Wednesday 31 October 2018

ഓർമ്മകളിലെ ഒന്ന് നവംബർ ഒന്ന് / എ. എം. പി.

ഓർമ്മകളിലെ
ഒന്ന്
നവംബർ
ഒന്ന്

എ. എം. പി.

നവംബർ ഒന്ന് കേരളപ്പിറവിദിന മാത്രമാണെന്നായിരുന്നു എന്റെ വെറുതെയുള്ള ധാരണ. ദേ, കർണ്ണാടകപ്പിറവി ദിനം കൂടിയാണ് ഇന്ന്. രാജകീയമായ ആഘോഷങ്ങളാണ് ഇവിടെ ഇന്ന് എങ്ങും.  (പശ്ചിമ ബംഗാൾ, ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ്, പഞ്ചാബ്, ചത്തീസ്ഗഢ്  - ഇവയുടെ സംസ്ഥാന പിറവി ദിനവും നവംബർ 1 തന്നെ )

പട്ലക്കാരെ സംബന്ധിച്ച് ഇക്കഴിഞ്ഞ വർഷം മുതൽ നവംബർ ഒന്ന് പൊലിമ പ്രചാരണ തുടക്ക ദിനം കൂടിയാണ്.  അന്നാണ് നമ്മുടെ ഓലക്കൂടിൽ, "പൂമുഖ"ത്ത്, ആരവങ്ങളോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത്. തൊട്ട് തലേ ദിവസം രാത്രി നടന്ന വിളംബരജാഥയിൽ ആവേശോജ്വലമായ പ്രതികരണങ്ങളാണ് പാതയോരത്തുള്ള ഓരോ വീട്ടുകാരിൽ നിന്നും ലഭിച്ചത്.  പക്ഷെ, ...

തൊട്ടടുത്ത ദിവസം രാവിലെ പത്ത് മണിക്കാണ് പ്രോഗ്രാം. സമയ് കാ പൂജാരി ശ്രീ സായിറാം ഭട്ട് കൃത്യം 9:50 ന് എത്തുമെന്ന് പറഞ്ഞിട്ടുണ്ട്. 10.00 മണിക്ക് പരിപാടി തുടങ്ങണമെന്നും. കവി പി.എസ്. ഹമീദാണ് ഉത്ഘാടകൻ. ആദ്യ കാല അധ്യാപകനായ കൊല്യ മുഹമ്മദ് കുഞ്ഞി മാഷ് എത്താമെന്നേറ്റിട്ടുമുണ്ട്.

ഒരു ടിമുണ്ട്. എണ്ണത്തിൽ ഒരു കൈവിരലോളം. ഒരു നിഴൽ ടീം. സാധ്യതകളുടെ ജയാപജയങ്ങൾ അവരിലാണ്. അവർ വട്ടം കൂടി.

പൊലിമ എന്നത് പുതിയ പരീക്ഷണമാണ്. തുടക്കം പിഴച്ചാൽ മൊത്തം പോയി. പിന്നെ മാർക്ക് ഷീറ്റിൽ 5 ന് താഴേ ആരും പോയന്റ് തരൂ. പബ്ലിസിറ്റിക്കും ഒരു പരിധിയുണ്ടല്ലോ.

ആഗ്രഹമുണ്ട് എല്ലാവർക്കും. ഒരു ഉത്സവം ഇവിടെ നടക്കണമെന്ന്. അതാകട്ടെ, നന്നായി വേണമെന്നുമുണ്ട്. പക്ഷെ, ആളുകൾ വന്ന് കൂടിയേ തീരൂ. അതന്നേദിവസം രാവേറെ കഴിയുവോളം നീളുകയും വേണം. ഒളി മങ്ങരുത്. ചമയമഴിയരുത്. നിറം കെടരുത്. സഭ്യമാകണം. ചെലവും അരയിഞ്ചപ്പുറം കടക്കുകയുമരുത്.

ആക്ഷൻ ഫോർസ് ടീമിൽ നിന്നും  ഒരാശയം. എല്ലാവർക്കും അതിഷ്ടായി. അതിന്റെ വർക്ക് ഔട്ടിലേക്കും വരുംവരായ്കയിലേക്കുമായി പിന്നെ ആലോചന. രാവിലെ ഗ്രാമാന്തരീക്ഷത്തിൽ 10 മണിക്ക് പൂമുഖത്തങ്ങിനെ ആളുകൾ നിർലോഭം എത്തിപ്പെടുക എന്നത് വെറും വായിൽ പറയാം. പക്ഷെ,  നടക്കണ്ടേ ?

അങ്ങിനെയാണ് പഞ്ചഗുസ്തി മുതലങ്ങോട്ടുള്ള നാടൻ കളികൾക്ക് ചാർട്ടുണ്ടാക്കുന്നത്. ഓൺലൈനിന്റെ സാധ്യത വെച്ച് ഒരു രാത്രി കൊണ്ടു പബ്ലിസിറ്റി ഉണർന്നു വർക്ക് ചെയ്തു. സംഗതി ക്ലിക്കി. പിന്നെ കണ്ടത് പൂമുഖം നിറയെ പൊലിമയെ വരവേൽക്കാൻ എത്തിയവരോടെത്തിയവർ.

മുമ്പിൽ കാണുന്നു. സമയം 9:50 സായിറാം ഭട്ട് ഒരു റിക്ഷയിൽ വന്നിറങ്ങുന്നു. 10.00 ന് പൂമുഖ വേദിയിലേക്ക്. കൊല്യമാഷ് നേരത്തെ തന്നെ ഉണ്ട്. സമയം വൈകിയോ എന്ന പരിഭവം പറഞ്ഞ് കവി പി.എസ്. ഹമീദും അവിടെ വണ്ടിയിറങ്ങി.

കുഞ്ഞു പൂമുഖത്ത് ഇപ്പോൾ നിറയെ പൊലിമസഹൃദയർ. കമുകിൽ തീർത്ത കട്ടിലുകൾ ചുറ്റും.  കമുക് വേലി വളഞ്ഞു കെട്ടിയിട്ടുണ്ട്. പൂമുഖത്തിനകത്തും കമുക് കട്ടിലുകൾ തന്നെ. മുതിർന്നവരും യുവാക്കളും കുഞ്ഞുകുട്ടികളും എല്ലാമുണ്ട് അവിടെ, പട്ല സ്കൂളിലെ അധ്യാപകരടക്കം ...

പി. എസ്. ഹമീദിന്റെ അർഥസമ്പുഷ്ടമായ ഭാഷണം. മഹാകവി പട്ട്ളത്ത് കുഞ്ഞി മാഹിൻ കുട്ടി വൈദ്യരെ കുറിച്ചുള്ള പരാമർശം. പട്ലയിലെ സാംസ്കാരിക പ്രവർത്തനങ്ങളിലേക്കൊരന്വേഷണം. പൊതു സാഹിത്യ വിചാരം, അൽപം കേരളപ്പിറവി ഓർമ്മകൾ ... കവി പറഞ്ഞു കൊണ്ടേയിരുന്നു.

കഴിഞ്ഞ നവംബർ ഒന്ന് അങ്ങിനെയാണ് പട്ലയെ വരവേറ്റത്. പട്ല നവംബർ ഒന്നിനെയും.  പൂമുഖം തീർക്കാൻ മനസ്സ് നോമ്പു നോറ്റ് , അത് പൂർണ്ണതയിൽ എത്തിയപ്പോൾ ഉണ്ടായ സന്തോഷം പൂമുഖ ശിൽപികളിലും പൊലിമ സംഘാടകരിലും ഒരു പോലെ കണ്ട ദിവസം. ആ പ്രയത്നങ്ങൾ,  സർഗ ചിന്തകൾ, സങ്കൽപ്പങ്ങൾ, ക്രിയാത്മക ആശയങ്ങൾ ... എല്ലാം എല്ലാം, മറവിയുടെ നേർത്തയലത്തു പോലും ഒരിക്കലും മാറിനിൽക്കില്ല.

സാംസ്കാരിക സദസ്സിൽ അഭിമുഖീകരിച്ചവരുടെ ഓരോ വാക്കുകളും നമ്മുടെ കർണ്ണപുടത്തിലുണ്ട്. അന്നതിനു ശേഷം രാവേറെ തീരും വരെ ആഘോഷിച്ച സന്തോഷങ്ങളും ആഹ്ലാദങ്ങളും പച്ച മാറാതെയുണ്ട്.

പൊലിമത്തുടക്കം ഗംഭീരമാക്കിയ നവംബർ ഒന്ന്. പൊലിമപ്പെരുക്കത്തിന്നാത്മവിശ്വാസമാവോളം നൽകിയ നവംബർ ഒന്ന്. ഒരു ഗ്രാമത്തെ ഇങ്ങനെയും ഒരു ചരടിലെ മുത്തുമണികളാക്കാമെന്നാദ്യം പറഞ്ഞ ദിനം. ഒരുമയുടെ ഉത്സവദിനങ്ങൾ ഉത്ഘാടിച്ച ദിവസം.  ഒരു ഗ്രാമത്തിന്റെ പിരിശപ്പെരുന്നാളിന് തിരി വെളിച്ചം നൽകിയ നാൾ. ഇന്നേക്ക് ആ നവംബർ ഒന്ന് കഴിഞ്ഞ്  ഒരു വർഷമായി.

ഓർമ്മകൾ ഓളങ്ങൾ തീർക്കട്ടെ !
നിർവൃതിയുടെ ഓർമ്മപ്പൂക്കൾ തീർക്കട്ടെ !

1984 ഒക്ടോ 31 , ഒരോർമ്മ / എ . എം. പി.

മായിപ്പാടി TTC ഗ്രൌണ്ടിൽ സ്പോർട്സ് ഡേ, ഞാൻ 10th Std ൽ.  ചരിത്രം പഠിപ്പിക്കുന്ന തോമസ് മാഷ് റേഡിയോയിൽ ചെവി പിടിച്ചു. അതെ ഇന്ദിരാ ഗാന്ധിക്ക് വെടിയേറ്റു.

 സ്പോർട്സ് പരിപാടി പകുതിയിൽ നിർത്തി. എല്ലാവരും പവലിനിൽ വട്ടം കൂടി. അന്ന് ആകാശവാണിയായിരുന്നു ഏക ആശ്രയം. ഒരു ആശാൻ അവിടേക്ക് Radio കൊണ്ട് വന്നില്ലായിരുന്നെങ്കിൽ ആ സംഭവം അറിയാൻ കുറച്ചു കൂടി വൈകുമായിരുന്നു.

 ഇംഗ്ലീഷിൽ MA യുള്ള തോമസ് സാറും TTC ക്കാരനായ നാരായണ മാഷും പിന്നെ പൊരിഞ്ഞ വാഗ്വാദം. ഇന്ദിര  Rushed to Hospital , ഇന്ദിര ആസ്പത്രിയിലേക്ക് കുതിച്ചു എന്നല്ലേ? അപ്പോൾ വേറെ ഏതെങ്കിലും നേതാവായിരിക്കും വെടിയേറ്റത് എന്ന് നാരായണൻ മാഷ്. കൂടെ സപ്പോർട്ടിന് പ്രൈമറി ടീച്ചർമാരും.  is rushed പാസ്സിവാണ്.  കർമണിയിൽ വാർത്ത വായിച്ചതെന്ന് തോമസ് സാർ. is പറഞ്ഞില്ലെന്ന് ലീന ടീച്ചർ. is അവർ പിന്നെ പറഞ്ഞോളും, MA ഇംഗ്ലിഷ്കാരനോട് വേല വേണ്ടെന്ന് ദേഷ്യപ്പെട്ട് തോമസ് സാർ.. ഇടക്കിടക്ക് ALL INDIA RADio ന്യൂസ് ബുള്ളറ്റിൻ പ്രക്ഷേപണം ചെയ്തു കൊണ്ടേയിരുന്നു. Rushed എന്ന് കേൾക്കാം. is പറയുന്നത് വ്യക്തമല്ല. മലയാള വാർത്ത കേട്ടതോടു കൂടിയാണ് നാരായണൻ മാഷ് വാദമുപേക്ഷിച്ച് സ്ഥലം കാലിയാക്കിയത്, വിടാണെങ്കിൽ തൊട്ടപ്പുറത്തും.

ആ മരണ ദിവസം ഞങ്ങളെ സംബന്ധിച്ചിടത്തോളം വലിയ പ്രയാസമാണുണ്ടാക്കിയത്. അവിശ്വസനീയം ! സ്വന്തം രക്ഷാഭടന്മാർ വെടിയുതിർക്കുക !

 ഇന്ദിര എല്ലാവരിലും വലിയ മതിപ്പുണ്ടാക്കിയ വ്യക്തിത്വമായിരുന്നു. ദു:ഖ ഓർമ്മകൾ !





Monday 29 October 2018

ചെറിയൊരു സംഘം , വലിയൊരു ദൗത്യം ചെന്നിക്കൂടല്‍ പളളി മനോഹരം / BM PATLA

*_ചെറിയൊരു സംഘം , വലിയൊരു ദൗത്യം._*
*_ചെന്നിക്കൂടല്‍ പളളി മനോഹരം_*
=========================
_*അല്‍ഹംദുലില്ലാഹ് അല്ലാഹുവിനാണ് സര്‍വ്വ സ്തുതിയും...*_
_*നമ്മുടെ പട്ള ജമാഅത്തിലെ ഏറ്റവും ചെറിയ മഹല്ലായ ചെന്നിക്കൂടല്‍ പളളിയുടെ പുതിയൊരു മുഖമാണിത്.*_
*_പളളി നിര്‍മ്മിച്ചതല്ലാതെ ഏതൊരു വിധ മിനുക്ക് പണികളും ചെയ്തിരുന്നില്ല._*
_*ഇന്നിപ്പോള്‍ നയനങ്ങള്‍ക്ക് കുളിര് പകര്‍ന്ന്  ചെന്നിക്കൂടല്‍ പളളി മനോഹരമായിരിക്കുന്നു.*_
*_എം.പി നവാസും സി.എ  മുനീറും പി.സി കാദറും ശാഫി പൂനെയും ഇല്ലുവും  യു.എസ് അഷ്റഫും ചുക്കാന്‍ പിടിച്ചപ്പോള്‍ പ്രതീക്ഷിച്ച സംഖ്യയും മറികടന്നു._*
_*കേവലം ഇരുപതില്‍പ്പരം വീടുളള ചെന്നിക്കൂടല്‍ പളളിക്ക് വേണ്ടി ചെയ്ത ഈ പുണ്യ പ്രവര്‍ത്തിയെ തികച്ചും അഭിനന്ദിക്കേണ്ടതും പ്രാര്‍ത്ഥനാ പൂര്‍വ്വം അനുസ്മരിക്കുകയും ചെയ്യേണ്ടത് തന്നെയാണ്.*_
_*നബി (സ്വ) പറയുന്നു. അഞ്ച് കാര്യത്തെക്കുറിച്ച്‌ ചോദ്യം ചെയ്യാതെ പുനരുത്ഥാരണ നാളില്‍ മനുഷ്യന്റെ കാലുകള്‍ മുന്നോട്ടു നീങ്ങുകയില്ല. ആയുസ്സ്‌ എന്തിന് വിനിയോഗിച്ചു?*_ *യുവത്വം എന്തിന് വേണ്ടി ഉപയോഗപ്പെടുത്തി*?
*സമ്പത്ത്‌ എവിടെനിന്ന്‌ എങ്ങനെ സമ്പാദിച്ചു ?*
*എന്തിന് ചെലവഴിച്ചു ? പഠിച്ചതുകൊണ്ട്‌ എന്ത്‌ പ്രവര്‍ത്തിച്ചു ?*(  _തുര്‍മുദി_  )

*വെളളം തീയണക്കുന്നത് പോലെ  പാപത്തെ മായ്ച്ചു കളയുന്നതാണ് സ്വദഖകളും.*
*അത് അല്ലാഹുവിന്‍റെ പളളിയിലേക്കാകുമ്പോള്‍ അതിലേറെ ശ്രേഷ്ടവും.....*_

*_പളളി നിര്‍മ്മിച്ചത് മുതല്‍ പളളി പരിപാലത്തിനും മറ്റും ഒരു നിഴല്‍ പോലെയുളള ബാപിച്ചാന്‍റെ അദ്ലന്‍ച്ചാനെ പരാമര്‍ശിക്കാതെ  ഈ മാറ്റര്‍ പൂര്‍ത്തിയാവില്ല._*
*_നാഥാ ആരൊക്കെ ഇതിന് വേണ്ടി വാക്ക് കൊണ്ടും പ്രവര്‍ത്തി കൊണ്ടും സമ്പത്ത് കൊണ്ടും സഹായിച്ചുവോ സഹകരിച്ചുവോ അവര്‍ക്കൊക്കെയും ഈ ദുനിയാവില്‍ അളവറ്റ എെശ്വര്യങ്ങളും പ്രത്യേകിച്ച് നാളെ നിന്‍റെ നീതിന്യായ കോടതിയില്‍ സ്വര്‍ഗ്ഗത്തില്‍ ഒരു ഭവനം പകരമായി നല്‍കുകയും  ചെയ്യേണമേ.._* (  _ആമീന്‍_ )
××××××××××××××××××××××××
_beeyem patla_

Saturday 27 October 2018

നാടിൻ അഭിമാനിക്കാം ഡോ. മുഹമ്മദ് പട്ല (ഫിസിയോ തെറാപ്പിസ്‌റ്റ്) / മാഹിൻ പട്ല

പട്ള സ്കൂളിൽ സയൻസോ...?
നാടിൻ അഭിമാനിക്കാം
ഡോ. മുഹമ്മദ് പട്ല  (ഫിസിയോ തെറാപ്പിസ്‌റ്റ്)

______________________________

കുറച്ചു വർഷങ്ങൾക്കു മുമ്പൊരു പറച്ചിലുണ്ടായിരുന്നു ''അലോട്മെൻറ് വന്നു  സയൻസിൻ കിട്ടി കൊമേഴ്സിൻ  സീറ്റ് കിട്ടീല്ല സയൻസിൽ ആരും പാസാവാറില്ല '' ഒന്നും പഠിക്കാത്തവർ സയൻസിലും പഠിക്കുന്നവർ കൊമേഴ്‌സിലും
ആ കാലത്തായിരുന്നു പ്ലസ്ടു സയൺസ് പഠനത്തിനായി  മുഹമ്മദ് പട്ള സ്കൂൾ തെരെഞ്ഞെടുത്തത് പതിവു പോലെ ചുരുക്കം പേർ പ്ലസ്ടു പാസായി ആൺകുട്ടികളിൽ നിന്ന് വിരലിലെണ്ണാവുന്നവർ ബാക്കിയുള്ളവർ അവരവരുടെ ലോകമായി പോകുമ്പോൾ മുഹമ്മദ് തൻറെ ഫിസിയോ തെറാപ്പിസ്റ്റെന്ന ലക്ഷ്യവുമായി യേനപ്പോയ മെഡിക്കൽ കോളേജിലേക്കും
ഇന്ന് മുഹമ്മദ്  നമ്മുടെ പട്ള  നാടിൻ അഭിമാനമായി തൻറെ ലക്ഷ്യ നിർവഹണത്തിൻറെ ബിരുദം കൈപറ്റി.

ഇന്ന് പട്ള സ്കൂൾ മാറി  സയൺസ് സീറ്റിനായി  സ്കൂളിനെ ആശ്രയിക്കുന്നവർ ഒട്ടേരെ  പേർ സയൺസാണേലും കൊമേഴ്സാണേലും നല്ല മാർക്കുള്ളവർക്ക് സീറ്റ്
കാലം മാറി പട്ളയും മാറി..

ആരോഗ്യ മേഖലയിലെ ഒരു ചികിത്സാരീതിയാണ് ഫിസിക്കൽ തെറാപ്പി. ഫിസിയോ തെറാപ്പി എന്നാണ് പൊതുവേ പറയാറ്. രോഗകാരണങ്ങൾ ഒഴിവാക്കിയോ, രോഗം പരിഹരിച്ചോ, രോഗിയെ പുനരുത്ഥരിച്ചോ രോഗിയുടെ ജീവിത നിലവാരം ഉയർത്തുകയാണ് ഇവിടെ ചെയ്യുന്നത്. രോഗിയുടെ ഉള്ളിലേക്ക് മരുന്നുകളൊന്നും നൽകാതെ പൂർണ്ണമായും വ്യായാമ മുറകളിലൂടെ രോഗം ഭേതമാക്കുംകയാണ് ഈ ചികിത്സാ രീതിയുടെ പ്രത്യേകത.ഫിസിയോതെറാപ്പി ,,എന്നത് മെഡിക്കൽ സയൻസിലെ പുതിയ ശാഖയാണ് . മരുന്നുകൾ കൂടാതെ കായികമായും , ആധുനിക യന്ത്രങ്ങളുടെയും സഹായത്താൽ നടത്തുന്ന ചികിത്സ രീതിയാണിത് . പണ്ട് പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സ് എന്ന നിലയിൽ ന്യൂറോ സർജന്റെയോ അസ്തി രോഗ വിദക്തന്റേയോ ,കീഴിലായിരുന്നു ഈ വിഭാഗം , എന്നാൽ മറ്റുരാജ്യങ്ങളിലേപ്പോലെ ഇന്ത്യയിലും എംബിബിസ് ,ബിഡിഎസ് ,ശാഖ്കൾക്ക് സമാനമായി 5 വർഷത്തെ പഠനത്തിനും ,പ്രായോഗിക പരിശീലനത്തിനും ശേഷം കിട്ടുന്ന ബിരുതമാണ് ബിപിറ്റി ,അഥവാ ബാച്ചിലർ ഇൻ ഫിസിയോതെറാപ്പി , വികസിത രാജ്യങ്ങളിൽ മറ്റു ആരോഗ്യ ബിരുദധരികളെ പോലെയുള്ള സ്ഥാനമാണ് ഈ ചികത്സകനുള്ളത് . ചികിത്സക്കൊപ്പം , രോഗികൾക്ക് ഡിസബിലിറ്റി , ഇൻഷുറൻസ് അസ്സസ്മെന്റ് സർട്ടിഫിക്കറ്റ് .എന്നിവ നൽകുന്നതും ഇവരാണ് .

മുഹമ്മദ് ജില്ല ഫുടബോൾ ജൂനിയർ ടീം, യൂണൈറ്റഡ് ഫുടബോൾ  അക്കാദമി,എസ്എ ഫുടബോൾ  അക്കൊദമിയിൽ നിലവിൽ  സേവനം ചെയ്യുന്നു.

മുഹമ്മദ് ബിരദാനന്തര ബിരുദത്തിനായി എംവി ഷെട്ടി കോളേജ് ഓഫ് ഫിസിയോ തെറാപ്പി  മാംഗ്ലൂർ കോളേജിൽ ജോയിൻ ചെയ്തു.

മാഹിൻ പട്ള

Saturday 20 October 2018

പൊലിമ :: ആ സുദിനരാത്രങ്ങൾ ഇന്നലെ പൊയ്പ്പോയത് പോലെ / എ. എം. പി.

പൊലിമ :*
*ആ സുദിനരാത്രങ്ങൾ* *ഇന്നലെ പൊയ്പ്പോയത് പോലെ*
.....................

എ. എം. പി.
.....................

എല്ലാം മനസ്സിൽ നിൽക്കുമായിരിക്കാം, കുറച്ച് നേരം, പക്ഷെ  അവ മുഴുവൻ കാലങ്ങളോളം മനസ്സിലങ്ങനെ പച്ചപ്പാടെ  നിൽക്കുക എന്നത് അസംഭവ്യമായിരിക്കും.

പട്ലക്കാരുടെ മനസ്സുകളിൽ ദീർഘകാലം പരിമളം പടർത്തി മാനസികോല്ലാസം അൽപം പോലും കുറയാ  പാകത്തിൽ മനസ്സുകവർന്ന ഒരുത്സവമുണ്ട്, അത് മറ്റൊന്നുമല്ല, ആബാലവൃദ്ധജനങ്ങൾ ഒന്നടങ്കം  നെഞ്ചിലേറ്റിയ പൊലിമ തന്നെ. പട്ലക്കാറെ പിരിശപ്പെരുന്നാൾ !

പൊലിമക്കൊടി താഴ്ന്നിട്ട് ഒരു വർഷമാകാറായി. പൊലിമക്കൊടിക്കൂറ ഉയർന്നിട്ട് കൃത്യം ഒരു വർഷവും.

ആരും നിനച്ചില്ല പൊലിമക്കങ്ങിനെയൊരു തുടക്കമുണ്ടാകുമെന്ന്,  അതിന്റെ പതിന്മടങ്ങ്  ഗരിമയോടെ ഒടുക്കമുണ്ടാകുമെന്ന്.   പൊലിമദിനങ്ങൾ അങ്ങനെയങ്ങനെയാണ് പട്ലയെ തൊട്ടുതലോടിയും പട്ലക്കാരോരുത്തരുടെയും ഹൃത്തിലാണ്ടും അവരുടെ മനം കവർന്നും ആനന്ദനൃത്തമാടി കടന്നു പോയത്.

ഈ പിരിശപ്പെരുന്നാൾ - ഒരു ഗ്രാമം ആഗ്രഹിച്ചതായിരുന്നു. പ്രവാസ പട്ലക്കാർ  മനസ്സിൽ സ്വപ്നം കണ്ടതായിരുന്നു.

നിഷ്ക്കളങ്കതയുടെ നിറ പര്യായമായ കുഞ്ഞുകുട്ടികൾ മുതൽ കർമ്മനിരതരായ യുവതയും വാത്സല്യനിധികളായ വൃദ്ധജനങ്ങളുമടക്കം എല്ലവരും അവരവർക്കുൾക്കൊള്ളാൻ പാകത്തിൽ  ആസ്വദിച്ച,  അനുഭവിച്ച, ആനന്ദിച്ച അറുപതിലധികം ദിനരാത്രങ്ങൾ ! ഒരു പകലും വെറുതെ നിന്നില്ല. ഒരു രാത്രിയും  പൊലിമയമില്ലാതെ കടന്നു പോയതുമില്ല.

സാംസ്കാരിക പട്ലക്ക് പുതിയ മുഖം നൽകിയത് പൊലിമയായിരുന്നു. വർഷങ്ങൾക്ക് ശേഷം സൗഹൃദ കായിക മത്സരങ്ങൾ നടന്നത് പൊലിമക്കളങ്ങളിലായിരുന്നു. മറന്നു പോയ കളികളുടെ പുന:രാവിഷ്ക്കാരങ്ങൾ. പൊയ്പ്പോയ വായ്പ്പാട്ടുകളുടെ പുനരിരുത്തങ്ങൾ. എന്തെന്തു കുഞ്ഞുകുഞ്ഞു സംഗമങ്ങൾ !

കുഞ്ഞുമക്കൾ ആടിപ്പാടിയത്, ഓടിച്ചാടിയത്. മുതിർന്നവർക്ക് മറവിയുടെ അയലുകളിൽ നിന്നു പൊടിത്തട്ടിയെടുത്തിശലുകൾ പാടാനവസരം ലഭിച്ചത്.  പ്രായാധിക്യവും ശരിരസ്വാസ്ഥ്യങ്ങളും വകവെക്കാതെ സന്തോഷിച്ചത്, കുടുംബിനികൾ എല്ലാം മറന്ന് ആഹ്ലാദിച്ചത് - എല്ലാം പൊലിമ ദിനങ്ങളിൽ.

എന്തെന്തു വിഭവങ്ങൾ ! ഒരാൾക്കൊന്ന് ആസ്വാദ്യമല്ലെങ്കിൽ മറ്റൊരാൾക്കതതിപഥ്യമായിരുന്നു. പൊലിമയിൽ കണ്ട അനുഭവേദ്യപ്പലമ.

എത്രയെത്ര പുതിയ പേരുകൾ നാം ആ ദിനങ്ങളിൽ കേട്ടു - പൊലിമ, പൊലിമ കൊണ്ട് തീർത്ത പൊലിമപ്പൊൽസ് മുതൽ കതിനാപൊലിമ വരെയുള്ള  നൂറു നൂറു പൊലിപ്പേരുകൾ, പൂമുഖം, കിണറ്റിൻകര.. അങ്ങിനെ നിരവധി, അനവധി..

പൊലിമക്കായി മാത്രം ഒരു ഡസനോളം പാട്ടുകൾ വെളിച്ചം കണ്ടു. ഓരോന്നും ഒന്നിനൊന്ന് മെച്ചപ്പെട്ടത്.  മിണ്ടിയും പറഞ്ഞുമിരിക്കുന്ന നമ്മുടെ നാട്ടുകാർ മാത്രം എഴുതിയതവ.

പട്ലക്കാരുടെ ഓൺലൈൻ കൂട്ടായ്മകൾ ഇത്രമാത്രം സജീവമായ മറ്റൊരു അവസരമുണ്ടാകില്ല. സാമൂഹിക- സാംസ്കാരിക- രാഷ്ട്രിയ - സൗഹൃദ -  കൗടുംബിക  കൂട്ടായ്മകളിൽ പൊലിമ കേവലമൊരു അതിഥിയായിരുന്നില്ല. നിഴലോളമടുത്ത നമ്മുടെ സ്വന്തം ഉടപ്പിറപ്പായിരുന്നു. കൂടെപ്പിറപ്പായിരുന്നു. പൊലിമ വിശേഷങ്ങൾ പറയാൻ മാത്രം ആ കൂട്ടായ്മകൾ ഓരോ ദിവസവും മണിക്കൂറുകളാണ് മാറ്റി വെച്ചത്.

പൊലിമയുമായി ബന്ധപ്പെട്ട് എത്രയെത്ര വകുപ്പുകൾ, ഡസൻകണക്കിന് ഉപസമിതികൾ. കഴിവുകൾ പരീക്ഷിക്കപ്പെട്ട മുഹൂർത്തങ്ങൾ. അവ പ്രകടിപ്പിക്കാൻ ലഭിച്ച നിരവധി അവസരങ്ങൾ - എല്ലാം പൊലിമയിൽ, പൊയ്പ്പോയ പിരിശപ്പെരുന്നാളിൽ.

പുറം നാട്ടുകാർ പട്ലയെ പൊലിമയിൽ കൂടി കൂടുതൽ അറിഞ്ഞു.    അറിയാത്തത് അവർ അടുത്തറിഞ്ഞു. ഇങ്ങനെയൊരു ഒന്നായ്മയുടെ മാന്ത്രികച്ചരടിൽ പിരിശമുത്തുകൾ കോർക്കുന്നത് അവർ കണ്ടു പഠിച്ചു.

എന്നും വാർത്തകൾ ! എന്നും പുതു പരിപാടികൾ ! എന്നും സന്തോഷ സായാഹ്നങ്ങൾ! എന്നും ആഹ്ലാദ രാവുകൾ !

തന്ത്രിയും മന്ത്രിയും തന്ത്രജ്ഞരും എല്ലവരും പൊലിമാവിശേഷങ്ങൾ കാണാൻ നേരിട്ടെത്തി. കേൾക്കാനവർ ചെവിയേറെക്കൊടുത്തു. ഒരു കുഞ്ഞു ഗ്രാമത്തിൽ നാട്ടുകാർ പണിതീർത്ത സൗഹൃദ ദിനരാത്രങ്ങൾ കണ്ടവരമ്പരന്നു, അസൂയാലുക്കളായി. 

പ്രവാസിപ്പട്ലക്കാരിത്രമാത്രം സന്തോഷിച്ച ഒഴിവു നേരങ്ങളുണ്ടാകില്ല. എല്ലയിടത്തുമവർ ഇശൽ പൊലിമയുടെ ദളങ്ങളും ഇതളുകളും തീർത്തു. രാവുകളിൽ അവർ പിരിശപ്പെരുന്നാളിന്റെ നക്ഷത്രങ്ങൾ വിരിയിച്ചു. കുടുംബമായും കൂട്ടുകാരുമായും ഒത്തു കൂടി,  പൊലിമയുടെ പെരും പെരുമക്കാരായി.

ഒന്നു പറയട്ടെ: ഒറ്റപ്പെടലിന്റെ ചെറിയൊരു സങ്കൽപ ലോകമുണ്ടാക്കി, അതിന്റോരം ചാരി നിന്ന്,  നിങ്ങളൊരൽപം കനപ്പിച്ചു ആലോചനാ നിമഗ്നരാകൂ  - പൊലിമ അവിടെയാണ് ഏറെ പ്രസക്തമാകുക.
അപ്പഴറിയാം, പൊലിമയുടെ വിടവ് തീർക്കാൻ വരും പൊലിമയ്ക്കേയാകൂവെന്ന്.

പുതിയ നേതൃത്വങ്ങളിൽ പുതുനാമ്പുകൾ കിളിർക്കട്ടെ, പുതു രക്തത്തിൽ പുത്തനുണർവ്വണ്ടാകട്ടെ, പുതു തിരി തെളിയട്ടെ, പുത്തൻ പെരുമ്പറ തീർക്കട്ടെ. പൂവേപ്പൊലിമകൾ പാടട്ടെ.

കുറവെന്തുണ്ടേലും പൊലിമ പട്ലക്കാരന്റെ സ്വകാര്യ അഹങ്കാരമാണ്, സ്വന്തമാഘോഷമാണ്.
അതേ ഉടപ്പിറപ്പുകളേ, പൊലിമ പട്ലക്കാറെ പിരിശപ്പെരുന്നാളാണ്.
..........................▪▪

"ണെ", "റ ", "റോ " / അസ്ലം മാവില

"ണെ", "റ ", "റോ "

അസ്ലം മാവില 

കാസർകോടൻ വാമൊഴിയുടെ സുൽത്താൻ ഖന്നച്ചയുടെ "ണെ" ടൈറ്റിലിലുള്ള ഒരു കുറിപ്പാണ് ഇന്നത്തെ വിഷയം.

കാസർകോട്ട് മാത്രം ഉപയോഗിക്കുന്ന പ്രയോഗമാണ് "ണെ" & "റ ", കാസർകോടേതര ജില്ലകളിൽ പ്രചാരത്തിലുള്ള  "ടാ" "ടീ" എന്നിവയ്ക്ക്  പകരമാണി പ്രയോഗങ്ങൾ.

ഖന്നച്ച തന്നെ പറയട്ടെ :
"എന്റെ ഗ്രാന്റ്‌പ ഗ്രാന്റ്‌മാനെ വിളിച്ചിരുത്‌ എണേ എന്നാണ്‌,
ഉദാഹരണത്തിന്‌ ഏയ്‌, ഈലെ ബാണേ ..

നീ ബീയെം പോയ്‌റ്റ്‌ ബന്ന്‌ർണേ,
ഞാന്‌ പോയ്‌റ്റ്‌ ബീയം ബെര്‌ന്നേണേ,
ഞമ്മക്ക്‌ ബീയം പോയ്‌റ്റ്‌ ബന്ന്‌റാണേ.
കാല്‍തെ പോയോന്‌ ഈട്‌തോളം മട്‌ങ്ങീറ്റ്‌ലേണേ,...

സ്‌നേഹ പ്രകടനത്തിഌം
പരിഭവപ്പെടുമ്പോഴും പരാതിയിലും ശാസനയിലും..
നിറഞ്ഞ്‌ നിന്നിരുന്ന പ്രയോഗമാണ്‌ "ണേ"!!
കൂട്ടായി ജോലി ചെയ്യുന്ന സ്‌ത്രീകള്‍ തമ്മിലും ഭാര്യാഭർത്താക്കന്‍മാർ ( ഭർത്താവ് ഭാര്യയോട് ) തമ്മിലും ഉറ്റസഖികള്‍ തമ്മിലും "ണേ" ചേരാതെ ഇണങ്ങുകയോ
പിണങ്ങുകയോ ചെയ്യുമായിരുന്നില്ല! "

................................

ഭർത്താവ് ഭാര്യയെ 'ണെ' വിളിക്കുമ്പോൾ എന്തോ ഒരു രസക്കേട്. സ്ത്രീ ഒരു കുടുംബ നാഥ എന്ന നിലയിൽ കുറെ ചെറുതാകുന്നത് പോലെ. സ്വന്തം ലൈഫ് പാർട്ണറുടെ മുമ്പിൽ ഭർത്താവ് ഒരു മാതി ജന്മിത്വം കാണിക്കുന്ന പ്രതീതി. വീട്ടിലെ വാല്യക്കാരിയോട് വരെ 'ണെ' പ്രയോഗിക്കുന്നതിൽ വിയോജിപ്പുണ്ട്.

കൂട്ടുകാരികൾ, അടുപ്പക്കാർ, രക്തബന്ധ ബന്ധുക്കൾ ഇവർ തമ്മിലുള്ള 'ണെ' അഭിസംബോധനയാണ് കേൾക്കാൻ ഏറ്റവും സുഖവും അതിന്റെ മുഴുവൻ സൗന്ദര്യവും. കെട്ടു ബന്ധത്തിലെ ഒരു സ്ത്രി തന്റെ ഭർത്താവിന്റെ അടുത്ത ബന്ധുവായ ഒരു പെൺകുട്ടിയെ 'ണെ' വിളിച്ചതിനാൽ, തുടർച്ചയായ അഞ്ചാറ് കല്യാണത്തിന് പോകാത്ത സംഭവമൊക്കെ എനിക്കറിയാം. മഹല്ല് ഖാളിയർ ഇടപെട്ടാണ് ആ മുറിച്ചു കളഞ്ഞ ബന്ധക്കാണ്ഡത്തിന് പിന്നീട് വേരു മുളപ്പിച്ചത്. 'ണെ' ചില്ലറക്കാരിയല്ലെന്നർഥം. തമാശക്കാർക്കിടയിൽ അവർ 'ണെ' ഫാമിലിയാണ്.

പിന്നെയുള്ളതാണ് പുല്ലിംഗപ്രയോഗമായ 'റ'. ചിലയിടത്ത് 'റോ' ആയും ഭാവമാറ്റം വരും. മുമ്പൊക്ക ആൺപിള്ളേരെ പേര് തന്നെ വിളിക്കുക വളരെ അപൂർവ്വമായിരിക്കും. ഇദ്റാ - കഴിഞ്ഞു, അതിൽ എല്ലാമായി. ഇങ്ങ് ബാറാ, ഈലെ ബന്ന്ർറാ ..പോയിർറാ... ഏട്ത്തോർറാ... എട്ത്തിർറാ... ഇങ്ങനെ 'ർറാ' പ്രയോഗം അന്തരീക്ഷത്തിൽ മുഴങ്ങാത്ത വടക്കൻ കാസർകോട് പരിസരമുണ്ടാകില്ല.

അതിനും രക്തബന്ധുക്കൾ, കൂട്ടുകാർ, ഉസ്താദുമാർ, മൂത്തവർ - ഇവരൊക്കെ വിളിക്കുന്നത് കേൾക്കാൻ ഒരു സുഖം വേറെ തന്നെ. ലേശം ദേഷ്യം ക്ലാസിക്കൽ രൂപത്തിൽ സഗൗരവം ഉപയോഗിക്കുമ്പോഴാണ് 'റോ' ഉപയോഗം സക്രിയമാകുന്നത്. വളരെ അടുത്ത സീനിയർ പ്രായക്കാരായ സുഹൃത്തുക്കൾ തമ്മിലുള്ള  അഭിസംബോധനയ്ക്കും റ മാറി റോ കടന്നുവരും. റോ പ്രയോഗം സ്ത്രീകൾ തമ്മിലുള്ള സംഭാഷണത്തിലും ചങ്ങായിപ്പാടിൽ ഉപയോഗിക്കാറുമുണ്ട്. വളരെ അടുപ്പം മാത്രമല്ല കുറച്ച് കൂടി ആദരവും റോ പ്രയോഗത്തിൽ ശ്രോതാവിന് ഫീൽ ചെയ്യും.

ഇയ്യിടെയായി ണെ, റാ, റോ പ്രയോഗങ്ങൾ കാസർകോടിന്റെ ചില പരിഷ്ക്കാരിപ്പട്ടണപ്രദേശങ്ങളിൽ നിന്നും മന:പ്പൂർവ്വം എടുത്തു മാറ്റപ്പെടുന്നോ എന്ന സംശയമുണ്ട്. തൽസ്ഥാനത്ത് ടാ, ടീ ഉപയോഗിച്ചു കളയും. തെക്കമ്മാർ അതൊക്കെ ഉപയോഗിക്കുന്നത് കൊള്ളാം, കുഞ്ഞിമായിൻറടിക്കാർ അങ്ങനെ ഭാഷാ പ്രയോഗം കടം കൊള്ളുമ്പോൾ ഒരു സുഖമില്ല - പ്രത്യേകിച്ച് കേൾക്കാൻ.

റാ തീർത്ത ഒരു വായ്പാട്ടു പഴയ ഓർമ്മയിൽ നിന്നും പകർത്തി ഈ കുറിപ്പ് നിർത്താം.

ഏഡ്ക്ക്റാ കുഞ്ഞാലി
പോയേദ് ?
കോയർക്കാൻറാ
പോയേദ്.
എന്തുഡ്ത്തോണ്ട്റാ
പോയേദ് ?
മുണ്ട്ഡ്ത്തോണ്ട്റാ
പോയേദ്.
എന്തിന്റെ മേൽല്റാ
പോയേദ് ?
കുദര്ന്റെ മേൽല്റാ
പോയേദ്.
ഏഡെ കോയി ?
കോയി പാക്ക്ല്.
പാക്കേഡെ ?
കുദരെച്ചങ്കില്..
.................
.................
.................

Sunday 14 October 2018

സുഗുണൻ* *മേസ്തിരിയുടെ* *ജമാൽ വരവ് / AMP

*സുഗുണൻ*
*മേസ്തിരിയുടെ*
*ജമാൽ വരവ്*
ജമാൽ കമ്പനിയുടെ രണ്ട് ഡയരക്ടർമാരിൽ ഒരാളാണ്. തിരിച്ചു വരും എന്ന ഉറപ്പു നൽകി അദ്ദേഹം കമ്പനിയിൽ നിന്നും ഏതാനും വർഷങ്ങൾ മുമ്പ്  വിരമിച്ചു,
കമ്പനി ഇപ്പോൾ മുന്നോട്ട് പോകുന്നത് സമീർ എന്ന ഡയരക്ടറുടെ മേൽനോട്ടത്തിലാണ്. കമ്പനിയുടെ ഏറ്റവും പുതിയ നിയമാവലി പ്രകാരം സമീറിന്റെ നയപരമായ തിരുമാനങ്ങളാണ് കമ്പനിയിൽ പാലിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.
ഇനി  ഇവരെക്കൂടാതെ വേറെ ഡയരക്ടർ പോസ്റ്റ് എന്നൊന്ന് ഈ പ്രസ്ഥാനത്തിന് ഉണ്ടാകില്ല. കമ്പനിയുടെ നിയമാവലി പ്രകാരം   മാനേജ്‌ ചെയ്യുവാൻ മാനേജർ തലങ്ങളിലുള്ള  ചില സീനിയർ ഉദ്യോഗസ്ഥരാണുണ്ടാകുക.  
ജമാൽ സാർ തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും കമ്പനി ജീവനക്കാരിൽ 99 ശതമാനം പേരും. പുതുതായി കമ്പനിയിൽ ജോലി ചെയ്യുന്നവർക്കദ്ദേഹത്തിന്റെ കൂടെ വർക്ക് ചെയ്യാനോ കാണാനോ സാധിച്ചിട്ടില്ലെങ്കിലും സീനിയർ ജോലിക്കാരിൽ നിന്നും ജമാൽ സാറിനെ കുറിച്ച് ഒരുപാട് കേട്ടറിയാം.
അദ്ദേഹം തിരിച്ചു വരിക കമ്പനിയുടെ ഡയരക്ടറായിട്ട് തന്നെയാണ്, പക്ഷെ സമീർ സാറിന്റെ നയങ്ങൾ പിൻപറ്റുകയോ അവ ഇംപ്ലിമെന്റ് ചെയ്യുന്നതിൽ കമ്പനിയെ സഹായിക്കുകയോ  മാത്രമായിരിക്കും  ജമാൽ ചെയ്യുക.
ഇയ്യിടെയായി കമ്പനി ജീവനക്കാരിലെ ഒരു ഫോർമാൻ, വൺ മിസ്റ്റർ സുഗുണൻ ,  ചില ചേഷ്ടകൾ കാണിക്കാൻ തുടങ്ങിയിട്ടുണ്ട്. ആള് ബേസിക്കലി തേപ്പ് മേസ്തിരിയാണെങ്കിലും ഇപ്പോൾ അയാളുടെ നടപ്പൊക്കെ കണ്ടാൽ പുറത്തുള്ളവർക്ക് തോന്നി സുഗുണൻ വലിയ വലിയ  മാനേജറെന്നൊക്കെയായാണ്. കൂട്ടത്തിൽ പറയട്ടെ , ആള് ചെറിയ സൈക്കും കോംപ്ലക്സുമൊക്കെയുണ്ടെന്നാണ് അടക്കം പറച്ചിൽ.
  ഒരു ദിവസം പണിയൊക്കെ കഴിഞ്ഞ് തന്റെ ജൂനിയർ പണിക്കരെ റൂമിലേക്ക് വിളിച്ചു വരുത്തി സുഗുണൻ മേസ്തിരി  കാര്യമായി  പറഞ്ഞു - "ഡിയർ ചങ്ക്സ്, ഈ  ജാബിർ സാർ എന്നൊന്നുണ്ടല്ലോ. അയാളിനി കമ്പനിയിൽ വരത്തൊന്നുമില്ല, കേട്ടോ."
" അതിന് നിങ്ങളോട് ചോദിച്ചോ ? " ഒരു ജൂനിയർ.
" അങ്ങിനെയല്ലടോ,  പുതിയ ഡയരക്ടർമാർ ഇനി ഇല്ലെന്നല്ലേ കമ്പനി പറയുന്നത്. പിന്നെങ്ങനെയാ ജാബിർ സാർ കമ്പനിയിലേക്ക്  തിരിച്ചു വരിക ? വന്നാൽ തന്നെ സമീർ സാർ കൊണ്ട് വന്ന നയങ്ങളല്ലേ പുള്ളി പിൻപറ്റുക ! അതെങ്ങിനെ ശരിയാവുമെടോ ?
കൂടിയിരുന്ന ഒരു ഓസിന് ഒ.ടിയടിക്കുന്ന ഒരാൾ. "ശരിയാണല്ലോ" എന്ന് പറഞ്ഞു സ്വയം കുലുങ്ങി ചിരിച്ചു. സുഗുണൻ മേസ്തിരിക്ക് ആ ചിരി പെരുത്ത് ഇഷ്ടായി. ആ ചിരിച്ച കക്ഷിക്ക് ദിവസവും  2 മണിക്കൂർ അവൻ എടുക്കാത്ത പണിക്ക് ഓവർ ടൈം എഴുതാൻ  മനസ്സു കൊണ്ട് തീരുമാനിക്കുകയും ചെയ്തു.
പക്ഷെ, വേറൊരാൾ എഴുന്നേറ്റ് ഇണ്ടനെ സംശയം പറഞ്ഞു
" മേസ്തിരി , കമ്പനി എന്തും ചെയ്തോട്ടെ,  നമുക്കിതിൽ എന്ത് റോളാണ്, ഒന്ന് പറയാമോ ? " വൈകുന്നേരത്തെ കട്ടനിടാത്ത തിരക്കുമുണ്ട് അയാൾക്ക്.
  " നോക്കൂ സാർ, നമ്മുടെ  ജാബിർ സാർ വരുമുമെന്നല്ലേ കമ്പനിയിൽ തുടക്കം മുതലേ പറഞ്ഞു കേട്ടിരുന്നത്, അല്ലേ? ജാബിർ സാർ അല്ലാത്ത വേറെ ആരും പുതുതായി ഡയരക്ടറായി ഈ കമ്പനിയിലേക്ക്  വരികയുമില്ല, സംഭവം ക്ലിയറാണല്ലോ,  കഴിഞ്ഞ മാസം മാത്രം ജോയിൻ ചെയ്ത ഈ സുഗുണൻ മേസ്തിരിക്ക്  ഈ ഒരു വിഷയം ഇപ്പോൾ എടുത്തിടാൻ ...  ? വേറെ വല്ല ' തരികിട ഇതിനിടയിൽ ഉണ്ടോ എന്തോ " വളരെ സീസിയറായ ഒരു മേസൻ സ്വയം പിറുപിറുത്തു.
അവിns എത്തിയവരുടെ മുഖഭാവം മൊത്തത്തിൽ ഒന്ന് ഗണിച്ച് നോക്കി, സംഭവം അങ്ങട്ട് ഏശില്ലെന്നായപ്പോൾ സുഗുണൻ മേസ്തിരി അടവ് ഒന്ന് മാറ്റി പിടിച്ചു. 
"ലൂക്ക് ജന്റിൽമെൻ ,  ജാബിർ സാർ വരുമൊക്കെ ചെയ്യും, വരാതിരിക്കുക എന്ന സംഭവം നടക്കില്ല, വരില്ലെന്ന്  ഞാൻ  ഇപ്പോൾഎവിടെയും  പറഞ്ഞുമില്ലല്ലോ,  ഡയരക്ടറായിട്ട് തന്നെ വരും. പക്ഷെ,.. " '
"എന്ത് പക്ഷെ ... " ഒരു എലക്ട്രീഷ്യൻ കനപ്പിച്ചു എഴുന്നേറ്റു ചോദിച്ചു. 
സുഗുണൻ മേസ്തിരി ശബ്ദം താഴ്ത്തി പറഞ്ഞു : "നിങ്ങൾ ചൂടാകില്ലെങ്കിൽ ഒരു കാര്യം പറയാം"
കൂടെയുള്ളവർ ആധിയോടെ സുഗുണനെ നോക്കി.
അപ്പോൾ സുഗുണൻ മേസ്തിരി താടി അൽപം തടവി പാൽ പുഞ്ചിരിയോടെ പറഞ്ഞു :  " ഈ ജാബിർ എന്നത് ഒരു വ്യക്തിയുടെ പേരല്ല, കെട്ടോ ."
"പിന്നെ ... ?" സംശയം ഒന്നിച്ചു വന്നു.
സുഗുണൻ ഉടനെ മറുപടി നൽകി . "അത് ഡയരക്ടർ പോസ്റ്റിൽ ഇരിക്കുന്നയാളുടെ മറ്റൊരു സ്ഥാനപ്പേരാണ്. "
അതും പറഞ്ഞ് സുഗുണൻ മേസ്തിരി ഓവർടൈമുകാരനെ  ഒന്നു കണ്ണിറുക്കി കാണിച്ചു,
സീനിയർ ബോസിന്റെ ആംഗ്യം കണ്ട്,  അയാൾ "ശരിയാണല്ലോ" എന്ന് വീണ്ടും തലയാട്ടി  പറഞ്ഞു
പക്ഷെ, സുഗുണന്റെ ഈ എമണ്ടൻ പുളു കേട്ട് ഭൂരിഭക്ഷം  പേർക്കും ശരിക്കും ചിരിയും ദേഷ്യവും സഹതാപവുമാണുണ്ടായത്.
അവർ  എഴുന്നേറ്റ് പോവാൻ തുടങ്ങി.
മേസ്തിരിയോട് കടവും ഓസിയിൽ OT യും വാങ്ങി കൊണ്ടിരുന്ന തേപ്പു പണിക്കാരിൽ അഞ്ചാറ് പേർ അവിടെ തന്നെ നിർബന്ധിതാവസ്ഥയിൽ ഇരിക്കേണ്ടി വന്നു
അപ്പോൾ സുഗുണൻ മേസ്തിരി തേപ്പുകാരോട് അടക്കം പറഞ്ഞു -  "അവർ പൊക്കോട്ടെ, അവർക്കിതൊന്നും വിശ്വസിക്കാൻ പറ്റില്ല. അവിശ്വാസികൾ മാത്രമല്ല, നന്ദികെട്ടവർ കൂടിയാണ്. "
എന്നിട്ട് സുഗുണൻ മേസ്തിരി ഒന്നു കൂടി പറഞ്ഞു
"കേൾക്കാൻ റെഡിയെങ്കിൽ , നിങ്ങളോട് ഒരു  കാര്യം കൂടി പറയട്ടെ,  ആ ജാബിർ ഉണ്ടല്ലോ, ആനെവാലാ ജാബിർ, അത് ഞാനാ...... ഈ സുഗുണൻ ... ഇനി മേലാൽ എന്നെ മേസ്തിരീന്ന് വിളിച്ചേക്കരുത്.  ഡയരക്ടർ സാറാണ് ഇനി മുതൽ ഞാൻ, കമ്പനിക്കാർ തിരിച്ചു വരൂന്ന് പറഞ്ഞ് പോയ  ആ ജാബിർ സാറുണ്ടല്ലോ? അതേ കക്ഷിയാ ഞാൻ.  നിങ്ങൾ ഒന്ന് വിശ്വസിക്കണം' സർവ്വ പണിക്കാരെയും വിശ്വസിപ്പിച്ച് തരികയും വേണം"
"കേട്ട ഞങ്ങൾക്കാണോ ഭ്രാന്ത് അതല്ല പറഞ്ഞ മേസ്തിരിക്കാണോ... " അവർ പരസ്പരം അമ്പരപ്പിൽ നോക്കി.
" ആനവാലൻ സുഗുണാ.. നിനക്ക് ഞങ്ങളെ തന്നെ കിട്ടി അല്ലേ - ഇതും പറഞ്ഞ് തേക്കാൻ .? " പ്രായത്തിൽ മൂത്ത ഒരു മേസൻ ഇറ്റ് ഈസ് ടൂ മച്ച് എന്നും കൂടി  കൂട്ടത്തിൽ പരിതപിച്ചു ഇറങ്ങി നടന്നു.
ഇന്നും രണ്ടു മൂന്ന് പാഷാണം തേപ്പുകാർ ഒരു നിവൃത്തിയുമില്ലാതെ സുഗുണൻ മേസ്തിരി ജാബിർ സാറാണെന്നും കമ്പനി ഡയരക്ടറാണെന്നും പറഞ്ഞു നടക്കുകയാണ്.

*എ. എം.*

കർണ്ണാടക രാഷ്ട്രിയത്തിലെ* *ഏറ്റവും പുതിയ* *അടിയൊഴുക്കുകൾ* *സാകൂതം നിരീക്ഷിച്ചു* *നമ്മോട് സംവദിക്കുന്ന* *ഒരു പട്ലക്കാരൻ /അസ്ലം മാവില

*കർണ്ണാടക രാഷ്ട്രിയത്തിലെ*
*ഏറ്റവും പുതിയ*
*അടിയൊഴുക്കുകൾ*
*സാകൂതം നിരീക്ഷിച്ചു* 
*നമ്മോട് സംവദിക്കുന്ന*
*ഒരു പട്ലക്കാരൻ*
..................................

അസ്ലം മാവില
.................................

കർണ്ണാടക ശരിക്കുമൊരു പൊതു തെരഞ്ഞെടുപ്പിന്  ഒരുങ്ങുകയാണല്ലോ. മുമ്പൊക്കെ നമ്മുടെ നാട്ടിൽ അയൽ സംസ്ഥാന തെരഞ്ഞെടുപ്പ് വിശേഷങ്ങൾ കേൾക്കാൻ പോക്കർച്ചാന്റെ അദ്രാൻച്ചയെയാണ് ആശ്രയിക്കുക. സുള്ള്യ, അറന്തോട് അതിർത്തി പട്ടണങ്ങളിൽ മലഞ്ചരക്ക് കച്ചവടവും കഴിഞ്ഞ് അദ്ദേഹം നാട്ടിലേക്ക് വരുമ്പോൾ അൽപം രാഷ്ടീയ വർത്തമാനം കൂടി കയ്യിൽ കരുതും. ഞങ്ങളന്ന് ചെറിയ കുട്ടികൾ, മദ്രസ്സിന്റടുത്തുള്ള കടയിൽ പത്രം വായിക്കുന്നതിനിടെ ഇവരുടെ രാഷ്ട്രീയം ചെവി എറിഞ്ഞ് കേൾക്കും.

ഇക്കഴിഞ്ഞ ആഴ്ച ഞാൻ നേരെ ചെന്നത് ഞങ്ങൾ "ഇച്ച" എന്ന് ചുരുക്കി വിളിക്കുന്ന മുഹമ്മദ് കുഞ്ഞി സാഹിബിന്റെ അടുത്താണ്, ഏറ്റവും പുതിയ കന്നഡ രാഷ്ട്രിയം കേൾക്കാനും അറിയാനും. വൈകിട്ട്  നാല് മണിക്ക് അദ്ദേഹത്തിന്റെ കൂടെ ഇരുന്നു. ആ ഒന്നൊന്നര മണിക്കൂർ കർണാടകയിലെ ഏറ്റവും പുതിയ രാഷ്ടിയ ട്രൈന്റും സാധ്യതാ ജയ പരാജയങ്ങളും അദ്ദേഹം ഇടതടവില്ലാതെ പറഞ്ഞു കൊണ്ടേയിരുന്നു. കർണ്ണാടകയിലെ ഞാൻ ചോദിച്ച ഓരോ നിയസഭാ മണ്ഡലവും  അദ്ദേഹത്തിനറിയാം.

ഓർമ്മകൾ പിന്നോട്ട് പോയി - പന്ത്രണ്ടാം വയസ്സിൽ സ്കൂൾ നിർത്തി നേരെ പോയത് അദ്ദേഹത്തിന്റെ ഉപ്പയുടെ അടുത്തേക്ക്, കർണ്ണാടകയിലെ അറന്തോട്. മലഞ്ചരക്ക് കച്ചവടത്തിന്റെ ഇടനാഴിയാണ് സുള്ള്യ. നീണ്ട ഏഴ് വർഷമദ്ദേഹം കച്ചവടത്തിൽ ഉപ്പയ്ക്ക് താങ്ങായി. പിന്നെ നാട്ടിലേക്ക്...

ആ 7 വർഷങ്ങൾ നൽകിയ രാഷ്ട്രീയ സാക്ഷരതാ അപ്ഡേറ്റിംഗ് പകുതി വഴിക്ക് ഫുൾ സ്റ്റോപ്പിടാൻ ഇച്ച തയ്യാറായില്ല. നാൾക്ക് നാൾ അതപ്ഡേറ്റ് ചെയ്തു കൊണ്ടേയിരുന്നു. "പത്രങ്ങളും അരുമ പോലെ കൂട്ടായുള്ള റേഡിയോയുമാണ് തന്റെ രാഷ്ട്രിയ അവബോധത്തിന് ഇന്ധനം നൽകികൊണ്ടേയിരുന്നത്, ഇപ്പഴുമങ്ങിനെ തന്നെ " -  അദ്ദേഹത്തിന്റെ പതിഞ്ഞ വാക്കുകൾ.

പൊതുവിജ്ഞാനത്തിന്റെ അക്ഷയ ഖനിയാണ് അദ്ദേഹം. കുറെ കുത്തിക്കുറിച്ച കടലാസുകൾ കൂടെയുണ്ട്. അവയിലധികവും ഫോൺ നമ്പരുകൾ - ഒന്നുകിൽ ആസ്പത്രി, ഇൻഫർമേഷൻ സെൻററുകൾ, കാർഷിക സർവ്വകലാശാലകൾ ഏതെങ്കിലുമൊന്നായിരിക്കും. പോകാൻ നേരം വെള്ളായണി കാർഷിക കോളേജിലെ രണ്ട് നമ്പരുകൾ  കുറിച്ചു തന്നു - എന്ത് സംശയവും അവരോട് ചോദിക്കാം.

ഭക്ഷണത്തിൽ ചേർക്കുന്ന മായത്തെ കുറിച്ചു ഇച്ച ഒരുപാട് വാചാലനായി. മുന്തിരിയിലാണ് കൂടുതൽ വിഷാംശം തെളിക്കുന്നത്, വിനാഗിരി ഒഴിച്ച വെള്ളത്തിൽ ഒന്നൊന്നര മണിക്കൂർ അത് വെച്ചേ കഴിക്കാവൂ. മത്സ്യങ്ങളെ വരെ ഇവർ വെറുതെ വിടുന്നില്ല.

*അപ്പോൾ ചില ആപ്പിളുകളിൽ മെഴുകു പുരട്ടുന്നെന്ന് കേട്ടല്ലോ* - എന്റെ സംശയം. "അത് വലിയ ദോഷം ചെയ്യില്ല. അമേരിക്ക, ചിലി രാജ്യങ്ങളിൽ നിന്ന് വരുന്ന ആപ്പിളുകളാണ്, കാശ്മീർ ആപ്പിളല്ല. ആ വാക്സ് വയറിന് വലിയ കേടുമല്ല" ഒരു ഡോക്ടറെ ഉദ്ധരിച്ചു അദ്ദേഹം സമർഥിക്കുകയാണ്. 

വീണ്ടും രാഷ്ട്രീയം വന്നു. *സുള്ള്യയിൽ എന്തായിരിക്കും ?*
സുളള്യ SC സീറ്റാണ്.
അത് ബിജെപിക്ക് തന്നെ. വർഷങ്ങളായി അങ്കാരയാണ് ജയിക്കുന്നത്. അങ്കാര അത്രമാത്രം ജനകീയനാണ് അവിടെ. ബെൽത്തങ്ങാടിയിലെ സിറ്റിംഗ് എം. എൽ. എ യെ പോലെ. വ്യക്തിക്കാണ് വോട്ട്.  വസന്ത ബങ്കേര ബെൽത്തങ്ങാടിയിൽ എല്ലാ പാർടിയിലും ഉണ്ടായിരുന്നു. ജനതദൾ (എസ് ), പിന്നെ ബി. ജെ.പി., കഴിഞ്ഞ രണ്ട് ഊഴം കോൺഗ്രസ്. അപ്പോഴൊക്കെ വസന്ത ബങ്കേരക്കാണ് വോട്ട്. പാർടിക്കല്ല. മുഹമ്മദ് കുഞ്ഞി സാഹിബ് രാഷട്രീയം പറത്തി വിടുകയാണ്. ദക്ഷിണ കന്നഡയിലെ സുള്ള്യ ഒഴികെ മുഡ്ബെദിര, പുതൂർ, ബണ്ട്വാൾ, മാംഗ്ലൂർ സൗത്ത് (ഉള്ളാൾ) ,മാംഗ്ലൂർ  നോർത്ത് (സൂറത്ത്കൽ), മാംഗ്ലൂർ എല്ലായിടത്തും കോൺഗ്രസ് വരാനാണ് ചാൻസ്. 

*നിലവിലെ കക്ഷി നില ?*
50 ബി. ജെ.പി. , 40 ദൾ, 122 കോൺഗ്രസ്, 12 സ്വതന്ത്രർ.

*ഇനി സാധ്യത ആർക്ക് ?*
സ്ഥാനാർഥിത്വ നിർണ്ണയത്തിൽ ശ്രദ്ധിച്ചാൽ കോൺഗ്രസ് വീണ്ടുംവരും. റിബലുകൾ വരാതെ നോക്കണം. സിദ്ധറാമയ്യ ജനകീയ നേതാവാണ്. ഒരു പാട് ക്ഷേമ പ്രവർത്തനങ്ങൾ നടന്നു. ഇന്ദിരാ കാന്റീൻ ഏറ്റവും നല്ല ആശയമാണ്.

ജാതി രാഷ്ട്രീയമാണ് കർണ്ണാടകയിൽ പലയിടത്തും. പിണറായി വിജയൻ വരെ കർണ്ണാടകക്കാർക്ക് ആചാരി സമുദായക്കാരനാണ് പോൽ. ഗൗഡന്മാരാണ്  ലിംഗത്തായക്കാർ. അവർ 17 ശതമാനം ഉണ്ട്. അതൊരു പ്രത്യേക ന്യൂനപക്ഷ വിഭാഗമായി അംഗികാരം വാങ്ങാൻ കേന്ദ്രത്തിന് ഫയലയച്ച സിദ്ധറാമയ്യ ചെറിയ ചാണക്യനൊന്നുമല്ല, ബെല്യ കെണി തേഞ്ഞ മോനാണ്.

നല്ല അച്ചട്ടിലാണ് അദ്ദേഹം രാഷ്ട്രിയം പറഞ്ഞ് കൊണ്ടിരുന്നത്. പറഞ്ഞ് പറഞ്ഞ് കൺവീൻസ് ചെയ്യും.  തികഞ്ഞ കോൺഗ്രസുകാരൻ. ആൻറണിയുടെ സ്വന്തമാൾ. ഉമ്മൻചാണ്ടിയോട് അത്ര മതിപ്പില്ല.

പായക്കൽപം അകലെയായി ഒരു സോണി ബ്രാൻറ് റേഡിയോ ഉണ്ട്. ഇച്ച ഉണരുന്നത് മുതൽ അത് ഓണാണ്. ഇപ്പോൾ എഫ് എമ്മാണ് കൂടുതൽ കേൾക്കുന്നത്. എഫ്. എമ്മിൽ ശബ്ദം നല്ല ക്ലാറിറ്റി ഉണ്ട്. ഡൽഹി നിലയത്തിൽ നിന്നും പ്രക്ഷേപണം ചെയ്യുന്ന മലയാളം, ഹിന്ദി, ഇംഗ്ലീഷ് വാർത്തകൾ എന്നും മുറ തെറ്റാതെ കേൾക്കും. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് ശേഷമിങ്ങോട്ടുള്ള എല്ലാ റേഡിയോ പ്രാഗ്രാമുകളും അദ്ദേഹം ശ്രദ്ധിക്കും. പാതിരാവിൽ തന്റെ ചില ചില്ലറ പണിയൊക്കെ കഴിഞ്ഞ് രണ്ട് - രണ്ടരയ്ക്ക് കിടക്കാൻ ഒരുങ്ങുന്നത് വരെ അദ്ദേഹം ഒന്നുകിൽ വായനയിലാണ്, അല്ലെങ്കിൽ ഒരു റേഡിയോ നിലയത്തെ കേൾക്കുകയാണ്. വർഷങ്ങളായുള്ള ചിട്ട.

1952 ലാണ്  ജനനം. 66 വയസ്. സാമുഹ്യ രാഷ്ട്രീയ രംഗത്ത് സജീവമായുള്ള അബ്ദുറഹിമാൻ ഹാജി സതീർഥ്യനാണ്.

കൂടെ പഠിച്ച ചിലരൊക്കെ ഇന്നില്ല. മൊഗർ മൊയ്തു, എച്ച്. കെ. മമ്മിഞ്ഞി. അവരെ കുറിച്ചുള്ള നല്ല ഓർമ്മകൾ പങ്കുവെക്കുമ്പോൾ അദ്ദേഹത്തിന്റെ ശബ്ദം ഇടറി.

രാഘവൻ മാഷ്, സരസ്വതി ടീച്ചർ, ലീല ടീച്ചർ, ദാമോദരൻ മാഷ്, ബട്യപ്പൻ മാഷ്, മാതൃസഹോദരി ഭർത്താവ് കൂടിയായ കൊല്ല്യ മുഹമ്മദ് കുഞ്ഞി മാഷ് ... തന്നെ പഠിപ്പിച്ച ഒരാളും അദ്ദേഹത്തിന്റെ ഓർമയിൽ നിന്ന് ഒരു കാതം പോലും മാറി നിന്നിട്ടില്ല.

സൈഫുദ്ദീന്റെ മകൻ മരിച്ച ദിവസമാണ് ഞാൻ മുഹമദ് കുഞ്ഞി സാഹിബിനെ കാണാൻ ചെന്നത്. അദ്ദേഹമെനിക്കിങ്ങോട്ട് ആ വിവരം പറഞ്ഞു തന്നു. നാട്ടിലെ ഓരോ കാര്യങ്ങളും അപ്പപ്പോൾ  അറിയുകയും ഓർമയിൽ സൂക്ഷിക്കുകയും ചെയ്യുന്നുവെന്നതിന് ഉദാഹരണം. പലരുടെയും രോഗാവസ്ഥയിലും പ്രയാസത്തിലുമദ്ദേഹം വളരെ ഖിന്നനാണ്, ദുഃഖിതനാണ്.

നമ്മുടെയൊക്കെ നന്മകളിലും നല്ലതുകളിലും സന്തോഷിക്കുകയും ദൂ:ഖങ്ങളിലും വിഷമങ്ങളിലും തപ്തനാവുകയും ചെയ്യുന്ന ഒരു അഭ്യുദയ കാംക്ഷി. അതാണ് മുഹമ്മദ് കുഞ്ഞി സാഹിബ്.  നമ്മുടെയിടയിൽ നാമറിയാതെ, ആരുടെയും ശ്രദ്ധ ആഗ്രഹിക്കാതെ അദ്ദേഹം ജീവിക്കുകയാണ്. ആ ജേഷ്ട സഹോദരനെ നമ്മുടെ സ്നേഹാറകളിൽ ഉൾക്കൊള്ളിക്കാനുള്ള സന്മനസ്സ് എല്ലാവർക്കും കാണിക്കാം.

ഇനിയുമറിയാത്തവർക്ക് കുറച്ചു കൂടി പരിചയപ്പെടുത്താം, അത് മറ്റാരുമല്ല, മർഹും പിടിക അബ്ദുല്ല സാഹിബിന്റെയും ഞങ്ങളുടെ വാത്സല്യ നിധിയായ പ്രിയപ്പെട്ട ഉമ്മിഞ്ഞയുടെയും മകൻ മുഹമ്മദ് കുഞ്ഞി സാഹിബ് തന്നെ. അയൽത്തണലായി ആ ഉമ്മയും മകനും ദീർഘകാലം ആരോഗ്യത്തോടെ ഞങ്ങളുടെയിടയിൽ സന്തോഷത്തോടെ ജീവിക്കുവാൻ ഇടയാവട്ടെ എന്ന് മാത്രമാണ്  ആത്മാർഥമായ പ്രാർഥന.

*അപ്പാൾ കോൺഗ്രസ് തന്നെ കർണാടകയിൽ വരുമല്ലേ ?* പിരിയാൻ നേരം  എന്റെ കുസൃതി സംശയത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ :
അത്രയൊക്കെ പ്രശ്ന കലുഷിതമായ അന്തരീക്ഷത്തിലും കന്നഡ മണ്ണിൽ പ്രസംഗിക്കാൻ നമ്മുടെ കേരള മുഖ്യമന്ത്രിക്ക് വേദി ഒരുക്കിക്കൊടുത്ത സിദ്ധറാമയ്യയുടെ നേതൃത്വത്തിൽ കോൺഗ്രസ് കർണാടകയിൽ വരേണ്ടതല്ലേ ? ഇച്ചാന്റെ തിരിച്ചിങ്ങോട്ടുള്ള ആ ചോദ്യത്തിൽ ഒന്നിലധികം മുനയുണ്ടായിരുന്നു.

....:.........................🌱

Vellayini karshika college : any doubts - fathima hameed 8089344775  poornima 9744645106

ഓർമ്മയിലെ* *ആ അധ്യാപകർ / അസ്ലം മാവില

*ഓർമ്മയിലെ*
*ആ അധ്യാപകർ*
...'........,...................,

അസ്ലം മാവില
...............................
ഒന്ന് ഒഴുക്കൻ മട്ടിൽ എഴുതുന്നു. ഇവിടെ നിങ്ങൾ കാൺകെ എഴുതിയത്. എഡിറ്റിംഗ് പിന്നിട് ചെയ്യാം.

നേരത്തെയും മെയ്ദീൻ മാഷെ കുറിച്ച് ഞാനെന്റെ നർമ്മ പംക്തിയിൽ (കു- കാ- കു- ക) സൂചിപ്പിച്ചിട്ടുണ്ട്, പല വട്ടം.

ആയിഷ ടീച്ചർ എനിക്ക് പഠിപ്പിച്ചതായി ഓർമ്മയില്ല. അറബിക്കായിരിക്കണം വിഷയം, അത് കൊണ്ടായിരിക്കാം അവരുടെ ക്ലാസ്സിൽ ഇരിക്കാൻ പറ്റാത്തത്. നാല് വരെ ഞങ്ങൾക്ക് അറബിക് പഠിപ്പിച്ചത് സലാം മാഷാണ് (അങ്ങിനെ പേരെന്നാണ് ഓർമ്മ). അദ്ദേഹം രണ്ടാം ക്ലാസ്സിൽ പക്ഷികളുടെ കളർ ഫോട്ടോ കാണിച്ച് ക്ലാസ്സ് എടുത്ത് കൊണ്ടിരിക്കെയാണ് (1977) എന്റെ ഉമ്മയുടെ ഉപ്പ മരിച്ച വിവരവുമായി ഉപ്പ സ്കൂളിൽ എത്തുന്നത്. ഞങ്ങളൊക്കെ ഹെബ്ബാ രൻ മാഷെന്ന് വിളിക്കുന്ന മാന്യദേഹമാണ് അന്ന് സ്കൂൾ എച്ച്. എം.

സൈനബ ടീച്ചറും ആയി യഷ ടീച്ചറും മെയ്ദിൻ മാഷൊക്കെ പിന്നീടായിരിക്കണം വന്നത്, 1979ൽ.

  മെയ്ദീൻ മാഷിന് ഞങ്ങളെ പഠിപ്പിക്കാൻ ചുമതല ഉണ്ടെങ്കിലും വല്ലപ്പോഴുമേ ക്ലാസ്സിൽ വരുമായിരുന്നുള്ളൂ. ഒരു മേസ്തിരിയെ പോലെ സ്കൂളിന്റെ മേൽനോട്ടം പോലെയാണ് പുള്ളിക്കാരന്റെ നടത്തം. സോഷ്യൽ സ്റ്റഡീസൊ മറ്റോ ആണെന്ന് തോന്നുന്നു അയാളുടെ വിഷയം.

ഞങ്ങൾക്ക് സ്ഥിരം ക്ലാസെടുത്തിരുന്ന അധ്യാപകർ വരാൻ വൈകിയാൽ ഈ ചുരുണ്ട മുടിക്കാരൻ ഒരു വടിയും പിടിച്ചു ഞങ്ങളുടെ ക്ലാസ്സിൽ കയറും. പുകവലിയുടെ ആശാനാണ്. ചെയിൻ സ്മോക്കർ എന്ന് ആ ചുണ്ടു കണ്ടാൽ അറിയാം. മിക്ക ദിവസവും മെയ്തിൻ മാഷെ ഡ്രസ് കോഡ് നീല ചെക്സ് ഷർട്ടാണ്.

ക്ലാസ് എടുക്കുന്നതിലേറെ അദ്ദേഹത്തിന് നാട്ടുവർത്തമാനം പറയാനാണ് ഇഷ്ടമെന്ന് തോന്നുന്നു. അങ്ങിനെ ഒന്നും രണ്ടും പറഞ്ഞ് തീരുമ്പോൾ ബെല്ലുമടിക്കും, അതിനിടയിൽ പുകയൂതി തിരിച്ച് വരും. പലരുടെയും ബയോഡാറ്റ മൂപ്പരുടെ കയ്യിലുണ്ട്. അതാണ് തുരുപ്പ് ചീട്ടും.

അന്നൊക്കെ ഒരു വീട്ടിൽ ഒന്നുമില്ലങ്കിലും നല്ലൊരു തൊട്ടിൽ ഉണ്ടാകും, കുഞ്ഞിനെ ഉറക്കാൻ. പ്രസവ സമയമടുത്താൽ പുറത്ത് നിന്ന് സംഘടിപ്പിച്ച്  വീട്ടിൽ കൊണ്ട് വരും. മട്ടുമ്മേൽ സാരി ചുറ്റിക്കെട്ടി അതിൽ കുഞ്ഞിനെ കിടത്തുന്ന നാടോടികൾക്ക് മാത്രമായിരുന്നു. സി.പി.സി.ആർ. ഐ സ്ഥാപനത്തിന്റെ മുന്നിൽ കാണുന്ന ആൽമരത്തിൽ കൊറെ എണ്ണം  ഇങ്ങനെ സാരിയിൽ തൂങ്ങുന്നത് സ്ഥിരം കാഴ്ചയായിരുന്നു.  ഒരു ഭാഗത്ത് അമ്മിക്കല്ല് കൊത്തി വെടിപ്പാക്കുന്ന തിരക്കിലായിരിക്കും ആ നാടോടി അമ്മമാർ. ചോരപൈതങ്ങൾ സാരിയിൽ ഇങ്ങിനെ കാറ്റും കൊണ്ട് ആടിക്കൊണ്ടേയുണ്ടാകും.
നാലാം വേദക്കാരായ ആൾക്കാർ മച്ചിമേൽ സാരി കെട്ടി കുട്ടികളെ ആട്ടി ഉറക്കുന്നത് കണ്ടത് നമ്മുടെ എം.കെ. ഹാരിസിന്റെ ഉപ്പുപ്പയുടെ കോട്ടേർസിൽ താമസിക്കുന്ന ആയിഷ ടീചറെയും സൈനബ ടീച്ചറെയുമായിരുന്നു. പട്ലക്കാരെങ്ങാനും അത് ചെയ്തിരുന്നെങ്കിൽ ദീനിന്ന് പുറത്താകാൻ അന്ന് വേറെ കാരണം വേണ്ട. ആട്ടക്കാറെ ഏർപ്പാടല്ലേ !

നീണ്ടു വെളുത്ത ആറടി നീളം  തോന്നിക്കുന്ന അധ്യാപികയാണ് സൈനബ ടീച്ചർ. കറുത്ത സ്കാർഫ് ധരിച്ചു ഫുൾകൈ കുപ്പായമിട്ട് തികച്ചും ഇസ്ലാമിക ഡ്രസ് കോഡിൽ ക്ലാസിൽ അറ്റൻഡ് ചെയ്തിരുന്ന അധ്യാപിക.

1985 വരെ ഇവരെല്ലാവരും ഉണ്ടായിരുന്നോ എന്നോർമ്മ പോകുന്നില്ല. 1983 വരെ എന്തായാലും ഉണ്ട്. SSLC ഫസ്റ്റ് ബാച്ചിൽ സൈനബ ടീച്ചറുടെ ജേഷ്ടത്തിയുടെയോ ആങ്ങളയുടെയോ മകൻ ഉണ്ടായിരുന്നു. അന്നത്തെ ക്ലാസ് മേറ്റ്സിന്റെ ശല്യം കാരണമോ മറ്റോ അവൻ പഠിത്തം നിർത്തി പോയതാണോ എന്നും എനിക്ക് സംശയമുണ്ട്.  ഇന്ത്യൻ റെയിൽവേയിൽ അയാൾ ലോക്കോ പൈലറ്റായി ജോലിയിലുണ്ടെന്ന് പത്ത് - പതിനഞ്ച് കൊല്ലം മുമ്പ് ആരോ പറഞ്ഞ ഓർമ്മയുണ്ട്. ഇപ്പോൾ പ്രൊമോഷനൊക്കെ കിട്ടി വേറെ പോസ്റ്റിൽ ഉണ്ടാകണം.

മെയ്ദിൻ മാഷിന്റെ ചില കലാപരിപാടികൾ ഉണ്ട്. അതിൽ ചിലത് : സേവനവാരത്തിൽ സ്കൂളിന് പിൻ വശത്തായി ഞങ്ങൾ  ഉണ്ടാക്കുന്ന പുന്തോട്ടവേലി ജനുവരി - ഫിബ്രവരിയിൽ പൊളിച്ചെടുത്ത് കത്തിക്കാൻ ഉപയോഗിക്കുക എന്നതാണ്. ഡിസംബറിൽ തമ്പാൻ - മെയ്ദീൻ - ആയിഷ ടീമുകൾ ശീമക്കൊന്ന നാട്ട ഉന്തിയും' തള്ളിയും ലൂസാക്കി വിടും, വേരുകൾ വേർപെടാൻ. ഒരാഴ്ച കഴിയുമ്പോൾ അതിന്റെ ഇലകൾ വാടുന്നത് ഞങ്ങൾ ജനൽ പാളികളിൽ കൂടി നോക്കി കണ്ണീർ പൊഴിക്കും. ക്ലാസിലെ പലരും ഇവരെ പ്രാകുന്നുണ്ടാകും.

സ്കൂളിൽ അന്ന് പല സിസൺ കച്ചവടങ്ങളുമുണ്ടായിരുന്നു. പുളുങ്കുരു മുതൽ തേൻചക്കിളി വരെ. മെയ്ദിൻ മാഷ് കുടുംബ സഹിതം നാട്ടിൽ പോകാറാകുമ്പോൾ സ്കൂൾ കാമ്പസിൽ ഒരു സ്പെഷ്യൽ സെർച്ച് വാറണ്ട് പുറപ്പെടുവിക്കും. ചെറുകിട കച്ചവടക്കാരായ   കുട്ടികളിൽ നിന്നും സാധനങ്ങൾ ഇവർ പിടിച്ചെടുക്കും, പുളുങ്കുരു അടക്കം ജപ്പത്തി, അത് പിന്നെ തിരിച്ചു കിട്ടില്ല. എല്ലാം സ്വാഹ. ( ഇത് കുറച്ച് രസത്തിൽ വായിക്കാൻ എന്റെ കു- കാ- കു- ക ബ്ലോഗിൽ പോയാൽ മതി )

ഏതായാലും സമുദായ സ്നേഹികളായിരുന്നു ഇവർ മൂന്ന് പേരും. എന്റെ ഉപ്പയ്ക്കൊക്കെ വേണ്ടപ്പെട്ടവർ. ഇവരൊക്കെ ഇപ്പോൾ എവിടെ ഉണ്ടോ ആവോ ?.

ആ പ്രതാപ കാലം* *ഓർമ്മിപ്പിക്കുന്നു* /അസ്ലം മാവില

ആ പ്രതാപ കാലം*
*ഓർമ്മിപ്പിക്കുന്നു*
.............................:......

അസ്ലം മാവില
....................:...:...........

എഴുതാൻ ഇന്നും വൈകി. ഇന്ന് കാണാത്തവർ നാളെയും വായിക്കുമല്ലോ.

മാസങ്ങൾക്ക് ശേഷമുള്ള എന്റെ RT എത്തിനോട്ടമാണ്. ഇന്നലെ രാത്രി RT ശരിക്കും ഞെട്ടിച്ചു. സംഗീത മഴ ! രണ്ട് മൂന്ന് വർഷങ്ങൾ പിന്നിലേക്ക് പോയത് പോലെ.

ഇപ്പോഴും എല്ലാവരും സജീവമാണല്ലോ. ആവശ്യമാണെങ്കിൽ എന്തിനും തയ്യാറെന്ന മട്ടിലുള്ള ഒരുക്കം. എന്നുമല്ലെങ്കിലും, വല്ലപ്പോഴുമൊക്കെ ഈ കളിചിരി തമാശകളും ഗാനനിശയും നല്ലതാണ്.

ഒരു ഹിന്ദി ഗാനം മനസ്സിൽ നിന്ന് മായുന്നില്ല. എന്റെ ധാരണ തെറ്റല്ലെങ്കിൽ RT യിൽ ആങ്കറിംഗ് ചെയ്യാറുണ്ടായിരുന്ന മഷൂദ് ഉറുമിയുടെ ഇളയ സഹോദരനാകണം മുവഹിദ്. നല്ല ശബ്ദവും ശബ്ദനിയന്ത്രണവും. അതിലേറെ മനാഹരമാണ് അവൻ തെരഞ്ഞെടുത്ത ഈരടികൾ !

പട്ലയുടെ ഗായകൻ കെ. എസ്. ഹാരിസും ഇന്നലെ ആറോളം ഗാനമാലപിച്ചു. മികച്ച് നിന്നത് സംഗീതാകമ്പടി ഇല്ലാതെ ഈണമിട്ട ഉമ്മയെ കുറിച്ചുള്ള പാട്ട് തന്നെ.

RT പ്രതാപകാലം മറന്നിട്ടില്ലെന്നത് ശുഭസൂചകമാണ്. അസീസ്- അരമന- സാപ് നേതൃത്വത്തിൽ ഈ സാംസ്കാരിക കൂട്ടായ്മ ആവശ്യത്തിന് സജീവമായുണ്ടെന്നത്  വലിയ നന്മയാണ്.

നന്മകൾ !
...........................🌱

കുറെ നാളായി* *പറയാൻ വിചാരിക്കുന്നു/ അസ്ലം മാവില

*കുറെ നാളായി*
*പറയാൻ വിചാരിക്കുന്നു*

അസ്ലം മാവില

വേറൊന്നും വിചാരിക്കരുത്, ഇവിടെ പത്രപ്രവർത്തകരടക്കം ഒരു പാട് സാംസ്ക്കാരിക പ്രവർത്തകരും നേതാക്കളുമുണ്ട്. അവർക്ക് മുന്നിലാണ് എന്റെ ഈ വിഷയം പറച്ചിൽ.

ബേവിഞ്ച സാർ എന്റെ അധ്യാപകനാണ്. 1985 മുതൽ 1989 വരെ. പ്രീഡിഗ്രിക്കും ഡിഗ്രിക്കും മലയാളധ്യാപകൻ. പ്രതിഭാധനനായ വ്യക്തിത്വം,  നല്ല പ്രഭാഷകനും. കാസർകോട് ജനിച്ചു പോയത് മാത്രമല്ല, മറ്റൊരിടത്ത് പോകാനും അദ്ദേഹത്തിന് മനസ്സു വന്നില്ല എന്നിടത്താണ് അബദ്ധം. അത്കൊണ്ട് അദ്ദേഹം അറിയാതെ പോയി.

ഇപ്പോൾ ചെയ്യുന്ന ഏറ്റവും വലിയ ദുരന്തം ചില പഞ്ചായത്തുകാരോ അവരുടെ ഗൾഫിലുളള പഞ്ചായത്ത് കമ്മറ്റിയോ നടത്തുന്ന അവാർഡ് പ്രഖ്യാപനമാണ്. ബേവിഞ്ചയുടെ ഒരു പുസ്തകവും ഇവർ വായിക്കാൻ സാധ്യതയുണ്ടോ ? അറിയില്ല.

ഇനിയെങ്കിലും ഇത്തരം "ആളെ കൊച്ചാക്കൽ" നിർത്തണം. അറിവില്ലായ്മ ആകാം. നിങ്ങൾക്കതിന്റെ മൈലേജ് കിട്ടുന്നുണ്ടാകാം. പക്ഷെ, ആ വിമർശന പ്രതിഭയെ ഇത്തരം ശാഖാ - പഞ്ചായത്ത് അവാർഡുകൾ ഒരിക്കലും അര ഇഞ്ച് റേഞ്ച് കൂട്ടില്ല.

അദ്ദേഹത്തിന്റെ രചനകൾ നമുക്ക് വായിക്കാം. കേറി വന്ന് അവാർഡ് പ്രഖ്യാപനം നടത്തി കളയരുത്. അദ്ദേഹത്തിന് ലഭിച്ചേക്കാവുന്ന മറ്റു ബഹുമതികൾക്ക് ഇമ്മാതിരി ഏർപ്പാടുകൾ വഴിമുടക്കികളാണ്.

മുമ്പ് അന്തരിച്ച ജസ്റ്റിസ് കൃഷ്ണയ്യരെ ചിലർ ഇങ്ങനെ സുയിപ്പാക്കി കൊണ്ടിരുന്നു. ഓലകമ്മറ്റിക്കാരുടെ വക അവാർഡ് ദാനം.

ബേവിഞ്ച മാഷിന്റെ ഒരു ശിഷ്യനാണ് ഞാൻ. ഇനിയെങ്കിലും ശാഖാ - പഞ്ചായത്ത് ലൈക് അവാർഡുകൾ പ്രഖ്യാപനം നിർത്തുക. പകരം, നിങ്ങൾ അദ്ദേഹത്തിന്റെ  ഒരു പുസ്തകം വായിക്കുക. കണ്ടിട്ട് വയ്യാഞ്ഞിട്ടാണ് ഇത്ര എഴുതിയത്.

പുണ്യം കിട്ടും, ഈ കുറിപ്പ് ഫോർവേർഡ് ചെയ്താൽ. ബേവിഞ്ച മാഷിനെ അറിയാൻ ശ്രമിക്കുക. അത്രയെങ്കിലും ചെയ്ത് നോക്കൂ.

കുടുംബങ്ങളിലെ, കൂട്ടായ്മകളിലെ, കൂട്ടുകൂടലിലെ, സുതാര്യതയും പരിഗണനയും /അസ്ലം മാവില

കുടുംബങ്ങളിലെ,
കൂട്ടായ്മകളിലെ,
കൂട്ടുകൂടലിലെ, 
സുതാര്യതയും
പരിഗണനയും

അസ്ലം മാവില

നിങ്ങൾ അവഗണിക്കപ്പെടുന്നു എന്ന് ഫീൽ ചെയ്യിന്നിടത്ത് ഇരിക്കരുത്. താൻ പറയുന്നതേ നടപ്പാവൂ, അതിലേ ശരിയുള്ളൂവെന്ന് ശഠിക്കുന്നിടത്തു നിങ്ങളുടെ സമയം വെറുതെ കളയരുത്. അവർ പറയാതെ പറയുന്ന ഒന്നുണ്ട് - its none of your business. എഴുന്നേറ്റ് സ്ഥലം വിട്ടു കളയണം, മറ്റു ബിസിനസ്സിൽ വ്യാപൃതരാകണം.

കേട്ടത് മൂളുന്നത് കണ്ടിട്ടുണ്ടോ ? ഇല്ലെങ്കിൽ, വെറുതെയൊന്ന് സ്വയം മൂളി പരിക്ഷിച്ചു നോക്കൂ. വാ തുറക്കാത്ത ഒരു തരം മ്യൂട്ട് പൊലിറ്റിക്കൽ എക്സർസൈസ്. മറുത്ത് പറയാൻ വാ തുറക്കാതിരിപ്പിക്കുക എന്നതാണ് മൂളിപ്പിക്കുന്നതിലെ രാഷ്ട്രീയം. അതിൽ വിധേയത്വം ഒട്ടിപ്പിടിച്ചിരിക്കുന്നു. ആശ്രിതത്വം അള്ളിപ്പിടിച്ചിരിക്കുന്നു.

വിമർശനമെന്നാണ് വാ തുറക്കലിനെ ചിലർ കാണുന്ന "കോങ്കണ്ണു" രാഷ്ട്രീയം. (എല്ലാവർക്കും കോങ്കണ്ണായാൽ അതൊരു വൈകല്യമല്ലാതാവുമല്ലോ ! )
വേറിട്ട അഭിപ്രായം, മറ്റൊരു ചിന്ത, മറ്റൊരാലോചന,  വ്യത്യസ്ത വഴി ഇങ്ങനെയൊരു അർഥം വാ തുറക്കലിന്  നൽകി നോക്കൂ. അങ്ങിനെ ഒരർഥം കാണാൻ ഡിക്ഷണറിയുടെ പേജുകൾ മറിക്കേണ്ട ആവശ്യമില്ല. മനസ്സിന്റെ ഉള്ളറ വികസിച്ചാൽ മാത്രം മതി.

(പക്ഷെ, ഒച്ചയിടലും ഓരിയിടലും ഇപ്പറഞ്ഞ പരിധിയിൽ വരില്ല.  ഭാഷ നഷ്ടപ്പെടുന്നവന്റെ ഭോഷ്ക്കാണത്, കവലച്ചട്ടമ്പിത്തരം.  അതിന് വിമർശനമെന്ന ഓമനപ്പേരുമിടരുത്. )

ആലോചിച്ചുറപ്പിച്ചത് പറഞ്ഞ് ഫലിപ്പിക്കാം. അത് തന്നെ അവിടെ  പാസാക്കിയേ അടങ്ങൂവെന്ന് ശഠിക്കുമ്പോൾ, ശരിക്കും മറ്റാളുകളുടെ സമയമാണ് മെനക്കെടുന്നത്. നിന്ന് കൊടുക്കാതിരിക്കുക മാത്രം പോം വഴി.

കൂടിയാലോചനയിൽ വരുംവരായ്കകൾ ചർച്ചയായി വരും. വിവിധ ആങ്കിളിലവ വിഷയീഭവിക്കും. കൂടുതൽ പ്രായോഗികമായത് കൂടുതൽ മുൻഗണനാ ക്രമത്തിൽ വരും. പിന്നെയും, ഞാനിപ്പോഴുമാ പഴയ വാദത്തിലെന്ന് പറയരുത്,  പറയിപ്പിക്കരുത്. 99 ശതമാനം പൊട്ടൻ തീരുമാനങ്ങൾക്ക് പിന്നിലും ഇങ്ങനെയൊരു പൊട്ടനിടപെടലുണ്ട്.

നെഗറ്റീവ് ചിന്തയ്ക്കാണ് എന്നും മാർക്കറ്റ് കൂടുതൽ. അവിടെ അങ്ങിനെ ചിന്തിക്കാൻ മാത്രം തുടക്കത്തിൽ കുറച്ച് സമയം മെനക്കെടുത്തിയാൽ മതി. പിന്നെയുള്ള സമയം  മുഴുവൻ നോക്കുകുത്തിയുടെയും താക്കോൽ ദ്വാര നോട്ടക്കാരന്റെയും റോളാണ്.

ശരിക്കും, പോസിറ്റീവ് ചിന്തയ്ക്കാണ് പണിയും റിസ്കും. ലക്ഷ്യം നേടുന്നത് വരെ നിങ്ങളുടെ കണ്ണിമ കൂടടയുന്നില്ല. വഴി നിറയെ പ്രതിബന്ധങ്ങൾ അഭിമുഖീകരിക്കും - മൂപ്പിള വരെ "വഴിമുട്ടി" രൂപത്തിൽ വരും.

പരിഗണന പ്രധാനമാണ്. ഒരാളെ ഉപയോഗിക്കുന്നുവെന്ന തോന്നൽ ഉണ്ടാകുന്നിടത്ത് അവഗണനയുടെ ആദ്യ അധ്യായം തുടങ്ങും. അയാളെ എല്ലാത്തിലും ശ്രദ്ധിക്കുന്നുവെന്നിടത്താണ് പരിഗണന പടി തുറക്കുന്നത്. വളരെ ചെറിയ വിഷയമാകാം, അത് ചെറിയ വിഷയമാക്കിയിടത്താണ് വിഷയം. Negligence എന്നാൽ നിസ്സാരമാക്കലാണല്ലോ.

ഒരു ദാമ്പത്യപ്രശ്നം : കട്ടനാണ് വില്ലൻ. അത് അയാൾക്ക് വലിയ കാര്യമാണ്, പ്രാതലിന് മുമ്പ് കിടക്കക്കരികിൽ അതെത്തിക്കാൻ വീട്ടുകാരിക്ക് തലേദിവസമൊരുക്കിയ ഫ്ളാസ്കും ഒരു കുഞ്ഞുഗ്ലാസും മാത്രം മതി. അത്രേയുള്ളൂ. ഒരിരുത്തത്തിൽ കട്ടൻ റെഡിയായി. ചായക്കോപ്പയിലെ ആവി പോലെ ആ പ്രശ്നവും വായുവിലേക്ക് പറന്നും പോയി. പക്ഷെ, "പരിഗണിച്ചു " എന്ന ഫീലിന് അതിനാനയോളം വലുപ്പമുണ്ടായിന്നു.

ആടിനങ്ങാടി വാണിഭമറിയണമെന്നേയുള്ളൂ. അതധികം പേരുമറിയുന്നില്ല; അറിയുന്നതോടെ സാധ്യത കൂടുന്നു - എന്തിനെന്നോ ?  ഒരു പരിഹാരമുണ്ടാകാൻ, to solve an Issue, to fix a problem.

നന്മകൾ !

ഹാഫിഥുമാർ ഇങ്ങനെ ആദരിക്കപ്പെടട്ടെ /അസ്ലം മാവില


ഹാഫിഥുമാർ
ഇങ്ങനെ
ആദരിക്കപ്പെടട്ടെ
...................................

അസ്ലം മാവില
..................................

വിശ്വാസികൾക്കിടയിൽ ഒരഭിപ്രായ വ്യത്യാസവുമില്ലാത്ത ഏക ഗ്രന്ഥം ഖുർആൻ മാത്രം. ലോകനാഥന്റെ വചനം. ലോകാവസാനം വരെ വള്ളി-പുള്ളി വ്യത്യാസമില്ലാതെ നിലനിൽക്കുന്നത്. പടച്ചവൻ പറഞ്ഞത്, പടപ്പുകൾക്കതറിയാവുന്നത്.

ആ കലാം മുഴുവൻ ഹൃദിസ്ഥമാക്കൽ അത്ര എളുപ്പമല്ല.  എല്ലാവർക്കുമതു സാധ്യവുമല്ല. ദൈവാനുഗ്രഹീതർക്കതിനുള്ള ഭാഗ്യം ലഭിക്കുന്നു. അതിലും വലിയ ഭാഗ്യം സിദ്ധിച്ചവർക്കത് ജീവിതാവസാനം വരെ ഹൃത്തിൽ മായാതെ മറക്കാതെ സൂക്ഷിക്കാനും സാധിക്കുന്നു.

പട്ലയിൽ രണ്ട് സ്ഥാപനങ്ങളുണ്ട് - പരിശുദ്ധ ഖുർആൻ ഹൃദിസ്ഥമാക്കാൻ. ഒരു നാടിന്റെ സന്താഷമാണത്. വിളക്ക്, അണയാത്ത ദീപം, മായാത്ത നിഴൽ. മറയാത്ത തണൽ.

ശരിക്കും ഒരു നാടിന്റെ ഐശര്യമാണ് ഹിഫ്ഥ് സ്ഥാപനങ്ങൾ. ആ നാടിന്റെ പൊന്നിൻ കുടങ്ങളാണ് ഖുർആൻ ഹാഫിഥുമാർ.

ഖുർആൻ പഠിതാക്കളെ പ്രോത്സാഹിപ്പിക്കാൻ, നല്ലത് പറയാൻ നമ്മുടെ മനസ്സുകൾക്കാകണം, ആ തലത്തിലേക്ക് നമ്മുടെ മനസ്സു ചെന്നെത്തണം. നീ ആരാവട്ടെ, ഖുർആനിന്റെ മുന്നിൽ നീ ഒന്നുമല്ലല്ലോ!   അത് ഹൃദിസ്ഥമാക്കുന്നവരുടെ മുന്നിൽ നിന്റെ പത്രാസിനൊരു  വിലയുമില്ലല്ലോ !

സന്തോഷം തോന്നി, മശ്രിക്കുൽ ഉലൂം ഹിഫ്ഥ് സ്ഥാപനത്തിലെ മക്കൾക്ക് കണ്ണഞ്ചിപ്പിക്കും, കാതിനിമ്പം തരും പ്രോത്സാഹന സമ്മാനങ്ങൾ നൽകുന്നുവെന്ന് കേട്ടപ്പോൾ.

ആരും കൊതിക്കുന്ന ആഗ്രഹം. ആരും ചാരത്തണയാൻ വെമ്പുന്ന ആശയുടെ നിറക്കൂട്,  പരിശുദ്ധ ഉംറ ! താനിന്നേ വരെ മുഖമിട്ട് നമസ്ക്കരിക്കുന്ന പരിശുദ്ധ കഅബാലയത്തൊന്നണയുക, അതിന് ത്വവാഫ് ചെയ്യുക, ഇബ്രാഹിം (അ) കുടുംബത്തിന്റെ ഓർമ്മകളിൽ സഫാ മർവാ നടക്കുക, ശിഫയുടെ സംസം മതിയാവോളം പാനം ചെയ്യുക, മദീനയുടെ വഴി നടക്കുക, പ്രവാചകരുടെ പള്ളിയിലെത്തുക, അവിടുത്തെ ഖബർ സന്ദർശിക്കുക, അവിടുത്തോടും സന്തത സഹചാരികളോടും സലാം ചൊല്ലുക, തിരക്കിനിടയിലും പരിശുദ്ധ റൗളയിൽ മതിയാവോളം പ്രാർഥനാനിരതരാവുക, ചരിത്ര സ്ഥലങ്ങളിലൂടെ, ബദറും ഉഹ്ദും തായിഫും ഹിറയുമെല്ലാം ഒന്ന് കൺകുളിർക്കെ കാണുക .... അതിനുള്ള അവസരം ഒരുക്കുന്ന, ഹിഫ്ഥ് വിദ്യാർഥികൾക്കിടയിൽ മാത്സര്യബുദ്ധിക്കിടനേരം നൽകുന്ന ഓഫറുകൾ !

വളരെ സന്തോഷം തോന്നി. അതിനു തുനിഞ്ഞ,  പേരു പോലും പറയാത്ത ആ അഭ്യംദയകാംക്ഷിയെ മനസ്സിൽ തട്ടി അഭിനന്ദിക്കുന്നു.

ഈ കുറിപ്പ് ഇങ്ങിനെ തീർക്കുന്നു - നമ്മുടെ നാട്ടിൽ ഒരുപാട് ഹാഫിഥുമാർ ഉണ്ടായികൊണ്ടിരിക്കുന്നു, ഉദാരമതികൾ മറ്റുള്ള അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ചു കൊണ്ട് ഹാഫിഥുമാരെ ആദരിക്കുവാനും, ഹിഫ്ഥ് വിദ്യാർഥികൾക്ക് മതിയായ പ്രോത്സാഹനം നൽകുവാനും മുന്നോട്ട് വരണം.

നന്മ നേരട്ടെ, നമ്മുടെ നാട്ടിലും അയൽ പ്രദേശങ്ങളിലുമുള്ള ഹിഫ്ഥ് സ്ഥാപനങ്ങളും അതിലെ പഠിതാക്കളും പണ്ഡിതരും  ഉന്നതിലെത്തുമാറാകട്ടെ! 

ഈ തർക്കത്തിന് ഇങ്ങനെയൊരു പരിഹാരമായല്ലോ / അസ്ലം മാവില

ഈ തർക്കത്തിന്
ഇങ്ങനെയൊരു
പരിഹാരമായല്ലോ
മയ്യത്തുകൾ ഇനി എവിടെയും
അനാദരിക്കപ്പെടാതിരിക്കട്ടെ

അസ്ലം മാവില

അങ്ങിനെഒരു തർക്കത്തിന് അറുതിയായി, ഒരിടത്തെയല്ല, എല്ലായിടത്തെയും. ഒരു മഹല്ലിലെയല്ല എല്ലാ മഹല്ലുകളിലെയും. ഇനി ആരും "മറവ് ചെയ്യാൻ സമ്മതിക്കില്ലെന്ന"  കാട്ടുനീതി നടപ്പാക്കാൻ സൈക്കിളുമെടുത്തിറങ്ങില്ലെന്ന് ഉറപ്പിക്കാം.

മരിച്ചാൽ സംസ്ക്കരിക്കുക എന്നത് മനുഷ്യ സംസ്ക്കാരത്തിന്റെ ഭാഗമാണ്. അതിന് മനുഷ്യാദികാലത്തോളം പഴക്കമുണ്ട്. ജാതി, മതം, വർഗ്ഗം, വർണ്ണക്കാർ, ഇവയൊന്നുമില്ലാത്തവർ, അതിനത്ര പരിഗണന നൽകാത്തവർ .. ഇവർക്കൊക്കെ എവിടെയും എല്ലായിടത്തും ഈ ഒരു ഏർപ്പാടുണ്ട്, മൃതദേഹത്തോട് ആദരവ് കാണിക്കുക എന്നത്.

സെമിറ്റിക് മതങ്ങളിൽ മൃതദേഹം പൊതുവെ മറവ് ചെയ്യപ്പെടാറാണ് പതിവ്, ആദി പിതാവ് ആദമിന്റെ പുത്രരിലൊരാളെ മറവ് ചെയ്യാൻ സഹോദരൻ ഖാബീൽ അന്താളിച്ചു നിൽക്കെ, ആകാശത്ത് നിന്ന് വട്ടമിട്ട് പറന്നിറങ്ങിയ രണ്ട്  കാക്കച്ചികളിൽ ഒന്നാണ് പോൽ മറവ് രീതി പഠിപ്പിച്ചത് !

ഏത് സമുദായത്തിലായാലും,  അന്ത്യകർമ്മം വളരെ ദുഃഖസാന്ദ്രമായ അന്തരീക്ഷത്തിലാണ് നടക്കുക.  ഒരു പ്രദേശത്ത് ജീവിച്ച (അതെത്ര മണിക്കൂറാകട്ടെ, ദിവസമാകട്ടെ, മാസങ്ങളോ വർഷങ്ങളോ ആകട്ടെ) മനുഷ്യനോട് സഹജീവികൾ കാണിക്കുന്ന   അന്ത്യാദരവാണ് ശരിക്കും സംസ്കാര ചടങ്ങ്. ജീവിച്ച് തീർത്ത ഒരു മനുഷ്യന്, ജീവിക്കാൻ ഇനി ബാക്കി കുറച്ച് കൂടി സമയമുള്ള മനുഷ്യർ നൽകുന്ന ഏറ്റവും ഹൃദയഭേദകമായ അവസാനത്തെ യാത്രയയപ്പ്! ഇത്തരം ചടങ്ങുകളിൽ  ആരാധനനാലയ പരിപാലകർ പൊതുവെ വളരെ സൗമ്യതയും ആർദ്രതയും കാരുണ്യമനസ്സുമാണ് കാണിക്കുക.

മുസ്ലിംകളിൽ ചിലർ ഇപ്പോൾ ഈ വിഷയത്തിൽ ബുദ്ധി പിന്നോട്ട് വച്ചാണ് നടപ്പെന്ന് തോന്നുന്നു.  എല്ലാവരുമില്ല കെട്ടോ,  വളരെ കുറച്ച് പേർ. അത്താഴം മുടക്കാനും ആളെപ്പറയിപ്പിക്കാനും ഈ കുറച്ചെണ്ണം മാത്രം മതിയല്ലോ! അതിന് കുറെ എണ്ണം എന്തിനാ ?

വിഷയം പറയാം: കാസർകോട് ജില്ലക്കുള്ളിലെ ഒരു  മഹല്ലിൽ  മൂന്നര വർഷം മുമ്പ് ഒരു പ്രശ്നം.  ആ  ജമാഅത്തിൽ പെട്ട ഒരു ഉമ്മ മരണപ്പെടുന്നു. പള്ളി വരിസംഖ്യ കണക്ക് നോക്കി കൊല്ലാംകൊല്ലം മുറക്ക് നൽകുന്ന ഒരു കുടുംബത്തിൽ പിറന്ന ഉമ്മ. പള്ളിയുടെ എല്ലാ ദൈനംദിന ഏർപ്പാടുകളിലുമാ കുടുംബമുണ്ട്. അങ്ങിനെയുള്ള വീട്ടിലെ  ആ പ്രായമായ സ്ത്രീ  മരിച്ചപ്പോൾ, ജമാഅത്തിന്റെ പള്ളിക്കാട്ടിൽ മറവ്  ചെയ്യാൻ  പരേതയുടെ കുടുബക്കാരെ പള്ളിക്കമ്മറ്റിക്കാർ സമ്മതിച്ചില്ല പോൽ !  അവരുടെ പള്ളിക്കാട്ടിൽ മറവ് ചെയ്യണമെങ്കിൽ പള്ളി ബുക്കിൽ പാസാക്കി ഒട്ടിച്ച  ആചാരങ്ങൾ ഒന്നൊഴിയാതെ മുറക്ക് ചെയ്യണമെന്ന  നിബന്ധന പാലിക്കാൻ മരിച്ച വ്യക്തിയുടെ മക്കൾ തയ്യാറല്ല എന്നത് കാരണം.

ഖബറിന്റെ നീളവും ആഴവും, മയ്യത്ത് കുളിപ്പിക്കൽ, കഫൻ പുടവയുടെ അളവും എണ്ണവും , കർപൂരം കലക്കൽ,  മയ്യത്ത് കട്ടിലിന്റെ കാലിന്റെ എണ്ണം,  ജനാസയെ അനുഗമിക്കൽ,  മയത്ത് നിസ്ക്കാരം,  മയ്യത്ത് ഖബറിൽ വെക്കുന്നത് മുതൽ, മൂന്ന് പിടി മണ്ണിടലും, മറമാടലും .... ഇതിലൊന്നും ഒരു അഭിപ്രായ വ്യത്യാസവും ആർക്കുമില്ലത്രെ.  മരണത്തോടനുബന്ധിച്ചുള്ള നൂറിൽ തൊണ്ണൂറ്റൊമ്പതാചാരനുഷ്ഠാനങ്ങളുഒന്ന് തന്നെ. എല്ലാം കഴിഞ്ഞ്, മറവൊക്കെ ചെയ്ത് പള്ളിമുക്രി അവിടെ കുത്തിയിരുന്ന് അഞ്ച് മിനുറ്റ്  തൽഖീൻ ചൊല്ലിയേ തീരുവെന്ന പള്ളിക്കമ്മറ്റി നിലപാടിനോട് മാത്രം  മരിച്ച വീട്ടുകാർക്ക് യോജിപ്പില്ല. അങ്ങിനെയെങ്കിൽ മയ്യിത്ത് പള്ളി പരിസരത്ത് കൊണ്ട് വരരുതെന്നും ജമാഅത്തിന്റെ ഖബർസ്ഥാനിൽ മറവ് ചെയ്യരുതെന്ന് പള്ളിക്കാരും ശഠിച്ചു. അങ്ങിനെ അവിടെ മറവ് ചെയ്യാനാകാതെ ഉമ്മയുടെ  മയ്യത്തും കൊണ്ട് മക്കൾ  സ്വന്തം മഹല്ല് വിട്ട് മറ്റൊരു ഖബർസ്ഥാനിൽ മറവ് ചെയ്തു.

ഇങ്ങനെ ഒരു ഇഷ്യൂ മുമ്പിലെത്തിയാൽ ഒരു സാമാന്യ ബുദ്ധിക്കാരൻ എന്തു പറയും ?അവർക്ക് തൽഖീൻ വേണ്ടെങ്കിൽ വേണ്ട, അതിലാർക്കെന്ത് ചേതം ? . വേണ്ടവർക്ക്  തൽക്കിന് ചൊല്ലാം. വേണ്ടാത്തവർക്കതൊഴിവാക്കാം. മഹല്ലുകാരിയുടെ മയ്യത്ത് ഇവിടെ തന്നെ മറവ് ചെയ്തേ തീരൂ. കഴിഞ്ഞു.

പക്ഷെ ടി- മഹല്ല് ജമാഅത്തിന്റെ ബുദ്ധി നേരെ തല തിരിച്ചാണ്  പ്രവർത്തിച്ചത്. മരിച്ചാൽ പള്ളിലിസ്റ്റിൽ പറഞ്ഞ മുയ്മൻ കാര്യങ്ങളും അന്ത്യകർമ്മങ്ങളായി ചെയ്തിരിക്കണം, അപ്പറഞ്ഞ നൂറിൽ ഏതെങ്കിലുമൊന്നിന് ''നോ " പറഞ്ഞാൽ പള്ളിടാക്സ് അടക്കുന്നയാളാണേലും വേണ്ടില്ല പള്ളിയിൽ 24 മണിക്കൂർ ഇഅതികാഫ് ഇരിക്കുന്നയാണേലും വേണ്ടില്ല,  ആ മയ്യത്ത് ഈ ഖബർസ്ഥാനിൽ വെക്കാൻ സമ്മതിക്കില്ല.

പലിശ എല്ലാ വിഭാഗത്തിനും നിഷിദ്ധമാണല്ലോ. അതിൽ "സു- മു- ജ - ത വിഭാഗത്തിന്ന് "  വെവ്വേറെ  നിയമങ്ങളോ പ്രത്യേകം അനുമതിയോ ഇളവോ ഒന്നുമില്ലല്ലോ. മദ്യമോ,  മയക്ക് മരുന്നോ,  മോഷണമോ,പിടിച്ചു പറിയോ, ദൈവനിഷേധമോ  - ഇങ്ങനെയുള്ള ഏതെങ്കിലുമൊന്നിൽ ഉൾപ്പെട്ടവൻ മരിച്ചാൽ  അയാൾ അംഗമായ പള്ളിവളപ്പിൽ ആ മയ്യത് മറവ് ചെയ്യുമോ,  ഇല്ലേ ?
ബാങ്ക് /സൊസൈറ്റി ഡയറക്ടറായ ഒരു മുസ്ലിം മരിച്ചാൽ മറവ് എവിടെ ചെയ്യും ? അതിന്റെ പ്രസിഡന്റ് തന്നെ അറ്റാക്കായാലോ ? ഒരു മഹല്ലുകാരൻ നാലാൾ കാൺകെ മരത്തിൽ തൂങ്ങി മരിച്ചാലോ ? ബോലോ സാബ്, ടിയാനെ  കഹാം ദഫൻ കറോഗി ?

പള്ളി വളപ്പിൽ അത്തരമൊരു മയിത്ത് മറവ് ചെയ്യാൻ ഐക്യകണ്ഠേന മൂളി പറയാനായി കാണുന്ന ഞൊടിന്യായമെന്താണാവോ, ആ ഞൊടിന്യായ രേഖയുടെ തൊട്ടു മുകളിലെ വരികളിൽ തൽക്കീനില്ലാതെ മറവ് ചെയ്യലിനുള്ള തെളിവും കാണുമെന്നതിന്റെ തെളിവല്ലേ പുതിയ കോടതി വിധി.  തെളിവ് കണ്ടില്ലെങ്കിൽ കോടതി നിങ്ങൾക്ക് കാണിച്ചു തരുമെന്ന് സാരം. അങ്ങിനെ ഒരു സുപ്രധാന വിധിയാണ് കഴിഞ്ഞ മാസം എല്ലാവരും കണ്ണു തുറന്ന് കാണുവാനായി കോടതിയിൽ നിന്നുണ്ടായത്.

വിവരവും വിദ്യാഭ്യസവും ഉണ്ടെന്ന് തോന്നിത്തുടങ്ങിയ മഹല്ലുകളിൽ  ഇമ്മാതിരി കരുണകെട്ട പണി ഇനി  ഉണ്ടാകരുതെന്നാണ് എന്റെ അപേക്ഷ. വല്ലവനും അങ്ങിനെയൊരു  കൊസറാക്കൊള്ളിക്കിറങ്ങിയാൽ അവരെ നിലക്ക് നിർത്താൻ അവിടെയുള്ള മതപണ്ഡിതന്മാരും കാരണവന്മാരും മുതിർന്ന പൗരന്മാരും കർശന  നിർദ്ദശം നൽകണം. ഇല്ലേൽ കേസും കൂട്ടവുമായി  ഖത്വീബും  പള്ളിക്കാരും  മാസങ്ങളോളം കോടതി പടി  കയറിയും ഇറങ്ങിയും നാളുകൾ തള്ളി നീക്കേണ്ടി വരും.

മറവ് ചെയ്യൽ സംബന്ധമായ കോടതി വിധിയുടെ കോപ്പി ( മയ്യത്ത് ഖബറടക്കം ചെയ്യുന്ന തിന് പള്ളിക്കമ്മറ്റി ഏർപ്പെടുത്തിയ  വിലക്ക് നീക്കി കൊണ്ടുള്ള വിധി)   കേരളത്തിലെ മുഴുവൻ സു- മു- ജ - ത കീഴിലുള്ള പള്ളികളിലേക്കും സമുദായ നേതൃത്വങ്ങൾ അയച്ചു കൊടുക്കണം, അതൊക്കെയാണ് അവിടെ കണ്ണാടിക്കൂട്ടിൽ ഫോർ കളറിൽ വാക്സിട്ട് സൂക്ഷിക്കേണ്ടത്, അല്ലാതെ തേങ്ങ, മാങ്ങ കണക്കോ,   മറവ് ചെയ്യാൻ പാടില്ലാത്തവരിൽ ആരൊക്കെ പെടുമെന്ന ഓഞ്ഞ ലിസ്റ്റോ അല്ല.

ഈ വിഷയത്തിൽ കോടതിയെ സമീപിച്ചവരെ പുറം തട്ടി അഭിനന്ദിക്കണം. ഇക്കാര്യത്തിൽ ഒരു തീരുമാനമായല്ലോ. വളരെ പ്രായോഗികവും നീതിപൂർവ്വകവുമായ വിധിയാണ് ഉണ്ടായത്,  അതും വളരെ നന്നായി. മൂന്നര കൊല്ലം കേസിന്റെ പിന്നാലെ പോയി നടന്നുണ്ടായ സാമ്പത്തിക ബാധ്യത പള്ളി കമ്മിറ്റിക്കാരിൽ നിന്നോ അതിന് ദുർമന്ത്രം ചൊല്ലിക്കൊടുത്തവരിൽ നിന്നോ തീർച്ചയായും വസൂലാക്കണം. എന്നാലേ പഠിക്കേണ്ടവർ പഠിക്കൂ.

ഒരു നാട്ടിൽ വലിയ വണ്ടിയുള്ളവനെയും നല്ല മീൻകറി കൂട്ടുന്നവനെയും മണക്കുന്ന കുപ്പായമിടുന്നവനെയൊന്നുമല്ല പൗരപ്രമുഖൻ എന്ന് പറയുന്നത്. നാടിന് പേരുദോഷമുണ്ടാക്കുന്ന  പ്രശ്നങ്ങൾ വരുമ്പോൾ, ശടപടാന്ന് ഇടപെട്ട് അവയ്ക്ക് മാന്യമായ പരിഹാരം കണ്ടെത്തുന്നവരെയാണ് അങ്ങിനെ വിളിക്കുക, വിളിക്കേണ്ടതും.  ( വലിയ തിരക്കായിരിക്കാം, പക്ഷെ ഇതിനൊക്കെ ഒന്നിടപെടാൻ പറ്റുന്നില്ലെങ്കിൽ പിന്നെ ഭൂമി ലോകത്ത് "പൗരപ്രമുഖർ"
ജീവിച്ചിരുന്നിട്ടെന്ത് കാര്യം. )

ഒരന്യമതസ്ഥന്റെ മൃതദേഹം കടന്നു പോകുമ്പോൾ എഴുന്നേറ്റ് നിന്ന് ആദരവിന്റെ പൂമരം തീർത്ത വിശ്രുത പ്രവാചകന്റെ മഹത്ചരിത്രം  പറയാൻ നിങ്ങൾക്കവകാശമുണ്ട്,  അവനവന്റെ മഹല്ലിലെ മയ്യത്ത്  ഇരു കൈ നീട്ടി അത്യാദരവ് കാണിക്കാനുള്ള സന്മനസ്സും സഹൃദയത്വവും നിങ്ങൾക്കുണ്ടെങ്കിൽ മാത്രം. അതില്ലെങ്കിൽ, നമുക്കിതുവരെ കാരുണ്യമതത്തെ കുറിച്ച് ഒരു ചുക്കുമറിയില്ലെന്ന് പറയേണ്ടിവരും.

എന്താണ് ഇവിടെ നടക്കുന്നത് ! / അസ്ലം മാവില

എന്താണ്
ഇവിടെ നടക്കുന്നത് !

അസ്ലം മാവില

ഹേയ് , ഇന്ത്യയിൽ എന്താ നടന്ന് കൊണ്ടിരിക്കുന്നത് ?
ഇതാണ് രാജ്നീതിയെങ്കിൽ ഇവരെ ഇമ്മാതിരി ക്യൂ നിന്ന്, വോട്ട് രേഖപ്പെടുത്തി തെരഞ്ഞെടുത്ത് അയക്കണോ ? ഇരക്ക് പകരം വേട്ടക്കാരനോടൊപ്പം നിൽക്കാൻ
ചെറിയ പെൺകുട്ടികൾക്ക് വരെ ഭാരതത്തിൽ രക്ഷയില്ലാതായെന്നോ ?
കാമവെറിക്ക് ഇത്രയും  ക്രൂരമുഖം വന്നു തുടങ്ങിയോ ?

അച്ഛൻ, മകൻ, മരുമകൻ ഇവരൊക്കെ കൂടി 8 വയസ്സ് മാത്രമുള്ള ഒരു ആട്ടിടയപെണ്ണിനെ മാറിമാറി  പിച്ചിച്ചീന്തുക ! അതും എന്നും കാണുന്ന, ഒരു നാടോടി പെൺകുട്ടിയെ ! പരിപാവനമെന്ന് കരുതപ്പെടുന്ന ആരാധാനലയം ആ നീചവൃത്തിക്ക് വേണ്ടി ഇവർ ദുരുപയോഗം ചെയ്യുക ! ഒരുആഴ്ചയിലധികം വേദന തിന്നും സഹിച്ചും ആ പെൺകൊടി  ശാന്തിഗേഹത്തിൽ ബന്ധിയാക്കപ്പെട്ട് രക്ഷിക്കാൻ ആരുമില്ലാതെ മരണവേദന അനുഭവിച്ചു കഴിയുക !  ഒപ്പം,  ഇതൊക്കെ അറിഞ്ഞ് കാക്കിയുടെ മറവിൽ ഒരു നിയമപാലകൻ, ഇരയ്ക്ക് സംരക്ഷണം നൽകുന്നതിന് പകരം അവന്റെ കാമവും സമുദായബദ്ധവൈരവും തീർക്കാൻ മൃതപ്രായമായ ആ പിഞ്ചു പൈതലിനെ നിഷ്ക്കരുണം കാമവെറിക്കുപയോഗിക്കുക ! എല്ലാം കഴിഞ്ഞ് കല്ലെറിഞ്ഞെറിഞ്ഞ് ജീവന്റെ ആ തുടിപ്പിനെ ഭൂമിയിൽ നിന്ന്  കൊന്നില്ലാതാക്കുക !  സ്വതന്ത്രഭാരതത്തിൽ ഇതൊരു നിത്യകാഴ്ചയാവുകയാണോ ?കണ്ണേ മടങ്ങുക.

ധീരനായ ഒരു പോലീസ് ഓഫിസറുടെയും അതിലും ധീരയായ ഒരു അഭിഭാഷകയുടെയും ഇച്ഛാശക്തി കൊണ്ട് മാത്രം അന്വേഷണവും തുടർനടപടികളും ! ആ അന്വേഷണവും കോടതിനടപടികളും പ്രോത്സാഹിക്കുന്നതിന് പകരം  സംസ്ഥാന മന്ത്രിമാർ രണ്ടുപേർ ദേശീയ പതാകയേന്തി പ്രതികളെ മോചിപ്പിക്കാൻ തെരുവിലിറങ്ങുന്നു ! ഒരു കൂട്ടം അഭിഭാഷകർ കോടതിയിൽ തടസ്സവാദങ്ങൾ പറയുന്നു ! ഇങ്ങ് മലയാളക്കരയിലെ ഒരു ഉന്നതബാങ്കുദ്യോഗസ്ഥൻ  മനുഷ്യത്വം വിറങ്ങലിച്ച ഈ കാട്ടാളത്തം കണ്ട് തരിച്ചിരിക്കുന്ന ലോകജനതയുടെ നേർക്ക് കൊഞ്ഞനം കുത്തി, മരണത്തിന് കീഴടങ്ങിയ പെൺകുട്ടിയുടെ ജാതി, മത പശ്ചാത്തലമന്വേഷിച്ചു  "ഇന്ത്യക്ക് ഭീഷണിയാകുമായിരുന്ന ഇവളെ തിന്നതും  കൊന്നതും നന്നായെന്ന് " ലോകം കാൺകെ പരസ്യമായി ഇ-പോസ്റ്റിടുന്നു ! ... കണ്ണേ മടങ്ങുക.

എന്തൊരു നാടാണിത് ! വിവേകാനന്ദൻ പറഞ്ഞ ഭ്രാന്ത് ഇന്ത്യ മൊത്തം പടർന്ന് തുടങ്ങുകയാണോ ? അതല്ല അതിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയതാണോ ? 2018 ആയിട്ടും  സംസ്കാരം നാല് ഫീറ്റ് പിന്നോട്ടല്ലാതെ, അര ഇഞ്ച് മുന്നോട്ട് കാണിക്കുന്നില്ലല്ലോ.

ഒന്നിച്ചും ഒരുമയിലും നിന്നിരുന്ന ഒരു സമൂഹത്തെ ഇങ്ങനെ ഛിന്നഭിന്നമാക്കി എന്ത് നേടാൻ ഹേ, ഭരണകൂടമേ ? ഒന്നിടപെടാതിരിക്കാനോ പ്രതിഷേധിക്കാതിരിക്കാനോ മാത്രം ആരോടാണ് നിങ്ങളുടെ പ്രതിബദ്ധത ഇത്രയും നടുവളഞ്ഞിരിക്കുന്നത് ?  നീതിയും ന്യായവും പറയേണ്ട ജനപ്രതിനിധികൾക്ക് എങ്ങിനെ ഇങ്ങനെയൊക്കെ മനുഷ്യത്വമില്ലായ്മ  ചെയ്യാൻ തോന്നുന്നു ? ഭരണഘടനയിൽ കൈ വെച്ചല്ലയോ രാജഭരണച്ചെങ്കോൽ നിങ്ങളൊക്കെ നേരവും സമയവും നോക്കി ഏറ്റെടുത്തത് ?

പ്രജകൾ തെറ്റ് ചെയ്യും, സ്വാഭാവികം, അവർക്ക് അതിനുള്ള സൗകര്യവും സന്ദർഭവും ഭരണാധികാരികൾ തന്നെ അങ്ങ് ചെയ്ത് കൊടുത്താലോ ?  അതിന്റെ തോത് പതിന്മടങ്ങ് വർധിക്കുമോ അല്ല കുറയുമോ ?  കുറ്റവാളികൾക്ക് വേണ്ടി പരസ്യമായി പതാകയും പിടിച്ച് മന്ത്രിമാർ തന്നെ തെരുവിലിറങ്ങിയാലോ ? പിന്നെ എന്ത് നീതി വ്യവസ്ഥയാണ് പൗരസമൂഹത്തിൽ നിലനിൽക്കുക.

വീട് കാവൽ നിൽക്കാൻ എല്ലിൻ കഷ്ണം നൽകുന്ന ഒരു തെരുവ് പട്ടി വരെ, അപരിചിതരെ അസമയത്ത് കണ്ടാൽ കുരക്കുമ്പോഴും അവരുടെ മേലെ ചാടുമ്പോഴും രണ്ട് വട്ടം ആലോചിക്കും, ഉണ്ട ചോറിനുള്ള നന്ദിയോടൊപ്പം തന്റെ സഹജമായ മൃഗനീതിയും ഒത്തു വരുന്നോ എന്ന്. ഒരു രാജ്യത്തിന്റെ നികുതിയിൽ നിന്ന് ശമ്പളം വാങ്ങി നിയമപാലകപ്പണി ഏറ്റെടുത്ത പോലീസ്കാരൻ   തന്റെ എല്ലാ പ്രാഥമിക ബാധ്യതകളും മറന്നുവെന്ന് പറഞ്ഞാൽ... 

നാടോടിയായ  ആട്ടിടയപെണ്ണിനു നീതി വേണ്ടന്നാണോ ? അവരെയൊന്നും മനുഷ്യ മക്കളിൽ ഇവരെണ്ണിയിട്ടേയില്ലേ ? ആരും ചോദിക്കാനാളില്ലാത്ത അവർക്കൊക്കെയല്ലേ നീതി ആദ്യം ലഭ്യമാക്കേണ്ടത് ?

വീണ്ടും സമാനമായ വാർത്ത ഗുജറാത്തിൽ നിന്നും കേൾക്കുന്നു. പൂർണ വിവരം ലഭ്യമല്ല. 11 വയസുകാരി. അവളെ നരാമധർ കൊന്നു തള്ളിക്കഴിഞ്ഞു.. ദേഹമാസകലം 86 മുറിവുകൾ പോൽ ! പ്രാഥമിക റിപ്പോർട്ടിൽ കൂട്ടബലാൽസംഗമെന്ന് നിഗമനം !

ഇങ്ങനെയൊക്കെ ചെയ്യാൻ നിങ്ങളുടെ മനസ്സുകളിൽ ഏതു തരം  സാരോപദേശമാണോ സ്വാധീനം ചെലുത്തുന്നത് ? ഏത് ചെകുത്താനാണാവോ ചെവിയിലവ ഊതിത്തരുന്നത് ?

ഉന്നാവയും മുമ്പിലുണ്ട്. പെറ്റ, പോറ്റിയ മാതാപിതാക്കളോടുള്ള ഉന്നാവയിലെ മോശം സന്ദേശം എന്താണ് ? നിങ്ങൾ കണ്ടും കേട്ടുമിരിക്കുക, മക്കൾ നിങ്ങളുടേതാം, പക്ഷെ, ആ പിഞ്ചുപൈതങ്ങളെ നിഷ്ഠൂരം ഉപയോഗിക്കാനാണ് ഞങ്ങളെ ജനപ്രതിനിധിയായും നേതാവായും  തെരഞ്ഞെടുത്തതെന്നാണോ ? ചോദ്യം ചെയ്യാൻ ഒരു രക്ഷിതാവിനും എവിടെയും അർഹതയില്ല, ചോദിക്കാനും കേസ് കൊടുക്കാനും വന്നവന്റെ ഗതി ഇതെന്നാണോ ഒരു പിതാവിന്റെ മൃതദേഹം ചൂണ്ടി ഇവർ പറയുന്നത്, ഭീഷണിപ്പെടുത്തുന്നത് !

ഒരേയൊരാശ്വാസം, ഒരു വിംഗൊഴികെ ഇന്ത്യൻ സമൂഹം മുഴുവൻ ഈ കൊടും ക്രൂരതക്കൾക്കെതിരെ ശബ്ദിച്ചു, പ്രതികരിച്ചു എന്നതാണ്. ഇങ്ങകലെ എന്റെ ദേശത്ത് വിഷു ആഘോഷം വേണ്ടെന്ന് വെച്ച കാസർകോട് കോളിയട്ക്കം  അണിഞ്ഞ വിഷ്ണു ക്ഷേത്രവും ഭക്തജനങ്ങളും അതിൽ പെടും. 

ലോകം മുഴുവൻ ഞെട്ടിയപ്പോഴും സ്വന്തം പ്രജകളോടൊപ്പം നിന്ന് കണ്ണീർ പൊഴിക്കാത്ത മനുഷ്യരും ഭരണാധികാരികളുമുണ്ട് ഇന്ത്യാ രാജ്യത്ത്.  അതൊരു ചെറിയ വിഷയമല്ല. നേരം വെളുത്തിട്ടും പുതപ്പ് മൂടി ഉറക്കമഭിനയിച്ചു കിടക്കുന്നവർ മാനവരാശിക്ക് എന്നും ഭീഷണിയുമാണ്.  പക്ഷെ, അവരുടെ മൗനത്തിനും,  ദുഷ്ചെയ്തികൾക്കു കൂട്ടുനിൽക്കലിനും  ഒരുനാൾ അറുതി വീഴും,  ഉറപ്പ്.  അവർക്ക് ജനാധിപത്യ സംവിധാനം കണക്ക് പറഞ്ഞു മറുപടി നൽകുക തന്നെ ചെയ്യും, അതുറപ്പ്, ആ കാവ്യനീതി അകലെയൊന്നുമല്ലെന്ന പ്രതീക്ഷയിലാണ് ഇന്ത്യയിലെ മുഴുവൻ മനുഷ്യസ്നേഹികളും. 

ഔചിത്യബോധം കാണിക്കുക, ആരായാലും / അസ്ലം മാവില

ഔചിത്യബോധം കാണിക്കുക,
ആരായാലും

അസ്ലം മാവില

with due respect,
ഈ ഫോട്ടോ കാണുമ്പോൾ ( സി.പി.യിൽ ഒരു സഹോദരൻ പോസ്റ്റ് ചെയ്ത സെൽഫി) അത്ര സുഖം തോന്നുന്നില്ല.

ഒരാൾ ചിരിക്കുന്നു,
ഒരാൾ ലോകത്തിലെ ഹതഭാഗ്യയായ ഒരു കുഞ്ഞിന് നീതി വേണമെന്ന് പറയുന്ന പ്ലക്കാർഡ് പ്രദർശിപ്പിക്കുന്നു.

ഇനി ബാക്കിയുള്ള നിങ്ങൾക്ക്  എന്നോട്  വിരോധം തോന്നിയാലും ഇല്ലെങ്കിലും,   ആസിഫ നമുക്ക് തമാശിക്കാനുള്ള ഉപകരണമല്ലെന്ന് ഞാൻ വിശ്വസിക്കുന്നു.

ഒരു പക്ഷെ, അശ്രദ്ധയാകാം ആ ഫോട്ടോ പോസ്റ്റ് ചെയ്യുമ്പോൾ ഉണ്ടായിരുന്നത്, പക്ഷെ, കാണുന്നവർ അങ്ങിനെ കരുതണമെന്നില്ലല്ലോ. നമ്മുടെ കണക്കുകൂട്ടലിനപ്പുറം ഈ ഫോട്ടോ മറ്റൊരു തരത്തിലാകാം പുതിയ അടിക്കുറിപ്പോടെ ഉലകം ചുറ്റുക.

വർഷങ്ങൾക്ക് മുമ്പ് ഒരു ഫോട്ടോ വന്നു സോഷ്യൽ മീഡിയയിൽ. മരിച്ച ഉപ്പൂപ്പയുടെ മൃതദേഹത്തിന് മുന്നിൽ ചിരിച്ച് കൊണ്ട് ഒരു അണ്ണാച്ചി പയൻ സെൽഫി എടുത്തു, കൂടെ കമന്റും. തൊട്ടടുത്ത ആഴ്ച ഒരു അറബി പയ്യനും സമാന സെൽഫി ഫോട്ടോ പോസ്റ്റ് ചെയ്തു.  അറബ് ഭരണ കൂടം പയ്യനെ പിടിച്ച് പണി നൽകി. അണ്ണാച്ചിയെ ജയലളിത എന്ത് ചെയ്തു എന്നറിയില്ല. പക്ഷെ, വ്യാപകമായ പ്രതിഷേധം ഉണ്ടായി, ഞാനും അന്ന് കെവാർത്തയിൽ  പ്രതിഷേധ സൂചകമായി ഒരു ലേഖനം എഴുതിയിരുന്നു.

ദേഷ്യപ്പെടരുത്, ഫോട്ടോ ഈ  ആരും ഫോർവേർഡും ചെയ്യരുത്. ഇന്ത്യൻ ജനതയും മുസ്ലിം സമുദായവും കരഞ്ഞു കണ്ണലിയുന്ന നേരമാണിപ്പോൾ. പത്രങ്ങൾ വായിക്കുന്നില്ലേ ? മീഡിയ ശ്രദ്ധിക്കുന്നില്ലേ ? തമാശയും കളിയുമൊക്കെ വേറെയാകാം. ഇന്ത്യയുടെ ദു:ഖപുത്രി ആസിഫയെ വെച്ചാകരുത്.

അസ്ലം മാവില

വളരെ പ്രായോഗികമെന്ന് ... / A M P

വളരെ  പ്രായോഗികമെന്ന് ഇന്നല്ലെങ്കിൽ നാളെ തോന്നും, തോന്നണം. എന്ന് പ്രയോഗവത്കരണനത്തിനുള്ള മനസ്സ്  പാകപ്പെട്ടെന്ന്  സദ്ബുദ്ധികൾക്ക് തോന്നിത്തുടങ്ങുന്നുവോ അന്ന് അതിന്റെ പ്രാരംഭ നടപടികൾ ആരംഭിക്കണം.

മുമ്പൊന്നോ രണ്ടോ വട്ടം ഒരു ഓൺലൈൻ പത്രത്തിൽ  ആർട്ടിക്ക്ൾസ് എഴുതിയത് ഓർക്കുമല്ലോ. കേരളത്തിലങ്ങോളമിങ്ങോളം അവ വായിച്ചിട്ടുണ്ടെന്ന് ഹിറ്റ്സ് ന്റെ എണ്ണം വ്യക്തമാക്കുന്നു. കുട്ടികളുടെ പരീക്ഷാസമയത്ത് ആരധനാലയങ്ങളിൽ നിന്നും ആഘോഷ ചടങ്ങുകളിൽ നിന്നും രാത്രി കാല ഉച്ചഭാഷിണി ഒഴിവാക്കണമെന്നായിരുന്നു അതിലെ ഉളളടക്കം. അത് സദ്ബുദ്ധ്യാ മനസ്സിലാക്കിയവർ ആവശ്യമായ ആക്ഷൻ എടുത്തിട്ടുണ്ടെന്ന് എനിക്ക് വ്യക്തിപരമായി അറിയാം. അതൊരു പൊതു ആവശ്യമായിരുന്നു. 

ഈ കുറിപ്പിന്നാധാരം വാഴക്കാട്ട് നിന്നുള്ള ഒരു വാർത്തയാണ്, പക്ഷെ, എനിക്ക് പറയാനുളളത് ആ നല്ല തീരുമാനങ്ങളിലെ രണ്ടാം നമ്പറായി വന്നതാണ്. ഒന്നാം നമ്പറിട്ട് വന്നത് പിന്നൊരിക്കലാകാം ചർച്ച .

വാഴക്കാട്ടെ ടൗൺ കേന്ദ്രീകരിച്ചുള്ള എല്ലാ വിഭാഗം പള്ളിക്കമ്മിറ്റി നേതൃത്വവും ഒത്തുകൂടി, ബാങ്ക് ഒരു പള്ളിയിൽ നിന്ന് പുറത്തേക്ക് ശബ്ദമിട്ട് ഉച്ചഭാഷിണിയിൽ,  ആ പരിസരത്ത് മുഴുവൻ കേൾക്കാൻ. മറ്റു പള്ളികളിലത് ക്യാബിനക.. |ത്ത്, പുറത്തേക്കുള്ള ലൌഡ് സ്പീക്കർ ഒഴിവാക്കി.

രണ്ടാമത്തെ തീരുമാനം : പള്ളികളിൽ നടക്കുന്ന മറ്റു മുഴുവൻ പ്രസംഗം, ഖുതുബ (മലയാളത്തിലായാലും അറബിയിലായാലും) മുതലങ്ങോട്ട് എല്ലാം  മൈക്കിന്റെ ശബ്ദം പള്ളിക്ക് പുറത്താകാതിരിക്കുക.

ഗ്രാമപ്രദേശങ്ങളെ സംബന്ധിച്ചിടത്തോളം മുഴുവൻ വിശ്വാസികൾക്കും ഈ തീരുമാനം ഏക കണ്ഠമായി തീരുമാനിച്ച്  നടപ്പിൽ വരുത്താവുന്ന ഒന്നാണ്. ഒന്നാമത് മറ്റുള്ളവർക്ക് അത് ശല്യമാകില്ല.

പൊലിവ് / അഷ്റഫ്

പണ്ട് അകലങ്ങളിലാണ് അയല് വാസിയുടെ വീടങ്കിലും ബദ്ധങ്ങള് അടുത്തയിരുന്നു. അവരേ കാണുമായിരുന്നു,ഇന്ന് അടുത്താണ് വീടുകളങ്കിലും ബദ്ധങ്ങള് അകന്നു കാണല് വിശേഷദിവസങ്ങളിലായി ചുരുങ്ങി. ബദ്ധങ്ങള് ദൃഢമായി സൂക്ഷിക്കണം അറ്റ് പോയ ബദ്ധങ്ങളെ കൂട്ടിയോജിപ്പിക്കണം സ്നേഹബദ്ധങ്ങള്ക്ക് അളവ് കോലില്ല.. 🤝🤝🤝.
     
🌿🌿🌿🌿🌿🌿🌿🌿🌿🌿
.....................
പട്ലക്കാര്  മാത്രമല്ല പൊലിമയുട പൊലിവ് പറയുന്നത്
   പട്ലയുടെ മണ്ണും ജലവും അതിന്മേലയുള്ള ജീവജാലകങ്ങളും പൊലിമ വരുന്ന  സന്തോഷത്തിലും ആഹ്ലാദത്തിലുമാണ് .

ശരിയാണ്, പട്ലക്കാറുടെ പിരിശപ്പെരുന്നാൾ ഇനി പൊലിമയാണ്, പൊലിമ മാത്രം!
                                           ഇന്നലെ സന്ധ്യക്ക്
ആറാട്ട് കടവിലൂടെ ഒഴുകി വരുന്ന മധുവാഹിനി പുഴയിലെ വെള്ളം  ഒളിഞ്ഞും മറിഞ്ഞും ചിരിച്ചും കളിച്ചും കൊന്‍ചിയും കുണിങ്ങിയും  തുള്ളിച്ചാടിനൃത്തമാടിയും പട്ടലക്കാരുടെ പൊലിമയുടെ പൊലിവ് പറഞ്ഞ് വരുബോള്‍ ചോദിക്കുന്നുണ്ടായിരുന്നു Sapi ന്‍റെ മാപ്പിളപ്പാട്ട്  രചന വരാത്തന്തേ........എന്നും       എന്ന് വരുമെന്ന്  ആകാംശയോടെയുള്ള ചോദ്യവും .                            ഇന്ന് വരും എന്ന്  മറുപടി  കേട്ട് പാട്  അവള്‍മാര് സന്തോഷത്തോടെ തുള്ളിച്ചാടി ഓടി ഒഴികിമറിഞ്ഞു .

🌷🌷🌷🌷🌷🌷🌷
                     അഷറഫ്

🌿🌿🌿🌿🌿🌿🌿🌿🌿🌿
.....................


പട്ലപ്പെരുമ / അസ്ലം മാവില

*പട്ലപ്പെരുമ* 

അസ്ലം മാവില

.         ( 7  - 1 )

പേര് വന്ന വഴി
പൊലിമ വന്ന വഴി

അത്ഭുതപ്പെടുത്തുമാറാണ് പേരുകൾ വന്നു കൊണ്ടിരുന്നത്. ഒരു തിരുമാനമാകാൻ എച്ച്. കെ. ഒരു നിർദ്ദേശം വെച്ചു , മൂന്ന് പേരുടെ പാനൽ. ഷരീഫ് മാസ്റ്റർ, എസ്. അബൂബക്കർ, എം. കെ. ഹാരിസ്.

ചർച്ചകൾ വഴിമുട്ടാതെ നീങ്ങി. ഒന്നിനൊന്ന് മെച്ചമുള്ള പേരുകളാക്കി തരം തിരിച്ചു. ഓരോ പേരിലുമൊളിച്ചു നിന്ന പരിമിതികൾ ഉടക്കായും വഴി തടസ്സമായും വന്നു. അവസാനം രണ്ട് പേരുകൾ മുഖാമുഖം നിന്നു :

പിരിശം & പൊലിമ

രണ്ട് സുഹൃത്തുക്കൾ അയച്ചു തന്ന പേരുകളിൽ പൊലിമയുണ്ടായിരുന്നു. അസീസിന്റെ നാട്ടുപൊലിമയിലും അനസിന്റെ പൊലിവിലും. നമ്മുടെ നാട്ടുൽസവപ്പേരിന്റെ രാകി മിനുക്കലിൽ അവർ രണ്ടു പേരുടെയും ഭാവനകൾ നിമിത്തവും കാരണവുമായി.

പക്ഷെ, സന്തോഷം പകർന്ന് തന്ന ഒന്ന്, ലഭിച്ച പല പേരുകളും നമ്മുടെ ചില സെഷനുകൾക്ക് തലക്കെട്ടാകാൻ പാകത്തിലാണ്. പട്ലേസ്, നാട്ടഴക്, പിരിശത്തോടെ, ഒക്കത്തക്കെ, നട്ടൊരുമ....

എല്ലാവരും അഭിന്ദനമർഹിക്കുന്നു. അസീസും അനസും പ്രത്യേകിച്ചും ...

പിരിശത്തോടെ

             *മാവില🌱*
__________ 🔲🔲🔲
                  11102017

🔲🔲🔲
_________

*പട്ലപ്പെരുമ*

.         ( 6 )

വൈകുന്നേരങ്ങൾ
സക്രിയമാകുന്നത്
ഇപ്പോൾ ഒരു പതിവായിരിക്കുന്നു

ചില തലക്കെട്ടുകൾ ആദ്യം തന്നെ എഴുതണം. അതിൽ തന്നെ എല്ലാമുണ്ടാകണം. പട്ലപ്പെരുമയുടെ ആറാം ലക്കം അങ്ങിനെയാണ് നീണ്ടത്.

ഇന്നലെ വൈകുന്നേരം പട്ല വായനശാല ജനനിബിഡമായിരുന്നു.  വാട്സ്ആപ്പ് മെസ്സേജ് കണ്ടും കേട്ടും അറിഞ്ഞുമാണ് അവരെത്തിയത്. മുഖ്യ രക്ഷാധികാരി എം.എ. മജിദ് മുതൽ എല്ലാവരുമുണ്ട്.  പബ്ലിസിറ്റി ചെയർമാൻ എം. കെ. ഹാരിസും കൺവീനർ എം.എച്ച്. ജാസിറും അവരുടെ ടീമും മൊത്തം ഓട്ടപാച്ചിലിലാണ്. സീനിയർ അംഗങ്ങളായ പി. അബദുൽ കരീം,  സി.എച്ചടക്കം എല്ലാവരുമുണ്ട്.

സി.പി. ഉപദേശ സമിതിയിലെ സീനിയർ അംഗവും പൗരപ്രമുഖനുമായ പി. അബൂബക്കർ സാഹിബാണ് അതിഥി. നാട്ടുത്സവത്തിന്റെ പേര് പ്രഖ്യാപിക്കാൻ ഏറ്റവും യോഗ്യൻ.

*പൊലിമ* അങ്ങിനെയാണ് ഇന്നലെ വൈകുന്നേരത്തോടെ നമ്മുടെ കാതിലും ഹൃത്തിലുമെത്തുന്നത്,  ഇനിയൊരിക്കലും മറക്കാത്തവിധം പൊലിമ നമ്മുടെ പരിചിതപദക്കൂട്ടങ്ങളിലിടം നേടുന്നത്.

കഴിഞ്ഞ കുറെ ദിവസങ്ങളായി വൈകുന്നേരങ്ങൾ സക്രിയമാവുകയാണ്.  സംസാരത്തിനിടക്ക് ഇന്നലെ വരെ നാട്ടുത്സവം ഒരു വിഷയമായിരുന്നു. പൊലിമപ്പേര് കിട്ടിയതോടെ, അതിന്റെ പൊലിവും പൊല്യന്തരവും പറയുന്ന തിരക്കിലാണിവിടെയിപ്പോളെല്ലാവരും.

ശരിയാണ്, പട്ലക്കാറുടെ പിരിശപ്പെരുന്നാൾ ഇനി പൊലിമയാണ്, പൊലിമ മാത്രം! 
*

പിരിശത്തോടെ

             *മാവില🌱*
__________ 🔲🔲🔲
                  10102017
🔲🔲🔲
_________

*പട്ലപ്പെരുമ*

.         ( 5 )
"നിറച്ചാർത്തുമായ്
വരവേറ്റിടാം
പുതുമഴപോൽ
നനഞ്ഞിടാം 
ഓർമ്മകൾ തീരത്തു
തല ചായ്ച്ചിടാം..."

പട്ലയുടെ സ്വന്തം ഉത്സവത്തെ വരവേൽക്കുവാൻ ഒരു കുഞ്ഞുകൂട്ടം സംഘഗാനമെഴുത്തിന്റെ തിരക്കിലാണ്.

നിറങ്ങളും വർണ്ണങ്ങളും വർണ്ണരാജിയുമുള്ള പഴയലോകം നമുക്ക് അന്യമായിക്കൊണ്ടിരിക്കുന്നുവെങ്കിൽ അത് തിരികെക്കൊണ്ടുവരാൻ  ഇനിയും പേര് വെക്കാത്ത നമ്മുടെ ഗ്രാമോത്സവത്തിനാകണമെന്നും അതിന്റെ കാത്തിരിപ്പിലെന്നും എവിടെയും എല്ലാവരും പറയുന്നു,

മൺമറഞ്ഞു പോയവരുടെ ഒസ്യത്തുകൾ, അവരുടെ  സ്നേഹസ്പർശം തലോടിയ പഞ്ചായത്തുകൾ, ബന്ധങ്ങൾ കൂട്ടികെട്ടിയ അനുരഞ്ജനങ്ങൾ!

ഒരുത്സവത്തിന് തയ്യാറെടുക്കുമ്പോൾ നമുടെ ഓർമകളിൽ  ഓളങ്ങളുണ്ടാക്കട്ടെ

പിരിശത്തോടെ

🔲🔲🔲
_________

*പട്ലപ്പെരുമ*

.         ( 4 )

*ഇന്ന് നന്മയും*
*സന്താഷവും പിറക്കും*

പേരിടലിന്റെ തിരക്കിലാണ് മൂന്ന് പേർ. ഡസൻ കണക്കിന് പേരുകളാണ് ആ മൂന്നംഗ പാനലിന്  പബ്ലിസിറ്റി വിഭാഗം അയച്ചു കൊടുത്തത്.  മീഡിയ & പബ്ലിസിറ്റി ചെയർമാൻ, ഒരു മലയാള അധ്യാപകൻ, പട്ലയുടെ ഒരു കവി. ഇവരുടെ തീരുമാനത്തെ കാത്തിരിക്കുകയാണ് നാടെങ്ങും, അല്ല പ്രവാസപട്ല ലോകവും. 

ഈ മാന്ത്രിക നാമമാണ് ഇനി നമ്മുടെ ആഹ്ലാദം, നമ്മുടെ സന്തോഷം, തലമുറകൾക്ക്  മാമാങ്കം പോലെ നമുക്ക് കൈ മാറാനുള്ളത്.

ഇതേ ഒരു ഒക്ടോബറിൽ , മൂന്ന് വർഷം മുമ്പ് ആകാംക്ഷയോടെ CP യെ കാതോർത്ത സഹൃദയരെ എല്ലാവരും ഓർക്കുന്നു.  CPക്കൊരു കാപ്ഷനും ലോഗോയുമായിരുന്നു അന്ന് നമ്മുടെ നീണ്ട കാത്തിരിപ്പിന്  കാരണമായത്.

നന്മ നിറഞ്ഞ പേരിനായി കാതോർക്കാം. തൊട്ടിലും കെട്ടി ആ *"പേര് -പൈതലി"*ന്റെ പിറവിയും പ്രതീക്ഷിച്ച്, വഴിക്കണ്ണിട്ടു കാത്തിരിക്കുന്ന എല്ലവർക്കും പിരിശത്തിൽ ആശംസകൾ !

             *മാവില🌱*
__________ 🔲🔲🔲
                  08102017

🔲🔲🔲
_________

*പട്ലപ്പെരുമ*

.         ( 3 )

പെരിയയിലെ
പെരിയവർ പറഞ്ഞത്

ഇന്ന് രാവിലെ, ചെറിയ രണ്ട് മൂന്ന് മക്കൾ, പൊടി മക്കൾ കൂട്ടം കൂടിയിട്ടുണ്ട്. ഒന്നിലും രണ്ടിലും പഠിക്കുന്ന കുഞ്ഞുങ്ങൾ.  അവർ ഇന്ന് മാത്രം എനിക്ക് മനസ്സിലാകുന്ന വിഷയം സംസാരിക്കുന്നു, പള്ളിക്കൂടത്തിൽ നിന്നാരോ പറഞ്ഞിട്ടുണ്ട് പോൽ, "മജിച്ചാന്റെ പെരെന്റര്ത്ത് എന്തെല്ലോ കെട്ട്ന്നെല്ലോ".

ഇങ്ങനെ ഓരോ ലൈനിൽ അഞ്ചെട്ട് കുട്ട്യേൾ ഉണ്ടെങ്കിൽ, പരസ്യം അവർ നടത്തിക്കോളും, കാശും പോകില്ല, "കാറ് ദൂറാ"കുകയുമില്ല. 

അവരുടെ സംസാരത്തിന് അത്ര തന്മയത്തമുണ്ട്. വലിയ സന്തോഷത്തിലാണ് പിള്ളേർ, സംഭവം മൊത്തമവർക്ക് പിടി കിട്ടിയിട്ടില്ല. 

ഇങ്ങനെ നാമറിയുന്ന, നാമറിയാത്ത എത്ര എത്ര ചെറുതും വലുതുമായ പഞ്ചായത്തുകൾ.  തട്ടുകടയിലും, ചായക്കടയിലും, വീട്ടിലും വിരുന്ന് പോയേടത്തുമെല്ലാം ഇത് വിഷയമാകുന്നു. നവംബർ 20ന് തൊട്ടുമുമ്പുളള മീഡിയ കോൺഫറെൻസ് (പത്ര സമ്മേളനം) നടക്കുന്നതോടെ അത് മലയാളി ഉള്ളിടത്തൊക്കെ എത്തും. ഒരു നാട്ടിൻകൂട്ടം ഒന്നിച്ചിരിക്കാനുമാനന്ദിക്കാനും ഒരുക്കൂട്ടുന്നതവരറിയും.

പട്ലപ്പെരുമ എല്ലാവരും അറിയട്ടെ, മലയാളം വായിക്കുന്നവർ മുഴുവൻ; മലയാളം കേൾക്കുന്നവരെല്ലാവരും.

വർഷങ്ങൾക്ക് മുമ്പ് ഓ. എസ്. എ ഡേയ്ക്ക് അതിഥിയായി വന്ന പെരിയ നാരായണൻ മാഷ് പ്രസംഗത്തിനിടെ ചോദിച്ചു, ഇത്ര ചെലവിട്ട് ചെയ്യുന്ന ഈ പരിപാടി നാടിന്റെ ഒരു വലിയ ആഘോഷം പോലെയാക്കിക്കൂടേ ?  തിരുമാനമാകാൻ 2017 വരെ കാത്തിരുന്നു, എന്നാലും  സാരമില്ല,  നമുക്കൊന്നിച്ചീ ഡിസംബർ അമ്മാതിരി  ആഘോഷമാക്കാം.

             *മാവില🌱*
__________ 🔲🔲🔲
                  07102017

🔲🔲🔲
_________

*പട്ലപ്പെരുമ*

.         ( 2 )

*കാര്യാലയം*
*കൺമുമ്പിൽ*
*കാണെക്കാണെ...*

കണ്ണിൽ പെടുന്ന സ്ഥലത്താണ് അവരുടെ കണ്ണുടക്കിയത്, സ്വാഗത സംഘം ഓഫീസ് സൈറ്റ് . പട്ലയുടെ പ്രവേശന കവാടത്തിന് വളരെ അടുത്ത്.

എച്ച്. കെ, സി. എച്ച്. , എം. എ. മജിദ്, ഹനീഫ് കോയപ്പാടി തുടങ്ങിയവർ ആ ടീമിലുണ്ടായിരുന്നു. സി. പി. യുടെ അഭ്യുദയകാംക്ഷിയായ സ്ഥലമുടമ ബീരാൻ മൊയ്തീൻ സാഹിബ് YES പറയാൻ കുറെ ആലോചിച്ചില്ല. [ഒ.എസ്.എ യുടെ ആദ്യത്തെ 4 ഹൗസ് ക്യാപ്റ്റന്മാരിൽ ഒരാൾ. വർഷം 1983.  പട്ല സ്കൂൾ മുറ്റത്ത് 1981ൽ നടന്ന ഒരു പ്രൊഫഷനൽ കഥാപ്രസംഗത്തിന്റെ (രക്തം പുരണ്ട പടവാൾ) സംഘാടകരിലൊരാൾ. നമ്മുടെ നാട്ടിലെ ജനകീയനായ ബിരുദമില്ലാത്ത "സിവിൽ എഞ്ചിനീയർ". അതിലേറെ സാമൂഹ്യ പ്രവർത്തകൻ, അദ്ദേഹത്തെ അങ്ങിനെ *പട്ലപ്പെരുമ*യിൽ പരിചയപ്പെടുത്താൻ  തോന്നുന്നു]

ഒരാഴ്ചക്കുള്ളിൽ അവിടെ  ഒരു നെടുങ്കൻ ഓഫീസ് ഉയരും. ഫൈസൽ അരമന,  കെ. എം. കാദർ(കായിഞ്ഞി), അദ്ദി പട്ല, കാദർ എസ്. എ എന്നിവരുടെ നേതൃത്വത്തിൽ,   യുവാക്കളുടെ പ്രയത്നം കൊണ്ട് കാര്യാലയമൊരുങ്ങും. 

ഈ ഓഫീസാണ് നമ്മുടെ ഫ്രൻട് ഓഫീസ്, ഫ്രണ്ട്ലി ഓഫിസും. ഓഫീസ് തുറക്കുന്നതോടെ ഗ്രാമോത്സവത്തിന്റെ  *മൗത്ത് പബ്ലിസിറ്റി*ക്ക് മറ്റൊരു വിഷയം വേണ്ടി വരില്ല. വരുന്നവർ വലത്തോട്ട് നോക്കും, പോകുന്നവർ ഇടത്തോട്ടും.

"ഒരാഴ്ചക്കുള്ളിൽ ഓഫീസ് റെഡി " ഫൈസലിന്റെയും കായിഞ്ഞിയുടെയും അദ്ദിയുടെയും കായിയുടെയും വാക്കുകൾക്ക് ഒരൊറ്റ സ്വരം !

                 *മാവില🌱*
__________ 🔲🔲🔲
                  06102017

BST
ഓര്മ്മചെപ്പ് തുറന്ന് മധുരിക്കുന്ന ഓര്മ്മകളുടെ മാണിക്യങ്ങള് കൊണ്ട് നാടിനെറ നാടി സ്പന്ദനം അറിഞ്ഞ നാടിനെറ ഉത്സവം ....
..... ഗ്രാമോത്സവം...💪💪💪

അഷ്റഫ് സലിയാൻച്ച

🔲🔲🔲
_________

*പട്ലപ്പെരുമ*

.         ( 1 )

*പേരുകൾ വന്നു തുടങ്ങി*
*കടലും കടന്ന് പട്ലപ്പെരുമ*

അതെ,
ഗ്രാമോത്സവത്തിന് പേരുകൾ വന്നു തുടങ്ങി. പബ്ലിസിറ്റി വിംഗിന്റെ വാട്സ്ആപ്പ് ഗ്രൂപ്പ് ഇന്നലെ മുതൽ തന്നെ തിരക്കിലാണ്. പാതിരാവിലും ചർച്ചകൾ തന്നെ. പബ്ലിസിറ്റി ടിമിന് ഇനി തിരക്ക് പിടിച്ച നാളുകൾ!

RT എഴുത്ത് പുരയിൽ ഷരീഫ് മാഷിന്റെ നേതൃത്വത്തിൽ പേരുകളുടെ വിശാലമായ ചർച്ചകൾ നടന്നു കൊണ്ടിരിക്കുന്നു. പുതിയ പുതിയ പേരു വിശേഷങ്ങളും അതിന്റെ വായനയും.

നല്ല പേരിന് സമ്മാനങ്ങൾ കൂടി പ്രഖ്യാപിച്ചതോടെ  *പട്ലപ്പെരുമ* പട്ലയും വിട്ട്,  കടലും കടന്ന് പല വഴികളിൽ കൂടി  സഞ്ചരിക്കുന്നു.

ഒക്ടോബർ എട്ടാണ് അവസാന തിയ്യതി. അന്ന് രാത്രിയോടെ പേരിന്റെ കാര്യത്തിൽ ഒരു തീരുമാനമാകുമെന്ന് പ്രതീക്ഷിക്കാം.

                 *മാവില🌱*
__________ 🔲🔲🔲
                  05102017

പട്ലപ്പെരുമ

നമ്മുടെ ഗ്രാമോത്സവ വിശേഷങ്ങൾ ഡിസംബർ 25 വരെ ഓൺലൈനിൽ മീഡിയയിൽ  പട്ലപ്പെരുമ എന്ന പേരിൽ ഒരു പംക്തി കൈകാര്യം ചെയ്യാൻ ഉദ്ദശിക്കുന്നു.

ആശയങ്ങൾ തന്നാൽ അവരുടെ പേരുകൾ കൂടെ എഴുതും. കുറിപ്പ് എഴുതിത്തന്നാൽ തിരുത്തലുകളോടെ എരിവും പുളിയുമിട്ട് അതിന്റെ ക്രെഡിറ്റ് മുഴുവൻ ആ ലേഖകന് നൽകി പ്രസിദ്ധീകരിക്കും.

ഇന്ന് ഗാന്ധിജയന്തി, മഹാത്മാജിയുടെ നൂറ്റി നാല്പ്പത്തിയെട്ടാം ജന്മദിനം./ അസീസ്‌ പട്ള

ഇന്ന് ഗാന്ധിജയന്തി, മഹാത്മാജിയുടെ നൂറ്റി നാല്പ്പത്തിയെട്ടാം ജന്മദിനം.*

*അസീസ്‌ പട്ള*
______________________

“ഇന്ത്യ അനേകം സംസ്കാരങ്ങളുടെയും വംശങ്ങളുടെയും സംഗമഭൂമിയാണ്, അത് കൊണ്ടുതെന്നെ നാം ആഫ്രിക്കയിലെയും, ഏഷ്യയിലേയും മറ്റു ഭൂഖണ്ഡങ്ങളിലെയും ചൂഷിതര്‍ക്ക് പ്രതീക്ഷയും  പ്രത്യാശയുമായിരിക്കണം., അതായത് ലോകത്ത് എവിടെയൊക്കെ പീഡനവും ചൂഷണവും അനുഭവിക്കുന്ന ജനങ്ങളുണ്ടോ അവര്‍ക്കൊക്കെയായി ഇന്ത്യയുടെ അതിര്‍ത്തി  കവാടം  മലര്‍ക്കെ തുറന്നുകൊടുക്കണം”

ഇത് നമ്മുടെ രാഷ്ട്രപിതാവിന്‍റെ വാക്കുകളാണ്, അതായിരുന്നു അദ്ദേഹത്തിന്‍റെ ഉദ്ഘര്‍ഷവും ചിന്താഗതിയും.

സമകാലീന കുടിലരാഷ്ട്രീയ സമവാക്യത്തില്‍ സത്യവും മിഥ്യയും തിരിച്ചറിയാതെ ഇരുട്ടില്‍ തപ്പുന്ന നിസ്സഹായരായ സാധാരണക്കാര്‍ക്ക് ദിശാബോധം നല്‍കാന്‍ ഈ ആപ്തവാക്യം എത്ര മതിയായതാണ്, വിമോചനസമര പ്രസ്ഥാനത്തിന്‍റെ വെറും ഒരു നേതാവ് മാത്രമായിരുന്നില്ല ഗാന്ധിജി, സാര്‍വ്വ ലൌകികതയെ ഉള്‍ക്കൊണ്ട ധാര്‍മ്മികാനും, തത്വചിന്തകനും,മാര്‍ഗ്ഗദര്‍ശിയുമായ, ചരിത്രകാരന്മാരേപ്പോലും സംശയിപ്പിക്കുന്ന വ്യക്തിത്വത്തിന്‍റെ ഉടമയായിരുന്നു., അതുകൊണ്ടാണ് ഇങ്ങനെയൊരു വ്യക്തി ജീവിപ്പിച്ചിരിപ്പുണ്ടായിരുന്നോയെന്നു വരും തലമുറകള്‍ സംശയനിവര്‍ത്തി വരുത്താന്‍ പരയാസപ്പെടുമെന്നു പ്രശസ്ത ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പറഞ്ഞതും.

ലോകം അദ്ദേഹത്തിന്‍റെ  ആദര്‍ശം ഒന്നൊന്നായി പുണരുമ്പോള്‍ നമ്മള്‍ “സച്ച്ഭാരത്” എന്ന പ്രഹസനത്തിന്‍റെ അംബാസഡറായി നിവര്‍ത്തിച്ചു വിസ്മൃതിയുടെ കട്ടപ്പുകയിലേക്ക് തള്ളിവിടുകയാണ്, വൃത്തിയല്ലാത്ത മറ്റൊന്നും ഗാന്ധിജിയില്‍ ഉണ്ടായിരുന്നില്ലെയെന്നു വരെ  വിദ്യാര്‍ത്ഥികളെയും, വരും തലമുറകളെയും തെറ്റിദ്ധരിപ്പിക്കുന്ന ഒരു സന്ദേശമാണ് ഇന്ദ്രപ്രസ്ഥത്തിലെ കൊത്തളങ്ങളില്‍ വിരാജിക്കുന്ന വര്‍ഗീയ ഫാസിസ്റ്റ് ചിന്താഗതിക്കാര്‍ പ്രചരിപ്പിക്കുന്നത്., അതവരുടെ അജണ്ടയുടെ ഭാഗവുമാണ്.

ഇവിടെയാണ്‌ സ്വാതന്ത്രലബ്ധി കൈവരിച്ച കോണ്‍ഗ്രസ് തങ്ങളുടെ കര്‍ത്തവ്യനിര്‍വഹണത്തില്‍ വരുത്തിയ ഗുരുതര വീഴ്ചയ്ക്ക് പൊതുസമൂഹത്തോട് സമാധാനം പറയേണ്ടിവരുന്നത്., ഗാന്ധിജിയുടെ ആദര്‍ശപ്രചാരണം മാത്രം മതിയായിരുന്നു സത്യത്തെ ബോധിപ്പിക്കാനും ജനാതിപത്യമൂല്യത്തിലധിഷ്ടിതമായ സുസ്ഥിര ഭരണചക്രം തിരിച്ചു പിടിക്കാനുള്ള ഏക ആയുധം, ., കൊലപാതകിയെ രാഷ്ട്രപിതാവായി പരിവേഷിപ്പിച്ചു സാധാരണക്കാരുടെ തലച്ചോറ് പോക്കറ്റടിക്കുന്നതിലും എത്രയോ സരളവും സത്യവുമായിരുന്നു., ശ്രമിച്ചാല്‍ ഇനിയും അപ്രാപ്യമല്ല.

💎💎💎💎💎

പുതിയ വിഭവം / ഖാദർ അരമന

പുതിയ വിഭവം

ഖാദർ അരമന

പുതിയ ഒരു  വിഭവം തയ്യാറാക്കി രുചിച്ചു നോക്കിയപ്പോൾ തീരെ ടെയ്സ്റ്റില്ല. വീണ്ടും അടുപ്പത്തു വെച്ച്  അത്യാവശ്യം മസാലയും ഉപ്പും  ചേർത്തശേഷം രുചിച്ചപ്പോൾ  ഒടുക്കത്തെ ഉപ്പ് .

ഏതെങ്കിലും പ്രൊഫൊഷണൽ ഷെഫിനു "അൾട്രഷൻ " ചെയ്യാൻ കൊടുക്കാൻ പോലും പറ്റാത്ത ഐറ്റമായിപ്പോയി - നല്ല പാതിയുടെ  തേച്ച കമന്റിന് പുളിരസം.

ഒടുവിൽ ആരും കാണാതെയത്  അര്കച്ചിയിൽ ലയിപ്പിച്ചു. അത് രാവിലെത്തന്നെ രുചിച്ചു നോക്കിയ ഗോമാതാവ്  അണ്ലൈകടിച്ചു എന്നെ കടുപ്പിച്ചു നോക്കി.  "ഇപ്പോൾ ഞങ്ങൾക്ക് ചോദിക്കാനും പറയാനുമാളുണ്ടെ"ന്ന് പറയുന്നത് പോലെ തോന്നി ആ നോട്ടം. 

ഞാൻ  പാത്രം കഴുകി സ്ഥലം വിടുമ്പോൾ രണ്ടാമതൊരു വട്ടം ഗോമാതാവിനെ തിരിഞ്ഞു നോക്കാൻ എന്തോ എനിക്ക് തോന്നിയില്ല.


ഔചിത്യബോധം / അസ്ലം മാവില

ഔചിത്യബോധം

അസ്ലം മാവില

ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഒരു സംസാരത്തിനിടക്ക് പട്ലയിലെ ഒരു സുഹൃത്ത് നല്ലൊരു വിഷയം ചർച്ചക്കിട്ടു -  ഔചിത്യബോധത്തിനുള്ള മാനദണ്ഡവും മിനിമം റിക്വർമെന്റ്സും. ഞാൻ വല്ലാണ്ട് കാട് കയറി പോകാതിരിക്കാൻ  സുഹൃത്ത് "കട്ടകട്ട" ചിരിച്ചു കൊണ്ട് എനിക്ക് ഇട ചോദ്യമെറിഞ്ഞു: വിദ്യാഭ്യാസവും വലിയ ഉദ്യോഗവും പേരും പത്രാസുമൊക്കെ ആയിരിക്കും മനസ്സിൽ വരികയാണോ ?  എനിക്ക് വാ തുറക്കാൻ സമ്മതിക്കാതെ അദ്ദേഹം ഒരു സംഭവം പറഞ്ഞു. കേരളത്തിലെ അറിയപ്പെടുന്ന യൂനിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ അദ്ദേഹത്തിന്റെ സുഹൃദ് വലയത്തിലെ രോഗിയെ സന്ദർശിച്ചു. രോഗമെന്തെന്ന് അറിയാം, അൽപം സീരിയസ്സെന്നുമറിയാം. ഔദ്യോഗിക വണ്ടിയിൽ നിന്നുമിറങ്ങി രോഗിയെ കണ്ടപാട് പറഞ്ഞുവത്രെ - എന്തസുഖമാണ് ഇക്കാ നിങ്ങൾക്ക് പിടികൂടിയത് ! ഈ അസുഖം നിങ്ങൾക്ക് വരുമെന്ന് ഞാൻ കരുതിയിരുന്നില്ല!

ഞാൻ പൊതുവെ നല്ല കേൾവിക്കാരനും കേൾക്കാനൊരുങ്ങിയവനെ കിട്ടിയാൽ ഒട്ടും മോശമല്ലാതെ സംസാരിക്കുന്നവനുമാണ്. ഈ വി.സി.ക്കഥ കേട്ടതോടെ കുറെ ധാരണകൾ മാറ്റേണ്ടി വന്നു.

ഇന്നലെ ഒരു പത്രപ്രവർത്തക സുഹൃത്ത് കാസർകോട് ജില്ലയിലെ ഒരു പ്രശസ്തയായ ഗൈനോകോളജിസ്റ്റിന്റെ ഡയലോഗ് പോസ്റ്റ് ചെയ്തു. ഗർഭിണിയായ രോഗിയെ റിപ്പോർട്ടടക്കം പരിശോധിച്ചു മുഖത്ത് നോക്കി പറഞ്ഞുവത്രെ - നിങ്ങൾക്ക് ക്യാൻസറാണ്, നാല് മാസം മുമ്പേ നിക്കേണ്ട മുഴയായിരുന്നു.  (പിന്നിടവർ മറ്റൊരു ഡോക്ടറെ കണ്ടു, പ്രസവത്തോടെ നീക്കാവുന്ന മുഴയാണെന്നും, കാൻസറല്ലെന്നും അവരെ സമാശ്വസിപ്പിച്ചു. ഒരു പെൺകുഞ്ഞിന് ജന്മം നൽകി ഉമ്മയും കുഞ്ഞും സുഖത്തിൽ കഴിയുന്നു)

ഇതോടെ ഔചിത്യബോധത്തിന് പഠിപ്പും പത്രാസും ഒരു മാൻഡേറ്ററി ക്വാളിഫിക്കേഷൻ അല്ലെന്ന് അറിഞ്ഞല്ലോ. 

ഒരു വാക്ക് /അസ്ലം മാവില

ഒരു വാക്ക്

അസ്ലം മാവില

ഒരു ചെറുപ്പക്കാരൻ എനിക്ക് മെസ്സേജ് : അസ്‌ലം, നിങ്ങൾ ഇങ്ങനെ എഴുതികൊണ്ടേയിരുന്നിട്ട് എന്ത് കാര്യം ? ആരും ഇറങ്ങുന്നില്ലല്ലോ. ലഹരി മിഠായി അടക്കം വിൽക്കുന്ന ഒന്നിലധികം കടകൾ നാട്ടിലുണ്ട്. അറിയുന്നവർക്കതറിയാം എവിടെയൊക്കെയാണതൊക്കെ എന്ന്.

ആ സുഹൃത്തിനെ പോലെ സമാനമായി എന്നോട് ചോദിക്കണമെന്നാഗ്രഹിക്കുന്ന ഒരുപാട് പേരുണ്ടാകും, അവരോടുമുള്ള എന്റെ മറുപടി ഇതാണ് -  രണ്ട് മൂന്ന് ഓൺ ലൈൻ പത്രങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളാണ് എന്റേത്. അതിന്റെ ലിങ്ക് ഞാനംഗമായ ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്യുന്നുവെന്നേയുള്ളൂ. അതെഴുതുന്നതാകട്ടെ, എന്നെ വായിക്കുന്ന 100 കണക്കിന് വായനക്കാരെ പ്രതീക്ഷിച്ചാണ്. ചിലർ വായിക്കും, ചിലയിടങ്ങളിലത് നന്നായി effect ചെയ്യും. ചിലർക്കത് പ്രവർത്തിക്കാൻ ഊർജ്ജവും പകരും.

സമൂഹത്തോടുള്ള എന്റെ ചില ഉത്തരവാദിത്വങ്ങളിലൊന്നാണത്, ഇത്തരം സാമുഹ്യ തിന്മകളെ പൊതുജന സമക്ഷം അവതരിപ്പിക്കുക എന്നത്.
ചുറ്റുവട്ടങ്ങളിൽ നാം കണ്ടില്ലെന്ന് നടിക്കുന്ന വിഷയങ്ങൾ എത്ര മാത്രം ഭീതിതമായാണ് വളരെ പെട്ടെന്ന് എഴുന്ന് നിൽക്കുന്നതെന്ന് ചൂണ്ടിക്കാണിക്കുകയാണ് എന്റെ ലക്ഷ്യം.

മറ്റു ഒരുപാട് അഭിപ്രായ വ്യത്യാസങ്ങളുള്ള സുഹൃദ് വലയങ്ങളിലും (അല്ലാതെയും) എന്റെ എഴുത്തുകൾ ചർച്ച ചെയ്യപ്പെടാറുണ്ട്.   അവർ എനിക്ക് നല്ല പിന്തുണയും നൽകാറുണ്ട്. (എന്റെ എഴുത്ത് എന്റെ ഗ്രാമത്തെ മാത്രം ചുറ്റിപ്പറ്റിയുള്ളതാണെങ്കിൽ അവ പ്രസിദ്ധീകരിക്കാൻ ഞാൻ പക്ഷെ, പത്രങ്ങൾക്ക് അയക്കാറുമില്ല. )

ലഹരി പോലുള്ള സമൂഹത്തിൽ കാർന്ന് തിന്നുന്ന വിഷയങ്ങൾ നിയന്ത്രണത്തിനപ്പുറം  ഭയാനയകമായി മാറാൻ ആരും കാത്ത് നിൽക്കരുത്, മുളയിൽ തന്നെ നുള്ളി ഇല്ലാതാക്കാനാണ് നാം ശ്രമിക്കേണ്ടത്. അതിന് വളരെ നല്ല വഴികളുണ്ട്.  സംഘടിതമായി ചെയ്യാൻ സാധിക്കും. അവയെക്കുറിച്ച് ആലോചിക്കാനാണ് ആരായാലും ശ്രദ്ധ ചെലുത്തേണ്ടത്.

എഴുതുന്നവർ എഴുതട്ടെ, മറ്റൊരു ഭാഗത്ത് എല്ലാവരും ഇതിന്റെ ഭവിഷ്യത്ത് മനസ്സിലാക്കിയിരിക്കുകയും ചെയ്തിരിക്കുമല്ലോ. ഇത്തരം തിന്മകൾ നല്ലതാണെന്ന് ആർക്കും അഭിപ്രായവുമുണ്ടാകില്ല. പിന്നെ ആരെയാണ് കാത്തിരിക്കുന്നത് ?

ജാഗ്രതയോട് എല്ലാം നോക്കിക്കൊണ്ടിരിക്കുന്ന ഒരു വിംഗ് ഉണ്ടെന്ന് തോന്നിയാൽ തന്നെ ആ നാട്ടിൽ ഒരു പരിപ്പും വേവില്ല. ഒരു കടയിലും മറ്റെ മുട്ടായിയും വിൽക്കില്ല, ഒരു ലഹരി  ഇടപാടും നടക്കില്ല, ഒളിപ്പിച്ചോ പരസ്യമായിട്ടോ എങ്ങിനെ ആയാലും-

കാസർകോട് മുസ്ലിം ജമാഅത്തിന്റെ ശ്രദ്ധേയമായ നിലപാട് & തീരുമാനങ്ങൾ /അസ്ലം മാവില

കാസർകോട്
മുസ്ലിം ജമാഅത്തിന്റെ
ശ്രദ്ധേയമായ നിലപാട് &
തീരുമാനങ്ങൾ

അസ്ലം മാവില

എന്റെ ലഹരിവിരുദ്ധ കുറിപ്പുകൾ ഒരു പക്ഷെ  ഇതിനകം രണ്ട് ഡസനിലധികം കവിഞ്ഞിരിക്കണം. അതത് സമുദായ നേതൃത്വത്തിന് മാത്രമേ ലഹരിക്കെതിരെ എന്തെങ്കിലും ഗുണകരമായി ചെയ്യാൻ സാധിക്കുകയുള്ളൂ. അവർ ഇടപെട്ടാലേ ആരും  ശ്രദ്ധിക്കുകയുള്ളൂ,  ഗൗരവത്തിലെടുക്കുകയുള്ളൂ,  വല്ലതും നടക്കുകയുമുള്ളൂ.

ഇന്നത്തെ മിക്ക പത്രങ്ങളിലും കാസർകോട് മുസ്ലിം ജമാഅത്തിന്റെ
ശ്രദ്ധേയമായ തീരുമാനങ്ങളും നിലപാടുകളും എല്ലവരും വായിച്ചു കാണും.  കാസർകോട് ജമാഅത്ത് യോഗം  മാധ്യമങ്ങൾക്ക് നൽകിയ മീഡിയ റിലീസിൽ നിന്ന് ഒരു ദേശീയ പത്രം റിപ്പോർട്ട് ചെയ്തത് ഇങ്ങനെ:
" കാസർകോട്ടും പരിസര പ്രദേശങ്ങളും ലഹരി മാഫിയകളുടെ താവളമായി മാറി. യുവാക്കളെയും വിദ്യാർഥികളെയും ലക്ഷ്യം വെച്ചാണ് ലഹരി മാഫിയ പ്രവർത്തിക്കുന്നത്. പള്ളി, മദ്രസ്സ, സ്കൂൾ കേന്ദ്രീകരിച്ചു ലഹരി വിരുദ്ധ ക്യാംപയിൻ നടത്താൻ ബന്ധപ്പെട്ട ജമാഅത്ത് കമ്മിറ്റികൾ പരിപാടികൾ ആവിഷ്ക്കരിക്കണം"

ഈ വിഷയത്തിൽ ഇനി ഒരു മഹല്ലിനും പുറം തിരിഞ്ഞിരിക്കാനോ പിന്നെയാവാമെന്ന ഒഴികഴിവ് പറയാനോ ഇടമോ സാവകാശമോ നൽകാൻ പറ്റാത്തവിധമുള്ള നിരീക്ഷണങ്ങളും തീരുമാനങ്ങളുമാണ് കാസർകോട് മുസ്ലിം ജമാഅത്തിൽ നിന്നുണ്ടായിരിക്കുന്നത്. ആ മഹദ്സംഘത്തിന് കീഴിലുള്ളതുമില്ലാത്തതുമായ മുഴുവൻ മഹല്ലുകളും മൂപ്പിളത്തർക്കവും മറ്റഭിപ്രായ വ്യത്യാസങ്ങളും മറന്നു ഇക്കാര്യത്തിൽ വളരെ അടിയന്തിരമായി സജീവമാകണം. 

തീർച്ചയായും നടേ പറഞ്ഞ ബോഡിയിൽ കാസറകോട്ടെ വിവിധ മഹല്ലുകളിലെ പ്രതിനിധികൾ സ്വരം കനപ്പിച്ചിരിക്കണം. ഈ സാമൂഹ്യതിന്മക്കെതിരെ അംഗങ്ങൾ വളരെ ശക്തമായി ശബ്ദിച്ചിരിക്കണം. സോദാഹരണം തെളിവുകൾ അവിടെ സംസാരിച്ചിരിക്കണം. ആ ഒരു പശ്ചാത്തലത്തിൽ, വിഷയത്തിന്റെ ഗൗരവം അർഹിക്കുന്ന രൂപത്തിലെടുത്ത്  ജമാഅത്ത് ഉന്നത നേതൃത്വം  ശക്തമായ തീരുമാനവുമായി മുന്നോട്ട് പോയതിനെ മനസ്സിൽ തട്ടി അഭിനന്ദിക്കുന്നു.

ഞങ്ങളുടെ മഹല്ലിലിത്തരം കോലാഹലമില്ലെന്ന ഞഞ്ഞാമിഞ്ഞാവാദമൊന്നും ഇനി ആരും പറയാൻ നിൽക്കരുത്. അതൊക്കെ നമുക്കങ്ങ് ഉറിയിലും അട്ടത്തും തൽക്കാലം വെക്കാം. അജ്ഞതയും അവജ്ഞതയും ഒരു മഹല്ലിനും ഭൂഷണമല്ല.  കുഞ്ഞു പൈതങ്ങളെ വരെ വിടാത്ത വിധം ലഹരി മിഠായികൾ  നിങ്ങളുടെ/ എന്റെ മൂക്കിന്റെ മുന്നിൽ സീ-സാ കളിക്കാൻ തുടങ്ങിയിട്ടുണ്ടെന്നത് പാഴ്പറച്ചിലല്ല. ഖത്വീബുമാർ, മുദരിസുകൾ, പള്ളി ഇമാമുകൾ, സദർ മുഅല്ലിമീങ്ങൾ, പള്ളി - മദ്രസ്സാ പരിപാലന കമ്മറ്റി നേതൃത്വങ്ങൾ എല്ലാവരും കൂട്ടായും കൂലങ്കുശമായും ലഹരിക്കെതിരെ പ്രതിരോധവും പ്രതിവിധിയും  ആലോചിക്കണം.  നല്ല ജാഗ്രത പാലിച്ചേ പറ്റൂ, ഇല്ലേൽ കൈ വിട്ട് പോകുന്ന കേസാണ്.

പെട്ടിക്കടകൾ, കൽവെർട്ടുകൾ, ഒറ്റപ്പെട്ട വീടുകൾ, ആൾപ്പാർപ്പില്ലാത്ത ഒഴിഞ്ഞ കെട്ടിടങ്ങൾ.. ഇവിടെയൊക്കെ ശ്രദ്ധ വേണം. "ശുചീകരണ"മേഖയിൽ പെടുത്തേണ്ട ഏരിയകളാണിതൊക്കെ.
പുറം നാട്ടിൽ നിന്ന് വന്ന് കച്ചവടം ചെയ്യുന്നവരിൽ എല്ലാവരും നേരെ ചൊവ്വെ ആയിക്കൊള്ളണമെന്നില്ല. തല തിരിഞ്ഞ കൊസറാകൊള്ളികൾ അക്കൂട്ടത്തിലുണ്ടെന്ന ഓർമ്മ വേണം. ആരാന്റെ നാട്ടിൽ കച്ചോടം, അവരെ മക്കൾ, ഞമ്മക്കെന്ത് ചേതം ? അയ്റ്റീങ്ങൾ "ഊതി"യാൽ, ഞമ്മളെ ബാങ്ക് ബാലൻസ് കൂടും, കുറെ മസ്ത് പിടിച്ച സ്ഥിരം കസ്റ്റമറെയും കിട്ടും. നാള് പോകുന്തോറും ഊത്തിന്റെ വീര്യവും കൂടും, അതിനനുസരിച്ച് ഇടപാടും കൂടും. ഇത്തരം ദുഷ്ട ചിന്തയുമായി നടക്കുന്ന വിഷം പുരണ്ട ഇത്തിൾക്കണ്ണികളുടെ വെളുക്കെച്ചിരിയിൽ മയങ്ങാതെ,  ഈ കുലംകുത്തികളുടെ മേൽ കടുപ്പിച്ചകണ്ണു പതിയുക മാത്രമല്ല, അതത് മഹല്ലുകളിൽ നിന്ന്  കെട്ടുകെട്ടിക്കാനുള്ള തീരുമാനവും ഉണ്ടാകണം. ഒരുത്തനെതിരെ ആക്ഷൻ തുടങ്ങിയാൽ, അയാൾ തന്നെ ആ പ്രതീക്ഷിച്ച പറച്ചിൽ പറയും - "നിങ്ങക്ക് എന്നെന്നെ കാണ്ന്നെ ? നിങ്ങളെ നാട്ടാറ്,  സേക്കാലിയും അന്തായിയും പൊരേല് കെട്ട്കെട്ടാക്കീറ്റ് ബ്ക്ക്ന്നല്ലോ..." 

വാടകവീടുകളിൽ താമസിക്കുന്ന അന്യപ്രദേശത്തുകാരുടെ ഇടപെടലുകളിൽ സ്പെല്ലിംഗ് മിസ്റ്റേക്ക് കണ്ടാൽ, ഹേയ് തോന്നിയതാരിക്കുമെന്നതിൽ നിന്നും ഒന്നന്വേഷിച്ചു നോക്കാമെന്ന ഉത്തരവാദിത്വ നിലപാടിലേക്ക് മഹല്ല് നേതൃത്വങ്ങൾ ഉയരണം. എല്ലാ പരദേശികളും വാടകത്താമസക്കാരും  മോശം സ്വഭാവമുള്ളവരല്ല, പക്ഷെ ഈ  ദുഷ്ടമുട്ടയിന്നതിനും വിരിയുന്നതിനും പേറ്റില്ലമാകുന്നത് പ്രധാനമായും ഇവിടങ്ങളിലൊക്കെ തന്നെയാണ്. 

ഒന്നുറപ്പ്, തെറ്റിനെതിരെ ശബ്ദിക്കുന്ന ആൺ പിള്ളേർ ഉള്ള നാട്ടിൽ, ഭയഭക്തിയുള്ള സമുദായ നേതൃത്വം ഉള്ളിടത്ത്, നന്മയുള്ള പുതുതലമുറകൾ നിലനിൽക്കണമെന്ന് ഉദ്ദേശമുളള ചുറ്റുവട്ടത്ത്, പരലോക വിജയം എനിക്ക് മാത്രമല്ല എന്നെ കേൾക്കുന്നവരുടെ കൂടി ലക്ഷ്യമായിരിക്കണമെന്നാഗ്രഹമുള്ള പണ്ഡിതരുള്ള മഹല്ലിൽ,  ലഹരിവിരുദ്ധ മുന്നേറ്റത്തിന് നല്ല തുടക്കമുണ്ടാകും, വളരെ നന്നായി മുന്നോട്ട് പോകും, നല്ല റിസൽട്ടും ലഭിക്കും.

ഓരോ മതവിഭാഗങ്ങളിലെയും നേതൃത്വവും കൂട്ടായ്മയും അവരവരുടെ ഭാഗം ഭംഗിയായി ചെയ്താൽ, ഈ ദുരന്തം ഒരളവു വരെ  നിയന്ത്രിക്കാനോ നിർത്താനോ സാധിക്കും. മറ്റുള്ള കൂട്ടായ്മകൾക്കാകട്ടെ ഒരുപാട്   പരിമിതികളുണ്ട് താനും.  കാസർകോട് മുസ്ലിം ജമാഅത്ത് എടുത്ത തിരുമാനം  ഏറെ പ്രസക്തമാകുന്നതും ഇവിടെത്തന്നെയാണ്. നന്മകൾ !

തെറ്റിദ്ധരിക്കപ്പെടുന്ന വഴി, ഒരു മൊബൈലനുഭവത്തിൽ /അസ്ലം മാവില

തെറ്റിദ്ധരിക്കപ്പെടുന്ന വഴി,
ഒരു മൊബൈലനുഭവത്തിൽ

അസ്ലം മാവില

നാട്ടിലേക്കുള്ള വഴിയിൽ കുമ്പളയിൽ ഇറങ്ങും, ഒരു കടയിൽ നിന്നും സ്വീറ്റ്സ് , പിന്നൊരു കടയിൽ നിന്ന് കുറച്ച് ഫ്രൂട്ട്സ് ഇവ വാങ്ങി വീട്ടിലേക്ക് തിരിക്കും. ഇന്ന് രണ്ടിടത്ത് നിന്ന് സാധനങ്ങൾ വാങ്ങി  ബസ് കയറിയിരുന്നു.

പെട്ടെന്ന് പിൻസീറ്റിൽ നിന്ന് ചെറിയ ഫോൺ ശബ്ദം. അത് നിലച്ചു. പിന്നെയും വിളി. കട്ടാവുകയും ചെയ്തു. അതൊന്നും ശ്രദ്ധിക്കാതെ ബസ്സിൽ വീണ്ടും ഞാൻ എഴുത്തിൽ മുഴുകി, ഞങ്ങളുടെ സ്കൂൾ ഹെഡ്മിസ്ട്രസ്സിന്റെ റിട്ടയർമെന്റുമായി ബന്ധപ്പെട്ട ഒരു വിഷയം അവസാനഘട്ടത്തിലായിരുന്നു. ദീർഘയാത്രക്കിടയിലെ ചെറിയ മയക്കം അത് പകുതി വഴിക്കായിപ്പോയി. 

പിന്നെയും ഫോൺ കോൾ. തൊട്ട് പിന്നിലെ സീറ്റിലെ ഒരാൾ എന്നോട് പറഞ്ഞു - നിങ്ങളുടെ പോക്കറ്റിലെ ഫോണാണ് ശബ്ദിക്കുന്നത്. എന്റെ ഫോണോ ? പാന്റ്സിന്റെ പിന്നാമ്പുറ പോക്കറ്റിൽ ഫോൺ വെക്കുക അസംഭവ്യം. തപ്പിയപ്പോൾ , ശരിയാണല്ലോ, ദേ ഒരു രണ്ടാം ഫോൺ ! വാട്ട് എ സർപ്രൈസ് !

ആ കോൾ  അറ്റൻഡ് ചെയ്യുന്നതിന് മുമ്പ് ശബ്ദം നിലച്ചു. പലവട്ടം ഫോൺ അടിച്ചത് ഈ പിൻ പോക്കറ്റിൽ കിടന്ന മാണിക്യക്കല്ല്  തന്നെ ആയിരിക്കും ! എന്തൊരു കഷ്ടം !   ഇതൊരു വയ്യാവേലി ആയല്ലോ ഉടയതമ്പുരാനേ ? ഇതാരെ ഏൽപിക്കും ? അതിന് ഇത് എന്റെ പോക്കറ്റിൽ എങ്ങിനെ എവിടെന്ന് കയറിക്കൂടി ? ഒരു എത്തും പിടിയുമില്ല. അതിരാവിലെ ഇറങ്ങിയ ഞാൻ ഇപ്പോൾ മുന്നാമത്തെ ബസ്സിലാണ് ഇരിക്കുന്നത്.

തിരക്ക് പിടിച്ച് വീട്ടിലെത്താൻ ബസ് കയറിയിരിക്കുന്ന  ഞാൻ രണ്ട് വട്ടം ആലോചിച്ചു - ഇനി വിളിച്ചാൽ ഫോൺ അറ്റൻഡ് ചെയ്ത് തൊട്ടടുത്ത രണ്ട് മൂന്ന് സ്റ്റോപ്പ് കഴിഞ്ഞ് വണ്ടിയുമായി  എന്നെ കാത്തിരിക്കുന്ന മകന്റെ കയ്യിൽ കൊടുത്ത് വിടാം.  അല്ലെങ്കിൽ വേണ്ട. വീണ്ടും തിരുമാനം മാറ്റി, ഒരു അന്വേഷണം കൂടി നടത്താം.

ആ തീരുമാനം വല്ലാത്ത തീരുമാനമായിപ്പോയെന്ന് പിന്നീട് മിനിറ്റുകൾക്കുള്ളിൽ  എനിക്ക് അനുഭവത്തിൽ നിന്നും മനസ്സിലായി.  ബസ്സിൽ നിന്ന് ഇറങ്ങി നേരെ ഞാൻ അവസാനം പോയ ഫ്രൂട്ട് കടയിലേക്ക്  കുതിച്ചു. കടയുടമയോട് ചോദിച്ചു - ആരുടെയെങ്കിലും മൊബൈൽ മിസ്സായോ ? അവിടെയുള്ള രണ്ട് പേരും പറഞ്ഞു - ഇല്ലല്ലോ ! ഇനി അടുത്തത് ആ പലഹാരകട തന്നെ, അവിടെയും "നോ " പറഞ്ഞാൽ... ! എനിക്ക് ആധി കൂടി .

ആരെങ്കിലും ട്രാപ്പിൽ പെടുത്താൻ ബസിൽ നിന്ന് എന്റെ പോക്കറ്റിൽ തള്ളിയിട്ടതാണോ ? ലോംഗ് യാത്രയിൽ ചെറിയ മയക്കം ഞാൻ  പിടിച്ചിരുന്നു ! ഇനി അഥവാ കർണാടകയിലെ ഒരു ചെറിയ കടയിൽ നിന്ന് അതിരാവിലെ സാധനങ്ങൾ വാങ്ങിയപ്പോൾ, അവിടെന്നെങ്ങാനും അബദ്ധത്തിൽ ... ഈ കുരിശ് എങ്ങിനെ തിരിച്ചേൽപ്പിക്കുമെന്ന നൂറു നൂറു ചിന്തയിൽ ആദ്യകട ലക്ഷ്യമാക്കി നടന്നു. നാല് ചുവട് കൂടി നടന്നാൽ ആ കടയിലെത്താം. അപ്പോൾ ദാ ഒരു കറുത്ത പയ്യൻ വിലങ്ങനെ ചാടി മുമ്പിൽ വീണു - "ക്ഷ ... ണ്ണ... ഞ്ഞ.." അവൻ അന്ന് കഴിച്ചത് ചർദ്ദിച്ചു!
നോക്കണേ, എനിക്ക് കിട്ടിയ പ്രതിഫലം. ഞാൻ നേരെ ആ കടയിലേക്ക് കാലെടുത്തു വെച്ചു, മുതലാളി എന്ന് തോന്നിക്കുന്ന,  മാന്യനെന്ന് കരുതിയ അവിടെയുള്ള മനുഷ്യനോട് പറഞ്ഞു - "നന്ദി പറയേണ്ട ഇവൻ, പക്ഷെ, നന്ദികേടു പറയരുതല്ലോ, ആരും. പ്രായം നോക്കിയെങ്കിലും സംസാരിക്കാമായിരുന്നു ".

ബസ്സിറങ്ങി ആളെതപ്പി അബദ്ധത്തിൽ കീശയിൽ എടുത്ത് വെച്ചു പോയ വസ്തു (അമാനത്ത് )  തിരിച്ചു നൽകാൻ വേണ്ടി ഞാൻ എടുത്ത ടെൻഷനും മനപ്രയാസവും അതിൽ ഞാൻ കാണിച്ച ആത്മാർഥതയും ആ പഹയന്റെ അപക്വസംസാരത്തിൽ മുങ്ങിമുങ്ങി ഒന്നുമല്ലാതായി. 

എനിക്കവർ സി സി ക്യമാറ കാണിച്ചു - അത്കണ്ട് ഞാൻ തന്നെ ഞെട്ടി. ഒരു "പ്രൊഫഷനൽ മൊബൈൽ പൊക്കി"യുടെ എല്ലാ ലക്ഷണവും അവിടെ കൂടിയവരിലൊരാൾ എനിക്ക് പറഞ്ഞു തന്നു. ഇക്കഴിഞ്ഞ ദിവസവും ഇത് പോലെ ഒരു മോഷണം നടന്നു പോൽ.

"സഹോദരാ, ഞാനതിന് ഇങ്ങോട്ട് വന്ന് തന്നല്ലോ". അതിന് മറുപടി ഇല്ലല്ലോ. അവന്റെ ടെൻഷനിൽ പറഞ്ഞ് പോയതാത്രെ !

പയ്യന് ഞാൻ പൊരുത്തപ്പെടുവിക്കണം പോൽ, അവന്റെ പാതിവെന്ത സംസാരം കേട്ടതിൽ. എന്തോ, ഇപ്പഴും അതങ്ങട്ട് എനിക്ക് ദഹിച്ചിട്ടില്ല. നമുക്ക് കിട്ടേണ്ടത് വഴിയിൽ തങ്ങില്ലല്ലോ.

പാഠം: ഇങ്ങനെയൊരബദ്ധമെങ്ങാനും സംഭവിച്ചാൽ, വസ്തു നിങ്ങൾ നേരിട്ട് പോയി ഏൽപ്പിക്കാനുള്ള അമിതാവേശം കാണിക്കരുത്, നോ ഡൌട്ട്,  നിങ്ങൾ കുറച്ച് സമയമെങ്കിലും  തെറ്റിദ്ധരിപ്പിക്കപ്പെടാൻ എല്ലാ സാധ്യതയുണ്ട്. ഒന്നുകിൽ ഒരു നിയമപാലകന്റെ  സാനിധ്യത്തിൽ അത് തിരിച്ചേൽപിക്കുക,  അല്ലെങ്കിൽ നിങ്ങളുള്ള സുരക്ഷിത സ്ഥലത്തേക്ക് അയാളെ വിളിച്ച് വരുത്തി വസ്തു തിരിച്ചു നൽകുക.

മനുഷ്യരെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ വളരെ വളരെ  പ്രയാസമാണ്, അവർക്ക് വകതിരിവും  മനുഷ്യത്വവുമില്ലെങ്കിൽ !

ലഹരിവസ്തുക്കൾ, ഗൾഫ് തടവ് ജീവിതങ്ങൾ : ആർക്കാണ് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞ് മാറാനാവുക / അസ്ലം മാവില

ലഹരിവസ്തുക്കൾ, ഗൾഫ് തടവ് ജീവിതങ്ങൾ :
ആർക്കാണ് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞ് മാറാനാവുക

അസ്ലം മാവില

ഇയ്യിടെയായി ഇതൊരു സ്ഥിരം വാർത്തയാണ് - ലഹരി വസ്തുക്കൾ ഗൾഫിൽ കൊണ്ട് പോകുന്നതിനിടെ പിടിക്കപ്പെടുക എന്നത്. പതിവ് പോലെ ഈ വിഷയത്തിൽ ഉത്തരമലബാറുകാരാണ് മുന്നിൽ, പ്രത്യേകിച്ചു കാസർകോട്ടുകാർ.

ഗൾഫുനാടുകളിലെ വിവിധ ജയിലുകളിൽ നൂറുകണക്കിന് മലയാളികളുണ്ട്, ഒന്നുകിൽ ശിക്ഷ കാത്ത്, അല്ലെങ്കിൽ ആരെങ്കിലും സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടുത്തുമെന്ന് വൃഥാ പ്രതീക്ഷയും വെച്ചു പുലർത്തി (ആര് വരാൻ )

ഇന്ന് ഒരു ട്രെണ്ട് ശ്രദ്ധിച്ചിട്ടുണ്ടോ ? ഗൾഫിലെങ്ങാനും ഒരാൾ തൊണ്ടിസഹിതം ( ലഹരി പദാർഥങ്ങൾ )  പിടിക്കപ്പെട്ടാൽ ഉടനെ മൂക്ക് പിഴിഞ്ഞും അല്ലാതെയും കുറെ വോയിസ് ഇറങ്ങും, ഈ പയ്യൻ നിരപരാധിയാണ്, ഒന്നുമറിയാത്ത പാവമാണ്, കുഞ്ഞമ്മേടെ / മച്ചൂനന്റെ മോനാണ് പൊതി കൊടുത്ത് ആ കുഞ്ഞനെ പറ്റിച്ചത് എന്നൊക്കെ, എന്നിട്ട് ബന്ധുക്കളുടെ വക കുറെ ശാപവാക്കുകളും...

ഈ മൂക്ക് -പിഴിഞ്ഞ്-പറച്ചിലിൽ   എത്രമാത്രം വാസ്തവമുണ്ടോ ആവോ ?  ലഹരിപ്പൊതികൾ ഗൾഫിൽ പിടിക്കപ്പെട്ടാൽ ഉണ്ടാകുന്ന ഭവിഷ്യത്ത് എല്ലാ ദിവസവും  കേൾക്കാത്ത , വായിക്കാത്ത ആരെങ്കിലുമുണ്ടോ ഈ ഭൂമി കേരളത്തിൽ? ഒരു നീക്കുപോക്കുമില്ലാതെ  ബന്ധുക്കളോ സുഹൃത്തുക്കളോ ആരായാലും അത്ര ധൈര്യത്തിൽ പുതുതായി ഗൾഫിൽ പോകുന്നവന്റെ കയ്യിൽ പൊതി വെറുതെ അങ്ങ് കൊടുത്ത് വിടുമോ ? പോകുന്നവൻ അഴിച്ചും സൂക്ഷിച്ചും  നോക്കാതെ  കണ്ണും പൊത്തി ആ മാണിക്യപൊതി ആദരവോടെ വാങ്ങി സ്വന്തം ബാഗിലിടുമോ ? അരി ഭക്ഷണം എല്ലാവരും കഴിക്കുന്നതാണല്ലോ, അല്ലേ ?

ഒരു നാട്ടിൽ നല്ല മനുഷ്യരെ അത്ര പെട്ടെന്ന് മനസ്സിലായില്ലെങ്കിലും പൊടിക്കച്ചവടക്കാരനെ ഏത് കുരുടനും എളുപ്പത്തിൽ തിരിച്ചറിയും.  ചുളുവിൽ വളഞ്ഞ വഴിയിൽ കാശുണ്ടാക്കാൻ ശ്രമിക്കുന്നവനെ (ഏത് സോർസ് ഉപയോഗിച്ചാലും) നാട്ടുകാർക്ക്, വളരെ പെട്ടെന്ന് സ്പോട്ട് ചെയ്യാൻ സാധിക്കുമെന്നത് നാട്ടുനടപ്പുരീതിയാണ്. ( ഉദ്യോഗസ്ഥന്മാരിൽ കൈക്കൂലിക്കള്ളന്മാരെ ഒറ്റ നോട്ടത്തിന്  മനസ്സിലാക്കാൻ ഉപയോഗിക്കുന്ന ആറാമിന്ദ്രിയം തന്നെയാണ് ഈ വിഷയത്തിലും പൊതുജനം  ഉപയോഗിക്കുന്നത് )

ഈ  ലഹരി ഏജന്റുന്മാരുടെ  സഹായ ഹസ്തത്താൽ ആരെങ്കിലും അക്കരെ കടക്കാൻ ശ്രമിക്കുമ്പോൾ തന്നെ,  മൂക്ക് താഴോട്ടുള്ള  ആർക്കും  മനസ്സിലാകും ഇവൻ  കാര്യർക്ക് കാര്യമായ പണി കൊടുക്കുമെന്ന്. ആദ്യം ഏജന്റ് നല്ലൊരു ശതമാനം അഡ്വൻസ് നൽകിയിട്ടാണ്  കാര്യറെ  പണിക്ക് വിളിക്കുന്നത് തന്നെ. അതൊക്കെ വാങ്ങി എണ്ണിതിട്ടപ്പെടുത്തിയാണ് കരിയർ മാന്യൻ ഈ പണിക്ക്  പ്രവേശിക്കുക എന്നത് അതിലെ ടെർമ്സ് & കണ്ടീഷനിലെ ഒന്നാം വാചകമല്ലേ !

ഇത്തരം ലഹരിമാഫിയകളുടെ  വലയിൽ ഒന്നുമറിയാതെ വീഴുന്നവർ വളരെ വളരെ  കുറവാണ്. അധികം പേരും  കാശിന്റെ ആർത്തിയിൽ  അറിഞ്ഞ് കൊണ്ട് വലയിൽ ചാടുകയോ സമ്മർദ്ദം കൊണ്ട് ചാടാൻ നിർബന്ധിതനാവുകയോ ചെയ്യുകയാണ്.

അയൽപ്പക്കത്തെ പളപളപ്പ് ജീവിതം, കുടുംബത്തിലെ ആഢംബരങ്ങൾ, എളുപ്പത്തിൽ പണമുണ്ടാക്കുന്ന ബന്ധുമിത്രാദികൾ, അവർ കല്യാണത്തിനും വീട്ടിനും വാഹനത്തിനും ചെലവഴിക്കുന്ന ലക്ഷങ്ങൾ, അവർക്ക് കിട്ടിയ വി ഐ പി  കല്യാണാലോചനകൾ, അമിതമായ സാമ്പത്തിക സ്രോതസ്സില്ലെന്ന ഒറ്റ കാരണം കൊണ്ട് മാത്രം  സ്വന്തം  പെങ്ങൾക്ക് ഒഴിവായ വിവാഹാലോചനകൾ, ദുരഭിമാനം മൂത്ത് കടബാധ്യത ഉണ്ടാക്കിയ കല്യാണങ്ങൾ ഇവയൊക്കെ കണ്ടും കേട്ടും മടുത്ത് നിൽക്കക്കള്ളിയില്ലാതെ ചില പയ്യന്മാർ "അതെങ്കിൽ അത് ,  എളുപ്പത്തിൽ കുറച്ച് കാശുണ്ടാക്കാം, കാശായാൽ അതുപയോഗിച്ച് കാശായ ഇടവഴിയുടെ പേരുദോഷം പിന്നൊരിക്കൽ മാറ്റുകയും ചെയ്യാം "  എന്ന തീരുമാനത്തിലേക്കെത്തുന്നു, സാഹചര്യങ്ങൾ അവരെ കൊണ്ടെത്തിക്കുന്നു എന്ന് പറയുന്നതാണ് ശരി.

പൊതിക്കെട്ട് വിഷയത്തിൽ പിടിക്കപ്പെട്ട് ഗൾഫ് ജയിലുകളിൽ ഖുബ്ബൂസ് തിന്നു കഴിയുന്ന മലയാളിയുടെ (ആരുടെയും ) ചരിത്ര പശ്ചാത്തലം ഏകദേശം ഇതൊക്കെ തന്നെ. ഉദ്ദേശം ഒന്ന് - ത്സടുതിയിൽ കാശുണ്ടാക്കുക അതേത് വളഞ്ഞ വഴിയായാലും.

ഇങ്ങിനെ വളഞ്ഞ വഴിയിൽ കിട്ടുന്ന വരുമാനം ഇവർ ആദ്യം കൊണ്ടിടുന്നത്  അഗതിമന്ദിരങ്ങളിലോ ആരാധനാലയങ്ങളിലോ കാണിക്ക ഡബ്ബയിലോ ആയിരിക്കും. അതുപദേശിച്ചു കൊടുക്കാനുമാളുണ്ടാകും. അങ്ങിനെ അവർ  പവിത്ര സ്ഥാപനങ്ങൾ യാതൊരെ ദയാ ദാക്ഷിണ്യമില്ലാതെ  പാഷാണം കലക്കും.  അതിലും ദയനീയമായത്, ഈ പണസഞ്ചി വാങ്ങാൻ കൊഞ്ഞനം കുത്തിയ ഞ്യായം പറഞ്ഞ് വെളുക്കെ ചിരിച്ച് കുറെ ഭാരവാഹികൾ ഒരുങ്ങി പുറപ്പെടുന്ന കാഴ്ചയാണ്. (വരുമാന സ്രോതസ്സ് അറിയാത്ത ഒരു നയാപൈസയും വാങ്ങാതിരുന്നാൽ ഇവരുടെ "കാണിക്കയിടൽ " അപ്പാടെ  നിൽക്കും. )

വാസ്ത ഉപയോഗിച്ച് ഈ "പാവങ്ങളെ" ജയിലിറക്കാൻ പറ്റുമോന്ന് അന്വേഷിച്ച് ചിലർ അവിടെയുള്ള  സംഘടനകളെ സമീപിക്കുന്നുണ്ടത്രെ !  ലഹരിക്കാരുടെ ഏജന്റ് എന്ന് സംശയിച്ചാലോ എന്നേ അങ്ങിനെ ഒരു ഉദ്യമത്തിന് ഇറങ്ങിപ്പുറപ്പെടാതിരിക്കാൻ ചിലർ കാരണമായി കാണുന്നതും ( ഇല്ലെങ്കിൽ പൊയ്ക്കളയും എന്നായിരിക്കും നേരർഥം). അങ്ങിനെ ഈ സാമുഹ്യ ദ്രോഹികളെ ചുളുവിൽ അഴിക്കുള്ളിൽ നിന്ന് ഇറക്കാൻ പറ്റുമെങ്കിൽ പിന്നെ എന്തിനാണ് ഗവൺമെന്റ്   ശിക്ഷ വിധിച്ചു ഈ "മാന്യരെ" ജയിലിലടക്കുന്നത് ? വലിയ വായിൽ വർത്തമാനം പറയുന്ന ഈ സംഘടനക്കാരെ തന്നെ പ്രതികളെ കയ്യോടെ  ഏൽപ്പിച്ചാൽ മതിയല്ലോ ?

നാട്ടിലായാലും വിദേശത്തായാലും  ഇത്തരം ദുഷ്ടന്മാരെ  ജയിലിറക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതിന്റെ സാംഗത്യം മനസ്സിലാകുന്നില്ല.   കടൽ കടന്നാൽ തെറ്റ്  തെറ്റല്ലാതാകുമോ ? ഗൾഫ് കൂട്ടായ്മകൾ ഉപകാരം ചെയ്യുന്നില്ലെങ്കിൽ വേണ്ട, ഇമ്മാതിരി പാലം പണിക്ക് സപ്പോർട്ട് പറയാൻ  നിൽക്കരുത്.  കുറച്ച് കൊല്ലം  ആ പണാർത്തി മൂത്ത പകൽ മാന്യന്മാർ  അഴിക്കുള്ളിൽ കഴിയട്ടെ. അതിന് നിങ്ങൾ

എല്ലുമുറിയെ പണി എടുത്ത് അന്തിക്കള്ള് കുടിച്ച് വീട്ടിൽ ഒച്ചയും ബഹളവും വെക്കുന്ന ഗൃഹനാഥനെ കുറിച്ചായിരുന്നു ഒരു കാലത്ത് കേരളത്തിലെ എഴുത്തും പ്രസംഗങ്ങളും. ഇപ്പോൾ അതൊക്കെ മാറി, എല്ലിന് ഇറച്ചികുത്തി അതിൽ തൊന്തരാവായി എന്തും ചെയ്ത് കളയാമെന്ന ചെറിയ പ്രായത്തിലുള്ളവരുടെ  ചെയ്തികളെ കുറിച്ചാണ് ഇപ്പോൾ വാർത്തയും എഴുത്തും പറച്ചിലും.

മക്കളെയും അടുത്ത ബന്ധുക്കളെയും കൂട്ടുകാരെയും  ആദ്യം ഉപദേശിക്കേണ്ടതും സമ്മർദ്ദം ചെലുത്തേണ്ടതും വളഞ്ഞ വഴിയിൽ കാശുണ്ടാക്കാനല്ല. വളയാത്ത നട്ടെല്ലിൽ ആണിനെ പോലെ പണിയെടുത്ത് ജീവിതമാരംഭിക്കാനാണ്. പിടി കൊടുക്കാഞ്ഞാൽ മക്കളുടെ ധൈര്യവും തറവാട്ട് മഹിമയും സമം ചേർത്ത് പറഞ്ഞും,  പിടിക്കപ്പെട്ടാൽ മൂക്ക് പിഴിഞ്ഞ് കരഞ്ഞും കണ്ണു കലക്കി കാണിച്ചും കാട്ടിക്കൂട്ടുന്ന പൊറാട്ട് നാടകക്കൾ മാതാപിതാക്കളായാലും ബന്ധുക്കളായാലും നിർത്തുക. പൊതുജനം പത്രം വായിക്കുന്നവരും എന്നും തട്ടുകട സന്ദർശകരുമാണ്,  അവർക്കറിയാത്ത അന്നന്നത്തെ നാട്ടുവർത്തമാനങ്ങളില്ല.

അപ്പോൾ ചോദ്യം ബാക്കി, ആരാണ്  ഇതിനൊക്കെ ഉത്തരവാദി ?  വീട്ടുകാർ, അടുത്ത കുടുംബക്കാർ, ഉറ്റ സുഹൃത്തുക്കൾ. ഇവരല്ലാതെ പിന്നെ ആര് ? ഇവർ പിരി കയറ്റുന്നത് കൊണ്ടല്ലേ പിള്ളേർ ഇമ്മാതിരി വയ്യാവേലിക്ക് ഇറങ്ങിത്തിരിക്കുന്നത്.

സാംസ്കാരിക കേന്ദ്രത്തിന് നിങ്ങളുടെ പ്രിയപ്പെട്ടവരുടെ പേര് നൽകാം

*കണക്ടിംഗ് പട്ലയുടെ*
*നേതൃത്വത്തിൽ*
*പട്ല ലൈബ്രറി ഏപ്രിൽ*
*ആദ്യവാരം*
*പ്രവർത്തനമാരംഭിക്കും*

*സാംസ്കാരിക*
*കേന്ദ്രത്തിന് നിങ്ങളുടെ പ്രിയപ്പെട്ടവരുടെ പേര് നൽകാം*
*ടെണ്ടർ ക്ഷണിക്കുന്നു*

_____________________

CPയുടെ നേതൃത്വത്തിൽ പട്ല ലൈബ്രറി പുതിയ രൂപത്തിലും ഭാവത്തിലും.  ഏപ്രിൽ ആദ്യവാരം ഉത്ഘാടനം നടത്താനാണ് പ്ലാൻ. റിനൊവേഷൻ വർക്കുകൾ നടന്നു കൊണ്ടിരിക്കുന്നു.

പട്ലലൈബ്രറി ഇനി മുതൽ ഓരോ വ്യക്തിയുടെ പേരിൽ സാംസ്കാരിക കേന്ദ്രമായിട്ടായിരിക്കും അറിയപ്പെടുക. ഒരു വർഷത്തേക്കാണ് ഇതിന്റെ കാലാവധി.  *10,000 രൂപയോ അതിന്  മുകളിലോ  ടെണ്ടർ സംഖ്യ രേഖപ്പെടുത്തി സീൽ ചെയ്ത കവർ എച്ച്. കെ. മാഷിന്റെ കയ്യിൽ ഏൽപ്പിക്കുകയോ അദ്ദേഹത്തിന്റെ  വാട്സ്ആപ്പിലേക്ക് ടെണ്ടർ സംഖ്യ രേഖപ്പെടുത്തിയ മെസ്സേജ്  അയക്കുകയോ ചെയ്യുക.*

ലൈബ്രറി ഹാൾ ഈ ഒരു വർഷം അറിയപ്പെടുക നിങ്ങളുടെ പ്രിയപ്പെട്ടവരുടെ  പേരുകളിൽ ആയിരിക്കും (മാതാപിതാക്കൾ /സഹോദരങ്ങൾ/മക്കൾ / സഹപാഠികൾ).  വളരെ ആകർഷകമായ രീതിയിൽ പ്രസ്തുത പേര്  ലൈബ്രറിയിൽ നല്ല വലുപ്പത്തിൽ എഴുതി വെക്കുകയും ചെയ്യും.  *ഉദാ: മർഹൂം A. B. കലാം സാംസ്കാരിക കേന്ദ്രം.*

തീർച്ചയായും നിങ്ങളുടെ ഉറ്റവർക്ക് ജന്മ നാട്ടിൽ നൽകുന്ന ഏറ്റവും നല്ല  ഓർമ്മ മന്ദിരമായി ഈ ചാൻസ് ഉപയോഗിക്കുക.   ( നിബന്ധന: പ്രസ്തുത വ്യക്തിത്വങ്ങൾ  പട്ലക്കാരായിരിക്കണം )

*ടെണ്ടർ നിക്ഷേപിക്കേണ്ട അവസാന ദിവസം:*
മാർച്ച് 25 , 2018
_________________▪

നാരായണ സഹായം

നാരായണനെ
സഹായിക്കാം
വീടിന്റെ പണി
തീർത്ത് കൊടുക്കാം

നാരായണനെ അറിയാത്തവർ ആരുമുണ്ടാകില്ല, നാരായണന് നമ്മളെയും നന്നായി അറിയും.

കബഡി ഉള്ളിടത്ത് നാരായണൻ ഹാജർ. എന്ത് അസൗകര്യവും അതിന് തടസ്സവുമല്ല.

പട്ലക്കാരനാണ് നാരായണൻ, ഇത് വരെ ഒരു ആവശ്യം എന്ന് പറഞ്ഞ് നമ്മെ ആരെയും സമീപിച്ച് നാരായണൻ ബുദ്ധിമുട്ടിച്ചിട്ടില്ല. 

ഇപ്പോൾ ഒരു ആവശ്യം വന്നു. വീടൽപം അറ്റകുറ്റ പണി ചെയ്യണം. നാൾ കൂലി പോലെ കിട്ടിയത് എവിടെയും കൂട്ടിമുട്ടിക്കാൻ പറ്റുന്നില്ല. ഒക്കാത്തത് നാട്ടുകാരോട് ഒന്നു സൂചിപ്പിച്ചു. പറ്റുമെങ്കിൽ ഒരു കൈ സഹായിക്കണം. ഒരുക്കൂട്ടി നമുക്കത് ഉടനെ തന്നെ നാരായണനെ ഏൽപിക്കാം.

നമ്മുടെ നാരായണന്റെ ഒരാഗ്രഹമല്ലേ? ന്യായമായ ഒരാവശ്യമല്ലേ? നമുക്ക് ഒത്തൊരുമിച്ച് സഹായിക്കാം.

പട്ല ലൈബ്രറി ഏപ്രിൽ ആദ്യവാരം

കണക്ടിംഗ് പട്ലയുടെ
നേതൃത്വത്തിൽ 
പട്ല ലൈബ്രറി ഏപ്രിൽ
ആദ്യവാരം
പ്രവർത്തനമാരംഭിക്കും

സാംസ്കാരിക
കേന്ദ്രത്തിന് ശിപാർശ
ക്ഷണിക്കുന്നു

CPയുടെ നേതൃത്വത്തിൽ പട്ല ലൈബ്രറി പുതിയ രൂപത്തിലും ഭാവത്തിലും.  ഏപ്രിൽ ആദ്യവാരം ഉത്ഘാടനം നടത്താനാണ് പ്ലാൻ. റിനൊവേഷൻ വർക് പുരോഗമിക്കുന്നു.

പട്ലലൈബ്രറി ഇനി മുതൽ ഓരോ വ്യക്തിയുടെ പേരിൽ സാംസ്കാരിക കേന്ദ്രമായിട്ടായിരിക്കും അറിയപ്പെടുക. ഒരു വർഷത്തേക്കാണ് ഇതിന്റെ കാലാവധി.  8000 രൂപയോ അതിന്  മുകളിലോ  ടെണ്ടർ സംഖ്യ രേഖപ്പെടുത്തി സീൽ ചെയ്ത കവർ നൽകുകയോ / എച്ച്. കെ. മാഷിന്റെ വാട്സ്ആപ്പിലേക്ക് ടെണ്ടർ സംഖ്യ രേഖപ്പെടുത്തിയ മെസ്സേജോ അയക്കാവുന്നതാണ്.

ഒരു വർഷക്കാലം നിങ്ങളുടെ പ്രിയപ്പെട്ടവരുടെ പേരുകളിൽ (മാതാപിതാക്കൾ /സഹോദരങ്ങൾ/മക്കൾ / സഹപാഠികൾ) ആയിരിക്കും ലൈബ്രറി ഹാൾ ആലേഖനം ചെയ്യപ്പെടുക. ഉദാ: A. B. കലാം സാംസ്കാരിക കേന്ദ്രം.

നിങ്ങളുടെ ഉറ്റവർക്ക് ജന്മ നാട്ടിൽ നൽകുന്ന ഏറ്റവും നല്ല  ഓർമ്മ മന്ദിരമായി ഇത് ഉപയോഗിക്കാം. 

അവസാന ദിവസം:
മാർച്ച് 25 , 2018

ബി എസ് എൻ എൽ മാമാ പണി നിർത്തിക്കൂടേ ? / അസ്ലം മാവില

ബി എസ് എൻ എൽ
മാമാ പണി നിർത്തിക്കൂടേ ?

അസ്ലം മാവില

ബി എസ് എൻ എൽ മൊബൈൽ കണക്ഷൻ എടുത്ത സമയത്ത് വലിയ ശല്യമുണ്ടായിരുന്നില്ല. കഴിഞ്ഞ ഒന്നര കൊല്ലമായി ഒരു മെസ്സേജ് വല്ലപ്പോഴും വരാൻ തുടങ്ങി, അത് ഇംഗ്ലീഷിൽ.  5 ൽ തുടക്കുന്ന നമ്പരിട്ട് മെസ്സേജ് -  I am alone please call me എന്ന്. തിരക്ക് പിടിച്ച് സമയം തീരെ ഇല്ലാത്തത് വിളിക്കാനും പോയില്ല.  ഇയ്യിടെയായി ആ മെസ്സെജ്  ദിവസവും വരാൻ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ മാസം മുതൽ നാളുക്ക് മൂന്ന് വട്ടമെന്ന തോതിൽ പുള്ളിക്കാരി അയച്ചു കളയും .

ആ പോട്ടേ എന്ന് വച്ചു ഇത് വരെ മിണ്ടാണ്ടിരിക്കുവായിരുന്നു. ദേ ഇന്ന് മലയാളത്തിൽ ഒരു മെസ്സേജ്
" ഞാൻ വീട്ടിൽ  ഒറ്റയ്ക്കാണ്  5567866118 എന്നോട് സംസാരിക്കുക."

അല്ലാ എന്തുവാ ഇതൊക്കെ ? ബി എസ് എൻ എല്ലും തുടങ്ങിയോ ഈ  മാമാ പണി. ദുർബ്ബല നിമിഷത്തിൽ  എന്നെക്കൊണ്ട് വിളിപ്പിച്ചേ അടങ്ങൂ എന്ന് ബി എസ് എൻ എല്ലുകാർക്ക് എന്താ ഇത്ര നിർബന്ധം ? വരവൊക്കെ കുറഞ്ഞത് കൊണ്ട് ഇപ്പോൾ ഈ മേഖലയിൽ കാല് വെച്ചതാണോ ?

ആ ജിയോക്കാരൻ വന്നതോടെ ഇന്ത്യയിലെ ഏതാണ്ടെല്ലാ ടെലികമ്മ്യു കമ്പനിക്കാരനും ഒരരുക്കായിട്ടുണ്ടെന്നത് നേരാണ്, എന്ന് വെച്ച്  അത് മെയ്ക്കപ്പ് ചെയ്യാൻ ഇത്ര പരസ്യമായി  BSNL ഇമ്മാതിരി മാമാ പണിക്കിറങ്ങണോ ? അറിഞ്ഞിടത്തോളം ഈ നമ്പരിൽ വിളിച്ചാൽ "ഓസി"ക്കോളിൽ പറ്റ് വരവ് വെക്കില്ല. ആ പറഞ്ഞ നമ്പരിൽ വിളിച്ച് നേരം പോക്കാൻ കിങ്ങിണി എക്സ്ട്രാ ടോപ്പപ്പ് ചെയ്തോണ്ടിരിക്കണം പോൽ. ഒരിരയെ കിട്ടിയാൽ ഫിഫ്റ്റി - ഫിഫ്റ്റി. ഫോണിൽ മിണ്ടുന്ന ബസ്സ്റ്റാണ്ട് ശാന്തയ്ക്കും കമ്പനിക്കും  പകുതി, അതിനവസരമുണ്ടാക്കി മാമാ പണി ചെയ്ത വകയിൽ കമ്മീഷന് ബി. എസ്. എൻ.എല്ലിന് പകുതി.

എങ്ങിനെയുണ്ട് BSNL വട്ടച്ചെലവ് പരിപാടി. സാറന്മാരേ,  നിർത്തിക്കൂടേ ഇതൊക്കെ ?  അതിലും നല്ല ഒരു പണിയുണ്ട്,  ഭൂമിക്കടിയിൽ പണ്ട് കുഴിച്ചിട്ട പഴയ കേബിളിന്റെ തൊലിയുരിഞ്ഞ് ചെമ്പ് കമ്പി ചുറ്റിക്കെട്ടി ആക്രിക്കടയിൽ വിൽക്കുക. സംഭവം മോഷണമൊക്കെയാണെങ്കിലും പക്ഷെ, മറ്റെ ഏർപ്പാടിനേക്കാളും എത്രയോ നല്ലതാണ്, പറയാൻ കുറച്ച് അന്തസൊക്കെയുണ്ട്.

മഹാരാഷ്ട്രാ പ്രക്ഷോഭത്തിൽ നിന്ന് മതേതരത്വക്കാർക്ക് പഠിക്കാനുള്ളത് / അസ്ലം മാവില

മഹാരാഷ്ട്രാ പ്രക്ഷോഭത്തിൽ നിന്ന്
മതേതരത്വക്കാർക്ക് പഠിക്കാനുള്ളത്

അസ്ലം മാവില

ചില പ്രക്ഷോഭങ്ങൾ അങ്ങിനെയാണ്, അവ അധികാരികൾ ശ്രദ്ധിക്കുന്നതിന് മുമ്പ് ലോകം ശ്രദ്ധിച്ചു കളയും. ചെങ്കോലിന്റെ ചെകിട്ടിൽ മുരൾച്ച കേൾക്കുന്നതിന് മുമ്പ് പൊതുമനസ്സിന്റെ കാതിൽ ഇരമ്പലുണ്ടാക്കും.   ഭരണാധികാരികളുടെ കണ്ണിൽ പൊന്നീച്ച പാറുന്നതിന് മുമ്പ് ഭരണിയരുടെ കണ്ണുകളിൽ നക്ഷത്ര തിളക്കം നൽകും.

ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഒരു പക്ഷെ, എല്ലാം മറന്ന് ഇന്ത്യ നോക്കിക്കണ്ടത് നടപ്പുരീതിക്ക് വ്യത്യസ്തമായ മഹാനഗരക്കാഴ്ചയായിരുന്നു, കർഷക പ്രക്ഷോഭം തന്നെ. അക്ഷരാർഥത്തിൽ നൂറുകണക്കിന് മൈലുകൾ അവർ നടക്കുകയായിരുന്നു, വരണ്ട ഭൂമിയിൽ നടന്ന് ശീലിച്ചവർ, പാടത്തും പറമ്പത്തും പണിയെടുക്കുമ്പോൾ പാദരക്ഷകൾ ധരിക്കാത്തവർ. രണ്ടാലൊന്നറിയാതെ തിരിച്ചു പോകാൻ തയ്യാറാകാത്തവർ. മക്കൾക്കും മാതാപിതാക്കൾക്കും അവസാന മുത്തം നൽകി ഇറങ്ങിയവർ. സബർമതിയിലെ ദണ്ഡിനടത്തം വീണ്ടൊരാവർത്തി ഓർമ്മിപ്പിച്ചത് പോലെ..

സ്വതന്ത്ര ഭാരതത്തിൽ ഇതിന് മുമ്പ് ടിക്കയത്തിന്റെ നേതൃത്വത്തിൽ ഇത് പോലൊന്ന് ഓർമ്മയിൽ വരുന്നു. അതും കർഷകരായിരുന്നു. സംഘടിത രാഷ്ടിയ നേതൃത്വമില്ലാത്തത് പിരിച്ചു വിടാൻ ടിക്കയത്തിന് നന്നായി വിയർക്കേണ്ടിവന്നു. അന്നത്തെ  ഭരണകൂടം ആ ദൗർബല്യം നന്നായി മുതലെടുത്തു. തീരുമാനങ്ങളിൽ കാര്യമായ ഒരു ഫോളോഅപ്പും പിന്നീടുണ്ടായില്ല.

ഇക്കഴിഞ്ഞ ദിവസങ്ങളിൽ ബോംബെ നഗരം കണ്ടത് ഇതായിരുന്നില്ല.  മണ്ണിന്റെ മക്കൾക്ക് ഇച്ഛാശക്തിയുള്ള രാഷ്ട്രീയ നേതൃത്വമുണ്ടായി. വഴിയോരങ്ങൾ അരുവിയും കൈപുഴയുമായി, അവസാനദിനമത് ജനകടലായി മാറി.

പൊതുമനസ്സ് വിഷയങ്ങൾ പഠിച്ചു, അവർക്ക് ഒന്നേ ചെയ്യേണ്ടതുണ്ടായിരുന്നുള്ളൂ, കർഷകർ വരുന്ന വഴിക്ക് എതിരേൽക്കുക, പറ്റാവുന്നത് നൽകുക, കുടിവെളളമെങ്കിൽ അത് , അഭിവാദ്യമെങ്കിലത്. ഇന്ത്യൻ ജനത ഒന്നെന്നു തോന്നിയ മണിക്കൂറുകളും ദിനങ്ങളും. "ലാൽജംഡെ"ക്ക് പൊതുവെ കണ്ട് വന്നിരുന്ന അലർജി ഏതാണ്ടില്ലാതായത് പോലെ. പാതയോരങ്ങളിൽ ലാൽസലാം വിളികൾ ! 

മഹാരാഷ്ട്രാ സർക്കാർ കൂട്ടുകക്ഷികൾക്ക് വരെ കാര്യം മനസ്സിലായി, പുറം തിരിഞ്ഞിരുന്നാൽ മുന്നിലേക്കവർ വഴിമാറി  അഭിമുഖമായി വരുമെന്ന് ബോധ്യമായി. കർഷക വിഷയങ്ങൾ അവർ ഗൗരവത്തിൽ കാണാൻ ഭരണാധികാരികളെ നിർബന്ധിച്ചു കൊണ്ടേയിരുന്നു.

വളരെ ശ്രദ്ധേയമായത് ഇടത് പക്ഷ നേതൃത്വത്തിലുള്ള കർഷക പ്രക്ഷോഭത്തിന് രാഹുൽ ഗാന്ധിയെ പോലുള്ളവർ ഇടപെട്ട രീതിയാണ്.  പി.സി.സി. പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് ക്ഷുഭിത കർഷകരെ എതിരേറ്റ് കോൺഗ്രസ്സ് നേതാക്കൾ ലാൽസലാം പറഞ്ഞത്.

മഹാരാഷ്ട്രയിലെ ന്യായവശ്യങ്ങൾക്ക് വേണ്ടിയുള്ള ഈ സഹകരണം ഇന്ത്യയിലെ മതേതര ശക്കികൾക്ക് ശുഭസൂചനയും ഗുണപാഠവുമാണ്. ഇന്ത്യയിലെ പശുമാർക്ക് മീഡിയകൾ അത് കൊണ്ട് തന്നെ തുടക്കത്തിലേ കണ്ടില്ലെന്ന് നടിച്ചത്. പക്ഷെ, സോഷ്യൽ മീഡിയയിൽ ആർക്കും മുകളിൽ നിന്ന് വിലക്കേർപ്പെടുത്താൻ പറ്റില്ലല്ലോ. അവർ തങ്ങളുടെ കർത്തവ്യം ഭംഗിയായി നിർവ്വഹിച്ചുകൊണ്ടെയിരുന്നു, മുഖ്യധാരാമാധ്യമങ്ങൾ കണ്ണുകൾ തുറക്കാൻ തയ്യാറാകുന്നത് വരെ.

ഒറ്റത്തുരുത്തുകളായി മാറ്റപ്പെട്ടുകൊണ്ടിരിക്കുന്ന സമകാലീന ഇന്ത്യൻ രാഷ്ട്രീയത്തിൽ ഭിന്ന രാഷ്ട്രീയ വീക്ഷണങ്ങൾ നിലനിർത്തികൊണ്ട് പരസ്പരം കൈപിടിക്കലിന്റെ പുതിയ മാനങ്ങൾക്ക് വേണ്ടിയുള്ള ചർച്ചകൾക്ക് മതേതരക്കൂട്ടങ്ങൾ തുടക്കമിടണം. ഏകകക്ഷിഭരണമെന്ന വ്യാമോഹം തന്നെ പകൽ പോലും സ്വപ്നം കാണരുത്, അത് സംസ്ഥാനമായാലും ഇന്ത്യ മൊത്തമായാലും.

സാമാന്യ ജനത്തെ ബാധിക്കുന്ന പൊതു വിഷയങ്ങൾ എന്നുമുണ്ട്. ഇന്ത്യയുടെ മതേതരത്വവും ബഹുസ്വരതയും നിലനിൽക്കുന്ന സാഹചര്യങ്ങളുടെ ഉയർത്തെഴുന്നേൽപ്പുകൾ നിരന്തരം  വിഷയീഭവിക്കണം. കൊല രാഷ്ട്രിയങ്ങൾ തിരക്കഥയിൽ നിന്ന് മാറ്റിനിർത്തപ്പെടണം. അഹിംസാ രാഷ്ട്രിയത്തിനാണ് ഇന്നും ഇന്ത്യൻ മണ്ണ് പാകമുള്ളത്.  ജാതിയുടെയും മതത്തിന്റെയും പേരിൽ പരസ്പരം കൊമ്പ്കോർത്തത് കൊണ്ട് ഒരു പാടവും പണി സ്ഥലവും ഭാരതീയന്  നയാപൈസയുടെ  അധികവരുമാനമോ അരത്തൂക്കം ശാന്തിയോ സമൃദ്ധിയോ അധികം നൽകുന്നില്ലെന്ന ബോധം സാധാരണക്കാരന് നൽകണം.

വിയർപ്പിനും വിശപ്പിനും ഒരേ ഗന്ധമാണ്, വർഗീയ ചീട്ടുകളിയിൽ വിജയിക്കുന്നത് അതിന്റെ ചെല്ലും ചെലവിലും കഴിയുന്നവരെന്ന തിരിച്ചറിവ് സാമാന്യ ജനങ്ങൾക്കുണ്ടാക്കാൻ ഇടതുപക്ഷവും കോൺഗ്രസ്സടങ്ങിയ മുഴുവൻ സെക്യൂലർ ചിന്താധാരകളും ഒന്നിച്ചേ തീരൂ. അതിനുള്ള പ്രക്ഷോഭങ്ങളും സംഘടിത നീക്കങ്ങളും രാജ്യത്താകമാനം ഉണ്ടാകുമ്പോൾ, നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ആത്മവീര്യവും ആത്മവിശ്വാസവും ഇന്ത്യൻ ജനതയ്ക്കുണ്ടാകും.

ശ്രീ യെച്ചൂരിയെ പോലുള്ള  ദീർഘവീക്ഷണമുള്ളവരുടെ രാഷ്ട്രീയ പ്രവചനങ്ങൾ കേൾക്കാൻ അതിനകത്തുള്ളവർ എത്ര പെട്ടെന്ന് കാത് കൊടുക്കാൻ ശ്രമിക്കുന്നുവോ അത്രയും നല്ലത്. ഊക്കോടെ വെള്ളം മുഴുവൻ ഒഴുകിയ ശേഷം തടയണ കെട്ടുന്നതിനെ കുറിച്ചാലോചിക്കുന്നതിലും പരിതപിക്കുന്നതിലും വലിയ വങ്കത്തം വേറെ ഉണ്ടാകില്ലെന്ന് നമ്മുടെ പരിചിത രാഷ്ട്രീയ പ്രബുദ്ധതക്കാകട്ടെ.

നഞ്ചോളം ജയിച്ചിടത്ത് നാടുവാഴിയാകാൻ പുതിയ രാസപ്രക്രിയ പരീക്ഷിച്ചു വിജയിച്ചു കൊണ്ടിരിക്കുന്ന അമിത്ഷാ യുഗത്തിൽ, തെരഞ്ഞെടുപ്പ് വരുമ്പോൾ നാല് സീറ്റിന്റെ പേരിൽ കലമുടക്കുന്ന പതിവ് രീതി തന്നെ മാറ്റിവെക്കാനുള്ള മനസ്സുള്ളവർക്ക് മാത്രമേ മതേതര ഇന്ത്യയുടെ ഭാവിയെ കുറിച്ച് പറയാനും ഫലിപ്പിക്കാനും അവകാശവുമുള്ളൂ.

ചില സൂചകങ്ങൾ തിരിച്ചറിവുള്ള രാഷ്ട്രിയ നേതൃത്വങ്ങൾക്ക് മുമ്പിൽ വല്ലപ്പോഴും പ്രത്യക്ഷപ്പെടും. അവയിൽ നിന്നും എന്തെങ്കിലും പഠിക്കാൻ പറ്റിയിൽ നന്ന്. കൊഞ്ഞനം കുത്തിയാൽ മുഖം കെടുകയേയുള്ളൂ. ഇത് പഠിക്കാനും തിരിച്ചറിയാനുമായില്ലെങ്കിൽ താഴേതട്ട് മുതൽ മുകളറ്റം വരെ എത്ര ബൈഠക് നടത്തിയിട്ടും കാര്യമില്ല.

കാവി പുതക്കാൻ ഏതാനും സംസ്ഥാനങ്ങൾ മാത്രം ബാക്കി. മതേതര രാഷ്ടീയക്കാരെ തന്നെയാണ് 'അവരതിന് ഉപയോഗിക്കുന്നത്. കമ്പിളിപ്പുതപ്പിനുള്ളിൽ ഇനിയും ഉറങ്ങാനാണ് മതേതര രാഷ്ട്രീയ നേതൃത്വത്തിന് ഭാവമെങ്കിൽ, വരും തലമുറ മാപ്പ് നൽകില്ല, ഉറപ്പ്.