Saturday, 23 September 2017

സാക്ഷരതാ ഓർമ്മകൾ (3) /അസ്ലം മാവില

സാക്ഷരതാ ഓർമ്മകൾ (3)

അസ്ലം മാവില

(നോട്ട്: സാക്ഷരതാ ഓർമ്മകൾ  മൂന്ന് ലക്കങ്ങളിൽ ഒതുക്കാനായിരുന്നു എന്റെ നേരത്തെയുള്ള ഉദ്ദേശം. കുറച്ച് കൂടി ലക്കങ്ങൾ വേണമെന്ന് നിലവിലെ സാഹചര്യങ്ങൾ എന്നോട് പറയുന്നു, അത് കൊണ്ട് തുടർ ആഴ്ചകളിലും വായിക്കാം. )

സാക്ഷരതാ ക്യാമ്പയിനിൽ, മാസ്റ്റർ ട്രൈനി എന്ന നിലയിൽ, എന്റെ ഉത്തരവാദിത്വമേഖല പട്ലയാണ്, ഇടയ്ക്കൊന്ന്  കൊല്ല്യ ഭാഗത്ത് കണ്ണെത്തണം.

ട്രൈനീസായി നമ്മുടെ വാർഡിൽ നിന്ന് കുറച്ച് ചെറുപ്പക്കാർ മുന്നോട്ട് വന്നു. എം. കെ. ഹാരിസ്, ടി.എച്ച്. മുഹമ്മദ്, ബക്കർ മാഷ് തുടങ്ങിയ  അഞ്ചാറു പേർ. കുറച്ച് പെൺകുട്ടികളും ഉണ്ടായിരുന്നു. ( പേരുകൾ ഓർമ്മപ്പെടുത്തുന്നതനുസരിച്ച് ഞാൻ ബ്ലോഗിൽ അപ്ഡേറ്റ് ചെയ്യും).  നമ്മുടെ സ്കൂളിലെ അന്നുണ്ടായിരുന്ന ഒരു  അധ്യാപകനും ഈ ക്യാമ്പയിന് മുന്നിട്ടിറങ്ങിയില്ലെന്ന് മാത്രമല്ല; തിരിഞ്ഞു പോലും നോക്കിയില്ല.

അന്ന് പട്ല പൂർവ്വ വിദ്യാർഥി സംഘടന പ്രവർത്തന രംഗത്ത് വളരെ സജീവമായിരുന്ന കാലമായിരുന്നു.  ഈ വിഷയത്തിൽ ഒ.എസ്.എ നല്ല പിന്തുണ നൽകി. അന്നത്തെ ക്ലബുകളും പിന്തുണയുമായി മുന്നോട്ട് വന്നു.

അപ്രതീക്ഷിതമായ സപ്പോർട്ട് ലഭിച്ചത് അന്നത്തെ ചെറുകിട കടക്കാരിൽ നിന്നായിരുന്നു.  കാരണം നിരക്ഷരരെ കണ്ടെത്തിയാൽ പിന്നെ അവർക്ക് പഠനസൗകര്യമൊരുക്കുവാൻ ആദ്യം വേണ്ടത് പാഠശാലയായിരുന്നു.  

ഒ എസ് എ ഭാരവാഹികൾ സ്കൂൾ അധികൃതരുമായി സംസാരിച്ചു.  അങ്ങിനെ വൈകുന്നേരങ്ങളിൽ സ്കൂൾ മുറികൾ തുറക്കാൻ ധാരണയായി.  അന്ന് ഡേവിഡ് എന്ന പ്യൂണായിരുന്നു സ്കൂൾ വാതിലുകൾ തുറന്ന് തരിക. ഡേവിഡിനോട് മാത്രം സ്നേഹവും ആദരവും തോന്നിയ ദിനങ്ങൾ.  (ഡെവീഡിയൻ തമാശകൾ ഒരുപാടുണ്ട്,  അത് ഇവിടെ പരാമർശിക്കുവാൻ പരിമിതികളുണ്ട്).

സാക്ഷരതാ ക്ലാസ്സിൽ, സ്കൂളിൽ, നമ്മുടെ "വിദ്യാർഥികളെ " എത്തിക്കുക എന്നത് അതിസാഹസമായിരുന്നു. മമ്മിഞ്ഞി വന്നാൽ അന്തിഞ്ഞി   ഉണ്ടാകില്ല,അന്തിഞ്ഞിയെ
കണ്ടില്ലെങ്കിൽ അദ്ദിഞ്ഞി സ്ഥലം വിടും. ചുരുക്കിപ്പറഞ്ഞാൽ ആർക്കും അന്തിമോന്തിക്കുള്ള "സാലന്റെ അട്ക്കത്തേക്കുള്ള" പോക്ക് അത്ര തൃപ്തിയായിട്ടില്ല. ചിലർക്ക് തീരെ തൃപ്തിയുമല്ല.

അതിലും വലിയ വിഷയം  അക്ഷരം അറിയുന്ന ചിലരുടെ കുത്തു വെച്ചുള്ള നോട്ടവും കമന്റ്സുമായിരുന്നു. പ്രോത്സാഹിപ്പിക്കുക എന്നത് അന്നും ഇന്നും ഒരു വിഷയമാണല്ലോ.  കളിയാക്കുക, കുറ്റങ്ങൾ കണ്ടെത്തി ചൊറിഞ്ഞു കൊണ്ടിരിക്കുക എന്നത്  എല്ലാ കാലത്തും എല്ലാ സമൂഹവും അഭിമുഖീകരിച്ചിരുന്നു. ചിലർക്ക് ഈ മോശം സ്വഭാവം തായ്വഴിയായും മറ്റു ചിലർക്ക് കൂട്ട്കെട്ടിൽ നിന്നും ലഭിക്കുന്നതാണെന്ന് എല്ലാവർക്കുമറിയാം. "എനിക്കംഗീകരിക്കാൻ മനസ്സില്ലെ"ന്നിടത്താണ് ഈ പൊയത്താക്കാരുടെ വരണ്ട് വക്രിച്ച കുഞ്ഞു ലോകം കിടക്കുന്നത്!

പരിഹസിക്കുകയും അത് വഴി പിന്തിരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്തി അവർക്ക് ഡോസ് കൊടുക്കുക എന്നത് സി.എച്ച്. സ്വയം ഏറ്റെടുത്തു. (അന്നും ഇന്നും CH ഈ വിഷയത്തിൽ അഗ്രഗണ്യനാണ്, അത് കൊണ്ട് അനഭിമതനുമാകുകയും ചെയ്യും).

കുത്തുവാക്കുകളടങ്ങിയിട്ടും വിദ്യാർഥികൾ വരുന്നതിൽ പിന്നെയും  മടി കാണിച്ചപ്പോൾ, "പൊര്ക്കാര്ത്തി"യോ ബന്ധുക്കളോ ആണ് അടുത്തതായി തലപൊക്കിയ "പ്രധാനവില്ലിഞ്ഞമാരെന്ന്" ഞങ്ങൾക്ക് വളരെ വൈകിയാണ് മനസ്സിലായത്.  അവരെ ഒതുക്കാൻ ഞങ്ങൾ കണ്ടെത്തിയ കുരുട്ടു പരിപാടിയാണ് , അക്ഷരം പഠിക്കാത്തവരുടെ പേരുകൾ റേഷൻ കാർഡിൽ നിന്ന് വെട്ടാനും, ആ കാർഡിൽ ബാക്കിയുള്ളവർക്ക്  അരി - പഞ്ചസാര -മണ്ണെണ്ണയുടെ അളവ് കുറക്കാനും പദ്ധതിയുണ്ടെന്ന ലുങ്കി ന്യൂസ്. അത് ഫലിച്ചു തുടങ്ങിയതോടെ  ആ തലവേദനയും മാറിമാറി വന്നുകൊണ്ടിരുന്നു.

ഈ വിഷയങ്ങൾ നിരന്തരം മാസ്റ്റർ ട്രൈനീസ് മീറ്റിലും ദ്വൈവാര മോണിറ്ററിംഗ് യോഗങ്ങളിലും ചർച്ചയ്ക്ക് വന്നുകൊണ്ടിരുന്നു. പലയിടങ്ങളിലും ഇതൊക്കെ തന്നെയായിരുന്നു പൊതുവായ വെല്ലുവിളികളും.  "റേഷൻ കാർഡ് പേര് വെട്ടൽ " തിയറി മറ്റു വാർഡുകളിലും വിജയകരമായി പരീക്ഷിക്കുവാൻ മാസ്റ്റർ ട്രൈയിനിമാരും ഇൻസ്ട്രക്റ്റർമാരും സംയുക്ത ധാരണയായി.

നിൽക്കക്കള്ളിയില്ലാതായപ്പോൾ ചിലർ ഉറപ്പ് പറഞ്ഞു - വേറെ എവിടെയും വരാം,  സ്കൂളിലേക്കില്ല. അവിടെയായിരുന്നു, നമ്മുടെ നാട്ടിലെ ചെറുകിട കടക്കാർ കാണിച്ച വലിയ മനസ്സ് ഇവിടെ എടുത്ത് പറയാൻ ഞാൻ ഉദ്ദേശിന്നത്.

ഞങ്ങൾ കുറച്ച് പേർ ഓരോ കടക്കാരെയും സമീപിച്ചു.  ബിസിനസ്സ് ഹൗർസ് കഴിഞ്ഞാൽ രാത്രി 10 -15 മിനിറ്റ് ഈ കടയുടെ ഒരു ഒഴിഞ്ഞമൂല സാക്ഷരതാ ക്ലാസ്സിന് ഒഴിഞ്ഞ് തരണമെന്ന ആവശ്യം അവരോട് മുന്നോട്ട് വെച്ചു. വലിയ പ്രതീക്ഷയില്ലായിരുന്നു.  പക്ഷെ, കടക്കാരുടെ പ്രതികരണം ഞങ്ങളെ വളരെ ചെറുതാക്കി. "ഞങ്ങളുടെ കട അതിനായി എപ്പോഴും നിങ്ങൾക്ക് ഉപയോഗിക്കാം" എന്ന നല്ല വാക്കുകൾ
അവരെ ഏറ്റവും വലിയ അനൗപചാരിക - വിദ്യാഭ്യാസ പ്രവർത്തകരുടെ മുൻനിരയിലെത്തിച്ചു.
TH അബ്ദുൽ റഹിമാൻ, കുന്നിൽ അമ്പാച്ച, ഇല്യാസിന്റെ ഉപ്പ അദ്ലൻച്ച, കൊല്യയിൽ മുഹമ്മദ്ക്ക തുടങ്ങിയവരെ ഒരിക്കലും മറക്കാൻ പറ്റില്ല. അവരുടെ കടത്തിണ്ണകളും കടമുറികളുടെ ഒറ്റമൂലകളുമായിരുന്നു പിന്നിട് ഞങ്ങളുടെ പാഠ്യലയം.

(തുടരും)    

വക്രദൃഷ്ടി /അസീസ്‌ പട്ള

*വക്രദൃഷ്ടി*

*അസീസ്‌ പട്ള*

2013-ല്‍ ഹയര്‍ സെക്കണ്ടറിഡയരക്ടര്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍റെ ഓഫീസില്‍ കയറി കരിയോയിലഭിഷേകം ചെയ്ത എട്ടു കെ.എസ്.യു. ഇഞ്ചിനീറിംഗ് വിദ്യാര്‍ത്ഥികള്‍ ജാമ്യത്തിലിറങ്ങി പഠനം പൂര്‍ത്തിയാക്കിയെങ്കിലും ജോലി തരപ്പെടുത്താന്‍ വിഘാതമായ കേസ് പിന്‍വലിക്കാന്‍   കുട്ടികളും മാതാപിതാക്കളും, ബന്ധുക്കളുമടക്കം ഒന്നിച്ചു കെഞ്ചിയപ്പോള്‍, ചെയ്തത് തെറ്റാണെന്ന് തോന്നുന്നുന്നെങ്കില്‍ സാമുഹികസേവനത്തിലൂടെ മാനസാന്തരപ്പെട്ടു വരണമെന്ന ഉപായം ശിരസ്സാവഹിച്ചു  ആതുരാലയങ്ങളിലും അനാഥാലയങ്ങളിലും ആത്മാര്‍ത്ഥ സേവനം നടത്തിയ ഉദ്യോഗാര്‍ത്ഥികളെ    നല്ലനടപ്പിനു വിധേയമാക്കി മാപ്പു നല്‍കിയ, തെറ്റുകളെ സമൂഹനന്മയായി പരിവര്‍ത്തിപ്പിച്ച മഹാമനസ്കനായ കേശവേന്ദ്ര കുമാര്‍ (ഐ.എ.എസ്) സാറിനു നിറഞ്ഞ മനസിന്‍റെ പൂച്ചെണ്ടുകളര്‍പ്പിച്ചു ഇന്നത്തെ വക്രദൃഷ്ടി യിലേക്ക് എല്ലാ മാന്യ വായനക്കാര്‍ക്കും സ്വാഗതം.

മര്‍ഹൂം ഇ. അഹമദ് സാഹിബിന്‍റെ മരണപ്രശസ്തി കണ്ട് അന്തം വിട്ട  കുഞ്ഞാപ്പ അന്ന് തീരുമാനിച്ചതാ.. ദേശീയ തലത്തില്‍ പ്രവര്‍ത്തിച്ചാലേ നാലാള റിയൂ.. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കന്നി വോട്ടു ചെയ്യാന്‍ കിട്ടിയ അവസരം പാഴായതിന്‍റെ ചമ്മല്‍ ഇനിയും മാറിയിട്ടില്ല., ഇതിനൊക്കെ സ്വന്തം കാര്യം ഒഴിഞ്ഞു  സമയം വേണ്ടേ...പുറമേയുള്ളവര്‍ക്ക് അതുമിതും പറയാം..
വേങ്ങര ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ അമര്‍ഷംപൂണ്ട വിമതര്‍ ചുവപ്പുകൊടി പറപ്പിക്കുമോയെന്നും കാത്തിരുന്നു കാണാം.

പാര്‍ലിമെന്ടിലും, നിയമസഭയിലും സ്ത്രീകള്‍ക്ക് മുപ്പതു ശതമാനം സംവരണം വേണമെന്ന ആവശ്യത്തിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്, ഫസിഷത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം കുറവാണെന്ന് തെറ്റിദ്ധരിച്ച സോണിയാജി മോഡിജിയെ ഇരിക്കപ്പൊറുതിയില്ലാതാക്കിയിരിക്കുന്നു., നിയമം പാസ്സായാല്‍ കാവിക്കിളികളെക്കൊണ്ട് സകലര്‍ക്കും മൃത്യുഞ്ജയ ഹോമം നടത്തിപ്പിക്കുമോ ആവോ..

ബി.ജെ.പി.യുടെ കക്കുസ് അംബാസഡര്‍ കണ്ണന്‍റെ പ്രസ്താവനയെ കേന്ദ്ര മണി മന്ത്രി പിന്തുണച്ചത്‌ വിവാദമായി,  തള്ള് മന്ത്രിക്ക് സമ്മാനിച്ച കെ.എസ്.യു. ഗാന്ധിയന്മാരുടെ പ്രത്യുത സമ്മാനം തള്ളിനല്‍പ്പം മങ്ങലേല്‍പ്പിച്ചോയെന്നും റിപ്പോര്‍ട്ടുണ്ട്.

കേരള വിമലീകരണത്തിന്‍റെ ഭാഗമായി  നാല്പത്തിനാല് നദികളെയും അരുവികളെയും, തോടുകളെയും ജല സ്രോതസ്സുകളെയും എന്തും ഏതും കൊണ്ട് തള്ളാവുന്നിടമാക്കിയ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും കര്‍ശന നിയമവും പിഴയും  പ്രാപല്യത്തില്‍ വരുത്തിയ പിണറായി സര്‍ക്കാരിനെ അഭിനന്ദിച്ചുകൊണ്ട് ഇന്നത്തേക്ക് വിട.

നന്ദി.........

പേരിടാത്ത "കവിത" /RT വായനാമുറി/ Editor :ഫയാസ് അഹമ്മദ്

*എഴുത്തുപുര*യിൽ
ഹൃദയങ്ങളൊന്നായപ്പോഴുണ്ടായ ഈ പേരിടാത്ത "കവിത"
*RT വായനാമുറി*യിലേക്ക്.

അവസാന മിനുക്കുപണി നടത്തിയത് *ഫയാസ് അഹമ്മദ്*.

സാപ് , സാകിർ, മഹ്മൂദ്, ഖാദർ ,THM ,റാസ, അസീസ് തുടങ്ങിയവർ ഈ "കൂട്ടുകവിത"യിൽ സജീവമായി.

ഷരീഫ് കുരിക്കളുടെ വിമർശനക്കുറിപ്പ് പ്രതീക്ഷിക്കുന്നു.
__________________

ഇന്നലെ പെയ്ത മഴയത്ത് ഒലിച്ചു പോയത് എന്റെ ബാല്യമായിരുന്നു.

അമ്മൂമ്മയുടെ നടത്തത്തിനും ഒരു വിറയലുണ്ട്.
നിറങ്ങൾ മാറ്റുന്ന മാനത്ത് നിന്നും മഴ നനഞ്ഞിട്ടും
ഇടതു കൈകൊണ്ട് മഹേഷനെ തിരുത്തിയിട്ടും
മുടങ്ങാത്ത ചലനത്തെ ഭയന്നിട്ടില്ല.

അങ്ങകലെ
കൂട്ടംകൂടി തെരുവ് നായ്ക്കൾ (കന്നി )മാസം തെറ്റിയതിന്  പയ്യാരം പറയുന്നു.

സുന്ദരിയാം പ്രകൃതി തൻ  ചലനത്തെ
കൂറ്റൻ ടവറിനാൽ പിടിച്ചു കെട്ടി,
തുരന്ന് തുരന്നെടുത്ത മാസപിണ്ഡം
അലങ്കാരമാക്കി  കൊന്നു തള്ളിയതും,

പിന്നെ,മനസ്സുകളിലിൽ തീർത്ത അതിർവരമ്പും
അതിർവരമ്പിൽ തീർത്ത ദേശീയതതയും,

അറ്റതിനെ കൂട്ടി ചേർക്കേണ്ട ബാല്യമിന്നോ
കയ്യിലൊതുങ്ങുന്ന ശവമഞ്ചവും പേറിയിരിക്കുന്നു!

കാലങ്ങളിങ്ങനെ അടർന്നു വീഴുമ്പോൾ
എന്റെ നാടിന്റ ഗർഭപാത്രത്തിൽ നിന്നൊരു
ജീവകോശം ലാബിലേക്കയക്കണം,
എന്നെ തിരിയച്ചറിയാൻ
'കൊടി' യുടെ നിറമില്ലാതെ.
______________________

Note: ഈ കവിതയ്ക്ക് നല്ലൊരു പേര് നിർദ്ദേശിക്കാം.  RT യിൽ ചിലർ LIKE / FLOWERS പോസ്റ്റ് ചെയ്യുന്നത് കൊണ്ടുദ്ദേശിക്കുന്നത് അവർ "കണ്ടു, വായിച്ചു" എന്നതാകാം.  ഏതായാലും നിങ്ങളുടെ അഭിപ്രായങ്ങളും ആസ്വാദനവുണ്ടാകണം. വരും തലമുറകളുടെ വായനയ്ക്ക്, അത് RTPEN ബ്ലോഗിൽ ഇടം കണ്ടെത്തും.

ഈ ഗ്രാമത്തിലെ നന്മ മരങ്ങൾ ഇനിയും പൂക്കട്ടെ / SHAREEF KURIKKAL/CH/SAP/Mavilae

ഈ ഗ്രാമത്തിലെ
നന്മ മരങ്ങൾ ഇനിയും പൂക്കട്ടെ

SHAREEF KURIKKAL
______________________

അണ്ണാറക്കണ്ണനും തന്നാലായത്, പലതുള്ളി പെരുവെള്ളം എന്നൊക്കെ കേട്ടിട്ടുണ്ടെന്ന് മാത്രമല്ല അവ ക്ലാസുകളിൽ  പല തവണ വിശകലനം ചെയ്തിട്ടുമുണ്ട്. എന്നാൽ അതൊരു മാന്ത്രിക വിദ്യപോലെ കൺമുന്നിൽ നടക്കുന്നത് അത്ഭുതപരതന്ത്രനായി നോക്കി നിൽക്കുകയായിരുന്നു ഇന്നത്തെ ദിവസം.

രണ്ട് ലക്ഷത്തിനടുത്ത് ചിലവഴിച്ച് പാവപ്പെട്ട ഒരു കുടുംബത്തിനായി വീട് നിർമിച്ചു നൽകിയ കാര്യം ആർ റ്റിയിൽ വായിച്ചിരുന്നു. എന്നാൽ പകുതി പണവും കടമായിരുന്നുവെന്ന കുറിപ്പ്‌ എന്നെ അൽപമൊന്നുമല്ല അമ്പരപ്പിച്ചത്. ഒരു ലക്ഷത്തോളം രൂപ ഇനിയും പിരിച്ചെടുക്കേണ്ടതുണ്ടെന്നും അത് നിസ്സാരമായി സാധിക്കാവുന്ന കാര്യമാണെന്നുമുള്ള ആത്മവിശ്വാസം തുളുമ്പുന്ന വാക്കുകൾ മാവിലയുടെ കുറിപ്പിൽ കണ്ടു.

രണ്ട് ദിവസമായി 500 മുതൽ മേലോട്ട് പലരായി നൽകിയ തുക കൊണ്ട് നല്ലൊരു ഭാഗവും കണ്ടെത്തുകയും അവസാനം ബാക്കി തുക മുഴുവൻ ഒരു സുമനസ്സ് ഒറ്റയ്ക്ക് നൽകുകയും ചെയ്തു. സത്യം, ഇതൊരു മാന്ത്രിക വിദ്യ തന്നെ. പട്ലക്കാർക്ക് മാത്രം സാധിക്കുന്ന ഒന്ന്.
ഈ കൂട്ടായ്മകൾ നീണാൾ വാഴട്ടെ എന്നാശിക്കുന്നു.
പട്ലയിലെ നന്മ മരങ്ങൾക്ക് മുന്നിൽ തല കുനിക്കുന്നു,

SAP
_______________

നാടിന്റെ ഓരോ ചലനങ്ങളിലും ഇടപെടുകയും അഭിപ്രായം  രേഖപ്പെടുത്തുകയും ചെയ്യുന്ന താങ്കളുടെ നല്ല മനസ്സിന് നന്ദി.

താങ്കളെപ്പോലുള്ള അധ്യാപകർ വഴിയാണ് നല്ല വിദ്യാലയങ്ങൾ സൃഷ്ടിക്കപ്പെടുന്നത്.  അത് വഴി നല്ല സമൂഹവും.

കുട്ടികളെ സാമൂഹിക ഉത്തരവാദിത്തമുള്ളവരാക്കിക്കൊണ്ട് വരാനും അവർക്ക് പാഠപുസ്തകങ്ങൾക്കപ്പുറത്ത് ജീവിതം പഠിപ്പിക്കാനും കഴിവുള്ള നല്ല അധ്യാപകനാണ് താങ്കൾ.

താങ്ക്യൂ സർ..

C H
_____________

തീർച്ചയായും ഉസ്മാൻ, തികച്ചും നിരാലംബയായ നമ്മുടെ നാട്ടിലെ ഒരു സഹോദരിക്ക് സുരക്ഷിതമായ്  കഴിഞ്ഞുകൂടാൻ പാകത്തിൽ ഒരു വീടുണ്ടാക്കി കൊടുക്കാൻ നമുക്ക് സാധിച്ചു, ഈ പിരിവിന്റെ ആദ്യത്തിൽ തന്നെ ഒരുപാട് പേരു് സഹായ ഹസ്തവുമായി മുന്നോട്ട് വന്നിട്ടുണ്ട്, ഇതിന് വേണ്ടി സഹകരിച്ച പലർക്കും അവരുടെ പേര് വെളിപ്പെടുത്തുന്നതിൽ താൽപര്യം ഉണ്ടായിരുന്നില്ല, എങ്കിലും ഇത് ഒരു പ്രചോദനമാവട്ടെ എന്ന ഉദ്ദേശത്തോട് കൂടിയാണ് നാം പേരു് എഴുതിയത്, ഇപ്പോൾ വീടിന്റെ പണി പൂർത്തിയായി, കടം വന്ന സംഖ്യ cp യിൽ അവതരിപ്പിച്ചപ്പോൾ  വീണ്ടും നേരത്തെ തന്നവരിൽ പലരും മുൻപോട്ട് വരികയുണ്ടായി, അവസാനം സംഖ്യ തികയാതെ വന്നപ്പോൾ പല സന്ദർഭങ്ങളിലും ചെയ്യാറുള്ളത് പോലെ ബാക്കി കടമുള്ള സംഖ്യ നാസർ തന്ന് മുഴുമിപ്പിച്ചു. അൽഹംദുലില്ലാഹ്, ഈ സംരഭത്തിന് ഭാഗവാക്കായ എല്ലാവർക്കും അല്ലാഹു തക്കതായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ. ഇനിയും ഇത് പോലുള്ള അവസരങ്ങളിൽ സഹായിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ, ആമീൻ യാ റബ്ബൽ ആലമീൻ.

അസ്ലം മാവില
_______________

നമ്മുടെ നാടിന്റെ നന്മകൾ മറ്റുള്ളവർ തിരിച്ചറിയുന്നത്  എത്ര പെട്ടെന്നാണ് !

നാടിന്റെ നന്മകൾ അവിടെയുള്ള ഭൂപ്രകൃതിയല്ല ; അതെല്ലാ നാട്ടിലുമുണ്ടാകുമല്ലോ. മനുഷ്യപറ്റുള്ള മനുഷ്യരും  അപരനെ കേൾക്കാനും കാണാനുമുള്ള അവരുടെ സന്നദ്ധതയുമാണ് ഈ നന്മകൾ.

ഷരീഫ് കുരിക്കളെ പോലുള്ള മനഷ്യസ്നേഹികൾ ഇത് പറയുമ്പോൾ അതിന്റെ മാനം നമ്മുടെ ആലോചനയുടെ ചക്രവാളങ്ങൾക്കുമപ്പുറത്താണ്. ഒരധ്യാപകൻ ഒരിക്കലും പാഴ്വാക്ക് പറയില്ലെന്നൊരു ചൊല്ലുണ്ട്. അത് അടിവരയിടുന്നു കുരിക്കളുടെ വാക്കുകൾ.

പുതിയ തലമുറയ്ക്ക് മാഷിന്റെ വാക്കുകൾ ഒസ്യത്ത് പോലെ  കൈമാറപ്പെടണം, പുതു തലമുറകളാണ് ഞാനടക്കമുള്ള തല നരച്ച, തല നരയ്ക്കുന്ന തലമുറയ്ക്ക് പിന്നാലെ വഴി നോക്കി വരുന്നവർ.

ഒസ്യത്തുകൾ പാവനമത്രെ! സാമൂഹിക നന്മകളടക്കം ചെയ്ത ഒസ്യത്തുകൾ പരിപാവനവും.
_________________

ബാക്കി വന്ന കടം* *നാസർ ഏറ്റെടുത്തു ! നാമെല്ലാവരും കൂടി ആ കടം വീട്ടിയിരിക്കുന്നു ! /😮RT H DESK

*CP  COMPLETES IT'S TARGET,*
*ബാക്കി വന്ന കടം*
*നാസർ ഏറ്റെടുത്തു !*
*നാമെല്ലാവരും കൂടി*
*ആ കടം വീട്ടിയിരിക്കുന്നു !*
_____________________

Connecting Patla
.   *HELP LINE*
_____________________

മൂന്ന് പകൽ, രണ്ട് രാത്രി. CP ഓപൺ ഫോറത്തിന് അത് ധാരാളം !
81,414 രൂപയുടെ കടം വീടാൻ ആ മണിക്കൂറുകൾ മാത്രം മതിയായിരുന്നു !
ഹിജ്റപ്പിറവി ദിനത്തിൽ തന്നെ CP യുടെ ഒരു സദുദ്യമം സാർഥകമാകുന്നു! മാഷാഅല്ലാഹ് !

ഒന്നും പറയാനില്ല. വിഷയത്തിന്റെ  ഗൗരവമായിരുന്നു ഉദാരമതികളായ നിങ്ങൾ ഓരോരുത്തരും  നോക്കിയത്. അഞ്ഞൂറ് തന്നവർക്കും അഞ്ചക്കം തന്നവർക്കും ഒരേ ഉദ്ദേശം, ആ ടാർജറ്റ് എത്രയും പെട്ടെന്ന് തീർക്കണം. നസീമയുടെ വീട് പണിത് കൊടുത്ത വകയിൽ ഈ കൂട്ടായ്മയ്ക്കുണ്ടായ  കടം വീടണം. അതിന് പറ്റാവുന്നത് ചെയ്യണം.

ഇന്ന് രാവിലത്തെ കണക്കിൽ  32,500 കൂടി കടമായിബാക്കിയുണ്ടായിരുന്നു.  വൈകുന്നേരമായപ്പോൾ 3,000 പിന്നെയും കുറഞ്ഞു. പോക്കുച്ചാന്റെ നാസർ പറഞ്ഞു:  "ബാക്കിയുള്ളതിന്റെ ഉത്തരവാദിത്വം ഞാൻ ഏറ്റെടുത്തോളാം". ആ വാക്കുകളിൽ എല്ലാമായി.  നമ്മുടെ കടത്തിന് നല്ല പരിസമാപ്തിയായി.  ഫണ്ട് റൈസിംഗിന് ഏറ്റവും നല്ല വിരാമവുമായി ! അൽഹംദുലില്ലാഹ്!

ഇനി, പ്രാർഥന മാത്രം!
നാഥാ! ഞങ്ങളിൽ നിന്നും ഈ സത്കർമ്മം നീ സ്വീകരിക്കേണമേ ! സ്വീകാര്യമായ ദാനങ്ങളിൽ, ജാരിയായ സ്വദഖകളിൽ,  ഞങ്ങളുടെ ഈ എളിയ  സേവനവും  സംഖ്യയും നീ പരിഗണിക്കേണമേ ! മറ്റുള്ളവരുടെ പ്രയാസങ്ങളിൽ, അവരുടെ കണ്ണീരിൽ, മനസ്സ് നോവാനും അവർക്ക് കൈ താങ്ങാനും അവരെയാശ്വസിപ്പിക്കാനും നാഥാ നീ ഞങ്ങളെ തുണക്കണേ !
______________________

ചെലവായത് = *1,74,464. 00*
ആദ്യം കിട്ടിയത് =     93,050.00
ഇപ്പോൾ കിട്ടിയത് = 81,414.00
ആകെ കിട്ടിയത്=  *1,74,464. 00*

കടം:  *00000.00*            
_____________________

എല്ലാവരോടും നന്ദിപൂർവ്വം,

*Governing Body*
*Connecting Patla*
______________________

RT എഴുത്ത് പുരയിൽ ' കവിതകൾ നാമ്പിടുന്നു /RT

RT എഴുത്ത് പുരയിൽ '
കവിതകൾ നാമ്പിടുന്നു

ഒരു ശ്രമം. കവിതാ രചന. ഈരണ്ട് വരികൾ. ഒന്നിന്റെ ബാക്കിയായി. ചിലപ്പോൾ അങ്ങിനെയല്ലാതെയും.

കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളായി ഈ ഉദ്യമം. വെട്ടിയും തിരുത്തിയും.  പുതിയ വാക്കുകൾ കണ്ടെത്തിയും.

പുതിയ അച്ചിൽ വാർക്കുന്നു. പുതിയ ഫ്രയിമിലാക്കുന്നു.  എഴുത്ത് പുര RTക്ക് പുതിയ മാനം നൽകുന്നു.

ഹൃദയങ്ങൾ സംവദിച്ചുണ്ടായ ആ കവിത ഉടനെ RT യിൽ,  ഏറ്റവും മികച്ച ഒന്ന് രണ്ടെണ്ണം.

വായനക്കാരിൽ താത്പര്യമുള്ളവർക്ക് എഴുത്ത് പുര കവാടത്തിലേക്ക് വരികയും ചെയ്യാം.

ഈ ധനശേഖരണം നാളെ (വെള്ളി) വൈകുന്നേരത്തോടെ നിർത്തുന്നു /CP HELP DESK

നസിയ വീട് നിർമ്മാണം:
ഈ ധനശേഖരണം
നാളെ (വെള്ളി)
വൈകുന്നേരത്തോടെ
നിർത്തുന്നു

CP - HELP DESK ന് വേണ്ടി
അസ്ലം മാവില

ചെലവായത് = 1,74,464. 00 രൂപ

ആദ്യം കിട്ടിയത് =     93,050.00
ഇപ്പോൾ കിട്ടിയത് = 42,914.00
ആകെ കിട്ടിയത്= 1,35,964.00            

ബാക്കി വേണ്ടത് :   38,500.00

ഈ കണക്ക് നിങ്ങളുടെ മുമ്പിൽ. ഇനിയും സഹകരിക്കുവാൻ സൗകര്യമുള്ളവർക്ക് സഹകരിക്കാം.

നാളെ (വെള്ളി) വൈകുന്നേരം വരെ ഈ ധനശേഖരണം തുടരും. ഇന്ത്യൻ സമയം 6:00 മണി വരെ. പിന്നെ നീട്ടിനീട്ടി കൊണ്ട് പോകില്ല. നിർത്തും.

നൽകാൻ മനസ്സ് പാകപ്പെട്ടവർക്ക് ഒരവസരം കൂടി. അവർക്ക് പലതുള്ളി പെരുവെള്ളത്തിൽ ഒരു ഭാഗമാകാം.

നന്ദി, പടച്ചവനോട് ,
നിങ്ങളെല്ലാവരോട്,  ധനശേഖരണത്തിൽ അർഥം നൽകി സഹകരിച്ചവരോട്, ഇനിയും സഹകരിക്കുന്നവരോട്,
ഈ രണ്ട് നാൾ CP പ്ലാറ്റ്ഫോം മറ്റപ്രസക്ത പോസ്റ്റുകളിട്ട് ബഹളമയമാക്കാത്തവരോട്,
പിന്നെ, നിങ്ങളുടെ ക്ഷമയ്ക്ക്,
നിങ്ങളുടെ പ്രാർഥനയ്ക്ക് ....
എല്ലാത്തിനും, നന്ദി.

നല്ല നാളെ നേരുന്നു,
നല്ല നിദ്രയാശംസിക്കുന്നു. 

റഫീക്കിന്റെ ആദ്യ രചനയുടെ ചാരുത /S A P

*റഫീക്കിന്റെ ആദ്യ രചനയുടെ ചാരുത*
---------------------------------

എഴുത്തിന്‍റെ ലോകത്തേക്ക് പുതുതായി കടന്നു വന്ന റഫീക്ക് മുഹമ്മദിനെ അഭിനന്ദിക്കുന്നു.  ആദ്യത്തെ സൃഷ്ടി കൊണ്ട് തന്നെ അനുവാചകരെ കയ്യിലെടുക്കാന്‍ കഴിഞ്ഞു. അസാമാന്യ രചനയും വേറിട്ട ചിന്തകളും റഫീക്കിനെ വ്യത്യസ്തനാക്കുന്നു.

തുടര്‍വായന സുഗമമാക്കുന്ന ശൈലി പിന്തുടരുന്നു എന്നത് കൊണ്ട് തന്നെ രചനാലോകത്ത് പുതിയൊരു വഴി വെട്ടിത്തെളിക്കാന്‍ റഫീക്കിന് കഴിയും എന്നതില്‍ സംശയമില്ല.

ഏത് രംഗത്തായാലും പ്രതികൂല കാലാവസ്ഥകളെ അതിജയിക്കുക എന്നത് നിസ്സാരമല്ല. ഒറ്റ രചന കൊണ്ട്  തന്നെ അത്ഭുതം രചിക്കാന്‍ കഴിഞ്ഞിരിക്കുന്നു. ഇവിടെ പലര്‍ക്കും സാധ്യമാകാത്ത പാടവമാണ് ഈ രംഗത്ത് റഫീക്ക് പ്രകടിപ്പിക്കുന്നത്.

എഴുതണമെങ്കില്‍ എന്ത് എഴുതണമെന്നും എങ്ങനെ എഴുതണമെന്നും അറിയണമെങ്കില്‍ വായന അത്യാവശ്യമാണ്.  ധാരാളം വായിക്കുന്നവര്‍ക്ക് മാത്രമാണ് സ്വന്തമായ ശൈലി രൂപപ്പെടുത്താന്‍ കഴിയുക.

പുതുതായി കടന്നു വരുന്നവര്‍ക്കുള്ള വേദിയാണ് RT.  നമ്മുടെ ഭാവനകളും സങ്കല്‍പ്പങ്ങളും എന്ത് തന്നെയായാലും അത് തുറന്നു എഴുതാനുള്ള വേദിയാണിത്.  അത് പൂര്‍ണ്ണമായ രീതിയില്‍ ഉപയോഗപ്പെടുത്താന്‍ റഫീക്കിന് കഴിയട്ടെ എന്നാശംസിക്കുന്നു.

▫SAP▫
---------------------------------
Rtpen.blogspot.com
Emailtosa@gmail.com

ആ പ്രഭാതം എന്റേതു കൂടിയായി മാറി /ഷരീഫ് കുരിക്കൾ

*ആ പ്രഭാതം എന്റേതു കൂടിയായി മാറി.*
____________________

ഷരീഫ് കുരിക്കൾ

*(RT എഴുത്ത്പുര*യിൽ രേഖപ്പെടുത്തിയത്)
___________________

എട്ടരയ്ക്കു തുടങ്ങുന്ന മദ്രസയിലേക്ക് ഏറ്റവും അടുത്തുള്ള വീട്ടിൽ നിന്നും ഏറ്റവും വൈകിയെത്തുന്ന കുട്ടിയായിരുന്നു ഞാൻ. അതു കൊണ്ടു തന്നെ റഫീഖിനെപ്പോലുള്ള അനുഭവങ്ങൾ ഏറ്റുവാങ്ങാൻ എനിക്കായിട്ടുമില്ല.

എന്നാൽ റഫീഖ് സഞ്ചരിച്ച വഴികളിലൂടെ ഞാനിന്ന് ഒരു കുട്ടിയായി നടന്നു. മരം കോച്ചുന്ന തണുപ്പ് എന്റെ വിരലുകൾക്കിടയിലൂടെ അരിച്ചിറങ്ങി.  വായിൽ നിന്നു വരുന്ന പുക സിഗററ്റു വലിച്ചൂതുന്ന ഗമയിൽ പുറത്തേക്കു വിട്ടു . ചേമ്പില വെള്ളം ആട്ടിക്കളിക്കുന്നതിനിടയിൽ വീണുടഞ്ഞു പോയി.

എത്ര മനോജ്ഞമായാണ് റഫീഖ് പ്രകൃതിയെ നമുക്ക് മുന്നിൽ പുന:സൃഷ്ട്ടിച്ചിരിക്കുന്നത്. കുഞ്ഞിരാമൻ നായരുടെ ചില പ്രയോഗങ്ങൾ എന്റെ മനസ്സിലേക്കു കടന്നു വന്നു.

നല്ല കൈയൊതുക്കമുള്ള എഴുത്തുകാരനിലേക്ക് യാത്രയാരംഭിച്ചിരിക്കുകയാണ് റഫീഖ്. ഭാവുകങ്ങൾ നേരുന്നു.

എഴുതിത്തെളിഞ്ഞവർക്കു പോലും വരാവുന്ന ചെറിയ ചില അബദ്ധങ്ങളൊഴിച്ചാൽ നല്ല രചന.  

മികച്ച എഴുത്തുകാരനിലേക്കുള്ള പന്ഥാവ് തുറന്നു കിടക്കുന്നുണ്ട് റഫീഖിനു മുന്നിൽ.
ഒരിക്കൽക്കൂടി ആത്മാർത്ഥമായ ഭാവുകങ്ങൾ.

RT യിലെ പുതിയ എഴുത്തതിഥി റഫീഖ് അഹമ്മദ് പട്ല/ അസ്ലം മാവില

RT യിലെ
പുതിയ എഴുത്തതിഥി
റഫീഖ് അഹമ്മദ് പട്ല

അസ്ലം മാവില

RT യുടെ എഴുത്ത് പുരയിൽ അവസാനം വന്ന അംഗമാണ് റഫീഖ് അഹമ്മദ്. അംഗമാകാനുള്ള താത്പര്യമെന്നോട് നേരിട്ട് പറഞ്ഞപ്പോൾ, എന്തെങ്കിലും കാര്യമില്ലാതെ അയാൾ അങ്ങിനെ പറയില്ലെന്നും തോന്നി. മൂന്ന് വർഷം മുമ്പ് പട്ല ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ്ടു വിദ്യാർഥികൾക്ക് ഞാൻ  ക്ലാസ്സെടുക്കുമ്പോൾ  റഫീഖ് എന്റെ മുമ്പിലിരുന്നിട്ടുണ്ട്. ആ ഒരു പരിചയമാകാം എഴുത്ത്പുരയിൽ അംഗമാകണമെന്ന് എന്നോട് ആവശ്യപ്പെടാൻ കാരണം.

ഇയ്യിടെയായി  രാത്രിയൽപം വൈകി ഞങ്ങൾ എഴുത്ത്പുരയിൽ സജിവമാകാറുണ്ട്. മിനിഞ്ഞാന്നൊക്കെ കൂട്ടുകവിതാ എഴുത്തിന്റെ തിരക്കിലായിരുന്നു മിക്കവരും. ഇന്നലെ മറ്റൊരു വിഷയം സജീവമാകുന്നതിനിടയിലാണ് റഫീഖിന്റെ രചന വായനാനുഭവത്തിനായി അവിടെ  വരുന്നത്. ആ സമയം മുതൽ റഫീഖിന്റെ രചനയായിരുന്നു ചർച്ചാ വിഷയം. ഇന്ന് പുലർച്ചെ ഷെറീഫ് സാറിന്റെ വിലയിരുത്തൽ കൂടി വന്നതോടെ റഫീഖ് അഹമ്മദ് RT യുടെ എഴുത്ത് നിരയിലേക്കുള്ള നവാഗതനായി.

നല്ല ഒഴുക്കുള്ള ഭാഷയാണ്. എഴുതിശീലിച്ചാൽ നല്ല രചനകൾ പ്രതീക്ഷിക്കാം. നല്ല വാക്കുകൾ വെല്ലുവിളിയും പ്രോത്സാഹനവുമായി എടുക്കണം. വായന കുറയുന്തോറും നമ്മുടെ കയ്യിലുള്ള മരുന്നും കാലിയായിക്കൊണ്ടിരിക്കും.

ക്ലാസ്സിക്കുകൾ വായിക്കുക. അവയുടെ നല്ല മൊഴിമാറ്റം അന്വേഷിച്ച് കണ്ട് പിടിക്കുക. ചില കാരണങ്ങൾ എഴുത്ത് നിർത്താൻ ഇട വന്നേക്കും. പക്ഷെ, വായന നിർത്തരുത്.

എഴുത്തിനൊരു ഒഴുക്കൻ രീതിയുണ്ട്. പ്രത്യേകിച്ച് ചുറ്റുവട്ടങ്ങളെ വാഗ്മയം കൊണ്ട് അത്ഭുതം തീർക്കുമ്പോൾ. റഫീഖ് മദ്രസ്സയിലേക്ക് ഒരുങ്ങുന്നത് മുതൽ ഈ ഒഴുക്കുണ്ട്. മദ്രസ്സയുടെ പടിവാതിലിൽ എത്തുവോൾ, പിന്നെ ആ യാത്രയിലുള്ളത്  നാമാണ്.

റഫീഖ് എഴുതുന്നു: "പെട്ടന്നായിരുന്നു ഞാൻ മറ്റൊരു കാര്യം ശ്രദ്ധിച്ചത്. ശ്വാസം അകത്തോട്ട് എടുത്തു പുറത്തു വിടുമ്പോൾ വായിൽ നിന്ന് പുക വരുന്നു. പിന്നീട് ആ പുകയെ എങ്ങനെ ഒക്കെ വിത്യസ്തമാക്കാം എന്നായിരുന്നു എന്റെ ചിന്ത." ഈ ഒരു വികൃതി ഒപ്പിക്കാത്ത ഒരു ഡിസംബറും നമുക്കാർക്കും കടന്നു പോയിട്ടില്ല.

കരുതലോടെ റഫീഖ് എഴുതണം. അറബി മാധ്യമമായെടുത്ത അയാൾ മലയാളത്തിന്റെ മർമ്മവും പഠിച്ചിട്ടുണ്ടെങ്കിൽ അതൊരു ഗോഡ് ഗിഫ്റ്റാണ്. ഫിക്ഷനെഴുതാൻ പാകമായ സഹൃദയത്വം.  

എഴുത്ത് ലോകത്ത് റഫീഖ് കൂടുതൽ ശോഭിക്കണമെന്ന് ആഗ്രഹിച്ചത് കൊണ്ടാണ് ഞാനിത്രയും കുത്തിക്കുറിച്ചത്.  ഇപ്പോൾ നിങ്ങൾ റഫീഖ് അഹമ്മദ് പട്ലയാണ്. ഇരുത്തം വന്ന നിലയിലേക്കെത്തുമ്പോൾ RAP എന്ന ചുരുക്കപ്പേരിൽ ഞങ്ങൾ വിളിക്കാം. അത് കൊണ്ട് സാഹിത്യത്തെ താങ്കൾ ഗൗരവത്തിലെടുക്കുക. ഭാവുകങ്ങൾ !

എന്തെങ്കിലും തന്നേ തീരൂ അതെത്ര ചെറുതാണെങ്കിലും / Aslam Mavilae

*എന്തെങ്കിലും തന്നേ തീരൂ*
*അതെത്ര ചെറുതാണെങ്കിലും*
_____________________
.    Aslam Mavilae
*For Connecting  Patla*
    *Help Desk*
____________________

ഈ സംരംഭവുമായി സഹകരിക്കുവാൻ 100 ശതമാനം സാധിക്കുമെന്ന് കരുതുന്ന യു.എ.ഇ, ബഹ്റിൻ, സഊദിയിലടക്കമുള്ളവരും നാട്ടിലുള്ളവരും ഒരു പാടു പേരുണ്ട്. അവരിൽ പലരും എന്തോ ഇത്തരം കാര്യങ്ങളോട് അത്ര ഉത്സാഹം കാണിക്കുന്നില്ല.

അവരോട് ഞങ്ങൾക്കഭ്യർത്ഥിക്കുവാനുള്ളത് തരാൻ ഉദ്ദേശിക്കുന്ന എത്ര ചെറിയ സംഖ്യയായാലും ( 500 or 1000 ) *അതിലും കുറവെങ്കിൽ അത്*, നൽകി പങ്കാളികളാകുക. നമ്മുടെ മനസ്സ് പടച്ചവൻ കാണുന്നുണ്ട്.

ആരുടെയും പേര് വെളിപ്പെടുത്തുന്നത് അവരാരും ഇങ്ങോട്ട് പറഞ്ഞിട്ടല്ല. അവർക്കത് ഇഷ്ടവുമല്ല. അവരോടൊക്കെയുള്ള ബന്ധത്തിന്റെ അമിതസ്വാതന്ത്ര്യമുപയോഗിച്ചാണ് പേരെഴുതുന്നത് തന്നെ. അതൊക്കെകണ്ട് ബാക്കിയുള്ളവർക്ക്, നൽകാൻ  മനസ്സുള്ളവർക്ക്  ഒരു പ്രചോദനമാകാൻ വേണ്ടി മാത്രമാണ്.  

ജോലിയില്ലാതെ വിഷമിക്കുന്നവരോടല്ല എന്ന് പ്രത്യേകം പറയട്ടെ.

ഉള്ള സമയത്തേ നമുക്ക് എന്തെങ്കിലും നൽകാമല്ലോ. *ഇല്ലാത്ത സമയത്ത്,  കൊടുക്കാനാകുന്നില്ലല്ലോ* എന്ന് പരിതപിക്കുന്നതിലും നല്ലതല്ലേ അത് ?

ഒന്നിച്ചൊരാൾ ഒരു വീടുണ്ടാക്കി കൊടുക്കാൻ സാധിക്കുന്നവർ അപൂർവ്വാണ്.  അവർക്ക് അത് എല്ലായ്പ്പോഴും ചെയ്യാൻ പറ്റി എന്നും വരില്ല.

പക്ഷെ, സാധാരണക്കാരയവർക്ക്  ചെറിയ ചെറിയ സംഭാവനകൾ നൽകാം. *അത് കുറഞ്ഞ് പോയല്ലോ എന്ന് കരുതി തരാതിരിക്കരുത്.*

ഇത്തരം സംരംഭങ്ങളെ വെറുതെ നോക്കി മൗനം പാലിക്കുന്നതിന് പകരം, നമുക്കെല്ലാവർക്കാം ഒന്നിച്ച് മുന്നേറാം.  ഒന്നുമല്ലെങ്കിൽ , ആ സഹോദരി നമ്മുടെ നാട്ടുകാരന്റെ മകളല്ലേ ?

ഈ വാക്കുകൾ മുഴുവൻ എല്ലാവരും പോസിറ്റീവ് ആയി, ഗുണകാംക്ഷയോടെ കണ്ടാൽ മതി.

HKയെയോ ആരെയായാലും നിങ്ങൾ ബന്ധപ്പെടുക.

____________________

*നസിയ വീട്*
*നിർമ്മാണ ഫണ്ട്*

ചെലവായത് = 1,74,464. 00 രൂപ
പിരിഞ്ഞത്  =     93,050. 00 രൂപ
_____________________

*കടം  =   81, 414. 00 രൂപ*

കടം നിന്ന 81,414. 00 പിരിച്ചെടുക്കാൻ ഇന്നലെ തുടങ്ങിയ ഫണ്ട് കളക്ഷൻ  വിശദ വിവരം ചുവടെ:

A wellwisher    : 1,000/=
Kapal Usman   : 5,000/=
Arafath Karodi : 1,000/=
A wellwisher    :  2,000/=
Mohamed PM  : 5,000/=
A wellwisher    : 1,000/=
Navaz MP        : 1,000/=
A wellwisher    : 1,000/=
Azooz               : 1,000/=
A wellwisher    : 3,000/=

Amin, Suhail &
Ijaz                    : 6,000/=
A wellwisher    : 2,000/=
'
ബാക്കി ഇത്രമാത്രം:  
*52, 414/=* രൂപ

Jazakallah Jazakallah
______________________
Courtesy : *Connecting Patla*
42914

പുതു ദിനമാശംസിക്കുന്നു; പുതുവർഷപ്പിറവിയും /മാവില

പുതു ദിനമാശംസിക്കുന്നു;
പുതുവർഷപ്പിറവിയും
.
മാവില

ഇന്ന് 1439 ന്റെ ആദ്യം. ഹിജ്റ വർഷത്തുടക്കം. മുഹറം ഒന്നാം നാൾ. മുസ്ലിം കലണ്ടറിന്റെ ആരംഭം.

അറേബ്യൻ രാജ്യങ്ങളിൽ ഹിജ്റ വർഷമാണ് അവരുടെ നാക്കിൻ തുമ്പത്ത്, സഊദിയിൽ പ്രത്യേകിച്ച് .

നമ്മുടെ നാട്ടിൻ പുറത്ത് സ്ത്രീകൾ സംസാരിക്കുമ്പോൾ ഹിജ്റ മാസങ്ങൾ കടന്നു വരും. എനിക്ക് അറിയുന്ന കാലം മുതൽ എന്റെ ഉമ്മ കണക്കും കയ്യും പറയുക ഹിജ്റ മാസം കൂട്ടിയാണ്. ഉമ്മയുടെ കണക്കിൽ ഞങ്ങൾ അഞ്ച് പേരും ജനിച്ചത് ഹിജ്റ മാസങ്ങളിൽ, പെങ്ങന്മാരുടെ കല്യാണം കഴിഞ്ഞതും ഹിജ്റയിൽ തന്നെ.

പ്രവാചകരും അവിടുത്തെ സഖാക്കളും ഹിജ്റ പോയതു മുതലുള്ളതാണ് അറബി മാസ തുടക്കം. വിവിധ ചരിത്ര സംഭവങ്ങൾ കൂടിയാലോചനകളിൽ വന്നപ്പോൾ  അമീറുൽ മുഅമിനീൻ  ആ നിർദ്ദേശത്തെയാണ് അംഗീകരിച്ചത്.

താസുആ-ആഷുറാഉകൾ ഈ മാസത്തിൽ. യഹൂദമത വിഭാഗക്കാർ പോലും ഈ മാസത്തെ ആദരിക്കുകയും ആചരിക്കുകയും ചെയ്യുന്നു. നൈൽ നദി പിളരുന്നതും മൂസ (അ) പ്രവാചകർ ഫിർആനെ മറികടക്കുന്നതും,  സത്യം വിജയിക്കുന്നതും ആദ്യത്തെ അഹങ്കാരിയായ  ആൾദൈവം ആറിൽ ( കടലിൽ ) കയ്കാലിട്ടടിക്കുന്നതും ആരും സഹായിക്കാനാളില്ലാതെ ആഴിയിലയാൾ മുങ്ങിതാഴുന്നതും നാം കണ്ടത് മുഹറത്തിൽ.  ആൾദൈവം കെട്ടി അതത് സമൂഹങ്ങളിൽ, പേടിപ്പിച്ചും, ചൂഷണം ചെയ്തും അപ്പോസ്തലനും വ്യാജപടച്ചോനും ചമഞ്ഞും,  അത് വർക്കൗട്ടാകാത്ത പഠിച്ച തരികിടകൾ, പടച്ചോന്റാളായി ചമഞ്ഞും നടന്നാൽ ഒരുനാൾ കടലല്ലെങ്കിൽ കണ്ട്നിൽക്കുന്നവർ പിടിക്കുമെന്ന സന്ദേശം നൽകിയതും, നൽകുന്നതും ഈ മാസമാണ്.  

പ്രവാചകചര്യകൾ  പദാനുപദം അനുകരിക്കുന്നവർക്ക് മുഹറമാചരണമുണ്ട്.

പക്ഷെ, മുസ്ലിംകളിലെ ഷിഅഇ വിഭാഗങ്ങളുടെ മുഹറമാചരണം പിന്നൊരു കൺസെപ്റ്റിലാണ്. ബഹ്റിനിൽ രണ്ട് വർഷത്തിലധികമുണ്ടായിരുന്ന എനിക്കത് നേരിട്ട് അറിയാം. നോഹയിൽ നിന്നും റൗളത്തുൽ ഷുഹദാഇൽ നിന്നുള്ള മദ്ഹ് വരികൾ പ്രത്യേക താളത്തിലും ഈണത്തിലും ചൊല്ലിയും ചൊല്ലിച്ചും ഷിയഇകൾ മുഹറമയാത്താക്കുന്നത് ബഹ്റിൻ ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്.

കറുപ്പ് ആ മാസത്തിലാസഹോദരരുടെ നിറമാണ്. കർബലയിൽ രക്തസാക്ഷിയായ ഹുസൈൻ(റ) ഓർമ്മകളാണ്  അവർക്ക്  മുഹറം. സ്വയം താഡന - പീഡനങ്ങളിൽ (തത്ബീർ ) മുഹറമവർ സജിവമാക്കും. ചങ്ങലയിൽ ബ്ലേഡ് വെച്ച് പുറത്തും നെഞ്ചിലും നെറ്റിയിലും ആഞ്ഞടിച്ച് രക്തപങ്കിലമാക്കും. ചിലയിടങ്ങളിൽ, പ്രത്യേകിച്ച് ഇറാൻ ഗ്രാമങ്ങളിൽ, "കർബല രണാങ്കളം " രൂപകൽപന  ( തസീഹ് ) ചെയ്ത്  യുദ്ധ പ്രതിതിയുണ്ടാക്കുമത്രെ! ഇതിന്റെ നാല്പതാംനാൾ വലിയ ആeലാഷമാണവർക്ക്. ക്രിസ്മസ്സിന് പുൽക്കൂടുണ്ടാക്കുന്നത് പോലെ തെക്കനേഷ്യയിലൊക്കെ മുളയും കടലാസും കൊണ്ട് കർബല തീർക്കും.  ഹുസൈൻ ഷ്റൈൻ സന്ദർശനവുമവർക്ക് മുഹറ മാചരണത്തിന്റെ ഭാഗം തന്നെ.

പ്രവാചകരുടെയും അവിടുത്തെ സന്തത സഹചാരികളുടെയും പാത പിന്തുടരുന്നവർക്ക് മുഹറമങ്ങിനെ, ഇവർക്കിങ്ങനെ. ചിലതൊക്കെ അറിയാൻ വേണ്ടി മാത്രമാണീ കുറിപ്പ്.

എല്ലാവർക്കും പുതുവർഷം നേരുന്നു, നന്മ നിറഞ്ഞ ദിനങ്ങൾ മുഴുനീളമുണ്ടാകട്ടെ.

ആ പ്രഭാതത്തിന് അത്രമേൽ ഭംഗിയായിരുന്നു.../ റഫീഖ് മുഹമ്മദ്‌ പട്ല

*ആ  പ്രഭാതത്തിന്*
*അത്രമേൽ*
*ഭംഗിയായിരുന്നു...*
_____________________

റഫീഖ് മുഹമ്മദ്‌ പട്ല
____________________

നാളെയാണ് മദ്രസ തുടങ്ങുന്നത്. ഒന്നൊന്നര മാസത്തെ അവധിക്കു ശേഷം തുടങ്ങുന്നു എന്നതിനപ്പുറം ഈ വർഷം മുതൽ രാവിലെ 6. 30 ആണ് മദ്രസ തുടങ്ങുന്നത് എന്ന പ്രത്ത്യേകതയും ഉണ്ടായിരുന്നു. 5-ാം ക്ലാസ്സ്‌ വരെ രാവിലെ 8, 30 നായിരുന്നു മദ്രസ.

തിരിഞ്ഞും മറിഞ്ഞും കിടന്നു ഉറക്കം വരുന്നേയില്ല. ആദ്യമായിട്ടാണ് അതി രാവിലെ മദ്രസയിൽ പോകുന്നതെന്നതു കൊണ്ട് തന്നെ മനസ്സിൽ ആകാംക്ഷയും ലേശം മടുപ്പും തോന്നിയിരുന്നു. നാളെ നടക്കാൻ പോകുന്ന കാര്യങ്ങളെ ഓർത്തു ഓർത്തു എപ്പോഴോ ഉറങ്ങിപ്പോയി.

പെട്ടെന്ന് ആരോ വിളിക്കുന്നത്‌ പോലെ തോന്നി.  എഴുന്നേറ്റു നോക്കുമ്പോൾ ആരും ഉണർന്നിട്ടില്ല. തോന്നിയതായിരിക്കാം എന്നു വിചാരിച്ചു വീണ്ടും ബെഡിലേക്ക്.  അൽപ സമയത്തിന് ശേഷം ഉമ്മ വന്നു വിളിച്ചു. "മദ്രസിൽ പോവേണ്ടേ" ? ഉമ്മ എന്നോട് എണീക്കാൻ പറഞ്ഞു.

രാത്രി ഉറങ്ങുമ്പോൾ കുറെ വൈകിയെന്നു തോന്നുന്നു, എത്ര തുറക്കാൻ നോക്കിയാലും കൺപോളകൾ വീണ്ടും അടയുന്നു. ഉറക്കിന്റെ ആലസ്യം വിട്ടു മാറുന്നില്ല. പതിയെ നടന്നു കുളി മുറിയിൽ പോയി മുഖം കഴുകി തിരിച്ചു വരുമ്പോഴേക്കും മേശയിൽ ചായയും 'പാർലെ ജി 'ബിസ്കറ്റും ഉമ്മ എടുത്തു വെച്ചിരുന്നു.

ചായയും കുടിച്ചു ബിസ്കറ്റും അകത്താക്കി ഉമ്മയോട് സലാം പറഞ്ഞു ഞാൻ പതിയെ വാതിൽ തുറന്നു പുറത്തിറങ്ങി.

സൂര്യൻ മിഴി തുറക്കുന്നതേയുള്ളു. ഒന്നും വ്യക്‌തമായി കാണാൻ പറ്റുന്നില്ല. മരം കോച്ചുന്ന തണുപ്പിൽ മുസ്ഹഫിന്റെ സഞ്ചി ശക്‌തമായി മാറോട് ചേർത്തു പിടിച്ചു. ഒരു പക്ഷെ അന്നു വരെയുള്ള ജീവിതത്തിൽ ആദ്യമായിട്ടായിരിക്കും ഈ ഒരു സമയത്തു വീടിനു വെളിയിൽ ഇറങ്ങുന്നത് തന്നെ.

അസഹ്യമായ തണുപ്പിൽ പല്ലുകൾ തമ്മിൽ കൂട്ടിയിടിക്കുകയും കാൽമുട്ടുകൾ വിറക്കുകയും ചെയ്യുന്നു. ഒരു വേള തിരിച്ചു വീട്ടിലേക്കു മടങ്ങിയാലോ എന്നു പോലും വിചാരിച്ചു. പക്ഷെ, ഉമ്മയുടെ വായീന്ന് കേൾക്കേണ്ടി വരുമോ എന്നോർത്ത് മനസില്ലാ മനസോടെ പതിയെ വേച്ചു വേച്ചു മുന്നോട്ടു നടന്നു.

എങ്ങും ഏകാന്തത നിഴലിട്ടു നിൽക്കുന്നു. ശ്മശാന ഭൂമിയോട് ഉപമിക്കത്തക്ക വണ്ണം നിശബ്ദമായിരുന്നു ചുറ്റുപാടു മുഴുവൻ.

ഒച്ച് പോലെ ഞാൻ നീങ്ങിക്കൊണ്ടിരുന്നു. ആദ്യ ദിവസം തന്നെ വൈകിയതിന് ഉസ്താദിന്റെ കൈയീന്ന് തല്ല് കൊള്ളേണ്ടി വരുമോ എന്നു ഭയന്ന് എന്റെ നടത്തം തേരട്ടയുടെ സ്പീഡിലാക്കി. കഠിനമായ തണുപ്പിൽ തെരട്ടയുടെ വേഗതക്ക് പോലും തീവണ്ടിയേക്കാൾ വേഗതയായിരുന്നു.

പെട്ടന്നായിരുന്നു ഞാൻ മറ്റൊരു കാര്യം ശ്രദ്ധിച്ചത്. ശ്വാസം അകത്തോട്ട് എടുത്തു പുറത്തു വിടുമ്പോൾ വായിൽ നിന്ന് പുക വരുന്നു. പിന്നീട് ആ പുകയെ എങ്ങനെ ഒക്കെ വിത്യസ്തമാക്കാം എന്നായിരുന്നു എന്റെ ചിന്ത. അങ്ങനെ നടന്നു നടന്നു ഞാൻ  കുന്നിൽ  പള്ളീടെ ഓരത്തെത്തി. അവിടെന്നു ടാർ ചെയ്യാത്ത പാലത്തടുക്ക റോഡിലൂടെ നടന്നാൽ എനിക്ക് മദ്രസ്സയിലെത്താം. സത്യത്തിൽ അത് അങ്ങോട്ടേക്കുള്ള എളുപ്പവഴി കൂടി ആയിരുന്നു.
   
അപ്പോഴേക്കും സൂര്യൻ പകുതി മിഴികൾ തുറന്നിരുന്നു. കാഴ്ചകൾ വ്യക്തമാവാൻ തുടങ്ങി.  തണുപ്പിന്റെ കാഠിന്യം കുറഞ്ഞു കുറഞ്ഞു വന്നു. കിളികൾ കലപില കൂട്ടാൻ തുടങ്ങിയിരുന്നു. ആ കലപില നാദങ്ങൾക്ക് യേശുദാസിന്റെ സംഗീതത്തെക്കാൾ മനോഹാര്യത ഉള്ളതായി തോന്നി.

ചേമ്പിലകളിൽ മഞ്ഞു തുള്ളികൾ വീണു കിടക്കുന്നു. ഇളം തെന്നലിൽ അവ നൃത്തം ചെയ്യുന്നതായി എനിക്ക് തോന്നി. ആ കാഴ്ച കണ്ടു ചുമ്മാ പോരാൻ മനസുവരാത്ത ഞാൻ ആ ചേമ്പില ഞാൻ നോവിക്കാതെ മെല്ലെ എന്റെ നഖമുപയോഗിച്ച് ഇങ്ങു പറിച്ചെടുത്തു. അതിലുണ്ടായിരുന്ന മഞ്ഞു തുള്ളിക്ക് അത് ഇഷ്ടപ്പെട്ടില്ല എന്നു തോന്നുന്നു. എന്നോടുള്ള പ്രധിഷേധമെന്നോണം അതു ചാടി മണ്ണിൽ വീണു വീര്യമൃത്യു വരിച്ചു.

തെല്ലും ഭാവ വിത്യാസമില്ലാതെ ഞാൻ മുന്നോട്ടു നടന്നു. പാതയോട് ചേർന്ന് കിടക്കുന്ന തോട്ടിൽ ഒരു പറ്റം പരൽമീനുകളുടെ മാരത്തോൺ നടക്കുന്നുണ്ടായിരുന്നു. ഇത് കണ്ടു സഹിക്കാതെ ഞാൻ തോട്ടിലേക്ക് അൽപം ഉച്ചത്തിൽ ആഞ്ഞുതുപ്പി. ഉമിനീർ വെള്ളത്തിൽ വീണതും മീനുകൾ മാരത്തോൺ അവസാനിപ്പിച്ചു ഉമിനീരിനു വേണ്ടിയുള്ള പരാക്രമം തുടങ്ങി. എന്റെ മുഖത്തു  വിജയിയുടെ മുഖത്തു കാണുമ്പോലെ ഒരു തരം ഒരു ഇളി പടർന്നു.

വഴി വക്കിലെ ചെടികളുടെ ഇലകൾ മഞ്ഞുകണികകൾ കൊണ്ട് മൂടപ്പെട്ടിരുന്നു. ചെറിയ സൂര്യ പ്രകാശം തട്ടുമ്പോൾ അവയുടെ തിളക്കം കാണാൻ രാത്രി കാലങ്ങളിൽ കുറ്റിക്കാടുകളിൽ LED ബൾബ് പോലെ പ്രകാശിക്കുന്ന മിന്നാമിന്നിയെക്കാൾ ഭംഗി ആയിരുന്നു. റോഡിനോട് ചേർന്നുകിടക്കുന്ന വീട്ടുപറമ്പിലെ കൊക്കോമരങ്ങൾ പൂത്തു തുടങ്ങിയിരിക്കുന്നു. ആ സമയത്തു അവയെ കാണാൻ പൈൻ മരത്തേക്കാൾ നല്ല എടുപ്പായിരുന്നു. സാഹിത്യത്തിന്റെ ഭാഷയിൽ പറഞ്ഞാൽ ആ ഒരു പ്രഭാതം പ്രകൃതി അതിന്റെ വശ്യ മനോഹാര്യത മുഴുവൻ ആവാഹിച്ചു എന്റെ മുന്നിലൂടെ കൊണ്ട് പോകുന്നത് പോലെയുള്ള അനുഭൂതി'.
                                               
                                           

Thursday, 21 September 2017

ഊഞ്ഞാലനുഭവങ്ങൾ / മാവില

ഊഞ്ഞാലനുഭവങ്ങൾ

മാവില
ഊഞ്ഞാൽ കഥകൾ ഗൃഹാതുരത്വത്തിന്റെ കഥകൾ കൂടിയാണ്. ഖന്നച്ചയുടെ ഊഞ്ഞാലനുഭവം വായിച്ചപ്പോൾ മനസ്സ് പിന്നോട്ട് പോയത് 40 വർഷങ്ങൾക്കുമപ്പുറം.

ഊഞ്ഞാലുള്ളത് കൊളങ്കരയിൽ കാക്കഉമ്മാന്റെ വീട്ടിൽ, ഇടത്തെണയിൽ. ഞാനും മൂത്ത പെങ്ങളുമവിടെയെത്തിയാൽ ഊഞ്ഞാലിന്റെ ആധിപത്യം പിന്നെ ഞങ്ങളുടെ കയ്യിലാണ്! അവിടെയുള്ള മൂത്തവർ ഞങ്ങളെ ആട്ടിത്തന്നോണം, സ്പീഡ് കുറെ കൂടാൻ പാടില്ല. അത് കൂടിയാൽ എന്റെ വാവിട്ട നിലവിളിയിൽ വീട് മാത്രമല്ല,  പരിസരവും നാറും.

കാക്കഉമ്മാന്റെ വീട്ടിലെ ഊഞ്ഞാൽ ഒരു ഏണിക്കഭിമുഖമായാണ് ഉള്ളത് . ചങ്ങലയിൽ കോർത്ത നല്ല കൊത്ത് പണി തീർത്ത പലക. ആളുകളുടെ പാകത്തിനനുസരിച്ച് പലക താഴ്ത്തുകയും ഉയർത്തുകയും ചെയ്യാം. അൽപം ചെരിഞ്ഞിരുന്ന്,  നിലത്ത് അൽപം മർദ്ദത്തിൽ ചവിട്ടിയാണ് ഞങ്ങൾ ഊഞ്ഞാൽ വേഗത കൂട്ടുക. സ്പിഡ് തികയാതെ വരുമ്പോഴാണ് പിന്നിൽ നിന്ന് വലിയ പെണ്ണുങ്ങൾ തള്ളിത്തരിക.

ഊഞ്ഞാലിൽ അധികമിരുന്നാടിയാൽ ഒരു തലകറക്കമുണ്ട്, അത് അനുഭവപ്പെടുന്നതോടെയാണ്  ഊഞ്ഞാലിൽ നിന്നും ഞാനിറങ്ങുക. ചില അയൽവാസി കുട്ടികൾ,  അവർ ഇരിക്കാനും എന്നെ ഇറക്കാനും  എനിക്ക് അനുഭവപ്പെടാത്ത തലക്കറക്കം ഉമ്മറത്ത് പോയി ഉമ്മാനോട് പറയും. അതോടെ എന്റെ ഊഞ്ഞാലാട്ടവും ഒരു തീരുമാനത്തിലെത്തും. അവിടെ എന്ത് ലോ പോയിന്റ് പറഞ്ഞാലും ഉമ്മ എന്നെ ചെവികൊടുക്കില്ല.

കരീം ഭായിയുടെ തറവാട് വീട്ടിലും കണ്ണാടി ഔക്കുച്ചാന്റെ വീട്ടിലുമുള്ള ആടുന്ന ഊഞ്ഞാൽ മനസ്സിൽ മിന്നിമിന്നി വരുന്നു.

"ഉഞ്ഞാല്, ബമ്പാല് ..."

ആ ഈരടികൾക്ക് മരണമില്ല .

ആമുഖം/ റഫീഖ് അഹമ്മദ് പട്ല

*ആമുഖം*
_____________________

അസീസ്ക്കയുമായുള്ള ഫേസ്ബുക് ബന്ധമാണ് എന്നെ RT യിലേക്ക് എത്തിച്ചത്. അവിടെ നിന്നും RT എഴുത്തുപുരയിലേക്കും.

RT എനിക്ക് മുന്നിൽ ആസ്വാദനത്തിന്റെ പുതു ലോകം തുറന്നിടുകയായിരുന്നു. അസ്ലം മാവിലയുടെയും SAP യുടെയും അസീസ്ക്കയുടെയും എഴുത്തുകൾ കാണുമ്പോൾ, അവരുടെ പ്രചോദനം കാണുമ്പോൾ എന്തെങ്കിലുമൊക്കെ എഴുതണമെന്നൊരു തോന്നൽ. അങ്ങനെ രണ്ടു ദിവസം ചിന്തിച്ചതിന്റെ ഫലമായി മനസ്സിൽ ഉറങ്ങിക്കിടന്ന ഒരു അനുഭവം മെല്ലെ  പൊടി തട്ടിയെടുത്തു.

സ്കൂളിൽ പ്രാഥമിക ഭാഷ അറബി ആയിരുന്നത് കൊണ്ട് തന്നെ മലയാള സാഹിത്യ ഭാഷകളെ കുറിച്ചും പ്രയോഗങ്ങളെ കുറിച്ചും വലിയ പരിജ്ഞാനമെനിക്കില്ല. എങ്കിലും വലിയ പരിക്കില്ലാതെ എഴുതിയെന്ന വിശ്വാസമെനിക്കുണ്ട്. നിങ്ങൾ, വായനക്കാരാണ് അന്തിമ അഭിപ്രായം പറയേണ്ടവർ.

 ആമുഖമായി ഇത് പറയാൻ കാരണം തെറ്റുകൾ ഉണ്ടെങ്കിൽ തീർച്ചയായും തിരുത്തി തരണം. അത് കൂടുതൽ എഴുതാനുള്ള പ്രചോദനം ആയിരിക്കും.

എന്റെ ആദ്യത്തെ ഉദ്യമമാണ് . പ്രസ്തുത ആർടിക്ൾ അൽപസമയം കഴിഞ്ഞ് പോസ്റ്റ് ചെയ്യാം.

നന്ദിപൂർവ്വം

റഫീഖ് അഹമ്മദ് പട്ല

കഥാകൃത്തും കർത്താവിന്റെ മണവാട്ടിയും / മാവില

കഥാകൃത്തും
കർത്താവിന്റെ മണവാട്ടിയും

മാവില

"അസീസിയൻ ടച്ച് " കുറക്കാതെയുള്ള കഥ. അതിങ്ങനെ വായിച്ചു പൊയ്പ്പോകും. ജോബിനും ത്യേസ്യ കുട്ടിയും അവിചാരിതമായി തീവണ്ടിയാത്രക്കിടയിൽ വെച്ച് നടക്കുന്ന കണ്ട് മുട്ടലാണ് പ്രമേയം. കണ്ട്മുട്ടലിന് നിമിത്തമാകുന്നത് "കാണാത്ത തട്ടലാണ്." (ജോബിൻ തലമുയർത്തി മുഖം നോക്കിയില്ലായിരുന്നെങ്കിൽ ഈ കഥ തന്നെ ഉണ്ടാകുമായിരുന്നില്ല.)

അസിസിന്റെ മിക്ക കഥകളിലെയും കേന്ദ്ര കഥാപാത്രത്തിന്റെ  പാരന്റ്സിന്റെ ജോബ് ശ്രദ്ധിച്ചിട്ടുണ്ടോ? ഹൈ -ഫൈ പ്രൊഫഷനായിരിക്കും. കുറഞ്ഞത് തരക്കേടില്ലാത്ത സ്ഥാപനത്തിലെ അധ്യാപകർ.

പഠനകാലത്ത് നാമ്പിട്ട ജോബിന് - ത്രേസ്യ ചാപല്യ പ്രേമം പക്വതയിലേക്കെത്തുമ്പോൾ പെണ്ണിന്റെ  അച്ഛനമ്മമാർ അവൾക്ക് വേറൊരു മണവാളനെയാണ് കണ്ടെത്തിയത്.  ത്രേസ്യ അറിയുന്നതാകട്ടെ ശിരോവസ്ത്രം നൽകപ്പെട്ടപ്പോഴും.

തീവണ്ടിയിൽ പരസ്പരം തിരിച്ചറിഞ്ഞ ശേഷം അവിടെയവർ ഉണ്ടായിരുന്നത് ഏതാനും മണിക്കൂറുകൾ. അതിനിടയിൽ പഴയ പ്രേമ കഥകളൊക്കെ പൊടിത്തട്ടിയെടുത്ത്  ത്രേസ്യയുടെ ഭക്തിക്ക് ഭംഗം വരുത്തിക്കളഞ്ഞു ജോബിൻ. റോമിൽ നിന്ന് വിടുതൽ വാങ്ങാനുള്ള സൂചനയും നൽകിയാണ് ഇറങ്ങാറായ സ്റ്റേഷനിൽ എത്തുമ്പോൾ ജോബിൻ എഴുന്നേൽക്കുന്നത്.

എനിക്ക് ചിരി വന്നത് ഇറങ്ങാൻ വേണ്ടി എഴുന്നേറ്റപ്പോൾ ചെയ്ത  ജോബിന്റെ പോകുന്ന പോക്കിലുള്ള അമർത്തിച്ചവിട്ടും "ഞാൻ വിളിക്കാ"മെന്ന ചെവിയിലുള്ള മന്ത്രിക്കലുമാണ്.  (ഇത് വായിച്ച് അസീസുമിപ്പോൾ ചിരിക്കുന്നുണ്ടാകും ).

വായനക്കാരുടെ മനസ്സിൽ വലിയ ആധി നൽകിക്കൊണ്ട് , ഹൽവ - മൈസൂർപാക് പൊതി ജനാലയിൽ കൂടി ജോബിൻ നൽകുന്നതോടെ കഥ പര്യവസാനിക്കുന്നു,

സിറ്റ്വോഷൻ അപ്പടി ക്യാമറയിൽ ഒപ്പിയത് പോലെ എഴുതാൻ അസിസ് ബഹുമിടുക്കനാണ്. വായിക്കുമ്പോൾ, ട്രൈനിലിരുന്ന് യാത്ര ചെയ്ത അനുഭവം.   ഈ കഥയുടെ ആകർഷണവും അത് തന്നെ.

കര്‍ത്താവിന്‍റെ മണവാട്ടി /അസീസ്‌ പട്ള

🎼🎺🎸🌹🌹*ചെറുകഥ*


*കര്‍ത്താവിന്‍റെ മണവാട്ടി*


*അസീസ്‌ പട്ള*
_______________________തലസ്ഥാനനഗരിയിലെ  പ്രശസ്ത കോളേജില്‍ പി.ജി. കൊഴ്സിനു നേരിട്ട് അപ്ലിക്കേഷന്‍ സമര്‍പിച്ചുള്ള മടക്കയാത്ര, സീറ്റുകള്‍ പരിമിതമാണെന്നറിഞ്ഞിട്ടും അച്ഛന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി., തിരുവായ്ക്കെതിരുവായില്ലല്ലോ!

ഷോര്‍ണൂര്‍ ജംഗ്ഷനില്‍ നിന്ന് പുലര്‍ച്ചേ അഞ്ചിനു തിരിച്ചതാ, നഗരിയിലെ കടുംചൂടും ജനസാന്ദ്രതയാലുള്ള വീര്‍പ്പുമുട്ടലും അയാള്‍ക്ക് വീട്ടിലെത്താന്‍ ധൃതിയായി,നല്ല ക്ഷീണവുമുണ്ട്, റിസര്‍വേഷന്‍ ഇല്ലാത്തതിനാല്‍ ചെയര്‍കാര്‍ കിട്ടാന്‍ വല്ലാതെ ക്യു നില്‍ക്കേണ്ടി വന്നു, ഹാവൂ ..  തത്ക്കാല്‍ കൊട്ടയിലാണെങ്കിലും കഷ്ടിച്ചു കിട്ടി.

ഇപ്പോള്‍ സമയം മൂന്നായി, ഊണ് പോയിട്ട് മനസ്സ് രുചിച്ചു ഒരു കാഫി പോലും കുടിച്ചിട്ടില്ല, ബോട്ടിലില്‍ നിന്നും ഒരു മുറുക്ക് വെള്ളം കുടിച്ചു വലതു വശത്തെ വിന്‍ഡോ സീറ്റില്‍ ചാരിക്കിടന്നു ഓരോന്നോര്‍ത്തു, അടുത്ത സീറ്റിലിരുന്ന തടിച്ചു കുറുകിയ മധ്യവയസ്കന്‍  കട്ടിപുരികത്തിലേക്ക് കണ്ണട തള്ളിക്കയറ്റി പത്രത്താളിലെ അക്ഷരക്കൂട്ടങ്ങളില്‍ ഊളിയിട്ടു, തഴുകി വന്ന ഈറന്‍ കാറ്റില്‍ മിന്നിമറയുന്ന ചെറു കുടിലുകളും പാടങ്ങളും  വയലുകളും  പുഴയും ഉപബോധമനസ്സില്‍ അയാള്‍ കണ്ടു അറിയാതെ നിദ്രയിലേക്ക് വഴുതിവീണു...

ഇടയ്ക്കിടെ എതിര്‍ദിശയിലെ എക്സ്പ്രസ്സ്‌ ട്രെയിന്‍ മുഴക്കുന്ന ഇരമ്പല്‍ ഉണര്‍ത്തുമായിരുന്നെങ്കിലും ചായക്കാരന്‍റെ നിര്‍ത്താതെയുള്ള അപസ്വരം വല്ലാതെ  അലോസരപ്പെടുത്തി, അര്‍ദ്ധമയക്കത്തില്‍  സീറ്റിനടിയിലൂര്‍ന്നുപോയ പാദങ്ങള്‍ മുന്‍സീറ്റിലിരിക്കുന്ന യുവതിയുടെ പാദരക്ഷയില്‍ തൊട്ടിരുന്നു, പെട്ടെന്ന് ഉള്‍വലിഞ്ഞു തന്‍റെ ലോഫര്‍ ഷു (സോക്സില്ലാതെ ധരിക്കുന്ന)  അണിയുന്നതിനിടയില്‍ അറിയാതെ അയാളുടെ ഇടതു കൈ അടുത്തിരിക്കുന്നയാളില്‍ തട്ടി, മുഖമുയര്‍ത്തി സോറി പറഞ്ഞു.. ങേ... ആളു മാറിയിരിക്കുന്നു, ഒരു കന്യാസ്ത്രീ.. അവരും കയ്യിലുള്ള കട്ടിപ്പുസ്തകമൊഴികളെ  എന്തോ വേദവാക്യം പോലെ ഹൃദിസ്ഥമാക്കുന്നു.. തട്ടിയതും സോറി പറഞ്ഞതൊന്നും അവരുടെ ബോധത്തിലില്ല., ശല്യമാവാതെ എണീറ്റു നിന്നു ചായ വാങ്ങുമ്പോള്‍ സിസ്റ്റര്‍ കണ്ണുകള്‍ മേല്‍പോട്ടുയര്‍ത്തി അയാളെ നോക്കി, ആ മുഖപരിചയം അയാളുടെ ബോധമണ്ഡലത്തില്‍ അസ്വതത പരത്തി, ട്രെയിനിനെക്കാളും വേഗത്തില്‍ അയാളുടെ ഓര്‍മ്മകള്‍ പിന്നോട്ടോടി.., വെപ്രാളത്തില്‍ കന്യാസ്ത്രീയുടെ മേല്‍ ചായ തുളുമ്പിത്തൂവാതെ സൂക്ഷിച്ചു സീറ്റിലിരുന്നു.

അതെ.. അതേമുഖം.. ആറു വര്‍ഷങ്ങള്‍ക്ക് മുമ്പ് saint mary ഹൈസ്ക്കൂളില്‍
എസ്.എസ്.എല്‍.സിക്ക് പഠിക്കുന്ന കാലം, ഫ്രോക്കും ബ്ലൌസുമണിഞ്ഞ പ്രായത്തില്‍കൂടുതല്‍ ശരീരവളര്‍ച്ച പ്രകടമാക്കുന്നു എട്ടാംതരം യൂണിഫോമുകാരി, ആരാലും ആകര്‍ഷിതം!, ഞായറാഴ്ചകളില്‍ സങ്കീര്‍ത്തനങ്ങള്‍ പാടി സദസ്സിനെ പിന്‍ ഡ്രോപ്പ് സൈലെന്‍സില്‍ നിര്‍ത്തുന്ന ഈ കുട്ടിയെ അന്നാണ് ഞാന്‍ ശ്രദ്ദിച്ചത്‌.

അധികം ആരോടും സംസാരിക്കാത്ത പ്രകൃതം, ബാക്ക്-പായ്ക്ക് പിന്നില്‍ തൂക്കി  പുസ്തകത്തെ ഇരുകൈകളില്‍ നെഞ്ചോടു ചേര്‍ത്തു താഴോട്ടു മാത്രം നോക്കി നടക്കുന്ന കുഞ്ഞാട് ഒന്ന് പരിചയപ്പെടാന്‍ വഴിയില്‍ കാത്തുനിന്ന എന്നെഒറ്റയ്ക്ക് കണ്ടതോടെ കുട്ടി മാറി നടന്നു., നിരാശപ്പെടുത്തിയെങ്കിലും അയാള്‍ പിന്മാറിയില്ല, അക്കൊല്ലത്തെ ആര്‍ട്സ് ക്ലബ് സെക്രട്ടറിയായ അയാളുടെ  അടുത്ത് പേര് രജിസ്റ്റര്‍ ചെയ്യാന്‍ വന്ന കുഞ്ഞാടിന്‍റെ മുഴുവന്‍ ഡീടൈല്‍സും കിട്ടി, ത്രേസ്യ ജേക്കബ്.. അടക്കവും ഒതുക്കവും അയാളെ  ഏറെ ആകര്‍ഷിപ്പിച്ചു., അച്ഛന്‍ ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍ അമ്മ മ്യൂസിക്‌ ടീച്ചര്‍ പിന്നീടുള്ള ഓരോ കാല്‍വെയ്പ്പും അവള്‍ക്കു വേണ്ടിയായി, പത്താം ക്ലാസ് പരീക്ഷയടുത്തു, നല്ല റിസള്‍ട്ട്‌ വന്നു അച്ഛന്‍ കുറച്ചു ദൂരത്തുള്ള ഒരു ബോര്‍ഡിങ്ങില്‍ ചേര്‍ത്തു.,  മനസ്സില്‍ കുമിഞ്ഞുകൂടിയ ഓര്‍മ്മകളുടെ വേലിയേറ്റം അയാളെ  നിരാശയുടെ നടുക്കയത്തില്‍ മുക്കിത്താഴ്ത്തിക്കൊണ്ടിരുന്നു.

ഓണലീവിന് വീട്ടില്‍ വന്നപ്പോള്‍  ത്രേസ്യ കുടുംബസമേതം അവളുടെ അച്ഛന് ട്രാന്‍സ്ഫര്‍ കിട്ടി പോയി എന്നറിഞ്ഞു..കാലങ്ങള്‍ കഴിഞ്ഞു ഇപ്പോഴും ആ കുട്ടിയുടെ നല്ലൊരു ചിത്രം മനസിന്‍റെ ഉള്ളറയില്‍ സുക്ഷിച്ചു., ഇടയ്ക്കൊക്കെ ഓര്‍ക്കാറുണ്ട്, പ്രത്യേഗിച്ചും ഞായറാഴ്ച്ച കുര്‍ബാനകളിലെ സങ്കീര്‍ത്തനങ്ങള്‍ കേള്‍കുമ്പോള്‍.

അടുത്ത സ്റ്റേഷനില്‍ വണ്ടി നിര്‍ത്തിയപ്പോള്‍ അയാള്‍ സീറ്റില്‍ ഓരം ചാരിയിരുന്നു കാഴ്ചകള്‍ കണ്ടു, ഒഴിഞ്ഞ വെള്ളക്കുപ്പി  ജനലിലൂടെ കളഞ്ഞു പുതിയൊരെണ്ണം വാങ്ങി സീറ്റിലേക്ക് തിരിഞ്ഞ അയാളുടെമേല്‍ വെള്ളത്തിനു വേണ്ടി കൈ നീട്ടുന്ന സിസ്റ്ററുടെ കൈ തട്ടി... സോറി പറഞ്ഞു അവര്‍ സീറ്റിലേക്ക് മടങ്ങി, ഇപ്പോള്‍ അയാള്‍  ശരിക്കും കണ്ടു.......അതേ..  ഇത് ത്രേസ്യ തെന്നെ.. വേഗം വെള്ളക്കുപ്പി പൌച്ചില്‍ തിരുകി, മൂടിതുറന്നു വെള്ളം കുടിക്കാന്‍ നില്‍കുന്ന സിസ്റ്ററുടെ ചെവിയില്‍ മന്ത്രിച്ചു.. “ത്രേസ്യ.?”, വായില്‍ കമഴ്ത്തിയ കുപ്പി ഒരു ചുമയോടെ തിരിച്ചെടുത്തു അയാളെ നോക്കി... പഴയ നിര്‍വൃതിയോടെ ഞാന്‍ സസന്തോഷം പുഞ്ചിരി തൂകി കണ്‍പോളകള്‍ താഴ്ത്തി അതേയെന്നഅര്‍ത്ഥത്തില്‍  ആംഗ്യം കാണിച്ചു......... കുപ്പി മൂടി കൊണ്ടടച്ചു കീഴ്ചുണ്ട്തുടയ്ക്കുന്നതിനിടയില്‍  മന്ത്രിച്ചു... ജോ.. ജോബിന്‍?,  അതേയെന്നഅര്‍ത്ഥത്തില്‍ ഞാന്‍ വീണ്ടും കണ്ണടച്ചു മുഖം കുലുക്കി, അയാളില്‍ സന്തോഷത്തിരതല്ലി മനസ്സിന്‍റെ തിരുമുറ്റത്ത്‌ ഒ രായിരയം പൂത്തിരികള്‍ കത്തി നിന്നത് പോലെ, പറുദീസയില്‍ ഒഴുകിനടക്കുന്ന പരമാനന്ദം, അവര്‍ണ്ണനീയം ആത്മസായൂജ്യം....

“ത്രേസ്യ ആകെ മാറിയിരിക്കുന്നു”,

ഇടതു കാല്‍ സീറ്റില്‍ മടക്കി വച്ചു  അഭിമുഖമായിരുന്നു അയാള്‍ കറുത്ത താടിരോമത്തില്‍ തടവിക്കൊണ്ട് ഇന്നലെ കണ്ടു പിരിഞ്ഞ ചാപല്യത്തോടെ പറഞ്ഞു, നിറഞ്ഞ പുഞ്ചിരിയില്‍ മ്ലാനത വീഴ്ത്തി സിസ്റ്റര്‍ തിരുത്തി..
“വെറും ത്രേസ്യയല്ല, സിസ്റ്റര്‍ ത്രേസ്യ”,

ഓ.. അം സോറി.. ഞാന്‍ സിസ്റ്ററെ എവിടെയൊക്കെ അന്വേഷിച്ചെന്നറിയാമോ? ഈ ജന്മം  കണ്ടുമുട്ടില്ലെന്നാ കരുതിയത്‌, കര്‍ത്താവിനു സ്തോത്രം.. അയാള്‍ വിഹായുസ്സില്‍ കുരിശ് വരച്ചു., സിസ്റ്റര്‍ അതനുകരിച്ചു..

“സുഖാണോ.......എന്താ വിശേഷം?” അയാള്‍ തിരക്കി

“ആ സ്കൂളില്‍ നിന്നും അച്ഛന്‍ എന്നെ ഒരു മഠത്തില്‍ ചേര്‍ത്തു, ഒരു വര്ഷം കഴിഞ്ഞാ ഞാനറിഞ്ഞത് അത് ഒരു കന്യാസ്ത്രീകള്‍ക്കുള്ള ധ്യാനകേന്ദ്രമായിരുന്നുവെന്നു, അപ്പോഴേക്കും റോമില്‍ എന്‍റെ പേര്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നു.., അച്ഛന്‍ പണ്ടെങ്ങാണ്ടോ ചെയ്ത ഒരു നേര്‍ച്ചയാത്രെ.. എന്നെ കന്യാസ്ത്രീയാക്കിക്കൊള്ളാമെന്നു....ആദ്യത്തില്‍  അംഗീകരിക്കാന്‍ പ്രയാസപ്പെട്ടെങ്കിലും ആ നാലു കെട്ടുകള്‍ക്കിടയിലുള്ള ധ്യാനവും, മന്ത്രവും, സുവിശേഷവും എന്നെ അവരിലോരാളാക്കി, ഇപ്പോള്‍ ഞാന്‍ ഡിഗ്രിക്ക് പഠിക്കുന്നു.”

വിദൂരതയില്‍ നോക്കി സിസ്റ്റര്‍ പറഞ്ഞു തീര്‍ത്തു...പതുക്കെ അയാളെ  തിരിഞ്ഞു നോക്കി ചുണ്ടുകള്‍ അമര്‍ത്തിപ്പിടിച്ചു മന്ദഹസിച്ചു., ആ മന്ദഹാസം ഒരു ചാട്ടുളിപോലെ അയാളുടെ ഹൃദയത്തില്‍ തറച്ചു., നിശ്ശബ്ദ്ദം.. അയാളുടെ  ഇടതു കൈ അറിയാതെ സിസ്റ്ററുടെ വലതുകൈമേല്‍ സ്പര്‍ശിച്ചു, മനസ്സിനെ നിയന്ത്രിച്ചാലും ശരീരം കീഴ്പെട്ടില്ല... അവരുടെ കൈ പതുക്കെ അയവു വരുന്നതുപോലെ തോന്നി, ആ സ്പര്‍ശനം അവരുടെ ഹൃദയത്തുടിപ്പുകള്‍ക്ക് ആക്കം കൂട്ടി ശരീരോഷ്മാവിന്‍റെ വേലിയേറ്റത്തില്‍ ഒലിച്ചുപോകുമെന്നായി.. ഒരു മാന്‍പേടയെപ്പോലെ ഒരു നിമിഷം അവര്‍ എല്ലാം മറന്നു..... പെട്ടെന്ന്‍ കൈ പിന്നോട്ട് മാറ്റി... അരുത്... ഞാന്‍ കര്‍ത്താവിന്‍റെ മണവാട്ടിയാണ്., പുറംകയ്യില്‍ ഇറ്റിവീണ ചുടുകണ്ണീരിനു ഉപ്പുരസം മാത്രമല്ല, രോദനത്തിന്‍റെ തീഷ്ണതയും അയാള്‍  അനുഭവിച്ചറിഞ്ഞു.

ഇപ്പോള്‍ എവിടെ പോകുന്നു?,

മംഗലാപുരത്തു, ഒരു ധ്യാനത്തില്‍ പങ്കെടുക്കാന്‍ പോകുന്ന വഴി, അടുത്ത സ്റ്റേഷനുകളില്‍ നിന്ന് ഒത്തിരി പേര്‍ കയറാനുണ്ട്‌., അയാള്‍  അഡ്രസ്സും മൊബൈല്‍ നമ്പറും വാങ്ങിച്ചു സ്വകാര്യമായി ചോദിച്ചു........

“റോമില്‍ നിന്നു വിടുതല്‍ പത്രം വാങ്ങിയാല്‍ എന്നെ മനസ്സമ്മതം ചെയ്യുമോ?”

ഒന്നും മിണ്ടാതെ താഴോട്ടു കണ്ണും നത്തിരുന്നു..  ഇറങ്ങേണ്ട സ്റ്റേഷനിലെത്തിയ ട്രെയിന്‍ നിശ്ചലമായി, ബാഗും വെള്ളവുമെടുത്തു മെല്ലെ അവരുടെ കാലില്‍ മനപൂര്‍വ്വം അമര്‍ത്തിച്ചേര്‍ത്തു പുറത്തു കടക്കുന്നതിനിടയില്‍ വക്രിച്ചു ചെവിയില്‍ മന്ത്രിച്ചു...

“ഞാന്‍ വിളിക്കാം...”

പ്ലാറ്റ്ഫോമിലിറങ്ങി, മുമ്പിലുള്ള സ്റ്റാളില്‍ നിന്നും ഒരോ പൊതി ഹല്‍വയും മൈസൂര്പാക്കും  വാങ്ങി ജനാലയിലൂടെ നീട്ടി........സങ്കോചത്തോടെ വാങ്ങി നന്ദി പറയുമ്പോള്‍ ആ കണ്ണിലെ തിളക്കം അയാള്‍ വായിച്ചെടുത്തു.. ട്രെയിന്‍ കണ്ണില്‍ നിന്നും മറയുന്നതുവരെ ഇമ വെട്ടാതെ നോക്കി നിന്നു.


ശുഭം


🎼🎺🎸🌹

ഇത് വായിക്കുക ഇതിനോട് പ്രതികരിക്കുക സഹകരിക്കുക/ അസ്ലം മാവില

_# Support CP_

*ഇത് വായിക്കുക*
*ഇതിനോട് പ്രതികരിക്കുക*
*സഹകരിക്കുക*
_________________

അസ്ലം മാവില
*(Connecting Patla - യ്ക്ക് വേണ്ടി )*
_________________

കണക്ക് ഇങ്ങനെ :

*ചെലവായത് = 1,74,464. 00 രൂപ*

ഈ ചെലവ് കണക്ക് എന്താണെന്നല്ലേ ? നസിയയുടെ വീട് നിർമ്മാണവുമായി ബന്ധപ്പെട്ടതാണ്.

അവർക്ക് ഇരിക്കാൻ ഒരു കൂരയായി.  കഴിഞ്ഞ ആഴ്ച ആ കുടുബം മുതൽ താമസവും തുടങ്ങി. പഞ്ചായത്ത് നമ്പരും കിട്ടിക്കാണണം, തൊട്ടടുത്ത ജമാഅത്തിലേക്ക് അംഗമാകാൻ അപേക്ഷയും കൊടുത്തു.

പാർപ്പിട സംബന്ധവും പാർപ്പ് സംബന്ധവുമായ വിഷയങ്ങളിൽ ഇതിലപ്പുറം നസിയക്കല്ല ആർക്കും വേറൊന്നും വേണ്ട. നല്ലത്, ഈ ഒരു ചുറ്റുപാടുണ്ടാക്കലായിരുന്നു CP യുടെ ഉദ്ദശം. അൽഹംദുലില്ലാഹ്. അത് ഭംഗിയായി കഴിഞ്ഞു, എല്ലാ ഉദാരമതികളുടെയും സഹായത്തോടെ, പ്രാർഥനയോടെ.

മറ്റു ഫോർവേർഡു മെസ്സേജുകൾ ഈ ഫോറത്തിൽ തെന്നി വീഴുന്നതിന് മുമ്പ് ഇനിയുള്ളത് വായിക്കുക.

ചെലവായത് = 1,74,464. 00 രൂപ
പിരിഞ്ഞത്  =     93,050. 00 രൂപ
_____________________

*കടം നിന്നത് =   81, 414. 00 രൂപ*

ബോൾഡക്ഷരത്തിൽ കാണുന്ന പൈസ കണ്ടോ ? അത് കണ്ടെത്തിയേ തീരൂ. അത് കടമായി നിന്നിട്ടുണ്ട്.

തികഞ്ഞില്ലെങ്കിൽ കൊടുക്കാമെന്ന നല്ല മനസ്സുള്ളവർക്ക് ഇതൊരു അവസരമാണ്. ഇതിനോട് സഹകരിച്ച, കൊടുത്തതൽപം കുറഞ്ഞു പോയെന്ന് തോന്നിയവർക്ക്  വീണ്ടും നൽകാനുമൊരു ചാൻസാണ്. കണക്ക് കിട്ടിയാൽ  ഇയാളോട് / സുഹൃത്തിനോട് / ബോസിനോട് /കമ്മറ്റിയോട് ചോദിച്ച് വാങ്ങായിരുന്നു എന്ന് കാത്തിരുന്നവർക്കും ഇതൊരൂഴമാണ്.

നസിയയുടെ വീട് മുന്നിൽ ,
അവരുടെ സന്തോഷം മുന്നിൽ,
അവരുടെ പ്രാർഥന കാതിൽ.
തീരുമാനിക്കാം.

കൂടുതലൊന്നും പറയുന്നില്ല; വലിയ ലാവിഷായിട്ടല്ല ആ കൂര പണിതത്, അമിതമെന്ന് തോന്നിയ ഒരു ചെലവും നടത്തിയിട്ടില്ല, ഒരു കല്ല് പോലും എക്സ്ട്രാ വാങ്ങിയിട്ടില്ല. അവിടെ ഒരു ചീള് ജെല്ലി പോലും ബാക്കിയുമില്ല. *"അത്തര്ക്കത്തരെ"* എന്ന് പറയാറില്ലേ? അങ്ങനെ സൂക്ഷിച്ചു ചെലവാക്കി.

അപ്പോൾ, വീട് പണിത വകയിൽ 81, 414/=  രൂപ കടമുണ്ട്. ആ കടം തീർക്കാൻ CP യോട് സഹകരിക്കുന്നവരാരുണ്ട്?
അവർക്ക് HK മാഷിനെ ബന്ധപ്പെടാം, ഉടനെ, ഉപേക്ഷ കൂടാതെ.

നാഥൻ അനുഗ്രഹിക്കട്ടെ, ആമീൻ
_____________________
Rtpen.blogspot.com

സൗഹൃദവലയത്തെ ഹൃത്തില്‍ ചേര്‍ത്ത പ്രതിഭ... /അസീസ് പട്ല

സൗഹൃദവലയത്തെ  ഹൃത്തില്‍ ചേര്‍ത്ത  പ്രതിഭ...
___________________

അസീസ് പട്ല

എസ്. അബൂബക്കറുമായുള്ള ചങ്ങാത്തം എനിക്ക്  ആള്‍ക്കാരുടെ രൂപം തിരിച്ചറിയാന്‍ പാകമാകുന്നതിനേക്കാള്‍ പഴക്കമുണ്ട്., വിദ്യാരംഭത്തിന്‍റെ ഒന്നാം ക്ലാസ്സില്‍ ഒന്നിച്ചയപ്പോള്‍ ചില വൈജാത്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു,ഒന്ന് മിതഭാഷിയും മറ്റൊന്ന് കൈപ്പട നന്നാക്കുകയെന്ന തുടര്‍യാത്ജ്ഞവും!,

വെറുതെയിരിക്കുമ്പോഴെല്ലാം ഒന്നുകില്‍ സ്ലൈട്ടില്‍ എഴുത്ത് അല്ലെങ്കില്‍ സ്ലൈട്ടു പെന്‍സിലിനെ (ഗഡഡി) കൂര്‍പ്പ് കൂട്ടുക എന്നതായിരുന്നു, ഞങ്ങളെയൊക്കെ അസൂയാവഹമാക്കും വിധത്തില്‍ കറുത്ത സ്ലൈട്ടില്‍, വൃത്തിയുള്ള  അക്ഷരങ്ങള്‍ തെളിയിക്കുമായിരുന്നു., ഇണങ്ങിയും പിണങ്ങിയും മൂന്നാം ക്ലാസ്സ് വരെ ഒന്നിച്ചുപഠിച്ചു., നാലും അഞ്ചും ഞാന്‍ വേറെ സ്കൂളിലാ പഠിച്ചത്, വീണ്ടും പട്ള  സ്കൂളില്‍ ആറാം ക്ലാസ്സില്‍ മാത്രം ഒറ്റ വര്ഷം ഒന്നിച്ചുപഠിച്ചു, അപ്പോഴേക്കും അധ്യാപകരുടെ പ്രീതിപാത്രമായിക്കഴിഞ്ഞിരുന്നു ഇന്നത്തെ സാപ്.

എഴുത്തിന്‍റെ ലോകത്തില്‍ ഇത്രയധികം വിരാജിച്ച/ വിരാജിക്കുന്ന അപൂര്‍വ്വം ചില വ്യക്തിത്വങ്ങളുടെ ഉടമയാണ് അദ്ദേഹം എന്ന് പറയാതെ നിവൃത്തിയില്ല, സംസാരത്തിനിടയില്‍ ഒരിക്കല്‍ എന്നോട് സാപ് അഹംകാരത്തിന്റെ കലര്‍പ്പ് ഒട്ടും ദ്യോതിപ്പിക്കാതെ പറഞ്ഞു “ഞാന്‍ അത്യാവശ്യ പുസ്തകങ്ങളൊക്കെ വായിച്ചിട്ടുണ്ട്”, മറുവശത്ത്‌ ഞാന്‍ കടുകുമണിയോളം ചെറുതായിപ്പോയി, ജീവിതത്തില്‍ ആകെ വായിച്ചു തീര്‍ത്തതു “ഇന്ടുപ്പപ്പാക്കൊരാനണ്ടാര്‍ന്ന്” എന്ന ഒറ്റ നോവല്‍, അതും യാദൃശ്ചികം ജിദ്ദയില്‍ താമസിക്കുന്ന കാലത്ത് സഹധര്‍മ്മിണി എം.ജി.എമ്മിന്‍റെ ലൈബ്രറിയില്‍ നിന്നും കൊണ്ടുവരുന്ന കൂട്ടത്തില്‍ കണ്ടതാണ്,, അതിലെ ആഖ്യാന ശൈലി എന്നെ ഏറെ സ്വാധീനിച്ചിരുന്നു.

ഭാഷകളെ പ്രണയിക്കുന്ന ഞാന്‍,  അക്ഷരക്കൂട്ടങ്ങളിലമ്മാനമാടുന്ന സാപിന്‍റെയും, മാവിലയുടെയും  എഴുത്തിലെ  മാസ്മരികതയിലഭിരമിച്ച നിമിഷം മാവിലയോട് ചോദിച്ചു “താങ്കളത്രയില്ലെങ്കിലും, ഒരു ആവറേജ്  എഴുത്തുകാരനാകാന്‍ എന്താണ് ചെയ്യേണ്ടത്?”, ഉടനെ അദ്ദേഹം പറഞ്ഞു :പരന്ന വായന.
 ഭക്ഷണപ്രിയനായ രോഗിയോട് “ഡയറ്റ്” നിര്‍ദ്ദേശിക്കപ്പെട്ടമാത്രയില്‍ ഞാന്‍ പിന്മാറി...വായിക്കാനുള്ള സമയക്കുറവു, അതാണ്‌ മടിയെക്കാളും എന്നെ പിന്തിരിപ്പിച്ചത്.

പിന്നെ ബി. മഹമൂദ് പറഞ്ഞത് പോലെ അനുഭവത്തിന്‍റെ വെളിച്ചത്തില്‍ കുത്തിക്കുറിക്കുവാന്‍ തുടങ്ങിയിരുന്നു., വളരെ മുമ്പ്തെന്നെ...
സപ്പിനെ പരാമര്‍ശിച്ച മാവിലയുടെ എഴുത്ത് കടമെടുക്കുകയാണെങ്കില്‍....
“ഒരിക്കലും എന്നെ ചെവി  കൊടുക്കാത്ത  മനുഷ്യനാണ് SAP. ചെവികൊടുത്തിരുന്നെങ്കിൽ മലയാളത്തിന് തെറ്റില്ലാത്ത രീതിയിൽ നാലഞ്ച് കവിതാ സമാഹാരങ്ങൾ ലഭിക്കുമായിരുന്നു!”

ശരിയാണ്, എനിക്കും തോന്നിയിട്ടുണ്ട്, പക്ഷേ ഞാന്‍ മനസ്സിലാക്കുന്നത് പദവിയെക്കാളും മറ്റെന്തിനെക്കാളുമേറെ അദ്ദേഹം സുഹൃത്ത്‌ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയിരുന്നു, ഒരു പക്ഷെ കവിതാലോകത്ത് പ്രശസ്തിയാര്‍ജ്ജിക്കുമ്പോള്‍ സുഹൃത് വലയം നഷ്ടപ്പെടുമോയെന്ന ഭീതിയുടെകരിനിഴല്‍ സാപ്പിനെ മ്ലാനപ്പെടുത്തിയിട്ടുണ്ടായേക്കാം.

സമപ്രായക്കാരുടെ ഇടയില്‍ സാപ് എന്ന വ്യക്തി നര്‍മ്മത്തിന്‍റെയും നൈര്‍മാല്യത്തിന്‍റെയും പ്രതീകമാകും, വളരെ ലോലഹൃദയനായ അദ്ദേഹം ആരും തന്‍റെ നര്‍മ്മത്തിലൂടെ വേദനിക്കപ്പെടാതിരിക്കാന്‍ പ്രത്യേകം സൂക്ഷ്മതപാലിക്കുന്ന കൂട്ടത്തിലാണെന്നാണ് ഞാന്‍ മനസ്സിലാക്കിയത്.

സുഹൃത്തേ... എഴുത്തിന്‍റെ ലോകത്തെ ഇനിയും കീഴടക്കി മുന്നോട്ടു പ്രയാണിക്കൂ......... ഭാവുകങ്ങള്‍.

🔸🔸🔸🔸🔸

മൊഴിമാറ്റം നടത്തിക്കൂടേ ? / മാവില

വിദ്യാർഥികൾക്കും
ഉപരിപഠനം നിർത്തിയർക്കും
മൊഴിമാറ്റം നടത്തിക്കൂടേ ?

.      മാവില

കോളേജ് വിദ്യാർഥികൾ ഈ ഫോറം വായിക്കുന്നുണ്ടെങ്കിൽ, അവർക്ക് ഞാൻ  ഒരു നല്ല നിർദ്ദേശം വെക്കട്ടെ. ഇംഗ്ലിഷ് രചനകളുടെ മലയാളമൊഴിമാറ്റം.

GBS മുതൽ ശശി തരൂരിനെ പോലുള്ള പ്രതിഭകളുടെ എഴുത്തുകൾ സൈറ്റ് ബ്രൗസ് ചെയ്താൽ ലഭിക്കും. അവ നിങ്ങളുടെ അറിവും  ഭാഷാ പരിചയവും (പാണ്ഡിത്യമെന്ന് തെറ്റിദ്ധരിക്കരുത്) മുൻനിർത്തി മലയാളത്തിൽ, പദാനുപദമല്ലെങ്കിലും, മൊഴി മാറ്റാൻ ശ്രമം നടത്തുക.

ക്ലാസ്സിൽ ഏറ്റവും നന്നായി ഭാഷ കൈകാര്യം ചെയ്യുന്ന സഹപാഠികളുടെ അഭിപ്രായമാരായുക, ഏറ്റവും അവസാനം നിങ്ങളുടെ ഭാഷാധ്യാപകനെ കാണിച്ച് തെറ്റുകളും തിരുത്തുക.

കുറച്ച് മെനക്കെടേണ്ടി വരും. അത് ട്രോൾ പോലെ അത്ര സുഗമമായ  ഏർപ്പാടല്ല. സ്വയം ബഫൂൺ ആകുന്നതിന് പകരം, ആഗ്രഹിക്കാതെ ആദരവ് ലഭിക്കും. വായനക്കാരുടെ ഒരു വൃന്ദം അവരെ കാത്തിരിക്കും. ഇളിഭ്യത മാറി, സഭ്യതയുടെ രാജപാത തെളിയും. തിരിനാളമെത്ര തന്നെ ചെറുതാകട്ടെ,  എത്ര ചെറിയ ചുറ്റുവട്ടമാണെങ്കിലും, അത് പരത്തുന്ന പ്രകാശം ഇരുട്ടൽപ്പമെങ്കിലും മായ്ക്കുമല്ലോ !

ഭാഷയുടെ മാത്രമല്ല സംസ്കാരത്തിന്റെയും ജീവിത രീതികളുടെയും ഇഴപിരിയാത്ത  പറിച്ചുനടലാണ് മൊഴിമാറ്റം. പരിമിതികളയുടെ സങ്കീർണ്ണതകളിൽ നിന്നും വിടുതി നേടുന്നവർക്കാണ് മൊഴിമാറ്റത്തിൽ അജയ്യതയും സ്വീകാര്യതയും ജനകീയതയും കൈവരിക്കാനാവുക.

  * GBS - George Bernad Shaw

സാപിനോട് സ്നേഹപൂർവ്വം / Saleem Patla

സാപിനോട്
സ്നേഹപൂർവ്വം

Saleem Patla

രചനകൾ
ഡയറിയിലും വാട്സപിലും ഒതുങ്ങാതെ
പുസ്തകമായി പ്രസിദ്ധീകരിക്കണം
എന്നാൽ മാത്രമേ അടുത്ത തലമുറക്ക് ഉപകാരപ്പെടുകയുള്ളൂ.
( ഓൺലൈൻ വായനക്കാർക്ക് വേണ്ടി soft Copy യും ഉണ്ടാക്കാവുന്നതാണ്)
വായന മരിക്കുന്നു എന്ന് പറയുന്നത് വെറുതെയാണ്.
പണ്ടേത്തേക്കാൾ അധികം പുസ്തകങ്ങൾ ദിനംപ്രതി പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്.
പുസ്തകങ്ങളുടെ പ്രസക്തി കൂടി കൊണ്ടിരിക്കുകയാണ്.
ഇക്കാലത്ത് വലിയ പണിയൊന്നുമില്ല.
അച്ചടിയൊഴിച്ച് ബാക്കിയെല്ലാം (ലേ ഔട്ട് ,ടൈപ്പിഗ്,കവർ, ഡിസൈൻ....)
അവരവർക്ക് തന്നെ ചെയ്യാവുന്നതാണ്.

പട്ലക്കാർക്ക് വേണ്ടി SAPന്റെ ഒരു കൃതി ഞങ്ങൾ പ്രതീക്ഷിക്കുന്നു.

Wednesday, 20 September 2017

സാപ്പെഴുത്ത് /മഹമൂദ് പട്ള

സാപ്പെഴുത്ത്

മഹമൂദ് പട്ള
_____________

കടന്ന് വന്ന വാഴികളിലേക്കൊരു തിരിഞ്ഞു നോട്ടം,
എഴുത്തിന്റെ കാര്യത്തിലും സാപ്പ് ( എസ് അബൂബക്കർ ) എന്ന ഈ എഴുത്തുക്കാരൻ നന്നായി പറഞ്ഞു.
സ്കൂൾ കാലഘട്ടത്തിലെ അനുഭവം സാപ്പ് ഇവിടെ അയവിറക്കിയപ്പോൾ അതിൽ ചിലത്  ബാല്യ കൗമാര കാലഘട്ടങ്ങളുടെ ഓർമകളാണ് എനിക്ക്  സമ്മാനിച്ചത്.

കാസറഗോഡ് ഗവ:കോളേജിൽ പടികുന്ന സമയം എന്റെ ഒരു ചെറുകഥ വായിച്ച ഒരധ്യാപകൻ അറബിക്കിന് പഠിക്കുന്ന നിനക്ക് എങ്ങിനെ ഇതിന് കഴിയുന്നു,
സാറിന്റെ അന്നത്തെ ആചോദ്യം ഇപ്പോൾ ഞാൻ ഓർക്കുന്നു.
പിന്നീടങ്ങോട്ട് പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു കാമ്പസിനോട് വിടപറയുമ്പോൾ  ജീവിതത്തിന്റെ വേറൊരു തലം എന്നെയും കാത്തുനിൽക്കുന്നുണ്ടായിരുന്നു...
പല പ്രാരാബ്ധങ്ങളുടെ നെട്ടോട്ടത്തിനിടയിൽ ജോലിക്കായുള്ള അലച്ചിലുകൾക്കിടയിൽ എഴുത്താണി എങ്ങിനെ ച്ചലിക്കാൻ
എഴുത്തെന്ന ഈ പ്രതിഭാസത്തിന് ഒരു പ്രസക്തിയും അന്നെന്നിൽ ഉണ്ടായിരുന്നില്ല.

പിന്നീടങ്ങോട്ടുള്ള പ്രയാണത്തിൽ അക്ഷരങ്ങൾ മറക്കാതിരിക്കാൻ എന്റെ കൂട്ടായി
എന്നുമുണ്ടായിരുന്നത് കത്തെഴുത്തുകൾ മാത്രമായിരുന്നു. കത്തെഴുതെന്ന ഈ ഒരുകലയിൽ എന്റെ ബന്തുമിത്രാതികളുടെ വീടുകളിൽ എന്റെ സാനിദ്യം അക്ഷരങ്ങളാൽ അന്ന് സജീവവുമായിരുന്നു.

ഇന്ന് ഞാൻ എന്തെങ്കിലും കുത്തികുറിക്കുന്നുണ്ടെങ്കിൽ അതിൽ ചിലത് അനുഭവത്തിന്റെ വെളിച്ചത്തിൽ തന്നെയാണ്,
മുംബെന്റെ സ്നേഹിതൻ പറഞ്ഞത് പോലെ ജീവിതവും എഴുത്തും കൂട്ടികലർത്തരുതെന്ന്
എന്നാൽ എന്റെ കാര്യത്തിൽ നേരെ മറിച്ചു വേണം കരുതാൻ.

പ്രോത്സാഹനം  എന്നുള്ളത് ഒരു കലാകാരനെ സംബന്ധിച്ചടുത്തോളം മുമ്പോട്ടുള്ള പ്രയാണതിനുള്ള പ്രചോധനം തന്നെയാണ്.
സാപ്പ് പറഞ്ഞ വിഷയത്തിൽ എച് കെ മാഷിന്റെയും അസ്‌ലം മാഷിന്റെയും പേര് പരാമർശത്തിന് നൂറു ശതമാനം മാർക്ക് നൽകാവുന്നതുമാണ്.

ആർ ടി സ്കാൻ എന്ന എന്റെ പ്രോഗ്രാമുമായി ബന്ധപെട്ട് പേർസണലായി എന്നെ ആദ്യം അഭിനന്ദിച്ച വ്യക്തിത്വങ്ങളാണവർ
പിന്നെ എം എ മജീദ് സാഹിബ് ,സി എച് , സയ്ദ് ച്ചാ ,അസ്‌ലം പട്ള അങ്ങിനെ അങ്ങിനെ....ഇവിടെ പറയാൻ കാരണം ചെറിയ ചെറിയ പ്രോത്സാഹനങ്ങളും അഭിനന്ദങ്ങളും ഒരുപാട് മാറ്റങ്ങൾക്ക്
ഇനിയും നന്നാക്കണമെന്നുള്ള ചിന്തകളുടെ ബോധമണ്ഡലത്തെ മാറ്റിമറിക്കുന്നതിന് സഹായകരമാകും എന്നുള്ള സത്യംഎന്റെ ഈ ചെറിയൊരു അനുഭവം പഠിപ്പിക്കുന്നു.

നമ്മുടെ ഇടയിൽ അക്ഷരങ്ങളെ ഉപയോഗിക്കുന്നതിൽ
സജീവമാക്കി എടുക്കേണ്ട വേറെയും
ചിലരുണ്ട് സാനിന്റെ പേര് പരാമർശിക്കണമെന്നില്ല റസ .
,സലിം,സാക്കിർ, ഫയാസ്,ബി എം ഹാരിസ് അങ്ങിനെ അങ്ങിനെ ഇവരെയൊക്കെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട് .
ബിഎം ഹാരിസിന്റെ പേരിന് ഒന്നുകൂടി
അടിവരയിടുന്നു.
ഇവരുടെയൊക്കെ എഴുത്താണി
നിലക്കാതെ ചലിക്കണം!!

_________________▫

ഭയാനകം / മഹമൂദ് .പട്ള & Sakeer Ahmed

ഭയാനകം /

മഹമൂദ് .പട്ള
_______________

നാൾക്കുനാൾ വർദ്ധിച്ചു വരുന്ന കുറ്റക്രത്യങ്ങൾ കണ്ടും കേട്ടും അനുഭവിച്ചും ക്ഷമയോടെ നല്ലൊരു വിഭാഗം ആൾക്കാരും ഇന്ത്യാ മഹാരാജ്യത്ത് ജീവിച്ചു പോകുന്നത് ആ രാജ്യത്തുള്ള നിയമത്തെ ബഹുമാനിച്ചും അവിടെ നിന്നും നീതി കിട്ടുമെന്നുള്ള വിശ്വാസത്തോടും കൂടി തന്നെയാണ്.

എന്നാൽ ഇവിടെ കുറ്റവാളികൾ രക്ഷപ്പെട്ട് കൊണ്ടിരിക്കുന്നു എന്ന് മാത്രമല്ല കുറ്റകൃത്യങ്ങളുടെ എണ്ണം വർദ്ധിച്ചുവരുന്നതുമാണ്  സമകാലീന സംഭവങ്ങൾ തെളിയിക്കുന്നത്.

കുറ്റവാളികൾക്ക് പരമാവതി ശിക്ഷ കൊടുക്കുന്നതിന് പകരം കുറ്റപത്രത്തിലെ എല്ലാ പഴുതുകളും പ്രതികളെ രക്ഷപ്പെടുത്തുന്ന രീതിയിലേക്കാണ് നിയമ പാലകരുടെ ഭാഗത്തു നിന്നും ഉണ്ടാവുന്നത്.

നീതി നിഷേധത്തിന്റെ ഈ തനി ആവർത്തനത്തെ,
ഇനി എന്തുമാവാം എന്നുള്ള
കുറ്റവാളികളുടെ ഇനിയുള്ള ദിനങ്ങളെ,
നീതി നിഷേധനത്തിന്റെ ഈ വർത്തമാന കാലത്തെ...
പിടിമുറുക്കലിന്റെ ബലം കൂടി കൂടി വരുന്ന ഫാസിസത്തിന്റെ പുതിയ മുഖത്തെ,
ഇരുണ്ട വഴികളിലൂടെയുള്ള നാടിന്റെ
ഈ പോക്കിനെ...
സ്വാതന്ത്രം എന്ന ശുദ്ധവായുവിനെ മലിന മാക്കി കൊണ്ടിരിക്കുന്ന ഈ കാലാവസ്ഥയെ
എല്ലാം നാം ഭയക്കണം,
ഇനിയുള്ള ദിനങ്ങൾ ഭയാനകം!!

__________________▪
Sakeer Ahmed

നിയമത്തെയും നീതിയെയും അളവറ്റ് വിശ്വസിച്ചും ഭൂമിയോളം ക്ഷമിച്ചും നിൽക്കുന്നവരെ, അരക്ഷിതാവസ്ഥയിലേക്കും അരാചകത്വത്തിലേക്കും അപകര്ഷതാബോധത്തിലേക്കും തള്ളി വിടുന്ന സാഹചര്യം വന്നേക്കാം എന്ന ഭീതി...
        ഒരു നേതൃത്വത്തിനും ഒരു സമൂഹത്തെ പിന്തിരിപ്പിക്കാൻ പറ്റാത്ത അവസ്ഥ വരുന്നതോർത്തുള്ള ഭയം... തുടരെയുള്ള കോടതി വിധികൾ ഉണ്ടാക്കുന്ന ആശങ്ക വളരെ വലുതാണ്...

Contemporary Issue/ Mavilae

Contemporary Issue

Mavilae

ഞാനും കുറെ നോക്കി. ആരുടെ കമന്റിന് ലൈക്കടിക്കണം, ആർക്കൊക്കെ വിരൽ താഴ്ത്തണം.  ആരെയാണ് തോണ്ടേണ്ടത് ? ആരെ തോണ്ടി പിന്നെ തൊഴിക്കണം ?

വിധിന്യായം വന്നപ്പോൾ തന്നെ ഗ്രൂപ്പിലെ അംഗങ്ങളുടെ ലിസ്റ്റ് പരിശോധിച്ചു, "മ്മടെ", "അവരെ ", "എതിരാളികടെ" പാർടിക്കാരെയും അനുഭാവികളയും നമ്പറിട്ടു സോർട്ട് ഔട്ട് ചെയ്തു. അറിയാം,  വിധി  പ്രതിക്ഷിച്ചത് പോലെ വരുമെന്ന് . വിധിയും വന്നു -  അയാളെ , ഇവർ കൊന്നതിന് കാര്യമായ   ഒരു തെളിവും ഇല്ല !

പിന്നെ നമുക്ക് ആകെ ഉള്ളത് ഗ്രൂപ്പിൽ കമൻറും തോണ്ടലും തൊഴിക്കലും. അത് മിക്ക ഗ്രൂപ്പുകളിലും ഇന്ന് പതിരാവ് വരെ ഉണ്ടാകുമായിരിക്കും.

പ്രതികൾ രക്ഷപ്പെട്ടതിന് പ്രതിവക്കിലിനെ പഴിക്കുന്നതെന്തിന്? അയാളെ പണി സിൻസിയറായി ചെയ്തു. അറിഞ്ഞിടത്തോളം  കേരളത്തിലെ ഓർമ്മശക്തിയുള്ള നല്ലൊരു ക്രിമിനൽ വക്കിൽ.

ചോദ്യം, പകരം പ്രൊസിക്യൂഷെന് വേണ്ടി ഹാജരായ ആൾ  വക്കീലല്ലേ ? അതിലും മികച്ച ആളെയാണോ പ്രൊസിക്യൂട്ടർ ആക്കിയത് ?  അയാൾ ഉന്നയിച്ച  ലോ പോയിന്റ്സ് എവിടെ പോയി ?  കുറ്റപത്രം സമർപ്പിച്ചത് ഫാസിസ്റ്റതര സർക്കാറുകളല്ലേ ? ഇടതും വലതും ഭരിച്ചിരുന്ന പോലീസുകാരല്ലേ കുറ്റപത്രം തയാറാക്കിയത് ? വിധി നടപ്പിലായത് യു.പി.യിലാണ് കേരളത്തിലാണോ ?

ഈ ശ്രീധരൻ വക്കീലിനെ നാല് "നാക്ക് " പറഞ്ഞാൽ,   ആ ചിലവിൽ മറ്റവരൊക്കെ കൂളായി സ്കൂട്ടാവുന്നു എന്നതാണ് ഇവിടെ നടക്കുന്ന ഏറ്റവും വലിയ ട്രാജഡി.

ഏതായാല്യം, പിള്ള വക്കിലിനെ നോമ്പുതുറപ്പിക്കുന്ന വിഷയവും സ്റ്റേജിലിരിക്കുമ്പോൾ തൊപ്പി വെക്കുന്ന മസാലയും പറഞ്ഞ് നമുക്ക് ഇന്ന് നേരം വെളുപ്പിക്കാം.

ഈ ഗ്രൂപ്പിൽ ഇന്നലെ ഇല്യാസിന്റെ ഒരു വോയിസ് കേട്ടിരുന്നു. അതിനെ കുറിച്ച് മിണ്ടാൻ ഈ കാണിച്ച ആവേശത്തിന്റെ 10% വീര്യവും കണ്ടില്ല .

സിനാന് നീതി കിട്ടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം, അതിനുള്ള നിയമ നടപടികൾ സമുദായ നേതൃത്വം മുൻകൈ എടുത്ത്  ചെയ്യുമെങ്കിൽ!

ചെയ്യുന്ന ജോലിയിലെ ആത്മാർത്ഥത/ THM Patla

ചെയ്യുന്ന ജോലിയിലെ ആത്മാർത്ഥത*

THM Patla

         എന്റെ whatsApp ൽ ഒരു private message വന്നു. അയച്ച ആൾ ആരാണെന്നറിയില്ല.i identify ക്ക് വേണ്ടി ശ്രമിച്ചിട്ടും ആരാണെന്ന് പറഞ്ഞില്ല.
        ശ്രീധരൻപിള്ള ഒരു lawyer ആണ്. അയാളുടെ പ്രൊഫഷണൽ പെർഫക്റ്റായിട്ട് ചെയ്യുന്നു. അതിന് അയാളെ കുറ്റപ്പെടുത്തിയിട്ട് എന്ത് കാര്യമെന്നാണ് ചോദ്യം
പക്ഷെ, ഇത് എന്തിനാണ് എന്നോട് ചോദിച്ചതെന്നറിഞ്ഞില്ല. ഏതായാലും ഇന്നത്തെ സാഹചര്യത്തിൽ അതിന് പ്രസക്തിയുണ്ട്.
     തന്നിലർപ്പിതമായ ജോലി അദ്ദേഹം നന്നായി നിർവ്വഹിച്ചു' ശരിയാണ്.
അതേ സമയം, നമ്മുടെpublic prosecuter
എന്ത് ചെയ്തു? അർപ്പണ മനോഭാവം അദ്ദേഹത്തിന്നും ബാധകമല്ലേ.?
        ഒരു കേസ് വിധി കൽപ്പിക്കുന്നത് ആ ജഡ്ജിക്ക് മുന്നിൽ വരുന്ന evidence ന് അനുസരിച്ചാണ്. തെളിവ് നിരത്തുന്നത് ആ കേസിന്റെ FIR ന്റെ തിരക്കഥക്കനുസരിച്ചായിപ്പോകുന്നുവെന്നതാണ് യാഥാർത്ഥ്യം. തിരക്കഥ തയ്യാറാകുന്നത് പല കേസുകളിലും വാദി - പ്രതി  ഭാഗം വക്കീലുമാരും ചില ഇടനിലക്കാരായ രാഷ്ട്രീയക്കാരും പോലീസും ഛോട്ടാ നേതാക്കന്മാരും കൂടിയാകുന്നുവെന്ന് മാത്രം. പ്രതികൾ എപ്പോഴും ബിനാമികളാകുന്നു. പോലീസ് കർക്കും അതറിയാം.പക്ഷെ അധികാര വർഗ്ഗത്തിന്റെയും പണത്തിന്റെയും മുമ്പിൽ അവർ നിസ്സഹായകരാവുന്നു അങ്ങിനെ വരുമ്പോൾ ആ കേസിന്റെ വിധിയും പരിണിത ഫലവും എന്തായിരിക്കുമെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂi
സിനാൻ കേസിന്റെ ആരംഭം UDF ഭരണത്തിലാണ്. എന്നിട്ടും ചിലർ ഭരണത്തെയും ഇരട്ടച്ചങ്കനെയും വിചാരണ ചെയ്യുന്ന തിരക്കിലാണ്.അത് അവരുടെ രാഷ്ട്രീയ ലക്ഷ്യമാവാം.
       മത സംഘടനകൾ ശ്രീധരൻപിള്ളയെ അവരുടെ പരിപാടിയിലേക്ക് ക്ഷണിക്കുന്നതിനെ പറ്റി ഇന്നത്തെ മിക്കവാറും എല്ലാ മെസ്സേ ജുകളിലും പ്രതി പതിച്ചു കണ്ട് '
മതേതര സംഗമങ്ങൾ നടത്തുമ്പോൾ മിക്കവാറും രാഷ്ട്രീയ ജാതി, മത ഭേദമന്യേ നേതാക്കളെ ക്ഷണിക്കേണ്ടി വരും. എന്നാൽ സ്ഥാനത്തും അസ്ഥാനത്തും ഈ പിള്ള തന്നെ എല്ലാവർക്കു വേണമെന്നതിലെ യുക്തിയാണ് മനസ്സിലാകാത്തത്.
ഇത് ചോദ്യം ചെയ്യുന്നതിന് പകരം അദ്ദേഹത്തിന്റെ പ്രൊഫഷണിലുള്ള ആത്മാർത്ഥതയെ നമുക്കെണ്ടിനെ ചോദ്യം ചെയ്യാൻ പറ്റും. അതിൽ നാം അസഹിഷ്ണത കാട്ടുന്നതിനെ പകരം നമ്മുടെ വാദി ഭാഗം വക്കീലും നമ്മുടെ നേതാക്കളും എന്ത് ചെയ്തുവെന്നാണ് നോക്കേണ്ടത്.
      തുടക്കത്തിൽ തന്നെ കേസിന്റെ progress എങ്ങിനെയാണെന്ന് പഠിക്കാൻ നമുക്ക് ചുണയുള്ള *ആൺകുട്ടികൾ* ഇല്ലാതെ പോയതാണ് ഈ സമുദായത്തിന്റെ പരാജയം
  ( N B.. എനിക്ക് കുറിപ്പിട്ട വ്യക്തി ഇത് കാണുമെന്ന് പ്രതീക്ഷിക്കുന്നു.)

ആരും അങ്ങിനെ മരിച്ചിട്ടില്ല /മാവില

*ആരും അങ്ങിനെ മരിച്ചിട്ടില്ല*
________________

.          മാവില
________________
.  
എങ്ങിനെ മരിച്ചിട്ടില്ല ? തിരിഞ്ഞ് നോക്കി. പ്രവാസിയായാലും പാസ്പോർട്ടില്ലാത്തവനായാലും. അങ്ങിനെ തിരിഞ്ഞും തെരഞ്ഞും മരിക്കേണ്ട കാര്യമെന്ത് ?

പ്രവാസിയെ വെറുതെ കൊതിപ്പിക്കാനും ടെൻഷനടിപ്പിക്കാനും ചിലർ നാട്ടിൽ നിന്നും പുട്ടും കടലയും ചുട്ട ഉണക്കമീനും വറുത്തചെമ്മീനും പുഴുങ്ങിയ കിഴങ്ങും ഫോട്ടോ എടുത്ത് , വാട്സാപ്പിലും എഫ്.ബി.യിലും,  അതിന് മുമ്പ് ഓർക്കൂട്ടിലും പോസ്റ്റ് ചെയ്യാറുണ്ട്. അമ്മാതിരി ഒന്നാണ് ഈ അടുത്ത് കാലത്തായി കണ്ട് വരുന്ന തിരിഞ്ഞ് നോക്കാനാളില്ലാത്ത പ്രവാസി ഗതികിട്ടാപ്രേതവും സൂക്കേട്മരമെന്ന് പേടിപ്പിച്ച്,  പ്രവാസിക്ക് മാത്രമായി നൽകുന്ന ആരോഗ്യ ടിപ്സും.   ഇവ രണ്ടും കണ്ടപാതി കാണാപാതി ഫോർവേർഡ് ചെയ്യാൻ കുറച്ച് ഉത്കണ്ഠക്കാരുമുണ്ടെങ്കിൽ പിന്നെ ബേജാറ് ഏഴ് കടല് കടക്കാൻ നേരം കൂടുതലെടുക്കണോ?

ഞാൻ മനസ്സിലാക്കിയത് വെച്ച് ചോദിക്കട്ടെ, തിരിഞ്ഞ് നോക്കാനാളില്ലാതെ പ്രവാസി മാതൃരാജ്യത്ത് ഇഹലോകവാസം വെടിഞ്ഞ ഏതെങ്കിലും ഒരുദാഹരണം കാണിക്കാമോ ?

നാട്ടിലായാലും പുറം നാട്ടിലായാലും പണി എടുത്തേ മതിയാവൂ. ചിലർ അത് പ്രവാസം തെരഞ്ഞെടുക്കുന്നു.  പത്താം ക്ലാസ്സ് കഴിയുമ്പോൾ തന്നെ "ക്ക് നാടൊന്നും പുട്ച്ചൂലാ, പേർസ്യാന്നെ പുട്ച്ചണം" എന്ന് പറയുന്നത് ആരാ ?   പിള്ളേർ തന്നെ.  അപ്പോൾ അതിന്റേതായ പരിമിതികൾ പ്രവാസ ലോകത്ത് അവർ അനുഭവിക്കണം. അനുഭവിച്ചേ തീരൂ.

ഇനി പിരിവായാലും  എന്തായാലും ഉദാരമനസ്കർ എവിടെയുണ്ടെങ്കിലും നൽകും. പ്രവാസികൾക്ക് പൊതുവെ ബാക്കിയിരുപ്പ് കുറച്ച് കൂടുതൽ ഉള്ളത് കൊണ്ടും മറ്റൊരു പ്രവാസി വന്ന് കാര്യം ബോധിപ്പിച്ച് പൈസ ആവശ്യപ്പെടുന്നത് കൊണ്ടും അവർ  നൽകുന്നു. അതും ഇവിടെ കുറച്ച് കാണുന്നില്ല.  പക്ഷെ, കാണാതെ പോകുന്നത് പ്രവാസി അത് നൽകി, ഇത് നൽകി എന്ന് പറയുന്നതിന്റെ കാൽ ശതമാനം വെയിറ്റേജും കവറേജും  നാട്ടിൽ ഇതേ പോലെ നൽകുന്നവരുടെ കാര്യത്തിൽ കാണുന്നില്ല എന്നതാണ്.

കുറെ കാലമായി ഈ ടെക്സ്റ്റ് ഓടാൻ തുടങ്ങിയിട്ട്.  ചെറിയ എഡിറ്റിംഗ് മാത്രം വിരുതന്മാർ അപ്പപ്പോൾ നടത്തും. ഇന്ന് ചീങ്കണ്ണി (ബ്ലൂ വെയിലിന് എന്റെ ഭാഷ്യമാണ്, അതിന്റെ അർഥം നീലത്തിമിംഗലമെന്ന് തന്നെയാണ് ) ; നാളെ ഒരു പക്ഷെ, പെരുച്ചാഴി  ആയിരിക്കും തലക്കെട്ട്.

തിരിഞ്ഞ് നോക്കാതെ മരിക്കുന്ന പ്രവാസിയെന്നത്  എന്റെ അഭിപ്രായത്തിൽ പ്രതികരിക്കാൻ മടി കാണിക്കുന്ന പ്രവാസികളെ നോക്കിയുള്ള കൊഞ്ഞനം  കുത്തലാണ്.

പ്രവാസികൾ തന്നെ അത്തരം ടെക്സ്റ്റുകളുടെ ഫോർവേർഡിംഗ് മെസെൻജേർസ് (ഉന്തൽ സന്ദേശകർ) ആകുന്നതിൽ *ക്ക് സങ്കട്ണ്ട്*.
____________________
Rtpen.blogspot.com

ആസ്വാദനം : അസീസിന്റെ ചീരബലാദികസായത്തെ കുറിച്ച് /അസ്ലം മാവില

🔸🔸🔸🔸🔸
ആസ്വാദനം :

അസീസിന്റെ
*ചീരബലാദികസായ*ത്തെ കുറിച്ച്

അസ്ലം മാവില

"ചാരി വച്ച പൊട്ടിയ മണ്‍കലത്തിന്‍റെ അടിഭാഗം അടുപ്പത്തുവച്ചു ലേശം ജീരകം ഇട്ടു വറുത്തു, വെള്ളമൊഴിച്ച്  ചിരട്ടത്തവിയില്‍ ഇളക്കിക്കൊണ്ടേ യിരുന്നു.  കുറെ തിളച്ചു കഴിഞ്ഞപ്പോള്‍ ചെറിയ മണ്‍പാത്രത്തിലൊഴിച്ച്   പകര്‍ന്നു, അടുപ്പിന്‍മേലെ മരത്തട്ടില്‍ നിന്ന് പുക പിടിച്ച ഒരു ചെറിയകുപ്പിയെ ചൂടുപിടിപ്പിച്ചു തൈലത്തെ (ക്ഷീരബല) ഉരുക്കി, മണ്‍പാത്രത്തിലൊഴിച്ച് ഇളക്കി ഉമ്മാക്ക് കുടിപ്പിച്ചു, കുപ്പിയില്‍ നിന്നും തൂവിയ തൈലം ഉമ്മയുടെ നെഞ്ചിലും മുടുകത്തും തടവി കൊടുക്കുത്തു പായയില്‍ കിടന്നതുണിയെടുത്ത് പുതപ്പിച്ചു,  ഉമ്മ കുറേ നേരം ഉറങ്ങി... "

ചീരബലാദിതൈലം ഇത്ര നന്നായി വായിച്ചു കുടിച്ചനുഭവിച്ചിട്ടുണ്ടാകില്ല ഞാൻ. അത്ര നന്നായാണ് അസിസ് ആ കൊച്ചു കഥയിൽ അതെഴുതി ഫലിപ്പിച്ചിരിക്കുന്നത്.

ഇദ്ദ കാലം തീരാറായില്ല അവൾക്ക്, അതിനിടയിലാണ് തന്റെ പ്രിയതമന്റെ ഉമ്മയുടെ ദിനവും കലശലാകുന്നത്. രണ്ട് പേരെയും ആ വീട്ടിലെ ആൺതരിയുടെ വിയോഗം വല്ലാതെ നൊമ്പരപ്പെടുത്തുന്നുണ്ട്.

വീടിന്റെ ദൈന്യതയും അന്നത്തെ നാട്ടിൻ പുറത്തെ ജീവിതവും വ്യവഹാരവുമെല്ലാം വളരെ കുറഞ്ഞ വരികളിലാണ്  അസിസ് വരച്ചിരിക്കുന്നത്.

“നീയെന്നിനി ബന്നേ, ആ കിടാക്കോഒറ്റക്കാവും”
ഇത് പറയാത്ത ഒരു വിടും വീട്ടുകാരണവരുമന്നുണ്ടാകില്ല. ദീനം കൂടിയത് കാണാൻ വന്ന ഓരോരുത്തരെയും രോഗപ്പായയിൽ നിന്ന് തലയുയർത്തി നോക്കാൻ പറ്റാത്തപ്പോഴും തന്റെ ക്ഷേമമന്വേഷിക്കാൻ വന്നവരോടൊക്കെ രോഗികൾ മനസ്സിൽ തട്ടിപ്പറയുന്ന വാക്കുകൾ.

നല്ല കഥ, അതിലുപരി ചെറുത്, അതിലെ ഉള്ളടക്കം ബഹു ജോർ.

മിനിക്കഥ/ അസീസ്‌ പട്ള / ചീരബലാദികസായം

മിനിക്കഥ*

*അസീസ്‌ പട്ള*
________________

ചീരബലാദികസായം
(1960 ലെ ഒരു രോദനം)

ചുമ നിര്‍ത്തുമ്പോള്‍ ഇടയ്ക്ക് പറയും

“യെന്‍റെ മോനിണ്ടാഞ്ഞങ്ക്... (വീണ്ടും ചുമക്കുന്നു) ധര്‍മ്മാസത്രിക്ക്കൊണ്ടോട്ടാഞ്ഞി, എന്നാട്ട്യും മിന്നെ അല്ലാഹ് ഓനെ പിര്സം ബെച്ചി, കിടാക്കവും എതീമായി”,

ചുമച്ചു കൊണ്ട് മുഴുമിച്ചു,

പുറത്തു നല്ല മഴ, നേരം പാതിരയോടടുത്തു.,

ചുമരിനടപ്പുറത്ത് മരുമകള്‍ എല്ലാം നിസ്സംഗതയോടെ കേട്ടുനിന്നു, ഇദ്ദ കഴിയാന്‍ ഇനിയുമുണ്ട് രണ്ടാഴ്ച...മാറത്തു തലചാച്ചുറങ്ങുന്ന മോനെ മെല്ലെ വകഞ്ഞു മാറ്റി, ഉമ്മയുടെ ചാരത്തിരുന്നു നെഞ്ചില്‍ തടവിക്കൊടുക്കുത്തു., ദീര്‍നീശ്വാസത്തോടെ മരുമകളെ നോക്കി.  കലങ്ങിവെളുത്ത കണ്ണുകളിലെ കൃഷ്ണമണികള്‍ ആര്‍ദ്രമായിരുന്നു.

“നീയെന്നിനി ബന്നേ, ആ കിടാക്കോഒറ്റക്കാവും”,

മണ്‍ചുമരില്‍  ഓല മേഞ്ഞ രണ്ടുമുറി കുടില്‍, അടുക്കള കിഴക്ക് ഭാഗത്ത്‌ മേല്‍പുരക്ക്ചാരെ ഇറക്കി ഓല ചെറ്റ കൊണ്ട് മറച്ചിരിക്കുന്നു, ഇരുവശങ്ങളിലും  ത്രികോണാകൃതിയില്‍ മേല്‍ഭാഗം തുറന്നുകിടന്നു., മക്കളുടെ ഉപ്പ മരിച്ചതില്‍ പിന്നെ അടുക്കളവാതില്‍ ഇശാബാങ്കിന്  ശേഷം തുറക്കാറില്ല, കൂലിപ്പണിക്കാരനാണെങ്കിലും കുടുംബത്തെ ജീവനെക്കാളേറെ സ്നേഹിച്ചു, വലീയമരം മുറിച്ച് വലിച്ചിടുമ്പോള്‍ ഓടാന്‍ പറ്റാതെ വീണുപോയി, മരച്ചില്ലകള്‍ ആഞ്ഞടിച്ചു തല്‍ക്ഷണം... കൊതി തീരും മുമ്പ്......അറിയാതെ വിതുമ്പിപ്പോയി, തട്ടത്തിന്‍ തുമ്പില്‍ കണ്ണു തുടച്ചു മൂക്ക് പിഴിഞ്ഞു..

ഉമ്മ ചുമച്ചു കൊണ്ടേയിരുന്നു.,

“ഞാന്‍ ചീരബലാദി കസായം ഇണ്ടാക്കീട്ട് കൊണ്ടെര്‍ന്നെ, ഉമ്മ കേട്ക്ക്..”

“വേണ്ട, മിന്നെറിന്നു.... (ചുമക്കുന്നു) നീ പോണ്ട....കാല്‍ത്തെയാവോനായി”

കിടന്ന മരപ്പലകയില്‍ നിന്നും ഇടതു കൈ തറയില്‍ തപ്പി ചരിഞ്ഞു കിടന്നു കോളാമ്പിയില്‍ തുപ്പി, ചിമ്മിനി കാറ്റിലണയാതിരിക്കാന്‍ ഇടതു കൈയ്യില്‍ പൊത്തിപ്പിടിച്ചു സസൂക്ഷ്മം നീങ്ങുന്ന മരുമകളെ കീഴ്ചുണ്ട് നുണഞ്ഞു കൊണ്ട് സാകൂതം നോക്കി,

വാതില്‍ തുറന്നു പുറത്തു വച്ച കാലുകള്‍ അതിലും വേഗത്തില്‍ തിരിച്ചെടുത്തു, കണ്ണഞ്ചിപ്പിക്കുന്ന മിന്നല്‍ പിണറുകള്‍ സ്ഫുരിക്കുന്ന അഗ്നിസ്ഫുലിംഗങ്ങള്‍  പരത്തി  മിന്നിമറഞ്ഞു, ച്മ്മിനിത്തിരി കാറ്റില്‍ നൃത്തം വച്ചു., നനവ്‌ മാറാന്‍ രണ്ടായി കീറി തല കീഴാക്കിയ മടലില്‍ അല്പം ചിമ്മിനി എണ്ണ തൂവി ചകിരി നിരത്തി തീ കൂട്ടി.

ചാരി വച്ച പൊട്ടിയ മണ്‍കലത്തിന്‍റെ അടിഭാഗം അടുപ്പത്തുവച്ചു ലേശം ജീരകം ഇട്ടു വറുത്തു, വെള്ളമൊഴിച്ച്  ചിരട്ടത്തവിയില്‍ ഇളക്കിക്കൊണ്ടേ യിരുന്നു.  കുറെ തിളച്ചു കഴിഞ്ഞപ്പോള്‍ ചെറിയ മണ്‍പാത്രത്തിലൊഴിച്ച്   പകര്‍ന്നു, അടുപ്പിന്‍മേലെ മരത്തട്ടില്‍ നിന്ന് പുക പിടിച്ച ഒരു ചെറിയകുപ്പിയെ ചൂടുപിടിപ്പിച്ചു തൈലത്തെ (ക്ഷീരബല) ഉരുക്കി, മണ്‍പാത്രത്തിലൊഴിച്ച് ഇളക്കി ഉമ്മാക്ക് കുടിപ്പിച്ചു, കുപ്പിയില്‍ നിന്നും തൂവിയ തൈലം ഉമ്മയുടെ നെഞ്ചിലും മുടുകത്തും തടവി കൊടുക്കുത്തു പായയില്‍ കിടന്നതുണിയെടുത്ത് പുതപ്പിച്ചു,  ഉമ്മ കുറേ നേരം ഉറങ്ങി...

ഉറങ്ങാത്ത മനസ്സും അടയാത്ത കണ്‍പോളകളുമായി  കുന്തിച്ചിരുന്നു മുട്ടു കാലില്‍ താടി ചേര്‍ത്തുവച്ചു ചിന്താ നിമഗ്നയായി.........അതിരുകളില്ലാത്ത  ചിന്ത..


ഹൃദ്യമായ ശൈലിക്ക് / Fayaz Ahmad

ഹൃദ്യമായ ശൈലിക്ക്

Fayaz

അനാവശ്യ പദാവലികൾ ഉണ്ടെങ്കിലേ സാഹിത്യരചന പൂർണ്ണമാവൂ എന്ന് ചിന്തിക്കുന്നവരോടും എഴുത്തിലെ തിരുത്തിനെ ഭയക്കുന്നവരോടുമാണ് ' SAP  ഇവിടെ സംവദിക്കുന്നത്.

ഇതിൽ ആഖ്യ എവിടെ ആഖ്യാതമെവിടെ എന്ന് ചോദിക്കുന്നവരെ കണക്കറ്റു പരിഹസിക്കുന്നുണ്ട് നമ്മുടെ ജനകീയ എഴുത്തുകാർ.
തന്റെ അനുഭവം പൂർണ്ണമല്ല എന്ന് ചിന്തിക്കുന്നവർക്കേ സഹൃദയനാകാനാവൂ. അതിനർത്ഥം എഴുത്തുകാരന്റെ സൃഷ്ടി അയാളുടെ അനുഭവങ്ങളും അറിവുകളും മാത്രമാണ്.  അവയെ ആവിഷ്കരിക്കാനുള്ള ടൂൾ മാത്രമാണ് ഭാഷ . ഭാഷയെ അതിലെ പദങ്ങളെ "കാലേ കാലേ തൂലികയിൽ വരുത്തീടേണം" എന്ന പ്രാർത്ഥനയോടെയാണ് ഭാഷാപിതാവ് പോലും എഴുത്ത് തുടങ്ങിയിരുന്നത്.
കാലേ കാലേ വരേണ്ട പദങ്ങൾ സരസ്വതി ദേവി എത്തിച്ചു കൊടുക്കുന്നു എന്നതൊക്കെ ചിലരുടെ സങ്കൽപം മാത്രമാണ്. പദങ്ങൾ നാം നിരത്തിയേ തീരൂ.

അനുഭവങ്ങൾ മാത്രമാണ് നിങ്ങളുടേത്. ഭാഷ നമ്മുടേതാണ്. അപ്പോൾ എല്ലാവർക്കും ഹൃദ്യമാവുന്ന രീതിയിൽ എഴുതിയാലേ അംഗീകാരം കിട്ടൂ.. അതിന് പരിശീലനം ആവശ്യമാണ്. അതൊരു തപസ്യയായി കൊണ്ടു നടക്കണം. അൽപ്പം പാടാണ്. പാട് പെട്ടാൽ നാളെ നിങ്ങളെ കുറിച്ച് മറ്റുള്ളവർ പാടി നടക്കും.

സ്നേഹം, നന്മകൾ

നേര് പറഞ്ഞാൽ / SAP

*നേര് പറഞ്ഞാൽ*

SAP


നേര് പറഞ്ഞാല്‍ ഇവിടെ എഴുതി തുടങ്ങുന്നവര്‍ മാത്രമേ ഉള്ളൂ.  നമ്മുടെ ചുറ്റുപാടില്‍ എഴുത്തുകാരന്‍ എന്ന ദറജ (ശ്രേണി) യിലേക്ക് ഉയര്‍ത്തപ്പെട്ടവര്‍ തുലോം പരിമിതവും വിരലിലെണ്ണാവുന്നവരും മാത്രമാണ്. നമ്മില്‍ മിക്ക ആളുകളും ഭാഷയുടെ ബാലപാഠങ്ങള്‍ അറിയാത്തവരാണ്.

ഭാഷയുടെ ബാല പാഠങ്ങള്‍ അറിയാത്തവര്‍ തന്നെയാണ് എഴുതുക എന്ന സാഹസത്തിനു മുതിരുന്നത്. അത് തെറ്റല്ല എന്നു മാത്രമല്ല സ്വാഗതാര്‍ഹം കൂടിയാണ്. അത് കൊണ്ട് തന്നെ അക്ഷരതെറ്റുകളും ഭീമന്‍ അബദ്ധങ്ങളും സ്വാഭാവികം.  അതില്‍ ഒരു അപകര്‍ഷത തോന്നേണ്ടതില്ല. ആരെങ്കിലും തെറ്റുകള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ ആ തെറ്റ് ആവര്‍ത്തിക്കാതിരിക്കാനും തിരുത്താനും അയാള്‍ക്ക് നന്ദി പറയാനും മറക്കരുത്. (അത് പൊതു മര്യാദകളില്‍ പെട്ടതാണ്). ഇവന്‍ എന്നെ തിരുത്താന്‍ മാത്രം വളര്‍ന്നോ ഇവനെ ഒരു പാഠം ഞാന്‍ പഠിപ്പിക്കും എന്ന മനോഭാവമാണെങ്കില്‍ പൊതു ഇടങ്ങളില്‍ മാത്രമല്ല, എവിടെയായാലും ഇത്തരക്കാര്‍ വലിയ ദുരന്തവും പരാജയവുമായിരിക്കും. തെറ്റു ചൂണ്ടിക്കാണിക്കാനുള്ള അവകാശവും അവസരവും ഇവിടെ എല്ലാവര്ക്കും ഉണ്ട്.  അത് ചിലര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല. ഭാഷയെ ഭാഷയായി കാണുക എന്നതാണ് പ്രധാനം.  അനാവശ്യ പദങ്ങള്‍ ചേര്‍ത്ത് ആളുകളെ ചിന്താ കുഴപ്പത്തില്‍ ആക്കുന്നവര്‍ക്ക് വേണ്ടി ഭാഷയില്‍ ഭിന്നമായ ഒരു സാഹിത്യ ശാഖ തുടങ്ങേണ്ടി വരും.

പ്രഗത്ഭരായ പല സാഹിത്യ നായകന്മാരും തങ്ങള്‍ക്ക് മലയാളം കാര്യമായിട്ട് അറിയില്ല എന്നു വെട്ടി തുറന്നു പറഞ്ഞവരായിരുന്നു. എഴുത്തിന്റെ വഴിയില്‍ അവര്‍ അവരുടേതായ വഴി വെട്ടി തുറന്നു, വെളിച്ചം പകര്‍ന്നു തന്നു.  മലയാള വ്യാകരണം പഠിച്ചിട്ടു എഴുതി തുടങ്ങാം എന്നു വിചാരിച്ചാല്‍ വലിയ ബുദ്ധിമുട്ടായിരിക്കും.  നാമവും നാമവിശേഷണവും അലങ്കാരവും, ലോപസന്ധിയും അഗമസന്ധിയും ദ്വിതസന്ധിയും കൃത്യമായി മനസ്സിലാക്കിയവരും അതിനനുസരിച്ച് എഴുതുന്നവരോന്നുമല്ല മലയാളത്തിലെ മിക്ക എഴുത്തുകാരും. അതിലൊക്കെ പ്രാവീണ്യമുള്ളവര്‍ എഴുത്തുകാര്‍ എന്ന വിഭാഗത്തിലെ അല്ല ഉള്‍പ്പെടുന്നത് എന്നത് വേറെ കാര്യം! അവര്‍ വ്യകരണന്മാര്‍ എന്നറിയപ്പെടുന്നു. പ്രാദേശിക ഭാഷ വക ഭേദങ്ങള്‍ എഴുത്തില്‍ ഇടക്ക് കയറി വരുന്നതിനെയും ഭയപ്പെടേണ്ടതില്ല. നമ്മുടെതായ ഒരു ഭാഷ ശൈലി ഉരുത്തിരിഞ്ഞു വരുന്നത് അങ്ങിനെയൊക്കെ തന്നെയാണ് എഴുതേണ്ടത് എന്നാണ് എന്‍റെ പക്ഷം.  പതിയെ നമ്മുടെ എഴുത്ത് ശൈലിയെ അംഗീകാരം തേടിയെത്തും.

തുടക്കക്കാര്‍ എന്ന നിലക്ക് നമ്മുടെ പച്ചയായ അനുഭവങ്ങളും തോന്നലുകളും അങ്ങനെ തന്നെ എഴുതണം. സ്വയം വായിച്ചു നോക്കുക. തിരുത്തല്‍ ആവശ്യം ഉണ്ട് എന്നു തോന്നുന്നിടങ്ങളില്‍ തിരുത്തുക. സുഹൃത്തുക്കളില്‍ നിന്നോ മറ്റോ എത്ര പ്രകോപനങ്ങളും മോശം പ്രതികരണങ്ങള്‍ ഉണ്ടായാലും എഴുത്ത് നിര്‍ത്തരുത്.  നമ്മള്‍ എഴുതുന്നത് നമ്മുടെ തൃപ്തിക്ക് വേണ്ടിയായിരിക്കണം.. ഒരു വര്ഷം മുമ്പ് നമ്മള്‍ എഴുതിയത് ഇന്ന് വായിക്കുമ്പോള്‍ വെറും ചവറായിരുന്നു എന്നു തോന്നും, ആ ചവര്‍ മികച്ച സാഹിത്യമായിരുന്നു എന്നു ലോകം വാഴ്ത്തുന്ന കാലം വരില്ലെന്നാരു കണ്ടു!! അങ്ങിനെയും സംഭവിച്ചിട്ടുണ്ടല്ലോ!

ഇത് ഒരു തുടക്കക്കാരന്റെ ചില അഭിപ്രായങ്ങളായി കാണുക.  കൊള്ളുകയെ തള്ളുകയോ ചെയ്യാം.  തള്ളുക എന്നതിന് പുതിയ വ്യാഖ്യാനങ്ങള്‍ ഇപ്പോള്‍ സജീവമാണല്ലോ.  പണ്ട് ഖാദര്‍ അരമന ചോദിച്ചത് പോലെ ഇതൊന്നും പത്രങ്ങളില്‍ വരില്ലല്ലോ അല്ലെ?
----------------------------------------
Rtpen.blogspot.com
Emailtosa@gmail.com

വാക്കുകൾകളെ സ്വതന്ത്രരാക്കുക / ADDI PATLA

*'' വാക്കുകൾകളെ സ്വതന്ത്രരാക്കുക ''*
ADDI PATLA

*ഞാനൊരു കാഴ്ചക്കാരനും ,വായനക്കാരനുമാണെന്നാദ്യം തന്നെ പറയട്ടെ ഇവിടെ.,*
മഹമൂദ്  സർ, ചോദിച്ചത് ഇപ്പോഴാണ്  ഞാൻ  കണ്ടത്  മുമ്പ്  പറഞ്ഞത്  പോലെ  അഭിപ്രായം .......,, ഞാൻ മനസ്സിലാക്കിയതും ,അറിഞ്ഞതും ,വായിച്ചതും  ഇങ്ങനെയാണ്  ,നമ്മുടെ  കൂടെ ഇരിക്കുന്നവർക്കിടയിൽ , ഒര് കാര്യം അവതരിപ്പിക്കുമ്പോൾ ,പറയുമ്പോൾ  ,എഴുതുമ്പോൾ ,അവരിൽ നിന്ന് എന്തേലും കിട്ടാൻ വേണ്ടി , എഴുതാനോ,പറയാനോ..ശ്രമിച്ചാൽ ആ പറയുന്നതിൽ ,എഴുതുന്നതിൽ ,ഫ്രീഡം ,സ്വതന്ത്രത ,മനസ്സിലുള്ളത് ,തുറന്ന് പറയാൻ കഴിയില്ല ,കഴിയാതെ വരും. അപ്പോൾ മനസ്സിലുദിച്ചത് തുറന്ന് പറയണമെന്നാണ് ..,  ഇവിടെയാണ്  ചർച്ചകൾ ,പ്രതികരണങ്ങളും ,മറ്റും ,കാണ്ട് വരുന്നത്  അല്ലാതെ  അവരെന്ത് വിചാരിക്കും  ,കരുതും ,എന്നെപ്പറ്റി ,, ഇതൊക്കെ മാറ്റി ചിന്തിച്ചാൽ തീരാവുന്നതേ.യുള്ളൂ..ഇങ്ങനെയുള്ള  ചിന്ത ..,
അയാളുടെ  എഴുത്ത് നോക്കിയാണ് അയാളെ വിലയിരുത്തുന്നതെന്നുള്ള ചിന്ത മാറ്റണം.., ഒരിക്കലും അയാളുടെ ജീവിത ശെെലിയായിരിക്കില്ല അയാളുടെ എഴുത്തുകളെന്ന് . വിശ്വസിക്കുന്നയാളാണ്  ഞാൻ..മുമ്പ് ആരോ ഇവിടെ  പറഞ്ഞതായോർക്കുന്നു..എഴുത്ത് വേറെ ,ജീവിതം വേറെ ,രണ്ടും കൂട്ടിക്കുഴരുതെന്ന് .

സമയക്കുറവ്...മൂലം  തല്ക്കാലം  നിർത്തുന്നു...,

എസ്. അബൂബക്കറിന്റെ വായനയും എഴുത്തും/ അസ്ലം മാവില

*എസ്. അബൂബക്കറിന്റെ*
*വായനയും എഴുത്തും*
_________________

അസ്ലം മാവില
_________________

എന്റെയും എസ്. അബൂബക്കറിന്റെയും,  എഴുത്തും ചിന്തയും എപ്പോഴും ഒരകലം പാലിക്കപ്പെടാറുണ്ട്. അങ്ങിനെയൊരു "ഡിസ്റ്റൻസ് കീപ് ചെയ്യൽ"  ആവശ്യമാണെന്ന് ചിലപ്പോഴൊക്കെ  എനിക്ക് തോന്നിയിട്ടുമുണ്ട്, അദ്ദേഹത്തിനും.  (ചില വിഷയങ്ങളിലുള്ള ഞങ്ങളുടെ ആലോചനകളിൽ  ഒരുപാട് സാമ്യതകളുമുണ്ട്)

ഒരിക്കലും അകലം പാലിക്കാത്ത, ഒന്നിച്ചുമൊട്ടിയും മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്ന ഞങ്ങളുടെ കുറച്ച് ഒന്നുകളിൽ പെട്ടതാണ് സൗഹൃദവും സ്നേഹബുദ്ധ്യായുള്ള ഗുണദോഷവും. രണ്ടാമത് പറഞ്ഞതിൽ, ഒരിക്കലും എന്നെ ചെവി  കൊടുക്കാത്ത  മനുഷ്യനാണ് SAP. ചെവികൊടുത്തിരുന്നെങ്കിൽ മലയാളത്തിന് തെറ്റില്ലാത്ത രീതിയിൽ നാലഞ്ച് കവിതാ സമാഹാരങ്ങൾ ലഭിക്കുമായിരുന്നു!

അബൂബക്കറിന്റെ  മുമ്പിലൂടെ നടന്നാണ് കെ.എം. അബ്ബാസും സാദിഖ് കാവിലും എഴുത്തുകാരായത്.  അത് എസ്. അബൂബക്കറിനെ ഇപ്പോഴും ഓർമ്മിപ്പിക്കുന്നു. എനിക്കിപ്പോഴും SAPനെ അവരുടെ മുമ്പിൽ തന്നെ നടക്കുന്നവനായേ അനുഭവപ്പെടുന്നുള്ളൂ, പിന്നില്ല, ഒന്നിച്ചു മല്ല.  അവരേക്കാളും കാമ്പുള്ള എഴുത്തുകളായത് കൊണ്ട് തന്നെ എന്റെ ജാഗ്രതയുള്ള ഈ വാക്കുകൾ.  കാസർക്കോട്ടെ ആനുകാലികങ്ങളിൽ വരുന്ന ചില കവിതകൾ പ്രസിദ്ധീകരിച്ചു കാണുമ്പോഴും എനിക്കങ്ങിനെ തന്നെ തോന്നിയിട്ടുമുണ്ട്.

സമയക്കുറവ് പറഞ്ഞ് "സ്കൂട്ടാവുക" എന്നത് SAP ന്റെ രക്തത്തിലലിഞ്ഞ ഒന്നാണ്. ആ മടി മാറിയാൽ മാത്രം തീരുന്ന വിഷയമാണ് അദ്ദേഹത്തിന്റെ രചനയും. അതെന്ന് മാറിക്കിട്ടുമെന്ന ചോദ്യത്തിന് സാപ് തന്നെ സ്വയം തീരുമാനമെടുക്കണം,  എന്നെക്കുറിച്ച് പറഞ്ഞ "സ്നേഹശകാരം " അവിടെ ഒരു ഫാക്ടറേയല്ല.

വായനയിൽ പ്രഭാതം തുടങ്ങി, വായനയിൽ തന്നെ ഉറങ്ങുക എന്നത്  ഒരിക്കൽ സംഭാഷണമധ്യേ  കോളമിസ്റ്റ് ആരിഫ് സൈൻ  അദ്ദേഹത്തെ കുറിച്ച് എന്നോട് പറഞ്ഞിട്ടുണ്ട്. ആരിഫ് പത്തപ്പിരിയക്കാരൻ, അങ്ങിനെ  ഒരു പട്ലക്കാരനെ ചൂണ്ടിക്കാണിക്കാൻ എന്നോട് പറഞ്ഞാൽ, സാപ് മാത്രമേയുള്ളൂ മുമ്പിൽ.

വായനാദിനത്തിൽ തുടർച്ചയായി എല്ലാ കൊല്ലവും എന്റെ പടമിട്ട് FB യിൽ ദീർഘസ്റ്റാറ്റസിടുന്ന ഒരു അനുജസുഹൃത്തുണ്ട്, പേരെഴുതേണ്ടല്ലോ.  എസ്. അബൂബക്കറിനെ പോലെയുള്ള "വായനയെ നെഞ്ചിലേറ്റിയ മനുഷ്യർ" ഇവിടെ ഉണ്ടായിരിക്കെ, ഞാനതിൽ പരാമർശിക്കപ്പെടുമ്പോൾ പ്രതിഷേധിക്കാത്തത്,  വെറുതെ കിട്ടുന്ന പബ്ലിസിറ്റി പോരട്ടെയെന്ന എന്റെ സ്വാർത്ഥതയല്ലാതെ  മറ്റൊന്നല്ല. ( ഇക്കുറി ആ പരാമർശം കൊണ്ട് എനിക്കൊരു ഗുണമുണ്ടായി, സാക്ഷരതാ ഓർമ്മകൾ എന്ന തുടർപംക്തി തുടങ്ങാൻ അതൊരു കാരണമായി).

സമകാലിന സംഭവങ്ങളെ കുറിച്ച് മുമ്പ് എസ്. അബൂബക്കർ RT യിൽ നിരന്തരമെഴുതിയിരുന്നു, ഇനിയുമത് ഒന്നേന്ന് പറഞ്ഞ് തുടങ്ങണം, ഒപ്പം പുതിയ കവിതകളും.

ഒരു കാലത്ത് സാനിന്റെ കവിതകൾക്ക് തലക്കെട്ടിട്ടിരുന്നത് അബൂബക്കറായിരുന്നു, ഒട്ടേറെ നല്ല സംരംഭങ്ങൾക്ക്  പേര് നിർദ്ദേശിക്കാറും സാപ് തന്നെ, വായനയുടെ വാഴുന്നവരായത് കൊണ്ട് തന്നെയായിരുന്നു ആറ്റികുറുക്കിയ പദങ്ങൾ സാപിന് നിർദ്ദേശിക്കാൻ പറ്റുന്നതും.

RT ഒന്ന് കൂടി സജിവമാകുന്നു, എസ്. അബൂബക്കറിന്റെ വായനാനുഭവങ്ങൾ ഒരുപാടുണ്ടാകും, അവയ്ക്കായി നമുക്ക് കാത്തിരിക്കാം,
____________________
Rtpen.blogspot.com

വായനാവഴി▫/ SAP ▫

*വായനാവഴി*

SAP


തനിക്ക് കുഴപ്പമില്ലാതെ എഴുതാനറിയാമല്ലെടോ എന്നാദ്യമായി പറഞ്ഞത് ഫ്രാന്‍സിസ് മാഷായിരുന്നു.  ഒന്‍പതാം ക്ലാസ്സിലെ മലയാളം അധ്യാപകന്‍. മദ്യം എന്ന വിഷയത്തില്‍ ഉപന്യാസം എഴുതിത്തയ്യാറാക്കാന്‍ പറഞ്ഞപ്പോള്‍ അന്ന് മനസ്സില്‍ തോന്നിയതൊക്കെ എഴുതി. പത്തില്‍ എട്ടു മാര്‍ക്ക് തന്നു മാഷ്‌ പറഞ്ഞ വെരി ഗുഡ് ആയിരുന്നു പിന്നീടുള്ള കുത്തിക്കുറികള്‍ക്ക് പ്രചോദനം. ശേഷം ഓള്‍ഡ്‌ സ്റ്റുഡണ്ട് ഡേ ക്ക് അവതരിപ്പിക്കാനുള്ള നാടകത്തിനു ഗാനം എഴുതണം എന്നു ആവശ്യപ്പെട്ടു.  എനിക്കറിയില്ല എന്നു പറഞ്ഞു ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചെങ്കിലും വിട്ടില്ല.  നാടക പുസ്തകം വായിക്കാന്‍ തന്നിട്ട് പറഞ്ഞു.  "ഒരു മാസം സമയമുണ്ട്.  എന്തെകിലും എഴുതി കൊണ്ട് വരൂ ഞങ്ങള്‍ തിരുത്തി കൊള്ളാം". നാടകം മുഴുവന്‍ നാലഞ്ചു പ്രാവശ്യം വായിച്ചിട്ടും ഒന്നും എഴുതനാവുനില്ല.  വല്ലാത്ത ഭയം.  എനിക്ക് തന്ന ഒരുമാസം ഏതാണ്ട് കഴിയാറായി. രണ്ടും കല്‍പ്പിച്ചു കുത്തിക്കുറിച്ചു..

“മര്‍ത്ത്യനെ മര്‍ത്ത്യന്‍ മനസ്സിലാക്കത്തൊരു സംസ്കാര ശുന്യതയിതാ മുന്നില്‍’  എന്നു തുടങ്ങുന്ന പതിനാലു വരികള്‍ എഴുതി തയ്യാറാക്കി മാഷെക്കാണിച്ചു. അപ്പോഴും മാഷ് പറഞ്ഞു.  കൊള്ളാം കുഴപ്പമില്ല.. ചില തിരുത്തലുകള്‍ക്ക് ശേഷം സംഗീതം നല്‍കി ഗാനമായി അവതരിക്കപ്പെട്ടപ്പോള്‍ ഉണ്ടായ സന്തോഷം വിവരണാതീതം!


പിന്നെടെപ്പോഴോ ഒരു കവിത ആദ്യമായി പത്രത്തില്‍ അച്ചടിമഷി പുരണ്ടപ്പോള്‍ ഫോണ്‍ വിളിച്ചു അഭിനന്ദനം അറിയിച്ച ഒരാളുണ്ട്.  എന്നെ തിരിച്ചറിഞ്ഞ ബഹുമാന്യ സുഹൃത്ത് എച് കെ മാഷ്.  എന്തൊക്കെയോ കുത്തി കുറിക്കുകയും ഒക്കെയും കീറിക്കളയും ചെയ്യുന്നത് കണ്ടു കൊണ്ടിരുന്ന എന്നും ആത്മാവിനോട് ചേര്‍ന്നു നില്‍ക്കുന്ന സുഹൃത്തുക്കളായ അസ്ലം മാവിലയുടെയും, ബി.ബഷീറിന്‍റെയും സ്ഥിരമായ സ്നേഹ ശകാരങ്ങള്‍.  സര്‍വോപരി ജനകീയ ഉസ്താദ് എന്നു വിളിക്കാന്‍ അര്‍ഹനായ ഒരേ ഒരാള്‍ എ.പി അബൂബക്കര്‍ മൌലവി, ആനുകാലികങ്ങള്‍ വായിക്കാന്‍ നിര്‍ബന്ധിക്കുകയും നിരന്തരം ശകാരിക്കുകയും എന്നില്‍ വായനാ സംസ്കാരം വളര്‍ത്തിയെടുക്കാന്‍ പരിശ്രമിക്കുകയും ചെയ്ത സ്നേഹനിധിയായ പണ്ഡിത ശ്രേഷ്ടന്‍. വളരെ ചെറുപ്പം മുതല്‍ തന്നെ മാതൃഭൂമി, കലാകൌമുദി പോലുള്ള വാരികകള്‍ വായിക്കാന്‍ പ്രേരിപ്പിച്ച ഉസ്താദ്!  അന്നൊക്കെ വായിക്കുന്നതോന്നും മനസ്സിലാവാറുണ്ടായിരുന്നില്ല എന്നത് വേറെ കാര്യം!  കുറെ കഴിഞ്ഞപ്പോള്‍ കലാകൌമുദിയിലെ എം കൃഷ്ണന്‍നായരുടെ സാഹിത്യവാരഫലം എന്ന സമാനതകളില്ലാത്ത പ്രതിവാര പംക്തിയുടെ ആരാധകനായി മാറി.

ഇതൊക്കെ പറഞ്ഞു വരുന്നത് ഞാന്‍ വലിയവനാണെന്ന് സ്ഥാപിക്കാനല്ല. മറിച്ച് അല്പമെങ്കിലും കുത്തിക്കുറിക്കാന്‍ പ്രചോദിപ്പിച്ച എന്‍റെ വായനാവഴിയിലെ ദീപസ്തംഭങ്ങളായിരുന്നു ഇവരൊക്കെയും എന്നു പറയാനാണ്.  നല്ലൊരു വാക്ക് അല്ലെങ്കില്‍ ഒരു പ്രശംസ നല്‍കുന്ന പ്രചോദനം വളരെ വലുതാണ്‌. ആത്മവിശ്വാസത്തിന്‍റെ താക്കോലുകളാണത്. ഒരു പിശുക്കും കൂടാതെ നല്ലതിനെ നല്ലത് എന്നു തുറന്നു പറയാനുള്ള മനസ്സുണ്ടാകണം. വിമര്‍ശങ്ങള്‍ പോലും ക്രിയാത്മകവും പ്രചോദനം നല്‍കുന്ന തരത്തിലുമാകണം. വിമര്‍ശനമെന്നത് തിരസ്കാരമല്ല. ഒപ്പം അതിന്റെ മേന്മ കൂടി പറയുന്നതാകണം. ഒരു കലാസൃഷ്ടിയുടെ പോരായ്മകള്‍ പറയുന്നതോടൊപ്പം അതിന്‍റെ നല്ല വശങ്ങളെ കൂടി പറഞ്ഞാല്‍ ആത്മ വിശ്വാസത്തോടെ കൂടി നന്നായി പ്രവര്‍ത്തിക്കാന്‍ അത് പ്രചോദകമാകും.

കഠിനമായ പ്രയത്നവും ആഗ്രവും ഒരാളെ ലക്ഷ്യത്തിലെത്തിക്കും എന്നതിന് സംശയമൊന്നുമില്ല. പോരായ്മകള്‍ ഇല്ലത്തവരയാരുമില്ല. പോരായ്മകളെ മറികടക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാവണം. എഴുത്തിലെ പോരായ്മകള്‍ തിരിച്ചറിയുക നിരന്തരമായ വായനയിലൂടെയാണ്. വായനയില്ലത്തവര്‍ക്ക് എഴുതാനാവില്ല. കത്തെഴുത്ത് പോലും ഒരു കലയാണ്‌. പുതിയ കാലത്ത് അന്യംനിന്നു പോയെങ്കിലും സുറാബിനെ പോലുള്ള ചില എഴുത്തുകാരെ വാര്‍ത്തെടുത്തത് തന്‍റെ പ്രവാസകാലത്ത് ഭാര്യക്കും സുഹൃത്തുക്കള്‍ക്കും എഴുതിയ കത്തുകളിലൂടെയായിരുന്നു എന്നു വായിച്ചിട്ടുണ്ട്.

(തുടരും)

വായനാസ്വാദനം / മഹമൂദ് പട്ള

വായനാസ്വാദനം /
മഹമൂദ് പട്ള
_______________________________

വിഷയം എന്തും ഏതുമായി കൊള്ളട്ടെ തലകെട്ടിൽ പറഞ്ഞത് പോലെ നല്ല വായനാസ്വാദനം ഉണ്ടാകണമെങ്കിൽ
വായനക്കാരനെ സമ്പന്ധിച്ചടുത്തോളം അവയെല്ലാം വായിക്കുക മാത്രമല്ല പറയുന്ന വിഷയം എന്താണന്ന് കൂടി അറിയുവാനും അത് മനസ്സിലാക്കുവാനും കഴിയണം.

അതിന് നല്ല ഭാഷകളും അതിൽ അടങ്ങിയിരിക്കുന്ന വാക്കുകളും പറയുന്ന വിഷയങ്ങളും വ്യക്തമായി പറയേണ്ടതും ഓരോ എഴുത്തുക്കാരന്റെയും നല്ല എഴുത്തിന്റെ ഭാഗമാണെന്ന് വിശ്വസികുന്ന  ഒരു വായനക്കാരനാണ് ഞാൻ.

ഭാഷയെ കുറിച്ചുള്ള മാഷിന്റെ പരാമർശം വളരെ ശ്രദ്ധേയമാണ്...
ഒരു എഴുത്തുകാരനാകണ മെങ്കിൽ നല്ല വായനാശീലം ഉണ്ടാകണമെന്ന് അസ്‌ലം മാഷിന്റെ ഈ കുറിപ്പ് നമ്മെ പഠിപ്പിക്കുന്നുമുണ്ട്.

കാറ്റ് ചെടിയിൽ തട്ടുമ്പോൾ അതിലെ പൊടിപടലങ്ങൾ കളയുന്നതോടൊപ്പം ചെടിക്ക് ഒന്ന് സംഭവിക്കുകയുമരുത് ,
അസ്‌ലം മാഷ് മുമ്പ് വേറൊരു ഇടത്തിൽ വിമർശനത്തെ കുറിച്ച് പറഞ്ഞ ഈ വാക്കുകൾ ഞാൻ ഓർക്കുന്നു.

നല്ലരീതിയിലുള്ള വിമർശനങ്ങൾ ഇല്ലാതെ പോകുന്നതാണ് എഴുതാൻ ശ്രമിക്കുന്ന പലരുടെയും വാക്യങ്ങൾക്ക് മാറ്റങ്ങൾ ഇല്ലാത്തതിനുള്ള പ്രധാന കാരണം.

ഞാൻ ഇവിടെ കുത്തികുറിക്കുന്ന പല അക്ഷരങ്ങളും എഴുതാനുള്ള പരിശീലനത്തിന്റെ ഭാഗമാണെന്ന് വേണം കരുതാൻ.

____________________▫

Saturday, 16 September 2017

നഫീസ ഫഹിമ വരകളുടെ സാധ്യതയെ ആർകിടെക്ച്ച്വറുമായി സമന്വയിപ്പിച്ച പട്ലയുടെ കലാകാരി/ അസ്ലം മാവില

*നഫീസ ഫഹിമ*
*വരകളുടെ സാധ്യതയെ*
*ആർകിടെക്ച്ച്വറുമായി*
*സമന്വയിപ്പിച്ച*
*പട്ലയുടെ കലാകാരി*
_________________

അസ്ലം മാവില
________________

ഒരു കലാകാരിയെക്കുറിച്ചെഴുതി  ഞാൻ എന്റെ എഴുത്ത് ഇനി ഒരു മാസത്തേക്ക് മാറ്റി വെക്കട്ടെ  ( അതിനിടയിൽ വളരെ അവശ്യമെന്ന് തോന്നുന്ന ചിലത് എഴുതിയെന്ന് വരും, സ്കൂൾ, കാലവർഷം, റംസാൻ,  പെരുന്നാൾ ഇതൊക്കെ പിന്നാലെ വരുന്നത് കൊണ്ട് പേന അങ്ങിനെ താഴേക്ക് വെക്കാനും പറ്റില്ലല്ലോ)

ഈ കലാകാരിയെ നിങ്ങൾക്ക് പരിചയമുള്ളതാണ്. RT യിൽ കൂടിയാണ് പരിചയപ്പെട്ടതും.   എഴുത്ത് ലോകത്ത്  പരിചയമുള്ള പട്ലയിലെ സാനിധ്യമായ എസ്. അബൂബക്കറിന്റെ മകൾ ,രണ്ടാം വർഷ ആർകിടെക്റ്റ് എഞ്ചിനീയറിംഗ് വിദ്യാർഥിനി,  നഫീസ ഫഹീമ.

LKG ക്ലാസ് മുതൽ വരക്കാൻ തുടങ്ങി.  ചിത്രരചന,  ഫഹീമക്കത്  ഒഴിവാക്കാൻ പറ്റാതായി . ആ കഴിവ് ശ്രദ്ധയിൽ പെട്ടപ്പോൾ നുള്ളിപ്പാടിയിലെ ലയം കലാക്ഷേത്രത്തിൽ  ഒന്ന് രണ്ട് വർഷം പഠനം. (സാൻ ചിത്രകല പഠിക്കാൻ അവിടെ പോകുന്നതിന് മുമ്പ് തന്നെ ഫഹിമ അവിടെ പഠിതാവാണ്) സാൻ തനിക്ക് പറ്റിയ ഏരിയയല്ലെന്ന് കണ്ട് വര ഒഴിവാക്കി എഴുത്തിലേക്ക് ചുവട് മാറ്റിയപ്പോൾ, ഫഹിമ പക്ഷെ തന്റെ ഇഷ്ടപ്പെട്ട വരയും കുറിയും പാതിവഴിക്ക് നിർത്താതെ. അതുമായി ബന്ധപ്പെട്ട കലാരംഗത്ത് സജീവമായി മുന്നോട്ട് പോയി.

ഇന്നവൾ അക്രലിക് പ്രതലത്തിൽ കലാവിരുന്നൊരുക്കുന്ന തിരക്കിലാണ്. കടുപ്പ് നിറങ്ങളോടാണ് ഈ കലാകാരിക്ക് കൂടുതൽ  പ്രിയം.


 ഒരു പാട് കലാസൃഷ്ടികൾ ഫഹീമയുടേതായുണ്ട്. അവളുടെ  ശേഖരത്തിലെ ഓരോ കലാസൃഷ്ടിയും തികച്ചും ജെന്യുൻ ക്രിയേറ്റീവിറ്റിയാണ്. ഷോകേസുകളിൽ മാത്രമൊതുക്കാതെ  വീടിന്റെ മുറികളും മതിലുകളും *ഫഹീമാ -സ്പർശം* കൊണ്ട് നയനാന്ദകരവും മനോഹരവുമാക്കിയിരിക്കുന്നു ഈ കലാകാരി.

കോഴിക്കോട്ടെ പ്രശസ്തമായ കെ.എം. സി. ടി. കോളേജ് ഓഫ് എഞ്ചിനിയറിംഗിൽ രണ്ടാം വർഷ ആർകിടെക്റ്റ് ബിരുദ വിദ്യാർഥിനിയാണ് ഫഹീമ. കുഞ്ഞുന്നാൾ മുതലുള്ള വരയോടുള്ള താത്പര്യമാണ് എഞ്ചിനിയറിംഗിലെ സ്വപ്നതുല്യ കോഴ്സായ ആർകിടെക്ച്വറെടുത്ത് പഠിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് അവൾ പറയുന്നു.

പെൻസിൽ ഡ്രോയിംഗിൽ തുടങ്ങിയ വരയോടും കലയോടുമുള്ള  സ്നേഹം ജലഛായവും കഴിഞ്ഞ്,  വരയുടെ അപാര സാധ്യതകളുപയോഗിച്ച് വിസ്മയം തീർക്കുന്ന നൂതന സാങ്കേതികതയുടെ  ശാസ്ത്രപഠനരംഗത്തേക്ക് ഈ പട്ലക്കാരിയെ  എത്തിച്ചിരിക്കുന്നു .

പഠനത്തിൽ ഒരു പാട് വർക്കുകൾ തീർക്കാനുണ്ട്, അതാകട്ടെ പുതിയ കലാരൂപങ്ങളും . ഒപ്പം ഒഴിവ് സമയങ്ങളിൽ  കറുപ്പിലും മുഴുവർണ്ണങ്ങളിലും ചിത്രങ്ങൾ തീർക്കുകയാണ് 'ഫഹിമയെന്ന ആർക്കി-വിദ്യാർഥിനിയും കലാകാരിയും.

ആരുടെയും വരകൾ  സ്വാധീനിച്ചിട്ടില്ല; ആരെയും ഫോളോ ചെയ്യാറുമില്ല. അങ്ങ് ഡാവിഞ്ചി മുതൽ ഇങ്ങ് മുത്തുക്കോയയുടെ തടക്കമുള്ളവരുടെ സൃഷ്ടികൾ ഏറെ ആസ്വാദ്യകരം, രവിവർമ്മ ചിത്രങ്ങളോടും ഈ കലാകാരിക്ക് പ്രിയം തന്നെ.

പിതാവ്: എസ്. അബൂബക്കർ , മാതാവ്: ഫൗസിയ.

കൂട്ടായ്മകൾ, അവർ ആരായാലും, ഫഹിമയുടെ വർക്കുകളുടെ ഒരു പ്രദർശനം സംഘടിപ്പിച്ചാൽ ചിത്രങ്ങളെ ഇഷ്ടപ്പെടുന്നവർക്ക് കൺകുളിര് നൽകുന്ന ദൃശ്യവിരുന്നായിരിക്കുമത്. അതാകട്ടെ വരയുടെ ലോകത്ത് പ്രോത്സാഹനമാഗ്രഹിക്കുന്ന നമ്മുടെ നാട്ടിലെ മുഴുവൻ  ആർടിസ്റ്റുകൾക്കുമത് ഇൻസ്പൈർ ചെയ്യുക തന്നെ ചെയ്യും, തീർച്ച.

NOTE : ആർടിസ്റ്റ് ഫഹീമയുടെ ചിര വർക്കുകൾ ചുവടെ പോസ്റ്റ് ചെയ്യുന്നു.
__________________🔹

ജയ് മാതാ....ഉപ്പ ഉറക്കെ വിളിക്കുന്നു./ സുബെെർ പട്ള

*ജയ് മാതാ....ഉപ്പ ഉറക്കെ വിളിക്കുന്നു..!!*

Ubi Patla...✍🏻

മക്കൾ  ഏറ്റുപാടി...''  എന്തൊരുതിശയമേ... ദെെവത്തിൻ...സ്നേഹം.....,!! ,എത്ര മനോഹരമേ....,, !!

മുസ്ലിമാണോ...എന്റെ  വാപ്പ
അല്ലായിരിക്കാം...,

അത് കൊണ്ടാണല്ലോ...മക്കൾക്കുള്ള വിശ്വാസം ഉപ്പയ്ക്കുണ്ടോ...എന്ന് ചോദിക്കുന്നതിൽ എന്താണ്  കുപ്പം,
മകൻ ,മകൾ , എനിക്ക്  പ്രാർതഥിക്കണം..., ( നമസ്ക്കരിക്കണം..!)
ഉപ്പ എതിർക്കുന്നു...മാതാവും.., വേണ്ട..!!
ഉപ്പ  ..!! ഉപ്പയെന്ന് എന്തിന്  വിളിക്കണം ,
മകൻ ,മകൾ   അലോചിച്ചു...
വേണ്ട  ഇനി മുതൽ  വാപ്പോലെയാകാം..
പേരിൽ  മാത്രമായ്  ജീവിക്കാം..
നമ്മുടെ  വേഷം , വിശ്വാസം ,മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ മാത്രം.മതി.. ആരാധന മറ്റു പലരോടും..സാഹചര്യത്തിനനസരിച്ച് മാറ്റിക്കൊണ്ടിരിക്കാം...ഉപ്പയെപ്പോലെ..!!  വീണ്ടും വിളിച്ച്  പോകുന്നു...ചെറുപ്പത്തിൽ  വിളിച്ച ശീലമാ..ഇവിടെ  ചേർത്തത് മുതൽ  മാറ്റേണ്ടിയിരിക്കുന്നു........!!
..വിശ്വാസത്തിന്റെ ഭാഗമായ്പ്പോയ്  ,,പോറ്റി വളർത്തി  ,വളർത്തി വലുതാക്കി... എന്തിന്  നരഗത്തിലേക്ക്  ഒരംഗമാക്കി ,കൊടുത്ത അഛന്,, അഭിനന്തനം ..നിങ്ങൾക്കഭിമാനിക്കാം..എന്റെ മകൻ മകൾ ,  പോകേണ്ടത്  എവിടേക്കാണെന്നതിൽ..,,
സമൂഹത്തിന്റെ മുന്നിൽ  എന്റെ  മക്കൾ , ചൂണ്ടിക്കാണിക്കാൻ വേണ്ടി  വല്ല വാഴയും വെച്ചൂടായിരുന്നോ..!!  വല്ല ആരാധനാലായങ്ങളിലും..നേർച്ചക്ക് ,കാഴ്ച വെക്കാമായിരുന്നില്ല....( വാഴക്കുല )
അതിന്  ഏത് ദെെവത്തെയാ...വിശ്വസിക്കുക അല്ലെ..! ആർക്കാണ്  കാഴ്ച  വെക്കേണ്ടത്...??
വാപ്പാ...ഉമ്മാ...അടിയന്തിരം...ഗംഭീരമാക്കാം..
വേണേൽ  പ്രാർത്ഥനയ്ക്ക്  പകരം..... എന്താണ്  ഞങ്ങൾ  നിങ്ങൾക്ക്  ചെയ്യേണ്ടത്...അതും കൂടി.പറ.. വാപ്പാ...   മുട്ട്  കുത്തി  പ്രാർതഥിക്കാം...  ,കുഴിമാടത്തിന് ,,കാക്കയ്ക്ക്  ..ചോരുള നൽകാം...
ഏത്  നദിയിലാ...ഒഴുക്കേണ്ടത്...ആ ചിതാ..ഭസ്മം..,
നിങ്ങൾ അറിഞ്ഞ് കൊണ്ട് ചെയ്തതാണല്ലോ...,,
ഇനി പർദ്ദ ധരിക്കണം, ഹിജാബ് ,ധരിക്കണം, കയ്യിൽ ഉറ  ,കാലുറ , മുഖം മറക്കാം... തലയിൽ തൊപ്പി ,നെരിയാണിക്ക് മുകളിൽ മുണ്ട് , കട്ടിംങ് ശേവിംങ് ,  കെട്ടിച്ച്  വിടാൻ പ്രായമാകട്ടെ  ,, അല്ലേ.. വാപ്പാ....,,
ഏതേലും..ഒരുത്തന്റെ  പിരഡിയിൽ ,അല്ലേൽ ..അന്യപുരുഷന്റെ കൂടെ പോകാം...തെറ്റില്ലാ...എന്നാണല്ലോ...വാപ്പാ. .. ചേർത്ത്  പഠിപ്പിച്ചത്.... ,,
ഇനി മോങ്ങരുത്  വാപ്പാ.....
എന്തവകാശം...
എന്നെ പഠിപ്പിച്ചത്..ഇങ്ങനെയാണല്ലോ...,,
ബാല്യകാലം ,കൗമാരം ,യുവത്വം...വാപ്പാ..... ഇതിനൊക്കെ വളം വെച്ച്  തന്നത്...,,

സ്ഥുതിയായിരിക്കട്ടെ  ..!!

*ഞാനും  വാപ്പയെ പിന്തുടരുന്നു....!!*
*ജയ് മാതാ* .......

ഉടൻ     വരുന്നു        [[  *വാപ്പ കുരിശാകുമ്പോൾ*

]]    

പേര്  തപ്പണ്ട  നിങ്ങൾ  വിചാരിച്ചയാളല്ല  ഞാൻ ..,

🤚🏿🤚🏿🤚🏿🤚🏿🤚🏿🤚🏿🤚🏿     കറുത്ത കയ്യല്ല...,,അക്ഷരമാ..                    

സുബെെർ  പട്ള

RT യുടെ മേൽനോട്ടത്തിൽ എഴുത്തുപുര /R T

*RT യുടെ*
*മേൽനോട്ടത്തിൽ*
*പുതിയ പരീക്ഷണം :*
*എഴുത്തുപുര*
____________________

RT എഴുത്ത്പുര. ശരിക്കുമിതൊരു സക്രിയ ഓൺലൈൻ പണിപ്പുരയാണ്. നമ്മുടെ നാട്ടിൽ നിന്നു തന്നെ കൂടുതൽ എഴുത്തുകാർ ഉണ്ടാകട്ടെ എന്ന പൊതു അഭിപ്രായത്തിൽ നിന്നുണ്ടായ ആശയമാണിത്.

ഇരുപതോളം വരുന്നവർ മാത്രം ഇതിൽ അംഗങ്ങൾ. എഴുതാൻ ശ്രമിക്കുന്നവർ, എഴുതുന്നവർ, ആനുകാലികങ്ങളിൽ എഴുതി പരിചയിച്ചവർ. ഇവരീ പണിപ്പുരയിലിടം പിടിക്കും.

നിബന്ധന ഇത്ര മാത്രം.  ഒരു വിദ്യാർഥിയുടെ അറിയാനും പഠിക്കാനുമുള്ള താത്പര്യം, അറിവ് പങ്കിടാനുള്ള ഉത്സാഹം, സാഹിത്യ കുതുകി, വായനാശീലം, വിശാലമനസ്കത, തിരുത്താനുള്ള മനസ്സ്.

മലയാളത്തിലെ എഴുത്തുകാർ അതിഥികളായി ഈ വർക്ക്ഷോപ്പിൽ ഇടക്കിടക്കെത്തും.

*നേതൃത്വം:*
പട്ല ഗവ. ഹയർ സെക്കണ്ടറി സ്കൂൾ മലയാളം അധ്യാപകൻ ശ്രീ ഷരീഫ് മാസ്റ്റർ ഉൾപ്പടെയുള്ള 5 അംഗ RT സീനിയേഴ്സ്'.

താത്പര്യമുള്ളവർ SAP & AZEEZ-നെ  ബന്ധപ്പെടുക.

*അനുബന്ധ കുറിപ്പ്:*
RT യും പട്ല ഗവ. ഹൈസ്കൂൾ സ്റ്റുഡന്റ്സ്  ലിറ്റററി വിംഗും ചേർന്ന വിദ്യാർഥികൾക്ക്  മാത്രമായി  ദീർഘകാലടിസ്ഥാനത്തിൽ ഒരു കലാ-സാഹിത്യ പണിപ്പുര ഉടനെ തുടങ്ങുന്ന കാര്യവും കൂട്ടത്തിൽ സൂചിപ്പിക്കുന്നു.  ബഡ്ഡിംഗ് ജനറേഷനെ ഈ മേഖലയിൽ സജീവമാക്കുക  എന്ന ലക്ഷ്യത്തോട് കൂടി  5, 6, 7, 8 ക്ലാസ്സുകളിൽ നിന്നും തെരെഞ്ഞെടുത്ത വിദ്യാർഥികളെയുൾപ്പെടുത്തി, മലയാള അധ്യാപകരും സാംസ്കാരിക പ്രവർത്തകരുമായ ശ്രീ ഷരീഫ് മാസ്റ്റർ, ശ്രീ രാജേഷ് മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ ഈ പ്രൊജക്ട് മുന്നോട്ട് പോകും. സഹകരണമുണ്ടാകുമല്ലോ.
_____________________
Rtpen.blogspot.com

നസിയയ്ക്കും വീടൊരുങ്ങി / Prepared by Aslam Mavilae

കണക്ടിംഗ് പട്ല
വാട്സ് ആപ്പ് കൂട്ടായ്മ:
നസിയയ്ക്കും വീടൊരുങ്ങി

Prepared by Aslam Mavilae

പട്ല : കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് ഒരു ഗ്രാമത്തിന്റെ അവിഭാജ്യ ഭാഗമാവുകയായി മാറുകയാണ് കണക്ടിംഗ് പട്ല എന്ന വാട്സ്ആപ്പ് കൂട്ടായ്മ. വിദ്യാഭ്യാസ- സാമൂഹിക- ക്ഷേമ പ്രവർത്തനങ്ങൾ, ഭവന നിർമ്മാണം തൊട്ട് ആതുരശുശ്രൂഷാ രംഗത്തടക്കം ഈ സേവന കൂട്ടായ്മ ഇതിനകം കണക്ടിംഗ് പട്ല  തങ്ങളുടെ കയ്യൊപ്പു വെച്ചു കഴിഞ്ഞു.

മധൂർ പഞ്ചായത്തിലെ പട്ല പ്രദേശവാസികളുടെ സംഘടിത വാട്സ്ആപ്പ് കൂട്ടായ്മ കൂടിയാണ് ഇന്ന് കണക്ടിംഗ് പട്ല. ലക്ഷക്കണക്കിന് രൂപയുടെ സേവന' പ്രവർത്തനങ്ങളാണ് തങ്ങളുടെ നാടിന് വേണ്ടി ഈ കൂട്ടായ്മ ചെയ്തത്. അതിലെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ഇന്നലെ താക്കോൽ ദാനം നിർവ്വഹിച്ച നസിയുടെ വീട്.

പൈക്ക ചന്ദ്രൻ പാറയിൽ വാടക വീട്ടിൽ താമസിക്കുന്ന നസിയയും കുടുംബവും  അബ്ദുറസാഖ് എം.എൽ.എ നൽകിയ അഞ്ച് സെന്റ് സ്ഥലത്ത് വീട് പണി തുടങ്ങി, സാമ്പത്തിക പ്രയാസം കൊണ്ട് പകുതിക്കു നിർത്തി വെച്ചിരിക്കുമ്പോഴാണ് നസിയ തന്റെ ഉപ്പയുടെ നാട്ടിലെ കണക്ടിംഗ് പട്ല എന്ന കൂട്ടായ്മയെക്കുറിച്ച് കേൾക്കുന്നത്. അവളുടെ പ്രതീക്ഷ അസ്ഥാനത്തായില്ല.  രണ്ട് മാസം കൊണ്ട് മഴയും വെയിലും കൊള്ളാത്ത രൂപത്തിൽ   കണക്ടിംഗ് പട്ല നസിയയുടെ വീട് പണി പൂർത്തീകരിച്ചു കൊടുത്തു. ഇന്നാണ് ആ വീട്ടിൽ പാലുകാച്ചൽ. കണക്ടിംഗ് പട്ല പൂർത്തീകരിച്ചു കൊടുക്കുന്ന  രണ്ടാമത്തെ വീട് കൂടിയാണിത്.

കണക്ടിംഗ് പട്ലയുടെ പ്രതിനിധികളായ എച്ച്. കെ. അബ്ദുൽ റഹിമാൻ, സി.എച്ച്. അബൂബക്കർ , ശരീഫ് മജൽ, അസ്ലം മാവില എന്നിവർ വീടിന്റെ താക്കോൽ നസിയയെ ഏൽപിച്ചു.

മെഡിക്കൽ ക്യാമ്പ് , കുടിവെള്ള വിതരണം, ആതുരശുശ്രൂഷാ ധനസഹായം, അഗതി സംരക്ഷണം,  പട്ള സ്മാർട് സ്കൂൾ പദ്ധതി, വിദ്യഭ്യാസ പ്രോത്സാഹന പാക്കേജ് തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ കണക്ടിംഗ് പട്ല ചെയ്തു വരുന്നെന്ന് വാട്സ് ആപ്പ് കൂട്ടായ്മയുടെ ഭാരവാഹികളായ   എച്ച്. കെ. അബ്ദുൽ റഹിമാൻ, സി.എച്ച്. അബൂബക്കർ , കെ.എ. സൈദ്, അസ്ലം പട്ല, നാസർ കെ.എ. , എം.എ. മജിദ് എന്നിവർ അറിയിച്ചു.

പട്ല റീഡേർസ് തിയേറ്ററിന്റെ സഹകരണത്തോട് കൂടി സാഹിത്യ-കലാ- സാംസ്കാരിക പ്രവർത്തനങ്ങളും  പട്ല യൂത്ത് ഫോറത്തിന്റെ സഹകരണത്തോട് കൂടി ദീർഘകാല തൊഴിലധിഷ്ഠിത ട്രൈനിംഗ്സ്  പ്രോഗ്രാമുകളും വ്യവസ്ഥാപിതമായി തുടങ്ങുമെന്നും അവർ പറഞ്ഞു.

സാക്ഷരതാ ഓർമ്മകൾ (2) /മാവില

*സാക്ഷരതാ ഓർമ്മകൾ* (2)
_______________

    *മാവില* 🌱
_______________
___________________

പത്രത്തിൽ ഒരു അറിയിപ്പ് കണ്ടു, കാസർകോട് ജില്ലാതല സാക്ഷരതാ വർക്ക് ഷോപ് നടക്കുന്നു. താത്പര്യമുള്ളവർ ബന്ധപ്പെടാൻ. അത് നായനാരുടെ രണ്ടാം മന്ത്രി സഭയാണ് ഭരണത്തിൽ. കണ്ണൂർക്കാരനായ കെ. ചന്ദ്രശേഖരനാണ് വിദ്യഭ്യാസ മന്ത്രി. ( കൂട്ടത്തിൽ കൗതുകകരമായ രാഷ്ട്രീയം കൂടി പുതിയ തലമുറയെ കേൾപ്പിക്കട്ടെ. നായനാരുടെ ഭരണ കാലാവധി 26 മാർച്ച് 1987 - 17 ജൂൺ 1991. നാല് ദിവസം കൂടി ഭരണം കയ്യിലുണ്ടായിരുന്നെങ്കിൽ (അതിന് കാരണം കേന്ദ്രത്തിൽ ആര് പ്രധാനമന്ത്രിയാകുമെന്ന കൊണ്ട് പിടിച്ച കോൺഗ്രസ്സ് ചർച്ച ആഴ്ചകളോളം നീണ്ടതും അതിലുപരി കാലാവധി തീർക്കാതെ ലോകസഭാ തിരഞ്ഞെടുപ്പിനോടൊപ്പം സംസ്ഥാന ഇലക്ഷൻ നടത്താൻ  നായനാർ തന്റെ മന്ത്രിസഭ ഒരാവേശത്തിന് പിരിച്ചുവിട്ടതുമാണ് ) തന്റെ നാലേകാൽ വർഷത്തെ ഭരണത്തിൽ നാല് പ്രധാനമന്ത്രിമാരെ കാണാനുള്ള യോഗമുണ്ടായേനേ, രാജിവ് ഗാന്ധി, വി.പി. സിംഗ്, ചന്ദ്രശേഖർ, നരസിംഹറാവു. പക്ഷെ  പി.വി. എൻ. റാവു പക്ഷെ ജൂൺ 21നാണ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

60 കളുടെ അവസാനം തന്നെ ഏഷ്യൻ രാജ്യങ്ങളിലെ നിരക്ഷരത ഒരു വലിയ വിഷയമായിരുന്നു . ഏറ്റവുമവസാനം 69 ൽ ടെഹ്റാനിൽ ചേർന്ന എഷ്യൻ രാജ്യങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാർ യോഗം ചേർന്ന് നിരക്ഷരതാ നിർമ്മാർജനത്തെ കുറിച്ച് കൂലങ്കുഷമായി ചർച്ച ചെയ്തു.
1987 ൽ ഡൽഹി ആസ്ഥാനമായി ഏഷ്യൻ രാജ്യങ്ങളുടെ "APPEAL" (Asia Pacific Programme of Education For All) എന്ന പേരിലുള്ള മുന്നേറ്റത്തിന് തുടക്കവുമിട്ടു.

ദാരിദ്യം, ഭക്ഷ്യക്ഷാമം, പോഷകാഹാരക്കുറവ്, പരിസ്ഥിതി പ്രശ്നങ്ങൾ, ബാല വിദ്യാഭ്യാസത്തിലെ അപര്യാപ്തത, സാങ്കേതിക പിന്നോക്കാവസ്ഥ,  ഋണ ബാധ്യത, മനുഷ്യാവകാശ ലംഘനങ്ങളുടെ വർദ്ധനവ്, ഭികര പ്രവർത്തനങ്ങൾ, അശാസ്ത്രീയ ജനസംഖ്യാ വർദ്ധനവ് തുടങ്ങി ഒരു പാട് വെല്ലുവിളികൾ നിരക്ഷരതയുമായി  ബന്ധപ്പെട്ടതെന്ന് APPEAL ൽ അഭിപ്രായമുണ്ടായി. അങ്ങിനെയാണ് നിരക്ഷരതാ നിർമ്മാജർനം ഒരു വലിയ ലക്ഷ്യമായും അത് പ്രവർത്തിയിൽ കൊണ്ട് വരിക എന്നത് ഏറ്റവും ദുഷ്കരമായ ഒന്നായും എല്ലാവരും തിരിച്ചറിയുന്നത്.

എല്ലാ പിന്നോക്കാവസ്ഥകളുടെയും മാതാവ് നിരക്ഷരതയെന്ന ആ തിരിച്ചറിവിൽ നിന്നാണ് 80 കളുടെ അവസാനം എറണാകുളം ജില്ലയിൽ സമ്പൂർണ്ണ സാക്ഷരതാ യജ്ഞത്തിന് തുടക്കം കുറിക്കുന്നതും 90 ൽ പ്രധാനമന്ത്രിയായിരുന്ന VP സിംഗ് വിജയകരവും അഭിമാനകരവുമായ ആ ദൗത്യപൂർത്തീകരണത്തിന്റെ പ്രഖ്യാപനം നടത്തുന്നതും.

ഈ സാംപിൾ പരീക്ഷണ വിജയത്തിൽ നിന്നാണ്  കേരളത്തെ ലോക ഭൂപടത്തിലെത്തിക്കുവാനുള്ള കൂട്ടായ ആലോചന നടക്കുന്നത്, സമ്പൂർണ്ണ  സാക്ഷരതാ കേരളമെന്ന സ്വപ്ന പദ്ധതി പ്രഖ്യാപിക്കുന്നതും.

എന്റെ ഡിഗ്രി പരീക്ഷ കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കുള്ളിൽ ചേർന്ന ആദ്യ ജില്ലാതല സമ്പൂർണ്ണ സാക്ഷരതാ കൂടിയാലോചനാ യോഗത്തിലാണ് ഞാൻ പത്രവാർത്ത കണ്ട് സംബന്ധിക്കുന്നത്. കാസർകോട് ഗവ. സ്കൂളിലാണ് ആ യോഗം. അപ്പുക്കുട്ടൻ മാഷെപ്പോലുള്ള പ്രഗത്ഭർ ആ യോഗത്തിലുണ്ട്. പിന്നെ ഒരു പാട് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രവർത്തകരും. മധൂർ പഞ്ചായത്തിൽ നിന്നും ആദ്യ മണിക്കൂറിൽ എത്തിയത് ഞാൻ മാത്രമായിരുന്നു. എല്ലാ പഞ്ചായത്തിലേക്കും ബന്ധപ്പെട്ടവർ നോട്ടീസ് അയച്ചിട്ടുണ്ടെന്ന്  അവിടെ എത്തിയ പഞ്ചായത്ത് പ്രസിഡന്റ് മാരിൽ നിന്നും അറിയാൻ കഴിഞ്ഞു.  ഒരു മണിക്കൂർ കഴിഞ്ഞ് നമ്മുടെ പഞ്ചായത്തിൽ നിന്നും പ്രസിഡൻറ്, മറ്റു രണ്ട് മൂന്ന് പേരും എത്തിത്തുടങ്ങി.

അവിടെ നിന്ന് തന്നെ  പ്രസിഡന്റിന്റെ നേതൃത്യത്തിൽ അതത് പഞ്ചായത്തിൽ ഒരു കോർ കമ്മിറ്റി രൂപീകരിച്ചു.  മധൂർ പഞ്ചായത്തിന്റെ കൺവീനർ റൈ മാഷെയും അദ്ദേഹത്തിന് കീഴിൽ ഞാൻ, രാഘവൻ മാഷ് ഉൾപ്പെടെ നാലഞ്ച് പേരെ മാസ്റ്റർ ട്രൈനിമാരായും തെരഞ്ഞെടുത്തു.

ആ വർക്ക്ഷോപിൽ മലയാളത്തിനായിരുന്നു മുൻതൂക്കം. അത് കൊണ്ട് എനിക്കും രാഘവൻ മാഷിനും പ്രത്യേക പരിഗണനയും ലഭിച്ചു.

ഉച്ചഭക്ഷണത്തിന്  പിരിഞ്ഞപ്പോൾ കൊല്ലത്തെ അൾക്ക് പട്ടറെ മര്യോളാണോ (ബ്ലോക്ക് മെമ്പറാണോ എന്ന് ഓർമയില്ല), സ്റ്റാൻഡിംഗ് കമിറ്റിയിലെ ആരെങ്കിലോ എന്ന് ഓർമ്മയില്ല, ഞാൻ പപ്പടം പൊടിച്ച് സാമ്പാർ കൂട്ടി ചോറ് ഉരുട്ടി വിഴുങ്ങുമ്പോൾ , അവർ എന്റെ മുമ്പിൽ വന്നിരുന്നു. എന്നോട് തൊണ്ടയിൽ കുടുങ്ങിയ ചോറ് വിഴുങ്ങാൻ ആംഗ്യം കാണിച്ചു. എന്നിട്ട്  ചോദിച്ചു:

"അസ്ളാ ...നിമ്മൾ ഏടെ ?"
"പട്ളത്ത് "
"ഈ സംഗതി എങ്ങനെ നിമ്മൾക്ക് ഗൊത്തായത് ?"
"എന്നെ അവർ വിളിച്ചതാ"
"ഈടെ മീട്ടിംഗ് പുള്ള് മളിയാളം ഒന്നും ഗൊത്താന്ന്ല്ലപ്പാ, ഓറ് എന്ത് പർഞ്ഞെ ?"
"സാക്ഷരതാ പ്രൊജക്ടാണ് പർഞ്ഞെ. "
"അത് ഹൌദു; ബട്ട് ഞമ്മക്കൊന്നും ബാക്കി പർഞ്ഞത് തല്ക്ക് കേർന്ന്ല്ലാ"

(ബാക്കി തുടർ ലക്കത്തിൽ  )

വക്രദൃഷ്ടി /അസീസ്‌ പട്ള


*വക്രദൃഷ്ടി*

*അസീസ്‌ പട്ള*
______________________


എല്ലാ മാന്യവായനക്കാര്‍ക്കും വക്രദൃഷ്ടിയിലേക്ക് സ്വാഗതം..

സംസ്ഥാനമുഖ്യന്‍ പിണറായിയുടെ ചില ധീരമായ തീരുമാനങ്ങള്‍ക്ക് അഭിനന്ദനപ്പൂച്ചെണ്ടുകളര്‍പ്പിച്ചുകൊണ്ട് ആരംഭിക്കട്ടെ...

രണ്ടറ്റം കൂട്ടിമുടിക്കാന്‍ പാടുപെട്ടു  തൊടിയിലും വീട്ടുപറമ്പിലും കൃഷി ചെയ്തു ഉപജീവം നടത്തുന്ന സാധാരണക്കാരായ കൃഷിക്കാര്‍ ചന്തയിലെത്തിച്ച വല്ല വാഴക്കുലയോ മറ്റു പച്ചക്കറികളോ ടെമ്പോറിക്ഷയില്‍ നിന്നും  ഇറക്കിവെച്ചാല്‍  എന്തോ പാതകം ചെയ്തമാത്രയില്‍ ഓന്തിനെപ്പോലെ  നോക്കി നോക്കി ചോര കുടിക്കുന്ന സ്വഭാവക്കാരും, താന്തോന്നികളും ഗുണ്ടകളെ വെല്ലുന്ന അഹങ്കാരികളുമായ  നോക്കുകൂലി ചുമട്ടുതൊഴിലാളികളെ നിലയ്ക്കു നിര്‍ത്താന്‍ പിണറായി മുഴുവന്‍ ജില്ലാ കളക്ടര്‍മാര്‍ക്കും ജി.ഒ. അയച്ചുവത്രേ... ഇനി ഗുണ്ടകള്‍ക്കും വൈകാതെ ഇത്തരം ഒരു വിധി പ്രതീക്ഷിക്കാം...

ജയിലിലെ അസ്വഭാവിക മരണത്തെപ്പറ്റി രണ്ടായിരത്തിഎട്ടില്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച ഒരു പൊതുതാല്‍പര്യ ഹര്‍ജിയില്‍  പരമോന്നതനീതിപീഠം തീര്‍പ്പാക്കിയ വിധി രണ്ടായിരത്തിഎട്ടു മുതല്‍ ഇതുവരെയുള്ള എല്ലാ ജയില്‍മരണക്കണക്കുകളും  ഉടന്‍ സമര്‍പ്പിക്കാനും  ഇരകള്‍ക്ക് തക്കതായ നഷ്ടപരിഹാരംനല്‍കാനും കുടുംബാംഗ സന്ദര്‍ശകരുടെ ആവൃത്തിയും സമയപരിതിയും കൂട്ടാനും  രാജ്യത്തെ മുഴുവന്‍ ഹൈകോടതികളിലേക്കും ഉത്തരവിറക്കിയ തീരുമാനം സുമനസ്സുകളെയും മതേതരവാദികളേയും ഒരുപോലെ ആഹ്ലാദിപ്പിച്ചു.

മറ്റൊരു സന്തോഷവാര്‍ത്ത രാജ്യത്തെ അരഡസനോളം യുനിവേര്‍സിറ്റികാമ്പസ്സില്‍ താമരക്കുട്ടന്മാരെ ചെളിയിലേക്ക് ചവിട്ടിത്താഴ്ത്തി വിജയം കൊയ്ത കോണ്‍ഗ്രസ്സിനെയും, ഇടതു സഖ്യ കക്ഷികളെയും അഭിനന്ദിക്കുന്നു, കുട്ടിസ്സഖാക്കള്‍ക്കുള്ള വിവേചനംപോലും മുതിര്‍ന്ന സഖാക്കന്മാര്‍ക്കില്ലാതെപൊയല്ലെയെന്നതാണ് രാജ്യത്തിന്റെ ദുര്യോഗം!

പണ്ടെങ്ങാണ്ടോ മൂന്നാംക്ലാസിലെ മലയാളപാഠവാലിയിലെ പഠിച്ചു മറന്ന “കുളക്കടവിലെ കൊക്കമ്മ” ക്കഥയെ അനുസ്മരിപ്പിക്കുംവിധം മതേതരക്കുളക്കടവില്‍ ശശികലടീച്ചര്‍ മോങ്ങിയത്രേ..... പൊങ്ങിവന്ന കുഞ്ഞു മീനുകളെയും സാമാന്യം വല്യ മീനുകളെയും നോക്കിപ്പറഞ്ഞുവര്ത്രേ.. നിങ്ങളുടെ ആയുസ്സ് കുറവാണെന്നും അങ്ങേക്കുളത്തിലെ വെടിയേറ്റ വല്ല്യമീനിന്‍റെ ഗതി നിങ്ങള്‍ക്കും വൈകാതെ വരുമെന്നും, തൊട്ടടുത്ത “ശിവ” ക്ഷേത്രത്തില്‍ പോയി മൃത്യുഞ്ജയ ഹോമം നടത്തുക മാത്രമേ പരിഹാരമുള്ളുയെന്നും നിര്‍ദ്ദേശിച്ചതായാണ് റിപ്പോര്‍ട്ട്.. ഇത്തിരി മുതിര്‍ന്ന മീങ്കുഞ്ഞു ഞണ്ടണ്ണനോട് പരാതിപ്പെട്ടപ്പോള്‍ കഴുത്തു പിടിച്ചുകൊണ്ടു കൊക്കമ്മ പറന്നു കളഞ്ഞുവത്രേ... അരിശം മൂത്ത ഞണ്ടണ്ണന്‍ ഇനി ഈ വഴിക്ക്  കണ്ടുപോകരുതെന്നും താക്കീത് ചെയ്തുവത്രേ..


മാമോദിസംമുക്കപ്പെട്ടു എന്ന ഒറ്റകാരണം കൊണ്ട് ക്രിസ്ത്യാനിയായി അറിയപ്പെടുന്ന കേന്ദ്ര “ഞാന്‍” മന്ത്രി ഞെട്ടിപ്പിക്കുന്ന സത്യങ്ങളാണ് ഈയിടെ പുറത്തുവിട്ടത്, രാജ്യത്തെ ശൌജാലയമില്ലാതവര്‍ക്ക് സര്‍ക്കാര്‍വക നിര്‍മ്മിച്ചുകൊടുക്കാനുള്ള ഫണ്ടിനു വേണ്ടിയത്രെ പെട്രോളിന്‍റെ വില നാള്‍ക്കുനാള്‍  വര്‍ദ്ധിപ്പിക്കുന്നത്, അല്ല.. കേന്ദ്രഭരണം നക്സലെറ്റുകളുടെ ജോലിയും ഏറ്റെടുത്തോ എന്തോ.. അവരും ഇത് തെന്നെയല്ലേ പരോക്ഷമായി നടപ്പാക്കുന്നത്., കേരളക്കുളം ക്രിസ്തീയതാമരക്കുട്ടന്മാരെക്കൊണ്ട്  പരമാവധി നിറപ്പിക്കാനായിരുന്നു അമിത്ഷാ മോദിജി കൂട്ടാളികള്‍ ടിയാനെ കാവിയില്‍ പൊതിഞ്ഞു കേരളത്തില്‍വിട്ടത്.. ഇതിപ്പോ വെളുക്കാന്‍ വെച്ചത് പാണ്ടായിന്നു പറഞ്ഞാ മതീല്ലോ.... സഹിക്കുന്നതിനും ഒരതിരില്ലേ..?!


കൊക്കമ്മയെ മുഖാമുഖം കണ്ടില്ലെങ്ങില്‍ വീണ്ടും കാണാമെന്ന പ്രത്യാശയോടെ ഇന്നത്തേക്ക് വിട.▪▪▪

ഉബിയുടെ ആത്മഹത്യ കുറിപ്പ് /സുബൈർ പട്ള

ഉബിയുടെ ആത്മഹത്യ കുറിപ്പ്

ഇതൊരു ആത്മഹത്യ കുറിപ്പ് ആയി മാത്രം കാണരുതെ ഇത് എന്റെ രക്ഷപ്പെടൽ കൂടിയാ്‌ണ്  ഇത് പലരിലും എത്തുബോഴക്കും ഞാൻ ഈ ലോകത്തോട് വിട പറഞ്ഞിരിക്കും നിങ്ങൾ  സോഷ്യൽ മീഡിയക്കാർ വായിച്ചു ഷെയർ ചൈത് എല്ലാവരിലേക്കും എത്തിക്കും എന്ന് ഉറപ്പാണ് എനിക്ക്. അത് മാത്രം പോരാ നിങ്ങൾ ഇതും നന്നായി ആഘോഷിക്കണം എങ്ങനെ എന്ന്‌ വെച്ചാൽ അന്ന് പത്രങ്ങളിലും വലിയ അക്ഷരത്തിൽ വലിയ കോളത്തിൽ ഞാൻ പ്രകൃതിവിരുദ്ധ പീഡനത്തിന് അറസ്റ്റിലായ വാർത്ത വന്നപ്പോൾ ആഘോഷിച്ചത് പോലെ...

ഇനി ഞാൻ എന്റെ കഥ പറഞ്ഞു തുടങ്ങാം..എന്നെ മനസ്സിലാകാത്തവർക്ക് വേണ്ടി

സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്നു. അമ്മയും ഞാനും അനിയനും അടങ്ങുന്ന മൂന്നംഗ കുടുംബം.

അച്ഛൻ നമ്മളെ വിട്ടു പോയി പത്തുവർഷം തികയുന്നു. പിന്നീടങ്ങോട്ട് അമ്മ അച്ഛന്റെ റോളും നന്നായി കൈകാര്യം ചെയ്തു. ഇപ്പോൾ അനിയൻ പത്തിൽ പഠിക്കുകയാണ്

ഞാൻ പഠിത്തം കഴിഞ്ഞു ജോബിന്റെ പിറകെ ഒരുപാട് നടന്നു. അവസാനം ഒന്നും ശരിയാവാതെ വന്നപ്പോൾ നാട്ടിൽ സ്കൂൾവാൻ ഡ്രൈവർ ആയി ജോലിയിൽ ജോയിൻ ചെയ്യുന്നു.( അതിന്  പ്രത്യേകിച്ച്  ഒരു കാരണമുണ്ടായിരുന്നു ചെറിയ കുട്ടികളെ എനിക്ക്  വളരെയധികം ഇഷ്ടമായിരുന്നു)

അങ്ങനെ ഒരു ദിവസം വാനിലെ ഒരു കുട്ടിയുടെ അച്ഛനുമായി ഉടക്കുന്നു .ഇതിന് പ്രതികാരമായി അയാൾ  "പ്രകൃതി വിരുദ്ധ" പീഡനത്തിന് കള്ളക്കേസിൽ എന്നെ ജയിലിലാകുന്നു.

ഇത്  പത്രങ്ങളിൽ വലിയ വാർത്തയായി വന്നു പിന്നീടങ്ങോട്ട് ഇത്  സോഷ്യൽ മീഡിയ ഏറ്റെടുത്ത് ആഘോഷമാക്കി...

സമൂഹത്തിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥ ആൾക്കാരുടെ സംസാരവും നോട്ടവും എന്തിന് വേണം കുടുംബത്തിൽ പറഞ്ഞുവെച്ച രണ്ടും മൂന്നും കല്യാണംപോലും മുടങ്ങി.

കേസ് അന്വേഷണത്തിന്റെ അവസാനം 'നിരപരാധിയാണ്' എന്ന് മനസ്സിലാക്കിയ കോടതി എന്നെ വെറുതെ വിട്ടു. വെറുതെവിട്ട വാർത്ത മാത്രം പത്രങ്ങളിൽ ചെറിയ കോളങ്ങളിൽ ചെറിയ അക്ഷരത്തിൽ ഒതുങ്ങി.. അപ്പോഴേക്കും സോഷ്യൽ മീഡിയ വേറൊരു വാർത്ത ആഘോഷമാക്കിയിരുന്നു എന്റെ അനിയന്റെയും അമ്മ യുടെയും ''ആത്മഹത്യ''

ഇനിയാർക്കും ഇങ്ങനെ സംഭവിക്കാതിരിക്കട്ടെ അതിനായി ഞാൻ ഇത് ഇവിടെ സമർപ്പിക്കുന്നു

എന്ന്‌

സുബൈർ പട്ള (ഉബി)

ഇതൊരു സാങ്കല്പിക കുറുപ്പ് മാത്രമാണ്...! ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ യാതൊരു ബന്ധവും ഇല്ല!

സോഷ്യൽ മീഡിയകളിൽ അടിമ പെട്ടിട്ടുള്ള ഏത് വാർത്തകളും കണ്ണും  മൂക്കുമില്ലാതെ പോസ്റ്റുന്ന നിങ്ങളിലേക്ക് വിരൽചൂണ്ടുന്നു..

ശുഭം

ഭാഷ, മലയാളം, പരിശീലനം, പരിമിതി / മാവില

*ഭാഷ*
*മലയാളം*
*പരിശീലനം*
*പരിമിതി*
___________

മാവില
__________

എത് ഭാഷയും പറഞ്ഞു പഠിക്കാൻ എളുപ്പമാണ്, പരിശീലനമുണ്ടെങ്കിൽ. എഴുത്തിന്റെ കാര്യത്തിലുമങ്ങിനെ തന്നെ.

എഴുതി ശീലിക്കുന്നവരെ പൊതുയിടത്തിൽ തിരുത്തുമ്പോൾ കുറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടി വരുന്നു.

അതയാൾ എങ്ങിനെ ഉൾക്കൊള്ളും ? ("എങ്ങനെ", "എങ്ങിനെ" ഈ രണ്ടു പദങ്ങൾ തന്നെ ചിലയിടങ്ങൾ കൊണ്ട് പിടിച്ച ചർച്ച നടത്തി സമയം കളയാറുണ്ട്. ഭാഷാപാണ്ഡിത്യം കാണിക്കാനേ അത്തരം അറുബോറൻ ചർച്ചകൾ ഉപകരിക്കുകയുള്ളൂ. സൂക്ഷ്മതയൊക്കെ വേണമെന്നത് ശരിയുമാണ് )

മറ്റൊന്ന്:  തിരുത്താൻ സാധിക്കും. ഒരധ്യാപകന്റെ അവധാനത ഉണ്ടായിക്കൊള്ളണമെന്നില്ല.

മൂന്നാമത്തെ വിഷയം, ഞാൻ ശ്രദ്ധിച്ചത് ഗോപ്യമായി പറയാനാണ്   ചിലർ തങ്ങളുടെ ഗദ്യ രചനകളിൽ ശ്രമിക്കുന്നത്. PROSE  (Non-fiction)ൽ എന്തിനാണിതൊക്കെ ? അത്രത്തോളമെഴുതി ഫലിപ്പിക്കാൻ മാത്രമാരോഗ്യം നമ്മുടെ രചനകൾക്കുണ്ടോ ? ഫിക്ഷനിൽ ഗോപ്യവും വളച്ചുകെട്ടും  അപൂർണ്ണതയും യഥേഷ്ടം ചില നേരങ്ങളിലാവാം. അതുമമിതമായാൽ ആരാണ് എത്തി നോക്കുക ? തൊട്ട് കൂട്ടുക ?

തിരുത്തലുകൾ നടക്കുമ്പോൾ ഉണ്ടായേക്കാവുന്ന പരിമിതികളാണ് ഞാൻ സൂചിപ്പിച്ചത്.

ഏറ്റവും അവസാനം ഒരു നിർദ്ദേശം, ചില പത്രങ്ങളുടെ എഡിറ്റോറിയലുകളും ചില എഡിറ്റോറിയൽ പേജുകളിലെ ലേഖനങ്ങളും സസൂക്ഷമം വായിച്ചാൽ തന്നെ നിങ്ങൾക്ക് അത്യാവശ്യം തെറ്റില്ലാതെയും വായനാ വിരസത നൽകാതെയും എഴുതാൻ സാധിക്കും.

എന്റെ എഴുത്തിനെ മാധ്യമം ദിനപത്രത്തിലെ എഡിറ്റോറിയലുകളാണ് ഏറെ സ്വാധീനിച്ചത്.  ( കഴിഞ്ഞ അഞ്ചാറ് വർഷമായി ഒരു പത്രവും നിവർത്തി വായിക്കാത്ത ഒരാളെന്ന് കൂടി കൂട്ടത്തിൽ പറയട്ടെ. പഴയ പത്രവായനയുടെ ഓർമ്മബലത്തിലാണ് ഇപ്പോൾ എന്റെ എഴുത്ത് മുന്നോട്ട് പോകുന്നത് എന്നർഥം)

സാധാരണ ഉപയോഗത്തിലുള്ള  മലയാള അക്ഷരങ്ങൾ തന്നെ പലപ്പോഴുമിവിടെ തെറ്റിയെഴുതുന്നത് കാണുമ്പോൾ,  ചൂണ്ടിക്കാണിക്കാൻ മടിക്കുന്നത് ലേഖന തുടക്കത്തിൽ സൂചിപ്പിച്ച ഉൾക്കൊള്ളലിലുള്ള ആശങ്കയാണ്.
_____________________
Rtpen.blogspot.com

Thursday, 14 September 2017

Debate / S A P ,.MAHMOOD &.T H M

SAP

ഫാസിസ്റ്റുകളുടെ ഒരു നൂറ്റാണ്ടിന്‍റെ നിരന്തര ശ്രമത്തിന്റെ ബാക്കി പത്രമാണ്‌ ഇന്നത്തെ കേന്ദ്ര ഭരണം.  അത് നേടിയതാകട്ടെ തറ വേലകളും കള്ള പ്രചരണങ്ങള്‍ വഴിയും. ഒപ്പം  മാധ്യമങ്ങളെയും കോര്‍പ്പറേറ്റുകളെയും വിലക്കെടുത്തും കൊണ്ടാണ്.  ജനങ്ങളെ വര്‍ഗീയമായി വിഭജിക്കാനുള്ള അവരുടെ അജണ്ട കുറെയൊക്കെ നടപ്പിലാക്കാന്‍ കഴിഞ്ഞു എന്നത് ശരിയാണ്. പരിമിതമാണെങ്കിലും ഇതിനെ കൌണ്ടര്‍ ചെയ്യാന്‍ നമ്മുടെ രാജ്യത്ത് കോണ്ഗ്രസ് അല്ലാതെ വേറെരു രാഷ്ട്രീയ പ്രസ്ഥാനം ഇല്ല. ആത്യന്തികമായി ഇന്ത്യന്‍ മനസ്സ് മതേതരമാണ് എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല.  അതിന്‍റെ ക്രെഡിറ്റ്‌ ഇന്ത്യന്‍ ഭരണഘടനാ ശില്‍പ്പികള്‍ക്കും തുടര്‍ന്ന് അധികാരത്തില്‍ വന്ന കോണ്‍ഗ്രസ്സ് സര്‍ക്കാറിനുമാണ്.

കോണ്‍ഗ്രസ്‌ പരിശുദ്ധമായ പശുവിന്‍ നെയ്യാണ് എന്ന വാദമൊന്നുമില്ല. പക്ഷെ
ഇടതു പക്ഷം ഇത്രമാത്രം വലതാണോ എന്നു സംശയിച്ചു പോകുന്ന തരത്തിലുള്ള നിരാശ മാത്രം നല്‍കുന്ന കാലത്ത് രാഹുലിന് നെഹ്‌റു ആകാന്‍ കഴിഞ്ഞില്ലെങ്കിലും ഒരു രാജീവാകാന്‍ കഴിയും എന്നത് ചെറിയ പ്രതീക്ഷയല്ല.

ബാബരി മസ്ജിദ് പ്രശ്നത്തിന് തുടക്കം കുറിച്ചത് കോണ്‍ഗ്രസാണ്. ജവഹര്‍ലാല്‍ നെഹ്രുവിനെ പോലെ ചുരുക്കം ചില നേതാക്കള്‍ ഒഴിച്ചാല്‍ കോണ്‍ഗ്രസിനെ ചുറ്റിപ്പറ്റി എക്കാലത്തും ഒരു മൃദുഹിന്ദുത്വ സ്വഭാവം ഉണ്ടായിരുന്നു. പശുവുമായി ബന്ധപ്പെട്ട വോട്ട് ബാങ്കിനെ കോണ്‍ഗ്രസ് എക്കാലവും ഭയപ്പെട്ടിരുന്നു.. അത് പോലെ പലതും.

അധികാര രാഷ്ട്രീയത്തിന്റെ അപ്പക്കഷ്ണത്തിന്നായി അടിപിടി കൂടുന്ന ഇടത് /പ്രാദേശിക രാഷ്ട്രീയത്തിൽ നിന്നും വല്ലതും പ്രതീക്ഷിക്കുന്നത് ശുദ്ധ ഭോഷ്കാണ്.

MAHMOOD P
▪▫

സമകാലികമായ രാഷ്ട്രീയ പ്രതി സന്ധികളെ നേരിടാൻ കോൺഗ്രസ്സ് പോലുള്ള മതേതര മുന്നണികൾക്ക് കഴിയാതെ
പോകുന്നത് എന്ത് കൊണ്ട്?

രാഷ്ട്രത്തിന്റെ ബഹുസ്വരശബ്ദം ഇല്ലാതാക്കി
ഏകശബ്ദമാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഇപ്പോഴത്തെ ഫാസിസ്റ്റു
ഭരണകൂടത്തിനെതിരെ പ്രതിരോധിക്കാൻ
മറ്റു രാഷ്ട്രീയ പാർട്ടികൾക്ക് കഴിയാതെ പോകുന്നു എന്നതാണ് സത്യം.

മതേതര ജനാതിപത്യം ആഗ്രഹിക്കുന്ന എല്ലാ രാഷ്ട്രീയ മുന്നണികളും കോൺഗ്രസ്സു മായി ഒന്നിച്ചു പ്രവർത്തിക്കേണ്ട
സമയംഅതിക്രമിച്ചിരിക്കുന്നു,
ഇല്ലെങ്കിൽ ഫാസിസം ഇന്ത്യയെ വിരിഞ്ഞു മുറുക്കുന്ന കാലം വിദൂരമല്ല!

ചർച്ചകൾ ഉണ്ടാവണം.
______________________▫

T H M

'ഉചജാപക വൃന്ദത്തിലകപ്പെട്ടു മാത്രം കഴിയുന്ന്പെട്ടിച്ചമപ്പുകാരുടെ ആശ്രിത വലയങ്ങൾക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്ന നേതാക്കളുടെ ചെയ്തികൾ പാർട്ടിയെ എങ്ങിനെ ബാധിക്കുമെന്ന് മനസ്സിലാക്കാനുള്ള ത്രാണി പാർട്ടിക്കില്ലാതെ പോയി.
       ബി.ജെ.പി.യെ എതിരിടാൻ - ന്യൂനപക്ഷങ്ങളെയും ദളിതരെയും മാത്രം ഉപയോഗപ്പെടുത്തിയാൽ പോര. യെന്ന മിഥ്യാ ധാരണ അവരെ മൃതു ഹിന്ദുത്വ സമീപനം സ്വീകരിക്കാൻ അവരെ പ്രേരിപ്പിച്ചു.
   ഗുജറാത്ത് കലാപത്തിന് ശേഷവും അവിടെ നടന്ന തെരെഞ്ഞെടുപ്പിൽ വീണ്ടും അധികാരത്തിൽ വരാൻ അവർക്ക് സഹായമായത് അതിനാലാണ്.
        സ്വന്തം നാട്ടുകാരും, സമുദായക്കാരും അക്രമത്തിനും കൊലയ്ക്കും ഇരയാകുന്നത് കണ്ട് നിസ്സഹായരായി നോക്കി നില്ക്കാൻ മാത്രം കഴിഞ്ഞ അവിടുത്തെകോൺഗ്രസ്സ് നേതാവും, എം.പിയുമായിരുന്ന സയ്യിദ് ജിഫ്രിക്ക് ഒരു സഹായത്തിൻ വേണ്ടി അന്നത്തെ കേന്ദ്ര ഭരത്തിലെ അധികാരികൾക്ക് മുമ്പിലും സാക്ഷ> ൽ സോണിയാ ഗാന്ധിക്ക് വരെ ഫോൺ ചെയ്ത് കെഞ്ചിയിട്ടും ഒരു ഫലവുമില്ലാതായ രംഗം അവിടുത്തുകാർ മറന്നിട്ടില്ലെന്നതാണ് ഗുജറാത്തിലെ തെരെഞ്ഞടുപ്പ് ഫലം നല്കുന്ന പാഠം.
      ബി.ജെ.പിയും കോൺഗ്രസ്സും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന വസ്തുത അവർ മനസ്സിലാക്കി. ബാഹ്യമായ ഏതോ ഒരു വൻശക്തി കോൺഗ്രസ്സിനെ പിടിച്ച് കെട്ടിയിരിക്കുകയാണ്.
      മതനിരപേക്ഷ രാഷ്ട്രീയം വെടിഞ്ഞതും കുടുംബവാഴ്ചയ്ക്ക് മേൽക്കൊയ്മ വരുത്തി ചില നേതാക്കളെ താക്കോ ൽ സ്ഥാനങ്ങളിലിരുത്തിയതും കഴിവും രാഷ്ട്രീയ പാരമ്പര്യവും ഭരണമികവുമുള്ള നേതാക്കളെ മൂലക്കിതത്തിയതും ഒരു ഉറച്ച തീരുമാനമെടുക്കുവാൻ പാർട്ടിക്ക് കിയാതെ പോയി.
നവ ഉദാരവൽക്കരണവും
വിദേശ നയവും പൊതുമേഖല കുത്തക മുതലാളിമാർക്ക് തീരെഴുതി കൊടുത്തും അതിന്റെ പ്രത്യാഘാതങ്ങൾ ചൂണ്ടിക്കാട്ടിയെ പ്രതിപക്ഷത്തെ അവഗണിച്ചതും കോൺഗ്രസ്സിന്റെ പതനം സാദ്ധ്യമാക്കി.
   ഇനി 'ബംഗാളിലെ "തൃണമൂൽi പോലെ ഒരു grass route പ്രവർത്തനം നടത്തിയാലേ കോൺഗ്രസ്സിന് ഒരു പുനർജന്മം ഉണ്ടാവുകയുള്ളൂ'
അല്ലാതെ, വർഷത്തിലൊരിക്കൽ ഒരു ആദിവാസികളുടെ വീട്ടിൽ പോയി നേതാവ് ഒന്നിച്ച് ചപ്പാത്തി കഴിച്ചത് കൊണ്ടൊന്നും കാര്യമില്ല.