Thursday 14 September 2017

ഒരു നാടിന്‍റെ യവ്വനത്തിനു കണ്ണും കരുത്തും പകരുന്ന സംഘ ബലം/S A P

*സി.പി -*

*ഒരു നാടിന്‍റെ യവ്വനത്തിനു കണ്ണും കരുത്തും പകരുന്ന സംഘ ബലം* –

 *നിരാലംബര്‍ക്ക് തണലും തണുപ്പും പകരാന്‍ മുറ്റത്തൊരു പൂമരം*

▪▪▪▪▪▪▪

നമ്മള്‍ വിപുലമായ ഒരു ഗ്രാമോത്സവം സംഘടിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണ്.  ചില അഭിപ്രായങ്ങള്‍ പങ്കു വെക്കുന്നു.

കൂടിയാലോചനാ യോഗം :-

 ഈ യോഗത്തിലേക്ക് പ്രവര്‍ത്തന സജ്ജരായ ഏറ്റവും കുറഞ്ഞത് അന്‍പതു പേരെയെങ്കിലും പങ്കെടുപ്പിക്കാന്‍ പറ്റിയാല്‍ മാത്രം തുടര്പരിപാടികളെ കുറിച്ച് ആലോചിക്കുക. പത്ത് പേരടങ്ങുന്ന അഞ്ചു ക്ലസ്റ്റര്‍ ഗ്രൂപ്പുകള്‍ രൂപികരിച്ചു അഭിപ്രായങ്ങള്‍ സ്വരൂപിക്കുക. ക്രോഡീകരിച്ച നിര്‍ദേശങ്ങളും അഭിപ്രായങ്ങളും അവിടെ നിന്ന് തന്നെ ഗ്രൂപ്പ്‌ leaders വായിക്കുകയും ഏകദേശ തീരുമാനത്തില്‍ എത്തുകയും ചെയ്യുക.
നാട്ടിലെ എല്ലാ സന്നദ്ധ സംഘടനകളുടെയും സഹകരണവും പിന്തുണയും ഉറപ്പു വരുത്തുക.

സ്വാഗതസംഘം :- 500 അംഗ സ്വാഗത സംഘം രൂപീകരിക്കുക.  സാധാരണ നാട്ടു നടപ്പുപോലെ അംഗസംഖ്യ 501 ആക്കേണ്ടതില്ല. (ഇത് കോഴിമുട്ട തേങ്ങ മുതലായവയുടെ ലേലം വിളി അല്ല) 😃

വകുപ്പു വിഭജനം :

ഓരോ വകുപ്പും അതില്‍ പ്രാവീണ്യം ഉള്ളവര്‍ക്ക് മാത്രം നല്‍കുക.  അടിച്ചേല്‍പ്പികണ്ടതല്ല ഇത്. താല്പര്യത്തോടെ മുന്നോട്ട് വരുന്നവരെ പരിഗണിക്കുക.

ആദ്യം ചെയ്യേണ്ടുന്ന അടിസ്ഥാന പരമായ ചില കാര്യങ്ങളാണ് മുകളില്‍ സൂചിപ്പിച്ചത്.

*ഗ്രാമച്ചന്ത* :-  (ഗ്രാമോത്സവത്തിന്‍റെ പ്രചാരണത്തിന്റെ ഭാഗമായി ഒരാഴ്ചയോ അല്ലെങ്കില്‍ രണ്ടു ദിവസം മുമ്പോ താല്പര്യമുള്ള വ്യക്തികളില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ അപേക്ഷ ക്ഷണിച്ചു കൊണ്ട് ഇത് സംഘടിപ്പിക്കാം)  ഇതിനു വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയും സ്ഥലം കണ്ടെത്തുകയും ചെയ്യേണ്ടതാണ്.  സമീപ പ്രദേശങ്ങളിലേക്ക് ഗ്രാമച്ചന്ത സംഘടിപ്പിക്കുന്ന വിവരം അറിയിക്കുകയും പരമാവധി ജനങ്ങളെ പങ്കെടുപ്പിക്കാന്‍ ശ്രമിക്കുകയും വേണം. (വെടിക്കെട്ട്‌ വേണ്ട. എനിക്കറിയാം നിങ്ങള്‍ക്കിപ്പോള്‍ പഴയ കാല മധുര്‍ ക്ഷേത്രോത്സവം ഓര്‍മ്മ വരുന്നുണ്ട് അല്ലെ.. 😂

ജാതി മത ഭേദമന്യേ മൊത്തം ആളുകളുടെ പങ്കാളിത്തം ഉണ്ടായിരിക്കണം. ഇതിന്‍റെ സുരക്ഷയും പ്രായോഗിക വശങ്ങളും കൂടുതല്‍ ചര്‍ച്ചക്ക് വിധേയമാക്കേണ്ടതാണ്.

ഗ്രാമോത്സവം - രണ്ടു ദിവസം കൊണ്ട് അവസാനിക്കുന്ന  പരിപാടികള്‍
നൂറു ശതമാനം വിജയിക്കും എന്നുറപ്പുള്ളവ മാത്രം ആസൂത്രണം ചെയ്യുക.  പ്രധാന വേദിയില്‍ ഒരു ദിവസം നാലില്‍ കൂടുതല്‍ സെഷനുകള്‍ നടത്താന്‍ കഴിയില്ല എന്നു തോന്നുന്നു.

ഒന്നാം ദിനം :-

(1) ഉദ്ഘാടന സെഷന്‍
(2) കുടുംബ സംഗമം
(3) പ്രതിഭ സംഗമം
(4) ഗാനോത്സവം

രണ്ടാം ദിനം
:-

(1) സെമിനാര്‍ - ചര്‍ച്ച – പ്രബന്ധാവതരണം.

(2) എക്ഷിബിഷന്‍
(3) മത മൈത്രീ സംഗമം
(4) കലാപരിപാടികള്‍ (നാടകം.. മുതലയാല)

ആലോചനയുടെ തുടകത്തിനും തുടര്‍ ചര്‍ച്ചകള്‍ക്കും വേണ്ടി ചില അഭിപ്രായങ്ങള്‍ പങ്കു വെച്ച് എന്നു മാത്രം.  കൂടുതല്‍ കാര്യങ്ങള്‍ നിങ്ങളുടെയൊക്കെ വിലയേറിയ അഭിപ്രങ്ങള്‍ക്ക് ശേഷം.  ചര്‍ച്ചക്കായി എല്ലാവരെയും ക്ഷണിക്കുന്നു.

-- SAP--

No comments:

Post a Comment