Monday 8 October 2018

*നാളെ റിപബ്ലിക് ദിനം:* *പട്ല സ്കൂളിലെ* *ഉഷ ടീച്ചറുടെ "കുട്ടികൾ"* *റിപബ്ലിക് ദിന പരേഡിൽ !* / അസ്ലം മാവില

*നാളെ റിപബ്ലിക് ദിനം:* 
*പട്ല സ്കൂളിലെ*
*ഉഷ ടീച്ചറുടെ "കുട്ടികൾ"*
*റിപബ്ലിക് ദിന പരേഡിൽ !* 
________________

അസ്ലം മാവില
________________

ഇന്ത്യയുടെ 69-ാം റിപബ്ലിക് ദിനം നാളെ. ലോകം മുഴുവനുമുള്ള ഇന്ത്യക്കാർ ആഹ്ലാദത്തോടെ ആഘോഷിക്കുന്ന ദേശീയ ദിനങ്ങളിൽ ഒന്ന്.  വ്യവസ്ഥാപിത ഭരണഘടനയോടെ  ഇന്ത്യ സമ്പൂർണ്ണ ജനാധിപത്യ രാഷ്ട്രമായ ദിവസം!

കാസർകോട് ജില്ലാ ആസ്ഥാനത്ത് നാളെ നടക്കുന്ന റിപബ്ലിക് ദിന പരേഡിൽ വെറും  കാഴ്ചക്കാരായല്ല നമ്മുടെ സ്കൂളിലെ വിദ്യാർഥികൾ പോകുന്നത്, മറിച്ച് അതിന്റെ ഭാഗമാകാനാണ്.

പട്ല ഗവ. സ്കൂളിലെ സ്കൗട്ട്സ് & ഗൈഡ്സിലെ 62 ചുണകുട്ടികളാണ് മന്ത്രിയടക്കമുള്ള ജനപ്രതിനിധികളും ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാരും സംബന്ധിക്കുന്ന വർണാഭമായ പരേഡിൽ പങ്കെടുക്കുന്നത്.  റവന്യു മന്ത്രി ഇ. ചന്ദ്രശേഖരനടക്കം പരേഡിൽ മുഖ്യാതിഥികളായുണ്ട്.

രണ്ട് ടീം ലീഡർസിന് പുറമെ  20 ഫയൽസ് അടങ്ങുന്ന 60 പേരാണ് റിപബ്ലിക് ദിന പരേഡിൽ  പട്ല സ്കൂളിനെ പ്രതിനിധാനം ചെയ്യുന്നത്.31 അംഗ ഗൈഡ്സ് ക്ലസ്റ്റർ ശ്രീവിദ്യ നേതൃത്വം നൽകും.  31 അംഗ സ്കൗട്ട് ടീമിനെ കിരൺ സിജിയും നയിക്കും. വിവിധ പരിപാടികളോടെ നടക്കുന്ന മുൻസിപ്പൽ സ്റ്റേഡിയത്തിൽ കാസർകോട് ജില്ലാ തല റിപബ്ലിക് ദിനാഘോഷം  നാളെ രാവിലെ 8.30-ന്  ആരംഭിക്കും.

ഹെഡ്മിസ്ട്രസ് ഇൻ ചാർജ് പി.ടി. ഉഷ ടീച്ചറുടെ ഗൈഡൻസോട് കൂടിയാണ് പട്ല ഗവ. ഹൈസ്കൂളിൽ  സ്കൗട്ട്സ് & ഗൈഡ്സ് വിംഗ് ഇക്കൊല്ലം മുതൽ  തുടങ്ങിയത്. സ്കൗട്ട് മാസ്റ്റർ ഡോ.അബദ്ൾ വഹാബും ഗൈഡ് ടീച്ചർ രാധാമണിയും ചേർന്ന ഇരുവർ സംഘമാണ് ഈ ഉദ്യമത്തിന് നേതൃത്വം വഹിക്കുന്നത്. നൂറിനടുത്ത്  വിദ്യാർഥികളുണ്ട്.

സ്കൗട്ട്സ് & ഗൈഡ്സിലെ   കാസർകോഡ് ജില്ലാ  ഓർഗനൈസർ  (ഗൈഡ്സ് വിഭാഗം) കൂടിയാണ് ഉഷ ടീച്ചർ. അധ്യാപനത്തിലുപരി  സന്നദ്ധ - സാമുഹിക - സാംസ്കാരിക രംഗങ്ങളിലും നേതൃപരമായ സേവനം അനുഷ്ഠിക്കുന്ന വ്യക്തിത്വമാണ് പി. ടി. ഉഷ ടീച്ചർ. വിവിധ പുരസ്ക്കാരങ്ങളും ഇതിനകം ടീച്ചറെ തേടിയെത്തിയിട്ടുണ്ട്.

"ഇപ്പോൾ  ഗൈഡ്സിലും  സ്കൗട്ടിലുമായി  നമ്മുടെ സ്ക്കൂളിൽ മൊത്തം തൊണ്ണൂറ്റഞ്ച്  കുട്ടികളുണ്ട്.  ഏറ്റവും മികച്ച ടീമാണ്  നമ്മുടെ ലക്ഷ്യം,   സ്കൗട്ട് & ഗൈഡ്സ്  രംഗത്തേക്ക് ഇനിയും കൂടുതൽ കുട്ടികൾ  മുന്നോട്ട് വരണം. സേവന സന്നദ്ധത ,  അച്ചടക്കം, നേതൃപാടവം, രാഷ്ട്ര സേവനം - സ്കൗട്ടിന്റെ ലക്ഷ്യങ്ങളിൽ ചിലത്.   SSLC പരീക്ഷയ്ക്ക്  30 ഗ്രേസ് മാർക്കു വേറെയുമുണ്ട്." ഉഷ ടീച്ചറുടെ വാക്കുകൾ.

വർഷങ്ങൾക്ക് മുമ്പ് ,  പട്ല മുഹമദ് കുഞ്ഞി മാസ്റ്റർക്ക്  സ്കൗട്ടിന്റെ ചുമതല ഉണ്ടായിരുന്നപ്പോൾ അദ്ദേഹത്തിന്റെ ശ്രമഫലമായി  രണ്ട് പ്രാവശ്യം,  ദേശീയ ദിന പരേഡുകളിൽ പട്ലയിലെ സ്കൂളിലെ  സ്കൗട്ട് വിഭാഗം വിദ്യാർഥികൾ പങ്കെടുത്തിട്ടുണ്ട്. അതിന് ശേഷം അങ്ങിനെയൊരു ചരിത്രം കേട്ടിട്ടില്ല.
പട്ല സ്കൂളിൽ നിന്ന് ഇതാദ്യമായാണ് ജില്ലാ ആസ്ഥാനത്ത് നടക്കുന്ന പരേഡിൽ സ്കൗട്ടിലെയും ഗൈഡ്സിലെയും ടീം ഒന്നിച്ച് പങ്കെടുക്കുന്നത്.

ഇന്നലെയും ഇന്നുമായി കാസർകോഡ് മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന മോക്ക് ( പരിശീലന ) പരേഡിൽ പട്ല സ്കൂളിലെ കുട്ടികളും വളരെ ആവേശത്തോടെ പങ്കെടുക്കുന്ന വീഡിയോ ക്ലിപ്പുകൾ ഇന്ന് രാവിലെ മുതൽ സോഷ്യൽ മീഡിയയിൽ സജീവമാണ്.

69-ാം റിപബ്ലിക് ദിനത്തിന്,  ആശംസകൾ,  !
പട്ല സ്കൗട്ട് & ഗൈഡ്സ് വിദ്യാർഥികൾക്ക് അനുമോദനങ്ങൾ!
പട്ല സ്കൂളിലെ ഉഷ ടീച്ചർക്ക്, സ്കൗട്ട് മാസ്റ്റർ ഡോ.അബദ്ൾ വഹാബിന് ഗൈഡ് ടീച്ചർ രാധാമണിക്ക് അഭിനന്ദനങ്ങൾ !

_*In Addition :*_
ഡൽഹിയിൽ നടക്കുന്ന നാളത്തെ റിപബ്ലിക് ദിന പരേഡ് വീക്ഷിക്കാൻ  പത്ത് വിദേശ രാഷ്ട്ര നായകന്മാർ  മുഖ്യാതിഥികളായുണ്ട്.   Thailand, Vietnam, Indonesia, Malaysia, the Philippines, Singapore, Myanmar, Cambodia, Laos and Brunei എന്നീ രാജ്യങ്ങളിലെ ഭരണ കർത്താക്കളാണവർ.  (ഏകദേശം ഒരേ മുഖഛായയുള്ളവരാണ് ഈ പത്തു രാഷ്ട്രങ്ങളിലെ 95 % പേരും)

_________________🌱

No comments:

Post a Comment