Tuesday 30 June 2020

സാനെഴുത്തിനെ കുറിച്ച് കവി പവിത്രൻ തീക്കുനി

ഉത്തരാധുനിക കവികളിൽ ശ്രദ്ധേയനായ പവിത്രൻ തീക്കുനി
തൻ്റെ ഓൺലൈൻ പേജിൽ യുവകവിയും നോവലിസ്റ്റുമായ സാൻ മാവിലയെ കുറിച്ച് ഇങ്ങനെ എഴുതുന്നു.

എഫ്. ബി. പേജ് ലിങ്ക്

https://m.facebook.com/story.php?story_fbid=126454295771416&id=100052205387190

സാൻ മാവില
--
കഥയിൽ മേതിൽ രാധാകൃഷ്ണനും
കവിതയിൽ എൻ.ജി.ഉണ്ണികൃഷ്ണനും അടയാളപ്പെടുത്തിയ
സങ്കീർണ്ണതകളും ദുർഗ്രഹതകളും ഇഴച്ചേർന്നു കിടക്കുന്ന,
ആവിഷ്ക്കാര രീതിയിൽ രചന നിർവ്വഹിക്കുന്ന പുതിയ കവികളിൽ ഒരാളാണ്
ഏറ്റവും പുതിയ തലമുറയിലെ സാൻ മാവില

ഇത്തരം രചനകൾ ഒറ്റ വായനക്ക് വഴങ്ങി തരാറില്ല പൊതുവെ

അനേകം വായനകളിലൂടെ,
അസാധാരണമായ നിരീക്ഷണ കോണുകളിലൂടെ
പ്രമേയത്തെ ബന്ധിച്ചിരിക്കുന്ന
ആശയത്തിൻ്റെ കുരുക്കുകളെ
അഴിച്ചെടുക്കണം

പാരമ്പര്യ ശൈലിയെ ചേർത്തു വയ്ക്കുന്നവരും
കവിത
ലളിതവും സുതാര്യവും ആയിരിക്കണമെന്ന് ശഠിക്കുന്നവരും
ഈ രചനാരീതിയെ അംഗീകരിച്ചു തരില്ല

അതുകൊണ്ട്
ഇത്തരം രചനകൾ മോശമാണെന്ന് കരുതരുത്
ശ്രദ്ധേയമായ കവിതകൾ ഇത്തരത്തിൽ കവി  ശൈലനെ പോലുള്ളവർ എഴുതിയിട്ടുണ്ട്

സാൻ മാവിലയും
ഈ വേറിട്ട ശൈലിയും വഴിയും പിന്തുടരുന്നു

സാൻ മാവില
കാസർഗോഡ് ജില്ലയിലെ
" മധൂർ, പട്ല "സ്വദേശിയാണ്

തലശ്ശേരി ബ്രണ്ണൻ കോളേജിൽ മൂന്നാം വർഷ ചരിത്ര വിദ്യാർത്ഥിയാണ്.

രണ്ടു കവിതാ സമാഹാരങ്ങൾ പ്രസദ്ധീകരിച്ചിട്ടുണ്ട്

പ്രസദ്ധീകരിക്കാത്ത ഒരു നോവലും ഈ കവി എഴുതിയിട്ടുണ്ട്.

സോഷ്യൽ മീഡിയയിലും
'മാധ്യമം' വാരിക പോലുള്ള
ആനുകാലികങ്ങളിലും എഴുതാറുണ്ട്

ഇടിവെട്ടാതെ മുളയ്ക്കുന്ന
വ്യാജ കൂണുകൾ (കവികൾ)
എഴുതുന്നതെന്തും വായിക്കപ്പെടുന്നത് നവയുഗത്തിലെ ശാപമാണെന്ന് കവി കരുതുന്നു (ഇത് എന്നോട് പറഞ്ഞതാണ്)

മഴയും വെയിലും
വിണ്ണിൽ വിളഞ്ഞ പഴങ്ങളാണെന്നും

നിഴലു തീർത്ത ഐതിഹാസിക ഇതിവൃത്തമാണ് രാത്രിയെന്നും

മഴ മണ്ണിലെഴുതിയ
കവിതയാണ് മരമെന്നും

അഗ്നിയെ ഗർഭം ധരിച്ചവളാണ്
തീപ്പെട്ടിയെന്നും

സത്യം പറയുന്നവൻ്റെ
യോഗ്യത കുരിശിലേറ്റപ്പെടാനുള്ള ധൈര്യമാണെന്നും

കവിതകളിൽ കുറിച്ചിട്ട
സാൻ മാവില
പുതു കവിതയുടെ വാഗ്ദാനമാണ് എന്നതിൽ തർക്കമില്ല.

ജീവിതവും മരണവും
തമ്മിലുള്ള യുദ്ധത്തിൽ
എടുത്തു മാറ്റപ്പെട്ട
വെള്ള പതാകയ്ക്ക്,
സാൻ മാവില എന്ന കവിക്ക്

ആശംസകൾ നേരുന്നു

ഒപ്പം

സാൻ മാവിലയുടെ
ഒരു കവിതകൂടെ ഇവിടെ ചേര്‍ത്തുവയ്ക്കുന്നു

*ഫ്രെയിം*
■■■■■■■■

ഇരുട്ട് കരക്കടിഞ്ഞ
മൂലകളിൽ
ഇന്നലെകൾ
തെറുത്ത് പുകച്ച
കടലാസു കഷ്ണങ്ങളുണ്ട്.

ലെക്കുകെട്ട 'റാം' ഭ്രാന്തിൽ
ചോര ചീറിയത്,
മറവിയുടെ മിനാരങ്ങളിൽ
മറയ്ക്കപ്പെട്ടത്,
ഭ്രൂണം തുളഞ്ഞ ശൂലങ്ങളിൽ
വെന്തു നീറിയത്,
മങ്ങലേറ്റ ത്രിവർണത്തിൽ
ഉടലൊടിഞ്ഞോടിയ
അശാേക ചക്രം
ചിതലു കെട്ടിയത്,
കുരച്ച തൂലികത്തുമ്പിന്റെ
മുനയൊടിച്ചത്.

'നല്ല ദിനങ്ങൾ'
ചാരമാക്കും മുന്നേ
ചുരുളഴിച്ച്,
നിഴലിളക്കിയെടുത്ത്,
ചില്ലിട്ടു വെയ്ക്കണം.

മെഴുതിരിക്കിപ്പുറം
തല കുനിക്കാനല്ല.

മറവി,
അതിന്റെ സ്മാരകങ്ങൾ
പടുത്താതിരിക്കാൻ.
ചരിത്രം ചാരിത്ര്യമൊടുക്കാതിരിക്കാൻ

സബാഷ് ഉഷ ടീച്ചർ / അസ്ലം മാവിലെ

പ്രിയ ഉഷ ടീച്ചർ,

താങ്കളുടെ വളരെ നല്ല ഇടപെടൽ.

കണ്ടു കണ്ടു മടുത്ത ചില സോ കോൾഡ് വി. ഐ.പി സ്കൂളുകൾ ഉണ്ട്. അവർ മാത്രമേ കാലാകാലങ്ങളായി എസ്. എസ്. എൽ. സി. പരീക്ഷാ ഫലങ്ങൾ വരുമ്പോഴും പ്ലസ് ടു റിസൾട്ട് പ്രസിദ്ധീകരിക്കുമ്പോഴും  പത്രങ്ങളിലെ  ലീഡ് ന്യൂസിലും പ്രാദേശിക പേജുകളിലും തെളിയാറുള്ളൂ.  ആ പള്ളിക്കൂടപ്പിള്ളേരും അധ്യാപകരും മാത്രമേ ചിരിക്കാറുള്ളൂ.


അവരുടെ ആഹ്ലാദം !
അവരുടെ സന്തോഷം !
അവരുടെ ചിരി !
അവരുടെ കളി !
അവരേ ഉള്ളൂ എവിടെയും. ഉള്ളുള്ളൂ എന്ന് പറഞ്ഞാലും തെറ്റില്ല.

ഓണം വന്നാലും
പെരുന്നാൾ പിറകണ്ടാലും
ക്രിസ്മസ് ദിനത്തിലും
എല്ലാം കാണാം സമാന വാർപ്പു രീതി ... ചില നാട്ടുകാർക്ക് മാത്രം പത്രപ്പേജിൽ വി. ഐ.പി പരിഗണന.

അത്തരമൊരു നടപ്പുശീലം  താങ്കളുടെ അവസരോചിതമായ ഇടപെടൽ കൊണ്ട് ബ്രെയ്ക്ക് ചെയ്തിരിക്കുന്നു.

ഒരു ദേശീയ പത്രമെങ്കിലും കാസർകോട് ജില്ലയുടെ മികവിൻ്റെ നിറവും നിലാവെളിച്ചവും വാർത്താവായനക്കൊപ്പം പട്ല സ്കൂളിലെ മക്കളുടെ, അധ്യപകരുടെ, രക്ഷിതാക്കളുടെ തൂവെള്ളച്ചിരിയിൽ കൂടി വായനക്കാർ അനുഭവിക്കാനുള്ള അവസരമൊരുക്കുന്നതിൽ  നിങ്ങൾ ചെയ്ത പ്രയത്നം അഭിനന്ദനാർഹമാണ്.  അതിപ്പോൾ പറയാൻ എനിക്ക് തോന്നി, എഴുതി,  ബ്ലോഗിലിട്ടു. (പിന്നെപ്പോൾ പറയണം ? )

"അപ്പപ്പോൾ ഇടപെടണം;
വൈകുക എന്നത് ന്യൂസ്‌ ഡെസ്കിൽ നിന്ന് നിങ്ങളുടെ വാർത്തകൾ കാതങ്ങൾ അകലെയെത്തിക്കും " മാധ്യമരംഗത്ത് പിച്ചവെച്ചു നടന്നിരുന്ന പൊയ്പ്പോയ ഗൾഫ് കാലത്ത് സീനിയർ പത്രപ്രവർത്തകനും എൻ്റെ വന്ദ്യഗുരുനാഥനുമായ കെ. എം. ജബ്ബാരി പറയാറുണ്ട്.

നല്ല വാർത്തകൾ
ചിത്രങ്ങൾ
കുറിപ്പുകൾ
കുറിപ്പടികൾ ഇവയൊക്കെ
ഒരു വ്യക്തി,  നാട് , നാട്ടാര് , നാട്ടിൻക്കൂട്ടങ്ങൾ - ഇവരുടെ സക്രിയമായ ദൃശ്യസാനിധ്യമാണ്, ആർച്ചീവ്സാണ്, സർഗ്ഗാത്മക ശേഖരമാണ്. നാം മിണ്ടിയില്ലെങ്കിലും മിണ്ടിപ്പറഞ്ഞില്ലെങ്കിലും പ്രോത്സാഹിപ്പിച്ചില്ലെങ്കിലും,  ഡസിൻ(ൻ്റ്) മാറ്റർ,  മറ്റിടങ്ങളിൽ ഈ വാർത്തകൾ കണ്ടും കാണിച്ചുമാണ് നന്മ നേതൃത്വങ്ങൾ അവരുടെ പാസ്സീവ് ഇടങ്ങളെ ഉദ്ദിവിപ്പിക്കുന്നതും ഊർജമാവാഹിപ്പിച്ചെടുക്കുന്നതും.

പറയാതെ വയ്യല്ലോ,
പട്ലയിലെ, 
പട്ല സ്കൂൾ ക്യാമ്പസിലെ, 
ഇക്കഴിഞ്ഞ മൂന്നു വർഷങ്ങളിലെ പച്ചപ്പിനും പ്രസരിപ്പിനും താങ്കളുടെ 'ഉസ്റ്കട്പ്പത്തിന് ' ചെറുതല്ലാത്ത പങ്കുണ്ട്.

സബാഷ് ടീച്ചർ,
സബാഷ്.... 🌷


NB : ഉസ്റ്കട്പ്പം കാസ്റോടൻ ശൈലീ പദമാണ്. എഴുതിബോധിപ്പിക്കാൻ എനിക്കത്ര വശമില്ല.


*അസ്ലം മാവിലെ*

കണ്ണൂര്‍ യുണിവേഴ്‌സിറ്റി എം. എ. എക്കണോമിക്‌സ് പരീക്ഷയില്‍ ഒന്നാം റാങ്കുമായി മുര്‍ഷിദ സുല്‍ത്താന, പട്ലക്കഭിമാനം* ./അസ്ലം മാവിലെ


*കണ്ണൂര്‍ യുണിവേഴ്‌സിറ്റി എം. എ.  എക്കണോമിക്‌സ് പരീക്ഷയില്‍ ഒന്നാം റാങ്കുമായി മുര്‍ഷിദ സുല്‍ത്താന, പട്ലക്കഭിമാനം*
..............................
അസ്ലം മാവിലെ
.............................
രണ്ടു വർഷം മുമ്പ് പത്രങ്ങളിൽ വന്ന വാർത്തയുടെ തലക്കെട്ട് ഇങ്ങനെയായിരുന്നു - കണ്ണൂര്‍ യുണിവേഴ്‌സിറ്റി ബി. എ.  എക്കണോമിക്‌സ് പരീക്ഷയില്‍ ഒന്നാം റാങ്കുമായി മുര്‍ഷിദ സുല്‍ത്താന, ഷഫഖ് മഹലിലേക്ക് റാങ്ക് എത്തുന്നത് ഇത് രണ്ടാം തവണ.

കൃത്യം രണ്ട് വർഷം 22 ദിവസം കഴിഞ്ഞ ഇന്നാ വാർത്ത ഇങ്ങിനെ ഞാൻ മോഡിഫൈ ചെയ്യുന്നു - *കണ്ണൂര്‍ യുണിവേഴ്‌സിറ്റി എം. എ.  എക്കണോമിക്‌സ് പരീക്ഷയില്‍ ഒന്നാം റാങ്കുമായി മുര്‍ഷിദ സുല്‍ത്താന, ഷഫഖ് മഹലിലേക്ക് റാങ്ക് എത്തുന്നത് ഇത് മൂന്നാം  തവണ*.

പട്ല സ്വദേശികളായ മുഹമ്മദ് ഷാഫി-ജമീല ദമ്പതികളുടെ മകളാണ് മുര്‍ഷിദ. അവൾ കാസര്‍കോട് ഗവണ്‍മെന്റ് കോളജിലെ വിദ്യാര്‍ത്ഥിനിയാണ്.

( നേരത്തെ എല്‍ ബി എസ് എഞ്ചിനിയറിംഗ് കോളജിലെ വിദ്യാര്‍ത്ഥിയായിരുന്ന കാര്‍ട്ടൂണിസ്റ്റ് കൂടിയായ സഹോദരന്‍ മുജീബ് പട്ല മെക്കാനിക്കല്‍ എഞ്ചിനിയറിംഗില്‍ മൂന്നാം റാങ്ക് നേടിയിരുന്നു.)

പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മികവു പുലര്‍ത്തി വന്നിരുന്ന മുര്‍ഷിദയുടെ പ്രൈമറി വിദ്യാഭ്യാസം പട്ല ന്യൂ മോഡല്‍ സ്‌കൂളിലും ജി. എച്ച്. എസ്. എസ്.  പട്ലയിലുമായിരുന്നു. ഹൈസ്‌കൂള്‍ വിദ്യഭ്യാസം ഉളിയത്തടുക്ക ജയ്മാതാ സ്‌കൂളിൽ. ( കഴിഞ്ഞ രണ്ടു വർഷമായി  ജയ്മാതാ സ്‌കൂളിനടുത്താണ് മുർഷിദ മാതാപിതാക്കളോടൊപ്പം താമസം ).
നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നും ഉന്നത മാർക്കോടു കൂടി ഹയര്‍സെക്കന്ററി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയാണ് കാസര്‍കോട് ഗവണ്‍മെന്റ് കോളജില്‍ ബി എ എക്കണോമിക്‌സിന് ചേര്‍ന്നതും  അവിടെ തന്നെ എം എ എക്കണോമിക്‌സ് പഠനം തുടർന്നതും.

കാർട്ടൂണിസ്റ്റു മുജീബ് പട്ല സഹോദരൻ. ആയിശത്ത് ഷമീമ, ഷറീന ഫാത്തിമ എന്നിവര്‍ സഹോദരിമാരാണ്.
എം. എ. പഠന കാലത്തു തന്നെയാണ്  മുർഷിദ NET പരീക്ഷയിൽ ഉന്നത  വിജയം നേടിയത്.  ഗവേഷണ പഠനത്തിനുള്ള കേന്ദ്ര ഗവൺമെന്റിന്റെ  നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തിയ JRF പരീക്ഷയിൽ  ഡിസ്റ്റിംഗ്ഷനോടു കൂടിയാണ് Junior Research Fellowship  മുർഷിദ ഇക്കഴിഞ്ഞ വർഷം കരഗതമാക്കിയത്.  

ഈ കുറിപ്പിനൊപ്പം ഇക്കഴിഞ്ഞ വർഷം RTPEN ബ്ലോഗിൽ ഞാൻ എഴുതിയ കുറിപ്പിൻ്റെ ലിങ്ക് കൂടി തുറന്ന്  വായിക്കണമെന്ന് അഭ്യർഥിക്കുന്നു.
http://rtpen.blogspot.com/2019/08/blog-post_21.html?m=1

ഒന്നും പറയാനില്ല. സ്വപ്നതുല്യമായ നേട്ടം. ഇനി അടുത്തത് പി. എച്ച്. ഡി.
പേരിന് മുന്നിൽ ചുരുങ്ങിയ വർഷങ്ങൾക്കകം ഡോക്ടർ. അതിലൊന്നും നമ്മുടെ മുർഷിദ  (മുഴുപേര് സൂചിപ്പിക്കുന്നത് പോലെ മുർഷിദ സുൽത്താന, മുർഷിദ രാജകുമാരി ) ഒതുങ്ങില്ലെന്ന് ഞങ്ങൾക്കറിയാം.

സിവിൽ സർവ്വീസിൽ അത്യുന്നതമായ സ്ഥാനം. അല്ലെങ്കിൽ സാമ്പത്തിക ശാസ്ത്ര രംഗത്ത് ഉയരങ്ങൾ കീഴടക്കുന്ന പ്രതിഭ. അതിലുമപ്പുറം എന്തെങ്കിലും.  അറിയില്ല - മുർഷിദയുടെ മനസ്സിലെന്തെന്ന്.

ഒന്നുറപ്പിക്കാം, സ്വന്തം ക്ലാസ് മേറ്റ്സിൻ്റെ കൂടി അധ്യാപികയായ മുർഷിദ, പ്രതീക്ഷകൾക്കുമപ്പുറം  നമുക്ക് മനം നുകരുന്ന, കവരുന്ന  വാർത്തയുമായി വരുമെന്ന് തീർച്ചയായും കരുതാം.

പ്രിയപ്പെട്ട മുർഷിദാ, 
അതിരുകളില്ലാത്ത അറിവിൻ്റെ ചക്രവാളങ്ങളിൽ  നീയിനിയും  അത്ഭുതങ്ങൾ സൃഷ്ടിക്കുക.
നമ്മുടെ കുഞ്ഞുപട്ലയിലെ സ്രാമ്പിപ്പള്ളിക്കടുത്തുണ്ടായിരുന്ന  എലിമെൻ്ററിസ്കൂളിൽ, ആരുടെയും അനുവാദം ചോദിക്കാതെ കടന്നുവന്ന് അലിഫ് ബാ താക്ഷരങ്ങൾ കുഞ്ഞുമക്കൾക്ക്  പഠിപ്പിച്ചിരുന്ന ഒരധ്യാപകനുണ്ടായിരുന്നു - 1930 കളിൽ. ജീവിതത്തിൻ്റെ യൗവ്വനത്തിൽ തന്നെ പടച്ചവനിലേക്ക് തിരിച്ചു പോയ പ്രപിതാവായ ആ അധ്യാപകൻ്റെ,   മമ്മുഞ്ഞി ഉസ്താദിൻ്റെ,  പ്രാർഥനയുടെ ഫലമാകാം ഒരുപക്ഷെ, അദ്ദേഹത്തിൻ്റെ നാലാം തലമുറക്കാരിയായ നിൻ്റെ ഇക്കാണുന്ന നേട്ടങ്ങളൊക്കെയും, നിൻ്റെ പിതാമഹൻ അബ്ദുല്ല സാഹിബും ഒരു കാലത്ത് വിദ്യാഭ്യാസ സാംസ്ക്കാരിക രംഗങ്ങളിൽ ഈ ഗ്രാമത്തിൻ്റെ വെള്ളിവെളിച്ചമായിരുന്നല്ലോ.

നന്മകൾ, പ്രാർഥനകൾ!
എൻ്റെ ജേഷ്ടപുത്രികൂടിയായ മുർഷിദക്കൊരിക്കൽ കൂടി അഭിനന്ദനങ്ങൾ !
ഈ സന്തോഷം ഞങ്ങളും ആഘോഷിക്കട്ടെ, നിൻ്റെ കൂടെ നിൻ്റെ മാതാപിതാക്കളുടെ കൂടെ ....

Friday 19 June 2020

സ്റ്റാർ പട്ലയ്ക്ക്* *ഭാവുകങ്ങൾ,* *ഈ പുതിയ പ്രഭാതത്തിൽ !*/ അസ്ലം മാവിലെ

▪️
*സ്റ്റാർ പട്ലയ്ക്ക്* *ഭാവുകങ്ങൾ,*
*ഈ പുതിയ പ്രഭാതത്തിൽ !*
................................

അസ്ലം മാവിലെ
................................

പട്ല സ്റ്റാർ ക്ലബ് ഗ്ലോബൽ നേതൃത്വത്തിനും,
മുഴുവൻ അംഗങ്ങൾക്കും
സ്നേഹാന്വേഷണങ്ങൾ  !

വലിയ പ്രതീക്ഷയോടെയാണ് ഈ പുതിയ നേതൃത്വത്തെ നാട്ടിലെ കലാ- കായിക - സാമൂഹിക- സാംസ്ക്കാരിക രംഗത്ത് പ്രവർത്തിക്കുന്നവർ നോക്കിക്കാണുന്നത്.

അത് കൊണ്ട് നല്ല ഉത്തരവാദിത്വമുണ്ട്. അൻപതിനടുത്ത വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള നമ്മുടെ നാട്ടിലെ ഏക ക്ലബ്ബായ സ്റ്റാറിന് ചെറിയ ഇടവേളയിൽ ഉണ്ടായ മയക്കവും അക്കാലങ്ങളിൽ ക്ലബിനെ സ്നേഹിച്ച സാധാരണക്കാർക്കുണ്ടായ മനപ്രയാസവും ഇനിയൊരിക്കലും ഉണ്ടാകില്ല എന്നുറച്ച ദൃഢപ്രതിജ്ഞയായിരിക്കണം  പകുതി വഴിക്കുപേക്ഷിക്കപ്പെട്ട ബാറ്റൺ കുനിഞ്ഞെടുക്കുമ്പോൾ ഈ ഗ്ലോബൽ നേതൃത്വത്തിനുണ്ടാകേണ്ടത്. ഓർക്കുക ബാറ്റൺ  കൈമാറാനുള്ളതുമാണ്. കൈമാറാൻ കൈകൾ നീളണം. അതിനുള്ള സാഹചര്യമുണ്ടാക്കേണ്ടത് അതത് നേതൃത്വമാണ്.

എല്ലാ രംഗത്തും നാം സജീവമായിട്ടുണ്ട്. കായികരംഗത്ത് മുൻതൂക്കം നൽകാൻ മറക്കുകയുമരുത്. ഒപ്പം മുൻകാലങ്ങളിലെ നേതൃത്വങ്ങൾ കാണിച്ച വഴികൾ വഴിവിളക്കുമാകണം. വലിയ സ്വപ്നങ്ങളുള്ള, എല്ലരെയും ഉൾക്കൊള്ളാൻ മനസ്സുള്ള വ്യക്തിത്വങ്ങളാണ് ഈ നേതൃത്വത്തിലുള്ളത്.

കായിക രംഗത്തോടൊപ്പം ശ്രദ്ധയാർന്ന ഒട്ടേറെ പുതുമകൾ നൽകുന്ന ഒട്ടേറെ പരിപാടികൾ ചെറിയ ബഡ്ജറ്റിൽ നടത്താൻ നമുക്കാകും. കോവിഡ് കാലത്ത് വീട്ടിൽ ഒതുങ്ങിക്കഴിയുന്ന ജേഷ്ടന്മാർ,  ഉമ്മമാർ, സഹോദരിമാർ, വിദ്യാർഥികൾ ഇവർക്ക് കൂടി പങ്കാളിത്തമുള്ള പ്രോഗ്രാമുകൾ ഓൺലൈൻ വഴി നടത്താൻ പറ്റുന്നവർ ഈ നേതൃത്വത്തിലുണ്ട്. അങ്ങിനെ ഒരു കുഞ്ഞുവേളയിൽ മേഘം മറ നിന്ന താരകകുടുംബത്തിലെ  ഈ സൂര്യൻ, സ്റ്റാർ, പതിവിലും പതിന്മടങ്ങ് മാറ്റിലും പകിട്ടിലും  പ്രശോഭിക്കട്ടെ. ഈ ആകാശത്തിൽ നമ്മുടെ സ്റ്റാർ എന്നും ജ്വലിച്ചു നിൽക്കട്ടെ.

വലിയ കുടയാണിത്. An x-large Umbrella. ആർക്കും കൂടണയാൻ പറ്റുന്ന തരത്തിൽ ഇതിൻ്റകം വിശാലമാണ്. എനിക്കതിൽ സ്പേയ്സില്ല എന്ന തോന്നൽ തന്നെ അസ്ഥാനത്താണ്. എല്ലരും ഒന്നകത്തേക്ക് കടന്ന് വരൂ, അപ്പോഴറിയാം അതിനകത്തെ വിശാലത.

ഓർമ്മയുണ്ടാകണം, കൂട്ടായ്മക്ക് എന്നും മുതൽക്കൂട്ട് അച്ചടക്കമുള്ള അണികളും അവരെ പറയാതെ നിയന്ത്രിക്കാൻ പറ്റുന്ന നേതൃത്വവും ആ നേതൃത്വത്തിൻ്റെ സ്വപ്നതുല്യമായ കാഴ്ചപ്പാടുകളുമാണ്.

ഒന്നും നടക്കായ്കയില്ല,
ശ്രമിച്ചാൽ എല്ലാമാകും. ഒറ്റയിരിപ്പിനാകില്ലെന്നേയുള്ളൂ. രണ്ട് തരം പ്രൊജക്ടുകളുണ്ട്. ഒന്ന് ഷോർട്ട് ടേം. മറ്റൊന്ന് ലോംഗ് ടേം. ഇത് രണ്ടും തിരിച്ചറിയാത്തിടത്താണ് സൗന്ദര്യപ്പിണക്കങ്ങൾ വരുന്നത്. പ്രൊജക്ട് വഴിയിൽ ഉപേക്ഷിച്ചു എന്നൊക്കെ പരാതി ഉണ്ടാകുന്നത്.

ലോംഗ് ടേം പദ്ധതി ഒറ്റക്കൊല്ലം തീരില്ല. ഘട്ടം ഘട്ടമായേ നടക്കൂ. ബാറ്റൺ പദ്ധതിയാണത്. അടുത്ത നേതൃത്വമാണ് അതിൻ്റെ രണ്ടാം ഘട്ടം ഏറ്റെടുക്കേണ്ടത്, പിന്നെ മൂന്നാം ഘട്ടം, അങ്ങനങ്ങനെ മുന്നോട്ട് ലക്ഷ്യം കൈവരിക്കും വരെ തുടരണം.

നേതൃത്വത്തിൽ ഞാൻ ഉൾപ്പെട്ടില്ല എന്നതൊന്നും വിഷയമാക്കരുത്. ഉൾപ്പെടാത്തവർക്കാണ് പ്രവർത്തിക്കാൻ കൂടുതൽ അവസരങ്ങൾ. എൻ്റെ അഭിപ്രായങ്ങൾ മൊത്തം പരിഗണിച്ചില്ല എന്നും പയ്യാരം പറയരുത്. തീരുമാനങ്ങളിൽ ചിലത് നിങ്ങൾ മനസ്സിൽ കണ്ട ആശയങ്ങൾ തന്നെയാണ്.

വാർഷിക പരിപാടികൾ അവധാനതയോടെ കൂടിയാലോചിച്ച് ആസൂത്രണം ചെയ്യുക, അവയിൽ ലോഗ് - ഷോർട്ട് ടേം പ്രൊജക്ടുകൾ ഉൾപ്പെടുത്തുക. സ്റ്റാർ മുന്നോട്ട് പോകും, ഉറപ്പ്.

ഭാവുകങ്ങൾ,
പുതിയ പ്രഭാതത്തിൽ !
ചെയ്യാനാകട്ടെ
ചെറിയ ചെറിയ കാര്യങ്ങൾ, അവയ്ക്ക് ആത്മാർഥത കൊണ്ടും സക്രിയത കൊണ്ടും  വലുതിലൂമപ്പുറമുള്ള റിസൾട്ട് ലഭിക്കുമാറാകട്ടെ !
20/06/2020
visit :
www.rtpen.blogspot.com

വാർത്ത / അറിയിപ്പ് / കത്തുകൾ


*നാളെ പട്ല അംഗനവാടിയിൽ ഓൺലൈൻ പഠനമുറി തുടങ്ങും ; ഒരുക്കങ്ങൾ പൂർത്തിയായി*
പട്ല ജി. എച്ച്. എസ്. എസ്. വിദ്യാർഥികൾക്കായി ഒരുക്കുന്ന ഓൺലൈൻ പഠനമുറി നാളെ പട്ല അംഗനവാടിയിൽ തുടങ്ങും.
പെൺകുട്ടികൾക്ക് മാത്രമാണ് ഈ പഠന മുറി ഒരുക്കിയിട്ടുള്ളതെന്ന് മോണിറ്ററിംഗ് സെൽ ഇൻ ചാർജ് അസ്ലം പട്ല അറിയിച്ചു.
പട്ല സ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ് സമ്മാനിച്ച TV യാണ് ഇവിടെ പ്രവർത്തിപ്പിക്കുന്നത്. കേബിൾ - സാങ്കേതിക സൗകര്യങ്ങൾ ഇന്ന് വൈകുന്നേരത്തോടെ പൂർത്തിയാകും.
  രാവിലെ പത്ത് മണിക്ക് പട്ല ജി. എച്ച്. എസ്. എസ്. പ്രിൻസിപ്പാൾ പി.സി. തോമസ് സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ച് പഠനമുറി വിദ്യാർഥിനികൾക്കായി തുറന്നു കൊടുക്കും. പി.ടി. എ പ്രസിഡൻറ് എച്ച്. കെ. അബ്ദുൽ റഹിമാൻ അധ്യക്ഷത വഹിക്കും.
വാർഡ് മെമ്പർ എം.എ. മജീദ്, ഹെഡ്മാസ്റ്റർ പി. ആർ. പ്രദീപ്, സ്കൂൾ വികസന സമിതി ചെയർമാൻ സൈദ് കെ.എം., എസ്.എം.സി. ചെയർമാൻ സി.എച്ച്. അബൂബക്കർ, പി.ടി.എ. വൈസ് പ്രസിഡൻ്റ് അബൂബക്കർ സൈൻ,  പി.ടി. ഉഷ ടീച്ചർ, സ്റ്റാർ ക്ലബ് പ്രതിനിധി എം.പി. സമീർ സംസാരിക്കും. 
മറ്റു ക്ലബ് - സംഘടനാ ഭാരവാഹികൾ, പി ടി എ - എസ്. എം.സി പ്രതിനിധികൾ,  അധ്യാപകർ സംബന്ധിക്കും.
________________________
*അറിയിപ്പ്*
*വിദ്യാർഥികളുടെയും
രക്ഷിതാക്കളുടെയും
അടിയന്തിര ശ്രദ്ധയ്ക്ക്*
തിങ്കളാഴ്ച (15/06/2020)  മുതൽ *പട്ല ജംഗ്ഷനിലുള്ള UNITED PATLA യുടെ ഓഫീസ് മുറിയിൽ*  TV യിൽ ഓൺലൈൻ ക്ലാസ് കാണാനുള്ള സൗകര്യം  ഒരുക്കിയിട്ടുണ്ട്.
എന്തെങ്കിലും കാരണങ്ങൾ കൊണ്ട് ക്ലാസ് കാണാൻ സൗകര്യമില്ലാത്ത ആൺകുട്ടികൾ ഉണ്ടെങ്കിൽ അവരുടെ ക്ലാസ്സ് സമയത്തിനനുസരിച്ച് പ്രസ്തുത സെൻററിൽ എത്താവുന്നതാണ്. 
ഈ ക്ലാസ്സിൽ പങ്കെടുക്കാൻ  ആഗ്രഹിക്കുന്ന കുട്ടികൾ അവരുടെ പേര് വിവരം ഇവിടെ താമസംവിനാ അറിയിക്കുക.
*ക്ലാസ്സ് ടീച്ചർ*
ജി.എച്ച്. എസ്. എസ്. പട്ല
_______________________
🌱
*തൈ വിതരണം*
*ഇന്ന് സംഘം ക്ലബ്*
*പരിസരത്ത്*
പട്ല സംഘം ആർട്സ് & സ്പോർട്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് തൈകൾ വിതരണം ചെയ്യുന്നു.
സംഘം ക്ലബ് പരിസരത്താണ് പ്രസ്തുത പ്രോഗ്രാം.
തൈകൾ ആവശ്യമുള്ളവർ കൃത്യം 2 മണിക്ക് തന്നെ  എത്തിച്ചേരേണ്ടതാണ്.
സെക്രട്ടറി & പരിസ്ഥിതി കോർഡിനേറ്റർ
*സംഘം ആർട്സ് & സ്പോർട്സ് ക്ലബ്*
🌱  🌱  🌱
____________________
*ക്ഷണക്കത്ത്*
To,
The President,
United Patla FC.
ബഹുമാന്യരെ,
പട്ല ഗവ. ഹയർ സെക്കണ്ടറി സ്കൂളിന് താങ്കളും താങ്കളുടെ സംഘടനയും നൽകി വരുന്ന സഹായ സഹകരണങ്ങൾക്ക് ആദ്യമേ നന്ദി രേഖപ്പെടുത്തട്ടെ.
വീടുകളിൽ ടി വി /മൊബൈൽ സംവിധാനം ഇല്ലെന്ന് അറിയിക്കുകയും ഞങ്ങൾക്കത് ബോധ്യപ്പെടുകയും ചെയ്ത കുട്ടികൾക്ക് വേണ്ടി ഓൺലൈൻ ക്ലാസ്സ് ഒരുക്കുന്നതിൻ്റെ ഭാഗമായി താങ്കളുടെ സംഘടനയോട്  ആവശ്യപ്പെട്ട പ്രകാരമുള്ള ഭൗതിക സൗകര്യങ്ങൾ ( ടി.വി, ക്ലാസ് റൂം, കേബിൾ സംവിധാനങ്ങൾ ) ഒരുക്കിത്തന്നതിനും സഹകരിച്ചതിനും താങ്കൾക്കും  UNITiED  PATLA യ്ക്കും GHSS പട്ല പി.ടി.എ & എസ്.എം.സി കമ്മിറ്റിയുടെ കൃതജ്ഞത ഇതിനാൽ  അറിയിക്കുന്നു.
ഓൺലൈൻ ക്ലാസ്സിൻ്റെ ഔദ്യോഗിക ഉത്ഘാടനം നാളെ (15/06//20, തിങ്കൾ) രാവിലെ 10:15 ന് പട്ല ജംഗ്ഷനിലുള്ള UNITED PATLA യുടെ ഓഫീസിൽ വെച്ച് നടക്കും. പ്രസ്തുത പരിപാടിയിലേക്ക് താങ്കളെയും ക്ലബ് പ്രതിനിധികളെയും സന്തോഷപൂർവ്വം  ക്ഷണിച്ചു കൊള്ളുന്നു.
തുടർന്നും സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.
വിശ്വസ്തതയോടെ,
*പി ടി എ പ്രസിഡൻ്റ് & എസ്. എം. സി. ചെയർമാൻ* (ജി എച്ച് എസ്. എസ്. പട്ല)
*പ്രിൻസിപ്പാൾ*  ( ജി. എച്ച് എസ്. എസ്. പട്ല)
*ഹെഡ്മാസ്റ്റർ* (ജി. എച്ച് എസ്. എസ്. പട്ല)
📌
*ക്ഷണക്കത്ത്*
To,
The President,
Lucky Star Arts & Sports Club Patla,
ബഹുമാന്യരെ,
പട്ല ഗവ. ഹയർ സെക്കണ്ടറി സ്കൂളിന് താങ്കളും താങ്കളുടെ സംഘടനയും നൽകി വരുന്ന സഹായ സഹകരണങ്ങൾക്ക് ആദ്യമേ നന്ദി രേഖപ്പെടുത്തട്ടെ.
വീടുകളിൽ ടി വി /മൊബൈൽ സംവിധാനം ഇല്ലെന്ന് അറിയിക്കുകയും ഞങ്ങൾക്കത് ബോധ്യപ്പെടുകയും ചെയ്ത കുട്ടികൾക്ക് വേണ്ടി ഓൺലൈൻ ക്ലാസ്സ് ഒരുക്കുന്നതിൻ്റെ ഭാഗമായി താങ്കളുടെ സംഘടനയോട്  ആവശ്യപ്പെട്ട പ്രകാരമുള്ള ഭൗതിക സൗകര്യങ്ങൾ ഒരുക്കിത്തരുന്നതിനും സന്നദ്ധത പ്രകടിപ്പിച്ചതിനും സഹകരിച്ചതിനും താങ്കൾക്കും Lucky Star Arts & Sports Club Patla യ്ക്കും  GHSS പട്ല പി.ടി.എ & എസ്.എം.സി കമ്മിറ്റിയുടെ കൃതജ്ഞത ഇതിനാൽ  അറിയിക്കുന്നു.
ഓൺലൈൻ ക്ലാസ്സിൻ്റെ ഔദ്യോഗിക ഉത്ഘാടനം നാളെ (15/06//20, തിങ്കൾ) രാവിലെ 10:15 ന് പട്ല ജംഗ്ഷനിലുള്ള UNITED PATLA യുടെ ഓഫീസിൽ വെച്ച് നടക്കും. പ്രസ്തുത പരിപാടിയിലേക്ക് താങ്കളെയും ക്ലബ് പ്രതിനിധികളെയും സന്തോഷപൂർവ്വം  ക്ഷണിച്ചു കൊള്ളുന്നു.
തുടർന്നും സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.
വിശ്വസ്തതയോടെ,
*പി ടി എ പ്രസിഡൻ്റ് &*
*എസ്. എം. സി. ചെയർമാൻ*
(ജി എച്ച് എസ്. എസ്. പട്ല)
*പ്രിൻസിപ്പാൾ* 
( ജി. എച്ച് എസ്. എസ്. പട്ല)
*ഹെഡ്മാസ്റ്റർ*
(ജി. എച്ച് എസ്. എസ്. പട്ല)
14/06/2020, പട്ല
🔗
*നന്ദി ! കടപ്പാട് !*
ബഹുമാന്യരെ,
പട്ല ജി. എച്ച്. എസ്. എസിലെ വിദ്യാർഥികൾക്ക് വേണ്ടി ഓൺലൈൻ ക്ലാസ്സ് സംഘടിപ്പിക്കുവാൻ ടി.വി.യും മറ്റു ഭൗതിക സൗകര്യങ്ങളും  ഒരുക്കിത്തരികയും, അത്പോലെ ഇന്ന് രാവിലെ United Club ഹാളിൾ നടന്ന പ്രസ്തുത ഓൺലൈൻ സെഷൻ്റെ ഉത്ഘാടന പരിപാടിയിൽ സജീവമായി പങ്കെടുക്കുകയും  വിജയിപ്പിച്ചു തരികയും ചെയ്ത യുനൈറ്റഡ് ക്ലബ് FC, സ്റ്റാർ ആർട്സ് & സ്പ്പോർട്സ് ക്ലബ്, കണക്ടിംഗ് പട്ല, പട്ല യൂത്ത് ഫോറം, സംഘം ആർട്സ് & സ്പ്പോർട്സ് ക്ലബ് എന്നീ കൂട്ടായ്മകൾക്ക് GHSS പട്ലയുടെ അകമഴിഞ്ഞ നന്ദിയും കടപ്പാടും  ഇതിനാൽ  അറിയിക്കുന്നു.
നമ്മുടെ സ്കൂളിൻ്റെ പുരോഗമന പ്രവർത്തനങ്ങളിൽ നിങ്ങളുടെ എല്ലാവരുടെ സഹായ  സഹകരണങ്ങൾ തുടർന്നും പ്രതീക്ഷിച്ചു കൊണ്ട്,
വിശ്വസ്തതയോടെ,
*പി ടി എ പ്രസിഡൻ്റ് &*
*എസ്. എം. സി. ചെയർമാൻ*
(ജി എച്ച് എസ്. എസ്. പട്ല)
*പ്രിൻസിപ്പാൾ* 
( ജി. എച്ച് എസ്. എസ്. പട്ല)
*ഹെഡ്മാസ്റ്റർ*
(ജി. എച്ച് എസ്. എസ്. പട്ല)
15/06/2020, പട്ല
_____________________
uesday, June 09, 2020
പട്ല ജി.എച്ച്. എസ്. എസ്;
സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ
പട്ലയിൽ ഓണ്‍ലൈന്‍ പഠനത്തിന് തുടക്കമായി
പട്ല: ( 15.06.2020) സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ പട്ല ഗവ. ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥികൾക്കുള്ള ഓണ്‍ലൈന്‍ പഠനം ഇന്ന് മുതൽ തുടങ്ങി.
ഓണ്‍ലൈന്‍ പഠനത്തിൻ്റെ ഔദ്യോഗിക ഉത്ഘാടനം ഇന്ന് രാവിലെ പട്ല ജംഗ്ഷനിലുള്ള യുനൈറ്റഡ് പട്ല ക്ലബിൻ്റെ ഓഫീസിൽ വാർഡ് മെമ്പർ എം.എ. മജീദ് നിർവ്വഹിച്ചു.   പി ടി എ പ്രസിഡൻറ് എച്ച്. കെ അബ്ദുറഹിമാൻ അധ്യക്ഷത റഹിച്ചു, എസ്. എം.സി ചെയർമാൻ സി. എച്ച്. അബൂബക്കർ , പട്ല ജി.എച്ച്. എസ്. എസ് പ്രിൻസിപ്പാൾ പി.സി. തോമസ്, ഹെഡ്മാസ്റ്റർ പീ. ആർ.  പ്രദീപ് കുമാർ, വികസന കമ്മറ്റി ചെയർമാൻ സൈഭ് കെ.എം., സന്നദ്ധ സംഘടനാ പ്രതിനിധികൾ സംബന്ധിച്ചു
സ്വന്തം വീടുകളിൽ ഓൺലൈൻ ക്ലാസ്സുകൾ അറ്റൻ്റ് ചെയ്യാൻ സാഹചര്യമില്ലാത്ത കുട്ടികൾക്ക് വേണ്ടിയാണ് ഈ സൗകര്യം ഒരുക്കുന്നതെന്ന് കോർഡിനേഷൻ ഇൻ ചാർജ് പി ടി ഉഷ ടീച്ചർ പറഞ്ഞു.
ഓൺ ലൈൻ പഠനത്തിനുള്ള ഭൗതിക സാഹചര്യം ഒരുക്കുവാനാവശ്യപ്പെട്ടുള്ള പിടിഎയുടെ അഭ്യർഥനയുക്ക് പട്ലയിലെ ക്ലബ്ബുകൾ, സാംസ്ക്കാരിക സംഘടനകൾ വളരെ അനുകൂലമായ പ്രതികരണമാണ് നടത്തിയതെന്ന് പട്ല ജി.എച്ച്. എസ്. എസ് പ്രിൻസിപ്പാൾ പി.സി. തോമസ്, ഹെഡ്മാസ്റ്റർ പീ. ആർ.  പ്രദീപ് കുമാർ എന്നിവർ അറിയിച്ചു.
യുനൈറ്റഡ് പട്ല FC,  സ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ്, പട്ല യൂത്ത് ഫോറം, കണക്ടിംഗ് പട്ല, സംഘം ആർട്സ് & സ്പോർട്സ് ക്ലബ് എന്നീ സന്നദ്ധ സംഘടനകളാണ് സഹായ വാഗ്ദാനവുമായി മുന്നോട്ട് വന്നിട്ടുള്ളർ. കൂടുതൽ ക്ലബുകൾ - സ സാംസ്കാരിക കൂട്ടായ്മകൾ ഇനിയും സഹകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അവർ പറഞ്ഞു.
ഓൺലൈൻ ക്ലാസ് മോണിറ്റർ ചെയ്യാൻ അസ്ലം പട്ലയുടെ നേതൃത്വത്തിൽ PTA SMC ഭാരവാഹികൾ അടങ്ങുന്ന  മോണിറ്ററിംഗ് സെല്ലും രൂപീകരിച്ചിട്ടുണ്ട്.
പട്ലയിൽ നാലോളം കേന്ദ്രങ്ങളിലാണ് നിലവിൽ ഓൺ ലൈൻ പഠന സംവിധാനമൊരുക്കുന്നത്.
____________________
*അറിയിപ്പ്*
*വിദ്യാർഥികളുടെയും
രക്ഷിതാക്കളുടെയും
അടിയന്തിര ശ്രദ്ധയ്ക്ക്*
തിങ്കളാഴ്ച (15/06/2020)  മുതൽ *പട്ല ജംഗ്ഷനിലുള്ള UNITED PATLA യുടെ ഓഫീസ് മുറിയിൽ*  TV യിൽ ഓൺലൈൻ ക്ലാസ് കാണാനുള്ള സൗകര്യം  ഒരുക്കിയിട്ടുണ്ട്.
എന്തെങ്കിലും കാരണങ്ങൾ കൊണ്ട് ക്ലാസ് കാണാൻ സൗകര്യമില്ലാത്ത ആൺകുട്ടികൾ ഉണ്ടെങ്കിൽ അവരുടെ ക്ലാസ്സ് സമയത്തിനനുസരിച്ച് പ്രസ്തുത സെൻററിൽ എത്താവുന്നതാണ്. 
ഈ ക്ലാസ്സിൽ പങ്കെടുക്കാൻ  ആഗ്രഹിക്കുന്ന കുട്ടികൾ അവരുടെ പേര് വിവരം ഇവിടെ താമസംവിനാ അറിയിക്കുക.
*ക്ലാസ്സ് ടീച്ചർ*
ജി.എച്ച്. എസ്. എസ്. പട്ല
_________________
*അറിയിപ്പ്*
പട്ല ജി.എച്ച്. എസ്. എസ് പിടിഎ കമ്മിറ്റിയുടെ അഭ്യർഥന പ്രകാരം നമ്മുടെ ഓഫീസ് മുറിയും ടി.വി. & കേബ്ൾ സൗകര്യങ്ങളും ജി.എച്ച്. എസ്. എസ് ചട്ലയിലെ പാവപ്പെട്ട  വിദ്യാർഥികൾക്ക് വേണ്ടി  ഓൺ ലൈൻ ക്ലാസ് സംവിധാനമൊരുക്കുന്നതിന് വേണ്ടി വിട്ടുകൊടുത്തതായി അറിയിക്കുന്നു.
ഇന്നലെ രാത്രി (വ്യാഴം)  ചേർന്ന യുനൈറ്റഡ് പട്ല FC യുടെ ഓൺലൈൻ എക്സിക്യൂട്ടിവ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഏകകണ്ഠമായി ഉണ്ടായത്.
കായിക രംഗത്ത് മാത്രമല്ല നാട്ടിൻ്റെ വിദ്യാഭ്യാസ - സാമൂഹിക- സാംസ്ക്കാരിക രംഗങ്ങളിലും യുനൈറ്റഡ് പട്ല FC ആവശ്യമുള്ള ഘട്ടങ്ങളിലെല്ലാം സഹായ വാഗ്ദാനം നൽകുകയും അത് നിറവേറ്റുകയും  ചെയ്തിട്ടുമുണ്ട്. അതിൻ്റെ ഭാഗമായാണ് ഈ തീരുമാനവും.
വിശ്വസ്തതയോടെ
പ്രസിഡൻ്റ്
യുനൈറ്റഡ് പട്ല FC
ജ: സിക്രട്ടറി
യുനൈറ്റഡ് പട്ല FC
________________________
🔗
*കറിവേപ്പില*
*മുരിങ്ങ തൈ*
*തയ്യാർ*
മധൂർ കൃഷിഭവൻ്റെ   കറിവേപ്പില, മുരിങ്ങ തൈ വിതരണത്തിന് തയ്യാർ.
രണ്ടാം വാർഡിലെ ആവശ്യക്കാർ താഴെപ്പറയുന്ന നമ്പറിൽ  ബന്ധപ്പെടുക.
2020:21 ലെ നികുതി അടച്ച റസീതിൻ്റെ കോപ്പി നിർബന്ധം.
രേഖയുമായി ആദ്യം എത്തുന്നവർക്ക്  തൈകൾ നൽകും. എണ്ണം പരിമിതം
ബന്ധപ്പെടേണ്ടത് :.
*എം. എ മജീദ്*
രണ്ടാം വാർഡ് മെമ്പർ
മധൂർ പഞ്ചായത്ത് .
മൊബൈൽ : *94475 20124*
🔗


തയ്യാറാക്കിയത് : അസ്ലം 

പ്രളയ സാധ്യത:* *മുൻകരുതൽ ആവോളം വേണം* /അസ്ലം മാവിലെ


*പ്രളയ സാധ്യത:*
*മുൻകരുതൽ ആവോളം വേണം*
.............................
അസ്ലം മാവിലെ
.............................

പ്രളയം വരാതിരിക്കട്ടെ.

ഇൻ കേയ്സ് -  ഇനിയെങ്ങാനും -  പ്രളയം വന്നാൽ...
സ്വാഭാവികമായും പട്ലയിലെ താഴ്ന്ന പ്രദേശങ്ങളെയും അവിടങ്ങളിലെ പ്രദേശവാസികളെയും ബാധിക്കും.

അപ്പോൾ, അതിന് മുന്നോടിയായി ചില ഗൃഹപാഠങ്ങൾ നാം അവശ്യം ചെയ്യേണ്ടതുണ്ട്.

ഇക്കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ പട്ലയിലെ 98 വീട്ടുകാരെയാണ് സാരമായും അല്ലാതെയും ദുരിതം ബാധിച്ചത്. ഒരുപാട് നാശനഷ്ടങ്ങളുണ്ടായി.

ആ കുടുംബങ്ങളുടെ നമ്പരുകൾ, പേരു വിവരങ്ങൾ ഇക്കഴിഞ്ഞ വർഷം കണക്ടിംഗ് പട്ല ശേഖരിച്ചിട്ടുണ്ട്. അത് നമ്മുടെ വാർഡ് അംഗത്തിൻ്റെ കയ്യിൽ ഭദ്രമായുണ്ട്.

അവയുടെ ഒരു കോപ്പി ജാഗ്രതാ സമിതിയെയോ അല്ലെങ്കിൽ അത് പോലുള്ള ഒരു സംവിധാനത്തെയോ ഏൽപ്പിക്കണം. നേരത്തെ തന്നെ ആ വീടുകൾ ഉൾപ്പെട്ട വാട്സാപ് ഗ്രൂപ്പ് രൂപീകരിക്കുകയാണെങ്കിൽ വളരെ  വളരെ നല്ലതാണ്.  ബന്ധപ്പെട്ട നേതൃത്വങ്ങൾ അപ്പപ്പോൾ അലേർട്ട് സന്ദേശങ്ങൾ അവർക്കയക്കാൻ സാധിക്കും.  ജാഗ്രതാ നിർദ്ദേശങ്ങൾ പരസ്പരം കൈ മാറാം. ക്രൈസിസ് /ഡിസാസ്റ്റർ മാനേജ്മെൻ്റിന് കൂടുതൽ എളുപ്പത്തിൽ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനാകും. വളരെ പെട്ടെന്ന് വിവിധ ഭാഗങ്ങളിൽ നിന്ന്  കൊണ്ട് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുമാകും.

മറ്റൊന്ന്, ഇപ്രാവശ്യം   പ്രളയദുരിതാശ്വാസ കേന്ദ്രം നമ്മുടെ സ്കൂളിൽ തന്നെ തുറക്കുമെന്ന്  നേരത്തെ ഉറപ്പുവരുത്തണം. മതിയായ സൗകര്യങ്ങൾ അവിടെ സന്നദ്ധ പ്രവർത്തകർ ഇടപെട്ട്  ഒരുക്കുകയും വേണം. ദുരിതബാധിതരെ കുടിയൊഴിപ്പിച്ചാൽ നേരെ അങ്ങോട്ട് തന്നെ മാറ്റുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറണം. സ്കൂൾ മേധാവികളും പിടിഎ നേതൃത്വവും ഈ വിഷയത്തിൽ  പ്രയോറിറ്റി ലിസ്റ്റിലെ ഒന്നാം പേജിൽ തന്നെ  നമ്പർ വണ്ണായി നക്ഷത്ര ചിഹ്നമിട്ട് വെക്കുകയും വേണം.

ഇതൊക്കെ കഴിഞ്ഞുള്ള ശുചീകരണ പ്രവർത്തനങ്ങളും കിണർ - കുടിവെള്ള ക്ലോറിനേഷനും വളരെ ശാസ്ത്രിയമായും  ആസൂത്രിതമായും സംഘടിതമായും ഇക്കുറിയും  നടത്താനാകണം. ഇത്തരം  വിഷയങ്ങളിൽ പൊതുജനങ്ങൾ ബദ്ധശ്രദ്ധരാകണമെന്നും ഒരു നല്ല സംഘടിത യുവനിര അതിനായുണ്ടാകണമെന്നും നിരന്തരം എഴുതിയിരുന്നത് ഓർമ്മയിൽ വരുന്നു.

ഏതാലായാലും ഇപ്രാവശ്യം ശുചീകരണ പ്രവർത്തനങ്ങൾക്ക് ആളുണ്ടാകില്ല എന്ന പരാതി  പൊതുവെ ഉണ്ടാകില്ല എന്ന് തന്നെ പറയാം. . അത്രമാത്രം പ്രബുദ്ധമായിക്കഴിഞ്ഞു നമ്മുടെ ആരോഗ്യ- ശുചിത്വ  കാഴ്ചപ്പാട്. അത്രമാത്രം പൊതുബോധം നമ്മെ സാക്ഷരരാക്കിക്കഴിഞ്ഞു എന്നർഥം .

ഒരിക്കൽ കൂടി പറയട്ടെ,
കഴിഞ്ഞ മൺസൂൺ സീസണിലെ പ്രളയം പോലൊന്ന് മുന്നിൽ കണ്ട് തന്നെ വേണം ഇപ്രാവശ്യവും  നമ്മുടെ ഓരോ കാൽവെപ്പും കണക്കുകൂട്ടലുകളും. ഇക്കഴിഞ്ഞ ഡിസാസ്റ്റർ മാനേജ്മെൻ്റിലും റീഹാബിലിറ്റേഷൻ മാനേജ്മെൻറിലും വന്ന  പാളിച്ചകൾ, പിഴവുകൾ  ശ്രദ്ധയിൽ പെട്ടത് ഇപ്രാവശ്യം നമുക്ക് പഴുതടക്കാനാകുമെന്ന് പ്രത്യാശിക്കാം

ഒപ്പം, പ്രളയ ബാധിത കുടുംബങ്ങൾ രക്ഷാപ്രവർത്തകരോട് വളരെ കൊപറേറ്റീവായി തന്നെ പ്രതികരിച്ചേ മതിയാകൂ. പകൽ നേരങ്ങളിൽ തന്നെ പാർപ്പിടം വിട്ട് രക്ഷാ തുരുത്തുകളിലെത്താൻ ശ്രമിക്കണം. രാത്രി കൂടുന്തോറും റിസ്ക് സാധ്യത അപകടകരമാം വിധം വർദ്ധിച്ചേക്കും.

അത് പോലെ, ദുരിത ബാധിത കുടുംബങ്ങൾക്കും കർഷകർക്കും അവർക്ക് മതിയായ നഷ്ടപരിഹാരങ്ങൾ അധികൃതരിൽ നിന്ന് വാങ്ങിക്കൊടുക്കുവാനുള്ള ശ്രമങ്ങൾ കഴിഞ്ഞ വർഷത്തെ പോലെ ഇക്കുറിയും ഉണ്ടാകണം, മതിയായ ഫോളോഅപ്പും. 

ഒരിക്കൽ കൂടി ആഗ്രഹിക്കുന്നു, പ്രളയം ഇക്കുറി നമ്മുടെ ദൈനംദിന ജീവിതത്തെ ബാധിക്കാതിരിക്കട്ടെ.

www.Rtpen.blogspot.com

വായനാ ദിനമായ ഇന്ന്* *എൻ്റെ ഒന്ന് രണ്ട് നിർദ്ദേശങ്ങൾ* / അസ്ലം മാവിലെ*

*വായനാ ദിനമായ ഇന്ന്*
*എൻ്റെ ഒന്ന് രണ്ട് നിർദ്ദേശങ്ങൾ*

നിലവിൽ ഓരോ ക്ലാസ്സിനും വാട്സാപ് ഗ്രൂപ്പുണ്ട്.

ക്വിസ്സ് കോംപറ്റീഷൻ നടത്താം.
കുട്ടികൾ + രക്ഷിതാക്കൾ എന്ന രീതിയിൽ. അതായത് കുട്ടികളെ രക്ഷിതാക്കൾക്ക് Help ചെയ്യാമെന്ന്. പാരൻറ്സിന് ഈ ദിവസത്തെ കുറിച്ചുള്ള അവബോധത്തിനും നല്ലതാണ്.
സമ്മാനങ്ങൾ ആകാം, ഇല്ലെങ്കിലും കുഴപ്പമില്ല,

പ്രധാനധ്യാപകൻ & PTA പ്രസിഡൻ്റ് 1 മുതൽ 10 വരെയുള്ള കുട്ടികൾക്ക് 3- 4 മിനുറ്റുകളിൽ ഒതുങ്ങുന്ന വായനാദിന സന്ദേശം നൽകുക. പ്രിൻസിപ്പാളിന് 12th ക്ലാസ്സ് കുട്ടികൾക്കും സന്ദേശം നൽകാം.

8, 9, 10, 12 ക്ലാസ്സിലെ കുട്ടികൾക്ക് കവിത/കുറുങ്കവിത/ഹൈകു  രചനാ മത്സരമോ മിനിക്കഥ/കാപ്സ്യൂൾ കഥാ രചനയോ സംഘടിപ്പിക്കാം. ( ലേഖനങ്ങൾ/കഥകൾ  ഒഴിവാക്കുന്നത് നന്നായിരിക്കും)

ഇതിന് വലിയ പ്രിപറേഷൻ ആവശ്യമില്ല. ഒന്നു  തീരുമാനിക്കണം, അത് ടെക്സ്റ്റ് എഴുതി പോസ്റ്റ് ചെയ്യണം. 

പ്രോഗ്രാം വാർത്തകൾ  നമുക്ക് മഴവില്ല് ചമയത്തിൽ പിന്നീട് കൊടുക്കുകയും ചെയ്യാം. നല്ല കവറേജും കിട്ടും. നമ്മുടെ  സ്കൂൾ കൊറോണ കാലത്തും മാധ്യമങ്ങളിൽ പച്ചപ്പോടെ ഇരിക്കട്ടെ

ഇതിലും പുതുമയുള്ള നിർദ്ദേശങ്ങൾ മുന്നോട്ട് വെക്കാനുണ്ട്. അതിലും താൽപ്പര്യമുണ്ടെങ്കിൽ പറയാം . മുകളിലുള്ളവ കുറിച്ച് കൂടി എളുപ്പമുള്ളതാണ്.

*അസ്ലം മാവിലെ*

3 മാസത്തെ* *ഇടവേളക്ക് ശേഷം* *പട്ലയിലെ വിശ്വാസികൾ* *ഇന്ന് ജുമുഅ:യ്ക്കായി* *പള്ളികളിൽ ഒത്തു കൂടിയപ്പോൾ* /അസ്ലം മാവിലെ



*3 മാസത്തെ*
*ഇടവേളക്ക് ശേഷം*
*പട്ലയിലെ വിശ്വാസികൾ*
*ഇന്ന് ജുമുഅ:യ്ക്കായി*
*പള്ളികളിൽ ഒത്തു കൂടിയപ്പോൾ*

...............................
അസ്ലം മാവിലെ
...............................

പട്ലയിലെ വിശ്വാസികൾ സന്തോഷ കണ്ണീര് പൊഴിച്ചാണ് ഇന്ന് പള്ളികളിലേക്ക്  എത്തിയത്. അതിനപ്പുറം അൽഹംദുലില്ലാഹ് പറഞ്ഞാണവർ പള്ളി വാതിലുകൾ  കടന്നു പുറത്തിറങ്ങിയത്.


നമ്മുടെ മഹല്ലിലെ മിക്ക പള്ളികളിലും ഇന്ന് ജുമുഅ: നടന്നു.
പട്ല വലിയ ജുമുഅ: മസ്ജിദ്, അതിന് കീഴിലുള്ള മസ്ജിദുകൾ, പട്ല തായൽ ജുമുഅ: മസ്ജിദ്, പട്ല സലഫി ജുമുഅ: മസ്ജിദ് -  എല്ലിടത്തും വളരെ ഭംഗിയായാണ് കോവിഡ് സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ചുകൊണ്ട് ജുമുഅ: പൂർത്തിയാക്കിയത്. ഇത്തരുണത്തിൽ മുഴുവൻ മഹല്ല് നേതൃങ്ങളെയും ഖതിബുമാരെയും മുക്തകണ്ഠം  അഭിനന്ദിക്കുന്നു.


 ഇന്നലെ രാത്രി മുതൽ പള്ളി കേന്ദ്രീകരിച്ചു ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. വളരെ കരുതലോടെയാണ് മഹല്ല് നേതൃത്വങ്ങൾ വിശ്വാസികളെ  ബോധവാന്മാരാക്കിയത്.  60 + പ്രായമുള്ളവർ മനംപുരട്ടിയാണെങ്കിലും ആരോഗ്യ- ആഭ്യന്തര വകുപ്പുകളുടെ നിർദ്ദേശം മാനിച്ചു പള്ളിയിൽ പോകാതിരുന്നു. പത്തിന് താഴെയുള്ള കുട്ടികളും അങ്ങിനെ തന്നെ.


ചിലയിടങ്ങളിൽ ടോക്കൺ സമ്പ്രദായം കൊണ്ടു വന്നു. അത്കൊണ്ട് തന്നെ ഈ ആഴ്ചയിൽ ടോക്കൺ കിട്ടാത്ത പ്രദേശവാസികൾക്ക് അടുത്ത ആഴ്ച  സ്വാഭാവികമായും മുൻഗണന ലഭിക്കുമായിരിക്കുമെന്ന് പ്രതീക്ഷിക്കാം. ലഭിക്കണം.


രെജിസ്റ്റർ, ഐഡെൻറിഫിക്കേഷൻ ഡോക്സ്, സാനിറ്റൈസർ, വീട്ടിൽ നിന്നുള്ള അംഗശുദ്ധി, നിസ്ക്കാരപ്പായ, മാസ്ക്, അകലം പാലിച്ചുള്ള ഇരുത്തം, ബാങ്ക് വിളി ഡെഡ്‌ ലൈൻ...


ഇന്നു മുതൽ കോവിഡുകാലത്തെ പള്ളിയിലേക്കുള്ള പോക്കുവരവുകൾക്കും പള്ളികളിലെ സംഘടിത നമസ്ക്കാരങ്ങൾക്കും പുതിയ നിബന്ധനകൾ   അവിഭാജ്യ ഘടകങ്ങളാകുകയാണ്. ഇത് പോലെ ജാഗ്രത പാലിച്ചാൽ പരാതികളില്ലാതെ നമുക്ക് മുന്നോട്ട് പോകാം. ചെറുതായി സഡ്ലായാലോ ഒന്നയഞ്ഞാലോ കാര്യങ്ങൾ കയ്യീന്ന് വിടുകയും ചെയ്യും. എല്ലരും ഇത്പോലെത്തന്നെ കരുതലോടെ  സഹകരിക്കുക.


എങ്ങിനെ സഹകരിക്കണമെന്ന് ?
അത് കൃത്യമാണ്. 
പറഞ്ഞ സമയത്തിന് പള്ളിയിലെത്തുക.  മാസ്ക് ധരിക്കുക. (മാസ്ക് മറന്നത് പോലീസ് കണ്ടാൽ 500 പോയിക്കിട്ടും, പളളിപ്പരിസരത്ത് തുറിച്ച നോട്ടങ്ങളും കിട്ടും). നിസ്ക്കാരപ്പായ കൊണ്ട് വരിക.  (മുസല്ല എന്നാൽ പള്ളിമിനാര ചിത്രപ്പണിയുള്ളത് മാത്രമല്ല, വൃത്തിയുള്ള വെള്ള ഒരു മുണ്ട് മാത്രം മതി. എച്ച്. കെ. മൊയ്തു സാഹിബ് സൂചിപ്പിച്ചത് പോലെ,  അതാകുമ്പോൾ വീട്ടിൽ എത്തിയ ഉടനെ അലക്കി വൃത്തിയാക്കാൻ വളരെ എളുപ്പവുമാണ്.) 


ഇതൊന്നും ( വയസ്, മാസ്ക്, നിസ്കാരപ്പായ, ഐഡി കാർഡ് ) ഞങ്ങൾക്ക് പ്രശ്നമല്ലെന്ന് പറഞ്ഞ് നിർദ്ദേശങ്ങൾ കാറ്റിൽപ്പറത്തി പള്ളി ലക്ഷ്യമാക്കി വരുന്ന ആരെങ്കിലും  ഉണ്ടെങ്കിൽ അവരെ കണ്ടറിഞ്ഞ് കാര്യങ്ങൾ ബോധ്യപ്പെടുത്തേണ്ടത് മഹല്ലു നേതൃത്വങ്ങളുടെ, ജാഗ്രതാ സമിതി അംഗങ്ങളുടെ, ഭാരവാഹികളുടെ മാത്രം ചുമതലയല്ല, എല്ലരുടെയുടെയും കൂടി ബാധ്യതയാണ്.


വെള്ളിയാഴ്ച വിശ്വാസിക്ക് പള്ളിപ്പെരുന്നാളാണ്. പ്രായം കടമ്പയായത് കൊണ്ട് മാത്രം  മസ്ജിദിൽ വരാനാകാത്ത ഒരു പാടു പേരുണ്ട് നമ്മുടെയിടയിൽ. അവരുടെ പ്രയാസങ്ങൾ എല്ലർക്കും മനസ്സിലാകുന്നുമുണ്ട്. എങ്കിലും താൻ കാരണം മറ്റുള്ളവർക്കും മഹല് സംവിധാനത്തിനും പ്രയാസമാകരുതെന്ന ഒറ്റക്കാരണം കൊണ്ട് മാത്രം പ്രായമുള്ളവരേ, നിങ്ങൾ ഓരോരുത്തരും ക്ഷമിച്ചേ മതിയാകൂ.


എന്നും ഇങ്ങിനെ ഒരു സ്ഥിതി ഉണ്ടാകില്ലല്ലോ. ഇങ്ങിനെയൊന്നു എപ്പഴുമുണ്ടായിപ്പോകാതിരിക്കാനാണ് ഈ നിയന്ത്രണങ്ങളൊക്കെയും. ഇൻ ശാഅല്ലാഹ് വളരെ പെട്ടന്ന് തന്നെ കാര്യങ്ങൾ സാധാരണ നിലയിലാകുമെന്ന് കരുതാം.


പ്രാർഥനകളോടെ,
പ്രതീക്ഷയോടെ.....

▪️

Tuesday 16 June 2020

ഏൽപ്പിച്ച ആ ഉത്തരവാദിത്വം* *കണക്ടിംഗ് പട്ല നിർവ്വഹിച്ചു* *എല്ലാവരോടും നന്ദി*/ C P


*ഏൽപ്പിച്ച ആ  ഉത്തരവാദിത്വം*
*കണക്ടിംഗ് പട്ല നിർവ്വഹിച്ചു*
*എല്ലാവരോടും നന്ദി*

ശാന്തമായ സംരംഭം.
ശാന്തമായ ഒരുക്കൂട്ടം
ശാന്തമായ ധനശേഖരണം
ശാന്തമായ വിഭവ ശേഖരണം
ശാന്തമായ വിതരണം

പട്ലയിലെ വർത്തമാന കോവിഡ് കാലത്ത്  ആവശ്യക്കാരെ അറിഞ്ഞും അന്വേഷിച്ചും കണ്ടെത്തി. അഭ്യുദയകാംക്ഷികൾ വിളിച്ചു പറഞ്ഞു, എല്ലാം  കണ്ടും നോക്കിയും ഒരു നീണ്ട ലിസ്റ്റ് തയ്യാറാക്കി.

പരസ്പര സഹായമെന്നാൽ തന്നെ  കൊടുക്കലും വാങ്ങലുമാണല്ലോ. അൽഹംദുലില്ലാഹ്,  സി.പി.യെ വിശ്വസിച്ച് ഏൽപ്പിച്ച *315 ഭക്ഷ്യധാന്യകിറ്റുകൾ* അർഹരിലും ആവശ്യക്കാരിലും ഉത്തരവാദിത്വത്തോടെ തന്നെ ഞങ്ങൾ  ഏൽപ്പിച്ചു.

ഈ ഒറ്റയ്ക്കിരുപ്പ് വേളയിൽ നാട്ടുകാരും സ്നേഹനിധികളുമായ  ഉദാരമതികളുടെ  ഭാഗത്തു നിന്നുള്ള ആശ്വാസക്കിറ്റായിരുന്നത്.

അരി, പഞ്ചസാര, തേയില, പരിപ്പ്/കടല, മല്ലി, മുളക്, ഉപ്പ്, സോപ്പ്, പുളി, പാചക എണ്ണ എന്നീ 10 ഇനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട്  പതിനഞ്ച് ദിവസത്തേക്കാവശ്യമായ കിറ്റുകളാണ് സി.പി. വളണ്ടിയർസ് ഇക്കഴിഞ്ഞയാഴ്ച തയ്യാറാക്കിയതും വിതരണം ചെയ്തതും.  മൊത്തം ചെലവ് 254,500 രൂപ. 

സഹകരിച്ച എല്ലാവരോടും ഹൃദയം തൊട്ട് നന്ദി. ദീനാനുകമ്പ കാണിച്ച ആ സഹോദർക്കും നമുക്കെല്ലാവർക്കും ആയുരാരോഗ്യത്തിനും ക്ഷേമാശ്വൈര്യങ്ങൾക്കും വേണ്ടി പരസ്പരം പ്രാർഥിക്കാം.

*കണക്ടിംഗ് പട്ല*

ഷൈനി അസ്ഹർ:* *പട്ലക്കാരിയായ ഈ നഴ്സ്* *കോവിഡ് കാലത്ത് ഗവ. കാസർകോട് ആസ്പത്രിയിൽ ശുശ്രൂഷാതിരക്കിലാണ്* /എ. എം. പി.

*ഷൈനി അസ്ഹർ:*
*പട്ലക്കാരിയായ ഈ നഴ്സ്*
*കോവിഡ് കാലത്ത് ഗവ. കാസർകോട് ആസ്പത്രിയിൽ  ശുശ്രൂഷാതിരക്കിലാണ്*
............................
എ. എം. പി.
............................

ഷൈനി അസ്ഹർ  സർക്കാർ ആസ്പത്രിയിലെ ഒരു സാധാരണ നഴ്സായി സേവനം ചെയ്യുന്നു എന്നതു വാർത്തയേ അല്ല.  പക്ഷെ കാസർകോട് ജില്ലാ കോവിഡ് പ്രതിരോധ മെഡിക്കൽ ടീമിലെ ഒഴിച്ചു കൂടാനാകാത്ത ഏതാനും പേരുകളിൽ ഷൈനിയുണ്ടെന്നത് വലിയ അഭിമാനം നൽകുന്ന വാർത്ത തന്നെയാണ്.

കാസർകോട് ജില്ലയിൽ ആദ്യമായി ഒരു രോഗി കാസർകോട് താലുക്ക് ആസ്പത്രിയിൽ കോവിഡ് പരിശോധനയ്ക്ക് എത്തുമ്പോൾ അയാളെ അറ്റൻഡ് ചെയ്തത് ഷൈനിയായിരുന്നു - മാർച്ച് 10ന്. തുടർന്ന് മാർച്ച് 16ന് വന്ന രോഗിയെയും മാർച്ച്19 ന് എത്തിയ രോഗിയെയും  ഷൈനി തന്നെ അറ്റൻഡ് ചെയ്തു. ഇവർക്ക് രണ്ടു പേർക്കും പിന്നീട് കൊറോണ രോഗം സ്ഥിരീകരിക്കുകയും ചെയ്തു. അതോടെ ഷൈനി ആരോഗ്യ മുൻകരുതലിന്റെ  ഭാഗമായി  കോറെൻറയിൻ പ്രോട്ടോകോളിലേക്ക്...

ഏപ്രിൽ ഏഴോടെ ഷൈനി  വീണ്ടും ഡ്യൂട്ടിയിലെത്തി. അതോടെ തിരക്കിന്റെ ബഹളമയം. ആസ്പത്രി കാര്യങ്ങൾ മാത്രമല്ല, തത്സംബന്ധമായ എല്ലാ കൂടിയിരുത്തങ്ങളിലും ഷൈനി അവിഭാജ്യഘടകമായി മാറി.

ഇതിനകം മന്ത്രിയുടെ വിളികൾ, കാസർകോട്ടെ കോവിഡ് വിശേഷങ്ങൾ അറിയാൻ സിനിമാ നടന്മാരുടെ കോളുകൾ, ജില്ലയിലെ ആദ്യ കോവിഡ് രോഗിയെ പരിചരിച്ച അനുഭവങ്ങൾ പങ്കുവെക്കാൻ മാധ്യമപ്രവർത്തകരുടെ ഫോൺവിളികൾ... പട്ലക്കാരിയായ ഷൈനിക്ക് തിരക്കൊഴിഞ്ഞ നേരമില്ല.

നഴ്സിങ്ങിൽ ബിരുദധാരിയായ ഷൈനി  മഞ്ചേശ്വരം ഗവ. ആസ്പത്രിയിലാണ് നഴ്സിംഗ്‌  ജോലി പ്രവേശനം. പിന്നീട് കാഞ്ഞങ്ങാട് ആസ്പത്രിയിലേക്ക്.. അവിടെയുള്ള കാൻസർ പരിചരണ വിഭാഗത്തിലായി ഡ്യൂട്ടി. കാഞ്ഞങ്ങാട് നിന്നും വീടിനു തൊട്ടടുത്തുള്ള കാസർകോട് ഗവ. ആസ്പത്രിയിൽ സ്റ്റാഫ് നഴ്സായി സ്ഥലം മാറ്റം.

ഭർത്താവ് ഫാർമസിസ്റ്റും സാമൂഹ്യ പ്രവർത്തകനുമായ അസ്ഹർ പട്ല ഗൾഫിലാണ്. അസ്ഹറിന്റെയും കുടുംബത്തിന്റെ നല്ല പിന്തുണ ഷൈനിക്ക് എന്നുമുണ്ട്.

കോവിഡ് കഴിഞ്ഞാലും പട്ലയുടെയും പട്ലക്കാരുടെയും അഭിമാനമായ ഷൈനി ആതുര സേവന രംഗത്ത് കൂടുതൽ ഷൈൻ ചെയ്യട്ടെയെന്ന് നമുക്കാഗ്രഹിക്കാം.

ഒ എസ് എ ഓർമ്മകൾ* *പരിസര ഓർമ്മകൾ* /അസ്ലം മാവിലെ


*ഒ എസ് എ ഓർമ്മകൾ*
*പരിസര ഓർമ്മകൾ*
..............................
അസ്ലം മാവിലെ
..............................
35 - 40 വർഷങ്ങൾ പിന്നിലെ ഓർമ്മകളുമായാണ് എഴുത്തു തുടങ്ങുന്നത്.  പ്രസക്തമെന്നും തോന്നുന്നതും വിട്ടുപോയതുമായ കാര്യങ്ങൾ വായനക്കാർക്ക് ചൂണ്ടിക്കാണിക്കാവുന്നതുമാണെന്ന് ആദ്യമേ പറഞ്ഞു വെക്കട്ടെ.
പൂർവ്വവിദ്യാർഥികൾ എന്ന് മലയാളത്തിൽ ആദ്യം കേൾക്കുന്നതും അതിന് ഓൾഡ് സ്റ്റുഡൻറ്സ് എന്നാണ് ആംഗലേയ തർജുമ എന്നു അറിയുന്നതും  എന്റെ ഒമ്പതാം ക്ലാസ് കാലത്തായിരുന്നു. (അന്നത്തെ ഒമ്പതാം ക്ലാസ്സ് പ്രായം ഇന്നത്തെ എട്ടാം ക്ലാസ്സുകാരന്റെതാണ്.)
1983 ലെ ഓഗസ്റ്റോ മറ്റോ ആയിരിക്കണം. കുറച്ചു ചെറുപ്പക്കാരായ നാട്ടുകാർ  വൈകുന്നേരത്തോടടുപ്പിച്ചാണ് റ മോഡൽ സ്കൂൾ കെട്ടിടത്തിൽ യോഗം ചേരുന്നത്. സദർ ഉസ്താദ് എ, പി. അബൂബക്കർ മൗലവി ഉണ്ട്. ഹെഡ്മാസ്റ്റർ ആജാനുബാഹുവായ മൊഹ്യദ്ദീൻ ഖാനുമുണ്ട്. പി. ടി. എ. പ്രസിഡന്റ് അബ്ബാസ് മാസ്റ്റർ ഉണ്ട്. അന്ന് സ്കൂൾ അരമണിക്കൂർ നേരത്തെ ലോംഗ് ബെല്ലടിച്ചു. ആരോ പറഞ്ഞു - ഈ സ്കൂളിൽ നിന്ന് മുമ്പ് പഠിച്ചു പുറത്തിറങ്ങിയവർ സംഘടിക്കുന്നുണ്ട് പോൽ. 
ഞങ്ങൾ കുറച്ചു പേർ ഒരു കൗതുകത്തിന് ജനാലയ്ക്ക് സമീപം വന്നു എത്തിനോക്കി. പത്താം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്ക് മാത്രമാണ് നാട്ടുകാരോടൊപ്പം ആ യോഗത്തിൽ  പ്രവേശനം. ഞങ്ങളെക്കണ്ട് അവർ അകത്ത് കയറിയിരിക്കാൻ പറഞ്ഞോ ? ഓർമ്മയില്ല,  എന്താണ് ആ യോഗത്തിൽ പ്രസംഗിച്ചതെന്നൊന്നും ഓർക്കാനും പറ്റുന്നില്ല. ഒഎസ്എയുടെ  പ്രസിഡൻറ് പി. അഹമ്മദ്  (സാക്കിർ പട്ലയുടെ ഉപ്പ ), ജനറൽ സിക്രട്ടറി എച്ച്. കെ. അബ്ദുൽ റഹിമാൻ മാഷും ട്രഷറർ സി. എച്ച്. അബൂബക്കറുമെന്ന് അറിയാൻ സാധിച്ചു.
അന്ന് എച്ച്. കെ.യും സി.എച്ചും കാസർകോട് ഗവ. കോളേജിൽ  ബിരുദ വിദ്യാർഥികളായിരുന്നു. ഒ എസ്. എ എന്ന ഒരാശയം  പട്ലയിൽ പരിചയപ്പെടുത്തുന്നത് എച്ച്.കെ.യും സി.എച്ചും തന്നെയാകണം. അന്ന് കാസർകോട് ഗവ. കോളേജിൽ പൂർവ്വ വിദ്യാർഥി സംഘടന വളരെ സജീവമായിരുന്നു. വിദ്യാർഥി രാഷ്ട്രീയത്തിലും പൊതു പ്രവർത്തനങ്ങളിലും  സജീവമായിട്ടുള്ള ഇവർ രണ്ട് പേർക്കും  പ്രസ്തുത പൂർവ്വ വിദ്യാർഥി സംഘടനാ പ്രവർത്തനങ്ങൾ അടുത്ത് നിന്ന് കാണാൻ ഇടയായിരിക്കണം.  അത്തരം സേവന പ്രവർത്തനങ്ങൾ  പട്ല പോലുള്ള റിമോട്ട് ഏരിയയിലുള്ള ഒരു സ്കൂൾ കേന്ദ്രമാക്കി വർക്ക് ഔട്ട് ആക്കുന്നതിന്റെ സാധ്യതകളും പരിമിതികളും അവർ നന്നായി ഗൃഹപാഠം ചെയ്തിരിക്കണം. ഇല്ലെങ്കിൽ തുടങ്ങിയ വർഷം തന്നെ ഒ എസ് എ പ്രസ്ഥാനം  പട്ലയിൽ ക്ലച്ച് പിടിക്കുമായിരുന്നില്ല.
പി ടി എ യുടെ പ്രവർത്തന മേഖലകളിൽ വരാത്ത ഭാഗങ്ങൾ പൂർവ്വ വിദ്യാർഥി കൂട്ടായ്മയ്ക്ക് ചെയ്യാനുണ്ടെന്നത് വസ്തുതയും വാസ്തവുമാണ്. പക്ഷെ, അവ ഇഴകീറി ഇലയ്ക്കും മുള്ളിനും കേടില്ലാത്ത തരത്തിൽ സ്കൂളിന്റെ  പുരോഗമന പ്രവർത്തനങ്ങളിൽ മുഴുകുവാനും സജീവമാകാനും ആദ്യ വർഷം തന്നെ ഒ എസ് എ നേതൃത്വത്തിന്  സാധിച്ചുവെന്നത് വലിയ കാര്യമായിരുന്നു.
എസ്. എ. അബ്ദുല്ല, എച്ച്. കെ. മൊയ്തു, പി. എ. മുഹമ്മദ്, ബി. എം. അബ്ദുല്ല, കെ. എച്ച്. ഹമീദ്, എസ്. എ. റഹിമാൻ, പി. അബ്ദുൽ ഖാദർ (അന്ത)  തുടങ്ങി ഒരു ചെറുസംഘം ആ നേതൃത്വത്തിലുണ്ടായിരുന്നു.
ഇന്നത്തെ പോലെ പി.ടി.എ. അന്ന് വലിയ തോതിൽ ജനകീയമായിരുന്നില്ലെങ്കിലും മറ്റു പ്രദേശങ്ങളെ അപേക്ഷിച്ചു പട്ല സ്കൂൾ പിടിഎ അന്നും വളരെ  സജീവമായിരുന്നു. മാത്രവുമല്ല വളരെ പക്വമായ രാഷ്ട്രിയ സാമൂഹ്യ നേതൃത്വങ്ങൾ   അന്നത്തെ പ്രത്യേകതയായിരുന്നു.  അന്ന് സ്കൂൾ പ്രിമൈസിൽ എപ്പഴും കണ്ടു വന്നിരുന്ന രണ്ടു മുഖങ്ങളുണ്ടായിരുന്നു -  പി. അബ്ബാസ് മാസ്റ്ററും മറ്റൊന്ന് പി. മുഹമ്മദ് കുഞ്ഞി സാഹിബും. സ്കൂൾ വിഷയങ്ങൾ എന്ത്  വരുമ്പോഴും  ഇവരായിരുന്നു അവിടെ ആദ്യം ഓടി എത്തുക.  മറ്റുള്ളവർ ആരും സജീവമല്ല എന്നിതിനർഥമാക്കരുത്. ഇന്നത്തെ പോലെ തന്നെ ഒരുപാട് വിദ്യാഭ്യാസ പ്രവർത്തകർ അന്നും പി ടി എ യിൽ അവരുടെ പരിമിതിക്കകത്ത് നിന്നു കൊണ്ട് സജീവമായിരുന്നു.
അന്നത്തെ ഏറ്റവും വലിയ വിഷയം ഇന്ന് നാം പറയാറുള്ള ഇൻഫ്രാസ്ട്രക്ച്ചർ അല്ലേ അല്ലായിരുന്നു, മറിച്ചു അധ്യാപകരുടെ ദൗർലഭ്യമായിരുന്നു. കാലു പൊളിഞ്ഞ ബെഞ്ചും ഡസ്ക്കും കയ്യൊടിഞ്ഞ  കസേരയും മേശയും തൂങ്ങിയാടുന്ന ജനലും വാതിലുമൊന്നും വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം ഒരസൗകര്യമായി അന്ന് തോന്നിയിരുന്നേയില്ല. (അതിലും പരിതാപകരമായിരുന്നല്ലോ അന്ന് മിക്ക വീടുകളിലെയും അവസ്ഥ). ഒരധ്യാപകൻ ഈ ഓണം കേറാമൂലയിൽ എത്തുക എന്നത് തന്നെയായിരുന്നു വലിയ വിഷയം. കൊല്ലാവസാനം ഏതെങ്കിലുമൊരു അധ്യാപകനോ അധ്യാപികയോ വന്നാൽ തന്നെ അവർക്ക് എവിടെയെങ്കിലും  താമസ സൗകര്യം ഒരുക്കുക എന്നതായിരുന്നു അന്നത്തെ പിടിഎയുടെ ഏറ്റവും വലിയ വെല്ലുവിളിയും. മൊട്ടക്കുന്നിലെ ഒറ്റപ്പെട്ട സ്കൂൾ കെട്ടിടം. മാർച്ചാകുന്നതിന് മുമ്പു വറ്റുന്ന സർക്കാർ കിണർ, യാത്രാ അസൗകര്യം, ചെക്ക്ഡാമിന്റെ ഭാഗമായി അൽപം വീതി കൂട്ടിയ പാലം, ഒരിക്കലും പരിഹരിക്കാൻ സാധ്യതയില്ലാത്ത  ബസ്സ് റൂട്ട് പ്രശ്നം, മഴ തുടങ്ങി മൂന്ന് മാസക്കാലം നേരിടുന്ന പ്രളയക്കെടുതികൾ, മഴക്കാലത്ത് പ്രളയഭീഷണി നേരിടുന്ന കുത്തിയൊഴുകുന്ന അക്കര റോഡ് - അങ്ങിനെ തീർത്തും ഒറ്റപ്പെട്ട, ഒരാനാഥ തുരുത്തായുള്ള പട്ല സ്കൂളിൽ വല്ലപ്പോഴും  നാല് അധ്യാപകർ സ്ഥിരമായി ഉണ്ടെങ്കിലേ അത്ഭുതമുണ്ടായിരുന്നുള്ളു.  
1977 കാലത്താണ്  UP വിഭാഗത്തിന് പുതിയ കെട്ടിടം വരുന്നത്. അത് വരെ "റ" മോഡൽ കെട്ടിടം തന്നെയാണ് ആകെ ഉണ്ടായിരുന്നത്. ( നിലവിലുള്ള പഴയ UP കെട്ടിടമുള്ള സ്ഥലത്ത് വേറെ ബിൽഡിംഗ് ഉണ്ടായിരുന്നില്ല  എന്ന് തന്നെയാണ് എന്റെ ഉറപ്പ്). ആ "റ" മോഡൽ (3KER) കെട്ടിടത്തിന് 4 വാതിലുകൾ. മൂന്ന് വാതിൽ മുൻവശത്ത് (ഇടത്തും വലത്തും മധ്യത്തിലും ), പിന്നൊന്ന് ഒത്ത നടുവിൽ ഓഫീസ് മുറിയുടെ പിൻവശത്തേക്കായി ഒരു വാതിൽ. ഇത് ചെന്നു ചേരുന്നത് വടക്കു ഭാഗത്ത് ചെരിച്ചു കെട്ടിയ ഉപ്പുമാവ് കിച്ചനിലേക്കാണ്.
അകത്ത് വേർതിരിക്കാൻ മതിലുകളില്ലാത്ത "റ" കെട്ടിടത്തിലാണ് 7 ക്ലാസ്സ് മുറികളും ഓഫിസ് മുറിയും സ്റ്റാഫ് മുറിയും 1977 വരെ  പ്രവർത്തിച്ചിരുന്നത് !  (1977 ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച്. മുഹമ്മദ് കോയയായിരുന്നു UP ബ്ലോക്ക് ഉത്ഘാടനം ചെയ്തത്. ആ സമയത്ത് മുഖ്യമന്ത്രി  എ. കെ. ആൻറണിയായിരുന്നു). പച്ച/നീല കർട്ടൺ കൊണ്ടുണ്ടാക്കിയ ഡിവൈഡറുകളായിരുന്നു അന്നത്തെ ക്ലാസ് മതിലുകൾ. 
ഒഎസ്എ രൂപീകരിക്കുന്നതിന് രണ്ട് വർഷം മുമ്പാണ് - 1980ൽ ( നായനാർ  മന്ത്രിസഭയുടെ കാലത്ത് )  പട്ല സ്കൂൾ ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെടുന്നത്. അന്ന്  ഒരു വ്യവസ്ഥ അന്നത്തെ മന്ത്രി ബേബി ജോണിന്റെ വിദ്യാഭ്യാസ വകുപ്പ്  പി ടി എ യ്ക്ക് മുന്നിൽ വെച്ചു -  അപ്ഗ്രേഡു സർക്കാർ ചെയ്യും അധ്യാപകരെ സർക്കാർ തരും. പക്ഷെ, കെട്ടിടം നാട്ടുകാർ പണിയണം.  പി. സീതിക്കുഞ്ഞി സാഹിബ്, എം.എ. മൊയ്തീൻ കുഞ്ഞി ഹാജി സാഹിബ്, വാർഡ് മെമ്പറായിരുന്ന ബി.എസ്. ടി. അബൂബക്കർ സാഹിബിന്റെയും പി. അബ്ബാസ് മാസ്റ്ററുടെ നേതൃത്വത്തിലുള്ള പി.ടി.എ. സംഘത്തിന്റെയും  സജീവമായ ഇടപെടൽ ഇക്കാര്യത്തിൽ വലിയ മുതൽകൂട്ടായി. അവർ ഏകസ്വരത്തിൽ യെസ് പറഞ്ഞു. സ്കൂൾ മുറ്റത്ത്  വടക്ക് - കിഴക്കായി ഇന്നും സ്ഥിതി ചെയ്യുന്ന ഓടിട്ട മൂന്ന് മുറി കെട്ടിടം അന്നങ്ങിനെ നാട്ടുകാരുടെ പ്രയത്നം കൊണ്ട് ഉണ്ടായതാണ്.  അവനവന് കഴിയുന്നത് നൽകി സഹകരിച്ചും സാമ്പത്തികമായി അതിന് പറ്റാത്തവർ അവിടെ വന്ന് രാപ്പകൽ പണിയെടുത്തുമാണ് ഹൈസ്ക്കൂൾ കെട്ടിടത്തിന്റെ പണി പൂർത്തിയാക്കിയത്. ഇതിനിടയിൽ ഞാൻ നാലാം ക്ലാസ്സിലോ മൂന്നിലോലോ പഠിച്ചു കൊണ്ടിരിക്കെ ഒരു അൽ സമരം നടന്നു.  ഞങ്ങൾ, വിദ്യാർഥികൾ, പിടിഎയുടെ ആശീർവാദത്തോടെ ഗ്രാമം ചുറ്റി ഒരു സമരം. ആ സമരാഭാസം എന്തിനായിരുന്നെന്ന് മനസ്സിലായില്ല. ഒരു പക്ഷെ, നാട്ടുകാരും വിദ്യാർഥികളും സമരതീച്ചൂളയിലെന്ന് വിദ്യാഭ്യാസ വകുപ്പിനെയും വകുപ്പ് മന്ത്രിയെയും  ബോധ്യപ്പെടുത്താൻ നാട്ടിലെ രാഷ്ട്രിയ പൗരനേതൃത്വം എടുത്ത തീരുമാനമാകാം.   ആ സമരത്തിന്റെ മുന്നിൽ നിന്ന്  അധ്യാപകർ വിളിച്ചു പറഞ്ഞ  ഒരു മുദ്രാവാക്യം ഇങ്ങനെ : 
"ജി എസ് ബി എസ് പട്ളക്ക്
ഹൈസ്ക്കൂൾ കൂട്ടിത്തന്നില്ലെങ്കിൽ
സമരം ചെയ്യും പോരാടും
പോരാടും പോരാടും
സമരം ചെയ്യും പോരാടും."
ആ മുദ്രാവാക്യം പക്ഷെ ഞങ്ങൾ പലരും പിന്നിൽ നിന്ന് കേട്ട് ഏറ്റ് ചൊല്ലിയത് ഇങ്ങനെ :
"ജി എസ് ബി എസ് പട്ളക്ക്
ഹൈസ്ക്കൂൾ കെട്ടിത്തന്നില്ലെങ്കിൽ
സമരം ചെയ്യും കോലാടും.
കോലാടും കോലാടും
സമരം ചെയ്യും കോലാടും "
അങ്ങനെ സർക്കാർ കെട്ടിത്തന്നില്ലെങ്കിലും  ഞങ്ങൾ കോലാടി കിട്ടിയ ഹൈസ്കൂൾ കൂടിയാണ് നമ്മുടെ GHS പട്ല.
അതേ സമയം  അന്ന് കാസർകോടിന് അനുവദിച്ച ആന്റിഡിസാസ്റ്റർ ഷെൽട്ടർ കെട്ടിടങ്ങളിൽ രണ്ടെണ്ണം അന്നത്തെ വാർഡ് മെമ്പർ ബി. എസ്. ടി. അബുബക്കർ സാഹിബിന്റെ താത്പര്യപ്രകാരം പട്ല സ്കൂൾ മുറ്റത്ത് 1983 അവസാന മാസങ്ങളിൽ  പണി തുടങ്ങുകയും ചെയ്തിരുന്നു. അതിന്റെ വർക്ക് തീരുന്നതിനു  മുമ്പ് പക്ഷെ, വളരെ ദു:ഖകരമായ വാർത്ത ഞങ്ങളെ തേടി എത്തി.   1984 മാർച്ചിൽ ( SSLC പരീക്ഷാ കാലത്ത് ) പൗരപ്രമുഖകനും വാർഡംഗവും ഈ സ്ഥാപനത്തിന് വേണ്ടി അഹോരാത്രം പരിശ്രമിച്ച വ്യക്തിയുമായിരുന്ന ബി. എസ്. ടി. അബൂബക്കർ സാഹിബ് മരണപ്പെട്ടു. അന്ന് അദ്ദേഹത്തിന്റെ മകൻ  ഹാരിസ് എട്ടാം ക്ലാസ്സ് വിദ്യാർഥിയാണ്. എന്റെ അറിവിൽ പട്ലയിൽ ആദ്യമായി ഒരു സർവ്വകക്ഷി അനുശോചന യോഗം നടന്നതാണ് അന്നാണ്. പട്ല എം.എച്ച്. മദ്രസ്സയിൽ നടന്ന പ്രസ്തുത അനുശോചന യോഗത്തിന് മുൻകൈ എടുത്തത് അന്നത്തെ സദർ എ.പി. അബൂബക്കർ മൗലവി ആയിരുന്നു.  സി .ടി . അഹമ്മദലി,  രാമണ്ണ റൈ, ഉൾപ്പടെയുള്ള വിവിധ രാഷ്ട്രീയനേതാക്കൾ അന്നാ യോഗത്തിൽ സംബന്ധിച്ചുവെന്നാണ് എന്റെ ഒരു ഓർമ്മ.
രാവും പകലും പി ടി എ യുടെ നേതൃത്വത്തിൽ നടന്ന ഹൈസ്ക്കൂൾ കെട്ടിട നിർമ്മാണ പ്രവർത്തനങ്ങളും അതോടനുബന്ധിച്ചു  അന്നത്തെ മുതിർന്നവരുടെയും ചെറുപ്പക്കാരുടെയും ഇഴകിച്ചേരലുകളും സംസാരങ്ങളും  ചർച്ചകളും മറ്റുമാണോ തൊട്ടടുത്ത വർഷം ഒ എസ് എ എന്ന ആശയത്തിലേക്ക് കൊണ്ടെത്തിച്ചത് ? അതുമൊരു നിമിത്തമാകാം, ആലോചനയാകാം. എനിക്കറിയില്ല. സ്ഥാപക നേതാക്കൾ പ്രതികരിക്കട്ടെ.
പക്ഷെ, വളരെ ആപ്റ്റായ സമയത്ത് തന്നെയാണ് ഒഎസ് എ നിലവിൽ വന്നതും അതിന്റെ നേതൃത്വം സ്കൂൾ വിഷയങ്ങളിൽ  സക്രിയമായി ഇടപെട്ട് തുടങ്ങിയതും.  എം.എച്ച്. എം. സദർ  എ.പി. അബൂബക്കർ മൗലവിയുടെ നല്ല ഗൈഡൻസും ഇക്കാര്യത്തിലുണ്ടായിരുന്നു. 
.      (തുടരും )
*ഒ എസ് എ ഓർമ്മകൾ*
*പരിസര ഓർമ്മകൾ*
( രണ്ടാം ഭാഗം )
..............................
അസ്ലം മാവിലെ
..............................
ചെറിയ തുടക്കം. പഠന കാര്യങ്ങളിൽ ചെറിയ ശ്രദ്ധ. സ്കൂളുമായി നിരന്തര സമ്പർക്കം. സ്കൂൾ പ്രോഗ്രാമുകളിൽ നിറഞ്ഞ സാനിധ്യം.
ഐസ്എ നേതൃത്വം അങ്ങിനെയൊരു എൻട്രിയായിരുന്നു ആഗ്രഹിച്ചത്.  കുസൃതി കാണിച്ചിരുന്ന പിള്ളേർക്ക് അസ്വസ്ഥത സ്വാഭാവികം. വൈകി വരുന്ന, "അപ്രഖ്യാപിത" അവധിയെടുക്കുന്ന കുറച്ചു അധ്യാപകർക്ക് വിമ്മിഷ്ടവും ഉണ്ടാവുക അത്രതന്നെ സ്വാഭാവികം. ഇവർ രണ്ടു കൂട്ടർക്കൊഴിച്ചു ഒഎസ്എ യുടെ സാന്നിധ്യം സ്കൂളിന് വലിയ ആശ്വാസമായിരുന്നു.
ശരിക്കും പ്രധാനധ്യാപകരായി വരുന്നവർക്കാണ് ഒഎസ്എ യുടെ നിറസാന്നിധ്യം വലുതായി ഇഷ്ടപ്പെട്ടത്. പിടിഎയോട് പറഞ്ഞു ചെയ്യിക്കാൻ പറ്റാത്തതൊക്കെ യുവതുർക്കികളെ ഏൽപ്പിച്ചു ചെയ്യാൻ അക്കാലങ്ങളിലെ പ്രധാനധ്യാപകർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. വൈകി എത്തുന്ന അധ്യാപകരെ നിലക്കു നിർത്താൻ വേണ്ടിടത്തും അല്ലാത്തിടത്തും ഹെഡ്മാസ്റ്റർമാർ ബ്രഹ്മാസ്ത്രം പോലെ ഒഎസ്എ യുടെ പേരുപയോഗിച്ചിരുന്നോ എന്നും എനിക്കും സംശയമുണ്ട്.  "നിങ്ങൾ വൈകി വരുന്നതിൽ എനിക്ക് പ്രശ്നമില്ല, പക്ഷെ, ഒ എസ് എക്കാർ കഴിഞ്ഞയാഴ്ചയും സൂചിപ്പിച്ചിരുന്നു" എന്നൊക്കെ അർഥം വെച്ചു പറഞ്ഞാൽ എച്ചെമ്മിന് സെയ്ഫായി സ്കൂട്ടാവാം, ഉദ്ദേശിച്ച കാര്യം നടക്കുകയും ചെയ്യും, ചെറുതല്ലാത്ത വിരോധം ലേറ്റ് കമേർസിന് ഒഎസ്എയോടു തോന്നാനും അത് മതി. ബാക്കിയുള്ളവന്മാർക്ക് ഒരു കൊട്ടാവുകയും ചെയ്യും. അധ്യാപക- ഒഎസ്എ അച്ചുതണ്ടിനുള്ള വിദൂര സാധ്യത ഒഴിവാക്കുകയും ചെയ്യാം എന്ന ഏതൊരു സ്ഥാപന മേധാവിയുടെ (Even ഞാനായിരുന്നെങ്കിലും)  സൈക്കളോജിച്ചൽ മൂവ്മെൻറ് അന്നത്തെ എച്ചെമ്മുമാർ പുറത്തെടുത്തതിലും അത്ഭുതമില്ല. ആ സമയത്തൊന്നും ആധികാരിക പ്രസ്ഥാനമായ പി ടിഎ നേതൃത്വം ഒരിക്കൽ പോലും ഒഎസ്എ യുടെ പ്രവർത്തനങ്ങളെ തടസ്സം വാദം പറഞ്ഞു എതിർക്കാൻ വന്നിരുന്നില്ല.
അന്ന് പറയാൻ ഉണ്ടായിരുന്ന ഏക സന്നദ്ധ കൂട്ടായ്മ പട്ല സ്റ്റാർ ക്ലബ്ബായിരുന്നു. പലയിടത്തുമായി ക്ലബിന്റെ ബോർഡ് ചെരിഞ്ഞ് തൂങ്ങുമെങ്കിലും മാസാമാസം  മീറ്റിംഗ്‌ വിളിക്കുന്ന ഏർപ്പാടൊന്നും അക്കാലത്ത് ഇവർക്ക് ഇല്ലെന്നാണ് അകലെ നിന്നും കണ്ട ഒരാളെന്ന നിലയിൽ ഞാൻ മനസ്സിലാക്കിയത്.
ആ കാലഘട്ടത്തിൽ വോളിബോൾ പട്ലക്കാരെ പെരുമക്കളിയായിരുന്നു . അത് കഴിഞ്ഞാൽ കബഡി. ഫുട്ബോളിന് സ്ഥാനം അണ്ടർ ആം ക്രികറ്റും കഴിഞ്ഞായിരുന്നു. അന്നും ഇന്നും ഫുട്ബോളിനെ നെഞ്ചേറ്റിയിരുന്ന ഒരു കുടുംബമുണ്ട് - മൊഗർ റസാഖ് ഫാമിലി. വേനൽ വെളുക്കെച്ചിരിച്ചു വരാൻ തുടങ്ങിയാൽ റസാഖും അബ്ദുല്ലയും സംഘവും അക്കര വയലിൽ കമുക് പോസ്റ്റിട്ട് കളി തുടങ്ങും. ബക്കർ മാഷിന്റെ സാന്നിധ്യമുള്ള സംഘം ക്ലബ് വന്നതോടെ ഫുട്ബോൾ അവർക്കും വലിയ കളി ഇനമായി മാറി.
അപ്പഴും വോളിബോൾ രാജകീയ പരിവേശത്തിൽ തന്നെ പട്ലയിൽ തുടർന്നു പോന്നു. എവിടെയൊക്കെയാണ് വോളിബോൾ കോർട്ട് ഉണ്ടായിരുന്നത് എന്ന് ചോദിച്ചാൽ എണ്ണിത്തിട്ടപ്പെടുത്താൻ പ്രയാസം. എവിടെയൊക്കെ ഇല്ലായിരുന്നു എന്ന് പറയുന്നതാകും എളുപ്പം.
പണ്ട്, ഞാനൊക്കെ ഭൂജാതനാകുന്നതിന് മുമ്പ് പട്ലയിലെ ഒരു ടീം എരിയാലോ മറ്റോ നടന്ന വോളി ടൂർണമെന്റിൽ പങ്കെടുത്തതും സ്റ്റാർ ക്ലബ് റണ്ണർ അപ്പായതും അവിടെ കളി നടന്നു കൊണ്ടിരിക്കെ സ്മാഷടി താരമായിരുന്ന പി. അഹ്മദ്ച്ചാന്റെ പെർഫോമൻസിനെ കുറിച്ച് കാണികൾ പറഞ്ഞിരുന്ന തമാശക്കമന്റുകളുമൊക്കെ അക്കാലങ്ങളിൽ ഇടക്കിടയ്ക്ക് ആളുകൾക്കിടയിൽ  പറഞ്ഞ് കേൾക്കാമായിരുന്നു.
കൊല്യയിൽ വോളിബോൾ കോർട്ടുണ്ടായിരുന്നു. പതിക്കാലിൽ രണ്ടിടത്ത്, പട്ല സെൻററിൽ, സ്കൂൾ ഗ്രൌണ്ടിൽ , ബാക്കിത്താമാർ കണ്ടത്തിൽ, മധൂര്, മായിപ്പാടി.. അങ്ങിനെ നിരപ്പും ഡ്രൈയുമായ രണ്ട് സെന്റ് സ്ഥലം കാണുന്നിടത്തൊക്കെ വോളിബോൾ പട്ളക്കാർ കോർട്ടിട്ടു കളയും. കളിക്കാർ പക്ഷെ, ഏകദേശം ഒരേ ആൾക്കാരുമായിരിക്കും ! ഇവരാണ് മാറിമാറി ഓരോ കോർട്ടിലേക്കും സീസൺ നോക്കി എത്തുക. മധൂർ, ഉളിയത്തട്ക്ക,  ചൂരി, എരിയാൽ ഭാഗങ്ങളിലുള്ള കളിക്കാർ ചിലപ്പോൾ കളിക്കാനായി ഇങ്ങോട്ട് വരും, ഇല്ലെങ്കിൽ ഇവിടന്ന് ചിലർ  അങ്ങോട്ട് പോവുകയും ചെയ്യും. പി. അബ്ദുൽ കരീം, പി. അഹ്മദ്, നീരാൽ പോക്കുച്ച, കുമ്പള അദ്രാൻച്ച, എസ്. അബ്ദുല്ല, അന്ത്ക്ക, അബ്ബാസ്, കൊപ്പളം അബൂബക്കർ, ഇബ്രാഹിം, പി. മുഹമ്മദ്, എച്ച്. കെ. മൊയ്തു അടക്കം ഒരു വലിയ  വമ്പൻ ടീം അക്കാലങ്ങളിൽ തന്നെയുണ്ടായിരുന്നു. അന്നത്തെ  വോളിബോളിന്റെ ഒന്നാം ക്ലാസ് പ്രവേശനം സെർവ് ചെയ്യാൻ കോർട്ടിന്റെ ഒരു മൂലയിൽ ഒരാളെ നിർത്തുക എന്നതാണ്. അതിൽ ജയിച്ചാൽ കോർട്ടിലെ ചില അപ്രധാന സ്ഥലത്തേക്ക് സ്ഥാനക്കയറ്റം നൽകും. "ഐ ഷാൽ... " വിളികൾ മാത്രം അക്ഷര സ്പുടതയോടും ഇല്ലാതെയും കോർട്ടിൽ നിരന്തരം കേട്ടു കൊണ്ടിരിക്കുമായിരുന്നു. ഞാനൊക്കെ അക്കാലങ്ങളിലെ "പ്രമുഖ ബോൾ പെറുക്കി"കളിൽ ഒരാളായിരുന്നു.
മറ്റൊന്നാണ് ഞാൻ സൂചിപ്പിച്ച കബഡിക്കളി. നമ്മുടെ പി.പി. സഹോദരന്മാരാണ് ഇത് കൊണ്ടു നടന്നത്. അന്ന് ചേനക്കോട് കടയുണ്ടായിരുന്ന മുഹമ്മദ് കുഞ്ഞി മുതൽ ഷംസു വരെ ഇതിന്റെ ആശാൻമാരായിരുന്നു. പരേതരായ എം. എ. റസാഖ്, മജീദ്, മുഹമ്മദ് കുഞ്ഞി, ജി. അബൂബക്കർ , എഫ്. മുഹമ്മദ് ഇവർ വളരെ ചെറുപ്പത്തിൽ തന്നെ കബഡി താരങ്ങളായിരുന്നു. മജൽ ബഷിർ, ടി.എച്ച്. അബ്ദുറഹിമാൻ, നാരായണൻ, ഇബ്രാഹിം, ബാപ്പുഞ്ഞി, റസാഖ്, ജി. മുഹമ്മദ് കുഞ്ഞി ഒരു വലിയ യുവനിര തന്നെ കബഡിക്കുണ്ടായിരുന്നു. കളി തീരുമ്പോൾ ഏതെങ്കിലും ഒരുത്തന്റെ പുറം കാലിലെയോ തുടയിലെയോ "ചെപ്പെ" പോകുന്നത് എപ്പഴും പ്രതീക്ഷിച്ചിരുന്ന  സ്ഥിരം കാഴ്ചയുമായിരുന്നു.
പിന്നെയുള്ളത് ക്രിക്കറ്റ്. ഇന്നത്തെ പോലെ തന്നെ  ഫലത്തിൽ ക്രികറ്റിന്റെ സോല്  അന്നും മാറിയിരുന്നില്ല. ഇന്ത്യ, ഇംഗ്ലണ്ട്, വെസ്റ്റിൻഡീസ് മത്സരങ്ങളുടെ ഫലം കാണുക, റേഡിയോവിൽ ദൃക്സാക്ഷി വിവരണം കേൾക്കുക,  അതിന്റെ മദ്ഹും വീരവാദവും കണ്ടവരോടൊക്കെ പറഞ്ഞു നടക്കുക, ക്രിക്കറ്റിൽ ഇൽമില്ലാത്തവനെ കൂട്ടത്തിൽ നിന്ന് ഒറ്റപ്പെടുത്തുക, ഫീൽഡിംഗിലെ നാല് പൊസിഷൻ തിരിയാത്തവനെ ലോകം തിരിയാത്തവരിൽ ഉൾപ്പെടുത്തുക തുടങ്ങിയ കലാപരിപാടികൾ അന്നും ഉണ്ടായിരുന്നു (അതേ ഉണ്ടായിരുന്നുള്ളൂ). ഞാനൊക്കെ അന്ന് മനുഷ്യന്മാരുടെ കൂട്ടത്തിൽ നിന്ന് പുറത്താവാതിരിക്കാൻ അറ്റകൈയ്ക്ക് സ്വീകരിച്ച ഉപായം എന്തെന്നോ ?  ടൂർണമെന്റിൽ ഇടിച്ചു കയറി എല്ലാം അറിയാമെന്ന മട്ടിൽ റണ്ണിംഗ് കമന്ററി  കണ്ണടച്ച് തട്ടിവിടുക എന്നത് തന്നെ. രണ്ടു മൂന്ന് കാര്യം - ഒന്നു മനുഷ്യരുടെ ദറജയിൽ പെടും, കളി തണൽ കൊണ്ട് കാണാം, കട്ടനും കായക്കടിയും കിട്ടുകയും ചെയ്യും.  പിന്നെ, ഞാൻ ഇടക്കിടക്ക് ബി. ബഷീറിന്റെ വീട്ടിൽ പോയി ടു ബാൻഡ് റേഡിയോയിൽ കൂടി റണ്ണിംഗ് കമന്ററിക്ക് ചെവിപിടിച്ചു എന്തൊക്കെ കേട്ടെന്ന് വരുത്തി  എന്നെ കേൾക്കാൻ നിന്നു തരുന്നവന്റെ ചെവിയിൽ നിർദാക്ഷിണ്യം  ഒഴിച്ചു കൊടുക്കും. അതിൽ പകുതിയെങ്കിലും ശരിയുമുണ്ടാകും. എത്ര പരിഷ്ക്കാരം പറഞ്ഞാലും പട്ലയിൽ അന്ന്  ക്രിക്കറ്റ് കളിക്കുക മീൻസ് അണ്ടർ ആം എറിഞ്ഞു കളിക്കുക എന്ന്തന്നെ. (ക്രികറ്റ് കളിക്കിടെ നടന്ന ചില അതിരസകരമായ സംഭവങ്ങളൊക്കെ ഓർക്കാൻ മാത്രമല്ല ചിരിക്കാനും  ഉണ്ട്. ചിലതൊക്കെ ഞാൻ മുമ്പ് RT യിൽ കുട്ടിക്കാലക്കുസൃതിക്കണ്ണുകൾ പരമ്പരയിൽ എഴുതിയത് ഓർക്കുമല്ലോ.) ഇപ്പറഞ്ഞ ക്രിക്കറ്റിലും മുമ്പ് പറഞ്ഞ കബഡി - വോളി - ഫുട്ബോൾ പാർട്ടി തന്നെയാണ് ഗ്രൗണ്ടിലിറങ്ങിയിരുന്നത്.  
ഇൻഡോർ ഇനങ്ങളും അക്കാലത്തു സജിവമായിരുന്നു. കാരംസാണ് ഒന്നാമൻ. ചെസ്, കട്ട (ഡോമിനോസ് ) ഏകദേശം ഒരേ കാലത്താണ് സജീവമായത്. പിന്നൊരു അകലം പാലിച്ച കളിയുണ്ട് - ചീട്ടുകളി. ആ കളിയോട് പലരും  പ്രത്യക്ഷത്തിൽ ഒരുമാതിരി ചതുർഥി കാണിക്കുകയും ചെയ്യും, ഒപ്പം  വൈകുന്നേരങ്ങളിൽ  കുന്നിൻ പുറത്തെ  മരത്തണലിൽ  ഓരോ പിടിയുമായി ഇരിക്കുകയും ചെയ്യുമായിരുന്നു. ബാക്കി കളിയൊക്കെ മഗ്റിബ് ബാങ്ക് കേൾക്കുമ്പോൾ നിർത്തും, ചീട്ടുകളി ബാങ്കിന് 15 മിനിറ്റെങ്കിലും മുമ്പ് നിർത്തി പൊടിയും തട്ടി കുന്നിറങ്ങും. ഇതിന്റെ ഗുട്ടൻസ് ഇപ്പഴും എനിക്കറിയില്ല. ആരും അറിയിച്ചിമില്ല.
കാരംസിൽ പ്രായമുള്ളവരൊക്കെ അന്ന് ആക്ടിവായിരുന്നു. തോട്ടത്തിലെ ഔക്കുച്ച, തടിയൻ ഔക്കൻച്ച മുതൽ ഒട്ടേറെ പേർ കാരംസ് ഹരമാക്കിയവരാണ്. എസ്. അബ്ദുല്ല, പി. അബ്ദുൽ കരീം, പി. അഹമദ്, അബ്ബാസ് തൊട്ട് ഡസൻ കണക്കിന് ആളുകൾ മഗ്രിബ് കഴിഞ്ഞാൽ ഒത്തുകൂടും. ക്ലബ്ബിലോ ചില കടകൾ കേന്ദ്രീകരിച്ചോ ആയിരിക്കും കാരംസ് കളി. 
ചെസ് നാലാളുകൾ ശ്രദ്ധിക്കാൻ തുടങ്ങിയത് 84- 85 കാലങ്ങളിലാണ്. അപ്പഴാണ് ചില വില്ലാളിവീരന്മാർ പട്ലയിലും ഉണ്ടെന്ന് നാട്ടുകാർ അറിഞ്ഞു തുടങ്ങുന്നത്. തോട്ടത്തിൽ ഔക്കുച്ച, പാറ അദ്ലൻച്ച, തോട്ടുംഭാഗം അന്തച്ച, എച്ച്. കെ. മൊയ്തു തുടങ്ങി എണ്ണം പറഞ്ഞ ആളുകൾ പട്ലയിൽ ചതുരംഗപ്പലക നിരത്തിയവരാണ്. 
ഇങ്ങനെയൊക്കെ കായിക ഇനങ്ങൾ ഇടവിളകൾ പോലെ നടന്നു കൊണ്ടിരിക്കെയാണ് ഒഎസ്എ   ഒരാശയം യുവാക്കളുടെ  മുന്നിൽ വെക്കുന്നത് - തങ്ങൾ കായിക ഇനങ്ങൾ ഗ്രൂപ്പ് തിരിച്ച് പട്ലക്കാർക്കായി  മത്സരം നടത്താൻ ഉദ്ദേശിക്കുന്നു,  അതിന്റെ സമ്മാനങ്ങളും ആദരവുകളും കളർഫുള്ളായി നടക്കുന്ന ഒരു  സദസ്സിൽ നൽകും,  ആ ദിവസം വലിയ ആഘോഷമായി കലാപരിപാടികളും മറ്റും ഉൾപ്പെടുത്തി ഗംഭീരമായി നടത്തും.
.    (തുടരും )

സി.എ. ഹമീദ് ഡോക്ടറെ പരിചയപ്പെട്ട ആ ദിവസം ..* / അസ്ലം മാവിലെ



*സി.എ. ഹമീദ് ഡോക്ടറെ പരിചയപ്പെട്ട ആ ദിവസം ..*
.............................
അസ്ലം മാവിലെ
.............................
എ. ജെ. ഹോസ്പിറ്റൽ. ജൂലൈ 31, 2017 എന്ന് തന്നെയാണെന്റെ ഓർമ്മ.  ഒരു തിങ്കളാഴ്ച. അന്നാണ് എന്റുമ്മയെ  വിദഗ്ദ്ധ ചികിത്സയ്ക്കായ് കാസർകോട് മാലിക് ദീനാർ ആസ്പത്രിയിൽ നിന്ന് മംഗലാപുരത്തുള്ള എജെയിലേക്ക് ഷിഫ്റ്റ് ചെയ്യുന്നത്.
ഡോ. ബി. വി. മഞ്ജുനാഥ സാറാണ് ഉമ്മയെ ശുശ്രൂഷിക്കുന്നത്. ഡോക്ടറെ എനിക്ക് മുൻപരിചയമില്ല. ഉമ്മയെ  ഐസിയുവിലേക്ക് മാറ്റാൻ  മെഡിക്കൽ ടീമിനോട് നിർദ്ദേശിച്ചു ഡോക്ടർ പുറത്തിറങ്ങി. കുറച്ച് സിവിയറാണ് കാര്യമെന്നും അദ്ദേഹം  സൂചന നൽകി. ഹൃദ്രോഗമാണ്. ബ്ലോക്കാണ്. രണ്ടു ഓപ്ഷൻ പറഞ്ഞു, ബ്ലോക്ക് കൂടുതലാണെങ്കിൽ ബൈപാസ് മാത്രമേ നിർവ്വാഹമുള്ളു. പക്ഷെ, അങ്ങിനെയുള്ള  ഒരു ആരോഗ്യസ്ഥിതിയിലല്ലായിരുന്നു ഉമ്മ. ബ്ലഡ് പ്രഷർ ഏറിയും കുറഞ്ഞും കൊണ്ടിരിക്കുന്നുണ്ട്.
മുകളിലത്തെ നിലയിലാണ് ഐ സി യു. ആർക്കും അവിടെയ്ക്ക്  അങ്ങിനെ പ്രവേശനം നൽകില്ല - ഒരാൾക്ക് മാത്രം അകത്ത് കയറാൻ  അനുവാദം. മൂത്ത പെങ്ങളും ഭാര്യയും മാറിമാറി അവിടെ പോയ് വരുന്നുണ്ട്.
ഞാനും  അനിയനും താഴെ കാത്തിരിപ്പ് ഭാഗത്തു ആധിയോടെ ഇരിക്കുകയാണ്. ഡോക്ടറോട് ഒന്നു കൂടി കാര്യങ്ങൾ തിരക്കണമെന്നുണ്ട്. ഉമ്മാൻ്റെ ആരോഗ്യവസ്ഥ എന്താണ് എന്ന് ക്ലിയറായി അറിയണം. ഞങ്ങളെ  സമാധാനിപ്പിക്കാൻ വേണ്ടി ഡോക്ടർ എന്തെങ്കിലും പറഞ്ഞതാണോ ? അത്രമാത്രം അവശനിലയിലാണ് ഉമ്മ. രണ്ടും കൽപ്പിച്ചു  റിസ്ക്കെടുത്താണ്  ഉമ്മാനെ അതിരാവിലെ  ആംബുലൻസിൽ കൊണ്ടുവന്നത് തന്നെ.
പെട്ടെന്ന് ഒരാൾ ആസ്പത്രി പ്രവേശനകവാടത്തിനകത്ത് കയറി വരുന്നു. അനിയൻ സലിം പറഞ്ഞു, കണ്ടിട്ട് കേയർവെല്ലിലെ ഹമീദ് ഡോക്ടറെ പോലെ തോന്നുന്നു.
ഇദ്ദേഹമെന്താ ഇവിടെ ? കൂടെ രണ്ട് പയ്യൻമാരുണ്ട്. ഞങ്ങൾ ഓടി അവരുടെ അടുത്തെത്തി. സലാം പറഞ്ഞു, പരിചയപ്പെട്ടു.  നിങ്ങൾ എന്താ ഇവിടെ എന്ന് അങ്ങോട്ട് ചോദിക്കുന്നത് മുമ്പ് അദ്ദേഹം ഇങ്ങോട്ട് മുൻപരിചയമുള്ളത് പോലെ ചോദിച്ചു തുടങ്ങി.
''ഉമ്മ, ഐ സി യു വിലാണ്. ഹൃദയ സംബന്ധമായ അസുഖം, രാവിലെ എത്തിയതാണ്. ......" ഞങ്ങൾ തുരുതുരാ ശ്വാസം വിടാതെ പറഞ്ഞ് കൊണ്ടിരുന്നു.
അദ്ദേഹം ചോദിച്ചു: മഞ്ചുനാഥ് ഡോക്ടറാണോ ഉമ്മയെ നോക്കിയത് ?
"അതെ, സാർ. നിങ്ങൾക്ക് പരിചയമുണ്ടോ ?" 
"ഞാനും അദ്ദേഹത്തെ കാണാൻ വന്നതാണ്."
പിന്നെ അദ്ദേഹത്തിൻ്റെ അസുഖകാര്യങ്ങളും മറ്റും പറഞ്ഞു. മാസാമാസമുള്ള ചെക്കപ്പിനാണത്രെ അവിടെ വന്നത്.
''ഒരു ഹെൽപ് സാർ ചെയ്യണം "
"എന്താണ് പറയൂ "
"മഞ്ചുനാഥ ഡോക്ടറെ ഞങ്ങൾ ആദ്യമായാണ് കാണുന്നത്. സാറിൻ്റെ പരിചയം വെച്ച് അദ്ദേഹത്തെ ഒന്ന് ബന്ധപ്പെടണം. ഉമ്മാൻ്റെ ഏറ്റവും ലേറ്റസ്റ്റ് രോഗാവസ്ഥ അറിയണം.  എന്താണ് ഏറ്റവും അനുയോജ്യമായ ട്രീറ്റ്മെൻ്റ് എന്നും അതിൻ്റെ വിശദാംശങ്ങളും എന്തെന്നും കൂടി സാർ അദ്ദേഹത്തോട് ആരായണം. നിങ്ങൾ ഒരു ഡോക്ടറും ഒപ്പം അദ്ദേഹത്തിൻ്റെ പേഷ്യൻ്റ് കൂടി ആയത് കൊണ്ട് എല്ലാ വശങ്ങളും ചോദിച്ചറിയാൻ പറ്റുമല്ലോ. ഞങ്ങൾക്കത് വലിയ ഉപകാരവും ആശ്വാസവുമാകും"
ഹമീദ് ഡോക്ടർ ഞങ്ങളെ നോക്കി. ആകാംക്ഷയും ഉത്കണ്ഠയും നിറഞ്ഞ കണ്ണുകൾ അദ്ദേഹം വായിച്ചെടുത്തിരിക്കണം.
"ഉമ്മ, ഇപ്പോൾ എവിടെയാണ് ? ആദ്യം ഞാനൊന്ന് കാണട്ടെ " വയ്യായ്ക ഉണ്ടെങ്കിലും അദ്ദേഹം ഞങ്ങളോട് പറഞ്ഞു.
അത്ര ആരോഗ്യകരമായ അവസ്ഥയിലല്ല ഡോക്ടറെങ്കിലും അദ്ദേഹത്തിൻ്റെ കൂടെ വന്നവരോട് അവിടെ ഇരിക്കാൻ പറഞ്ഞിട്ട് വളരെ പതുക്കെ ഞങ്ങളുടെ കൂടെ  ലിഫ്റ്റിൽ കയറി. ഐ സി യു കവാടത്തിൽ എത്തി. ഞാനും സലിമും പുറത്ത് നിന്നു. ഡോക്ടർ എന്ന് പരിചയപ്പെടുത്തി വിസിറ്റിംഗ് കാർഡ് കാണിച്ച അദ്ദേഹത്തെ നഴ്സുമർ അകത്തേക്ക് കൂട്ടി കൊണ്ടു പോയി. പിന്നെ, കുറച്ചു കഴിഞ്ഞു പുറത്തു വന്നു. അൽപം മാറി നിന്ന് അദ്ദേഹം മഞ്ചുനാഥ് സാറിനെ ഫോണിൽ വിളിച്ചു. കുറെ അവർ  സംസാരിച്ചു.
പിന്നീട് ഞങ്ങളെ അടുത്ത് വിളിച്ച് അദ്ദേഹം ഓരോ കാര്യങ്ങളും വിശദീകരിച്ചു - ഞങ്ങൾക്ക് തൃപ്തിയാകുന്നത് വരെ അദ്ദേഹം സമയമെടുത്ത് പറഞ്ഞു കൊണ്ടേയിരുന്നു. ലിഫ്റ്റിൽ നിന്നിറങ്ങുമ്പോൾ ഞങ്ങൾ ഓരോന്ന് ചോദിച്ചു കൊണ്ടിരുന്നു. അദ്ദേഹത്തിൻ്റെ കൂടെ ഉള്ള രണ്ടു യുവാക്കളെ അപ്പോഴും ഡോക്ടർ ശ്രദ്ധിക്കുന്നേയില്ല. എന്നിട്ടവർ ആസ്പത്രിക്കകത്ത് മറ്റൊരു ഭാഗത്തു കൂടി കയറി.
ഒരു മണിക്കൂർ കഴിഞ്ഞിരിക്കണം, ഹമീദ് ഡോക്ടർ പുറത്തെ കവാടത്തിലേക്ക് നടക്കുന്നു. ഞങ്ങൾ എഴുന്നേറ്റു നിന്നു. അദ്ദേഹമിങ്ങോട്ടാണ് വരുന്നത്. ഞങ്ങൾക്ക് വിസിറ്റിംഗ്‌ കാർഡ്/നമ്പർ തന്നു പറഞ്ഞു - എന്തെങ്കിലും അത്യാവശ്യമെങ്കിൽ വിളിക്കാം. ഒന്നും പേടിക്കണ്ട, ഉമ്മാൻ്റെ അസുഖം എത്രയും പെട്ടെന്ന് ഭേദമാകും. പ്രാർഥിക്കുക.
ആദ്യമായാണ് ഹമീദ് ഡോക്ടറെ ഞങ്ങൾ കാണുന്നതും മിണ്ടുന്നതും. പക്ഷെ ആ കൂടിക്കാഴ്ച ആദ്യമെന്നൊരിക്കലും തോന്നാത്തത് പോലെ ഒന്നായിരുന്നു. എത്ര പെട്ടെന്നാണ് ആ ശരീരഭാഷ ഞങ്ങളുമായി ഇണങ്ങിയത്. ദിവസങ്ങൾ കഴിഞ്ഞു അസുഖം ഭേദമായി ഉമ്മ ആസ്പത്രിയിൽ നിന്ന്  പുറത്തിറങ്ങി കാറിൽ കയറുന്നതിന് മുമ്പ് ഞാൻ ഹമീദ് ഡോക്ടറെ  വിളിച്ചു സന്തോഷം പങ്കു വെച്ചു.
ഇന്നലെ നമ്മെ വിട്ടുപിരിഞ്ഞ ജേഷ്ഠസഹോദരതുല്യനായ ആ ഭിഷ്വഗ്വരൻ്റെ പരലോകജീവിതം സന്തോഷത്തിലാക്കട്ടെ, സ്വർഗ്ഗപൂങ്കാവനം നൽകി അദ്ദേഹത്തെ അനുഗ്രഹിക്കുമാറാകട്ടെ - ആമീൻ

ഒന്ന് HAL വരെ* *പോകണം.. / അസ്ലം മാവിലെ

▪️

*കോവിഡ്*
*കഴിഞ്ഞാൽ*
*പട്ലക്കാർ*
*ഒന്ന് HAL വരെ*
*പോകണം...*

നമ്മുടെ വാർഡിലെ ഏതെങ്കിലും വികസന സംബന്ധമായ കാര്യങ്ങൾക്ക് H A L ലെ ക്ഷേമ പ്രവർത്തന വകുപ്പ് ഉപയോഗപ്പെടുത്താൻ പറ്റുമോ എന്ന് ആരായേണ്ടതാണ്.

ഞങ്ങൾ 4 - 5 പേർ ഒന്നോ രണ്ടോ വർഷം മുമ്പ് ഒരു വട്ടം HAL സന്ദർശിച്ചിരുന്നു. പ്രസ്തുത സ്ഥാപനത്തിലെ അഡ്മിനിസ്ട്രേഷൻ/HR മേധാവി സ്ഥലത്തില്ലാത്തത് കൊണ്ട് ആ കൂടിക്കാഴ്ച നടന്നില്ല.

കാസർകോട് ഗവ. ആസ്പത്രിക്ക് 1 കോടി രൂപയൊക്കെ വകയിരുത്താൻ തക്ക പ്രൊജക്ട് സാധ്യത അവിടെ ഉണ്ടെങ്കിൽ HAL ൻ്റെ ഒരു വിളിയാപ്പുറം മാത്രം സ്ഥിതി ചെയ്യുന്ന പട്ലയിലേക്ക് വല്ല സാധ്യതാ പ്രൊജക്ടുകൾ ഉണ്ടോ എന്നന്വേഷിക്കതല്ലേ?.

മധൂർ പഞ്ചായത്തിലേക്ക് HAL  ആരോഗ്യ ശുശ്രൂഷാ സംബന്ധമായ കുറച്ചു ഉപകരണങ്ങൾ നൽകി എന്നും അതവിടെ നിന്നും പഞ്ചായത്ത് ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി,  ഒരു ഉപയോഗമില്ലാതെ കിടക്കുന്നെന്നും  കേട്ടറിവുണ്ട്. പൂർണ്ണമായി ശരിയോ എന്നറിയില്ല. ഇതിനെ കുറിച്ച് എന്തെങ്കിലും  ചോദിക്കാമെന്ന് വെച്ചാൽ  നമ്മുടെ ഈ ഗ്രൂപ്പിൽ നിന്നും ആരോഗ്യ ഉദ്യോഗസ്ഥൻ Lett അടിച്ചു പോയ്ക്കളയുകയും  ചെയ്തു.  (വാട്സാപ് ഉപയോഗത്തിലെ സാങ്കേതിക പ്രശ്നമല്ലെങ്കിൽ, ആ Left അടി തികച്ചും ഒരൗചിത്യബോധവുമില്ലാത്ത പ്രവർത്തിയായി പോയി എന്ന് കൂട്ടത്തിൽ പറയട്ടെ. )

അത് പോട്ടെ, കാര്യത്തിലേക്ക് വരാം. ഈ രണ്ട് സാമ്പത്തിക എയിഡിൻ്റെ പശ്ചാത്തലത്തിൽ ആരോഗ്യ പ്രവർത്തനമേഖലയിലേക്ക് ഒരു നല്ല  നീക്കിയിരുപ്പ് HAL വർഷാവർഷം നടത്തുന്നുണ്ടാകണം. മുമ്പത്തെ പോലെ HAL ൽ വലുതായി വ്യോമമേഖലയിൽ ഗവേഷണമോ ഉത്പാദനമോ ഇല്ലെന്ന് ഞാൻ ബാംഗ്ലൂർ ഉണ്ടായിരിക്കെ പരിചയപ്പെട്ട അവിടെയുള്ള HAL ലെ ഒരു  ഉദ്യോഗസ്ഥൻ പറഞ്ഞതായി ഓർക്കുന്നു.

അത് വിട്ട്, ഇതെങ്കിൽ ഇത്. നമ്മുടെ പ്രദേശത്തിന് ആവശ്യമായ വേറെ വല്ല സാമ്പത്തിക എയിഡും അവിടന്ന് കിട്ടുമോ  എന്നും നാട്ടിലെ ഒരു സംഘത്തിന് പ്രസ്തുത സ്ഥാപനത്തിൽ പോയി അന്വേഷിക്കാവുന്നതാണ്.

പഞ്ചായത്തിലെ മറ്റു സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരോട് ഈ വിഷയം മിണ്ടരുത്. അറിയില്ലെങ്കിൽ പോലും അവർ അറിയില്ല എന്ന് പറയില്ല. ഇനി അങ്ങിനെ പറഞ്ഞു കിട്ടാൻ തന്നെ നാല് ദിവസം കാത്തിരിക്കേണ്ടിയും  വരും.

കോവിഡ് കാലം കഴിഞ്ഞാൽ നമ്മുടെ മൂക്കിൻ തുമ്പത്തുള്ള HAL ലേക്ക് ഒരു പാലമിടാനുള്ള ഡിപ്ലോമാറ്റിക് ശ്രമം തുടങ്ങിയാൽ നന്ന്.

കിട്ടിയാൽ കിട്ടി. ഇല്ലെങ്കിൽ ആ ആപ്പീസൊക്കെ ഒന്നു കണ്ടു കറങ്ങിയടിച്ച് വരാലോ, സെൽഫിയും എടുക്കാം.

കുന്തം കിട്ടാൻ നമുക്ക് കുടത്തിലും ഒന്ന് തപ്പിനോക്കിയാലെന്താ? . ഹേയ്, ബ്രോസ് ഒന്ന് തപ്പ്ന്നേന് എന്തേ... ?

*അസ്ലം മാവിലെ* 30/ഏപ്രിൽ/2020

▪️

ആരോഗ്യ ഉദ്യോഗസ്ഥനോടാണ് എൻ്റെ സംശയം. / അസ്ലം മാവിലെ

ഈ ഗ്രൂപ്പിൽ ഇയ്യിടെ Add ചെയ്ത ബഹു: ആരോഗ്യ ഉദ്യോഗസ്ഥനോടാണ് എൻ്റെ സംശയം.

ഇയ്യിടെയായി പത്രത്തിൽ നിരന്തരം വരുന്ന വാർത്തയാണ് "പഴകിയ മത്സ്യം പിടിച്ചു" എന്നത്. ദിവസം ഒന്നെങ്കിലും വാർത്ത വരും.

പട്ലയിൽ ഇന്നലെ മാത്രം 4 സൈക്കിൾ വണ്ടിയിലാണ് മീൻ വിൽപ്പനക്കാർ ഹോറൺ അടിച്ചു ഈ ഭാഗത്ത് കടന്നു പോയത്.  ചില വീടുകളിൽ വാങ്ങിയ മീൻ ദുഷിച്ച വാസന മൂലം ഉപയോഗിക്കാതെ കളഞ്ഞു എന്നും അറിയാനിടയായി.

ആരോഗ്യപരമായ വലിയ പ്രശ്നങ്ങൾ അല്ലേ അത് കൊണ്ടുണ്ടാകുക. ചെറുകിട മത്സ്യ വിൽപനക്കാർക്ക് ഇതിൻ്റെ ഭവിഷ്യത്ത് അറിഞ്ഞ് കൊള്ളണം എന്നില്ല.

ആരോഗ്യ വകുപ്പിൽ നിന്നും (പഞ്ചായത്ത് ലെവൽ/ വാർഡ് തല ) എന്തെങ്കിലും ഒരു പരിശോധന ഉണ്ടാകുന്നുണ്ടോ ?

ഞാൻ നേരത്തെ പറഞ്ഞ പരാതികൾ നിങ്ങൾക്ക് (ആരോഗ്യ സമിതിക്ക്/ ജാഗ്രതാ സമിതിക്ക് ) ലഭിച്ചിട്ടുണ്ടോ ?

അസുഖം വരുന്നതിന് മുമ്പ് ഓരോ വാർഡിലും എത്തുന്ന മത്സ്യം  random ആയി പരിശോധിക്കുന്നത് ആവശ്യമല്ലേ?

...
മറുപടി പ്രതീക്ഷിക്കുന്നു.

NB : our common sense says that now a days it is very difficult to grt fresh fishes from market.

I fear sale of toxic and stale fishes may become another health scare in lockdown period.   Food safety and health dept to be more vigilant into the matter

1/മെയ് /2020

പ്രവാസികളായ എല്ലവരോടും ../അസ്ലം മാവിലെ

പ്രവാസികളായ
എല്ലവരോടും ..

പതറരുത്, '
നല്ല ധൈര്യത്തിൽ ഇരിക്കുക.
ദിവസവും ഓൺലൈനിൽ
നിങ്ങൾ നാട്ടിലുള്ള
കുടുംബാംഗങ്ങളുമായി
ബന്ധപ്പെടുന്നുണ്ടല്ലോ.
നാട്ടുകാരുമായും
കൂട്ടുകാരുമായും ....

ഒരു വ്യത്യാസമേയുള്ളൂ
Physically അവരാരും
അടുത്തില്ല...
അത് വലിയ വിഷയമല്ല..

ഇവിടെ ഞങ്ങൾ തന്നെ
തൊട്ടപ്പുറത്തെ, നമ്മുടെ
അയൽപ്പക്കങ്ങളിലെ വീടുകളിൽ
പോയി എത്രയോ ദിവസങ്ങളായി
ആ കുഞ്ഞു മക്കളെ കണ്ടിട്ട്
ആഴ്ചകളായി ...
ബന്ധുക്കൾ, കൂട്ടുകാർ,
നാട്ടുകാർ, അധ്യാപകർ..
ആരെയും കാണാറില്ല
വഴിപോക്കർ ഇല്ല, ആരുമില്ല ..

നിങ്ങളെപ്പോലെ തന്നെ
ഇവിടെ എല്ലരും
ക്വാറൻ്റൈനിലാണ്.
ഇവിടെ വലിയ
പ്രത്യേകതയൊന്നുമില്ല.

അത്കൊണ്ട്
നല്ല ധൈര്യത്തിൽ
സ്ഥൈര്യത്തിൽ
സന്തോഷത്തിൽ
സമാധാനത്തിൽ അവിടെ
കഴിയുക, അകലം പാലിച്ചും
വൃത്തിയിൽ സ്വയം സൂക്ഷിച്ചും
റും മേറ്റ്സുമായി
നല്ല സൗഹൃദങ്ങളിൽ
നന്നായി ഇടപഴകി
പരസ്പരം സഹായിച്ചും
സഹകരിച്ചും....

ഇങ്ങോട്ട് വരാൻ സാഹചര്യം
ഒത്താൽ മാത്രം
അതിനെ കുറിച്ച്
ആലോചിക്കുക.
ഊഴമായില്ലെന്ന പരാതിയും
പരിഭവവും വേണ്ട.
നിങ്ങളുടെ കുടുംബങ്ങൾ
ഇവിടെ നന്നായി കഴിയുന്നു
അതിനെ പറ്റിയും
വേവലാതി വേണ്ട..

എവിടെയായാലും
വേണ്ടത് ജാഗ്രതയാണ്
അതവിടെയും നിലനിർത്തുക
ആവശ്യമില്ലാത്ത വാർത്തകൾ
നോക്കിയും വായിച്ചും
ടെൻഷനടിക്കുന്നതിന് പകരം
നല്ല പുസ്തകങ്ങൾ വായിക്കുക
ഇഷ്ടം പോലെ ഡൗൺലോഡ്
ചെയ്യാൻ കിട്ടുമല്ലോ...

പതറരുത്
ഈ അസ്വസ്ഥ കാലവും
കടന്നുപോകുക
തന്നെ ചെയ്യും.

*അസ്ലം മാവിലെ* 1/മെയ് /2020

ഖാലിദ്ച്ച പടച്ചവനിലേക്ക് മടങ്ങി.... /അസ്ലം മാവിലെ

*ഇന്നാലില്ലാഹ്.....*

ഖാലിദ്ച്ച പടച്ചവനിലേക്ക് മടങ്ങി....

അഞ്ചെട്ടു മാസം മുമ്പ് മുംബെയിൽ പോയപ്പോൾ പരിചയപ്പെട്ട വ്യക്തി. മുംബൈ കേരള മുസ്ലിം ജമാഅത്തിലെ സജിവ പ്രവർത്തകൻ..

ഞാനവിടെ ഉള്ളപ്പോഴായിരുന്നു അദ്ദേഹത്തിൻ്റെ മകൻ്റെ വിവാഹം നടക്കുന്നത്. അദേഹത്തിൻ്റെ ഒരു പാട് കുടുംബാഗംങ്ങളെ  അന്നവിടെ മുംബയിൽ കണ്ടിരുന്നു. കുറച്ചു പേർ താമസിച്ചത് മുംബൈ കേരള മുസ്ലിം ജമാഅത്ത് മുറികളിലായിരുന്നു.

ഡോംഗ്രി ബെഹസ്തി മൊഹല്ലയിലെ (Bisthimulla ) ദർഗ്ഗ ഹോട്ടലിനടുത്തുള്ള ബഗ്ദാദ് ഹോട്ടലിൻ്റെ  ഉടമയാണ് അദ്ദേഹം.

ചെറിയ ഇടവേളയിൽ കണ്ട പരിചയമെങ്കിലും സേവന തത്പരനായ വ്യക്തിത്വമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എല്ലാവർക്കും നല്ല അഭിപ്രായമുണ്ടായിരുന്ന മനുഷ്യൻ. സ്നേഹസമ്പന്നൻ.

പരേതൻ്റെ വേർപാടിൽ ദു:ഖിക്കുന്നു. അദ്ദേഹത്തിൻ്റെ പരലോക ജീവിതവിജയത്തിനായി പ്രാർഥിക്കുന്നു. അദ്ദേഹത്തിൻ്റെ കുടുംബത്തോടൊപ്പം ദു:ഖത്തിൽ പങ്ക് ചേരുന്നു.

*അസ്ലം മാവിലെ* 2/മെയ് /2020

അൽപ്പം കനപ്പിച്ച് പറയുന്നു / അസ്ലം മാവിലെ


ഇതൽപം കനപ്പിച്ച് എഴുതുകയാണ്. ആരെന്ത് മുദ്ര ചാർത്തിയാലും വേണ്ടില്ല. നിരുത്തരവാദിത്വം നിരുത്തരവാദിത്വമാകാതിരിക്കില്ല.

ഒരു വീടിൻ്റെ കെടാവിളക്ക് ?
സ്ത്രീ. സ്ത്രീ തന്നെ.
ഉത്തരവാദിത്വം അൽപം അവർക്ക് കൂടുതൽ തന്നെയാണ്, പ്രത്യേകിച്ച് മക്കളുടെ കാര്യത്തിൽ. ഭർത്താവിൻ്റെ കാര്യത്തിൽ എന്നത് തൽക്കാലം മാറ്റി വെക്കാം.

പഴയ സാഹചര്യമല്ല ഇന്ന്. എല്ലാം മാറി. മാറിമറിഞ്ഞു കൊണ്ടിരിക്കുന്നു. സോഷ്യൽ മീഡിയയിൽ ഒരു നോക്ക് നോക്കാത്ത 40 വയസ്സിന് താഴെയുള്ള സ്ത്രികൾ ഇന്ന് പ്രബുദ്ധ കേരളത്തിൽ ഉണ്ടാകില്ല. '
|
▪️
*അപകടങ്ങൾ*
*തുടർച്ചയാകുന്നു...*

ചെറിയ അശ്രദ്ധ.
ആരും നിനക്കാത്തത് ..
അത്ര ഗൗനിക്കാത്തത്..

കുട്ടികളല്ലേ ?
അങ്ങോട്ടൊന്നും പോകില്ല.
നമ്മുടെ കണ്ണ് തെറ്റില്ല..

ഈ മാസം കാണക്കാണെ നടന്ന രണ്ടപകടങ്ങൾ ..
കാസർകോട് ജില്ലയിൽ ...

എല്ലാം കുഞ്ഞുമക്കൾ ..
പൈതങ്ങൾ ...
പൂപ്പൈതലുകൾ...

ശ്രദ്ധിക്കുക
മക്കളെയങ്ങനെ
അവരെ ഇഷ്ടത്തിന് വിടരുത്
അവർ പോയ്പ്പോയ്
അങ്ങനെ പോയ്പ്പോയ്
അപകടത്തിൽ ചാടും..

ഒന്നുമറിയില്ല
ഇക്കാലത്ത് മുതിർന്ന
കുട്ടികൾക്ക് വരെ
കാര്യബോധം കുറച്ചു കുറവാണ്
പഴയ കാലത്തെ പക്വതയും
പാകതയും ഈ കാലത്ത് ഉണ്ടായിക്കൊള്ളണമെന്നില്ല

എല്ലാം കൈവിട്ട്
പിന്നെ കൈ വിരൽ
കടിച്ചു കാര്യമില്ല...

വേണം
എപ്പഴും
ഒരു ശ്രദ്ധ
ഒരു കണ്ണ്

അടുത്ത ദു:ഖവാർത്ത
ഇനി അശ്രദ്ധ മൂലം 
കേൾക്കാൻ
നാം
ഇടവരാതിരിക്കട്ടെ ..

*അസ്ലം മാവിലെ* 2/മെയ്/2020

▪️

കൗമാരക്കാരോട് ../ അസ്ലം മാവിലെ

▪️
*കൗമാരക്കാരോട്....*

ഇന്നും കാഞ്ഞങ്ങാട്ടു നിന്ന് വന്ന വാർത്ത.

നീന്താൻ പോയതാണ്. കൂടെ കൂട്ടുകാർ രണ്ടെണ്ണമുണ്ട്. അവർക്കായില്ല, കൈ വിട്ട് കൈകാലിട്ടടിച്ച് മുങ്ങുന്ന, നമുക്ക് നീന്താടാ എന്ന് പറഞ്ഞ് കൂടെ കൂട്ടിവന്ന ആ കൂട്ടുകാരനെ രക്ഷിക്കാൻ ..

ഇന്ന് മൂന്നരയ്ക്ക് സംഭവം.  പ്ലസ്ടു വിദ്യാർഥി. 4-10 ആകുമ്പോഴേക്ക് ആ കൗമാരക്കാരൻ്റെ ചേതനയറ്റ ദേഹം കിട്ടി !

പിതാവ് ഗൾഫിൽ. വീട്ടിൽ മാതാവ്,  ഒരു സഹോദരനും ! സ്വന്തം പിതാവിന് പോലും .... കാണാൻ പറ്റാത്ത അവസ്ഥ. വരാൻ സാധിക്കില്ല. അങ്ങിനെയാണ് ഇപ്പഴ് കാര്യങ്ങൾ.

പുറം നാടുകളിൽ ജോലി ചെയ്യുന്നവരാണധികം രക്ഷിതാക്കൾ.  അവരുടെ മക്കൾ മാതാവിനെ കൂടി കേൾക്കണം. കൂടെ പോയ കൂട്ടുകാർക്ക് ഒന്നും ചെയ്യാൻ പറ്റില്ല. നോക്കി നിൽക്കാനേ ആകൂ.

ആ കുട്ടിക്ക് ഒരു പക്ഷെ നീന്തൽ അറിയില്ലായിരിക്കാം. നീന്തൽ അറിഞ്ഞാൽ തന്നെ ശരിക്ക്വക്ക് വശമുണ്ടാകില്ല. ഇല്ലെങ്കിൽ ആ പുഴയെ കുറിച്ച് ധാരണ ഉണ്ടാകില്ല.   കഴിഞ്ഞ വർഷം മാന്യയിലും സമാന ദുരന്തമുണ്ടായത് മനസ്സിൽ മിന്നിമറയുന്നു.

ആർക്ക് പോയി ?
കുടുംബത്തിന് ....
കുടുംബത്തിന് ഭാവിയിൽ താങ്ങാകേണ്ട ഒരു കൗമാരക്കാരനെ നഷ്ടമായി. ജീവിച്ചു കൊതിതീരാത്ത പയ്യൻ. എൻ്റെയും നിങ്ങളുടെയും മക്കളുടെ പ്രായമുള്ള മോൻ.

ആ സ്ഥാനത്ത് നമ്മുടെ ഏതെങ്കിലുമൊരു ബന്ധുവിനെ നിർത്തി മൈണ്ട് ഒന്ന് സെറ്റ് ചെയ്തു നോക്കൂ.  (ഈ ഫോറത്തിൽ ഈ കുട്ടിയുടെ ബന്ധുക്കൾ ആരുമില്ലാത്തത് കൊണ്ടാണ് ഇത്ര തുറന്ന് എഴുതുന്നത്.)  എത്ര പ്രയാസപ്പെടും ആ മരണ വാർത്ത. എത്ര അലോസരപ്പെടുത്തും ഈ മരണവാർത്തകളിലൂടെ കണ്ണോടിച്ചു പോകുമ്പോൾ ....

ഒരിക്കൽ കൂടി കൗമാരക്കാരോട് ...
സൂക്ഷിക്കുക, സന്തോഷത്തോടെ കുടുംബത്തോടെ  ജീവിച്ചു തീർക്കാനുള്ളതാണ് നമ്മുടെ ജീവിതങ്ങൾ. ഇത്തരം അബദ്ധങ്ങൾ സ്വയം വലിച്ചു വക്കരുത്.

മകനെ നഷ്ടപ്പെട്ട കടലിനക്കരെ കഴിയുന്ന പിതാവ്. ഭർത്താവിൻ്റെ സാന്നിധ്യമില്ലാതെ മകൻ്റെ മൃതദേഹത്തിന് മുന്നിൽ കരഞ്ഞു തീർക്കുന്ന അമ്മ, പിന്നെ ആ സഹോദരങ്ങൾ ...

ഇത് ഓർത്തെങ്കിലും ...
കൗമാരക്കാർ.....

കുഞ്ഞനിയൻ്റെ ചേതനയറ്റ ശരീരത്തിന് മുന്നിൽ രണ്ടിറ്റു കണ്ണീർ ! മോനെ നഷ്ടപ്പെട്ട ആ കുടുംബത്തിൻ്റെ ദു:ഖത്തോടൊപ്പം ഞാനും !

*അസ്ലം മാവിലെ* 3/മേയ് / 2020

ഈ തീരുമാനം* *നാമാണ് എടുക്കേണ്ടത്* / അസ്ലം മാവിലെ

*ഈ തീരുമാനം*
*നാമാണ് എടുക്കേണ്ടത്*
'

ഈ വിഷയത്തിൽ സംഘടനാ നേതാക്കൾക്ക് ഒരു റോളുമില്ല എന്ന് തോന്നുന്നു.

കാര്യങ്ങൾ ബോധ്യപ്പെടാൻ സരസമായി പറയാം.

ഉദാ: ഒരു മഹല്ല് മൊത്തം ലോക്ക് ഡൗൺ. വരുമാനമില്ല. ഇടപാട് നടക്കുന്നതാകട്ടെ പലചരക്ക് - പച്ചക്കറി- ഫാർമസി കടയിൽ മാത്രം. പിന്നെ സർക്കാർ ജോലിക്കാർ.

ആർക്കും പ്രത്യേകമായി പുതുതായി വരുമാനമില്ല. മൊത്തം നിലച്ചിട്ടുണ്ട്. നമുടെ കീശ കാലിയാകാണ്, ഡേ ബൈ ഡേ..

എന്ത് ചെയ്യും ?
അങ്ങിനെ ഒരു ജില്ല മൊത്തം ലോക്ക് ഡൗൺ. അല്ല സംസ്ഥാനം ....

അന്നന്നത്തെ നോമ്പു തുറ ഒപ്പിച്ചു കൂട്ടാൻ പ്രയാസപ്പെടുന്ന 90% ആളുകൾ. അതിൽ ഗൾഫിൽ നിന്ന് വന്ന് തിരിച്ചു പോകാൻ പറ്റാതെ നാട്ടിൽ കുടുങ്ങിയവരും പെടും'.

29-ാം/ 30-ാം നോമ്പ് തുറ എങ്ങിനെ അല്ലലില്ലാതെ തുറക്കുമെന്ന് ബേജാറായ ഒരു വലിയ വിഭാഗം, 90 ശതമാനം, അവർ മാസ്ക് കെട്ടി പോലിസ് പറഞ്ഞ വഴിയിൽ ഒറ്റക്ക് കാറിൽ, സ്കൂട്ടറിൽ, ടൗണിൽ പോയി 1 മീറ്റർ അകലത്തിൽ പട്ടാപകൽ മെയ് ചൂടിൽ നിന്ന് അവർ വിളിക്കുമ്പോൾ അകത്ത് കയറി അനുവദിച്ച 10 മിനിറ്റ് ഡ്രസ് സെലക്ട് ചെയ്ത് ആ സാധനങ്ങളും  വാങ്ങി കുത്തിക്കെട്ടി പഴിയും കേട്ട് തിരിച്ചു വന്നു, പിറ്റെന്നാൾ ആ കുപ്പായമിട്ട് പുരയിൽ തന്നെ കുത്തിയിരുന്ന്, എവിടെയും പോകാതെ  സെൽഫിയെടുത്ത് വാട്സാപിൽ അയക്കാൻ .... ഒന്നാലോചിച്ചേയ്..

അഖല് അരപ്പസെ ഉള്ള ആരെങ്കിലും പുതിയ ഡ്രസ് വാങ്ങാനും ഇപ്പണിക്ക്  ടൗണിലേക്ക് പോകുമോ ? കടം ആരെങ്കിലും തരുമോ ? കഴിഞ്ഞ മാസം തന്നില്ല, പിന്നെ ഈ മാസത്തെ കാര്യം പറയണോ ?

അപ്പം ആരാണ് ഇക്കുറി ഡ്രസ് വേണ്ടെന്ന് തീരുമാനിക്കേണ്ടത് ? കീശയിൽ നൂല് വരുന്ന ഓരോ വിട്ടിലെയും ഓരോരുത്തരും തന്നെ.

അത് പറയാൻ സംഘടനാ നേതാക്കൾ വേണോ ? അവര് തന്നെ ഞമ്മളേക്കാളും ബേജാറിലാണ്. അവർ പാവങ്ങൾ കഴിഞ്ഞോട്ടെ, നമുക്ക് ഇക്കാര്യത്തിൽ നമ്മുടെ തീരുമാനം എടുക്കാം.

ഇക്കുറി പുതിയ കുപ്പായം  പലചരക്ക് - പച്ചക്കറി- ഫാർമസി കട മുതലാളിമാരും പിന്നെ സർക്കാർ ജോലിക്കാരും വാങ്ങട്ടെ, ധരിക്കട്ടെ. തോന്നുന്നുണ്ടോ ഇവർ പുതിയ ഡ്രസ് വാങ്ങുമെന്ന് ? കഴിഞ്ഞ പെരുന്നാളിനും ഇവർ കടയിലും ഓഫിസിലും തിരക്കായിരുന്നല്ലോ. അവർ അന്ന് വാങ്ങിയിട്ടുണ്ടോ ഈ കോവിഡ് കാലത്ത് പ്രത്യേകിച്ച് വാങ്ങാൻ ?

ഒന്നേ പോംവഴി. നമുടെ കയ്യിൽ ഉള്ളതിൽ നല്ല ഡ്രസ് ഒന്ന് എടുത്ത് ഇപ്പഴേ അലക്കി ഇസ്തിരിയിട്ട് സൂക്ഷിച്ചു വെക്കാം, അത് ധരിച്ച്  ഈദ് ആഘോഷിക്കാം.

ചെറിയ പെരുന്നാൾ കഴിഞ്ഞ് രണ്ട് മാസം 10 നാൾ കഴിഞ്ഞാൽ വലിയ പെരുന്നാളുമുണ്ട്. അതും ഓർമ്മ വേണം.. അന്ന് എന്തു ചെയ്യും ?

*അസ്ലം മാവിലെ* 04/മെയ്/2020

തീക്കുനി വായന / അസ്ലം മാവിലെ

പവിത്രൻ തീക്കുനി എന്ന കവി മതിലെന്ന കവിതയിൽ ചിലതൊക്കെ പറയുന്നുണ്ട്.

അതിൻ്റെ അവസാന ഭാഗം ഞാൻ ആദ്യം എഴുതാം. അതിങ്ങനെ

"അടുപ്പെരിഞ്ഞ ദിനങ്ങളിൽ
വിശപ്പിനെതന്നെ വാരിത്തിന്നപോഴും,
ചോദിച്ചിട്ടില്ല, നിന്നോട് കടം.

നിന്‍റെ ഉയർച്ചയിലും പ്രശസ്തിയിലും
എന്നുമെനിക്കഭിമാനമായിരുന്നു.
എന്നിട്ടും,
എന്റെ പ്രിയപ്പെട്ട അയൽക്കാരാ-
നമ്മുടെ വീടുകൾക്കിടയിൽ
പരസ്പരം കാണാനാവാത്തവിധം
എന്തിനാണ്
ഇങ്ങനെയൊരെണ്ണം
- മതില്‍ -
നീ കെട്ടിയുയർത്തിയത് ?

ചില ചർച്ചകൾ കേട്ടപ്പോൾ തീക്കുനിയുടെ മതിൽ ഓർമ്മ വന്നു. മതിലുകൾക്ക് പല അർഥഭേദങ്ങൾ ഉണ്ട്. അത് നൽകുമ്പോഴാണ് തീക്കുനിയുടെ സന്ദേശത്തിന് തീയോളം ജ്വാലയുണ്ടാകുന്നത്.

കവിതയുടെ തുടക്കമുണ്ട്. അത് ഗംഭിരമാണ്. ഇവിടെ പ്രസക്തമോ അപ്രസക്തമോ ആകട്ടെ, അതും പയർത്താം.

"നിന്‍റെവീടിന്
ഞാൻ കല്ലെറിഞ്ഞിട്ടില്ല.

ഒരിക്കൽ പോലും
അവിടുത്തേക്ക്‌
എത്തിനോക്കിയിട്ടില്ല.

നിന്‍റെ തൊടിയിലോ, മുറ്റത്തോ
വന്നെന്‍റെ കുട്ടികൾ ഒന്നും നശിപ്പിച്ചിട്ടില്ല.

ചൊരിഞ്ഞിട്ടില്ല,
നിന്‍റെമേൽ ഞാനൊരപരാധവും.

ചോദ്യം ചെയ്തിട്ടില്ല,
നിന്‍റെ വിശ്വാസത്തെ.
തിരക്കിയിട്ടില്ല,
നിന്‍റെ കൊടിയുടെ നിറം.

ഉണ്ടായിട്ടില്ല
നിനക്കസൗകര്യമാംവിധം
ഒരു വഴക്ക് പോലും "

*അസ്ലം മാവിലെ*

കാസർകോട് ജില്ലയിൽ നിന്നും കോവിഡിനെ തുരത്താനുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പട്ലയിലെ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും / സമീർ പട്ല

❇️
*കാസർകോട് ജില്ലയിൽ നിന്നും കോവിഡിനെ തുരത്താനുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പട്ലയിലെ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും!*
💚

ഇതൊരു ചരിത്ര നിമിഷമാണ്.  ഒരു പടലക്കാരൻ എന്ന നിലയിൽ വ്യക്തിപരമായി എനിക്ക് ഇതൊരു അഭിമാന നിമിഷം കൂടിയാണ്. 
കാസർകോട് ജില്ലയെ കോവിഡ്-19 മുക്തമാക്കുന്നതിൽ കഠിനാദ്ധ്വാനം ചെയ്ത മെഡിക്കൽ സംഘത്തിൽ
പട്ലയിൽ നിന്നുള്ള ചുറുചുറുക്കുള്ള മൂന്ന് വ്യക്തികൾ ഉണ്ടായിരുന്നു.

അതിൽ ഒന്ന് എന്റെ പ്രിയപ്പെട്ട സുഹൃത്തും കാസർകോട് ഗവ.ഹോസ്പിറ്റർ ഓർത്തോ സർജനുമായ ഡോക്ടർ അഹമ്മദ് സാഹിറായിരുന്നു.

സുഹൃത്ത് ഡോക്ടർ സാഹിറിനെപ്പോലുള്ള പലരുടെയും പരിശ്രമത്തിന്റെ ഫലമാണ് നാമിന്നനുഭവിക്കുന്ന കോവിഡ് സുരക്ഷിതത്വം എന്ന് പറഞ്ഞാൽ തെറ്റില്ല!

മറ്റൊന്ന് ഡോക്ടർ സാഹിറിന്റെ തന്നെ പ്രിയതമ ഡോക്ടർ അസ്നയാണ്. കോവിഡ് കാലത്ത് പ്രവർത്തനമാരംഭിച്ച കാസർകോട് മെഡിക്കൽ കോളേജിലേക്ക് ഗവർമെന്റ് നിയോഗിച്ച ഡോക്ടർമാരുടെ സംഘത്തിൽ ഉണ്ടായിരുന്ന വ്യക്തിയാണ് ഡോക്ടർ അസ്ന സാഹിർ.  അവരുടെ സേവനങ്ങളെയും ആത്മാർത്ഥതയെയും അഭിനന്ദിക്കുന്നു.

മൂന്നാമത്തെ വ്യക്തി പട്ലയിൽ നിന്നു തന്നെയുള്ള എല്ലാവർക്കും സുപരിചിതയായ ഷൈനി അസ്ഹർ ആണ്. അതെ, സംസ്ഥാനത്തെ തന്നെ ആരോഗ്യ രംഗത്തെ ഐകൺ ആയി മാറിക്കഴിഞ്ഞ ആരോഗ്യ മന്ത്രിയുടെ പോലും പ്രശംസ പിടിച്ചുപറ്റിയ ഷൈനി അസ്ഹർ!  കാസർകോട് ഗവ ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്സും ജില്ലയിലെ ആദ്യത്തെ കോവിഡ് രോഗിയെ പരിചരിക്കാൻ ധൈര്യപൂർവ്വം മുന്നിൽ നിന്ന വ്യക്തിയുമാണ്.

സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ കൊറോണ രോഗികൾ റിപ്പോർട്ട് ചെയ്തത് കാസർകോടായിരുന്നു.   ഗൾഫിലേക്കും മറ്റ് വിദേശ രാജ്യങ്ങളിലേക്കും കച്ചവടാവശ്യാർത്ഥവും ജോലി സംബന്ധമായും നിരവധി ആളുകൾ ദിവസവും വരികയും പോവുകയും ചെയ്യുന്ന പ്രദേശം എന്ന നിലക്ക് സ്വഭാവികമായും കോവിഡ്-19 പകരാനുള്ള സാധ്യത കൂടുതലായിരുന്നു.  ഈ അപകടകരമായ പ്രതിസന്ധിയെയാണ് ഏറ്റവും പരിമിതമായ ആരോഗ്യ സംവിധാനങ്ങൾ ഉപയോഗിച്ച് തരണം ചെയ്തിരിക്കുന്നത്.  ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെ സേവനങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. രാത്രി പകൽ എന്ന വ്യത്യാസമില്ലാതെ ഇവർ ആത്മാർത്ഥമായി പ്രവർത്തിച്ചത് കൊണ്ട് തന്നെയാണ് ഈ മഹാമാരിയെ നമുക്ക് അതിജയിക്കാനായത്.

നമ്മുടെ ജില്ലയിലെ അവസാനത്തെ രോഗിയും കോവിഡ് മുക്തമായി എന്നറിയുമ്പോഴും നമുക്ക് വിശ്രമിക്കാനായിട്ടില്ല.  കാരണം ഇനി വരുന്നത് മഴക്കാലമാണ് കൂടുതൽ ശ്രദ്ധിക്കേണ്ട കാലം മഴജന്യ രോഗങ്ങളുടെ കൂടെ കോവിഡും ഈ പരിസരത്ത് തന്നെയുണ്ടാകും.  ജാഗ്രത അതിപ്രധാനമാണ്.

ഏതായാലും
തങ്ങളുടെ ജോലി എന്നതിലുപരി തങ്ങളുടെ ആത്മാർത്ഥതക്ക് തീ പിടിപ്പിച്ച വ്യക്തികൾ എന്ന നിലക്ക് കാസർകോട്ട്കാർക്ക് ഒരിക്കലും വിസ്മരിക്കാൻ കഴിയാത്ത ധീരരായ ഈ മൂന്ന് പേരും പട്ലക്കാരായതിൽ ഞാൻ അഭിമാനിക്കുന്നു.

മൂന്ന് പേർക്കും അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾ അർപ്പിക്കുന്നു
☘️🌹💚

*സമീർ പട്ല*✍️

🔲

ഒന്നും* *പറയാറായിട്ടില്ല* / അസ്ലം മാവിലെ

*ഒന്നും*
*പറയാറായിട്ടില്ല*

ഇനിയുള്ള മലയാള കോവിഡ് കാലം ഒരു പക്ഷെ, അത്ര സുഖകരമാകില്ല .....

ആളുകൾ വന്നു തുടങ്ങി,
ചിലർ ഇടവഴികളിൽ പാസില്ലാതെ എത്തുന്നു. അതറിഞ്ഞു കൊള്ളണം എന്നില്ല.

ദിവസം ഒന്നോ രണ്ടോ വിമാനങ്ങൾ എത്തുന്നു. അതിൽ തന്നെ ഒന്നു രണ്ടു കേസുകൾ +ve ആയേക്കാം.

പിന്നെ ക്വാറൻ്റൈൻ. ആർക്കു ? അവരുമായി സംബർക്കം പുലർത്തി എന്ന് തോന്നുന്ന എല്ലവർക്കും.

ഇത് വരെയുള്ള കരുതൽ മതിയോ ? അറിയില്ല. അല്ല സംശയാണ്. ഈ കരുതലിന് തന്നെ ഉറപ്പുണ്ടാകുമോ ?

അന്താരാഷ്ട്ര മാധ്യമങ്ങൾ പറയുന്നു അടുത്ത കാലത്ത് ഒന്നും കോവിഡ് വിടുതി ഉണ്ടാകില്ലെന്ന്. മരുന്ന് കണ്ടു പിടിച്ചെന്നും ഇല്ലെന്നും ശ്രുതി പരക്കുന്നു.

കേരളത്തിൻ്റെ അവസ്ഥ എന്താകും ? എത്ര നാൾ അടച്ച മുറിയിൽ ഒതുങ്ങും ? ഒന്നും ചെയ്യാതെ ഒരു വരുമാനവുമില്ലാതെ എത്ര കാലം ? സർക്കാരിന് ക്വിറ്റ് നൽകി പോറ്റാനാകുമോ ? സന്നദ്ധ സംഘടനകൾക്കാകുമോ ? നാലും അഞ്ചും കിറ്റു കിട്ടിയവരുടെ വീടുകളിലെ  തന്നെ അടുക്കള കാലിയാകാൻ തുടങ്ങുന്നു.

രോഗം വന്നു പോയവർക്കു വീണ്ടും വന്നു തുടങ്ങി ! ചില ദേശങ്ങളിലെ കൊറോണയ്ക്ക് ഇപ്പഴ് ശക്തിയൽപ്പം കൂടുതലത്രെ ! അങ്ങിനെയും റിപ്പോർട്ടുകൾ വന്നുകൊണ്ടിരിക്കുന്നു !
ഒന്നും സംഭവിക്കാതിരിക്കട്ടെ എന്ന് ആഗ്രഹിക്കാമെന്നേയുള്ളൂ. ഇന്ത്യയടക്കം എല്ലായിടത്തും ദിവസം കൂടിക്കൂടിയ മരണവാർത്ത കേൾക്കുന്നു.  ലോകത്തും അങ്ങിനെ തന്നെ,

കേരളത്തിലേക്കെത്തുന്നവരും ഇത്തരം ഹോട്സ്പോട്ടിൽ നിന്നുള്ളവരാണ്. അവരോട് വരരുതെന്ന് പറയാൻ പറ്റില്ല. ഒരു കോളമിസ്റ്റ് പറഞ്ഞത് പോലെ പ്രവാസിയുടെ ആകെയുള്ള സന്തോഷം കൂടണയുക ( നാടണയുക ) എന്നത് മാത്രമാണ്.

അവരോടാരും നോ പറയുന്നത് ശരിയുമല്ല. പ്രത്യേകിച്ച് ലോകത്തിലേറ്റവും സുരക്ഷിതമെന്ന് ലോകം കേരളം ചൂണ്ടിപ്പറയുമ്പോൾ.
ആ മണ്ണിൽ ജനിച്ചവർ തിരിച്ചു വരാൻ അതിയായി ശ്രമിക്കുക തന്നെ ചെയ്യുമല്ലോ.

പ്രവാസി വരവ് കൂടുന്തോറും ഒരു പക്ഷെ, കോവിഡ് എണ്ണം കൂടിയേക്കാം. അങ്ങിനെ വരുമ്പോൾ ഇപ്പഴുള്ള ജാഗ്രത മാത്രം മതിയാകുമോ - പ്രത്യേകിച്ച്, ഒരു  പാസുമില്ലാതെ ഊടുവഴിയിൽ അതിർത്തി കടക്കുവാൻ ധൃതികൂട്ടുമ്പോൾ ...

ഇപ്പോൾ മരണം 3 ൽ ഒതുങ്ങിയിട്ടുണ്ട്. അതങ്ങിനെ നിലനിർത്തേണ്ടത് എല്ലരുമാണ്. വീഴാൻ തുടങ്ങിയാൽ...! അങ്ങിനെ സംഭവിക്കാതിരിക്കട്ടെ.  രാഷ്ട്രീയം പറഞ്ഞു കാലം കഴിക്കാൻ ഇനിയും നേരമുണ്ട്. ആദ്യം അതിജീവിക്കാൻ ശ്രമിക്കാം.

ഒന്നും
പറയാറായിട്ടില്ല.
പട്ടിണിക്കാലമാണോ,
പരിവട്ടക്കാലമാണോ നമ്മെ കാത്തിരിക്കുന്നത്, അതുമറിയില്ല.
മലപോലെ വന്നിട്ടുണ്ട്.
മഞ്ഞായി പോയാൽ മതിയായിരുന്നു..

*അസ്ലം മാവിലെ*

റഹീംച്ച/ സാപ്

❇️
*റഹീംച്ച*
🏵️

*റഹീംച്ച* ഈ വഴിയോരത്ത് കൂടി നിശബ്ദം നടന്നു നീങ്ങുന്നുണ്ട്.  എല്ലാ ബഹളങ്ങളിൽ നിന്നുമകന്നു  പുഞ്ചിരിമായാത്ത വലിയ മുഖവുമായി. സൗഹൃദങ്ങൾക്ക് സ്വജീവനേക്കാൾ വില കല്പിച്ച ഒരാൾ!

*റഹീംച്ച* ഒരു വെളിച്ചമായിരുന്നു.  പാതയോരങ്ങളിൽ പലർക്കും വഴികാട്ടിയായി ജ്വലിച്ചു നിന്നു.
ദൈർഘ്യമേറിയ പ്രവാസത്തിന്റെ മുറിവുകളും വിഹ്വലതകളും സ്വയം ഏറ്റ് വാങ്ങി പലർക്കും തണലായ്
തുണയായ് നിന്നു.

*റഹീംച്ച* ഇവിടെ നമ്മുടെ കൂടെത്തന്നെയുണ്ട് എന്ന് വിശ്വസിക്കാനാണിഷ്ടം.  ഉന്മേഷം നിറയ്ക്കുന്ന അനുഭൂതിയാണത്.
മൗനത്തിന്റെ വാചാലതയായി, അസാനിധ്യത്തിന്റെ മഹാസാനിധ്യമായി നെഞ്ച് വിരിച്ചു ആകാശങ്ങൾപ്പുറത്തെ നക്ഷത്രശോഭയായി
സ്നേഹാന്വേഷണങ്ങളുമായി
പതിയെ ഒരാൾ നമ്മിലേക്ക് നടന്നടുക്കുന്നത് പോലെ!

*റഹീംച്ച* അകാലത്തിൽ പൊലിഞ്ഞ വെളിച്ചം, ദൈവീക വിളിക്കുത്തരം നൽകി പ്രതിഫലലോകത്തേക്ക് നടന്നു നീങ്ങിയിട്ട് നാല് വർഷമായി എന്നത് വിശ്വസിക്കാനേയാവുന്നില്ല.

*റഹീംച്ച* യെ പോലുള്ളവരുടെ ദൗത്യം ഏറെ പ്രസക്തമാവുന്നൊരു കാലം കൂടിയാണിത്.

*റഹീംച്ച* ദൈവീക സന്നിധിയിൽ സുഖമായിരിക്കട്ടെ..
പ്രാർത്ഥനകൾ..☘️

SAP✍

💚

പട്ല മാലിന്യ മുക്തമാക്കാം, നാട് രോഗ വിമുക്തമാക്കാം


*പട്ല മാലിന്യ മുക്തമാക്കാം, നാട് രോഗ വിമുക്തമാക്കാം!*
☘️

പട്ല ജന ജാഗ്രതാ സമിതിയുടെ പട്ല മാലിന്യ മുക്തമാക്കാം, നാട് രോഗ വിമുക്തമാക്കാം എന്ന ക്യാമ്പയിന്റെ ഭാഗമായുള്ള രണ്ട് പ്രധാനപ്പെട്ട  അറിയിപ്പുകൾ

പട്ലയിലെ ജനങ്ങളുടെ സമഗ്ര പിന്തുണയോട് കൂടി പട്ല ജന ജാഗ്രതാ സമിതി നടപ്പിലാക്കുന്ന *ശുചിത്വ മഹായജ്ഞ* ത്തെ കുറിച്ച് ഇതിനകം തന്നെ എല്ലാവരും അറിഞ്ഞു കാണുമല്ലോ.  ശുചിത്വ മഹായജ്ഞം ഒന്നാം ഘട്ടത്തിന്റെ ഭാഗമായി പട്ല പ്രദേശവാസികൾ മുഴുവനും താഴെപ്പറയുന്ന സുപ്രധാനമായ രണ്ട് കാര്യങ്ങൾ മനസ്സിലാക്കുകയും അതിനോട് സഹകരിക്കുകയും ചെയ്യണമെന്നഭ്യർത്ഥിക്കുന്നു.

1️⃣

വീട്ടിലും പരിസരത്തുമുള്ള മുഴുവൻപ്ലാസ്റ്റിക്കും
അനുബന്ധ മാലിന്യങ്ങളും തങ്ങളുടെ വീടിന് തൊട്ടടുത്തുള്ള റോഡരികുകളിൽ  *25-05-2020*  രാവിലെ പത്ത് മണിക്ക് അടുക്കി ഒതുക്കി വെക്കേണ്ടതാണ്. അന്നേ ദിവസം ഉച്ചക്ക് കൃത്യം പന്ത്രണ്ട് മണിക്ക്  ജനജാഗ്രതാ സമിതി വോളണ്ടിയേസ് അവ ശേഖരിച്ച് നശിപ്പിക്കാനുള്ള സംവിധാനം ചെയ്യുന്നതായിരിക്കും.

2️⃣

താഴെ പരാമർശിച്ചിട്ടുള്ള തോടുകളും നീർച്ചാലുകളും വൃത്തിയാക്കാൻ തീരുമാനിച്ചിട്ടുണ്ട്.

*(a)* ഈസ്റ്റ് ലൈൻ തോട് (കുന്നിൽ പള്ളിയുടെ ഭാഗത്ത് നിന്നും ആരംഭിച്ച് മധുവാഹിനിപ്പുഴയിൽ എത്തിച്ചേരുന്ന തോട്)

*(b)*  ന്യൂ മോഡൽ സ്കൂൾ പരിസരത്ത് നിന്നും സി.എച്ച് മുഹമ്മദ് കുഞ്ഞി സാഹിബിന്റെ വീടിന്റെ മുന്നിൽ കൂടി ഒഴുകുന്ന തോട്.

*(c)* ലക്ഷം വീട് പരിസരത്ത് നിന്നും മർഹും ചെമ്പൂർ മൊയ്തീൻ കുട്ടി ഹാജിയുടെ വിട് പരിസരത്ത് നിന്നും രണ്ട് കൈവഴികളായി ഒഴുകി ബൂഡ് പള്ളിയുടെ ഭാഗത്ത് കൂടി മാട്ടത്തോട്ടിൽ എത്തിച്ചേരുന്ന തോട്.

*(d)* പി.പി നഗർ തോട് (മർഹും പടിപ്പുര അബ്ദുറഹിമാൻ സാഹിബിന്റെ വിട് പരിസരത്ത് നിന്നും സ്രാമ്പി നാരായണന്റെ വീട് പരിസരത്ത് കൂടി മധുവാഹിനിപ്പുഴയിൽ എത്തിച്ചേരുന്ന നിർചാൽ)

*(e)* പട്ല വലിയ ജുമാമസ്ജിദ് പരിസരത്തുള്ള തോട്.

മേൽ പറഞ്ഞ തോടുകളുടേയും നീർച്ചാലുകളുടേയും പരിസരങ്ങളിൽ താമസിക്കുന്ന എല്ലാവരും ശുചീകരണ ദിവസം എല്ലാ വിധത്തിലും ജനജാഗ്രതാ സമിതിയുമായി സഹകരിക്കണമെന്ന് ആവശ്യപ്പെടുന്നു.

ഈ ശുചിത്വ മഹായജ്ഞത്തോട് സഹകരിക്കുക. *പട്ല മാലിന്യ മുക്തമാക്കാം, നാട് രോഗ വിമുക്തമാക്കാം.*  മഴജന്യ രോഗങ്ങളെ നമുക്കൊന്നിച്ച് നേരിടാം.

*പട്ല ജന ജാഗ്രതാ സമിതിക്ക് വേണ്ടി സാപ് എഴുതിയത്*☘️

പറഞ്ഞാൽ* *തീരാത്തത്.... /അസ്ലം മാവിലെ


*പറഞ്ഞാൽ*
*തീരാത്തത്.....*

അസ്ലം മാവിലെ

സംഘബോധം
അത് ചെറിയ വിഷയമല്ല !

അതിലെ നേതൃത്വം
അതും ചെറുതായി കാണരുത് !

അതിനകത്തെ കോർഡിനേഷനോ ?
അത് മസ്റ്റ്, മമ്മസ്റ്റ് !

പട്ലയിലെ ജാഗ്രതാ സമിതിയെ അകലെ നിന്നും അകത്തു നിന്നും കണ്ടപ്പോൾ അതിൻ്റെ പ്രവർത്തന രീതിയെ നോക്കി വായിച്ചപ്പോൾ  മുകളിൽ പറഞ്ഞ മൂന്നും അരിഷ്ടത്തിലെ ചേരുവകൾ പോലെ തികച്ചും തീർത്തും പുരകമായി തോന്നി.

നാമെല്ലാം അകത്തിരുന്നപ്പോൾ
അവർ മുഴുസമയം പുറത്ത്
കാവലാളായി !
ഒരു വിളിക്കപ്പുറമവർ ''ഓ"
പറയാൻ സദാനേരം ചെവി പുറത്തിട്ടു !

എന്തിനും അവരുണ്ട്,
പനിച്ചാൽ
തലവേദനിച്ചാൽ
ചുമച്ചാൽ
തുമ്മിയാൽ...

വർധക്യസഹജർ
ഗർഭിണികൾ
കുട്ടികൾ
എല്ലരും ജാഗ്രതാ സമിതിയെ
രക്ഷകരായി കണ്ടു.
വരില്ല എന്നല്ല പറഞ്ഞത്
വരുന്നുണ്ട് ആശങ്കപ്പെടാതിരിക്കൂ
എന്നാശ്വാസം പറയാൻ
വീടണയോളം അവർ
വിളിച്ചു കൊണ്ടിരുന്നു !

നിശബ്ദ സേവനം !
നിഷ്ക്കാമ കർമ്മം !
നിസ്വാർഥ ചെയ്തി !
നിരന്തരം,
നിർവിഘ്നം.

മതിപ്പു കൂട്ടിക്കളഞ്ഞു
നിങ്ങൾ !
എല്ല മനസ്സിലും മരതക കൊട്ടാരം
പണിത് കളഞ്ഞു നിങ്ങൾ !

എല്ല പേരുകളും
ഓർമ്മിക്കത്തക്കത് !
അതിൻ്റെ നേതൃത്വം
അതിലും ഓർമ്മയോളങ്ങൾ
തീർക്കാവുന്നത് !

പട്ല ജാഗ്രതാ സമിതി
ഒരു കോവിഡ് കാലത്തേക്കു
മാത്രം ഓർക്കാനുള്ള
കൂട്ടമല്ല,
കൂട്ടായ്മയുടെ പേരുമല്ല. 
എന്നുമെന്നും ഓർമ്മകൾ
കൈ മാറാനുള്ള മനുഷ്യപ്പറ്റിൻ്റെ
ബാക്കിവെയ്പ്പും
നീക്കി വെയ്പ്പുമാണത് !

കോവിഡിനെ
അറിഞ്ഞിട്ടും
ഞങ്ങളോട്
ജനങ്ങളോട്
മിംഗ്ൾ ചെയ്യാൻ
നിങ്ങൾ കാണിച്ച/കാണിക്കുന്ന
ധൈര്യവും സ്ഥൈര്യവുമാണ്
അത്യുന്നതം !
ദൈവിക സമ്മാനിതം !

അഭിനന്ദിക്കാതെ വയ്യ !
അനുമോദിക്കാതെ വയ്യ !

അല്ലഹ് ഖൈർ ചെയ്യട്ടെ

ഇന്നത്തെ* *ജനകീയ ശുചിത്വ ക്യാമ്പയിൻ*/ അസ്ലം മാവിലെ


*ഒരുമയുടെ*
*പരിഛേദമായി*
*മാറിയ ഇന്നത്തെ*
*ജനകീയ ശുചിത്വ ക്യാമ്പയിൻ*

ഒത്തൊരുമയുണ്ടെങ്കിൽ
ഒന്നായ്മയുണ്ടെങ്കിൽ
ഒന്നിക്കണമെന്ന മനസ്സുണ്ടെങ്കിൽ
ദേ... പട്ലയിൽ ഇന്ന്
നടന്ന മെഗാശുചിത്വ ക്യാമ്പയിൻ
കണ്ടാൽ മതി.

നൂറിൽ ഒരാളുപോലും കുറയില്ല
അല്ല അതിലും കൂടുതലാണ്.
മനസ്സറിഞ്ഞ് നേരത്തെ
പേരു രജിസ്റ്റർ ചെയ്തു
വന്നവരാണവരിലധികം പേരും.
ഇന്ന് (തിങ്കൾ) രാവിലെ തുടങ്ങിയ
ശുചിത്വ ക്യാമ്പയിൻ
പട്ലയുടെ വൃത്തിയവബോധത്തിന്
ഒരിക്കൽ കൂടി
മാറ്റുകൂട്ടുന്നതായിരുന്നു.

പട്ല സ്കൂൾ ഗ്രൗണ്ടിൽ
ഒത്തുകൂടി,
നേരത്തെത്തനെ
ജാഗ്രതാ സമിതി നേതൃത്വം
വരച്ചുണ്ടാക്കിയ റൂട്ട് മാപ്പിൽ
ആവശ്യമായ ക്രമീകരണങ്ങൾ
വരുത്തിയാരംഭിച്ച
ശുചിത്വ സംരംഭത്തിന്
യുവതുർക്കികളുടെ
നേതൃപാടവത്തിൻ്റെയും
യൗവ്വനത്തിളപ്പിൻ്റെ
ഹെൽത്തി എയ്സർസൈസിൻ്റെയും
മുതിർന്ന സാനിധ്യങ്ങളുടെയും
വലിയ ചരിത്രമാണ് അതിലും റലിയ ആകാശത്തിൽ ദൃശ്യമായത്.
ഒരു ലക്ഷ്യത്തിലേക്ക്
നിങ്ങളൊറ്റയ്ക്ക് നടക്കാം, നന്ന്. 
അതിന് പകരം
ഒരുപറ്റമായി പഥസഞ്ചലനം നടത്തൂ.
അതിൻ്റെ പരിണിത ഫലം അവാച്യമാണ്.
അത് തന്നെ ഒരു ഭാഷ്യത്തിൽ
ക്യാമ്പയിൻ സന്ദേശ പ്രസരണം
തന്നെയാണ്.
ഒപ്പം, നിങ്ങൾ
കഠിനാധ്വാനത്തിൽ
കൂടിയാണെങ്കിലോ ?
അത് സമൂഹത്തിന്
ലൈവായി കൈമാറുന്ന മെസ്സേജ്
അതിലും അവാച്യവും
സ്വയം വാചാലവുമാണ്.
മാൻപവർ ചെറിയ കാര്യമല്ല
എൻ്റെ എഴുത്തിൽ പലവട്ടം
പരാമർശിച്ച പദമാണത്.
കായശക്തി - അത് മറ്റെന്തിനേക്കാളും
ഒരുപാട് പടികൾ മുന്നിൽ നിൽക്കുന്നു.
പ്രത്യേകിച്ച് സേവനലോകത്ത്.
ജാഗ്രത - വിജിലൻ്റ്
അതെല്ലത്തിലും ഉണ്ടാകേണ്ടതാണ്.
കൊറോണ കാലത്ത് ബീജാവാപം
ചെയ്ത ഈ സംഘബലം
ആവശ്യം വരുമ്പോഴൊക്കെ
മുന്നിലുണ്ടാകേണ്ട ഒന്നാണം.
ഇതാ നാലീസമായാൽ മഴക്കാലമായി.
പ്രളയം വരുമെന്ന് ഇപ്പഴേ  മുന്നറിയിപ്പുണ്ട്
പ്രളയാനന്തര ശുചിത്വകാലവും
വഴിയെ വരാനുമുണ്ട്
എല്ലത്തിനും മാൻപവർ തന്നെയാണ്
പ്രധാനം, അതാണ് വളരെ പ്രധാനവും.
ഈ സംഘബലവും
പേശീ ശക്തിയും
നേതൃഗുണവും 
പട്ലയുടെ തരിശുനിലങ്ങൾ കൂടി
ഉഴുതുമറിച്ചു മണ്ണിര സാനിധ്യവും
നൂറുമേനി വിള നേട്ടവും
യാഥാർഥ്യമാക്കാൻ
സാധിച്ചിരുന്നെങ്കിൽ
എന്നാഗ്രഹിച്ചു പോകുന്നു !

ഒന്നും നടക്കായ്കയില്ല
മനസ്സിനങ്ങിനെയൊരു ഗുണമുണ്ട്
ഒരു നിമിഷാർധത്തിലെ
അപൂർവം തീരുമാനങ്ങളാണ്
ലോകത്തിൽ അപ്രതീക്ഷിത
വാർത്തകൾ നൽകിയിട്ടുള്ളത് തന്നെ.
വീണ്ടും,
ജാഗ്രതാ നേതൃത്വത്തിന്
അഭിവാദ്യങ്ങൾ നേരട്ടെ,
കൂടെ, അതിലെ മുഴുവൻ
നിഷ്ക്കാമ കർമ്മ ഭടന്മാർക്കും ...
Foot Note:
Vigilance is not only the price of liberty, but of success of any sort. With energy and sleepless  vigilance go forward and give us victories. Be Vilgilant Always !

*അസ്ലം മാവിലെ* 25/മെയ് / 2020

പുറത്തിറങ്ങുമ്പോൾ* *മാസ്ക് / അസ്ലം മാവിലെ


*പുറത്തിറങ്ങുമ്പോൾ* 
*മാസ്ക് മുഖത്ത് തന്നെ* 
*ഘടിപ്പിക്കാൻ*
*മറക്കല്ലേ....*

മാസ്കിനെന്താ വില?
ഇരുപത് ...
അങ്ങിനെ പറയരുത്.
20 ഏതായാലും  അല്ല.
മാസ്കിൻ്റെ ശരിയായ വില 500 ൻ്റെ പെരുക്കങ്ങളാണ്.  20 രൂപ എന്നത്  എല്ലാ സബ്സിഡിയും കഴിച്ച്  താത്കാലികമായി നമുക്ക് ലഭിക്കുന്ന ഒരു ഇടപാട് മാത്രമാണ്.
ഇപ്പറഞ്ഞതിൻ്റെ സീരിയസ്സ്നെസ് അറിയണമെങ്കിൽ അരക്കാതം, അര ഗളിഗെ, വെറും മുഖത്തോടെ റോട്ടിൽ കൂടി മെല്ലെ നടന്ന് നോക്കു, മാസ്ക് കഴുത്തിൽ തൂക്കിയോ നെറ്റിയിൽ വലിച്ച് കെട്ടിയോ നടന്നാലും മതി.

കാര്യങ്ങൾ ക്ലിയറാണല്ലോ.
പുറത്ത് പോകണോ ?
മാസ്ക് മസ്റ്റ്. നോ മാസ്ക് നോ രക്ഷ.
അഞ്ഞൂറിൻ്റെ ചീട്ട് കീറിത്തരും.
ഇന്നലെ  രാവിലെ പട്ലയിലെ ഒന്നു രണ്ടു പേർക്ക് അവർ മാസ്ക് യഥാവിധി മുഖത്ത് ഘടിപ്പിച്ചില്ല എന്നത് കൊണ്ട് മാത്രം 500 ൻ്റെ ബില്ലാണ് പോലീസ് എഴുതിക്കൊടുത്തത് !
500 രൂപ എന്ന് വെച്ചാൽ ഈ കോവിഡ് കാലത്ത് ചെറിയ സംഖ്യയല്ല.
15 കിലോ അരിയുടെ പൈസ.
വളരെ ആവശ്യത്തിന് ഉപയോഗിക്കാൻ മാറ്റിവെക്കുന്ന കരുതൽ ധനം.
അത് ഒരാവശ്യവുമില്ലാതെ ട്രഷറിയിൽ കൊണ്ടടക്കാൻ നിക്കരുത്.
ചില സിസ്റ്റങ്ങൾക്കങ്ങിനെ കുറെ കുഴപ്പമുണ്ട്. ഇളവുകളില്ലാത്ത സിസ്റ്റങ്ങളാകുമത്. ചെറിയ ഒരശ്രദ്ധ കൊണ്ട് പറ്റുമ്പോൾ അത്തരം സിസ്റ്റത്തിലെ ശിക്ഷാ നിയമങ്ങൾ നമ്മെ വല്ലാതെ ബുദ്ധിമുട്ടിച്ചു കളയും.
എന്തൊക്കെയാകട്ടെ,
ബാഹർ ജാനാ ?
മാസ്ക് ലഗാനാ...
എല്ലാവർക്കും ഗുഡ്മോർണിംഗ്.
,               *അസ്ലം മാവിലെ*

മഴവെള്ള ശേഖരണ പദ്ധതി* *സമയമിപ്പഴാണ്* *രണ്ട് മാസം കഴിഞ്ഞല്ല* /അസ്ലം മാവിലെ



*മഴവെള്ള ശേഖരണ പദ്ധതി*
*സമയമിപ്പഴാണ്*
*രണ്ട് മാസം കഴിഞ്ഞല്ല*
..............................
അസ്ലം മാവിലെ
..............................
കഴിഞ്ഞ വർഷം ഇവിടെ ചർച്ചയ്ക്ക് വന്ന വിഷയം. ഇവിടെ എന്ന് വെച്ചാൽ മിക്ക ഓൺലൈൻ ഗ്രൂപ്പുകളിലും.  അതൽപ്പം വൈകിയിരുന്നു. ഒന്നോർമ്മപ്പെടുത്താൻ മാത്രമാണിത്.

കാര്യം  മഴവെള്ള ശേഖരണം തന്നെ.
പട്ലയുടെ കിടപ്പ് അറിയാം. വടക്ക് കിഴക്ക് ഭാഗങ്ങൾ അൽപ്പം അല്ല അത്യാവശ്യം ഉയർന്നാണുള്ളത്. തെക്കുപടിഞ്ഞാറൻ ഭാഗങ്ങൾ ചെരിഞ്ഞും താഴ്ന്നും.
എത്ര കുന്നിടിഞ്ഞിട്ടും ഇപ്പഴും ചെരിവ് ചെരിവായി തന്നെയുണ്ട്. ഈ ഭാഗത്ത് പെയ്ന്ന മഴ കുത്തൊലിച്ച് താഴോട്ടാണ് ഒഴുകുന്നത്. ചെറിയ ചെറിയ കൈത്തോടുകളായി അവസാനം ഏതെങ്കിലും ഊടുവഴിയിൽ കൂടി മധു വാഹിനിപ്പുഴയിൽ ഒഴുകി മൊഗ്രാലിനോട് ചേരാൻ അധികം സമയം വേണ്ടി വരാറില്ല. പട്ലത്ത് പെയ്തത് തേച്ചും  മോരാല് ഡിം !
ശരിയാണ് ഇക്കുറി ഇവിടെ  വല്ലാണ്ട് വരൾച്ചയുണ്ടായിട്ടില്ല, (അങ്ങിങ്ങായി ചിലടത്ത് ഉണ്ടായിട്ടുണ്ട് താനും) - ഇവിടെയല്ല എവിടെയും. പക്ഷെ ഈ പ്രതിഭാസം എല്ലാ കൊല്ലവും ഉണ്ടായിക്കൊള്ളണമെന്നില്ല.

അപ്പോൾ,
അപ്പോൾ ...
നേരത്തെപ്പറഞ്ഞ ഉയർന്ന പ്രദേശത്ത് പെയ്ന്ന മഴവെള്ളം ഒഴുകാതെ അവിടെത്തന്നെ ഭൂമിയിലേക്കിറക്കുക, മാക്സിമം, പറ്റാവുന്ന വിധത്തിൽ. അങ്ങിനെ ഒരു പ്രൊജക്ടിനെ കുറിച്ച് കഴിഞ്ഞ വർഷം ചർച്ച വന്നിരുന്നു. അതൊരിക്കൽ കൂടി ഞാനിവിടെ ഓർമിപ്പിക്കുന്നുവെന്നേയുള്ളൂ.

ഇതാണ് പറ്റിയ സമയം,
മഴ തുടങ്ങി മൂന്നീസമേ ആയിട്ടുള്ളൂ. ഇനിയും മഴ വരാനിരിക്കുന്നതേയുള്ളൂ. എല്ലായിടത്തും വേണ്ടെങ്കിലും ചിലയിടങ്ങളിൽ പരീക്ഷിക്കാൻ പറ്റിയ അവസരം. ഉയർന്ന പ്രദേശങ്ങളിലുള്ളവർ അവരവർക്ക് പറ്റാവുന്ന തരത്തിൽ രണ്ട് മഴക്കുഴികളെങ്കിലും തോണ്ടി വെച്ചാൽ വലിയ റിസൾട്ട് കിട്ടുന്ന ഒന്ന്.

ചെയ്തതിൻ്റെ ഫലം കിട്ടും. അതൊരു ജീവിത ശീലത്തിൻ്റെ ഭാഗമായ രണ്ടു മൂന്ന് കൊല്ലത്തിനുള്ളിൽ നമ്മുടെ ഭൂമിയിലെവിടെയും വരൾച്ചയുടെ വിഷയം ഉദിക്കില്ല. ലോജിക് വളരെ ക്ലിയർ - ഉറവ വറ്റാതിരിക്കണമെങ്കിൽ പെയ്ത മഴ ഭൂമി കുടിക്കണ്ടേ ? മുമ്പൊക്കെ കുന്നിൻ പ്രദേശങ്ങളിൽ സമൃദ്ധമായ മരങ്ങളും കുറ്റിച്ചെടികളും ഉണ്ടായിരുന്നു. പൊഴിഞ്ഞു വീണ ഇലകളും വേരും ബെല്ലയും മഴവെള്ളത്തെ തടുത്ത് നിർത്തി ഭൂമിയെ കുടിപ്പിച്ചായിരുന്നു പ്രകൃതി കടലിലേക്ക് ഒഴുക്കിയിരുന്നത്. ഇന്നത് നാം മുൻകൈ എടുത്ത് ചെയ്യണമെന്നേയുള്ളൂ.
http://diehardindian.com/successful-rainwater-harvesting/
https://www.thehindu.com/news/cities/Mangalore/Use-rainwater-to-recharge-open-wells-Shree-Padre/article14402091.ece/amp/
രാജസ്ഥാനിലെ ഒരു മരുഭൂ പ്രദേശത്ത് ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ പെയ്ത വെള്ളം ശേഖരിച്ചു അത്ഭുതം സൃഷ്ടിച്ച വാർത്തകൾ നിങ്ങൾ വായിച്ചു കാണും.
വൈകിയിട്ടില്ല, കഴിഞ്ഞ വർഷത്തെ പ്രൊജക്ടുമായി മുന്നോട്ട് പോകാം.  ഈ വർഷത്തെ പ്രത്യേകത എന്തിനും തയ്യാറായി മുൻപന്തിയിലുള്ള നൂറ്റിച്ചില്ലാനം ചെറുപ്പക്കാരും അവർക്കാവേശകരമായ യുവ നേതൃത്വവും ഉണ്ടെന്നതാണ്.  ഒരു ദിവസത്തെ പ്രയത്നം ഇതിനായി വിനിയോഗിച്ചാൽ വലിയ മാറ്റം പ്രതീക്ഷിക്കാം.

വേണ്ടത്, ചെറിയ ഇരുത്തം. ഒരു ഹോം വർക്ക്. ലോക് ഡൗൺ കാലത്ത് ഇത് പരീക്ഷിക്കുക വളരെ എഴുപ്പവുമാണ്.  അതുമായി ബന്ധപ്പെട്ടത് ഗൈഡൻസ് തരുന്ന ഡിപാർട്ട്മെൻറുണ്ടാകും, അവർക്കിതൊക്കെത്തന്നെയാണ് ഡ്യൂട്ടിയും. അവർ ഫോൺ എടുത്തില്ലെങ്കിൽ തന്നെ അനുഭവസ്ഥരുടെ അഭിപ്രായങ്ങളുമായി മുന്നോട്ട് പോകാനുള്ള കാര്യമേയുള്ളൂ. അസ്ലം പട്ല, എം. എ. മജീദിനെ പോലെയുള്ളവർക്ക് കൂടുതൽ പറയാനുണ്ടാകുമെന്ന് കരുതാം.

ഒരു അക്കാഡമിക് വിഷയം* *സ്റ്റാർ പട്ല അംഗങ്ങളോട്*/അസ്ലം മാവിലെ

*ഒരു അക്കാഡമിക് വിഷയം*
*സ്റ്റാർ പട്ല അംഗങ്ങളോട്*
.
ഫവാസ് പറഞ്ഞ കാര്യത്തോട് ചുവട് പിടിച്ചു ....

വാഗ്ഭടൻ്റെ അഷ്ടാംഗ ഹൃദയം എന്നത് ആയുർവ്വേദത്തിലെ അവസാന വാക്കായ ( കൃസ്ത്യൻസിന് ബൈബിൾ എന്ന പറഞ്ഞ മാതിരി ) ഗ്രന്ഥമാണ്.

ആ ഗ്രന്ഥത്തിന് മാപ്പിളപ്പാട്ടിൽ പരിഭാഷ്യം നടത്തിയ ലോകത്തിലെ ഏക മനുഷ്യൻ പട്ലക്കാരനാണ്.
1800 ൻ്റെ പകുതിയിലോ അവസാനമോ ജീവിച്ച മഹാകവി പട്ട്ലത്ത് കുഞ്ഞി മാഹിൻ കുട്ടി വൈദ്യർ (റഹിമഉല്ലാഹ്).

അദ്ദേഹം നാം അറിയുന്ന വൈദ്യർ കുഞ്ഞാങ്കുട്ച്ചാൻ്റെ പിതാമഹനാണ്.

നമ്മുടെ പട്ട്ലത്ത് കുഞ്ഞി മാഹിൻ കുട്ടി വൈദ്യർ മായിപ്പാടി രാജകൊട്ടാരത്തിലെ ആസ്ഥാന കവികളിൽ ഒരാൾ ആയിരുന്നു.

അദ്ദേഹം രചിച്ച ഒരു പാട് പുസ്തകങ്ങൾ 1940 കളിൽ ഉണ്ടായ മഹാപ്രളയത്തിൽ നഷ്ടപ്പെട്ടു പോയിട്ടുണ്ട്. ബാക്കിയുള്ളതാകട്ടെ സ്വന്തം കിടപ്പാടത്തു നിന്നും പിന്നീട് അശ്രദ്ധ മൂലം കാണാതായി. 

മാപ്പിള മഹാകവി മോയിൻ കുട്ടി വൈദ്യരുടെ സമകാലികനും സുഹൃത്തുമാണ് പട്ട്ലത്ത് കുഞ്ഞി മാഹിൻ കുട്ടി വൈദ്യർ. മോയിൻ കുട്ടി വൈദ്യരുടെ പകുതിയിൽ എഴുതിയ ഒരു കാവ്യം (ഹിജ്‌റ)  അദ്ദേഹത്തിൻ്റെ മരണ ശേഷം ഉണ്ണി മുഹമ്മദിൻ്റെ നിർബന്ധ പ്രകാരം  പട്ല മാഹിൻ കുട്ടി വൈദ്യരും മൊഗ്രാൽ ബാലാമു ബിന് ഫകിഹും  കൂടിയാണ് പൂർത്തിയാക്കിയത് എന്നും പറയപ്പെടുന്നു.

റഹ്മാൻ മാഷ് പട്ലയിൽ വന്ന് രേഖകൾ അന്വഷിച്ചെങ്കിലും കിട്ടിയില്ല. പല എഴുത്തും രേഖകളും നഷ്ടപ്പെട്ടിരുന്നു.

എൻ്റെ അഭിപ്രായത്തിൽ മോയിൻ കുട്ടി വൈദ്യർ കുടുംബം പാലക്കാട്ടുകാരാണ്. സാഹിത്യം, വൈദ്യം തുടങ്ങിയ രംഗങ്ങളിൽ അസാമാന്യ കഴിവുള്ള ഒരു കുടുംബമാകണം അവരുടെത്. അക്കാലങ്ങളിൽ വിവിധ തുറകളിൽ കഴിവുള്ള  വ്യക്തിത്വങ്ങൾ രാജസദസുകളിൽ ക്ഷണിതാക്കളാണല്ലോ. ഒരു പക്ഷെ, അങ്ങിനെ ആ കവി - വൈദ്യ കുടുംബത്തിലെ ഒരാൾ തുളുനാട്ടിൽ എത്തിയതാകുമോ ? അന്വേഷണം നടക്കണം. ഷഹിദ് ടിപ്പു സുൽത്താൻ അവരുടെ തലമുറ എത്തിയതാകുമോ ?

ഇരുപത് + വർഷം മുമ്പ് പാലക്കാടുള്ള ഒരു അബ്ദുൽ ഖാദർ വൈദ്യർ  എന്നോട് പറഞ്ഞത് ഓർക്കുന്നു - ഞങ്ങളുടെ വളരെ പഴയ കുടുംബക്കാർ പട്ലയിൽ പാരമ്പര്യ വൈദ്യരായുണ്ട്.

ഏതായാലും
ഈ വഴിക്ക് പിന്നീട് ക്ലബ്ബിലെ സാംസ്ക്കാരിക വിഭാഗം ചർച്ച നടത്തി മോയിൻ കുട്ടി വൈദ്യരുടെ ചരിത്രങ്ങളിലേക്ക് എത്താൻ ശ്രമിക്കണം.

ഒപ്പം,
എന്ത് കൊണ്ടാണ് ഇത്രയും വലിയ കവി ശ്രേഷ്ടനായിരുന്ന മോയിൻ കുട്ടി വൈദ്യർ കാസർകോട് / മലബാർ / മലയാള സാംസ്ക്കാരിക ചരിത്രങ്ങളിൽ ഇടം പിടിക്കാത്തത് ?
ആരായിരുന്നു അൽ പാര വെച്ചത് ?
ടി.  ഉബൈദ് സാഹിബ് മഹാ കവിയാണ്. അദ്ദേഹം 1970 തുടക്കത്തിലാണ് മരണപ്പെടുന്നത്. അതിന് എത്രയോ മുമ്പ് ജിവിച്ച  ഉബൈദ് സാഹിബിൻ്റെ മുൻഗാമിയായ പട്ലത്ത് മാഹിൻ കുട്ടി വൈദ്യർ എന്ത് കൊണ്ട് അവഗണിക്കപ്പെട്ടു ?
കാസർകോട്ടെ വല്ല പ്രാദേശിക  ലോബിയുടെ ഇടപെടൽ ഉണ്ടായിരുന്നോ ?
ഒരു വരി പോലും മർഹൂം പട്ലത്ത്  മാഹിൻ കുട്ടി വൈദ്യരെ കുറിച്ച് എവിടെയും വരാത്തതെന്ത് കൊണ്ട് ?

( കേരളപ്പിറവിക്ക് ശേഷം മാത്രമാണ് (1957 ൽ)  മാത്രം മലയാളം പട്ലയിൽ പച്ച പിടിച്ചത്. ഇവിടെ അത് വരെ എഴുത്തു ഭാഷയെന്നത്   കന്നഡയായിരുന്നല്ലോ. പക്ഷെ അറബി മലയാള ഉണ്ടായിരുന്നു എന്നതും ഒരു വാസ്തവമാണ്. അന്നത്തെ മാപ്പിളപ്പാട്ടുകൾ അറബി ഭാഷയിലാണുതാനും. )

വിശദമായ ചർച്ച വരേണ്ട സംഗതിയാണ്. സ്റ്റാർ പട്ലയുടെ സാംസ്ക്കാരിക വിഭാഗത്തിന് റഹ്മാൻ മാഷുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാവുന്ന ഗവേഷണ വിഷയം കൂടിയാണ് ഞാൻ സൂചിപ്പിച്ചത്. 

താൽപര്യമുണ്ടെങ്കിൽ തുടർ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട്  കൂടുതൽ ആശയങ്ങൾ പങ്കു വെക്കാം.

ഒന്നിറങ്ങിയാൽ പട്ല സാംസ്ക്കാരിക കേരളത്തിൻ്റെ അവഗണിക്കാൻ പറ്റാത്ത വിധമുള്ള ഒരു  ഭാഗമാകും. അദ്ദേഹത്തിൻ്റെ കുടുംബത്തിൻ്റെ സഹകരണവും അത്യാവശ്യമാണ്. മൊഗ്രാൽ വരെ നീണ്ടു കിടക്കുന്നു ആ കുടുംബം. ഡോ. ഫസൽ റഹ്മാൻ കവി കുടുംബത്തിലെ ഒരംഗം കൂടിയാണ്.

Lovely

*അസ്ലം മാവിലെ*

NB :
1) വൈദ്യരുടെ ഫോട്ടോ ഉടനെ പോസ്റ്റ് ചെയ്യാം.
2) രണ്ടര വർഷം മുമ്പ് എഴുതിയ Article ൻ്റെ ലിങ്ക്
http://rtpen.blogspot.com/2017/10/aslam-mavilae.html?m=1

3) വിശ്വപ്രശസ്ത കാലിഗ്രാഫർ ഖലീലുല്ലാഹ് ചെംനാട് എഴുതിയ ലേഖനത്തിൽ ചില ഭാഗങ്ങൾ ചുവടെ:

" മഹാകവി മോയിന്‍‌കുട്ടി വൈദ്യരുടെ ഈ കാസര്ഗോഡന്‍ സൗഹ്ര്‌ദമാണ്‌  ഒരുപാട് തവണ മഹാകവിയെ പാട്ടുഗ്രാമമായ മൊഗ്രാലിലെ പാട്ടുകൂട്ടത്തിലേയ്ക്കെത്തിച്ചത്. ഇന്നത്തെ കാലത്തെപോലെ ആധുനിക യാത്രാ സൗകര്യങ്ങളൊന്നും തന്നെ ഇല്ലാത്ത ഒരു കാലത്ത് കിലോമീറ്ററുകളോളം നടന്നുമൊക്കെയാണ്‌ മഹാകവി മൊയിന്‍‌കുട്ടി വൈദ്യര്‍ കാസര്ഗോടട്ടെത്തിയത്. അന്നത്തെ കാസറ്ഗോഡിന്റെ മഹാ കവികളായിരുന്ന "സാഉക്കാര്‍ കുഞ്ഞി ഫക്കീഹും , പട്ലത്ത് കുഞ്ഞി മായിന്‍‌ കുട്ടി വൈദ്യരും മഹാ കവി മോയിന്‍‌കുട്ടി വൈദ്യരുടെ സന്തത സഹചാരികളായിരുന്നു, മാപ്പിള സാഹിത്യത്തിന്റെ ഇത്രയും പുഷ്കലമായ ഒരു സുവര്ണ്ണ  കാലഘട്ടം പിന്നീട് കാസര്ഗോട്ടുണ്ടായിട്ടില്ല. മഹാകവി സാഉക്കാര്‍ കുഞ്ഞി ഫക്കീഹും, ബാലാമിബ്‌‌നു ഫക്കീഹും, പട്‌ളത്ത് കുഞ്ഞി മാഹിന്‍ കുട്ടി വയ്ദ്യരും ചേര്ന്നം ആദ്യകാല മഹാ കവിത്രയങ്ങള്‍, അതിനടുത്ത തലമുറയില്‍ വരുന്ന മഹാകവി ടി. ഉബൈദും, പി. കുഞ്ഞിരാമന്‍ നായരും, കിഞ്ഞണ്ണ റായിയും ചേര്ന്ന മഹാ കവിത്രയങ്ങള്‍.. ഒന്നിലധികം തവണ മൂന്ന് മഹാകവികള്‍ സമകാലികരായി ജീവിച്ച കാസര്ഗോ്ഡുപോലെ മറ്റൊരു പ്രദേശവും മലയാള മണ്ണിലുണ്ടാവില്ലെന്നതാണ്‌ വാസ്തവം.

ഒരു വിദ്യാര്ത്ഥി യുടെ കൗതുകം കെ.കെ. കരീം സാഹിബിന്റെ മുന്പികലിരുന്ന് പഴയകാല കാസര്ഗോാഡന്‍ മാപ്പിള സാഹിത്യത്തെ കുറിച്ച് ചോദിച്ചപ്പോള്‍, സി. എന്‍. അഹമ്മദ് മൗലവിയുടെ കൂടെ ചേര്ന്ന് ‌ എഴുതിയ "മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യത്തിന്റെ രചനാ വേളയില്‍ അവരനുഭവിച്ച പതിനഞ്ചു വര്ഷതത്തെ നൈരന്തര്യം കൊണ്ട് നേടിയത് മാപ്പിള സാഹിത്യമെന്ന മഹാസമുദ്രത്തില്‍ നിന്നും ഒരു കൈ കുമ്പിളില്‍ കൊള്ളുന്നത്ത്ര അറിവ്‌ മാത്രമെന്നതായിരുന്നു. കണ്ടെത്തിയതിനേക്കാള്‍ കൂടുതല്‍ നഷ്ടപ്പെട്ടു പോയ പോയകാലത്തിന്റെ സാംസ്കാരിക പൈത്ര്‌കത്തെ കുറിച്ചാണദ്ധേഹം മനസ്സുതുറന്നത്. ആദ്യമായി പട്‌ലത്ത് കുഞ്ഞി മായിന്‍‌കുട്ടി വയ്ദ്യരെ ക്കുറിച്ച് എനിക്കറിവു തന്നത് കെ.കെ. കരീം സാഹിബായിരുന്നു, ആയുര്‍‌വേദ ചികില്സിയിലെ എട്ടു വിഭാഗങ്ങളുടെ സാരാംശം ചേര്ത്ത്  വാഗ്ഭടനെഴുതിയ ബ്ര്‌ഹത്തായ "അഷ്ടാംഗഹൃദയം" എന്ന ഗ്രന്ഥം മാപ്പിള സാഹിത്യമാക്കി എഴുതിയിട്ടുണ്ടെന്ന് കേട്ടപ്പോള്‍ സത്യത്തില്‍ അത്ഭുതം തോന്നുകയും, ആ മഹാകവി കാസര്ഗോഡ്‌ പട്ടളത്തെ കുഞ്ഞിമാഹിന്‍ കുട്ടി വയ്ദ്യരാണെന്നറിഞ്ഞപ്പോള്‍ ഒരുപാട് അഭിമാനവും തോന്നി... പക്ഷേ ആ പുസ്തകം മുഴുവനുമയി കണ്ടെത്താന്‍ കരീം സാഹിബിന്റെയോ അഹമ്മദ് മൗലവിയുടേയോ പരിശ്രമങ്ങള്ക്ക്  കഴിഞ്ഞിട്ടില്ല.
പട്ലത്ത് കുഞ്ഞി മാഹിന്‍‌ കുട്ടി വയ്ദ്യരുടെ ചില വരികള്‍ മാത്രമാണ്‌ നമുക്കിന്ന്‌ സ്വന്തം...
"തിന്നിടാം നെയ്കള്‍ ചൊല്ലാം
ചിറ്റാമ്ര്‌തിടിച്ചെ നീറ്റില്‍
നെയ്യതും ചേര്ത്ത്  കാച്ചി
അരിച്ചെടുത്തിട്ടു തിന്നാല്‍
വന്നിടും ശോണിതങ്ങള്‍
ഒക്കെയും പോയിടുമോ..."   പട്ലയുടെ 'പൊലിമ' വേദിയിലവരുടെ ഈ മഹാകവിയെക്കുറിച്ച് ഞാന്‍ പറഞ്ഞപ്പോള്‍, ഇശല്‍ ഗ്രാമങ്ങളുടെ വേരുകള്‍ തേടുന്ന എം.എ. റഹ്‌മാനെ പോലുള്ളവരവിടെ കവിയുടെ കാല്പാടുകള്‍ തേടി ചെന്നതായ് ചില സഹ്ര്‌ദയരായ നാട്ടുകാര്‍ പറയുകയും, എന്റെ പരാമര്ശം‍ നാട്ടിലൊരാവേശം തീര്ക്കു കയും, പിന്നീട് മഹാകവിയുടെ ചിത്രം കണ്ടെത്തുന്നതു വരെ കാര്യങ്ങള്‍ സാധിച്ചെങ്കിലും പുസ്തകം ഇതുവരെ കണ്ടെത്താനായിട്ടില്ല".

( http://kchemnad.blogspot.com/?m=1)

നിറച്ചാർത്ത് /ഡോ : ഫംസീദ ടി.പി. പട്ല

നിറച്ചാർത്ത്

ഡോ : ഫംസീദ ടി.പി. പട്ല 

ഉറക്കത്തിന്റെ കൂടൊഴിഞ്ഞ് കണ്ണു തിരുമ്മിയെണീറ്റപ്പോഴാണ് മൊബൈലിൽ കിളി ചിലച്ചത്. മെസേജിന്റെ റിങ്ടോൺ. വാട്സ്ആപ്പിന്റെ വാതായനത്തിൽ ഹായ് എന്ന ആമുഖത്തോടെ അയച്ച മെസേജാേടു കൂടിയുള്ള തുടക്കം. അതിന് ചുവടെയുള്ള പേര്  ഭൂതകാലത്തിന്റെ നിമിഷങ്ങളിലേക്ക് ക്ഷിപ്രപ്രയാണം നടത്തിച്ചു.

''ഉമ്മാ... ദേ ഈ മെസ്സേജ്  നോക്കിയേ... ഇനായാന്റെ ഇതു പോലെ പിടിച്ചിരിക്കുന്ന ഫോട്ടോ അയക്ക്.''

Stay home എന്നെഴുതി വെച്ച കാർഡ് ബോർഡുമായി പിടിച്ച് നിൽക്കുന്ന കുട്ടിയെ മെൻഷൻ ചെയ്ത് അവൾ ആവശ്യപ്പെട്ടു. ഇപ്പോ ട്രെൻഡിങ് ആയിട്ടുള്ള ഫോട്ടോ കൊളാഷിന്റെ ഭാഗമായുള്ള പരിപാടിയാണ്.

''ഓ.. കെ..''

ചിരിക്കുന്ന സ്മൈലി ദാനമായി നൽകി.

മേൽപറഞ്ഞ സംഭവം ഒരുക്കുന്നതിന് വേണ്ടി പേപ്പറും കത്രികയും വെച്ച് കോപ്പ് കൂട്ടുന്നതിനിടയിൽ പതിവ് സംശയങ്ങളുടെ ഭാഗമെന്നാേണം ഓരോന്ന് ചോദിച്ച് അവൾ എന്റെ ഓരം പറ്റി നിന്നു.

'' എന്റെ ഹോം വർക്ക് എഴുതുന്നതാണോ?"

ചുരുണ്ട മുടി പിടിച്ച് കിണുങ്ങി അവൾ ചോദിച്ചു.

കാര്യങ്ങൾ സംഭവബഹുലമായി വിവരിച്ചു കൊടുക്കുന്നതിനിടയിൽ ഇടയ്ക്കൊന്നു ചോദിച്ചു:

'' കൊറോണ എന്താന്നറിയോ? ''

''ഉമ്മക്കറിയില്ലേ? അതൊരു വൈറസാണ്."

ഒട്ടും സങ്കോചമില്ലാതെയുള്ള മറുപടിയിൽ ഞാനൊന്നത്ഭുതപ്പെട്ടു.

'' നിനക്ക് വേറെ എന്തൊക്കെ അറിയാം ?''

''മൊബൈലില് കണ്ടതല്ലെ ? കൊറോണ വന്നാൽ പനി വരും. പപ്പാക്ക് മസ്കറ്റ്ന്ന് വരാൻ പറ്റുവോ. ? ഇങ്ങോട്ടേക്ക് ഫ്ലൈറ്റ് ഇല്ലല്ലോ? എന്റെ വെക്കേഷന് വരാമെന്ന് പപ്പ പറഞ്ഞതല്ലേ.. എന്നിട്ട് ..''

ദേഷ്യം കൊണ്ടവളുടെ മുഖം തുടുത്തു.

തുടർന്ന് അവളുടേതായ ആഖ്യാനരീതിയിൽ കൊറോണയെ കുറിച്ച് എനിക്ക് കയ് മെയ് കാട്ടി
വിവരിച്ചുതന്നു.

എന്റെ മൊബൈലെടുത്ത് കുത്തി കുറിക്കുന്നതിനിടയിൽ ഈ വിവരങ്ങളൊക്കെയും അവൾ മനസിലാക്കിയിരിക്കുന്നുവെന്ന് അന്താളിപ്പോടെയാണ് ഞാൻ തിരിച്ചറിഞ്ഞത്.

ശബ്ദങ്ങളുടെ ആരവങ്ങളില്ലാത്ത റോഡ് ചൂണ്ടിക്കാട്ടി ലോക് ഡൗണിനെ കുറിച്ച് എനിക്കവൾ കുഞ്ഞുവായിൽ വിവരിച്ചു.

മൂന്നു മാസത്തെ അടച്ചിരിപ്പ് ആ അഞ്ചു വയസുകാരിയിലുണ്ടായ ചിന്തകളുടെ മാറ്റങ്ങൾ ചുറ്റുപാടും നടക്കുന്ന യാഥാർത്ഥ്യങ്ങളെ ഉൾക്കൊള്ളാനും ഉൾക്കൊള്ളിക്കുവാനും പോന്നതായിരുന്നുവെന്ന് ആ നിമിഷം ഞാൻ തിരിച്ചറിഞ്ഞു.

കാത്തു കാത്തിരുന്ന വേനലവധിയിലെ പപ്പയോടൊപ്പമുള്ള ബീച്ചിൽ പോക്കും പാർക്കിലെ കളികളും മറ്റും മറ്റും നഷ്ടപ്പെട്ടതിലുള്ള രോഷം ആ മുഖത്ത് നിന്ന് ഞാൻ ത്സടുതിയിൽ വായിച്ചെടുത്തു.

എന്തിനും പോന്ന മനുഷ്യനെ കണ്ണിനു പോലും അപ്രാപ്യമില്ലാത്ത അണുക്കൾ വരുതിയിലാക്കിയിട്ട് മാസങ്ങൾ കഴിഞ്ഞു. ലോകത്തെങ്ങും ഭീമമായ നഷ്ടങ്ങളുടെ നിരക്ക് മാത്രം. അത്തരം പ്രതിസന്ധിഘട്ടങ്ങളിൽ നിന്ന് സുരക്ഷിതരാണെങ്കിലും ഇനായയെ പോലെയുള്ള കുട്ടികളുടെ ലോകം ഇരുളടഞ്ഞത് വലിയ സംഘർഷമാണ് സൃഷ്ടിക്കുന്നത്.

വേനലവധി. അതവരുടെ ലോകമാണ്. അവരുടേത് മാത്രമായത്. ചിരിച്ച് കളിച്ചുല്ലസിച്ച് നടക്കേണ്ട നാളുകൾ. പുസ്തകങ്ങളുടെ പിറകെപ്പാച്ചിലില്ലാതെ, ഹോം വർക്കുകളുടെ അലട്ടലുകളില്ലാതെയുള്ള കുറച്ച് ദിനങ്ങൾ. ആ നിമിഷങ്ങളുടെ വീണ്ടെടുപ്പിന് കൊതിച്ചിരിക്കുന്ന കുട്ടികളെ എത്ര നാളിങ്ങനെ കാഴ്ച്ചപ്പെട്ടി (TV)ക്ക് മുന്നിൽ തളച്ചിടാൻ പറ്റും ?

മുറിച്ച് വെച്ച കഷ്ണങ്ങളിൽ ഞാൻ എഴുതാൻ പോകുന്ന വാക്യം മനസിൽ നൂറാവർത്തി വായിച്ചു.

STAY HOME

ഒരു ബോധോദയം വന്നുദിച്ചത് പോലെ പെട്ടെന്ന് കൈകൾ കട്ടിലിൽ കിടന്ന ഫോണിലേക്ക് നീണ്ടു. വിരലുകൾ ഞൊടിയിടയിൽ മുമ്പ് മെസേജയച്ച ചങ്ങാതിയിലേക്ക് നയിച്ചു. ടിക് ടിക് ശബ്ദത്തിന്റെ അകമ്പടിയോടെ മംഗ്ലീഷിൽ സന്ദേശം അയച്ചു.

" പറ്റുമെങ്കിൽ എന്നെ ഒഴിവാക്കണം. എനിക്കിത്തിരി തിരക്കുണ്ട്. സോറി.''

ഒപ്പം കൈകൂപ്പിയുള്ള രണ്ട് സ്മൈയിലി.

വെട്ടിയൊതുക്കിയ കടലാസുകഷ്ണങ്ങളിലേക്ക് ഒന്ന് നോക്കി. പിന്നെ തവിട്ടു നിറമുള്ള മതിലിലേക്ക്.

''ഇനായാ...''
''എന്തേ ഉമ്മാ ''
''നമ്മൾക്ക് ഇവിടെ പാർക്ക് ഉണ്ടാക്കിയാലോ.... ''

തിരിഞ്ഞു നോക്കുമ്പോൾ പ്രഭാത സൂര്യന്റെ ചിരിയുമായി അവൾ പതിവിലും കൂടുതൽ ഉത്സാഹത്തോടെ തൊട്ടുപിന്നിൽ നിൽക്കുന്നത് കണ്ടു.