Tuesday 29 January 2019

ബസവയും എരുതുകളും ഒക്സ്ഫോർഡും വേളായിക്കവിതയും /അസ്ലം മാവിലെ


*ബസവയും*
*എരുതുകളും*
*ഒക്സ്ഫോർഡും*
*വേളായിക്കവിതയും*
.........................
അസ്ലം മാവിലെ
.........................
ഇന്ന് നടന്ന  റിപ്പബ്ലിക് ദിന പരേഡും പരിപാടികളുമൊക്കെക്കണ്ട് കടയിലെത്തിയപ്പോൾ, ദേ , മുന്നിൽ നിക്കുണു ചമഞ്ഞൊരുങ്ങിയ എരുത്, നമ്മുടെ നാട്ടിൽ വിളിക്കാറുള്ള ബസോന്റെദ്ദ് തന്നെ.
ഈ ടൗൺഷിപ്പിൽ ഇത്തരമെരുതുകൾ ഒരുപാടുണ്ട്. മുന്നിൽ ഓടക്കുഴൽ പോലുള്ള ഒരു ഓർഗൻ പിടിച്ച് ബസവപാലകനുണ്ടാകും. അയാളാണ് ബസവപുരാണം പറഞ്ഞും ഓർഗൻ വായിച്ചും ഭിക്ഷ വാങ്ങുന്നത്. 
മുമ്പൊക്കെ നമ്മുടെ ഗ്രാമങ്ങളിൽ വല്ലപ്പോഴും ഇവറ്റങ്ങളെ  കാണാറുണ്ടായിരുന്നു. നല്ല ശിക്ഷണം ലഭിച്ച കാളയായിരിക്കുമത്.
എരുതിന്റെ പേരാണ് ശരിക്കും ബസവ എന്ന് പറയുന്നത്. ഞാനൊക്കെ ധരിച്ചിരുന്നത് ബസവന്റെതാണ് ഈ എരുതെന്നായിരുന്നു.
നമ്മുടെ നാട്ടിൽ മുമ്പ് ബസവനെത്തിയാൽ സീത - റാമ കല്യാണച്ചടങ്ങും കാർമ്മികത്വവുമായിരിക്കും മുഖ്യ ഇനം. സാധാരണ നൽകുന്ന ഭിക്ഷ പോര ഈ ഐറ്റത്തിന്. രണ്ട് സേറ് നെല്ലും നാല് കറ്റെ പുല്ലും നൽകിയാൽ മാത്രമേ ബസവപാലകൻ തന്റെ എരുതിനെക്കൊണ്ട് ഈ വിവാഹച്ചടങ്ങ് അഭിനയിപ്പിക്കുകയുള്ളൂ.  കാളയുടെ  ആ അഭിനയം കണ്ടാൽ ആരും പണി ഒഴിവാക്കി മൂക്കത്ത് വിരൽ വെച്ച് നോക്കി നിന്നു പോകും. ബസവപാലകന്റെ നല്ല പാതിയായിരിക്കും മറ്റൊരു എരുതില്ലെങ്കിൽ  സീതയായി വേഷം കെട്ടുക. യക്ഷഗാനത്തിലെ ഒച്ചയും വിളിയുമായിരിക്കും പശ്ചാത്തലത്തിൽ കേൾക്കുക, ഒരു കഥാപ്രസംഗക്കൂട്ട്.
ബസവയ്ക്ക് ഒരു പിന്നാമ്പുറ ചരിത്രമുണ്ട്. കർണ്ണാടകയിലെ ചിക്ക അർസിനെക്കരെ എന്ന പ്രദേശമുണ്ടത്രെ. ആ ഏരിയ നൂറ്റാണ്ടുകൾ ഭരിച്ചിരുന്നത് ആരെന്നറിയോ ? ബസവ എന്ന കാളയും. ഒന്നു ജീവനൊടുങ്ങിയാൽ അടുത്ത ഭരണാധികാരിയായി മറ്റൊരു എരുത് വരും.  നാട്ടുകാരണവർ സ്വപ്നം കാണുമത്രെ ആരാണ് അടുത്ത ബസവയെന്ന്. 
ബസവയുടെ  പോരിശകൾ Cowism എന്ന വെബ് പേജിൽ പോയി കുറച്ച് തപ്പിപ്പിടിച്ച് നോക്കിയാൽ കിട്ടും.  മുഴുവനില്ല കുറച്ച് ഞാനങ്ങിനെ തന്നെ പകർത്തട്ടെ : The ox has been known to cure diseases, dowse wells, find buried treasures, arrange marriages, arbitrate disputes, catch thieves, exorcise demons, render barren couples fertile, ordain priests, survey boundaries, audit financial accounts, convert atheists, purge “witches” and boost exam scores.
മാറാരോഗ ചികിത്സ, കിണറിന് സ്ഥാനം നിർണ്ണയിക്കൽ. നിധി വീണ്ടെടുക്കൽ. കള്ളനെ പിടുത്തം, സന്താനസൗഭാഗ്യം  തുടങ്ങി ഒട്ടുമിക്ക സഫലീകരണങ്ങളും  ബസവയുടെ പരിധിയിൽ പെടും. എന്തിനേറെ,  ഫൈനാൻസിയൽ ഓഡിറ്റിംഗ് വരെ നടത്തും പോൽ.  വലത്തെ കുളമ്പിന്റെ ചലനമനുസരിച്ചാണത്രെ  ബസവന്റെ Yes/No തീരുമാനങ്ങൾ.  
നമ്മൾ ഒരു ചന്തത്തിന് ബസവന്റെ പുറത്തിട്ടിരിക്കുന്ന ശീലയും ഓവർ കോട്ടുമൊക്കെ നോക്കി വെറുതെ ആസ്വദിക്കുന്നു. പക്ഷെ, ഓരോ ചമയമിടലും ബസവഭക്തരുടെ വിശ്വാസത്തിന്റെ ഭാഗമാണ്.
........................
ഇംഗ്ലണ്ടിൽ രണ്ടക്ഷരത്തിൽ വിളിക്കുന്ന നാൽക്കാലിയാണ് കാള - OX. ഇതിന്റെ ബഹുവചനമാണ് oxen. ഇന്ത്യയിലും ആസ്ട്രലിയയിലും Bullock എന്നും ഇംഗ്ലിഷിൽ പേരുപയോഗമുണ്ട്. Oxford (UK യുടെ സാംസ്കാരിക-വിവരസാങ്കേതിക-വാണിജ്യ തലസ്ഥാനം) എന്ന പേരിന്റെ പിന്നിലെ ചരിത്രാന്വേഷണത്തിലും കാളയും കാളകളുടെ കടവും കാണാം. oxenaforda എന്നായിരുന്നുവത്രെ Oxford ന്റെ ആദ്യ കാല പേര്.  
.........................
സുഗതൻ വേളായിയുടെ കാളക്കവിത പകർത്തി ഈ കുറിപ്പ് നിർത്താം.
ഴി 
അറിയാത്തവർ
കുന്നുകയറുന്നു.
അറിയുന്നവനോ 
ദിശ മറന്ന് ഉഴറി 
ഒരു ഉഴവുകാളയായ് മാറി.
ആരുടെയോ
നുകം ചുമക്കുന്ന
ഉഴവുകാള.

ഒരു മുസലിയാർ സിവിൽ സർവീസ് നേടുന്നത് കണ്ട കേരളം / എ. എം. പി

*ഒരു മുസലിയാർ*
*സിവിൽ സർവീസ് നേടുന്നത്*
*കണ്ട കേരളം*
....................
എ. എം. പി
..................

ഒരു വലിയ വർത്തമാനം എഴുതുകയാണ്, എല്ലാവരും വായിക്കണം. വി. കെ. ജോബിഷ് എഴുതിയ നീണ്ട കുറിപ്പാണ് ചെറുതാക്കി എഴുതാൻ എന്നെ പ്രേരിപ്പിച്ചത്.

എൽ ഡി ക്ലാർക്ക് പരീക്ഷ എഴുതി സർക്കാർ ജോലി കിട്ടാൻ പരക്കം പായുന്ന ഈ കാലത്ത്, പ്രതീക്ഷയുടെ ഒരു തരി പോലും ബാക്കിയില്ലാത്ത ജീവിത പശ്ചാതലത്തിൽ വളർന്ന ഒരു കുഞ്ഞുസ്താദ് സിവിൽ സർവ്വീസ് പരീക്ഷാ കടമ്പ കടന്നിരിക്കുന്നു എന്ന് കേട്ടാൽ ആരാണ് അത്ഭുതപ്പെടാത്തത് ?

വിദ്യാർഥി സമൂഹത്തിന് ഇൻസ്പൈർ ചെയ്യാനുതകുന്ന സമകാലീന ജീവിത കഥകളിൽ ആദ്യ പത്തെണ്ണത്തിൽ പെടുത്താവുന്ന ഒന്നാണ് വടകരക്കാരനായ ഷാഹിദിന്റേത്.

ഒന്നാം ക്ലാസ് മുതൽ ഉപ്പയുണ്ടായിരിക്കെ അനാഥനായവൻ. ഉമ്മയ്ക്ക് ദീനം പിടിച്ചപ്പോൾ ഉപ്പ അവരെ ഉപേക്ഷിച്ചു. 4 വരെ ഏറ്റവും അടുത്ത സ്കൂളിൽ ഉമ്മ മോനെ അയച്ചു. കൺമുമ്പിൽ കുഞ്ഞുമോൻ ദാരിദ്യം തിന്നുന്നത് കാണാൻ ആവതില്ലാണ്ട് ആ ഉമ്മ ഷാഹിദിനെ ഒരു യതീം ഖാനയിൽ ചേർത്തു - ആരും താങ്ങില്ലാത്ത എന്റെ മോൻ അവിടെന്ന് ഓത്തും ബൈത്തും പഠിച്ച് ഒരു കുഞ്ഞു സ്തദായി വരണം. ഏതെങ്കിലും ഒരു മദ്രസ്സയിൽ ചേർന്ന് കുഞ്ഞുകുട്ടികൾക്ക് അക്ഷരം പഠിപ്പിക്കണം, ഉമ്മാനെ സന്തോഷത്തോടെ പോറ്റണം. കഴിഞ്ഞു, ആ സ്വപ്നങ്ങൾ അത്ര തന്നെ അവർ കണ്ടത് ആരോടും പറയാതെയായിരുന്നു.

ഷാഹിദ് കാപ്പാട് യത്തീംഖാനയിൽ ഒരാവറേജ് വിദ്യാർഥിയായി വളർന്നു. ഉമ്മയുടെ വാക്കുകൾ പൊന്ന് പോലെയെടുത്താ പയ്യൻ മത പഠനത്തിൽ കൂടുതൽ ശ്രദ്ധിച്ചു മുന്നേറി. പത്ത് ജയിച്ചു. പത്രവായന അവനെ ഡിസ്റ്റന്റ് പഠനത്തിലേക്ക് കൂട്ടിക്കൊണ്ട് പോയി. പ്ലസ് ടു , ബിരുദം എല്ലാം പഠിച്ചത് സ്കൂളും കോളേജും കയറാതെ. പി.ജി. എടുത്ത് ഹസനി ബിരുദം നേടി. അപ്പോഴേക്കും ശരിക്കുമൊരു അധ്യാപകന്റെ റോളിലായി കാര്യങ്ങൾ.

ഇതിനിടയിൽ വട്ടച്ചെലവിന് ഇംഗ്ലിഷിൽ നിന്ന് മലയാളത്തിലേക്കും തിരിച്ചിങ്ങോട്ടും ഡോക്യുമെന്റുകൾ തർജമ ചെയ്തു. ഒരു നോവൽ പരസഹായമില്ലാരെ. എഴുതി, ഒഴിവ് നേരം കിട്ടുമ്പോൾ അത് വിറ്റ് നടന്നു. പിന്നെ കുറച്ചു കാലം ചന്ദ്രിക ദിനപത്രത്തിൽ ലേഖകനായി.

ഇതൊന്നും ഷാഹിദിന് തൃപ്തി നൽകിയില്ല.  എപ്പോഴോ വായനയിൽ ഉടക്കിയ സിവിൽ പരീക്ഷയായിരുന്നു മനസ്സു നിറയെ. 2014ൽ പാലയിലെ സിവിൽ സർവീസ് അക്കാദമിയിൽ ചേർന്നു, പണം കയിലില്ലാത്തത് കൊണ്ട് മൂന്നാം പക്കം പടിയിറങ്ങി.
ആരോടും പറയാതെ ആദ്യ പരീക്ഷയ്ക്കിരുന്നു. അതിൽ അമ്പേ പരാജയം. പ്രിലിമിനിറയിൽ പൊട്ടിയത് എട്ടാം നിലയിൽ.

വീണ്ടും ഡൽഹിക്ക് മറ്റൊരു കോച്ചിംഗ് ക്യാമ്പിൽ. ക്ലാസ്സിലെ വിരസത സിവിൽ പരീക്ഷാ പരീശീലന ക്ലാസ് പകുതിയിൽ നിർത്തി. രണ്ടാം പ്രിലിമിനറിയും പരാജയം തന്നെ ഫലം. ഡൽഹിയിൽ നേരെ വന്നത് കണ്ണൂർ പാപ്പിനശ്ശേരിയിൽ. ഒരു മദ്രസ്സയിൽ അധ്യാപന താൽപര്യം അറിയിച്ചു. കുറച്ച് കാലം അങ്ങിനെ കഴിഞ്ഞ് കൂടി. കണക്ക് എപ്പോഴും ശല്യം ചെയുന്ന വിഷയായിരുന്നു. അതൊന്ന് കൺട്രോളിൽ കൊണ്ട് വരാൻ ഉസ്താദ് പണി വിട്ടു
തിരുവനന്തപുരത്തേക്ക് വണ്ടി കയറി. 
 ‍ അവിടെ കരീം ഇൻസ്റ്റിൽ കണക്ക് വിദ്യാർഥി. രാത്രി കോച്ചിംഗ് ക്ലാസ്. ചിന്ത മുഴുവൻ ഒരു സർക്കാർ ജോലി. അതിനിടയിൽ IAS പ്രിലിമിനറി എഴുതി. മൂന്നാമത്തെ തോൽവിയും ഏറ്റുവാങ്ങി. ഇക്കുറി 2 മാർക്ക് മാത്രം കുറവ്.

"അത് എനിക്ക് വലിയ ആത്മവിശ്വാസമുണ്ടാക്കി.ലക്ഷ്യത്തോടടുക്കുന്നു എന്ന തോന്നൽ. ശ്രമിച്ചാൽ സിവിൽ സർവീസ് കൂടെപ്പോരുമെന്ന വിശ്വാസം പിന്നെയും എന്നിൽ ശക്തമായി " ഷാഹിദിന്റെ വാക്കുകൾ

പണം മിച്ചം വെക്കാൻ വയനാട്ടിലൊരു കമ്പനിയിൽ ചെറിയ ശമ്പളത്തിന് റൈറ്റർ ജോബ്.  പകൽ പണി.  രാത്രി  പഠിപ്പ്.  ഓർക്കാപുറത്ത്  കേന്ദ്ര സർക്കാറിന്റെ ഐ.ബിയിലേക്ക് സെലക്ഷൻ കിട്ടി.  പക്ഷെ  പേഴ്സണൽ പ്രൊഫൈൽ പൂരിപ്പിച്ചതിലെ അശ്രദ്ധ കാരണം ആ പണി കൈവിട്ടുപോയി.!പിന്നെയും ഒരു വട്ടംകൂടി പ്രിലിമിനറി എഴുതിത്തോറ്റു. അപ്പോഴും നിരാശയൊന്നുമുണ്ടായില്ല.

(അപൂർണം)

NB : താഴെയുള്ളത് ജോബിഷ് എഴുതിയ കുറിപ്പിന്റെ ബാക്കി.

അതേസമയം വയനാട്ടിലെ മേപ്പാടിയിലെ ഒരു ദരിദ്രകുടുംബത്തിൽ നിന്ന് ഷംന ഷെറീനെ ഞാൻ വിവാഹം കഴിച്ചു.അവളും പഠിക്കുകയാണ്.പിന്നീട് കുടുംബ ജീവിതവും പ്രാരാബ്ധവുമൊക്കെയായി നാട്ടിൽക്കഴിഞ്ഞു കൂടി.കോഴിക്കോട് ഒരു മദ്രസയിൽ കുട്ടികളെ പഠിപ്പിക്കലും മറ്റുമായി വീണ്ടും ആ മുസലിയാരു പണി.പക്ഷെ എന്റെ സ്വപ്നം കൂടെത്തന്നെയുണ്ടായിരുന്നു.!അപ്പോഴേക്കും കൂടെ പഠിച്ചവരും മറ്റും വലിയ ജീവിതങ്ങളിലേക്ക് എത്തിപ്പെട്ടിരുന്നു.

നിരാശയ്ക്ക് വഴിപ്പെടുന്നവട്ടം അറബി എഴുത്തുകാരനായ ആയിദ് അൽ ഖർനിയുടെ 'ഡോൺട് ബി സാഡ്' എന്ന പുസ്തകം ഇടയ്ക്കിടയ്ക്ക് ഞാൻ മറിച്ചു നോക്കി.അതൊരു പ്രതീക്ഷയായിരുന്നു.
പിന്നെയും അടുത്ത തവണ പ്രിലിമിനറിക്കായി കാത്തിരുന്നു.പരീക്ഷ എഴുതി.റിസൽറ്റ് വന്നപ്പോൾ 0.66 മാർക്കിന് നഷ്ടപ്പെട്ടു.അങ്ങനെ അഞ്ചാം വട്ടവും കൈവിട്ടു.പക്ഷെ അപ്പോഴാണ് ഇതിനെ മറികടക്കാൻ എനിക്ക് കഴിയും എന്ന വിശ്വാസം എന്നിൽ പൂർണ്ണമായത്.ഈ സമയത്താണ് ഹൈദരാബാദിലെ മൗലാനാ നാഷണൽ ഉറുദു യൂണിവേഴ്സിറ്റിയിൽ സിവിൽ സർവ്വീസിന്റെ ഫ്രീ കോഴ്സിന്റെ പരസ്യം പത്രത്തിൽ കണ്ടത്.അങ്ങനെ അപേക്ഷ കൊടുത്തു.അത് കിട്ടി.അവിടെയെത്തിയപ്പോൾ ക്ലാസിനൊന്നും പങ്കെടുക്കാൻ താൽപ്പര്യം തോന്നിയില്ല.ക്ലാസിനു പോകാതെ ഹോസ്റ്റൽ റൂമിൽത്തന്നെ ഇരുന്നു പഠിക്കുകയായിരുന്നു ഞങ്ങൾ കുറച്ചു സുഹൃത്തുക്കൾ.അതൊരു പ്രശ്നമായി.ക്ലാസിൽ ഹാജരില്ല എന്ന കാരണത്താൽ അവർ അവിടുന്നെന്നെ പുറത്താക്കി. തിരിച്ച് കയറാൻ പല ശ്രമങ്ങൾ നടത്തി നോക്കി.പക്ഷെ നടന്നില്ല.പിന്നെയും നാട്ടിലേക്ക് തിരിച്ചു വന്നു.ആളുകൾ ഒരേ ചോദ്യം.സിവിൽ സർവ്വീസ് എന്തായി.? ജോലി കിട്ടില്ലേ... എന്നൊക്കെ.ഈ ചോദ്യങ്ങൾ കേട്ട് കേട്ട് മടുത്തിരുന്നു.

എങ്ങനേലും പിന്നെയും നാട്ടിൽ നിന്ന് രക്ഷപ്പെടണമെന്നായി.ആയിടയ്ക്ക് ഡൽഹിയിലെ ജാമിയ മിലിയ യൂണിവേഴ്സിറ്റി നടത്തുന്ന കോച്ചിംഗിന് അപേക്ഷ കൊടുത്തു.ഭാഗ്യത്തിനവിടെ സെലക്ഷൻ കിട്ടി.പിന്നെ ഒൻപത് മാസം ഡൽഹിയിൽ താമസം.അവിടെ നിന്നാണ് ഇപ്പോൾ കാണുന്ന ഈ അത്ഭുതങ്ങളെല്ലാം സംഭവിച്ചത്.2017ൽ നടന്ന പ്രിലിമിനറി പരീക്ഷ എനിക്കു കിട്ടി.അതോടെ വലിയ പ്രതീക്ഷയായി. ഞാൻ ലക്ഷ്യത്തിലേക്കടുക്കുന്നു എന്നും ദൈവം എനിക്കു വേണ്ടി കരുക്കൾ നീക്കിത്തുടങ്ങി എന്നും ഞാൻ തിരിച്ചറിഞ്ഞ നിമിഷം.!

പ്രിലിമിനറി പാസായതിൽപ്പിന്നെ മെയിൻ പരീക്ഷക്കുള്ള തയ്യാറെടുപ്പായി.ഡൽഹിയിലെ കൊടും തണുപ്പിൽ പുലർച്ചെ നാലുമണിക്കെഴുന്നേറ്റ് രാത്രി പത്തു മണിവരെ ഒരേ പഠനം.മെയിൻ പരീക്ഷയിൽ ഒൻപത് പേപ്പറാണുള്ളത്.നേരത്തെ വാരികകളിലും മറ്റും വിവർത്തനവും മറ്റും നടത്തുകയും ലേഖനമെഴുതുകയുമൊക്കെ ചെയ്തതുകൊണ്ട് കാര്യങ്ങൾ കൂടുതൽ എളുപ്പമായി.മലയാളമായിരുന്നു ഓപ്ഷണലായി എടുത്തത്.മലയാള സാഹിത്യത്തിലും ചരിത്രത്തിലും നേരത്തെ തന്നെ എനിക്ക് വലിയ താൽപ്പര്യമുണ്ടായിരുന്നു.പരീക്ഷ കഴിഞ്ഞപ്പോൾ സ്വപ്നം യാഥാർത്ഥ്യമാവുന്നു എന്നൊരു തോന്നൽ.ഒടുക്കം ഇന്റർവ്യൂവിന് കാർഡ് വന്നതോടെ എന്റെ ആത്മവിശ്വാസം പതിൻമടങ്ങ് വർദ്ധിച്ചു. സുഹൃത്തുക്കളൊക്കെ വലിയ സപ്പോർട്ട് തന്നു. എനിക്കു വേണ്ടി എല്ലാവരോടും പ്രാർത്ഥിക്കാൻ പറഞ്ഞു. നിങ്ങളുടെ പ്രാർത്ഥനയില്ലാത്തതു കൊണ്ട് എനിക്കീ ജോലി കിട്ടാതെ പോകരുതെന്ന് സുഹൃത്തുക്കളോടൊക്കെ പറഞ്ഞു.വലിയ ടെൻഷനോടെയായിരുന്നു ഇന്റർവ്യു ബോർഡിനു മുന്നിൽ ഞാൻ എത്തിയത്‌. ആദ്യമായിട്ടല്ലേ.!

ബോർഡിൽ അഞ്ചുപേർ.നാൽപ്പതു മിനിറ്റോളം ഉണ്ടായിരുന്നു അഭിമുഖം.മദ്രസാ ജീവിതം, കണ്ണൂർ രാഷ്ട്രീയം, ഗൾഫ് കുടിയേറ്റം, തുടങ്ങി വൈവിധ്യമാർന്ന ചോദ്യങ്ങളും ഇടപെടലുകളും. ചില ഉത്തരങ്ങൾ കേട്ട് ബോർഡംഗങ്ങൾ ചിരിച്ചിരുന്നു.!പക്ഷെ അഭിമുഖം നല്ല അനുഭവമായിരുന്നു.ആ ഇന്റർവ്യൂ കഴിഞ്ഞതോടെ എന്റെ പ്രതീക്ഷ പരകോടിയിലെത്തിയിരുന്നു.ദൈവം എന്റെ കൂടെയുണ്ടെന്ന തോന്നൽ ശക്തമായി.റിസൽറ്റ് വരുന്നതിനു മുമ്പും സുഹൃത്തുക്കളോടൊക്കെ പിന്നെയും പ്രാർത്ഥിക്കാൻ പറഞ്ഞു. ഒടുക്കം എന്റെ വേദനകളിൽ നിന്ന് കൈ പിടിച്ചുയർത്താൻ ദൈവം കഴിഞ്ഞ ദിവസം എന്റെയടുത്തേക്ക് റിസൽറ്റുമായി വന്നു.693 ാം റാങ്ക്.എന്നെപ്പോലൊരാൾക്ക് ആ പൂജ്യത്തിൽ നിന്ന് ഇവിടം വരെ എത്താമെങ്കിൽ മനസ് വെച്ചാൽ ലോകത്തെത്തിപ്പിടിക്കാൻ പറ്റാത്ത ഒന്നും തന്നെയില്ല എന്ന ആത്മവിശ്വാസവും.'..............

കുടുംബക്കാരും നാട്ടുകാരും ജനപ്രതിനിധികളുമൊക്കെ അഭിനന്ദനങ്ങളുമായി തന്റെ വീട്ടിലേക്കെത്തിക്കൊണ്ടിരിക്കുന്നതിനിടയിൽ പത്ത് മിനിറ്റുകൊണ്ട് ഒറ്റ ശ്വാസത്തിൽ താൻ നീന്തിയ സഹനങ്ങളുടെ വലിയൊരു കടലിനെക്കുറിച്ച് ഷാഹിദ് തന്റെ വീട്ടുമുറ്റത്തുനിന്നു പറഞ്ഞപ്പോൾ പൗലോ കൊയ്ലോയുടെ ആ വാക്യങ്ങളാണ് എന്റെ ഓർമ്മയിലെത്തിയത്. "

നിങ്ങൾ മനസിൽ തീവ്രമായി ഒരു കാര്യം ആഗ്രഹിച്ചാൽ ആ ലക്ഷ്യം നേടുന്നതിനു വേണ്ടി ലോകം നിങ്ങൾക്കായി ഒരു ഗൂഢാലോചന തന്നെ നടത്തുമെന്ന്.!
ഷാഹിദിന്റെ കുഞ്ഞു വീട്ടിലേക്ക് ഷാഹിദിന്റ വിജയ വാർത്തകളുടെ മാധുര്യമറിയാതെ സന്തോഷത്തിന്റെയും സങ്കടങ്ങളുടെയും വലുപ്പച്ചെറുപ്പമറിയാതെ ഒരാളിരിക്കുന്നുണ്ടവിടെ.!'ഷാഹിദ് എവിടുന്നാ പാസായത്,മദ്രസയിൽ നിന്നോ ? അതോ സ്കൂളിൽ നിന്നോ.?'വരുന്നവരോടൊക്കെ അവർ ചോദിക്കുന്നു.!ഇതാണ് ഉമ്മ എന്നുപറഞ്ഞ് ഷാഹിദ് സുലൈഖയെ പരിചയപ്പെടുത്തിയപ്പോൾ എന്റെ കണ്ണിൽ നിന്ന് വെള്ളം ചാടി.!ഷാഹിദിന് ഓർമ്മ വെച്ച കാലം മുതൽ ലോകത്തിന്റെ സഞ്ചാരഗതി തന്റെ മനസുകൊണ്ടളെന്നെടുക്കാൻ കഴിയാതെ ഷാഹിദിന്റെ സ്വപ്നങ്ങളോടൊപ്പമുണ്ട് ആ ഉമ്മ.!

പ്രിയപ്പെട്ടവരേ ലോകത്തിൽ ഒരിക്കൽ തോറ്റു പോയതിന്റെ നിരാശയിൽ വലിയ സ്വപ്നങ്ങളിൽ നിന്ന് പിൻവാങ്ങിയവരേ, നിങ്ങളൊരിക്കൽ ഞങ്ങളുടെ നാട്ടിൽ വരൂ. വടകരയ്ക്കടുത്ത് തിരുവള്ളൂരിൽ ശാന്തിനഗറിൽ.ഇന്നിന്റെ സഹനങ്ങൾ ഭാവിയിൽ പൂർണ്ണതയുടെ ചക്രവാളങ്ങളിലേക്ക് പറന്നുയരാൻ നമ്മെ സഹായിക്കുന്ന ചിറകുകളാണെന്ന് പഠിപ്പിക്കാൻ ഇവിടെ ഇപ്പോൾ ഞങ്ങൾക്കൊരു ഷാഹിദുണ്ട്. അവന്റെ ജീവിതമുണ്ട്. ആ കഥ കേട്ടാൽ ലക്ഷ്യങ്ങളിലേക്ക് നിശ്ചയദാർഡ്യത്തോടെ ഫീനിക്‌സ് പക്ഷിയെപ്പോലെ നിങ്ങൾക്കും അനന്തതയിലേക്ക് പറന്നുയരാം!

-വി.കെ.ജോബിഷ്-

എല്ലാ രംഗത്തും നമ്മുടെ നാട്ടിൽ നിന്നു ഇനിയുമാളുകളുണ്ടാകട്ടെ ആശിഖ് ഹുദവിക്കാംശംസകൾ /അസ്ലം മാവിലെ

മാവിLine

*എല്ലാ രംഗത്തും*
*നമ്മുടെ നാട്ടിൽ നിന്നു*
*ഇനിയുമാളുകളുണ്ടാകട്ടെ*
*ആശിഖ് ഹുദവിക്കാംശംസകൾ*
.........................
അസ്ലം മാവിലെ
.........................

വിശ്വാസാചാരങ്ങളിലെ വഴിത്താരകളിൽ എനിക്ക് എന്റെതായ ഉത്തമ ബോധ്യങ്ങളുണ്ട്. ഞാൻ യോജിക്കാത്തവയോട് എനിക്ക്  ഗുണകാംക്ഷ ബുദ്ധ്യാ വിമർശന നിലപാടുകളുണ്ട്, യോജിക്കുന്നവയിൽ തന്നെ ചിലതിനോടാകട്ടെ എന്റെതായ പാഠഭേദങ്ങളുമുണ്ട്. എല്ലാം അറിവിന്റെയും അനുഭവത്തിന്റെയും  വായനയുടെയും  പരിമിതിക്കകത്താണ്.

നമ്മുടെ ചുറ്റുവട്ടങ്ങൾ ഭൗതിക വിദ്യാഭ്യാസ മേഖലയിലെന്ന പോലെ മതപരമായ രംഗത്തും പഠിപ്പും പത്രാസുമുണ്ടാകണം. അറിവ് എങ്ങിനെ പറഞ്ഞാലും അജ്ഞതയോടൊപ്പമാവില്ലല്ലോ. വെളിച്ചമെന്തായാലുമുണ്ടാകും. ഗുരുമുഖത്ത് ലഭിച്ച അറിവിന് പ്രത്യേകിച്ചും.

വിശ്വാസ സഞ്ചാരത്തിലെ വിവിധ വഴിത്താരകളിലുള്ളവർ പടുത്തുയർത്തിയ സ്ഥാപനങ്ങളിൽ നിന്നും സുല്ലമി, ഹുദവി, സ്വലാഹി, സഅദി, മദനി, ബാഖവി, ബുസ്താനി, അൻസാരി തുടങ്ങി വിവിധ പേരുകളിലുള്ള ബിരുദമോ, ബിരുദത്തിന് തത്തുല്യമോ ആയ കോഴ്സുകളിൽ ചിലവയെങ്കിലും പഠിച്ചു പൂർത്തിയാക്കുന്നവർ  നമ്മുടെ നാട്ടിൽ നിന്നുണ്ടാകുന്നു എന്നത് ചെറിയ കാര്യമല്ല. അംഗീകൃത സർവ്വകലാശാലകളിലെ കയ്യൊപ്പു കൂടി അവയ്ക്കുണ്ടെങ്കിൽ മതരംഗത്തുള്ള സേവനത്തിന് പുറമെ സർക്കാർ ജോലിയന്വേഷണങ്ങൾക്കും മറ്റും ഇത്തരം  സർട്ടിഫിക്കറ്റുകൾ ഒരുപാട് ഉപകരിക്കുകയും ചെയ്യും. നിലവിൽ ഹാഫിദ് കോഴ്സ് ചേരുന്നവർക്ക് വരെ സമാന്തര സർക്കാരംഗീകൃത പഠന സംവിധാനങ്ങൾ സൗകര്യപ്പെടുത്തുന്നുണ്ടെന്നതും കൂട്ടത്തിൽ സൂചിപ്പിക്കട്ടെ.

മറ്റൊരു കാര്യം നമ്മുടെ ഗ്രാമത്തിൽ നിന്നും പെൺകുട്ടികൾ പ്ലസ് ടു ജയിച്ച് വെറുതെ വിട്ടിലിരിക്കുന്നതിന് പകരം വിവിധ സ്ഥാപനങ്ങൾ മത വിഷയങ്ങളും കൗടുംബിക - ഗാർഹിക സംബന്ധമായ സിലബസുകളും അധികമായി  ഉൾപ്പെടുത്തി അഫ്ദൽ ഉലമ കോഴ്സ് പഠിക്കുവാനും തയ്യാറാകുന്നുണ്ട്. മക്കളെ അയക്കാൻ രക്ഷിതാക്കളും തയാറാകുന്നു.

ഞാനറിഞ്ഞിടത്തോളം ഹുദവി ബിരുദം മത - ഭൗതിക വിദ്യാഭ്യാസ സിലബസ്സുകൾ സമന്വയിപ്പിച്ച പഠനത്തിന്റെ ഒരു നല്ല ഔട്ട്പുട്ടെന്നാണ്. ഈ കുറിപ്പ് ഇന്ന് നമ്മുടെ നാട്ടിലെ ഒരു കൂട്ടായ്മ ആദരിക്കുന്ന പട്ലയിലെ ഹുദവി ബിരുദധാരിയായ  ആശിഖിനെ അഭിനന്ദിക്കുവാൻ കൂടിയാണ്. കൂട്ടത്തിൽ, നാട്ടിലെ തന്നെ ഹിഫ്ഥ് സ്ഥാപനമായ ദാറുൽ ഖുർആനിൽ നിന്നും ഖുർആൻ പൂർണ്ണമായും ഹൃദിസ്ഥമാക്കി പുറത്തിറങ്ങിയ  ഹാഫിഥ്  അബൂബക്കറിനെയും അനുമോദിക്കാനും ആഗ്രഹിക്കുന്നു.

മതരംഗത്തും ഭൗതിക വിദ്യാഭ്യാസ രംഗത്തും എടുപ്പും കാമ്പുമുള്ള, സ്വായത്തമാക്കിയ അറിവും അനുഭവവും പൊതുനന്മയ്ക്കുപയോഗിക്കുന്ന,  അത് വഴി  സാമൂഹ്യ കടപ്പാട് നിർവ്വഹിക്കുന്ന മക്കളും തലമുറകളും ഇനിയുമൊരുപാടുണ്ടാകട്ടെ.   

നന്മകൾ!

ഹോളണ്ടുകാരിയുടെ ബെംഗളൂരു സന്ദര്‍ശനവും കാസര്‍കോട്ടെ അന്താരാഷ്ട്രാ ചികിത്സാ ഗവേഷണ കേന്ദ്രത്തെ കുറിച്ചുള്ള പരിചയപ്പെടുത്തലും /അസ്ലം മാവിലെ


ഹോളണ്ടുകാരിയുടെ ബെംഗളൂരു സന്ദര്‍ശനവും കാസര്‍കോട്ടെ അന്താരാഷ്ട്രാ ചികിത്സാ ഗവേഷണ കേന്ദ്രത്തെ കുറിച്ചുള്ള പരിചയപ്പെടുത്തലും
............................
അസ്ലം മാവിലെ
............................
https://goo.gl/uwN9Rf
(www.kasargodvartha.com 27.01.2019) MS. Malou_Van _Zanten നെതര്‍ലാന്റുകാരിയാണ്. യുകെയിലാണിപ്പോള്‍ പഠനവും ജോലിയും. കേരള സന്ദര്‍ശനം കഴിഞ്ഞു ഇപ്പോഴവര്‍ ബെംഗളൂരുവിലാണ്. ഇന്ന് അതിരാവിലെകടയിലേക്ക് കയറിയ ആദ്യ കസ്റ്റമര്‍.
മലയാളക്കരയില്‍ വടക്കന്‍ കേരളത്തിലായിരുന്നു അവര്‍ അധികവും ചെലവഴിച്ചത് കഴിഞ്ഞയാഴ്ച മിസ്. വാന്‍ സാന്‍ കണ്ണൂര്‍, പയ്യന്നൂര്‍, കാസര്‍കോട് തുടങ്ങി എല്ലായിടത്തുമെത്തിയിട്ടുണ്ട്. Kerala So beautiful , മദാമ്മയുടെ ഒറ്റ വാചകത്തില്‍ എല്ലാമായി.
കാസര്‍കോട് വന്നത് ബേക്കല്‍ കോട്ട കാണാനായിരിക്കുമെന്ന കണക്ക് കൂട്ടലില്‍ ഞാന്‍ ചോദിച്ചു.ബേക്കല്‍ ഫോര്‍ട്ടൊക്കെ കണ്ടോ? അവര്‍ പറഞ്ഞു: Yes, But I Spent much time in IAD. അയ്യടാ, ഐ എ ഡി അതെവിടെ? ഹോളണ്ടുകാരിയോട് ഞാനങ്ങോട്ട് ചോദിച്ചു. You dont Know, it is in Kasaragod. കൊള്ളാലോ, കാസര്‍കോടോ? എനിക്ക് ആധിയായി. കടലാസെടുത്ത് വരക്കാന്‍ തുടങ്ങി. My God! ഒളേത്തട്ക്കത്താ!എന്നിലെ കാസര്‍ക്കോടന്‍ സ്ലാങ്ങ് അറിയാതെ പുറത്ത് ചാടി.
എന്തൊരു ദുരന്തം! സ്വന്തം വീട്ടില്‍ നിന്ന് ഒന്നര മൈല്‍ ദൂരം മാത്രമുള്ള ഐ എ ഡി ഗവേഷണ സ്ഥാപനമെവിടെയെന്ന് നെതര്‍ലാന്റില്‍ നിന്ന് വന്ന മദാമ്മ ബെംഗളൂരുവില്‍ വെച്ച് എനിക്ക് സഗൗരവത്തില്‍ റൂട്ട് മാപ്പ് വരച്ചു കാണിച്ചു തരുന്നു!
പൊതുവെ മാര്‍ക്കറ്റില്‍ ഞായറാഴ്ചആളുകള്‍ കുറവായത് കൊണ്ട്Malou_Van നോട് സംസാരം തുടര്‍ന്നു.അവര്‍ ബിരുദം നേടിയത്Health in Skin Therapy സയന്‍സില്‍. മന്ത് രോഗവുമായി ബന്ധപ്പെട്ട വിഷയത്തില്‍ (Lymphatic filariasis)PhD പൂര്‍ത്തിയാക്കി ഇപ്പോഴവര്‍ ഡോക്ടറേറ്റ് നേടിയിരിക്കുകയാണ്. PhD Project ന്റെ ടൈറ്റില്‍: Lower limbt rauma and lymphatic repair.
തെക്കന്‍ ആസ്‌ട്രേലിയയിലെ FIinder Universtiy യുടെ കീഴിലായിരുന്നു ഗവേഷണം. The focus of her thesis was lymphography; superficial lymphatic imaging with Indocyanine Green and Near Infrared detector camera.Post PhD ഗവേഷണവുമായി ബന്ധപ്പെട്ടാണത്രെ ഡോ. മാലുവിന്റെവിനോദ പഠനയാത്രാഗമന ഉദ്ദേശം.
ലിംഫാറ്റിക് ഫയിലേറിയാസിസ് എന്നാദ്യമവര്‍ പറഞ്ഞപ്പോള്‍ വെടി പൊട്ടിയില്ല. elephantiasis എന്ന് പറഞ്ഞു കാല്‍ വണ്ണം വെച്ച പോലെ ഡോക്ടര്‍ മാഡം മുദ്രകാണിച്ചപ്പോള്‍ സംഭവം പിടി കിട്ടി, ആനക്കാല്‍.. പെരിങ്കാല്‍.
തുടര്‍ന്ന് നടന്ന ഷോപ്പിംഗിനിടയില്‍ എനിക്കവരുടെ വക ചെറിയ ക്ലാസ്സു കിട്ടി. ഇന്ത്യയില്‍ പൊതുവെ ഉള്ളത് ആനമന്താണ് പോലും. ഓടയില്‍ മുട്ടയിട്ട് പെരുകുന്ന ഒരു തരം കൊതുകുകളാണ് ഈ രോഗവാഹിനി. പക്ഷെ, കേരളത്തില്‍ ഇത് കൂടാതെ മറ്റൊരു തരം മന്തുണ്ടെന്ന് ആ ഹോളണ്ടുകാരി പറഞ്ഞു. ഉടനെ ഞാന്‍ നെറ്റ് സെര്‍ച്ച് ചെയ്ത് നോക്കി. അതെ, ഉണ്ണിമന്ത്.
കുളവാഴ, ആഫ്രിക്കന്‍ പായലുകള്‍ക്കടിയിലാണ് ഉണ്ണിമന്ത് വാഹകരായ കൊതുകുകള്‍ മുട്ടയിടുന്നതും വിരിയുന്നതുമെല്ലാം. ആനമന്തിന്റെ മുകളില്‍ ചെറിയ മുഴകള്‍ വരുന്നത് കൊണ്ടാണ് ഇതിന് ഉണ്ണി മന്തെന്ന പേരു വന്നത്.
കാസര്‍കോട് ജില്ലയിലെ പട്‌ലയ്ക്ക് തൊട്ടിപ്പുറമുള്ള ഉളിയത്തട്ക്കയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അപ്ലൈഡ് ദര്‍മത്തോളജിയെ കുറിച്ച് ആ ഹോളണ്ടുകാരിയായ ഗവേഷകയ്ക്ക് പറയാന്‍ നൂറ് നാക്ക്. സമാനതകളില്ലാത്ത സേവനമാണവിടെ ആ ഗവേഷക കണ്ടത്. വളരെ വളരെ നല്ല പ്രവര്‍ത്തനം.
ജനുവരി 16ന് ഡോ. എം വാന്‍ സാന്‍തന്റെ ടീറ്ററില്‍ കുറിച്ചിട്ടിത് ഇങ്ങനെ: What incredible work these nurses are doing at IAD, Kasaragod, India. We are humbled to learn from them!
തൊട്ടടുത്ത ദിവസത്തെ ട്വീറ്റില്‍ ഫോട്ടോകളുടെ അകമ്പടിയോടെ ഇങ്ങനെ കുറിച്ചു: Learning so much about filarial lymphoedema & primary lymphoedema phentoyping and more at the wonderful colloquium, the Institute of Applied Dermatology, Kasaragod, India.
ആസ്‌ട്രേല്യന്‍ ലിംഫോളജി അസോസിയേഷനിലെ ഗവേഷണ വിഭാഗത്തിലെ മൂന്ന് അംഗങ്ങളില്‍ ഒരാളാണ് ഈ വനിത. നേരത്തെ അവര്‍ നെതര്‍ലാന്റിലെ മാര്‍ട്ടിനി ഹോസ്പിറ്റലിലെ ദര്‍മതോളജി ഡിപാര്‍ട്‌മെന്റില്‍ റിസര്‍ച്ച് അസിസ്റ്റന്റ് ആയും സ്‌കിന്‍ ആന്‍ഡ് ഒഡെമ തെറാപിസ്റ്റ് ആയു സേവനം ചെയ്തു. നിലവില്‍ ലണ്ടനിലെ സെന്റ് ജോര്‍ജ് യൂണിവേഴ്‌സിറ്റിയിലെ സീനിയര്‍ റിസര്‍ച്ച് പ്രാക്ടീഷണര്‍ ആണ്.
ഐഎഡി, ആധുനിക വൈദ്യശാസ്ത്രവും ആയുര്‍വ്വേദവും യോഗയും സമ്മിശ്രമാക്കി രൂപപ്പെടുത്തിയ ചികിത്സാ ഗവേഷണ കേന്ദ്രമാണിത്. ഇന്ത്യയിലെയും തെക്ക് കിഴക്കന്‍ ഏഷ്യയിലെയും അറിയപ്പെടുന്ന മന്ത് രോഗ ഗവേഷണ സ്ഥാപനം. ഏഷ്യയിലെ മൂന്ന് കോടി മന്ത് രോഗികളില്‍ 80 % ഇന്ത്യയിലുള്ളവരത്രെ. 1999 ല്‍ തുടങ്ങിയ സ്ഥാപനത്തില്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ് വരെ ചികിത്സ തേടിയെത്തിയ 10,000 ചര്‍മ്മ രോഗികളില്‍ 4,000 പേരും മന്ത് രോഗികളായിരുന്നു. കാസര്‍കോട്ടെ ചര്‍മ്മ രോഗ വിദഗ്ദ്ധന്‍ ഡോ. എസ് ആര്‍ നരഹരിയാണ് ഐഎഡിയുടെ ഡയരക്ടര്‍.
ഇനി നാട്ടില്‍ പോയിട്ട് വേണം എന്റെ അയല്‍ ഗ്രാമത്തിലെ റോഡരികെയുള്ളഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അപ്ലൈഡ് ദര്‍മതോളജി എന്ന ലോകമറിയുന്ന സ്ഥാപനം വിസ്തരിച്ചൊന്ന് കാണാന്‍.

Malou van Zanten@Malou_vanZanten
What incredible work these nurses are doing at IAD, Kasaragod, India. We are humbled to learn from them! @iadorgin #lymphoedema #filariasis
7

See Malou van Zanten's other Tweets
Malou van Zanten@Malou_vanZanten
Learning so much about filarial lymphoedema & primary lymphoedema phenotyping and more at the wonderful colloquium, the Institute of Applied Dermatology, Kasaragod, India @iadorgin #Lymphoedema
11

See Malou van Zanten's other Tweets
Malou van Zanten@Malou_vanZanten
Learning so much about filarial lymphoedema & primary lymphoedema phenotyping and more at the wonderful colloquium, the Institute of Applied Dermatology, Kasaragod, India @iadorgin #Lymphoedema
11

See Malou van Zanten's other Tweets

രണ്ട് കുടുംബങ്ങൾക്ക് അന്തിയുറങ്ങാൻ വീട് വേണം. അവരുടെ സ്വപ്നങ്ങൾക്ക് നാം കൈത്താങ്ങാവുക / CP

🏠🏠🏠🏠🏠🏠🏡🏠🏠🏠

*രണ്ട് കുടുംബങ്ങൾക്ക് അന്തിയുറങ്ങാൻ വീട് വേണം.*
*അവരുടെ സ്വപ്നങ്ങൾക്ക് നാം കൈത്താങ്ങാവുക*
************************************

 മഴയേയും കാറ്റിനെയും ഇഴജന്തുക്കളെയും പേടിക്കാതെ അന്തിയുറങ്ങണമെന്ന ആഗ്രഹവുമായി രണ്ട്  കുടുംബങ്ങൾ, അതും നമ്മുടെ കൺവെട്ടത്ത് തന്നെ...!

ഒരു വീടിൻ്റെ പണി പാതിവഴിയിലാണ്.
മറ്റൊരു വീട് മേൽക്കൂര ദ്രവിച്ച് ചോർന്നൊലിക്കുന്നു.

ഈ രണ്ട്  കുടുംബങ്ങളും സഹായത്തിന് തികച്ചും അർഹർ..!

വർഷങ്ങൾക്ക് മുമ്പ്,
 തലയ്ക്ക് മാരക രോഗം പിടിപെട്ട് മാസങ്ങളോളം മംഗലാപുരം KMC ആശുപത്രിയിൽ  ചികിത്സയിലായിരുന്ന യുവാവ് അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ച് വന്ന കഥ നാമെല്ലാം അറിഞ്ഞതാണല്ലോ.

ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ അപ്രതീക്ഷിതമായി വന്ന രോഗം ആ കുടുംബത്തെ ഒന്നടങ്കം തളർത്തി.
ഭീമമായ ആശുപത്രി ബില്ല് അവർക്ക് മുമ്പിൽ ചോദ്യ ചിഹ്നമായപ്പോൾ  സുമനസ്സുകൾ അവർക്ക് തണലാവുകയായിരുന്നു.

ആരോടും പരാതിയും പരിഭവവും പറയാത്ത, കുന്നോളം വിഷമതകൾ  ഉണ്ടെങ്കിലും എല്ലാം  ഉള്ളിലൊതുക്കി കഴിയുന്ന ആ വ്യക്തിക്ക് വീട് പണി ആരംഭിച്ചിട്ടുണ്ട്.

പട്ളക്കാരനായ അദ്ധേഹം ഇപ്പോള്‍ കോട്ടക്കണ്ണിയിൽ ഒരു തകർന്ന് വീഴാറായ വീട്ടിലാണ് താമസം.
അദ്ധേഹവും ഭാര്യയും വിദ്യാർത്ഥികളായ 4മക്കളുമാണ് ആ വീട്ടിൽ കഴിയുന്നത്.
താത്കാലികമായി താമസിക്കാൻ നൽകിയ ആ വീട് ഒഴിഞ്ഞ് കൊടുക്കുന്നതിന് മുമ്പ്  അവർക്ക്  പുതിയ വീട്ടിലേക്ക് കയറണം.

ബന്ധുക്കളും അദ്ധേഹത്തെ നന്നായി  അറിയുന്ന ചിലരും ചേർന്ന് വീട് പണി മെയ്ൻ സ്ലാബ് വരെ എത്തിച്ചു.
വീട് പണി പൂർത്തിയാക്കാൻ മെയ്ൻ കോൺക്രീറ്റ് വർക്ക് ഉൾപ്പടെ ഇനിയും ഒരുപാട് കാശ് വേണം. നമ്മളവർക്ക് കൈതാങ്ങാവണം..

കോയപ്പാടി പാൽത്തടുക്കം റോഡിൽ തകർന്ന് വീഴാറായ ഒരു വീടിൻ്റെ മേൽക്കൂര മാറ്റാൻ CPയിലേക്ക് കത്ത് ലഭിച്ചതിൻ്റെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ ആ വീട് സന്ദർശിക്കുകയുണ്ടായി.
ഒരു വൃദ്ധയായ സ്ത്രീയും വിധവകളായ രണ്ട് പെൺമക്കളും (ഒരാൾ നിയമപരമായി വിധവയല്ലങ്കിലും തത്യുല്യ  ജീവിതമാണ്) അവരുടെ മക്കളും അടങ്ങുന്ന കുടുംബം.
അവർ ബീഡി തെറുത്താണ്  ജീവിക്കുന്നത്.

മഴക്കാലമായാൽ മേൽക്കൂര പ്ലാസ്റ്റിക് കഷ്ണങ്ങൾ കൊണ്ട്  മറക്കാൻ ശ്രമിക്കും..
പക്ഷേ ശക്തമായ മഴ മുഴുവൻ വീട്ടിനകത്തേക്ക് തന്നെ വീഴുമെന്ന് ആ ഉമ്മ പറയുന്നു.
മേൽക്കൂര മൊത്തം മാറ്റി പേടി കൂടാതെ അവർക്ക് ആ വീട്ടില്‍ കഴിയണം.
പക്ഷേ വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള ആ കുടുംബത്തിന് അവരുടെ ദൈനംദിന ജീവിതം തന്നെ മൂന്നോട്ട് കൊണ്ട് പോവാൻ പ്രയാസപ്പെടുമ്പോൾ  അവർക്കത് സ്വപ്നം മാത്രമായി നിൽക്കുന്നു .

ഈ വീട് റിപ്പയറിങ്ങിന് നാം കൈ കോർക്കണം.
അതിന് നാം സഹായിച്ചേ തീരൂ...

അടിയന്തിരപ്രധാനമുള്ളതിനാൽ
മേൽ പറഞ്ഞ രണ്ട് വീടുകളുടെയും  വർക്ക് ആരംഭിച്ചു കഴിഞ്ഞു.
അത് കൊണ്ട് എല്ലാവരും എത്രയും പെട്ടന്ന് തന്നെ സഹായം എത്തിക്കുക..

അല്ലാഹു നമ്മുടെ സമ്പത്തിൽ അഭിവൃദ്ധി നൽകട്ടെ..
സൽപ്രവർത്തികൾ സ്വീകരിക്കട്ടെ..
ആമീന്‍

*കൂടുതല്‍ വിവരങ്ങൾക്ക്  :-*

HK അബ്ദുല്‍ റഹ്മാന്‍
MA മജീദ്
അസ്ലം പട്ള
സൈദ് KM
CH അബൂബക്കർ

Sunday 27 January 2019

പ്രവാസ ജീവിതത്തിന് നാല് പതിറ്റാണ്ട് / B M Patla

_*പ്രവാസ ജീവിതത്തിന്  നാല് പതിറ്റാണ്ട്*_
______________________________
 പട്ള കരോടിയിലെ മുഹമ്മദ്ച്ചയും  പട്ളയിലെ സുല്‍ത്താന്‍ മഹ്മൂദ്ച്ചയുമാണിത്. യു.എ..യില്‍ മുപ്പത്തെട്ടും നാല്‍പ്പതും വര്‍ഷങ്ങളായി പ്രവാസ ജീവിതം നയിക്കുന്നവര്‍... ജീവിതത്തിന്‍റെ പകുതിയിലേറെയും  മണലാരണ്യത്തില്‍ ചൂടും തണുപ്പും സഹിച്ച്  പരിഭവങ്ങളില്ലാതെ കഴിച്ചു കൂട്ടുന്നവരാണിവര്‍....!

''പ്രവാസം''ഒരു വേദനയാണ് .... പറഞ്ഞാലും എഴുതിയാലുമൊന്നുമൊടുങ്ങാത്ത അനുഭവിച്ചറിയേണ്ട  യാഥാര്‍ത്ഥ്യമാണ് പ്രവാസത്തിന്‍റെ  വേദന!!!!...
കഴിഞ്ഞ മാസം പട്ള  ജമാഅത്തിന്‍റെ മാസപ്പിരിവിന് പോയപ്പോള്‍ ഇരുവരെയും ഒന്നിച്ച് കണ്ടപ്പോള്‍ ഒപ്പം നിര്‍ത്തി ഫോട്ടോ ഒപ്പിയെടുത്തത് തന്നെ ഇവരെക്കുറിച്ച് എഴുതാന്‍ വേണ്ടിയാണെന്ന   പി.പി നഗറിലെ മജീദിന്‍റെ ആവശ്യമാണ് ഈ കുറിപ്പിന്നാധാരമായത്.
ഈ രണ്ട് വ്യക്തിത്വങ്ങളും യുണെെറ്റഡ് പട്ള സംഘടിപ്പിച്ച  പ്രവാസി മീറ്റില്‍ അര്‍ഹിക്കുന്ന ആദരം ഏറ്റ് വാങ്ങുകയുണ്ടായി.

എല്ലാ ബന്ധങ്ങളോടും യാത്ര പറഞ്ഞ്  ബാല്യത്തിന്‍റെ കളി മുറ്റവും കൗമാരത്തിന്‍റെ കിനാവുകളും മടക്കി വെച്ച് യാഥാര്‍ത്ഥ്യങ്ങളോട് പൊരുതി പുതിയൊരു ജീവിതം കെട്ടിപ്പെടുക്കാന്‍ കടല്‍ കടന്നെത്തുന്നവരുടെ കൂട്ടത്തില്‍  ഇവര്‍ക്കും പറയാന്‍ കഥകള്‍  ഏറെയുണ്ടാകും.ആധുനിക സംവിധാനങ്ങളില്ലാത്ത അന്ന്
നാട്ടില്‍ നിന്ന് അയല്‍ക്കാരന്‍ , സുഹൃത്ത് തുടങ്ങി ആരെങ്കിലുമൊക്കെ ഗള്‍ഫുകളിലേക്ക് വരുന്നുണ്ടന്നറിഞ്ഞാല്‍   എന്തൊരു സന്തോഷമായിരിക്കും അന്നൊക്കെ. വീടുകളില്‍ നിന്നും കൊടുത്തയക്കുന്ന കത്തുകളും   പലഹാരങ്ങളും മറ്റ് വിഭവങ്ങളും കൈപ്പറ്റാനും നാട്ടിലെ വിശേഷങ്ങള്‍ സാകൂതം കേള്‍ക്കാനും എന്തൊരു ആവേശമായിരുന്നു.
ഈ നവയുഗത്തില്‍ അതൊക്കെ അപ്രത്യക്ഷമായിരിക്കുകയാണല്ലൊ.

രണ്ട് പേരും നാട്ടിലെല്ലാവര്‍ക്കും സുപരിചിതരും പ്രിയപ്പെട്ടവരുമാണ്.
മമ്മദ്ച്ചക്ക് ജോലിത്തിരക്ക് കാരണം പുറത്തിറങ്ങാനോ ആരുമായും കൂടുതല്‍ ബന്ധപ്പെടാനോ കഴിയാറില്ല.
സുല്‍ത്താന്‍ മഹ്മൂദ്ച്ചയാണെങ്കില്‍ ജോലി കഴിഞ്ഞാല്‍ നാട്ടിലെ മത സാമൂഹ്യ രംഗങ്ങളില്‍ അവിസ്മരണീയമായ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന വ്യക്തിത്വമാണ്.പട്ള ജമാഅത്തിന്‍റെ നിലവിലെ പ്രസിഡന്‍റ് സ്ഥാനം അലങ്കരിക്കുന്ന അദ്ധേഹം ജമാഅത്തിന്‍റെ  പ്രവര്‍ത്തനങ്ങളില്‍ നിസ്സീമമായ സേവനങ്ങളാണ് ചെയ്ത് കൊണ്ടിരിക്കുന്നത്....

_സ്വപ്നങ്ങളെ യാഥാര്‍ത്ഥ്യമാക്കാന്‍ ഉറ്റവരെയും ഉടയവരെയും വിട്ടു കടല്‍ കടന്നവരുടെ  കൂട്ടത്തില്‍ കരോടി മുഹമ്മദ്ച്ചയും സുല്‍ത്താന്‍ മഹ്മൂദ്ച്ചയും...._
_ഇരുവര്‍ക്കും അല്ലാഹു ആയുരാരോഗ്യം പ്രധാനം ചെയ്യുമാറാകട്ടെ..._
_പ്രാര്‍ത്ഥനയോടെ_
▪▪▪▪▪▪▪▪▪
_Beeyem patla_
==========================

Saturday 26 January 2019

അക്ഷരമില്ലാത്ത വായനാനുഭവങ്ങൾക്ക് വല്ലാത്ത അർഥതലങ്ങളുണ്ട് ! / അസ്ലം മാവിലെ .

*അക്ഷരമില്ലാത്ത* *വായനാനുഭവങ്ങൾക്ക്*
*വല്ലാത്ത അർഥതലങ്ങളുണ്ട് !*
.........................
അസ്ലം മാവിലെ
.........................

ഇത് ത്രേസ്യാമ്മ. ഞങ്ങളുടെ ഏരിയയിൽ ഇന്ന് ജിവിക്കുന്ന ഏറ്റവും പ്രായം ചെന്ന അമ്മൂമ്മ. നല്ല ഓർമ്മ ശക്തി. ത്രേസ്യാമ്മൂമ്മ തന്നെ പറയും പ്രായം - അതിങ്ങനെ അടുത്ത രണ്ട് വർഷം കഴിഞ്ഞാൽ എനിക്ക് നൂറാകും.

നന്നായി സംസാരിക്കും. കൂടെ സംസാരിക്കാൻ ആളുണ്ടെങ്കിൽ.
ജന്മം കൊണ്ട് മലയാളി. അങ്കമാലിക്കാരി. വർഷങ്ങൾക്ക് മുമ്പ് ബംഗ്ലൂരിൽ വന്നതാണ്. ഭർത്താവ് മരിച്ച് വർഷങ്ങളായി.

മക്കളോ ? അവറ്റയ്ക്കും കുറെ വയസ്സൊക്കെയായില്ലേ, ത്രേസ്യാമ്മ ഇങ്ങോട്ട് പറഞ്ഞു. ചെറിയ മോൻ സർക്കാർ ജോലിയിൽ നിന്ന് എപ്പഴേ റിട്ടേയർഡായി, അയാൾക്ക് തന്നെ 65 കഴിയും. മൂത്ത മോൻ 80 ന്റെ അടുത്തെത്താറുമായി.

അവരൊന്നും ശ്രദ്ധിക്കാറില്ലേ ? അവരെ ശ്രദ്ധിക്കാൻ തന്നെ വേറെ ആള് വേണം, പിന്നെയാ എന്നെ.  ത്രേസ്യാമ്മ പരാതിക്കെട്ട് സ്റ്റാൻഡേർഡായി തന്നെ തുറന്നു. കുറെയല്ല, കുറച്ച് മാത്രം ! അത് തന്നെ ധാരാളം !

എന്നും രാവിലെ ഇറങ്ങും. കയറുന്നിടം ബന്ധുവീടാണ് അവർക്ക്. കടയിൽ കയറിയാൽ അവിടെ നിന്ന് തിന്നാം. ഹോട്ടലിൽ കേറിയാൽ കയ്യാലക്കാർ കഴിക്കാൻ കൊടുക്കും,  ചെറിയ കവറിൽ പൊതിഞ്ഞും കൊടുക്കും. ആരെങ്കിലും അറിഞ്ഞ് നാണയ തുട്ട് കൊടുത്താൽ അതും അമ്മൂമ്മ വാങ്ങും.

ഒരു ഒറ്റമുറി പോലുള്ളതിലാണ് അവർ താമസം. വേറെ ആരോ താമസമുണ്ട് അവിടെ. ആരാന്ന് ചോദിച്ചപ്പോൾ ത്രേസ്യാമ്മുമ്മ നേരെ ചൊവ്വെ ഒന്നും പറയുന്നില്ല.

ഇയിടെ കയിൽ വടിയൊക്കെ കണ്ടിരുന്നു. ഇന്ന് വടിയും കുടയുമില്ലാതെയാണ് ടൗണിൽ നടത്തം. മുടി പറ്റെ വെട്ടിയിട്ടുണ്ട്. നല്ല വൃത്തിയും വെടിപ്പും. അവരെ ഏതോ ഒരു മനുഷ്യസ്നേഹി ആത്മാർഥമായി ശുശ്രൂഷിക്കുന്നുണ്ടെന്ന് വസ്ത്രധാരണം കണ്ടാലറിയാം.  പക്ഷെ, മക്കളല്ല.

ചില ജിവിതങ്ങൾ നമ്മുടെ മുന്നിൽ പുറം ചട്ടയില്ലാതെ തന്നെ പേരു മുന്നിലെഴുന്നള്ളി പുസ്തത്താളുകളായി തുറന്നു വരും. വായിക്കാം, പള്ളിക്കൂടത്തിൽ നിന്നും പഠിച്ച സ്വരാക്ഷരങ്ങൾക്കും വ്യഞ്ജനാക്ഷരങ്ങൾക്കുമതായിക്കൊള്ളണമെന്നില്ല. അതിലപ്പുറമുള്ള ഒരു വായനയുണ്ട്.  അക്ഷരമില്ലാത്ത അത്തരം വായനാനുഭവങ്ങൾക്ക് വല്ലാത്ത അർഥതലങ്ങളുണ്ട്.

ത്രേസ്യമ്മുമ്മ നൂറിലേക്കുള്ള നടത്തത്തിലാണ്, എന്റെ കൺവെട്ടത്തിൽ നിന്നവരിപ്പോൾ  മാറിക്കഴിഞ്ഞു.

പട്ല ലൈബ്രറി: e -Reading/Library Concept / അസ്ലം മാവിലെ

പട്ല ലൈബ്രറി: e -Reading/Library Concept / അസ്ലം മാവിലെ

നമ്മുടെ ലൈബ്രറിയും വിവര സാങ്കേതികതയുടെ സാധ്യത ഉപയോഗിച്ചു ഉയർന്ന തലത്തിലേക്ക് ഉയരണം.

ഇക്കഴിഞ്ഞ Exe യോഗത്തിൽ തദ് സംബന്ധമായ ആലോചന ചർച്ചയ്ക്കായും മുന്നറിവിലേക്കായും നടന്നിരുന്നു. *E -പത്രവായന എന്ന കൺസപ്റ്റ്*. 

എന്റെ അഭിപ്രായത്തിൽ എങ്ങിനെ കണക്ക് കൂട്ടിയാലും പത്രസ്പോൺസർഷിപ്പിന്റെ ചെലവാകില്ല, ഇത് വഴിയുള്ള മാസാമാസ ചെലവ്. തുടക്കമുള്ള ഭൗതിക സൗകര്യത്തിന് കുറച്ച് ചെലവാകുമായിരിക്കും, എന്നാലും വലിയതാകില്ല, അതുറപ്പ്.

വിരൽ തുമ്പിൽ പത്രവായന നാം എല്ലാവരും മൊബൈൽ / കംപ്യൂട്ടർ  വഴിയുണ്ടല്ലോ. ഇത് PDF ഫോർമാറ്റിൽ Save ചെയ്ത് Screen ഘടിപ്പിച്ച് നെറ്റ് / വൈദ്യുത ലാഭം കൂടി പരിഗണിച്ച് എളുപ്പത്തിൽ വർക്ക് ചെയ്യിക്കാവുന്നതേയുള്ളൂ . ഈ ആശയം വീണ്ടും വിപുലപ്പെടുത്തണം, update ചെയ്യണം. നാട്ടിലെ ഒന്നു രണ്ട് Hardware + Software deploma ക്കാർ മനസ്സു വെച്ചാൽ മാത്രം മതി, സംഗതി വർക്കൗട്ടാകാൻ.  (E പത്രവായന training വായനക്കാർക്ക് തുടക്കത്തിൽ നൽകണമെന്ന് മാത്രം. ). അത് വലിയ വിഷയമല്ല.

ലോകത്തുള്ള സകല പത്രവും നമുക്ക് വിരൽ തുമ്പിൽ കിട്ടും, വായിക്കുകയും ചെയ്യാം. അത് വന്നില്ല, ഇത് കിട്ടിയില്ല എന്ന പരാതിയും ഒഴിവാക്കാം. (കേരളത്തിൽ / ഇന്ത്യയിൽ ലൈബ്രറികളിൽ ഇങ്ങിനെ ഒരു സംവിധാനമുണ്ടോ എന്നറിയില്ല.  യൂനിവേഴ്സിറ്റികളിൽ കാണണം. ) പത്രക്കെട്ട് കൂട്ടിയിട്ട് പരിസരം വൃത്തികേടാക്കുകയും വേണ്ട എന്ന ഗുണവുമുണ്ട്. 

മുന്നേ ആലോചിക്കുക എന്നത് നമ്മുടെ ബൗദ്ധിക വ്യായാമത്തിൽ ഒന്നാം അജണ്ടയായി പെടുത്തണം. ഏതായാലും ഈ ആശയം കഴിഞ്ഞ മിനുട്സിൽ ഇടം കേറിയിട്ടുണ്ട്, ഏഴാം നമ്പറിട്ട്. പറയേണ്ടത് ഇവിടെയും അവസരം കിട്ടിയപ്പോൾ പറഞ്ഞു.

*അസ്ലം മാവിലെ*

e -Passport / A M P

e -Passport / A M P

യുറോപ്യൻ യൂനിയൻ രാജ്യങ്ങളിൽ നേരത്തെ ePassport സംവിധാനമുണ്ട്. ചെറിയ തോതിലുള്ള പരാതികളുണ്ടെങ്കിലും ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്.

ആധാർ കാർഡ് സംവിധാനം പോലെ തുടക്കത്തിൽ വലിയ ബഹളമുണ്ടാകാൻ ഇവിടെ  സാധ്യതയുണ്ട്. മാത്രമല്ല, നേരത്തെ Passport ഇഷ്യു ചെയ്യുന്നത് സ്വകാര്യ കമ്പനിക്ക് ഏൽപിച്ചപ്പോഴുണ്ടായതിനേക്കാളേറെ ഒച്ചപ്പാട് ഈ സംവിധാനം കരാർ നൽകുന്ന സമയമാകുമ്പോൾ ഉണ്ടാകും. ആരൊക്കെ പിന്നാമ്പുറത്ത് ട്രപ്പീസ് കളിക്കുമെന്ന് കണ്ടറിയണം.

ഈ ആശയം ആരുടെ തലയിലുദിച്ചതാണെന്ന് വൈകാതെ അറിയുകയും ചെയ്യും, പിന്നിൽ ബിസിനസ് ഭീമൻ തന്നെയാകും. 

നേരത്തെ ഞാൻ എഴുതിയിട്ടുണ്ട്, പ്രസക്തമെന്ന് തോന്നുന്നത് കൊണ്ട് വീണ്ടും എഴുതുന്നു. വരും കാലം പേപ്പർലെസ് ഡൊക്യുമെന്റേഷൻ Era എന്നത് പകൽ പോലെ വ്യക്തമാണല്ലോ. പേപ്പർലെസ് ക്രയവിക്രയം ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിൽ യാഥാർഥ്യമായി കഴിഞ്ഞു. ഒന്നു രണ്ടു വർഷത്തിൽ നമ്മുടെ പട്ലയിലെ കുഞ്ഞുകുഞ്ഞു കടകൾ മുതൽ മീൻകാരി ചേച്ചിയുടെ കുട്ടയിൽ വരെ QR Code ഉള്ള ഫലകം തൂങ്ങുന്നത് കാണും. 5 രൂപക്ക് ഒരു ചോക്ലറ്റ് വാങ്ങിയാൽ Just നിങ്ങളുടെ മൊബൈൽ മിന്നായം കാണിക്കുന്നു - ആ Amount കടക്കാരന് പിറ്റെ ദിവസം രാവിലെ സ്വന്തം A/C ൽ സുരക്ഷിതമായി ലഭിക്കുന്നു. നിലവിൽ തന്നെ  നൂറു കണക്കിന് ക്രയവിക്രയ App കൾ മാത്സര്യ ബുദ്ധിയോടെ മാർക്കറ്റിൽ ഉണ്ട് താനും. കൂട്ടത്തിൽ ഒന്നു കൂടി. PhonePay/ PayTM / GooglePay മൊബൈലിൽ Download ചെയ്താൽ തന്നെ കുറഞ്ഞത് ആരുടെയും മൊബൈൽ ഏത് സമയത്തും റിചാർജ് ചെയ്യാം, Bus, train, flight ടിക്കറ്റ് മുതൽ സകലമാന ഏർപ്പാടുകളും ഒരു വിരൽ തുമ്പിൽ ഒപ്പിച്ചു കിട്ടും. ചില നേരത്ത് Cash back സൗജന്യം ഇവർ കസ്റ്റമർസിനെ സുഖിപ്പിക്കാറുമുണ്ട്.

ഏതായാലും ഭാവി ലോകം PaperIess ന്റെതാണ്. 2007 ൽ IT വിദഗ്ദനും എന്റെ സീനിയർ ഒഫീസറുമായ ജലീൽ മച്ചിങ്ങൽ Paperlessfax എന്ന കൺസപ്റ്റ് കമ്പനിയിൽ പരിക്ഷിച്ചപ്പോൾ ആദ്യം എതിർത്തത് സീനിയർ Sales Manager ആയിരുന്നു, സന്തോഷം കൊണ്ട് തുള്ളിച്ചാടിയതാകട്ടെ ഓഫീസ് ബോയ് ബംഗാളി പയ്യനും. (അവന് ഫോട്ടോ കോപി എടുത്ത് കൊടുക്കേണ്ട പണി കുറഞ്ഞ് കിട്ടിയല്ലോ, Sales Manager ക്ക് കംപ്യൂട്ടർ വലിയ പിടിപാടില്ലാത്തത് ജോലി ഭിഷണിയാകുമോ എന്ന വെറും ശങ്കയും).

*അസ്ലം മാവിലെ*

വെള്ളിയനുഭവം റിപബ്ലിക് ദിന ചിന്തകൾ / അസ്ലം മാവിലെ

*വെള്ളിയനുഭവം*
*റിപബ്ലിക് ദിന ചിന്തകൾ*
..........................

അസ്ലം മാവിലെ
.........................

ബംഗ്ലൂരിലുള്ള പള്ളിയിലാണ് ഇന്നത്തെ എന്റെ ജുമുഅ: നമസ്ക്കാരം. ഖത്വീബ് ബിഹാരി സ്വദേശിയായ ഒരു ഹാഫിളാണ്. ജുമുഅ:യ്ക്കു മുമ്പുള്ള പ്രഭാഷണം തുടങ്ങിയതേയുള്ളൂ. സ്വതന്ത്ര ഭാരതത്തിനു മുമ്പുള്ള 800 + വർഷത്തെ മുസ്ലിം ഭരണാധികാരികളും അവരുടെ ഭരണവുമൊക്കെ പ്രഭാഷണ തുടക്കത്തിൽ കേട്ടുകൊണ്ടാണ് മസ്ജിദിന കത്ത് ഞാൻ കയറിയത്.

തുടർന്ന് ശഹീദ് ടിപ്പു (റ) വിൽ അദ്ദേഹമെത്തി. മർണെവാലോം ആഗെ, mazaa ലേനേ ലോഗ് പീചെ എന്ന വർത്തമാന ലോകത്തിലെ അധികാരികളുടെ കമാണ്ടിംഗ് സിസ്റ്റത്തെ ചെറുതായി തോണ്ടി അദ്ദേഹം പറഞ്ഞു - ടിപ്പു എന്ന ഭരണാധികാരി വെള്ളപ്പട്ടാളത്തെയും അവന്റെ ചെരുപ്പ് നക്കികളെയും നേരിട്ടത് നേർക്ക് നേരെയാണ്,  മുന്നിൽ നിന്നാണ് എതിരിട്ടത്; അല്ലാതെ പിന്നിൽ നിന്ന് അണികൾക്ക് നിർദ്ദേശം നൽകി  അതിവിദൂരം ആനപ്പുറത്തിരുന്ന് യുദ്ധം നോക്കി ആസ്വദിക്കുകയായിരുന്നില്ല.

പ്രഭാഷണം തുടർന്നു, ടിപ്പുവിന്റെ രക്തസാക്ഷിത്വം വിവരിച്ചു. 1857ലെ ഒന്നാം സ്വാതന്ത്ര്യസമര തയ്യാറെടുപ്പും മുന്നേറ്റവും അതിലെ വിഴ്ചകളും തന്റെ ചരിത്രബോധത്തിന്റെ വെളിച്ചത്തിൽ ഖത്വീബ് പൊതു മനസ്സിനോട് സംസാരിച്ചു. 1947 നാം സ്വതന്ത്രരായി, രണ്ട് വർഷം അഞ്ച് മാസം 10 ദിവസം കഴിഞ്ഞതോടെ റിപ്പബ്ലിക്കായി. സമ്പൂർണ്ണ രാഷ്ട്രം. നമുക്ക് നമ്മുടെതായ നിയമസംഹിത, ഭരണ ചട്ടക്കൂട്, അതിനകത്തെല്ലാമുണ്ട്. കടമകൾ, അവകാശങ്ങൾ, സ്വാതന്ത്ര്യങ്ങൾ എല്ലാം.  ഒരാളും മറ്റൊരാളിൽ നിന്നര്യല്ല, ആർക്കും പ്രത്യേകമായൊരു കൊമ്പില്ല, തുമ്പുമില്ല. ഖത്വീബ് എത്ര ഭംഗിയായാണവ അവതരിപ്പിക്കുന്നത്.

സമയം 1:44 , പ്രഭാഷണം നിർത്താൻ ഒരു മിനുറ്റ്  മാത്രം ബാക്കി. അദ്ദേഹം - വിശ്വാസികളോടായി ചോദിച്ചു : നാമാസ്വദിക്കുകയും അനുഭവിക്കുകയും ചെയ്യുന്ന റിപബ്ലിക്കിന്റെ സത്ത ഉൾക്കൊള്ളാൻ ഞാനൊരു ഉപായം പറയട്ടെയോ ? കാതിൽ തുളച്ച് ഹൃത്തിൽ തറക്കുമാറദ്ദേഹം ഇങ്ങനെ പറഞ്ഞു നിർത്തി : സ്നേഹിക്കുക - അപരനെ, അന്യ വിശ്വാസക്കാരനെ, അയൽക്കാരനെ അവന്റെ മനസ്സിലിടം ലഭിക്കും വരെ. ബുദ്ധിമുട്ടിക്കാതിരിക്കുക - അപരനെ, അന്യ വിശ്വാസക്കാരനെ, അയൽക്കാരനെ അവന്റെ മനസ്സിലണുമണി തൂക്കം നിന്റെ വാക്കിൽ, നോക്കിൽ, ചെയ്തിയിൽ പ്രയാസമുണ്ടാക്കുന്നത് പോലും അവന് ബുദ്ധിമുട്ടെന്നറിയുക.

എത്ര നല്ല റിപബ്ലിക് സന്ദേശം. വിശ്വാസികളെ ഇത്ര എളുപ്പത്തിൽ മനസ്സിലാക്കി കൊടുക്കാൻ ഇതിലും നല്ല മറ്റൊരവസരമില്ല.

നമ്മുടെ (കേരളത്തിലെ) മണ്ണിൽ 100 കണക്കിന് മസ്ജിദുകളിൽ ഇത്തരം റിപബ്ലിക് സന്ദേശങ്ങൾ കൈമാറപ്പെടണം. ( ഉണ്ടാകാം, ഇല്ലെന്നല്ല ). ഒരോർമ്മപ്പെടുത്തൽ.

ചരിത്ര വായനയുള്ള ഖതീബുമാർ കൂടുതലുണ്ടാകണം.  ഇന്ത്യൻ ചരിത്രത്തെക്കുറിച്ചും ഇന്ത്യൻ സ്വാതന്ത്ര്യ മുന്നേറ്റങ്ങളെക്കുറിച്ചും പഠിക്കുകയും കൂടുതൽ വായിക്കുകയും ചെയ്യുന്ന സാഹചര്യങ്ങൾ മഹല്ല് നേതൃ പണ്ഡിതരിൽ ഉണ്ടായേ തീരൂ. അവർക്ക് ചരിത്ര സംബന്ധമായ ക്ലാസ്സകൾ ലഭിക്കണം.  അത്തരം പുസ്തകങ്ങൾ കൂടി വായനാമുറികളിൽ എത്തുകയും വേണം.

സ്വാതന്ത്ര്യദിനചിന്തകൾ ഏറ്റവും കൂടുതൽ ഓർമ്മിപ്പിക്കപ്പെടുകയും നിരന്തരമവ നമ്മിൽ ചർച്ചയ്ക്ക് വിധേയമാക്കപ്പെടുകയും ചെയ്യേണ്ട ഘട്ടങ്ങളിലൂടെയാണ് നാമോരോരുത്തരും കടന്ന് പോയിക്കൊണ്ടിരിക്കുന്നത്.

ആഗസ്റ്റ് 15 ഉം, ജനുവരി 26 ഉം വായനശാലകളിലും സ്കൂൾ മുറ്റത്തും മാത്രമെന്ന ധാരണയുള്ള പൊയത്തക്കാരുണ്ടെങ്കിൽ അവർക്കാദ്യം ഈ കുറിപ്പെത്തട്ടെ.

എല്ലവർക്കും റിപബ്ലിക് ദിനാശംസകൾ (in Advance)  ! ▪

Friday 25 January 2019

കാസർകോട്ട് ബൈക്കപകടങ്ങൾക്ക് ഒരു കുറവുമില്ലല്ലോ പടച്ചവനേ ! / അസ്ലം മാവിലെ

*കാസർകോട്ട്*
*ബൈക്കപകടങ്ങൾക്ക്*
*ഒരു കുറവുമില്ലല്ലോ പടച്ചവനേ !*

..........................
അസ്ലം മാവിലെ
..........................
ഇന്നലെ 17 വയസ്സുള്ള ശരത് എന്ന പയ്യനാണ് മരിച്ചത്, ബൈക്കപകടത്തിൽ, കുണ്ടുംകുഴിയിൽ, ഓട്ടോയുമായി കൂട്ടിയിടിച്ച്. ഒറ്റ മകൻ, ആ മാതാപിതാക്കളുടെ കണ്ണീര് വറ്റാത്ത ദിവസങ്ങൾ ഇനി ഉണ്ടാകുമോ ?

ഇന്ന് സിദ്ദിഖെന്ന പ്രവാസിയാണ് അതിദാരുണമായി മരിച്ചത്, ഉപ്പളയിൽ. ബൈക്കിന് മുന്നിൽ കാറാണ് വില്ലനായി വന്നത്. ആസ്പത്രിയിൽ എത്താൻ വരെ ഇടയുണ്ടായില്ല !

വയസ്സ് 37, പറക്കമുറ്റാത്ത കുഞ്ഞു മക്കൾ, പിന്നെ യൗവ്വനത്തിൽ വിധവയാകേണ്ടി വന്ന ഭാര്യയും !  കണ്ണിരിൽ തീർത്ത കുടുംബങ്ങൾ !

ഇയിടെയാണ് സിദ്ദിഖ് ഗൾഫിൽ നിന്ന് നാട്ടിൽ വന്നത് പോൽ. വീടിന്റെ  പണി രാവും പകലുമില്ലാതെ ഓടിച്ചാടി അവൻ തീർത്തു. രണ്ടാഴ്ച മുമ്പാണ് നാട്ടുകാരെയും കുടുംബക്കാരെയും കൂട്ടുകാരെയും ക്ഷണിച്ച് വീടുകുടി നടത്തിയത്. 14 ദിവസം മാത്രം ഗൃഹനാഥനായ സിദ്ദിഖ് ആ പുത്തൻ വീട്ടിൽ അന്തിയുറങ്ങി !

കേൾക്കുമ്പോൾ പ്രയാസം തോന്നുന്നു, അല്ല അസ്വസ്ഥത, മനസ്സിൽ അങ്കലാപ്പ്.  ഒരു വിലപ്പെട്ട ജീവൻ ഇത്രമാത്രമോ ?

അശ്രദ്ധയാകണം. സേഫ്റ്റി മെഷർമെന്റ് ഒന്നും പാലിക്കപ്പെട്ടിട്ടുണ്ടാകില്ല. കാറോട്ടിയ വ്യക്തിയാകുമോ, ബൈക്കോട്ടിയ സിദ്ദിഖാകുമോ അബദ്ധം ചെയ്തത്. ലൈസൻസ് ആർക്കുണ്ട് ? ആർക്കില്ല ? ഒന്നും എനിക്കറിയില്ല. പക്ഷെ, ഒരു ജീവൻ നടു റോഡിൽ പൊലിഞ്ഞു വീണു, ഒരു പ്രവാസിയുടെ എല്ലാ സ്വപ്നങ്ങളും ഇന്ന് ആ പാതയിൽ കരിഞ്ഞില്ലാതായി.

പ്രവാസികളോട് പറയാനുണ്ട് - സൂക്ഷിക്കണം, ഓട്ടാനറിയുമായിരിക്കും. പക്ഷെ, നാട്ടിലെ ഓട്ടുന്ന സിസ്റ്റം വേറെ ലവലാണ്. ലൈസൻസില്ലാത്തവരാണ് അധികവും നമ്മുടെ റോട്ടിൽ.

നിങ്ങൾ ചെറിയ ദിവസങ്ങൾ സന്തോഷമാക്കാൻ വന്നവരാണ് . ഇരുചക്രവാഹനത്തിലത് പന്താടരുത്. ഒരു കുടുംബം മൊത്തമാണ് താളം തെറ്റുന്നത്, ഉത്തരവാദിത്വം വലുതാണ്. കുന്നോളം വലുത്
...................................
വാർത്ത താഴെ :
*ഉപ്പളയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം ; യുവാവിന് ദാരുണാന്ത്യം*

https://www.big14news.com/bike-accident-in-uppala.html

മനുഷ്യസ്നേഹിയായ എന്റെ പിതാമഹൻ / റൈഹാൻ മാവിലെ

മനുഷ്യസ്നേഹിയായ
എന്റെ പിതാമഹൻ
.................................

എന്റെ നാട് പട്ല. നന്മയുള്ളവർ ജനിച്ച, ജീവിച്ച നാടാണിത്. അവരിൽ ഒരാളെകുറിച്ചാണ് ഞാൻ എഴുതുന്നത്.

എന്റെ ഉപ്പയും ഉമ്മയും പറഞ്ഞു തന്ന അറിവാണിത്. ഞാനദ്ദേഹത്തെ കണ്ടിട്ടില്ല.  കാരണം ഞാൻ ജനിക്കുന്നതിന് പത്ത് വർഷം മുമ്പ് തന്നെ അദ്ദേഹം മരണപ്പെട്ടിരുന്നു.

മനുഷ്യസ്നേഹി. ജാതിമതഭേദമന്യേ എല്ലാവരെയും ഒരേ കണ്ണോടെ കണ്ട മനുഷ്യൻ. നമ്മുടെ സ്കൂളിന്റെ ഉന്നതി ആഗ്രഹിച്ച വ്യക്തി. അതിന് വേണ്ടി പ്രവർത്തിച്ച സഹകാരി. ഒഴിവ് നേരങ്ങളിൽ അക്ഷരങ്ങൾ പഠിപ്പിച്ച ഗുരുനാഥൻ. പന്ത്രണ്ടാം വയസ്സിൽ, മറ്റുള്ളവർക്ക് അദ്ദേഹം അക്ഷരം പഠിപ്പിച്ചിരുന്നുവത്രെ!

സ്നേഹിക്കാനും സാന്ത്വനിപ്പിക്കുവാനും പരസഹായം ചെയ്യുവാനും അദ്ദേഹം എന്നും മുന്നിലുണ്ടായിരുന്നു. ഒരുറുമ്പിനെ പോലും വേദനിപ്പിക്കാതെ  അദ്ദേഹം നടക്കുമായിരുന്നത്രെ.

ചെറിയ കച്ചവടം. അളവിലും തൂക്കത്തിലും കൃത്യത കാണിച്ചു. ഇടപാടിൽ സത്യസന്ധത പാലിച്ചു. ആർക്കും മാതൃകയാക്കാവുന്ന ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.

മലയാളം, ഹിന്ദി, ഇംഗ്ലിഷ് ഭാഷകൾ വളരെ നന്നായി കൈകാര്യം ചെയ്യുമായിരുന്നു. നല്ല വായനക്കാരൻ. വായനയിൽ നിന്നും ജീവിതത്തിൽ നിന്നും ലഭിച്ച അറിവുകൾ മറ്റുള്ളവർക്ക് പകർന്നു നൽകുക എന്നത് അദ്ദേഹത്തിന്റെ വലിയ പ്രത്യേകതയായിരുന്നു.

ആ മനുഷ്യസ്നേഹിയുടെ പേരാണ്  P. M. അബൂബക്കർ. സ്നേഹം കൊണ്ട് നാട്ടുകാർ അദ്ദേഹത്തിന് നൽകിയ ചെല്ലപ്പേരത്രെ അക്കച്ച എന്ന്. പട്ലക്കാരുടെ പ്രിയപ്പെട്ട അക്കച്ച.

റൈഹാൻ മാവിലെ 

Saturday 19 January 2019

ബാസിതും മുഹമ്മദും അഭിനന്ദിക്കപ്പെടുന്നത് / അസ്ലം മാവിലെ


ബാസിതും
*മുഹമ്മദും*
*അഭിനന്ദിക്കപ്പെടുന്നത്*
..........................
അസ്ലം മാവിലെ
..........................
ബാസിതിനെയും മുഹമ്മദിനെയും അംഗീകരിക്കുന്നതിന്റെ മാത്രം ഭാഗമായിരുന്നോ ഇന്നലെ നടന്ന CP ചടങ്ങ്  ?
അതാണ്, പക്ഷെ അത് മാത്രമല്ല.  മറ്റു ഉദ്യോഗാർഥികളിലും പരിശ്രമശാലികളിലും ഇത്തരം അനുമോദന ചടങ്ങുകൾ വലിയ ഇലയനക്കമുണ്ടാക്കണമെന്നതും ഉദ്ദേശങ്ങളിലൊന്നായിരുന്നു. കളിയിൽ വ്യാപൃതരായവരിൽ ഒരു ട്യൂണിംഗിനുള്ള സമയമായി എന്നു ഇന്നലെത്തെ ചടങ്ങ് പറയുന്നുണ്ടാകണം. കളിച്ചും കളി പരിശീലിപ്പിച്ചും ചില മേഖലകൾ കാര്യത്തിന്റേതായുണ്ട് എന്ന സന്ദേശം.  ചുരുക്കിപ്പറഞ്ഞാൽ ലക്ഷ്യമുണ്ടാവുക, അതിലേക്ക് ആവതും പരിശ്രമം നടത്തുക. വിജയം ഉറപ്പ്.
ഒരു സ്ഥിതിവിവരകണക്കിടാം.  2016 ലെകണക്ക് പ്രകാരം 2,15,47,845  പേർക്കാണ് കേന്ദ്ര- സംസ്ഥാന സ്ഥാപനങ്ങളിൽ ആകെ ജോലി (excl പ്രതിരോധം).  2016 ലെ ഇന്ത്യൻ  ജനസംഖ്യ 132, 84, 73,846 ആണ്.   കേരളത്തിലെ സർക്കാർ ഉദ്യോഗസ്ഥന്മാരുടെ കണക്ക് ഇന്നലെ കാസർകോട് എസ്. ഐ.  ശ്രീ അജിത് സംസാരത്തിനിടെ പറഞ്ഞു - അഞ്ചര ലക്ഷം. കേരള സംഖ്യയാണെങ്കിൽ  3, 47, 42,592.
അർഥം,  വളരെ ചെറിയ ശതമാനത്തിന് മാത്രമാണ് സർക്കാർജോലി,  1.6% . ബാക്കി 98. 4 % പേർക്ക് പണിയുണ്ട്, പക്ഷെ സർക്കാർ വകയല്ല. നമ്മുടെ പട്ലയിൽ ആ 1.6 % ന്റെ കണക്ക് പറഞ്ഞാൽ തന്നെ 65 പേർക്ക് ഗവ. പണി വേണ്ടേ. എന്നാലതുണ്ടോ ?
ഇനി എന്ത് കണക്ക് നിരത്തി നിരാശക്കുട നിവർത്തിയാലും വേണമെന്ന് ആഗ്രഹിച്ചു ആത്മാർഥമായി ശ്രമിക്കുന്നവർക്ക് സർക്കാർ ജോലി മുറക്ക് കിട്ടുന്നുണ്ട് എന്നത് വസ്തുതയാണ്. ക്ഷമ വേണം, ഉത്സാഹം വേണം,  മാത്സര്യബുദ്ധിയോടു കൂടി,  പരീക്ഷകളെ ഗൗരവമായി കണ്ടാൽ,  നമ്മുടെ നാട്ടിലെ കുട്ടികളും  തൊഴിലന്വേഷണത്തിൽ ടാർജറ്റ് അച്ചീവ് ചെയ്യുക തന്നെ ചെയ്യുമെന്ന് പ്രതീക്ഷിക്കാം.  
കോഴ്സുകൾ തെരഞ്ഞെടുക്കുന്ന വിഷയത്തിലും പുതുമകൾ തേടേണ്ട സമയവും അതിക്രമിച്ചു. എഞ്ചിനീയർ ഡിഗ്രി പഠിച്ച് ജോലി സമ്പാദിക്കുന്നതിനെക്കാളെറെ അവസരങ്ങൾ വിവിധ കാലദൈർഘ്യമുള്ള ( 6 മാസം മുതൽ - 3 വർഷം വരെ) ITI Course കൾ വിജയകരമായി പൂർത്തിയാക്കിയാൽ തന്നെ കിട്ടും.
ഇന്നലെ ഒപ്പു തെങ്ങിൻ ചുവട്ടിൽ നടന്ന CP യുടെ അനുമോദന ചടങ്ങു വെറും നോക്കിപ്പിരിയാൻ മാത്രമല്ല വിദ്യാർഥികളിലും യുവാക്കളിലും രക്ഷിതാക്കളിലും  ഗൗരവതരമായ പുനരാലോചനയ്ക്കുളള വേദികൂടിയായി മാറി എന്നു നിസ്സംശയം നമുക്ക് പറയാം.

എന്റുമ്മിഞ്ഞ കൺമറഞ്ഞു ! / മമ്മദു

എന്റുമ്മിഞ്ഞ
കൺമറഞ്ഞു !
..............

*മമ്മദു*
..............

ചിലരുടെ ഓർമ്മകുറിപ്പുകൾ എഴുതാനിരുന്നാൽ മൂക്കു കണ്ണടയിൽ കണ്ണുനീർ തട്ടിവീണ് ...

കണ്ണും കണ്ണടയും തുടച്ചു വീണ്ടുമിന്നലെ രാത്രി ശ്രമം നടത്തി, ഇല്ല.... യാത്രക്കിടെ ഇന്ന് രാവിലെ  എഴുതാൻ ഒന്നു കൂടി ശ്രമിച്ചു,  പകുതിക്ക് നിർത്തി...

മമ്മദു -  ഉമ്മ, ഉപ്പ, ഉമുവ കഴിഞ്ഞാൽ എന്നെ അങ്ങിനെ ഒരു പേര് മാത്രം  വിളിച്ചിരുന്നത് ഉമ്മിഞ്ഞ മാത്രം !

അഞ്ചാം വയസിൽ എൻറുപ്പ സ്കൂൾ റിക്കാർഡിൽ എന്റെ പേരു മാറ്റിയതിൽ ഇയ്യിടെ വരെ ഉമ്മിഞ്ഞാന്റെ പരാതി ഒഴിഞ്ഞിരുന്നില്ല, മുഹമ്മദ് നല്ല പേരല്ലേ, ഉപ്പുപ്പന്റെ ഓർമ്മയല്ലേ.. മുക്രിച്ച പേര് മാറ്റിയാലും ഞാൻ വിളിക്കുക മമ്മദു എന്ന് തന്നെ ! (ചിലപ്പോൾ ഉമ്മിഞ്ഞ എന്റുപ്പാനെ മുക്രിച്ചാന്ന് വിളിക്കും. സ്രാമ്പിയിലുണ്ടായിരുന്ന ഏകാധ്യാപ പള്ളിക്കൂടത്തിൽ ഉമ്മിഞ്ഞാക്ക് അറബി അക്ഷരങ്ങൾ പഠിപ്പിച്ചത് എന്റുപ്പയായിരുന്നത്രെ )

മിനിഞ്ഞാന്ന് കുഞ്ഞിപ്പള്ളിയിൽ നിന്നും അസർ നിസ്ക്കാരം കഴിഞ്ഞയുടനെ  ഞാനാ  വീട്ടിലെത്തി. ബഷീർ വീട്ടിലില്ല. പതിവിന് വിപരീതമായി ഇച്ച താഴെത്തന്നെയുണ്ട്. ഉമ്മിഞ്ഞാക്ക് എന്നെ മനസ്സിലായില്ല. ആ മുഖത്തു വല്ലായ്കയുടെ ലക്ഷണം നല്ലോണമുണ്ട്. അന്ന് കുറച്ച് തിരക്കിലായിരുന്ന ഞാൻ ഉമ്മിഞ്ഞാന്റെ  നെറ്റിയിൽ തലോടി  പെട്ടെന്ന് ആ വീട്ടിൽ നിന്നും പുറത്തിറങ്ങി.

സമയം 8:17 PM. മാമാക്ക് ദീനം കൂടി - ഇന്നലെ രാത്രി സബാന്റെ വിളി.  കൃത്യം 9:05 ന്   മൂത്ത പെങ്ങളുടെ ഫോണിൽ നിന്ന്  വാക്കുകൾ ഇടറി, ഉമ്മിഞ്ഞി പൊയ്പ്പോയി ! ഇന്നാലില്ലാഹ് ..

എനിക്ക് 48 കഴിഞ്ഞു, ഞാൻ പെറ്റു വീണത് മുതൽ ഉമ്മിഞ്ഞാക്ക് എന്നെ അറിയുന്നുണ്ടാകണം. അത്രമാത്രം അയൽപ്പക്ക ബന്ധം.  മധുരോദാത്തമായ മാതൃബന്ധം. ഒരുപാടൊരുപാടോർമ്മകൾ ! മറവിയിലകളില്ലാത്ത, ജ്വലിക്കും  പച്ചപ്പോർമ്മകൾ !

ഞങ്ങൾക്ക് അവർ സ്നേഹമായിരുന്നു, വാത്സല്യമായിരുന്നു,  തലോടലായിരുന്നു, നന്മയായിരുന്നു, ആശ്വാസവർഷമായിരുന്നു.

എന്റെ വീട്ടിൽ ആർക്കെങ്കിലും ദീനമായാൽ ഉമ്മിഞ്ഞ വരണം, അവർ എത്തുന്നതോടെ ഏതസുഖവും പമ്പ കടക്കും. അങ്ങിനെയൊരു മാനസികാശ്വാസത്തിന്റെ രസതന്ത്രം അവരും ഞങ്ങളും തമ്മിൽ വർഷങ്ങളായുണ്ട് !

അനിയനോ അനിയത്തിക്കോ ഉമ്മയ്ക്കോ ചെറിയ അസുഖം വന്നാൽ പോലും പാതിരാവിൽ ഞാൻ വാതിൽ മലക്കെ തുറന്ന്, നിലവിളിച്ചു ഇരുട്ടിലേക്കിറങ്ങി, ഉമ്മിഞ്ഞാനെ വിളിക്കാനോടും. അവിടെ വാതിൽ മുട്ടി തിരക്ക് കൂട്ടും. എന്റെ നിലവിളി കേട്ട് ഉമ്മിഞ്ഞ കാര്യം തിരക്കും. എന്നിട്ടവർ ചെറിയ ടോർച്ചെടുത്ത് പുറത്തിറങ്ങും.  രണ്ടു ചുവടു നടന്നു വീണ്ടും തിരിച്ചു അകത്തു കയറും. എനിക്കാണെങ്കിൽ ക്ഷമ തീരെ ഉണ്ടാകില്ല - എന്തിനാ വീണ്ടും തിരിച്ചു പോയത് ? ഞാൻ പിറുപിറുത്ത് അസ്വസ്ഥനായിക്കൊണ്ടേയിരിക്കും. പുറത്തേക്ക് വരുന്ന ഉമ്മിഞ്ഞന്റെ കയിൽ ഒരു കുഞ്ഞു സഞ്ചിയോ പൊതിയോ ഉണ്ടാകും - അതെടുക്കാനാണ് അവർ തിരിച്ചകത്ത് കയറിയത്.    അതിനകത്താണ് ക്ഷീരബലാദി മുതൽ എല്ലാ ജീവൻ രക്ഷാ ഔഷധങ്ങളും ഉമ്മിഞ്ഞ ഒതുക്കി വെച്ചിട്ടുള്ളത്. ഉമ്മിഞ്ഞ വീട്ടിനകത്ത് കയറുന്നതോടെ എല്ലാ അസുഖവും പകുതി പറപറന്നിരിക്കും.
( എത്രയെത്ര വട്ടമാണ് ആ  പാവം ഉമ്മിഞ്ഞയെ ഞങ്ങളങ്ങിനെ ഉറക്കിൽ നിന്നെഴുന്നേൽപ്പിച്ചു ബുദ്ധിമുട്ടിച്ചത് ! )

അവരുണ്ടാക്കി തരുന്ന  ഭക്ഷണത്തിന് രുചി വേറെ തന്നെ, അവരുടെ നാടൻ വൈദ്യത്തിന്, അവരുടെ ആശ്വാസ വാക്കുകൾക്ക് , അവരുടെ തലോടലിന്, എല്ലാത്തിനും ഒരു പ്രത്യേക കൈ പുണ്യം പോലെ.

ഓർമ്മകൾ പിന്നെയും:  ഞാനാ വീട്ടിൽ എപ്പോൾ  പോകുമ്പോഴും, ഉമ്മിഞ്ഞ ഒന്നുകിൽ നിസ്കാര പായയിൽ, അല്ലെങ്കിൽ തുറന്നു വെച്ച ഖുർആനിന്റെ മുന്നിൽ പാരായണ നിർവൃതിയിൽ. എത്ര ഖത്വം അവർ  ഓതി പൂർത്തിയാക്കിയിട്ടുണ്ടാകും - പടച്ചവനറിയാം. നീണ്ടു നിവർന്ന്, മതിലിനോട് ചാരിയിരുന്ന്, തൂവെള്ള കുപ്പായമിട്ട്,  കുഞ്ഞു കിളിവാതിലിൽ കൂടി അകത്ത് കയറുന്ന പകലിന്റെ സൂര്യവെളിച്ചത്തിൽ, സന്ധ്യയ്ക്ക് ഒരു ചിമ്മിനിക്കൂടിന്റെ അരണ്ട തിരിയിൽ,  ആ ഉമ്മ ഉത്സാഹപൂർവ്വം ഖുർആൻ പാരായണം ചെയ്യുന്ന കാഴ്ച കണ്ണീന്ന് മായുന്നില്ല.

എന്റുമ്മാക്ക് ഉമ്മിഞ്ഞ ജീവന്റെ ജീവനായിരുന്നു, ഉമ്മിഞ്ഞാക്ക് തിരിച്ചും. ദിവസത്തിൽ ഒന്ന് അല്ലെങ്കിൽ രണ്ട് വട്ടം എൻറുമ്മാക്ക് ഉമ്മിഞ്ഞയെ കാണണം. ഉമ്മ അധികവുമങ്ങോട്ടാണ് പോവുക. ഒരു ദിവസം ഉമ്മ പോയില്ലെങ്കിൽ എന്നും റേഡിയോ കേൾക്കാനോ പത്രമാസികകൾ വായിക്കാനോ പോകുന്ന എന്നോട് ഉമ്മിഞ്ഞ പരാതിക്കെട്ടഴിക്കും. അന്നുമ്മ പോകുന്നതോടെ ഉമ്മിഞ്ഞയുടെ മുഖം പഴയ പോലെപൂർണ്ണ ചന്ദ്രനായി തെളിയും.

ഇല്ല, തീരില്ല,  എനിക്കെന്റുമ്മിഞ്ഞയെ കുറിച്ചൊരിക്കലും എഴുതിത്തീരില്ല, അതെത്രയെത്ര പായ എഴുതിയാലും, എത്ര പുറമെഴുതിയാലും.

ഒരു സിവിയർ അറ്റാക്ക് വന്ന് ഓപറേഷൻ തിയേറ്ററിൽ നിന്ന് അനസ്തീഷ്യ ഡോക്ടർ മൂന്ന് വട്ടം NO പറഞ്ഞതിനാൽ ശസ്ത്രക്രിയ നടത്താൻ പറ്റാതെ, മരുന്ന് കൊണ്ട്   കഴിയുന്ന എൻറുമ്മ , ഇന്ന് രാവിലെ അടുക്കള ഭാഗത്തുള്ള ഉമ്മറത്തിറങ്ങി, പടിഞ്ഞാറ് ഭാഗത്തേക്ക് കുറെ നേരം നോക്കി  എന്നോടായി ചോദിച്ചു- അതെന്താ ഉമ്മിഞ്ഞാന്റെ വീട്ടിൽ കുറെ ആളുകൾ കൂടിയിരിക്കുന്നത് ? ഇന്നാള്  ബാംഗ്ലൂരിൽ എനിക്കുണ്ടായ  രസകരമായ ഒരനുഭവം കേൾക്കണോന്ന്  പറഞ്ഞ്  എനിക്കവരുടെ ശ്രദ്ധ തെറ്റിക്കേണ്ടി വന്നു. മാപ്പ് ! ഉമ്മിഞ്ഞാ, നിങ്ങളുടെ വേർപാട് വിവരം താങ്ങാനുള്ള കരുത്ത് എന്റുമ്മയ്ക്കുണ്ടാകില്ലെന്ന്  ഭയന്നാണങ്ങിനെ ചെയ്യേണ്ടി വന്നത്. മരിക്കാത്ത ഉമ്മിഞ്ഞയാണ് ഇന്ന് വൈകുന്നേരവും എൻറുമ്മാന്റെ നാവിൽ ! കണ്ണീരടക്കിപ്പിടിച്ച് ഞങ്ങൾ,  കുറെ ആ നല്ലോർമ്മകൾ കേട്ടു !

ഇച്ചാന്റെ, മാഞ്ഞുമുവാന്റെ, മൊയ്തുച്ചാന്റെ, നാസറിന്റെ, പ്രിയപ്പെട്ട ബഷീറിന്റെ ഉമ്മയ്ക്ക്, ഞങ്ങളുടെ ഉമ്മിക്കാക്ക്, എൻറുമ്മാന്റുമ്മിഞ്ഞാക്ക്, ഞങ്ങളുടെ മക്കളുടെ സ്നേഹനിധിയായ മാമാക്ക്, കാരുണ്യവാനായ റബ്ബേ, നീ പൊറുത്തു കൊടുക്കേണമേ, സ്വർഗ്ഗം നൽകി അനുഗ്രഹിക്കേണമേ, സദ്ജനങ്ങളോടൊപ്പം അവരെയും ഞങ്ങളുടെ മാതാപിതാക്കളെയും ഒരുമിപ്പിക്കേണമേ.

മൂന്ന് തലമുറകളുടെ ഇഴപിരിയാത്ത  സ്നേഹ ബന്ധ ശൃംഘല [ (1) ഉമ്മിഞ്ഞ + ഉമ്മ + ഉപ്പ (2)അവരുടെ മക്കളും ഞങ്ങളുമടങ്ങിയ രണ്ടാം  തലമുറ (3) ബഷീറിന്റെയും , നാസറിന്റെയും മക്കളും എന്റെയും അനിയന്റെയും മക്കളുമുൾപ്പെട്ട മൂന്നാം തലമുറ], ആ ശൃംഘല തുടർന്നും  കണ്ണിയറ്റാതെ, സ്നേഹം പകുത്ത് നൽകി തലമുറകളോളം മുന്നോട്ട് പോകാൻ നാഥാ  നീ അനുഗ്രഹിക്കേണമേ . ആമീൻ യാ റബ്ബ്. ▪

Monday 7 January 2019

കിൽക്കെന്നി പൂച്ചകൾ

ഇന്നത്തെ അലോക് വാദത്തിനിടയിൽ കേന്ദ്ര സർക്കാറിന് വേണ്ടി ഹാജരായ  മലയാളിയായ A G  ശ്രി K K വേണുഗോപാൽ
Kilkenny Cats (കിൽക്കന്നി പൂച്ചകൾ) നെ കുറിച്ച് ഒരു പരാമർശം  നടത്തുന്നുണ്ട്.  ഇനി ഈ പദപ്രയോഗം കുറച്ചു കാലം ഉപയോഗിക്കാൻ സാധ്യതയുണ്ട്.

There once were two cats of Kilkenny
Each thought there was one cat too many
So they fought and they fit
And they scratched and they bit
Till (excepting their nails
And the tips of their tails)
Instead of two cats there weren't any! 
ഐറിഷ് നഴ്സറി ഗാനമാണിത്.

നമ്മുടെ നാട്ടിലും പറയുന്ന പദപ്രയോഗമാണ് - പൂച്ച കാതും പോലെ എന്ന്. ഐർലാൻഡിലെ കിൽക്കന്നി എന്ന സ്ഥലത്തെ രണ്ടു പൂച്ചകൾ കാതിക്കാതി കടിച്ചു ക്കീറിത്തിന്നു ബാക്കിയായത് നഖവും വാലുമത്രെ, നഴ്സറിപ്പാട്ടിലെ ആകെ സാരമതാണ്.  ! 

1800 ന്റെ മധ്യത്തോടെ KC related കാർടൂണും പ്രത്യക്ഷപ്പെടാൻ തുടങ്ങി. ഒരെണ്ണം ഞാൻ Post ചെയ്യാം.

AG (അറ്റോർണി ജനറൽ) അലോക് x അസ്താനി പോരിനെയാണ് കിൽക്കന്നി മാർജാരപ്പോരായി SC യിൽ വാദത്തിനിടെ ഉപമിച്ചത്. ഇന്ത്യയിലെ എല്ലാ ദേശീയ മാധ്യമങ്ങളും online പേജുകളിൽ ഇത് (KilCat fight) ഇന്ന് highlight ചെയ്താണ് കൊടുത്തു കൊണ്ടിരിക്കുന്നത്.

ചില പദപ്രയോഗങ്ങൾ അങ്ങിനെയാണ്, നല്ല പബ്ലിസിറ്റി താനേ വന്നു കൊള്ളും.  കേരള രാഷ്ട്രിയത്തിലും കിൽക്കെന്നി പൂച്ചകളെ കുറെ കാണാനിടയാകുമിനി.

( *അസ്ലം മാവിലെ*  )

 G  ശ്രി K K വേണുഗോപാൽ പറയുന്നുണ്ട്.  ഇനി ഈ പദപ്രയോഗം കുറച്ചു കാലം ഉപയോഗിക്കാൻ സാധ്യതയുണ്ട്.

There once were two cats of Kilkenny
Each thought there was one cat too many
So they fought and they fit
And they scratched and they bit
Till (excepting their nails
And the tips of their tails)
Instead of two cats there weren't any! 
ഐറിഷ് നഴ്സറി ഗാനമാണിത്.

നമ്മുടെ നാട്ടിലും പറയുന്ന പദപ്രയോഗമാണ് - പൂച്ച കാതും പോലെ എന്ന്. ഐർലാൻഡിലെ കിൽക്കന്നി എന്ന സ്ഥലത്തെ രണ്ടു പൂച്ചകൾ കാതിക്കാതി കടിച്ചു ക്കീറിത്തിന്നു ബാക്കിയായത് നഖവും വാലുമത്രെ, നഴ്സറിപ്പാട്ടിലെ ആകെ സാരമതാണ്.  ! 

1800 ന്റെ മധ്യത്തോടെ KC related കാർടൂണും പ്രത്യക്ഷപ്പെടാൻ തുടങ്ങി. ഒരെണ്ണം ഞാൻ Post ചെയ്യാം.

AG (അറ്റോർണി ജനറൽ) അലോക് x അസ്താനി പോരിനെയാണ് കിൽക്കന്നി മാർജാരപ്പോരായി SC യിൽ വാദത്തിനിടെ ഉപമിച്ചത്. ഇന്ത്യയിലെ എല്ലാ ദേശീയ മാധ്യമങ്ങളും online പേജുകളിൽ ഇത് (KilCat fight) ഇന്ന് highlight ചെയ്താണ് കൊടുത്തു കൊണ്ടിരിക്കുന്നത്.

ചില പദപ്രയോഗങ്ങൾ അങ്ങിനെയാണ്, നല്ല പബ്ലിസിറ്റി താനേ വന്നു കൊള്ളും.  കേരള രാഷ്ട്രിയത്തിലും കിൽക്കെന്നി പൂച്ചകളെ കുറെ കാണാനിടയാകുമിനി.

( *അസ്ലം മാവിലെ*  )

CBSE NTA - NET മുർശിദയ്ക്ക് മിന്നും വിജയം /അസ്ലം മാവിലെ

CBSE NTA - NET
മുർശിദയ്ക്ക് മിന്നും വിജയം

അസ്ലം മാവിലെ

ഇക്കഴിഞ്ഞ വർഷം പട്ലയിലേക്ക് ഒരു റാങ്ക് വാർത്ത കൊണ്ട് വന്നതോർമ്മയുണ്ടോ ? BA സാമ്പത്തിക ശാസ്ത്രത്തിൽ ഒന്നാം റാങ്ക്. പട്ല ഷാഫി - ജമീല ദമ്പതികളുടെ മകൾ മുർശിദയെ.

വീണ്ടും ത്രില്ലിംഗ്‌ വാർത്തയുമായി ആ പെൺകൊടി ഒരു നാടിന്റെ അഭിമാനമായി മാറിയിരിക്കുന്നു. YES , She qualified in NTA NET Exam.

National Test Agency നടത്തുന്ന National Elgb. Test ൽ Asst. Professior / Junior Research FellowShip ലേക്ക് യോഗ്യത നേടി എന്നർഥം. Master degree പൂർത്തിയാകുന്നതോടെ College അധ്യാപിക വൃത്തിയിലേക്കുള്ള യോഗ്യതയുടെ ബാലികേറാ മലയും ഇപ്പഴേ പിന്നിട്ടു. 

ഇന്ത്യയിൽ പരീക്ഷ എഴുതുന്നവരിൽ 6% പേർ മാത്രം വിജയിക്കുന്ന കടമ്പ. ഇക്കുറി ഇന്ത്യ മൊത്തം 9 ലക്ഷം പേർ എഴുതിയതിൽ  5000 പേർ മാത്രം  qualified.

മുർശിദ ഇപ്പോൾ കാസർകോട് ഗവ: കോളജിൽ ഇകണോമിക്സിൽ MA ഒന്നാം വർഷം പഠിക്കുന്നു. അടുത്ത വർഷം മറ്റൊരു റാങ്കു കൂടി നമുക്കവളിൽ നിന്നും പ്രതീക്ഷിക്കാം.

ലക്ഷ്യം IAS ?
മുർശിദ : നേരത്തെ ഉണ്ടായിരുന്നു. ഇപ്പഴതല്ല, അധ്യാപനം, തുടർഗവേഷണം.

ചുരുക്കാം. മികവുറ്റ ഒരു സാമ്പത്തിക ശാസ്ത്രജ്ഞയെ, നല്ല അധ്യാപികയെ  നമ്മുടെ രാഷ്ട്രത്തിന് ലഭിക്കട്ടെ.

നമ്മുടെ നാട് അർഹിക്കുന്ന ആദരവ് നൽകിയോ എന്നത് ചോദ്യമായി ബാക്കിയുണ്ട്. അർഹതയുള്ളവരെ, എഴുത്തുകാരെ,  വേദിയിൽ ആദരിക്കുമ്പോൾ വിവാദമുണ്ടാക്കാൻ പഴുതു തേടുന്ന സാഹചര്യമാണല്ലോ നമുക്ക് എന്നും പഥ്യം.

കൂരിരുട്ടിലെ കുഞ്ഞുതാരകങ്ങളെ നാം കണ്ടില്ലെന്ന് നടിക്കരുത്.  അഭിനന്ദിക്കാൻ മുന്നോട്ട് വരണം.

മുർശിദാ സുൽത്താനാ, നിനക്കഭിനന്ദനങ്ങൾ !

റയാൻ മച്ചിങ്ങലിനെ അഭിനന്ദിക്കുന്നത് CP ഫോറത്തിൽ പോസ്റ്റ് ചെയ്യുന്നത് അവസാനത്തെ രണ്ടു വരി പറയാനാണ് ! / അസ്ലം മാവിലെ

റയാൻ മച്ചിങ്ങലിനെ
 അഭിനന്ദിക്കുന്നത്
CP ഫോറത്തിൽ
പോസ്റ്റ് ചെയ്യുന്നത്
അവസാനത്തെ
രണ്ടു വരി പറയാനാണ്  !
.........................
അസ്ലം മാവിലെ
.........................
ഒരു മലപ്പുറം പയ്യനെ ഇവിടെ അഭിനന്ദിക്കുന്നത് എന്തിനെന്നോ ? ഒന്ന്, അവന്റെ പിതാവ്, ജലീൽ എന്റെ അടുത്ത സുഹൃത്ത്. രണ്ട്, ജലീലിന്റെ കീഴിലാണ് ഞാനാദ്യമായി ദുബായിൽ വെച്ച് HR & Administration തൊഴിലിന്റെ ബാലപാഠം മുതൽ ആ പണിയുടെ കയ്പ്പും, ചമർപ്പും, മധുരവും, ജോലി വഴി സേവന മെന്റാലിറ്റിയും പിന്നെ എവിടെന്നെറിഞ്ഞാലും നാലു കാലിൽ നിർത്തവും അഡ്മിൻ പൊളിറ്റിക്സും പഠിച്ചത്. കണ്ണുചിമ്മി ഇംഗ്ലിഷിൽ കണ്ണുരുട്ടാൻ പഠിച്ചതും അവിടെ വെച്ച്.  (അത് വരെ Spoken English ഉം ഞാനും എന്തോ വല്ലാണ്ട് അകലം പാലിച്ചിരുന്നു.)  തൊഴിലിടത്തെ Punctuality യുടെ ABCD പഠിച്ചതും അൽഗുറൈർ ഗ്രൂപ്പിൽ സുഹൃത്ത്  ജലീലിന്റെ ശിക്ഷണത്തിൽ  തന്നെ.

ഞാനും അഞ്ഞൂറോളം തൊഴിലാളികളും ഉള്ള അൽഗുറൈർ കുടുംബത്തിലെ Admin ജോലിക്കിടെ കണ്ട രസകരമായ നിമിഷങ്ങൾ മഞ്ഞളും മുളകും മല്ലിയും മസാല ചേർത്ത്  Desert Diary എന്ന  Humour പംക്തി ഗൾഫ് മനോരമയിൽ എഴുതാൻ പ്രോത്സാഹിപ്പിച്ചത് ജലീലാണ്.  3 വർഷമവിടെ ഞാനങ്ങിനെ free bird ആയി സേവനം. അതിനിടയിൽ IT വിദഗ്ദ്ധൻ കൂടിയായ ജലീൽ ജോലി രാജിവെച്ചു ദുബായിൽ തന്നെ PC NET എന്ന വിവര സാങ്കേതിക സ്ഥാപനമാരംഭിച്ചു.

ജലീൽ മച്ചിങ്ങലോടൊന്നിച്ച് ഞാൻ ജോലി ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ മകൻ റയാന് 5 വയസ് കാണും. ഇന്ന് 14 നടുത്ത്.

ജലിലിന്റെ FB പേജിൽ കുറച്ചു മാസങ്ങളായി റയാൻ ഇടക്കിടക്ക് വരുന്നുണ്ട്. ഇറുകാത്ത, ബട്ടണിന് പകരം തുണിശീല കൊണ്ട് മുറുകാതെ കെട്ടിയ,  വെളുത്ത വസ്ത്രവുമായി ഒരു മെലിഞ്ഞ പയ്യൻ. താഴെ വാർത്ത: ജില്ലാ തല ജുഡോ (14 ) മത്സരത്തിൽ സ്വർണ്ണ മെഡൽ. പിന്നൊരു ദിവസം വാർത്ത - സംസ്ഥാന തലത്തിൽ വെങ്കലം.

ഇടക്കിടക്കിടക്ക് വിവിധ തലങ്ങളിൽ മത്സരിച്ചു ജയിച്ചതിന്റെ വാർത്തകളും ഫോട്ടോസും വന്നു കൊണ്ടിരിക്കും.

ഇന്ന് കണ്ട വാർത്ത വളരെ സന്താഷം നൽകി -   എറണാകുളത്ത് ഇന്ന് നടന്ന Kerala State Wushu (Kungfu) Championship (Under 14) ൽ റയാൻ മച്ചിങ്കൽ സ്വർണ്ണ മെഡലിനർഹനായി ! well-done Little Master ! 

C.H.M.H.School (POOKULATHUR) ൽ 8-ാം തരം വിദ്യാർഥി. പഠനത്തോടൊപ്പം ഈ കായിക ഇനത്തിലും റയാൻ കാണിക്കുന്ന അർപ്പണ മനോഭാവമാണ് സംസ്ഥാന തലത്തിൽ സ്വർണ്ണ മെഡലിനർഹനാക്കിയത്. വിയർത്തു കിട്ടിയ പൊൻ തിലകം.  അഭിനന്ദനങ്ങൾ, റയാൻ  !

Wushu :
ഇതൊരു ആയോധന കലയാണ്. taolu ,  sanda എന്നീ രണ്ടിനങ്ങളിതിലുണ്ട്. ചൈനയിൽ ഉത്ഭവം. അന്താരാഷ്ട്ര വേദികളിന്ന് Wushu വിനുണ്ട്. kung fu അടക്കം വേറെ ഒന്ന് രണ്ട് പേരിൽ ഈ കളി അറിയപ്പെടുന്നു. ബിജ്യങ്ങ് ഒളിംപിക്സിൽ പ്രദർശന ഇനമാകുന്നതോടെ ഒളിംപിക്സ് IOC യുടെ ശ്രദ്ധയിലും പെടാൻ തുടങ്ങി.

കൈ മെരുക്കവും ഏകാഗ്രതയും  കഠിന പരിശീലനവും ആവശ്യമുളള Wushu വിന് ഗെയിംസിനത്തിൽ സാധ്യതയുണ്ട്. 2020 ലെ ടോക്യോ ഒളിംപിക്സിലെ മത്സരയിനങ്ങളിൽ നിന്ന്  Kong fu തലനാരിഴയ്ക്കാണ് മിസ്സായത്.   2022 ലെ ബീജിംഗ് ശൈത്യകാല ഒളിംപ്ക്സിൽ കുങ്ങ്ഫൂവിന് നേരിയ സാധ്യതയുണ്ട്.  ( 2020 ൽ നടക്കാൻ പോകുന്ന ഒളിംപിക്സിൽ മാത്രമാണ്  കരാട്ടെയ്ക്ക്  വരെ  ഇടം കിട്ടുന്നത്.)  അത്കൊണ്ട് 2024 ൽ wushu ഒളിംപിക് ഇനമാകുമെന്ന് ഉറപ്പായും പ്രതീക്ഷിക്കാം. 

കൂട്ടത്തിൽ പറയട്ടെ എന്റെ സ്കൂളിൽ ഈ ഇനത്തിന്റെ പെൺവേർഷനുണ്ട്. പേര് നാക്കിൽ വരുന്നില്ല. പിന്നെപ്പറയാം.

NB : നമ്മുടെ സ്കൂളിൽ പെൺകുട്ടികൾക്ക് ഇത് പോലുള്ള ഒരിനമുണ്ടല്ലോ. ആൺപിള്ളേർക്ക് ഇതൊന്ന് തുടങ്ങിയാലോ ? PTA കണ്ണിവിടെയും പതിയട്ടെ.

പൊലിമപ്പിറ്റേയാണ്ട് / അസ്ലം മാവിലെ

പൊലിമപ്പിറ്റേയാണ്ട് /അസ്ലം മാവിലെ
....(1).....
പട്ലയുടെ പൊതുമണ്ഡലത്തിലും പൊതു പ്രതലങ്ങളിലും ഇക്കഴിഞ്ഞ വർഷം മുഴുവൻ വളരെക്കൂടുതൽ സംസാരിച്ച ഒന്നാണ് പൊലിമ. ചിലതങ്ങിനെയാണ് വേണ്ടാന്ന് വെച്ചാലും എവിടെയെങ്കിലുമത് തട്ടിത്തിരിഞ്ഞ് സംസാരവിഷയമായി വരും.

ഗൃഹാതുരത്വമാണ് ഒരു വർഷം കഴിഞ്ഞും പൊലിമ നമ്മിൽ അവശേഷിപ്പിക്കുന്നത്. സംഘാടകരിലൊരാളെന്ന നിലയിൽ ഒരുപാടപര്യാപ്തതകൾ എന്റെ മുന്നിൽ എഴുന്നു നിൽക്കുകയാണ്.

നിങ്ങളോർക്കുന്നുണ്ടാകും - 4 കുഞ്ഞുലക്കങ്ങളിലായി പൊലിമപ്പിറ്റേന്ന് എന്ന തലക്കെട്ടിലെഴുതിയ ലേഖനം. അത് ഞാൻ വീണ്ടും തപ്പിപ്പിടിച്ചു വായിക്കുന്നില്ല. അന്നത്തെ ഒരു സന്തോഷാധിക്യത്താൽ എഴുതിയ കുറിമാനമാണത്.

ഈ ലേഖന പരമ്പരയിൽ ഇക്കഴിഞ്ഞ ഒരു വർഷം പൊലിമ എന്നിലുണ്ടാക്കിയ ചില ശരിയും തിരുത്തലുകളുമുണ്ട്. പൊലിമാനന്തര-ഒരു-വർഷത്തെ പക്വത മുൻനിർത്തി സ്വയം വിമർശനത്തോടു കൂടി എഴുതുന്ന ഈ കുറിപ്പ്   എന്നെപ്പോലുള്ളവരെ തിരുത്താനും തുടർസംഘാടകർക്കതുമൂലം  ജാഗ്രതയുടെ വലുതല്ലെങ്കിലും ചെറുതല്ലാത്ത രീതിയിൽ ഭാഗമാകാനും വഴി വെച്ചേക്കും.

സ്വാഭാവികമായും ഉണ്ടാകാവുന്ന ഒരു ചോദ്യം - ഇങ്ങനെയൊരു എഴുത്ത്സമീപനം  നേരത്തെ ഉണ്ടാകാത്തതെന്ത് കൊണ്ട് എന്നതായിരിക്കും. അതിന്റെ കാരണം, ഏറ്റവുമവസാനം ഞാൻ വ്യക്തമാക്കാം.

........... (2)............

നേതൃത്വം :
ആദ്യം ഇത് പറയാം. ഏത് കൂട്ടായ്മയിലും ഒരു കുഞ്ചിക സ്ഥാനമുണ്ട് - ചിലപ്പോൾ പ്രസിഡൻറ്, ചിലപ്പോൾ ജ: സിക്രട്ടറി, മറ്റു ചിലപ്പോൾ ജ: കൺവീനർ.  വിവാദം വിളിച്ചു വരുത്താനും,  വിമർശനങ്ങൾ അനാവശ്യമായി ക്ഷണിച്ചു വരുത്താനും ആ സ്ഥാനമല്ല ആ സ്ഥാനത്തിരിക്കുന്നവരാണ് പലപ്പോഴും ഒരു കാരണമാകുന്നത്.  ആ ഒരു ഇഷ്യുവും സിറ്റുവേഷനും മുൻകൂട്ടി കണ്ടു കൊണ്ടാണ് ഈ കുഞ്ചിക സ്ഥാനങ്ങളിൽ  പൊതു സ്വീകാര്യ മുഖങ്ങളെ സാധാരണ ഗതിയിൽ തെരഞ്ഞെടുക്കുന്നത്. അക്കാര്യത്തിൽ ചെറിയ ഒരശ്രദ്ധയുണ്ടായാൽ  കൈപ്പിഴവിനടക്കം കൂട്ടായ്മ നല്ല പഴി കേൾക്കേണ്ടി വരും.

അത്ര പരിചിതമല്ലാത്ത മുഖങ്ങളെയും  നടേ പറഞ്ഞ് സ്ഥാനത്ത് കൊണ്ടിരുത്തിയാലും ഇതേ അവസ്ഥയാണ് സംജാതമാകുക. കഴിവും അനുഭവസമ്പത്തൊന്നും അവിടെ വലിയ ക്ലിക്കാകില്ല, പൊതു സമുഹത്തിന് അയാൾ സുപരിചതനല്ലെങ്കിൽ.  ഒന്നാമത്തെ പരിമിതി - ഇഴകാൻ, ഇടപെടാൻ ഒരു പാട് കാലതാമസമെടുക്കുമെന്നതാണ്. Rinsing ന് എടുക്കുന്ന ഈ ഒരു  കാലവിളംബം വലിയ കമ്യൂണിക്കേഷൻ ഗ്യാപിന് വഴി തുറക്കുന്നത്.

പൊലിമയിലും ഇതാണ് നടന്നതെന്ന് ഞാൻ കരുതുന്നു.  സുപരിചിതനും പൊതുകാര്യ പ്രസക്തനും ഒപ്പം പൊതു സ്വീകാര്യനുമായ ഒരു വ്യക്തിയെയാണ്  പൊലിമയുടെ ജ: കൺവീനറെന്ന  ഉത്തരവാദിത്വം ഏൽപ്പിച്ചിരുന്നതെങ്കിൽ കുറെക്കൂടി സ്മൂത്തായി കാര്യങ്ങൾ മുന്നോട്ട് പോകുമായിരുന്നു.  കമ്യൂണിക്കേഷൻ ഗ്യാപ് എന്നൊന്ന് ഒരു കാരണവശാലും  ഉണ്ടാകുമായിരുന്നില്ല. ചെറിയ കൈകുറ്റങ്ങൾ അപ്പപ്പോൾ അതിന്റെ പ്രഭവകേന്ദ്രത്തിൽ നിന്നു തന്നെ തിരുത്തുവാൻ സാധിക്കുകയും ചെയ്യുമായിരുന്നു. അത്തരം വേളകളിൽ നല്ല പ്രതിരോധവും  തീർക്കാൻ സാധിക്കുമായിരുന്നു.

മറ്റൊന്ന്, ബൃഹത്തായ പരിപാടികളോട് കൂടി തികച്ചും പുതുമയുള്ളതും പരീക്ഷണ വിഭവങ്ങളോടു കൂടിയതുമായ  ഇത്തരം നാട്ടാഘോഷങ്ങളിൽ സ്വാഭാവികമായും ഉണ്ടായേക്കാവുന്ന നടപ്പു അപര്യാപ്തതകളും പോരായ്മകളുമുണ്ട്. ഗ്രാമാന്തരീക്ഷത്തിൽ കുഞ്ഞബദ്ധങ്ങൾ വരെ  സംസാര വിഷയമാവുകയും ചെയ്യുമെന്നതും സ്വാഭാവികം മാത്രം. അങ്ങിനെയുള്ള സിറ്റ്വേഷൻ മുന്നിൽ വെച്ച് പറയട്ടെ,  നടേ സൂചിപ്പിച്ച പൊതു സമ്മതനായ ഒരാളുടെ നേതൃത്വത്തിലാണ് ഇത്തരം നാട്ടാഘോഷമാകുന്നതെങ്കിൽ, ഉണ്ടാകാവുന്ന കൈക്കുറ്റങ്ങൾ കണ്ടില്ലെന്ന് നടിക്കുവാനും സാധാരണബദ്ധമെന്നമട്ടിലവ അവഗണിച്ചു വിടുവാനും  പൊതു മനസ്സിന് വലിയ പ്രയാസമുണ്ടാകില്ല.

കഴിഞ്ഞ പൊലിമയിൽ ചെയർമാനോടൊപ്പം സ്ഥിരപരിചിത മുഖമുള്ള ഒരു വ്യക്തി ജനറൽ കൺവീനർ പദവി വഹിച്ചിരുന്നുവെങ്കിൽ നാട്ടുത്സവത്തിന് ഒരുപാട്  മൈലേജു കിട്ടുകയും ദോഷൈദൃഷ്ടി കുറഞ്ഞു കിട്ടുകയും  ചെയ്യുമായിരുന്നു.

........... (3)........

ഗൃഹപാഠം & തുടർ കൂടിയാലോചനകൾ :

നല്ല പോലെ ഗൃഹപാഠം നടത്തിയ ഒന്നാണ് പൊലിമ. അത്രമാത്രം ഗൃഹപാഠം നടത്തിയെന്ന് പൊതുമനസ്സിനെ ബോധ്യപ്പെടുത്താൻ നമുക്കായതുമില്ല. ഈ ഒരു വിടവ് പൊലിമ തീരും വരെ നിഴലിച്ചു.

പറയാൻ ഇതിന്റെ വിവിധ വശങ്ങളൊരുപാടുണ്ട് . എനിക്കടക്കമതൽപം കയ്ക്കുമെങ്കിലും.

ഒരു തെറ്റുധാരണ തുടക്കം മുതലേ ഉണ്ടായിട്ടുണ്ട്. അത്  പൊലിമ സംഘാടനവുമായി ബന്ധപ്പെട്ടതാണ്. ഗൃഹപാഠം (home work ) ഇതുമായി കൂട്ടിക്കെട്ടണം.

പൊലിമ പ്രൊമോഷനാണ് CP സകല സാധ്യതയുമുപയോഗിച്ച് നടത്തിയത്. പൊലിമയ്ക്ക് മുമ്പും ശേഷവും CP നടത്തിയ ഒരു പാട് ബഹുജനപങ്കാളിത്ത സെഷനുകളുണ്ട്.  വിവിധങ്ങൾ - സേവനം, ജീവകാരുണ്യം, ആതുരശുശ്രുഷ, എഡ്യു സപ്പോർട്ട് etc.  അവയിൽ മുഴുവൻ CP സ്വീകരിച്ചു പോരുന്ന ഒരു പ്രൊവോക്കേറ്റീവ്  പ്രൊമോഷൻ രീതിയുണ്ട്. ഉദ്ദേശിച്ച മിഷൻ വിജയകരമായി വർക്കൗട്ടാകാൻ അങ്ങിനെയൊരു രീതിയാണ് CP ക്ക്  ഏറ്റവും  കരണീയവും പ്രായോഗികവുമെന്ന്   CPGക്കകത്തുണ്ടായിരുന്നപ്പോഴും ഇപ്പോഴില്ലാത്തപ്പോഴും ഞാൻ മനസ്സിലാക്കുന്നു. പൊലിമയുടെ കാര്യത്തിലും, No Doubt,  ഇങ്ങിനെ ഒരു പ്രൊമോഷൻ മെത്തഡോളജി ഉപയോഗിച്ചെന്നേയുള്ളൂ.

പൊലിമ ബഹുവാര മൾട്ടിസെഷനായത് കൊണ്ട് തന്നെ പ്രൊമോഷൻ കാലദൈർഘ്യം വളരെ കൂടുതലായിരുന്നുവെന്നത് വാസ്തവമാണ്. അതൊരുപക്ഷെ തെറ്റുധാരണക്ക് വഴി വന്നിരിക്കാൻ സാധ്യതയുമുണ്ട് - ഇത് CP സ്പോൺസേർഡ് പ്രോഗ്രാം മാത്രമെന്ന രീതിയിൽ.

CPയുടെ മേലേ നിരയിൽ (Upper Layer) ഒരു പാട് ചർച്ചകൾ തദ്സംബന്ധമായി നടന്നിട്ടുണ്ട്. അവർ സമാനമനസ്കരുമായി അതിലേറെ സമയം CPGക്ക് പുറത്ത് സംസാരിച്ചിട്ടുമുണ്ട്. പൊലിമ സംബന്ധമായി CPG യിൽ വന്നിരുന്ന അഭിപ്രായങ്ങളിൽ പലതിലും Excluviness അനുഭവപ്പെട്ടിരുന്നുവെന്നത്  ഇതിന് ബലം നൽകുന്നതുമാണ്.

പൊലിമയ്ക്ക് പ്രായോഗിമായ നല്ല പശ്ചാത്തലമൊരുക്കുവാൻ CPയുടെ മുൻനിര വലിയ തോതിൽ ആത്മാർഥതയും ഔത്സുക്യവും കാണിച്ചുവെന്നത് സത്യമാണ്. അതൊരു Excess ഉത്തരവാദിത്വബോധത്തിന്റെ ഭാഗം മാത്രമായിരുന്നുവെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഏത് ഫൺക്ഷനിലും കാണുമല്ലോ . എല്ലായിടത്തും കണ്ണെറിഞ്ഞ്,  ഓടിച്ചാടി വലിയ പരാതി ഇല്ലാതെ  കഴിഞ്ഞുകൂടണമെന്ന നിർബന്ധബുദ്ധിയിൽ, ഒരു കാരണവറോളിൽ ഒന്നു രണ്ടു പേർ. CP അപ്പർ ലേയർ ആ റോളാണ്   ചെയ്തതും.

പൊലിമ നടത്തിപ്പുമായി ബന്ധപ്പെട്ട് നടത്തിയ മേൽപറഞ്ഞ ഗൃഹപാഠങ്ങളും അനന്തരാലോചനകളും അറിയേണ്ട രൂപത്തിൽ എല്ലായിടത്തും എത്തിക്കാനായിട്ടില്ല എന്നതാണ് വലിയ കുറവ്. അത്കൊണ്ടുണ്ടായത് പൊലിമ CP യുടെ കീഴിലുള്ള ഒരു നാട്ടുത്സവം എന്ന ധാരണപ്പിശകാണ്. ഇത് തിരുത്തുവാൻ ഒരു പാട് ശ്രമം നടന്നുവെങ്കിലും അതെത്രത്തോളം  ഫലം കണ്ടുവെന്ന് കൃത്യമായി പറയാൻ  ഞാനാളല്ല. ധാരണ മാറ്റാനുള്ള ശ്രമം ഒച്ചിൻ പുറത്ത് നീങ്ങാൻ തുടങ്ങിയപ്പോൾ ധാരണപ്പിശക് ഒരുപാട് മുമ്പിലെത്തിയിരുന്നു.

........... (4)........

പ്രചാരണപ്പാളിച്ച :

നാട്ടുത്സവത്തിന്റെ വിജയം ശരിയായ പ്രചരണമാണ്, അതിന്റെ നേതൃത്വം ഒരാളിൽ മാത്രമൊതുങ്ങിയാലും. പ്രചരണ വിംഗിലെ അംഗബലം വിഷയമല്ല. അതെത്രയെന്നാരും ചോദിക്കുക പോലുമില്ല.

പൊലിമ നാട്ടിനകത്തുള്ളവരിൽ ചിലരറിഞ്ഞത് പുറത്തുള്ളവരിൽ നിന്നാണെന്ന തമാശ പാറിക്കളിച്ചത് ഞാനോർക്കുന്നു. നാട്ടകത്ത് പ്രചാരണത്തിന്റെ കമ്മിയാകാം അങ്ങിനെയൊരു കുസൃതി പറച്ചിലിനു വഴിവെച്ചത്.

പ്രചരണത്തിന്റെ വിവിധ സാധ്യതകൾ പരീക്ഷിക്കുവാനുള്ള അവസരവും പൊലിമക്കുണ്ടായിരുന്നു. അവ ശരിയാം വിധം ഉപയോഗിക്കപ്പെട്ടില്ല. മാത്സര്യബുദ്ധിയോടെ ഗ്രാമത്തിന്റെ ഓരോ ഇഴകളെയും എങ്ങനെ ഉദ്ദിവിപ്പിക്കാമെന്ന് പരീക്ഷിച്ചു നൂറു ശതമാനം വിജയിച്ച ഒരു വിംഗ് - ഇശൽ പൊലിമ - മുമ്പിലുണ്ടായിട്ടും അതിന്റെ ഓരം ചേർന്ന് നടക്കാൻ പ്രചരണ വിഭാഗത്തിനായില്ല. ( കൂട്ടത്തിൽ പറയട്ടെ,  ഇശൽ പൊലിമ എന്ന കൺസെപ്റ്റും അതിന്റെ ടീമും തന്നെയാണ് പൊലിമയ്ക്ക് പ്രചരണക്കാര്യത്തിൽ ഏറ്റവും വലിയ മൈലേജ് നൽകിയത്. കടൽ കടന്നും ബഹ്റിൻ - ഖതർ - യു എ ഇ യിലടക്കം ആവേശമായതും ഇശൽ പൊലിമ തന്നെയാണല്ലോ)

ഇശൽ പൊലിമയിൽ അന്ന് പലർക്കും ഓവറായി തോന്നിയ പ്രാദേശിക മാത്സര്യബുദ്ധിയുണ്ടല്ലോ. അത് തന്നെയാണ് പൊലിമ കൺസെപ്റ്റിന് ഒരർഥത്തിൽ വലിയ പബ്ലിസിറ്റി നൽകിയത്. എന്ത് വേണമെങ്കിലും പറയാം -  ഒരാഴ്ചക്കാലം കുമിഞ്ഞ് കൂടിയ ഇശൽ-പൊലിമ-പ്രാദേശിക-വിവാദം ശരിക്കും എല്ലാ ഭാഗങ്ങളിലുള്ളവരുടെയും Sportsman spirit ന്റെ Superlative quality ( ഔന്നത്യഗുണം) കാണാനുള്ള വിശാലമായ അവസരമുണ്ടായി.
ഓരോ കുഞ്ഞു പ്രദേശത്തെ ഒത്തുകൂടൽ,  അവരുടെ ആതിഥ്യമര്യാദാരീതി, ആ പ്രദേശത്തുകാരുടെ പൂർണ്ണമനസ്സോടെയുള്ള പങ്കാളിത്തം (involvement), അവർ താത്പര്യമെടുത്ത് തയ്യാർ ചെയ്ത വിഭവങ്ങൾ, അവരാസ്വദിച്ച ഫ്രീഡം  -  ഇവ മുഴുവൻ മുൻകൂട്ടിക്കണ്ട് കൊണ്ടോ, ശേഷമോ പ്രചരണത്തിന് വ്യതിരിക്തമായ ശൈലിയും പുതുമയാർന്ന മാനവും തീർക്കുവാൻ പ്രചരണവിഭാഗത്തിനു സാധിക്കുമായിരുന്നു. പക്ഷെ,  ആ സുവർണ്ണാവസരങ്ങൾ എന്തോ വിനിയോഗിക്കാനായില്ല. പൊലിമ പതിന്മടങ്ങ്  ശോഭയോടെ കത്തിനിൽക്കാൻ സാധിക്കുമായിരുന്ന ഇത്തരം വീണു കിട്ടിയ അവസരങ്ങളങ്ങൾ അങ്ങിനെ വെറുതെ  കളഞ്ഞു കുളിക്കപ്പെട്ടു.

ഒരു  ചെറിയ ഒരു ഉദാഹരണം മാത്രം പറയാം. ഒന്ന് രണ്ട് കമാനങ്ങളിൽ മാത്രം പൊലിമപ്പരസ്യമൊതുങ്ങിയത് ഓർക്കുമല്ലോ.  നടേ പറഞ്ഞ പ്രാദേശിക മാത്സര്യ ട്രന്റ് പ്രചരണ വിഭാഗം ശരിയാം വിധത്തിൽ ഉപയോഗിച്ചിരുന്നുവെങ്കിൽ, ഓരോ വീഥിയിലും വിസ്മയകരമായ  പൊലിമയം തീർക്കാൻ  സാധിക്കുമായിരുന്നു. Utilize ചെയ്തില്ല. ഇതൊക്കെ ഓഫ് ലൈൻ പ്രചരണത്തിലെ അപര്യാപ്തതകളാണ് പറഞ്ഞത്.

കുഞ്ഞുകുട്ടികളിലടക്കം പൊലിമ അവരുടെ നാക്കിൽ തത്തിക്കളിച്ചത് മറക്കാൻ പറ്റമോ ?  കുറച്ചു ചെറുപ്പക്കാർ ഏതാനും ലളിതപദങ്ങൾ  ചിട്ടപ്പെടുത്തി  തമാശയ്ക്കൊന്ന് പാടി നോക്കിയതാണ്. ഓൺലൈൻ പ്രചരണവിഭാഗം അതേറ്റെടുത്തു. പിന്നെപ്പിന്നെ കാമ്പുറ്റ അരഡസനോളം പൊലിമാപാട്ടുകൾ പുറം ലോകം കണ്ടു! മതി, അവയൊക്കെമതി ഒരു പ്രചരണ വീഥിയിൽ ആൾപ്പെരുമാറ്റമുണ്ടാകാനും ക്ലിക്കാകാനും. ഓൺലൈൻ വിഭാഗം കിട്ടിയ അവസരം വിനിയോഗിക്കുവാൻ തെരഞ്ഞെടുത്ത ടൈമും ടൈമിംഗും ഒരുദാഹരണം കൊണ്ട് ചൂണ്ടിക്കാണിച്ചെന്നേയുള്ളൂ.  (ഓൺലൈൻ പ്രചരണത്തെക്കുറിച്ചൊരുപാട് പറയാനുണ്ട്. ഇവിടെ പരാധീനതകൾക്കും അപര്യാപ്‌തതകൾക്കും കൂടുതൽ ഊന്നൽ നൽകുന്നത് കൊണ്ട് പിന്നൊരിക്കലോ ലേഖനപരമ്പരയുടെ അവസാന പേജുകളിലോ ആ പച്ചപ്പുകളെ കുറിച്ചെഴുതാൻ ശ്രമിക്കാം )

സാധ്യതകളും അവസരങ്ങളും സിറ്റ്വേഷനുകളും മുഴുവൻ പൊലിമ സൗഹൃദങ്ങൾ മുന്നിലെറിഞ്ഞപ്പോൾ,  നടപ്പു ശീലങ്ങളിൽ നിന്നുമൽപം വഴിമാറി സഞ്ചരിച്ചു പുതുമകളുടെ പുലരി വിരിയിക്കുവാൻ offline പ്രചരണ കൂട്ടായ്മക്കാകണമായിരുന്നു എന്നാണ് പറഞ്ഞതിന്റെ ചുരുക്കം. പൊതുമനസ്സ് പ്രതീക്ഷിച്ചതും അത് തന്നെയായിരുന്നു. (വറൈറ്റികളാണാളുകൾക്ക് താത്പര്യം. അതിലെ വിജയപരാജയങ്ങളുടെ ഉത്തരവാദിത്വം പൊതുജനമേറ്റെടുക്കില്ല. അതിന്റെ  +/- ക്രഡിറ്റു പോവുക സംഘാടക അക്കൗണ്ടിലായിരിക്കും. പക്ഷെ,    നമ്മുടെ ഇച്ഛാശക്തിയുടെ തോതനുസരിച്ചായിരിക്കും output ന്റെ  ഏറ്റക്കുറച്ചിലുകൾ.)

........... (5)........

ആഘോഷ ദൈർഘ്യവും
"നൂറായിരം" സബ് കമ്മറ്റികളും  :
പൊലിമ രണ്ട് മാസത്തിലധികം നീണ്ടു പോയിട്ടുണ്ട്.  കുറച്ചു കൂടി friendly atmosphere ഉണ്ടാക്കുക എന്നതായിരുന്നു ലക്ഷ്യം. അത്ര വേണ്ടിയിരുന്നില്ല എന്ന് പിന്നീട് തോന്നിയിട്ടുണ്ട്.

മരണം, വിവാഹം, മറ്റു ചടങ്ങുകൾ, അപകടങ്ങൾ തുടങ്ങിയ സംഭവള്ളുണ്ടായാൽ അത് പ്രധാനമാണ്. മാത്രവുമല്ല ഇതൊരു Remote ഏരിയയും. പൊലിമ സർക്കാർ പരിപാടിയല്ല. ഒരു ചുറ്റുവട്ടത്ത് ചുറ്റിപ്പറ്റിയുള്ളത്. കുറെ വലിച്ചു നീട്ടി കൊണ്ട് പോയാൽ ഏതെങ്കിലും ഒന്നിൽ ഉടക്കി നിന്നാൽ മുന്നോട്ട് കൊണ്ട് പോവുക പ്രയാസം.

സൗഭാഗ്യമെന്ന് പറയട്ടെ, പൊലിമയ്ക്കിടയിൽ അങ്ങനെ വലുതായി പ്രയസമുണ്ടായില്ല. ജനസംഖ്യാ സാന്ദ്രത കൂടുതലുള്ള ഒരു ലൊക്കാലിറ്റിയിൽ ഈ അവസ്ഥ തന്നെ എപ്പഴുമുണ്ടായിക്കൊള്ളണമെന്നില്ല. ഇനിയുള്ള പൊലിമകളിൽ പത്ത് ദിവസത്തിൽ എല്ലാ ആഘോഷവും ഒതുക്കുന്നതാകും ഭംഗിയും പ്രായോഗികവും.

കഴിഞ്ഞ സ്വാഗത കമ്മറ്റി കണ്ടില്ലേ? അത്ര വേണ്ടിയിരുന്നില്ല. സബ് കമ്മറ്റികളും അങ്ങിനെ തന്നെ. ചലനങ്ങൾ ചെറുതായെങ്കിലുമുണ്ടാകുമെന്ന തോന്നലിലങ്ങിനെ ഉണ്ടാക്കേണ്ടി വന്നു. ഞാൻ കമ്മറ്റിയിലില്ല, പിന്നെന്ത് വെച്ചാണ് പ്രവർത്തിക്കുക എന്ന വഴുവഴുപ്പൻ പറച്ചിലിൽ നിന്നൊഴിവാകാനാണ് കമ്മിറ്റികൾക്ക് നീളം കൂട്ടിയത്. ഞാനുണ്ടോ എന്ന് നോക്കാനുള്ള നോട്ടിസ് ബോർഡായി തീർന്നത് മാത്രം മിച്ചം. ( എങ്കിലും സബ് കമ്മറ്റികൾ അത്യാവശ്യം വേണം താനും)

മറ്റൊരു കാരണം ഇതൊക്കെ ഇവിടെ ഉണ്ടെന്നറിയിക്കുക എന്ന വമ്പ് പറച്ചിലിന്റെയും Complex ന്റെയും ഭാഗമാണാ ജംബോ കമ്മറ്റികൾ ഉണ്ടാക്കിയത്.  തുടക്കമെന്ന നിലയിൽ ആവശ്യമായിരുന്നു താനും. പക്ഷെ,  കൂടിയാലോചനക്കിരുന്നത് വളരെക്കുറച്ചു കമ്മറ്റികൾ മാത്രമായിരുന്നു എന്നതാണ് വാസ്തവം.

മൂന്നാമത്തെ കാരണം: പത്രവാർത്ത കൊടുക്കുമ്പോഴും പത്രസമ്മേളനം നടത്തുമ്പോഴും മാധ്യമ പ്രവർത്തകർ ആദ്യം ഈ കമ്മറ്റിയുടെ വലിപ്പമൊക്കെ നോക്കിക്കളയും. അതിൽ കുറച്ച് വായിൽ കൊള്ളാത്ത ഇനങ്ങൾ കണ്ടാൽ വലിയ കാര്യമായി കണ്ട് മീഡിയ കവറേജും കൊടുത്തു കളയും. അവർക്കിടയിലെ ഒരന്ധവിശ്വാസത്തിൽ പെട്ടതാണിത്. അങ്ങിനെ വരുമ്പോൾ  Sub C കൾ വലുതായി വെട്ടിക്കുറക്കുന്നതും അഭികാമ്യമല്ല.

ഇവയുടെ കോർഡിനേഷൻ നടക്കാത്തതും പരാജയമായി. അതിന്റെ പ്രധാന കാരണം യോഗം ചേർന്നല്ല ഉത്തരവാദിത്വം ഏൽപ്പിച്ചതെന്നതാണ്. അങ്ങിനെ ചേർന്നാണ് ഉത്തരവാദിത്വം ഏൽപ്പിച്ചിരുന്നതെങ്കിലോ , മറ്റെന്തെങ്കിലുമൊരു കാരണം കോർഡിനേഷൻ നടക്കാത്തതിന് ഉണ്ടാകുമായിരുന്നു. കോർഡിനേഷൻ വർകൗട്ടാകണമെങ്കിൽ അങ്ങിനെ ഒരു ഉത്തരവാദിത്വ ബോധത്തിലേക്ക് ചുരുങ്ങിയത് Sub C തലപ്പത്തുള്ളവർ എത്തുകയും ചെയ്യണമല്ലോ. വരും വർഷങ്ങളിലും ഇതൊരു പ്രഹേളിക തന്നെയാണ്.

........... (6)........

ഓർമ്മ വരുന്നത് എഴുതുകയാണ്. തർതീബായി ഒന്നിന് പിറകെ ഒന്നായുള്ള എഴുത്തല്ലിത്.

പൊലിമയിൽ ഞാനൊക്കെ പ്രതീക്ഷിച്ച ഒരു കളക്ഷൻ തുകയുണ്ട്.  കുറഞ്ഞത് 1.5 മില്യൻ രൂപ. അതാ കമ്മറ്റി ഇറങ്ങേണ്ട രൂപത്തിൽ ഇറങ്ങിയിരുന്നെങ്കിൽ കിട്ടുകയും ചെയ്യാമായിരുന്നു. പക്ഷെ, അങ്ങിനെ  നടന്നില്ല.

ഈ കിട്ടുന്നത് മുഴുവൻ പൊലിമക്ക് ചെലവഴിക്കാനല്ലെന്ന് എല്ലാവർക്കുമറിയാമായിരുന്നു. പൊലിമ ചെലവിന്റെ ഭാഗത്തേക്ക് തലയെത്തി നോക്കിയവർക്കതറിയാം. ഖജനാവ് MA മജീദിന്റെ കയ്യിലാണ്. അയാളുടെ അടുത്ത് ചെലവഴിച്ച കാശിന്റെ കണക്ക് ബോധ്യപ്പെടുത്താൻ ചെറിയ Home work അല്ല വേണ്ടിയിരുന്നത്.  ഒറിജിനൽ റസിപ്റ്റ് സമർപ്പിക്കുക മാത്രമല്ല ആദായനികുതിക്കാരെ പോലെ,  100 ചോദ്യങ്ങൾക്ക് മറുപടി നൽകാനുള്ള തയാറെടുപ്പോടെയാണ്  ചെലവാക്കിയ പൈസ റി ഇൻബേർസ് (കയ്യിന്ന് ചെലവഴിച്ച പൈസ തിരിച്ചു കിട്ടാൻ ) ചെയ്യാൻ മജിദിന്റെ അടുത്ത് ഞങ്ങൾ പോയിരുന്നുള്ളൂ. അത്ര സൂക്ഷമത ഉത്തരവാദപ്പെട്ടവർ കാണിച്ചിരുന്നു.

അത് കൊണ്ട് തന്നെ ബാക്കി സംഖു ബാലൻസായി ബാങ്കിലുണ്ടായിരുന്നെങ്കിൽ പൊലിമ സ്വാഗത സംഘ രൂപീകരണ യോഗത്തിൽ തിരുമാനിച്ചത് പോലെ ക്ഷേമ പ്രവർത്തനങ്ങൾക്ക് നല്ലൊരു സംഖ്യ കിട്ടുമായിരുന്നു.

നടന്നത് ഗൾഫിൽ ഒരു പിരിവ്. അതും എല്ലായിടത്തും അത്ര സീരിയസായി പിരിവു നടന്നുമില്ല. നാട്ടിൽ തിരെ നടന്നില്ല എന്ന് ഞാൻ പറയും. ഫുട്ബോൾ ടൂർണമെൻറ് കാണാൻ വന്നവരിൽ നിന്നും പിന്നെ ഒന്ന് രണ്ട് കല്യാണ സദസ്സിൽ നിന്നും ചിലരെ കണ്ടെന്നല്ലാതെ ഒരുങ്ങിയിറങ്ങി ഒരു കളക്ഷൻ നടന്നില്ല.

ചോദിച്ചവരോടൊന്നും കൂടുതൽ വിസ്തരിക്കേണ്ടി വന്നില്ല. അവർ മോശമല്ലാത്ത തുക തരാൻ തയാറായിരുന്നു. അത്യാവശ്യം, തൃപ്തികരമായ തുക തന്നെയാണ് എല്ലാവരും തന്നതും. പക്ഷെ, ദൗർഭാഗ്യകരം,  75%
പേരെയും ഈ വിഷയത്തിൽ കാണാനോ ബന്ധപ്പെടാനോ ഒന്നും  നമുക്കായില്ല.  മടി കാരണം, ക്ഷേമ പ്രവർത്തനങ്ങൾക്ക് നീക്കിവെക്കാവുന്ന 1 മില്യണിലധികം രൂപയാണ് അങ്ങിനെ നമുക്ക്  ഏറ്റുവാങ്ങാൻ പറ്റാതെ പോയത്.

സത്യം പറഞ്ഞാൽ വളരെ ശക്തമായ ഫൈനാൻസ് വിംഗ് (Fund Rising) ആയിരുന്നു അന്ന് രൂപികരിച്ചത്. എല്ലാ തരത്തിലുള്ള പ്രതിനിധ്യവും ആ Sub C യിൽ  ഉണ്ടായിരുന്നു. എന്തോ പ്രതീക്ഷിച്ച കർമ്മോത്സുകത ആ വിംഗിൽ നിന്നു കാണാൻ എനിക്ക് സാധിച്ചിട്ടില്ല. ഫണ്ട് റൈസിംഗിന്റെ പ്രത്യേകത, അതവതരിപ്പിക്കുന്ന വ്യക്തിയുടെ/ വ്യക്തികളുടെ പ്രസന്റേഷൻ സ്കില്ലും വ്യക്തി ബന്ധങ്ങളും പിന്നെ വിശ്വാസ്യതയുമാണ്.

ഇവിടെ നടന്നത് എന്തെന്നോ?  ചോദിച്ചാൽ കൊടുക്കാൻ വേണ്ടി കണക്കു കൂട്ടിയവർക്ക് പക്ഷെ, തങ്ങളുടെ പാക്കട്ടി ഒരിക്കലും തുറക്കേണ്ടി വന്നില്ല എന്നത് മാത്രമാണ്.

........... (7)........

പ്രോഗ്- സിക്ക് പറ്റിയത്, പറ്റേണ്ടത്, പറ്റിപ്പിടിച്ചത് :

പൊലിമയിൽ വന്നുപെട്ട തെറ്റുദ്ധാരണയാണ് പ്രോഗ്രാം കമ്മിറ്റിയുടെ പ്രവർത്തന പരിധി. അത് പ്രതിരോധിക്കാനോ തിരുത്താനോ ബന്ധപ്പെട്ട Sub C വലുതായി തയ്യാറായില്ല.

പൊലിമ തുടക്കം മുതൽ Prog C ഉണ്ട്. പിന്നെപ്പിന്നെ അതിൽ Apt എന്ന് തോന്നിയ ചില ആളുകളെ ഉൾപ്പെടുത്തി. 2 മാസത്തിലധികം നടന്ന എല്ലാ പ്രോഗ്രാമുകളുടെയും ഒരു പങ്ക് Prog C ക്കുള്ളതാണ്. അത്യാവശ്യം വലിയ തെറ്റില്ലാതെ സെഷനുകൾ ഈ ദിനങ്ങളിൽ മുന്നോട്ട് പോയി. പക്ഷെ, അതിന്റെ രക്ഷകർതൃത്വം പറയാൻ Prog C ക്കാർ ഒരിക്കലും ശ്രദ്ധിച്ചുമില്ല.

ചിലർ Prog c എന്ന് കരുതിയതോ കണക്കു കൂട്ടിയതോ ആകട്ടെ,  പൊലിമവസാന ദ്വിദിന പരിപാടികൾക്ക് മാത്രം നേതൃത്വം നൽകുന്നവരെന്നാണ്. ഇത് മണം പിടിച്ചു മനസ്സിലാക്കാൻ ഉത്തരവാദിത്വപെട്ടവർക്കായില്ല. ആയിരുന്നുവെങ്കിൽ അങ്ങിനെയല്ലെന്ന് ബോധ്യപ്പെടുത്താൻ Prog C ക്കാകുമായിരുന്നു.
ഫലമോ ?പൊലിമയുടെ മൊത്തം പരാതികൾ Prog C യുടെ തലയിലിറക്കി വെക്കുന്ന സാഹചര്യത്തിലേക്കെത്തിച്ചു.

അവസാന രണ്ടു ദിന പരിപാടികൾ എങ്ങിനെ ആയിരിക്കണമെന്നതിനെ കുറിച്ച് രണ്ട് മൂന്ന് സാധ്യതാ ചാർട്ടുകൾ നേരത്തെ ഉണ്ട്. അതെ സമയം, ആഴ്ചകൾക്ക് മുമ്പേ നാട്ടുകാരിൽ നിന്ന് പേരുവിവരങ്ങൾ ആവശ്യപ്പെട്ടു നിരന്തരം നോട്ടീസുകൾ ഓൺലൈനിൽ വന്നു കൊണ്ടിരുന്നു. അത് ഓൺ' ലൈനിൽ മാത്രമൊതുക്കിയോ ഒതുങ്ങിപ്പോയോ എന്നും സംശയമില്ലാതില്ല. എങ്ങിനെയായാലും ഒരു കലാകാരനെങ്കിലും ഒരു ഇനത്തിലെങ്കിലും പേര് നൽകേണ്ടതല്ലേ ? അങ്ങിനെ പേരു വിവരങ്ങൾ തന്നാലല്ലേ അന്നത്തെ ദിവസങ്ങളിലെ സ്പഷ്യൽ Prog ചാർട്ട് പ്രസിദ്ധീകരിക്കുവാൻ സാധിക്കുകയുള്ളൂ ?

അങ്ങിനെയൊരു List കിട്ടാതിരിക്കുമ്പോൾ പിന്നെ എന്താ പരിഹാരം ? ആ പരിഹാര നിവൃത്തിയാണ് പിന്നെ നടന്നത് - ഉള്ളത് കൊണ്ടോണം. അത് നടന്നു. നടത്തേണ്ടി വന്നു. നടത്താതിരിക്കാൻ പറ്റില്ലല്ലോ. എന്തെങ്കിലുമൊരു സ്പെഷ്യൽ വേണമല്ലോ - പ്രൊഫഷനൽ ഗായക സംഘം വന്നു. മായാജാലം വന്നു. മൂന്ന് സാംസ്കാരിക സെഷനുകൾ മൂന്ന് നേരങ്ങളിലായി  മന:പൂർവ്വം ഗംഭിരമാക്കി നടത്തി. കൺകെട്ട് പരിപാടികൾ നടത്തി. പാചക പൊലിമയ്ക്കും മൈലാഞ്ചി പൊലിമയ്ക്കും അമിത പബ്ലിസിറ്റി നൽകി. അവസാനം ചില എതിർപ്പുകൾ അവഗണിച്ചു കൊണ്ട് കതിനാപ്പൊലിമയ്ക്ക് ആകാശ വിരുന്നൊരുക്കാൻ സമ്മതിക്കുകയും ചെയ്തു. നാട്ടാഘോഷപര്യവസാനം അങ്ങിനെ ഊതിപ്പാറേണ്ട അപ്പൂപ്പൻ താടിയാകരുതല്ലോ. Prog C ക്ക്  അങ്ങനെയൊരു  സക്രിയതയുടെ  അവസാന പുറങ്ങളുണ്ട്.

ആ രണ്ടു ദിവസം Prog C യെ ഏറ്റവും കൂടുതൽ സഹായിച്ചതു Publicity C യും പ്രധാന ഭാരവാഹികളുമായിരുന്നു. മാത്രവുമല്ല Prog C യിൽ പെടാത്ത ഏതാനും പേർക്ക് ആ രണ്ടു ദിവസങ്ങളിലെ പ്രധാന സെഷനുകളുടെ ഉത്തരവാദിത്വം  നൽകുകയും ചെയ്തിരുന്നു.

ഇവയടക്കം ബോധ്യപെടുത്താനും  കാരണമില്ലാ പരാതികൾ മുൻകൂട്ടി കാണാനും അവയുടെ നിജസ്ഥിതി അറിയിക്കാനും Prog C തയ്യാറെടുപ്പുകൾ നടത്തിയില്ല എന്നത് കുറവാണ്.

സ്റ്റേജ് പ്രോഗ്രാം എന്ന് പറയുന്നത് ചില്ലറ വിഷയമല്ല. ഉദാ: ഒരാൾ,  ഒറ്റയ്ക്ക്,  സംഗീതോപകരണങ്ങളുടെ പശ്ചത്തലത്തിൽ ഒരു വലിയ പുരുഷാരത്തെ കണ്ണഞ്ചിപ്പിക്കും  വെളിച്ചം വിതറുന്ന ഒരു സ്റ്റേജിൽ ഒരു പാട്ടു ഭംഗിയായി പാടണമെങ്കിൽ  നല്ല പരിശീലനവും മന:ക്കരുത്തും ആത്മധൈര്യവും വേണം. പറയുന്നവർക്ക് പറയാം - നീ നല്ല പാട്ടുകാരനല്ലേ, കല്യാണസദസ്സിൽ പാടുന്നത് കാണാറുണ്ടല്ലോ, ഒന്ന് പാടിയേ എന്ന്. Prog C യുടെ അനുമതി വാങ്ങി അറിയുന്ന പാട്ടു പാടാൻ ഒരുപാട് വട്ടം സമാപന ദിവസം സംഘാടകർ ഒന്ന് - രണ്ട് ഇശൽ പൊലിമ ഗായകരോട്  ആവശ്യപ്പെട്ടപ്പോൾ അവർ നിസ്സഹയതതോടെ കൈ മലർത്തിയത്  ഇങ്ങനെ - "ഇത്ര വലിയ സദസ്സിനെ അഭിമുഖീകരിക്കാൻ എനിക്ക് വയ്യ. സ്റ്റേജ് ഫിയറിംഗ് അലട്ടും. നാക്കു വരളും ". കലയെ കുറച്ചെങ്കിലും ഗൗരവമായി കാണുന്നവർക്കേ അങ്ങിനെ തുറന്നു പറയാൻ സാധിക്കൂ.

ഒന്ന് ശരിയാണ് അവസാന രണ്ടു ദിവസത്തെ സ്റ്റേജ് പരിപാടിക്ക് നാട്ടുകലാകാരന്മാരെ മാത്രം സംഘടിപ്പിച്ചു കലാപരിപാടികൾ ( Maximum രണ്ട് മണിക്കൂർ) നടത്താൻ ഒരു Additional Wing പ്രൊഗ്രാം കമ്മറ്റിയുടെ കീഴിൽ നേരത്തെ തന്നെയുണ്ടാക്കി പരീക്ഷണം നടത്താമായിരുന്നു. ഒരു ഏകാങ്കവും കൊണ്ട് പട്ലയിലെ ഒരു കലാകാരൻ തേരാപാര നടന്നത് പലവുരു ഇവിടെ അയാൾ തന്നെ ടെക്സ്റ്റിട്ട് നിസ്സഹായതയും അമർഷവും അറിയിച്ചത് മുന്നിൽ വെക്കുമ്പോൾ, അത്ര വലിയ പ്രതീക്ഷക്കും വകയില്ലെന്നാണ് തോന്നുന്നത്. പിന്നെ, വാട്സപ്പിൽ മിമിക്രിയും സൂപർ ഡയലോഗും പ്രസംഗവും പാട്ടും നടത്തുന്നത് പോലെ അത്ര എളുപ്പമല്ലല്ലോ ഒരു വലിയ സ്റ്റേജിൽ കലാപരിപാടികൾ നടത്തുക എന്നത്. ഇതിന് നന്നായി മെനക്കെടണം. സമയം കണ്ടെത്തണം. ഉറക്കം നീട്ടിവെക്കണം. ഇതിനിടയിലെ വിരുന്നും വിസ്താരവും ഒഴിവാക്കണം.  വിട്ടുവീഴ്ച വേണം. മറ്റു കലാകാരന്മാരെ ഉൾക്കൊള്ളണം. നല്ല നിർദ്ദേശങ്ങൾ കേൾക്കാൻ തയ്യാറാകണം. അതിലെ നേതൃത്വത്തെ അംഗീകരിക്കണം. സർവ്വോപരി Prog C യുടെ പ്രതിനിധികളുടെ മുമ്പിൽ ട്രയൽ അവതരിപ്പിച്ചു കാണിക്കാനുള്ള സന്മനസ്സും വേണം.  ഒഎസ്എ ഡേകൾ ഓർമയിൽ തങ്ങി നിൽക്കുന്നത് വെറുതെയെന്ന് നിങ്ങൾ കരുതിയോ ? അതിന്റെ പിന്നിൽ ഒരു പാട് പ്രയത്നങ്ങളുണ്ട്, നടേ എണ്ണിയെണ്ണി പറഞ്ഞ സംഗതികൾ ഒന്നൊഴിയാതെയുമുണ്ട്. ബേക്ക തൊല്ലീറ്റ് ബായ്ക്ക്ട്ന്ന ലാഘവം ഒന്നിനുമില്ലന്നറിയുക, പ്രത്യേകിച്ച് സ്റ്റേജിന പരിപാടികൾക്ക്.

ഇവ വളരെ വ്യക്തമായി ബോധ്യപ്പെടുത്തേണ്ട രൂപത്തിൽ ബോധ്യപ്പെടുത്തി  പട്ലയിലെ കലയോട് താത്പര്യമുളളവരെ  ട്രാക്കിൽ കൊണ്ടുവരാൻ ഒരു ശ്രമം Prog C നേതൃത്വം ചെയ്തിരുന്നെങ്കിൽ എന്ന് ഇപ്പോൾ ആശിക്കുന്നു. ഇനിയും ചെയ്യാം, കല നിത്യവസന്തമാണല്ലോ

........... (8)........

Passive Sub C കൾ :

അധികമായാൽ അമൃതും വിഷമാണല്ലോ. ഒരു ചന്തത്തിന് കുറച്ച്  Passive Sub C കൾക്ക് രൂപം നൽകിയിരുന്നു. Passive എന്ന് വെച്ചാൽ ഡക്കറേഷനില്ലാതെ പറയാം -  ഉറക്കം തൂങ്ങി എന്ന് തന്നെ. Active ന് വിപരീതം. പ്രവർത്തിക്കണ്ട എന്ന് കരുതിയല്ല അവ ഉണ്ടാക്കിയത്. പ്രവർത്തിച്ചാൽ പൊലിമക്കതൊരു ബോണസ്. ഇല്ലെങ്കിലോ പൊലിമക്കൊട്ടു നഷ്ടവുമില്ല, കോട്ടവുമില്ല.

ചന്തം എന്ന് വെച്ചാൽ ഇങ്ങനെയാണ്. അതായത്, പുറത്തുള്ളവർ കാണുമ്പോൾ - ആഹ ഹഹാ, കൊള്ളാലോ. എന്തൊക്കെ ഐറ്റംസ് സബ് കമ്മറ്റികൾ. സാധാരണ ആഘോഷക്കമ്മിറ്റിയിൽ കാണുന്ന സ്ഥിരം ബറ്റുംത്തെളി - ചമ്മന്തി കമ്മറ്റികളല്ല പൊലിമ കമ്മറ്റിയിൽ. കുറച്ചൂടെ വെറൈറ്റീസുണ്ട്. പുറത്ത് ജോലിക്കാർക്കും ഏർപ്പാടുകാർക്കും അതൊക്കെ കാണുമ്പോൾ ഒരു സന്തോഷം. പത്രക്കാരാകട്ടെ ന്യൂസ് വലിച്ചു നീട്ടി കൊടുക്കുകയും ചെയ്യും. ഇതാണത്തരം അപ്പത്തരങ്ങളുള്ള സബ് - സികൾ കൊണ്ട് കാര്യം, ഗുണം, ഉപകാരം.

ഇനി അഥവാ ഈ റിസർവ്ഡ് Sub C കൾ ഇറങ്ങി പ്രവർത്തിച്ചാലോ ? നെയ്യപ്പം ചുട്ട സുഖവും കാര്യവും. ഉഷാർ, കുശാൽ. കുസാൽ കി മുൻ തിരി.

നമ്മുടെ പൊലിമയിൽ  ഉ. തൂ. സബ്സികളുടെ എണ്ണം കുറച്ചു കൂടിപ്പോയി. അതാകട്ടെ മറ്റു പ്രവർത്തിക്കുന്ന സബ്സികളുടെ പണി മന്ദഗതിയിലാക്കി.  കോഴി വസന്ത പോലെ ഒന്നിൽ നിന്നും മറ്റൊന്നിലേക്കത് പകരാനിടയാവുകയും ചെയ്തു. "ഓറൻങ്ങ്ന്ന്ല്ലാലോ, പിന്നെ ഞമ്മൊ അൻങ്ങേണ്ടെ ക്വാക്കെന്തേ " എന്ന കുഴിമടിസിദ്ധാന്തമത് കാരണം work out ആകാൻ ചിലയിടങ്ങളിൽ വഴി വെച്ചു.

ശരിക്കും പൊലിമക്ക് ക്വാക്കിന്റെ (അത്യാവശ്യത്തിന്റെ )  Sub C കൾ മാത്രം മതിയായിരുന്നു സംഗതി നടന്നു കിട്ടാൻ. അഡീഷണൽ ഉത്തരവാദിത്വങ്ങൾ ഇവർക്ക് പിന്നീട് വീതിച്ചു കൊടുത്താൽ മാത്രം  മതിയായിരുന്നു.

അതേ സമയം ചില Passive  Sub C കൾ ഉണർന്നു പ്രവർത്തിച്ചതും വിസ്മരിക്കുന്നില്ല. ബിസ്- പൊലിമ, അത്തർ-പൊലിമ തുടങ്ങിയ സെഷനുകൾ വളരെ മനോഹരമായി പൂമുഖത്ത് നടന്നത് ഓർക്കുമല്ലോ. ഷൈൻ ചെയ്യുമെന്ന് പ്രതീക്ഷിച്ച സെഷനുകളൊട്ടു ചില Sub C കളുടെ ഉറക്കം തൂങ്ങലിൽ നടന്നുമില്ല.  ചില Passive Sub C കളാകട്ടെ ഹയാത്തിലുണ്ട് എന്നെങ്കിലും അറിയിക്കാൻ  കിടന്നിടത്ത് നിന്ന് Just ഒന്ന് എണീറ്റ് നോക്കിയ സന്ദർഭം വരെ ഉണ്ടായില്ല എന്നതായിരുന്നു രസകരവും ഖേദകരവും.

അപര്യപ്തതകൾ ചൂണ്ടികാണിക്കുകയാണ് ഈ തുടർ പംക്തിയിലെ ഉദ്ദേശമെന്നത് കൊണ്ട് മറ്റു വശങ്ങളിലേക്ക് ഇപ്പോേൾ കടക്കുന്നില്ല.

........... (9)........

കായികപ്പോരായ്മകൾ :
1980 കളിലും ഒ എസ് എ യിൽ പ്രശ്നങ്ങൾ തലപൊക്കിയത് കളി (തമാശ) തന്നെ. നല്ല രീതിയിൽ സാമുഹിക സേവനം ചെയ്തിരുന്ന ഒ എസ് എ യിൽ എപ്പോഴും തലവേദന വാർഷികാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന കായിക ഇനങ്ങളാണ്. ചിലപ്പോൾ സംഘാടകർ തന്നെ അതിൽ പരിസരവും പണിയെടുത്തതും മറന്നു വില്ലൻ റോളിലുണ്ടാവും. ഒരു വർഷം കായിക ഇനങ്ങളും OSA വാർഷികാഘോഷവും വേണ്ടാന്ന് വെച്ചത്  ഹൗസ് തിരിച്ചുള്ള ക്രിക്കറ്റ് കളിക്കിടെ അമ്പയറെടുത്ത തീരുമാനത്തിൽ ഔട്ടായ കളിക്കാരൻ സകലം മറന്നിടപെട്ടത് മൂലമാണ്.

അന്നൊക്കെ പഞ്ചായത്ത് ഉത്സവങ്ങൾ നടക്കുമ്പോൾ ഏത് വാർഡിലാണോ ചില കളികൾക്ക് മുൻതൂക്കം നൽകുക അവിടെയാണ് ആ കളിക്ക് വേദിയാവുക. വേദിയാവുക എന്ന് വെച്ചാൽ ഉർഡലും പുഡിയും ആവുക എന്നർഥം. കബഡി കൂടൽ, ഉളിയത്തട്ക്ക പാടത്തും, വോളി പട്ല, ചൂരി ഭാഗത്തും ക്രിക്കറ്റ് മായിപ്പാടിയിലും നടക്കും. ഒരു തല്ലുണ്ടാകാൻ എല്ലായിടത്തും ഒരു അൽസാ (അലമ്പു) ടീമുമുണ്ടാകും. ആദ്യം അടി റഫറി / അമ്പയർക്കായിരിക്കും. (ഇവിടെ ഒരു വട്ടം വോളിറഫറിയെ കസേരയും സ്റ്റൂളുമടക്കമാണ് വലിച്ചു താഴെയിട്ടാണ് പെരുമാറിക്കളഞ്ഞത്.) എല്ലാം സ്പാർട്സ്മാൻ സ്പിരിറ്റിലെടുക്കണമെന്ന് പറഞ്ഞു അന്നും കളി തീരുമ്പോൾ ആ സൗ(100) മനസ്യർ പൊരുത്തപ്പെടീച്ചു കളം വിടുമായിരുന്നു.

2017 ൽ കുറച്ചെങ്കിലും മാറ്റമുണ്ടാകുമെന്ന് കരുതണമല്ലോ. കളി TV യിൽ മാത്രമല്ല, നേരിട്ടു പോയിക്കണ്ടും പ്രൊഫഷണൽ ടച്ചോടെ സംഘടിപ്പിച്ചും പരിചയിച്ച മുഖങ്ങൾ പട്ലയിൽ ധാരാളമുണ്ടായിരുന്നു താനും. അത്പോലെ  നല്ല ഇരുത്തം വന്ന Sub C സഹായിക്കുവാനും.

പക്ഷെ ധാരണ തെറ്റി. എന്നിട്ടോ ?  സംഗതി ബട്ടട്ടെയായി. കളി പിടുത്തം വിട്ടു. അൽസെന്റെ കളിയോട് കളി. ആദീപൂതീലെക്ക് വേണ്ടി മാത്രം ആർപ്പു വിളി. പോയിന്റ് വീതിച്ചു കൊടുക്കാൻ ആളുകളെ ഏർപ്പാടാക്കേണ്ടി വന്നു. ഇടക്ക്  ഏതെങ്കിലും  പാമ്പുകളിയോ കട്ടക്കളിയോ ചതുരംഗമോ ബാഡ്മിന്റണോ നേരെ ചൊവ്വെ  വലിയ പരിക്കില്ലാതെ തീർന്നാൽ മാത്രം  അങ്ങിനെ വല്ലപ്പോഴും ത്വഹൂറായ പോയൻറ് കിട്ടുമെന്ന് മാത്രം.

പണ്ടൊക്കെ ഒ എസ് എ ഗെയിംസിൽ  എത്ര കുൽമാലുണ്ടായാലും സ്പാർട്സ് ഡേ ഒരു വിധം പരിക്കും പരാതിയുമില്ലാതെ തിരുമായിരുന്നു.   പൊലിമയിൽ ഉണ്ടായിരുന്ന  14 ഐറ്റം സ്പോർടിസിലും പദ്നെട്ടൂറി അൽസാക്കി. പ്രായം നോക്കാൻ പാസ്പോർട്ടെത്തിയിട്ടും ആധാർ കാർഡെന്ന ആവശ്യം വരെ മറുടിമുകൾ ഉന്നയിച്ചു കളഞ്ഞു. ജില്ലാ സ്കൂൾ സ്പോർട്സ് ഡേ നിയന്ത്രിച്ച കായികാധ്യാപകർ പ്രശ്നം തീർക്കാൻ  മതിയാകാതെ വന്നു. For the God Sake, പട്ച്ചോൻ കാത്തു - വീതം വെപ്പ് അവിടെയുമൊരാശ്വാസമായി !

ഒരു ബഹളമില്ലാത്ത എന്നാൽ തികച്ചും നാട്ടിൻപുറത്തെ  നിഷ്ക്കളങ്കതയോടെ ആർപ്പുവിളിയോടെ, മൈക്കും പെട്ടിപ്പാട്ടുമായി, തൂങ്ങുന്ന മൈസൂറൻ കുലയുടെ മണത്തിൽ, പുല്ല് എഞ്ചോയ് ചെയ്ത, വളരെ നല്ല നിലയിൽ തീർന്ന ഗെയിംസ് വേറെ  ഉണ്ടായിരുന്നു - പഞ്ചഗുസ്തി, ചാക്കിൽ ചാട്ടം, പേക്രോത്തുള്ളൽ. പിന്നെ മൗനം മജ തിർത്ത ചെസ്, കട്ട, പുള്ളിക്കുത്ത് മത്സരങ്ങൾ. അതിന്റെ കൂടെ അപ്പച്ചെണ്ട്, ഗോരി, പല്ലിക്കുത്ത്, കുട്ടിംദാണെ, കുണ്ടക്കാലാദി ഉൾപ്പെടുത്തി ഇനിയുള്ള പൊലിമയിൽ ഗെയിംസിനങ്ങൾ നാടനിലൊതുക്കിയിരുന്നെങ്കിലെന്ന് .....!

കളി കർളിലെടുക്കാതെ സ്പോർട്സ്മാൻ സ്പിരിറ്റിൽ തീർക്കാൻ പറ്റുമെന്ന  ചങ്കിൽ തറച്ച നിയ്യത്ത് കളി തുടങ്ങുമ്പോൾ മാത്രമല്ല അത് സലാം വീട്ടും വരെ ഉണ്ടെങ്കിലേ കാര്യമുള്ളൂ. വെടിക്കെട്ട് കാണാനെങ്കിലും Sports & Games ഇനങ്ങൾ നിലനിൽക്കണ്ടേ?  അതിലെ വിജയികളാണല്ലോ പൊലിമാക്കതിന കത്തിച്ചു തീർക്കുന്നതും പൊലിമയ്ക്ക് വർണ്ണ രാജി ഒരുക്കി സമാപനം കുറിക്കുന്നതും.

അല്ലാതെ സംഘാടകരാരും ഹൗസ് മെമ്പർമാരാകരുത് എന്നൊക്കെ (വി)വാദം പറഞ്ഞാൽ 500 അംഗ സ്വാഗത കമ്മിറ്റിക്കാർ പുറം കാഴ്ചക്കാരും പെയിൻറടിക്കാൻ വന്ന ബംഗാളി - കാമാട്ടി - മധുരവാസികൾ മത്സരിക്കാൻ പേര് കൊടുക്കാനുമായാൽ ബെഡി ആരി പൊട്ടിക്കും ? ബെഡി മേങ്ങാൻ  കോൻ ദേഗാ പൈസ ?

അവസാന ഭാഗം

........... (10)........

വിരാമം :
ഇങ്ങിനെ ഒരുപാടു എഴുതാനുണ്ട്. പത്ത് ദിവസമായില്ലേ വായിക്കാൻ തുടങ്ങിയിട്ട്. 10 ലക്കത്തിലധികം വേണ്ടെന്ന് കരുതി ഈ പോരായ്മപ്പരമ്പര ഇന്നത്തെ കുറിപ്പോടെ  നിർത്തുകയാണ്.

കുറിപ്പുകാരന്റെ പരിമിതി പറഞ്ഞാണ്  ഈ പരമ്പര തുടങ്ങിയത്. അത് പോലെ  മറ്റൊരബദ്ധം  കൂടി  സൂചിപ്പിച്ച്  ഇതിവിടെ ഫുൾ സ്റ്റോപ്പിടുന്നു.

സമാപന സ്വാഗത പ്രസംഗം:
അവസാന ദിവസത്തെ 3 സ്വാഗത പ്രസംഗങ്ങൾ - അതായിരുന്നല്ലോ അവസാന വിവാദം. ജനറൽ കൺവീനർ മൂന്ന് സ്വാഗതം പറയേണ്ടിയിരുന്നില്ല, ബാക്കി രണ്ട് മറ്റുള്ളവർക്ക് പകുത്ത് നൽകാമായിരുന്നു എന്ന്.

അങ്ങിനെ സംഭവിച്ചത് കൊണ്ട് വ്യക്തിപരമായി  കുറച്ചു സൗഹൃദങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. ബലമുള്ള സൗഹൃദങ്ങളിൽ ചിലവയിൽ  കുറച്ചു വിള്ളലുമുണ്ടായി. കണ്ടാൽ വിള്ളലില്ല. എന്നാൽ ഉണ്ടെന്നുള്ളത് പകൽ പോലെ വ്യക്തമാണുതാനും.  അങ്ങനെയങ്ങനെ ചിലത്. ഒപ്പം, കുറിപ്പുകാരന്റെ മേലെ കുറച്ചു സംശയക്കണ്ണുകളും.

ശരിക്കും,  അത്തരം സന്ദർഭങ്ങളിൽ ഏൽപ്പിക്കപ്പെട്ട ഉത്തരവാദിത്വം നിവൃത്തി ചെയ്യുമ്പോൾ, അയാൾ സകല വിമർശന സാധ്യതകളും Apply ചെയ്ത് തൽക്കാലത്തേക്ക് ഒരു സ്വയം വിമർശകനാകണമായിരുന്നു. എന്നിട്ട്  വിവാദമൊഴിവാകാനെങ്കിലും സ്വയമന്നേരം മാറി നിൽക്കുകയും ചെയ്യണമായിരുന്നു.

ഒരേ സെഷനിൽ വരേണ്ട മൂന്ന് അതിഥികൾ മൂന്ന് സമയങ്ങളിൽ വന്നാൽ എന്ത് ചെയ്യുമെന്ന ഒരസാധാരണ ഇഷ്യു ചർച്ചയ്ക്ക് വന്നപ്പോൾ, വൈകുന്നേരത്തെ ആദ്യ സെഷൻ കേമമാക്കുക എന്നായിരുന്നു തീരുമാനം. പിന്നെ, ബാക്കി രണ്ടതിഥികൾ (വരികയാണെങ്കിൽ തന്നെ)  അവരുടെ സൗകര്യത്തിന് വരുന്ന മുറക്ക്, അന്നേരം മെയിൻ സ്റ്റേജിൽ നടക്കുന്ന  പ്രോഗ്രാം തൽക്കാലത്തേക്ക് നിർത്തി വെച്ച് 10 മിനിറ്റ് അതിഥികൾക്കായി വേദി ഒഴിച്ചിടുക. സിംപിൾ ! ഇതാണ് MA മജിദിന്റെ വസതിയിൽ ഏറ്റവും അവസാനം ചേർന്ന യോഗ തീരുമാനം.

ലളിതമായ ചടങ്ങ്. അവർ വരുന്നു. 5 മിനിറ്റ് സംസാരം.  ഏതാനും ചില സമ്മാന ദാനങ്ങൾ നടത്തുന്നു. ഖലാസ്, അതോടെ വേദി ഒഴിയുന്നു. പകുതിക്ക് നിർത്തിയ പ്രോഗ്രാം തുടരുന്നു. സ്വാഗതം ജനറൽ കൺവീനർ, അധ്യക്ഷൻ ചെയർമാനും.

അതിഥികൾ വരുമ്പോൾ വേദിയിൽ നാട്ടിലെ പൗരപ്രമുഖരെയും മുതിർന്നവരെയും സംഘാടക നേതൃത്വത്തിലുള്ളവരെയും ഇരുത്തണമെന്നത് പിന്നിടുണ്ടായ ആലോചനയാണ്. നേരത്തെയുള്ള തിരുമാനത്തിലിതില്ല.

ഒരു ആദരവ്. വേദിക്ക് ഒരു മിണിമിണി. ചെംട്ടച്ചേല്. ഒരുഒരു കളർഫുൾനെസ്സ്,  അതാകാം അപ്പോഴാ വൈകിയ പുതുസു ആലോചനക്ക് പിന്നിലുണ്ടായിരുന്നത്. അവരിലാരും സംസാരിക്കുന്നില്ല. അതിനായി പ്രത്യേക സമയ നഷ്ടമില്ല. ഏറിയാൽ ക്യാമറ മിന്നും.

(ക്യാമറയുടെ കാര്യം പറഞ്ഞപ്പോൾ കൂട്ടത്തിൽ ഒരു വീഴ്ചയായി പിന്നീട് തോന്നിയത് സൂചിപ്പിക്കട്ടെ. പൊലിമ ഒപ്പിയെടുക്കാൻ പ്രൊഫഷനൽ സ്റ്റിൽ ഫോട്ടോഗ്രാഫറെയോ വീഡിയോ ഗ്രാഫറെയോ വെക്കണമെന്ന ചിലരുടെ നിർദ്ദേശം സാമ്പത്തിക അധികച്ചിലവ് എന്ന ഗണത്തിൽ ഉൾപ്പെടുത്തി ഒഴിവാക്കിയത് ശരിയായില്ലെന്ന് ഇപ്പോൾ തോന്നുന്നു. ആയിരക്കണക്കിന് ഫോട്ടോകളും നൂറുകണക്കിന് വീഡിയോസും പൊലിമ FB പേജിൽ ഉണ്ടെങ്കിലും ഇതിന്റെ പ്രത്യേകത ഒന്നു വേറെത്തന്നെയാണ് )

ആദ്യ രണ്ട് സെഷനിലും സ്വാഗതം പറഞ്ഞത് ജ: കൺ, അധ്യക്ഷൻ പൊലിമ ചെയർമാനും. മൂന്നാം സെഷനിൽ മന്ത്രിയെത്തി ദേ, വേദിയിൽ  വന്നിരിക്കുന്നു.  അധ്യക്ഷ സ്ഥാനത്തേക്ക് വാർഡ് മെമ്പറെ ക്ഷണിക്കാൻ അന്നേരം ചെയർമാൻ,  ജ: കൺവീനർക്ക്  നിർദ്ദേശവും നൽകി. ഇനിയഥവാ അവിടെ ചെയർമാൻ മണത്ത അപകടം ജ: കൺ കൂടി മണത്തിരുന്നെങ്കിൽ തന്നെ സ്വാഗത പ്രസംഗ തീരുമാനം മാറ്റാൻ സമയമുണ്ടാകില്ലായിരുന്നു. കാരണം,  സ്വാഗതത്തിന് ഒരാളെ  തപ്പണം, ആൾ കയ്യാപുറമുണ്ടാകണം. അയാൾക്ക് തയ്യാറെടുക്കാൻ സമയവും വേണം. അതസാധ്യം. പക്ഷെ,  അതേസമയം "ചെയർമാൻ സ്വാഗതം പറയട്ടെ" എന്നൊരാശയം  ആ ചെറിയ സമയത്ത്, അപ്പോൾ  രണ്ടു പേരുടെയും   ബുദ്ധിയിലെത്താത്തതാണ് കുരുക്കായത്. അങ്ങനെയായിരുന്നെങ്കിൽ ഈ സംസാരം തന്നെ ഉണ്ടാകില്ലായിരുന്നു.

പക്ഷെ, നേരത്തെ തന്നെ  ഈ വിഷയം ചർച്ചക്കെടുക്കാനോ, അന്നേ ദിവസം സെഷനുകൾ നടന്നു കൊണ്ടിരിക്കെ ഇടക്കിടക്ക് കൂടിയിരുന്ന അവലോകന സിറ്റിംഗിൽ ചൂണ്ടി കാണിക്കാനോ  ജ:കൺവീനർക്കടക്കം സാധിക്കാതെ പോയതാണ് പോരായ്മ.

ഇത്തരം മൈന്യൂട്ട് വിഷയം വരെ ചില നേരങ്ങളിൽ വളരെ പ്രധാനമാണെന്നത് ജീവിതത്തിൽ ലഭിക്കുന്ന വലിയ പാഠങ്ങളിൽ ഒന്നാണ്.

ലേഖന പരമ്പരയുടെ ഉദ്ദേശം:
അപര്യാപ്തതകൾ ചൂണ്ടി കാണിച്ച് കൊണ്ടുള്ള ഇങ്ങനെയൊരു ലേഖന പരമ്പരയുടെ ഉദ്ദേശം എന്താണെന്ന ചോദ്യം സ്വാഭാവികമായും ഉണ്ടാകും.   പോരായ്മകൾ ഇല്ലാഞ്ഞിട്ടല്ല, പറയാൻ അറിയാഞ്ഞിട്ടുമല്ല പൊലിമപ്പിറ്റേന്ന് പൊതുവിടങ്ങളിലവ പറയാത്തത്. അന്നങ്ങിനെ സ്ഥലകാലബോധമില്ലാതെ    പറയുമ്പോൾ, പൊലിമ നഷ്ടപ്പെടുന്നത് ഒരു നാട്ടാഘോഷത്തിന്റെ മാത്രമല്ല, ഒരു നാടിന്റേതുമല്ല, അതോടൊപ്പം  പൊലിമക്ക് പിന്നിൽ ഊണും ഉറക്കും നഷ്ടപ്പെട്ട് പ്രവർത്തിച്ച ഒരു പാട് സുമനസ്സുകളുടെ ആത്മാർഥതയുടെയും പ്രയത്നത്തിന്റെയും പൊലിമ കൂടിയാണ്. 

പൊലിമപ്പന്തലഴിക്കും മുമ്പുള്ള അത്തരം പയ്യാരം പറച്ചിലുകൾ
'തീയിനാർ ചുട്ട പുണ്ണ് ഉള്ളാറും; ആറാതേ നാവിനാർ ചുട്ട വടു '
(അഗ്നിയിൽ പൊള്ളിയ പുണ്ണിന്റെ ഉള്ള് കരിഞ്ഞേക്കും, പക്ഷേ നാവിനാൽ തീർത്ത പുണ്ണുണങ്ങാതെ കിടക്കുകതന്നെ ചെയ്യും)   എന്ന തിരുക്കുറലിലെ ഈരടികൾ ഓർക്കുന്നോ, ആ വരികൾ  അറം പറ്റിയേക്കുമെന്ന ആശങ്ക എനിക്കും എന്റെ കൂടെ പ്രവർത്തിച്ചവർക്കുമുണ്ടായിരുന്നു.

ഇപ്പോൾ ചെയ്യുന്നത് പക്ഷെ, ഒരു വർഷം കഴിഞ്ഞുള്ള തിരിഞ്ഞു നോക്കലാണ്. മനസ്സുകൾ ഒരു വർഷം പാകമായി. കേൾക്കാൻ എല്ലാ ചെവികളും ഇങ്ങോട്ടു നീളും. അന്നുത്തരവാദിത്വമുണ്ടായിരുന്നവർ വിമർശന മനോഭാവത്തോടെ തന്നെ തങ്ങൾക്ക് പറ്റിയ വീഴ്ചകളും തങ്ങളുടെ ശ്രദ്ധയിൽ പെട്ട വിഴ്ചകളും സുതാര്യതയോടെ  വിലയിരുത്തുമ്പോൾ സ്വാഭാവികമായും അനുവാചകരും സഹൃദയരും ശ്രദ്ധിക്കും, ഉൾക്കൊള്ളും. ജാഗ്രത കാണിക്കും.

ഈ വീഴ്ചകൾ,  ഏൽപ്പിക്കപ്പെട്ട  ദൗത്യനിർവ്വഹണത്തിനും ലക്ഷ്യപ്രാപ്തിക്കും തടസ്സമാകരുതെന്ന സദുദ്ദേശം ഒന്ന് കൊണ്ട് മാത്രമാണ്   അവയൊക്കെയും ഒരു വശത്തേക്ക്  തൽക്കാലം മാറ്റി വെച്ച് അന്നാ സംഘാടകർ തികഞ്ഞ ഉത്തരവാദിത്വബോധത്തോടെ പൊലിമപ്പെരുക്കവുമായി  മുന്നോട്ട് പോയത്.

സൗഹൃദങ്ങളേ, ഈ പെർഫക്ഷൻ - സമ്പൂർണ്ണത - എന്നൊന്ന് ഭൂലോകത്ത്,  ഇദ്ദുനിയാവിലില്ല കെട്ടോ. കുഞ്ഞബദ്ധങ്ങളും കുഞ്ഞു പരാതികളും കുട്ടിപ്പരിവട്ടങ്ങളുമൊക്കെ തന്നെയാണ് ഒന്നിനെ മറ്റൊന്നിൽ നിന്നും വ്യത്യസ്തമാക്കുന്നതും ആനന്ദദായകമാക്കുന്നതും. അറിയാതെ ചെയ്ത് പോകുന്നതാണബദ്ധമെന്ന് ആർക്കാണറിഞ്ഞുകൂടാത്തത് ?  അതൊരിക്കലുമിനിയുണ്ടാകില്ലെന്ന് വെറുംവാക്കു പറയാമെന്നല്ലാതെ, കാലം സാക്ഷിയാക്കി, ആർക്കുമുറപ്പു നൽകാനാകില്ല, കട്ടായം.

ഐറിഷ് കവി, Oscar Wilde യുടെ വാക്കുകൾ :
Experience is simply the name we give our mistakes.” ലളിതമായി പറഞ്ഞാൽ, നമ്മുടെ അബദ്ധങ്ങൾക്കുള്ള വിളിപ്പേരിനെയാണ് അനുഭവമെന്ന് പറയുന്നത്.
(അവസാനിച്ചു)