Sunday 10 September 2017

നമ്മുടെ ചുണക്കുട്ടികൾ CP യുടെ ജേഴ്സി അണിയും സർഗോത്സവ വിജയികൾക്ക് മെഡലണിയിക്കും /അസ്ലം മാവില

നമ്മുടെ ചുണക്കുട്ടികൾ
CP യുടെ ജേഴ്സി അണിയും
സർഗോത്സവ വിജയികൾക്ക്
CP മെഡലണിയിക്കും

അസ്ലം മാവില

വൈകുന്നേരങ്ങളിൽ സ്കൂൾ മൈതാനം സ്കൂൾ മക്കളുടെ സാന്നിധ്യം കൊണ്ട് സജീവമാണ്. ലക്ഷമണൻ മാഷിന്റെ വിസിലിന്മേലാണ് ഒരു മണിക്കൂർ ആ മൈതാനം നിയന്ത്രിക്കപ്പെടുക. കാൽപന്ത് കളിയുടെ പുതിയ നാമ്പുകൾ അവിടെയാണ് കിളിർക്കുന്നത്.

ഹെഡ്മിസ്ട്രസ്സും പിടിഎ പ്രസിഡൻറും ലക്ഷമണൻ മാഷും ഒരാവശ്യം മുന്നോട്ട് വച്ചു, കുട്ടികൾക്ക് ജേഴ്സി വേണം. PTA  സൈദ് സാർ ഈ വിഷയം CP യുടെ മുന്നിൽ വെച്ചു. അത് വളരെ സന്തോഷപൂർവ്വം CP നേതൃത്വം ഏറ്റെടുത്തു. ഒരു പൊതു പിരിവിനോളം വരുന്ന വിഷയം അല്ലാത്തത് കൊണ്ട് ഇവിടെ ഒപൺ ഫോറത്തിൽ അവതരിപ്പിച്ചില്ലെന്നേയുള്ളൂ.

അടുത്ത മാസം പട്ല സ്കൂൾ ആതിഥ്യമരുളുന്ന കാസർകോട് സബ് ജില്ലാ വിദ്യാരംഗത്തോടനുബന്ധിച്ചുള്ള സർഗോത്സവ വിജയികൾക്കുള്ള ട്രോഫികളും CP തന്നെയാണ്  സ്പോൺസർ ചെയ്യുന്നത്. അതും ഇവിടെ സൂചിപ്പിച്ചെന്ന്  മാത്രം. (വിദ്യാരംഗവിശേഷങ്ങളുടെ കുറിപ്പ് പിന്നൊരിക്കൽ എഴുതാം)

നമ്മുടെ കുട്ടികളുടെ സാഹിത്യ സാംസ്കാരിക ശാസ്ത്ര വിഷയങ്ങളിൽ താത്പര്യമുണ്ടാക്കുവാനും അത് തുടർ വർഷങ്ങളിൽ തുടരുവാനും വലിയ മാറ്റങ്ങൾ ഉണ്ടാക്കുവാനുമുതകുന്ന രണ്ട് പ്രൊജക്ടുകൾ  നിങ്ങളുടെ എല്ലാവരുടെയും പങ്കാളിത്തത്തോടെ നടത്തുവാൻ ഉദ്ദേശമുണ്ട് - ഒന്ന് CP യുടെ ബാനറിലും ഒന്ന് RT യുടെ ബാനറിലും.  RT ക്ക് സ്കൂൾ എക്സ് പേർട്ട്സ്  നൽകിയ കരട് പ്രൊജക്ട് പ്രാരംഭ ചർച്ചയിലാണ്. CP ക്കുള്ള പൈലറ്റ് പ്രൊജക്ടിന്റെ പണിപ്പുരയിലാണ്  ശാസ്ത്ര കുതുകികളായ അധ്യാപകരും അഭ്യുദയകാംക്ഷികളും . ഇവ രണ്ടിന്റെയും  സാമ്പത്തിക ബാധ്യത നാമെല്ലാവരും ഏറ്റെടുത്തേ മതിയാവൂ. (അടുത്ത കുറിപ്പിൽ വിശദീകരിക്കാം)

നല്ല പ്രഭാതം നേരുന്നു. നല്ല ദിനവും. നമുടെ മക്കൾ ചക്രവാളങ്ങളും കഴിഞ്ഞ് ഉന്നതിയിലെത്തട്ടെ, ഉത്തുംഗതയിലെത്തട്ടെ. സപ്പോർട്ട് നൽകണം, നിങ്ങൾ ഓരോരുത്തരും. 

No comments:

Post a Comment