Saturday 28 July 2018

ചെർക്കളത്തെ ഓർക്കുന്നത് / അഷ്റഫ് സീതി പട്ല

ചെർക്കളത്തെ ഓർക്കുന്നത്

അഷ്റഫ് സീതി പട്ല

ആദരണീയനായിരുന്ന ചെർക്കുളം അബ്ദുല്ല സാഹിബിന്റെ നിര്യാണ വാർത്ത മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തുന്നു. കുറച്ച് ദിവസമായി ആശുപത്രിയിൽ നിന്നും പുറത്ത് വന്ന് കൊണ്ടിരുന്ന വാർത്തകളൊക്കെയും വേദനയോടു കൂടി തന്നെയായിരുന്നു ശ്രവിച്ചിരുന്നത്.
മുസ്ലിം ലീഗിന്റെ മാത്രമല്ല കാസറഗോഡിന്റെ ആകെത്തന്നെ ജനകീയ മുഖമായി  വളർന്ന ധീരനായിരുന്നു ചെർക്കളം...

എന്റെ പിതാവുമായി വളരെ മുമ്പ് നല്ല ബന്ധമായിരുന്നു. കുട്ടിക്കാലത്ത് ഉപ്പയുടെ കടയിൽ സ്ഥിര സന്ദർഷകനും , പിന്നീടത് ഉറ്റ ചങ്ങാത്തമായി വളർന്നു.
ഉപ്പ ഇടത് പക്ഷ സഹയാത്രികനായി പ്രവർത്തിക്കുമ്പോഴും ബന്ധത്തിന് ഒരു വിള്ളലും വന്നില്ല.

കുറച്ച് നാളുകൾക്ക് മുമ്പ് ഒരു ട്രെയിൻ യാത്രയിൽ വെച്ച് ചെർക്കുളം അബ്ദുല്ല സാഹിനെ കണ്ടപ്പോൾ, ഉപ്പയുടെ രോഗവിവരങ്ങൾ പറഞ്ഞപ്പോൾ അദ്ധേഹത്തിന്റെ കണ്ണ് നിറയുകയും വാക്കുകൾ കിട്ടാതെ വിങ്ങുകയും ചെയ്തപ്പോൾ കണ്ടു നിന്ന എനിക്കും സങ്കടം അടക്കാനായില്ല. പിന്നീട് ഉപ്പയെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ആഗ്രഹം നടന്നില്ല..
ഫോണിൽ ഇരുവരും  പരസ്പരം ആശ്വസിപ്പിക്കുന്നത് ഞാൻ കേട്ടിരുന്നിട്ടുണ്ട്..

അള്ളാഹു അദ്ധേഹത്തിന് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കുമാറാകട്ടെ.. കുടുംബത്തിന്റെയും മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെയും ദു:ഖത്തിലും നഷ്ടത്തിലും പങ്ക് ചേരുന്നു.

അഷ്റഫ് സീതി

കഴുത* *സീബ്ര* *സീബ്രലൈൻ* പിന്നെ ജിമ്മും /അസ്ലം മാവിലെ


*കഴുത*
*സീബ്ര*
*സീബ്രലൈൻ*
*പിന്നെ ജിമ്മും*

............:...................

*അസ്ലം മാവിലെ*
............:...................

ഇന്ന് ഒരു പത്രവാർത്ത :
ഈജിപ്തിലാണ് സംഭവം. കൈറോയിലെ ഇന്റർനാഷണൽ ഗാർഡൻ മുൻസിപൽ പാർക്കിൽ രണ്ട് കഴുതകളെ പിടിച്ചു പെയിന്റടിച്ചു സീബ്രയാക്കിക്കളഞ്ഞു.  ഒരു സന്ദർശകൻ FB യിൽ കഴുത പോലുള്ള  "സീബ്ര " യോടൊപ്പം അടിക്കുറിപ്പെഴുതി ഫോട്ടോ പോസ്റ്റിട്ട് വിവാദമാക്കിയിരിക്കുന്നു.

കാര്യം കഴിയുമ്പോൾ മനുഷ്യനെ പെയിന്റടിച്ച് "കഴുതയാക്കുന്ന" സമകാലീന ലോകത്ത്, ഇതൊരു വലിയ വിഷയമോ പ്രസ്റ്റിജ്  ഇഷ്യൂവോ ആക്കേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം. 

കഴുതയെക്കാളും ചേലും ചന്തവും ബമ്പും ബെല്യത്തണവുമുള്ള വന്യജീവിയാണ് സീബ്ര ,  ക്രിമിലയറിലെ മുകൾ തട്ടിലുള്ളവനും.

സംസാരശേഷിയുണ്ടെങ്കിൽ, കഴുത പ്രതിഷേധിക്കുക ചില നേരങ്ങളിൽ അതിനേക്കാളും താഴെക്കിടയിലാകാൻ വിധിക്കപ്പെടുന്ന  മനുഷ്യക്കോലം കെട്ടിച്ചാൽ മാത്രമായിരിക്കും.

സീബ്രയുടെ ഭാഗത്തുനിന്ന് പരാതിയുണ്ടോ എന്ന് മാത്രമേ ഇനി നോക്കാനുള്ളൂ. ബുദ്ധിയുണ്ടെങ്കിൽ സീബ്ര ആദ്യം പരാതി നൽകുക മനുഷ്യർക്കെതിരായിരിക്കും , പ്രത്യേകിച്ച് റോഡ് & ട്രാഫിക്ക് ഡിപാർട്മെന്റിലെ ജിവനക്കാർക്കെതിരെ . അവരാണല്ലോ ഇവറ്റകൾക്ക് ദൈവം  കനിഞ്ഞു നൽകിയ Dark + light വരകൾ റോഡിന് കുറുകെ വരച്ച് അതിന് സീബ്ര ലൈനെന്ന പേരും പതിപ്പിച്ച് ആ മിണ്ടാപ്രാണികളെ അവമതിക്കുന്നതും, അപമാനിക്കുന്നതും സൗന്ദര്യഹത്യ ചെയ്യുന്നതും.

സീബ്രാ ലൈനിന്,  വഴിനടപാതയ്ക്ക് ഒരു ചിന്ന ചരിത്രമുണ്ട്. 1948 ബ്രിട്ടിഷ് പാർലമെൻറംഗം ജെയിംസ് കാലഗാൻ (James Callaghan) ഒരു ദിവസം ട്രാഫിക് ഡിപാർട്മെന്റിലെ ലാബ് സന്ദർശിച്ചു.   വഴിനടയാത്രക്കാർക്ക് വേണ്ടി ചില നൂതന ആശയങ്ങളുടെ ആലോചന നടക്കുന്നുവെന്നറിഞ്ഞ് പോയതാണ്.  അന്ന് അദ്ദേഹം ട്രാൻസ്പോർട്ട് മന്ത്രാലയത്തിലെ പാർലമെന്ററി സെക്രട്ടറി കൂടിയാണ്.

പുള്ളിക്കാരന് പോലിസ് മേധാവികൾ അവരുടെ ആശയങ്ങൾ കൈ മാറി. കറുപ്പ് & വെള്ള വരകളുടെ ചാർട്ട് കാണിച്ചു യുവ പോലിസ് മേധാവി സർ.ആർതർ യംഗ്  അദ്ദേഹത്തിന്റെ മുഖത്തേക്ക് വെറുതെയൊന്ന് നോക്കി - ജെയിംസ് കാലഗന്റെ ഒറ്റക്കമന്റ് "Great, It resembles a ZEBRA. "

പറഞ്ഞത് അച്ചട്ട്, അന്ന് മുതൽ അതിനാ പേര് വീണു. (ടൈഗർ ലൈൻ, റയിൻബോ ലൈനൊക്കെ പല രാജ്യങ്ങളിലും പരീക്ഷിച്ചു നോക്കി, ഒന്നും വലുതായി CIick ആയില്ല, ക്ലച്ചം പിടിച്ചില്ല.)

ഈ James Callghan ആരെന്നറിയണ്ടേ ? ഇദ്ദേഹമാണ് പിന്നിട് ബ്രിട്ടിഷ് പ്രധാനമന്ത്രി പദത്തിലെത്തിയ ജിം കാലഗൻ. 1945 മുതൽ ജിമ്മിന് രാഷ്ട്രിയമുണ്ട്. ലേബർ നേതാവ്, ബ്രിട്ടിഷ് ചരിത്രത്തിൽ ധനകാര്യം, ആഭ്യന്തരം, ചാൻസലർ, പ്രധാനമന്ത്രി - ഈ നാല് പദവികൾ വഹിച്ച ഏക വ്യക്തിയും ഇദ്ദേഹം തന്നെ. ദിർഘ കാലം ജീവിച്ച പ്രധാനമന്ത്രിയെന്ന പേര് വേറെയും. 1976 - 79 ലാണ് ജിം പ്രധാനമന്ത്രി പദത്തിലിരുന്നത്. 80 ൽ കൺസവേറ്റീവ് പാർട്ടിക്കാരി മാർഗരറ്റ് താച്ചറോട് പരാജയം സമ്മതിച്ചതോടെ ജിം യുഗത്തിനും തിരശില വീണു.

2EBRA CROSSING ഉള്ളിടത്തോളം റോഡ് കുറുകെ കടക്കുന്ന വഴി നടയാത്രക്കാരുടെ മനസ്സുകളിൽ James Callghan എന്ന ജിമ്മുണ്ട്.


.........................🌱

മൗനം, മൗനഭഞ്ജനം / അസ്ലം മാവിലെ

*മൗനം*
*മൗനഭഞ്ജനം*

ആത്മാവിനെ തൊട്ടുതലോടാൻ മൗനത്തിനേ സാധിക്കൂവെന്ന് മദർ തെരേസ.

മൗനം ശാന്തമെങ്കിലും
അടിയൊഴുക്കുകളത്രമേൽ ശക്തമത്രെ.

പ്രകൃതിയെ നോക്കൂ !
ആകാശം കീറുന്നതും ഉച്ചിയിൽ കത്തുന്നതും ആഴിയിൽ നീർക്കാംകുഴിയിടുന്നതും മൗനത്തിന് ഭംഗം വരുത്തിയല്ലല്ലോ.

നാലുമണിപ്പൂവിടരുമ്പോൾ ആ കുഞ്ഞു ചെടി ദീർഘമൗനത്തിലാണ്. കുത്തിതൾ നാമ്പിടുന്നത്, മൊട്ടിടുന്നത്, ഇളംതണ്ടിൽ കുഞ്ഞു തണ്ടുകൾ കണ്ണു വിടർത്തുന്നത്  .. എല്ലാം മൗനം മറയാക്കി.

എല്ലാം ബാക്കിയാകും
ഓർമ്മയിൽ ഒളികണ്ണിടും
നിന്റെ ശത്രുവിന്റെ വാചാലമായ നിരർഥക ശബ്ദങ്ങളും , കളിക്കൂട്ടുകാരന്റെ അർഥഗർഭമായ മൗനവും.

***************

മാർട്ടിൻ ലൂതർ പറയും - ഏറ്റവും വലിയ ദുരന്തം ദുഷ്ടജനത്തിന്റെ  കൊടും ക്രൂരതയല്ല, അവയോടു സദ്ജനമവലംബിക്കുന്ന (ഭീരുത്വത്തിന്റെ ) മൗനമാണ്. 

ലൂതറിനെ ശരിയെന്ന് പറയാനെങ്കിലും ഇവിടെ നമുക്ക് വാ തുറക്കാം, പേനയെടുക്കാം.

*അസ്ലം മാവിലെ*

ഒരു അസ്വസ്ഥതയുടെ പോസ്റ്റും ഷെയർ ചെയ്യുന്ന നിഷ്ക്കുകളും / സലീം പട്ല

സലീം പട്ല               

ഒരു അസ്വസ്ഥതയുടെ പോസ്റ്റും ഷെയർ ചെയ്യുന്ന നിഷ്ക്കുകളും*

🍀🌹🍀🌹🍀🌹🍀🌹🍀🌹
🚥🚥🚥🚥🚥🚥🚥🚥🚥🚥
ഏതെങ്കിലും മുസ്ലിം പെൺകുട്ടി അന്യ സമുദായക്കാരന്റെ കൂടെ ഒളിച്ചോടിയാൽ

ഒരു മുസ്ലിം പെണ്ണ് തല മറക്കാതെ നടക്കുന്നത് കണ്ടാൽ

ഒരു മുസ്ലിം മന്ത്രി നിലവിളക്ക് കൊളുത്തിയ വാർത്ത കേട്ടാൽ, നെറ്റിയിൽ കുറി തൊട്ട വാർത്ത കേട്ടാൽ

ഒരാൾ ഇസ്ലാം മതം വിട്ട് വേറെ മതം സ്വീകരിച്ചാൽ

നിങ്ങളുടെ മനസ്സ് അസ്വസ്ഥമാവുന്നുണ്ടെങ്കിൽ ആ *അസ്വസ്ഥത* അനാവശ്യമാണ് എന്ന യാഥാർത്ഥ്യം തിരിച്ചറിയുക. കാരണം അത് നിങ്ങളുടെ പരലോക മോക്ഷത്തെ ബാധിക്കുന്ന കാര്യമല്ല.

*പകരം* :-

താങ്കളുടെ സമ്പത്തിൽ കച്ചവടത്തിൽ / ഇടപാടുകളിൽ പറ്റിക്കലിന്റെ /കളവിന്റെ/ വഞ്ചനയുടെ / അഴിമതിയുടെ അംശം അടങ്ങിയിട്ടുണ്ടോ എന്നോർത്ത്,

വാഗ്ദത്ത ലംഘനം, പരിഹാസം, ധൂർത്ത്, അയൽവാസികളെ ബുദ്ധിമുട്ടിക്കൽ, ദാനം നൽകാതിരിക്കൽ, കൈക്കൂലി, മറ്റുള്ളവരെ വേദനിപ്പിക്കൽ, തുടങ്ങിയ ദു:സ്വഭാവങ്ങൾ തന്നിലുണ്ടോ എന്നോർത്ത്, അസ്വസ്ഥനാക്കുക.

ആദ്യം പറഞ്ഞ അസ്വസ്ഥതകൾ നിങ്ങളുടെയുള്ളിൽ തീവ്രവാദമുണ്ടാക്കും. അവസാനം പറഞ്ഞ അസ്വസ്ഥതകൾ നിങ്ങളുടെയുള്ളിൽ ഇസ്ലാം  ഉണ്ടാക്കും_
................
സോഷ്യൽ മീഡിയയിൽ മാസങ്ങളായി എല്ലാവരും ഷെയർ ചെയ്യുന്ന ഒരു പോസ്റ്റിന്റെ ചുരുക്കമാണ് മുകളിൽ .
ഒരു വർഷം മുമ്പേ ഈ പോസ്റ്റ് കാണാൻ തുടങ്ങിയിട്ടുണ്ട്.
ഇപ്പോൾ എഡിറ്റ് ചെയ്ത് കുട്ടി ചേർത്ത് പരിഷ്കരിച്ചിട്ടുണ്ട്.

നിസ്വാർത്ഥനും  ഗുണകാംക്ഷിയും തന്റെ സഹോദരന്റെ നന്മ ആഗ്രഹിക്കുന്നവനുമായ
ഒരു പ്രബോധകന് ഈ പോസ്റ്റിലെ ഒന്നാം ഭാഗത്തിലെ ചില പരാമർശങ്ങളോട് ഒരു നിലക്കും യോജിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.

*പരലോക മോക്ഷത്തെ ബാധിക്കുന്ന കാര്യം തന്നെ*

ഒരു വ്യക്തിയുടെ പരലോക മോക്ഷത്തിന് തന്റെയോ തന്റെ കുടുംബത്തിന്റെയോ ജീവിതം മാത്രം സംസ്‌കരിച്ചാല്‍ മതിയാവുകയില്ല. തനിക്ക് ചുറ്റുമുള്ള സമൂഹത്തിന്റെ ജീവിതവും സംസ്‌കരിക്കാനുള്ള ബാധ്യത അവനുണ്ട്. ഒരു മുസ്‌ലിം സ്വയം ഭക്തനും (മുത്തഖി) നന്മയില്‍ മുന്നേറുന്നവനും (സ്വാലിഹ്) ആയാല്‍ മാത്രം പോരാ, വിശുദ്ധ ഖുർആനിന്റെയും തിരുസുന്നത്തിന്റെ അടിസ്ഥാനത്തില്‍ സമൂഹത്തെ സംസ്‌കരിക്കുകയും പരിഷ്‌കരിക്കുകയും ചെയ്യുന്ന റോള്‍ (മുസ്വ്‌ലിഹ്) കൂടി അവന്‍ നിർബന്ധമായുംഏറ്റെടുക്കണം.

വിശുദ്ധ ഖുർആൻ പറയുന്നു.

"നന്‍മയിലേക്ക് ക്ഷണിക്കുകയും, സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന് വിലക്കുകയും ചെയ്യുന്ന ഒരു സമുദായം നിങ്ങളില്‍ നിന്ന് ഉണ്ടായിരിക്കട്ടെ. അവരത്രെ വിജയികള്‍."
(വിശുദ്ധ ഖുർആൻ 3: 104)

*അടിച്ചേൽപ്പിക്കലോ നിർബന്ധം ചെലുത്തലോ പാടില്ല.*

ജനങ്ങളെ അല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക് ക്ഷണിക്കലും അവര്‍ക്ക് ദൈവിക സന്ദേശം എത്തിക്കലുമാണ് പ്രബോധകന്റെ ബാധ്യതയെന്നും പ്രബോധിതരുടെ മേല്‍ ഒരു നിലക്കും ഈ സന്ദേശം അടിച്ചേല്‍പ്പിക്കലോ ബലപ്രയോഗത്തിന്റെ രീതി സ്വീകരിക്കലോ പാടില്ലെന്നും ഇതിനോടൊപ്പം കൂട്ടിച്ചേർക്കണം.
കാരണം പ്രബോധകന്‍ പ്രബോധകന്‍ മാത്രമാണ്. സന്മാര്‍ഗത്തിലേക്ക് വഴികാണിക്കുന്നവൻ മാത്രം .വഴി നടത്തുന്നവന്‍ (ഹാദി) എന്ന വിശേഷണം അല്ലാഹുവിനുള്ളതാണ്. '

അതിനാല്‍ (നബിയേ,) നീ ഉല്‍ബോധിപ്പിക്കുക. നീ ഒരു ഉല്‍ബോധകന്‍ മാത്രമാകുന്നു.
നീ അവരുടെ മേല്‍ അധികാരം ചെലുത്തേണ്ടവനല്ല.

എന്ന് വിശുദ്ധ ഖുര്‍ആന്‍ (88:21,22) നബി(സ)യെ ഓര്‍മിപ്പിക്കുന്നുണ്ട്  ബലപ്രയോഗം പാടില്ലെന്ന് മറ്റൊരു സൂക്തത്തിലും പറയുന്നുണ്ടല്ലോ (2: 256). പ്രബോധനം ചെയ്യപ്പെടുന്ന ആശയം സ്വീകരിക്കാനും സ്വീകരിക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യം പ്രബോധിതര്‍ക്കുണ്ട് (76:3). താനുദ്ദേശിച്ചവരെ സന്മാര്‍ഗത്തിലാക്കാന്‍ ദൈവദൂതന്‍ വിചാരിച്ചാലും സാധ്യമല്ലെന്നും ഖുർആനിലുണ്ട്
'(28:56)

പ്രബോധനം  നിർവഹിക്കുമ്പോൾ ഏറ്റവും നല്ല രീതി സ്വീകരിക്കണമെന്നും വിശുദ്ധ ഖുർആൻ ഉണർത്തുന്നു.

യുക്തിദീക്ഷയോടു കൂടിയും, സദുപദേശം മുഖേനയും നിന്‍റെ രക്ഷിതാവിന്‍റെ മാര്‍ഗത്തിലേക്ക് നീ ക്ഷണിച്ച് കൊള്ളുക. ഏറ്റവും നല്ല രീതിയില്‍ അവരുമായി സംവാദം നടത്തുകയും ചെയ്യുക. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് തന്‍റെ മാര്‍ഗം വിട്ട് പിഴച്ച് പോയവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനത്രെ. സന്‍മാര്‍ഗം പ്രാപിച്ചവരെപ്പറ്റിയും നല്ലവണ്ണം അറിയുന്നവനത്രെ.(16: 125)

അവസാനമായി പറയാനുള്ളത് ഇതാണ്.
തന്റെ ഒരു മുസ്ലിം സഹോദരി തട്ടമിടാതെ നടക്കുമ്പോൾ ഒരു വിശ്വസിക്ക് അസ്വസ്ഥതയുണ്ടാകുന്നത് ഇസ്ലാമിക വസ്ത്രം ധരിക്കാതെ.!- അവൾ മരണപ്പെട്ടാൽ പരലോകത്ത് അവൾക്ക് ലഭിക്കുന്ന ശിക്ഷയെക്കുറിച്ചുള്ള
ബോധ്യത്തിൽ നിന്നാണ്.

മുസ്ലിംകളിൽപ്പെട്ടവർ വെള്ളിയാഴ്ച പള്ളിയിൽ പോവാതിരിക്കുന്നതും റമളാനിൽ  നോമ്പനുഷ്ഠിക്കാതെ ഭക്ഷണം കഴിക്കുന്നതും കണ്ടാൽ അതിന്റെ ഗൗരവം അവരെ ബോധ്യപ്പെടുത്താൻ തയ്യാറാവുന്നത് നമസ്ക്കാരവും നോമ്പും ഉപേക്ഷിക്കുന്നത് ഇസ്ലാമിൽ നരക ശിക്ഷ ലഭിക്കാവുന്ന പാപങ്ങളാണ് എന്നത് കൊണ്ടാണ്.

ഒരു മുസ്ലിം മന്ത്രി നിലവിളക്ക് കൊളുത്തിയ വാർത്ത കേട്ടാലോ നെറ്റിയിൽ കുറി തൊട്ട വാർത്ത കേട്ടാലോ ഇസ്ലാമിലുള്ള അവരുടെ അജ്ഞതയോർത്ത് സഹതപിക്കുകയും.ഇത്തരം അന്യമത ആചാരങ്ങൾ മുസ്ലിംകൾക്ക് ഭൂഷണമല്ലെന്ന് ബോധ്യപ്പെടുത്താൻ പരമാവധി ശ്രമിക്കുകയും ചെയ്യും.
അമുസ്ലിം സഹോദരങ്ങളുടെ വിശ്വാസത്തെ വ്രണപ്പെടുത്താതെ ഏറ്റവും രീതിയിൽ തന്നെയായിരിക്കും  ബോധ്യപ്പെടുത്തലുകൾ.

ഏതെങ്കിലും മുസ്ലിം പെൺകുട്ടി അന്യ സമുദായക്കാരന്റെ കൂടെ ഒളിച്ചോടിയാലും ഒരു മുസ്ലിം ഇസ്ലാം വിട്ട് അന്യം മതം സ്വീകരിച്ചാലും സഹജീവിയുടെ നന്മ ആഗ്രഹിക്കുന്ന ഒരു വിശ്വാസിക്ക് അസ്വസ്തയുണ്ടാവുക സ്വാഭാവികമാണ്.
അത് തീവ്രവാദത്തിലെത്തുന്ന അസ്വസ്തതയല്ല പരലോകത്ത് അവരുടെ അവസ്ഥ ഓർത്തുള്ള
ഒരു പ്രബോധകന്റെ മനോവ്യഥയാണ്.

കാരണം വിശുദ്ധ ഖുർആൻ പറയുന്നു.

*ഇസ്ലാം (ദൈവത്തിനുള്ള ആത്മാര്‍പ്പണം) അല്ലാത്തതിനെ ആരെങ്കിലും മതമായി ആഗ്രഹിക്കുന്ന പക്ഷം അത് അവനില്‍ നിന്ന് ഒരിക്കലും സ്വീകരിക്കപ്പെടുന്നതല്ല. പരലോകത്തില്‍ അവന്‍ നഷ്ടക്കാരില്‍ പെട്ടവനുമായിരിക്കും.*

ഇസ്ലാമിനെ കുറിച്ചുള്ള ശരിയായ അറിവിന്റെ അഭാവമോ പരലോകശിക്ഷയെക്കുറിച്ചുളള അജ്ഞതയോ ആയിരിക്കാം അവർ അത്തരം അപകടങ്ങളിൽ ചെന്ന് ചാടാൻ കാരണമെന്ന് ബോധ്യമുള്ളതിനാൽ അവരെ അതിൽ നിന്ന് പിന്തിരിപ്പിക്കാനും സത്യമത്തിന്റെ അജയ്യത വ്യക്തമാക്കി കൊടുക്കാനും ഇസ്ലാം ഉപേക്ഷിച്ചവന് പരലോകത്ത് ലഭിക്കുന്ന നരകശിക്ഷയുടെ ഗൗരവം ബോധ്യപ്പെടുത്താനുമുള്ള പരമാവധി പരിശ്രമങ്ങളിൽ വ്യാപൃതനാകുവാനുമാണ് സത്യവിശ്വാസി ശ്രമിക്കുക

ഇനി അവർ അതിൽ അറിഞ്ഞ് കൊണ്ട് ശഠിച്ച് നിൽക്കുകയാണെങ്കിൽ അവരെ ബലം പ്രയോഗിച്ച് തിരിച്ച് കൊണ്ട് വരാൻ ശ്രമിക്കുകയോ അവരെ ഇല്ലാതാക്കാൻ കൊട്ടേഷൻസംഘത്തിന് കരാർ നൽകുകയോ അല്ല വിശ്വാസി ചെയ്യുക മറിച്ച്
അവരെ അവരുടെ വഴിക്ക് വിടുകയും
അവർക്ക് നേർമാർഗം നൽകാനും മന:സാന്തരം നൽകാനും കഴിവുള്ള പ്രപഞ്ചനാഥനോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുകയായിരിക്കും ഉണ്ടാവുക. മതത്തിൽ നിർബന്ധം ചെലുത്തലില്ല എന്ന വിശുദ്ധസൂക്തം തന്നെയാണ് വിശ്വാസികൾക്ക് ഇതിന്നും പ്രേരകം.

ഇനി തന്റെ ഒരു സഹോദരൻ തീവ്രവാദ ഭികരവാദ പ്രസ്ഥാനങ്ങളിലേക്ക് ചായുന്നത് കണ്ടാൽ,,ദൈവനിഷേധ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെടുന്നത് കണ്ടാൽ, അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളിലുടെയും പ്രചാരകനാകുന്നത് കണ്ടാൽ,
മദ്യം, മയക്ക്മരുന്ന്, ഗുണ്ടായിസം, അനാശാസ്യം,സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ, ദേശദ്രോഹ പ്രവർത്തനങ്ങൾ, ബലാൽസംഗം, ശിശു പീഡനം, തട്ടികൊണ്ട് പോകൽ, വർഗീയത സ്വവർഗരതി .... ഇങ്ങനെ തിന്മകളുമായി സഹകരിക്കുന്നത് കണ്ടാൽ, അസ്വസ്തനാവാതിരിക്കാനും പ്രതികരിക്കാതിരിക്കാനും മനുഷ്യത്തമുള്ള ആർക്കാണ് കഴിയുക..?
മുഹമ്മദ് നബി (സ) പറഞ്ഞു: ഒരു തിന്മ കണ്ടാൽ കൈ കൊണ്ട് തടയുക, അതിന് കഴിഞ്ഞില്ലെങ്കിൽ നാവു കൊണ്ട്,
അതിന് കഴിഞ്ഞില്ലെങ്കിൽ മനസ്സുകൊണ്ടെങ്കിലും .
അതായത് ഒരു തിന്മയെ മനസ്സുകൊണ്ടെങ്കിലും വെറുത്തില്ലെങ്കിൽ അയാൾ വിശ്വാസിയല്ലന്നർത്ഥം.

തന്റെ സഹോദരൻ നിത്യ നരകത്തിലേക്ക് നടന്നടുക്കുമ്പോൾ അസ്വസ്തമാകുന്ന മനസ്സിനെ നിങ്ങൾക്ക് തീവ്രവാദമായി തോന്നുന്നുവെങ്കിൽ ഇസ്ലാമോഫോബിയ നിങ്ങളെയും ബാധിച്ചിരിക്കുന്നു എന്ന് മനസ്സിലാക്കാം..

*സലീം പട്ല*

ഓര്‍മ്മയില്‍ നിന്ന് / ചക്കിനു വച്ചത് കൊക്കിനു കൊണ്ടു / 'അസീസ് ടി.വി. പട്ള

ഓര്‍മ്മയില്‍ നിന്ന്

അസീസ് ടി.വി. പട്ള ✍


*ചക്കിനു  വച്ചത് കൊക്കിനു കൊണ്ടു*
--------------------------------------------------------------------------



ഹൈദ്രബാദി ചായ (മന്ദൂശ്) കുടിക്കാന്‍ പൂതികൂടിയ ഞാനും ജ്യേഷ്ഠ സഹോദരനേപ്പോലെ കൊണ്ട് നടക്കുന്ന നാട്ടുകാരനും അയല്‍ക്കാരനും (പുള്ളി ഇപ്പോള്‍  ചെര്‍ക്കളയിലാണ് താമസം), ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന് മുമ്പില്‍ വണ്ടി നിര്‍ത്തി., അതിന്‍റെ തൊട്ടപ്പുറത്തെ കെട്ടിടത്തിലാണ് ഈ പറഞ്ഞ ചായക്കടക്കൂട്ടം., കൂട്ടമെന്ന് പറഞ്ഞാല്‍ ഒരൊന്നന്നര ചായക്കടകള്‍!! വൈകുന്നേരമായാല്‍ തലക്കു മീതെ കടുകിട്ടാലം താഴെ വീഴില്ല, അമ്മാതിരി തിക്കും തിരക്കുമണവിടെ, പിന്നെ വ്യാഴവും വെള്ളിയും അവസ്ഥ ഞാന്‍ പറയേണ്ടല്ലോ...?

(ഞങ്ങളുടെ കമ്പനിയുടെ പേരും ലോഗോയും അടങ്ങിയ സ്ടിക്കെര്‍ ഒട്ടിച്ച വണ്ടികള്‍ അതേ മോഡലിലും കളറിലും വേറെയും ഉണ്ടായിരുന്നു)

സംഭവം അല്‍-ഖോബറിലാണ്, ദമ്മാമില്‍ നിന്ന് പോലും  (27 k.m.) താണ്ടി   ആ.. ബാദികല്‍ ഈ ഒരു റിയാലിന്‍റെ ചായക്ക് വേണ്ടി വരും, രണ്ടു ചായ അഞ്ചു പേര്‍ പങ്കിട്ടെടുക്കും.,

വെവ്വേറെ കളറിലുള്ള പാന്‍സും കോട്ടും കയ്യില്‍ എരിയുന്ന സിഗരട്ട്‌, കൂളിംഗ് ഗ്ലാസും, കഴുത്തില്‍ ഒരു സ്റ്റീല്‍ ചെയിന്‍, ബച്ചന്‍ സ്റ്റൈലില്‍ ചീകി വെച്ച മുടി ഇതാണ് അവരുടെ ട്രേഡ് മാര്‍ക്ക്, ചിരിക്കാതിരുന്നാല്‍ സുന്ദരന്‍!, ചിരിച്ചാലോ?  ഉണങ്ങിയ പിസ്ത വാ പൊളിച്ച പോലിരിക്കും, ഒട്ടു മിക്ക ആള്‍ക്കാരുടെയും പല്ല് ചോക്കോളെറ്റു  കളറായിരിക്കും, കാരണം മറ്റൊന്നുമല്ല  ഒന്നുകില്‍ ഏക്‌ സൌ ബീസ് തൊട്ടു തീന്‍ സൌ ബീസ് വരെയുള്ള പാന്‍,  അടക്ക, അല്ലെങ്ങില്‍ ഗുട്ക്ക, ഇതിലെതെങ്ങിലുമൊന്നു വായിലിട്ടു കൊങ്ങിണിയന്‍റെ ആട് പോലെ  അയവെ ട്ടിക്കൊണ്ടേയിരിക്കും., ചില വിരുതന്മാര്‍ ചവച്ച പാന്‍ കളയാതെ  കവിളിനകത്തു തെന്നെ പാത്ത് വെച്ച് ചായ അകത്താക്കും, ഓസിക്ക് കിട്ടുന്ന ചായ കളഞ്ഞതുമില്ല, പാന്‍ നഷ്ടപ്പെട്ടതുമില്ല! ഹോ... ഹെന്തൊരു പുദ്ധി അല്ലേ.... നമിക്കണം!


“ അരേ  കഹാം ഭാഗ്രാ ഭായ്?..”,  ഒരു ബാദി മറ്റേ ബാദിയോട് “ഏയ് .. എവിടക്കാ ഓടുന്നത്?”

“അരേ വഹാം പാര്‍കിംഗ് നഹി മിലരീ ... ചായ് ലേക്കെ ആരാവു ഭായ്...”

അവിടെ പാര്‍ക്കിംഗ് കിട്ടുന്നില്ല, ചായ വാങ്ങി വരാം

ഇതിനിടയില്‍ ഞാനും കൂട്ടുകാരനും കാറില്‍ നിന്നിറങ്ങി അവരുടെ ക്യൂവില്‍ ഒരു കണ്ണിയായി, ചായയും ജിലേബിയും വാങ്ങി കാറിനെ ലക്ഷ്യം വെച്ച ഞങ്ങളെ ആ കാഴ്ച അത്ഭുതപ്പെടുത്തി! വണ്ടിക്കു സമാന്തരമായി “ഡബിള്‍ പാര്‍കിംഗ്” ഒരു ബാദി വായു ഗുളിക വാങ്ങാനെന്നപോലെ ചായ വാങ്ങാന്‍ പോയി,

“ഇനി ഇപ്പൊ എന്താ ചെയ്യാ..?” കൂട്ടുകാരന്‍ ചോദിച്ചു.,

ഏതായാലും വണ്ടിയില്‍ ഇരിക്കാം, അയാള്‍ ഉടനെ വരും, നിമിഷങ്ങള്‍ ഇഴഞ്ഞു നീങ്ങി, ചായയും തീര്‍ന്നു, ജിലേബിയും തീര്‍ന്നു... അര മണിക്കൂറും കഴിഞ്ഞു.. ആള്‍ എത്തിയില്ല...

നിരാശയോടെ ഞങ്ങള്‍ ചുറ്റുപാടും നിരീക്ഷിച്ചു, ആദ്യം തൊട്ടു ഞങ്ങളുടെ ദയനീയാവസ്ഥ കണ്ടു കൊണ്ടിരുന്ന ഒരു ബാദി ഡോറിടുത്തെക്ക് വന്നു, വായിലുള്ള മുറുക്കാന്‍ നീട്ടി തുപ്പി ഇടതു കൈ കൊണ്ട് ചുണ്ട് തുടച്ചു എന്നോട് പറഞ്ഞു.

“ആപ് കോ മെന്‍ ജാന്‍താ ഹു, ശിഫ മേം കം കാര്‍ രഹാ നാ..?”

നിങ്ങളെ എനിക്കറിയാം, ശിഫയിലല്ലേ ജോലി ചെയ്യുന്നത്,

 ഞാന്‍ പറഞ്ഞു “അതേ.. എന്താ?”


“യെ ആത്മി അബ് നഹീ ആയേഗാ.... സാല ഖാന ഖാനെകേലിയെ ഗയാ ഹേയ്”,

വായ മേല്പോട്ടാക്കികൊണ്ട് പറഞ്ഞു തീര്‍ത്തു.

ഇയാള്‍ ഇപ്പോഴൊന്നും വരില്ല, ഹോട്ടലില്‍ കഴിക്കാന്‍ പോയതാ...

ഞാനും കൂട്ടുകാരനും മുഖത്തോട് മുഖം നോക്കി,

“ തും  ഏക്‌ കാം കര്‍, “

“നിങ്ങള്‍ ഒരു കാര്യം ചെയ്യ്”

ചെകുത്താന്‍ വേദാന്തം ഓത്തുന്നത് പോലെ ഞങ്ങളെ  ഉപദേശിച്ചു.,

“വോ സാല.. ഇസീ അപരാധ് ഓര്‍ കിസീക ഊപര്‍  നഹിം കാര്‍ നെ ദേനാ. .”

“ആ ചെറ്റ ഇനി ഇത് ആവര്‍ത്തിക്കരുത്”

കേട്ടപ്പോള്‍ ഞങ്ങള്‍കും ശരിയെന്നു തോന്നി, പക്ഷേ ഇയാളെ എങ്ങനെ വിശ്വസിക്കും?

ഞാന്‍ അയാളോട് വണ്ടിയില്‍ കയറാന്‍ പറഞ്ഞു, ഏക്‌ സൌ ബീസിന്‍റെ മണം മൂക്കില്‍ ഇരച്ചു കയറി, തല കറങ്ങുന്നത് പോലെ തോന്നി, എസി ഓഫ്‌ ചെയ്തു വിന്‍ട്  ഷീല്‍ഡ് താഴ്ത്തി, കൂട്ടുകാരനോട് ബാദി  പറഞ്ഞ പണി തുടര്‍ന്നോളാന്‍ പറഞ്ഞു.

അയാളുടെ വണ്ടിയുടെ ടയറിന്‍റെ വാല്‍വ് ട്യൂബിന്‍റെ മൂടി അഴിച്ചു അതില്‍ ഒരു മഞ്ഞാടിക്കുരുവോളം വലിപ്പമുള്ള കല്ലിട്ടു മൂടി ടയിടാക്കി വെക്കുക, കൂട്ടുകാരന്‍ ടയിടാക്കുമ്പോള്‍ ടയറില്‍ നിന്നും കാറ്റ് പോകുന്ന ഒച്ച വണ്ടിയിലുള്ള എനിക്ക് കേട്ടു, ബാദി പറഞ്ഞു

...”ബസ് ..ബസ്.. ഇതന കാഫി ഹേ.....”

മതി മതി... ഇത്രയും മതി...,

ആരെങ്കിലും കണ്ടോ എന്നുറപ്പ് വരുത്തി 
കൂട്ടുകാരന്‍ വണ്ടിയിലിരുന്നു, ബാദി ഇറങ്ങുകയും ചെയ്തു, എന്തോ ഒരു നന്മ ചെയ്ത സന്തോഷത്തില്‍ അയാള്‍ ഞങ്ങളെ നോക്കി ചുണ്ട് കൂട്ടിപ്പിടിച്ചു ചിരിച്ചു,,

ആ ചിരി എനിക്ക് നേരെയുള്ള ഒരു കുരിശായി തോന്നി., ഉടനെ മുമ്പില്‍ നിര്‍ത്തിയിട്ട വണ്ടി പോയതോടെ ഞങ്ങള്‍ സ്ഥലം വിട്ടു.. കൂട്ടുകാരന്‍റെ നെഞ്ചിടിപ്പു അപ്പോഴും മാറിയിട്ടുണ്ടായിരുന്നില്ല..

ഇതിന്‍റെ സാങ്കേതിക വശം ഇത്രേ ഉള്ളൂ.... ഓടിക്കൊണ്ടിരിക്കുമ്പോള്‍ ഘര്‍ഷണം കൂടും, ടയറിനുള്ളിലെ വായു മര്‍ദ്ദവും കൂടും! അത് കല്ലിനെ പുറന്തള്ളും, വായു പുറത്തേക്ക് നിര്‍ഗമിക്കും, വണ്ടി പകുതി വഴിയില്‍ പഞ്ചര്‍ ആയി നില്‍ക്കും, പിന്നേ അയാള്‍ ടയര്‍ മാറ്റാതെ നിവൃത്തി ഇല്ല!

പിറ്റേ ദിവസം രാവിലെ എന്‍റെ ചേംബറിലേക്ക് ഞങ്ങളുടെ ഡ്രൈവര്‍ ഓടി വന്നു പറഞ്ഞു


“അസീസ് ഭായ്, നിങ്ങള്‍ വേറെ ഡ്രൈവറെ ഏല്‍പിച്ചോളു... എന്‍റെ വണ്ടി പഞ്ചറാ!,”

“ ശരി “ ഞാന്‍ സമ്മതിച്ചു.

തിരിച്ചു വന്നു ഡ്രൈവര്‍ പറഞ്ഞു, നാല് പഞ്ചര്‍ ഉണ്ടായിരുന്നു, ചുറ്റിക കൊണ്ട് ആണി അടിച്ചു കയറ്റി യപോലെ!

ഞാന്‍ നെറ്റി ചുളിച്ചു.. “നാലോ, അതെങ്ങിനെ?”

അപ്പോഴാണ് തലേന്ന്‍  രാത്രിയിലെ സംഭവം ഓര്‍മ്മ വന്നത്.

സൂത്രമോപ്പിച്ച വണ്ടിയുടമാസ്തന്‍ ഞങ്ങളുടെ വണ്ടിയുടെ ലോഗോ ശ്രദ്ദിച്ചിരുന്നു, അയാളുടെ വണ്ടിയുടെ പഞ്ചര്‍ മാറ്റി രാത്രി തെന്നെ നേരെ വന്നത് ആണിയും ചുറ്റികയുമായിട്ടാണ്, ലോഗോയും വണ്ടിയും ഒത്തു വന്നപ്പോള്‍ ഒന്നും ആലോചിച്ചില്ല, അടിച്ചു കയറ്റി, ഒന്നല്ല.. നാലെണ്ണം!!

ന്താല്ലേ..ആരായാലും ചെയ്തു പോകും.. വഴിയില്‍ കിടന്നു അമ്മാതിരി കഷ്ടപ്പെട്ടിട്ടുണ്ടാവും, അതും രാത്രിയില്‍!!

ഡ്രൈവര്‍ വിവരിക്കുമ്പോള്‍ മനസ്സ് കൊണ്ട് ചിരി അടക്കിപ്പിടിച്ചു,


“ചക്കിനു വെച്ചത് കൊക്കിനു കൊണ്ടു”,

കൂട്ടുകാരനും ഞാനും ഇക്കഥ പറഞ്ഞു കുറേ ചിരിച്ചു,

 ഇപ്പോഴും ഓര്‍ക്കുമ്പോള്‍ ചിരി വരും...


ശുഭം



😅 😅 😂

ചെറുകഥ / പെരുമഴക്കാലം.. / അസീസ്‌ പട്ള

ചെറുകഥ
പെരുമഴക്കാലം...💦💧☔*


അസീസ്‌ പട്ള
_______________________________



തൊള്ളായിരത്തിഎഴുപത്തഞ്ച്, ചക്കോന (മിഥുനം) മാസത്തിലെ ഒരു പ്രഭാതം, സമയം ഏതാണ്ട് എട്ടുണിയോടടുക്കുന്നു, പുലര്‍ച്ചയ്ക്ക് പെയ്ത പെരുമഴയുടെ ബാക്കിയെന്നോണം ചാറ്റല്‍മഴ തുടര്‍ന്നു.

നിരത്തില്‍ കുട്ടികള്‍ മദ്രസ്സയില്‍ പോകുന്ന വെപ്രാളം, അരക്കയറില്‍ കുരുക്കിക്കെട്ടിയ മുണ്ടിലൂടെ  ഗോപ്യഭാഗം ദൃശ്യമായെങ്കിലും മുണ്ട് ഉരിഞ്ഞു പോയില്ലല്ലോയെന്നാശ്വാസം;

തലയില്‍ തൊപ്പിയണിഞ്ഞതും ടവല്‍ കെട്ടിയതും ചുളുങ്ങിയ പ്ലാസ്റ്റിക്‌ കവര്‍ കൊണ്ട് മൂടിയതും സ്ലൈറ്റും, വാഴയിലയും കൊണ്ട് മഴയ്ക്ക് പ്രതിരോധം തീര്‍ത്തതും, സര്‍വ്വോപരി ഒരു കുടയില്‍ തല മാത്രം നൂഴ്ത്തി ലിംഗഭേദമില്ലാതെ മൂന്നോ, നാലോ കുട്ടികള്‍ ഒക്കെ അക്കൂട്ടത്തിലുണ്ട്.

കദീശുമ്മ ദോശ കമിഴ്ത്തിയിടാന്‍ “ശ്ശ്” ശബ്ദത്തിന് കാതോര്‍ത്തിരിക്കുന്നു, അഞ്ചാം ക്ലാസും മദ്രസ്സ പഠിപ്പും കഴിഞ്ഞ ബിയാത്തു തൊട്ടപ്പുറത്തുള്ള കിണറില്‍ നിന്ന് വെള്ളം കൊരിനിറയ്ക്കുന്നു, കിണറെന്നു പറഞ്ഞൂട,
പണ്ടെങ്ങാണ്ടോ കാക്കക്കരണവന്മാര്‍  തോണ്ടിയ ഒരു കുഴി, ഒരറ്റത്ത് ഉണക്ക മരത്തടി പാകിയ പാലം, കുരുക്കിട്ട കുടം  കുനിഞ്ഞു കിണറില്‍ താഴ്തിയപ്പോള്‍ പഴകി ദ്രവിച്ച മരത്തില്‍ പതിഞ്ഞ പല ധാരകളിലോന്നില്‍ കയര്‍ കല്പണിക്കാരുടെ “തൂക്കു” പോലെ അനായാസം താഴ്ന്നിറങ്ങി,

പൊങ്ങിയ പേടതേങ്ങയിലും മരക്കഷ്ണങ്ങളിലും വിശ്രയണരായ മാക്രിക്കുഞ്ഞുങ്ങള്‍ ഉലച്ചലില്‍ നെട്ടോട്ടമോടി, തക്കം പാര്‍ത്തിരുന്ന നീര്‍കോലി മുങ്ങിയൊളിച്ചു, പടിഞ്ഞാട്ടു ഒരു പേമാരിക്കുള്ള കോപ്പ് കൂട്ടുകയാണ് ഇരുണ്ട മാനം...

പെട്ടെന്നാണ് കദീശുമ്മ  ആ നിലവിളി കേട്ടത്

“യാ അല്ലാഹ്......”


കിണറില്‍ നിന്ന് നിറകുടം വലിച്ചു പൊക്കുമ്പോഴുണ്ടായ കാലിലെ മര്‍ദ്ദം ദ്രവിച്ചു പൂപല്‍ പിടിച്ച തടിപ്പാലം മദ്ധ്യത്തില്‍ നിന്ന് രണ്ടായി മുറിഞ്ഞു, ബിയാത്തു “യാ അല്ലാഹ്” നിലവിളിയോടെ മുമ്പിലുള്ള ശീമക്കൊന്നില്‍ ചേര്‍ത്തുപിടിച്ചു, അറ്റത്തായാതിനാല്‍ വേരോടെ കടപുഴകി ബീയാത്തുവും പാരച്യൂട്ടിലിറങ്ങുന്ന പ്രതീതിയോടെ വെള്ളത്തില്‍ പതിച്ചു, മാക്രികള്‍ ചക്രശ്വാസം വലിച്ചു കുറെ പൊങ്ങി താഴ്ന്നു.

തൊട്ടു മുമ്പ് റോക്കറ്റ് പ്രയാണത്തില്‍ വെള്ളത്തിനടിയില്‍ പതിഞ്ഞ മരത്തടി പൊങ്ങി വന്നതു നീന്താനറിയാത്ത  ബീയാത്തുനു ഒരു കച്ചിത്തുരുംബായി., കക്ഷങ്ങളില്‍ തടിക്കഷ്ണത്തെ ചേര്‍ത്തു പിടിച്ചു നില്‍കുന്ന കാഴ്ചകണ്ട്‌ കദീശുമ്മ സ്ഥലകാലബോധമില്ലാതെ ഉച്ചത്തില്‍  നിലവിളിച്ചു.

കന്നു പൂട്ടാന്‍ പോകുന്ന കര്‍ഷക തൊഴിലാളികള്‍ കന്നിനെ  ഉപേക്ഷിച്ചു നിലവിളി കേട്ട ദിക്കിലെക്കോടി, ആവേശത്തിന് എടുത്തു ചാടാന്‍ നോക്കിയെങ്ങിലും ആരോ പിന്നില്‍ നിന്നും വലിച്ചത് പോലെ പിന്തിരിഞ്ഞു, മറ്റൊന്നുമല്ല, കിടക്കുന്നത് ഒരു മങ്കയാണ്, നാട്ടുകാര്‍ കൈ വെക്കും, അയാളും കദീശുമ്മയുടെ നിലവിളിയില്‍ പങ്കു ചേര്‍ന്ന്, കൂട്ട നിലവിളി!

കേട്ടവര്‍ കേട്ടവര്‍ ആ പ്രദേശത്തെ മുങ്ങല്‍ വിദഗ്ദ്ധനായ ചെറുപ്പക്കാരനെ തിരഞ്ഞുപിടിച്ച് കൊണ്ടു വന്നു, തണുത്തു വിറയ്ക്കുന്നതിനിടയില്‍ ബീയാത്തു സ്നിസ്സഹായയായി മേല്പോട്ടൊന്നു നോക്കി, ചുണ്ടില്‍ ആവി പറന്നു..

ഇറങ്ങാന്‍ ശങ്കിച്ചു നിന്ന ചെറുപ്പക്കാരനോട്‌ കദീശുമ്മ യാചിച്ചു..

“മോനേ.. ഇങ്ങക്കോള് പെങ്ങളെപ്പോലല്ലേ... ജ്ജ്ഒന്നും ആലോയിച്ചണ്ട, വെക്കം  ഓളെ കരേ കേറ്റാന്‍ മാണ്ട എന്താന്നെച്ച ചെയ്താളാ, അന്‍ക്ക് പടച്ചോന്‍റെ ആട്‌ത്ത്ന്ന് കൂലിട്ടും..”

ചെറുപ്പക്കാരന്‍ പിന്നൊന്നും ആലോചിച്ചില്ല, വേഗം ഒരു മരക്കസേര കയറില്‍ കെട്ടി താഴ്ത്താന്‍ പറഞ്ഞു അയാള്‍ കിണറില്‍ ഇറങ്ങി, നാളിതുവരെ പുരുഷസ്പര്‍ശമേല്‍ക്കാത്ത ബീയാത്തുന്‍റെ തോളിലേറ്റ കരസ്പര്‍ശം നാണത്താല്‍ അവളുടെ മുഖം ചുമപ്പിച്ചു, മേലാകെ കോരിത്തരിച്ചു, സജജീകരണത്തോടെ ഒരു തരത്തില്‍ കര പറ്റിയ ബീയാത്തു പ്രതികൂല കോടതി വിധി കേട്ട പ്രതിയുടെ അടുത്തയാളെപ്പോലെ ഓടി ആള്‍കൂട്ടത്തില്‍ നിന്നും മറഞ്ഞു, ദോശയും ദോശക്കല്ലും ഒരു പോലെ കരിഞ്ഞു കിടക്കുന്നത് കണ്ടു സഹിച്ചില്ല...


ശുഭം


▪ ▪ ▪ ▪ ▪

യാത്ര സിനിമയും, സാപ്പും പിന്നെ ഞാനും.. /അസീസ്‌ പട്ള

😃

യാത്ര സിനിമയും, സാപ്പും പിന്നെ ഞാനും..

*അസീസ്‌ പട്ള ✍*
------------------------------------------


പ്രശസ്ത കഥാ, തിരക്കഥാകൃത്തു ജോണ്‍ പോള്‍ പുതുശ്ശേരി എങ്ങാണ്ടോ വായിച്ചു മറന്ന കുടുംബമാസികയായ (READER’S DIGEST) ലെ ഒരു കഥാതന്തു വിട്ടുപോകാതെ ബോധമണ്ഡലത്തില്‍ തങ്ങി നിന്നിരുന്നു,

തിരക്കഥയൊപ്പിച്ചു ചേര്‍ത്തു വായിച്ചപോള്‍ കൊള്ളാമെന്നു തോന്നിയ സ്ക്രിപ്റ്റ് തന്‍റെ  സുഹൃത്തും  ബഹുമുഖ പ്രതിഭയും, പ്രശസ്ത തമിഴ് സിനിമ സംവിധായകനുമായ ബാലുമഹേന്ദ്രയുമായി നടത്തിയ ചര്‍ച്ചയിലൂടെ പിറവിയെടുത്ത സിനിമയായിരുന്നു എണ്‍പത്തഞ്ചില്‍ ഞങ്ങളെ ത്രസിപ്പിച്ച ആ സിനിമ...

*”യാത്ര”*

അന്ന് പത്രത്തില്‍ അതിന്‍റെ അടിക്കുറിപ്പ് ഇങ്ങിനെയായിരുന്നു

“ഈ ചിത്രം കണ്ടിട്ടില്ലെങ്കില്‍ മലയാളത്തിലെ ഏറ്റവും നല്ല ചിത്രം നിങ്ങള്‍ കണ്ടിട്ടില്ല”

അത്രയ്ക്കും പ്രചാരണമായിരുന്നു., നിറഞ്ഞ സദസ്സും.

ഞാനും, സമപ്രായക്കാരായ ചില ഫ്രണ്ട്സും ആ സിനിമ കാണുക മാത്രമല്ല,അതിലെ ഒട്ടുമിക്ക ഡയലോഗ്സും ഗാനങ്ങളും മത്സരിച്ചാവര്‍ത്തിച്ചു, പോസറ്റാഫീസിന്‍റെ പിന്നാമ്പുറത്തു പണിതു കൊണ്ടിരുന്ന ആശാരിമാര്‍ ഈ സിനിമയുടെ ഓഡിയോ കാസറ്റ് എങ്ങിനെയോ സംഘടിപ്പിച്ചു, കൂട്ടത്തില്‍ ഞങ്ങളും നിശ്ശബ്ദരായി കേട്ടു നിന്നു, എല്ലാം കണ്‍മുമ്പില്‍ കാണുന്നത് പോലെ...

ജയില്‍പുള്ളിയായ  മകനെ കാണാന്‍ വന്ന പ്രായമായ അമ്മയെ അതിനനുവദിക്കാതെ പരുഷമായി തിരിച്ചയച്ച ജൈലര്‍, തിലകനോടുള്ള അടങ്ങാത്ത പക ആ മകന്‍ വാട്ടര്‍ടാങ്കില്‍ കയറി പട്ടാപ്പകല്‍ ജയില്‍ മതില്‍ക്കെട്ടിനുള്ളിലെ സകലരെയും സാക്ഷിയാക്കി ചാടിത്തീര്‍ത്തു, നിലംപതിച്ചലില്‍  ഒരു പിടച്ചലോടെ ജീവന്‍വെടിഞ്ഞ ആ  ശരീരത്തില്‍ നിന്നും ചുടു രക്തം വാര്‍ന്നൊഴുകുന്ന രംഗം ഒരു കടല്‍ കത്തിക്കാനുള്ള അഗ്നി ജ്വലിപ്പിച്ചു ഞങ്ങളില്‍, ആ ശവത്തെ സ്ലോ മോഷനില്‍ കാണിച്ചു ബാക്ക്ഗ്രൌണ്ട് മ്യൂസിക്‌ കൊടുത്ത് ഒരു രണ്ടു വരി പാട്ടുണ്ട്, കണ്ണുകള്‍ നിറഞ്ഞല്ലാതെ ഞങ്ങളാ പാട്ട് പാടിയിട്ടില്ല, ഇന്നും.

“കുന്നത്തൊരു കാവുണ്ട് കാവിനടുത്തൊരു മരമുണ്ട്,
മരത്തില്‍ നിറയെ പൂവുണ്ട്... പൂ പറിക്കാൻ പോരുന്നോ...?
പൂങ്കുയിലേ പെണ്ണാളേ ..പൂങ്കുയിലേ പെണ്ണാളേ...

അച്ഛന്‍ കാവില് പോയാല്, അമ്മ വിരുന്നു പോയാല്,
അച്ഛന്‍ കാവില് പോയാല്... അമ്മ വിരുന്നു പോയാല്..
ആടിപ്പാടാന്‍ പോരാമോ...?
പൂങ്കുയിലേ പെണ്ണാളേ .പൂങ്കുയിലേ പെണ്ണാളേ....”

അനാഥയായി വളര്‍ന്ന ഉണ്ണികൃഷ്ണന്‍ (മമ്മൂട്ടി) ആരും പോകാന്‍ മടിക്കുന്ന കാട്ടിലേക്ക് ട്രാന്‍സ്ഫര്‍ ചോദിച്ചു വാങ്ങിയ ഫോറസ്റ്റ് ഓഫീസര്‍, പ്രതീക്ഷിച്ചതിലും തികച്ചും വിപരീതമായ, കൊടുംകാടിന്‍റെ ആത്മാവിലാണ് താന്‍ എത്തിയിരിക്കുന്നതെന്ന് അയാള്‍ തിരിച്ചറിയുന്നു.... നിത്യവൃത്തിയില്‍ മുഴുകിയ തനി ഗ്രാമീണ തോട്ടം തൊഴിലാളികള്‍.. അവിടെയാണ് സമര്‍ത്ഥയും, നിഷ്കളങ്കയുമായ തുളസി (ശോഭന)യെ കണ്ടു മുട്ടുന്നത്, വര്‍ഷംതോറും നടത്താറുള്ള കോവിലിലെ ഉത്സവത്തില്‍ നൃത്തം ചവിട്ടിയ തുളസിയെക്കണ്ട ഉണ്ണികൃഷ്ണന്‍ അവളില്‍ വല്ലാതെ ആകൃഷ്ടനായി, ആ അടുപ്പം ജീവിതപങ്കാളിയാക്കാന്‍ വരെ അയാള്‍ തീരുമാനിച്ചുറച്ചു.


ഏക സുഹൃത്ത് ബാലന്‍, അയാളെ  കല്യാണത്തിനു  ക്ഷണിക്കാന്‍ പോയ ഉണ്ണിക്കൃഷ്ണനെ സംശയത്തിന്‍റെ നിഴലില്‍ അറസ്റ്റ് ചെയ്യുന്നു., ലോക്കപ്പിലെ പീഡനം അതിക്രൂരമായിരുന്നു, ആത്മസംഘര്‍ഷത്തില്‍ കാണികള്‍ ആ നിമിഷങ്ങളെ ശപിച്ചുകൊണ്ടിരുന്നു... ഇരിപ്പുറപ്പിച്ച കസേരയുടെ ഹാന്‍ഡ്‌ റസ്റ്റില്‍ പിടിമുറിക്കി പല്ലിറുമ്മി അമര്‍ഷം തീര്‍ത്തു..


കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോള്‍ ഒരു പോലീസുകാരന്‍ മൂത്രം കുടിപ്പിച്ചതോടെ കഥ മാറുന്നു, കയ്യാങ്കളിയില്‍ ഒരു പോലീസുകാരന്‍റെ മര്‍മ്മത്തില്‍ തട്ടി കഥ കഴിയുന്നു, തികച്ചും കൊലയാളിയായി...

തുളസിയെ വേറെ കല്യാണം കഴിക്കാന്‍ ജയിലില്‍ സന്ദര്‍ശിച്ച അവളുടെ അച്ഛനെ പറഞ്ഞേല്‍പ്പിച്ചു നല്ല ഓര്‍മ്മകള്‍ ബാക്കി വെച്ചു  കാരാഗ്രഹത്തില്‍ അമര്‍ന്നു..  കുറെ വര്‍ഷങ്ങള്‍ക്കു ശേഷം മോചിതനാവുന്നു., അപ്പോള്‍ ഒരാഗ്രഹം.... തുളസി  കല്യാണം കഴിച്ചിട്ടില്ലെങ്കില്‍.. ഒരു തിരി കാവിനടുത്ത്‌ കത്തിച്ചു വെയ്ക്കണമെന്നയാള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം അവസാനമായി അയച്ച കത്തില്‍ എഴുതി.

ആ വഴി വിനോദയാത്രയ്ക്ക് പോകുന്ന  ഒരു സ്കൂള്‍ ബസ്സില്‍, അയാളുടെ കരഞ്ഞു കലങ്ങിയ കണ്ണുകളിലെ തീക്ഷ്ണമായ യാചാനയ്ക്ക് മുമ്പില്‍   മനസ്സില്ലാ മനസ്സോടെ പ്രധാനാധ്യാപകനായ  അച്ഛന്‍ (അടൂര്‍ഭാസി) ഇടം നല്‍കുന്നു., ഒന്നല്ല, നൂറില്‍പ്പരം  തിരികള്‍ കത്തിച്ചു കാത്തുനില്‍ക്കുന്ന തുളസിയെക്കണ്ട ഉണ്ണികൃഷ്ണന്‍റെ കയ്യിലുള്ള ഭാണ്ഡം അറിയാതെ വീണുപോകുന്നു.... ആ മുഖഭാവം വല്ലാതെ വികാരാധീനമായിരുന്നു..

ഇത്രയും പറഞ്ഞത് ഞങ്ങള്‍ കഥയിലെ പല രംഗങ്ങളും തിരിച്ചും മറിച്ചും പറഞ്ഞു രസിച്ചും വിഷമിച്ചും ഇരിക്കുമ്പോള്‍ എന്‍റെ സുഹൃത്ത്, നമ്മുടെ എസ്.അബൂബക്കര്‍ എന്നെ അല്പം മാറ്റി നിര്‍ത്തി ഒരു രംഗത്തെ വല്ലാതെ വിവരിച്ചു... സാന്യോയുടെ ചുവന്ന ടോര്‍ച്ചു കക്ഷത്ത്‌ തിരുകി വീണ്ടും വീണ്ടും ആ അവസാനത്തെ രംഗം വര്‍ണ്ണിക്കുകയാണ്.... തികഞ്ഞ ഒരു കലാസ്വാദകന്‍റെ എല്ലാ ഭാവങ്ങളും അന്നാദ്യമായി ഞാന്‍ അയാളില്‍ കണ്ടു,  ഇന്നും മനസ്സില്‍ കാണുന്നു അബൂബക്കറിന്‍റെ ആ വിവരണനം.


😁

Friday 27 July 2018

ന്യൂനപക്ഷത്തിന്റെ ധൈര്യമായിരുന്നു ചെർക്കളം / അസ്ലം മാവിലെ .

http://www.kasargodvartha.com/2018/07/article-about-about-cherkalam-abdulla.html?m=1
ന്യൂനപക്ഷത്തിന്റെ
ധൈര്യമായിരുന്നു ചെർക്കളം 
............................:..

അസ്ലം മാവിലെ
...........................:...:

 എന്നെ സംബന്ധിച്ചിടത്തോളം പരിചയപ്പെടാൻ  അവസരം ലഭിക്കാത്ത നേതാവാണ് ചെർക്കളം. പക്ഷെ,  ഞാനേറ്റവും കൂടുതൽ കേട്ടറിഞ്ഞ ജനനേതാക്കളിൽ ഒരാളാണ് ചെർക്കളം.

കാസർകോട് ജില്ലയിലെ മുസ്ലിം ലീഗിന്റെ അമരക്കാരനെന്ന ഭംഗിവാക്ക് കൊണ്ട് മാത്രമല്ല, ആ ഒരു പ്രസ്ഥാനത്തിന് ജില്ലയിൽ തെറ്റില്ലാത്ത മേൽ വിലാസമുണ്ടാക്കാൻ അഹോരാത്രം അക്ഷരാർഥത്തിൽ പ്രയത്നിച്ച വ്യക്തിത്വം കൂടിയായിരുന്നു ചെർക്കളം അബ്ദുല്ല.

അണികളോടൊപ്പം അദ്ദേഹവും അണികൾ അദ്ദേഹത്തോടൊപ്പവും നിന്നുവെന്നാണ് വലിയ പ്രത്യേകതയായി ഞാൻ കാണുന്നത്. താഴേക്കിടയിലുള്ളവരുടെ കൂടി വിശ്വാസ്യത നേടിയെടുക്കുക എന്നത് ഒരു ലീഡറെ സംബന്ധിച്ചിടത്തോളം ചെറിയ കാര്യമല്ലല്ലോ. അത് കൊണ്ട് തന്നെ ചെർക്കളം ശരിക്കും "ലീഡറാ"യിരുന്നു.

കാസർകോട് ജില്ല പൊതുവെ പല സങ്കീർണ്ണതകളും കൊണ്ട് കെട്ടിമുറുക്കപ്പെട്ട പ്രദേശമാണല്ലോ. അനങ്ങിയാൽ എന്തെങ്കിലും ഒരു നിറം കൊണ്ട് ചാപ്പ കുത്തും. മറുപടി പറയാൻ മാത്രമല്ല, അതിൽ പക്വത കാണിക്കുവാനും നേതാക്കൾക്ക് സാധിച്ചാലേ   രംഗം ശാന്തമാക്കുവാനും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെ അതിജീവിക്കുവാനും സാധിക്കുകയുള്ളൂ.

ശരിക്കും ചെർക്കളം ജില്ലയിലെ ന്യൂനപക്ഷങ്ങൾക്ക് ധൈര്യമുള്ള വാക്കായിരുന്നു. ആജ്ഞാ ശക്തിയായിരുന്നു അദ്ദേഹത്തിന്റെ കൈ മുതലുകളിലൊന്ന്. ന്യൂനപക്ഷങ്ങളോടൊപ്പം നിൽക്കാനും അവരുടെ കൂടെ നടക്കുവാനും "കൂടെയുണ്ട്, കൈവിടില്ലെന്ന്" ബോധ്യപ്പെടുത്തുവാനും അദ്ദേഹത്തിനായിട്ടുണ്ട്.

വളരെ ചെറിയ ചുറ്റുപാടിൽ നിന്നുള്ള തുടക്കം. എന്നെക്കാളും 20 വയസ് പ്രായമുള്ള പൈക്ക കുഞ്ഞാമുച്ച ചെർക്കളചരിത്രം എന്നോട് പറയാറുണ്ട്. അഞ്ച് വർഷം ആ മനുഷ്യന്റെ കൂടെ ദിവസവും UAE യുടെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ ജോലിയാവശ്യാർഥം സഞ്ചരിക്കുമ്പോൾ, ഒരു ദിവസവും ചെർക്കളത്തെ കുറിച്ച് പറയാനദ്ദേഹം വിട്ടു പോകാറില്ല. അങ്ങനെ ആ നേതാവിനെ കുറിച്ച് പറയാൻ എത്ര എത്ര പേർ ! "പാതീന്ന് ബ്ട്രേല " കുഞ്ഞാമുച്ചയുടെ വാക്കുകൾ കാതിൽ അലയടിക്കുന്നു. "പകുതിക്കുപേക്ഷിക്കില്ല" എന്ന തോന്നൽ അണികളിലും അനുഭാവികളിലും എതിരാളികളിലും ഒരേ പോലെ സൃഷ്ടിച്ചെടുക്കാൻ ഒരു നേതാവിനായാൽ അതിലപ്പുറം ഒരു സുകൃതവും അംഗീകാരവും മറ്റൊന്നുണ്ടോ?.

മുസ്ലിം വിഭാഗത്തിൽ തന്നെ വിവിധ ആശയ - പ്രവർത്തന ധാരകൾ വളരെ സജിവമായ കാസർകോട്ട്,  അത്തരം വഴിയിടങ്ങളിൽ തന്റെ കഴിവിന്റെ പരമാമധി പക്വതയും പാകതയും സൂക്ഷമതയും അദ്ദേഹം കാണിച്ചിട്ടുണ്ട്. ഇവിടെയൊക്കെയാണല്ലോ വിവാദങ്ങൾ കാണാനും ഒച്ചിനെ ഒട്ടകമാക്കി പർവ്വതീകരിക്കാനും പലർക്കും താൽപര്യമുണ്ടാവുക.

രണ്ട് പേർ നിയമസഭയിൽ പോയി. ഒരേ ജില്ലയിൽ നിന്ന്. UDF നേതൃത്വത്തിന് രണ്ട് പേരെയും മന്ത്രിമാരാക്കണം. ആ അഞ്ചു വർഷ ഭരണത്തിൽ,  ഊഴം വച്ചാണ് ചെർക്കളത്തെ തഴയരുതെന്ന നിർബന്ധബുദ്ധി കൊണ്ട് മന്ത്രി സ്ഥാനം നൽകി സംസ്ഥാന നേതൃത്യം അദ്ദേഹത്തെ ആദരിച്ചത്. യൂനിറ്റ് തലം തൊട്ട് പാർട്ടിയെയും മുന്നണിയെയും കെട്ടിപ്പടുത്ത ഒരു ജന നേതാവിനുള്ള ഷാളണിയിക്കൽ കൂടിയായിരുന്നുവത്.

ദിവസങ്ങൾക്ക് മുമ്പ് കരീം കുണിയ FB യിൽ കുറിച്ചിട്ടു - ചെർക്കളം, താങ്കളോടൊപ്പം നടക്കാൻ ഞാനുണ്ടാകില്ല, താങ്കളുടെ പിന്നിൽ നടക്കാനാണ് എനിക്കിഷ്ടം. അങ്ങനെയൊന്നു പറയിപ്പിക്കുക എന്നിടത്താണ് ചെർക്കളം തന്നെ വിശ്വസിച്ചേൽപ്പിച്ച ഒരു പാർട്ടിയിൽ  നേടിയെടുത്ത പേരും പെരിമയും.

ജില്ലാ കളക്ടറായിരുന്ന രാജ്യനാരായണസ്വാമിയും ചെർക്കളവും ഒരു കൊമ്പ് കോർക്കൽ നടന്നിട്ടുണ്ട്. അന്ന് ഒരു ദേശീയ പത്രത്തിലെ "വാചകമേള"യിൽ ചെർക്കളത്തിന്റെ വളരെ രസകരമായ ഒരു ക്വാട്ടിംഗ് പ്രത്യക്ഷപ്പെട്ടത് വായനക്കാർ മറന്നിരിക്കാൻ വഴിയില്ല. ഗൗരവ മുഖമുള്ള /ചെർക്കളത്തിൽ നിന്നു കേട്ട അപൂർവ്വം തമാശകളിലൊന്ന്.

ചെർക്കളത്തിന്റെ പരലോക വിജയത്തിന് വേണ്ടി പ്രാർഥിക്കാം.

..............................🌱

കുട്ടിക്കാലം... (നാലാം ഭാഗം) / പാഠം 2, എന്‍റെ കൈസര്‍.... / അസീസ്‌ പട്ള

കുട്ടിക്കാലം... (നാലാം ഭാഗം)*



*പാഠം 2, എന്‍റെ കൈസര്‍....*


*അസീസ്‌ പട്ള✍*
_________________________


അടുത്ത പിരീഡ്‌ അറബിക് ആയിരുന്നു, അത് അത്ര പ്രയാസമില്ല; എല്ലാവരും മദ്രസ്സയില്‍ പഠിച്ചതാണ്, അത് കൊണ്ട് തെന്നെ അറബി ഉസ്താദ് തല്ലാനും വരാറില്ല, പക്ഷേ കുസൃതി കാണിച്ചാല്‍... ആളു മാറും., ഭഗവത് സിംഗിന്‍റെ മീശയ്ക്ക് സമാനമായ മീശ, ഇരുനിറം,  വെള്ള നേരിയ കരയുള്ള മുണ്ടും, ഇളം പച്ച ഫുള്‍ സ്ലീവ് ഷേര്‍ട്ടും, കണങ്കൈവരെ മൂന്നു മടക്കില്‍ കയറ്റിവെച്ച ഇടതുകയ്യിലെ വാച്ച് വ്യക്തമായി  കാണാം.. കീശയില്‍ പേനയുമുണ്ട്, കണ്‍പോള അല്‍പം വീതി കൂടിയതിനാല്‍  വിളറിയ, വിഷാദിച്ച മുഖം പോലെ തോന്നിക്കും, ചിരിക്കുന്നതായി കണ്ടതോര്‍മായില്ല, എന്നാലും സ്നേഹമയനാണ്.

അന്നത്തെ പാഠം തീവണ്ടിയെക്കുറിച്ചാണ്,  “അല്‍ഖിത്വാര്‍” എന്നാണു പാഠത്തിന്‍റെ തലക്കെട്ട്‌, ഇന്നത്തെപ്പോലെ കളര്‍ഫുള്‍ ചിത്രം അല്ലാത്തത് കൊണ്ട് തെന്നെ തീവണ്ടിയുടെ ചിത്രം എനിക്കെന്തോ, കടപുഴകി ചരിഞ്ഞു വീണുകിടക്കുന്ന തെങ്ങ് അറുത്തുമാറ്റി ശേഷിച്ച  കുറ്റിപോലെ തോന്നിച്ചു.. ഒരിക്കലെങ്കിലും കണ്ടിട്ടു വേണ്ടേ മനസ്സില്‍ തട്ടിച്ചുനോക്കാന്‍, ഇത് ഒരു മാതിരി കുരുടന്‍ ആനയെക്കണ്ടപ്രതീതി... എന്നാലും ചിത്രത്തില്‍ തെന്നെ നോക്കിയിരുന്നു, പുസ്തകം ഇല്ലാത്ത കുട്ടികള്‍ മറ്റുള്ളവന്‍റെ തോളില്‍ മുഖംഅമര്‍ത്തിവച്ചു കണ്ടു., പക്ഷേ അപ്പോഴും അബ്ദുള്ളക്ക് ഒരു കൂസലും ഇല്ലാതെ ക്ലാസ്മുറിയില്‍ നടക്കുന്നുണ്ടായിരുന്നു.

, “എന്‍റെ  ഉപ്പ മംഗലാപുരത്തേക്ക് അടയ്ക്ക കൊണ്ടുപോകുന്നത് തീബണ്ടീല്”,

ബൂട് ഭാഗത്തുനിന്നും വന്ന ഒരു കുട്ടിയാ പറഞ്ഞത്., ചിലര്‍ പുസ്തകം മടക്കി അവനെ ശ്രദ്ദിച്ചു, “ ഉപ്പാന്റോക്കെ മുട്ടത്തോടില്‍ത്തെ രണ്ടാള്‍  നൊര്‍ച്ച ബട്ടില് ബെല്ലം ബിക്കാന്‍ പോന്നാള്” , വണ്ടിയില്‍ നിന്നും ബെല്ലത്തിന്‍റെ ബട്ടി തലയിലേറ്റി  കമ്പോളത്തിലെത്തിച്ച മംഗലാപുരം (നക്കുനിക്ക്) കൂലിക്കാര്‍ പറഞ്ഞുപോലും.. “ബട്ടി നക്കുള” മുട്ടത്തോടിക്കാരന്‍ വിചാരിച്ചത് വട്ടിയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ബെല്ലം (ശര്‍ക്കര) നക്കാന്‍ വേണ്ടിയാവും എന്ന്, പക്ഷെ  അവര്‍ ഉദ്ദേശിച്ചതു ബട്ടി തങ്ങള്‍ക്ക്  വേണമെന്ന്...,  കേട്ടുനിന്ന മറ്റെയള്‍ പറഞ്ഞു, “പാവം, നക്കിക്കോട്ടേ..”, ഉടനെ ഒന്നാമന്‍ അവരെ സമ്മതിച്ചു  “നക്കുന്നെങ്ക് ബേം നക്ക്,      ബണ്ടിക്കു സമയായി..” മഗലൂരി കൂലിക്കാര്‍ അവരുടെ മുമ്പില്‍  പകച്ചുപോയത്രേ...

ഇത് ഉണ്ടാക്കിപ്പറഞ്ഞതല്ല, അവന്‍ മഗരിബ് നിസ്കരിച്ചു യാസീന്‍ ഒതുമ്പോ ഉപ്പ എളേപ്പാട് ചെല്ലീറ്റ് ചിരിക്കുന്നത് മറഞ്ഞിരുന്നു കേട്ട ഉമ്മ ചിരിച്ചുകൊണ്ട്  അവനോടു പറഞ്ഞതത്രേ.. “ഉമ്മ പിന്നെയും കുറേ ചിരിച്ചു..., “പാവം നക്കുനിക്കുകള്‍!” അവനു വിഷമം തോന്നി.

ഇതൊക്കെ കേട്ടിരിക്കുമ്പോഴാണ് എവിടന്നോ കിട്ടിയ മൂപ്പെത്താത്ത കുറച്ചു നെല്ലിക്ക പെണ്‍കുട്ടികള്‍ വിതരണം ചെയ്തത്, അപ്പോഴാ ഒരു കുട്ടി അബ്ദുല്ലയോടു ചോദിച്ചത്
 “നീ തീബണ്ടി കണ്ടിനാ?”,

അബ്ദുള്ള ആരാ മോന്?!, ഓനറിയാത്ത ഇല്‍മുണ്ട?!, ഈ വക കാര്യത്തില്‍... അവന്‍ അതിന്‍റെ മാനും മഅനയും പറയാന്‍ തുടങ്ങി.. “തീബണ്ടിന്നു ചെല്ല്യങ്കു ഒരിപത്തു പതിഞ്ചു ബസ്സിനെ കോത്ത ചങ്ങല  പോലെ ഇണ്ട്, പൊകേന്നു ചെല്ല്യങ്കു ചൂട്ടുവെണ്ണുര്‍ന്നു പോമ്പോലെ നൊര്‍ച്ചും പോകെ” കേട്ടവര്‍ കേട്ടവര്‍ നെല്ലിക്ക താഴെ വച്ചു അബ്ദുള്ളയുടെവട്ടം കൂടി, പെണ്കുട്ടികളും ശ്രദ്ധ ഇങ്ങോട്ട് തിരിച്ചു,

അബ്ദുള്ള തുടര്‍ന്നു...

കയിഞ്ഞ കുറി ഞാന്‍ നെല്ലിക്കുന്നിലേക്ക് പോമ്പോ  എന്‍റെ കാല്‍ന്‍റെടീലേല്ലേ  ബണ്ടി പോയത് ?!”

അവിശ്വസനീയം.... കുട്ടികള്‍ ഇളഭ്യരായി പരസ്പരം മുഖത്തോടു മുഖം നോക്കി....
.”ങ്ങൂം... വല്‍ക്കെ, ഓന്‍ ബണ്ണേല്‍ന്നേ...”
ഇതും പറഞ്ഞു ഒരു പെണ്‍കുട്ടി അവളുടെ ഇരിപ്പിടത്തിലേക്ക് മടങ്ങി,

അബ്ദുള്ള വിട്ടില്ല... “ഞാന്‍ പാലത്തിന്‍റെ മേലെ നില്‍ക്കുമ്പോള്‍ അടിയിലൂടെ ബണ്ടി പോയി, അപ്പൊ ബണ്ടി എന്‍റെ കാല്‍ന്‍റെ അടീലല്ലേ?”, .......................

ഇത് കേട്ടപ്പോള്‍ എല്ലാവര്‍ക്കും ശ്വാസം വീണു, പെണ്‍കുട്ടി തിരിച്ചു വന്നു ബാക്കിയുണ്ടായ നെല്ലിക്കയും അബ്ദുള്ളക്കു കൊടുത്തു, ഹോ... നിന്‍റെ ബാഗ്യോ....... അസൂയയോടെ എല്ലാവരും അവനെ നോക്കി നില്‍ക്കെ  നെല്ലിക്ക മൊത്തത്തില്‍ വായിലിട്ടു ചവച്ചു മറ്റുള്ളവരെ ചമര്‍പ്പിച്ചു....

അപ്പോഴും ക്ലാസ്സില്‍ അര്‍ബിസ്ത  വന്നില്ല...കുമാരന്‍ മാഷ് ഇടസന്ധിയിലൂടെ പോകുന്ന കണ്ട ഞങ്ങള്‍ വീഡിയോ ടാപ്പ്‌ റീവയിണ്ട് ചെയ്ത പ്രതീതിയില്‍ ദ്രുതഗതിയില്‍  ഇരിപ്പിടത്തിലമര്‍ന്നു., തിരിച്ചു പോകുമ്പോള്‍ കുമാരന്‍ മാഷ് പറഞ്ഞു,  “ഇന്ന് അറബി മാഷില്ല ,മിണ്ടാതിരുന്നോണം,”

ഞങ്ങളുടെ മനസ്സില്‍ ലഡ്ഡു പൊട്ടി, ക്ലാസ്സില്ലല്ലോ? കുറച്ചു നേരം കഴിഞ്ഞു രണ്ടാം ബെല്ലും അടിച്ചു, അപ്പോഴേക്കും ഞങ്ങള്‍ക്കായി ഒരുങ്ങുന്ന സജ്ജികക്ക് ചൂടായ എണ്ണയില്‍ ബീരമ്മയെറിഞ്ഞ വറ്റല്‍ മുളക് കീറിന്‍റെ മൊരിഞ്ഞ,  ആസ്വാദ്യകരമായ മണം നാക്കിലെ രസമുഗുളങ്ങളെ വെള്ളത്തില്‍ കുതിര്‍ത്തു..... ഇപ്പൊ ചാക്ക് തുറന്നു ഗോതമ്പ് നുറുക്കും ചൊരിഞ്ഞു കാണണം, ശരിക്കും സജ്ജികന്‍റെ മണം മൂകില്‍ ഇരച്ചുകയറി.

അടുത്ത ക്ലാസ് മലയാളം, അത് കുമാരന്‍ മാഷാണ്, മൂന്നാം ക്ലാസ്സിനു മേലെ മുരളി മാഷും, “എന്‍റെ കൈസര്‍” എന്ന പാഠമായിരുന്നു എടുത്തു കൊണ്ടിരുന്നത്., ശരവേഗത്തില്‍ മാഷ്‌ വന്നു, സ്ടൂളില്‍ ഇരിക്കുന്നതിനു മുമ്പ് മേശയില്‍ നാല് തല്ലു... നിശ്ശബ്ദം! ആരും ഒന്നും മോഴിഞ്ഞില്ല..  കോപ്പി ബുക്ക് നോക്കിയതിനു ശേഷം ഇന്നലെ പഠിപ്പിച്ച ഭാഗം എല്ലാവരെക്കൊണ്ടു വായിപ്പിച്ചു,  നോക്കി വായിക്കാന്‍ അക്ഷരം അറിയാത്ത കുട്ടികള്‍ കാണാതെ പഠിച്ചെങ്കിലും രക്ഷപ്പെട്ടു., അപ്പോഴാ ഒരു കുട്ടി അഭിപ്രായപ്പെട്ടത്

“നായിന്‍റെ പാഠം... ഞമ്മക്ക് ഹറാമല്ലെ നായി, തോട്ടങ്കു മണ്ണിട്ട് ഏയ് ബട്ടം കൌവ്വണോന്നു സ്രാംബിലെ ഉസ്താദ് ചെല്ലീന്”

അതെ നേര് .... ഉസ്താദിന് അങ്ങനെ ചെല്ലിയങ്കു മതി, , പഠിച്ചില്ലെങ്കില്‍ തല്ലു കൊള്ളേണ്ടത് ഉസ്താദ് അല്ലാലോ.?”
 അബ്ദുള്ള സഹതപിച്ചു.. “കയിഞ്ഞ ക്ലാസ്സിലെ പാഠം നല്ലയിണ്ടായിനു, ആടിന്‍റെ പാഠം,”
“മേരിക്കുണ്ടൊരു കുഞ്ഞാട്,
മേനി കൊഴുത്തൊരു കുഞ്ഞാട്..
പാല്‍നുര പോലെ വെളുത്താട്.....”

ഒരു കുട്ടി ഓര്‍ത്തു...  അപ്പോഴേക്കും അരക്ലാസ്സിലെയും ഒന്നാം ക്ലാസ്സിലെയും കുട്ടികളെ സജ്ജികക്ക് വരി വരിയായി വിട്ടു, ചില കുട്ടികളുടെ തള്ളിക്കയറ്റം കാണുമ്പോള്‍ സ്കൂളില്‍ വരുന്നത് തന്നെ സജ്ജികക്ക് വേണ്ടീട്ടാണോയെന്നു തോന്നിപ്പോകും...


തുടരും......



😀😃😄😁😆😅

Wednesday 18 July 2018

മൗനമിതായിരുന്നു / അസ്ലം മാവില

മൗനമിതായിരുന്നു

അസ്ലം മാവില

2011 ലാണ് ഗെയിൽ പൈപ്പ് ലൈൻ പ്രൊജക്ട് നമ്മുടെ നാട്ടുകാർ കേൾക്കുന്നത്. പഞ്ചായത്ത് നോട്ടിസ് ബോർഡിൽ പതിച്ച ഒറ്റ പേജ് നോട്ടിഫിക്കേഷൻ. അതിൽ മായിപ്പാടി, പട്ല, മധൂർ, മുട്ടത്തൊടി എന്നീ പരാമർശങ്ങൾ മാത്രം. സർവ്വെ നമ്പർ പോകട്ടെ ഈ പ്രദേശങ്ങളിലെ ഏത് എരിയ എന്ന് വരെ അതിലില്ല.

പിന്നീടാണറിഞ്ഞത് ഏതോ ഒരു ഡിസംബറിൽ ഒരു വണ്ടി വന്നതും റോഡിൽ മാർക്കിട്ട് പോയതും. അത് അന്ന് ചിലർ ശ്രദ്ധിച്ചതും.

ഇതിന്റെ ഭവിഷ്യത്തു  മനസ്സിലാക്കാൻ യുട്യൂബ് നോക്കി. വരും തലമുറയ്ക്ക് ഇതിന്റെ പ്രത്യാഘാതം ഉണ്ടാകാനുള്ള സാധ്യതയെ കുറിച്ച് അന്ന് മായിപ്പാടി, പട്ല, മുട്ടത്തൊടി ഭാഗങ്ങളിലുള്ളവരെ ചെറിയ ഒരു വിംഗ് പറഞ്ഞ് ബോധ്യപ്പെടുത്തി. അന്നും ഇത് കേൾക്കാനും കേൾപ്പിക്കാനും ഓടിച്ചാടി ഇറങ്ങാനും കുറച്ചു പേർ മാത്രം.

ഈ മൂന്ന് പ്രദേശങ്ങളിലുള്ളവർ ഒരുമയോടെ എല്ലാ വിഭാഗിയതയും സൗന്ദര്യപിണക്കങ്ങളും മറന്ന് ഒന്നിച്ചാൽ നമ്മുടെ ഏരിയയിൽ നിന്ന് ജനവാസമില്ലാത്ത ഏതെങ്കിലും നാടുകളിലേക്ക് ഈ പദ്ധതി മാറ്റാനുള്ള സാധ്യതയുണ്ട്, അത് നാം നമ്മുടെ വരും തലമുറയോട് ചെയ്യുന്ന വലിയ നീതിയായിരിക്കും എന്നായിരുന്നു അന്ന് പ്രത്യേകം എടുത്ത് പറഞ്ഞ വിഷയം.

10% ആളുകൾ പോലും അപ്പറഞ്ഞത് ചെവി കൊണ്ടില്ല. സംഘടിച്ചവരാകട്ടെ എണ്ണത്തിൽ വളരെ കുറവും. വില്ലേജ് പിക്കറ്റിംഗ് മുതൽ ഗെയിൽ മാർച്ച് വരെ നടത്തി. സംബന്ധിച്ചത് വളരെ ചുരുക്കം പേർ. പിന്നെ പിന്നെ ആ എണ്ണവും കുറഞ്ഞ് കൊണ്ടേയിരുന്നു. 

മറ്റു ചില കാരണങ്ങളാൽ  കഴിഞ്ഞ സർക്കാർ ഈ പദ്ധതി പൂർണ്ണമായും ഉപേക്ഷിക്കാതെ ഫ്രീസ് ചെയ്ത് വെച്ചു. തമിഴ്നാട്ടിൽ ജയലളിത ശക്തമായി എതിർത്തിരുന്നു.  കേരളത്തിൽ പുതിയ സർക്കാർ അത് പൊടി തട്ടി കൊണ്ട് വന്നു.

സ്വാഭാവികമായും വികസനപദ്ധതികളിൽ ഏത് സർക്കാറും ഇത് വലിയ അക്ഷരത്തിൽ പെടുത്തും. നമ്മുടെ നാട്ടിൽ എല്ലായിടത്തും ഗെയിൽ വിഷയം വരുമ്പോൾ പറഞ്ഞ് കേട്ടത് - ഇങ്ങനെയൊക്കെയല്ലേ വികസനം വരുന്നത് ? വലിയ വിഷയമാക്കേണ്ട ആവശ്യമില്ല. കുറച്ച് പേരെ സ്ഥലം പോകും. അത്രേയുള്ളൂ. വേറെ എവിടെയെങ്കിലും സ്ഥലം പോകുമ്പോൾ ഇപ്പോൾ സ്ഥലം നഷ്ടപ്പെടുന്നവരെ കാണുമോ? ഇന്ന് കാണുന്ന പല വികസനങ്ങൾക്ക് പിന്നിലും പല വ്യക്തികളുടെയും നഷ്ടക്കഥകളുണ്ട്. വരും തലമുറയ്ക്ക് എന്തായാൽ നമുക്കെന്ത് ?1964 ൽ തന്നെ വാതക പൈപ്പ് ലൈൻ എന്നത് ഒരു സ്വപ്ന പദ്ധതിയല്ലേ? നമ്മുടെ  ആധാരത്തിൽ അതില്ലേ, ഇതില്ലേ...?
അതും കുടി കേട്ടതോടെ ആർക്കും ഗെയിൽ വിഷയം കേൾക്കുന്നതേ താൽപ്പര്യമില്ലാതായി. സ്ഥലം നഷ്ടപ്പെടും എന്ന് കണക്ക്കൂട്ടപ്പെട്ടവർ അതോടെ  ഒറ്റപ്പെട്ടു.

അതേസമയം പദ്ധതി നിർവ്വഹണം  എന്ന നിലയിൽ,  പകുതി നിർത്തി വെച്ച പണി എതിർപ്പുകൾ അവഗണിച്ച് പൂർവ്വാധികം ശക്തിയോടെ മുന്നോട്ട് പോയിത്തുടങ്ങുകയും ചെയ്തു.

ഗെയിൽ പൈപ്പ് ലൈൻ യാഥാർഥ്യമാകുന്നു എന്ന തിരിച്ചറിവ് ഇക്കഴിഞ്ഞ ആറുമാസം മാധ്യമങ്ങൾ ശ്രദ്ധിക്കുന്ന ആർക്കും ഉണ്ടാകാനാണ് സാധ്യത. അത്ര ധൃതിയിലാണ് പണി നടന്നത്.  വാട്സ് ആപ് ഗ്രൂപ്പിൽ പലവട്ടം ഗെയിൽ വാർത്തകൾ പോസ്റ്റ് ചെയ്തപ്പോഴും ഞാൻ മന:പൂർവ്വം മൗനം പാലിച്ചിട്ടുണ്ട്. ഇനി NO എന്ന് പറയാൻ സ്കോപ്പില്ല എന്നത് തന്നെ കാരണം.  അത് നടക്കും, അത്രമേൽ  ഉറപ്പായിരുന്നു.

പൈപ്പ് അലൈൻമെന്റിന് മുന്നോടിയായുള്ള മാർക്കിംഗ്, ഡിഗ്ഗിംഗ് വർക്ക്സ്, വെൽഡിംഗ്‌ വർക്ക്സ്, എക്സ്റേ പ്രോസസ്സ്, പൈപ്പ് ഇൻസ്റ്റലേഷൻ എല്ലാം പട്ലയിൽ ഇനി സമയബന്ധിതമായി നടക്കുമെന്ന് തൊട്ടടുത്ത പ്രദേശമായ മായിപ്പാടി വരെ എത്തിയ പൈപ്പിടൽ വർക്ക് പ്രോഗ്രസ്സ് കണ്ടാൽ ആർക്കും അറിയാം.

ഗൈൽ അധികൃതർ മതിയായ ഹോം വർക്ക് ചെയ്താണ് വരുന്നത്. നഷ്ടപരിഹാരമായി സ്ഥലം ഉടമകൾക്ക് കോമ്പൻസേഷൻ നടപടികൾ കൂടെ നടക്കും. മുറിക്കുന്ന മരങ്ങൾ, മതിൽ, കൃഷി തുടങ്ങിയവയുടെ എണ്ണമെടുക്കൽ, അവയ്ക്ക് അവർ നിശ്ചയിക്കുന്ന തുക നൽകുവാനുള്ള പേപ്പർ നടപടികൾ ഇതൊക്കെ ഒരു ഭാഗത്ത് നടക്കും. മറ്റൊരു ഭാഗത്ത് പൈപ്പ് ലൈനിടലും നടക്കും.

2011 മുതൽ നാലഞ്ച് വർഷക്കാലം നമുക്ക് ചാൻസുണ്ടായിരുന്നു, സ്ഥലം പോകുന്ന വിഷയത്തിലല്ല, വരും തലമുറക്ക് വന്നേക്കാവുന്ന ഒരു ദുരന്തത്തിൽ നിന്ന് ഒരു പ്രദേശത്തെ ആകെ രക്ഷപ്പെടുത്താൻ.  സമ്മർദ്ദങ്ങൾ ഉണ്ടായപ്പോൾ ചില ഏരിയകൾ അവർ അപ്പാടെ മാറ്റിയിട്ടുണ്ടെന്ന് കേൾക്കുന്നു.  ഇനി ഇപ്പോൾ, അവസാന മണിക്കൂറിൽ,  പട്ലക്ക് വേണ്ടി  ഗെയിൽ കമ്പനി പൈപ്പ് ലൈൻ മാറ്റികൊണ്ടിടുമെന്ന് എന്റെ സെൻസ് പറയുന്നില്ല.

മൂന്നാഴ്ച മുമ്പ് വാർഡ് മെമ്പർ എന്നെ മായിപ്പാടിയിലേക്ക് വിളിച്ചപ്പോഴും മനസ്സില്ലാമനസ്സോടെയാണ് ഞാൻ പോയത്. പോയിട്ട് കാര്യമില്ല. ഒന്നും നടക്കില്ല, അവർ കേൾക്കുമില്ല. എന്നിട്ടും മായിപ്പാടി പാലത്തിന്നടുത്ത് നിന്ന് പുഴയിൽ കൂടി പൈപ്പിടുന്നതിന്റെ സാധ്യത വരെ ഞങ്ങൾ ആരാഞ്ഞു. അത് അവർ ചിരിച്ചു തള്ളി. പത്ത് നാല്പത് പേർ ഒപ്പിട്ട് മറ്റൊരു നിർദേശം വേറെ ചിലർ അവർക്ക് കൊടുത്തു. അതും അവർ പരിഗണിച്ചില്ല. കാരണം, അവർ എല്ലാത്തിലും well planned ആണ്. ഏറ്റവും സൗകര്യപ്രദമെന്ന് അവർക്ക് നൽകിയ നിർദ്ദേശികയിൽ ഒത്തുവരുന്നതുമായി എന്തുണ്ടോ അതുമായി അവർ മുന്നോട്ട് പോകും, ആര് സഹകരിച്ചാലും ഇല്ലെങ്കിലും.

അത് കൊണ്ടാണ് നിലവിൽ ഇപ്പോൾ നടക്കുന്ന ചർച്ചകളിൽ ഞാൻ ഇടപെടാത്തത്. വെറുതെ സംസാരിക്കാമെന്നല്ലാതെ ഒരു കാര്യവുമില്ല. അബദ്ധത്തിന് എന്തെങ്കിലും നാക്കുപിഴ വന്നാൽ അതോടെ എല്ലാം തീരുകയും ചെയ്യും.

ഗെയിൽ അധികൃതരോട് സ്ഥല ഉടമകൾക്ക് എപ്പോഴും സംസാരിക്കാം. അതവർ കേൾക്കാൻ തയ്യാറെങ്കിൽ.   ബാക്കിയുള്ളവരെ അവർ കേൾക്കുമോ എന്തോ ?  സാധ്യത വളരെ വളരെ കുറവാണ്. രണ്ട് ദിവസം അവരെ ഞാൻ പഠിച്ചിടത്തോളം അങ്ങിനെയാണ് തോന്നിയത്. ഞാൻ മനസ്സിലാക്കിയടത്തോളം പദ്ധതി ഝടുതിയിൽ നടപ്പിലാക്കാൻ നിയോഗിക്കപ്പെട്ട വെറും ഉദ്യാഗസ്ഥർ മാത്രമാണ് ഈ വന്നിരിക്കുന്നത്.

കുഴിച്ചിട്ടത് എവിടെയാണെന്നറിയാത്ത വരും തലമുറകൾക്ക് ഒരു പക്ഷെ, ഏതെങ്കിലും ഒരു ദിവസം വന്നേക്കാവുന്ന ദുരന്തമായിരുന്നു ഞങ്ങൾ അന്ന് പറഞ്ഞത്, ആ അഭിപ്രായത്തിൽ തന്നെ ഞാൻ ഇന്നുമുണ്ട്. അല്ലാതെ ഉടമസ്ഥർക്ക് സ്ഥലം നഷ്ടപ്പെടുന്ന ജംഗമ വസ്തുക്കളെ പറ്റി ഒരിടത്തും പറഞ്ഞിട്ടില്ല. കുഴിച്ചിടുമ്പോൾ അതൊക്കെ നഷ്ടപ്പെടുമെന്ന് ഞങ്ങളേക്കാളേറെ ബാക്കി എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ.

ഇത്തരം പദ്ധതികൾ വരുമ്പോൾ എവിടെയും ബന്ധങ്ങൾക്കും സൗഹൃദങ്ങൾക്കും ഉലച്ചിൽ തട്ടാറുണ്ട്. അത് പോലെ തെറ്റുധാരണകൾ, അനാവശ്യ മിസ്അണ്ടർസ്റ്റാൻഡിംഗ്സ് മുതലായവ ഉണ്ടാകും. ഒരു കാര്യം ശ്രദ്ധിക്കുക. ലോകത്ത് നടന്ന   ഭാഗികമോ/ പൂർണ്ണമോ ആയ സ്ഥലം അക്വയർഡ് പദ്ധതികളിൽ മനുഷ്യബന്ധങ്ങൾക്ക് എപ്പോഴും ഉലച്ചിൽ ഉണ്ടായിട്ടുണ്ട്.  എന്റെ അഭ്യർഥന, ബന്ധങ്ങൾ നില നിർത്താൻ എല്ലാവർക്കും ശ്രമിക്കാം.

ഒരു പിടി മണ്ണോ നട്ടുവളർത്തിയ ഒരു കായ്തയ്യോ വീടിന്റെ ഒരു ജനൽ പാളിയോ നഷ്ടപ്പെടുന്നതിന്റെ പ്രയാസം അതിന്റെ ഉടമസ്ഥനേ അറിയൂ. അത് റോഡിനായാലും ഗയിലിനായാലും മറ്റെന്തിന്  വേണ്ടിയായാലും ശരി.   അങ്ങിനെ നഷ്ടപ്പെടുന്നവരുടെ കൂടെയാണ് എന്റെ മനസ്സ്. അവരെ നോക്കി പരിഹസിക്കാൻ ഞാനില്ല.

2011 മുതൽ ഈ ഗെയിൽ കാര്യത്തിൽ എം.എ. മജിദിനെ പോലെയുള്ളവരോടൊപ്പം പ്രത്യക്ഷമായും പരോക്ഷമായും ഞാനും കുറെ പരിഹാസവും മോശം വാക്കുകളും കേൾക്കാറുണ്ട്, അതൊക്കെ പ്രതീക്ഷിച്ചതുമാണ്. അതും കൂടി ഇവിടെ പറയണമല്ലോ.

വാൽകഷ്ണം : ഒരു ഉത്തരേന്ത്യക്കാരൻ പറഞ്ഞത്.  രണ്ട് കുടുംബങ്ങൾ തമ്മിൽ ചെറിയ സൗന്ദര്യപ്പിണക്കം. കുറ്റം പറച്ചിൽ, മോശം പറച്ചിൽ. അയൽക്കാർ ആരും അത് നിർത്താൻ ശ്രമിച്ചില്ല. അയാളുടെ നാട്ടിൽ 4 വരി പാത വന്നു പോൽ. അന്ന് കടന്ന് പോയത് മുഖാമുഖം തല്ലുകൂടുന്ന ഈ രണ്ട് വീടുകൾക്കിടയിൽ കൂടി. പക്ഷെ, ആ പാത വന്നതോടെ അവിടെ വലിയ വിഭജനം നടന്നു. റോഡിനപ്പുറവും ഇപ്പുറവും എന്നും കണ്ടിരുന്നവർ, ബന്ധുക്കൾ, മിത്രങ്ങൾ എല്ലാം അതോടെ രണ്ടായി , പരസ്പരം കാണാതെയായി. പിന്നെ വല്ലപ്പോഴും പരസ്പരം വിടുകൾ സന്ദർശിക്കാൻ 10 കിലോ മീറ്റർ അപ്പുറമുള്ള Flyover കടന്ന് തിരിച്ച് വീണ്ടും 10 കിലോ മീറ്റർ ഇങ്ങോട്ട് യാത്ര ചെയ്യണമത്രെ. (സമാനമായ ഒരു നോവൽ ഞാൻ വായിച്ചിട്ടുമുണ്ട്)
വികസനങ്ങൾ ഇങ്ങനെയും ചില ചിത്രങ്ങൾ കീഴ്മേൽ മറിക്കാറുണ്ടെന്ന് കൂട്ടത്തിൽ പറയട്ടെ.

ബഹു. കാസർകോട് ജില്ലാ കലക്ടർക്ക് / , Pre : അസ്ലം മാവിലെ

ബഹു. കാസർകോട് ജില്ലാ കലക്ടർക്ക് ,
Pre : അസ്ലം മാവിലെ
വിഷയം: പട്ലയിലെ ജനവാസ കേന്ദ്രങ്ങളിൽ ഗയിൽ പൈപ്പ് ലൈനിടുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധ സംബന്ധമായത്

സാർ,

കേരളത്തിൽ കൂടി കടന്ന് പോകുന്ന ഗെയിൽ പൈപ്പ് ലൈൻ പദ്ധതിയെ കുറിച്ച് കേട്ടത് മുതൽ പട്ലവാസികൾ ആശങ്കയിലാണ്. കാരണം ജനവാസ കേന്ദ്രമായ ഞങ്ങളുടെ നാടായ പട്ലയുടെ  ഹൃദയ ഭാഗത്ത് കൂടിയാണ് ഈ പൈപ്പ് ലൈൻ മുന്നോട്ട് പോകുന്നത്.

2011 മുതൽ ഞങ്ങൾ ഇക്കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്തിക്കൊണ്ടിരിക്കുകയാണ്. അധികൃതരെ ഇതിന്റെ ഗൗരവം അറിയിക്കാൻ വേണ്ടി   വില്ലേജ് ആഫീസ് പിക്കറ്റിംഗ് മുതൽ വളരെ സമാധാനപരമായി നിരവധി സമരങ്ങൾ ചെയ്തിരുന്നു.

ബഹു. എം. എൽ. എ, അന്നത്തെ കളക്ടർ തുടങ്ങിയവർ ഉൾപെട്ട യോഗത്തിൽ കാസർകോട്ടുള്ള  ഗെയിൽ വിക്ടിംസിനോടും നാട്ടുകാരോടും ഉറപ്പ് നൽകിയത് ജനവാസ കേന്ദ്രത്തിൽ കൂടി ഗ്യാസ് പൈപ്പ് കൊണ്ട് പോകില്ല എന്നായിരുന്നു.

പട്ലയെ സംബന്ധിച്ചിടത്തോളം രണ്ട് ജമാഅത്ത് പള്ളികളുടെ ഇടയിൽ കൂടിയാണ് ഈ പൈപ്പ് ലൈനിന്റെ മാർക്കിംഗ് ഇട്ടിരിക്കുന്നത്. എല്ലാ ദിവസവും അഞ്ച് നേരം പട്ലവാസികൾ ഈ വഴിയിൽ കൂടിയാണ് ആരാധനാലയങ്ങളിലേക്ക് പോകുന്നത്. ആയിരകണക്കിന് വിദ്യാർഥികൾ പഠിക്കുന്ന പട്ല GHS സ്ക്കൂൾ, പട്ല ന്യൂ മോഡൽ സ്കൂൾ, പട്ല എം. എച്ച്. മദ്രസ്സ, പട്ല ഇസ്ലാഹി മദ്രസ്സ, പട്ല ഭഗവതി ക്ഷേത്രം തുടങ്ങി ഒരുപാട് സ്ഥാപനങ്ങൾ ഈ പൈപ്പ് ലൈനിന്ന്  വളരെ അടുത്താണ് സ്ഥിതി ചെയ്യുന്നത്. ചുറ്റുഭാഗത്തും നിരവധി വീടുകൾ, അതിന്നോടനുബന്ധിച്ചുള്ള അവശ്യ സൗകര്യങ്ങൾ,  കായ്കനികളും വരുമാനവും നൽകുന്ന വൃക്ഷങ്ങൾ തുടങ്ങിയവ വേറെയും.

നാട്ടുകാർക്ക് അന്നത്തെ ജില്ലാകലക്ടർ നൽകിയ ഉറപ്പ് ലംഘിച്ചു കൊണ്ട് 20 മീറ്ററിനകത്തുള്ള കമുക്, തെങ്ങ് തുടങ്ങി നിരവധി മരങ്ങൾ വെട്ടാൻ വേണ്ടി ഗെയിൽ അധികൃതർ ഇപ്പോൾ മാർക്കിട്ട് കഴിഞ്ഞു. ഇക്കഴിഞ്ഞ ഏഴ് വർഷങ്ങൾക്കിടയിൽ ഗെയിൽ പൈപ്പ് ലൈൻ റൂട്ട് മാപ് ബന്ധപ്പെട്ടവർ തദ്ദേശിയർക്ക് കാണിച്ചു കൊടുക്കുകയോ അറിയിപ്പായി  നോട്ട്സ് നൽകുകയോ ചെയ്തിട്ടില്ല. പത്ത് - പതിനഞ്ച് ദിവസം മുമ്പ് റൂട്ട് മാർക്കിടുവാൻ ഗെയിൽ ഉദ്യോഗസ്ഥർ വരുന്നതോട് കൂടിയാണ് നിർദ്ദിഷ്ട റൂട്ടിനെ കുറിച്ച് നാട്ടുകാർ അറിയുന്നത്  തന്നെ. 

എത്ര തന്നെ ഗെയിൽ ഉദ്യോഗസ്ഥർ ഞങ്ങളെ ബോധ്യപ്പെടുത്താൻ ശ്രമിച്ചാലും വാർത്താമാധ്യമങ്ങളിൽ നിന്ന് ഞങ്ങൾ മനസ്സിലാക്കിയ സത്യങ്ങൾ വാതക പൈപ്പ് ലൈൻ പരിസരങ്ങൾ ഞങ്ങൾക്ക് ഭീതി വർദ്ധിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അവിടെ ജോലി ചെയ്യുന്ന എഞ്ചിനീയർമാർ,  ടെക്നീഷ്യന്മാർ തുടങ്ങിയവർ പോലും വരും തലമുറക്ക് ഇത് ഭീഷണി തന്നെയാണെന്നാണ് സൂചിപ്പിക്കുന്നത്.

നിലവിൽ ജനസാന്ദ്രമല്ലാത്ത മറ്റു റൂട്ടുകൾ ഉണ്ടായിരിക്കെ, അവയെ കുറിച്ച് ആലോചിക്കാൻ അധികൃതർ തയ്യാറാകുന്നില്ല.   എങ്ങിനെ, ഏത് റൂട്ടിൽ, പൊതുജനം നിലവിൽ നേരിടേണ്ടി വരുന്ന നഷ്ടങ്ങൾ മാക്സിമം ഒഴിവാക്കി ലൈൻ എങ്ങിനെ ഡൈവേർട്ട് ചെയ്യാമെന്നൊക്കെ നാട്ടുകാരല്ല മറിച്ച് ഇതിന് നിയോഗിക്കപ്പെട്ട  ഉദ്യോഗസ്ഥമാരാണ് മുൻകൈ എടുത്ത് കൂടിയാലോചിക്കേണ്ടതും സമവായത്തിൽ എത്തേണ്ടതും.

വികസനത്തിന് എല്ലാവരെയും പോലെ പട്ലയിലെ നാട്ടുകാരും അനുകൂലമാണ്. പക്ഷെ, ഇത്തരം പ്രത്യാഘാതമുണ്ടായേക്കാവുന്ന  പദ്ധതികൾ  ജനവാസ കേന്ദ്രങ്ങളിലായാൽ പൗരന്മാർ എങ്ങിനെയാണതിനെ പിന്തുണക്കുക. കുടുംബ സ്വത്തായി വീതിക്കപ്പെട്ട സ്ഥലങ്ങളിൽ തല ചായ്ക്കാൻ  വീടെന്ന സ്വപ്നങ്ങൾ വരെ  ഇത് വഴി ഇല്ലാതായിരിക്കുന്നു. സ്വന്തം നാട് വിട്ട് ഞങ്ങൾ എവിടെ വീടെടുക്കും?

മുകളിൽ സൂചിപ്പിച്ച കാര്യങ്ങൾ അടിയന്തിര പ്രാധാന്യം  പരിഗണിച്ച് പട്ലയിലെ ജനവാസ കേന്ദ്രങ്ങളിൽ കൂടി കടന്ന് പോകുന്ന ഗെയിലിന്റെ വർക്ക് നിർത്തി ജനവാസമില്ലാത്ത ഭാഗങ്ങളിലേക്ക് മാറ്റി സ്ഥാപിക്കുവാൻ ബഹുമാനപ്പെട്ട കലക്ടർ സത്വര നടപടികൾ സ്വീകരിക്കണമെന്ന് വിനീതമായി അഭ്യർഥിക്കുന്നു.

SSLC ക്കാരേ.... രക്ഷിതാക്കൾ കൂടെ ഉണ്ടെന്നേയ് / അസ്ലം മാവില

SSLC ക്കാരേ....
രക്ഷിതാക്കൾ
കൂടെ ഉണ്ടെന്നേയ്

അസ്ലം മാവില

നാളെ SSLC ഫലം വരും. അഞ്ച് ലക്ഷത്തിച്ചില്ലാനം കുട്ടികളുടെ ഫലം നാളെ അറിയും.  നന്നായി എഴുതിയെന്ന് ആർക്കൊക്കെ ബോധ്യമുണ്ടോ (ലാ ഷക്ക ഫീ) അവർക്ക് ഉയർന്ന മാർക്കു കിട്ടുകയും ചെയ്യും.

ഇനി പഠനത്തിൽ പിന്നോക്കം നിൽക്കുന്നവർ തങ്ങൾക്ക് മാർക്ക് കുറച്ച് കിട്ടി എന്ന് വെച്ച് അതോടെ ഒടുക്കം നാൾ എടുക്കുകയൊന്നും ഇല്ല. ഇനി എത്ര എത്ര പരീക്ഷകൾ ബാക്കി കിടക്കുന്നു !  അത് കൊണ്ട് ആരും ഇന്നും നാളെയും ടെൻഷനടിക്കാനും നിക്കണ്ട ഉറക്കമൊഴിച്ചിടാനും നിക്കണ്ട.

  95 ന്  മുകളിലാണ് SSLC വിജയശതമാനം പൊതുവെ. ചില സ്കൂളിൽ ഏറിയും കുറഞ്ഞുമിരിക്കും. അത് കൊണ്ട് ഏകദേശം കുട്ടികളും ഉന്നത പഠനത്തിന് യോഗ്യത നേടും. അവരെ ഉൾക്കൊള്ളാൻ കേരളത്തിൽ ക്ലാസ്സ് മുറികളുണ്ടോ എന്നേ വിഷയമായി വരുന്നുള്ളൂ.

മാർക്ക് കുറഞ്ഞതിന്റെ പേരിൽ കുട്ടികൾ സമ്മർദ്ദത്തിലാകാറുണ്ട്. ചില രക്ഷിതാക്കളും ബന്ധുക്കളും അങ്ങിനെ ഒരു സാഹചര്യവുമുണ്ടാക്കിക്കളയും.  അതിനൊന്നും ഇനി പ്രസക്തിയില്ല. SSLC യിൽ മാർക്ക് കുറഞ്ഞാൽ +2 വിൽ നല്ല മാർക്ക് എടുക്കാം. അങ്ങിനെ മാർക്ക് വാരുന്ന ഒരു പാട് പിള്ളേരുണ്ട്.

Be happy , SSLC റിസൾട്ട് വരുമ്പോൾ ജയിച്ചോനും ഗ്രേഡ് കുറഞ്ഞോളും എല്ലാവരും സന്തോഷത്തിലായിരിക്കുക. ഏറ്റവും കുറഞ്ഞത്,  മാതാപിതാക്കൾ അവരവരുടെ മക്കളുടെ കൂടെ ഉണ്ടാകുക, സന്തോഷത്തിൽ പങ്ക് ചേരാൻ മാത്രമല്ല, സമാധാനിപ്പിക്കാനും ഉണ്ടാകണം.

നന്മകൾ , മുൻകൂറായി.
ആശംസകൾ, ഒരു നാൾ മുന്നെ.
Best of luck, in advance

അവസാന ചാൻസ് നമ്മുടെ ന്യായം പറയാൻ ഗെയിലിനെ ബോധ്യപ്പെടുത്താൻ ഒന്നിച്ചിറങ്ങുക / അസ്ലം മാവില

അവസാന ചാൻസ്
നമ്മുടെ ന്യായം പറയാൻ
ഗെയിലിനെ ബോധ്യപ്പെടുത്താൻ
ഒന്നിച്ചിറങ്ങുക

അസ്ലം മാവില

ഗെയിൽ വിഷയം പഞ്ചായത്തംഗം മജീദിന്റെ നേതൃത്വത്തിൽ ബഹു. കലക്ടറെ ബോധ്യപ്പെടുത്തി. പട്ലയുടെ ആശങ്ക അറിയിച്ചു. ജനവാസങ്ങളിൽ കൂടിയാണ് റൂട്ട് മാർക്കിട്ടതെന്ന് പറഞ്ഞു. പള്ളിയും പള്ളിക്കൂടങ്ങളും വീടും പറമ്പുമുണ്ടെന്ന് നിവേദനത്തിൽ സൂചിപ്പിച്ചു. വികസനത്തിന് നാട്ടുകാർ എതിരല്ലെന്നും പറഞ്ഞു. 

ഇപ്പോൾ മാർക്കിട്ടിരിക്കുന്ന നാടിന്റെ ഹൃദയത്തിന് കുറുകെയാണ്. ബന്ധപ്പെട്ടവർ വരണം, റവന്യൂ ഉദ്യാഗസ്ഥരും ഗെയിലന്മാരും വന്ന് പരിശോധിക്കണം. നിലവിലെ റൂട്ട് റദ്ദ് ചെയണം. ആർക്കും ഉപദ്രവമില്ലാത്ത ഭാഗത്ത് കൂടി കൊണ്ട് പോകുന്നതിനെ കുറിച്ച് കലക്ടർ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകണം - ഇതാണ് പ്രതിനിധി സംഘം കലക്ടറെ നേരിൽ കണ്ട് അഭ്യർഥിച്ചത്.

നമ്മളാരും പറയുന്നില്ല ഗെയിൽ പദ്ധതി ഉപേക്ഷിക്കുമെന്ന്. പക്ഷെ, പട്ല പോലുള്ള ജനവാസ കേന്ദ്രങ്ങളിൽ കടന്നു പോകുമ്പോൾ ഗെയിലന്മാർ അൽപമെങ്കിലും ദയവും കരുണയും മനുഷ്യത്വവും കാണിക്കേണ്ടിയിരുന്നില്ലേ ? ഇത്ര മാത്രമേ നാട്ടുകാർ പറഞ്ഞിട്ടുള്ളൂ.

അനുകൂലമായ പ്രതികരണമാണ് ബഹു. കലക്ടറിൽ നിന്നുണ്ടായിട്ടുള്ളതെന്ന് മജീദിന്റെ വോയിസ് നോട്ടിൽ നിന്ന് വ്യക്തം. എം. എൽ. എ യുടെ സന്ദർഭോചിതമായ ഇടപെടലും ആ കൂടിക്കാഴ്ച കുറച്ച് കൂടി  ഫ്രണ്ട്ലി ആയി.

ശരി. ഇതൊക്കെ ശരിയാണ്. ഇതും കേട്ട് ഗെയിലുകാർ നിലപാട് മാറ്റുമെന്ന് കാത്ത് കുത്തിയിരുന്നാൽ നമ്മുടെ കാര്യം നടക്കില്ല. അവസാനത്തെ ചാൻസാണിത്.  ഇനിയെങ്കിലും നാട്ടുകാർ  എല്ലാവരും ഒറ്റക്കെട്ടായിറങ്ങുക. എത്രയോ വീഡിയോ ക്ലിപ്സ്  കണ്ടു, കാണുന്നു. പേപ്പർ കട്ടിംഗ് ദിവസവും കിട്ടുന്നു, വായിക്കുന്നു. എല്ലാം പൈപ്പ് ലൈനുമായി ബന്ധപ്പെട്ടത്. എന്നിട്ടും ഏപ്രിൽ 30 ന് യോഗം ചേർന്നപ്പോൾ ആൾക്കാർ കൂടിയ ഫോട്ടോ കണ്ടല്ലോ. അങ്ങനെ ഇനി ആകരുത്. ആരാന്റെ പ്രശ്നമല്ല, നമ്മുടെ പ്രശ്നമാണിത്. ഒത്തുനിന്നാൽ ഈ ഐക്യം കണ്ട് അധികൃതർ മാറിച്ചിന്തിക്കും. പുലി ഇറങ്ങിയിരിക്കെയാണ് ജoഗ്രത കാണിച്ചു നാട്ടുകാരിറങ്ങേണ്ടത്. അതിന്റെ പണിയും കഴിഞ്ഞ് നാശനഷ്ടവുമുണ്ടാക്കി നാട് മണ്ടിയ ശേഷം,  നാട്ടുകാർ ഇറങ്ങിയിട്ടെന്ത് കാര്യം ? കിം ഫലം ?

അത് കൊണ്ട് ഈ ചാൻസെങ്കിൽ ഇത് , എല്ലാവരും ഒന്നിച്ചിറങ്ങുക. ഗെയിലധികൃതരും ജില്ലാധികാരികളും കാണട്ടെ - പട്ലക്കാർ ഒഗ്ഗട്ടാണ്, അവർ പറയുന്നത് ന്യായവുമാണ് എന്ന്. 

ഗെയിൽ : കലക്ട്രേറ്റിൽ ശനിയാഴ്ച

ഗെയിൽ :
കലക്ട്രേറ്റിൽ
ശനിയാഴ്ച (5/5/18)
രാവിലെ 10 മണിക്ക്
യോഗം വിളിച്ചു

ശനിയാഴ്ച രാവിലെ 10 മണിക്ക് കലക്ട്രേറ്റിൽ യോഗം വിളിച്ചിട്ടുണ്ട്. കൃത്യസമയത്ത് പട്ലക്കാർ എത്തുക.

ലാൻഡ് അക്വിസിഷൻ (സ്ഥലം ഏറ്റെടുക്കൽ ) വിഭാഗം ഡെപ്യൂട്ടി കലക്ടറാണ് വിക്ടിംസിനോട് വരാൻ  വേണ്ടി ആവശ്യപ്പെട്ടിട്ടുള്ളത്. 

പട്ലപ്രദേശത്ത് ഇപ്പോൾ പൈപ്പ്ലൈൻ സ്ഥാപിക്കാൻ മാർക്കിട്ടിരിക്കുന്ന സ്ഥല ഉടമകൾ നിർബന്ധമായും സംബന്ധിക്കുക. സ്ഥലത്തിന്റെ സർവ്വേ നമ്പരും കയ്യിൽ കരുതണമെന്ന നിർദ്ദേശവുമുണ്ട്.

വിഷയം ഉദ്യോഗസ്ഥരെ മുമ്പിൽ അവതരിപ്പിക്കുവാൻ സാമുഹൃ പ്രവർത്തകരും ഉണ്ടാകണമെന്നും അഭ്യർഥിക്കുന്നു.

എം. എ. മജിദ്
വാർഡ് മെമ്പർ,
മധൂർ പഞ്ചായത്ത്

പട്ലയുടെ എസ്. എസ്. എൽ. സി- വിജയം / അസ്ലം മാവില

പട്ലയുടെ
എസ്. എസ്. എൽ. സി-
വിജയം

അസ്ലം മാവില

രണ്ട് പെൺകുട്ടികൾ ഓരോ വിഷയത്തിൽ തോറ്റത് കൊണ്ട് മാത്രം SSLC വിജയം 100 % നഷ്ടപ്പെട്ടെങ്കിലും ശ്രദ്ധേയമായ വിജയമാണ് പട്ല സ്കൂളിന്റെത്. (98 . 18 % )

ടോട്ടൽ പരീക്ഷ എഴുതിയത് 110 പേർ ; ഉയർന്ന വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത് 108 പേരും.

ഇതിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയവരുണ്ട്, 2 പെൺകുട്ടികൾ. ഒരു A+ കുറഞ്ഞവരുണ്ട്,  2 പേർ, അതും പെൺകുട്ടികൾ. 8 A+ , 7 A+, 6 A+ കിട്ടിയവർ ഒരു പാടുണ്ട്, അധികവും പെൺപിള്ളേർ തന്നെ.

പട്ല സ്കൂളിന്റെ ഈ അസൂയാർഹമായ വിജയത്തിൽ കുട്ടികളും അധ്യാപകരുമോടൊപ്പം രക്ഷകർതൃ സമിതിയും സ്കൂൾ മാനേജ്മെന്റ് കമ്മറ്റിയും അഭിനന്ദനമർഹിക്കുന്നു.  എല്ലവരുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണീ വിജയം.

സ്വാഭാവികമായും നൂറ്റിച്ചില്ലാനം വരുന്ന കുട്ടികളിൽ ഒന്നു രണ്ട് പേർ ഒരു വിഷയത്തിൽ പരാജയപ്പെടുമ്പോൾ സ്കൂളുമായി സൗഹൃദമുള്ളവർക്ക് നൂറ് മേനി നഷ്ടപ്പെട്ടതിന്റെ വല്ലായ്ക ഉണ്ടാവുക സ്വാഭാവികം. ഇക്കഴിഞ്ഞ മാസം വിരമിച്ച കുമാരി റാണി ടീച്ചറുടെ വലിയ ആഗ്രഹത്തിന് മങ്ങലേറ്റെങ്കിലും 1. 82 % പരാജയം അത്ര വലിയ വിഷയമല്ലെന്ന് തോന്നുന്നു. നമുക്ക് നൂറ് മേനി തന്നെ.

എല്ലാവർക്കും അഭിനന്ദനങ്ങൾ !
മിസ്സായ പേപ്പർ രണ്ട് കുട്ടികളും സേ പരീക്ഷയിൽ എഴുതി എടുക്കണം, അതോടെ സാങ്കേതികതയുടെ നൂറ്മേനിക്കുള്ള നൂലിഴദൂരവും കുറയുകയും ചെയ്യും. 

അഭിനന്ദനങ്ങൾ, മറ്റു സ്കൂളുകളിൽ നിന്നും വിജയിച്ച പട്ലയുടെ മക്കൾക്കും !

ഉപരിപഠനത്തിനാവശ്വമായ മാർഗ്ഗ നിർദ്ദേശങ്ങളും മറ്റും മറ്റും PYF ഏറ്റെടുത്ത് ചെയ്യണം. അതിങ്ങനെ ഇടക്കിടക്ക് ഉണ്ടാകണം. ടെക്സ്റ്റായും വോയ്സായും. പുറത്ത് നിന്നുള്ള എക്സ്പേർട്ട് തന്നെ വേണമെന്നില്ല. നിലവിലുള്ള വായനാശ അതിനായി HELP DESK ആയി ഉപയോഗിക്കാമല്ലോ.

ചിലത് സൂചിപ്പിച്ചെന്നേയുള്ളൂ. ഇതിലും നല്ല നിർദ്ദേശങ്ങൾ പലർക്കുമുണ്ടാകാം.

നന്മകൾ !
ശുഭരാത്രി !

ഇപ്പോൾ A+ കിട്ടിയാലും* *ചൊറെയാണല്ലോ ?* / അസ്ലം മാവില

*ഇപ്പോൾ A+ കിട്ടിയാലും*
*ചൊറെയാണല്ലോ ?*
അസ്ലം മാവില
SSLC പരീക്ഷാ ഫലം വന്നാൽ ഓൺലൈൻ മീഡിയകളിൽ ചെലവില്ലാതെ കറങ്ങുന്ന ചില എഴുത്തുകളുണ്ട്. എന്തെന്നോ ? മികച്ച വിജയം നേടിയവരെ ഒന്നാക്കുക. അവരെ അഭിനന്ദിച്ചവരെ ഒന്ന് കൊട്ടുക.
എന്റെ കുട്ടിക്ക് ഫുൾ A+ കിട്ടാത്തതിനോ അതിന്റെ പകുതി കിട്ടാത്തതിനോ, ഇതൊക്കെ കിട്ടിയവർ എന്ത് പിഴച്ചു ? ഏത് രക്ഷിതാവും ആഗ്രഹിക്കുക മക്കൾ നല്ല മാർക്ക് നേടണമെന്നല്ലേ ? അവർ അഭിനന്ദനത്തിന് അർഹരല്ലേ ? കൂടുതൽ പഠിച്ചവർക്ക് കൂടുതൽ വിഷസിന് അർഹതയില്ലേ ?
എന്ന് വെച്ച് മാർക്ക് കുറഞ്ഞവരോ A+ കുറഞ്ഞവരോ ആരും തന്നെ അഹഹേളിക്കപ്പെടുന്നുണ്ടോ ? ഇല്ലല്ലോ.  ചിലർക്ക് കളിയിലായിരിക്കും താത്പര്യം. അവർ അതിൽ മികച്ച പ്രകടനം നടത്തുമ്പോൾ പൂവും ലൈക്കും അങ്ങിനെ വരും. സേവന പ്രവർത്തനങ്ങളിൽ സജിവമായവർ ആ സന്ദർഭങ്ങളിൽ പ്രശംസക്കർഹരാകും. ഇപ്പോൾ തൽക്കാലം SSLC വിജയികൾ പ്രശംസിക്കപ്പെടട്ടെ, A+ കൂടുതൽ കിട്ടിയവർക്ക് കൂടുതൽ പുഗ്ഗ് നൽകട്ടെ.
എന്നാൽ പിന്നെ SSLC ജയിച്ചവൻ ഉന്നത പoനത്തിന് അപേക്ഷിക്കുമ്പോൾ,  അവന് ഇഷ്ടപ്പെട്ട സ്കൂളിൽ ഇഷ്ടമുള്ള സ്ട്രീം തെരഞ്ഞെടുക്കാൻ  പൊതു മെറിറ്റിൽ എന്ത് മാനദണ്ഡമാണ് നോക്കേണ്ടത് - ചേലോ? ചന്തമോ ? വെളുക്കെച്ചിരിയോ േ അതല്ല കൂടുതൽ മാർക്കോ ?  മാർക്ക് ആണെങ്കിൽ, ആ മാർക്ക് നന്നായി സ്കോർ ചെയ്തവർ അളവിൽ കവിഞ്ഞ പ്രശംസയൊക്കെ കിട്ടിയെന്ന് വരും.

SSLC യിൽ ഉന്നത മാർക്ക് ലഭിച്ചവരേ, നിങ്ങൾ അവര് പറഞ്ഞു, ഇവര് പറഞ്ഞതൊന്നും നോക്കണ്ട'  എല്ലാ പ്രശംസക്കും നൂറുവട്ടം നിങ്ങൾ അർഹരാണ്. 

ഗെയിൽ : ഇന്നത്തെ യോഗ സന്ദേശം /അസ്ലം മാവില

ഗെയിൽ :
ഇന്നത്തെ
യോഗ സന്ദേശം
അസ്ലം മാവില
ഇന്ന് കലക്ട്രേറ്റിൽ യോഗം '.  ഡെപ്യൂട്ടി കലക്ടറായിരുന്നു യോഗത്തിനെത്തിയവരെ അഭിസംബോധന ചെയ്തതും, ജനങ്ങളെ കേട്ടതും മീറ്റിംഗ് നിയന്ത്രിച്ചതും. 
പ്രധാനമായും വിക്ടിംസിനെയാണ് മീറ്റിംഗിന് അവർ വിളിച്ചത് , അവരുടെ നിലപാടുകൾ അറിയാനാകണം. സർവ്വേ നമ്പർ കൊണ്ട് പോകണമെന്ന നിർദ്ദേശവുമുണ്ടായിരുന്നല്ലോ.
പക്ഷെ, ഇക്കുറി നാട്ടിൽ നിന്നും ഒരു പാട് പേർ യോഗത്തിനെത്തി. കാരണം  ഇത് വിക്ടിംസിന്റെ മാത്രം വിഷയമല്ല, അവരുടെ മാത്രം പ്രശ്നവുമല്ല. ഒരു നാടിന്റെ മൊത്തം ഇഷ്യു ആണ് .
ഇക്കഴിഞ്ഞ രണ്ടാം തിയതി വാർഡ് മെമ്പർ എം.എ. മജിദിന്റെ നേതൃത്വത്തിൽ കലക്ടറെ കണ്ട് ബോധിപ്പിച്ചത്, ജനവാസ കേന്ദ്രത്തിൽ കൂടി ഗെയിലന്മാർ  മാർക്കിട്ട  ലൈൻ മാറ്റണമെന്നായിരുന്നു. അത് തന്നെയാണ് നാട്ടുകാരുടെ മൊത്തം വികാരം. അതിന്റെ ബാക്കിയായിട്ടാണ് ഇന്ന് നടന്ന യോഗം. അതും കലക്ടറുടെ നിർദ്ദേശ പ്രകാരവും.
ഗെയിലന്മാർ പാടിയത് തന്നെയാണ് ഇന്നും പാടിയത്. 2011 മുതൽ ഇന്നേ വരെയുള്ള നാട്ടുകാരുടെ നിലപാട് അവരറിഞ്ഞില്ലെന്നോ ?
നിലപാട് ഒന്നാണ്. ബാത് ഏകി ഹേ. എപ്പോഴൊക്കെ യോഗം വിളിച്ചോ അപ്പോഴൊക്കെ നാട്ടുകാരാ അഭിപ്രായം  മുഖം നോക്കി കനപ്പിച്ച് പറഞ്ഞിട്ടുമുണ്ട്. 
തീർച്ചയായും ഇന്നത്തെ യോഗത്തിൽ വെച്ചുണ്ടായ വിക്ടിംസിന്റെയും സാമൂഹ്യ പ്രവർത്തകരുടെയും വികാരം ഡെപ്യൂട്ടി കലക്ടർ മനസ്സിലാക്കി കാണുമെന്ന് കരുതുന്നു. എന്താണ് ഇതിനുള്ള റെമെഡിയെന്ന്  അനുഭവസ്ഥരും പരിചയസമ്പന്നരുമായ ആ ഉന്നത ഉദ്യോഗസ്ഥർ കണ്ടെത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
ഞങ്ങൾ പറയുന്നത്  ഉദ്യോഗസ്ഥർ ഇനിയെങ്കിലും പട്ല സന്ദർശിക്കണം. മധൂർ പഞ്ചായത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശം. അതൊന്ന് കാണണം. 700 ലധികം വീടുകൾ മാത്രം ഇവിടെയുണ്ട്.
ഗയിലന്മാർ പലതും പറയും. അവർ ഇന്ന്  ഇവിടെ പണി കഴിഞ്ഞാൽ,  നാളെ ബാക്കിയുള്ള പൈപ്പിടാൻ അടുത്ത നാടും തേടി ഇവിടന്ന് വിടും. നാട്ടുകാർക്ക് എവിടെയും പോകാൻ സാധിക്കില്ലല്ലോ.  ഇവിടത്തെ നല്ലേം ബെട്ക്കും ഞങ്ങൾ തന്നെയല്ലേ കണ്ട് സഹിക്കേണ്ടത് ?
ഇന്നത്തെ യോഗത്തിനെത്താൻ നാട്ടുകാർ കാണിച്ച ശുഷ്കാന്തിയും താത്പര്യവും വരും നാളുകളിലും ഉണ്ടാകണം. കക്ഷി ഭേദമന്യേ എല്ലാവരും --'നിയുമൊന്നിച്ചുണ്ടാകണം. നാം ശബ്ദിക്കുന്നത് ഇങ്ങനെയാകണം.
കാത്തിരിക്കുകയാണ് ഇന്നത്തെ യോഗത്തിലുണ്ടായ ജനവികാരത്തോട് എങ്ങിനെയാണ് അധികൃതർ പോസിറ്റീവായി സമിപിക്കുന്നതെന്ന് അറിയാൻ. 

ജനവാസ കേന്ദ്രങ്ങൾ ഒഴിവാക്കിയുള്ള ഏത് പൈപ്പിടലിനും നാട്ടുകാർ ഓ . കെ. ആണ് എന്നാണ് ഒന്നൊന്നര മണിക്കൂർ  കലക്ട്രേറ്റിൽ ചേർന്ന യോഗത്തിലെ ആകെത്തുക. ഇത് വേണ്ടപ്പെട്ടവർ കണ്ണ് തുറന്ന് കാണുമെന്ന് കരുതാം.  

കർണ്ണാടക ഡയറി / അസ്ലം മാവില


  കർണ്ണാടക ഡയറി

അസ്ലം മാവില

തെരഞ്ഞെടുപ്പിന്
ഇനി രണ്ട് നാൾ ബാക്കി
എല്ലാ കണ്ണുകളും
കർണ്ണാടകയിലേക്ക്

സ്വതന്ത്ര്യാനന്തര  ചരിത്രത്തിൽ കർണ്ണാടക ഇത്രമാത്രം ജനശ്രദ്ധ പിടിച്ചു പറ്റിയിട്ടില്ല. ഈ തെരഞ്ഞെടുപ്പിനോളം വലിയ കോലാഹലം വേറെങ്ങുമുണ്ടായിട്ടുമില്ല.

ലോകത്തുള്ള മുഴുവൻ ഇന്ത്യക്കാരും ആകാംക്ഷ പൂർവ്വം ഉറ്റു നോക്കുന്ന തെരഞ്ഞെടുപ്പാണ് കർണടകയിൽ മറ്റന്നാൾ നടക്കുന്നത്. ഒരേ സമയം ബി. ജെ.പി. ക്കും കോൺഗ്രസിനുമിത് ജീവന്മരണ പോരാട്ടമാണ്.

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി  നേരിട്ടാണ് ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നിയന്ത്രിക്കുന്നത്. കർണ്ണാടകയുടെ ഓരോ ഇടവഴിയുമറിയാമെന്ന രൂപത്തിലാണ് രാഹുൽ പര്യടനം നടത്തിയത്. ബി.ജെ .പി . അധ്യക്ഷൻ അമിത് ഷായും കർണ്ണാടകയിൽ നിന്ന് അരക്കാതം മാറി നിന്നിട്ടില്ല.

മെയ് ഒന്നിന് വന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോഴും പ്രചാരണത്തിൽ നിന്ന് - ഒന്നുകിൽ കർണ്ണാടകയിൽ , അല്ലെങ്കിൽ ട്വിറ്ററിൽ. വിഷയം ഒന്ന് തന്നെ.

കേന്ദ്രത്തിൽ അഞ്ച് കൊല്ലം തികക്കാൻ പോകുന്ന മോദി  ഡൽഹിയിരുന്ന് എന്ത് ജനസേവനമാണ് ചെയ്തതെന്ന സിവരാമയ്യയുടെ ചോദ്യത്തിന് മോദിയുടെ ഉത്തരം പറയാത്ത മറു ചോദ്യമുണ്ട് - അഞ്ച് കൊല്ലം തികച്ച കർണ്ണാടകയിൽ കോൺഗ്രസ് ചെയ്തതെന്തേ  പറയാത്തതെന്ന് .

കേന്ദ്രത്തിൽ ഭൂരിപക്ഷം ലഭിച്ചു തന്റെ പാർട്ടിയും പൊതുജനങ്ങളും പ്രധാനമന്ത്രി ആകണമെന്ന് ആവശ്വ പെട്ടാൽ ആ പദവി സ്വീകരിക്കുമെന്ന രാഹുൽ ഗാന്ധിയുടെ ഏറ്റവും പുതിയ പ്രസ്താവനയാണ് ഇപ്പോൾ സംസാരം. കോൺഗ്രസിന് ' ഒറ്റ കുടുംബവാഴ്ചയെ കുറിച്ച് മാത്രം ആലോചിക്കാനെ ഇപ്പോഴും സമയമുള്ളൂ എന്ന പരിഹാസ ശരവുമായി മോഡിയും പിന്നാലെ ഉണ്ട്.

സിദ്ധാരാമയ കമ്മീഷൻ പറ്റിയാണ് പദ്ധതികൾ നടപ്പാക്കുന്നതെന്ന മോഡിയുടെ ആരോപണം മറ്റൊരു വിവാദത്തിലേക്ക് തിരികൊളുത്തി കഴിഞ്ഞു. മോഡി മാപ്പ് പറയണം, ഇല്ലെങ്കിൽ 100 കോടി മാനനഷ്ടകേസ് നേരിടാൻ തയ്യാറാവാനാണ് പ്രധാന മന്ത്രിയോട് കർനണാടക മുഖ്യമന്ത്രിയുടെ ആവശ്യം.

ഇങ്ങിനെ ഉഷിരൻ പ്രസ്താവനയും അതിലും മുനയുള്ള ട്വീറ്റുമായി കന്നഡ രാഷ്ട്രിയം കൊടുമ്പിരികൊള്ളേ ഇരു പാർട്ടികളിലെയും പ്രദേശിക നേതാക്കളും പ്രവർത്തകരും പാർട്ടി വിട്ട് മറ്റൊരു പാർട്ടിയിൽ ചേക്കേറുന്നത് പാർട്ടി നേതൃത്വങ്ങൾക്ക് വലിയ തലവേദനയായി മാറിയിരിക്കുകയാണിപ്പോൾ.
ഏറ്റവുമധികം കൊഴിഞ്ഞ് പോക്ക് ബി.ജെ.പി.യിൽ നിന്ന് തന്നെ.

കണക്കിൽ പെടാത്ത പണവും പണ്ടവും തിര കമ്മീഷൻ പിടിച്ചെടുക്കുന്നു. ലക്ഷക്കണക്കിന് കാശ് കർണ്ണാടകയിൽ കണ്ണ് വെച്ചിട്ട് ഒഴുകി എത്തുന്നു പോൽ.

രാജരാജേശ്വരി മണ്ഡലത്തിൽ ഒരു ഫ്ലാറ്റിൽ നിന്ന് പത്തായിരത്തിനടുത്ത് ഒറിജിനൽ വേട്ടേർസ് ഐ ഡിയാണ് പിടിച്ചെടുത്തത്. ഇവിടെ തെരഞ്ഞെടുപ്പ് മാറ്റിവെക്കാൻ ദളും ബി.ജെ. പിയും ആവശ്യവുമായി വന്നു കഴിഞ്ഞു.

ഇന്നത്തോടെ പരസ്യ പ്രചാരണം തിരും. മെയ് 12നാണ് ഇലക്ഷൻ. ഒന്നര ലക്ഷം ഉദ്യാഗസ്ഥരുടെ നിയന്ത്രണത്തിൽ വോട്ടെടുപ്പ് നടക്കും.50,000 അർധസൈനിക വിഭാഗം നിരത്തിലിറ ങ്ങും. അഞ്ഞൂറിലധികം കമ്പനി പട്ടാളക്കാർ സദാ ജാഗരൂകരായുണ്ടാകും.

പ്രചരണത്തിൽ ഇപ്പോൾ കോൺഗ്രസ് വളരെ മുന്നിലാണ്. പുതിയ എക്സിറ്റ് പോൾ പ്രവചനവും കോൺഗ്രസിന് ആവേശം നൽകുന്നത് തന്നെ.

ചിത്രത്തിൽ നിന്ന് യെദിയൂരപ്പ മാഞ്ഞു പോകുന്നത് പോലെ തോന്നുന്നു. സിദ്ധാരാമയ അതിശക്തമായി പ്രചരണ രംഗത്തുണ്ട്. മോദിക്ക് മറുപടി മുഴുവൻ നൽകുന്നതും അദ്ദേഹം തന്നെ.

തെരഞ്ഞടുപ്പിന് 2 നാൾ ബാക്കിയിരിക്കെ രണ്ട് ചോദ്യമാണ് - സിദ്ധാരാമയ്യയെ രണ്ടാം മുഴത്തിന് പൊതുജനം വിടുമോ ? കന്നഡ നാട്ടിൽ കാവിക്കൊടി പാറുമോ ?

അഭിനന്ദനങ്ങൾ +2 വിജയിച്ച പട്ലയിലെ കുട്ടികൾക്ക് / അസ്ലം മാവില

അഭിനന്ദനങ്ങൾ
+2 വിജയിച്ച
പട്ലയിലെ കുട്ടികൾക്ക്

അസ്ലം മാവില

കാസർകോട് ജില്ലയിലെ വിവിധ സ്ക്കൂളുകളിൽ ഇക്കഴിഞ്ഞ 2 വർഷം +2 പഠനം നടത്തി ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയ പട്ലയിലെ മുഴുവൻ കുട്ടികളെയും അഭിവാദ്യം ചെയ്യുന്നു.  നിങ്ങളെ സാകൂതം നിരീക്ഷിക്കുന്ന വ്യക്തികളിൽ ഒരാളെന്ന നിലയിൽ  നിങ്ങളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും സന്തോഷത്തിൽ ഞാനും പങ്ക് ചേരുന്നു.

അപുർവ്വം ചില കുട്ടികൾ ഉന്നത മാർക്ക് നേടി; ചിലർക്ക് തലനാരിഴയ്ക്ക് ഉയർന്ന നഷ്ടപെട്ടിട്ടുമുണ്ട്. എങ്ങിനെയായാലും EHS നേടിയ മുഴുവൻ കുട്ടികളും തുടർ പഠനങ്ങളിൽ ശ്രദ്ധ കാണിച്ചേ തീരൂ. എങ്കിലേ നമ്മുടെ സ്വപ്ന സമാന ലക്ഷ്യം കൈ വരിക്കാൻ സാധിക്കൂ.

എപ്പോഴും നമ്മുടെ ശ്രദ്ധാകേന്ദ്രം പട്ല സ്കൂളാണല്ലോ. അവിടെത്തെ ജയ പരാജയങ്ങൾ മറ്റെന്തിനേക്കാളും നമുക്ക് വലുതുമാണ്. അവിടെ പഠിക്കുന്ന കുട്ടികൾക്ക് അത്ര ഗൗരവത്തിൽ മനസ്സിലാകില്ലെങ്കിലും, അങ്ങിനെ ഒരു അറ്റാച്ച്മെന്റാണ് നാട്ടുകാർക്ക് മുഴുവൻ ആ സ്കൂളിനോട്.

പട്ല സ്കൂളിലെ  ഇപ്രാവശ്യത്തെ വിജയശതമാനം കഴിഞ്ഞ വർഷത്തേക്കാൾ ഒന്നര ശതമാനമാണ് കൂടിയിട്ടുള്ളത്.

കൊമേഴ്സിൽ നല്ല വിജയശതമാനം.. 58ൽ 50 പേർക്ക് വിജയം. 86 + ശതമാനം. സയൻസിൽ അത്ര ഇല്ല. 46 ൽ 25 പേർ മാത്രം. 54 +  ശതമാനം.  ശരാശരി 72 ശതമാനം.

ഒരേ സ്കൂളിൽ ഈ രണ്ട് ബാച്ചുകളിൽ എന്ത് കൊണ്ടാണ് ഇത്ര വലിയ വ്യത്യാസം വരുന്നതെന്ന് അക്കാഡമിഷ്യൻസായ അധ്യാപകരും വിദ്യാഭ്യാസ പ്രവർത്തകരും രക്ഷകർതൃ സമിതിയും കൂട്ടായി ആലോചിക്കുന്നതോടൊപ്പം ചരിഹാരവും കാണണം. ചില അസൗകര്യങ്ങൾ അവിടെ ഉണ്ട്. ശരിയാണ്, ലാബ് ഫെസിലിറ്റീസ് കുറവാണ്. അത് മാത്രം  പറഞ്ഞൊഴിയാതെ, വേറെന്തൊക്കെ അധ്യാപകരുടെ ഭാഗത്ത് നിന്നും കുട്ടികളുടെ ഭാഗത്ത് നിന്നും ചെയ്യേണ്ടതുണ്ടെന്ന് കൂടി ചർച്ച ഉണ്ടാകണം. സയൻസ് കുട്ടികൾക്ക് 100 % വിജയിക്കാൻ പറ്റുമെന്ന  ആത്മവിശ്വാസമുണ്ടാക്കുന്ന ഒരന്തരീക്ഷം ഒരുക്കാൻ യുദ്ധകാലടി സ്ഥാനത്തിലും ദീർഘകാലടി സ്ഥാനത്തിലും നടപടി ക്രമങ്ങൾ ഉണ്ടാകട്ടെയെന്ന് നമുക്ക് ആശിക്കാം.

NHS സ്റ്റാറ്റസുള്ള കുട്ടികളോട് പറയാൻ ഇത്രമാത്രം. അത് ഞാൻ നേരത്തെ പറഞ്ഞതുമാണ്. ഇതോടെ "ഉട്ക്കന്നാൾ എട്ത്ത്റ്റ്ല". (കൈ) വിട്ട പേപ്പറുകൾ ഉടനെ എഴുതി എടുക്കുക. ഉഴപ്പി നടന്നാൽ മാർക്ക് വെറുതെ തരുമെന്ന് ആരും കരുതരുത്.

നന്മകൾ !
ശുഭരാത്രി !

PYF നോട്* ' ' *സമാന കൂട്ടായ്മകളോട്* /അസ്ലം മാവില

*PYF നോട്* ' '
*സമാന കൂട്ടായ്മകളോട്*
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

അസ്ലം മാവില
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

പട്ല GHSS SMC ചെയർമാൻ സൈദ് പോസ്റ്റ് ചെയ്ത SSLC റിസൾട്ട് അറിഞ്ഞ കുട്ടികൾക്ക് അവരുടെ, ഹയർ എഡ്യുക്കേഷൻ അപേക്ഷയുമായി ബന്ധപ്പെട്ട് ഇവിടെ പോസ്റ്റ് ചെയ്ത മാർഗ്ഗ നിർദ്ദേശങ്ങൾ അടങ്ങിയ അറിപ്പ് പോസ്റ്റ് ചെയ്തതിലെ (4) പോയന്റാണ് എന്റെ ഈ കുറിപ്പിനുള്ള കാരണം.

ആര് സംഘടിപ്പിച്ചാലും സാരമില്ല. പക്ഷെ, അത് നാളെ (7/5) അല്ലെങ്കിൽ മറ്റന്നാൾ (8/5) ആകണം. നീട്ടരുത്, നീട്ടിയാൽ ആ ഒരു ഗുണം / ഫലം ലഭിക്കില്ല.

SSLC ഫലം വന്നു. കുട്ടികളുടെ മാർക്ക് കയ്യിലെത്തി. ഏത് ഭാഗം തെരഞ്ഞെടുക്കണമെന്ന് എല്ലാവർക്കും ഐഡിയ ഉണ്ടാകണമെന്നില്ല. 15- 16 വയസ്സുള്ള പിള്ളേരാണ്.

അവർക്ക് ഝടുതിയിൽ ഒരു ഗൈഡൻസ് ക്ലാസ് നൽകിയാൽ വളരെ ഉപകാരപ്പെടും. ഉപകാരപ്പെടുമെന്ന് മാത്രമല്ല, രക്ഷിതാക്കൾക്കും നല്ല ധാരണ കിട്ടാനും വഴി വെക്കും.

പല മക്കൾക്കും അറിയില്ല,  PIus 1 മുതലാണ് തങ്ങൾക്കിഷ്ടപ്പെട്ട ഒരു ജോലി ഭാവിയിൽ തരപ്പെടാനുള്ള വഴി തുറക്കുന്നതെന്ന്. ഏതെങ്കിലും സ്കൂളിൽ സയൻസിനോ കൊമേഴ്സിനോ ഹ്യംമാനിറ്റീസിനോ നല്ല റിസൾട്ട് കിട്ടുന്ന കണ്ട് കുട്ടികൾ അതിനപേക്ഷിക്കാൻ ട്രൈ ചെയ്യും. പക്ഷെ, പഠനത്തിൽ ഈസി വേറൊന്നായിരിക്കും,  ലക്ഷ്യം പിന്നൊന്നും.

അത്കൊണ്ട് SSLC മക്കൾ  9 മുതൽ അക്ഷയക്ക് മുന്നിലോ സിസ്റ്റത്തിന്റെ മുന്നിലോ ഇരിക്കാൻ തുടങ്ങും. എന്താ ലക്ഷ്യം ? ആ.,. എന്നാത്തിനാ അപേക്ഷിക്കുക ? ആ .. എന്നായിപ്പോകരുത്.

ഈ ഒരു കൺഫ്യൂഷൻ തീർക്കാൻ കൂടി ഉള്ളതാകണം ഗൈഡൻസ് ക്ലാസ്സ് . 1000 കൂടുതൽ പേ ചെയ്താലും സാരമില്ല, ഈ വിഷയത്തിൽ അവബോധം നൽകാൻ പറ്റുന്ന ഒരാളെ കൊണ്ട് വരിക. ഇനി ആരെയും കിട്ടിയില്ലെങ്കിൽ റിസർച്ച് വിദ്യാർഥിയും വിദ്യാഭ്യാസ പ്രവർത്തകനുമായ ജാസിർ മാഷ് ക്ലാസ്സ് എടുത്താലും സംഗതി വർക്കൗട്ടാകും.

ഒരു ചെറിയ പരസ്യം. മെസ്സേജ്. അഞ്ചെട്ട് സ്ഥലങ്ങളിൽ പോസ്റ്റർ. നിങ്ങൾ എന്നും പോകുന്ന പള്ളിയിൽ മഗ്രിബിന് ശേഷം ഒന്നെഴുന്നേറ്റ് കിഴക്കോട്ട് ഒരു ഒരനൗൺസ്മെന്റ് - മതി, ന്യൂസ് എത്താൻ / എത്തിക്കാൻ ഇത്രയൊക്കെ മതി.

PYF ഉം CP ഉം നല്ല ടേംസിൽ ഉള്ളത് കൊണ്ട് ഫൈനാൻസ്യൽ സപോർട്ട്  ഒരു വിഷയമാകില്ലെന്ന് തോന്നുന്നു.

പത്തിന്‌ Plus 2 റിസൾട്ട് വരുന്നുണ്ട്, അവർക്ക് അതിനനുസരിച്ച് നോമ്പിന് മുമ്പായി മറ്റൊരു കര്യർ ഗൈഡൻസ് ക്ലാസ്സും നടത്തണം. അതും ഇതും ഒരേ ദിവസം ഒരേ സമയമാകരുത്  എന്നർഥം.

ഞാൻ പ്രതീക്ഷിക്കുന്നു ബന്ധപ്പെട്ടവർ ഈ കുറിപ്പ് കാണുമെന്ന്. ഓരോന്നിനും അതിന്റേതായ സമയമുണ്ട്, കൊങ്കിണ്യന്മാരുടെ ഭക്ഷണ മെനു പോലെ. ആ സമയത്ത് ചെയ്താൽ ബെനിഫിഷ്യറീസിന് ഏറെ ഉപകാരപ്പെടുകയും ചെയ്യുന്നു.

ഗൈഡൻസിൽ വലിയ ഡിഗ്രി ഉള്ളവരലല്ല, ഗൈഡൻസ് നൽകുമ്പോൾ ആസ്വദിച്ച് കേൾപ്പിക്കുമാറ് എക്സ്പേർട്ടാണ് വേണ്ടത്. പ്രയോജനം ഉണ്ടാകണം, കൺഫ്യൂഷൻ തീരണം. പിള്ളേർ ക്ലാസ് വിടുമ്പോൾ, ആഹാ .. കൊള്ളാലോ എന്ന് തോന്നണം, എന്റെ കുട്ടിക്ക് ഇങ്ങനെയൊക്കെ പഠിക്കാൻ വകുപ്പുണ്ടെന്ന് കേട്ട രക്ഷിതാക്കൾക്കും ഫീൽ വരണം.

നേരാ നേരത്ത് പറയുക എന്നത് എന്റെ ഒരു ശീലമായിപ്പോയി, ക്ഷമിക്കുക.

സുപ്രഭാതം, എല്ലവർക്കും !

ബി.ജെ.പി. പതറുമ്പോൾ പ്രതിപക്ഷം എന്ത് ചെയ്യണം / അസ്ലം മാവിലെ

യെദിയുരപ്പ രാജി വെച്ചു; അല്ല ജനാധിപത്യ ഇന്ത്യ രാജി വെപ്പിച്ചു. ഹുങ്കിനും അഹങ്കാരത്തിനും  അധികാര ദുർവിനിയോഗത്തിനും കിട്ടിയ ശിക്ഷ. അധികാര ദുര മൂത്ത രാഷ്ട്രീയ കൂട്ടായ്മയുടെ കരണേത്തേറ്റ പ്രഹരം.  അധികാരം വിനയവും നീതിയുമെന്നും അത്  കസർത്തു കാണിക്കാനുള്ളതല്ലെന്നും ഭരണാ ഘടനാ പദവി വഹിക്കുന്നവരെ ഓർമിപ്പിച്ച സംഭവം. 

ഇന്ത്യ ഇപ്പോൾ എത്ര ശാന്തമാണ്. പ്രത്യേകിച്ച് സൗത്ത് ഇന്ത്യ.  എല്ലായിടത്തും സന്തോഷമുണ്ട്, ആഹ്ലാദമുണ്ട്, അതിന്റെതായ നിയന്ത്രണത്തിൽ. പരിധി വിടാതെ, മറ്റൊരാളുടെ മെക്കിട്ട് കേറാതെ. ജയിപ്പിച്ചയച്ച ജനങ്ങൾക്കുമില്ലേ വളരെ ലളിതമായ ചിലആഗ്രഹങ്ങളൊക്കെ ?  നിയമസഭയിക്ക് പറഞ്ഞയച്ച അവരുടെ പ്രതിനിധികൾ ഏറ്റവും കുറഞ്ഞത്  വഞ്ചിക്കപ്പെടരുതെന്ന് !

ശിവസേന വരെ മോദിയെ നോക്കി ശനിയാഴ്ച രാവിലെ പറഞ്ഞത് -  "ഇങ്ങനെയാണേൽ പിന്നെന്തിന് സംസ്ഥാനങ്ങളിൽ കോടികൾ ചെലവിട്ട് തെരഞ്ഞെടുപ്പ് ? മോഡി ഡൽഹിയിൽ ഇരുന്ന് വേണ്ടപ്പെട്ടവരെ പട്ടാഭിഷേകം നടത്തിയാൽ പോരേ ?"

ജനാധിപത്യ സംവിധാനത്തിൽ അമ്മാതിരി അനിഷ്ടകരമായ ഏർപ്പാടുകളാണ് കുറച്ച് കാലങ്ങളായി അമിത് ഷാ ചെയ്തു കൊണ്ടിരിക്കുന്നത്. ആരു  ജയിച്ചാലും ഭരണകക്ഷിയായി ബി. ജെ.പി. ഉണ്ടായിരിക്കണമെന്ന ജനാധിപത്യ വിരുദ്ധ അജണ്ട നടപ്പിലാക്കൽ പ്രക്രിയ.  പല സംസ്ഥാനങ്ങളിലും ഭരണഘടനാ പദവികൾ ദുരുപയോഗം ചെയ്ത് ഇതു നടപ്പിൽ വരുത്തി.  പ്രതിപക്ഷത്തിരിക്കാൻ വിധിക്കപ്പെട്ടവർ അവിടെയൊന്നും മിണ്ടാൻ കൂട്ടാക്കിയുമില്ല.
'
കർണ്ണാടകയിൽ ഇനി എന്ത് നടക്കുമെന്നത് ചോദ്യമേയല്ല. ആ ചോദ്യത്തിന് പ്രസക്തിയുമില്ല.  മറ്റു സംസ്ഥാന്നങ്ങളിൽ നടന്ന് കൊണ്ടിരിക്കുന്ന സാധാരണ നടപടി ക്രമങ്ങൾ അവിടെയും ഉണ്ടാകും,  ചെറിയ ചെറിയ മാറ്റങ്ങളോടെ മറ്റു സംസ്ഥാനങ്ങളിലുള്ളത് ഭരണവും ജനങ്ങളും മുന്നോട്ട് പോകും.

പ്രസക്തമായ ചോദ്യം - കർണ്ണാടകയിൽ നിന്ന് കിട്ടിയ കുറെ സന്ദേശങ്ങളുണ്ട്, പ്രത്യേകിച്ച് ഫാസിസ്റ്റ് വിരുദ്ധ ദേശിയ - പ്രദേശിക രാഷ്ട്രിയ പ്രസ്ഥാനങ്ങൾക്ക്. അവർക്ക് ഈ സാഹചര്യം ഭാവിയിൽ എങ്ങനെ ഗുണപരമായി ഉപയോഗപ്പെടുത്താൻ സാധിക്കും ? ഇതാണ് പ്രസക്തമായ ചോദ്യം.

ബി.ജെ.പി.യുടെ തലപ്പത്ത് ഇപ്പോഴും അമിത് ഷാ തന്നെയാണ്. അദ്ദേഹത്തിന്റെ നിലപാടുകളിൽ മാറ്റമുണ്ടാകാൻ ചാൻസില്ല. ജനാധിപത്യ സംവിധാനത്തിലെ കീഴ്വഴക്കങ്ങളോ മൂപ്പിളമയോ പ്രതിപക്ഷ ബഹുമാനമോ ഒന്നും വകവെക്കാതെ ഹിതമെന്നോ അഹിതമെന്നോ നോക്കാതെ സാധ്യതയുടെ ഏതറ്റവും ചെന്ന് ചെങ്കോലേന്തുക എന്നത് മുഖ്യലക്ഷ്യമാക്കിയിരിക്കുകയാണ് ബി.ജെ പി . ദേശീയ നേതൃത്വം. അതിന് വേണ്ടി ഏത് മാർഗവുമവലംബിക്കാം. നടന്നാൽ ചാണക്യ തന്ത്രം. കൂടെ ക്രഡിറ്റും. നടന്നില്ലെങ്കിൽ പഴി മൊത്തം താഴേ തട്ടിലുള്ളവർക്ക്.

ഇപ്പോൾ നോക്കൂ.  അമിത് ഷായുടെ ട്വീറ്റിൽ ആളനക്കമില്ല, മോദിക്കും കാര്യമായി ഒന്നും പറയാനില്ല. ശനി രാവിലെ വരെ അതായിരുന്നില്ല അവസ്ഥ. തങ്ങൾ ദേശീയ നേതാക്കളെന്ന ബോധവും ബോധ്യവും മറന്നായിരുന്നു  സംസാരിച്ചതും ഇടപെട്ടതും.  രാഹുലിന്റെ ട്വീറ്റിന് ഷാ തിരക്കിട്ട് മറുപടി എഴുതിയത് കോൺഗ്രസ്സ് അവസരവാദ രാഷ്ട്രീയമെന്ന്!

ബി.ജെ.പിയുടെ കയ്യിലിരുപ്പ് മനസ്സിലാക്കി, അതിലെ അപായം മണത്തറിഞ്ഞ്  ഝടുതിയിൽ രൂപികരിച്ച കോൺ - ദൾ സഖ്യത്തിന് ഇത്ര ശക്തിയുണ്ടാകുമെന്ന് അമിത് ഷാ മുതൽ യദിയൂരപ്പ വരെയുള്ളവർ അത്ര പ്രതീക്ഷിച്ചു കാണില്ല. ജയിച്ചവർക്കിടയിൽ ജാതിക്കാർഡ് കളിക്കാം. കർഷകരെ പേര് പറഞ്ഞ് കുറച്ച് സെന്റിയാകാം. കുറച്ചെണആദ്യം അധികാരം, അത് കഴിഞ്ഞ് ആളെ പിടുത്തം. അതിന് ഒരു ഉപാധിയുമില്ല. എങ്ങിനെയുമാകാം. എന്തും വെച്ചു നീട്ടാം.  ബെള്ളാരി സഹോദരങ്ങൾ അവരുടെ സ്റ്റൈലിൽ. മറ്റുള്ളവർ അവർക്ക് പറ്റുന്ന രീതിയിൽ. അമിത്ഷാക്ക് ഒന്നേ വേണ്ടൂ - വൈകുന്നേരമായാൽ 10 എം.എൽ.എമാരെ വരുതിയിലാക്കി കൊണ്ടു വരണം.

യദിയൂരപ്പയ്ക്ക് പ്രസ്താവന ഡ്യൂട്ടി. കേന്ദ്ര മന്ത്രിമാർക്ക് വിശകലന ഉത്തരവാദിത്വം. സകല വളഞ്ഞ സാധ്യതകളും അവർ ആലോചിച്ചു. ശനിക്കളം വൈകിട്ട് അഞ്ച് മണിക്ക് ആഹ്ലാദ പ്രകടനം തുടങ്ങുമെന്ന് യദിയൂരപ്പയെക്കൊണ്ട് കേന്ദ്രം പറയിപ്പിച്ചു.

കോൺഗ്രസിന്റെ അലസത മാറിയ നീക്കങ്ങളാണ് ഇക്കുറി കണ്ടത്. പാതിരാവിൽ പരമോന്നത കോടതിമുറി തുറപ്പിക്കാൻ അവർക്കായി. ജനാധിപതൃത്തിന്റെ വാതിൽ തുറക്കൽ കൂടിയായത് മാറി. 104 ചെറുതല്ല. പക്ഷെ 117 ന് മുമ്പിൽ അതൽപം ചെറുതെന്ന്  ബോധ്യപ്പെടുത്താൻ ആ പാതിരാ കോടതി ഇടപെടലാണ് വഴി തുറന്നത്.

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയങ്ങളാണ് ബി.ജെ.പിയെ എന്തുമാകാമെന്ന നിലയിലേക്കെത്തിച്ചത്.  പ്രതിപക്ഷ കക്ഷികൾക്ക് ഒന്നിക്കാൻ അതൊരവസരമായാൽ നന്ന് (അപൂർണ്ണം)

രോഗം & ആരോഗ്യം, പകരുന്നത്* / അസ്ലം മാവിലെ

*രോഗം & ആരോഗ്യം, പകരുന്നത്*
.......,...............................
പകരുന്നത് രോഗം മാത്രമാണോ ?

അത് മാത്രമെങ്കിൽ ഉക്കാല ചന്തയിലെ മല്ലനും പോക്കിരിരാജയുമായ ഖത്വാബിന്റെ മകൻ ഉമർ ജീവിത കാലം ആ രോഗവും പകർത്തി മരണം വരിച്ചേനേ ? ആറ്റപ്പൂ സഹോദരാ,
അദ്ദേഹത്തിൽ മാറ്റം വന്നത് എന്ത് പകർന്ന് ? എവിടെന്ന് പകർന്ന് ?

സമയം കിട്ടുമ്പോൾ ഖലീഫ ഉമർ (റ) ന്റെ മാത്രം ചരിത്രം ഒന്ന് വായിക്കാൻ നോക്കണം. അപ്പോൾ അറിയാം തിന്മ മാത്രമല്ല പകരുന്നത് ! നന്മയും പതിന്മടങ്ങ് പകരുമെന്ന് !

മക്കം ഫതഹിൽ പ്രതികാരം ഭയന്ന് കടല് കടന്ന് രക്ഷപ്പെടാൻ പുല്ലുമുളക്കാനവസരം നൽകാതെ ജീവന്മരണ ഓട്ടം നടത്തിയ ഒരു മാന്യനെ ചരിത്രത്തിൽ കിട്ടും. കടലിൽ തിരമാലകൾ ഭീതി പടർത്തിയപ്പോൾ സഹയാത്രികർ പടച്ചവനല്ലാത്തവരെ വിളിക്കുന്നത് നിർത്തി,  അവസാന കച്ചിത്തുരുമ്പായ സൃഷ്ടാവായ അല്ലാഹുവിനെ  മാത്രം വിളിച്ചു പ്രാർഥിക്കാൻ, സഹായാഭ്യർഥന നടത്താൻ തുടങ്ങിയത്രെ - മക്ക വിട്ടോടിയ ഈ മനുഷ്യൻ പറഞ്ഞു പോൽ, മുഹമ്മദും കൂട്ടരും ഇത് തന്നെയല്ലേ പറയുന്നത് ! ഈ പ്രാർഥന നടത്തുവാണേൽ പിന്നെ കടൽ താണ്ടി ഞാൻ നാടുവിടുന്നതെന്തിന് ? ആ മുഹമ്മദ് പകർന്ന് തരുന്ന മതത്തിൽ ചേർന്നാൽ പോരേ ? (ആ മനുഷ്യൻ തിരിഞ്ഞു നടന്ന് ആരമ്പ റസൂലിന്റെ ആരോമൽ ശിഷ്യനായെന്നത് ചരിത്രം !)

അപ്പോൾ പകർന്നത് ? തിന്മ മാത്രമോ ?

ഒരു പലായന ചരിത്രമുണ്ട് , ഹിജ്റ എന്ന് പറയും. അത് യഥ് -രിബിലേക്ക്. ഏതാനും പേർ! അത്രേയുള്ളൂ. യഥ്റിബിനെ പുണ്യ മദീനയാക്കി ആ മാനവ പുംഗവൻ വർഷങ്ങൾക്ക് ശേഷം.

AD 632ൽ തിരിച്ച് കഅബ ലക്ഷ്യം വച്ച് അദ്ദേഹം നടന്നിട്ടുണ്ട്, പെറ്റു വളർന്ന നാട്ടിലേക്ക്.  അന്ന്, ആ യാത്രയിൽ AD 622 ൽ കൂടെ ഉണ്ടായിരുന്നത് മാത്രമായിരുന്നില്ല, പതിനായിരങ്ങൾ,  പതിനായിരങ്ങളായിരുന്നു. എല്ലാം തങ്കപ്പെട്ട മനുഷ്യർ. കറ കളഞ്ഞവർ. ദൈവഭയമുള്ളവർ. ശിർക്ക് ലവലേശം ഇല്ലാത്തവർ. അതിനോട് രാജിയാകാത്തവർ.  നന്മയുടെ ആൾ രൂപങ്ങൾ ! പ്രവാചകർ പകർന്നത് അവിടങ്ങളിലുള്ളവരിലേക്കെത്തി. അവർ അത് പകർത്തി. അവരിൽ അവരെക്കണ്ടവർ പകർത്തി.

ഹേയ്,  ചരിത്രം പഠിക്കാനുള്ളതാണ്. ആരേലും പറഞ്ഞത്,  അതും കേട്ട് ചിരിച്ചു മറിഞ്ഞു വീഴാനുളളതല്ല.

കേരളക്കരയിൽ ഒരു മനിഷി കപ്പലിറങ്ങി. മാലിക് ദീനാർ (റ), കൂടെ ഏതാനും സഹയാത്രികരും ! അവർ എണ്ണത്തിൽ കുറവ്. എണ്ണത്തിൽ കൂടിയ ആതിഥേയരുടെ ഇടയിൽ ജീവിച്ചു. ആർ ആരിൽ നിന്ന് നന്മ പകർന്നു ?  രോഗമോ ആരോഗ്യമോ ?

വായനയും ബുദ്ധിയും ചിന്തയും ഉണ്ടെങ്കിൽ നമ്മുടെ മുമ്പിൽ ഒരു വേഷം കെട്ടും നടക്കില്ലെന്ന് നമുക്ക് എല്ലവർക്കും പറഞ്ഞ് കൊടുക്കാൻ സാധിക്കും.  സാധിക്കണം. നിങ്ങൾ, നാം അവരവരുടെ കിടപ്പാടത്തിൽ നികുതി അടച്ചാണ് താമസം. പിന്നെ എന്തിന് ചിന്തിക്കാൻ, സത്യം മനസ്സിലാക്കിയത് ഗുണകാംക്ഷയോടെ പറയാൻ വെറുതെ പേടിക്കണം ?

ഒരിക്കൽ കൂടി,
നന്മയും പകരും. അത് നിലനിർത്താൻ നിതാന്ത ജാഗ്രത വേണം. നന്മ പകരാനുള്ളതാണ്. അങ്ങനെ പകർന്ന് കൊടുത്താലേ പടച്ചവന്റെ അനുഗ്രഹം ഉണ്ടാകൂ.

*അസ്ലം മാവില*

ഒച്ച ചർച്ച / അസിസ് ടി. വി.

ഒരാൾ പ്രാർത്ഥിക്കുമ്പോൾ അയാളുടെ സമീപത്തിരുന്നു കൊണ്ട് ഉച്ചത്തിൽ ഖുർആൻ പാരായണം ചെയ്യുന്നത് ഇസ്‌ലാം നിരുത്സാഹപ്പെടുത്തുന്നുണ്ട്.  എങ്കിൽ മണിക്കൂറുകളോളം ഏതാനും കിലോമീറ്റർ ചുറ്റളവിൽ ശബ്ദ മലിനീകരണം നടത്തി മറ്റുള്ളവരുടെ പ്രാർത്ഥനകളും സ്വകാര്യ ജീവിതവും പഠനവും തടസ്സപെടുത്തുന്നത് പ്രോത്സാഹിപ്പിക്കേണ്ട ഒന്നല്ല. കൂടുതൽ ശബ്ദത്തിലും വളരെ പതിഞ്ഞ ശബ്ദത്തിലുമല്ലാതെ  മിതമായ ശബ്ദത്തിൽ പ്രാർത്ഥിക്കാൻ ആണ്  ലൗഡ് സ്പീക്കർ പോലുമില്ലാത്ത കാലത്തെ മത ശാസന.  എങ്കിൽ ഇന്നത്തെ കാലത്ത് അതിന്റെ ശാസന എവിടെ ആയിരിക്കണം എന്ന് ചിന്തിച്ചു മനസ്സിലാക്കാവുന്നതേയുള്ളൂ.

മണിക്കൂറുകൾ ശബ്ദ മുഖരിതമായ അന്തരീക്ഷം സൃഷ്ടിക്കുന്ന ഇക്കാലത്ത് അതിന്റെ ചുറ്റുപാടും താമസിക്കുന്ന ആളുകളെ കുറിച്ചും ചിന്തിക്കേണ്ടതുണ്ട്. അവിടെ ഉറങ്ങാൻ കഷ്ടപ്പെടുന്ന ഒരു രോഗി ഉണ്ടാവാം,  ക്ഷീണിച്ചു അവശനായ ഒരു തൊഴിലാളി ഉണ്ടാവാം,  പരീക്ഷയ്ക്ക് പഠിക്കുന്ന കുട്ടിയുണ്ടാവാം,  ഉമ്മ താലോലിച്ചു തളർന്ന ഒരു കുട്ടിയുണ്ടാവാം.  അവരെ കൂടി ഉൾക്കൊണ്ടു കൊണ്ടല്ലാതെ ശബ്ദം ഉയർത്താൻ കഴിയില്ല. 

അഞ്ചു മിനിറ്റ് മാത്രം ദൈർഘ്യമുള്ള വാങ്ക് അല്ല മണിക്കൂറുകൾ നീളുന്ന ലൗഡ് സ്പീക്കർ ഘോഷണമാണ് പോസ്റ്റിന്റെ ഊന്നൽ   എങ്കിലും
അയലത്തെ പള്ളിയിൽ നിന്ന് വാങ്ക് കേട്ടാലും ഞമ്മന്റെ പള്ളിയിൽ നിന്ന് തന്നെ കേൾക്കാതിരുന്നാൽ വല്ലാത്ത അലോസരം ഉണ്ടാവുന്നുണ്ട് എങ്കിൽ അതിന് പിന്നിൽ ദീനല്ല,  ദുനിയാവാണ് എന്ന് പറയാതെ വയ്യ.

മറ്റുള്ളവരുടെ ഉത്സവങ്ങളും ആഘോഷങ്ങളും ഇത് പോലെ തന്നെ ആണല്ലോ എന്ന ന്യായം പറയുന്നതിൽ അർത്ഥമില്ല.  അനുകരിക്കാനല്ല,  വഴി നടത്താനാണ് ഇസ്‌ലാം പറയുന്നത്.

അസീസ് ടി. വി.

ഒച്ച / അസ്ലം മാവിലെ

ഏതാനും ദിവസം മുമ്പ് PC സി പി യിൽ പോസ്റ്റ് ചെയ്ത കുറിപ്പിന് അനുബന്ധമായി ഞാനെഴുതിയ വിചാരം ഇവിടെ അങ്ങിനെ തന്നെ കോപ്പി ചെയ്യട്ടെ.

ഇതൊക്കെയാണ് ചർച്ച ചെയ്യേണ്ട വിഷയം. ഈ കുറിപ്പ് റമദാനിന് ഒരാഴ്ച മുമ്പായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി.

ഒരു പാട് മനുഷ്യർ മാറാനുണ്ട്,  മാറേണ്ടതുണ്ട്.

വെറുപ്പ് കൂട്ടികൊണ്ടേയിരിക്കുക എന്ന പൊതുവെ എല്ലാ മതവിശ്വാസികൾക്കും ഒരു നിർബന്ധം പോലെ തോന്നിത്തുടങ്ങിയിട്ടുണ്ട്. അതിലൊന്നാണ് " ഒച്ച ".

നിങ്ങൾ എന്നെ എന്തും പറഞ്ഞോളൂ - ഒച്ച ഒരു ശല്യമാണ്. അട്ടഹസിക്കുന്നവർ ശ്രദ്ധിക്കുക - നിന്റെ മൈക്കിന്റെ ശബ്ദ പരിധിക്കകത്ത് ഒരു പ്രായമായ മനുഷ്യൻ ഹൃദ്രോഗബാധിതനായി /ബാധിതയായി തിരിഞ്ഞും മറിഞ്ഞും വേപഥു പൂണ്ടു കിടക്കുന്നുണ്ട്. നീ രോഗം മാറ്റണേ എന്ന് ഒച്ചയിട്ട്, മുതലക്കണ്ണിരൊഴുക്കുന്നത് അല്ല എന്ന് ഉറപ്പാണെങ്കിൽ, ആത്മാർഥമാണെങ്കിൽ - ഒച്ചവെച്ച് മൈക്കിൽ കൂടി അലറുന്നത് നിർത്തണം, സാന്ത്വനമായി ആ രോഗിയുടെ അടുത്തിരുന്ന് ശാന്തമായി പ്രാർഥിക്കൂ. ദൈവം ചെകിട് പൊട്ടനല്ല ഭായി.

അല്ലെങ്കിലും ആരാധനാലയങ്ങളിലെ പ്രാർഥനകൾ എന്തിന് മൈക്കിൽ വിടണം ? മുമ്പിൽ വന്നിരിക്കുന്നവനെ ഉപദേശിക്കാൻ പുറത്ത് അത്ര ശബ്ദത്തിൽ മൈക്കിൽ ഒച്ചവെക്കണോ പോയത്തക്കാരാ ?

3 മിനിറ്റ് ബാങ്ക് പ്രാർഥനാ സമയം അറിയിക്കാനാണ്.  അത് കേട്ടാണ് ആരാധനാലയത്തിലേക്ക് എത്തുന്നത്. ഒരോർമ്മപ്പെടുത്താൻ മൈക്കിലൂടെ ചെയ്യുന്നു.  ബാങ്ക് തീരുന്നതോടെ ആ ഉദ്യമം കഴിഞ്ഞു. അത് ബാങ്കുമായി മറ്റു ഒച്ചകളെ താരതമ്യം ചെയ്തേക്കരുത്.

ചിലത് പറയാതെ പറ്റില്ലല്ലോ. വെള്ളിയാഴ്ച പള്ളിക്ക് പോകാത്ത ആൺ വിശ്വാസികൾ ഏതായാലും ഉണ്ടാകില്ലല്ലോ (ഏത് വിഭാഗത്തിലായാലും). എന്നിട്ടും ചിലയിടത്ത് കാണാം ഖുതുബ പുറത്തേക്ക്. കേൾക്കേണ്ടവനൊക്കെ പള്ളിയിൽ എത്തി ഹാജ്യാരേ. ഇല്ല, എന്നാലും പുറത്ത് കേൾപ്പിച്ചേ അടങ്ങൂ.

പ്രസംഗത്തിന് ഇന്ന് ഒരു ലിങ്ക് കിട്ടിയിൽ മതി. ഇഷ്ടമുള്ള വിഷയം. ഇഷ്ടപ്പെട്ട പ്രഭാഷകർ. എല്ലാം വിരൽ തുമ്പിൽ. പോരാത്തതിന് ചിലർ കുടുംബ ഗ്രൂപ്പുകളില്യം ചങ്ങായി ഗ്രൂപ്പുകളിലും പ്രസംഗങ്ങൾ അടിച്ചേൽപ്പിക്കും. സാരമില്ല, വേണമെങ്കിൽ കേൾക്കാം.

ഇതൊക്കെ ഉണ്ടായിട്ടും എന്തേ സംഘാടക പോയത്തക്കാരും അതിലും വലിയ പോയത്തക്കാരനായ പ്രസംഗകന്യം എപ്പോഴും മൈക്ക് (ശബ്ദം) പുറത്തിട്ട് ഇങ്ങനെ പൊതു ശല്യം ചെയ്യുന്നത് ? എന്തിനാണ് ? അത് പോലെ ചില ആരാധനാ ഏർപ്പാടുകൾ !

ചില സ്ഥലങ്ങളിൽ ഭാഷയെ കൊല്ലാകൊല ചെയ്യുന്നത് കാണുമ്പോൾ (കേൾക്കുമ്പോൾ ) അതിലും പരിതാപകരം ! ഇങ്ങിനെയൊക്കെ തന്നെയായിരിക്കുമോ മറ്റു ഭാഷകളും ഇവർ കൈ കാര്യം ചെയ്യുന്നത് ?

ഒതുക്കി ചെയ്യുക, ശല്യം ചെയ്യാതിരിക്കുക. താൽപര്യമുള്ളവൻ ആ സ്പോട്ടിൽ എത്തും. ഇല്ലെങ്കിൽ എത്തിക്കേണ്ടത് സംഘാടകരാണ്.

ശരിയാണ്, അതിന്,  നിങ്ങൾ ഒച്ചക്കാരനായത് കൊണ്ട് നാട്ടുകാർ എന്ത് പിഴച്ചു !

നിയമം ഉണ്ടാക്കുന്നത് സാഹചര്യമാണ്. ഒരുത്തന് വിചാരിച്ചാൽ, കോടതിയിൽ ഒരു പൊതു താൽപര്യ ഹരജി കൊടുക്കാൻ. രാത്രിയെ പകലാക്കുന്ന വക്കീലന്മാർ ഉള്ള കാലമാണ്. മിതത്വം പാലിച്ചാൽ അവനവന് അല്ല, ഒരു സമുദായത്തിന് നന്ന്.

ഉള്ള സ്വാതന്ത്ര്യം നഷ്ടപ്പെടുത്താൻ ഒരു കൂറപ്പി മതി. ഒച്ചയിടുന്നവർ കൂറപ്പികളാകരുത്. നിങ്ങളുടെ ബുദ്ധി ക്കുറവും സാമാന്യ ബോധമില്ലായ്മയും അനാവശ്യ വിവാദങ്ങൾക്കും നിയമ ഇടപെടലുകൾക്കും വഴിവെക്കും, വഴിവെപ്പിക്കരുത് പ്ലീസ്.

ചില ഭാഗങ്ങളിൽ നിന്നും ഇപ്പോൾ മുകളിൽ കണ്ടത് പോലെ ഉള്ള കുറിപ്പുകൾ വരാൻ തുടങ്ങി കഴിഞ്ഞു.
ശ്രദ്ധിച്ചാൽ എല്ലാവർക്കും കൊള്ളാം

*അസ്ലം മാവില*

അധ്യാപികമാർ* *നാട്ടിൽ ഇനിയും ഉണ്ടാകട്ടെ* / അസ്ലം മാവില

*അധ്യാപികമാർ*
*നാട്ടിൽ ഇനിയും ഉണ്ടാകട്ടെ*

അസ്ലം മാവില

നിങ്ങൾ എന്തിന് നിറം നോക്കണം ? എന്റെ കുറിപ്പുകൾ നിറങ്ങൾക്കതീതമാണ്.

സ്ത്രീ ഒരു റോൾ മോഡലാണ്. കുടുംബത്തിലെ കെടാവിളക്ക്. അവർ വിദ്യാസമ്പന്നയെങ്കിൽ സൗഭാഗ്യം. ഒരധ്യാപികയെങ്കിൽ നൂറുവട്ടം സൗഭാഗ്യം.

നന്മുടെ കൊച്ചു പ്രദേശത്ത് അധ്യാപികമാർ പണ്ട് മുതലേ ഉണ്ട്. മഹാകവി പട്ടളത്ത് കുഞ്ഞി മാഹിൻ കുട്ടി വൈദ്യരുടെ പഠിപ്പുര പ്രദേശത്തായിരുന്നു ഞാൻ കേട്ടിടത്തോളം ഒരു നൂറ്റാണ്ട് മുമ്പ് വനിതാ അധ്യാപികമാർ അക്ഷരം നുകർന്ന് തരാൻ കൂടുതലും മുന്നോട്ട് വന്നിരുന്നത്. പെൺകുട്ടികൾ അറബി അക്ഷരങ്ങൾ പഠിച്ചിരുന്നതും ഖുർആൻ ഓതിയിരുന്നതും ഈ സ്ത്രി രത്നങ്ങളുടെ കീഴിലായിരുന്നു.

ഞാൻ കേട്ടത് ശരിയെങ്കിൽ മർഹൂം അബ്ദുൽ ഖാദർ സാഹിബ്, മർഹും ബാവ സാഹിബ് തുടങ്ങി ഒട്ടേറെ പേരുടെ വീടുകൾ പെൺകുട്ടികൾക്ക് വിദ്യ നുകരാൻ ഒരുക്കിയ പാഠശാലകളായിരുന്നു. അവിടെയുള്ള സ്ത്രീകൾ അധ്യാപികമാരും ! അരമനയിൽ മാളിക വീട്ടിലെ ഉമ്മയായിരുന്നു ആയുർവേദ  സേവനത്താടൊപ്പം അധ്യാപിക വൃത്തിയും ചെയ്തിരുന്നതെന്ന് ഞാൻ മുമ്പെങ്ങോ  കേട്ടിട്ടുണ്ട്.

ഇടക്കാലത്ത് സ്ത്രീകൾ മൊത്തം പിന്മാറിക്കളഞ്ഞു, അധ്യാപക വൃത്തിൽ നിന്ന് മാത്രമല്ല, എല്ലാ തൊഴിലുകളിൽ നിന്നും.   തൊഴിലുറപ്പു പദ്ധതിയും സ്ത്രീ ശാക്തികരണവും കുടുംബശ്രീയും ഇയ്യിടെയല്ലേ നാം കണ്ടു തുടങ്ങിയത്. നിങ്ങൾ ഓർക്കുന്നുവോ നമ്മുടെ ഗ്രാമത്തിൽ അതിരാവിലെ ഞാറുനടാനും കറ്റകെട്ടാനും മെതിക്കാനും ആണുങ്ങളോടൊപ്പം ജോലി ഒരു അവകാശവും അഭിമാനവുമായി ഉമ്മമാരും സഹോദരിമാരും കരുതിയിരുന്ന കാലം. ഇതൊന്നും കെട്ടുകഥയല്ലല്ലോ.

നെല്ലുകുത്താൻ  അടുക്കളയിൽ ഒരു മൂലയിൽ ഉലക്കക്കുണ്ട് ഇല്ലാത്ത വീടുണ്ടായിരുന്നോ ? നീളത്തിലും കുറുതുമായ തഴമ്പിച്ച് മിനുസം വന്ന ഉലക്കകൾ ഇയിടെയല്ലേ പൊയ്മറഞ്ഞത് ? ബീഡി തെറുപ്പും കുപ്പായം തുന്നലും അടുക്കളപ്പുറത്തുള്ള നിത്യ കാഴ്ചയായിരുന്നില്ലേ ? അടക്ക ഉലിക്കാൻ മിക്ക വീടുകളിലും രണ്ടോ മൂന്നോ പലകകത്തി കാണും. കന്നില്ലാത്ത വീടുണ്ടായിരുന്നോ ? ആടും കോഴിയും മറ്റും മറ്റും... അവിടെയൊക്കെ സ്ത്രി തൊഴിൽ സംരംഭങ്ങൾക്കുള്ള സാന്നിധ്യവും സാധ്യതയുമായിരുന്നില്ലേ ? പതിയെ സഹായിക്കാൻ പത്നി സേവനം ! രണ്ട് തല കൂട്ടിമുട്ടിക്കാൻ പെണ്ണുങ്ങൾ തീരുമാനിച്ചുറപ്പിച്ച കൈതാങ്ങ്. 

കുഞ്ഞു സംഖ്യകൾ കിട്ടും. അത് അരയിൽ തൂക്കിയ പേഴ്സിൽ  സൂക്ഷിച്ചു വെക്കും.  പേരക്കുട്ടികൾക്ക് കൈ നീട്ടം നൽകാൻ മുത്തശ്ശിമാർ സ്വയം തുന്നിയുണ്ടാക്കിയ മഹല്ലിമെയ്ഡ് ഹാങ്ഗിംഗ് പേഴ്സ്. അതല്ലെങ്കിൽ ഇരുഭാഗവും അടച്ച മൺകുടത്തിൽ സൂക്ഷിക്കും.  സഞ്ചയികയുടെ മറ്റൊരു രൂപം. പഞ്ഞക്കർകിടകത്തിലോ പെരുന്നാൾ തലേന്നോ കല്യാണ ഒരുക്കത്തിനോ അത് തുറക്കാൻ മാത്രം ഭദ്രം !

ഇന്ന് എല്ലാം മാറി. അധ്യാപനത്തിന് പോലും അനന്യസാധ്യത ഉണ്ടായിട്ടു  നാട്ടിൽ എത്ര പെണ്ണുങ്ങൾ  ഇറങ്ങി? അപൂർവ്വം ! പട്ല ഗവ. സ്കൂളിൽ കാലങ്ങളായി അധ്യാപികമാരുണ്ടെങ്കിലും അതൊക്കെ നാട്ടുകാരിപ്പെണ്ണുങ്ങൾക്ക് ഹൈബും മോശവുമായിരുന്നല്ലോ.

എങ്കിലും പട്ലയിൽ  അധ്യാപക വൃത്തിയെ തരക്കേടില്ലാത്തതെന്ന് നാട്ടുകാർക്ക് പരിചയപ്പെടുത്തിയ രണ്ട് സ്ഥാപനങ്ങളെ ഓർക്കാതെ വയ്യ. ഒന്ന് ആദരണീയരായ പി. അബൂബക്കർ (എം.എ) സാഹിബും പി.എം. ഷാഫി സാഹിബും മുൻകൈ എടുത്ത് ആരംഭിച്ച ന്യൂ മോഡൽ സ്കൂൾ. മറ്റൊന്ന് പട്ല ഇസ്ലാഹി മദ്രസ്സ.

തുടക്കത്തിൽ എതിരഭിപ്രായങ്ങളും നിരർഥക കമന്റുകളും ഉണ്ടാവുക ഏത് കാലത്തും ഉള്ള നടപ്പു രീതിയാണ്. അറിവില്ലായ്മയും അപരിചിതത്വവും പുതിയതെന്ന് നമുക്ക് തോന്നുന്ന ഒന്ന്  നാട്ടിൽ വരുമ്പോഴുണ്ടാകുന്ന മനപ്രയാസവും  പെട്ടെന്ന് ഉൾക്കൊള്ളാനുള്ള തയാറെടുപ്പില്ലായ്മയും  മാത്രമാണിവയ്ക്ക് കാരണങ്ങൾ. ( വർഷങ്ങൾക്ക് മുമ്പ് കേരളത്തിൽ കംപ്യൂട്ടർ വരുന്നെന്ന് കേട്ടപ്പോൾ പരമ്പരാഗത ഫയൽ നുള്ളിപ്പെറുക്കി തൊഴിലാളികൾക്കും അവരുടെ പ്രസ്ഥാനങ്ങൾക്കും തോന്നിയ പ്രതിഷേധമില്ലേ, അത് പോലെ )

ഇന്ന് കേട്ടിടത്തോളം പട്ല ഗവ. സ്കൂളിൽ നമ്മുടെ നാട്ടുകാരികളായ അധ്യാപികമാരുണ്ട്. അംഗനവാടിയിലുണ്ട് നാട്ടുകാരികൾ. മശ്രിക്കുൽ ഉലൂമിലുണ്ട്. ദാറുൽ ഖുർആൻ സ്ഥാപനത്തിൽ സ്ത്രീ അധ്യാപിക സാന്നിധ്യമുണ്ട്. മൻബഹുൽ ഹിദായയിലും പെൺ അധ്യാപികമാർ ഉടനെ എത്തുമെന്ന് കേൾക്കുന്നു. പട്ലക്കാരിയായ ഒരു അധ്യാപികയുടെ നേതൃത്വത്തിൽ ഉളിയത്തട്ക്കയിലും കാസർകോട്ടും ട്യൂഷൻ സെന്ററുമുണ്ട്.  പട്ലയിൽ തന്നെ മീത്തൽ ഭാഗത്ത് വീട് കേന്ദ്രീകരിച്ച് ചെറിയ കുട്ടികൾക്ക് ട്യൂഷൻ ഏർപ്പാടും ഒരു അധ്യാപികയുടെ കീഴിൽ കുറച്ച് വർഷം മുമ്പ് വരെ ഉണ്ടായിരുന്നല്ലോ.

എല്ലാ അധ്യാപികമാരെയും,  തൊഴിൽ സംരംഭത്തിന് മുന്നിട്ടിറങ്ങുന്ന സ്ത്രീകളെയും ഞാൻ അഭിവാദ്യം ചെയ്യട്ടെ. മറ്റു മേഖലകൾ ഉന്നത പഠനത്തിന് തെരഞ്ഞെടുക്കുന്നതിന് പകരം ഒരധ്യാപിക ആകാനുള്ള ശ്രമത്തിന് മുൻകൈയ്യും മുൻ തൂക്കവും നൽകുക എന്ന ഒരഭിപ്രായവും എനിക്കുണ്ട്. 5000 അടുത്ത് ജനസംഖ്യ വരുന്ന നമ്മുടെ തന്നെ ലൊക്കാലിറ്റിയിൽ അധ്യാപനത്തിന് വലിയ സ്കോപ്പുണ്ട്. മദ്രസ്സകൾ, സ്കൂളുകൾ അധ്യാപികമാരെ കാത്തിരിക്കുന്നു. (നാളെ നമ്മുടെ ഗവ. സ്കൂളിൽ അധ്യാപക ഇൻറർവ്യൂ കൂടിയാണ് ) അഞ്ചെട്ട് അധ്യാപികമാരെ വെച്ച്  ചെറിയ മട്ടിൽ നാലഞ്ച് ഈവനിംഗ് ട്യൂഷൻ സെന്ററുകൾക്കുള്ള സാധ്യത നാട്ടിൽ തന്നെയുണ്ട്. DEd എന്ന പേരിൽ പഴയ TTC ഉണ്ട്. ഡിഗ്രി കഴിഞ്ഞാൽ BEd ഉണ്ട്. അതൊക്കെ ഉണ്ടെങ്കിൽ ഗവൺമെന്റ് സ്കൂളുകളിൽ ജോലി സാധ്യതയുമുണ്ട്.

ട്യൂഷൻ സെൻററുകളിൽ ചെറിയ കുട്ടികൾക്ക് പഠിപ്പിക്കാൻ BEd തന്നെ  എടുക്കണമെന്നില്ല,  ഒരു ഡിഗ്രി മതി. അഫ്ദൽ ഉലമ ഉണ്ടെങ്കിൽ മോറൽ ക്ലാസ്സുകളും നടത്താം. ഇതൊന്നും ചെയ്യാനിഷ്ടമില്ലെങ്കിൽ അവരവരുടെ മക്കൾ പഠിക്കുമ്പോൾ ഒന്നിച്ചിരുന്ന് അവർക്കൊരു താങ്ങും ഗൈഡുമാകാം.

നന്മകൾ തൊഴിലിനോട്  സ്നേഹമുള്ള എല്ലാ നാട്ടുകാരികൾക്കും, ഒപ്പം പട്ലയിലെ മുഴുവൻ അധ്യാപികമാർക്കും.

കാരുണ്യത്തിൻ്റെ* *വാതായനങ്ങൾ തുറന്ന്* *പുണ്യ റമളാന്‍....*

☔☔☔

*കാരുണ്യത്തിൻ്റെ*
*വാതായനങ്ങൾ തുറന്ന്*
*പുണ്യ റമളാന്‍....*
*കാരുണ്യ കടാക്ഷവും കാത്ത്*
*സി പി യും.....*

നിങ്ങൾ ഭൂമിയിൽ ഉള്ളവർക്ക്
കരുണ ചെയ്യുക,
എന്നാൽ
ആകാശലോകത്തുള്ളവൻ 
നിങ്ങൾക്ക് കരുണ ചൊരിയും.
  നമുക്ക് സുപരിചിതമായ . തിരുവചനം.
നിത്യ ജീവിതത്തിൽ  നാമിതിന്റെ അർഥമുൾക്കൊള്ളുന്നു.  അത് ശരിയാം വണ്ണം  ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു.

റമദാനിലാണ് നാം,
എഴുപതും എഴുപതിനായിരവും പ്രതിഫലം ലഭിക്കുന്ന ഈ വേളകളിലും നമ്മുടെ ഉദാരമനസ്കത വാനോളം ഉയരണം. അതിനുളള നമുക്കെല്ലവർക്കും നൽകുമാറാകട്ടെ.

ജീവകാരുണ്യ രംഗത്ത് വർഷങ്ങളായി പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന കണക്ടിംഗ് പട്ല കഴിഞ്ഞ വർഷങ്ങളിലേത് പോലെത്തന്നെ ഈ റമളാനിലും  അശരണർക്ക് ഒരു കൈത്താങ്ങാവാൻ കാരുണ്യ പ്രവർത്തന ഫണ്ട് ശേഖരിക്കുന്നു. അതിന്റെ ഭാഗമായി സി.പി. യുടെ മുഴുവൻ അഭ്യുദയ കാംക്ഷികളെയും വിനയപൂർവ്വം  സമീപിക്കുകയാണ്.

നാളിത് വരെ വിവിധ ആവശ്യങ്ങളുമായി CPയെ സമീപിച്ചവരെ അവർ അതിന് (കല്യാണ സഹായമൊഴിച്ച് ) അർഹരാണങ്കിൽ CP അവരെ തിരിച്ചയക്കുകയോ നിരാശപ്പെടുത്തുകയോ ചെയ്തിട്ടില്ല.   

നമ്മുടെ നാട്ടിലെ, അർഹരിൽ ഏറ്റവും അർഹരായവർക്ക് മാത്രം ആവശ്യമറിഞ്ഞ് സഹായം എത്തിക്കുകയാണ് CP ചെയ്യുന്നത്. അത് കൊണ്ട് തന്നെ നാം നൽകുന്ന സഹായങ്ങൾ വ്യഥാവിലായിപ്പോവില്ലെന്ന് CP അഭ്യുദയകാംക്ഷികൾക്ക് പ്രത്യാശിക്കാം....

കഴിഞ്ഞ ഒരുവർഷത്തിന്നിടെ CP ചെയ്ത ചില കാര്യങ്ങൾ ചുവടെ ചേർക്കുന്നു.

■നസിയയുടെ വീട് പൂർത്തീകരണം .
₹1,74,468.00 
■ നാരായണൻ്റെ വീട് റിപ്പയർ
₹1,00,000.00

■ *ചികിത്സാ സഹായം*

#ചെന്നിക്കുടൽ കാദർച്ചാൻ്റെ ഭാര്യ
₹41,000.00
# മുഹമ്മദ് കൊയപ്പാടി
₹20,000.00
#ബാപ്പുവിൻ്റെ ഭാര്യ സഹോദരി
₹10,000.00
#ഡ്രൈവർ അബ്ദുല്‍ റഹ്മാന്‍
₹15,000.00
#ചെന്നിക്കൂടലിലെ ഹബീബ്
₹30,000.00

■രണ്ട് പേർക്ക് തയ്യൽ മെഷീൻ
₹15,380.00

■ *വിദ്യാഭ്യാസം*

# 6ക്ളാസ് മുറി ടൈൽസ്
(GHSS പട്ള)₹ 1,75,000.00
# മുത്തലിബ് അരമന (മെഡിക്കൽ എൻട്രൻസ് കോച്ചിംഗ്) വിദ്യാർത്ഥിക്ക് ₹25,000.00

■ *സാംസ്കാരികം*

# പട്ല ലൈബ്രറി ഏറ്റെടുത്തത് വക ₹25,000.00

*NB*:  *CPയുടെ ഫണ്ട് ശേഖരണം തുടങ്ങിയിട്ടുണ്ട്.*
*എല്ലാവരും സഹകരിക്കുക*

നമ്മുടെ എല്ലാ സൽപ്രവർത്തികളും അല്ലാഹു സ്വീകരിക്കുമാറാകട്ടെ,  ആമീന്‍

**ഫണ്ട് റൈസിംഗുമായി ബന്ധപ്പെട്ട് ഇവരെ സമീപിക്കാം.*    👇🏼👇🏼 

*ദുബായ്*
×
×
അബൂദാബി
×
×
ഷാർജ
×
×
റാസൽ ഖൈമ
×
×
സൗദി
×
×
ബഹ്റൈൻ
×
×
നാട്
×
×

                      ⬜◽◻

SSLC ഫുൾ A+* *കുടുംബത്തിൽ* *പട്ല സ്കൂളിൽ നിന്ന്* *തസ്ലീമയും* / അസ്ലം മാവില*

*SSLC ഫുൾ A+* *കുടുംബത്തിൽ*
*പട്ല സ്കൂളിൽ നിന്ന്*
*തസ്ലീമയും*

പട്ല സ്കൂളിൽ നിന്ന് കൂടെ പഠിച്ച ആയിഷത്ത് അഫ്റയും ഫാതിമത് സാജിദയും മുഴുവൻ വിഷയങ്ങളിലും SSLC യിൽ A+ നേടിയപ്പോൾ 100 % കിട്ടുമെന്ന് ഉറപ്പ് ഉണ്ടായിരുന്ന ഒരു മിടുക്കിക്കുട്ടി കൂടി ഉണ്ടായിരുന്നു - തസ്ലീമ ബിൻത് അബ്ദുറഹിമാൻ.

ഒരു വിഷയമൊഴികെ മുഴുവൻ സബ്ജക്റ്റിലും A+ ലഭിച്ചപ്പോൾ, അവൾക്ക് വാശിയായി. കിട്ടേണ്ട സബ്ജക്ടിലാണ് A+ മിസ്സായത്. സമയം കളയാതെ റീവാല്യേഷന് അപേക്ഷിച്ചു, ഇന്നലെ ഫലം വന്നു - Yes Tasleena gets A+. അതോടെ മുഴുവൻ വിഷയത്തിലും A+ നേടി തസ്ലീമ പട്ലയുടെ താരമായി.

T.H . അബ്ദുൽ റഹിമാൻ & ആയിഷ ദമ്പതികളുടെ മകളാണ് തസ്ലീമ.

അഭിനന്ദനങ്ങൾ തസ്ലീമ, കൂടെ നിന്റെ സഹപാഠിനികളായ ഫുൾ A+ സ്കോറർസ് ആയിഷത്ത് അഫ്റയ്ക്കും ഫാതിമത് സാജിദയ്ക്കും.

*അസ്ലം മാവില*

ഇത് വെറുതെ പറയുന്നതല്ല* *നടക്കേണ്ട ഒന്ന്* *ന്യായമായ ഒന്ന്* / അസ്ലം മാവില

ഇത് വെറുതെ പറയുന്നതല്ല*
*നടക്കേണ്ട ഒന്ന്*
*ന്യായമായ ഒന്ന്*
.........................

അസ്ലം മാവില
.........................

എവിടെ അവതരിപ്പിക്കുക എന്നത് എനിക്ക് വിഷയമല്ല. ചുമരുള്ളിടത്ത് എഴുതുന്നു. ശ്രദ്ധിക്കാൻ പാകത്തിൽ,  വായിക്കാൻ ആയത്തിൽ. ഈ വിഷയം ഇന്നല്ലെങ്കിൽ നാളെ നിങ്ങൾ സംസാരിക്കും, സംസാരിക്കണം.

കേരളപ്പിറവി മുതൽ നാം പട്ലക്കാർ വോട്ടിടാൻ തുടങ്ങിയിട്ടുണ്ട്. (ആദ്യ അസംബ്ലി തെരഞ്ഞെടുപ്പ് 28 ഫെബ്ര - 11 മാർച്ച് 1957). ആദ്യ നിയമനിർമാണ സഭയിൽ മത്സരിച്ചവർക്ക് വോട്ട് രേഖപ്പെടുത്തിയവർ ഇന്നു ഇവിടെ ജീവിച്ചിരിപ്പുണ്ടോ എന്നറിയില്ല. ലോകസഭ, നിയമസഭ, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത്, വിവിധ ആവശ്യത്തിനായുള്ള സൊസൈറ്റികൾ - ഈ തെരഞ്ഞെടുപ്പുകളിലേക്ക്  കക്ഷി അടിസ്ഥാനത്തിലും കക്ഷി ഭേദമന്യേയും നാം വോട്ടിട്ടു, വോട്ട് രേഖപ്പെടുത്തിക്കൊണ്ടുമിരിക്കുന്നു.

ഗ്രാമ പഞ്ചായത്തിലേക്ക് ഒഴികെ, അതിന് മുമ്പിലുള്ള ഏതെങ്കിലും  ഒരു  ലെയറിലേക്ക് (Layer) പട്ലയിലെ ഒരാളെ നാം അംഗമായ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പരിഗണിച്ചതായി ആരെങ്കിലും ഓർക്കുന്നുണ്ടോ ? ഓർമ്മയുള്ളവർ പറയണം. മതേതര പ്രസ്ഥാനങ്ങളായ കോൺഗ്രസ്സ്, സി.പി.എം, മുസ്ലിം ലീഗ്, പഴയ പി. എസ്. പി  പാർട്ടികളിലെ സ്ഥാനാർഥി നിർണ്ണയ ചർച്ചകളിൽ പട്ലക്കാരന്റെ പേരെപ്പോഴെങ്കിലും വന്നിട്ടുണ്ടോ ?  എന്തേ വരാത്തത് ?

ഇതൊരു തമാശച്ചോദ്യമല്ല. എന്ത് കൊണ്ട് ?  കാരണങ്ങൾ ഏവ ? നമ്മുടെ നാട്ടിൽ നിന്നുള്ള ഒരാൾക്ക് എം.പി., എം.എൽ.എ., ജില്ലാ പഞ്ചായത്ത് ഡിവിഷൻ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്നതിൽ നിന്ന് തടയുന്ന ഫാക്ടർസ് എന്തൊക്കെയാണ്? മറ്റുള്ളവരിൽ കാണുന്ന മേന്മ എന്ത്? പട്ലയിലെ രാഷ്ട്രിയ പ്രവർത്തകരിൽ കാണുന്ന കുറ്റവും കുറവുമെന്ത് ?

അതും കൂടി നമുക്ക് അറിയണമല്ലോ. അതറിഞ്ഞാൽ പിന്നെ ആ വഴിക്ക് മിണ്ടാതിരുന്നാൽ മതിയല്ലോ.

ഒന്നുമില്ല. പ്രത്യേകിച്ചു ഒരു കാരണവും  പറയാനില്ല.  ഒന്നുമുണ്ടായിരിക്കില്ല. ഒരൊറ്റ കാരണമേ ഞാൻ കാണുന്നുള്ളൂ. ശാഖാ കമ്മിറ്റിയിൽ, ബ്രാഞ്ച് കമ്മറ്റിയിൽ, ബൂത്ത് കമ്മിറ്റിയിൽ ഈ വിഷയം ഒരിക്കലും ഒരു ആലോചനക്ക് പോലും വന്നിട്ടുണ്ടാകില്ല. അതന്നെ. സംഗതി അതു തന്നെ. 

അതൊക്കെ ചർച്ച ചെയ്താൽ വാ പൊള്ളിപ്പോകുമോ എന്ന സന്ദേഹമാകാം ഈ വിഷയം ചർച്ചയുടെ പരിധിയിൽ തന്നെ വരാത്തത്.  നമ്മളൊക്കെ ചോട്ടാ ലോഗ്  ഈ ബഡാ ബഡാ ലോഗൊക്കെ അങ്ങ് പട്ലക്ക് പുറത്തല്ലേ എന്ന ഒരു കോംപ്ലക്സല്ലാതെ മറ്റെന്ത് ?

എന്നാൽ അറിയണോ - പട്ലയിലെ രാഷ്ട്രീയ നേതാക്കൾ സംസാരിക്കുന്ന വാമൊഴിയും ശരീരഭാഷയുമൊക്കെ തന്നെയാണ് പുറം നാട്ടുകാർക്കുമുള്ളത്. അവർക്ക് വേറെ  പ്രത്യേകിച്ചൊന്നും കൂടുതലായി ഞാൻ കാണുന്നില്ല. അവർ കാണിക്കുന്ന നീതി. അവരുടെ ഇടപെടൽ രീതി. ആത്മാർഥത, ആതിഥ്യമര്യാദ; സഹായ മനസ്കത, മുൻഗണന നിശ്ചയിക്കാനുളള സാമാന്യബോധം  എല്ലാം പട്ലയിലെ രാഷ്ട്രീയ നേതാക്കൾക്കുമുണ്ട്.  അല്ല, കുറച്ച് കൂടുതൽ  എന്ന് തന്നെ കൂട്ടിക്കോളൂ.

ഇനി കേൾക്കണം. ബന്ധപ്പെട്ടവരുടെ ചെവികളിൽ എത്തിക്കണം. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നമ്മുടെ നാട്ടിൽ നിന്നും ഒരു മാന്യ വ്യക്തിയുടെ പേര് തീർച്ചയായും ഒരു മുന്നണിയുടെ പരിഗണനയിൽ വരണം. അതാണ് ഇനി ഞാൻ മുന്നോട്ട് വെക്കുന്നത്.

ഞാൻ പറയാൻ ഉദ്ദേശിച്ച വ്യക്തി മറ്റാരുമല്ല, എം.എ. മജീദ് തന്നെ. അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന. രാഷ്ട്രീയ പാർട്ടി തങ്ങളുടെ ശാഖാതലത്തിൽ ഈ വിഷയം ഗൗരവത്തോടെ  ചർച്ച ചെയ്യണമെന്നാണ് എനിക്ക' നിർദ്ദേശിക്കാനുള്ളത്. അതൊന്ന് ഐക്യഖണ്ഡേന ശാഖ തീരുമാനമെടുത്താൽ ആ ഒരു പ്രോസസിന്റെ ആദ്യപടിയായി. തുടർന്ന് നിരന്തരം ഈ വിഷയം പഞ്ചായത്ത് തലം തൊട്ടങ്ങോട്ട് ചർച്ചയിൽ കൊണ്ട് വരട്ടെ.

എന്ത് കൊണ്ടും നടേ പറഞ്ഞ സ്ഥാനാർഥിത്വത്തിന് അനുയോജ്യനായ വ്യക്തിത്വമാണ് എം.എ. മജീദ്. UDF ന്റെ ബാനറിൽ മത്സരിച്ച് ജയിച്ച നമുക്കറിയുന്ന CT, NA തുടങ്ങിയവരോടൊപ്പം എളിമ കൊണ്ടും പ്രവർത്തനത്തിലുള്ള ആത്മാർഥത കൊണ്ടും ഉത്സാഹം കൊണ്ടും മജീദ് ഒട്ടും പിറകിലല്ല. പാർട്ടിക്കകത്തും മുന്നണിക്കകത്തും മജീദിന് നല്ല പേരും പെരുമയുമുണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

മജീദ് മത്സരിക്കുന്നതിലോ എം.എൽ.എ ആകുന്നതിലോ അല്ല എന്നെപ്പോലുള്ളവരുടെ കാർക്കശ്യം. മജിദിനെ പോലുള്ള നിസ്വാർഥരും അനുയോജ്യരുമായ ആളുകൾക്ക് എം. എൽ. എ ആകാൻ പാർടി അവസരം നൽകണമെന്നതിലാണ് കാർക്കശ്യം. ബന്ധപ്പെട്ടവർ ഈ കുറിപ്പ് കാണുമെന്ന് തന്നെയാണ് എന്റെ വിശ്വാസം.

അതെന്താ ഇത്ര തിടുക്കത്തിൽ ? മെയ് മാസമല്ലേ? 2016 മെയ് മാസത്തിലല്ലേ ഒരു തെരഞ്ഞെടുപ്പ് നടന്നത്. അപ്പോൾ ഈ മെയ് തീരുന്നതിന് മുമ്പ് ഒന്ന് സൂചിപ്പിക്കാമെന്ന് കരുതി. എല്ലാരും  നക്ഷത്ര ചിഹ്നമിട്ട് ഈ കുറിപ്പ് ഒന്ന് സൂക്ഷിക്കണം. ആവശ്യം വരും.
ഇത് തമാശയെഴുതിയതല്ല. മജിദിനെ ഏറ്റവും നന്നായി അറിയുന്ന,  ചെറുപ്പം തൊട്ടിങ്ങോട്ട്  അദ്ദേഹത്തെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന ഒരു അഭ്യുദയകാംക്ഷി എന്ന നിലയിൽ, ദീർഘകാലമായി എന്റെ മനസ്സിൽ സൂക്ഷിച്ച അഭിപ്രായം പറയുന്നു, അതും ന്യായമായത്. വളരെ ആവശ്യമെന്ന് തോന്നിയത്.

പട്ലയിലെ ഒരു ജനകീയ നേതാവ് തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച് ഗവർണർക്ക് മുന്നിൽ സത്യപ്രതിജ്ഞ ചെയ്യുന്നത് വലിയ പാതകമൊന്നുമല്ല എന്നാണ് ഞാനിപ്പോഴും കരുതുന്നത്.   എത്തിപ്പിടിക്കാൻ പറ്റാത്ത ആകാശക്കോട്ട പറഞ്ഞതല്ല, കെട്ടോ. നടക്കുന്ന സംഗതിയാണ് മുന്നാട്ട് വച്ചത്. പ്രദേശിക - പഞ്ചായത്ത് - മണ്ഡല നേതൃത്വം ഒത്തു പിടിച്ചാൽ എം.എ. മജിദ് തീർച്ചയായും സാധ്യതാ ലിസ്റ്റിൽ വരും. 2021 ലെ മെയ് മാസം അങ്ങിനെയൊരു അസുലഭ വേദി വീക്ഷിക്കാൻ നമുക്കെല്ലാവർക്കും ഇടയാവട്ടെ.

ഇതെന്റെ വേറിട്ട ചിന്തയോ അഭിപ്രായമോ അല്ല. ഒരൻപം വൈകി ചിന്തിക്കുന്ന മനസ്സുകളിൽ ഒരോർമ്മപ്പെടുത്തൽ പോലെ ഇതു സൂചിപ്പിച്ചെന്നേയുള്ളൂ. രണ്ട് വട്ടം ഈ കുറിപ്പ് വായിച്ചു നോക്കൂ - ആഹാ, സംuതി ശരിയാണല്ലോ എന്ന് നിങ്ങൾക്ക് ഉറപ്പായും തോന്നും. 

നല്ല വാർത്തയ്ക്ക് കാത്തിരിക്കാം, ഉത്സാഹവും ശ്രമങ്ങളും ഒപ്പം പ്രാർഥനയുമാണ് എല്ലാ നല്ല വാർത്തയ്ക്കു പിന്നിലെ കാരണങ്ങളും.

................................🌱

ആലോചനകൾ ഇങ്ങിനെയും നടക്കട്ടെ / അസ്ലം മാവില

ആലോചനകൾ
ഇങ്ങിനെയും
നടക്കട്ടെ

അസ്ലം മാവില

ഇക്കഴിഞ്ഞ ആഴ്ച നമ്മുടെ പട്ല സ്കൂളിൽ ഒരു ഇന്റർവ്യൂ നടന്നു. എൽ.പി., യു.പി. & ഹൈസ്കൂൾ ക്ലാസ്സുകളിൽ ഒരു ഡസനിലേറെയുള്ള അധ്യാപക ഒഴിവിലേക്കുള്ള ഇന്റർവ്യൂ ആയിരുന്നു അത്. അറുപതിലധികം അധ്യാപക യോഗ്യതയുള്ള ഉദ്യോഗാർഥികളാണ് ഇന്റർവ്യുവിന് അറ്റൻഡ് ചെയ്തത്. അവരിൽ ചിലർ ഓവർ ക്വാളിഫൈഡ് വരെ ഉണ്ടായിരുന്നു പോൽ.

നോക്കണം, ദിവസക്കൂലിക്കാണ് ഇത്ര റഷ്. ഹൈസ്കൂൾ അധ്യാപകന് ആയിരത്തിച്ചില്ലാനം രൂപ ദിവസം വെച്ച് വേതനം കിട്ടും. മറ്റുള്ളവർക്ക് എകദേശം 800- 900 രൂപയും. അത്യാവശ്യം ആകർഷകമായ നാൾ ശമ്പളം.  എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി വരുന്ന താത്കാലിക അധ്യാപകർക്ക് കിട്ടുന്ന 6 മാസത്തെ പ്രൊട്ടക്ഷനോ ഒഴിവ് ദിന ശമ്പളമോ ഈ ഡയ്ലി വെയ്ജസുകാർക്കില്ല. നാളെ ഒരു PSC ക്കാരൻ അല്ലെങ്കിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ഒരാൾ സ്കൂളിലെത്തിയാൽ ഡയ്ലി വെയ്ജസ് ടീച്ചറുടെ ആ സ്കൂളിലെ സേവനം അന്ന് വൈകിട്ട് ലോംഗ് ബെല്ലടിക്കും വരെ മാത്രം ! എന്നിട്ടു പോലും അധ്യാപക ജോലിക്ക് ഇത്ര തിരക്കുണ്ട്. വളരെ ആകർഷകവും പത്രാസുമുള്ള തൊഴിലാണ് സർക്കാർ ജോലി എന്ന് സൂചിപ്പിക്കാനാണ് ഇത്രയും എഴുതിയത്.

ഞാൻ ഇനി എഴുതുന്നത് മറ്റൊന്നാണ്, അതാണ് പ്രധാന വിഷയവും. പട്ലയിൽ  ഇൻറർവ്യൂ നടന്നു എന്ന് വി പറഞ്ഞല്ലോ. അതിൽ അറ്റൻഡ് ചെയ്ത   11 പേർ  മധൂർ പഞ്ചായത്തിൽ നിന്നാണ് - പട്ല, മുട്ടത്തോടി, മായിപ്പാടി എന്നിവിടങ്ങളിലുള്ളവർ. പട്ലയിൽ നിന്ന് തന്നെ 5 പേരുണ്ട്, 3 ഡി എഡുകാരും (TTC),  2 പി ജിക്കാര്യം. വരും വർഷങ്ങളിൽ ടീച്ചേർസ്  യോഗ്യതയുള്ളവർ ഇനിയും കൂടുമെന്നും പ്രതീക്ഷിക്കാം. 

അവരോടും അധ്യാപനത്തെ ഇഷ്ടപ്പെടുന്ന അഭ്യുദയ കാംക്ഷികളോടുമാണ് ഇനി ചിലത് പറയാനുള്ളത്. ഇവരിൽ ഒരു പക്ഷെ 25% ശതമാനത്തിന് യോഗ്യതാ മാർക്കിന്റെ  അടിസ്ഥാനത്തിൽ സ്കൂളിൽ പെട്ടെന്ന് ജോലി കിട്ടിയേക്കാം. ബാക്കിയുള്ളവർ മറ്റു സ്കുളുകളിൽ ശ്രമം നടത്തുകയും ചെയ്തേക്കാം.

ശരി, എന്നാൽ ഒരു കൂട്ടായ സംരംഭമെന്ന രീതിയിൽ ബാക്കിയുള്ള അധ്യാപക യോഗ്യതയുള്ളവർക്ക് ട്യൂഷൻ സെന്റർ ഒരുക്കുന്നതിനെ കുറിച്ച് ആലോചിക്കാവുന്നതാണ്. LP, UP തലങ്ങളിലുള്ളവർക്ക് തുടക്കത്തിലും, സംരംഭം മുന്നോട്ട് പോകുന്നെങ്കിൽ ഉയർന്ന ക്ലാസ്സുകളിലേക്ക് ഈ ഉദ്യമം നീട്ടാം.

അതിനുള്ള സപ്പോർട്ട് നാട്ടുകാരും രക്ഷിതാക്കളും നൽകാൻ തയാറാകണം. മിതമായ ഫീസ് നിശ്ചയിച്ച് ക്ലാസ്സുകൾ സംഘടിപ്പിച്ചാൽ, വിജയിക്കാവുന്ന വിഷയമേയുള്ളൂ. അതിനുള്ള ഭൗതിക സാഹചര്യം ഒരുക്കുന്നതിൽ സന്നദ്ധ സാമൂഹ്യ സംഘടനകളുടെ പങ്ക് ചെറുതല്ല.

ഏത് സംരംഭങ്ങളുടെയും തുടക്കം ഇങ്ങനെയൊക്കെ തന്നെയാണ്. ബാലാരിഷ്ടിത കഴിയുന്നതോടെ നല്ല നാളുകൾ തെളിഞ്ഞു വരും.

ആലോചനകൾ നടക്കട്ടെ, ഭാവുകങ്ങൾ !

പുണിഞ്ചിത്തായയും* *പട്ലയും* / അസ്ലം മാവില

*പുണിഞ്ചിത്തായയും*
*പട്ലയും*
അസ്ലം മാവില

ഇന്ത്യൻ മതേതരത്തിന് തീരാ കളങ്കമുണ്ടാക്കിയ 1992 ഡിസംബറിലെ ബാബ്റി മസ്ജിദ് ഡെമോലിഷന് ശേഷം, ഏതാനും മാസങ്ങൾ കഴിഞ്ഞാണ് ഞങ്ങൾ പുണിഞ്ചിത്തായയെ കാണാൻ വേണ്ടി ളിയാറിലേക്ക് പോകുന്നത്.

കാസർകോട് അങ്ങിനെയൊരു  വിശ്രുതനായ  ചിത്രകാരനുണ്ടെന്ന് ഞാനൊക്കെ അറിയുന്നത് ആ വർഷമാദ്യം (1993 അങ്ങിനെയാണ് ഓർമ ) കാസർകോട് വെച്ച് കാസർകോട് ജില്ലാ കലാസാഹിതിയുടെ ആഭിമുഖ്യത്തിൽ പുലിക്കുന്നിൽ വെച്ച് ചിത്രകാരൻ മുത്തുക്കോയയുടെ നേതൃത്വത്തിൽ നടന്ന ഒരു ചിത്രകലാ ക്യാമ്പിൽ വെച്ചായിരുന്നു. കലാ സാഹിതി സംസ്ഥാന പ്രസിഡന്റ ഡോ. ടി.പി. സുകുമാരൻ സാറായിരുന്നു  അന്നത്തെ ക്യാമ്പ് ഡയരക്ടർ . അന്ന് പുണിഞ്ചിത്തായയുടെ ജലഛായ ചിത്ര രചന ലൈവായി കാണാനുള്ള അവസരം ലഭിച്ചു. പത്രപ്രവർത്തകനായ സാദിഖ് കാവിലൊക്കെ അന്ന് സജീവമായി അവിടെ ഉണ്ടായിരുന്നു.

   കാടും തോടും കടന്നായിരുന്നു ഞങ്ങൾ പുണിഞ്ചിത്തായയെ കാണാൻ ചെന്നത്. സി.എച്ചിനൊക്കെ അദ്ദേഹത്തെ വളരെ നേരത്തെ തന്നെ അറിയാമായിരുന്നു.

കാഞ്ചന ഗംഗ എന്നോ മറ്റോ ആണ് അദ്ദേഹത്തിന്റെ മുളിയാറിലെ ആ ലൊക്കാലിറ്റിക്ക് നൽകിയ പേര്. ഏക്കറു കണക്കിന് സ്ഥലം. തലങ്ങും വിലങ്ങും ഒഴുകുന്ന അരുവികൾ. കുലച്ച കദളി വാഴകൾ. വിവിധ തരം ഫലം നൽകുന്ന തൈകൾ. ശരിക്കും ആസ്വാദ്യകരമായ പ്രദേശം.

ഞങ്ങളെ അദ്ദേഹംസ്വീകരിച്ചത്, തൊട്ടുമുമ്പിലുള്ള ചെടിയിൽ നിന്നും ചെറുനാരങ്ങ നുള്ളി പറിച്ചെടുത്ത് ലെമൺ ജ്യൂസ് തന്നായിരുന്നു. അതെ, ബക്കർ മാഷ്, എം.എ. മജിദ്, ബി. ബഷീർ പട്ല, സി.എച്ച്. തുടങ്ങിയവർ ആ ടീമിലുണ്ട്.  മുറിക്കാൻ വരെ കാത്ത് നിൽക്കാതെ മൂത്ത് പഴുത്ത ഒരു വാഴയിൽ നിന്ന് ഏതാനും വാഴപ്പഴം അടർത്തി തന്നു.  ഹൃദ്യമായ ആതിഥ്യം നൽകിയത്, നന്നായി ഓർക്കുന്നു.

ഒ .എസ്. എ യുടെ അതിഥിയാണ് അദ്ദേഹം. ഓ എസ്.എ പുറത്തിറക്കുന്ന കയ്യെഴുത്ത് പ്രസിദ്ധീകരണത്തിന് വേണ്ടി അവിടെ നിന്ന് തന്നെ അദ്ദേഹത്തോട് ഒരു വർക്ക് തരാൻ അഭ്യർഥിച്ചു. കറുത്ത വരയിൽ ബാബ്റി മസ്ജിദിന്റെ താഴികക്കുടങ്ങൾ,  മൂടിക്കെട്ടിയ കാർമേഘ പാളികൾക്കിടയിൽ കൂടി തല നീട്ടി പുറത്ത് വരാൻ ശ്രമിക്കുന്ന ഒരു ചിത്രം മിനുറ്റുകൾക്കകം അദ്ദേഹം ഞങ്ങൾക്ക് വരച്ചു തന്നു. തികച്ചും കാലികമായ രചന. (നല്ലൊരു കുറിപ്പും അതിന് ഞാൻ എഴുതിയിട്ടുണ്ട്) തലക്കനമില്ലാത്ത ചിത്രകാരനെ ഞങ്ങൾ അന്ന് കണ്ടു.

അദ്ദേഹം പട്ലയിലേക്ക് വന്നത് വളരെ ഹൃദ്യമായ സ്വീകരണത്തോടെയാണ്. പച്ചോല കൊണ്ട് അലങ്കരിച്ച കൊടി തോരണങ്ങൾ റോഡ് മുഴുവൻ. തലേ ദിവസം രാത്രിയൊക്കെ ഒ എസ്എ ക്കാർ അതിന്റെ തിരക്കിലായിരുന്നു.

ഇവിടെ സൂചിപ്പിച്ചത് പോലെ പലർക്കും അദ്ദേഹത്തിന്റെ പേര് അത്ര എളുപ്പത്തിൽ നാക്കിന് വഴങ്ങിയില്ല. സുനിദൊക്കെ പറഞ്ഞിരുന്നത് - *പുളിഞ്ചിത്തം വരുന്നെന്നാണ്*.

സാധാരണ ഒരു ചിത്രകാരന്റെ കോലത്തിലല്ല അദ്ദേഹം പട്ലയിലേക്ക് വന്നത്, തികച്ചും എക്സിക്യൂട്ടിവ് ഡ്രസ്സ് കോഡിലാണ് എത്തിയത്.

പട്ലക്കാർ ആദ്യമായി പെയിന്റിംഗ് ഡെമോ എന്താണെന്ന് അന്ന് കണ്ടു. തുളു കലർന്ന മലയാളത്തിൽ അദ്ദേഹം സംസാരിച്ചു. ആ സംസാരം അന്ന് പലർക്കും കാണാപാഠമായിരുന്നു. പിന്നീട് അദ്ദേഹം ചരിച്ചു നിർത്തിയ ബോർഡിൽ പതിച്ച വെള്ളക്കടലാസിൽ കടുപ്പിച്ച ചായങ്ങൾ  Just എറിഞ്ഞു പതിപ്പിച്ചു. ഞങ്ങളൊക്കെ വിചാരിച്ചത് കഴുകാനായിരിക്കുമെന്നാണ്. No, He Starts his Painting !

കയിൽ ഒരു കട്ട വലുപ്പത്തിൽ സ്പോഞ്ചുണ്ട്, പിന്നെ കുഞ്ഞു കുമ്മായ കത്തിയും. സ്പോഞ്ചുകൊണ്ട് തലങ്ങും വിലങ്ങും നാല് വര. കത്തി കൊണ്ട് മിനുക്കു പണി. ഒരു സുപ്പർ സായം സന്ധ്യക്ക് ജീവൻ വെച്ചു തുടങ്ങി. മിനുറ്റുകൾക്കകം അത് പൂർത്തിയായി.

പട്ല സ്കൂളിന് ഒഎസ്എ അതൊരു ഓർമപ്പതക്കം പോലെ. സമ്മാനിച്ചു. ഓഫീസ് മതിലിൽ ഇന്നുമത് വൃത്തിയായി തൂങ്ങുന്നത് കാണാം.

ദിവസങ്ങളാളം, അല്ല മാസങ്ങളോളം "പുളിഞ്ചിത്ത " പട്ലയിൽ സംസാര വിഷയമായിരുന്നു.

*അസ്ലം മാവില*

NB : അദ്ദേഹത്തിന്റെ വിവാദപരമായ രാജിയെ കുറിച്ച് പിന്നൊരിക്കൽ എഴുതാം.

ബെല്ലടിയുടെ നാളുകൾ എല്ലാവർക്കും നന്മകൾ / അസ്ലം മാവില

ഇനി
ബെല്ലടിയുടെ നാളുകൾ
എല്ലാവർക്കും നന്മകൾ

അസ്ലം മാവില

ഇന്ന് മക്കൾ എത്തും, സ്കൂൾ പടിക്കൽ. ഇന്നലേക്ക് അവരുടെ വേനലവധി കഴിഞ്ഞു.

ഇക്കഴിഞ്ഞ രണ്ടു  മാസക്കാലം കളിയും ചിരിയുമായി വർണ്ണങ്ങളുടെ ലോകത്തായിരുന്നു ആ ചിത്രശലഭങ്ങൾ. എല്ലാ ചിട്ടകളും അവർ മറന്നു. നേരത്തെ കിടന്നു. നേരം വൈകി എണീറ്റു. ഉറക്കിലും കളിവർത്തമാനം പറഞ്ഞു.  പിച്ചും പേയും പറഞ്ഞപ്പോഴും കളി തന്നെ വർത്താനം.   ബാറ്റും പന്തും കളിപ്പാട്ടങ്ങളും അവർക്ക്  കൂട്ടായി കിടന്നു.

അടുക്കള പാത്രങ്ങൾ തല്ലിപ്പൊളിച്ചു. അതാ പൂച്ചയുടെ കണക്കിൽ പറ്റു ചേർത്തു. പൊക്കാനായി തുറന്ന ഫ്രിഡ്ജ് ദിവസവും അടക്കാൻ മറന്നു.  പാവം കുഞ്ഞനിയത്തിയുടെയോ കുഞ്ഞനിയന്റെയോ മേൽ ചാർത്തി ആ കുസൃതികൾ തടിയൂരി.

പിടിക്കപ്പെട്ടതിന് മാത്രം അവർ നിവൃത്തിയില്ലാതെ കുറ്റമേറ്റെടുത്തു.  പിടിക്കപ്പെടാത്തതിന് വീട്ടിലെ വാ വരാത്ത പൈതങ്ങളായി കുറ്റവാളികൾ.  ജന്നൽ ഗ്ലാസ് എറിഞ്ഞുടച്ചും മുറ്റം കുഴി തോണ്ടിയും പണി തന്ന മക്കൾ.  ഷെഡിൽ നിന്ന് അറിയാരെ ഇരു ചക്ര വാഹനങ്ങൾ തള്ളി നീക്കി ഓടിച്ചു കുഴിയിൽ വീഴ്ത്തിയവർ. ഊഫ് ! എന്തെന്ത് തൊന്തരവായിരുന്നു ഇക്കഴിഞ്ഞ മാസങ്ങൾ മുഴുവൻ.

ആൺ പിള്ളേർ മാത്രമുള്ള എന്നെപ്പോലുള്ളവർക്ക് ക്ഷമയുടെ നെല്ലിപ്പട പരീക്ഷിക്കപ്പെട്ട ദിനങ്ങൾ ! രസകരം, അതിലേറെ ആസ്വാദ്യകരം !  മിസ്സായ ദിവസങ്ങൾ! ഒരു ഉപദേശിക്ക് പഠിക്കാൻ കിട്ടിയ നാളുകൾ ! ഒന്ന് കഴിഞ്ഞാൽ അടുത്ത ഉപദേശത്തിന് പാകത്തിന് പണിയും തീർത്ത് ചെവി വെച്ചു തന്ന മണിക്കുറുകൾ ! തീൻ മേശയിൽ തീരുന്ന മെഗാ സന്ധി സംഭാഷണങ്ങൾ !

ഇനി അവരെ ഇങ്ങനെ കിട്ടണമെങ്കിൽ അടുത്ത മാർച്ച് വരണം. നമ്മുടെ നീണ്ട ഉപദേശങ്ങൾക്ക് തൽക്കാലം വിട. ഇന്ന് മുതൽ അവർ പള്ളിക്കൂടത്തിലെത്തുകയാണ്,  കുടയും വടിയും "പാക്കും" "തോക്കു "മായി. 

ഒരു ക്ലാസ് അധികത്തിലാണ് ഇനി അവർ, അരുമ മക്കൾ ഇരിക്കുക. തുടക്കക്കാർ ലോവർ KGയിലും. എന്റെ വീട്ടിലെ ഏറ്റവും ചെറിയവൻ മൂന്നിൽ പോയിരിക്കും.

പട്ല സ്കൂളിന് ഇന്നാഘോഷമായിരിക്കും. പ്രീസ്ക്കൂൾ സജീവമാകും, ഒന്നാം ക്ലാസും.  പിഞ്ചു പൈതങ്ങളെയും കാത്ത് അധ്യാപകരും PTA ഭാരവാഹികളും യുവജന കൂട്ടായ്മകളും സ്കൂൾ കവാടത്തും പരിസരത്തുണ്ടാകുമായിരിക്കും.

ഇന്നലെ തന്നെ പുതിയ എച്ച്. എം. ചാർജെടുത്തു. സ്കൂൾ നാഥനായ പ്രശാന്ത് മാഷ് സുന്ദര മുഖത്തോടെ ഇനിയുള്ള നാല് വർഷം പട്ലക്കാരോടൊപ്പമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. അഞ്ച് കൊല്ലത്തിന് പട്ലക്ക് ലഭിക്കുന്ന Male എച്ച്. എമ്മാണ് പ്രശാന്ത് മാഷ്.  പുതിയ പുതിയ അധ്യാപകരും ഇക്കഴിഞ്ഞ ആഴ്ച ജോയിൻ ചെയ്തു കഴിഞ്ഞു. പഴയ അധ്യാപക വൃന്ദവും തങ്ങളുടെ അരുമ ശിഷ്യരുടെ വിശേഷമറിയാൻ ഇന്ന് രാവിലെ തന്നെ പടി കടന്നെത്തും.

വിശേഷങ്ങൾ പറഞ്ഞും ഇല്ലാ കഥകൾ ചൊല്ലിയും ഇന്നത്തെ ദിവസം ബഹളമയം തന്നെ.

നന്മകൾ എല്ലാ അധ്യാപകർക്കും.
ഭാവുകങ്ങൾ, പ്രശാന്ത് മാഷിന്, സ്നേഹാന്വേഷണങ്ങൾ  അക്ഷരം പഠിക്കാനായി അവധിക്കാലവും കഴിഞ്ഞെത്തുന്ന  കുഞ്ഞുമക്കൾക്ക്, പുതുമക്കൾക്ക് !

അറിവിന്റെ ലോകത്ത് നിങ്ങൾ എല്ലവരും ഉന്നതങ്ങളിലെത്തട്ടെ

പട്ല സ്കൂൾ പിടുത്തം വിട്ടു കുട്ടികൾ ഇങ്ങോട്ട് ചോദിച്ചു വരാൻ തുടങ്ങി / അസ്‌ലം മാവില

പട്ല സ്കൂൾ
പിടുത്തം വിട്ടു
കുട്ടികൾ ഇങ്ങോട്ട്
ചോദിച്ചു വരാൻ തുടങ്ങി

അസ്‌ലം മാവില

ചില ഉൽപന്നങ്ങൾ ക്വാലിറ്റി കൊണ്ട് പേരെടുക്കും, ചിലവ മാർക്കറ്റിംഗ്‌ കൊണ്ടും. വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇപ്പോൾ അങ്ങിനെ ആയിട്ടുണ്ട്.

പട്ല സ്കൂൾ ഇവ രണ്ടു കൊണ്ടും പ്രശസ്തമാണിന്ന്. അൺ എയിഡഡ് വാണിരുന്നൊരു കാലം.  ആരുമില്ലാതെ ചൂലു പോലെ മൂലയിൽ ചാരാൻ മാത്രം വിധിക്കപ്പെടുമായിരുന്ന ഒരു സർക്കർ പള്ളിക്കൂടം അധ്യാപക- രക്ഷാകർതൃ - പൂർവ്വ വിദ്യാർഥി കൂട്ടായ്മയുടെ നിശ്ചയദാർഢ്യം കൊണ്ടാണ് ഇന്ന് കാണുന്ന ഉയരത്തിലെത്തിയത്. ആ ഉത്സാഹം കണ്ട് നാട്ടുകാർ മൊത്തം സ്ക്കൂളിന്റെ അഭ്യംദയകാംക്ഷികളായി മാറി.

പി.ടി.എ. തലപ്പത്ത്,  അസ്ലം പട്ല, സി.എച്ച്. അബൂബക്കർ, സൈദ്, എം.എ. മജീദ്, കൊളമാജ അബ്ദുറഹിമാൻ തുടങ്ങിയവരുടെ സജീവ സാന്നിധ്യം ഒരേ സമയം നമ്മുടെ സ്കൂളിന്റെ ഭൗതിക,  പഠന നിലവാരങ്ങൾ പടിപടിയായി ഉയർത്തുന്നതിലേക്കെത്തിച്ചു. ഏറ്റവും അവസാനം അഞ്ച് വർഷം നമ്മുടെ സ്കൂൾ ഹെഡ്മിസ്ട്രസ്സായിരുന്ന കുമാരി റാണി ടീച്ചറുടെ സേവനം ഒരു കാലത്തും പട്ല മറക്കില്ല.

ഇന്ന് നോക്കൂ. അറിഞ്ഞിടത്തോളം 190 നടുത്ത്  കുട്ടികൾ നമ്മുടെ സ്കൂളിൽ പുതുതായി ചേർന്നു. 70 ന് അടുത്ത് ഒന്നിലും ബാക്കി മറ്റു ക്ലാസ്സുകളിലും. CH ഒരു ഫോട്ടോ എനിക്ക് അയച്ചു തന്നിട്ടുണ്ട്. മായിപ്പാടി ഡയറ്റിൽ, 7 ൽ ഒരേ ക്ലാസ്സിൽ പഠിച്ച 5 കുട്ടികൾ. അവർ ഇനി പട്ല സ്കൂളിൽ 8 മുതൽ അങ്ങോട്ടുണ്ടാകും. പട്ലയിലെ ഒരു പാട് ഉന്നത വ്യക്തിത്വങ്ങൾ ഇപ്രാവശ്യം തങ്ങളുടെ മക്കൾക്ക് ഇവിടെ  അഡ്മിഷൻ എടുത്തു കഴിഞ്ഞു. ഇനി അവർ അഭ്യംദയ കാംക്ഷികൾ മാത്രമല്ല, പട്ല സ്കൂളിന്റെ രക്ഷകർത്താക്കൾ കൂടിയാണ്.

അഞ്ചാറ് കൊല്ലം മുമ്പ് വരെ വീട് കയറി ഇറങ്ങുമായിരുന്നു, പട്ല സ്കൂളിലേക്ക് മക്കളെ പിടിക്കാൻ. അതിന് മുമ്പുള്ള വർഷങ്ങളിൽ മൂന്ന് മാസം മുന്നേ ബാനറും നോട്ടീസും ഇറക്കുമായിരുന്നു, മക്കളെ മറ്റുള്ളവർ റാഞ്ചാതിരിക്കാൻ. ഇപ്പോൾ അതിന്റെ ഒന്നും ആവശ്യമില്ലാത്ത വിധം പട്ല പള്ളിക്കൂടം, ഉന്നത മോഡൽ സ്കൂളായി മാറി. "പട്ലയല്ലേ, സീറ്റ് എപ്പോൾ വേണമെങ്കിലും ഉണ്ടായിരിക്കും "  എന്നതൊക്കെ മാറി "അവിടെ സീറ്റ് കിട്ടുമോ " എന്നിടത്തേക്ക് കാര്യങ്ങൾ മാറി. ഇനി കുറെ കഴിഞ്ഞാൽ വാസ്ത വേണ്ടി വരും ! 

നിലനിർത്തണം - ഈ ക്യാലിറ്റി. ഈ സഹകരണം. ഈ ഉന്മേഷം, ഉത്സാഹം.

മെയിന്റയിൻ ചെയ്യുക എന്നത് ചെറിയ പണിയെങ്കിലും വലിയ ജാഗ്രത ആവശ്യമാണ്.  ജാഗ്രതയുടെ കണ്ണുകൾ തുറക്കുക എന്ന് പറഞാൽ കേവലം ഉറങ്ങാതിരിക്കുക എന്നത് മാത്രമല്ലല്ലോ.

നന്മകൾ നമ്മുടെ സ്കൂളിന്.