Friday 21 April 2017

സി.പി. കുടിവെള്ള വിതരണം* *നാളെ തുടങ്ങും*

*സി.പി. കുടിവെള്ള വിതരണം*
*നാളെ തുടങ്ങും*

______________________

പട്ല : രൂക്ഷമായ കുടിവെള്ള ക്ഷാമം നമ്മുടെ ഗ്രാമത്തെയും ബാധിക്കുകയാണ്.

വരും നാളുകളിൽ ജലദൗർലഭ്യം കൂടുതൽ പ്രദേശങ്ങളിൽ ബാധിക്കാനാണ് സാധ്യത.

 നമ്മുടെ മഹല്ലിലെ ഏറ്റവും രൂക്ഷമായ പ്രദേശങ്ങളും വീടുകളും കണ്ടെത്തി കൂടിവെള്ളം എത്തിക്കാൻ സി.പി. പ്ലാൻ തയ്യാറാക്കി.

ഇന്ന് രാവിലെ ചേർന്ന *CP യുടെ  ക്രൈസിസ് മാനേജ്മെന്റ്* യോഗത്തിൽ   കുടിവെള്ള വിതരണം നാളെ ( ഞായർ ) മുതൽ തുടങ്ങാനും  തീരുമാനമായി.

അതേസമയം സി.പി.യുടെ *Appeal for Drinking water* ക്യാമ്പയിന് വളരെ നല്ല പ്രതികരണങ്ങളാണ് കിട്ടിത്തുടങ്ങിയത്. വിശദവിവരങ്ങൾ ഇന്ന് വൈകുന്നേരം മുതൽ സി.പി. ഓപൺ ഫോറത്തിൽ  UPDATE ചെയ്തു തുടങ്ങും.

____________________
*Connecting  Patla*

മനുഷ്യത്വം ഉണരുന്നു* *കാരുണ്യം കടൽ തീർക്കുന്നു* *കൈകൾ നീളുന്നു*

*മനുഷ്യത്വം ഉണരുന്നു*
 *കാരുണ്യം കടൽ തീർക്കുന്നു*
*കൈകൾ നീളുന്നു*
*കരുണ കടാക്ഷങ്ങൾ മിഴി തുറക്കുന്നു*
*അതെ ഉടപ്പിറപ്പുകളെ,*
 *നിങ്ങൾക്കുള്ള   കുടിവെള്ള വിതരണപദ്ധതി ഈ മനുഷ്യ സ്നേഹികൾ ഞെഞ്ചിലേറ്റിക്കഴിഞ്ഞു !*
__________________

ഇനി വൈകരുത് . അമാന്തിക്കരുത്. വളരെ അത്യാവശ്യമെന്ന് ബോധ്യമുള്ള സ്ഥലങ്ങളിൽ നമുക്ക് കുടിനീർ എത്തിച്ചേ മതിയാകൂ.

മേഘം ഇടക്കിടക്ക് ആകാശത്ത് പ്രതീക്ഷ നൽകി പക്ഷെ പെയ്യാതെ തെന്നിതെന്നി പോവുകയാണ്. വളരെ വളരെ ആവശ്യക്കാരെ, ഒരു പാട് ദൂരം നടന്ന് ദാഹജലത്തിന് നെട്ടോട്ടമോടുന്നവരെ, നമുക്കാദ്യം സമാശ്വസിപ്പിച്ച് തുടങ്ങാം, നാളെ മുതൽ.


മാഷാ അല്ലാഹ് ! CP യുടെ ആഹ്വാനത്തിന് പ്രതികരണം വന്നു തുടങ്ങി. അത് നമുക്ക് ഇറങ്ങാനുള്ള സിഗ്നലാണ്. കൂടുതൽ സഹായ വാഗ്ദാനങ്ങൾ ഇനി താമസംവിനാ വന്നു കൊണ്ടേ യിരിക്കും, ഇൻശാ അല്ലാഹ്!


മാന്യരെ,  സി പി യുടെ ഈ *കുടിനീർപദ്ധതി*യിലേക്ക് തിരിഞ്ഞും മറിഞ്ഞും നോക്കാതെ എത്രയും പെട്ടെന്ന് നിങ്ങളുടെ വിഹിതം അറിയിക്കുക.  

ഇക്കഴിഞ്ഞ വരൾച്ച കാലത്ത് നാം സഹകരിച്ചില്ലേ? അന്നാ മനുഷ്യർ നടത്തിയ പ്രാർത്ഥനയുണ്ട്. പക്ഷികളും വളർത്ത് മൃഗങ്ങളും തൊണ്ട നനഞ്ഞപ്പോൾ അവരിലുണ്ടായ നെടുവീർപ്പുണ്ട് . അതിന്റെയൊക്കെ നല്ലഫലം കൂടിയാണ് ഇന്ന് നമുക്ക് കിട്ടിയ നിഹ്മത്തും ബർകത്തും സമ്പത്തും അഭിവൃദ്ധിയുമെല്ലാമെല്ലാം!

അത്കൊണ്ട് ഈ വരൾച്ചാ കാലത്തും സധൈര്യം  സഹായധനവുമായി നമുക്കെല്ലാവർക്കും മുന്നോട്ട് വരാം.

അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ, ആമീൻ!
_______________________

*ഇവർ മുന്നോട്ട് വന്നു*

ഒരു സഹോദരി :    1500
ഒരു സഹോദരൻ :   750
ഒരു സഹോദരൻ : 3000


*ആകെ ലഭിച്ചത് :   5250*
_______________________

*Contact*
                 MA Majeed
                 PP Haris
                 Qader Aramana
                 Koppalam Karim
                 Zaid KA
                 Raza Patla
_______________________

 *Connecting  Patla*
_____________________🔹

കുടിവെള്ള വിതരണ സംരംഭത്തില്‍ പങ്കാളികളാകുക* / SAP



*കുടിവെള്ള വിതരണ സംരംഭത്തില്‍ പങ്കാളികളാകുക*
================
SAP
====

കുടിവെള്ള വിതരണ ദൌത്യത്തില്‍ പങ്കാളികളാകുക. ഒപ്പം ജല വിനിയോഗവും സംരക്ഷണവും ലാഘവത്തോടെ കാണാതിരിക്കുക.

ആവര്‍ത്തന വിരസത അനുഭവപ്പെടും എന്നറിയാം.  എങ്കിലും പറയാതെ വയ്യ.

ജീവന്‍ പ്രധാനമാണ്. വെള്ളത്തിന്റെ ഉറവകള്‍ സംരക്ഷിച്ചേ തീരു. നമ്മുടെ തോടുകളും പുഴകളും കായലുകളും മാലിന്യം തള്ളി നശിപ്പിക്കരുത്. നീരുവകള്‍ സംരക്ഷിക്കേണ്ടവര്‍ തന്നെ അതിന്റെ അന്തകരാവുന്ന കാഴ്ച വേദനാജനകമാണ്.

ഇന്നലെ വരെ സുഗമമായി ഒഴുകിയിരുന്ന നീര്‍ച്ചാലുകളും മറ്റും വറ്റി വരണ്ടു ഇല്ലാതായിപ്പോയത്തിന്റെ പല കാരണങ്ങളില്‍ ഒന്ന് നമ്മുടെ ജല സാക്ഷരത തന്നെയാണ്. വെള്ളത്തിന്റെ അനാവശ്യ ഉപയോഗം വഴിയും പുഴകളിലേക്കും തോടുകളിലേക്കും മാലിന്യങ്ങള്‍ വലിച്ചെറിയുക വഴിയും നാം നമ്മുടെ തന്നെ കുളം തോണ്ടുകയാണ് എന്ന തിരിച്ചറിവ് പ്രധാനമാണ്.

നമ്മുടെ വീട്ടു മുറ്റത്തെ കിണറിലെ വെള്ളത്തിന്റെ ഉയര്‍ച്ച താഴ്ച്ചകള്‍ക്കപ്പുറം നമ്മുടെ ആലോചനകളും വേവലാതികളും ഉയരേണ്ടതുണ്ട്.

ഗള്‍ഫ്‌ മരുഭുമിയുടെ പൂര്‍വകാലം ചികഞ്ഞാല്‍ മഴക്കൊണ്ടാനുഗ്രഹീതമായ കാടും മലകളും പുഴകളും നിറഞ്ഞ ഒരു പ്രദേശമായിരുന്നു എന്നാണു ചരിത്രം!!  ഇഷ്ടം പോലെ വെള്ളം ഉണ്ടായിരുന്ന സ്ഥലം.  കാലക്രമേണ മഴ കുറഞ്ഞു വന്നു. വെള്ളം കിട്ടാക്കനിയാകുമെന്ന് അവര്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചു കാണില്ല. നമ്മള്‍ ഇത്രയും കാലം അനുഭവിച്ച ജല ലഭ്യത തന്നെ അവരും അനുഭവിച്ചിരിക്കണം. അവര്‍ ഇതുപോലെ പതിയെ മരുഭുമിയിലേക്ക് നടന്നടുക്കുകയായിരുന്നു.

വര്‍ഷങ്ങള്‍ക്കു മുമ്പ് ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ മാത്രമായിരുന്നു ജലക്ഷാമത്തെ കുറിച്ചും അത് വഴി കന്നുകാലികളും മനുഷ്യരും മരിച്ചു വീഴുന്നതിനെ കുറിച്ചും നാം കേട്ടുകൊണ്ടിരുന്നത്. ഇന്ന് ജലക്ഷാമം നമ്മുടെ വീട്ടുമുറ്റത്തുമെത്തി എന്നത് ഭീതിജനിപ്പിക്കുന്നു. ഇത്രയൊക്കെ പുഴകളും തോടുകളും കൊണ്ട് സമ്പന്നമായ കേരളത്തില്‍ തന്നെയാണ് സന്നദ്ധ സംഘടനകള്‍ക്ക് കുടിവെള്ള വിതരണത്തിന് സംവിധാനങ്ങള്‍ ഒരുക്കേണ്ടി വരുന്നത്!

വരും തലമുറ ശുദ്ധ ജലത്തിനായി കേഴുന്ന അവസ്ഥയ്ക്ക് മുമ്പേ നാം ഉണര്‍ന്നു പ്രവര്‍ത്തിക്കുക.  വെള്ളം പണം കൊടുത്താല്‍ പോലും വാങ്ങിക്കാന്‍ കിട്ടിയെന്നു വരില്ല.  പണക്കാരനും പണിക്കാരനും വെള്ളമില്ലാതെ ജീവിക്കനുമാകില്ല.

ജലത്തിന്‍റെ അവസാനത്തെ ഉറവയും നഷ്ടപ്പെടുന്നതിനു മുമ്പ് മുന്‍കരുതലുകളും സൂക്ഷമാതയും പുലര്‍ത്തിയില്ലെങ്കില്‍ വരും നാളുകള്‍ നമുക്കും ശുഭകരമായിരിക്കില്ല.

💧 *കുടിവെള്ളം നിറച്ച* *വാഹനം നിരത്തിൽ;* *നിങ്ങൾ ഏൽപ്പിച്ച* *ദൗത്യം CP തുടങ്ങി*

💧
*കുടിവെള്ളം നിറച്ച*
*വാഹനം നിരത്തിൽ;*
*നിങ്ങൾ ഏൽപ്പിച്ച*
*ദൗത്യം CP തുടങ്ങി* 💧

സഹായ വാഗ്ദാനങ്ങൾ
നിലയ്ക്കാതെ
തുടരുന്നു
__________________

ഇക്കഴിഞ്ഞ വരൾച്ച കാലത്ത് നാം സഹകരിച്ചില്ലേ? അന്നാ മനുഷ്യർ നാമറിയാതെ നടത്തിയ പ്രാർത്ഥനയുണ്ട്. പക്ഷികളും വളർത്ത് മൃഗങ്ങളും അവയുടെ തൊണ്ട നനഞ്ഞപ്പോഴുണ്ടായ  നെടുവീർപ്പുണ്ട് . ഇന്ന് നാമനുഭവിക്കുന്ന  നിഹ്മത്തും ബർകത്തും അഭിവൃദ്ധിയുമെല്ലാമെല്ലാം അതിന്റെ ഫലമാകാം.

സാധിക്കുന്നവർ  ഈ സദുദ്യമത്തിന് കൈ കോർക്കുക. അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ, ആമീൻ!
_______________________

*ഇവർ മുന്നോട്ട് വന്നു*

Sister (name NDC) :1500
Aslam Mavilae    :      750
Usman                  :    3000
 P P Shamsudin  : 10,000
Hasif West road :     1000
Kunhammad  Haji:10,000
CH Aboobacker :      1000
Aslam Patla       :   10,000
Sabah Aslam     :        250
Aslam Kumbala:      3000
Eng Basheer     :       5000
P.Abdul Kareem:      1000
MA Majeed       :       1000
Sameer Patla   :       1000
Sulthan Mahmood  1000
Ashraf Patla    :        3000

*ആകെ ലഭിച്ചത് :52,500*
_______________________

*Contact*
                 MA Majeed
                 PP Haris
                 Qader Aramana
                 Koppalam Karim
                 Zaid KA
                 Raza Patla
_______________________

 *Connecting  Patla*
_____________________🔹

കുടിവെള്ളം*💧 *നിങ്ങൾക്ക്* *ഇവരെ* *വിളിക്കാം*

*കുടിവെള്ളം*💧

*നിങ്ങൾക്ക്*
*ഇവരെ*
*വിളിക്കാം*
________________

പട്ലയിൽ ഏതെങ്കിലും ഭാഗത്ത് രൂക്ഷമായ കുടിവെള്ള ക്ഷാമമനുഭവിക്കുന്നവർ താഴെ പറയുന്നവരെ വിളിക്കുക.

അവർ CP യുടെ സേവനം നിങ്ങൾക്ക് ലഭ്യമാക്കും, ഇൻശാ അല്ലാഹ്

*എം. എ . മജീദ്*
  94475 20124

*പി. പി. ഹാരിസ്*
  94467 76642

*പി. അബ്ദുൽ കരീം*
  94954 22095

__________________
*Connecting Patla*

കുടിവെള്ള വിതരണം* *ചെറുപ്പക്കാർ* *ഊഴം വെച്ച്* *ദിവസവും* *സേവനത്തിനായ്* *മുന്നോട്ട് വരണം*💧

💧
*കുടിവെള്ള വിതരണം*
*ചെറുപ്പക്കാർ*
*ഊഴം വെച്ച്*
*ദിവസവും*
*സേവനത്തിനായ്*
*മുന്നോട്ട് വരണം*💧

സഹായ വാഗ്ദാനങ്ങൾ
നിലയ്ക്കാതെ
തുടരുന്നു
__________________

ഇക്കഴിഞ്ഞ വരൾച്ച കാലത്ത് നാം സഹകരിച്ചില്ലേ? അന്നാ മനുഷ്യർ നാമറിയാതെ നടത്തിയ പ്രാർത്ഥനയുണ്ട്. പക്ഷികളും വളർത്ത് മൃഗങ്ങളും അവയുടെ തൊണ്ട നനഞ്ഞപ്പോഴുണ്ടായ  നെടുവീർപ്പുണ്ട് . ഇന്ന് നാമനുഭവിക്കുന്ന  നിഹ്മത്തും ബർകത്തും അഭിവൃദ്ധിയുമെല്ലാമെല്ലാം അതിന്റെ ഫലമാകാം.

സാധിക്കുന്നവർ  ഈ സദുദ്യമത്തിന് കൈ കോർക്കുക. അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ, ആമീൻ!
_______________________

*ഇവർ മുന്നോട്ട് വന്നു*

Sister (name NDC) :1500
Aslam Mavilae    :      750
Usman                  :    3000
 P P Shamsudin  : 10,000
Hasif West road :     1000
Kunhammad  Haji:10,000
CH Aboobacker :      1000
Aslam Patla       :   10,000
Sabah Aslam     :        250
Aslam Kumbala:      3000
Eng Basheer     :       5000
P.Abdul Kareem:      1000
MA Majeed       :       1000
Sameer Patla   :       1000
Sulthan Mahmood  1000
Ashraf Seethi  P   :   3000
Asif B M           :        1000
Nafeesa Ibrahim:     1000

*ആകെ ലഭിച്ചത് :54,500*
_______________________

*Contact*
                 MA Majeed
                 PP Haris
                 Qader Aramana
                 Koppalam Karim
                 Zaid KA
                 Raza Patla
_______________________

 *Connecting  Patla*
_____________________🔹

ഈ ചുണക്കുട്ടികൾ ആദരവ് അർഹിക്കുന്നു.

*ഈ ചുണക്കുട്ടികൾ ആദരവ് അർഹിക്കുന്നു.*
*സബാഷ് ബോയ്സ്, സബാഷ് !*
__________________

അസ്ലം മാവില
__________________

ഇത് ചെറുവത്തൂർ. കാസർകോട് ജില്ലയിൽ.

 ഒരു കൂട്ടായ്മ നാട്ടിൽ കുടിവെള്ള വിതരണം തീരുമാനിച്ചു. ഫിർദൗസിയ കൾച്ചറൽ സ്റ്റെർ. ആ പഞ്ചായത്തിലെ പടിഞാറൻ മേഖലയിൽ വെളളക്ഷാമം. അവർക്ക് വെള്ളമെത്തിക്കണം.


 ഇന്നത്തെ പത്രം പ്രസിദ്ധീകരിച്ച ഈ ഫോട്ടോ കണ്ടോ ? എല്ലാവരും ചെറുപ്പക്കാർ . അവരൊക്കെ ഒരു കുടക്കീഴിൽ അണിചേർന്നു. കുട്ടികളും കൂട്ടത്തിലുണ്ട്. *ലക്ഷ്യം ആവശ്യക്കാരന് വെളളമെത്തിക്കുക* തന്നെ. ഒന്നും അവർക്കതിന് തടസ്സമായില്ല. വിളിച്ചു ചോദിച്ചു - രണ്ട് മൂന്നും നാലും പേർ എല്ല) ദിവസവും  വണ്ടിയുടെ കൂടെ. *ആന്ന്പോന്നോന്റെ* മക്കൾ മുതൽ എല്ലാവരുമതിലുണ്ട്. വലിപ്പചെറുപ്പമില്ല.

തട്ടിത്തിരിഞ്ഞ്  എന്റെ ഈ കുറിപ്പ് ചെറുവത്തൂർ പഞ്ചായത്തിലെ കൂട്ടായ്മകളിൽ എത്തുമായിരിക്കാം. നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് മുന്നിൽ എഴുന്നേറ്റ് നിന്ന് ഞാൻ ആദരവ് പ്രകടിപ്പിക്കട്ടെ.

 പ്രതീക്ഷയോടെ  ഈ യൗവ്വനം നോക്കിയാണ് നിങ്ങളിലെ വൃദ്ധ തലമുറ നിറഞ്ഞ മനസ്സോടെ കണ്ണടക്കുക. പലയിടങ്ങളിലും കാരുണ്യ പ്രവർത്തനങ്ങൾ Event Management ലേക്ക് വഴിമാറുമ്പോൾ, മനുഷ്യപ്രയത്നം (Man Power)  കാരുണ്യ പ്രവർത്തനങ്ങളുടെ ഓജസ്സും തേജസ്സുമാണെന്ന് നിങ്ങളുടെ ഇടപെടലുകൾ വ്യാഖ്യാനമില്ലാതെ പറയുന്നു.

നിങ്ങളുടെ നാട്ടിൽ നിന്നുള്ള സുകൃതവാർത്തകൾ വരണ്ടുണങ്ങുന വരുംമാഴ്ചകളിൽ  എല്ലാ നാട്ടിലെയും ആലസ്യത്തിലും അരയുറക്കിലും കഴിയുന്ന  ചെറുപ്പക്കാർക്ക് നല്ല സന്ദേശമാകട്ടെ . അവരും കൈമെയ് മറന്ന് അവരവരുടെ ചുറ്റുവട്ടങ്ങളിൽ   ജലത്തുള്ളകളാകട്ടെ !
___________________🔹

*എച്ച്. കെ.* *സ്വദേശത്തേക്കു* *മടങ്ങുമ്പോൾ..../ അസ്ലം മാവില

*എച്ച്. കെ.*
 *സ്വദേശത്തേക്കു*
 *മടങ്ങുമ്പോൾ....*
_______________

അസ്ലം മാവില
______________

എച്ച്. കെ. UAE വിടുന്നെന്നറിഞ്ഞു. അദ്ദേഹത്തെ അറിയുന്ന  അവിടെയുള്ളവരെ സംബന്ധിച്ചിടത്തോളം ചെറിയ പ്രയാസമുളള കാര്യമാകാം. നാട്ടിലുള്ളവർക്ക് എച്ച് കെയുടെ വരവ് സന്തോഷം നൽകുന്ന ഒന്നായിരിക്കും, തീർച്ച. എച്ച്.കെ.യുമായി ഒന്നിച്ച് പ്രവർത്തിക്കാൻ അവസരം ലഭിച്ചവർക്കൊക്കെ ഈ ഒരു Feel ഉണ്ടാകും.

1982- 83 കാലത്ത് പട്ലയിൽ ഒഎസ് എയുണ്ട്. അതിന്റെ സ്ഥാപക സെക്രട്ടറിയായി എച്ച്.കെയുമുണ്ട്. ഒസ് എന്നൊന്ന് പട്ലയിൽ പരിചയപ്പെടുത്തുന്നത് എച്ച് കെയും സിഎച്ചുമാണ്. അത് നാട്ടുകാർക്ക് ദഹിച്ചു; അന്നത്തെ അധ്യാപകർക്ക് ഉൾകൊളാൻ പിന്നെയും സമയമെടുത്തു.

 ഞാൻ വിദ്യാനഗർ കോളേജിൽ ഒന്നാം വർഷ പ്രി ഡിഗ്രി ചേരുന്ന വർഷം തന്നെ എച്ച് 'കെ.യും സി. എച്ചും ഡിഗ്രി പഠനം പൂർത്തിയാക്കുന്നുണ്ട്.
അത് കൊണ്ട് ക്യാമ്പസിൽ ഒന്നിച്ച് മീറ്റായില്ല.
സി.എച്ച്. ഇംഗ്ലിഷ് എം.എ യ്ക്ക് ടാഗൂർ കോളേജിലും എച്ച് കെ അറബിക് എം.എ.യ്ക്ക്  യൂനിവേഴ്സിറ്റി കോളേജിലുമാണ് പിന്നീട് ചേർന്നത്. എം.എ. പൂർത്തിയാക്കിയ ശേഷം ബി.എഡിന് ചേർന്നു വെന്നാണ് എന്റെ ഓർമ്മ.
ഇടക്കാലത്ത് അധ്യാപനവും തുടങ്ങി; അങ്ങിനെയാണ് *മാഷ്* എന്ന വിളിപ്പേര് കിട്ടുന്നത്.

നാട്ടിലുള്ള മുഴുവൻ യുവാക്കളെയും ഒരു കുടക്കീഴിൽ കൊണ്ട് വരാൻ അന്ന് അഹ്മദ്-എച്ച്.കെ.-സിഎച്ച് ഉൾപ്പെട്ട  ഒഎസ് എ നേതൃത്വം ശ്രമം തുടങ്ങുകയും അതിൽ വിജയിക്കുകയും ചെയ്തു.

പ്രായത്തിൽ കവിഞ്ഞ പക്വത എച്ച് കെ എപ്പോഴും കാണിച്ചിട്ടുണ്ട്. ചെറിയ വിഷയങ്ങൾ പോലും വലിയ ഉത്തരവാദിത്വമായി കാണാൻ അത് കൊണ്ടാണ് എച്ച് കെക്ക് സാധിക്കുന്നത്. മിതത്വം എല്ലായിടത്തും കാണാം.

ഒ എസ് എ കാലം കഴിഞ്ഞ് എനിക്കദ്ദേഹവുമായി ഒന്നിച്ച് നിരന്തരം ബന്ധപ്പെടാനും വർക്ക് ചെയ്യാനും സാധിക്കുന്നത് സി പി കൂട്ടായ്മയിൽ കൂടിയാണ്. അഭിപ്രായങ്ങൾക്ക് അർഹമായ പരിഗണന നൽകുന്ന കാര്യത്തിൽ എച്ച്.കെ. പിശുക്ക് കാണിക്കില്ലെന്ന് ഒന്നിച്ച് പ്രവർത്തിച്ചവർക്കറിയാം. സംഘാടകന്റെ ഏറ്റവും നല്ല ഗുണവുമതാണല്ലോ.

പ്രവാസലോകത്ത് എച്ച് കെ നേതൃപരമായി കൈകാര്യകർത്തൃത്വം ചെയ്ത കൂട്ടായ്കളിൽ ഇനി അവയുടെ നേതൃപദവി ലുള്ളവർ ആദ്യമേറ്റെടുക്കേണ്ടതും നടേ പറഞ്ഞ ക്വാലിറ്റി തന്നെ. വൈകാരിക തീരുമാനങ്ങളോ താത്കാലിക സന്തോഷങ്ങളോ ആകരുതൊന്നും. മറിച്ച് ദിർ ഘ വീക്ഷണവും വിട്ട് വീഴ്ച മനോഭാവവും കേൾക്കാനുള്ള സന്മനസ്സും ഉണ്ടാകണം. എച്ച് 'കെ. എല്ലാവർക്കും മാതൃകയാകുന്നതും അവയിലൊക്കെ തന്നെയായിരിക്കും.

സി പി യുടെ പാനൽ ചർച്ചകളിൽ, ഉൾക്കൊള്ളാൻ പറ്റാത്തവയോടു പോലും പോസിറ്റീവ് സമീപനവും ഉദാരമനസ്കതയും കാണിക്കുന്നത് എച്ച് കെ ആർജ്ജിച്ചെടുത്ത സദ്ഫലങ്ങളും സദ് അനുഭവങ്ങളുമാണെന്ന് ഞാൻ കരുതുന്നു.

നന്മയുടെ വിഷയത്തിൽ എച്ച് കെയെ പോലുള്ളവർ കാണിക്കുന്ന ഔത്സുക്യവും താപര്യവും പ്രശംസിക്കപ്പെടേണ്ടത് തന്നെ.

25 വർഷത്തിലധികമായി അബുദാബിയിൽ കഴിയുന്ന അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം പ്രവർത്തന തട്ടകത്തിന്റെ ട്രാൻസ്മിഷൻ മാത്രമാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത്.  *വിശ്രമമല്ല; മറിച്ച് ഒരു കൂടുമാറ്റം!*

നാളെ യു എ ഇ പട്ല വലിയ ജമാഅത്തിന്റെ നാൽപതാം വാർഷിക ദിനത്തിൽ എച്ച് കെക്ക് നൽകുന്ന ഹൃദ്യമായ യാത്രയപ്പിന് എല്ലാ മംഗളങ്ങളും!

നാട് ഉണങ്ങുന്നു* *ഉറവ വറ്റുന്നു* *ദാഹിച്ചവന്റെ* *തൊണ്ട നനയ്ക്കാൻ* *കൈമെയ് മറന്ന്* *നമുക്കൊന്നിക്കാം*

*നാട് ഉണങ്ങുന്നു*
*ഉറവ വറ്റുന്നു*
  *ദാഹിച്ചവന്റെ*
*തൊണ്ട നനയ്ക്കാൻ*
*കൈമെയ് മറന്ന്*
 *നമുക്കൊന്നിക്കാം*
___________________

സി പി ക്ക് വേണ്ടി
*അസ്ലം മാവില*
_________________

ഏപ്രിൽ തുടങ്ങി.  ചൂട് കൂടിക്കൂടി വന്നു.  വേനലിനിയും കത്തും. ഇനിയുള്ള രണ്ട് മാസങ്ങൾ വളരെ പ്രയാസകരം !

കുഞ്ഞുമക്കൾ വിയർക്കുന്നു. കാറ്റ് പോലും പിശുക്കിപ്പിശുക്കിയാണ് വീശുന്നത്. ഫാനിനുമുണ്ടല്ലോ കറങ്ങുന്നതിനുമൊരു ലിമിറ്റ്.

കിണറും കുളവും വറ്റിത്തുടങ്ങി. ചില സ്ഥലങ്ങളിൽ ഉറവ നിന്നു!  കോരി നിറച്ച കുടം പോലെയാണിപ്പോൾ മിക്ക കിണറുകളും!

വെള്ളം നിറഞ്ഞ കിണറുള്ളവർ അഹങ്കരിച്ച് പോകരുത്. അവർ സംസാരത്തിൽ പോലും മിതത്വം പാലിക്കുക. നമുക്കറിയില്ല, ഉറവയുളള കിണറുകൾ അനുഗ്രഹമാണോ പരീക്ഷണമാണോയെന്ന് ? അത് തന്നവന്, പടച്ചവന് മാത്രമേ അറിയൂ. ഏത് നേരവും അവനത് വഴി മാറ്റാം. നാം വിനയം അധികരിപ്പിച്ചേ മതിയാവൂ.

അടുത്ത വീട്ടുകാരന്റെ കിണറ് നോക്കണം. അവിടെ ശുദ്ധജലമുണ്ടോ ? അവിടെയും കുഞ്ഞുമക്കളുണ്ടല്ലോ, മനുഷ്യരും കന്നുകാലികളുമുണ്ടല്ലോ. നല്ല വെള്ളം അവർ കൂടി കുടിക്കണ്ടേ? വേണം. കുടിക്കണം.

അറിയാം, അതിസാരം മുതലങ്ങോട്ടുള്ള രോഗങ്ങൾ ശുദ്ധജല പാനമില്ലാത്തത് കൊണ്ടാണ്. ഒരു വീട്ടിൽ ഒതുങ്ങില്ല ഈ വക രോഗങ്ങൾ. അത് സംക്രമിക്കും. പരക്കും. ഉറവ ഉള്ളവന്റെ വീടും പരതി അവയുമെത്തും.

അയൽപക്കത്തെ അടുത്ത ബന്ധുക്കളായി കരുതുക. വെളളം പങ്കിടുക. അവരും കുടിക്കട്ടെ, കുളിക്കട്ടെ, അലക്കട്ടല്ലലില്ലാതെ ജീവിക്കട്ടെ.

അത് മാത്രമായില്ല. ചുറ്റുപാടും നോക്കണം. തെക്കും വടക്കും കിഴക്കും പടിഞ്ഞാറും എല്ലാടവും. എല്ലാം താഴ്ന്ന സ്ഥലമല്ലല്ലോ. ഉയർന്ന ഭാഗങ്ങളിൽ കുന്നിൻ പ്രദേശങ്ങളിൽ കിണറുകൾ പെട്ടെന്ന് വറ്റും. സ്വാഭാവികം. അവരെ നേർക്ക് ആർദ്രതയുടെ കണ്ണ് പായിക്കുക.

നന്മ ചെയ്യാൻ നല്ലത് പ്രവർത്തിക്കാൻ പറ്റിയ സന്ദർഭമാണ് ഈ മാസങ്ങൾ. ദാഹിക്കുന്നവന് കുടിക്കാനും വിയർക്കുന്നവന്  കുളിക്കാനും നൽകാൻ മാത്രമായി നമ്മുടെ ചെലവിൽ നിന്നും ചെറിയ ഒരു സംഖ്യ  മാറ്റിവെക്കാൻ പറ്റണം. അത്ര കനിവും പതമുള്ള മനസ്സും എല്ലാവർക്കുമുണ്ടാകട്ടെ. അവനാണ് മനുഷ്യൻ; മനുഷ്യത്വമുള്ളവൻ. *അവൻ മാത്രമാണ് മനുഷ്യൻ*.  അവിടെയും പിശുക്കുന്നവനെ കണ്ടാൽ വഴിമാറി നടക്കുക. കാരണം, അവന്റെ കാറ്റ് കൊള്ളുന്നത് പോലുമാപത്താണ്.

ഒന്നിക്കാം എല്ലാവർക്കും. തൊണ്ട വറ്റിയവരെ നനയ്ക്കാൻ , അവരുടെ അത്യാവശ്യങ്ങൾക്ക് വെളളമെത്തിക്കാൻ.

പടച്ചവൻ അനുഗ്രഹിക്കട്ടെ
_____________________

_Note_ :
പട്ലയ്ക്ക് പുറത്തുള്ള ഗ്രൂപ്പുകളിലേക്ക് ഈ ടെക്സ്റ്റ് forward ചെയ്യമ്പോൾ എന്റെ പേര് ഡിലീറ്റ് ചെയ്യക

ഫണ്ട് റൈസിംഗ്* *നിർത്തിയിട്ടും* *ഉദാരമനസ്കർക്ക്* *നിർത്താൻ മനസ്സ്* *വരുന്നില്ല*

💧
*കുടിവെള്ള വിതരണം*💧

*ഫണ്ട് റൈസിംഗ്*
*നിർത്തിയിട്ടും*
*ഉദാരമനസ്കർക്ക്*
*നിർത്താൻ മനസ്സ്*
*വരുന്നില്ല*

*73,500-മായി*
*ഇനിയും ആവശ്യമുണ്ടെങ്കിൽ*
*പറയും, അപ്പോഴാകാം*

__________________

വീണ്ടും വിളിയോട് വിളി. നിങ്ങളുടെ ആത്മാർഥത മനസ്സിലാക്കുന്നു. ഇന്നത്തോട് കൂടി കുടിവെള്ള വിതരണ സംബമ്പ കളക്ഷൻ നിർത്തുന്നു. ഈ വർഷത്തെ കുടിവെള്ള പ്രൊജക്ട് റൺ ചെയ്യാൻ 73,500 ധാരാളം !

എല്ലാവർക്കും നന്ദി. നമ്മുടെ ദാനവും നിയ്യത്തും പടച്ചവൻ സ്വീകരിക്കട്ടെ.

ഇനി മാൻപവ്വറാണ് ആവശ്യം. *മനുഷ്യപ്രയത്നം*.

അതിനുള്ള ശ്രമമാകട്ടെ എല്ലാവരും !

അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ, ആമീൻ!
_______________________

*ഇവർ മുന്നോട്ട് വന്നു*

Asma Abubaker      :1500
Aslam Mavilae    :      750
Usman Kapal       :    3000
 P P Shamsudin  : 10,000
Hasif West road :     1000
Kunhammad  Haji:10,000
CH Aboobacker :      1000
Aslam Patla       :   10,000
Sabah Aslam     :        250
Aslam Kumbala:      3000
Eng Basheer     :       5000
P.Abdul Kareem:      1000
MA Majeed       :       1000
Sameer Patla   :       1000
Sulthan Mahmood  1000
Ashraf Seethi  P   :   3000
Asif B M           :        1000
Nafeesa Ibrahim:     1000
Asna Abubaker Kapal: 2000
Ajmal Abas  Kapal : 2000
Name N-D-C      : 500 +2000
Majal Shareef        :    1000
Ismail Santa Cruz :    500
Saifuddeen KS       : 1000
Fuwad Abbas TP   : 1000
Kunhimahin Kutty : 2000
PC Ameen              : 2000
PM Muhammad(Near school )                  : 5000



*ആകെ ലഭിച്ചത് :73,500*
_______________________
_______________________

 Connecting  Patla
_____________________🔹

കണക്ടിംഗ് പട്ല* *കുടിവെള്ള വിതരാണവലോകന യോഗം*

*കണക്ടിംഗ് പട്ല*
*കുടിവെള്ള വിതരാണവലോകന യോഗം*

21 ഏപ്രിൽ 2017

 ഏപ്രിൽ 30 വരെയുള്ള ദിവസങ്ങളിലേക്ക് താഴെ പറയുന്നവർക്ക് *My Day to Serve* (MDTS ) ചാർജ്ജ് നൽകി. മെയ് ഒന്നു മുതൽ MDTS ഏറ്റെടുക്കുവാൻ സേവന സന്നദ്ധരായി കൂടുതൽ യുവാക്കൾ മുന്നോട്ട് വരുമെന്ന് യോഗം പ്രത്യാശ പ്രകടിപ്പിച്ചു.

കുടിവെള്ള ക്ഷാമം ബാധിച്ചവരിൽ നിന്നും അഭിപ്രായങ്ങൾ കേൾക്കുവാനും  സേവനം കൂടുതൽ ഫലപ്രദമായി ചെയ്യുവാനുമുള്ള പുതിയ വഴികൾ ആലോചിക്കുവാനും ഏപ്രിൽ 30ന് പാലത്തടുക്കയിൽ വിപുലമായ രീതിയിൽ *ജലകൂട്ടായ്മ* ചേരാൻ തീരുമാനമായി. അഷ്റഫ് ഫാർമസി, അദ്ദി പട്ല എന്നിവർക്കാണ് ഇതിന്റെ ചുമതല.

*22 ഏപ്രിൽ - 30 ഏപ്രിൽ MDTS ചാർജ്ജ് താഴെ പറയുന്നവർക്ക്*
____________________

*22 ഏപ്രിൽ 2017 .*
ഫുവാദ് അബ്ബാസ് TP & ഹനീഫ് കോയപ്പാടി

*23 ഏപ്രിൽ 2017*
ലതീഫ് സൈദ് & ഖാദർ അരമന

*24 ഏപ്രിൽ 2017*
എം.എ. മജീദ് & ഹനീഫ് കോയപ്പാടി


*25 ഏപ്രിൽ 2017*
സമീഹ് മാവില & ഹനീഫ് കോയപ്പാടി

*26 ഏപ്രിൽ 2017*
സാൻ / സബാഹ് മാവില

*27 ഏപ്രിൽ 2017*
ആളെ കിട്ടിയില്ല ഇത് വരെ

*28 ഏപ്രിൽ 2017*
ബാസിം & സൽമാൻ ബഷീർ

 *29 ഏപ്രിൽ 2017*
ബാസിം & സൽമാൻ ബഷീർ

*30 ഏപ്രിൽ 2017*
 ആളെ കിട്ടിയില്ല ഇത് വരെ

÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷
നിങ്ങൾക്കും ഈ സംരംഭത്തിൽ ഭാഗമാകാം. കുടിവെള്ള ക്ഷാമമനുഭവിക്കന്നവരോടൊപ്പം നിങ്ങളും രണ്ട് മൂന്ന് മണിക്കൂർ !

പേരുകൾ പറയുക.
____________________
*Connecting Patla*

*എഴുതാതിരിക്കാൻ* *വയ്യ ;* *അത് കൊണ്ട്* *എഴുതുന്നു /അസ്ലം മാവില

*എഴുതാതിരിക്കാൻ*
*വയ്യ ;*
*അത് കൊണ്ട്*
*എഴുതുന്നു*
___________________

അസ്ലം മാവില
___________________

കുടിവെള്ള വിതരണം തുടങ്ങി. ആ സംവിധാനത്തിന്  ആദ്യ ദിവസം തന്നെ അര ലക്ഷത്തിന് മുകളിൽ കളക്ഷനുമായി. 65 പ്ലസ് ആകുമ്പോൾ കളക്ഷൻ നിർത്തുമെന്ന് വെറുതെ ഒരു ശ്രുതി കേട്ടതോടെ അതിൽ ഒരു പങ്കാളിയാകാൻ ആദ്യദിവസം തന്നെ മിക്കയാളുകളും മുന്നോട്ട് വരികയും ചെയ്തു. ഖൈറ് !  (കുറച്ച് പേർക്കു കൂടി മാത്രമേ ഇനി ഈ പ്ലാനിൽ   ഭാഗമാകാൻ ഇനി പറ്റൂ.)

പിന്നെ ഉളളത്  മറ്റൊന്നാണ്. മനസ്സ് വെച്ചാൽ അത് ആർക്കും സാധിക്കും. മുമ്പൊരു കുറിപ്പിൽ സൂചിപ്പിച്ച ശൈലി ആവർത്തിച്ചാൽ - *തടികൊണ്ടുള്ള സഹായം*.


*ആർക്ക് പറ്റും?*
ആർക്കും സാധിക്കും. യുവാക്കളും വിദ്യാർഥികളുമായാൽ ബെസ്റ്റ് . പ്രായമുള്ളവരെ ഒഴിവാക്കി കുട്ടികൾ മുന്നോട്ട് വരണം.

*എന്താണ് ചെയ്യേണ്ടത്*?
കുട്ടികൾക്ക് ഇതൊരു ബുദ്ധിമുട്ടുള്ള പണിയേ അല്ല . വണ്ടി ഓടിക്കുന്നത് നമ്മുടെ തന്നെ ഒരു നാട്ടുകാരൻ. പുള്ളിയെ ഒന്ന് സഹായിക്കണം. ടാങ്കിൽ വെള്ളം നിറക്കുമ്പോൾ പൈപ്പ് ഒന്ന് പിടിച്ച് കൊടുക്കണം. കൂടെ വണ്ടിയിൽ ഇരിക്കണം.  വണ്ടിയുടെ അടുത്ത് കൊണ്ട് വെച്ച പാത്രങ്ങളിൽ വെള്ളം നിറച്ച് കൊടുക്കണം. ആ വീട്ടുകാരോട് വളരെ എളിമയോടും മാന്യതയോടും ഇടപെടണം.

*കുറെ പേർ വേണോ?*
അതെന്തൊരു ചോദ്യം . ഒരു ട്രിപ്പിന് 2 പേർ മതി. അടുത്ത ട്രിപ്പിന് പിന്നെ 2 പേർ. ഒരു ദിവസം 3 - 4 ട്രിപ്പ് ഉണ്ടാകും. ഒന്നൊന്നര മണിക്കൂർ ഒരു ട്രിപ്പിന് ചെലവാകും.


*എന്റെ മോൻ പറഞ്ഞാൽ കേൾക്കുമോ?*
നിങ്ങൾ പറഞ്ഞ് നോക്കൂ. എന്നിട്ടല്ലേ അവരെ കുറ്റപ്പെടുത്തേണ്ടത്? ഈ നന്മ ചെയ്യാൻ പറഞ്ഞാൽ കുട്ടികൾ "നോ " പറയുമോ ? വെറുതെ അതുമിതും പറയരുത്. മദ്രസ്സയിൽ  4 കൊല്ലം പോയി പഠിച്ച കുട്ടിയാണോ ? അവൻ അവിടെ എത്തിയിരിക്കും.

*അപ്പോ ശരി,*
*ആരെ ബന്ധപ്പെടണം?*
ഇന്നലെ ഒരു നോട്ടീസ് ഇറക്കിയില്ലേ? അവരെ തന്നെ. ഒന്നുകൂടി എഴുതാം.

*എം. എ . മജീദ്*
  94475 20124

*പി. പി. ഹാരിസ്*
  94467 76642

*പി. അബ്ദുൽ കരീം*
  94954 22095

ഇവരെ വിളിക്കുക. കാര്യം പറയുക. എന്റെ മോൻ ഒരു ട്രിപ്പ് / 2 (ടിപ്പ് / ഒരു ദിവസം സേവനത്തിന് റെഡിയാണ് .

ഒരു പൈപ്പ് പൊക്കാൻ പറ്റുന്ന 14 -15 വയസ്സിന് മുകളിലുള്ള ആർക്കും ഈ നന്മയിൽ ഭാഗമാകാം.

*ഓർക്കുക*.
ഒഴിഞ്ഞ വെള്ളപാത്രങ്ങൾക്ക് മുന്നിൽ നിന്ന് നമ്മോട് പരിഭവം പറയുന്ന ആ ഉമ്മമാർ / സഹോദരിമാർ നമ്മുടെ ഉടപ്പിറപ്പുകളാണ്; അവരുടെ ജാതിയും മതവും ഏതു മാകട്ടെ. അവരെ സഹായിക്കാൻ യുവാക്കൾക്കും കുട്ടികൾക്കു മാകട്ടെ. നാഥൻ തുണക്കട്ടെ.
______________________
*for Connecting Patla*

സ്കൂൾ - സേവന വിഷയങ്ങളിൽ.കുഞ്ഞമ്മദ് ഹാജി മാതൃകയാകട്ടെ

*പട്ല സ്കൂൾ ഹൈടെക്ക് :*

സ്കൂൾ - സേവന
വിഷയങ്ങളിൽ
കുഞ്ഞമ്മദ് ഹാജി
മാതൃകയാകട്ടെ

---------------------------------
സ്കൂളിന്റെ വിഷയത്തിൽ  അങ്ങിനെ ആർക്കും മാറി നിൽക്കാൻ സാധ്യമല്ലല്ലോ. ഉദാരമതിത്വം അങ്ങിനെയാണ് അറിയിക്കേണ്ടത്. ആവശ്യമെന്ന് തോന്നുന്നിടത്ത് ഉള്ളതിൽ നിന്ന് യഥേഷ്ടം നൽകുക. അത് ഉദാരമതികളുടെ മാത്രം പ്രത്യേകതയാണ്.

കുടിവെള്ള വിതരണ വിഷയത്തോടൊപ്പം സ്കൂളിന്റെ കാര്യവും  CP ശ്രദ്ധയിൽ പെടുത്തിയപ്പോൾ വളരെ പോസിറ്റീവായാണ് കുഞ്ഞമ്മദ് ഹാജി പ്രതികരിച്ചത്.  വികസന ഫണ്ടിലേക്ക് അദ്ദേഹം 10,000 രൂപ സംഭാവന നൽകി.

---------------------------------
 *17  ഏപ്രിൽ 2017 OFFERED*
---------------------------------
തയ്യാറാക്കിയത്
HK,CH,MA & ZAID
---------------------------------
  *Rs  10, 000 - കുഞ്ഞമ്മദ് ഹാജി (Hitech Proj c/o CP)*

---------------------------------
ഇതിനു മുമ്പ് ലഭിച്ച ഓഫറുകളുടെ വിശദവിവരം ചുവടെ :

----------------------------------
Rs  10,000 - സുൽത്താൻ മഹമൂദ് (Hitech Proj c/o CP)

ഹയർസെക്കണ്ടറി ലൈബ്രറി ഹാൾ കം ലബോറട്ടറി .വിസ്‌തൃതി 20 x 30 ചതു. അടി  (ഹയർസെക്കണ്ടറി വിഭാഗത്തിന് ) Approx 10  ലക്ഷം  - കെ.എ. നാസർ & ബ്രദേഴ്‌സ്

ലൈബ്രറി ഹാൾ.  വിസ്‌തൃതി 20   x 40 ചതു. അടി (ഹൈസ്ക്കൂൾ വിഭാഗത്തിന്) Approx  estimate 6  ലക്ഷം  - അസ്‌ലം പട്‌ല

കിഡ്സ് സ്‌കൂൾ  പാർക്ക് & ഇക്കോ ഗാർഡൻ - കപ്പൽ ബ്രദർസ്
സ്‌കൂൾ കമാനം : കപ്പൽ ബ്രദേഴ്‌സ്

ടൈലിങ് ഫ്ലോർ ഫോർ ഹൈട്ടെക്ക്‌ ക്ലാസ് റൂം  - 5 ക്ലാസ്സ് മുറികൾ - കണക്റ്റിംഗ് പട്‌ല
സ്പീക്കേഴ്സ് സ്റ്റാൻഡ് -  കണക്റ്റിംഗ് പട്‌ല
വാട്ടർ കൂളർ - കണക്റ്റിംഗ് പട്‌ല

ടൈലിങ് ഫ്ലോർ ഫോർ ഹൈട്ടെക്ക്‌ ക്ലാസ് റൂം  - 4 ക്ലാസ്സ് മുറികൾ - എച്ച്. കെ. ബ്രദേഴ്‌സ്
ടൈലിങ് ഫ്ലോർ ഫോർ ഹയർ സെക്കണ്ടറി സെക്ഷൻ - 2  ക്ലാസ്സ് മുറികൾ -അഷ്‌റഫ് കുമ്പള
പാർട്ടിഷൻ ഷട്ടർസ്  ഓഫ് 3 ക്‌ളാസ് റൂം & 3 ക്‌ളാസ് റൂം ടൈലിംഗ്  -   പി.എം. മുഹമ്മദ് (near GHSS  ഗ്രൗണ്ട്)

ഒരു ഷെൽഫ്  - M.P. ബ്രദേഴ്‌സ്
ഷട്ടിൽ കോർട്ട് പാക്കേജ്  - M. P. ബ്രദേഴ്സ്

10 ബെഞ്ച് & 10 ഡെസ്‌ക് (Approx IRS 50,000 ) - ഹെഡ്മിസ്ട്രസ്സ് കുമാരി റാണി ടീച്ചർ
ഇൻവെർട്ടർ FOR ഹയർസെക്കണ്ടി സ്‌കൂൾ - (Approx IRS 30,000/=)  ഒരു പൂർവ്വ വിദ്യാർത്ഥി
25 കസേര - സ്‌കൂൾ  സ്റ്റാഫ് കൗൺസിൽ
10 കസേര - ഖാദർ അരമന
10 കസേര - പട്‌ല ഹയർ സെക്കണ്ടറി അധ്യാപകർ
5   കസേര - സൂപ്പി പട്‌ല
5   കസേര - ബാവുട്ടി ഹാജി
5   കസേര - സക്കീന, പ്രസിഡന്റ് മദർ പിടിഎ
4   കസേര - DYFI പട്‌ല യൂണിറ്റ്
2   കസേര - അബ്ദുല്ല ചെന്നിക്കൂടൽ
1   കസേര  - ടി.എച്. അബ്ദുൽ റഹിമാൻ

1 ഷെൽഫ് - ഔക്കു ഹാജി , കുതിരപ്പാടി
1 ഷെൽഫ് - രാജൻ സാർ, സ്‌കൂൾ പ്രിൻസിപ്പാൾ
1 ഷെൽഫ് - അസ്‌ലം മാവില

10 സീലിംഗ്  ഫാൻ - തണലോരം
3  സീലിംഗ്  ഫാൻ  - നിസാർ ടി. എച്ച്
2 സീലിംഗ്  ഫാൻ  - പട്‌ല യൂത്ത് ഫോറം
2 സീലിംഗ്  ഫാൻ  - കരീം മൊഗർ
1 സീലിംഗ്  ഫാൻ - കെ.എച്. ഖാദർ

കർട്ടൻ & സ്റ്റേജ് ഡെക്കറേഷൻ : സംഘം ക്ലബ്ബ്
മൈക്ക് സെറ്റ് & കൊടിമരം - SSLC ഫസ്റ്റ് ബാച്ച് (1982 -83)

ഫസ്റ്റ് എയിഡ് കിറ്റ്സ് - സത്താർ പതിക്കാൽ
വെയിസ്റ്റ് മാനേജ്‌മെന്റ് പാക്കേജ്   - ഈസ്റ്റ് ലൈൻ ക്ലബ്ബ്
വാൾ ക്ളോക്ക്സ് (മുഴുവൻ ക്‌ളാസ് റൂമുകളിലും ) - സ്മാർട്ട് ബോയ്സ്, പട്‌ല

Rs  1000 - അരമന മജീദ് (Hitech Proj c/o CP)

IRS   10,000  -എൻജിനീയർ ബഷീർ  പട്‌ല  (HighTECH Proj  C/o CP)

IRS   10,000  - തണലോരം, ലേഡീസ് വിംഗ്  (1987 SSC Batch) for PTA Fund
IRS     1,000  - ഇർഷാദ് S/o അബ്ദുല്ല പട്‌ല  (HighTECH Proj  C/o CP)
IRS        500    ഒരു പൂർവ്വ വിദ്യാർത്ഥി  (HighTECH Proj  C/o CP)
IRS   5,000 - അബൂബക്കർ s/o ഫക്രുദ്ദീൻ കോയപ്പാടി  (HighTECH Proj  C/o CP)
IRS   1,000 - ലത്തീഫ് കുമ്പള,  (HighTECH Proj  C/o CP)
IRS   1,000 - അറഫാത്ത് കരോടി, (HighTECH Proj  C/o CP)
IRS   1,000 - മുനീർ പി. വെസ്റ്റ്റോഡ്,  (HighTECH Proj  C/o CP)
IRS   10,000 -  അഷ്‌റഫ് ഫാർമസി  (HighTECH Proj  C/o CP)
IRS     1,000  - അബ്ദുല്ലത്തീഫ് s/o മുഹമ്മദ് (മഷൂദ് ബോംബെ)
IRS   2,000 -  ബഷീർ B.M .  (HighTECH Proj  C/o CP)
IRS   1,000 -  സമീർ K.E (HighTECH Proj  C/o CP)
IRS   1,000 -  അഷ്‌റഫ് S/o ബീരാൻ (HighTECH Proj  C/o CP)
IRS      500 -  OLD STUDENT  (*N -n -D) HighTECH Proj  C/o CP
IRS      500 -  ഹാരിസ് ബി.എം.Hightech Proj C/o CP)
IRS      500  - മനാസ് കെ.എച് (Hightech Proj C/o CP)
IRS   1,000 -  ടി.എച്. നിസാർ  (HighTECH Proj  C/o CP)
IRS   1,000 -  മുനീർ കുമ്പള  (*N -n -D) HighTECH Proj  C/o CP
IRS   1,000 - ഷാഫി ടിവി  - HighTECH Proj  C/o CP
IRS   1,000 - ഹമീദ് ടിവി -  HighTECH Proj  C/o C
IRS   2,000 -  പി.സി. കാദർ  (HighTECH Proj  C/o CP)
IRS   1,000 -  ഷാനു പാറ  (HighTECH Proj  C/o CP)
IRS   1,000 -  അബൂബക്കർ പതിക്കാൽ  (HighTECH Proj  C/o CP)
IRS   2,000 -  OLD STUDENT  (*N -n -D) HighTECH Proj  C/o CP
IRS   2,000 -  OLD STUDENT  (*N -n -D) HighTECH Proj  C/o CP
IRS   2,000  - AR ശ്രീബാഗിലു (Hightech Proj C/o PTA)
IRS   2,000  -  അബ്ദുൽ റഹിമാൻ ഹാജി (Hightech Proj C/o PTA)
IRS   2,000 -  റഹീം കുമ്പള   Hightech Proj C/o PTA)
IRS   2,000 -  അസീസ് ടിവി (Hightech Proj C/o CP)
IRS   2,000 - ഹാസിഫ് (s/o മർഹൂം മമ്മുച്ച)  (HighTECH Proj  C/o CP)
IRS   2,000 - അഷ്‌റഫ് തൃക്കണ്ടം  (HighTECH Proj  C/o CP)
IRS   2,000 - കാദർ മജൽ -  HighTECH Proj  C/o CP
IRS   5,000  - ഇന്ദു ടീച്ചർ     (Hightech Proj C/o PTA)
IRS   5,000  - വിനോദ് മാഷ് (Hightech Proj C/o PTA)
IRS 10,000  - അബൂബക്കർ കപ്പൽ (Hightech Proj C/o PTA)
IRS 10,000 - MICROTECH (for Interlock)
IRS 10,000  - കെ.ബി .മുഹമ്മദ് കുഞ്ഞി (Hightech Proj C/o CP)
IRS 10,000  - പി. അബ്ദുൽ കരീം (HighTECH Proj  C/o CP)
IRS 25,000  - അബൂബക്കർ S/O മർഹൂം അബ്ദുല്ല ബാവുട്ടി  (Hightech Proj C/o PTA)
_________________