസന സമിതി യോഗം ചേരുകയാണ്. നേരത്തെ ചേർന്ന യോഗങ്ങളുടെ തുടർച്ചയായാണിത്. അവസാന യോഗനടപടികളും തീരുമാനങ്ങളും തുടർചലനങ്ങളും പ്രവർത്തന ഘട്ടങ്ങളും നാളെ തീർച്ചയായും റിവ്യൂ ചെയ്യപ്പെടും.

ഈ കുറിപ്പും ഒരു പക്ഷെ, മിക്ക രക്ഷിതാക്കളിലും അധ്യാപകരിലും പട്ല സ്കൂൾ  ഗുണകാംക്ഷികളിലും എത്തുമെന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു. ഒരു ഗൃഹപാഠത്തിന് കൂടി നിമിത്തമാകാനുമിത് വഴിവെക്കട്ടെ.

സ്മാർട്ട് സ്കൂൾ എന്ന ലക്ഷ്യസാക്ഷാത്കാരത്തിന്റെ പശ്ചാത്തലമൊരുക്കാനാണല്ലോ സ്കൂൾ വികസന സമിതി രൂപീകരണമുണ്ടായത്. രക്ഷിതാക്കളും പൂർവ്വ വിദ്യാർഥികളും അധ്യാപകരും ഈ സംരംഭത്തിന്റെ ഭാഗമാകാൻ മുന്നോട്ട് വന്നത് ശുഭലക്ഷണമായിരുന്നു.

ചെറിയ ചെറിയ പ്രൊജക്ടുകൾ അവതരിപ്പിച്ച് സംരംഭകരെ ആകർഷിക്കാൻ സമിതിക്ക് സാധിച്ചുവെന്നത് ചെറിയ കാര്യമല്ല. ഔദ്യോഗിക സമിതികൾ കൂടെക്കൂടെ ചേർന്നില്ലെങ്കിലും ഓൺലൈൻ സാധ്യതയുപയോഗിച്ച് പ്രൊജക്ടുകൾ ഹൈലൈറ്റ്  ചെയ്യുന്നതിൽ നാം വിജയിച്ചിട്ടുണ്ട്.  അത് വഴി പൂർവ്വ വിദ്യാർഥികൾക്ക് ഇതിൽ വലിയ ഭാഗമാകാനുമായി. കൺക്റ്റിംഗ് പട്ല പോലുള്ള പട്ല മുഖ്യധാരാ ഓൺലൈൻ ഓപൺ ഫോറങ്ങളിൽ വന്ന അഭ്യർഥനകൾക്കും പ്രൊജക്ട് നിർദ്ദേശങ്ങൾക്കും കുടുംബയോഗങ്ങളിലും ഇ- ഫാമിലി ഫോറങ്ങളിലും  വലിയ പ്രതികരണങ്ങളാണുണ്ടായത്.

ഇനി നാല് വിഷയങ്ങളായിരിക്കണം തുടർ സമിതികളിൽ മുഖ്യ അജണ്ടകളിൽ പ്രധാനമായും ഉൾപ്പെടേണ്ടത്.  ഒന്ന്, ഓഫർ ചെയ്ത പണത്തിന്റെ/ മെറ്റീരിയൽസിന്റെ ശേഖരണം. രണ്ട്, നടന്ന് കൊണ്ടിരിക്കുന്ന പ്രൊജക്ടുകളുടെ വിജയകരമായ പൂർത്തീകരണം. മൂന്ന്, ഓഫർ ചെയ്ത് ഇനിയും തുടങ്ങാത്ത പ്രൊജക്ടുകളുടെ താമസംവിനായുളള ഷെഡ്യൂൾ തയാറാക്കൽ. നാല്,  വികസനസമിതി മുന്നോട്ട് വെച്ച ബാക്കിയുള്ള പ്രൊജക്ടുകൾ ഏറ്റെടുക്കുവാൻ അഭ്യുദയകാംക്ഷികളെ നേരിട്ട് പോയി കാണൽ.

കഴിഞ്ഞ വർഷം നാം കണ്ട ഒരു സർക്കാർ സ്കൂളിന്റെ കോലമല്ല ഇന്നുള്ളത്. പട്ല സ്കൂളിന്റെ എല്ലാ ഹാവഭാവങ്ങളും മാറിക്കഴിഞ്ഞു. നാളത്തെ ( വെളളി)  വികസന സമിതി യോഗത്തിൽ വരാനും ചർച്ചകളിൽ സജീവമാകാനും നാട്ടുകാർക്ക്  ഒരു  പ്രത്യേക ഉത്സാഹം   ഉണ്ടാകുമെന്നതിൽ ഞാൻ സംശയിക്കാത്തതും അത് കൊണ്ട് തന്നെ. പൂർവ്വ വിദ്യാർഥികൾ നാളത്തെ യോഗത്തിലെ അവിഭാജ്യ ഘടകം കൂടിയാണെന്ന് പ്രത്യേകം പറയേണ്ടല്ലോ.
______________________
Rtpen.blogspot.com

പത്താം ക്ലാസ്സ്*: *കുട്ടികളുടെ കാര്യത്തിൽ* *പാരന്റ്സിനുണ്ടാകേണ്ട ശ്രദ്ധ / അസ്ലം മാവില

 *പത്താം ക്ലാസ്സ്*:
*കുട്ടികളുടെ കാര്യത്തിൽ*
*പാരന്റ്സിനുണ്ടാകേണ്ട ശ്രദ്ധയും*
*ഇന്നലത്തെ രക്ഷകർതൃ യോഗവും*
__________________

അസ്ലം മാവില
__________________

പട്ല സ്കൂളിലെ പത്താം ക്ലാസ്സ് പഠിക്കുന്ന കുട്ടികളും അവരുടെ രക്ഷിതാക്കളും അധ്യാപകരും ഇന്നലെ സ്കൂൾ അങ്കണത്തിൽ ഒരു സുപ്രധാന യോഗം ചേർന്നു. 90% രക്ഷിതാക്കളും ഇന്നലെ സംബന്ധിച്ചു. അവർ നേരത്തെ എത്തി, പോകുമ്പോൾ വൈകുകയും ചെയ്തു. HS, യു.പി., എൽ.പി. 'പ്രിസ്കൂൾ  വിഭാഗങ്ങളിലെ രക്ഷകർതൃ സംഗമങ്ങൾ ഇന്ന് നടക്കും.

110 കുട്ടികളാണ് ഇപ്രാവശ്യം പത്തിൽ. A, B, C എന്നീ മൂന്ന് ബാച്ചും. ഇന്നലെ നടന്നത് മൂന്ന് ബാച്ചുകളുടെയും സംയുക്ത യോഗമായിരുന്നു. ഇതിനി ഈ അധ്യായന വർഷം രണ്ട് വട്ടം കൂടി നടക്കുമെന്ന് കരുതുന്നു.

ഇനി മാസാമാസം നടക്കുന്നത്  ഓരോ ബാച്ചിന്റെയും വെവ്വേറെ സ്റ്റിയറിംഗ് യോഗങ്ങളാണ്. അതാണ് ഏറ്റവും പ്രധാനം.  പത്തിലെ കുട്ടികളുടെ എല്ലാ രക്ഷിതാക്കളും  മാസത്തിൽ ഒരു ഉച്ചകഴിഞ്ഞ 2 മണിക്കൂർ സമയം  അതിനായി  മാറ്റിവെച്ചേ തീരൂ.

A,B, C എന്നീ ബാച്ചുകൾക്ക് മാത്രമായി രക്ഷകർത്താക്കളിൽ നിന്ന് തന്നെ ചെയർമാൻ, വൈസ് ചെയർമാൻ എന്നിവരെ വെവ്വേറെ ഇന്നലെ തെരെഞ്ഞെടുത്തുവെന്നത് ഈ അവലോകന യോഗങ്ങളുടെ പ്രാധാന്യം മനസ്സിലാക്കി തരുന്നു. മൂന്ന് ക്ലാസ്സ് ടീച്ചേർസാണ് ചെയർമാൻ, വൈസ് ചെയർമാൻമാരോടൊപ്പം ഈ ക്ലസ്റ്റർ മീറ്റിംഗുകൾക്ക് ചുക്കാൻ പിടിക്കുക.

എല്ലാ മാസവും ക്ലാസ് ടെസ്റ്റ് നടത്തും. അതിന്റെ വാല്യൂഷൻ വളരെ പ്രധാനമാണ്.  പ്രസ്തുത യോഗത്തിൽ ഓരോ കുട്ടിയെയും രക്ഷകർത്താവിന്റെ മുന്നിലിരിത്തിയുള്ള പoനവിലയിരുത്തലുകൾ നടക്കും. ഉഴപ്പി നടന്ന കുട്ടികൾ മതിയായ വിശദീകരണങ്ങൾ തന്നേ തീരൂ.

ഇനി മക്കൾക്ക് പ്രത്യേകം ട്യൂഷൻ വേണ്ട. നമ്മുടെ അധ്യാപകർ തന്നെ നേരത്തെ സ്കൂളിൽ എത്താൻ തയ്യാറാണ്; അത് പോലെ വൈകി പോകാനും. അവർക്ക് കണ്ടിഷൻ ഒന്നേയുള്ളൂ - എല്ലാ മക്കളും അധ്യാപകർ പറയുന്ന സമയത്ത് ക്ലാസ്സിലെത്തണം. 35 പിള്ളേരുള്ള ക്ലാസ്സിൽ 35 ഉം ഹാജരാകണമെന്നർത്ഥം. വരാൻ വൈകുന്നവരെ പറ്റി കാരണസഹിതം അവരുടെ രക്ഷിതാക്കൾ ക്ലാസ് ടീച്ചർക്ക് വിളിച്ച് പറയുകയും വേണം. അതു തോന്നുമ്പോഴല്ല ; അതിരാവിലെ തന്നെ.

ഇത് പെട്ടിക്കട സ്കൂളല്ല. നാളെ അംഗീകാരം റദ്ദാകുമോന്ന്  പേടിക്കുന്ന സ്ഥപനവുമല്ല. നമ്മുടെ സർക്കാർ സ്കൂളാണ്. എ നമ്പർ വൺ മോഡൽ സ്കൂൾ.

ഇത്രയും ശ്രദ്ധയും ശുഷ്ക്കാന്തിയും കാണിച്ചിട്ടും കുട്ടികളെങ്ങാനും തേരാപാര നടന്നാൽ ഇനി അതിന്റെ മുഴുവൻ ഉത്തരവാദിത്വവും എന്നെപ്പോലുള്ള രക്ഷിതാക്കൾക്ക് തന്നെയാണ്. അത് കൊണ്ട്  ഈ വർഷത്തെ SSLC ബാച്ചിന് വലിയ ഉത്തരവാദിത്വമുണ്ട്. അത് ഉണ്ടെന്ന് മനസ്സിലാക്കി തന്നെയാണ്  ഇന്നലത്തെയോഗത്തിൽ നിന്ന് എല്ലാവരും പിരിഞ്ഞതും.

വൈകുന്നേരമുള്ള 7 മുതൽ 10 വരെയുള്ള സമയം കുട്ടികൾ (ആൺകുട്ടികൾ) ഒരു കാരണവശാലും വീട്ടിന്ന് പുറത്തിറങ്ങില്ലെന്ന് ഉറപ്പ് വരുത്തരണം, വളരെ വളരെ അത്യാവശ്യമൊഴികെ.

പ്രാർഥനക്ക് ഒരു സമയമുണ്ട്. അതും കഴിഞ്ഞ് 10 മിനിറ്റ് വൈകിയെങ്കിൽ, പിന്നെ കൊറെ പരീക്ഷണങ്ങൾക്ക് നിൽക്കരുത്.  വീട്ടിൽ അതിനുള്ള സൗകര്യം ചെയ്യുക. മഗ്രിബ് വരെ  പറഞ്ഞിട്ടും തീരാത്ത സൊറയായിരിക്കാം പിന്നെയും അവർക്ക് പറയാനുണ്ടാവുക. പുറത്ത് വിട്ടാലല്ലേ അത് നടക്കൂ - വിടണ്ട, തീർന്നല്ലോ.

പെൺകുട്ടികൾക്കും  അടുക്കളിലെ സഹായമൊക്കെക്കഴിഞ്ഞ് 7- 10 ഇടയിലുള്ള സമയത്തിൽ കൂടുതൽ ഭാഗവും പഠിക്കാനായി രക്ഷിതാക്കൾ വിട്ട് കൊടുക്കണം. രാവിലെ കിട്ടുന്ന സമയവും എല്ലാവരും മാക്സിമം ഉപയോഗപ്പെടുത്തുക.

ഇന്നലത്തെ ആ യോഗത്തിൽ സംബന്ധിച്ചപ്പോൾ വളരെ നല്ല അനുഭവം. അധ്യാപകരുടെയും രക്ഷിതാക്കളുടെയും ഉത്സാഹം കണ്ടപ്പോൾ  വളരെ സന്തോഷവും തോന്നി.

എല്ലാവരും ഒന്നാഞ്ഞു വലിച്ചാൽ ഇക്കുറി പത്തിൽ മികച്ച ഗ്രേഡുകൾ ലഭിക്കും, അതുറപ്പ്.  100 മേനിയുടെ തിളക്കത്തിന് അതൊന്നുകൂടി വെളിച്ചം കൂടും. ലക്ഷമണൻ മാഷ് നന്ദി പ്രസംഗത്തിൽ പറഞ്ഞത് പോലെ നമ്മുടെ സ്കൂളിന്  പുതിയ ഭാവവും രൂപവും അതിലേറെ തെളിച്ചവും വെളിച്ചവും നൽകിയ ഹെഡ്മിസ്ട്രസ്സ് റാണി ടീച്ചർ ഇക്കൊല്ലം അധ്യാപന രംഗത്ത് നിന്ന് വിരമിക്കുമ്പോൾ, അവർക്ക്  നമ്മുടെ സ്കൂളും കുട്ടികളും നൽകുന്ന ഏറ്റവും നല്ല ഗുരുദക്ഷിണയും സമ്മാനവുമായിരിക്കുമത്.

അതിന് ഇട വരട്ടെ, എല്ലാവരും പ്രയത്നിക്കുക.
____________________
Rtpen.blogspot.com

ഒാട്ടോഗ്രാഫ്. / അദ്ദി പട്ല

'' *ഒാട്ടോഗ്രാഫ്* ''📩💉

അവളവനെഴുതി...,,🖊

'''മായാത്ത ഇ മെയിലും.. എഫ് ബിയും., ഗൂഗ്ൾ ,എെഡിയും...!!
മറക്കാത്ത ഫോൺ നമ്പരും ഉണ്ടെങ്കിൽ എന്തിനീ  ഒാട്ടോ ഗ്രാഫ്..''
മെെ...ഇമെയിൽ ×××××××××@gmail.com
മെെ...,,മൊബെെൽ നമ്പർ  ××××××××××
വിനോദം..ചാറ്റിങ് ..

ലോകത്തിന്റെ മൂലയിൽ എവിടെയെങ്കിലും വെച്ച്  നാം കണ്ട് മുട്ടുകയാണെങ്കിൽ മേൽ പറഞ്ഞവ തരാൻ മറക്കരുത്..,,!!
നീ നിന്റെ  മാതാപിതാക്കളെ മറന്നാലും..,,
എന്നെ മറക്കല്ലെ...,!!

കല്ല്യാണം  കഴിക്കാൻ പോകുന്നവരോടായ് അവളെഴുതി...വീണ്ടും.!!
ചൂടിയ പൂ ചൂടിയാലും..,,വാടിയ പൂ ചൂടരുത്..!!

കല്ല്യാണം  കഴിഞ്ഞവളെഴുതി...

വിടർന്ന പൂവിനെ കാണുമ്പോൾ വാടിയ പൂവിനെ മറക്കുക..!!

ഒരിക്കലെങ്കിലും..പ്രണയിക്കാത്തവരും..പ്രണയം തോന്നാത്തവരും..., പ്രണയിക്കുന്നവരും അല്ലായിരുന്നെങ്കിൽ ..,,

*നിങ്ങൾക്കെന്നെ  കല്ലെറിയാം...!!*

.                      🔱🔱🔱🔱🔱🔱

സോഷ്യൽ മീഡിയ : തിരിച്ചറിയേണ്ട ചിലത് / P. A. Musthafa

*സോഷ്യൽ മീഡിയയിൽ എഴുതുന്ന ഓരോ അക്ഷരവും നിങ്ങളുടെ നിലപാടാണെന്ന് തിരിച്ചറിയുക*
➖➖➖➖➖➖➖➖
     *P. A. Musthafa*
Face book. Pa Musthafa
pamusthafa@rediffmail.com

ചുമരിനു പെയിന്റ് ചെയ്യുന്നത് പോലെ കറുത്ത ചുമരിന് വെള്ള പെയിന്റടിച്ചു മാറ്റുന്നത് പോലെ നിമിഷങ്ങൾക്കകം തിരിച്ചു മറിച്ചും പ്രചരിപ്പിക്കാൻ പറ്റിയ ചുമരാണ് സോഷ്യൽ മീഡിയ നടൻ സിദ്ധീക്ക് ഈ അടുത്ത ദിവസം മീഡിയക്കാരോട് പറഞ്ഞത് ഇവിടെ ചേർക്കുന്നു "
 മലയാളികളായ നാം സോഷ്യൽ മീഡിയ വരുന്നതിന് മുൻപ് ട്രൈ നിന്റെ വാതിലിലും റയിൽവേ സ്റ്റേഷനിൽ ടോയിലറ്റിന്റെ ഡോറുകളിലും പലരും തന്റെ മനോ നിലയ്ക്കനുസരിച്ച് എഴുതാറുണ്ടായിരുന്നു"

അതാണ് ഇന്ന് സോഷ്യൽ മീഡിയയിൽ ഒരോരുത്തരുടെ മനോ നിലയ്ക്കനുസരിച്ച് കുറിക്കുന്നതല്ലേ കണ്ട് വരുന്നത് ... സിദ്ധീക്ക് പറഞ്ഞത് വളരേ ശരിയാണ്. അത് കൊണ്ട് നിങ്ങൾ ഷയർ ചെയ്യുന്ന അല്ലെങ്കിൽ ഫോർവേർഡ് ചെയ്യുന്ന മെസ്സേ ജുകൾ പൂർണ്ണമായി വായിക്കുകയോ കേൾക്കു കയാ ചെയ്ത് വിലയിരുത്തിയതിന് ശേഷം മാത്രം ഷയർ ചെയ്യുക. അന്ധമായി ഷെയർ ചെയ്യുന്നത് സമൂഹത്തിൽ ഉണ്ടാക്കുന്ന ഭവിഷ്യത്ത് ചെറുതെന്നും അല്ല, സത്യം അസത്യമായും, അസത്യം സത്യമായും പ്രചരിപ്പിക്കുക സാമൂഹ്യ വ്യവസതയിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ ആപത്കരണമാണ്. ഇത് നമ്മുടെ സമൂഹത്തെ മോശമായ തലത്തിലേക്ക് എത്തിക്കുന്നു എന്നത് ഈ അടുത്ത കാലത്തുണ്ടായ ഒരുപാട് സംഭവങ്ങൾ നമുക്ക് മുന്നിലുണ്ട് അത് കൊണ്ട് ഒരോ ദിവസം ഉണ്ടാകുന്ന ഒരോ വിഷയത്തിനോടനുബന്ധിച്ച് വരുന്ന ക്കുറിപ്പ് അപ്പാടെ ഫോർവേഡ് ചെയ്യുന്നത് സാമൂഹ്യ നന്മക്ക് ഒരു ഗുണവും ചെയ്യില്ല എന്ന് നാം തിരിച്ചറിയണം.

ന്യൂ ജനറേഷൻ മാത്രമല്ല 10 വയസ്സ് മുതൽ 70 വയസ്സ് വരെ ഉള്ളവർ സോഷ്യൽ മീഡിയൽ സജീവമാണ് അത് കൊണ്ട് സോഷ്യൽ മീഡിയ എന്നത് ലോകത്തെ ഡ്രൈവ് ചെയ്ത് കൊണ്ടിരിക്കുന്ന  നവ മാധ്യമമാണ്,തിൻമ ആയാൽ പാതാളത്തിലേക്കുള്ള വഴിയായിരിക്കും, നന്മ ആയാൽ പർവ്വതങ്ങളിലേറി നന്മയുടെ വെള്ളി വെളിച്ചം വീശി തുടങ്ങും. നന്മയുടെ പ്രകാശം പരത്തുന്നവരാകുവാൻ നാം ഒരോരുത്തരും പരിശ്രമിക്കുക.

Tuesday, 11 July 2017

ഇനി പറയാതെ വയ്യ / അസ്ലം മാവില

*ഇനി പറയാതെ വയ്യ*
________________

അസ്ലം മാവില
_______________

എനിക്ക് അത്ഭുതം തോന്നിയത്  മറ്റു അംഗങ്ങൾ എന്ത് കൊണ്ട് ബാക്കിയുള്ള പത്രങ്ങളുടെ എഡിറ്റോറിയൽ ഇവിടെ പോസ്റ്റ് ചെയ്യാൻ താത്പര്യം കാണിക്കുന്നില്ല എന്നതിലാണ്.

കുറച്ച് മെനക്കടണം. കുറച്ച് സമയം മാറ്റിവെക്കേണ്ടി വരും. അത്ര എളുപ്പം നടക്കുന്ന വിഷയവുമല്ല.

ചില തെറ്റുധാരണകൾ തിരുത്തിയേ തീരൂ. അതിൽ ചിലവ - ഞാനിതിലൊന്നും ഇടപെടേണ്ടവനല്ല. എന്നെ ആരു ശ്രദ്ധിക്കും ? ആര് വായിക്കും ?  ഇതൊക്കെ എന്ത് ?

മനസ്സിലാക്കേണ്ട ഒന്ന് - എഡിറ്റോറിയൽ ഒരു പത്രത്തിന്റെ നിലപാട് മാത്രമല്ല; അതിൽ നിന്ന് ഒരുപാട് അറിവുകൾ നമുക്ക് ലഭിക്കും. ഡാറ്റാസ് ശേഖരിക്കാൻ സാധിക്കും. നമുടെ പ്രതിവായനയ്ക്കും പ്രതിദിനവായനയ്ക്കും സംവാദത്തിനും വഴിയൊരുക്കും.

 അഭിപ്രായങ്ങളിൽ തന്നെ അപ്ഡേഷൻ നടക്കും. ഇങ്ങിനെയുമൊരു കാഴ്ചപ്പാടുണ്ടെന്ന് നമ്മെ ബോധ്യപ്പെടുത്തും. ഓരോ വാചകങ്ങളും ഒന്നിനൊന്ന് മെച്ചവുമായിരിക്കും.

അത്യാവശ്യം വിവരവും പരിജ്ഞാനവുമുള്ളവരാണ് എഡിറ്റോറിയൽ ബോർഡിൽ ഉണ്ടാവുക. അത് കൊണ്ട് നല്ല ഭാഷയായിരിക്കും. കണക്കുകളും കാര്യങ്ങളുമവതരിപ്പിക്കുന്നതിനും ചില വസ്തുതാപരമായ മാനദണ്ഡങ്ങൾ ഉണ്ടാകും.

ചില രാഷട്രങ്ങൾ ലോകത്തോട് ഔദ്യോഗികമായി സംസാരിക്കുന്നത് എഡിറ്റോറിയൽ വഴിയാണ്. ഖതറിനെതിരെ സഊദി സഖ്യരാഷ്ട്രങ്ങൾ ഉപരോധമേർപ്പെടുത്തുന്നതിന് മുമ്പ് ആ രാജ്യങ്ങളിലെ പത്രാധിപ കോളങ്ങളായിരുന്നു വിവാദങ്ങൾക്കും സംവാദങ്ങൾക്കും തുടക്കമിട്ടത്. രാഷ്ട്ര നേതൃത്വങ്ങളുടെ അനുമതി ഉണ്ടായിരിക്കണം.

ചൈന, ഉത്തര കൊറിയ പോലുള്ള  രാജ്യങ്ങളുടെ മിക്ക അഭിപ്രായങ്ങളും നിലപാടുകളും മുന്നറിയിപ്പുകളും  നാം വായിക്കുന്നതും അറിയുന്നതും ആ നാടുകളിൽ നിന്നുള്ള എഡിറ്റോറിയൽ കോളങ്ങളിൽ കൂടിയാണല്ലോ.

കാസർകോട് ജില്ലാ രൂപീകരണത്തിന് തന്നെ ഉത്തരദേശം പത്രം  നിരന്തരമെഴുതിയ എഡിറ്റോറിയൽ കോളങ്ങൾ ഒരു കാരണമാണ്. കാസർകോട് തന്നെ കേരളത്തിന്റെ ഭാഗമാകാനും മാതൃഭൂമി പത്രാധിപർ കെ .പി . കേശവമേനോനെ പോലെയുള്ളവരുടെ എഴുത്തിടപെടലുകൾ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

ചില പത്രങ്ങളുടെ എഡിറ്റോറിയൽ വായിക്കാൻ തന്നെ സുഖമാണ്. ചിലർ അതിന്റെ അഡിക്റ്റുമാകാറുണ്ട്. നിങ്ങളെ നല്ല എഴുത്തുകാരനും ബോറടിക്കാത്ത വാചകമടിക്കാരനും  പ്രസംഗകനുമൊക്കെയാക്കുവാൻ എഡിറ്റോറിയൽ കോളങ്ങൾ പേജുകൾക്കാകും.

വ്യക്തിപരമൽപം : വിദ്യാർഥി-യുവത്വ കാലങ്ങളിൽ എന്റെ പ്രസംഗശൈലിയും,  അതിന്റെ ഘടനയും ഉള്ളടക്കവും  രൂപപ്പെടുത്തുന്നതിൽ മാധ്യമം, കേരളകൗമുദി, ശബാബ് തുടങ്ങിയ പത്രപ്രസിദ്ധീകരണങ്ങളിലെ എഡിറ്റോറിയൽ കോളങ്ങൾ ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ട്. 1985- 90 കാലങ്ങളിലെ മാധ്യമം എഡിറ്റോറിയൽ നീളത്തിൽ  കട്ട് ചെയ്ത് ശേഖരിച്ച് വെച്ചത് ഇന്നുമെന്റെ തറവാട്ട് വീട്ടിലെ മച്ചിന്മേൽ പരതിയാൽ കിട്ടും. ഞാൻ ഡിഗ്രിക്ക് പഠിച്ച കോളേജ് ലൈബ്രറിയിൽ നിന്ന് സോഡാക്കണ്ണൻ ലൈബ്രേറിയന്റെയും "ഏംഗൽസ് "  ലൈബ്രേറിയന്റെയും കണ്ണുകൾ വെട്ടിച്ച്,   എഡിറ്റോറിയൽ പേജ് ഒരു തലക്ക് നിന്ന് മുറിച്ച് ആയത്തിലത് ചുരുട്ടിച്ചുരുട്ടി അടർത്തിയെടുക്കുക എന്നത് അന്നത്തെ വലിയ സാഹസങ്ങളിൽ ഒന്നായിരുന്നു.  
__________________🌱

Crime is crime / പി. എ. മുസ്തഫ

Crime is crime
➖➖➖➖➖➖
പി. എ. മുസ്തഫ

എത്ര നന്മ ചെയ്യുന്നവനായലും ക്രിമിനൽ മൈണ്ടോടെ നടക്കുന്നവനെ നാം തിരിച്ചറിയണം. മനസ്സു കൊണ്ട് ഒരാളെയൊ ഏതെങ്കിലും സംവിധാനത്തെയോ തകർക്കാൻ ശ്രമിക്കുന്നതും crime ആണ്.

എല്ലാം ഒരു നിമിത്തം ആയി കണ്ട് ജീവിതം മുന്നോട്ട് കൊണ്ട് പോകാത്തതാണ് ദിലീപിന് പറ്റിയ ബുദ്ധി ശൂന്യം. അല്ലെങ്കിൽ നാല് വർഷക്കാലം ഒരു കുറ്റം ചെയ്യാൻ മനസ്സിലത് വെച്ചു നടന്നു എന്നറിയുമ്പോൾ ഞെട്ടൽ ചെറുതൊന്നും അല്ല. ദിലീപിന്റെ കുടുംബ ജീവിതം തകർക്കാൻ ആ ഇര എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ ആ ഇരയ്ക്ക് ദൈവം തന്നെ അവർക്ക് അവരുടെ ജീവിതത്തിൽ കൊടുക്കുമായിരുന്നു . ഇപ്പം എന്തായി ? ദിലീപ് തന്റെ കാലിനടിയിലെ മണ്ണ് എടുത്ത് മാറ്റാൻ അദ്ദേഹം തന്നെ അവസരം നൽകി എന്നാണ് വസ്തുത.

പാര ആർക്കും പണിയാം ആ പാര തനിക്ക് തന്നെ ഒരു ദിവസം തിരിഞ്ഞു കുത്തുമെന്ന് ദിലീപ് ഇപ്പോൾ ജയിലിനകത്ത് നിന്ന് ആലോചിച്ചു തല പുകയ്ക്കുന്നുണ്ടാവും. പറഞ്ഞിട്ടെന്ത് കാര്യം,  കൈ വിട്ട് പോയില്ലേ ?

Saturday, 8 July 2017

പ്രേമം, മിശ്രവിവാഹങ്ങൾ, അനന്തര കോലാഹലങ്ങൾ / അസ്ലം മാവില

പ്രേമം,
മിശ്രവിവാഹങ്ങൾ,
അനന്തര കോലാഹലങ്ങൾ

അസ്ലം മാവില

വേറിട്ടൊരു ചിന്തയാണോ ഇനി പറയുന്ന വിഷയത്തിൽ നിങ്ങൾ സമാനമനസ്കരാണോ എന്നെനിക്കറിയില്ല. ഈ ഫോറത്തിലുള്ളവർക്ക് എക്സ്ക്ലൂസായി വായിക്കാനോ (ഇs പെടാനോ ) ഒരു വിഷയം എന്ന രൂപത്തിൽ ഇതിനെ കണ്ടാൽ മതി. മറ്റു ഗ്രൂപ്പുകളിലേക്ക് ഫോർവേർഡ് ചെയ്യേണ്ടതില്ല.

കോടതി വളപ്പിലെ ഒരു പിതാവിന്റെ നിലവിളി ഒരു മിനിറ്റിൽ താഴെയുള്ള വീഡിയോ വഴി സോഷ്യൽ മീഡിയയിൽ രണ്ട് ദിവസമായി മൊത്തം കറങ്ങുകയാണല്ലോ. ഒപ്പം തലങ്ങും വിലങ്ങും ടെക്സ്റ്റുകളുടെ പൂരവും അതിന് ചുവട് പിടിച്ച്  കുറെ പ്രസംഗകരുടെ വോയിസ് നോട്ടുകളും. (പ്രേമം തലക്ക് പിടിച്ച രണ്ട് സമുദായത്തിൽ പെട്ടവരുടെ കേസ് കോടതിയിൽ എത്തിയതുമായി ബന്ധപ്പെട്ടതാണ് വിഷയം.)

റാഹീ... റാഹീ.. വിളിയാണിപ്പോൾ അന്തരീക്ഷത്തിലെങ്ങും. ഒന്നൊന്നൊര വര്ഷം മുമ്പ് സമാന രീതിയിൽ കോടതിയിൽ നാടകീയമായ രംഗങ്ങളുണ്ടാക്കിയ സംഭവമുണ്ടായിരുന്നു. അതാകട്ടെ ഭർതൃമതിയായ ഒരു സ്ത്രീ രണ്ടോ മൂന്നോ മക്കളെ ഉപേക്ഷിച്ച് കാമുകന്റെ കൂടെ പോകാൻ കോടതി വളപ്പിൽ തീരുമാനിച്ചതായിരുന്നു വിഷയം. അന്ന്  കുട്ടികളും മാതാപിതാക്കളും കൂടിയുള്ള നിലവിളിയായിരുന്നു സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിന്നത്.

ഇതൊക്കെ വായിക്കുന്ന,  കേൾക്കുന്ന ശുദ്ധമനസ്കനായ ഒരാൾക്ക് എന്താണ്  തോന്നുക ? ഇപ്പറഞ്ഞത്  ഒരു സുപ്രഭാതത്തിലോ ഒറ്റ രാത്രി കൊണ്ടോ നടക്കുന്ന ഒന്നായിട്ടാണോ?

ആഴ്ചകളും മാസങ്ങളുമെടുത്ത് ആരുടെയും കണ്ണിലും കാതിലും ശ്രദ്ധയിലും പെടാത്ത രൂപത്തിൽ, ഇനി അഥവാ പെട്ടാൽ തന്നെ അതിനുള്ള മറുമരുന്ന് കാലേകൂട്ടി തയ്യാറാക്കിയും നടത്തുന്ന ഏർപ്പാടല്ലേ ശരിക്കുമിത്.

ഒരു സംശയവുമില്ല,  ഏതെങ്കിലുമൊരു തരത്തിൽ ഈ വിഷയം  ബന്ധുക്കൾക്ക് നേരത്തെ എത്തിയിരിക്കും. മാതാപിതാക്കൾ അറിയാൻ ചിലപ്പോൾ കാലതാമസമെടുക്കുന്നുണ്ടാകും. പക്ഷെ, അടുത്ത സുഹൃത്തുക്കളോ അകന്ന ശത്രുക്കൾ വഴിയോ ഈ പ്രക്രിയയുടെ തുടക്ക ദിനങ്ങൾ അറിയേണ്ടവരിലേക്ക് എത്തുന്നുമുണ്ടാകും. അതിന്റെ നിജസ്ഥിതി അറിയാനോ വളരെ ഡിപ്ലോമാറ്റിക്കായി കൈകാര്യം ചെയ്യുവാനോ മാതാപിതാക്കൾക്ക്  സാധിക്കാറില്ല എന്നതാണ് വിഷയം. വിഷയം ചെവിയിലെത്തിച്ചവന്റെ മെക്കിട്ട് കേറാനായിരിക്കും പലപ്പോഴും പലർക്കും താൽപര്യം. ചില കേസുകൾ രക്ഷിതാക്കളെ വളരെ വൈകിയാണ്  പലരും അറിയിക്കുക (എല്ലാ മതസ്ഥരിലും ഈ ഒരു പ്രശ്നമുണ്ടാകുമെന്ന് ഞാൻ കരുതുന്നു )

എല്ലാവരും സോഷ്യൽ മീഡിയയിൽ വൈകാരികമായി  കാടടച്ച് പ്രതികരിച്ചാൽ എന്ത് ഫലമാണ് ലഭിക്കുക ? ഇതൊക്കെ വായിച്ച് ഇനിയുമിപ്പോൾ പെൻഡിംഗിൽ കിടക്കുന്നവരും, അടുത്ത ഊഴത്തിനായി കാത്തിരിക്കുന്നവരും പിന്തിരിയുമെന്ന് കരുതുന്നുണ്ടോ? അവരുടെ ശ്രദ്ധയിൽ ഇതത്ര ഗൗരവമായി വരുമോ ? I dont think So.

ഏത് മത വിഭാഗത്തിൽ പെട്ടവരായാലും, തങ്ങളറിയാതെ ദീർഘനാളായി കാലേകൂട്ടി തയാറാക്കിയ ഒരു തിരക്കഥയുടെ ഭാഗമായി,  കുടുംബ ബന്ധങ്ങൾ തത്കാലത്തേക്കോ എന്നെന്നേക്കുമായോ വേർപെടുത്തി , പെണ്മക്കൾ അത് വരെ ജീവിച്ച വീടും കുടുംബവും വിട്ടിറങ്ങിപ്പോകുമ്പോൾ സ്വാഭാവികമായും മാതാപിതാക്കൾക്ക്  അതിന്റെതായ പ്രയാസവും ദു:ഖവുമുണ്ടാകുക സ്വഭാവികം.  ഒരു പക്ഷെ വലിയ ഒരു ഒറ്റപെടൽ ആ വീട്ടുകാരിൽ ഉണ്ടാകാനും സാധ്യതയുണ്ട്.  കുടുംബത്തിലും അയൽപ്പക്കങ്ങളിലും ഈ അകൽച്ച ദൃശ്യമാവുകയും ചെയ്യും.  വിവാഹപൂർവ്വ പ്രേമമെന്ന സങ്കൽപം തന്നെ അന്യമായ ഇസ്ലാം മതക്കാർക്ക്  പ്രത്യേകിച്ചും.

ഇവയൊക്കെ തിരിച്ചറിഞ്ഞ്, സാഹചര്യങ്ങൾ മനസ്സിലാക്കി, മക്കളിലും കൗമാരക്കാരിലും ബോധനം നൽകാൻ പറ്റുന്ന മഹല്ല് മതനേതൃത്വത്തിനേ എന്തെങ്കിലും ചെയ്യാൻ സാധിക്കൂ. അറബി കോളേജിലെയും പള്ളിദർസുകളിലേയും പഠനം കഴിയുന്നതോടെ പിന്നെ ഒരു ക്ലാസ്സിലും പഠിക്കാനോ, അറിയാനോ ഒരാളുടെ മുമ്പിലും  ഇരിക്കില്ലെന്ന് വാശി പിടിക്കുന്ന (അവർ ഏത് വിഭാഗമായിക്കൊളളട്ടെ) ഖത്വീബുമാർക്ക്  ഈ വിഷയത്തിലെന്നല്ല, കാലികമായ ഒരു വിഷയത്തിലും ഒന്നും ചെയ്യാനില്ല. വെറുതെ "ചറപറ" പറഞ്ഞ് കറണ്ട് ചാർജ് കൂട്ടാമെന്നല്ലാതെ കാടടച്ച് വെടിവെച്ച് ഒച്ചയുണ്ടാക്കി ഒരു കാര്യവുമില്ല. സോഷ്യൽ മീഡിയയിലെ ആവേശക്കാർ  "മഹല്ല് നേതൃത്വം ഉണരണ"മെന്നിങ്ങനെ പറഞ്ഞോണ്ടിരിക്കാമെന്നല്ലാതെ ഗുണപരമായി  വല്ലതും നടക്കാനോ നടത്താനോ പോകുന്നുമില്ല.

പെണ്ണ് ഹിന്ദുവോ മുസ്ലിമോ കൃസ്ത്യനോ ആരായാലും, അവരേത്  സമുദായക്കാരായാലും,   ഇത്തരം കെട്ട് കേസുകളുണ്ടാകുമ്പോൾ  ആൺവീട്ട്കാർ നൽകുന്ന സ്വീകരണമാണ് (തത്കാലത്തേക്കോ, പെർമനന്റായോ) മിക്ക പെൺകുട്ടികൾക്കും ഇത്തരം സാഹസങ്ങൾക്ക്  ഒരു പരിധി വരെ പ്രോത്സാഹനമായി മാറുന്നതെന്നാന്ന്  ഞാൻ മനസ്സിലാക്കുന്നത്.  പിന്നെ, പ്രേമമെന്നത് സ്വസമുദായങ്ങൾക്കിടയിലും മിശ്ര സമുദായങ്ങളിലുമുള്ള ഒരേർപ്പാടാണ്. ഇപ്പോഴത് ആളോഹരി വർധിച്ചിട്ടുമുണ്ട്.  വർഗ്ഗീയ - രാഷ്ട്രീയമാനങ്ങൾ കൂടി കടന്നുവന്നുവെന്നതാണ് ഈ അടുത്ത കാലത്തുണ്ടായ വലിയ ടെർണിംഗ് പോയിന്റ്.
 

Friday, 7 July 2017

*ഇടപെടലുകളാണ്* *സാംസ്കാരിക കൂട്ടായ്മകളിലുണ്ടാകേണ്ടത്;* *വിവാദങ്ങളല്ല/ അസ്ലം മാവില

*ഇടപെടലുകളാണ്*
*സാംസ്കാരിക കൂട്ടായ്മകളിലുണ്ടാകേണ്ടത്;*
*വിവാദങ്ങളല്ല*
__________________

അസ്ലം മാവില
__________________

ജനാധിപത്യ ലോകത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുക എന്നത് മൗഢ്യമാണ്. അങ്ങിനെ ചിന്തിക്കുന്നതും അതിനുള്ള ഏർപ്പാടുകളിൽ മുഴുകുന്നതും ശരിയല്ല താനും. എല്ലാവർക്കുമതറിയുകയും ചെയ്യും. ഇത് ആദ്യമേ പറഞ്ഞ് വെക്കട്ടെ.

പൊതുലൈബ്രറിയിൽ പാലിക്കുന്ന ചില ചിട്ടവട്ടങ്ങളുണ്ട്. അകത്തെ മതിലിൽ നിശബ്ദമെന്ന്  എഴുതിവെക്കാത്ത ഒരു ലൈബ്രറിയുമുണ്ടാകില്ല. പാർട്ടി ലൈബ്രറികളാണെങ്കിലും സാമുദായികയിനം തിരിച്ചുള്ള "കചടതപ "ലൈബ്രറികളാണെങ്കിലും ഇത് പാലിക്കപ്പെടാറുണ്ട്.

മറ്റു ഉദാഹരണങ്ങളൊന്നും നൽകാതെ വായനാശാലാ പൊതുമര്യാദ മാത്രം എഴുതിയതിൽ നിന്നും വായനക്കാർ ഈ കുറിപ്പിന്റെ ഉദ്ദേശവും  അതിനോടനുബന്ധിച്ചുള്ള കാര്യങ്ങളും എളുപ്പം മനസ്സിലാക്കുമല്ലൊ. അതിനുള്ള പക്വതയും പാകതയും എല്ലാവർക്കുമുണ്ടെന്ന് ഞാൻ കരുതുന്നു.

ചില ലക്ഷ്യങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് കൂട്ടായ്മകളും അനുബന്ധ സംവിധാനങ്ങളും ഇരുത്തങ്ങളുമുണ്ടാക്കുന്നത്. ഇന്ന് നടന്ന ഗ്രാമസഭയിൽ അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് നാട്ടുകാരായ സമ്മതിദായകർ ഒന്നിച്ചിരിക്കുമ്പോൾ അവരുടെ മനസ്സുകളിൽ അറിയാതെ രൂപപ്പെടുന്ന കെമിസ്ട്രിയുണ്ട്. ഒരു വാർഡിന് കിട്ടാവുന്നതൊക്കെ പരിമിതികൾ തിരിച്ചറിഞ്ഞ് ചോദിച്ചു വാങ്ങുകയോ ആവശ്യങ്ങൾ അധികാരികളെ ബോധ്യപ്പെടുത്തുകയോ ചെയ്യുക എന്നതാണത്. അവിടെ ആഗതരിൽ ആരുടെയെങ്കിലും  സദുദ്ദേശത്തിന് ഭംഗം വരുമ്പോൾ അവ തിരിച്ചറിയാനുള്ള രാഷ്ട്രീയ പ്രബുദ്ധത, ഏറ്റക്കുറച്ചിലുണ്ടാകുമെങ്കിലും, ഓരോരുത്തർക്കുമുണ്ട്. ഉണ്ടായേ തീരൂ.

ഈ ആമുഖങ്ങൾക്ക് ശേഷം വിഷയത്തിലേക്ക്. സാംസ്കാരിക കൂട്ടായ്മയിലും ചിലതൊക്കെ പാലിക്കപ്പെടുമ്പോഴാണ് ഔന്നത്യം നിലനിർത്തപ്പെടുന്നത്. അവിടെ "ചെയ്യൂ, ചെയ്യരുത്" എന്നത് എഴുതിപ്പറഞ്ഞുകൊണ്ടേയിരിക്കേണ്ട ഒരേർപ്പാടല്ല. നമ്മുടെ തന്നെ തിരിച്ചറിവുകളാണ് നമ്മുടെ സൈൻബോർഡുകളും മുന്നറിവുകളും. (മുന്നറിയിപ്പെന്ന് ബോധപൂർവ്വം ഞാൻ ഉപയോഗിക്കാത്തതാണ് ). ആ വിഷയത്തിൽ ഓരോരുത്തരുടെയും നല്ല ബോധ്യമാണവരെ മര്യാദയുടെ മാനദണ്ഡം നിശ്ചയിക്കുന്നത്.

ചില വിഷയങ്ങളെ വിവാദമെന്ന് ജനറലൈസ് ചെയ്യാതെ ( സാമാന്യവൽക്കരിക്കാതെ) ഇടപെടലുകളെന്ന് പേര് വിളിക്കുകയും ആരോഗ്യകരമായ തലത്തിലേക്കത്  എത്തിക്കുകയും ചെയ്യുമ്പോഴാണ് സാംസ്കാരിക കൂട്ടായ്മകൾ വ്യതിരിക്തമാകുന്നത്. അല്ലെങ്കിൽ "അതുമിതും " എന്ത് വ്യത്യാസതെന്ന് വായനക്കാർ  എളുപ്പം  ഗണിച്ചെടുക്കും. അതിന് സഹൃദയരോരുത്തരും  കോലോത്തെ കണിയാനാകണമെന്നില്ല.
______________________
Rtpen.blogspot.com

സുബ്രതോ കപ്പ്* *സബ് ജില്ലാ ഫുട്ബോൾ* *(ജൂനിയർ വിഭാഗം)* *ജി.എച്ച്.എസ്. പട്ല* *റണ്ണർസ് അപ്പ്

*സുബ്രതോ കപ്പ്*
*സബ് ജില്ലാ ഫുട്ബോൾ*
*(ജൂനിയർ വിഭാഗം)*
*ജി.എച്ച്.എസ്. പട്ല*
*റണ്ണർസ് അപ്പ്*
_____________________

Rtpen.blogspot.com
_____________________

ഇന്ന് രാവിലെ മുതൽ കാസർകോട് സ്റ്റേഡിയത്തിൽ നടന്ന സ്കൂൾ തലത്തിലെ  കാസർകോട് സബ് ജില്ലാ , ജൂനിയർ വിഭാഗം സുബ്രതോ ഫുട്ബോൾ ടൂർണമെന്റിൽ ജി.എച്ച്.എസ്. പട്ല സ്ക്കൂളിലെ ചുണക്കുട്ടികൾ റണേർസ് അപ്പായി.
ചട്ടഞ്ചാൽ സ്കൂളാണ് സബ് ജില്ലാ കപ്പിൽ മുത്തമിട്ടത്. ഗോൾ നില 1-0 .

നേരത്തെ  മൊഗ്രാൽ പുത്തൂർ സ്കൂൾ, കാസർകോട് ജി.എച്ച്. എസ്. എന്നീ സ്കൂളുകളെ പരാജയപ്പെടുത്തിയാണ് പട്ല സ്കൂൾ ഫൈനലിൽ എത്തിയത്.


1956 മുതൽ ഇന്ത്യയിൽ സ്കൂൾ തലം തൊട്ട് ഫുട്ബോൾ പ്രതിഭകളെ കണ്ടെത്തുവാനാണ് അന്നത്തെ പ്രധാനമന്ത്രി പണിറ്റ് നെഹ്രുവിന്റെ കാലം മുതൽ സുബ്രതോ ടൂർണമെന്റ്  സംഘടിപ്പിക്കുന്നത്. സ്വതന്ത്ര്യ ഇന്ത്യയിലെ ആദ്യ എയർ ചീഫ് മാർഷൽ സുബ്രതോ ചാറ്റർജിയുടെ സ്മരണാർഥമാണ്  ഈ ടൂർണമെന്റ്.

റണ്ണർസ് അപ്പായ പട്ല സ്കൂളിനെയും കുട്ടിത്താരങ്ങളെയും സ്പ്പോർട്സ് ഇൻ ചാർജ് ലക്ഷമണൻ മാഷെയും RT &CP അഭിനന്ദിക്കുന്നു.
____________________
Rtpen.blogspot.com

Thursday, 6 July 2017

മഴയും മഞ്ഞും കാടും താണ്ടി കുമാറ പർവതം കണ്ട കഥ... /Abnu Patla

==========================
മഴയും മഞ്ഞും കാടും താണ്ടി കുമാറ പർവതം കണ്ട കഥ...

===========??

പെരുന്നാൾ കഴിഞ്ഞപ്പാടെ ഞളുടെ പ്ലാൻ ഈ മഴയും കൊണ്ട് കാട്ടു പാതയിൽ സഞ്ചരിക്കണം എന്നായിരുന്നു ഒടുക്കം എന്റെ ഇടപെടൽ മൂലം സഞ്ചാരം മാത്രമല്ല  താമസവും വേണം എന്നായി അതും കൂട്ടുകാരും ഒത്തു ബൈക്കിൽ ഒരു യാത്രയുടെ അനുഭവം വേറെത്തന്നെ യല്ലേ..
താമസിക്കാൻ വെറും ഒരു പ്ലാസ്റ്റിക് ഷീറ്റ് മായി ഞങ്ങൾ വൈകുന്നേരം ബൈക്ക് എടുത്തു ഞങ്ങൾ ആറു പേരും മൂന്ന് ബൈക്ക് മാണ് ഉള്ളത്  കാദർ ലത്തീഫ് യൂനുസ് ഹൈദർ അനസ്  പിന്നെ ഞാനും
ഞങ്ങളുടെ ലക്ഷ്യ സ്ഥാനം കുമാരപർവതം
അതുനു സുബ്ര്ഹമണ്യ പട്ടണം പിടിക്കണം ഞങ്ങൾ തിരഞ്ഞടുത്ത റൂട് മഡ്ക്കരി ഹൈവേ യാത്ര തുടങ്ങുമ്പോൾ തന്നെ മഴ ഞങ്ങളെ സ്വികരിച്ചു കോരിച്ചൊരിയുന്ന മഴയും കൊണ്ട് ഞങ്ങൾ യാത്ര തുടർന്നു സുള്ള്യ എത്തുമ്പോഴേക്കും നേരം ഇരുണ്ടിരുന്നു ഇനി സുബ്ര്ഹമണ്യ റൂട്ടിൽ ഇരുട്ടത് യാത്ര കൂരിരുട്ടും മഴയും പിന്നെ സ്ട്രീറ്റ് ലൈറ്റ് ഇല്ലാത്തത് കൊണ്ടും കാടിന്റെ ഇരുവശവും കാണാൻ പറ്റുന്നില്ല ഇടയ്ക്കിടക്ക് ചെറിയ കവലകൾ കാണാം അതും മെഴുകു തിരി വെളിച്ചം കൊണ്ട്..
രാത്രി 10 മണി ആവുമ്പോഴേക്കും ഞങ്ങൾ സുബ്രമണ്യ ടൗണിൽ എത്തി അന്നത്തെ താമസം സൗകര്യം ഒരുക്കി നേരെ നടന്നു കൊണ്ട്  നഗരതിൽ നിന്നും ഭക്ഷണം കഴിക്കാൻ നീങ്ങി ഭക്ഷണം കാഴ്ചപ്പാടെ ഞങ്ങൾ ക്ഷേത്രത്തെ ലക്ഷ്യമാക്കി നടന്നു ക്ഷേത്ര മുൻവശത്തിൽകൂടി കുറച്ചു നടന്നു റൂം ലക്ഷ്യമാക്കി നടന്നു പിറ്റേന്ന് രാവിലെ തന്നെ കുളിച് ഒരുങ്ങി ചെറിയ ചാറ്റൽ മഴ പുറത്ത് പെയ്യുന്നുണ്ട് ഞങ്ങൾ ഒരുങ്ങി റൂം വെകെറ്റു ചെയ്തു ഇനി ഇന്നലെ പാതി വഴിയിൽ നിർത്തിയ അമ്പലപറമ്പ് മുഴുവനും കാണണം നേരെ അമ്പലമുറ്റത്തേക് വണ്ടി വിട്ടു കവലകളിൽ തിരക്കു കൂടി കൊണ്ടിരിക്കുന്നു സുബ്രമണ്യ മലനിരകളിൽ വെള്ള കളർ പൂശി തലഉയർത്തി നിൽക്കുന്ന ക്ഷേത്രം ക്ഷേത്ര പരിസരം കറങ്ങിയ ഉടനെ പ്രഭാത ഭക്ഷണത്തിനു ഇറങ്ങി അങ്ങാടിയിൽ നോൺ വെജ് ഭക്ഷണം ഇല്ല എല്ലാം വെജിറ്റേറിയൻ ഭക്ഷണം കഴിച്ചപ്പാടെ ഞങ്ങൾ ട്രെക്കിങ് ആവശ്യമായ ഫുഡ്..
ബ്രെഡ്, ജാം, ബിസ്ക്കറ്റ്, വെള്ളം മൂന്നു നേരം ഇനി അതാണ് ഭക്ഷണം ഏതായാലും കുഴപ്പമില്ല ഞങ്ങൾ മലകയറാൻ തന്നെയാണ് തീരുമാനം അതിന് മുമ്പ് ട്രെക്കിങ്ങിനു ഇടയിൽ അട്ട ശല്യം ഉണ്ട് എന്ന് മറ്റു സഞ്ചാരികളുടെ വിവരണത്തിൽ നിന്നും മനസ്സിലായിരുന്നു അതിനു മുൻകരുതൽ എന്ന നിലക്ക് ഞങ്ങൾ ഉപ്പ് പാക്കറ്റ് വാങ്ങി വെച്ചു ഇനി നേരെ പുഷ്പ ഗിരി ട്രെക്കിങ് കവലയിൽ നിന്നും ഏഴു കിലോമീറ്റർ മാറിയാണ് മുഷ്‌പഗിരി അവിടെ പോകുന്ന വഴിക്കു തന്നെ ടെന്റ് റെന്റ് നു  കൊടുക്കുന്ന സ്ഥലങ്ങൾ ഉണ്ട് ഞങ്ങൾ അത് വേണ്ട എന്നു വെച്ചു 3000 Rs അഡ്വാൻസും 700 പെർ ഡേ  യുമാണ് വാടക അതും 3 പേർക് താമസിക്കാം ഞങ്ങൾ വെറുതെ അന്വേഷിച്ചു...
ഒടുക്കം പുഷ്പഗിരി ട്രെക്കിങ് പോയിട്ന്റിൽ എത്തി പക്ഷെ വണ്ടി വെക്കാൻ സ്ഥലം ഇല്ലാത്തത് കൊണ്ട് അടുത്തുള്ള വീട്ടിൽ വെച്ചു ഇനി ആയിരുന്നു പൂരം ചെറിയ ഫോറെസ്റ്റു  ഗേറ്റ് കടന്നപാടേ കൊടും വനം നടക്കും തോറും കൂടുതൽ ഇരുട്ട്  പോരാത്തതിന് ചെറു പ്രാണികളും പക്ഷികളും എന്തിന്നില്ലാതെ ഒച്ച വെക്കുന്നുണ്ട് കൂട്ടിനു പേമാരിയും ട്രെക്കിങ് നു ഇടയിൽ ഇതും കൂടി ആയതോടെ ക്ഷീണം കൂടി വന്നു കൂടുതൽ നടക്കും തോറും ക്ഷീണം അനുഭവിക്കാനും കാലുകളുടെ ഭലം കുറയുന്നത് പോലെ തോന്നി ശ്വാസത്തിന് ചെറിയ പ്രശ്നം വന്നതോടെ അല്പം വിശ്രമിക്കാൻ ഞങ്ങൾ ഇരുന്നു അപ്പോഴാണ് കാദറിന്റെ  കാലിൽ നിന്നും രക്തം വരുന്നത് കണ്ടത് അവൻ പയ്യെ പാന്റ് പൊക്കിയപ്പടെ ഒരു അട്ട പാവം ചോര കുടിച്ചു ക്ഷീണിതനാണ് ഞാൻ ഉടനെ തന്നെ കയ്യിലിരുന്ന ഉപ്പു വെച്ചു കൊടുത്തു ഉടനെത്തന്നെ അട്ട മലർന്നു വീണു എല്ലാവരും സ്വയം ഒന്ന് പാന്റ് പൊക്കി നോക്കിയപ്പോഴാണ് മനസ്സിലായത്   അട്ട എല്ലാര്ക്കും പണി തന്ന കാര്യം ഉടനെ തന്നെ ചാടി എണിറ്റു നടത്തം ആരംഭിച്ചു ഇനി അട്ടയുടെ ശല്യം തീരാണ്ടു ഇരിക്കാൻ പറ്റത്തില്ല എല്ലാവര്ക്കും നല്ല ക്ഷീണം കൊണ്ട് വന്ന വെള്ളം മുഴുവനും ട്രെക്കിങ് പകുതി ആവുമ്പോഴേക്കും തീര്ന്നു ഇനി ഒന്നര ദിവസം വെള്ളമില്ലാതെ ജീവിക്കണോ ? കൂട്ടത്തിൽ ഒരുത്തൻ ചോദിച്ചു ഞാൻ അവനെ സമതാനിക്കാൻ ചുമ്മാ വെള്ളം കിട്ടും എന്ന് പറഞ്ഞു അപ്പോഴാണ് ട്രെക്കിങ് മാപ്പിൽ ബട്ട്‌ മനേ  എന്ന ലൊക്കേഷൻ കണ്ടത് മനേ എന്ന് കന്നഡത്തിൽ വീട് എന്നാണ് ഞങ്ങള്ക് സമാധാനമായി ഇനി ആവീട്ടിൽ നിന്നും വെള്ളം എടുക്കാൻ പറ്റുമല്ലോ അപ്പോഴും എനിക്ക് സംശയമാണ് ഈ കൊടും കാട്ടിൽ ആർക്കാണ് വീട് ഹാ ന്തായാലും അത് ഞമ്മളെ പോലെ ഉള്ളവർക്കു ഒരു ആശ്വാസമാണ്  സമയം കഴിയുന്നതല്ലാതെ  ബട്ട്‌ മനേ കാണുന്നില്ല എല്ലാരും ദാഹിച്ചു വരണ്ടു ജീവിധത്തിൽ ആദ്യമായിട്ടാണ് കോട മഞ്ഞും മഴയും കൊണ്ടിട്ടും ദാഹം അനുഭവിക്കുന്നത് അവസാനം നടത്തത്തെക്കാൾ കൂടുതൽ ഇരിത്തം ആയി എവിടെ നോക്കിയാലും കൊടുംകാട്
എല്ലാവരുടെയും മുഖ ഭാവം മാറി തുടങ്ങി ഈ കൊടും കാട്ടിൽ ഞമ്മൾ ആറു പേരു മാത്രം   എല്ലാവര്ക്കും സംശയം വഴി തെറ്റിയോ എന്ന് പടച്ചോനെ അതും ശെരിയാണ് ഇതു വരെ ഇടയ്ക്കു ഫോറെസ്റ് ഡിപ്പാർട്മെന്റിന്റെ ബോർഡുകൾ കാണാമായിരുന്നു ഇപ്പൊ അതു കാണാതെ കുറെ കഴിഞ്ഞു ഭയം ഉള്ളിൽ കൊണ്ട് കൊടുംകാട്ടിൽ യാത്ര തുടർന്നു
കുട്ടത്തിൽ ആദ്യമുള്ളവന്റെ ഒച്ച 'ഹാവു'... എന്തായാലും ഞമ്മൾക് സുഖമുള്ള വർത്തയാണെന്നു അവന്റെ മുഖഭാവത്തിൽ മനസ്സിലായി അടുത്തു ചെന്നു നോക്കുമ്പോൾ മലനിരകൾ കൊടും കാടുകളിലെ കൂരിരുട്ടിൽ നിന്നും ഒരല്പം വെളിച്ചം പകർന്നു ഇനി മലകളാണ്  പ്രാണികളുടെ ശബ്ദത്തിൽ നിന്നും അട്ടയുടെ ശല്യത്തിൽ നിന്നും രെക്ഷ ഒപ്പം ഞങ്ങളുടെ മുഖത്തും സന്തോഷം  ഇനി കുറച് വിശ്രമിക്കാം പിന്നെ കുറച്ചു നടത്തവും കൂടുതൽ വിശ്രമമായി എന്തായാലും ഇവിടെ വിശ്രമിക്കുമ്പോൾ മലനിരകളും ഉൾ കാടുകളും കാണാം മുകളിൽ ചെല്ലുന്തോറും കോട ഞങ്ങളെ പൊതിഞ്ഞു കൊണ്ടേയിരുന്നു  ശ്വാസം കിട്ടാതെയും ദാഹം കൊണ്ടും ഞങ്ങൾ ക്ഷിണിതരായി ഇടയ്ക് ഇടയ്ക്  കോട മഞ്ഞു മാറിനിന്നു തരുന്നത്‌  ഓരോരോ ദൃശ്യാനുഭവങ്ങൾ പകർന്നു തന്നെയായിരുന്നു ഒരു ഇടവേളയിൽ ഒരാൾ നടന്നു വരുന്നതായി തോന്നി മഞ്ഞു മൂടിയത് കൊണ്ട് അയാളെ വ്യക്തമായി കാണാൻ സാധിക്കുന്നില്ല  ഇത്രെയും നടന്നിട്ടു ഒരു മനുഷ്യനെ കണ്ട സന്ദോഷം എല്ലാരുടെയും മുഖത്തു കണ്ടു അയാൾ അടുത്ത് എത്തി കയ്യിൽ രണ്ടു പാത്രങ്ങൾ എന്താണെന്നു ചോദിച്ചില്ല ഒരുത്തൻ ബട്ട്‌ മനയെ കുറിച്ചു ചോദിച്ചു ഇനി അരമണിക്കൂർ നടന്നാൽ ബട്ട്‌ മനേ എത്താം അയാളുടെ മറുപടി... ശെരി ഇനി പതുക്കെ നടന്നാ മതി അപ്പോഴാണ് ദൂരകാഴ്ചയിൽ നിന്നും മല മുകളിൽ കുറെ പോത്തുകൾ മേയുന്നതു കണ്ടത് ആരോ ഒരാൾ കാട്ടുപോത്താണ് എന്നും മറ്റൊരാൾ നടനാണെന്നും ഞാൻ ഇടപെട്ടില്ല എന്നാലും അതു കാട്ടു പോത്തായിരിക്കും അല്ലെങ്കിലും ഇത്രയും വലിയ കാട്ടിൽ നാടനെന്ത് കാര്യം അങ്ങനെ ഒരു വിധത്തിൽ ബട്ട്‌ മനയിൽ എത്തി മലനിരയിൽ നിവർന്ന പാകത്തു ഒരു പഴയ   തറവാട് ലുക്ക്  അവിടെ സഞ്ചാരികൾക്കു ഭക്ഷണവും താമസവും ഉണ്ട്  ചോറിനു ഒരാൾക്ക് 120 അതും വെജ്  ഞങ്ങൾ അവിടെ നിന്നും വെള്ളം നിറച്ചു  ഒന്നും അവിടെ നിന്നും വാങ്ങാത്തതിൽ  ബട്ട്‌ അത്ര ഹാപ്പി അല്ല എന്ന് ഞങ്ങൾക്ക്  തോന്നി ഞങ്ങൾ വീണ്ടും മലകൾ കേറാൻ തുടങ്ങി ഒരല്പ ദൂരം നടന്നപ്പാടെ പുഷ്പഗിരി ആദ്യ പോയിന്റിൽ എത്തി സഞ്ചാരികൾക്കു ടെന്റ് അടിക്കാൻ പറ്റുന്ന സ്ഥലം മല ഇരുന്ന് ആസ്വദിക്കുവാനും സ്റ്റോൺ ബെഞ്ച് ഉണ്ട് ഒരു അടി പൊളി കാഴ്ച അവിടെ ഇരുപിടത്തിന്റെ ചുറ്റും സിമന്റ് കൊണ്ട് ഉണ്ടാക്കിയ സ്ഥലത്തു വിശ്രമിച്ചു ഇന്നു ഇവിടെയാണ് താമസം അതിനു മുമ്പ് ഫോറെസ്റ് ഓഫീസിൽ പോയി പെര്മിസ്സഷൻ എടുക്കണം അതിനു വേണ്ടി ഞാനും രണ്ടു പേരും ഓഫീസിൽ പോയി പെർമിഷൻ എടുത്തു ഇവിടെ നിന്നും അടുത്ത് തന്നെയാണ് ഓഫീസ്  ഇനി കുമാര പര്വതത്തിലേക്കു 6 Km ഉണ്ട് ഇന്നു ഇവിടെ തങ്ങി നാളെ പോകാനാണ് തീരുമാനം  ഇനി ടെന്റ് അടിക്കണം ചില മര കമ്പുകളും പ്ലാസ്റ്റിക് ഷീറ്റു കൊണ്ടും... കുറെ കഷ്ട പെട്ടു ടെന്റ് എന്ന് ഞങ്ങള്ക് മാത്രം പറയാൻ കഴിയുന്ന ഒരു പന്തൽ...
ഇനി ബെഞ്ചിൽ ഇരുന്നു കാടും മലയും കാണണം  മലകൾക്കു മുകളിൽ കോട മഞ്ഞു നീന്തി കളിക്കുന്നു നേരം ഇരുട്ടുന്തോറും കോടയുടെ കട്ടി കൂടി വന്നു ഒപ്പം ശക്തമായ കാറ്റും 10 അടി അകലെ ഉള്ള കാഴ്ചകൾ പോലും മഞ്ഞു മൂടി കഴിഞ്ഞു ഇനി നടത്തം ഒഴിവാക്കുന്നതാണ് നല്ലതു പിന്നെ എല്ലാവരും ഒരു തീരുമാനം എടുത്തു കൂട്ടം തെറ്റി പോകാൻ പാടില്ല കാരണം അത്രെയും കഴിച്ചെയെ ഇരുട്ടിയിരുന്നു ചെറുതായി മഴപെയുന്നുണ്ട്  ഇനി ടെന്റിൽ ഇരിക്കാം എന്നായി മഴ കൂടിയും കുറഞ്ഞും കൊണ്ടേ ഇരുന്നു  അന്ന് രാത്രി ഇരുട്ടും ഭയവും കൊണ്ട് പകലാക്കി... പുലർച്ചെ തന്നെ മനോഹരമായ കാഴ്ചകൾ കണ്ടു കൊണ്ടാണ് ഉണർന്നത് ( ഉണരാൻ മാത്രം ഉറങ്ങിട്ടില്ലെങ്കിലും )...അടുത്ത ലക്‌ഷ്യം വീണ്ടും  മലകളും മഞ്ഞും മഴയും കടും താണ്ടി ഇനി കുമാര പർവ്തത്തിൽ എത്തണം
    അതും കൂടി എഴുതിബോറടിപ്പികുനില്ല
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ഇത്തരം യാത്ര എപ്പോഴും അടുത്ത സുഹൃത്ത്ക്കളോടപ്പം ആയിരിക്കണം...

എന്റെ യാത്രയിൽ ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവം തന്നതിന് ടീം പങ്കാളീസ്  ഒരു പാട് നന്ദി പിന്നെ ഞാനും നിങ്ങളിൽ ഒരുവനായതിൽ...
============================
Abnu patla

രാജൻ മാഷ് ! താങ്കൾക്ക് യാത്രാമംഗളം ! / അസ്ലം മാവില

*രാജൻ മാഷ് !*
*താങ്കൾക്ക് യാത്രാമംഗളം !*
__________________

അസ്ലം മാവില
__________________

ഇപ്പോൾ പട്ല പളളിക്കൂടങ്കണത്തിൽ നിന്ന് ഇറങ്ങിയതേയുള്ളൂ. പോയിരുന്നില്ലെങ്കിൽ നഷ്ടമാകുമായിരുന്ന ഒരു കൂടിയിരുത്തം. പട്ലയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേധാവിക്ക് നൽകിയ യാത്രയയ്പ്പ് യോഗം.

നിങ്ങൾ അറിഞ്ഞ് കാണും,  രാജൻ മാഷ് നമ്മുടെ സ്കൂൾ നിന്ന് പടിയിറങ്ങി.  അദ്ദേഹത്തിന്റെ വീടിന് തൊട്ടടുത്തുള്ള സ്കൂളിലാണ് ഇനിയുള്ള 4 വർഷം. പഠിച്ച സ്കൂളിൽ , പഠിപ്പിച്ച സ്കൂളിൽ, ഇനി ആ കാമ്പസിന്റെ ചെങ്കോലേന്തനാണ് മാഷിന്റെ നിയോഗം, ഒപ്പം സുകൃതവും.

കെ. വി. രാജൻ - കഴിഞ്ഞ രണ്ടര വർഷക്കാലം ഹയർ സെക്കണ്ടറി സ്ക്കൂളിന്റെ പ്രിൻസിപ്പൽ പദവിയിലിരുന്ന വ്യക്തിത്വം. മികച്ച കാര്യകർത്താവ്. അകവും പുറവു മറിഞ്ഞ സ്ഥാപനമേധാവി. ഇടപെടലിന്റെ ആശാൻ. സ്കൂളന്തരീക്ഷം ഒച്ചയില്ലാതാക്കിയ മാന്ത്രികൻ. ഇൻഫ്രാസ്ട്രക്ച്ചർ അതിവിഫുലപ്പെടുത്താൻ കൈമെയ് മറന്നിറങ്ങിയ അഡ്മിനിസ്ട്രേട്ടർ. അധ്യാപകരുടെ ,രക്ഷകർത്താക്കളുടെ,  വിദ്യാർഥികളുടെ പ്രിയപ്പെട്ട രാജൻ മാഷ്....

ഒരു അധ്യാപകനെ ഇങ്ങിനെ പുകഴ്ത്തിപ്പറഞ്ഞ ഒരു യാത്രയയപ്പ് യോഗവും ഞാൻ കണ്ടിട്ടില്ല. ഞാൻ ഇരുന്നിട്ടുമില്ല. അവയൊക്കെ കേട്ടിട്ടും എനിക്കല്ല ആർക്കുമത് ബോറടിച്ചുമില്ല. അത്രമാത്രം രാജൻ മാഷിനെ കുറിച്ച് അധ്യാപകർക്ക് , സഹപ്രവർത്തകർക്ക്, രക്ഷിതാക്കൾക്ക്, അധ്യാപക-രക്ഷകർ തൃ-നേതൃത്വത്തിന്  പറയാനുണ്ടായിരുന്നു.


അച്ചടക്കം അച്ചട്ട് പോലെ. കണ്ണൂർ ജില്ലയിൽ നിന്ന് ബസ്സും വണ്ടിയും കയറി വീണ്ടും രണ്ടോ മൂന്നോ ബസ് കയറി വരുമ്പോഴും  വാചിലെ സമയം 8:40 അല്ലെങ്കിൽ 8:45 . വൈകി എത്തുന്നവർക്ക് ഒരൊഴികഴിവും നൽകാത്ത കൃത്യനിഷ്ഠത. കുട്ടികളിലെ കുസൃതി അറിയാം. അതിലും നന്നായി അവരിലെ ഏടാകൂടങ്ങളും അറിയാം . രോഗം നോക്കിയാണ് ചികിത്സ. എല്ലാത്തിനും ക്ഷീരബലാദിതൈലമല്ല പോംവഴി. വരക്ക് നിർത്താനും വഴിക്ക് നടത്താനും രാജൻ മാഷിനറിയാം.

നേരത്തെത്തന്നെ സഹപ്രവർത്തകർക്കിടയിൽ യുവതുർക്കിപ്പേര് ചാർത്തപ്പെട്ട രാജൻ മാഷ് 51 ലും തന്റെ കമ്മിറ്റ്മെന്റിന്റെ കാര്യത്തിലും യുവത്വത്തിന്റെ ചുറുചുറുക്ക് തന്നെ. നഷ്ടം നമുടെ സ്കൂളിനാണിനി. ബിജു മാഷ് പറഞ്ഞത് ഷീപ്പ് വിത്തൗട്ട് ഷെപ്പേർഡ്. ഇടയനില്ലാത്ത ആട്ടിൻകൂട്ടം!

സ്കൂളിന് ഭൗതിക സാഹചര്യമൊരുക്കുന്നതിൽ രാജൻ മാഷ് കാണിച്ച ശുഷ്ക്കാന്തി സ്കൂൾ കാമ്പസിൽ പോയവർക്കറിയാം. പഠന നിലവാരം മെച്ചപ്പെട്ടത് കഴിഞ്ഞ രണ്ട് വർഷത്തെ റിസൾട്ട് നോക്കിയവർക്കിയാം. ആ സേവനങ്ങൾ ഓടിച്ച് പറയേണ്ടതുമല്ല. വിലമതിക്കത്തക്കത്! വിസ്മയരാജിക്കുമപ്പുറം !

*ഞാൻ എന്റെ ഉത്തരവാദിത്വം നിർവ്വവിച്ചു. അതാകട്ടെ നിങ്ങളെന്നെ വിശ്വസിച്ചേൽപ്പിച്ചത്! ഈ നല്ല വാക്കുകളിൽ കഴമ്പുണ്ടെങ്കിൽ അതിന്റെ ക്രഡിറ്റ് നിങ്ങൾക്ക് കൂടിയുള്ളതാണ്.* നാട്ടുകാരെ, PTA യെ, അധ്യാപകരെ നോക്കി രാജൻ മാഷ് മറുപടി പറഞ്ഞു.

സ്കൂളിന്റെ , കുട്ടികളുടെ, നന്മയ്ക്ക്  വേണ്ടിയാണ് അദ്ദേഹമൽപം  കർക്കശക്കാരനായത്,  but It is ടubject to the case & situation. ഇന്നത്തെ സ്കൂളന്തരീക്ഷം ക്വയ്റ്റ് & കാമാകാൻ അത് വഴിയും വഴിവിളക്കുമായി.

യാത്രാമംഗളങ്ങൾ രാജൻ മാഷ്, പട്ലക്ക് നിങ്ങളെയും നിങ്ങൾക്ക് പട്ലയെയും മറക്കാനാകില്ല തീർച്ച!
___________________🌱

PSC പരീക്ഷാർഥികളും നാട്ടിൻ പുറത്തെ ഒരു വിജയഗാഥ കഥയും/ അസ്ലം മാവില

*PSC പരീക്ഷാർഥികളും*
*നാട്ടിൻ പുറത്തെ ഒരു*
*വിജയഗാഥ കഥയും*
___________________

അസ്ലം മാവില
___________________

ജൂലൈ ഒന്നിനാണ് PSC പരീക്ഷ. പത്താം ക്ലാസ്സ് ജയിച്ചവർക്കൊക്കെ എഴുതാൻ പറ്റുന്ന പരീക്ഷ. LDC തസ്തികകളിലേക്കുള്ളത്. ആയിരക്കണക്കിന് ഒഴിവുകൾ നികത്താൻ.

ഈ പരീക്ഷാ തയ്യാറെടുപ്പിനാണ് പതിവില്ലാത്ത വിധം നാടു നീളം , കേരളമാകെ കോച്ചിംഗ് നടന്നത്. ഫ്രീയായി, ഫീസ് വാങ്ങി.

എല്ലാമുണ്ടായിരുന്നു ആകൂട്ടത്തിൽ.
ഇന്നലത്തെ മഴക്ക് മുളച്ച "തബരെ" ക്ലബുകൾ മുതൽ അരക്ക് താഴെ വാതം പിടിച്ച് കൊല്ലങ്ങളായി ആപ്പീസിന് മുന്നിൽ  രജിസ്റ്റർ നമ്പറടക്കം  തുരുമ്പിച്ച് മാഞ്ഞ് പോയ ബോർഡ് തൂങ്ങിയിട്ടും, പിരടിക്ക് പിടിച്ചപ്പോൾ വരെ ഭാരവാഹികൾ അങ്ങട്ട് തിരിഞ്ഞ് നോക്കാത്ത "തകര സജീവ യുവജന സംഘങ്ങൾ " വരെ കേരളക്കരയിൽ ഇതിനായി പരിശീലനം നൽകി. ആപ്പും ഓൺ ലൈനും സൈറ്റും എല്ലാവഴിയും മോക്ക് ടെസ്റ്റുകൾ ഡയ്ലി. പിള്ളേരെ തല്ലിപ്പഠിപ്പിക്കുന്ന "ഇന്നവേറ്റീവ് യൂനിവേർസൽ ട്യൂഷൻ സെന്ററുകൾ "   വരെ ഇടക്കിടക്ക്   പത്ത് ചോദ്യങ്ങൾ അയച്ച് പഠിപ്പിച്ച്  അങ്ങിനെ തിളങ്ങിയതും കേരളക്കര കണ്ടു.

ഇത്ര ജനകീയമായ പരീക്ഷാമുന്നൊരുക്കങ്ങൾ വേറൊന്നുണ്ടാകില്ല എന്ന് തോന്നുന്നു.  ശരി, അപ്പോൾ തയാറായി കാണും. ഹാൾ ടിക്കറ്  ഡൗൺലോഡ് ചെയ്‌ത് കോപ്പി എടുക്കാൻ മാത്രമായിരിക്കും ഇനി ബാക്കി. നമ്മുടെ നാട്ടിലെ പരീക്ഷാർഥികളും തയ്യാറാണല്ലോ,  അല്ലേ ?

ഒരാളെ പരിചയപ്പെടുത്താം. 90 കളുടെ അവസാനങ്ങളിൽ PSC പരീക്ഷകൾ എഴുതി എഴുതി അതൊരു ജീവിത ശീലമാക്കിയ മനുഷ്യനെ. 9 പി എസ് സി പരീക്ഷകളിലും ജോലി സാധ്യതാ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട കക്ഷി. അതൊക്കെ SSLC , പ്രീഡിഗ്രി അടിസ്ഥാനമാക്കിയുള്ള PSC പരീക്ഷകൾ.

കഴിഞ്ഞ റമദാനിൽ ഒരു ബന്ധുവിന്റെ മരണവീട് സന്ദർശനം കഴിഞ്ഞാണ് ഞാൻ ഒരു വില്ലേജ് ആപ്പിസിലേക്ക്  കയറിയത്. പരിചയമുളള പേര് വില്ലേജ് ആപ്പീസർ ബോർഡിൽ . P A മുഹമ്മദ് ഹാരിസ് .

സംശയം അസ്ഥാനത്തായില്ല, അയാൾ തന്നെ.  1991 വരെ നമ്മുടെ സ്കൂളിൽ നിന്ന് പഠിച്ച ഹാരിസ്. വടക്കൻ കേരളത്തിലെ തന്നെ വിസ്തൃതി കൊണ്ട് ഏറ്റവും വലിപ്പമുള്ള വില്ലേജ് ഓഫീസ്  മേധാവി. കുഡ്ലു ഗ്രൂപ്പ് വില്ലേജ് ആഫീസർ.

മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ മുഴുവൻ വില്ലേജുകളും ഇതിന് കീഴിൽ. മധൂർ പഞ്ചായത്തിലെ പതിമൂന്നോളം വാർഡുകളുടെ ആസ്ഥാനവും ഇവിടെ തന്നെ .  

1996ലാണ് ഹാരിസ് കാസർകോട് കോളേജിൽ നിന്ന് ഡിഗ്രി പൂർത്തിയാക്കുന്നത് , ബി എസ് സി കെമിസ്ട്രി. പിന്നെ ഒരു വർഷം കംപ്യൂട്ടർ ആപ്ലിക്കേഷനിൽ PG ഡിപ്ലോമ. പ്രാരബ്ദം തുടർന്നങ്ങോട്ട് പഠിക്കാനായില്ല.

പത്രം വഴി കണ്ട ഒരു  പരീക്ഷയും ഹാരിസ്  വിട്ടില്ല. റിസൾട്ട് വന്നത് ഞാറ്റുവേല പോലെ, ഇടവപ്പാതി പോലെ, ഇടിമുഴക്കം-കർക്കിട മഴ പോലെ.

ചെറിയ ചെറിയ തസ്തികകൾ. ഹാരിസ് അതിൽ ഇഷ്ടമുള്ളത് തെരഞ്ഞെടുത്തു. കാസർകോട് താലൂക്ക് ഓഫീസിൽ ജോലിയിൽ പ്രവേശിച്ചു. പിന്നെയും വരുന്നു ബാക്കി എഴുതിയ പരീക്ഷകളുടെ പോസിറ്റീവ് റിസൾട്ടുകൾ!

നിങ്ങൾ എന്ത് മനസ്സിലാക്കി ? PSC അങ്ങിനെ എഴുതിത്തള്ളേണ്ട പരിക്ഷയല്ലെന്ന് . ഒന്നല്ലെങ്കിൽ മറ്റൊന്ന് എഴുതുക. എല്ലാവരും അതിനൊരുങ്ങുക. ഈ പരീക്ഷ സീരിയസായി കാണുക. ഹാൾടിക്കറ്റ് (അഡ്മിഷൻ കാർഡ് ) കിട്ടിയവർ, മറ്റന്നാൾ ഒന്നാം തിയതി കുഞ്ഞമ്മടെ പേരകുട്ടിക്ക് പേരിടൽ ചടങ്ങെന്നും പറഞ്ഞ് ഒഴിഞ്ഞ് മാറരുത്. ലഡു പോയാൽ പിന്നെയും വാങ്ങി കഴിക്കാം, ഇത് പിന്നെ കിട്ടില്ല.

പരീക്ഷയ്ക്ക് അപേക്ഷിക്കാത്തവർ 20 രൂപ കൊടുത്ത് ഒരു കഫേയിൽ പോയി പേര് രജിസ്റ്റർ ചെയ്യ്. ഒരു വട്ടം മതി. പിന്നെ മൊബൈൽ ഫോണിൽ ഒന്ന് തോണ്ടി തോണ്ടി, പരീക്ഷകൾക്ക് അപേക്ഷിച്ചാൽ മതി.

ഈ നാട്ടിലെ എത്ര  7 പാസായവരുണ്ട് ? 10 ജയിച്ചവരുണ്ട് ?പ്ലസ് ടു ക്കാറുണ്ട് ? ഡിപ്ലോമ -  ഡിഗ്രിക്കാർ ? PG ക്കാർ ?
പോയി രെജിസ്റ്റർ ചെയ്യ് കൂട്ടരേ .. യുട്യൂബിൽ കോമഡിയും നോക്കിക്കൊണ്ടിരുന്നാൽ മാത്രം മതിയോ?
____________________
Rtpen.blogspot.com