Thursday, 14 September 2017

ഫാബ്രിക് ആർട് / മാവില

*ഫാബ്രിക് ആർട്*
__________________

-          മാവില

ചിലത്  യാദൃശ്ചികമായി  നമ്മുടെ മുന്നിൽ വരുമ്പോഴാണ് നമ്മുടെ വായനയുടെ വാതായനം തുറക്കലും അറിവിന്റെ കൊണ്ട്കൊടുക്കലും മറന്ന് പോയതിന്റെ  വീണ്ടെടുക്കലും നടക്കുന്നത്. അതിൽ പെട്ട ഒന്നാണ് ഫാബ്രിക് ആർട്.(Textile എന്ന പദത്തിന് fabric എന്ന അർഥം കൂടിയുണ്ട്). ഇന്ന് പരിചയപ്പെടുത്തുന്നത് ഫാബ്രിക് ആർട് വർക്കും അതിന്റെ ശില്പി , ആർടിസ്റ്റ് മറിയമിനെയുമാണ്. RT സീനിയർ അംഗം ടി.വി. അസീസിന്റെ മകളാണ് ഈ കൊച്ചു കലാകാരി .

ഒരു കാലത്ത് പട്ലയിൽ ഒരുപാട് ഫാബ്രിക് ആർടിസ്റ്റുകൾ ഉണ്ടായിരുന്നു. തുണിയിൽ ചിത്രപണി ചെയ്യുന്നവർ. നമ്മുടെ നാട്ടിൽ,  1970 കളുടെ അവസാനം വരെ,  മധ്യവയസ്ക്കകളായ സ്ത്രീകൾ ധരിച്ചിരുന്ന *"നൊർച്ചും ബെച്ച കുപ്പായം"* നല്ല ഒന്നാന്തരം അസ്സൽ ഫാബ്രിക് ആർട് വർകിനുദാഹരണമാണ്.

വ്യവസായിക വിപ്ലവത്തോടെ ഫാബ്രിക് ആർട് ,  മെഷിൻ വർക്കിലേക്ക് വഴിമാറി. പിന്നെ അതിന്റെ ഉയർത്തെഴുന്നേൽപിന് ഫെമിനിസ്റ്റുകൾ മുന്നോട്ട് വന്നു. ഫെമിനിസ്റ്റ് ആർടെന്നു പിന്നിടിതിന്  ചെല്ലപ്പേരും വന്നു. അവർ കുളമാക്കി ഈ ആർടിനെ ഒരരുക്കാക്കിയെന്ന് പറഞ്ഞാൽ മതിയല്ലോ.

ഏതായാൽ ഫാബ്രിക് ആർട് സ്ത്രീപക്ഷ കല കൂടിയാണ്.  കൂടുതൽ അറിവുകൾ നിങ്ങൾക്കും പങ്ക് വെക്കാം.

ഇപ്പോൾ നമുക്ക് *മറിയം അസീസി*ന്റെ കല കണ്ടാസ്വദിക്കാം. കൂട്ടത്തിൽ അവൾക്ക് നന്ദി പറയാം, ഈ ഒരു അറിവ് എനിക്ക് നിങ്ങളുമായി ഷെയർ ചെയ്യാൻ അവസരമൊരുക്കിയതിൽ.
_____________________
Rtpen.blogspot.com

No comments:

Post a Comment